ദൈവഭക്തിയുടെ മർമ്മം

“ഞാൻ വേഗത്തിൽ നിന്റെ അടുക്കൽ വരും എന്നു ആശിക്കുന്നു; താമസിച്ചുപോയാലോ സത്യത്തിന്റെ തൂണും അടിസ്ഥാനവുമായി ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു. അവൻ ജഡത്തിൽ വെളിപ്പെട്ടു; ആത്മാവിൽ നീതീകരിക്കപ്പെട്ടു; ദൂതന്മാർക്കു പ്രത്യക്ഷനായി; ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു; ലോകത്തിൽ വിശ്വസിക്കപ്പെട്ടു; തേജസ്സിൽ എടുക്കപ്പെട്ടു എന്നിങ്ങനെ ദൈവഭക്തിയുടെ മർമ്മം സമ്മതമാംവണ്ണം വലിയതാകുന്നു.” (1തിമൊഥെയൊസ് 3:14-16)

ഏകദൈവത്തെയും ക്രിസ്തുവിനെയും സംബന്ധിച്ച വലിയൊരു രഹസ്യമാണ് പൗലൊസ് തിമൊഥെയൊസിന് എഴുതിയ ലേഖനത്തിലൂടെ സഭയ്ക്ക് വെളിപ്പെടുത്തിയിരിക്കുന്നത്. ദൈവഭക്തിയുടെ മർമ്മത്തെ, നീതിയുടെ രഹസ്യം (വിശുദ്ധഗ്രന്ഥം), ആരാധനാ ജീവിതത്തിന്‍റെ രഹസ്യം (ഇ.ആർ.വി), മതവിശ്വാസത്തിന്‍റെ മര്‍മ്മം (സ.വേ.പു.സ.പ), ദൈവഭക്തിയുടെ അഗാധരഹസ്യം (മ.ബൈ.നൂ.പ), മതത്തിൻ്റെ രഹസ്യം’ (പി.ഒ.സി) എന്നൊക്കെയാണ് മറ്റു പരിഭാഷകളിൽ കാണുന്നത്. പൂർവ്വകാലങ്ങളിൽ അഥവാ, പഴയനിയമകാലത്ത് മറഞ്ഞുകിടന്നതും അഥവാ, വെളിപ്പെടാതിരുന്നതും നിത്യദൈവത്തിൻ്റെ നിയോഗപ്രകാരം പുതിയനിയമ സഭയ്ക്ക് വെളിപ്പെട്ടതിനെയുമാണ് മർമ്മം എന്ന് പറയുന്നത്. (റോമർ 16:24,25; എഫെ, 3:5; കൊലൊ, 1:26). ദൈവം, ഈ മർമ്മം പൗലൊസിലൂടെ വെളിപ്പെടുത്തിയിട്ട് രണ്ടായിരം വർഷമായെങ്കിലും, ഇന്നയോളം ഈ രഹസ്യം വെളിപ്പെടാത്ത അനേകരുണ്ട്. പുതിയനിയമത്തിൽ അനേകം മർമ്മങ്ങൾ ദൈവം വെളിപ്പെടുത്തിയിട്ടുണ്ട്. അതിൽ ആദ്യത്തേതായ സ്വർഗ്ഗരാജ്യത്തിൻ്റെ മർമ്മം യേശുക്രിസ്തുവാണ് വെളിപ്പെടുത്തുന്നത്. (മത്താ, 13:3-50, മർക്കൊ, 4:1-32; ലൂക്കൊ, 8:4-15). തുടർന്ന്, ദൈവസഭയെക്കുറിച്ചുള്ള മർമ്മങ്ങളെല്ലാം പൗലൊസിനാണ് വെളിപ്പെട്ടത്. കൃപായുഗത്തിൽ യിസ്രായേലിന്റെ കാഠിന്യത്തിന്റ മർമ്മം. (റോമ, 11:25). വിശ്വാസത്തിൻ്റെ അനുസരണത്തിനായുള്ള മർമ്മം. (റോമ, 16:24,25). മുന്നിയമിച്ചതും മറഞ്ഞിരുന്നതുമായ ദൈവത്തിൻ്റെ ജ്ഞാനമെന്ന മർമ്മം. (1കൊരി, 2:7-10). സഭയുടെ ഉൽപാപണ മർമ്മം. (1കൊരി, 15:51,52; 1തെസ്സ, 4:14-17). ദൈവഹിതത്തിന്റെ മർമ്മം. (എഫെ, 1:9,10). തുടങ്ങിയ പ്രധാനപ്പെട്ട പന്ത്രണ്ടോളം മർമ്മം പൗലൊസിലൂടെ സഭയ്ക്ക് വെളിപ്പെട്ടിട്ടുണ്ട്. കൂടാതെ, അന്ത്യകാലത്തെക്കുറിച്ചുള്ള ചില മർമ്മങ്ങൾ യോഹന്നാനും വെളിപ്പെട്ടിട്ടുണ്ട്. എന്നാൽ, എല്ലാ മർമ്മങ്ങളിലും വെച്ച് അതിശ്രേഷ്ഠമായ ഒരു മർമ്മമാണ് ദൈവഭക്തിയുടെ മർമ്മം. നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് രക്തംചിന്തി ക്രൂശിൽമരിച്ചിട്ട് ദൈവം ഉയിർപ്പിച്ച, ദൈവപുത്രനായ ക്രിസ്തു ആരാണ്? എന്ന ചോദ്യത്തിൻ്റെ ഉത്തരം ഉള്ളത് ദൈവഭക്തിയുടെ മർമ്മത്തിലാണ്. (കാണുക: മർമ്മം)

അവൻ ജഡത്തിൽ വെളിപ്പെട്ടു: “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നത് ഒരു കർത്തരി പ്രയോഗമാണ്. കർതൃകാരകത്തിന് പ്രാധാന്യമുള്ളതാണ് കർത്തരി പ്രയോഗം. ക്രിയ നിർവ്വഹിക്കുന്നത് ആരാണോ അഥവാ, എന്താണോ അതാണ് കർത്തൃകാരകം. ഇവിടെ ‘വെളിപ്പെട്ടു‘ എന്ന ക്രിയ നിർവ്വഹിക്കുന്നത് ‘അവൻ‘ എന്ന കർത്താവാണ്. ‘അവൻ‘ എന്നത് പ്രഥമപുരുഷ സർവ്വനാമമാണ്. ജഡത്തിൽ വെളിപ്പെട്ട ‘അവൻ‘ ആരാണോ അതാണ് പൗലൊസ് വെളിപ്പെടുത്തുന്ന മർമ്മം; ആ രഹസ്യം എന്താണെന്ന് അറിയണമെങ്കിൽ ‘അവൻ‘ എന്ന സർവ്വനാമത്തിൻ്റെ “ഉടയവനെ അഥവാ, നാമം” കണ്ടെത്തണം. അതിന് ആദ്യം സർവ്വനാമം എന്താണെന്ന് അറിയണം:

സർവ്വനാമം: നാമത്തിനു പകരം ഉപയോഗിക്കുന്ന പദങ്ങളെയാണ് സർവ്വനാമം എന്ന് പറയുന്നത്. നാമം ആവർത്തിച്ച് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വിരസത ഒഴിവാക്കാനാണ് സർവ്വനാമം ഉപയോഗിക്കുന്നത്. ആര്, ആരോട്, ആരെക്കുറിച്ച് എന്നിങ്ങനെ സർവ്വനാമങ്ങൾ മൂന്നു വിധത്തിലുണ്ട്. അഥവാ, ഉത്തമപുരുഷൻ (first person), മധ്യമപുരുഷൻ (second person), പ്രഥമപുരുഷൻ (third person). ആരാണോ സംസാരിക്കുന്നത്, ആ വ്യക്തിയാണ് ഉത്തമപുരുഷൻ. ഉദാ: ഞാൻ, എൻ്റെ, എനിക്കു, എന്നോട് തുടങ്ങിയവ. ആരോട് സംസാരിക്കുന്നുവോ, ആ വ്യക്തിയാണ് മധ്യമപുരുഷൻ. ഉദാ: നീ, നിൻ്റെ, നിനക്ക്, നിന്നോട്, നിങ്ങളോട് തുടങ്ങിയവ. ആരെക്കുറിച്ചാണോ സംസാരിക്കുന്നത്, ആ വ്യക്തിയാണ് പ്രഥമപുരുഷൻ. ഉദാ: അവൻ, ഇവൻ, അവൾ, ഇവൾ, അത്, ഇത്, അവൻ്റെ, ഇവൻ്റെ, അവളുടെ, ഇവളുടെ, അവരുടെ, അവർക്ക് തുടങ്ങിയവ. ഈ വേദഭാഗത്ത് എഴുത്തുകാരനായ പൗലൊസാണ്, ‘ഞാൻ’ എന്ന ഉത്തമപുരുഷ സർവ്വനാമത്തിൽ സംസാരിക്കുന്നത്. ലേഖനം സ്വീകരിച്ച തിമൊഥെയൊസിനെയാണ്, ‘നിൻ്റെ, നീ’ എന്നീ മധ്യമപുരുഷ സർവ്വനാമത്തിൽ പൗലൊസ് സംബോധന ചെയ്തിക്കുന്നത്. പൗലൊസ് തിമൊഥെയൊസിനാണ് ലേഖനം എഴുതുന്നതെന്ന് നമുക്കറിയാം. അതിനാൽ, ആദ്യത്തെ രണ്ട് സർവ്വനാമങ്ങളെക്കുറിച്ച് ആർക്കും സംശയമുണ്ടാകില്ല. എന്നാൽ നമുക്കറിയേണ്ടത്, പൗലൊസ് ആരെക്കുറിച്ചാണ് തിമൊഥെയൊസിനോട് പറയുന്നതെന്നാണ്. അഥവാ, “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നതിലെ, ‘അവൻ’ എന്ന പ്രഥമപുരുഷ സർവ്വനാമത്തിൻ്റെ ഉടയവനെയാണ് നമുക്ക് കണ്ടെത്തേണ്ടത്. 

അവൻ ആരാണ്?: ബൈബിളിൽ എന്നല്ല; ഏതൊരു പുസ്തകത്തിലാണെങ്കിലും പ്രഥമപുരുഷനെ കണ്ടെത്താൻ, ആ സർവ്വനാമം ഉപയോഗിച്ചിരിക്കുന്ന വിഷയത്തിൻ്റെ തുടക്കത്തിൽ നോക്കിയാൽ മതി. 1തിമൊഥെയൊസ് മൂന്നാമദ്ധ്യായത്തിൽ മൂന്നു വിഷയമാണുള്ളത്: 1-മുതൽ 7-വരെ മൂപ്പന്മാരുടെ യോഗ്യതയും; 8-മുതൽ 13-വരെ ശുശ്രൂഷകന്മാരുടെ യോഗ്യതയും; 14-മുതൽ 16-വരെ ദൈവഭക്തിയുടെ മർമ്മവും. പൗലൊസ് പറയുന്നത് വിസ്തരമായ ഒരു വിഷയമല്ല. അതിനാൽ, “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നതിലെ ‘അവൻ’ ആരാണെന്ന് കണ്ടെത്താൻ എളുപ്പമാണ്. നാമം ആവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വിരസത ഒഴിവാക്കാനാണല്ലോ സർവ്വനാമം ഉപയോഗിക്കുന്നത്. അതിനാൽ, പ്രഥമപുരുഷൻ്റെ പേരോ, പദവിയോ, വിശേഷണമോ ഒരിക്കലെങ്കിലും ഉപയോഗിക്കാതെ ‘അവൻ’ എന്ന സർവ്വനാമം ഉപയോഗിക്കാൻ കഴിയില്ല. തന്മൂലം, ‘അവൻ’ ആരാണെന്ന് കണ്ടെത്താൻ തൊട്ടുമുകളിൽ നോക്കിയാൽ മതി. അവിടെ മുന്നു പേരെ കാണാം: 1. എഴുത്തുകാരനായ പൗലൊസ്. 2. ലേഖനം സ്വീകരിച്ച തിമൊഥെയൊസ്. 3. ജീവനുള്ള ദൈവം. പൗലൊസ് എന്ന എഴുത്തുകാരൻ അഥവാ, ഉത്തമപുരുഷൻ, തിമൊഥെയൊസ് എന്ന ലേഖന സ്വീകർത്താവിനോട് അഥവാ, മധ്യമപുരുഷനോട്, പ്രഥമപുരുഷനായ ജീവനുള്ള ദൈവത്തെക്കുറിച്ചും അവൻ്റെ സഭയാകുന്ന ദൈവാലയത്തെക്കുറിച്ചുമാണ് പറയുന്നത്. തന്മൂലം ‘അവൻ’ എന്ന പ്രഥമപുരുഷൻ (third person) പൗലൊസുമല്ല; തിമൊഥെയൊസുമല്ല; ജീവനുള്ള ദൈവമാണെന്ന് മനസ്സിലാക്കാം. എന്നിട്ടാണ്, പറയുന്നത്, “അവൻ ജഡത്തിൽ വെളിപ്പെട്ടു.” ആര് ജഡത്തിൽ വെളിപ്പെട്ടു❓ “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God manifest in the flesh). അതാണ്. പൗലൊസിനു വെളിപ്പെട്ട ദൈവഭക്തിയുടെ മർമ്മം. ദൈവപുത്രനായ ക്രിസ്തു ആരാണ് എന്ന ചോദ്യത്തിൻ്റെ ലളിതമായ ഉത്തരം: ദൈവത്തിൻ്റെ വെളിപ്പാട് (Manifestation of God) എന്നാണ്. അഥവാ, ജീവനുള്ള ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടാണ് യേശു.

ജീവനുള്ള ദൈവം: ജീവനുള്ള ദൈവം യഹോവയാണെന്ന് ആവർത്തനപുസ്തകം മുതൽ ആവർത്തിച്ച് കാണാൻ കഴിയും. “യഹോവയോ സത്യദൈവം; അവൻ ജീവനുള്ള ദൈവവും ശാശ്വതരാജാവും തന്നേ.” (യിരെ, 10:10. ഒ.നോ: ആവ, 5:26; യോശു, 3:10; ഹോശേ, 1:10; മർക്കൊ, 12:27). അടുത്തവാക്യം: “നമ്മുടെ ദൈവമായ സൈന്യങ്ങളുടെ യഹോവ എന്ന ജീവനുള്ള ദൈവത്തിന്റെ വചനങ്ങളെ നിങ്ങൾ മറിച്ചുകളഞ്ഞുവല്ലോ.” (യിരെ, 23:36). ഈ വേദഭാഗം വളരെ ശ്രദ്ധേയമാണ്: ജീവനുള്ള ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ് മനുഷ്യനായ ക്രിസ്തുയേശു. (1തിമൊ, 2:6; 3:16). എന്നാൽ, അതേ ജീവനുള്ള ദൈവത്തിന്റെ വചനങ്ങളെ മറിച്ചുകളഞ്ഞിട്ടാണ്, നിഖ്യാകോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസുകൾ ക്രിസ്തുയേശു എന്ന പരിശുദ്ധമനുഷ്യനെ സത്യദൈവത്തിൽനിന്ന് ജനിച്ച മറ്റൊരു സത്യദൈവമാക്കി ത്രിത്വവിശ്വാസം ഉണ്ടാക്കിയത്. ക്രിസ്തു ജീവനുള്ള ദൈവമല്ല; ജീവനുള്ള ദൈവത്തിൻ്റെ വെളിപ്പാടായ മനുഷ്യനാണ്. (മത്താ, 16:16; 8:40). അതായത്, പിതാവായ യഹോവ പ്രവചനം പോലെ (ഉല്പ, 3:15; ആവ, 18: 15,18; സങ്കീ, 40:6–എബ്രാ, 10:5), തൻ്റെ ജഡത്തിലെ വെളിപ്പാടിനായി കന്യകയിൽ ഉല്പാദിപ്പിച്ച, ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) വിശുദ്ധപ്രജ (ലൂക്കൊ, 1:32) അഥവാ, പരിശുദ്ധമനുഷ്യനാണ് യേശു. (യോഹ, 6:69; 8:40). താൻ ദൈവമല്ലെന്ന് ക്രിസ്തു കുറഞ്ഞത് ഒരു ഡസൻ (12) പ്രാവശ്യം പറഞ്ഞിട്ടുണ്ട്. അപ്പൊസ്തലന്മാർ അതിലേറ പറഞ്ഞിട്ടുണ്ട്. യഹോവ അതിലേറെ പറഞ്ഞിട്ടുണ്ട്. പഴയനിയമത്തിലെ മശീഹമാർ അതിലേറെ പറഞ്ഞിട്ടുണ്ട്. താൻ മനുഷ്യനാണെന്ന് ക്രിസ്തുവും, അവൻ മനുഷ്യനാണെന്ന് അപ്പൊസ്തലന്മാരും, ഒന്നാം നൂറ്റാണ്ടിൽ അവനെക്കണ്ട യോഹന്നാൽ സ്നാപകൻ മുതൽ എല്ലാത്തരം ആളുകളും പറഞ്ഞിട്ടുണ്ട്. ക്രിസ്തു മനുഷ്യനാണെന്ന് ദൈവാത്മാവിനാൽ 40 പ്രാവശ്യം ബൈബിളിൽ എഴുതിവെച്ചിട്ടുണ്ട്. അതായത്, യഹുവയായ ഏകസത്യദൈവത്തിൻ്റെ (Father, the only true God) ജഡത്തിലെ വെളിപ്പാട് അഥവാ, പ്രത്യക്ഷതയാണ് ക്രിസ്തു. 

KJV ഉൾപ്പെടെ അനേകം ഇംഗ്ലീഷ് പരിഭാഷകളിൽ ‘ദൈവം ജഡത്തിൽ വെളിപ്പെട്ടു’ (God was manifested in the flesh) എന്നാണ് പരിഭാഷ ചെയ്തിരിക്കുന്നത്: ABU, ACV, AKJV, Anderson; AV; AVW, BB, BSV, CVB, Darby, EE; EMTV, FAA, FBV; GB1539, GB1587, GB 1599, GWN; HKJV, HNV, JUB, KJ1769; KJ3; KJV, KJ2000, KJCNT; KJLNT, KJV+; KJV1611; LHB, LITV, Logos, Matthew, MKJV, MLV; MTNT; NKJV, NMB, NTWE, Niobe, NTABU, NTWE, RWE, RWV+; RYNT, SLT, T4T, Thomson; TRCC, UDB, UKJV, VW, WB, WBS, WEB, WEBBE, WEBL, WEBME, WEBP, Webster, WEBPE, WMB, WMBB, WoNT; WPNT; WSNT, Worsly, YLT എന്നിവ ഉദാഹരണങ്ങളാണ്. ”ദൈവം ജഡത്തിൽ വെളിപ്പെട്ടു” എന്ന പ്രയോഗം ഒരു പരിധിവരെ ശരിയാണെന്നല്ലാതെ, വ്യാകരണനിയമപ്രകാരം അത് പൂർണ്ണമായി ശരിയാണെന്ന് പറയാൻ കഴിയില്ല. 15-ാം വാക്യത്തിൽ, “The Living God” എന്ന നാമം പറഞ്ഞിട്ട്, അടുത്തവാക്യത്തിൽ നാമം ആവർത്തിക്കാതിരിക്കാൻ ഒന്നെങ്കിൽ, അവൻ അല്ലെങ്കിൽ, അദ്ദേഹം എന്ന സർവ്വനാമം ഉപയോഗിക്കണം. അല്ലെങ്കിൽ, ഒരു പ്രധാനപ്പെട്ട വിഷയമെന്ന നിലയിൽ ആവർത്തന വിരസത കണക്കാക്കാതെ, “The Living God was manifest in the flesh” എന്ന് പൂർണ്ണമായി പരിഭാഷ ചെയ്യണം. അതാണ് ഭാഷയുടെ ശരിയായ നിയമം. അങ്ങനെയും പരിഭാഷ ചെയ്തിട്ടുണ്ട്: New Messianic Version Bible-ൽ, “God-The Father was manifest in the flesh” എന്നാണ് പരിഭാഷ ചെയ്തിരിക്കുന്നത്: “And without controversy great is the mystery of godliness: God-The Father was manifest in the flesh, justified in the Spirit [Ruach], seen of angels, preached unto the Goyim [Gentiles], believed on in the world, received up into glory.” ഈ പരിഭാഷ വ്യാകരണനിയമപ്രകാരം ശരിയാണ്. 15-ാം വാക്യത്തിൽ, സഭയെ “ദൈവപിതാവിന്റെ ഭവനം” (the house of God-The Father) എന്നാണ് പറഞ്ഞിരിക്കുന്നത്: “But if I wait long, that you may know how you ought to behave yourself in the house of God-The Father, which is the church of the living God-The Father, the pillar and ground of the truth.” (3:15). എന്നിട്ടാണ്, പിതാവായ ദൈവം ജഡത്തിൽ വെളിപ്പെട്ടു എന്ന് പറഞ്ഞിരിക്കുന്നത്. (യിരെ, 10:10); അതാണ്, പൗലൊസ് അപ്പൊസ്തലനു വെളിപ്പെട്ട ദൈവഭക്തിയുടെ മർമ്മം. ദൈവം ഒരുത്തൻ മാത്രമാണെന്ന് വിശ്വസിക്കുന്നവരെ സംബന്ധിച്ച്, “ദൈവം ജഡത്തിൽ വെളിപ്പെട്ടു” (God manifest in the flesh) എന്നതിനെ അവർ ശരിയായ രീതിയിൽ മനസ്സിലാക്കും. എന്നാൽ, ത്രിത്വവിശ്വാസികൾ അരങ്ങുവാഴുന്ന ക്രൈസ്തവസഭയിൽ ആ പരിഭാഷ ദുർവിനിയോഗം (Misuse) ചെയ്യപ്പെടും. ദൈവത്തിന് ഇല്ലാത്ത ഒരു പുത്രദൈവം അവതരിച്ചു എന്ന് പഠിപ്പിക്കുന്നവരാണ് ട്രിനിറ്റി. അവതാരം എന്നൊരു വാക്കോ, അങ്ങനെയൊരു ആശയമോ ബൈബിൽ ഇല്ലെന്നും അവതാരമെടുക്കാൻ സത്യേക ദൈവത്തിന് സാദ്ധ്യമല്ലെന്നും ട്രിനിക്ക് അറിയില്ല.

മറ്റൊരു വിധത്തിലും ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടതാണ് ആ വേദഭാഗത്തെ മർമ്മമെന്ന് കണ്ടെത്താൻ കഴിയും. പ്രസ്തുത വേദഭാഗത്ത് ആറ് കാര്യങ്ങൾ പറയുന്നുണ്ട്: അവൻ ജഡത്തിൽ വെളിപ്പെട്ടു; ആത്മാവിൽ നീതീകരിക്കപ്പെട്ടു; ദൂതന്മാർക്കു പ്രത്യക്ഷനായി; ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു; ലോകത്തിൽ വിശ്വസിക്കപ്പെട്ടു; തേജസ്സിൽ എടുക്കപ്പെട്ടു. 

1. അവൻ ജഡത്തിൽ വെളിപ്പെട്ടു: ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു (The Living God manifest in flesh). (1തിമോ, 3:15)

2. ആത്മാവിൽ നീതീകരിക്കപ്പെട്ടു: യേശു യോഹന്നാനാൽ സ്നാനമേല്ക്കുവാൻ യോർദ്ദാനിൽ ചെല്ലുമ്പോൾ സ്നാപകൻ യേശുവിനെ വിലക്കുകയുണ്ടായി. അപ്പോൾ യേശു അവനോടു: “ഇപ്പോൾ സമ്മതിക്ക; ഇങ്ങനെ സകലനീതിയും നിവർത്തിക്കുന്നതു നമുക്കു ഉചിതം എന്നു ഉത്തരം പറഞ്ഞു.” (മത്താ, 3:14,15). അനന്തരം യേശു സ്നാനം ഏറ്റു വെള്ളത്തിൽനിന്നു കയറിയപ്പോൾ സ്വർഗ്ഗം തുറന്നു ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി തന്റെമേൽ ഇറങ്ങിവരുകയും, ഇവനെൻ്റെ പ്രിയപുത്രനെന്ന് സ്വർഗ്ഗത്തിൽനിന്ന് ശബ്ദം ഉണ്ടാകുകയും ചെയ്തു. (മത്താ, 3:16,17). പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കണം (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ മനുഷ്യരിൽ നീതിമാനായി ആരുമില്ലാത്തതുകൊണ്ട് (റോമ, 3:10), ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ യേശുവെന്ന പരിശുദ്ധനെ അഥവാ, നീതിമാനെ പരിശുദ്ധാത്മാവ് യോഹന്നാന് ചൂണ്ടിക്കാണിക്കുകയായിരുന്നു. (മത്താ, 17:5; യോഹ, 16:7-11; റോമ, 1:5). യേശുവിൻ്റെ മരണം കണ്ട ശതാധിപനും (ലൂക്കൊ, 23:47), പുനരുത്ഥാനശേഷം അപ്പൊസ്തലന്മാരും യേശു നീതീമാനാണെന്ന സാക്ഷ്യം പറഞ്ഞത് പരിശുദ്ധാത്മാവിൽ ആയിരുന്നു. (പ്രവൃ, 3:14; 7:52; 22:14; 1പത്രൊ, 3:18; 1യോഹ, 1:9; 2:1; 2:27; 3:7).

യോഹന്നാൻ്റെ സാക്ഷ്യത്തിൽനിന്ന് ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണെന്ന് മനസ്സിലാക്കാം: “എന്റെ പിന്നാലെ ഒരു മനുഷ്യൻ വരുന്നു; അവൻ എനിക്കു മുമ്പേ ഉണ്ടായിരുന്നതുകൊണ്ട് എനിക്കു മുമ്പനായിത്തീർന്നു” എന്നാണ്, യോഹന്നാൻ സ്നാനാപകൻ പറഞ്ഞത്. (യോഹ, 1:30). ഇവിടെപ്പറയുന്ന പുരുഷൻ (anir – Man) മനുഷ്യൻ ആണ്. യോഹന്നാനെക്കാൾ ആറുമാസം ഇളപ്പമാണ് യേശു. (ലൂക്കൊ, 1:36). യോഹന്നാനെക്കാൾ ഇളയവനായ യേശുവെന്ന മനുഷ്യന് അവനെക്കാൾ മുമ്പെ ഉണ്ടായിരിക്കാൽ കഴിയില്ല. പിന്നെയാരാണ് അവനെക്കാൾ മുമ്പെ ഉണ്ടായിരുന്നത്? അതിൻ്റെ ഉത്തരവും യോഹന്നാൻതന്നെ പറഞ്ഞിട്ടുണ്ട്. “ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ എന്നെ അയച്ചവൻ എന്നോട്: ആരുടെമേൽ ആത്മാവ് ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നു പറഞ്ഞു.” (യോഹ, 1:33). യേശുവെന്ന മനുഷ്യനെ ദൈവം യോർദ്ദാനിൽവെച്ച് പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തിട്ട് അവനോട് കൂടെയിരുന്ന് അത്ഭുതങ്ങൾ പ്രവർത്തിക്കുകയായിരുന്നു. (ലൂക്കൊ, 3:22; പ്രവൃ, 2:22; 10:38). അല്ലാതെ, മനുഷ്യനായ യേശു സ്വന്തശക്തിയാലല്ല അത്ഭുതങ്ങൾ പ്രവർത്തിച്ചത്. അതായത്, തൻ്റെ പിന്നാലെ വരുന്ന മനുഷ്യൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുമെന്നല്ല അവൻ പറഞ്ഞത്. ആരാണോ, ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്, അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും എന്നാണ്. അത് യഹോവയായ പിതാവാണ്. അവൻ്റെ മനുഷ്യപ്രത്യക്ഷതയാണ് ക്രിസ്തുയേശു. (1തിമൊ, 2:6; 3:16). അമ്മയുടെ ഉദരത്തിൽവെച്ചുതന്നെ പരിശുദ്ധാത്മാവിൽ നിറഞ്ഞവനാണ് യോഹന്നാൻ സ്നാപകൻ. (ലൂക്കോ, 1:15,41). സ്ത്രീകളിൽനിന്നു ജനിച്ചവരിൽ ഏറ്റവും വലിയവനെന്ന് ക്രിസ്തു സാക്ഷ്യം പറഞ്ഞവനും, ന്യായപ്രമാണത്തിലെ അവസാനത്തെ പ്രവാചകനുമാണ് യോഹന്നാൻ. (മത്താ, 11:11,13). അവൻ തൻ്റെ ഉള്ളിലുള്ള അഭിഷിക്തൻ്റെ ആത്മാവിനാൽ അഥവാ, പരിശുദ്ധാത്മാവിനാലാണ് ക്രിസ്തുവിനെക്കുറിച്ച് പറഞ്ഞതെന്ന് ഓർക്കണം. യോഹന്നാൻ യേശുവിനെ നോക്കി പറഞ്ഞ അതേ കാര്യമാണ്, അവൻ്റെ അപ്പനായ സെഖര്യാപ്രവാചകൻ പരിശുദ്ധത്മാവ് നിറഞ്ഞവനായി പ്രവചിച്ചത്. “യിസ്രായേലിന്റെ ദൈവമായ കർത്താവ് അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്യും.” (ലൂക്കൊ, 1:68. ഒ.നോ: യെശ, 25:8-9; 35:4-6; 40:3). യിസ്രായേലിന്റെ ദൈവം യഹോവയാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല. (പുറ, 5:1; 24:10). യഹോവ തൻ്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്യുമെന്നാണ് സെഖര്യാവിൻ്റെ പ്രവചനം. ഒ,നോ: (യെശ, 25:8-9; 29:18; 35:3-6–മത്താ, 11:4-5; ലൂക്കൊ, 7:22; യെശ, 40:3). അതായത്, യഹോവയായ ഏകദൈവം യേശുവെന്ന തൻ്റെ പുതിയ നാമത്തിൽ ഒരു മനുഷ്യപ്രത്യക്ഷത എടുത്താണ്, തൻ്റെ ജനത്തിൻ്റെ പാപപരിഹാരം വരുത്തിയത്. (മത്താ, 1:21; എബ്രാ, 2:14-16).

ഇനി, പൗലൊസ് പറയുന്നത് നോക്കുക: ഒന്നാം മനുഷ്യൻ ഭൂമിയിൽനിന്നു മണ്ണുകൊണ്ടുള്ളവൻ; രണ്ടാം മനുഷ്യൻ സ്വർഗത്തിൽനിന്നുള്ളവൻ.” (1കൊരി, 15:47). എന്നാൽ, KJV ഉൾപ്പെടെയുള്ള പല ഇംഗ്ലീഷ് പരിഭാഷകളിലും, വിശുദ്ധഗ്രന്ഥം ബെഞ്ചമിൻ ബെയിലി, മാണിക്കത്തനാർ, ഹെർമ്മൻ ഗുണ്ടർട്ട് തുടങ്ങിയ മലയാളം പരിഭാഷകളിലും, രണ്ടാം മനുഷ്യൻ സ്വർഗത്തിൽനിന്നുള്ള കർത്താവ് എന്നാണ് കാണുന്നത്. യേശുവെന്ന മനുഷ്യൻ പഴയനിയമത്തിൽ ഇല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. (ഉല്പ, 3:15; ആവ, 18:15,18; യെശ, 7:14; 52:13-15; 53:1-12; 61:1-2). പത്രൊസ് അപ്പൊസ്തലൻ അക്കാര്യം അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്. (1പത്രൊ, 1:20). യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ യോർദ്ദാനിൽവെച്ചാണ് ക്രിസ്തുവും ദൈവപുത്രനും ജനിച്ചത്. (യെശ, 61:1-2; ലൂക്കോ, 1:32; 1:35; 2:11). താൻ യോർദ്ദാനിൽവെച്ചാണ് ക്രിസ്തു അഥവാ, അഭിഷിക്തൻ ആയതെന്ന്, യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശുതന്നെ പറഞ്ഞിട്ടുണ്ട്. (യെശ, 61:1-2; ലൂക്കൊ, 4:16-21). അതായത്, ബി.സി. 6-ന് മുമ്പെ യേശുവെന്ന മനുഷ്യനില്ല. എ.ഡി. 29-ന് മുമ്പെ യേശുവെന്ന ക്രിസ്തുവും ദൈവപുത്രനുമില്ല. അതിനാൽ, യേശുവെന്ന മനുഷ്യൻ സ്വർഗ്ഗത്തിൽ ഉണ്ടായിരുന്നവനല്ല; യഹോവയുടെ ജഡത്തിലെ വെളിപ്പാടിനായി, കന്യകയിൽ ഉല്പാദിതമായവനാണെന്ന് മനസ്സിലാക്കാം. (മത്താ, 1:20; ലൂക്കൊ, 2:21). തന്മൂലം, സ്വർഗ്ഗത്തിൽനിന്ന് വന്ന രണ്ടാം മനുഷ്യൻ എന്ന് പോലൊസ് പറയുന്നത്, സ്വർഗ്ഗത്തിലെ കർത്താവ് അഥവാ, യഹോവ എടുത്ത മനുഷ്യ പ്രത്യക്ഷത ആയതുകൊണ്ടാണെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം. യഹോവയെ പുതിയനിയമത്തിൽ കുറിയോസ് (kyrios) അഥവാ, കർത്താവെന്നാണ് പരിഭാഷ ചെയ്തിരിക്കുന്നത്. [മുഴുവൻ തെളിവുകളും അറിയാൻ ആഗ്രഹിക്കുന്നവർ, യഹോവയും യേശുവും ഒന്നാണോ? എന്ന വീഡിയോ ദയവായി കാണുക]

3. ദൂതന്മാർക്കു പ്രത്യക്ഷനായി: യേശുവിൻ്റെ ജനനസമയത്തും (ലൂക്കൊ, 2:9-14), പരീക്ഷാവേളയിലും (മത്താ, 4:10), ഗെത്ത്ശെമനയിലെ വ്യഥയിലും (ലൂക്കൊ, 22:43), പുനരുത്ഥാനത്തിലും (മത്താ, 28:2; യോഹ, 20:12) ദൂതന്മാർ പ്രത്യക്ഷരായതായി അഥവാ, ജഡത്തിൽ വെളിപ്പെട്ടവനെ ദൂതന്മാർ ദർശിച്ചതായി നാം വായിക്കുന്നു.

4. ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു: കല്പനപോലെ, പെന്തെക്കൊസ്തു നാൾ തുടങ്ങി സകല ജാതികളോടും അപ്പൊസ്തലന്മാർ സുവിശേഷം പ്രസംഗിച്ചു തുടങ്ങി. (മത്താ, 24:14; മർക്കൊ, 13:10; 16:15; ലൂക്കൊ, 24:47; പ്രവൃ, 1:8; 8:27-38; 10:24-48; 13:46). 

5. ലോകത്തിൽ വിശ്വസിക്കപ്പെട്ടു: ലോകം മുഴുവൻ വിശ്വസിക്കപ്പെട്ടു എന്നല്ല; ലോകത്തിൽ വിശ്വസിക്കപ്പെട്ടു. ലോകത്തിലെ സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലും നിന്നുള്ളവർ വിശ്വസിച്ചു. (വെളി, 7:9). ക്രിസ്തു ലോകത്തിൽ വിശ്വസിക്കപ്പെട്ടു എന്നതിൻ്റെ ഏറ്റവും നല്ല തെളിവാണ്, മുമ്പെ ലോകക്കാരും ദൂരസ്ഥരുമായിരുന്ന നമ്മൾ ഇപ്പോൾ ക്രിസ്തുവിൽ വിശ്വസിക്കുന്നത്.

6. തേജസ്സിൽ എടുക്കപ്പെട്ടു: ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന മനുഷ്യനായ ക്രിസ്തയേശു, ഏകദൈവത്തിനും മനുഷ്യർക്കും ഇടയിൽ മഹാപുരോഹിതനായി നിന്നുകൊണ്ട്, മറുവിലയായി തന്നെത്താൻ ദൈവത്തിന് സൗരഭ്യവാസനായി അർപ്പിച്ചിട്ട്, മൂന്നാംദിവസം ദൈവത്താൽ ഉയിർപ്പിക്കപ്പെട്ട് അന്നുതന്നെ സ്വർഗ്ഗത്തിലേക്ക് കരേറിപ്പോയതിനെ ഇത് സൂചിപ്പിക്കുന്നു. (യോഹ, 20:17; എഫെ, 5:2; 1തിമൊ, 2:5-6; എബ്രാ, 2:9). തന്മൂലം, ക്രിസ്തു ദൈവത്തിൻ്റെ വെളിപ്പാടാണെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം.

ഏകദൈവത്തിൻ്റെ പ്രകൃതി: ദൈവത്തിൻ്റെ പ്രത്യക്ഷത എന്താണെന്നും എന്തിനാണെന്നും മനസ്സിലാകണമെങ്കിൽ, ബൈബിൾ വെളിപ്പെടുത്തുന്ന ദൈവത്തിൻ്റെ പ്രകൃതിയാണ് ആദ്യം മനസ്സിലാക്കേണ്ടത്. “അക്ഷയനും അദൃശ്യനും ആത്മാവും ആകാശങ്ങളും ഭൂമിയും നിറഞ്ഞു നില്ക്കുന്നവനും ആരും ഒരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനും നിത്യനും മാറ്റമില്ലാത്തവനും മരണമില്ലാത്തവനും എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനുമാണ് ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവം അഥവാ, മോണോസ് തിയൊസ് (monos theos).” (1തിമൊ, 1;17; യോഹ, 4:24; യിരെ, 23:23-24; യോഹ, 1:18, റോമ, 16:24; 1തിമൊ, 6:16; യാക്കോ, 1:17; മലാ, 3:6; വെളി, 4:10). താൻ ആകാശങ്ങളും ഭൂമിയും നിറഞ്ഞു നില്ക്കുന്നവനാണെന്ന് ദൈവം പറയുന്നു. (യിരെ, 23:23-24). സ്വർഗ്ഗത്തിൽ കയറിയാൽ അവിടെയും പാതാളത്തിൽ കിടക്ക വിരിച്ചാൽ അവിടെയും സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ അവിടെയും ദൈവത്തിൻ്റെ കൈ തന്നെ പിടിക്കും എന്ന് ദാവീദ് പറയുന്നു. (സങ്കീ, 139:7-10). സ്വർഗ്ഗത്തിലും സ്വർഗ്ഗാധിസ്വർഗ്ഗത്തിലും നീ അടങ്ങുകയില്ലന്ന് ശലോമോൻ പറയുന്നു. (1രാജാ, 8:27). “അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു” എന്നാണ് പൗലൊസ് പറയുന്നത്. (പ്രവൃ, 17:28). അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതെന്ന് പറഞ്ഞാൽ, ദൈവത്തിൻ്റെ ഉള്ളിലാണ് പ്രപഞ്ചം മുഴുവൻ സ്ഥിതിചെയ്യുന്നത് എന്നാണ്. ദൈവസാന്നിധ്യം പ്രപഞ്ചം മുഴുവൻ ഉണ്ടെങ്കിലും, ദൈവം വസിക്കുന്നത് പ്രപഞ്ചത്തിൻ്റെ ഉള്ളിലല്ല; പ്രപഞ്ചം മുഴുവൻ ദൈവത്തിൻ്റെ ഉള്ളിലാണ് സ്ഥിതിചെയ്യുന്നത്. അതായത്, ദൈവം തൻ്റെ സൃഷ്ടിയെ ആശ്രയിച്ചല്ല നിലനില്ക്കുന്നത്; സൃഷ്ടികൾ ദൈവത്തെ ആശ്രയിച്ചാണ് നിലനില്ക്കുന്നത്. സർവ്വപ്രപഞ്ചവും നിറഞ്ഞുനില്ക്കുന്ന ദൈവം, അദൃശ്യൻ മാത്രമല്ല; ഏകനുമാണ്. എന്നാൽ, ട്രിനിറ്റിയുടെ ദൈവം ഏകനല്ല; മൂന്നുപേരാണ്. പ്രപഞ്ചം മുഴുവൻ നിറഞ്ഞുനില്ക്കുന്ന മൂന്നുപേരെക്കുറിച്ച് ട്രിനിറ്റി വല്ലപ്പോഴും ചിന്തിച്ചിട്ടുണ്ടോ? മൂന്നുപേരുടെ ഉള്ളിൽ സ്ഥിതിചെയ്യുന്ന ഒരു പ്രപഞ്ചത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? അതിൽ ഒരുത്തനാണ്, ക്രൂശിൽ മരിച്ചതെന്നുകൂടി ചിന്തിച്ചാൽ; അതോടെ ട്രിനിറ്റിയുടെ ആപ്പീസ് പൂട്ടും. സർവപ്രപഞ്ചവും നിറഞ്ഞുനില്ക്കുന്ന ദൈവമല്ല ക്രൂശിൽ മരിച്ച യേശു; ആ ദൈവത്തിൻ്റെ വെളിപ്പാടായ പരിശുദ്ധ മനുഷ്യനാണ് ക്രിസ്തു. (യോഹ, 6:69; 8:40; 1തിമൊ, 3:14-16). ആ മനുഷ്യനാണ് നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ വഹിച്ചുകൊണ്ട് ക്രൂശിൽ മരിച്ചത്. (1തിമൊ, 2:6; 1പത്രൊ, 2:24). ഏകസത്യദൈവമായ പിതാവിനെയും ഏകമനുഷ്യനായ യേശുക്രിസ്തുവിനെയും അറിയുന്നതാണ് നിത്യജീവൻ: (യോഹ, 17:3; റോമ, 5:15; 1കൊരി, 8:6; 1തിമൊ, 2:5-6). 

ദൈവം ഒരുത്തൻ മാത്രം: ദൈവത്തിൻ്റെ പ്രകൃതിയിൽ ഏറ്റവും പ്രധാനപ്പെട്ടത്, ദൈവം ഏകൻ അഥവാ, ഒരുത്തൻ മാത്രം എന്നതാണ്. അതാണ് ബൈബിളിൻ്റെ മൗലിക ഉപദേശം. ദൈവം ഏകനാണെന്നത് കേവലം അറിവല്ല; അതൊരു പരിജ്ഞാനവൂം പ്രാർത്ഥനയുമാണ്. (ആവ, 6:4:9). ഏകൻ, ഏകസത്യദൈവം, ഒരുവൻ, ഒരുത്തൻ മാത്രം, ദൈവവും പിതാവുമായവൻ ഒരുവൻ, പിതാവായ ഏകദൈവം എന്നിങ്ങനെയാണ് ബൈബിൾ ദൈവത്തെക്കുറിച്ച് വെളിപ്പെടുത്തുന്നത്:⏬
1️⃣യഹോവ: “യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് എന്ന ഒന്നാം കല്പന തുടങ്ങി, സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല; ഞാൻ, ഞാൻ മാത്രമേയുള്ളു, ഞാനല്ലാതെ ദൈവമില്ല; ഞാനല്ലാതെ വേറൊരു ദൈവമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല” എന്നൊക്കെയാണ് യഹോവ പറയുന്നത്. (പുറ, 9:14; 20:2-3; ആവ, 32:39; യെശ, 43:10; 44:8; 45:5; 46:9).
2️⃣ക്രിസ്തു: “ദൈവം ഒരുത്തൻ മാത്രമാണെന്നും (monou theou – the only God), പിതാവ് മാത്രമാണ് സത്യദൈവം (pater ton monon alethinon theon – Father, the only true God) എന്നും (യോഹ, 17:3), അവനെ മാത്രം ആരാധിക്കണം (Worship Him only) എന്നും (മത്താ, 4:10; ലൂക്കൊ, 4:8), ആ നാളും നാഴികയും എൻ്റെ പിതാവ് മാത്രം (My Father only) അല്ലാതെ പുത്രനുംകൂടി അറിയുന്നില്ല (മത്താ, 24:36) എന്നൊക്കെ ക്രിസ്തു പറഞ്ഞത്, പഴയനിയമത്തിൽ ഒറ്റയെ അഥവാ, സിംഗിളിനെ കുറിക്കുന്ന യാഹീദിന് (yahid) തുല്യമായ മോണോസ് (monos) കൊണ്ട് ഖണ്ഡിതമായിട്ടാണ്.
3️⃣പഴയനിയമ മശിഹമാർ: “യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും, അവനു സമനായും സദൃശനായും ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരുദൈവം സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്നും” പഴയനിയമ അഭിഷിക്തന്മാർ പറയുന്നു. (പുറ, 15:11; 1രാജാ, 8:23; 2രാജാ, 19:15,19; നെഹെ, 9:6; സങ്കീ, 40:5).
4️⃣അപ്പൊസ്തലന്മാർ: “ദൈവം ഒരുത്തൻ മാത്രമാണെന്നും (monos o theos – ലൂക്കൊ, 5:21; mono theo – യൂദാ, 1:24. ഒ.നോ: റോമ, 16:24; 1തിമൊ, 1:17; യൂദാ, 1:4), പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും” അപ്പൊസ്തലന്മാർ സ്ഫടികസ്ഫുടം വ്യക്തമാക്കുന്നു. (യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6).
5️⃣”ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: 1രാജാ, 8:23; യോശു, 2:11; 2ദിന, 6:14). ദൈവം യഹോവ ഒരുത്തൻ മാത്രമാണെങ്കിൽ, ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടല്ലാതെ മറ്റൊരുത്തൻ ആകുക സാദ്ധ്യമല്ല.

മോണോസ് തിയോസ്: “യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവം ആകുന്നു” (thou art the God, even thou alone, of all the kingdoms of the earth. 2രാജാ, 19:15). ഈ വേദഭാഗത്ത് ദൈവം ഒരുത്തൻ മാത്രമെന്ന് പറയാൻ ഉപയോഗിച്ചിരിക്കുന്ന എബ്രായ പദം ബാദ് ആണ്. പഴയനിയമത്തിൽ കേവലമായ ഒന്നിനെ കുറിക്കാൻ, ഇംഗ്ലീഷിൽ only, alone എന്നു പരിഭാഷ ചെയ്തിരിക്കുന്ന അക് (ak), റാഖ് (raq), ബാദ് (bad), ബദാദ് (badad) എന്നിങ്ങനെ നാല് എബ്രായ പദങ്ങൾ 24 പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ ബാദ് ഉപയോഗിച്ചിരിക്കുന്ന 20 വാക്യങ്ങളിൽ, പഴയനിയമത്തിൻ്റെ ഗ്രീക്കുപരിഭാഷയായ സെപ്റ്റ്വജിൻ്റിൽ മോണോസ് ആണ് കാണുന്നത്. ഉദാ: (2രാജാ, 19:15,19; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 83:18; 86:10; യെശ, 37:16,20; 44:24). ഒറ്റയെ കുറിക്കാൻ പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന യാഹീദിന് (yahid) തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ് (monos). നമ്മുടെ കർത്താവായ ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പരിഭാഷയാണ് സെപ്റ്റ്വജിൻ്റ്. ആ പരിഭാഷയിലാണ്, ദൈവം ഒരുത്തൻ മാത്രമാണെന്ന് മോണോസ് ഉപയോഗിച്ച് ഖണ്ഡിതമായ അർത്ഥത്തിൽ 20 പ്രാവശ്യം പറഞ്ഞിരിക്കുന്നത്. തന്നെയുമല്ല, പുതിയനിയമത്തിൽ ദൈവത്തോട് ചേർത്ത് മോണോസ് 13 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ദൈവം ഒരുത്തൻ മാത്രമാണെന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത് മോണോസ് കൊണ്ടാണ്. ഉദാ: (ലൂക്കൊ, 5:21; യോഹ, 5:44; 17:3; റോമ, 16:26; 1തിമൊ, 1:17; യൂദാ, 1:4; 1:24). അതായത്, ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കുന്ന യാഖീദിന് (yahid) തുല്യമായ മോണോസ്, പഴയപുതിയനിയമങ്ങളിൽ ദൈവത്തെ കുറിക്കാൻ 33 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പഴയനിയമത്തിൽ 20 പ്രാവശ്യവും, ക്രിസ്തുവും അപ്പൊസ്തലന്മാരും സ്വന്ത വായ്കൊണ്ട് 13 പ്രാവശ്യവും പറഞ്ഞിട്ടുണ്ട്.അതിനാൽ, ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും യഹോവ അഥവാ, പിതാവായ ഏകദൈവമല്ലാതെ, മറ്റൊരു ദൈവത്തെ ദുരുപദേശങ്ങളും ദുർവ്യാഖ്യാനങ്ങളും കൊണ്ടല്ലാതെ, ബൈബിളിൽ കണ്ടെത്താൻ ആർക്കും കഴിയില്ല. തന്മൂലം, സത്യദൈവത്തിന് സമനായോ സദൃശനായോ ആരും ഉണ്ടാകുക സാദ്ധ്യമല്ല.

വെളിപ്പാടും അവതാരവും: അദൃശ്യനായ ഏകദൈവം വ്യക്തിയാണെന്നോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ ബൈബിൾ പറയുന്നില്ല; ദൈവത്തിന് വെളിപ്പാടുകൾ അഥവാ, പ്രത്യക്ഷതകളാണുള്ളത്: “ഗതിഭേദത്താലുള്ള ആഛാദനമില്ലാത്ത അഗോചരനായ ഏകദൈവം, തൻ്റെ സ്ഥായിയായ അസ്തിത്വത്തിനും പ്രകൃതിക്കും മാറ്റംവരാത്തവനായി ഇരിക്കുമ്പോൾത്തന്നെ, സൃഷ്ടികൾക്ക് തന്നെത്തന്നെ ഗോചരമാക്കാൻ താൻ എടുക്കുന്ന പുതിയ അസ്തിത്വത്തെയാണ്, വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് ബൈബിൾ പറയുന്നത്.” അവതാരം: “ഒരുത്തൻ തൻ്റെ സ്ഥായിയായ സ്വരൂപം ത്യജിച്ചിട്ട് മറ്റൊരു രൂപമെടുക്കുന്നതാണ് അവതാരം.” അവതാരം ജാതികളുടെ സങ്കല്പമാണ്; അവർപോലും അതൊരു വസ്തുതയായി കണക്കാക്കുന്നില്ല. അതാണ് സത്യദൈവത്തോട് കൂട്ടിക്കെട്ടാൻ പലരും ശ്രമിക്കുന്നത്. ത്രിത്വം (Trinty) എന്ന പദമോ, ആശയമോ ബൈബിളിൽ ഇല്ലാത്തപോലെ, അവതാരം (Incarnation) എന്ന പദമോ, ആശയമോ ബൈബിളിൽ ഉള്ളതല്ല. ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ല, കാണ്മാൻ കഴിയില്ല എന്ന് പറയുമ്പോൾത്തന്നെ, ദൈവത്തെ അനേകംപേർ കണ്ടതായി പറഞ്ഞിട്ടുണ്ട്: മോശെ, അഹരോൻ, നാദാബ്, അബീഹു, യിസ്രായേൽ മൂപ്പന്മാരിൽ എഴുപതുപേർ (പുറ, 24:9-11), മീഖായാവ് (1രാജാ, 22:19), ഇയ്യോബ് (42:5), യെശയ്യാവ് (6:1), യെഹെസ്ക്കേൽ 1:26-28), ദാനീയേൽ (7:9), ആമോസ് 9:1), യോഹന്നാൻ (വെളി, 4:8) തുടങ്ങിയവർ ദൈവത്തെ കണ്ടവരാണ്. സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുന്ന ദൈവത്തെക്കണ്ട യോഹന്നാനാണ്, ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്ന് രണ്ടുപ്രാവശ്യം പറഞ്ഞിരിക്കുന്നത്. ക്രിസ്തു പറയുന്നു: “സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു.” (മത്താ, 18:11). ക്രിസ്തു പറഞ്ഞ, ദൂതന്മാർ എപ്പോഴും മുഖം കാണുന്ന അഥവാ, ദൂതന്മാരുടെ മദ്ധ്യേയിരിക്കുന്ന ദൈവത്തെയാണ് മീഖായാവ്, യെശയ്യാവ്, യെഹെസ്ക്കേൽ, ദാനീയേൽ, യോഹന്നാൻ തുടങ്ങിയവർ കണ്ടത്. ദൈവത്തെ ദൂതന്മാർ നിത്യം ആരാധിക്കുന്നതായാണ് യെശയ്യാവും യോഹന്നാനും കണ്ടത്. (യെശ, 6:3; വെളി, 4:8). അതായത്, അദൃശ്യനായ ദൈവത്തെയല്ല; ദൈവത്തിൻ്റെ പ്രത്യക്ഷതകളെയാണ് ഭക്തന്മാർ കണ്ടത്. ദൈവത്തെ കണ്ടു എന്ന് പറയാതെ, ദൈവം പലർക്കും പ്രത്യക്ഷനായതായും പറഞ്ഞിട്ടുണ്ട്: അബ്രാഹാം (പ്രവൃ, 7:2,3; ഉല്പ, 12:7), യിസ്ഹാക്ക് (ഉല്പ, 26:2,24), യാക്കോബ് (ഉല്പ, 35:9-10; 48:3), മോശെ (പുറ, 4:1-5; സംഖ്യാ, 12:8), ബിലെയാം (സംഖ്യാ, 23:4,16), ദാവീദ് (2ദിന, 3:1), ശലോമോൻ (2ദിന, 7:12; 1രാജാ, 11:9) തുടങ്ങിയവർക്ക് ദൈവം പ്രത്യക്ഷനായതായി പറഞ്ഞിട്ടുണ്ട്. ദൈവത്തിൻ്റെ പലനിലകളിലുള്ള പ്രത്യക്ഷതകൾ ബൈബിളിൽ കാണാം. ദൈവത്തിന് മനുഷ്യപ്രത്യക്ഷത എടുക്കാനും ഒരു സ്ത്രീയുടെ സഹായം ആവശ്യമില്ല. അതിൻ്റെ വ്യക്തമായ തെളിവ് പഴയനിയമത്തിലുണ്ട്: യഹോവ മമ്രേയുടെ തോപ്പിൽ തൻ്റെ സ്നേഹിതനായ അബ്രാഹാമിൻ്റെ അടുക്കൽ മനുഷ്യപ്രത്യക്ഷത എടുത്തുവന്നത് സ്ത്രീയിലൂടെയല്ല. (ഉല്പ, 18:1-33; 19:1). എന്നാൽ, ദൈവത്തിൻ്റെ പുത്രത്വവും അരുളപ്പാടുകളും ആരാധനയും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ചട്ടങ്ങളും വചനവും വാഗ്ദത്തങ്ങളും വിധികളും ഭരമേല്പിക്കപ്പെട്ടിരിക്കുന്ന തൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേലിനെ അവൻ്റെ പാപങ്ങളിൽനിന്ന് രക്ഷിക്കാൻ, അവൻ്റെ ന്യായപ്രമാണത്തിൻ്റെ കീഴിൽ ജനിച്ച പാപരഹിതനായ ഒരു മനുഷ്യന് മാത്രമേ കഴിയുമായിരുന്നുള്ളു. (പുറ, 4:22-23; സങ്കീ, 147:19-20; മത്താ, 1:21; റോമ, 3:2; 9:4; ഗലാ, 4:4). അങ്ങനെയൊരു മനുഷ്യൻ ഭൂമിയിൽ ഇല്ലാത്തതുകൊണ്ടാണ്, ഒരു യെഹൂദാ കന്യകയുടെ ഉദരത്തിലൂടെ അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും സന്തതിയായി, ദൈവം ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്. (മത്താ, 1:1,16; 1തിമൊ, 3:14-16). അതായത്, പ്രവചനംപോലെ ദൈവം തൻ്റെ പ്രത്യക്ഷതയ്ക്കായി കന്യകയുടെ ഉദരത്തിലൂടെ ഒരുക്കിയ അഥവാ, ഉല്പാദിപ്പിച്ച ശരീരം അഥവാ, മനുഷ്യനാണ് യേശുവെന്ന പരിശുദ്ധൻ. (മത്താ,, 1:20; ലൂക്കൊ, 2:21; യോഹ, 6:69; 8:40; ഉല്പ, 3:15; ആവ, 18:15,18; സങ്കീ, 40:6–എബ്രാ, 10:5). 

ജീവനുള്ള ദൈവത്തിൻ്റെ പുത്രൻ: ക്രിസ്തു ജീവനുള്ള ദൈവത്തിൻ്റെ പുത്രനാണെന്ന് പത്രൊസ് പറഞ്ഞിരിക്കയാൽ, അവൻ ദൈവത്തിൻ്റെ നിത്യപുത്രനാണെന്ന് വിചാരിക്കുന്നവരുണ്ട്. അതിനോടുള്ള ബന്ധത്തിൽ മൂന്ന് കാര്യങ്ങൾ പറയാം: 1. നീ ജീവനുള്ള ദൈവത്തിൻ്റെ പുത്രനായ ക്രിസ്തു എന്ന് പത്രൊസ് ഏറ്റുപറഞ്ഞത്, ഒരു സവിശേഷ വെളിപ്പാട് നിമിത്തമല്ല; അതൊരു സാധാരണ വെളിപ്പാടാണ്. എന്റെ പിതാവത്രേ നിനക്കു ഇതു വെളിപ്പെടുത്തിയതു” എന്നു യേശു അവനോടു പറഞ്ഞത്, യോർദ്ദാനിൽ വെച്ചുള്ള പിതാവിൻ്റെ സാക്ഷ്യത്തെക്കുറിച്ചാണ്. (മത്താ, 3:17; 16:16-17). യോർദ്ദാനിലെ പിതാവിൻ്റെ സാക്ഷ്യം മുതൽ യോഹന്നാൻ സ്നാപകനും (യോഹ, 1:34), നഥനയേലും (യോഹ, 1:49), ഭൂതഗ്രസ്തരും (മത്താ, 8:29; മർക്കൊ, 3:11; 5:7; ലൂക്കൊ, 4:41; 8:28), യേശുവും (യോഹ, 5:25; 9:35; 10:36; 11:4), ശിഷ്യന്മാർ തന്നെയും അവൻ ദൈവപുത്രനാണെന്ന് ഏറ്റുപറഞ്ഞതാണ്. (മത്താ, 14:33). അതിനുശേഷമാണ് ഫിലിപ്പിൻ്റെ കൈസര്യയിലെ സംഭവം നടക്കുന്നത്. യേശു ദൈവപുത്രനാണെന്ന് യോഹന്നാൻ സ്നാപകൻ സാക്ഷ്യം പറഞ്ഞകാര്യം പത്രോസിനും യോഹന്നാനും അന്ത്രെയാസിനും അറിവുള്ളതാണ്. ആ സമയത്ത് അവർ സ്നാപകൻ്റെ ശിഷ്യന്മാരായിരുന്നു. പന്ത്രണ്ടു ശിഷ്യന്മാരിൽ ഉൾപ്പെട്ടവനാണ് നഥനയേൽ അഥവാ, ബർത്തൊലോമായി; അവൻ്റെ സാക്ഷ്യവും എല്ലാവർക്കും അറിവുള്ളതാണ്. അനേകം ഭൂതഗ്രസ്തർ യേശു ദൈവപുത്രനാണെന്ന് വിളിച്ചു പറയുമ്പോഴും, താൻ ദൈവപുത്രനാണെന്ന് ദൈവാലയത്തിൽവെച്ച് യേശു പറഞ്ഞപ്പോഴും ശിഷ്യന്മാർ അവൻ്റെ കൂടെയുണ്ടായിരുന്നു. യേശു കടലിന്മേൽ നടന്ന് പടകിൽ കയറിയപ്പോൾ, ശിഷ്യന്മാരൊന്നടങ്കം “നീ ദൈവപുത്രൻ സത്യം” എന്നു പറഞ്ഞു അവനെ നമസ്കരിച്ചതാണ്. (മത്താ, 14:33). അതിനുശേഷമാണ് ഫിലിപ്പിൻ്റെ കൈസര്യയിൽവെച്ചുള്ള ഈ സംഭവം. അതിനാൽ, യേശു ദൈവപുത്രനാണെന്ന് പത്രൊസ് ഏറ്റുപറഞ്ഞത് ഒരു സവിശേഷ വെളിപ്പാടുകൊണ്ടല്ലെന്ന് വ്യക്തമാണ്. 

2. ദൈവത്തിന് ദൂതന്മാരും മനുഷ്യരുമായി കോടിക്കണക്കിനു പുത്രീപുത്രന്മാർ ഉണ്ട്: ദൂതന്മാർ (ഇയ്യോ, 1:6; 2:1; 38:6), ആദാം (ലൂക്കൊ, 3:38), ശേത്തിൻ്റെ സന്തതികൾ (ഉല്പ, 6:2,4), യിസ്രായേൽ (പുറ, 4:22), എഫ്രയീം (യിരെ, 31:9), ക്രിസ്തുവിശ്വാസികൾ. (1യോഹ, 3:2). അവരെല്ലാവരും ജീവനില്ലാത്ത ദൈവത്തിൻ്റെ പുത്രീപുത്രന്മാർ അല്ല; ജീവനുള്ള ദൈവത്തിൻ്റെ പുത്രീപുത്രന്മാർ ആണ്. തന്മൂലം, യേശുവിനെ ജീവനുള്ള ദൈവത്തിൻ്റെ പുത്രനെന്ന് വിളിച്ചിരിക്കുന്ന കാരണത്താൽ, അവൻ ദൈവത്തിൻ്റെ നിത്യപുത്രൻ ആകില്ല.

3. മർക്കൊസിലെയും ലൂക്കൊസിലെയും ഫിലിപ്പിൻ്റെ കൈസര്യയിലെ സമാന്തരവേദഭാഗങ്ങളിൽ ‘ദൈവപുത്രൻ’ എന്നല്ല പറയുന്നത്; യഥാക്രമം ‘ക്രിസ്തു, ദൈവത്തിൻ്റെ ക്രിസ്തു’ എന്നിങ്ങനെയാണ്: “അവൻ അവരോടു: എന്നാൽ നിങ്ങൾ എന്നെ ആർ എന്നു പറയുന്നു എന്നു ചോദിച്ചതിന്നു: നീ ക്രിസ്തു ആകുന്നു എന്നു പത്രൊസ് ഉത്തരം പറഞ്ഞു.” (മർക്കൊ, 8:29). “അവൻ അവരോടു: എന്നാൽ നിങ്ങൾ എന്നെ ആരെന്നു പറയുന്നു എന്നു ചോദിച്ചതിന്നു: ദൈവത്തിന്റെ ക്രിസ്തു എന്നു പത്രൊസ് ഉത്തരം പറഞ്ഞു.” (ലൂക്കോ, 9:20). ഒന്നിനെതിരെ രണ്ട് വാക്യങ്ങളിൽ, ദൈവപുത്രനില്ല; ക്രിസ്തു മാത്രമേയുള്ളു. തന്മൂലം ഫിലിപ്പിൻ്റെ കൈസര്യയിലെ വിഷയം ദൈവപുത്രൻ എന്നുള്ളതല്ല; ക്രിസ്തു ആണെന്ന് മനസ്സിലാക്കാം. മൂന്ന് വേദഭാഗത്തും ഒരുപോലെ പറഞ്ഞിരിക്കുന്നത് ക്രിസ്തു എന്നാണ്. ക്രിസ്തുവിലൂടെയാണ് സകലജാതികൾക്കും രക്ഷ വരേണ്ടത്. പ്രവചനംപോലെ താൻ ക്രിസ്തു ആയതും ദൈവപുത്രനായതും എ.ഡി. 29-ൽ യോർദ്ദാനിൽ വെച്ചാണ്. (യെശ, 61:1-2; ലൂക്കൊ, 1:32,35; 3:22; പ്രവൃ, 10:38). യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് താൻ ക്രിസ്തു ആയത് യോർദ്ദാനിൽവെച്ചാണെന്ന് യേശുതന്നെ സാക്ഷ്യം പറഞ്ഞിട്ടുണ്ട്. (യെശ, 61:1-2; ലൂക്കൊ, 4:16-21). തന്മൂലം, എ.ഡി. 29-ൽ മാത്രം ദൈവപുത്രൻ ആയവൻ ദൈവത്തിൻ്റെ നിത്യപുത്രനല്ലെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം.

ഞാനും പിതാവും ഒന്നാകുന്നു: ക്രിസ്തു ഏകദൈവത്തിൻ്റെ ജഡത്തിലെ പ്രത്യക്ഷത ആകയാൽ; സുവിശേഷചരിത്രകാലം കഴിഞ്ഞാൽ അഥവാ, തൻ്റെ പ്രത്യക്ഷയുടെ ദൗത്യം കഴിഞ്ഞാൽ, അവൻ ദൈവത്തിൽനിന്ന് വിന്നനായിരിക്കില്ല; ദൈവത്തിൽ മറയുകയാണ് ചെയ്യുന്നത്. (കൊലൊ, 3:3). യേശുവിൻ്റെ വാക്കിനാൽത്തന്നെ അത് വ്യക്തമാണ്: “അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോടു അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല.” (യോഹ, 16:26). അതുകൊണ്ടാണ്, ഞാൻ തന്നേ അവൻ അഥവാ, പിതാവെന്ന് പറഞ്ഞത്. (യോഹ, 8:24,28; 13:19). അബ്രാഹാം ജനിച്ചതിനു മുമ്പേയുള്ള എഗോ എയ്മി അഥവാ, യഹോവയാണെന്ന് പറഞ്ഞത്. (യോഹ, 8:58). ഞാനും പിതാവും ഒന്നാകുന്നു എന്ന് പറഞ്ഞത്. (യോഹ, 10:30). എന്നെക്കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്ന് പറഞ്ഞത്. (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം പിതാവിനെ കാണണം എന്നായിരുന്നു. യേശുവിൻ്റെ മറുചോദ്യം: നീ എന്നെ അറിയുന്നില്ലയോ എന്നാണ്. അപ്പോൾ, ഞാനാരാണ്? ഞാനും പിതാവും ഒന്നാകുന്നു. ഞാനും പിതാവും ഒന്നാകുന്നു എന്ന പ്രയോഗം, ദൈവത്തിൻ്റെ ക്രിസ്തുവിനല്ലാതെ; ലോകത്ത് വേറെ ആർക്കും പറയാൻ കഴിയില്ല; പറഞ്ഞാൽ, ഭാഷാപരമായി അതബദ്ധമാണ്. അങ്ങനെയൊരു പ്രയോഗം ലോകത്തിൽ ആരും പറഞ്ഞതായിട്ടും കാണാൻ കഴിയില്ല. അത് ഐക്യത്തിൽ ഒന്നാകുന്നതല്ല; യഥാർത്ഥത്തിൽ ഒന്നാകുന്നതാണ്. ഐക്യത്തിൽ ഒന്നാകുന്ന പ്രയോഗവും ക്രിസ്തു പറഞ്ഞിട്ടുണ്ട്. (യോഹ, 17:11,23). രണ്ട് പ്രയോഗങ്ങളും അജഗജാന്തരം ഉള്ളതാണ്. സുവിശേഷചരിത്രകാലത്ത്, ഏകദൈവവും ദൈവത്തിൻ്റെ വെളിപ്പാടായ മനുഷ്യനും എന്ന നിലയിൽ, പിതാവും പുത്രനും വിഭിന്നരായിരുന്നു. (1തിമൊ, 2:5-6). അതുകൊണ്ട്, ഞാനും പിതാവും എന്ന് വേർതിരിച്ച് പറഞ്ഞത്. എന്നാൽ, സുവിശേഷചരിത്രകാലം കഴിഞ്ഞാൽ അഥവാ, നിത്യമായ അസ്തിത്വത്തിൽ, പിതാവും പുത്രനും ഒന്നുതന്നെ ആകയാലാണ്, ഞാനും പിതാവും ഒന്നാകുന്നു എന്ന് പറഞ്ഞത്. അതായത്, നിത്യമായ അസ്തിത്വത്തിൽ പുത്രൻ പിതാവിൽനിന്ന് വിഭിന്നൻ ആയിരിക്കില്ല അഥവാ, പിതാവ് മാത്രമേ ഉണ്ടായിരിക്കയുള്ളു. അതുകൊണ്ടാണ്, പിതാവ് മാത്രമാണ് സത്യദൈവം (Father, the only true God) എന്ന് ക്രിസ്തുവും (യോഹ, 17:3), പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് അപ്പൊസ്തലന്മാരും പറഞ്ഞത്: (യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6). ഒന്നൂകൂടി വ്യക്തമാക്കിയാൽ, പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവെന്ന മനുഷ്യൻ്റെ പൂർവ്വാസ്തിത്വവും സുവിശേഷ ചരിത്രകാലം ഒഴികെയുള്ള നിത്യമായ അസ്തിത്വവും പിതാവെന്ന നിലയിലാണ്. പ്രത്യുത, നിത്യമായ അസ്തിത്വം വചനമെന്ന നിലയിലോ, മറ്റേതെങ്കിലും വിധത്തിലോ പിതാവിൽനിന്ന് വിഭിന്നമാണെങ്കിൽ, താൻ മുകളിൽ പറഞ്ഞ കാര്യങ്ങളെല്ലാം പരമാബദ്ധമായി മാറും. 

“ഞാനും പിതാവും ഒന്നാകുന്നു” എന്ന വേദഭാഗം ഉദ്ധരിച്ചുകൊണ്ട്, “പിതാവും പുത്രനും ഒരു വ്യക്തിയാണെന്ന് നമുക്കറിയാം”എന്ന് ട്രിനിറ്റിയുടെ ദൈവശാസ്ത്രത്തിലും പറഞ്ഞിട്ടുണ്ട്. (Systematic theology, പേജ്, 147). വ്യവസ്ഥിത ദൈവശാസ്ത്രത്തിൻ്റെ രചയിതാവ് ജീ. സുശീലൻ ത്രിത്വവിശ്വാസിയാണെങ്കിലും, അദ്ദേഹം ഭാഷാപണ്ഡിതനാകയാൽ; ഞാനും പിതാവും ഒന്നാകുന്നു എന്ന പ്രയോഗം ഐക്യത്തിൽ ഒന്നാകുന്നതല്ല; യഥാർത്ഥത്തിൽ ഒന്നാകുന്നതാണെന്ന് പുള്ളിക്കറിയാം. പള്ളിയുടെ വിശാസത്തിന് വിരുദ്ധമാണെങ്കിലും, ഇതുപോലെ പല സത്യങ്ങളും പുള്ളി ദൈവശാസ്ത്രത്തിൽ പറഞ്ഞിട്ടുണ്ട്. ഉദാ: സ്നാനം യേശുവിൻ്റെ നാമത്തിലാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതും ത്രിത്വവിശ്വാസത്തിന് എതിരാണ്. (പേജ്, 630). അതായത്, “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം” എന്ന വാക്യാംശം ഒരു സംജ്ഞാനാമം (proper noun) അഥവാ, പ്രത്യേകനാമത്തെ (proper name) കുറിക്കുന്നതാണെന്ന് പുള്ളിക്കറിയാം. [കൂടുതൽ അറിയാൻ കാണുക: ഒനോമയും (Name) ഒനോമാട്ടയും (Names)]

പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവും: “പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.” (1 കൊരി. 8:6). ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം മനുഷ്യനല്ല; ആത്മാവാണ്. (ഇയ്യോ, 9:32; ഹോശേ, 11:9; യോഹ, 4:24). നമ്മുടെ പാപങ്ങളെ ചുമക്കാൻ ശരീരവും (1പത്രൊ, 2:24) പാപപരിഹാരത്തിനായി ചിന്താൻ രക്തവും (1പത്രൊ, 1:19) മറുവിലയായ മരിക്കാനും കഴിയാത്ത (1തിമൊ, 6:16) ദൈവമല്ല നമുക്കുവേണ്ടി മരിച്ചത്; ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പരിശുദ്ധമനുഷ്യനാണ് നമുക്കുവേണ്ടി ക്രൂശിക്കപ്പെട്ടത്. (യോഹ, 6:69; 8:40). നമുക്കുവേണ്ടി മരിച്ച യേശുവെന്ന പാപം അറിയാത്ത മനുഷ്യനെയാണ് പ്രവചനംപോലെ, ദൈവം മരണത്തിൽ നിന്നു ഉയിർപ്പിച്ച് നമ്മുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആക്കിവെച്ചത്. (ലൂക്കൊ, 2:11; പ്രവൃ, 2:22-24,36). അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രോസ്, പെന്തെക്കൊസ്തുനാളിൽ, ഈ സത്യം വിളിച്ചുപറഞ്ഞപ്പോഴാണ്, മൂവായിരം യെഹൂദന്മാരുടെ ഹൃദയത്തിൽ കുത്തുകൊണ്ടതും, അവർ കർത്താവും ക്രിസ്തുവുമായ യേശുവിലൂടെ രക്ഷപ്രാപിച്ചതും. (പ്രവൃ, 2:22-24,36-37). അതുകൊണ്ടാണ്, പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടെന്ന് പൗലോസ് പറയുന്നത്. (1കൊരി, 8:6). അതിനാലാണ്, “യേശുവിനെ കർത്താവു എന്നു വായ് കൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും” എന്ന് പറഞ്ഞിരിക്കുന്നത്. (റോമ, 10:9). ദൈവം നമ്മുടെ കർത്താവും ക്രിസ്തുവും ആക്കിവച്ച, ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയാലുള്ള ദാനമാണ് മനുഷ്യരുടെ രക്ഷ. അതുകൊണ്ടാണ്, “ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കുവേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു” എന്ന് പൗലോസ് പറഞ്ഞത്. (റോമ, 5:15. ഒ.നോ: 5:16-19). അതിനാലാണ്, കർത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്നു നാം വിശ്വസിക്കുന്നതുപോലെ അവരും അഥവാ, ജാതികളും വിശ്വസിക്കുന്നു” എന്ന് പത്രോസ് പറഞ്ഞത്. (പ്രവൃ, 15:11). അതുകൊണ്ടാണ്, ദൈവമായ പിതാവിനും പരിശുദ്ധാത്മാവിനുമൊപ്പം ഏകമനുഷ്യനായ പുത്രൻ്റെ കൃപയും ആശംസിക്കുന്നത്. (2കൊരി, 13:14). വഴിയും സത്യവും ജീവനും ഏകമനുഷ്യനുമായ യേശുക്രിസ്തുവിലൂടെയാണ് ഏകസത്യദൈവത്തെ പുതിയനിയമത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്. (യോഹ, 14:6; റോമ, 5:15). തന്മൂലം, മദ്ധ്യസ്ഥനും മറുവിലയുമായ ഏകമനുഷ്യനെ അറിയാതെ, ഏകസത്യദൈവത്തെ അറിയാൻ ആർക്കും കഴിയില്ല. (യോഹ, 8:19; 14;7; 1തിമൊ, 2:5-6). ഏകസത്യദൈവമായ പിതാവിനെയും അഥവാ, ഒരേയൊരു സത്യദൈവമായ പിതാവിനെയും അവൻ അയച്ച അഥവാ, അവൻ്റെ വെളിപ്പാടായ യേശുക്രിസ്തുവിനെയും (ഏകമനുഷ്യൻ) അറിയുന്നതാണ് നിത്യജീവൻ. (യോഹ, 17:3. ഒ.നോ: 1യോഹ, 5:20). ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപാലുള്ള ദാനമാണ് നിത്യജീവൻ. (റോമ, 5:15; പ്രവൃ, 15:11).

മൂന്ന് വെളിപ്പാടുകൾ: ദൈവത്തിൻ്റെ മൂന്ന് വെളിപ്പാടുകളിലൂടെയാണ് സുവിശേഷചരിത്രം പൂർത്തിയാക്കിയത്. യോർദ്ദാനിലെ അഭിഷേകത്താലുള്ള ആത്മാവിൻ്റെ ശക്തിയോടെയാണ്, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ യേശുവെന്ന പാപമറിയാത്ത മനുഷ്യൻ ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 4:14; 1തിമൊ, 3:14-16). മൂന്നരവർഷം മഹത്വകരമായ ശുശ്രൂഷ ചെയ്തത് യേശുവെന്ന മനുഷ്യനാണ്. (യോഹ, 8:40). അവൻ അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ചത്, യോർദ്ദാനിലെ അഭിഷേകം മുതൽ തന്നോടുകൂടെയിരുന്ന ദൈവത്താലാണ്. (പ്രവൃ, 2:22; 10:38. ഒ.നോ: മത്താ, 12:28; ലൂക്കൊ, 5:17; യോഹ, 3:2). അവൻ പാപമോചനം നല്കിയത്, ദൈവം കൊടുത്ത അധികാരത്താലാണ്. (മത്താ, 9:8). യേശുവെന്ന മനുഷ്യൻ തൻ്റെ ആത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചിട്ട് (ലൂക്കൊ, 23:46), ദൈവാത്മാവിനാൽ മരിക്കുകയും (എബ്രാ, 9:14) ദൈവാത്മാവിനാൽ ജീവിപ്പിക്കപ്പെടുകയും ചെയ്തവനാണ്. (1പത്രൊ, 3:18). ദൈവാത്മാവിനാൽ അഥവാ, ദൈവത്താൽ ഉയിർപ്പിക്കപ്പെട്ടവൻ അന്നുതന്നെ, തൻ്റെ പിതാവും ദൈവവും ആയവൻ്റെ അടുക്കലേക്ക് കരേറിപ്പോയതോടെ, യേശുവെന്ന മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ, 20:17; റോമ, 10:9; എബ്രാ, 7:27; 9:11-12; 10:10). പിന്നീട്, സ്വർഗ്ഗത്തിൽനിന്നു് പ്രത്യക്ഷനായത് മനുഷ്യനല്ല; ദൈവമാണ്. (മർക്കൊ, 16:14). അവനെയാണ്, എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ എന്ന് തോമാസ് ഏറ്റുപറഞ്ഞത്. (യോഹ, 20:28). ഒരു യെഹൂദൻ യഹോവയെ അല്ലാതെ മറ്റാരെയും “എൻ്റെ ദൈവം” (My God) എന്ന് സംബോധന ചെയ്യില്ല. “എൻ്റെ ദൈവവും എൻ്റെ കർത്താവും ആയുള്ളോവേ” എന്ന് ദാവീദ് രാജാവ് സംബോധന ചെയ്തവനെത്തന്നെയാണ്, യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസ്, “എൻ്റെ ദൈവം” എന്ന് ഏറ്റുപറഞ്ഞത്. (സങ്കീ, 35:23). അതായത്, ജീവനുള്ള ദൈവമായ യഹോവ മനുഷ്യനായും ദൈവമായും അദൃശ്യനായ ആത്മാവായും മൂന്ന് വെളിപ്പാടുകൾ അഥവാ, പ്രത്യക്ഷതകൾ എടുത്താണ് സുവിശേഷ ചരിത്രം പൂർത്തിയാക്കിയത്. ഇനി ഒലിവുമലയിൽ തേജസ്സിൽ പ്രത്യക്ഷമാകുന്നത് മഹാദൈവമായ യഹോവയാണ്. (സെഖ, 14:1-4. ഒ.നോ: ആവ, 10:17; എസ്രാ, 5:8; നെഹെ, 8:6; സങ്കീ, 95:3; ദാനീ, 2:46). പുതിയനിയമത്തിൽ പിതാവിൻ്റെ നാമവും പുത്രൻ്റെ നാമവും ഒന്നുതന്നെയാണ്. (യോഹ, 5:43; 17:11-12. ഒ.നോ: മത്താ, 28:19; പ്രവൃ, 2:38; 8:16; 10:48; 19:5). [മുഴുവൻ തെളിവുകളും കാണാൻ: പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം എന്താണ്? എന്ന വീഡിയോ കാണുക]. അതുകൊണ്ടാണ്, മഹാദൈവമായ യേശുക്രിസ്തു തേജസ്സിൽ പ്രത്യക്ഷനാകുമെന്ന് പൗലൊസ് പറഞ്ഞതും അവൻ പോയപോലെ മടങ്ങിവരുമെന്ന് ദൂതന്മാർ പ്രവചിച്ചതും: (തീത്തൊ, 2:11-12; പ്രവൃ, 1:11. വെളി, 19:18). മനുഷ്യൻ്റെ പാപത്തിന് ശാശ്വതമായ പരിഹാരം വരുത്താൻ പിതാവായ യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ല. “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: യോശു, 2:11; 1രാജാ, 8:23; 1ദിന, 2:11; 2ദിന, 6:14).

ഞാൻ അവൻ ആകുന്നു: “ഭൂമിയിലെ സകലവംശങ്ങളും നിന്റെ സന്തതിയിൽ അനുഗ്രഹിക്കപ്പെടും” എന്നു ദൈവം അബ്രാഹാമിനോടു അരുളി നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത നിയമത്തിന്റെയും പ്രവാചകന്മാരുടെയും മക്കൾ നിങ്ങൾ തന്നേ. നിങ്ങൾക്കു ആദ്യമേ ദൈവം തന്റെ ദാസനായ യേശുവിനെ എഴുന്നേല്പിച്ചു ഓരോരുത്തനെ അവനവന്റെ അകൃത്യങ്ങളിൽ നിന്നു തിരിക്കുന്നതിനാൽ നിങ്ങളെ അനുഗ്രഹിക്കേണ്ടതിന്നു അവനെ അയച്ചിരിക്കുന്നു.” (പ്രവൃ, 3:25,26. ഒ.നോ: ഉല്പ, 22:18). ദൈവം അബ്രാഹാമിനോടു ചെയ്ത നിയമത്തിൻ്റെ സന്തതി അഥവാ, വാഗ്ദത്തസന്തതി യിസ്രായേലാണെന്ന് പത്രൊസ് അപ്പൊസ്തലൻ യെഹൂദന്മാരോടു പറഞ്ഞശേഷം അടുത്തവാക്യത്തിൽ, വാഗ്ദത്തസന്തതിയെ അവൻ്റെ അകൃത്യങ്ങളിൽനിന്ന് രക്ഷിക്കാൻ ദൈവം തൻ്റെ ദാസനായ യേശുവിനെ അയച്ചകാര്യം പറഞ്ഞിരിക്കുന്നു. ഈ ദാസൻ ആരാണെന്ന് യെശയ്യാവ് 43:10-ൽ പറഞ്ഞിട്ടുണ്ട്. എന്നാൽ, മിക്ക പരിഭാഷകളിലും വാക്യം തെറ്റായിട്ടാണ് തർജ്ജമ ചെയ്തിരിക്കുന്നത്. അതിനാൽ, ബെഞ്ചമിൻ ബെയ്‌ലിയുടെ മലയാളം പരിഭാഷ ചേർക്കുന്നു: “ഞാൻ അവൻ ആകുന്നു എന്ന് നിങ്ങൾ അറിഞ്ഞു, എന്നെ വിശ്വസിച്ചു, തിരിച്ചറിയേണ്ടതിനു നിങ്ങളും, ഞാൻ തിരഞ്ഞെടുത്തിട്ടുള്ള ഭൃത്യനും എൻ്റെ സാക്ഷികൾ ആകുന്നു. എന്നു യഹോവ പറയുന്നു: എനിക്കു മുമ്പെ ഒരു ദൈവവും രൂപമാക്കപ്പെട്ടിട്ടില്ല, എൻ്റെ ശേഷം ഉണ്ടാകയുമില്ല.” (യെശ, 43:10). ഈ വാക്യത്തിൽ മൂന്നുപേരാണ് ഉള്ളത്. ഞാൻ, എന്നെ എന്നിങ്ങനെ ഉത്തമ പുരുഷനിൽ സംസാരിക്കുന്നത് യഹോവയാണ്. നിങ്ങൾ എന്ന് മധ്യമപുരുഷനിൽ  യഹോവ സംബോധന ചെയ്യുന്നത് യിസ്രായേലിനെയാണ്. ഒന്നാം വാക്യം മുതൽ അത് കാണാൻ കഴിയും. അവൻ എന്ന് പ്രഥമപുരുഷനിൽ ആദ്യഭാഗത്ത് സംബോധന ചെയ്യുന്നതും  ഭൃത്യൻ അഥവാ, ദാസൻ എന്ന്  സംബോധന ചെയ്തിരിക്കുന്നതും ക്രിസ്തുവിനെക്കുറിച്ചാണ്. അതായത്, സാക്ഷിയായി ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന ഭൃത്യൻ, അവൻ ഞാൻ തന്നെയാണ്. അതാണ്, യിസ്രായേൽ അറിയേണ്ടതും വിശ്വസിക്കേണ്ടതും മനസ്സിലാക്കേണ്ടതും. ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റെ പരിഭാഷയിൽ നിന്ന് അത് കൃത്യമായി മനസ്സിലാക്കാം. “Be ye my witnesses, and I too am a witness, saith the Lord God, and my servant whom I have chosen: that ye may know, and believe, and understand that I am he: before me there was no other God, and after me there shall be none.” (LXXe). “നിങ്ങൾ എൻ്റെ സാക്ഷികളായിരിക്കുവിൻ, ഞാനും ഒരു സാക്ഷിയാണ്, ദൈവമായ കർത്താവും ഞാൻ തിരഞ്ഞെടുത്ത എൻ്റെ ദാസനും അരുളിച്ചെയ്യുന്നു. അങ്ങനെ നിങ്ങൾ എന്നെ അറിയുകയും വിശ്വസിക്കുകയും ഞാൻ അവനാണെന്ന് മനസ്സിലാക്കുകയും ചെയ്യും.” ബെഞ്ചമിൻ ബെയ്‌ലി പരിഭാഷയിൽ യിസ്രായേലും ഭൃത്യനുമാണ് സാക്ഷികൾ. സെപ്റ്റ്വജിൻ്റ് പരിഭാഷപ്രകാരം, യിസ്രായേലും യഹോവയുമാണ് സാക്ഷികൾ .തന്നെയുമല്ല, ദാസൻ താൻ തന്നെയാണെന്നും യഹോവ പറയുന്നു. യഹോവ സാക്ഷിയായി വരുമെന്ന് പഴയനിയമത്തിൽ വ്യക്തമായി പ്രവചനമുള്ളതാണ്: “അതുകൊണ്ടു ഞാൻ സാക്ഷിയായി എഴുന്നേല്ക്കുന്ന ദിവസംവരെ എനിക്കായി കാത്തിരിപ്പിൻ എന്നു യഹോവയുടെ അരുളപ്പാടു. (സെഫ, 3:8). പഴയനിയമത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമം. (യിരെ, 31:31-34; എബ്രാ, 8:8-12; മത്താ, 5:17-18). “സത്യത്തിനു സാക്ഷിനില്ക്കേതിനു ഞാൻ ജനിച്ചു അതിനായി ലോകത്തിൽ വന്നുമിരിക്കുന്നു” എന്നാണ് ക്രിസ്തു പറഞ്ഞത്. (യോഹ, 18:37). എന്തെന്നാൽ, യഹോവയ്ക്ക് മുമ്പും പിമ്പും മറ്റൊരു ദൈവമില്ല. അടുത്തവാക്യം: “ഞാൻ, ഞാൻ തന്നേ, യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല.” (യെശ, 43:11). യേശുവെന്ന ദാസനെ അയച്ചത് എന്തിനാണെന്ന് പത്രൊസ് പറഞ്ഞത്, ഒന്നുകൂടി ശ്രദ്ധിക്കുക: ഓരോരുത്തനെ അവനവന്റെ അകൃത്യങ്ങളിൽ നിന്നു തിരിക്കുന്നതിനാണ്. (പ്രവൃ, 3:26). എന്നാൽ, യഹോവയാണ് യിസ്രായേലിനെ അവൻ്റെ അകൃത്യങ്ങളിൽ നിന്ന് വീണ്ടെടുക്കുന്നതെന്നും കൃത്യമായി പ്രവചനമുണ്ട്: യഹോവ യിസ്രായേലിനെ; അവന്റെ അകൃത്യങ്ങളിൽ നിന്നൊക്കെയും വീണ്ടെടുക്കും. (സങ്കീ, 130:8). മനുഷ്യരെ രക്ഷിക്കാൻ, യഹോവയല്ലാതെ മറ്റൊരു ദൈവമില്ല. അതുകൊണ്ടാണ്, യഹോവ ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്. യഹോവ പറഞ്ഞകാര്യം, പുതിയനിയമത്തിൽ ക്രിസ്തു തിരിച്ചും പറയുന്നതായി കാണാം: “ആകയാൽ നിങ്ങളുടെ പാപങ്ങളിൽ നിങ്ങൾ മരിക്കും എന്നു ഞാൻ നിങ്ങളോടു പറഞ്ഞു; ഞാൻ തന്നേ അവൻ (I am he) എന്നു വിശ്വസിക്കാഞ്ഞാൽ നിങ്ങൾ നിങ്ങളുടെ പാപങ്ങളിൽ മരിക്കും,” (യോഹ, 8:24. ഒ.നോ: 8:28; 13:19). പിതാവിനെക്കുറിച്ച് പറഞ്ഞുവന്നിട്ടാണ് താനിത് പറയുന്നതെന്ന് ഓർക്കണം: (യോഹ, 16-19). അതായത്, ഞാൻ തന്നേ അവൻ. അഥവാ, യഹോവ തന്നേ യേശു; യേശു തന്നേ യഹോവ. അതാണ്, ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു (The Living God manifest in the flesh) എന്ന് പൗലൊസിനു വെളിപ്പെട്ട ദൈവഭക്തിയുടെ മർമ്മം അഥവാ, ദൈവീകരഹസ്യം. (1തിമൊ, 3:14-16). പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!

ക്രിസ്തു ഏകദൈവത്തിൻ്റെ ജഡത്തിലെ വെളപ്പാടാകയാൽ, സുവിശേഷ ചരിത്രകാലത്ത്, യഹോവയായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകമനുഷ്യനും യഥാർത്ഥത്തിൽ ഒന്നായിരുന്നില്ല; ഐക്യത്തിൽ ഒന്നായിരുന്നു. (യോഹ, 17:11, 23; 1തിമൊ, 2:5-6). എന്നാൽ, പൂർവ്വാസ്തിത്വത്തിലും (ലൂക്കൊ, 1:68; യോഹ, 130-33) സുവിശേഷ ചരിത്രകാലം ഒഴികെ, നിത്യമായ അസ്തിത്വത്തിലും യഹോവയും യേശുവും യഥാർത്ഥത്തിൽ ഒന്നുതന്നെ ആണ്. (യോഹ, 10:30). അതാണ്, ക്രിസ്തുവെന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം. (കൊലോ, 3:2; 1തിമൊ, 3:14-16). എന്നാൽ, ക്രിസ്തു ഏകസത്യദൈവമായ പിതാവിൽനിന്ന് വ്യത്യസ്തനും നിത്യനുമാമാണെന്ന് പഠിപ്പിക്കുകവഴി ട്രിനിറ്റി അവനെ വ്യാജദൈവം ആക്കുന്നു. യഹോവയല്ലാത്ത മറ്റേവനും അന്യദൈവം അഥവാ, വ്യാജദൈവമാണ്. അതാണ് ഒന്നാം കല്പന. (പുറ, 20:3; ആവ, 5:7). ക്രിസ്തുവിനെ വ്യാജദൈവം ആക്കുന്ന ഉപദേശമാണ് ട്രിനിറ്റി. സത്യം അറിയുക, അംഗീകരിക്കുക, വിശ്വസിക്കുക, രക്ഷപ്രാപിക്കുക!

ബൈബിളിൽ കാണുന്ന വിവിധ പുസ്തകങ്ങൾ

ബൈബിളിൽ കാണുന്ന വിവിധ പുസ്തകങ്ങൾ

1. ഓർമ്മെക്കായിട്ടു ഒരു പുസ്തകം (പുറ, 17:14)

2. നിയമപുസ്തകം (പുറ, 24:7)

3. നീ (യഹോവ) എഴുതിയ നിന്റെ പുസ്തകം (പുറ, 32:32)

4. യഹോവയുടെ യുദ്ധപുസ്തകം (സംഖ്യാ, 21:15)

5. ന്യായപ്രമണപുസ്തകം (ആവ, 28:61)

6. ശൂരന്മാരുടെ പുസ്തകം (യോശു, 10:13; 2ശമൂ, 1:18)

7. ശലോമോൻ്റെ വൃത്താന്തപുസ്തകം (1രാജാ, 11:41)

8. യിസ്രായേൽ രാജാക്കന്മാരുടെ വൃത്താന്തപുസ്തകം (1രാജാ, 14:19)

9. യെഹൂദാ രാജാക്കന്മാരുടെ വൃത്താന്തപുസ്തകം (1രാജാ, 14:29)

10. സാക്ഷ്യപുസ്തകം (2രാജാ, 11:12)

11. മോശെയുടെ ന്യായപ്രമാണ പുസ്തകം (2രാജാ, 14:6)

12. നിയമപുസ്തകം (2രാജാ, 23:2)

13. ഹിൽക്കീയാപുരോഹിതൻ യഹോവയുടെ ആലയത്തിൽ കണ്ടെത്തിയ പുസ്തകം (രാജാ, 23:24)

14. ദാവീദ്‌ രാജാവിന്റെ വൃത്താന്തപുസ്തകം (1ദിന, 27:24)

15. ശമൂവേലിന്റെ വൃത്താന്തം (പുസ്തകം) (1ദിന, 29:30)

16. നാഥാൻ പ്രവാചകന്റെ പുസ്തകം (1ദിന, 29:30)

17. ഗാദിന്റെ വൃത്താന്തം (പുസ്തകം) (1ദിന, 29:30)

18. ഇദ്ദോപ്രവാചകന്റെ ചരിത്രപുസ്തകം (2ദിന, 13:22)

19. യെഹൂദയിലെയും യിസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകം (2ദിന, 16:11)

20. യഹോവയുടെ ന്യായപ്രമാണപുസ്തകം (2ദിന, 17:9)

21. രാജാക്കന്മാരുടെ ചരിത്രപുസ്തകം (3ദിന, 24:27)

22. മോശയുടെ പുസ്തകം (2ദിന, 25:4)

23. ദൈവത്തിന്റെ ന്യായപ്രമാണ പുസ്തകം (നെഹെ, 8:8)

24. ദിനവൃത്താന്ത പുസ്തകം (നെഹെ, 12:23)

25. മേദ്യയിലെയും പാർസ്യയിലെയും രാജാക്കന്മാരുടെ വൃത്താന്തപുസ്തകം (എസ്ഥേ, 10:2)

26. പുസ്തകച്ചുരുൾ (സങ്കീ, 40:7)

27. ജീവന്റെ പുസ്തകം (സങ്കീ, 69:28)

28. യഹോവയുടെ പുസ്കം (യെശ, 34:16)

29. നഹൂമിന്റെ ദർശനപുസ്തകം (നഹൂം, 1:1)

30. സ്മരണപുസ്തകം (മലാ, 3:16)

പുതിയനിയമത്തിൽ

1. മോശെയുടെ പുസ്തകം (മർക്കൊ, 12:26)

2. സങ്കീർത്തന പുസ്തകം  (ലൂക്കൊ, 20:43)

3. യെശയ്യാ പ്രവാചകന്റെ പുസ്തകം (ലൂക്കൊ, 3:4)

4. പ്രവാചക പുസ്തകം (ലൂക്കൊ, 24:44)

5. ഹോശേയ പുസ്തകം (റോമ, 9:27)

6. ന്യായപ്രമാണ പുസ്തകം (ഗലാ, 3:10)

7. ജീവപുസ്തകം (ഫിലി, 4:3)

8. പുസ്തകച്ചുരുൾ (എബ്രാ, 10:7)

9. ഏഴ് മുദ്രയിട്ട പുസ്തകം (വെളി, 5:1)

10. ചെറു പുസ്തകം (വെളി, 10:9)

11. പ്രവചന പുസ്തകം (വെളി, 22:19)

സെപ്റ്റ്വജിൻ്റ് പരിഭാഷ

സെപ്റ്റ്വജിൻ്റ് പരിഭാഷ (Septuagint Translation)

എബ്രായ ഭാഷയിലെ പഴയനിയമത്തിന്റെ ഗ്രീക്കു വിവർത്തനമാണ് സെപ്റ്റ്വജിൻ്റ് പരിഭാഷ. മഹാനായ അലക്സാണ്ടറുടെ യുദ്ധവിജയങ്ങൾ ഗ്രീക്കു ഭാഷയുടെ പ്രചാരണത്തിനു വഴിതെളിച്ചു. ഗ്രീക്കുഭാഷ സംസാരിക്കുന്ന വലിയൊരു കൂട്ടം യഹൂദന്മാർ പലസ്തീനിൽ നിന്നും ഈജിപ്റ്റിലേക്കു കുടിയേറിപ്പാർത്തു. അങ്ങനെ ഈജിപ്റ്റിലെ അലക്സാണ്ട്രിയ പട്ടണം യഹൂദന്മാർ തിങ്ങിപാർക്കുന്ന കേന്ദ്രമായിത്തീർന്നു. എബ്രായഭാഷയിലെ പഴയനിയമം ഗ്രീക്കിലേക്കു വിവർത്തനം ചെയ്തുലഭിച്ചാൽ നന്നായിരുന്നുവെന്നും അവർ ആഗ്രഹിച്ചു. അന്നു ഈജിപ്റ്റു ഭരിച്ചിരുന്ന ടോളമി ഫിലാദെൽഫസ് (Ptolemy Philadelphus, BC 309- 246) ഗ്രീക്കുഭാഷ സംസാരിച്ചിരുന്നവർക്കായി എബ്രായഭാഷയിലെ പഴയനിയമം ഗ്രീക്കിലേക്കു വിവർത്തനം ചെയ്യുവാൻ നടപടി എടുത്തു. എബ്രായപഴയനിയമം ഗ്രീക്കിലേക്കു പരിഭാഷപ്പെടുത്തുവാനായി എബ്രായ ഗ്രീക്കു ഭാഷകളിൽ പ്രാവീണ്യമുള്ള 72 യഹൂദാപണ്ഡിതന്മാരെ യെരൂശലേമിൽ നിന്നും രാജാവു വരുത്തി. ഇവരിൽ 70 പേർ 70 ദിവസംകൊണ്ട് ആദ്യം മോശെയുടെ ഒറ്റപുസ്തകമായ ന്യായപ്രമാണപുസ്തകം പരിഭാഷപ്പെടുത്തി, അഞ്ചു പുസ്തകമായി ക്രമപ്പെടുത്തി. ഈ പരിഭാഷയ്ക്ക് ലത്തീൻ ഭാഷയിൽ 70 എന്നർത്ഥമുള്ള Septuaginta എന്ന വാക്കിൽനിന്ന് സെപ്റ്റ്വജിൻ്റ് എന്നു പേർ ലഭിച്ചു. തുടർന്നു പഴയനിയമം മുഴുവനും ഗ്രീക്കിലേക്കു വിവർത്തനം ചെയ്തു. വിഷയക്രമത്തിന്റെയും, ചുരുളുകളുടെ എണ്ണമനുസരിച്ചും 22 പുസ്കത്തെ 39 പുസ്തകമായി ഇവർ ക്രമപ്പെടുത്തി. യേശുക്രിസ്തുവിന്റെ കാലത്തു പ്രചാരത്തിലുണ്ടായിരുന്ന പഴയനിയമം സെപ്റ്റ്വജിൻ്റ് വിവർത്തനമായിരുന്നു. പുതിയനിയമത്തിലെ ഉദ്ധരണികൾ ഈ പരിഭാഷയിൽ നിന്നെടുത്തിട്ടുള്ളതാണ്.

ഫിലിപ്പിയർ 2:5-8

ക്രിസ്തുയേശുവിലുള്ള ഭാവംതന്നെ നിങ്ങളിലും ഉണ്ടായിരിക്കട്ടെ.അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചുകൊള്ളേണം എന്ന് വിചാരിക്കാതെ ദാസരൂപം എടുത്തു മനുഷ്യസാദൃശ്യത്തിലായി തന്നെത്താൻ ഒഴിച്ച് വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നെ, അനുസരണമുള്ളവനായിത്തീർന്നു.”

ഏഴ് കാര്യങ്ങളാണ് ഈ വേദഭാഗത്ത് പറയുന്നത്: 1️⃣ദൈവത്തോടുള്ള സമത്വം, 2️⃣ദാസരൂപം എടുത്തു, 3️⃣മനുഷ്യസാദൃശ്യത്തിലായി, 4️⃣തന്നെത്താൻ ഒഴിച്ചു, 5️⃣വേഷത്തിൽ മനുഷ്യനായി, 6️⃣തന്നെത്താൻ താഴ്ത്തി, 7️⃣മരണത്തോളം അനുസരണമുള്ളവനായി. ഇവിടെ പറഞ്ഞിരിക്കുന്നത് യഥാർത്ഥത്തിലാണെങ്കിൽ, ഈ ഏഴുകാര്യങ്ങളും സത്യേകദൈവത്തിന് യോജിക്കുന്നതല്ല. അത് മനസ്സിലാക്കാൻ ബൈബിൾ വെളിപ്പെടുത്തുന്ന ദൈവത്തിൻ്റെ പ്രകൃതിയാണ് ആദ്യം മനസ്സിലാക്കേണ്ടത്.

ഏകദൈവത്തിൻ്റെ പ്രകൃതി: “അക്ഷയനും അദൃശ്യനും ആത്മാവും ആകാശങ്ങളും ഭൂമിയും നിറഞ്ഞു നില്ക്കുന്നവനും ആരും ഒരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനും നിത്യനും മാറ്റമില്ലാത്തവനും മരണമില്ലാത്തവനും എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനുമാണ് ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവം അഥവാ, മോണോസ് തിയൊസ് (monos theos).” (1തിമൊ, 1;17; യോഹ, 4:24; യിരെ, 23:23-24; യോഹ, 1:18, റോമ, 16:24; 1തിമൊ, 6:16; യാക്കോ, 1:17; മലാ, 3:6; വെളി, 4:10). താൻ ആകാശങ്ങളും ഭൂമിയും നിറഞ്ഞു നില്ക്കുന്നവനാണെന്ന് ദൈവം പറയുന്നു. (യിരെ, 23:23-24). സ്വർഗ്ഗത്തിൽ കയറിയാൽ അവിടെയും പാതാളത്തിൽ കിടക്ക വിരിച്ചാൽ അവിടെയും സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ അവിടെയും ദൈവത്തിൻ്റെ കൈ തന്നെ പിടിക്കും എന്ന് ദാവീദ് പറയുന്നു. (സങ്കീ, 139:7-10). സ്വർഗ്ഗത്തിലും സ്വർഗ്ഗാധിസ്വർഗ്ഗത്തിലും നീ അടങ്ങുകയില്ലന്ന് ശലോമോൻ പറയുന്നു. (1രാജാ, 8:27). “അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു” എന്നാണ് പൗലൊസ് പറയുന്നത്. (പ്രവൃ, 17:28). അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതെന്ന് പറഞ്ഞാൽ, ദൈവത്തിൻ്റെ ഉള്ളിലാണ് പ്രപഞ്ചം മുഴുവൻ സ്ഥിതിചെയ്യുന്നത് എന്നാണ്. ദൈവസാന്നിധ്യം പ്രപഞ്ചം മുഴുവൻ ഉണ്ടെങ്കിലും, ദൈവം വസിക്കുന്നത് പ്രപഞ്ചത്തിൻ്റെ ഉള്ളിലല്ല; പ്രപഞ്ചം മുഴുവൻ ദൈവത്തിൻ്റെ ഉള്ളിലാണ് സ്ഥിതിചെയ്യുന്നത്. അതായത്, ദൈവം തൻ്റെ സൃഷ്ടിയെ ആശ്രയിച്ചല്ല നിലനില്ക്കുന്നത്; സൃഷ്ടികൾ ദൈവത്തെ ആശ്രയിച്ചാണ് നിലനില്ക്കുന്നത്. ആകാശങ്ങളും ഭൂമിയും നിറഞ്ഞുനില്ക്കുന്ന അഥവാ, സർവ്വപ്രപഞ്ചവും നിറഞ്ഞുനില്ക്കുന്ന ദൈവം, അദൃശ്യൻ മാത്രമല്ല; ഏകനുമാണ്. എന്നാൽ, ട്രിനിറ്റിയുടെ ദൈവം ഏകനല്ല; മൂന്നുപേരാണ്. പ്രപഞ്ചം മുഴുവൻ നിറഞ്ഞുനില്ക്കുന്ന മൂന്നുപേരെക്കുറിച്ച് ട്രിനിറ്റി വല്ലപ്പോഴും ചിന്തിച്ചിട്ടുണ്ടോ❓ മൂന്നുപേരുടെ ഉള്ളിൽ സ്ഥിതിചെയ്യുന്ന ഒരു പ്രപഞ്ചത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ❓ അതിൽ ഒരുത്തനാണ്, ക്രൂശിൽ മരിച്ചതെന്നുകൂടി ചിന്തിച്ചാൽ; അതോടെ ട്രിനിറ്റിയുടെ ആപ്പീസ് പൂട്ടും.

ദൈവം ഒരുത്തൻ മാത്രം: ദൈവത്തിൻ്റെ പ്രകൃതിയിൽ ഏറ്റവും പ്രധാനപ്പെട്ടത്, ദൈവം ഏകൻ അഥവാ, ഒരുത്തൻ മാത്രം എന്നതാണ്. അതാണ് ബൈബിളിൻ്റെ മൗലിക ഉപദേശം. ദൈവം ഏകനാണെന്നത് കേവലം അറിവല്ല; അതൊരു പരിജ്ഞാനവും പ്രാർത്ഥനയുമാണ്. (ആവ, 6:4-9). ഏകൻ, ഏകസത്യദൈവം, ഒരുവൻ, ഒരുത്തൻ മാത്രം, ദൈവവും പിതാവുമായവൻ ഒരുവൻ, പിതാവായ ഏകദൈവം എന്നിങ്ങനെയാണ് ബൈബിൾ ദൈവത്തെക്കുറിച്ച് വെളിപ്പെടുത്തുന്നത്:⏬
1️⃣യഹോവ: “യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് എന്ന ഒന്നാം കല്പന തുടങ്ങി, സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല; ഞാൻ, ഞാൻ മാത്രമേയുള്ളു, ഞാനല്ലാതെ ദൈവമില്ല; ഞാനല്ലാതെ വേറൊരു ദൈവമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല” എന്നൊക്കെയാണ് യഹോവ പറയുന്നത്. (പുറ, 9:14; 20:2-3; ആവ, 32:39; യെശ, 43:10; 44:8; 45:5; 46:9).
2️⃣ക്രിസ്തു: “ദൈവം ഒരുത്തൻ മാത്രമാണെന്നും (monou theou – the only God), പിതാവ് മാത്രമാണ് സത്യദൈവം (pater ton monon alethinon theon – Father, the only true God) എന്നും (യോഹ, 17:3), അവനെ മാത്രം ആരാധിക്കണം (Worship Him only) എന്നും (മത്താ, 4:10; ലൂക്കൊ, 4:8), ആ നാളും നാഴികയും എൻ്റെ പിതാവ് മാത്രം (My Father only) അല്ലാതെ പുത്രനുംകൂടി അറിയുന്നില്ല (മത്താ, 24:36) എന്നൊക്കെ ക്രിസ്തു പറഞ്ഞത്, പഴയനിയമത്തിൽ ഒറ്റയെ അഥവാ, സിംഗിളിനെ കുറിക്കുന്ന യാഹീദിന് (yahid) തുല്യമായ മോണോസ് (monos) കൊണ്ട് ഖണ്ഡിതമായിട്ടാണ്.
3️⃣പഴയനിയമ മശിഹമാർ: “യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും, അവനു സമനായും സദൃശനായും ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരുദൈവം സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്നും” പഴയനിയമ അഭിഷിക്തന്മാർ പറയുന്നു. (പുറ, 15:11; 1രാജാ, 8:23; 2രാജാ, 19:15,19; നെഹെ, 9:6; സങ്കീ, 40:5).
4️⃣അപ്പൊസ്തലന്മാർ: “ദൈവം ഒരുത്തൻ മാത്രമാണെന്നും (monos o theos – ലൂക്കൊ, 5:21; mono theo – യൂദാ, 1:24. ഒ.നോ: റോമ, 16:24; 1തിമൊ, 1:17; യൂദാ, 1:4), പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും” അപ്പൊസ്തലന്മാർ സ്ഫടികസ്ഫുടം വ്യക്തമാക്കുന്നു. (യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6).
5️⃣”ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: 1രാജാ, 8:23; യോശു, 2:11; 2ദിന, 6:14). ദൈവം യഹോവ ഒരുത്തൻ മാത്രമാണെങ്കിൽ, ദൈവത്തോട് സമത്വമുള്ള മറ്റൊരുത്തൻ ഉണ്ടാകുക സാദ്ധ്യമോ❓

മോണോസ് തിയോസ്: സർവ്വപ്രപഞ്ചവും നിറഞ്ഞുനില്ക്കുന്ന ദൈവം, അദൃശ്യൻ മാത്രമല്ല; ഏകനുമാണ്. “യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവം ആകുന്നു” (thou art the God, even thou alone, of all the kingdoms of the earth. 2രാജാ, 19:15). ഈ വേദഭാഗത്ത് ദൈവം ഒരുത്തൻ മാത്രമെന്ന് പറയാൻ ഉപയോഗിച്ചിരിക്കുന്ന എബ്രായ പദം ബാദ് ആണ്. പഴയനിയമത്തിൽ കേവലമായ ഒന്നിനെ കുറിക്കാൻ, ഇംഗ്ലീഷിൽ only, alone എന്നു പരിഭാഷ ചെയ്തിരിക്കുന്ന അക് (ak), റാഖ് (raq), ബാദ് (bad), ബദാദ് (badad) എന്നിങ്ങനെ നാല് എബ്രായ പദങ്ങൾ 24 പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ ബാദ് ഉപയോഗിച്ചിരിക്കുന്ന 20 വാക്യങ്ങളിൽ, പഴയനിയമത്തിൻ്റെ ഗ്രീക്കുപരിഭാഷയായ സെപ്റ്റ്വജിൻ്റിൽ മോണോസ് ആണ് കാണുന്നത്. ഉദാ: (2രാജാ, 19:15,19; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 83:18; 86:10; യെശ, 37:16,20; 44:24). ഒറ്റയെ കുറിക്കാൻ പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന യാഹീദിന് (yahid) തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ് (monos). നമ്മുടെ കർത്താവായ ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പരിഭാഷയാണ് സെപ്റ്റ്വജിൻ്റ്. ആ പരിഭാഷയിലാണ്, ദൈവം ഒരുത്തൻ മാത്രമാണെന്ന് മോണോസ് ഉപയോഗിച്ച് ഖണ്ഡിതമായ അർത്ഥത്തിൽ 20 പ്രാവശ്യം പറഞ്ഞിരിക്കുന്നത്. തന്നെയുമല്ല, പുതിയനിയമത്തിൽ ദൈവത്തോട് ചേർത്ത് മോണോസ് 13 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ദൈവം ഒരുത്തൻ മാത്രമാണെന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത് മോണോസ് കൊണ്ടാണ്. ഉദാ: (ലൂക്കൊ, 5:21; യോഹ, 5:44; 17:3; റോമ, 16:26; 1തിമൊ, 1:17; യൂദാ, 1:4; 1:24). അതായത്, ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കുന്ന യാഖീദിന് (yahid) തുല്യമായ മോണോസ്, പഴയപുതിയനിയമങ്ങളിൽ ദൈവത്തെ കുറിക്കാൻ 33 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പഴയനിയമത്തിൽ 20 പ്രാവശ്യവും, ക്രിസ്തുവും അപ്പൊസ്തലന്മാരും സ്വന്ത വായ്കൊണ്ട് 13 പ്രാവശ്യവും പറഞ്ഞിട്ടുണ്ട്.അതിനാൽ, ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും യഹോവ അഥവാ, പിതാവായ ഏകദൈവമല്ലാതെ, മറ്റൊരു ദൈവത്തെ ദുരുപദേശങ്ങളും ദുർവ്യാഖ്യാനങ്ങളും കൊണ്ടല്ലാതെ, ബൈബിളിൽ കണ്ടെത്താൻ ആർക്കും കഴിയില്ല. തന്മൂലം, സത്യദൈവത്തിന് സമനായോ സദൃശനായോ ആരും ഉണ്ടാകുക സാദ്ധ്യമല്ല.

ദൈവത്തിൻ്റെ വെളിപ്പാട്: ക്രിസ്തു ആരാണെന്ന് അറിയാത്തതാണ് പലരുടെയും പ്രശ്നം. അവൻ ദൈവത്തിൻ്റെ വെളിപ്പാട് (Manifestation of God) ആണ്. അഥവാ, അവൻ ഏകദൈവമായ യഹോവയുടെ ജഡത്തിലെ അഥവാ, മനുഷ്യനായിട്ടുള്ള വെളിപ്പാടാണ്. അതാണ് ക്രിസ്തുവെന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 2:2; 1തിമൊ, 3:14-16. ഒ.നോ: യിരെ, 10:10; 1പത്രൊ, 1:20). അതായത്, പ്രവചനംപോലെ ഏകദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി കന്യകയിൽ ഉല്പാദിപ്പിച്ച വിശുദ്ധപ്രജ അഥവാ, പരിശുദ്ധമനുഷ്യനാണ് യേശു. (സങ്കീ, 40:6; എബ്രാ, 10:5 = മത്താ, 1:21; ലൂക്കൊ, 1:35; 2:21; യോഹ, 6:69; 8:40). ദൈവം മനുഷ്യനല്ല; ആത്മാവാണ്. (ഇയ്യോ, 9:32; ഹോശേ, 11:9; യോഹ, 4:24). നമ്മുടെ പാപങ്ങളെ ചുമക്കാൻ ശരീരവും (1പത്രൊ, 2:24) പാപപരിഹാരത്തിനായി ചിന്താൻ രക്തവും (1പത്രൊ, 1:19) മറുവിലയായ മരിക്കാനും കഴിയാത്ത (1തിമൊ, 6:16) ദൈവമല്ല നമുക്കുവേണ്ടി കന്യകയിൽ ജനിച്ചുജീവിച്ച് മരിച്ചത്; ദൈവത്തിൻ്റെ വെളിപ്പാടായ ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പരിശുദ്ധമനുഷ്യനാണ് നമുക്കുവേണ്ടി ക്രൂശിക്കപ്പെട്ടത്. (യോഹ, 6:69; 8:40). തന്മൂലം, സുവിശേഷചരിത്രകാലത്ത് ദൈവവും ദൈവത്തിൻ്റെ വെളിപ്പാടായ മനുഷ്യനുമെന്ന രണ്ടുപേർ ഉണ്ടായിരുന്നു:  “ദൈവം ഒരുവനല്ലോ; ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കുംവേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നെ.” (1തിമൊ, 2:5-6). ദൈവവും ക്രിസ്തുവും വിഭിന്നരാണെന്ന് 300-ലധികം വാക്യങ്ങൾ തെളിവായുണ്ട്. മനുഷ്യനായ ക്രിസ്തുയേശുതന്നെ അക്കാര്യം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. (യോഹ, 8:16; 16:32; 12:28; 14:6; 14:23; 17:3; 17:11; 17:12; 20:17; ലൂക്കൊ, 23:46). 

ദൈവം വ്യക്തിയാണെന്നോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ ബൈബിളിൽ ഒരിടത്തും പറഞ്ഞിട്ടില്ല; ഏകദൈവത്തിന് വെളിപ്പാടുകൾ അഥവാ, പ്രത്യക്ഷതകളാണുള്ളത്. അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ഏകദൈവത്തിൻ്റെ വെളിപ്പാട് അഥവാ, പ്രത്യക്ഷതകളെയാണ് പഴയപുതിയനിയമങ്ങളിൽ കാണുന്നത്. അതായത്, “അഗോചരനായ ഏകദൈവം, തൻ്റെ സ്ഥായിയായ അസ്തിത്വത്തിനും പ്രകൃതിക്കും മാറ്റംവരാത്തവനായി ഇരിക്കുമ്പോൾത്തന്നെ, സൃഷ്ടികൾക്ക് തന്നെത്തന്നെ ഗോചരമാക്കാൻ, താൻ എടുക്കുന്ന പുതിയ അസ്തിത്വത്തെയാണ്, വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് ബൈബിൾ പറയുന്നത്.“ ദൈവത്തിന് മനുഷ്യപ്രത്യക്ഷത എടുക്കാനും ഒരു സ്ത്രീയുടെ സഹായം ആവശ്യമില്ല. അതിൻ്റെ വ്യക്തമായ തെളിവ് പഴയനിയമത്തിലുണ്ട്: യഹോവ മമ്രേയുടെ തോപ്പിൽ തൻ്റെ സ്നേഹിതനായ അബ്രാഹാമിൻ്റെ അടുക്കൽ മനുഷ്യപ്രത്യക്ഷത എടുത്തുവന്നത് സ്ത്രീയിലൂടെയല്ല. (ഉല്പ, 18:1-33; 19:1). എന്നാൽ, ദൈവത്തിൻ്റെ പുത്രത്വവും അരുളപ്പാടുകളും ആരാധനയും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ചട്ടങ്ങളും വചനവും വാഗ്ദത്തങ്ങളും വിധികളും ഭരമേല്പിക്കപ്പെട്ടിരിക്കുന്ന തൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേലിനെ അവൻ്റെ പാപങ്ങളിൽനിന്ന് രക്ഷിക്കാൻ, അവൻ്റെ ന്യായപ്രമാണത്തിൻ്റെ കീഴിൽ ജനിച്ച പാപരഹിതനായ ഒരു മനുഷ്യന് മാത്രമേ കഴിയുമായിരുന്നുള്ളു. (പുറ, 4:22-23; സങ്കീ, 147: 19-20; മത്താ, 1:21; റോമ, 3:2; 9:4; ഗലാ, 4:4). അങ്ങനെയൊരു മനുഷ്യൻ ഭൂമിയിൽ ഇല്ലാത്തതുകൊണ്ടാണ്, ഒരു യെഹൂദാ കന്യകയുടെ ഉദരത്തിലൂടെ അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും സന്തതിയായി, ദൈവം ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്. (മത്താ, 1:1,16; 1തിമൊ, 3:14-16). അതായത്, പ്രവചനംപോലെ, ദൈവം തൻ്റെ പ്രത്യക്ഷതയ്ക്കായി കന്യകയുടെ ഉദരത്തിലൂടെ ഒരുക്കിയ അഥവാ, ഉല്പാദിപ്പിച്ച ശരീരം അഥവാ, മനഷ്യനാണ് യേശുവെന്ന പരിശുദ്ധൻ. (മത്താ,, 1:20; ലൂക്കൊ, 1:35; 2:21; യോഹ, 6:69; 8:40; എബ്രാ, 10:5; സങ്കീ, 40:6). അതായത്, മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യന് മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ, മാറ്റമോ, മരണമോ ഇല്ലാത്ത ഏകദൈവമായ യഹോവ തൻ്റെ പ്രത്യക്ഷതയ്ക്കായി യേശുവെന്ന പുതിയ നാമത്തിൽ (മത്താ, 1:21; ലൂക്കൊ, 1:32), കന്യകയുടെ ഉദരത്തിലൂടെ ഒരു മനുഷ്യനെ ഉല്പാദിപ്പിച്ചിട്ട്, അവൻ്റെ രക്തത്താലും മരണത്താലുമാണ് പാപപരിഹാരം വരുത്തിയത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; 5:43; 17:11-12; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15).

ക്രിസ്തുവിന് ദൈവത്തോട് സമത്വമുണ്ടോ? യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെങ്കിൽ, ദൈവത്തോടുള്ള സമത്വം എന്ന വിഷയംതന്നെ അപ്രസക്തമാണ്. രണ്ടോ അതിലധികമോ പേരുടെ തുല്യമായ അവസ്ഥയ്ക്കാണ് സമത്വം എന്നു പറയുന്നത്. ട്രിനിറ്റിക്ക് ദൈവം ഒരുത്തനല്ല; മൂന്നുപേരാണ്. ഏകദൈവത്തിലെ സമനിത്യരും വ്യതിക്തരുമായ മൂന്ന് വ്യക്തിയാണ്, പിതാവും പുത്രനും പരിശുദ്ധാത്മാവും എന്നാണ് പഠിപ്പിക്കുന്നത്. എന്നാൽ, ദൈവത്തിൽ ഉണ്ടെന്ന് ട്രിനിറ്റി പഠിപ്പിക്കുന്ന വ്യക്തികളുടെ സമത്വത്തെക്കുറിച്ചല്ല അവിടെ പറയുന്നത്. അതായത്, പിതാവിനോടുള്ള സമത്വമെന്നോ, പരിശുദ്ധാത്മാവിനോടുള്ള സമത്വമെന്നോ അല്ല; ദൈവത്തോടുള്ള സമത്വം എന്നാണ് പറഞ്ഞിരിക്കുന്നത്. അതിനെ യഥാർത്ഥത്തിൽ മനസ്സിലാക്കിയാൽ, ദൈവത്തോട് സമനായ മറ്റൊരു ദൈവമാണ് ക്രിസ്തു. അഥവാ, മൂന്ന് വ്യക്തികളുള്ള ത്രിത്വ ദൈവത്തോടു സമനായ മറ്റൊരു ത്രിത്വ ദൈവമായി അവൻ മാറും. അത്, ത്രിത്വവിശ്വാസത്തെക്കാൾ ഭയാനകമായ ബഹുദൈവവിശ്വാസവും ബൈബിൾ വിരുദ്ധവും ആകും. തന്മൂലം, ദൈവത്തോടുള്ള സമത്വം എന്നത് പരിഭാഷാപരമായ ഒരു പ്രശ്നമാണെന്ന് മനസ്സിലാക്കാം. അവിടെ, ദൈവ–ത്തോടുള്ള അഥവാ, ഓടുള്ള (with) എന്ന വാക്ക് ഗ്രീക്കിൽ കാണാൻ കഴിയില്ല. ദൈവസമാനത മുറുകെപ്പിടിച്ചല്ല എന്നാണ് ശരിയായ പ്രയോഗം. ഓടുള്ള അഥവാ, with എന്ന സമുച്ചയപദം (Conjunction) പില്ക്കാലത്ത് ചേർക്കപ്പെട്ടതാണ്. ദൈവസമാനത മുറുകെപ്പിടിച്ചില്ല അഥവാ, ദൈവം തൻ്റെ ദൈവത്വം മുറുകെപ്പിടിക്കാത എന്നാണ് ആ പ്രയോഗത്തിൻ്റെ ശരിയായ അർത്ഥം. അടുത്തതായിപ്പറയുന്ന: ദാസരൂപം എടുത്തു, മനുഷ്യസാദൃശ്യത്തിലായി, തന്നെത്താൻ ഒഴിച്ചു, വേഷത്തിൽ മനുഷ്യനായി, തന്നെത്താൻ താഴ്ത്തി, മരണത്തോളം അനുസരണമുള്ളവനായി എന്നീ ആറു പ്രയഗങ്ങളും അക്ഷരാർത്ഥത്തിൽ സത്യേകദൈവത്തിന് യോജിക്കുന്നതല്ല. മാറ്റമില്ലാത്തവൻ അഥവാ, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനും മരണമില്ലാത്തവനുമാണ് ദൈവം. (മലാ, 3:6; 1തിമൊ, 6:16 യാക്കോ, 1:17). ഇംഗ്ലീഷിൽ മാറ്റമോ, മാറ്റത്തിൻ്റെ നിഴലോ ഇല്ലാത്തവൻ എന്നാണ്. അതായത്, മാറ്റമോ മാറ്റത്തിൻ്റെ നിഴലോപോലും ഏശാത്തവനും മരണം ഇല്ലാത്തവനുമായ ദൈവത്തിന് തന്നെത്താൻ താഴ്ത്താനോ, വേഷംമാറിവന്ന് ക്രൂശിൽ മരിക്കാനോ കഴിയില്ല. തന്മൂലം, അതെല്ലാം ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവിൻ്റെ മനോഭാവത്തെ കുറിക്കുന്ന ആലങ്കാരിക പ്രയോഗമാണെന്ന് വ്യക്തമാണ്. “ദൈവം ജഡത്തിൽ വെളിപ്പെട്ടു” എന്ന ദൈവഭക്തിയുടെ മർമ്മവും പൗലൊസിലൂടെയാണ് ദൈവം വെളിപ്പെടുത്തിയതെന്ന് ഓർക്കുക. ദൈവഭക്തിയുടെ മർമ്മത്തിൽ, അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നാണ് കാണുന്നത്. അവിടുത്തെ, “അവൻ” എന്ന പ്രഥമപുരുഷ സർവ്വനാമം മാറ്റിയിട്ട് തൽസ്ഥാനത്ത്, “നാമം” ചേർത്താൽ; “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God manifest in the flesh) എന്ന് കിട്ടും. (1തിമൊ, 3:14-16). ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണ്. (യിരെ, 10:10). അതാണ്, ക്രിസ്തുവെന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 2:2; 1തിമൊ, 3:16). ഏകദൈവം തൻ്റെ വെളിപ്പാടിനായി, മറിയയെന്ന കന്യകയിലൂടെ ഉല്പാദിപ്പിച്ച പരിശുദ്ധമനുഷ്യനാണ് യേശുവെന്നും നാം മുകളിൽ കണ്ടതാണ്. അതാണ്, സെഖര്യാപുരോഹിതൻ പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിക്കുന്നത്: “യിസ്രായേലിന്റെ ദൈവമായ കർത്താവു അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്യും.” (ലൂക്കൊ, 1:68). യിസ്രായേലിന്റെ ദൈവമായ കർത്താവ് അഥവാ, യഹോവയുടെ മനുഷ്യപ്രത്യക്ഷതയാണ് ക്രിസ്തു: (യെശ, 25:8-9; 35:4-6).

ക്രിസ്തുയേശുവിലുള്ള ഭാവം അഥവാ, മനോഭാവമാണ് പ്രസ്തുത വേദഭാഗത്തിൻ്റെ വിഷയം. ക്രൂശിലെ മരണത്തോളം താഴ്മയുള്ള ക്രിസ്തുവിൻ്റെ മനോഭാവം വർണ്ണിക്കാൻ, മാറ്റമോ, മരണമോ ഇല്ലാത്ത ദൈവം, തൻ്റെ ദൈവത്വം മുറുകെപ്പിടിക്കാതെ ക്രൂശിലെ മരണത്തോളം അനുസരണമുള്ള മനുഷ്യനായി എന്ന് പൗലൊസ് ആലങ്കാരികമായി പറയുകയാണ്. ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാട് അഥവാ, മനുഷ്യപ്രത്യക്ഷത ആയതുകൊണ്ടാണ് പൗലൊസ് അത് പറയുന്നത്.
(1തിമൊ, 3:14-16).

1️⃣ ദൈവത്തോടുള്ള സമത്വം: പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായവനും (മത്താ, 1:20; ലൂക്കൊ, 2:21) ആത്മാവിനാൽ അവളിൽനിന്ന് ഉത്ഭവിച്ചവനും (ലൂക്കൊ, 1:35) ആത്മാവിനാൽ ബലപ്പെട്ട് (ലൂക്കൊ, 2:40), ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നവനും (ലൂക്കൊ, 2:52) ആത്മാവിനാലും ശക്തിയാലും ദൈവത്താൽ അഭിഷേകം പ്രാപിച്ചവനും (ലൂക്കൊ, 3:22; പ്രവൃ, 10:38) ആത്മാവിൻ്റെ ശക്തിയോടെ ശുശ്രുഷ ചെയ്തവനും (ലൂക്കൊ, 4:14) ആത്മാവിനാൽ അത്ഭുതങ്ങൾ പ്രവർത്തിച്ചവനും (മത്താ, 12:28) ആത്മാവിനാൽ ദൈവത്തിന് തന്നെത്താൻ നിഷ്ക്കളങ്കനായി അർപ്പിച്ചവനും (എബ്രാ, 9:14) ആത്മാവിനാൽ ജീവിപ്പിക്കപ്പെടുകയും ചെയ്ത (1പത്രൊ, 3:18) മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6) ദൈവത്തോട് സമനായ ദൈവമാണെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും?

ദൈവത്തോട് സമനായും സദൃശനായും ഒരുത്തനുമില്ലെന്ന് യഹോവയായ ഏകദൈവവും പഴയനിയമത്തിലെ മശീഹമാരും ആവർത്തിച്ച് പറയുന്നു:
1. നിങ്ങൾ എന്നെ ആരോടു സദൃശമാക്കും? ഞാൻ ആരോടു തുല്യനാകും എന്നു പരിശുദ്ധനായവൻ അരുളിച്ചെയ്യുന്നു.” (യെശ, 40:25)
2. നിങ്ങൾ എന്നെ ആരോട് ഉപമിച്ചു സദൃശമാക്കും? തമ്മിൽ ഒത്തുവരത്തക്കവണ്ണം എന്നെ ആരോടു തുല്യമാക്കും? (യെശ, 46:5)
3. എനിക്കു സമനായവൻ ആർ? (യിരെ, 49:19; 50:44)
4. ഞങ്ങളുടെ ദൈവമായ യഹോവയെപ്പോലെ ആരുമില്ല. (പുറ, 8:10)
5. യഹോവയെപ്പോലെ പരിശുദ്ധൻ ഇല്ല; നീ അല്ലാതെ ഒരുത്തനുമില്ലല്ലോ; നമ്മുടെ ദൈവത്തെപ്പോലെ ഒരു പാറയുംഇല്ല. (1ശമൂ, 2:2)
6. യെശൂരൂന്റെ (യിസ്രായേൽ) ദൈവത്തെപ്പോലെ ഒരുത്തനുമില്ല. (ആവ, 33:26)
7. കർത്താവായ യഹോവേ, നീ വലിയവൻ ആകുന്നു; നിന്നെപ്പോലെ ഒരുത്തനുമില്ല. (2ശമൂ, 7:22)
8. യഹോവേ, നിനക്കു തുല്യൻ ആർ? (സങ്കീ, 35:10)
9. മഹാകാര്യങ്ങളെ പ്രവർത്തിച്ചിട്ടുള്ള ദൈവമേ, നിന്നോടു തുല്യൻ ആരുള്ളൂ? (സങ്കീ, 71:19)
10. ദൈവമായ യഹോവേ, ….. നിന്നോടു സദൃശൻ ആരുമില്ല. (സങ്കീ, 40:5; 89:6,8)
11. സ്വർഗത്തിൽ യഹോവയോട് സദൃശനായവൻ ആർ? ദേവപുത്രന്മാരിൽ യഹോവയ്ക്കു തുല്യനായവൻ ആർ? (സങ്കീ, 89:6)
12. സൈന്യങ്ങളുടെ ദൈവമായ യഹോവേ, നിന്നെപ്പോലെ ബലവാൻ ആരുള്ളൂ. (സങ്കീ, 89:8)
13. ഉന്നതത്തിൽ അധിവസിക്കുന്നവനായി നമ്മുടെ ദൈവമായ യഹോവെക്കു സദൃശൻ ആരുള്ളു?” (സങ്കീ, 113:5)
14. യഹോവേ, നിന്നോടു തുല്യനായവൻ ആരുമില്ല. (യിരേ, 10:6)
15. അകൃത്യം ക്ഷമിക്കയും തന്റെ അവകാശത്തിൽ ശേഷിപ്പുള്ളവരോടു അതിക്രമം മോചിക്കയും ചെയ്യുന്ന നിന്നോടു സമനായ ദൈവം ആരുള്ളു? (മീഖാ, 7:18). യഹോവയായ ഏകദൈവത്തോട് സമനായും സദൃശനായും ആരുമില്ലെന്ന് ദൈവാത്മാവിനാൽ ആവർത്തിച്ച് എഴുതിവെച്ചിരിക്കുമ്പോൾ, ഫിലിപ്പിയരിലെ വിഷയം “ദൈവത്തോടുള്ള സമത്വം” അല്ലെന്ന് ആർക്കും മനസ്സിലാകും. അത്, ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവിൻ്റെ മനോഭാവത്തെ കുറിക്കുന്ന ആലങ്കാരിക പ്രയോഗമാണെന്ന് മനസ്സിലാക്കാം.

ക്രിസ്തുവിന് ദൈവത്തോട് സമത്വമില്ലെന്ന് യഹോവ പറയുന്നു: “നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാൻ അവർക്ക് അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിച്ച് എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും; ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും.” (ആവ, 18:18). ഇത്, ക്രിസ്തുവിനെക്കുറിച്ച് യഹോവയായ ദൈവം മോശെയോട് പറയുന്നതാണ്. (പ്രവൃ, 3:22; 7:37). ഈ വേദഭാഗം ശ്രദ്ധിക്കുക: നിന്നെപ്പോലെ അഥവാ, മോശെയെപ്പോലെ ഒരു പ്രവാചകനെന്നാണ് അവനെ ആദ്യം വിശേഷിപ്പിക്കുന്നത്. ദൈവം ഒരു ദൈവത്തെ പ്രവാചകനായി എഴുന്നേല്പിച്ചു എന്ന് പറയുന്നതുതന്നെ വെറും വിഡ്ഢിത്തമാണ്. ഇനി, ക്രിസ്തു യഹോവയ്ക്ക് തുല്യനായ ദൈവമാണെങ്കിൽ, മനുഷ്യനായ മോശെയെപ്പോലൊരു പ്രവാചകനെന്ന് അവനെ പറയുമായിരുന്നോ? ദൈവത്തിൻ്റെ ശ്രേഷ്ഠ പ്രവാചകനാണ് മോശെ എന്നുള്ളത് തർക്കമറ്റ സംഗതിയാണ്. എന്നിരുന്നാലും, മോശെ ദൈവത്തിൻ്റെ ദാസനായ മനുഷ്യൻ തന്നെയാണ്. എത്ര പ്രശംസകൾക്കും വിശേഷണങ്ങൾക്കും യോഗ്യനാണെങ്കിലും മനുഷ്യനെ ദൈവവുമായി താരതമ്യപ്പെടുത്താൻ കഴിയുമോ? ക്രിസ്തു ദൈവം ആണെങ്കിൽ, എനിക്ക് സമനായും സദൃശനായും ആരുമില്ലെന്ന് പറഞ്ഞ ദൈവംതന്നെ, അവൻ മോശെയെപ്പോലെ ഒരു പ്രവാചകണെന്ന് പറയുമായിരുന്നോ? ദൈവത്തെ മോശെയെന്ന മനുഷ്യനോട് സമനാക്കുകയും സാദൃശ്യപ്പെടുത്തുകയും ചെയ്താൽ താൻതന്നെ ഭോഷ്ക്ക് പറയുന്നവൻ ആകില്ലേ? പലരും തങ്ങളുടെ ദുരുപദേശത്താൽ, ദൈവത്തെ ഭോഷ്ക്ക് പറയുന്നവൻ ആക്കുകയാണ് ചെയ്യുന്നത്. പിന്നെ പറയുന്നത്, ക്രിസ്തുവിനെ യിസ്രായേൽ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിക്കും എന്നാണ്. യഹോവയുടെ വാക്കുപോലെ, യിസ്രായേൽ കന്യകയിലൂടെ യിസ്രായേലിൽനിന്നാണ് അവൻ എഴുന്നേറ്റത്.  (മത്താ, 1:21; ലൂക്കൊ, 2:5-7; റോമ, 9:5). ദൈവം ത്രിത്വമാണെങ്കിലോ, ക്രിസ്തു ദൈവത്തോടു സമനായ ദൈവമാണെങ്കിലോ, അവനെ സ്വർഗ്ഗത്തിൽനിന്ന് അയച്ച് നിങ്ങളെ രക്ഷിക്കുമെന്നല്ലാതെ, അവൻ മോശെയെപ്പോലൊരു പ്രവാചകനാണെന്നും യിസ്രായേൽ സഹോദരന്മാരുടെ ഇടയിൽനിന്ന് അവനെ എഴുന്നേല്പിക്കും എന്നൊന്നും ദൈവം പറയുമായിരുന്നില്ല. ഒരു ദൈവത്തിന് തനിക്കു തുല്യനായ മറ്റൊരു ദൈവത്തെ എങ്ങനെ മനുഷ്യനോട് സമനാക്കി ഡീഗ്രേഡ് (degrade) ചെയ്യാൻ പറ്റും? തന്മൂലം, ക്രിസ്തുവിന് ദൈവത്തോട് സമത്വമില്ലെന്ന് യഹോവയുടെ വാക്കിനാൽ സ്ഫടികസ്ഫുടം വ്യക്തമാകും.

ക്രിസ്തുവിന് ദൈവത്തോട് സമത്വമില്ലെന്ന് മോശെ സാക്ഷ്യം പറയുന്നു: “നിന്റെ ദൈവമായ യഹോവ നിനക്കു എന്നെപ്പോലെ ഒരു പ്രവാചകനെ നിന്റെ മദ്ധ്യേ നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചുതരും; അവന്റെ വചനം നിങ്ങൾ കേൾക്കേണം.” (ആവ, 18:15. ഒ.നോ: 3:22; 7:37). മോശെ പറയുന്നത് ശ്രദ്ധിക്കുക: എന്നെപ്പോലെരു പ്രവാചകനെന്നാണ് ക്രിസ്തുവിനെക്കുറിച്ച് പറയുന്നത്. മോശെയോടുള്ള ബന്ധത്തിൽ രണ്ട് കാര്യങ്ങൾ പറയാം: 1. ക്രിസ്തു ദൈവത്തോട് സമനായ ദൈവമാണെങ്കിൽ, ദൈവമായ യഹോവയെപ്പോലെ ആരുമില്ലെന്നും യഹോവയ്ക്ക് തുല്യൻ ആരുമില്ലെന്നും യഹോവ തന്നേ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ലെന്നും മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ലെന്നും മോശെ ആവർത്തിച്ച് പറയുമായിരുന്നില്ല. (പുറ, 8:10; 15:11; ആവ, 4:35; 4:39). താൻതന്നെ കള്ളനായി മാറില്ലേ? 2. താൻ പറഞ്ഞ പ്രവാചകൻ അഥവാ, ക്രിസ്തു ദൈവത്തോട് സമത്വമുള്ള ദൈവം ആയിരുന്നെങ്കിൽ, എന്നെപ്പോലെ ഒരു പ്രവാചകനെന്ന് കേവലം മനുഷ്യനായ മോശെ, പറയാൻ ധൈര്യപ്പെടുമായിരുന്നോ? മനുഷ്യൻ എങ്ങനെ ദൈവത്തിന് തുല്യനാകും? ഒരു ദൈവം മറ്റൊരു ദൈവത്തെ പ്രവാചകനായി എഴുന്നേല്പിക്കില്ല. അങ്ങനെയൊരു മണ്ടത്തരം നമ്മൾ വിശ്വസിച്ചാൽത്തന്നെ, എന്നെക്കാൾ വലിയ പ്രവാചകനെന്നോ, ശ്രേഷ്ഠ പ്രവാചകനെന്നോ അല്ലാതെ, എന്നെപ്പോലെ ഒരു പ്രവാചകനെന്ന് ദൈവത്തിൻ്റെ ദാസനായ മോശെ ഒരിക്കലും പറയില്ലായിരുന്നു. തന്മൂലം, പഞ്ചഗ്രന്ഥങ്ങളുടെ എഴുത്തുകാരനും ഭൂതലത്തിലുള്ള സകലമനുഷ്യരിലും അതിസൗമ്യനും ദൈവം അഭിമുഖമായിട്ടും സ്പഷ്ടമായിട്ടും സംസാരിച്ചവനും തൻ്റെ ഗൃഹത്തിലൊക്കെയും വിശ്വസ്തനെന്ന് ദൈവത്താൽ സാക്ഷ്യം ലഭിച്ചവനുമായ മോശെയുടെ വാക്കിനാൽ, ക്രിസ്തു ദൈവത്തോട് സമത്വമുള്ളവനല്ലെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം. 

ഏകസത്യദൈവമായ പിതാവിനെക്കുറിച്ച് (Father, the ony true God) ക്രിസ്തു പറയുന്നത് നോക്കുക:
1. പിതാവു എന്നെക്കാൾ വലിയവനല്ലോ. (യോഹ, 14:28).
2. എന്റെ പിതാവു എല്ലാവരിലും വലിയവൻ. (യോഹ, 10:29).
3. പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല” (യോഹ, 5:19).
4. എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ ഇച്ഛിക്കുന്നതു. (യോഹ, 5:30).
5. പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു. (8:28). 
6. ഞാൻ ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു. (യോഹ, 12:49). 
7. ഞാൻ സംസാരിക്കുന്നതു പിതാവു എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംസാരിക്കുന്നു. (യോഹ, 12:50).
8. ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല. (മത്താ 24:36).
9. എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല. (മർക്കൊ, 10:18).
10. എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു. (യോഹ, 20:17). എനിക്ക് സ്വതേ ഒന്നും ചെയ്യാൻ കഴിയില്ല, പിതാവ് എന്നെക്കാൾ വലിയവനാണെന്നും പിതാവ് തൻ്റെ ദൈവമാണെന്നുമൊക്കെ പുത്രൻ പറയുന്നു. തന്മൂലം, “ദൈവത്തോട് സമത്വം” പുത്രനില്ലെന്നും അത്, ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവിൻ്റെ താഴ്മയുടെ മനോഭാവത്തെ കുറിക്കുന്ന ആലങ്കാരിക പ്രയോഗമാണെന്നും വ്യക്തമാണ്.

ക്രിസ്തു ആരാണെന്നറിയാതെ, അവൻ ദൈവത്തോട് സമനായ ദൈവമാണെന്ന് കരുതുന്നവരാണ് ത്രിത്വവിശ്വാസികൾ. എന്നാൽ, താൻ ദൈവമല്ലെന്ന് ക്രിസ്തു കുറഞ്ഞത് ഒരു ഡസൻ (12) പ്രാവശ്യം പറഞ്ഞിട്ടുണ്ട്. അപ്പൊസ്തലന്മാർ അതിലേറെ പ്രാവശ്യം പറഞ്ഞിട്ടുണ്ട്. രണ്ട് തെളിവുകൾ ചവടെ ചേർക്കുന്നു:⏬

ഏകദൈവം: “തമ്മിൽ തമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ട് ഏകദൈവത്തിന്റെ പക്കൽനിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്ക് എങ്ങനെ വിശ്വസിപ്പാൻ കഴിയും?” (യോഹ, 5:44). ഈ വാക്യത്തിൽ പറയുന്ന ഏകദൈവം ഗ്രീക്കിൽ, മോണോ തിയോ (monou theou) ആണ്. ഇംഗ്ലീഷിൽ The ony God ആണ്. പഴയനിയമത്തിൽ ഒറ്റയെ അഥവാ, സിംഗിളിനെ (single) കുറിക്കുന്ന യാഹീദിനു് (yahid) തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ്. ആ പദം കൊണ്ടാണ് ഏകദൈവം അഥവാ, ദൈവം ഒരുത്തൻ മാത്രമാണെന്ന് ക്രിസ്തു പറയുന്നത്. ഇവിടെപ്പറയുന്ന, ഒരുത്തൻ മാത്രമായ ദൈവം താനാണെന്നല്ല പറയുന്നത്. ഉത്തമ പുരുഷനായ താൻ, മധ്യമപുരുഷനായ യെഹൂദന്മാരോട്, പ്രഥമപുരുഷനായ അഥവാ, മൂന്നാമനായ ഒരേയൊരു ദൈവത്തെക്കുറിച്ചാണ് പറയുന്നത്. ട്രിനിറ്റി പഠിപ്പിക്കുന്നപോലെ, ദൈവം സമനിത്യരായ മൂന്നുപേർ ആണെങ്കിലോ, താൻ ദൈവമാണെങ്കിലോ, ദൈവം ഒരുത്തൻ മാത്രമാണെന്ന് ഖണ്ഡിതമായ അർത്ഥത്തിൽ പ്രഥമപുരുഷ സർവ്വനാമത്തിൽ ദൈവപുത്രനായ ക്രിസ്തു പറയുമായിരുന്നില്ല. അതായത്, ദൈവം അഥവാ, പിതാവ് ഒരുത്തൻ മാത്രമാണ് ദൈവം എന്ന് സിംഗിളിനെ കുറിക്കുന്ന മോണോസ് കൊണ്ട് ഖണ്ഡിതമായി പറയുകവഴി, ദൈവം ത്രിത്വമല്ലെന്നും താൻ ദൈവത്തോട് സമത്വമുള്ള ദൈവമല്ലെന്നും ക്രിസ്തു അസന്ദിഗ്ധമായി വ്യക്തമാക്കി. 

പിതാവ് മാത്രം സത്യദൈവം: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). ഈ വാക്യത്തിൽ പറയുന്ന ഏകസത്യദൈവമായ പിതാവ് ഗ്രീക്കിൽ, പാറ്റിർ ടോൺ മോണോൻ അലതിനോൻ തിയോൻ (Pater ton monon alethinon theon) ആണ്. ഇംഗ്ലീഷിൽ, Father. the only true God ആണ്. Father, the only true God എന്ന് പറഞ്ഞാൽ; പിതാവാണ് ഒരേയൊരു സത്യദൈവം അഥവാ, പിതാവ് മാത്രമാണ് സത്യദൈവം എന്നാണ്. ഒരേയൊരു സത്യദൈവം പിതാവാണെന്ന് ദൈവപുത്രൻതന്നെ പറയുമ്പോൾ, മറ്റൊരു സത്യദൈവം ഉണ്ടാകുക സദ്ധ്യമല്ല. ഇവിടെയും സിംഗിളിനെ കുറിക്കുന്ന യാഹീദ് തുല്യമായ മോണോസ് കൊണ്ട്, പിതാവ് മാത്രമാണ് സത്യദൈവം എന്ന് ഖണ്ഡിതമായിട്ടാണ് പറയുന്നത്. പിതാവ് സത്യദൈവമാണെന്ന് പറഞ്ഞാൽ; ഭാഷാപരമായി പുത്രനോ, മറ്റാർക്കാ വേണമെങ്കിലും സത്യദൈവം ആയിരിക്കാൻ പറ്റും. എന്നാൽ, പിതാവ് മാത്രമാണ് സത്യദൈവമെന്ന് പറഞ്ഞാൽ, പിന്നെ, സ്വർഗ്ഗത്തിലോ ഭൂമിയിലോ മറ്റാർക്കും സത്യദൈവം ആയിരിക്കാൻ കഴിയില്ല. അതാണ് ഭാഷയുടെ നിയമം. വചനത്തെളിവ്: “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). അതിനാൽ, പിതാവല്ലാതെ പുത്രനോ, മറ്റാരെങ്കിലുമോ സത്യദൈവം ആണെന്ന് പറഞ്ഞാൽ; പുത്രൻ പറഞ്ഞത് വ്യാജം ആണെന്നുവരും. വായിൽ വഞ്ചനയില്ലത്ത പുത്രൻ വ്യാജംപറഞ്ഞു എന്ന് വിശ്വസിക്കുന്നതിനെക്കാൾ, വിശ്വാസം ത്യജിച്ചുകളയുന്നതാണ് നല്ലത്. അതായത്, പിതാവ് മാത്രമാണ് സത്യദൈവം എന്ന് മോണോസ് കൊണ്ട് ഖണ്ഡിതമായി പറയുകവഴി, താനും മറ്റാരും സത്യദൈവം അല്ലെന്ന് ദൈവപുത്രൻ സ്ഫടികസ്ഫുടം വ്യക്തമാക്കി. ദൈവം ത്രിത്വമാണെന്നോ, ദൈവത്തിൽ ഒന്നിലധികംപേർ ഉണ്ടെന്നോ പറയുന്നവർ, ഏകസത്യദൈവത്തെ ബഹുദൈവമാക്കുകയും ക്രിസ്തു നുണയനും വഞ്ചകനും ആണെന്ന് സ്ഥാപിക്കാനുമാണ് ശ്രമിക്കുന്നത്. ക്രിസ്ത്യാനികളെന്ന് പലർക്കും പേർ മാത്രമേയുള്ളു; പലരും ക്രിസ്തുവിനെ അറിയുന്നവരോ, അനുഗമിക്കുന്നവരോ, അനുസരിക്കുന്നവരോ, വിശ്വസിക്കുന്നവരോ അല്ല. തന്മൂലം, പുത്രന് ദൈവത്തോട് സമത്വമില്ലെന്ന് ദൈവമല്ലെന്ന് സ്ഫടികസ്ഫുടം വ്യക്തമാകുന്നു.

താൻ മനുഷ്യനാണെന്നും ക്രിസ്തുതന്നെ പറഞ്ഞിട്ടുണ്ട്. “ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.” (യോഹ, 8:40. ഒ.നോ: മത്താ, 11:19, ലൂക്കൊ, 7:34). താൻ മനുഷ്യനാണെന്ന് ക്രിസ്തുവും അവൻ മനുഷ്യനാണെന്ന് അപ്പൊസ്തലന്മാരും ഒന്നാം നൂറ്റാണ്ടിൽ അവനെ നേരിട്ടുകണ്ട എല്ലാവരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അവൻ മനുഷ്യനാണെന്ന് 40 പ്രാവശ്യം എഴുതിവെച്ചിട്ടുണ്ട്. താൻ സത്യദൈവമല്ല; മനുഷ്യനാണെന്ന് ക്രിസ്തുതന്നെ പറയുമ്പോൾ, പിന്നെയും അവനെ ദൈവമാക്കാൻ നോക്കിയാൽ, അവൻ വ്യാജദൈവമാണെന്നേ വരൂ. ഒരു വ്യാജദൈവത്തിൻ്റെ സ്ഥാനം, ദൈവപുത്രനെ ഒറ്റിക്കൊടുത്തിട്ട് തൂങ്ങിച്ചത്ത നാശയോഗ്യനായ യൂദായെക്കാൾ താഴെയാണ്. എന്നാൽ, ബൈബിൾ വെളിപ്പെടുത്തുന്ന ദൈവപുത്രൻ, പിതാവായ ഏകദൈവത്തെക്കാൾ താഴ്ന്നവനും സ്വർഗ്ഗത്തെക്കാൾ ഉന്നതനാത്തീർന്നവനും ആണ്. (യോഹ, 14:28; എബ്രാ, 7:26). വചനവിരുദ്ധമായി ദൈവപുത്രനെ സത്യദൈവമാക്കുന്നവർ അവനെ വ്യാജദൈവം ആക്കുകവഴി, സ്വർഗ്ഗത്തെക്കാൾ ഉന്നതനായവനെ പാതാളത്തോളം താഴ്ത്തുകയാണ് ചെയ്യുന്നത്. തന്മൂലം, ദൈവപുത്രൻ്റെ വാക്കിനാൽത്തന്നെ ദൈവം ത്രിത്വമല്ലെന്നും താൻ ദൈവത്തോട് സമത്വമുള്ള ദൈവമല്ലെന്നും മനുഷ്യനാണെന്നും അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ മനസ്സിലാക്കാം.

2️⃣ ദാസരൂപം എടുത്തു: സർവ്വപ്രപഞ്ചവും നിറഞ്ഞുനില്ക്കുന്ന ആത്മാവായ ദൈവം; മാറ്റമില്ലാത്തവൻ (മലാ, 3:6) അഥവാ, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനാണ്: (യാക്കോ, 1:17). തന്മൂലം, തൻ്റെ സ്വരൂപം ത്യജിച്ചുകൊണ്ട്, തനിക്ക് നേരിട്ട് ദാസരൂപം എടുക്കാൻ പറ്റത്തില്ല. എന്നാൽ, ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ (1തിമൊ, 3:16) ക്രിസ്തുവിന് ദാസരൂപമായിരുന്നു: “അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ നമ്മുടെ പിതാക്കന്മാരുടെ ദൈവം തന്റെ ദാസനായ യേശുവിനെ മഹത്വപ്പെടുത്തി; അവനെ നിങ്ങൾ ഏല്പിച്ചുകൊടുക്കയും അവനെ വിട്ടയപ്പാൻ വിധിച്ച പീലാത്തൊസിന്റെ മുമ്പിൽവെച്ചു തള്ളിപ്പറയുകയും ചെയ്തു.” (പ്രവൃ, 3:13. ഒ.നോ: 3:26; 4:27,30; മത്താ, 12:17). തന്മൂലം, ദാസരൂപമെടുത്തു എന്നത്, ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവിൻ്റെ മനോഭാവത്തെ കുറിക്കുന്ന ആലങ്കാരിക പ്രയോഗമാണെന്ന് അസന്ദിഗ്ധമായി തെളിയുന്നു.

3️⃣ മനുഷ്യസാദൃശ്യത്തിലായി: അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ഏകദൈവത്തിന് രൂപമൊന്നുമില്ല. (1തിമോ, 1:17; 6:16; 1യോഹ, 4:12). എന്നാൽ, ദൈവത്തിൻ്റെ സ്വർഗ്ഗത്തിലെ നിത്യമായ പ്രത്യക്ഷതയ്ക്ക് മനുഷ്യസാദൃശ്യമുള്ളതായി പറഞ്ഞിട്ടുണ്ട്. (മത്താ, 18:11; യെശ, 6:1-3; വെളി, 4:2,8). “അവയുടെ തലെക്കു മീതെയുള്ള വിതാനത്തിന്നു മീതെ നീലക്കല്ലിന്റെ കാഴ്ചപോലെ സിംഹാസനത്തിന്റെ രൂപവും സിംഹാസനത്തിന്റെ രൂപത്തിന്മേൽ അതിന്നു മീതെ മനുഷ്യസാദൃശ്യത്തിൽ ഒരു രൂപവും ഉണ്ടായിരുന്നു.” (യെഹെ, 1:26. ഒ.നോ: 8:2). ഇതാണ്, ആദിമനുഷ്യനായ ആദാമിനെ സൃഷ്ടിച്ച ദൈവത്തിൻ്റെ സ്വരൂപവും സാദൃശ്യവുമെന്ന് പറയുന്നത്. (ഉല്പ, 1:26-27; 5:1; മത്താ, 19:4; മർക്കൊ, 10:6). അതുപോലെ, അദൃശ്യനായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തു മനുഷ്യനായിരുന്നു; അതുകൊണ്ടുതന്നെ മനുഷ്യസാദൃശ്യത്തിലായിരുന്നു. (യോഹ, 8:40; 1തിമൊ, 6:16). അതുകൊണ്ടാണ്, പുരുഷനെയും (1കൊരി, 11:7) ആദാമിനെയും (1കൊരി, 15:49) മനുഷ്യനായ ക്രിസ്തുയേശുവിനെയും (2കൊരി, 4:4; കൊലോ, 1:15) ദൈവത്തിൻ്റെ പ്രതിമയെന്ന് അഭിന്നമായി പറഞ്ഞിരിക്കുന്നത്. (1തിമൊ, 2:6). തന്മൂലം, മനുഷ്യസാദൃശ്യത്തിലായി എന്നത്, ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവിൻ്റെ മനോഭാവത്തെ കുറിക്കുന്ന ആലങ്കാരിക പ്രയോഗമാണെന്ന് വ്യക്തമാണ്.

4️⃣ തന്നെത്താൻ ഒഴിച്ചു: ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം: അനാദിയായും ശാശ്വതമായും ദൈവമാണ്. (സങ്കീ, 90:2. ഒ.നോ: യെശു, 57:15; വെളി, 4:10). ദൈവം ഇല്ലാതിരുന്ന ഒരു കാലമില്ല; ഇല്ലാതിരിക്കുന്ന കാലം ഉണ്ടാകയുമില്ല. തന്നെയുമല്ല, അവൻ മാറ്റമില്ലാത്തവൻ (മലാ, 3:6), അഥവാ, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവൻ ആണ്. (യാക്കോ, 1:17). തന്മുലം, സത്യദൈവത്തിന് തന്നെത്താൻ ഒഴിക്കാനോ, തനിക്കുള്ളതൊന്നും ത്യജിക്കാനോ കഴിയില്ല. എന്നാൽ, ട്രിനിറ്റിയുടെ ദൈവശാസ്ത്രം പഠിപ്പിക്കുന്ന ദൈവം സ്വയംഭൂ ആയവനാണ്. [Systematic Theology, ദൈവത്തിൻ്റെ അസ്തിത്വം, പേജ് 97]. സ്വയംഭൂ എന്നാൽ, സ്വയം ഉളവായവൻ അഥവാ, തന്നെത്താൻ ജനിച്ചവൻ ആണ്. തന്നെത്താൻ ഉളവായ ദൈവത്തിന് തൻ്റെ സ്വഭാവവും സ്വരൂപവും ത്യജിച്ചുകൊണ്ട് മായാവിയെപ്പോലെ മനുഷ്യനാകാനോ, മൃഗമാകാനോ, തന്നെത്താൻ ഇല്ലാതാകാനോ കഴിയുമായിരിക്കും. എന്നാൽ, സത്യദൈത്തിന് അതൊന്നും സാദ്ധ്യമല്ല; അവൻ മാറ്റമില്ലാത്തവനാണ്. അതുകൊണ്ടാണ്, അവൻ തൻ്റെ വെളിപ്പാടിനായി കന്യകയിലൂടെ ഒരു പരിശുദ്ധ മനുഷ്യനെ ഉല്പാദിപ്പിച്ചത്. (മത്താ, 1:20; ലൂക്കൊ, 2:21). തന്മൂലം, തന്നെത്താൻ ഒഴിച്ചു എന്നത്, ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവിൻ്റെ മനോഭാവത്തെ അഥവാ, താഴ്മയുടെ ഭാവത്തെ കുറിക്കുന്ന ആലങ്കാരിക പ്രയോഗമാണെന്ന് മനസ്സിലാക്കാം.

5️⃣ വേഷത്തിൽ മനുഷ്യനായി: ദൈവം മാറ്റമില്ലാത്തവൻ (മലാ, 3:6) അഥവാ, മാറ്റമോ, മാറ്റത്തിൻ്റെ നിഴലോപോലും ഏശാത്തവനാണ്. (യാക്കോ, 1:17). അതിനാൽ, അവന് തൻ്റെ സ്വരൂപം ത്യജിച്ചുകൊണ്ടോ, അല്ലാതെയോ മറ്റൊരു വേഷം എടുക്കാൻ പറ്റില്ല. തന്നെയുമല്ല, അവൻ മരണമില്ലാത്തവനാണ്. (1തിമൊ, 6:16). മരണമില്ലാത്ത ദൈവം വേഷംമാറിവന്ന് മരിച്ചു എന്നൊക്കെ പറഞ്ഞാൽ എങ്ങനെയിരിക്കും❓ അതൊരു നാടകമായിട്ടല്ലാതെ, വസ്തുതയായി കണക്കാക്കാൻ പറ്റുമോ❓ ക്രിസ്തു പരിശുദ്ധാത്മാവിനാൽ കന്യകയായ മറിയയിൽ ഉല്പാദിതമായവനും ആത്മാവിനാൽ ബലപ്പെട്ട്, ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നവനുമാണ്. (മത്താ, 1:20; ലൂക്കൊ, 2:21,40,52). അവൻ്റെ അമ്മയായ മറിയ കന്യകയായിരുന്നു എന്നത് ഒഴികെ, അവൻ്റെ ജനനവും വളർച്ചയും ഏതൊരു മനുഷ്യനെപ്പോലെയും സ്വാഭാവികമായിരുന്നു. ശൈശവം, ബാല്യം, കൗമാരം, യൗവനം എന്നീ അവസ്ഥകൾ അവനുമുണ്ടായിരുന്നു. അതിനാൽ, അവൻ വേഷത്തിൽ മനുഷ്യനായതാണെന്ന് എങ്ങനെ പറയും❓ തന്മൂലം, വേഷത്തിൽ മനുഷ്യനായി എന്ന പ്രയോഗം, ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവിൻ്റെ താഴ്മയുടെ മനോഭാവത്തെ കുറിക്കുന്ന ആലങ്കാരിക പ്രയോഗമാണെന്ന് സംശയലേശമന്യേ മനസ്സിലാക്കാം.

6️⃣ തന്നെത്താൻ താഴ്ത്തി: ദൈവം ഗതിഭേദത്താൽ ആകയാൽ, തന്നെത്താൻ താഴ്ത്താൻ കഴിയില്ല. ദൈവം സർവ്വത്തിനും മീതെ ഉന്നതനാകയാൽ (ലൂക്കൊ, 1:32; റോമ, 9:5) തന്നെത്താൻ ഉയർത്താനും ആവശ്യമില്ല. താഴ്ത്തുക, ഉയർത്തുക, വേഷം മാറുക എന്നിത്യാദി കലാപരിപാടികൾ സത്യേക ദൈവത്തിൻ്റെ പ്രകൃതിക്ക് യോജിച്ചതല്ല. തന്മൂലം, തന്നെത്താൻ താഴ്ത്തി എന്നത് ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവിൻ്റെ ക്രൂശിലെ മരണത്തോളം താഴ്ചയുള്ള ഭാവത്തെ കുറിക്കുന്ന ആലങ്കാരിക പ്രയോഗമാണെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം.

7️⃣ മരണത്തോളം അനുസരണമുള്ളവനായി: ദൈവം മനുഷ്യനല്ല; ആത്മാവാണ്. (ഇയ്യോ, 9:32; ഹോശേ, 11:9; യോഹ, 4:24). ബൈബിൾ വെളിപ്പെടുത്തുന്ന ദൂതന്മാർക്കുപോലും വംശാവലിയോ, ജനനമോ, മരണമോ ഇല്ല. തന്നെയുമല്ല, ദൈവത്തിന് മരണമില്ലെന്ന് അക്ഷരംപ്രതി എഴുതിവെച്ചിട്ടുമുണ്ട്. (1തിമൊ, 6:16). എന്നാൽ, ട്രിനിറ്റിയുടെ ദൈവശാസ്ത്രം പറയുന്നത്: “ക്രൂശിൽ മരിച്ച ദൈവപുത്രൻ നിത്യനായ ദൈവമാണു” എന്നാണ്. (Systematic Theology, പേജ്, 228). നമ്മുടെ പാപങ്ങളെ ചുമക്കാൻ ശരീരവും (1പത്രൊ, 2:24) പാപപരിഹാരത്തിനായി ചിന്താൻ രക്തവും (1പത്രൊ, 1:19) മറുവിലയായ മരിക്കാനും കഴിയാത്ത (1തിമൊ, 6:16) ദൈവമല്ല നമുക്കുവേണ്ടി മരിച്ചത്; ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) ദൈവത്തിൻ്റെ വെളിപ്പാടായ പരിശുദ്ധമനുഷ്യനാണ് നമുക്കുവേണ്ടി ക്രൂശിക്കപ്പെട്ടത്. (യോഹ, 6:69; 8:40;1തിമൊ, 3:14-16).

അതായത്, ദൈവത്തിൻ്റെ വെളിപ്പാടായ ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന പാപം അറിയാത്ത മനുഷ്യനാണ്, നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമത്തതുകൊണ്ട് പാപം ആക്കപ്പെട്ടതും നമ്മുടെ പാപപരിഹാരത്തിനായി മരണം ആസ്വദിച്ചതും. (2കൊരി, 5:21; 1തിമൊ, 2:6; എബ്രാ, 2:9; 1പത്രൊ, 2:24). ക്രിസ്തുവിന് തൻ്റെ ജീവനെ കൊടുക്കാനും അതിനെ തിരികെ പ്രാപിക്കാനുമുള്ള അധികാരം പിതാവിൽനിന്ന് ലഭിച്ചിട്ടുള്ളതാണ്. (യോഹ, 10:17-18). ആ നിലയിൽ ക്രിസ്തുവിന് വേണമെങ്കിൽ തന്നെത്താൻ ഉയിർക്കാമായിരുന്നു. എങ്കിലും ക്രിസ്തു തന്നെത്താനാണ് ഉയിർത്തതെന്ന് ഖണ്ഡിതമായി എവിടെയും പറഞ്ഞിട്ടില്ല. തന്നെയുമല്ല, ദൈവമാണ് അവനെ ഉയിർപ്പിച്ചതെന്ന് അനേകം വാക്യങ്ങളിൽ പറഞ്ഞിട്ടുമുണ്ട്:⬇️

രക്ഷാവചനമെന്ന നിലയിൽ മിക്ക പ്രൊട്ടസ്റ്റൻ്റുകാരും ഏറ്റുചൊല്ലുന്ന ഒരു വേദഭാഗമുണ്ട്: “യേശുവിനെ കർത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും. ഹൃദയംകൊണ്ടു നീതിക്കായി വിശ്വസിക്കയും വായികൊണ്ടു രക്ഷെക്കായി ഏറ്റുപറകയും ചെയ്യുന്നു.” (റോമ, 10:9-10). വാക്യം ശ്രദ്ധിക്കുക: യേശുവിനെ കർത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും. ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായ മഹാപുരോഹിതനായി നിന്നുകൊണ്ട്, ദൈവത്തിന് തന്നെത്താൻ മറുവിലയായി അർപ്പിച്ചത് ദൈവമല്ല; മനുഷ്യനായ ക്രിസ്തുയേശുവാണ്. (1തിമൊ, 2:5-6). ആ മനുഷ്യനായ ക്രിസ്തുയേശുവിനെയാണ് ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചത്. അതാണ്, ഏറ്റുപറഞ്ഞ് രക്ഷപ്രാപിക്കേണ്ടത്. അല്ലാതെ മരണമില്ലാത്ത ദൈവം മരിച്ചുവെന്ന് പറയുന്നത് രക്ഷയല്ല; ശിക്ഷയാണ്. അതായത്, പലരുടെയും തെറ്റായ വിശ്വാസംകൊണ്ട്, രക്ഷയ്ക്കായി ഏറ്റുപറയുന്ന വാക്യംതന്നെ ശിക്ഷയായി മാറുന്നു.

1. ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ടു അവനെ ഉയിർത്തെഴുന്നേല്പിച്ചു. (പ്രവൃ, 2:24)
2.  ഈ യേശുവിനെ ദൈവം ഉയിർത്തെഴുന്നേല്പിച്ചു. (പ്രവൃ, 2:31).
3.  ദൈവം മരിച്ചവരിൽ നിന്നു ഉയിർപ്പിച്ചവനുമായി നസറായനായ യേശുക്രിസ്തുവിന്റെ. (പ്രവൃ, 4:10).
4. യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിർപ്പിച്ചു: (പ്രവൃ, 5:30)
5.  ദൈവം അവനെ മൂന്നാം നാൾ ഉയിർത്തെഴുന്നേല്പിച്ചു: (പ്രവൃ, 10:40)
6.  ദൈവമോ അവനെ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേല്പിച്ചു: (പ്രവൃ, 13:30)
7. ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ: (പ്രവൃ, 13:32)
8. ദൈവം ഉയിർത്തെഴുന്നേല്പിച്ചവനോ ദ്രവത്വം കണ്ടില്ല: (പ്രവൃ, 13:37)
9. നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചവനിൽ വിശ്വസിക്കുന്ന: (റോമ, 4:25)
10. യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചവന്റെ ആത്മാവ്: (റോമ, 8:11)
11. ദൈവം അവനെ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേല്പിച്ചു: (റോമ, 10:9)
12. ദൈവം കർത്താവിനെ ഉയിർപ്പിച്ചതുപോലെ നമ്മെയും തന്റെ ശക്തിയാൽ ഉയിർപ്പിക്കും: (1കൊരി, 6:14)
13. കർത്താവായ യേശുവിനെ ഉയിർപ്പിച്ചവൻ: (2കൊരി, 4:14)
14. യേശുക്രിസ്തുവിനാലും അവനെ മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർപ്പിച്ച പിതാവായ ദൈവത്താലുമത്രേ: (ഗലാ, 1:1)
15. അവൻ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിച്ച തന്റെ പുത്രനും: (1തെസ്സ, 1:9)
16. “എന്നാൽ ദൈവം കർത്താവിനെ ഉയിർപ്പിച്ചതുപോലെ നമ്മെയും തന്റെ ശക്തിയാൽ ഉയിർപ്പിക്കും.” (1കൊരി, 6:14).

ഏകദൈവവും ഏകകർത്താവും: നമുക്കുവേണ്ടി മരിച്ച യേശുവെന്ന പാപം അറിയാത്ത മനുഷ്യനെയാണ് പ്രവചനംപോലെ, ദൈവം മരണത്തിൽ നിന്നു ഉയിർപ്പിച്ച് നമ്മുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആക്കിവെച്ചത്. (ലൂക്കൊ, 2:11; പ്രവൃ, 2:22-24,36). അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രോസ്, പെന്തെക്കൊസ്തുനാളിൽ, ഈ സത്യം വിളിച്ചുപറഞ്ഞപ്പോഴാണ്, മൂവായിരം യെഹൂദന്മാരുടെ ഹൃദയത്തിൽ കുത്തുകൊണ്ടതും, അവർ കർത്താവും ക്രിസ്തുവുമായ യേശുവിലൂടെ രക്ഷപ്രാപിച്ചതും. (പ്രവൃ, 2:22-24,36-37). അതുകൊണ്ടാണ്, പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടെന്ന് പൗലോസ് പറയുന്നത്. (1കൊരി, 8:6). അതിനാലാണ്, “യേശുവിനെ കർത്താവു എന്നു വായ് കൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും” എന്ന് പറഞ്ഞിരിക്കുന്നത്. (റോമ, 10:9). ദൈവം നമ്മുടെ കർത്താവും ക്രിസ്തുവും ആക്കിവച്ച, ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയാലുള്ള ദാനമാണ് മനുഷ്യരുടെ രക്ഷ. അതുകൊണ്ടാണ്, “ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കുവേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു” എന്ന് പൗലോസ് പറഞ്ഞത്. (റോമ, 5:15). അതിനാലാണ്, കർത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്നു നാം വിശ്വസിക്കുന്നതുപോലെ അവരും അഥവാ, ജാതികളും വിശ്വസിക്കുന്നു” എന്ന് പത്രോസ് പറഞ്ഞത്. (പ്രവൃ, 15:11). അതുകൊണ്ടാണ്, ദൈവമായ പിതാവിനും പരിശുദ്ധാത്മാവിനുമൊപ്പം ഏകമനുഷ്യനായ പുത്രൻ്റെ കൃപയും ആശംസിക്കുന്നത്. (2കൊരി, 13:14). വഴിയും സത്യവും ജീവനും ഏകമനുഷ്യനുമായ യേശുക്രിസ്തുവിലൂടെയാണ് ഏകസത്യദൈവത്തെ പുതിയനിയമത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്. (യോഹ, 14:6; റോമ, 5:15). തന്മൂലം, മദ്ധ്യസ്ഥനും മറുവിലയുമായ ഏകമനുഷ്യനെ അറിയാതെ, ഏകസത്യദൈവത്തെ അറിയാൻ ആർക്കും കഴിയില്ല. (യോഹ, 8:19; 14;7; 1തിമൊ, 2:5-6). ഏകസത്യദൈവമായ പിതാവിനെയും അഥവാ, ഒരേയൊരു സത്യദൈവമായ പിതാവിനെയും അവൻ്റെ ജഡത്തിലെ വെളിപ്പാടായ അഥവാ, അവൻ അയച്ച യേശുക്രിസ്തു എന്ന ഏകമനുഷ്യനെയും അറിയുന്നതാണ് നിത്യജീവൻ. (യോഹ, 17:3. ഒ.നോ: 1യോഹ, 5:20). പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!

പഴയനിയമ ഉദ്ധരണികൾ പുതിയനിയമത്തിൽ

പഴയനിയമ ഉദ്ധരണികൾ പുതിയനിയമത്തിൽ

1. കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും. അവന്നു ദൈവം നമ്മോടുകൂടെ എന്നർത്ഥമുള്ള ഇമ്മാനൂവേൽ എന്നു പേർ വിളിക്കും. (മത്താ, 1:22 = യെശ, 7:14) അതു കൊണ്ടു കർത്താവു തന്നേ നിങ്ങൾക്കു ഒരു അടയാളം തരും: കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന്നു ഇാമ്മനൂവേൽ എന്നു പേർ വിളിക്കും.

2. യെഹൂദ്യദേശത്തിലെ ബേത്ത്ളേഹെമേ, നീ യെഹൂദ്യപ്രഭുക്കന്മാരിൽ ഒട്ടും ചെറുതല്ല; എന്റെ ജനമായ യിസ്രായേലിനെ മേയ്പാനുള്ള തലവൻ നിന്നിൽ നിന്നു പുറപ്പെട്ടുവരും. (മത്താ, 2:6 = മീഖാ 5:2) നീയോ, ബേത്ത്ളേഹേം എഫ്രാത്തേ, നീ യെഹൂദാസഹസ്രങ്ങളിൽ ചെറുതായിരുന്നാലും യിസ്രായേലിന്നു അധിപതിയായിരിക്കേണ്ടുന്നവൻ എനിക്കു നിന്നിൽനിന്നു ഉത്ഭവിച്ചുവരും; അവന്റെ ഉത്ഭവം പണ്ടേയുള്ളതും പുരാതനമായതും തന്നേ.

3. മിസ്രയീമിൽ നിന്നു ഞാൻ എന്റെ മകനെ വിളിച്ചുവരുത്തി. (മത്താ, 2:15 = ഹോശേ, 11:1) യിസ്രായേൽ ബാലനായിരുന്നപ്പോൾ ഞാൻ അവനെ സ്നേഹിച്ചു; മിസ്രയീമിൽ നിന്നു ഞാൻ എന്റെ മകനെ വിളിച്ചു.

4. റാമയിൽ ഒരു ശബ്ദം കേട്ടു, കരച്ചിലും വലിയ നിലവിളിയും തന്നേ; റാഹേൽ മക്കളെച്ചൊല്ലി കരഞ്ഞു; അവർ ഇല്ലായ്കയാൽ ആശ്വാസം കൈക്കൊൾവാൻ മനസ്സില്ലാതിരുന്നു. (മത്താ, 2:17 = യിരെ, 31:15) യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: രാമയിൽ ഒരു ശബ്ദം കേൾക്കുന്നു! വിലാപവും കഠിനമായുള്ള കരച്ചലും തന്നേ; റാഹേൽ തന്റെ മക്കളെക്കുറിച്ചു കരയുന്നു; അവർ ഇല്ലായ്കയാൽ അവരെച്ചൊല്ലി ആശ്വാസം കൈക്കൊൾവാൻ അവൾക്കു മനസ്സില്ല.

5. മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ വാക്കാവിതു: കർത്താവിന്റെ വഴി ഒരുക്കി അവന്റെ പാത നിരപ്പാക്കുവിൻ. (മത്താ, 3:3; മർക്കൊ, 1:3; ലൂക്കൊ, 3:4; യോഹ, 1:23 = യെശ, 40:3; മലാ, 3:1) കേട്ടോ ഒരുത്തൻ വിളിച്ചുപറയുന്നതു: മരുഭൂമിയിൽ യഹോവെക്കു വഴി ഒരുക്കുവിൻ; നിർജ്ജനപ്രദേശത്തു നമ്മുടെ ദൈവത്തിന്നു ഒരു പെരുവഴി നിരപ്പാക്കുവിൻ.

6. മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായിൽകൂടി വരുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു. (മത്താ, 4:4; ലൂക്കൊ, 4:4 = ആവ, 8:3) മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല യഹോവയുടെ വായിൽനിന്നു പുറപ്പെടുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു.

7. നിന്നെക്കുറിച്ചു അവൻ തന്റെ ദൂതന്മാരോടു കല്പിക്കും; അവൻ നിന്റെ കാൽ കല്ലിനോടു തട്ടാതവണ്ണം നിന്നെ കയ്യിൽ താങ്ങികൊള്ളും എന്നു എഴുതിയിരിക്കുന്നുവല്ലോ. (മത്താ, 4:6; ലൂക്കൊ, 4:10,11 = സങ്കീ, 91:11,12) നിന്റെ എല്ലാവഴികളിലും നിന്നെ കാക്കേണ്ടതിന്നു അവൻ നിന്നെക്കുറിച്ചു തന്റെ ദൂതന്മാരോടു കല്പിക്കും; നിന്റെ കാൽ കല്ലിൽ തട്ടിപ്പോകാതിരിക്കേണ്ടതിന്നു അവർ നിന്നെ കൈകളിൽ വഹിച്ചുകൊള്ളും.

8. യേശു അവനോടു: “നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുതു എന്നും കൂടെ എഴുതിയിരിക്കുന്നു” എന്നു പറഞ്ഞു. (മത്താ, 4:7; ലൂക്കൊ, 4:12 = ആവ, 6:16) നിങ്ങൾ മസ്സയിൽവെച്ചു പരീക്ഷിച്ചതുപോലെ നിങ്ങളുടെ ദൈവമായ യഹോവയെ പരീക്ഷിക്കരുതു.

9. യേശു അവനോടു: “സാത്താനേ, എന്നെ വിട്ടുപോ; ‘നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു’ എന്നു എഴുതിയിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു. (മത്താ, 4:10; ലൂക്കൊ, 4:8 = ആവ, 6:13; 10:20) നിന്റെ ദൈവമായ യഹോവയെ ഭയപ്പെട്ടു അവനെ സേവിക്കേണം; അവന്റെ നാമത്തിൽ സത്യം ചെയ്യേണം.

10. സെബൂലൂൻ ദേശവും നഫ്താലിദേശവും കടൽക്കരയിലും യോർദ്ദാന്നക്കരെയുമുള്ള നാടും ജാതികളുടെ ഗലീലയും. ഇങ്ങനെ ഇരുട്ടിൽ ഇരിക്കുന്ന ജനം വലിയോരു വെളിച്ചം കണ്ടു; മരണത്തിന്റെ ദേശത്തിലും നിഴലിലും ഇരിക്കുന്നവർക്കു പ്രകാശം ഉദിച്ചു. എന്നു യെശയ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാൻ ഇടവന്നു. (മത്താ, 4:14-16 = യെശ, 9:1,2) എന്നാൽ കഷ്ടതയിൽ ഇരുന്ന ദേശത്തിന്നു തിമിരം നിൽക്കയില്ല; പണ്ടു അവൻ സെബൂലൂൻ ദേശത്തിന്നു നഫ്താലിദേശത്തിന്നും ഹീനത വരുത്തിയെങ്കിലും പിന്നത്തേതിൽ അവൻ കടൽവഴിയായി യോർദ്ദാന്നക്കരെയുള്ള ജാതികളുടെ മണ്ഡലത്തിന്നു മഹത്വം വരുത്തും. ഇരുട്ടിൽ നടന്ന ജനം വലിയൊരു വെളിച്ചം കണ്ടു; അന്ധതമസ്സുള്ള ദേശത്തു പാർത്തവരുടെ മേൽ പ്രകാശം ശോഭിച്ചു.

11. അവൻ നമ്മുടെ ബലഹീനതകളെ എടുത്തു വ്യാധികളെ ചുമന്നു എന്നു യെശയ്യാപ്രവാചകൻ പറഞ്ഞതു നിവൃത്തിയാകുവാൻ തന്നേ. (മത്താ, 8:17 = യെശ, 53:4) സാക്ഷാൽ നമ്മുടെ രോഗങ്ങളെ അവൻ വഹിച്ചു; നമ്മുടെ വേദനകളെ അവൻ ചുമന്നു; നാമോ, ദൈവം അവനെ ശിക്ഷിച്ചും അടിച്ചും ദണ്ഡിപ്പിച്ചുമിരിക്കുന്നു എന്നു വിചാരിച്ചു.

12. യാഗത്തിലല്ല കരുണയിൽ അത്രേ ഞാൻ പ്രസാദിക്കുന്നു എന്നുള്ളതു എന്തു എന്നു പോയി പഠിപ്പിൻ. (മത്താ, 9:13 = ഹോശേ, 6:6) യാഗത്തിലല്ല, ദയയിലും ഹോമയാഗങ്ങളെക്കാൾ ദൈവപരിജ്ഞാനത്തിലും ഞാൻ പ്രസാദിക്കുന്നു.

13. മനുഷ്യനെ തന്റെ അപ്പനോടും മകളെ അമ്മയോടും മരുമകളെ അമ്മാവിയമ്മയോടും ഭേദിപ്പിപ്പാനത്രേ ഞാൻ വന്നതു. മനുഷ്യന്റെ വീട്ടുകാർ തന്നേ അവന്റെ ശത്രുക്കൾ ആകും. (മത്താ, 10:35,36 = മീഖാ 7:6) മകൻ അപ്പനെ നിന്ദിക്കുന്നു; മകൾ അമ്മയോടും മരുമകൾ അമ്മാവിയമ്മയോടും എതിർത്തുനില്ക്കുന്നു; മനുഷ്യന്റെ ശത്രുക്കൾ അവന്റെ വിട്ടുകാർ തന്നേ.

14. യേശു അവരോടു: “കുരുടർ കാണുന്നു; മുടന്തർ നടക്കുന്നു; കുഷ്ഠരോഗികൾ ശുദ്ധരായിത്തീരുന്നു; ചെകിടർ കേൾക്കുന്നു; മരിച്ചവർ ഉയിർക്കുന്നു; ദരിദ്രരോടു സുവിശേഷം അറിയിക്കുന്നു എന്നിങ്ങനെ നിങ്ങൾ കേൾക്കയും കാണുകയും ചെയ്യുന്നതു യോഹന്നാനെ ചെന്നു അറിയിപ്പിൻ. എന്നാൽ എങ്കൽ ഇടറിപ്പോകാത്തവൻ എല്ലാം ഭാഗ്യവാൻ ” എന്നുത്തരം പറഞ്ഞു. (മത്താ, 11:4-6; ലൂക്കൊ, 7:22,23 = യെശ, 35:3-6) തളർന്ന കൈകളെ ബലപ്പെടുത്തുവിൻ; കുഴഞ്ഞ മുഴങ്കാലുകളെ ഉറപ്പിപ്പിൻ. മനോഭീതിയുള്ളവരോടു: ധൈര്യപ്പെടുവിൻ, ഭയപ്പെടേണ്ടാ; ഇതാ, നിങ്ങളുടെ ദൈവം! പ്രതികാരവും ദൈവത്തിന്റെ പ്രതിഫലവും വരുന്നു! അവൻ വന്നു നിങ്ങളെ രക്ഷിക്കും എന്നു പറവിൻ. അന്നു കുരുടന്മാരുടെ കണ്ണു തുറന്നുവരും; ചെകിടന്മാരുടെ ചെവി അടഞ്ഞിരിക്കയുമില്ല. അന്നു മുടന്തൻ മാനിനെപ്പോലെ ചാടും; ഊമന്റെ നാവും ഉല്ലസിച്ചു ഘോഷിക്കും; മരുഭൂമിയിൽ വെള്ളവും നിർജ്ജനപ്രദേശത്തു തോടുകളും പൊട്ടി പുറപ്പെടും.

15. ഞാൻ എന്റെ ദൂതനെ നിനക്കു മുമ്പായി അയക്കുന്നു; അവൻ നിന്റെ മുമ്പിൽ നിനക്കു വഴി ഒരുക്കും. (മത്താ, 11:10; മർക്കൊ, 1:2; ലൂക്കൊ, 7:27 = മലാ, 3:1) എനിക്കു മുമ്പായി വഴി നിരത്തേണ്ടതിന്നു ഞാൻ എന്റെ ദൂതനെ അയക്കുന്നു.

16. ഇതാ, ഞാൻ തിരഞ്ഞെടുത്ത എന്റെ ദാസൻ, എന്റെ ഉള്ളം പ്രസാദിക്കുന്ന എന്റെ പ്രിയൻ; ഞാൻ എന്റെ ആത്മാവിനെ അവന്റെമേൽ വെക്കും; അവൻ ജാതികൾക്കു ന്യായവിധി അറിയിക്കും. അവൻ കലഹിക്കയില്ല, നിലവിളിക്കയില്ല; ആരും തെരുക്കളിൽ അവന്റെ ശബ്ദം കേൾക്കയുമില്ല. ചതഞ്ഞ ഓട അവൻ ഒടിച്ചുകളകയില്ല; പുകയുന്ന തിരി കെടുത്തുകളകയില്ല; അവൻ ന്യായവിധി ജയത്തോളം നടത്തും. അവന്റെ നാമത്തിൽ ജാതികൾ പ്രത്യാശവെക്കും. എന്നിങ്ങനെ യെശയ്യാപ്രവാചകന്മുഖാന്തരം അരുളിച്ചെയ്തു നിവൃത്തി ആകുവാൻ സംഗതിവന്നു. (മത്താ, 12:17-21 = യെശ, 42:1-4) ഇതാ, ഞാൻ താങ്ങുന്ന എന്റെ ദാസൻ; എന്റെ ഉള്ളം പ്രസാദിക്കുന്ന എന്റെ വൃതൻ; ഞാൻ എന്റെ ആത്മാവിനെ അവന്റെ മേൽ വെച്ചിരിക്കുന്നു; അവൻ ജാതികളോടു ന്യായം പ്രസ്താവിക്കും. അവൻ നിലവിളിക്കയില്ല, ഒച്ചയുണ്ടാക്കുകയില്ല, തെരുവീഥിയിൽ തന്റെ ശബ്ദം കേൾപ്പിക്കയുമില്ല. ചതഞ്ഞ ഓട അവൻ ഒടിച്ചുകളകയില്ല; പുകയുന്ന തിരി കെടുത്തുകളകയില്ല; അവൻ സത്യത്തോടെ ന്യായം പ്രസ്താവിക്കും. ഭൂമിയിൽ ന്യായം സ്ഥാപിക്കുംവരെ അവർ തളരുകയില്ല; അധൈര്യപ്പെടുകയുമില്ല; അവന്റെ ഉപദേശത്തിന്നായി ദ്വീപുകൾ കാത്തിരിക്കുന്നു. 

17. നിങ്ങൾ ചെവിയാൽ കേൾക്കും ഗ്രഹിക്കയില്ലതാനും; കണ്ണാൽ കാണും ദർശിക്കയില്ലതാനും; ഈ ജനത്തിന്റെ ഹൃദയം തടിച്ചിരിക്കുന്നു; അവർ ചെവികൊണ്ടു മന്ദമായി കേൾക്കുന്നു; കണ്ണു അടെച്ചിരിക്കുന്നു; അവർ കണ്ണു കാണാതെയും ചെവി കേൾക്കാതെയും ഹൃദയം കൊണ്ടു ഗ്രഹിക്കാതെയും തിരിഞ്ഞുകൊള്ളാതെയും ഞാൻ അവരെ സൌഖ്യമാക്കാതെയും ഇരിക്കേണ്ടതിന്നു തന്നേ എന്നു യെശയ്യാവു പറഞ്ഞ പ്രവാചകത്തിന്നു അവരിൽ നിവൃത്തിവരുന്നു. (മത്താ, 13:14,15; മർക്കൊ, 4:12; ലൂക്കൊ, 8:10; യോഹ, 12:40; പ്രവൃ, 28:26,27 = യെശ, 6:9,10) അപ്പോൾ അവൻ അരുളിച്ചെയ്തതു: നീ ചെന്നു, ഈ ജനത്തോടു പറയേണ്ടതു: നിങ്ങൾ കേട്ടുകൊണ്ടിട്ടും തിരിച്ചറികയില്ല; നിങ്ങൾ കണ്ടുകൊണ്ടിട്ടും ഗ്രഹിക്കയുമില്ല. ഈ ജനം കണ്ണുകൊണ്ടു കാണുകയോ ചെവികൊണ്ടു കേൾക്കയോ ഹൃദയംകൊണ്ടു ഗ്രഹിക്കയോ മനസ്സു തിരിഞ്ഞു സൌഖ്യം പ്രാപിക്കയോ ചെയ്യാതെ ഇരിക്കേണ്ടതിന്നു നീ അവരുടെ ഹൃദയം തടിപ്പിക്കയും അവരുടെ ചെവി മന്ദമാക്കുകയും അവരുടെ കണ്ണു അടെച്ചുകളകയും ചെയ്ക.

18. ഞാൻ ഉപമ പ്രസ്താവിപ്പാൻ വായ്തുറക്കും; ലോകസ്ഥാപനം മുതൽ ഗൂഢമായതു ഉച്ചരിക്കും. (മത്താ, 13:35 = സങ്കീ, 78:2) ഞാൻ ഉപമ പ്രസ്താവിപ്പാൻ വായ് തുറക്കും; പുരാതനകടങ്കഥകളെ ഞാൻ പറയും.

19. അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നും (മത്താ, 15:4; മർക്കൊ, 7:10; എഫെ, 6:2 = പുറ, 20:12; ആവ, 6:16) നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു നിനക്കു ദീർഘായുസ്സുണ്ടാകുവാൻ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക.

20. അപ്പനെയോ അമ്മയെയോ ദുഷിക്കുന്നവൻ മരിക്കേണം എന്നും ദൈവം കല്പിച്ചുവല്ലോ. (മത്താ, 15:4; മർക്കൊ, 7:10 = പുറ, 21:17) തന്റെ അപ്പനെയോ അമ്മയെയോ ശപിക്കുന്നവൻ മരണശിക്ഷ അനുഭവിക്കേണം.

21. ഈ ജനം അധരം കൊണ്ടു എന്നെ ബഹുമാനിക്കുന്നു; എങ്കിലും അവരുടെ ഹൃദയം എന്നെ വിട്ടു അകന്നിരിക്കുന്നു. മാനുഷകല്പനകളായ ഉപദേശങ്ങളെ അവർ പഠിപ്പിക്കുന്നതുകൊണ്ടു എന്നെ വ്യർത്ഥമായി ഭജിക്കുന്നു” എന്നിങ്ങനെ പ്രവചിച്ചതു ഒത്തിരിക്കുന്നു. (മത്താ, 15:8,9 = യെശ, 29:13) ഈ ജനം അടുത്തു വന്നു വായ്കൊണ്ടും അധരംകൊണ്ടും എന്നെ ബഹുമാനിക്കുന്നു; എങ്കിലും തങ്ങളുടെ ഹൃദയത്തെ അവർ എങ്കൽനിന്നു ദൂരത്തു അകറ്റി വെച്ചിരിക്കുന്നു; എന്നോടുള്ള അവരുടെ ഭക്തി, മനഃപാഠമാക്കിയ മാനുഷകല്പനയത്രെ.

22. മനുഷ്യപുത്രൻ തന്റെ പിതാവിന്റെ മഹത്വത്തിൽ തന്റെ ദൂതന്മാരുമായി വരും; അപ്പോൾ അവൻ ഓരോരുത്തന്നും അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം പകരം നല്കും. (മത്താ, 16:27; റോമ, 2:6; 1പത്രൊ, 1:17; വെളി, 2:23; 22:12 = യിരെ, 51:6: സങ്കീ, 62:12; സദൃ, 12:14; 24:12; യിരെ, 50:29; വിലാ, 3:64) ഇതു യഹോവയുടെ പ്രതികാരകാലമല്ലോ; അതിന്റെ പ്രവൃത്തിക്കു തക്കവണ്ണം അവൻ അതിനോടു പകരം ചെയ്യും;

23. കേൾക്കാഞ്ഞാലോ രണ്ടു മൂന്നു സാക്ഷികളുടെ വായാൽ സകല കാര്യവും ഉറപ്പാകേണ്ടതിന്നു ഒന്നു രണ്ടു പേരെ കൂട്ടിക്കൊണ്ടു ചെല്ലുക. (മത്താ, 18:16; 2കൊരി, 13:1 = ആവ, 19:15) മനുഷ്യൻ ചെയ്യുന്ന യാതൊരു അകൃത്യത്തിന്നോ പാപത്തിന്നോ അവന്റെ നേരെ ഏകസാക്ഷി നിൽക്കരുതു; രണ്ടോ മൂന്നോ സാക്ഷികളുടെ വാമൊഴിമേൽ കാര്യം ഉറപ്പാക്കേണം.

24. അതിന്നു അവൻ: “സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു. (മത്താ, 19:4; മർക്കൊ, 10:6  = ഉല്പ, 1:27) ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.

25. മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായി തീരും എന്നു അരുളിച്ചെയ്തു എന്നും നിങ്ങൾ വായിച്ചിട്ടില്ലയോ? (മത്താ, 19:5; മർക്കൊ, 10:7; 1കൊരി, 6:16; എഫെ, 5:31 = ഉല്പ, 2:24) അതുകൊണ്ടു പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും; അവർ ഏക ദേഹമായി തീരും.

26. സീയോൻ പുത്രിയോടു: ഇതാ, നിന്റെ രാജാവു സൌമ്യനായി കഴുതപ്പുറത്തും വാഹനമൃഗത്തിന്റെ കുട്ടിയുടെ പുറത്തും കയറി നിന്റെ അടുക്കൽ വരുന്നു എന്നു പറവിൻ. (മത്താ, 21:4,5; യോഹ, 12:15 = സെഖ, 9:9) സീയോൻ പുത്രിയേ, ഉച്ചത്തിൽ ഘോഷിച്ചാനന്ദിക്ക; യെരൂശലേംപുത്രിയേ, ആർപ്പിടുക! ഇതാ, നിന്റെ രാജാവു നിന്റെ അടുക്കൽ വരുന്നു; അവൻ നീതിമാനും ജയശാലിയും താഴ്മയുള്ളവനും ആയി കഴുതപ്പുറത്തും പെൺകഴുതയുടെ കുട്ടിയായ ചെറുകഴുതപ്പുറത്തും കയറിവരുന്നു.

27. മുന്നും പിന്നും നടന്ന പുരുഷാരം: ദാവീദ് പുത്രന്നു ഹോശന്നാ; കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; അത്യുന്നതങ്ങളിൽ ഹോശന്നാ എന്നു ആർത്തുകൊണ്ടിരുന്നു. (മത്താ, 21:9; ലൂക്കൊ, 13:35; 19:38; യോഹ, 12:13 = സങ്കീ, 118:26) യഹോവയുടെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; ഞങ്ങൾ യഹോവയുടെ ആലയത്തിൽനിന്നു നിങ്ങളെ അനുഗ്രഹിക്കുന്നു.

28. എന്റെ ആലയം പ്രാർത്ഥാനാലയം എന്നു വിളിക്കപ്പെടും എന്നു എഴുതിയിരിക്കുന്നു. (മത്താ, 21:13; മർക്കൊ, 11:17; ലൂക്കൊ, 19:46 = യെശ, 56:7) എന്റെ ആലയം സകലജാതികൾക്കും ഉള്ള പ്രാർ‍ത്ഥനാലയം എന്നു വിളിക്കപ്പെടും.

29. നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തിർക്കുന്നു. (മത്താ, 21:13; മർക്കൊ, 11:17; ലൂക്കൊ, 19:46 = യിരെ, 7:11) എന്റെ നാമം വിളിച്ചിരിക്കുന്ന ഈ ആലയം കള്ളന്മാരുടെ ഗുഹ എന്നു നിങ്ങൾക്കു തോന്നുന്നുവോ? എനിക്കും അതു അങ്ങിനെ തന്നേ തോന്നുന്നു എന്നു യഹോവയുടെ അരുളപ്പാടു.

30. യേശു അവരോടു: “ഉവ്വു: ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽ നിന്നു നീ പുകഴ്ച ഒരുക്കിയിരിക്കുന്നു എന്നുള്ളതു നിങ്ങൾ ഒരിക്കലും വായിച്ചിട്ടല്ലയോ എന്നു ചോദിച്ചു. (മത്താ 21:16 = സങ്കീ, 8:2) നിന്റെ (യഹോവയുടെ) വൈരികൾനിമിത്തം, ശത്രുവിനെയും പകയനെയും മിണ്ടാതാക്കുവാൻ തന്നേ, നീ ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽനിന്നു ബലം നിയമിച്ചിരിക്കുന്നു.

31. യേശു അവരോടു: ‘വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായി തീർന്നിരിക്കുന്നു; ഇതു കർത്താവിനാൽ സംഭവിച്ചു നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യവുമായിരിക്കുന്നു’ എന്നു നിങ്ങൾ തിരുവെഴുത്തുകളിൽ ഒരിക്കലും വായിച്ചിട്ടില്ലയോ? (മത്താ, 21:42; മർക്കൊ, 10:10,11; ലൂക്കൊ, 20:17; പ്രവൃ, 4:11; 1പത്രൊ, 2:7 = സങ്കീ, 118:22) വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായി തീർന്നിരിക്കുന്നു. ഇതു യഹോവയാൽ സംഭവിച്ചു നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യം ആയിരിക്കുന്നു.

32. ഗുരോ, ഒരുത്തൻ മക്കൾ ഇല്ലാതെ മരിച്ചാൽ അവന്റെ സഹോദരൻ അവന്റെ ഭാര്യയെ ദേവരവിവാഹം കഴിച്ചു തന്റെ സഹോദരന്നു സന്തതിയെ ജനിപ്പിക്കേണം എന്നു മോശെ കല്പിച്ചുവല്ലോ. (മത്താ, 22:24; മർക്കൊ, 12:19; ലൂക്കൊ, 20:28 = ആവ, 25:5) സഹോദരന്മാർ ഒന്നിച്ചു പാർക്കുമ്പോൾ അവരിൽ ഒരുത്തൻ മകനില്ലാതെ മരിച്ചുപോയാൽ മരിച്ചവന്റെ ഭാര്യ പുറത്തുള്ള ഒരുത്തന്നു ആകരുതു; ഭർത്താവിന്റെ സഹോദരൻ അവളുടെ അടുക്കൽ ചെന്നു അവളെ ഭാര്യയായി പരിഗ്രഹിച്ചു അവളോടു ദേവരധർമ്മം നിവർത്തിക്കേണം.

33. ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആകുന്നു എന്നു അവൻ അരുളി ച്ചെയ്യുന്നു; എന്നാൽ അവൻ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ. (മത്താ, 22:32; മർക്കൊ, 12:26; പ്രവൃ, 7:32 = പുറ, 3:6) ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി, നിന്റെ പിതാവിന്റെ ദൈവം ആകുന്നു എന്നും അവൻ അരുളിച്ചെയ്തു. മോശെ ദൈവത്തെ നോക്കുവാൻ ഭയപ്പെട്ടു മുഖം മൂടി.

34. യേശു അവനോടു: “നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും കൂടെ സ്നേഹിക്കേണം. (മത്താ, 22:37; മർക്കൊ, 12:30; ലൂക്കൊ, 10:27 = ആവ, 6:5; 10:12; 30:6) നിന്റെ ദൈവമായ യഹോവയെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം.

35. കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം. (മത്താ, 22:39; മർക്കൊ, 12:31; ലൂക്കൊ, 10:27; റോമ, 13:9; ഗലാ, 5:14; യാക്കൊ, 2:8 = ലേവ്യ, 19:18) നിന്റെ ജനത്തിന്റെ മക്കളോടു പക വെക്കരുതു; കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം; ഞാൻ യഹോവ ആകുന്നു.

36. ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളത്തിന്നു എന്റെ വലത്തുഭാഗത്തു ഇരിക്ക എന്നു കർത്താവു എന്റെ കർത്താവിനോടു അരുളിച്ചെയ്തു. (മത്താ, 22:44; മർക്കൊ, 12:36; ലൂക്കൊ, 20:43; പ്രവൃ, 2:35; എബ്രാ, 1:13 = സങ്കീ, 110:1) യഹോവ എന്റെ കർത്താവിനോടു അരുളിച്ചെയ്യുന്നതു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക.

37. യേശു അവരോടു: “ഈ രാത്രിയിൽ നിങ്ങൾ എല്ലാവരും എങ്കൽ ഇടറും; ഞാൻ ഇടയനെ വെട്ടും; കൂട്ടത്തിലെ ആടുകൾ ചിതറിപ്പോകും എന്നു എഴുതിയിരിക്കുന്നുവല്ലോ. (മത്താ, 26:31; മർക്കൊ, 14:27 = സെഖ, 13:7) വാളേ, എന്റെ ഇടയന്റെ നേരെയും എന്റെ കൂട്ടാളിയായ പുരുഷന്റെ നേരെയും ഉണരുക എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു; ആടുകൾ ചിതറിപ്പോകേണ്ടതിന്നു ഇടയനെ വെട്ടുക; ഞാൻ ചെറിയവരുടെ നേരെ കൈ തിരിക്കും.

38. യിസ്രായേൽമക്കൾ വിലമതിച്ചവന്റെ വിലയായ മുപ്പതു വെള്ളിക്കാശു അവർ എടുത്തു, കർത്താവു എന്നോടു അരുളിച്ചെയ്തുപോലെ കുശവന്റെ നിലത്തിന്നു വേണ്ടി കൊടുത്തു. (മത്താ, 27:9 = സെഖ, 11:12,13) ഞാൻ അവരോടു: നിങ്ങൾക്കു മനസ്സുണ്ടെങ്കിൽ എന്റെ കൂലി തരുവിൻ; ഇല്ലെന്നുവരികിൽ തരേണ്ടാ എന്നു പറഞ്ഞു; അങ്ങനെ അവർ എന്റെ കൂലിയായി മുപ്പതു വെള്ളിക്കാശു തൂക്കിത്തന്നു. എന്നാൽ യഹോവ എന്നോടു: അതു ഭണ്ഡാരത്തിൽ ഇട്ടുകളക; അവർ എന്നെ മതിച്ചിരിക്കുന്ന മനോഹരമായോരു വില തന്നേ എന്നു കല്പിച്ചു; അങ്ങനെ ഞാൻ ആ മുപ്പതു വെള്ളിക്കാശു വാങ്ങി യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിൽ ഇട്ടുകളഞ്ഞു.

39. അവനെ ക്രൂശിൽ തറെച്ചശേഷം അവർ ചീട്ടിട്ടു അവന്റെ വസ്ത്രം പകുത്തെടുത്തു, അങ്കിയോ തുന്നൽ ഇല്ലാതെ മേൽതൊട്ടു അടിയോളം മുഴുവനും നെയ്തതായിരുന്നു. ഇതു കീറരുതു; ആർക്കു വരും എന്നു ചീട്ടിടുക എന്നു അവർ തമ്മിൽ പറഞ്ഞു. (മത്താ, 27:35; യോഹ, 19:23,24 = സങ്കീ, 22:18) എന്റെ വസ്ത്രം അവർ പകുത്തെടുത്തു, എന്റെ അങ്കിക്കായി അവർ ചീട്ടിടുന്നു.

40. ഏകദേശം ഒമ്പതാംമണി നേരത്തു യേശു: “ഏലീ, ഏലീ, ലമ്മാ ശബക്താനി” എന്നു ഉറക്കെ നിലവിളിച്ചു; “എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു” എന്നർത്ഥം. (മത്താ, 27:46; മർക്കൊ, 15:33 = സങ്കീ, 22:1) എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്തു? എന്നെ രക്ഷിക്കാതെയും എന്റെ ഞരക്കത്തിന്റെ വാക്കുകൾ കേൾക്കാതെയും അകന്നു നില്ക്കുന്നതെന്തു?

41. അവിടെ അവരുടെ പുഴു ചാകുന്നില്ല. തീ കെടുന്നതുമില്ല. (മർക്കൊ, 9:48 = യെശ, 66:24) അവർ‍ പുറപ്പെട്ടുചെന്നു, എന്നോടു അതിക്രമം ചെയ്ത മനുഷ്യരുടെ ശവങ്ങളെ നോക്കും; അവരുടെ പുഴു ചാകയില്ല; അവരുടെ തീ കെട്ടുപോകയില്ല; അവർ‍ സകലജഡത്തിന്നും അറെപ്പായിരിക്കും.

42. എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു. (മർക്കൊ, 12:29 = ആവ, 6:4) യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ.

43. അധർമ്മികളുടെ കൂട്ടത്തിൽ അവനെ എണ്ണി എന്നുള്ള തിരുവെഴുത്തു നിവൃത്തിയായി. (മർക്കൊ, 15:28; ലൂക്കൊ, 22:37 = യെശ, 53:12) അനേകരുടെ പാപം വഹിച്ചും അതിക്രമക്കാർ‍ക്കു വേണ്ടി ഇടനിന്നുംകൊണ്ടു അതിക്രമക്കാരോടുകൂടെ എണ്ണപ്പെടുകയും ചെയ്കയാൽ തന്നേ.

44. അവൻ യിസ്രായേൽമക്കളിൽ പലരെയും അവരുടെ ദൈവമായ കർത്താവിങ്കലേക്കു തിരിച്ചുവരുത്തും. അവൻ അപ്പന്മാരുടെ ഹൃദയങ്ങളെ മക്കളിലേക്കും വഴങ്ങാത്തവരെ നീതിമാന്മാരുടെ ബോധത്തിലേക്കും തിരിച്ചുംകൊണ്ടു ഒരുക്കമുള്ളോരു ജനത്തെ കർത്താവിന്നുവേണ്ടി ഒരുക്കുവാൻ അവന്നു മുമ്പായി ഏലീയാവിന്റെ ആത്മാവോടും ശക്തിയോടും കൂടെ നടക്കും. (ലൂക്കോ, 1:16,17, 76, 77 = മലാ, 4:5,6) യഹോവയുടെ വലുതും ഭയങ്കരവുമായ നാൾ വരുന്നതിന്നു മുമ്പെ ഞാൻ നിങ്ങൾക്കു ഏലീയാപ്രവാചകനെ അയക്കും. ഞാൻ വന്നു ഭൂമിയെ സംഹാര ശപഥംകൊണ്ടു ദണ്ഡിപ്പിക്കാതിരിക്കേണ്ടതിന്നു അവൻ അപ്പന്മാരുടെ ഹൃദയം മക്കളോടും മക്കളുടെ ഹൃദയം അപ്പന്മാരോടും നിരപ്പിക്കും. 

45. കടിഞ്ഞൂലായ ആണൊക്കെയും കർത്താവിന്നു വിശുദ്ധം ആയിരിക്കേണം എന്നു കർത്താവിന്റെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നു. (ലൂക്കോ, 2:23 = പുറ, 13:2) യിസ്രായേൽമക്കളുടെ ഇടയിൽ മനുഷ്യരിലും മൃഗങ്ങളിലും കടിഞ്ഞൂലായി പിറക്കുന്നതിന്നെ ഒക്കെയും എനിക്കായി ശുദ്ധീകരിക്ക; അതു എനിക്കുള്ളതാകുന്നു എന്നു കല്പിച്ചു.

46. അവനെ കർത്താവിന്നു അർപ്പിപ്പാനും ഒരു ഇണ കുറപ്രാവിനെയോ രണ്ടു പ്രാകൂഞ്ഞിനെയോ കർത്താവിന്റെ ന്യായപ്രമാണത്തിൽ കല്പിച്ചതുപോലെ യാഗം കഴിപ്പാനും അവർ അവനെ യെരൂശലേമിലേക്കു കൊണ്ടുപോയി. (ലൂക്കോ, 2:24 = ലേവ്യ, 12:8) ആട്ടിൻ കുട്ടിക്കു അവളുടെ പക്കൽ വകയില്ല എങ്കിൽ അവൾ രണ്ടു കുറു പ്രാവിനെയോ രണ്ടു പ്രാവിൻ കുഞ്ഞിനെയോ ഓന്നിനെ ഹോമയാഗത്തിന്നും മറ്റേതിനെ പാപയാഗത്തിന്നുമായി കൊണ്ടുവരേണം; പുരോഹിതൻ അവൾക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അവൾ ശുദ്ധയാകും.

47. ജാതികൾക്കു വെളിപ്പെടുവാനുള്ള പ്രകാശവും നിന്റെ ജനമായ യിസ്രായേലിന്റെ മഹത്വവുമായി. (ലൂക്കോ, 2:30 = യെശ, 35:2) അവർ യഹോവയുടെ മഹത്വവും നമ്മുടെ ദൈവത്തിന്റെ തേജസ്സും കാണും.

നീ സകല ജാതികളുടെയും മുമ്പിൽ ഒരുക്കിയിരിക്കുന്ന നിന്റെ രക്ഷയെ എൻ്റെ കണ്ണു കണ്ടുവല്ലോ. (ലൂക്കോ, 2:31,32 = യെശ, 52:10) സകല ജാതികളും കാൺകെ യഹോവ തന്റെ വിശുദ്ധഭുജത്തെ നഗ്നമാക്കിയിരിക്കുന്നു; ഭൂമിയുടെ അറ്റങ്ങളൊക്കെയും നമ്മുടെ ദൈവത്തിന്റെ രക്ഷയെ കാണും.

48. എല്ലാതാഴ്വരയും നികന്നുവരും; എല്ലാമലയും കുന്നും താഴും; വളഞ്ഞതു ചൊവ്വായും ദുർഘടമായതു നിരന്ന വഴിയായും തീരും. (ലൂക്കോ, 3:5 = യെശ, 40:4) എല്ലാ താഴ്വരയും നികന്നും എല്ലാമലയും കുന്നും താണും വരേണം; വളഞ്ഞതു ചൊവ്വായും ദുർഘടങ്ങൾ സമമായും തീരേണം.

49. സകലജഡവും ദൈവത്തിന്റെ രക്ഷയെ കാണും” എന്നിങ്ങനെ യെശയ്യാപ്രവാചകന്റെ പുസ്തകത്തിൽ എഴുതിയിരിക്കുന്നതു പോലെ തന്നേ. (ലൂക്കോ, 3:6 = യെശ, 40:5) യഹോവയുടെ മഹത്വം വെളിപ്പെടും, സകലജഡവും ഒരുപോലെ അതിനെ കാണും; യഹോവയുടെ വായല്ലോ അരുളിച്ചെയ്തിരിക്കുന്നതു.

50. ദരിദ്രന്മാരോടു സുവിശേഷം അറിയിപ്പാൻ കർത്താവു എന്നെ അഭിഷേകം ചെയ്കയാൽ അവന്റെ ആത്മാവു എന്റെമേൽ ഉണ്ടു; ബദ്ധന്മാർക്കു വിടുതലും കുരുടന്മാർക്കു കാഴ്ചയും പ്രസംഗിപ്പാനും പീഡിതന്മാരെ വിടുവിച്ചയപ്പാനും കർത്താവിന്റെ പ്രസാദവർഷം പ്രസംഗിപ്പാനും എന്നെ അയച്ചിരിക്കുന്നു. (ലൂക്കോ, 4:18,19 = യെശ, 61:1,2) എളിയവരോടു സദ്വർ‍ത്തമാനം ഘോഷിപ്പാൻ യഹോവ എന്നെ അഭിഷേകം ചെയ്തിരിക്കകൊണ്ടു യഹോവയായ കർ‍ത്താവിന്റെ ആത്മാവു എന്റെ മേൽ ഇരിക്കുന്നു; ഹൃദയം തകർ‍ന്നവരെ മുറികെട്ടുവാനും തടവുകാർ‍ക്കു വിടുതലും ബദ്ധന്മാർ‍ക്കു സ്വാതന്ത്ര്യവും അറിയിപ്പാനും യഹോവയുടെ പ്രസാദവർ‍ഷവും നമ്മുടെ ദൈവത്തിന്റെ പ്രതികാരദിവസവും പ്രസിദ്ധമാക്കുവാനും ദുഃഖിതന്മാരെയൊക്കെയും ആശ്വസിപ്പിപ്പാനും. 

51. അവനെ അധർമ്മികളുടെ കൂട്ടത്തിൽ എണ്ണി എന്നു എഴുതിയിരിക്കുന്നതിന്നു ഇനി എന്നിൽ നിവൃത്തിവരേണം എന്നു ഞാൻ നിങ്ങളോടു പറയുന്നു; എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതിന്നു നിവൃത്തി വരുന്നു” എന്നു പറഞ്ഞു. (ലൂക്കോ, 22:37 = യെശ, 53:12) അതുകൊണ്ടു ഞാൻ അവന്നു മഹാന്മാരോടുകൂടെ ഓഹരി കൊടുക്കും; ബലവാന്മാരോടുകൂടെ അവൻ കൊള്ള പങ്കിടും; അവൻ തന്റെ പ്രാണനെ മരണത്തിന്നു ഒഴുക്കിക്കളകയും അനേകരുടെ പാപം വഹിച്ചും അതിക്രമക്കാർ‍ക്കു വേണ്ടി ഇടനിന്നുംകൊണ്ടു അതിക്രമക്കാരോടുകൂടെ എണ്ണപ്പെടുകയും ചെയ്കയാൽ തന്നേ.

52. അന്നു മലകളോടു: ഞങ്ങളുടെ മേൽ വീഴുവിൻ എന്നും കുന്നുകളോടു: ഞങ്ങളെ മൂടുവിൻ എന്നും പറഞ്ഞു തുടങ്ങും. (ലൂക്കോ, 23:30 = ഹോശേ, 10:8) അവർ മലകളോടു: ഞങ്ങളുടെ മേൽ വീഴുവിൻ എന്നും പറയും.

53. യേശു അത്യുച്ചത്തിൽ “പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏല്പിക്കുന്നു” എന്നു നിലവിളിച്ചു പറഞ്ഞു; ഇതു പറഞ്ഞിട്ടു പ്രാണനെ വിട്ടു. (ലൂക്കോ, 23:46 = സങ്കീ, 31:5) നിന്റെ കയ്യിൽ ഞാൻ എന്റെ ആത്മാവിനെ ഭരമേല്പിക്കുന്നു; വിശ്വസ്തദൈവമായ യഹോവേ, നീ എന്നെ വീണ്ടെടുത്തിരിക്കുന്നു.

54. അപ്പോൾ അവന്റെ ശിഷ്യന്മാർ: നിന്റെ ആലയത്തെക്കുറിച്ചുള്ള എരിവു എന്നെ തിന്നുകളയുന്നു എന്നു എഴുതിയിരിക്കുന്നതു ഓർത്തു. (യോഹ, 2:17 = സങ്കീ, 69:9) നിന്റെ ആലയത്തെക്കുറിച്ചുള്ള എരിവു എന്നെ തിന്നുകളഞ്ഞു. 

55. എല്ലാവരും ദൈവത്താൽ ഉപദേശിക്കപ്പെട്ടവർ ആകും എന്നു പ്രവാചകപുസ്തകങ്ങളിൽ എഴുതിയിരിക്കുന്നു. പിതാവിനോടു കേട്ടുപഠിച്ചവൻ എല്ലാം എന്റെ അടുക്കൽ വരും. (യോഹ, 6:45 = യെശ, 54:13) നിന്റെ മക്കൾ എല്ലാവരും യഹോവയാൽ ഉപദേശിക്കപ്പെട്ടവരും നിന്റെ മക്കളുടെ സമാധാനം വലിയതും ആയിരിക്കും.

56. യേശു അവരോടു: “നിങ്ങൾ ദേവന്മാർ ആകുന്നു എന്നു ഞാൻ പറഞ്ഞു എന്നു നിങ്ങളുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നില്ലയോ? (യോഹ, 10:34 = സങ്കീ, 82:6) നിങ്ങൾ ദേവന്മാർ ആകുന്നു എന്നും നിങ്ങൾ ഒക്കെയും അത്യുന്നതന്റെ പുത്രന്മാർ എന്നും ഞാൻ പറഞ്ഞു.

57. കർത്താവേ, ഞങ്ങൾ കേൾപ്പിച്ചതു ആർ വിശ്വസിച്ചിരിക്കുന്നു? കർത്താവിന്റെ ഭുജം ആർക്കു വെളിപ്പെട്ടിരിക്കുന്നു? (യോഹ, 12:38; റോമ, 10:16 = യെശ, 53:1) ഞങ്ങൾ കേൾപ്പിച്ചതു ആർ‍ വിശ്വസിച്ചിരിക്കുന്നു? യഹോവയുടെ ഭുജം ആർ‍ക്കു വെളിപ്പെട്ടിരിക്കുന്നു?

58. എന്റെ അപ്പം തിന്നുന്നവൻ എന്റെ നേരെ കുതികാൽ ഉയർത്തിയിരിക്കുന്നു എന്നുള്ള തിരുവെഴുത്തിന്നു നിവൃത്തി വരേണ്ടതാകുന്നു. (യോഹ, 13:18 = സങ്കീ, 41:9) ഞാൻ വിശ്വസിച്ചവനും എന്റെ അപ്പം തിന്നവനുമായ എന്റെ പ്രാണസ്നേഹിതൻ പോലും എന്റെ നേരെ കുതികാൽ ഉയർത്തിയിരിക്കുന്നു.

59. അവർ വെറുതെ എന്നെ പകെച്ചു” എന്നു അവരുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്ന വചനം നിവൃത്തിയാകേണ്ടതിന്നു തന്നേ. (യോഹ, 15:25 = സങ്കീ, 69:4) കാരണംകൂടാതെ എന്നെ പകെക്കുന്നവർ എന്റെ തലയിലെ രോമത്തിലും അധികമാകുന്നു; വൃഥാ എനിക്കു ശത്രുക്കളായി എന്നെ സംഹരിപ്പാൻ ഭാവിക്കുന്നവർ പെരുകിയിരിക്കുന്നു. 

60. യേശു പുളിച്ചവീഞ്ഞു കുടിച്ചശേഷം: ”നിവൃത്തിയായി” എന്നു പറഞ്ഞു തല ചായ്ച്ചു ആത്മാവിനെ ഏല്പിച്ചുകൊടുത്തു. (യോഹ, 19:30 = സങ്കീ, 22:30,31) ഒരു സന്തതി അവനെ സേവിക്കും; വരുന്ന തലമുറയോടു യഹോവയെക്കുറിച്ചു കീർത്തിക്കും. അവർ വന്നു, ജനിപ്പാനുള്ള ജനത്തോടു അവൻ ”നിവർത്തിച്ചിരിക്കുന്നു” എന്നു അവന്റെ നീതിയെ വർണ്ണിക്കും.

61. അവന്റെ ഒരു അസ്ഥിയും ഒടിഞ്ഞുപോകയില്ല എന്നുള്ള തിരുവെഴുത്തു നിവൃത്തിയാകേണ്ടതിന്നു ഇതു സംഭവിച്ചു. (യോഹ, 19:36 = സങ്കീ, 34:20; പുറ, 12:46; സംഖ്യാ, 9:12) അവന്റെ അസ്ഥികളെ എല്ലാം അവൻ സൂക്ഷിക്കുന്നു; അവയിൽ ഒന്നും ഒടിഞ്ഞുപോകയുമില്ല.

62. അവർ കുത്തിയവങ്കലേക്കു നോക്കും” എന്നു മറ്റൊരു തിരുവെഴുത്തും പറയുന്നു. (യോഹ, 19:37 = സെഖ, 12:10) ഞാൻ ദാവീദ്ഗൃഹത്തിന്മേലും യെരൂശലേംനിവാസികളുടെമേലും കൃപയുടെയും യാചനകളുടെയും ആത്മാവിനെ പകരും; തങ്ങൾ കുത്തീട്ടുള്ളവങ്കലേക്കു അവർ നോക്കും; ഏകജാതനെക്കുറിച്ചു വിലപിക്കുന്നതുപോലെ അവർ അവനെക്കുറിച്ചു വിലപിക്കും; ആദ്യജാതനെക്കുറിച്ചു വ്യസനിക്കുന്നതുപോലെ അവൻ അവനെക്കുറിച്ചു വ്യസനിക്കും.

63. സങ്കീർത്തനപുസ്തകത്തിൽ: അവന്റെ വാസസ്ഥലം ശുന്യമായിപ്പോകട്ടെ; അതിൽ ആരും പാർക്കാതിരിക്കട്ടെ” എന്നു എഴുതിയിരിക്കുന്നു.. (പ്രവൃ, 1:20 = സങ്കീ, 69:25) അവരുടെ വാസസ്ഥലം ശൂന്യമായിപ്പോകട്ടെ; അവരുടെ കൂടാരങ്ങളിൽ ആരും പാർക്കാതിരിക്കട്ടെ.

64. സങ്കീർത്തനപുസ്തകത്തിൽ: “അവന്റെ അദ്ധ്യക്ഷസ്ഥാനം മാറ്റൊരുത്തന്നു ലഭിക്കട്ടെ” എന്നു എഴുതിയിരിക്കുന്നു. (പ്രവൃ, 1:20 = സങ്കീ, 109:8) അവന്റെ നാളുകൾ ചുരുങ്ങിപ്പോകട്ടെ; അവന്റെ സ്ഥാനം മറ്റൊരുത്തൻ ഏൽക്കട്ടെ.

65. അന്ത്യകാലത്തു ഞാൻ സകല ജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ യൌവ്വനക്കാർ ദർശനങ്ങൾ ദർശിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും. എന്റെ ദാസന്മാരുടെമേലും ദാസിമാരുടെമേലും കൂടെ ഞാൻ ആ നാളുകളിൽ എന്റെ ആത്മാവിനെ പകരും; അവരും പ്രവചിക്കും. ഞാൻ മീതെ ആകാശത്തിൽ അത്ഭുതങ്ങളും താഴെ ഭൂമിയിൽ അടയാളങ്ങളും കാണിക്കും; രക്തവും തീയും പുകയാവിയും തന്നേ. കർത്താവിന്റെ വലുതും പ്രസിദ്ധവുമായ നാൾ വരുംമുമ്പേ സൂര്യൻ ഇരുളായും ചന്ദ്രൻ രക്തമായും മാറിപ്പോകും. എന്നാൽ കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപ്പെടും എന്നു ദൈവം അരുളിച്ചെയ്യുന്നു. (പ്രവൃ, 2:17-21; റോമ, 10:13 = യോവേ 2:28-32) അതിന്റെ ശേഷമോ, ഞാൻ സകലജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും, നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങളെ കാണും; നിങ്ങളുടെ യൌവനക്കാർ ദർശനങ്ങളെ ദർശിക്കും. ദാസന്മാരുടെ മേലും ദാസിമാരുടെമേലും കൂടെ ഞാൻ ആ നാളുകളിൽ എന്റെ ആത്മാവിനെ പകരും. ഞാൻ ആകാശത്തിലും ഭൂമിയിലും അത്ഭുതങ്ങളെ കാണിക്കും: രക്തവും തീയും പുകത്തൂണും തന്നേ. യഹോവയുടെ വലുതും ഭയങ്കരവുമായുള്ള ദിവസം വരുംമുമ്പെ സൂര്യൻ ഇരുളായും ചന്ദ്രൻ രക്തമായും മാറിപ്പോകും. എന്നാൽ യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപെടും; യഹോവ അരുളിച്ചെയ്തതുപോലെ സിയോൻ പർവ്വതത്തിലും യെരൂശലേമിലും ഒരു രക്ഷിതഗണവും ശേഷിച്ചിരിക്കുന്നവരുടെ കൂട്ടത്തിൽ യഹോവ വിളിപ്പാനുള്ളവരും ഉണ്ടാകും.

66. ഞാൻ കർത്താവിനെ എപ്പോഴും എന്റെ മുമ്പിൽ കണ്ടിരിക്കുന്നു; അവൻ എന്റെ വലഭാഗത്തു ഇരിക്കയാൽ ഞാൻ കുലുങ്ങിപോകയില്ല. അതുകൊണ്ട് എന്റെ ഹൃദയം സന്തോഷിച്ചു, എന്റെ നാവു ആനന്ദിച്ചു, എന്റെ ജഡവും പ്രത്യാശയോടെ വസിക്കും. നീ എന്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല; നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കയുമില്ല. നീ ജീവമാർഗ്ഗങ്ങളെ എന്നോടു അറിയിച്ചു; നിന്റെ സന്നിധിയിൽ എന്നെ സന്തോഷ പൂർണ്ണനാക്കും” എന്നു ദാവീദ് അവനെക്കുറിച്ചു പറയുന്നുവല്ലോ. (പ്രവൃ, 2:25-28; 13:35 = സങ്കീ, 16:8-11) ഞാൻ യഹോവയെ എപ്പോഴും എന്റെ മുമ്പിൽ വെച്ചിരിക്കുന്നു; അവൻ എന്റെ വലത്തുഭാഗത്തുള്ളതുകൊണ്ടു ഞാൻ കുലുങ്ങിപ്പോകയില്ല. അതുകൊണ്ടു എന്റെ ഹൃദയം സന്തോഷിച്ചു എന്റെ മനസ്സു ആനന്ദിക്കുന്നു; എന്റെ ജഡവും നിർഭയമായി വസിക്കും. നീ എന്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല. നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കയുമില്ല. ജീവന്റെ വഴി നീ എനിക്കു കാണിച്ചുതരും; നിന്റെ സന്നിധിയിൽ സന്തോഷപരിപൂർണ്ണതയും നിന്റെ വലത്തുഭാഗത്തു എന്നും പ്രമോദങ്ങളും ഉണ്ടു.

67. ദൈവമായ കർത്താവു നിങ്ങളുടെ സഹോദരന്മാരിൽനിന്നു എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങൾക്കു എഴുന്നേല്പിച്ചുതരും; അവൻ നിങ്ങളോടു സംസാരിക്കുന്ന സകലത്തിലും നിങ്ങൾ അവന്റെ വാക്കു കേൾക്കേണം. ആ പ്രവാചകന്റെ വാക്കു കേൾക്കാത്ത ഏവനും ജനത്തിന്റെ ഇടയിൽ നിന്നു ഛേദിക്കപ്പെടും.” എന്നു മോശെ പറഞ്ഞുവല്ലോ. (പ്രവൃ, 3:22,23; 7:37 = ആവ, 18:15, 18,19) നിന്റെ ദൈവമായ യഹോവ നിനക്കു എന്നെപ്പോലെ ഒരു പ്രവാചകനെ നിന്റെ മദ്ധ്യേ നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചുതരും; അവന്റെ വചനം നിങ്ങൾ കേൾക്കേണം.

68. ഭൂമിയിലെ സകലവംശങ്ങളും നിന്റെ സന്തതിയിൽ അനുഗ്രഹിക്കപ്പെടും. എന്നു ദൈവം അബ്രാഹാമിനോടു അരുളി നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത നിയമത്തിന്റെയും പ്രവാചകന്മാരുടെയും മക്കൾ നിങ്ങൾ തന്നേ. (പ്രവൃ, 3:25; ഗലാ, 3:8 = ഉല്പ, 22:18; 26:5; 28:14) നീ എന്റെ വാക്കു അനുസരിച്ചതു കൊണ്ടു നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും എന്നു ഞാൻ എന്നെക്കൊണ്ടു തന്നേ സത്യം ചെയ്തിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു.

69. ജാതികൾ കലഹിക്കുന്നതും വംശങ്ങൾ വ്യർത്ഥമായതു നിരൂപിക്കുന്നതും എന്തു? ഭൂമിയിലെ രാജാക്കന്മാർഅണിനിരക്കുകയും അധിപതികൾ കർത്താവിന്നു വിരോധമായും അവന്റെ അഭിഷിക്തന്നു വിരോധമായും ഒന്നിച്ചുകൂടുകയും ചെയ്തിരിക്കുന്നു” എന്നു നിന്റെ ദാസനായ ദാവീദ് മുഖാന്തരം പരിശുദ്ധാത്മാവിനാൽ അരുളിച്ചെയ്തവനേ, (പ്രവൃ, 4:25 = സങ്കീ, 2:1,2) ജാതികൾ കലഹിക്കുന്നതും വംശങ്ങൾ വ്യർത്ഥമായതു നിരൂപിക്കുന്നതും എന്തു? യഹോവെക്കും അവന്റെ അഭിഷിക്തന്നും വിരോധമായി ഭൂമിയിലെ രാജാക്കന്മാർ എഴുന്നേൽക്കുയും അധിപതികൾ തമ്മിൽ ആലോചിക്കയും ചെയ്യുന്നതു.

70. നിന്റെ ദേശത്തെയും നിന്റെ ചാർച്ചക്കാരെയും വിട്ടു ഞാൻ നിനക്കു കാണിച്ചു തരുന്ന ദേശത്തിലേക്കു ചെല്ലുക എന്നു പറഞ്ഞു. അങ്ങനെ അവൻ കല്ദായരുടെ ദേശം വിട്ടു ഹാരാനിൽ വന്നു പാർത്തു. (പ്രവൃ, 7:3 = ഉല്പ, 12:1) യഹോവ അബ്രാമിനോടു അരുളിച്ചെയ്തതെന്തെന്നാൽ: നീ നിന്റെ ദേശത്തെയും ചാർച്ചക്കാരെയും പിതൃഭവനത്തെയും വിട്ടു പുറപ്പെട്ടു ഞാൻ നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തെക്കു പോക.

71. അവർ സേവിക്കുന്ന ജാതിയെ ഞാൻ ന്യായം വിധിക്കും; അതിന്റെ ശേഷം അവർ പുറപ്പെട്ടുവന്നു ഈ സ്ഥലത്തു എന്നെ സേവിക്കും എന്നു ദൈവം അരുളിചെയ്തു. (പ്രവൃ, 7:7 = ഉല്പ, 15:14) എന്നാൽ അവർ സേവിക്കുന്ന ജാതിയെ ഞാൻ വിധിക്കും; അതിന്റെ ശേഷം അവർ വളരെ സമ്പത്തോടുംകൂടെ പുറപ്പെട്ടുപോരും.

72. എന്നാൽ കൂട്ടുകാരനോടു അന്യായം ചെയ്യുന്നവൻ അവനെ ഉന്തിക്കളഞ്ഞു: നിന്നെ ഞങ്ങൾക്കു അധികാരിയും ന്യായകർത്താവും ആക്കിയതു ആർ? ഇന്നലെ മിസ്രയീമ്യനെ കൊന്നതുപോലെ എന്നെയും കൊല്ലുവാൻ ഭാവിക്കുന്നുവോ എന്നു പറഞ്ഞു. (പ്രവൃ, 7:27,28 = പുറ, 2:14) അതിന്നു അവൻ: നിന്നെ ഞങ്ങൾക്കു പ്രഭുവും ന്യായാധിപതിയും ആക്കിയവൻ ആർ? മിസ്രയീമ്യനെ കൊന്നതുപോലെ എന്നെയും കൊല്ലുവാൻ ഭാവിക്കുന്നുവോ എന്നു ചോദിച്ചു. അപ്പോൾ കാര്യം പ്രസിദ്ധമായിപ്പോയല്ലോ എന്നു മോശെ പറഞ്ഞു പേടിച്ചു.

73. കർത്താവു അവനോടു: നീ നില്ക്കുന്ന സ്ഥലം വിശുദ്ധ ഭൂമിയാകയാൽ കാലിൽനിന്നു ചെരിപ്പു ഊരിക്കളക. (പ്രവൃ, 7:33 = പുറ, 3:5) അപ്പോൾ അവൻ: ഇങ്ങോട്ടു അടുക്കരുതു; നീ നില്ക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകയാൽ കാലിൽനിന്നു ചെരിപ്പു അഴിച്ചുകളക എന്നു കല്പിച്ചു.

74. മിസ്രയീമിൽ എന്റെ ജനത്തിന്റെ പീഡ ഞാൻ കണ്ടു കണ്ടു, അവരുടെ ഞരക്കവും കേട്ടു, അവരെ വിടുവിപ്പാൻ ഇറങ്ങിവന്നിരിക്കുന്നു; ഇപ്പോൾ വരിക; ഞാൻ നിന്നെ മിസ്രയീമിലേക്കു അയക്കും എന്നു പറഞ്ഞു. (പ്രവൃ, 7:34 = പുറ, 3:7-10) യഹോവ അരുളിച്ചെയ്തതു: മിസ്രയീമിലുള്ള എന്റെ ജനത്തിന്റെ കഷ്ടത ഞാൻ കണ്ടു കണ്ടു; ഊഴിയവിചാരകന്മാർ നിമിത്തമുള്ള അവരുടെ നിലവിളിയും കേട്ടു; ഞാൻ അവരുടെ സങ്കടങ്ങൾ അറിയുന്നു. ആകയാൽ വരിക; നീ എന്റെ ജനമായ യിസ്രായേൽമക്കളെ മിസ്രയീമിൽനിന്നു പുറപ്പെടുവിക്കേണ്ടതിന്നു ഞാൻ നിന്നെ ഫറവോന്റെ അടുക്കൽ അയക്കും.

75. ഞങ്ങൾക്കു മുമ്പായി നടപ്പാൻ ദൈവങ്ങളെ ഉണ്ടാക്കിത്തരിക; ഞങ്ങളെ മിസ്രയീമിൽനിന്നു നടത്തിക്കൊണ്ടുവന്ന ആ മോശെക്കു എന്തു സംഭവിച്ചു എന്നു ഞങ്ങൾ അറിയുന്നില്ലല്ലോ എന്നു പറഞ്ഞു. (പ്രവൃ, 7:40 = പുറ, 32:1; 32:23) എന്നാൽ മോശെ പർവ്വതത്തിൽനിന്നു ഇറങ്ങിവരുവാൻ താമസിക്കുന്നു എന്നു ജനം കണ്ടപ്പോൾ ജനം അഹരോന്റെ അടുക്കൽ വന്നുകൂടി അവനോടു: നീ എഴുന്നേറ്റു ഞങ്ങളുടെ മുമ്പിൽ നടക്കേണ്ടതിന്നു ഒരു ദൈവത്തെ ഉണ്ടാക്കി തരിക; ഞങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു കൊണ്ടുവന്ന പുരുഷനായ ഈ മോശെക്കു എന്തു ഭവിച്ചു എന്നു ഞങ്ങൾ അറിയുന്നില്ലല്ലോ എന്നു പറഞ്ഞു.

76. യിസ്രായേൽ ഗൃഹമേ, നിങ്ങൾ മരുഭൂമിയിൽ എനിക്കു നാല്പതു സംവത്സരം ഹനനയാഗങ്ങളും ഭോജനയാഗങ്ങളും അർപ്പിച്ചുവോ? നിങ്ങൾ നമസ്കരിപ്പാൻ ഉണ്ടാക്കിയ സ്വരൂപങ്ങളായ മൊലോക്കിന്റെ കൂടാരവും രേഫാൻ ദേവന്റെ നക്ഷത്രവും നിങ്ങൾ എടുത്തു നടന്നുവല്ലോ; എന്നാൽ ഞാൻ നിങ്ങളെ ബാബിലോന്നപ്പുറം പ്രവസിപ്പിക്കും” എന്നു പ്രവാചകന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. (പ്രവൃ, 7:43 = ആമോ, 5:25-27) യിസ്രായേൽ ഗൃഹമേ, നിങ്ങൾ മരുഭൂമിയിൽ എനിക്കു നാല്പതു സംവത്സരം ഹനനയാഗങ്ങളും ഭോജനയാഗങ്ങളും അർപ്പിച്ചുവോ? നിങ്ങൾക്കു ഉണ്ടാക്കിയ വിഗ്രഹങ്ങളായി നിങ്ങളുടെ നക്ഷത്രദേവനായ കീയൂനെയും നിങ്ങളുടെ രാജാവായ സിക്കൂത്തിനെയും നിങ്ങൾ ചുമന്നുകൊണ്ടു പോകേണ്ടിവരും. ഞാൻ നിങ്ങളെ ദമ്മേശെക്കിന്നു അപ്പുറം പ്രവാസത്തിലേക്കു പോകുമാറാക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു; സൈന്യങ്ങളുടെ ദൈവം എന്നാകുന്നു അവന്റെ നാമം.

77. സ്വർഗ്ഗം എനിക്കു സിംഹാസനവും ഭൂമി എന്റെ പാദപീഠവും ആകുന്നു. നിങ്ങൾ എനിക്കു പണിയുന്ന ആലയം ഏതുവിധം? എന്റെ വിശ്രമസ്ഥലവും ഏതു? ഇതൊക്കെയും എന്റെ കൈയല്ലയോ ഉണ്ടാക്കിയതു എന്നു കർത്താവു അരുളിച്ചെയ്യുന്നു” എന്നു പ്രവാചകൻ പറയുന്നുവല്ലോ. (പ്രവൃ 7:49,50 = യെശ, 66:1,2) യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: സ്വർ‍ഗ്ഗം എന്റെ സിംഹാസനവും ഭൂമി എന്റെ പാദപീഠവും ആകുന്നു; നിങ്ങൾ എനിക്കു പണിയുന്ന ആലയം ഏതുവിധം? എന്റെ വിശ്രാമസ്ഥലവും ഏതു? എന്റെ കൈ ഇതൊക്കെയും ഉണ്ടാക്കി; അങ്ങനെയാകുന്നു ഇതൊക്കെയും ഉളവായതു എന്നു യഹോവ അരുളിച്ചെയ്യുന്നു; എങ്കിലും അരിഷ്ടനും മനസ്സു തകർ‍ന്നവനും എന്റെ വചനത്തിങ്കൽ വിറെക്കുന്നവനുമായ മനുഷ്യനെ ഞാൻ കടാക്ഷിക്കും.

78. തിരുവെഴുത്തിൽ അവൻ വായിച്ച ഭാഗമാവിതു: “അറുക്കുവാനുള്ള ആടിനെപ്പോലെ അവനെ കൊണ്ടുപോയി; രോമം കത്രിക്കുന്നവന്റെ മുമ്പാകെ മിണ്ടാതിരിക്കുന്ന കുഞ്ഞാടിനെപ്പോലെ അവൻ വായ് തുറക്കാതിരുന്നു. അവന്റെ താഴ്ചയിൽ അവന്നു ന്യായം കിട്ടാതെ പോയി; അവന്റെ തലമുറയെ ആർ വിവരിക്കും? ഭൂമിയിൽ നിന്നു അവന്റെ ജീവനെ എടുത്തുകളയുന്നുവല്ലോ” (പ്രവൃ, 8:32,33 = യെശ, 53:7,8) തന്നെത്താൻ താഴ്ത്തി വായെ തുറക്കാതെയിരുന്നിട്ടും അവൻ പീഡിപ്പിക്കപ്പെട്ടു; കൊല്ലുവാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുമ്പാകെ മിണ്ടാതെയിരിക്കുന്ന ആടിനെപ്പോലെയും അവൻ വായെ തുറക്കാതിരുന്നു. അവൻ പീഡനത്താലും ശിക്ഷാവിധിയാലും എടുക്കപ്പെട്ടു; ജീവനുള്ളവരുടെ ദേശത്തുനിന്നു അവൻ ഛേദിക്കപ്പെട്ടു എന്നും എന്റെ ജനത്തിന്റെ അതിക്രമം നിമിത്തം അവന്നു ദണ്ഡനം വന്നു എന്നും അവന്റെ തലമുറയിൽ ആർ‍ വിചാരിച്ചു?

79. അവനെ നീക്കീട്ടു ദാവീദിനെ അവർക്കു രാജാവായി വാഴിച്ചു: ഞാൻ യിശ്ശായിയുടെ മകനായ ദാവീദിനെ എനിക്കു ബോധിച്ച പുരുഷനായി കണ്ടു; അവൻ എന്റെ ഹിതം എല്ലാം ചെയ്യും എന്നു അവനെക്കുറിച്ചു സാക്ഷ്യം പറഞ്ഞു. (പ്രവൃ, 13:22 = 1ശമൂ, 13:14; സങ്കീ, 89:20) ഇപ്പോഴോ നിന്റെ രാജത്വം നിലനിൽക്കയില്ല; യഹോവ നിന്നോടു കല്പിച്ചതിനെ നീ പ്രമാണിക്കായ്കകൊണ്ടു തനിക്കു ബോധിച്ച ഒരു പുരുഷനെ യഹോവ അന്വേഷിച്ചിട്ടുണ്ടു; അവനെ യഹോവ തന്റെ ജനത്തിന്നു പ്രഭുവായി നിയമിച്ചിരിക്കുന്നു.

80. നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചു എന്നു രണ്ടാം സങ്കീർത്തനത്തിൽ എഴുതിയിരിക്കുന്നു വല്ലോ. (പ്രവൃ, 13:33; എബ്രാ, 1:5; 5:5 = സങ്കീ, 2:7) ഞാൻ ഒരു നിർണ്ണയം പ്രസ്താവിക്കുന്നു: യഹോവ എന്നോടു അരുളിച്ചെയ്തതു: നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു.

81. ഇനി ദ്രവത്വത്തിലേക്കു തിരിയാതവണ്ണം അവൻ അവനെ മരിച്ചവരിനിന്നു എഴുന്നേല്പിച്ചതിനെക്കുറിച്ചു അവൻ: ദാവീദിന്റെ സ്ഥിരമായുള്ള വിശുദ്ധ കൃപകളെ ഞാൻ നിങ്ങൾക്കു നല്കും എന്നു പറഞ്ഞിരിക്കുന്നു. (പ്രവൃ, 13:34 = യെശ, 55:3) നിങ്ങൾ ചെവി ചായിച്ചു എന്റെ അടുക്കൽ വരുവിൻ‍; നിങ്ങൾക്കു ജീവനുണ്ടാകേണ്ടതിന്നു കേട്ടുകൊൾവിൻ‍; ദാവീദിന്റെ നിശ്ചലകൃപകൾ എന്ന ഒരു ശാശ്വത നിയമം ഞാൻ നിങ്ങളോടു ചെയ്യും.

82. ആകയാൽ, “ഹേ നിന്ദക്കാരേ, നോക്കുവിൻ ആശ്ചര്യപ്പെട്ടു നശിച്ചുപോകുവിൻ. നിങ്ങളുടെ കാലത്തു ഞാൻ ഒരു പ്രവൃത്തി ചെയ്യുന്നു; നിങ്ങളോടു വിവരിച്ചാൽ നിങ്ങൾ വിശ്വസിക്കാത്ത പ്രവൃത്തി തന്നേ. എന്നു പ്രവാചകപുസ്തകങ്ങളിൽ അരുളിച്ചെയ്തിരിക്കുന്നതു നിങ്ങൾക്കു ഭവിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. (പ്രവൃ, 13:40 = ഹബ, 1:5) ജാതികളുടെ ഇടയിൽ ദൃഷ്ടിവെച്ചു നോക്കുവിൻ! ആശ്ചര്യപ്പെട്ടു വിസ്മയിപ്പിൻ! ഞാൻ നിങ്ങളുടെ കാലത്തു ഒരു പ്രവൃത്തി ചെയ്യും; അതു വിവരിച്ചുകേട്ടാൽ നിങ്ങൾ വിശ്വസിക്കയില്ല.

83. “നീ ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന്നു ഞാൻ നിന്നെ ജാതികളുടെ വെളിച്ചമാക്കി വെച്ചിരിക്കുന്നു” എന്നു കർത്താവു ഞങ്ങളോടു കല്പിച്ചിട്ടുണ്ടു എന്നു പറഞ്ഞു. (പ്രവൃ, 13:47 = യെശ, 49:6; 42:6) എന്റെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തേണ്ടതിന്നു ഞാൻ നിന്നെ ജാതികൾക്കു പ്രകാശമാക്കിവെച്ചുമിരിക്കുന്നു എന്നു അവൻ അരുളിച്ചെയ്യുന്നു. 

84. അനന്തരം “ഞാൻ ദാവീദിന്റെ വീണുപോയ കൂടാരത്തെ വീണ്ടും പണിയും; അതിന്റെ ശൂന്യശിഷ്ടങ്ങളെ വീണ്ടും പണിതു അതിനെ നിവിർത്തും; മനുഷ്യരിൽ ശേഷിച്ചവരും എന്റെ നാമം വിളിച്ചിരിക്കുന്ന സകലജാതികളും കർത്താവിനെ അന്വേഷിക്കും എന്നു ഇതു പൂർവ്വകാലം മുതൽ അറിയിക്കുന്ന കർത്താവു അരുളിച്ചെയ്യുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ. (പ്രവൃ, 15:16-18 = ആമോ, 9:11,12) അവർ എദോമിൽ ശേഷിച്ചിരിക്കുന്നവരുടെയും എന്റെ നാമം വിളക്കപ്പെടുന്ന സകല ജാതികളുടെയും ദേശത്തെ കൈവശമാക്കേണ്ടതിന്നു വീണുപോയ ദാവീദിൻ കൂടാരത്തെ ഞാൻ അന്നാളിൽ നിവിർത്തുകയും അതിന്റെ പിളർപ്പുകളെ അടെക്കയും അവന്റെ ഇടിവുകളെ തീർക്കുകയും അതിനെ പുരാതനകാലത്തിൽ എന്നപോലെ പണിയുകയും ചെയ്യും എന്നാകുന്നു ഇതു അനുഷ്ഠിക്കുന്ന യഹോവയുടെ അരുളപ്പാടു.

85. അതിന്നു പെലൊസ്: സഹോദരന്മാരേ, മഹാപുരോഹിതൻ എന്നു ഞാൻ അറിഞ്ഞില്ല; “നിന്റെ ജനത്തിന്റെ അധിപതിയെ ദുഷിക്കരുതു എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു. (പ്രവൃ, 23:5 = പുറ, 22:28) നീ ദൈവത്തെ ദുഷിക്കരുതു; നിന്റെ ജനത്തിന്റെ അധിപതിയെ ശപിക്കയുമരുതു.

86. ദൈവത്തിന്റെ നീതി വിശ്വാസം ഹേതുവായും വിശ്വാസത്തിന്നായിക്കൊണ്ടും വെളിപ്പെടുന്നു. “നീതിമാൻ വിശ്വാസത്താൽ ജീവിക്കും” എന്നു എഴുതിയിരിക്കുന്നുവല്ലോ. (റോമ, 1:17; ഗലാ, 3:11; എബ്രാ, 10:38 = ഹബ, 2:4) അവന്റെ മനസ്സു അവനിൽ അഹങ്കരിച്ചിരിക്കുന്നു; അതു നേരുള്ളതല്ല; നീതിമാനോ വിശ്വാസത്താൽ ജീവിച്ചിരിക്കും.

87. നിങ്ങൾ നിമിത്തം ദൈവത്തിന്റെ നാമം ജാതികളുടെ ഇടയിൽ ദുഷിക്കപ്പെടുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ. (റോമ, 2:24 = യെശ, 52:5) എന്റെ നാമം ഇടവിടാതെ എല്ലായ്പോഴും ദുഷിക്കപ്പെടുന്നു എന്നും യഹോവ അരുളിച്ചെയ്യുന്നു.

88. നിന്റെ വാക്കുകളിൽ നീ നീതീകരിക്കപ്പെടുവാനും, നിന്റെ ന്യായവിസ്താരത്തിൽ ജയിപ്പാനും” എന്നു എഴുതിയിരിക്കുന്നതുപോലെ ദൈവം സത്യവാൻ, സകല മനുഷ്യരും ഭോഷ്കു പറയുന്നവർ എന്നേ വരൂ. (റോമ, 3:4 = സങ്കീ, 51:4) നിന്നോടു തന്നേ ഞാൻ പാപം ചെയ്തു; നിനക്കു അനിഷ്ടമായുള്ളതു ഞാൻ ചെയ്തിരിക്കുന്നു. സംസാരിക്കുമ്പോൾ നീ നീതിമാനായും വിധിക്കുമ്പോൾ നിർമ്മലനായും ഇരിക്കേണ്ടതിന്നു തന്നേ.

89. നീതിമാൻ ആരുമില്ല. ഒരുത്തൻ പോലുമില്ല. ഗ്രഹിക്കുന്നവൻ ഇല്ല, ദൈവത്തെ അന്വേഷിക്കുന്നവനും ഇല്ല. എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീർന്നു; നന്മ ചെയ്യുന്നവനില്ല, ഒരുത്തൻ പോലും ഇല്ല. അവരുടെ തൊണ്ട തുറന്ന ശവക്കുഴി: നാവുകൊണ്ടു അവർ ചതിക്കുന്നു; സർപ്പവിഷം അവരുടെ അധരങ്ങൾക്കു കീഴെ ഉണ്ടു. അവരുടെ വായിൽ ശാപവും കൈപ്പും നിറഞ്ഞിരിക്കുന്നു. അവരുടെ കാൽ രക്തം ചൊരിയുവാൻ ബദ്ധപ്പെടുന്നു. നാശവും അരിഷ്ടതയും അവരുടെ വഴികളിൽ ഉണ്ടു. സമാധാനമാർഗ്ഗം അവർ അറിഞ്ഞിട്ടില്ല. അവരുടെ ദൃഷ്ടയിൽ ദൈവഭയം ഇല്ല” എന്നിങ്ങനെ എഴുതിയിരിക്കുന്നുവല്ലോ. (റോമ, 3:10-18 = സങ്കീ, 14:1-3; സങ്കീ, 5:9; 10:7; 36:1; 53:1-3; 140:3; സദൃ, 1:16; യെശ, 59:7,8) ദൈവം ഇല്ല എന്നു മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു; അവർ വഷളന്മാരായി മ്ളേച്ഛത പ്രവർത്തിക്കുന്നു; നന്മചെയ്യുന്നവൻ ആരുമില്ല. ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാനുണ്ടോ എന്നു കാണ്മാൻ യഹോവ സ്വർഗ്ഗത്തിൽനിന്നു മനുഷ്യപുത്രന്മാരെ നോക്കുന്നു. എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീർന്നു; നന്മ ചെയ്യുന്നവനില്ല; ഒരുത്തൻ പോലുമില്ല.

90. തിരുവെഴുത്തു എന്തു പറയുന്നു? “അബ്രാഹാം ദൈവത്തെ വിശ്വസിച്ചു; അതു അവന്നു നീതിയായി കണക്കിട്ടു” എന്നു തന്നേ. (റോമ, 4:3; 4:5; 4:8; 4:22; ഗലാ, 3:6; യാക്കോ, 2:23 =  ഉല്പ, 15:6) അവൻ യഹോവയിൽ വിശ്വസിച്ചു; അതു അവൻ അവന്നു നീതിയായി കണക്കിട്ടു.

91. അധർമ്മം മോചിച്ചും പാപം മറെച്ചും കിട്ടിയവർ ഭാഗ്യവാന്മാർ. കർത്താവു പാപം കണക്കിടാത്ത മനുഷ്യൻ ഭാഗ്യവാൻ. (റോമ, 4:7,8 = സങ്കീ, 32:1) ലംഘനം ക്ഷമിച്ചും പാപം മറെച്ചും കിട്ടിയവൻ ഭാഗ്യവാൻ. യഹോവ അകൃത്യം കണക്കിടാതെയും ആത്മാവിൽ കപടം ഇല്ലാതെയും ഇരിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ.

92. ഞാൻ നിന്നെ ബഹുജാതികൾക്കു പിതാവാക്കിവെച്ചു എന്നു എഴുതിയിരിക്കുന്നുവല്ലോ. (റോമ, 4:17 = ഉല്പ, 17:5) ഇനി നിന്നെ അബ്രാം എന്നല്ല വിളിക്കേണ്ടതു; ഞാൻ നിന്നെ ബഹു ജാതികൾക്കു പിതാവാക്കിയിരിക്കയാൽ നിന്റെ പേർ അബ്രാഹാം എന്നിരിക്കേണം.

93. നിന്റെ സന്തതി ഇവ്വണ്ണം ആകും എന്നു അരുളിച്ചെയ്തിരിക്കുന്നതുപോലെ താൻ ബഹുജാതികൾക്കു പിതാവാകും എന്നു അവൻ ആശെക്കു വിരോധമായി ആശയോടെ വിശ്വസിച്ചു. (റോമ, 4:18 = ഉല്പ, 15:5) പിന്നെ അവൻ അവനെ പുറത്തു കൊണ്ടുചെന്നു: നീ ആകാശത്തേക്കു നോക്കുക; നക്ഷത്രങ്ങളെ എണ്ണുവാൻ കഴിയുമെങ്കിൽ എണ്ണുക എന്നു കല്പിച്ചു. നിന്റെ സന്തതി ഇങ്ങനെ ആകും എന്നും അവനോടു കല്പിച്ചു.

94. നിന്റെ നിമിത്തം ഞങ്ങളെ ഇടവിടാതെ കൊല്ലുന്നു; അറുപ്പാനുള്ള ആടുകളെപ്പോലെ ഞങ്ങളെ എണ്ണുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ. (റോമ, 8:36 = സങ്കീ, 44:22) നിന്റെ നിമിത്തം ഞങ്ങളെ ദിവസംപ്രതി കൊല്ലുന്നു; അറുപ്പാനുള്ള ആടുകളെപ്പോലെ ഞങ്ങളെ എണ്ണുന്നു.

95. അബ്രാഹാമിന്റെ സന്തതിയാകയാൽ എല്ലാവരും മക്കൾ എന്നു വരികയില്ല; “യിസ്ഹാക്കിൽനിന്നു ജനിക്കുന്നവർ നിന്റെ സന്തതി എന്നു വിളിക്കപ്പെടും” എന്നേയുള്ളു. (റോമ, 9:7; എബ്രാ, 11:18 = ഉല്പ, 21:12) യിസ്ഹാക്കിൽനിന്നുള്ളവരല്ലോ നിന്റെ സാക്ഷാൽ സന്തതിയെന്നു വിളിക്കപ്പെടുന്നതു.

96. ഈ സമയത്തേക്കു ഞാൻ വരും; അപ്പോൾ സാറെക്കു ഒരു മകൻ ഉണ്ടാകും എന്നല്ലോ വാഗ്ദത്തവചനം. (റോമ, 9:9 = ഉല്പ, 18:10) ഒരു ആണ്ടു കഴിഞ്ഞിട്ടു ഞാൻ നിന്റെ അടുക്കൽ മടങ്ങിവരും; അപ്പോൾ നിന്റെ ഭാര്യ സാറെക്കു ഒരു മകൻ ഉണ്ടാകും എന്നു അവൻ പറഞ്ഞു. സാറാ കൂടാരവാതിൽക്കൽ അവന്റെ പിൻവശത്തു കേട്ടുകൊണ്ടു നിന്നു.

97. “ഈ സമയത്തേക്കു ഞാൻ വരും; അപ്പോൾ സാറെക്കു ഒരു മകൻ ഉണ്ടാകും” എന്നല്ലോ വാഗ്ദത്തവചനം. (റോമ, 9:9 = ഉല്പ, 18:14) യഹോവയാൽ കഴിയാത്ത കാര്യം ഉണ്ടോ? ഒരു ആണ്ടു കഴിഞ്ഞിട്ടു ഈ സമയമാകുമ്പോൾ ഞാൻ നിന്റെ അടുക്കൽ മടങ്ങിവരും; സാറെക്കു ഒരു മകൻ ഉണ്ടാകും എന്നു അരുളിച്ചെയ്തു.

98. മൂത്തവൻ ഇളയവനെ സേവിക്കും” എന്നു അവളോടു അരുളിച്ചെയ്തു. (റോമ, 9:12 = ഉല്പ, 25:23) യഹോവ അവളോടു: രണ്ടുജാതികൾ നിന്റെ ഗർഭത്തിൽ ഉണ്ടു. രണ്ടു വംശങ്ങൾ നിന്റെ ഉദരത്തിൽനിന്നു തന്നേ പിരിയും; ഒരു വംശം മറ്റേ വംശത്തിലും ശക്തിപ്പെടും മൂത്തവൻ ഇളയവനെ സേവിക്കും. എന്നു അരുളിച്ചെയ്തു.

99. ഞാൻ യാക്കോബിനെ സ്നേഹിച്ചു ഏശാവിനെ ദ്വേഷിച്ചിരിക്കുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ. (റോമ, 9:13 = മലാ, 1:2) ഞാൻ നിങ്ങളെ സ്നേഹിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു; എന്നാൽ നിങ്ങൾ: നീ ഞങ്ങളെ ഏതിനാൽ സ്നേഹിക്കുന്നു എന്നു ചോദിക്കുന്നു. ഏശാവു യാക്കോബിന്റെ സഹോദരനല്ലയോ; എങ്കിലും ഞാൻ യാക്കോബിനെ സ്നേഹിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.

100. എനിക്കു കരുണ തോന്നേണം എന്നുള്ളവനോടു കരുണ തോന്നുകയും എനിക്കു കനിവു തോന്നേണം എന്നുള്ളവനോടു കനിവു തോന്നുകയും ചെയ്യും എന്നു അവൻ മോശെയോടു അരുളിച്ചെയ്യുന്നു. (റോമ, 9:15 = പുറ, 33:19) ഞാൻ എന്റെ മഹിമ ഒക്കെയും നിന്റെ മുമ്പാകെ കടക്കുമാറാക്കി യഹോവയുടെ നാമത്തെ നിന്റെ മുമ്പാകെ ഘോഷിക്കും; കൃപ ചെയ്‍വാൻ എനിക്കു മനസ്സുള്ളവനോടു ഞാൻ കൃപ ചെയ്യും; കരുണ കാണിപ്പാൻ എനിക്കു മനസ്സുള്ളവന്നു ഞാൻ കരുണ കാണിക്കും എന്നരുളിച്ചെയ്തു.

101. ഇതിന്നായിട്ടു തന്നേ ഞാൻ നിന്നെ നിർത്തിയിരിക്കുന്നതു; നിന്നിൽ എന്റെ ശക്തി കാണിക്കേണ്ടതിന്നും എന്റെ നാമം സർവ്വഭൂമിയിലും പ്രസ്താവിക്കപ്പെടേണ്ടതിന്നും തന്നേ എന്നു തിരുവെഴുത്തിൽ ഫറവോനോടു അരുളിച്ചെയ്യുന്നു. (റോമ, 9:17 = പുറ, 9:16) എങ്കിലും എന്റെ ശക്തി നിന്നെ കാണിക്കേണ്ടതിന്നും എന്റെ നാമം സർവ്വഭൂമിയിലും പ്രസ്താവിക്കപ്പെടേണ്ടതിന്നും ഞാൻ നിന്നെ നിർത്തിയിരിക്കുന്നു.

102. അയ്യോ, മനുഷ്യാ, ദൈവത്തൊടു പ്രത്യുത്തരം പറയുന്ന നീ ആർ? മനഞ്ഞിരിക്കുന്നതു മനഞ്ഞവനോടു: നീ എന്നെ ഇങ്ങനെ ചമെച്ചതു എന്തു എന്നു ചോദിക്കുമോ? അല്ല, കുശവന്നു അതേ പിണ്ഡത്തിൽനിന്നു ഒരു പാത്രം മാനത്തിന്നും മറ്റൊരു പാത്രം അപമാനത്തിന്നും ഉണ്ടാക്കുവാൻ മണ്ണിന്മേൽ അധികാരം ഇല്ലയോ? (റോമ, 9:20 = യെശ, 45:9; 29:16) നിലത്തിലെ കലനുറുക്കുകളുടെ ഇടയിൽ ഒരു കലനുറുക്കായിരിക്കെ, തന്നെ നിർമ്മിച്ചവനോടു തർക്കിക്കുന്നവന്നു അയ്യോ കഷ്ടം; മനയുന്നവനോടു കളിമണ്ണു: നീ എന്തുണ്ടാക്കുന്നു എന്നും കൈപ്പണി: അവന്നു കൈ ഇല്ല എന്നും പറയുമോ?

103. എന്റെ ജനമല്ലാത്തവരെ എന്റെ ജനം എന്നും പ്രിയയല്ലാത്തവളെ പ്രിയ എന്നും ഞാൻ വിളിക്കും. നിങ്ങൾ എന്റെ ജനമല്ല എന്നു അവരോടു പറഞ്ഞ ഇടത്തിൽ അവർ ജീവനുള്ള ദൈവത്തിന്റെ മക്കൾ എന്നു വിളിക്കപ്പെടും. എന്നു ഹോശേയാപുസ്തകത്തിലും അരുളിച്ചെയ്യുന്നുവല്ലോ. (റോമ, 9:25-27 = ഹോശേ, 1:10; 2:23) എങ്കിലും യിസ്രായേൽമക്കളുടെ സംഖ്യ അളക്കുവാനും എണ്ണുവാനും കഴിയാത്ത കടൽക്കരയിലെ പൂഴിപോലെ ഇരിക്കും; നിങ്ങൾ എന്റെ ജനമല്ല എന്നു അവരോടു അരുളിച്ചെയ്തതിന്നു പകരം നിങ്ങൾ ജീവനുള്ള ദൈവത്തിന്റെ മക്കൾ എന്നു അവരോടു പറയും.

104. യെശയ്യാവോ യിസ്രായേലിനെക്കുറിച്ചു: യിസ്രായേൽമക്കളുടെ എണ്ണം കടൽക്കരയിലെ മണൽപോലെ ആയിരുന്നാലും ശേഷിപ്പത്രേ രക്ഷിക്കപ്പെടൂ. കർത്താവു ഭൂമിയിൽ തന്റെ വചനം നിവർത്തിച്ചു ക്ഷണത്തിൽ തീർക്കും എന്നു വിളിച്ചു പറയുന്നു. (റോമ, 9:27,28 = യെശ, 10:22) യിസ്രായേലേ, നിന്റെ ജനം കടൽക്കരയിലെ മണൽപോലെ ആയിരുന്നാലും അതിൽ ഒരു ശേഷിപ്പു മാത്രം മടങ്ങിവരും; നീതിയെ പ്രവഹിക്കുന്നതായോരു സംഹാരം നിർണ്ണയിക്കപ്പെട്ടിരിക്കുന്നു.

105. സൈന്യങ്ങളുടെ കർത്താവു നമുക്കു സന്തതിയെ ശേഷിപ്പിച്ചില്ലെങ്കിൽ നാം സൊദോമെപ്പോലെ ആകുമായിരുന്നു, ഗൊമോറെക്കു സദൃശമാകുമായിരുന്നു” എന്നു യെശയ്യാ മുമ്പുകൂട്ടി പറഞ്ഞിരിക്കുന്നുവല്ലോ. (റോമ, 9:29 = യെശ, 1:9) സൈന്യങ്ങളുടെ യഹോവ നമുക്കു അത്യല്പമായോരു ശേഷിപ്പു വെച്ചിരുന്നില്ലെങ്കിൽ നാം സൊദോംപോലെ ആകുമായിരുന്നു; ഗൊമോറെക്കു സദൃശമാകുമായിരുന്നു.

106. ഇതാ, ഞാൻ സീയോനിൽ ഇടർച്ചക്കല്ലും തടങ്ങൽ പാറയും വെക്കുന്നു; അവനിൽ വിശ്വസിക്കുന്നവൻ ലജ്ജിച്ചു പോകയില്ല. (റോമ, 9:33; 10:11; 1പത്രൊ, 2:6; 2:8 = യെശ, 8:14; 28:16) എന്നാൽ അവൻ ഒരു വിശുദ്ധമന്ദിരമായിരിക്കും; എങ്കിലും യിസ്രായേൽഗൃഹത്തിന്നു രണ്ടിന്നും അവൻ ഒരു ഇടർച്ചക്കല്ലും തടങ്ങൽപാറയും യെരൂശലേം നിവാസികൾക്കു ഒരു കുടുക്കും കണിയും ആയിരിക്കും.

107. ന്യായപ്രമാണത്താലുള്ള നീതി സംബന്ധിച്ചു: “അതു ചെയ്ത മനുഷ്യൻ അതിനാൽ ജീവിക്കും” എന്നു മോശെ എഴുതിയിരിക്കുന്നുവല്ലോ. (റോമ, 10:5; ഗലാ, 3:12 = ലേവ്യ, 18:5) ആകയാൽ എന്റെ ചട്ടങ്ങളും ന്യായങ്ങളും നിങ്ങൾ പ്രമാണിക്കേണം; അവയെ ചെയ്യുന്ന മനുഷ്യൻ അവയാൽ ജീവിക്കും; ഞാൻ യഹോവ ആകുന്നു.

108. വിശ്വാസത്താലുള്ള നീതിയോ ഇവ്വണ്ണം പറയുന്നു: “ക്രിസ്തുവിനെ ഇറക്കേണം എന്നു വിചാരിച്ചു ആർ സ്വർഗ്ഗത്തിൽ കയറും എന്നോ, ക്രിസ്തുവിനെ മരിച്ചവരുടെ ഇടയിൽ നിന്നു കയറ്റേണം എന്നു വിചാരിച്ചു ആർ പാതാളത്തിൽ ഇറങ്ങും എന്നോ നിന്റെ ഹൃദയത്തിൽ പറയരുതു.” എന്നാൽ അതു എന്തു പറയുന്നു? “വചനം നിനക്കു സമീപമായി നിന്റെ വായിലും നിന്റെ ഹൃദയത്തിലും ഇരിക്കുന്നു;” അതു ഞങ്ങൾ പ്രസംഗിക്കുന്ന വിശ്വാസ വചനം തന്നേ. (റോമ, 10:6-8 = ആവ, 30:12-14) ഞങ്ങൾ കേട്ടു അനുസരിക്കേണ്ടതിന്നു ആർ സ്വർഗ്ഗത്തിൽ കയറി കൊണ്ടുവന്നു തരും എന്നു പറയത്തക്കവണ്ണം അതു സ്വർഗ്ഗത്തിലല്ല; ഞങ്ങൾ കേട്ടു അനുസരിക്കേണ്ടതിന്നു ആർ സമുദ്രം കടന്നു കൊണ്ടുവന്നു തരും എന്നു പറയത്തക്കവണ്ണം അതു സമുദ്രത്തിന്നക്കരെയുമല്ല; നീ അനുസരിപ്പാൻ തക്കവണ്ണം, വചനം നിനക്കു ഏറ്റവും സമീപത്തു, നിന്റെ വായിലും നിന്റെ ഹൃദയത്തിലും തന്നേ ഇരിക്കുന്നു.

109. നന്മ സുവിശേഷിക്കുന്നവരുടെ കാൽ എത്ര മനോഹരം എന്നു എഴുതിയിരിക്കുന്നുവല്ലോ. (റോമ, 10:15 = യെശ, 52:7) സമാധാനത്തെ ഘോഷിച്ചു നന്മയെ സുവിശേഷിക്കയും രക്ഷയെ പ്രസിദ്ധമാക്കുകയും സീയോനോടു: നിന്റെ ദൈവം വാഴുന്നു എന്നു പറകയും ചെയ്യുന്ന സുവാർ‍ത്താദൂതന്റെ കാൽ പർ‍വ്വതങ്ങളിന്മേൽ എത്ര മനോഹരം!

110. എന്നാൽ അവർ കേട്ടില്ലയോ എന്നു ഞാൻ ചോദിക്കുന്നു. കേട്ടിരിക്കുന്നു നിശ്ചയം: അവരുടെ നാദം സർവ്വ ഭൂമിയിലും അവരുടെ വചനം ഭൂതലത്തിന്റെ അറ്റത്തോളവും പരന്നു. (റോമ, 10:18 = സങ്കീ, 19:4) ഭൂമിയിൽ എല്ലാടവും അതിന്റെ അളവുനൂലും ഭൂതലത്തിന്റെ അറ്റത്തോളം അതിന്റെ വചനങ്ങളും ചെല്ലുന്നു; അവിടെ അവൻ സൂര്യന്നു ഒരു കൂടാരം അടിച്ചിരിക്കുന്നു.

111. എന്നാൽ യിസ്രായേൽ ഗ്രഹിച്ചില്ലയോ എന്നു ഞാൻ ചോദിക്കുന്നു. “ജനമല്ലാത്തവരെക്കൊണ്ടു ഞാൻ നിങ്ങൾക്കു എരിവു വരുത്തും; മൂഡജാതിയെക്കൊണ്ടു നിങ്ങൾക്കു കോപം ജനിപ്പിക്കും” എന്നു ഒന്നാമതു മോശെ പറയുന്നു. (റോമ, 10:19 = ആവ, 32:21) ദൈവമല്ലാത്തതിനെക്കൊണ്ടു എനിക്കു എരിവുവരുത്തി, മിത്ഥ്യാമൂർത്തികളാൽ എന്നെ മുഷിപ്പിച്ചു ഞാനും ജനമല്ലാത്തവരെക്കൊണ്ടു അവർക്കു എരിവുവരുത്തും; മൂഢജാതിയെക്കൊണ്ടു അവരെ മുഷിപ്പിക്കും

112. യെശയ്യാവോ: “എന്നെ അന്വേഷിക്കാത്തവർ എന്നെ കണ്ടെത്തി; എന്നെ ചോദിക്കാത്തവർക്കു ഞാൻ പ്രത്യക്ഷനായി” എന്നു ധൈര്യത്തോടെ പറയുന്നു. (റോമ, 10:20 = യെശ, 65:1) എന്നെ ആഗ്രഹിക്കാത്തവർ‍ എന്നെ അന്വേഷിപ്പാൻ ഇടയായി; എന്നെ അന്വേഷിക്കാത്തവർ‍ക്കു എന്നെ കണ്ടെത്തുവാൻ സംഗതി വന്നു; എന്റെ നാമം വിളിച്ചപേക്ഷിക്കാത്ത ജാതിയോടു: ഇതാ ഞാൻ‍, ഇതാ ഞാൻ എന്നു ഞാൻ പറഞ്ഞു.

113. യിസ്രായേലിനെക്കുറിച്ചോ: “അനുസരിക്കാത്തതും മറുത്തുപറയുന്നതുമായ ജനത്തിങ്കലേക്കു ഞാൻ ഇടവിടാതെ കൈനീട്ടി” എന്നു അവൻ പറയുന്നു. (റോമ, 10:21 = യെശ, 65:2) സ്വന്ത വിചാരങ്ങളെ അനുസരിച്ചു ആകാത്ത വഴിയിൽ നടക്കുന്ന മത്സരമുള്ള ജനത്തിങ്കലേക്കു ഞാൻ ഇടവിടാതെ കൈ നീട്ടുന്നു.

114. അവൻ യിസ്രായേലിന്നു വിരോധമായി: “കർത്താവേ, അവർ നിന്റെ പ്രവാചകന്മാരെ കൊന്നു നിന്റെ യാഗപീഠങ്ങളെ ഇടിച്ചു കളഞ്ഞു; ഞാൻ ഒരുത്തൻ മാത്രം ശേഷിച്ചിരിക്കുന്നു; അവർ എനിക്കും ജീവഹാനി വരുത്തുവാൻ നോക്കുന്നു. (റോമ, 11:3 = 1രാജാ, 19:10; 14) അതിന്നു അവൻ: സൈന്യങ്ങളുടെ ദൈവമായ യഹോവെക്കു വേണ്ടി ഞാൻ വളരെ ശുഷ്കാന്തിച്ചിരിക്കുന്നു; യിസ്രായേൽമക്കൾ നിന്റെ നിയമത്തെ ഉപേക്ഷിച്ചു നിന്റെ യാഗപീഠങ്ങളെ ഇടിച്ചു നിന്റെ പ്രവാചകന്മാരെ വാൾകൊണ്ടു കൊന്നുകളഞ്ഞു; ഞാൻ ഒരുത്തൻ മാത്രം ശേഷിച്ചിരിക്കുന്നു; അവർ എനിക്കും ജീവഹാനി വരുത്തുവാൻ നോക്കുന്നു എന്നു പറഞ്ഞു.

115. എന്നു ദൈവത്തോടു വാദിക്കുമ്പോൾ അവന്നു അരുളപ്പാടു ഉണ്ടായതു എന്തു? “ബാലിന്നു മുട്ടുകുത്താത്ത ഏഴായിരം പേരെ ഞാൻ എനിക്കായി ശേഷിപ്പിച്ചിരിക്കുന്നു” എന്നു തന്നേ. (റോമ, 11:4 = 1രാജാ, 19:18) എന്നാൽ ബാലിന്നു മടങ്ങാത്ത മുഴങ്കാലും അവനെ ചുംബനം ചെയ്യാത്ത വായുമുള്ളവരായി ആകെ ഏഴായിരംപേരെ ഞാൻ യിസ്രായേലിൽ ശേഷിപ്പിച്ചിരിക്കുന്നു.

116. ദൈവം അവർക്കു ഇന്നുവരെ ഗാഢ നിദ്രയും കാണാത്ത കണ്ണും കേൾക്കാത്ത ചെവിയും കൊടുത്തു എന്നു എഴുതിയിരിക്കുന്നുവല്ലോ. (റോമ, 11:8 = ആവ, 29:3) എങ്കിലും തിരിച്ചറിയുന്ന ഹൃദയവും കാണുന്ന കണ്ണും കേൾക്കുന്ന ചെവിയും യഹോവ നിങ്ങൾക്കു ഇന്നുവരെയും തന്നിട്ടില്ല.

117. അവരുടെ മേശ അവർക്കു കെണിക്കയും കുടുക്കും ഇടർച്ചയും പ്രതികാരവുമായിത്തീരട്ടെ; അവരുടെ കണ്ണു കാണാതവണ്ണം ഇരുണ്ടുപോകട്ടെ; അവരുടെ മുതുകു എല്ലായ്പോഴും കുനിയിക്കേണമേ” എന്നു ദാവീദും പറയുന്നു. (റോമ, 11:9,10 = സങ്കീ, 69:22,23) അവരുടെ മേശ അവരുടെ മുമ്പിൽ കണിയായും അവർ സുഖത്തോടിരിക്കുമ്പോൾ കുടുക്കായും തീരട്ടെ. അവരുടെ കണ്ണു കാണാതവണ്ണം ഇരുണ്ടുപോകട്ടെ; അവരുടെ അര എപ്പോഴും ആടുമാറാക്കേണമേ. 

118. വിടുവിക്കുന്നവൻ സീയോനിൽനിന്നു വരും; അവൻ യാക്കോബിൽ നിന്നു അഭക്തിയെ മാറ്റും. ഞാൻ അവരുടെ പാപങ്ങളെ നീക്കുമ്പോൾ ഇതു ഞാൻ അവരോടു ചെയ്യുന്ന നിയമം” എന്നു എഴുതിയിരിക്കുന്നുവല്ലോ. (റോമ, 11:27 = യെശ, 59:20,21) എന്നാൽ സീയോന്നും യാക്കോബിൽ അതിക്രമം വിട്ടുതിരിയുന്നവർ‍ക്കും അവൻ വീണ്ടെടുപ്പുകാരനായി വരും എന്നു യഹോവയുടെ അരുളപ്പാടു. ഞാൻ അവരോടു ചെയ്തിരിക്കുന്ന നിയമമോ ഇതാകുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു: നിന്റെമേലുള്ള എന്റെ ആത്മാവും നിന്റെ വായിൽ ഞാൻ തന്ന എന്റെ വചനങ്ങളും നിന്റെ വായിൽനിന്നും നിന്റെ സന്തതിയുടെ വായിൽനിന്നും നിന്റെ സന്തതിയുടെ സന്തതിയുടെ വായിൽനിന്നും ഇന്നുമുതൽ ഒരുനാളും വിട്ടുപോകയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.

119. കർത്താവിന്റെ മനസ്സു അറിഞ്ഞവൻ ആർ? അവന്നു മന്ത്രിയായിരുന്നവൻ ആർ? അവന്നു വല്ലതും മുമ്പെ കൊടുത്തിട്ടു പ്രതിഫലം വാങ്ങുന്നവൻ ആർ? (റോമ, 11:34,35; 1കൊരി, 2:16 = യെശ, 40:13,14) യഹോവയുടെ മനസ്സു ആരാഞ്ഞറികയോ അവന്നു മന്ത്രിയായി അവനെ ഗ്രഹിപ്പിക്കയോ ചെയ്തവനാർ? അവനെ ഉപദേശിച്ചു ന്യായത്തിന്റെ പാതയെ പഠിപ്പിക്കയും അവനെ പരിജ്ഞാനം പഠിപ്പിച്ചു വിവേകത്തിന്റെ മാർഗ്ഗം കാണിക്കയും ചെയ്തുകൊടുക്കേണ്ടതിന്നു അവൻ ആരോടാകുന്നു ആലോചന കഴിച്ചതു?

120. പ്രിയമുള്ളവരേ, നിങ്ങൾ തന്നേ പ്രതികാരം ചെയ്യാതെ ദൈവകോപത്തിന്നു ഇടംകൊടുപ്പിൻ; പ്രതികാരം എനിക്കുള്ളതു; ഞാൻ പകരം ചെയ്യും എന്നു കർത്താവു അരുളിച്ചെയ്യുന്നു. (റോമ, 12:19; എബ്രാ, 10:30 = ആവ, 32:35) അവരുടെ കാൽ വഴുതുങ്കാലത്തേക്കു പ്രതികാരവും പ്രതിഫലവും എന്റെ പക്കൽ ഉണ്ടു; അവരുടെ അനർത്ഥദിവസം അടുത്തിരിക്കുന്നു; അവർക്കു ഭവിപ്പാനുള്ളതു ബദ്ധപ്പെടുന്നു.

121. നിന്റെ ശത്രുവിന്നു വിശക്കുന്നു എങ്കിൽ അവന്നു തിന്മാൻ കൊടുക്ക; ദാഹിക്കുന്നു എങ്കിൽ കുടിപ്പാൻ കൊടുക്ക; അങ്ങനെ ചെയ്താൽ നീ അവന്റെ തലമേൽ തീക്കനൽ കുന്നിക്കും” എന്നു എഴുതിയിരിക്കുന്നുവല്ലോ. (റോമ, 12:20 = സദൃ, 25:21,22) ശത്രുവിന്നു വിശക്കുന്നു എങ്കിൽ അവന്നു തിന്മാൻ കൊടുക്ക; ദാഹിക്കുന്നു എങ്കിൽ കുടിപ്പാൻ കൊടുക്ക. അങ്ങനെ നീ അവന്റെ തലമേൽ തീക്കനൽ കുന്നിക്കും; യഹോവ നിനക്കു പ്രതിഫലം നല്കുകയും ചെയ്യും.

122. എന്നാണ എന്റെ മുമ്പിൽ എല്ലാമുഴങ്കാലും മടങ്ങും, എല്ലാനാവും ദൈവത്തെ സ്തുതിക്കും എന്നു കർത്താവു അരുളിച്ചെയ്യുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ. (റോമ, 14:11 = യെശ, 45:23) എന്നാണ എന്റെ മുമ്പിൽ ഏതു മുഴങ്കാലും മടങ്ങും; ഏതു നാവും സത്യം ചെയ്യും എന്നിങ്ങനെ എന്റെ വായിൽനിന്നു നീതിയും മടങ്ങാത്ത ഒരു വചനവും പുറപ്പെട്ടിരിക്കുന്നു.

123. നിന്നെ നിന്ദിക്കുന്നവരുടെ നിന്ദ എന്റെ മേൽ വീണു” എന്നു എഴുതിയിരിക്കുന്നുതു പോലെ ക്രിസ്തുവും തന്നിൽ തന്നേ പ്രസാദിച്ചില്ല. (റോമ, 15:3 = സങ്കീ, 69:9) നിന്നെ നിന്ദിക്കുന്നവരുടെ നിന്ദ എന്റെ മേൽ വീണിരിക്കുന്നു.

124. അതുകൊണ്ടു ഞാൻ ജാതികളുടെ ഇടയിൽ നിന്നെ വാഴ്ത്തി നിന്റെ നാമത്തിന്നു സ്തുതി പാടും. (റോമ, 15:10 = 2ശമൂ, 22:50; സങ്കീ, 18:49) അതുകൊണ്ടു, യഹോവേ, ഞാൻ ജാതികളുടെ മദ്ധ്യേ നിനക്കു സ്തോത്രം ചെയ്യും, നിന്റെ നാമത്തെ ഞാൻ കീർത്തിക്കും.

125. മറ്റൊരേടത്തു: “ജാതികളേ, അവന്റെ ജനത്തൊടു ഒന്നിച്ചു ആനന്ദിപ്പിൻ”എന്നും പറയുന്നു. (റോമ, 15:11 = ആവ, 32:43) ജാതികളേ, അവന്റെ ജനത്തോടുകൂടെ ഉല്ലസിപ്പിൻ; അവൻ സ്വദാസന്മാരുടെ രക്തത്തിന്നു പ്രതികാരം ചെയ്യും. 

126. സകല ജാതികളുമായുള്ളോരേ, കർത്താവിനെ സ്തുതിപ്പിൻ, സകല വംശങ്ങളും അവനെ സ്തുതിക്കട്ടെ” എന്നും പറയുന്നു. (റോമ, 15:11 = സങ്കീ, 117:1) സകല ജാതികളുമായുള്ളോരേ, യഹോവയെ സ്തുതിപ്പിൻ; സകല വംശങ്ങളുമായുള്ളോരേ, അവനെ പുകഴ്ത്തുവിൻ.

127. യിശ്ശയിയുടെ വേരും ജാതികളെ ഭരിപ്പാൻ എഴുന്നേല്ക്കുന്നവനുമായവൻ ഉണ്ടാകും; അവനിൽ ജാതികൾ പ്രത്യാശവെക്കും. (റോമ, 15:12 = യെശ, 11:10) അന്നാളിൽ വംശങ്ങൾക്കു കൊടിയായി നില്ക്കുന്ന യിശ്ശായിവേരായവനെ ജാതികൾ അന്വേഷിച്ചുവരും; അവന്റെ വിശ്രാമസ്ഥലം മഹത്വമുള്ളതായിരിക്കും.

128. അവനെക്കുറിച്ചു അറിവുകിട്ടീട്ടില്ലാത്തവർ കാണും; കേട്ടിട്ടില്ലാത്തവർ ഗ്രഹിക്കും” എന്നു എഴുതിയിരിക്കുന്നുതുപോലെ അത്രേ, സുവിശേഷം അറിയിപ്പാൻ അഭിമാനിക്കുന്നതു. (റോമ, 15:21 = യെശ, 52:15) അവർ‍ പല ജാതികളെയും കുതിച്ചു ചാടുമാറാക്കും; രാജാക്കന്മാർ‍ അവനെ കണ്ടു വായ്പൊത്തി നില്ക്കും; അവർ‍ ഒരിക്കലും അറിഞ്ഞിട്ടില്ലാത്തതു കാണുകയും ഒരിക്കലും കേട്ടിട്ടില്ലാത്തതു ഗ്രഹിക്കയും ചെയ്യും.

129. ജ്ഞാനികളുടെ ജ്ഞാനം ഞാൻ നശിപ്പിക്കയും ബുദ്ധിമാന്മാരുടെ ബുദ്ധി ദുർബ്ബലമാക്കുകയും ചെയ്യും എന്നു എഴുതിയിരിക്കുന്നുവല്ലോ. (1കൊരി, 1:19 = യെശ, 29:14) ഇതു കാരണത്താൽ ഞാൻ ഈ ജനത്തിന്റെ ഇടയിൽ ഇനിയും ഒരു അത്ഭുതപ്രവൃത്തി, അത്ഭുതവും ആശ്ചര്യവും ആയോരു പ്രവൃത്തി തന്നേ, ചെയ്യും; അവരുടെ ജ്ഞാനികളുടെ ജ്ഞാനം നശിക്കും; അവരുടെ ബുദ്ധിമാന്മാരുടെ ബുദ്ധിയും മറഞ്ഞുപോകും എന്നു കർത്താവു അരുളിച്ചെയ്തു.

130. പ്രശംസിക്കുന്നവൻ കർത്താവിൽ പ്രശംസിക്കട്ടെ” എന്നു എഴുതിയിരിക്കുന്നതുപോലെ ആകേണ്ടതിന്നു തന്നേ. (1കൊരി, 1:31; 2കൊരി, 10:17 = യിരെ 9:24) പ്രശംസിക്കുന്നവനോ: യഹോവയായ ഞാൻ ഭൂമിയിൽ ദയയും ന്യായവും നീതിയും പ്രവർത്തിക്കുന്നു എന്നിങ്ങനെ എന്ന ഗ്രഹിച്ചറിയുന്നതിൽ തന്നേ പ്രശംസിക്കട്ടെ; ഇതിൽ അല്ലോ എനിക്കു പ്രസാദമുള്ളതു എന്നു യഹോവയുടെ അരുളപ്പാടു.

131. ദൈവം തന്നെ സ്നേഹിക്കുന്നവർക്കു ഒരുക്കീട്ടുള്ളതു കണ്ണു കണ്ടിട്ടില്ല ചെവി കേട്ടിട്ടില്ല, ഒരു മനുഷ്യന്റെയും ഹൃദയത്തിൽ തോന്നീട്ടുമില്ല. (1കൊരി, 2:9 = യെശ, 64:4) നീയല്ലാതെ ഒരു ദൈവം തന്നേ കാത്തിരിക്കുന്നവന്നു വേണ്ടി പ്രവർ‍ത്തിക്കുന്നതു പണ്ടുമുതൽ ആരും കേട്ടിട്ടില്ല, ഗ്രഹിച്ചിട്ടില്ല, കണ്ണുകൊണ്ടു കണ്ടിട്ടുമില്ല.

132. ഈ ലോകത്തിന്റെ ജ്ഞാനം ദൈവസന്നിധിയിൽ ഭോഷത്വമത്രേ. അവൻ ജ്ഞാനികളെ അവരുടെ കൌശലത്തിൽ പിടിക്കുന്നു. (1കൊരി, 3:19 = ഇയ്യോ, 5:13) അവൻ ജ്ഞാനികളെ അവരുടെ കൌശലത്തിൽ പിടിക്കുന്നു; വക്രബുദ്ധികളുടെ ആലോചന മറിഞ്ഞുപോകുന്നു.

133. കർത്താവു ജ്ഞാനികളുടെ വിചാരം വ്യർത്ഥം എന്നറിയുന്നു എന്നും എഴുതിയിരിക്കുന്നുവല്ലോ. (1കൊരി, 3:20 = സങ്കീ, 94:11) മനുഷ്യരുടെ വിചാരങ്ങളെ മായ എന്നു യഹോവ അറിയുന്നു.

134. ആ ദുഷ്ടനെ നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളവിൻ. (1കൊരി, 5:13 = ആവ 17:7) അവനെ കൊല്ലേണ്ടതിന്നു ആദ്യം സാക്ഷികളുടെയും പിന്നെ സർവ്വജനത്തിന്റെയും കൈ അവന്റെമേൽ ചെല്ലേണം; ഇങ്ങനെ നിങ്ങളുടെ ഇടയിൽ നിന്നു ദോഷം നീക്കിക്കളയേണം.

135. മെതിക്കുന്ന കാളെക്കു മുഖക്കൊട്ട കെട്ടരുതു” എന്നു മോശെയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നുവല്ലോ; ദൈവം കാളെക്കു വേണ്ടിയോ ചിന്തിക്കുന്നതു? (1കൊരി, 9:9; 1തിമൊ, 5:18 = ആവ, 25:4) കാള മെതിക്കുമ്പോൾ അതിന്നു മുഖക്കൊട്ട കെട്ടരുതു.

136. ജനം തിന്നുവാനും കുടിപ്പാനും ഇരുന്നു, കളിപ്പാൻ എഴുന്നേറ്റു എന്നു എഴുതിയിരിക്കുന്നപ്രകാരം അവരിൽ ചിലരെപ്പോലെ നിങ്ങൾ വിഗ്രഹാരാധികൾ ആകരുതു. (1കൊരി, 10:7 = പുറ, 32:6) പിറ്റെന്നാൾ അവർ അതികാലത്തു എഴുന്നേറ്റു ഹോമയാഗങ്ങൾ കഴിച്ചു സമാധാനയാഗങ്ങളും അർപ്പിച്ചു; ജനം ഭക്ഷിപ്പാനും കുടിപ്പാനും ഇരുന്നു കളിപ്പാൻ എഴുന്നേറ്റു.

137. ഭൂമിയും അതിന്റെ പൂർണ്ണതയും കർത്താവിന്നുള്ളതല്ലോ. (1കൊരി, 10:26 = സങ്കീ, 24:1; ആവ, 10:14) ഭൂമിയും അതിന്റെ പൂർണ്ണതയും ഭൂതലവും അതിന്റെ നിവാസികളും യഹോവെക്കുള്ളതാകുന്നു.

138. അന്യഭാഷകളാലും അന്യന്മാരുടെ അധരങ്ങളാലും ഞാൻ ഈ ജനത്തോടു സംസാരിക്കും എങ്കിലും അവർ എന്റെ വാക്കു കേൾക്കയില്ല എന്നു കർത്താവു അരുളിച്ചെയ്യുന്നു” എന്നു ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നു. (1കൊരി, 14:21 = യെശ, 28:11,12) വിക്കിവിക്കി പറയുന്ന അധരങ്ങളാലും അന്യഭാഷയിലും അവൻ ഈ ജനത്തോടു സംസാരിക്കും. ഇതാകുന്നു സ്വസ്ഥത; ക്ഷീണിച്ചിരിക്കുന്നവന്നു സ്വസ്ഥത കൊടുപ്പിൻ; ഇതാകുന്നു വിശ്രാമം എന്നു അവർ അവരോടു അരുളിച്ചെയ്തു എങ്കിലും കേൾപ്പാൻ അവർക്കു മനസ്സില്ലായിരുന്നു.

139. സകലത്തെയും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നു എന്നുണ്ടല്ലോ; സകലവും അവന്നു കീഴ്പെട്ടിരിക്കുന്നു എന്നു പറഞ്ഞാൽ സകലത്തെയും കീഴാക്കിക്കൊടുത്തവൻ ഒഴികെയത്രേ എന്നു സ്പഷ്ടം. (1കൊരി, 15:27 = സങ്കീ, 8:6) നിന്റെ കൈകളുടെ പ്രവൃത്തികൾക്കു നീ അവനെ അധിപതിയാക്കി, സകലത്തെയും അവന്റെ കാൽകീഴെയാക്കിയിരിക്കുന്നു;

140. ഞാൻ എഫെസൊസിൽവെച്ചു മൃഗയുദ്ധം ചെയ്തതു വെറും മാനുഷം എന്നുവരികിൽ എനിക്കു എന്തു പ്രയോജനം? മരിച്ചവർ ഉയിർക്കുന്നില്ലെങ്കിൽ നാം തിന്നുക, കുടിക്ക, നാളെ ചാകുമല്ലോ. (1കൊരി, 15:32 = യെശ, 22:13) രട്ടുടുക്കുന്നതിന്നും വിളിച്ചപ്പോൾ ആനന്ദവും സന്തോഷവും കാള അറുക്കുക, ആടറുക്കുക, ഇറച്ചിതിന്നുക, വീഞ്ഞു കുടിക്ക! നാം തിന്നുക, കുടിക്ക; നാളെ മരിക്കുമല്ലോ എന്നിങ്ങനെ ആയിരുന്നു.

141. ഒന്നാം മനുഷ്യനായ ആദാം ജീവനുള്ള ദേഹിയായിത്തീർന്നു എന്നു എഴുതിയുമിരിക്കുന്നുവല്ലോ, ഒടുക്കത്തെ ആദാം ജീവിപ്പിക്കുന്ന ആത്മാവായി. (1കൊരി, 15:45 = ഉല്പ, 2:7) യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിർമ്മിച്ചിട്ടു അവന്റെ മൂക്കിൽ ജീവശ്വാസം ഊതി, മനുഷ്യൻ ജീവനുള്ള ദേഹിയായി തീർന്നു.

142. ഈ ദ്രവത്വമുള്ളതു അദ്രവത്വത്തെയും ഈ മർത്യമായതു അമർത്യത്വത്തെയും ധരിക്കുമ്പോൾ “മരണം നീങ്ങി ജയം വന്നിരിക്കുന്നു” എന്നു എഴുതിയ വചനം നിവൃത്തിയാകും. (1കൊരി, 15:54 = യെശ, 25:8) അവൻ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും; യഹോവയായ കർത്താവു സകലമുഖങ്ങളിലുംനിന്നു കണ്ണുനീർ തുടെക്കയും തന്റെ ജനത്തിന്റെ നിന്ദ സകലഭൂമിയിലുംനിന്നു നീക്കിക്കളകയും ചെയ്യും. യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നതു.

143. ഹേ മരണമേ, നിന്റെ ജയം എവിടെ? ഹേ മരണമേ, നിന്റെ വിഷമുള്ളു എവിടെ? (1കൊരി, 15:55 = ഹോശേ, 13:14) ഞാൻ അവരെ പാതാളത്തിന്റെ അധീനത്തിൽനിന്നു വീണ്ടെടുക്കും; മരണത്തിൽനിന്നു ഞാൻ അവരെ വിടുവിക്കും; മരണമേ, നിന്റെ ബാധകൾ എവിടെ? പാതാളമേ, നിന്റെ സംഹാരം എവിടെ? എനിക്കു സഹതാപം തോന്നുകയില്ല.

144. “ഞാൻ വിശ്വസിച്ചു, അതുകൊണ്ടു ഞാൻ സംസാരിച്ചു” എന്നു എഴുതിയിരിക്കുന്നതു പോലെ വിശ്വാസത്തിന്റെ അതേ ആത്മാവു ഞങ്ങൾക്കുള്ളതിനാൽ ഞങ്ങളും വിശ്വസിക്കുന്നു അതുകൊണ്ടു സംസാരിക്കുന്നു. (2കൊരി, 4:13 = സങ്കീ, 116:10) ഞാൻ വലിയ കഷ്ടതയിൽ ആയി എന്നു പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചു.

145. പ്രസാദകാലത്തു ഞാൻ നിനക്കു ഉത്തരം അരുളി; രക്ഷാദിവസത്തിൽ ഞാൻ നിന്നെ സഹായിച്ചു എന്നു അവൻ അരുളിച്ചെയ്യുന്നുവല്ലോ. ഇപ്പോൾ ആകുന്നു സുപ്രസാദകാലം; ഇപ്പോൾ ആകുന്നു രക്ഷാദിവസം. (2കൊരി, 6:2 = യെശ, 49:8) യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: പ്രസാദകാലത്തു ഞാൻ നിനക്കു ഉത്തരം അരുളി; രക്ഷാദിവസത്തിൽ ഞാൻ നിന്നെ സഹായിച്ചു.

146. ദൈവാലയത്തിന്നു വിഗ്രഹങ്ങളോടു എന്തു യോജ്യത? നാം ജീവനുള്ള ദൈവത്തിന്റെ ആലയമല്ലോ. “ഞാൻ അവരിൽ വസിക്കയും അവരുടെ ഇടയിൽ നടക്കയും ചെയ്യും; ഞാൻ അവർക്കു ദൈവവും അവർ എനിക്കു ജനവും ആകും” എന്നു ദൈവം അരുളിച്ചെയ്തിരിക്കുന്നുവല്ലോ. (2കൊരി, 6:16 = പുറ, 29:45; ലേവ്യ, 26:12; യിരെ, 30:22; 31:1; 33; 32:38; യെഹെ, 36:28; 37:23, 27; സെഖ, 8:8) ഞാൻ യിസ്രായേൽമക്കളുടെ മദ്ധ്യേ വസിക്കയും അവർക്കു ദൈവമായിരിക്കയും ചെയ്യും.

147. അതുകൊണ്ടു “അവരുടെ നടുവിൽ നിന്നു പുറപ്പെട്ടു വേർപ്പെട്ടിരിപ്പിൻ എന്നു കർത്താവു അരുളിച്ചെയ്യുന്നു; അശുദ്ധമായതു ഒന്നും തൊടരുതു. (2കൊരി, 6:17 = യെശ, 52:11) വിട്ടു പോരുവിൻ‍; വിട്ടുപോരുവിൻ‍; അവിടെ നിന്നു പുറപ്പെട്ടുപോരുവിൻ‍; അശുദ്ധമായതൊന്നും തൊടരുതു; അതിന്റെ നടുവിൽ നിന്നു പുറപ്പെട്ടുപോരുവിൻ‍; യഹോവയുടെ ഉപകരണങ്ങളെ ചുമക്കുന്നവരേ, നിങ്ങളെത്തന്നേ നിർ‍മ്മലീകരിപ്പിൻ.

148. ഏറെ പെറുക്കിയവന്നു ഏറെയും കുറെ പെറുക്കിയവന്നു കുറവും കണ്ടില്ല എന്നു എഴുതിയിരിക്കുന്നതുപോലെ തന്നേ. (2കൊരി, 8:15 = പുറ, 16:18) ഇടങ്ങഴികൊണ്ടു അളന്നപ്പോൾ ഏറെ പെറുക്കിയവന്നു ഏറെയും കുറെ പെറുക്കിയവന്നു കുറവും കണ്ടില്ല; ഓരോരുത്തൻ താന്താന്നു ഭക്ഷിക്കാകുന്നെടത്തോളം പെറുക്കിയിരുന്നു.

149. അവൻ വാരിവിതറി ദരിദ്രന്മാർക്കു കൊടുക്കുന്നു; അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു എന്നു എഴുതിയിരിക്കുന്നുവല്ലോ. (2കൊരി, 9:9 = സങ്കീ, 112:9) അവൻ വാരി വിതറി ദരിദ്രന്മാർക്കു കൊടുക്കുന്നു; അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു; അവന്റെ കൊമ്പു ബഹുമാനത്തോടെ ഉയർന്നിരിക്കും.

150. എന്നാൽ ന്യായപ്രമാണത്തിന്റെ പ്രവൃത്തിയിൽ ആശ്രയിക്കുന്ന ഏവരും ശാപത്തിൻ കീഴാകുന്നു; ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്നതു ഒക്കെയും ചെയ്‍വാൻ തക്കവണ്ണം അതിൽ നിലനിൽക്കാത്തവൻ എല്ലാം ശപിക്കപ്പെട്ടവൻ എന്നു എഴുതിയിരിക്കുന്നുവല്ലോ. (ഗലാ, 3:10 = ആവ, 27:26) ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ പ്രമാണമാക്കി അനുസരിച്ചുനടക്കാത്തവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.

151. മരത്തിന്മേൽ തൂങ്ങുന്നവൻ എല്ലാം ശപിക്കപ്പെട്ടവൻ ”എന്നു എഴുതിയിരിക്കുന്നതുപോലെ ക്രിസ്തു നമുക്കുവേണ്ടി ശാപമായിത്തീർന്നു. ന്യായപ്രമാണത്തിന്റെ ശാപത്തിൽനിന്നു നമ്മെ വിലെക്കു വാങ്ങി. (ഗലാ, 3:13 = ആവ, 21:22) ഒരുത്തൻ മരണയോഗ്യമായ ഒരു പാപം ചെയ്തിട്ടു അവനെ കൊന്നു ഒരു മരത്തിൽ തൂക്കിയാൽ അവന്റെ ശവം മരത്തിന്മേൽ രാത്രിമുഴുവനും ഇരിക്കരുതു; അന്നുതന്നേ അതു കുഴിച്ചിടേണം; തൂങ്ങിമരിച്ചവൻ ദൈവസന്നിധിയിൽ ശാപഗ്രസ്തൻ ആകുന്നു; നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശം നീ അശുദ്ധമാക്കരുതു

152. പ്രസവിക്കാത്ത മച്ചിയേ, ആനന്ദിക്ക; നോവുകിട്ടാത്തവളേ, പൊട്ടി ആർക്കുക; ഏകാകിനിയുടെ മക്കൾ ഭർത്താവുള്ളവളുടെ മക്കളെക്കാൾ അധികം എന്നു എഴുതിയിരിക്കുന്നുവല്ലോ. (ഗലാ, 4:27 = യെശ, 54:1) പ്രസവിക്കാത്ത മച്ചിയേ, ഘോഷിക്ക; നോവു കിട്ടീട്ടില്ലാത്തവളേ, പൊട്ടി ആർത്തു ഘോഷിക്ക; ഏകാകിനിയുടെ മക്കൾ ഭർ‍ത്താവുള്ളവളുടെ മക്കളെക്കാൾ അധികം എന്നു യഹോവ അരുളിച്ചെയ്യുന്നു.

153. തിരുവെഴുത്തോ എന്തുപറയുന്നു ദാസിയെയും മകനെയും പുറത്താക്കിക്കളക; ദാസിയുടെ മകൻ സ്വതന്ത്രയുടെ മകനോടുകൂടെ അവകാശി ആകയില്ല. (ഗലാ, 4:30 = ഉല്പ, 21:10) ഈ ദാസിയെയുംമകനെയും പുറത്താക്കിക്കളക; ഈ ദാസിയുടെ മകൻ എന്റെ മകൻ യിസ്ഹാക്കിനോടു കൂടെ അവകാശിയാകരുതു എന്നു പറഞ്ഞു.

154. അതുകൊണ്ടു: “അവൻ ബദ്ധന്മാരെ പിടിച്ചുകൊണ്ടു പോയി ഉയരത്തിൽ കയറി മനുഷ്യർക്കു ദാനങ്ങളെ കൊടുത്തു” എന്നു പറയുന്നു. (എഫെ, 4:8 = സങ്കീ, 68:18) നീ ഉയരത്തിലേക്കു കയറി, ബദ്ധന്മാരെ പിടിച്ചു കൊണ്ടുപോയി; യാഹ് എന്ന ദൈവം അവിടെ വസിക്കേണ്ടതിന്നു നീ മനുഷ്യരോടു, മത്സരികളോടു തന്നേ, കാഴ്ച വാങ്ങിയിരിക്കുന്നു.

155. ആകയാൽ ഭോഷ്കു ഉപേക്ഷിച്ചു ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനോടു സത്യം സംസാരിപ്പിൻ; നാം തമ്മിൽ അവയവങ്ങളല്ലോ. (എഫെ, 4:25 = സെഖ, 8:16) നിങ്ങൾ ചെയ്യേണ്ടുന്ന കാര്യങ്ങൾ ഇവയാകുന്നു: ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനോടു സത്യം പറവിൻ.

156. കോപിച്ചാൽ പാപം ചെയ്യാതിരിപ്പിൻ. സൂര്യൻ അസ്തമിക്കുവോളം നിങ്ങൾ കോപം വെച്ചുകൊണ്ടിരിക്കരുതു. (എഫെ, 4:26 = സങ്കീ, 4:4) നടുങ്ങുവിൻ; പാപം ചെയ്യാതിരിപ്പിൻ; നിങ്ങളുടെ കിടക്കമേൽ ഹൃദയത്തിൽ ധ്യാനിച്ചു മൌനമായിരിപ്പിൻ.

157. അതുകൊണ്ടു: “ഉറങ്ങുന്നവനേ, ഉണർന്നു മരിച്ചവരുടെ ഇടയിൽ നിന്നു എഴുന്നേൽക്ക; എന്നാൽ ക്രിസ്തു നിന്റെ മേൽ പ്രകാശിക്കും” എന്നു ചൊല്ലുന്നു. (എഫെ, 5:14 = യെശ, 60:1) എഴുന്നേറ്റു പ്രകാശിക്ക; നിന്റെ പ്രകാശം വന്നിരിക്കുന്നു; യഹോവയുടെ തേജസ്സും നിന്റെമേൽ ഉദിച്ചിരിക്കുന്നു.

158. അങ്ങനെ യേശുവിന്റെ നാമത്തിങ്കൽ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങുകയും എല്ലാ നാവും “യേശുക്രിസ്തു കർത്താവു”എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏറ്റുപറകയും ചെയ്യേണ്ടിവരും. (ഫിലി, 2:10,11 = യെശ, 45:23) എന്നാണ എന്റെ മുമ്പിൽ ഏതു മുഴങ്കാലും മടങ്ങും; ഏതു നാവും സത്യം ചെയ്യും എന്നിങ്ങനെ എന്റെ വായിൽനിന്നു നീതിയും മടങ്ങാത്ത ഒരു വചനവും പുറപ്പെട്ടിരിക്കുന്നു.

159. “ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും” എന്നും ദൂതന്മാരിൽ ആരോടെങ്കിലും വല്ലപ്പോഴും അരുളിച്ചെയ്തിട്ടുണ്ടോ? (എബ്രാ, 1:5 = 2ശമൂ, 7:14) ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും; അവൻ കുറ്റം ചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും.

160. ആദ്യജാതനെ പിന്നെയും ഭൂതലത്തിലേക്കു പ്രവേശിപ്പിക്കുമ്പോൾ: “ദൈവത്തിന്റെ സകലദൂതന്മാരും അവനെ നമസ്കരിക്കേണം” എന്നു താൻ അരുളിച്ചെയ്യുന്നു. (എബ്രാ, 1:6 = ആവ, 32:43) ജാതികളേ, അവന്റെ ജനത്തോടുകൂടെ ഉല്ലസിപ്പിൻ; അവൻ സ്വദാസന്മാരുടെ രക്തത്തിന്നു പ്രതികാരം ചെയ്യും; തന്റെ ശത്രുക്കളോടു അവൻ പകരം വീട്ടും; തന്റെ ദേശത്തിന്നും ജനത്തിന്നും പാപ പാരിഹാരം വരുത്തും.

161. അവൻ കാറ്റുകളെ തന്റെ ദൂതന്മാരും അഗ്നിജ്വാലയെ തന്റെ ശുശ്രൂഷകന്മാരും ആക്കുന്നു എന്നു ദൂതന്മാരെക്കുറിച്ചു പറയുന്നു. (എബ്രാ, 1:7 = സങ്കീ, 104:4) അവൻ കാറ്റുകളെ തന്റെ ദൂതന്മാരും അഗ്നിജ്വാലയെ തന്റെ ശുശ്രൂഷകന്മാരും ആക്കുന്നു.

162. പുത്രനോടോ: “ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കുമുള്ളതു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നേരുള്ള ചെങ്കോൽ. നീ നീതിയെ ഇഷ്ടപ്പെടുകയും ദുഷ്ടതയെ ദ്വേഷിക്കയും ചെയ്തിരിക്കയാൽ ദൈവമേ, നിന്റെ ദൈവം നിന്റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു” എന്നും (എബ്രാ, 1:8,9 = സങ്കീ, 45:6,7) ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കും ഉള്ളതാകുന്നു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നീതിയുള്ള ചെങ്കോലാകുന്നു. നീ നീതിയെ ഇഷ്ടപ്പെട്ടു ദുഷ്ടതയെ ദ്വേഷിക്കുന്നു; അതുകൊണ്ടു ദൈവം, നിന്റെ ദൈവം തന്നെ, നിന്റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു.

163. കർത്താവേ, നീ പൂർവ്വകാലത്തു ഭൂമിക്കു അടിസ്ഥാനം ഇട്ടു, ആകാശവും നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു. അവ നശിക്കും; നീയോ നിലനില്ക്കും; അവ എല്ലാം വസ്ത്രംപോലെ പഴകിപ്പോകും; ഉടുപ്പുപോലെ നീ അവയെ ചുരുട്ടും; വസ്ത്രംപോലെ അവ മാറിപ്പോകും; നീയോ അനന്യൻ; നിന്റെ സംവത്സരങ്ങൾ അവസാനിക്കയുമില്ല” എന്നും പറയുന്നു. (എബ്രാ, 1:10-12 = സങ്കീ, 102:25-27) പൂർവ്വകാലത്തു നീ ഭൂമിക്കു അടിസ്ഥാനമായിട്ടു; ആകാശം നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു. അവ നശിക്കും നീയോ നിലനില്ക്കും; അവയെല്ലാം വസ്ത്രംപോലെ പഴകിപ്പോകും; ഉടുപ്പുപോലെ നീ അവയെ മാറ്റും; അവ മാറിപ്പോകയും ചെയ്യും. നീയോ അനന്യനാകുന്നു; നിന്റെ സംവത്സരങ്ങൾ അവസാനിക്കയുമില്ല.

164. എന്നാൽ “മനുഷ്യനെ നീ ഓർക്കേണ്ടതിന്നു അവൻ എന്തു? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന്നു അവൻ എന്തുമാത്രം? നീ അവനെ ദൂതന്മാരെക്കാൾ അല്പം മാത്രം താഴ്ത്തി; തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു; നിന്റെ കൈകളുടെ പ്രവൃത്തികൾക്കു നീ അവനെ അധിപതി ആക്കി, സകലവും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നു” എന്നു ഒരുവൻ ഒരേടത്തു സാക്ഷ്യം പറയുന്നു. സകലവും അവന്നു കീഴാക്കിയതിൽ ഒന്നിനെയും കീഴ്പെടുത്താതെ വിട്ടിട്ടില്ല; എന്നാൽ ഇപ്പോൾ സകലവും അവന്നു കീഴ്പെട്ടതായി കാണുന്നില്ല. (എബ്രാ, 2:6-8 = സങ്കീ, 8:4-6) മർത്യനെ നീ ഓർക്കേണ്ടതിന്നു അവൻ എന്തു? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന്നു അവൻ എന്തുമാത്രം? നീ അവനെ ദൈവത്തെക്കാൾ അല്പം മാത്രം താഴ്ത്തി, തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു. നിന്റെ കൈകളുടെ പ്രവൃത്തികൾക്കു നീ അവനെ അധിപതിയാക്കി, സകലത്തെയും അവന്റെ കാൽകീഴെയാക്കിയിരിക്കുന്നു.

165. ഞാൻ നിന്റെ നാമത്തെ എന്റെ സഹോദരന്മാരോടു കീർത്തിക്കും; സഭാമദ്ധ്യേ ഞാൻ നിന്നെ സ്തുതിക്കും. (എബ്രാ, 2:12 = സങ്കീ, 22:22) ഞാൻ നിന്റെ നാമത്തെ എന്റെ സഹോദരന്മാരോടു കീർത്തിക്കും: സഭാമദ്ധ്യേ ഞാൻ നിന്നെ സ്തുതിക്കും.

166. ഞാൻ അവനിൽ ആശ്രയിക്കും. (എബ്രാ, 2:13 = 2ശമൂ, 22:3) എന്റെ പാറയായ ദൈവം; അവനിൽ ഞാൻ ആശ്രയിക്കും.

167. ഇതാ, ഞാനും ദൈവം എനിക്കു തന്ന മക്കളും” എന്നും പറയുന്നു. (എബ്രാ, 2:13 = യെശ, 8:18) ഇതാ, ഞാനും യഹോവ എനിക്കു തന്ന മക്കളും സീയോൻ പർവ്വതത്തിൽ അധിവസിക്കുന്ന സൈന്യങ്ങളുടെ യഹോവയാൽ യിസ്രായേലിൽ അടയാളങ്ങളും അത്ഭുതങ്ങളും ആയിരിക്കുന്നു.

168. മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു. (എബ്രാ, 2:14,15 = യെശ, 25:8) അവൻ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും; യഹോവയായ കർത്താവു സകലമുഖങ്ങളിലുംനിന്നു കണ്ണുനീർ തുടെക്കയും തന്റെ ജനത്തിന്റെ നിന്ദ സകലഭൂമിയിലുംനിന്നു നീക്കിക്കളകയും ചെയ്യും.

169. അതുകൊണ്ടു പരിശുദ്ധാത്മാവു അരുളിച്ചെയ്യുന്നതുപോലെ: “ഇന്നു നിങ്ങൾ അവന്റെ ശബ്ദം കേൾക്കുന്നുവെങ്കിൽ മരുഭൂമിയിൽവെച്ചു പരീക്ഷാദിവസത്തിലെ മത്സരത്തിൽ എന്നപോലെ നിങ്ങളുടെ ഹൃദയം കഠിനമാക്കരുതു. അവിടെവെച്ചു നിങ്ങളുടെ പിതാക്കന്മാർ എന്നെ പരീക്ഷിച്ചു നാല്പതു ആണ്ടു എന്റെ പ്രവൃത്തികളെ കണ്ടിട്ടും എന്നെ ശോധനചെയ്തു. അതുകൊണ്ടു എനിക്കു ആ തലമുറയോടു നീരസം ഉണ്ടായി. അവർ എപ്പോഴും തെറ്റിപ്പോകുന്ന ഹൃദയമുള്ളവർ എന്നും എന്റെ വഴികളെ അറിയാത്തവർ എന്നും ഞാൻ പറഞ്ഞു; അവർ എന്റെ സ്വസ്ഥതയിൽ പ്രവേശിക്കയില്ല എന്നു ഞാൻ എന്റെ ക്രോധത്തിൽ സത്യം ചെയ്തു. (എബ്രായർ 3:7-11; 3:15; 4:3, 5, 7 = സങ്കീ, 95:7-11) അവൻ നമ്മുടെ ദൈവമാകുന്നു; നാമോ അവൻ മേയിക്കുന്ന ജനവും അവന്റെ കൈക്കലെ ആടുകളും തന്നേ. ഇന്നു നിങ്ങൾ അവന്റെ ശബ്ദം കേൾക്കുന്നു എങ്കിൽ, മെരീബയിലെപ്പോലെയും മരുഭൂമിയിൽ മസ്സാനാളിനെപ്പോലെയും നിങ്ങളുടെ ഹൃദയത്തെ കഠിനമാക്കരുതു. അവിടെവെച്ചു നിങ്ങളുടെ പിതാക്കന്മാർ എന്നെ പരീക്ഷിച്ചു; എന്റെ പ്രവൃത്തി അവർ കണ്ടിട്ടും എന്നെ ശോധനചെയ്തു. നാല്പതു ആണ്ടു എനിക്കു ആ തലമുറയോടു നീരസം ഉണ്ടായിരുന്നു; അവർ തെറ്റിപ്പോകുന്ന ഹൃദയമുള്ളോരു ജനം എന്നും എന്റെ വഴികളെ അറിഞ്ഞിട്ടില്ലാത്തവരെന്നും ഞാൻ പറഞ്ഞു. ആകയാൽ അവർ എന്റെ സ്വസ്ഥതയിൽ പ്രവേശിക്കയില്ലെന്നു ഞാൻ എന്റെ ക്രോധത്തിൽ സത്യം ചെയ്തു.

170. ഏഴാം നാളിൽ ദൈവം തന്റെ സകല പ്രവൃത്തികളിൽനിന്നു നിവൃത്തനായി എന്നു ഏഴാം നാളിനെക്കുറിച്ചു ഒരേടത്തു പറഞ്ഞിരിക്കുന്നു. (എബ്രാ, 4:4 = ഉല്പ, 2:2) താൻ ചെയ്ത പ്രവൃത്തി ഒക്കെയും ദൈവം തീർത്തശേഷം താൻ ചെയ്ത സകലപ്രവൃത്തിയിൽനിന്നും ഏഴാം ദിവസം നിവൃത്തനായി

171. അങ്ങനെ മറ്റൊരേടത്തും: “നീ മൽക്കീസേദെക്കിന്റെ ക്രമപ്രകാരം എന്നേക്കും ഒരു പുരോഹിതൻ ” എന്നു പറയുന്നു. (എബ്രാ, 5:6; 5:10; 7:17; 21 = സങ്കീ, 110:4) നീ മൽക്കീസേദെക്കിന്റെ വിധത്തിൽ എന്നേക്കും ഒരു പുരോഹിതൻ എന്നു യഹോവ സത്യം ചെയ്തു, അനുതപിക്കയുമില്ല.

172. ഞാൻ നിന്നെ അനുഗ്രഹിക്കയും നിന്നെ വർദ്ധിപ്പിക്കയും ചെയ്യും എന്നു അരുളിച്ചെയ്തു. (എബ്രാ, 6:14 = ഉല്പ, 22:17) ഞാൻ നിന്നെ ഐശ്വര്യമായി അനുഗ്രഹിക്കും; നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടൽക്കരയിലെ മണൽപോലെയും അത്യന്തം വർദ്ധിപ്പിക്കും; നിന്റെ സന്തതി ശത്രുക്കളുടെ പട്ടണങ്ങളെ കൈവശമാക്കും.

173. കൂടാരം തീർപ്പാൻ മോശെ ആരംഭിച്ചപ്പോൾ “പർവ്വതത്തിൽ നിനക്കു കാണിച്ച മാതൃക പ്രകാരം നീ സകലവും ചെയ്‍വാൻ നോക്കുക” എന്നു അവനോടു അരുളിച്ചെയ്തതുപോലെ അവർ സ്വർഗ്ഗീയത്തിന്റെ ദൃഷ്ടാന്തവും നിഴലുമായതിൽ ശുശ്രൂഷ ചെയ്യുന്നു. (എബ്രാ, 8:5 = പുറ, 25:40) പർവ്വതത്തിൽവെച്ചു കാണിച്ചുതന്ന മാതൃകപ്രകാരം അവയെ ഉണ്ടാക്കുവാൻ സൂക്ഷിച്ചുകൊള്ളേണം.

174. എന്നാൽ അവൻ അവരെ ആക്ഷേപിച്ചുകൊണ്ടു അരുളിച്ചെയ്യുന്നതു: “ഞാൻ യിസ്രായേൽഗൃഹത്തോടും യഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും എന്നു കർത്താവിന്റെ അരുളപ്പാടു. ഞാൻ അവരുടെ പിതാക്കന്മാരെ കൈക്കു പിടിച്ചു മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നാളിൽ ഞാൻ അവരോടു ചെയ്ത നിയമംപോലെ അല്ല; അവർ എന്റെ നിയമത്തിൽ നിലനിന്നില്ല; ഞാൻ അവരെ ആദരിച്ചതുമില്ല എന്നു കർത്താവിന്റെ അരുളപ്പാടു. ഈ കാലം കഴിഞ്ഞശേഷം ഞാൻ യിസ്രായേൽഗൃഹത്തോടു ചെയ്‍വാനിരിക്കുന്ന നിയമം ഇങ്ങനെ ആകുന്നു: ഞാൻ എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും; ഞാൻ അവർക്കു ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും. ഇനി അവരിൽ ആരും തന്റെ കൂട്ടുകാരനെയും തന്റെ സഹോദരനെയും കർത്താവിനെ അറിക എന്നു ഉപദേശിക്കയില്ല; അവർ ആബാലവൃദ്ധം എല്ലാവരും എന്നെ അറിയും. ഞാൻ അവരുടെ അകൃത്യങ്ങളെക്കുറിച്ചു കരുണയുള്ളവൻ ആകും; അവരുടെ പാപങ്ങളെ ഇനി ഓർക്കയുമില്ല എന്നു കർത്താവിന്റെ അരുളപ്പാടു. (എബ്രാ, 8:8-12; 10:16,17 = യിരെ, 31:31-34) ഞാൻ യിസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാടു. ഞാൻ അവരുടെ പിതാക്കന്മാരെ കൈക്കു പിടിച്ചു മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നാളിൽ ഞാൻ അവരോടു ചെയ്ത നിയമംപോലെയല്ല; ഞാൻ അവർക്കു ഭർത്താവായിരുന്നിട്ടും അവർ എന്റെ നിയമം ലംഘിച്ചുകളഞ്ഞു എന്നു യഹോവയുടെ അരുളപ്പാടു. എന്നാൽ ഈ കാലം കഴിഞ്ഞശേഷം ഞാൻ യിസ്രായേൽഗൃഹത്തോടു ചെയ്‍വാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു: ഞാൻ എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും; ഞാൻ അവർക്കു ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും എന്നു യഹോവയുടെ അരുളപ്പാടു. ഇനി അവരിൽ ആരും തന്റെ കൂട്ടുകാരനെയും തന്റെ സഹോദരനെയും യഹോവയെ അറിക എന്നു ഉപദേശിക്കയില്ല; അവർ ആബാലവൃദ്ധം എല്ലാവരും എന്നെ അറിയും; ഞാൻ അവരുടെ അകൃത്യം മോചിക്കും; അവരുടെ പാപം ഇനി ഓർക്കയും ഇല്ല എന്നു യഹോവയുടെ അരുളപ്പാടു. (പുറ, 29:45; ലേവ്യ, 26:12; യിരെ, 30:22; 31:1; 33; 32:38; യെഹെ, 8:8; സെഖ, 8:8)

175. നിയമം ഉള്ളേടത്തു നിയമകർത്താവിന്റെ മരണം തെളിവാൻ ആവശ്യം. മരിച്ചശേഷമല്ലോ നിയമം സ്ഥിരമാകുന്നതു; നിയമകർത്താവിന്റെ ജീവകാലത്തോളം അതിന്നു ഉറപ്പില്ല. (എബ്രാ, 9:16,17 = പുറ, 24:8,9) അപ്പോൾ മോശെ രക്തം എടുത്തു ജനത്തിന്മേൽ തളിച്ചു; ഈ സകലവചനങ്ങളും ആധാരമാക്കി യഹോവ നിങ്ങളോടു ചെയ്തിരിക്കുന്ന നിയമത്തിന്റെ രക്തം ഇതാ എന്നു പറഞ്ഞു.

176. മോശെ ന്യായപ്രമാണപ്രകാരം കല്പന ഒക്കെയും സകലജനത്തോടും പ്രസ്താവിച്ച ശേഷം പശുക്കിടാക്കളുടെയും ആട്ടുകൊറ്റന്മാരുടെയും രക്തത്തെ വെള്ളവും ചുവന്ന ആട്ടുരോമവും ഈസോപ്പുമായി എടുത്തു പുസ്തകത്തിന്മേലും സകലജനത്തിന്മേലും തളിച്ചു: “ഇതു ദൈവം നിങ്ങളോടു കല്പിച്ച നിയമത്തിന്റെ രക്തം” എന്നു പറഞ്ഞു. (എബ്രാ, 9:19,20 = പുറ, 24:8) അപ്പോൾ മോശെ രക്തം എടുത്തു ജനത്തിന്മേൽ തളിച്ചു; ഈ സകലവചനങ്ങളും ആധാരമാക്കി യഹോവ നിങ്ങളോടു ചെയ്തിരിക്കുന്ന നിയമത്തിന്റെ രക്തം ഇതാ എന്നു പറഞ്ഞു.

177. ആകയാൽ ലോകത്തിൽ വരുമ്പോൾ: “ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്കു ഒരുക്കിയിരിക്കുന്നു. സർവ്വാംഗ ഹോമങ്ങളിലും പാപയാഗങ്ങളിലും നീ പ്രസാദിച്ചില്ല. അപ്പോൾ ഞാൻ പറഞ്ഞു: ഇതാ, ഞാൻ വരുന്നു; പുസ്തകച്ചുരുളിൽ എന്നെക്കുറിച്ചു എഴുതിയിരിക്കുന്നു; ദൈവമേ, നിന്റെ ഇഷ്ടം ചെയ്‍വാൻ ഞാൻ വരുന്നു” എന്നു അവൻ പറയുന്നു. (എബ്രാ, 10:5-7 = സങ്കീ, 40:6-8) ഹനനയാഗവും ഭോജനയാഗവും നീ ഇച്ഛിച്ചില്ല; നീ ചെവികളെ എനിക്കു തുളെച്ചിരിക്കുന്നു. ഹോമയാഗവും പാപയാഗവും നീ ചോദിച്ചില്ല. അപ്പോൾ ഞാൻ പറഞ്ഞു; ഇതാ, ഞാൻ വരുന്നു; പുസ്തകച്ചുരുളിൽ എന്നെക്കുറിച്ചു എഴുതിയിരിക്കുന്നു; എന്റെ ദൈവമേ, നിന്റെ ഇഷ്ടം ചെയ്‍വാൻ ഞാൻ പ്രിയപ്പെടുന്നു; നിന്റെ ന്യായപ്രമാണം എന്റെ ഉള്ളിൽ ഇരിക്കുന്നു.

178. കർത്താവു തന്റെ ജനത്തെ ന്യായം വിധിക്കും എന്നും അരുളിച്ചെയ്തവനെ നാം അറിയുന്നുവല്ലോ. (എബ്രാ, 10:30 = ആവ, 32:36) യഹോവ തന്റെ ജനത്തെ ന്യായം വിധിക്കും.

179. വിശ്വാസത്താൽ ഹനോൿ മരണം കാണാതെ എടുക്കപ്പെട്ടു; ദൈവം അവനെ എടുത്തുകൊണ്ടതിനാൽ കാണാതെയായി. അവൻ ദൈവത്തെ പ്രസാദിപ്പിച്ചു എന്നു അവൻ എടുക്കപ്പെട്ടതിന്നു മുമ്പെ സാക്ഷ്യം പ്രാപിച്ചു. (എബ്രാ, 11:5 = ഉല്പ, 5:24) ഹാനോൿ ദൈവത്തോടുകൂടെ നടന്നു, ദൈവം അവനെ എടുത്തുകൊണ്ടതിനാൽ കാണാതെയായി.

180. “മകനേ, കർത്താവിന്റെ ശിക്ഷ നിരസിക്കരുതു; അവൻ ശാസിക്കുമ്പോൾ മുഷികയുമരുതു. കർത്താവു താൻ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു; താൻ കൈക്കൊള്ളുന്ന ഏതു മകനെയും തല്ലുന്നു” എന്നിങ്ങനെ മക്കളോടു എന്നപോലെ നിങ്ങളോടു സംവാദിക്കുന്ന പ്രബോധനം നിങ്ങൾ മറന്നുകളഞ്ഞുവോ? (എബ്രാ, 12:5,6 = സദൃ, 3:11,12) മകനേ, യഹോവയുടെ ശിക്ഷയെ നിരസിക്കരുതു; അവന്റെ ശാസനയിങ്കൽ മുഷികയും അരുതു. അപ്പൻ ഇഷ്ടപുത്രനോടു ചെയ്യുന്നതുപോലെ യഹോവ താൻ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു.

181. ആകയാൽ തളർന്ന കയ്യും കുഴഞ്ഞ മുഴങ്കാലും നിവിർത്തുവിൻ. (എബ്രാ, 12:12 = യെശ, 35:3) തളർന്ന കൈകളെ ബലപ്പെടുത്തുവിൻ; കുഴഞ്ഞ മുഴങ്കാലുകളെ ഉറപ്പിപ്പിൻ.

182. ഒരു മൃഗം എങ്കിലും പർവ്വതം തൊട്ടാൽ അതിനെ കല്ലെറിഞ്ഞു കൊല്ലേണം എന്നുള്ള കല്പന അവർക്കു സഹിച്ചുകൂടാഞ്ഞു. (എബ്രാ, 12:20 = പുറ, 19:13) കൈ തൊടാതെ അവനെ കല്ലെറിഞ്ഞോ എയ്തോ കൊന്നുകളയേണം; മൃഗമായാലും മനുഷ്യനായാലും ജീവനോടിരിക്കരുതു. കാഹളം ദീർഘമായി ധ്വനിക്കുമ്പോൾ അവർ പർവ്വതത്തിന്നു അടുത്തു വരട്ടെ.

183. ഞാൻ അത്യന്തം പേടിച്ചു വിറെക്കുന്നു എന്നു മോശെയും പറയത്തക്കവണ്ണം ആ കാഴ്ച ഭയങ്കരമായിരുന്നു. (എബ്രാ, 12:21 = ആവ, 9:19) യഹോവ നിങ്ങളെ നശിപ്പിക്കുമാറു നിങ്ങളുടെ നേരെ കോപിച്ച കോപവും ക്രോധവും ഞാൻ ഭയപ്പെട്ടു; എന്നാൽ യഹോവ ആ പ്രാവശ്യവും എന്റെ അപേക്ഷ കേട്ടു.

184. അവന്റെ ശബ്ദം അന്നു ഭൂമിയെ ഇളക്കി; ഇപ്പോഴോ “ഞാൻ ഇനി ഒരിക്കൽ ഭൂമിയെ മാത്രമല്ല, ആകാശത്തെയും ഇളക്കും” എന്നു അവൻ വാഗ്ദത്തം ചെയ്തു. (എബ്രാ, 12:26 = ഹഗ്ഗാ, 2:6) സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇനി കുറഞ്ഞോന്നു കഴിഞ്ഞിട്ടു ഞാൻ ആകാശത്തെയും ഭൂമിയെയും കടലിനെയും കരയെയും ഇളക്കും.

185. നമ്മുടെ ദൈവം ദഹിപ്പിക്കുന്ന അഗ്നിയല്ലോ. (എബ്രാ, 12:29 = ആവ, 4:24) നിന്റെ ദൈവമായ യഹോവ ദഹിപ്പിക്കുന്ന അഗ്നിയല്ലോ; തീക്ഷ്ണതയുള്ള ദൈവം തന്നേ.

186.  നിങ്ങളുടെ നടപ്പു ദ്രവ്യാഗ്രഹമില്ലാത്തതായിരിക്കട്ടെ; ഉള്ളതുകൊണ്ടു തൃപ്തിപ്പെടുവിൻ; “ഞാൻ നിന്നെ ഒരുനാളും കൈ വിടുകയില്ല, ഉപേക്ഷിക്കയുമില്ല” എന്നു അവൻ തന്നെ അരുളിച്ചെയ്തിരിക്കുന്നുവല്ലോ. (എബ്രാ, 13:5 = ആവ, 31:5, 8; യോശു, 1:5) യഹോവതന്നേ നിനക്കു മുമ്പായി നടക്കുന്നു; അവൻ നിന്നോടു കൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല; നീ പേടിക്കരുതു, ഭ്രമിക്കയുമരുതു.

187. ആകയാൽ “കർത്താവു എനിക്കു തുണ; ഞാൻ പേടിക്കയില്ല; മനുഷ്യൻ എന്നോടു എന്തു ചെയ്യും” എന്നു നമുക്കു ധൈര്യത്തോടെ പറയാം. (എബ്രാ, 13:6 = സങ്കീ, 118:6; സങ്കീ, 27:1) യഹോവ എന്റെ പക്ഷത്തുണ്ടു; ഞാൻ പേടിക്കയില്ല; മനുഷ്യൻ എന്നോടു എന്തു ചെയ്യും?

188. എന്നാൽ അവൻ അധികം കൃപ നല്കുന്നു; അതുകൊണ്ടു “ദൈവം നിഗളികളോടു എതിർത്തുനിൽക്കയും താഴ്മയുള്ളവർക്കു കൃപ നല്കുകയും ചെയ്യുന്നു” എന്നു പറഞ്ഞിരിക്കുന്നു. (യാക്കോ, 4:6; 1പത്രൊ, 5:5 = സദൃ, 3:34) പരിഹാസികളെ അവൻ പരിഹസിക്കുന്നു; എളിയവക്കോ അവൻ കൃപ നല്കുന്നു.

189. “ഞാൻ വിശുദ്ധൻ ആകയാൽ നിങ്ങളും വിശുദ്ധരായിരിപ്പിൻ ” എന്നു എഴുതിയിരിക്കുന്നുവല്ലോ. (1പത്രൊ, 1:16 = ലേവ്യ, 11:44,45; 19:2; 20:7) ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു; ഞാൻ വിശുദ്ധനാകയാൽ നിങ്ങൾ നിങ്ങളെ തന്നേ വിശുദ്ധീകരിച്ചു വിശുദ്ധന്മാരായിരിക്കേണം.

190. സകലജഡവും പുല്ലുപോലെയും അതിന്റെ ഭംഗി എല്ലാം പുല്ലിന്റെ പൂപോലെയും ആകുന്നു; പുല്ലു വാടി പൂവുതിർന്നുപോയി; കർത്താവിന്റെ വചനമോ എന്നേക്കും നിലനില്ക്കുന്നു. അതു ആകുന്നു നിങ്ങളോടു പ്രസംഗിച്ച വചനം. (1പത്രൊ, 1:24,25 = യെശ, 40:6-8) കേട്ടോ, വിളിച്ചുപറക എന്നു ഒരുത്തൻ പറയുന്നു; എന്തു വിളിച്ചുപറയേണ്ടു എന്നു ഞാൻ ചോദിച്ചു; സകലജഡവും പുല്ലുപോലെയും അതിന്റെ ഭംഗിയെല്ലാം വയലിലെ പൂപോലെയും ആകുന്നു. യഹോവയുടെ ശ്വാസം അതിന്മേൽ ഊതുകയാൽ പുല്ലുണങ്ങുന്നു. പൂ വാടുന്നു; അതേ ജനം പുല്ലുതന്നേ. പുല്ലുണങ്ങുന്നു, പൂ വാടുന്നു; നമ്മുടെ ദൈവത്തിന്റെ വചനമോ എന്നേക്കും നിലനില്ക്കും.

191. കർത്താവു ദയാലു എന്നു നിങ്ങൾ ആസ്വദിച്ചിട്ടുണ്ടല്ലോ. (1പത്രൊ, 2:3 = സങ്കീ, 34:8) യഹോവ നല്ലവൻ എന്നു രുചിച്ചറിവിൻ; അവനെ ശരണംപ്രാപിക്കുന്ന പുരുഷൻ ഭാഗ്യവാൻ.

192. അവൻ പാപം ചെയ്തിട്ടില്ല; അവന്റെ വായിൽ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല. (1പത്രൊ, 2:22 = യെശ, 53:9) അവൻ സാഹസം ഒന്നും ചെയ്യാതെയും അവന്റെ വായിൽ വഞ്ചനയൊന്നും ഇല്ലാതെയും ഇരുന്നിട്ടും അവർ‍ അവന്നു ദുഷ്ടന്മാരോടുകൂടെ ശവക്കുഴി കൊടുത്തു; അവന്റെ മരണത്തിൽ അവൻ സമ്പന്നന്മാരോടു കൂടെ ആയിരുന്നു.

193. നാം പാപം സംബന്ധിച്ചു മരിച്ചു നീതിക്കു ജീവിക്കേണ്ടതിന്നു അവൻ തന്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേൽ കയറി; അവന്റെ അടിപ്പിണരാൽ നിങ്ങൾക്കു സൌഖ്യം വന്നിരിക്കുന്നു. (1പത്രൊ, 2:24 = യെശ, 53:5) എന്നാൽ അവൻ നമ്മുടെ അതിക്രമങ്ങൾനിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾനിമിത്തം തകർ‍ന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിന്നായുള്ള ശിക്ഷ അവന്റെമേൽ ആയി അവന്റെ അടിപ്പിണരുകളാൽ നമുക്കു സൌഖ്യം വന്നുമിരിക്കുന്നു.

194. ആഗ്രഹിക്കയും ശുഭകാലം കാണ്മാൻ ഇച്ഛിക്കയും ചെയ്യുന്നവൻ ദോഷം ചെയ്യാതെ തന്റെ നാവിനെയും വ്യാജം പറയാതെ അധരത്തെയും അടക്കിക്കൊള്ളട്ടെ. അവൻ ദോഷം വിട്ടകന്നു ഗുണം ചെയ്കയും സമാധാനം അന്വേഷിച്ചു പിന്തുടരുകയും ചെയ്യട്ടെ. കർത്താവിന്റെ കണ്ണു നീതിമാന്മാരുടെ മേലും അവന്റെ ചെവി അവരുടെ പ്രാർത്ഥനെക്കും തുറന്നിരിക്കുന്നു; എന്നാൽ കർത്താവിന്റെ മുഖം ദുഷ്‌പ്രവൃത്തിക്കാർക്കു പ്രതികൂലമായിരിക്കുന്നു. (1പത്രൊ, 3:10-12 = സങ്കീ, 34:12-16) ജീവനെ ആഗ്രഹിക്കയും നന്മ കാണേണ്ടതിന്നു ദീർഘായുസ്സ് ഇച്ഛിക്കയും ചെയ്യുന്നവൻ ആർ? ദോഷം ചെയ്യാതെ നിന്റെ നാവിനെയും വ്യാജം പറയാതെ നിന്റെ അധരത്തെയും കാത്തുകൊൾക; ദോഷം വിട്ടകന്നു ഗുണം ചെയ്ക; സമാധാനം അന്വേഷിച്ചു പിന്തുടരുക. യഹോവയുടെ കണ്ണു നീതിമാന്മാരുടെ മേലും അവന്റെ ചെവി അവരുടെ നിലവിളിക്കും തുറന്നിരിക്കുന്നു. ദുഷ്‌പ്രവൃത്തിക്കാരുടെ ഓർമ്മയെ ഭൂമിയിൽനിന്നു ഛേദിച്ചുകളയേണ്ടതിന്നു യഹോവയുടെ മുഖം അവർക്കു പ്രതികൂലമായിരിക്കുന്നു.

195. നീതിനിമിത്തം കഷ്ടം സഹിക്കേണ്ടി വന്നാലും നിങ്ങൾ ഭാഗ്യവാന്മാർ. അവരുടെ ഭീഷണത്തിങ്കൽ ഭയപ്പെടുകയും കലങ്ങുകയുമരുതു; എന്നാൽ ക്രിസ്തുവിനെ നിങ്ങളുടെ ഹൃദയങ്ങളിൽ കർത്താവായി വിശുദ്ധീകരിപ്പിൻ. (പത്രൊ, 3:14 = യെശ, 8:12,13) ഈ ജനം കൂട്ടുകെട്ടു എന്നു പറയുന്നതിന്നൊക്കെയും കൂട്ടുകെട്ടു എന്നു നിങ്ങൾ പറയരുതു; അവർ ഭയപ്പെടുന്നതിനെ നിങ്ങൾ ഭയപ്പെടരുതു, ഭ്രമിച്ചുപോകയുമരുതു. സൈന്യങ്ങളുടെ യഹോവയെ ശുദ്ധീകരിപ്പിൻ; അവൻ തന്നേ നിങ്ങളുടെ ഭയവും നിങ്ങളുടെ ഭീതിയും ആയിരിക്കട്ടെ.

196. സകലത്തിന്നും മുമ്പെ തമ്മിൽ ഉറ്റ സ്നേഹം ഉള്ളവരായിരിപ്പിൻ. സ്നേഹം പാപങ്ങളുടെ ബഹുത്വത്തെ മറെക്കുന്നു. (1പത്രൊ, 4:8 = സദൃ, 10:12) പക വഴക്കുകൾക്കു കാരണം ആകുന്നു; സ്നേഹമോ, സകലലംഘനങ്ങളെയും മൂടുന്നു.

197. നീതിമാൻ പ്രയാസേന രക്ഷപ്രാപിക്കുന്നു എങ്കിൽ അഭക്തന്റെയും പാപിയുടെയും ഗതി എന്താകും? (1പത്രൊ, 4:18 = സദൃ, 11:31) നീതിമാന്നു ഭൂമിയിൽ പ്രതിഫലം കിട്ടുന്നു എങ്കിൽ ദുഷ്ടന്നും പാപിക്കും എത്ര അധികം?

198. അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെ മേൽ ഇട്ടുകൊൾവിൻ. (1പത്രൊ, 5:7 = സങ്കീ, 55:22) നിന്റെ ഭാരം യഹോവയുടെമേൽ വെച്ചുകൊൾക; അവൻ നിന്നെ പുലർത്തും; നീതിമാൻ കുലുങ്ങിപ്പോകുവാൻ അവൻ ഒരു നാളും സമ്മതിക്കയില്ല.

199. എന്നാൽ സ്വന്ത ഛർദ്ദിക്കു തിരിഞ്ഞ നായെന്നും കുളിച്ചിട്ടു ചളിയിൽ ഉരളുവാൻ തിരിഞ്ഞ പന്നിയെന്നും ഉള്ള സത്യമായ പഴഞ്ചൊല്ലുപോലെ അവർക്കു സംഭവിച്ചു. (2പത്രൊ, 2:22 = സദൃ, 26:11) നായ ഛർദ്ദിച്ചതിലേക്കു വീണ്ടും തിരിയുന്നതും മൂഢൻ തന്റെ ഭോഷത്വം ആവർത്തിക്കുന്നതും ഒരുപോലെ.

200. എന്നാൽ പ്രധാനദൂതനായ മിഖായേൽ മോശെയുടെ ശരീരത്തെക്കുറിച്ചു പിശാചിനോടു തർക്കിച്ചു വാദിക്കുമ്പോൾ ഒരു ദൂഷണവിധി ഉച്ചരിപ്പാൻ തുനിയാതെ: കർത്താവു നിന്നെ ഭർത്സിക്കട്ടെ എന്നു പറഞ്ഞതേ ഉള്ളൂ. (യൂദാ, 1:9 = സെഖ, 3:2) യഹോവ സാത്താനോടു: സാത്താനേ, യഹോവ നിന്നെ ഭർത്സിക്കുന്നു; യെരൂശലേമിനെ തിരഞ്ഞെടുത്തിരിക്കുന്ന യഹോവ തന്നേ നിന്നെ ഭർത്സിക്കുന്നു; ഇവൻ തീയിൽനിന്നു വലിച്ചെടുക്കപ്പെട്ട കൊള്ളിയല്ലയോ എന്നു കല്പിച്ചു.

201. അവനെ കണ്ടിട്ടു ഞാൻ മരിച്ചവനെപ്പോലെ അവന്റെ കാൽക്കൽ വീണു. അവൻ വലങ്കൈ എന്റെ മേൽ വെച്ചു: ഭയപ്പെടേണ്ടാ, ഞാൻ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു. (വെളി, 1:17 = യെശ, 44:6, 44:24) യിസ്രായേലിന്റെ രാജാവായ യഹോവ, അവന്റെ വീണ്ടെടുപ്പുകാരനായ സൈന്യങ്ങളുടെ യഹോവ, ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ആദ്യനും അന്ത്യനും ആകുന്നു; ഞാനല്ലാതെ ഒരു ദൈവവുമില്ല.

202. ഞാൻ ഉൾപൂവുകളെയും ഹൃദയങ്ങളെയും ആരായുന്നവൻ എന്നു സകലസഭകളും അറിയും; നിങ്ങളുടെ പ്രവൃത്തിക്കു തക്കവണ്ണം ഞാൻ നിങ്ങൾക്കു ഏവർക്കും പകരം ചെയ്യും. (വെളി, 2:23 = യിരെ, 17:10) യഹോവയായ ഞാൻ ഹൃദയത്തെ ശോധനചെയ്തു അന്തരംഗങ്ങളെ പരീക്ഷിച്ചു ഓരോരുത്തന്നു അവനവന്റെ നടപ്പിന്നും പ്രവൃത്തിയുടെ ഫലത്തിന്നും തക്കവണ്ണം കൊടുക്കുന്നു. 

203. അവൻ ഇരിമ്പുകോൽകൊണ്ടു അവരെ മേയിക്കും; അവർ കുശവന്റെ പാത്രങ്ങൾപോലെ നുറുങ്ങിപ്പോകും. (വെളി, 2:27 = സങ്കീ, 2:9) ഇരിമ്പുകോൽകൊണ്ടു നീ അവരെ തകർക്കും; കുശവന്റെ പാത്രംപോലെ അവരെ ഉടെക്കും.

204. വിശുദ്ധനും സത്യവാനും ദാവീദിന്റെ താക്കോലുള്ളവനും ആയി ആരും അടെക്കാതവണ്ണം തുറക്കുകയും ആരും തുറക്കാതവണ്ണം അടെക്കുകയും ചെയ്യുന്നവൻ അരുളിച്ചെയ്യുന്നതു. (വെളി, 3:7 = യെശ, 22:22) ഞാൻ ദാവീദ് ഗൃഹത്തിന്റെ താക്കോൽ അവന്റെ തോളിൽ വെക്കും; അവൻ തുറന്നാൽ ആരും അടെക്കുകയില്ല; അവൻ അടെച്ചാൽ ആരും തുറക്കുകയുമില്ല.

205. ഇനി അവർക്കു വിശക്കയില്ല ദാഹിക്കയും ഇല്ല; വെയിലും യാതൊരു ചൂടും അവരുടെ മേൽ തട്ടുകയുമില്ല. (വെളി, 7:16 = യെശ, 49:10) അവർക്കു വിശക്കയില്ല, ദാഹിക്കയുമില്ല; മരീചികയും വെയിലും അവരെ ബാധിക്കയില്ല; അവരോടു കരുണയുള്ളവൻ അവരെ വഴിനടത്തുകയും നീരുറവുകൾക്കരികെ അവരെ കൊണ്ടുപോകയും ചെയ്യും.

206. നഗരത്തിൽ പ്രകാശിപ്പാൻ സൂര്യനും ചന്ദ്രനും ആവശ്യമില്ല; ദൈവതേജസ്സു അതിനെ പ്രകാശിപ്പിച്ചു; കുഞ്ഞാടു അതിന്റെ വിളക്കു ആകുന്നു. (വെളി, 21:23 = യെശ, 60:20) നിന്റെ സൂര്യൻ ഇനി അസ്തമിക്കയില്ല; നിന്റെ ചന്ദ്രൻ മറഞ്ഞുപോകയുമില്ല; യഹോവ നിന്റെ നിത്യപ്രകാശമായിരിക്കും; നിന്റെ ദുഃഖകാലം തീർ‍ന്നുപോകും.

Next Page ➡️

ന്യായാധിപസംഘം

ന്യായാധിപസംഘം (Sanhedrin)

സിനെഡ്രിയൊൻ (synedrion) എന്ന ഗ്രീക്കുപദത്തിന്റെ എബ്രായ ലിപ്യന്തരണമാണ് സൻഹെദ്രിൻ. സൻഹെദ്രിൻ മലയാളത്തിൽ ന്യായാധിപസംഘം (മത്താ, 26:59) അഥവാ ന്യായാധിപസഭയാണ്. (മത്താ, 5:22). യേശുവിന്റെ കാലത്തും അതിനു മുമ്പും യെരൂശലേമിൽ സമ്മേളിച്ചിരുന്ന യെഹൂദന്മാരുടെ പരമോന്നത ന്യായാധിപസഭ അഥവാ സുപ്രിം കോടതിയായിരുന്നു അത്. (മത്താ, 26:59; മർക്കൊ, 14:55; ലൂക്കൊ, 22:66; യോഹ, 11:47; പ്രവൃ, 4:15; 5:21; 6:21; 22:30; 23:1; 24:20). 

മോശെയെ സഹായിപ്പാൻ തിരഞ്ഞെടുത്ത എഴുപതു മൂപ്പന്മാരിൽ നിന്നാണ് ഇതിന്റെ ഉത്പത്തി എന്നു കരുതപ്പെടുന്നു. (സംഖ്യാ, 11:16- 24). പ്രവാസാനന്തരം എസ്രാ അതിനെ പുനഃസംവിധാനം ചെയ്തു. പ്രാദേശിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുളള അധികാരം പാർസികൾ യെഹൂദന്മാർക്കു നല്കി. (എസ്രാ, 7:25, 26; 10:14). എസ്രായിലെ മൂപ്പന്മാരും (5:5, 9; 6:7, 14; 10:8) നെഹെമ്യാവിലെ പ്രമാണിമാരും (2:16; 4:14, 19; 5:7; 7:5) ഇതുപോലൊരു സഭയായി പ്രവർത്തിച്ചു. ഈ സംഘം അഥവാ സഭ വിവിധ പേരുകളിൽ നിലനിന്നു. സെലൂക്യസ് രാജാക്കന്മാരുടെ കാലത്ത് സൻഹെദ്രിനുമായി മഹാനായ അന്ത്യൊക്കസ് (ബി.സി. 223-187) ഇടപെട്ടിരുന്നതായി ജോസീഫസ് രേഖപ്പെടുത്തിയിട്ടുണ്ട്. മക്കാബ്യരുടെ കാലത്ത് സമൂഹത്തെ ബാധിച്ചിരുന്ന നിർണ്ണായക കാര്യങ്ങളിൽ തീരുമാനങ്ങൾ എടുക്കുന്ന ഒരു സഭ മഹാപുരോഹിതൻ്റെ അഗ്രാസനാധിപത്യത്തിൽ പ്രവർത്തിച്ചിരുന്നതായി തെളിവുണ്ട്. റോമൻ ഭരണകാലത്ത് വിശാലമായ അധികാരങ്ങൾ ഈ സഭയ്ക്കുണ്ടായിരുന്നു. ജൂലിയസ് സീസർ യെഹൂദാനാടു മുഴുവൻ സൻഹെദ്രിൻ സംഘത്തിൻ്റെ അധികാരപരിധിയിൽ പെടുത്തി. ബി.സി. ഒന്നാം നൂറ്റാണ്ടിന്റെ അവസാനമാണ് സുനെഡ്രിയൊൻ എന്ന് അറിയപ്പെടാൻ തുടങ്ങിയത്. മഹാനായ ഹെരോദാവിന്റെ കാലത്ത് അതിന്റെ അധികാരങ്ങളെ വെട്ടിച്ചുരുക്കി. നാടുവാഴികളുടെ കാലത്ത് (എ.ഡി. 6-60) സൻഹെദ്രിനു വ്യാപകമായ അധികാരം ഉണ്ടായിരുന്നു. ആഭ്യന്തരഭരണം സൻഹെദ്രിന്റെ കയ്യിലായിരുന്നു. 

മത്തായി 5:22; 10:17; മർക്കൊസ് 13:9 എന്നീ വാക്യങ്ങളിലെ ന്യായാധിപസഭ പ്രാദേശിക കോടതികളാണ്. അതിൽ കുറഞ്ഞത് ഏഴു മൂപ്പന്മാരുണ്ടായിരിക്കും. വലിയ പട്ടണങ്ങളിലെ ന്യായാധിപസയിൽ 23 മൂപ്പന്മാർ വരെ കാണും. ഉന്നതസംഘത്തിൽ 71 അംഗങ്ങളുണ്ടായിരുന്നു. ജഡ്ജി അഥവാ അദ്ധ്യക്ഷൻ മഹാപുരോഹിതനാണ്. അർദ്ധവൃത്താകൃതിയിൽ കൂടുന്ന സംഘത്തിൻ്റെ മദ്ധ്യത്തിലാണ് മഹാപുരോഹിതൻ ഇരിക്കുന്നത്. മഹാപുരോഹിതൻ്റെ വലത്തുഭാഗത്ത് പ്രതിഭാഗവും ഇടത്തുഭാഗത്ത് വാദിഭാഗവും ഇരിക്കും. ഇടത്തുഭാഗത്തുള്ളവർ പ്രതിക്ക് പരമാവധി ശിക്ഷ കൊടുക്കാൻ വാദിക്കുമ്പോൾ, വലത്തുഭാഗത്തുള്ളവർ കുറ്റവാളിയെ ശിക്ഷകൂടാതെ വിടുവിച്ചെടുക്കാനാണ് ശ്രമിക്കുന്നത്. കുറ്റവാളിക്ക് പ്രതീക്ഷയുള്ള സ്ഥലമാണ് വലത്തുഭാഗം. അഥവാ, പാപികൾക്ക് കരണ ലഭിക്കുന്ന ഇടം. ”യേശു ദൈവത്തിൻ്റെ വലത്തുഭാഗത്തു ഇരിക്കുന്നു’’ (മർക്കൊ, 16:19; പ്രവൃ, 2:33) എന്നു പറഞ്ഞിരിക്കുന്നതിനെ ഇതിനോടു ചേർത്ത് മനസ്സിലാക്കാം. സഹോദരന്മാരെ രാപ്പകൽ ദൈവ സന്നിധിയിൽ കുറ്റം ചുമത്തുന്ന ഒരപവാദിയും സ്വർഗ്ഗത്തിലുള്ളത് ഓർക്കുക. (വെളി, 12:10). എ.ഡി. 70-ൽ സൻഹെദ്രിൻ നിർത്തലാക്കുകയും തൽസ്ഥാനത്ത് ബേത്ത്-ദീൻ സ്ഥാപിക്കുകയും ചെയ്തു. 

സൻഹെദ്രിന്റെ ഘടന കാലാകാലങ്ങളിൽ മാറിക്കൊണ്ടിരുന്നു. ആദ്യകാലത്ത് സദൂക്യപുരോഹിതന്മാർ മാത്രമാണ് അതിലുണ്ടായിരുന്നത്. പിന്നീടു പരീശന്മാരെയും ശാസ്ത്രിമാരെയും ഉൾക്കൊള്ളിച്ചു. പൗരാണിക കുടുംബങ്ങളിലെ പ്രഭുക്കന്മാരായിരുന്നു അതിലെ അംഗങ്ങൾ. ഹെരോദാവിന്റെ കാലത്ത് പരീശന്മാർ ഈ സഭയിൽ പ്രബലരായി. യേശുക്രിസ്തുവിന്റെ കാലത്ത് യെരൂശലേമിലെ ന്യായാധിപസഭയിൽ മഹാപുരോഹിതന്മാരും (സ്ഥാനം വഹിക്കുന്നവരും സ്ഥാനം ഒഴിഞ്ഞവരും) മഹാപുരോഹിതന്മാരെ എടുക്കുന്ന കുടുംബങ്ങളിലെ അംഗങ്ങളും മൂപ്പന്മാരും ശാസ്ത്രിമാരും ഉൾപ്പെട്ടിരുന്നു. അദ്ധ്യക്ഷൻ മഹാപുരോഹിതനായിരുന്നു. യേശുവിന്റെ വിസ്താരസമയത്ത് കയ്യഫാവും പൗലൊസിന്റെ വിസ്താരസമയത്ത് അനന്യാസും (പ്രവൃ, 23:2) അദ്ധ്യക്ഷന്മാരായിരുന്നു. ആദ്യകാലത്ത് മഹാപുരോഹിതനു പരമാധികാരം ഉണ്ടായിരുന്നു. പില്ക്കാലത്ത് ആ സ്ഥിതി മാറി. ശിക്ഷ നല്കുവാനുള്ള അധികാരം ന്യായാധിപസഭയ്ക്കുണ്ടായിരുന്നു. സൻഹെദ്രിനു കീഴിലുള്ള ഉദ്യോഗസ്ഥന്മാരെ അയച്ച് അവർ കുറ്റക്കാരെ പിടിച്ചിരുന്നു. (മത്താ, 26:47; മർക്കൊ, 14:43; പ്രവൃ, 4:1; 5:17; 9:2). വധശിക്ഷ ഒഴികെ ഏതു ശിക്ഷയും നല്കി വ്യവഹാരത്തിനു തീർപ്പുകല്പിക്കുവാൻ അവർക്കു അധികാരം ഉണ്ടായിരുന്നു. വധശിക്ഷ നല്കുന്നതിന് നാടുവാഴിയുടെ സ്ഥിരീകരണം ആവശ്യമാണ്. (യോഹ . 18:31). സാധാരണനിലയിൽ ന്യായാധിപസഭയുടെ തീരുമാനം തന്നെയായിരിക്കും നാടുവാഴിയുടേതും. ന്യായാധിപസഭയുമായി ബന്ധപ്പെട്ട് നടന്ന ഒരേയൊരു വധശിക്ഷ പുതിയ നിയമത്തിൽ നടന്നതു യേശുവിന്റേതാണ്. എന്നാൽ അതിന്റെ നിർവഹണം നാടുവാഴിയായിരുന്നു. സ്തെഫാനൊസിനെ കൊന്നത് നിയമവിരുദ്ധമായ ജനരോഷമാണ്. 

ന്യായാധിപസഭ കൈകാര്യം ചെയ്തിട്ടുള്ള കാര്യങ്ങളിൽ അധികവും മതപരമാണ്. യേശുവിൽ ദൈവദൂഷണം ആരോപിച്ചു (മത്താ, 26:57; ലൂക്കൊ, 22:70-32:12; യോഹ, 19:7), തെറ്റായ ഉപദേശം പഠിപ്പിക്കുന്നു എന്നു പത്രോസിനെയും യോഹന്നാനെയും കുറ്റപ്പെടുത്തി (പ്രവൃ, 4), മോശെയുടെ ന്യായപ്രമാണം ലംഘിക്കുന്നു എന്നു പൗലൊസിനെ കുറ്റപ്പെടുത്തി (പ്രവൃ, 22-24). ചിലപ്പോൾ നികുതി പിരിക്കുന്നതിനുള്ള ചുമതലയും ന്യായാധിപ സഭയ്ക്കണ്ടായിരുന്നു. ന്യായാധിപസഭയുടെ സമ്മേളനത്തിന് നിശ്ചിത സമയവും സ്ഥലവും ഉണ്ടായിരുന്നു. പ്രാദേശിക കോടതികൾ ആഴ്ചയിലെ രണ്ടും അഞ്ചും ദിവസങ്ങളിൽ സമ്മേളിച്ചു. ഉന്നതസഭ എന്നാണ് സമ്മേളിച്ചിരുന്നതെന്നു നമുക്കറിയില്ല. പെരുന്നാളുകളിലും ശബ്ബത്തുകളിലും അവർ സമ്മേളിച്ചിരുന്നില്ല. സഭ അർദ്ധവൃത്താകൃതിയിലാണ് ഇരിക്കുന്നത്. വധശിക്ഷ വേണ്ടിവരുന്ന കാര്യങ്ങളിൽ മോചനത്തിനുള്ള വാദങ്ങൾ ആദ്യം അവതരിപ്പിക്കുകയും അതിനുശേഷം കുറ്റം തെളിയിക്കാനുള്ള വാദങ്ങൾ അവതരിപ്പിക്കുകയും ചെയ്യും. പ്രതിക്കനുകൂലമായി പറയുന്ന വ്യക്തിക്ക് പിന്നീട് അഭിപ്രായം മാറ്റാൻ അനുവാദമില്ല. എന്നാൽ പ്രതിക്ക് വിരോധമായി പറയുന്ന വ്യക്തിക്ക് വോട്ടു മാറ്റി ചെയ്യാം. എണീറ്റുനിന്നാണ് വോട്ടു ചെയ്യുന്നത്. പ്രതിയെ വെറുതെ വിടുന്നതിന് സാധാരണ ഭൂരിപക്ഷം മതി. എന്നാൽ ശിക്ഷിക്കുന്നതിന് 2/3 ഭൂരിപക്ഷം വേണമായിരുന്നു. 

യേശുവിൻ്റെ കാര്യത്തിൽ സൻഹെദ്രിൻ നടപടിക്രമങ്ങളെല്ലാം ലംഘിച്ചു. പ്രതിഭാഗം വാദിഭാഗം വ്യത്യാസമില്ലാതെ ഒറ്റവിധിയായിരുന്നു. (മർക്കൊ, 10:33; യോഹ, 19:7). “നിന്ദ എന്റെ ഹൃദയത്തെ തകർത്തു, ഞാൻ ഏറ്റവും വിഷാദിച്ചിരിക്കുന്നു; വല്ലവന്നും സഹതാപം തോന്നുമോ എന്നു ഞാൻ നോക്കിക്കൊണ്ടിരുന്നു; ആർക്കും തോന്നിയില്ല; ആശ്വസിപ്പിക്കുന്നവരുണ്ടോ എന്നും നോക്കിക്കൊണ്ടിരുന്നു; ആരെയും കണ്ടില്ലതാനും.” (സങ്കീ, 69:20). “ഞാൻ നോക്കി എങ്കിലും സഹായിപ്പാൻ ആരുമില്ലായിരുന്നു; ഞാൻ വിസ്മയിച്ചു നോക്കി എങ്കിലും തുണെപ്പാൻ ആരെയും കണ്ടില്ല; അതുകൊണ്ടു എന്റെ ഭുജം തന്നേ എനിക്കു രക്ഷ വരുത്തി; എന്റെ ക്രോധം തന്നേ എനിക്കു തുണനിന്നു.” (യെശ, 63:5). “ആരും ഇല്ലെന്നു അവൻ കണ്ടു പക്ഷവാദം ചെയ്‌വാൻ ആരും ഇല്ലായ്കയാൽ ആശ്ചര്യപ്പെട്ടു; അതുകൊണ്ടു അവന്റെ ഭുജം തന്നേ അവന്നു രക്ഷവരുത്തി, അവന്റെ നീതി അവനെ താങ്ങി.” (യെശ, 59:16). “കർത്താവേ, ഞങ്ങൾ കേൾപ്പിച്ചതു ആർ വിശ്വസിച്ചിരിക്കുന്നു? കർത്താവിന്റെ ഭുജം ആർക്കു വെളിപ്പെട്ടിരിക്കുന്നു?” എന്നു യെശയ്യാപ്രവാചകൻ പറഞ്ഞ വചനം നിവൃത്തിയാവാൻ ഇടവന്നു.” (യോഹ, 12:38; യെശ, 53:1). 

അവർ കണ്ണുകൊണ്ടു കാണുകയോ ഹൃദയംകൊണ്ടു ഗ്രഹിക്കയോ മനം തിരികയോ താൻ അവരെ സൌഖ്യമാക്കുകയോ ചെയ്യാതിരിക്കേണ്ടതിന്നു അവരുടെ കണ്ണു അവൻ കുരുടാക്കി ഹൃദയം തടിപ്പിച്ചിരിക്കുന്നു.(യോഹന്നാൻ 12:40; യെശ, 6:9,110). 

യഹോവയുടെ പ്രത്യക്ഷതകൾ

യഹോവയുടെ പ്രത്യക്ഷതകൾ

“ഞാൻ അബ്രാഹാമിന്നു യിസ്ഹാക്കിന്നും യാക്കോബിന്നും സർവ്വശക്തിയുള്ള ദൈവമായിട്ടു പ്രത്യക്ഷനായി; എന്നാൽ യഹോവ എന്ന നാമത്തിൽ ഞാൻ അവർക്കു വെളിപ്പെട്ടില്ല.” (പുറപ്പാടു് 6:3)

അക്ഷയനും അദൃശ്യനും ആത്മാവും ആകാശവും ഭൂമിയും നിറഞ്ഞുനില്ക്കുന്നനും ആരും ഒരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനും ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനുമായ ഏകദൈവം (monotheos) ആണ് നമുക്കുള്ളത്: (യെശ, 45:15; യിരെ, 23:23,24; യോഹ, 1:18; 4:24; 17:3; കൊലൊ, 1:15; 1തിമൊ, 1:17; 6:16; യാക്കോ, 1:17; മലാ, 3:6). ദൈവം അദൃശ്യനാണെന്നു മൂന്നുവട്ടവും (കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27) ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്നു രണ്ടുവട്ടവും (യോഹ, 1:18; 1യോഹ, 4:12) കാണ്മാൻ കഴിയില്ലെന്നു ഒരുവട്ടവും പറഞ്ഞിരിക്കുന്നു: (1തിമൊ,6:16). ദൈവത്തിൻ്റെ സാക്ഷാൽ പ്രകൃതി ആർക്കും കാണാൻ സാധിക്കയില്ല. അദൃശ്യനായ ഏകദൈവത്തിൻ്റെ പ്രത്യക്ഷതകളാണ് പഴയപുതിയനിയമങ്ങളിൽ കാണുന്നത്. ദൈവത്തിന് സ്വർഗ്ഗത്തിൽ നിത്യമായൊരു പ്രത്യക്ഷതയുണ്ട്. സിംഹാസനത്തിൽ ദൂതന്മാരുടെ മദ്ധ്യേ ഒരു സ്വർഗ്ഗീയശരീരത്തിൽ പ്രത്യക്ഷനായിരിക്കുന്ന ദൈവത്തെ ഭക്തന്മാർ പലരും കണ്ടിട്ടുണ്ട്: (1രാജാ, 22:19; യെശ, 6:1-5; യെഹെ, 1:26-28; ദാനീ, 7:9,10; വെളി, 4:1-8). “സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എൻ്റെ പിതാവിൻ്റെ മുഖം എപ്പോഴും കാണുന്നു” എന്നു മനുഷ്യനായിരുന്ന യേശു പറഞ്ഞിട്ടുണ്ട്: (മത്താ, 18:11). സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുന്ന ദൈവത്തെ ദൂതന്മാർ രാപ്പകൽ അഥവാ നിത്യം ആരാധിക്കുന്നതായി യോഹന്നാനും കണ്ടു: (വെളി, 4:8). അദൃശ്യനായ ദൈവത്തിൻ്റെ ഈയൊരു പ്രത്യക്ഷത മാത്രമാണ് നിത്യമായിട്ടുള്ളത്; ബാക്കിയെല്ലാം മനുഷ്യരുടെ രക്ഷയോടുള്ള ബന്ധത്തിലെ താല്ക്കാലിക പ്രത്യക്ഷതകളാണ്. ദൈവം അദൃശ്യനായ ആത്മാവായിട്ടും (രണ്ടു സന്ദർഭങ്ങളിൽ ആത്മാവിനെ കണ്ടതായി പറഞ്ഞിട്ടുണ്ട്: ലൂക്കൊ, 3:22, പ്രവൃ, 3:1) വചനമായിട്ടും വസ്തുക്കളായിട്ടും (അഗ്നിസ്തംഭം, മേഘസ്തംഭം, തേജസ്സ്) വ്യക്തികളായിട്ടും (മനുഷ്യർ) പലനിലകളിൽ പ്രത്യക്ഷനായതിൻ്റെ തെളിവുകൾ ബൈബിളിലുണ്ട്:

ദൂതൻ മുഖാന്തരമുള്ള യഹോവയുടെ പ്രത്യക്ഷത: മിസ്രയീമ്യദാസിയായ ഹാഗാർ സാറായിയുടെ കാഠിന്യം നിമിത്തം മരുഭൂമിയിലേക്ക് ഓടിപ്പോയപ്പോൾ ദൂതനാണ് അവളെ കണ്ടതും സംസാരിച്ചതും: (ഉല്പ, 16:7-13). 7-ാം വാക്യത്തിൽ ‘യഹോവയുടെ ദൂതൻ അവളെ കണ്ടു’ എന്നും, 8-12 വാക്യങ്ങളിൽ ദൂതനാണ് അവളോടു സംസാരിക്കുകയും അനുഗ്രഹിക്കുകയും ചെയ്തത്. എന്നാൽ 13-ാം വാക്യത്തിൽ ഹാഗാർ പറയുന്നത്: “എന്നെ കാണുന്നവനെ ഞാൻ ഇവിടെയും കണ്ടുവോ എന്നു പറഞ്ഞു തന്നോടു അരുളിച്ചെയ്ത യഹോവെക്കു: ദൈവമേ, നീ എന്നെ കാണുന്നു (El roiy) എന്നു പേർ വിളിച്ചു.” യഹോവയുടെ ദൂതനാണ് ഹാഗാറിനെ കണ്ടതും സംസാരിച്ചതും. എന്നാൽ ഹാഗാർ പറഞ്ഞത്: യഹോവയായ ദൈവമാണ് തന്നെ കണ്ടതും തന്നോട് അരുളിച്ചെയ്തതും എന്നു പറഞ്ഞശേഷം, ദൈവം എന്നെ കാണുന്നു എന്നർത്ഥത്തിൽ ‘ഏൽറോയി’ എന്ന് ദൈവത്തിനു പേർവിളിക്കുന്നു. ദൂതൻ മുഖാന്തരം യഹോവയാണ് പ്രത്യക്ഷനായതെന്ന് 10-12 വാക്യങ്ങളിൽനിന്ന് നമുക്കു വ്യക്തമായി മനസ്സിലാക്കാം: “യഹോവയുടെ ദൂതൻ പിന്നെയും അവളോടു: ഞാൻ നിന്റെ സന്തതിയെ ഏറ്റവും വർദ്ധിപ്പിക്കും; അതു എണ്ണിക്കൂടാതവണ്ണം പെരുപ്പമുള്ളതായിരിക്കും….” എന്നിങ്ങനെ ദൂതനാണ് പറഞ്ഞത്. ഇതുപോലുള്ള പ്രയോഗങ്ങൾ ദൈവത്താൽ അയക്കപ്പെട്ട ആർക്കും, ദൂതന്മാർക്കും പ്രവാചകന്മാർക്കും പറയാവുന്നതാണ്. എന്നാൽ അയക്കപ്പെട്ടവരാണെങ്കിൽ, തുടക്കത്തിലോ ഒടുവിലോ “എന്നു യഹോവ അല്ലെങ്കിൽ ദൈവം അരുളിച്ചെയ്യുന്നു” എന്നു പറയുമായിരുന്നു. ഉദാ: (ഉല്പ, 22:11-18). എന്നാൽ ഇവിടെ അങ്ങനെ കാണാത്തതിനാൽ ദൂതൻ മുഖാന്തരം യഹോവ തന്നെയാണ് ഹാഗാറിനെ കണ്ടതും സംസാരിച്ചതുമെന്ന് മനസ്സിലാക്കാം. ഹാഗാർ അത് പറഞ്ഞിട്ടുമുണ്ട്. ദൂതൻ മുഖാന്തരം യഹോവ പ്രത്യക്ഷനായതിൻ്റെ വേറെയും തെളിവുകളുണ്ട്: (ഉല്പ, 21:17-20; യോശു, 5:13-15; ന്യായാ 6:11-23).

ദൂതൻ മുഖാന്തരമുള്ള പ്രത്യക്ഷതയ്ക്ക് മറ്റൊരു തെളിവാണ് സമ്മുഖദൂതൻ: “അവരുടെ കഷ്ടതയിൽ ഒക്കെയും അവൻ കഷ്ടപ്പെട്ടു; അവന്റെ സമ്മുഖദൂതൻ അവരെ രക്ഷിച്ചു; തന്റെ സ്നേഹത്തിലും കനിവിലും അവൻ അവരെ വീണ്ടെടുത്തു; പുരാതനകാലത്തൊക്കെയും അവൻ അവരെ ചുമന്നുകൊണ്ടു നടന്നു.” (യെശ, 63:9). സമ്മുഖദൂതൻ ഇംഗ്ലീഷിൽ സാന്നിധ്യമാകുന്ന ദൂതനാണ് (angel of his presence). ദൂതൻ (malak – angel) മുഖാന്തരമുള്ള യഹോവയുടെ സാമീപ്യം അഥവാ സാന്നിധ്യമാണ് യിസ്രായേൽ ജനത്തെ രക്ഷിച്ചത്.

ദൂതൻ മുഖാന്തരം വചനത്താലുള്ള പ്രത്യക്ഷത: മിസ്രയീമ്യ അടിമത്വത്തിൽ നിന്ന് തൻ്റെ ജനത്തെ വിടുവിക്കുവാൻ മോശെയെ വീണ്ടെടുപ്പുകാരനായി അയക്കുമ്പോൾ, യഹോവ ദൂതൻ മുഖാന്തരമാണ് പ്രത്യക്ഷനായത്: (പുറ, 3:1-4-17). അവിടെ 3:2-ൽ ‘യഹോവയുടെ ദൂതൻ അഗ്നിജ്വാലയിൽ പ്രത്യക്ഷനായി’ എന്നാണ് പറഞ്ഞിരിക്കുന്നത്. തീ കത്തുന്ന കാഴ്ചയാണ് മോശെ കാണുന്നത്; അടുത്തുചെന്നപ്പോൾ മോശെ കേൾക്കുന്ന വചനം യഹോവയായ ദൈവത്തിൻ്റെയാണ്. തീയായി അവിടെ മോശെയ്ക്ക് ദൃശ്യമായത് ദൂതനാണ്. ദൈവം തൻ്റെ ദൂതന്മാരെ കാറ്റുകളും അഗ്നിജ്വാലകളും ആക്കുന്നതിനെപ്പറ്റി സങ്കീർത്തകൻ പറഞ്ഞിട്ടുണ്ട്: (സങ്കീ, 104:4; എബ്രാ, 1:7). സ്തെഫാനോസിൻ്റെ പ്രസംഗത്തിൽ അവനും പറയുന്നു: “മോശെയെ ദൈവം മുൾപടർപ്പിൽ പ്രത്യക്ഷനായ ദൂതൻ മുഖാന്തരം അധികാരിയും വീണ്ടെടുപ്പുകാരനും ആക്കി അയച്ചു.” (പ്രവൃ, 7:35). യഹോവയുടെ ദൂതൻ അഗ്നിജ്വാലയിൽ മോശെയ്ക്കു പ്രത്യക്ഷനായി എന്നു പറയുന്നതല്ലാതെ, ഒരിക്കൽപ്പോലും ദൂതൻ സംസാരിക്കുന്നതായി പറഞ്ഞിട്ടില്ല. എന്നാൽ 3:4-മുതൽ 4:17-വരെയുള്ള വാക്യങ്ങളിൽ പതിനഞ്ചു പ്രാവശ്യം യഹോവ സംസാരിക്കുന്നതായി പറഞ്ഞിട്ടുണ്ട്. ഇരുപത്തഞ്ചു പ്രാവശ്യം യഹോവയെ ദൈവമെന്നു പറഞ്ഞിട്ടുണ്ട്. യഹോവ മോശെയ്ക്ക് പ്രത്യക്ഷമായി എന്നു മൂന്നുവട്ടം പറഞ്ഞിട്ടുണ്ട്: (പുറ, 3:16,18; 6:3. ഒ.നോ: പുറ, 4:1,5; 6:3). മോശെ കണ്ടത് തീയാണ് അഥവാ ദൂതനെയാണ്; കേട്ട ശബ്ദം അഥവാ വചനം യഹോവയുടെയാണ്. അതാണ് ദൂതൻ മുഖാന്തരം വചനമായിട്ടുള്ള യഹോയുടെ പ്രത്യക്ഷത. ശമൂവേലിനോടുള്ള ബന്ധത്തിൽ യഹോവയുടെ വചനത്താലുള്ള വെളിപ്പാടിനെക്കുറിച്ചു കൃത്യമായി പറഞ്ഞിട്ടുമുണ്ട്: (1ശമൂ, 3:21). മുൾപ്പടർപ്പിൽ വസിച്ചവൻ യഹോവയാണെന്ന് മോശെതന്നെ പറഞ്ഞിട്ടുണ്ട്: (ആവ, 33:16).

തീയിലുള്ള വെളിപ്പാട്: തീയുടെ നടുവിൽ യഹോവ തേജസ്സായിട്ടും വചനമായിട്ടും വെളിപ്പെട്ടുകൊണ്ടാണ് ന്യായപ്രമാണം നല്കിയത്: “ഞങ്ങളുടെ ദൈവമായ യഹോവ തന്റെ തേജസ്സും മഹത്വവും ഞങ്ങളെ കാണിച്ചിരിക്കുന്നുവല്ലോ; തീയുടെ നടുവിൽനിന്നു അവന്റെ ശബ്ദം ഞങ്ങൾ കേട്ടിരിക്കുന്നു; ദൈവം മനുഷ്യരോടു സംസാരിച്ചിട്ടും അവർ ജീവനോടിരിക്കുമെന്നു ഞങ്ങൾ ഇന്നു കണ്ടുമിരിക്കുന്നു. (ആവ, 5:24). 1ശമൂവേൽ മൂന്നാമദ്ധ്യായത്തിൽ നാലുപ്രാവശ്യം; 4, 6, 8, 10-14 വാക്യങ്ങളിൽ യഹോവ ശമൂവേലിനു വചനമായി വെളിപ്പെട്ടു. അതായത്, യഹോവ ശമൂവേലിനെ നാലുപ്രാവശ്യം വിളിക്കുകയും നാലാം പ്രാവശ്യം ഏലിയുടെ കുടുംബത്തിൻ്റെ മേലുള്ള ന്യായവിധി അവനെ അറിയിക്കുകയും ചെയ്തു: (1ശമൂ, 3:4-14). അത് യഹോവയുടെ വചനത്താലുള്ള വെളിപ്പാടായിരുന്നു: “ഇങ്ങനെ യഹോവ ശീലോവിൽ വെച്ചു ശമൂവേലിന്നു യഹോവയുടെ വചനത്താൽ വെളിപ്പെട്ടശേഷം യഹോവ വീണ്ടും വീണ്ടും ശീലോവിൽവെച്ചു പ്രത്യക്ഷനായി.” (1ശമൂ, 3:21). വചനം മുഖാന്തരമുള്ള വെളിപ്പാടിനു വേറെയും തെളിവുണ്ട്. ഉദാ: (പുറ, 14:15-18).

ജഡത്തിലുള്ള വെളിപ്പാട്: മമ്രേയുടെ തോപ്പിൽ അബ്രാഹാമിനു പ്രത്യക്ഷനായ മൂന്നു പുരുഷന്മാരിൽ ഒരാൾ യഹോവയും രണ്ടുപേർ ദൂതന്മാരുമായിരുന്നു: (ഉല്പ, 18-1-19:1). ആ അദ്ധ്യായത്തിൽ പത്തുപ്രാവശ്യം യഹോവയെന്നു പറഞ്ഞിട്ടുണ്ട്. (18:1,13,14,17,19,19,20,22,26,33). 18:22-ൽ ആ പുരുഷന്മാർ അവിടെനിന്നു തിരിഞ്ഞു സൊദോമിലേക്കു പോയിയെന്നും 19:1-ൽ ആ രണ്ടുദൂതന്മാർ വൈകുന്നേരത്തു സൊദോമിൽ എത്തിയെന്നും പറഞ്ഞിട്ടുണ്ട്. അപ്പോൾ യഹോവ അബ്രാഹാമിനോടുകൂടെ ആയിരുന്നു: (ഉല്പ, 18:22-33). പുതിയനിയമത്തിൽ യഹോവയായ ദൈവമാണ് മനുഷ്യരുടെ പാപപരിഹാരാർത്ഥം പാപമറിയാത്ത മനുഷ്യനായി വെളിപ്പെട്ടു പാപപരിഹാരം വരുത്തിയത്: (1തിമൊ, 3:14-16; 1പത്രൊ, 1:20. ഒ.നോ: 1കൊരി, 15:21; 2കൊരി, 5:21; 1തിമൊ, 2:6).

മേഘസ്തംഭത്തിലുള്ള വെളിപ്പാട്: “അപ്പോൾ യഹോവ മേഘസ്തംഭത്തിൽ കൂടാരത്തിങ്കൽ പ്രത്യക്ഷനായി; മേഘസ്തംഭം കൂടാരവാതിലിന്നു മീതെ നിന്നു.” (ആവ, 31:15. ഒ.നോ: പുറ, 13:21,22; 14:24; 33:9; സംഖ്യാ, 12:5; 14:14; നെഹെ, 9:12;19).

അഗ്നിസ്തംഭത്തിലുള്ള വെളിപ്പാട്: “അവർ അതു ഈ ദേശനിവാസികളോടും പറയും; യഹോവയായ നീ ഈ ജനത്തിന്റെ മദ്ധ്യേ ഉണ്ടെന്നു അവർ കേട്ടിരിക്കുന്നു; യഹോവയായ നിന്നെ ഇവർ കണ്ണാലേ കാണുകയും നിന്റെ മേഘം ഇവർക്കു മീതെ നില്ക്കുകയും പകൽ മേഘസ്തംഭത്തിലും രാത്രി അഗ്നിസ്തംഭത്തിലും നീ ഇവർക്കു മുമ്പായി നടക്കുകയും ചെയ്യുന്നുവല്ലോ.” (സംഖ്യാ, 14:14. ഒ.നോ: പുറ, 13:21,22; നെഹെ, 9:12;19).

മേഘസ്തംഭത്തിൽ വചനമായിട്ടുള്ള വെളിപ്പാട്: “മോശെ കൂടാരത്തിൽ കടക്കുമ്പോൾ മേഘസ്തംഭം ഇറങ്ങി കൂടാരവാതിൽക്കൽ നിൽക്കയും യഹോവ മോശെയോടു സംസാരിക്കയും ചെയ്തു.” (പുറ, 33:9. ഒ.നോ: സംഖ്യാ, 12:5; സങ്കീ, 99:7).

മേഘത്തിലുള്ള വെളിപ്പാട്: “കൃപാസനത്തിന്മീതെ മേഘത്തിൽ ഞാൻ വെളിപ്പെടുന്നതുകൊണ്ടു നിന്റെ സഹോദരനായ അഹരോൻ മരിക്കാതിരിക്കേണ്ടതിന്നു വിശുദ്ധമന്ദിരത്തിൽ തിരശ്ശീലെക്കകത്തു പെട്ടകത്തിന്മേലുള്ള കൃപാസനത്തിൻ മുമ്പിൽ എല്ലാസമയത്തും വരരുതു എന്നു അവനോടു പറയേണം.” (ലേവ്യ, 16:2. ഒ.നോ: പുറ, 16:10; 34:5; ലേവ്യ, 16:2; സംഖ്യാ, 11:25).

തേജസ്സിൻ്റെ പ്രത്യക്ഷത: “യഹോവയുടെ തേജസ്സിന്റെ കാഴ്ച പർവ്വതത്തിന്റെ മുകളിൽ കത്തുന്ന തീപോലെ യിസ്രായേൽമക്കൾക്കു തോന്നി.” (പുറ, 24:17). “മോശെയും അഹരോനും സമാഗമനക്കുടാരത്തിൽ കടന്നിട്ടു പുറത്തുവന്നു ജനത്തെ ആശീർവ്വദിച്ചു; അപ്പോൾ യഹോവയുടെ തേജസ്സു സകല ജനത്തിന്നും പ്രത്യക്ഷമായി.” (ലേവ്യ, 9:23. ഒ.നോ: പുറ, 29:43; 40:34,35; സംഖ്യാ, 14:10; 16:19; 16:42).

വചനമായിട്ടുള്ള വെളിപ്പാട്: “ഇങ്ങനെ യഹോവ ശീലോവിൽ വെച്ചു ശമൂവേലിന്നു യഹോവയുടെ വചനത്താൽ വെളിപ്പെട്ടശേഷം യഹോവ വീണ്ടും വീണ്ടും ശീലോവിൽവെച്ചു പ്രത്യക്ഷനായി.” (1ശമൂ, 3:21).

പ്രധാനപ്പെട്ട ഒരു കാര്യംകൂടിയുണ്ട്: ദൈവത്താൽ അയക്കപ്പെട്ട ദൂതനെ പലസ്ഥലത്തും ദൈവമെന്നു വിളിച്ചിരിക്കുന്നത് കാണാം. ഉദാഹരണത്തിന്, മാനോഹയ്ക്കും ഭാര്യയ്ക്കും ദൈവമല്ല പ്രത്യക്ഷനായത്; ദൈവത്താൽ അയക്കപ്പെട്ട ദൂതനാണ്: (ന്യായാ, 13:2-22). അവിടെ ദൂതനെ ദൈവമെന്ന് മാനോഹ സംബോധന ചെയ്യുന്നതായി കാണാം: “യഹോവയുടെ ദൂതൻ മാനോഹെക്കും ഭാര്യക്കും പിന്നെ പ്രത്യക്ഷനായില്ല; അങ്ങനെ അതു യഹോവയുടെ ദൂതൻ എന്നു മാനോഹ അറിഞ്ഞു. ദൈവത്തെ കണ്ടതുകൊണ്ടു നാം മരിച്ചുപോകും എന്നു മാനോഹ ഭാര്യയോടു പറഞ്ഞു.” (ന്യായാ, 13:21,22). അവിടെ ദൂതനെ ദൈവമെന്നു പറഞ്ഞിരിക്കുന്നതിന്റെ കാരണം: ദൈവത്തെ കുറിക്കുന്ന എലോഹീം എന്ന എബ്രായപദം സത്യദൈവത്തിനും ജാതികളുടെ ദൈവത്തിനും ദൂതനും മനുഷ്യനും ഒരുപോലെ ഉപയോഗിക്കുന്നതാണ്. ബൈബിളിൽ സത്യദൈവത്തിനു മാത്രമാണ് എലോഹീം ഏകവചനമായി ഉപയോഗിച്ചിരിക്കുന്നത്: (ഉല്പ, 1:1). ബാക്കിയെല്ലാവരെയും ഏകവചനത്തിലും ബഹുവചനത്തിലും ഉപയോഗിച്ചിട്ടുണ്ട്: ദേവൻ (ന്യായാ, 11:24), ദേവന്മാർ (ഉല്പ, 35:2), ദേവി (1രാജാ, 11:5,33), ദൂതൻ (ഉല്പ, 32:30; ന്യായ, 13:22; ഹോശേ, 12:3), ദൂതന്മാർ (സങ്കീ, 8:6; 82:1; 131:1), മനുഷ്യൻ (പുറ, 4:16; 7:1), മനുഷ്യർ (സങ്കീ, 82:6). എലോഹീം എന്ന വാക്കിന് ശക്തൻ, ഉന്നതൻ, ബലവാൻ എന്നൊക്കെയാണ് അർത്ഥം. യഹോവ മോശെയോടു അരുളിച്ചെയ്തതു: “ഞാൻ നിന്നെ ഫറവോന്നു ദൈവമാക്കിയിരിക്കുന്നു” എന്നാണ്. (പുറ, 7:1). അതിനർത്ഥം: ദൈവം മോശെയെ ഫറവോനെക്കാൾ ശക്തനാക്കിയെന്നാണ്. ദൂതന്മാർ മനുഷ്യരെക്കാൾ താരതമ്യേനെ ശക്തരും സ്വർഗ്ഗവാസികളും യഹോവയുടെ പ്രതിനിധിയായി വന്നവനുമാകയാലാണ് മാനോഹ ദൂതനെ എലോഹീം എന്ന് സംബോധന ചെയ്തത്. അടുത്തത്: യാക്കോബും കുടുംബവും യാബ്ബോക്കു കടവു കടക്കുമ്പോൾ അവൻ ഒരു പുരുഷനുമായി ഉഷസ്സാകുവോളം മല്ലുപിടിച്ചതായി കാണാം; അവിടെ എലോഹീമിനോടു അഥവാ ദൈവത്തോടു മല്ലുപിടിച്ചു ജയിച്ചതായാണ് പറഞ്ഞിരിക്കുന്നത്. (ഉല്പ, 32:32-32). എന്നാൽ ദൂതനോടാണ് യാക്കോബ് പൊരുതി ജയിച്ചതെന്നും യാബ്ബോക്കു കടവിൽവെച്ചല്ല; ബേഥേലിൽവെച്ചാണ് അവൻ യഹോവയെ കണ്ടെത്തിയതെന്നും ഹോശേയ പ്രവാചകൻ പറഞ്ഞിട്ടുണ്ട്: (12:3-5). വിശദമായ വിവരം താഴെ ചേർത്തിട്ടുണ്ട്:

പഴയപുതിയനിയമങ്ങളിലെ യഹോവയുടെ പ്രത്യക്ഷതകൾ നോക്കാം:

അബ്രാഹാം 

1. മെസൊപ്പൊത്താമ്യയിൽ: സഹോദരന്മാരും പിതാക്കന്മാരുമായ പുരുഷന്മാരേ, കേൾപ്പിൻ. നമ്മുടെ പിതാവായ അബ്രാഹാം ഹാരനിൽ വന്നു പാർക്കും മുമ്പെ മെസൊപ്പൊത്താമ്യയിൽ ഇരിക്കുമ്പോൾ, തന്നേ തേജോമയനായ ദൈവം അവന്നു പ്രത്യക്ഷനായി: നിന്റെ ദേശത്തെയും നിന്റെ ചാർച്ചക്കാരെയും വിട്ടു ഞാൻ നിനക്കു കാണിച്ചു തരുന്ന ദേശത്തിലേക്കു ചെല്ലുക എന്നു പറഞ്ഞു. അങ്ങനെ അവൻ കല്ദായരുടെ ദേശം വിട്ടു ഹാരാനിൽ വന്നു പാർത്തു. (പ്രവൃ, 7:2,3).

2. ഹാരാനിൽ: യഹോവ അബ്രാമിനോടു അരുളിച്ചെയ്തതെന്തെന്നാൽ: നീ നിന്റെ ദേശത്തെയും ചാർച്ചക്കാരെയും പിതൃഭവനത്തെയും വിട്ടു പുറപ്പെട്ടു ഞാൻ നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തെക്കു പോക. ഞാൻ നിന്നെ വലിയോരു ജാതിയാക്കും; നിന്നെ അനുഗ്രഹിച്ചു നിന്റെ പേർ വലുതാക്കും; നീ ഒരു അനുഗ്രഹമായിരിക്കും. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും; നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും.” (ഉല്പത്തി 12:1-3)

3. ശെഖേമിൽ: “അബ്രാം ശേഖേമെന്ന സ്ഥലംവരെയും ഏലോൻ മോരെവരെയും ദേശത്തുകൂടി സഞ്ചരിച്ചു. അന്നു കനാന്യൻ ദേശത്തു പാർത്തിരുന്നു. യഹോവ അബ്രാമിന്നു പ്രത്യക്ഷനായി: നിന്റെ സന്തതിക്കു ഞാൻ ഈ ദേശം കൊടുക്കുമെന്നു അരുളിച്ചെയ്തു. തനിക്കു പ്രത്യക്ഷനായ യഹോവെക്കു അവൻ അവിടെ ഒരു യാഗപീഠം പണിതു. (ഉല്പ, 12:7)

4. കനാനിൽ: അബ്രാമിന്നു തൊണ്ണൂറ്റൊമ്പതു വയസ്സായപ്പോൾ യഹോവ അബ്രാമിന്നു പ്രത്യക്ഷനായി അവനോടു: ഞാൻ സർവ്വശക്തിയുള്ള ദൈവം ആകന്നു; നീ എന്റെ മുമ്പാകെ നടന്നു നിഷ്കളങ്കനായിരിക്ക. (ഉല്പ, 17:1)

5. മമ്രേയിൽ: അനന്തരം യഹോവ അവന്നു മമ്രേയുടെ തോപ്പിൽവെച്ചു പ്രത്യക്ഷനായി; വെയിലുറെച്ചപ്പോൾ അവൻ കൂടാരവാതിൽക്കൽ ഇരിക്കയായിരുന്നു. (ഉല്പ, 18:1)

യിസ്ഹാക്ക്

1. ഗെരാരിൽ: യഹോവ അവന്നു പ്രത്യക്ഷനായി അരുളിച്ചെയ്തതെന്തെന്നാൽ: നീ മിസ്രയീമിലേക്കു പോകരുതു; ഞാൻ നിന്നോടു കല്പിക്കുന്ന ദേശത്തു പാർക്ക. (ഉല്പ, 26:2)

2. ബേർ-ശേബെയിൽ: അന്നു രാത്രി യഹോവ അവന്നു പ്രത്യക്ഷനായി: ഞാൻ നിന്റെ പിതാവായ അബ്രാഹാമിന്റെ ദൈവം ആകുന്നു; നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ടു; എന്റെ ദാസനായ അബ്രാഹാംനിമിത്തം ഞാൻ നിന്നെ അനുഗ്രഹിച്ചു നിന്റെ സന്തതിയെ വർദ്ധിപ്പിക്കും എന്നു അരുളിച്ചെയ്തു. (ഉല്പ, 26:24)

യാക്കോബ്

1. ബേഥേലിൽ (ലൂസ്): അവൻ ഒരു സ്വപ്നം കണ്ടു: ഇതാ, ഭൂമിയിൽ വെച്ചിരിക്കുന്ന ഒരു കോവണി; അതിന്റെ തല സ്വർഗ്ഗത്തോളം എത്തിയിരുന്നു; ദൈവത്തിന്റെ ദൂതന്മാർ അതിന്മേൽകൂടി കയറുകയും ഇറങ്ങുകയുമായിരുന്നു. അതിന്മീതെ യഹോവ നിന്നു അരുളിച്ചെയ്തതു: ഞാൻ നിന്റെ പിതാവായ അബ്രാഹാമിന്റെ ദൈവവും, യിസ്ഹാക്കിന്റെ ദൈവവുമായ യഹോവ ആകുന്നു; നീ കിടക്കുന്ന ഭൂമിയെ ഞാൻ നിനക്കും നിന്റെ സന്തതിക്കും തരും. (ഉല്പ, 28:12,13 ഒ.നോ: 35:1, 7)

2. ബേഥേലിൽ (ലൂസ്): യാക്കോബ് പദ്ദൻ-അരാമിൽനിന്നു വന്ന ശേഷം ദൈവം അവന്നു പിന്നെയും പ്രത്യക്ഷനായി അവനെ അനുഗ്രഹിച്ചു. ദൈവം അവനോടു: നിന്റെ പേർ യാക്കോബ് എന്നല്ലോ; ഇനി നിനക്കു യാക്കോബ് എന്നല്ല യിസ്രായേൽ എന്നു തന്നെ പേരാകേണം എന്നു കല്പിച്ചു അവന്നു യിസ്രായേൽ എന്നു പേരിട്ടു. (ഉല്പ, 35:9,10; ഒ.നോ: 48:3).

രണ്ടുപ്രാവശ്യമാണ് യാക്കോബിന് ദൈവം പ്രത്യക്ഷമായത്. പദ്ദൻ-ആരാമിലേക്ക് പോകുമ്പോഴും തിരികെ വരുമ്പോഴും. രണ്ടുപ്രാവശ്യവും ലൂസിൽവെച്ചാണ് യഹോവ പ്രത്യക്ഷനായത്. യാക്കോബ് ഏശാവിനെ പേടിച്ച് പദ്ദൻ-അരാമിൽ ബെഥൂവേലിൻ്റെ വീട്ടിലേക്ക് പോകുമ്പോൾ ബേഥേലിൽ വെച്ചാണ് ദൈവം ആദ്യമായി യാക്കോബിന് പ്രത്യക്ഷനാകുന്നത്. (ഉല്പ, 28:10-12). ബേഥേലിൻ്റെ പഴയപേര് ലൂസ് എന്നാണ്. (ഉല്പ, 28:19). പദ്ദൻ-അരാമിൽനിന്നു തൻ്റെ ഭാര്യമാരും മക്കളുമായി തിരികെപ്പോരുമ്പോൾ ലൂസ് എന്ന ബേഥേലിൽ എത്തി തനിക്കു ദൈവം പ്രത്യക്ഷനായ സ്ഥലത്ത് ഒരു യാഗപീഠം പണിയുകയും, ആ സ്ഥലത്തിന്നു ഏൽ-ബേഥേൽ എന്നു പേർ വിളിക്കുകയും ചെയ്തു. (ഉല്പ, 35:6,7). അവിടെവെച്ച് ദൈവം വീണ്ടും പ്രത്യക്ഷനായി. (ഉല്പ, 35:9,10; 48:3).

യബ്ബോക്കു കടവിൽവെച്ച് യാക്കോബ് മല്ലുപിടിച്ച പുരുഷൻ ദൈവമല്ല; ദൂതനാണ്. (ഉല്പ, 32:22-30). ദൈവമെന്നും ദൂതനെന്നും മാറിമാറി പറഞ്ഞിട്ടുള്ളതുകൊണ്ട്, ദൈവവുമായാണ് യാക്കോബ് മല്ലു പിടിച്ചതെന്ന് പലരും കരുതുന്നു. എന്നാൽ എല്ലാഭാഗങ്ങളും പരിശോധിച്ചാൽ അതു ദൂതനാണെന്ന് വ്യക്തമാകും. ഒന്ന്: ഉഷസ്സാകുവോളം യാക്കോബിനോടു മല്ലു പിടിച്ചിട്ടും അവനെ ജയിക്കയില്ലെന്ന് ആ പുരുഷൻ കണ്ടപ്പോൾ, അവൻ്റെ തുടയുടെ തടമുളുക്കുന്ന ഒരു മർമ്മവിദ്യ പ്രയോഗിച്ചാണ് അവനെ ജയിച്ചത്. ദൈവത്തേക്കാൾ ശക്തനാണ് യാക്കോബെന്നത് യുക്തിക്കും ബുദ്ധിക്കും നിരക്കുന്നതല്ല. രണ്ട്: ആ പുരുഷൻ യാക്കോബിനോട് പറയുന്നത്; ‘എന്നെ വിടുക; ഉഷസ്സു ഉദിക്കുന്നുവല്ലോ’ എന്നാണ്. അതായത്, കൃത്യസമയത്ത് മടങ്ങിച്ചെല്ലാൻ നിയോഗിക്കപ്പെട്ട ഒരു ദൂതൻ്റെ ഭാഷയാണത്. ദൈവം സർവ്വസ്വതന്ത്രനാണ്; സ്ഥലകാലസമയബദ്ധനുമല്ല. തന്മൂലം, ദൈവമയച്ച ഒരു ദൂതനുമായാണ് യാക്കോബ് മല്ലുപിച്ചതെന്ന് വ്യക്തം.

എന്നാലവിടെ “ഞാൻ ദൈവത്തെ മുഖാമുഖമായി കണ്ടിട്ടും എനിക്കു ജീവഹാനി വിന്നില്ല എന്നു യാക്കോബ് പറയുന്നുണ്ട്. (ഉല്പ, 32:30). ഹോശേയ പ്രവചനത്തിൽ കുറച്ചുകൂടി വ്യക്തമായി അക്കാര്യം പറഞ്ഞിട്ടുണ്ട്: “അവൻ ഗർഭത്തിൽവെച്ചു തന്റെ സഹോദരന്റെ കുതികാൽ പിടിച്ചു; തന്റെ പുരുഷപ്രായത്തിൽ ദൈവത്തോടു പൊരുതി. അവൻ ദൂതനോടു പൊരുതി ജയിച്ചു; അവൻ കരഞ്ഞു അവനോടു അപേക്ഷിച്ചു; അവൻ ബേഥേലിൽവെച്ചു അവനെ കണ്ടെത്തി, അവിടെവെച്ചു അവൻ നമ്മോടു സംസാരിച്ചു. യഹോവ സൈന്യങ്ങളുടെ ദൈവമാകുന്നു; യഹോവ എന്നു ആകുന്നു അവന്റെ നാമം.” (ഹോശേ, 12:3-5). ഉല്പത്തിയിൽ പറയുന്നതുപോലെ ‘ദൈവത്തോട് പൊരുതി’ എന്നു പറഞ്ഞശേഷം ‘അവൻ ദൂതനോടു പൊരുതി ജയിച്ചു’ എന്നാണ് അടുത്ത് പറയുന്നത്. അതായത്; ദൈവമയച്ച ഒരു ദൂതനോടാണ് യാക്കോബ് പൊരുതിയത്. ദൈവത്തെ കുറിക്കുന്ന എലോഹീം എന്ന പദം സത്യദൈവത്തിനു മാത്രമല്ല ഉപയോഗിച്ചിരിക്കുന്നത്; ദൂതന്മാർക്കും മനുഷ്യർക്കും ജാതികളുടെ ദേവീദേവന്മാർക്കും ഉപയോഗിച്ചിട്ടുണ്ട്. അതായത്, അവിടുത്തെ എലോഹീം അഥവാ ദൈവം എന്ന പ്രയോഗം യഹോവയെ കുറിക്കുന്നതല്ല; യഹോവയാൽ അയക്കപ്പെട്ട ദൂതനെ കുറിക്കുന്നതാണ്. അടുത്തഭാഗം: “അവൻ കരഞ്ഞു അവനോടു അപേക്ഷിച്ചു; അവൻ ബേഥേലിൽവെച്ചു അവനെ കണ്ടെത്തി, അവിടെവെച്ചു അവൻ നമ്മോടു സംസാരിച്ചു. യഹോവ സൈന്യങ്ങളുടെ ദൈവമാകുന്നു; യഹോവ എന്നു ആകുന്നു അവന്റെ നാമം.” യബ്ബോക്ക് നദിയുടെ അടുത്തുവെച്ചാണ് ദൂതനുമായി മല്ലുപിടിച്ചത്. എന്നാൽ സൈന്യങ്ങളുടെ യഹോവയെ കണ്ടെത്തിയതും സംസാരിച്ചതും ബേഥേലിൽ വെച്ചാണ്. (ഉല്പ, 35:9,10. ഒ.നോ: 35:1, 7, 48:3). അവിടെയാണ് യഹോവ യാക്കോബിനു രണ്ടാമത് പ്രത്യക്ഷനായത്. (ഉല്പ, 35:9,10; ഒ.നോ: 48:3).

മോശെ

1. അവിടെ യഹോവയുടെ ദൂതൻ ഒരു മുൾപടർപ്പിന്റെ നടുവിൽനിന്നു അഗ്നിജ്വാലയിൽ അവന്നു പ്രത്യക്ഷനായി. അവൻ നോക്കിയാറെ മുൾപടർപ്പു തീ പിടിച്ചു കത്തുന്നതും മുൾപടർപ്പു വെന്തുപോകാതിരിക്കുന്നതും കണ്ടു. മുൾപടർപ്പു വെന്തുപോകാതിരിക്കുന്ന ഈ വലിയ കാഴ്ച എന്തെന്നു ഞാൻ ചെന്നു നോക്കട്ടെ എന്നു മോശെ പറഞ്ഞു. നോക്കേണ്ടതിന്നു അവൻ വരുന്നതു യഹോവ കണ്ടപ്പോൾ ദൈവം മുൾപടർപ്പിന്റെ നടുവിൽ നിന്നു അവനെ മോശേ, മോശെ എന്നു വിളിച്ചു. അതിന്നു അവൻ: ഇതാ, ഞാൻ എന്നു പറഞ്ഞു. അപ്പോൾ അവൻ: ഇങ്ങോട്ടു അടുക്കരുതു; നീ നില്ക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകയാൽ കാലിൽനിന്നു ചെരിപ്പു അഴിച്ചുകളക എന്നു കല്പിച്ചു. ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി, നിന്റെ പിതാവിന്റെ ദൈവം ആകുന്നു എന്നും അവൻ അരുളിച്ചെയ്തു. മോശെ ദൈവത്തെ നോക്കുവാൻ ഭയപ്പെട്ടു മുഖം മൂടി. (പുറ, 3:2-6. ഒ.നോ: 4-7; 11-15). 

യഹോവ ആദ്യമായി മോശെയ്ക്ക് പ്രത്യക്ഷനാകുന്നത് ദൂതൻ മുഖാന്തരമാണ്. “ദൈവം മുൾപടർപ്പിൽ പ്രത്യക്ഷനായ ദൂതൻ മുഖാന്തരം അധികാരിയും വീണ്ടെടുപ്പുകാരനും ആക്കി അയച്ചു” എന്നു ലൂക്കൊസ് പറയുന്നതോർക്കുക. (പ്രവൃ, 7:35). ദൈവദൂതനാണ് മുൾപ്പടർപ്പിലെ അഗ്നിജ്വാലയിൽ അഥവാ അഗ്നിജ്വാലയായി അവന് പ്രത്യക്ഷനായത്. (പ്രവൃ, 7:30. ഒ.നോ: എബ്രാ, 1:7). എന്നാൽ തീയിൽനിന്ന് മോശെയോട് സംസാരിക്കുന്നത് ദൈവമാണ്. “ഇങ്ങോട്ടു അടുക്കരുതു; നീ നില്ക്കുന്ന സ്ഥലം വിശുദ്ധഭൂമാകുന്നു” എന്നും, “ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമാണെന്നു പറയുന്നത് ദൂതനല്ല; യഹോവയായ ദൈവമാണ്. അതായത്, ദൈവം ശമൂവേലിനു വെളിപ്പെട്ടതുപോലെ വചനമായിട്ടാണ് ഒന്നാം പ്രാവശ്യം മോശെയ്ക്ക് വെളിപ്പെട്ടതെന്ന് മനസ്സിലാക്കാം. (1ശമൂ, 3:21).

ഒരു പ്രധാനപ്പെട്ട തെളിവ്: ദൈവപുരുഷനായ മോശെ മരിക്കുന്നതിനു മുമ്പ് യിസ്രായേൽ ജനത്തെ അനുഗ്രഹിച്ചു പറയുന്നതിൽ ആവർത്തനം 33-ൻ്റെ 16-ാം വാക്യം: “മുൾപ്പടർപ്പിൽ വസിച്ചവന്റെ പ്രസാദം യോസേഫിന്റെ ശിരസ്സിന്മേലും തന്റെ സഹോദരന്മാരിൽ പ്രഭുവായവന്റെ നെറുകമേലും വരുമാറാകട്ടെ.” യിസ്രായേൽ ജനത്തിൻ്റെ നെറുകയിൽ വരാൻ മോശെ ആശംസിച്ച പ്രസാദം ദൂതൻ്റെയല്ല; യഹോവയുടെയാണെന്ന് വ്യക്തമാണല്ലോ; അതിനാൽ ദൂതൻ മുഖാന്തരം യഹോവയാണ് മുൾപ്പടർപ്പിൽ പ്രത്യക്ഷനായതെന്ന് മനസ്സിലാക്കാം. യഹോവ തീയിൽ വീണ്ടും പ്രത്യക്ഷനായി സംസാരിച്ചിട്ടുണ്ട്; കലപനകൾ നല്കുന്നത് തീയിൽ പ്രത്യക്ഷനായിക്കൊണ്ടാണ്: “ഞങ്ങളുടെ ദൈവമായ യഹോവ തന്റെ തേജസ്സും മഹത്വവും ഞങ്ങളെ കാണിച്ചിരിക്കുന്നുവല്ലോ; തീയുടെ നടുവിൽനിന്നു അവന്റെ ശബ്ദം ഞങ്ങൾ കേട്ടിരിക്കുന്നു; ദൈവം മനുഷ്യരോടു സംസാരിച്ചിട്ടും അവർ ജീവനോടിരിക്കുമെന്നു ഞങ്ങൾ ഇന്നു കണ്ടുമിരിക്കുന്നു.” (ആവ, 5:24. ഒ.നോ: 5:22). താഴെയുള്ള വാക്യങ്ങളും കാണുക:

നീ ചെന്നു യിസ്രായേൽമൂപ്പന്മാരെ കൂട്ടി അവരോടു: അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായി, നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എനിക്കു പ്രത്യക്ഷനായി കല്പിച്ചതു: ഞാൻ നിങ്ങളെയും മിസ്രയീമിൽ അവർ നിങ്ങളോടു ചെയ്യുന്നതിനെയും സന്ദർശിക്കുന്നു. (പുറ, 4:16).

“അതിന്നു മോശെ: അവർ എന്നെ വിശ്വസിക്കാതെയും എന്റെ വാക്കു കേൾക്കാതെയും: യഹോവ നിനക്കു പ്രത്യക്ഷനായിട്ടില്ല എന്നു പറയും എന്നുത്തരം പറഞ്ഞു.” (പുറ, 4:1. ഒ.നോ: 2-5).

2. അനന്തരം മോശെയും അഹരോനും നാദാബും അബീഹൂവും യിസ്രായേൽമൂപ്പന്മാരിൽ എഴുപതുപേരുംകൂടെ കയറിച്ചെന്നു. അവർ യിസ്രായേലിന്റെ ദൈവത്തെ കണ്ടു; അവന്റെ പാദങ്ങൾക്കു കീഴെ നീലക്കല്ലു പടുത്ത തളംപോലെയും ആകാശത്തിന്റെ സ്വച്ഛതപോലെയും ആയിരുന്നു. യിസ്രായേൽമക്കളുടെ പ്രമാണികൾക്കു തൃക്കയ്യാൽ ഒന്നും ഭവിച്ചില്ല; അവർ ദൈവത്തെ കണ്ടു ഭക്ഷണ പാനീയങ്ങൾ കഴിച്ചു. (പുറ, 24:9-11).

3. അങ്ങനെ മോശെ മുമ്പിലത്തേവ പോലെ രണ്ടു കല്പലക ചെത്തി, അതികാലത്തു എഴുന്നേറ്റു യഹോവ തന്നോടു കല്പിച്ചതുപോല സീനായിപർവ്വതത്തിൽ കയറി; കാല്പലക രണ്ടും കയ്യിൽ എടുത്തുകൊണ്ടു പോയി: അപ്പോൾ യഹോവ മേഘത്തിൽ ഇറങ്ങി അവിടെ അവന്റെ അടുക്കൽ നിന്നു യഹോവയുടെ നാമത്തെ ഘോഷിച്ചു. (പുറ, 34:4,5)

4. “എന്നാറെ മോശെയും അഹരോനും സഭയുടെ മുമ്പിൽ നിന്നു സമാഗമന കൂടാരത്തിന്റെ വാതിൽക്കൽ ചെന്നു കവിണ്ണുവീണു; യഹോവയുടെ തേജസ്സു അവർക്കു പ്രത്യക്ഷമായി.” (സംഖ്യാ, 20:6)

5. അനന്തരം യഹോവ മോശെയോടു: നീ മരിപ്പാനുള്ള സമയം അടുത്തിരിക്കുന്നു; ഞാൻ യോശുവെക്കു കല്പന കൊടുക്കേണ്ടതിന്നു അവനെ വിളിച്ചു നിങ്ങൾ സമാഗമനക്കുടാരത്തിങ്കൽ വന്നുനില്പിൻ എന്നു കല്പിച്ചു. അങ്ങനെ മോശെയും യോശുവയും ചെന്നു സമാഗമനക്കുടാരത്തിങ്കൽ നിന്നു. അപ്പോൾ യഹോവ മേഘസ്തംഭത്തിൽ കൂടാരത്തിങ്കൽ പ്രത്യക്ഷനായി; മേഘസ്തംഭം കൂടാരവാതിലിന്നു മീതെ നിന്നു. (ആവ, 31:14,15)

അഹരോൻ

1. അനന്തരം മോശെയും അഹരോനും നാദാബും അബീഹൂവും യിസ്രായേൽമൂപ്പന്മാരിൽ എഴുപതുപേരുംകൂടെ കയറിച്ചെന്നു. അവർ യിസ്രായേലിന്റെ ദൈവത്തെ കണ്ടു; അവന്റെ പാദങ്ങൾക്കു കീഴെ നീലക്കല്ലു പടുത്ത തളംപോലെയും ആകാശത്തിന്റെ സ്വച്ഛതപോലെയും ആയിരുന്നു. യിസ്രായേൽമക്കളുടെ പ്രമാണികൾക്കു തൃക്കയ്യാൽ ഒന്നും ഭവിച്ചില്ല; അവർ ദൈവത്തെ കണ്ടു ഭക്ഷണ പാനീയങ്ങൾ കഴിച്ചു.” (പുറ, 24:9-11).

2. എന്നാറെ മോശെയും അഹരോനും സഭയുടെ മുമ്പിൽ നിന്നു സമാഗമന കൂടാരത്തിന്റെ വാതിൽക്കൽ ചെന്നു കവിണ്ണുവീണു; യഹോവയുടെ തേജസ്സു അവർക്കു പ്രത്യക്ഷമായി. (സംഖ്യാ, 20:6)

നാദാബ്

“അനന്തരം മോശെയും അഹരോനും നാദാബും അബീഹൂവും യിസ്രായേൽമൂപ്പന്മാരിൽ എഴുപതുപേരുംകൂടെ കയറിച്ചെന്നു. അവർ യിസ്രായേലിന്റെ ദൈവത്തെ കണ്ടു; അവന്റെ പാദങ്ങൾക്കു കീഴെ നീലക്കല്ലു പടുത്ത തളംപോലെയും ആകാശത്തിന്റെ സ്വച്ഛതപോലെയും ആയിരുന്നു. യിസ്രായേൽമക്കളുടെ പ്രമാണികൾക്കു തൃക്കയ്യാൽ ഒന്നും ഭവിച്ചില്ല; അവർ ദൈവത്തെ കണ്ടു ഭക്ഷണ പാനീയങ്ങൾ കഴിച്ചു.” (പുറ, 24:9-11).

അബീഹൂ

“അനന്തരം മോശെയും അഹരോനും നാദാബും അബീഹൂവും യിസ്രായേൽമൂപ്പന്മാരിൽ എഴുപതുപേരുംകൂടെ കയറിച്ചെന്നു. അവർ യിസ്രായേലിന്റെ ദൈവത്തെ കണ്ടു; അവന്റെ പാദങ്ങൾക്കു കീഴെ നീലക്കല്ലു പടുത്ത തളംപോലെയും ആകാശത്തിന്റെ സ്വച്ഛതപോലെയും ആയിരുന്നു. യിസ്രായേൽമക്കളുടെ പ്രമാണികൾക്കു തൃക്കയ്യാൽ ഒന്നും ഭവിച്ചില്ല; അവർ ദൈവത്തെ കണ്ടു ഭക്ഷണ പാനീയങ്ങൾ കഴിച്ചു.” (പുറ, 24:9-11).

എഴുപതു മൂപ്പന്മാർ

അനന്തരം മോശെയും അഹരോനും നാദാബും അബീഹൂവും യിസ്രായേൽമൂപ്പന്മാരിൽ എഴുപതുപേരുംകൂടെ കയറിച്ചെന്നു. അവർ യിസ്രായേലിന്റെ ദൈവത്തെ കണ്ടു; അവന്റെ പാദങ്ങൾക്കു കീഴെ നീലക്കല്ലു പടുത്ത തളംപോലെയും ആകാശത്തിന്റെ സ്വച്ഛതപോലെയും ആയിരുന്നു. യിസ്രായേൽമക്കളുടെ പ്രമാണികൾക്കു തൃക്കയ്യാൽ ഒന്നും ഭവിച്ചില്ല; അവർ ദൈവത്തെ കണ്ടു ഭക്ഷണ പാനീയങ്ങൾ കഴിച്ചു. (പുറ, 24:9-11).

യോശുവ

“അനന്തരം യഹോവ മോശെയോടു: നീ മരിപ്പാനുള്ള സമയം അടുത്തിരിക്കുന്നു; ഞാൻ യോശുവെക്കു കല്പന കൊടുക്കേണ്ടതിന്നു അവനെ വിളിച്ചു നിങ്ങൾ സമാഗമനക്കുടാരത്തിങ്കൽ വന്നുനില്പിൻ എന്നു കല്പിച്ചു. അങ്ങനെ മോശെയും യോശുവയും ചെന്നു സമാഗമനക്കുടാരത്തിങ്കൽ നിന്നു. അപ്പോൾ യഹോവ മേഘസ്തംഭത്തിൽ കൂടാരത്തിങ്കൽ പ്രത്യക്ഷനായി; മേഘസ്തംഭം കൂടാരവാതിലിന്നു മീതെ നിന്നു.” (ആവ, 31:14,15)

യിസ്രായേൽ ജനം

അഗ്നിമേഘസ്തംഭം: “നീ പകൽ സമയത്തു മേഘസ്തംഭം കൊണ്ടും രാത്രിസമയത്തു അവർ പോകുന്ന വഴിക്കു വെളിച്ചംകൊടുപ്പാൻ അഗ്നിസ്തംഭംകൊണ്ടും അവരെ വഴിനടത്തി.” (നെഹെ, 9:12).

“മോശെ കൂടാരത്തിൽ കടക്കുമ്പോൾ മേഘസ്തംഭം ഇറങ്ങി കൂടാരവാതിൽക്കൽ നിൽക്കയും യഹോവ മോശെയോടു സംസാരിക്കയും ചെയ്തു.” (പുറ, 33:9)

അഗ്നിസ്തംഭം: പുറ, 13:21, 22; സംഖ്യാ, 14:14; നെഹെ, 9:12; 9:19)

മേഘസ്തംഭം: പുറ, 13:21,22; 14:19;14:24; 33:9,10; സംഖ്യാ, 12:5; 14:14; ആവ, 31:15; നെഹെ, 9:12; 9:19; സങ്കീ, 99:7).

തേജസ്സിൻ്റ പ്രത്യക്ഷത: പുറ, 16:10; 24:16,17; 33:22-34:5; 40:34,35; ലേവ്യ, 9:23; സംഖ്യാ, 14:10; 16:19; 16:42; 20:6; 1രാജാ, 8:11; 2ദിന, 5:14; 2ദിന, 7;1-3; ഇയ്യോ, 37:22; യെഹെ, 43:2; 43:4,5; 44:4)

ബിലെയാം

1. “ദൈവം ബിലെയാമിന്റെ അടുക്കൽവന്നു: നിന്നോടുകൂടെയുള്ള ഈ മനുഷ്യർ ആരെന്നു ചോദിച്ചു.” (സംഖ്യാ, 22:9. ഒ.നോ: സംഖ്യാ, 22:13)

2. “രാത്രിയിൽ ദൈവം ബിലെയാമിന്റെ അടുക്കൽ വന്നു: ഇവർ നിന്നെ വിളിപ്പാൻ വന്നിരിക്കുന്നു എങ്കിൽ പുറപ്പെട്ടു അവരോടുകൂടെ പോക; എന്നാൽ ഞാൻ നിന്നോടു കല്പിക്കുന്ന കാര്യം മാത്രമേ ചെയ്യാവു എന്നു കല്പിച്ചു.” (സംഖ്യാ, 22:20)

3. “ദൈവം ബിലെയാമിന്നു പ്രത്യക്ഷനായി; ബിലെയാം അവനോടു: ഞാൻ ഏഴു പിഠം ഒരുക്കി ഓരോ പീഠത്തിന്മേൽ ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും യാഗം കഴിച്ചിരിക്കുന്നു എന്നു പറഞ്ഞു.” (സംഖ്യാ, 23:4. ഒ.നോ: 23:5)

4. “യഹോവ ബിലെയാമിന്നു പ്രത്യക്ഷനായി അവന്റെ നാവിന്മേൽ ഒരു വചനം കൊടുത്തു: ബാലാക്കിന്റെ അടുക്കൽ മടങ്ങിച്ചെന്നു ഇപ്രകാരം പറക എന്നു കല്പിച്ചു.” (സംഖ്യാ, 23:16)

ശമൂവേൽ

യഹോവ ശമൂവേലിനു നാലുപ്രാവശ്യം വചനമായി വെളിപ്പെട്ടു: 

1. “യഹോവ ശമൂവേലിനെ വിളിച്ചു: അടിയൻ എന്നു അവൻ വിളികേട്ടു ഏലിയുടെ അടുക്കൽ ഓടിച്ചെന്നു: അടിയൻ ഇതാ; എന്നെ വിളിച്ചുവല്ലോ എന്നു പറഞ്ഞു.” (1ശമൂ, 3:4)

2. “യഹോവ പിന്നെയും: ശമൂവേലേ എന്നു വിളിച്ചു. ശമൂവേൽ എഴന്നേറ്റു ഏലിയുടെ അടുക്കൽ ചെന്നു: അടിയൻ ഇതാ; എന്നെ വിളിച്ചുവല്ലോ എന്നു പറഞ്ഞു. ഞാൻ വിളിച്ചില്ല, മകനേ; പോയി കിടന്നുകൊൾക എന്നു അവൻ പറഞ്ഞു. ശമൂവേൽ അന്നുവരെ യഹോവയെ അറിഞ്ഞില്ല; യഹോവയുടെ വചനം അവന്നു അന്നുവരെ വെളിപ്പെട്ടതുമില്ല.” (1ശമൂ, 3:6,7)

3. “യഹോവ ശമൂവേലിനെ മൂന്നാം പ്രാവശ്യം വിളിച്ചു. അവൻ എഴുന്നേറ്റു ഏലിയുടെ അടുക്കൽ ചെന്നു: അടിയൻ ഇതാ; എന്നെ വിളിച്ചുവല്ലോ എന്നു പറഞ്ഞു. അപ്പോൾ യഹോവയായിരുന്നു ബാലനെ വിളിച്ചതു എന്നു ഏലിക്കു മനസ്സിലായി.” (1ശമൂ, 3:8)

4. “അപ്പോൾ യഹോവ വന്നുനിന്നു മുമ്പിലത്തെപ്പോലെ: ശമൂവേലേ, ശമൂവേലേ, എന്നു വിളിച്ചു. അതിന്നു ശമൂവേൽ: അരുളിച്ചെയ്യേണമേ; അടിയൻ കേൾക്കുന്നു എന്നു പറഞ്ഞു.” (1ശമൂ, 3:10)

കുറഞ്ഞത് രണ്ടുപ്രാവശ്യം മറ്റുനിലകളിലും യഹോവ ശമൂവേലിനു പ്രത്യക്ഷനായി:

5. “ഇങ്ങനെ യഹോവ ശീലോവിൽ വെച്ചു ശമൂവേലിന്നു യഹോവയുടെ വചനത്താൽ വെളിപ്പെട്ടശേഷം യഹോവ വീണ്ടും വീണ്ടും (continued) ശീലോവിൽവെച്ചു പ്രത്യക്ഷനായി.” (1ശമൂ, 3:21)

6. “ഇങ്ങനെ യഹോവ ശീലോവിൽ വെച്ചു ശമൂവേലിന്നു യഹോവയുടെ വചനത്താൽ വെളിപ്പെട്ടശേഷം യഹോവ വീണ്ടും വീണ്ടും (continued) ശീലോവിൽവെച്ചു പ്രത്യക്ഷനായി.” (1ശമൂ, 3:21)

ദാവീദ്

“അനന്തരം ശലോമോൻ യെരൂശലേമിൽ തന്റെ അപ്പനായ ദാവീദിന്നു യഹോവ പ്രത്യക്ഷനായ മോരീയാപർവ്വതത്തിൽ യെബൂസ്യനായ ഒർന്നാന്റെ കളത്തിങ്കൽ ദാവീദ് വട്ടംകൂട്ടിയിരുന്ന സ്ഥലത്തു യഹോവയുടെ ആലയം പണിവാൻ തുടങ്ങി.” (2ദിന, 3:1)

ശലോമോൻ 

1. “ഗിബെയോനിൽവെച്ചു യഹോവ രാത്രിയിൽ ശലോമോന്നു സ്വപ്നത്തിൽ പ്രത്യക്ഷനായി; നിനക്കു വേണ്ടുന്ന വരം ചോദിച്ചുകൊൾക എന്നു ദൈവം അരുളിച്ചെയ്തു.” (1രാജാ, 3:5; 2ദിന, 1:7)

2. “അതിന്റെശേഷം യഹോവ രാത്രിയിൽ ശലോമോന്നു പ്രത്യക്ഷനായി അവനോടു അരുളിച്ചെയ്തതു എന്തെന്നാൽ: ഞാൻ നിന്റെ പ്രാർത്ഥന കേട്ടു ഈ സ്ഥലം എനിക്കു യാഗത്തിന്നുള്ള ആലയമായിട്ടു തിരഞ്ഞെടുത്തിരിക്കുന്നു.” (2ദിന, 7:12; 1രാജാ, 11:9)

മീഖായാവ്

“അതിന്നു അവൻ (മീഖായാവു) പറഞ്ഞതു: എന്നാൽ നീ യഹോവയുടെ വചനം കേൾക്ക: യഹോവ തന്റെ സിംഹാസനത്തിൽ ഇരിക്കുന്നതും സ്വർഗ്ഗത്തിലെ സൈന്യം ഒക്കെയും അവന്റെ അടുക്കൽ വലത്തും ഇടത്തും നില്ക്കുന്നതും ഞാൻ കണ്ടു.” (1രാജാ, 22:19; 2ദിന, 18:18)

ഇയ്യോബ്

“ഞാൻ നിന്നെക്കുറിച്ചു ഒരു കേൾവി മാത്രമേ കേട്ടിരുന്നുള്ളു; ഇപ്പോഴോ, എന്റെ കണ്ണാൽ നിന്നെ കാണുന്നു.” (ഇയ്യോ, 42:5)

യെശയ്യാവ്

“ഉസ്സീയാരാജാവു മരിച്ച ആണ്ടിൽ കർത്താവു, ഉയർന്നും പൊങ്ങിയുമുള്ള സിംഹാസനത്തിൽ ഇരിക്കുന്നതു ഞാൻ കണ്ടു; അവന്റെ വസ്ത്രത്തിന്റെ വിളുമ്പുകൾ മന്ദിരത്തെ നിറച്ചിരുന്നു. സാറാഫുകൾ അവന്നു ചുറ്റും നിന്നു; ഓരോരുത്തന്നു ആറാറു ചിറകുണ്ടായിരുന്നു; രണ്ടുകൊണ്ടു അവർ മൂഖം മൂടി; രണ്ടുകൊണ്ടു കാൽ മൂടി; രണ്ടുകൊണ്ടു പറന്നു. ഒരുത്തനോടു ഒരുത്തൻ; സൈന്യങ്ങളുടെ യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ; സർവ്വഭൂമിയും അവന്റെ മഹത്വംകൊണ്ടു നിറഞ്ഞിരിക്കുന്നു എന്നു ആർത്തു പറഞ്ഞു. അവർ ആർക്കുന്ന ശബ്ദത്താൽ ഉമ്മരപ്പടികളുടെ അടിസ്ഥാനങ്ങൾ കുലുങ്ങി ആലയം പുകകൊണ്ടു നിറഞ്ഞു. അപ്പോൾ ഞാൻ: എനിക്കു അയ്യോ കഷ്ടം; ഞാൻ നശിച്ചു; ഞാൻ ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ളോരു മനുഷ്യൻ; ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ള ജനത്തിന്റെ നടുവിൽ വസിക്കുന്നു; എന്റെ കണ്ണു സൈന്യങ്ങളുടെ യഹോവയായ രാജാവിനെ കണ്ടുവല്ലോ എന്നും പറഞ്ഞു.” (യെശ, 6:1-5)

യിരെമ്യാവ്

“യഹോവ ദൂരത്തുനിന്നു എനിക്കു പ്രത്യക്ഷമായി അരുളിച്ചെയ്തതു: നിത്യസ്നേഹംകൊണ്ടു ഞാൻ നിന്നെ സ്നേഹിച്ചിരിക്കുന്നു; അതുകൊണ്ടു ഞാൻ നിനക്കു ദയ ദീർഘമാക്കിയിരിക്കുന്നു.” (യിരെ, 31:3)

യെഹെസ്ക്കേൽ 

“അവന്റെ അരമുതൽ മേലോട്ടു അതിന്നകത്തു ചുറ്റും തീക്കൊത്ത ശുക്ളസ്വർണ്ണംപോലെ ഞാൻ കണ്ടു; അവന്റെ അരമുതൽ കീഴോട്ടു തീ പോലെ ഞാൻ കണ്ടു; അതിന്റെ ചുറ്റും പ്രകാശവും ഉണ്ടായിരുന്നു. അതിന്റെ ചുറ്റുമുള്ള പ്രകാശം മഴയുള്ള ദിവസത്തിൽ മേഘത്തിൽ കാണുന്ന വില്ലിന്റെ കാഴ്ചപോലെ ആയിരുന്നു. യഹോവയുടെ മഹത്വത്തിന്റെ പ്രത്യക്ഷത ഇങ്ങനെ ആയിരുന്നു കണ്ടതു; അതു കണ്ടിട്ടു ഞാൻ കവിണ്ണുവീണു; സംസാരിക്കുന്ന ഒരുത്തന്റെ ശബ്ദവും ഞാൻ കേട്ടു.” (യെഹെ, 1:27,28)

ദാനീയേൽ

“ഞാൻ നോക്കിക്കൊണ്ടിരിക്കെ അവർ ന്യായാസനങ്ങളെ വെച്ചു. വയോധികനായ ഒരുത്തൻ ഇരുന്നു. അവന്റെ വസ്ത്രം ഹിമംപോലെ വെളുത്തതും അവന്റെ തലമുടി നിർമ്മലമായ ആട്ടുരോമംപോലെയും അവന്റെ സിംഹാസനം അഗ്നിജ്വാലയും അവന്റെ രഥചക്രങ്ങൾ കത്തുന്ന തീയും ആയിരുന്നു.” (ദാനീ, 7:9)

ആമോസ്

“യഹോവ യാഗപീഠത്തിന്നു മീതെ നില്ക്കുന്നതു ഞാൻ കണ്ടു; അവൻ അരുളിച്ചെയ്തതെന്തെന്നാൽ: ഉത്തരങ്ങൾ കുലുങ്ങുമാറു നീ പോതികയെ അടിക്ക; അവ എല്ലാവരുടെയും തലമേൽ വീഴുവാൻ തക്കവണ്ണം തകർത്തു കളക; അവരുടെ സന്തതിയെ ഞാൻ വാൾ കൊണ്ടു കൊല്ലും; അവരിൽ ആരും ഓടിപ്പോകയില്ല. അവരിൽ ആരും വഴുതിപ്പോകയുമില്ല.” (ആമോ, 9:1)

”യഹോവ പ്രത്യക്ഷനായി” എന്നു പറയാതെയും, പഴയനിയമത്തിലെ പ്രവാചകന്മാർക്കെല്ലാം പലനിലകളിൽ യഹോവ തന്നെത്തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അവരുടെ പ്രവചനഗ്രന്ഥങ്ങൾ തന്നെ അത് സാക്ഷ്യപ്പെടുത്തുന്നു. ദൈവത്തിൻ്റെ അരുളപ്പാടുകൾ, ദർശനം, സ്വപ്നം, വെളിപ്പാട് എന്നിവയിലൂടെയും ദൈവം തന്നെ വെളിപ്പെടുത്തി.  

അരുളപ്പാടു: ദൈവം തൻ്റെ ഹിതം പ്രവാചകന്മാർ മുഖാന്തരം മനുഷ്യരോട് അറിയിക്കുന്നതാണ് അരുളപ്പാട്; “പുരോഹിതന്റെ പക്കൽ ഉപദേശവും ജ്ഞാനിയുടെ പക്കൽ ആലോചനയും പ്രവാചകന്റെ പക്കൽ അരുളപ്പാടും ഇല്ലാതെപോകയില്ല.” (യിരെ, 18:18)

ഉദാ: (യെശ, 38:4;  യിരെ, 1:2; യെഹെ, 1:3; ഹോശേ, 1:1; യോവേ, 1:1).

ദർശനം: ഉണർവോടിരിക്കുന്ന മനുഷ്യൻ്റെ മുമ്പിൽ ഏതെങ്കിലും രംഗമോ ചുറ്റുപാടുകളോ പ്രകൃത്യതീതമായി ആവിഷ്കരിക്കപ്പെടുന്നതാണ് ദർശനം. ദർശകൻ ദൈവസാന്നിദ്ധ്യത്തിൻ്റെ അതിശക്തമായ പ്രഭാവത്താൽ ഉണർവ്വിൻ്റെയും ഉറക്കത്തിൻ്റെ ഇടയ്ക്ക് ഒരു ആത്മവിവശതയിലായിരിക്കും: “കണ്ണടച്ചിരിക്കുന്ന പുരുഷൻ പറയുന്നു; സർവ്വശക്തന്റെ ദർശനം ദർശിക്കുന്നവൻ (സംഖ്യാ, 24:4, 16). “അവൻ (പത്രൊസ്) വളരെ വിശന്നിട്ടു ഭക്ഷിപ്പാൻ ആഗ്രഹിച്ചു; അവർ ഒരുക്കുമ്പോഴേക്കു അവന്നു ഒരു വിവശത വന്നു. ആകാശം തുറന്നിരിക്കുന്നതും വലിയൊരു തൂപ്പട്ടിപോലെ നാലു കോണും കെട്ടീട്ടു ഭൂമിയിലേക്കു ഇറക്കിവിട്ടോരു പാത്രം വരുന്നതും അവൻ കണ്ടു.” (പ്രവൃ, 10:10,11). 

ഉദാ: (യെശ, 1:1; യെഹെ, 8:4; ദാനീ, 8:1; ഓബ, 1:1; ഹബ, 2:2)

സ്വപ്നം: ഉറക്കത്തിൽ കാണുന്നതാണ് സ്വപ്നം. ദൈവിക ആശയവിനിമയത്തിന്റെ മാർഗ്ഗമായി പഴയനിയമത്തിൽ സ്വപ്നം കണക്കാക്കപ്പെടുന്നു. (1രാജാ, 3:5). “സ്വപ്നംകണ്ട പ്രവാചകൻ സ്വപ്നം വിവരിക്കട്ടെ; എന്റെ വചനം ലഭിച്ചിരിക്കുന്നവൻ എന്റെ വചനം വിശ്വസ്തതയോടെ പ്രസ്താവിക്കട്ടെ.” (യിരെ 23:28). 

ഉദാ: (ഉല്പ, 28:19; 37:5; ദാനീ, 7:1)

വെളിപ്പാടു: ദൈവത്തിൽ മറഞ്ഞിരിക്കുന്ന കാര്യങ്ങളെ മറനീക്കി കാണിക്കുന്നതാണ് വെളിപ്പാട്: “വെളിപ്പാടു ഇല്ലാത്തെടത്തു ജനം മര്യാദവിട്ടു നടക്കുന്നു.” (സദൃ, 29:18). “യഹോവയായ കർത്താവു പ്രവാചകന്മാരായ തന്റെ ദാസന്മാർക്കു തന്റെ രഹസ്യം വെളിപ്പെടുത്താതെ ഒരു കാര്യവും ചെയ്കയില്ല.” (ആമോ, 3:7)

ഉദാ: യെശ, 22:14; യിരെ, 38:21; യെഹെ, 11:25; ദാനീ, 3:23; ആമോ, 3:7)

പുതിയനിയമത്തിൽ

“ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു; ആത്മാവിൽ നീതീകരിക്കപ്പെട്ടു; ദൂതന്മാർക്കു പ്രത്യക്ഷനായി; ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു; ലോകത്തിൽ വിശ്വസിക്കപ്പെട്ടു; തേജസ്സിൽ എടുക്കപ്പെട്ടു എന്നിങ്ങനെ ദൈവഭക്തിയുടെ മർമ്മം സമ്മതമാംവണ്ണം വലിയതാകുന്നു.” (1തിമൊ, 3:15,16). ഭാഷയിലെ ‘സർവ്വനാമം’ എന്താണെന്ന് അറിയാവുന്നവർക്ക് ‘അവൻ ജഡത്തിൽ വെളിപ്പെട്ടു’ എന്നതിലെ ‘അവൻ’ എന്ന സർവ്വനാമം മാറ്റി തൽസ്ഥാനത്ത് ‘നാമം’ ചേർത്താൽ ‘ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു’ എന്നുകിട്ടും: (1തിമൊ, 3:15,16). ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണ്: (യിരെ, 10:10).

യഹോവയുടെ മനുഷ്യപ്രത്യക്ഷതയാണ് കർത്താവായ ക്രിസ്തു. യഹോവയായ ദൈവം ‘യേശു’ എന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:31) ‘ദൈവപുത്രൻ’ എന്ന പദവിയിലും (ലൂക്കൊ, 1:32, 35) തൻ്റെ രക്തത്താൽ പുതിയനിയമം സ്ഥാപിക്കാൻ മനുഷ്യനായി വെളിപ്പെടുകയായിരുന്നു: “യിസ്രായേലിന്റെ ദൈവമായ കർത്താവു അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്യും.” (ലൂക്കോ, 1:68). “അവനിലല്ലോ ദൈവത്തിന്റെ സർവ്വ സമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നതു.” (കൊലൊ, 2:9). “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു; ആത്മാവിൽ നീതീകരിക്കപ്പെട്ടു; ദൂതന്മാർക്കു പ്രത്യക്ഷനായി; ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു; ലോകത്തിൽ വിശ്വസിക്കപ്പെട്ടു; തേജസ്സിൽ എടുക്കപ്പെട്ടു എന്നിങ്ങനെ ദൈവഭക്തിയുടെ മർമ്മം സമ്മതമാംവണ്ണം വലിയതാകുന്നു.” (1തിമൊ, 3:15,16). “യഹോവ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും; യഹോവയായ കർത്താവു സകലമുഖങ്ങളിലുംനിന്നു കണ്ണുനീർ തുടെക്കയും തന്റെ ജനത്തിന്റെ നിന്ദ സകലഭൂമിയിലുംനിന്നു നീക്കിക്കളകയും ചെയ്യും. യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നതു. അന്നാളിൽ: ഇതാ, നമ്മുടെ ദൈവം; അവനെയത്രേ നാം കാത്തിരുന്നതു; അവൻ നമ്മെ രക്ഷിക്കും; അവൻ തന്നേ യഹോവ; അവനെയത്രേ നാം കാത്തിരുന്നതു; അവന്റെ രക്ഷയിൽ നമുക്കു ആനന്ദിച്ചു സന്തോഷിക്കാം എന്നു അവർ പറയും.” (യെശ, 25:8). “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.” (എബ്രാ, 2:14,15).

അവതാരമെന്നൊരു പദമോ ആശയമോ ബൈബിളിൽ ഒരിടത്തുമില്ല. ദൈവത്തിന് വെളിപ്പാട് അഥവാ പ്രത്യക്ഷതകളാണുള്ളത്. യഹോവയുടെ ജഡത്തിലുള്ള വെളിപ്പാടുകളെ കുറിക്കുന്ന വേദഭാഗങ്ങൾ:

1. അവൻ ജഡത്തിൽ വെളിപ്പെട്ടു (phaneroo) God was manifest in the flesh; ആത്മാവിൽ നീതീകരിക്കപ്പെട്ടു; ദൂതന്മാർക്കു പ്രത്യക്ഷനായി; ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു; ലോകത്തിൽ വിശ്വസിക്കപ്പെട്ടു; തേജസ്സിൽ എടുക്കപ്പെട്ടു എന്നിങ്ങനെ ദൈവഭക്തിയുടെ മർമ്മം സമ്മതമാംവണ്ണം വലിയതാകുന്നു. (1തിമൊ, 3:16)

1. സുവിശേഷം കൊണ്ടു ജീവനും അക്ഷയതയും വെളിപ്പെടുത്തുകയും ചെയ്ത നമ്മുടെ രക്ഷിതാവായ ക്രിസ്തുയേശുവിന്‍റെ പ്രത്യക്ഷതയാൽ (epiphaneia) വെളിപ്പെട്ടിരിക്കുന്നതുമായ തന്‍റെ സ്വന്ത നിർണ്ണയത്തിന്നും കൃപെക്കും ഒത്തവണ്ണമത്രേ. (2തിമൊ, 1:10)

3. അങ്ങനെയായാൽ ലോകസ്ഥാപനം മുതല്ക്കു അവൻ പലപ്പോഴും കഷ്ടമനുഭവിക്കേണ്ടിയിരുന്നു. എന്നാൽ അവൻ ലോകാവസാനത്തിൽ സ്വന്ത യാഗംകൊണ്ടു പാപപരിഹാരം വരുത്തുവാൻ ഒരിക്കൽ പ്രത്യക്ഷനായി (phaneroo). (എബ്രാ, 9:26)

4. അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും (phaneroo) ആകുന്നു. (1പത്രൊസ് 1:20)

5. പാപങ്ങളെ നീക്കുവാൻ അവൻ പ്രത്യക്ഷനായി (phaneroo) എന്നു നിങ്ങൾ അറിയുന്നു; അവനിൽ പാപം ഇല്ല. (1യോഹ, 3:5)

6. പാപം ചെയ്യുന്നവൻ പിശാചിന്‍റെ മകൻ ആകുന്നു. പിശാചു ആദിമുതൽ പാപം ചെയ്യുന്നുവല്ലോ. പിശാചിന്‍റെ പ്രവൃത്തികളെ അഴിപ്പാൻ തന്നേ ദൈവപുത്രൻ പ്രത്യക്ഷനായി (phaneroo). (1യോഹ, 3:8)

പുനരുത്ഥാനശേഷമുള്ള പ്രത്യക്ഷത

പുനരുത്ഥാനം ചെയ്ത കർത്താവ് ആദ്യം പ്രത്യക്ഷനായത് മഗദലക്കാരത്തി മറിയയ്ക്കും പിന്നെ, കല്ലറകണ്ടുമടങ്ങിയ സ്ത്രീകൾക്കുമാണ്. അപ്പൊസ്തലന്മാരിൽ ആദ്യം പ്രത്യക്ഷനയത് പത്രൊസിനും ഒടുവിൽ പ്രത്യക്ഷനായത് പൗലൊസിനുമാണ്.

1. മഗദലക്കാരത്തി മറിയ

യേശുക്രിസ്തു ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ രാവിലെ ഉയിർത്തെഴുന്നേറ്റിട്ടു താൻ ഏഴു ഭൂതങ്ങളെ പുറത്താക്കിയിരുന്ന മഗദലക്കാരത്തി മറിയെക്കു ആദ്യം പ്രത്യക്ഷനായി (phaino). (മർക്കൊ, 16:9; യോഹ, 20:14-17)

പുനരുത്ഥാനം ചെയ്ത യേശുവിനെ മനുഷ്യനെന്ന നിലയിൽ കണ്ടത് മഗ്ദലക്കാരത്തി മറിയ മാത്രമാണ്: “യേശുക്രിസ്തു ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ രാവിലെ ഉയിർത്തെഴുന്നേറ്റിട്ടു താൻ ഏഴു ഭൂതങ്ങളെ പുറത്താക്കിയിരുന്ന മഗദലക്കാരത്തി മറിയെക്കു ആദ്യം പ്രത്യക്ഷനായി.” (മർക്കൊ, 16:9). എന്നിട്ട് യേശു അവളോട് പറയുന്നത്: “എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക.” (യോഹ, 20:14-17). ക്രിസ്തു മരണസമയത്ത് തൻ്റെ മനുഷ്യാത്മാവിനെ പിതാവിൻ്റെ കയ്യിൽ ഏല്പിച്ചു. (ലൂക്കൊ, 23:46). മൂന്നാംനാൾ ക്രിസ്തു ഉയിർത്തെഴുന്നേല്ക്കുന്നത് ദൈവാത്മാവിലാണ്. “ജഡത്തിൽ മരണശിക്ഷ ഏൽക്കയും ആത്മാവിൽ ജീവിപ്പിക്കപ്പെടുകയും ചെയ്തു.” (1പത്രൊ, 3:18. ഒ.നോ: റോമർ 8:11; എഫെ, 1:20). അവൻ ഉയിർത്തെഴുന്നേറ്റ് പിതാവിൻ്റെ സന്നിധിയിൽ ചെന്നശേഷമാണ് തൻ്റെ പാപപരിഹാര ശുശ്രൂഷ പൂർണ്ണമായത്. മഗ്ദലക്കാരത്തിയോടുള്ള യേശുവിൻ്റെ വാക്കുകൾ അതാണ് വ്യക്തമാക്കുന്നത്. (യോഹ, 20:17). യോർദ്ദാനിലെ സ്നാനത്തിൽ ദൈവം തൻ്റെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്പ്പോഴാണ് യേശു മഹാപുരോഹിതനായത്. (മത്താ, 3:11; പ്രവൃ, 10:48; എബ്രാ, 3:1). മഹാപുരോഹിതനായ ക്രിസ്തു മദ്ധ്യസ്ഥനും മറുവിലയും ദൈവകുഞ്ഞാടുമായി തന്നെത്താൻ ദൈവത്തിനു സൗരഭ്യവാസനയായ വഴിപാടും യാഗവുമായി അർപ്പിക്കുകയായിരുന്നു. (യോഹ, 1:29; എഫെ, 5:2; 1തിമൊ, 2:5:6). യാഗമർപ്പിച്ച മഹാപുരോഹിതൻ യാഗരക്തവുമായി തിരുനിവാസത്തിൽ അതിപരിശുദ്ധ സ്ഥലത്തെത്തി യാഗരക്തം കൃപാസനത്തിൽ സമർപ്പിക്കുന്നതുവരെ ഒരു യാഗവും പൂർണ്ണമാകുന്നില്ല. (ലേവ്യ, 16:17-19). യാഗരക്തം യാഗം കഴിച്ചതിൻ്റെ സാക്ഷ്യമാണ്. ദൈവകുഞ്ഞാടായി തന്നെത്താൻ യാഗമർപ്പിച്ച മഹാപുരോഹിതനായ ക്രിസ്തു സ്വർഗ്ഗത്തിലെ തിരുനിവാസത്തിൽ പിതാവിൻ്റെ സന്നിധിയിൽ തൻ്റെ യാഗമരണത്തിൻ്റെ സാക്ഷ്യവുമായി എത്തേണ്ടതുണ്ടായിരുന്നു. (ക്രൂശിൻ്റെ ചുവട്ടിൽനിന്ന് രക്തം കൈകളിൽ കോരിയെടുത്തുകൊണ്ടാണ് ക്രിസ്തു സ്വർഗ്ഗത്തിൽ പ്രവേശിച്ചതെന്ന് അതിനർത്ഥമില്ല) അങ്ങനെ തൻ്റെ സ്വർഗ്ഗപ്രവേശനത്തിലൂടെയാണ് വീണ്ടെടുപ്പുവേല പൂർത്തിയാകുന്നത്: (യോഹ, 20:17). “ക്രിസ്തുവോ വരുവാനുള്ള നന്മകളുടെ മഹാപുരോഹിതനായി വന്നിട്ടു: കൈപ്പണിയല്ലാത്തതായി എന്നുവെച്ചാൽ ഈ സൃഷ്ടിയിൽ ഉൾപ്പെടാത്തതായി വലിപ്പവും തികവുമേറിയ ഒരു കൂടാരത്തിൽകൂടി ആട്ടുകൊറ്റന്മാരുടെയും പശുക്കിടാക്കളുടെയും രക്തത്താലല്ല, സ്വന്ത രക്തത്താൽ തന്നേ ഒരിക്കലായിട്ടു വിശുദ്ധ മന്ദിരത്തിൽ പ്രവേശിച്ചു എന്നേക്കുമുള്ളോരു വീണ്ടെടുപ്പു സാധിപ്പിച്ചു.” (എബ്രാ, 9:11,12. ഒ.നോ: യോഹ, 20:17). ‘ഒരിക്കലായിട്ടു വിശുദ്ധ മന്ദിരത്തിൽ പ്രവേശിച്ചു‘ അതിനാൽ ദൈവപുത്രൻ്റെ ശുശ്രൂഷ അവിടെ തീർന്നു എന്നു മനസ്സിലാക്കാമല്ലോ? പിന്നെ യേശുവെന്ന മനുഷ്യനില്ല; വീണ്ടും പ്രത്യക്ഷനാകുന്നത് മനുഷ്യനല്ല; ദൈവമാണ്. അതിനാലാണ് തോമാസ്, തന്നെ ദൈവമെന്ന് വിളിച്ചപ്പോൾ നിഷേധിക്കാതിരുന്നത്. (യോഹ, 20:28). ദൈവപുത്രൻ സ്വർഗ്ഗത്തിൽ പോയി എന്നതിനും തെളിവുണ്ട്. മഗ്ദലക്കാരത്തി മറിയയോടു പറയുന്നത്; “എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല” എന്നാണ്. (യോഹ, 20:17). എന്നാൽ അടുത്തസമയംതന്നെ കല്ലറകണ്ടു മടങ്ങിയ യാക്കാബിൻ്റെ അമ്മ മറിയ, യോഹന്നാ, ശലോമ തുടങ്ങിയ സ്ത്രീകൾക്ക് യേശുക്രിസ്തു പ്രത്യക്ഷനായപ്പോൾ, “അവർ അടുത്തുചെന്നു അവന്‍റെ കാൽ പിടിച്ചു അവനെ നമസ്കരിച്ചു” എന്നെഴുതിയിട്ടുണ്ട്. (മത്താ, 28:9). അതിനാൽ, ദൈവപുത്രനെന്ന നിലയിലുള്ള തൻ്റെ ശുശ്രൂഷ പൂർത്തിയായതായും; വീണ്ടും പ്രത്യക്ഷനായത് സ്വർഗ്ഗത്തിൻ്റെയും ഭൂമിയുടെയും സർവ്വാധികാരിയായ സാക്ഷാൽ യഹോവയായ ദൈവം തന്നെയാണെന്ന് മനസ്സിലാക്കാം. (മത്താ, 28:18). ഈ സംഭവത്തിനും എട്ടു ദിവസങ്ങൾക്കു ശേഷം യേശു എല്ലാ ശിഷ്യന്മാർക്കുമായി പ്രത്യക്ഷനായപ്പോഴാണ് തോമാസ് യേശുവിനെ, “എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ” എന്നു ഏറ്റുപറഞ്ഞത്: (യോഹ, 20:28). ഒരു യെഹൂദൻ യഹോവയെയല്ലാതെ മറ്റാരെയും എൻ്റെ ദൈവം (My God) എന്നു വിളിക്കില്ലെന്ന് വീണ്ടുമോർക്കുക: (സങ്കീ, 35:23).

ദൈവമായിട്ടുള്ള പ്രത്യക്ഷതകൾ:

2. യാക്കാബിൻ്റെ അമ്മ മറിയ, യോഹന്നാ, ശലോമ

അങ്ങനെ അവർ വേഗത്തിൽ ഭയത്തോടും മഹാസന്തോഷത്തോടും കൂടി കല്ലറ വിട്ടു അവന്‍റെ ശിഷ്യന്മാരോടു അറിയിപ്പാൻ ഓടിപ്പോയി. എന്നാൽ യേശു അവരെ എതിരെറ്റു: ‘നിങ്ങൾക്കു വന്ദനം’ എന്നു പറഞ്ഞു; അവർ അടുത്തുചെന്നു അവന്‍റെ കാൽ പിടിച്ചു അവനെ നമസ്കരിച്ചു. യേശു അവരോടു: “ഭയപ്പെടേണ്ട; നിങ്ങൾ പോയി എന്‍റെ സഹോദരന്മാരോടു ഗലീലെക്കു പോകുവാൻ പറവിൻ; അവിടെ അവർ എന്നെ കാണും” എന്നു പറഞ്ഞു. (മത്താ, 28:8-10)

3. പത്രൊസ്

ക്രിസ്തു നമ്മുടെ പാപങ്ങൾക്കു വേണ്ടി തിരുവെഴുത്തുകളിൻ പ്രകാരം മരിച്ചു അടക്കപ്പെട്ടു തിരുവെഴുത്തുകളിൻ പ്രകാരം മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റു കേഫാവിന്നും (1കൊരി, 15:3,4), കർത്താവു വാസ്തവമായി ഉയിർത്തെഴുന്നേറ്റു ശിമോന്നു പ്രത്യക്ഷനായി (optanomai) എന്നു കൂടിയിരുന്നു പറയുന്ന പതിനൊരുവരെയും കൂടെയുള്ളവരെയും കണ്ടു. (ലൂക്കോ, 24:34).

4. എമ്മവുസ്സിലേക്കുപോയ രണ്ടു ശിഷ്യന്മാർ

പിന്നെ അവരിൽ രണ്ടുപേർ നാട്ടിലേക്കു പോകുമ്പോൾ അവൻ മറ്റൊരു രൂപത്തിൽ അവർക്കു പ്രത്യക്ഷനായി (phaneroo). (മർക്കൊ, 16:12; ലൂക്കൊ, 24:13-35)

5. തോമാസ് ഒഴികെയുള്ള അപ്പൊസ്തലന്മാർക്ക്

പിന്നത്തേതിൽ പതിനൊരുവർ ഭക്ഷണത്തിന്നിരിക്കുമ്പോൾ അവൻ അവർക്കു പ്രത്യക്ഷനായി (phaneroo), തന്നെ ഉയിർത്തെഴുന്നേറ്റവനായി കണ്ടവരുടെ വാക്കു വിശ്വസിക്കായ്കയാൽ അവരുടെ അവിശ്വാസത്തെയും ഹൃദയ കാഠിന്യത്തെയും ശാസിച്ചു. (മർക്കൊ, 16:14; ലൂക്കൊ, 24:36-40; യോഹ, 20:19-24). പിന്നെ പന്തിരുവർക്കും പ്രത്യക്ഷനായി (optanomai) എന്നിങ്ങനെ ഞാൻ ഗ്രഹിച്ചതു തന്നേ നിങ്ങൾക്കു ആദ്യമായി ഏല്പിച്ചുതന്നുവല്ലോ. (1കൊരി, 15:5)

6. തോമാസ് ഉൾപ്പെടെയുള്ള അപ്പൊസ്തലന്മാർക്ക്

എട്ടു ദിവസം കഴിഞ്ഞിട്ടു ശിഷ്യന്മാർ പിന്നെയും അകത്തു കൂടിയിരിക്കുമ്പോൾ തോമാസും ഉണ്ടായിരുന്നു. വാതിൽ അടെച്ചിരിക്കെ യേശു വന്നു നടുവിൽ നിന്നുകൊണ്ടു: നിങ്ങൾക്കു സമാധാനം എന്നു പറഞ്ഞു. (യോഹ, 20:26)

7. മൂന്നാം പ്രാവശ്യം അപ്പൊസ്തലന്മാർക്ക് പ്രത്യക്ഷനാകുന്നു

അതിന്റെ ശേഷം യേശു പിന്നെയും തിബെര്യാസ് കടൽക്കരയിൽ വെച്ചു ശിഷ്യന്മാർക്കു പ്രത്യക്ഷനായി (phaneroo); പ്രത്യക്ഷനായതു ഈ വിധം ആയിരുന്നു. (യോഹ, 21:1). യേശു മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേറ്റശേഷം ഇങ്ങനെ മൂന്നാംപ്രവാശ്യം ശിഷ്യന്മാർക്കു പ്രത്യക്ഷനായി (phaneroo). (യോഹ, 21:14)

8. അഞ്ഞൂറിൽ അധികം സഹോദരന്മാർക്കു

അനന്തരം അവൻ അഞ്ഞൂറിൽ അധികം സഹോദരന്മാർക്കു ഒരുമിച്ചു പ്രത്യക്ഷനായി (optanomai); അവർ മിക്കപേരും ഇന്നുവരെ ജീവനോടിരിക്കുന്നു; ചിലരോ നിദ്രപ്രാപിച്ചിരിക്കുന്നു. (1കൊരി, 15:6)

9. കർത്താവിന്റെ സഹോദരനായ യാക്കോബ്

അനന്തരം അവൻ യാക്കോബിന്നു പ്രത്യക്ഷനായി (optanomai). (1കൊരി, 15:7)

10. മറ്റു അപ്പൊസ്തലന്മാർക്കു

പിന്നെ അപ്പൊസ്തലന്മാർക്കു എല്ലാവർക്കും പ്രത്യക്ഷനായി (optanomai). (1കൊരി, 15:7)

11. സ്തെഫാനോസ്

ഇതാ, സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലത്തു ഭാഗത്തു നില്ക്കുന്നതും ഞാൻ കാണുന്നു എന്നു പറഞ്ഞു. (പ്രവൃ, 7:56)

12. പൗലൊസ്

എല്ലാവർക്കും ഒടുവിൽ അകാലപ്രജപോലെയുള്ള എനിക്കും പ്രത്യക്ഷനായി (optanomai). (1കൊരി, 15:8). അങ്ങനെ അനന്യാസ് ആ വീട്ടിൽ ചെന്നു അവന്‍റെമേൽ കൈ വെച്ചു: ശൌലേ, സഹോദരാ, നീ കാഴ്ച പ്രാപിച്ചു പരിശുദ്ധാത്മപൂർണ്ണൻ ആകേണ്ടതിന്നു നീ വന്ന വഴിയിൽ നിനക്കു പ്രത്യക്ഷനായ (optanomai) യേശു എന്ന കർത്താവു എന്നെ അയച്ചിരിക്കുന്നു എന്നു പറഞ്ഞു. (പ്രവൃ, 9:17)

13. യോഹന്നാൻ

“എന്നോടു സംസാരിച്ച നാദം എന്തു എന്നു കാണ്മാൻ ഞാൻ തിരിഞ്ഞു. തിരിഞ്ഞപ്പോൾ ഏഴു പൊൻനിലവിളക്കുകളെയും നിലവിളക്കുകളുടെ നടുവിൽ നിലയങ്കി ധരിച്ചു മാറത്തു പൊൻകച്ച കെട്ടിയവനായി മനുഷ്യപുത്രനോടു സദൃശനായവനെയും കണ്ടു. അവന്റെ തലയും തലമുടിയും വെളുത്ത പഞ്ഞിപോലെ ഹിമത്തോളം വെള്ളയും കണ്ണു അഗ്നിജ്വാലെക്കു ഒത്തതും കാൽ ഉലയിൽ ചുട്ടു പഴുപ്പിച്ച വെള്ളോട്ടിന്നു സദൃശവും അവന്റെ ശബ്ദം പെരുവെള്ളത്തിന്റെ ഇരെച്ചൽപോലെയും ആയിരുന്നു. അവന്റെ വലങ്കയ്യിൽ ഏഴു നക്ഷത്രം ഉണ്ടു; അവന്റെ വായിൽ നിന്നു മൂർച്ചയേറിയ ഇരുവായ്ത്തലയുള്ള വാൾ പുറപ്പെടുന്നു; അവന്റെ മുഖം സൂര്യൻ ശക്തിയോടെ പ്രകാശിക്കുന്നതു പോലെ ആയിരുന്നു. അവനെ കണ്ടിട്ടു ഞാൻ മരിച്ചവനെപ്പോലെ അവന്റെ കാൽക്കൽ വീണു. അവൻ വലങ്കൈ എന്റെ മേൽ വെച്ചു: ഭയപ്പെടേണ്ടാ, ഞാൻ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു.” (വെളി, 1:12-17).

കർത്താവ് പൗലൊസിനു ആദ്യം പ്രത്യക്ഷനായപ്പോൾ വീണ്ടും പ്രത്യക്ഷനാകുമെന്ന് പറയുന്നതിനാൽ ഒന്നിലേറെ പ്രാവശ്യം അവന് പ്രത്യക്ഷപ്പെട്ടുവെന്നു മനസ്സിലാക്കാം: “എങ്കിലും എഴുന്നേറ്റു നിവിർന്നു നിൽക്ക; നീ എന്നെ കണ്ടതിന്നും ഇനി ഞാൻ നിനക്കു പ്രത്യക്ഷൻ (optanomai) ആവാനിരിക്കുന്നതിന്നും നിന്നെ ശുശ്രൂഷകനും സാക്ഷിയുമായി നിയമിപ്പാൻ ഞാൻ നിനക്കു പ്രത്യക്ഷനായി (optanomai).” (പ്രവൃ, 26:16). അതുപോലെ, പത്രൊസ് തുടങ്ങിയ ശിഷ്യന്മാർക്ക് മൂന്നുപ്രാവശ്യം പ്രത്യക്ഷനായ വിവരങ്ങളാണ് സുവിശേഷങ്ങളിൽ ഉള്ളതെങ്കിലും, കൂടുതൽ പ്രാവശ്യം പ്രത്യക്ഷനായ വിവരങ്ങൾ പ്രവൃത്തികളിൽ ലൂക്കൊസ് നല്കുന്നുണ്ട്: “അവൻ കഷ്ടം അനുഭവിച്ചശേഷം നാല്പതു നാളോളം അവർക്കു പ്രത്യക്ഷനായി (optanomai) ദൈവരാജ്യം സംബന്ധിച്ച കാര്യങ്ങൾ പറഞ്ഞുകൊണ്ടു താൻ ജീവിച്ചിരിക്കുന്നു എന്നു അനേകം ദൃഷ്ടാന്തങ്ങളാൽ അവർക്കു കാണിച്ചു കൊടുത്തു.” (പ്രവൃ, 1:2,3). കൂടാതെ, പൗലൊസിൻ്റെ തൻ്റെ പ്രഥമപ്രസംഗത്തിൽ യേശു അപ്പൊസ്തലന്മാർക്ക് ഏറിയദിവസം പ്രത്യക്ഷനായതായി പറഞ്ഞിട്ടുണ്ട്: “അവൻ തന്നോടുകൂടെ ഗലീലയിൽനിന്നു യെരൂശലേമിലേക്കു വന്നവർക്കു ഏറിയ ദിവസം പ്രത്യക്ഷനായി (optanomai); അവർ ഇപ്പോൾ ജനത്തിന്‍റെ മുമ്പാകെ അവന്‍റെ സാക്ഷികൾ ആകുന്നു.” (പ്രവൃ, 13:31).

മഹത്വത്തിലുള്ള പ്രത്യക്ഷതകൾ

1. അപ്പോൾ മനുഷ്യപുത്രന്‍റെ അടയാളം ആകാശത്തു വിളങ്ങും (phaino); അന്നു ഭൂമിയിലെ സകലഗോത്രങ്ങളും പ്രലാപിച്ചുംകൊണ്ടു, മനുഷ്യപുത്രൻ ആകാശത്തിലെ മേഘങ്ങളിന്മേൽ മഹാശക്തിയോടും തേജസ്സോടും കൂടെ വരുന്നതു കാണും (optanomai). (മത്താ, 24:30) 

2. യേശു അവനോടു: ഞാൻ ആകുന്നു; ഇനി മനുഷ്യപുത്രൻ സർവ്വശക്തന്‍റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതും നിങ്ങൾ കാണും (optanomai) എന്നു ഞാൻ പറയുന്നു എന്നു പറഞ്ഞു. (മത്താ, 26:64)

3. അപ്പോൾ മനുഷ്യപുത്രൻ വലിയ ശക്തിയോടും തേജസ്സോടുംകൂടെ മേഘങ്ങളിൽ വരുന്നതു അവർ കാണും (optanomai). (മർക്കൊ, 13:26)

5. മനുഷ്യപുത്രൻ വെളിപ്പെടുന്ന (apokalypto) നാളിൽ അവ്വണ്ണം തന്നേ ആകും. (ലൂക്കോ, 17:30)

6. അപ്പോൾ മനുഷ്യപുത്രൻ ശക്തിയോടും മഹാതേജസ്സോടും കൂടെ മേഘത്തിൽ വരുന്നതു അവർ കാണും (optanomai). (ലൂക്കോ, 21:27)

7. ആമേൻ ആമേൻ ഞാൻ നിങ്ങളോടു പറയുന്നു: സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രന്‍റെ അടുക്കൽ ദൈവദൂതന്മാർ കയറുകയും ഇറങ്ങുകയും ചെയ്യുന്നതും നിങ്ങൾ കാണും (optanomai) എന്നും അവനോടു പറഞ്ഞു. (യോഹ, 1:51)

8. നമ്മുടെ ജീവനായ ക്രിസ്തു വെളിപ്പെടുമ്പോൾ (phaneroo) നിങ്ങളും അവനോടുകൂടെ തേജസ്സിൽ വെളിപ്പെടും (phaneroo). (കൊലൊ, 3:4)

9. നീ നിഷ്കളങ്കനും നിരപവാദ്യനുമായി ഈ കല്പന നമ്മുടെ കർത്താവായ യേശുവിന്‍റെ പ്രത്യക്ഷത (epiphaneia) വരെ പ്രമാണിച്ചുകൊള്ളേണം. (1തിമൊ 6:13)

10. ഞാൻ ദൈവത്തെയും, ജീവികൾക്കും മരിച്ചവർക്കും ന്യായവിസ്താരം നടത്തുവാനുള്ള ക്രിസ്തുയേശുവിനെയും സാക്ഷിവെച്ചു അവന്‍റെ പ്രത്യക്ഷതയും (epiphaneia) രാജ്യവും ചൊല്ലി സത്യം ചെയ്തു കല്പിക്കുന്നതു. (2തിമൊ, 4:1)

11. ഇനി നീതിയുടെ കിരീടം എനിക്കായി വെച്ചിരിക്കുന്നു; അതു നീതിയുള്ള ന്യായാധിപതിയായ കർത്താവു ആ ദിവസത്തിൽ എനിക്കു നല്കും; എനിക്കു മാത്രമല്ല, അവന്‍റെ പ്രത്യക്ഷതയിൽ (epiphaneia) പ്രിയംവെച്ച ഏവർക്കുംകൂടെ. (2തിമൊ, 4:8)

12. നാം ഭാഗ്യകരമായ പ്രത്യാശെക്കായിട്ടും മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തുവിന്‍റെ തേജസ്സിന്‍റെ പ്രത്യക്ഷതെക്കായിട്ടും. (തീത്തൊ, 2:12)

13. ക്രിസ്തുവും അങ്ങനെ തന്നേ അനേകരുടെ പാപങ്ങളെ ചുമപ്പാൻ ഒരിക്കൽ അർപ്പിക്കപ്പെട്ടു തനിക്കായി കാത്തുനില്ക്കുന്നവരുടെ രക്ഷെക്കായി അവൻ പാപം കൂടാതെ രണ്ടാമതു പ്രത്യക്ഷനാകും (optanomai). (എബ്രാ, 9:28)

14. എന്നാൽ ഇടയശ്രേഷ്ഠൻ പ്രത്യക്ഷനാകുമ്പോൾ (phaneroo) നിങ്ങൾ തേജസ്സിന്‍റെ വാടാത്ത കിരീടം പ്രാപിക്കും. (1പത്രൊ, 5:4)

15. ഇനിയും കുഞ്ഞുങ്ങളേ, അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവന്‍റെ സന്നിധിയിൽ ലജ്ജിച്ചുപോകാതെ അവന്‍റെ പ്രത്യക്ഷതയിൽ (phaneroo) നമുക്കു ധൈര്യം ഉണ്ടാകേണ്ടതിന്നു അവനിൽ വസിപ്പിൻ. (1യോഹ, 2:28)

16. പ്രിയമുള്ളവരേ, നാം ഇപ്പോൾ ദൈവമക്കൾ ആകുന്നു. നാം ഇന്നതു ആകും എന്നു ഇതുവരെ പ്രത്യക്ഷമായില്ല (phaneroo). അവൻ പ്രത്യക്ഷനാകുമ്പോൾ (phaneroo) നാം അവനെ താൻ ഇരിക്കും പോലെ തന്നേ കാണുന്നതാകകൊണ്ടു (optanomai) അവനോടു സദൃശന്മാർ ആകും എന്നു നാം അറിയുന്നു. (1യോഹ, 3:2)

17. ഇതാ, അവൻ മേഘാരൂഢനായി വരുന്നു; ഏതു കണ്ണും, അവനെ കുത്തിത്തുളെച്ചവരും അവനെ കാണും (optanomai); ഭൂമിയിലെ ഗോത്രങ്ങൾ ഒക്കെയും അവനെച്ചൊല്ലി വിലപിക്കും. ഉവ്വു, ആമേൻ. (വെളി, 1:7)

18. അവർ അവന്‍റെ മുഖംകാണും (optanomai); അവന്‍റെ നാമം അവരുടെ നെറ്റിയിൽ ഇരിക്കും. (വെളി, 22:4)

അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിൻ്റെ അറുപതിലേറെ പ്രത്യക്ഷതകൾ (manifestations) ബൈബിളിൽ പറഞ്ഞിട്ടുണ്ട്. അതിൽ വ്യത്യസ്തമായ ചില പ്രത്യക്ഷതകൾ കാണിക്കാം:

1. പഴയനിയമഭക്തന്മാർ സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുന്നതായി കണ്ട പിതാവായ യഹോവ. മീഖായവും (1രാജാ, 22:19) യെശയ്യാവും (6:1-5) യെഹെസ്‌കേലും (1:26-28) ദാനീയേലും (7:9,10) സ്വർഗ്ഗത്തിൽ ദൂതന്മാരുടെ മദ്ധ്യേ ഇരിക്കുന്നതായി കണ്ടിട്ടുണ്ട്. ‘ദൂതന്മാർ എൻ്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു’ എന്നു മനുഷ്യനായ യേശു പറഞ്ഞത് ഇതാണ്: (മത്താ, 18:11). ഇതു മാത്രമാണ് അദൃശ്യനായ ദൈവത്തിന്റെ നിത്യമായ പ്രത്യക്ഷത. ദൈവം ദൂതന്മാരുടെ മദ്ധ്യേയിരുന്ന് നിത്യം ആരാധന സ്വീകരിക്കുന്നതായി യോഹന്നാൻ സാക്ഷ്യപ്പെടുത്തുന്നു: (വെളി, 4:8).

2. സർവ്വശക്തിയുള്ള ദൈവമായിട്ടുള്ള പ്രത്യക്ഷത: (ഉല്പ, 17:1). പൂർവ്വപിതാക്കന്മാർക്ക് ദൈവം യഹോവയെന്ന നാമത്തിലല്ല; സർവ്വശക്തിയുള്ള ദൈവമായിട്ടാണ് താൻ പ്രത്യക്ഷനായിരുന്നത്: (പുറ, 6:3).

3.  മമ്രേയുടെ തോപ്പിൽ അബ്രഹാമിനു മനുഷ്യനായി വെളിപ്പെട്ടു ആറേഴുനാഴിക അവനോടുകൂടെ പാർത്ത്, ഭക്ഷണപാനീയങ്ങൾ കഴിച്ചു അവനെ അനുഗ്രഹിച്ചു മടങ്ങിപ്പോയ മനുഷ്യൻ: (ഉൽപ,18:1-8). അവിടെ വെളിപ്പെട്ട മൂന്നു പുരുഷന്മാരിൽ ഒരാൾ യഹോവ ആയിരുന്നെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്: (18:1-19:1).

4.  വചനമായുള്ള വെളിപ്പാട്: ശമൂവേലിനു നാലുപ്രാവശ്യം വചനം അഥവാ ശബ്ദമായി ദൈവം വെളിപ്പെട്ടിട്ടുണ്ട്: (1ശമൂ, 3:23; 147:19. ഒ.നോ: പുറ, 3:4-6). അത് ദൈവത്തിൻ്റെ വായിലെ വചനമാണ്: (ആവ, 8:3; 2ദിന, 36:12; ഇയ്യോ, 22:22; സങ്കി, 119:72; യെശ, 45:23; 55:11; 59:21; യിരെ, 9:20; യെഹെ, 3:17; 33:7; മത്താ, 4:4; ലൂക്കോ, 4:4). ആ വചനത്താലാണ് ആകാശവും ഭൂമിയും സൃഷ്ടിച്ചത്: (സങ്കീ, 33:6. ഒ.നോ: ഉൽപ, 1:3). കാലസംപൂർണ്ണത വന്നപ്പോൾ ‘ജഡമായിത്തീർന്നു’ എന്നു യോഹന്നാൻ പറഞ്ഞിരിക്കുന്ന വചനം ഇതാണ്: (1:10; ഗലാ, 4:4).

5.  ജഡത്തിൽ വെളിപ്പെട്ട മനുഷ്യനായ ക്രിസ്തുയേശു: (1തിമൊ, 3:16; 1പത്രൊ, 1:20). ക്രൂശിൽ മരിച്ചത് ദൈവമല്ല; പാപമറിയാത്ത മനുഷ്യനാണ്: (യോഹ, 8:40; 9:11; റോമ, 5:15; 1കൊരി, 15:21; 15:45; 15:47; 1തിമൊ, 2:6). ദൈവത്തിന് മരിക്കാൻ കഴിയില്ലെന്ന ശിശുസഹജമായ അറിവുപോലും ത്രിത്വത്തിനില്ല.

6.  ദൈവമായ യേശുക്രിസ്തു: (മർക്കൊ, 16:14; യോഹ, 20:28. ഒ.നോ: തീത്തൊ, 2:12).

7.  സകല സത്യത്തിലും വഴി നടത്തുന്ന അദൃശ്യനായ പരിശുദ്ധാത്മാവ്: (യോഹ, 16:13). ദേഹരൂപത്തിൽ സ്നാപകനും (ലൂക്കോ, 3:22) പിളർന്ന നാവിന്റെ രൂപത്തിൽ അപ്പൊസ്തലന്മാരും (പ്രവൃ, 2:3) ജ്വലിച്ചുകൊണ്ടിരിക്കുന്ന ഏഴ് ദീപങ്ങളായി യോഹന്നാനും കണ്ടിട്ടുണ്ട്: (വെളി, 4:5).

8.  ദൈവത്തിൻ്റെ ഏഴ് ആത്മാവ്: (വെളി, 1:4; 3:1; 4:5). ദൈവസിംഹാസനത്തിനു മുമ്പിലുള്ള ഏഴാത്മാവിന്റെ പക്കൽനിന്ന് യോഹന്നാൻ സഭയ്ക്ക് കൃപയും സമാധാനവും ആശംസിച്ചു: (വെളി, 1:4).

9.  മനുഷ്യപുത്രനോട് സദൃശ്യനായി മഹാതേജസ്സോടെ പത്മോസിൽ യേഹാന്നാനു വെളിപ്പെട്ട യേശുക്രിസ്തു: (വെളി, 1:12-18).

10.  സിംഹാസനത്തിൻ്റെയും ജീവികളുടെയും മൂപ്പന്മാരുടെയും മദ്ധ്യത്തിൽ അറുക്കപ്പെട്ടതുപോലെ നിൽക്കുന്ന കുഞ്ഞാട്: (വെളി, 5:6,12; 6:1; 7:17). സ്വർഗ്ഗത്തിൽ യോഹന്നാൻ കണ്ട കുഞ്ഞാട് ലോകസ്ഥാപനംമുതൽ അറുക്കപ്പെട്ടതാണ്: (വെളി, 13:8). യേശുക്രിസ്തു കാലസംപൂർണ്ണതയിലാണ് ക്രൂശിക്കപ്പെട്ടത്: (ഗലാ, 4:4).

“ആ സമയത്തു തന്നേ യേശു പറഞ്ഞതു: പിതാവേ, സ്വർഗ്ഗത്തിന്നും ഭൂമിക്കും കർത്താവായുള്ളോവേ, നീ ഇതു ജ്ഞാനികൾക്കും വിവേകികൾക്കും മറെച്ചു ശിശുക്കൾക്കു വെളിപ്പെടുത്തിയതുകൊണ്ടു ഞാൻ നിന്നെ വാഴ്ത്തുന്നു. അതേ, പിതാവേ, ഇങ്ങനെയല്ലോ നിനക്കു പ്രസാദം തോന്നിയതു. എന്‍റെ പിതാവു സകലവും എങ്കൽ ഭരമേല്പിച്ചിരിക്കുന്നു; പിതാവല്ലാതെ ആരും പുത്രനെ അറിയുന്നില്ല; പുത്രനും പുത്രൻ വെളിപ്പെടുത്തിക്കൊടുപ്പാൻ ഇച്ഛിക്കുന്നവനും അല്ലാതെ ആരും പിതാവിനെ അറിയുന്നതുമില്ല. (മത്തായി 11:25-27)

“അന്ധകാരം ഭൂമിയെയും കൂരിരുട്ടു ജാതികളെയും മൂടുന്നു; നിന്റെമേലോ യഹോവ ഉദിക്കും; അവന്റെ തേജസ്സും നിന്റെമേൽ പ്രത്യക്ഷമാകും.” (യെശയ്യാവു 60:2)

പുതിയനിയമ കല്പനകൾ

പുതിയനിയമ കല്പനകൾ

ക്രിസ്തു തൻ്റെ സ്വന്തരക്തത്താൽ സമ്പാദിച്ചിരിക്കുന്ന ദൈവത്തിൻ്റെ സഭയ്ക്ക് ആചരിക്കാനായി രണ്ട് കല്പനകളാണുള്ളത്. സ്നാനവും കർത്തൃമേശയും. സ്നാനം ഒരിക്കലായും; കർത്തൃമേശ നിരന്തരമായും അനുഷ്ഠിക്കണം. പുതിയനിയമ വിശ്വാസികൾക്ക് അനുസരിക്കാൻ അനവധി കല്പനകളുണ്ട്. ന്യായപ്രമാണമെന്ന ചുമപ്പാൻ കഴിയാത്ത നുകം (കല്പനകൾ) ഒടിച്ചുകളഞ്ഞിട്ടാണ് ക്രിസ്തു തൻ്റെ മൃദുവും ലഘുവുമായ നുകം (കല്പനകൾ) നമുക്കുതന്നത്. “ഞാൻ സൌമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്കു ആശ്വാസം കണ്ടത്തും.” 

1. സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ! (മത്താ, 3:2; 4:17)

2. മാനസാന്തരത്തിന്നു യോഗ്യമായ ഫലം കായ്പിൻ. (മത്താ, 3:8)

3. ദൈവമായ കർത്താവിനെ പരീക്ഷിക്കരുതു. (മത്താ, 4:7; ലൂക്കൊ, 4:12; 1കൊരി, 10:9)

4. നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു. (മത്താ, 4:10; ലൂക്കൊ, 4:8)

5. എൻ്റെ പിന്നാലെ വരുവിൻ (യേശുവിനെ പിന്തുടരുക). (മത്താ, 4:19; 8:22; 9:22; മർക്കൊ, 2:4)

6. മനുഷ്യരുടെ മുമ്പിൽ വെളിച്ചമായി പ്രകാശിക്കുവിൻ. (മത്താ, 5:16)

7. വഴിപാടു കഴിക്കും മുമ്പേ സഹോദരനോടു നിരന്നുകൊൾക. (മത്താ, 5:23,24)

8. പ്രതിയോഗിയോടുകൂടെ വേഗത്തിൽ ഇണങ്ങിക്കൊൾക. (മത്താ, 5:25; ലൂക്കൊ, 12:58)

9. കണ്ണുകൾ ഇടർച്ചവരുത്താതെ നോക്കുക. (മത്താ, 5:29; 18:9)

10. കൈകൾ ഇടർച്ചായാവരുത്. (മത്താ, 5:30; 18:8)

11. യാതൊന്നിനെക്കൊണ്ടും സത്യം ചെയ്യരുതു. (മത്താ, 5:33-36)

12. വാക്കുകൾ ഉവ്വു, ഉവ്വു എന്നും ഇല്ല, ഇല്ല എന്നും ആയിരിക്കട്ടെ. (മത്താ, 5:37)

13.  ദുഷ്ടനോടു എതിർക്കരുതു. (മത്താ, 5:39).

14. വലത്തെ ചെകിട്ടത്തു അടിക്കുന്നവന്നു മറ്റേതും തിരിച്ചുകാണിക്ക. (മത്താ, 5:39; ലൂക്കൊ, 6:29)

15. വസ്ത്രം എടുപ്പാൻ ഇച്ഛിക്കുന്നവനു നിന്റെ പുതപ്പും വിട്ടുകൊടുക്ക. (മത്താ, 5:40; ലൂക്കൊ, 6:29)

16. ഒരുത്തൻ സഹായം ചോദിച്ചാൽ അധികമായി ചെയ്യുക. (മത്താ, 5:41)

17. യാചിക്കുന്നവനു കൊടുക്കുക. (മത്താ, 5:42)

18. വായ്പ ചോദിക്കുന്നവനു കൊടുക്കുക. (മത്താ, 5:42)

19. ശത്രുക്കളെ സ്നേഹിപ്പിൻ. (മത്താ, 5:44; ലൂക്കൊ, 6:27, 35)

20. ഉപദ്രവിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിപ്പിൻ. (മത്താ, 5:44)

21. സ്വർഗ്ഗീയപിതാവിനെപ്പോലെ സൽഗുണപൂർണ്ണരാകുവിൻ. (മത്താ, 5:48)

22. നീതിപ്രവൃത്തികളെ മനുഷ്യരുടെ മുമ്പിൽ ചെയ്യാതിരിപ്പാൻ സൂക്ഷിപ്പിൻ. (മത്താ, 6:1)

23. ഭിക്ഷ കൊടുക്കുന്നതു രഹസ്യത്തിൽ ആയിരിക്കണം. (മത്താ,6:2)

24. വലങ്കൈ ചെയ്യുന്നതു ഇടങ്കൈ അറിയരുതു. (മത്താ, 6:3)

25. മനുഷ്യരെ കാണിക്കാനായി പ്രാർത്ഥിക്കരുതു. (മത്താ, 6:5)

26. അറയിൽ കടന്നു രഹസ്യത്തിൽ പ്രാർത്ഥിക്ക. (മത്താ, 6:6)

27. പ്രാർത്ഥിക്കയിൽ അതിഭാഷണം അരുതു. (മത്താ, 6:7)

28. സ്വർഗ്ഗസ്ഥനായ പിതാവിനെ വിളിച്ചു പ്രാർത്ഥിക്കുക. (മത്താ, 6:9-13; ലൂക്കൊ, 11:2-4)

29. പരസ്പരം പിഴകളെ ക്ഷമിക്കക. (മത്താ, 6:14,15)

30. ഉപവസിക്കുമ്പോൾ വാടിയമുഖം കാണിക്കരുതു. (മത്താ, 6:16)

31. ഭൂമിയിൽ നിക്ഷേപം സ്വരൂപിക്കരുതു. (മത്താ, 6:19)

32. സ്വർഗ്ഗത്തിൽ നിക്ഷേപം സ്വരൂപിക്കുക. (6:20)

33. ജീവനായിക്കൊണ്ടു വിചാരപ്പെടരുതു. (മത്താ, 6:25; ലൂക്കൊ, 12:22)

34. ശരീരത്തിനായും വിചാരപ്പെടരുതു. (മത്താ, 6:25; ലൂക്കൊ, 12:22)

35. ഭക്ഷണത്തിനായി വിചാരപ്പെടരുതു. (മത്താ, 6:31)

36. മുമ്പെ ദൈവത്തിന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ. (മത്താ, 6:33)

37. നാളെക്കായി വിചാരപ്പെടരുതു. (മത്താ, 6:34)

38. വിധിക്കരുതു. (മത്താ, 7:1; ലൂക്കൊ, 6:37)

39. മുമ്പ സ്വന്തം കുറവുകൾ പരിഹരിക്കുക. (മത്താ, 7:5; ലൂക്കൊ, 6:42)

40. വിശുദ്ധമായതൊന്നും അലക്ഷ്യമാക്കരുത്. (മത്താ, 7:6)

41. യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും. (മത്താ, 7:7)

42. അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും. (മത്താ, 7:7)

43. മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും. (മത്താ, 7:7)

44. മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കന്നതു ഒക്കെയും നിങ്ങൾ അവർക്കും ചെയ്‍വിൻ. (മത്താ, 7:12; ലൂക്കൊ, 7:31)

45. ഇടുക്കുവാതിലൂടെ അകത്തു കടപ്പിൻ. (മത്താ, 7:13; ലൂക്കൊ, 13:24)

46. കള്ള പ്രവാചകന്മാരെ സൂക്ഷിച്ചുകൊൾവിൻ. (മത്താ, 7:15)

 47. കൊയ്ത്തിലേക്കു (സുവിശേഷവയൽ) വേലക്കാരെ അയക്കേണ്ടതിന്നു യാചിപ്പിൻ. (മത്താ, 9:38)

48. സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു എന്നു ഘോഷിപ്പിൻ. (മത്താ, 10:7)

49. സൗജന്യമായി ലഭിച്ചതൊക്കെയും സൗജന്യമായി കൊടുപ്പിൻ. (മത്താ, 10:8)

50. പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും പ്രാവിനെപ്പോലെ കളങ്കമില്ലാത്തവരും ആയിരിപ്പിൻ. (മത്താ, 10;16)

51. അവസാനത്തോളം സഹിച്ചുനില്ക്കുന്നവനോ രക്ഷിക്കപ്പെടും. (മത്താ, 10:22)

52. ദൈവത്തെ മാത്രം ഭയപ്പെടുവിൻ. (മത്താ, 10:28)

53. അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും എന്റെ അടുക്കൽ വരുവിൻ. (മത്താ, 11:28)

54. എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിൻ. (മത്താ, 11:29)

55. വചനം കേട്ടു ഗ്രഹിച്ചു കൊൾവിൻ. (മത്താ, 15;10)

56. ഒരുത്തൻ എന്റെ പിന്നാലെ വരുവാൻ ഇച്ഛിച്ചാൽ തന്നെത്താൻ ത്യജിച്ചു, തന്റെ ക്രൂശു എടുത്തു എന്നെ അനുഗമിക്കട്ടെ. (മത്താ, 16:24; ലൂക്കൊ, 9:23)

57. കൈകാലുകൾ ഉള്ളവനായി നിത്യാഗ്നിയിൽ വീഴുന്നതിനെക്കാൾ അംഗഹീനനായിട്ടോ മുടന്തനായിട്ടോ ജീവനിൽ കടക്കുന്നതു നല്ലതു. (മത്താ, 18:8)

58. കണ്ണുകളുവനായി അഗ്നിനരകത്തിൽ വീഴുന്നതിനെക്കാൾ ഒറ്റക്കണ്ണനായി ജീവനിൽ കടക്കുന്നതു നല്ലതു. (മത്താ, 18:9)

59. ആരെയും തുച്ഛീകരിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. (മത്താ, 18:10)

60. സഹോദരൻ നിന്നോടു പിഴെച്ചാൽ നീ ചെന്നു നീയും അവനും മാത്രം ഉള്ളപ്പോൾ കുറ്റം അവന്നു ബോധം വരുത്തുക. (മത്താ, 18:15)

61. അവൻ നിന്നെ കേൾക്കാഞ്ഞാൽ രണ്ടു മൂന്നു സാക്ഷികളെ കൂട്ടിക്കൊണ്ടു ചെല്ലുക. (മത്താ, 18:16)

62. അവരെ കൂട്ടാക്കാഞ്ഞാൽ സഭയോടു അറിയിക്ക. (മത്താ, 18:17)

63. സഹോദരനോടുഏഴല്ല; എഴുപത് വട്ടം ക്ഷമിക്കുക. (മത്താ, 18:21,22; ലൂക്കൊ, 17:3,4)

64. ഓരോരുത്തൻ സഹോദരനോടു ഹൃദയപൂർവ്വം ക്ഷമിക്കുക. (മത്താ, 18:35)

65. ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുതു. (മത്താ, 19:6)

66. പരസംഗം നിമിത്തമല്ലാതെ ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവൻ വ്യഭിചാരം ചെയ്യുന്നു. (മത്താ, 19:9)

67. ഉപേക്ഷിക്കപ്പെട്ടവളെ വിവാഹം കഴിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു. (മത്താ, 19:9)

68. ശിശുക്കളെ എൻ്റെ അടുക്കൽ വരുവാൻ വിടുവിൻ. (മത്താ, 19:14; മർക്കൊ, 10:14; ലൂക്കൊ, 18:16)

69. ജീവനിൽ കടപ്പാൻ ഇച്ഛിക്കുന്നു എങ്കിൽ കല്പനകളെ പ്രമാണിക്ക. (മത്താ, 19:17)

70. കുല ചെയ്യരുതു. (മത്താ, 19:18; മർക്കൊ, 10:19; ലൂക്കൊ, 18:20)

71. വ്യഭിചാരം ചെയ്യരുതു. (മത്താ, 19:18; 5:27,28; മർക്കൊ, 10:19; ലൂക്കൊ, 18:19)

72. മോഷ്ടിക്കരുതു. മത്താ, 19:18; മർക്കൊ, 10:19; ലൂക്കൊ, 18:20)

73. കള്ളസ്സാക്ഷ്യം പറയരുതു. (മത്താ, 19:18; മർക്കൊ, 10:19; ലൂക്കൊ, 18:20)

74. അപ്പനെയും അമ്മയെയും ബഹുമാനിക്ക. (മത്താ, 19:19; മർക്കൊ, 10:19; ലൂക്കൊ, 18:20)

75. കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്ക. (മത്താ, 19:19)

76. സൽഗുണപൂർണ്ണൻ ആകുവാൻ നിനക്കുള്ളതു വിറ്റു ദരിദ്രർക്കു കൊടുക്ക. (മത്താ, 19:21; ലൂക്കൊ, 18:21)

77. മഹാൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം ശുശ്രൂഷക്കാരൻ ആകേണം. (മത്താ, 20:26; മർക്കൊ, 10:43)

78. ഒന്നാമൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം ദാസൻ ആകേണം. (മത്താ, 20:27; മർക്കൊ, 10:44)

79. കൈസർക്കുള്ളതു കൈസർക്കും ദൈവത്തിനുള്ളതു ദൈവത്തിന്നും കൊടുപ്പിൻ. (മത്താ, 22:21; മർക്കൊ, 12:17; ലൂക്കൊ, 22:25)

80. നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും കൂടെ സ്നേഹിക്കേണം. (മത്താ, 22:37)

81. നിങ്ങളോ റബ്ബീ എന്നു പേർ എടുക്കരുതു. (മത്താ, 23:8)

82. ഭൂമിയിൽ ആരെയും പിതാവു എന്നു വിളിക്കരുതു. (മത്താ, 23:9)

83. നിങ്ങൾ നായകന്മാർ എന്നും പേർ എടുക്കരുതു. (മത്താ, 23:10)

84. നിങ്ങളിൽ ഏറ്റവും വലിയവൻ നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം. (മത്താ, 23:11)

85. തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും. (മത്താ, 23:12)

86. തന്നെത്താൻ താഴ്ത്തുന്നവൻ എല്ലാം ഉയർത്തപ്പെടും. (മത്താ, 23:12)

87. ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. (മത്താ, 24:4; മർക്കൊ, 13:6; ലൂക്കൊ, 24:8)

88. ചഞ്ചലപ്പെടാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. (മത്താ, 24:6)

89. നിങ്ങളുടെ കർത്താവു ഏതു ദിവസത്തിൽ വരുന്നു എന്നു നിങ്ങൾ അറിയായ്ക കൊണ്ടു ഉണർന്നിരിപ്പിൻ. (മത്താ, 24:42; മർക്കൊ, 13:33)

90. നിനെയാത്ത നാഴികയിൽ മനുഷ്യപുത്രൻ വരുന്നതുകൊണ്ടു നിങ്ങളും ഒരുങ്ങിയിരിപ്പിൻ. (മത്താ, 24:44)

91. ആകയാൽ നാളും നാഴികയും നിങ്ങൾ അറിയായ്കകൊണ്ടു ഉണർന്നിരിപ്പിൻ. (മത്താ, 25:13; മർക്കൊ, 13:37)

92. പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ ഉണർന്നിരുന്നു പ്രാർത്ഥിപ്പിൻ. (മത്താ, 26:41; മർക്കൊ, 14:38; ലൂക്കൊ, 22:40, 46)

93. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിൻ. (മത്താ, 28:19)

94. സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ. (മത്താ, 28:19)

95. എല്ലാവരും കേട്ടു ഗ്രഹിച്ചുകൊൾവിൻ. (മർക്കൊ, 7:14)

96. പരീശരുടെ ദുരുപദേശം സൂക്ഷിച്ചുകൊൾവിൻ. (മർക്കൊ, 8:15; മത്താ, 16:6)

97. ഒരുവൻ മുമ്പൻ ആകുവാൻ ഇച്ഛിച്ചാൽ അവൻ എല്ലാവരിലും ഒടുക്കത്തവനും എല്ലാവർക്കും ശുശ്രൂഷകനും ആകേണം എന്നു പറഞ്ഞു. (മർക്കൊ, 9:35)

98. ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുതു. (മർക്കൊ, 10:9)

99. ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ. (മർക്കൊ, 10:14)

100. ചതിക്കരുത്. (മർക്കൊ, 10:19)

101. ദൈവത്തിൽ വിശ്വാസമുള്ളവർ ആയിരിപ്പിൻ. (മർക്കൊ, 11:22)

102. നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ യാചിക്കുന്നതൊക്കെയും ലഭിച്ചു എന്നു വിശ്വസിപ്പിൻ. (മർക്കൊ, 11:24)

103. യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു. നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം. (മർക്കൊ, 12:29,30)

104. കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം; ഇവയിൽ വലുതായിട്ടു മറ്റൊരു കല്പനയും ഇല്ല. (മർക്കൊ, 12:31)

105. നിങ്ങളെത്തന്നേ സൂക്ഷിച്ചുകൊൾവിൻ. (മർക്കൊ, 13:9; 13:23)

106. ഇതാ ക്രിസ്തു ഇവിടെ എന്നോ അതാ അവിടെ എന്നോ പറഞ്ഞാൽ വിശ്വസിക്കരുതു. (മർക്കൊ, 13:21)

107. ആ കാലം എപ്പോൾ എന്നു നിങ്ങൾ അറിയായ്കകൊണ്ടു സൂക്ഷിച്ചുകൊൾവിൻ; ഉണർന്നും പ്രാർത്ഥിച്ചും കൊണ്ടിരിപ്പിൻ. (മർക്കൊ, 13:33)

108. ഭൂലോകത്തിൽ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ. (മർക്കൊ, 16:15)

109. രണ്ടു വസ്ത്രമുള്ളവൻ ഇല്ലാത്തവന്നു കൊടുക്കട്ടെ. (ലൂക്കോ, 3:11)

110. ഭക്ഷണസാധനങ്ങളും ഇല്ലാത്തവന്നു കൊടുക്കട്ടെ. (ലൂക്കോ, 3:11)

111. കല്പിച്ചതിൽ അധികം നികുതി പിരിക്കരുതു. (ലൂക്കോ, 3:13)

112. ആരോടും ചതിവായി ഒന്നും വാങ്ങാതെ ശമ്പളം മതി എന്നു വിചാരിക്കണം. (ലൂക്കോ, 3:14)

113. നിങ്ങളെ പകെക്കുന്നവർക്കു ഗുണം ചെയ്വിൻ. (ലൂക്കൊ, 6:27)

114. നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിപ്പിൻ. ( ലൂക്കൊ, 6:28)

115. നിങ്ങളെ ദുഷിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിപ്പിൻ. (ലൂക്കൊ, 6:8)

116. നിന്നോടു ചോദിക്കുന്ന ഏവന്നും കൊടുക്ക. (ലൂക്കൊ, 6:30)

117. നിനക്കുള്ളതു എടുക്കുന്നവനോടു മടക്കി ചോദിക്കരുതു. (ലൂക്കൊ, 6:30)

118. ശത്രുക്കൾക്കു നന്മ ചെയ്വിൻ. (ലൂക്കൊ, 6:35)

119. പകരം ഇച്ഛിക്കാതെ കൊടുപ്പിൻ. (ലൂക്കൊ, 6:35)

120. ശിക്ഷെക്കു വിധിക്കരുതു; നിങ്ങൾക്കും ശിക്ഷാവിധി ഉണ്ടാകില്ല. (ലൂക്കൊ, 6:37)

121. വിടുവിൻ; നിങ്ങളെയും വിടുവിക്കും. (ലൂക്കൊ, 6:37)

122. കൊടുക്കുവിൻ; നിങ്ങൾക്കും കിട്ടും. (ലൂക്കൊ, 6:38)

123. സ്വന്തം ക്രൂശ് എടുത്തുംകൊണ്ടു ക്രിസ്തുവിനെ അനുഗമിക്കണം. (ലൂക്കൊ, 9:23; മത്താ, 10:38)

124. ദൈവപുത്രന്നു ചെവികൊടുപ്പിൻ. (ലൂക്കൊ, 9:35)

125. നിന്നിലുള്ള വെളിച്ചം ഇരുളാകാതിരിപ്പാൻ നോക്കുക. (ലൂക്കോ, 11:35)

126. അകത്തുള്ളതു ഭിക്ഷയായി കൊടുപ്പിൻ. (ലൂക്കോ, 11:41)

127. ദുരുപദേശത്തെ സൂക്ഷിച്ചുകൊൾവിൻ. (ലൂക്കൊ, 12:1; മത്താ, 16:6, 11).

128. ദേഹത്തെ കൊന്നിട്ടു പിന്നെ അധികമായി ഒന്നും ചെയ്‍വാൻ കഴിയാത്തവരെ ഭയപ്പെടേണ്ട. (ലൂക്കൊ, 12:4)

129. കൊന്നിട്ടു നരകത്തിൽ തള്ളിക്കളവാൻ അധികാരമുള്ളവനെ ഭയപ്പെടുവിൻ. (ലൂക്കൊ, 12:5)

130. സകലദ്രവ്യാഗ്രഹവും സൂക്ഷിച്ചു ഒഴിഞ്ഞുകൊൾവിൻ. (ലൂക്കോ, 12:15)

131. ദൈവത്തിന്റെ രാജ്യം അന്വേഷിപ്പിൻ. (ലൂക്കോ, 12:31)

132. നിങ്ങളുടെ അര കെട്ടിയും വിളക്കു കത്തിയും കൊണ്ടിരിക്കട്ടെ . (ലൂക്കോ, 12:35)

133. നിനയാത്ത നാഴികയിൽ മനുഷ്യപുത്രൻ വരുന്നതുകൊണ്ടു നിങ്ങളും ഒരുങ്ങിയിരിപ്പിൻ. (ലൂക്കോ, 12:40)

134. ഒരുത്തൻ നിന്നെ കല്യാണത്തിന്നു വിളിച്ചാൽ മുഖ്യാസനത്തിൽ ഇരിക്കരുതു. (ലൂക്കോ, 14:8)

135. നിന്നെ വിളിച്ചാൽ ചെന്നു ഒടുക്കത്തെ സ്ഥലത്തു ഇരിക്ക. (ലൂക്കോ, 14:10)

136. നീ വിരുന്നു കഴിക്കുമ്പോൾ ദരിദ്രന്മാർ, അംഗഹീനന്മാർ മുടന്തന്മാർ, കുരുടുന്മാർ എന്നിവരെ ക്ഷണിക്ക. (ലൂക്കോ, 14:13)

137. ലോത്തിന്റെ ഭാര്യയെ ഓർത്തുകൊൾവിൻ. (ലൂക്കോ, 17:32)

138. നിങ്ങൾ യുദ്ധങ്ങളെയും കലഹങ്ങളെയും കുറിച്ചു കേൾക്കുമ്പോൾ ഞെട്ടിപ്പോകരുതു. (ലൂക്കൊ, 21:9)

139. ആ ദിവസം നിങ്ങൾക്കു പെട്ടെന്നു കണിപോലെ വരാതിരിപ്പാൻ സൂക്ഷിച്ചു കൊൾവിൻ. (ലൂക്കോ, 21:34)  

140. സംഭവിപ്പാനുള്ള എല്ലാറ്റിന്നും ഒഴിഞ്ഞു പോകുവാനും മനുഷ്യപുത്രന്റെ മുമ്പിൽ നില്പാനും നിങ്ങൾ പ്രാപ്തരാകേണ്ടതിന്നു സദാകാലവും ഉണർന്നും പ്രാർത്ഥിച്ചുംകൊണ്ടിരിപ്പിൻ. (ലൂക്കോ, 21:36)

141.  “ഇതു നിങ്ങൾക്കു വേണ്ടി നല്കുന്ന എന്റെ ശരീരം; എന്റെ ഓർമ്മെക്കായി ഇതു ചെയ്‍വിൻ. (ലൂക്കോ, 22:19)

142. ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം. (യോഹ, 4:24)

143. നശിച്ചുപോകുന്ന ആഹാരത്തിന്നായിട്ടല്ല, നിത്യജീവങ്കലേക്കു നിലനില്ക്കുന്ന ആഹാരത്തിന്നായിട്ടു തന്നേ പ്രവർത്തിപ്പിൻ. (യോഹ, 6:27)

144. കാഴ്ചപ്രകാരം വിധിക്കരുതു. (യോഹ, 7:24)

145. നീതിയുള്ള വിധി വിധിപ്പിൻ. (യോഹ, 7:24)

146. ദാഹിക്കുന്നവൻ എല്ലാം എന്റെ അടുക്കൽ വന്നു കുടിക്കട്ടെ. (യോഹ, 7:37)

147. എന്റെ വചനത്തിൽ നിലനില്ക്കുന്നു എങ്കിൽ നിങ്ങൾ വാസ്തവമായി എന്റെ ശിഷ്യന്മാരായി. (യോഹ, 8:31)

148. എന്റെ വചനം പ്രമാണിക്കുന്നവൻ ഒരുനാളും മരണം കാൺകയില്ല. (യോഹ, 8:51)

149. എനിക്കു ശുശ്രൂഷ ചെയ്യുന്നവൻ എന്നെ അനുഗമിക്കട്ടെ. (യോഹ, 12:26)

150. ഇരുൾ നിങ്ങളെ പിടിക്കാതിരിപ്പാൻ നിങ്ങൾക്കു വെളിച്ചം ഉള്ളേടത്തോളം നടന്നുകൊൾവിൻ. (യോഹ, 12:35)

151. നിങ്ങൾ വെളിച്ചത്തിന്റെ മക്കൾ ആകേണ്ടതിന്നു വെളിച്ചം ഉള്ളടത്തോളം വെളിച്ചത്തിൽ വിശ്വസിപ്പിൻ. (യോഹ, 12:36)

152. നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു. (യോഹ, 14:1)

153. ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ. (യോഹ, 14:1)

154. ഞാൻ പിതാവിലും പിതാവു എന്നിലും എന്നു എന്നെ വിശ്വസിപ്പിൻ; അല്ലെങ്കിൽ പ്രവൃത്തി നിമിത്തം എന്നെ വിശ്വസിപ്പിൻ. (യോഹ, 14:11)

155. എന്നിൽ വസിപ്പിൻ; ഞാൻ നിങ്ങളിലും വസിക്കും. (യോഹ, 15:4)

156. എന്റെ സ്നേഹത്തിൽ വസിപ്പിൻ. (യോഹ, 15:9)

157. ഞാൻ നിങ്ങളെ സ്നേഹിച്ചിരിക്കുന്നതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നാകുന്നു എന്റെ കല്പന. (യോഹ, 15:12)

158. നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കേണം. (യോഹ, 15:17)

159. നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിപ്പിൻ. (യോഹ, 16:24)

160. ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ടു; എങ്കിലും ധൈര്യപ്പെടുവിൻ. (യോഹ, 16:33)

161. അവിശ്വാസി ആകാതെ വിശ്വാസിയായിരിക്ക. (യോഹ, 20:27)

162. ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ. (പ്രവൃ, 2:38; മത്താ, 28:19)

163. വിഗ്രഹാർപ്പിതം, രക്തം, ശ്വാസംമുട്ടിച്ചത്തതു, പരസംഗം എന്നിവ വർജ്ജിക്കണം. (പ്രവൃ, 15:28,29)

164. അറിയായ്മയുടെ കാലങ്ങളെ ദൈവം ലക്ഷ്യമാക്കാതെ ഇപ്പോൾ എല്ലായിടത്തും എല്ലാവരും മാനസാന്തരപ്പെടേണമെന്നു മനുഷ്യരോടു കല്പിക്കുന്നു. (പ്രവൃ, 17:30)

165. നിങ്ങളെത്തന്നേയും താൻ സ്വന്തരക്തത്താൽ സമ്പാദിച്ചിരിക്കുന്ന ദൈവത്തിന്റെ സഭയെ മേയ്പാൻ പരിശുദ്ധാത്മാവു നിങ്ങളെ അദ്ധ്യക്ഷരാക്കിവെച്ച ആട്ടിൻ കൂട്ടം മുഴുവനെയും സൂക്ഷിച്ചുകൊൾവിൻ. (പ്രവൃ, 20:28)

166. അവ്വണ്ണം നിങ്ങളും പാപ സംബന്ധമായി മരിച്ചവർ എന്നു ക്രിസ്തുയേശുവിൽ ദൈവത്തിന്നു ജീവിക്കുന്നവർ എന്നും നിങ്ങളെത്തന്നേ എണ്ണുവിൻ. (റോമ, 6:11)

167. പാപം നിങ്ങളുടെ മർത്യശരീരത്തിൽ അതിന്റെ മോഹങ്ങളെ അനുസരിക്കുമാറു ഇനി വാഴരുതു, (റോമ, 6:12)

168. നിങ്ങളുടെ അവയവങ്ങളെ അനീതിയുടെ ആയുധങ്ങളായി പാപത്തിന്നു സമർപ്പിക്കയും അരുതു. (റോമ, 6:13)

169. നിങ്ങളെത്തന്നേ മരിച്ചിട്ടു ജീവിക്കുന്നവരായും നിങ്ങളുടെ അവയവങ്ങളെ നീതിയുടെ ആയുധങ്ങളായും ദൈവത്തിന്നു സമർപ്പിച്ചുകൊൾവിൻ. (റോമ, 6:13)

170. നിങ്ങൾ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന്നു പ്രസാദവുമുള്ള യാഗമായി സമർപ്പിപ്പിൻ. (റോമ 12:1)

171. ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ. (റോമ, 12:2)

172. ഭാവിക്കേണ്ടതിന്നു മീതെ ഭാവിച്ചുയരരുതു. (റോമ, 12:3)

173. ദൈവം അവനവന്നു വിശ്വാസത്തിന്റെ അളവു പങ്കിട്ടതുപോലെ സുബോധമാകുംവണ്ണം ഭാവിക്കേണം. (റോമ, 12:3)

174. ശുശ്രൂഷിക്കാൻ കൃപയുള്ളവൻ ശുശ്രൂഷിക്കട്ടെ. (റോമ, 12:7) 

175. ഉപദേശിക്കുവാൻ കൃപയുള്ളവൻ ഉപദേശിക്കട്ടെ. (റോമ, 12:7)

176. പ്രബോധിപ്പിക്കുവാൻ കൃപയുള്ളവൻ പ്രബോധിപ്പിക്കട്ടെ. (റോമ, 12:7)

177. ദാനം ചെയ്യുന്നവൻ ഏകാഗ്രതയോടെ ചെയ്യട്ടെ. (റോമ, 12:8)

178. ഭരിക്കുന്നവൻ ഉത്സാഹത്തോടെ ഭരിക്കട്ടെ. (റോമ, 12:8)

179. കരുണചെയ്യുന്നവൻ പ്രസന്നതയോടെ ആകട്ടെ. (റോറ, 12:8)

180. സ്നേഹം നിർവ്യാജം ആയിരിക്കട്ടെ. (റോമ, 12:9)

181. തീയതിനെ വെറുത്തു നല്ലതിനോടു പറ്റിക്കൊൾവിൻ. (റോമ, 12:9)

182. സഹോദരപ്രീതിയിൽ തമ്മിൽ സ്ഥായിപൂണ്ടു ബഹുമാനിക്കുന്നതിൽ അന്യോന്യം മുന്നിട്ടു കൊൾവിൻ. (റോമ, 12:10)

183. ഉത്സാഹത്തിൽ മടുപ്പില്ലാതെ ആത്മാവിൽ എരിവുള്ളവരായി കർത്താവിനെ സേവിപ്പിൻ. (റോമ, 12:11)

184. ആശയിൽ സന്തോഷിപ്പിൻ. (റോമ, 12:12)

185. കഷ്ടതയിൽ സഹിഷ്ണത കാണിപ്പിൻ. (റോമ, 12:13)

186. പ്രാർത്ഥനയിൽ ഉറ്റിരിപ്പിൻ. (റോമ, 12:13)

187. വിശുദ്ധന്മാരുടെ ആവശ്യങ്ങളിൽ കൂട്ടായ്മ കാണിക്ക. (റോമ, 12:13)

188. അതിഥിസൽക്കാരം ആചരിക്കയും ചെയ്‍വിൻ. (റോമ, 12:13)

189. നിങ്ങളെ ഉപദ്രവിക്കുന്നവരെ അനുഗ്രഹിപ്പിൻ; ശപിക്കാതെ അനുഗ്രഹിപ്പിൻ. (റോമ, 12:14)

190. സന്തോഷിക്കുന്നവരോടുകൂടെ സന്തോഷിക്ക. (റോമ, 12:15)

191. കരയുന്നവരോടുകൂടെ കരയുക. (റോമ, 12:15)

192. തമ്മിൽ ഐകമത്യമുള്ളവരായി വലിപ്പം ഭാവിക്കാതെ എളിയവരോടു ചേർന്നുകൊൾവിൻ. (റോമ, 12:16)

193. നിങ്ങളെത്തന്നേ ബുദ്ധിമാന്മാർ എന്നു വിചാരിക്കരുതു. (റോമ, 12:16)

194. ആർക്കും തിന്മെക്കു പകരം തിന്മ ചെയ്യരുതു. (റോമ, 12:17)

195. സകലമനുഷ്യരുടെയും മുമ്പിൽ യോഗ്യമായതു മുൻകരുതുക. (റോമ, 12:17)

196. കഴിയുമെങ്കിൽ നിങ്ങളാൽ ആവോളം സകലമനുഷ്യരോടും സമാധാനമായിരിപ്പിൻ. (റോമ, 12:18)

197. പ്രിയമുള്ളവരേ, നിങ്ങൾ തന്നേ പ്രതികാരം ചെയ്യാതെ ദൈവകോപത്തിന്നു ഇടംകൊടുപ്പിൻ. (റോമ, 12:19)

198. നിന്റെ ശത്രുവിന്നു വിശക്കുന്നു എങ്കിൽ അവന്നു തിന്മാൻ കൊടുക്ക. (റോമ, 12:20)

199. ദാഹിക്കുന്നു എങ്കിൽ കുടിപ്പാൻ കൊടുക്ക. (റോമ, 12:20)

200. തിന്മയോടു തോൽക്കാതെ നന്മയാൽ തിന്മയെ ജയിക്കുക. (റോമ, 12:21)

201. ഏതു മനുഷ്യനും ശ്രേഷ്ഠാധികാരങ്ങൾക്കു കീഴടങ്ങട്ടെ. (റോമ, 13:1)

202. എല്ലാവർക്കും കടമായുള്ളതു കൊടുപ്പിൻ. (റോമ, 13:7)

203. നികുതി കൊടുക്കേണ്ടവന്നു നികുതി കൊടുക്കുവിൻ. (റോമ, 13:7)

204. ചുങ്കം കൊടുക്കേണ്ടവന്നു ചുങ്കം കൊടുക്കുവിൻ. (റോമ, 13:7)

205. ഭയം കാണിക്കേണ്ടവന്നു ഭയം കാണിക്കുവിൻ. (റോമ, 13:7)

206. മാനം കാണിക്കേണ്ടവന്നു മാനം. (റോമ, 13:7)

207. അന്യോന്യം സ്നേഹിക്കുന്നതു അല്ലാതെ ആരോടും ഒന്നും കടമ്പെട്ടിരിക്കരുതു. (റോമ, 13:8)

208. നാം ഇരുട്ടിന്റെ പ്രവൃത്തികളെ വെച്ചുകളഞ്ഞു വെളിച്ചത്തിന്റെ ആയുധവർഗ്ഗം ധരിച്ചുകൊൾക. (റോമ, 13:12)

209. പകൽസമയത്തു എന്നപോലെ നാം മര്യാദയായി നടക്ക. (റോമ, 13:13) 

210. കർത്താവായ യേശുക്രിസ്തുവിനെത്തന്നേ ധരിച്ചുകൊൾവിൻ. (റോമ, 13:14)

211. മോഹങ്ങൾ ജനിക്കുമാറു ജഡത്തിന്നായി ചിന്തിക്കരുതു. (റോമ, 13:14)

212. സംശയവിചാരങ്ങളെ വിധിക്കരുതു. (റോമ, 14:1)

213. വിശ്വാസത്തിൽ ബലഹീനനായവനെ ചേർത്തുകൊൾവിൻ. (റോമ, 14:1)

214. തിന്നുന്നവൻ തിന്നാത്തവനെ ധിക്കരിക്കരുതു. (റോമ, 14:3)

215. തിന്നാത്തവൻ തിന്നുന്നവനെ വിധിക്കരുതു. (റോമ, 14:3)

216. നാം ഇനി അന്യോന്യം വിധിക്കരുതു. (റോമ, 14:13)

217. സഹോദരന്നു ഇടർച്ചയോ തടങ്ങലോ വെക്കാതിരിപ്പാൻ മാത്രം ഉറെച്ചുകൊൾവിൻ. (റോമ, 14:13)

218. ആർക്കുവേണ്ടി ക്രിസ്തു മരിച്ചുവോ അവനെ നിന്റെ ഭക്ഷണംകൊണ്ടു നശിപ്പിക്കരുതു. (റോമ, 14:15)

219. നിങ്ങളുടെ നന്മെക്കു ദൂഷണം വരുത്തരുതു. (റോമ, 14:16)

220. നാം സമാധാനത്തിന്നും അന്യോന്യം ആത്മികവദ്ധനെക്കും ഉള്ളതിന്നു ശ്രമിച്ചുകൊൾക. (റോമ, 14:19)

221. ഭക്ഷണംനിമിത്തം ദൈവനിർമ്മാണത്തെ അഴിക്കരുതു. (റോമ, 14:20)

222. നമ്മിൽ ഓരോരുത്തൻ കൂട്ടുകാരനെ നന്മെക്കായിട്ടു ആത്മിക വർദ്ധനെക്കു വേണ്ടി പ്രസാദിപ്പിക്കേണം. (റോമ, 15:2)

223. ക്രിസ്തു ദൈവത്തിന്റെ മഹത്വത്തിന്നായി നിങ്ങളെ കൈക്കൊണ്ടതുപോലെ നിങ്ങളും അന്യോന്യം കൈക്കൊൾവിൻ. (റോമ, 15:7)

224. നിങ്ങൾ പഠിച്ച ഉപദേശത്തിന്നു വിപരീതമായ ദ്വന്ദ്വപക്ഷങ്ങളെയും ഇടർച്ചകളെയും ഉണ്ടാക്കുന്നവരെ സൂക്ഷിച്ചുകൊള്ളേണം. (റോമ, 16:17)

225. നിങ്ങൾ നന്മെക്കു ജ്ഞാനികളും തിന്മെക്കു അജ്ഞന്മാരും ആകേണം. (റോമ, 16:19)

226. നിങ്ങൾ എല്ലാവരും ഒന്നു തന്നേ സംസാരിക്കയും നിങ്ങളുടെ ഇടയിൽ ഭിന്നത ഭവിക്കാതെ ഏകമനസ്സിലും ഏകാഭിപ്രായത്തിലും യോജിച്ചിരിക്കയും വേണം. (1കൊരി, 1:10)

227. പ്രശംസിക്കുന്നവൻ കർത്താവിൽ പ്രശംസിക്കട്ടെ. (1കൊരി, 1:31)

228. ആരും തന്നെത്താൻ വഞ്ചിക്കരുതു. (1കൊരി, 3:18; 6:9) 

229. ഈ ലോകത്തിൽ ജ്ഞാനി എന്നു നിങ്ങളിൽ ആർക്കെങ്കിലും തോന്നിയാൽ അവൻ ജ്ഞാനിയാകേണ്ടതിന്നു ഭോഷനായിത്തീരട്ടെ. (1കൊരി, 3:18)

230. ആരും മനുഷ്യരിൽ പ്രശംസിക്കരുതു. (1കൊരി, 3:21)

231. കർത്താവു വരുവോളം സമയത്തിന്നു മുമ്പെ ഒന്നും വിധിക്കരുതു. (1കൊരി, 4:5)

232. നിങ്ങൾ തിന്മയും ദുഷ്ടതയീമായ പുളിമാവിനെ നീക്കിക്കളവിൻ. (1കൊരി, 5:7,8)

233. സ്വച്ഛതയും സത്യവുമായ പുളിപ്പില്ലായ്മകൊണ്ടുതന്നേ ഉത്സവം ആചരിക്ക. (1കൊരി, 5:8)

234. സഹോദരൻ എന്നു പേർപെട്ട ഒരുവൻ ദുർന്നടപ്പുകാരനോടു സംസർഗ്ഗം അരുതു. (1കൊരി, 5:11)

235. സഹോദരൻ എന്നു പേർപെട്ട ഒരുവൻ അത്യാഗ്രഹിയോടു സംസർഗ്ഗം അരുതു. (1കൊരി, 5:11)

236. സഹോദരൻ എന്നു പേർപെട്ട ഒരുവൻ വിഗ്രഹാരാധിയോടു സംസർഗ്ഗം അരുതു. (1കൊരി, 5:11)

237. സഹോദരൻ എന്നു പേർപെട്ട ഒരുവൻ വാവിഷ്ഠാണക്കാരനോടു സംസർഗ്ഗം അരുതു. (1കൊരി, 5:11)

238. സഹോദരൻ എന്നു പേർപെട്ട ഒരുവൻ മദ്യപനോടു സംസർഗ്ഗം അരുതു. (1കൊരി, 5:11)

239. സഹോദരൻ എന്നു പേർപെട്ട ഒരുവൻ പിടിച്ചുപറിക്കാരനോടു സംസർഗ്ഗം അരുതു. (1കൊരി, 5:11)

240. അങ്ങനെയുള്ളവനോടുകൂടെ ഭക്ഷണം കഴിക്കപോലും അരുതു. (1കൊരി, 5:11)

241. ദുഷ്ത പ്രവർത്തിക്കുന്നവരെ നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളവിൻ. (1കൊരി, 5:13)

242. ദുർന്നടപ്പു വിട്ടു ഓടുവിൻ. (1കൊരി, 6:18) 

243. നിങ്ങളുടെ ശരീരംകൊണ്ടു ദൈവത്തെ മഹത്വപ്പെടുത്തുവിൻ. (1കൊരി, 6:20)

244. ഭാര്യ ഭർത്താവിനെ വേറുപിരിയരുതു. (1കൊരി, 7:11)

245. ഭർത്താവു ഭാര്യയെ ഉപേക്ഷിക്കയുമരുതു. (1കൊരി, 7:11)

246. നിങ്ങളുടെ സ്വതന്ത്ര്യം ബലഹീനന്മാർക്കു യാതൊരു വിധത്തിലും തടങ്ങൽ ആയി വരാതിരിപ്പാൻ നോക്കുവിൻ. (1കൊരി, 8:9)

247. സുവിശേഷം അറിയിക്കുന്നവർ സുവിശേഷത്താൽ ഉപജീവിക്കേണം. (1കൊരി, 9:14)

248. നിങ്ങൾ വിരുതു പ്രാപിപ്പാന്തക്കവണ്ണം ഓടുവിൻ. (1കൊരി, 9:24)

249. നിങ്ങൾ വിഗ്രഹാരാധികൾ ആകരുതു. (1കൊരി, 10:7; 10:14)

250. പരസംഗം ചെയ്യരുതു. (1കൊരി, 10:8)

251. കർത്താവിനോടു പിറുപിറുക്കരുതു. (1കൊരി, 10:10)

252. താൻ നില്ക്കുന്നു എന്നു തോന്നുന്നവൻ വീഴാതിരിപ്പാൻ നോക്കിക്കൊള്ളട്ടെ. (1കൊരി, 10:12; റോമ, 11:20)

253. നിങ്ങൾക്കു കർത്താവിന്റെ പാനപാത്രവും ഭൂതങ്ങളുടെ പാനപാത്രവും കുടിപ്പാൻ പാടില്ല. (1കൊരി, 10:21)

254. നിങ്ങൾക്കു കർത്താവിന്റെ മേശയിലും ഭൂതങ്ങളുടെ മേശയിലും അംശികൾ ആകുവാനും പാടില്ല. (1കൊരി, 10:21)

255. നിങ്ങൾ തിന്നാലും കുടിച്ചാലും എന്തുചെയ്താലും എല്ലാം ദൈവത്തിന്റെ മഹത്വത്തിന്നായി ചെയ്‍വിൻ. (1കൊരി, 10:31)

256. യെഹൂദന്മാർക്കും യവനന്മാർക്കും ദൈവസഭെക്കും ഇടർച്ചയല്ലാത്തവരാകുവിൻ. (1കൊരി, 10:32)

257. ഞാൻ ക്രിസ്തുവിന്റെ അനുകാരിയായിരിക്കുന്നതുപോലെ നിങ്ങളും എന്റെ അനുകാരികൾ ആകുവിൻ. (1കൊരി, 11:1; 4:16)

258. സ്നേഹം ആചരിപ്പാൻ ഉത്സാഹിപ്പിൻ! (1കൊരി, 14:1)

259. സഭയുടെ ആത്മിക വർദ്ധനെക്കായി സഫലന്മാർ ആകുവാൻ ശ്രമിപ്പിൻ. (1കൊരി, 14:12)

260. സഹോദരന്മാരേ, ബുദ്ധിയിൽ കുഞ്ഞുങ്ങൾ ആകരുതു. (1കൊരി, 14:20)

261. സഹോദരന്മാരേ, തിന്മെക്കു ശിശുക്കൾ ആയിരിപ്പിൻ. (1കൊരി, 14:20)

262. സഹോദരന്മാരേ, ബുദ്ധിയിലോ മുതിർന്നവരാകുവിൻ. (1കൊരി, 14:20)

263. വഞ്ചിക്കപ്പെടരുതു. (1കൊരി, 15:33; 6:9; ഗലാ, 6:7)

264. നീതിക്കു നിർമ്മദരായി ഉണരുവിൻ. (1കൊരി, 15:34)

265. പാപം ചെയ്യാതിരിപ്പിൻ. (1കൊരി, 15:34)

266. കർത്താവിന്റെ വേലയിൽ എപ്പോഴും വർദ്ധിച്ചുവരുന്നവരും ആകുവിൻ. (1കൊരി, 15:58)

267. ഉണർന്നിരിപ്പിൻ. (1കൊരി, 16:13)

268. വിശ്വാസത്തിൽ നിലനില്പിൻ. (1കൊരി, 16:13)

269. പുരുഷത്വം കാണിപ്പിൻ. (1കൊരി, 16:13)

270. ശക്തിപ്പെടുവിൻ. (1കൊരി, 16:13)

271. നിങ്ങൾ ചെയ്യുന്നതെല്ലാം സ്നേഹത്തിൽ ചെയ്‍വിൻ. (1കൊരി, 16:13)

272. വിശുദ്ധചുംബനത്താൽ അന്യോന്യം വന്ദനം ചെയ്‍വിൻ. (1കൊരി, 16:20; 2കൊരി, 13:12)

273. നിങ്ങൾ അവിശ്വാസികളോടു ഇണയല്ലാപ്പിണ കൂടരുതു. (2കൊരി, 6:14)

274. നാം ജഡത്തിലെയും ആത്മാവിലെയും സകല കന്മഷവും നീക്കി നമ്മെത്തന്നേ വെടിപ്പാക്കി ദൈവഭയത്തിൽ വിശുദ്ധിയെ തികെച്ചുകൊൾക. (2കൊരി, 7:1)

275. അവനവൻ ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ കൊടുക്കട്ടെ. (2കൊരി, 9:7)

276. സങ്കടത്തോടെ കൊടുക്കരുതു. (2കൊരി, 9:7)

277. നിർബ്ബന്ധത്താലും കൊടുക്കരുതു. (2കൊരി, 9:7)

278. നിങ്ങൾ വിശ്വാസത്തിൽ ഇരിക്കുന്നുവോ എന്നു നിങ്ങളെത്തന്നേ പരീക്ഷിപ്പിൻ; നിങ്ങളെത്തന്നേ ശോധനചെയ്‍വിൻ. (2കൊരി, 13:5)

279. സഹോദരന്മാരേ, സന്തോഷിപ്പിൻ. (2കൊരി, 13:11)

280. യഥാസ്ഥാനപ്പെടുവിൻ. (2കൊരി, 13:11)

281. ആശ്വസിച്ചുകൊൾവിൻ. (2കൊരി, 13:11)

282. ഏകമനസ്സുള്ളവരാകുവിൻ. (2കൊരി, 13:11)

283. സമാധാനത്തോടെ ഇരിപ്പിൻ. (2കൊരി, 13:11)

284. സ്വാതന്ത്ര്യത്തിന്നായിട്ടു ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി; ആകയാൽ അതിൽ ഉറെച്ചുനില്പിൻ. (ഗലാ, 5:1)

285. അടിമനുകത്തിൽ പിന്നെയും കുടുങ്ങിപ്പോകരുതു. (ഗലാ, 5:1)

286.  സഹോദരന്മാരേ, സ്വാതന്ത്ര്യം ജഡത്തിന്നു അവസരമാക്കുക മാത്രം ചെയ്യാതെ സ്നേഹത്താൽ അന്യോന്യം സേവിപ്പിൻ. (ഗലാ, 5:13)

287. ഒരുവനാൽ ഒരുവൻ ഒടുങ്ങിപ്പോകാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. (ഗലാ, 5:15)

288. ആത്മാവിനെ അനുസരിച്ചുനടപ്പിൻ. (ഗലാ, 5:16)

289. ആത്മാവിനാൽ നാം ജീവിക്കുന്നു എങ്കിൽ ആത്മാവിനെ അനുസരിച്ചു നടക്കുകയും ചെയ്ക. (ഗലാ, 5:25)

290. ദുർന്നടപ്പുകാർ ദൈവരാജ്യം അവകാശമാക്കുകയില്ല. (ഗലാ, 5:19)

291. അശുദ്ധർ ദൈവരാജ്യം അവകാശമാക്കുകയില്ല. (ഗലാ, 5:19)

292. ദുഷ്കാമികൾ ദൈവരാജ്യം അവകാശമാക്കുകയില്ല. (ഗലാ, 5:19)

293. വിഗ്രഹാരാധകർ ദൈവരാജ്യം അവകാശമാക്കുകയില്ല. (ഗലാ, 5:19)

294. ആഭിചാരകർ ദൈവരാജ്യം അവകാശമാക്കുകയില്ല. (ഗലാ, 5:20)

295. പകയുള്ളവർ ദൈവരാജ്യം അവകാശമാക്കുകയില്ല. (ഗലാ, 5:20)

297. പിണക്കമുള്ളവർ ദൈവരാജ്യം അവകാശമാക്കുകയില്ല. (ഗലാ, 5:20)

298. ജാരശങ്കയുള്ളവർ ദൈവരാജ്യം അവകാശമാക്കുകയില്ല. (ഗലാ, 5:20)

299. ക്രോധമുള്ളവർ ദൈവരാജ്യം അവകാശമാക്കുകയില്ല. (ഗലാ, 5:20)

300. ശാഠ്യക്കാർ ദൈവരാജ്യം അവകാശമാക്കുകയില്ല. (ഗലാ, 5:20)

301. ദ്വന്ദ്വപക്ഷക്കാർ ദൈവരാജ്യം അവകാശമാക്കുകയില്ല. (ഗലാ, 5:21)

302. ഭിന്നതയുണ്ടാക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല. (ഗലാ, 5:21)

303. അസൂയക്കാർ ദൈവരാജ്യം അവകാശമാക്കുകയില്ല. (ഗലാ, 5:21)

304. മദ്യപാനികൾ ദൈവരാജ്യം അവകാശമാക്കുകയില്ല. (ഗലാ, 5:21)

305. വെറിക്കൂത്തുകാർ ദൈവരാജ്യം അവകാശമാക്കുകയില്ല. (ഗലാ, 5:21)

306. ആത്മാവിനാൽ നാം ജീവിക്കുന്നു എങ്കിൽ ആത്മാവിനെ അനുസരിച്ചു നടക്കുകയും ചെയ്ക. (ഗലാ, 5:25)

307. നാം അന്യോന്യം പോരിന്നു വിളിച്ചും അന്യോന്യം അസൂയപ്പെട്ടുംകൊണ്ടു വൃഥാഭിമാനികൾ ആകരുതു. (ഗലാ, 5:26)

308. സഹോദരന്മാരേ, ഒരു മനുഷ്യൻ വല്ലതെറ്റിലും അകപെട്ടുപോയെങ്കിൽ ആത്മികരായ നിങ്ങൾ അങ്ങനെയുള്ളവനെ സൌമ്യതയുടെ ആത്മാവിൽ യഥാസ്ഥാനപ്പെടുത്തുവിൻ. (ഗലാ, 6:1)

309. നീയും പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ സൂക്ഷിച്ചുകൊൾക. (ഗലാ, 6:1)

310. തമ്മിൽ തമ്മിൽ ഭാരങ്ങളെ ചുമപ്പിൻ; ഇങ്ങനെ ക്രിസ്തുവിന്റെ ന്യായപ്രമാണം നിവർത്തിപ്പിൻ. (ഗലാ, 6:2)

311. ഓരോരുത്തൻ താന്താന്റെ പ്രവൃത്തി ശോധന ചെയ്യട്ടെ. (ഗലാ, 6:4)

312. ദൈവത്തെ പരിഹസിച്ചുകൂടാ. (ഗലാ, 6:7)

313. നന്മ ചെയ്കയിൽ നാം മടുത്തുപോകരുതു. (ഗലാ, 6:9)

314. അവസരം കിട്ടുംപോലെ നാം എല്ലാവർക്കും, വിശേഷാൽ സഹവിശ്വാസികൾക്കും നന്മ ചെയ്ക. (ഗലാ, 6:10)

315. നിങ്ങളെ വിളിച്ചിരിക്കുന്ന വിളിക്കു യോഗ്യമാംവണ്ണം പൂർണ്ണവിനയത്തോടും സൌമ്യതയോടും ദീർഘക്ഷമയോടുംകൂടെ നടക്കുക. (എഫെ, 4:1,2)

316. സ്നേഹത്തിൽ അന്യോന്യം പൊറുക്കുക. (എഫെ, 4:2)

317. ആത്മാവിന്റെ ഐക്യത സമാധാനബന്ധത്തിൽ കാപ്പാൻ ശ്രമിക്കുക. (എഫെ, 4:3)

318. ഉപദേശത്തിന്റെ ഓരോ കാറ്റിനാൽ അലഞ്ഞുഴലുന്ന ശിശുക്കൾ ആകരുതു. (എഫെ, 4:14)

319. ജാതികൾ തങ്ങളുടെ വ്യർത്ഥബുദ്ധി അനുസരിച്ചു നടക്കുന്നതുപോലെ നിങ്ങൾ ഇനി നടക്കരുതു. (എഫെ, 4:17)

320. സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ചുകൊൾവിൻ. (എഫെ, 4:24)

321. ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനോടു സത്യം സംസാരിപ്പിൻ. (എഫെ, 4:25)

322. കോപിച്ചാൽ പാപം ചെയ്യാതിരിപ്പിൻ. (എഫെ, 4:26)

323. സൂര്യൻ അസ്തമിക്കുവോളം നിങ്ങൾ കോപം വെച്ചുകൊണ്ടിരിക്കരുതു. (എഫെ, 4:26)

324. പിശാചിന്നു ഇടം കൊടുക്കരുതു. (എഫെ, 4:27)

325. നല്ല വാക്കല്ലാതെ ആകാത്തതു ഒന്നും നിങ്ങളുടെ വായിൽ നിന്നു പുറപ്പെടരുതു. (എഫെ, 4:29)

326. ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുതു. (എഫെ, 4:30)

327. സകലദുർഗ്ഗുണവുമായി നിങ്ങളെ വിട്ടു ഒഴിഞ്ഞുപോകട്ടെ. (എഫെ, 4:31)

328. ദൈവം ക്രിസ്തുവിൽ നിങ്ങളോടു ക്ഷമിച്ചതുപോലെ അന്യോന്യം ക്ഷമിപ്പിൻ. (എഫെ, 4:32)

329. പ്രിയമക്കൾ എന്നപോലെ ദൈവത്തെ അനുകരിപ്പിൻ. (എഫെ, 5:1)

330. ക്രിസ്തുവിൻ്റെ സ്നേഹത്തിൽ നടപ്പിൻ. (എഫെ, 5:2)

331. ദുർന്നടപ്പും യാതൊരു അശുദ്ധിയും അത്യാഗ്രഹവും നിങ്ങളുടെ ഇടയിൽ പേർ പറകപോലും അരുതു. (എഫെ, 5:3)

332. ചീത്തത്തരം, പൊട്ടച്ചൊൽ, കളിവാക്കു ഇങ്ങനെ ചേർച്ചയല്ലാത്തവ ഒന്നും അരുതു. (എഫെ, 5:4)

333. സ്തോത്രമത്രേ വേണ്ടതു. (എഫെ, 5:4)

334. വ്യർത്ഥവാക്കുകളാൽ ആരും നിങ്ങളെ ചതിക്കരുതു. (എഫെ, 5:6)

335. വ്യർത്ഥവാക്കുകൾ പറയുന്നവരുടെ കൂട്ടാളികൾ ആകരുതു. (എഫെ, 5:7)

336. കർത്താവിന്നു പ്രസാദമായതു എന്തെന്നു പരിശോധിച്ചുകൊണ്ടു വെളിച്ചത്തിലുള്ളവരായി നടന്നുകൊൾവിൻ. (എഫെ, 5:9)

337. ഇരുട്ടിന്റെ നിഷ്ഫലപ്രവൃത്തികളിൽ കൂട്ടാളികൾ ആകരുതു. (എഫെ, 5:11)

338. സൂക്ഷമത്തോടെ, ജ്ഞാനികളായിട്ടു നടപ്പാൻ നോക്കുവിൻ. (എഫെ, 5:15)

339. ഇതു ദുഷ്കാലമാകയാൽ സമയം തക്കത്തിൽ ഉപയോഗിച്ചുകൊൾവിൻ. (എഫെ, 5:16)

340. ബുദ്ധിഹീനരാകാതെ കർത്താവിന്റെ ഇഷ്ടം ഇന്നതെന്നു ഗ്രഹിച്ചുകൊൾവിൻ. (എഫെ, 5:17)

341. വീഞ്ഞു കുടിച്ചു മത്തരാകാരുതു. (എഫെ, 5:18)

342. ആത്മാവു നിറഞ്ഞവരാകുവിൻ. (എഫെ, 5:18)

343. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ദൈവവും പിതാവുമായവന്നു എല്ലായ്പോഴും എല്ലാറ്റിന്നു വേണ്ടിയും സ്തോത്രം ചെയ്തുകൊൾവിൻ. (എഫെ, 5:20)

344. ക്രിസ്തുവിന്റെ ഭയത്തിൽ അന്യോന്യം കീഴ്പെട്ടിരിപ്പിൻ. (എഫെ, 5:21)

345. ഭാര്യമാരേ, കർത്താവിന്നു എന്നപോലെ സ്വന്ത ഭർത്താക്കന്മാർക്കു കീഴടങ്ങുവിൻ. (എഫെ, 5:22)

346. സഭ ക്രിസ്തുവിന്നു കീഴടങ്ങിയിരിക്കുന്നതു പോലെ ഭാര്യമാരും ഭർത്താക്കന്മാർക്കു സകലത്തിലും കീഴടങ്ങിയിരിക്കേണം. (എഫെ, 5:24)

347. ഭർത്താക്കന്മാരേ, ക്രിസ്തുവും സഭയെ സ്നേഹിച്ചതുപോലെ നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിൻ. (എഫെ, 5:25)

348. ഓരോരുത്തൻ താന്താന്റെ ഭാര്യയെ തന്നെപ്പോലെ തന്നേ സ്നേഹിക്കേണം. (എഫെ, 5:32)

349. ഭാര്യയോ ഭർത്താവിനെ ഭയപ്പെടേണ്ടതാകുന്നു. (എഫെ, 5:32)

350. മക്കളേ, നിങ്ങളുടെ അമ്മയപ്പന്മാരെ കർത്താവിൽ അനുസരിപ്പിൻ. (എഫെ, 6:1)

351. നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക” എന്നതു വാഗ്ദത്തത്തോടുകൂടിയ ആദ്യകല്പന ആകുന്നു. (എഫെ, 6:3)

352. പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ കോപിപ്പിക്കാതെ കർത്താവിന്റെ ബാലശിക്ഷയിലും പാത്ഥ്യോപദേശത്തിലും പോറ്റി വളർത്തുവിൻ. (എഫെ, 6:4)

353. ദാസന്മാരേ, ജഡപ്രകാരം യജമാനന്മാരായവരെ ക്രിസ്തുവിനെപ്പോലെ തന്നേ ഹൃദയത്തിന്റെ ഏകാഗ്രതയിൽ ഭയത്തോടും വിറയലോടും കൂടെ അനുസരിപ്പിൻ. (എഫെ, 6:5)

354. മനുഷ്യരെയല്ല കർത്താവിനെ തന്നേ പ്രീതിയോടെ സേവിച്ചുംകൊണ്ടു അനുസരിപ്പിൻ. (എഫെ, 6:7)

355. കർത്താവിലും അവന്റെ അമിത ബലത്തിലും ശക്തിപ്പെടുവിൻ. (എഫെ, 6:10)

356. ദൈവത്തിന്റെ സർവ്വായുധവർഗ്ഗം ധരിച്ചുകൊൾവിൻ. (എഫെ, 6:11, 13)

357. നിങ്ങളുടെ അരെക്കു സത്യം കെട്ടിവിൻ. (എഫെ, 6:14)

358. നീതി എന്ന കവചം ധരിക്കുവിൻ. (എഫെ, 6:14)

359. സമാധാന സുവിശേഷത്തിന്നായുള്ള ഒരുക്കം കാലിന്നു ചെരിപ്പാക്കുവിൻ. (എഫെ, 6:15)

360. വിശ്വാസം എന്ന പരിച എടുത്തുകൊണ്ടും നില്പിൻ. (എഫെ, 6:16)

361. രക്ഷ എന്ന ശിരസ്ത്രം അണിയുവിൻ. (എഫെ, 6:17)

362. ദൈവവചനം എന്ന ആത്മാവിന്റെ വാളും കൈക്കൊൾവിൻ. (എഫെ, 6:17)

363. ഏതു നേരത്തും ആത്മാവിൽ പ്രാർത്ഥിക്കുവിൻ. (എഫെ, 6:18)

364. സകല വിശുദ്ധന്മാർക്കും വേണ്ടി പ്രാർത്ഥനയിൽ പൂർണ്ണസ്ഥിരത കാണിപ്പിൻ. (എഫെ, 6:18)

365. നിങ്ങളുടെ സ്നേഹം മേല്ക്കുമേൽ പരിജ്ഞാനത്തിലും സകല വിവേകത്തിലും വർദ്ധിച്ചുവരണം. (ഫിലി, 1:9)

366. നിങ്ങൾ ഭേദാഭേദങ്ങളെ വിവേചിപ്പാറാകേണം. (ഫിലി, 1:10)

367. ക്രിസ്തുവിന്റെ നാളിലേക്കു നിർമ്മലന്മാരും ഇടർച്ചയില്ലാത്തവരും ആകേണം. (ഫിലി, 1:10)

368. യേശുക്രിസ്തുവിനാൽ നീതി ഫലം നിറഞ്ഞവരുമായി തീരേണം. (ഫിലി, 1:11)

369. നിങ്ങൾ ഏകാത്മാവിൽ നിലനില്ക്കുവിൻ. (ഫിലി, 1:27)

370. എതിരാളികളാൽ ഒന്നിലും കുലുങ്ങിപ്പോകരുതു. (ഫിലി, 1:27)

371. ഏകമനസ്സോടെ സുവിശേഷത്തിന്റെ വിശ്വാസത്തിന്നായി പോരാട്ടം കഴിക്കുവിൻ. (ഫിലി, 1:27)

372. ക്രിസ്തുവിന്റെ സുവിശേഷത്തിന്നു യോഗ്യമാംവണ്ണം മാത്രം നടപ്പിൻ. (ഫിലി, 1:27)

373. നിങ്ങൾ ഏകമനസ്സുള്ളവരായിരിപ്പിൻ. (ഫിലി, 2:2)

374. ഏകസ്നേഹം പൂണ്ടുകൊൾവിൻ. (ഫിലി, 2:2)

375.  ഐകമത്യപ്പെട്ടുകൊൾവിൻ. (ഫിലി, 2:2)

376. ഏകഭാവമുള്ളവരാകുവിൻ. (ഫിലി, 2:2)

377. ഓരോരുത്തൻ മറ്റുള്ളവനെ തന്നെക്കാൾ ശ്രേഷ്ഠൻ എന്നു എണ്ണിക്കൊൾവിൻ. (ഫിലി, 2:3)

378. ഓരോരുത്തൻ സ്വന്തഗുണമല്ല മറ്റുള്ളവന്റെ ഗുണവും കൂടെ നോക്കേണം. (ഫിലി, 2:4)

379. ക്രിസ്തുയേശുവിലുള്ള ഭാവം തന്നേ നിങ്ങളിലും ഉണ്ടായിരിക്കട്ടെ. (ഫിലി, 2:5)

380. ഭയത്തോടും വിറയലോടും കൂടെ നിങ്ങളുടെ രക്ഷെക്കായി പ്രവർത്തിപ്പിൻ. (ഫിലി, 2:12)

381. എല്ലാം പിറുപിറുപ്പും വാദവും കൂടാതെ ചെയ്‍വിൻ. (ഫിലി, 2:14)

382. സന്തോഷിപ്പിൻ. (ഫിലി, 2:18)

383. കർത്താവിൽ സന്തോഷിപ്പിൻ. (ഫിലി, 3:1)

384. നായ്ക്കളെ സൂക്ഷിപ്പിൻ. (ഫിലി, 3:2)

385. ആകാത്ത വേലക്കരെ സൂക്ഷിപ്പിൻ. (ഫിലി, 3:2)

386. വിച്ഛേദനക്കാരെ സൂക്ഷിപ്പിൻ. (ഫിലി, 3:2)

387. ക്രിസ്തുയേശുവിൽ ദൈവത്തിന്റെ പരമവിളിയുടെ വിരുതിന്നായി ലാക്കിലേക്കു ഓടുവിൻ. (ഫിലി, 3:14,15)

388. നാം പ്രാപിച്ചിരിക്കുന്ന പരിജ്ഞാനം തന്നേ അനുസരിച്ചു നടക്കുക. (ഫിലി, 3:16)

389. മാതൃകപ്രകാരം നടക്കുന്നവരെ കുറിക്കൊൾവിൻ. (ഫിലി, 3:17)

390. കർത്താവിൽ നിലനില്പിൻ. (ഫിലി, 4:1)

391. കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ. (ഫിലി, 4:4)

392. നിങ്ങളുടെ സൌമ്യത സകല മനുഷ്യരും അറിയട്ടെ. (ഫിലി, 4:5)

393. എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു. (ഫിലി, 4:6)

394. സത്യമായതു ഒക്കെയും ചിന്തിച്ചുകൊൾവിൻ. (ഫിലി, 4:8)

395. ഘനമായതു ഒക്കെയും ചിന്തിച്ചുകൊൾവിൻ. (ഫിലി, 4:8)

396. നീതിയായതു ഒക്കെയും ചിന്തിച്ചുകൊൾവിൻ. (ഫിലി, 4:8)

397. നിർമ്മലമായതു ഒക്കെയും ചിന്തിച്ചുകൊൾവിൻ. (ഫിലി, 4:8)

398. രമ്യമായതു ഒക്കെയും ചിന്തിച്ചുകൊൾവിൻ. (ഫിലി, 4:8)

399. സല്കീർത്തിയായതു ഒക്കെയും ചിന്തിച്ചുകൊൾവിൻ. (ഫിലി, 4:8)

400. സൽഗുണമായതു ഒക്കെയും ചിന്തിച്ചുകൊൾവിൻ. (ഫിലി, 4:8)

401. പുകഴ്ചയായതു ഒക്കെയും ചിന്തിച്ചുകൊൾവിൻ. (ഫിലി, 4:8)

402. പഠിച്ചും ഗ്രഹിച്ചും കേട്ടും കണ്ടുമുള്ളതു പ്രവർത്തിപ്പിൻ. (ഫിലി, 4:9)

403. ക്രിസ്തുയേശുവിൽ ഓരോ വിശുദ്ധനെയും വന്ദനം ചെയ്‍വിൻ. (ഫിലി, 4:21)

404. കർത്താവിന്നു യോഗ്യമാകുംവണ്ണം നടക്കണം. (കൊലൊ, 1:10)

405. കർത്താവിന്റെ ഇഷ്ടത്തിന്റെ പരിജ്ഞാനംകൊണ്ടു നിറഞ്ഞുവരേണം. (കൊലൊ, 1:10)

406. ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ വളരേണം. (കൊലൊ, 1:10)

407. കർത്താവിൻ്റെ മഹത്വത്തിന്റെ വല്ലഭത്വത്തിന്നു ഒത്തവണ്ണം പൂർണ്ണശക്തിയോടെ ബലപ്പെടേണം. (കൊലൊ, 1:11)

408. പിതാവിന്നു സന്തോഷത്തോടെ സ്തോത്രം ചെയ്യുന്നവരാകേണം. (കൊലൊ, 1:13)

409. നിങ്ങൾ കർത്താവായ ക്രിസ്തുയേശുവിനെ കൈക്കൊണ്ടതുപോലെ അവന്റെ കൂട്ടായ്മയിൽ നടപ്പിൻ. (കൊലൊ, 2:6)

410. അവനിൽ വേരൂന്നി ആത്മികവർദ്ധന പ്രാപിക്കുവിൻ. (കൊലൊ, 2:7)

411. വിശ്വാസത്താൽ ഉറെച്ചും സ്തോത്രത്തിൽ കവിഞ്ഞും ഇരിപ്പിൻ. (കൊലൊ, 2:7)

412. തത്വജ്ഞാനവും വെറും വഞ്ചനയും കൊണ്ടു ആരും നിങ്ങളെ കവർന്നുകളായതിരിപ്പാൻ സൂക്ഷിപ്പിൻ. (കൊലൊ, 2:8)

413. ഭക്ഷണപാനങ്ങൾ സംബന്ധിച്ചോ പെരുനാൾ വാവു ശബ്ബത്ത് എന്നീകാര്യത്തിലോ ആരും നിങ്ങളെ വിധിക്കരുതു. (കൊലൊ, 2:16)

414. ആരും നിങ്ങളെ വിരുതു തെറ്റിക്കരുതു. (കൊലൊ, 2:18)

415. ക്രിസ്തുദൈവത്തിന്റെ വലത്തുഭാഗത്തു ഇരിക്കുന്നിടമായ ഉയരത്തിലുള്ളതു അന്വേഷിപ്പിൻ. (കൊലൊ, 3:1)

416. ഉയരത്തിലുള്ളതു തന്നേ ചിന്തിപ്പിൻ. (കൊലൊ, 3:2)

417. ദുർന്നടപ്പുള്ള ഭൂമിയിലുള്ള നിങ്ങളുടെ അവയവങ്ങളെ മരിപ്പിപ്പിൻ. (കൊലൊ, 3:5)

418. അശുദ്ധിയുള്ള ഭൂമിയിലുള്ള നിങ്ങളുടെ അവയവങ്ങളെ മരിപ്പിപ്പിൻ. (കൊലൊ, 3:5)

419. അതിരാഗമായ ഭൂമിയിലുള്ള നിങ്ങളുടെ അവയവങ്ങളെ മരിപ്പിപ്പിൻ. (കൊലൊ, 3:5)

420. ദുർമ്മോഹമുള്ള ഭൂമിയിലുള്ള നിങ്ങളുടെ അവയവങ്ങളെ മരിപ്പിപ്പിൻ. (കൊലൊ, 3:5)

421. വിഗ്രഹാരാധനയായ അത്യാഗ്രഹമുള ഭൂമിയിലുള്ള നിങ്ങളുടെ അവയവങ്ങളെ മരിപ്പിപ്പിൻ. (കൊലൊ, 3:5)

422. കോപം വിട്ടുകളവിൻ. (കൊലൊ, 3:8)

423. ക്രോധം വിട്ടുകളവിൻ. (കൊലൊ, 3:8)

424. ഈർഷ്യ വിട്ടുകളവിൻ. (കൊലൊ, 3:8)

425. ദൂഷണം വിട്ടുകളവിൻ. (കൊലൊ, 3:8)

426. ദുർഭാഷണം വിട്ടുകളവിൻ. (കൊലൊ, 3:8)

427. അന്യോന്യം ഭോഷ്കു പറയരുതു. (കൊലൊ, 3:9)

428. മനസ്സലിവു ധരിച്ചുകൊള്ളുക. (കൊലൊ, 3:12)

429. ദയ ധരിച്ചുകൊള്ളുക. (കൊലൊ, 3:12)

430. താഴ്മ ധരിച്ചുകൊള്ളുക. (കൊലൊ, 3:12)

431. സൌമ്യത ധരിച്ചുകൊള്ളുക. (കൊലൊ, 3:12)

432. ദീർഘക്ഷമ ധരിച്ചുകൊള്ളുക. (കൊലൊ, 3:12)

433. അന്യോന്യം പൊറുക്കുക. (കൊലൊ, 3:13)

434. ഒരുവനോടു ഒരുവന്നു വഴക്കുണ്ടായാൽ തമ്മിൽ ക്ഷമിക്കുക. (കൊലൊ, 3:13)

435. എല്ലാറ്റിന്നും മീതെ സമ്പൂർണ്ണതയുടെ ബന്ധമായ സ്നേഹം ധരിപ്പിൻ. (കൊലൊ, 3:14)

436. ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളിൽ വാഴട്ടെ. (കൊലൊ, 3:15)

437. വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്യുവിൻ. (കൊലൊ, 3:17)

438. യേശു മുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം പറഞ്ഞുംകൊണ്ടിരിപ്പിൻ. (കൊലൊ, 3:17)

439. ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കന്മാർക്കു കർത്താവിൽ ഉചിതമാകും വണ്ണം കീഴടങ്ങുവിൻ. (കൊലൊ, 3:18)

440. ഭർത്താക്കന്മാരേ, നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിൻ. (കൊലൊ, 3:19)

441. ഭാര്യമാരോടു കൈപ്പായിരിക്കയുമരുതു. (കൊലൊ, 3:19)

442. മക്കളേ, നിങ്ങളുടെ അമ്മയപ്പന്മാരെ സകലത്തിലും അനുസരിപ്പിൻ. (കൊലൊ, 3:20)

443. പിതാക്കന്മാരേ, നിങ്ങളുടെ മക്കൾ അധൈര്യപ്പെടാതിരിക്കേണ്ടതിന്നു അവരെ കോപിപ്പിക്കരുതു. (കൊലൊ, 3:21)

444. ദാസന്മാരേ, ജഡപ്രകാരമുള്ള യജമാനന്മാരെ സകലത്തിലും അനുസരിപ്പിൻ. (കൊലൊ, 3:22)

445. നിങ്ങൾ ചെയ്യുന്നതു ഒക്കെയും മനുഷ്യർക്കെന്നല്ല കർത്താവിന്നു എന്നപോലെ മനസ്സോടെ ചെയ്‍വിൻ. (കൊലൊ, 3:23)

446. അവകാശമെന്ന പ്രതിഫലം കർത്താവു തരും എന്നറിഞ്ഞു കർത്താവായ ക്രിസ്തുവിനെ സേവിപ്പിൻ. (കൊലൊ, 3:24)

447. യജമാനന്മാരേ, നിങ്ങള്‍ക്കും സ്വർഗ്ഗത്തിൽ യജമാനൻ ഉണ്ടു എന്നറിഞ്ഞു ദാസന്മാരോടു നീതിയും ന്യായവും ആചരിപ്പിൻ. (കൊലൊ, 4:1)

448. പ്രാർത്ഥനയിൽ ഉറ്റിരിപ്പിൻ. (കൊലൊ, 4:2)

449. സ്തോത്രത്തോടെ പ്രാർത്ഥനയിൽ ജാഗരിപ്പിൻ. (കൊലൊ, 4:2)

450. സമയം തക്കത്തിൽ ഉപയോഗിച്ചുകൊണ്ടു പുറത്തുള്ളവരോടു ജ്ഞാനത്തോടെ പെരുമാറുവിൻ. (കൊലൊ, 4:5)

451. നിങ്ങളുടെ വാക്കു എപ്പോഴും കൃപയോടുകൂടിയതും ഉപ്പിനാൽ രുചിവരുത്തിയതും ആയിരിക്കട്ടെ. (കൊലൊ, 4:6)

452. ദൈവ ൾപ്രസാദം ലഭിപ്പാന്തക്കവണ്ണം നിങ്ങൾ നടക്കേണം. (1തെസ്സ, 4:1)

453. നിങ്ങൾ ദുർന്നടപ്പു വിട്ടൊഴിഞ്ഞുകൊൾവിൻ. (1തെസ്സ, 4:3)

454. വിശുദ്ധീകരണത്തിലും മാനത്തിലും താന്താന്റെ പാത്രത്തെ നേടിക്കൊള്ളട്ടെ. (1തെസ്സ, 4:5)

455. ആരും അതിക്രമിക്കയും സഹോദരനെ ചതിക്കയും അരുതു. (1തെസ്സ, 4:6)

456. സ്നേഹത്തിൽ നിങ്ങൾ അധികമായി വർദ്ധിച്ചുവരേണം. (1തെസ്സ, 4:10)

457. പുറത്തുള്ളവരോടു മര്യാദയായി നടക്കണം. (1തെസ്സ, 4:11)

458. ഞങ്ങൾ നിങ്ങളോടു ആജ്ഞാപിച്ചതുപോലെ അടങ്ങിപ്പാർക്കണം. (1തെസ്സ, 4:12)

459. സ്വന്തകാര്യം നോക്കുവാനും സ്വന്തകൈകൊണ്ടു വേല ചെയ്‍വാനും അഭിമാനം തോന്നേണം. (1തെസ്സ, 4:12)

460. നിങ്ങൾ പ്രത്യാശയില്ലാത്ത മറ്റുള്ളവരെപ്പോലെ ദുഃഖിക്കാതിരിക്കേണ്ടതിന്നു നിദ്രകൊള്ളുന്നവരെക്കുറിച്ചു അറിവില്ലാതിരിക്കരുതു. (1തെസ്സ, 4:13)

461. കർത്താവിൻ്റെ വചനങ്ങളെക്കൊണ്ടു അന്യോന്യം ആശ്വസിപ്പിച്ചുകൊൾവിൻ. (1തെസ്സ, 4:18)

462. നാം ശേഷമുള്ളവരെപ്പോലെ ഉറങ്ങാതെ ഉണർന്നും സുബോധമായുമിരിക്ക. (1തെസ്സ, 5:6)

463. വിശ്വാസവും സ്നേഹവും എന്ന കവചവും ശിരസ്ത്രമായി രക്ഷയുടെ പ്രത്യാശയും ധരിച്ചുകൊണ്ടു സുബോധമായിരിക്ക. (1തെസ്സ, 5:8)

464. അന്യോന്യം പ്രബോധിപ്പിച്ചും തമ്മിൽ ആത്മിക വർദ്ധനവരുത്തിയും പോരുവിൻ. (1തെസ്സ, 5:11)

465. നിങ്ങളുടെ ഇടയിൽ അദ്ധ്വാനിക്കയും കർത്താവിൽ നിങ്ങളെ ഭരിക്കയും പ്രബോധിപ്പിക്കയും ചെയ്യുന്നവരെ അറിഞ്ഞു അവരുടെ വേലനിമിത്തം ഏറ്റവും സ്നേഹത്തോടെ വിചാരിക്കേണം. (1തെസ്സ, 5:12,13)

466. തമ്മിൽ സമാധാനമായിരിപ്പിൻ. (1തെസ്സ, 5:13)

467. ക്രമം കെട്ടവരെ ബുദ്ധിയുപദേശിപ്പിൻ. (1തെസ്സ, 5:14)

468. ഉൾക്കരുത്തില്ലാത്തവരെ ധൈര്യപ്പെടുത്തുവിൻ. (1തെസ്സ, 5:14)

469. ബലഹീനരെ താങ്ങുവിൻ. (1തെസ്സ, 5:14)

470. എല്ലാവരോടും ദീർഘക്ഷമ കാണിപ്പിൻ. (1തെസ്സ, 5:14)

471. ആരും തിന്മക്കു പകരം തിന്മ ചെയ്യാതിരിപ്പാൻ നോക്കുവിൻ. (1തെസ്സ, 5:15)

472. തമ്മിലും എല്ലാവരോടും എപ്പോഴും നന്മ ചെയ്തുകൊണ്ടിരിപ്പിൻ. (1തെസ്സ, 5:15)

473. എപ്പോഴും സന്തോഷിപ്പിൻ. (1തെസ്സ, 5:16)

474. ഇടവിടാതെ പ്രാർത്ഥിപ്പിൻ. (1തെസ്സ, 5:17)

475. എല്ലാറ്റിന്നും സ്തോത്രം ചെയ്‍വിൻ. (1തെസ്സ, 5:18)

476. ആത്മാവിനെ കെടുക്കരുതു. (1തെസ്സ, 5:19)

477. പ്രവചനം തുച്ഛീകരിക്കരുതു. (1തെസ്സ, 5:20)

478. സകലവും ശോധന ചെയ്തു നല്ലതു മുറുകെ പിടിപ്പിൻ. (1തെസ്സ, 5:21)

479. സകലവിധദോഷവും വിട്ടകലുവിൻ. (1തെസ്സ, 5:22)

480. സകല സഹോദരന്മാരെയും വിശുദ്ധചുംബനത്താൽ വന്ദനം ചെയ്‍വിൻ. (1തെസ്സ, 5:26)

481.  കർത്താവിന്റെ നാൾ അടുത്തിരിക്കുന്നു എന്നുവെച്ചു നിങ്ങൾ വല്ല ആത്മാവിനോലോ വചനത്താലോ സുബോധംവിട്ടു വേഗത്തിൽ ഇളകുകയും ഞെട്ടിപ്പോകയുമരുതു. (2തെസ്സ, 2:2)

482. ആരും ഏതുവിധേനയും നിങ്ങളെ ചതിക്കരുതു. (2തെസ്സ, 2:3)

483. ഞങ്ങൾ വാക്കിനാലോ ലേഖനത്താലോ ഉപദേശിച്ചുതന്ന പ്രമാണങ്ങളെ മുറുകെ പിടിച്ചുകൊൾവിൻ. (2തെസ്സ, 2:15)

484. ഞങ്ങളോടു പ്രാപിച്ച പ്രമാണം വിട്ടു ക്രമംകെട്ടു നടക്കുന്ന ഏതു സഹോദരനോടും അകന്നുകൊള്ളേണം. (2തെസ്സ, 3:6)

485. നന്മ ചെയ്യുന്നതിൽ തളർന്നു പോകരുതു. (2തെസ്സ, 3:13)

486. വചനം അനുസരിക്കാത്തവൻ നാണിക്കേണ്ടതിന്നു അവനോടുള്ള സംസർഗ്ഗം വിട്ടു അവനെ വേറുതിരിപ്പിൻ. (2തെസ്സ, 3:14)

487. എങ്കിലും ശത്രു എന്നു വിചാരിക്കാതെ സഹോദരൻ എന്നുവെച്ചു അവനെ ബുദ്ധിയുപദേശിക്കയത്രേ വേണ്ടതു. (2തെസ്സ, 3:15)

488. തർക്കങ്ങൾക്കു മാത്രം ഉതകുന്ന കെട്ടുകഥകളെയും അന്തമില്ലാത്ത വംശാവലികളെയും ശ്രദ്ധികരുതു. (1തിമൊ, 1:3)

489. വിശ്വാസവും നല്ല മനസ്സാക്ഷിയും ഉള്ളവനായി അവയെ അനുസരിച്ചു നല്ല യുദ്ധസേവ ചെയ്ക. (1തിമൊ, 1:3)

490. സകല അധികാരസ്ഥന്മാർക്കും വേണ്ടി യാചനയും പ്രാർത്ഥനയും പക്ഷവാദവും സ്തോത്രവും ചെയ്യേണം. (1തിമൊ, 2:2)

491. പുരുഷന്മാർ എല്ലാടത്തും കോപവും വാഗ്വാദവും വിട്ടകന്നു വിശുദ്ധകൈകളെ ഉയർത്തി പ്രാർത്ഥിക്കേണം. (1തിമൊ, 2:8)

492. സ്ത്രീകൾ യോഗ്യമായ വസ്ത്രം ധരിച്ചു ലജ്ജാശീലത്തോടും സുബോധത്തോടുംകൂടെ തങ്ങളെ അലങ്കരിക്കേണം. (1തിമൊ, 2:9)

493. സ്ത്രീ മൌനമായിരുന്നു പൂർണ്ണാനുസരണത്തോടും കൂടെ പഠിക്കട്ടെ. (1തിമൊ, 2:11)

494. അദ്ധ്യക്ഷൻ നിരപവാദ്യനായിരിക്കണം. (1തിമൊ, 3:2)

495. അദ്ധ്യക്ഷൻ ഏകഭാര്യയുടെ ഭർത്താവായിരിക്കണം. (1തിമൊ, 3:2)

496. അദ്ധ്യക്ഷൻ നിർമ്മദൻ ആയിരിക്കണം. (1തിമൊ, 3:2)

497. അദ്ധ്യക്ഷൻ ജിതേന്ദ്രിയൻ ആയിരിക്കണം. (1തിമൊ, 3:2)

498. അദ്ധ്യക്ഷൻ സുശീലൻ ആയിരിക്കണം. (1തിമൊ, 3:2)

499. അദ്ധ്യക്ഷൻ അതിഥിപ്രിയൻ ആയിരിക്കണം. (1തിമൊ, 3:2)

500. അദ്ധ്യക്ഷൻ ഉപദേശിപ്പാൻ സമർത്ഥൻ ആയിരിക്കണം. (1തിമൊ, 3:2)

501. അദ്ധ്യക്ഷൻ മദ്യപ്രിയൻ ആകരുതു. (1തിമൊ, 3:3)

502. അദ്ധ്യക്ഷൻ തല്ലുകാരൻ ആകരുതു. (1തിമൊ, 3:3)

503. അദ്ധ്യക്ഷൻ ശാന്തൻ ആയിരിക്കണം. (1തിമൊ, 3:4)

504. അദ്ധ്യക്ഷൻ കലഹിക്കാത്തവൻ ആയിരിക്കണം. (1തിമൊ, 3:4)

505. അദ്ധ്യക്ഷൻ ദ്രവ്യാഗ്രഹമില്ലാത്തവൻ ആയിരിക്കണം. (1തിമൊ, 3:4)

506. അദ്ധ്യക്ഷൻ സ്വന്തകുടുംബത്തെ നന്നായി ഭരിക്കുന്നവൻ ആയിരിക്കണം. (1തിമൊ, 3:4)

507. അദ്ധ്യക്ഷൻ മക്കളെ പൂർണ്ണഗൌരവത്തോടെ അനുസരണത്തിൽ പാലിക്കുന്നവൻ ആയിരിക്കണം. (1തിമൊ, 3:4)

508. നിഗളിച്ചിട്ടു പിശാചിന്നു വന്ന ശിക്ഷാവിധിയിൽ അകപ്പെടാതിരിപ്പാൻ പുതിയ ശിഷ്യനും അരുതു. (1തിമൊ, 3:6)

509. പുറമെയുള്ളവരോടു നല്ല സാക്ഷ്യം പ്രാപിച്ചവനും ആയിരിക്കേണം. (1തിമൊ, 3:7)

510. ശുശ്രൂഷകന്മാർ ഘനശാലികളായിരിക്കേണം. (1തിമൊ, 3:8)

511. ശുശ്രൂഷകന്മാർ മദ്യപന്മാർ അരുതു. (1തിമൊ, 3:9)

512. ശുശ്രൂഷകന്മാർ ദുർല്ലാഭമോഹികൾ അരുതു. (1തിമൊ, 3:9)

513. ശുശ്രൂഷകന്മാർ ഏകഭാര്യയുള്ള ഭർത്താക്കന്മാർ ആയിരിക്കേണം. (1തിമൊ, 3:9)

514. ശുശ്രൂഷകന്മാർ മക്കളെയും സ്വന്തകുടുംബങ്ങളെയും നന്നായി ഭരിക്കുന്നവർ ആയിരിക്കേണം. (1തിമൊ, 3:9)

515. ഭക്തിവിരുദ്ധമായ കിഴവിക്കഥകളെ ഒഴിച്ചു ദൈവഭക്തിക്കു തക്കവണ്ണം അഭ്യാസം ചെയ്ക. (1തിമൊ, 4:7)

516. ആരും നിന്റെ യൌവനം തുച്ഛീകരിക്കരുതു. (1തിമൊ, 4:12)

517. വാക്കിലും നടപ്പിലും സ്നേഹത്തിലും വിശ്വാസത്തിലും നിർമ്മലതയിലും വിശ്വാസികൾക്കു മാതൃകയായിരിക്ക. (1തിമൊ, 4:12)

518. വായന, പ്രബോധനം, ഉപദേശം എന്നിവയിൽ ശ്രദ്ധിച്ചിരിക്ക. (1തിമൊ, 4:13)

519. നിന്നെത്തന്നേയും ഉപദേശത്തെയും സൂക്ഷിച്ചുകൊൾക. (1തിമൊ, 4:16)

520. മൂത്തവനെ ഭർത്സിക്കാതെ അപ്പനെപ്പോലെ പ്രബോധിപ്പിക്ക. (1തിമൊ, 5:1)

521. ഇളയവരെ സഹോദരന്മാരെപ്പോലെ പ്രബോധിപ്പിക്ക. (1തിമൊ, 5:1)

522. മൂത്ത സ്ത്രീകളെ അമ്മമാരെപ്പോലെ പ്രബോധിപ്പിക്ക. (1തിമൊ, 5:2)

523. ഇളയ സ്ത്രീകളെ പൂർണ്ണനിർമ്മലതയോടെ സഹോദരികളെപ്പോലെ പ്രബോധിപ്പിക്ക. (1തിമൊ, 5:2)

524. സാക്ഷാൽ വിധവമാരായിരിക്കുന്ന വിധവമാരെ മാനിക്ക. (1തിമൊ, 5:3)

525. നന്നായി ഭരിക്കുന്ന മൂപ്പന്മാരെ, പ്രത്യേകം വചനത്തിലും ഉപദേശത്തിലും അദ്ധ്വാനിക്കുന്നവരെ തന്നേ, ഇരട്ടി മാനത്തിന്നു യോഗ്യരായി എണ്ണുക. (1തിമൊ, 5:17)

526. രണ്ടു മൂന്നു സാക്ഷികൾ മുഖേനയല്ലാതെ ഒരു മൂപ്പന്റെ നേരെ അന്യായം എടുക്കരുതു. (1തിമൊ, 5:19)

527. പാപം ചെയ്യുന്നവരെ ശേഷമുള്ളവർക്കും ഭയത്തിന്നായി എല്ലാവരും കേൾക്കെ ശാസിക്ക. (1തിമൊ, 5:20)

528. പക്ഷമായി ഒന്നും ചെയ്യാതെകണ്ടു സിദ്ധാന്തം കൂടാതെ പ്രമാണിച്ചുകൊള്ളേണം. (1തിമൊ, 5:21)

529. യാതൊരുത്തന്റെ മേലും വേഗത്തിൽ കൈവെക്കരുതു. (1തിമൊ, 5:22)

530. അന്യന്മാരുടെ പാപങ്ങളിൽ ഓഹരിക്കാരനാകരുതു. (1തിമൊ, 5:22)

531. നിന്നെത്തന്നെ നിർമ്മലനായി കാത്തുകൊൾക. (1തിമൊ, 5:22)

532. വിശ്വാസികളായ യജമാനന്മാരുള്ളവർ അവരെ സഹോദരന്മാർ എന്നുവെച്ചു അലക്ഷ്യമാക്കരുതു. (1തിമൊ, 6:2)

533. തങ്ങളെക്കൊണ്ടുള്ള ഉപകാരം അനുഭവിക്കുന്നവർ വിശ്വാസികളും പ്രിയരും ആകകൊണ്ടു അവരെ വിശേഷാൽ സേവിക്കയത്രേ വേണ്ടതു. (1തിമൊ, 6:2)

534. ഉണ്മാനും ഉടുപ്പാനും ഉണ്ടെങ്കിൽ മതി എന്നു നാം വിചാരിക്ക. (1തിമൊ, 6:8)

535. നീതി പിന്തുടരുക. (1തിമൊ, 6:11)

536. ഭക്തി പിന്തുടരുക. (1തിമൊ, 6:11)

537. വിശ്വാസം പിന്തുടരുക. (1തിമൊ, 6:11)

538. സ്നേഹം പിന്തുടരുക. (1തിമൊ, 6:11)

539. ക്ഷമ പിന്തുടരുക. (1തിമൊ, 6:11)

540. സൌമ്യത പിന്തുടരുക. (1തിമൊ, 6:11)

541. വിശ്വാസത്തിന്റെ നല്ല പോർ പൊരുതുക. (1തിമൊ, 6:12)

542. നിത്യജീവനെ പിടിച്ചുകൊൾക. (1തിമൊ, 6:12)

543. കല്പനകൾ നമ്മുടെ കർത്താവായ യേശുവിന്റെ പ്രത്യക്ഷതവരെ പ്രമാണിച്ചുകൊള്ളേണം. (1തിമൊ, 6:13)

544. ഈ ലോകത്തിലെ ധനവാന്മാരോടു ഉന്നത ഭാവം കൂടാതെയിരിക്കുക. (1തിമൊ, 6:17)

545. നമുക്കു സകലവും ധാരാളമായി അനുഭവിപ്പാൻ തരുന്ന ദൈവത്തിൽ ആശവെക്കുക. (1തിമൊ, 6:18)

546. നന്മ ചെയ്‍വാനും സൽപ്രവൃത്തികളിൽ സമ്പന്നരായി ദാനശീലരും ഔദാര്യമുള്ളവരുമാകുക. (1തിമൊ, 6:18)

547. സാക്ഷാലുള്ള ജീവനെ പിടിച്ചു കൊള്ളേണ്ടതിന്നു വരുംകാലത്തേക്കു നല്ലോരു അടിസ്ഥാനം നിക്ഷേപിച്ചുകൊൾക. (1തിമൊ, 6:19)

548. നിന്റെ പക്കൽ ഏല്പിച്ചിരിക്കുന്ന ഉപനിധി കാത്തുകൊൾക. (1തിമൊ, 6:20)

549. ഭക്തിവിരുദ്ധമായ വൃഥാലാപങ്ങളെയും തർക്കസൂത്രങ്ങളെയും ഒഴിഞ്ഞു നിൽക്ക. (1തിമൊ, 6:20)

550. ദൈവത്തിന്റെ കൃപാവരം ജ്വലിപ്പിക്കേണം. (2തിമൊ, 1:6)

551. ലജ്ജിക്കാതെ സുവിശേഷത്തിന്നായി ദൈവശക്തിക്കു ഒത്തവണ്ണം കഷ്ടം സഹിക്ക. (2തിമൊ, 1:8)

552. പത്ഥ്യവചനം നിങ്ങൾ ക്രിസ്തുയേശുവിലുള്ള വിശ്വാസത്തിലും സ്നേഹത്തിലും മാതൃകയാക്കിക്കൊൾക. (2തിമൊ, 1:13)

553. ആ നല്ല ഉപനിധി നമ്മിൽ അധിവസിക്കുന്ന പരിശുദ്ധാത്മാവിനാൽ സൂക്ഷിച്ചുകൊൾക. (2തിമൊ, 1:14)

554. ക്രിസ്തുയേശുവിലുള്ള കൃപയാൽ ശക്തിപ്പെടുക. (2തിമൊ, 2:1)

555. വചനം മറ്റുള്ളവരെ ഉപദേശിപ്പാൻ സമർത്ഥരായ വിശ്വസ്ഥമനുഷ്യരെ ഭരമേല്പിക്ക. (2തിമൊ, 2:2)

556. ക്രിസ്തുയേശുവിന്റെ നല്ല ഭടനായി കഷ്ടം സഹിക്ക. (2തിമൊ, 2:3)

557. ഒന്നിന്നും കൊള്ളാത്ത വാഗ്വാദം ചെയ്യാതിരിക്കേണമെന്നു കർത്താവിനെ സാക്ഷിയാക്കി ഓർമ്മപ്പെടുത്തുന്നു. (2തിമൊ, 2:14)

558. സത്യവചനത്തെ യഥാർത്ഥമായി പ്രസംഗിച്ചുകൊണ്ടു ലജ്ജിപ്പാൻ സംഗതിയില്ലാത്ത വേലക്കാരനായി ദൈവത്തിന്നു കൊള്ളാകുന്നവനായി നില്പാൻ ശ്രമിക്ക. (2തിമൊ, 2:14)

559. ഭക്തിവിരുദ്ധമായ വൃഥാലാപങ്ങളെ ഒഴിഞ്ഞിരിക്ക.  (2തിമൊ, 2:14)

560. കർത്താവിന്റെ നാമം ഉച്ചരിക്കുന്നവൻ എല്ലാം അനീതി വിട്ടകന്നുകൊള്ളട്ടെ. (2തിമൊ, 2:19)

561. കർത്താവിനെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരോടും സമാധാനവും ആചരിക്ക. (2തിമൊ, 2:22)

562. ബുദ്ധിയില്ലാത്ത മൌഢ്യതർക്കം ശണ്ഠ ജനിപ്പിക്കുന്നു എന്നറിഞ്ഞു അതു ഒഴിഞ്ഞിരിക്ക. (2തിമൊ, 2:23)

563. കർത്താവിന്റെ ദാസൻ ശണ്ഠ ഇടാതെ എല്ലാവരോടും ശാന്തനും ഉപദേശിപ്പാൻ സമർത്ഥനും ദോഷം സഹിക്കുന്നവനുമായി അത്രേ ഇരിക്കേണ്ടതു. (2തിമൊ, 2:24)

564. വിരോധികൾ ദൈവേഷ്ടം ചെയ്യുമോ എന്നും വെച്ചു അവരെ സൌമ്യതയോടെ പഠിപ്പിക്കേണ്ടതും ആകുന്നു. (2തിമൊ, 2:26)

565. അന്ത്യകാലത്തു ദുർഘടസമയങ്ങൾ വരും എന്നറിക. (2തിമൊ, 3:1)

566. ദുഷ്പ്രവൃത്തിക്കാരെ വിട്ടൊഴിയുക. (2തിമൊ, 3:2-5)

567. നീ പഠിച്ചും നിശ്ചയം പ്രാപിച്ചും ഇരിക്കുന്നതിൽ നിലനിൽക്ക. (2തിമൊ, 3:15)

568. വചനം പ്രസംഗിക്ക. (2തിമൊ, 4:2)

569. സമയത്തിലും അസമയത്തിലും ഒരുങ്ങിനിൽക്ക. (2തിമൊ, 4:2)

570. സകല ദീർഘക്ഷമയോടും ഉപദേശത്തോടുംകൂടെ ശാസിക്ക. (2തിമൊ, 4:2)

571. തർജ്ജനം ചെയ്ക. (2തിമൊ, 4:2)

572. പ്രബോധിപ്പിക്ക. (2തിമൊ, 4:2)

573. സകലത്തിലും നിർമ്മദൻ ആയിരിക്ക. (2തിമൊ, 4:5)

574. കഷ്ടം സഹിക്ക. (2തിമൊ, 4:5)

575. സുവിശേഷകന്റെ പ്രവൃത്തിചെയ്ക. (2തിമൊ, 4:2)

576. നിന്റെ ശുശ്രൂഷ നിറപടിയായി നിവർത്തിക്ക. (2തിമൊ, 4:2)

577. മൂപ്പൻ കുറ്റമില്ലാത്തവൻ ആയിരിക്കേണം. (തീത്തൊ, 1:6)

578. മൂപ്പൻ ഏകഭാര്യയുള്ളവൻ ആയിരിക്കേണം. (തീത്തൊ, 1:6)

579. മൂപ്പൻ ദുർന്നടപ്പിന്റെ ശ്രുതിയില്ലാത്തവൻ ആയിരിക്കേണം. (തീത്തൊ, 1:6)

580. മൂപ്പൻ അനുസരണക്കേടില്ലാത്തവൻ ആയിരിക്കേണം. (തീത്തൊ, 1:6)

581. മൂപ്പൻ വിശ്വാസികളായ മക്കളുള്ളവൻ ആയിരിക്കേണം. (തീത്തൊ, 1:6)

582. അദ്ധ്യക്ഷൻ ദൈവത്തിന്റെ ഗൃഹവിചാരകനാകയാൽ അനിന്ദ്യനായിരിക്കേണം. (തീത്തൊ, 1:7)

583. അദ്ധ്യക്ഷൻ തന്നിഷ്ടക്കാരൻ അരുതു. (തീത്തൊ, 1:7)

584. അദ്ധ്യക്ഷൻ കോപിക്കുന്നവൻ അരുതു. (തീത്തൊ, 1:7)

585. അദ്ധ്യക്ഷൻ മദ്യപ്രിയൻ അരുതു. (തീത്തൊ, 1:7)

586. അദ്ധ്യക്ഷൻ തല്ലുകാരൻ അരുതു. (തീത്തൊ, 1:7)

587. അദ്ധ്യക്ഷൻ ദുർല്ലാഭമോഹി അരുതു. (തീത്തൊ, 1:7)

588. അദ്ധ്യക്ഷൻ അതിഥിപ്രിയൻ ആയിരിക്കേണം. (തീത്തൊ, 1:8)

589. അദ്ധ്യക്ഷൻ സൽഗുണപ്രിയൻ ആയിരിക്കേണം. (തീത്തൊ, 1:8)

590. അദ്ധ്യക്ഷൻ സുബോധശീലൻ ആയിരിക്കേണം. (തീത്തൊ, 1:8)

591. അദ്ധ്യക്ഷൻ നീതിമാൻ ആയിരിക്കേണം. (തീത്തൊ, 1:8)

592. അദ്ധ്യക്ഷൻ നിർമ്മലൻ ആയിരിക്കേണം. (തീത്തൊ, 1:8)

593. അദ്ധ്യക്ഷൻ ജിതേന്ദ്രിയൻ ആയിരിക്കേണം. (തീത്തൊ, 1:8)

594. അദ്ധ്യക്ഷൻ പത്ഥ്യോപദേശത്താൽ പ്രബോധിപ്പിക്കുന്നവൻ ആയിരിക്കേണം. (തീത്തൊ, 1:8)

595. അദ്ധ്യക്ഷൻ വിരോധികൾക്കു ബോധം വരുത്തുവാൻ ശക്തനാകേണ്ടതിന്നു ഉപദേശപ്രകാരമുള്ള വിശ്വാസ്യവചനം മുറുകെപ്പിടിക്കുന്നവൻ ആയിരിക്കേണം. (തീത്തൊ, 1:9)

596. നിങ്ങൾ പത്ഥ്യോപദേശത്തിന്നു ചേരുന്നതു പ്രസ്താവിക്ക. (തീത്തൊ, 2:1)

597. വിരോധി നമ്മെക്കൊണ്ടു ഒരു തിന്മയും പറവാൻ വകയില്ലാതെ ലജ്ജിക്കേണ്ടതിന്നു സകലത്തിലും നിന്നെത്തന്നേ സൽപ്രവൃത്തികൾക്കു മാതൃകയാക്കി കാണിക്ക. (തീത്തൊ, 2:7)

598. ഉപദേശത്തിൽ നിർമ്മലതയും ഗൌരവവും ആക്ഷേപിച്ചു കൂടാത്ത പത്ഥ്യവചനവും ഉള്ളവൻ ആയിരിക്ക. (തീത്തൊ, 2:8)

599. പൂർണ്ണഗൌരവത്തോടെ പ്രസംഗിക്കയും പ്രബോധിപ്പിക്കയും ശാസിക്കയും ചെയ്ക. (തീത്തൊ, 2:15)

600. വാഴ്ചകൾക്കും അധികാരങ്ങൾക്കും കീഴടങ്ങി അനുസരിക്കുക. (തീത്തൊ, 3:1)

601. സകലസൽപ്രവൃത്തിക്കും ഒരുങ്ങിയിരിക്കുക. (തീത്തൊ, 3:1)

602. ആരെക്കൊണ്ടും ദൂഷണം പറയാതെയിരിക്കുക. (തീത്തൊ, 3:2)

603. ശാന്തന്മാരായി സകലമനുഷ്യരോടും പൂർണ്ണസൌമ്യത കാണിപ്പാനും ഓർമ്മിക്കുക. (തീത്തൊ, 3:2)

604. മൌഢ്യതർക്കവും വംശാവലികളും കലഹവും ന്യായപ്രമാണത്തെക്കുറിച്ചുള്ള വാദവും ഒഴിഞ്ഞുനിൽക്ക. (തീത്തൊ, 3:9)

605. സഭയിൽ ഭിന്നത വരുത്തുന്ന മനുഷ്യനോടു ഒന്നു രണ്ടു വട്ടം ബുദ്ധി പറഞ്ഞശേഷം അവനെ ഒഴിക്ക. (തീത്തൊ, 3:10)

606. നാം വല്ലപ്പോഴും ഒഴുകിപ്പോകാതിരിക്കേണ്ടതിന്നു കേട്ടതു അധികം ശ്രദ്ധയോടെ കരുതിക്കൊൾവാൻ ആവശ്യമാകുന്നു. (എബ്രാ, 2:1)

607. നാം സ്വീകരിച്ചുപറയുന്ന അപ്പൊസ്തലനും മഹാപുരോഹിതനുമായ യേശുവിനെ ശ്രദ്ധിച്ചുനോക്കുവിൻ. (എബ്രാ, 3:1)

608. നിങ്ങളുടെ ഹൃദയം കഠിനമാക്കരുതു. (എബ്രാ, 3:8, 15; 4:7)

609. ജീവനുള്ള ദൈവത്തെ ത്യജിച്ചുകളയാതിരിക്കേണ്ടതിന്നു അവിശ്വാസമുള്ള ദുഷ്ടഹൃദയം നിങ്ങളിൽ ആർക്കും ഉണ്ടാകാതിരിപ്പാൻ നോക്കുവിൻ. (എബ്രാ, 3:12)

610. നാൾതോറും അന്യോന്യം പ്രബോധിപ്പിച്ചുകൊൾവിൻ. (എബ്രാ, 3:13)

611. ആദ്യവിശ്വാസം അവസാനത്തോളം മുറുകെപ്പിടിച്ചുകൊള്ളുക. (എബ്രാ, 3:14)

612. അവന്റെ സ്വസ്ഥതയിൽ പ്രവേശിപ്പാനുള്ള വാഗ്ദത്തം ശേഷിച്ചിരിക്കയാൽ നമ്മിൽ ആർക്കെങ്കിലും അതു ലഭിക്കാതെപോയി എന്നു വരാതിരിപ്പാൻ നാം ഭയപ്പെടുക. (എബ്രാ, 4:1)

613. ആരും അനുസരണക്കേടിന്റെ സമദൃഷ്ടാന്തത്തിന്നൊത്തവണ്ണം വീഴാതിരിക്കേണ്ടതിന്നു നാം ആ സ്വസ്ഥതയിൽ പ്രവേശിപ്പാൻ ഉത്സാഹിക്ക. (എബ്രാ, 4:11)

614. നാം നമ്മുടെ സ്വീകാരം മറുകെപ്പിടിച്ചുകൊൾക. (എബ്രാ, 4:14)

615. നാം ധൈര്യത്തോടെ കൃപാസനത്തിന്നു അടുത്തു ചെല്ലുക. (എബ്രാ, 4:16)

616. ക്രിസ്തുവിനെക്കുറിച്ചുള്ള ആദ്യവചനം വിട്ടു പരിജ്ഞാനപൂർത്തി പ്രാപിപ്പാൻ ശ്രമിക്കുക. (ഏബ്രാ, 6:2)

617. ഓരോരുത്തൻ പ്രത്യാശയുടെ പൂർണ്ണനിശ്ചയം പ്രാപിപ്പാൻ അവസാനത്തോളം ഒരുപോലെ ഉത്സാഹം കാണിക്കേണം. (എബ്രാ, 6:11)

618. നാം വിശ്വാസത്തിന്റെ പൂർണ്ണനിശ്ചയം പൂണ്ടു പരമാർത്ഥഹൃദയത്തോടെ അടുത്തു ചെല്ലുക. (എബ്രാ, 10:22)

619. പ്രത്യാശയുടെ സ്വീകാരം നാം മുറുകെ പിടിച്ചുകൊൾക. (എബ്രാ, 10:23)

620. നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കരുതു. (എബ്രാ, 10:24)

621. തമ്മിൽ പ്രബോധിപ്പിച്ചുകൊണ്ടു സ്നേഹത്തിന്നും സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പിപ്പാൻ അന്യോന്യം സൂക്ഷിച്ചുകൊൾക. (എബ്രാ, 10:24)

622. ദൈവപുത്രനെ ചവിട്ടികളകയും തന്നെ വിശുദ്ധീകരിച്ച നിയമരക്തത്തെ മലിനം എന്നു നിരൂപിക്കയും കൃപയുടെ ആത്മാവിനെ നിന്ദിക്കയും ചെയ്തവൻ എത്ര കഠിനമേറിയ ശിക്ഷെക്കു പാത്രമാകും എന്നു വിചാരിപ്പിൻ. (എബ്രാ, 10:29)

623. മഹാ പ്രതിഫലമുള്ള നിങ്ങളുടെ ധൈര്യം തള്ളിക്കളയരുതു. (എബ്രാ, 10:35)

624. സകല ഭാരവും മുറുകെ പറ്റുന്ന പാപവും വിട്ടു നമുക്കു മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക. (എബ്രാ, 12:1)

625. വിശ്വാസത്തിന്റെ നായകനും പൂർത്തിവരുത്തുന്നവനുമായ യേശുവിനെ നോക്കുക. (എബ്രാ, 12:2)

626. നിങ്ങളുടെ ഉള്ളിൽ ക്ഷീണിച്ചു മടുക്കാതിരിപ്പാൻ പാപികളാൽ തനിക്കു നേരിട്ട ഇങ്ങനെയുള്ള വിരോധം സഹിച്ചവനെ ധ്യാനിച്ചുകൊൾവിൻ. (എബ്രാ, 12:3)

627. മകനേ, കർത്താവിന്റെ ശിക്ഷ നിരസിക്കരുതു; അവൻ ശാസിക്കുമ്പോൾ മുഷികയുമരുതു. (എബ്രാ, 12:5)

628. തളർന്ന കയ്യും കുഴഞ്ഞ മുഴങ്കാലും നിവിർത്തുവിൻ. (എബ്രാ, 12:12)

629. നിങ്ങളുടെ കാലിന്നു പാത നിരത്തുവിൻ. (എബ്രാ, 12:13)

630. എല്ലാവരോടും സമാധാനം ആചരിച്ചു ശുദ്ധീകരണം പ്രാപിപ്പാൻ ഉത്സാഹിപ്പിൻ. (എബ്രാ, 12:14)

631. ആരും ദൈവകൃപ വിട്ടു പിൻമാറരുതു. (എബ്രാ, 12:15)

632. വല്ല കൈപ്പുള്ള വേരും മുളെച്ചു കലക്കമുണ്ടാക്കി അനേകർ അതിനാൽ മലിനപ്പെടാൻ ദുർന്നടപ്പുകാരനാകരുതു. (എബ്രാ, 12:15)

633. ഒരു ഊണിന്നു ജ്യേഷ്ഠാവകാശം വിറ്റുകളഞ്ഞ ഏശാവിനെപ്പോലെ അഭക്തനോ ആയിത്തീരരുതു. (എബ്രാ, 12:16)

634. അരുളിച്ചെയ്യുന്നവനെ നിരസിക്കാതിരിപ്പാൻ നോക്കുവിൻ. (എബ്രാ, 12:25)

635. നാം നന്ദിയുള്ളവരായി ദൈവത്തിന്നു പ്രസാദംവരുമാറു ഭക്തിയോടും ഭയത്തോടുകൂടെ സേവ ചെയ്ക. (എബ്രാ, 12:28)

636. സഹോദരപ്രീതി നിലനിൽക്കട്ടെ. (എബ്രാ, 13:1)

637. അതിഥിസൽക്കാരം മറക്കരുതു. (എബ്രാ, 13:1)

638. നിങ്ങളും ശരീരത്തിൽ ഇരിക്കുന്നവരാകയാൽ കഷ്ടമനുഭവിക്കുന്നവരെയും ഓർത്തുകൊൾവിൻ. (എബ്രാ, 13:3)

639. വിവാഹം എല്ലാവർക്കും മാന്യവും കിടക്ക നിർമ്മലവും ആയിരിക്കട്ടെ. (എബ്രാ, 13:4)

640. നിങ്ങളുടെ നടപ്പു ദ്രവ്യാഗ്രഹമില്ലാത്തതായിരിക്കട്ടെ. (എബ്രാ, 13:5)

641. ഉള്ളതുകൊണ്ടു തൃപ്തിപ്പെടുവിൻ. (എബ്രാ, 13:5)

642. നിങ്ങളോടു ദൈവവചനം പ്രസംഗിച്ചു നിങ്ങളെ നടത്തിയവരെ ഓർത്തുകൊൾവിൻ. (എബ്രാ, 13:7)

643. നിങ്ങളെ നടത്തിയവരുടെ ജീവാവസാനം ഓർത്തു അവരുടെ വിശ്വാസം അനുകരിപ്പിൻ. (എബ്രാ, 13:7)

644. വിവിധവും അന്യവുമായ ഉപദേശങ്ങളാൽ ആരും നിങ്ങളെ വലിച്ചുകൊണ്ടുപോകരുതു. (എബ്രാ, 13:9)

645. നാം യേശുവിന്റെ നിന്ദ ചുമന്നുകൊണ്ടു പാളയത്തിന്നു പുറത്തു അവന്റെ അടുക്കൽ ചെല്ലുക. (എബ്രാ, 13:13)

646. ക്രിസ്തു മുഖാന്തരം നാം ദൈവത്തിന്നു അവന്റെ നാമത്തെ ഏറ്റു പറയുന്ന അധരഫലം എന്ന സ്തോത്രയാഗം ഇടവിടാതെ അർപ്പിക്കുക. (എബ്രാ, 13:15)

647. നന്മചെയ്‍വാനും കൂട്ടായ്മ കാണിപ്പാനും മറക്കരുതു. (എബ്രാ, 13:16)

648. നിങ്ങളെ നടത്തുന്നവരെ അനുസരിച്ചു കീഴടങ്ങിയിരിപ്പിൻ. (എബ്രാ, 13:17)

649. നിങ്ങളെ നടത്തുന്നവർ ഞരങ്ങിക്കൊണ്ടല്ല സന്തോഷത്തോടെ ചെയ്‍വാൻ ഇടവരുത്തുവിൻ. (എബ്രാ, 13:17)

650. നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന സ്ഥിരത ഉളവാക്കുന്നു എന്നു അറിഞ്ഞു അതു അശേഷം സന്തോഷം എന്നു എണ്ണുവിൻ. (യാക്കോ, 1:3)

651. സ്ഥിരതെക്കു തികഞ്ഞ പ്രവൃത്തി ഉണ്ടാകട്ടെ. (യാക്കോ, 1:4)

652. എല്ലാവർക്കും ഔദാര്യമായി കൊടുക്കുന്നവനായ ദൈവത്തോടു യാചിക്കട്ടെ; അപ്പോൾ അവന്നു ലഭിക്കും. (യാക്കോ, 1:5)

653. ഒന്നും സംശയിക്കാതെ വിശ്വാസത്തോടെ യാചിക്കേണം. (യാക്കോ, 1:6)

654. എളിയ സഹോദരൻ തന്റെ ഉയർച്ചയിൽ പ്രശംസിക്കട്ടെ. (യാക്കോ, 1:9)

655. ധനവാൻ തന്റെ എളിമയിലും പ്രശംസിക്കട്ടെ. (യാക്കോ, 1:10)

656. പരീക്ഷിക്കപ്പെടുമ്പോൾ ഞാൻ ദൈവത്താൽ പരീക്ഷിക്കപ്പെടുന്നു എന്നു ആരും പറയരുതു. (യാക്കോ, 1:13)

657. എന്റെ പ്രിയസഹോദരന്മാരേ, വഞ്ചിക്കപ്പെടരുതു. (യാക്കോ, 1:16)

658. നിങ്ങളുടെ ആത്മാക്കളെ രക്ഷിപ്പാൻ ശക്തിയുള്ളതും ഉൾനട്ടതുമായ വചനം സൌമ്യതയോടെ കൈക്കൊൾവിൻ. (യാക്കോ, 1:21)

659. എങ്കിലും വചനം കേൾക്ക മാത്രം ചെയ്തുകൊണ്ടു തങ്ങളെ തന്നേ ചതിക്കാതെ അതിനെ ചെയ്യുന്നവരായും ഇരിപ്പിൻ. (യാക്കോ, 1:22)

660. തേജസ്സുള്ളവനായി നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന നിങ്ങൾ മുഖപക്ഷം കാണിക്കരുതു. (യാക്കോ, 2:1)

661. സ്വാതന്ത്ര്യത്തിന്റെ ന്യായപ്രമാണത്താൽ വിധിക്കപ്പെടുവാനുള്ളവരെപ്പോലെ സംസാരിക്കയും പ്രവർത്തിക്കയും ചെയ്‍വിൻ. (യാക്കോ, 2:12)

662. അധികം ശിക്ഷാവിധിവരും എന്നു അറിഞ്ഞു നിങ്ങളിൽ അനേകർ ഉപദേഷ്ടാക്കന്മാർ ആകരുതു. (യാക്കോ, 3:1)

663.  ജ്ഞാനി ജ്ഞാനലക്ഷണമായ സൌമ്യതയോടെ നല്ലനടപ്പിൽ തന്റെ പ്രവൃത്തികളെ കാണിക്കട്ടെ. (യാക്കോ, 3:13)

664. സത്യത്തിന്നു വിരോധമായി പ്രശംസിക്കയും ഭോഷ്കു പറകയുമരുതു. (യാക്കോ, 3:14)

665. നിങ്ങൾ ദൈവത്തിന്നു കീഴടങ്ങുവിൻ. (യാക്കോ, 4:7)

666. പിശാചിനോടു എതിർത്തുനില്പിൻ. (യാക്കോ, 4:7)

667. ദൈവത്തോടു അടുത്തു ചെല്ലുവിൻ. (യാക്കോ, 4:8)

668. പാപികളേ, കൈകളെ വെടിപ്പാക്കുവിൻ. (യാക്കോ, 4:8)

669. ഇരുമനസ്സുള്ളോരേ, ഹൃദയങ്ങളെ ശുദ്ധീകരിപ്പിൻ. (യാക്കോ, 4:8)

670. സങ്കടപ്പെട്ടു ദുഃഖിച്ചു കരവിൻ; നിങ്ങളുടെ ചിരി ദുഃഖമായും സന്തോഷം വിഷാദമായും തീരട്ടെ. (യാക്കോ, 4:9)

671. കർത്താവിന്റെ സന്നിധിയിൽ താഴുവിൻ. (യാക്കോ, 4:10)

672. സഹോദരന്മാരേ, അന്യോന്യം ദുഷിക്കരുതു. (യാക്കോ, 4:11)

673. നന്മ ചെയ്‍വാനറിഞ്ഞിട്ടും ചെയ്യാത്തവന്നു അതു പാപം തന്നേ. (യാക്കോ, 4:17)

674. എന്നാൽ സഹോദരന്മാരേ, കർത്താവിന്റെ പ്രത്യക്ഷതവരെ ദീർഘക്ഷമയോടിരിപ്പിൻ. (യാക്കോ, 5:7)

675. നിങ്ങളും ദീർഘക്ഷമയോടിരിപ്പിൻ. (യാക്കോ, 5:8)

676. നിങ്ങളുടെ ഹൃദയം സ്ഥിരമാക്കുവിൻ. (യാക്കോ, 5:8)

677. വിധിക്കപ്പെടാതിരിപ്പാൻ ഒരുവന്റെ നേരെ ഒരുവൻ ഞരങ്ങിപ്പോകരുതു. (യാക്കോ, 5:9)

678. കർത്താവിന്റെ നാമത്തിൽ സംസാരിച്ച പ്രവാചകന്മാരെ കഷ്ടാനുഭവത്തിന്നും ദീർഘക്ഷമെക്കും ദൃഷ്ടാന്തമായി വിചാരിച്ചുകൊൾവിൻ. (യാക്കോ, 5:10)

679. സ്വർഗ്ഗത്തെയോ ഭൂമിയെയോ മറ്റു യാതൊന്നിനെയുമോ ചൊല്ലി സത്യം ചെയ്യരുതു. (യാക്കോ, 5:12)

680. നിങ്ങളിൽ കഷ്ടമനുഭവിക്കുന്നവൻ പ്രാർത്ഥിക്കട്ടെ. (യാക്കോ, 5:13)

681. സുഖം അനുഭവിക്കുന്നവൻ പാട്ടു പാടട്ടെ. (യാക്കോ, 5:13)

682. പാപിയെ നേർവ്വഴിക്കു ആക്കുന്നവൻ അവന്റെ പ്രാണനെ മരണത്തിൽനിന്നു രക്ഷിക്കയും പാപങ്ങളുടെ ബഹുത്വം മറെക്കയും ചെയ്യും എന്നു അവൻ അറിഞ്ഞുകൊള്ളട്ടെ. (യാക്കോ, 5:20)

683. നിങ്ങളുടെ മനസ്സു ഉറപ്പിച്ചു നിർമ്മദരായി യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിങ്കൽ നിങ്ങൾക്കു വരുവാനുള്ള കൃപയിൽ പൂർണ്ണ പ്രത്യാശ വെച്ചുകൊൾവിൻ. (1പത്രൊ, 1:13)

684. പണ്ടു നിങ്ങളുടെ അജ്ഞാനകാലത്തു ഉണ്ടായിരുന്ന മോഹങ്ങളെ മാതൃകയാക്കരുതു. (1പത്രൊ, 1:14)

685. നിങ്ങളെ വിളിച്ച വിശുദ്ധന്നു ഒത്തവണ്ണം അനുസരണമുള്ള മക്കളായി എല്ലാനടപ്പിലും വിശുദ്ധരാകുവിൻ. (1പത്രൊ, 1:15)

686. ഞാൻ വിശുദ്ധൻ ആകയാൽ നിങ്ങളും വിശുദ്ധരായിരിപ്പിൻ. (1പത്രൊ, 1:16)

687. നിങ്ങളുടെ പ്രവാസകാലം ഭയത്തോടെ കഴിപ്പിൻ. (1പത്രൊ, 1:17)

688.  നിങ്ങളുടെ ആത്മാക്കളെ നിർവ്യാജമായ സഹോദരപ്രീതിക്കായി നിർമ്മലീകരിച്ചിരിക്കകൊണ്ടു ഹൃദയപൂർവ്വം അന്യോന്യം ഉറ്റുസ്നേഹിപ്പിൻ. (1പത്രൊ, 1:22)

689. സകലദുഷ്ടതയും എല്ലാ ചതിവും വ്യാജഭാവവും അസൂയയും എല്ലാനുണയും നീക്കിക്കളയുവിൻ. (1പത്രൊ, 2:1)

690. ഇപ്പോൾ ജനിച്ച ശിശുക്കളെപ്പോലെ രക്ഷെക്കായി വളരുവാൻ വചനം എന്ന മായമില്ലാത്ത പാൽ കുടിപ്പാൻ വാഞ്ഛിപ്പിൻ. (1പത്രൊ, 2:2)

691. ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിന്നു ദുഷ്പ്രവൃത്തിക്കാരുടെ ഇടയിൽ നിങ്ങളുടെ നടപ്പു നന്നായിരിക്കേണം. (1പത്രൊ, 2:12)

692. സകല മാനുഷനിയമത്തിന്നും കർത്താവിൻ നിമിത്തം കീഴടങ്ങുവിൻ. (1പത്രൊ, 2:13)

693. ശ്രേഷ്ഠാധികാരി എന്നുവെച്ചു രാജാവിന്നു കീഴടങ്ങുവിൻ. (1പത്രൊ, 2:14)

694. നാടുവാഴികൾക്കും കീഴടങ്ങുവിൻ. (1പത്രൊ, 2:14)

695. സ്വതന്ത്രരായും സ്വാതന്ത്ര്യം ദുഷ്ടതെക്കു മറയാക്കാതെ ദൈവത്തിന്റെ ദാസന്മാരായും നടപ്പിൻ. (1പത്രൊ, 2:16)

696. എല്ലാവരെയും ബഹുമാനിപ്പിൻ. (1പത്രൊ, 2:17)

697. സഹോദരവർഗ്ഗത്തെ സ്നേഹിപ്പിൻ. (1പത്രൊ, 2:17)

698. ദൈവത്തെ ഭയപ്പെടുവിൻ. (1പത്രൊ, 2:17)

699. രാജാവിനെ ബഹുമാനിപ്പിൻ. (1പത്രൊ, 2:17)

700. വേലക്കാരേ, പൂർണ്ണഭയത്തോടെ യജമാനന്മാർക്കു കീഴടങ്ങിയിരിപ്പിൻ. (1പത്രൊ, 2:18)

701. നല്ലവർക്കും ശാന്തന്മാർക്കും മാത്രമല്ല, മൂർഖന്മാർക്കും കൂടെ കീഴടങ്ങിയിരിപ്പിൻ. (1പത്രൊ, 2:18)

702.   ഭാര്യമാർ ജീവന്റെ കൃപെക്കു കൂട്ടവകാശികൾ എന്നും ഓർത്തു അവർക്കു ബഹുമാനം കൊടുപ്പിൻ. (1പത്രൊ, 3:7)

703. എല്ലാവരും ഐകമത്യവും സഹതാപവും സഹോദരപ്രീതിയും മനസ്സലിവും വിനയബുദ്ധിയുമുള്ളവരും ആയിരിപ്പിൻ. (1പത്രൊ, 3:8)

704. ദോഷത്തിന്നു ദോഷവും ശകാരത്തിന്നു ശകാരവും പകരം ചെയ്യാതിരിപ്പിൻ. (1പത്രൊ, 3:9) 

705. നിങ്ങൾ അനുഗ്രഹം അനുഭവിക്കേണ്ടതിന്നു വിളിക്കപ്പെട്ടതുകൊണ്ടു അനുഗ്രഹിക്കുന്നവരായിരിപ്പിൻ. (1പത്രൊ, 3:9)

706. ക്രിസ്തുവിനെ നിങ്ങളുടെ ഹൃദയങ്ങളിൽ കർത്താവായി വിശുദ്ധീകരിപ്പിൻ. (1പത്രൊ, 3:14)

707. നിങ്ങളിലുള്ള പ്രത്യാശയെക്കുറിച്ചു ന്യായം ചോദിക്കുന്ന ഏവനോടും സൌമ്യതയും ഭയഭക്തിയും പൂണ്ടു പ്രതിവാദം പറവാൻ എപ്പോഴും ഒരുങ്ങിയിരിപ്പിൻ. (1പത്രൊ, 3:15)

708. ക്രിസ്തുവിൽ നിങ്ങൾക്കുള്ള നല്ല നടപ്പിനെ ദുഷിക്കുന്നവർ നിങ്ങളെ പഴിച്ചു പറയുന്നതിൽ ലജ്ജിക്കേണ്ടതിന്നു നല്ലമനസ്സാക്ഷിയുള്ളവരായിരിപ്പിൻ. (1പത്രൊ, 3:16)

709. ക്രിസ്തു ജഡത്തിൽ കഷ്ടമനുഭവിച്ചതുകൊണ്ടു നിങ്ങളും ആ ഭാവം തന്നേ ആയുധമായി ധരിപ്പിൻ. (1പത്രൊ, 4:1)

710. പ്രാർത്ഥനെക്കു സുബോധമുള്ളവരും നിർമ്മദരുമായിരിപ്പിൻ. (1പത്രൊ, 4:7)

711. സകലത്തിന്നും മുമ്പെ തമ്മിൽ ഉറ്റ സ്നേഹം ഉള്ളവരായിരിപ്പിൻ. (1പത്രൊ, 4:8)

712. പിറുപിറുപ്പു കൂടാതെ തമ്മിൽ അതിഥിസൽക്കാരം ആചരിപ്പിൻ. (1പത്രൊ, 4:9)

713. ഓരോരുത്തന്നു വരം ലഭിച്ചതുപോലെ വിവിധമായുള്ള ദൈവകൃപയുടെ നല്ല ഗൃഹവിചാരകന്മാരായി അതിനെക്കൊണ്ടു അന്യോന്യം ശുശ്രൂഷിപ്പിൻ. (1പത്രൊ, 4:10)

714. ദൈവേഷ്ടപ്രകാരം കഷ്ടം സഹിക്കുന്നവർ നന്മ ചെയ്തുകൊണ്ടു തങ്ങളുടെ പ്രാണനെ വിശ്വസ്തനായ സ്രഷ്ടാവിങ്കൽ ഭരമേല്പിക്കട്ടെ. (1പത്രൊ, 4:19)

715. നിങ്ങളുടെ വിചാരണയിലുള്ള ദൈവത്തിന്റെ ആട്ടിൻ കൂട്ടത്തെ മേയിച്ചുകൊൾവിൻ. (1പത്രൊ, 5:2)

716. ആട്ടിൻ കൂട്ടത്തിന്നു മാതൃകകളായിത്തീർന്നുകൊണ്ടും അദ്ധ്യക്ഷത ചെയ്‍വിൻ. (1പത്രൊ, 5:3)

717. ഇളയവരേ, മൂപ്പന്മാർക്കു കീഴടങ്ങുവിൻ. (1പത്രൊ, 5:5)

718. എല്ലാവരും തമ്മിൽ തമ്മിൽ കീഴടങ്ങി താഴ്മ ധരിച്ചുകൊൾവിൻ. (1പത്രൊ, 5:5)

719. ദൈവം തക്കസമയത്തു നിങ്ങളെ ഉയർത്തുവാൻ ദൈവത്തിന്റെ ബലമുള്ള കൈക്കീഴു താണിരിപ്പിൻ. (1പത്രൊ, 5:6)

720. ദൈവം നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെ മേൽ ഇട്ടുകൊൾവിൻ. (1പത്രൊ, 5:7)

721. നിർമ്മദരായിരിപ്പിൻ; ഉണർന്നിരിപ്പിൻ. (1പത്രൊ, 5:8)

722. വിശ്വാസത്തിൽ സ്ഥിരമുള്ളവരായി ശത്രുവിനോടു എതിർത്തു നില്പിൻ. (1പത്രൊ, 5:9)

723. നിങ്ങൾ സകലഉത്സാഹവും കഴിച്ചു, നിങ്ങളുടെ വിശ്വാസത്തോടു വീര്യം കൂട്ടിക്കൊൾവിൻ. (2പത്രൊ, 1:5)

724. നിങ്ങളുടെ വീര്യത്തോടു പരിജ്ഞാനം കൂട്ടിക്കൊൾവിൻ. (2പത്രൊ, 1:5)

725. നിങ്ങളുടെ പരിജ്ഞാനത്തോടു ഇന്ദ്രീയജയം കൂട്ടിക്കൊൾവിൻ. (2പത്രൊ, 1:6)

726. നിങ്ങളുടെ ഇന്ദ്രീയജയത്തോടു സ്ഥിരത കൂട്ടിക്കൊൾവിൻ. (2പത്രൊ, 1:6)

727. നിങ്ങളുടെ സ്ഥിരതയോടു ഭക്തി കൂട്ടിക്കൊൾവിൻ. (2പത്രൊ, 1:6)

728. നിങ്ങളുടെ ഭക്തിയോടു സഹോദരപ്രീതി കൂട്ടിക്കൊൾവിൻ. (2പത്രൊ, 1:7)

729. നിങ്ങളുടെ സഹോദരപ്രീതിയോടു സ്നേഹം കൂട്ടിക്കൊൾവിൻ. (2പത്രൊ, 1:7)

730. നിങ്ങളുടെ വിളിയും തിരഞ്ഞെടുപ്പും ഉറപ്പാക്കുവാൻ അധികം ശ്രമിപ്പിൻ. (1പത്രൊ, 1:10)

731. വിശുദ്ധ പ്രവാചകന്മാർ മുൻപറഞ്ഞ വചനങ്ങളും നിങ്ങളുടെ അപ്പൊസ്തലന്മാർ മുഖാന്തരം കർത്താവും രക്ഷിതാവുമായവൻ തന്ന കല്പനയും ഓർത്തുകൊള്ളേണം. (2പത്രൊ, 3:2) 

732. കർത്താവിന്റെ ദീർഘക്ഷമയെ രക്ഷ എന്നു വിചാരിപ്പിൻ. (2പത്രൊ, 2 3:14)

733. അധർമ്മികളുടെ വഞ്ചനയിൽ കുടുങ്ങി സ്വന്ത സ്ഥിരതവിട്ടു വീണു പോകാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. (2പത്രൊ, 3:17)

734. കൃപയിലും നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പരിജ്ഞാനത്തിലും വളരുവിൻ. (2പത്രൊ, 3:18)

735. ലോകത്തെയും ലോകത്തിലുള്ളതിനെയും സ്നേഹിക്കരുതു. (1യോഹ, 2:15)

736. നിങ്ങൾ ആദിമുതൽ കേട്ടതു നിങ്ങളിൽ വസിക്കട്ടെ. (1യോഹ, 2:24)

737. യേശുവിന്റെ പ്രത്യക്ഷതയിൽ നമുക്കു ധൈര്യം ഉണ്ടാകേണ്ടതിന്നു അവനിൽ വസിപ്പിൻ. (1യോഹ, 2:28)

738. കുഞ്ഞുങ്ങളേ, ആരും നിങ്ങളെ തെറ്റിക്കരുതു. (1യോഹ, 3:7)

739. നാമും സഹോദരന്മാർക്കു വേണ്ടി പ്രാണനെ വെച്ചുകൊടുക്കേണ്ടതാകുന്നു. (1യോഹ, 3:16)

740. കുഞ്ഞുങ്ങളേ, നാം വാക്കിനാലും നാവിനാലും അല്ല, പ്രവൃത്തിയിലും സത്യത്തിലും തന്നേ സ്നേഹിക്കുക. (1യോഹ, 3:18)

741. ഏതു ആത്മാവിനെയും വിശ്വസിക്കാതെ ആത്മാക്കൾ ദൈവത്തിൽനിന്നുള്ളവയോ എന്നു ശോധന ചെയ്‍വിൻ. (1യോഹ, 4:1)

742. പ്രയമുള്ളവരേ, നാം അന്യോന്യം സ്നേഹിക്ക. (1യോഹ, 4:7, 11)

743. ദൈവത്തെ സ്നേഹിക്കുന്നവൻ സഹോദരനെയും സ്നേഹിക്കേണം എന്നീ കല്പന നമുക്കു അവങ്കൽനിന്നു ലഭിച്ചിരിക്കുന്നു. (1യോഹ, 4:21)

744. കുഞ്ഞുങ്ങളേ, വിഗ്രഹങ്ങളോടു അകന്നു സൂക്ഷിച്ചുകൊൾവിൻ. (1യോഹ, 5:21)

745. പ്രയത്നഫലം കളയാതെ പൂർണ്ണപ്രതിഫലം പ്രാപിക്കേണ്ടതിന്നു സൂക്ഷിച്ചുകൊൾവിൻ. (2യോഹ, 1:8)

746. ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനിൽക്കാതെ അതിർ കടന്നുപോകുന്ന ഒരുത്തന്നും ദൈവം ഇല്ല. (2യോഹ, 1:9)

747.  ക്രിസ്തുവിൻ്റെ ഉപദേശവുംകൊണ്ടു അല്ലാതെ നിങ്ങളുടെ അടുക്കൽ വന്നുവെങ്കിൽ അവനെ വീട്ടിൽ കൈക്കൊള്ളരുതു. (2യോഹ, 1:10)

748. പ്രിയനേ, നന്മയല്ലാതെ തിന്മ അനുകരിക്കരുതു. (3യോഹ, 1:11)

749. വിശുദ്ധന്മാർക്കു ഒരിക്കലായിട്ടു ഭരമേല്പിച്ചിരിക്കുന്ന വിശ്വാസത്തിന്നു വേണ്ടി പോരാടേണം. (യൂദാ 1:3)

750. യേശുക്രിസ്തുവിന്റെ അപ്പൊസ്തലന്മാർ മുൻപറഞ്ഞ വാക്കുകളെ ഓർപ്പിൻ. (യൂദാ 1:17)

751. നിങ്ങളുടെ അതിവിശുദ്ധ വിശ്വാസത്തെ ആധാരമാക്കി നിങ്ങൾക്കു തന്നേ ആത്മികവർദ്ധന വരുത്തുക. (യൂദാ 1:20)

752. പരിശുദ്ധാത്മാവിൽ പ്രാർത്ഥിക്കുക. (യൂദാ 1:20)

753. നിത്യജീവന്നായിട്ടു നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കരുണെക്കായി കാത്തിരുക്കുക. (യൂദാ 1:21)

754. ദൈവസ്നേഹത്തിൽ നിങ്ങളെത്തന്നേ സൂക്ഷിച്ചുകൊൾവിൻ. (യൂദാ 1:21)

755. സംശയിക്കുന്നവരായ ചിലരോടു കരുണ ചെയ്‍വിൻ. (യൂദാ 1:22)

756. ചിലരെ തീയിൽനിന്നു വലിച്ചെടുത്തു രക്ഷിപ്പിൻ. (യൂദാ 1:23)

757. ജഡത്താൽ കറപിടിച്ച അങ്കിപോലും പകെച്ചുകൊണ്ടു ചിലർക്കു ഭയത്തോടെ കരുണ കാണിപ്പിൻ. (യൂദാ 1:23)

758. നീ ഏതിൽനിന്നു വീണിരിക്കുന്നു എന്നു ഓർത്തു മാനസാന്തരപ്പെട്ടു ആദ്യത്തെ പ്രവൃത്തി ചെയ്ക. (വെളി, 2:5, 16; 3:3)

759. മരണ പര്യന്തം വിശ്വസ്തനായിരിക്ക; എന്നാൽ ഞാൻ ജീവ കിരീടം നിനക്കു തരും. (വെളി, 2:10)

760. ജയിക്കുന്നവന്നു രണ്ടാം മരണത്താൽ ദോഷം വരികയില്ല. (വെളി, 2:11)

761. ഉണർന്നുകൊൾക; ചാവാറായ ശേഷിപ്പുകളെ ശക്തീകരിക്ക. (വെളി, 3:2)

762. നീതിമാൻ ഇനിയും നീതിചെയ്യട്ടെ. (വെളി, 22:11)

763. വിശുദ്ധൻ ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ. (വെളി, 22:11)

764. ദാഹിക്കുന്നവൻ വരട്ടെ; ഇച്ഛിക്കുന്നവൻ ജീവജലം സൌജന്യമായി വാങ്ങട്ടെ. (വെളി, 22:17)

765.  ഈ പുസ്തകത്തിലെ പ്രവചനത്തൊടു ആരെങ്കിലും കൂട്ടിയാൽ ഈ പുസ്തകത്തിൽ എഴുതിയ ബാധകളെ ദൈവം അവന്നു വരുത്തും. (വെളി, 22:18)

766. ആരെങ്കിലും വല്ലതും നീക്കിക്കളഞ്ഞാൽ ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ജീവവൃക്ഷത്തിലും വിശുദ്ധനഗരത്തിലും അവന്നുള്ള അംശം ദൈവം നീക്കിക്കളയും. (വെളി, 22:19)

“വചനം കേൾക്ക മാത്രം ചെയ്തുകൊണ്ടു തങ്ങളെ തന്നേ ചതിക്കാതെ അതിനെ ചെയ്യുന്നവരായും ഇരിപ്പിൻ.” (യാക്കോ, 1:22). 

“ദൈവത്തിന്റെ കല്പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്നേഹം; അവന്റെ കല്പനകൾ ഭാരമുള്ളവയല്ല.” (1യോഹ, 5:3). 

“ആമേൻ, ആമേൻ ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം പ്രമാണിക്കുന്നവൻ ഒരുനാളും മരണം കാൺകയില്ല.” (യോഹന്നാൻ 8:51)

ശബ്ബത്ത് ആചരിക്കാത്തവർ നരകത്തിൽ പോകുമോ?

ശബ്ബത്ത് ആചരിക്കാത്തവർ നരകത്തിൽ പോകുമോ?

“ആകയാൽ യിസ്രായേൽമക്കൾ തലമുറതലമുറയായി ശബ്ബത്തിനെ നിത്യ നിയമമായിട്ടു ആചരിക്കേണ്ടതിന്നു ശബ്ബ്ത്തിനെ പ്രമാണിക്കേണം. അതു എനിക്കും യിസ്രായേൽമക്കൾക്കും മദ്ധ്യേ എന്നേക്കും ഒരു അടയാളം ആകുന്നു; ആറു ദിവസംകൊണ്ടല്ലോ യഹോവ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയതു; ഏഴാംദിവസം അവൻ സ്വസ്ഥമായിരുന്നു വിശ്രമിച്ചു.” (പുറപ്പാട് 31:16,17)

യെഹൂദന്മാരുടെ ആഴ്ചതോറുമുള്ള വിശ്രമദിനവും, ആരാധനാദിനവുമാണ് ശബ്ബത്ത്. സൃഷ്ടിയുടെ കാലത്ത് ശബ്ബത്ത് വ്യവസ്ഥാപിതമായി. സൃഷ്ടിയുടെ വിവരണം അവസാനിക്കുന്നത് ദൈവം ഏഴാം ദിവസമായ ശബ്ബത്തിനെ വിശുദ്ധീകരിക്കുന്നതോടു കൂടിയാണ്. ഏഴാം ദിവസം ദൈവം തന്റെ സർഗ്ഗപ്രവർത്തനത്തിൽ നിന്നും സ്വസ്ഥനായി. “താൻ സൃഷ്ടിച്ചുണ്ടാക്കിയ സകലപ്രവൃത്തിയിൽ നിന്നും അന്നു നിവൃത്തനായതുകൊണ്ടു ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചു.” (ഉല്പ,2:3). യിസ്രായേല്യർ സീനായ് പർവ്വതത്തിൽ എത്തുന്നതിനു മുമ്പു സീൻ മരുഭൂമിയിൽ വച്ചു ദൈവം അവർക്കു മന്ന നല്കി. ആറാമത്തെ ദിവസം പതിവിൽ ഇരട്ടിയാണ് നല്കിയത്. ഏഴാം ദിവസം ജോലി ചെയ്യാതെ വിശ്രമമായി ആചരിക്കുവാനായിരുന്നു അപ്രകാരം ചെയ്തത്. “അവൻ അവരോടു: അതു യഹോവ കല്പിച്ചതു തന്നേ; നാളെ സ്വസ്ഥത ആകുന്നു; യഹോവെക്കു വിശുദ്ധമായുള്ള ശബ്ബത്ത്. ചുടുവാനുള്ളതു ചുടുവിൻ; പാകം ചെയ്യാനുള്ളതു പാകം ചെയ്വിൻ; ശേഷിക്കുന്നതൊക്കെയും നാളത്തേക്കു സൂക്ഷിച്ചുവെപ്പിൻ.” (പുറ, 16:23). തുടർന്ന് സീനായിൽ വച്ച് പത്തു കല്പനകൾ നല്കി. (പുറ, 20:1-17). അതിൽ ഏഴാം ദിവസം ശബ്ബത്തായി ആചരിക്കണമെന്നു നാലാം കല്പനയിൽ നിർദ്ദേശം നല്കി. (പുറ, 20:8). ശബ്ബത്ത് ആചരിക്കുവാനുള്ള കാരണമായി പറഞ്ഞത് ദൈവം സൃഷ്ടിപ്പിൽ നിന്ന് ഏഴാം ദിവസം നിവൃത്തനായി, ആ ദിവസത്തെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചു എന്നതാണ്. ഈ ദിവസം മനുഷ്യനു ശാരീരികമായും ആത്മികമായും അനുഗ്രഹമായിരിക്കണമെന്ന് ദൈവം ആഗ്രഹിച്ചു. ലേവ്യനിയമങ്ങളിൽ ശബ്ബത്തിനെക്കുറിച്ച് ഇടയ്ക്കിടെ പറയുന്നുണ്ട്. യഹോവ തങ്ങളെ ശുദ്ധീകരിക്കുന്നു എന്ന് യിസ്രായേല്യരെ ഓർപ്പിക്കുന്നതാണ് ശബ്ബത്ത്. (പുറ, 31:12). നാല്പതു വർഷത്തിനു ശേഷം ശബ്ബത്ത് ആചരിക്കേണ്ട ദൈവകല്പനയെക്കുറിച്ച് മോശെ യിസ്രായേല്യരെ ഓർപ്പിച്ചു. മിസയീമ്യ അടിമത്തത്തിൽ നിന്നു ദൈവം അവരെ വിടുവിച്ചതു കൊണ്ട് ശബ്ബത്ത് ആചരിക്കാനുള്ള പ്രത്യേക കടപ്പാടവർക്കുണ്ട്. (ആവ, 5:15).

ശബ്ബത്തിനെക്കുറിച്ച് കൂടുതൽ അറിയാൻ ലേഖനം കാണുക: ശബ്ബത്ത്

(റീനാ അലക്സ് എന്ന ഒരു സഹോദരി, “ശബ്ബത്ത് ആചരിക്കാത്തവർ നരകത്തിൽ പോകും” എന്നൊരു വീഡിയോ ചെയ്തിരുന്നു. അതിനോടുള്ള ബന്ധത്തിൽ ചെയ്ത ലേഖനമാണിത്)

പുതിയനിയമ വിശ്വാസികൾ ശബ്ബത്താചരിക്കേണ്ടതുണ്ടോ? 

1. ശബ്ബത്താചരിക്കണം എന്നത് പത്ത് കല്പനയിൽ ഉൾപ്പെട്ടതെങ്കിലും യെഹൂദന്മാർ മാത്രം അനുസരിക്കേണ്ടതാണെന്ന് കല്പനയിൽത്തന്നെ പറഞ്ഞിരിക്കുന്നതായി കാണാം: (ആവ, 5:12-5). യിസ്രായേൽ മക്കളാണ് അത് അനുസരിക്കേണ്ടതെന്ന് വ്യക്തമായാണ് അവിടെ പറഞ്ഞിരിക്കുന്നത്. വേറെയുമുണ്ട്: “ആകയാൽ യിസ്രായേൽമക്കൾ തലമുറതലമുറയായി ശബ്ബത്തിനെ നിത്യ നിയമമായിട്ടു ആചരിക്കേണ്ടതിന്നു ശബ്ബത്തിനെ പ്രമാണിക്കേണം. അതു എനിക്കും യിസ്രായേൽമക്കൾക്കും മദ്ധ്യേ എന്നേക്കും ഒരു അടയാളം ആകുന്നു; ആറു ദിവസംകൊണ്ടല്ലോ യഹോവ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയതു; ഏഴാംദിവസം അവൻ സ്വസ്ഥമായിരുന്നു വിശ്രമിച്ചു.” (പുറപ്പാട് 31:16,17). അതിനാൽ, ശബ്ബത്തൊരു ന്യായപ്രമാണ കല്പനയാണെന്ന് മനസ്സിലാക്കാം. ഇത് ന്യായപ്രമാണകാലമല്ല; കൃപായുഗമാണ്. ന്യായപ്രമാണമെന്ന പഴയ വസ്ത്രത്തോട് തുന്നിച്ചേർത്ത കോടിത്തുണിക്കണ്ടമല്ല പുതിയനിയമം. ന്യായപ്രമാണമെന്ന പഴയ തുരുത്തിയിൽ പകർന്നുവെച്ചിരിക്കുന്ന പുതുവീഞ്ഞുമല്ല. ന്യായപ്രമാണത്തെ പൂർത്തീകരിച്ചിട്ട് (മത്താ, 5:17), വിശ്വസിക്കുന്ന ഏവന്നും നീതി ലഭിപ്പാൻ ന്യായപ്രമാണത്തിന്റെ അവസാനമായ ക്രിസ്തു (റോമ, 10:4), തൻ്റെ ചങ്കിലെ ചോരകൊണ്ട് രചിച്ച കൃപയുടെ പ്രമാണമായ പുതിയനിയമമാണ് ദൈവമക്കൾ അനുസരിക്കേണ്ടതും ആചരിക്കേണ്ടതും.

പ്രിയപ്പെട്ടവരേ; ഈ പുതിയതെന്നു പറഞ്ഞാൽ പഴയതിനു നീക്കം വരണ്ടേ? അല്ലെങ്കിൽ പഴയതും പുതിയതും കൂടെ ചക്ക കുഴയുന്നതുപോലെ കുഴയില്ലേ? എന്താണ് പുതിയനിയമമെന്നു യിരെമ്യാപ്രവചനം 31:31-4 ഉദ്ധരിച്ചുകൊണ്ട് എബ്രായലേഖകൻ പറഞ്ഞിട്ടുണ്ട്: (എബ്രാ, 8:8-12). എന്നിട്ടു പറയുന്നു; “പുതിയതു എന്നു പറയുന്നതിനാൽ ആദ്യത്തേതിനെ പഴയതാക്കിയിരിക്കുന്നു; എന്നാൽ പഴയതാകുന്നതും ജീർണ്ണിക്കുന്നതും എല്ലാം നീങ്ങിപ്പോകുവാൻ അടുത്തിരിക്കുന്നു.” (എബ്രാ, 8:13). ന്യായപ്രമാണത്തെ കല്ലിൽ അക്ഷരമായി കൊത്തിയിരുന്ന  മരണശുശ്രൂഷയെന്നും, പുതിയനിയമത്തെ ആത്മാവിൻ്റെ ശുശ്രൂഷയെന്നുമാണ് പൗലൊസ് പറയുന്നത്. (2കൊരി, 3:7,8). ന്യായപ്രമാണം ആചരിക്കാൻ ഇച്ഛിച്ച ഗലാത്യരോട് പൗലൊസ് പറയുന്നു: “മരത്തിന്മേൽ തൂങ്ങുന്നവൻ എല്ലാം ശപിക്കപ്പെട്ടവൻ” എന്നു എഴുതിയിരിക്കുന്നതുപോലെ ക്രിസ്തു നമുക്കുവേണ്ടി ശാപമായിത്തീർന്നു. ന്യായപ്രമാണത്തിന്റെ ശാപത്തിൽനിന്നു നമ്മെ വിലെക്കു വാങ്ങി.” (ഗലാ, 3:13). ന്യായപ്രമാണത്തിൻ്റെ ശാപത്തിൽനിന്നു ക്രിസ്തു സ്വന്തരക്തത്താൽ നമ്മെ വിലയ്ക്കു വാങ്ങിയശേഷവും ന്യായപ്രമാണ കല്പനയായ ശബ്ബത്ത് ആചരിക്കുവാൻ നമ്മെ പ്രഠിപ്പിക്കുന്നവർ ക്രിസ്തുവിൻ്റെ കൃപയിൽനിന്ന് വീണ്ടും ശാപത്തിലേക്ക് നമ്മെ വലിച്ചിഴയ്ക്കുകയാണെന്ന് ഓർത്തുകൊൾക!പഴയപുതിയനിയമങ്ങളുടെ താരതമ്യം കാണാൻ ലിങ്കിൽ പോകുക: പഴയനിയമവും പുതിയനിയമവും

2. പുതിയനിയമം ഒരു വിശ്വാസമാർഗ്ഗവും ന്യായപ്രമാണം ഒരു അനുഷ്ഠാന മാർഗ്ഗവുമാണ്. (റോമ, 2:13, 25). “ന്യായപ്രമാണത്തിന്നോ വിശ്വാസമല്ല ആധാരമായിരിക്കുന്നതു; ‘അതു ചെയ്യുന്നവൻ അതിനാൽ ജീവിക്കും’ എന്നുണ്ടല്ലോ.” (ഗലാ, 3:12). പുതിയനിയമത്തിൽ കല്പനകളും ഉപദേശങ്ങളും പ്രബോധനങ്ങളും അനവധിയുണ്ടെങ്കിലും, കർത്താവായ യേശുക്രിസ്തു തൻ്റെ സ്വന്തരക്തത്താൽ സമ്പാദിച്ച സഭയ്ക്ക് ആചരിക്കുവാനായി ഏല്പിച്ചിരിക്കുന്ന രണ്ട് അനുഷ്ഠാനങ്ങൾ ഇവയാണ്: ഒന്ന്, സ്നാനവും; മറ്റൊന്ന്, കർത്തൃമേശയും. ഒന്നാമത്തേത്, ഒരിക്കലായും; രണ്ടാമത്തേത്, നിരന്തരമായും അനുഷ്ഠിക്കണം. “ന്യായപ്രമാണത്തിന്റെയും പ്രവാചകന്മാരുടെയും കാലം യോഹന്നാൻ സ്നാപകൻ വരെ ആയിരുന്നു.” (ലൂക്കോ, 16:16). ക്രിസ്തുവാണ് ന്യായപ്രമാണത്തിൻ്റെ അവസാനം. (റോമ, 10:4). ക്രിസ്തുവിൻ്റെ ശുശ്രൂഷ പൂർത്തിയായതോടുകടി ന്യായപ്രമാണത്തിന്നു നിവൃത്തിവന്നു. (മത്താ, 5:17). ക്രിസ്തുവിൻ്റെ രക്തത്താൽ പുതിയനിയമം രചിക്കപ്പെട്ടതോടുകൂടി പഴയനിയമം അപ്രസക്തമായി. (എബ്രാ, 7:15, 18,19; 8:13). 

ഇനിയും പഴയനിയമത്തിൽനിന്ന് ദൈവമക്കൾ എന്തെങ്കിലും അനുസരിക്കേണ്ടതുണ്ടെങ്കിൽ, അതൊക്കെ പുതിയനിയമത്തിൽ എടുത്തെഴുതിയിട്ടുണ്ട്. അതിനൊരു ഉദാഹരണമാണ് ദൈവം മദ്ധ്യസ്ഥൻ മുഖാന്തരം മോശെയ്ക്ക് കൊടുത്ത പത്ത് കല്പനകൾ. പത്തുകല്പനകളിൽ ഒമ്പതും പുതിയനിയമത്തിൽ എടുത്തുപറയുകയും വ്യാഖ്യാനിക്കുകയും ചെയ്തിട്ടുണ്ട്. ‘ശബ്ബത്തുനാളിനെ ശുദ്ധീകരിച്ചാൽ ഓർക്ക’ എന്ന നാലാം കല്പന മാത്രം ഒഴിവാക്കി. ശബ്ബത്തെന്ന പദം പുതിയനിയമത്തിൽ ഇല്ലെന്നല്ല; കല്പനയെന്ന നിലയിൽ അത് ആചരിക്കാൻ പറഞ്ഞിട്ടില്ല. ഗിരിപ്രഭാഷണത്തിൽ ചില കല്പനകളെ ക്രിസ്തുതന്നെ തന്റെ ശിഷ്യന്മാർക്കു വിശദമാക്കിക്കൊടുത്തു. (മത്താ, 6:22,29,30,33,34). 

കല്പനകൾ പുതിയനിയമത്തിൽ

1. ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത്. (പുറ, 20:2-3, മത്താ, 4:10).

2. ഒരു വിഗ്രഹം ഉണ്ടാക്കരുത്. (പുറ, 20:4-6, 1യോഹ, 5:21).

3. യഹോവയുടെ നാമം വൃഥാ എടുക്കരുത്. (പുറ, 20:7, മത്താ, 5:34, യക്കോ, 5:12). 

4. ശബ്ബത്തുനാളിനെ ശുദ്ധീകരിപ്പാൻ ഓർക്കുക. ഈ കല്പന പുതിയനിയമത്തിൽ ഇല്ല. (പുറ, 20:8, ഗലാ, 4:10,11, കൊലൊ, 2:16).

5. അപ്പനെയും അമ്മയെയും ബഹുമാനിക്ക. (പുറ, 6:12, എഫെ, 6:1-3).

6. കുല ചെയ്യരുത്. (പുറ, 20:13, മത്താ, 5:21-22, 1യോഹ, 3:15).

7. വ്യഭിചാരം ചെയ്യരുത്. (പുറ, 20:14, മത്താ, 5:27-28, എബ്രാ, 13:4).

8. മോഷ്ടിക്കരുത്. (പുറ, 15:15, എഫെ, 4:28).

9. കള്ളസാക്ഷ്യം പറയരുത്. (പുറ, 20:16, എഫെ, 4:25, കൊലൊ, 3:9).

10. കൂട്ടുകാരൻ്റെ യാതൊന്നും മോഹിക്കരുത്. (പുറ, 20:17, കൊലൊ, 3:5, റോമ, 7:7).

ഒന്നാംകല്പന അമ്പതോളം പ്രാവശ്യവും, രണ്ടാംകല്പന പ്രന്തണ്ടു പ്രാവശ്യവും, മൂന്നാംകല്പന നാലു പ്രാവശ്യവും, അഞ്ചാംകല്പന ആറു പ്രാവശ്യവും, ആറാംകല്പന ആറു പ്രാവശ്യവും ഏഴാംകല്പന പ്രന്ത്രണ്ടു പ്രാവശ്യവും, എട്ടാംകല്പന ആറു പ്രാവശ്യവും, ഒമ്പതാംകല്പന നാലു പ്രാവശ്യവും, പത്താംകല്പന ഒമ്പതു പ്രാവശ്യവും പുതിയനിയമത്തിൽ ആവർത്തിച്ചിട്ടുണ്ട്. 

നാലാം കല്പനയായ ശബ്ബത്താചരണം ദൈവമകൾ അനുഷ്ഠിക്കാൻ ആവശ്യമില്ലാത്തതുകൊണ്ടാണ് അതൊരു കല്പനയെന്ന നിലയിൽ പുതിയനിയമത്തിൽ പറയാത്തത്. മാത്രമല്ല, പൗലൊസ് പറയുന്നത് ശ്രദ്ധിക്കുക: “നിങ്ങൾ ദിവസങ്ങളും മാസങ്ങളും കാലങ്ങളും ആണ്ടുകളും പ്രമാണിക്കുന്നു. ഞാൻ നിങ്ങൾക്കു വേണ്ടി അദ്ധ്വാനിച്ചതു വെറുതെയായി എന്നു ഞാൻ ഭയപ്പെടുന്നു.” (ഗലാ, 4:10,11). “അതുകൊണ്ടു ഭക്ഷണപാനങ്ങൾ സംബന്ധിച്ചോ പെരുനാൾ വാവു ശബ്ബത്ത് എന്നീകാര്യത്തിലോ ആരും നിങ്ങളെ വിധിക്കരുതു. ഇവ വരുവാനിരുന്നവയുടെ നിഴലത്രേ; ദേഹം എന്നതോ ക്രിസ്തുവിന്നുള്ളതു.” (കൊലൊ, 2:16,17). പഴയനിയമത്തിലെ പെരുന്നാളുകളും വാവുകളും ശബ്ബത്തുകളുമെല്ലാം വരുവനുള്ള മശീഹായുടെ നിഴലുകളായിരുന്നു. പൊരുളായ ക്രിസ്തു വെളിപ്പെട്ടുകഴിഞ്ഞാൽ പിന്നെയും നിഴലുകളുടെ പുറകേ പോകേണ്ടതുണ്ടോ? പോയാൽ ശബ്ബത്തുമാത്രം ആചരിച്ചാൽ മതിയോ? പരിച്ഛേദനയും പെരുന്നാളുകളും വാവുകളുമൊക്കെ ആചരിക്കണ്ടേ? ന്യായപ്രമാണതിലെ ഒരു കല്പന അനുസരിക്കുന്നവൻ മുഴുവൻ കല്പനയും (613 കല്പകൾ) അനുസരിക്കാൻ കടപ്പെട്ടിരിക്കുന്നു. (ഗലാ, 5:3). എന്നിട്ടു പൗലൊസ് പറയുന്നു. “ന്യായപ്രമാണത്താൽ നീതീകരിക്കപ്പെടുവാൻ ഇച്ഛിക്കുന്ന നിങ്ങൾ ക്രിസ്തുവിനോടു വേറുപെട്ടുപോയി; നിങ്ങൾ കൃപയിൽനിന്നു വീണുപോയി.” (ഗലാ, 5:4). ക്രിസ്തുവിൻ്റെ കൃപയിൽനിന്ന് നമ്മെ വലിച്ചുതാഴെയിടണമെന്ന് ആഗ്രഹമുള്ളവൻ ആരാണെന്ന് നിങ്ങൾക്കറിയാം. അവൻ്റെ പിടിയിൽപ്പെടാതെ ഓരോരുത്തരും സൂക്ഷിച്ചുകൊൾക.

3. റീനാ അലക്സിനെപ്പോലുള്ള ഉപദേശിമാർ അപ്പൊസ്തലന്മാരുടെ കാലത്തുമുണ്ടായിരുന്നു. പരീശപക്ഷത്തിൽനിന്നു ക്രിസ്ത്യാനികളായ അവരിൽ ചിലർ വിശ്വാസികളെ “പരിച്ഛേദന കഴിപ്പിക്കയും മോശെയുടെ ന്യായപ്രമാണം ആചരിപ്പാൻ കല്പിക്കയും വേണം” (പ്രവൃ, 15:5) എന്നിങ്ങനെ പൗലൊസിനോടും ബർന്നബാസിനോടും വാദിക്കുകയുണ്ടായി. (15:1,2). ആ തർക്ക സംഗതിയാണ് ഒന്നാമത്തെ യെരൂശലേം കൗൺസിലിനാധാരം. (പ്രവൃ, 15:1-33). ആ സമ്മേളനത്തിൽ ആദ്യം പ്രസംഗിച്ച പത്രോസ് ന്യായപ്രമാണത്തെക്കുറിച്ച് പറഞ്ഞത്; “നമ്മുടെ പിതാക്കന്മാർക്കും നമുക്കും ചുമപ്പാൻ കഴിഞ്ഞിട്ടില്ലാത്ത നുകം” എന്നാണ്. (പ്രവൃ, 15:10). അവസാനമായി കർത്താവിൻ്റെ സഹോദരനായ യാക്കോബ് പറയുന്ന ഒരു കാര്യമുണ്ട്: “ആകയാൽ ജാതികളിൽനിന്നു ദൈവത്തിങ്കലേക്കു തിരിയുന്നവരെ നാം അസഹ്യപ്പെടുത്താതെ അവർ വിഗ്രഹമാലിന്യങ്ങൾ, പരസംഗം, ശ്വാസംമുട്ടിച്ചത്തതു, രക്തം എന്നിവ വർജ്ജിച്ചിരിപ്പാൻ നാം അവർക്കു എഴുതേണം എന്നു ഞാൻ അഭിപ്രായപ്പെടുന്നു.” (പ്രവൃ, 15:19,20). ജാതികളിൽ നിന്നു രക്ഷയിലേക്കു വന്ന വിശ്വാസികളെ ‘അസഹ്യപ്പെടുത്താതെ’ അഥവാ ന്യായപ്രമാണമെന്ന ചുമപ്പാൻ കഴിയാത്ത നൂകം അവരുടെ ചുമലിൽ വെച്ചുകൊടുക്കാതെ, ലഘുവായ കാര്യങ്ങൾ മാത്രം വർജ്ജിച്ചാൽ മതിയെന്നു അപ്പൊസ്തലന്മാരുടെ മാത്രം തീരുമാനമാണോ? അല്ല. “വിഗ്രഹാർപ്പിതം, രക്തം, ശ്വാസംമുട്ടിച്ചത്തതു, പരസംഗം എന്നിവ വർജ്ജിക്കുന്നതു ആവശ്യം എന്നല്ലാതെ അധികമായ ഭാരം ഒന്നും നിങ്ങളുടെ മേൽ ചുമത്തരുതു എന്നു പരിശുദ്ധാത്മാവിന്നും ഞങ്ങൾക്കും തോന്നിയിരിക്കുന്നു.” (പ്രവൃ, 15:28). അപ്പോൾ റീനാ സഹോദരി പരിശുദ്ധാത്മാവിനെയാണ് പണി പഠിപ്പിക്കാൻ നോക്കുന്നത്. “സ്വാതന്ത്ര്യത്തിന്നായിട്ടു ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി; ആകയാൽ അതിൽ ഉറെച്ചുനില്പിൻ; അടിമനുകത്തിൽ പിന്നെയും കുടുങ്ങിപ്പോകരുതു.” (ഗലാ, 5:1). ന്യായപ്രമാണമെന്ന അടിമനുകത്തിൽനിന്നു ക്രിസ്തു തൻ്റെ രക്തംചിന്തി വിടുവിച്ചിട്ടും നമ്മെ അടിമനുകത്തിലേക്ക് പിന്നെയും വലിച്ചുകൊണ്ടുപോകാൻ ആഗ്രഹിക്കുന്ന റീനാ അലക്സ് ഏത് ആത്മാവിനു അധീനയാണെന്ന് ഓരോരുത്തരും മനസ്സിലാക്കിക്കൊള്ളേണം. 

4. യേശു ശബ്ബത്തിൽ വിളഭൂമിയിൽകൂടി കടന്നുപോയപ്പോൾ അവന്റെ ശിഷ്യന്മാർ വിശന്നിട്ടു കതിർ പറിച്ചു തിന്നുവാൻതുടങ്ങി. അതു കണ്ടിട്ടു പരീശന്മാർ യേശുവിനോടു ചോദിച്ചു: നിൻ്റെ ശിഷ്യന്മാർ ശബ്ബത്തിൽ വിഹിതമല്ലാത്തതു ചെയ്യുന്നതെന്താണ്? ഉടനെ പഴയനിയമത്തിലെ ദാവീദിൻ്റെ ഒരു സംഭവമാണ് യേശു ഉദ്ധരിക്കുന്നത്. പുരോഹിതനായ അഹീമേലെക്കിന്റെ അടുക്കൽ ചെന്ന ദാവീദ് കൂട്ടരും പുരോഹിതന്മാർ മാത്രം ഭക്ഷിക്കുന്നതും തങ്ങൾക്ക് ഭക്ഷിക്കാൻ വിഹിതമല്ലാത്തതുമായ കാഴ്ചയപ്പം ഭക്ഷിച്ചകാര്യം നിങ്ങൾ വായിച്ചിട്ടില്ലേ? (1ശമൂ, 21:1-6). ശബ്ബത്തിൽ പുരോഹിതന്മാർ ദൈവാലയത്തിൽവെച്ചു ശബ്ബത്തിനെ ലംഘിക്കുന്നു എങ്കിലും കുറ്റമില്ലാതെ ഇരിക്കുന്നു എന്നു ന്യായപ്രമാണത്തിൽ വായിച്ചിട്ടില്ലയോ? എന്നിട്ടു പറയുന്നു: എന്നാൽ ദൈവാലയത്തെക്കാൾ വലിയവൻ ഇവിടെ ഉണ്ടു എന്നു ഞാൻ നിങ്ങളോടു പറയുന്നു. യാഗത്തിലല്ല, കരുണയിൽ അത്രേ, ഞാൻ പ്രസാദിക്കുന്നു എന്നുള്ളതു എന്തു എന്നു നിങ്ങൾ അറിഞ്ഞിരുന്നു എങ്കിൽ കുറ്റമില്ലാത്തവരെ കുറ്റം വിധിക്കയില്ലായിരുന്നു. ”മനുഷ്യപുത്രനോ ശബ്ബത്തിന്നു കർത്താവാകുന്നു.” (മത്തായി 12:1-8; മർക്കൊ, 2:23-28; ലൂക്കൊ, 6:1-5). ദൈവാലയത്തേക്കാൾ വലിയവനും ശബ്ബത്തു നിയമിച്ചുകൊടുത്ത ശബ്ബത്തിൻ്റെ കർത്താവുമായ യഹോവയാണ് മനുഷ്യനായിവന്ന ക്രിസ്തു; അവന് ശബ്ബത്തിനെ നീക്കിക്കളയാൻ അധികാരമില്ലയോ? ശബ്ബത്തിൻ്റെ കർത്താവായ ക്രിസ്തു കൂടെയിരുന്നപ്പോഴാണ് ശിഷ്യന്മാർ ശബ്ബത്തു ലംഘിച്ചത്; അഥവാ ആചരിക്കാതിരുന്നത്. അതേ ശബ്ബത്തിൻ്റെ കർത്താവ് ലോകാവസാനത്തോളം എല്ലാനാളും നമ്മളോടുകൂടെ ഉള്ളപ്പോൾ നാമെന്തിനു ശബ്ബത്താചരിക്കണം? (മത്താ, 28:19). ദൈവത്തിൻ്റെ ദാസന്മാരായ ലേവ്യപുരോഹിതന്മാർ ശബ്ബത്തിനെ ലംഘിച്ചിട്ടും കുറ്റമില്ലാതിരിക്കുന്നുവെങ്കിൽ, ദൈവത്തിൻ്റെ മക്കളും രാജകീയ പുരോഹിതന്മാരുമായ നമ്മൾ ശബ്ബത്താചരിച്ചില്ലെങ്കിൽ നരകത്തിൽ പോകുമെന്ന് പഠിപ്പിക്കാൻ സാത്താൻ്റെ സന്തതികൾക്കല്ലാതെ ആർക്കു കഴിയും? (യോഹ, 1:12; 3:16; (1പത്രൊ, 2:9).

5. ഞായറാഴ്ച ആരാധന പാഗനിസമാണെന്നു പറയുന്ന റീനാ അലക്സിന് ഞായറാഴ്ചയുടെ പ്രത്യേകത എന്താണെന്നറിയാമോ? യേശു മരിച്ച ദിവസവും ഉയിർത്തെഴുന്നേറ്റ ദിവസവും സ്വർഗ്ഗാരോഹണം ചെയ്ത ദിവസവും ദൈവസഭ സ്ഥാപിതമായ ദിവസവും ഏതാണെന്നറിയാമോ? വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് യേശു മരിക്കുകയും, ഞായറാഴ്ച രാവിലെ ഉയിർക്കുകയും ചെയ്തു. അതിനിടയിൽ വരുന്ന ശനിയാഴ്ച അഥവാ ശബ്ബത്തുദിവസം സംഭവിച്ചത് എന്താണെന്നറിയാമോ? ശബ്ബത്ത് അനുഷ്ഠിക്കാൻ കടപ്പെട്ടവർ തന്നെ ശബ്ബത്തിൻ്റെ കർത്താവ് ഉയിർക്കാതിരിക്കുവാൻ കല്ലറ അടച്ചുറപ്പാക്കിയ ദിവസമാണ്. ആ ദിവസം വിശുദ്ധമായി ആചരിക്കണമെന്ന് പുതിയനിയമത്തിൽ എവിടെയാണ് കല്പനയുള്ളത്? യേശു മരിച്ചത് എ.ഡി. 33 ഏപ്രിൽ 3 വെള്ളിയാഴ്ചയും, ഉയിർത്തത് ഏപ്രിൽ 5 ഞായറാഴ്ചയും, സ്വർഗ്ഗാരോഹണം മെയ് 14 വ്യാഴാഴ്ചയും, സഭാസ്ഥാപനം മെയ് 24 ഞായറാഴ്ചയുമാണ്. യേശുവിൻ്റെ പുനരുത്ഥാന ജീവനാണ് ദൈവമക്കൾക്ക് ലഭിച്ചിരിക്കുന്ന നിത്യജീവൻ. പാപത്തിൽ മരിച്ചവരായ നാം ക്രിസ്തുവിനോടുകൂടി നിത്യജീവനിലേക്ക് ഉയിർത്തിരിക്കയാണ്. (കൊലൊ, 3:1. ഒ.നോ: യോഹ, 11:25). ക്രിസ്തു ഉയിർത്തെഴുന്നേറ്റ ദിവസവും എന്നേക്കും തൻ്റെ മക്കളോടുകൂടി വസിക്കാൻ പരിശുദ്ധാത്മാവ് അവരോഹണം ചെയ്ത ദിവസവും ആഴ്ചവട്ടത്തിൻ്റെ ഒന്നാം ദിവസമായ ഞായറാഴ്ച ആയതുകൊണ്ടാണ് ക്രിസ്ത്യാനികൾ ഞായറാഴ്ച ആരാധനയ്ക്കായി കൂടിവരുന്നത്. (മത്താ, 28:1, 6; മർക്കൊ, 16:9; ലൂക്കൊ, 24:1, 6; യോഹ, 20:1, 9, 17; പ്രവൃ, 2:1-4). എന്താണ് സുവിശേഷം? “ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക; അതു ആകുന്നു സുവിശേഷം.” (1തിമൊ, 2:8). മാനവകുലത്തിൻ്റെ രക്ഷയ്ക്കായി മഹാദൈവമായ യഹോവ യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21) പുത്രനെന്ന അഭിധാനത്തിലും (ലൂക്കൊ, 1:32, 35) മനുഷ്യനായി വെളിപ്പെട്ട് മനുഷ്യരുടെ പാപവും വഹിച്ചുചൊണ്ട് ക്രൂശിൽ മരിച്ച് ഉയിർത്തെഴുന്നേറ്റ ഞായറാഴ്ചയേക്കാൾ എന്ത് വിശേഷതയാണ് ശനിയാഴ്ചയ്ക്കുള്ളത്???…

6. പ്രവൃത്തികൾ 20:7-ൽ ‘ആഴ്ചവട്ടത്തിൻ്റെ ഒന്നാം ദിവസം’ (mia sabbaton) എന്നു പറഞ്ഞിരിക്കുന്നതിനെ റീനാ പണ്ഡിത വ്യാഖ്യാനിച്ചിട്ടുണ്ട്: “അത് ഞായറാഴ്ചയല്ല; ശബ്ബത്തുകളിൽ ഒന്നാണ് അഥവാ ശനിയാഴ്ചയാണ്. എന്നിട്ട്, അതിനെ വിശദീകരിക്കുന്നത്; പെസഹാ കഴിഞ്ഞാൽ ഏഴ് ശബ്ബത്തുകൾ കഴിഞ്ഞാണ് പെന്തെക്കൊസ്തു വരുന്നത്; തന്മൂലം ആ ശബ്ബത്തുകളിൽ ഒന്നിനെയാണ് ആഴ്ചയുടെ ഒന്നാം ദിവസം എന്നു അവിടെ പറഞ്ഞിരിക്കുന്നത്.” പുളിപ്പില്ലാത്തപ്പത്തിൻ്റെ പെരുന്നാൾ കഴിഞ്ഞ് ഏഴ് ശബ്ബത്തെണ്ണി പിറ്റേദിവസം അഥവാ അമ്പതാം ദിവസമാണ് പെന്തെക്കൊസ്ത് പെരുന്നാൾ എന്നത് ശരിയാണ്. എന്നാൽ റീനാ പണ്ഡിതയുടെ വ്യാഖ്യാനപ്രകാരം ആഴ്ചവട്ടത്തിൻ്റെ ഒന്നാം ദിവസം ശബ്ബത്ത് തന്നെയാണോന്ന് നമുക്കു ബൈബിളിൽ ഒന്നു പരിശോധിക്കാം: യേശുവിൻ്റെ മരണത്തോടും ഉയിർപ്പിനോടുള്ള ബന്ധത്തിൽ ഇക്കാര്യം നമുക്കു മനസ്സിലാക്കാൻ കഴിയും. യേശു മരിച്ചത് ശബ്ബത്തിൻ്റെ ഒരുക്കനാൾ അഥവാ തലേദിവസമായ വെള്ളിയാഴ്ചയാണ്. (മർക്കൊ, 15:42; ലൂക്കൊ, 23:53; യോഹ, 19:14, 31, 42). അന്നു വൈകിട്ടുതന്നെ യേശുവിനെ അടക്കുകയും ചെയ്തു. (ലൂക്കൊ, 23:53). ഈ ഒരുക്കനാളിൻ്റെ പിറ്റേദിവസം അഥവാ ശബ്ബത്തിൻ്റെ അന്നാണ് മഹാപുരോഹിതന്മാരും പരീശന്മാരും യേശുവിൻ്റെ കല്ലറ അടച്ചുറപ്പാക്കിയത്. (മത്താ, 27;62-66).  ഈ ശബ്ബത്തു ദിവസത്തിൻ്റെ പിറ്റേന്നാളായ ഞായറാഴ്ചയാണ് യേശു ഉയിർത്തതെന്ന് നാല് സുവിശേഷങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്. ആ ഞായറാഴ്ച ദിവസത്തെയാണ് ആഴ്ചവട്ടത്തിൻ്റെ ഒന്നാം ദിവസം (നാൾ) എന്ന് നാല് സുവിശേഷങ്ങളിലായി ആറുപ്രാവശ്യം പറഞ്ഞിട്ടുമുണ്ട്. (മത്താ, 28:1; മർക്കൊ, 16:2, 16:9; ലൂക്കൊ, 24:1; യോഹ, 20:1, 20:19). റീനാ പണ്ഡിതയുടെ വ്യാഖ്യാനപ്രകാരം വെള്ളിയാഴ്ച മരിച്ച യേശു മൂന്നാം ദിവസമായ ഞായറാഴ്ചയല്ല; രണ്ടാം ദിവസമായ ശബ്ബത്തിലോ, അല്ലെങ്കിൽ ഒൻപതാം ദിവസമായ അടുത്ത ശബ്ബത്തിലോ ഉയിർത്തുവന്നു മനസ്സിലാക്കണമോ? അപാര വ്യാഖ്യാനമാണ്. മറ്റൊന്ന്; ആഴ്ചവട്ടത്തിൻ്റെ ഒന്നാം നാൾതോറും യെരൂശലേമിലേക്കുള്ള ധർമ്മശേഖരണം നടത്താനാണ് പൗലൊസ് ഗലാത്യ സഭയോടും കൊരിന്ത്യ സഭയോടും ആജ്ഞാപിച്ചത്. (1കൊരി, 16:1-3). പുതിയനിയമസഭ ശബ്ബത്തു ആചരിച്ചിരുന്നുവെങ്കിൽ ശബ്ബത്തിനോടു ബന്ധപ്പെട്ട കല്പനകളും പാലിക്കണ്ടേ? ശബ്ബത്തിൽ വേല ചെയ്യുന്നവൻ എല്ലാം മരണ ശിക്ഷ അനുഭവിക്കേണം (പുറ, 35:2) എന്ന കല്പന നിലനില്ക്കേ ശബ്ബത്തിൽ ധർമ്മശേഖരണം പോലൊരു പ്രവൃത്തി എങ്ങനെ ചെയ്യാൻ കഴിയും???… 

ശബ്ബത്ത് യെഹൂദന്മാരുടെ ആഴ്ചതോറുമുള്ള വിശ്രമദിനവും ആരാധനദിനവുമാണ്. എന്നാൽ ശബ്ബതോൻ (sabbaton) എന്ന ഗ്രീക്കുപദത്തെ KJV-യിൽ Sabbath day എന്ന് 37 പ്രാവശ്യവും, Sabbath എന്ന് 27 പ്രാവശ്യവും, week എന്ന് 9 പ്രാവശ്യവും പരിഭാഷ ചെയ്തിട്ടുണ്ട്. സത്യവേദപുസ്തകത്തിലും ശബ്ബത്ത് (ശനിയാഴ്ച), ആഴ്ചവട്ടം, ആഴ്ച എന്നിങ്ങനെ ശബ്ബതോൻ (sabbaton) പ്രയോഗിച്ചിരിക്കുന്നു. ലൂക്കോസ് 18:12-ലെ പരീശൻ്റെ പ്രാർത്ഥനയിൽ: ആഴ്ചയിൽ രണ്ടുവട്ടം ഉപവസിക്കുന്നു; നേടുന്നതിൽ ഒക്കെയും പതാരം കൊടുത്തുവരുന്നു” എന്നിങ്ങനെ പ്രാർത്ഥിക്കുന്നതായി കാണാം. അവിടെയും ശബ്ബതോൻ (sabbaton) എന്ന പദമാണ് ഉപയോഗിക്കുന്നത്. അതായത്, “ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസത്തിൽ (mia sabbaton) ഞങ്ങൾ അപ്പം നുറുക്കുവാൻ കൂടിവന്നു” (പ്രവൃ, 20:7) എന്ന ലൂക്കൊസിൻ്റെ പ്രസ്താവനയെ ദുർവ്യാഖ്യാനം ചെയ്ത റീനാ അലക്സിൻ്റെ വ്യാഖ്യാനപ്രകാരം പരീശന്മാർ ആഴ്ചയിൽ രണ്ടുദിവസമല്ല; ശബ്ബത്തിൽ അഥവാ ശനിയാഴ്ച രണ്ടുപ്രാവശ്യം ഉപവസിക്കും എന്നു മനസ്സിലാക്കണ്ടേ? റീനാ സഹോദരി, ഇതൊരുമാതിരി ദുരന്ത ഉപദേശമായിപ്പോയി.

7. യേശുവും ആപ്പൊസ്തലന്മാരും ശബ്ബത്തുതോറും സിനഗോഗുകളിൽ പോയിരുന്നത് ക്രിസ്തീയ ആരാധനയ്ക്കായിരുന്നു എന്നാണ് റീനചേച്ചിയുടെ മറ്റൊരു കണ്ടെത്തൽ. “അവൻ (യേശു) വളർന്ന നസറെത്തിൽ വന്നു: ശബ്ബത്തിൽ തന്റെ പതിവുപോലെ പള്ളിയിൽ ചെന്നു വായിപ്പാൻ എഴുന്നേറ്റുനിന്നു.” (ലൂക്കോ, 4:16). യേശുവിൻ്റെ ഐഹിക ജീവകാലത്തൊന്നും ദൈവസമഭ സ്ഥാപിതമായിരുന്നില്ല. യേശു സ്വർഗ്ഗാരോഹണം ചെയ്ത് പത്ത് ദിവസമായപ്പോഴാണ് “ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല” എന്ന ക്രിസ്തുവിൻ്റെ നിർണ്ണയം നിറവേറിയത്. (മത്താ, 16:18). യേശു ഒരു യെഹൂദ പുരുഷനായാണ് ജനിച്ചത്. അതിനാൽ, യെഹൂദാ മര്യാദപ്രകാരം ന്യായപ്രമാണം അനുശാസിക്കുന്നതെല്ലാം താൻ ചെയ്തിരുന്നു. അതുകൊണ്ട് ക്രിസ്ത്യാനികൾ ശബ്ബത്താചരിക്കണമെന്ന് വരുമോ? യേശു ശബ്ബത്താചരിചതുകൊണ്ട് നമ്മളും ആചരിക്കണമെങ്കിൽ യേശു ചെയ്തതെല്ലാം ചെയ്യണ്ടേ? ഏട്ടാം നാളിൽ പരിച്ഛേദന കഴിക്കണം, ആദ്യജാതന്മാരുടെ വീണ്ടെടുപ്പു നടത്തണം, യാഗം കഴിക്കണം, ശബ്ബത്താചരിക്കണം, മൂന്നുനേരം സിനഗോഗുകളിൽ പോയി പ്രാർത്ഥിക്കണം, പെരുന്നാളുകളിൽ സംബന്ധിക്കണം, യോർദ്ദാനിൽ പോയി സ്നാനമേല്ക്കണം തുടങ്ങിയവ എല്ലാം ചെയ്യണ്ടേ?

ഇനി, അപ്പൊസ്തലന്മാർ ശബ്ബത്തിൽ പള്ളിയിൽ പോയത് ക്രിസ്തീയ ആരാധനയ്ക്കും അപ്പം നുറുക്കുവാനുമല്ല; യെഹൂദന്മാരോട് സുവിശേഷം അറിയിക്കാനാണ്. പൗലൊസും ബർന്നബാസും ആദ്യം പോയത് പിസിദ്യാ ദേശത്ത് അന്ത്യൊക്ക്യയിലെ പള്ളിയിലേക്കായിരുന്നു. അവർ അവിടെ പോയിരുന്നു; പൗലൊസിനു ശുശ്രൂഷിക്കാൻ അവസരം ലഭിച്ചപ്പോൾ, യിസ്രായേൽ ജനത്തെ മിസ്രയീമിൽനിന്നു വിടുവിക്കുന്നതു മുതൽ ന്യായപ്രമാണത്തിൽ നിന്നു ക്രിസ്തുവിനെ കുറിച്ചുള്ള സുവിശേഷമാണ് അറിയിച്ചത്. (പ്രവൃ, 13:14-43). “പിറ്റെ ശബ്ബത്തിൽ ഏകദേശം പട്ടണം മുഴുവനും ദൈവവചനം കേൾപ്പാൻ വന്നു കൂടി” (പ്രവൃ, 13:44) എന്നാണ് അവിടെ പറയുന്നത്. (13:45-52). മറ്റൊരു ശബ്ബത്തുനാളിൽ പ്രാർത്ഥനാസ്ഥലം അന്വേഷിച്ച് പോയപ്പോഴാണ് ലുദിയയും കുടുബവും രക്ഷപ്രാപിച്ചത്. (പ്രവൃ, 16:13-15). തെസ്സലോനീക്യയിലെ പള്ളിയിൽ ശബ്ബത്തിൽ ക്രിസ്തുവിനെ പ്രസംഗിച്ചപ്പോൾ പല യെഹൂദന്മാരും യവനന്മാരിൽ ഒരു വലിയ കൂട്ടവും മാന്യസ്ത്രീകളിൽ അനേകരും വിശ്വസിച്ചു പൌലൊസിനോടും ശീലാസിനോടും ചേർന്നു. (പ്രവൃ, 17:1-4). കൊരിന്തിൽവെച്ചും ശബ്ബത്തുതോറും പൗലൊസ് പള്ളിയിൽ സംവാദിച്ചു യെഹൂദന്മാരെയും യവനന്മാരെയും സമ്മതിപ്പിച്ചുപോന്നതായി കാണാം. (പ്രവൃ, 18:4). ആകയാൽ, അപ്പൊസ്തലന്മാർ ശനിയാഴ്ചകൾ തോറും സിനഗോഗുകളിൽ പോയിരുന്നത് ശബ്ബത്താചരിക്കുവാനല്ല; പ്രത്യുത, ചിതറിപ്പാർക്കുന്ന യെഹൂദന്മാരെല്ലാം ശബ്ബത്തുനാളിൽ അവിടെ പ്രാർത്ഥനയ്ക്കായി കൂടിവരുന്നതുകൊണ്ട് ആ സമൂഹത്തോടു സുവിശേഷം അറിയിക്കാനാണ് പോയതെന്ന് മനസ്സിലാക്കാം. അപ്പൊസ്തലന്മാർ ശബ്ബത്തുനാളിൽ പള്ളിയിൽപ്പോയി എന്നു പറഞ്ഞിരിക്കുന്ന ഭാഗത്തെല്ലാം സുവിശേഷം അറിയിച്ചതായും, അനേകർ ക്രിസ്തുവിൽ വിശ്വസിച്ചതായും കൃത്യമായി രേഖപ്പെടുത്തിയിരിക്കേ, അവർ അറിയിച്ച സുവിശേഷത്തെ മറച്ചുവെച്ചുകൊണ്ട് ശബ്ബത്താചരിക്കുവാനാണ് പോയതെന്ന് പഠിപ്പിക്കുന്ന റീനച്ചേച്ചിയുടെ ദുഷ്ടബുദ്ധി ആരും കാണാതെപോകരുത്. 

സഹോദരി, യിസ്രായേലിൽ യെഹൂദന്മാരോടുകൂടി താമസിക്കുന്ന അങ്ങയ്ക്ക് ന്യായപ്രമാണം കൂടി അനുസരിച്ചാൽ കൊള്ളാമെന്നു തോന്നുന്നത് സ്വാഭാവികം മാത്രം. ക്രിസ്തു തൻ്റെ സ്വന്തരക്തത്താൽ രചിച്ച പുതിയനിയമത്തിനു വിരുദ്ധമാകാതെ ന്യായപ്രമാണം മുഴുവനും അനുസരിക്കാനുള്ള മാർഗ്ഗം യേശുവും പൗലൊസും യേശുവിൻ്റെ സഹോദരനായ യാക്കോബും പറഞ്ഞിട്ടുണ്ടല്ലോ; അത് ചെയ്യുകയും മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്താൽ പോരെ. അതിനുമുമ്പ് എന്താണ് ശബ്ബത്ത്, ശബ്ബത്തിൻ്റെ നിയമങ്ങളെന്താണ്, ആര് ആചരിക്കണം, എങ്ങനെ ആചരിക്കണം എന്നൊന്ന് നോക്കാം:

എന്താണ് ശബ്ബത്ത്? യെഹൂദന്മാരുടെ ആഴ്ചതോറുമുള്ള വിശ്രമദിവസവും വിശേഷാൽ ആരാധനാ ദിവസവുമാണ് ശബ്ബത്ത്: (പുറ, 20:11; 31:12; ലേവ്യ, 19:30; 23:37).

ശബ്ബത്തിൻ്റെ കല്പനയെന്താണ്? “ആറു ദിവസം വേല ചെയ്യേണം; ഏഴാം ദിവസം നിങ്ങൾക്കു വിശുദ്ധമായി യഹോവയുടെ മഹാസ്വസ്ഥതയുള്ള ശബ്ബത്ത് ആയിരിക്കേണം; അന്നു വേല ചെയ്യുന്നവൻ എല്ലാം മരണ ശിക്ഷ അനുഭവിക്കേണം. ശബ്ബത്ത് നാളിൽ നിങ്ങളുടെ വാസസ്ഥലങ്ങളിൽ എങ്ങും തീ കത്തിക്കരുതു.” (പുറ, 35:2-3). മഹാസ്വസ്ഥതയാണ് ശബ്ബത്ത്; അതിനാൽ യാതൊരു വേലയും ചെയ്യാൻ പാടില്ല. ഒരുത്തൻ ശബ്ബത്തിൽ തീ കത്തിക്കാൻ വിറക് പെറുക്കുന്നത് കണ്ടപ്പോൾ സർവ്വസഭയുംകൂടി അവനെ കല്ലെറിഞ്ഞുകൊന്നു. (സംഖ്യാ, 15:32-34).

എന്താണ് ശബ്ബത്തിലെ യാഗങ്ങൾ? ശബ്ബത്തുനാളിൽ, നിരന്തര ഹോമയാഗത്തിനായി ഒരു വയസ്സ് പ്രായമുള്ള രണ്ടു കുഞ്ഞാടുകളിൽ ഒന്നിനെ രാവിലെയും മറ്റേതിനെ വൈകുന്നേരത്തും അർപ്പിക്കണം. കൂടാതെ, രണ്ട് കുഞ്ഞാടിനെക്കൂടി അർപ്പിക്കണം. (സഖ്യാ, 28:1-9).

എങ്ങനെയാണ് ശബ്ബത്ത് ആചരിക്കേണ്ടത്? എന്തിനാണ് ശബ്ബത്ത് ആചരിക്കുന്നത്? ആരാണ് ശബ്ബത്ത് ആചരിക്കേണ്ടത്? നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ചതുപോലെ ശബ്ബത്തുനാൾ ശുദ്ധീകരിച്ചു ആചരിക്ക. ആറുദിവസം അദ്ധ്വാനിച്ചു നിന്റെ വേല ഒക്കെയും ചെയ്ക. ഏഴാം ദിവസമോ നിന്റെ ദൈവമായ യഹോവയുടെ ശബ്ബത്താകുന്നു; അന്നു നീയും നിന്റെ മകനും മകളും നിന്റെ വേലക്കാരനും വേലക്കാരത്തിയും നിന്റെ കാളയും കഴുതയും നിനക്കുള്ള യാതൊരു നാൽക്കാലിയും നിന്റെ പടിവാതിലുകൾക്കകത്തുള്ള അന്യനും ഒരു വേലയും ചെയ്യരുതു; നിന്റെ വേലക്കാരനും വേലക്കാരത്തിയും നിന്നെപ്പോലെ സ്വസ്ഥമായിരിക്കേണ്ടതിന്നു തന്നേ. നീ മിസ്രയീംദേശത്തു അടിമയായിരുന്നു എന്നും അവിടെ നിന്നു നിന്റെ ദൈവമായ യഹോവ നിന്നെ ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും പുറപ്പെടുവിച്ചു എന്നും ഓർക്ക; അതുകൊണ്ടു ശബ്ബത്തുനാൾ ആചരിപ്പാൻ നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ചു.”(ആവ, 5:12-15. ഒ.നോ: പുറ, 8-11). ശബ്ബത്തിൻ്റെ നാലാം കല്പനയിൽ കൃത്യമായി മൂന്നു കാര്യങ്ങൾ കാണാം. 1. എങ്ങനെ ശബ്ബത്ത് ആചരിക്കണം: നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ചതുപോലെ ശബ്ബത്തുനാൾ ആചരിക്കണം. (ആവ, 5:12). 2. എന്തിനാണ് ശബ്ബത്ത് ആചരിക്കുന്നത്? യഹോവയായ ദൈവം മിസ്രയീമ്യ അടിമത്വത്തിൽ നിന്ന് വീണ്ടെടുത്തതുകൊണ്ട് ശബ്ബത്താചരിക്കണം. (ആവ, 5:12). 3. ആരാണ് ശബ്ബത്ത് ആചരിക്കേണ്ടത്? മിസ്രയീമ്യദാസ്യത്തിൽനിന്ന് വീണ്ടെടുക്കപ്പട്ടവർ അഥവാ അവരുടെ സന്തതികൾ ശബ്ബത്താചരിക്കണം. (ആവ, 5:12). യിസ്രായേൽ മക്കളാണ് ശബ്ബത്താചരിക്കേണ്ടതെന്ന് സ്ഫടികസ്ഫുടമായി പറഞ്ഞിട്ടുണ്ട്: “ആകയാൽ യിസ്രായേൽമക്കൾ തലമുറതലമുറയായി ശബ്ബത്തിനെ നിത്യ നിയമമായിട്ടു ആചരിക്കേണ്ടതിന്നു ശബ്ബത്തിനെ പ്രമാണിക്കേണം. അതു എനിക്കും യിസ്രായേൽമക്കൾക്കും മദ്ധ്യേ എന്നേക്കും ഒരു അടയാളം ആകുന്നു; ആറു ദിവസംകൊണ്ടല്ലോ യഹോവ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയതു; ഏഴാംദിവസം അവൻ സ്വസ്ഥമായിരുന്നു വിശ്രമിച്ചു.” (പുറ, 31:16,17). അതായത്, ദൈവത്തിനും യിസ്രായേൽ ജനത്തിനും മദ്ധ്യേയുള്ള നിത്യനിയമമാണ് ശബ്ബത്ത്.

അപ്പോൾ ഒരു ചോദ്യം വരും: ക്രിസ്ത്യാനി ശബ്ബത്താചരിച്ചാൽ കുഴപ്പമുണ്ടോ? ഒരു കുഴപ്പവുമില്ല.എന്നാൽ, പഴയനിയമത്തിലെ ശബ്ബത്ത് ആചരിക്കണമെങ്കിൽ മേല്പറഞ്ഞപ്രകാരം, വേലയൊന്നും ചെയ്യാതെയും യാഗങ്ങൾ അർപ്പിച്ചുകൊണ്ടും വേണം ശബ്ബാത്താചരിക്കാൻ. തീപോലും കത്തിക്കാൻ പാടില്ലെങ്കിൽ വേലയുടെ പരിധിയിൽ വരുന്നത് എന്തൊക്കെയാണെന്ന് എങ്ങനെയറിയും? പ്രാഥമിക കൃത്യങ്ങൾ ചെയ്യുന്നത് വേലയുടെ പരിധിയിൽ പെടുന്നതാണോ എന്നൊക്കെ അറിയണ്ടേ? അതിന് യെഹൂദന്മാരുടെ തല്മൂദ് പഠിച്ചശേഷം അതുപോലെ ആചരിക്കണം. അല്ലാതെ, ഞായറാഴ്ചത്തെ ആരാധന ശനിയാഴ്ചത്തേക്ക് മാറ്റിയാൽ ശബ്ബത്താകില്ല? റബ്ബിമാർ ശബ്ബത്തിനെ ശബ്ബത്തിനുവേണ്ടി ആചരിച്ചു. എന്നാൽ, ശബ്ബത്ത് മനുഷ്യന് വേണ്ടിയാണെന്നും മനുഷ്യരുടെ ആവശ്യങ്ങൾക്ക് ശബ്ബത്തിനെക്കാൾ പ്രാധാന്യമുണ്ടെന്നുമാണ് ക്രിസ്തു പഠിപ്പിച്ചത്: (മത്താ, 12:1-14; മർക്കൊ, 2:23:28; ലൂക്കോ, 6:1-10; യോഹ, 5:1-18).

ന്യായപ്രമാണകല്പനകൾ മുഴുവൻ അനുസരിക്കാനുള്ള മാർഗ്ഗം: “നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും കൂടെ സ്നേഹിക്കേണം. ഇതാകുന്നു വലിയതും ഒന്നാമത്തേതുമായ കല്പന രണ്ടാമത്തേതു അതിനോടു സമം: കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം. ഈ രണ്ടു കല്പനകളിൽ സകലന്യായപ്രമാണവും പ്രവാചകന്മാരും അടങ്ങിയിരിക്കുന്നു” എന്നു പറഞ്ഞു.” (മത്തായി 22:37-40. ഒ.നോ: മത്താ, 7:12). ക്രിസ്തു സകല ന്യായപ്രമാണത്തെയും രണ്ടു കല്പനകളായി ചുരുക്കിയപ്പോൾ, പൗലൊസ് ന്യായപ്രമാണം മുഴുവനും ഒറ്റക്കല്പനയാക്കി മാറ്റി: “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം. എന്നുള്ള ഏകവാക്യത്തിൽ ന്യായപ്രമാണം മുഴുവനും അടങ്ങിയിരിക്കുന്നു.” (ഗലാ, 5:14). യാക്കോബ് പറയുന്നതും കേൾക്കുക്കുക: “എന്നാൽ “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം” എന്ന തിരുവെഴുത്തിന്നു ഒത്തവണ്ണം രാജകീയന്യായപ്രമാണം നിങ്ങൾ നിവർത്തിക്കുന്നു എങ്കിൽ നന്നു.” (യാക്കോ, 2:8). പുതിയനിയമത്തിൽ ദൈവത്തോടും മനുഷ്യനോടും ബന്ധപ്പെട്ട രണ്ട് കല്പനകൾ അനുസരിക്കാൻ തയ്യാറായാൽ, സകല ന്യായപ്രമാണവും അതിൽ അടങ്ങിയിരിക്കുന്നുവെന്ന് യേശുകർത്താവും അപ്പൊസ്തലന്മാരും പറയുമ്പോൾ അതുപറ്റില്ല, യെഹൂദന്മാരുടെ ശബ്ബത്തുദിവസം അഥവാ പഴയനിയമത്തിലെ ശബ്ബത്തുതന്നെ ആചരിക്കണമെന്ന് പഠിപ്പിക്കുന്നവർ ദൈവമക്കളെ നിത്യജീവനിലേക്കല്ല, നിത്യനാശത്തിലേക്കാണ് വലിച്ചിഴയ്ക്കുന്നത്.

എൻ്റെ പൊന്നു റീനാ സഹോദരീ, സകല ദൈവദാസന്മാരെയും ദുഷിച്ചു സംസാരിക്കുന്ന തങ്കളുടെ പ്രസംഗം ഞാൻ കേട്ടിട്ടുണ്ട്. വചനവിരുദ്ധമായി ന്യായപ്രമാണ കല്പനകൾ അനുസരിക്കണമെന്ന് പഠിപ്പിക്കുന്ന താങ്കൾ, യഥാർത്ഥമായി ന്യായപ്രമാണം ആചരിക്കാൻ ഇച്ഛിക്കുന്നുവെങ്കിൽ, ദൈവദാസന്മാരോടും സഹോദരന്മാരോടും മനസ്സിൽ സൂക്ഷിച്ചിരിക്കുന്ന വിദ്വേഷം കളഞ്ഞിട്ട്, “കൂട്ടുകാരനെ അഥവാ സഹജീവികളെ, നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം” എന്ന ഏകകല്പന അനുസരിച്ചാൽ, ന്യായപ്രമാണം മുഴുവനും (ശബ്ബത്തുൾപ്പെടെ) ആചരിച്ചതിനു തുല്യമാണ്.

പ്രിയ വിശ്വാസികളേ, പൗലൊസിൻ്റെ കൃപാവരങ്ങളൊക്കെ അതിൻ്റെ ഉച്ചസ്ഥായിയിൽ നിൽക്കുമ്പോഴാണ് (പ്രവൃ, 14:3 – 19:11,12) താനും ശീലാസും തെസ്സലൊനീക്കയിൽ നിന്നും ബെരോവയിൽ ചെന്നത്. ആ ബെരോവക്കാരെക്കുറിച്ച് പരിശുദ്ധാത്മാവിൻ്റെ ഒരു സാക്ഷ്യം കാണാം: “അവർ തെസ്സലോനീക്കയിൽ ഉള്ളവരെക്കാൾ ഉത്തമന്മാരായിരുന്നു.” എന്നിട്ടു അതിൻ്റെ കാരണവും എഴുതിയിട്ടുണ്ട്: “അവർ വചനം പൂർണ്ണജാഗ്രതയോടെ കൈക്കൊണ്ടതല്ലാതെ അതു അങ്ങനെ തന്നെയോ എന്നു ദിനംപ്രതി തിരുവെഴുത്തുകളെ പരിശോധിച്ചു പോന്നു.” (പ്രവൃ, 17:11). അതായത്; പണ്ഡിതശ്രേഷ്ഠനും അത്ഭുതപ്രവർത്തകനുമായ പൗലൊസിൻ്റെ വാക്കുകളെ അവർ വെള്ളംതൊടാതെ വിഴുങ്ങിയില്ല. പ്രത്യുത, പൗലൊസ് പറയുന്ന കാര്യങ്ങളെ ശ്രദ്ധയോടെ കേട്ടിട്ട്, പറഞ്ഞ കാര്യങ്ങളുടെ വസ്തുത അറിയാൻ അവർ എല്ലാദിവസവും തിരുവെഴുത്തുകളെ പരിശോധിച്ചുകൊണ്ടിരുന്നു. അതുകൊണ്ടാണ് പരിശുദ്ധാത്മാവ് അവരെ ‘ഉത്തമന്മാർ’ എന്നു വിളിക്കുന്നത്. “സകലവും ശോധന ചെയ്തു നല്ലതു മുറുകെ പിടിപ്പിനെന്നും” പരിശുദ്ധാത്മാവ് കല്പിച്ചിട്ടുണ്ട്. (1തെസ്സ, 5:21). ആരുടെ പ്രസംഗവും കേൾക്കുന്നതിൽ കുഴപ്പമൊന്നുമില്ല; പക്ഷെ, അത് വിശ്വസിക്കുന്നതിനു മുമ്പ് ദൈവവചനത്തിൽ അങ്ങനെ പറഞ്ഞിട്ടുണ്ടോന്ന് ഓരോരുത്തനും പരിശോധിച്ചു നോക്കേണ്ടതാണ്. കാരണം, ബൈബിളിൽ എഴുതിവെച്ചിരിക്കുന്നതിനു വിരുദ്ധമായി ഇനി, അപ്പൊസ്തലന്മാർ തന്നെ എഴുന്നേറ്റുവന്നു പറഞ്ഞാലോ; അല്ലെങ്കിൽ സ്വർഗ്ഗത്തിലെ ദൂതന്മാർ വന്നു പറഞ്ഞാലോ അത് വിശ്വസിക്കാൻ നമുക്കു വ്യവസ്ഥയില്ല. (ഗലാ, 1:8,9). ഏഴുദിവസംകൊണ്ട് സൃഷ്ടികർമ്മം പൂർത്തിയാക്കി ദൈവം സ്വസ്ഥനായിരുന്ന ഏഴാം ദിവസത്തെക്കാളും, പാപത്തിൽ മരിച്ചവരായ മാനവകുലത്തിന്നു നിത്യജീവൻ നല്കാൻ ദൈവത്തിൻ്റെ ക്രിസ്തു കഷ്ടംസഹിച്ച് ക്രൂശിൽ മരിച്ചുയിർത്തെഴുന്നേറ്റ ആഴ്ചയുടെ ഒന്നാം ദിവസം തന്നെയാണ് വിശ്വാസികൾക്ക് പ്രധാനമെന്ന് ഓർമ്മിച്ചുകൊണ്ട് നിർത്തുന്നു. സകലവും ശോധനചെയ്ത് നല്ലതുമാത്രം സ്വീകരിപ്പാൻ ദൈവം എല്ലാവരെയും സഹായിക്കട്ടെ!

“ഞാൻ ദൈവത്തിന്റെ കൃപ വൃഥാവാക്കുന്നില്ല ന്യായപ്രമാണത്താൽ നീതിവരുന്നു എങ്കിൽ ക്രിസ്തു മരിച്ചതു വെറുതെയല്ലോ.” (ഗലാത്യർ 2:21). 

കുറിപ്പ്: ബൈബിളിൽ ശബ്ബത്താചരിക്കണമെന്നും ശബ്ബത്തിൽ വേലചെയ്യുന്നവൻ മരണശിക്ഷ അനുഭവിക്കണമെന്നുമല്ലാതെ, എന്തൊക്കെ ചെയ്യാം എന്തൊക്കെ ചെയ്യാൻ പാടില്ല എന്നതിനെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടില്ല. അതിൻ്റെ വിശദീകരണങ്ങൾ നല്കിയിരിക്കുന്നത് യെഹൂദന്മാരുടെ വാചികന്യായപ്രമാണം എന്നറിയപ്പെടുന്ന തല്മൂദിലെ ‘ഷബ്ബാത്തു’ എന്ന ലേഖനത്തിലാണ്. അതിൽ നിരോധിക്കപ്പെട്ട 39 പ്രവർത്തികളുടെ പട്ടിക നൽകുന്നു: വിതയ്ക്കുക, ഉഴുക, കൊയ്യുക, കറ്റ ശേഖരിക്കുക, മെതിക്കുക, പാറ്റുക, ശുചിയാക്കുക, പൊടിക്കുക, അരിക്കുക, മാവു കുഴയ്ക്കുക, അപ്പം നിർമ്മിക്കുക, രോമം കൃതിക്കുക, അതു കഴുകുക, അടിക്കുക, നിറം പിടിപ്പിക്കുക, നൂലാക്കുക, പാവു നിർമ്മിക്കുക, രണ്ടു ചരടുണ്ടാക്കുക, രണ്ടു നൂല് നെയ്യുക, ഇരട്ട നൂല് വേർപെടുത്തുക, കെട്ടുക, കെട്ടഴിക്കുക, രണ്ടു തുന്നൽ തുന്നുക, രണ്ടു തയ്യൽ തയ്ക്കുന്നതിനു വേണ്ടി തുണി കീറുക, മാനിനെ പിടിക്കുക, കൊല്ലുക, തൊലി ഉരിക്കുക, ഉപ്പിടുക, തോൽ സജ്ജമാക്കുക, തോലിലെ രോമം മാറ്റുക, തോൽ മുറിക്കുക, രണ്ടക്ഷരം എഴുതുക, രണ്ടക്ഷരം എഴുതുന്നതിനു വേണ്ടി തുടച്ചു കളയുക, പണിയുക, ഇടിക്കുക, തീ അണയ്ക്കുക, തീ കത്തിക്കുക, ചുറ്റികകൊണ്ടടിക്കുക, ഒരു വസ്തുവിൽ നിന്നും മറ്റൊരു വസ്തുവിലേക്കു കൊണ്ടുപോകുക എന്നിവ. ഇവയിലോരോന്നും വളരെ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ന്യായപ്രമാണം യഥാവിധി പാലിക്കുന്ന ഒരു യെഹൂദനു ശബ്ബത്തിൽ ചെയ്തു കൂടാത്ത നൂറുകണക്കിനു കാര്യങ്ങളാണുള്ളത്. ഉദാഹരണമായി “കെട്ടരുതു” എന്നതു ഒരു സാമാന്യമായ വിലക്കാണ്. തന്മൂലം എങ്ങനെയുള്ള കെട്ടുകൾ പാടില്ല. എങ്ങനെയുള്ളവ ആകാം എന്നതു നിർവ്വചിച്ചിട്ടുണ്ട്. ഒരു കൈകൊണ്ടു കെട്ടാവുന്നതു അംഗീകരിക്കുകയും അല്ലാത്തവ നിഷേധിക്കുകയും ചെയ്തു. ഒരു സ്ത്രീക്കു അടിവസ്ത്രവും അവളുടെ തൊപ്പിയുടെയും അരക്കച്ചയുടെയും ചരടുകളും ചെരുപ്പുകളുടെയും പാദുകങ്ങളുടെയും വാറുകളും വീഞ്ഞു തുരുത്തികളും എണ്ണത്തുരുത്തികളും ഇറച്ചിക്കലവും കെട്ടാം. ഇതുപോല ഓരോ കല്പനയെയും വിശദീകരിച്ചിട്ടുണ്ട്. അതിനാലാണ് യേശു പറഞ്ഞതു് “ന്യായശാസ്ത്രിമാരായ നിങ്ങൾക്കും അയ്യോ കഷ്ടം; എടുക്കാൻ പ്രയാസമുള്ള ചുമടുകളെ നിങ്ങൾ മനുഷ്യരെക്കൊണ്ടു ചുമപ്പിക്കുന്നു; നിങ്ങൾ ഒരു വിരൽ കൊണ്ടു പോലും ആ ചുടുകളെ തൊടുന്നില്ല.” (ലൂക്കൊ, 11:46).

ഭക്തരായ യെഹൂദന്മാർക്കുപോലും ശബ്ബത്ത് യഥാവിധി അനുസരിക്കാൻ കഴിയില്ലെന്നതാണ് അതിൻ്റെ ഹൈലൈറ്റ്. ന്യായപ്രമാണത്തെ ‘നമ്മുടെ പിതാക്കന്മാർക്കും നമുക്കും ചുമപ്പാൻ കിഴിഞ്ഞിട്ടില്ലാത്ത നുകം’ എന്നാണ് പത്രൊസ് അപ്പൊസ്തലൻ പറഞ്ഞിരിക്കുന്നത്: (പ്രവൃ, 15:10). അപ്പോൾത്തന്നെ, “എന്റെ നുകം മൃദുവും എന്റെ ചുമടു ലഘുവും ആകുന്നു” എന്നു ക്രിസ്തു പറഞ്ഞിരിക്കുന്നു: (മത്താ, 11:30). ക്രിസ്തുവൻ്റെ മൃദുവും ലഘുവുമായ നുകം എടുത്തുമാറ്റിയിട്ട് ചുമപ്പാൻ കഴിയാത്ത നുകം വിശ്വാസികളുടെ കഴുത്തിൽ വെച്ചുകൊണ്ട് റീനച്ചേച്ചി ദൈവത്തെ പരീക്ഷിക്കുകയാണ്: (പ്രവൃ, 15:10). ബൈബിൾ വായിക്കാത്ത ചേച്ചിയുടെ അടിമകൾ ക്രിസ്തുവിനെ തള്ളിയിട്ട് അടിമനുകത്തിൽ പിന്നെയുംപോയി കുടുങ്ങിയിരിക്കയാണ്.