“ദൈവം മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു.” (റോമ, 8:29).
ഭാവിസംഭവങ്ങളുടെ മുഴുവൻ ഗതിയെയും സംബന്ധിച്ചുള്ള ദൈവത്തിനു മുൻകൂട്ടിയുള്ള അറിവാണ് മുന്നറിവ്. മുന്നറിവിനെക്കുറിക്കുന്ന ഗ്രീക്കുപദം പ്രഗിനൊസ്കൊ (προγινώσκω – proginosko) അഞ്ചു പ്രാവശ്യം (പ്രവൃ, 20:5; റോമ, 8:29; 11:2; 1പത്രൊ,1:20; 2പത്രൊ, 3:17) ഉണ്ട്. ഒരു സംഭവം ദൈവം തൻ്റെ സർവ്വജ്ഞാനത്താൽ സംഭവിക്കുമെന്നു അറിയുന്നതാണ് മുന്നറിവ്. എന്തു സംഭവിക്കുമെന്നു മാത്രമല്ല തന്റെ പ്രവർത്തന പദ്ധതിയുടെ നിർവ്വഹണത്തിനു ആരെല്ലാമായിരിക്കും ഉപകരണങ്ങളെന്നും ദൈവം അറിയുന്നു. സംഭവങ്ങളെപ്പോലെ തന്നെ വ്യക്തികളും ദൈവത്തിന്റെ മുന്നറിവിലുണ്ട്. അതിനാലാണ് പൗലൊസ് അപ്പൊസ്തലൻ എഴുതുന്നത്; “അവൻ മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിനു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചിരിക്കുന്നു.” (റോമ, 8:29).
ദൈവത്തിന്റെ മുന്നറിവു അപരിമിതവും, അന്തർജ്ഞാനപരവും, സഹജവും, പ്രത്യക്ഷവുമാണ്. ദൈവത്തിന് സ്വയത്തെക്കുറിച്ചുള്ള ജ്ഞാനവും തന്റെ നിത്യമായ പദ്ധതിയിലുൾപ്പെട്ട സകലത്തിന്റെയും ജ്ഞാനവും ഉണ്ട്. ദൈവിക മനസ്സിൽ എല്ലാം നിത്യമായ ‘ഇന്നു’ മാത്രം; ഭൂതം, വർത്തമാനം, ഭാവി എന്നീ കാലവരമ്പുകൾ അതിനില്ല. ഉന്നതനും, ഉയർന്നിരിക്കുന്നവനും ശാശ്വതവാസിയുമാണ് ദൈവം. (യെശ, 57:15). “പണ്ടുള്ള പൂർവ്വകാര്യങ്ങളെ ഓർത്തുകൊൾവിൻ; ഞാനല്ലാതെ വേറൊരു ദൈവവുമില്ല; ഞാൻ തന്നെ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല. ആരംഭത്തിങ്കൽ തന്നെ അവസാനവും പൂർവ്വകാലത്തുതന്നേ മേലാൽ സംഭവിക്കാനുള്ളതും ഞാൻ പ്രസ്താവിക്കുന്നു; എന്റെ ആലോചന നിവൃത്തിയാകും; ഞാൻ എന്റെ താത്പര്യമൊക്കെയും അനുഷ്ഠിക്കും എന്നു ഞാൻ പറയുന്നു.” (യെശ, 46:9,10). മനുഷ്യന്റെ അറിവാകട്ടെ സാന്തവും (finite) നിരീക്ഷണത്തിൽ നിന്നും ചിന്തയിൽ നിന്നും വ്യൂൽപ്പന്നവുമാണ്.
മനുഷ്യന്റെ സ്വാതന്ത്ര്യവും തൽഫലമായുള്ള ഉത്തരവാദിത്വവും ദൈവിക മുന്നറിവും തമ്മിലുള്ള ബന്ധം ദുർജ്ഞേയമാണ്. എല്ലാ സംഭവങ്ങളെയും ദൈവം മുന്നിയമിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. സ്വതന്ത്രേച്ഛയുള്ള മനുഷ്യൻ സ്വയം തിരഞ്ഞെടുക്കുന്നു; തൻ്റെ പ്രവൃത്തികൾക്കെല്ലാം അവൻ ഉത്തരവാദിയും ആയിരിക്കുന്നു. ഈ രണ്ടു സത്യങ്ങളും തിരുവെഴുത്തുകൾ വ്യക്തമായി പഠിപ്പിക്കുന്നു. (പ്രവൃ, 4:27,28; എഫെ, 1:11; റോമ, 8:29,30; സങ്കീ, 33:11; യെശ, 14:4; ലൂക്കൊ, 22:22; ദാനീ, 4:35). അർമീനിയൻ സിദ്ധാന്തപ്രകാരം മുന്നിയമനവും മുന്നറിവും ഒന്നാണ്. ദൈവം സർവ്വവും മുന്നറിയുന്നു എന്നു ചിലർ അംഗീകരിക്കുന്നു. ചിലരുടെ അഭിപ്രായത്തിൽ അറിയപ്പെടാവുന്ന കാര്യങ്ങളെല്ലാം ദൈവം മുന്നറിയുന്നു. സ്വതന്ത്രേച്ഛയുള്ളവരുടെ പ്രവൃത്തി ദൈവത്തിനു അവ്യക്തമാണ്. ദൈവം എല്ലാം മുന്നറിയുന്നുവെന്നു അംഗീകരിക്കുന്നതും മനുഷ്യരുടെ പ്രവൃത്തികൾ ദൈവം മുന്നിയമിച്ചതാണെന്ന് അംഗീകരിക്കുന്നതും തമ്മിൽ വ്യത്യാസമില്ല. ദൈവത്തിന്റെ മുന്നറിവു പരിമിതമാണെങ്കിൽ ഭാവിയെക്കുറിച്ചു ഭാഗികമായെങ്കിലും ദൈവം അജ്ഞനാണ്. ദൈവം അനുദിനവും അറിവ് വർദ്ധിപ്പിക്കുകയാണ്. തന്മൂലം ദൈവത്തിന്റെ സംവിധാനവും നിർണ്ണയവും മാറിക്കൊണ്ടിരിക്കുന്നു എന്നു സമ്മതിക്കേണ്ടിവരും. മാത്രവുമല്ല, ദൈവത്തിന്റെ സർവ്വജ്ഞാനത്തെ നിഷേധിക്കുന്നതിനു തുല്യമാണത്.
ക്രിസ്തുവിനെ സ്വന്തം രക്ഷിതാവായി സ്വീകരിക്കുന്നത് ആരൊക്കെയാണെന്നു ദൈവം അറിയുന്നു എന്നും, ദൈവം അവരെ തിരഞ്ഞെടുത്തു എന്നും ധാരണയുണ്ട്. അതു തെറ്റാണ്. അങ്ങനെയാണെങ്കിൽ ദൈവം മുന്നറിയുകയോ മുന്നിയമിക്കുകയോ മുൻനിർണ്ണയിക്കുകയോ ചെയ്തിട്ടില്ല. ദൈവം തന്റെ സർവ്വജ്ഞാനം പ്രയോജനപ്പെടുത്തുക മാത്രമേ ചെയ്തിട്ടുള്ളൂ. മനുഷ്യന്റെ സ്വതന്ത്രേച്ഛ ദൈവത്തെ പരിമിതപ്പെടുത്തുന്നു എന്നു പറയേണ്ടിവരും. മനുഷ്യഹിതത്തിന്റെ പരിമിതികൾക്കപ്പുറത്തു ദൈവത്തിനു പ്രവർത്തിക്കുവാൻ കഴിയാതെ വരും. ക്രിസ്തുവിനെ രക്ഷിതാവായി സ്വീകരിക്കുമെന്നു താൻ അറിയുന്നവരെ മാത്രം ദൈവം തിരഞ്ഞെടുക്കുകയാണെങ്കിൽ ദൈവം പരമാധികാരി അല്ലാതായിത്തീരും. വിശ്വാസികൾ തിരഞ്ഞെടുക്കപ്പെട്ടതു ദൈവത്തിന്റെ മുന്നറിവിനൊത്തവണ്ണമാണ്. അല്ലാതെ മുന്നറിവു കാരണമായല്ല. (1പത്രൊ, 1:2).
“അവനിൽ നമുക്കു പാപമോചനമെന്ന വീണ്ടെടുപ്പു ഉണ്ടു.” (കൊലൊ, 1:14). “അവനിൽ വിശ്വസിക്കുന്ന ഏവന്നും അവന്റെ നാമം മൂലം പാപമോചനം ലഭിക്കും എന്നു സകല പ്രവാചകന്മാരും സാക്ഷ്യം പറയുന്നു.” (പ്രവൃ, 10:43).
പാപത്തിൽ വീണുപോയ മനുഷ്യന്റെ രക്ഷയ്ക്കുവേണ്ടി മറുവില നല്കിയതാണ് വീണ്ടെടുപ്പ്. വീണ്ടെടുപ്പിന്റെ ഫലമായാണ് മനുഷ്യനു രക്ഷ ലഭിക്കുന്നത്. വീണ്ടെടുപ്പ് പാപിക്ക് അനുഭവമാകുന്നത് പാപമോചനത്തിലൂടെയാണ്. ക്രിസ്തുവിന്റെ മദ്ധ്യാകാശവരവ്, വിശ്വാസിയുടെ പുനരുത്ഥാനം, തേജസ്കരണം എന്നിവയോടുകൂടിയാണ് രക്ഷാപൂർത്തി ലഭിക്കുന്നത്. ദൈവികവും മാനുഷികവും ആയ ക്ഷമകൾക്ക് തമ്മിൽ വലിയ വ്യത്യാസം ഉണ്ട്. പിഴ ഒടുക്കുകയോ കുറ്റത്തിന് പ്രായശ്ചിത്തം ചെയ്യുകയോ ചെയ്തു കഴിയുമ്പോൾ മാനുഷികമായ നിലയിൽ ക്ഷമ ലഭിക്കും. ആ നിലയിലുള്ള ഒന്നല്ല ദൈവികക്ഷമ. മനുഷ്യന്റെ പാപം മൂലം ദൈവത്തിന്റെ വിശുദ്ധിക്ക് ഉണ്ടായ ലംഘനത്തിന് മതിയായ പ്രായശ്ചിത്തം ചെയ്യപ്പെടേണ്ടതാണ്. അതിനുവേണ്ടി ദൈവം നല്കിയത് ഏറ്റവും വലിയ വിലയാണ്, തന്റെ ഏകജാതനായ പുത്രനെ. തന്മൂലം ക്രിസ്തു നമ്മുടെ വീണ്ടെടുപ്പ് ആയിത്തീർന്നു. (1കൊരി, 1:30). ക്രിസ്തുവിൽ നമുക്കു പാപമോചനമെന്ന വീണ്ടെടുപ്പ് ഉണ്ട്. (കൊലൊ, 1:14).
പ്രയോഗങ്ങൾ: പഴയനിയമത്തിൽ പാപമോചനത്തെക്കുറിക്കുന്ന പ്രധാന പദങ്ങൾ പ്രധാനമായും മൂന്ന് എബ്രായധാതുക്കളിൽ നിന്നും നിഷ്പന്നമാണ്. അവ കഫർ (כָּפַר – kaphar = ക്ഷമ, മോചനം), നാസാ (נָשָׂא – nasa = ഉയർത്തുക, എടുത്തുകളയുക), സാലഹ് (סָלַח – calach = ക്ഷമിക്കുക) എന്നിവയാണ്. കഫർ എന്ന പദത്തിന് പ്രായശ്ചിത്തം എന്ന അർത്ഥമാണുള്ളത്. യാഗത്തോടുള്ള ബന്ധത്തിലാണ് ഈ പദത്തിന്റെ പ്രയോഗങ്ങളിൽ അധികവും. പാപിയുടെ പാപം മൂടുന്നതിനായി അവനുവേണ്ടി അർപ്പിക്കുന്ന പ്രായശ്ചിത്തയാഗമാണ് കഫർ. അതിക്രമത്തിനുവേണ്ടിയുള്ള പ്രായശ്ചിത്തം ചെയ്തു കഴിഞ്ഞതിനാൽ ലഭിക്കുന്ന ദൈവികക്ഷമയെ കഫർ എന്ന പദം സൂചിപ്പിക്കുന്നു. (ആവ, 21:8; സങ്കീ, 78:38). നാസാ എന്ന ക്രിയയ്ക്ക് ഉയർത്തുക, എടുത്തുകളയുക എന്ന ആശയങ്ങളുണ്ട്. പാപിയിൽനിന്നും പാപത്തെ ഉയർത്തിക്കൊണ്ടു പോകുന്നതിനെയോ എടുത്തുമാറ്റുന്നതിനെയോ ഈ ധാതു സൂചിപ്പിക്കുന്നു. കുറ്റം മാറ്റപ്പെടുന്നതുകൊണ്ട് ലഭിക്കുന്ന ദൈവിക ക്ഷമയ്ക്കാണ് നാസാ ഉപയോഗിക്കുന്നത്. (പുറ, 28:43; 32:32). മൂന്നാമത്തെ ധാതുവായ സാലഹിന്റെ നിഷ്പത്തി വ്യക്തമല്ല. മനുഷ്യവർഗ്ഗത്തിനു വേണ്ടിയുള്ള ദൈവത്തിന്റെ പാപക്ഷമയുടെ പ്രവർത്തനത്തെ അതു സൂചിപ്പിക്കുന്നു. (സംഖ്യാ, 30:5, 8, 12; 1രാജാ, 8:30, 34, 36; ആമോ, 7:2; യിരെ, 31:34). പുതിയനിയമത്തിൽ പാപമോചനത്തെക്കുറിക്കുന്ന രണ്ടു പ്രധാന ക്രിയാ ധാതുക്കളാണ് ഖാരീസൊമായ് (χαρίζομαι – charízomai) കൃപാപൂർവ്വം ഇടപെടുക, ക്ഷമിക്കുക എന്നൊക്കെ അർത്ഥം. (ലൂക്കൊ, 7:43; 2കൊരി, 2:7, 10), അഫീയേമി (ἀφίημι – aphiemi = അയച്ചുകളക, കെട്ടഴിച്ചുവിടുക). അഫീയേമി എന്ന ധാതുവിന് ക്ഷമിക്കുക, ഇളവു ചെയ്യുക, അനുവദിക്കുക എന്നീ അർത്ഥങ്ങളുമുണ്ട്. (മത്താ, 6:12, 14, 15; 9:2). മനുഷ്യനോടുള്ള ദൈവികക്ഷമയെയും മനുഷ്യർ തമ്മിൽ പരസ്പരമുള്ള ക്ഷമയെയും ഇത് സൂചിപ്പിക്കുന്നു. മോചനം എന്ന അർത്ഥത്തിൽ അഫെസിസ് (ἄφεσις – aphesis) എന്ന നാമവും ഇടയ്ക്കിടെ പ്രയോഗിച്ചിട്ടുണ്ട്. (മർക്കൊ, 1:4). രണ്ടു ഗ്രീക്കു ധാതുക്കൾകൂടി ക്ഷമിക്കുക എന്ന അർത്ഥത്തിൽ പ്രയോഗിച്ചിട്ടുണ്ട്. അപ്പൊൽയൊ (ἀπολύω – apolyo) ‘വിടുവിൻ; എന്നാൽ നിങ്ങളെയും വിടുവിക്കും.’ (ലൂക്കൊ, 6:37), പാറെസിസ് (πάρεσις – paresis) ഈ പദത്തെ ശിക്ഷിക്കാതെ വിടുകനിമിത്തം എന്ന് റോമർ 3:25-ൽ തർജ്ജമ ചെയ്തിരിക്കുന്നു. ഒഴിഞ്ഞുപോകുക, വിട്ടുകളയുക എന്നീ ആശയങ്ങളാണ് ഈ ധാതുവിനുള്ളത്.
പാപക്ഷമ പഴയനിയമത്തിൽ ദൈവവും മനുഷ്യനുമായുള്ള മതകീയമായ ബന്ധത്തിന്റെ ആവിഷ്ക്കാരമാണ്. സ്രഷ്ടാവും പരിപാലകനും ന്യായകർത്താവുമാണ് ദൈവം. മനുഷ്യൻ ദൈവത്തിന്റെ സൃഷ്ടിയാണ്; മാത്രവുമല്ല, ദൈവകരുണയിലാണ് അവൻ ജീവിക്കുന്നത്. പക്ഷേ പാപം മനുഷ്യനെ ദൈവത്തിൽ നിന്നകറ്റി. പാപം ശിക്ഷാർഹമാണ്. തന്മൂലം മനുഷ്യനു പാപക്ഷമ ആവശ്യമാണ്. പാപക്ഷമയാകട്ടെ ദൈവത്തിന്റെ കൃപാതിരേകമാണ്. ഈ കൃപാധിക്യം മനുഷ്യനെ ദൈവത്തോടുള്ള ഭയത്തിലേക്കും അത്ഭുതാദരങ്ങളിലേക്കും നയിക്കുന്നു. സങ്കീർത്തനക്കാരൻ പാടുകയാണ്: “എങ്കിലും നിന്നെ ഭയപ്പെടുവാൻ തക്കവണ്ണം നിന്റെ പക്കൽ വിമോചനം ഉണ്ട്.” (സങ്കീ, 130:4). പാപക്ഷമ ലഭിക്കുമ്പോൾ ദൈവത്തോടു നിരപ്പു ലഭിക്കുന്നു; ഒപ്പം ദൈവികകൂട്ടായ്മയും. പാപമോചനം പ്രായശ്ചിത്തവുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രായശ്ചിത്തം യാഗത്താലാണ്. കഫർ, സാലഹ് എന്നീ എബ്രായധാതുക്കൾ അതു സൂചിപ്പിക്കുന്നുണ്ട്. കഫറിന്റെ പ്രധാന അർത്ഥം പ്രായശ്ചിത്തം ചെയ്യുക എന്നതാണ്. നാസാ എന്ന ധാതു പാപക്ഷമയെ മാത്രമല്ല പാപത്തിന്റെ ശിക്ഷ വഹിക്കുന്നതിനെയും ചൂണ്ടിക്കാണിക്കുന്നു. (സംഖ്യാ, 14:33; യെഹെ, 14:10). പ്രായശ്ചിത്തത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ പ്രായശ്ചിത്തം കൂടാതെ പാപം ക്ഷമിക്കാത്ത കഠിനൻ ആണ് ദൈവം എന്നു ചിന്തിക്കുവാൻ ഇടയാകരുത്. ദൈവം കൃപാലുവാണ്. പാപത്തിനു പ്രായശ്ചിത്തം ചെയ്യാനുള്ള മാർഗ്ഗങ്ങളും ഒരുക്കിയതു കരുണാമയനായ ദൈവം തന്നെയാണ്. സങ്കീർത്തനക്കാരൻ പാടുന്നു: “ഞാനോ നിന്റെ കരുണയിൽ ആശ്രയിക്കുന്നു; എന്റെ ഹൃദയം നിന്റെ രക്ഷയിൽ ആനന്ദിക്കും.” (സങ്കീ, 13:5). പാപക്ഷമയ്ക്ക് യാഗങ്ങൾ പ്രയോജനപ്പെടുന്നതിന്റെ അടിസ്ഥാനം തന്നെ പ്രായശ്ചിത്തത്തിന്റെ മാർഗ്ഗമായി ദൈവം രക്തം നൽകിയതു കൊണ്ടാണ്. “മാംസത്തിന്റെ ജീവൻ രക്തത്തിൽ അല്ലോ ഇരിക്കുന്നത്; യാഗപീഠത്തിന്മേൽ നിങ്ങൾക്കു വേണ്ടി പ്രായശ്ചിത്തം കഴിപ്പാൻ ഞാൻ അതു നിങ്ങൾക്കു തന്നിരിക്കുന്നു; രക്തമല്ലോ ജീവൻ മൂലമായി പ്രായശ്ചിത്തം ആകുന്നത്.” (ലേവ്യ, 17:11). ദൈവം ക്ഷമിപ്പാൻ ഒരുക്കവും കൃപയും കരുണയും ദീർഘക്ഷമയും ദയാസമൃദ്ധിയും ഉള്ളവനാകയാലാണ് പാപക്ഷമ സാദ്ധ്യമാകുന്നത്. (നെഹെ, 9:17). “ഞങ്ങളുടെ ദൈവമായ കർത്താവിന്റെ പക്കൽ കരുണയും മോചനവും ഉണ്ട്.” (ദാനീ, 9:9). പഴയനിയമത്തിലെ ക്ഷമയെ വ്യക്തമാക്കുന്ന ഒരു പ്രാമാണിക വേദഭാഗമാണ്: “യഹോവ, യഹോവയായ ദൈവം, കരുണയും കൃപയുമുള്ളവൻ; ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവൻ. ആയിരം ആയിരത്തിന്നു ദയ പാലിക്കുന്നവൻ; അകൃത്യവും അതിക്രമവും പാപവും ക്ഷമിക്കുന്നവൻ; കുറ്റമുള്ളവനെ വെറുതെ വിടാതെ പിതാക്കന്മാരുടെ അകൃത്യം മക്കളുടെമേലും മൂന്നാമത്തെയും നാലാമത്തെയും തലമുറയോളം സന്ദർശിക്കുന്നവൻ.” (പുറ, 34:6,7). ദൈവം ക്ഷമിക്കുന്നവനാണെങ്കിലും കുറ്റക്കാരനോടു വെറുതെ ക്ഷമിക്കുന്നവനല്ല. മനുഷ്യനെ സംബന്ധിച്ചിടത്തോളം പാപക്ഷമയ്ക്ക് അനുതാപം ആവശ്യമാണ്. പ്രത്യക്ഷമായി അനുതാപം നിർദ്ദേശിക്കപ്പെട്ടിട്ടില്ലെങ്കിലും എല്ലായിടത്തും അതു പരോക്ഷമായി സൂചിതമാണ്. മാനസാന്തരപ്പെടുന്ന പാപിക്ക് പാപമോചനം ലഭിക്കും. മാനസാന്തരപ്പെടാതെ പാപത്തിൽ തുടരുന്നവന് പാപമോചനം ലഭിക്കുകയില്ല.
സങ്കീർത്തനക്കാരൻ പറയുകയാണ്; “ഉദയം അസ്തമയത്തോടു അകന്നിരിക്കുന്നതു പോലെ അവൻ നമ്മുടെ ലംഘനങ്ങളെ നമ്മോടു അകറ്റിയിരിക്കുന്നു.” (സങ്കീ, 103:12). ദൈവം പാപത്തെ പുറകിൽ എറിഞ്ഞുകളയുന്നു. “സമാധാനത്തിനായി എനിക്കു അത്യന്തം കൈപ്പായതു ഭവിച്ചു. എങ്കിലും നീ എന്റെ സകലപാപങ്ങളെയും നിന്റെ പിറകിൽ എറിഞ്ഞുകളഞ്ഞതുകൊണ്ടു എന്റെ പ്രാണനെ നാശക്കുഴിയിൽ നിന്നു സ്നേഹത്തോടെ രക്ഷിച്ചിരിക്കുന്നു.” (യെശ, 38:17). മാത്രവുമല്ല, ദൈവം തന്റെ ജനത്തിന്റെ അതിക്രമങ്ങളെ മായിച്ചു കളയുന്നു. “എന്റെ നിമിത്തം ഞാൻ, ഞാൻ തന്നേ, നിന്റെ അതിക്രമങ്ങളെ മായിച്ചു കളയുന്നു; നിന്റെ പാപങ്ങളെ ഞാൻ ഓർക്കയുമില്ല.” (യെശ, 43:25). “ഞാൻ കാർമുകിലിനെപ്പോലെ നിന്റെ ലംഘനങ്ങളെയും മേഘത്തെപ്പോലെ നിന്റെ പാപങ്ങളെയും മായിച്ചുകളയുന്നു; എങ്കലേക്കു തിരിഞ്ഞുകൊൾക.” (യെശ, 44:22; ഒ.നോ: സങ്കീ, 51:1,9; യിരെ, 31:34). ദൈവം പാപത്തെ സമുദ്രത്തിന്റെ ആഴത്തിൽ ഇട്ടുകളയുന്നതായി മീഖാ പ്രവാചകൻ പ്രസ്താവിച്ചു. (മീഖാ, 7:19). അവരുടെ പാപം ഇനി ഓർക്കയും ഇല്ല എന്ന് കർത്താവ് യിരെമ്യാപ്രവാചകനിലൂടെ അരുളിച്ചെയ്തു. (യിരെ, 31:34). ദൈവം നല്കുന്ന പാപക്ഷമ സമ്പൂർണ്ണമാണ്. ഒരിക്കൽ ക്ഷമിച്ച പാപം ദൈവം മറയ്ക്കുക മാത്രമല്ല മറക്കുകയും ചെയ്യുന്നു. ഇനിമേൽ ദൈവം അതിനെ കാണുകയില്ല.
പാപക്ഷമ പുതിയനിയമത്തിൽ: യോഹന്നാൻ സ്നാപകന്റെ ശുശ്രൂഷയിൽ പാപമോചനത്തിനു ഒരു പുതിയ മാനം കൈവന്നു. മാനസാന്തരത്തെ ഒരു പ്രധാനഘടകമായി സ്നാപകൻ ഊന്നിപ്പറഞ്ഞു. സ്നാനം ഏല്ക്കാൻ വന്ന പുരുഷാരത്തോട് ‘മാനസാന്തരത്തിനു യോഗ്യമായ ഫലം കായ്പിൻ എന്നുപദേശിച്ചു.’ (ലൂക്കൊ, 3:10-14). സ്നാപകയോഹന്നാന്റെ പ്രസംഗരീതി അവലംബിച്ചു കൊണ്ടാണ് യേശുവും ശുശ്രൂഷ സമാരംഭിച്ചത്. (മർക്കൊ, 1:15). ഒരു വ്യതിയാനം ക്രിസ്തുവിന്റെ ശുശ്രൂഷയിൽ ദൃശ്യമായിരുന്നു: സുവിശേഷത്തിലുള്ള വിശ്വാസം. മാനസാന്തരത്താടൊപ്പം സുവിശേഷത്തിലെ വിശ്വാസം കൂടി ക്രിസ്തു കൂട്ടിച്ചേർത്തു. വിശ്വാസം അനുതാപത്തിന് ആഴം നല്കി. വരാൻ പോകുന്ന ദൈവരാജ്യത്തിന്റെ സുവിശേഷത്തിൽ ആണ് വിശ്വസിക്കേണ്ടത്. മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിപ്പിൻ എന്ന യേശുവിന്റെ ആഹ്വാനത്തോടു പ്രതികരിക്കുന്നവർ പുതിയ യുഗത്തിലേക്ക്, പുതിയ വ്യവസ്ഥയിലേക്ക്, ദൈവികഭരണത്തിലേക്ക് പ്രവേശിക്കുകയാണ്.
യഥാർത്ഥ മാനസാന്തരത്തിന്റെ അടയാളമാണ് അപരനോടുള്ള ക്ഷമ. ക്ഷമിക്കുന്ന മനസ്സിന്റെ ആവശ്യകത ക്രിസ്തു ഊന്നിപ്പറഞ്ഞു. ക്ഷമിക്കാത്തവനു ക്ഷമ ലഭിക്കുകയില്ല. “നിങ്ങൾ മനുഷ്യരോടു അവരുടെ പിഴകളെ ക്ഷമിച്ചാൽ, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളോടും ക്ഷമിക്കും.” (മത്താ, 6:14). “നിങ്ങൾ പ്രാർത്ഥിപ്പാൻ നില്ക്കുമ്പോൾ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കേണ്ടതിന്നു നിങ്ങൾക്കു ആരോടെങ്കിലും വലതും ഉണ്ടെങ്കിൽ അവനോടു ക്ഷമിപ്പിൻ. നിങ്ങൾ ക്ഷമിക്കാഞ്ഞാലോ സർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കയില്ല.” (മർക്കൊ, 1:25,26). “വിടുവിൻ; എന്നാൽ നിങ്ങളെയും വിടുവിക്കും.” (ലൂക്കൊ, 6:37). കർത്താവു പഠിപ്പിച്ച പ്രാർത്ഥനയിലും (ലൂക്കൊ, 11:4) ക്രൂശിൽ വെച്ചുള്ള ക്രിസ്തുവിന്റെ പിതാവേ, ഇവർ ചെയ്യുന്നതു ഇന്നതു എന്നു അറിയായ്കകൊണ്ടു ഇവരോടു ക്ഷമിക്കേണമേ (ലൂക്കൊ, 23:34) എന്ന പ്രാർത്ഥനയിലും യേശു ഇത് പ്രകടമാക്കി. നിർദ്ദയനായ ദാസന്റെ ഉപമ അവസാനിക്കുന്നത് അവനു വരാൻ പോകുന്ന ശിക്ഷാവിധിയെക്കുറിച്ചുള്ള മുന്നറിയിപ്പോടെയാണ്. (മത്താ, 18:23-35).
ക്രിസ്തുവും പാപമോചനവും: പാപമോചനം ക്രിസ്തുവിന്റെ ക്രൂശിൽ അധിഷ്ഠിതമാണ്. “അവനിൽ നമുക്കു അവന്റെ രക്തത്താൽ അതിക്രമങ്ങളുടെ മോചനമെന്ന് വീണ്ടെടുപ്പു ഉണ്ട്.” (എഫെ, 1:7). ക്രിസ്തു സ്വന്തരക്തം ചൊരിഞ്ഞത് അനേകരുടെ പാപമോചനത്തിനായിരുന്നു എന്ന് ക്രിസ്തു തന്നെ വെളിപ്പെടുത്തി. “ഇതു അനേകർക്കുവേണ്ടി പാപമോചനത്തിന്നായി ചൊരിയുന്ന പുതിയ നിയമത്തിന്നുള്ള എന്റെ രക്തം.” (മത്താ, 26:28). എന്നാൽ പല സ്ഥാനങ്ങളിലും ക്രിസ്തുവിനോടു ബന്ധപ്പെടുത്തിയാണ് പാപമോചനം പറയപ്പെട്ടിട്ടുള്ളത്. ക്രിസ്തുവിൽ ക്രിസ്തുവിന്റെ ആളത്തവും വേലയും ഉൾപ്പെടുന്നുണ്ട്. ദൈവം നമ്മോടു ക്ഷമിച്ചത് ക്രിസ്തുവിലാണ്. (എഫെ, 4:32). “യിസ്രായേലിന്നു മാനസാന്തരവും പാപമോചനവും നല്കുവാൻ ദൈവംഅവനെ പ്രഭുവായും രക്ഷിതാവായും തന്റെ വലങ്കയ്യാൽ ഉയർത്തിയിരിക്കുന്നു.” (പ്രവൃ, 5:31). “ഇവൻമൂലം നിങ്ങളോടു പാപമോചനം അറിയിക്കുന്നു എന്നും മോശയുടെ ന്യായപ്രമാണത്താൽ നിങ്ങൾക്കു നീതീകരണം വരുവാൻ കഴിയാത്ത സകലത്തിൽനിന്നും വിശ്വസിക്കുന്ന ഏവനും ഇവനാൽ നീതീകരിക്കപ്പെടുന്നു എന്നും നിങ്ങൾ അറിഞ്ഞുകൊൾവിൻ.” (പ്രവൃ, 13:38,39). ക്രിസ്തു തന്റെ ഐഹിക ജീവകാലത്തു പാപമോചനം നല്കിയത് ഇതിനോടൊപ്പം മനസ്സിലാക്കേണ്ടതാണ്. പക്ഷവാതക്കാരന് സൗഖ്യം നല്കുമ്പോൾ ക്രിസ്തു ഇപ്രകാരം പറഞ്ഞു: “എന്നാൽ ഭൂമിയിൽ പാപങ്ങളെ മോചിപ്പാൻ മനുഷ്യപുത്രന്നു അധികാരം ഉണ്ട് എന്നു നിങ്ങൾ അറിയേണ്ടതിന്നു അവൻ പക്ഷവാതക്കാരനോടു: എഴുന്നേറ്റു കിടക്ക് എടുത്തു വീട്ടിലേക്കു പോക എന്നു ഞാൻ നിന്നോടു പറയുന്നു എന്നുപറഞ്ഞു.” (മർക്കൊ, 2:10,11). പാപമോചനത്തിന്റെ അടിസ്ഥാനം ക്രിസ്തുവിന്റെ വീണ്ടെടുപ്പുവേലയാണ്. അത് ദൈവകൃപയുടെ മഹത്തായ പ്രവൃത്തിയാണ്. “നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോട് പാപങ്ങളെ ക്ഷമിച്ച് സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു.” (1യോഹ, 1:9). പാപമോചനത്തിന് മാനുഷികപക്ഷത്ത് അനുതാപവും വിശ്വാസവും അനിവാര്യമാണ്. യോഹന്നാൻ സ്നാപകൻ പാപമോചനത്തിന്നായുള്ള മാനസാന്തരസ്ഥാനം പ്രസംഗിച്ചു. (മർക്കൊ, 1:4). ക്രിസ്തീയ സ്നാനത്തെക്കുറിച്ചു പ്രസ്താവിക്കുമ്പോൾ പത്രൊസ് അപ്പൊസ്തലൻ യോഹന്നാൻ സ്നാപകന്റെ മാനസാന്തര സാനത്തെക്കുറിച്ചു പരാമർശിച്ചു. “പത്രൊസ് അവരോടു: പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാ ത്മാവ് എന്നദാനം ലഭിക്കും.” (പ്രവൃ, 2:38). തന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും പ്രസംഗിക്കേണ്ടതാണെന്ന് ക്രിസ്തു ശിഷ്യന്മാരോടു പറഞ്ഞു. (ലൂക്കൊ, 24:47). പാപമോചനത്തെ വിശ്വാസവുമായും ബന്ധപ്പെടുത്തി പറഞ്ഞിട്ടുണ്ട്. “അവനിൽ വിശ്വസിക്കുന്ന ഏവനും അവന്റെ നാമംമൂലം പാപമോചനം ലഭിക്കും എന്നു സകല പ്രവാചകന്മാരും സാക്ഷ്യം പറയുന്നു. (പ്രവൃ, 10:43). പാപക്ഷമയ്ക്കു വേണ്ടിയുള്ള സുകൃതങ്ങളല്ല, അനുതാപവും വിശ്വാസവും. ദൈവകൃപയെ സ്വായത്തമാക്കാനുള്ള ഉപാധികൾ മാത്രമാണ് അവ.
പാപമോചനം ലഭിക്കുന്നതെപ്പോൾ?: ദൈവം നമ്മുടെ പാപങ്ങളെ ക്രിസ്തുവിന്റെ മേൽ ചുമത്തി. (യെശ, 53:6). ക്രിസ്തു തന്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേൽ കയറി നമ്മുടെ പാപത്തിന് പരിഹാരം വരുത്തി. (1പത്രൊ, 2:24). യേശു നമ്മുടെ പാപങ്ങൾക്കുവേണ്ടി ഏകയാഗം കഴിച്ചു. (എബ്രാ, 10:12). ഒരുവൻ പാപി എന്ന് സമ്മതിച്ചുകൊണ്ട് തന്റെ പാപം കർത്താവിനോടു ഏറ്റുപറയുന്ന ആ നിമിഷത്തിൽ അവന് പാപക്ഷമ ലഭിക്കും. ക്രിസ്തു പറഞ്ഞ ഉപമയിൽ ചുങ്കക്കാരന്റെ അവസ്ഥ ഒരു നല്ല ദൃഷ്ടാന്തമാണ്. ദൈവമേ പാപിയായ എന്നോടു കരുണയുണ്ടാകേണമേ എന്ന് പ്രാർത്ഥിച്ച ചുങ്കക്കാരൻ ഉടൻ തന്നെ നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്കുപോയി എന്നാണ് കാണുന്നത്. (ലൂക്കൊ, 18:13,14). ദാവീദിന്റെ ധ്യാനവും ഈ സത്യത്തിന് ഉദാഹരണമാണ്. ദാവീദ് തന്റെ പാപം ഏറ്റുപറഞ്ഞ ഉടൻ തന്നെ ദാവീദിനു പാപക്ഷമ ലഭിച്ചു. “ഞാൻ എന്റെ പാപം നിന്നോടറിയിച്ചു; എന്റെ അകൃത്യം മറെച്ചതുമില്ല. എന്റെ ലംഘനങ്ങളെ യഹോവയോടു ഏറ്റുപറയും എന്നു ഞാൻ പറഞ്ഞു; അപ്പോൾ നീ എന്റെ പാപത്തിന്റെ കുറ്റം ക്ഷമിച്ചുതന്നു.” (സങ്കീ, 32:5). തന്നോടൊപ്പം ക്രൂശിക്കപ്പെട്ട അനുതപിച്ച കള്ളനോട് ക്രിസ്തു ഇപ്രകാരം പറഞ്ഞു: “ഇന്നു നീ എന്നോടുകൂടെ പരദീസയിൽ ഇരിക്കും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു.” (ലൂക്കൊ, 23:43). കർത്താവിന്റെ ‘ഇന്നു’ ക്ഷിപ്രവാചിയാണ്. ക്രിസ്തുവിന്റെ ഉപമയിലെ ഇളയപുത്രൻ മടങ്ങിവന്നപ്പോൾ പിതാവ് അവനോടു ക്ഷമിച്ചതു മറ്റൊരു ദൃഷ്ടാന്തമാണ്. (ലൂക്കൊ, 15:11-32). ഏറ്റുപറയുന്ന ഉടൻ തന്നെ പാപക്ഷമ ലഭിക്കുന്നു എന്ന് വ്യക്തമാക്കുന്ന അനേകം ഭാഗങ്ങൾ ഇനിയും ഉണ്ട്.
പാപമോചനത്തിന്റെ ഫലങ്ങൾ: നിരപ്പ്: ഒരവസ്ഥയിൽ നിന്നു മറ്റൊരവസ്ഥയിലേക്കു പൂർണ്ണമായി മാറുക എന്നതാണ് നിരപ്പിന്റെ അർത്ഥം. ശരിയായ നിലവാരത്തിലെത്താൻ വേണ്ടി ഒന്നിനെയോ ഒരുവനെയോ പൂർണ്ണമായി മാറ്റി ക്രമീകരിക്കുന്നതാണ് നിരപ്പിക്കൽ. (റോമ, 5 : 6-11). ക്രിസ്തുവിന്റെ മരണം മൂലം ദൈവത്തോടുള്ള ബന്ധത്തിൽ ലോകത്തെ പൂർണ്ണമായ മാറ്റത്തിനു വിധേയമാക്കി. മത്സരിയായ മനുഷ്യനും ദൈവത്തിനും തമ്മിൽ നഷ്ടപ്പെട്ടുപോയ ബന്ധത്തെ പുനഃസ്ഥാപിക്കുന്നതിന് എല്ലാറ്റിനെയും ദൈവത്തോട് നിരപ്പിച്ചു. (2കൊരി, 5:18; എഫെ, 2:4; യോഹ, 3:16). ഈ നിരപ്പിനു മുഴുവൻ കാരണഭൂതൻ ദൈവം തന്നെയാണ്. ക്രിസ്തുവിലൂടെയാണ് ദൈവം നിരപ്പുവരുത്തിയത്. ദൈവപുത്രന്റെ മരണത്തിലൂടെ അവൻ ക്രൂശിൽ ചൊരിഞ്ഞ രക്തംമൂലം നാം ദൈവത്തോടു നിരപ്പു പ്രാപിച്ചു. (റോമ, 5:10; കൊലൊ, 1:20,22; എഫെ, 2:16).
സമാധാനം: ദൈവം സമാധാനത്തിന്റെ ദൈവമാണ്. (1തെസ്സ, 5:23; റോമ, 16:20; എബ്രാ, 13:20). പാപം നിമിത്തം മനുഷ്യൻ ദൈവത്തിന് ശത്രുക്കളായി മാറി. ശത്രുത്വം ഭയജനകമാണ്. ശതുത നിമിത്തം എന്ത് സംഭവിക്കും എന്ന ഭയം ഹൃദയത്തെ ഭരിക്കും. എന്നാൽ ദൈവം തന്നെയാണ് ഈ ശത്രുത മാറ്റിയത്. “ശത്രുക്കളായിരിക്കുമ്പോൾ തന്നെ നമുക്കു അവന്റെ പുത്രന്റെ മരണത്താൽ ദൈവത്തോടു നിരപ്പുവന്നു
എങ്കിൽ നിന്നശേഷം നാം അവന്റെ ജീവനാൽ എത്ര അധികമായി രക്ഷിക്കപ്പെടും.” (റോമ, 5:10). അതോടുകൂടി നമുക്കു ദൈവത്തോടു സമാധാനം ലഭിച്ചു. “വിശ്വാസത്താൽ നീതീകരിക്കപ്പെട്ടിട്ടു നമ്മുടെ കർത്താവായ യേശുക്രിസ്തുമൂലം നമുക്കു ദൈവത്തോടു സമാധാനം ഉണ്ട്.” (റോമ, 5:1). പാപിയായ മനുഷ്യന് ദൈവത്തോടു നിരപ്പു പ്രാപിക്കേണ്ടതിന് പാപത്തിന്റെ ശ്രതുത മാറ്റേണ്ടതാണ്. ക്രിസ്തുവിന്റെ ഏകശരീര യാഗത്താലാണ് ഈ ശത്രുത മാറി ദൈവത്തോട് സമാധാനം പ്രാപിക്കുന്നത്. (റോമ, 5:1). “അവൻ ക്രൂശിൽ ചൊരിഞ്ഞ രക്തംകൊണ്ടു അവൻ മുഖാന്തരം സമാധാനം ഉണ്ടാക്കി, ഭൂമിയിലുള്ളതോ സ്വർഗ്ഗത്തിലുള്ളതോ സകലത്തെയും അവനെക്കൊണ്ടു തന്നോടു നിരപ്പിപ്പാനും പിതാവിന്നു പ്രസാദം തോന്നി.” (കൊലൊ, 1:20). നമ്മുടെ സമാധാനത്തിന്നായുള്ള ശിക്ഷ അവന്റെമേൽ ആയി. (യെശ, 53:5). ക്രിസ്ത ആണ് നമ്മുടെ സമാധാനം. (എഫെ, 2:14-17). ദൈവസമാധാനം സകല ബുദ്ധിയെയും കവിയുന്നതാണ്. (ഫിലി, 4:7).
ദൈവത്തിങ്കലേക്കുള്ള പ്രവേശനം: ദൈവത്തിന്റെ മഹത്ത്വം, തേജസ്സ്, വിശുദ്ധി, പരമാധികാരം എന്നിവ ദർശിക്കുന്ന വ്യക്തി ദൈവത്തോട് അടുത്തു വരുവാൻ ഇടയാകും. ക്രിസ്തു എന്ന മദ്ധ്യസ്ഥനിലൂടെ പാപികൾക്കും ദൈവസാമീപ്യത്തിൽ വരാം. ഈ സാമീപ്യത്തെക്കുറിച്ച് അപ്പൊസ്തലനായ പൗലൊസ് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഒന്നാമതായി, ദൈവകൃപയിലേക്കുള്ള പ്രവേശനമാണ്. സ്വന്തം മരണത്താൽ ക്രിസ്തു പാപത്തിന് പ്രായശ്ചിത്തം ചെയ്തതുകൊണ്ട് ഈ ദൈവകൃപ ലഭ്യമായി. ദൈവകൃപയിലേക്കുള്ള പ്രവേശനം ക്രിസ്തുവിന്റെ പൂർത്തിയാക്കപ്പെട്ട രക്ഷയിലേക്കുള്ള പ്രവേശനമാണ്. എല്ലാവർക്കും വേണ്ടി ഉള്ളതാണെങ്കിലും ക്രിസ്തുവിൽ വിശ്വസിക്കുന്നവർ മാത്രമേ ഈ കൃപയിലേക്കു പ്രവേശിക്കുന്നുള്ളൂ . പൗലൊസ് എഴുതി “നാം നില്ക്കുന്ന ഈ കൃപയിലേക്കു നമുക്കു അവന്മൂലം വിശ്വാസത്താൽ പ്രവേശനവും ലഭിച്ചിരിക്കുന്നു.” (റോമ, 5:2). വിശ്വാസി കൃപയാൽ രക്ഷിക്കപ്പെടുക മാത്രമല്ല (എഫെ, 2:8) കൃപയിൽ നിലനില്ക്കുകയും ചെയ്യുന്നു. അപ്പൊസ്തലനായ പത്രൊസ് തന്മൂലം ഉപദേശിക്കയാണ്; “കൃപയിലും നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പരിജ്ഞാനത്തിലും വളരുവിൻ.” (2പത്രൊ, 3:18). രണ്ടാമതായി, പിതാവിങ്കലേക്കുള്ള പ്രവേശനമാണ്. “അവൻ മുഖാന്തരം നമുക്കു ഇരുപക്ഷക്കാർക്കും ഏകാത്മാവിനാൽ പിതാവിങ്കലേക്കു പ്രവേശനം ഉണ്ട്.” (എഫെ, 2:18). പാപം മനുഷ്യനെ ദൈവത്തിൽ നിന്നകറ്റി. ഈ അകൽച്ച ഭീമവും നികത്തപ്പെടാനാവാത്തതും ആയിരുന്നു. അതിനെ മാറ്റിയത് ദൈവം ക്രിസ്തുവിലൂടെ ആയിരുന്നു. ക്രിസ്തുവിൽ ശരണപ്പെടുന്ന പാപി പാപമോചനം പ്രാപിച്ച് ദൈവത്തിന് സമീപസ്ഥനായിത്തീരുന്നു. രക്ഷിക്കപ്പെടുന്ന യെഹൂദനും വിജാതീയനും പുത്രനിലൂടെയും പരിശുദ്ധാത്മാവിലൂടെയും പിതാവിങ്കലേക്ക് പ്രവേശനം ലഭിക്കുന്നു. ദൈവസന്നിധിയിലേക്ക് പ്രവേശിക്കുന്നതിനുള്ള തടസ്സങ്ങൾ എല്ലാം നീക്കപ്പെട്ടതുകൊണ്ട് ദൈവത്തിങ്കലേക്കു കടന്നുവരുവാനുള്ള ധൈര്യം വിശ്വാസിക്ക് ലഭിച്ചുകഴിഞ്ഞു. ഈ ധൈര്യത്തെ വ്യക്തമാക്കുന്ന രണ്ടു ഭാഗങ്ങൾ എബായലേഖനത്തിലുണ്ട്. “അതുകൊണ്ടു കരുണ ലഭിപ്പാനും തത്സമയത്തു സഹായത്തിന്നുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിന്നു അടുത്തുചെല്ലുക.” (എബ്രാ, 4:16). “അതുകൊണ്ടു സഹോദരന്മാരേ, യേശു തന്റെ ദേഹം എന്ന തിരശ്ശീലയിൽക്കൂടി നമുക്കു പ്രതിഷ്ഠിച്ച് ജീവനുള്ള പുതുവഴിയായി, തന്റെ രക്തത്താൽ വിശുദ്ധമന്ദിരത്തിലേക്കുള്ള പ്രവേശനത്തിന്നു ധൈര്യവും.” (എബ്രാ, 10:19,20).
കൂട്ടായ്മ: പിതാവിങ്കലേക്ക് പ്രവേശനം ലഭിച്ചുകഴിഞ്ഞ വ്യക്തി പിതാവായ ദൈവത്തോടും പുത്രനായ ക്രിസ്തുവിനോടും പരിശുദ്ധാത്മാവിനോടും കൂട്ടായ്മയിലാണ്. യേശു ക്രിസ്തുവിന്റെ കൂട്ടായ്മയിലേക്കാണ് ദൈവം നമ്മെ വിളിച്ചത്. (1കൊരി, 1:9). നമ്മുടെ കൂട്ടായ്മ പിതാവായ ദൈവത്തോടും പുത്രനായ യേശുക്രിസ്തുവിനോടും ആണ്. (1യോഹ, 1:3). അപ്പൊസ്തലിക ആശീർവ്വാദത്തിൽ പരിശുദ്ധാത്മാവിനോടുള്ള കൂട്ടായ്മയെ പരാമർശിച്ചിട്ടുണ്ട്. (2കൊരി, 13:14). ഒരു പാപിക്ക് പാപമോചനത്താൽ ദൈവത്തോടു നിരപ്പും നിരപ്പിനാൽ സമാധാനവും കൈവന്നു. തന്മൂലം അവന് പദൈവത്തിങ്കലേക്കുള്ള പ്രവേശനവും കൂട്ടായ്മയും ലഭ്യമായി.
മാനസാന്തരം എന്ന പദത്തിനു മനസ്സിന്റെ മാറ്റം എന്നർത്ഥം . രക്ഷാനുഭവത്തിന്റെ ആദ്യപടിയാണ് മാനസാന്തരം. മാനസാന്തരം എന്ന പദം കേൾക്കുമ്പോൾ ഒരു സാധാരണ വിശ്വാസിയുടെ മനസ്സിൽ തെളിഞ്ഞു വരുന്നത് പാപത്തെക്കുറിച്ചുള്ള ദുഃഖം, പാപത്തെ വിട്ടുതിരിഞ്ഞതായുള്ള മനംമാറ്റത്തിന്റെ വാഗ്ദാനങ്ങൾ, ഒരിക്കലും പാപത്തിൽ വീഴുകയില്ലെന്നുള്ള ഏറ്റുപറച്ചിൽ എന്നിവയാണ്. സ്വന്തം പാപത്തെ ദൈവത്തിന്റെ വിശുദ്ധിയുടെ വെളിച്ചത്തിൽ കാണുകയും പാപത്തിന്റെ നേർക്കുള്ള സ്വന്തം മനോഭാവം മാറ്റുകയും ചെയ്യുന്നതിന്റെ ഫലമാണ് പാപത്തെക്കുറിച്ചുള്ള ദുഃഖം. മാനസാന്തരത്തിനു രണ്ടു ഘടകങ്ങളുണ്ട്: ദൈവത്തെക്കുറിച്ചുള്ള യഥാർത്ഥമായുള്ള അറിവും പാപത്തെയോർത്തുള്ള ദുഃഖവും. പരിശുദ്ധനായ ദൈവത്തിൻ്റെ മുഖപ്രകാശത്തിലല്ലാതെ പാപിക്കു തൻ്റെ പാപം വെളിപ്പെടുകയില്ല. ഇയ്യോബ് പറയുന്നു; “ഞാൻ നിന്നെക്കുറിച്ചു ഒരു കേൾവി മാത്രമേ കേട്ടിരുന്നുള്ളു; ഇപ്പോഴോ, എന്റെ കണ്ണാൽ നിന്നെ കാണുന്നു. ആകയാൽ ഞാൻ എന്നെത്തന്നേ വെറുത്തു പൊടിയിലും ചാരത്തിലും കിടന്നു അനുതപിക്കുന്നു.” (ഇയ്യോ, 42:5,6). യേശു എങ്ങനെയുള്ളവൻ എന്നു കാണ്മാൻ കാട്ടത്തിമേൽ കയറി ക്രിസ്തുവിനെ കണ്ട ചുങ്കക്കാരിൽ പ്രമാണിയായ സക്കായിയുടെ അവസ്ഥ യഥാർത്ഥ മാനസാന്തരത്തിൻ്റെ മറ്റൊരുദാഹരണമാണ്. (ലൂക്കൊ, 19:1-10). ദുഃഖവും മാനസാന്തരവും ഒന്നല്ല എന്നു 2കൊരിന്ത്യർ 7:10 വ്യക്തമാക്കുന്നു. ദുഃഖം അതിന്റെ പ്രവൃത്തി തികയ്ക്കുമ്പോൾ ഉണ്ടാകുന്ന ഫലമാണ് മാനസാന്തരം. മാനസാന്തരത്തിന്റെ ഫലമാണ് രക്ഷ. ദുഃഖം, മാനസാന്തരം, രക്ഷ എന്നിങ്ങനെ ഒരനുക്രമ വികാസം ഈ പ്രക്രിയയിൽ കാണാം. ചിന്തയിലും വാക്കിലും പ്രവൃത്തിയിലും മനസ്സിലുണ്ടാകുന്ന പൂർണ്ണമായ പരിവർത്തനവും ഭാവവ്യതിയാനവുമാണ് മാനസാന്തരം.
പ്രയോഗങ്ങൾ: അനുതപിക്കുക എന്നർത്ഥമുള്ള നാഹം (נָחַם – nacham) എന്ന എബായധാതുവിന്റെ പ്രയോഗം പഴയനിയമത്തിൽ 100-ലേറെ പ്രാവശ്യം ഉണ്ട്. ദൈവത്തിനു മനുഷ്യരോടുള്ള ഇടപെടലിൽ ഉണ്ടാകുന്ന സുചിന്തിതമായ മാറ്റം അതു വിവക്ഷിക്കുന്നു. (1ശമൂ, 15:11, 35; യോനാ, 3:8,9,10). നിഷേധാത്മകമായി അതു തന്റെ പ്രഖ്യാപിത നിർണ്ണയത്തിൽ നിന്നു ദൈവം വ്യതിചലിക്കുന്നതല്ലെന്നതിനെ വ്യക്തമാക്കുന്നു. “യിസായേലിന്റെ മഹത്വമായവൻ ഭോഷ്ക്കു പറകയില്ല, അനുതപിക്കയുമില്ല; അനുതപിപ്പാൻ അവൻ മനുഷ്യനല്ല എന്നു പറഞ്ഞു. (1ശമൂ, 15:29. ഒ.നോ: സങ്കീ, 110:4; യിരെ, 4:28). അഞ്ചു സ്ഥാനങ്ങളിൽ ‘നാഹം’ മനുഷ്യന്റെ അനുതാപത്തെക്കുറിക്കുന്നു. ഇയ്യോബ് 42:6; യിരെമ്യാവ് 8:6; 31:19 എന്നിവിടങ്ങളിലെ നാഹം ധാതുവിന്റെ രൂപങ്ങൾ പുതിയനിയമത്തിലെ മാനസാന്തരത്തിന്റെ ആശയം വെളിവാക്കുന്നു; എന്നാൽ മറ്റു ഭാഗങ്ങളിൽ പ്രസ്തുത ആശയം പ്രകടമല്ല. ഈ ആശയം പ്രകടമാക്കുന്ന എബ്രായപ്രയോഗം ഷൂബ് (שׁוּב – shuwb) 1000-ത്തോളം
പ്രാവശ്യമുണ്ട്. അതിന് പിന്തിരിയുക, ദൈവത്തിങ്കലേക്കു തിരിയുക എന്നീ അർത്ഥങ്ങളുണ്ട്. അനുതാപത്തെ തുടർന്ന് മടങ്ങിവരുന്നു അഥവാ യഥാസ്ഥാനപ്പെടുന്നു. യഥാസ്ഥാനപ്പെടുത്തൽ ദൈവത്തിന്റെ കൃപാദാനമാണ്. “ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ; ഞങ്ങൾ രക്ഷപ്പെടേണ്ടതിനു തിരുമുഖം പ്രകാശിപ്പിക്കേണമേ.” (സങ്കീ, 30:3,7,19. ഒ.നോ: യിരെ, 31:18, 20). അനുതാപത്തിനും മാനസാന്തരത്തിനുമുള്ള പഴയനിയമ ആഹ്വാനത്തിനു മാതൃക യെശയ്യാവ് 55:6,7-ൽ കാണാം: “യഹോവയെ കണ്ടെത്താകുന്ന സമയത്തു അവനെ വിളിച്ചപേക്ഷിപ്പിൻ. ദുഷ്ടൻ തന്റെ വഴിയെയും നീതികെട്ടവൻ തന്റെ വിചാരങ്ങളെയും ഉപേക്ഷിച്ചു യഹോവയിങ്കലേക്കു തിരിയട്ടെ. അവൻ അവനോടു കരുണകാണിക്കും; നമ്മുടെ ദൈവത്തിങ്കലേക്കു തിരിയട്ടെ; അവൻ ധാരാളം ക്ഷമിക്കും.” പുതിയനിയമത്തിൽ മെറ്റനോയിയ (μετάνοια – metanoia, നാമം) 24 പ്രാവശ്യവും മെറ്റനൊയെയോ ((μετανοέω – metanoeo, ക്രിയ ) 34 പ്രാവശ്യവും ഉണ്ട്. അപൂർവ്വമായി മെറ്റലൊമായി (μεταμέλλομαι – metamellomai) എന്ന പദവും 6 പ്രാവശ്യമുണ്ട്. പശ്ചാത്തപിക്കുക, അനുതപിക്കുക എന്നീ അർത്ഥങ്ങളിലാണ് മെറ്റമെലാമായി പ്രയോഗിച്ചിരിക്കുന്നത്. തിരിയുക എന്നയർത്ഥത്തിൽ എപിസ്ട്രെഫൊ (ἐπιστρέφω – epistrepho) 39 പ്രാവശ്യമുണ്ട്. മാനസാന്തരം (മെറ്റനൊയിയ) തിരിയുക (എപിസ്ട്രെഫൊ) എന്നിവയെ വ്യക്തമായി വിവേചിച്ചിട്ടുണ്ട്. “ആകയാൽ നിങ്ങളുടെ പാപങ്ങൾ മാഞ്ഞുകിട്ടേണ്ടതിനു മാനസാന്തരപ്പെട്ടു തിരിഞ്ഞു കൊൾവിൻ.” (പ്രവൃ, 3:19). “ജാതികളോടും മാനസാന്തരപ്പെട്ടു ദൈവത്തിങ്കലേക്കു തിരിഞ്ഞു മാനസാന്തരത്തിനു യോഗ്യമായ പ്രവൃത്തികൾ ചെയ്യേണം എന്നു പ്രസംഗിച്ചു.” (പ്രവൃ, 26:20). അതുപോലെ തന്നെ മാനസാന്തരവും വിശ്വാസവും വിഭിന്നങ്ങളാണ്: “ദൈവത്തിങ്കലേക്കുള്ള മാനസാന്തരവും നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസവും യെഹൂദന്മാർക്കും യവനന്മാർക്കും സാക്ഷീകരിച്ചു എന്നും നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 20:21).
മാനസാന്തരത്തിന്റെ പ്രാധാന്യം: പഴയനിയമ പ്രവാചകന്മാരും ന്യായപ്രമാണവും മാനസാന്തരസന്ദേശം നൽകി: “നിന്റെ ദൈവമായ യഹോവയുടെ വാക്കുകേട്ടു ഈ ന്യായപ്രമാണ പുസ്തകത്തിൽ എഴുതിയിരിക്കുന്ന അവന്റെ കല്പനകളും ചട്ടങ്ങളും പ്രമാണിക്കയും നിന്റെ ദൈവമായ യഹോവയുടെ അടുക്കലേക്കു പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും കൂടെ തിരികയും ചെയ്താൽ യഹോവ നിന്റെ പിതാക്കന്മാരിൽ പ്രസാദിച്ചിരുന്നതുപോലെ നിന്നിലും നന്മയ്ക്കായിട്ടു വീണ്ടും പ്രസാദിക്കും.” (ആവ, 30:10). “അതുകൊണ്ടു യിസ്രായേൽ ഗൃഹമേ, ഞാൻ നിങ്ങളിൽ ഓരോരുത്തരും അവനവന്റെ വഴിക്കു തക്കവണ്ണം ന്യായം വിധിക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു: അകൃത്യം നിങ്ങൾക്കു നാശകരമായി ഭാവിക്കാതെയിരിക്കേണ്ടതിന്നു നിങ്ങൾ മനംതിരിഞ്ഞു നിങ്ങളുടെ അതിക്രമങ്ങളൊക്കെയും വിട്ടുതിരിവിൻ.” (യെഹെ, 18:30. ഒ.നോ: 2രാജാ, 17:13; യിരെ, 8:6; യെഹ, 14:6; 18:30).
സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ എന്നു യോഹന്നാൻ സ്നാപകൻ പ്രസംഗിച്ചു. (മത്താ, 3:2; മർക്കൊ, 1:15).
സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ എന്ന ആഹ്വാനത്തോടെ യേശു പരസ്യശുശ്രൂഷ ആരംഭിച്ചു. (മത്താ, 4:17).
യേശുവിന്റെ പന്ത്രണ്ടു ശിഷ്യന്മാരും പുറപ്പെട്ടു മാനസാന്തരപ്പെടണം എന്നു പ്രസംഗിച്ചു. (മർക്കൊ, 6:12; പ്രവൃ, 2:38; 3:19; 8:22;13:24; 17:30; 20:21; 26:20).
അവന്റെ (ക്രിസ്തുവിന്റെ) നാമത്തിൽ മാനസാന്തരവും പാപമോചനവും യെരുശലേമിൽ തുടങ്ങി സകലജാതികളിലും പ്രസംഗിക്കണമെന്നു പുനരുത്ഥാനാനന്തരം ക്രിസ്തു ശിഷ്യന്മാർക്കു നിയോഗം നൽകി. (ലൂക്കൊ, 24:47).
നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ എന്നു പതാസ് അപ്പൊസ്തലൻ പെന്തക്കോസ്തിനുശേഷം പ്രസംഗിച്ചു. (പ്രവൃ, 2:38).
അറിവില്ലായ്മയുടെ കാലങ്ങളെ ദൈവം ലക്ഷ്യമാക്കാതെ ഇപ്പോൾ എല്ലായിടത്തും എല്ലാവരും മാനസാന്തരപ്പെടണമെന്നു ദൈവം കല്പിക്കുന്നതായി പൗലൊസ് പറഞ്ഞു. (പ്രവൃ, 17:30).
പൗലൊസ് അപ്പൊസ്തലൻ ആദ്യം ദമസ്ക്കൊസിലും യെരൂശലേമിലും യെഹൂദ്യദേശക്കും ഉള്ളവരോടും പിന്നെ ജാതികളോടും മാനസാന്തരപ്പെട്ട ദൈവത്തിങ്കലേക്ക് തിരിഞ്ഞു മാനസാന്തരത്തിനു യോഗ്യമായ പ്രവൃത്തികൾ ചെയ്യണം എന്നു പ്രസംഗിച്ചു. (പ്രവൃ, 26:20).
മാനസാന്തരം ദൈവഹിതവും ദൈവികവെളിപ്പാടുമാണ്. “ആരും നശിച്ചുപോകാത എല്ലാവരും മാനസാന്തരപ്പെടുവാൻ അവൻ ഇച്ഛിച്ചു നിങ്ങളോടു ദീർഘക്ഷമ കാണിക്കുന്നത യുള്ളൂ.” (2പത്രൊ, 2:8, 10).
രക്ഷയിൽ പ്രധാനസ്ഥാനം മാനസാന്തരത്തിനാണ്. മാനസാന്തരം കൂടാതെ രക്ഷയില്ല. “അല്ലല്ല മാനസാന്തരപ്പെടാഞ്ഞാൽ നിങ്ങൾ എല്ലാവരും അങ്ങനെ തന്നെ നശിച്ചുപോകും.” (ലൂക്കൊ, 13:3).
മാനസാന്തരം എന്താണ്?: മനസ്സിനെയും ചിന്തയെയും ഇച്ഛാശക്തിയെയും ബാധിക്കുന്ന ഒന്നാണ് മാനസാന്തരം. പാപത്തെ ഓർത്ത് ദുഃഖിക്കുകയും പാപത്തെ വിട്ടൊഴിഞ്ഞു ദൈവത്തിങ്കലേക്കു തിരികയുമാണ് മാനസാന്തരത്തിന്റെ പ്രധാന അംശങ്ങൾ. 1. മാനസാന്തരം ബുദ്ധിയെ സ്പർശിക്കുന്നു: “എങ്കിലും നിങ്ങൾക്കു എന്തു തോന്നുന്നു? ഒരു മനുഷ്യനു രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു; അവൻ ഒന്നാമത്തവന്റെ അടുക്കൽ ചെന്നു : മകനേ ഇന്നു എന്റെ മുന്തിരിത്തോട്ടത്തിൽ പോയി വേലചെയ്തു എന്നു പറഞ്ഞു . എനിക്കു മനസ്സില്ല എന്നു അവൻ ഉത്തരം പറഞ്ഞു; എങ്കിലും പിന്നത്തേതിൽ അനുതപിച്ചു അവൻ പോയി. രണ്ടാമത്തവന്റെ അടുക്കൽ അവൻ ചെന്നു അങ്ങനെതന്നെ പറഞ്ഞപ്പോൾ ഞാൻ പോകാം അപ്പാ എന്നു അവൻ ഉത്തരം പറഞ്ഞു; പോയില്ലതാനും.” (മത്താ, 21:28-30). ഇവിടെ അനുതാപത്തിനു ഉപയോഗിച്ചിരിക്കുന്ന മൂലപദത്തിന്റെ അർത്ഥം ചിന്തമാറ്റുക എന്നത്രേ. പാപം, ദൈവം, സ്വയം എന്നിവയെ സംബന്ധിച്ചുള്ള വീക്ഷണത്തിലെ മാറ്റമാണിത്. പാപത്തെ വ്യക്തിപരമായ കുറ്റമായും ദൈവം നീതി ആവശ്യപ്പെടുന്നതായും സ്വയത്തെ മലിനവും നിസ്സഹായവും ആയും തിരിച്ചറിയുന്നു. ഇതിനെ പാപത്തിന്റെ പരിജ്ഞാനം എന്നു തിരുവെഴുത്തുകളിൽ പറയുന്നു. (റോമ, 3:20; ഇയ്യോ, 42:5; സങ്കീ, 51:3; ലൂക്കൊ, 15:17; റോമ, 1:32.
മാനസാന്തരം വികാരത്തെ സ്പർശിക്കുന്നു: പാപത്തോടുള്ള വെറുപ്പും; പാപത്തെക്കുറിച്ചുള്ള ദുഃഖവും ഉളവാകുന്നു. പാപത്തോടുള്ള വെറുപ്പ്: “യഹോവയെ സ്നേഹിക്കുന്നവരേ, ദോഷത്തെ വെറുപ്പിൻ; അവൻ തന്റെ ഭക്തന്മാരുടെ പ്രാണങ്ങളെ കാക്കുന്നു; ദുഷ്ടന്മാരുടെ കയ്യിൽനിന്നു അവരെ വിടുവിക്കുന്നു. (സങ്കീ, 97:10). അനുതപിക്കുന്ന പാപി പാപത്തെ വെറുക്കുകയും താൻ അനുതപിക്കുന്ന പാപപ്രവൃത്തികളെ ഉപേക്ഷിക്കുകയും ചെയ്യുന്നു. മാനസാന്തരത്തിന്റെ ഒരു പ്രധാന ഘടകമാണ് പാപത്തോടുള്ള വെറുപ്പ്. പാപത്തോടുള്ള വീക്ഷണത്തിൽ മനസ്സുമാറ്റത്തിന് വിധേയമാവുന്നു. പാപത്തെ ഓർത്തുളള ദുഃഖം: കൊരിന്ത്യർ 2 7:7 അവന്റെ വരവിനാൽ മാത്രമല്ല, അവന്നു നിങ്ങളെക്കൊണ്ടു ലഭിച്ച ആശ്വാസത്താലുംകൂടെ; നിങ്ങളുടെ വാഞ്ഛയും നിങ്ങളുടെ വിലാപവും എനിക്കായുള്ള നിങ്ങളുടെ എരിവും ഞങ്ങളോടു അറിയിച്ചതിനാൽ തന്നേ. അതുകൊണ്ടു ഞാൻ അധികമായി സന്തോഷിച്ചു. “ഞാൻ ലേഖനത്താൽ നിങ്ങളെ ദുഃഖിപ്പിച്ചു എന്നു വരികിലും ഞാൻ അനുതപിക്കുന്നില്ല; ആ ലേഖനം നിങ്ങളെ കുറയനേരത്തേക്കെങ്കിലും ദുഃഖിപ്പിച്ചു എന്നു കാണുന്നതുകൊണ്ടു മുമ്പെ അനുതപിച്ചു എങ്കിലും ഇപ്പോൾ ഞാൻ സന്തോഷിക്കുന്നു; നിങ്ങൾ ദുഃഖിച്ചതിനാലല്ല, മാനസാന്തരത്തിന്നായി ദുഃഖിച്ചതിനാൽ അത്രേ. നിങ്ങൾക്കു ഞങ്ങളാൽ ഒന്നിലും ചേതം വരാതവണ്ണം ദൈവഹിതപ്രകാരമല്ലോ നിങ്ങൾ ദുഃഖിച്ചതു.” (2കൊരി, 7:8-10). പാപത്തിന്റെ നേർക്കുള്ള വെറുപ്പും ദുഃഖവും പരസ്പരപൂരകങ്ങളാണ്. ഇവയിൽ ഒന്നിന്റെ അഭാവത്തിൽ മറ്റേതില്ല. ഒരു വ്യക്തി ഏതു പാപത്തെ ഓർത്തു ദുഃഖിക്കുന്നുവോ ആ പാപത്തിന്റെ ഫലത്തെ ഓർത്തുള്ള ദുഃഖമാണ് അനുതാപം. പാപത്തെത്തന്നെ നിരാകരിക്കുന്നതാണ് മാനസാന്തരം.
മാനസാന്തരം ഇച്ഛാശക്തിയെ സ്പർശിക്കുന്നു: പാപത്തെ സംബന്ധിച്ചും, ദൈവഹിതത്തെ സംബന്ധിച്ചും ഒരു പുതിയ നിർണ്ണയം (ഇച്ഛ) മാനസാന്തരത്തിൽ സംഭവിക്കുന്നു. “ഞാൻ എഴുന്നേറ്റു അപ്പന്റെ അടുക്കൽ ചെന്നു അവനോടു: അപ്പാ, ഞാൻ സ്വർഗ്ഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു. ഇനി നിന്റെ മകൻ എന്ന പേരിന് ഞാൻ യോഗ്യനല്ല. നിന്റെ കൂലിക്കാരിൽ ഒരുത്തനെപ്പോലെ എന്നെ ആക്കേണമേ എന്നു പറയും എന്നു പറഞ്ഞു. അങ്ങനെ അവൻ എഴുന്നേറ്റു അപ്പന്റെ അടുക്കൽ പോയി. ദൂരത്തുനിന്നു തന്നെ അപ്പൻ അവനെ കണ്ടു മനസ്സലിഞ്ഞു ഓടിച്ചെന്നു അവന്റെ കഴുത്ത് കെട്ടിപ്പിടിച്ചു അവനെ ചുംബിച്ചു.” (ലൂക്കൊ, 15:18-20).
മാനസാന്തരത്തിന്റെ ബാഹ്യ ലക്ഷണങ്ങൾ: പാപം ഏറ്റുപറയുന്നു: ദൈവത്തോട്; “ഞാൻ എന്റെ പാപം നിന്നോടറിയിച്ചു. എന്റെ അകൃത്യം മറച്ചതുമില്ല. എന്റെ ലംഘനങ്ങളെ യഹോവയോടു ഏറ്റുപറയും എന്നു ഞാൻ പറഞ്ഞു; അപ്പോൾ നീ എന്റെ പാപത്തിന്റെ കുറ്റം ക്ഷമിച്ചുതന്നു.” (സങ്കീ, 32:5). “ഞാൻ എന്റെ അകൃത്യത്തെ ഏറ്റുപറയുന്നു, എന്റെ പാപത്തെക്കുറിച്ചു ദുഃഖിക്കുന്നു). (സങ്കീ, 38:18). “മകൻ അവനോടു: അപ്പാ ഞാൻ സ്വർഗ്ഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു; ഇനി നിന്റെ മകൻ എന്നു വിളിക്കപ്പെടുവാൻ യോഗ്യനല്ല എന്നു പറഞ്ഞു.” (ലൂക്കൊ, 15:21). എല്ലാ പാപവും ദൈവത്തിന്നെതിരെയാണ് ചെയ്യുന്നത്. ദൈവഹിതത്തെയും ദൈവത്തിന്റെ കല്പനകളെയും ലംഘിക്കുകയാണ് പാപം. മനുഷ്യനോട്: നമ്മുടെ പാപം മനുഷ്യനെയും വ്രണപ്പെടുത്തുന്നതാണ്. അതിനാൽ മനുഷ്യനോടും പാപം ഏറ്റുപറയേണ്ടതു ആവശ്യമാണ്. “എന്നാൽ നിങ്ങൾക്കു രോഗശാന്തി വരേണ്ടതിനു തമ്മിൽ പാപങ്ങളെ ഏറ്റുപറഞ്ഞ് ഒരുവനുവേണ്ടി ഒരുവൻ പ്രാർത്ഥിപ്പിൻ. നീതിമാന്റെ ശ്രദ്ധയോടുകൂടിയ പ്രാർത്ഥന വളരെ ഫലിക്കുന്നു.” (യാക്കോ, 5:16). “ആകയാൽ നിന്റെ വഴിപാട് യാഗപീഠത്തിങ്കൽ കൊണ്ടുവരുമ്പോൾ സഹോദരനു നിന്റെ നേരെ വല്ലതും ഉണ്ടെന്നു അവിടെവെച്ചു ഓർമ്മ വന്നാൽ നിന്റെ വഴിപാടു അവിടെ യാഗപീഠത്തിന്റെ മുമ്പിൽ വെച്ചേച്ചു ഒന്നാമതു ചെന്നു സഹോദരനോടു നിരന്നുകൊൾക. പിന്നെ വന്നു നിന്റെ വഴിപാട് കഴിക്ക.” (മത്താ, 5:23,24). മനുഷ്യർ തമ്മിലും നിരപ്പു പ്രാപിക്കേണ്ടതാവശ്യമാണ്. വ്യക്തിയോടു ചെയ്യുന്ന തെറ്റ് ദൈവത്തോടു ഏറ്റുപറയുമ്പോൾ പാപക്ഷമ ലഭിക്കും. എന്നാൽ ആ വ്യക്തിയോടു നിരന്നു കഴിഞ്ഞാൽ മാത്രമേ അതിന്റെ ഭൗതികഫലത്തിൽ നിന്നു മോചനം ലഭിക്കുകയുള്ളൂ. പാപം ഉപേക്ഷിക്കുന്നു: “തന്റെ ലംഘനങ്ങളെ മറയ്ക്കുന്നവനു ശുഭം വരികയില്ല; അവയെ ഏറ്റുപറഞ്ഞു ഉപേക്ഷിക്കുന്നവനോ കരുണ ലഭിക്കും.” (സദൃ, 28:13). “ദുഷ്ടൻ തന്റെ വഴിയെയും നീതികെട്ടവൻ തന്റെ വിചാരങ്ങളെയും ഉപേക്ഷിച്ചു യഹോവയിങ്കലേക്കു തിരിയട്ടെ; അവൻ അവനോടു കരുണ കാണിക്കും; നമ്മുടെ ദൈവത്തിങ്കലേക്കു തിരിയട്ടെ; അവൻ ധാരാളം ക്ഷമിക്കും.” (യെശ, 55:7).
മാനസാന്തരത്തിനുളള മാർഗ്ഗം: മാനസാന്തരം ദൈവദത്തമാണ്. ഒരു വ്യക്തിക്ക് സ്വയമായി മാനസാന്തരം ഹൃദയത്തിൽ ഉളവാക്കാൻ സാദ്ധ്യമല്ല. മാനസാന്തരം ദൈവത്തിന്റെ കൃപാദാനമാണ്. ദൈവാത്മാവ് മനുഷ്യാത്മാവിൽ പ്രവർത്തിക്കുന്നതിന്റെ ഫലമായാണ് മനുഷ്യാത്മാവ് മാറ്റത്തിനായി ഒരുങ്ങുന്നത്. ദൈവമാണ് മാനസാന്തരം നൽകുന്നത്.”അവർ ഇതു കേട്ടപ്പോൾ മിണ്ടാതിരുന്നു, അങ്ങനെ ആയാൽ ദൈവം ജാതികൾക്കും ജീവപ്രാപ്തിക്കായി മാനസാന്തരം നൽകിയല്ലോ എന്നുപറഞ്ഞു ദൈവത്തെ മഹത്ത്വപ്പെടുത്തി.” (പ്രവൃ, 11:18).
ദൈവവചനശ്രവണത്തിലൂടെ: “ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചു എന്നു യിസ്രായേൽഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ. ഇതുകേട്ടിട്ട് അവർ ഹൃദയത്തിൽ കുത്തുകൊണ്ടു പത്രൊസിനോടും ശേഷം അപ്പൊസ്തലന്മാരോടും സഹോദരന്മാരായ പുരുഷന്മാരേ, ഞങ്ങൾ എന്തു ചെയ്യേണ്ടു എന്നു ചോദിച്ചു. പത്രൊസ് അവരോടു നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിനായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്ഥാനം ഏല്പിൻ. എന്നാൽ പരിശുദ്ധാത്മാവ് എന്നദാനം ലഭിക്കും. അവന്റെ വാക്ക് കൈക്കൊണ്ടവർ സ്ഥാനം ഏറ്റു.” (പ്രവൃ, 2:36-38, 41). മാനസാന്തരത്തിന് ആഹ്വാനം ചെയ്യുന്ന സുവിശേഷം വ്യക്തിയിൽ മാനസാന്തരം ഉളവാക്കുന്നു. നീനെവേയിലെ ജനങ്ങൾ യോനാ പ്രസംഗിച്ച ദൈവവചനം കേട്ടു മാനസാന്തരപ്പെട്ടതോർക്കുക. (യോനാ, 3:5-10). വ്യക്തിയുടെ മാനസാന്തരത്തിന്നായി ദൈവം ഉപയോഗിക്കുന്ന ഉപകരണമാണ് സുവിശേഷം. സുവിശേഷം പ്രസംഗിക്കേണ്ടത് പരിശുദ്ധാത്മശക്തിയിലാണ്. (1തെസ്സ, 1:5, 9).
ദൈവത്തിന്റെ നന്മ, ദയ, ക്ഷമ എന്നിവയിലൂടെ: “അല്ല, ദൈവത്തിന്റെ ദയ നിന്നെ മാനസാന്തരത്തിലേക്കു നടത്തുന്നു എന്നു അറിയാതെ നീ അവന്റെ ദയ, ക്ഷമ, ദീർഘക്ഷാന്തി എന്നിവയുടെ ഐശ്വര്യം നിരസിക്കുന്നുവോ?” (റോമ, 2:4). ദൈവം ദയാലുവായി എല്ലാവർക്കും നന്മ ചെയ്യുന്നത് അവരെ പാപത്തിൽ നിന്നും പിന്തിരിപ്പിച്ച് നീതിയിലേക്കു നടത്തുന്നതിനാണ്. (ലൂക്കൊ, 6:35; എഫെ, 4:32; 1പത്രൊ, 2:3).
ശാസനയിലൂടെയും ശിക്ഷയിലൂടെയും: “എനിക്കു പ്രിയമുള്ളവരെ ഒക്കെയും ഞാൻ ശാസിക്കയും ശിക്ഷിക്കയും ചെയ്യുന്നു; ആകയാൽ നീ ജാഗ്രതയുള്ളവനായിരിക്ക; മാനസാന്തരപ്പെടുക.” (വെളി, 3:19. ഒ.നോ: എബ്രാ, 12:6, 10,11).
ദൈവത്തിന്റെ പരിശുദ്ധിയുടെ സാക്ഷാൽക്കാരത്തിലൂടെ: ദൈവത്തിന്റെ പരിശുദ്ധിയെക്കുറിച്ചുള്ള ബോധം ലഭിക്കുമ്പോൾ പാപത്തെക്കുറിച്ചു ബോധം വരികയും അനുതപിക്കയും ചെയ്യും. “ഞാൻ നിന്നെക്കുറിച്ചു ഒരു കേൾവി മാത്രമേ കേട്ടിരുന്നുള്ളൂ. ഇപ്പോഴോ, എന്റെ കണ്ണാൽ നിന്നെ കാണുന്നു. ആകയാൽ ഞാൻ എന്നെത്തന്നെ വെറുത്തു പൊടിയിലും ചാരത്തിലും കിടന്നു അനുതപിക്കുന്നു.” (ഇയ്യോ, 42:5,6). “അപ്പോൾ ഞാൻ; എനിക്കു അയ്യോ കഷ്ടം; ഞാൻ നശിച്ചു. ഞാൻ ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ളാരു മനുഷ്യൻ; ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ള ജനത്തിന്റെ നടുവിൽ വസിക്കുന്നു; എന്റെ കണ്ണു സൈന്യങ്ങളുടെ യഹോവയായ രാജാവിനെ കണ്ടുവല്ലോ എന്നു പറഞ്ഞു.” (യെശ, 6:35).
മാനസാന്തരത്തിന്റെ ഫലങ്ങൾ: സ്വർഗ്ഗത്തിൽ സന്തോഷം; “അങ്ങനെ തന്നെ മാനസാന്തരം കൊണ്ടു ആവശ്യമില്ലാത്ത തൊണ്ണൂറ്റൊൻപതു നീതിമാന്മാരെക്കുറിച്ചുള്ളതിനെക്കാൾ മാനസാന്തരപ്പെടുന്ന ഒരു പാപിയെച്ചൊല്ലി സ്വർഗ്ഗത്തിൽ അധികം സന്തോഷം ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.” (ലൂക്കൊ, 15:7, 10). പാപക്ഷമ ലഭിക്കുന്നു: “ദുഷ്ടൻ തന്റെ വഴിയെയും നീതികെട്ടവൻ തന്റെ വിചാരങ്ങളെയും ഉപേക്ഷിച്ചു യഹോവയിങ്കലേക്കു തിരിയട്ടെ; അവൻ അവനോടു കരുണ കാണിക്കും; നമ്മുടെ ദൈവത്തിങ്കലേക്കു തിരിയട്ടെ; അവൻ ധാരാളം ക്ഷമിക്കും.” (യെശ, 55:7). പരിശുദ്ധാത്മാവു ലഭിക്കുന്നു: “നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിനായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവ് എന്ന ദാനം ലഭിക്കും.” (പ്രവൃ, 2:38).
യഥാർത്ഥ വിശ്വാസമാണ് മാനസാന്തരത്തിന്റെ അടിസ്ഥാനം. വിശ്വാസത്തോടൊപ്പം മാനസാന്തരം സംഭവിക്കുന്നു. പാപം ചെയ്തശേഷം അതിനെക്കുറിച്ചുള്ള മനസ്സാക്ഷിക്കുത്തു മൂലം ഹൃദയത്തിലുണ്ടാകുന്ന ദുഃഖമാണ് അനുതാപം അഥവാ പശ്ചാത്താപം. സകല മനുഷ്യർക്കും പൊതുവേ അനുഭവപ്പെടുന്നതാണിത്. രക്ഷയ്ക്കായുള്ള അനുതാപം സുവിശേഷം കേൾക്കുന്നതിലൂടെയാണ് ലഭിക്കുന്നത്. അനുതാപത്തോടുകൂടെ യേശുവിലുള്ള വിശ്വാസത്തിൽ പാപം വിട്ടൊഴിഞ്ഞു ജീവിക്കാനുള്ള ആഗ്രഹത്തോടുകുടെ ദൈവത്തിങ്കലേക്കു തിരിയുന്ന തിരിവാണ് മാനസാന്തരം. “എങ്കലേക്കു തിരിവിൻ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു; എന്നാൽ ഞാൻ നിങ്ങളുടെ അടുക്കലേക്കും തിരിയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.” (സെഖ, 1:3). സകല ഭൂസീമാവാസികളുമായുളേളാരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ?” (യെശ, 45:22). വിശ്വാസിയും മാനസാന്തരപ്പെടേണ്ടതാണ്: “ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സുപുതുക്കി രൂപാന്തരപ്പെടുവിൻ.” (റോമ, 12:2). “ഇപ്പോൾ ഞാൻ സന്തോഷിക്കുന്നു; നിങ്ങൾ ദുഃഖിച്ചതിനാലല്ല, മാനസാന്തരത്തിന്നായി ദുഃഖിച്ചതിനാൽ അത്രേ. നിങ്ങൾക്കു ഞങ്ങളാൽ ഒന്നിലും ചേതം വരാതവണ്ണം ദൈവഹിതപ്രകാരമല്ലോ നിങ്ങൾ ദുഃഖിച്ചത്. ദൈവഹിത്രപ്രകാരമുള്ള ദുഃഖം അനുതാപം വരാത്ത മാനസാന്തരത്തെ രക്ഷക്കായി ഉളവാക്കുന്നു; ലോകത്തിന്റെ ദുഃഖമോ മരണത്തെ ഉളവാക്കുന്നു.” (2കൊരി, 7:9,10). അവിശ്വസ്തസഭകളും മാനസാന്തരപ്പെടേണ്ടതാണ്: “നീ ഏതിൽ നിന്നു വീണിരിക്കുന്നു എന്നു ഓർത്തു മാനസാന്തരപ്പെട്ടു ആദ്യത്തെ പ്രവൃത്തി ചെയ്ക; അല്ലാഞ്ഞാൽ ഞാൻ വരികയും നീ മാനസാന്തരപ്പെടാഞ്ഞാൽ നിന്റെ നിലവിളക്കു അതിന്റെ നിലയിൽ നിന്നു നീക്കുകയും ചെയ്യും.” (വെളി, 2:5).
“ആകയാൽ വിശ്വാസം കേൾവിയാലും കേൾവി ക്രിസ്തുവിന്റെ വചനത്താലും വരുന്നു.” (റോമർ 10:17)
വിശ്വാസത്തെക്കുറിക്കുന്ന എബ്രായപദം എമുനാ (אֱמוּנָה – emuwnah) ആണ്. ദൈവത്തിന്റെ വിശ്വസ്തതയെ കുറിക്കുവാനാണീ പദം പ്രായേണ പ്രയോഗിക്കുന്നത്. “യഹോവ അവന്റെ മുമ്പാകെ കടന്നു ഘോഷിച്ചതു എന്തെന്നാൽ: യഹോവ, യഹോവയായ ദൈവം, കരുണയും കൃപയുമുള്ളവൻ; ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവൻ.” (പുറ, 34:6. ഒ.നോ: ഉല്പ, 24:27, 49). ‘നീതിമാൻ വിശ്വാസത്താൽ ജീവിക്കും.’ (ഹബ, 2:4). ഇവിടെ വിശ്വാസം എന്നതിലേറെ വിശ്വസ്തതയാണ് വിവക്ഷിതമെന്ന അഭിപ്രായമുണ്ട്. പഴയനിയമത്തിൽ വിശ്വാസം എന്ന പദം വിരളമാണെങ്കിലും പ്രസ്തുത ആശയം ഉണ്ട്. വിശ്വാസത്തിനു തത്തുല്യമായാണ് ആശ്രയം എന്ന പ്രയോഗം പലസ്ഥാനങ്ങളിലും കാണുന്നത്. “യഹോവേ എനിക്കു ന്യായം പാലിച്ചുതരേണമേ; ഞാൻ എന്റെ നിഷ്കളങ്കതയിൽ നടക്കുന്നു. ഞാൻ ഇളകാതെ യഹോവയിൽ ആശ്രയിക്കുന്നു.” (സങ്കീ, 26:1). ള്ളകാതെ യഹോവയിൽ ആശ്രയിക്കുന്നതു വിശ്വാസത്തെ കാണിക്കുന്നു. പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്തവിവേകത്തിൽ ഊന്നരുത് (സദൃ, 3:5) തുടങ്ങി അനേകം പഴയനിയമ ഭാഗങ്ങൾ വിശ്വാസത്തിന്റെ ആശയം വ്യഞ്ജിപ്പിക്കുന്നു. പുതിയനിയമത്തിൽ വിശ്വാസം പ്രമുഖമായി കാണപ്പെടുന്നു. വിശ്വാസത്തെക്കുറിക്കുന്ന ഗ്രീക്കുപദങ്ങളായ പിസ്റ്റിസ് (πίστις – pistis) 244 പ്രാവശ്യവും, ക്രിയാപദമായ വിശ്വസിക്കുക പിസ്റ്റുവോ (πιστεύω – pisteuo) 248 പ്രവശ്യവും, പിസ്റ്റോസ് (πιστός – pistos) എന്ന നാമവിശേഷണം 67 പ്രാവശ്യവും പുതിയനിയമത്തിൽ കാണപ്പെടുന്നു. ദൈവം ക്രിസ്തുയേശുവിൽ നിറവേറ്റിയ രക്ഷണ്യപ്രവൃത്തിയുടെ പശ്ചാത്തലത്തിലാണ് വിശ്വാസം പുതിയനിയമത്തിൽ പരമപ്രധാനമായി മാറിയത്. ക്രിസ്തു സ്വന്തമരണത്താൽ മനുഷ്യന്റെ രക്ഷ പൂർത്തിയാക്കി. സ്വന്തപവൃത്തികളിൽ ആശ്രയിക്കാതെ രക്ഷയ്ക്കുവേണ്ടി ക്രിസ്തുവിൽ പൂർണ്ണമായി ആശ്രയിക്കുന്ന മനോഭാവമാണ് വിശ്വാസം.
ദൈവികസാക്ഷ്യം സ്വീകരിച്ച് അംഗീകരിക്കുന്നവർ സ്വർഗ്ഗീയ ജ്ഞാനത്തിന് പങ്കാളികളാകുന്നു. അവരുടെ ജ്ഞാനം വിശ്വാസത്തിൽ നിന്നുവരുന്നു. യുക്തിക്കു വിരുദ്ധമല്ലെങ്കിൽ തന്നെയും ദൈവികവെളിപ്പാടിലെ സത്യങ്ങൾ യുക്തിക്കതീതമാണ്. യുക്തിക്കു കണ്ടെത്താനാവാത്തതു കൊണ്ടാണ് ദൈവം ഈ സത്യങ്ങളെ വെളിപ്പെടുത്തുന്നത്. തന്മൂലം യുക്തികൊണ്ട് തെളിയിക്കുവാൻ കഴിഞ്ഞില്ലെങ്കിലും നാം അവയെ സ്വീകരിക്കേണ്ടതാണ്. വെളിപ്പാടിന്റെ തെളിവുകളെ പരിശോധിക്കാൻ യുക്തി ആവശ്യമാണ്. പരിശോധനയിലൂടെ വെളിപ്പാടിന്റെ ആശയവും സത്യതയും തെളിയിച്ചു കഴിയുന്നതോടെ തന്റെ കർത്തവ്യം പൂർത്തിയാക്കി യുക്തി പിൻവാങ്ങുന്നു. തുടർന്ന് വിശ്വാസമാണ് വെളിപ്പാടിനെ സ്വീകരിക്കുന്നത്. ക്രിസ്തുവിലൂടെ മനുഷ്യവർഗ്ഗത്തിനു ലഭിച്ച രക്ഷയുടെ യുക്തി സാധാരണ ബുദ്ധിക്ക് അപ്രാപ്യമാകയാൽ പരിശുദ്ധാത്മാവിന്റെ പ്രത്യക്ഷ സാക്ഷിയിലൂടെയാണ് വ്യക്തി അതു സ്വായത്തമാക്കുന്നത്. ഇങ്ങനെ രക്ഷയുടെ അനുഭവത്തിൽ ദൈവികവെളിപ്പാടിന്റെ സത്യതയുടെ അസന്ദിഗ്ദ്ധമായ തെളിവ് ക്രിസ്തുവിനെ സ്വന്തം രക്ഷിതാവായി കൈക്കൊള്ളുന്ന വ്യക്തിക്കു ലഭിക്കുന്നു. ഇവിടെയെല്ലാം വിശ്വാസത്തിനു വിധേയമാണ് യുക്തി. “നാം മനുഷ്യരുടെ സാക്ഷ്യം കൈക്കൊള്ളുന്നു എങ്കിൽ ദൈവത്തിന്റെ സാക്ഷ്യം അതിലും വലുതാകുന്നു. ദൈവത്തിന്റെ സാക്ഷ്യമോ അവൻ പുത്രനെക്കുറിച്ചു സാക്ഷീകരിച്ചിരിക്കുന്നതു തന്നേ. ദൈവപുത്രനിൽ വിശ്വസിക്കുന്നവനു ഉള്ളിൽ ആ സാക്ഷ്യം ഉണ്ട്. ദൈവത്തെ വിശ്വസിക്കാത്തവൻ ദൈവം തന്റെ പുത്രനെക്കുറിച്ചു പറഞ്ഞ സാക്ഷ്യം വിശ്വസിക്കായ്കയാൽ അവനെ അസത്യവാദിയാക്കുന്നു; ആ സാക്ഷ്യമോ ദൈവം നമുക്കു നിത്യജീവൻ തന്നു ആ ജീവൻ അവന്റെ പുത്രനിൽ ഉണ്ടു . എന്നുള്ളതു തന്നേ.” (1യോഹ, 5:9-11) “ദൈവാത്മാവു നടത്തുന്നവർ ഏവരും ദൈവത്തിന്റെ മക്കൾ ആകുന്നു. നിങ്ങൾ പിന്നെയും ഭയപ്പെടേണ്ടതിനു ദാസ്യത്തിന്റെ ആത്മാവിനെ അല്ല നാം ‘അബ്ബാ പിതാവേ’ എന്നു വിളിക്കുന്ന പുത്രത്വത്തിന്റെ ആത്മാവിനെ അത്രേ പ്രാപിച്ചത്. നാം ദൈവത്തിന്റെ മക്കൾ എന്നു ആത്മാവുതാനും നമ്മുടെ ആത്മാവോടുകൂടെ സാക്ഷ്യം പറയുന്നു. നാം മക്കൾ എങ്കിലോ അവകാശികളും ആകുന്നു; ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിന് കൂട്ടവകാശികളും തന്നേ.” (റോമ, 8:14-17). രക്ഷയുടെ നിബന്ധനയാണ് വിശ്വാസം. വിശ്വാസം രക്ഷയ്ക്കു കാരണമല്ല; കരണം മാത്രമാണ്. നാം വിശ്വസിക്കുന്നതു പോലും ദൈവത്തിന്റെ ബലത്തിന്റെ വല്ലഭത്വത്തിന്റെ വ്യാപാരത്താലാണ്. നീതിമാൻ ജീവിക്കുന്നത് വിശ്വാസത്താലാണ്. (എബ്രാ, 10:38). വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിക്കുവാൻ കഴിയുന്നതല്ല. (എബ്രാ, 11:6). എബ്രായർ 11-ൽ വിശ്വാസവീരന്മാരുടെ ഒരു പട്ടിക ഉണ്ട്. യഥാർത്ഥ മാനസാന്തരത്തിന്റെ ലക്ഷണമാണ് വിശ്വാസം. വീണ്ടും ജനനത്തിന്റെ മാനുഷിക വശമാണത്. മാനസാന്തരത്തിൽ പാപി പാപത്തിൽ നിന്നു തിരിയുന്നു; വിശ്വാസത്തിലവൻ ദൈവത്തിങ്കലേയ്ക്കും. മാനസാന്തരം കൂടാതെ വിശ്വാസത്തിനും വിശ്വാസം കൂടാതെ മാനസാന്തരത്തിനും നിലനില്പില്ല.
പലപ്പോഴും പര്യായംപോലെ പ്രയോഗിക്കുന്ന പദങ്ങളാണ് വിശ്വാസവും പ്രത്യാശയും. എന്നാൽ അവ വിഭിന്നങ്ങളാണ്. പ്രത്യാശ ഭാവികമാണ്. എന്നാൽ വിശ്വാസത്തിന് കാലവ്യത്യാസമില്ല, അത് ഭൂതവർത്തമാനഭാവികളെ ഉൾക്കൊള്ളുന്നു. പൊതുവെ പ്രതീക്ഷയും അഭിലാഷവും ചേർന്നതാണ് പ്രത്യാശ. എന്നാൽ തിരുവെഴുത്തുകളിൽ പ്രത്യാശയ്ക്ക് അറിവ്, ഉറപ്പ് എന്നീ ഘടകങ്ങൾ കൂടിയുണ്ട്. വിശ്വാസം എന്നത് തിരുവെഴുത്തുകൾ ഉൾക്കൊള്ളുന്ന ക്രിസ്തീയ ഉപദേശത്തിന്റെ ആകെത്തുകയാണ്. (ലൂക്കൊ, 18:8; പ്രവൃ, 6:7; 1തിമൊ, 4:1; 6;10; യൂദാ, 3). പുതിയനിയമത്തിലെ വിശ്വാസത്തിന് സമാന്തരമായി പഴയനിയമത്തിൽ കാണുന്ന പ്രയോഗമാണ് ആശ്രയം. (സങ്കീ, 26:1; സദൃ, 3:5).
വിശ്വാസം ഹൃദയത്തിന്റെ പ്രവൃത്തിയാണ്. അതിനാൽ അത് ബൗദ്ധികവും വൈകാരികവും ഇച്ഛാപരവും അത്രേ. വിശ്വാസത്തിന്റെ ബൗദ്ധികാംശത്തെ വെളിപ്പെടുത്തുന്ന ഭാഗങ്ങളാണ് സങ്കീർത്തനം 9:10; യോഹന്നാൻ 2:23; റോമർ 10:14. യേശുവിന്റെ അടുക്കൽ വന്നപ്പോൾ നിക്കൊദെമൊസിന് ഈ വിശ്വാസം ഉണ്ടായിരുന്നു. (യോഹ, 3:2). പിശാചുക്കൾക്ക് ദൈവത്തെക്കുറിച്ചുള്ളത് ബൗദ്ധികമായ അറിവാണ്. “ദൈവം ഏകൻ എന്നു നീ വിശ്വസിക്കുന്നുവോ; കൊള്ളാം; പിശാചുകളും അങ്ങനെ വിശ്വസിക്കയും വിറെക്കയും ചെയ്യുന്നു.” (യാക്കോ, 2:19). ആഭിചാരകനായ ശിമോനും ഇതേ വിശ്വാസമുണ്ടായിരുന്നു. (പ്രവൃ, 18:13). പ്രകൃതിയിലൂടെയുള്ള ദൈവത്തിന്റെ വെളിപ്പാടും തിരുവെഴുത്തുകളിലൂടെയുള്ള ദൈവത്തിന്റെ വെളിപ്പാടും വിശ്വസിക്കുന്നതാണ് വിശ്വാസത്തിന്റെ ബൗദ്ധികാംശം. “ആകയാൽ വിശ്വാസം കേൾവിയാലും കേൾവി ക്രിസ്തുവിന്റെ വചനത്താലും വരുന്നു.” റോമ, 10:17). ദൈവമുണ്ടെന്ന് അറിയുന്നതുകൊണ്ട് നാം അവന്റെ അസ്തിത്വത്തിൽ വിശ്വസിക്കുന്നു. (റോമ, 1:19). ക്രിസ്തുവിൽ വിശ്വസിക്കുന്നതിന് നാം സുവിശേഷം അറിയേണ്ടതാണ്. “എന്നാൽ അവർ വിശ്വസിക്കാത്തവനെ എങ്ങനെ വിളിച്ചപേക്ഷിക്കും? അവർ കേട്ടിട്ടില്ലാത്തവനിൽ എങ്ങനെ വിശ്വസിക്കും? പ്രസംഗിക്കുന്നവൻ ഇല്ലാതെ എങ്ങനെ കേൾക്കും?” (റോമ, 10:14).
“അവർ അവന്റെ വചനങ്ങളെ വിശ്വസിച്ചു; അവന്നു സ്തുതി പാടുകയും ചെയ്തു.” (സങ്കീ, 106:12). വൈകാരികമായ വിശ്വാസം വളരെ വേഗം ഇല്ലാതെ പോകുന്നതാണ്. ഭാഗികമായും താൽക്കാലികമായും മാത്രമേ ദൈവികസത്യം അംഗീകരിക്കുന്നുള്ളൂ. (മത്താ, 13:20; മർക്കൊ, 12:32,34; യോഹ, 5:35). ബൗദ്ധികവും വൈകാരികവുമായ വിശ്വാസത്തിൽ നിന്നാണ് ഇച്ഛാപരമായ വിശ്വാസം ഉളവാകുന്നത്. വിശ്വാസത്തിന്റെ ഈ മൂന്ന് അംശങ്ങളും ഇല്ലെങ്കിൽ ഒരു മനുഷ്യന് രക്ഷ നേടാൻ കഴിയുകയില്ല. ക്രിസ്തുവിനെ സ്വമേധയാ സ്വന്തമാക്കിയില്ലെങ്കിൽ ആരും രക്ഷിക്കപ്പെടുകയില്ല. ക്രിസ്തുവിനെ സ്വന്തം രക്ഷിതാവായി സ്വീകരിക്കുകയും ഹൃദയം ദൈവത്തിന് വിധേയപ്പെടുത്തുകയും ചെയ്യുന്നതാണ് ഇച്ഛാപരമായ വിശ്വാസം. “മകനേ, നിന്റെ ഹൃദയം എനിക്കു തരിക; എന്റെ വഴി നിന്റെ കണ്ണിന്ന് ഇമ്പമായിരിക്കട്ടെ.” (സദൃ, 23:26. ഒ.നോ: മത്താ, 11:28; ലൂക്കൊ, 14:26; യോഹ, 2:24; റോമ, 3:2; ഗലാ, 2:7). ക്രിസ്തുവിനെ രക്ഷിതാവായി സ്വീകരിക്കുന്നതിനെക്കുറിക്കുന്ന അനേകം ഭാഗങ്ങളുണ്ട്. (ഉദാ: യോഹ, 1:12; 4:14; 6:53; വെളി, 3:20).
വിശ്വാസത്തിൽ ദൈവികവും മാനുഷികവുമായ അംശങ്ങൾ ഉണ്ടെങ്കിലും വിശ്വാസത്തിന്റെ ഉറവിടം ദൈവമാണ്. ദൈവകൃപയാലാണ് ഒരു വ്യക്തിക്ക് വിശ്വാസം ലഭിക്കുന്നത്. “കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു.” (എഫെ, 2:8). “ഭാവിക്കേണ്ടതിനുമീതെ ഭാവിച്ചുയരാതെ ദൈവം അവനവന്നു വിശ്വാസത്തിന്റെ അളവു പങ്കിട്ടതുപോലെ സുബോധമാകുംവണ്ണം ഭാവിക്കേണമെന്നു ഞാൻ എനിക്കു ലഭിച്ച കൃപയാൽ നിങ്ങളിൽ ഓരോരുത്തനോടും പറയുന്നു.” (റോമ, 12:3). നമ്മുടെ വിശ്വാസത്തിന്റെ നായകനും പൂർത്തിവരുത്തുന്നവനും ക്രിസ്തുവാണ്. (എബ്രാ, 12:2). ആത്മീയ വരങ്ങളിലൊന്നും ആത്മാവിന്റെ ഫലങ്ങളിൽ ഒന്നുമായ വിശ്വാസം പ്രദാനം ചെയ്യുന്നത് പരിശുദ്ധാത്മാവത്രേ. (1കൊരി, 12;4,8,9; ഗലാ, 5:22,23). വിശ്വാസത്തിൻ്റെ ഉറവിടം ദൈവമാണെങ്കിലും മാനുഷിക പക്ഷത്തിൽ രണ്ടു മാദ്ധ്യമങ്ങളുണ്ട് വിശ്വാസം ലഭിക്കുന്നതിന്; ദൈവവചന ശ്രവണവും പ്രാർത്ഥനയും. “ആകയാൽ വിശ്വാസം കേൾവിയാലും കേൾവിയാലും ക്രിസ്തുവിന്റെ വചനത്താലും വരുന്നു.” (റോമ, 10:17). “എന്നാൽ വചനം കേട്ടവരിൽ പലരും വിശ്വസിച്ചു.” (പ്രവൃ, 4:4). വിശ്വാസം വർദ്ധിപ്പിച്ചു കൊടുക്കുന്നതിന് അപ്പൊസ്തലന്മാർ ക്രിസ്തുവിനോടപേക്ഷിച്ചു. (ലൂക്കൊ, 17:5). അതിനോടുള്ള ബന്ധത്തിലാണ് കടുകുമണിയോളം വിശ്വാസത്തെക്കുറിച്ച് ക്രിസ്തു പറഞ്ഞത്. പരിച്ഛദസമന്വിതമായ വിശ്വാസവിശേഷങ്ങളാണ് അല്പവിശ്വാസം (മത്താ, 6:30; 8:26; 14:31; 16:8; 17:20; ലൂക്കൊ, 12:28), ഇത്രവലിയ വിശ്വാസം (മത്താ, 8:10, രക്ഷിക്കുന്ന വിശ്വാസം (മത്താ, 9:22, മർക്കൊ, 5:34; ലൂക്കൊ, 7:50), വലിയ വിശ്വാസം (മത്താ, 12:28), കടുകുമണിയോളം വിശ്വാസം (മത്താ, 17:21; ലൂകൊ, 17:6), സംശയിക്കാത്ത വിശ്വാസം (മത്താ, 21:21; റോമ, 4:20), നിറഞ്ഞ വിശ്വാസം (പ്രവൃ, 6:5), നിലനില്ക്കുന്ന വിശ്വാസം (പ്രവൃ, 14:22; 1കൊരി, 13:12; 16:13), ഉറച്ച വിശ്വാസം (പ്രവൃ, 16:5; 2കൊരി, 1:24; കൊലൊ, 2:7), അനുസരണമുള്ള വിശ്വാസം (റോമ, 1:6), ഒത്തൊരുമിച്ചുള്ള വിശ്വാസം (1:12), ശക്തിയുള്ള വിശ്വാസം (റോമ, 4:20), സ്നേഹത്തിൽ വ്യാപരിക്കുന്ന വിശ്വാസം (ഗലാ, 5:6), സ്ഥിരതയുള്ള വിശ്വാസം (കൊലൊ, 2:5;1പത്രൊ, 2:5), വർദ്ധിക്കുന്ന വിശ്വാസം (2തെസ്സ, 1:3), പ്രവർത്തിക്കുന്ന വിശ്വാസം (2തെസ്സ, 1:12), സത്യത്തിൻ്റെ വിശ്വാസം (2തെസ്സ, 2:13), നിർവ്യാജവിശ്വാസം (2തിമൊ, 1:4), പൊതുവിശ്വാസം (തീത്തൊ, 1:4), പൂർണ്ണനിശ്ചയമുള്ള വിശ്വാസം (എബ്രാ, 10:22), നിർജ്ജീവ വിശ്വാസം (യാക്കോ, 2:17,26), വിലയേറിയ വിശ്വാസം (2പത്രൊ, 1:1), അതിവിശുദ്ധ വിശ്വാസം (യൂദാ, 20), എന്നിവ.
വ്യാപകമായ അനേകം ഫലങ്ങൾ വിശ്വാസത്തിനുണ്ട്. പുതുജനനത്തെയും പുതിയ സൃഷ്ടിയുടെ ജീവിതത്തെയും നിയന്ത്രിക്കുന്നത് ക്രിസ്തുവിലുള്ള വിശ്വാസമാണ്.
1. വിശ്വാസത്തിലൂടെ ദൈവപ്രസാദം ലഭിക്കുന്നു: “എന്നാൽ വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിയുന്നതല്ല; ദൈവത്തിന്റെ അടുക്കൽ വരുന്നവൻ ദൈവം ഉണ്ട് എന്നും തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ.” (എബ്രാ, 11:6). ദൈവപ്രസാദം നഷ്ടപ്പെട്ടത് അവിശ്വാസത്താലാണ്. അതിനാൽ അതു നേടേണ്ടത് വിശ്വാസത്താൽ തന്നെയാണ്. “അവർ അവനോടു ദൈവത്തിനു പ്രസാദമുള്ള പ്രവൃത്തികളെ പ്രവർത്തിക്കേണ്ടതിന്നു ഞങ്ങൾ എന്തു ചെയ്യണം എന്നു ചോദിച്ചു . യേശു അവരോടു: ദൈവത്തിന്നു പ്രസാദമുള്ള പ്രവൃത്തി അവൻ അയച്ചവനിൽ നിങ്ങൾ വിശ്വസിക്കുന്നതത്രേ എന്നു ഉത്തരം പറഞ്ഞു.” (യോഹ, 6:28,29).
2. വിശ്വാസത്താൽ നിത്യജീവൻ ലഭിക്കുന്നു: “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.” (യോഹ, 3:16). “പുതനിൽ വിശ്വസിക്കുന്ന വന്നു നിത്യജീവൻ ഉണ്ട്; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ളൂ: (യോഹ, 3:36). രക്ഷ (പ്രവൃ, 16:31; എഫെ, 2:8; മർക്കൊ, 16:16), പാപമോചനം (പ്രവൃ 10:43), നീതീകരണം (റോമ, 6:1), പുത്രത്വം (യോഹ, 1:12; ഗലാ, 3:26), പരിശുദ്ധാത്മാവ് എന്ന ദാനം (എഫെ, 1:13) എല്ലാം വിശ്വാസത്താലാണ് ലഭിക്കുന്നത്. ക്രിസ്തു വിശ്വാസത്താൽ ഹൃദയത്തിൽ വസിക്കുന്നു (എഫെ, 3:17). വിശ്വസിക്കുന്നവരാണ് സ്വസ്ഥതയിൽ പ്രവേശിക്കുന്നത്. (എബ്രാ, 4:3).
3. ക്രിസ്തീയ ജീവിതം വിശ്വാസജീവിതമാണ്: നീതിമാൻ വിശ്വാസത്താൽ ജീവിക്കും. (ഹബ, 2:4). ഒരു ദൈവപൈതൽ ജഡത്തിൽ ജീവിക്കുന്നത് അവനെ സ്നേഹിച്ചു അവനുവേണ്ടി തന്നെത്താൻ ഏല്പ്പിച്ചുകൊടുത്ത ദൈവപുത്രനിലുള്ള വിശ്വാസത്താലാണ്. (ഗലാ, 2:20). “കാഴ്ചയാൽ അല്ല വിശ്വാസത്താലത്രേ ഞങ്ങൾ നടക്കുന്നത്. (2കൊരി, 5:7). വിജയകരമായ ജീവിതത്തിന് അടിസ്ഥാനമായിരിക്കുന്നത് വിശ്വാസമാണ്. “ദൈവത്തിൽനിന്നു ജനിച്ചതൊക്കെയും ലോകത്തെ ജയിക്കുന്നു; ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നേ. യേശു ദൈവപുത്രൻ എന്നു വിശ്വസിക്കുന്നവൻ അല്ലാതെ ആരാകുന്നു ലോകത്ത ജയിക്കുന്നവൻ? (1യോഹ, 5:4,5). വിശ്വാസത്താൽ വിശുദ്ധീകരണം പ്രാപിക്കുന്നു (പ്രവൃ, 26:18), സ്വസ്ഥതയും സമാധാനവും അനുഭവിക്കുന്നു (മത്താ, 11:28; യെശ, 26:3; യോഹ, 14:1; ഫിലി, 4:6,7), ദൈവശക്തിയിൽ കാക്കപ്പെടുന്നു (1പത്രൊ, 1:4), സന്തോഷം അനുഭവിക്കുന്നു (1പത്രൊ, 1:8), ശാരീരികസൗഖ്യം പ്രാപിക്കുന്നു (മത്താ, 9:22,29; യാക്കൊ, 5:14,15), പ്രാർത്ഥനയ്ക്കുത്തരം ലഭിക്കുന്നു (മത്താ, 21:21; മർക്കൊ, 11:24; ലൂക്കൊ, 1:45; എബ്രാ, 6:12; യാക്കൊ, 1:5-7; 1യോഹ, 5:14,15), അത്ഭുതം പ്രവർത്തിക്കുന്നു (മത്താ, 21:21; 17:19,20; യോഹ, 11:40; 14:12; എബ്രാ, 11:32-34), സർവ്വവും സാധിക്കുന്നു (മർക്കൊ, 9:23; മത്താ 19:26; ഫിലി, 4:13).
”എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും വകപ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു ഉപദേശത്തിനും ശാസനത്തിനും ഗുണീകരണത്തിനും നീതിയിലെ അഭ്യാസത്തിനും പ്രയോജനമുളളതും ആകുന്നു” (2തിമൊ, 3:16,17) എന്നിങ്ങനെ തിരുവെഴുത്തുകളുടെ ഉത്പത്തിയെക്കുറിച്ചും, പ്രയോജനങ്ങളെക്കുറിച്ചും അപ്പൊസ്തലനായ പൗലൊസ് എഴുതുന്നു. എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാണ്; വിവിധനിലയിലുളള ഗ്രന്ഥകാരന്മാർ പരിശുദ്ധാത്മനിയോഗം പ്രാപിച്ചിട്ട് രേഖപ്പെടുത്തിയവയുമാണ്. ദൈവശ്വാസീയമായ വേദപുസ്തകത്തിലെ സംഖ്യകൾ അത്ഭുതകരമായ സംവിധാനത്തെ സവിസ്തരം വെളിപ്പെടുത്തുന്നു. തിരുവെഴുത്തിലെ സംഖ്യകൾ, കൂലങ്കഷമായി തിരുവചനം പഠിക്കുന്നവർക്കു അത്ഭുതാദരങ്ങളെ ഉളവാക്കിക്കൊണ്ട് ആഴമേറിയ ആത്മീയ സത്യങ്ങളെ അനാവരണം ചെയ്തു കൊടുക്കുന്നവയാണ്. ബാഹ്യതലത്തിൽ ദുർഗ്രഹമായി തോന്നാമെങ്കിലും ശ്രദ്ധാപൂർവ്വം അപഗ്രഥിച്ചു പഠിക്കുമ്പോൾ നമ്മുടെ ഔത്സുക്യത്തെ ക്രമമായി വളർത്തിക്കൊണ്ട്, തിരുവെഴുത്തുകളുടെ ആഴങ്ങളിലേക്കു അവ നമ്മെ നയിക്കും. വാക്കുകളിൽ, വാക്യങ്ങളിൽ, പ്രയോഗങ്ങളിൽ, സംഭവപരമ്പരകളിൽ, അവയുടെ എണ്ണങ്ങളിൽ, എഴുത്തുകളിൽ എല്ലാം വെളിപ്പെടുത്തുന്ന ആത്മീയസത്യങ്ങൾക്ക് അനുസരണമായി, അവയെ മാർമ്മികമായി വെളിപ്പെടുത്തുന്ന സംഖ്യകളുടെ ആവർത്തനം വിസ്മയമത്രേ.
സംഖ്യാക്രമം ബൈബിളിൽ
അനന്തമായ പ്രപഞ്ചത്തെ സൃഷ്ടിച്ചു പരിപാലിക്കുകയും രക്ഷിക്കുകയും ചെയ്യുന്ന ദൈവത്തിന്റെ ജ്ഞാനം അറിവു എന്നിവയുടെ ആഴം അപ്രമേയവും അവന്റെ വഴികൾ അഗോചരവുമത്ര. (റോമ, 1:33). സ്യഷ്ടിയിൽ വെളിപ്പെട്ട ദൈവത്തിന്റെ കരവിരുതും കൃത്യതയും ദൈവികവെളിപ്പാടായ തിരുവെഴുത്തുകളിലും പ്രതിബിംബിക്കുന്നു. ആകാശസൈന്യത്തെ (നക്ഷത്രങ്ങളെ) ദൈവം പേർ ചൊല്ലി വിളിക്കയും സംഖ്യാക്രമത്തിൽ പുറപ്പെടുവിക്കയും ചെയ്യുന്നു. ”നിങ്ങൾ കണ്ണു മേലോട്ടു ഉയർത്തി നോക്കുവിൻ; ഇവയെ സൃഷ്ടിച്ചതാർ? അവൻ അവയുടെ സൈന്യത്തെ സംഖ്യാക്രമത്തിൽ പുറപ്പെടുവിക്കയും അവയെ എല്ലാം പേർ ചൊല്ലി വിളിക്കയും ചെയ്യുന്നു. അവന്റെ വീര്യമാഹാത്മ്യം നിമിത്തവും അവന്റെ ശക്തിയുടെ ആധിക്യം നിമിത്തവും അവയിൽ ഒന്നും കുറഞ്ഞു കാണുകയില്ല.” (യെശ, 40:26). സങ്കീർത്തനക്കാരൻ പാടുകയാണ്: ”അവൻ നക്ഷത്രങ്ങളുടെ എണ്ണം നോക്കുന്നു; അവെക്കു ഒക്കെയും പേർ വിളിക്കുന്നു. നമ്മുടെ കർത്താവു വലിയവനും ശക്തിയേറിയവനും ആകുന്നു. അവന്റെ വിവേകത്തിന്നു അന്തമില്ല.” (സങ്കീ, 147:4,5). നിങ്ങളുടെ തലയിലെ രോമവും എല്ലാം എണ്ണപ്പെട്ടിരിക്കുന്നു എന്നു യേശു ശിഷ്യന്മാരോടു പറഞ്ഞു. (മത്താ, 10:30). സഷ്ടാവായ ദൈവം ഉദാസീനനല്ല. സൃഷ്ടി അവന്റെ കയ്യിൽ ഭദ്രമാണ്. അവയുടെ സംഖ്യയും ക്രമവും അവൻ അറിയുന്നു. സൃഷ്ടിയിലെ ഈ സംഖ്യാപരമായ ക്രമവും സംവിധാന സൗഭാഗ്യവും ദൈവിക അരുളപ്പാടായ ബൈബിളിൽ ദൃശ്യമാണ്. ബുദ്ധിയുളളവൻ മൃഗത്തിന്റെ സംഖ്യ ഗണിക്കട്ടെ എന്ന ആഹ്വാനത്തോടുകൂടി മൃഗത്തിന്റെ സംഖ്യ വെളിപ്പെടുത്തിയതു കർത്താവു തന്നെയാണ്. (വെളി, 13:18). ബൈബിളിലെ പുസ്തകങ്ങളിൽ ഒന്നിന്റെ പേർ സംഖ്യാപുസ്തകം എന്നാണ്. യിസ്രായേൽ മക്കളുടെ ജനസംഖ്യ ഉൾക്കൊള്ളുന്നതുകൊണ്ടു മാത്രമല്ല, അതിൽ ഉപയോഗിച്ചിട്ടുളള സംഖ്യകളുടെ പ്രത്യേക സൂചനകൾ കൊണ്ടുമാണ് പ്രസ്തുത നാമധേയം. ഭൗതികപ്രപഞ്ചത്തിലെ ദൈവിക ക്രമത്തെയാണു നാം പ്രകൃതി നിയമങ്ങൾ എന്നു വിളിക്കുന്നത്.
സംഖ്യയുമായി ബന്ധപ്പെട്ട പ്രയോഗങ്ങൾ
എണ്ണം എന്ന നാമപദത്തിനു തുക, വില, മതിപ്പ്, നിനവ്, ആശയം, വിചാരം, വിശ്വാസം എന്നീ അർത്ഥങ്ങളുണ്ട്. എണ്ണുക എന്ന ക്രിയാപദത്തിന് വിചാരിക്കുക, ആലോചിക്കുക, കരുതുക, വിശ്വസിക്കുക, മതിക്കുക എന്നിവയാണ് അർത്ഥങ്ങൾ. എണ്ണം കണക്കാക്കുക എന്നപോലെ തന്നെ പ്രസിദ്ധമായ അർത്ഥമാണ് ചിന്തിക്കുക അഥവാ കരുതുക. ഈ അർത്ഥത്തിൽ പ്രസ്തുത പദം പ്രയോഗിച്ചിട്ടുളള ചില ബൈബിൾ ഭാഗങ്ങൾ താഴെ കൊടുക്കുന്നു:
അവനെ കൊല്ലുവാൻ മനസ്സുണ്ടായിട്ടു പുരുഷാരം യോഹന്നാനെ പ്രവാചകൻ എന്നു എണ്ണുകയാൽ അവരെ ഭയപ്പെട്ടു. (മത്താ, 14:5).
യേശുവിനെ പിടിപ്പാൻ അന്വേഷിച്ചു; എന്നാൽ പുരുഷാരം അവനെ പ്രവാചകൻ എന്നു എണ്ണുകകൊണ്ടു അവരെ ഭയപ്പെട്ടു. (മത്താ, 21:46).
തിരുനാമത്തിനുവേണ്ടി അപമാനം സഹിപ്പാൻ യോഗ്യരായി എണ്ണപ്പെടുകയാൽ അവർ സന്തോഷിച്ചു. (പ്രവൃ, 5:41).
അവ്വണ്ണം നിങ്ങളും പാപസംബന്ധമായി മരിച്ചവർ എന്നും ക്രിസ്തുയേശുവിൽ ദൈവത്തിനു ജീവിക്കുന്നവർ എന്നും നിങ്ങളെത്തന്നെ എണ്ണുവിൻ. (റോമ, 6:11).
എങ്കിലും എനിക്കു ലാഭമായിരുന്നതു ഒക്കെയും ഞാൻ ക്രിസ്തു നിമിത്തം ചേതം എന്നു എണ്ണിയിരിക്കുന്നു. …… ഇപ്പോഴും എല്ലാം ചേതം എന്നു എണ്ണുന്നു. ഞാൻ അവന്റെ നിമിത്തം എല്ലാം ഉപേക്ഷിച്ചു ചവറു എന്നു എത്തുന്നു. (ഫിലി, 3:7,8, 11).
നന്നായി ഭരിക്കുന്ന മൂപ്പന്മാരെ, പ്രത്യേകം വചനത്തിലും ഉപദേശത്തിലും അദ്ധ്വാനിക്കുന്നവരെ തന്നേ, ഇരട്ടി മാനത്തിന്നു യോഗ്യരായി എണ്ണുക. (1തിമൊ, 5:17).
മിസ്രയീമിലെ നിക്ഷേപങ്ങളെക്കാൾ ക്രിസ്തുവിന്റെ നിന്ദ വലിയ ധനം എന്നു എണ്ണുകയും ചെയ്തു. (എബ്രാ, 11:26).
1. ഒന്ന് (One)
🟥 എബ്രായയിൽ ഒന്നു (one) എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന പദം എഖാദ് (אֶחָד – echad) ആണ്. കെ.ജെ.വി. സ്ട്രോങ്ങിൽ 952 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. ഒന്നാം (ഉല്പ, 1:5), ഒരു (ഉല്പ, 1:9), ഒന്നു (2:21), ഏക (2:24), ‘ഒരു’ത്തൻ (3:22), ‘ഒരു’ത്തി (4:19), ഒരേ (11:1), ‘ഏക’ൻ (ആവ, 6:4) എന്നിങ്ങനെയാണ് സത്യവേദപുസ്തകത്തിൻ്റെ തർജ്ജമ.
”യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ (എഖാദ്) തന്നേ.” (ആവ, 6:4).
🟥 എബ്രായയിൽ ഒറ്റ (only) എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന പദം യാഖീദ് (יָחִיד – yachiyd) ആണ്. കേവലമായ ഒന്നിനെ കുറിക്കുകയാണ് യാഖീദ്. പഴയനിയമത്തിൽ പന്ത്രണ്ടു പ്രാവശ്യം ഈ പദമുണ്ട്. ‘ഏക’ജാതൻ (ഉല്പ, 22:2; 22:12; 22:16; യിരെ, 6:26; ആമോ, 8:10; സെഖ, 12:10), ‘ഏക’പുത്രി (ന്യായാ, 11:34), ‘ഏകാ’കി (സങ്കീ, 25:16; 68:6), ‘ഏക’പുത്രൻ (സദൃ, 4:3) എന്നിവിടങ്ങളിൽ ഏക എന്ന അർത്ഥത്തിലും, രണ്ടു സ്ഥാനങ്ങളിൽ എൻ്റെ ജീവൻ (My darling; സങ്കീ, 22:20; 35:17) എന്നും സത്യവേദപുസ്തകത്തിൽ പരിഭാഷ ചെയ്തിരിക്കുന്നു.
”അപ്പോൾ അവൻ: നിന്റെ മകനെ, നീ സ്നേഹിക്കുന്ന നിന്റെ ഏക (യാഖീദ്) ജാതനായ യിസ്ഹാക്കിനെ തന്നേ കൂട്ടിക്കൊണ്ടു മോരിയാദേശത്തു ചെന്നു, അവിടെ ഞാൻ നിന്നോടു കല്പിക്കുന്ന ഒരു മലയിൽ അവനെ ഹോമയാഗം കഴിക്ക എന്നു അരുളിച്ചെയ്തു.” (ഉല്പ, 22:2).
🟥 എബ്രായയിൽ ഒറ്റ (alone, only) എന്ന അർത്ഥത്തിൽ ഉപയിഗിച്ചിരിക്കുന്ന മറ്റൊരു പദം ബാദദ് (לְבַדֶּֽךָ – badad) ആണ്. കേവലമായ ഒന്നിനെ കുറിക്കുന്ന ഈ പദം ആറു പ്രാവശ്യം യഹോവയായ ദൈവത്തിനു ഉപയോഗിച്ചിരിക്കുന്നു:
”യഹോവ തനിയേ (alone) അവനെ നടത്തി; അവനോടുകൂടെ അന്യദൈവം ഉണ്ടായിരുന്നില്ല.” (ആവ, 32:12).
”കെരൂബുകൾക്കുമീതെ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം (alone) ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.” (2രാജാ, 19:15).
”ഇപ്പോഴോ ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം (only) യഹോവയായ ദൈവം എന്നു ഭൂമിയിലെ സകലരാജ്യങ്ങളും അറിയേണ്ടതിന്നു ഞങ്ങളെ അവന്റെ കയ്യിൽനിന്നു രക്ഷിക്കേണമേ.” (2രാജാ, 19:19).
”അങ്ങനെ അവർ യഹോവ എന്നു നാമമുള്ള നീ മാത്രം (alone) സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ എന്നു അറിയും.” (സങ്കീ, 83:18).
”യിസ്രായേലിന്റെ ദൈവമായി കെരൂബുകളുടെ മീതെ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവേ, നീ ഒരുത്തൻ മാത്രം (alone) ഭൂമിയിലെ സർവ്വരാജ്യങ്ങൾക്കും ദൈവമാകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.” (യെശ, 37:16).
”ഇപ്പോഴോ ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം (only) യഹോവ എന്നു ഭൂമിയിലെ സകലരാജ്യങ്ങളും അറിയേണ്ടതിന്നു ഞങ്ങളെ അവന്റെ കയ്യിൽനിന്നു രക്ഷിക്കേണമേ.” (യെശ, 37:20).
🟩 ഗ്രീക്കിൽ ഒന്നു (One) എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന പദം ഹെയ്സ് (εἷς – heis) ആണ്. ഈ പദം 272 പ്രാവശ്യം പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നു. ഒരു (മത്താ, 5:18), ഒന്നു (5:29), ‘ഒരു’ത്തൻ (6:24), ‘ഒരു’വൻ (26:21), ഏക (മർക്കൊ, 12:29), ‘ഏക’ൻ (മർക്കൊ, 12:32) എന്നിങ്ങനെ സത്യവേദ പുസ്തകത്തിൽ പരിഭാഷ ചെയ്തിരിക്കുന്നു.
എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു. (മർക്കൊ, 12:29).
🟩 ഗ്രീക്കിൽ ഒന്നു (One) അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന മിയ (μία – mia) എന്ന സ്ത്രീലിംഗ പദവുമുണ്ട്. 79 പ്രാവശ്യം പുതിയനിയമത്തിൽ ഇതുണ്ട്. ഒരു (മത്താ, 5:18), ഒന്നു (5:19), ‘ഒരു’ത്തി (24:41), ഒന്നാം (28:1) എന്നിങ്ങനെ സത്യവേദപുസ്തകത്തിൽ തർജ്ജമ ചെയ്തിരിക്കുന്നു.
”രണ്ടുപേർ ഒരു തിരിക്കല്ലിൽ പൊടിച്ചുകൊണ്ടിരിക്കും; ഒരുത്തിയെ കൈക്കൊള്ളും, മറ്റവളെ ഉപേക്ഷിക്കും.” (മത്താ, 24:41).
”നിങ്ങളെ വിളിച്ചപ്പോൾ ഏക(മിയ)പ്രത്യാശെക്കായി നിങ്ങളെ വിളിച്ചതുപോലെ ശരീരം ഒന്നു (ഹെയ്സ്), ആത്മാവു ഒന്നു (ഹെയ്സ്), കർത്താവു ഒരുവൻ (ഹെയ്സ്), വിശ്വാസം ഒന്നു (ഹെയ്സ്), സ്നാനം ഒന്നു (മിയ), എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ (ഹെയ്സ്).” (എഫെ, 4:4-6).
🟩 ക്രമസൂചക സംഖ്യയായി പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നത് പ്രൊടൊസ് (first) ആണ്. പ്രൊടൊസ് (πρῶτος – protos) 104 പ്രാവശ്യമുണ്ട്. ‘ഒന്നാ’മൻ (മത്താ, 10:2), മുമ്പിലത്തേത് (12:45), മുമ്പൻ (19:35), ഒന്നാം (26:17) എന്നിങ്ങനെ പരിഭാഷ ചെയ്തിരിക്കുന്നു.
”പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം നാളിൽ ശിഷ്യന്മാർ യേശുവിന്റെ അടുക്കൽ വന്നു: നീ പെസഹ കഴിപ്പാൻ ഞങ്ങൾ ഒരുക്കേണ്ടതു എവിടെ എന്നു ചോദിച്ചു.” (മത്താ, 26:17).
🟩 പഴയനിയമത്തിലെ യാഖീദിനു തുല്യമായ ഒരു ഗ്രീക്കുപദം പുതിയനിയമത്തിലുണ്ട്. ഒറ്റ (only, alone, one’s) എന്ന അർത്ഥത്തിൽ ഉപയിഗിച്ചിരിക്കുന്ന മോണോസ് (μόνος – monos) എന്ന ഈ പദം 47 പ്രാവശ്യമുണ്ട്. മാത്രം (മത്താ, 4:4), തനിയെ (14:23), ഏക (മർക്കൊ, 6:47), തനിച്ചു (9:2) എന്നിങ്ങനെ സത്യവേദ പുസ്തകത്തിൽ തർജ്ജമ ചെയ്തിരിക്കുന്നു. പതിമൂന്നു പ്രാവശ്യം ദൈവത്തെ കുറിക്കാൻ ഈ പദം ഉപയോഗിച്ചിരിക്കുന്നു:
‘കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ (only) ആരാധിക്കാവു’ (മത്താ, 4:10).
‘ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രം (only) അല്ലാതെ’ (മത്താ, 24:36).
‘കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ (മോണോസ്) ആരാധിക്കാവു’ (ലൂക്കോ, 4:8).
‘ദൈവം ഒരുവൻ അല്ലാതെ (alone) പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ’ (ലൂക്കോ, 5:21).
‘ഏക (only) ദൈവത്തിന്റെ പക്കൽ നിന്നുള്ള ബഹുമാനം’ (യോഹ, 5:44).
‘ഏക(only) സത്യദൈവമായ നിന്നെയും’ (യോഹ, 17:3).
‘ഏക(alone)ജ്ഞാനിയായ ദൈവത്തിന്നു’ (റോമ, 16:26).
‘നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏക (only) ദൈവത്തിന്നു’ (1തിമൊ, 1:17).
”ധന്യനായ ഏക (only) അധിപതിയും രാജാധിരാജാവും കർത്താധികർത്താവും” (1തിമൊ, 6:15).
‘താൻ മാത്രം (only) അമർത്യതയുള്ളവനും’ (1തിമൊ, 6:16).
‘ഏക (only) നാഥനും നമ്മുടെ കർത്താവുമായ’ (യൂദാ 1:4).
‘രക്ഷിതാവായ ഏക (only) ദൈവത്തിന്നു തന്നേ’ (യൂദാ 1:24).
‘നീയല്ലോ ഏക (only) പരിശുദ്ധൻ’ (വെളി, 15:4).
2. രണ്ട് (Two)
🟥 എബ്രായയിൽ രണ്ടു (two) എന്ന അർത്ഥത്തിൽ ഗണനാസൂചകമായി ഉപയോഗിക്കുന്ന പദം ഷെനയീം (שְׁנַיִם – shenayim) ആണ്. കെ.ജെ.വി. സ്ട്രോങ്ങിൽ 758 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. രണ്ടു (ഉല്പ, 1:16), ‘ഇരു’വരും (2:25), പന്ത്രണ്ട് (പത്തും രണ്ടും: 5:8), ഈരണ്ട് (രണ്ടുവീതം: 7:2) എന്നിങ്ങനെയാണ് സത്യവേദപുസ്തകത്തിൻ്റെ തർജ്ജമ.
”പകൽ വാഴേണ്ടതിന്നു വലിപ്പമേറിയ വെളിച്ചവും രാത്രി വാഴേണ്ടതിന്നു വലിപ്പം കുറഞ്ഞ വെളിച്ചവും ആയി രണ്ടു വലിയ വെളിച്ചങ്ങളെ ദൈവം ഉണ്ടാക്കി; നക്ഷത്രങ്ങളെയും ഉണ്ടാക്കി.” (ഉല്പ, 1:16).
🟥 ക്രമസൂചക സംഖ്യയായ ഷേനി (second) എന്ന പദവും, ഷനാ (second) എന്ന പദവും പഴയനിയമത്തിൽ ഉപയോഗിച്ചിട്ടുണ്ട്. ഷേനി (שֵׁנִי- sheniy) 156 പ്രാവശ്യവും, ഷനാ (שָׁנָה – shanah) 22 പ്രാവശ്യവും ഉണ്ട്. രണ്ടാം (ഷേനി: ഉല്പ, 2:8), രണ്ടാമത്തെ (6:16), രണ്ടാമതും (22:15), പിറ്റെ (47:18) എന്നിങ്ങനെയും; രണ്ടുവട്ടം (ഷനാ: ഉല്പ, 41:32), രണ്ടാമതു (1ശമൂ, 26:8), രണ്ടാം (1രാജാ, 18:34), ഇനിയും (നെഹെ, 13:21) എന്നിങ്ങനെയും സത്യവേദ പുസ്തകത്തിൽ പരിഭാഷ ചെയ്തിരിക്കുന്നു.
”പെട്ടകത്തിന്റെ വാതിൽ അതിന്റെ വശത്തുവെക്കേണം: താഴത്തെയും രണ്ടാമത്തെയും (ഷേനി) മൂന്നാമത്തെയും തട്ടായി അതിനെ ഉണ്ടാക്കേണം.” (ഉല്പ, 6:16).
ഫറവോന്നു സ്വപ്നം രണ്ടുവട്ടം (ഷനാ) ഉണ്ടായതോ കാര്യം ദൈവത്തിന്റെ മുമ്പാകെ സ്ഥിരമായിരിക്കകൊണ്ടും ദൈവം അതിനെ വേഗത്തിൽ വരുത്തുവാനിരിക്കകൊണ്ടും ആകുന്നു.” (ഉല്പ, 41:32).
🟩 ഗ്രീക്കിൽ രണ്ടു (two) എന്ന അർത്ഥത്തിൽ ഗണനാസൂചക സംഖ്യയായി ഉപയോഗിക്കുന്ന പദം ഡുയൊ (δύο – dyo) 135 പ്രാവശ്യം പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നു. രണ്ടു (മത്താ, 4:18), ‘ഇരു’വർ (20:21), ഈരണ്ട് (മർക്കൊ, 6:7) എന്നിങ്ങനെ തർജ്ജമ ചെയ്തിരിക്കുന്നു.
”രണ്ടു യജമാനന്മാരെ സേവിപ്പാൻ ആർക്കുംകഴികയില്ല; അങ്ങനെ ചെയ്താൽ ഒരുത്തനെ പകെച്ചു മറ്റവനെ സ്നേഹിക്കും; അല്ലെങ്കിൽ ഒരുത്തനോടു പറ്റിച്ചേർന്നു മറ്റവനെ നിരസിക്കും; നിങ്ങൾക്കു ദൈവത്തെയും മാമോനെയും സേവിപ്പാൻ കഴികയില്ല.” (മത്താ, 6:24).
🟩 ക്രമസൂചക സംഖ്യയായി പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നത് ഡ്യുടെറൊസ് (second) ആണ്. ഡ്യുടെറൊസ് (δεύτερος – deuteros) 47 പ്രാവശ്യവും ഉപയോഗിച്ചിട്ടുണ്ട്. രണ്ടാമത്തെ (മത്താ, 21:30), രണ്ടാമതും (26:42), രണ്ടുവട്ടം (മർക്കൊ, 14:72) എന്നിങ്ങനെ പരിഭാഷ ചെയ്തിരിക്കുന്നു.
രണ്ടാമതും പോയി: ”പിതാവേ, ഞാൻ കുടിക്കാതെ അതു നീങ്ങിക്കൂടാ എങ്കിൽ, നിന്റെ ഇഷ്ടം ആകട്ടെ” എന്നു പ്രാർത്ഥിച്ചു. (മത്താ, 26:42).
3. മൂന്ന് (Three)
🟥 എബ്രായയിൽ മൂന്നു (three) എന്ന അർത്ഥത്തിൽ ഗണനാസൂചകമായി ഉപയോഗിക്കുന്ന പദം ഷലോഷ് (שָׁלוֹשׁ – shalowsh) ആണ്. കെ.ജെ.വി. സ്ട്രോങ്ങിൽ 430 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. മൂന്നൂറ് (മൂന്നു നൂറ്: ഉല്പ, 5:22), മൂന്ന് (6:10), മൂവർ (മൂന്നു പേർ; 9:19), പതിമൂന്ന് (പത്തും മൂന്നും: 17:25), മൂന്നിടങ്ങഴി (മൂന്നു ഇടങ്ങഴി: 18:6), എന്നിങ്ങനെയാണ് സത്യവേദപുസ്തകത്തിൻ്റെ തർജ്ജമ.
”അവൻ (അബ്രാഹാം) തലപൊക്കി നോക്കിയപ്പോൾ മൂന്നു പുരുഷന്മാർ തന്റെ നേരെ നില്ക്കുന്നതു കണ്ടു; അവരെ കണ്ടപ്പോൾ അവൻ കൂടാരവാതിൽക്കൽ നിന്നു അവരെ എതിരേല്പാൻ ഓടിച്ചെന്നു നിലംവരെ കുനിഞ്ഞു.” (ഉല്പ, 18:2).
🟥 ക്രമസൂചക സംഖ്യയായി പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന പദം ഷെലീഷി (third) ആണ്. ഷെലീഷി (שְׁלִישִׁי – shelîyshiy) 108 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. മൂന്നാം (ഉല്പ, 1:13), മൂന്നാമത്തെ (6:16), മൂന്നാമത് (സംഖ്യാ, 2:24), മൂന്നിൽ (15:6) എന്നിങ്ങനെയാണ് തർജ്ജമ.
”മൂന്നാം ദിവസം യോസേഫ് അവരോടു പറഞ്ഞതു: ഞാൻ ദൈവത്തെ ഭയപ്പെടുന്നു; നിങ്ങൾ ജീവിച്ചിരിക്കേണ്ടതിന്നു ഇതു ചെയ്‍വിൻ.” (ഉല്പ, 42:18).
🟩 ഗ്രീക്കിൽ മൂന്നു (three) എന്ന അർത്ഥത്തിൽ ഗണനാസൂചകമായി ഉപയോഗിക്കുന്ന പദം ട്രൈസ് (τρεῖς – treis) 69 പ്രാവശ്യം പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നു. (മൂന്നു (മത്താ, 12:10), മൂന്നോ (18:20), മൂവർ (മൂന്നു പേർ: ലൂക്കൊ, 10:32) എന്നിങ്ങനെ സത്യവേദപുസ്തകത്തിൽ പരിഭാഷ ചെയ്തിരിക്കുന്നു.
യേശു അവരോടു: ”ഈ മന്ദിരം പൊളിപ്പിൻ; ഞാൻ മൂന്നു ദിവസത്തിന്നകം അതിനെ പണിയും” എന്നു ഉത്തരം പറഞ്ഞു. (യോഹ, 2:19).
🟩 ക്രമസൂചക സംഖ്യയായി പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന പദം ട്രിറ്റൊസ് (third) ആണ്. ട്രിറ്റൊസ് (τρίτος – tritos) 47 പ്രാവശ്യം പുതിയനിയമത്തിൽ ഉണ്ട്. മൂന്നാം (മത്താ, 16:21), മൂന്നാമത്തവൻ (22:26), മൂന്നാമതും (26:44), മൂന്നു (മർക്കൊ, 9:31), മൂന്നാമതിൽ (ലൂക്കൊ, 12:38) എന്നിങ്ങനെ തർജ്ജമ ചെയ്തിരിക്കുന്നു.
4. നാല് (Four)
🟥 എബ്രായയിൽ നാല് (four) എന്ന അർത്ഥത്തിൽ ഗണനാസൂചകമായി ഉപയോഗിക്കുന്ന പദം അർബ (אַרְבַּע – arba) ആണ്. കെ.ജെ.വി. സ്ട്രോങ്ങിൽ 311 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. നാല് (ഉല്പ, 2:10), നാന്നൂറ്റിമൂന്നു (നാലു നൂറും മുന്നും: 11:13), മുപ്പത്തിനാല് (മുപ്പതും നാലും: 11:16), നാന്നൂറ് (നാലു നൂറ്: 15:13) എന്നിങ്ങനെയാണ് സത്യവേദപുസ്തകത്തിൻ്റെ തർജ്ജമ.
”ഇതാ, നീ എന്റെ നാളുകളെ നാലുവിരൽ നീളമാക്കിയിരിക്കുന്നു; എന്റെ ആയുസ്സു നിന്റെ മുമ്പാകെ ഏതുമില്ലാത്തതുപോലെയിരിക്കുന്നു; ഏതു മനുഷ്യനും ഉറെച്ചുനിന്നാലും ഒരു ശ്വാസമത്രേ.” (സങ്കീ, 39:5).
🟥 ക്രമസൂചക സംഖ്യയായി പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന പദം റെബീ (fourth) ആണ്. റെബീ (רְבִיעִי – rebiyiy) 56 പ്രാവശ്യമുണ്ട്. നാലാം (ഉല്പ, 1:19), നാലാമത്തെ (പുറ, 28:20), കാൽ (29:40) എന്നിങ്ങനെ പരിഭാഷ ചെയ്തിരിക്കുന്നു.
”സന്ധ്യയായി ഉഷസ്സുമായി, നാലാം ദിവസം.” (ഉല്പ, 1:19).
🟩 ഗ്രീക്കിൽ നാലു (four) എന്ന അർത്ഥത്തിൽ ഗണനാസൂചകമായി ഉപയോഗിക്കുന്ന പദം ടെസ്സറെസ് (τέσσαρες – tessares) 42 പ്രാവശ്യം പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നു. നാലു (മത്താ, 24:31), നാലാൾ (നാല് ആൾ: മർക്കൊ, 2:3), ഇരുപത്തിനാല് (ഇരുപതും നാലും: വെളി, 4:4) എന്നിങ്ങനെ സത്യവേദപുസ്തകത്തിൽ പരിഭാഷ ചെയ്തിരിക്കുന്നു.
”അവൻ തന്റെ ദൂതന്മാരെ മഹാ കാഹളധ്വനിയോടുംകൂടെ അയക്കും; അവർ അവന്റെ വൃതന്മാരെ ആകാശത്തിന്റെ അറുതിമുതൽ അറുതിവരെയും നാലു ദിക്കിൽനിന്നും കൂട്ടിച്ചേർക്കും.” (മത്താ, 24:31).
🟩 ക്രമസൂചക സംഖ്യയായി പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന പദം ടെറ്റർടൊസ് (fourth) ആണ്. ടെറ്റർടൊസ് (τέταρτος – tetartos) 10 പ്രാവശ്യമുണ്ട്. നാലാം (മത്താ, 14:25), ‘നാലാ’കുന്നാൾ (പ്രവൃ, 10:30), കാലാംശം (നാലിലൊന്ന്: വെളി, 6:8), നാലാമത്തെ (8:12) എന്നിങ്ങനെ തർജ്ജമ ചെയ്തിരിക്കുന്നു.
5. അഞ്ച് (Five)
🟥 എബ്രായയിൽ അഞ്ച് (five) എന്ന അർത്ഥത്തിൽ ഗണനാസൂചകമായി ഉപയോഗിക്കുന്ന പദം ചമേഷ് (חָמֵשׁ – chamesh) ആണ്. കെ.ജെ.വി. സ്ട്രോങ്ങിൽ 341 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. നൂറ്റഞ്ച് (നൂറും അഞ്ചും: ഉല്പ, 5:6), അഞ്ചൂറ് (അഞ്ചു നൂറ്: 5:32), പതിനഞ്ച് (പത്തും അഞ്ചും: 7:20), അഞ്ച് (14:9) എന്നിങ്ങനെയാണ് സത്യവേദപുസ്തകത്തിൻ്റെ തർജ്ജമ.
”അമ്പതു നീതിമാന്മാരിൽ പക്ഷേ അഞ്ചുപേർ കുറഞ്ഞു പോയെങ്കിലോ? അഞ്ചുപേർ കുറഞ്ഞതുകൊണ്ടു നീ ആ പട്ടണം മുഴുവനും നശിപ്പിക്കുമോ എന്നു അബ്രാഹാം പറഞ്ഞതിന്നു: നാല്പത്തഞ്ചു പേരെ ഞാൻ അവിടെ കണ്ടാൽ അതിനെ നശിപ്പിക്കയില്ല എന്നു അവൻ അരുളിച്ചെയ്തു.” (ഉല്പ, 18:28).
🟥 ക്രമസൂചക സംഖ്യയായി പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന പദം ചമിഷി (fifth) ആണ്. ചമിഷി (חֲמִישִׁי – chamiyshiy) 45 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. അഞ്ചാം (ഉല്പ, 1:23), അഞ്ചാമത് (30:17), അഞ്ചിൽ (ലേവ്യ, 22:14), അഞ്ചാമത്തെ (രോശു, 19:24), എന്നിങ്ങനെ പരിഭാഷ ചെയ്തിരിക്കുന്നു.
🟩 ഗ്രീക്കിൽ അഞ്ച് (five) എന്ന അർത്ഥത്തിൽ ഗണനാസൂചകമായി ഉപയോഗിക്കുന്ന പദം പെൻടെ (πέντε – pente) ആണ്. ഈ പദം 38 പ്രാവശ്യം പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നു. അഞ്ച് (മത്താ, 14:17), അയ്യായിരം (അഞ്ചു ആയിരം: പ്രവൃ, 4:4), എഴുപത്തിയഞ്ച് (എഴുപതും അഞ്ചും: 7:14) എന്നിങ്ങനെ സത്യവേദപുസ്തകത്തിൽ പരിഭാഷ ചെയ്തിരിക്കുന്നു.
”പിന്നെ പുരുഷാരം പുല്ലിന്മേൽ ഇരിപ്പാൻ കല്പിച്ചു; ആ അഞ്ചു അപ്പവും രണ്ടു മീനും എടുത്തു, സ്വർഗ്ഗത്തേക്കു നോക്കി വാഴ്ത്തി, അപ്പം നുറുക്കി, ശിഷ്യന്മാരുടെ പക്കലും ശിഷ്യന്മാർ പുരുഷാരത്തിന്നും കൊടുത്തു.” (മത്താ, 14:19).
🟩 ക്രമസൂചക സംഖ്യയായി പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന പദം പെംടൊസ് (fifth) ആണ്. പെംടൊസ് (πέμπτος – pemptos) 4 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. അഞ്ചാം (വെളി, 6:9), അഞ്ചാമത്തെ (9:1) എന്നിങ്ങനെ തർജ്ജമ ചെയ്തിരിക്കുന്നു.
6. ആറ് (Six)
🟥 എബ്രായയിൽ ആറ് (Six) എന്ന അർത്ഥത്തിൽ ഗണനാസൂചകമായി ഉപയോഗിക്കുന്ന പദം ഷേഷ് (שׂוּשׂ – shesh) ആണ്. കെ.ജെ.വി. സ്ട്രോങ്ങിൽ 215 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. അറുനൂറ് (ആറു നൂറ്: ഉല്പ, 7:6), എൺപത്താറ് (എൺപതു. ആറും: 16:16), ആറ് (30:20), പതിനാറ് (പത്തും ആറും: 46:18) എന്നിങ്ങനെയാണ് സത്യവേദപുസ്തകത്തിൻ്റെ തർജ്ജമ.
”ആറു ദിവസംകൊണ്ടു യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ളതൊക്കെയും ഉണ്ടാക്കി, ഏഴാം ദിവസം സ്വസ്ഥമായിരുന്നു; അതുകൊണ്ടു യഹോവ ശബ്ബത്തുനാളിനെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചിരിക്കുന്നു.” (പുറ, 20:11).
🟥 ക്രമസൂചക സംഖ്യയായി പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന പദം ഷിഷ്ഷീ (sixth) ആണ്. ഷിഷ്ഷീ (שִׁשִּׁי – shishshiy) 28 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. ആറാം (ഉല്പ, 1:31), ആറാമത് (30:19), ആറാമത്തെ (പുറ, 26:9), ‘ആറാ’മൻ (1ദിന, 2:15) എന്നിങ്ങനെയാണ് പരിഭാഷ.
”നോക്കുവിൻ, യഹോവ നിങ്ങൾക്കു ശബ്ബത്ത് തന്നിരിക്കുന്നു; അതുകൊണ്ടു ആറാം ദിവസം അവൻ നിങ്ങൾക്കു രണ്ടു ദിവസത്തേക്കുള്ള ആഹാരം തരുന്നു; നിങ്ങൾ താന്താങ്ങളുടെ സ്ഥലത്തു ഇരിപ്പിൻ; ഏഴാം ദിവസം ആരും തന്റെ സ്ഥലത്തുനിന്നു പുറപ്പെടരുതു എന്നു കല്പിച്ചു.” (പുറ, 16:29).
🟩 ഗ്രീക്കിൽ ആറ് (Six) എന്ന അർത്ഥത്തിൽ ഗണനാസൂചക സംഖ്യയായി ഉപയോഗിക്കുന്ന പദം ഹെക്സ് (ἕξ – hex) 12 പ്രാവശ്യം പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നു. ആറ് (മത്താ, 17:1), നാല്പത്താറ് (നാല്പതും ആറും: യോഹ, 2:20), ഇരുനൂറ്റെഴുപത്താറ് (270-ഉം ആറും: പ്രവൃ, 27:37), ആറാറ് (ആറുവീതം: വെളി, 4:8) എന്നിങ്ങനെ തർജ്ജമ ചെയ്തിരിക്കുന്നു.
”ആറു ദിവസം കഴിഞ്ഞശേഷം യേശു പത്രൊസിനെയും യാക്കോബിനെയും അവന്റെ സഹോദരനായ യോഹന്നാനെയും കൂട്ടി തനിച്ചു ഒരു ഉയർന്ന മലയിലേക്കു കൊണ്ടുപോയി.” (മത്താ, 17:1).
🟩 ക്രമസൂചക സംഖ്യയായി പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നത് ഹെക്ടൊസ് (sixth) ആണ്. ഹെക്ടൊസ് (ἕκτος – hektos) 14 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ആറാം (മത്താ, 20:7), ആറാമത്തെ (വെളി, 9:13) എന്നിങ്ങനെ പരിഭാഷ ചെയ്തിരിക്കുന്നു.
7. ഏഴ് (Seven)
🟥 എബ്രായയിൽ ഏഴ് (seven) എന്ന അർത്ഥത്തിൽ ഗണനാസൂചകമായി ഉപയോഗിക്കുന്ന പദം ഷെബാ (שֶׁבַע – sheba) ആണ്. കെ.ജെ.വി. സ്ട്രോങ്ങിൽ 399 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. ഏഴ് (4:24), എണ്ണൂറ്റേഴ് (800 + ഏഴ്: 5:7), നൂറ്റെഴുപത്തേഴ് (170-ഉം ഏഴും: 5:25), ഏഴേഴ് (ഏഴു ജോഡി: 7:2) എന്നിങ്ങനെയാണ് സത്യവേദപുസ്തകത്തിൻ്റെ തർജ്ജമ.
”ഇനി ഏഴുദിവസം കഴിഞ്ഞിട്ടു ഞാൻ ഭൂമിയിൽ നാല്പതു രാവും നാല്പതു പകലും മഴ പെയ്യിക്കും; ഞാൻ ഉണ്ടാക്കീട്ടുള്ള സകല ജീവജാലങ്ങളെയും ഭൂമിയിൽനിന്നു നശിപ്പിക്കും.” (ഉല്പ, 7:4).
🟥 ക്രമസൂചക സംഖ്യയായി പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന പദം ഷെബിയി (seventh) ആണ്. ഷെബിയി (שְׁבִיעִי – shebiyiy) 98 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. ഏഴാം (ഉല്പ, 2:2), ഏഴാമത്തെ (ലേവ്യ, 23:16) എന്നിങ്ങനെയാണ് പരിഭാഷ.
”താൻ സൃഷ്ടിച്ചുണ്ടാക്കിയ സകല പ്രവൃത്തിയിൽനിന്നും അന്നു നിവൃത്തനായതുകൊണ്ടു ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചു.” (ഉല്പ, 2:3).
🟩 ഗ്രീക്കിൽ ഏഴ് (Seven) എന്ന അർത്ഥത്തിൽ ഗണനാസൂചക സംഖ്യയായി ഉപയോഗിക്കുന്ന പദം ഹെപ്റ്റ (ἑπτά – hepta) 87 പ്രാവശ്യം പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നു. ഏഴെന്നു തർജ്ജമ ചെയ്തിരിക്കുന്നു.
”തിരിഞ്ഞപ്പോൾ ഏഴു പൊൻനിലവിളക്കുകളെയും നിലവിളക്കുകളുടെ നടുവിൽ നിലയങ്കി ധരിച്ചു മാറത്തു പൊൻകച്ച കെട്ടിയവനായി മനുഷ്യപുത്രനോടു സദൃശനായവനെയും കണ്ടു.” (വെളി, 1:13).
🟩 ക്രമസൂചക സംഖ്യയായി പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നത് ഹെബ്ടൊമൊസ് (seventh) ആണ്. ഹെബ്ടൊമൊസ് (ἕβδομος – hebdomos) 9 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ഏഴു (യോഹ, 4:52), ഏഴാം (എബ്രാ, 4:4), ഏഴാമൻ (യൂദാ, 1:14), ഏഴാമത്തെ (വെളി, 11:15) എന്നിങ്ങനെ പരിഭാഷ ചെയ്തിരിക്കുന്നു.
🟥 എബ്രായയിൽ എട്ട് (eight) എന്ന അർത്ഥത്തിൽ ഗണനാസൂചകമായി ഉപയോഗിക്കുന്ന പദം ഷെമോന (שְׁמֹנֶה – shemoneh) ആണ്. കെ.ജെ.വി. സ്ട്രോങ്ങിൽ 107 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. എണ്ണൂറ് (എട്ടു നൂറ്: ഉല്പ, 5:4), എട്ട് (17:12), എട്ടാം (21:4) എന്നിങ്ങനെയാണ് സത്യവേദപുസ്തകത്തിൻ്റെ തർജ്ജമ.
”തലമുറതലമുറയായി നിങ്ങളിൽ പുരുഷപ്രജയൊക്കെയും എട്ടുദിവസം പ്രായമാകുമ്പോൾ പരിച്ഛേദനഏൽക്കേണം; വീട്ടിൽ ജനിച്ച ദാസനായാലും നിന്റെ സന്തതിയല്ലാത്തവനായി അന്യനോടുവിലയ്ക്കു വാങ്ങിയവനായാലും ശരി.” (ഉല്പ, 17:12).
🟥 ക്രമസൂചക സംഖ്യയായി പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന പദം ഷെമീനീ (eighth) ആണ്. ഷെമീനീ (שְׁמִינִי – shemiyniy) 28 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. എട്ടാം പുറ, 22:30), എട്ടാമത്തേത് (1ദിന, 25:15), എട്ടാമൻ (26:5) എന്നിങ്ങനെയാണ് പരിഭാഷ.
”എട്ടാം ദിവസം സമാഗമനക്കുടാരത്തിന്റെ വാതിൽക്കൽ യഹോവയുടെ സന്നിധിയിൽ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരേണം.” (ലേവ്യ, 14:23).
🟩 ഗ്രീക്കിൽ എട്ട് (Eight) എന്ന അർത്ഥത്തിൽ ഗണനാസൂചക സംഖ്യയായി ഉപയോഗിക്കുന്ന പദം ഒക്ടോ (ὀκτώ – okto) 9 പ്രാവശ്യം പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നു. എട്ട് (ലൂക്കൊ, 2:21), പതിനെട്ട് (പത്തും എട്ടും: 13:4), മപ്പത്തെട്ട് (മപ്പതു എട്ട്: യോഹ, 5:5) എന്നിങ്ങനെ തർജ്ജമ ചെയ്തിരിക്കുന്നു.
“പരിച്ഛേദന കഴിപ്പാനുള്ള എട്ടു ദിവസം തികെഞ്ഞപ്പോൾ അവൻ ഗർഭത്തിൽ ഉല്പാദിക്കുംമുമ്പെ ദൂതൻ പറഞ്ഞതുപോലെ അവന്നു യേശു എന്നു പേർ വിളിച്ചു.” (ലൂക്കോ, 2:21).
🟩 ക്രമസൂചക സംഖ്യയായി പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നത് ഒഗ്ടൂസ് (eighth) ആണ്. ഒഗ്ടൂസ് (ὄγδοος – ogdoos) 6 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. എട്ടാം (ലൂക്കൊ, 1:59), ഏട്ടാമത്തത് (വെളി, 17:11) എന്നിങ്ങനെ പരിഭാഷ ചെയ്തിരിക്കുന്നു.
“എട്ടാം നാളിൽ അവർ പൈതലിനെ പരിച്ഛേദന ചെയ്‍വാൻ വന്നു; അപ്പന്റെ പേർ പോലെ അവന്നു സെഖര്യാവു എന്നു പേർ വിളിപ്പാൻ ഭാവിച്ചു.” (ലൂക്കോ, 1:59).
9. ഒമ്പത് (Nine)
🟥 എബ്രായയിൽ ഒമ്പത് (nine) എന്ന അർത്ഥത്തിൽ ഗണനാസൂചകമായി ഉപയോഗിക്കുന്ന പദം ടെഷാ (תֵּשַׁע – tesha) ആണ്. കെ.ജെ.വി. സ്ട്രോങ്ങിൽ 58 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. തൊള്ളായിരത്തി (ഒമ്പതു നൂറ്: ഉല്പ, 55), ഇരുന്നൂറ്റൊമ്പത് (ഇരുന്നൂറും ഒമ്പതും: 11:19), ഒമ്പതാം (ലേവ്യ, 23:32), ഒമ്പത് (സംഖ്യാ, 29:26) എന്നിങ്ങനെയാണ് സത്യവേദപുസ്തകത്തിൻ്റെ തർജ്ജമ.
“അഞ്ചാം ദിവസം ഒമ്പതു കാളയെയും രണ്ടു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ളഊനമില്ലാത്ത പതിന്നാലു കുഞ്ഞാടിനെയും അർപ്പിക്കേണം.” (സംഖ്യാ, 29:26).
🟥 ക്രമസൂചക സംഖ്യയായി പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന പദം ടെഷീ (ninth) ആണ്. ടെഷീ (תְּשִׁיעִי – teshiyiy) 18 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. ഒമ്പതാം (ലേവ്യ, 25:22), ‘ഒമ്പതാ’മൻ (1ദിന, 12:12), ഒമ്പതാമത്തേത് (24:11) എന്നിങ്ങനെയാണ് തർജ്ജമ.
“എട്ടാം സംവത്സരത്തില്‍ നിങ്ങള്‍ വിതെക്കയും ഒമ്പതാം സംവത്സരംവരെ പഴയ അനുഭവംകൊണ്ടു ഉപജീവിക്കുയും വേണം; അതിന്റെ അനുഭവം വരുംവരെ പഴയതുകൊണ്ടു ഉപജീവിച്ചുകൊള്ളേണം.” (ലേവ്യ, 25:22).
🟩 ഗ്രീക്കിൽ ഒമ്പത് (nine) എന്ന അർത്ഥത്തിൽ ഗണനാസൂചകമായി ഉപയോഗിക്കുന്ന പദം എന്നെയ (ἐννέα – ennea) ഒരു പ്രാവശ്യം പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നു. ഒമ്പത് എന്നു സത്യവേദപുസ്തകത്തിൽ പരിഭാഷ ചെയ്തിരിക്കുന്നു.
🟩 ക്രമസൂചക സംഖ്യയായി പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നത് എന്നടൊസ് (ninth) ആണ്. എന്നടൊസ് (ἔννατος – ennatos) 10 പ്രാവശ്യവും ഉപയോഗിച്ചിട്ടുണ്ട്. ഒമ്പതാം (മത്താ, 20:5), ഒമ്പതാമത്തെ (വെളി, 21:20) എന്നിങ്ങനെ പരിഭാഷ ചെയ്തിരിക്കുന്നു.
“ഏകദേശം ഒമ്പതാംമണി നേരത്തു യേശു: “ഏലീ, ഏലീ, ലമ്മാ ശബക്താനി” എന്നു ഉറക്കെ നിലവിളിച്ചു; “എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു” എന്നർത്ഥം.” (മത്താ, 27:46).
10. പത്ത് (Ten)
🟥 എബ്രായയിൽ പത്ത് (ten) എന്ന അർത്ഥത്തിൽ ഗണനാസൂചകമായി ഉപയോഗിക്കുന്ന പദം എസെർ (עֶשֶׂר – eser) ആണ്. കെ.ജെ.വി. സ്ട്രോങ്ങിൽ 175 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. തൊള്ളായിരത്തി പത്ത് (900-ഉം പത്തും: ഉല്പ, 5:14), പത്ത് (16:3) പതിനാല് (പത്തും നാലും: 31:41), മുപ്പത് (മൂന്ന് പത്ത്: 32:15) എന്നിങ്ങനെയാണ് സത്യവേദപുസ്തകത്തിൻ്റെ തർജ്ജമ.
“അപ്പോൾ അവൻ: കർത്താവു കോപിക്കരുതേ; ഞാൻ ഇനി ഒരു പ്രാവശ്യം മാത്രം സംസാരിക്കും; പക്ഷേ പത്തു പേരെ അവിടെ കണ്ടാലോ എന്നു പറഞ്ഞു. ഞാൻ പത്തുപേരുടെ നിമിത്തം നശിപ്പിക്കയില്ല എന്നു അവൻ അരുളിച്ചെയ്തു.” (ഉല്പ, 18:32).
🟥 ക്രമസൂചക സംഖ്യയായി പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന പദം അസീറീ (tenth) ആണ്. അസീറീ (עֲשִׂירִי – ʻasiyriy) 29 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. പത്താം (ഉല്പ, 8:5), പത്തിലൊന്നു (പത്തിൽ ഒന്നു: പുറ, 16:36), പത്താമൻ (1ദിന, 12:13) എന്നിങ്ങനെയാണ് തർജ്ജമ.
“പത്താം മാസം വരെ വെള്ളം ഇടവിടാതെ കുറഞ്ഞു; പത്താം മാസം ഒന്നാം തിയ്യതി പർവ്വതശിഖരങ്ങൾ കാണായി.” (ഉല്പ, 8:5).
🟩 ഗ്രീക്കിൽ പത്തു (ten) എന്ന അർത്ഥത്തിൽ ഗണനാസൂചകമായി ഉപയോഗിക്കുന്ന പദം ഡെക (δέκα – deka) 27 പ്രാവശ്യം പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നു. പത്ത് (മത്താ, 20:24), പതിനെട്ട് (പത്തും എട്ടും: ലൂക്കൊ, 13:4), പതിനായിരം (പത്തു ആയിരം: 14:31) എന്നിങ്ങനെ സത്യവേദപുസ്തകത്തിൽ പരിഭാഷ ചെയ്തിരിക്കുന്നു.
“സ്വർഗ്ഗരാജ്യം മണവാളനെ എതിരേല്പാൻ വിളക്കു എടുത്തുകൊണ്ടു പുറപ്പെട്ട പത്തു കന്യകമാരോടു സദൃശം ആകും.” (മത്താ, 25:1).
🟩 ക്രമസൂചക സംഖ്യയായി പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നത് ഡകടൊസ് (tenth) ആണ്. ഡകടൊസ് (δέκατος – dekatos) 3 പ്രാവശ്യവും ഉപയോഗിച്ചിട്ടുണ്ട്. പത്താം (യോഹ, 1:39), പത്തിലൊന്ന് (പത്തിൽ ഒന്ന്: വെളി, 11:3), പത്താമത്തേത് (21:20) എന്നിങ്ങനെ പരിഭാഷ ചെയ്തിരിക്കുന്നു.
“യേശു അവരോടു: ‘വന്നു കാണ്മിൻ’ എന്നു പറഞ്ഞു. അങ്ങനെ അവൻ വസിക്കുന്ന ഇടം അവർ കണ്ടു അന്നു അവനോടുകൂടെ പാർത്തു; അപ്പോൾ ഏകദേശം പത്താംമണി നേരം ആയിരുന്നു.” (യോഹ 1:39).
ശലോമോൻ ദൈവാലയത്തിന്റെ മുമ്പിൽ താമ്രക്കാളകളുടെ പുറത്തുവച്ചിരുന്ന താമ്രപാത്രം. (1രാജാ, 7:23-44; യിരെ, 52:17). താമ്രം കൊണ്ടുള്ള പണി ചെയ്യുന്നതിന് ശലോമോൻ രാജാവ് സോരിൽ നിന്നു ഹീരാമിനെ വരുത്തി. ഈ താമ്രക്കടൽ നിർമ്മിച്ചത് ഹീരാം ആയിരുന്നു. ദാവീദ് കൊളളയായി പിടിച്ച താമ്രമാണ് താമ്രക്കടൽ നിർമ്മാണത്തിന് ഉപയോഗിച്ചത്. (1ദിന, 18:8). സമാഗമനകൂടാരത്തിൽ താമത്തൊട്ടി വച്ചിരുന്ന സ്ഥാനത്തിനു (പുറ, 30:18) സമാന്തരമായാണ് താമ്രക്കടൽ വച്ചിരുന്നതെങ്കിൽ, അതിന്റെ സ്ഥാനം ദൈവാലയത്തിലേക്കുള്ള പ്രവേശനത്തിൽ യാഗപീഠത്തിനു മുമ്പിലാണ്. താമ്രപാത്രം പ്രന്തണ്ടു കാളപ്പുറത്താണു വച്ചിരുന്നത്. കാളകൾ മൂന്നെണ്ണം വീതം ഓരോ ദിക്കിലേക്കു തിരിഞ്ഞിരുന്നു. വടക്കോട്ടു മൂന്നു, പടിഞ്ഞാറോട്ടു മൂന്നു, തെക്കോട്ടു മൂന്നു, കിഴക്കോട്ടു മൂന്ന്. കാളകളുടെ പൃഷ്ഠഭാഗം അകത്തോട്ടു തിരിഞ്ഞിരുന്നു. പാത്രം വൃത്താകാരമായിരുന്നു. അതിന് പത്തു മുഴം വ്യാസവും അഞ്ചുമുഴം ഉയരവും മുപ്പതു മുഴം ചുറ്റളവും ഉണ്ടായിരുന്നു. അതിന്റെ വ്യാപ്തം രണ്ടായിരം ബത്ത് ആയിരുന്നു. 2ദിനവൃത്താന്തം 4:5-ൽ മൂവായിരം ബത്ത് എന്നു കാണുന്നു. അതിന്റെ വക്ക് പുറത്തോട്ട് മലർന്നിരുന്നു. അതു പാനപാത്രത്തിൻ്റെ വക്കുപോലെ താമരപ്പൂവിൻ്റെ ആകൃതിയിൽ ഉള്ളതായിരുന്നു . താമ്രക്കടൽ ഗോളാകാരമായിരുന്നു എന്നു ജൊസീഫസ് പറയുന്നുണ്ട്. ചിലരുടെ അഭിപ്രായത്തിൽ അതിന് സിലിണ്ടറാകൃതിയാണ്. പുരോഹിതന്മാർക്കു കഴുകുന്നതിനു അതിൽ വെളളം നിറച്ചിരുന്നു. ആഹാസ് രാജാവിന്റെ കാലത്തു താമ്രക്കടലിനെ താമ്രക്കാളകളുടെ പുറത്തു നിന്നിറക്കി കല്ത്തളത്തിന്മേൽ വെച്ചു. (2രാജാ, 16:17). ബി.സി. 587-ൽ നെബൂഖദ്നേസർ യെരൂശലേം പിടിച്ചപ്പോൾ കടൽ ഉടച്ച് താമ്രം ബാബേലിലേക്കു കൊണ്ടുപോയി.
താമ്രക്കടലിന്റെ നിർമ്മാണം സീറോ ഫിനിഷ്യൻ സ്വാധീനവും വിശ്വദേവതാ സൂചനയും വ്യക്തമാക്കുന്നു. പ്രാചീനകാലത്തു കടലിന് ദിവ്യശക്തി ഉളളതായി കരുതപ്പെട്ടിരുന്നു. ജീവൻ്റെയും സന്തത്യുത്പാദനത്തിന്റെയും ഉറവിടമാണ് ഭൂഗർഭ ശുദ്ധജല സമുദം. മെസൊപ്പൊട്ടേമിയയിൽ കടൽ അഥവാ അപ്സു എന്ന പദം ജലത്തിനും ക്ഷേത്രത്തിൽ വച്ചിരുന്ന വിശുദ്ധ ജലപാതത്തിനും പ്രയോഗിച്ചിരുന്നു. താമ്രക്കടലിനു പിന്നിൽ ഈ വ്യംഗ്യസൂചന ഇല്ലായിരുന്നുവെന്നു തീർത്തു പറയുവാൻ നിവൃത്തിയില്ല. ശലോമോൻ നിർമ്മിച്ച തൊട്ടികൾക്കും താമ്രക്കടലിനും പരസ്പര ബന്ധമുണ്ടായിരുന്നു. ബാബിലോന്യ ക്ഷേത്രങ്ങളിൽ തൊട്ടികളും കടലും ഉണ്ടായിരുന്നു എന്നതും സ്മർത്തവ്യമാണ്.
☛ സത്യത്തിന് സാക്ഷിനില്ക്കാൻ ജനിച്ച അതിനായി ലോകത്തിലേക്കുന്ന ഏകസത്യദൈവത്തെ അറിയാൻ വിവേകംതന്ന മനുഷ്യനായ യേശുക്രിസ്തുവിനെ സത്യദൈവത്തിൽനിന്ന് ജനിച്ച സത്യദൈവമാക്കിയത് എ.ഡി. 325-ൽ നിഖ്യായിൽ കൂടിയ സുനഹദോസാണ്: (യോഹ, 8:40; 17:3; 18:37; 1യോഹ, 5:20). ➟നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അലക്സാണ്ട്രിയായിലെ അറിയൂസാണ് യേശുവിനെ ആദ്യത്തെ സൃഷ്ടിയാക്കിയത്. അറിയൂസ് സൃഷ്ടിച്ച പുത്രനെ നിഖ്യായിൽ കൂടിയ ശവപിതാക്കന്മാൻ വൈറ്റ്വാഷ് ചെയ്ത് ജനിപ്പിച്ചെടുക്കുകയായിരുന്നു. ➟സൃഷ്ടിക്കപ്പെട്ടതോ, ജനിപ്പിക്കപ്പെട്ടതോ ആയ ഒരു ദൈവം ബൈബിളിൻ്റെ ഏഴയലത്തുപോലുമില്ല. ➦ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി എ.എം. 3,755-ൽ (ബി.സി. 6) മറിയയുടെ മൂത്തമകനായി ജനിച്ച മനുഷ്യനായ യേശു ദൈവമാണെന്ന് ട്രിനിറ്റി വിചാരിക്കുന്നു: (യോഹ, 8:40). ➟ദൈവപുത്രൻ ദൈവമാണെന്ന് ബൈബിളിൽ ഒരു വാക്കിൽപ്പോലും പറഞ്ഞിട്ടില്ല; പരിഭാഷകളിൽ വന്ന പിഴവും ദുർവ്യാഖ്യാനവുംകൊണ്ടാണ് ദൈവപുത്രനെ പലരും ദൈവമാക്കുന്നത്. ➟ദൈവപുത്രനും ദൈവമാണെന്ന് ബൈബിളിൽ പറഞ്ഞിരുന്നുവെങ്കിൽ, യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലുമില്ലെന്നും പിതാവാണ് ഒരേയൊരു സത്യദൈവമെന്നും (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും ദൈവവും പിതാവുമായവൻ ഒരുവനാണെന്നും പറയുന്ന ബൈബിൾ (പഴയപുതിയനിയമങ്ങൾ) പരസ്പരവിരുദ്ധവും അബദ്ധപഞ്ചാംഗവും ആകുമായിരുന്നു: യോഹ, 17:3; 1കൊരി, 8:5-6; എഫെ, 4:6). ➟തിരുവെഴുത്തുകൾ ദൈവശ്വാസീയമാണെന്നുപോലും ട്രിനിറ്റിക്കറിയില്ല: (2തിമൊ, 3:16). ➟യേശുവിൻ്റെ അസ്തിത്വം (𝐄𝐱𝐢𝐬𝐭𝐞𝐧𝐜𝐞) എന്താണെന്നോ, പ്രകൃതി (𝐍𝐚𝐭𝐮𝐫𝐞) എന്താണെന്നോപോലും ആറിയാത്തവരാണ് ദുർവ്യാഖ്യാനത്താലും ദുരുപദേശത്താലും അവനെ ദൈവമാക്കാൻ നോക്കുന്നത്. താൻ ദൈവമല്ല; മനുഷ്യനാണെന്ന് പഠിപ്പിച്ച യേശുക്രിസ്തുവിനെപ്പോലും വിശ്വസിക്കാത്തവർക്ക് എന്തുപദേശവിശുദ്ധി! തെളിവുകൾ താഴെയുണ്ട്: ➤[കാണുക: യേശുവിൻ്റെ അസ്തിത്വം]
☛ ട്രിനിറ്റിക്കുള്ള മറുപടി: ➦ ദൈവപുത്രനായ യേശു ദൈവമാണെന്ന് തെറ്റിദ്ധരിക്കുകയും തെറ്റിദ്ധരിപ്പിക്കപ്പെടുയും ചെയ്തിരിക്കുന്ന വാക്യങ്ങളുടെ വസ്തുത നമുക്ക് പരിശോധിക്കാം: ❶ യേശുക്രിസ്തു ദൈവസമത്വം ഉള്ളവൻ: ➦ ക്രിസ്തുയേശുവിൻ്റെ ഭാവമാണ് ഫിലിപ്പിയരിലെ വിഷയം. അത് വർണ്ണിക്കാൻ ഏഴുകാര്യങ്ങളാണ് പൗലൊസ് പറയുന്നത്: 𝟏. ദൈവരൂപത്തിലിരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെപ്പിടിച്ചില്ല, 𝟐. ദാസരൂപം എടുത്തു, 𝟑. മനുഷ്യസാദൃശ്യത്തിലായി, 𝟒. തന്നെത്താൻ ഒഴിച്ചു, 𝟓. വേഷത്തിൽ മനുഷ്യനായി, 𝟔. തന്നെത്താൻ താഴ്ത്തി, 𝟕. ക്രൂശിലെമരണത്തോളം അനുസരണമുള്ളവനായി. ☛ അവിടെ പറഞ്ഞിരിക്കുന്ന ഏഴുകാര്യങ്ങളും യഥാർത്ഥത്തിലാണെങ്കിൽ, സത്യേകദൈവത്തിൻ്റെ പ്രകൃതിക്ക് യോജിക്കുന്നതല്ല. ➟ദൈവം ആരാണെന്നോ, ദൈവപ്രകൃതിയുടെ സവിശേഷതകൾ എന്തൊക്കെയാണെന്നോ അറിയാത്തവർക്കു മാത്രമേ ഫിലിപ്പിയരിലെ വേദഭാഗം അക്ഷരാർത്ഥത്തിൽ. മനസ്സിലാക്കാൻ കഴിയുകയുള്ളൂ. ➤[കാണുക: ദൈവപ്രകൃതിയുടെ സവിശേഷതകൾ]. ➟ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുയേശുവിൻ്റെ തഴ്മയുടെ മനോഭാവം വർണ്ണിക്കാൻ, ദൈവം എങ്ങനെ ക്രൂശിലെ മരണത്തോളം അനുസരണമുള്ളവനായി എന്ന് ആലങ്കാരികമായി പൗലൊസ് പറയുന്നതാണ്. ➤❝പിതാവു് എന്നെക്കാൾ വലിയവനാണ് (യോഹ, 14:28), എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല (യോഹ, 5:30), ഞാൻ മനുഷ്യനാണ് (യോഹ, 8:40), പിതാവ് എന്റെ ദൈവമാണു❞ (യോഹ, 20:17 ⁃⁃ മത്താ, 27:46; മർക്കൊ, 15:33) എന്നൊക്കെ പഠിപ്പിച്ച യേശുക്രിസ്തു എങ്ങനെയാണ് ദൈവത്തോട് സമത്വമുള്ളവനാകുന്നത്❓ ☛ യഹോവയ്ക്ക് സമനായും സദൃശനായും ആരുമില്ല: ➦ ദൈവം സമനിത്യരായ മുന്നുപേരാണെന്ന് ട്രിനിറ്റി വിചാരിക്കുന്നു. ➟എന്നാൽ യഹോവയോടു സമനായും സദൃശനായും ഒരുത്തനുമില്ലെന്ന് ഏകദൈവമായ യഹോവയും പഴയനിയമത്തിലെ മശീഹമാരും ഭക്തന്മാരും ആവർത്തിച്ച് പറയുന്നു: ❶ നിങ്ങൾ എന്നെ ആരോടു സദൃശമാക്കും? ഞാൻ ആരോടു തുല്യനാകും എന്നു പരിശുദ്ധനായവൻ അരുളിച്ചെയ്യുന്നു. (യെശ, 40:25) ❷ നിങ്ങൾ എന്നെ ആരോട് ഉപമിച്ചു സദൃശമാക്കും? തമ്മിൽ ഒത്തുവരത്തക്കവണ്ണം എന്നെ ആരോടു തുല്യമാക്കും? (യെശ, 46:5) ❸ എനിക്കു സമനായവൻ ആർ? (യിരെ, 49:19; 50:44) ❹ ഞങ്ങളുടെ ദൈവമായ യഹോവയെപ്പോലെ ആരുമില്ല. (പുറ, 8:10) ❺ യഹോവയെപ്പോലെ പരിശുദ്ധൻ ഇല്ല; നീ അല്ലാതെ ഒരുത്തനുമില്ലല്ലോ; നമ്മുടെ ദൈവത്തെപ്പോലെ ഒരു പാറയുംഇല്ല. (1ശമൂ, 2:2) ❻ യെശൂരൂന്റെ (യിസ്രായേൽ) ദൈവത്തെപ്പോലെ ഒരുത്തനുമില്ല. (ആവ, 33:26) ❼ കർത്താവായ യഹോവേ, നീ വലിയവൻ ആകുന്നു; നിന്നെപ്പോലെ ഒരുത്തനുമില്ല. (2ശമൂ, 7:22) ❽ യഹോവേ, നിനക്കു തുല്യൻ ആർ? (സങ്കീ, 35:10) ❾ മഹാകാര്യങ്ങളെ പ്രവർത്തിച്ചിട്ടുള്ള ദൈവമേ, നിന്നോടു തുല്യൻ ആരുള്ളൂ? (സങ്കീ, 71:19) ❿ ദൈവമായ യഹോവേ, ….. നിന്നോടു സദൃശൻ ആരുമില്ല. (സങ്കീ, 40:5) ⓫ സ്വർഗത്തിൽ യഹോവയോട് സദൃശനായവൻ ആർ? ദേവപുത്രന്മാരിൽ യഹോവയ്ക്കു തുല്യനായവൻ ആർ? (സങ്കീ, 89:6) ⓬ സൈന്യങ്ങളുടെ ദൈവമായ യഹോവേ, നിന്നെപ്പോലെ ബലവാൻ ആരുള്ളു? (സങ്കീ, 89:8) ⓭ ഉന്നതത്തിൽ അധിവസിക്കുന്നവനായി നമ്മുടെ ദൈവമായ യഹോവെക്കു സദൃശൻ ആരുള്ളു? (സങ്കീ, 113:5) ⓮ യഹോവേ, നിന്നോടു തുല്യനായവൻ ആരുമില്ല. (യിരേ, 10:6) ⓯ നിന്നോടു സമനായ ദൈവം ആരുള്ളു? (മീഖാ, 7:18). ➦ മേല്പറഞ്ഞ വേദഭാഗങ്ങളിൽ, ❝എന്നെ, എനിക്കു❞ എന്നിങ്ങനെ ഏകവചനം പറഞ്ഞുകൊണ്ടാണ്, തനിക്ക് സമനായും സദൃശനായും ആരുമില്ലെന്ന് യഹോവ പറയുന്നത്. ➟ദൈവം ത്രിത്വമാണെങ്കിൽ, യഹോവ അങ്ങനെ പറയുമായിരുന്നോ❓ ➟യഹോവയ്ക്ക് സമനായും സദൃശനായും ആരുമില്ലെന്നും ❝നിനക്കു, നിന്നോടു❞ (ഏകവചനം) സമനായും സദൃശനാനായും ആരുമില്ലെന്നുമാണ് പഴയനിയമത്തിലെ മശീഹമാരും ഭക്തന്മാരും പറയുന്നത്. ➟ദൈവം ത്രിത്വമാണെങ്കിൽ, യഹോവയ്ക്ക് സമനായും സദൃശമായും ആരുമില്ലെന്ന് പഴയനിയമഭക്തന്മാർ പറയുമായിരുന്നോ❓ ➟യഹോവയായ ഏകദൈവത്തോട് സമനായും സദൃശനായും ആരുമില്ലെന്ന് ദൈവശ്വാസീയമായ തിരുവെഴുത്തുകളിൽ ആവർത്തിച്ച് ആലേഖനംചെയ്ത് വെച്ചിരിക്കെ, യേശുവിനു് ദൈവത്തോട് എങ്ങനെ സമത്വമുണ്ടാകും❓ പിതാവ് എന്നെക്കാൾ വലിയവനാണെന്ന് ക്രിസ്തു പറയുന്നത് അറിയാൻ: [കാണുക: പിതാവ് എന്നെക്കാൾ വലിയവൻ]. ദൈവത്തോടു സമത്വമുള്ളവനാണ് ക്രിസ്തു എങ്കിൽ, രണ്ട് വ്യക്തി എങ്ങനെയാകും; രണ്ട് ദൈവമല്ലേ ആകുന്നത്❓ ➦ ❝ദൈവരൂപത്തിലിരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെപ്പിടിച്ചില്ല❞ എന്ന ഒന്നാമത്തെ പോയിൻ്റ് നോക്കിയാൽത്തന്നെ ട്രിനിറ്റിയുടെ വാദം നിലനില്ക്കുന്നതല്ല എന്ന് മനസ്സിലാക്കാം. ➟ ട്രിനിറ്റിക്ക് ഒരു ദൈവവും സമനിത്യരായ മൂന്നു വ്യക്തിയുമാണുള്ളത്. ➟അതായത്, പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന മൂന്ന് വ്യക്തിയുടെ ഒരു സാരാംശമാണ് ഏകദൈവം എന്നാണ് അവർ അവകാശപ്പെടുന്നത്. ➟എന്നാൽ പ്രസ്തുത വേദഭാഗത്ത് പിതാവിനോടുള്ള സമത്വമെന്നോ, പരിശുദ്ധാത്മാവിനോടുള്ള സമത്വമെന്നോ അല്ല; ❝ദൈവത്തോടുള്ള സമത്വം❞ എന്നാണ് പറയുന്നത്. ➟മൂന്ന് വ്യക്തിയുടെ സാരാംശമായ ദൈവത്തോടു സമത്വമുള്ളവനാണ് ക്രിസ്തു എന്നുപറഞ്ഞാൽ, അവൻ മറ്റൊരു ത്രിത്വമാണാകുന്നത്. ➟അത് ത്രിത്വത്തെക്കാൾ കൊടിയ ദുരുപദേശമാകും. ➟മുഴുവൻ വചനത്തെളിവുകളും അറിയാൻ: ➤[കാണുക: ക്രിസ്തുയേശുവിലുള്ള ഭാവം ⁃⁃ ദൈവം ഒരുത്തൻ മാത്രം,യഹോവ ഒരുത്തൻ മാത്രം, ദൈവത്തിനു് സമനായും സദൃശനായും ആരുമില്ല].
❷ യേശുക്രിസ്തു സത്യദൈവം: ☛ 1യോഹന്നാൻ 𝟓:𝟐𝟎-ൽ പറയുന്ന സത്യദൈവം പുത്രനല്ല; പിതാവാണ്. ➦ ❝ദൈവപുത്രന്‍ വന്നു എന്നും സത്യദൈവത്തെ അറിവാന്‍ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു; നാം സത്യദൈവത്തില്‍ അവന്‍റെ പുത്രനായ യേശുക്രിസ്തുവില്‍ തന്നെ ആകുന്നു. അവന്‍ സത്യദൈവവും നിത്യജീവനും ആകുന്നു.❞ (1 യോഹ 5:20). ➦ ഈ വാക്യത്തിന് മൂന്നു ഭാഗമുണ്ട്. അവസാനഭാഗത്ത്, ❝അവന്‍ സത്യദൈവവും നിത്യജീവനും ആകുന്നു❞ എന്നാണ് യോഹന്നാൻ പറഞ്ഞിരിക്കുന്നത്. ➟❝അവൻ❞ എന്നത് പ്രഥമപുരുഷ (𝟑𝐫𝐝 𝐩𝐞𝐫𝐬𝐨𝐧) സർവ്വനാമമാണ്. ആ സർവ്വനാമത്തിൻ്റെ ഉടയവനാണ് ❝സത്യദൈവവും നിത്യജീവനും.❞ ➟അതാരാണെന്ന് വാക്യത്തിൻ്റെ രണ്ടാം ഭാഗത്ത് പറഞ്ഞിട്ടുണ്ട്: ❝നാം സത്യദൈവത്തില്‍ അവന്‍റെ പുത്രനായ യേശുക്രിസ്തുവില്‍ തന്നെ ആകുന്നു.❞ ➟വാക്യാംശം ശ്രദ്ധിക്കുക: ➤❝അവന്‍റെ പുത്രനായ യേശുക്രിസ്തുവില്‍.❞ ➟അവൻ്റെ പുത്രനാണ് യേശുക്രിസ്തു. അപ്പോൾ, ❝അവൻ❞ പിതാവാവാണെന്ന് വ്യക്തമാണല്ലോ❓ ➟അത് പറഞ്ഞശേഷമാണ്. ❝അവൻ സത്യദൈവവും നിത്യജീവനും ആകുന്നു❞ എന്ന് പറയുന്നത്. തന്മൂലം, അവസാനഭാഗത്ത് പറയുന്ന സത്യദൈവമായ ❝അവൻ❞ പിതാവാണെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം. ☛ യോഹന്നാൻ 17:3-ഉം (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) 1യോഹന്നാൻ 5:20-ഉം താരതമ്യം ചെയ്ത് നോക്കിയാൽത്തന്നെ സത്യദൈവം ആരാണെന്ന് ഭാഷണവും വാക്കുകളും കൂടാതെ ആർക്കും മനസ്സിലാകും. ➟മുഴുവൻ വചനത്തെളിവുകളും അറിയാൻ: ➤[കാണുക: സത്യദൈവവും നിത്യജീവനും ആരാണ്?]
❸ യേശുക്രിസ്തു സർവ്വശക്തിയുള്ള ദൈവം: ☛ വെളിപ്പാട് 𝟏:𝟖-ലെ സർവ്വശക്തിയുള്ള ദൈവം ദൈവപുത്രനായ യേശുക്രിസ്തു അല്ല; പിതാവായ ഏകദൈവമാണ്: (1കൊരി, 8:5-6). ➦ ❝ഞാൻ അല്ഫയും ഒമേഗയും ആകുന്നു എന്നു ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സർവ്വശക്തിയുള്ള ദൈവമായ കർത്താവു അരുളിച്ചെയ്യുന്നു.❞ (വെളി, 1:8). ➦ സർവ്വശക്തിയുള്ള ദൈവത്തിനു് ഒരു പ്രത്യേക വിശേഷണം അവിടെ പറഞ്ഞിട്ടുണ്ട്: ➟❝ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനും.❞ ഈ വിശേഷണം പിതാവായ ദൈവത്തിനല്ലാതെ, മറ്റാർക്കും പറഞ്ഞിട്ടില്ല. ➤❝യോഹന്നാൻ ആസ്യയിലെ ഏഴു സഭകൾക്കും എഴുതുന്നതു: ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായവങ്കൽ നിന്നും അവന്റെ സിംഹാസനത്തിന്മുമ്പിലുള്ള ഏഴു ആത്മാക്കളുടെ പക്കൽനിന്നും വിശ്വസ്തസാക്ഷിയും മരിച്ചവരിൽ ആദ്യജാതനും ഭൂരാജാക്കന്മാർക്കു അധിപതിയും ആയ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.❞ (വെളി. 1:4-5). ➟ഈ വേദഭാഗത്ത്, ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായ പിതാവിനെയും, ദൈവത്തിൻ്റെ ഏഴു ആത്മാവിനെയും, യേശുക്രിസ്തുവിനെയും വ്യക്തമായി വേർതിരിച്ച് പറഞ്ഞിട്ടുണ്ട്. ➟❝ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനും❞ എന്ന വിശേഷണം പിതാവിൻ്റെയാണെന്ന് വേറെയും പലഭാഗത്ത് പറഞ്ഞിട്ടുണ്ട്: (വെളി, 4:8; 11:17; 16:5). ➟തന്മൂലം, സർവ്വശക്തിയുള്ള ദൈവം പുത്രനല്ല; പിതാവാണെന്ന് സംശയലേശമന്യേ തെളിയുന്നു. മുഴുവൻ വചനത്തെളിവുകളും അറിയാൻ: ➤[കാണുക: വെളിപ്പാട് 1:8: സർവ്വശക്തിയുള്ള ദൈവം ആരാണ്?]
❹ യേശുക്രിസ്തു വീരനാം ദൈവം: ☛ ❝നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാന പ്രഭു എന്നു പേർ വിളിക്കപ്പെടും.❞ (യെശ, 9:6). ഇവിടെപ്പറയുന്ന മകൻ യേശുക്രിസ്തുവല്ല; മറ്റൊരു രാജാവാണ്. ➦ ചില കാര്യങ്ങൾ അതിനോടുള്ള പറയാം: 𝟏. പുതിയനിയമത്തിൽ യെശയ്യാ പ്രവചനത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ ഉദ്ധരണികൾ എടുത്തിരിക്കുന്നത്. ➟യെശയ്യാവിൻ്റെ നൂറിലേറെ ഉദ്ധരണികൾ പൂർണ്ണമായിട്ടോ, ഭാഗീകമായിട്ടോ പുതിയനിയമത്തിൽ കാണാം. ➟അതിൽ, യെശയ്യാവ് പറഞ്ഞു; യെശയ്യാപ്രവചനത്തിൽ എഴുതിയിരിക്കുന്നു എന്നിങ്ങനെ പറഞ്ഞിരിക്കുന്ന 𝟮𝟭 ഉദ്ധരണികളുണ്ട്. ➟ഉദാ: (മത്താ, 3:3⁃⁃യെശ, 40:3; മത്താ, 8:17⁃⁃യെശ, 53:4; മത്താ, 12:17-21⁃⁃യെശ, 42:1-4). ➟എന്നിട്ടും ഈ പ്രവചനം മാത്രം പുതിയനിയമത്തിൽ അപ്പൊസ്തലന്മാരോ, എഴുത്തുകാരോ ആരും ഉദ്ധരിച്ചിട്ടില്ല. ➟പരിശുദ്ധാത്മാവിനാൽ പുസ്തകം എഴുതിയവർ എടുക്കാതെ തള്ളിക്കളഞ്ഞ ഒരു പ്രവചനം ക്രിസ്തുവിൽ എങ്ങനെ ആരോപിക്കാൻ കഴിയും❓ 𝟐. ജനിക്കുന്ന ശിശു അത്ഭുതമന്ത്രിയും വീരനാംദൈവവും നിത്യപിതാവും സമാധനപ്രഭുവും ആയിരിക്കുമെന്നല്ല; അങ്ങനെ പേർ വിളിക്കപ്പെടും എന്നാണ്. ➟അതായത്, യെശയ്യാവ് പറയുന്ന നാല് നാമം (Name) ജനിച്ച ശിശുവിൻ്റെ അസ്തിത്വമോ (Existence), പ്രകൃതിയോ (Nature), സംജ്ഞാനാമമോ (Proper Noun), പദവിയോ (Title) അല്ല; ജനിച്ച ശിശുവിൻ്റെ പ്രാവചനികനാമം (Prophetic Name) ആണ്. ➟ഒരുത്തനെ ❝വീരനാം ദൈവം❞ എന്ന് പേർ വിളിച്ചാൽ അവൻ ദൈവം ആകില്ല. പേരും പ്രകൃതിയും വ്യത്യസ്തമാണ്. ➟യെശയ്യാവ് പറയുന്ന ജനിക്കുന്ന മകൻ ❝വീരനാം ദൈവം❞ സത്യദൈവം ആണെങ്കിൽ, ❝വീരനാം ദൈവം എന്ന് പേർ വിളിക്കും❞ എന്ന് ഒരിക്കലും പറയില്ല; ❝വീരനാം ദൈവം ആയിരിക്കും❞ എന്നേ പറയുമായിരുന്നുള്ളൂ. ദൈവം എന്നത് പേരല്ല; പിതാവിൻ്റെ പ്രകൃതിയാണ്. പേരും പ്രകൃതിയും തിരിച്ചറിയാത്തവർക്ക് എന്തുപദേശം വേണമെങ്കിലും പറയാം. 𝟑. ❝ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ (വിളിക്കപ്പെടുന്നവർ) ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു.❞ (1കൊരി, 8:5-6). ➟❝ദൈവം❞ (𝐆𝐨𝐝) എന്നത് യഹോവയുടെ ❝പ്രകൃതിയും❞ (𝐍𝐚𝐭𝐮𝐫𝐞) ❝പിതാവു❞ (𝐅𝐚𝐭𝐡𝐞𝐫) എന്നത് ഏകദൈവമായ യഹോവയുടെ ❝പദവിയും❞ (𝐓𝐢𝐭𝐥𝐞) ആണ്. ➟പുത്രൻ്റെ പ്രകൃതി: ➤❝യേശുവിന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.❞ (മർക്കൊ, 15:39). ➟❝മനുഷ്യൻ❞ (𝐌𝐚𝐧) എന്നത് യേശുവിൻ്റെ ❝പ്രകൃതിയും❞ (𝐍𝐚𝐭𝐮𝐫𝐞) “പുത്രൻ” (𝐒𝐨𝐧) എന്നത് ഏകമനുഷ്യനായ യേശുവിൻ്റെ “പദവിയും” (𝐓𝐢𝐭𝐥𝐞) ആണ്: (1തിമൊ, 2:5-6). ➟ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ വാക്കിനാൽത്തന്നെ അക്കാര്യം അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം: ➟❝ഏകസത്യദൈവമായ പിതാവിനെയും (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.❞ (യോഹ, 17:3). ➟❝ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ (𝐌𝐚𝐧) എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.❞ (യോഹ, 8:40). പിതാവ് മാത്രമാണ് ദൈവം താൻ മനുഷ്യനാണെന്ന് പഠിപ്പിച്ച യേശുവിനെ ട്രിനിറ്റി ദൈവമാക്കിയാൽ ആകുമോ❓ 𝟒. യഥാർത്ഥത്തിൽ യെശയ്യാവ് പറയുന്ന നിത്യപിതാവ് യേശു ആണെങ്കിൽ, യേശുവിൻ്റെ പിതാവും ദൈവവുമായവൻ ആരായി❓ (യോഹ, 20:17). ➟നിങ്ങൾക്ക് പിതാവും ഒരു നിത്യപിതാവുണ്ടെന്ന് നിങ്ങൾ സമ്മതിക്കുമോ❓ ഒരു ഭാഗത്ത് യേശു നിത്യപുത്രനാണെന്ന് പറയുന്നു; മറുഭാഗത്ത് അവൻ നിത്യപിതാവാണെന്നും പറയുന്നു. നിങ്ങൾക്ക് ഉപദേശസ്ഥിരത എന്നൊന്നുണ്ടോ❓ ബന്ധം വ്യത്യസ്തമാണെങ്കിലും നമ്മുടെ ദൈവമായ പിതാവ് യേശുക്രിസ്തുവിൻ്റെയും ദൈവമാണ്: (മത്താ, 27:47; മർക്കൊ, 15:33). യേശുക്രിസ്തുവിൻ്റെ ദൈവത്തെ അപ്പൊസ്തലന്മാർ വാഴ്ത്തുന്നതും സ്തുതിക്കുന്നതും സ്തോത്രം ചെയ്യുന്നതുമായ ഏഴുവാക്യം ബൈബിളിലുണ്ട്. ➦❝നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.❞ (2കൊരി, 11:31; എഫെ, 1:3; എഫെ, 1:17 ⁃⁃ റോമ, 15:5; 2കൊരി, 1:3; കൊലൊ, 1:5; 1പത്രൊ, 1:3). ➟പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും (1കൊരി, 8:6; എഫെ, 4:6) യേശുക്രിസ്തു മനുഷ്യനാണെന്നുമാണ് അപ്പൊസ്തലന്മാർ പഠിപ്പിച്ചത്: (റോമ, 5:15; പ്രവൃ, 2:23; 1കൊരി, 15:21; 15:47; 1തിമൊ, 2:6). ➟അപ്പൊസ്തലന്മാരുടെ ദൈവം ദൈവപുത്രനായ യേശുക്രിസ്തുവല്ല; യേശുക്രിസ്തുവിൻ്റെ ദൈവമാണ്. എന്നാൽ ക്രൈസ്തവസഭയിലെ പലരുടെയും യേശുക്രിസ്തുവാണ്. ➟എന്തൊരു വിരോധാഭാസമാണ്❓ [കാണുക: എൻ്റെ ദൈവം, എൻ്റെ പിതാവ്, പൗലൊസിൻ്റെ ദൈവം, യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവും, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, പിതാവു് മാത്രം സത്യദൈവം] ☛ അവിടെപ്പറയുന്നത് ആരെക്കുറിച്ചാണെന്ന് അറിയാൻ: ➤[കാണുക: യെശയാവ് 9:6 ആരെക്കുറിച്ചാണ്?]
❺ യേശുക്രിസ്തു സർവ്വത്തിനും മീതെ ദൈവം: ☛ റോമർ 𝟗:𝟓-ൽ പറയുന്ന സർവ്വത്തിനും മീതെ ദൈവം പുത്രനല്ല; പിതാവാണ്. ➦ ❝പിതാക്കന്മാരും അവർക്കുള്ളവർതന്നെ; ജഡപ്രകാരം ക്രിസ്തുവും അവരിൽനിന്നല്ലോ ഉദ്ഭവിച്ചത്; അവൻ സർവ്വത്തിന്നും മീതെ ദൈവമായി എന്നെന്നേക്കും വാഴ്ത്തപ്പെട്ടവൻ. ആമേൻ.❞ (റോമ 9:5). ➦ ഈ വേദഭാഗത്തിൻ്റെ പരിഭാഷകളിൽ പൂർണവിരാമം ഇടേണ്ട സ്ഥാനത്ത് അർധവിരാമമോ, അല്പവിരാമമോ ഇട്ടതുമൂലമാണ്, സർവ്വത്തിനും മീതെ ദൈവമായ പിതാവ്, മനുഷ്യനായ ക്രിസ്തുയേശു ആണെന്ന് തെറ്റിദ്ധരിക്കാൻ ഇടയായത്. (1തിമൊ, 2:6). ➟ഈ വേദഭാഗം പരിശോധിച്ചാൽത്തന്നെ ക്രിസ്തു ദൈവമല്ലെന്ന് മനസ്സിലാക്കാം. ക്രിസ്തു ദൈവമാണെങ്കിൽ, അവനെങ്ങനെ ജഡപ്രകാരം ഒരു യെഹൂദാസ്ത്രിയിൽനിന്ന് ജനിക്കും❓ ➟ദൈവം ആരംഭവും അവസാനവും ഇല്ലാത്തവനാണ്: (സങ്കീ, 90:2). ➟അവൻ ദൈവമാണെങ്കിൽ, അവനെങ്ങനെ മരിക്കും❓ ➟ദൈവം മരണമില്ലാത്തവൻ (അമർത്യൻ) ആണ്: (1തിമൊ, 6:16). ➟ദൂതന്മാർക്കുപോലും വംശാവലിയോ, ജനനമോ, മരണമോ ഇല്ലാതിരിക്കെ, ഒരു ദൈവമെങ്ങനെ വംശാവലിയോടെ ജനിച്ചുജീവിച്ചു മരിച്ചു❓ ➟നസറായനായ യേശുവെന്ന മനുഷ്യനാണ് (𝐌𝐚𝐧) മരിച്ചതെന്നും ദൈവമാണ് അവനെ ഉയിർപ്പിച്ചതെന്നും ദൈവശ്വാസീയമായ തിരുവെഴുത്തുകളിൽ അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്: (പ്രവൃ, 2:23-24). ➟പിന്നെങ്ങനെയാണ് ക്രിസ്തു സർവ്വത്തിനും മീതെ ദൈവമാകുന്നത്❓ ➟ക്രിസ്തു സർവ്വത്തിനും മീതെയുള്ള ദൈവം ആണെങ്കിൽ, ക്രിസ്തുവിൻ്റെ ദൈവവും പിതാവുമായവൻ ആരാണ്; സർവ്വത്തിനും കീഴെയുള്ള ദൈവമോ❓ (യോഹ, 20:17 ⁃⁃ 2കൊരി, 11:31; എഫെ, 1:3; എഫെ, 1:17). ഇനി വചനത്തെളിവുകൾ കാണുക: ➦ ❝എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.❞ (എഫെ, 4:6). ☛ഈ വേഭാഗത്ത്, പിതാവായ ഏകദൈവത്തെ ➤❝എല്ലാവർക്കും മീതെയുള്ളവൻ” (Above all) എന്ന് പറയാൻ ഉപയോഗിച്ചിരിക്കുന്ന ❝എപി പാന്റോൺ❞ (ἐπὶ πάντων – epi pantōn) എന്ന കൃത്യമായ ഗ്രീക്കുപ്രയോഗം തന്നെയാണ്, റോമർ 9:5-ൽ ➤❝സർവ്വത്തിനും മീതെ❞ (Over all) എന്ന് പറയാൻ റോമറിലും ഉപയോഗിച്ചിരിക്കുന്നത്. [കാണുക: Rom, 9:5 → Eph, 4:6]. ➟സർവ്വത്തിനും മീതെ രണ്ട് ദൈവമുണ്ടാകുക സാദ്ധ്യമല്ല. ➟അങ്ങനെയായാൽ, ❝സർവ്വത്തിനും മീതെ❞ എന്ന പ്രയോഗംതന്നെ അബദ്ധമായിമാറും. ➟തന്മൂലം, പുത്രനല്ല; പിതാവാണ് സർവ്വത്തിനുംമീതെ ദൈവമെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. ➦ ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ ദൈവത്തെ പൗലൊസ് വാഴ്ത്തുന്നതും സ്തുതിക്കുന്നതും സ്തോത്രം ചെയ്യുന്നതുമായ ആറു വാക്യം ബൈബിളിലുണ്ട്. ➤❝നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.❞ (2കൊരി, 11:31; എഫെ, 1:3; എഫെ, 1:17 – റോമ, 15:5; 2കൊരി, 1:3; കൊലൊ, 1:5). ➟അപ്പൊസ്തലൻ വാഴ്ത്തുകയും സ്തുതിക്കുകയും ചെയ്തത് ദൈവപുത്രനെയല്ല; ദൈവപുത്രനും മനുഷ്യനുമായ യേശുക്രിസ്തുവിൻ്റെ ദൈവത്തെയാണ്: (മർക്കൊ, 15:39; യോഹ, 8:40). ➟യേശുക്രിസ്തുവിൻ്റെ ദൈവമാണ് പൗലൊസിൻ്റെയും ദൈവമെങ്കിൽ, യേശുക്രിസ്തു സർവ്വത്തിനും മീതെ ദൈവമാണെന്ന് പൗലൊസ് പറയുമോ❓ ➟യേശുക്രിസ്തു സർവ്വത്തിന്നും മീതെ ദൈവമാണെങ്കിൽ, ആ ദൈവത്തിനു് മറ്റൊരു ദൈവമുണ്ടാകുമോ❓ ➟യേശുക്രിസ്തു സർവ്വത്തിന്നും മീതെ ദൈവമാണെങ്കിൽ, ആ ദൈവത്തോടല്ലാതെ അവൻ മറ്റൊരു ദൈവത്തെ വാഴ്ത്തുകയും പ്രാർത്ഥിക്കുകയും ചെയ്യുമായിരുന്നോ❓ മുഴുവൻ വചനത്തെളിവുകളും അറിയാൻ: ➤[കാണുക: സർവ്വത്തിന്നും മീതെ ദൈവം ആരാണ്?യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവും, ക്രിസ്തു ദൈവമാണോ?]
❻ യേശുക്രിസ്തു പരിശുദ്ധൻ: ☛ ❝നസറായനായ യേശുവേ, ഞങ്ങൾക്കും നിനക്കും തമ്മിൽ എന്തു? ഞങ്ങളെ നശിപ്പിപ്പാൻ വന്നുവോ? നീ ആർ എന്നു ഞാൻ അറിയുന്നു; ദൈവത്തിന്റെ പിരിശുദ്ധൻ തന്നേ എന്നു പറഞ്ഞു.❞ (മർക്കൊ, 1:24). ➟ഈ വേദഭാഗത്ത്, ദൈവപുത്രനായ യേശുവിനെ ❝പരിശുദ്ധൻ❞ എന്ന് പറഞ്ഞിരിക്കയാൽ യേശു ദൈവമാണെന്ന് കരുതുന്നവരുണ്ട്. ➦ ❝പരിശുദ്ധമായ, പവിത്രമായ, വിശുദ്ധമായ, വേർതിരിക്കപ്പെട്ട, പ്രത്യേകം നിയമിക്കപ്പെട്ട❞ എന്നീ അർത്ഥങ്ങളുള്ള ❝ഹാഗിയോസ്❞ (ἅγιος – hagios) എന്ന ഗ്രീക്കുപദം 𝟐𝟐𝟎-തോളം പ്രാവശ്യവും ❝ഹോസിയോസ്❞ (ὅσιος – hosios) എന്ന മറ്റൊരു പദം ഒൻപത് പ്രാവശ്യവുമുണ്ട്. ➟❝ഹാഗിയോസ്❞ എന്ന പദത്തെ യേശുവിനു് ❝പരിശുദ്ധൻ❞ എന്ന് ആറുപ്രാവശ്യവും (മർക്കൊ, 1:24; ലൂക്കൊ, 4:34; യോഹ, 6:63; പ്രവൃ, 3:14; 4:27; 4:30) ❝വിശുദ്ധൻ❞ എന്ന് രണ്ടുപ്രാവശ്യവും (ലൂക്കൊ, 1:35; ലൂക്കൊ, 2:23) പരിഭാഷ ചെയ്തിട്ടുണ്ട്. ➟ബൈബിളിൽ ദൈവത്തിനും ദൈവാത്മാവിനും ക്രിസ്തുവിനും ദൂതന്മാർക്കും വിശ്വാസികൾക്കും വസ്തുക്കൾക്കും സ്ഥലങ്ങൾക്കും അഭിന്നമായി ഉപയോഗിച്ചിരിക്കുന്ന പദമാണ് ഹാഗിയോസ്. ➟ആ പദം ക്രിസ്തുവിനു് ഉപയോഗിച്ചിരിക്കുന്ന കാരണത്താൽ അവൻ ദൈവമാകുമോ❓ ➟യോഹന്നാൻ (മർക്കൊ, 6:20), ദൂതൻ (പ്രവൃ, 10:22), മനുഷ്യൻ (വെളി, 22:11) മുതലായവർ ഹാഗിയോസാണ്. ➟ദൈവത്തിൻ്റെ പരിശുദ്ധത്മാരെയൊക്കെ ദൈവമാക്കാൻ പറ്റുമോ❓ ➟പിതാവ് പരിശുദ്ധദൈവമാണ്: (യോശു, 24:19 ⁃⁃ 1ശമൂ, 6:20; യെശ, 5:16). ➟എന്നാൽ പുത്രൻ പരിശുദ്ധദൈവമല്ല; ദൈവത്തിൻ്റെ പരിശുദ്ധനാണ്: (മർക്കൊ, 1:24; ലൂക്കൊ, 4:34; യോഹ, 6:63). ➟അവൻ പരിശുദ്ധനായ ദൈവമാണെങ്കിൽ, പരിശുദ്ധദൈവം എന്നല്ലാതെ ദൈവത്തിൻ്റെ പരിശുദ്ധൻ എന്നവനെ വിളിക്കുമോ❓ ➦ ❝ഹോസിയോസ്❞ എന്ന പദം ❝പവിത്രൻ❞ (പാപരഹിതൻ) എന്നാണ് പരിഭാഷ ചെയ്തിരിക്കുന്നത്:❝ഇങ്ങനെയുള്ള മഹാപുരോഹിതനല്ലോ നമുക്കു വേണ്ടിയതു: പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോടു വേറുവിട്ടവൻ, സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ.❞ (എബ്രാ, 7:26). ➟ദൈവപുത്രനായ യേശു: പാപമറിയാത്തവനും (2കൊരി, 5:21), പവിത്രനും നിർദ്ദോഷനും നിർമ്മലനും പാപികളോടു വേറുവിട്ടവനും (എബ്രാ, 7:26), പാപം ചെയ്തിട്ടില്ലാത്തവനും വായിൽ വഞ്ചന ഒന്നുമില്ലാത്തവനും (1പത്രൊ, 2:22) പാപമില്ലാത്തവനുമാണ്: (1യോഹ, 3:5). ➟തന്മൂലം, ❝ഹോസിയോസ്❞ (hosios) അഥവാ, ❝പവിത്രൻ❞ എന്നപദം യേശുവിനു് ഉപയോഗിച്ചിരിക്കുന്നത്, പാപരഹിതൻ (പവിത്രൻ) എന്ന അർത്ഥത്തിലാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. ➟❝ഹാഗിയോസ്❝ (hagios) എന്നതിലെ ❝വിശുദ്ധൻ❞ എന്ന് പരിഭാഷ ചെയ്തിരിക്കുന്ന ആദ്യരണ്ടുപദത്തിനും അതേ അർത്ഥമാണുള്ളത്. ➟ഒന്നാമത്തത്, അവൻ്റെ വിശുദ്ധ ജനനത്തെക്കുറിച്ചും, രണ്ടാമത്തേത്, അവൻ മറിയയുടെ ആദ്യജാതനാകയാൽ അവനെ ദൈവത്തിനു് വിശുദ്ധമായി അർപ്പിക്കുന്നതിനെക്കുറിച്ചുമാണ്: (ലൂക്കൊ, 1:35 ⁃⁃ ലൂക്കൊ, 2:7 ⁃⁃ 2:23). ➦ ❝നീ അഭിഷേകം ചെയ്ത യേശു എന്ന നിന്റെ പരിശുദ്ധദാസനു വിരോധമായി❞ (പ്രവൃ, 4:27). ➟യെശയ്യാപ്രവചനത്തിൻ്റെ നിവൃത്തിയായി ദൈവം യോർദ്ദാനിൽവെച്ച് യേശുവിനെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ ❝ക്രിസ്തു❞ (അഭിഷിക്തൻ) ആയത്: (യെശ, 61:1 ⁃⁃ ലൂക്കൊ, 3:22; പ്രവൃ, 10:38). ➟നസറെത്തിലെ പ്രഥമശുശ്രൂഷയിൽ യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട്, താൻ അഭിഷേകം പ്രാപിച്ചത് അപ്പോഴാണെന്ന് യേശുതന്നെ സാക്ഷ്യംപറഞ്ഞിട്ടുണ്ട്: (യേശ, 61:1-2 ⁃⁃ ലൂക്കൊ, 4:16-21). ➟അതിനാൽ, ❝പരിശുദ്ധൻ❞ (hagios) എന്നതിലെ ശേഷിക്കുന്ന ആറുപദങ്ങൾ, ദൈവം അഭിഷേകം ചെയ്ത് തൻ്റെ ശുശ്രൂഷയ്ക്കായി വേർതിരിച്ച യേശുവെന്ന ദൈവത്തിൻ്റെ ക്രിസ്തുവിനെ (അഭിഷിക്തൻ) കുറിക്കുന്നതാണെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്: (ലൂക്കൊ, 9:20). ➟വിശുദ്ധന്മാരും പ്രവാചകന്മാരും ദൈവത്താൽ അഭിഷേകം പ്രാപിച്ച് ദൈവത്തിനായി വേർതിരിക്കപ്പെട്ടവരാണ്: (2കൊരി, 1:21; 1യോഹ, 2:20; 2:27). ➟അതുകൊണ്ടാണ്, അവരെയും ❝ഹാഗിയോസ്❞ എന്ന് വചനം വിശേഷിപ്പിക്കുന്നത്: (വെളി, 22:11; മത്താ, 27:52 ⁃⁃ മർക്കൊ, 6:20; ലൂക്കൊ, 1:69). ☛ ❝ഹാഗിയോസ്❝ (ἅγιος – hagios) എന്ന പദം ദൈവത്മാവിനെ കുറിക്കാൻ 𝟗𝟏 പ്രാവശ്യവും ദൂതന്മാരെയും മനുഷ്യരെയും കുറിക്കാൻ കുറിക്കാൻ 𝟖𝟑 പ്രാവശ്യവും യേശുവിനെ കുറിക്കാൻ 𝟖 പ്രാവശ്യവും ഉപയോഗിച്ചിട്ടുണ്ട്. ➟യേശുവിനെ ❝ഹാഗിയോസ്❞ എന്ന് വിളിച്ചിരിക്കുന്ന കാരണത്തിൽ അവൻ ദൈവമാകുമെങ്കിൽ, മറ്റുള്ളവരും അവനെപ്പോലെ ദൈവങ്ങളാകില്ലേ❓➟മുഴുവൻ വചനത്തെളിവുകളും അറിയാൻ: ➤[കാണുക: ദൈവത്തിന്റെ പരിശുദ്ധൻ]
❼ യേശുക്രിസ്തു യഹോവയായ ദൈവം: ☛ ⁃❝കേട്ടോ ഒരുത്തൻ വിളിച്ചുപറയുന്നതു: മരുഭൂമിയിൽ യഹോവെക്കു വഴി ഒരുക്കുവിൻ; നിർജ്ജനപ്രദേശത്തു നമ്മുടെ ദൈവത്തിന്നു ഒരു പെരുവഴി നിരപ്പാക്കുവിൻ.❞ (യെശ, 40:3) ➟യേശുക്രിസ്തു യഹോവയായ ദൈവമാണെങ്കിൽ പിന്നെ ത്രിത്വം എന്താണ്❓ ➦ ❝യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ.❞ (ആവ, 6:4). ➟ത്രിത്വത്തെ ന്യായീകരിക്കാൻ മൂന്ന് യഹോവയുണ്ടെന്ന് ത്രിത്വവിശ്വാസികൾ പഠിപ്പിക്കുന്നു. ➟എന്നാൽ ഞാൻ ഒരുത്തൻ മാത്രമാണ് ദൈവമെന്നാണ് അതിൽ ഒരു യഹോവ പറയുന്നത്. അപ്പോൾ ബാക്കി രണ്ടുപേർ ദൈവമല്ലേ❓ ➟യഹോവ ഒരുത്തൻ മാത്രമാണെന്നും യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും പഴയനിയമത്തിലെ മശീഹമാരും ഭക്തന്മാരും പറയുന്നു: 𝟏. നീ ഒരുത്തൻ മാത്രം (alone) ദൈവം ആകുന്നു (2രാജാ, 19:5), 𝟐. നീ ഒരുത്തൻ മാത്രം (only) യഹോവയായ ദൈവം. (2രാജാ, 19:19), 𝟑. നീ, നീ മാത്രം (alone) യഹോവ ആകുന്നു. (നെഹെ, 9:6), 𝟒. യഹോവ എന്നു നാമമുള്ള നീ മാത്രം (alone) സർവ്വഭൂമിക്കും മീതെ അത്യുന്നതൻ. (സങ്കീ, 83:18), 𝟓. യഹോവേ, നീ ഒരുത്തൻ മാത്രം (alone) ദൈവമാകുന്നു. (യെശ, 37:16), 𝟔. ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം (only) യഹോവ. (യെശ, 37:20), 𝟕. ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനുമില്ല (there is none else) (യെശ, 45:5), 𝟖. ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനും ഇല്ല (there is none else, (യെശ, 45:6), 𝟗. ഞാൻ തന്നേ യഹോവ; വേറൊരുത്തനും ഇല്ല (there is none else) (യെശ, 45:18), 𝟏𝟎. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ, മറ്റൊരുത്തന്നുമില്ല (none else) (യോവേ, 2:27). [കാണുക: യഹോവ ഒരുത്തൻ മാത്രം] ➦ യഹോവയ്ക്ക് സമനായും സദൃശനായും ആരുമില്ലെന്നും ബൈബിൾ പറയുന്നു: 𝟏. നിങ്ങൾ എന്നെ ആരോടു സദൃശമാക്കും? ഞാൻ ആരോടു തുല്യനാകും എന്നു പരിശുദ്ധനായവൻ അരുളിച്ചെയ്യുന്നു.” (യെശ, 40:25 ⁃⁃ യെശ, 46:5). 𝟐. എനിക്കു സമനായവൻ ആർ? (യിരെ, 49:19; 50:44) 𝟑. ഞങ്ങളുടെ ദൈവമായ യഹോവയെപ്പോലെ ആരുമില്ല. (പുറ, 8:10; 1ശമൂ, 2:2) 𝟒. യെശൂരൂന്റെ (യിസ്രായേൽ) ദൈവത്തെപ്പോലെ ഒരുത്തനുമില്ല. (ആവ, 33:26) 𝟓. കർത്താവായ യഹോവേ, നീ വലിയവൻ ആകുന്നു; നിന്നെപ്പോലെ ഒരുത്തനുമില്ല. (2ശമൂ, 7:22) 𝟔. യഹോവേ, നിനക്കു തുല്യൻ ആർ? (സങ്കീ, 35:10; 71:19) 𝟕. ദൈവമായ യഹോവേ, ….. നിന്നോടു സദൃശൻ ആരുമില്ല. (സങ്കീ, 40:5; 89:6; 89:8) 𝟖. ഉന്നതത്തിൽ അധിവസിക്കുന്നവനായി നമ്മുടെ ദൈവമായ യഹോവെക്കു സദൃശൻ ആരുള്ളു?” (സങ്കീ, 113:5) 𝟗. യഹോവേ, നിന്നോടു തുല്യനായവൻ ആരുമില്ല. (യിരേ, 10:6) 𝟏𝟎. അകൃത്യം ക്ഷമിക്കയും തന്റെ അവകാശത്തിൽ ശേഷിപ്പുള്ളവരോടു അതിക്രമം മോചിക്കയും ചെയ്യുന്ന നിന്നോടു സമനായ ദൈവം ആരുള്ളു? (മീഖാ, 7:18). ➟മൂന്ന് യഹോവയുടെ കാര്യം സ്വാഹ! ➟അപ്പോൾ, യേശുക്രിസ്തു യഹോവയായ ദൈവമാണെങ്കിൽ, ത്രിത്വം എന്നത് ദുരുപദേശമാണെന്ന് സമ്മതിച്ചോ❓ [കാണുക: യഹോവയ്ക്ക് സമനായും സദൃശനായും ആരുമില്ല]. ➦ ഒരു തെളിവുകൂടി തരാം: ❝യഹോവെക്കു വഴി ഒരുക്കുവിൻ❞ എന്നാണ് പ്രവചനമെങ്കിലും, ഒരുക്കപ്പെട്ട വഴിയുലൂടെ വന്നത് യേശു എന്ന മനുഷ്യനാണ്. വഴിയൊരുക്കിയവൻതന്നെ അത് പറഞ്ഞിട്ടുണ്ട്: ❝എന്റെ പിന്നാലെ ഒരു പുരുഷൻ വരുന്നു;❞ (യോഹ, 1:30). ➟ഈ വേദഭാഗത്ത് പറയുന്ന ❝പുരുഷ്യൻ❞ (Man) ഗ്രീക്കിൽ ❝അനീർ❞ (ἀνὴρ – anēr) ആണ്. ➟അനീർ മനുഷ്യരിലെ പുരുഷൻ ആണ്. ➟എന്നാൽ ദൈവം പുരുഷനോ, സ്ത്രീയോ അല്ല; ദൈവത്തിനു് ജെൻ്ററില്ല. ➟ദൂതന്മാർക്കും ജെൻ്ററില്ലെന്ന് യേശുവിൻ്റെ വാക്കിനാൽ മനസ്സിലാക്കാം: (മത്താ, 22:30; മർക്കൊ, 12:25; ലൂക്കൊ, 20:35-36). ➟എന്നാൽ താൻ മനുഷ്യനാണെന്ന് യേശുവും ഒന്നാം നൂറ്റാണ്ടിൽ അവനെക്കണ്ട എല്ലാവരും സക്ഷ്യപ്പെടുത്തിയിട്ടുണ്ട്: ❝ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ (𝐌𝐚𝐧) എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.❞ (യോഹ, 8:40). ➦❝ഈ മനുഷ്യൻ (𝐌𝐚𝐧) ദൈവപുത്രൻ ആയിരുന്നു സത്യം.❞ (മർക്കൊ, 15:39). ➟നീതിമാനായ മനുഷ്യൻ – 𝐌𝐚𝐧 (ലൂക്കൊ, 23:47), ➟യേശു എന്നു പേരുള്ള മനുഷ്യൻ – 𝐌𝐚𝐧 (യോഹ, 9:11), ➟പുരുഷനായ (𝐌𝐚𝐧) നസറായനായ യേശു (പ്രവൃ, 2:23), ➟ഏകമനുഷ്യനായ (𝐌𝐚𝐧) യേശുക്രിസ്തു (റോമ, 5:15), ➟രണ്ടാം മനുഷ്യൻ – 𝐌𝐚𝐧 (1കൊരി, 15:47), ➟ഏക പുരുഷൻ – 𝐌𝐚𝐧 (2കൊരി, 11:2), ➟മനുഷ്യനായ ക്രിസ്തുയേശു – 𝐌𝐚𝐧 (1തിമൊ, 2:6). ➟യേശു മനുഷ്യനാണെന്ന് അമ്പതുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. ➤[കാണുക: മനുഷ്യനായ ക്രിസ്തുയേശു]. ➟ജനിച്ചതും (ലൂക്കൊ, 1:35 ⁃⁃ 2:23), ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ വളർന്നതും (ലൂക്കൊ, 2:52) ശുശ്രൂഷിച്ചതും (യോഹ, 8:40) മരിച്ചതും (1തിമൊ, 2:6) ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചതും ഒരു മനുഷ്യനെയാണ്: (പ്രവൃ, 2:23-24). ➟പിന്നെങ്ങനെ യേശുക്രിസ്തു യഹോവയായ ദൈവമാണെന്ന് ട്രിനിറ്റി പറയും❓ ➟അമർത്യനായ യഹോവയായ ദൈവം എങ്ങനെ മരിച്ചു❓ (1തിമൊ, 6:16). ➟യഹോവയായ ദൈവത്തെ ഉയിർപ്പിച്ച ദൈവമാരാണ്❓ (റോമ, 10:9). ദൈവമാണ് ജനിച്ചുജീവിച്ചുമരിച്ചതെന്ന് വിശ്വസിക്കുന്നവരുടെ ദൈവസങ്കല്പം ബഹുകേമം!
❽ യേശുക്രിസ്തു മഹാദൈവം: ☛ ❝നാം ഭാഗ്യകരമായ പ്രത്യാശെക്കായിട്ടും മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ തേജസ്സിന്റെ പ്രത്യക്ഷതെക്കായിട്ടും❞ (തീത്തൊ, 2:12). ➟ഈ വാക്യത്തിൽ പറയുന്ന മഹാദൈവം ദൈവപുത്രനായ യേശുക്രിസ്തു ആണെന്ന് ട്രിനിറ്റി വിചാരിക്കുന്നു. ➦ ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ ദൈവത്തെ പൗലൊസ് വാഴ്ത്തുന്നതും സ്തുതിക്കുന്നതും സ്തോത്രം ചെയ്യുന്നതുമായ ആറു വാക്യം ബൈബിളിലുണ്ട്. ➤❝നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.❞ (2കൊരി, 11:31; എഫെ, 1:3; എഫെ, 1:17 – റോമ, 15:5; 2കൊരി, 1:3; കൊലൊ, 1:5). ➟അപ്പൊസ്തലൻ വാഴ്ത്തുകയും സ്തുതിക്കുകയും ചെയ്തത് ദൈവപുത്രനെയല്ല; ദൈവപുത്രനും മനുഷ്യനുമായ യേശുക്രിസ്തുവിൻ്റെ ദൈവത്തെയാണ്: (മർക്കൊ, 15:39; യോഹ, 8:40). ➟യേശുക്രിസ്തുവിൻ്റെ ദൈവമാണ് പൗലൊസിൻ്റെയും ദൈവമെങ്കിൽ, ദൈവപുത്രൻ മഹാദൈവമാണെന്ന് പൗലൊസ് പറയുമോ❓ ➟യേശുക്രിസ്തു മഹാദൈവമാണെങ്കിൽ, ആ ദൈവത്തിനു് മറ്റൊരു ദൈവമുണ്ടാകുമോ❓ ➟യേശുക്രിസ്തു മഹാദൈവമാണെങ്കിൽ, ആ ദൈവത്തെയല്ലാതെ അവൻ മറ്റൊരു ദൈവത്തെ വാഴ്ത്തുകയും സ്തുതിക്കുകയും ചെയ്യുമായിരുന്നോ❓ ➤[കാണുക: യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവും, പൗലൊസിൻ്റെ ദൈവം] ☛ ഇംഗ്ലീഷിലെ ആദ്യപരിഭാഷ മുതൽ കെ.ജെ.വി വരെയുള്ള എല്ലാ പരിഭാഷകളിലും മഹാദൈവവും യേശുക്രിസ്തുവും വ്യത്യസ്തരായിരുന്നു. എല്ലാറ്റിൻ്റെയും 𝐏𝐃𝐅 കാണുക: ➤ John Wycliffe 1382 ➤ John Purvey 1395⁃⁃1879 ➤ William Tyndale 1526 ➤ Martin Luther 1545 ➤ Geneva Bible 1560 ➤ King James Bible 1611. ➦ യേശുക്രിസ്തു പഠിപ്പിച്ച പിതാവായ ഏകസത്യദൈവത്തെ (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) ബഹുദൈവമാക്കാൻ ബോധപൂർവ്വമായ ശ്രമത്തിൻ്റെ ഫലമാണ് ആധുനിക പരിഭാഷകളിൽ കാണുന്നതെന്നുവേണം മനസ്സിലാക്കാൻ. ➤[കാണുക: തീത്തൊസിലെ മഹാദൈവം ആരാണ്?]
❾ യേശുക്രിസ്തു രക്ഷിതാവായ ദൈവം: ☛ ❝എന്നാൽ നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ ദയയും മനുഷ്യപ്രീതിയും ഉദിച്ചപ്പോൾ അവൻ നമ്മെ നാം ചെയ്ത നീതിപ്രവൃത്തികളാലല്ല, തന്റെ കരുണപ്രകാരമത്രേ രക്ഷിച്ചതു. നാം അവന്റെ കൃപയാൽ നീതീകരിക്കപ്പെട്ടിട്ടു പ്രത്യാശപ്രകാരം നിത്യജീവന്റെ അവകാശികളായിത്തീരേണ്ടതിന്നു പുനർജ്ജനനസ്നാനം കൊണ്ടും നമ്മുടെ രക്ഷിതാവായ യേശുക്രിസ്തുമൂലം നമ്മുടെമേൽ ധാരാളമായി പകർന്ന പരിശുദ്ധാത്മാവിന്റെ നവീകരണംകൊണ്ടും തന്നേ.❞ (തീത്തൊ, 3:4-7). ഇതാണ് യേശുക്രിസ്തു രക്ഷിതാവായ ദൈവം എന്ന് ട്രിനിറ്റി പറയുന്ന വേദഭാഗം. ഇതിനൊക്കെ മറുപടി പറയുന്ന എന്നെ അടിക്കണം. നാലാം വാക്യത്തിൽ പിതാവായ ഏകദൈവത്തെയും ഏഴാം വാക്യത്തിൽ ദൈവപുത്രനായ യേശുക്രിസ്തുവിനെയും രക്ഷിതാവായി പറഞ്ഞിരിക്കകൊണ്ടാണ്, ❝യേശുക്രിസ്തു രക്ഷിതാവായ ദൈവം❞ എന്ന് ത്രിമൂർത്തി പണ്ഡിതൻ പറയുന്നത്. പുതിയനിയമത്തിൽ പിതാവും പുത്രനും രക്ഷിതാവാണ്. അതെങ്ങനെയാണ്❓ ➟നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽമരിച്ച പുരുഷനായ (𝐌𝐚𝐧) നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (1പത്രൊ, 2:24; പ്രവൃ, 2:23-24; പ്രവൃ, 2:36; പ്രവൃ, 5:31). ➤❝യിസ്രായേലിന്നു മാനസാന്തരവും പാപമോചനവും നല്കുവാൻ ദൈവം അവനെ പ്രഭുവായും രക്ഷിതാവായും തന്റെ വലങ്കയ്യാൽ ഉയർത്തിയിരിക്കുന്നു.❞ (പ്രവൃ, 5:31). ➤[കാണുക: രക്ഷിതാവ് (Saviour), മനുഷ്യനായ ക്രിസ്തുയേശു, ക്രിസ്തു ദൈവമാണോ?].
❿ യേശുക്രിസ്തു ഏകജാതനായ ദൈവം: ☛ ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു.❞ (യോഹ, 1:18). ➦ ഈ വാക്യത്തെ കോട്ടിമാട്ടിയാണ് ഏകജാതനായ പുത്രനെ പിൽക്കാലത്ത് ഏകജാതനായ ദൈവം ആക്കിയത്. ➤❝ഏകജാതനായ ദൈവം❞ എന്ന പ്രയോഗം ക്രിസ്തുവിന് യോജിക്കുമോ❓ ➤❝ഏകജാതനായ പുത്രൻ❞ (The only begotten Son) എന്ന പ്രയോഗംപോലും അക്ഷരാർത്ഥത്തിലല്ല; ക്രിസ്തുവിൻ്റെ നിസ്തുല്യതയെ കുറിക്കുന്ന പദവിയാണ്. ➟അവൻ ഏകജാതൻ മാത്രമല്ല; ആദ്യജാതനുമാണ്: (റോമ, 8:29; കൊലൊ, 1:15; 1:18; വെളി, 1:5). ➟യഥാർത്ഥത്തിൽ ആണെങ്കിൽ, ഒരു മകനും അപ്പൻ്റെ ഏകജാതനും ആദ്യജാതനും ഒരുപോലെ ആയിരിക്കാൻ കഴിയില്ല. ➟ഒരുത്തനെ ഏകജാതനെന്നും ആദ്യജാതനെന്നും അഭിന്നമായി പറഞ്ഞിട്ടുണ്ടെങ്കിൽ, അതവൻ്റെ അസ്തിത്വം (Existence) അല്ല; പദവിയാണെന്ന് (Title) ആർക്കും മനസ്സിലാകും. ➟യഥാർത്ഥത്തിൽ ഏകജാതൻപോലും അല്ലാത്തവൻ, എങ്ങനെ ഏകജാതനായ ദൈവമാകും❓ ➤[കാണുക: ഏകജാതനും ആദ്യജാതനും]. ➦ ❝ജാതൻ❞ എന്ന പദത്തിന് ❝ജനിച്ചവൻ❞ എന്നാണർത്ഥം. ➟ജനിച്ച ഒരു ദൈവം ബൈബിളില്ല. ➟അത് എ.ഡി. 25-ലെ നിഖ്യാ സുനഹദോസിൻ്റെ സൃഷ്ടിയാണ്. ➤❝ക്രിസ്തു സർവ്വലോകങ്ങൾക്കുമുമ്പെ സത്യദൈവത്തിൽനിന്ന് ജനിച്ച സത്യദൈവം❞ എന്ന് പഠിപ്പിച്ചത് നിഖ്യായിലെ ശവപിതാക്കന്മാരാണ്. ➟അങ്ങനെയൊരു ദൈവം ബൈബിളിൻ്റെ ഏഴയലത്തുപോലുമില്ല. ➟ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവം: ➤❝പർവ്വതങ്ങൾ ഉണ്ടായതിന്നും നീ ഭൂമിയെയും ഭൂമണ്ഡലത്തെയും നിർമ്മിച്ചതിന്നും മുമ്പെ നീ അനാദിയായും ശാശ്വതമായും ദൈവം ആകുന്നു.❞ (സങ്കീ, 90:2 ⁃⁃ യെശ, 57:15). ➟ദൂതന്മാർക്കുപോലും വംശാവലിയോ, മരണമോ ഇല്ലാതിരിക്കെ; ഗതിഭേദത്താൽ ആഛാദനമില്ലാത്ത, തന്നെത്താൻ ത്യജിക്കാൻ കഴിയാത്ത, മാറ്റമില്ലാത്തെ അമർത്യനായ ദൈവമാണ് വംശാവലിയോടെ ജനിച്ചുജീവിച്ച്മരിച്ചിട്ട് വേറൊരു ദൈവത്താൽ ഉയിർപ്പിക്കപ്പെട്ടതെന്ന് വിചാരിക്കുന്നവരെ എങ്ങനെ തിരുത്താൻ പറ്റും: (യാക്കോ, 1:17; 2തിമൊ, 2:13; മലാ, 3:6; 1തിമൊ, 6:16 ⁃⁃ പ്രവൃ, 10:40). ➦ ❝ഏകജാതൻ❞ എന്നാൽ ഒറ്റപ്പുത്രൻ, സഹോദരങ്ങൾ ഇല്ലാത്തവൻ എന്നാണർത്ഥം. ➤❝ഏകജാതനായ ദൈവം❞ എന്ന് പറഞ്ഞാൽ, ❝സഹോദരങ്ങൾ ഇല്ലാത്ത ദൈവം❞ എന്നാണ്. ➟സഹോദരങ്ങൾ ഇല്ലാത്ത ദൈവം എന്നുപറഞ്ഞാൽ എങ്ങനെയിരിക്കും❓ ➦ ❝ഏകജാതനായ ദൈവം❞ എന്നത് നിഖ്യാ സുനഹദോസിൻ്റെ കൾട്ടുപദേശത്തെ സാധൂകരിക്കാനും മറിയയെ ദൈവമാതാവാക്കാനും പിൽക്കാലത്ത് ബോധപൂർവ്വം കൂട്ടിച്ചേർത്തതാണ്. ➟കത്തോലിക്കരുടെ ബൈബിളിലാണ് അത് പ്രധാനമായും കാണുന്നത്. ➟അംഗീകൃത പരിഭാഷകളിലൊന്നും അത് കാണാൻ കഴിയില്ല. ➟1516-ലെ എറാസ്മസിൻ്റെ (Erasmus) ഗ്രീക്ക് പുതിയനിയമത്തിൽ ഇപ്രകാരമാണ്: ❝Θεὸν οὐδεὶς ἑώρακεν πώποτε· ὁ μονογενὴς υἱὸς ὁ ὢν εἰς τὸν κόλπον τοῦ πατρὸς ἐκεῖνος ἐξηγήσατο.❞ (ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു). [കാണുക: Erasmus]. ➟ഇംഗ്ലീഷിലെ ആദ്യകാല പരിഭാഷകളിലൊന്നും അത് കാണാൻ കഴിയില്ല. ➤ 1382 John Wycliffe Bible ➤ 1526 Tyndale Bible ➤ 1534 Tyndale Bible ➤ 1535 Coverdale Bible ➤ 1537 Matthew’s Bible ➤ 1539 The Great Bible ➤ 1560 Geneva Bible ➤ 1568 Bishops Bible ➤ 1611 King James Bible ➤ 1769 King James Bible (Oxford) ➤ 1833 Webster’s Bible ➤ 1862 Young’s Literal Translation ➤ 1876 Julia E. Smith Translation ➤ 1993 Jay P. Green’s Literal Translation ➤ 2000 Revised Young’s Literal Translation ➤ 2016 King James Bible. ➟ബെഞ്ചമിൻ ബെയ്‌ലിയുടെ മലയാളം പരിഭാഷ: [കാണുക: ബെ.ബെ.]
⓫ യേശുക്രിസ്തു വചനമായ ദൈവം: ☛ ❝ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.❞ (യോഹ, 1:1). ➟ഈ വാക്യത്തിൽപ്പറയുന്ന ❝വചനം❞ ട്രിനിറ്റി വിചാരിക്കുന്നു. ➟എന്നാൽ വസ്തുതയെന്താണ്❓ ➟ബൈബിൾ വെളിപ്പെടുത്തുന്ന ❝വചനം❞ (logos) ആരുടെയും അസ്തിത്വമോ (Existence), പ്രകൃതിയോ (Nature), പേരോ (Name), പദവിയോ (Title) അല്ല; ദൈവത്തിന്റെയും (യോഹ, 10:35) ക്രിസ്തുവിന്റെയും (യോഹ, 15:3) ദൂതന്റെയും (ലൂക്കൊ, 1:29) പ്രവാചകന്റെയും (യോഹ, 12:38) അപ്പൊസ്തലന്മാരുടെയും (യോഹ, 17:20; പ്രവൃ, 10:44) വിശ്വാസികളുടെയും (കൊലൊ, 4:6) വായിൽനിന്ന് പുറപ്പെടുന്ന വാക്കാണ്. ➟അത് യേശുവാണെന്ന് പറയുന്നവരെ സമ്മതിക്കണം. ➦ എന്നാൽ യേശു വചനവുമല്ല യഥാർത്ഥത്തിൽ വചനത്തിൻ്റെ ജഡാവസ്ഥയുമല്ല; പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. ➟യേശു വചനമല്ല വെളിച്ചമാണെന്ന് യോഹന്നാൻതന്നെ അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്: ➦ 𝗝𝗼𝗵𝗻 𝟭:𝟲-𝟭𝟬: 𝟭:𝟲. ❝ദൈവം അയച്ചിട്ടു ഒരു മനുഷ്യൻ വന്നു; അവന്നു യോഹന്നാൻ എന്നു പേർ.❞ 𝟭:𝟳. ❝അവൻ സാക്ഷ്യത്തിന്നായി താൻ മുഖാന്തരം എല്ലാവരും വിശ്വസിക്കേണ്ടതിന്നു വെളിച്ചത്തെക്കുറിച്ചു സാക്ഷ്യം പറവാൻ തന്നേ വന്നു.❞ 𝟭:𝟴. ❝അവൻ വെളിച്ചം ആയിരുന്നില്ല; വെളിച്ചത്തിന്നു സാക്ഷ്യം പറയേണ്ടുന്നവനത്രേ.❞ ➦ 𝟲–𝟴 വാക്യങ്ങളിൽ യോഹന്നാൻ സാക്ഷ്യം പറഞ്ഞ ❝വെളിച്ചം❞ യേശുവാണ്: ➤❝ഞാൻ വെളിച്ചമായി ലോകത്തിൽ വന്നിരിക്കുന്നു.❞ എന്നും (യോഹ, 12:46), ➤❝ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു❞ എന്നും യേശുതന്നെ പറഞ്ഞിട്ടുണ്ട്: (യോഹ, 8:12; യോഹ, 9:5). ☛ അടുത്തവാക്യം കാണുക: 𝟭:𝟵. ❝ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു.❞ ☛ വാക്യം ശ്രദ്ധിക്കുക: ➦ യോഹന്നാൻ പറയുന്ന യേശുവെന്ന സത്യവെളിച്ചം ലോകത്തിൽ എത്തിയിട്ടില്ല; ➤❝ലോകത്തിലേക്കു വന്നുകൊണ്ടിരിക്കയാണ്.❞ (𝘾𝙤𝙢𝙞𝙣𝙜 𝙞𝙣𝙩𝙤 𝙩𝙝𝙚 𝙬𝙤𝙧𝙡𝙙). ☛ അടുത്തവാക്യം കാണുക: 𝟭:𝟭𝟬. ❝അവൻ ലോകത്തിൽ ഉണ്ടായിരുന്നു; ലോകം അവൻ മുഖാന്തരം ഉളവായി; ലോകമോ അവനെ അറിഞ്ഞില്ല.❞ ☛ വാക്യം വളരെ ശ്രദ്ധിക്കുക: ➦ ❝അവൻ ലോകത്തിൽ ഉണ്ടായിരുന്നു;❞ (𝗛𝗲 𝘄𝗮𝘀 𝗶𝗻 𝘁𝗵𝗲 𝘄𝗼𝗿𝗹𝗱). ➟പത്താം വാക്യത്തിലെ ❝അവൻ❞ (𝗛𝗲) വചനമാണ്. അഥവാ, ❝അവൻ❞ എന്ന സർവ്വനാമം വചനത്തെ കുറിക്കുന്നതാണ്. ➦ ❝വചനം ലോകത്തിലുണ്ടായിരുന്നു❞ [കാണുക: ERV-ml]. ❝𝗧𝗵𝗲 𝗪𝗼𝗿𝗱 𝘄𝗮𝘀 𝗶𝗻 𝘁𝗵𝗲 𝘄𝗼𝗿𝗹𝗱❞ [കാണുക: CJB, GNT]. 𝟵-ാം വാക്യത്തിൽ പറയുന്ന, സത്യവെളിച്ചമായ യേശു ലോകത്തിലില്ല; ലോകത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നതേയുള്ളൂ. ➟എന്നാൽ 𝟭𝟬-ാം വാക്യത്തിൽ പറയുന്ന വചനമാകട്ടെ, മുമ്പേമുതൽ ലോകത്തിൽ ഉണ്ടായിരുന്നു. 𝟵-ാം വാക്യത്തിൽ, വന്നുകൊണ്ടിരിക്കുന്ന ഒരുത്തനെ പത്താം വാക്യത്തിൽ, ❝വന്നു❞ എന്ന് എന്ന് വേണമെങ്കിൽ പറയാം. ➟എന്നാൽ ❝ലോകത്തിൽ ഉണ്ടായിരുന്നു❞ എന്ന് പറയാൻ കഴിയില്ല. ➟അതാണ് ഭാഷയുടെ നിയമം. ➟തന്നെയുമല്ല, വന്നുകൊണ്ടിരുന്നത് ❝വെളിച്ചവും❞ ലോകത്തിൽ ഉണ്ടായിരുന്നത് ❝വചനവും❞ ആണ്. ➟അപ്പോൾ വന്നുകൊണ്ടിരുന്ന യേശുവെന്ന വെളിച്ചമല്ല വചനമെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാമല്ലോ❓ ➦ അതായത്, 𝟵-ാം വാക്യത്തിൽ ❝വന്നുകൊണ്ടിരുന്നവനായ വെളിച്ചമാണ് യേശു❞ അല്ലാതെ, 𝟭𝟬-ാം വാക്യത്തിൽ ഉണ്ടായിരുന്ന ❝വചനമല്ല യേശു.❞ ➟ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചമായ യേശുവിനെയും ദൈവത്തിൻ്റെ വചനത്തെയും യോഹന്നാൻ വ്യക്തമായി വേർതിരിച്ച് പറഞ്ഞിരിക്കയാൽ, യേശു വചനമല്ലെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്. ➦ യോഹന്നാൻ വെളിപ്പെടുത്തുന്ന യേശുവിൻ്റെ ചരിത്രം ആരംഭിക്കുന്നത് 𝟭:𝟭𝟰-മുതലാണ്. ➟അതുവരെ, വെളിച്ചമായ യേശു ലോകത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ➟അതായത്, ➤❝വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു❞ എന്ന് യോഹന്നാൻ പറയുന്നതു മുതലാണ് യേശുവെന്ന വ്യക്തിയെ ആ സുവിശേഷത്തിൽ കാണാൻ കഴിയുന്നത്. ☛ 𝟮,𝟬𝟬𝟬 വർഷമായി ബൈബിളിൽ എഴുതിവെച്ചിരിക്കുന്ന വസ്തുതയാണിത്. ➟ ദൈവം മനുഷ്യർക്കുവേണ്ടി മനുഷ്യരുടെ ഭാഷയിൽ മനുഷ്യരെക്കൊണ്ട് എഴുതിച്ചിരിക്കുന്നതാണ് ബൈബിൾ. ➟അല്ലാതെ, സ്വർഗ്ഗത്തിൽനിന്ന് നൂലിൽ കെട്ടിയിറക്കിയതല്ല. ➟അതിനാൽ വചനത്തെയും ഭാഷയെയും അതിക്രമിക്കുന്നതാണ് ദുരുപദേശം. മുഴുവൻ തെളിവുകളും അറിയാൻ: ➤[കാണുക: യേശു വചനമല്ല; വെളിച്ചമാണ്] ☛ യേശു യഥാർത്ഥത്തിൽ വചനത്തിൻ്റെ ജഡാവസ്ഥയുമല്ല; ➤❝വചനം ജഡമായിത്തീർന്നു❞ എന്ന് യോഹന്നാൻ ആത്മീയമായി പറയുന്നതാണ്. ➟യോഹന്നാൻ്റെ സുവിശേഷം സമവീക്ഷണ സുവിശേഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ആത്മീയ സുവിശേഷമാണ്. ➦ ക്രിസ്തു വചനവുമല്ല, യഥാർത്ഥത്തിൽ വചനത്തിൻ്റെ ജഡാവസ്ഥയുമല്ല; പിതാവായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. ➟ദൈവഭക്തിയുടെ മർമ്മത്തിൽ, ➤❝അവൻ ജഡത്തിൽ വെളിപ്പെട്ടു❞ എന്നാണ് കാണുന്നത്. ➟അവിടുത്തെ, ❝അവൻ❞ എന്ന പ്രഥമപുരുഷ ❝സർവ്വനാമം❞ മാറ്റിയിട്ട് തൽസ്ഥാനത്ത്, ❝നാമം❞ ചേർത്താൽ; ❝ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു❞ (𝐓𝐡𝐞 𝐋𝐢𝐯𝐢𝐧𝐠 𝐆𝐨𝐝 𝐰𝐚𝐬 𝐦𝐚𝐧𝐢𝐟𝐞𝐬𝐭 𝐢𝐧 𝐭𝐡𝐞 𝐟𝐥𝐞𝐬𝐡) എന്ന് കിട്ടും: (1തിമൊ, 3:15-16). ➟𝐓𝐡𝐞 𝐍𝐞𝐰 𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐕𝐞𝐫𝐬𝐢𝐨𝐧-ൽ, ❝𝐆𝐨𝐝-𝐓𝐡𝐞 𝐅𝐚𝐭𝐡𝐞𝐫 𝐰𝐚𝐬 𝐦𝐚𝐧𝐢𝐟𝐞𝐬𝐭 𝐢𝐧 𝐭𝐡𝐞 𝐟𝐥𝐞𝐬𝐡❞ എന്ന് കാണാൻ കഴിയും: (1Tim, 3:16). ➟ജീവനുള്ള ദൈവവും ശാശ്വതരാജാവും പിതാവായ യഹോവയാണ്: (യിരെ, 10:10). ➟അതാണ് ദൈവഭക്തിയുടെ മർമ്മവും പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മവും: (1തിമൊ, 3:15-16, കൊലൊ, 2:2). ➦ ക്രിസ്തു പിതാവിൻ്റെ മനുഷ്യപ്രത്യക്ഷത ആയതുകൊണ്ടാണ്, ഞാൻതന്നേ അവൻ (പിതാവ്) അഥവാ, ❝എഗോ എയ്മി❞ (ἐγώ εἰμι – egō eimi – I am), അബ്രാഹാം ജനിച്ചതിനു മുമ്പേയുള്ള ❝എഗോ എയ്മി❞ (ἐγώ εἰμι – egō eimi – I am), ❝ഞാനും പിതാവും ഒന്നാകുന്നു❞ (I and my Father are one), ❝എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു❞ (he that hath seen me hath seen the Father) എന്നൊക്കെ പറഞ്ഞത്: (യോഹ, 8:24; യോഹ, 8:28; യോഹ, 8:58; യോഹ, 10:30; യോഹ, 14:9). ➦ യേശു യഥാർത്ഥത്തിൽ വചനത്തിൻ്റെ ജഡാവസ്ഥ ആയിരുന്നെങ്കിൽ, ഞാൻതന്നേ വചനം, ഞാൻ അബ്രാഹാം ജനിച്ചതിനു മുമ്പേയുള്ള വചനമാണ്, ഞാനും വചനവും ഒന്നാകുന്നു, എന്നെ കണ്ടവവൻ വചനത്തെ കണ്ടിരിക്കുന്നു എന്നല്ലാതെ; ഞാനും പിതാവും ഒന്നാകുന്നു, എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്നൊക്കെ എങ്ങനെ പറയും❓ ➤[കാണുക: ക്രിസ്തു വചനത്തിൻ്റെ ജഡാവസ്ഥയോ; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടോ?, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]
⓬ യേശുക്രിസ്തു ദൈവത്തിന്റെ സർവ്വസമ്പൂർണ്ണത ഉള്ളവൻ: ☛ ❝ക്രിസ്തുവിലല്ലോ ദൈവത്തിന്റെ സർവ്വ സമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നതു.❞ (കൊലൊ, 2:9). ➟ഈ വേഭാഗപ്രകാരം ക്രിസ്തു ദൈവമാണെന്ന് വിചാരിക്കുന്നവരുണ്ട്. രണ്ടുമുന്ന് കാര്യങ്ങൾ കാണിക്കാം: 𝟭.ഈ വേദഭാഗത്ത്, ദൈവത്തെയും ക്രിസ്തുവിനെയും വേർതിരിച്ചാണ് പറഞ്ഞിരിക്കുന്നത്. ➟ക്രിസ്തു തന്നിൽത്തന്നെ ദൈവമാണെങ്കിൽ, ദൈവത്തെയും ക്രിസ്തുവിനെയും എങ്ങനെ വേർതിരിച്ചുപറയും❓ 𝟮.❝ക്രിസ്തുവിൽ അഥവാ, ക്രിസ്തുവിൻ്റെമേൽ ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണത ദേഹരൂപമായി വസിക്കുന്നു❞ എന്നാണ് പറഞ്ഞിരിക്കുന്നത്. ➟അല്ലാതെ, അവൻ സർവ്വസമ്പൂർണ്ണനായ ദൈവമാണെന്നല്ല പറഞ്ഞരിക്കുന്നത്. 𝟯.പിതാവായ യഹോവ മനുഷ്യനല്ല ദൈവമാണ്: (ഹോശേ, 11:9 → ഇയ്യോ, 9:32). ➟എന്നാൽ ദൈവപുത്രനായ യേശു ദൂതന്മാരെക്കാൾ അല്പമൊരു താഴ്ച്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). ➤❝ഈ മനുഷ്യൻ ദൈവപുത്രനായിരുന്നു സത്യം❞ എന്നാണ് ദൈവശ്വാസീയമായ തിരുവെഴുത്ത് പറയുന്നത്: (മർക്കൊ, 15:39). ➤❝ഒരേയൊരു സത്യദൈവം പിതാവാണെന്നും❞ (Father, the only true God) ❝താൻ മനുഷ്യനാണെന്നും❞ യേശുതന്നെ പറഞ്ഞിട്ടുണ്ട്: (യോഹ, 17:3; യോഹ, 8:40 → മത്താ, 4:10; മത്താ, 24:36; മർക്കൊ, 12:29; യോഹ, 5:44). 𝟰.യോർദ്ദാനിലെ സ്നാനാനന്തരമാണ്, യേശുവെന്ന മനുഷ്യൻ്റെമേൽ ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി ഇറങ്ങിവന്നത്: (ലൂക്കൊ, 3:22). ➟അതിനുശേഷമാണ്, ദൈവദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി യേശുവെന്ന മനുഷ്യൻ പിതാവിനാൽ ❝ദൈവപുത്രൻ❞ എന്നു വിളിക്കപ്പെട്ടത്: ➤❝പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു. നീ എന്റെ പ്രിയ പുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.❞ (ലൂക്കോ, 3:22 → ലൂക്കൊ, 1:32; ലൂക്കൊ, 1:35). ➟യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ (യെശ, 61:1; ലൂക്കൊ, 2:11), ➟ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അവനെ അഭിഷേകം ചെയ്തപ്പോഴാണ്, ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും അവനിൽ ദേഹരൂപമായി വാസം ചെയ്തത്: (പ്രവൃ, 10:38; ലൂക്കോ, 3:22 → ലൂക്കൊ, 4:18-21). 𝟱. പഴയപുതിയനിയമകാലത്ത് പരിശുദ്ധാത്മാവ് അനേകരുടെമേൽ ആവസിച്ചിട്ടുണ്ട്. എന്നാൽ ക്രിസ്തുവിലല്ലാതെ, മറ്റാരിലും പരിശുദ്ധാത്മാവ് ❝ദേഹരൂപത്തിൽ❞ വന്ന് വാസം ചെയ്ട്ടില്ല. ➟പരിശുദ്ധാത്മാവ് ദൈവം തന്നെയാണ്. അഥവാ, ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടാണ്: (പ്രവൃ, 5:3-4; 1കൊരി, 3:16). ➟അതുകൊണ്ടാണ്, അവനിൽ ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ❝ദേഹരൂപമായി❞ വസിക്കുന്നു എന്ന് പൗലോസ് പറയുന്നത്. ➟ലൂക്കൊസ് ഏതൊരു ഭാഷയിൽ പറഞ്ഞുവോ, അതേ ഭാഷയിലാണ് പൗലൊസും പറഞ്ഞിരിക്കുന്നത്: ➟❝പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു. ➖ അവനിലല്ലോ ദൈവത്തിന്റെ സർവ്വ സമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നതു.❞ (ലൂക്കോ, 3:22 – കൊലൊ, 2:9). 𝟲.ക്രിസ്തു തന്നിൽത്തന്നെ ദൈവമാണെങ്കിൽ, അവൻ സർവ്വസമ്പൂർണ്ണൻ തന്നെ ആയിരിക്കുമല്ലോ? പിന്നെ, ➤❝അവനിൽ ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണത ദേഹരൂപമായി വസിക്കുന്നു❞ എന്ന് പറയുന്നത് എന്തിനാണ്❓ ഒരു ദൈവത്തിൻ്റെമേൽ മറ്റൊരു ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണത ദേഹരൂപമായി വസിച്ചുവെന്ന് പറഞ്ഞാൽ അതില്പരം അബദ്ധമെന്താണ്❓ വചനപരമായി മാത്രമല്ല; ഭാഷാപരമായും ഈ പ്രയോഗംകൊണ്ട് ക്രിസ്തു ദൈവമാണെന്ന് സ്ഥാപിക്കാൻ കഴിയില്ല. ➟അവൻ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ പുർണ്ണമനുഷ്യനാണ്: (1തിമൊ, 3:15-16; യോഹ, 8:40; 1യോഹ, 3:5). ➤[കാണുക: പരിശുദ്ധാത്മാവ് ആരാണ്?]
⓭ യേശുക്രിസ്തു പിതാവും ദൈവമെന്ന് സാക്ഷിക്കുന്നവൻ: ☛ പുത്രനോടോ: ❝ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കുമുള്ളതു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നേരുള്ള ചെങ്കോൽ.❞ (എബ്ര, 1:8). ➦ ഈ വേദഭാഗപ്രകാരം പിതാവു് ദൈവപുത്രനായ യേശുവിനെ ❝ദൈവമേ!❞ എന്ന് സംബോധന ചെയ്തെന്നാണ് പലരും വിശ്വസിക്കുന്നത്. ➟അടിസ്ഥാനപരമായി എബ്രായലേഖനം എന്താണെന്നോ, അതിലെ വിഷയമെന്താണെന്നോ ഒരു ധാരണയും ഇല്ലാത്തവർക്ക് മാത്രമേ ഇങ്ങനെയൊക്കെ ചിന്തിക്കാൻപോലും കഴിയുകയുള്ളൂ. ➟എട്ടാം വാക്യത്തിൽപ്പറയുന്ന പുത്രൻ യേശുക്രിസ്തുവുമല്ല; സത്യദൈവവുമല്ല. ➟എന്നുമെന്നേക്കും സിംഹാസനമുള്ള ദൈവപുത്രനായ ഒരു ഭൗമികസന്തതിയാണ്. അവനാണ് 𝟓-𝟗,𝟏𝟑 വാക്യങ്ങളിൽ ലേഖകൻ പറയുന്ന പുത്രൻ. ➟അത് മനസ്സിലായിക്കഴിഞ്ഞാൽ, പിതാവു് യേശുവിനെയെന്നല്ല, ആരെയും ❝ദൈവമേ!❞ എന്ന് സംബോധന ചെയ്യില്ലെന്നും അവിടെപ്പറയുന്നത് സത്യദൈവം അല്ലെന്നും ഭാഷയും വാക്കുകളും കൂടാതെ ആർക്കും മനസ്സിലാകും. ❶ ഒരേയൊരു സത്യദൈവം: ➦ ആദ്യം വചനപരമായ ഒരു തെളിവുതരാം: ➤❝യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ❞ (𝐓𝐡𝐞 𝐋𝐨𝐫𝐝 𝐨𝐮𝐫 𝐆𝐨𝐝 𝐢𝐬 𝐨𝐧𝐞 𝐋𝐨𝐫𝐝) എന്നാണ് ക്രിസ്തു മുഖ്യകല്പനയായി പഠിപ്പിച്ചത്: (ആവ, 6-4 ⁃⁃ മർക്കൊ, 12:29). ➤❝ദൈവം ഒരുത്തൻ മാത്രമാണെന്നും (𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝) പിതാവാണ് ഏകസത്യദൈവം (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) എന്നുമാണ് യേശുക്രിസ്തു പഠിപ്പിച്ചത്: (യോഹ, 5:44; യോഹ, 17:3). ➟ദൈവം ഒരുത്തൻ മാത്രമാണെന്നും (𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝) പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും (𝐖𝐞 𝐡𝐚𝐯𝐞 𝐨𝐧𝐞 𝐆𝐨𝐝, 𝐭𝐡𝐞 𝐅𝐚𝐭𝐡𝐞𝐫) എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ (𝐎𝐧𝐞 𝐆𝐨𝐝 𝐚𝐧𝐝 𝐅𝐚𝐭𝐡𝐞𝐫 𝐨𝐟 𝐚𝐥𝐥)❞ എന്നുമാണ് അപ്പൊസ്തലന്മാർ പഠിപ്പിച്ചത്: (ലൂക്കൊ, 5:21; റോമ, 16:26; 1തിമൊ, 1:17; യൂദാ, 1:24 ⁃⁃ 1കൊരി, 8:5-6; എഫെ, 4:6). ➟സകലത്തിൻ്റെയും കാരണഭൂതനായ (സ്രഷ്ടാവ്) ഒരേയൊരു സത്യദൈവമായ പിതാവ് മറ്റാരെയെങ്കിലും ❝ദൈവമേ❞ എന്ന് സംബോധന ചെയ്യുമോ❓ ➟ദൈവപുത്രനായ ക്രിസ്തുവും അപ്പൊസ്തലന്മാരും പഠിപ്പിച്ച പിതാവായ ഏകസത്യദൈവത്തിൽ വിശ്വസിക്കാത്ത ബഹുദൈവ വിശ്വാസികൾക്കല്ലാതെ മറിച്ച് ചിന്തിക്കാൻ ആർക്കുകഴിയും❓ ➤[കാണുക: ക്രിസ്തു ദൈവമാണോ?, എൻ്റെ ദൈവം, പൗലൊസിൻ്റെ ദൈവം, യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവും] ❷ പുത്രനോടോ: ദൈവമേ! ➤ പുത്രനോടോ: ❝ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കുമുള്ളതു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നേരുള്ള ചെങ്കോൽ.❞ (എബ്ര, 1:8). ➟ഇതാണ് പുത്രനെ പിതാവ് ❝ദൈവമേ❞ എന്ന് സംബോധന ചെയ്യുന്നതായി പലരും വിചാരിക്കുന്നത്. ➟എന്നാൽ എബ്രായർ 𝟏:𝟖-ൻ്റെ സങ്കീർത്തനത്തിലെ ഉദ്ധരണി ഇപ്രകാരമാണ്: ➤❝ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കും ഉള്ളതാകുന്നു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നീതിയുള്ള ചെങ്കോലാകുന്നു.❞ (സങ്കീ, 45:6). ➦ ഈ വാക്യത്തിൽ ➤❝പുത്രനോടോ❞ എന്ന് കാണുന്നുണ്ടോ❓ഇല്ല. ➟കോരഹ് പുത്രന്മാർ, ദൈവമായ യഹോവയെക്കുറിച്ചും വാഗ്ദത്ത പുത്രനായ ഭൗമിക രാജാവിനെക്കുറിച്ചും രചിച്ചിരിക്കുന്നതാണ് 𝟒𝟓-ാം സങ്കീർത്തനം. ➟അത് ബോധമില്ലാത്ത ത്രിമൂർത്തി ക്രിസ്ത്യാനികൾക്ക് അറിയില്ലെങ്കിലും എബ്രായ ലേഖകനു് നല്ലപോലെ അറിയാം. ➟എബ്രായർ 𝟓-മുതൽ 𝟗-വരെയുള്ള വാക്യങ്ങളിൽ ദൈവത്തിൻ്റെ വാഗ്ദത്തപുത്രനെയും ദൂതന്മാരെയും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ, ദൈവത്തിൻ്റെ വാഗ്ദത്ത പുത്രനെക്കുറിച്ച് പറയുന്ന വാക്യമാണെന്ന് സൂചിപ്പിക്കാൻ, സങ്കീർത്തനത്തിൻ്റെ ഉദ്ധരണിയിൽ എബ്രായലേഖകൻ കൂട്ടിച്ചേർക്കുന്ന വാക്യഖണ്ഡമാണ് ❝പുത്രനോടോ❞ എന്നത്. ➟സത്യവേദപുസ്തകത്തിൽ ❝പുത്രനോടോ❞ എന്നത് ഒറ്റപ്പദമാണെങ്കിലും, ഗ്രീക്കിൽ ❝എന്നാൽ പുത്രനോടു❞എന്നർത്ഥമുള്ള ❝പ്രോസ് ദെ ടോൻ ഹുയോൻ❞ (πρὸς δὲ τὸν υἱόν – prós dé tón huion) എന്നത് കൃത്യമായ ഒരു വാക്യഖണ്ഡമാണ്. ➟കെ.ജെ.വിയിയിലും ❝But unto the Son he saith❞ എന്നാണ്. [കാണുക: BLB] ❸ സങ്കീർത്തനവും എബ്രയലേഖനവും: ➦ സങ്കിർത്തനത്തിലെ ഒറിജിനൽ വാക്യം: ➤❝ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കും ഉള്ളതാകുന്നു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നീതിയുള്ള ചെങ്കോലാകുന്നു.❞ (സങ്കീ, 45:6). എബ്രായലേഖനത്തിലെ ഉദ്ധരണി: ➤പുത്രനോടോ: ❝ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കുമുള്ളതു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നേരുള്ള ചെങ്കോൽ.❞ (എബ്ര, 1:8). ➟മൂലഭാഷയിൽ എബ്രായയിൽ ഇല്ലാത്തതും പുതിയനിയമത്തിൻ്റെ കൊയ്നേ ഗ്രീക്കിൽ കാണുന്നതുമായ ഭാഗം എബ്രായലേഖകൻ കൂട്ടിച്ചേർത്തതാണെന്ന് ആർക്കും മനസ്സിലാകുന്ന കാര്യമാണ്. ➟ഒന്നാം അദ്ധ്യാത്തിൻ്റെ 𝟓–𝟗-വരെയുള്ള വാക്യങ്ങളിൽ ദൂതന്മാരും വാഗ്ദത്ത പുത്രനായ ഭൗമികരാജാവും തമ്മിലുള്ള താരതമ്യമാണ്. ➟𝟓-𝟕 വാക്യങ്ങളിൽ ദൂതന്മാരെക്കുറിച്ച് പറഞ്ഞശേഷം, 𝟖-𝟗 വാക്യങ്ങൾ വാഗ്ദത്ത പുത്രനെക്കുറിച്ചാണെന്ന് വ്യക്തമാക്കാൻ, ➤❝പുത്രനോടോ❞ എന്ന വാക്യഖണ്ഡം ചേർത്തിരിക്കുന്നത് എബ്രായലേഖകനാണ്. ➟എന്നാൽ വാഗ്ദത്തപുത്രനെ ➤❝ദൈവമേ❞ എന്ന് സംബോധന ചെയ്തിരിക്കുന്നത് സങ്കീർത്തകരായ കോരെഹ് പുത്രന്മാരാണ്. ➟അവിടെപ്പറയുന്ന ദൈവം സത്യദൈവമല്ല; മനുഷ്യരാജാവാണ്: (2ശമൂ, 7:13-14 ⁃⁃ ദിന, 17:12-13; സങ്കീ, 89:29-32). ➟അവിടുത്തെ ദൈവം സത്യദൈവമല്ല എന്നതിനും പല തെളിവുകളും അവിടെത്തന്നെയുണ്ട്: ➦ എബ്രായരിലെ 9-ാം വാക്യം പരിഭാഷാപ്രശ്നമാണ്. ഒറിജിനൽ വാക്യങ്ങൾ: ➤❝ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കും ഉള്ളതാകുന്നു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നീതിയുള്ള ചെങ്കോലാകുന്നു. നീ നീതിയെ ഇഷ്ടപ്പെട്ടു ദുഷ്ടതയെ ദ്വേഷിക്കുന്നു; അതുകൊണ്ടു ദൈവം, നിന്റെ ദൈവം തന്നെ, നിന്റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു.❞ (സങ്കീ, 45:-6-7). ➟ഏഴാംവാക്യം ശ്രദ്ധിക്കുക: ➤❝ദൈവം, നിൻ്റെ ദൈവം തന്നേ❞ എന്നാണ്. ➟എബ്രായരിലെ ❝ദൈവമേ, നിൻ്റെ ദൈവം❞ എന്നത് തെറ്റായ പരിഭാഷയാണ്. [കാണുക: സത്യവേദപുസ്തകം CL, വിശുദ്ധഗ്രന്ഥം, പി.ഒ.സി, KJV, NKJV, NIV]. ➟ഏത് പരിഭാഷയായാലും അവിടെപ്പറയുന്നത് സത്യദൈവമല്ല എന്നതിൻ്റെ തെളിവ് കാണുക: 𝟏. എട്ടാം വാക്യത്തിൽ പറയുന്ന ❝ദൈവം❞ സത്യദൈവമാണെങ്കിൽ, ഒമ്പതാം വാക്യത്തിൽ ആ ദൈവത്തിനു് മറ്റൊരു ദൈവം ഉണ്ടാകില്ല. ➟സത്യദൈവം ഒന്നല്ലേയുള്ളു (𝐓𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝): (യോഹ, 17:3). 𝟐. ❝നിന്റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു.❞ (എബ്രാ, 1:9). ➟ദൈവം അഭിഷേകം ചെയ്ത ഒരു ഭൗമികനാണ് അവിടെപ്പറയുന്ന ദൈവം (എലോഹീം). ➟ഏകസത്യദൈവം അഭിഷിക്തനല്ല; അഭിഷേകദാതാവാണ്: (പ്രവൃ, 10:38). ➟മനുഷ്യർക്കല്ലാതെ, ദൈവത്തിൻ്റെ സൃഷ്ടികളായ ദൂതന്മാർക്കുപോലും അഭിഷേകം ആവശ്യമില്ല. ➟അപ്പോൾ, സത്യദൈവം അഭിഷേകം ചെയ്തത് മറ്റൊരു സത്യദൈവത്തെയാണെന്ന് പറയുന്നത് ദുരുപദേശം മാത്രമാണ്. 𝟑. സങ്കീർത്തനത്തിലെ ശരിയായ പരിഭാഷയിലാണെങ്കിൽ, എട്ടും ഒൻപതും വാക്യങ്ങളിൽ രണ്ട് വ്യത്യസ്ത ദൈവമാണുള്ളത്. എട്ടാം വാക്യത്തിലെ ദൈവത്തെ ഒൻപതാം വാക്യത്തിലെ ദൈവം അഭിഷേകം ചെയ്യുന്നു. ➟സത്യവേദപുസ്തകം പരിഭാഷയിലാണങ്കിൽ, എട്ടാം വാക്യത്തിൽ ഒരു ദൈവവും ഒൻപതാം വാക്യത്തിൽത്തന്നെ രണ്ട് വ്യത്യസ്ത ദൈവവുമുണ്ട്. ➟ഏത് പരിഭാഷയായാലും എട്ടും ഒൻപതും വാക്യങ്ങളിൽ രണ്ട് ദൈവമുണ്ട്. ➟ഒരു ദൈവം എന്തായാലും തന്നെത്തന്നെ അഭിഷേകം ചെയ്യില്ലല്ലോ❓ ➟എന്നാൽ ട്രിനിറ്റിക്ക് ഒരു ദൈവവും മൂന്നു വ്യക്തിയുമാണുള്ളത്. ➟പ്രസ്തുത വാക്യത്തിൽ, ഒരു വ്യക്തി മറ്റൊരു വ്യക്തിയെയല്ല; ഒരു ദൈവം മറ്റൊരു ദൈവത്തെയാണ് അഭിഷേകം ചെയ്യുന്നത്. ➟അതിനാൽ, അവിടെ ഏകസത്യദൈവവും ഒരു മനുഷ്യദൈവവുമാണ് ഉള്ളതെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം: (യോഹ, 17:3). ➤⟦ട്രിനിറ്റി അല്ലാതെതന്നെ ബഹുദൈവവിശ്വാസമാണ്. ➟അവിടെപ്പറയുന്ന രണ്ടുദൈവം പിതാവും പുത്രനുമാണെന്ന് വാദിച്ചാൽ, ട്രിനിറ്റിയുടെ ബഹുദൈവവിശ്വാസത്തിൻ്റെ വചനപരമായ തെളിവാകും ആ വേദഭാഗം⟧. ➟ഒരു മനുഷ്യരാജാവിനെ പിതാവായ ഏകസത്യദൈവം (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) ❝ദൈവമേ❞ എന്ന് വിളിക്കുമോ❓ ➟ഇത് ദുരുപദേശം മാത്രമല്ല പൈശാചിക ദൂഷണവുമാണ്. [കാണുക: പിതാവു പുത്രനെ ദൈവമേ എന്ന് വിളിച്ചോ?].
☛ ക്രിസ്തു ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം എന്താണ്? എന്നറിയാത്തവരാണ് അവനെ വചനവിരുദ്ധമായി ദൈവമാക്കാൻ നോക്കുന്നത്:
☛ യേശുവിൻ്റെ അസ്തിത്വം (𝐄𝐱𝐢𝐬𝐭𝐞𝐧𝐜𝐞): ➦ ബൈബിൾ വെളിപ്പെടുത്തുന്ന ദൈവപുത്രനായ യേശുക്രിസ്തു ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം എന്താണെന്ന് ചോദിച്ചാൽ; അവൻ പിതാവായ ഏകദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയാണ് (ജഡത്തിലെ വെളിപ്പാട്): (1തിമൊ, 3:15-16). ➟𝐓𝐡𝐞 𝐍𝐞𝐰 𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐕𝐞𝐫𝐬𝐢𝐨𝐧-ൽ, ❝𝐆𝐨𝐝-𝐓𝐡𝐞 𝐅𝐚𝐭𝐡𝐞𝐫 𝐰𝐚𝐬 𝐦𝐚𝐧𝐢𝐟𝐞𝐬𝐭 𝐢𝐧 𝐭𝐡𝐞 𝐟𝐥𝐞𝐬𝐡❞ എന്ന് കാണാൻ കഴിയും: (1Tim, 3:16). ➟അതായത്, പിതാവായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി മറിയയെന്ന കന്യകയിലൂടെ പ്രകൃത്യാതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20, ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശു: (റോമ, 5:15). ➟അതാണ്, പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മവും ദൈവഭക്തിയുടെ മർമ്മവും. (കൊലൊ, 2:2; 1തിമൊ, 3:16). ➟❝ജഡത്തിൽ വെളിപ്പെട്ടത് ജീവനുള്ള ദൈവമായ പിതാവും; വെളിപ്പാട് മനുഷ്യനായ പുത്രനുമാണ്.❞ (മത്താ, 16:16; യോഹ, 1:18 – യോഹ, 8:40). [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ദൈവം ഒരുത്തൻ മാത്രം, മോണോതീയിസം, ഞാനും പിതാവും ഒന്നാകുന്നു, പിതാവും പുത്രനും ഒന്നാകുന്നു] ☛ യേശുവിൻ്റെ പ്രകൃതി (𝐍𝐚𝐭𝐮𝐫𝐞): ❝ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.❞ (1തിമൊ, 2:5-6). ❝ദൈവം❞ (𝐆𝐨𝐝) എന്നത് പിതാവിൻ്റെ ❝പ്രകൃതിയും❞ (𝐍𝐚𝐭𝐮𝐫𝐞) ❝മനുഷ്യൻ❞ (𝐌𝐚𝐧) എന്നത് പുത്രൻ്റെ ❝പ്രകൃതിയും❞ (𝐍𝐚𝐭𝐮𝐫𝐞) ആണ്: (1തിമൊ, 2:5-6). ➟ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ വാക്കിനാൽത്തന്നെ അക്കാര്യം അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം: ➟❝ഏകസത്യദൈവമായ പിതാവിനെയും (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.❞ (യോഹ, 17:3). ➟❝ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ (𝐌𝐚𝐧) എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.❞ (യോഹ, 8:40). ➦❝ഈ മനുഷ്യൻ (𝐌𝐚𝐧) ദൈവപുത്രൻ ആയിരുന്നു സത്യം.❞ (മർക്കൊ, 15:39). നീതിമാനായ മനുഷ്യൻ – 𝐌𝐚𝐧 (ലൂക്കൊ, 23:47), ➟യേശു എന്നു പേരുള്ള മനുഷ്യൻ – 𝐌𝐚𝐧 (യോഹ, 9:11), ➟പുരുഷനായ (𝐌𝐚𝐧) നസറായനായ യേശു (പ്രവൃ, 2:23), ➟ഏകമനുഷ്യനായ (𝐌𝐚𝐧) യേശുക്രിസ്തു (റോമ, 5:15), ➟രണ്ടാം മനുഷ്യൻ – 𝐌𝐚𝐧 (1കൊരി, 15:47), ➟ഏക പുരുഷൻ – 𝐌𝐚𝐧 (2കൊരി, 11:2), ➟മനുഷ്യനായ ക്രിസ്തുയേശു – 𝐌𝐚𝐧 (1തിമൊ, 2:6). ➟യേശു മനുഷ്യനാണെന്ന് അമ്പതുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. [കാണുക: മനുഷ്യനായ ക്രിസ്തുയേശു] ☛ ദൈവപുത്രൻ ദൈവമാണോ❓ ➦ താൻ ദൈവമാണെന്ന് ദൈവപുത്രനായ യേശുവിനോ, അവൻ്റെ അപ്പൊസ്തലന്മാർക്കോ, ഒന്നാം നൂറ്റാണ്ടിൽ അവനെ നേരിട്ടുകണ്ടവർക്കോ അറിയില്ലായിരുന്നു. തെളിവുകൾ കാണുക: ☛ ഏകദൈവം – 𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝 (Joh, 5:44), ഏകസത്യദൈവമായ പിതാവ് – 𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝 (Joh, 17:3), പിതാവിനെ മാത്രം (𝐨𝐧𝐥𝐲) ആരാധിക്കണം (മത്താ, 4:10; ലൂക്കൊ, 4:8), എൻ്റെ പിതാവു് മാത്രമാണ് (𝐨𝐧𝐥𝐲) സകലവും അറിയുന്നത് (മത്താ, 24:36). ➟മേല്പറഞ്ഞ അഞ്ച് (𝟒+𝟏) വാക്യങ്ങളിലും ❝അനന്യമായ, ഏകമാത്രമായ, ഒന്നുമാത്രമായ, ഒറ്റയായ, കേവലമായ, തനിയെ, മാത്രം❞ (𝐚𝐥𝐨𝐧𝐞, 𝐨𝐧𝐥𝐲) എന്നൊക്കെ അർത്ഥമുള്ള (μόνος – mónos) എന്ന ഗ്രീക്കുപദമാണ് ഉപയോഗിച്ചിരിക്കുന്നത്. ➟𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝 എന്ന് പ്രഥമപുരുഷനിൽ (𝟑𝐫𝐝 𝐩𝐞𝐫𝐬𝐨𝐧) ക്രിസ്തു പറഞ്ഞത് പിതാവിനെക്കുറിച്ചാണ്. ➟𝐓𝐡𝐞 𝐍𝐞𝐰 𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐕𝐞𝐫𝐬𝐢𝐨𝐧-ൽ ❝𝐆𝐨𝐝-𝐓𝐡𝐞 𝐅𝐚𝐭𝐡𝐞𝐫 𝐨𝐧𝐥𝐲❞ എന്നാണ്: [കാണുക: NMV]. ➟അതിൻ്റെയർത്ഥം: ❝പിതാവ് ദൈവം ആണന്നല്ല; പിതാവ് മാത്രം ദൈവം❞ ആണെന്നാണ്. ➟❝പിതാവ് മാത്രം ദൈവം❞ എന്ന് പുത്രൻ പറഞ്ഞാൽ, പുത്രനും മറ്റാരും ദൈവമല്ലെന്നാണ് അർത്ഥം. ➟𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝 എന്നുപറഞ്ഞാൽ, ❝പിതാവാണ് സത്യദൈവം❞ എന്നല്ല; പിതാവ് മാത്രമാണ് സത്യദൈവം❞ എന്നാണ്. ➟❝പിതാവ് മാത്രമാണ് സത്യദൈവം❞ എന്ന് വായിൽ വഞ്ചനയില്ലാത്ത പുത്രൻ പറഞ്ഞാൽ, പിതാവല്ലാതെ, പുത്രനും സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള മറ്റാരും സത്യദൈവം അല്ലെന്നാണർത്ഥം. ➟❝മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.❞ (ആവ, 4:39 – ആവ, 3:24; യോശു, 2:11; 1രാജാ, 8:23; 2ദിന, 6:14; സങ്കീ, 73:25). ➟❝പിതാവിനെ മാത്രം (𝐨𝐧𝐥𝐲) ആരാധിക്കണം❞ എന്ന് പുത്രൻ പറഞ്ഞാൽ, താൻ ആരാധനയ്ക്ക് യോഗ്യനല്ലെന്നാണർത്ഥം. ➟❝എൻ്റെ പിതാവു് മാത്രമാണ് (𝐨𝐧𝐥𝐲) സകലവും അറിയുന്നത്❞ എന്ന് പുത്രൻ പറഞ്ഞാൽ, താൻ സർവ്വജ്ഞാനി അല്ലെന്നാണർത്ഥം. ➦ ❝പിതാവു് എന്നെക്കാൾ വലിയവനാണ് (യോഹ, 14:28), എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല (യോഹ, 5:30), ഞാൻ മനുഷ്യനാണ് (യോഹ, 8:40), പിതാവ് എന്റെ ദൈവമാണു❞ (യോഹ, 20:17) എന്നൊക്കെ പഠിപ്പിച്ച ക്രിസ്തുവിനെ, വചനവിരുദ്ധമായി ദൈവം ആക്കിയാലും അവൻ സത്യദൈവം ആകില്ല. മോശെയെപ്പോലെ ഒരു മനുഷ്യദൈവമേ ആകയുള്ളു: (പുറ, 4:16; പുറ, 7:1). ➟❝എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു❝ എന്നാണ് ദൈവപുത്രനായ ക്രിസ്തു പറഞ്ഞത്: (യോഹ, 20:27). ➟അതായത്, ബന്ധം വ്യത്യസ്തമാണെങ്കിലും നമ്മുടെ ദൈവമായ പിതാവ് ദൈവപുത്രൻ്റെയും ദൈവമാണ്: (യോഹ, 20:17; മത്താ, 27:46; മർക്കൊ, 15:33). ➟എൻ്റെ ദൈവവും നിങ്ങളുടെ ദൈവവും പിതാവാണെന്ന് യേശു പറയുമ്പോൾ, അല്ല നീ മാത്രമാണ് ഞങ്ങളുടെ ദൈവം എന്നാണ് ട്രിനിറ്റി പഠിപ്പിക്കുന്നത്. ➟ദൈവം സമനിത്യരായ മൂന്നു വ്യക്തികളാണെന്ന ബൈബിൾ വിരുദ്ധത വിശ്വസിച്ചിരുന്നവർ, ദൈവപുത്രൻ മാത്രമാണ് ദൈവമെന്ന ദുരന്ത വിശ്വാസത്തിലാണ് ഇപ്പോൾ എത്തിപ്പെട്ടിരിക്കുന്നത്: [കാണുക: യേശു അല്ലാതെ ഒരു ദൈവമില്ല, യേശു മാത്രം ദൈവം, യേശു അല്ലാതെ ഒരു ദൈവവും ഇല്ല]. ☛ ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ ദൈവത്തെ അപ്പൊസ്തലന്മാർ വാഴ്ത്തുന്നതും സ്തുതിക്കുന്നതും സ്തോത്രം ചെയ്യുന്നതുമായ ഏഴു വാക്യങ്ങൾ ബൈബിളിലുണ്ട്. ➤❝നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.❞ (2കൊരി, 11:31; എഫെ, 1:3; എഫെ, 1:17 – റോമ, 15:5; 2കൊരി, 1:3; കൊലൊ, 1:5; 1പത്രൊ, 1:3). ➟പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും (1കൊരി, 8:6; എഫെ, 4:6) യേശുക്രിസ്തു ഏകമനുഷ്യനാണെന്നുമാണ് അപ്പൊസ്തലന്മാർ പഠിപ്പിച്ചത്: (റോമ, 5:15 – പ്രവൃ, 2:23; 1കൊരി, 15:21; 15:47; 1തിമൊ, 2:6). ➟അപ്പൊസ്തലന്മാരുടെ ദൈവം ദൈവപുത്രനായ യേശുക്രിസ്തുവല്ല; യേശുക്രിസ്തുവിൻ്റെ ദൈവമാണ്. എന്നാൽ ട്രിനിറ്റിയുടെ ദൈവം യേശുക്രിസ്തുവാണ്. ➟എന്തൊരു വിരോധാഭാസമാണ്❓ ☛ ❝ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.❞ (1കൊരി, 8:5-6). ➟വാക്യം ശ്രദ്ധിക്കുക: ➤❝ആകാശത്തിലോ ഭൂമിയിലോ ദൈവങ്ങൾ (θεοὶ – gods) എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും, പിതാവായ ഏക ദൈവമേ നമുക്കുള്ളു❞ എന്നാണ് പൗലൊസ് പറയുന്നത്. ➤❝പിതാവായ ഏക ദൈവമേ നമുക്കുള്ളു❞ (𝐟𝐨𝐫 𝐮𝐬 𝐭𝐡𝐞𝐫𝐞 𝐢𝐬 𝐛𝐮𝐭 𝐨𝐧𝐞 𝐆𝐨𝐝, 𝐭𝐡𝐞 𝐅𝐚𝐭𝐡𝐞𝐫) എന്നു പറഞ്ഞാൽ, മറ്റൊരു ദൈവം ഇല്ലെന്നാണ്. ➟പുത്രനും ദൈവമാണെങ്കിൽ, ➤❝പിതാവായ ഏക ദൈവമേ നമുക്കുള്ളു❞ എന്ന പ്രയോഗം പരമാബദ്ധമാണ്. ➟അടുത്തവാക്യം: ➤❝എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.❞ (എഫെ, 4:6). ➟ഈ വേദഭാഗവും ശ്രദ്ധിക്കുക: ➤❝എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ❞ (𝐨𝐧𝐞 𝐆𝐨𝐝 𝐚𝐧𝐝 𝐅𝐚𝐭𝐡𝐞𝐫 𝐨𝐟 𝐚𝐥𝐥) എന്നാണ് പറയുന്നത്. ➟മറ്റൊരു ദൈവമുണ്ടെങ്കിൽ, ഈ പ്രയോഗവും അബദ്ധമാണ്. ➟ഒരേയൊരു ദൈവം പിതാവാണെന്ന് ബൈബിൾ അസന്ദിഗ്ദ്ധമായി പറയുമ്പോൾ, ദൈവപുത്രൻ എങ്ങനെയാണ് സത്യദൈവം ആകുന്നത്❓ [കാണുക: ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]
രെഫീദീമിൽ വച്ചു യിസ്രായേൽ അമാലേക്യരോടു യുദ്ധം ചെയ്തു. അപ്പോൾ യിസ്രായേലിന്റെ ജയത്തിനുവേണ്ടി മോശെയുടെ കൈ ഉയർത്തിപ്പിടിക്കുവാൻ സഹായിച്ച ഒരാൾ. (പുറ, 17:12). മോശെ സീനായിമലയിൽ കയറിപ്പോയപ്പോൾ ജനത്തെ അഹരോന്റെയും ഹൂരിന്റെയും ചുമതലയിൽ ആക്കിയിരുന്നു. (പുറ 24:14). ഇദ്ദേഹം മോശെയുടെ സഹോദരിയായ മിര്യാമിന്റെ ഭർത്താവായിരുന്നുവെന്നു യെഹൂദാപാരമ്പര്യം പറയുന്നു.
ഹൂർ: സമാഗമന കൂടാരത്തിന്റെ പ്രധാനശില്പി ആയിരുന്ന ബെസലേലിന്റെ പിതാമഹൻ. ഇയാൾ യെഹൂദാഗോത്രജനാണ്. (പുറ, 31:2; 35:30; 38:22).
ദാവീദിന്റെയും ശലോമോന്റെയും വാഴ്ചക്കാലത്ത് ഹീരാമായിരുന്നു സോരിലെ രാജാവ്. ദാവീദിന്റെ സ്നേഹിതൻ എന്നാണ് ഹീരാമിനെ പറഞ്ഞിട്ടുള്ളത്. ഹീരാം ദാവീദിന്റെ അടുക്കൽ ദൂതന്മാരെയും ദേവദാരുക്കളെയും ആശാരിമാരെയും കല്പണിക്കാരെയും അയച്ചു, ദാവീദിനു അരമന പണിതു. (2ശമൂ, 5:11). ശലോമോൻ രാജാവായപ്പോൾ ഹീരാം ഭൃത്യന്മാരെ അയച്ചു. (1രാജാ, 5:1). ശലോമോന്റെ ആവശ്യപ്രകാരം ദൈവാലയപ്പണിക്കു മരങ്ങളും മറ്റും അവൻ കൊടുത്തു. ശലോമോൻ ഹീരാമിനു ആഹാരം എത്തിച്ചുകൊടുത്തിരുന്നു. (1രാജാ, 5:11). ദൈവാലയവും കൊട്ടാരവും പണിയുന്നതിനാവശ്യമായ ദേവദാരുവും സരളമരവും സ്വർണ്ണവും കൊടുത്തതുകൊണ്ട് ശലോമോൻ രാജാവ് ഹീരാമിനു ഗലീലദേശത്തു ഇരുപതുപട്ടണം കൊടുത്തു. (1രാജാ, 9:11). ഈ പട്ടണങ്ങളെ കാണേണ്ടതിനു ഹീരാം ഗലീലയിലേക്കു വന്നു. അവ അവനു ഇഷ്ടപ്പെടാത്തതുകൊണ്ട് അവയ്ക്കു കാബൂൽ എന്നു പേരിട്ടു. (1രാജാ, 9:13).
ശലോമോനും ഹീരാമും കൂടി ഒരു കപ്പൽ വ്യൂഹം സജ്ജമാക്കി. ആ കപ്പലുകൾ എസ്യോൻ-ഗേബെരിൽ നിന്നും തെക്കോട്ടുള്ള ഓഫീരിൽ ചെന്നു പൊന്നു കൊണ്ടുവന്നു. (1രാജാ, 9:28). അവർ തർശീശുകപ്പലുകളും നിർമ്മിച്ചു . തർശീശ് കപ്പലുകൾ, പൊന്നു, വെള്ളി, ആനക്കൊമ്പ്, കുരങ്ങ്, മയിൽ എന്നിവ കൊണ്ടുവന്നു. (1രാജാ, 10:22). ഹീരാമിന്റെ മരണത്തെക്കുറിച്ചു വ്യക്തമായ രേഖയില്ല. ഹീരാമിന്റെ പുത്രി ശലോമോന്റെ അന്തഃപുരത്തിലെ എഴുന്നൂറു കുലീന പത്നിമാരിലൊന്നായിരുന്നു. (1രാജാ, 11:1, 3).
ഹീരാം: ദൈവാലയപ്പണിക്കു സഹായിക്കുവാൻ വേണ്ടി ശലോമോൻ സോരിൽ നിന്നും വരുത്തിയ ആൾ. (1രാജാ, 7:13,14, 40-45; 2ദിന, 2:13,14; 4:11-16). അവന്റെ അമ്മ ദാന്യ സ്ത്രീയായിരുന്നു. അവളെ ആദ്യം വിവാഹം കഴിച്ചതു നഫ്ത്താലി ഗോത്രജനായിരുന്നു. പിന്നീടു സോരിലെ ഒരുവൻ അവളെ വിവാഹം കഴിച്ചു. താമ്രംകൊണ്ടു സകലവിധപണിയും ചെയ്യാനുള്ള ജ്ഞാനവും ബുദ്ധിയും സാമർത്ഥ്യവും അവനുണ്ടായിരുന്നു. (1രാജാ, 7:14). ഹുരാം, ഹുരാം ആബി എന്നിങ്ങനെയും പറഞ്ഞിട്ടുണ്ട്.