ഭൂമിയിൽ മനുഷ്യർ പെരുകി. ദൈവപുത്രന്മാർ മനുഷ്യപുത്രിമാരെ വിവാഹം കഴിച്ചു. (ഉല്പ, 6:1-4). ഈ ദൈവപുത്രന്മാരും മനുഷ്യപുത്രിമാരും ആരെന്നതിനെക്കുറിച്ചു പ്രധാനമായി മുന്നഭിപ്രായങ്ങളുണ്ട്: l. ദൈവപുത്രന്മാർ പ്രഭുകുമാരന്മാരും മനുഷ്യപുത്രന്മാർ നീചകുലജാതകളും. ll. ദൈവപുത്രന്മാർ ദൂതന്മാരും മനുഷ്യപുത്രിമാർസാധാരണ മനുഷ്യപുത്രിമാരും. lll. ദൈവപുത്രന്മാർ ശേത്തിന്റെ സന്തതി അഥവാ, ഭക്തിയുള്ള പുരുഷന്മാരും മനുഷ്യപുത്രിമാർ കയീന്റെ സന്തതി അഥവാ, അഭക്തകളും ആണ്.
l. യാഥാസ്ഥിതിക റബ്ബിമാരാണ് ഒന്നാമത്തെ അഭിപ്രായത്തിന്റെ വക്താക്കൾ. ഉന്നത കുലജാതന്മാരാണ് ദൈവപുത്രന്മാർ. നീചകുല സ്ത്രീകളാണ് മനുഷ്യപുത്രിമാർ. ഭാഷാപ്രയോഗം അനുകൂലിക്കാത്തതു കൊണ്ടും തിരുവെഴുത്തുകളുടെ പിൻബലം ഇല്ലാത്തതുകൊണ്ടും ഈ വാദം അപ്രസക്തമായിത്തീർന്നു.
ll. ദൈവപുത്രന്മാർ ദൂതന്മാരാണ്. വീഴ്ച സംഭവിച്ച ദൂതന്മാരാണ് ദൈവപുത്രന്മാർ. ഇവർ താത്ക്കാലികമായി മനുഷ്യരൂപം സ്വീകരിച്ചു മനുഷ്യസ്ത്രീകളോടു സഹവസിച്ചു. ഈ മിശ്രവിവാഹത്തിൽ നിന്നുണ്ടായവരാണ് മല്ലന്മാർ. ഈ ചിന്താഗതിക്ക് അനുകൂലമായ പറയുന്ന വാദമുഖങ്ങൾ:
1. ഉല്പത്തി 6-നു വെളിയിൽ ദൈവപുത്രന്മാർ എന്ന പ്രയോഗം (ബൈനേ എലോഹീം) ദൈവദൂതന്മാരെ കുറിക്കുവാൻ മാത്രമേ ഉപയോഗിച്ചിട്ടുള്ളു. (ഇയ്യോ, 1:6; 2:1; 38:6). ആവർത്തനം 14:1; യെശയ്യാവാ 43:6; ഹോശേയ 1:10; 11:1 എന്നിവിടങ്ങളിൽ ‘ബൈനേ എലോഹീം’ എന്നല്ല പ്രയോഗം.
2. സന്ദർഭത്തിൽ നിന്നും ദൈവപുത്രന്മാരുടെയും മനുഷ്യപുത്രിമാരുടെയും സഹവാസം അസ്വാഭാവികവും അസാധാരണവും എന്നു വ്യക്തമാകുന്നു. ജല പ്രളയത്തിന്റെ കാരണങ്ങളിലൊന്ന് അതായിരിക്കണം.
3. മനുഷ്യപുത്രിമാരെ അഭക്തകൾ എന്നു വ്യാഖ്യാനിക്കുന്നതിനു ഒരു ന്യായീകരണവുമില്ല. സ്ത്രീവർഗ്ഗത്തെ മുഴുവൻ കുറിക്കുന്ന ഒരു പ്രയോഗം മാത്രമാണിത്; ദൈവപുത്രന്മാർ ദൈവദൂതന്മാരെ കുറിക്കുന്നതു പോലെ.
4. ഈ സംയോഗത്തിലുണ്ടായവരെ നെഫിലീം (മല്ലന്മാർ) എന്നാണ് വിളിച്ചിരിക്കുന്നത്. ഗിഗാൻ്റെസ് എന്ന പദമാണ് സെപ്റ്റ്വജിന്റിൽ. ഭീമാകാരത്തെ കുറിക്കുന്ന വാക്കല്ലത്. ഭൂജാതർ (ഗെഗെനെസ്) എന്ന അർത്ഥമാണുളളത്. അർദ്ധഭൗമവും അർദ്ധ സ്വർഗ്ഗീയവുമായ ടൈറ്റന്മാരെ കുറിക്കുവാൻ ഈ പദം പ്രയോഗിച്ചിട്ടുണ്ട്. നെഫിലീം എന്ന എബ്രായ പദത്തിനു വീണുപോയവർ എന്നർത്ഥം. അവിശുദ്ധ സംയോഗത്തിലുണ്ടായ അസാധാരണ സന്തതിയെ കുറിക്കുകയാണത്. കനാനിലെ അനാക്കിന്റെ പുത്രന്മാരെ കുറിക്കുവാൻ ഈ പദം തന്നെ സംഖ്യാപുസ്തകം 13:33-ൽ പ്രയോഗിച്ചിട്ടുണ്ട്. അവർ ഭീമാകാരന്മാരായിരുന്നു. എന്നാൽ മിശ്രപ്രകൃതിയോടു കൂടിയ രാക്ഷസന്മാരാകണം ഉല്പത്തി 6-ലെ വിവക്ഷ.
5. വിചിത്രമായ പാപം ചെയത് ബന്ധിക്കപ്പെട്ട ഒരു വിഭാഗം ദൂതന്മാരെക്കുറിച്ചു 2പത്രൊസ് 2:4-5; യൂദാ 6-7 എന്നിവിടങ്ങളിൽ പരാമർശിച്ചിട്ടുണ്ട്. അവരുടെ ശിക്ഷാവിധിയുടെ കാരണത്തെക്കുറിച്ചു നമുക്കു ഊഹിക്കാവുന്ന തെളിവ് ഇതു മാത്രമാണ്. ഇവരുടെ പാപത്തെ സൊദോമിലും ഗൊമോറയിലും സംഭവിച്ച ലൈംഗിക ഭ്രംശത്തോടാണ് പത്രൊസും യൂദയും താരതമ്യം ചെയ്തിരിക്കുന്നത്.
6. അന്യജഡം മോഹിച്ചു എന്നാണ് കാണുന്നത്. ഇതു ദൂതന്മാർക്കില്ലാത്ത ജഡത്തെ കാണിക്കുന്നു. ഈ ദൂതന്മാർ തങ്ങളുടെ വാഴ്ച കാത്തുകൊണ്ടില്ല. മാത്രവുമല്ല, അവർ തങ്ങളുടെ വാസസ്ഥലം വിട്ടുപോകുകയും ചെയ്തു. ഈ അസാധാരണ പാപത്തിനു വിധേയരായ ദൂതന്മാരെ സ്ഥിരമായി അന്ധകൂപത്തിൽ അടച്ചിരിക്കുകയാണ്. അവിടെ അവർ അഗ്നിപൊയ്കയിലേക്കുളള വിധികാത്തു കഴിയുന്നു. (മത്താ, 25:41; 2പത്രൊ, 2:4; യൂദാ, 6; വെളി, 20:10).
lll. ദൈവപുത്രന്മാർ ശേത്തിന്റെ സന്തതികളാണ്. ഉല്പത്തി 6:1-4 സൂക്ഷ്മമായി പഠിക്കുന്നവർക്കു അവർ ശേത്തിന്റെ സന്തതിയാണെന്നു മനസ്സിലാക്കാൻ പ്രയാസമുണ്ടാവില്ല. തെളിവുകൾ:
1. ഉല്പത്തി 6-നു വെളിയിൽ ‘ബൈനേ എലോഹീം’ ദൂതന്മാരെ കുറിക്കുവാൻ മാത്രമേ പ്രയോഗിച്ചിട്ടുള്ളൂ. അതിനാൽ ഉല്പത്തി 6-ലും ദൈവപുത്രന്മാർ ദൂതന്മാരാണു എന്ന വാദം കഴമ്പില്ലാത്തതാണ്. ഇയ്യോ, 1:6; 2:1; 38:6 എന്നിവിടങ്ങളിലാണ് പ്രസ്തുത പ്രയോഗം വരുന്നത്. അവിടെ ദൂതന്മാരെന്ന് മനസ്സിലാക്കുന്നത് ഏകപക്ഷീയമാണ്. തിരുവെഴുത്തുകളിലൊരേടത്തും ദൈവപുത്രന്മാർ ദൈവ ദൂതന്മാരാണെന്ന ധ്വനി ലഭിക്കുന്നില്ല. ദൈവവുമായി ബന്ധമുള്ള ദൂതന്മാരെയും മനുഷ്യരെയും ദൈവപുത്രന്മാരെന്നു വിവക്ഷിക്കുന്നതു യുക്തമാണ്. ആവർത്തനം 14:1; യെശയ്യാവ് 43:6; ഹോശേയ 1:10; 11:1 എന്നിവിടങ്ങളിൽ ‘ദൈവപുത്രന്മാർ’ ദൈവഭക്തന്മാരെ കുറിക്കുവാൻ ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ അവിടെ ‘ബൈനേ എലോഹീം’ അല്ല പ്രയോഗം എന്നാണു പ്രതിവാദം. ആവർത്തനം 14:1 ബാനീം അത്തം ല യഹോവ എലോഹേക്കേം ‘നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവെക്കു മക്കൾ ആകുന്നു.’ (അടിവരയിട്ട പദങ്ങൾ ബൈനേ എലോഹീമിന്റെ രൂപങ്ങൾ തന്നെയാണ്) യെശയ്യാവ് 43:6-ൽ ‘എന്റെ പുത്രന്മാർ’ എന്നു ദൈവം പറയുമ്പോൾ വിവക്ഷ ദൈവപുത്രന്മാർ എന്നല്ലേ? ഹോശയ 11:1-ലും ‘എന്റെ മകൻ’ എന്നാണ് പ്രയോഗം. ഹോശേയ 1:10-ൽ ‘ജീവനുള്ള ദൈവത്തിന്റെ മക്കൾ’ എന്നു കാണാം. സങ്കീർതനം 73:15-ൽ ‘നിന്റെ മക്കളുടെ തലമുറ’ എന്നു ഭക്തന്മാരെയും ആവർത്തനം 32:5-ൽ ‘ദൈവത്തിന്റെ മക്കളെന്നു’ യിസ്രായേല്യരെയും പറയുന്നു. ദൈവപുത്രന്മാർ എന്ന പ്രയോഗം ഭൗതിക ജനനത്തെ വിവക്ഷിക്കായ്കയാൽ ദൈവസാദൃശ്യം വഹിക്കുന്ന എല്ലാ ജീവികൾക്കും ചേരും. ന്യായാധിപന്മാരെ എലോഹീം (ദേവന്മാർ) എന്നും, ബെനേ എല്യോൻ (അത്യുന്നതന്റെ പുത്രന്മാർ) എന്നും സങ്കീർത്തനം 82:6-ൽ വിളിച്ചിട്ടുണ്ട്. ദൈവപുത്രന്മാർ ദൂതന്മാരല്ലെന്നു തെളിയിക്കാൻ ഒരു സാമാന്യയുക്തി മതിയാകും.
2. ദൈവപുത്രന്മാർ ദൂതന്മാരാണെങ്കിൽ വിശുദ്ധ ദൂതന്മാരോ വീണുപോയ ദൂതന്മാരോ ആയിരിക്കണം. ദൈവദൂതന്മാർ അനുസരണമുള്ളവരും ദൈവഹിതം നിറവേറ്റുന്നതിനും തിരുനാമം മഹത്വപ്പെടുത്തുന്നതിനും സദാ ജാഗരൂകരുമാണ്. യുവതികളുമായി ദുർന്നടപ്പു ആചരിക്കുകയോ വഷളത്തം പ്രവർത്തിക്കുയോ ചെയ്യുക എന്നതു അവരുടെ സ്വഭാവവുമായി പൊരുത്തപ്പെടുന്നതല്ല. (മത്താ, 22:30). മാത്രമല്ല, വീണുപോയ ദൂതന്മാരെ ഒരിക്കലും ദൈവപുത്രന്മാർ എന്നു വിളിക്കുകയില്ല.
3. ദൈവപുത്രന്മാർക്കു വിപര്യായമായ പ്രയോഗമാണ് മനുഷ്യപുത്രിമാർ. ഈ പ്രയോഗം ഒരിക്കലും ദൈവപുത്രന്മാരെ ദൂതന്മാരാക്കുകയില്ല. ഒന്നാം വാക്യത്തിലെ മനുഷ്യന്റെ (ഹാ ആദാം) രണ്ടു ഉപവിഭാഗങ്ങളാണ് ദൈവപുത്രന്മാരും മനുഷ്യപുത്രിമാരും. ശേത്തിൻ്റെയും കയീൻ്റെയും സന്തതികളെ മുൻ അദ്ധ്യായങ്ങളിൽ വ്യാവർത്തിപ്പിച്ചിട്ടുണ്ട്. (ഉല്പ, 4:16-24; 4:25-5:32). വിശ്വാസികളും അവിശ്വാസികളും തമ്മിലുളള മിശ്രവിവാഹത്തിന്റെ ആദ്യരേഖയാണ് ഉല്പത്തി 6:1-4. ശേത്തിന്റെ സന്തതികളും കയീന്റെ സന്തതികളും തമ്മിലുള്ള മിശ്രവിവാഹം ജലപ്രളയകാലത്തു നടന്നിരുന്നു. (ഉല്പ, 27:46; 28:1).
4. ഉല്പത്തി 6:2-ൽ ദൈവപുത്രന്മാർ മനുഷ്യപുത്രിമാരെ സൗന്ദര്യമുള്ളവരെന്നു കണ്ടിട്ട് തങ്ങൾക്കു ബോധിച്ച ഏവരെയും ഭാര്യമാരായി എടുത്തു എന്നു കാണാം. സൃഷ്ടിയുടെ കാലത്തു ദൈവം ഏർപ്പെടുത്തിയ വിവാഹത്തെ കുറിക്കുന്ന പദമാണ് ഭാര്യമാരായി എടുത്തു എന്നതിനു എബ്രായയിൽ (ലാക്കഹ് ഇഷ്ഷാഹ്). ഒരിക്കലും വെറും ശാരീരിക ബന്ധത്തെക്കുറിക്കുന്ന പദം അല്ല. താൽക്കാലിക ഭോഗസിദ്ധിക്കു വേണ്ടി സുന്ദരികളെ വശീകരിച്ചു ആവശ്യാനന്തരം ഉപേക്ഷിക്കു കയായിരുന്നില്ല; മറിച്ച്, സ്ഥിരമായ വിവാഹ ബന്ധത്തിൽ ഏർപ്പെടുകയായിരുന്നു അവർ. വിശുദ്ധവേദപുസ്തകം കൃത്യമായിത്തന്നെ പരിഭാഷപ്പെടുത്തുന്നു. “ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരെ സൗന്ദര്യവതികൾ എന്നു കണ്ടു തങ്ങൾക്കു ഇഷ്ടമുളളവരെ വിവാഹം ചെയ്തു.” പി.ഒ.സി.യിൽ: “ഇഷ്ടപ്പെടവരെയെല്ലാം ഭാര്യമാരായി സ്വീകരിച്ചു.” ദൈവദൂതന്മാർക്കു വിവാഹം ചെയ്യുവാൻ കഴിയുകയില്ലെന്നു ക്രിസ്തു തന്നെ വെളിപ്പെടുത്തി. (മത്താ, 22:30).
5. മാനുഷിക വിവാഹത്തിൽ ഏർപ്പെടുവാൻ കഴിയുന്ന ദേഹസാന്നിദ്ധ്യം ദൂതന്മാർക്കില്ല. ദൈവത്തിനെതിരെ മത്സരിച്ചു മുമ്പില്ലാത്ത ഒരു ശക്തിയോ അവയവമോ ദൂതന്മാർക്കു നേടാൻ കഴിയുകയുമില്ല. മനുഷ്യരൂപം സ്വീകരിച്ചു ദൂതന്മാർ മനുഷ്യരുടെ മറ്റുള്ള പ്രവൃത്തികൾ (നടക്കുക, ഇരിക്കുക, ഭക്ഷിക്കുക, സംസാരിക്കുക തുടങ്ങിയവ) ചെയ്തിട്ടുണ്ട്. അതുപോലെ മാത്രമേ ലൈംഗിക പ്രക്രിയയിൽ ഏർപ്പെടുന്നതും എന്ന വാദം വിചിത്രമാണ്. അബ്രാഹാമിനെ സന്ദർശിച്ച ദൂതന്മാർ ഭക്ഷിച്ചു. ദൈവം അനുവദിച്ചതു കൊണ്ടാണു അവർ ഭക്ഷിച്ചത്. രണ്ടാമതായി, ദൈവദൂതന്മാർ ഭക്ഷണം കഴിക്കുന്നതും പാപം ചെയ്ത ദൂതന്മാർ ഭാര്യമാരെ സ്വീകരിച്ചു കുഞ്ഞുങ്ങളെ ജനിപ്പിക്കുന്നതിനും തമ്മിൽ വലിയ അന്തരമുണ്ട്.
6. 2പത്രൊസ് 2:4ഉം യൂദാ 6-ഉം ദൂതവിവാഹത്തിനു തെളിവു നല്കുന്നില്ല. പാപം ചെയ്ത ദൂതന്മാരെ ദൈവം ആദരിച്ചില്ലെന്നേ പറയുന്നുള്ളൂ. തങ്ങളുടെ വാഴ്ച കാത്തുകൊളളാതെ സ്വന്ത വാസസ്ഥലം വിട്ടുപോയ ദൂതന്മാരെന്നേ യൂദായും പറയുന്നുള്ളൂ. മനുഷ്യപുത്രിമാരെ വിവാഹം ചെയ്തുവെന്നോ സന്തത്യുത്പാദനം നടത്തിയെന്നോ ഒന്നും രേഖപ്പെടുത്തുന്നില്ല. അവർക്കു സമമായി ദുർന്നടപ്പു ആചരിച്ചു (വാ, 7) എന്നതു ദൂതന്മാരെ കുറിക്കുന്നതായി മനസ്സിലാക്കിയാൽ പോലും ദുർന്നടപ്പു വിവാഹമല്ല. വ്യാകരണപരമായി അവർക്കു (ടൂടൊയ്സ്) എന്നതു സൊദോം ഗൊമോറ അഥവാ പ്രസ്തുത പട്ടണങ്ങളിലെ നിവാസികളെ കുറിക്കുന്നു. ടൂടൊയ്സ് എന്നതു 4-ാം വാക്യത്തിലെ ‘ദൈവത്തിന്റെ കൃപയെ ദുഷ്ക്കാമവൃത്തിക്കു ഹേതുവാക്കിയ അഭക്തരായ ചിലരോടും’ എന്നതിനോടും അന്വയിച്ചു കൂടായ്കയില്ല.
7. ദൈവപുത്രന്മാരുടെ മേൽ ദൈവം ഉച്ചരിച്ച വിധിയും മനുഷ്യർക്കു മാത്രം ചേരുന്നതാണ്. “മനുഷ്യനിൽ എന്റെ ആത്മാവു സദാകാലവും വാദിച്ചുകൊണ്ടിരിക്കയില്ല; അവൻ ജഡം തന്നെയല്ലോ; എങ്കിലും അവന്റെ കാലം നൂറ്റിരുപതു സംവത്സരമാകും എന്നു അരുളിച്ചെയ്തു.” (ഉല്പ, 6:3).
8. ഈ അസ്വാഭാവികമായ വിവാഹം മനുഷ്യവർഗ്ഗത്തെ മുഴുവൻ ദുഷിപ്പിച്ചതിനു കാരണക്കാർ ദൂതന്മാർ ആയിരുന്നുവെങ്കിൽ മനുഷ്യരെയാണോ ശിക്ഷിക്കേണ്ടത്? മനുഷ്യർ വഞ്ചിക്കപ്പെടുക മാത്രമായിരുന്നല്ലോ. ദൈവിക ശിക്ഷാവിധിയിൽ ഇമ്മാതിരി പക്ഷപാതം ദൃശ്യമല്ല. ഇവിടെ വർണ്ണിക്കപ്പെടുന്ന ചരിത്രം മനുഷ്യന്റേതാണെന്നു വ്യക്തമാണ്. ദൈവപുത്രന്മാർ ദൂതന്മാരാണങ്കിൽ ഈ ആഖ്യാനം മനുഷ്യരെക്കുറിച്ചു മാത്രമുള്ളതല്ല, ദൈവദൂതന്മാരുടേതും ആയിരിക്കുമായിരുന്നു. പരീക്ഷിതനും പരീക്ഷകനും ഒരുപോലെ ശിക്ഷിക്കപ്പെടുകയാണു തിരുവെഴുത്തുകളിൽ.
9. ദൂതന്മാരും മനുഷ്യസ്ത്രീകളും തമ്മിലുള്ള അവിശുദ്ധ സംയോഗത്തിലുണ്ടായ അസാധാരണ സന്തതിയെ കുറിക്കുകയാണ് നെഫിലീം. ഗിഗാൻ്റെസ് എന്ന പദമാണ് സെപ്റ്റ്വജിന്റിൽ. ദൈവപുത്രന്മാരും (മനുഷ്യരോ ദൂതന്മാരോ ആയിക്കൊള്ളട്ടെ) മനുഷ്യപുത്രിമാരും തമ്മിലുള്ള വേഴ്ചയിൽ നിന്നു നെഫിലീം (മല്ലന്മാർ) ജനിച്ചു എന്നു പറഞ്ഞിട്ടില്ല. രണ്ടാം വാക്യത്തിൽ വിവാഹം കഴിച്ചു എന്നേ പറഞ്ഞിട്ടുള്ളു. നാലാം വാക്യത്തിൽ അക്കാലത്തു ഭൂമിയിൽ മല്ലന്മാർ ഉണ്ടായിരുന്നു. അതിൻ ശേഷവും (ദൈവം താക്കീതു നല്കിയതിനു ശേഷവും) ദൈവത്തിന്റെ പുത്രന്മാർ മനുഷ്യപുത്രിമാരുടെ അടുക്കൽ ചെന്നിട്ടു അവർ മക്കളെ പ്രസവിച്ചു, ഇവരാകുന്നു പുരാതന കാലത്തെ വീരന്മാർ (ഹഗ്ഗി ബോറീം). ദൈവപുത്രന്മാർ മനുഷ്യപുത്രിമാരെ വിവാഹം കഴിക്കുന്നതിനു മുമ്പുതന്നെ മല്ലന്മാർ ഉണ്ടായിരുന്നു. ‘നാഫൽ’ എന്ന ധാതുവിനു വീഴുക, ചാടിവീഴുക എന്നർത്ഥം. നെഫിലീമിനു ആക്രമണകാരികൾ എന്ന അർത്ഥമാണ് യുക്തം. ജനത്തിന്റെ മേൽ ചാടിവീണു അവരെ പീഡിപ്പിച്ചതിനാലാണു നെഫിലീം എന്നു അവരെ വിളിക്കുന്നത്. ‘സ്വർഗ്ഗത്തിൽ നിന്നു വീണ’ എന്ന ധാരണ തെറ്റാണ്; പുരാണത്തിൽ നിന്നു കടമെടുത്ത പദം കൊണ്ടാണ് സെപ്റ്റ്വജിന്റിൽ നെഫിലീമിനെ പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ദേവന്മാർ ഭൂമിയിൽ വന്നു മനുഷ്യസ്ത്രീകളുമായി വേഴ്ച നടത്തിയതായി പുരാണകഥകളുമായി ഈ സംഭവത്തെ ബന്ധിപ്പിക്കുക മാത്രമേ ഗിഗാൻ്റെസ് എന്ന പദം ചെയ്യുന്നുള്ളൂ. ഭൂമിയുടെ ദേവിയായ ‘ഗയെ’യുടെയും (Gaea), ദ്യോവിന്റെ ദേവനായ ‘ഉരാണസി’ൻ്റെയും (Uranus) മക്കളാണ് ഗിഗാൻ്റെസ്. ഇവർ ദേവന്മാരോടു പോരാടി സൂയസിനോടൊപ്പം വീണു ഒളിമ്പസിൽ സ്ഥിരവാസമാക്കി. യവന പുരാണകഥയിൽ നിന്നു കടംകൊണ്ട ഈ പദം ബൈബിൾ വൃത്താന്തത്തെ ആ നിലയിലാക്കുകയാണ്. പരിഭാഷാപദം അവലംബമാക്കി സിദ്ധാന്തസ്ഥാപനം നടത്തുന്നതു ഒരിക്കലും ശരിയല്ല.
10. മനുഷ്യവർഗ്ഗത്തെ (നോഹയും കുടുംബവും ഒഴികെ) പൂർണ്ണമായി നശിപ്പിച്ച ജലപ്രളയത്തിനു ഉപപത്തി കണ്ടെത്താൻ കഴിയുന്നതു ദൂതവിവാഹത്തെ അംഗീകരിക്കുന്നതിലൂടെ ആണെന്ന വാദവും തെറ്റാണ്. അതിനെ തിരുവെഴുത്തുകൾ അനുകൂലിക്കുന്നില്ല. ദൂതമനുഷ്യ സംയോഗത്തിലുണ്ടായ വർഗ്ഗം മാത്രമല്ല, മനുഷ്യവർഗ്ഗം മുഴുവൻ വഷളായതായി തിരുവെഴുത്തുകൾ പ്രസ്താവിക്കുന്നു. ദൂതന്മാരായ പിതാക്കന്മാരുടെ സന്തതി മുഴുവൻ പ്രളയത്തിൽ നശിച്ചു. തന്മൂലം പ്രളയശേഷം ദുഷ്ടത ഉണ്ടാകാൻ പാടില്ലായിരുന്നു. എന്നാൽ മനുഷ്യന്റെ വഷളത്തം പ്രളയത്തിനു മുമ്പുണ്ടായിരുന്നതു പോലെ തന്നെ തുടരുകയാണ് പ്രളയശേഷവും. ഉല്പത്തി 6:5-ഉം 8:21-ഉം ഒത്തുനോക്കുക. ദൈവം ഭൂമിയെ നശിപ്പിക്കാത്തതിനു കാരണം “ഞാൻ ചെയ്തതു പോലെ സകല ജീവികളെയും ഇനി നശിപ്പിക്കയില്ല” എന്ന ദൈവത്തിന്റെ വാഗ്ദാനമാണ്.
☛ ❝നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാന പ്രഭു എന്നു പേർ വിളിക്കപ്പെടും.❞ (യെശ, 9:6). ➟ഇവിടെപ്പറയുന്ന ശിശു/മകൻ യേശുക്രിസ്തു ആണെന്നും അവൻ വീരനാം ദൈവവും നിത്യപിതാവും ആണെന്നും അനേകരും വിചാരിക്കുന്നു. ➟എന്നാൽ പ്രവചനം യേശുക്രിസ്തുവിനെക്കുറിച്ചല്ല; യിസ്രായേലിലെ ശ്രേഷ്ഠനായ ഒരു രാജാവിനെക്കുറിച്ചാണ്. ➟യേശുവിനെക്കുറിച്ചല്ല എന്നതിൻ്റെ ചില തെളിവുകൾ തരാം: ❶ പുതിയനിയമത്തിൽ തെളിവില്ല: ➦ പുതിയനിയമത്തിൽ യെശയ്യാ പ്രവചനത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ ഉദ്ധരണികൾ എടുത്തിരിക്കുന്നത്. ➟യെശയ്യാവിൻ്റെ നൂറിലേറെ ഉദ്ധരണികൾ പൂർണ്ണമായിട്ടോ, ഭാഗീകമായിട്ടോ പുതിയനിയമത്തിൽ കാണാം. ➟അതിൽ, യെശയ്യാവ് പറഞ്ഞു; യെശയ്യാപ്രവചനത്തിൽ എഴുതിയിരിക്കുന്നു എന്നിങ്ങനെ പറഞ്ഞിരിക്കുന്ന 𝟮𝟭 ഉദ്ധരണികളുണ്ട്. ➟ഉദാ: (മത്താ, 3:3⁃⁃യെശ, 40:3;മത്താ, 8:17⁃⁃യെശ, 53:4;മത്താ, 12:17-21⁃⁃യെശ, 42:1-4). ➟എന്നിട്ടും ഈ പ്രവചനം മാത്രം പുതിയനിയമത്തിൽ അപ്പൊസ്തലന്മാരോ, എഴുത്തുകാരോ ആരും ഉദ്ധരിച്ചിട്ടില്ല. ➟പരിശുദ്ധാത്മാവിനാൽ പുസ്തകം എഴുതിയവർ എടുക്കാതെ തള്ളിക്കളഞ്ഞ ഒരു പ്രവചനം ക്രിസ്തുവിൽ എങ്ങനെ ആരോപിക്കാൻ കഴിയും❓ ❷ പ്രാവചനികനാമം: ➦ ജനിക്കുന്ന ശിശു അത്ഭുതമന്ത്രിയും വീരനാംദൈവവും നിത്യപിതാവും സമാധനപ്രഭുവും ആയിരിക്കുമെന്നല്ല; അങ്ങനെ പേർ വിളിക്കപ്പെടും എന്നാണ്. ➟അതായത്, യെശയ്യാവ് പറയുന്ന നാല് നാമം (𝐍𝐚𝐦𝐞) ജനിച്ച ശിശുവിൻ്റെ അസ്തിത്വമോ (𝐄𝐱𝐢𝐬𝐭𝐞𝐧𝐜𝐞), പ്രകൃതിയോ (𝐍𝐚𝐭𝐮𝐫𝐞), സംജ്ഞാനാമമോ (𝐏𝐫𝐨𝐩𝐞𝐫 𝐍𝐨𝐮𝐧), പദവിയോ (𝐓𝐢𝐭𝐥𝐞) അല്ല; ജനിച്ച ശിശുവിനെക്കുറിച്ചുള്ള പ്രാവചനികനാമം (𝐏𝐫𝐨𝐩𝐡𝐞𝐭𝐢𝐜 𝐍𝐚𝐦𝐞) ആണ്. ➟ഒരുത്തനെ ❛വീരനാം ദൈവം❜ എന്ന് പേർ വിളിച്ചാൽ അവൻ ദൈവം ആകില്ല. ➟പേരും പ്രകൃതിയും വ്യത്യസ്തമാണ്. ➟യെശയ്യാവ് പറയുന്ന ജനിക്കുന്ന മകൻ യഥാർത്ഥത്തിൽ ❛വീരനാം ദൈവം❜ (സത്യദൈവം) ആയിരുന്നെങ്കിൽ, ❛വീരനാം ദൈവം എന്ന് പേർ വിളിക്കും❜ എന്ന് ഒരിക്കലും പറയില്ല; ❛വീരനാം ദൈവം ആയിരിക്കും❜ എന്നേ പറയുമായിരുന്നുള്ളൂ. ➟സത്യദൈവത്തെ സംബന്ധിച്ച് ❛ദൈവം❜ എന്നത് പേരോ, പദവിയോ, പ്രാവചനിക നാമമോ അല്ല; പ്രകൃതിയാണ്. ➟പേരും പദവിയും പ്രകൃതിയും തിരിച്ചറിയാത്തവർക്ക് എന്തുപദേശം വേണമെങ്കിലും പറയാം. ❸ പിതാവിൻ്റെയും പുത്രൻ്റെയും പ്രകൃതി: ➦ പിതാവിൻ്റെ പ്രകൃതി: ➤ ❝ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.❞ (1തിമൊ, 2:5-6). ➟❛ദൈവം❜ (𝐆𝐨𝐝) എന്നത് സകലത്തിൻ്റെയും കാരണഭൂതനായ യഹോവയുടെ മാത്രം ❛പ്രകൃതിയും❜ (𝐍𝐚𝐭𝐮𝐫𝐞) ❛പിതാവു❜ (𝐅𝐚𝐭𝐡𝐞𝐫) എന്നത് ഏകദൈവമായ യഹോവയുടെ മാത്രം ❛പദവിയും❜ (𝐓𝐢𝐭𝐥𝐞) ആണ്. (യോഹ, 5:44;യോഹ, 17:3;എഫെ, 4:6;1തിമൊ, 2:5). ➟പുത്രൻ്റെ പ്രകൃതി: ➤❝യേശുവിന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.❞ (മർക്കൊ, 15:39). ➟❛മനുഷ്യൻ❜ (𝐌𝐚𝐧) എന്നത് യേശുവിൻ്റെ ❛പ്രകൃതിയും❜ (𝐍𝐚𝐭𝐮𝐫𝐞) ❛പുത്രൻ❜ (𝐒𝐨𝐧) എന്നത് ഏകമനുഷ്യനായ യേശുവിൻ്റെ ❛പദവിയും❜ (𝐓𝐢𝐭𝐥𝐞) ആണ്: (റോമ, 5:15). ➤❛മനുഷ്യനായ (𝐌𝐚𝐧) എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു❜ (യോഹ, 8:40), ➤❛യേശു എന്നു പേരുള്ള മനുഷ്യൻ❜ (യോഹ, 9:11), ➤❛പുരുഷനായ (𝐌𝐚𝐧) നസറായനായ യേശു❜ (പ്രവൃ, 2:23), ➤❛ഏകമനുഷ്യനായ യേശുക്രിസ്തു❜ (റോമ, 5:15), ➤❝രണ്ടാം മനുഷ്യൻ❞ (1കൊരി, 15:47), ➤❛മനുഷ്യനായ ക്രിസ്തുയേശു❜ (1തിമൊ, 2:6) എന്നിവയും നോക്കുക. ➟ യേശു മനുഷ്യനാണെന്ന് അമ്പതുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. ➤[കാണുക:മനുഷ്യനായ ക്രിസ്തുയേശു]. ➦ ❛ദൈവം എന്ന പ്രകൃതി❜ പിതാവിനല്ലാതെ, സ്വർഗ്ഗത്തിലോ, ഭൂമിയിലോ മറ്റാർക്കുമില്ലെന്ന് പൗലൊസ് അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്: ➤❝ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.❞ (1കൊരി, 8:5-6). ➟ഈ വേദഭാഗം ശ്രദ്ധിക്കുക: സ്വർഗ്ഗത്തിലോ ഭൂമിയിലോ (𝐢𝐧 𝐡𝐞𝐚𝐯𝐞𝐧 𝐨𝐫 𝐢𝐧 𝐞𝐚𝐫𝐭𝐡) ദൈവങ്ങൾ (𝐠𝐨𝐝𝐬) എന്ന് വിളിക്കപ്പെടുന്നവർ (𝐭𝐡𝐚𝐭 𝐚𝐫𝐞 𝐜𝐚𝐥𝐥𝐞𝐝) ഉണ്ടെന്നുവരികിലും ➤❛പിതാവായ ഏക ദൈവമേ നമുക്കുള്ളു❜ എന്നാണ് പൗലൊസ് പറയുന്നത്. ➟പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് പറഞ്ഞാൽ, മറ്റൊരുത്തനും ദൈവമല്ലെന്നാണ് അർത്ഥം. ➟ക്രിസ്തുവും അക്കാര്യം അർത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കിയിട്ടുണ്ട്: ➤❝ഏകസത്യദൈവമായ പിതാവിനെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.❞ (യോഹ, 17:3). ➟ഈ വേദഭാഗത്ത്, പിതാവ് സത്യദൈവമെന്നല്ല; പിതാവ് മാത്രം സത്യദൈവം (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) ആണെന്നാണ് ക്രിസ്തു പഠിപ്പിച്ചത്. ➟പിതാവ് മാത്രമാണ് സത്യദൈവം എന്ന് വായിൽ വഞ്ചനയില്ലാത്തെ യേശു പറഞ്ഞാൽ, അവനും ദൈവമാണെന്നാണോ മനസ്സിലാക്കേണ്ടത്❓ ➤❝ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ (𝐌𝐚𝐧) എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.❞ (യോഹ, 8:40). ➟ഈ വാക്യം ശ്രദ്ധിക്കുക: ദൈവത്തിൽനിന്ന് മനുഷ്യനായ തന്നെ യേശു വ്യക്തമായി വേർതിരിച്ചാണ് പറഞ്ഞിരിക്കുന്നത്. ➟ചിലർ കരുതുന്നപോലെ, യേശു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആണെങ്കിൽ, ദൈവത്തിൽനിന്ന് തന്നെ വേർതിരിച്ചു പറയുമായിരുന്നോ❓ ➟മേല്പറഞ്ഞ രണ്ടു വാക്യങ്ങളിലൂടെ ഒരേയൊരു സത്യദൈവം പിതാവാണെന്നും (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) താൻ മനുഷ്യനാണെന്നും (𝐌𝐚𝐧) ദൈവപുത്രൻതന്നെ സംശയലേശമന്യേ പഠിപ്പിച്ചിട്ടുണ്ട്. ➤[കാണുക:ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?] ➦ ബൈബിൾ വെളിപ്പെടുത്തുന്ന പിതാവ് ഏകദൈവവും യേശുക്രിസ്തു നമ്മുടെ ഏകകർത്താവുമാണ്: (1കൊരി, 8:5-6). ➟നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽമരിച്ച പുരുഷനായ (𝐌𝐚𝐧) നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (1പത്രൊ, 2:24;പ്രവൃ, 2:23-24;പ്രവൃ, 2:36;പ്രവൃ, 5:31). ➟അതുകൊണ്ടാണ്, പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടെന്ന് പൗലൊസ് പഠിപ്പിച്ചത്. ➤[കാണുക:കർത്താവ് (kyrios) ദൈവമാണോ?] ❹ പിതാവും നിത്യപിതാവും: ➦ യഥാർത്ഥത്തിൽ യെശയ്യാവ് പറയുന്ന നിത്യപിതാവ് യേശു ആണെങ്കിൽ, യേശുവിൻ്റെ പിതാവും ദൈവവുമായവൻ ആരായി❓ (യോഹ, 20:17). ➟നമുക്ക് ഒരു പിതാവും ഒരു നിത്യപിതാവുണ്ടെന്ന് ആരെങ്കിലും സമ്മതിക്കുമോ❓ ➟ഒരു ഭാഗത്ത് യേശു നിത്യപുത്രനാണെന്ന് പഠിപ്പിക്കുന്നവർ തന്നെയാണ്, അവനെ നിത്യപിതാവും ആക്കുന്നത്. ➟ബന്ധം വ്യത്യസ്തമാണെങ്കിലും നമ്മുടെ പിതാവായ ഏകദൈവം യേശുക്രിസ്തുവിൻ്റെയും ദൈവമാണ്: (മത്താ, 27:47;മർക്കൊ, 15:33;യോഹ, 17:3). ➟യേശുക്രിസ്തുവിൻ്റെ ദൈവത്തെ അപ്പൊസ്തലന്മാർ വാഴ്ത്തുന്നതും സ്തുതിക്കുന്നതും സ്തോത്രം ചെയ്യുന്നതുമായ ഏഴുവാക്യം ബൈബിളിലുണ്ട്. യോഹന്നാനും അവൻ്റെ ദൈവത്തെക്കുറിച്ച് യോഹന്നാനും പറഞ്ഞിട്ടുണ്ട്: ➤❝നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.❞ (2കൊരി, 11:31;എഫെ, 1:3;എഫെ, 1:17 ⁃⁃റോമ, 15:5;2കൊരി, 1:3;കൊലൊ, 1:5;1പത്രൊ, 1:3;സ.വേ.പു.CL). ➟പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും (1കൊരി, 8:6;എഫെ, 4:6) യേശുക്രിസ്തു മനുഷ്യനാണെന്നുമാണ് അപ്പൊസ്തലന്മാർ പഠിപ്പിച്ചത്: (റോമ, 5:15;പ്രവൃ, 2:23;1കൊരി, 15:21;15:47;1തിമൊ, 2:6). ➟അപ്പൊസ്തലന്മാരുടെ ദൈവം ദൈവപുത്രനായ യേശുക്രിസ്തുവല്ല; യേശുക്രിസ്തുവിൻ്റെ ദൈവമാണ്. ➟എന്നാൽ ക്രൈസ്തവസഭയിലെ പലരുടെയും ദൈവം യേശുക്രിസ്തുവാണ്. ➟എന്തൊരു വിരോധാഭാസമാണ്❓ ➤[കാണുക:എൻ്റെ ദൈവം,എൻ്റെ പിതാവ്,പൗലൊസിൻ്റെ ദൈവം,യേശുക്രിസ്തുവിൻ്റെ ദൈവം] ❺ ചരിത്രവും പ്രവചനവും: ➦ ശിശു ⁃⁃ ❛ജനിച്ചിരിക്കുന്നു❜ (is born) എന്ന അർത്ഥത്തിൽ എബ്രായയിൽ ഉപയോഗിച്ചിരിക്കുന്ന ❛yulad❜ എന്ന പദവും മകൻ ⁃⁃ ❛നല്കപ്പെട്ടിരിക്കുന്നു❜ (is given) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ❛nitan❜ എന്ന പദവും എബ്രായ വ്യാകരണത്തിലെ ❛Perfect (qatal)❜ രൂപമാണ്. ➟അത് സാധാരണയായി ഭൂതകാലത്തെ (past tense) സൂചിപ്പിക്കുന്ന ക്രിയാപദമാണ്. ➟ഒരു പ്രവൃത്തി പൂർത്തിയായി (completed action) അഥവാ, അത് മുഴുവനായി നടന്നു കഴിഞ്ഞു എന്ന ആശയമാണ് അതിനുള്ളത്. ➦ അടുത്ത രണ്ട് ഭാഗത്തുമുള്ള, ആധിപത്യം തോളിൽ ⁃⁃ ❛ഇരിക്കും❜ (shall be) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ❛wattehi❜ എന്ന പദവും പേർ ⁃⁃ ❛വിളിക്കപ്പെടും❜ എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ❛wayyiqra❜ എന്ന പദവും ❛Sequential imperfect❜ രൂപമാണ്. ➟അത് പ്രവർത്തി അപൂർണ്ണമോ, തുടർച്ചയായി നടക്കുന്നതോ, അല്ലെങ്കിൽ ഭാവികാലത്തോ ആണെന്ന് കാണിക്കുന്നു (incomplete, ongoing, or future action). ➟❛ശിശു ജിനിച്ചിരിക്കുന്നു, മകൻ നല്കപ്പെട്ടിരിക്കുന്നു❜ എന്ന ആദ്യഭാഗത്തെ പ്രയോഗങ്ങൾ ഭൂതകാലത്തിൽ (Perfect, Completed Action) ആകയാൽ, അടുത്ത രണ്ടു ഭാഗവും അതിൻ്റെ തുടർച്ചയെന്നവണ്ണം വർത്തമാന കാലത്തിലോ, ആസന്ന ഭാവിയിലോ നടക്കുന്നതാണെന്ന് സൂചിപ്പിക്കുന്നു. ➟അതായത്, ആദ്യഭാഗം ചരിത്രവും അടുത്ത രണ്ടുഭാഗം ആസന്നഭാവിയിൽത്തന്നെ നടക്കേണ്ട പ്രവചനവുമാണ്. ➟അല്ലാതെ, എഴുന്നൂറ് വർഷംകഴിഞ്ഞ് നടക്കേണ്ട ഒരു കാര്യമല്ല. ❻ ശിശുവല്ല; ഒരു ബാലകനാണ്: ➦ പ്രവചനം മൂന്നുകാലത്തിലും പറയാം; എന്നാൽ അതിൻ്റെ ആദ്യഭാഗം ചരിത്രമാണെന്നതിൻ്റെ തെളിവ് ആ ഭാഗത്തുതന്നെയുണ്ട്. ➟യെശയ്യാവിൻ്റെ പ്രവചചനം ഒരു ശിശുവിനെക്കുറിച്ചല്ല; അന്ന് ജനിച്ചകഴിഞ്ഞ ഒരു ബാലകനെക്കുറിച്ചാണ്. ➟സത്യവേദപുസ്തകത്തിൽ, ❛ശിശു, മകൻ❜ എന്നിങ്ങനെ പരിഭാഷ ചെയ്തിക്കുന്നത് ❛yeleḏ, ബെൻ❜ (bēn) എന്നീ എബ്രായ പദങ്ങളാണ്. ➟അതിൽ, ❛ശിശു❜ എന്ന് പരിഭാഷ ചെയ്തിരിക്കുന്ന, ❛yeleḏ❜ എന്ന പദത്തിനു് യുവാവ് (young man ⁃⁃ ഉല്പ, 4:23), മകൻ (child ⁃⁃ ഉല്പ, 21:8), കുട്ടി (child ⁃⁃ ഉല്പ, 21:14), ബാലൻ (child ⁃⁃ ഉല്പ, 37:30) എന്നർത്ഥമാണ് മറ്റു ഭാഗങ്ങളിൽ കാണുന്നത്. ➟യാക്കോബിൻ്റെ പതിനൊന്ന് മക്കളെ കുറിക്കാനും (ഉല്പ, 32:22), പതിനേഴ് വയസ്സുള്ളവനായ യോസേഫിനെ കുറിക്കാനും yeleḏ എന്ന പദം ഉപയോഗിച്ചിട്ടുണ്ട്: (ഉല്പ, 37:30). ➟മകൻ എന്ന് പരിഭാഷ ചെയ്തിരിക്കുന്ന ❛bēn❜ എന്ന പദത്തിനു് മകൻ (son) എന്ന അർത്ഥമാണുള്ളത്: (ഉല്പ, 4:17; 11:31; 14:12). ➟തേരഹിൻ്റെ മകനായ അബ്രാഹാമിനെ കുറിക്കാനും അവൻ്റെ സഹോദരൻ്റെ മകൻ ലോത്തിനെ കുറിക്കാനും ഈ പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ➟രണ്ട് പദങ്ങൾക്കും ശിശു എന്ന ഖണ്ഡിതമായ അർത്ഥമല്ല; മകൻ എന്ന സാധാരണ അർത്ഥമാണ് ഉള്ളത്. ➟❛കുഞ്ഞ്, ശിശു❜ എന്നീ അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന പദം ❛ഓലേൽ❜ (ôlēl) ആണ്. ➟കുട്ടി (infant ⁃⁃ 1ശമൂ, 15:3), പൈതൽ (Child ⁃⁃ യിരെ, 44:7) എന്നീ അർത്ഥമാണുള്ളത്. ➟അതിനാൽ പ്രസ്തുത വാക്യത്തിൻ്റെ ആദ്യഭാഗമായ, ➤❛നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു❜ എന്ന് ഭൂതകാലത്തിൽ പറഞ്ഞിരിക്കുന്നത്, വിദൂരഭാവിയിൽ ജനിക്കുവാനുള്ള ഒരു ശിശുവിനെക്കുറിച്ചല്ല; അന്ന് ജനിച്ചുകഴിഞ്ഞ ബാലകനെക്കുറിച്ചാണെന്ന് മനസ്സിലാക്കാം. ➦ എബ്രായയിലെ തനാഖിൻ്റെയും മസോറെറ്റിക് ടെക്സ്റ്റിലും എല്ലാ ഭാഗവും ഭൂതകാലത്തിലാണ് (past tense) പറഞ്ഞിരിക്കുന്നത്: ➤[കാണുക: Tanakh, Masoretic Text]. ➟പ്രവചനത്തിൻ്റെ ഒരു ഭാഗവും വിദൂരഭാവിയിലേക്കുള്ളത് അല്ലാത്തതുകൊണ്ടാണ് അവർ എല്ലാ ഭാഗവും ഭൂതകാലത്തിൽ പരിഭാഷ ചെയ്തിരിക്കുന്നത്. ❼ സെപ്റ്റ്വജിൻ്റിലെ തെളിവ്: ➦ ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റെ ബൈബിളിൽ എബ്രായ ബൈബിളിൽ കാണുന്ന ❛അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാന പ്രഭു❜ എന്നീ നാലുനാമം കാണാൻ കഴിയില്ല; പകരം ➤❛ΜΕΓΑΛΗC ΒΟΥΛΗC ΑΓΓΕΛΟC❜ (Megalis Voulis Angelos ⁃⁃ മഹാ ഉപദേശത്തിന്റെ ദൂതൻ) എന്ന ഒരു നാമം മാത്രമാണ് ഉള്ളത്. [കാണുക: Codex Vaticanus, Roman Sixtine Septuagint (1587), Septuagint 1879 Pdf,Brenton Septuagint] ➦ പഴയനിയമത്തിന്റെ ആദ്യത്തെ ആധികാരിക ഗ്രീക്ക് പരിഭാഷയാണ് ബി.സി. മൂന്നാം നൂറ്റാണ്ടിൽ ഈജിപ്തിലെ അലക്സാണ്ട്രിയയിൽ വെച്ച് 𝟕𝟐 എബ്രായ പണ്ഡിതന്മാരാൽ തയ്യാറാക്കപ്പെട്ടതാണ് ❛സെപ്റ്റ്വജിന്റ്❜ (𝐒𝐞𝐩𝐭𝐮𝐚𝐠𝐢𝐧𝐭) പരിഭാഷ. ➟𝐋𝐗𝐗 എന്നും അറിയപ്പെടുന്ന സെപ്റ്റ്വജിന്റിനു് ചില പ്രത്യേകതകളുണ്ട്: 𝟭. എബ്രായ ബൈബിളിൽനിന്ന് എബ്രായ പണ്ഡിതന്മാഓതന്നെ വിവർത്തനം ചെയ്ത ആദ്യത്തെ ആധികാരിക പരിഭാഷയാണ്. 𝟮. യേശുവിൻ്റെ കാലത്ത് വളരെ പ്രചാരത്തിലിരുന്നതും യേശുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്നതുമായ ബൈബിളാണ്. 𝟯. സെപ്റ്റ്വജിന്റിൽനിന്നാണ് പുതിയ നിയമത്തിലെ സിംഹഭാഗം പഴയനിയമ ഉദ്ധരണികളും എടുത്തിരിക്കുന്നത്. 𝟰. എബ്രായ ഭാഷ അറിയാത്ത യെഹൂദന്മാരും ആദ്യകാല ക്രൈസ്തവരും സെപ്റ്റ്വജിൻ്റ് ബൈബിളാണ് ഉപയോഗിച്ചിരുന്നത്. 𝟱. ആദ്യകാല വിശ്വാസികൾ സെപ്റ്റുവജിന്റിനെ പരിശുദ്ധാത്മാവിനാൽ പ്രചോദിപ്പിക്കപ്പെട്ട വിവർത്തനം ആയാണ് കണ്ടിരുന്നത്. ➟അതിൽ ചിന്തനീയമായ ചില കാര്യങ്ങളുണ്ട്: ☛ യെശയ്യാവ് 𝟗:𝟔 യഥാർത്ഥത്തിൽ ക്രിസ്തുവിനെക്കുറിച്ച് ആയിരുന്നെങ്കിൽ, സെപ്റ്റ്വജിൻ്റ് ബൈബിൾ പരിഭാഷചെയ്ത എബ്രായപണ്ഡിതന്മാർ അവരുടെ മശീഹയെക്കുറിച്ചുള്ള ❛നാലുനാമം❜ കളഞ്ഞിട്ട് ❛മഹത്തായ ആലോചനയുടെ ദൂതൻ❜ (𝐀𝐧𝐠𝐞𝐥 𝐨𝐟 𝐆𝐫𝐞𝐚𝐭 𝐂𝐨𝐮𝐧𝐬𝐞𝐥) എന്ന പുതിയൊരു നാമം ചേർക്കുമായിരുന്നോ❓ ☛ ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ട ഭൂമുഖത്തെ ഏകജാതിയാണ് യിസ്രായേൽ: (സങ്കീ, 147:19-20; യോഹ, 10:35; റോമ, 3:2; റോമ, 9:4). ➟അവരുടെ ❛മശീഹ❜ ദൈവമാണെങ്കിൽ, ആ വാക്യം മശീഹയെക്കുറിച്ച് ആയിരുന്നെങ്കിൽ ❛വീരനാം ദൈവം❜ എന്ന നാമം അവർ മാറ്റിക്കളയുമായിരുന്നോ❓ ➟മശീഹയും ദൈവമായിരുങ്കിൽ, സ്വർഗ്ഗത്തിലും ഭൂമിയിലും യഹോവ ഒരുത്തൻ മാത്രമാണ് ദൈവം എന്നവർ വിശ്വസിക്കുമായിരുന്നോ❓ (ആവ, 4:39 ⁃⁃ആവ, 3:24;യോശു, 2:11;1രാജാ, 8:23;2ദിന, 6:14;സങ്കീ, 73:25). ➟യെഹൂദന്മാർ മശീഹയിൽ വിശ്വസിക്കാത്തവരല്ല; അവരിൽ ചിലർ യേശു എന്നു പേരുള്ള മശീഹയിൽ വിശ്വസിക്കുന്നില്ല എന്നേയുള്ളു. ➟തന്നെയുമല്ല, യേശു ജനിക്കുന്നതിനും നൂറ്റാണ്ടുകൾക്കുമുമ്പെ പരിഭാഷ ചെയ്യപ്പെട്ടതാണ് സെപ്റ്റ്വജിൻ്റ്. [കാണുക: യെഹൂദന്നു എന്തു വിശേഷത?, യെഹൂദന്മാർ ക്രിസ്തുവിൽ വിശ്വസിക്കാത്തവരോ?] ☛ ആ പ്രവചനം യഥാർത്ഥത്തിൽ മശീഹയെക്കുറിച്ച് ആയിരുന്നെങ്കിൽ, ആ നാമം നീക്കികളഞ്ഞ ബൈബിൾ യേശുവും അപ്പൊസ്തലന്മാരും ഉപയോഗിക്കുമായിരുന്നോ❓ ☛ പ്രവചനം യഥാർത്ഥത്തിൽ യേശുവിനെക്കുറിച്ച് ആയിരുന്നെങ്കിൽ, അത് നീക്കിക്കളഞ്ഞ സെപ്റ്റ്വജിൻ്റിൽനിന്ന് പുതിയനിയമത്തിലേക്ക് ഉദ്ധരണികൾ എടുക്കുമായിരുന്നോ❓ ☛ പ്രവചനം യഥാർത്ഥത്തിൽ ക്രിസ്തുവിനെക്കുറിച്ച് ആയിരുന്നെങ്കിൽ, പുതിയനിയമ എഴുത്തുകാരും എബ്രായരുമായ മത്തായി, മർക്കൊസ്, യോഹന്നാൻ, പൗലൊസ്, യാക്കോബ്, പത്രൊസ്, യൂദാ മുതലയവർ എബ്രായ ബൈബിളിൽനിന്ന് ആ വാക്യം പുതിയനിയമത്തിൽ ഉദ്ധരിക്കാഞ്ഞത് എന്താണ്❓ ☛ യെശയ്യാവ് 𝟕:𝟏𝟒 യേശുവിൻ്റെ ജനനത്തോടു ബന്ധിപ്പിച്ച മത്തായി (𝟏:𝟐𝟐-𝟐𝟑). യേശയ്യാവ് 𝟗:𝟔 എന്തുകൊണ്ട് തള്ളിക്കളഞ്ഞു❓ ☛ സെപ്റ്റ്വജിൻ്റിലെ വാക്യത്തിൻ്റെ അവസാനഭാഗത്ത്, ➤❛ഞാൻ പ്രഭുക്കന്മാർക്ക് സമാധാനവും അവന്നു ആരോഗ്യവും വരുത്തും.❜ എന്നാണ് പറയുന്നത്. ➟അതായത്, യെശയ്യാവ് 𝟗:𝟔-ൽ പറയുന്നത് ആരെക്കുറിച്ചാണോ, അവൻ്റെ പ്രഭുക്കന്മാർക്ക് സമാധാനവും അവനു് (വീരനാം ദൈവം) ആരോഗ്യവും വരുത്തുമെന്നാണ് പറയുന്നത്. ➟വീരനാം ദൈവം സത്യദൈവം ആയിരുന്നെങ്കിൽ, അവൻ ആരോഗ്യം ഇല്ലാത്ത ബലഹീനനായ ദൈവമായിരിക്കുമോ❓➟അതൊരു സത്യദൈവം അല്ലാത്തതുകൊണ്ടാണ് ഇതൊക്കെ പറയുന്നതെന്ന് മനസ്സിലാക്കാൻ വല്ല പ്രയാസവുമുണ്ടോ❓ ❽ 4–5 നൂറ്റാണ്ടിലെ കയ്യെഴുത്തുപ്രതികളിലെ തെളിവ്: ➦ ഇന്ന് ലഭ്യമായതിൽവെച്ച് ഏറ്റവും പുരാതനമായ മൂന്നു കയ്യെഴുത്തു പ്രതിയാണ് Codex Vaticanus (A.D. 300–50) Codex Sinaiticus (330-360), Codex Alexandrinus (400-440). ➟മൂന്നിൻ്റെയും പഴയനിയമം എബ്രായ ബൈബിളല്ല; ഗ്രീക്ക് സെപ്റ്റ്വജിൻ്റാണ്. ➟അതിൽ ആദ്യത്തെ രണ്ടു കയ്യെത്തുപ്രതിയായ കോഡെക്സ് വത്തിക്കാനസിലും കോഡെക്സ് സിനായ്റ്റിക്കസിലും എബ്രായ ബൈബിളിലുള്ള നാലുനാമം കാണാൻ കഴിയില്ല; പകരം ➤❛മഹാ ഉപദേശത്തിന്റെ ദൂതൻ❜ (𝐀𝐧𝐠𝐞𝐥 𝐨𝐟 𝐆𝐫𝐞𝐚𝐭 𝐂𝐨𝐮𝐧𝐬𝐞𝐥) എന്ന ഒരു നാമം മാത്രമാണ് ഉള്ളത്. ➤[കാണുക: Manuscripts]. ➟എന്നാൽ മൂന്നാമത്തെ കയ്യെഴുത്തുപ്രതിയായ കോഡെക്സ് അലക്സാണ്ട്രിനസിൽ ➤❛മഹാ ഉപദേശത്തിന്റെ ദൂതൻ❜ എന്ന സെപ്റ്റ്വജിൻ്റ് നാമത്തോടൊപ്പം എബ്രായ ബൈബിളിലെ നാല് നാമംകൂടി ചേർത്തിട്ടുണ്ട്. ➟എന്നാൽ അതിൽ ➤❛വീരനാം ദൈവം❜ എന്നല്ല; ➤❛വീരനാം ഭരണാധികാരി❜ എന്നാണ്. ➤[കാണുക: Codex Alexandrinus].➟❛വീരനാം ദൈവം❜ സത്യദൈവം ആയിരുന്നെങ്കിൽ, ❛ദൈവം❜ എന്ന പദം ഒഴിവാക്കുമായിരുന്നോ❓ ➟ആദ്യകാല വിശ്വാസികൾ അത് യേശുവിനെക്കുറിച്ചുള്ള പ്രവചനമല്ലെന്ന് മനസ്സിലാക്കിയിരുന്നു എന്നതിൻ്റെ വ്യക്തമായ തെളിവാണത്. ➟കോഡെക്സ് വത്തിക്കാനസിലുള്ള അഞ്ച് നാമവും താഴെക്കാണാം: 𝟭. ΜΕΓΑΛΗΣ ΒΟΥΛΗΣ ΑΓΓΕΛΟΣ ➤ Μεγάλης Βουλῆς Ἄγγελος ➤ Megalis Voulis Angelos ➤ Messenger of Great Counsel ➤ മഹാ ഉപദേശത്തിന്റെ ദൂതൻ 𝟮. ΘΑΥΜΑCTOC CYMBOYΛOC ➤ Θαυμαστὸς Σύμβουλος ➤ Thavmastos Symvoulos ➤ Wonderful Counselor ➤ അത്ഭുത മന്ത്രി 𝟯. ICXYPOC EΞOYCIACTHC ➤ Ἰσχυρὸς Ἐξουσιαστής ➤ Ischyros Exousiastis ➤ Mighty Potentate ➤ വീരനാം ഭരണാധികാരി 𝟰. APXΩN EIRHNHC ➤ Ἄρχων Εἰρήνης ➤ Archon Eirinis ➤ Prince of Peace ➤ സമാധാന പ്രഭു 𝟱. ΠATHR TOY MEΛΛONTOC AIΩNOC ➤ Πατὴρ τοῦ μέλλοντος αἰῶνος ➤ Patir tou mellontos aionos ➤ Father of the Age to Come ➤ ഭാവി യുഗത്തിന്റെ പിതാവ് ❾ ഭാഷാപരമായ തെളിവ്: ➦ യെശയ്യാവിൽ പറയുന്ന ❛അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാന പ്രഭു❜ എന്നീ നാലു നാമം യഥാർത്ഥത്തിൽ പ്രാവചനിക നാമമാണ്. ➟പ്രത്യുത, അതിലെ ❛വീരനാം ദൈവം❜ എന്നത് സത്യദൈവം ആയിരുന്നെങ്കിൽ, ബാക്കി മൂന്നും ആ വീരനാം ദൈവത്തിൻ്റെ പദവികളായി മാറും. ➟അതായത്, ❛ദൈവം❜ (God) എന്നത് ശിശുവിൻ്റെ പ്രകൃതിയും (Nature) ❛അത്ഭുതമന്ത്രി, നിത്യപിതാവു, സമാധാന പ്രഭു❜ എന്നിവ അവൻ്റെ പദവികളും (Titles) ആയി മാറും. ➟അങ്ങനെവന്നാൽ, ഭാഷാപരമായും പല പ്രശ്നങ്ങളുണ്ട്. 𝟭. ഒരുത്തൻ്റെ പ്രകൃതിയെ ഒരിക്കലും ❛നാമം❜ എന്ന് പറയാൻ കഴിയില്ല. 𝟮. ഒരുത്തൻ്റെ മൂന്ന് പദവികളും പ്രകൃതിയും ചേർത്തും ❛നാമം❜ എന്ന് പറയാൻ കഴിയില്ല. 𝟯. ദൈവം ആദ്യനും അന്ത്യനും അനാദിയായും ശാശ്വതമായും ഉള്ളവനാണ്: (സങ്കീ, 90:2; യെശ, 44:6). ➟അവൻ എങ്ങനെ ജനിക്കും❓ ആരംഭവും അവസാനവും ഇല്ലാത്ത ദൈവം (സത്യദൈവം ആണെങ്കിൽ) ഒരു ശിശുവായി ജനിച്ചുവെന്ന് പറഞ്ഞാൽ, അത് യുക്തിക്കും ബുദ്ധിക്കും നിരക്കുന്നതാണോ❓ (സങ്കീ, 90:2). 𝟰. പ്രവചനം തന്നെക്കുറിച്ചാണെന്ന് യേശുവിനുപോലും അറിയില്ലായിരുന്നു. ➟❛ഒരേയൊരു സത്യദൈവം പിതാവാണെന്നും❜ (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) ❛താൻ മനുഷ്യൻ❜ (𝐌𝐚𝐧) ആണെന്നുമാണ് യേശു പഠിപ്പിച്ചത്: (യോഹ, 17:3; യോഹ, 5:44; യോഹ, 5:44 ⁃⁃ യോഹ, 8:40; മത്താ, 11:19; ലൂക്കൊ, 7:34). ➟യെശയ്യാവിൽ പറയുന്ന ❛വീരനാം ദൈവ❜ താനായിരുന്നെങ്കിൽ, പിതാവു് മാത്രമാണ് സത്യദൈവം എന്ന് പുത്രൻ പറയുമായിരുന്നോ❓ 𝟱. പ്രവചനം ക്രിസ്തുവിനെക്കുറിച്ച് ആണെണ് അപ്പൊസ്തലന്മാർക്കും അറിയില്ലായാരുന്നു. ➟❛പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും❜ (𝐭𝐨 𝐮𝐬 𝐭𝐡𝐞𝐫𝐞 𝐢𝐬 𝐛𝐮𝐭 𝐨𝐧𝐞 𝐆𝐨𝐝, 𝐭𝐡𝐞 𝐅𝐚𝐭𝐡𝐞𝐫) ദൈവം ഒരുത്തൻ മാത്രം❜ (𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝) എന്നുമാണ് അപ്പൊസ്തലന്മാർ പഠിപ്പിച്ചത്: (1കൊരി, 8:5-6; എഫെ, 4:6 ⁃⁃ റോമ, 16:26, എഫെ, 4:6; 1തിമൊ, 1:17; യൂദാ, 1:24). ➟ക്രിസ്തുവിനെക്കുറിച്ച് ആയിരുന്നെങ്കിൽ, പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് അപ്പൊസ്തലന്മാർ പറയുമായിരുന്നോ❓ ❿ വചനപരമായ തെളിവ്: ➦ വചനപരമായി ഏറ്റവും ശക്തമായ ഒരു തെളിവ് പ്രസ്തുത വേദഭാഗത്തുണ്ട്. ➟ആറാം വാക്യത്തിൻ്റെ തുടർച്ചയാണ് ഏഴാം വാക്യം: ➤❝അവന്റെ ആധിപത്യത്തിന്റെ വർദ്ധനെക്കും സമാധാനത്തിന്നും അവസാനം ഉണ്ടാകയില്ല; ദാവീദിന്റെ സിംഹാസനത്തിലും അവന്റെ രാജത്വത്തിലും ഇന്നുമുതൽ എന്നെന്നേക്കും അവൻ അതിനെ ന്യായത്തോടും നീതിയോടും കൂടെ സ്ഥാപിച്ചു നിലനിർത്തും; സൈന്യങ്ങളുടെ യഹോവയുടെ തീക്ഷ്ണത അതിനെ നിവർത്തിക്കും.❞ (യെശ, 9:7). ➟ഏഴാം വാക്യം തുടങ്ങുന്നത് ഇപ്രകാരമാണ്: ➤❛അവന്റെ ആധിപത്യത്തിന്റെ വർദ്ധനെക്കും സമാധാനത്തിന്നും അവസാനം ഉണ്ടാകയില്ല.❜ ➟ആരുടെ ആധിപത്യത്തിനു് അവസാനം ഉണ്ടാകയില്ല❓ ➟ജനിച്ച ശിശു/മകൻ്റെ ആധിപത്യത്തിനു് അവസാനം ഉണ്ടാകയില്ല. ➟അടുത്തഭാഗം: ➤❛ദാവീദിന്റെ സിംഹാസനത്തിലും അവന്റെ രാജത്വത്തിലും ഇന്നുമുതൽ എന്നെന്നേക്കും അവൻ അതിനെ ന്യായത്തോടും നീതിയോടും കൂടെ സ്ഥാപിച്ചു നിലനിർത്തും.❜ ➟അപ്പോൾ, ജനിച്ച ശിശു ദാവീദിൻ്റെ സിംഹാസനത്തിൽ ഇരുന്നു ഭരിക്കുന്ന ഒരു രാജാവാണെന്ന് വ്യക്തം. ➟അവസാനഭാഗം വളരെ ശ്രദ്ധിക്കുക: ➤❛സൈന്യങ്ങളുടെ യഹോവയുടെ തീക്ഷ്ണത അതിനെ നിവർത്തിക്കും.❜ ➟വീരനാം ദൈവമായ ശിശുവിനെക്കുറിച്ചുള്ള കാര്യങ്ങളെല്ലാം തീക്ഷ്ണതയോടെ നിവൃത്തിക്കുന്നത് അവൻ തന്നെത്താനല്ല; സൈന്യങ്ങളുടെ യഹോവയായ ദൈവമാണ്. ➦ ഇവിടെ ചില കാര്യങ്ങൾ കാണാം: 𝟭. വീരനാം ദൈവത്തെയും സൈന്യങ്ങളുടെ യഹോവയെയും വ്യക്തമായ വേർതിരിച്ചാണ് പറഞ്ഞിരിക്കുന്നത്. ➟രണ്ട് ദൈവം എന്നത് യുക്തിക്കും ബുദ്ധിക്കും വചനത്തിനും നിരക്കാത്ത കാര്യമാണ്. 𝟮. പിതാവായ യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ലെന്നാണ് പഴയപുതിയനിയമങ്ങൾ അസന്ദിഗ്ദ്ധമായി പറയുന്നത്: ➤❝മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.❞ (ആവ, 4:39 ⁃⁃ആവ, 3:24;യോശു, 2:11;1രാജാ, 8:23;2ദിന, 6:14;സങ്കീ, 73:25). ➤❝ആകാശത്തിലോ (Heaven) ഭൂമിയിലോ ദേവന്മാർ (gods) എന്നു പേരുള്ളവർ (വിളിക്കപ്പെടുന്നവർ) ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.❞ (1കൊരി, 8:5-6 ⁃⁃ റോമ, 16:26, എഫെ, 4:6; 1തിമൊ, 1:17; യൂദാ, 1:24). ➟ക്രിസ്തുവും അക്കാര്യം അസന്ദിഗ്ദ്ധമായി പഠിപ്പിച്ചിട്ടുണ്ട്. (മർക്കൊ, 12:29; യോഹ, 5:44; യോഹ, 17:3). ➟തന്മൂലം, ❛വീരനാം ദൈവം❜ എന്ന നാമം വിശേഷിപ്പിക്കപ്പെട്ടവൻ സത്യദൈവമല്ല; ഒരു മനുഷ്യരാജാവാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. 𝟯. ആറാം വാക്യത്തിൽപ്പറയുന്ന ❛വീരനാം ദൈവം❜ സത്യദൈവം ആണെങ്കിൽ, അവൻ്റെ സിംഹാസനവും രാജത്വവും ന്യായത്തോടും നീതിയോടും കൂടെ സ്ഥാപിച്ചു നിലനിർത്താൻ യഹോവയുടെ തീക്ഷ്തയുടെ ആവശ്യമെന്താണ്❓ വീരനാം ദൈവം സത്യദൈവം ആണെങ്കിൽ അവൻ്റെ രാജത്വം നിലനിർത്താൻ അവനു് സ്വയമായി കഴിയില്ലേ❓ വീരനാം ദൈവവും യഹോവയും എന്ന രണ്ടു സത്യദൈവം ഉണ്ടാകുക സാദ്ധ്യമോ❓ ➟അതിനാൽ അവിടെപ്പറയുന്ന ❛വീരനാം ദൈവം❜ സത്യദൈവം ആല്ലെന്നും യേശുക്രിസ്തുവിനെക്കുറിച്ചല്ലെന്നും ഭാഷണവും വാക്കുകളും കൂടാതെ ആർക്കും മനസ്സിലാകും. ☛ യെശയ്യാവ് 9:6-ൻ്റെ യഥാർത്ഥ വിഷയം ഇതാണ്: ➤ ❝യെഹൂദൻ്റെ നിത്യരാജ്യം (സഹസ്രാബ്ദ രാജ്യം) ഭരിക്കാനിരിക്കുന്ന യിശ്ശായിവേരായ രാജാവിനെ (യേശു അല്ല) യിസ്രായേലിലെ അതിശ്രേഷ്ഠനായ ഒരു രാജാവിൽ പ്രതീകാത്മകമായി കണ്ടുകൊണ്ടാണ് യെശയ്യാവിൻ്റെ പ്രവചനം. (യെശ, 11:1-5; റോമ, 15:12). ➟അതിൻ്റെ തെളിവാണ് അടുത്തവാക്യം.❞ ➦ ബൈബിളിൽ ഒരു തെളിവുമില്ലാത്ത വാക്യമാണ് പലരും യേശുവിൽ ആരോപിക്കുന്നത്. ➟വചനത്തെ ദുർവ്യാഖ്യാനം ചെയ്താൽ, യേശു വീരനാം ദൈവമാകുമോ❓ ➟താൻ ദൈവമല്ല; മനുഷ്യനാണെന്ന് യേശുവും, അവൻ ദൈവമല്ല; മനുഷ്യനാണെന്ന് അപ്പൊസ്തലന്മാരും, ഞാൻ ഒരുത്തൻ മാത്രമാണ് ദൈവം; മറ്റൊരുത്തനുമില്ലെന്ന് യഹോവയും, യഹോവ ഒരുത്തൻ മാത്രമാണ് ദൈവം; മറ്റൊരുത്തനുമില്ലെന്ന് പഴയനിയമവും പറയുന്നതും വെറുതെയോ❓ ➟യഹോവയായ ഏകദൈവത്തെയും പഴയനിയമത്തിലെ മശീഹമാരെയും ഭക്തന്മാരെയും മനുഷ്യനായ ക്രിസ്തുയേശുവിനെയും അവൻ്റെ ശിഷ്യന്മാരെയും പണി പഠിപ്പിക്കാൻ നോക്കുന്നവരാണ് പലരും. ➟ബൈബിൾ വെളിപ്പെടുത്തുന്ന ക്രിസ്തു ആരാണെന്ന് അറിയാത്തതാണ് പലരുടെയും പ്രശ്നം. ➟അതുകൊണ്ടാണ് വല്ലവിധേനയും അവനെ ദൈവമാക്കാൻ നോക്കുന്നത്. ➤[കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?] ☛ അവിടെപ്പറയുന്നത് ആരെക്കുറിച്ചാണെന്ന് അറിയാൻ ആഗ്രഹിക്കുന്നവർ: ➤[കാണുക: യെശയ്യാവ് 9:6 ആരെക്കുറിച്ചാണ്?]
താൻ ആകാശങ്ങളും ഭൂമിയും അഥവാ പ്രപഞ്ചം മുഴുവൻ നിറഞ്ഞുനില്ക്കുന്നവനാണന്നും സ്വർഗ്ഗം എൻ്റെ സിംഹാനവും ഭൂമി എൻ്റെ പാദപീഠം ആണെന്നും ദൈവം പറയുന്നു: (യിരെ, 23:23,24; യെശ, 66:1). ദൈവത്തെ ഒളിച്ച് എവിടെയും പോകാൻ കഴിയില്ലെന്നും സ്വർഗ്ഗത്തിൽ കയറിയാൽ അവിടെയും പാതാളത്തിൽ കിടക്ക വിരിച്ചാൽ അവിടെയും സമുദ്രത്തിന്റെ അറ്റത്തു ചെന്നാൽ അവിടെയും ദൈവമുണ്ടെന്നു ദാവീദ് പറയുന്നു: (139:7-10). ദൈവം സ്വർഗ്ഗത്തിലും സ്വർഗ്ഗാധിസ്വർഗ്ഗത്തിലും അടങ്ങുകയില്ലെന്നു ജ്ഞാനികളിൽ ജ്ഞാനിയായിരുന്ന ശലോമോൻ പറയുന്നു: (1രാജാ, 8:27; 2ദിന, 2:6; 6:18). “അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു” എന്നാണ് പൗലൊസ് അഥേനരോട് പറയുന്നത്: (പ്രവൃ, 7:28). അവനിലാണ് നാം ചരിക്കയും ഇരിക്കുകയും ചെയ്യുന്നതെന്നു പറഞ്ഞാൽ; ദൈവം പ്രപഞ്ചത്തിൽ ഉള്ളിൽ നിറഞ്ഞുനില്ക്കുന്നവനാണ് എന്നല്ല; സകലതും അഥവാ, പ്രപഞ്ചം മുഴുവൻ ദൈവത്തിൻ്റെ ഉള്ളിലാണ് സ്ഥിതി ചെയ്യുന്നതെന്നാണ്. ദൈവം തൻ്റെ സൃഷ്ടിയെ ആശ്രയിച്ചല്ല; സൃഷ്ടികൾ ദൈവത്തെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. മൂന്നു വ്യത്യസ്ത വ്യക്തികളുടെ ഉള്ളിൽ സ്ഥിതിചെയ്യുന്ന ഒരു പ്രപഞ്ചത്തെക്കുറിച്ച് നിങ്ങൾ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? മനുഷ്യരുടെ ബുദ്ധിയെയും യുക്തയെയും വെല്ലുവിളിക്കുന്ന ദുരുപദേശങ്ങളാണ് പലരും പഠിപ്പിക്കുന്നത്. “അവരിൽ (in their) എന്നല്ല; അവനിൽ (in him) അല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതെന്ന് ഏകവചനത്തിലാണ് പറഞ്ഞിരിക്കുന്നത്. ദൈവം മൂന്നു വ്യത്യസ്ത വ്യക്തികളാണെങ്കിൽ, അവരിൽ ആരുമൊരുനാളും കാണാത്ത കാണ്മാൻ കഴിയാത്ത സർവ്വവ്യാപിയായ ദൈവം ആരാണെന്നു പറയും
ദൈവം പ്രപഞ്ചം മുഴുവൻ നിറഞ്ഞുനില്ക്കയാണ് അഥവാ പ്രപഞ്ചത്തിനുള്ളിലാണ് സ്ഥിതിചെയ്യുന്നതെന്ന് പറഞ്ഞാലുള്ള കുഴപ്പം എന്താണെന്നറിയാമോ? സ്രഷ്ടാവായ ദൈവം സൃഷ്ടിയെ ആശ്രയിച്ചാണ് നില്നില്ക്കുന്നതെന്ന് വരും. എന്നാൽ അങ്ങനെയല്ല; ദൈവം ഒന്നിൽനിന്നും ഒന്നും ആദേയം ചെയ്യുന്നവനോ, ആരെയും ആശ്രയിക്കുന്നവനോ അല്ല; സ്വയം നിലനില്ക്കുന്നവനാണ്. സർവ്വപ്രപഞ്ചവും സ്ഥിതിചെയ്യുന്നതും സകലവും ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതും പ്രപഞ്ചത്തെക്കാൾ വലിയവനായ ദൈവത്തിനുള്ളിലാണ്; അവനെ ആശ്രയിച്ചാണ് സകലവും നില്ക്കുന്നത്. “ട്രിനിറ്റിയുടെ വിശ്വാസത്തിൽ ദൈവമെന്നു പറഞ്ഞാൽ സമനിത്യരും വ്യതിരിക്തരുമായ മൂന്നുപേരാണ്. പിതാവല്ല പുത്രൻ; പുത്രനല്ല പരിശുദ്ധാത്മാവ്; പരിശുദ്ധാത്മാവല്ല പിതാവ്. സമനിത്യരും വ്യത്യസ്തരുമായ മൂന്നുപേരുടെ ഉള്ളിൽ സ്ഥിതിചെയ്യുന്ന ഇക്കാണുന്ന ഒരു പ്രപഞ്ചത്തെക്കുറിച്ചു നിങ്ങളൊന്നു ചിന്തിച്ചുനോക്കിക്കേ. ദൈവാത്മാവുള്ളവർ മാത്രം ചിന്തിച്ചാൽ മതി. അല്ലാതുള്ളവർക്ക് മൂന്നല്ല, മുന്നൂറ് പേരുടെ ഉള്ളിലാണ് പ്രപഞ്ചം സ്ഥിതിചെയ്യുന്നതെന്ന് പറഞ്ഞാലും പൊട്ടന്മാരെപ്പോലെ അംഗീകരിക്കും. ഒപ്പം, പ്രപഞ്ചത്തെക്കാൾ വലിയവനും അദൃശ്യനുമായ മൂന്നു ദൈവങ്ങളിൽ അല്ലെങ്കിൽ വ്യക്തികളിൽ ഒരാളാണ് ഭൂമിയിൽവന്ന് ക്രൂശിൽ മരിച്ചതെന്നുകൂടി ചിന്തിച്ചാൽ അതോടെ ത്രിത്വവിശ്വാസം പൂർണ്ണമാകും.” അദൃശ്യനായ ഏകദൈവം മനുഷ്യരെപ്പോലെ വ്യക്തിയാണെന്നോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ ബൈബിൾ പഠിപ്പിക്കുന്നില്ല; അതൊക്കെ ദുരുപദേശത്തിൻ്റെ ഭാഗമായി പലരും മെനഞ്ഞെടുത്ത സങ്കല്പങ്ങളാണ്. ദൈവത്തിന് വെളിപ്പാടുകൾ (manifestations) അഥവാ പ്രത്യക്ഷതകളാണുള്ളത്. അദൃശ്യനായ ഏകദൈവത്തിൻ്റെ പ്രത്യക്ഷതകളെയാണ് പഴയപുതിയനിയമങ്ങളിൽ ഭക്തന്മാർ കണ്ടത്. “നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ.” (1തിമൊ, 1:17).
യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും (2രാജാ, 19:15) ദൈവത്തിനു സദൃശനായോ സമനായോ മറ്റൊരുത്തനും ഇല്ലെന്നും ദൈവത്തിന്റെ വചനം അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു. ‘എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല’ (യെശ, 43:10) ‘ഞാൻ ഒരുത്തനെയും അറിയുന്നില്ലെന്നു’ (യെശ, 44:8) യഹോവ തന്നെ പറയുന്നു. “യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?” (യെശ, 44:24). ഏകസത്യദൈവത്തിന് ബഹുത്വമുണ്ടെന്നു പഠിപ്പിക്കുന്ന എല്ലാ ദുരുപദേശങ്ങളിൽനിന്നും ഒഴിഞ്ഞുനില്ക്കുവാൻ തെളിവുകളെല്ലാം ചുവടെ ചേർക്കുന്നു:
1. ഞങ്ങളുടെ ദൈവമായ യഹോവയെപ്പോലെ ആരുമില്ല എന്നു നീ അറിയേണ്ടതിന്നു നിന്റെ വാക്കുപോലെ ആകട്ടെ; (പുറ, 8:10)
2. സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല എന്നു നീ അറിയേണ്ടതിന്നു ഈ പ്രാവശ്യം ഞാൻ എന്റെ ബാധകളൊക്കെയും നിന്റെ മേലും നിന്റെ ഭൃത്യന്മാരുടെ മേലും നിന്റെ ജനത്തിന്മേലും അയക്കും. (പുറ, 9:14)
5. യഹോവെക്കു മാത്രമല്ലാതെ (only) വേറെ ദൈവങ്ങൾക്കു യാഗം കഴിക്കുന്നവനെ നിർമ്മൂലമാക്കേണം. (പുറ, 22:20). bad
6. യഹോവയോടു നിങ്ങൾ മത്സരിക്കമാത്രം (only) അരുതു; ആ ദേശത്തിലെ ജനത്തെ ഭയപ്പെടരുതു; അവർ നമുക്കു ഇരയാകുന്നു; അവരുടെ ശരണം പോയ്പോയിരിക്കുന്നു; നമ്മോടുകൂടെ യഹോവ ഉള്ളതുകൊണ്ടു അവരെ ഭയപ്പെടരുതു. (സംഖ്യാ, 14:9). [യഹോവയ്ക്ക് വിരോധമായി മാത്രം മത്സരിക്കരുത്: ബെ.ബെ] ak
7. കർത്താവായ യഹോവേ, നിന്റെ മഹത്വവും നിന്റെ ഭുജവിര്യവും അടിയനെ കാണിച്ചുതുടങ്ങിയല്ലോ; നിന്റെ ക്രിയകൾപോലെയും നിന്റെ വീര്യപ്രവൃത്തികൾപോലെയും ചെയ്‍വാൻ കഴിയുന്ന ദൈവം സ്വർഗ്ഗത്തിലാകട്ടെ ഭൂമിയിലാകട്ടെ ആരുള്ളു? (ആവ, 3:24)
8. നിനക്കോ ഇതു കാണ്മാൻ സംഗതിവന്നു; യഹോവ തന്നേ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല എന്നു നീ അറിയേണ്ടതിന്നു തന്നേ. (ആവ, 4:35)
9. ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക. (ആവ, 4:39)
11. യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ. (ആവ, 6:4)
12. യഹോവ തനിയേ (alone) അവനെ നടത്തി; അവനോടുകൂടെ അന്യദൈവം ഉണ്ടായിരുന്നില്ല. (ആവ, 32:12). badad
13. ഞാൻ, ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല എന്നു ഇപ്പോൾ കണ്ടുകൊൾവിൻ. ഞാൻ കൊല്ലുന്നു; ഞാൻ ജീവിപ്പിക്കുന്നു; ഞാൻ തകർക്കുന്നു; ഞാൻ സൌഖ്യമാക്കുന്നു; എന്റെ കയ്യിൽനിന്നു വിടുവിക്കുന്നവൻ ഇല്ല. (ആവ, 32:39)
14. യെശൂരൂന്റെ ദൈവത്തെപ്പോലെ ഒരുത്തനുമില്ല; നിന്റെ സഹായത്തിന്നായി അവൻ ആകാശത്തുടെ തന്റെ മഹിമയിൽ മേഘാരൂഢനായി വരുന്നു. (ആവ, 33:26)
15. ഞങ്ങൾ മോശെയെ സകലത്തിലും അനുസരിച്ചതുപോലെ നിന്നെയും അനുസരിക്കും; നിന്റെ ദൈവമായ യഹോവ (only) മോശെയോടുകൂടെ ഇരുന്നതുപോലെ നിന്നോടുകൂടെയും ഇരുന്നാൽ മതി. (Only the LORD thy God be with thee, as he was with Moses – മോശെയോടുകൂടി ഇരുന്നതുപോലെ ദൈവമായ യഹോവ മാത്രം നിൻ്റെകൂടെ ഇരുന്നാൽമതി). (യോശു, 1:17) raq
16. കേട്ടപ്പോൾ തന്നേ ഞങ്ങളുടെ ഹൃദയം ഉരുകി; നിങ്ങളുടെ നിമിത്തം എല്ലാവർക്കും ധൈര്യം കെട്ടുപോയി; നിങ്ങളുടെ ദൈവമായ യഹോവ തന്നേ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും ദൈവം ആകുന്നു. (യോശു, 2:11)
17. യഹോവയെപ്പോലെ പരിശുദ്ധൻ ഇല്ല; നീ അല്ലാതെ ഒരുത്തനുമില്ലല്ലോ; നമ്മുടെ ദൈവത്തെപ്പോലെ ഒരു പാറയും ഇല്ല. (1ശമൂ, 2:2)
18. അപ്പോൾ ശമൂവേൽ എല്ലാ യിസ്രായേൽ ഗൃഹത്തോടും: നിങ്ങൾ പൂർണ്ണഹൃദയത്തോടെ യഹോവയിങ്കലേക്കു തിരിയുന്നു എങ്കിൽ അന്യദൈവങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളഞ്ഞു നിങ്ങളുടെ ഹൃദയങ്ങളെ യഹോവയിങ്കലേക്കു തിരിക്കയും അവനെ മാത്രം (only) സേവിക്കയും ചെയ്‍വിൻ; എന്നാൽ അവൻ നിങ്ങളെ ഫെലിസ്ത്യരുടെ കയ്യിൽനിന്നു വിടുവിക്കും എന്നു പറഞ്ഞു. (1ശമൂ, 7:3). bad
19. അങ്ങനെ യിസ്രായേൽമക്കൾ ബാൽവിഗ്രഹങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും നീക്കിക്കളഞ്ഞു യഹോവയെ മാത്രം (only) സേവിച്ചു. (1ശമൂ, 7:4). bad
20. യഹോവയെ (only) ഭയപ്പെട്ടു പൂർണ്ണഹൃദയത്തോടും പരമാർത്ഥതയോടുംകൂടെ സേവിക്കമാത്രം ചെയ്‍വിൻ; അവൻ നിങ്ങൾക്കു എത്ര വലിയ കാര്യം ചെയ്തിരിക്കുന്നു എന്നു ഓർത്തുകൊൾവിൻ. (1ശമൂ, 12:24). [only fear the Jehovah] ak
21. അതുകൊണ്ടു കർത്താവായ യഹോവേ, നീ വലിയവൻ ആകുന്നു; നിന്നെപ്പോലെ ഒരുത്തനുമില്ല; ഞങ്ങൾ സ്വന്തചെവികൊണ്ടു കേട്ടതൊക്കെയും ഓർത്താൽ നീ അല്ലാതെ ഒരു ദൈവവും ഇല്ല. (2ശമൂ, 7:22)
22. യഹോവയല്ലാതെ ദൈവം ആരുള്ളു? നമ്മുടെ ദൈവം ഒഴികെ പാറ ആരുള്ളു? (2ശമൂ, 22:32)
23. യിസ്രായേലിന്റെ ദൈവമായ യഹോവേ, പൂർണ്ണഹൃദയത്തോടെ നിന്റെ മുമ്പാകെ നടക്കുന്ന നിന്റെ ദാസന്മാർക്കായി നിയമവും ദയയും പാലിക്കുന്ന നിന്നെപ്പോലെ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല. (1രാജാ, 8:23)
24. “ഞങ്ങളുടെ പിതാക്കന്മാർക്കു നീ കൊടുത്ത ദേശത്തു അവർ ജീവിച്ചിരിക്കും കാലത്തൊക്കെയും നിന്നെ ഭയപ്പെടേണ്ടതിന്നു നീ ഓരോരുത്തന്റെ ഹൃദയത്തെ അറിയുന്നതുപോലെ ഓരാരുത്തന്നു അവനവന്റെ നടപ്പുപോലെയൊക്കെയും ചെയ്തരുളേണമേ; നീ മാത്രമല്ലോ (only) സകലമനുഷ്യപുത്രന്മാരുടെയും ഹൃദയത്തെ അറിയുന്നതു.” (1രാജാ, 8:40) bad
25. യഹോവ തന്നെ ദൈവം; മറ്റൊരുത്തനുമില്ല എന്നു ഭൂമിയിലെ സകല ജാതികളും അറിയേണ്ടതിന്നു. (1രാജാ, 8:59)
26. ജനം എല്ലാം അതു കണ്ടു കവിണ്ണുവീണു: യഹോവ തന്നേ ദൈവം, യഹോവ തന്നേ ദൈവം എന്നു പറഞ്ഞു. (1രാജാ, 18:39)
27. കെരൂബുകൾക്കുമീതെ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം (alone) ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.(2രാജാ, 19:15). bad
28. ഇപ്പോഴോ ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം (only) യഹോവയായ ദൈവം എന്നു ഭൂമിയിലെ സകലരാജ്യങ്ങളും അറിയേണ്ടതിന്നു ഞങ്ങളെ അവന്റെ കയ്യിൽനിന്നു രക്ഷിക്കേണമേ. (2രാജാ, 19:19). bad
29. ഞങ്ങൾ സ്വന്തചെവികൊണ്ടു കേട്ടതൊക്കെയും ഓർത്താൽ യഹോവേ, നിന്നെപ്പോലെ ഒരുത്തനുമില്ല; നീ അല്ലാതെ ഒരു ദൈവവുമില്ല. (1ദിന, 17:20)
30. യിസ്രായേലിന്റെ ദൈവമായ യഹോവേ, പൂർണ്ണഹൃദയത്തോടെ നിന്റെ മുമ്പാകെ നടക്കുന്ന നിന്റെ ദാസന്മാർക്കായി നിയമവും ദയയും പാലിക്കുന്നവനായ നിന്നെപ്പോലെ സ്വർഗ്ഗത്തിലും ഭൂമിയിലും ഒരു ദൈവവും ഇല്ല. (2ദിന, 6:14)
31. “നീ മാത്രമല്ലോ (only) മനുഷ്യപുത്രന്മാരുടെ ഹൃദയങ്ങളെ അറിയുന്നതു.” (2ദിന, 6:31) bad
32. ആസാ തന്റെ ദൈവമായ യഹോവയെ വിളിച്ചപേക്ഷിച്ചു: യഹോവേ, ബലവാന്നും ബലഹീനന്നും തമ്മിൽ കാര്യം ഉണ്ടായാൽ സഹായിപ്പാൻ നീയല്ലാതെ മറ്റാരുമില്ല; ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ, സഹായിക്കേണമേ; നിന്നിൽ ഞങ്ങൾ ആശ്രയിക്കുന്നു; നിന്റെ നാമത്തിൽ ഞങ്ങൾ ഈ പുരുഷാരത്തിന്നു നേരെ പുറപ്പെട്ടുവന്നിരിക്കുന്നു; യഹോവേ, നീ ഞങ്ങളുടെ ദൈവം; മർത്യൻ നിന്റെ നേരെ പ്രബലനാകരുതേ എന്നു പറഞ്ഞു. (2ദിന, 14:11)
33. എന്നാൽ ജനം പൂജാഗിരികളിൽ യാഗം കഴിച്ചുപോന്നു; എങ്കിലും തങ്ങളുടെ ദൈവമായ യഹോവെക്കു അത്രേ (only). (2ദിന, 33:17). raq
34. നീ, നീ മാത്രം (alone) യഹോവ ആകുന്നു; നീ ആകാശത്തെയും സ്വർഗ്ഗാധിസ്വർഗ്ഗത്തെയും അവയിലെ സകലസൈന്യത്തെയും ഭൂമിയെയും അതിലുള്ള സകലത്തെയും സമുദ്രങ്ങളെയും അവയിലുള്ള സകലത്തെയും ഉണ്ടാക്കി; നീ അവയെ ഒക്കെയും രക്ഷിക്കുന്നു; ആകാശത്തിലെ സൈന്യം നിന്നെ നമസ്കരിക്കുന്നു. (നെഹെ, 9:6). bad
35. “അവൻ തനിച്ചു (alone) ആകാശത്തെ വിരിക്കുന്നു; സമുദ്രത്തിലെ തിരമാലകളിന്മേൽ അവൻ നടക്കുന്നു.” (ഇയ്യോ, 9:8) bad
36. അവനോ അനന്യൻ; അവനെ തടുക്കുന്നതു ആർ? തിരുവുള്ളത്തിന്റെ താല്പര്യം അവൻ അനുഷ്ഠിക്കും. (ഇയ്യോ, 23:13)
37. ദൈവം തനിച്ചു (alone) ആകാശത്തെ വിരിക്കുന്നു; സമുദ്രത്തിലെ തിരമാലകളിന്മേൽ അവൻ നടക്കുന്നു. (ഇയ്യോ, 9:8) bad
38. ദൈവം തന്റെ ശക്തിയാൽ ഉന്നതമായി പ്രവർത്തിക്കുന്നു; അവന്നു തുല്യനായ ഉപദേശകൻ ആരുള്ളു? (ഇയ്യോ, 36:22)
39. ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും; നീയല്ലോ യഹോവേ (only), എന്നെ നിർഭയം വസിക്കുമാറാക്കുന്നു. (സങ്കീ, 4:8). badad
40. യഹോവയല്ലാതെ ദൈവം ആരുള്ളു? നമ്മുടെ ദൈവം ഒഴികെ പാറയാരുള്ളു? (സങ്കീ, 18:31)
41. ഗർഭപാത്രത്തിൽനിന്നു ഞാൻ നിങ്കൽ ഏല്പിക്കപ്പെട്ടു; എന്റെ അമ്മയുടെ ഉദരംമുതൽ നീ എന്റെ ദൈവം. കഷ്ടം അടുത്തിരിക്കയാൽ എന്നെ വിട്ടകന്നിരിക്കരുതേ; സഹായിപ്പാൻ മറ്റാരുമില്ലല്ലോ. (സങ്കീ, 22:10,11)
42. യഹോവേ, നിനക്കു തുല്യൻ ആർ? എളിയവനെ തന്നിലും ബലമേറിയവന്റെ കയ്യിൽനിന്നും എളിയവനും ദരിദ്രനുമായവനെ കവർച്ചക്കാരന്റെ കയ്യിൽനിന്നും നീ രക്ഷിക്കുന്നു എന്നു എന്റെ അസ്ഥികൾ ഒക്കെയും പറയും. (സങ്കീ, 35:10)
43. എന്റെ ദൈവമായ യഹോവേ, നീ ചെയ്ത അത്ഭുതപ്രവൃത്തികളും ഞങ്ങൾക്കു വേണ്ടിയുള്ള നിന്റെ വിചാരങ്ങളും വളരെയാകുന്നു; നിന്നോടു സദൃശൻ ആരുമില്ല; ഞാൻ അവയെ വിവരിച്ചു പ്രസ്താവിക്കുമായിരുന്നു; എന്നാൽ അവ എണ്ണിക്കൂടാതവണ്ണം അധികമാകുന്നു. (സങ്കീ, 40:5)
44. നിന്നോടു തന്നേ (only) ഞാൻ പാപം ചെയ്തു: [Against thee, thee only, have I sinned]. (സങ്കീ, 51:4) bad
45. അവൻ തന്നേ (only) എന്റെ പാറയും എന്റെ രക്ഷയും ആകുന്നു; [He only is my rock and my salvation]. (സങ്കീ, 62:2) ak
46. എന്റെ ഉള്ളമേ, ദൈവത്തെ (only) നോക്കി മൌനമായിരിക്ക; [My soul, wait thou only upon God]. (സങ്കീ, 62:5). ak
47. അവൻ തന്നേ (only) എന്റെ പാറയും എന്റെ രക്ഷയും ആകുന്നു; (സങ്കീ, 62:6) ak
48. ഞാൻ യഹോവയായ കർത്താവിന്റെ വീര്യപ്രവൃത്തികളോടുകൂടെ വരും; നിന്റെ നീതിയെ മാത്രം (only) ഞാൻ കീർത്തിക്കും. (സങ്കീ, 71:16). bad
57. സൈന്യങ്ങളുടെ ദൈവമായ യഹോവേ, നിന്നെപ്പോലെ ബലവാൻ ആരുള്ളു? യഹോവേ, നിന്റെ വിശ്വസ്തത നിന്നെ ചുറ്റിയിരിക്കുന്നു. (സങ്കീ, 89:8)
58. യഹോവ തന്നേ ദൈവം എന്നറിവിൻ; അവൻ നമ്മെ ഉണ്ടാക്കി, നാം അവന്നുള്ളവർ ആകുന്നു; അവന്റെ ജനവും അവൻ മേയിക്കുന്ന ആടുകളും തന്നേ. (സങ്കീ, 100:3)
59. നീയോ അനന്യനാകുന്നു; നിന്റെ സംവത്സരങ്ങൾ അവസാനിക്കയുമില്ല. (സങ്കീ, 102:27)
60. ഉന്നതത്തിൽ അധിവസിക്കുന്നവനായി നമ്മുടെ ദൈവമായ യഹോവെക്കു സദൃശൻ ആരുള്ളു? (സങ്കീ, 113:5)
61. ഏകനായി (alone) മഹാത്ഭുതങ്ങളെ പ്രവർത്തിക്കുന്നവന്നു — അവന്റെ ദയ എന്നേക്കുമുള്ളതു. (സങ്കീ, 136:4). bad
62. ഇവരൊക്കയും യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ; അവന്റെ നാമം മാത്രം (alone) ഉയർന്നിരിക്കുന്നതു. അവന്റെ മഹത്വം ഭൂമിക്കും ആകാശത്തിന്നും മേലായിരിക്കുന്നു. (സങ്കീ, 148:13). bad
63. മനുഷ്യരുടെ നിഗളിച്ച കണ്ണു താഴും; പുരുഷന്മാരുടെ ഉന്നതഭാവം കുനിയും; യഹോവ മാത്രം (alone) അന്നാളിൽ ഉന്നതനായിരിക്കും. (യെശ, 2:11). bad
64. അപ്പോൾ മനുഷ്യന്റെ ഗർവ്വം കുനിയും; പുരുഷന്മാരുടെ ഉന്നതഭാവം താഴും; യഹോവ മാത്രം (alone) അന്നാളിൽ ഉന്നതനായിരിക്കും. (യെശ, 2:17). bad
65. ഞങ്ങളുടെ ദൈവമായ യഹോവേ, നീയല്ലാതെ വേറെ കർത്താക്കന്മാർ ഞങ്ങളുടെമേൽ കർത്തൃത്വം നടത്തീട്ടുണ്ടു; എന്നാൽ നിന്നെ മാത്രം (only), നിന്റെ നാമത്തെ തന്നേ, ഞങ്ങൾ സ്വീകരിക്കുന്നു. (യെശ, 26:13). bad
66. യിസ്രായേലിന്റെ ദൈവമായി കെരൂബുകളുടെ മീതെ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവേ, നീ ഒരുത്തൻ മാത്രം (alone) ഭൂമിയിലെ സർവ്വരാജ്യങ്ങൾക്കും ദൈവമാകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി. (യെശ, 37:16). bad
67. ഇപ്പോഴോ ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം (only) യഹോവ എന്നു ഭൂമിയിലെ സകലരാജ്യങ്ങളും അറിയേണ്ടതിന്നു ഞങ്ങളെ അവന്റെ കയ്യിൽനിന്നു രക്ഷിക്കേണമേ. (യെശ, 37:20). bod
68. ആകയാൽ നിങ്ങൾ ദൈവത്തെ ആരോടു ഉപമിക്കും? ഏതു പ്രതിമയെ നിങ്ങൾ അവനോടു സദൃശമാക്കും? (യെശ, 40:18)
69. ആകയാൽ നിങ്ങൾ എന്നെ ആരോടു സദൃശമാക്കും? ഞാൻ ആരോടു തുല്യനാകും എന്നു പരിശുദ്ധനായവൻ അരുളിച്ചെയ്യുന്നു. (യെശ, 40:25)
70. ആർ അതു പ്രർത്തിക്കയും അനുഷ്ഠിക്കയും ചെയ്തു? ആദിമുതൽ തലമുറകളെ വിളിച്ചവൻ; യഹോവയായ ഞാൻ ആദ്യനും അന്ത്യന്മാരോടുകൂടെ അനന്യനും ആകുന്നു. (യെശ, 41:4)
71. ഞാൻ യഹോവ അതുതന്നേ എന്റെ നാമം; ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കയില്ല. (യെശ, 42:8)
72. നിങ്ങൾ അറിഞ്ഞു എന്നെ വിശ്വസിക്കയും ഞാൻ ആകുന്നു എന്നു ഗ്രഹിക്കയും ചെയ്യേണ്ടതിന്നു നിങ്ങൾ എന്റെ സാക്ഷികളും ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ ദാസനും ആകുന്നു എന്നു യഹോവയുടെ അരുളപ്പാടു: എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല. (യെശ, 43:10)
73. ഞാൻ, ഞാൻ തന്നേ, യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല. (യെശ, 43:11)
74. ഇന്നും ഞാൻ അനന്യൻ തന്നേ; എന്റെ കയ്യിൽനിന്നു വിടുവിക്കുന്നവൻ ആരുമില്ല; ഞാൻ പ്രവർത്തിക്കും; ആർ അതു തടുക്കും? (യെശ, 43:13)
75. യിസ്രായേലിന്റെ രാജാവായ യഹോവ, അവന്റെ വീണ്ടെടുപ്പുകാരനായ സൈന്യങ്ങളുടെ യഹോവ, ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ആദ്യനും അന്ത്യനും ആകുന്നു; ഞാനല്ലാതെ ഒരു ദൈവവുമില്ല. (യെശ, 44:6)
76. നിങ്ങൾ ഭയപ്പെടേണ്ടാ; പേടിക്കയും വേണ്ടാ; പണ്ടുതന്നേ ഞാൻ നിന്നോടു പ്രസ്താവിച്ചു കേൾപ്പിച്ചിട്ടില്ലയോ? നിങ്ങൾ എന്റെ സാക്ഷികൾ ആകുന്നു; ഞാനല്ലാതെ ഒരു ദൈവം ഉണ്ടോ? ഒരു പാറയും ഇല്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല. (യെശ, 44:8)
77. നിന്റെ വീണ്ടെടുപ്പുകാരനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ (only) ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു? (യെശ, 44:24). bad
78. ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; നീ എന്നെ അറിയാതെയിരിക്കെ ഞാൻ നിന്റെ അര മുറുക്കിയിരിക്കുന്നു. (യെശ, 45:5)
79. സൂര്യോദയത്തിങ്കലും അസ്തമാനത്തിങ്കലും ഉള്ളവർ ഞാനല്ലാതെ മറ്റൊരുത്തനും ഇല്ല എന്നറിയേണ്ടതിന്നു തന്നേ; ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനും ഇല്ല. (യെശ, 45:6)
80. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മിസ്രയീമിന്റെ അദ്ധ്വാനഫലവും കൂശിന്റെ വ്യാപാരലാഭവും ദീർഘകായന്മാരായ സെബായരും നിന്റെ അടുക്കൽ കടന്നുവന്നു നിനക്കു കൈവശമാകും; അവൻ നിന്റെ പിന്നാലെ നടക്കും; ചങ്ങലയിട്ടവരായി അവർ കടന്നുവരും; അവർ നിന്നെ വണങ്ങി; നിന്റെ മദ്ധ്യ മാത്രമേ ദൈവമുള്ളു; അവനല്ലാതെ വേറൊരു ദൈവവും ഇല്ല എന്നിങ്ങനെ പറഞ്ഞു നിന്നോടു യാചിക്കും. (യെശ, 45:14)
81. ആകാശത്തെ സൃഷ്ടിച്ച യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു — അവൻ തന്നേ ദൈവം; അവൻ ഭൂമിയെ നിർമ്മിച്ചുണ്ടാക്കി; അവൻ അതിനെ ഉറപ്പിച്ചു; വ്യർത്ഥമായിട്ടല്ല അവൻ അതിനെ സൃഷ്ടിച്ചതു; പാർപ്പിന്നത്രേ അതിനെ നിർമ്മിച്ചതു:– ഞാൻ തന്നേ യഹോവ; വേറൊരുത്തനും ഇല്ല. (യെശ, 45:18)
82. നിങ്ങൾ പ്രസ്താവിച്ചു കാണിച്ചുതരുവിൻ; അവർ കൂടി ആലോചിക്കട്ടെ; പുരാതനമേ ഇതു കേൾപ്പിക്കയും പണ്ടു തന്നേ ഇതു പ്രസ്താവിക്കയും ചെയ്തവൻ ആർ? യഹോവയായ ഞാൻ അല്ലയോ? ഞാൻ അല്ലാതെ വേറൊരു ദൈവം ഇല്ല; ഞാൻ അല്ലാതെ നീതിമാനായൊരു ദൈവവും രക്ഷിതാവും ഇല്ല. (യെശ, 45:21)
83. സകല ഭൂസീമാവാസികളുമായുള്ളോരേ, എങ്കലകൂ തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ. (യെശ, 45:22)
84. യഹോവയിൽ മാത്രം നീതിയും ബലവും ഉണ്ടു എന്നു ഓരോരുത്തൻ പറഞ്ഞുകൊണ്ടു അവന്റെ അടുക്കൽ ചെല്ലും; അവനോടു കോപിക്കുന്നവരൊക്കെയും ലജ്ജിച്ചുപോകും. (യെശ, 45:24)
85. നിങ്ങളുടെ വാർദ്ധക്യംവരെ ഞാൻ അനന്യൻ തന്നേ; നിങ്ങൾ നരെക്കുവോളം ഞാൻ നിങ്ങളെ ചുമക്കും; ഞാൻ ചെയ്തിരിക്കുന്നു; ഞാൻ വഹിക്കയും ഞാൻ ചുമന്നു വിടുവിക്കയും ചെയ്യും. (യെശ, 46:4)
86. നിങ്ങൾ എന്നെ ആരോടു ഉപമിച്ചു സദൃശമാക്കും? തമ്മിൽ ഒത്തുവരത്തക്കവണ്ണം എന്നെ ആരോടു തുല്യമാക്കും? (യെശ, 46:5)
87. പണ്ടുള്ള പൂർവ്വകാര്യങ്ങളെ ഓർത്തുകൊൾവിൻ; ഞാനല്ലാതെ വേറൊരു ദൈവമില്ല; ഞാൻ തന്നേ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല. (യെശ, 46:9)
88. എന്റെ നിമിത്തം, എന്റെ നിമിത്തം തന്നേ, ഞാൻ അതു ചെയ്യും; എന്റെ നാമം അശുദ്ധമായ്തീരുന്നതെങ്ങനെ? ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും കൊടുക്കയില്ല. (യെശ, 48:11)
89. യാക്കോബേ, ഞാൻ വിളിച്ചിരിക്കുന്ന യിസ്രായേലേ, എന്റെ വാക്കു കേൾക്ക; ഞാൻ അനന്യൻ; ഞാൻ ആദ്യനും ഞാൻ അന്ത്യനും ആകുന്നു. (യെശ, 48:12)
90. ഞാൻ ഏകനായി (alone) മുന്തിരിച്ചക്കു ചവിട്ടി; ജാതികളിൽ ആരും എന്നോടുകൂടെ ഉണ്ടായിരുന്നില്ല. (യെശ, 63:3) bad
91. നീയല്ലാതെ ഒരു ദൈവം തന്നേ കാത്തിരിക്കുന്നവന്നു വേണ്ടി പ്രവർത്തിക്കുന്നതു പണ്ടുമുതൽ ആരും കേട്ടിട്ടില്ല, ഗ്രഹിച്ചിട്ടില്ല, കണ്ണുകൊണ്ടു കണ്ടിട്ടുമില്ല. (യെശ, 64:4)
92. യഹോവേ, നിന്നോടു തുല്യനായവൻ ആരുമില്ല; നീ വലിയവനും നിന്റെ നാമം ബലത്തിൽ വലിയതും ആകുന്നു. (യിരേ, 10:6)
93. ജാതികളുടെ രാജാവേ, ആർ നിന്നെ ഭയപ്പെടാതെയിരിക്കും? അതു നിനക്കു യോഗ്യമല്ലോ; ജാതികളുടെ സകല ജ്ഞാനികളിലും അവരുടെ സകലരാജ്യങ്ങളിലും നിന്നോടു തുല്യനായവൻ ആരും ഇല്ല. (യിരേ, 10:7)
94. യോർദ്ദാന്റെ വൻ കാട്ടിൽനിന്നു ഒരു സിംഹം എന്നപോലെ അവൻ എപ്പോഴും പച്ചയായിരിക്കുന്ന മേച്ചൽപുറങ്ങളിലേക്കു കയറിവരുന്നു; ഞാൻ അവരെ പെട്ടന്നു അതിൽനിന്നു ഓടിച്ചുകളയും; ഞാൻ തിരഞ്ഞെടുക്കുന്ന ഒരാളെ അതിന്നു നിയമിക്കും; എനിക്കു സമനായവൻ ആർ? എനിക്കു നേരം കുറിക്കുന്നവൻ ആർ? എന്റെ മുമ്പാകെ നിൽക്കാകുന്ന ഇടയൻ ആർ? (യിരേ, 49:19)
95. എനിക്കു സമനായവൻ ആർ? എനിക്കു നേരം കുറിക്കുന്നവൻ ആർ? എന്റെ മുമ്പാകെ നിൽക്കാകുന്ന ഇടയൻ ആർ? (യിരേ, 50:44)
96. ഈ വിധത്തിൽ വിടുവിപ്പാൻ കഴിയുന്ന മറ്റൊരു ദൈവവും ഇല്ലായ്കകൊണ്ടു ഏതു ജാതിക്കാരിലും വംശക്കാരിലും ഭാഷക്കാരിലും ആരെങ്കിലും ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്നെഗോവിന്റെയും ദൈവത്തിന്നു വിരോധമായി വല്ല തെറ്റും പറഞ്ഞാൽ അവനെ കഷണംകഷണമായി ശകലിക്കയും അവന്റെ വീടു കുപ്പക്കുന്നാക്കുകയും ചെയ്യുമെന്നു ഞാൻ ഒരു വിധി കല്പിക്കുന്നു. (ദാനീ, 3:29)
97. ഞാനോ മിസ്രയീംദേശംമുതൽ നിന്റെ ദൈവമായ യഹോവ ആകുന്നു; എന്നെയല്ലാതെ വേറൊരു ദൈവത്തെയും നീ അറിയുന്നില്ല; (ഹോശേ, 13:4)
98. ഞാനല്ലാതെ ഒരു രക്ഷിതാവു ഇല്ലല്ലോ. ഞാൻ മരുഭൂമിയിൽ ഏറ്റവും വരണ്ട ദേശത്തു തന്നേ നിന്നെ മേയിച്ചു. (ഹോശേ, 13:5)
99. ഞാൻ യിസ്രായേലിന്റെ നടുവിൽ ഉണ്ടു; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ, മറ്റൊരുത്തന്നുമില്ല എന്നു നിങ്ങൾ അറിയും; എന്റെ ജനം ഒരു നാളും ലജ്ജിച്ചുപോകയുമില്ല. (യോവേ, 2:27)
100. അകൃത്യം ക്ഷമിക്കയും തന്റെ അവകാശത്തിൽ ശേഷിപ്പുള്ളവരോടു അതിക്രമം മോചിക്കയും ചെയ്യുന്ന നിന്നോടു സമനായ ദൈവം ആരുള്ളു? അവൻ എന്നേക്കും കോപം വെച്ചുകൊള്ളുന്നില്ല; ദയയിലല്ലോ അവന്നു പ്രസാദമുള്ളതു. (മീഖാ, 7:18)
101. യഹോവ സർവ്വഭൂമിക്കും രാജാവാകും; അന്നാളിൽ യഹോവ ഏകനും അവന്റെ നാമം ഏകവും ആയിരിക്കും. (സെഖ, 14:9)
102. “നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളത്; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്‍ടിച്ചത്; നമ്മുടെ പിതാക്കന്മാരുടെ നിയമത്തെ അശുദ്ധമാക്കേണ്ടതിനു നാം അന്യോന്യം ദ്രോഹം ചെയ്യുന്നതെന്തിന്? യെഹൂദാ ദ്രോഹം ചെയ്തു.” (മലാ, 2:10)
103. യേശു അവനോടു: “സാത്താനേ, എന്നെ വിട്ടുപോ; ‘നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു’ എന്നു എഴുതിയിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു. (മത്താ, 4:10)
105. ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല. (മത്താ, 24:36)
106. ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ഹൃദയത്തിൽ ചിന്തിച്ചുകൊണ്ടിരുന്നു. (മർക്കൊ, 2:7)
107. അതിന്നു യേശു: എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല. (മർക്കൊ, 10:18)
108. എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു.” (മർക്കൊ, 12:29)
109. ശാസ്ത്രി അവനോടു: നന്നു, ഗുരോ, നീ പറഞ്ഞതു സത്യം തന്നേ; ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല. (മർക്കൊ, 12:32)
110. ആ നാളും നാഴികയും സംബന്ധിച്ചോ പിതാവല്ലാതെ ആരും, സ്വർഗ്ഗത്തിലെ ദൂതന്മാരും, പുത്രനും കൂടെ അറിയുന്നില്ല. (മർക്കൊ, 13:32)
111. യേശു അവനോടു: “നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു എന്നു എഴുതിയിരിക്കുന്നു” എന്നു ഉത്തരം പറഞ്ഞു. (ലൂക്കോ, 4:8)
112. ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി. (ലൂക്കോ, 5:21)
113. അതിന്നു യേശു: എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവനല്ലാതെ നല്ലവൻ ആരും ഇല്ല. (ലൂക്കോ, 18:19)
114. തമ്മിൽ തമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ടു ഏകദൈവത്തിന്റെ പക്കൽ നിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്കു എങ്ങനെ വിശ്വസിപ്പാൻ കഴിയും? (യോഹ, 5:44)
115. ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു. (യോഹ, 17:3)
116. ദൈവം ഏകനല്ലോ; അവൻ വിശ്വാസംമൂലം പരിച്ഛേദനക്കാരെയും വിശ്വാസത്താൽ അഗ്രചർമ്മികളെയും നീതീകരിക്കുന്നു. (റോമർ 3:30)
117. യെഹൂദൻ എന്നും യവനൻ എന്നും വ്യത്യാസമില്ല; എല്ലാവർക്കും കർത്താവു ഒരുവൻ തന്നേ; അവൻ തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും നൽകുവാന്തക്കവണ്ണം സമ്പന്നൻ ആകുന്നു. (റോമ, 10:12)
119. വിഗ്രഹാർപ്പിതങ്ങളെ തിന്നുന്നതിനെക്കുറിച്ചോ, ലോകത്തിൽ വിഗ്രഹം ഏതുമില്ല എന്നും ഏകദൈവമല്ലാതെ ദൈവമില്ല എന്നും നാം അറിയുന്നു. പല ദേവന്മാരും പല കർത്താക്കന്മാരും ഉണ്ടു എന്നു പറയുന്നുവല്ലോ. (1കൊരി, 8:4)
120. പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു. (1കൊരി, 8:6).
121. വീര്യപ്രവൃത്തികളിൽ വ്യത്യാസം ഉണ്ടു; എങ്കിലും എല്ലാവരിലും എല്ലാം പ്രവർത്തിക്കുന്ന ദൈവം ഒരുവൻ തന്നേ. (1കൊരി 12:6)
122. ഒരുത്തൻ മാത്രം എങ്കിൽ മദ്ധ്യസ്ഥൻ വേണ്ടിവരികയില്ല; ദൈവമോ ഒരുത്തൻ മാത്രം. (ഗലാ, 3:20)
123. എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ. (എഫെ, 4:6)
127. താൻ മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ തക്കസമയത്തു ആ പ്രത്യക്ഷതവരുത്തും. അവന്നു ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേൻ. (1തിമൊ, 6:16)
128. നാം ഭാഗ്യകരമായ പ്രത്യാശയ്ക്കായിട്ടും മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ തേജസ്സിന്റെ പ്രത്യക്ഷതയ്ക്കായിട്ടും കാത്തുകൊണ്ട്. (തീത്തൊ, 2:12)
129. കർത്താവേ, നീ പൂർവകാലത്തു ഭൂമിക്ക് അടിസ്ഥാനം ഇട്ടു, ആകാശവും നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു. (എബ്രാ, 1:10)
130. ഉടുപ്പുപോലെ നീ അവയെ ചുരുട്ടും; വസ്ത്രംപോലെ അവ മാറിപ്പോകും; നീയോ അനന്യൻ; നിന്റെ സംവത്സരങ്ങൾ അവസാനിക്കയുമില്ല” എന്നും പറയുന്നു. (എബ്രാ, 1:12)
131. യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ തന്നേ. (എബ്രായർ 13:8)
132. ദൈവം ഏകൻ എന്നു നീ വിശ്വസിക്കുന്നുവോ; കൊള്ളാം; പിശാചുകളും അങ്ങനെ വിശ്വസിക്കയും വിറെക്കയും ചെയ്യുന്നു. (യാക്കോ, 2:19)
133. ഏകനായി കർത്താവായ ദൈവത്തെയും, നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെയും ഉപേക്ഷിക്കുകയും ചെയ്യുന്നവരായി.” (യൂദാ, 1:4).
134. വീഴാതവണ്ണം നിങ്ങളെ സൂക്ഷിച്ചു, തന്റെ മഹിമാസന്നിധിയിൽ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിറുത്തുവാൻ ശക്തിയുള്ളവന്നു, നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു തന്നേ, സർവ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ. (യൂദാ, 1:24)
135. ഞാൻ അല്ഫയും ഒമേഗയും ആകുന്നു എന്നു ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സർവ്വശക്തിയുള്ള ദൈവമായ കർത്താവു അരുളിച്ചെയ്യുന്നു. (വെളി, 1:8)
136. ഉടനെ ഞാൻ ആത്മവിവശനായി സ്വർഗ്ഗത്തിൽ ഒരു സിംഹാസനം വെച്ചിരിക്കുന്നതും സിംഹാസനത്തിൽ ഒരുവൻ ഇരിക്കുന്നതും കണ്ടു. (വെളി, 4:2)
137. കർത്താവേ, ആർ നിന്റെ നാമത്തെ ഭയപ്പെടാതെയും മഹത്വപ്പെടുത്താതെയും ഇരിക്കും? നീയല്ലോ ഏകപരിശുദ്ധൻ; നിന്റെ ന്യായവിധികൾ വിളങ്ങിവന്നതിനാൽ സകല ജാതികളും വന്നു തിരുസന്നിധിയിൽ നമസ്കരിക്കും. (വെളി, 15:4).
138. പിന്നെയും അവൻ എന്നോടു അരുളിച്ചെയ്തതു: സംഭവിച്ചുതീർന്നു; ഞാൻ അല്ഫയും ഓമേഗയും ആദിയും അന്തവും ആകുന്നു; ദാഹിക്കുന്നവന്നു ഞാൻ ജിവനീരുറവിൽ നിന്നു സൌജന്യമായി കൊടുക്കും. (വെളി, 21:6)
139. ഞാൻ അല്ഫയും ഓമേഗയും ഒന്നാമനും ഒടുക്കത്തവനും ആദിയും അന്തവും ആകുന്നു. (വെളി, 22:13)
മേല്പറഞ്ഞ തെളിവുകൾ കൂടാതെ ഞാൻ, എനിക്ക്, എന്നെ, എന്നോട്, എൻ്റെ എന്നിങ്ങനെ ഉത്തമപുരുഷ സർവ്വനാമത്തിലും ഏകവചനത്തിലും ദൈവം തന്നെത്തന്നെ വിശേഷിപ്പിക്കുന്നതും; നീ, നിനക്ക്, നിന്നെ, നിന്നോടു, നിൻ്റെ എന്നിങ്ങനെ മധ്യമപുരഷ സർവ്വനാമത്തിലും ഏകവചനത്തിലും അവൻ, അവന്, അവനെ, അവനോടു, അവൻ്റെ എന്നിങ്ങനെ പ്രഥമപുരുഷ സർവ്വനാമത്തിലും ഏകവചനത്തിലും ഭക്തന്മാർ ദൈവത്തെ വിശേഷിപ്പിക്കുന്നതും പതിനായിരത്തോളം പ്രാവശ്യമെങ്കിലും ഉണ്ടാകും. അതുകൂടി കണക്കാക്കിയാൽ പതിനായിരത്തിലധികം പ്രാവശ്യം ദൈവം ഏകനാണ് അഥവാ ഒരുത്തൻ മാത്രമാണെന്ന് ബൈബിളിൽ പറഞ്ഞിട്ടുണ്ട്.
ഞാൻ, എനിക്ക്, എന്നെ, എന്നോട്, എൻ്റെ
“ഭൂമിയിൽ എങ്ങും വിത്തുള്ള സസ്യങ്ങളും വൃക്ഷത്തിന്റെ വിത്തുള്ള ഫലം കായക്കുന്ന സകലവൃക്ഷങ്ങളും ഇതാ, ഞാൻ നിങ്ങൾക്കു തന്നിരിക്കുന്നു; അവ നിങ്ങൾക്കു ആഹാരമായിരിക്കട്ടെ.” (ഉല്പ, 1:29)
“എനിക്കും നിനക്കും മദ്ധ്യേ ഞാൻ എന്റെ നിയമം സ്ഥാപിക്കും; നിന്നെ അധികമധികമായി വർദ്ധിപ്പിക്കും എന്നു അരുളിച്ചെയ്തു.” (ഉല്പ, 17:2)
“യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിപ്പാൻ എന്റെ ജനത്തെ വിട്ടയക്ക.” (പുറ, 8:20)
“അതിന്നു അവൻ അരുളിച്ചെയ്തതു. നീ എന്തു ചെയ്തു? നിന്റെ അനുജന്റെ രക്തത്തിന്റെ ശബ്ദം ഭൂമിയിൽ നിന്നു എന്നോടു നിലവിളിക്കുന്നു.” (ഉല്പ, 4:10)
“അപ്പോൾ യഹോവ: മനുഷ്യനിൽ എന്റെ ആത്മാവു സദാകാലവും വാദിച്ചുകൊണ്ടിരിക്കയില്ല.” (ഉല്പ, 6:3).
നീ, നിനക്ക്, നിന്നെ, നിന്നോടു, നിൻ്റെ,
“അതിന്നു മനുഷ്യൻ: എന്നോടു കൂടെ ഇരിപ്പാൻ നീ തന്നിട്ടുള്ള സ്ത്രീ വൃക്ഷഫലം തന്നു; ഞാൻ തിന്നുകയും ചെയ്തു എന്നു പറഞ്ഞു.” (ഉല്പ, 3:12)
“ഞാൻ തൂണായി നിർത്തിയ ഈ കല്ലു ദൈവത്തിന്റെ ആലയവും ആകും. നീ എനിക്കു തരുന്ന സകലത്തിലും ഞാൻ നിനക്കു ദശാംശം തരും എന്നു പറഞ്ഞു.” (ഉല്പ, 28:22).
“തൃക്കൈ നീട്ടി അവന്നുള്ളതൊക്കെയും ഒന്നു തൊടുക; അവൻ നിന്നെ മുഖത്തു നോക്കി ത്യജിച്ചുപറയും എന്നു ഉത്തരം പറഞ്ഞു.” (ഇയ്യോ, 1:11)
“യിസ്രായേൽ മക്കൾ യഹോവയോടു നിലവിളിച്ചു: ഞങ്ങൾ ഞങ്ങളുടെ ദൈവത്തെ ഉപേക്ഷിക്കയും ബാൽ വിഗ്രഹങ്ങളെ സേവിക്കയും ചെയ്തതുകൊണ്ടു നിന്നോടു പാപം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു.” (ന്യായാ, 10:10)
“തോട്ടത്തിൽ നിന്റെ ഒച്ച കേട്ടിട്ടു ഞാൻ നഗ്നനാകകൊണ്ടു ഭയപ്പെട്ടു ഒളിച്ചു എന്നു അവൻ പറഞ്ഞു.” (ഉല്പ, 3:10).
അവൻ, അവന്, അവനെ, അവനോടു, അവൻ്റെ
“ഇങ്ങനെ അവൻ മനുഷ്യനെ ഇറക്കിക്കളഞ്ഞു; ജീവന്റെ വൃക്ഷത്തിങ്കലേക്കുള്ള വഴികാപ്പാൻ അവൻ ഏദെൻ തോട്ടത്തിന്നു കിഴക്കു കെരൂബുകളെ തിരിഞ്ഞുകൊണ്ടിരിക്കുന്ന വാളിന്റെ ജ്വാലയുമായി നിർത്തി.” (ഉല്പ, 3:24)
“ഇതാ, സ്വദാസന്മാരിലും അവന്നു വിശ്വാസമില്ല; തന്റെ ദൂതന്മാരിലും അവൻ കുറ്റം ആരോപിക്കുന്നു.” (ഇയ്യോ, 4:18)
“അവൻ എന്റെ അരികെ കൂടി കടക്കുന്നു; ഞാൻ അവനെ കാണുന്നില്ല; അവൻ കടന്നുപോകുന്നു; ഞാൻ അവനെ അറിയുന്നതുമില്ല.” (ഇയ്യോ, 9:11)
“ദൈവത്തിന്റെ ശ്വാസത്താൽ അവർ നശിക്കുന്നു; അവന്റെ കോപത്തിന്റെ ഊത്തിനാൽ മുടിഞ്ഞുപോകുന്നു.” (ഇയ്യോ, 4:9).
ദൈവം നാല് വാക്യങ്ങളിലായി അഞ്ചുപ്രാവശ്യം ദൂതന്മാരെയും ചേർത്ത് നാം, നമ്മുടെ, നമുക്കു എന്നിങ്ങനെ ബഹുവചനം പറയുന്നതിനാൽ ദൈവത്തിന് ബഹുത്വമുണ്ടെന്ന് ബൈബിൾ വിരുദ്ധമായി വാദിക്കുന്നവർക്ക്, പതിനായിരത്തില്പരം പ്രാവശ്യം ദൈവം ഏകനാണെന്ന് പറഞ്ഞിരിക്കുന്നത് കാണ്മാൻ കഴിയാത്തവിധം ആത്മീകാന്ധത ബാധിച്ചിരിക്കുന്നു.
എഹാദ്, യാഖീദ്, മോണോസ്
പഴയനിയമത്തിൽ ദൈവം ഏകൻ എന്ന് പറഞ്ഞിരിക്കുന്നത് ഒന്നിനെ കുറിക്കുന്ന എഹാദ് കൊണ്ടാണ്. എന്നാൽ, ഒറ്റയെ കുറിക്കുന്ന യാഖീദ് ദൈവത്തിന് ഉപയോഗിച്ചിട്ടില്ല, അതുകൊണ്ട് ദൈവത്തിന് ബഹുത്വമുണ്ടെന്നാണ് ത്രിത്വപണ്ഡിതന്മാരുടെ വാദം. ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കുന്ന എബ്രായ പദമാണ് യാഖീദ്. ആ പദം പന്ത്രണ്ട് പ്രാവശ്യം പഴയനിയമത്തിൽ ഉപയോഗിച്ചിട്ടുണ്ട്. ആദ്യപ്രയോഗം അബ്രാഹാമിൻ്റെ ആദ്യജാതനായ യിസ്ഹാക്കിനെ കുറിക്കാൻ ഉല്പത്തി 22:2-ൽ കാണാം.. ആ പദം ദൈവത്തിന് ഒരിക്കൽപോലും ഉപയോഗിച്ചിട്ടില്ലെന്നത് സത്യമാണ്. എന്നാൽ, കേവലമായ ഒന്നിനെ കുറിക്കാൻ, ഇംഗ്ലീഷിൽ, only, alone എന്നു പരിഭാഷ ചെയ്തിരിക്കുന്ന ബാദ്, ബദാദ്, റാഖ്, അഖ്, തുടങ്ങിയ നാല് എബ്രായ പദങ്ങൾ 24 പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്. ഉദാ: (പുറ, 22:20; ആവ, 32:12; യോശു, 1ൻ:17; 1ശമൂ, 12:24). എന്നാൽ, അതിൽ ശ്രദ്ധേയമായ ഒരുകാര്യമുണ്ട്. ബാദ്, ബദാദ് തുടങ്ങിയ എബ്രായ പദങ്ങൾ ഉപയോഗിച്ചിരിക്കുന്ന സ്ഥാനത്ത്, പഴയനിയമത്തിൻ്റെ ഗ്രീക്കുപരിഭാഷയായ, സെപ്റ്റ്വജിൻ്റിൽ 20 പ്രാവശ്യം മോണോസ് (monos) ആണ് കാണുന്നത്. (പുറ, 22:20; ആവ, 33:12; 1ശമൂ, 7:3; 7:4; 12:24; 2രാജാ, 19:15; 19:19; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 4:8; 71:16; 72:18; 83:18; 86:10; 136:4; 148:13; യെശ, 2:11; 2:17; 26:13; 37:16; 37:20; 44:24). ഒറ്റയെ കുറിക്കാൻ പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന യാഖീദിന് തത്തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ്. അതായത്, ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റ് പരിഭാഷയിൽ, ഖണ്ഡിതമായ അർത്ഥത്തിൽ ദൈവം ഒരുത്തൻ മാത്രമാണെന്ന്, 20 പ്രാവശ്യം മോണോസ് ഉപയോഗിച്ച് എഴുതിവെച്ചിട്ടുണ്ട്. യാഖീദ് എന്ന പദം പഴയനിയമത്തിൽ ആകെയുള്ളത് പന്ത്രണ്ട് പ്രാവശ്യമാണ്. ആ പദം ദൈവത്തിന് ഉപയോഗിക്കാത്തതുകൊണ്ട്, ദൈവം ഏകനല്ല ത്രിത്വമാണെന്ന് പറയുന്നവർക്ക്, ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന ബൈബിളിൽ, തത്തുല്യമായ മോണോസ് 20 പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിരിക്കുന്നതിനെ കുറിച്ച് വല്ലതും പറയാനുണ്ടോ? കഴിഞ്ഞില്ല ഇനിയുമുണ്ട്:
പുതിയനിയമത്തിൽ ദൈവം മോണോസ് ആണെന്ന് 13 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ദൈവം മോണോസ് ആണെന്ന് നമ്മുടെ കർത്താവായ യേശുക്രിസ്തുതന്നെ സ്ഫടികസ്ഫുടം വ്യക്തമാക്കിയിട്ടുണ്ട്. ഏക ദൈവത്തിൽ നിന്നുള്ള ബഹുമാനം (യോഹ, 5:44). ഏകസത്യദൈവമായ നിന്നെയും (യോഹ, 17:3). നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ച് അവനെ മാത്രമേ ആരാധിക്കാവു (മത്താ, 4:10; ലൂക്കൊ, 4:8). പിതാവ് മാത്രമല്ലാതെ പുത്രനുംകൂടി അറിയുന്നില്ല (മത്താ, 24:36). അതായത്, ദൈവം ഒരുത്തൻ മാത്രമാണെന്നും, ആ ദൈവം പിതാവ് മാത്രമാണെന്നും, അവനെ മാത്രം ആരാധിക്കണമെന്നും, അവൻ മാത്രമാണ് സകലവും അറിയുന്നതെന്നും ക്രിസ്തു അഞ്ചുപ്രാവശ്യം പറഞ്ഞിരിക്കുന്നത്, ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കുന്ന മോണോസ് കൊണ്ടാണ്. അപ്പൊസ്തലന്മാരുടെ വചനങ്ങളും നോക്കുക: ദൈവം ഒരുവൻ (ലൂക്കോ, 5:21), ഏകജ്ഞാനിയായ ദൈവം (റോമ, 16:26), അക്ഷയനും അദൃശ്യനുമായ ഏകദൈവം 1തിമൊ, 1:17, ധന്യനായ ഏകാധിപതി (1തിമൊ, 6:15, താൻ മാത്രം അമർത്യതയുള്ളവൻ (1തിമൊ, 6:16), ഏകനാഥൻ (യൂദാ, 1:4), രക്ഷിതാവായ ഏകദൈവം (യൂദാ, 1:24), നീയല്ലോ ഏകപരിശുദ്ധൻ (വെളി, 15:14). എന്നിങ്ങനെ, ദൈവം ഒരുത്തൻ മാത്രമാണെന്ന് അപ്പൊസ്തലന്മാർ എട്ടുപ്രാവശ്യം പറഞ്ഞിരിക്കുന്നതും ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കുന്ന മോണോസ് കൊണ്ടാണ്. അതായത്, ഒറ്റയെ കുറിക്കുന്ന യാഖീദ് എന്ന എബ്രായപദം ദൈവത്തിന് ഉപയോഗിച്ചിട്ടില്ലാത്തതിനാൽ, ദൈവം ത്രിത്ത്വമാണെന്ന് പണ്ഡിതന്മാർ വാദിക്കുമ്പോൾ, യാഖീദ് ബൈബിളിൽ ഉപയോഗിച്ചിരിക്കുന്നതിൻ്റെ രണ്ടിരിട്ടി പ്രാവശ്യം അഥവാ 33 പ്രാവശ്യം തത്തുല്യമായ മോണോസ് കൊണ്ട്, ദൈവം ഒരേയൊരുത്തൻ മാത്രമാണെന്ന്, ദൈവാത്മാവ് എഴുതിവെച്ചിട്ടുണ്ട്. ത്രിത്വദുരുപദേശം തിരിച്ചറിയുക, ഏകസത്യദൈവത്തിൽ വിശ്വസിക്കുക. ദൈവം ഏവരെയും അനുഗ്രഹിക്കട്ടെ!
☛ ❝ദൈവപുത്രൻ വന്നു എന്നും സത്യദൈവത്തെ അറിവാൻ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു; നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു. അവൻ സത്യദൈവവും നിത്യജീവനും ആകുന്നു.❞ (1യോഹ, 5:20). ➟ഈ വേദഭാഗത്തെ ❛സത്യദൈവം❜ ദൈവപുത്രനായ യേശുക്രിസ്തു ആണെന്ന് വൺനെസ്സും ട്രിനിറ്റിയും വിചാരിക്കുന്നു. ➟എന്നാൽ വാക്യത്തിൽപ്പറയുന്ന ❛സത്യദൈവം❜ (𝐓𝐫𝐮𝐞 𝐆𝐨𝐝) പുത്രനല്ല; പിതാവാണ്. ➟അതിൻ്റെ ഭാഷാപരവും വചനപരവുമായുള്ള അനേകം തെളിവുകളുണ്ട്: ❶ ഭാഷാപരമായൊരു തെളിവ്: ➦ മൂലകൃതിയിൽ ചിഹ്നങ്ങൾ ഒന്നുമില്ലെങ്കിലും ഇംഗ്ലീഷ്, മലയാളം പരിഭാഷകളിൽ അർധവിരാമവും പൂർണ്ണ വിരാമവും ഇട്ടുകൊണ്ട്, വാക്യത്തെ മൂന്ന് ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ➟അതിൻ്റെ ആദ്യ രണ്ടുഭാഗത്ത്, മൂന്നുപേരെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ➟ദൈവപുത്രനായ യേശു, സത്യദൈവമായ പിതാവ്, നമുക്ക്, നാം എന്നിങ്ങനെ എഴുത്തുകാരൻ ഉൾപ്പെടുന്ന സഭ. ➟അവസാന ഭാഗത്താണ്, ➤❛അവൻ സത്യദൈവവും നിത്യജീവനും ആകുന്നു❜ എന്ന് പറഞ്ഞിരിക്കുന്നത്. ➟അവസാനഭാഗത്ത് പറഞ്ഞിരിക്കുന്ന ❛അവൻ❜ (𝐇𝐞) പിതാവാണോ, പുത്രനാണോ എന്നാണ് നമുക്ക് കണ്ടെത്താനുള്ളത്. ➟സാധാരണനിലയിൽ അത് കണ്ടെത്താൻ ഭാഷയിൽ ഒരു മാർഗ്ഗമുണ്ട്. ➤❛അവൻ സത്യദൈവവും നിത്യജീവനും ആകുന്നു❜ എന്നതിലെ, ➤❛അവൻ❜ എന്ന സർവ്വനാമത്തിൻ്റെ ഉടയവനെ കണ്ടെത്തിയാൽ മതി. ➟ഈ വേദഭാഗത്ത്, പുത്രനെയും പിതാവിനെയും പ്രഥമപുരുഷനിലാണ് പറഞ്ഞിരിക്കുന്നത്. ➟എന്നാൽ ഒരുത്തനു് മാത്രമാണ് ➤❛സർവ്വനാമം❜ (pronoun) ഉപയോഗിച്ചിരിക്കുന്നത്. ➦ എന്നാൽ ഗ്രീക്കിൽ രണ്ട് വിധത്തിലുള്ള സർവ്വനാമമാണ് ഉപയോഗിച്ചിരിക്കുന്നത്. ➟ആദ്യത്തേത്, ➤❛𝐚𝐮𝐭𝐨𝐮❜ ആണ്. ➟ഇത് സംബന്ധിക വിഭക്തിയിലുലും (𝐆𝐞𝐧𝐢𝐭𝐢𝐯𝐞 𝐂𝐚𝐬𝐞) പുല്ലിംഗ ഏകവചനത്തിലുമുള്ള (𝐒𝐢𝐧𝐠𝐮𝐥𝐚𝐫 𝐌𝐚𝐬𝐜𝐮𝐥𝐢𝐧𝐞) വ്യക്തിപരമായ സർവ്വനാമം (𝐏𝐞𝐫𝐬𝐨𝐧𝐚𝐥 𝐏𝐫𝐨𝐧𝐨𝐮𝐧) ആണ്. ➟ഇതാരെയാണ് കുറിക്കുന്നതെന്ന് വ്യക്തമായി അവടെ മനസ്സിലാക്കാം: ➤❝നാം സത്യദൈവത്തിൽ അവന്റെ (𝐚𝐮𝐭𝐨𝐮 – 𝐡𝐢𝐬) പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു.❞ ➟ഇവിടെപ്പറയുന്ന സത്യദൈവം പിതാവായ ദൈവമാണെന്ന കാര്യത്തിൽ ആർക്കും സംശയം ഉണ്ടാകില്ല. ➦ രണ്ടാമത്തേത്, ➤❛𝐡𝐨𝐮𝐭𝐨𝐬❜ ആണ്. ➟ഇത് നിർദ്ദേശിക വിഭക്തിയിലും (𝐍𝐨𝐦𝐢𝐧𝐚𝐭𝐢𝐯𝐞 𝐂𝐚𝐬𝐞) പുല്ലിംഗ ഏകവചനത്തിലുമുള്ള (𝐒𝐢𝐧𝐠𝐮𝐥𝐚𝐫 𝐌𝐚𝐬𝐜𝐮𝐥𝐢𝐧𝐞) പ്രകടനപരമായ സർവ്വനാമം (𝐃𝐞𝐦𝐨𝐧𝐬𝐭𝐫𝐚𝐭𝐢𝐯𝐞 𝐏𝐫𝐨𝐧𝐨𝐮𝐧) ആണ്. ➟ഇതൊരു വ്യക്തിയെ പ്രത്യേകമായി എടുത്തു കാണിക്കാനോ, ചൂണ്ടിക്കാണിക്കാനോ ആണ് ഉപയോഗിക്കുന്നത്. ➟പുതിയനിയമത്തിൽ പിതാവിനെ വെളിപ്പെടുത്തിയത് പുത്രനാണ്. ➟അതിനാൽ, സത്യദൈവമായ പിതാവിനെ അറിവാൻ വിവേകംതന്നെ പുത്രൻ മുഖാന്തരം പിതാവിനെയാണ് യോഹന്നാൻ ചൂണ്ടിക്കാണിക്കുന്നതെന്ന് മനസ്സിലാക്കാം. ❷ ഭാഷാപരമായ മറ്റൊരു തെളിവ്: ➦ പുത്രനെ രണ്ടുപ്രാവശ്യം എഴുത്തുകാരൻ പ്രഥമപുരുഷനിൽ പ്രതിപാദിച്ചിട്ടുണ്ട്. ➟എന്നാൽ പുത്രനു് സർവ്വനാമം ഉപയോഗിക്കാതിരിക്കാൻ ആദ്യഭാഗത്ത്, ➤❛ദൈവപുത്രൻ❜ എന്ന സ്ഥാനനാമവും (𝐓𝐢𝐭𝐥𝐞), രണ്ടാംഭാഗത്ത്, ➤❛യേശുക്രിസ്തു❜ എന്ന സംജ്ഞാനാമവും (𝐏𝐫𝐨𝐩𝐞𝐫 𝐍𝐨𝐮𝐧) ആണ് ഉപയോഗിച്ചിരിക്കുന്നത്. ➟അതായത്, പിതാവിനെയും പുത്രനെയും പ്രഥമപുരുഷനിൽ പരാമർശിക്കുന്ന യോഹന്നാൻ, പുത്രനു് സർവ്വനാമം ഉപയോഗിക്കിതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചുകൊണ്ട്, പിതാവാണ് സത്യദൈവം എന്ന് ❛അവൻ❜ (𝐇𝐞) എന്ന സർവ്വനാമത്താൽ സ്ഫടികസ്ഫുടം വ്യക്തമാക്കിയിരിക്കയാണ്. ❸ വാക്യത്തിൻ്റെ ആദ്യഭാഗം: ➦ ❝ദൈവപുത്രൻ വന്നു എന്നും സത്യദൈവത്തെ അറിവാൻ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു.❞ ➟ഈ ഭാഗം ശ്രദ്ധിക്കുക: ❛ദൈവപുത്രൻ വന്നു സത്യദൈവത്തെ അറിവാൻ നമുക്കു വിവേകം തന്നു.❜ ➟ദൈവപുത്രൻ വന്നത് തന്നെത്തന്നെ വെളിപ്പെടുത്താനല്ല; സത്യദൈവമായ പിതാവിനെ വെളിപ്പെടുത്താനാണ്: (യോഹ, 1:18; 17:6; 17:26 ⁃⁃ മത്താ, 11:27; ലൂക്കൊ, 10:22). ➟സത്യത്തിനു് സാക്ഷിനില്ക്കാൻ ജനിച്ച, സത്യദൈവത്തെ അറിവാൻ വിവേകം തന്ന ദൈവപുത്രൻ എങ്ങനെ സത്യദൈവമാകും❓(യോഹ, 18:37; യോഹ, 17:3). ➟ഈ വേദഭാഗത്ത്, ദൈവപുത്രനും സത്യദൈവവും വഭിന്നരാണെന്ന് ആർക്കും മനസ്സിലാകും. ➟സത്യദൈവത്തെ അറിയാൻ വിവേകംതന്ന പുത്രനും സത്യദൈമാണെങ്കിൽ, വിഭിന്നരായ രണ്ട് സത്യദൈവമാകില്ല❓ ➟സത്യദൈവം ഒന്നേ ആകാവൂ. ഒന്നിലധികം സത്യദൈവം എന്നത് യുക്തിവിരുദ്ധവും വചനവിരുദ്ധവുമല്ലേ❓ (യോഹ, 17:3; 1കൊരി, 8:5-6; എഫെ, 5:6) ❹ വാക്യത്തിൻ്റെ രണ്ടാം ഭാഗം: ➦ ❝നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു.❞ ➟ഈ ഭാഗവും ശ്രദ്ധിക്കുക: ➤യേശുക്രിസ്തു സത്യദൈവമാണെന്നല്ല; സത്യദൈവത്തിൻ്റെ പുത്രനാണെന്നാണ് യോഹന്നാൻ പറയുന്നത്. ➟ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ ❛പ്രകൃതി❜ (𝐍𝐚𝐭𝐮𝐫𝐞) എന്താണെന്ന് ദൈവശ്വാസീയമായ തിരുവെഴുത്ത് സത്യംചെയ്ത് പറഞ്ഞിട്ടുണ്ട്: ➤❝ഈ മനുഷ്യൻ (𝐌𝐚𝐧) ദൈവപുത്രൻ ആയിരുന്നു സത്യം.❞ (മർക്കൊ, 15:39). ➟ഈ വാക്യത്തിൽനിന്ന്, ❛ദൈവം❜ (𝐆𝐨𝐝) എന്നതല്ല; ❛മനുഷ്യൻ❜ (𝐌𝐚𝐧) എന്നതാണ് ദൈവപുത്രൻ്റെ പ്രകൃതി എന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കമല്ലോ❓ ➤❝ദൈവത്തിൽനിന്നു കേട്ട സത്യം സാരിച്ചിരിക്കുന്ന മനുഷ്യനായ (𝐌𝐚𝐧) എന്നെ നിങ്ങൾ കൊല്ലാൻ നോക്കുന്നു❞ എന്നാണ് യേശു പറഞ്ഞത്: (യോഹ, 8:40). ➟അതായത്, ദൈവത്തിൽനിന്ന് തന്നെ വ്യക്തമായി വേർതിരിച്ചാണ് യേശു പഠിപ്പിച്ചത്. ➤❛യേശു എന്നു പേരുള്ള മനുഷ്യൻ❜ (യോഹ, 9:11), ➤❛പുരുഷനായ (𝐌𝐚𝐧) നസറായനായ യേശു❜ (പ്രവൃ, 2:23), ➤❛മനുഷ്യൻ❜ (1കൊരി, 15:21), ➤❛രണ്ടാം മനുഷ്യൻ❜ (15:47), ➤❛മനുഷ്യനായ (𝐌𝐚𝐧) ക്രിസ്തുയേശു❜ (1തിമൊ, 2:6) എന്നിങ്ങനെയാണ് ദൈവപുത്രനെ പറഞ്ഞിരിക്കുന്നത്. ➟യേശു മനുഷ്യനാണെന്ന് അമ്പതുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. ➤❛ദൈവം❜ (𝐆𝐨𝐝) എന്നത് പിതാവിൻ്റെ മാത്രം പ്രകൃതി (𝐍𝐚𝐭𝐮𝐫𝐞) ആണ്: (1കൊരി, 8:5-6; യോഹ, 17:3). ➤[കാണുക:മനുഷ്യനായ ക്രിസ്തുയേശു, പിതാവു് ഏകദൈവവും പുത്രൻ ഏകമനുഷ്യനും]. ❺ വാക്യത്തിൻ്റെ മൂന്നാംഭാഗം: ➦ ആധുനിക ഗ്രീക്കിലും ഇംഗ്ലീഷിലും മലയാളത്തിലും ➤❝നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു❞ എന്ന് പറഞ്ഞശേഷം ❛പൂർണ്ണവിരാമം❜ (𝐅𝐮𝐥𝐥𝐬𝐭𝐨𝐩) ഇട്ടശേഷമാണ്, ➤❝അവൻ സത്യദൈവവും നിത്യജീവനും ആകുന്നു❞ എന്ന് പറയുന്നത്. ➟യേശുക്രിസ്തുവാണ് സത്യദൈവമെങ്കിൽ, പൂർണ്ണവിരാമം ഇടില്ലായിരുന്നു. ➟പകരം, അടുത്തഭാഗം ആ വാക്യാംശത്തിൻ്റെ തുടർച്ചയെന്നവണ്ണം അർധവിരാമമോ (𝐒𝐞𝐦𝐢𝐜𝐨𝐥𝐨𝐧), അല്പവിരാമമോ (𝐂𝐨𝐦𝐦𝐚) മാത്രമേ ഇടുമായിരുന്നുള്ളു. ➟തന്നെയുമല്ല, രണ്ടാഭാഗത്ത്, ❛അവൻ്റെ❜ (𝐨𝐟 𝐇𝐢𝐦) എന്ന് സർവ്വനാമത്തിൽ പറഞ്ഞിരിക്കുന്നവനെയാണ് അടൂത്തഭാഗത്ത്, ❛അവൻ❜ (𝐇𝐞) എന്ന് പറഞ്ഞിരിക്കുന്നത്. അത് പിതാവാണ്. ❻ വചനപരവും ഭാഷാപരവുമായ തെളിവ്: ➦ യേശുക്രിസ്തു പറയുന്നത് നോക്കുക: ➤❝ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.❞ (യോഹ, 17:3). ➟ഈ വേദഭാഗത്ത്, പുത്രൻ പിതാവിനെ ഏകസത്യദൈവം (𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) എന്ന് പറയാൻ ഉപയോഗിച്ചിരിക്കുന്നത് ➤❛ഒന്നിനെ❜ (𝐎𝐧𝐞) കുറിക്കുന്ന ➤❛ഹെയ്സ്❜ (𝐡𝐞𝐢𝐬) അല്ല; ➤❛ഒറ്റയെ❜ (𝐎𝐧𝐥𝐲) കുറിക്കുന്ന ➤❛മോണോസ്❜ (𝐦ó𝐧𝐨𝐬) ആണ്. ➟𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝 എന്നുപറഞ്ഞാൽ, ➟❛പിതാവ് സത്യദൈവം ആണെന്നല്ല; ➤❛പിതാവ് മാത്രം (𝐦ó𝐧𝐨𝐬) സത്യദൈവം❜ ആണെന്നാണ് പുത്രൻ പറയുന്നത്. ➟❛പിതാവ് മാത്രമാണ് സത്യദൈവം❜ എന്ന് വായിൽ വഞ്ചനയില്ലാത്ത പുത്രൻ പറഞ്ഞാൽ, പിതാവല്ലാതെ, പുത്രനും സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള മറ്റാരും സത്യദൈവം അല്ലെന്നാണർത്ഥം. ➟അതാണ് ഭാഷയുടെയും വചനത്തിൻ്റെയും നിയമം. (ആവ, 4:39). ➟❛പിതാവ് മാത്രമാണ് സത്യദൈവം❜ എന്ന യേശുവിൻ്റെ വാക്കുകൾ തൻ്റെ സുവിശേഷത്തിൽ എഴുതിവെച്ചിരിക്കുന്ന യോഹന്നാൻ, അതിനു വിരുദ്ധമായി തൻ്റെ ലേഖനത്തിൽ പുത്രനും സത്യദൈവമാണെന്ന് എഴുതുമോ❓ ➟സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്ന ദൈവപുത്രനായ യേശുക്രിസ്തുവിനെയും അവൻ്റെ പ്രിയശിഷ്യനായ യോഹന്നാനെയും കള്ളനാക്കാനാണ് ഈ ലോകത്തിൻ്റെ ദൈവം പലരിലൂടെയും ശ്രമിക്കുന്നത്. ❼ സ്വർഗ്ഗത്തിലെയും ഭൂമിയിലെയും ഏകദൈവം: ➦ പിതാവായ യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ലെന്നാണ് പഴയപുതിയനിയമങ്ങൾ അസന്ദിഗ്ദ്ധമായി ആവർത്തിച്ച് പറയുന്നത്: ➤❝മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.❞ (ആവ, 4:39 ⁃⁃ആവ, 3:24;യോശു, 2:11;1രാജാ, 8:23;2ദിന, 6:14;സങ്കീ, 73:25). ➤❝ആകാശത്തിലോ (Heaven) ഭൂമിയിലോ ദേവന്മാർ (gods) എന്നു പേരുള്ളവർ (വിളിക്കപ്പെടുന്നവർ) ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.❞ (1കൊരി, 8:5-6 ⁃⁃ റോമ, 16:26, എഫെ, 4:6; 1തിമൊ, 1:17; യൂദാ, 1:24). ➟ക്രിസ്തുവും അക്കാര്യമാണ് സംശയലേശമെന്യേ പഠിപ്പിച്ചിരിക്കുന്നത്. (മർക്കൊ, 12:29; യോഹ, 5:44; യോഹ, 17:3;). ➟പിന്നെങ്ങനെ പുത്രനും സത്യദൈവമാകും❓ ❽ 𝐓𝐡𝐞 𝐍𝐞𝐰 𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐕𝐞𝐫𝐬𝐢𝐨𝐧 𝐁𝐢𝐛𝐥𝐞: ➦ 𝐍𝐌𝐕-യിൽ പ്രസ്തുതവാക്യത്തിലെ സത്യദൈവവും നിത്യജീവനും പിതാവാണെന്ന് വ്യക്തമായി മനസ്സിലാക്കാം: ❝And we know that the Son of God-The Father is come, and has given us an understanding, that we may know him that is true, and we are in him that is true, [even] in his Son Yeshua [God is Salvation] Moshiach [Messiah]. 𝐓𝐡𝐢𝐬 𝐢𝐬 𝐭𝐡𝐞 𝐭𝐫𝐮𝐞 𝐆𝐨𝐝-𝐓𝐡𝐞 𝐅𝐚𝐭𝐡𝐞𝐫, 𝐚𝐧𝐝 𝐞𝐭𝐞𝐫𝐧𝐚𝐥 𝐥𝐢𝐟𝐞.❝ (കാണുക:1John 5:20). സത്യദൈവവും നിത്യജീവനും പിതാവായ ദൈവമാണെന്ന് ഈ പരിഭാഷയിൾ സംശയലേശമെന്യേ മനസ്സിലാക്കാമല്ലോ❓ ഇതിൽ യോഹന്നാൻ്റെ സുവിശേഷത്തിലെ വാക്യം ഇപ്രകാരമാണ്: ➤❛𝐲𝐨𝐮, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝-𝐓𝐡𝐞 𝐅𝐚𝐭𝐡𝐞𝐫.❜ [കാണുക: NMV]. പിതാവാണ് ഒരേയൊരു സത്യദൈവം. പിന്നെ പുത്രൻ ഏത് വകയിലാണ് സത്യദൈവം ആകുന്നത്❓ ➟ഈ പരിഭാഷയ്ക്ക് ഒരു പ്രത്യേകതയുണ്ട്: ➤❛ടോവ് റോസ്❜ (𝐓𝐨𝐯 𝐑𝐨𝐬𝐞) എന്ന ഒരു മശീയാനിക് യഹൂദ (𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐉𝐞𝐰) പണ്ഡിതനും എഴുത്തുകാരനുമാണ് (𝐍𝐌𝐕) പരിഭാഷയുടെ ഉപജ്ഞാതാവ്. ➟മശീയാനിക് യെഹൂദർക്കും യെഹൂദ പശ്ചാത്തലമുള്ള ക്രിസ്ത്യാനികൾക്കും വേണ്ടിയാണ് ഈ പരിഭാഷ ഉണ്ടാക്കിയത്. ➤❛മശീയാനിക് യെഹൂദർ❜ (𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐉𝐞𝐰𝐬) എന്നു പറഞ്ഞാൽ, യേശുവിനെ മശീഹയായി അംഗീകരിക്കുന്നവരും അപ്പോൾത്തന്നെ യെഹൂദാമതത്തിലെ ചില ആചാരങ്ങൾ ➤തോറാ (𝐓𝐨𝐫𝐚𝐡) പാരായണം, ➤ശബ്ബത്താചരണം (𝐒𝐚𝐛𝐛𝐚𝐭𝐡), ➤പെസഹ (𝐏𝐚𝐬𝐬𝐨𝐯𝐞𝐫), ➤പെന്തെക്കൊസ്ത് (𝐏𝐞𝐧𝐭𝐞𝐜𝐨𝐬𝐭), ➤കൂടാരപ്പെരുനാൾ (𝐅𝐞𝐚𝐬𝐭 𝐨𝐟 𝐓𝐚𝐛𝐞𝐫𝐧𝐚𝐜𝐥𝐞𝐬), ➤പ്രതിഷ്ഠോത്സവം (𝐇𝐚𝐧𝐮𝐤𝐤𝐚𝐡)] മുതലായവ അനുഷ്ഠിക്കുന്നവരും യേശുവിൻ്റെ സുവിശേഷം പ്രസംഗിക്കുന്നവരുമാണ്. ➤❝യെഹൂദന്നു എന്തു വിശേഷത? സകലവിധത്തിലും വളരെ ഉണ്ടു; ഒന്നാമതു ദൈവത്തിന്റെ അരുളപ്പാടുകൾ അവരുടെ പക്കൽ സമർപ്പിച്ചിരിക്കുന്നതു തന്നേ.❞ (റോമ, 3:1-2). ➤❝പുത്രത്വവും അരുളപ്പാടുകളും ആരാധനയും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ചട്ടങ്ങളും വചനവും വാഗ്ദത്തങ്ങളും വിധികളും ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ഭൂമുഖത്തെ ഏകജാതിയാണ് യിസ്രായേൽ.❞ (സങ്കീ, 147:19-20; യോഹ, 10:35; റോമ, 3:2; റോമ, 9:4). ➟അതിനാൽ, യെഹൂദാ ക്രിസ്ത്യാനികളുടെ ബൈബിൾ വിശ്വസയോഗ്യമാണ്. യഹോവയല്ലാതെ മറ്റൊരു ദൈവമില്ലെന്നും ക്രിസ്തു ദൈവമല്ലെന്നും അവർക്ക് നല്ല ബോധമുണ്ട്. ➤[കാണുക:യെഹൂദന്നു എന്തു വിശേഷത?] ❾ സത്യദൈവം: ➦ സത്യദൈവം ആരാണെന്ന് പഴയപുതിയ നിയമങ്ങളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്: ➤❝യഹോവയോ സത്യദൈവം; അവൻ ജീവനുള്ള ദൈവവും ശാശ്വതരാജാവും തന്നേ.❞ (യിരെ, 10:10 ⁃⁃ 2ദിന, 15:3; യെശ, 65:16). ➟മേല്പറഞ്ഞ വേദഭാഗങ്ങളിൽനിന്ന് യഹോവയാണ് സത്യദൈവമെന്ന് മനസ്സിലാക്കാം. ➟യഹോവയായ ഏകദൈവമാണ് പിതാവെന്നും പഴയനിയമത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്: ➤❝എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങൾ എല്ലാവരും നിന്റെ കൈപ്പണിയത്രേ;❞ (യെശ, 64:8 ⁃⁃ ആവ, 32:6; 1ദിന, 29:10; യെശ, 63:16; യിരെ, 31:9; മലാ, 2:10). അതിനാൽ, പിതാവാണ് സത്യദൈവം എന്ന് പഴയനിയമത്തിൽ നിന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. ➦ ഇനി പുതിയനിയമത്തിൽനിന്ന് കാണിക്കാം: ➤❝ഞങ്ങൾക്കു നിങ്ങളുടെ അടുക്കൽ എങ്ങനെയുള്ള പ്രവേശനം സാധിച്ചു എന്നും ജീവനുള്ള സത്യദൈവത്തെ സേവിപ്പാനും അവൻ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിച്ച തന്റെ പുത്രനും വരുവാനുള്ള കോപത്തിൽനിന്ന് നമ്മെ വിടുവിക്കുന്നവനുമായ.❞ (1തെസ്സ, 1:9). ➟ഈ വേദഭാഗത്ത് രണ്ട് കാര്യങ്ങൾ കാണാം. 𝟭.സത്യദൈവത്തെയും ദൈവപുത്രനെയും വേർതിരിച്ചാണ് പറഞ്ഞിരിക്കുന്നത്. 𝟮. ദൈവപുത്രനല്ല സത്യദൈവം; അവനെ മരണത്തിൽനിന്ന് ഉയിർപ്പിച്ചവനാണ് സത്യദൈവം. ➟തന്നെയുമല്ല, ദൈവത്തിനു് മരണമില്ലെന്ന് ബൈബിൾ വ്യക്തമാക്കുന്നു. (1തിമൊ, 6:16). ➟എന്നാൽ ക്രിസ്തു ജനിക്കുകയും മരിക്കുകയും ദൈവം അവനെ മൂന്നാം ദിവസം ഉയിർപ്പിക്കുകയും ചെയ്തതതാണ്: (2തിമൊ, 2:8). ➟മറിയത്തിൻ്റെ മൂത്തമകനായി ജനിച്ചുജീവിച്ച് മരിച്ചിട്ട് ദൈവം ഉയിർപ്പിച്ചവനും സത്യദൈവമാണെന്ന് വിശ്വസിക്കുന്നവരുടെ ദൈവസങ്കല്പം എന്താണാവോ❓ ➟രണ്ടുമൂന്ന് സത്യദൈവം എന്നത്, ബൈബിൾ വിരുദ്ധ ദുരുപദേശം മാത്രമാണ്. ❿ നിത്യജീവദാതാവ്: ➦ നിത്യജീവദാതാവ് പുത്രനല്ല; പിതാവാണ്. ➤ആ സാക്ഷ്യമോ ദൈവം നമുക്കു നിത്യജീവൻ തന്നു; ആ ജീവൻ അവന്റെ പുത്രനിൽ ഉണ്ട് എന്നുള്ളതുതന്നെ.❞ (1യോഹ, 5:11). ➟ഈ വേദഭാഗത്ത് ദൈവമാണ് നമുക്ക് നിത്യജീവൻ തന്നതെന്ന് വ്യക്തമാണല്ലോ❓ ➟ഇത് യോഹന്നാൻ തൻ്റെ ഒന്നാം ലേഖനത്തിൽത്തന്നെ പറയുന്ന കാര്യമാണ്. ➟ദൈവത്തിൻ്റെ വാഗ്ദത്തമാണ് നിത്യജീവൻ: ➤❝ഭോഷ്കില്ലാത്ത ദൈവം സകല കാലത്തിനും മുമ്പേ വാഗ്ദത്തം ചെയ്ത നിത്യജീവന്റെ പ്രത്യാശ ഹേതുവായി.❞ (തീത്തൊ, 1:2 ⁃⁃ തീത്തൊ, 3:6; 1യോഹ, 2:25). ➟ക്രിസ്തു പറയുന്നത് നോക്കുക: ➤❝ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം കേട്ട് എന്നെ അയച്ചവനെ വിശ്വസിക്കുന്നവനു നിത്യജീവൻ ഉണ്ട്; അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽനിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു.❞ (യോഹ, 5:24). ➟പിതാവായ ഏകദൈവത്തിൽ നിന്നാണ് നിത്യജീവൻ വരുന്നത്. ➟എന്നാൽ ഏകദൈവം തൻ്റെ ക്രിസ്തുവിലൂടെയാണ് ആ ജീവൻ നമുക്ക് നല്കുന്നത്. ➟പുത്രൻ മുഖാന്തരമാണ് അഥവാ, പുത്രനിൽ വിശ്വസിക്കുന്നവനാണ് നിത്യജീവൻ ലഭിക്കുന്നത്. (യോഹ, 3:15-16; 3:36; 4:14; 6:40; 6:68; റോമ, 5:21; 6:23). ➟പുത്രനു് നിത്യജീവൻ നല്കാനുള്ള അധികാരവും ദൈവം നല്കിയിട്ടുണ്ട്. (യോഹ, 10:28; 17:2). ➟തന്മൂലം, അവിടെപ്പറയുന്ന സത്യദൈവവും നിത്യജീവനും പിതാവാണെന്ന് മനസ്സിലാക്കാം. ➤[കാണുക: നിത്യജീവൻ] ➦ യോഹന്നാൻ 17:3-ഉം1യോഹന്നാൻ 5:20-ഉം താരതമ്യം ചെയ്ത് നോക്കിയാൽത്തന്നെ സത്യദൈവം ആരാണെന്ന് ഭാഷണവും വാക്കുകളും കൂടാതെ ആർക്കും മനസ്സിലാകും. ഒരേ എഴുത്തുകാരൻ ഒരേ ആശയത്തിൽ ഏഴുതിയിരിക്കുന്നതാണ് രണ്ട് വാക്യങ്ങളും. പിന്നെയും പുത്രനാണ് സത്യദൈവം എന്ന് പറയുന്നവർ പിതാവിനെയാകട്ടെ, പുത്രനെയാകട്ടെ ഇതുവരെ അറിഞ്ഞിട്ടില്ല എന്നതാണ് സത്യം: (യോഹ, 8:19). ➤[കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും] ☛ Footnote: ➦ ഈ വാക്യത്തിൽ സത്യവേദപുസ്തകം ഉൾപ്പെടെ മലയാളത്തിലെ മിക്ക പരീഭാഷകളിലും ➤❛സത്യദൈവം❜ എന്ന് മൂന്നുപ്രാവശ്യം കാണുന്നുണ്ട്. എന്നാൽ ഇന്ന് ലഭ്യമായതിൽവെച്ച് ഏറ്റവും പുരാതനമായ മൂന്നു കയ്യെഴുത്തു പ്രതിയാണ് 𝐂𝐨𝐝𝐞𝐱 𝐕𝐚𝐭𝐢𝐜𝐚𝐧𝐮𝐬 (𝐀.𝐃. 𝟑𝟎𝟎–𝟑𝟓𝟎) 𝐂𝐨𝐝𝐞𝐱 𝐒𝐢𝐧𝐚𝐢𝐭𝐢𝐜𝐮𝐬 (𝟑𝟑𝟎-𝟑𝟔𝟎), 𝐂𝐨𝐝𝐞𝐱 𝐀𝐥𝐞𝐱𝐚𝐧𝐝𝐫𝐢𝐧𝐮𝐬 (𝟒𝟎𝟎-𝟒𝟒𝟎). അതിൽ, ആദ്യത്തെ രണ്ട് കയ്യെഴുത്തുപ്രതിയായ കോഡെക്സ് വത്തിക്കാനസിലും കോഡെക്സ് സിനായ്റ്റിക്കസിലും ➤❛സത്യദൈവം❜ എന്ന് ഒരിക്കൽ മാത്രമാണുള്ളത്, ബാക്കി രണ്ടിടത്തും ➤❛സത്യമായവൻ❜ എന്ന അർത്ഥമാണുള്ളത്. ➟എന്നാൽ മൂന്നാമത്തെ കയ്യെഴുത്തു പ്രതിയായ കോഡെക്സ് അലക്സാണ്ട്രിനസിൽ ➤❛സത്യദൈവം❜ എന്ന് രണ്ടുപ്രാവശ്യവും ➤❛സത്യമായവൻ❜ എന്ന് ഒരുപ്രാവശ്യവും കാണാം. ➟ഇംഗ്ലീഷിലും ഏറെക്കുറേ ഒരു പ്രാവശ്യമാണ് ➟❛സത്യദൈവം❜ എന്ന് കാണുന്നത്. ➦ കോഡെക്സ് വത്തിക്കാനസിൻ്റെയും കോഡെക്സ് സിനായ്റ്റിക്കസിലെയും ഒറിജിനൽ രൂപവും ലിപ്യന്തരണവും (Transliteration) അർത്ഥവും ഇതാണ്: ➤❝ΟΙΔΑΜΕΝ ΔΕ ΟΤΙ Ο ΥC ΤΟΥ ΘΥ ΗΚΕΙ ΚΑΙ ΔΕΔΩΚΕΝ ΗΜΙΝ ΔΙΑΝΟΙΑΝ ΙΝΑ ΓΙΝΩCΚΟΜΕΝ ΤΟΝ ΑΛΗΘΙΝΟΝ ΚΑΙ ΕCΜΕΝ ΕΝ ΤΩ ΑΛΗΘΙΝΩ ΕΝ ΤΩ ΥΙΩ ΑΥΤΟΥ ΙΥ ΧΩ ΟΥΤΟC ΕCΤΙΝ Ο ΑΛΗΘΙΝΟC ΘC ΚΑΙ ΖΩΗ ΑΙΩΝΙΟC.❞ (oidamen de hoti ho Huios tou Theou hēkei kai dedōken hēmin dianoian hina ginōskōmen ton alēthinon kai esmen en tō alēthinō en tō Huiō autou Iēsou Christō houtos estin ho alēthinos Theos kai ζωὴ aiōnios ⁃⁃ ദൈവപുത്രൻ വന്നു എന്നും സത്യമായവനെ അറിവാൻ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു; നാം സത്യമായവനിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു. അവൻ സത്യദൈവവും നിത്യജീവനും ആകുന്നു). ➤[കാണുക: Manuscripts] ➦ കോഡെക്സ് അലക്സാണ്ട്രിനസിൻ്റെ മോഡേൺ ഗ്രീക്കുരൂപം ഇതാണ്: ❝οἴδαμεν ὅτι ὁ υἱὸς τοῦ Θεοῦ ἥκει, καὶ ἔδωκεν”) ἡμῖν διάνοιαν ἵνα γεινώσκομεν τὸν ἀληθεινὸν Θεόν· καὶ ἐσμεν ἐν τῷ ἀληθεινῷ, ἐν τῷ υἱῷ αὐτοῦ. οὗτός ἐστιν ὁ ἀληθεινὸς Θεὸς, καὶ ζωὴ αἰώνιος. ➤[കാണുക: Codex Alexandrinus) ➦ ഗ്രീക്കിൻ്റെ പദാനുപദവിവർത്തനം ഇപ്രകാരമാണ്: ❝οἴδαμεν (We know) δὲ (now) ὅτι (that) ὁ (the) Υἱὸς (Son) τοῦ (-) Θεοῦ (of God) ἥκει (is come), καὶ (and) δέδωκεν (has given) ἡμῖν (us) διάνοιαν (understanding), ἵνα (so that) γινώσκωμεν* (we may know) τὸν (Him who is) ἀληθινόν (true); καὶ (and) ἐσμὲν (we are) ἐν (in) τῷ (Him who is) ἀληθινῷ (true), ἐν (in) τῷ (the) Υἱῷ (Son) αὐτοῦ (of Him), Ἰησοῦ (Jesus) Χριστῷ (Christ). οὗτός (He) ἐστιν (is) ὁ (the) ἀληθινὸς (true) Θεὸς (God) καὶ (and) ζωὴ (life) αἰώνιος (eternal).❞ ➤[കാണുക:Berean Interlinear Bible] ➦ ❝We know also that the Son of God has come and has given us understanding, so that we may know him who is true. And we are in him who is true by being in his Son Jesus Christ. He is the true God and eternal life.❞ ➤[കാണുക: New International Version] ➦ ❝ദൈവത്തിന്‍റെ പുത്രന്‍ വന്നുവെന്നും, സത്യവാനെ അറിയുവാന്‍ നമുക്ക് ബോധം തന്നുവെന്നും നാം ആ സത്യവാനില്‍ അവന്‍റെ പുത്രനായ യേശുമ്ശീഹായില്‍ ആയിരിക്കുമെന്നും നാം അറിയുന്നു. അവന്‍ സത്യ ദൈവവും നിത്യ ജീവനുമാകുന്നു.❞ ➤[കാണുക: വിശുദ്ധഗ്രന്ഥം]
“അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; അവർ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സർവ്വഭൂമിയിന്മേലും ഭൂമിയിൽ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു. ഇങ്ങനെ ദൈവം തന്റെ (His) സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.” (ഉല്പത്തി 1:26-27)
ഉല്പത്തി പുസ്തകത്തിൽ ദൈവം മനുഷ്യനെ സൃഷ്ടിക്കുന്നതിനു മുമ്പ് “നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക” എന്നു പറഞ്ഞതായി കാണാം. ഉല്പത്തിയിൽ മൂന്നു വാക്യങ്ങളിലായി അഞ്ചുപ്രാവശ്യവും യെശയ്യാവിൽ ഒരുപ്രാവശ്യവും, ഇങ്ങനെ ബൈബിളിൽ ആറുപ്രാവശ്യം ദൈവം ബഹുവചനം ഉപയോഗിക്കുന്നതായി കാണാം. (ഉല്പ, 1:26; 3:22; 11:7; യെശ, 6:8). ദൈവം ബഹുവചനം പറഞ്ഞിരിക്കയാൽ, അത് ദൈവത്തിന്റെ ബഹുത്വമാണെന്നും ദൈവം ത്രിത്വമാണെന്നും ട്രിനിറ്റി പണ്ഡിതന്മാർ വാദിക്കുന്നു. ഇവരുടെ വാദം ശുദ്ധ അസംബന്ധമാണെന്ന് ബൈബിളിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. രസകരമായ കാര്യം അതൊന്നുമല്ല: ബഹുവചനമെന്നാൽ അതിന് മൂന്നെന്ന ഖണ്ഡിതമായ അർത്ഥമില്ല; അത് രണ്ടാകാം, അഞ്ചാകാം, പത്താകാം, നൂറാകാം, മില്യനോ, ബില്യനോ, ട്രില്യനോ ആകാം; വേണമെങ്കിൽ മൂന്നുമാകാം എന്നേയുള്ളു. പിന്നെങ്ങനെ അത് ത്രിത്വമാണെന്ന് പറയും? ബൈബിളിൽ ദൈവം മാത്രമല്ല ബഹുവചനം പറഞ്ഞിരിക്കുന്നത്. പ്രവാചകന്മാരും (യെശ, 1:9; 2:3; 9:6; യിരെ, 4:13; 8:14) ക്രിസ്തുവും (മത്താ, 17:27; 20:18; 26:46; മർക്കൊ, 1:38; 4:35) അപ്പോസ്തലന്മാരും (മത്താ, 17:4; പ്രവൃ, 4:12; 14:22; 17:28; 17:29) ലൂക്കൊസും (16:10,11,12,13,16; 20:7) ആവർത്തിച്ചു ബഹുവചനം പറഞ്ഞിട്ടുണ്ട്. സ്വർഗ്ഗത്തിലെ ദൂതനും ബഹുവചനം പറഞ്ഞിട്ടുണ്ട്: (വെളി, 7:3). അവർക്കാർക്കും ബഹുവചനം പറയാൻ തടസ്സമില്ല; അവർക്കാർക്കും തന്നിൽത്തന്നെ ബഹുത്വവുമില്ല; അവരുടെകൂടെ മറ്റാരെങ്കിലും ഉള്ളതുകൊണ്ടാണ് ബഹുവചനം പറയുന്നതെന്ന് എല്ലാവർക്കും മനസ്സിലാകും. എന്നാൽ ദൈവം ബഹുവചനം പറയാൻ ഞങ്ങൾ സമ്മതിക്കില്ല; അത് ദൈവത്തിൻ്റെ ബഹുത്വമാണ്. ഇതെവിടുത്തെ ബൈബിൾ വ്യാഖ്യാനമാണ്? യഹോവയായ ദൈവവും അവൻ്റെ മശീഹമാരും ഭക്തന്മാരും ദൈവത്തിൻ്റെ ക്രിസ്തുവും അവൻ്റെ അപ്പോസ്തലന്മാരും ദൈവം ഒരുത്തൻ മാത്രമാണെന്ന് പറഞ്ഞിരിക്കുന്നത് ആദിയോടന്തം അക്ഷരംപ്രതി ആലേഖനംചെയ്ത് വെച്ചിരിക്കെയാണ്, ഏകസത്യദൈവത്തിൽ (The only true God) ട്രിനിറ്റി ബഹുത്വം ആരോപിക്കുന്നത്. ദൈവശ്വാസീയമായ വചനം എന്തുപറയുന്നു എന്ന് നമുക്കു നോക്കാം:
നാം നമ്മുടെ സ്വരൂപത്തിൽ: “അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; അവർ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സർവ്വഭൂമിയിന്മേലും ഭൂമിയിൽ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു.” (ഉല്പ, 1:26). ഇതാണ് ത്രിത്വം എടുത്തുകാണിക്കുന്ന ഒന്നാമത്തെ വാക്യം. ദൈവം ആരോടാണ് ബഹുവചനം പറയുന്നതെന്ന് ഇയ്യോബിൻ്റെ പുസ്തകത്തിലുണ്ട്: “⁴ഞാൻ ഭൂമിക്കു അടിസ്ഥാനമിട്ടപ്പോൾ നീ എവിടെയായിരുന്നു? നിനക്കു വിവേകമുണ്ടെങ്കിൽ പ്രസ്താവിക്ക. ⁵അതിന്റെ അളവു നിയമിച്ചവൻ ആർ? നീ അറിയുന്നുവോ? അല്ല, അതിന്നു അളവുനൂൽ പിടിച്ചവനാർ? ⁶പ്രഭാതനക്ഷത്രങ്ങൾ ഒന്നിച്ചു ഘോഷിച്ചുല്ലസിക്കയും ദൈവപുത്രന്മാരെല്ലാം സന്തോഷിച്ചാർക്കുകയും ചെയ്തപ്പോൾ ⁷അതിന്റെ അടിസ്ഥാനം ഏതിന്മേൽ ഉറപ്പിച്ചു? അല്ല, അതിന്റെ മൂലക്കല്ലിട്ടവൻ ആർ?” (ഇയ്യോ, 38:4-7). ആറാം വാക്യത്തിൽ ദൈവം സൃഷ്ടി നടത്തുമ്പോൾ; ഘോഷിച്ചുല്ലസിക്കയും സന്തോഷിച്ചാർക്കുകയും ചെയ്ത പ്രഭാതനക്ഷത്രങ്ങളും ദൈവപുത്രന്മാരും ദൂതന്മാരാണ്. യെഹൂദന്മാരുടെ ഔദ്യോഗിക ബൈബിളായ തനക്കിൻ്റെ ഇംഗ്ലീഷ് പരിഭാഷ ഇപ്രകാരമാണ്: “When the morning stars sing together, and all the angels of God shout?” (The Complete Jewish Bible). ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന ഗ്രീക്ക് സെപ്റ്റ്വജിൻ്റിൽ (LXX) ദൈവപുത്രന്മാരെ ദൂതന്മാർ (Angels) എന്നാണ് പരിഭാഷ ചെയ്തിരിക്കുന്നത്. (Greek Septuagint). ABP, BST, CEV, CVB, LB, NCV, NIV, NLT തുടങ്ങിയവയും കാണുക. Amplified Bible-ൽ Angels എന്ന് ബ്രാക്കറ്റിൽ കാണാം. ദൈവപുത്രന്മാർ ദൂതന്മാരാണെന്ന് ഇയ്യോബിൽത്തന്നെ പറഞ്ഞിട്ടുണ്ട്: (1:6; 2:1. ഒ.നോ: ദാനീ, 3:25,28). അനാദിയിൽ സ്വർഗ്ഗവും ദൂതന്മാരുമുൾപ്പെടുന്ന അദൃശ്യലോകത്തിൻ്റെ സൃഷ്ടിയാണ് ദൈവം ആദ്യം നടത്തിയത്. (നെഹെ, 9:6; കൊലൊ, 1:16). അതെപ്പോഴാണെന്ന് ബൈബിളിൽ പറഞ്ഞിട്ടില്ല. അതിനുശേഷമാണ് ആകാശവും ഭൂമിയും മനുഷ്യനെയും സൃഷ്ടിക്കുന്നത്. അപ്പോൾ ദൂതന്മാരും ദൈവത്തോടൊപ്പം ഉണ്ടായിരുന്നുവെന്ന് ന്യായമായും മനസ്സിലാക്കാമല്ലോ? ഇയ്യോബിനോട് ദൈവമത് സ്പഷ്ടമായി പറയുകയും ചെയ്യുന്നു.
ഉല്പത്തിയിൽ “നാം നമ്മുടെ” എന്നു ദൈവം ദൂതന്മാരോടാണ് പറയുന്നതെന്നതിന് വേറെയും തെളിവുണ്ട്: യഹോവ കെരൂബുകൾക്ക് മദ്ധ്യേയും (1ശമൂ, 4:4; 1ദിന, 13:6; സങ്കീ, 80:1), കെരൂബുകൾക്ക് മീതെയും അധിവസിക്കുന്നവനും (2ശമൂ, 6:2; 2രാജാ, 19;15; യെശ, 37:16), കെരൂബുകളെ വാഹനമാക്കി സഞ്ചരിക്കുന്നവനുമാണ്. (2ശമൂ, 22:11; സങ്കീ, 18:10). മീഖായാവും (1രാജാ, 22:19–2ദിന, 18:18), യെശയ്യാവും (6:1-3), ദാനീയേലും (7:9-10), യോഹന്നാനും (വെളി, 4:1-4) യഹോവയെ കാണുന്നത് കെരൂബുകൾക്ക് മദ്ധ്യേയാണ്. യെഹെസ്ക്കേൽ ദൈവത്തിൻ്റെ സിംഹാസനവും മഹത്വവും കാണുന്നതും കെരൂബുൾക്ക് മീതെയാണ്. (യെഹെ, 10:1, 5, 18,19,20; 11:22). യഹോവ പ്രത്യക്ഷമാകുന്നിടത്തൊക്കെയും ഒരു ദൂതസാന്നിദ്ധ്യം കാണാൻ കഴിയും. (ഉല്പ, 3:22-24; 18:1-19:1; യെശ, 6:1-5), ദൂതൻ മുഖാന്തരം പ്രത്യക്ഷനായതായി പല വേദഭാഗങ്ങളിലും കാണാം. (ഉല്പ, 6:7-14; 21:17,18; 22:1-3; 31:11-13; 32:24:30; പുറ, 3:2-6). ആകയായാൽ ദൈവത്തോടൊപ്പം ദൂതന്മാരാണ് ഉണ്ടായിരുന്നതെന്ന് മനസ്സിലാക്കാം. മറ്റു വേദഭാഗങ്ങളിൽ നിന്ന് കൂടുതൽ മനസ്സിലാക്കാം:
അല്പവിശ്വാസികൾക്കുപോലുംബോധംവരുത്താൻ കഴിയുന്ന ചില തെളിവുകൾ:
1. ഒന്നാം പ്രമാണം: “യഹോവയായ ഞാൻ നിൻ്റെ ദൈവം ആകുന്നു; ഞാൻ അല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുതു.” (പുറ, 20:2,3; ആവ, 5:6-7). ഇതാണ് ഒന്നാമത്തെ കല്പന. സ്രഷ്ടാവ് ഒന്നിലധികംപേർ ആയിരുന്നെങ്കിൽ, അഥവാ, ക്രിസ്തുവും പരിശുദ്ധാത്മാവും ദൈവത്തോടൊപ്പം വിഭിന്നരായി സൃഷ്ടിയിങ്കൽ ഉണ്ടായിരുന്നെങ്കിൽ പത്തു കല്പനകളിൽ ഒന്നാമത്തെ കല്പന തെറ്റാണെന്നു പറയേണ്ടിവരും. ഒന്നാം കല്പന അല്പസ്വല്പം വ്യത്യാസങ്ങളോടെ നൂറ്റിയിപത്തഞ്ചോളം പ്രാവശ്യം ബൈബിളിൽ ആവർത്തിച്ചിട്ടുണ്ട്. യഹോവതന്നെ ഒന്നാംകല്പന 25 പ്രാവശ്യം ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്: ❝സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല; ഞാൻ, ഞാൻ മാത്രമേയുള്ളു, ഞാനല്ലാതെ ദൈവമില്ല; ഞാനല്ലാതെ വേറൊരു ദൈവമില്ല; എനിക്ക് സദൃശനായി ആരുമില്ല; എനിക്ക് തുല്യനായി ആരുമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല❞ എന്നൊക്കെയാണ് യഹോവ പറയുന്നത്. (പുറ, 9:14; 20:2-3; ആവ, 32:39; യെശ, 40:25, 43:10; 44:8; 45:5; 46:9). ത്രിത്വത്തിൻ്റെ വ്യാജംപോലെ സൃഷ്ടിയിങ്കൽ ദൈവത്തിനൊരു ബഹുത്വമുണ്ടായിരുന്നെങ്കിൽ പത്തുകല്പനകൾ നല്കുമ്പോൾ എന്തുകൊണ്ടാണ് ദൈവം ബഹുവചനം പറയാതിരുന്നത്? ദൈവം മൂന്നു വ്യക്തിയായിരുന്നെങ്കിൽ, “ഞങ്ങൾ അല്ലാതെ അന്യദൈവങ്ങൾ ഉണ്ടാകരുതു” എന്നു പറയില്ലായിരുന്നോ? മനുഷ്യനെ സൃഷ്ടിക്കുമ്പോൾ ബഹുത്വമുണ്ടായിരുന്ന ദൈവത്തിന്റെ ബഹുത്വം കല്പന നല്കിയപ്പോൾ ആവിയായിപ്പോയോ? ദൈവം മാറാത്തവൻ ആണെന്നു പഴയനിയമത്തിലും (മലാ, 3:6) ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവൻ ആണെന്നു പഴയനിയമത്തിലും പറഞ്ഞിട്ടുണ്ട്: (യാക്കോ, 1:17). ദൈവം ഏകനായിക്കോട്ടെ, ത്രിത്വമായിക്കോട്ടെ രണ്ടായാലും സാഹചര്യങ്ങൾക്കനുസരിച്ച് തൻ്റെ പ്രകൃതിക്ക് വ്യതിയാനം സംഭവിക്കുന്ന അഥവാ, സ്ഥിരതയില്ലാത്തവനല്ല. ചിലപ്പോൾ ഏകനും മറ്റു ചിലപ്പോൾ ത്രിത്വമാകാനും അവൻ മായവിയല്ല. എന്നുവെച്ചാൽ, ഒന്നാം കല്പനയ്ക്കുതന്നെ പണികൊടുത്ത ഉപദേശമാണ് ത്രിത്വം!
2.താൻ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്ന് യഹോവ പറയുന്നു: ട്രിനിറ്റിയിലെ സമനിത്യരായ മൂന്നുപേർ ചേർന്നാണ് സകലവും സൃഷ്ടിച്ചതെന്ന് പണ്ഡിതന്മാർ പഠിപ്പിക്കുന്നു. എന്നാൽ, യഹോവ ഒരു വെല്ലുവിളിയെന്നവണ്ണം ചോദിക്കുന്നത് ഇപ്രകാരമാണ്: “നിന്റെ വീണ്ടെടുപ്പുകാരനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?” (യെശ, 44:24). ഈ വേദഭാഗത്ത്, ഞാൻ തന്നേ ആകാശത്തെയു ഭൂമിയെയും സൃഷ്ടിച്ചു എന്നിടത്ത്, ഞാൻ ഒറ്റയ്ക്ക് സൃഷ്ടിച്ചു എന്നാണ്. സത്യവേപുസ്തകം സമകാലിക പരിഭാഷയിലെ വാക്യം ചേർക്കുന്നു: “എല്ലാറ്റിനെയും സൃഷ്‍ടിച്ച സര്‍വേശ്വരനാണു ഞാന്‍. ഞാന്‍ തനിയെയാണ് ആകാശത്തെ നിവര്‍ത്തിയത്. ഭൂമിക്കു രൂപം നല്‌കിയതും ഞാന്‍ തന്നെ. അപ്പോള്‍ എന്‍റെ കൂടെ ആരെങ്കിലും ഉണ്ടായിരുന്നോ?” Thus saith the LORD, thy redeemer, and he that formed thee from the womb, I am the LORD that maketh all things; that stretcheth forth the heavens alone; that spreadeth abroad the earth by myself. (KJV) ഞാൻ തനിയെ അഥവാ, ഒറ്റയ്ക്ക് സൃഷ്ടിച്ചു എന്നാണ് ശരിയായ പരിഭാഷ. തനിയെ എന്നതിന്, എബ്രായയിൽ കേവലമായ ഒന്നിനെ (ഒറ്റയെ) കുറിക്കുന്ന ബാദ് (bad) ആണ്. ഇംഗ്ലീഷിൽ എലോൻ (alone) ആണ്. താൻ ഒറ്റയ്ക്കാണ് ആകാശവും ഭൂമിയും സൃഷ്ടിച്ചതെന്ന് യഹോവ ഖണ്ഡിതമായിട്ടാണ് പറയുന്നത്. ട്രിനിറ്റി വിചാരിക്കുന്നപോലെ, ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ, ദൈവപുത്രൻ സ്രഷ്ടാവായ ദൈവമാണെങ്കിലോ താൻ ഒറ്റയ്ക്കാണ് സകലവും സൃഷ്ടിച്ചതെന്ന് യഹോവ പറയുമോ? താൻ ഒറ്റയ്ക്കാണ് ആകാശവും ഭൂമിയും സൃഷ്ടിച്ചതെന്ന് യഹോവ പറയുമ്പോൾ അങ്ങനെയല്ല, വേറെ രണ്ടുപേർകൂടി നിൻ്റെകൂടെ ഉണ്ടായിരുന്നു എന്ന് പറയാൻ സാത്താനും അവൻ്റെ അനുയായികൾക്കും അല്ലാതെ ആർക്ക് കഴിയും? ഭോഷ്കില്ലാത്ത ഏകസത്യദൈവത്തെ ഭോഷ്ക്ക് പറയുന്നവൻ ആക്കാനാണ്, സാത്താൻ സഭയ്ക്കകത്ത് ത്രിമൂർത്തി ബഹുദൈവ ഉപദേശം നുഴയിച്ചുകയറ്റിയത്. നിഖ്യാ കോൺകോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസുകളിലൂടെ സാത്താൻ സഭയുടെ അസ്ഥിവാരം തകർക്കാനാണ് നോക്കിയത്. ത്രിത്വോപദേശം ഉണ്ടാക്കിയ കത്തോലിക്കർതന്നെ ബൈബിൾ പരിഭാഷ ചെയ്യപ്പെടാതിരിക്കാൻ പരാമാവധി ശ്രമിച്ചതാണ്. ദൈവത്തിൻ്റെ കരുണയാൽ, ബൈബിൾ പരിഭാഷ ചെയ്യപ്പെട്ടില്ലായിരുന്നെങ്കിൽ ഏകദൈവ വിശ്വാസംതന്നെ ഇല്ലാതായിപ്പോകുമായിരുന്നു. യെഹൂദന്മാർക്കല്ലാതെ ഭൂമിയിലെ മറ്റെല്ലാ ജാതികൾക്കും രക്ഷ അന്യമായിത്തീരുകയും ചെയ്യുമായിരുന്നു.
3. ക്രിസ്തുവിൻ്റെ സാക്ഷ്യം: മനുഷ്യനെ സൃഷ്ടിക്കുമ്പോൾ ദൈവത്തിനു തന്നിൽത്തന്നെ ബഹുത്വമുണ്ടെന്നും അഥവാ, ക്രിസ്തുവും പരിശുദ്ധാത്മാവും വിഭിന്ന വ്യക്തികളായി ദൈവത്തോടു കൂടെയുണ്ടായിരുന്നു എന്നാണ് പണ്ഡിതന്മാരുടെ വാദം. അവരുടെ വാദം വഞ്ചനാപരമാണെന്ന് ദൈവത്തിൻ്റെ ക്രിസ്തു സാക്ഷ്യപ്പെടുത്തുന്നു: ➦ ❝ഭാര്യയെ ഉപേക്ഷിക്കുന്നത് വിഹിതമോ❞ എന്നുചോദിച്ച പരീശന്മാരോട് യേശു പറയുന്നത് നോക്കുക: ❝സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു.❞ (മത്താ, 19:4 ⁃⁃ മർക്കൊ, 10:6). ➟ഈ വാക്യത്തോടുള്ള ബന്ധത്തിൽ മൂന്നുകാര്യങ്ങൾ പറയാം: ❶ ക്രിസ്തു പറഞ്ഞത്: ➤❝സൃഷ്ടിച്ച അവൻ❞ (𝐡𝐞 𝐰𝐡𝐢𝐜𝐡 𝐦𝐚𝐝𝐞) എന്നാണ്: (KJV). ➟സ്രഷ്ടാവായ ദൈവത്തിനു ഒരു ബഹുത്വം ഉണ്ടായിരുന്നെങ്കിൽ അഥവാ, പിതാവായ യഹോവയോടൊപ്പം സ്രഷ്ടാവായി താനും ഉണ്ടായിരുന്നെങ്കിൽ, ➤❝സൃഷ്ടിച്ച അവൻ❞ എന്ന ഏകവചനമല്ല, ➤❝സൃഷ്ടിച്ച ഞങ്ങൾ❞ (𝐰𝐞 𝐰𝐡𝐢𝐜𝐡 𝐦𝐚𝐝𝐞/𝐰𝐞 𝐰𝐡𝐨 𝐦𝐚𝐝𝐞) എന്ന ബഹുവചനം പറയുമായിരുന്നു. ❷ ട്രിനിറ്റിയുടെ വ്യാഖ്യാനപ്രകാരം; ദൈവത്തിലെ മൂന്നു പേർ ചേർന്ന് ആദവും ഹവ്വായും എന്ന രണ്ടു പേരെയാണ് ഉണ്ടാക്കിയത്. ➟എന്നാൽ ക്രിസ്തു പറഞ്ഞത്: ❝സൃഷ്ടിച്ച അവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു❞ എന്നാണ്. ➟വാക്യം ശ്രദ്ധിക്കണം: ആദത്തിനെയും ഹവ്വായെയും ചേർത്താണ് ➤❝അവരെ❞ (𝐭𝐡𝐞𝐦) എന്ന ബഹുവചനം ക്രിസ്തു പറഞ്ഞത്. ➟സൃഷ്ടികളായ രണ്ടു പേരെച്ചേർത്ത് ബഹുവചനം പറഞ്ഞ ക്രിസ്തു, സ്രഷ്ടാവ് ഒന്നിലധികം പേർ ആയിരുന്നെങ്കിൽ ബഹുവചനം എന്തുകൊണ്ട് പറഞ്ഞില്ല? ❸ കൊയ്നേ ഗ്രീക്കിൽ സൃഷ്ടിയെ കുറിക്കുന്ന രണ്ട് പദങ്ങളാണ് ഈ വാക്യത്തിലുള്ളത്: ആദ്യത്തെപദം, ❝ഹോ പൊയേസാസ്❞ (ὁ ποιήσας – ho poiēsas) ആണ്. അതിൽ ❛ഹോ❜ (ho) എന്നത് ❛ആ❛ (𝐓𝐡𝐞) എന്ന ❛നിശ്ചയോപപദം❜ (𝐃𝐞𝐟𝐢𝐧𝐢𝐭𝐞 𝐀𝐫𝐭𝐢𝐜𝐥𝐞) ആണ്. ഇതൊരു പുല്ലിംഗ ഏകവചനം (𝐒𝐢𝐧𝐠𝐮𝐥𝐚𝐫 𝐌𝐚𝐬𝐜𝐮𝐥𝐢𝐧𝐞) ആണ്. ❛പൊയേസാസ്❜ (poiēsas) എന്ന പദത്തിനു് സൃഷ്ടിച്ചവൻ/ഉണ്ടാക്കിയവൻ (𝐓𝐡𝐞 𝐌𝐚𝐤𝐞𝐫/𝐂𝐫𝐞𝐚𝐭𝐨𝐫) എന്നാണർത്ഥം. ഈ പദം പുല്ലിംഗ ഏകവചന ക്രിയാപദം (𝐒𝐢𝐧𝐠𝐮𝐥𝐚𝐫 𝐌𝐚𝐬𝐜𝐮𝐥𝐢𝐧𝐞 𝐕𝐞𝐫𝐛) ആണ്. അതായത്, സൃഷ്ടികർത്താവിനു് ബഹുത്വമില്ല; അവൻ ഏകനാണെന്ന് ആദ്യപദം അസന്ദിഗ്ദ്ധമായി വ്യക്തമാക്കുന്നു. അടുത്തപദം, ❛എപ്പോയേസെൻ❜ (ἐποίησεν – epoiēsen) ആണ്. ഇതൊരു പ്രഥമപുരുഷ ഏകവചന ക്രിയാപദം (𝟑𝐫𝐝 𝐏𝐞𝐫𝐬𝐨𝐧 𝐒𝐢𝐧𝐠𝐮𝐥𝐚𝐫 𝐕𝐞𝐫𝐛) ആണ്. ❛എപ്പോയേസെൻ❜ (epoiēsen) എന്ന പദത്തിൻ്റെ അർത്ഥം ❝അവൻ സൃഷ്ടിച്ചു❞ (𝐇𝐞 𝐦𝐚𝐝𝐞) എന്നാണ്. അതായത്, സൃഷ്ടിച്ചത് ഞങ്ങൾ അല്ല; അവൻ ആണ്. ➤സൃഷ്ടിച്ച ❛അവൻ❜ (𝐡𝐞) എന്ന പ്രഥമപുരുഷ സർവ്വനാമമാണ് (𝟑𝐫𝐝 𝐏𝐞𝐫𝐬𝐨𝐧 𝐏𝐫𝐨𝐧𝐨𝐮𝐧) ഉപയോഗിച്ചിരിക്കുന്നത്. ➟ഉത്തമപുരുഷനായ ക്രിസ്തു (𝟏𝐬𝐭 𝐏𝐞𝐫𝐬𝐨𝐧), മധ്യമപുരുഷനായ യെഹൂദന്മാരോട് (𝟐𝐧𝐝 𝐏𝐞𝐫𝐬𝐨𝐧), സ്രഷ്ടാവായ ദൈവത്തെ ഏകവചനത്തിലും (𝐒𝐢𝐧𝐠𝐮𝐥𝐚𝐫) പ്രഥമപുരുഷനിലും (𝟑𝐫𝐝 𝐏𝐞𝐫𝐬𝐨𝐧) വിശേഷിപ്പിച്ചുകൊണ്ട്, തനിക്ക് സൃഷ്ടിയിൽ യാതൊരു പങ്കുമില്ലെന്ന് സംശയലേശമന്യേ വ്യക്തമാക്കി. ➟ട്രിനിറ്റി പഠിപ്പിക്കുന്നപോലെ: ദൈവം സമനിത്യരായ മൂന്നുപേരാണെങ്കിലോ, ക്രിസ്തു ദൈവമാണെങ്കിലോ, യഹോവസാക്ഷികൾ പറയുമ്പോലെ: ആദ്യത്തെ സൃഷ്ടിയെന്ന നിലയിൽ ദൈവത്തോടൊപ്പം സഹായിയായോ, ശില്പിയായോ അവൻ ഉണ്ടായിരുന്നെങ്കിലോ ➤❝സൃഷ്ടിച്ച അവൻ❞ (𝐡𝐞 𝐰𝐢𝐜𝐡 𝐦𝐚𝐝𝐞/𝐡𝐞 𝐰𝐡𝐨 𝐦𝐚𝐝𝐞) എന്ന് ഏകവചനത്തിലും ❝അവൻ സൃഷ്ടിച്ചു❞ (𝐇𝐞 𝐦𝐚𝐝𝐞) എന്ന് പ്രഥമപുരുഷനിലും പറയാതെ, ➤❝സൃഷ്ടിച്ച ഞങ്ങൾ❞ എന്ന് ബഹുവചനത്തിലും ❝ഞങ്ങൾ സൃഷ്ടിച്ചു❞എന്ന് ഉത്തമപുരുഷ ബഹുവചനത്തിലും പറയുമായിരുന്നു. ➟മർക്കൊസിൽ പറയുന്നതും ❝ദൈവം അവരെ സൃഷ്ടിച്ചു❞ (𝐆𝐨𝐝 𝐦𝐚𝐝𝐞 𝐭𝐡𝐞𝐦) എന്ന് പ്രഥമ പുരുഷനിലാണ്. (മർക്കൊ, 10:6 ⁃⁃ മർക്കൊ, 13:19). ➟സൃഷ്ടിയിങ്കൽ താനും ഉണ്ടായിരുന്നെങ്കിൽ, സൃഷ്ടിച്ച ❝ഞങ്ങൾ❞ എന്നോ, ❝ദൈവവും ഞാനുകൂടി സൃഷ്ടിച്ചു❞ എന്നോ പറയുമായിരുന്നു. ➟അതാണ് ഭാഷയുടെ നിയമം. ➟തന്മൂലം, സൃഷ്ടിയിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് ക്രിസ്തുവിൻ്റെ വാക്കിനാൽ അസന്ദിഗ്ധമായി മനസ്സിലാക്കാം. ➤❝മനുഷ്യർക്ക് മനസ്സിലാകാൻ മനുഷ്യരുടെ ഭാഷയിൽ മനുഷ്യരെക്കൊണ്ട് ദൈവം എഴുതിച്ച വചനത്തിൽ വ്യാകരണവിരുദ്ധമായി ഒന്നും ഉണ്ടാകില്ല; ഉണ്ടാകാൻ പാടില്ല.❞ ➟ദൈവശ്വാസീയമായ തിരുവെഴുത്തുകളെയും ഭാഷയെയും അതിക്രമിച്ചുകൊണ്ടല്ലാതെ, ദൈവം ത്രിത്വമാണെന്നോ, ക്രിസ്തു സ്രഷ്ടാവാണെന്നോ, ആദ്യസൃഷ്ടിയാണെന്നോ പറയാൻ ആർക്കും കഴിയില്ല. ➟സ്രഷ്ടാവ് ഒരുത്തൻ മാത്രമാണ്. (ഉല്പ, 1:27; ഉല്പ, 2:7; ഉല്പ, 5:1; ഉല്പ, 9:6; നെഹെ, 9:6; 2രാജാ, 19:15; യെശ, 37:16; യെശ, 44:24; 64:8; മലാ, 2:10). ☛ ആദിമസൃഷ്ടിയിൽ ക്രിസ്തുവിനു് യാതൊരു പങ്കുമില്ല. ➟എന്നാൽ പലർക്കും അറിയാത്ത ഒരു കാര്യം പറയാം: ➤പുതുവാനഭൂമിയുടെ സൃഷ്ടിയും (യെശ, 65:17-18; യെശ, 66:22) ➤പുതുസൃഷ്ടിയും (പുതിയജനനം) (2കൊരി, 5:17-18) ദൈവം ചെയ്യുന്നത് ദൈവപുത്രനായ ക്രിസ്തു മുഖാന്തരമാണ്. അഥവാ, യേശുക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളുടെ ഫലമായാണ്. അതിനാൽ പുതിയസൃഷ്ടിയിൽ ക്രിസ്തുവിനു് പങ്കുണ്ടെന്ന് പറയാം. (കൊലൊ, 1:15-20; എബ്രാ, 1:2). ➤[കാണുക: സർവ്വസൃഷ്ടിക്കും ആദ്യജാതൻ, യഹോവ ഒരുത്തൻ മാത്രം സ്രഷ്ടാവ്]
4. പഞ്ചഗ്രന്ഥങ്ങളുടെ എഴുത്തുകാരനായ മോശെയുടെ സാക്ഷ്യം: ട്രിനിറ്റി പഠിപ്പിക്കുന്നത്; യഹോവ ഒറ്റയ്ക്കല്ല സൃഷ്ടിച്ചത്; പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്ത വ്യക്തികളായി യഹോവയ്ക്കൊപ്പം ഉണ്ടായിരുന്നു; മൂന്നുപേരും കൂടിയാണ് സൃഷ്ടി നടത്തിയത്. 26-ാം വാക്യത്തിൽ സംസാരിക്കുന്നത് അഥവാ, ഉത്തമപുരുഷൻ യഹോവയാണ്: “നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക.” ത്രിത്വം പറയുന്നതുപോലെ ദൈവത്തിൻ്റെ കൂടെയുള്ളത് പുത്രനും പരിശുദ്ധാത്മാവും അല്ലെന്നതിൻ്റെ തെളിവാണ് അടുത്തവാക്യം: “ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു , ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു. (ഉല്പ, 1:27). ബെറ്റ്സൽമോ – b’tzalmo – בְּצַלְמוֹ എന്ന എബ്രായ പദത്തിന് “അവൻ്റെ ഛായയിൽ അഥവാ, അവൻ്റെ സ്വരൂപത്തിൽ” എന്നാണ് അർത്ഥം. ഇംഗ്ലീഷിലും അവൻ്റെ സ്വരൂപത്തിൽ (his own image) എന്നാണ്. വാക്യം ശ്രദ്ധിക്കുക: ദൈവം മനുഷ്യനെ അവരുടെ സ്വരൂപത്തിൽ സൃഷ്ടിച്ചു എന്ന് ബഹുവചനത്തിലല്ല; ദൈവം മനുഷ്യനെ അവൻ്റെ സ്വരൂപത്തിൽ സൃഷ്ടിച്ചു (God created man in his own image) എന്ന് ഏകവചനത്തിലാണ് മോശെ പറഞ്ഞിരിക്കുന്നത്. ആദ്യവാക്യത്തിൽ പറയുന്നത് സ്രഷ്ടാവായ ദൈവത്തിന്റെ ബഹുത്വത്തെക്കുറിച്ചാണെങ്കിൽ അഥവാ, സൃഷ്ടിയിങ്കൽ ദൈവപുത്രനായ ക്രിസ്തുവും പരിശുദ്ധാത്മാവും വ്യത്യസ്ത വ്യക്തികളായി ദൊവത്തോടൊപ്പം ഉണ്ടായിരുന്നെങ്കിൽ, ദൈവം മനുഷ്യനെ അവരുടെ സ്വരൂപത്തിൽ സൃഷ്ടിച്ചു (God created man in their own image) എന്ന് ബഹുവചനത്തിൽ പറയാതെ, ദൈവം മനുഷ്യനെ അവൻ്റെ സ്വരൂപത്തിൽ സൃഷ്ടിച്ചു (God created man in his own image) എന്ന് ഏകവചനത്തിൽ എഴുത്തുകാരൻ എങ്ങനെ പറയും? ത്രിത്വപണ്ഡിതന്മാരെ, മോശെ കള്ളം പറയുകയാണോ?26-ാം വാക്യത്തിൽ ദൈവം ത്രിത്വമായിരുന്നെങ്കിൽ അടുത്ത വാക്യത്തിൽ വന്നപ്പോൾ ത്രിത്വം ആവിയായിപ്പോയോ? നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക എന്ന് പറഞ്ഞത് ദൈവമാണ്. ആ വാക്യത്തിൽ “നാം, നമ്മുടെ” എന്നത് ബഹുവചനമാണെന്നും കൂടെയുള്ളത് ദൂതന്മാരാണെന്നും മുകളിൽ നാം കണ്ടതാണ്. അടുത്തവാക്യം എഴുത്തുകാരനായ മോശെ പറയുന്നതാണ്. ത്രിത്വം വിചാരിക്കുന്നപോലെ പുത്രനും പരിശുദ്ധാത്മാവുമാണ് ദൈവത്തിൻ്റെ കൂടെയുള്ളതെങ്കിൽ, അടുത്തവാക്യത്തിൽ “അവൻ്റെ സ്വരൂപത്തിൽ” എന്ന് ഏകവചനത്തിൽ പറയാൻ വ്യാകരണത്തിൽ വ്യവസ്ഥയില്ല. അത് പൂർവ്വാപരവൈരുദ്ധ്യമാകും. ബൈബിളിലെന്നല്ല; ബാലമംഗളത്തിൽപ്പോലും അങ്ങനെ പറയാൻ പറ്റില്ല. സ്രഷ്ടാവായ ദൈവം ത്രിത്വമായിരുന്നെങ്കിൽ, അവരുടെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു എന്ന് ബഹുവചനത്തിൽ മോശെ പറയുമായിരുന്നു. അതായത്, തൻ്റെകൂടെ ഉണ്ടായിരുന്ന ദൂതന്മാരെയും ചേർത്ത് ബഹുവചനം പറഞ്ഞശേഷം, യഹോവയായ ദൈവം ഒറ്റയ്ക്കാണ് മനുഷ്യനെ സൃഷ്ടിക്കുന്നതെന്ന് വ്യക്തം. വചനത്തെയും ഭാഷയെയും വ്യഭിചരിച്ചുകൊണ്ടാണോ ഉപദേശം ഉണ്ടാക്കുന്നത്? ഉപായിയായ സർപ്പം എത്രയൊക്കെ ശ്രമിച്ചാലും ഏകദൈവത്തെ ബഹുദൈവമാക്കാൻ സിംഗിൾ തെളിവുപോലും ബൈബിളിൽ നിന്ന് ലഭിക്കില്ലെ. ഉല്പത്തിയിലെ മറ്റു വാക്യങ്ങളും നോക്കുക: നോക്കുക: (ഉല്പ, 2:7; 5:1). യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും യഹോവയ്ക്ക് തുല്യനായി ആരുമില്ലെന്നും മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം മറ്റൊരുത്തനുമില്ലെന്നും ആവർത്തിച്ചു സാക്ഷ്യം പറഞ്ഞവനാണ് മോശെ: (പുറ, 8:10; 15:11; 22:20; ആവ, 3:24; 4:35,39; 6:4; 32:12; 33:26). യഹോവയ്ക്ക് സൃഷ്ടിയിങ്കൽ ബഹുത്വമുണ്ടായിരുന്നെങ്കിൽ, യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്നും മോശെയ്ക്ക് എങ്ങനെ പറയാൻ കഴിയും?
5. പഴയനിയമത്തിലെ മശീഹമാരുടെയും ഭക്തന്മാരുടെയും സാക്ഷ്യം: “ഹിസ്കീയാവു യഹോവയുടെ മുമ്പാകെ പ്രാർത്ഥിച്ചുപറഞ്ഞതു എന്തെന്നാൽ: കെരൂബുകൾക്കുമീതെ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി. Hezekiah prayed before the LORD, and said, O LORD God of Israel, which dwellest between the cherubims, thou art the God, even thou alone, of all the kingdoms of the earth; thou hast made heaven and earth.” (2രാജാ, 19:15). ഈ വേദഭാഗത്ത് ആദ്യം പറയുന്നത്: “യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു” എന്നാണ്. ഈ വേദഭാഗത്ത്, നീ (thou) എന്ന ഏകവചനവും കേവലമായ ഒന്നിനെ കുറിക്കുന്ന ബാദ് (bad – alone) എന്ന പദവും ഒരുപോലെ ഉപയോഗിച്ചിട്ടുണ്ട്. അടുത്തഭാഗം: നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി (thou hast made heaven and earth). യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് പറഞ്ഞശേഷം, “നീ (thou) ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി” എന്ന് വീണ്ടും ഏകവചനത്തിലാണ് പറയുന്നത്. യഹോവ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്ന് സ്ഫടികസ്ഫുടം വ്യക്തമല്ലേ?അടുത്തവാക്യം: “നീ, നീ മാത്രം യഹോവ ആകുന്നു; നീ ആകാശത്തെയും സ്വർഗ്ഗാധിസ്വർഗ്ഗത്തെയും അവയിലെ സകലസൈന്യത്തെയും ഭൂമിയെയും അതിലുള്ള സകലത്തെയും സമുദ്രങ്ങളെയും അവയിലുള്ള സകലത്തെയും ഉണ്ടാക്കി; നീ അവയെ ഒക്കെയും രക്ഷിക്കുന്നു; ആകാശത്തിലെ സൈന്യം നിന്നെ നമസ്കരിക്കുന്നു.” (നെഹെ, 9:6). ഈ വേദഭാഗത്തും കേവലമായ ഒന്നിനെ കുറിക്കുന്ന ബാദ് (bad – alone) എന്ന പദംകൊണ്ട്, യഹോവ ഒരുത്തൻ മാത്രമാണെന്ന് പറഞ്ഞശേഷമാണ്; നീ (thou) സകലത്തെയും സൃഷ്ടിച്ചു എന്ന് ഏകവചനത്തിലാണ് പറയുന്നത്. ദൈവത്തിന് ബഹുത്വമുണ്ടെങ്കിൽ അഥവാ, സൃഷ്ടി നടത്തിയത് മൂന്നുപേരാണെങ്കിൽ യഹോവ ഒറ്റയ്ക്ക് സകലവും സൃഷ്ടിച്ചു എന്ന് പറയുമായിരുന്നോ?അടുത്തവാക്യം: “അവൻ തനിച്ചു ആകാശത്തെ വിരിക്കുന്നു; സമുദ്രത്തിലെ തിരമാലകളിന്മേൽ അവൻ നടക്കുന്നു.” (ഇയ്യോ, 9:8). ഈ വേദഭാഗത്തും കേവലമായ ഒന്നിനെ കുറിക്കുന്ന ബാദ് (bad – alone) എന്ന പദംകൊണ്ട് യഹോവ ഒറ്റ്ക്കാണ് സകലവും സൃഷ്ടിച്ചതെന്നാണ് പറഞ്ഞിരിക്കുന്നത്. അടുത്തവാക്യം: “യിസ്രായേലിന്റെ ദൈവമായി കെരൂബുകളുടെ മീതെ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സർവ്വരാജ്യങ്ങൾക്കും ദൈവമാകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.” (യെശ, 37:16). ഹിസ്കീയാവിൻ്റെ പ്രാർത്ഥന യെശയ്യാവ് എടുത്ത് ഉദ്ധരിക്കുമ്പോഴും, കേവലമായ ഒന്നിനെ കുറിക്കുന്ന ബാദ് (bad – alone) എന്ന പദംകൊണ്ട്, യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും അവൻ ഒറ്റയ്ക്കാണ് സകലവും സൃഷ്ടിച്ചതെന്നാണ് പറയുന്നത്. അടുത്തവാക്യം: “നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു;” (മലാ, 2:10). പിതാവായ യഹോവ ഒറ്റയ്ക്കാണ് സൃഷ്ടി നടത്തിയതെന്ന് ഈ വേദഭാഗത്തും വ്യക്തമാണല്ലോ. അടുത്തവാക്യം: “എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങൾ എല്ലാവരും നിന്റെ കൈപ്പണിയത്രേ.” (യെശ, 64:8). ഈ വേദഭാഗവും ശ്രദ്ധിക്കുക: “യഹോവേ, നീ ഞങ്ങളുടെ പിതാവു” എന്ന് പറഞ്ഞശേഷം, നീ (thou) ഞങ്ങളെ മനയുന്നവൻ എന്ന് ഏകൊചനത്തിൽ പറഞ്ഞുകൊണ്ട്, യഹോവ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്ന് അസന്ദിഗ്ധമായിട്ടാണ് പറയുന്നത്.ഒ.നോ: (പുറ, 20:11; 1ദിന, 16:26; ഇയ്യോ, 38:4; സങ്കീ, 8:3; 33:6; 95:6-7; 90:2; 96:5; 102:25; 104:24,30; 115:15; 121:2; 124:8; 134:3; 136:5; 139:13; 146:6; സദൃ, 3:19; 16:4; 40:26,28; 42:5; 45:18; 53:13,16; യിരെ, 10:2; 32:17; 51:15; സെഖ, 12:1; മലാ, 2:10; മർക്കൊ, 13:19; പ്രവൃ, 4:24; 14:15; 17:24; 1കൊരി, 8:6; എഫെ, 3:19; എബ്രാ, 1:10; 3:14; 2പത്രൊ, 3:5; വെളി, 4:11; 14:7)
6. അപ്പൊസ്തലന്മാരുടെ സാക്ഷ്യം: “പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.” (1കൊരി, 8:6. ഒ.നോ: 11:12; എബ്രാ, 2:10). പിതാവായ ഏകദൈവമാണ് സകലത്തിന്നും കാരണഭൂതൻ അഥവാ, സൃഷ്ടികർത്താവ് എന്നാണ് അപ്പൊസ്തലൻ പറയുന്നത്. അടുത്തവാക്യം: “തന്നെ സൃഷ്ടിച്ചവന്റെ പ്രതിമപ്രകാരം പരിജ്ഞാനത്തിന്നായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ ധരിച്ചിരിക്കുന്നവല്ലോ.” (കൊലൊ, 3:10). ഈ വാക്യം ശ്രദ്ധിക്കുക: “തന്നെ സൃഷ്ടിച്ച അവൻ്റെ പ്രതിമപ്രകാരം” (the image of him that created him) എന്നാണ്. സൃഷ്ടാവ് അവർ അല്ല; അവൻ അഥവാ, ഒരുത്തൻ മാത്രമാണ്.അടുത്തവാക്യം: കർത്താവേ, നീ സർവ്വവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടംഹേതുവാൽ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാൽ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊൾവാൻ യോഗ്യൻ എന്നു പറഞ്ഞുംകൊണ്ടു തങ്ങളുടെ കിരീടങ്ങളെ സിംഹാസനത്തിൻ മുമ്പിൽ ഇടും.” (വെളി, 4:11. ഒ.നോ: വെളി, 10:7). ഈ വാക്യവും ശ്രദ്ധിക്കുക: “കർത്താവേ, നീ സർവ്വവും സൃഷ്ടിച്ചു” (O Lord, thou hast created all things). പലർ ചേർന്നല്ല; നീ (thou) അഥവാ, ഒരുത്തൻ മാത്രമാണ് സൃഷ്ടിച്ചത്. അടുത്തഭാഗം: “എല്ലാം നിന്റെ ഇഷ്ടംഹേതുവാൽ ഉണ്ടായി” (thy pleasure they are and were created). പലരുരുടെ ഇഷ്ടത്താലല്ല; നിൻ്റെ (thy) അഥവാ, ഒരുത്തൻ്റെ ഇഷ്ടത്താലാണ് സകലവും ഉണ്ടായത്. ഈ വേദഭാഗങ്ങളിലൂടെ സ്രഷ്ടാവ് ഒരുത്തൻ മാത്രമാണെന്ന് അസന്ദിഗ്ധമായാണ് അപ്പൊസ്തലന്മാർ പറയുന്നത്.
7. വചനപരമായ മറ്റൊരു തെളിവ്: “വരുവിൻ, നാം വണങ്ങി നമസ്കരിക്ക; നമ്മെ നിർമ്മിച്ച യഹോവയുടെ മുമ്പിൽ മുട്ടുകുത്തുക. അവൻ നമ്മുടെ ദൈവമാകുന്നു; നാമോ അവൻ മേയിക്കുന്ന ജനവും അവന്റെ കൈക്കലെ ആടുകളും തന്നേ.” (സങ്കീ, 95:6-7). എന്തു മിത്ഥ്യാത്വത്തിന്നായി നീ മനുഷ്യപുത്രന്മാരെ ഒക്കെയും സൃഷ്ടിച്ചു?” (സങ്കീ, 89:47). “നീയല്ലോ എന്റെ അന്തരംഗങ്ങളെ നിർമ്മിച്ചതു, എന്റെ അമ്മയുടെ ഉദരത്തിൽ നീ എന്നെ മെടഞ്ഞു.” (സങ്കീ, 139:13). അവൻ, നീ, നീയല്ലോ എന്നിങ്ങനെയുള്ള മധ്യമപുരുഷ, പ്രഥമപുരുഷ ഏകവചന സർവ്വനാമങ്ങളാണ് (2nd, 3rd Person Singular Pronouns) ഭക്തന്മാർ എലോഹീമിനു് ഉപയോഗിച്ചിരിക്കുന്നത്. വേറെയും വാക്യങ്ങളുണ്ട്: (ഉല്പ, 1:27; 2:3; ഇയ്യോ, 37:7; സങ്കീ, 89:12; 94:9; 119:73; യെശ, 27:11; 40:26,28; 45:9,12,18; യിരെ, 10:12,16; 14:22; 51:15,19). സ്രഷ്ടാവായ ദൈവത്തിനു് അഥവാ, എലോഹീമിനു് ബഹുത്വം ഉണ്ടായിരുന്നെങ്കിൽ അഥവാ, ബഹുവചനത്തിലാണ് ഉപയോഗിച്ചിരുന്നതെങ്കിൽ എകവചന സർവ്വനാമങ്ങൾ (Singular Pronouns) ഉപയോഗിക്കാൻ വ്യാകരണത്തിൽ വ്യവസ്ഥയില്ല. അടുത്ത തെളിവ്: “ഞാൻ സൃഷ്ടിച്ചിട്ടുള്ള മനുഷ്യനെ ഭൂമിയിൽ നിന്നു നശിപ്പിച്ചുകളയും.” (ഉല്പ, 6:7). “ഞാൻ എനിക്കു വേണ്ടി നിർമ്മിച്ചിരിക്കുന്ന ജനം എന്റെ സ്തുതിയെ വിവരിക്കും.” (യെശ, 43:21). “ഞാൻ ഭൂമിയെ ഉണ്ടാക്കി അതിൽ മനുഷ്യനെയും സൃഷ്ടിച്ചു; എന്റെ കൈ തന്നേ ആകാശത്തെ വിരിച്ചു അതിലെ സകലസൈന്യത്തെയും ഞാൻ കല്പിച്ചാക്കിയിരിക്കുന്നു.” (യെശ, 45:12). ഈ വേദഭാഗങ്ങളിൽ ഞാൻ, എൻ്റെ, എനിക്കു എന്നിങ്ങനെ സ്രഷ്ടാവായ ദൈവം ഉത്തമപുരുഷ ഏകവചന സർവ്വനാമങ്ങളാണ് (1st Person Singular Pronouns) പറഞ്ഞിരിക്കുന്നത്. ഒ.നോ: (2രാജാ, 19:15; യേശ, 37:26; 43:1; 44:2; 43:1,7; 44:21; 45:8,12; 54:16; 57:16; യിരെ, 38:16). എലോഹീം ബഹുവചനത്തിലാണ് ദൈവത്തിനു് ഉപയോഗിച്ചിരുന്നതെങ്കിൽ സ്രഷ്ടാവായ എലോഹീം ഏകവചന സർവ്വനാമങ്ങൾ (Singular Pronouns) ഒരിക്കലും ഉപയോഗിക്കുമായിരുന്നില്ല. നാമത്തിനു പകരം ഉപയോഗിക്കുന്ന പദമാണ് സർവ്വനാമങ്ങൾ. അഥവാ, നാമം ആവർത്തിച്ചു ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വിരസത ഒഴിവാക്കാനാണ് സർവ്വനാമങ്ങൾ ഉപയോഗിക്കുന്നത്. ഏകവചന നാമപദങ്ങൾക്ക് ഏകവചന സർവ്വനാമവും ബഹുവചന നാമപദങ്ങൾക്ക് ബഹുവചന സർവ്വനാമവുമാണ് ഉപയോഗിക്കേണ്ടത്. അല്ലെങ്കിൽ അത് പൂർവ്വാപരവൈരുദ്ധ്യമായി മാറും. ഭാഷ അറിയാവുന്നവരും വചനം ദൈവശ്വാസീയമാണെന്ന് വിശ്വസിക്കുന്നവരും സത്യേകദൈവത്തിന് ബഹുത്വമുണ്ടെന്ന് പറയാൻ ധൈര്യപ്പെടില്ല. അതായത്, വചനത്തെയും ഭാഷയെയും വ്യഭിചരിക്കുന്ന ദൈവദൂഷകർക്കല്ലാതെ ഈവിധം ദുരുപദേശം ഉണ്ടാക്കാൻ കഴിയില്ല.
8. മോണോതീയിസം (Monotheism): ബൈബിൾ വെളിപ്പെടുത്തുന്ന ദൈവവിശ്വാസം “ട്രിനിറ്റിയും” (Trinity) അല്ല, “വൺനെസ്സും” (Oneness) അല്ല; “മോണോതീയിസം” (Monotheism) ആണ്. ദൈവം ട്രിനിറ്റിയാണെന്നോ, വൺനെസ്സ് ആണെന്നോ ബൈബിളിൽ എവിടെയും കാണാൻ കഴിയില്ല. എന്നാൽ മോണോസ് തെയോസ് (μόνος θεός – Mónos Theós – The only God) ആണെന്ന് ആവർത്തിച്ച് കാണാൻ കഴിയും. Mónos Theos-ൽ ഉള്ള വിശ്വാസമാണ്, “മോണോതീയീസം” (Monotheism) അഥവാ, ഏകദൈവവിശ്വാസം: “യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവം ആകുന്നു – O LORD God of Israel, thou art the God, even thou alone, of all the kingdoms of the earth:” (2രാജാ, 19:15). ഈ വേദഭാഗത്ത്, “ദൈവം ഒരുത്തൻ മാത്രം” എന്ന് പറയാൻ ഉപയോഗിച്ചിരിക്കുന്ന എബ്രായ പദം “ഒന്നിനെ” കുറിക്കുന്ന (One) “എഹാദ്” (ehad – אֶחָד) അല്ല; “ഒറ്റയെ” (alone/only) കുറിക്കുന്ന “ബാദ്” (bad – בַּד) ആണ്. പഴയനിയമത്തിൽ ദൈവത്തിൻ്റെ അതുല്യതയെ അഥവാ, അദ്വിതീയതയെ (uniqueness) കുറിക്കാൻ ഏകമാത്രമായ, ഒന്നുമാത്രമായ, ഒറ്റയായ, ഒരുത്തൻ മാത്രം, കേവലമായ, മാത്രം (only, alone) എന്നീ അർത്ഥങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന “അക്” (ak), “റാഖ്” (raq), “ബാദ്” (bad), “ബദാദ്” (badad) എന്നിങ്ങനെ നാല് എബ്രായ പദങ്ങൾ 45 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. അതിൽ “ബാദ്” (bad) ഉപയോഗിച്ചിരിക്കുന്ന 24 വാക്യങ്ങളിൽ 21 വാക്യത്തിലും “ബദാദ്” (badad) ഉപയോഗിച്ചിരിക്കുന്ന 2 വാക്യത്തിലും പഴയനിയമത്തിൻ്റെ ഗ്രീക്കുപരിഭാഷയായ സെപ്റ്റ്വജിൻ്റിൽ (Septuagint) “മോണോസ്” (μόνος – Mónos) ആണ് കാണുന്നത്. (പുറ, 22:20; ആവ, 32:12; 1ശമൂ, 7:3; 1ശമൂ, 7:4; 1രാജാ, 8:40; 2രാജാ, 19:15; 2രാജാ, 19:19; 2ദിന, 6:31; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 4:8; സങ്കീ, 51:4; സങ്കീ, 71:16; സങ്കീ, 72:18; സങ്കീ, 83:18; സങ്കീ, 86:10; സങ്കീ, 136:4; സങ്കീ, 148:13; യെശ, 2:11; യെശ, 2:17; യെശ, 37:16; യെശ, 37;20; യെശ, 44:24). പഴയനിയമത്തിൽ ഏകമാത്രമായ/ഒന്നുമാത്രമായ/അനന്യമായ (only) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദ്” (yahid – יָחִיד) എന്ന പദത്തിന് തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോസ്” (Mónos). നമ്മുടെ കർത്താവായ ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പരിഭാഷയാണ് സെപ്റ്റ്വജിൻ്റ്. അതിലാണ്, ദൈവം ഒരുത്തൻ മാത്രമാണെന്ന് “മോണോസ്” (Mónos) ഉപയോഗിച്ച് ഖണ്ഡിതമായ അർത്ഥത്തിൽ 23 പ്രാവശ്യം പറഞ്ഞിരിക്കുന്നത്. തന്നെയുമല്ല, പുതിയനിയമത്തിൽ ദൈവത്തിൻ്റെ അതുല്യതയെ (uniqueness) കുറിക്കാൻ “മോണോസ്” (Mónos) 13 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്: “ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.” (ലൂക്കൊ, 5:21). ഈ വേദഭാഗത്ത് ഗ്രീക്കിൽ, “മോണോസ് ഹോ തെയോസ്” (μόνος ὁ θεός – Mónos ho Theós) അഥവാ, “ദൈവം ഒത്തൻ മാത്രം” (The only God) ആണ്. ഈ വേദഭാഗത്തും, “ദൈവം ഒരുവൻ” എന്നു പറയാൻ ഉപയോഗിച്ചിരിക്കുന്ന പദം “ഒന്നിനെ” (One) കുറിക്കുന്ന “ഹെയ്സ്” (εἷς – heis) അല്ല; “ഒറ്റയെ” (alone/only) കുറിക്കുന്ന “മോണോസ്” (Mónos – μόνος) ആണ്. പുതിയനിയമത്തിൽ “ദൈവം ഒരുത്തൻ മാത്രം” ആണെന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത് “മോണോസ്” കൊണ്ടാണ്. (മത്താ, 4:10; മത്താ, 24:36; ലൂക്കോ, 4:8; ലൂക്കൊ, 5:21; യോഹ, 5:44; യോഹ, 17:3; റോമ, 16:26; 1തിമൊ, 1:17; 1തിമൊ, 6:15; 1തിമൊ, 6:16; യൂദാ, 1:4; യൂദാ, 1:24; വെളി, 15:14). അതായത്, ദൈവത്തിൻ്റെ അദ്വിതീയതയെ (uniqueness) കുറിക്കാൻ “യാഹീദിന്” (yahid) തുല്യമായ “മോണോസ്” (monos) പഴയപുതിയനിയമങ്ങളിൽ 36 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പഴയനിയമത്തിൽ 23 പ്രാവശ്യവും, ക്രിസ്തുവും അപ്പൊസ്തലന്മാരും സ്വന്ത വായ്കൊണ്ട് 13 പ്രാവശ്യവും പറഞ്ഞിട്ടുണ്ട്. തന്മൂലം, ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും യഹോവ അഥവാ, പിതാവായ ഏകദൈവം മാത്രമല്ലാതെ, മറ്റൊരു ദൈവത്തെ ദുരുപദേശങ്ങളും ദുർവ്യാഖ്യാനങ്ങളും കൊണ്ടല്ലാതെ ബൈബിളിൽ കണ്ടെത്താൻ ആർക്കും കഴിയില്ല. ട്രിനിറ്റിയുടെ വ്യാജവാദംപോലെ, “എഹാദിനും (ehad), ഹെയ്സിനും (heis)” ബഹുത്വം ഉണ്ടായിരുന്നെങ്കിൽ, പഴയപുതിയനിയമങ്ങളിൽ ഖണ്ഡിതമായ അർത്ഥത്തിൽ “ഒറ്റയെ” (alone/only) കുറിക്കുന്ന “യാഹീദിനു” (yahid) തുല്യമായ “മോണോസ്” (Mónos) കൊണ്ട്, “ദൈവം ഒരുത്തൻ മാത്രം” (The only God) ആണെന്ന് പറയുമായിരുന്നില്ല. പരിശുദ്ധാത്മാവ് ആലേഖനംചെയ്ത് വെച്ചിരിക്കുന്നതിന് വിരുദ്ധമായി, ഏകസത്യദൈവത്തെ ത്രിമൂർത്തി ബഹുദൈവം ആക്കുന്നത്, പരിശുദ്ധാത്മാവിനു് എതിരെയുള്ള ദൂഷണമാണ്. ആത്മാവിനെതിരെയുള്ള ദൂഷണം ഈ ലോകത്തിലും വരുവാനുള്ളതിലും ക്ഷമിക്കപ്പെടാത്ത പാപമാണ്: (മത്താ, 12:32). [കാണുക: മോണോതീയിസം (Monotheism) തെളിവുകൾ]. യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെങ്കിൽ, സ്രഷ്ടാവ് പലരാകുന്നത് എങ്ങനെയാണ്?
ഒരു ചോദ്യം: ദൈവത്തോടൊപ്പം ഉണ്ടായിരുന്നത് ദൂതന്മാരാണെന്ന് തെളിഞ്ഞുകഴിഞ്ഞു. അപ്പോൾ ഒരു ചോദ്യംവരും; “നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക” എന്നാണല്ലോ പറയുന്നത്; അപ്പോൾ ദൂതന്മാരുടെയും ദൈവത്തിൻ്റെയും സ്വരൂപവും സാദൃശ്യവും ഒന്നാണോ?ഉത്തരം: ദൂതന്മാർ അഥവാ, സ്വർഗ്ഗീയ ജീവികളെയും ദൈവപുത്രന്മാർ എന്നാണ് വിളിച്ചിരിക്കുന്നത്. (ഇയ്യോ, 1:6; 2:1; 38:6; സങ്കീ, 8:5; ദാനീ, 3:25,28). ദൈവപുത്രന്മാർക്ക് ദൈവത്തിൻ്റെ ഛായയല്ലെന്ന് പറയാൻ എന്ത് ന്യായമാണുള്ളത്? ആകാശവും ഭൂമിയും ആദ്യമനുഷ്യനായ ആദാമിനെയും സൃഷ്ടിക്കുന്നതിനു മുമ്പാണ് അദൃശ്യലോകത്തെയും ദൂതന്മാരെയും ദൈവം സൃഷ്ടിക്കുന്നത്. (നെഹെ, 9:6; കൊലൊ, 1:16). ദൈവം സൃഷ്ടിച്ച ആദാമിനെ ദൈവത്തിൻ്റെ പുത്രനെന്ന് വിളിച്ചിട്ടുണ്ട്. (ലൂക്കൊ, 3:38). ആദാമിനെ തൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിച്ച ദൈവം തൻ്റെ സ്വർഗ്ഗീയ പുത്രന്മാരെ തൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലുമല്ല സൃഷ്ടിച്ചിരിക്കുന്നതെന്ന് എങ്ങനെ പറയും? എങ്കിലും കൂടുതൽ തെളിവുകൾ നോക്കാം:
ദൈവത്തിൻ്റെയും ദൂതന്മാരുടെയും സാദൃശ്യം: സ്വർഗ്ഗത്തിൽ പ്രത്യക്ഷനായിരിക്കുന്ന ദൈവത്തിൻ്റെ മനുഷ്യസാദൃശ്യത്തിലാണ് മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്.. യെഹെസ്ക്കേൽ സ്വർഗ്ഗസിംഹാസനത്തിൽ കണ്ട ദൈവത്തിന് മനുഷ്യസാദൃശ്യമാണുള്ളത്: “അവയുടെ തലെക്കു മീതെയുള്ള വിതാനത്തിന്നു മീതെ നീലക്കല്ലിന്റെ കാഴ്ചപോലെ സിംഹാസനത്തിന്റെ രൂപവും സിംഹാസനത്തിന്റെ രൂപത്തിന്മേൽ അതിന്നു മീതെ മനുഷ്യസാദൃശ്യത്തിൽ ഒരു രൂപവും ഉണ്ടായിരുന്നു.” (യെഹെ, 1:26). എട്ടാം അദ്ധ്യായത്തിലും മനുഷ്യസാദൃശ്യത്തിലാണ് കാണുന്നത്: “അപ്പോൾ ഞാൻ മനുഷ്യസാദൃശത്തിൽ ഒരു രൂപം കണ്ടു; അവന്റെ അരമുതൽ കീഴോട്ടു തീപോലെയും അരമുതൽ മേലോട്ടു ശുക്ളസ്വർണ്ണത്തിന്റെ പ്രഭപോലെയും ആയിരുന്നു.” (യെഹെ, 8:2. ഒ..നോ: 1:26,27). ദാനീയേൽ ദൈവത്തെ കാണുന്നതും മനുഷ്യരൂപത്തിലാണ്: ഞാൻ നോക്കിക്കൊണ്ടിരിക്കെ അവർ ന്യായാസനങ്ങളെ വെച്ചു. വയോധികനായ ഒരുത്തൻ ഇരുന്നു. അവന്റെ വസ്ത്രം ഹിമംപോലെ വെളുത്തതും അവന്റെ തലമുടി നിർമ്മലമായ ആട്ടുരോമംപോലെയും അവന്റെ സിംഹാസനം അഗ്നിജ്വാലയും അവന്റെ രഥചക്രങ്ങൾ കത്തുന്ന തീയും ആയിരുന്നു.” (ദാനീ, 7:9). ഇവിടെ ദൈവത്തെ വയോധികൻ എന്ന് പറഞ്ഞിരിക്കുന്നത് വയസ്സായവൻ എന്നർത്ഥത്തിലല്ല; പുരാതനനായവൻ എന്നർത്ഥത്തിലാണ്. യഹോവയ്ക്കു ചുറ്റുമുള്ള ജീവികൾക്കും മനുഷ്യസാദൃശ്യമായിരുന്നു: “അതിന്റെ നടുവിൽ നാലു ജീവികളുടെ സാദൃശ്യം കണ്ടു; അവയുടെ രൂപമോ: അവെക്കു മനുഷ്യസാദൃശ്യം ഉണ്ടായിരുന്നു.” (യെഹെ, 1:5. ഒ.നോ: 8:2; 10:2; ദാനീ, 8:16; വെളി, 4:2). ദാനീയേൽ ഊലായിതീരത്തുവെച്ചു കണ്ട ദർശനത്തിലെ ദൂതന് മനഷ്യരൂപമായിരുന്നു: “എന്നാൽ ദാനീയേലെന്ന ഞാൻ ഈ ദർശനം കണ്ടിട്ടു അർത്ഥം ആലോചിച്ചുകൊണ്ടിരിക്കുമ്പോൾ ഒരുപുരുഷരൂപം എന്റെ മുമ്പിൽ നില്ക്കുന്നതു കണ്ടു.” (ദാനീ, 8:15). കേട്ട ശബ്ദം മനുഷ്യൻ്റെയായിരുന്നു: “ഗബ്രീയേലേ, ഇവന്നു ഈ ദർശനം ഗ്രഹിപ്പിച്ചുകൊടുക്ക എന്നു ഊലായിതീരത്തുനിന്നു വിളിച്ചുപറയുന്ന ഒരു മനുഷ്യന്റെ ശബ്ദം ഞാൻ കേട്ടു.” (ദാനീ, 8:16). അടുത്തവാക്യം: “ഞാൻ എന്റെ പ്രാർത്ഥന കഴിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ, ആദിയിങ്കൽ ഞാൻ അത്യന്തം ക്ഷീണിച്ചിരുന്ന സമയം ദർശനത്തിൽ കണ്ട ഗബ്രീയേൽ എന്ന പുരുഷൻ (Man) ഏകദേശം സന്ധ്യായാഗത്തിന്റെ നേരത്തു എന്നോടു അടുത്തുവന്നു.” (ദാനീ, 9:21). ഹിദ്ദെക്കേൽ മഹാനദീതീരത്ത് ഇരിക്കുമ്പോൾ കണ്ട ദൂതനു മനുഷ്യസാദൃശനായിരുന്നു: “അപ്പോൾ മനുഷ്യരോടു സദൃശനായ ഒരുത്തൻ എന്റെ അധരങ്ങളെ തൊട്ടു; ഉടനെ ഞാൻ വായ്തുറന്നു സംസാരിച്ചു:” (ദാനീ, 10:16. ഒ.നോ: 10:18). ഇതിൽനിന്ന് ദൈവത്തിൻ്റെയും ദൂതന്മാരുടെ സാദൃശ്യം ഒന്നാണെന്ന് മനസ്സിലാക്കാമല്ലോ. അതായത്, സ്വർഗ്ഗീയ സിംഹാസനത്തിൽ പ്രത്യക്ഷനായിരിക്കുന്ന ദൈവത്തിൻ്റെയും ദൂതന്മാരുടെയും സ്വരൂപവും സാദൃശ്യവും ഒന്നുതന്നെയാണ്. അതുകൊണ്ടാണ്, “നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക” എന്ന് പറഞ്ഞത്: (1:26). എന്നാൽ അടുത്തവാക്യത്തിൽ, ദൈവം തൻ്റെ അഥവാ, അവൻ്റെ സ്വരൂപത്തിലാണ് മനുഷ്യനെ സൃഷ്ടിച്ചത് (God created man in his own image). അഥവാ, യഹോവ ഒറ്റയ്ക്കാണ് മനുഷ്യനെ സൃഷ്ടിച്ചത്.
ഉല്പത്തി 1:26-ൽ തൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലുമുള്ള ദൂതന്മാരെയും ചേർത്താണ്, ❝നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക❞ എന്ന് ബഹുവചനത്തിൽ പറയുന്നത്: (ഇയ്യോ, 38:6-7). അടുത്തവാക്യത്തിൽ ദൈവം ഒറ്റയ്ക്കാണ് ആദാമിനെ സൃഷ്ടിച്ചത്: (Gen, 1:27). ട്രിനിറ്റി വിചാരിക്കുന്നപോലെ, പുത്രനും പരിശുദ്ധാത്മാവുമാണ് വിഭിന്ന വ്യക്തികളായി ദൈവത്തോടൊപ്പം ഉണ്ടായിരുന്നതെങ്കിൽ, 1:27-ൽ ❝ദൈവം അവൻ്റെ (His) സ്വരൂപത്തിൽ സൃഷ്ടിച്ചു❞ (God created man in His own image) എന്ന് ഏകവചനത്തിൽ പറയാതെ, ❝ദൈവം അവരുടെ (Their) സ്വരൂപത്തിൽ സൃഷ്ടിച്ചു❞ (God created man in Their own image) എന്ന് ബഹുവചനത്തിൽത്തന്നെ പറയുമായിരുന്നു. അതാണ് ഭാഷയുടെ നിയമം. ശ്രദ്ധേയമായ മറ്റൊരുകാര്യം 1:27-ൽ കാണാം: “എലോഹീം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു” (God created man in his own image) എന്നാണ് പറയുന്നത്. “എലോഹീം” എന്ന പദം ബഹുവചനം ആയതുകൊണ്ട്, ദൈവത്തിനു് ബഹുത്വമുണ്ടായിരുന്നെങ്കിൽ, എലോഹീമിനോട് ചേർത്ത് “തൻ്റെ” (his) എന്ന ഏകവചന സർവ്വനാമം ഉപയോഗിക്കാൻ വ്യാകരണത്തിൽ വ്യവസ്ഥയില്ല. അതായത്, ദൈവം മുന്ന് വ്യക്തികളാണെന്ന് പറയുന്ന ട്രിനിറ്റിയുടെ ഉപദേശവും “എലോഹീം” എന്ന എബ്രായപദം ബഹുവചനമായതുകൊണ്ട്, ദൈവത്തിനു് ബഹുത്വമുണ്ടെന്ന് പറയുന്ന ട്രിനിറ്റിയുടെ ഉപദേശവും ഉല്പത്തി ഒന്നാം അദ്ധ്യായത്തിൽത്തന്നെ തകർന്ന് താളടിയാകുകയാണ്. [കാണുക: ട്രിനിറ്റിയുടെ എലോഹീമും ദൈവത്തിൻ്റെ ബഹുത്വവും]
പ്രധാനപ്പെട്ട മറ്റൊരു തെളിവ്: യെഹൂദന്മാരുടെ ഔദ്യോഗിക ബൈബിളായ തനക്കിൽ (Tanakh) വാക്യങ്ങളുടെ വ്യാഖാനവും കൊടുത്തിട്ടുണ്ട്. അതിൽ ദൈവം ദൂതന്മാരോടാണ് ആലോചിച്ചതെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്: [Genesis 1:26. കാണുക: The Complete Tanakh]. പഞ്ചഗ്രന്ഥങ്ങളുടെ (Pentateuch) അഥവാ, തോറയുടെ (Torah) ആരാമ്യ പരിഭാഷയായ തർഗൂമിൽ (Targum) വാക്യം ഇപ്രകാരമാണ്: “And the Lord said to the angels who ministered before Him, who had been created in the second day of the creation of the world, Let us make man in Our image, in Our likeness; and let them rule over the fish of the sea, and over the fowl which are in the atmosphere of heaven, and over the cattle, and over all the earth, and over every reptile creeping upon the earth.” (Genesis 1:26). വാക്യം ശ്രദ്ധിക്കുക: “കർത്താവ് തൻ്റെ മുമ്പിൽ ശുശ്രൂഷ ചെയ്ത ദൂതന്മാരോട് പറഞ്ഞു” (And the Lord said to the angels who ministered before Him) എന്നാണ്. [Palestinian/Jerusalem Targum]. തർഗൂമുകൾ കേവലം പരിഭാഷ മാത്രമല്ല; ആധികാരിക വ്യാഖ്യാനങ്ങളും ഉൾപ്പെടുന്നതാണ്. യഹൂദ മതപഠനത്തിനും ബൈബിൾ വ്യാഖ്യാനത്തിനും വളരെ പ്രധാനപ്പെട്ട ഒന്നാണ് തർഗൂമുകൾ. ദൈവത്തിൻ്റെ പുത്രത്വവും അരുളപ്പാടുകളും ആരാധനയും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ചട്ടങ്ങളും വചനവും വാഗ്ദത്തങ്ങളും വിധികളും ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ഭൂമുഖത്തെ ഏകജാതി യിസ്രായേലാണ്: (സങ്കീ, 147:19-20; യോഹ, 10:35; റോമ, 3:2; 9:4). പൂർവ്വപിതാക്കന്മാരും അവരുടേതാണ്; ജഡപ്രകാരം ക്രിസ്തു ജനിച്ചതും യെഹൂദന്മാരിൽ നിന്നാണ്: (റോമ, 9:5). രക്ഷ വന്നതും യെഹൂദന്മാരുടെ ഇടയിൽ നിന്നാണ്: (യോഹ, 4:22). ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടുവാൻ കാരണമായ ദൈവത്തിൻ്റെ വാഗ്ദത്തസന്തതിയും (ഉല്പ, 22:18; 28:14; പ്രവൃ, 3:25), ദൈവം പഴയപുതിയ നിയമങ്ങൾ ചെയ്തിരിക്കുന്ന ഏകജാതിയും യിസ്രായേലാണ്: (പുറ, 20:18; യിരെ, 31:31-34; എബ്രാ, 8:8-12). അതിനാൽ യെഹൂദന്മാരുടെ വ്യാഖ്യാനം 100% വിശ്വസനീയമാണ്. [കാണുക: യെഹൂദന്നു എന്തു വിശേഷത?]
നമ്മിൽ ഒരുത്തനെപ്പോലെ: “മനുഷ്യൻ നന്മതിന്മകളെ അറിവാൻ തക്കവണ്ണം നമ്മിൽ ഒരുത്തനെപ്പോലെ ആയിത്തീർന്നിരിക്കുന്നു; ഇപ്പോൾ അവൻ കൈനീട്ടി ജീവവൃക്ഷത്തിന്റെ ഫലംകൂടെ പറിച്ചു തിന്നു എന്നേക്കും ജീവിപ്പാൻ സംഗതിവരരുതു എന്നു കല്പിച്ചു.” (ഉല്പ, 3:22). ഈ വാക്യത്തിൻ്റെ ആദ്യഭാഗത്തു ദൈവത്തിൻ്റെ പ്രസ്താവനയും രണ്ടാംഭാഗത്ത് കല്പനയുമാണ് കാണുന്നത്. ‘അമർ’ (amar) എന്ന പദത്തെ ‘കല്പന’ (command – പുറ, 8:27; 1ശമൂ, 16:16; commandment – 1ദിന, 14:12; 2ദിന, 24:8) എന്നു 30 പ്രാവശ്യം ബൈബിളിൽ പരിഭാഷ ചെയ്തിട്ടുണ്ട്. അവിടെ “നമ്മിൽഒരുത്തനെപ്പോലെ” എന്നു യഹോവ പറയുന്നത് തൻ്റെയൊപ്പമുള്ള കെരൂബുകളോടാണെന്നും അവരോട് തന്നെയാണ് കല്പന എന്നതിനും തെളിവാണ്, കെരൂബുകളെ തോട്ടം കാവൽ ചെയ്യാൻ ദൈവം നിർത്തിയത്: “ഇങ്ങനെ അവൻ മനുഷ്യനെ ഇറക്കിക്കളഞ്ഞു; ജീവന്റെ വൃക്ഷത്തിങ്കലേക്കുള്ള വഴികാപ്പാൻ അവൻ ഏദെൻ തോട്ടത്തിന്നു കിഴക്കു കെരൂബുകളെ തിരിഞ്ഞുകൊണ്ടിരിക്കുന്ന വാളിന്റെ ജ്വാലയുമായി നിർത്തി.” (ഉല്പ, 3:24). തോട്ടം കാവൽ ചെയ്യാൻ പുത്രനെയും പരിശുദ്ധാത്മാവിനെയുമാണ് യഹോവ നിർത്തിയതെന്ന് ത്രിത്വം സമ്മതിക്കുമോ? യഹോവയ്ക്കൊപ്പം ദൂതന്മാരാണ് ഉണ്ടായിരുന്നതെന്ന് ഈ വാക്യത്തിൽ വ്യക്തമല്ലേ? കെരൂബുകൾക്ക് മദ്ധ്യേയിരുന്ന് നിത്യം ആരാധന സ്വീകരിക്കുന്നവനും (വെളി, 4:6-8) കെരൂബുകളെ വാഹനമാക്കി സഞ്ചരിക്കുന്നവനുമായ (2ശമൂ, 22:11; സങ്കീ, 18:10) യഹോവയോടൊപ്പം സൃഷ്ടിയിങ്കൽ ഉണ്ടായിരുന്നത് ദൂതന്മാരല്ലെന്ന് ആർക്ക് പറയാൻ കഴിയും?
വരുവിൻ നാം ഇറങ്ങിച്ചെല്ലാം: “വരുവിൻ; നാം ഇറങ്ങിച്ചെന്നു, അവർ തമ്മിൽ ഭാഷതിരിച്ചറിയാതിരിപ്പാൻ അവരുടെ ഭാഷ കലക്കിക്കളക എന്നു അരുളിച്ചെയ്തു.” (ഉല്പ, 11:7). ബാബേലിലെ ഭാഷ കലക്കുന്നതിനോടുള്ള ബന്ധത്തിലും യഹോവ ബഹുവചനം പറയുന്നതായി കാണാം. ദൂതന്മാരാണ് എല്ലായിപ്പോഴും ദൈവത്തോടൊപ്പം ഉള്ളതെങ്കിൽ സ്വാഭാവികമായും അത് ദൂതന്മാരോടാണ് പറയുന്നതെന്ന് മനസ്സിലാക്കാമല്ലോ? ദൂതന്മാരാണ് യഹോവയോടൊപ്പം ഉണ്ടായിരുന്നത് എന്നതിനു വേറെയും തെളിവുകളുണ്ട്: അബ്രാഹാമിനു മമ്രേയുടെ തോപ്പിൽവെച്ചു യഹോവ പ്രത്യക്ഷനായപ്പോഴും രണ്ടു ദൂതന്മാർ കൂടെയുണ്ടായിരുന്നു. (18:1,2). യഹോവ അബ്രാഹാമിൻ്റെ സന്നിധിൽ നില്ക്കുമ്പോൾ രണ്ടുപേർ സോദോമിലേക്ക് പോകുന്നതായി 18:22-ലും, 19:1-ൽ സോദോമിൽ ചെന്നത് രണ്ട് ദൂതന്മാരാണെന്നും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. [കാണുക: മമ്രേയുടെ തോപ്പിൽ അബ്രാഹാം കണ്ടത് ആരെയാണ്?]
ആർ നമുക്കുവേണ്ടി പോകും: “അനന്തരം ഞാൻ ആരെ അയക്കേണ്ടു? ആർ നമുക്കു വേണ്ടി പോകും? എന്നു ചോദിക്കുന്ന കർത്താവിന്റെ ശബ്ദം കേട്ടിട്ടു: അടിയൻ ഇതാ അടിയനെ അയക്കേണമേ എന്നു ഞാൻ പറഞ്ഞു.” (യെശ, 6:8).സ്വർഗ്ഗത്തിൽ സാറാഫുകളുടെ മദ്ധ്യേയാണ് യഹോവയെ യെശയ്യാവ് കണ്ടത്. ആറാറു ചിറകുകളുള്ള സാറാഫുകൾ രണ്ടുകൊണ്ടു മുഖംമൂടിയും രണ്ടുകൊണ്ടു പാദം മൂടിയും രണ്ടുകൊണ്ട് പറന്നുനിന്നും പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ എന്ന് നിത്യം ദൈവത്തെ സ്തുതിച്ചുകൊണ്ടിരിക്കുകയാണ്. (വെളി, 4:1-8). അനന്തരം 8-ാം വാക്യത്തിൽ ആർ നമുക്കുവേണ്ടി പോകും എന്ന് യഹോവ യെശയ്യാവിനോടു ചോദിക്കുന്നത് ബഹുവചനത്തിലാണ്. അവിടെയും നമുക്കുവേണ്ടിയെന്ന ബഹുവചനം യഹോവ ഉപയോഗിക്കുന്നത് ദൂതന്മാരെയും ചേർത്താണ്. അവിടെ ദൂതന്മാരോടാണ് യഹോവ പറയുന്നതെന്ന് കൃത്യമായി മനസ്സിലാക്കാം. യെശയ്യാവ് സ്വർഗ്ഗത്തിൽ യഹോവയെയും ദൂതന്മാരെയുമല്ലാതെ പുത്രനെയും പരിശുദ്ധാത്മാവിനെയും കാണുന്നില്ലല്ലോ? ത്രിത്വം വിചാരിക്കുന്നപോലെ, പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്ത വ്യക്തികളായി യഹോവയോടുകൂടെ ഉണ്ടായിരുന്നെങ്കിൽ സ്വർഗ്ഗത്തിൽ കാണേണ്ടതല്ലേ? യെശയ്യാവ് മാത്രമല്ല; മീഖായാവും (1രാജാ, 22:19), യെഹെസ്ക്കേലും (1:26-28), ദാനീയേലും (7:9,10) യഹോവയെയും ദൂതന്മാരെയുമല്ലാതെ; പുത്രനെയും പരിശുദ്ധാത്മാവിനെയും കാണുന്നില്ല. മാത്രമല്ല യോഹന്നാൻ സ്വർഗ്ഗത്തിൽ ഒരു ദൈവസിംഹാസനമാണ് കാണുന്നത്: “സ്വർഗ്ഗത്തിൽ ഒരു സിംഹാസനം വെച്ചിരിക്കുന്നതും സിംഹാസനത്തിൽ ഒരുവൻ ഇരിക്കുന്നതുമാണ് കണ്ടത്. (വെളി, 4:2). അതിൽനിന്ന് സ്വർഗ്ഗത്തിൽ ഒരു ദൈവസിംഹാസനം ഏകദൈവവും മാത്രമേയുള്ളെന്ന് സ്ഫടികസ്ഫുടം തെളിയുന്നു. അടുത്തത്: മോശെയ്ക്ക് ദൈവം ന്യായപ്രമാണം കൊടുത്തത് നേരിട്ടല്ല; ദൂതന്മാർ മുഖാന്തരമാണ്. (പ്രവൃ, 7:53; ഗലാ, 3:19; എബ്രാ, 2:2). അതായത് സ്വർഗ്ഗത്തിൽ കെരൂബുകളുടെ മദ്ധ്യേ വസിക്കുന്ന ദൈവം ഭൂമിയിൽ പ്രത്യക്ഷനായി മനുഷ്യരോട് ഇടപെടുമ്പോഴെല്ലാം ഒരു ദൂതസാന്നിദ്ധ്യം ദൃശ്യമാണ്. അപ്പോൾ ദൈവം ”നാം, നമ്മുടെ, നമ്മിൽ, നമുക്കുവേണ്ടി” എന്നൊക്കെ ബഹുവചനത്തിൽ പറയുന്നതു ദൂതന്മാരെയും ചേർത്താണെന്ന് വ്യക്തമല്ലേ? എത്ര കൃത്യമായിട്ടാണ് ബൈബിളിൽ എഴുതിവെച്ചിരിക്കുന്നത്.
ഒരു മനോഹരമായ ദുരുപദേശം: “അനന്തരം ഞാൻ ആരെ അയക്കേണ്ടു? ആർ നമുക്കു വേണ്ടി പോകും? എന്നു ചോദിക്കുന്ന കർത്താവിന്റെ ശബ്ദം കേട്ടിട്ടു: അടിയൻ ഇതാ അടിയനെ അയക്കേണമേ എന്നു ഞാൻ പറഞ്ഞു.” (യെശ, 6:8). ഈ വാക്യത്തിൽ ‘ഞാൻ ആരെ അയക്കേണ്ടു? ആർ നമുക്കു വേണ്ടി പോകും?‘ എന്നു യഹോവ ചോദിക്കുമ്പോൾ ‘അടിയൻ ഇതാ അടിയനെ അയക്കേണമേ‘ എന്ന് പ്രത്യുത്തരം പറയുന്നത് യെശയ്യാവാണ്. അതിനെ ട്രിനിറ്റി പഠിപ്പിക്കുന്നത്; യേശുക്രിസ്തുവാണ് “അടിയൻ ഇതാ അടിയനെ അയക്കേണമേ” എന്ന് പറയുന്നതെന്നാണ്. ആ വേദഭാഗം വായിച്ചാൽ “അടിയനെ അയക്കേണമേ” എന്നു പറയുന്നത് യെശയ്യാവാണെന്ന് ഏതൊരാൾക്കും മനസ്സിലാകും. അവിടെ ഉത്തമപുരുഷ സർവ്വനാമത്തിൽ സംസാരിക്കുന്നത് രണ്ടുപേരാണ്: യെശയ്യാവും യഹോവയും. ഒന്ന്, അഞ്ച്, ആറ്, ഏഴ്, എട്ട്, പതിനൊന്ന് വാക്യങ്ങളിലെ ഉത്തമപുരുഷൻ യെശയ്യാവാണ്; എട്ടാം വാക്യത്തിലെ ആദ്യത്തെ ഉത്തമപുരുഷ്യൻ യഹോവയായ കർത്താവാണ്. രണ്ടാമത്തേത്, ‘എന്നു ഞാൻ പറഞ്ഞു‘ എന്നിങ്ങനെ പറയുന്നത് യെശയ്യാവാണ്. ശുദ്ധിയില്ലാത്ത അധരങ്ങളുള്ള മനുഷ്യനായ താൻ യഹോവയെ കണ്ടതുകൊണ്ട് നശിച്ചുപോകുമെന്ന് വിലപിച്ച യെശയ്യാവിനെ ബലപ്പെടുത്തുന്നത് ദൂതനാണ്. (6:5-7). തുടക്കംമുതൽ ഞാൻ, എൻ്റെ എന്നിങ്ങനെ സംസാരിക്കുന്നത് യെശയ്യാവാണ്. യേശുക്രിസ്തുവാണ് സംസാരിക്കുന്നതെങ്കിൽ, ‘എനിക്കു അയ്യോ കഷ്ടം; ഞാൻ നശിച്ചു; ഞാൻ ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ളോരു മനുഷ്യൻ’ എന്നൊക്കെ പറയുന്നതും യേശുക്രിസ്തുവാണെന്ന് സമ്മതിക്കണം. ഓരോരോ ദുരുപദേശങ്ങൾ! ഇനി, ജനത്തോട് പോയി അറിയിക്കാൻ പറഞ്ഞകാര്യം, “അടിയനെ അയക്കേണമേ” എന്നു പറഞ്ഞത് യേശുവാണെങ്കിൽ അവൻതന്നെ പോയി അറിയിക്കണ്ടേ? എന്നാൽ യോഹന്നാൻ അപ്പൊസ്തലൻ പറയുന്നത്; യെശയ്യാവാണ് അക്കാര്യം ജനത്തോടറിയിച്ചതെന്നു പറഞ്ഞിരിക്കുന്നു. (യോഹ, 12:38-41). പേരോ, പദവിയോ, വിശേഷണമോ ഒരിക്കലെങ്കിലും പറയാതെ എഴുത്തുകാരനല്ലാത്ത ആർക്കും സർവ്വനാമം ഉപയോഗിക്കാൻ കഴിയില്ലെന്ന് അറിയാൻ കഴിയാതെവണ്ണം പണ്ഡിതന്മാരുടെ ഹൃദയത്തെ സാത്താൻ കുരുടാക്കിക്കളഞ്ഞു. (യെശ, 6:10; യോഹ, 12:40). ത്രിത്വമെന്ന ദുരുപദേശം വിശ്വസിക്കുന്നവർ ബൈബിളെന്നല്ല, ബാലമംഗളം വായിച്ചാലും ഇതുതന്നെയായിരിക്കും അവസ്ഥ.
ദൈവം ഏകനാണെന്ന വസ്തുത വിശ്വസിക്കയും വിറെക്കയും ചെയ്യുന്നവനാണ് പിശാച്: (യാക്കോ, 2:19). എന്നാൽ ഭോഷ്ക്കു പറയുന്നവനും അതിൻ്റെ അപ്പനും ലക്ഷ്യം തെറ്റിക്കുന്നവനുമായ പിശാച്, ദൈവത്തിനു് ബഹുത്വമുണ്ടെന്ന് വിശ്വസിപ്പിച്ചുകൊണ്ട് അനേകരെ വഞ്ചിച്ചുകളഞ്ഞു.
ദൈവത്തെ കുറിക്കുന്ന പല എബ്രായ പദങ്ങളിൽ ഒരു പദമായ ‘എലോഹീം‘ (elohim) ബഹുവചനം ആയതുകൊണ്ട് ദൈവത്തിന് ബഹുത്വമുണ്ടെന്നും ദൈവം ഏകനല്ല; ത്രിത്വമാണെന്നും ട്രിനിറ്റി വാദിക്കുന്നു. എന്നാൽ, ദൈവത്തിൻ്റെ ആത്മാവുള്ള ഒരു പണ്ഡിതനും തൻ്റെ മനസ്സാക്ഷിയെ വഞ്ചിക്കാതെ ഇക്കാര്യം ദൈവത്തിൻ്റെ വചനത്തിൽനിന്ന് തെളിയിക്കാൻ സാദ്ധ്യമല്ല. [കാണുക: ത്രിത്വമെന്ന ആശയം ബൈബിളിലുണ്ടോ?] നമുക്ക് ബൈബിൾ എന്തുപറയുന്നു എന്നുനോക്കാം:
പഴയനിയമത്തിൽ ദൈവം എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന എബ്രായ പദമാണ് എലോഹീം. ഉല്പത്തി 1:1-മുതൽ മലാഖി 3:18-വരെ 2600 പ്രാവശ്യം എലോഹീം എന്ന പദമുണ്ട്. എലോഹീം ഒരു ബഹുവചന പ്രയോഗമാണ്. അതിനാൽ, ദൈവം ഏകനല്ല, ദൈവത്തിന് ബഹുത്വമുണ്ടെന്ന് ട്രിനിറ്റി വിശ്വസിക്കുന്നു. എലോഹീം 2346 പ്രാവശ്യം സത്യദൈവത്തെയാണ് സൂചിപ്പിക്കുന്നത്. അപ്പോൾത്തന്നെ, ജാതികളുടെ ദേവീദേവന്മാരെയും, മനുഷ്യരെയും, ദൂതന്മാരെയും ഏകവചനത്തിലും ബഹുവചനത്തിലും പ്രയോഗിച്ചിട്ടുണ്ട്. ചില കാര്യങ്ങൾ ചൂണ്ടിക്കാണിച്ചാൽ, എലോഹീം എന്ന പദത്തെ ത്രിത്വപണ്ഡിതന്മാർ ദുർവ്യാഖ്യാനം ചെയ്തിരിക്കുന്നത് എങ്ങനെയാണെന്ന് മനസ്സിലാക്കാൻ കഴിയും.
1. ത്രിത്വത്തിനു തെളിവായിട്ടാണ് എലോഹീം എന്ന ബഹുവചന പദത്തെ പണ്ഡിതന്മാർ കാണുന്നത്. ബഹുവചനമെന്നാൽ, ഒന്നിലധികമെന്നാണ്. അതിനു മൂന്നെന്ന ഖണ്ഡിതമായ അർത്ഥമില്ല. അത് രണ്ടാകാം, അഞ്ചാകാം, പത്താകാം, നൂറാകാം, മില്യനോ, ബില്യനോ, ട്രില്യനോ ആകാം, വേണമെങ്കിൽ മൂന്നുമാകാം എന്നേയുള്ളു. അതിനാൽ, എലോഹീം എന്ന പദം ബഹുവചനമായതുകൊണ്ട് ദൈവത്തിന് ബഹുത്വമുണ്ടെന്നോ, ത്രിത്വമാണെന്നോ പറയുന്നത് ഒരു ബാലിശമായ വാദം മാത്രമാണ്. ലോകത്തുള്ള എല്ലാ ബഹുദൈവ വിശ്വാസികൾക്കും ഈ വാദം ഉന്നയിക്കാവുന്നതാണ്. ഉദാ:“നിങ്ങളുടെ ബൈബിളിൽ ഞങ്ങളുടെ ദൈവമുണ്ട്, എലോഹീം എന്ന പദം ബഹുവചനമാണ്; അത് ഞങ്ങളുടെ മുപ്പത്തിമുക്കോടി ദൈവങ്ങളെ കുറിക്കുന്നതാണു” എന്നൊരു ഹൈന്ദവ സഹോദരൻ വാദിച്ചാൽ, ട്രിനിറ്റി അതെങ്ങനെ നിഷേധിക്കും? ആ വാദം തന്നെയല്ലേ നിങ്ങളും മുന്നോട്ട് വെയ്ക്കുന്നത്?
2. ദൈവത്തെ കുറിക്കാൻ പല എബ്രായപദങ്ങൾ ബൈബിളിൽ ഉപയോഗിച്ചിട്ടുണ്ട്. ഉദാ: എലോഹ, എലോഹീം, ഏൽ തുടങ്ങിയവ. അതിൽത്തന്നെ എലോഹീം, എന്നത് ഒരു സവിശേഷ പദമല്ല, സാധാരണ പദമാണ്. ഉന്നതൻ, ശക്തൻ, ബലവാൻ എന്നൊക്കെ അർത്ഥം കല്പിക്കാം. ഈ പദം സത്യദൈവത്തെ കുറിക്കാൻ മാത്രമല്ല ബൈബിളിൽ ഉപയോഗിച്ചിരിക്കുന്നത്. ദൂതന്മാരെയും (ന്യായാ, 13:22 – സങ്കീ, 82:1), മനുഷ്യരെയും (പുറ, 4:16; 7:1 – സങ്കീ, 82:6), ദേവന്മാരേയും (ന്യായാ, 11:24 – ഉല്പ, 35:2) ഏകവചനത്തിലും ബഹുവചനത്തിലും ഉപയോഗിച്ചിട്ടുണ്ട്. മോശെയെന്ന മനുഷ്യനെ രണ്ടുവട്ടം എലോഹീം എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. (പുറ, 4:16; 7:1). എലോഹീം ബഹുവചനം ആയതുകൊണ്ട് ദൈവത്തിന് ബഹുത്വമുണ്ടാകുകയോ, ദൈവം ത്രിത്വമാകുയോ ചെയ്യുമെങ്കിൽ, എലോഹീമായ മോശെയും അതേ കാരണത്താൽ ത്രിത്വമാകണ്ടേ?
3. ട്രിനിറ്റിയുടെ ഭാഷയിൽ എലോഹീം എന്ന ബഹുവചനം ദൈവത്തിന് ഉപയോഗിച്ചിരിക്കയാൽ, ദൈവത്തിന് ബഹുത്വമുണ്ടെന്നാണ്. എന്നാൽ, അതേ ദൈവത്തെ കുറിക്കാൻ: എലോഹ, എന്ന ഏകവചനം 52 പ്രാവശ്യവും ഏൽ എന്ന മറ്റൊരു പദം 213 പ്രാവശ്യവും ഉപയോഗിച്ചിട്ടുണ്ട്. ഉദാ: (ഉല്പ, 14:18; ആവ, 32:15). എലോഹീം എന്ന ബഹുവചനം ഉപയോഗിച്ചിരുന്ന കാരണത്താൽ ദൈവത്തിന് ബഹുത്വമുണ്ടെങ്കിൽ; എലോഹ, ഏൽ എന്നീ ഏകവചനങ്ങൾ ഉപയോഗിച്ചിരുന്ന കാരണത്താൽ ദൈവം ഏകനുമാകണം. അതായത്, ചിലപ്പോൾ ദൈവം ഏകനും, മറ്റുചിലപ്പോൾ ത്രിത്വവും എന്ന നിലയിയിൽ സത്യദൈവം ചഞ്ചലനായിരിക്കണം. അഥവാ, ദൈവത്തിൻ്റെ പ്രകൃതി അടിക്കടി മാറിക്കൊണ്ടിരിക്കണം. എന്നാൽ, സത്യദൈവത്തെക്കുറിച്ച്, അവൻ മാറാത്തവൻ ആണെന്ന് പഴയനിയമവും ഗതിഭേദത്താൽ ആഛാദനമില്ലാത്തവൻ എന്ന് പുതിയനിയമവും പറയുന്നു. (മലാ, 3:6; യാക്കോ, 1:17). ഇംഗ്ലീഷിലും മലയാളത്തിലെ മറ്റുചില പരിഭാഷകളിലും, മാറ്റമോ മാറ്റത്തിൻ്റെ നിഴലോ ഇല്ലാത്തവൻ എന്നാണ്. മാറ്റത്തിൻ്റെ നിഴൽപോലും ഏശാത്ത ദൈവത്തിന് എങ്ങനെയാണ്, ചിലപ്പോൾ ഏകനും മറ്റുചിലപ്പോൾ ത്രിത്വവുമായി സ്ഥിരതയില്ലാത്തൻ ആകാൻ കഴിയുന്നത്? അതിനാൽ, ദൈവത്തിൻ്റെ ബഹുത്വമെന്നത് ട്രിനിറ്റിയുടെ മൂഢസങ്കല്പം ആണെന്ന് മനസ്സിലാക്കാം.
4. ട്രിനിറ്റിയുടെ ഉപദേശപ്രകാരം, അനേകം ത്രിത്വത്തെ ബൈബിളിൽ കാണാൻ കഴിയും: ദൈവം (ഉല്പ, 1:1), മോശെ (പുറ, 4:16; 7:1), ദൂതൻ (ന്യായാ, 13:22), യിസ്രായേൽ (സങ്കീ, 82:6), കനാന്യദേവനായ ബാൽ (ന്യായാ, 6:31), ശേഖേമിലെ ദേവനായ ബാൽബെരീത്ത് (ന്യായാ, 8:33), മോവാബ്യദേവനായ കെമോശ് (ന്യായാ, 11:24), ഫെലിസ്ത്യദേവനായ ദാഗോൻ (ന്യായാ, 16:23), സീദോന്യദേവിയായ അസ്തോരെത്ത് (1രാജാ, 11:5, 33), അമ്മോന്യദേവനായ മിൽക്കോം (1രാജാ, 11:33). എക്രോനിലെ ദേവനായ ബാൽസെബൂബ് (2രാജാ, 1:2), അശ്ശൂര്യ ദേവനായ നിസ്രോക്ക് (2രാജാ, 19:37), നക്ഷത്രദേവനായ കീയൂൻ (ആമോ, 5:26). ഇനിയും വിശഷപ്പെട്ട ത്രിത്വമുണ്ട്: കല്ദയരുടെ സ്വന്ത ശക്തിയെയും എലോഹീം എന്നാണ് പറഞ്ഞിരിക്കുന്നത്. (ഹബ, 1:11). അതായത്, ട്രിനിറ്റിയുടെ ഭാഷയിൽ, ദൈവം മാത്രമല്ല, ബൈബിളിലെ എല്ലാ കഥാപാത്രങ്ങളും ത്രിത്വമാണ്. എന്തൊരു ദുരന്ത വിശ്വാസമാണ്.
5. ട്രിനിറ്റിക്ക് ദൈവം ഏകനല്ല, സമനിത്യരും വ്യത്യസ്തരുമായ മൂന്നുപേരാണ്. അതിൽ, ഒന്നാമത്തെയാൾ പിതാവ് അഥവാ, യഹോവയാണ്. രണ്ടാമത്തെയാൾ പുത്രൻ അഥവാ, യേശുക്രിസ്തു ആണ്. മൂന്നാമത്തെയാൾ ദൈവത്തിൻ്റെ ആത്മാവ് അഥവാ, പരിശുദ്ധാത്മാവാണ്. എന്നാൽ, യഹോവയായ ദൈവത്തെ/ദൈവമായ യഹോവയെ: യഹോവ എലോഹീം (Yehovah Elohiym – Lord God) എന്ന് ഉല്പത്തി 2:4 മുതൽ മലാഖി 2:16-വരെ അഞ്ചൂറിലേറെ പ്രാവശ്യം ബൈബിളിൽ പറഞ്ഞിട്ടുണ്ട്. ട്രിനിറ്റിയുടെ വ്യാഖ്യാനപ്രകാരം, ത്രിത്വത്തിലെ ഒരു വ്യക്തിയാണ് യഹോവ. ആ യഹോവയെ അഞ്ചൂറിലേറെ പ്രാവശ്യം എലോഹീം എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. മൂന്നുപേരിൽ ഒരാളായ യഹോവതന്നെ എലോഹീം അഥവാ, ത്രിത്വമായാൽ ബാക്കി രണ്ടുപേരെ എന്തുചെയ്യും? മൊത്തത്തിൽ നിങ്ങൾക്ക് എത്ര ദൈവമുണ്ട്? നിങ്ങളുടെ വ്യാഖ്യാനപ്രകാരംതന്നെ അഞ്ചുപേരാകും.
6. എലോഹീം എന്ന പദത്തിൻ്റെ ‘വചനം’ ചികഞ്ഞുനോക്കി ദൈവത്തിൽ ബഹുത്വം ആരോപിക്കുന്നവർക്ക് ആത്മാവിനെ കുറിക്കുന്ന എബ്രായ പദമായ റുവഹ് (ruwach) സ്ത്രീലിംഗ രൂപവും, ഗ്രീക്കുപദമായ പ്ന്യൂമാ (pneuma) നപുംസക രൂപമാണെന്നും അറിയാമോ? പദത്തിൻ്റെ ‘വചനവും, ലിംഗവും’ നോക്കി ദൈവത്തിൻ്റെ പ്രകൃതി വിലയിരുത്തുന്നവർ, പഴയനിയമത്തിലെ നിങ്ങളുടെ പരിശുദ്ധാത്മാവ് സ്ത്രീയാണെന്നും, പുതിയനിയമത്തിലെ ആത്മാവ് നപുസകമാണെന്നും ആരെങ്കിലും പറഞ്ഞാൽ നിങ്ങൾ സമ്മതിക്കുമോ? അവൻ ആത്മാവിനെതിരെ ദൂഷണം പറഞ്ഞുവെന്ന് പറയില്ലേ? എന്നാൽ, ഏകസത്യദൈവത്തെ ബഹുദൈവമാക്കാൻ അതേ ദൂഷണമാർഗ്ഗം തന്നെയല്ലേ നിങ്ങളും ഉപയോഗിക്കുന്നത്? ഏകദൈവത്തെ കുറിക്കുന്ന അനേക പദങ്ങളിൽ ഒരു പദം ബഹുവചനമായതുകൊണ്ട് ഏകദൈവത്തിനു ബഹുത്വമുണ്ടെന്ന് പറയുന്ന നിങ്ങളല്ലേ യഥാർത്ഥ ദൈവദൂഷകർ?
7. എലോഹീം എന്നപദം ബൈബിളിൽ ഉപയോഗിച്ചിരിക്കുന്നത് രണ്ടുവിധത്തിലാണ്. യഹോവയെ കുറിക്കാൻ ദൈവം (God) എന്ന് ഏകവചനത്തിലും, ജാതികളുടെ ദേവന്മാരെ കുറിക്കാൻ ദൈവങ്ങൾ (gods) എന്ന് ബഹുവചനത്തിലും. (ഉല്പ, 1:1; പുറ, 20:3). ദൈവമെന്നും ദൈവങ്ങളെന്നും ഏകവചനത്തിലും ബഹുവചനത്തിലും മാത്രമാണ് എലോഹീം ഉപയോഗിച്ചിട്ടുള്ളത്. എലോഹീമിന് അഥവാ, നിങ്ങൾ വിശ്വസിക്കുന്ന ദൈവത്തിന് ബഹുത്വമുണ്ടെന്ന് വിശ്വസിക്കുന്നത് നിഷ്പക്ഷമായിട്ടാണെങ്കിൽ, ദൈവം എന്ന ഏകവചനം തള്ളിയിട്ട്, ദൈവങ്ങൾ എന്ന ബഹുവചനമല്ലേ നിങ്ങൾ സ്വീകരിക്കേണ്ടത്? അങ്ങനെ നിങ്ങൾ ഏകദൈവവിശ്വാസികളല്ല; ബഹുദൈവവിശ്വാസികൾ ആണെന്ന് ധൈര്യത്തോടെ സമ്മതിക്കുകയാണ് ചെയ്യേണ്ടത്. മൂന്ന് ദൈവങ്ങൾ ഉണ്ടെന്ന് സമ്മതിക്കുന്ന ട്രിനിറ്റി പണ്ഡിതന്മാർ നിങ്ങളുടെ മദ്ധ്യേതന്നെ ഉണ്ടല്ലോ? അല്ലാതെ, ദൈവത്തിന് ബഹുത്വമുണ്ടെന്ന് വാദിക്കുകയും, ഞങ്ങൾ ഏകദൈവവിശ്വാസികൾ ആണെന്ന് പറയുകയും ചെയ്താൽ എങ്ങനെ ശരിയാകും? അത് പൂർവ്വാപരവൈരുദ്ധ്യമല്ലേ? ബൈബിളിൽ എലോഹീമിനെ ദൈവം, ദൈവങ്ങൾ എന്നല്ലാതെ, വ്യക്തി (person), വ്യക്തികൾ (persons) എന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. എലോഹീമിന് ബഹുത്വമുണ്ടെന്ന് വാദിക്കുന്ന നിങ്ങൾ ബഹുദൈവ വിശ്വാസികളാണ്. അല്ലാതെ, ഏകദൈവവിശ്വാസികൾ ആകുന്നത് എങ്ങനെയാണ്? യഥാർത്ഥത്തിൽ, എലോഹീമിൻ്റെ ബഹുത്വത്തിൽ വിശ്വസിക്കുന്ന നിങ്ങൾ ഏകദൈവമായ യഹോവയിലല്ല; ജാതികളുടെ പല ദൈവങ്ങളിലാണ് വിശ്വസിക്കുന്നത്. ഞങ്ങളുടെ ദൈവത്തിന് (elohim) ബഹുത്വമുണ്ട്; ഞങ്ങൾ ബഹുദൈവവിശ്വാസികളല്ല. എന്തൊരു ഇരട്ടത്താപ്പാണ്!
8. എലോഹീം ബഹുവചനമായതുകൊണ്ട്, ദൈവത്തിന് ബഹുത്വമുണ്ടെന്ന് പറയുന്നത് ട്രിനിറ്റിയുടെ വഞ്ചന മാത്രമാണ്. എലോഹീം എന്ന എബ്രായ പദത്തെക്കുറിച്ച് Jewish Encyclopedia-യിലും, Names of God in Judaism-ത്തിലും, Hebrew grammar and meaning-ലും, Encyclopaedia Britannica-യിലുമൊക്കെ പറഞ്ഞിരിക്കുന്നത്, “എലോഹീം ബഹുവചനരൂപമാണെങ്കിലും സത്യദൈവത്തെ കുറിക്കാൻ ഏകവചനമായിട്ടാണ് ഉപയോഗിച്ചിരിക്കുന്നത്. അഥവാ, ഏകവചനത്തിലാണ് അത് മനസ്സിലാക്കേണ്ടതു” എന്നാണ്. ദൈവത്തിൻ്റെ പുത്രത്വവും അരുളപ്പാടുകളും ആരാധനയും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ചട്ടങ്ങളും വചനവും വാഗ്ദത്തങ്ങളും വിധികളും ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ഭൂമുഖത്തെ ഏകജാതി യിസ്രായേലാണ്: (സങ്കീ, 147:19-20; റോമ, 3:2; 9:4). ദൈവത്തിൻ്റെ വചനം ഭരമേൽപിക്കപ്പെട്ടവരും എബ്രായഭാഷ വ്യാഖ്യാനിക്കാൻ അധികാരമുള്ളവരും സത്യദൈവത്തെ കുറിക്കാൻ എലോഹീം ഏകവചനമായിട്ടാണ് ഉപയോഗിച്ചിരിക്കുന്നതെന്നു പറഞ്ഞിട്ടും, ത്രിത്വപണ്ഡിതന്മാർ എന്തിനാണ് എലോഹീമിൽ ഒരു ബഹുത്വം ആരോപിക്കുന്നത്? ഒന്നാം കല്പനയെ മറിച്ചുകളയാനും ഏകസത്യദൈവത്തെ ബഹുദൈവമാക്കി എല്ലാവനെയും നരകത്തിലേക്ക് കെട്ടിയെടുക്കാനുമായി നാലാം നൂറ്റാണ്ടിൽ ഉപായിയായ സർപ്പം സഭയിൽ നുഴയിച്ചുകയറ്റിയ ദുരുപദേശത്തിൻ്റെ വക്താക്കളാണ് ത്രിത്വപണ്ഡിതന്മാർ. സഭയെ വഞ്ചിക്കുകയെന്ന സാത്താൻ്റെ തന്ത്രമാണ് ട്രിനിറ്റി പണ്ഡിതന്മാരിലൂടെ അവൻ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ബൈബിളിൽ മുഹമ്മദുണ്ടെന്ന് വാദിക്കുന്ന മുഹമ്മദീയരുടെ വാദത്തെക്കാൾ ബലഹീനവും ഹീനവുമാണ് ദൈവം ത്രിത്വമാണെന്ന വചനവിരുദ്ധത പറയുന്ന ക്രൈസ്തവ നാമധാരികളുടെ വാദം. [തെളിവുകൾ കാണാൻ ലിങ്കിൽ പോകുക: (1) NAMES OF GOD – JewishEncyclopedia.com (2) Elohim | Hebrew god | Britannica (3) Hebrew-grammar-and-meaning, Names of God in Judaism]
9. എലോഹീം (Elohim) ബഹുവചനമായതുകൊണ്ട് ദൈവത്തിന് ബഹുത്വമുണ്ടെന്ന ട്രിനിറ്റിയുടെ ഉപദേശം തെറ്റാണെന്ന് ഉല്പത്തി പുസ്തകത്തിൻ്റെ ആദ്യരണ്ട് വാക്യങ്ങളിൽ നിന്നുതന്നെ തെളിയിക്കാൻ കഴിയും: “ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.” (ഉല്പ, 1:1). ഈ വാക്യത്തിലെ എലോഹീം ബഹുവചനം ആയതുകൊണ്ട് സ്രഷ്ടാവായ ദൈവത്തിന് ബഹുത്വമുണ്ടെന്നും ദൈവം ഏകനല്ല; ത്രിത്വമാണെന്നും ട്രിനിറ്റി വാദിക്കുന്നു. ദൈവം എന്ന ഏക സാരാംശത്തിൽ പിതാവ്, പത്രൻ, പരിശുദ്ധാത്മാവ് എന്നീ സമനിത്യരും വ്യതിരിക്തരുമായ മൂന്നു വ്യക്തികൾ ഉണ്ടെന്ന വിശ്വാസമാണ് ത്രിത്വം. രണ്ടാം വാക്യം ഇപ്രകാരമാണ്: “ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവു വെള്ളത്തിൻ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു.” (ഉല്പ, 1:2). ട്രിനിറ്റിയുടെ ഭാഷയിൽ, “ദൈവത്തിൻ്റെ ആത്മാവു” ദൈവത്തിൽനിന്ന് വിഭിന്നനായ മറ്റൊരു വ്യക്തിയാണ്: (എഫെ, 4:30). ഒന്നാം വാക്യത്തിൽ പറയുന്ന എലോഹീം അഥവാ, ദൈവം ത്രിത്വമാണെങ്കിൽ, രണ്ടാം വാക്യത്തിൽ പറയുന്ന എലോഹീം അഥവാ, ദൈവവും ത്രിത്വമാണ്. അപ്പോൾ ദൈവത്തിൻ്റെ ആത്മാവെന്ന് പറഞ്ഞാൽ, ത്രിത്വദൈവത്തിൻ്റെ ആത്മാവും നാലാമനും ആയിമാറും. അതായത്, ഒന്നാം വാക്യത്തിൽത്തന്നെ ദൈവമെന്ന സാരാംശത്തിൽ നിങ്ങളുടെ മൂന്ന് വ്യക്തികളുണ്ട്. രണ്ടാം വാക്യത്തിലും, മൂന്നു വ്യക്തികളുടെ സാരാംശമായ ദൈവത്തെയും പിന്നെ, ആ ദൈവത്തിൽനിന്ന് വിഭിന്നനെന്ന് നിങ്ങൾ പറയുന്ന ആത്മാവെന്ന നാലാമതായി ഒരു വ്യക്തിയെയും കാണാം. അപ്പോൾ നിങ്ങളുടെ ഉപദേശപ്രകാരംതന്നെ ഒന്നും രണ്ടും വാക്യങ്ങൾ പൂർവ്വാപരവൈരുദ്ധ്യമാണ്.
10.ഉല്പത്തി 1:27-ൽ “എലോഹീം (ദൈവം) തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു” (God created man in his own image) എന്നാണ് പറയുന്നത്: (Gen, 1:27). “എലോഹീം” എന്ന പദം ബഹുവചനം ആയതുകൊണ്ട്, ദൈവത്തിനു് ബഹുത്വമുണ്ടായിരുന്നെങ്കിൽ, എലോഹീമിനോട് ചേർത്ത് “തൻ്റെ” (his) എന്ന ഏകവചന സർവ്വനാമം ഉപയോഗിക്കാൻ വ്യാകരണത്തിൽ വ്യവസ്ഥയില്ല. അതായത്, “എലോഹീം” എന്ന എബ്രായപദം ബഹുവചനമായതുകൊണ്ട്, ദൈവത്തിനു് ബഹുത്വമുണ്ടെന്ന് പറയുന്ന ട്രിനിറ്റിയുടെ ഉപദേശം ഉല്പത്തി ഒന്നാം അദ്ധ്യായത്തിൽത്തന്നെ തകർന്ന് താളടിയാകുകയാണ്. [കാണുക: ട്രിനിറ്റിയുടെ എലോഹീമും ദൈവത്തിൻ്റെ ബഹുത്വവും]
11. ഇനി ഭാഷാപരമായും വചനപരമായും ഉള്ള ചില തെളിവുകൾ നോക്കാം: “ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു – B’reishit bara Elohim et hashamayim v’et ha’aretz – אבְּרֵאשִׁ֖ית בָּרָ֣א אֱלֹהִ֑ים אֵ֥ת הַשָּׁמַ֖יִם וְאֵ֥ת הָאָֽרֶץ. (ഉല്പ, 1:1). എബ്രായ ഭാഷയുടെ വ്യാകരണനിയമപ്രകാരം ബൈബിളിൻ്റെ പ്രഥമ വാക്യത്തിൽ നിന്നുതന്നെ സത്യദൈവത്തെ കുറിക്കുന്ന എലോഹീം (God – Elohim – אֱלֹהִים) എന്ന പദം ഏകവചനത്തിലാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് മനസ്സിലാക്കാം: ‘സൃഷ്ടിച്ചു’ (created) എന്നർത്ഥമുള്ള ‘ബാറാ’ (bara – בָּרָא) എന്ന ക്രിയാപദം പ്രഥമപുരുഷ പുല്ലിംഗ ഏകവചനമാണ് (3rd person masculine singular) ഉപയോഗിച്ചിരിക്കുന്നത്. എബ്രായ വ്യാകരണ നിയമപ്രകാരം ക്രിയയും കർത്താവും (ഏക/ബഹു – പുല്ലിംഗം/സ്ത്രീലിംഗം) തമ്മിൽ യോജിക്കണം. ഇവിടെ ക്രിയ ഏകവചനമായതിനാൽ, ‘എലോഹിം’ (Elohim) എന്ന കർത്താവും ഏകവചനമായിട്ടാണ് മനസ്സിലാക്കേണ്ടത്.
അടുത്ത തെളിവ്: “വരുവിൻ, നാം വണങ്ങി നമസ്കരിക്ക; നമ്മെ നിർമ്മിച്ച യഹോവയുടെ മുമ്പിൽ മുട്ടുകുത്തുക. അവൻ നമ്മുടെ ദൈവമാകുന്നു; നാമോ അവൻ മേയിക്കുന്ന ജനവും അവന്റെ കൈക്കലെ ആടുകളും തന്നേ.” (സങ്കീ, 95:6-7). എന്തു മിത്ഥ്യാത്വത്തിന്നായി നീ മനുഷ്യപുത്രന്മാരെ ഒക്കെയും സൃഷ്ടിച്ചു?” (സങ്കീ, 89:47). “നീയല്ലോ എന്റെ അന്തരംഗങ്ങളെ നിർമ്മിച്ചതു, എന്റെ അമ്മയുടെ ഉദരത്തിൽ നീ എന്നെ മെടഞ്ഞു.” (സങ്കീ, 139:13). അവൻ, നീ, നീയല്ലോ എന്നിങ്ങനെയുള്ള മധ്യമപുരുഷ, പ്രഥമപുരുഷ ഏകവചന സർവ്വനാമങ്ങളാണ് (2nd, 3rd Person Singular Pronouns) ഭക്തന്മാർ എലോഹീമിനു് ഉപയോഗിച്ചിരിക്കുന്നത്. വേറെയും വാക്യങ്ങളുണ്ട്: (ഉല്പ, 1:27; 2:3; ഇയ്യോ, 37:7; സങ്കീ, 89:12; 94:9; 119:73; യെശ, 27:11; 40:26,28; 45:9,12,18; യിരെ, 10:12,16; 14:22; 51:15,19). സ്രഷ്ടാവായ ദൈവത്തിനു് അഥവാ, എലോഹീമിനു് ബഹുത്വം ഉണ്ടായിരുന്നെങ്കിൽ അഥവാ, ബഹുവചനത്തിലാണ് ഉപയോഗിച്ചിരുന്നതെങ്കിൽ എകവചന സർവ്വനാമങ്ങൾ (Singular Pronouns) ഉപയോഗിക്കാൻ വ്യാകരണത്തിൽ വ്യവസ്ഥയില്ല. അടുത്ത തെളിവ്: “ഞാൻ സൃഷ്ടിച്ചിട്ടുള്ള മനുഷ്യനെ ഭൂമിയിൽ നിന്നു നശിപ്പിച്ചുകളയും.” (ഉല്പ, 6:7). “ഞാൻഎനിക്കു വേണ്ടി നിർമ്മിച്ചിരിക്കുന്ന ജനം എന്റെ സ്തുതിയെ വിവരിക്കും.” (യെശ, 43:21). “ഞാൻ ഭൂമിയെ ഉണ്ടാക്കി അതിൽ മനുഷ്യനെയും സൃഷ്ടിച്ചു; എന്റെ കൈ തന്നേ ആകാശത്തെ വിരിച്ചു അതിലെ സകലസൈന്യത്തെയും ഞാൻ കല്പിച്ചാക്കിയിരിക്കുന്നു.” (യെശ, 45:12). ഈ വേദഭാഗങ്ങളിൽ ഞാൻ, എൻ്റെ, എനിക്കു എന്നിങ്ങനെ സ്രഷ്ടാവായ ദൈവം ഉത്തമപുരുഷ ഏകവചന സർവ്വനാമങ്ങളാണ് (1st Person Singular Pronouns) പറഞ്ഞിരിക്കുന്നത്. ഒ.നോ: (2രാജാ, 19:15; യേശ, 37:26; 43:1; 44:2; 43:1,7; 44:21; 45:8,12; 54:16; 57:16; യിരെ, 38:16). എലോഹീം ബഹുവചനത്തിലാണ് ദൈവത്തിനു് ഉപയോഗിച്ചിരുന്നതെങ്കിൽ സ്രഷ്ടാവായ എലോഹീം ഏകവചന സർവ്വനാമങ്ങൾ (Singular Pronouns) ഒരിക്കലും ഉപയോഗിക്കുമായിരുന്നില്ല. നാമത്തിനു പകരം ഉപയോഗിക്കുന്ന പദമാണ് സർവ്വനാമങ്ങൾ. അഥവാ, നാമം ആവർത്തിച്ചു ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വിരസത ഒഴിവാക്കാനാണ് സർവ്വനാമങ്ങൾ ഉപയോഗിക്കുന്നത്. ഏകവചന നാമപദങ്ങൾക്ക് ഏകവചന സർവ്വനാമവും ബഹുവചന നാമപദങ്ങൾക്ക് ബഹുവചന സർവ്വനാമവുമാണ് ഉപയോഗിക്കേണ്ടത്. അല്ലെങ്കിൽ അത് പൂർവ്വാപരവൈരുദ്ധ്യമായി മാറും. ഭാഷ അറിയാവുന്നവരും വചനം ദൈവശ്വാസീയമാണെന്ന് വിശ്വസിക്കുന്നവരും സത്യേകദൈവത്തിന് എലോഹീം ഉപയോഗിച്ചിരിക്കുന്നത് ബഹുവചനത്തിലാണെന്ന് പറയാൻ ധൈര്യപ്പെടില്ല. അതായത്, വചനത്തെയും ഭാഷയെയും വ്യഭിചരിച്ചുകൊണ്ടല്ലാതെ ദുരുപദേശം ഉണ്ടാക്കാൻ ആർക്കും കഴിയില്ല.
മറ്റൊരു തെളിവ്: യഹോവയാ എലോഹീം (Elohim) ഞാൻ, എനിക്കു, എന്നെ, എന്നോടു, എൻ്റെ എന്നിങ്ങനെ അഞ്ച് ഉത്തമപുരുഷ ഏകവചന സർവ്വനാമങ്ങൾ (1st Person Singular Pronouns ആവർത്തിച്ചു ഉപയോഗിച്ചിരിക്കുന്നത് കാണാം: 1. യഹോവയായ ദൈവം (Elohim): മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല; ഞാൻ അവന്നു തക്കതായൊരു തുണ ഉണ്ടാക്കിക്കൊടുക്കും. (ഉല്പ, 2:18). 2. അപ്പോൾ അബ്രാം സാഷ്ടാംഗം വീണു; ദൈവം (Elohim) അവനോടു അരുളിച്ചെയ്തതെന്തെന്നാൽ: എനിക്കു നിന്നോടു ഒരു നിയമമുണ്ടു; നീ ബഹുജാതികൾക്കു പിതാവാകും. (ഉല്പ, 17:3-4). 3. മരുഭൂമിയിൽ എന്നെ ആരാധിപ്പാൻ എന്റെ ജനത്തെ വിട്ടയക്ക എന്നു കല്പിച്ചു എബ്രായരുടെ ദൈവമായ (Elohim) യഹോവ എന്നെ നിന്റെ അടുക്കൽ അയച്ചു. (പുറ, 7:16). 4. ദൈവം (Elohim) സ്വപ്നത്തിൽ അവനോടു: നീ ഇതു ഹൃദയപരമാർത്ഥതയോടെ ചെയ്തിരിക്കുന്നു എന്നു ഞാൻ അറിയുന്നു; നീ എന്നോടു പാപം ചെയ്യാതിരിപ്പാൻ ഞാൻ നിന്നെ തടുത്തു. (ഉല്പ, 20:6). 5. ദൈവം (Elohim) നോഹയോടു കല്പിച്ചതെന്തെന്നാൽ: സകലജഡത്തിന്റെയും അവസാനം എന്റെ മുമ്പിൽ വന്നിരിക്കുന്നു. (ഉല്പ, 6:13). എലോഹീം ബഹുവചനത്തിലാണ് ഉപയോഗിച്ചിരുന്നതെങ്കിൽ, യഹോവയായ എലോഹീം ഏകവചന സർവ്വനാമങ്ങൾ ഉപയോഗിക്കില്ലായിരുന്നു.
യഹോവയായ ദൈവത്തെ (Elohim) സംബോധന ചെയ്യാൻ നീ, നിനക്കു, നിന്നെ, നിന്നോടു, നിൻ്റെ എന്നിങ്ങനെ അഞ്ച് മധ്യമപുരുഷ ഏകവചന സർവ്വനാമങ്ങൾ (2nd Person Singular Pronouns) ആവർത്തിച്ചു ഉപയോഗിച്ചിരിക്കുന്നത് കാണാം:1. ദൈവമേ (Elohim), നീ എന്റെ ദൈവം; അതികാലത്തേ ഞാൻ നിന്നെ അന്വേഷിക്കും. (സങ്കീ, 63:1). 2. ദൈവമേ (Elohim), നിനക്കുള്ള നേർച്ചകൾക്കു ഞാൻ കടമ്പെട്ടിരിക്കുന്നു; ഞാൻ നിനക്കു സ്തോത്രയാഗങ്ങളെ അർപ്പിക്കും. (സങ്കീ, 56:12). 3. ദൈവമേ (Elohim), ഞാൻ നിന്നെ ശരണം ആക്കിയിരിക്കയാൽ എന്നെ കാത്തുകൊള്ളേണമേ, (സങ്കീ, 16:1). 4. ദൈവമേ (Elohim), നിന്റെ നീതിയും അത്യുന്നതമായിരിക്കുന്നു; മഹാകാര്യങ്ങളെ പ്രവർത്തിച്ചിട്ടുള്ള ദൈവമേ, നിന്നോടു തുല്യൻ ആരുള്ളു? (സങ്കീ, 71:19). 5. ദൈവമേ (Elohim), നിന്റെ ദയ എത്ര വിലയേറിയതു! മനുഷ്യപുത്രന്മാർ നിന്റെ ചിറകിൻ നിഴലിൽ ശരണം പ്രാപിക്കുന്നു. (സങ്കീ, 36:7). എലോഹീം ബഹുവചനത്തിലാണ് ഉപയോഗിച്ചിരുന്നതെങ്കിൽ ദൈവത്തെ മധ്യമപുരുഷ ഏകവചന സർവ്വനാമങ്ങളിൽ ഭക്തന്മാർ വിശേഷിപ്പിക്കില്ലായിരുന്നു.
യഹോവയായ ദൈവത്തെ (Elohim) സംബോധന ചെയ്യാൻ അവൻ, അവന്നു, അവനെ, അവനോടു, അവൻ്റെ എന്നിങ്ങനെ അഞ്ച് പ്രഥമപുരുഷ ഏകവചന സർവ്വനാമങ്ങൾ (3nd Person Singular Pronouns) ആവർത്തിച്ചു ഉപയോഗിച്ചിരിക്കുന്നത് കാണാം: 1. ദൈവത്തിന്റെ (Elohim) വഴി തികവുള്ളതു; യഹോവയുടെ വചനം ഊതിക്കഴിച്ചതു; തന്നെ ശരണമാക്കുന്ന ഏവർക്കും അവൻ പരിചയാകുന്നു. (സങ്കീ, 18:30). 2. യഹോവ തന്നേ ദൈവം (Elohim) എന്നറിവിൻ; അവൻ നമ്മെ ഉണ്ടാക്കി, നാം അവന്നുള്ളവർ ആകുന്നു; അവന്റെ ജനവും അവൻ മേയിക്കുന്ന ആടുകളും തന്നേ. (സങ്കീ, 100:3). 3. എന്റെ ആത്മാവേ, നീ വിഷാദിച്ചു ഉള്ളിൽ ഞരങ്ങുന്നതെന്തു? ദൈവത്തിൽ (Elohim) പ്രത്യാശ വെക്കുക; അവൻ എന്റെ മുഖപ്രകാശകരക്ഷയും എന്റെ ദൈവവും (Elohim) ആമാകുന്നു എന്നിങ്ങനെ ഞാൻ ഇനിയും അവനെ സ്തുതിക്കും. (സങ്കീ, 42:5). 4. ആകയാൽ നിങ്ങൾ ദൈവത്തെ (Elohim) ആരോടു ഉപമിക്കും? ഏതു പ്രതിമയെ നിങ്ങൾ അവനോടു സദൃശമാക്കും? (യെശ, 40:18). 5. ആകാശം ദൈവത്തിന്റെ (Elohim) മഹത്വത്തെ വർണ്ണിക്കുന്നു; ആകാശവിതാനം അവന്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു. (സങ്കീ, 19:1). എലോഹീം ബഹുവചനത്തിലാണ് ഉപയോഗിച്ചിരുന്നതെങ്കിൽ ദൈവത്തെ പ്രഥമപുരുഷ ഏകവചന സർവ്വനാമങ്ങളിൽ ഭക്തന്മാർ വിശേഷിപ്പിക്കില്ലായിരുന്നു. നാമത്തിനു പകരം ഉപയോഗിക്കുന്ന പദമാണ് സർവ്വനാമം. എലോഹീം എന്ന ബഹുവചന നാമപദം (Plural Noun) സത്യേകദൈവത്തിനും ബഹുവചനത്തിൽത്തന്നെയാണ് ഉപയോഗിച്ചിരുന്നതെങ്കിൽ, അതിൻ്റെ സർവ്വനാമം ഏകവചനത്തിൽ ഉപയോഗിക്കാൻ ഭാഷാപരമായി സാദ്ധ്യമല്ല. ഏകസത്യദൈവത്തിന് ഉപയോഗിച്ചിരിക്കുന്ന എലോഹീം ബഹുവചനമാണെന്ന് പറയുകയും പഠിപ്പിക്കുകയും ചെയ്യുന്നവർ, ദൈവാത്മാവിനാൽ വിരചിതമായ ബൈബിൾ ഒരു അബദ്ധപഞ്ചാംഗമാണെന്ന് അറിഞ്ഞോ, അറിയാതെയോ സാക്ഷ്യം പറയുകയാണ്. അതാണ് നിഖ്യാ കോൺസ്റ്റാൻ്റിനോപ്പിൽ സുനഹദോസിലൂടെ ഉപായിയായ സർപ്പം സംഭാവന ചെയ്ത ത്രിത്വോപദേശം.
11. പുതിയനിയമത്തിൽ ദൈവത്തെ കുറിക്കുന്ന ഒറിജിനൽ പദം Theos (θεός) ആണ്. എന്നാൽ 8 വ്യത്യസ്ത ഉച്ചാരണത്തിലും 18 അതുല്യമായ രൂപത്തിലും പദം ഉപയോഗിച്ചിട്ടുണ്ട്. അതിൽ 14 പദങ്ങൾ സത്യദൈവത്തെ കുറിക്കാൻ 1300-ലേറെ പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്: Thee – Θεέ (മത്താ, 27:46), Thee- θεέ (മത്താ, 27:46), Theon – Θεὸν (2യാക്കോ, 3:9), Theon – Θεόν (യൂദാ, 1:4), Theon – θεὸν (മത്താ, 5:8), Theon – θεόν (മത്താ, 4:7), Theos – Θεὸς (മത്താ, 22:32), Theos – Θεός (മത്താ, 19:17), Theos – θεὸς (മത്താ, 3:9), Theos – θεός (മത്താ, 1:23), Theou – Θεοῦ (ലൂക്കൊ, 4:3), Theou – θεοῦ (മത്താ, 3:16), Theo – Θεῷ (പ്രവൃ, 7:46), Theo – θεῷ (മത്താ, 6:24). സത്യദൈവത്തെ കുറിക്കുന്ന ഈ പതിനാലു പദങ്ങളും ഏകവചനം (Singular) ആണ്. യിസ്രായേലിനെയും ജാതികളുടെ ദൈവങ്ങളെയും കുറിക്കുന്ന നാലുപദം ബഹുവചനം (Plural) ആണ്: theoi – Θεοί – (യോഹ, 10:34), theoi – θεοὶ (പ്രവൃ, 19:26), theois – θεοῖς (ഗലാ, 4:8), theous – θεοὺς (പ്രവൃ, 7:40). സത്യദൈവത്തെ കുറിക്കാൻ ഒരിക്കൽപ്പോലും ബഹുവചനം ഉപയോഗിച്ചിട്ടില്ല. പഴയനിമത്തിൽ ദൈവത്തിന് ബഹുത്വമുണ്ടായിരുന്നെങ്കിൽ, പുതിയനിയമത്തിൽ ദൈവത്തിൻ്റെ ബഹുത്വം എവിടെപ്പോയി? ദൈവത്തിൻ്റെ ബഹുത്വത്തെ കുറിക്കാനാണ് പഴയനിയമത്തിൽ എലോഹീം (Elohim) എന്ന ബഹുവചനം ഉപയോഗിച്ചിരുന്നതെങ്കിൽ, പുതിയനിയമത്തിൽ ദൈവത്തെ കുറിക്കാൻ ഒരു ബഹുവചനം എന്തുകൊണ്ട് ഉപയോഗിച്ചില്ല? അപ്പോൾ, ദൈവത്തിൻ്റെ ബഹുത്വമെന്നത് നിങ്ങളുടെ ദിവാസ്വപ്നമാണെന്നല്ലേ മനസ്സിലാക്കേണ്ടത്?
12.ഏറ്റവും ശക്തമായ ഒരു തെളിവ് തരാം: ബൈബിളിലെ സകല കല്പനകൾക്കും അനുഗ്രഹങ്ങൾക്കും വാഗ്ദത്തങ്ങൾക്കും അടിസ്ഥാനമാണ് പത്ത് കല്പന. യഹോവയായ ഏകദൈവം അരുളിച്ചെയ്തതും, രണ്ട് കല്പലകളിന്മേൽ തന്റെ വിരൽ കൊണ്ട് എഴുതി മോശെയെ ഏല്പിച്ചതുമാണ് പത്ത് കല്പന. (പുറ, 20:1; 31:18; 32:15-6). പത്തുകല്പനകൾ രണ്ടിടത്ത് പട്ടികയായി പറഞ്ഞിട്ടുണ്ട്. (പുറ, 20:1:16; ആവ, 5:6-21). പത്തുകല്പനകളിലെ പ്രഥമവും പ്രധാനവുമായ കല്പന ഇപ്രകാരമാണ്: “യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു. ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു.” (പുറ, 20:2-3; ആവ, 5:6-7). കല്പന ശ്രദ്ധിക്കുക: ഞങ്ങൾ അല്ലാതെ, അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് എന്ന് ബഹുവചനത്തിലല്ല; യഹോവയായ ഞാൻ അല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് എന്ന് ഏകവചനത്തിലാണ്. അഥവാ, യഹോവയായ ഞാൻ മാത്രമാണ് ദൈവം. ഞാൻ എന്ന ഉത്തമപുരുഷ ഏകവചന സർവ്വനാമത്തിലാണ് പറഞ്ഞിരിക്കുന്നത്. അതിൽ ശ്രദ്ധേയമായ കാര്യം എന്താണെന്ന് ചോദിച്ചാൽ; ഉല്പത്തി 1:1-മുതൽ ഒന്നാംകല്പന നല്കുന്ന പുറപ്പാട് 20:2-3-വരെ മൂന്നൂറോളം പ്രാവശ്യം യഹോവയെ എലോഹീം (elohim) എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. എന്നിട്ടാണ്, യഹോവയായ ഞാൻ അല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് എന്ന് പറയുന്നത്. ട്രിനിറ്റിയുടെ വ്യാജവാദംപോലെ എലോഹീം ബഹുവചനം ആയിരുന്നെങ്കിൽ, യഹോവ ഒന്നാം കല്പനയിൽ ഞങ്ങൾ എന്ന ബഹുവചനം പറയാതെ, ഞാൻ എന്ന ഏകവചനം പറയുമായിരുന്നോ? ഏകസത്യദൈവമായ യഹോവയെ ഭോഷ്ക്ക് പറയുന്നവൻ ആക്കാനാണ് ത്രിമൂർത്തി ഉപദേശം ശ്രമിക്കുന്നത്.
13. യഹോവ ഒരുത്തൻ മാത്രം ദൈവം: യഹോവ ഒരുത്തൻ മാത്രമാണെനും യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും പറയുന്ന അനേകം വാക്യങ്ങളുണ്ട്. പത്ത് വാക്യങ്ങൾ തെളിവായിത്തരാം: 1. യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം (alone) ദൈവം ആകുന്നു: (2രാജാ, 19:5). 2. നീ ഒരുത്തൻ മാത്രം (only) യഹോവയായ ദൈവം: (2രാജാ, 19:19). 3. നീ, നീ മാത്രം (alone) യഹോവ ആകുന്നു: (നെഹെ, 9:6). 4. യഹോവ എന്നു നാമമുള്ള നീ മാത്രം (alone) സർവ്വഭൂമിക്കും മീതെ അത്യുന്നതൻ: (സങ്കീ, 83:18). 5. യഹോവേ, നീ ഒരുത്തൻ മാത്രം (alone) ദൈവമാകുന്നു: (യെശ, 37:16). 6. ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം (only) യഹോവ: (യെശ, 37:20). 7. ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനുമില്ല (there is none else): (യെശ, 45:5). 8. ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനും ഇല്ല (there is none else): (യെശ, 45:6). 9. ഞാൻ തന്നേ യഹോവ; വേറൊരുത്തനും ഇല്ല (there is none else): (യെശ, 45:18). 10. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ, മറ്റൊരുത്തന്നുമില്ല (none else, യോവേ, 2:27). യഹോവ ഒരുത്തൻ മാത്രമാണെന്നും യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും ആവർത്തിച്ച് പറഞ്ഞുകൊണ്ട്, ദൈവത്തിന് ബഹുത്വമില്ലെന്നും ദൈവം ഒരുത്തൻ മാത്രമാണെന്നും പഴയനിയമത്തിലെ മശീഹമാരും ഭക്തന്മാരും സംശയലേശമന്യേ വ്യക്തമാക്കുന്നു. ട്രിനിറ്റി പഴയനിയമത്തിലെ മശീഹമാരെയും ഭക്തന്മാരെയും ഭോഷ്ക്ക് പറയുന്നവരാക്കുന്നു.
14. മറ്റൊരു ശക്തമായ തെളിവ് തരാം: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). ഈ വാക്യത്തിൽ പറയുന്ന ഏകസത്യദൈവമായ പിതാവ് ഗ്രീക്കിൽ, Pater ton monon alethinon theon ആണ്. ഇംഗ്ലീഷിൽ, Father, the only true God ആണ്. Father, the only true God എന്ന് പറഞ്ഞാൽ; പിതാവാണ് ഒരേയൊരു സത്യദൈവം അഥവാ, പിതാവ് മാത്രമാണ് സത്യദൈവം എന്നാണ്. ഒരേയൊരു സത്യദൈവം പിതാവാണെന്ന് ദൈവപുത്രൻതന്നെ പറയുമ്പോൾ, മറ്റൊരു സത്യദൈവം ഉണ്ടാകുക സാദ്ധ്യമല്ല. ഈ വാക്യത്തിൻ്റെ മറ്റൊരു പ്രത്യേകത എന്താണെന്ന് ചോദിച്ചാൽ, ഇവിടെ ഒന്നിനെ കുറിക്കുന്ന എഹാദ് അല്ല; പഴയനിയമത്തിൽ ഒറ്റയെ അഥവാ, സിംഗിളിനെ (single) കുറിക്കുന്ന യാഹീദിന് (yahid) തുല്യമായ മോണോൻ (monon) കൊണ്ട്, പിതാവ് മാത്രമാണ് സത്യദൈവം എന്ന് ഖണ്ഡിതമായിട്ടാണ് പറയുന്നത്. പിതാവ് സത്യദൈവമാണെന്ന് പറഞ്ഞാൽ; ഭാഷാപരമായി പുത്രനോ, മറ്റാർക്കാ വേണമെങ്കിലും സത്യദൈവം ആയിരിക്കാൻ പറ്റും. എന്നാൽ, പിതാവ് മാത്രമാണ് സത്യദൈവമെന്ന് പറഞ്ഞാൽ, പിന്നെ സ്വർഗ്ഗത്തിലോ ഭൂമിയിലോ മറ്റൊരു സത്യദൈവം ഉണ്ടാകാൻ പാടില്ല. അതാണ്, ഭാഷയുടെ നിയമം. “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). അതിനാൽ പിതാവല്ലാതെ മറ്റാരെങ്കിലുമോ സത്യദൈവം ആണെന്ന് വന്നാൽ; പുത്രൻ പറഞ്ഞത് വ്യാജമാണെന്നുവരും. വായിൽ വഞ്ചനയില്ലത്ത പുത്രൻ വ്യാജംപറഞ്ഞു എന്ന് വിശ്വസിക്കുന്നതിനെക്കാൾ, വിശ്വാസം ത്യജിച്ചുകളയുന്നതാണ് നല്ലത്. എലോഹീം ബഹുവചനമായതുകൊണ്ട് ദൈവത്തിന് ബഹുത്വമുണ്ടെന്ന് വാദിക്കുന്നവർ ദൈവപുത്രനായ യേശു നുണയനാണെന്ന് സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. പുത്രനെ അനുസരിക്കാത്തവർ ജീവനെ കാണുകയില്ലെന്ന് മാത്രമല്ല, ദൈവക്രോധം അവന്റെമേൽ വരികയും ചെയ്യും. (യോഹ, 3:36)
15. മോണോതീയിസം (Monotheism): ബൈബിൾ വെളിപ്പെടുത്തുന്ന ദൈവവിശ്വാസം “ട്രിനിറ്റിയും” (Trinity) അല്ല, “വൺനെസ്സും” (Oneness) അല്ല; “മോണോതീയിസം” (Monotheism) ആണ്. ദൈവം ട്രിനിറ്റിയാണെന്നോ, വൺനെസ്സ് ആണെന്നോ ബൈബിളിൽ എവിടെയും കാണാൻ കഴിയില്ല. എന്നാൽ മോണോസ് തെയോസ് (μόνος θεός – Mónos Theós – The only God) ആണെന്ന് ആവർത്തിച്ച് കാണാൻ കഴിയും. Mónos Theos-ൽ ഉള്ള വിശ്വാസമാണ്, “മോണോതീയീസം” (Monotheism) അഥവാ, ഏകദൈവവിശ്വാസം: “യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവം ആകുന്നു – O LORD God of Israel, thou art the God, even thou alone, of all the kingdoms of the earth:” (2രാജാ, 19:15). ഈ വേദഭാഗത്ത്, “ദൈവം ഒരുത്തൻ മാത്രം” എന്ന് പറയാൻ ഉപയോഗിച്ചിരിക്കുന്ന എബ്രായ പദം “ഒന്നിനെ” കുറിക്കുന്ന (One) “എഹാദ്” (ehad – אֶחָד) അല്ല; “ഒറ്റയെ” (alone/only) കുറിക്കുന്ന “ബാദ്” (bad – בַּד) ആണ്. പഴയനിയമത്തിൽ ദൈവത്തിൻ്റെ അതുല്യതയെ അഥവാ, അദ്വിതീയതയെ (uniqueness) കുറിക്കാൻ ഏകമാത്രമായ, ഒന്നുമാത്രമായ, ഒറ്റയായ, ഒരുത്തൻ മാത്രം, കേവലമായ, മാത്രം (only, alone) എന്നീ അർത്ഥങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന “അക്” (ak), “റാഖ്” (raq), “ബാദ്” (bad), “ബദാദ്” (badad) എന്നിങ്ങനെ നാല് എബ്രായ പദങ്ങൾ 45 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. അതിൽ “ബാദ്” (bad) ഉപയോഗിച്ചിരിക്കുന്ന 24 വാക്യങ്ങളിൽ 21 വാക്യത്തിലും “ബദാദ്” (badad) ഉപയോഗിച്ചിരിക്കുന്ന 2 വാക്യത്തിലും പഴയനിയമത്തിൻ്റെ ഗ്രീക്കുപരിഭാഷയായ സെപ്റ്റ്വജിൻ്റിൽ (Septuagint) “മോണോസ്” (μόνος – Mónos) ആണ് കാണുന്നത്. (പുറ, 22:20; ആവ, 32:12; 1ശമൂ, 7:3; 1ശമൂ, 7:4; 1രാജാ, 8:40; 2രാജാ, 19:15; 2രാജാ, 19:19; 2ദിന, 6:31; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 4:8; സങ്കീ, 51:4; സങ്കീ, 71:16; സങ്കീ, 72:18; സങ്കീ, 83:18; സങ്കീ, 86:10; സങ്കീ, 136:4; സങ്കീ, 148:13; യെശ, 2:11; യെശ, 2:17; യെശ, 37:16; യെശ, 37;20; യെശ, 44:24). പഴയനിയമത്തിൽ ഏകമാത്രമായ/ഒന്നുമാത്രമായ/അനന്യമായ (only) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദ്” (yahid – יָחִיד) എന്ന പദത്തിന് തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോസ്” (Mónos). നമ്മുടെ കർത്താവായ ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പരിഭാഷയാണ് സെപ്റ്റ്വജിൻ്റ്. അതിലാണ്, ദൈവം ഒരുത്തൻ മാത്രമാണെന്ന് “മോണോസ്” (Mónos) ഉപയോഗിച്ച് ഖണ്ഡിതമായ അർത്ഥത്തിൽ 23 പ്രാവശ്യം പറഞ്ഞിരിക്കുന്നത്. തന്നെയുമല്ല, പുതിയനിയമത്തിൽ ദൈവത്തിൻ്റെ അതുല്യതയെ (uniqueness) കുറിക്കാൻ “മോണോസ്” (Mónos) 13 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്: “ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.” (ലൂക്കൊ, 5:21). ഈ വേദഭാഗത്ത് ഗ്രീക്കിൽ, “മോണോസ് ഹോ തെയോസ്” (μόνος ὁ θεός – Mónos ho Theós) അഥവാ, “ദൈവം ഒത്തൻ മാത്രം” (The only God) ആണ്. ഈ വേദഭാഗത്തും, “ദൈവം ഒരുവൻ” എന്നു പറയാൻ ഉപയോഗിച്ചിരിക്കുന്ന പദം “ഒന്നിനെ” (One) കുറിക്കുന്ന “ഹെയ്സ്” (εἷς – heis) അല്ല; “ഒറ്റയെ” (alone/only) കുറിക്കുന്ന “മോണോസ്” (Mónos – μόνος) ആണ്. പുതിയനിയമത്തിൽ “ദൈവം ഒരുത്തൻ മാത്രം” ആണെന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത് “മോണോസ്” കൊണ്ടാണ്. (മത്താ, 4:10; മത്താ, 24:36; ലൂക്കോ, 4:8; ലൂക്കൊ, 5:21; യോഹ, 5:44; യോഹ, 17:3; റോമ, 16:26; 1തിമൊ, 1:17; 1തിമൊ, 6:15; 1തിമൊ, 6:16; യൂദാ, 1:4; യൂദാ, 1:24; വെളി, 15:14). അതായത്, ദൈവത്തിൻ്റെ അദ്വിതീയതയെ (uniqueness) കുറിക്കാൻ “യാഹീദിന്” (yahid) തുല്യമായ “മോണോസ്” (monos) പഴയപുതിയനിയമങ്ങളിൽ 36 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പഴയനിയമത്തിൽ 23 പ്രാവശ്യവും, ക്രിസ്തുവും അപ്പൊസ്തലന്മാരും സ്വന്ത വായ്കൊണ്ട് 13 പ്രാവശ്യവും പറഞ്ഞിട്ടുണ്ട്. തന്മൂലം, ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും യഹോവ അഥവാ, പിതാവായ ഏകദൈവം മാത്രമല്ലാതെ, മറ്റൊരു ദൈവത്തെ ദുരുപദേശങ്ങളും ദുർവ്യാഖ്യാനങ്ങളും കൊണ്ടല്ലാതെ ബൈബിളിൽ കണ്ടെത്താൻ ആർക്കും കഴിയില്ല. ട്രിനിറ്റിയുടെ വ്യാജവാദംപോലെ, “എഹാദിനും (ehad), ഹെയ്സിനും (heis)” ബഹുത്വം ഉണ്ടായിരുന്നെങ്കിൽ, പഴയപുതിയനിയമങ്ങളിൽ ഖണ്ഡിതമായ അർത്ഥത്തിൽ “ഒറ്റയെ” (alone/only) കുറിക്കുന്ന “യാഹീദിനു” (yahid) തുല്യമായ “മോണോസ്” (Mónos) കൊണ്ട്, “ദൈവം ഒരുത്തൻ മാത്രം” (The only God) ആണെന്ന് പറയുമായിരുന്നില്ല. പരിശുദ്ധാത്മാവ് ആലേഖനംചെയ്ത് വെച്ചിരിക്കുന്നതിന് വിരുദ്ധമായി, ഏകസത്യദൈവത്തെ ത്രിമൂർത്തി ബഹുദൈവം ആക്കുന്നത്, പരിശുദ്ധാത്മാവിനു് എതിരെയുള്ള ദൂഷണമാണ്. ആത്മാവിനെതിരെയുള്ള ദൂഷണം ഈ ലോകത്തിലും വരുവാനുള്ളതിലും ക്ഷമിക്കപ്പെടാത്ത പാപമാണ്: (മത്താ, 12:32). [കാണുക:മോണോതീയിസം (Monotheism) തെളിവുകൾ].
ട്രിനിറ്റിയുടെ വ്യാജവാദംപോലെ, എലോഹീം ബഹുവചനമായതുകൊണ്ട് ദൈവത്തിനു ബഹുത്വം ഉണ്ടായിരുന്നെങ്കിൽ, പഴയപുതിയനിയമങ്ങളിൽ ഖണ്ഡിതമായ അർത്ഥത്തിൽ കേവലമായ ഒന്നിനെ കുറിക്കുന്ന പദങ്ങൾകൊണ്ട് ദൈവം ഒരുത്തൻ മാത്രമാണെന്ന് പറയുമായിരുന്നില്ല. യഹോവയായ ഏകദൈവത്തെയും ദൈവത്തിൻ്റെ ക്രിസ്തുവിനെയും പഴയനിയമത്തിലെ മശീഹമാരെയും ഭക്തന്മാരെയും അപ്പൊസ്തലന്മാരെയും ഭോഷ്ക്ക് പറയുന്നവരാക്കുന്ന മാരണ ഉപദേശമാണ് ട്രിനിറ്റി. പരിശുദ്ധാത്മാവ് ആലേഖനംചെയ്ത് വെച്ചിരിക്കുന്നതിന് വിരുദ്ധമായി, ഏകസത്യദൈവത്തെ ത്രിമൂർത്തി ബഹുദൈവം ആക്കുന്നത് പരിശുദ്ധാത്മാവിന് എതിരെയുള്ള ദൂഷണവുമാണ്. അതിനാൽ, ട്രിനിറ്റി മൊത്തത്തിൽ ബൈബിൾ വിരുദ്ധമായ ഉപദേശമാണെന്ണ് അസന്ദിഗ്ധമായി മനസ്സിലാക്കാം. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക.
രസകരമായ കാര്യം ഇതൊന്നുമല്ല: എലോഹീം ബഹുവചനമായതുകൊണ്ട് ദൈവത്തിന് ബുഹുത്വമുണ്ടെന്നു വാദിക്കുന്ന ത്രിമൂർത്തികൾ തങ്ങൾ ബഹുദൈവവിശ്വാസികളല്ല, ഏകദൈവവ വിശ്വാസികളാണെന്നു പറയുന്നതുപോലൊരു ഇരട്ടത്താപ്പ് സ്വപ്നങ്ങളിൽപ്പോലും കാണാൻ കഴിയില്ല.
ഉല്പത്തി പുസ്തകത്തിൽ ദൈവം മനുഷ്യനെ സൃഷ്ടിക്കുന്നതിനു മുമ്പ് “നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക” എന്ന് പറഞ്ഞിരിക്കയാൽ ദൈവത്തിന് ബഹുത്വമുണ്ടെന്ന് ത്രിത്വവിശ്വാസികൾ കരുതുന്നു. [അതിലെ സത്യാവസ്ഥ അറിയാൻ കാണുക: ‘നാം നമ്മുടെ സ്വരൂപത്തിൽ]
എഹാദ് (ehad) എന്ന ഒന്നിനെ കുറിക്കുന്ന എബ്രായ പദവും ഹെയ്സ് (heis) ഗ്രീക്കു പദവും ഒന്നല്ല; ഐക്യത്തിൽ ഒന്നാണെന്ന് ട്രിനിറ്റി പഠിപ്പിക്കുന്നു. [അതിലെ സത്യാവസ്ഥ അറിയാൻ കാണുക: എഹാദും (ehad) ഹെയ്സും (heis) ഐക്യത്തിൽ ഒന്നാണോ?]
ദൈവത്തിൽ നിന്നും മനുഷ്യ സാമാന്യത്തിൽനിന്നും വിഭിന്നമായ ഒരു ഗണം സ്വർഗ്ഗീയ ജീവികളാണ് ദൈവദൂതന്മാർ. പഴയനിയമത്തിൽ 108 പ്രാവശ്യം ദൂതന്മാരെക്കുറിച്ചു പറയുന്നുണ്ട്. മോശെയുടെ എഴുത്തുകളിൽ 32 പ്രാവശ്യം ദൂതൻ എന്ന പദം കാണപ്പെടുന്നു. ദൈവദൂതന്മാരുടെ പ്രവർത്തനം ഏറ്റവും അധികം പ്രത്യക്ഷപ്പെടുന്നത് വെളിപ്പാടു പുസ്തകത്തിലാണ്. ദൈവദൂതന്മാരെ കുറിക്കുന്ന 65 പരാമർശങ്ങൾ സ്പഷ്ടമായി ഉണ്ട്. എട്ടു സ്ഥാനങ്ങളിൽ ‘ദൂതൻ’ എന്ന പ്രയോഗം മാനുഷിക ദൂതന്മാരെയും കുറിക്കാവുന്നതാണ്. മനുഷ്യവർഗ്ഗത്തിൽ മൂന്നു ഗണം (ജാതികൾ, യെഹൂദന്മാർ, സഭ) ഉളളതുപോലെ ദൂതന്മാരിൽ രണ്ടു ഗണങ്ങൾ ഉണ്ട്; വിശുദ്ധ ദൂതന്മാരും വീണുപോയ ദൂതന്മാരും. വിശുദ്ധ ദൂതന്മാർ ദൈവത്തിന്റെ ദൂതവാഹികളും വീണുപോയ ദൂതന്മാർ സാത്താന്റെ ദൂതവാഹികളുമാണ്.
ദൂതന്മാരുടെ സൃഷ്ടി: ദൈവത്തെപ്പോലെ ദൂതന്മാർ നിത്യരല്ല; അവർ സൃഷ്ടിക്കപ്പെട്ടവരാണ്. (കൊലൊ, 1:16). ഓരോ ദൂതനും ദൈവത്തിന്റെ നേരിട്ടുള്ള സൃഷ്ടിയാണ്. മനുഷ്യർക്കുളളതുപോലെ പ്രത്യുത്പാദനം അവർക്കില്ല. (മത്താ, 22:28-30). തന്മൂലം ദൂതന്മാരുടെ എണ്ണത്തിൽ കൂടുതലോ കുറവോ ഉണ്ടാകുന്നില്ല. ദൂതന്മാരുടെ സൃഷ്ടിയുടെ കാലവും അജ്ഞാതമാണ്. ഭൂമിയെ സൃഷ്ടിച്ചപ്പോൾ ദൈവപുത്രന്മാർ സന്തോഷിച്ചാർത്തു എന്നു കാണുന്നു. (ഇയ്യോ, 38:4-7). ഉല്പത്തി 3-ൽ സാത്താൻ പ്രത്യക്ഷപ്പെടുന്നുണ്ട്. തന്മൂലം ഭൂമിയുടെ സൃഷ്ടിക്കു മുമ്പായിരുന്നു ദൂതസൃഷ്ടി എന്നു മനസ്സിലാക്കാം. സങ്കീർതനം 148:2-ൽ മറ്റു സൃഷ്ടികളോടൊപ്പം ദൂതന്മാരെയും പറഞ്ഞിരിക്കുന്നു. ദൂതന്മാർ ക്രിസ്തുവിനു വേണ്ടി സൃഷ്ടിക്കപ്പെട്ടു. (കൊലൊ, 1:16). ആർക്കും എണ്ണാൻ കഴിയാത്ത മഹാഗണങ്ങളാണ് ദൂതന്മാർ. ആകാശസൈന്യം നക്ഷത്രങ്ങളോ ദൂതന്മാരോ ആകാം. ദൈവത്തിന്റെ രഥങ്ങൾ ആയിരമായിരവും കോടി കോടിയുമാണെന്ന് ദാവീദു പറഞ്ഞു. (സങ്കീ, 68:17). എലീശാ പ്രവാചകന്റെ സംരക്ഷണത്തിനു വേണ്ടി അയക്കപ്പെട്ട അഗ്നിമയമായ കുതിരകളും രഥങ്ങളും കൊണ്ട് മലനിറഞ്ഞു. (2രാജാ, 6:17). യേശു ജനിച്ചപ്പോൾ സ്വർഗ്ഗീയ സൈന്യത്തിന്റെ ഒരു സംഘം ദൈവത്തെ പുകഴ്ത്തി. (ലൂക്കൊ, 2:13). തന്റെ അരികെ നിക്കേണ്ടതിന് പന്ത്രണ്ട് ലെഗ്യോനിലും അധികം ദൂതന്മാരെ തനിക്ക് ആവശ്യപ്പെടാവുന്നതേയുള്ളൂ എന്നു യേശു പ്രസ്താവിച്ചു. (മത്താ, 26:53. ഒ.നോ: 1രാജാ, 22:19; ദാനീ, 7:10; വെളി, 5:11).
ദൂതന്മാരുടെ ആളത്തം: ദൈവദൂതന്മാരിൽനിന്ന് അല്പം താഴ്ത്തിയാണ് മനുഷ്യനെ സൃഷ്ടിച്ചത്. (സങ്കീ, 8:4-5; എബ്രാ, 2:6-7). പദവിയിലും സഹജഗുണങ്ങളിലും ദൂതന്മാർ മനുഷ്യരെക്കാൾ ഉന്നതരാണ്. മനുഷ്യൻ ദൈവസാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ടു. എന്നാൽ, ദൂതന്മാരെക്കുറിച്ചു അപ്രകാരം പറഞ്ഞിട്ടില്ലാത്തതിനാൽ അവർ മനുഷ്യരെക്കാൾ താഴെയാണെന്നു വാദിക്കുന്നവരുമുണ്ട്. ആളത്തത്തിന്റെ ലക്ഷണങ്ങളായ ബുദ്ധി, വികാരം, ഇച്ഛാശക്തി എന്നിവ ദൂതന്മാർക്കുണ്ട്. 1.ബുദ്ധി: ക്രിസ്തുവിലൂടെയുള്ള രക്ഷയെക്കുറിച്ചു പഠിക്കുന്നതിന് അവർ ആഗ്രഹിക്കുന്നു. (1പത്രൊ, 1:12). ബുദ്ധിപൂർവ്വം കാര്യം വെളിപ്പെടുത്തിക്കൊടുക്കുവാൻ ദൂതന്മാർക്കു കഴിവുണ്ട്. (മത്താ, 28:5). കെരൂബ് ജ്ഞാന സമ്പൂർണ്ണനായിരുന്നു എന്നും ജ്ഞാനം വഷളാക്കിയെന്നും കാണുന്നു. (യെഹെ, 28:12, 17). ഭൂതങ്ങൾക്കു പോലും യേശു ദൈവപുത്രനാണെന്ന് അറിയാം. (മർക്കൊ, 1:24, 34). പക്ഷെ, ദൂതന്മാരുടെ ജ്ഞാനം പരിമിതമാണ്. മനുഷ്യന്റെ വീണ്ടെടുപ്പ്, ജഡധാരണത്തിലും മരണത്തിലും ക്രിസ്തുവിനു നേരിട്ട താഴ്ച എന്നിവ അവർക്ക് അജ്ഞാതമായിരുന്നു. (1പത്രൊ, 1:11,12). ക്രിസ്തുവിന്റെ രണ്ടാം വരവിൽ ദൈവദൂതന്മാർ ഭാഗഭാക്കുകളാകുന്നു എങ്കിലും ആ നാളിനെക്കുറിച്ചോ, നാഴികയെക്കുറിച്ചോ അവർ അറിയുന്നില്ല. (മത്താ, 24:36). 2. വികാരം: ദൂതന്മാർക്കു വികാരം ഉണ്ട്. ദൈവം സൃഷ്ടിക്കുന്ന സമയത്ത് ദൈവദൂതന്മാർ സന്തോഷിച്ചാർത്തു. (ഇയ്യോ, 38:7). അവർ ഭയാദരങ്ങളോടുകൂടി ദൈവത്തെയും കുഞ്ഞാടിനെയും വാഴ്ത്തുന്നു. (യെശ, 6:3). മാനസാന്തരപ്പെടുന്ന പാപിയെക്കുറിച്ചു ദൈവദൂതന്മാർ സന്തോഷിക്കുന്നു. (ലൂക്കൊ, 15:10). 3. ഇച്ഛാശക്തി: ദൈവത്തിന്നെതിരെ മത്സരിക്കുവാൻ ലൂസിഫറിനു കഴിഞ്ഞത് ഇച്ഛാശക്തി ഉളളതുകൊണ്ടായിരുന്നു. (യെശ, 14:12-15). അവിശ്വാസികളിൽ പ്രവർത്തിക്കുന്നത് സാത്താൻ ഇച്ഛാശക്തിയാണ്. (എഫെ, 2:1-2). മനുഷ്യർക്കുള്ളതു പോലെ ഭൗതികശരീരം ദൂതന്മാർക്കില്ല. അവർ ആത്മജീവികളാണ്. എബ്രായർ 1:14-ൽ ദൂതന്മാരെ സേവകാത്മാക്കൾ എന്നു വിളിക്കുന്നു. സർവ്വവ്യാപികൾ അല്ലാത്തതു കൊണ്ട് ദൂതന്മാർക്കു ഒരിടത്തു നിന്നും മറ്റൊരിടത്തേയ്ക്കു സഞ്ചരിക്കേണ്ടിവരുന്നു. (ദാനീ, 9:21-23; 10-14).
ദൂതന്മാരുടെ ശക്തി: ദൂതന്മാർ ദൈവത്താൽ സൃഷ്ടിക്കപ്പെട്ടവരും ദൈവത്തിൽ നിന്ന് ശക്തിപ്രാപിച്ചവരും ആണ്. (വെളി, 4:11). സൊദോമിനെയും ഗൊമോറയെയും നശിപ്പിക്കാൻ ദൈവം രണ്ടു ദൂതന്മാരെ അയച്ചു. അവർ ന്യായവിധിയിൽ നിന്നു ലോത്തിനെ വിടുവിച്ചു. (ഉല്പ, 19:12-16). വെളിപ്പാടു പുസ്തകത്തിലെ ബാധകളെല്ലാം വരുത്തുന്നത് ദൂതന്മാരാണ്. ബലവാനായ ദൂതൻ, ശക്തനായ ദൂതൻ എന്നീ പ്രയോഗങ്ങൾ വെളിപ്പാടു പുസ്തകത്തിൽ കാണാം. ഒരു ദൂതൻ മൂന്നുദിവസം കൊണ്ട് 70,000 പേരെ കൊന്നു. (2ശമൂ, 24:14-17). മറ്റൊരു ദൂതൻ ഒരു രാത്രികൊണ്ട് അശ്ശൂർ രാജാവായ സൻഹേരീബിൻ്റെ 1,85,000 പടയാളികളെ കൊന്നു. (2രാജാ, 19:35). ഒരു ദൂതൻ ഒറ്റ രാത്രികൊണ്ട് ഈജിപ്റ്റിലെ ആദ്യജാതന്മാരെ ഒക്കെയും നശിപ്പിച്ചു. (പുറ, 12:29). വെളിപ്പാടു പുസ്തകത്തിൽ ദൂതൻ ആകാശത്തിലെ നാലു കാറ്റുകളെയും പിടിച്ചുകൊണ്ട് ഭൂമിയുടെ നാലു കോണിൽ നില്ക്കുന്നു. ക്രിസ്തുവിൻ്റെ പുനരാഗമനത്തിൽ വിശ്വാസികളെ കൂട്ടിച്ചേർക്കുന്നത് ദൈവദൂതന്മാരാണ്. (മത്താ, 24:30-31). അടയ്ക്കപ്പെട്ടിരുന്ന കാരാഗൃഹത്തിൽ ഒരു ദൂതൻ പ്രവേശിച്ച് ചങ്ങലകളാൽ ബന്ധിക്കപ്പെട്ടിരുന്ന പത്രൊസിനെ മോചി പ്പിച്ചു. (പ്രവൃ, 12:7-11). ദൂതന്മാർ വീരന്മാരാണ്. (സങ്കീ, 103:20). ശക്തിയും ബലവും ഏറിയവരാണ്. (2പത്രൊ, 2:11).
ദൂതഗണങ്ങൾ: സ്വരൂപവും ശുശ്രൂഷയും അടിസ്ഥാനമാക്കി ദൂതന്മാരെ വിവിധ ഗണങ്ങളായി പറഞ്ഞിട്ടുണ്ട്. കാനോനികമായ തിരുവെഴുത്തുകളിൽ രണ്ടു ദൂതന്മാരെ മാത്രമേ നാമകരണം ചെയ്തിട്ടുള്ളു: ഗ്രബീയേലും മീഖായലും. ബാബിലോന്യ പ്രവാസംവരെ ഈ പേരുകൾ ഒന്നും പറയപ്പെട്ടിട്ടില്ല. ദൂതുവാഹികളിൽ ശ്രേഷ്ഠൻ ഗ്രബീയേലും സൈന്യാധിപന്മാരിൽ ശ്രേഷ്ഠൻ മീഖായേലും ആണ്. സങ്കീർത്തനം 103:20,21-ൽ ദൂതന്മാരെക്കുറിക്കുന്ന മൂന്നു പദങ്ങളുണ്ട്: മലാഖീം (ദൂതന്മാർ), മിഷ്റഥീം (ശുശ്രൂഷക്കാർ), റ്റ്സാവ (സൈന്യം). അധികാരം നടത്തുന്ന പ്രധാന ദൂതന്മാരുടെ അഞ്ചു സ്ഥാനപ്പേരുകൾ ശ്രദ്ധേയമാണ്: സിംഹാസനങ്ങൾ (ത്രോണായി), കർതൃത്വങ്ങൾ (കുറിയോട്ടീറ്റെസ്), വാഴ്ചകൾ (ആർഖായ്), അധികാരങ്ങൾ (എക്സുസിയായ്), ശക്തികൾ (ഡുനാമൈസ്). അവർണ്യമായ ശക്തിയോടും സൗന്ദര്യത്തോടും കൂടെ സൃഷ്ടിക്കപ്പെട്ട ദൂതസഞ്ചയമാണ് കെരൂബുകൾ.
ദൂതന്മാരെക്കുറിച്ചുള്ള ആദ്യപരാമർശം തന്നെ കെരൂബുകളെ ക്കുറിച്ചുള്ളതാണ്. (ഉല്പ, 3:24). ദൈവതേജസ്സുമായി ബന്ധപ്പെട്ട ദൂതഗണമാണ് സാറാഫുകൾ. നിരന്തരമായ ആരാധനയുടെയും ശുദ്ധീകരണ ശുശ്രൂഷയുടെയും വിനയത്തിന്റെയും വിശിഷ്ട ദൃഷ്ടാന്തമാണ് സാറാഫുകൾ. (യെശ, 6:1-3(. യെഹെസ്ക്കേൽ പ്രവചനത്തിലെ ജീവികൾ (ഹയോത്ത്) കെരൂബുകളാണ്. (യെഹെ, 1:28; 10:4,18-21). വെളിപ്പാടു പുസ്തകത്തിലെ നാലു ജീവികളും കെരൂബുകൾ ആണോ എന്നതു സംശയമാണ്. (വെളി, 6:4-9). ഔദ്യോഗിക നാമങ്ങളാൽ അറിയപ്പെടുന്ന ചില ദൂതന്മാരുണ്ട്. ന്യായവിധിയുടെ ദൂതൻ അഥവാ
ദൂതന്മാരുടെ ശുശ്രൂഷകൾ: സ്വർഗ്ഗത്തിലും ഭൂമിയിലും വിവിധ ശുശ്രൂഷകൾ നിർവഹിച്ചുകൊണ്ട് ദൈവദൂതന്മാർ ദൈവത്തിന്റെ ആജ്ഞാനുവർത്തികളായി നിലകൊള്ളുന്നു. ദൈവദൂതന്മാരെക്കുറിച്ചുള്ള 273 പരാമർശങ്ങളിൽ അധികവും അവരുടെ പ്രവർത്തനങ്ങളെ കുറിച്ചുള്ള വിവരണമാണ്. ദൈവോന്മുഖമായി അവർ ചെയ്യുന്ന ശുശ്രൂഷയാണ് പ്രധാനം. ദൈവത്തിന്റെ അവാച്യമായ മഹത്വവും പ്രതാപവും വെളിപ്പെടുത്തിക്കൊണ്ട് അവർ രാപ്പകൽ വിശ്രമംകൂടാതെ ദൈവത്തെ ആരാധിക്കുന്നു. (യെശ, 6:1-4; സങ്കീ, 148:2; വെളി, 4:8). ദൈവസന്ദേശം അവർ എത്തിക്കുന്നത് തിടുക്കത്തിലാണ്. (സങ്കീ, 103:20). മനുഷ്യർക്കെത്തിക്കേണ്ട സന്ദേശവും കാത്ത് ദൈവസന്നിധിയിൽ നില്ക്കുന്ന ദൂതനാണ് ഗ്രബീയേൽ. (ലൂക്കൊ, 1:19, 26-33). ദൈവികഭരണത്തിൽ പങ്കാളികളായ ദൂതന്മാരുണ്ട്. അവർ കാറ്റിനെയും കടലിനെയും ഉഷ്ണത്തെയും നിയന്ത്രിക്കുന്നു. (വെളി, 7:1; 16:3, 8-9). സാത്താനെയും സാത്താൻ സൈന്യത്തെയും എതിർക്കുന്നു. (ദാനീ, 10:13, 21; 12:1). ദൈവജനത്തെ സംരക്ഷിക്കുകയും ശത്രുക്കളിൽ നിന്നു രക്ഷിക്കുകയും ചെയ്യുന്നു. (സങ്കീ, 34:7; 35:4-5; യെശ, 63:9). ദൈവത്തിന്റെ ശിക്ഷാവിധി നടപ്പാക്കുന്നതും ദൂതന്മാരാണ്. (ഉല്പ, 19:1-13; സങ്കീ, 78:43, 49; പുറ, 12:13-23; 2രാജാ, 19:35). ന്യായപ്രമാണം ദൂതന്മാർ മുഖേനയാണ് മദ്ധ്യസ്ഥനെ ഏല്പിച്ചത്. (ഗലാ, 3:19; പ്രവൃ, 7:53).
ദൂതന്മാർ ക്രിസ്തുവിനു ചെയ്യുന്ന ശുശ്രൂഷ: യേശുവിന്റെ ജനനം മറിയയെ അറിയിച്ചതും യോസേഫിന് ഉറപ്പു നല്കിയതും ദൂതനാണ്. (ലൂക്കൊ, 1:26,28; മത്താ, 1:18-23). ഹെരോദാവിന്റെ ക്രോധത്തിൽ നിന്നു രക്ഷപ്പെടാനുളള നിർദ്ദേശം നല്കിയത് ദൂതനാണ്. (മത്താ, 2:13 15,19-21). സാത്താനാൽ പരീക്ഷിക്കപ്പെട്ട യേശുവിനെ ദൂതന്മാർ ശുശ്രൂഷിച്ചു. (മത്താ, 4:11). ഗെത്ത്ശെമന തോട്ടത്തിൽ വച്ച് ഒരു ദൂതൻ യേശുവിനെ ശക്തിപ്പെടുത്തി. (ലൂക്കൊ, 22:43). കല്ലറയ്ക്കൽ നിന്നു കല്ല് ഉരുട്ടി മാറ്റിയത് ദൂതനായിരുന്നു. (മത്താ, 28:1-2(. ക്രിസ്തുവിന്റെ പുനരാഗമനം ദൂതന്മാർ ശിഷ്യന്മാരോടു പ്രഖ്യാപിച്ചു. (പ്രവൃ, 1:11). ക്രിസ്തു തേജസ്സിൽ വരുമ്പോൾ വിശുദ്ധ ദൂതന്മാർ അവനെ അനുഗമിക്കുകയും ആരാധിക്കുകയും ചെയ്യും. (മത്താ, 25:31; എബ്രാ, 1:6; യൂദാ, 14). ഭൂമിയുടെ നാലുകോണിൽനിന്നും അവർ വൃതന്മാരെ കൂട്ടിച്ചേർക്കും. (മത്താ, 24:31).
ദൂതന്മാർ മനുഷ്യർക്കു നല്കുന്ന സംരക്ഷണം: മനുഷ്യർക്കു മാർഗ്ഗനിർദ്ദേശം നല്കുന്നതിന് ദൈവം ദൂതന്മാരെ നിയോഗിക്കുന്നു. (മത്താ, 1:20,21). രണ്ടുപേരുടെ മാനസാന്തരത്തിന് (ഷണ്ഡൻ, കൊർണേല്യാസ്) ദൈവദൂതന്മാരെ ഉപയോഗിച്ചു. (പ്രവൃ, 8:26; 10:1-8; 11:13,14). ഈ രണ്ടു സംഭവങ്ങളിലും പൊതുവായ നിർദ്ദേശം മാത്രമാണ് ദൂതനിൽ നിന്നു ലഭിച്ചത്. കൃത്യമായ പ്രബോധനം നല്കിയത് പരിശുദ്ധാത്മാവാണ്. (പ്രവൃ, 8:29; 10:19; 11:12). ദൈവദൂതന്മാർ വൃതന്മാരെ സംരക്ഷിക്കുന്നു. (സങ്കീ, 91:11-12; എബ്രാ, 1:14). ഭൗതികമായ അപകടങ്ങളിൽ നിന്നും ദൂതന്മാർ മനുഷ്യരെ രക്ഷിക്കും. (ഉല്പ, 21:17-20; 32:1-32). ദാനീയേലിനെ സിംഹഗുഹയിൽ നിന്നും ശ്രദക്, മേശെക്, അബേദ്നെഗോ എന്നിവരെ തീച്ചൂളയിൽ നിന്നും വിടുവിച്ചു. (ദാനീ, 6:20-23; 3:24-28). ദൂതസൈന്യം എലീശയ്ക്കു കാവലായിരുന്നു. (2രാജാ, 6:13-17). അപ്പൊസ്തലന്മാരെ ദൂതന്മാർ കാരാഗൃഹത്തിൽ നിന്നും വിടുവിച്ചു. (പ്രവൃ, 5:17-20; 12:5-10). മരിച്ച ലാസറിന്റെ ആത്മാവിനെ ദൈവദൂതന്മാർ അബ്രാഹാമിന്റെ മടിയിലേക്കു കൊണ്ടുപോയി. (ലൂക്കൊ, 16:22). ഈ യുഗത്തിൽ നമുക്കു വരുവാനിരുന്ന ദൈവകൃപയെക്കുറിച്ച് മനസ്സിലാക്കുന്നതിനു ദൈവദൂതന്മാർ കുനിഞ്ഞു നോക്കുന്നു. (1പത്രൊ, 1:10-12). പ്രാദേശികസഭയിലെ ആരാധനയും ക്രമവും ദൈവദൂതന്മാർ നിരീക്ഷിക്കുന്നു. (1കൊരി, 11:1-10). ദൂതന്മാർ എല്ലാവരും രക്ഷ പ്രാപിക്കുവാനുള്ളവരുടെ സേവകാത്മക്കളാണ്. (എബ്രാ, 1:14). മനുഷ്യരുടെ മുമ്പിൽ ആരെങ്കിലും ക്രിസ്തുവിനെ ഏറ്റുപറഞ്ഞാൽ അവനെ ക്രിസ്തു ദൈവദൂതന്മാരുടെ മുമ്പാകെ ഏറ്റുപറയും. (ലൂക്കൊ, 12:8).
ദാവീദിൻ്റെസന്തതി എന്നത് പഴയനിയമത്തിൽ അഭിഷിക്തനായ നിത്യരാജാവിൻ്റെ അഥവാ യിസ്രായേലിൻ്റെ പദവിയാണ്. (2ശമൂ, 8:13,16; 1ശമൂ, 17:11,12,14; സങ്കീ, 89:29,36,37; ദാനീ, 7:27). എന്നാൽ ആ പദവി അവർക്ക് സാക്ഷാത്കരിക്കപ്പെടുന്നത് ഭാവിമശീഹയിലൂടെയാണ്. അതിനാൽ യിസ്രായേൽ അഥവാ മശീഹ/ക്രിസ്തു ദാവീദിൻ്റെ സന്തതിയെന്ന് വിളിക്കപ്പെടുമ്പോൾത്തന്നെ; അവൻ ദാവീദിൻ്റെ കർത്താവാണെന്ന് 110-ാം സങ്കീർത്തനത്തിലൂടെ യേശുക്രിസ്തു യെഹൂദന്മാരോട് വ്യക്തമാക്കി: “ക്രിസ്തുവിനെക്കുറിച്ചു നിങ്ങൾക്കു എന്തു തോന്നുന്നു?” അവൻ ആരുടെ പുത്രൻ എന്നു ചോദിച്ചു; ദാവീദിന്റെ പുത്രൻ എന്നു അവർ പറഞ്ഞു. അവൻ അവരോടു: എന്നാൽ ദാവീദ് ആത്മാവിൽ അവനെ ‘കർത്താവു’ എന്നു വിളിക്കുന്നതു എങ്ങനെ? “ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളത്തിന്നു എന്റെ വലത്തുഭാഗത്തു ഇരിക്ക എന്നു കർത്താവു എന്റെ കർത്താവിനോടു അരുളിച്ചെയ്തു” എന്നു അവൻ പറയുന്നുവല്ലോ. “ദാവീദ് അവനെ ‘കർത്താവു’ എന്നു പറയുന്നുവെങ്കിൽ അവന്റെ പുത്രൻ ആകുന്നതു എങ്ങനെ” എന്നു ചോദിച്ചു. അവനോടു ഉത്തരം പറവാൻ ആർക്കും കഴിഞ്ഞില്ല.” (മത്താ 22:42-45; മർക്കൊ, 12:35-37; ലൂക്കൊ, 20:41-44). യേശുവിൻ്റെ ഈ ചോദ്യം ശ്രദ്ധേയമാണ്: “എന്നെക്കുറിച്ചു എന്തു തോന്നുന്നു എന്നല്ല ചോദ്യം; ക്രിസ്തുവിനെക്കുറിച്ചു നിങ്ങൾക്കു എന്തു തോന്നുന്നു” എന്നാണ്. യേശു ശിഷ്യന്മാരോടും ശമര്യരോടുമല്ലാതെ യെഹൂദന്മാരോട് താൻ ക്രിസ്തുവാണെന്ന് പറഞ്ഞിരുന്നില്ല. പരീശന്മാരും ശാസ്ത്രിമാരും ക്രിസ്തുവായി അവനെ അംഗീകരിച്ചിരുന്നുമില്ല. അവർക്ക് അറിയാവുന്ന ക്രിസ്തു പഴയനിയമത്തിലെ ദാവീദിൻ്റെ സന്തതിയായ ക്രിസ്തു അഥവാ യിസ്രായേലാണ്. അതിനാലാണവർ ദാവീദുപുത്രൻ എന്നുത്തരം പറഞ്ഞത്. പഴയനിയമപ്രകാരം ദാവീദിൻ്റെ സിംഹാസനത്തിൽ ഇരിക്കേണ്ട നിത്യരാജാവായ മശീഹ അഥവാ യിസ്രായേൽ ദാവീദിൻ്റെ പുത്രനാണ്. എന്നാൽ ആത്മീയമായി അത് ഭാവിമശീഹയായ യഹോവയിലാണ് നിവൃത്തിയാകുന്നത്. ജഡത്താലുള്ള ബലഹീനതനിമിത്തം ന്യായപ്രമാണത്തിന്നു കഴിയാത്തതിനെ സാധിപ്പാനാണ് യഹോവയായ ദൈവം യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:31), ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32,35) മനുഷ്യനായി പ്രത്യക്ഷനായത്. (മത്താ, 1:22; ലൂക്കൊ, 1:68; യോഹ, 1:1; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). ജഡം സംബന്ധിച്ചാണ് യേശുക്രിസ്തു ദാവീദുപുത്രൻ ആയിരിക്കുന്നത്. (റോമ, 1:5). പഴയനിയമത്തിൽ സ്വന്തജനമായ യിസ്രായേലിന് ദൈവം കൊടുത്തിരുന്ന എല്ലാ പദവികളും പുതിയ നിയമത്തിൽ യേശുക്രിസ്തുവിൽ നിവൃത്തിയാകുന്നത് കാണാം. പുതിയനിയമത്തിൻ ദാവീദുപുത്രനെന്ന പ്രയോഗം പതിനഞ്ച് പ്രാവശ്യമുണ്ട്. (മത്താ, 1:1; 9:27; 12:23; 15:22; 20:30; 20:31; 21:9; 21:15; 22:42; മർക്കൊ, 10:47; 10:48; 12:35; ലൂക്കൊ, 18:38; 18:39; 20:41). (വാഗ്ദത്തസന്തതി (2) എന്ന ലേഖനവും; യിസ്രായേലിൻ്റെ പദവികൾ എന്ന ലേഖനവും കാണുക)
നിത്യദൈവവും (ഉല്പ, 21:33; ആവ, 32:40; സങ്കീ, 90:2; യെശ, 40:28; വിലാ, 5:19) നിത്യരാജാവും (സങ്കീ, 145:13; യിരെ, 10:10) യുഗാന്ത്യരാജാവും (യെശ, 24:23; 33:22; 44:6; 53:7; യിരെ, 3:17; മീഖാ, 4:7; (ലൂക്കോ, 1:33. ഒ.നോ: യോഹ, 1:49-51; എബ്രാ, 1:8) യഹോവ അഥവാ യേശുക്രിസ്തുവാണ്. എന്നാൽ പൂർവ്വപിതാക്കന്മാരുടെയും (ഉല്പ, 22:17,18; 26:5; 28:13,14) ദാവീദിൻ്റെയും (2ശമൂ, 7:12; 1ദിന, 17:11; സങ്കീ, 89;28,33-35; 132:10-12; യെശ, 55:3; 61:8,9; യിരെ, 32:40; യിരെ, 33:15-22; 50:5; യെഹെ, 16:60; 37:26; ആമോ, 9:11-15) വാഗ്ദത്ത സന്തതിയായ രാജാവും വിശേഷാൽ ദൈവത്തിൻ്റെ സന്തതിയുമായ (പുറ, 4:22; 4:23; 2ശമൂ, 7:14; 1ദിന, 17:13; സങ്കീ, 2:7; 2:12; ഹോശേ, 11:1) ഭൂമിയിലെ നിത്യരാജാവ് യിസ്രായേലാണ്. (2ശമൂ, 7:13,16; 1ദിന, 17:11,12,14; സങ്കീ, 2:6,12; 89:29,36,37; യെശ, 40:23; 41:2; 49:7; 60:3,10,16; 62:2; ദാനീ, 7:14,21,27). എന്നാൽ യിസ്രായേലിനു ദൈവം യഥാസ്ഥാനത്താക്കി കൊടുക്കാനുള്ള നിത്യരാജ്യത്തിൽ സ്വർഗ്ഗീയരാജാവായ യഹോവയുടെയും ഭൗമികരാജാവായ യിസ്രായേലിൻ്റെയും രാജപ്രതിനിധിയായി ഭരണം നടത്തുന്നത് ദാവീദായിരിക്കും: “അവർ തങ്ങളുടെ ദൈവമായ യഹോവയെയും ഞാൻ അവർക്കു എഴുന്നേല്പിപ്പാനുള്ള രാജാവായ ദാവീദിനെയും സേവിക്കും.” (യിരെ, 30:9). “അവയെ മേയിക്കേണ്ടതിന്നു ഞാൻ ഒരേ ഇടയനെ അവെക്കായി നിയമിക്കും; എന്റെ ദാസനായ ദാവീദിനെ തന്നേ; അവൻ അവയെ മേയിച്ചു അവെക്കു ഇടയനായിരിക്കും.” (യെഹെ, 34:23. ഒ.നോ: യെശ, 55:3,4; യിരെ, 33:15-21; യെഹെ, 37:24-28; ഹോശേ, 3:5; ആമോ, 9:11,12)
വിഭക്തി (case): വ്യാകരണത്തിൽ മറ്റു പദങ്ങളുമായുള്ള സംബന്ധത്തെ കുറിക്കാൻ നാമപദങ്ങളിൽ വരുത്തുന്ന രൂപഭേദത്തെ “വിഭക്തി” (case) എന്ന് പറയുന്നു. രൂപഭേദം വരുത്താൻ ചേർക്കുന്ന പ്രത്യയങ്ങളെ വിഭക്തിപ്രത്യയങ്ങൾ എന്ന് പറയുന്നു. പ്രത്യയം (suffix): പദങ്ങൾക്ക് “പിന്നിൽ” അതിൻ്റെ അർത്ഥത്തിന് രൂപഭേദം വരത്തക്കവിധം ചേർന്നുനില്ക്കുന്ന അക്ഷരം അല്ലെങ്കിൽ അക്ഷരങ്ങളെ “പ്രത്യയം” (suffix) എന്നു പറയുന്നു. ഉദാ: എ, ഓട്, ക്ക്, ന്, ആൽ, ൻ്റെ, ഉടെ, ഇൽ, കൽ തുടങ്ങിയവ. പ്രത്യയം എന്നാൽ പ്രതിഗമിക്കുന്ന എന്നർഥം. മലയാളത്തിൽ ലിംഗപ്രത്യയങ്ങൾ, വചനപ്രത്യയങ്ങൾ, വിഭക്തിപ്രത്യയങ്ങൾ, കാലപ്രത്യയം എന്നിങ്ങനെ പ്രധാനപ്പെട്ട നാലു പ്രത്യയങ്ങളാണ് ഉള്ളത്. പ്രകൃതിയും പ്രത്യയവും ചേർന്നാണ് പദമുണ്ടാകുന്നത്. പദങ്ങൾ രണ്ടുതരത്തിൽ ഉണ്ടാവാം. പ്രകൃതി മാത്രമായിട്ടും, പ്രത്യയം ചേർന്നും. മലയാളത്തിൽ പ്രകൃതി നാമമാണെങ്കിൽ ലിംഗം, വചനം, വിഭക്തി എന്നീ വിഭാഗങ്ങളിലുൾപ്പെടുന്ന പ്രത്യയങ്ങളും പ്രകൃതി ക്രിയയാണെങ്കിൽ കാലം, പ്രകാരം തുടങ്ങിയ വിഭാഗങ്ങളിലുള്ള പ്രത്യയങ്ങളുമാണ് പ്രധാനമായി ചേരുക. പദരൂപീകരണത്തിൽ പ്രകൃതിയോടൊപ്പം ചേർന്നുനിൽക്കുന്ന വ്യാകരണഘടകമാണ് പ്രത്യയം. പ്രകൃതികളിൽ അർഥഭേദം കാണിക്കാൻ ചേർക്കുന്ന രൂപിമങ്ങളാണിവ. പ്രത്യയങ്ങൾ മാറുന്നതിനനുസരിച്ച് വാക്യങ്ങളുടെ അർത്ഥത്തിനും മാറ്റം സംഭവിക്കും. ഉപസർഗ്ഗം (prefix): നാമപദങ്ങൾക്കും ക്രിയാപദങ്ങൾക്കും “മുന്നിൽ” അതിൻ്റെ അർത്ഥത്തിന് രൂപഭേദം വരത്തക്കവിധം ചേർന്നുനില്ക്കുന്ന അക്ഷരം അല്ലെങ്കിൽ അക്ഷരങ്ങളെ “ഉപസർഗം” (Prefix) എന്നു പറയുന്നു. ഉദാ: അ, ആ, സം, സു, ഉപ, പ്ര, പ്രതി-, വി, അതി, അഭി, തുടങ്ങിയവ. ഉപസർഗ്ഗങ്ങൾ ഒരു വാക്കിന്റെ അർത്ഥത്തെ വ്യത്യസ്ത രീതിയിലേക്ക് മാറ്റാൻ സഹായിക്കുന്നു.
മലയാളത്തിൽ പ്രധാനമായും ഏഴു വിഭക്തികളാണ് ഉള്ളത്. എന്നാൽ കേരളപാണിനീയത്തിൽ ‘സംബോധന’ (vocative) എന്ന എട്ടാമതൊരു വിഭക്തികൂടി പറഞ്ഞിട്ടുണ്ട്. കൊയ്നെ ഗ്രീക്കിൽ (Koine Greek) പ്രധാനമായും Nominative, Genitive, Dative, Accusative, Vocative എന്നീ അഞ്ചു വിഭക്തിയെക്കുറിച്ചാണ് പറയുന്നത്. മോഡേൺ ഗ്രീക്കിൽ (Modern Greek) Nominative, Accusative, Genitive, Vocative എന്നീ നാലു വിഭക്തിയാണുള്ളത്.
ഇംഗ്ലീഷിൽ വിഭക്തി അന്യമാണ്: ഉദാഹരണത്തിന്, ഇംഗ്ലീഷിൽ “God loves me” എന്നു പറഞ്ഞാലും “I love God” എന്നും പറഞ്ഞാലും “God” എന്ന നാമപദം (Noun) രണ്ട് സന്ദർഭങ്ങളിലും ഒരേ രീതിയിലാണ് സ്പെല്ലിംഗ് വരുന്നത്. ആദ്യത്തെ ഉദാഹരണത്തിൽ, “God” എന്നത് “loves” എന്ന ക്രിയയുടെ (Verb) കർത്താവാണ് (Suject). അഥവാ, ദൈവം സ്നേഹിക്കുന്നു എന്ന ക്രിയ ചെയ്യുന്നയാളാണ്. രണ്ടാമത്തെ ഉദാഹരണത്തിൽ, “God” എന്നത് “love” എന്ന ക്രിയയുടെ കർമ്മമാണ് (Object). അഥവാ, ദൈവം എൻ്റെ സ്നേഹത്തിൻ്റെ ഫലം അനുഭവിക്കുന്ന ആളാണ്. ഇതേ ചിന്തകൾ ഗ്രീക്കിലാണെങ്കിൽ: “God loves me” (θεὸς ἀγαπᾷ με – theos agapą me) എന്നും, “I love God” (ἐγὼ ἀγαπῶ θεόν – egō agapō theon എന്നുമാണ്. അതായത്, ആദ്യഭാഗത്തെ “തെയോസ് അഥവാ, ദൈവം” (θεὸς – theos) എന്നത് അടുത്തഭാഗത്ത്, “തെയോൻ θεόν – theon) അഥവാ, ദൈവത്തെ” എന്നിങ്ങനെ രൂപഭേദം വന്നതായി കാണാം. ആദ്യപ്രയോഗം നിർദ്ദേശികാവിഭക്തിയിൽ (nominative case) ദൈവം (theos) എന്ന കർത്താവിന് (Subject) പ്രാധാന്യം നല്കുന്നത് ആകകൊണ്ട് പ്രത്യയം ഒന്നും ആവശ്യമില്ല. രണ്ടാമത്തെ പ്രയോഗം പ്രതിഗ്രാഹികാവിഭക്തിയിൽ (Accusative case) ദൈവത്തിന് (theon) എന്ന കർമ്മത്തിന് (Object) പ്രാധാന്യം നല്കുന്നത് ആകകൊണ്ട് “n” (ν) എന്ന പ്രത്യയം ചേർന്ന് “theos” എന്ന പദം “theon” ആയി. മലയാളത്തിലും അതുപോലെയാണ്: “ദൈവം” എന്ന നാമപദം “എ” എന്ന പ്രത്യയവും ചേർന്ന്, “ദൈവത്തെ” എന്നായി മാറുന്നു. അതായത്, ഗ്രീക്കു വ്യാകരണം ഇംഗ്ലീഷിനെക്കാൾ കൂടുതൽ മലയാളത്തോടാണ് സാമ്യമുള്ളത്.
1. നിർദ്ദേശിക (Nominative): കർത്താവിനെ സൂചിപ്പിക്കുന്ന വിഭക്തിയാണിത്. ഒരു നാമത്തെ നിർദേശിക്കുകമാത്രമാണ് ഈ വിഭക്തികൊണ്ട് ഉദ്ദേശിക്കുന്നത്. അതുകൊണ്ട് പ്രത്യേക പ്രത്യയമില്ല. ക്രിയ ചെയ്തത് താനാണെന്ന് നിർദേശിച്ചുകൊണ്ട് നിൽക്കുന്ന വിഭക്തിയാകയാൽ ശബ്ദത്തിന്റെ സ്വന്തം രൂപമാണ് ഈ വിഭക്തിയിൽ വരുക. ഉദാ: ദൈവം, യേശു മുതലായവ. 2. പ്രതിഗ്രാഹിക (Accusative): കർമത്തെ സൂചിപ്പിക്കുന്ന വിഭക്തിയാണിത്. ക്രിയയുടെ ഫലത്തെ സ്വീകരിക്കുന്നതിനാലാണ് (പ്രതിഗ്രഹിക്കുന്നതിനാൽ) പ്രതിഗ്രാഹിക എന്ന പേരുകിട്ടിയത്. നാമത്തിന്റെ കൂടെ എ പ്രത്യയം ചേർക്കുന്നു. ഉദാ: പിതാവിനെ, പുത്രനെ, ശിഷ്യന്മാരെ മുതലായവ. കർമ്മം നപുംസകമാണെങ്കിൽ പ്രത്യയം ചേർക്കേണ്ടതില്ല. ഉദാ: അവൻ മരം വെട്ടിവീഴ്ത്തി. 3. സംയോജിക (Sociative): ക്രിയ ചെയ്യുന്നതിന് കർത്താവിന് സഹായിയായി നിൽക്കുന്ന നാമംവരുന്ന വിഭക്തിയാണിത്. സംയോജിപ്പിച്ചുനിൽക്കുന്ന പ്രത്യയമായതുകൊണ്ടാണ് സംയോജിക എന്ന പേരു വന്നത്. നാമത്തിന്റെ കൂടെ ഓട് എന്നിവയാണ്. ഉദാ: ദൈവത്തോട്, യേശുവിനോട്, ശിഷ്യന്മാരോട് മുതലായവ. 4. ഉദ്ദേശിക (Dative): ക്രിയ ആരെ ഉദ്ദേശിച്ചു ചെയ്യുന്നുവോ അയാൾ വരുന്ന വിഭക്തിയായതുകൊണ്ട് ഉദ്ദേശികാ വിഭക്തി എന്നു പറയാം. നാമത്തിൻ്റെ കൂടെ ക്ക്, ന് എന്നിവയിൽ ഒന്നു ചേർക്കുന്നത്. ഉദാ: ദൈവത്തിന്, യേശുവിന്, ശിഷ്യന്മാർക്ക് മുതലായവ 5. പ്രയോജിക (Instrumental): ക്രിയ നടന്നതിന്റെ കാരണം വ്യക്തമാക്കുന്ന വിഭക്തിയാണ്.നാമത്തിനോട് ആൽ എന്ന പ്രത്യയം ചേർക്കുന്നത്. ഉദാ: ദൈവത്താൽ, യേശുവിനാൽ, ശിഷ്യന്മാരാൽ മുതലായവ. 6. സംബന്ധിക (Genitive/Possessive): ഉടമസ്ഥത, ഉത്ഭവം അല്ലെങ്കിൽ ബന്ധത്തെ കുറിക്കുന്ന വിഭക്തിയാണ് സംബന്ധിക. നാമങ്ങൾക്കു തമ്മിലുള്ള ബന്ധമെ കാണിക്കുകയുള്ളു. നാമത്തിനോട് ന്റെ, ഉടെ എന്നീ പ്രത്യങ്ങൾ ചേരുന്നത്. ഉദാ: പിതാവിൻ്റെ, പുത്രൻ്റെ, ശിഷ്യന്മാരുടെ മുതലായവ. 7. ആധാരിക (Locative): ക്രിയയ്ക്കു ആധാരമായി കല്പിക്കുന്ന വസ്തുവോ സ്ഥലമോ വരുന്ന വിഭക്തിയാണ് ആധാരിക. നാമത്തിനോട് ഇൽ, കൽ എന്നീ പ്രത്യയങ്ങൾ ചേർക്കുന്നത്.ഉദാ: ദൈവത്തിൽ, പുത്രനിൽ, പിതാവിങ്കൽ മുതലായവ. 8. സംബോധിക (Vocative): സംബോധിക അഥവ സംബോധനാവിഭക്തി (Vocative case) എന്നൊരു വിഭക്തികൂടി വൈയാകരണർ പരിഗണിക്കാറുണ്ട്. എന്നാൽ അതിനെ നിർദ്ദേശികയുടെ വകഭേദമായി കണക്കാക്കിയിരിക്കുന്നതിനാൽ വിഭക്തികളുടെ എണ്ണം ഏഴായിത്തന്നെ നിൽക്കുന്നു. ഉദാ: നിർദ്ദേശിക സംബോധിക: ദൈവമേ!, പിതാവേ! മതലായവ. [കാണുക: 1, വിഭക്തി, 2. വിഭക്ത്യാഭാസം, 3. മലയാളം-വിഭക്തികൾ, 4. മലയാളം വ്യാകരണം: 5. കേരളപാണിനീയം/നാമാധികാരം/വിഭക്തിപ്രകരണം]
കൊയ്നേ ഗ്രീക്കിലെ (Koine Greek) വിഭക്തികൾ (cases): കൊയ്നേ ഗ്രീക്ക് ഭാഷയിൽ നിർദ്ദേശിക (Nominative), പ്രതിഗ്രാഹിക (Accusative), സംബന്ധിക (Genitive), ഉദ്ദേശിക (Dative), സംബോധന (Vocative) എന്നിങ്ങനെ അഞ്ച് പ്രധാന വിഭക്തികളുണ്ട്. അതിൻ്റെ ലളിതമായി വിശദീകരണം “തെയോസ്‘ (θεός) എന്ന പദത്തിന്റെ ഉദാഹരണത്തിൽ നോക്കാം:
നിർദ്ദേശിക (Nominative): “തെയോസ്” (θεός – theós) “Τί οὗτος οὕτως λαλεῖ βλασφημὶας τίς δύναται ἀφιέναι ἁμαρτίας εἰ μὴ εἷς ὁ θεός – Tí oútos oútos laleí vlasfimías tís dýnatai afiénai amartías ei mí eís o theós – Why doth this man thus speak blasphemies? who can forgive sins but God only? – ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ഹൃദയത്തിൽ ചിന്തിച്ചുകൊണ്ടിരുന്നു.” (മർക്കൊ, 2:7). ഇത് നിർദ്ദേശികാവിഭക്തിയിലും Nominative case) ഏകവചനപുല്ലിംഗത്തിലും (Singular Masculine) ആണ്. ഇവിടെ, “ഒ തെയോസ്” (ὁ θεός) എന്നതിലെ “ഒ” (ὁ – o) എന്നത് “നിശ്ചിത വിശേഷണം” (definite article) ആണ്. ഇംഗ്ലീഷിലെ, “The God” എന്നതിലെ “The” എന്നതിന് തുല്യമാണത്. “ദൈവം” (θεός) എന്ന വിഭക്തി കർത്താവിനെ (Subject) കുറിക്കുന്ന അഥവാ, കർത്തൃനാമത്തെ നിർദ്ദേശിക്കുന്ന പദം ആയതുകൊണ്ട്, “ഓസ്” (ός – ós) എന്ന നാമവിഭക്തിയിലെ (nominative case) പുരുഷലിംഗ ഏകവചന പ്രത്യയം പദത്തിൽത്തന്നെ ഉണ്ട്. അതായത്, “തെയോസ്” (θεός – theós) എന്ന പദമാണ് “ദൈവം” എന്നതിൻ്റെ മൂലപദം.
പ്രതിഗ്രാഹിക (Accusative): “തെയോൻ” (θεόν – theón) “καὶ ἔκστασις ἔλαβεν ἅπαντας καὶ ἐδόξαζον τὸν θεόν καὶ ἐπλήσθησαν φόβου λέγοντες ὅτι Εἴδομεν παράδοξα σήμερον – kaí ékstasis élaven ápantas kaí edóxazon tón theón kaí eplísthisan fóvou légontes óti Eídomen parádoxa – And they were all amazed, and they glorified God, and were filled with fear, saying, We have seen strange things to day – എല്ലാവരും വിസ്മയംപൂണ്ടു ദൈവത്തെ മഹത്വപ്പെടുത്തി ഭയം നിറഞ്ഞവരായി: ഇന്നു നാം അപൂർവ്വ കാര്യങ്ങളെ കണ്ടു എന്നു പറഞ്ഞു.” (ലൂക്കൊ, 5:26). ഇത് പ്രതിഗ്രാഹികാവിഭക്തിയിലും (Accusative case) ഏകവചനപുല്ലിഗത്തിലും (Singular Masculine) ആണ്. പ്രതിഗ്രാഹികാവിഭക്തി കർമ്മത്തെക്കുറിക്കുന്നതാണ്. ഇവിടെ, “തെയോസ്” (θεός – theón) എന്ന പദത്തിൻ്റെ ഒടുവിലെ “ഓസ്” (ός – ós) എന്ന പ്രത്യയം മാറ്റി തൽസ്ഥാനത്ത്, “ഓൻ” (όν – ón) പ്രത്യയമായി ചേർന്നപ്പോൾ, “ദൈവം” (θεός) എന്ന നാമപദം “ദൈവത്തെ അഥവാ, തെയോൻ” (theón – θεὸν) എന്ന കർമ്മസൂചകപദമായി. അഥവാ, പ്രതിഗ്രാഹിക വിഭക്തിയായി.
സംബന്ധിക (Genitive): “തെയോവൂ” (θεοῦ – theoú) “μακάριοι οἱ εἰρηνοποιοί ὅτι αὐτοὶ υἱοὶ θεοῦ κληθήσονται – makárioi oi eirinopoioí óti aftoí yioí theoú klithísontai – Blessed are the peacemakers: for they shall be called the children of God. – സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ; അവർ ദൈവത്തിന്റെ പുത്രന്മാർ എന്നു വിളിക്കപ്പെടും.” (മത്താ, 5:9). ഇത് സംബന്ധിക വിഭക്തിയിലും (Genitive case) ഏകവചന പുല്ലിംഗത്തിലും (Singular Masculine) ആണ്. ഇവിടെ “തെയോസ്” (θεός – theos) എന്ന പദത്തിൻ്റെ ഒടുവിലെ “ഓസ്” (ός – ós) എന്ന പ്രത്യയം മാറ്റി തൽസ്ഥാനത് “ഓവൂ” (οῦ – oú) എന്ന പ്രത്യയം ചേർന്നപ്പോൾ, “ദൈവം” (θεός) എന്ന നാമപദം “ദൈവത്തിൻ്റെ” എന്നർത്ഥമുള്ള “തെയോവൂ” (θεοῦ -theoú) എന്ന സംബന്ധിക വിഭക്തിയായി. ഈ പ്രത്യയം ഒരു നാമത്തിന്റെയോ, സർവ്വനാമത്തിന്റെയോ ഉടമസ്ഥത, സംബന്ധം, ഉറവിടം, അളവ് തുടങ്ങിയ ആശയങ്ങൾ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു.
ഉദ്ദേശിക (Dative): “തെയോ” (θεῷ – theō) “οὐχ εὑρέθησαν ὑποστρέψαντες δοῦναι δόξαν τῷ θεῷ εἰ μὴ ὁ ἀλλογενὴς οὗτος – ouch evréthisan ypostrépsantes doúnai dóxan tó theó ei mí o allogenís oútos – There are not found that returned to give glory to God, save this stranger – ഈ അന്യജാതിക്കാരനല്ലാതെ ദൈവത്തിന്നു മഹത്വം കൊടുപ്പാൻ മടങ്ങിവന്നവരായി ആരെയും കാണുന്നില്ലല്ലോ.” (ലൂക്കൊ, 17:18). ഇത് ഉദ്ദേശികാവിഭക്തിയിലും (Dative case) ഏകവചനപുല്ലിംഗത്തിലും (Singular Masculine) ആണ്. ഇത് ഗ്രീക്കിലെ അവസാന അക്ഷരമായ “ഒമേഗ” (Omega) എന്ന അക്ഷരത്തിനൊപ്പം സർക്കംഫ്ലക്സ് ചിഹ്നവും ചേർന്നിട്ടുള്ള (Omega with a circumflex) എന്ന അക്ഷരമാണ് (ῷ) പ്രത്യയമായി ചേർത്തിരിക്കുന്നത്.അതായത്, “തെയോസ്” (θεός – theós) എന്ന പദത്തിൻ്റെ ഒടുവിലെ “ഓസ്” (ός – ós) എന്ന പ്രത്യയം മാറ്റി തൽസ്ഥാനത് “ഓ” (ῷ – oo) എന്ന പ്രത്യയം ചേർന്നപ്പോൾ, “ദൈവം” (θεός) എന്ന നാമപദം “ദൈവത്തിന്” എന്നർത്ഥമുള്ള “തിയോ” (theō – θεῷ) എന്ന ഉദ്ദേശിക വിഭക്തിയായി. ക്രിയയുടെ പ്രയോജനം അല്ലെങ്കിൽ ഉദ്ദേശത്തെ സൂചിപ്പിക്കുന്നു. മഹത്വം (doxa) ദൈവത്തിന് നല്കുന്നതാണ് സൂചന.
സംബോധിക (vocative): “തെയേ” (θεέ – theé) “περὶ δὲ τὴν ἐννάτην ὥραν ἀνεβόησεν ὁ Ἰησοῦς φωνῇ μεγάλῃ λέγων, Ηλι ηλι λαμὰ σαβαχθανι τοῦτ᾽ ἔστιν Θεέ μου θεέ μου ἱνατί με ἐγκατέλιπες – perí dé tín ennátin óran anevóisen o Iisoús foní megáli légon, Ili ili lamá savachthani toút᾽ éstin Theé mou theé mou inatí me enkatélipes – Now from the sixth hour there was darkness over all the land unto the ninth hour – ഏകദേശം ഒമ്പതാംമണി നേരത്തു യേശു: “ഏലീ, ഏലീ, ലമ്മാ ശബക്താനി” എന്നു ഉറക്കെ നിലവിളിച്ചു; “എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു” എന്നർത്ഥം.” (മത്താ, 27:46). ഇത് സംബോധന വിഭക്തിയിലും (Vocative;case) ഏകവചനപുല്ലിംഗത്തിലും (Singular Masculine) ആണ്. ഇത് ഗ്രീക്കിലെ അഞ്ചാമത്തെ അക്ഷരമായ “എപ്സിലോൺ” (epsilon) എന്ന അക്ഷരത്തോടൊപ്പം അക്യൂട്ട് ചിഹ്നവും ചേർന്ന (Epsilon with an acute accent) അക്ഷമാണ് (έ) പ്രത്യയമായി ചേർന്നിരിക്കുന്നത്. അതായത്, “തെയോസ്” (θεός – theós) എന്ന പദത്തിൻ്റെ ഒടുവിലെ “ഓസ്” (ός – ós) എന്ന പ്രത്യയം മാറ്റി തൽസ്ഥാനത് “ഏ” (έ – é) പ്രത്യയം ചേർന്നപ്പോൾ, “ദൈവം” (θεός) എന്ന നാമപദം “ദൈവമേ!” എന്നർത്ഥമുള്ള “തെയേ” (θεέ – theé) എന്ന സംബോധിക വിഭക്തിയായി. മേല്പറഞ്ഞ അഞ്ച് വിഭക്തികളും ഗ്രീക്ക് ഭാഷയിലെ വ്യാകരണത്തിന്റെ അടിസ്ഥാനമാണ്. ഓരോ വിഭക്തിയും വാക്യത്തിലെ പദത്തിന്റെ പ്രവർത്തനം അനുസരിച്ച് മാറുന്നു.
വിഭക്തിയുടെ മറ്റൊരു ശ്രദ്ധേയമായ തെളിവ് കാണിക്കാം:
യേശു – Ἰησοῦς – Iēsous – യേസൂസ്: യേശു (Ἰησοῦς – Iisous) എന്നത് നമ്മുടെ രക്ഷിതാവും കർത്താവുമായ ക്രിസ്തുവിൻ്റെ പേരാണ്. എന്നാൽ “യേശു” എന്ന പേര് ഗ്രീക്ക് ഭാഷയിൽ മൂന്ന് വ്യത്യസ്ത വിഭക്തി രൂപങ്ങളിൽ കാണപ്പെടുന്നു. അതിന് കാരണം വ്യാകരണത്തിലെ വിഭക്തിപ്രത്യയങ്ങളങ്ങളാണ്. എന്നാൽ ഇംഗ്ലീഷ് ഭാഷയിൽ അങ്ങനെ കാണാൻ കഴിയില്ല. യേസൂസ് (Iēsous) എന്നാണ് ക്രിസ്തുവിൻ്റെ പേര്. എന്നാൽ ഗ്രീക്കിലെയും മലയാളത്തിലെയും വ്യാകരണത്തിൻ്റെ സവിശേഷത നിമിത്തം നാമപദങ്ങൾ (nouns) വിഭക്തിയുടെ (case) അടിസ്ഥാനത്തിൽ വ്യത്യാസപ്പെടുന്നു. അതായത്,“യേസൂസ് അഥവാ, യേശു” (Ἰησοῦς- Iēsous) എന്ന പേര് പുതിയനിയമത്തിൽ സന്ദർഭം അനുസരിച്ച് മൂന്ന് വ്യത്യസ്ത വിഭക്തിയിലാണ് ഉപയോഗിച്ചിരിക്കുന്നത്. ക്രിസ്തുവിൻ്റെ പേര് 932 വാക്യങ്ങളിലായി 972 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്:
നിർദ്ദേശിക (Nominative): “യേസൂസ്“ (Ἰησοῦς – Iēsous) “Ἰακὼβ δὲ ἐγέννησεν τὸν Ἰωσὴφ τὸν ἄνδρα Μαρίας ἐξ ἧς ἐγεννήθη Ἰησοῦς ὁ λεγόμενος Χριστός – Iakóv dé egénnisen tón Iosíf tón ándra Marías ex ís egenníthi Iēsous o legómenos Christós – And Jacob begat Joseph the husband of Mary, of whom was born Jesus, who is called Christ – യാക്കോബ് മറിയയുടെ ഭർത്താവായ യോസേഫിനെ ജനിപ്പിച്ചു. അവളിൽ നിന്നു ക്രിസ്തു എന്നു പേരുള്ള യേശു ജനിച്ചു.” (മത്താ, 1:16). “യേസൂസ്” ( Ἰησοῦς) എന്ന പേര് നിർദ്ദേശിക വിഭക്തിയിലാണ് (Nominative case). നമ്മുടെ കർത്താവായ ക്രിസ്തുവിൻ്റെ പേരിൻ്റെ കൃത്യമായ രൂപം “യേസൂസ്” (Ἰησοῦς – Iisous) എന്നാണ്. “യേസൂസ്” എന്ന പേര് 500-ലേറെ പ്രാവശ്യമുണ്ട്.
പ്രതിഗ്രാഹിക (Accusative): “യേസൂൺ“ (Ἰησοῦν – Iēsoun): “ἐπάραντες δὲ τοὺς ὀφθαλμοὺς αὐτῶν οὐδένα εἶδον εἰ μὴ τὸν Ἰησοῦν μόνον – epárantes dé toús ofthalmoús aftón oudéna eídon ei mí tón Iēsoun mónon – And when they had lifted up their eyes, they saw no man, save Jesus only – അവർ തലപൊക്കിയാറെ യേശുവിനെ മാത്രമല്ലാതെ ആരെയും കണ്ടില്ല.” (മത്താ, 17:8). ഇവിടെ, “യേസൂൺ” (Ἰησοῦν) എന്ന നാമം പ്രതിഗ്രാഹിക വിഭക്തിയിലാണ് (Accusative case). “യേസൂൺ” എന്നതിൻ്റെ മലായള ലിപ്യന്തരണം (Transliteration) യേശു എന്നല്ല; “യേശുവിനെ അഥവാ, യേസൂസിനെ” എന്നാണ്. “യേസൂൺ അഥവാ, യേശുവിനെ മാത്രമല്ലാതെ ആരെയും കണ്ടില്ല.” (Iēsoun) എന്നത്, കണ്ടു (εἶδον – eídon) എന്ന ക്രിയയുടെ പ്രതിഗ്രാഹിക അഥവാ, കർമ്മസൂചകപദമാണ് “യേശുവിനെ” (Ἰησοῦν) എന്നത്. ഇവിടെ, “യേസൂസ്” (Ἰησοῦς – Iisous) എന്ന പേരിൽ “ഊസ്” (ῦς -ún) എന്ന “അക്ഷരങ്ങൾ മാറ്റി തൽസ്ഥാനത്ത്, “ഊൺ” (ῦν – ún) എന്ന പ്രത്യയം ചേർന്നപ്പോൾ, “യേസൂസ് അഥവാ, യേശു” (Ἰησοῦς) എന്ന നിർദ്ദേശിക വിഭക്തി “യേസൂൺ അഥവാ, യേശുവിനെ” എന്ന പ്രതിഗ്രാഹിക വിഭക്തിയായി. “യേസൂൺ എന്ന നാമം 150-ലേറെ പ്രാവശ്യമുണ്ട്.
സംബന്ധിക (Genitive): യേസൗ (Ἰησοῦ – Iēsou) “ἰδὼν δὲ Σίμων Πέτρος προσέπεσεν τοῖς γόνασιν τοῦ Ἰησοῦ λέγων, Ἔξελθε ἀπ᾽ ἐμοῦ ὅτι ἀνὴρ ἁμαρτωλός εἰμι κύριε – idón dé Símon Pétros prosépesen toís gónasin toú Iēsou légon, Éxelthe ap᾽ emoú óti anír amartolós eimi kýrie – ἰδὼν δὲ Σίμων Πέτρος προσέπεσεν τοῖς γόνασιν τοῦ Ἰησοῦ λέγων, Ἔξελθε ἀπ᾽ ἐμοῦ ὅτι ἀνὴρ ἁμαρτωλός εἰμι κύριε – “ശിമോൻ പത്രൊസ് അതു കണ്ടിട്ടു യേശുവിന്റെ കാൽക്കൽ വീണു: കർത്താവേ, ഞാൻ പാപിയായ മനുഷ്യൻ ആകകൊണ്ടു എന്നെ വിട്ടുപോകേണമേ എന്നു പറഞ്ഞു.” (ലൂക്കോ, 5:8). ഇവിടെ, “യേസൗ” (Ἰησοῦ) എന്ന നാമം സംബന്ധിക വിഭക്തിയിലാണ് (Genitive case).” Ἰησοῦ” എന്നതിൻ്റെ ലിപ്യന്തരണം (Transliteration) “യേശുവിൻ്റെ അഥവാ, യേസൂസിൻ്റെ” എന്നാണ്. ഇവിടെ, “യേസൂസ്” (Ἰησοῦς) എന്ന നാമപദത്തിൽ നിന്ന് “എസ്” (ς- s) എന്ന അക്ഷരം ലോപിച്ചാണ് “യേസൗ” (Ἰησοῦ) അഥവാ, “യേശുവിൻ്റെ” എന്ന സംബന്ധികാവിഭക്തി ആയത്. സാധാരണയായി, ഗ്രീക്ക് ഭാഷയിൽ നാമപദങ്ങളുടെ വിഭക്തി രൂപങ്ങൾ അവസാന അക്ഷരങ്ങൾ ലോപിക്കുകയോ മാറുകയോ ചെയ്യുന്നതിലൂടെയാണ് പദങ്ങൾക്ക് രൂപഭേദം വരുന്നത്. “യേസൗ” എന്ന പേര് 223 വാക്യങ്ങളിലായി 250-ലേറെ പ്രാവശ്യം കാണാം.
പുതിയനിയമത്തിൽ “ആത്മാവ്” (Spirit) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “പ്ന്യൂമ” (πνεῦμα – pneuma) പതിനൊന്ന് അതുല്യമായ രൂപത്തിൽ കാണാം. “ആത്മാവ്” (spirit), “ശ്വാസം” (breath), “കാറ്റ്” (wind) എന്നീ അർത്ഥങ്ങളിൽ നപുംസകലിംഗത്തിൽ (Neuter) ഏകവചനത്തിലും ബഹുവചനത്തിലും ഉപയോഗിച്ചിട്ടുണ്ട്. വ്യാകരണത്തിലെ വിഭക്തിപ്രത്യയങ്ങളാണ് (case suffixes) അതിനു കാരണം. അത് കാണുക:
കൊയ്നെ ഗ്രീക്കിൽ (Koine Greek) “വചനം” (Word) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ഒരു പ്രധാന പദമാണ് “ലോഗോസ്” (logos). ലോഗോസിൻ്റെ ഒൻപത് അതുല്യമായ (unique) രൂപങ്ങൾ പുതിയനിയമത്തിൽ കാണാം. പുല്ലിംഗ നാമപദമായ (masculine noun) ലോഗോസ് ഏകവചനത്തിലും ബഹുവചനത്തിലും ഉപയോഗിച്ചിട്ടുണ്ട്. വ്യാകരണത്തിലെ വിഭക്തിപ്രത്യയങ്ങളാണ് (case suffixes) അതിനു കാരണം. അതും നോക്കാം:
Blue Letter Bible-ൻ്റെ The Greek Case System-ത്തിൽ എട്ട് വിഭക്തിപ്രത്യയത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്.
Greek Word – Case – Case Meaning Θε – ὸς – theos – nominative – Subject of verb ✔️ Θε – οῦ – theou – genitive – Denotes description/possession ✔️ Θε – οῦ – theou – ablative – Denotes separation ✖️ Θε – ῷ – theo – dative – Denotes focus of interest/indirect object ✔️ Θε – ῷ – theo – locative – Denotes location ✖️ Θε – ῷ – theo – instrumental – Denotes means ✖️ Θε – όν – theon – accusative – Denotes direct object of verb ✔️ Θε – έ – thea – vocative – Denotes address ✔️
മേല്പറഞ്ഞ എട്ടു വിഭക്തിയിൽ മൂന്നെണ്ണം കൊയ്നേ ഗ്രീക്കിൻ്റെ വ്യാകരണനിയമപ്രകാരം വിഭക്തിയായി കണക്കാക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. (മലയാളത്തിൽ വേണമെങ്കിൽ പല പദങ്ങളും വിഭക്തിയായി മനസ്സിലാക്കാം). അതിന് രണ്ട് കാര്യങ്ങളാണുള്ളത്: 1. കൊയ്നെ ഗ്രീക്കിൽ (Koine Greek) Nominative, Genitive, Dative, Accusative, Vocative എന്നീ അഞ്ചു വിഭക്തിയാണുള്ളത്. 2. പുതിയനിയമ ഗ്രീക്കിൽ യഥാർത്ഥത്തിൽ അങ്ങനെയൊരു വിഭക്തി (case) കാണാൻ കഴിയില്ല. ablative case, locative case, instrumental case എന്നീ മൂന്നു വിഭക്തിയാണ് കെജെവിയിൽ അധികമായി പറഞ്ഞിരിക്കുന്നത്. വിഭക്തിക്ക് തെളിവായി അവർ പറഞ്ഞിരിക്കുന്ന മൂന്നു വാക്യവും താഴെച്ചേർക്കുന്നു:
1. അപാദാനവിഭക്തി (ablative case): “ദൈവം അയച്ചിട്ടു ഒരു മനുഷ്യൻ വന്നു; അവന്നു യോഹന്നാൻ എന്നു പേർ.” (യോഹ, 1:6). ഇതിനെ, കെ.ജെ.വിയിൽ There was a man sent from God, whose name was John എന്നാണ്. കെ.ജെവിയുടെ മലയാളം പരീക്ഷ ഭാഷയായ ബെഞ്ചമിൻ ബെയിലിയിൽ: “ഒരു മനുഷ്യൻ ദൈവത്തിൽ നിന്നു ആയക്കപ്പെട്ടിരിക്കുന്നു” എന്നാണ്. ഇംഗ്ലീഷ് പരിഭാഷകളിലെല്ലാം വാക്യം ഇങ്ങനെയാണ്. ഗ്രീക്കു വാക്യത്തിൻ്റെ അർത്ഥവും മേല്പറഞ്ഞ പ്രകാരമാണ്: Έγένετο ἄνθρωποςἀπεσταλμένος παρὰ θεοῦ ὄνομααὐτῷ Ἰωάννης (egeneto anthrōpos, apestalmenos para theou, onoma autǭ Iōannēs). ചിലകാര്യങ്ങൾ പരിശോധിച്ചാൽ ഇത് വിഭക്തിയല്ലെന്ന് മനസ്സിലാക്കാം: 1. ഗ്രീക്കിൽ παρὰ θεοῦ (para theou) എന്നത് ഒറ്റപദമല്ല. “വ്യാകരണത്തിൽ മറ്റു പദങ്ങളുമായുള്ള സംബന്ധത്തെ കുറിക്കാൻ നാമപദത്തിൽ വരുത്തുന്ന രൂപഭേദമാണ് വിഭക്തി.” അതായത്, ഒരു നാമപദത്തിൽ അക്ഷരമോ, അക്ഷരങ്ങളോ ചേർത്ത് ആ പദത്തെത്തന്ന രൂപഭേദം വരുത്തുന്നതാണ് വിഭക്തി; അല്ലാതെ രണ്ട് പദങ്ങളെയല്ല വിഭക്തി എന്ന് പറയുന്നത്. 2. പുതിയനിയമത്തിൽ ‘ദൈവത്തിൽ നിന്നു‘ എന്നതിന് സമാനമായ ഒറ്റപ്പദം ഇല്ല. മലയാളത്തിൽ “നിന്നു” എന്നും ഇംഗ്ലീഷിൽ “from” എന്നും ഗ്രീക്കിൽ “പേര” (παρὰ) എന്നുമുള്ള ഒരു പ്രത്യയം മുൻചേർച്ചയായി അഥവാ, “ദൈവത്തിൽ നിന്നു” എന്ന അർത്ഥത്തിൽ “പേര, തെയോ” (παρὰ θεῷ) എന്ന രണ്ട് പദമാണ് ഗ്രീക്കിൽ കാണുന്നത്: (യോഹ, 1:6; 9:33; 2പത്രൊ, 1:17). അതിനെ വിഭക്തി എന്ന് പറയില്ല. ഇവിടെ, പേര” (παρὰ) എന്ന പദം വിഭക്ത്യുപസർഗ്ഗം (preposition) ആണ്, പേര തെയോ (para theou) എന്നതിനെ prepositional phrase എന്നാണ് പറയുന്നത്. 3. “അപാദാനവിഭക്തി” (ablative case) എന്ന പുതിയൊരു വിഭക്തി തെളിയിക്കാൻ, സംബന്ധികാവിഭക്തിയിലെ (Genitive Case) “ദൈവത്തിൻ്റെ” എന്നർത്ഥമുള്ള theou (θεοῦ) എന്ന നാമപദമാണ് അവർ ഉപയോഗിക്കുന്നത്. അതായത്, “ദൈവത്തിൻ്റെ” (θεοῦ) എന്നർത്ഥമുള്ള പദവും ഒപ്പം “from, with, beside, near, by” എന്നൊക്കെ അർത്ഥമുള്ള “para” (παρὰ) എന്ന പദവും പ്രത്യേകമായി ചേർത്തിട്ടാണ് വിഭക്തിയാണെന്ന് പറയുന്നത്. അതിനാൽ, അപാദാന (ablative) എന്നൊരു വിഭക്തി പുതിയനിയമ ഗ്രീക്കിൽ ഉണ്ടെന്ന് പറയാൻ സാധാരണനിലയിൽ കഴിയില്ല. [ablative case എന്നതിന് പ്രയോജികാവിഭക്തി എന്ന് മലയാളത്തിൽ അർത്ഥം കാണുന്നുണ്ട്: [കാണുക: SHABDKOSH®, ഓളം]
ആധാരികാവിഭക്തി (Locative case): “സത്യം പ്രവർത്തിക്കുന്നവനോ, തന്റെ പ്രവൃത്തി ദൈവത്തിൽ ചെയ്തിരിക്കയാൽ അതു വെളിപ്പെടേണ്ടതിന്നു വെളിച്ചത്തിങ്കലേക്കു വരുന്നു.” (യോഹ, 3:21). ഇംഗ്ലീഷ് വാക്യം: “But he who practices the truth comes to the light, that his deeds may be manifested as having been wrought in God.” ഗ്രീക്കുവാക്യം: ὁ δὲ ποιῶν τὴνἀλήθειαν ἔρχεται πρὸς τὸ φῶς ἵνα φανερωθῇ αὐτοῦ τὰ ἔργα ὅτι ἐν θεῷ ἐστιν εἰργασμένα (ho de poiōn tēn alētheian erchetai pros to phōs – hina phanerōthē| autou ta erga hoti en theǭ estin eirgasmena). “ദൈവത്തിൽ” എന്ന ഒറ്റപ്പദം മലയാളത്തിലുണ്ട്. എന്നാൽ ഇംഗ്ലീഷിൽ “in, God” എന്നത് രണ്ടു പദമാണ്. അതുപോലെ ഗ്രീക്കിലും “എൻ, തെയോ” (en theo – ἐν θεῷ) എന്നത് രണ്ടുപദമാണ്: (യോഹ, 3:21; റോമ, 2:17; കൊലൊ, 3:3; 1തെസ്സ, 1:1; 2തെസ്സ, 1:1; യൂദാ, 1:1). “എൻ” (ἐν) എന്ന പദത്തിന് “on, at, by, with എന്നൊക്കെ അർത്ഥമുണ്ട്. ദൈവത്തിന് അല്ലെങ്കിൽ ദൈവത്തോട് എന്നർത്ഥമുള്ള ഉദ്ദേശികാവിഭക്തിയായ (Dative case). “തെയോ” (theō – θεῷ) എന്ന നാമപദമാണ് ഈ വിഭക്തി തെളിയിക്കാൻ എടുത്തിരിക്കുന്നത്. ബാക്കി കാര്യങ്ങളെല്ലാം ഒന്നാമത്തെ പോയിൻ്റിൽ പറഞ്ഞതുതന്നെയാണ്. അതിനാൽ, ആധാരിക (Locative) എന്നൊരു വിഭക്തിയും പുതിയനിയമത്തിൽ ഉണ്ടെന്ന് വ്യാകരണനിയമപ്രകാരം പറയാൻ പറ്റില്ല.
പ്രയോജികാവിഭക്തി (Instrumental case): “യേശു അവരെ നോക്കി; മനുഷ്യർക്കു അസാദ്ധ്യം തന്നേ, ദൈവത്തിന്നു അല്ലതാനും; ദൈവത്തിന്നു സകലവും സാദ്ധ്യമല്ലോ എന്നു പറഞ്ഞു.” (മർക്കൊ, 10:27). ഇംഗ്ലീഷ് വാക്യം: “Looking upon them, Jesus said, ‘With men it is impossible, but not with God; for all things are possible with God.” ഗ്രീക്കുവാക്യം: ἐμβλέψας αὐτοῖς ὁ Ἰησοῦς λέγει παρὰ ἀνθρώποις ἀδύνατον ἀλλ᾽ οὐ παρὰ θεῷ πάντα γὰρ δυνατὰ παρὰ τῷ θεῷ. (emblepsas autois ho Iēsous legei, Para anthrōpois adunaton all ou para theǭ, panta gar dunata para tǭ theǭ). with God-ന് “ദൈവത്തോടൊപ്പം” എന്നാണർത്ഥം. കെ.ജെ.വിയുടെ മലയാളം പരിഭാഷയായ ബെഞ്ചമിൽ ബെയ്ലിയിൽ, “ദൈവത്താൽ സകല കാര്യവും കഴിയും” എന്നാണ്. (BCS മലയാളം പരിഭാഷയും നോക്കുക). “para” (παρὰ) എന്ന പദം ഗ്രീക്കുപദത്തിന്, “from, with, beside, near, by” എന്നൊക്കെ അർത്ഥമുണ്ട്. para theǭ എന്ന പദത്തെ by God അഥവാ, ദൈവത്താൽ എന്നും മനസ്സിലാക്കാം. ദൈവത്തോടൊപ്പം സകലവും സാദ്ധ്യമാണ് (All things are possible with God) എന്ന് പറഞ്ഞാലും, ദൈവത്താൽ സകലവും സാദ്ധ്യമാണെന്ന് (All things are possible with God) ശരിയാണ്. പക്ഷെ, ദൈവത്തോടൊപ്പം എന്നോ, ദൈവത്താൽ എന്നോ ഉള്ള ഗ്രീക്കിലെ ഒറ്റപ്പദം ബൈബിളിൽ കാണാൻ കഴിയില്ല. ദൈവത്തിന് അല്ലെങ്കിൽ ദൈവത്തോട് എന്നർത്ഥമുള്ള ഉദ്ദേശികാവിഭക്തിയായ (Dative case) “തെയോ” (theō – θεῷ) എന്ന നാമപദമാണ് ഈ വിഭക്തി തെളിയിക്കാനും എടുത്തിരിക്കുന്നത്. ബാക്കി കാര്യങ്ങളെല്ലാം ഒന്നാമത്തെ പോയിൻ്റിൽ പറഞ്ഞതുതന്നെയാണ്. അതിനാൽ, പ്രയോജിക (Locative) എന്നൊരു വിഭക്തിയും പുതിയനിയമത്തിൽ ഉണ്ടെന്ന് ഭാഷാപരമായി പറയാൻ പറ്റില്ല. [കാണുക:1. A Digital Tutorial for Ancient Greek, 2. Nouns, Pronouns, and their Case Functions, 3. Grammar Point 2: The Five Noun Cases, 4. Greek Grammar, 5. Koine Greek/4. Introduction to Nouns, 6. Decoding the Modern Greek Cases, 7. Greek Grammar Blog, 9. The Greek Case System Blue Letter Bible]
2️⃣ മറ്റു പ്രത്യയങ്ങൾ (suffixes): മലയാളത്തിൽ പ്രത്യയങ്ങൾ പ്രധാനമായും നാലുവിധമുണ്ട്: വിഭക്തി പ്രത്യയങ്ങൾ, ലിംഗപ്രത്യയങ്ങൾ, വചനപ്രത്യയങ്ങൾ, കാലപ്രത്യയങ്ങൾ. അതിൽ വിഭക്തി പ്രത്യയങ്ങൾ മുകളിൽ നാം കണ്ടതാണ്. ബാക്കി പ്രത്യങ്ങൾ താളെക്കാണാം:
ലിംഗപ്രത്യയങ്ങൾ: നാമപ്രകൃതിയുടെ ലിംഗത്തെക്കുറിക്കാൻ ഉപയോഗിക്കുന്ന പ്രത്യയങ്ങളാണിവ: അൻ – പുല്ലിംഗം – അവൻ അൾ – സ്ത്രീലിംഗം – അവൾ ഇ – സ്ത്രീലിംഗം – കേമി 1 തു – നപുംസകലിംഗം – അതു/ അത് അം – നപുംസകലിംഗം – കേമം 2
വചനപ്രത്യയങ്ങൾ: വചനം കാണിക്കുന്നതിന് വേണ്ടി നാമങ്ങളോടുകൂടി ചേർക്കുന്ന പ്രത്യയങ്ങളാണ് വചനപ്രത്യയങ്ങൾ. ഏകവചനം, ബഹുവചനം എന്നിങ്ങനെ വചനങ്ങൾ രണ്ടുവിധമുണ്ട്. ഏകവചനത്തിന് പ്രത്യയമില്ല. ബഹുവചനം സലിംഗം, അലിംഗം, പൂജകം എന്നിങ്ങനെ മൂന്നുവിധമുണ്ട്: മാർ – സലിംഗബഹുവചനം – അമ്മമാർ, അച്ഛൻമാർ അർ – അലിംഗബഹുവചനം – മിടുക്കർ, അധ്യാപകർ കൾ – നപുംസക ബഹുവചനം – മരങ്ങൾ, ആടുകൾ മാർ, അർ, കൾ – പൂജക ബഹുവചനം -പിതാക്കൾ, ഭട്ടർ, പ്രഭുക്കന്മാർ അ – സർവനാമ ബഹുവചനം – അവ, ഇവ
കാലപ്രത്യയങ്ങൾ: ക്രിയ നടക്കുന്ന സമയത്തെ കുറിക്കുന്നവയാണ് കാലപ്രത്യയങ്ങൾ. ഭൂതം, ഭാവി, വർത്തമാനം എന്നിങ്ങനെ കാലങ്ങൾ മൂന്നുവിധമാണ്: ഇ, തു – ഭൂതകാലം – പോയി, വന്നു ഉന്നു – വർത്തമാനകാലം – വരുന്നു, പോകുന്നു ഉം – ഭാവികാലം – വരും, പോകും. [കാണുക: മലയാളത്തിലെ പ്രത്യയങ്ങൾ]
പുതിയനിയമത്തിലും ലിംഗപ്രത്യയങ്ങൾ, വചനപ്രത്യയങ്ങൾ, കാലപ്രത്യയങ്ങൾ എന്നിങ്ങനെ പല പ്രത്യയങ്ങളുമുണ്ട്. ഇവ നാമങ്ങൾ, ക്രിയകൾ എന്നിവയുടെ രൂപഭേദങ്ങൾ നിർണ്ണയിക്കാൻ സഹായിക്കുന്നു. അവയുടെ ചില ഉദാഹരണങ്ങൾ നോക്കാം:
ലിംഗപ്രത്യയങ്ങൾ (Gender Suffixes): “ഔട്ടോസ്” (αὐτός – outos) എന്ന പദത്തിന് “അവൻ” (He) എന്നാണർത്ഥം: (മത്താ, 21:27). ഇത് “പുല്ലിഗം” (Masculine) ആണ്. എന്നാൽ “ഔട്ടേ” (αὐτὴ – aute) എന്ന പദത്തിന് “അവൾ” (She) എന്നാണ്: (ലൂക്കൊ, 2:36). ഇത് outos-ൻ്റെ “സ്ത്രീലിംഗം” (Feminine) ആണ്. അതായത്, “അവൻ” എന്നർത്ഥമുള്ള “αὐτός” (outos) എന്നതിൻ്റെ അവസാനത്തെ രണ്ടു അക്ഷരമായ Omicron (ὀ) + Sigma (ς) അഥവാ, “ഓസ്” (ός – os) എന്ന പ്രത്യയം മാറ്റി, തൽസ്ഥാനത്ത് “êta” (ὴ) എന്ന അക്ഷരം അഥവാ, “ഏ” (ὴ – e) എന്ന “പ്രത്യയം” ചേർത്തപ്പോൾ, “outos” എന്ന പുല്ലിംഗം “aute” എന്ന സ്ത്രീലിംഗമായി.
“അവർ” (they) എന്നർഥമുള്ള “ഔട്ടാസ്” (αὐτὰς – autàs) എന്ന മറ്റൊരു പദവുമുണ്ട്. ഇത് ബഹുവചന “സ്ത്രീലിംഗം” (Feminine) ആണ്: (മർക്കൊ, 26:8). അതായത്, “അവൻ” എന്നർത്ഥമുള്ള “αὐτός” (outos) എന്നതിൻ്റെ അവസാനത്തെ “ഓസ്” (ός – os) എന്ന പ്രത്യയം മാറ്റി, തൽസ്ഥാനത്ത് “ആസ്” (ὰς – às) എന്ന “പ്രത്യയം” ചേർത്തപ്പോൾ, “outos” എന്ന പുല്ലിംഗം “autàs” എന്ന ബഹുവചന സ്ത്രീലിംഗമായി.
“ഓട്ടോ” (αὐτό – outo) എന്ന പദത്തിന് “അത്” (it) എന്നാണർത്ഥം: (മർക്കൊ, 4:7). ഇത് outos-ൻ്റെ “നപുംസകലിംഗം” (Neuter) ആണ്. ഇവിടെ Sigma (ς) അഥവാ, “സ്” (ς – s) എന്ന അക്ഷരം ലോപിച്ചാണ് “outos” എന്ന പുല്ലിഗം “outo” എന്ന “നപുംസകലിംഗം” (Neuter) ആയത്.
വചനപ്രത്യയങ്ങൾ (Number Suffixes): “അവൻ” (He) എന്നർത്ഥമുള്ള “ഔട്ടോസ്” (αὐτός – outos) എന്ന പദം “ഏകവചനം” (Singular) ആണ്: (മത്താ, 21:27). എന്നാൽ “അവർ” (they) എന്നർത്ഥമുള്ള “ഔട്ടോയി” (αὐτοὶ – outoi) എന്ന പദം “ബഹുവചനം” (Plural) ആണ്: (മത്താ, 5:5). ഇവിടെ, “ഔട്ടോസ്” (αὐτός) “ഓസ്” (ός – os) എന്ന പ്രത്യയം മാറ്റി, തൽസ്ഥാനത്ത് “ഹോയി” (hoi) എന്ന പ്രത്യയം ചേർത്തപ്പോൾ, “outos” എന്ന “ഏകവചനം” (Singular) “outoi” (αὐτοὶ) എന്ന “ബഹുവചനം” (Plural) ആയി.
“അവർ” (they) എന്നർഥമുള്ള “ഔട്ടാസ്” (αὐτὰς – autàs) എന്ന മറ്റൊരു പദവുമുണ്ട്. ഇത് സ്ത്രീലിംഗ “ബഹുവചനം” (plural) ആണ്: (മർക്കൊ, 26:8). അതായത്, “അവൻ” എന്നർത്ഥമുള്ള “αὐτός” (outos) എന്നതിൻ്റെ അവസാനത്തെ രണ്ടു പദമായ Omicron (ὀ) + Sigma (ς) അഥവാ, “ഓസ്” (ός – os) എന്ന പ്രത്യയം മാറ്റി, തൽസ്ഥാനത്ത് “ആസ്” (ὰς -as) എന്ന പ്രത്യയം ചേർത്തപ്പോൾ, “outos” എന്ന ഏകവചനം “autàs” എന്ന “ബഹുവചനം” ആയി.
“വചനം” (Word) എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന “ലോഗോസ്” (λόγος logos) എന്ന നാമപദം എകവചന (Singular) പുല്ലിംഗമാണ്: (യോഹ, 1:1). എന്നാൽ “വചനങ്ങൾ” എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന “ലോഗോയി” (λόγοι – logoi) ബഹുവചനം (Plural) ആണ്: (മത്താ, 24:36). അതായത്, “വചനം” എന്നർത്ഥമുള്ള “λόγος” എന്ന പദത്തിൻ്റെ അവസാനത്തെ രണ്ടക്ഷരമായ “ഓസ്” (ος – os) എന്ന പ്രത്യയം മാറ്റിയിട്ട്, തൽസ്ഥാനത്ത് “ഓയി” (οι – oi) എന്ന പ്രത്യയം ചേർത്തപ്പോൾ, “logos” എന്ന ഏകവചനം (Singular) “logoi” (λόγοι) എന്ന ബഹുവചനം ആയി. ലോഗോസ് എന്ന പദത്തിൻ്റെ വേറെയും ബഹുവചന പദങ്ങളുണ്ട്: “ലോഗോൺ – λόγων – lógon” (മത്താ, 12:37), “ലോഗോയിസ് – λόγοις – lógois” (മർക്കൊ, 12:24).
“വചനം” (Word) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന മറ്റൊരു പദമാണ് “റീമാ” (rhema). “റീമായും” ഒൻപത് അതുല്യമായ (unique) രൂപത്തിൽ കാണാം. നപുംസകലിംഗ നാമപദമായ (neuter noun) റീമയും ഏകവചനത്തിലും ബഹുവചനത്തിലും ഉപയോഗിച്ചിട്ടുണ്ട്:
കാലപ്രത്യയങ്ങൾ (Tense Suffixes): പഴയനിമത്തിൽ രക്ഷ (salvation) “രക്ഷിക്കുന്നു” (saveth), രക്ഷ നൽകുന്നു (saving) എന്നീ അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്നത് “യേഷ” (יֵשַׁע – yesha) എന്നൊരു ക്രിയാപദമാണ്: സങ്കീ, 20:6; 2:16; 61:10). “യേഷ” (ישׁע) എന്ന എബ്രായ ക്രിയയുടെ പ്രാഥമിക വിവർത്തനമാണ് “സോസോ” (σῴζω – sōzō) എന്ന ഗ്രീക്ക് ക്രിയാപദം. sozo എന ധാതുവിൻ്റെ അനേകം വ്യത്യസ്ത രൂപങ്ങൾ മൂന്നു കാലങ്ങളിലായി (ഭൂത,വർത്തമാന,ഭാവി) പ്രത്യയങ്ങൾ (Suffixes) ചേർത്ത് പറഞ്ഞിരിക്കുന്നത് പുതിയനിയമത്തിൽ കാണാം:
ഭൂതകാലം (Past Tense): 1. “സോസാൻടോസ്” (σώσαντος- sōsantos) എന്ന പദത്തിൻ്റെ അർത്ഥം “രക്ഷിച്ചു” (hath saved) എന്നാണ്: (1തിമൊ, 2:19). “നാം രക്ഷിക്കപ്പെട്ടു” എന്നാണ് അതിൻ്റെ ശരിയായ അർത്ഥം. പൂർണ്ണമായ പ്രവൃത്തിയെ സൂചിപ്പിക്കുന്ന പേരെച്ചമാണ് ഈ ഭൂതകാലക്രിയ. “രക്ഷിക്കുക” എന്നർത്ഥമുള്ള “സോസോ” (σῴζω – sōzō) എന്ന ധാതുവിവിനോട് “ആൻ്റോസ്” (αντος – antos) എന്ന “പ്രത്യയം” (suffix) ചേർന്നാണ് “സോസാൻടോസ്” (sōsantos) എന്ന ഭൂതകാലക്രിയ ഉണ്ടായത്. 2. “സോസാസ്” (σώσας – sōsas) എന്ന പദത്തിൻ്റെ അർത്ഥം “രക്ഷിച്ചശേഷം” (having saved) എന്നാണ്: (യൂദാ, 1:5). ഇതും സോസോ” (sōzō) എന്ന ധാതുവിവിനോടുകൂടെ “സാസ്” (σας – sas) എന്ന “പ്രത്യയം” (suffix) ചേർന്നുണ്ടായ ഭൂതകാലക്രിയയാണ്. 3. “എസോതേമെൻ” (ἐσώθημεν – esṓthēmen) = “നാം രക്ഷിക്കപ്പെട്ടിരിക്കുന്നു” (we are saved) എന്നാണ്: (റോമ, 8:24). ഈ പദത്തിൽ മുമ്പിലുള്ള “എപ്സിലോൺ” (epsilon) അഥവാ, “എ” (ἐ – e) എന്ന അക്ഷരം അപൂർണ്ണമായ (aorist) കാലത്തെ സൂചിപ്പിക്കുന്ന ഒരു പൂർവ്വപ്രത്യയം (augment) ആണ്. ഇതിനെ ഒരു “ഉപസർഗ്ഗമായി (prefix) കണക്കാക്കാം. ഇത് “സോസോ” (σῴζω) എന്ന പദത്തോടൊപം “തേമെൻ” (θημεν – thēmen) എന്ന “പ്രത്യയം” ചേർന്നുണ്ടായ ഭൂതകാലക്രിയയാണ്. 4. “സെസോകെൻ” (σέσωκέν – sésōken) എന്ന പദത്തിൻ്റെ അർത്ഥം “രക്ഷിച്ചിരിക്കുന്നു” (hath saved) എന്നാണ്: (ലൂക്കൊ, 7:50; 18:42). ഇത് “രക്ഷിക്കുക” എന്നർത്ഥമുള്ള “സോസോ” ( എന്ന ക്രിയയിൽ പ്രത്യയം ചേർന്ന് ഉണ്ടായതാണ്. “സോസോ” (sōzō) എന്ന ക്രിയയുടെ “പൂർണ്ണമായ” (perfect) ഭാവികാല രൂപമാണ്. ഇതിൻ്റെ മുമ്പിൽ കാണുന്ന “സെ” (σε – se) എന്നത് പൂർണ്ണമായ (perfect) കാലത്തെ സൂചിപ്പിക്കുന്ന ഒരു പൂർവ്വപ്രത്യയം അഥവാ, ഉപസർഗ്ഗം (prefix) ആണ്. “സോസോ” (sōzō) എന്ന ധാതുവിനൊപ്പം “കെൻ” (κέν – ken) എന്ന “പ്രത്യയം” ചേർന്നാണ് “സെസോകെൻ” (sésōken) എന്ന ഭൂതകാലക്രിയയായി.
വർത്തമാനകാലം (Present Tense): 1. “സോസെയ്” (σῴζει – sṓzei) എന്ന പദത്തിൻ്റെ അർഥം “രക്ഷിക്കുന്നു” (Save) എന്നാണ്: (1പത്രൊ, 3:21). ഇത്, “സോസോ” (sōzō) എന്നതിൻ്റെ വർത്തമാനകാല ക്രിയയാണ്. “സോസോ” (σῴζω) എന്ന പദത്തോട് “ഈ” (ει – ei) എന്ന പ്രത്യയം ചേർന്നപ്പോൾ “രക്ഷിക്കുന്നു” എന്നർത്ഥമുള്ള “സോസെയ്” (sṓzei) എന്ന വർത്തമാനകാല രൂപമായി. 2. “സോയിസെറ്റെ” (σῴζετε – sṓizete) എന്ന പദത്തിൻ്റെ അർത്ഥം “രക്ഷിപ്പിൻ, അല്ലെങ്കിൽ രക്ഷിക്കുക” (Save) എന്നാണ്: (യൂദാ, 1:23). ഇതും “സോസോ” (σῴζω) എന്ന ക്രിയാധാതുവിൻ്റെ വർത്തമാനകാല രൂപമാണ്. സോസോ” (sōzō) എന്ന പദത്തോട് “എറ്റെ” (ετε – ete) എന്ന പ്രത്യയം ചേർന്നപ്പോൾ “രക്ഷിക്കുക” എന്നർത്ഥമുള്ള “സോയിസെറ്റെ” (sṓizete) എന്ന വർത്തമാനകാല ക്രിയയായി. 3. “സോസോമെനോയ്സ്” (σῳζομένοις – sōzomenois) എന്ന പദത്തിന്, “രക്ഷിപ്പെടുന്നവർക്ക്” (are saved) എന്നാണർത്ഥം: (1കൊരി, 1:18; 2കൊരി, 2:15). ഇതും “സോസോ” (σῴζω) എന്ന ക്രിയാധാതുവിൻ്റെ വർത്തമാനകാല രൂപമാണ്. സോസോ” (sōzō) എന്ന പദത്തോട് “ഓമെനോയ്സ്” (ομένοις – omenois) എന്ന “പ്രത്യയം” ചേർന്നപ്പോൾ “രക്ഷിപ്പെടുന്നവർക്ക്” എന്നർത്ഥമുള്ള “സോസോമെനോയ്സ്” (sōzomenois) എന്ന വർത്തമാനകാല രൂപമായി. 4. “സോസോമെനോസ്” (σῳζομένους – sōzomenous) എന്ന പദത്തിന് “രക്ഷിക്കപ്പെടുന്നവരെ” (who were being saved) എന്നാണർഥം: (പ്രവൃ, 2:47). ഇതും “സോസോ” (σῴζω) എന്ന ക്രിയാധാതുവിൻ്റെ മറ്റൊരു വർത്തമാനകാല രൂപമാണ്. സോസോ” (sōzō) എന്ന പദത്തോട് “ഒമെനോസ്” (ομένους – oménous) എന്ന പ്രത്യയം ചേർന്നപ്പോൾ “രക്ഷിപ്പെടുന്നവരെ” എന്നർത്ഥമുള്ള “സോസോമെനോസ്” (sōzomenous) എന്ന വർത്തമാനകാല രൂപമായി.
ഭാവികാലം (Future Tense): 1. “സോതേനൈ” (σωθῆναι – sōthēnai) എന്ന പദത്തിന് “രക്ഷിക്കപ്പെടുവാൻ അല്ലെങ്കിൽ, രക്ഷിക്കപ്പെടും” (shall be saved) എന്നാണർത്ഥം: (പ്രവൃ, 4:12; 15:12; 1തിമൊ, 2:5). ഇത് “സോസോ” (σῴζω) എന്ന ക്രിയാധാതുവിൻ്റെ ഭാവികാല രൂപമാണ്. “സോസോ” (sōzō) എന്ന പദത്തോട് “തേനൈ” (θῆναι – thenai) എന്ന പ്രത്യയം ചേർന്നപ്പോൾ “രക്ഷികപ്പെടും” എന്നർത്ഥമുള്ള “സോതേനൈ” (sōthēnai) എന്ന ഭാവികാലക്രിയയായി. 2. “സോതേസെറ്റൈ” (σωθήσεται – sothēsetai) എന്ന പദത്തിന് “രക്ഷിക്കപ്പെടും” (shall be saved);എന്നാണ്: (മത്താ, 10:22; 24:13; മർക്കൊ, 13:13; 16:16; യോഹ, 10:9; പ്രവൃ 2:21; റോമ, 9:27; 10:13; 11:26; 1കൊരി, 3:15; 1തിമൊ, 2:15). ഇതും “സോസോ” (σῴζω) എന്ന ക്രിയാധാതുവിൻ്റെ ഭാവികാല രൂപമാണ്. “സോസോ” (sōzō) എന്ന പദത്തോട് “തേ” (θη – the) എന്ന കർമ്മണി പ്രത്യയവും (Passive suffix) “സെറ്റൈ” (σεται – setai) എന്ന ഭാവികാല പ്രത്യയവും ചേർന്നപ്പോൾ, “രക്ഷിക്കപ്പെടും” എന്നർത്ഥമുള്ള “സോതേസെറ്റൈ” (sothēsetai) ആയി. 3. “സോതേസീ” (σωθήσῃ – sōthēsē) എന്ന പദത്തിൻ്റെ അർത്ഥവും “രക്ഷിക്കപ്പെടും” (shalt be saved) എന്നാണ്: (പ്രവൃ, 11:14; 16:31; റോമ, 10:9). ഇതും “സോസോ” (σῴζω) എന്ന ക്രിയാധാതുവിൻ്റെ ഭാവികാല രൂപമാണ്. അതായത്, “സോസോ” (sōzō) എന്ന പദത്തോട് “തേ” (θη – the) എന്ന കർമ്മണി പ്രത്യയവും (Passive suffix) “സീ” (σῃ – se) എന്ന ഭാവികാല പ്രത്യയവും ചേർന്നപ്പോൾ, “രക്ഷിക്കപ്പെടും” എന്നർത്ഥമുള്ള “സോതേസീ” (sōthēsē) ഭാവികാല ക്രിയയായി. 4. “സോതേസോമെത” (σωθησόμεθα – sōthēsometha) എന്ന പദത്തിന് “നാം രക്ഷിക്കപ്പെടും” (we shall be saved) എന്നാണോത്ഥം: (റോമ, 9,10). ഇതും “സോസോ” (σῴζω) എന്ന ക്രിയാധാതുവിൻ്റെ ഭാവികാല കർമ്മണി രൂപമാണ്. ഇതിൽ, “ഈസ” (ησ – es) എന്നത് കർമ്മണി (passive) ഭാവിയെ സൂചിപ്പിക്കുന്നു. “ഒമെത” (όμεθα – ometha) എന്ന പ്രത്യയവും ചേരുമ്പോൾ “സോതേസോമെത” (sōthēsometha) എന്നായി.
3️⃣ ഉപസർഗ്ഗങ്ങൾ (prefixes): പദങ്ങളുടെ ‘മുന്നിൽ‘ അതിൻ്റെ അർത്ഥത്തിന് രൂപഭേദം വരത്തക്കവിധം ചേർന്നുനില്ക്കുന്ന അക്ഷരം അല്ലെങ്കിൽ അക്ഷരങ്ങളെ ‘ഉപസർഗം’ (Prefix) എന്നു പറയുന്നു. മലായളത്തിൽ സം-, ഉപ-, അ-, പ്രതി, വി-, അഭി-, തുടങ്ങി ധാരാളം ഉപസർഗങ്ങളുണ്ട്. ഉപസർഗ്ഗങ്ങളുടെ ചില തെളിവുകൾ:
1. സമ്മേളനം, സംഭാഷണം തുടങ്ങിയ വാക്കുകളിൽ “സം” എന്നത് ഉപസർഗ്ഗമാണ്. 2. ഉപക്ഷേപിക്കുക, ഉപക്രമിക്കുക, ഉപജീവിക്കുക, ഉപചരിക്കുക, ഉപകരിക്കുക തുടങ്ങിയ പദങ്ങളിൽ “ഉപ” എന്നത് ഉപസർഗ്ഗമാണ്. 3. ആഗമിക്കുക, ആനയിക്കുക തുടങ്ങിയ വാക്കുകളിൽ ‘ആ’ എന്നത് ഉപസർഗം. 4. പ്രതിപക്ഷം, പ്രതിനായകൻ, തുടങ്ങിയ വാക്കുകളിൽ ‘പ്രതി’ എന്നതാണ് ഉപസർഗ്ഗം. 5. വിഖ്യാതം, വിവാദം വിഫലം, വിധവ, വിധുരൻ തുടങ്ങിയ വാക്കുകളിൽ “വി” എന്നതാണ് ഉപസർഗ്ഗം. 6. അഭിപ്രേരണ, അഭിനയിക്കുക, അഭിനിവേശം തുടങ്ങിയ വാക്കുകളിൽ “അഭി’ എന്നത് ഉപസർഗ്ഗം. [ഉപസർഗ്ഗം]
കൊയ്നേഗ്രീക്കിലെ ഉപസർഗ്ഗങ്ങൾ (prefixes): “ഛിദ്രം അല്ലെങ്കിൽ ഭിന്നത” (dissension) എന്ന അർഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “സ്റ്റാസിസ്” (στάσις – stasis) എന്ന ഒരു പദമുണ്ട്: (പ്രവൃ, 23:7). പഴയനിയമത്തിൻ്റെ ഗ്രീക്കു പരിഭാഷയായ സെപ്റ്റ്വജിൻ്റിലും (Septuagint) മൂന്നിടത്ത് പദം കാണാം: (ആവ, 28:65; സദൃ, 7:14; യെഹെ, 1:28). പുനരുത്ഥാനം (resurrection) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന”അനാസ്റ്റാസിസ്” (ἀνάστασις – anastasis) എന്നൊരു പദം അനേകംപ്രാവശ്യം പുതിയനിയമത്തിലുമുണ്ട്: (യോഹ, 11:25;1കൊരി, 15:12,13,21,42; വെളി, 20:6). “സ്റ്റാസിസ്” (stasis) എന്ന പദത്തോടൊപ്പം “മുകളിലേക്ക്” (up) എന്നർത്ഥമുള്ള “അനാ” ἀνά – aná) എന്ന ഉപസർഗ്ഗവും (prefix) ചേർന്നാണ് അനാസ്റ്റാസിസ്” (anastasis) എന്ന പദം ഉണ്ടായത്. “aná” (ἀνά) എന്ന പദം സെപ്റ്റ്വജിൻ്റിൽ പ്രധാനമായിട്ടും “വിഭക്ത്യുപസർഗ്ഗം” (preposition) ആയിട്ടാണ് കാണുന്നത്. ഉദാ: “മദ്ധ്യേ” (midst) എന്ന അർത്ഥത്തിൽ “അനാ മെസോസ്” (ἀνά μέσος – ana mesos) എന്ന പദം വിഭക്ത്യുപസർഗ്ഗമായി അഥവാ, മുൻപദമായി പല പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്: (ഉല്പ, 1:4,6,7,14,18). (സത്യവേദപുസ്തകം 1:6 നോക്കുക). എന്നാൽ പുതിയനിയമത്തിൽ “അനാ” ഉപസർഗ്ഗമായിട്ട് മാത്രമല്ല; “ഇടയിൽ” (among) എന്ന അർത്ഥത്തിൽ “അനാ മെസോസ്” (ἀνά μέσος) എന്ന “വിഭക്ത്യുപസർഗ്ഗം” (preposition) ആയിട്ടും (മത്താ, 13:25), പുനരുത്ഥാനം എന്ന അർത്ഥത്തിൽ അനാസ്റ്റാസിസ്” (ἀνάστασις) ഉപസർഗ്ഗം ആയിട്ടും (യോഹ, 11:25), “ഓരോരുത്തർക്കും, ഓരോന്നു” (ἀνά – ana) എന്നിങ്ങനെ പ്രത്യേകമായും ഉപയോഗിച്ചിട്ടുണ്ട്: (മത്താ, 20:9,10; വെളി, 4:8).
“താഴേക്ക്, എതിരായി” (against, down) എന്നീ അർത്ഥങ്ങളുള്ള “കറ്റാ” (κατα – kata) എന്നൊരു പദം സെപ്റ്റ്വജിൻ്റിലും പുതിയനിയമത്തിലുമുണ്ട്: (ഉല്പ, 1:2,11,12,21,24,25; മത്താ, 5:23; 8:32; 10:35; 12:32). “ഇറങ്ങുന്ന, താഴേക്കുവരുന്ന” (descending) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “കറ്റാവൈനോൺ” (καταβαῖνον – katavainon) എന്ന മറ്റൊരു പദവും സെപ്റ്റ്വജിൻ്റിലും പുതിയനിയമത്തിലുമുണ്ട്: (യോശു, 6:13,16; 2ദിന, 7:3; 132:2; മത്താ, 3:16; മർക്കൊ, 1:10; യോഹ, 1:32,33; പ്രവൃ, 10:11; 11:5). “കറ്റാവൈനോൺ” (katavainon) എന്ന പദത്തിൻ്റെ ഉപസർഗ്ഗമാണ് (prefix) “കറ്റാ” (kata) എന്ന പദം.
“കൂടെ, ഒപ്പം” (with) എന്നർത്ഥമുള്ള “സിൻ” (συν – syn) എന്ന പദം സെപ്റ്റ്വജിൻ്റിലും പുതിയനിയമത്തിലും അനേകം പ്രാവശ്യമുണ്ട്: (പുറ, 10:9; ലേവ്യ, 3:4,10,15; 4:9; മത്താ, 26:35; 27:38; മർക്കൊ, 2:26; 4:10; 15:27). “ഒന്നിച്ചുകൂടുക, സഭ അല്ലെങ്കിൽ, പള്ളി” (synagogue) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “സിനഗോഗി” (συναγωγή – synagogí) എന്ന പദവും സെപ്റ്റ്വജിൻ്റിലും പുതിയനിയമത്തിലുമുണ്ട്: (ലേവ്യ, 24:14; സംഖ്യാ, 10:7; 15:35; പ്രവൃ, 17:1; വെളി, 2:9). “നടപ്പു” (conduct) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “അഗോഗി” (αγωγή – agōgē) എന്ന പദത്തോടൊപ്പം ഉപസർഗ്ഗമായി (prefix) “സിൻ” (syn) എന്ന പദവും ചേർന്നപ്പോഴാണ് “സിനഗോഗി” (synagogí) എന്ന പദമുണ്ടായത്: (മത്താ, 26:35 + 2തിമൊ, 3:10 = പ്രവൃ, 17:1).
“നയിക്കൽ, നിർദ്ദേശം, പരിശീലനം” (leading, guiding) എന്നൊക്കെ അർത്ഥമുള്ള “അഗോഗെൻ” (ἀγωγὴν – agōgēn) എന്നൊക്കെ അർത്ഥമുള്ള ഒരു പദം സെപ്റ്റ്വജിൻ്റിൽ കാണാം: (എസ്ഥേ, 10:3; 2മക്കാ, 6:8; 11:24; 3മക്കാ, 4:10). പ്രതിഗ്രാഹിക (Accusative) വിഭക്തിയിലുള്ളതും സത്യവേദപുസ്തകത്തിൽ “പള്ളിയിൽ” (synagogue) എന്നു പരിഭാഷ ചെയ്തിരിക്കുന്നതുമായ “സുനഗോഗെൻ” (συναγωγὴν – synagōgēn) എന്ന പദം പത്തുപ്രാവശ്യമുണ്ട്. ഉദാ: (മത്താ, 12:9; മർക്കൊ, 1:21; ലൂക്കൊ, 6:6; 7:5; പ്രവൃ, 13:14). സെപ്റ്റ്വജിൻ്റിലും പുതിയനിയമത്തിലും ഒരുപോലെയുള്ള “സിൻ” (συν – syn) എന്ന പദം ഉപസർഗ്ഗമായി (prefix) “അഗോഗെൻ“‘ (αγωγὴν – agōgēn) എന്ന പദത്തോടൊപ്പം ചേർന്നപ്പോഴാണ് “സുനഗോഗെൻ” (synagōgēn) എന്ന പദമുണ്ടായത്.
“ൽ, ഇൽ, എതിരെ” (on, into, against) എന്നൊക്കെ ഉപയോഗിച്ചിരിക്കുന്ന “എപി” (ἐπί – epi) എന്ന പദമാണ് “അദ്ധ്യക്ഷസ്ഥാനം” (the office of a bishop) എന്നർത്ഥമുള്ള “എപിസ്കോപേസ്” (episkopēs – episkopēs) എന്ന പദത്തിൻ്റെയും (1തിമൊ, 3:1), “സന്ദർശകൻ” (visitest) എന്നർത്ഥമുള്ള “എപിസ്കെപ്റ്റേ“‘ (ἐπισκέπτῃ – episkepte) എന്ന പദത്തിൻ്റെയും ഉപസർഗ്ഗം: (എബ്രാ, 2:6). “മുമ്പെ” (before) എന്നർത്ഥമുള്ള “പ്രോ” (προ – pro) എന്ന പദമാണ് (മത്താ, 5:12), “പ്രവാചകൻ” (prophet) എന്നർത്ഥമുള്ള “പ്രോഫീറ്റീസ്” (προφήτης – prophētēs) എന്നതിൻ്റെയും (ലൂക്കൊ, 1:76), “പ്രവചനം” (prophecy) എന്നർത്ഥമുള്ള “പ്രൊഫെറ്റെയ” προφητεία – prophēteía) എന്നതിൻ്റെയും (മത്താ, 13:14) ഉപസർഗ്ഗം: [Koine Greek Prefixes and Suffixes]
വിഭക്തിക്കും പ്രത്യയത്തിനും ഉപസർഗ്ഗത്തിനും ഇതുപോലെ അനവധി തെളിവുകൾ ബൈബിളിലുണ്ട്. ഇത് പുതിയനിയമം എഴുതിയ കൊയ്നേഗ്രീക്കിൻ്റെ സമ്പൂർണ്ണ വ്യാകരണമൊന്നുമല്ല; ബൃഹത്തായ വ്യാകരണസൃംഗലയുടെ ഒരു കണ്ണി മാത്രമാണ്. തന്നെയുമല്ല, മേല്പറഞ്ഞതൊന്നും ഗ്രീക്കുഭാഷയുടെ ആധികാരിക വ്യാകരണത്തിൻ്റെ ഭാഗമല്ല; എൻ്റെ ബൈബിൾ പഠനത്തിനായി കണ്ടെത്തുന്നവയാണ്. [കാണുക: വിഭക്തികൾ: കർത്താവ്, പിതാവ്, ആത്മാവ്, പുത്രൻ, മനുഷ്യൻ, പ്രതിമ]
പേര്: ഇടയൻ, യോദ്ധാവ്, സംഗീതജ്ഞൻ, വിശ്വസ്ത സുഹൃത്ത്, സാമ്രാജ്യസ്ഥാപകൻ, പാപി, പരിശുദ്ധൻ, പരാജിതനായ പിതാവ്, മാതൃകാ രാജാവ്, മശീഹയുടെ പ്രതിരൂപം എന്നിങ്ങനെ വിവിധ നിലകളിൽ പ്രകാശിക്കുന്ന ഒരു വ്യക്തിത്വത്തിന്റെ ഉടമയാണ് ദാവീദ്. ദാവീദ് എന്ന പേരിന്റെ ധാതുവും അർത്ഥവും അവ്യക്തമാണ്. പ്രിയപ്പെട്ടവൻ, നായകൻ എന്നീ അർത്ഥങ്ങൾ പറയപ്പെടുന്നു. യിശ്ശായിയുടെ ഏറ്റവും ഇളയമകനും യിസ്രായേലിന്റെ രണ്ടാമത്തെ രാജാവുമാണ്. പഴയനിയമത്തിൽ എണ്ണൂറോളം പ്രാവശ്യം ദാവീദിന്റെ പേർ പറയപ്പെടുന്നുണ്ട്. യേശുക്രിസ്തുവിന്റെ പേർപോലെ തന്നെ ബൈബിളിൽ മറ്റാരും ദാവീദ് എന്ന പേരിൽ അറിയപ്പെടുന്നില്ല. പുതിയ നിയമത്തിൽ ദാവീദിനെക്കുറിച്ചുള്ള 58 പരാമർശങ്ങൾ ഉണ്ട്. യേശുക്രിസ്തുവിന് നല്കിയിട്ടുള്ള ദാവീദുപുത്രൻ എന്ന സ്ഥാനപ്പേരും ഇതിലുൾപ്പെടും. ജഡപ്രകാരം യേശു ദാവീദിന്റെ സന്തതിയാണ്. (റോമ, 1:5). വെളിപ്പാട് പുസ്തകത്തിൽ ‘ഞാൻ ദാവീദിന്റെ വേരും വംശവും’ (22:16) എന്ന് ക്രിസ്തു സ്വയം പരിചയപ്പെടുത്തുന്നു. മത്തായി സുവിശേഷത്തിൽ അബ്രാഹാം മുതൽ ക്രിസ്തുവരെയുള്ള തലമുറകളെ 14 വീതം വിഭജിച്ചാണ് കൊടുത്തിട്ടുളളത്: (1:17). അക്ഷര സംഖ്യാകലനം അനുസരിച്ചു പതിനാല് ദാവീദിന്റെ സംഖ്യയാണ്. ദാലത്ത് = 4; വൌ = 6; ദാലത്ത് = 4; ദാവീദ് = 14. ദാവീദിന്റെ ചരിത്രം 1ശമൂവേൽ 16-ാം അദ്ധ്യായം മുതൽ 1രാജാക്കന്മാർ 2-ാം അദ്ധ്യായം വരെയും 1ദിനവൃത്താന്തം 10 മുതൽ 29 വരെയും ആഖ്യാനം ചെയ്തിട്ടുണ്ട്.
ശൗലിനോടുള്ള ബന്ധം: ദാവീദ് കിന്നരവായനയിൽ നിപുണനും (1ശമൂ, 16:18) ശൂരനുമായിരുന്നു. പിതാവിന്റെ ആടുകളെ ആക്രമിക്കുവാൻ വന്ന കരടിയെയും സിംഹത്തെയും കൊന്നു. (1ശമൂ, 17:34-36). യോസേഫിനെപ്പോലെ സഹോദരന്മാരുടെ അസൂയയ്ക്ക് ദാവീദ് പാത്രമായി. ദൈവം നല്കിയ താലന്തുകളായിരിക്കണം ഈ അസൂയയ്ക്കു കാരണം. (1ശമൂ, 18:28). ദൈവത്തെ അനുസരിക്കാത്തതു കൊണ്ട് ദൈവം ശൗലിനെ ഉപേക്ഷിക്കുകയും ദൈവാത്മാവ് ശൗലിനെ വിട്ടു പോകുകയും ചെയ്തു. വിഷാദരോഗ ബാധിതനായിത്തീർന്ന ശൗൽ ഉന്മാദത്തിന്റെ വക്കോളമെത്തി. അടുത്ത രാജാവാകുവാൻ ദൈവം നിയമിച്ചുകഴിഞ്ഞ ദാവീദ് രാജാവിനെ ശുശ്രൂഷിച്ചു. ദാവീദ് ശൗലിന്റെ ആയുധവാഹകനായിത്തീർന്നു. (1ശമൂ, 16:17-21). ശൗലിനു ദുരാത്മാവു വരുമ്പോൾ ദാവീദ് കിന്നരം വായിക്കുമായിരുന്നു. ശൗലിന്റെ സ്ഥിതി ഭേദപ്പെടുമ്പോൾ ദാവീദ് മടങ്ങി യെരുശലേമിലേക്കു ചെന്ന് പിതാവിൻ്റെ ആടുകളെ മേച്ചു. ദാവീദിന്റെ സഹോദരന്മാർ ശൗലിന്റെ സൈന്യത്തിൽ ഫെലിസ്ത്യർക്കെതിരെ യുദ്ധം ചെയ്യുകയായിരുന്നു. ഫെലിസ്ത്യ മല്ലനായ ഗൊല്യാത്തിന്റെ വെല്ലുവിളിയിൽ ശൗലിന്റെ സൈന്യത്തിനു നേരിട്ട ഭീരുത്വം ദാവീദിനു് ലജ്ജാകരമായി അനുഭവപ്പെട്ടു. ഗൊല്യാത്തിനെ കൊല്ലുന്നവന് ശൗൽ തന്റെ മകളെ വിവാഹം ചെയ്തു കൊടുക്കുകയും അവന്റെ പിതൃഭവനത്തെ കരമൊഴിവാക്കുകയും ചെയ്യും എന്നു വാഗ്ദാനം ചെയ്തു. ഒരിടയന്റെ ആയുധമായ കല്ലും കവിണയും ഉപയോഗിച്ച് ദാവീദ് ഗൊല്യാത്തിനെ കൊന്നു യിസ്രായേലിലെങ്ങും പ്രസിദ്ധനായി. ഗൊല്യാത്തിനെ കൊന്നു മടങ്ങി വന്നപ്പോൾ; ‘ശൗൽ ആയിരത്തെ കൊന്നു ദാവീദോ പതിനായിരത്തെ’ എന്ന ഗാനപ്രതിഗാനം പാടിയാണ് സ്ത്രീകൾ അവരെ എതിരേറ്റത്. അന്നുമുതൽ ശൗലിനു ദാവീദിനോടു കണ്ണുകടി തുടങ്ങി. (1ശമൂ, 18:9). ഏതു വിധേനയും ദാവീദിനെ നശിപ്പിക്കണമെന്ന് നിശ്ചയിച്ച ശൗൽ മീഖളിനു സ്ത്രീധനമായി നുറു ഫെലിസ്ത്യരുടെ അഗ്രചർമ്മം ആവശ്യപ്പെട്ടു. ദാവീദും അവൻ്റെ ആളുകളും ചെന്നു 200 ഫെലിസ്ത്യരെ കൊന്ന് അവരുടെ അഗ്രചർമ്മം ശൗലിന്റെ അടുക്കൽ എത്തിച്ചു. ശൗൽ തന്റെ മകളായ മീഖളിനെ ദാവീദിനു ഭാര്യയായി കൊടുത്തു. മീഖൾ ദാവീദിനെ വളരെയധികം സ്നേഹിച്ചു. ശൗൽ ദാവീദിനെ അധികം ഭയപ്പെട്ടു ദാവീദിന്റെ നിത്യശത്രുവായി തീർന്നു. (1ശമൂ, 18:29).
ഓടിപ്പോക്ക്: തുടർന്നുള്ള വർഷങ്ങളിൽ സ്വന്തം ജീവൻ രക്ഷിക്കുവാൻ വേണ്ടി ശൗലിന്റെ ക്രോധത്തിൽ നിന്നു ഒളിച്ചോടേണ്ട സ്ഥിതിയാണ് ദാവീദിനുണ്ടായത്. ശൗൽ തന്റെ മകളായ മീഖളിനെ മറ്റൊരാൾക്കു വിവാഹം ചെയ്തുകൊടുത്തു. ശൗലിന്റെ മരണശേഷമാണ് ദാവീദിനു അവളെ മടക്കിക്കിട്ടിയത്. തന്റെ പ്രഷ്ഠസ്നേഹിതനായ യോനാഥാനെ രഹസ്യമായി മാത്രമാണ് ദാവീദ് കണ്ടിരുന്നത്. ശൗലിന്റെ രണ്ടു മക്കളായ യോനാഥാനും മീഖളുമാണ് സ്വന്തം പിതാവിനെതിരെ ദാവീദിനെ സഹായിച്ചത്. നിഷ്ഠൂരനായ ശൗലിൽ നിന്നും ജീവൻ രക്ഷിക്കുവാൻ വേണ്ടി ദാവീദ് വിവിധ സ്ഥാനങ്ങളിൽ ഓടിയൊളിച്ചു. രാമായിലും നോബിലും പോയി. ഒടുവിൽ ഗത്ത് രാജാവായ ആഖീശിന്റെ അടുക്കൽ അഭയം പ്രാപിച്ചു. ഗൊല്യാത്തിന്റെ ഘാതകനായതുകൊണ്ട് ഫെലിസ്ത്യരുടെ കയ്യാൽ മരിക്കാതെ ബുദ്ധിഭ്രമം നടിച്ച് ദാവീദ് അവിടെ നിന്ന് രക്ഷപ്പെട്ടു. (1ശമൂ, 21:10-15). നിയമഭ്രഷ്ടനായ ദാവീദ് അദുല്ലാംഗുഹ കേന്ദ്രമാക്കി നാനൂറുപേരുള്ള ഒരു കൂട്ടത്തെ സംഘടിപ്പിച്ചു. (22:1-2). ഇവർ യിസ്രായേല്യരുടെ കന്നുകാലികളെയും കൃഷികളെയും കൊള്ളക്കാരിൽ നിന്നും ആക്രമണകാരികളിൽ നിന്നും രക്ഷിക്കുകയും അവരുടെ ഔദാര്യത്തിന്മേൽ ജീവിക്കുകയും ചെയ്തുവന്നു. ദാവീദിന് എന്തെങ്കിലും സഹായം നല്കുവാൻ വിസമ്മതിച്ച നാബാലിൻ്റെ ചരിത്രം സുവിദിതമാണ്. ഭാര്യയായ അബീഗയിൽ നാബാലിനുവേണ്ടി ദാവീദിനോടു ക്ഷമായാചനം ചെയ്യുകയും ദാവീദിന്റെ ആൾക്കാർക്ക് വേണ്ടുവോളം ഭക്ഷണം നല്കുകയും ചെയ്തു. കാര്യഗൗരവം കേട്ടപ്പോൾ നാബാൽ നിർജ്ജീവനായി. നാബാലിന്റെ മരണശേഷം അബീഗയിൽ ദാവീദിന്റെ ഭാര്യമാരിൽ ഒരുവളായി. രണ്ടു പ്രാവശ്യം ശൗലിനെ ദാവീദ് നശിപ്പിക്കാതെ വിട്ടു. (1ശമൂ, 24, 26 അ) അലഞ്ഞുതിരിഞ്ഞുള്ള ജീവിതം ദാവീദിനു മടുത്തു. ശൗലിന്റെ വൈരം അടങ്ങാത്ത നിലയിലുമാണ്. ഈ അവസ്ഥയിൽ 600 വീരന്മാരുമായി ദാവീദ് ഗത്തിലെ ഫെലിസ്ത്യ രാജാവായ ആഖീശിൻ്റെ അടുക്കലെത്തി. (1ശമൂ, 27:3-4). അതിർത്തി നഗരമായ സീക്ലാഗ് ആഖീശ് ദാവീദിനു നല്കി. ദാവീദ് സീക്ലാഗിന് അകലെയായിരുന്നപ്പോൾ അമാലേക്യർ പട്ടണം തീക്കിരയാക്കി സ്ത്രീകളെയും കുഞ്ഞുങ്ങളെയും പിടിച്ചുകൊണ്ടു പോയി. ദാവീദ് അമാലേക്യരെ തോല്പിച്ച് ധാരാളം കൊള്ള പിടിച്ചെടുത്തു. ഫെലിസ്ത്യർ ശൗലിനെതിരെ യുദ്ധത്തിനു പുറപ്പെട്ടപ്പോൾ ദാവീദ് കുടെ ചെല്ലാൻ ഒരുങ്ങി. ദാവീദിന്റെ വിശ്വസ്തതയിൽ സംശയാലുക്കളായ
ഫെലിസ്ത്യ പ്രഭുക്കന്മാർ വിസമ്മതിച്ചതു കൊണ്ട് ദാവീദ് മടങ്ങി. ഗിൽബോവ യുദ്ധത്തിൽ ശൗലും യോനാഥാനും മരിച്ചു (ബി.സി. 1010). അതിന്റെ പേരിൽ ദാവീദ് പാടിയ വിലാപം ഏറ്റവും നല്ല വിലാപകാവ്യങ്ങളിൽ ഒന്നാണ്. (2ശമൂ, 1:19-27)
ഹൈബാനിലെ വാഴ്ച: ശൗൽ രാജാവിന്റെ മരണശേഷം ആഭ്യന്തരകലാപം പൊട്ടിപ്പുറപ്പെട്ടു. ദൈവഹിതം ആരാഞ്ഞശേഷം ദാവീദ് യെഹൂദയിലേക്കു മടങ്ങി. യെരുശലേമിന് ഏകദേശം 30 കി.മീറർ തെക്കു പടിഞ്ഞാറുള്ള ഹെബ്രോനിൽ വാസം തുടങ്ങി. യെഹൂദാഗൃഹത്തിനു രാജാവായി അഭിഷേകം ചെയ്യപ്പെട്ട ദാവീദ് ഏഴരവർഷം ഹെബ്രോനിൽ ഭരിച്ചു. (2ശമൂ, 2:1-11). ഈ കാലയളവിൽ ആദ്യത്തെ രണ്ടുവർഷം ദാവീദിന്റെ ആളുകളും ശൗലിന്റെ ആളുകളും തമ്മിൽ ആഭ്യന്തരയുദ്ധം നടന്നു. ശൗലിന്റെ പുത്രനായ ഈശ്-ബോശെത്തിനെ (ബി.സി. 1005) മഹനയീമിൽ രാജാവായി വാഴിച്ചു. ഈശ്-ബോശെത്ത് വെറും പാവയായിരുന്നു. അയാളെ രാജാവാക്കിയത് ശൗലിന്റെ സേനാപതിയായ അബ്നേർ ആയിരുന്നു. ഈശ്-ബോശെത്തും അബ്നേരും കൊല്ലപ്പെട്ടതോടുകൂടി എതിർപ്പുകൾ ഒഴിയുകയും ദാവീദ് യിസ്രായേലിനു മുഴുവൻ രാജാവായി ഹെബ്രോനിൽ വച്ച് അഭിഷേകം ചെയ്യപ്പെടുകയും ചെയ്തു. (2ശമൂ, 2:8-5:5). യെബൂസ്യരുടെ കയ്യിൽ നിന്ന് യെരൂശലേം പിടിച്ചെടുത്ത് തലസ്ഥാനം യെരുശലേമിലേക്കു മാററി.
ആക്രമണങ്ങൾ: ദാവീദ് യെരുശലേമിൽ 33 വർഷം ഭരിച്ചു. ദാവീദിന്റെ കീഴിൽ ഒന്നായിത്തീർന്ന യിസ്രായേൽ സമീപരാജ്യങ്ങൾക്കു പേടിസ്വപ്നമായി മാറി. ദാവീദിന്റെ കയ്യിൽനിന്നും നിർണ്ണായകമായ പരാജയം ഏറ്റുവാങ്ങിയ ഫെലിസ്ത്യർ ഭയചകിതരായി. ഫെലിസ്ത്യർ, കനാന്യർ, മോവാബ്യർ, അമ്മോന്യർ, അരാമ്യർ, ഏദോമ്യർ, അമാലേക്യർ എന്നിങ്ങനെ ശത്രുക്കളെയെല്ലാം ദാവീദ് വിധേയപ്പെടുത്തി. (2ശമൂ, 8:10; 12:26-31). മിസ്രയിമും മെസൊപ്പൊട്ടേമിയയും ദുർബലമായിരുന്നു. തന്റെ പുത്രനായ ശലോമോനു ഭരിക്കുവാൻ വിശാലമായ ഒരു സാമ്രാജ്യമാണ് ദാവീദ് നേടിയത്. ഈ സാമ്രാജ്യം തെക്ക് എസ്യോൻ-ഗേബെർ മുതൽ വടക്ക ഹമ്മാത്തുവരെ വ്യാപിച്ചിരുന്നു.
ഭരണസംവിധാനം: ദാവീദിന്റെ ഭരണനൈപുണ്യം പരാക്രമം പോലെതന്നെ പ്രശംസനീയമാണ്. ഭരണത്തിന് ഫലപ്രദമായ സംവിധാനം ഉണ്ടാക്കി. ഭാഗികമായി ഈജിപ്ഷ്യൻ മാതൃകയിലാണ് കാര്യാലയങ്ങൾ സംവിധാനം ചെയ്തത്. രാജകീയ കാര്യങ്ങൾ എഴുതി സൂക്ഷിക്കുന്ന രായസക്കാരനും (മസ്കീർ), ശാസ്ത്രിയും (സോഫെർ) ആയിരുന്നു രാജ്യത്തിലെ പ്രധാന ഉദ്യോഗസ്ഥന്മാർ. സെരായാ രായസക്കാരനും യെഹോശാഫാത് മന്ത്രിയും ആയിരുന്നു. മുപ്പതു വീരന്മാരുടെ ഒരു കൗൺസിലുണ്ടായിരുന്നു. (1ദിന, 27:6). സൈന്യത്തെ പ്രയോജനകരമായ രീതിയിൽ സംഘടിപ്പിച്ചു. യോവാബ് ആയിരുന്നു സേനാപതി. (2ശമൂ, 8:16). ക്രേത്യരും പ്ലേത്യരും അടങ്ങുന്ന ഒരു പ്രത്യേക അംഗരക്ഷകസേനയും അദ്ദേഹം ക്രമീകരിച്ചു. ബെനായാവ് ആയിരുന്നു അവർക്കധിപതി. (2ശമൂ, 8:18). അദോരാം ഊഴിയവേലക്കാർക്കു മേൽവിചാരകനായിരുന്നു. സാദോക്കും അബ്യാഥാരും ആയിരുന്നു പുരോഹിതന്മാർ. (2ശമൂ, 20:25-26). രാജാവിന്റെ സ്വകാര്യ പുരോഹിതനായിരുന്നു ഈര. കൊട്ടാരവുമായി ബന്ധം പുലർത്തിയിരുന്ന പ്രവാചകന്മാരാണ് നാഥാനും ഗാദും. ലേവ്യപട്ടണങ്ങളെ പ്രത്യേകം നിലനിർത്തി. സങ്കേത പട്ടണങ്ങളും ഇവയിലുൾപ്പെട്ടിരുന്നു. അന്യായമായി കുറ്റാരോപണം ചെയ്യപ്പെടുന്നവന് സങ്കേത സ്ഥാനമായിട്ടാണ് സങ്കേതപട്ടണങ്ങൾ ഏർപ്പെടുത്തിയത്. ആറു സങ്കേത പട്ടണങ്ങളും നാല്പത്തെട്ടു ലേവ്യപട്ടണങ്ങളും ദാവീദിന്റെ രാഷ്ട്ര പുനഃസംഘടനയിൽ ഉൾപ്പെട്ടിരുന്നു. വളരെ വിനാശകരമായ ഗോത്രസംഘർഷങ്ങൾക്ക് ഇത് അയവു വരുത്തി. സങ്കേതപട്ടണങ്ങൾ രക്തരൂഷിതമായ മത്സരങ്ങൾ ഒഴിവാക്കി. യോർദ്ദാൻ നദിക്ക് ഇക്കരെയും അക്കരെയും മുമ്മൂന്നു വീതമായിരുന്നു സങ്കേത നഗരങ്ങൾ.
ദാവീദിന്റെ ഭരണത്തിൽ എടുത്തുപറയാവുന്ന മറെറാരു സവിശേഷത യെരുശലേമിനെ ഒരു മതകേന്ദ്രമായി മാറ്റിയതാണ്. കിര്യത്ത്-യെയാരീമിൽ നിന്നും യഹോവയുടെ പെട്ടകത്തെ ദാവീദ് യെരൂശലേമിലേക്കു മാററി. പെട്ടകം കൊണ്ടുവരാനുളള ആദ്യശ്രമം പരാജയപ്പെട്ടു. പെട്ടകം മാറ്റുന്നതിനു മോശെ നല്കിയിരുന്ന ചട്ടങ്ങൾ അനുസരിക്കാത്തതായിരുന്നു കാരണം. (2ശമൂ, 6:11-15; 1ദിന, 15:13; സംഖ്യാ, 4:5, 15, 19). യഹോവയുടെ പെട്ടകം ഒരു പുതിയ വണ്ടിയിൽ കൊണ്ടുവന്നത് ഉസ്സയുടെ മരണത്തിനു കാരണമായി. നാലുമാസത്തിനു ശേഷം ദാവീദ് ആഘോഷങ്ങളോടുകൂടി പെട്ടകം യെരൂശലേമിലേക്കു കൊണ്ടുവന്നു. (2 ശമൂ, 6:12-15). ആ സമയം ഏഫാദ് ധരിച്ചുകൊണ്ട് ദാവീദ് നൃത്തം ചെയ്തു. മോശെ നിർമ്മിച്ച സമാഗമനകൂടാരത്തിന്റെ മാതൃക അനുസരിച്ചുതന്നെയാണ് ദാവീദ് കൂടാരം നിർമ്മിച്ചത്. മന്ദിരത്തിലെ സംഗീത ശുശ്രൂഷയെ ദാവീദ് ചിട്ടപ്പെടുത്തി. ദൈവാലയ സംഗീതത്തിന്റെ സംവിധായകനും യെഹൂദസംഗീതത്തിൻ്റെ രക്ഷകർത്താവും ദാവീദായിരുന്നു. ദേവദാരുകൊണ്ട് നിർമ്മിച്ച തന്റെ കൊട്ടാരവും തിരശ്ശീലയ്ക്കകത്തിരുന്ന ദൈവത്തിന്റെ പെട്ടകവും തമ്മിൽ താരതമ്യപ്പെടുത്തിയശേഷം പെട്ടകത്തിനുവേണ്ടി ദൈവാലയം നിർമ്മിക്കുവാൻ ദാവീദ് ആഗ്രഹിച്ചു. ഈ ആഗ്രഹം നാഥാൻ പ്രവാചകനെ അറിയിച്ചപ്പോൾ ദൈവത്തോട് ആലോചന ചോദിക്കാതെ തന്നെ പ്രവാചകൻ “നീ ചെന്നു നിന്റെ മനസ്സിലുള്ളതൊക്കെയും ചെയ്തു കൊൾക; യഹോവ നിന്നോടു കൂടെ ഉണ്ട് എന്നു പറഞ്ഞു.” (2ശമൂ, 7;3). അന്നുരാത്രി നാഥാൻ പ്രവാചകനു യഹോവയുടെ അരുളപ്പാടു ലഭിച്ചു. ദാവീദ് തനിക്ക് ആലയം പണിയണ്ടെന്നും അവന്റെ പുത്രനായ ശലോമോൻ ദൈവാലയം പണിയുമെന്നും ദൈവം അറിയിച്ചു. എന്നാൽ, ദാവീദിന്റെ ഗൃഹത്തെ ഉറപ്പിക്കും എന്ന വാഗ്ദത്തം യഹോവ നല്കി. അനന്തരം ദൈവാലയം പണിയുവാനാവശ്യമായ സാമഗ്രികൾ ദാവീദ് സംഭരിച്ചു.
മെഫീബോശെത്ത്: യെരൂശലേമിൽ ഉറച്ചുകഴിഞ്ഞപ്പോൾ താൻ യഹോവയുടെ ദയ കാണിക്കേണ്ടതിനു ശൗലിൻ്റെ സന്തതികളിൽ ആരെങ്കിലും ജീവിച്ചിരിപ്പുണ്ടോ എന്നു ദാവീദ് അന്വേഷിച്ചു. ശൗലിന്റെ ഭൃത്യനായ സീബാ യോനാഥാന്റെ പുത്രനായ മെഫീബോശെത്തിനെക്കുറിച്ചു പറഞ്ഞു. രണ്ടുകാലും മുടന്തനായിരുന്ന മെഫീബോശെത്തിനെ ദാവീദു വരുത്തി ശൗലിന്റെ കുടുംബാവകാശം മുഴുവൻ അവനു നല്കി (ബി.സി. 995). മെഫീബോശെത്ത് യെരൂശലേമിൽ പാർത്തു രാജാവിന്റെ മേശയിൽ ഭക്ഷിച്ചു പോന്നു. (2ശമൂ, 9:13)
ക്ഷാമം: ഈ കാലത്ത് യിസ്രായേലിൽ മൂന്നു വർഷം കഠിനക്ഷാമം ഉണ്ടായി. ക്ഷാമകാരണം ദൈവത്തോടു ചോദിച്ചപ്പോൾ ശൗൽ ഗിബെയോന്യരെ കൊന്നതാണന്നു മറുപടി ലഭിച്ചു. അതിനു താൻ എന്തു പ്രതിശാന്തി ചെയ്യണമെന്നു ദാവീദ് ഗിബെയോന്യരോടു ചോദിച്ചു. അവർ ശൗലിന്റെ മക്കളിൽ ഏഴുപേരെ ആവശ്യപ്പെട്ടു. ശൗലിന്റെ വെപ്പാട്ടിയായ രിസപാ ശൗലിനു പ്രസവിച്ച രണ്ടു പുത്രന്മാരെയും ശൗലിന്റെ മകളായ മീഖൾ അദ്രീയേലിനു പ്രസവിച്ച അഞ്ചു പുത്രന്മാരെയും ദാവീദ് ഗിബെയോന്യർക്ക് ഏല്പിച്ചു കൊടുത്തു. ഗിബെയോന്യർ അവരെ കൊന്നു തൂക്കിക്കളഞ്ഞു. രിസ്പാ ചാക്കുശീല എടുത്തു പാറമേൽ വിരിച്ചു കൊയ്ത്ത്തുകാലത്തിന്റെ ആരംഭം മുതൽ ആകാശത്തു നിന്നു മഴപെയ്തതുവരെ പകൽ ആകാശത്തിലെ പക്ഷികളോ രാത്രി കാട്ടുമൃഗങ്ങളോ അവരെ തൊടാൻ സമ്മതിക്കാതെ കാത്തു സൂക്ഷിച്ചു. ഇതറിഞ്ഞ ദാവീദ് അവരുടെ അസ്ഥികളെയും ശലിന്റെയും യോനാഥാൻ്റെയും അസ്ഥികളെയും യാബേശിൽനിന്നു വരുത്തി ബെന്യാമീൻ ദേശത്തു സേലയിലെ കുടുംബകല്ലറയിൽ അടക്കി. ഈ കാലത്തായിരിക്കണം യോനാഥാനോടുള്ള തന്റെ ഉടമ്പടി നിറവേറ്റുന്നതിന് മെഫീബോശെത്തിനെ കൊട്ടാരത്തിലേക്കു വരുത്തിയത്. (2ശമൂ, 21:1-14).
ബത്ത്-ശേബ: ഭൌതിക സമൃദ്ധിയുടെയും ആദ്ധ്യാത്മിക തീക്ഷണതയുടെയും കാലത്താണ് ദാവീദ് ഏറ്റവും ഹീനമായ പാപത്തിൽ വീണത്. ഒരു ദിവസം സന്ധ്യയാകാറായ സമയത്ത് ദാവീദ് മാളികയിൽ ഉലാവിക്കൊണ്ടിരിക്കുമ്പോൾ അതിസുന്ദരിയായ ഒരു സ്ത്രീ കുളിക്കുന്നതുകണ്ടു. അന്വേഷണത്തിൽ അവൾ ഏലീയാമിന്റെ മകളും ഹിത്യനായ ഊരീയാവിന്റെ ഭാര്യയുമായ ബത്ത്-ശേബ എന്നറിഞ്ഞു. മറ്റൊരുവന്റെ ഭാര്യയാണെന്നു അറിഞ്ഞു കൊണ്ടുതന്നെ ദാവീദ് ബത്ത്-ശേബയെ വരുത്തി അവളുമായി ലൈംഗികബന്ധം പുലർത്തി. അവൾ ഗർഭിണിയായെന്നറിഞ്ഞ ദാവീദ് ഊരീയാവിനെ തന്ത്രപൂർവ്വം പടയുടെ മുന്നിൽ നിറുത്തി കൊല്ലിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തു. ഊരീയാവു പടയിൽ പട്ടു എന്നറിഞ്ഞപ്പോൾ ദാവീദ് ബത്ത്-ശേബയെ ഭാര്യയായി സ്വീകരിച്ചു. വ്യഭിചാരക്കുറ്റം മറച്ചുവയ്ക്കാൻ വേണ്ടി ദാവീദ് കൊലക്കുറ്റവും ചെയ്തു. ബത്ത്-ശേബയെ ഭാര്യയായി എടുത്തതുകൊണ്ട് വാൾ ദാവീദിന്റെ ഗൃഹത്തിൽ നിന്നും വിട്ടു മാറിയില്ല. (2ശമൂ, 12:10) ഈ സംഭവത്തിനു ശേഷമാണ് ദാവീദിന്റെ മൂത്തമകനായ അമ്നോൻ താമാറിനെ മാനഭംഗപ്പെടുത്തിയതും (ബി.സി. 990), അബ്ശാലോമിന്റെ ഭൃത്യന്മാർ രണ്ടു വർഷത്തിനു ശേഷം അമ്നോനെ വധിച്ചതും (ബി.സി. 988). (2ശമൂ, 11 : 1- 13:29).
അബ്ശാലോമിന്റെ മത്സരം: അമ്നോന്റെ വധത്തിനു ശേഷം അബ്ശാലോം ഗെശൂർ രാജാവായ തല്മായിയുടെ അടുക്കലേക്കു ഓടിപ്പോയി. അബ്ശാലോം മൂന്നുവർഷം അവിടെ താമസിച്ചു. അനന്തരം അബ്ശാലോമിനെ യെരുശലേമിലേക്കു വരുത്തി (ബി.സി. 985). എന്നാൽ, രണ്ടു വർഷം അവൻ രാജാവിന്റെ മുഖം കാണാതെ സ്വന്തംവീട്ടിൽ പാർത്തു. അനന്തരം യോവാബിനെ അയച്ച് അവന്റെ മദ്ധ്യസ്ഥതയിൽ അബ്ശാലോം പിതാവിൻ്റെ അടുക്കൽ വന്ന് സാഷ്ടാംഗം നമസ്കരിച്ചു. രാജാവ് അബ്ശാലോമിനെ ചുംബിച്ചു (ബി.സി. 983). ഏറെത്താമസിയാതെ സിംഹാസനം കരസ്ഥമാക്കാനുള്ള ശ്രമം അബ്ശാലോം ആരംഭിച്ചു. അവൻ യിസ്രായേല്യരുടെ ഹൃദയം വശീകരിക്കുവാൻ തുടങ്ങി. ഹെബ്രോനിൽ ചെന്നു ഒരു നേർച്ച കഴിക്കുവാൻ പിതാവിനോടു അനുവാദം വാങ്ങി. അവൻ ഹെബ്രോനിൽ ചെന്ന് രാജാവാകാൻ ഗൂഢശ്രമം നടത്തി. അവന്റെ കൂട്ടുകെട്ടിന് ശക്തി കൂടി വന്നു. ഒരു ദൂതൻ ഓടിവന്നു ദാവീദിനെ വിവരം അറിയിച്ചു. ദാവീദ് യെരൂശലേമിൽനിന്നു ഓടിപ്പോയി. പ്രവാസകാലത്ത് ദാവീദിന്റെ താമസസ്ഥാനം മഹനയീം ആയിരുന്നു. ദാവീദ് സൈന്യത്തെ മൂന്നു സൈന്യാധിപന്മാരുടെ കീഴിൽ കമീകരിച്ചു. യോവാബ്, അബീശായി, ഇത്ഥായി എന്നീ മൂന്നുപേരും ദാവീദിനോടു നിരന്തരം കുറു പുലർത്തിയവരാണ്. അബ്ശാലോമിന്റെ സേനാപതി അമാസ ആയിരുന്നു. (2ശമൂ, 17:25). അവസാനയുദ്ധം എഫ്രയീം വനത്തിലായിരുന്നു. അബ്ശാലോമിനോടു കനിവോടു പെരുമാറണമെന്ന് മൂന്നു സേനാധിപതികളോടും ദാവീദ് കല്പിച്ചിരുന്നു. യിസ്രായേൽ ജനം തോറ്റു. കോവർ കഴുതപ്പുറത്തു ഓടിച്ചു പോകുമ്പോൾ അബ്ശാലോമിന്റെ തലമുടി കരുവേലകത്തിൽ പിടിപെട്ടു. ഇതറിഞ്ഞ യോവാബ് ഓടിച്ചെന്ന് അബ്ശാലോമിനെ കൊന്നു. (2ശമൂ, 18:1-33). അബ്ശാലോമിന്റെ മത്സരത്തിൽ വടക്കെരാജ്യം ദാവീദിനോടു കൂറുപുലർത്തി. തുടർന്നു ബെന്യാമീന്യനായ ശേബയുടെ നേതൃത്വത്തിൽ ഒരു വിപ്ലവം നടന്നു. യോവാബ് അതിനെ അടിച്ചമർത്തി. അമാസയുടെ വധത്തിനുശേഷം ദേശത്തു സമാധാനം ഉണ്ടായി. (2ശമൂ, 20:1-22).
മൂന്നുദിവസത്തെ മഹാമാരി: ജനസംഖ്യ എടുക്കുന്നതിനു രാജാവു സേനാധിപതിയായ യോവാബിനോടു കല്പിച്ചു. ആദ്യം എതിർത്തെങ്കിലും രാജാവിന്റെ നിർബന്ധം മൂലം യോവാബ് ജനസംഖ്യയെടുത്തു. (2ശമൂ, 24:1-9; 1ദിന, 21:1-7,24). രാജാവിന്റെ കല്പന വെറുപ്പായിരുന്ന കാരണത്താൽ യോവാബ് ലേവിയെയും ബെന്യാമീനെയും എണ്ണിയില്ല. (1ദിന, 21:6). യിസ്രായേലിന്മേൽ യഹോവയുടെ കോപം വന്നതുകൊണ്ട് ആ സംഖ്യ ദാവീദ് രാജാവിന്റെ വൃത്താന്ത പുസ്തകത്തിലെ കണക്കിൽ ചേർത്തിട്ടില്ല. (1ദിന, 27:23,24). ഇതിന്റെ ശിക്ഷയായി ഗാദ് പ്രവാചകൻ അറിയിച്ചതനുസരിച്ച് യിസ്രായേലിൽ മൂന്നു ദിവസത്തെ മഹാമാരി ഉണ്ടായി. ജനത്തിൽ എഴുപതിനായിരം പേർ മരിച്ചു. യഹോവയുടെ ദൂതൻ മഹാസംഹാരവുമായി അരവ്നയുടെ മെതിക്കളത്തിൽ നില്ക്കുകയായിരുന്നു. ആ സ്ഥലം അരവ്നയോടു വിലയ്ക്കുവാങ്ങി അവിടെ യാഗപീഠം പണിതു യാഗം കഴിച്ചു. അതോടുകൂടി ബാധ യിസ്രായേലിനെ വിട്ടുമാറി. ഈ സ്ഥലമാണ് ദൈവാലയത്തിലെ യാഗപീഠമായി മാറിയത്. (2ശമൂ, 24:10-25).
അന്ത്യനാളുകൾ: ദാവീദിന്റെ മൂത്ത പുത്രന്മാരിൽ ഒരുവനായിരുന്നു അദോനീയാവ്. ബത്ത്-ശേബയുടെ പ്രേരണകൊണ്ട് ശലോമോൻ രാജാവായിത്തീരുമെന്നു അദോനീയാവു മനസ്സിലാക്കി സ്വയം രാജാവായി പ്രഖ്യാപിച്ചു. നാഥാൻ പ്രവാചകന്റെയും മറ്റും ഇടപെടലിലൂടെ ദാവീദ് ശലോമോനെ രാജാവാക്കി. വൃദ്ധനായ ദാവീദിന് ശരീരബലം ക്ഷയിച്ചു. രാജാവിന്റെ കുളിർ മാറ്റുവാൻ ശൂനേംകാരിയായ അബീശഗ് എന്ന സുന്ദരിയെ കൊണ്ടുവന്നു. അവൾ രാജാവിനെ ശുശ്രൂഷിച്ചു. മരണകാലം അടുത്തപ്പോൾ ശലോമോൻ ചെയ്യേണ്ടകാര്യങ്ങൾ അവനെ ഓർപ്പിച്ചു. (1രാജാ, 2:1-9). ബി.സി. 970-ൽ തന്റെ എഴുപതാമത്തെ വയസിൽ ദാവീദ് ആയുസ്സും ധനവും മാനവും തികഞ്ഞവനായി മരിച്ചു. ദാവീദിന്റെ നഗരത്തിൽ അവനെ അടക്കം ചെയ്തു. (1രാജാ, 2:10,11; 1ദിന, 29:27-28). പ്രവാസത്തിനു ശേഷം മടങ്ങിവന്നപ്പോഴും ദാവീദിൻ്റെ കല്ലറകൾ പ്രത്യേകം ചൂണ്ടിക്കാണിക്കാവുന്ന നിലയിൽ ഉണ്ടായിരുന്നു. (നെഹെ, 3:16).
ദാവീദിന്റെ സ്വഭാവം പരസ്പര വൈരുദ്ധ്യങ്ങളുടെ സംയോജനമാണ്. ശൗലിന്റെ കൊട്ടാരത്തിൽ ദാവീദിന്റെ പെരുമാററം തികച്ചും യോഗ്യമായിരുന്നു. ഫെലിസ്ത്യരെ അഭയം പ്രാപിച്ച കാലത്തുപോലും ദാവീദ് ശൗലിനോടു കൂറുപുലർത്തി. തന്റെ ശത്രുവായി മാറിയ ശൗലിനെ കൊല്ലാൻ സന്ദർഭം കിട്ടിയിട്ടും ദാവീദ് അതിനൊരുമ്പെട്ടില്ല. ശൗലിന്റെയും യോനാഥാന്റെയും മരണത്തിൽ ദാവീദ് ആത്മാർത്ഥമായി വിലപിച്ചു. യോനാഥാന്റെ പുത്രനായ മെഫീബോശെത്തിനു കുടുംബാവകാശം നല്കുകയും രാജാവിന്റെ മേശയിങ്കൽ ഭക്ഷണം കല്പിക്കുകയും ചെയ്തു. ഇവയെല്ലാം ദാവീദിന്റെ സ്വഭാവ വൈശിഷ്ട്യത്തിനു നിദർശനങ്ങളാണ്.
ദാവീദ് ഉത്തമഭക്തനായിരുന്നു. ദൈവത്തോടു അരുളപ്പാടു ചോദിക്കാതെ ഒരു പ്രവൃത്തിയും ചെയ്തിരുന്നില്ല. പുരോഹിതന്മാരും പ്രവാചകന്മാരും പ്രവർത്തന രംഗങ്ങളിലെല്ലാം പ്രത്യക്ഷപ്പെട്ടിരുന്നു. ദൈവത്തിന്റെ പെട്ടകം യെരൂശലേമിലേക്കു കൊണ്ടുവന്നപ്പോൾ വികാരവിവശനായ രാജാവ് ഏഫോദ് ധരിച്ചു നൃത്തം ചെയ്തു. ബത്ത്-ശേബയുടെ കാര്യത്തിൽ ദാവീദ് ചെയ്ത പാപം നാഥാൻ പ്രവാചകൻ വെളിപ്പെടുത്തിയപ്പോൾ ദാവീദ് അനുതപിച്ചു. ജനസംഖ്യ എടുത്ത പാപത്തിലും ദാവീദ് യഹോവയുടെ കയ്യിൽ വീണു.
ഒരു കവിയും ഗായകനുമായിരുന്നു ദാവീദ്. ശൗലിന്റെയും യോനാഥാൻ്റെയും മരണത്തിൽ ഒരു വിലാപഗാനം എഴുതി. (2ശമൂ, 1:19-27). 2ശമൂ, 22-ലെ ഗീതം പ്രസിദ്ധമാണ്. ശൗലിന്റെ കൊട്ടാരത്തിൽ ദാവീദിനെ കൊണ്ടുവന്നതുതന്നെ കിന്നരവായനയിലെ നൈപുണ്യം കൊണ്ടായിരുന്നു. (1ശമൂ, 16:23). ആമോസ് പ്രവാചകൻ്റെ കാലത്തും ദാവീദ് സംഗീതത്തിന്റെ പ്രതീകമായിരുന്നു. (ആമോ, 6:5). യിസ്രായേലിന്റെ മധുരഗായകൻ എന്നു പ്രഖ്യാതി നേടി. (2ശമൂ, 23:1). സങ്കീർത്തനങ്ങളിൽ അധികവും ദാവീദിന്റെ രചനയാണ്. എഴുപത്തിമൂന്ന് സങ്കീർത്തനങ്ങളുടെ ശീർഷകങ്ങളിൽ ദാവീദിന്റെ പേര് ചേർത്തിട്ടുണ്ട്. ദൈവാലയസംഗീതം സംവിധാനം ചെയ്തത് ദാവീദത്രേ. ദാവീദിന്റെ സ്വഭാവത്തിലെ വൈകല്യങ്ങൾ ‘ഉന്നതന്മാരുടെ വീഴ്ച ഭയങ്കരം’ എന്ന സത്യത്തിന്റെ അനാവരണമാണ്. ഭാര്യമാരിലും വെപ്പാട്ടിമാരിലും കൂടി അസംഖ്യം പുത്രന്മാർ ദാവീദിനുണ്ടായിരുന്നു. അവരുടെ ശിക്ഷണത്തിലും പരിപാലനത്തിലും അല്പം പോലും ശ്രദ്ധിക്കുവാൻ ദാവീദിനു കഴിഞ്ഞില്ല. ദാവീദ് ഗൃഹത്തിന്റെ നിലനില്പ് ദൈവിക ഉടമ്പടിയിലും ദൈവത്തിന്റെ നിശ്ചലകൃപകളിലും മാത്രം അധിഷ്ഠിതമാണ്.
ബത്ത്-ശേബയുടെയും ഊരീയാവിന്റെയും സംഭവത്തിൽ ദാവീദ് ചെയ്ത പാപം വളരെ നിന്ദ്യവും നീചവുമാണ്. ദൈവനാമമഹത്വത്തിന് അശ്രാന്തം പ്രയത്നിച്ച ഒരു വ്യക്തിത്വത്തിൽ എത്ര വലിയ കളങ്കമാണ് അത് ചാർത്തി എന്നത് ദൈവജനത്തിന് ഒരു ഭയനിർദ്ദേശമാണ്. ദാവീദിൻ്റെ പല പ്രവൃത്തികളും പുതിയനിയമ വിശ്വാസികൾക്കു അരോചകമാണ്. എങ്കിലും, ദാവീദ് തന്റെ തലമുറയിൽ ദൈവത്തിന്റെ ആലോചനയ്ക്ക് ശുശ്രൂഷ ചെയ്തശേഷം നിദ്ര പ്രാപിച്ചു എന്നാണ് തിരുവെഴുത്തുകൾ സാക്ഷ്യപ്പെടുത്തുന്നതു. (പ്രവൃ, 13:36). ആ കാലത്ത് ദാവീദ് ദൈവനാമ മഹത്വത്തിനായി എരിഞ്ഞു പ്രകാശിച്ച വിളക്കായിരുന്നു. യിസ്രായേൽ രാജ്യത്തിന്റെ സ്ഥാപകനായി യെഹൂദജനം അഭിമാനത്തോടും സ്നേഹത്തോടും നോക്കുന്നത് ശൗലിനെയല്ല ദാവീദിനെയാണ്. രാജത്വത്തിന്റെ മാതൃകാമുദ്രയാണ് അദ്ദേഹം. വരുവാനിരിക്കുന്ന മശീഹയുടെ പ്രതിരൂപം അവർ ദാവീദിൽ കണ്ടു. സകല ശത്രുക്കളിൽ നിന്നും ജനത്തെ മോചിപ്പിച്ച് ദാവീദിന്റെ സിംഹാസനത്തിൽ മശീഹ എന്നേക്കും വാഴും. ദാവീദിന്റെ സന്തതിയായാണ് ജഡപ്രകാരം മശീഹ ഭൂജാതനായത്. (റോമ, 1:5).