☛ മലയാളത്തിലെ തീത്തൊസ് 2:12/13-നെ മൂലഭാഷയായ (Koine Greek) പരിശോധിച്ചാൽ, മൂലഭാഷയിൽ പറയുന്ന മഹാദൈവവും സത്യവേദപുസ്തകത്തിലെ മഹാദൈവവും വ്യത്യസ്തരാണെന്നും, ➟മൂലഭാഷയിലെ മഹാദൈവവും പിഒസിയിലെ മഹാദൈവവും ഒന്നാണെന്നും കാണാൻ കഴിയും. ➟അതിൻ്റെ കാരണം: മൂലഭാഷയായ കൊയ്നേ ഗ്രീക്കിൽ സംബന്ധിക വിഭക്തിയിൽ (Genitive Case) പറഞ്ഞിരിക്കുന്ന പ്രയോഗത്തെ, പിഒസി അതേ വിഭക്തിയിൽ പരിഭാഷ ചെയ്തു. ➟എന്നാൽ സത്യവേദപുസ്തകം അതിനെ നിർദ്ദേശിക വിഭക്തിയിൽ (Nominative Case) പരിഭാഷ ചെയ്തു.
☛ കൊയ്നേ ഗ്രീക്കിലെ സംബന്ധിക വിഭക്തിയിലുള്ള ഒറിജിനൽ പ്രയോഗവും രണ്ട് പരിഭാഷകൾ തമ്മിലുള്ള വ്യത്യാസവും, ➟ബൈബിളിലെ അതേ പ്രയോഗത്തിൻ്റെ നിർദ്ദേശിക വിഭക്തിയിലുള്ള പ്രയോഗവും താഴെക്കാണാം:
☛ മൂലഭാഷ (Koine Greek), ➟ഇംഗ്ലീഷ് ലിപ്യന്തരണം (Transliteration), ➟മലയാള ലിപ്യന്തരണം, ➟ഇംഗ്ലീഷ് പരിഭാഷ (Translation), ➟മലയാള പരിഭാഷ എന്നീ ക്രമത്തിലാണ് കാണിക്കുന്നത്.
☛ 𝗚𝗲𝗻𝗶𝘁𝗶𝘃𝗲 𝗖𝗮𝘀𝗲 (സംബന്ധിക വിഭക്തി):
➟ τοῦ μεγάλου θεοῦ καὶ σωτῆρος ἡμῶν Ἰησοῦ Χριστοῦ,
➟ tou megalou Theou kai Sōtēros hēmōn Iēsou Christou,
➟ തൂ മെഗാലു തെയൂ കൈ സോതീരോസ് ഹേമോൻ യേസൂ ക്രിസ്തൂ,
➟ of the great God and of our Saviour Jesus Christ,
➟ മഹാദൈവത്തിൻ്റെയും നമ്മുടെ രക്ഷിതാവായ യേശുക്രിസ്തുവിൻ്റെയും.
☛ ഇതാണ് മൂലഭാഷയിലെ ഒറിജിനലിൽ പ്രയോഗവും അതിൻ്റെ ഇംഗ്ലീഷ്, മലയാളം ലിപ്യന്തരണവും പരിഭാഷയും.
☛ ആദ്യഭാഗത്തെ 𝘁𝗼𝘂 𝗺𝗲𝗴𝗮𝗹𝗼𝘂 𝗧𝗵𝗲𝗼𝘂 എന്ന ഗ്രീക്ക് പ്രയോഗത്തിൻ്റെ അർത്ഥം: മഹാദൈവം (The great God) എന്നല്ല; മഹാദൈവത്തിൻ്റെ (of the great God) എന്നാണ്. ➟❛ഉം❜ (and) എന്നർത്ഥമുള്ള 𝗸𝗮𝗶 എന്ന സംയോജനപദം (Conjunction) കൂടി ചേരുമ്പോൾ, ❛മഹാദൈവത്തിൻ്റെയും❜ (and of the great God) എന്നാകും. ➟ആദ്യഭാഗംതന്നെ മഹാദൈവത്തിൻ്റെയും എന്നാണെങ്കിൽ, അടുത്തഭാഗത്ത് പറയുന്നത് ആരാണെങ്കിലും അവൻ മഹാദൈവം അല്ലെന്നാണ് ഭാഷാപരമായ അർത്ഥം.
☛ അടുത്തഭാഗത്തെ 𝗦𝗼𝘁𝗲𝗿𝗼𝘀 𝗵𝗲𝗺𝗼𝗻 𝗜𝗲𝘀𝗼𝘂 𝗖𝗵𝗿𝗶𝘀𝘁𝗼𝘂 എന്ന പ്രയോഗത്തിൻ്റെ അർത്ഥം: നമ്മുടെ രക്ഷിതാവായ യേശുക്രിസ്തു (our Saviour Jesus Christ) എന്നല്ല; നമ്മുടെ രക്ഷിതാവായ യേശുക്രിസ്തുവിൻ്റെ (of our Saviour Jesus Christ) എന്നാണ്. ➟𝗸𝗮𝗶 എന്ന സംയോജനപദം (Conjunction) രണ്ടുഭാഗത്തിനും ഒരുപോലെ ചേരുന്നതുകൊണ്ട്, ❛നമ്മുടെ രക്ഷിതാവായ യേശുക്രിസ്തുവിൻ്റെയും❜ (and of our Saviour Jesus Christ) എന്നാകും.
☛ രണ്ട് ഭാഗങ്ങളും ചേരുമ്പോൾ, 𝘁𝗼𝘂 𝗺𝗲𝗴𝗮𝗹𝗼𝘂 𝗧𝗵𝗲𝗼𝘂 𝗸𝗮𝗶 𝗦𝗼𝘁𝗲𝗿𝗼𝘀 𝗵𝗲𝗺𝗼𝗻 𝗜𝗲𝘀𝗼𝘂 𝗖𝗵𝗿𝗶𝘀𝘁𝗼𝘂 ⁃⁃ 𝗼𝗳 𝘁𝗵𝗲 𝗴𝗿𝗲𝗮𝘁 𝗚𝗼𝗱 𝗮𝗻𝗱 𝗼𝗳 𝗼𝘂𝗿 𝗦𝗮𝘃𝗶𝗼𝘂𝗿 𝗝𝗲𝘀𝘂𝘀 𝗖𝗵𝗿𝗶𝘀𝘁 (മഹാദൈവത്തിൻ്റെയും നമ്മുടെ രക്ഷിതാവായ യേശുക്രിസ്തുവിൻ്റെയും) എന്നാണർത്ഥം. ➟മഹാദൈവത്തിൻ്റെയും നമ്മുടെ രക്ഷിതാവായ യേശുക്രിസ്തുവിൻ്റെയും എന്ന് പറഞ്ഞാൽ, യേശുക്രിസ്തു മഹാദൈവം ആകുമോ❓
☛ ഈ വാക്യത്തിൽ പിതാവായ മഹാദൈവത്തെ, നമ്മുടെ രക്ഷിതാവായ യേശുക്രിസ്തുവിൽനിന്ന് വ്യക്തമായി വേർതിരിച്ചാണ് പൗലൊസ് പഠിപ്പിച്ചിരിക്കുന്നത്. ➟ജാതികൾ രക്ഷപ്രാപിപ്പാനും സത്യത്തിൻ്റെ പരിജ്ഞാനത്തിൽ എത്തുവാനും അപ്പൊസ്തലനായി ദൈവം നിയമിച്ച പൗലൊസിൻ്റെ ദൈവം യേശുക്രിസ്തുവല്ല; യേശുക്രിസ്തുവിൻ്റെ ദൈവമാണ്: (1തിമൊ, 2:4-7). ➟പൗലൊസ് യേശുക്രിസ്തുവിൻ്റെ ദൈവത്തെ വാഴ്ത്തുന്നതും (2കൊരി, 11:31), ➟യേശുക്രിസ്തു മുഖാന്തരം ദൈവത്തിന് സ്തോത്രം ചെയ്യുന്നതും (റോമ, 1:8), ➟ക്രിസ്തുയേശുവിൽ നല്കപ്പെട്ട ദൈവകൃപനിമിത്തം തൻ്റെ ദൈവത്തിന് സ്തോത്രം ചെയ്യുന്നതുമായ (1കൊരി, 1:4) അനേകം വാക്യങ്ങളുണ്ട്. ➟ന്യായപ്രമാണം സംബന്ധിച്ചു പരീശനും ശുഷ്കാന്തി സംബന്ധിച്ചു സഭയെ ഉപദ്രവിച്ചവനും ന്യായപ്രമാണത്തിലെ നീതിസംബന്ധിച്ചു അനിന്ദ്യനുമായ പൗലൊസിന് യഹോവയായ ഏകദൈവമല്ലാതെ മറ്റൊരു ദൈവമില്ല: (ഫിലി, 3:5-6 ⁃⁃ 1കൊരി, 8:5-6; റോമ, 16:26; എഫെ, 4:6; 1തിമൊ, 1:17). ➟എന്നാൽ പൗലൊസിലൂടെ രക്ഷപ്രാപിച്ചവർ പൗലൊസിൻ്റെ ദൈവത്തിലല്ല വിശ്വസിക്കുന്നത്. ➟[കാണുക: പൗലൊസിൻ്റെ ദൈവം, ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?]
☛ ഇനി സത്യവേദപുസ്തകവും പിഒസിയും തമ്മിലുള്ള വ്യത്യാസം കാണുക:
❶ 𝗦𝗮𝘁𝗵𝘆𝗮𝘃𝗲𝗱𝗮𝗽𝘂𝘀𝘁𝗵𝗮𝗸𝗮𝗺:
☛ ❝നാം ഭാഗ്യകരമായ പ്രത്യാശെക്കായിട്ടും മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ തേജസ്സിന്റെ പ്രത്യക്ഷതെക്കായിട്ടും❞ (തീത്തൊ, 2:12). ➟ഇതിൽ, ❛മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തു❜ എന്നാണ്. ➟അതായത്, സംബന്ധികവിഭക്തിയിലുള്ള ഗ്രീക്ക് പ്രയോഗത്തെ നിർദ്ദേശിക വിഭക്തിയിൽ പരിഭാഷ ചെയ്തപ്പോൾ, പിതാവായ ❛മഹാദൈവം❜ (The great God) പുത്രനായി മാറി.
❷ 𝗣𝗢𝗖:
☛ ❝നമ്മുടെ മഹോന്നതനായ ദൈവത്തിന്റെയും രക്ഷകനായ യേശുക്രിസ്തുവിന്റെയും മഹത്വം പ്രത്യക്ഷമാകുമ്പോള്‍ കൈവരാന്‍പോകുന്ന അനുഗ്രഹപൂര്‍ണമായ പ്രത്യാശയെ നാം കാത്തിരിക്കുകയും ചെയ്യുന്നു.❞ (തീത്തൊ, 2:13). ➟ഇതിൽ, ❛നമ്മുടെ മഹോന്നതനായ ദൈവത്തിന്റെയും രക്ഷകനായ യേശുക്രിസ്തുവിന്റെയും❜ എന്നാണ്. ➟ഇത്, സംബന്ധിക വിഭക്തിയിലുള്ള ഗ്രീക്ക് പ്രയോഗത്തിൻ്റെ കൃത്യമായ പരിഭാഷയാണ്.
☛ സത്യവേദപുസ്തകം പരിഭാഷ കൃത്യമാകണമെങ്കിൽ, മൂലഭാഷയിലെ പ്രയോഗം നിർദ്ദേശിക വിഭക്തിയിൽ ആയിരിക്കണം. ➟അതിപ്രകാരമാണ്:
☛ 𝗡𝗼𝗺𝗶𝗻𝗮𝘁𝗶𝘃𝗲 𝗖𝗮𝘀𝗲 (നിർദ്ദേശിക വിഭക്തി):
➟ ὁ μέγας θεὸς καὶ σωτὴρ ἡμῶν Ἰησοῦς Χριστός,
➟ Ho megas Theos kai sōtēr hēmōn Iēsous Christos,
➟ ഹോ മെഗാസ് തെയോസ് കൈ സോതീർ ഹേമോൻ യേസൂസ് ക്രിസ്തോസ്,
➟ The great God and our Saviour Jesus Christ,
➟ മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തു.
☛ എന്നാൽ മൂലഭാഷയിൽ പ്രയോഗം നിർദ്ദേശിക വിഭക്തിയിലല്ല; സംബന്ധിക വിഭക്തിയിലാണ്. ➟അതായത്, ❝മഹാദൈവത്തിൻ്റെയും നമ്മുടെ രക്ഷിതാവായ യേശുക്രിസ്തുവിൻ്റെയും❞ എന്നാണ്. ➟ഇത് പിഒസി പരിഭാഷയോടാണ് ചേർന്ന് നിൽക്കുന്നത്. ➟അതിനാൽ ഇക്കാര്യത്തിൽ സത്യവേദപുസ്തകം പരിഭാഷ തെറ്റാണെന്നും പിഒസി പരിഭാഷയാണ് ശരിയെന്നും സംശയലേശമെന്യേ മനസ്സിലാക്കാം. അതായത്, പിഒസി മൂലഭാഷയെ പിൻതുടർന്ന് യേശുക്രിസ്തു പഠിപ്പിച്ച സത്യേകദൈവമായ പിതാവിനെ (Father, the only true God) മഹാദൈവം എന്ന് പരിഭാഷ ചെയ്തപ്പോൾ (യോഹ, 17:3), സത്യവേദപുസ്തകം യേശുക്രിസ്തു പഠിപ്പിച്ച സത്യേകദൈവമായ പിതാവിനെ തള്ളി, പുത്രനെ മഹാദൈവമാക്കി പരിഭാഷ ചെയ്തു. ➟ചെറിയോരു പരിഭാഷാപ്രശ്നമായി ഇത് തോന്നുമെങ്കിലും, ക്രൈസ്തവവിശ്വാസത്തിൻ്റെ അടിസ്ഥാന ഉപദേശത്തിന് പണികൊടുത്ത ഒരു സുപ്രധാന പരിഭാഷ പ്രശ്നമാണിത്.
One thought on “തീത്തൊസ് 2:12/13: സത്യവേദപുസ്തകവും പിഒസിയും”