സർവ്വത്തിന്നും മീതെ ദൈവം ആരാണ്?

☛ “അവർ യിസ്രായേല്യർ; പുത്രത്വവും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ആരാധനയും വാഗ്ദത്തങ്ങളും അവർക്കുള്ളവ; പിതാക്കന്മാരും അവർക്കുള്ളവർതന്നെ; ജഡപ്രകാരം ക്രിസ്തുവും അവരിൽനിന്നല്ലോ ഉദ്ഭവിച്ചത്; അവൻ സർവ്വത്തിന്നും മീതെ ദൈവമായി എന്നെന്നേക്കും വാഴ്ത്തപ്പെട്ടവൻ. ആമേൻ.” (റോമ 9:4-5). ഈ വേദഭാഗത്തിൻ്റെ പരിഭാഷകളിൽ പൂർണ്ണവിരാമം ഇടേണ്ട സ്ഥാനത്ത് അർധവിരാമമോ, അല്പവിരാമമോ ഇട്ടതുമൂലമാണ്, സർവ്വത്തിനും മീതെ ദൈവമായ പിതാവ്, മനുഷ്യനായ ക്രിസ്തുയേശു ആണെന്ന് തെറ്റിദ്ധരിക്കാൻ ഇടയായത്: (1തിമൊ, 2:6). ̣ഈ ഭാഗം പരിശോധിച്ചാൽത്തന്നെ ക്രിസ്തു ദൈവമല്ലെന്ന് മനസ്സിലാക്കാം. ദൈവം ആരംഭവും അവസാനവും ഇല്ലാത്തവനാണ്: (സങ്കീ, 90:2). ക്രിസ്തു ദൈവമാണെങ്കിൽ, അവനെങ്ങനെ ജഡപ്രകാരം ഒരു യെഹൂദാസ്ത്രീയിൽനിന്ന് ജനിക്കും? ദൈവം മരണമില്ലാത്തവവനാണ് (അമർത്യൻ): (1തിമൊ, 6:16). അവൻ ദൈവമാണെങ്കിൽ, അവനെങ്ങനെ മരിക്കും? ദൂതന്മാർക്കുപോലും വംശാവലിയോ, ജനനമോ, മരണമോ ഇല്ലാതിരിക്കെ, ദൈവം എങ്ങനെ വംശാവലിയോടെ ജനിച്ചുജീവിച്ചു മരിച്ചു? നസറായനായ യേശുവെന്ന പുരുഷനാണ് (Man) മരിച്ചതെന്നും, ദൈവമാണ് അവനെ ഉയിർപ്പിച്ചതെന്നും ദൈവശ്വാസീയമായ തിരുവെഴുത്തിൽ അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്: (പ്രവൃ, 2:23-24). പിന്നെങ്ങനെയാണ് ക്രിസ്തു സർവ്വത്തിനും മീതെ ദൈവമാകുന്നത്? ക്രിസ്തു സർവ്വത്തിനും മീതെയുള്ള ദൈവം ആണെങ്കിൽ, ക്രിസ്തുവിൻ്റെ ദൈവവും പിതാവുമായവൻ്റെ സ്ഥാനമെന്താണ്? (യോഹ, 20:17 – 2കൊരി, 11:31; എഫെ, 1:3; എഫെ, 1:17).

☛ യിസ്രായേലിൻ്റെ ശ്രേഷ്ഠതയാണ് പ്രസ്തുത വേദഭാഗത്തിൻ്റെ വഷയം. ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ടവരും (സങ്കീ, 147:19-20; യോഹ, 10:35; റോമ, 3:2; റോമ, 9:4) ദൈവം പഴയപുതിയനിയമങ്ങൾ ചെയ്തിരിക്കുന്ന ഏകജാതിയുമാണ് യിസ്രായേൽ: (പുറ, 20:1-18; പുറ, 24:3-11 – യിരെ, 31:31-34; എബ്രാ, 8:8-12). പുത്രത്വവും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ആരാധനയും വാഗ്ദത്തങ്ങളും അവർക്കുള്ളവ; അബ്രാഹാം, യിസ്ഹാക്ക്, യാക്കോബ് മുതലായ പൂർവ്വപിതാക്കന്മാരും അവർക്കുള്ളവർതന്നെ; ജഡപ്രകാരം ക്രിസ്തു ഉദ്ഭവിച്ചതും അവരിൽനിന്നാണ്: (റോമ 9:4-5). അതിൻ്റെ കാരണക്കാരനായ സർവ്വത്തിന്നും മീതെയുള്ള പിതാവായ ദൈവത്തെ പൗലൊസ് വാഴ്ത്തുകയാണ്. താൻ യിസ്രായേല്യൻ ആയതിൽ അഭിമാനിക്കുന്നവനാണ് പൗലൊസ്: (റോമ, 11:1; ഫിലി, 3:5). അപ്പോൾ, രക്ഷിതാവായ ക്രിസ്തു യിസ്രായേലിൽനിന്ന് ഉത്ഭവിച്ചാൽ, എത്രയധികമായി പിതാവായ ദൈവത്തെ വാഴ്ത്തും. സർവ്വത്തിന്നും മീതെയുള്ള ദൈവം പിതാവാണെന്ന് പൗലൊസ്തന്നെ അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുമുണ്ട്: (എഫെ, 4:6). പിന്നെ ക്രിസ്തുവാണ് സർവ്വത്തിന്നും മീതെ ദൈവമെന്ന് പൗലൊസ് പറയുമോ? 

☛ പരിഭാഷകളാണ് യേശു എന്ന് പേരുള്ള മനുഷ്യനെ (യോഹ, 9:11) സർവ്വത്തിന്നും മീതെ ദൈവമാക്കി സ്ഥാനക്കയറ്റം നല്കിയത്. ശരിയായ ചില പരിഭാഷകൾ കാണുക:

❶ സത്യവേദപുസ്തകം CL:
➦ BSI-ടെതന്നെ സത്യവേദപുസ്തകം സമകാലിക പരിഭാഷയിൽ വാക്യത്തെ തിരുത്തിയിട്ടുണ്ട്: “ക്രിസ്തു മനുഷ്യനായി അവതരിച്ചതും അവരുടെ വംശത്തിലാണല്ലോ. സകലത്തെയും ഭരിക്കുന്ന ദൈവം എന്നേക്കും വാഴ്ത്തപ്പെട്ടവന്‍! ആമേന്‍.” (റോമ, 9:5). ഈ വേദഭാഗത്ത്, പൂർണവിരാമം (Full stop) ഇട്ടുകൊണ്ട് ക്രിസ്തുവിനെയും പിതാവായ ദൈവത്തെയും വേർതിരിച്ചിരിക്കുന്നത് നോക്കുക. ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യയുടെതന്നെ പുതുക്കിയ പരിഭാഷയാണിത്. ➟സത്യവേദപുസ്തകത്തിലെ പരിഭാഷ തെറ്റാണെന്നതിൻ്റെ ചരിത്രപരമായ തെളിവാണ് 2013-ൽ ഇറങ്ങിയ സമകാലിക പരിഭാഷയിൽ വാക്യം തിരുത്തിയിരിക്കുന്നത്.

❷ പിഒസി പരിഭാഷ:
➦ “യേശു സർവ്വാധിപനായ ദൈവം” എന്നാണ് പിഒസിയിലും കാണുന്നത്. എന്നാൽ അവരുടെ വത്തിക്കാൻ പരിഭാഷ കാണുക: “theirs the patriarchs, and from them, according to the flesh, is the Messiah. God who is over all be blessed forever. Amen.” (Vatican Bible). “അവരുടേതാണ് പിതാക്കന്മാർ, ജഡപ്രകാരം അവരിൽ നിന്നാണ് മിശിഹാ ഉത്ഭവിച്ചത്. എല്ലാറ്റിനും മീതെയുള്ള ദൈവം എന്നേക്കും വാഴ്ത്തപ്പെട്ടവനാകട്ടെ. ആമേൻ.” വത്തിക്കാൻ ബൈബിൾ വാക്യത്തിന് വ്യക്തമായ ഒരു അടിക്കുറിപ്പും കൊടുത്തിട്ടുണ്ട്. [കാണുക: Footnote]

❸ Luther Bibel 2017 (LU17):
➦ മാർട്ടിൻ ലൂഥറിൻ്റെ (Luther Bible) 2017-ൽ പുറത്തിറങ്ങിയ പുതുക്കിയ പതിപ്പിൽ (Revision) ഇപ്രകാരമാണ്: “denen auch die Väter gehören und aus denen Christus herkommt nach dem Fleisch. Gott, der da ist über allem, sei gelobt in Ewigkeit. Amen.” (NU17). വാക്യത്തിൻ്റെ അർത്ഥം: “പിതാക്കന്മാരും അവരുടേതാണ്, ജഡപ്രകാരം ക്രിസ്തുവും അവരിൽ നിന്നാണ് വന്നത്. എല്ലാറ്റിനും മീതെയുള്ള ദൈവം എന്നെന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ. ആമേൻ!” ഈ പരിഭാഷയിലും ‘പൂർണ്ണവിരാമം’ (Fullstop) ഇട്ടുകൊണ്ട് ക്രിസ്തുവിനെയും ദൈവത്തെയും വ്യക്തമായി വേർതിരിച്ചിട്ടുണ്ട്. ആധുനിക പരിഭാഷകൾ പലതും ‘പൂർണ്ണവിരാമം’ മാറ്റിയിട്ട് തൽസ്ഥാനത്ത് ‘അല്പവിരാമം’ (Comma) ഇട്ടപ്പോൾ, സർവ്വത്തിനും മീതെയുള്ള പിതാവായ ദൈവം പുത്രനാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടു.

❹ The New Messianic Version Bible:  
➦ “Whose [are] the fathers, and of whom as concerning the flesh Moshiach [Messiah] [came], who is over all, God-The Father Blessed (Favored by God; happy; prosperous) forever. Amen.” (NMV). ഇതിൽ, “പിതാവായ ദൈവം എന്നേക്കും വാഴ്ത്തപ്പെടട്ടെ. ആമേൻ” എന്ന് സംശയലേശമെന്യേ കാണാം. ഇത് മശീയാനിക് യെഹൂദർന്മാരുടെ പരിഭാഷയാണ്. മശീയാനിക് യെഹൂദർ (Messianic Jews) എന്നാൽ, യേശുവിനെ മശീഹയായി അംഗീകരിക്കുന്നവരും അപ്പോൾത്തന്നെ, യെഹൂദാമതത്തിലെ ചില ആചാരങ്ങൾ: തോറാ (Torah) പാരായണം, ശബ്ബത്താചരണം (Sabbath), പെസഹ (Passover), പെന്തെക്കൊസ്ത് (Pentecost), കൂടാരപ്പെരുനാൾ (Feast of Tabernacles), പ്രതിഷ്ഠോത്സവം (Hanukkah) മുതലായവ അനുഷ്ഠിക്കുന്നവരും, യേശുവിൻ്റെ സുവിശേഷം പ്രസംഗിക്കുന്നവരുമാണ്. ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ടവരും (സങ്കീ, 147:19-20; യോഹ, 10:35; റോമ, 3:2; റോമ, 9:4) ദൈവം പഴയപുതിയനിയമങ്ങൾ ചെയ്തിരിക്കുന്ന ഏകസമൂഹമാണ് യെഹൂദന്മാർ: (പുറ, 20:1-18; പുറ, 24:3-11 – യിരെ, 31:31-34; എബ്രാ, 8:8-12). അതിനാൽ യഹോവയായ ഏകദൈവത്തിൽ വിശ്വസിക്കുന്ന അർക്ക് ക്രിസ്തു ദൈവമല്ലെന്നറിയാം. ➟[കാണുക: യെഹൂദന്നു എന്തു വിശേഷത?]

❺ മറ്റ് ഇംഗ്ലീഷ് പരിഭാഷകൾ:
➦ “They have those famous ancestors, who were also the ancestors of the Christ. I pray that God, who rules over all, will be praised forever! Amen.” (CEV). ”ക്രിസ്തുവിന്റെ പൂർവ്വികർ കൂടിയായ പ്രശസ്തരായ പൂർവ്വികർ അവർക്കുണ്ട്. എല്ലാറ്റിനെയും ഭരിക്കുന്ന ദൈവം എന്നേക്കും വാഴ്ത്തപ്പെടട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു! ആമേൻ.” ➟ഇതും കാണുക: (GodbeyNT, GNT, RSV). 

☛ സംശയമുള്ള വാക്യങ്ങളെ മറ്റ് വേദഭാഗങ്ങളുടെ അടിസ്ഥാനത്തിലാണ് മനസ്സിലാക്കേണ്ടത്. “തിരുവെഴുത്ത് തിരുവെഴുത്തിനെ വ്യാഖ്യാനിക്കുന്നു” (Scripture interprets Scripture). അല്ലെങ്കിൽ “തിരുവെഴുത്ത് തിരുവെഴുത്തിനെ വിശദീകരിക്കട്ടെ” (Let Scripture explain Scripture) എന്നതാണ് സത്യം അറിയാനുള്ള ശരിയായ മാർഗ്ഗം. വചനത്തെ വചനംകൊണ്ട് വ്യാഖ്യാനിച്ചാലും ക്രിസ്തുവല്ല; പിതാവാണ് സർവ്വത്തിന്നും മീതെ ദൈവം എന്ന് മനസ്സിലാക്കാം. വചനത്തെളിവുകൾ കാണുക:

❶ സർവ്വത്തിന്നും മീതെ:
➦ “എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.” (എഫെ, 4:6). ഈ വേഭാഗത്ത്, പിതാവായ ഏകദൈവത്തെ ”എല്ലാവർക്കും മീതെയുള്ളവൻ” (over all) എന്ന് പറയാൻ ഉപയോഗിച്ചിരിക്കുന്ന 𝗲𝗽𝗶 𝗽𝗮𝗻𝘁𝗼𝗻 എന്ന ഗ്രീക്കുപ്രയോഗം തന്നെയാണ്, റോമർ 9:5-ൽ “സർവ്വത്തിനും മീതെ” (over all) എന്ന് പറയാൻ റോമറിലും ഉപയോഗിച്ചിരിക്കുന്നത്. [കാണുക: Rom, 9:5 – Eph, 4:6]. സർവ്വത്തിനും മീതെ രണ്ട് ദൈവമുണ്ടാകുക സാദ്ധ്യമല്ല. അങ്ങനെയായാൽ, “സർവ്വത്തിനും മീതെ” എന്ന പ്രയോഗംതന്നെ അബദ്ധമായിമാറും. അതിനാൽ പുത്രനെയല്ല; പിതാവിനെയാണ് സർവ്വത്തിനുംമീതെ ദൈവമെന്ന് പൗലൊസ് പറയുന്നതെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം.

❷ അത്യുന്നതനായ ദൈവം:
➦ “സർവ്വത്തിനും മീതെ ദൈവം” എന്നതിൻ്റെ മറ്റൊരു പ്രയോഗമാണ് “അത്യുന്നതനായ ദൈവം.” അത്യുന്നതനായ ദൈവം യഹോവയായ പിതാവാണ്: “അങ്ങനെ അവർ യഹോവ എന്നു നാമമുള്ള നീ മാത്രം സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ എന്നു അറിയും.” (സങ്കീ, 83:18). “That men may know that thou, whose name 𝗮𝗹𝗼𝗻𝗲 is JEHOVAH, Art the Most High over all the earth.” (KJV). ഈ വാക്യത്തിൻ്റെ എബ്രായയിൽ “ഒരേയൊരു, മാത്രം” (alone, only) എന്നർത്ഥമുള്ള 𝗕𝗮𝗱 എന്ന പദവും, ക്രിസ്തുവും അപ്പൊസ്തലന്മാരും ആദിമസഭയും ഉപയോഗിച്ചിരുന്ന ഗ്രീക്ക് സെപ്റ്റ്വജിൻ്റിൽ 𝗠𝗼𝗻𝗼𝘀 എന്ന പദവുമാണ്. എബ്രായയിലെ 𝗕𝗮𝗱, ഗ്രീക്കിലെ 𝗠𝗼𝗻𝗼𝘀, ഇംഗ്ലീഷിലെ 𝗔𝗹𝗼𝗻𝗲, 𝗢𝗻𝗹𝘆, മലയാളത്തിലെ “ഒരേയൊരു, മാത്രം” എന്നിവ മറ്റാരെയും ഉൾപ്പെടുത്താത്ത (Exclusive) പദങ്ങളാണ്. അതായത്, യഹോവ മാത്രമാണ് അത്യുന്നതൻ എന്ന് ഖണ്ഡിതമായിട്ടാണ് വചനം പറയുന്നത്. പിന്നെങ്ങനെ ക്രിസ്തു സർവ്വത്തിനുമീതെ ദൈവമാകും? ഇതും നോക്കുക: “അത്യുന്നതദൈവമായ യഹോവയിങ്കലേക്കു കൈ ഉയർത്തിസത്യം ചെയ്യുന്നു.” (ഉല്പ, 14:23 – 2ശമൂ, 22:14; സങ്കീ, 7:17; സങ്കീ, 18:13; സങ്കീ, 21: 7സങ്കീ, 47:2; സങ്കീ, 92:1; സങ്കീ, 92:8; സങ്കീ, 97;9). തന്മുലം, പിതാവായ യഹോവയല്ലാതെ മറ്റൊരു അത്യുന്നതൻ ഉണ്ടെന്ന് തെളിയിക്കാൻ സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള ആർക്കും കഴിയില്ല.

☛ എന്നാൽ ക്രിസ്തു അത്യുന്നതനല്ല; പ്രവചനംപോലെ അത്യുന്നതൻ്റെ പുത്രൻ എന്ന് വിളിക്കപ്പെട്ടവനാണ്: “അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും.” (ലൂക്കോ, 1:32 – ലൂക്കൊ, 1:35). ആത്മാവിനാൽ ബലപ്പെട്ട് (ലൂക്കൊ, 2:40), ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്ന (ലൂക്കൊ, 2:52), യേശു എന്ന് പേരുള്ള മനുഷ്യന് (യോഹ, 9:11) ഏകദേശം മുപ്പത് വയസ്സുള്ളപ്പോൾ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവർത്തിയായി, പിതാവിനാൽ, “നീ എൻ്റെ പ്രിയപുത്രൻ” എന്ന് വിളിക്കപ്പെട്ടപ്പോഴാണ് (ലൂക്കൊ, 3:22), അവന് അത്യുന്നതനായ ദൈവത്തിൻ്റെ പുത്രൻ എന്ന ശ്രേഷ്ഠപദവി ലഭിച്ചത്: (ലൂക്കോ, 1:32). പിന്നെങ്ങനെ അവൻ സർവ്വത്തിന്നും മീതെ ദൈവമാകും? യഹോവയല്ലാതെ മറ്റൊരു അത്യുന്നതെനെക്കുറിച്ച് ബൈബിൾ ഒരിടത്തും പറയുന്നില്ല. 

❸ പൗലൊസിൻ്റെ ദൈവം:
➦ പൗലൊസിൻ്റെ ദൈവം ക്രിസ്തുവല്ല; യഹോവയാണ്. യേശുക്രിസ്തുവിൻ്റെ ദൈവത്തെ പൗലൊസ് വാഴ്ത്തുന്നതും സ്തുതിക്കുന്നതും സ്തോത്രം ചെയ്യുന്നതുമായ ആറു വാക്യങ്ങൾ ബൈബിളിലുണ്ട്. “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.” (2കൊരി, 11:31;എഫെ, 1:3;എഫെ, 1:17 –റോമ, 15:5;2കൊരി, 1:3;കൊലൊ, 1:5). ➟[സംശയമുള്ള വാക്യങ്ങൾ ഗ്രീക്കിലോ, ഇംഗ്ലീഷിലോ നോക്കുക] അപ്പൊസ്തലൻ വാഴ്ത്തുകയും സ്തുതിക്കുകയും ചെയ്തത് ജഡപ്രകാരം യിസ്രായേലിൽനിന്ന് ഉത്ഭവിച്ച യേശുക്രിസ്തുവിനെയല്ല; ദൈവപുത്രനും മനുഷ്യനുമായ യേശുക്രിസ്തുവിൻ്റെ ദൈവത്തെയാണ്: (മർക്കൊ, 15:39;യോഹ, 8:40). യേശുക്രിസ്തുവിൻ്റെ ദൈവമാണ് പൗലൊസിൻ്റെയും ദൈവമെങ്കിൽ, യേശുക്രിസ്തു സർവ്വത്തിനും മീതെ ദൈവമാണെന്ന് പൗലൊസ് പറയുമോ? യേശുക്രിസ്തു സർവ്വത്തിന്നും മീതെ ദൈവമാണെങ്കിൽ, ആ ദൈവത്തിന് മറ്റൊരു ദൈവമുണ്ടാകുമോ? യേശുക്രിസ്തു സർവ്വത്തിന്നും മീതെ ദൈവമാണെങ്കിൽ, ആ ദൈവത്തെയല്ലാതെ അവൻ മറ്റൊരു ദൈവത്തെ വാഴ്ത്തുകയും സ്തുതിക്കുകയും ചെയ്യുമായിരുന്നോ? തന്മൂലം, ക്രിസ്തു യിസ്രായേലിൽനിന്ന് ഉത്ഭവിച്ചതുകൊണ്ട് സർവ്വത്തിന്നും മീതെ ദൈവമായ പിതാവിനെയാണ് പൗലൊസ് വാഴ്ത്തുന്നതെന്ന് സ്ഫടികസ്ഫുടം വ്യക്തമാകുന്നു. ➟[കാണുക: പൗലൊസിൻ്റെ ദൈവം]

❹ ദൈവം ഒരുവൻ:
➦ “ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:5-6). ദൈവം ഏകൻ അഥവാ, ദൈവം ഒരുത്തൻ മാത്രം (Monos Theos – The only God) ആണെന്നും (റോമ, 16:26; 1തിമൊ, 1:17), പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും (1കൊരി, 8:5-6), ദൈവവും പിതാവുമായവൻ ഒരുവനാണെന്നും (എഫെ, 4:6), ദൈവം മാത്രമാണ് മരണമില്ലാത്തവനെന്നും (1തിമൊ, 6:16), ക്രിസ്തു മനുഷ്യനാണെന്നും (റോമ, 5:15; 1കൊരി, 15:21; 1കൊരി, 15:47; 2കൊരി, 11:2; 1തിമൊ, 2:6), അവൻ ഏകദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായി നിന്നുകൊണ്ട്, മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനാണെന്നും (1തിമൊ, 2:5-6), ദൈവം അവനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചതാണെന്നും സംശയലേശമന്യേ പഠിപ്പിച്ചവനാണ് പൗലൊസ്: (ഗലാ, 1:1). അവൻ സർവ്വത്തിന്നും മീതെ ദൈവമാണെന്ന് പൗലൊസ് പറയുമോ?

❺ ഞാൻ ഒരുത്തൻ മാത്രം ദൈവം:
➦ “യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത്.” (പുറ, 20:2-3). “സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല (പുറ, 9:14), ഞാൻ, ഞാൻ മാത്രമേയുള്ളു, ഞാനല്ലാതെ ദൈവമില്ല❜ (ആവ, 32:39), ഞാനല്ലാതെ ഒരു ദൈവവുമില്ല❜ (യെശ, 45:5), എനിക്ക് സദൃശനായി ആരുമില്ല; എനിക്ക് തുല്യനായി ആരുമില്ല❜ (യെശ, 40:25), എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല (യെശ, 43:10), ഞാൻ ഒരുത്തനെയും അറിയുന്നില്ല” എന്നൊക്കെയാണ് യഹോവ പഠിപ്പിച്ചത്: (യെശ, 44:8). “സകല ഭൂസീമാവാസികളും ആയുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.” (യെശ, 45:22). ഞാനല്ലാതെ മറ്റൊരു ദൈവമില്ലെന്നും, എന്നെപ്പോലെ മറ്റൊരുത്തനുമില്ലെന്നും പിതാവായ യഹോവ ഖണ്ഡിതമായി പഠിപ്പിക്കയാൽ, ക്രിസ്തു ഏത് വകയിലാണ് ദൈവമാകുന്നത്?
☛ “സ്ത്രീയുടെ സന്തതി” (The seed of the woman) എന്ന് വിശേഷിപ്പിച്ചുകൊണ്ട് ലോകരക്ഷകനായ ക്രിസ്തുവിനെ ആദ്യം പരിചയപ്പെടുത്തുന്നത് ദൈവമാണ്: (ഉല്പ, 3:15). അടുത്തതായി: “മോശെയെപ്പോലെ ഒരു പ്രവാചകൻ” (A prophet like unto Moses) എന്നാണ് ക്രിസ്തുവിനെക്കുറിച്ച് പറഞ്ഞത്: (ആവ, 18:18-9 – പ്രവൃ, 3:22-23). സ്ത്രീയുടെ സന്തതിയെന്നും മോശെയെപ്പോലൊരു പ്രവാചകനെന്നും ദൈവംതന്നെ യേശുവിനെ വിശേഷിപ്പിച്ചിരിക്കയാൽ, അവനെങ്ങനെ സർവ്വത്തിനും മീതെ ദൈവമാകും?

❻ എല്ലാറ്റിലും മുഖ്യകല്പന:
➦ എല്ലാറ്റിലും മുഖ്യകല്പന ഏതെന്ന് ചോദിച്ച ശാസ്ത്രിയോട് യേശു പറഞ്ഞത്: “എല്ലാറ്റിലും മുഖ്യകല്പനയോ: യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു.” (മർക്കൊ, 12:29). ഇത് പഴയനിയമത്തിലെ ഉദ്ധരണിയാണ്: “യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ.” (ആവ, 6:4). യേശുവിൻ്റെ വാക്കുകേട്ട ശാസ്ത്രിയുടെ ഉത്തരം നോക്കുക: “നന്നു, ഗുരോ, നീ പറഞ്ഞതു സത്യം തന്നേ; ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല.” (മർക്കൊ, 12:32). ശാസ്ത്രിയുടെ വാക്കുകൾ ശ്രദ്ധിക്കുക: “യഹോവ ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല” (he is one, and there is no other besides him) എന്ന് മൂന്ന് പ്രഥമപുരുഷനിലുള്ള ഏകവചന (3rd Person Singular) പ്രയോഗത്തിലൂടെ അസന്ദിഗ്ദ്ധമായാണ് പറയുന്നത്. ഇതുകേട്ട യേശുവിൻ്റെ പ്രത്യുത്തരം അതിലും ശ്രദ്ധേയമാണ്: “അവൻ ബുദ്ധിയോടെ ഉത്തരം പറഞ്ഞു എന്നു യേശു കണ്ടിട്ടു: നീ ദൈവരാജ്യത്തോടു അകന്നവനല്ല എന്നു പറഞ്ഞു.” (മർക്കൊ, 12:34). യേശു ദൈവമാണെന്ന് വിശ്വസിക്കുന്നവരോ, ദൈവം ത്രിത്വമാണെന്ന് വിശ്വസിക്കുന്നവരോ അല്ല; യഹോവ ഒരുത്തൻ മാത്രം ദൈവമാണെന്നും മറ്റൊരുത്തനുമില്ലെന്നും വിശ്വസിക്കുന്നവരാണ് ദൈവരാജ്യത്തോട് അടുത്തുനില്ക്കുന്നവർ. ശാസ്ത്രിയുടെ ചോദ്യത്തിന് യേശു കൊടുത്ത മറുപടിയും അവൻ്റെ ഉത്തരവും യേശുവിൻ്റെ പ്രത്യുത്തരവും പരിശോധിച്ചാൽ, യഹോവയല്ലാതെ മറ്റൊരു ദൈവം ഇല്ലെന്ന് ആർക്കും മനസ്സിലാകും. പിന്നെങ്ങനെ ക്രിസ്തു സർവ്വത്തിനും മീതെ ദൈവമാകും? ➟[കാണുക: എല്ലാറ്റിലും മുഖ്യകല്പന].

❼ പിതാവ് മാത്രം ദൈവം:
➦ മുഖ്യകല്പനയെ യേശുക്രിസ്തുതന്നെ ഉറപ്പിച്ചിട്ടുണ്ട്. പിതാവാണ്, ‘ഏകദൈവം’ (Monos Theos – The only God), പിതാവാണ്, ‘ഏകസത്യദൈവം’ (Ho monos alethinos Theos – The only true God), “ദൈവമായ കർത്താവിനെ (യഹോവ) മാത്രം (Monos – Only) ആരാധിക്കണം”, “എൻ്റെ പിതാവ് മാത്രമാണ് (Monos – Only) സകലവും അറിയുന്നതു” എന്നൊക്കെയാണ് ക്രിസ്തു പഠിപ്പിച്ചത്: (യോഹ, 5:44; യോഹ, 17:3; മത്താ, 4:10; ലൂക്കൊ, 4:8; മത്താ, 24:36). മേല്പറഞ്ഞ അഞ്ച് വാക്യങ്ങളും ക്രിസ്തു പഠിപ്പിച്ചിരിക്കുന്നത് ഗ്രീക്കിലെ 𝗠𝗼𝗻𝗼𝘀 കൊണ്ടാണ്. 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 എന്ന് പറഞ്ഞാൽ: ഒരു ദൈവം എന്നല്ല; “ഒരേയൊരു ദൈവം” (The only God) അഥവാ, “പിതാവ് മാത്രം ദൈവം” എന്നാണർത്ഥം. 𝗣𝗮𝘁𝗲𝗿 𝗵𝗼 𝗺𝗼𝗻𝗼𝘀 𝗮𝗹𝗲𝘁𝗵𝗶𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 എന്നാൽ: പിതാവ് സത്യദൈവം എന്നല്ല; “പിതാവ് മാത്രം സത്യദൈവം” (Father, the only true God) എന്നാണ്. പിതാവ് മാത്രമാണ് ദൈവമെന്നും, പിതാവ് മാത്രമാണ് സത്യദൈവമെന്നും ക്രിസ്തു പഠിപ്പിച്ചാൽ, താനും സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള മറ്റാരും സത്യദൈവം അല്ലെന്നാണർത്ഥം. “ദൈവമായ യഹോവയെ മാത്രം ആരാധിക്കണം” എന്ന് 𝗠𝗼𝗻𝗼𝘀 കൊണ്ട് പഠിപ്പിച്ചിരിക്കയാൽ, താനും മറ്റൊരുത്തനും ആരാധനയ്ക്ക് യോഗ്യൻ അല്ലെന്നാണർത്ഥം. “എൻ്റെ പിതാവ് മാത്രമാണ് സകലവും അറിയുന്നതു” എന്ന് 𝗠𝗼𝗻𝗼𝘀 കൊണ്ട് പഠിപ്പിച്ചിരിക്കയാൽ, താനും മറ്റാരും സർവ്വജ്ഞാനി അല്ലെന്നാണർത്ഥം. ഗ്രീക്കിലെ 𝗠𝗼𝗻𝗼𝘀, ഇംഗ്ലീഷിലെ 𝗢𝗻𝗹𝘆, മലയാളത്തിലെ ‘മാത്രം’ എന്നിവ മാറ്റാരെയും ഉൾപ്പെടുത്താത്ത (Exclusive) പദങ്ങളാണ്. അതായത്, യേശുക്രിസ്തു മുഖ്യകല്പനയായി പഠിപ്പിച്ച പിതാവായ യഹോവ മാത്രമാണ് ദൈവമെന്നും താൻ ദൈവമോ, ആരാധനയ്ക്ക് യോഗ്യനോ, സർവ്വജ്ഞാനിയോ അല്ലെന്ന് അവൻ്റെ വാക്കിനാൽത്തന്നെ അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. പിന്നെങ്ങനെ അവൻ സർവ്വത്തിനും മീതെ ദൈവമാകും?   

❽ പിതാവ് എന്നെക്കാൾ വലിയവൻ:
➦ പിതാവ് തന്നെക്കാൾ വലിയവനാണെന്നാണ് ക്രിസ്തു പഠിപ്പിച്ചത്:
𝟭. പിതാവു എന്നെക്കാൾ വലിയവനല്ലോ. (യോഹ, 14:28).
𝟮. എന്റെ പിതാവു എല്ലാവരിലും വലിയവൻ. (യോഹ, 10:29) 
𝟯. പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല. (യോഹ, 5:19)
𝟰. എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ ഇച്ഛിക്കുന്നതു. (യോഹ, 5:30)
𝟱. പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു. (യോഹ, 8:28)
𝟲. ഞാൻ ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു. (യോഹ, 12:49)
𝟳. ഞാൻ സംസാരിക്കുന്നതു പിതാവു എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംസാരിക്കുന്നു. (യോഹ, 12:50) 
𝟴. ഞാൻ എന്റെ പിതാവിന്റെ കല്പനകൾ പ്രമാണിച്ചു അവന്റെ സ്നേഹത്തിൽ വസിക്കുന്നതുപോലെ നിങ്ങൾ എന്റെ കല്പനകൾ പ്രമാണിച്ചാൽ എന്റെ സ്നേഹത്തിൽ വസിക്കും. (യോഹ, 15:10)
𝟵. സത്യത്തിന്നു സാക്ഷിനിൽക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു; സത്യതല്പരനായവൻ എല്ലാം എന്റെ വാക്കുകേൾക്കുന്നു എന്നു ഉത്തരം പറഞ്ഞു. (യോഹ, 18:37)
𝟭𝟬. എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല. (മർക്കൊ, 10:18). ഇതെല്ലാം ക്രിസ്തുവിൻ്റെ വാക്കുകളാണ്. ക്രിസ്തു ദൈവം ആണെങ്കിൽ, പിതാവ് എന്നെക്കാൾ വലിയൻ, പിതാവ് എല്ലാവരിലും വലിയവൻ, എനിക്ക് സ്വതേ ഒന്നും ചെയ്യാൻ കഴിയില്ല, ഞാൻ ഇന്നത് സംസാരിക്കണമെന്ന് കല്പന തന്നിരിക്കുന്നു, ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല എന്നൊക്കെ അവൻ പറയുമായിരുന്നോ? പിന്നെങ്ങനെ അവൻ സർവ്വത്തിനുമീതെ ദൈവമാകും?

❾ ദൈവവും ക്രിസ്തുവും:
➦ “ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു” എന്നാണ് യേശു പഠിപ്പിച്ചത്: (യോഹ, 8:40). ഈ വാക്യം ശ്രദ്ധിച്ചാൽ: ദൈവത്തിൽനിന്ന് മനുഷ്യനായ തന്നെ വ്യക്തമായി വേർതിരിച്ചാണ് യേശു പഠിപ്പിച്ചതെന്ന് കാണാൻ കഴിയും. “തിന്നിയും കുടിയനുമായ മനുഷ്യൻ” എന്നും തന്നെത്തന്നെ വിശേഷിപ്പിച്ചു: (മത്താ, 11:19; ലൂക്കൊ, 7:34). “ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ” എന്നൊക്കെയാണ് യേശുവിൻ്റെ പഠിപ്പിക്കൽ: (യോഹ, 14:9). താനും ദൈവമായിരുന്നെങ്കിൽ, ഞങ്ങളെ വിശ്വസിപ്പിൻ എന്നല്ലാതെ, ദൈവത്തിൽനിന്ന് തന്നെ വേർതിരിച്ച് പറയുമായിരുന്നോ? ദൈവത്താൽ ഉയിർപ്പിക്കപ്പെട്ട ക്രിസ്തു: “എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു” എന്നാണ് പഠിപ്പിച്ചത്: (യോഹ, 20:17). അതായത്, എൻ്റെ പിതാവും ദൈവവും നിങ്ങളുടെ പിതാവും ദൈവവും ഒരുവനാണെന്നാണ് ക്രിസ്തു പഠിപ്പിച്ചത്. അവനെങ്ങനെ സർവ്വത്തിനും മീതെ ദൈവമാകും?

❿ ദൈവം ഒരുവനല്ലാതെ നല്ലവൻ ആരുമില്ല: 
➦ “ഒരു പ്രമാണി യേശുവിനോടു: നല്ല ഗുരോ, ഞാൻ നിത്യജീവനെ അവകാശമാക്കേണ്ടതിന്നു എന്തു ചെയ്യേണം എന്നു ചോദിച്ചു. അതിന്നു യേശു: “എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവനല്ലാതെ നല്ലവൻ ആരും ഇല്ല.” (ലൂക്കോ, 18:18-19). സമവീക്ഷണ സുവിശേഷങ്ങളിലെല്ലാം ഈ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്: (മത്താ, 19:16-17;മർക്കൊ, 10:17-18). യേശു നല്ലവനല്ല എന്നല്ല ഇതിനർത്ഥം; ദൈവപുത്രനെയും അരിമത്യയിലെ യോസേഫിനെയും നല്ലവനെന്ന് പറഞ്ഞിട്ടുണ്ട്: (ലൂക്കൊ, 23:50;യോഹ, 7:12). എന്നാൽ ആത്യന്തികമായി, ‘നല്ലവൻ’ എന്ന പദവിക്ക് യോഗ്യനായി ദൈവം ഒരുത്തൻ മാത്രമേയുള്ളു: (എസ്രാ, 3:11;സങ്കീ, 34:8;86:5;100:5;106:1). ക്രിസ്തു താൻ ദൈവമല്ലാത്തതുകൊണ്ടും ആരാധനയ്ക്കോ, ദൈവമഹത്വത്തിനോ യോഗ്യൻ അല്ലാത്തതുകൊണ്ടാണ്, ദൈവത്തിൻ്റെ പദവിയായ ‘നല്ലവൻ’ എന്നു വിളിച്ചപ്പോൾ താൻ നിഷേധിച്ചത്; അല്ലാതെ താൻ നല്ലവൻ അല്ലാത്തതുകൊണ്ടല്ല. (Joh, 5:44, Joh, 17:3, Joh, 8:40; മത്താ, 4:10). പ്രമാണി യേശുവിനെ ‘ദൈവം’ എന്നല്ല; ‘നല്ലവൻ’ എന്നാണ് വിളിച്ചത്. തന്നെ നല്ലവനെന്ന് വിളിച്ചതുപോലും നിഷേധിച്ച ക്രിസ്തു ദൈവമാണെന്നോ, സർവ്വത്തിനും മീതെ ദൈവമാണെന്നോ എങ്ങനെ പറയും? 

⓫ മനുഷ്യനല്ലാത്തവനും മനുഷ്യനും:
➦ “ഞാൻ മനുഷ്യനല്ല ദൈവം അത്രേ” എന്നാണ് യഹോവ പറഞ്ഞത്: (ഹോശ, 11:9). പിതാവായ ദൈവം “മനുഷ്യനും മനുഷ്യപുത്രനും” അല്ലെന്നാണ് ബൈബിൾ പറയുന്നത്: (സംഖ്യാ, 23:19; 1ശമൂ, 15:29; ഇയ്യോ, 9:32). എന്നാൽ താൻ മനുഷ്യനും (Man) മനുഷ്യപുത്രനും (Son of Man) ആണെന്ന് യേശുവും (യോഹ, 8:40; മത്താ, 8:20), അവൻ മനുഷ്യനും (Man) വിശേഷാൽ പുരുഷനും (Man) ആണെന്ന് വചനവും വ്യക്തമാക്കുന്നു: (യോഹ, 1:30; പ്രവൃ, 2:23; റോമ, 5:15; 1തിമൊ, 2:6). ദൈവം മനുഷ്യനല്ലെങ്കിൽ, മറിയയുടെ ആദ്യജാതനായി ജനിച്ച യേശു എന്ന് പേരുള്ള മനുഷ്യൻ (യോഹ, 9:11) എങ്ങനെയാണ് ദൈവമാകുന്നത്? ദൈവമല്ലാത്തവൻ സർവ്വത്തിനും മീതെ ദൈവമാകുമോ?

⓬ സകലവും സാദ്ധ്യമായ ദൈവവും സ്വതേ ഒന്നും കഴിയാത്ത ക്രിസ്തുവും: 
➦ ദൈവത്തിന്നു സകലവും സാദ്ധ്യമാണെന്നും (മത്താ, 19:26; മർക്കൊ, 10:27; ലൂക്കൊ, 18:27) തനിക്ക് പിതാവിനെക്കൂടാതെ സ്വതേ ഒന്നും ചെയ്യാൻ കഴിയില്ലെന്നുമാണ് ക്രിസ്തു പഠിപ്പിച്ചത്: (യോഹ, 5:19; യോഹ, 5:30). ദൈവപുത്രന് സ്വതേ ഒന്നും ചെയ്യാൻ കഴിയാത്തത് എന്തുകൊണ്ടാണ്? ബൈബിൾ വെളിപ്പെടുത്തുന്ന പിതാവ് ഏകദൈവവും പുത്രൻ ഏകമനുഷ്യനുമാണ്. “ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15 – യോഹ, 17:3; 1കൊരി, 8:6; 1തിമൊ, 2:5-6). “ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം,” (മർക്കൊ, 15:39). “നിങ്ങൾ എന്നെ ആരെന്നു പറയുന്നു” എന്നു ചോദിച്ചതിന്നു: ദൈവത്തിന്റെ ക്രിസ്തു എന്നു പത്രൊസ് ഉത്തരം പറഞ്ഞു.” (ലൂക്കൊ, 9:20). ‘മനുഷ്യൻ’ (Man) എന്നത് യേശുവിൻ്റെ ‘പ്രകൃതിയും’ (Nature) ‘പുത്രൻ, ക്രിസ്തു’ (Son, Christ) മുതലായവ ഏകമനുഷ്യനായ യേശുവിൻ്റെ ‘പദവികളും’ (Titles) ആണ്: (1തിമൊ, 2:5-6). താൻ ദൈവമായിരുന്നെങ്കിൽ, തനിക്ക് പിതാവിനെക്കൂടാതെ സ്വതേ ഒന്നും ചെയ്യാൻ കഴിയില്ല എന്ന് ക്രിസ്തു പറയുമായിരുന്നോ? സ്വതേ ഒന്നും കഴിയാത്തവൻ എങ്ങനെയാണ് സർവ്വത്തിനുമീതെ ദൈവം ആകുന്നത്?

⓭ Monos Theos:
➦ “ശാസ്ത്രിമാരും പരീശന്മാരും: ദൈവദൂഷണം പറയുന്ന ഇവൻ ആർ? ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.” (ലൂക്കൊ, 5:21). ➟ഇവിടെപ്പറയുന്ന “ഒരുവനായ ദൈവം” (The only God) പുത്രനാണെന്ന് കരുതുന്നവരുണ്ട്. എന്നാൽ ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്ന് ചിന്തിച്ചവർതന്നെ, യേശുവെന്ന മനുഷ്യന് ദൈവം കൊടുത്ത അധികാരമാണെന്ന് കണ്ട് ദൈവത്തെ മഹത്വപ്പെടുത്തുന്നത് കാണാം: (മത്താ, 9:8). ഈ വേദഭാഗത്ത്, ‘ദൈവം ഒരുവൻ’ എന്നത് ഗ്രീക്കിൽ “മോണോസ് ഹോ തെയോസ്” (Monos ho Theos) ആണ്. 𝗠𝗼𝗻𝗼𝘀 𝗵𝗼 𝗧𝗵𝗲𝗼𝘀-ൻ്റെ അർത്ഥം: ‘ദൈവം ഒരുവൻ’ എന്നല്ല; ‘ഒരേയൊരു ദൈവം’ അല്ലെങ്കിൽ, ‘ദൈവം ഒരുത്തൻ മാത്രം’ (The only God) എന്നാണ്. ഈ പ്രയോഗം പുത്രനെ കുറിക്കുന്നതല്ല; പിതാവിനെ കുറിക്കുന്നതാണ്. ഇതുപോലെ ദൈവം 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 ആണെന്ന് പറയുന്ന പല വാക്യങ്ങളുണ്ട്: (റോമ, 16:26; 1തിമൊ, 1:17; 1തിമൊ, 6:15; 1തിമൊ, 6:16). ഗ്രീക്കിലെ 𝗠𝗼𝗻𝗼𝘀 എന്ന പദവും ഇംഗ്ലീഷിലെ 𝗼𝗻𝗹𝘆 എന്ന പദവും മലയാളത്തിലെ മാത്രം എന്ന പദവും മറ്റാരെയും ഉൾപ്പെടുത്താത്ത (Exclusive) പദമാണ്. യേശു ദൈവമായിരുന്നെങ്കിൽ, പിതാവ് ഒരുത്തൻ മാത്രമാണ് ദൈവമെന്ന് എഴുത്തുകാരും അപ്പൊസ്തലന്മാരും 𝗠𝗼𝗻𝗼𝘀 കൊണ്ട് ഖണ്ഡിതമായി പറയുമായിരുന്നോ? ➟[കാണുക: ക്രിസ്തു നല്കിയ പാപമോചനം]

⓮ യേശുക്രിസ്തുമുഖാന്തരം ഏകദൈവത്തിന്:
➦ ഇനിയും വിശ്വാസമാകാത്തവർക്ക് ഇളകാതെ എന്നേക്കും നില്ക്കുന്ന സീയോൻ പർവ്വതം പോലത്തെ ഒരു തെളിവ് തരാം. നമ്മുടെ കർത്താവിൻ്റെ സ്വന്തസഹോദരനായ (ഒരമ്മപെറ്റ) യൂദായുടെ വാക്കുകൾ ശ്രദ്ധിക്കുക: “നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു തന്നേ, സർവ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ.” (യൂദാ, 1:24). ഇവിടെ “നമ്മുടെ രക്ഷിതാവായ ഏകദൈവം” എന്ന് പറയാൻ: ഗ്രീക്കിൽ 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 𝗛𝗲𝗺𝗼𝗻 𝗦𝗼𝘁𝗲𝗿 (The only God our Saviour) എന്നാണ്. ഇതിൽ ശ്രദ്ധേയമായ കാര്യം എന്താണെന്ന് ചോദിച്ചാൽ, ഒരേയൊരു ദൈവത്തിന് അഥവാ, 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 ⁃ 𝗧𝗵𝗲 𝗼𝗻𝗹𝘆 𝗚𝗼𝗱-ന് യേശുക്രിസ്തു മുഖാന്തരമാണ് യൂദാ സ്തോത്രം കരേറ്റുന്നത്. അതായത്, തൻ്റെ സഹോദരനായ ക്രിസ്തുവിനെ 𝗧𝗵𝗲 𝗼𝗻𝗹𝘆 𝗚𝗼𝗱-ൽനിന്ന് വേർതിരിച്ചാണ് യൂദാ പഠിപ്പിച്ചിരുന്നത്. വൺനെസ്സ് വിചാരിക്കുന്നപോലെ, യേശു ഏകദൈവമാണെങ്കിലോ, ട്രിനിറ്റി കരുതുന്നപോലെ മൂവരിൽ ഒരുവനാണെങ്കിലോ, 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀-ൽനിന്ന് അവനെ വേർതിരിച്ച് പറയുമായിരുന്നോ? വചനത്തെയും ഭാഷയെയും അതിക്രമിക്കാതെ യേശു ദൈവമാണെന്ന് പറയാൻ, ആർക്കും കഴിയില്ല. പിന്നെങ്ങനെ അവൻ സർവ്വത്തിനും മീതെ ദൈവമാകും?

⓯ സ്വർഗ്ഗത്തിലെയും ഭൂമിയിലെയും ഏകദൈവം: 
➦ പിതാവായ യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ലെന്നാണ് പഴയപുതിയനിയമങ്ങൾ അസന്ദിഗ്ദ്ധമായി പറയുന്നത്: “മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39 –ആവ, 3:24;യോശു, 2:11;1രാജാ, 8:23;2ദിന, 6:14;സങ്കീ, 73:25). “ആകാശത്തിലോ (Heaven) ഭൂമിയിലോ ദേവന്മാർ (gods) എന്നു പേരുള്ളവർ (വിളിക്കപ്പെടുന്നവർ) ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.” (1കൊരി, 8:5-6 – റോമ, 16:26, എഫെ, 4:6; 1തിമൊ, 1:17; യൂദാ, 1:24). ക്രിസ്തു തൻ്റെ ശുശ്രൂഷയിലൂടെയും മഹാപുരോഹിത്യ പ്രാർത്ഥനയിലൂടെയും പഠിപ്പിച്ച കാര്യമാണ് പഴയനിയമഭക്തന്മാരും അപ്പൊസ്തലന്മാരും പഠിപ്പിച്ചിരിക്കുന്നത്: (മത്താ, 4:10; മത്താ, 24:36; മർക്കൊ, 12:29; യോഹ, 5:44; യോഹ, 17:3). സ്വർഗ്ഗത്തിലെയും ഭൂമിയിലെയും ഏകദൈവം പിതാവായ യഹോവയാണെങ്കിൽ, ക്രിസ്തു എങ്ങനെ സർവ്വത്തിനും മീതെ ദൈവമാകും?

⓰ യേശുവും ആദിമസഭയും:
➦ ആദിമസഭയുടെ ചരിത്രം പറയുന്ന അപ്പൊസ്തലന്മാരുടെ പ്രവർത്തികളിൽ അല്ലെങ്കിൽ, അപ്പൊസ്തലന്മാർ നേതൃത്വം നൽകിയിരുന്ന ആദിസഭയ്ക്ക് നസറായനായ യേശു ദൈവമല്ലായിരുന്നു. ദൈവം അത്ഭുതങ്ങൾ ചെയ്യിച്ച പുരുഷനും (പ്രവൃ, 2:22-23), ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആക്കിയവനും (പ്രവൃ, 2:23-24), ദൈവത്തിൻ്റെ ദാസനും (പ്രവൃ, 3:13 – 3:26;4:27;4:30), ദൈവത്തിൻ്റെ അഭിഷിക്തനും (പ്രവൃ, 4:27), മോശെയെപ്പോലൊരു പ്രവാചകനും ആയിരുന്നു: (പ്രവൃ, 3:22-23 – ആവ, 18:18-19). പിന്നെങ്ങനെയാണ് അവൻ സർവ്വത്തിനും മീതെ ദൈവമാകുന്നത്? [കാണുക: ആദിമസഭയ്ക്ക് യേശുക്രിസ്തു ദൈവമായിരുന്നോ?]. 

⓱ മനുഷ്യനായ ദൈവപുത്രൻ:
➦ അപ്പൊസ്തലന്മാരും എഴുത്തുകാരും ഒന്നാം നൂറ്റാണ്ടിൽ യേശുവിനെ നേരിട്ടുകണ്ട എല്ലാവരും ദൈവപുത്രൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്: “ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.” (മർക്കൊ, 15:39). ‘മനുഷ്യൻ’ (Man) എന്നത് യേശുവിൻ്റെ ‘പ്രകൃതിയും’ (Nature) ‘പുത്രൻ’ (Son) എന്നത് ഏകമനുഷ്യനായ യേശുവിൻ്റെ ‘പദവിയും’ (Title) ആണ് (റോമ, 5:15). മനുഷ്യൻ (മത്താ, 26:72), ➟യേശു എന്നു പേരുള്ള മനുഷ്യൻ (യോഹ, 9:11), പുരുഷനായ (Man) നസറായനായ യേശു (പ്രവൃ, 2:23), ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15), മനുഷ്യൻ (1കൊരി, 15:21), രണ്ടാം മനുഷ്യൻ (1കൊരി, 15:47), ഏകപുരുഷൻ (One Man) (2കൊരി, 11:2), മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6). 
☛ മറ്റുള്ളവരുടെ സാക്ഷ്യം: യോഹന്നാൻ സ്നാപകൻ (യോഹ, 1:30), പുരുഷാരം (മത്താ, 9:8), ശമര്യാസ്ത്രീ (യോഹ, 4:29), ചേകവർ (യോഹ, 7:46), പിറവിക്കുരുടൻ (യോഹ, 9:11), പരീശന്മാർ (യോഹ, 9:16), യെഹൂദന്മാർ (യോഹ, 10:33), മഹാപുരോഹിതന്മാർ (യോഹ, 11:47), കയ്യാഫാവ് (യോഹ, 11:50), വാതിൽ കാവൽക്കാരത്തി (യോഹ, 18:17), പീലാത്തോസ് (ലൂക്കൊ, 23:4), ശതാധിപൻ (മർക്കൊ, 15:39), ന്യായാധിപസംഘം (പ്രവൃ, 5:28). അവൻ മനുഷ്യനാണെന്ന് ദൈവാത്മാവ് അമ്പതുപ്രാവശ്യം ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്. 
☛ “യേശു എന്ന ഒരു ജ്ഞാനിയായ മനുഷ്യൻ” എന്നാണ് സുപ്രസിദ്ധ യഹൂദാ ചരിത്രകാരനായ ഫ്ലാവിയസ് ജോസീഫസ് (𝟑𝟕-𝟏𝟎𝟎) “യഹൂദന്മാരുടെ പുരാതനത്വം” (The Jewish Antiquities) എന്ന തൻ്റെ കൃതിയിൽ യേശുവിനെപ്പറ്റി രേഖപ്പെടുത്തിയിട്ടുള്ളത് [കാണുക:Antiquities of the Jews – Book XVIII, 3:3). അപ്പൊസ്തലന്മാർക്കും ആദിമസഭയ്ക്കും മാത്രമല്ല; ആദ്യനൂറ്റാണ്ടിൽ യേശുക്രിസ്തുവിനെ നേരിട്ട് കണ്ടവർക്കും കാണാത്തവർക്കും അവൻ ദൈവമായിരുന്നില്ല. പിന്നെപ്പോഴാണ് അവൻ ദൈവമായത്?

⓲ പരിശുദ്ധാത്മാവും യേശുവും:
➦ യേശുവിൻ്റെ മുഴുജീവിതവും പരിശുദ്ധാത്മാവിലായിരുന്നു:
➟ പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായ: (മത്താ, 1:20; ലൂക്കൊ, 2:21),
➟ ആത്മാവിനാൽ അവളിൽനന്ന് ഉത്ഭവിച്ചു: (ലൂക്കൊ, 1:35). 
➟ ആത്മാവിൽ ബലപ്പെട്ട് വളർന്നു: (ലൂക്കൊ, 2:40), 
➟ ആത്മാവിനാൽ അഭിഷേകം പ്രാപിച്ചു: (ലൂക്കൊ, 3:22 – പ്രവൃ, 10:38), 
➟ ആത്മാവ് നിറഞ്ഞവനായി യോർദ്ദാൻവിട്ടു മടങ്ങി: (ലൂക്കൊ, 4:1),
➟ ആത്മാവിനാൽ പരീക്ഷയിലേക്ക് നടത്തപ്പെട്ടു: (മത്താ, 4:1; ലൂക്കൊ, 4:1), 
➟ ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷ ആരംഭിച്ചു: (ലൂക്കൊ, 4:14-15), 
ആത്മാവിനാൽ അത്ഭുതങ്ങൾ പ്രവർത്തിച്ചു: (മത്താ, 12:28),
➟ ആത്മാവിനാൽ തന്നെത്തന്നെ ദൈവത്തിന് നിഷ്കളങ്കനായി അർപ്പിച്ചു: (എബ്രാ, 9:14), 
➟ ആത്മാവിനാൽ ജീവിപ്പിക്കപ്പെട്ടു: (1പത്രൊ, 3:18).
☛ ദൂതന്മാർക്കുപോലും വംശാവലിയോ, ജനനമോ, മരണമോ ഇല്ലാതിരിക്കെ; പരിശുദ്ധാത്മാവിനാൽ ഉല്പാദിതനായി, ആത്മാവിനാൽത്തന്നെ ജനിച്ചുജീവിച്ചു മരിച്ചുയിർത്തവൻ എങ്ങനെയാണ് സർവ്വത്തിനുംമീതെ ദൈവമാകുന്നത്? 

☛ ക്രിസ്തു ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). എന്നാൽ നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽമരിച്ച (1പത്രൊ, 2:24), പുരുഷനായ (Man) നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ട്, നമ്മുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയപ്പോൾ (പ്രവൃ, 2:23-24; 2:36; 5;31), അവന് സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകല അധികാരം ലഭിക്കുകയും (മത്താ, 28:18) ദൂതന്മാരെക്കാളും (എബ്രാ, 1:4), സ്വർഗ്ഗത്തെക്കാളും ഉന്നതനായിത്തീരുകയും ചെയ്തു: (എബ്രാ, 7:26).

⓳ ജഡപ്രകാരമുള്ള ക്രിസ്തു:
➦ “ജഡപ്രകാരം ക്രിസ്തുവും അവരിൽനിന്നല്ലോ ഉദ്ഭവിച്ചതു” എന്ന് പൗലൊസ് പറഞ്ഞിരിക്കയാൽ, അവൻ ജഡപ്രകാരം മനുഷ്യനും ആത്മപ്രകാരം ദൈവവുമാണെന്ന് കരുതുന്നവരുണ്ട്. അല്ലെങ്കിൽ ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനാണെന്ന് വിചാരിക്കുന്നവരുണ്ട്. ദൈവം ഏകൻ അഥവാ, ഒരുത്തൻ മാത്രം (Monos Theos – The only God) ആണെന്നും (Joh, 5:44), പിതാവ് മാത്രമാണ് സത്യദൈവം (Fathe, the only true God) എന്നും (Joh, 17:3), ദൈവമായ കർത്താവിനെ മാത്രം (only) ആരാധിക്കണമെന്നും (മത്താ, 4:10; ലൂക്കൊ, 4:8), പിതാവ് മാത്രമാണ് (only) സകലവും അറിയുന്നതെന്നും (മത്താ, 24:36), പിതാവ് എന്നെക്കാൾ വലിയവനാണും (യോഹ, 14:28), ഞാൻ മനുഷ്യനാണെന്നും (യോഹ, 8:40), പിതാവിനെക്കൂടാതെ എനിക്ക് സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ലെന്നും (യോഹ, 5:30), പിതാവ് എന്റെ ദൈവമാണെന്നും (യോഹ, 20:17) ദൈവപുത്രൻതന്നെ പറയുമ്പോൾ; അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ അല്ലെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. എന്നാൽ ക്രിസ്തുവിന് ഒരു പൂർവ്വാസ്തിത്വം (Pre-Existence) ഉണ്ട്. അതുകൊണ്ടാണ് “ജഡപ്രകാരം ക്രിസ്തു യെഹൂദന്മാരിൽനിന്ന് ഉദ്ഭവിച്ചു” എന്ന് പൗലൊസ് പറഞ്ഞതും അതുകാരണത്താൽ സർവ്വത്തിന്നും മീതെയുള്ള ദൈവത്തെ വാഴ്ത്തുന്നതും. [കാണുക: ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും]

⓴ ക്രിസ്തു ആരാണ്? 
➦ യേശു ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം (Existence) എന്താണ് എന്ന് ചോദിച്ചാൽ: അവൻ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. ആദ്യകാല ആധുനിക ഇംഗ്ലീഷ് പരിഭാഷകളിലും (Early Modern English Translations), സാമാന്തര ഗ്രീക്ക് വേഷനുകളിലും മലയാളത്തിലെ ബെഞ്ചമിൻ ബെയ്ലി പരിഭാഷകളിലും “ദൈവം ജഡത്തിൽ വെളിപ്പെട്ടു” (Theos ephanerōthē en sarki – God was manifest in the flesh) എന്നാണ്: (Stephanus 1550, Beza 1598, Elzevir 1624, Scrivener 1894 – Tyndale 1526, 1534, Coverdale 1535, Matthew’s 1537, The Great 1539, Geneva 1560, Bishops 1568, King James 1611;  ബെ,ബെ). അതാണ് പൗലൊസിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവഭക്തിയുടെ മർമ്മം: (1Tim. 3:16). മശീയാനിക് യെഹൂദന്മാരുടെപരിഭാഷ (NMV) പരിശോധിച്ചാൽ “God-The Father was manifest in the flesh” എന്ന് കാണാൻ കഴിയും: [കാണുക: NMV]. അതായത്, ദൈവം അവതാരം (Incarnation) എടുത്തതോ, വേഷംമാറി (Disguise) വന്നതോ അല്ല; ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16) കന്യകയിൽ പ്രകൃതൃതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശുക്രിസ്തു: (റോമ, 5:15). “ജഡത്തിൽ വെളിപ്പെട്ടത് ഏകദൈവമായ പിതാവും; വെളിപ്പാട് പുത്രനുമാണ്.” (യോഹ, 1:18). അതായത്, യേശു എന്ന് പേരുള്ള മനുഷ്യൻ്റെ അസ്തിത്വം (Existence) എന്നത്: ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാട് (The manifestation of God in the Flesh) അല്ലെങ്കിൽ, ദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷത (The human manifestation of God) എന്നാണ്. യേശു യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, അവൻ്റെ പൂർവ്വാസ്തിത്വം (Pre-Existence) സകലത്തിനും കാരണഭൂതനായ യഹോവ എന്ന നിലയിലാണ്. അവൻ ഏകദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടായതുകൊണ്ടും, അവൻ്റെ പൂർവ്വാസ്തിത്വം യഹോവയിൽത്തന്നെ ആയതുകൊണ്ടുമാണ്, യഹോവയെക്കുറിച്ചുള്ള പ്രവചനങ്ങളെല്ലാം യേശുവിൽ നിവൃത്തിയാകുന്നത്. ഉദാ: (യെശ, 25:8-9 – എബ്രാ, 2:14-15; യെശ, 29:18; യെശ, 35:3-6 – ലൂക്കൊ, 7:22; യെശ, 40:3; മലാ, 31 – യോഹ, 1:23; സെഖ, 12:10 വി.ഗ്ര; KJV – യോഹ, 19:37). ➟[കാണുക: ദൈവഭക്തിയുടെ മർമ്മം; ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]

☛ The New Messianic Version:
➦ മശീയാനിക് യെഹൂദന്മാരുടെ പരിഭാഷയെക്കുറിച്ച് മുകളിൽ സൂചിപ്പിച്ചതാണ്. ഈ പരിഭാഷയിൽ സവിശേഷമായ മറ്റൊരു കാര്യംകൂടി കാണാം. പഴയപുതിയനിയമങ്ങളിൽ യഹോവ (Yehovah) എന്ന ദൈവനാമം വരുന്നിടത്തൊക്കെ Lord- Yehovah (Messiah Pre-Incarnate) എന്നാണ് കാണുന്നത്: (Gen, 2:4 – Mat, 4:7). “യഹോവയായ കർത്താവ് (മിശീഹാ അവതാരത്തിനു മുമ്പേ)” എന്നാണർത്ഥം. എന്നുവെച്ചാൽ, ക്രിസ്തു മനുഷ്യനായി വെളിപ്പെടുംമുമ്പേ യഹോവ ആയിരുന്നു എന്നാണ് അവർ മനസ്സിലാക്കുന്നത്. ‘അവതാരം’ (Incarnation) എന്നൊരു പദം മൂലഭാഷയിൽ ഉള്ളതല്ല. ക്രിസ്തു ആരുടെയും അവതാരമല്ല. പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണെന്ന് NMV-ടെ പരിഭാഷയിൽത്തന്നെ പറഞ്ഞിട്ടുണ്ട്. ദൈവഭക്തിയുടെ മർമ്മത്തിൽ: “God-The Father was manifest in the flesh” എന്നാണ് കാണുന്നത്: (1Tim, 3:16). ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനെക്കുറിച്ച് മുകളിൽ നാം കണ്ടതാണ്. അതിനാൽ, Pre-Incarnation എന്നതിനെ, Pre-Manifestation എന്നോ, Pre-Existence എന്നോ മനസ്സിയാക്കിയാൽ മതി. അതായത്, മനുഷ്യനായി മറിയത്തിലൂടെ വെളിപ്പെട്ട യേശുവിൻ്റെ പൂർവ്വാസ്തിത്വത്തെ സകലത്തിനും കാണഭൂതനായ യഹോവ എന്ന നിലയിലാണ് മശീയാനിക് യെഹൂദന്മാർ മനസ്സിലാക്കുന്നത്. ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ടവരും (സങ്കീ, 147:19-20; യോഹ, 10:35; റോമ, 3:2; റോമ, 9:4) ദൈവം പഴയപുതിയനിയമങ്ങൾ ചെയ്തിരിക്കുന്ന ഏകജാതിയും എന്ന നിലയിൽ മശീയാനിക് യെഹൂദന്മാരുടെ ഈ ഉപദേശം വിശ്വാസയോഗ്യമാണ്: (പുറ, 20:1-18; പുറ, 24:3-11 ⁃⁃ യിരെ, 31:31-34; എബ്രാ, 8:8-12). ➟[കാണുക: യെഹൂദന്നു എന്തു വിശേഷത?]

എബ്രായലേഖന മുന്നറിയിപ്പുകൾ

എബ്രായലേഖന മുന്നറിയിപ്പുകൾ

വിശ്വാസജീവിതത്തിൻ്റെ അഭിവൃദ്ധിക്കും പക്വതയ്ക്കും ആവശ്യമായ അനേകം മുന്നറിയിപ്പുകൾ എബ്രായലേഖനത്തിൽ ഉണ്ട്. അതിനെ അഞ്ചു മുന്നറിയിപ്പുകളായിട്ടും (2:1-4, 3:7-4:1, 5:11-6:20, 10:26-39, 12:14-29), ഏഴു മുന്നറിയിപ്പുകളായിട്ടും (2:1-4, 3:7-19, 4:1-13, 5:11-6:12, 10:19-31, 12:14-17, 12:25-29) വേദപഠിതാക്കൾ വിഭജിച്ചു പഠിക്കാറുണ്ട്. എന്നാൽ അഞ്ചും, ഏഴും മുന്നറിയിപ്പിനുള്ളിൽ, ഉപമുന്നറിയിപ്പുകളും ഉൾപ്പിരിവുകളുമായി അനേകം മുന്നറിയിപ്പുകൾ അടങ്ങിയിട്ടുണ്ട്. അത് ചുവടെ ചേർക്കുന്നു:

1. വല്ലപ്പോഴും ഒഴുകിപ്പോകാതിരിക്കാൻ ശ്രദ്ധയോടെ കരുതിക്കൊൾക. (2:1).

2. ഇത്ര വലിയ രക്ഷ നാം ഗണ്യമാക്കാതെ പോയാൽ എങ്ങനെ തെറ്റി ഒഴിയും? (2:4).

3. പ്രത്യാശയുടെ ധൈര്യവും പ്രശംസയും നാം അവസാനത്തോളം മുറുകെപ്പിടിച്ചുകൊൾക. (3:6).

4. പരീക്ഷാദിവസത്തിലെ മത്സരത്തിൽ എന്നപോലെ നിങ്ങളുടെ ഹൃദയം കഠിനമാക്കരുതു. (3:8,15, 4:7).

5. ജീവനുള്ള ദൈവത്തെ ത്യജിച്ചുകളയാൻ അവിശ്വാസമുള്ള ദുഷ്ടഹൃദയം ആർക്കും ഉണ്ടാകാരുത്. (3:12).

6 പാപത്തിന്റെ ചതിയാൽ കഠിനപ്പെടരുത്. (3:13).

7. ആദ്യവിശ്വാസം അവസാനത്തോളം മുറുകെപ്പിടിച്ചുകൊള്ളണം. (3:14).

8. സ്വസ്ഥതയിൽ പ്രവേശിപ്പാനുള്ള വാഗ്ദത്തം ലഭിക്കാതെപോയി എന്നു വരരുത്. (4:1).

9. ആരും അനുസരണക്കേടിന്റെ സമദൃഷ്ടാന്തത്തിനു ഒത്തവണ്ണം വീഴരുത്. 4:11).

10. നാം നമ്മുടെ സ്വീകാരം മറുകെപ്പിടിച്ചുകൊൾക. (4:14, 6:18, 10:23).

11. ക്രിസ്തുവിനെക്കുറിച്ചുള്ള ആദ്യവചനം വിട്ടു പരിജ്ഞാനപൂർത്തി പ്രാപിക്കുക. (6:2).

12. പിൻമാറിപ്പോയാൽ പിന്നെയും മാനസാന്തരത്തിലേക്കു പുതുക്കുവാൻ കഴിവുള്ളതല്ല. (6:5-6).

13. പ്രത്യാശയുടെ പൂർണ്ണനിശ്ചയം പ്രാപിപ്പാൻ അവസാനത്തോളം ഒരുപോലെ ഉത്സാഹം കാണിക്കുക. (6:11).

14. മന്ദതയുള്ളവരാകാതെ വാഗ്ദത്തങ്ങളുടയ അനുകാരികളാകുക. (6:12).

15. നാം മനഃപൂർവ്വം പാപം ചെയ്താൽ പാപങ്ങൾക്കുവേണ്ടി ഇനി ഒരു യാഗവും ശേഷിക്കുന്നില്ല. (10;26).

16. ദൈവപുത്രനെ ചവിട്ടികളകയും …. കൃപയുടെ ആത്മാവിനെ നിന്ദിക്കയും ചെയ്തവൻ എത്ര കഠിനമേറിയ ശിക്ഷെക്കു പാത്രമാകും എന്നു വിചാരിപ്പിൻ. (10:29).

17. ജീവനുള്ള ദൈവത്തിന്റെ കയ്യിൽ വീഴുന്നതു ഭയങ്കരം. (10:31).

18. കഷ്ടങ്ങളാൽ വളരെ പോരാട്ടം കഴിച്ച പൂർവ്വകാലം ഓർത്തുകൊൾവിൻ. (10:33).

19. മഹാ പ്രതിഫലമുള്ള നിങ്ങളുടെ ധൈര്യം തള്ളിക്കളയരുതു. (10:35).

20. ദൈവേഷ്ടം ചെയ്തു വാഗ്ദത്തം പ്രാപിപ്പാൻ സഹിഷ്ണത നിങ്ങൾക്കു ആവശ്യം. (10:36).

21. എന്റെ നീതിമാൻ വിശ്വാസത്താൽ ജീവിക്കും; പിൻമാറുന്നു എങ്കിൽ എന്റെ ഉള്ളത്തിന്നു അവനിൽ പ്രസാദമില്ല. (10:38).

22. സകല ഭാരവും മുറുകെ പറ്റുന്ന പാപവും വിട്ടു നമുക്കു മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക. (12:1).

23. നിങ്ങളുടെ ഉള്ളിൽ ക്ഷീണിച്ചു മടുക്കാതിരിപ്പാൻ പാപികളാൽ തനിക്കു നേരിട്ട ഇങ്ങനെയുള്ള വിരോധം സഹിച്ചവനെ ധ്യാനിച്ചുകൊൾവിൻ. (12:3).

24. എല്ലാവരും പ്രാപിക്കുന്ന ബാലശിക്ഷ കൂടാതിരിക്കുന്നു എങ്കിൽ നിങ്ങൾ മക്കളല്ല കൌലടേയന്മാരത്രേ. (12:8).

25. മുടന്തുള്ളതു ഉളുക്കിപ്പോകാതെ ഭേദമാകേണ്ടതിന്നു നിങ്ങളുടെ കാലിന്നു പാത നിരത്തുവിൻ. (12:13).

26. ആരും ദൈവകൃപ വിട്ടു …. ദുർന്നടപ്പുകാരനോ, … അഭക്തനോ ആയിത്തീരുകയും ചെയ്യാതിരിപ്പാൻ കരുതിക്കൊൾവിൻ. (12:15-16).

27. അരുളിച്ചെയ്യുന്നവനെ നിരസിക്കാതിരിപ്പാൻ നോക്കുവിൻ. (12:25).

28. ദൈവത്തിന്നു പ്രസാദംവരുമാറു ഭക്തിയോടും ഭയത്തോടുകൂടെ സേവ ചെയ്ക. (12:28).

29. നിങ്ങളും ശരീരത്തിൽ ഇരിക്കുന്നവരാകയാൽ കഷ്ടമനുഭവിക്കുന്നവരെയും ഓർത്തുകൊൾവിൻ. (13:3).

30. ദുർന്നടപ്പുകാരെയും വ്യഭിചാരികളെയും ദൈവം വിധിക്കും. (13:4).

31. നിങ്ങളുടെ നടപ്പു ദ്രവ്യാഗ്രഹമില്ലാത്തതായിരിക്കട്ടെ; ഉള്ളതുകൊണ്ടു തൃപ്തിപ്പെടുവിൻ. (13:5).

32. നിങ്ങളെ നടത്തിയവരെ ഓർത്തുകൊൾവിൻ. (13:7).

33. വിവിധവും അന്യവുമായ ഉപദേശങ്ങളാൽ ആരും നിങ്ങളെ വലിച്ചുകൊണ്ടുപോകരുതു. (13:9).

എബ്രായൻ

എബ്രായൻ (the Hebrew)

യിസ്രായേല്യൻ്റെ മറ്റൊരു പേര്. ബൈബിളിൽ ആദ്യമായി എബ്രായൻ എന്നു വിളിക്കപ്പെട്ട വ്യക്തി അബ്രാഹാമാണ്. (ഉല്പ, 14:13). അനന്തരം അബ്രാഹാമിന്റെ പുത്രനായ യിസഹാക്കും സന്തതികളും എബ്രായർ എന്നറിയപ്പെട്ടു. (ഉല, 40:15; 43:32; പുറ, 2:11). എബ്രായ അടിമകളെ സംബന്ധിക്കുന്ന നിയമങ്ങൾ ന്യായപ്രമാണത്തിലുണ്ട്. (പുറ, 21:1-11; ആവ, 15:12-18). ഫെലിസ്ത്യർ യിസ്രായേല്യരെ എബ്രായർ എന്നു വിളിച്ചു. (1ശമൂ, 4:6, 9; 13:3; 14:11; 29:3). ‘എന്നെ എബ്രായരുടെ ദേശത്തുനിന്നു കട്ടുകൊണ്ടുപോന്നതാകുന്ന” എന്നു യോസേഫ് പാനപാത്രവാഹകനോടും (ഉല്പ, 40:15), “എബ്രായരുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിപ്പാൻ എന്റെ ജനത്തെ വിട്ടയക്ക” എന്നിങ്ങനെ ഫറവോനോടു കല്പിക്കാൻ ദൈവം മോശെയോടും (പുറ, 9:1), “എബ്രായരുടെ ദൈവം ഞങ്ങൾക്കു പ്രത്യക്ഷനായ്‍വന്നിരിക്കുന്നു” എന്നു മോശെയും അഹരോനും ഫറവോനോടും (പുറ, 5:3), നീ ഏതു ജാതിക്കാരൻ എന്ന ചോദ്യത്തിന് ‘ഞാൻ ഒരു എബായൻ’ എന്നു യോനാ പ്രവാചകൻ കപ്പൽക്കാരോടും മറുപടി നല്കി. (1:9). യിസ്രായേല്യർ തങ്ങളുടെ ജാതിനാമത്തിൽ അഭിമാനം കൊണ്ടിരുന്നു. പിതാക്കന്മാരുടെ പാരമ്പര്യങ്ങളും ഭാഷയും നിലനിർത്തി വംശത്തിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കുന്നതിൽ എബ്രായർ ജാഗരൂകരായിരുന്നു. പൗലൊസ് അപ്പൊസ്തലൻ തന്നെക്കുറിച്ച് ‘എബായരിൽ നിന്നു ജനിച്ച എബ്രായൻ’ എന്നു പറയുന്നു. (ഫിലി, 3’5).

എബ്രായ ശബ്ദത്തിന്റെ ഉത്പത്തി വിവാദവിഷയമാണ്. മൂന്നുവിധത്തിലുള്ള നിഷ്പാദനമാണ് പൊതുവെ ഉള്ളത്. 1. അബ്രാഹാമിന്റെ പൂർവ്വികനായ ഏബെരിൽ നിന്ന്: (ഉല്പ, 10:21, 24,25; 11:14-16; ലൂക്കൊ, 3:35). സംഖ്യാ 24:24-ൽ ഏബെർ എന്ന പേര് എബ്രായൻ എന്ന അർത്ഥത്തിൽ പ്രയോഗിച്ചിരിക്കുന്നതും ചിന്താർഹമാണ്. അബ്രാഹാമിനു ലഭിച്ച നിയമവാഗ്ദത്തം ശേമിനോടു ബന്ധിപ്പിക്കുന്നതിന് ഈ പേർ സഹായകമാണ്. ശേമിന്റെ വംശത്തോടു യഹോവയെ ബന്ധപ്പെടുത്തിയുള്ള നോഹയുടെ സ്തവം (ഉല്പ, 9:26) മലക്കീസേദെക്ക് അബ്രാഹാമിനെ അനുഗ്രഹിക്കുമ്പോൾ ചെയ്യുന്ന സ്തുതിഗീതത്തിൽ പ്രതിധ്വനിച്ചിട്ടുണ്ട്. (ഉല്പ, 14:19-20). എബ്രായ-ശേമ്യരിലൂടെയാണ് യഹോവയുടെ നിയമബദ്ധമായ അനുഗ്രഹം വരുന്നതെന്ന് വ്യക്തമാക്കി. 2. കടക്കുക എന്നർത്ഥന്മുള്ള ‘അവാർ’ എന്ന ധാതുവിൽനിന്ന്: ഇതനുസരിച്ച് എബ്രായനായ അബ്രാഹാം നദികടന്ന അബ്രാഹാമാണ്. (ഉല്പ, 14:13). ഫ്രാത്ത് അഥവാ യൂഫ്രട്ടീസ് നദികടന്നാണ് ആബ്രാഹാം കനാനിലെത്തിയത്. (യോശു, 24:2,3). 3. ഹബിരു എന്ന പേരിൽ നിന്ന്: ബി.സി. 15-14 നൂറ്റാണ്ടുകളിലെ നൂസി-ഹിത്യ, അമർണാ രേഖകളിൽ പ്രത്യക്ഷപ്പെട്ട ഒരു ജനവിഭാഗമാണ് ഹബിരു. ബി.സി. 14-ാം നൂറ്റാണ്ടിൽ ഹബിരു ജനത പലസ്തീനിൽ പ്രവേശിച്ചതായി കരുതപ്പെടുന്നു. എബ്രായർ ഹബിരുവിന്റെ ഒരു വിഭാഗമായിരുന്നു എന്ന ധാരണ ഇനിയും വിവാദതലത്തെ കടന്നിട്ടില്ല.

എതിർക്രിസ്തു

എതിർക്രിസ്തു (Antichrist)

എതിർക്രിസ്തു എന്ന പ്രയോഗത്തിന് ക്രിസ്തുവിന്റെ എതിരാളി എന്നോ, ക്രിസ്തുവിന്റെ നാമത്തെയും അവകാശത്തെയും അപഹരിക്കുന്നവനെന്നോ അർത്ഥം കല്പിക്കാം. പകരം എന്നതിലേറെ എതിർ എന്ന ആശയമാണ് ആന്റിഖ്ഹിസ്റ്റോസ് എന്ന പ്രയോഗത്തിലെ ആന്റി എന്ന ഉപസർഗ്ഗത്തിനുള്ളത്. യോഹന്നാന്റെ ലേഖനങ്ങളിൽ മാത്രമേ ഈ പദം കാണപ്പെടുന്നുള്ളൂ; അഞ്ചു പ്രാവശ്യം. (1യോഹ, 2:18, 2:18; 22; 4:3; 2യോഹ, 1:7). എങ്കിലും എതിർക്രിസ്തുവിനെ കുറിച്ചുള്ള ആശയം തിരുവെഴുത്തുകളിൽ ഉടനീളം കാണാം. എതിർക്രിസ്തുവിനെ കുറിച്ചും എതിർക്രിസ്തുക്കളെ കുറിച്ചും യോഹന്നാൻ പറയുന്നുണ്ട്. എതിർക്രിസ്തുക്കൾ എഴുന്നേറ്റിരിക്കുന്നു എന്നും, എന്നാൽ എതിർക്രിസ്തുവിനെക്കുറിച്ചു് ‘വരുന്നു എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ’ എന്നാണ് പറയുന്നത്. (1യോഹ, 2:18). അപ്പൊസ്തലനായ പൗലൊസും നിങ്ങൾ അറിയുന്നു എന്ന് എഴുതുന്നു. (2തെസ്സ, 2:6). എതിർക്രിസ്തുവും കള്ളക്രിസ്തുവും തമ്മിൽ വ്യത്യാസമുണ്ട്. കള്ളക്രിസ്തു (പ്സ്യൂഡോ ഖ്റിസ്റ്റൊസ്) ക്രിസ്തുവിന്റെ ആണ്മയെ നിഷേധിക്കുന്നില്ല. മുന്നറിയിക്കപ്പെട്ട മശീഹയിലാണ് ദൈവത്തിന്റെ വാഗ്ദത്തങ്ങളും മനുഷ്യന്റെ പ്രതീക്ഷകളും നിറവേറുന്നത്. ആ മുന്നറിയിക്കപ്പെട്ട മശീഹ താൻ തന്നെയാണെന്ന് കള്ളക്രിസ്തു അവകാശവാദം പുറപ്പെടുവിക്കുന്നു. എതിർ ക്രിസ്തുവും കള്ളകിസ്തവും തമ്മിലുള്ള വ്യത്യാസം ഇതിൽനിന്നും വ്യക്തമാണ്. എതിർക്രിസ്തു ക്രിസ്തുവിന്റെ അസ്തിത്വത്തെ നിഷേധിക്കുന്നു; കള്ളകിസ്തു താനാണ് ക്രിസ്തു എന്ന് അവകാശപ്പെടുന്നു.

യെഹൂദന്മാരുടെ പൊതു വിശ്വാസമനുസരിച്ച് ഒരു ശത്രു അഥവാ ശക്തി അന്ത്യനാളുകളിൽ ദൈവജനത്തെ പീഡിപ്പിക്കും. ഇതിനു ചില തെളിവുകൾ പഴയനിയമത്തിലുണ്ട്. യഹോവയോ മശീഹയോ ആ ശത്രുവിനെ നശിപ്പിക്കും. യഹോവയ്ക്കും അവന്റെ അഭിഷിക്തനും എതിരായി ലോകത്തിലെ ശ്രതുക്കൾ എഴുന്നേല്ക്കുന്നതിനെ കുറിച്ച് രണ്ടാം സങ്കീർത്തനത്തിലുണ്ട്. അതിന്റെ ഒരു വിശദമായ പ്രദർശനമാണ് യെഹെസ്ക്കേൽ 38,39 അദ്ധ്യായങ്ങളിലും സെഖര്യാവ് 12-14 അദ്ധ്യായങ്ങളിലും കാണുന്നത്. ദാനീയേലിന്റെ പുസ്തകത്തിലും എതിർ ക്രിസ്തുവിനെക്കുറിച്ചുള്ള വ്യക്തമായ വിവരണമുണ്ട്. എതിർക്രിസ്തു ആരെന്നതിനെക്കുറിച്ചു അഭിപ്രായ ഭേദങ്ങളുണ്ട്. തിരുവെഴുത്തുകൾ ഒരു വ്യക്തി എന്ന നിലയ്ക്കാണ് എതിർക്രിസ്തുവിനെ അവതരിപ്പിക്കുന്നത്. ആദിമക്രിസ്ത്യാനികളും ഒരു വ്യക്തിയായിത്തന്നെ എതിർക്രിസ്തുവിനെ മനസ്സിലാക്കി. അതൊരു ഭരണവ്യവസ്ഥയോ ക്രമമോ അല്ല. സാത്താൻ അവനിൽ ആവസിക്കുകയും സാത്താന്യ ഭൂതശക്തികൾ അവനെ സഹായിക്കുകയും ചെയ്യും. വിവിധ നാമങ്ങളിലാണ് എതിർക്രിസ്തു അറിയപ്പെടുന്നത്. 1. ദുഷ്ടൻ (സങ്കീ, 10:2-4), 2. ഭൂമിയിൽ നിന്നുള്ള മർത്യൻ (സങ്കീ, 10:17), 3. ബാബേൽരാജാവ് (യെശ, 14:4), 4. അരുണോദയ പുത്രനായ ശുക്രൻ (യെശ, 14:12), 5. ചെറിയകൊമ്പ് (ദാനീ, 7:8), 6. വരുവാനിരിക്കുന്ന പ്രഭു (ദാനീ, 9:26), 7. നിന്ദ്യനായ ഒരുത്തൻ (ദാനീ, 11:21), 8. ഉഗ്രഭാവവും ഉപായബുദ്ധിയുമുള്ള രാജാവ് (ദാനീ, 8:23), 9. ശൂന്യമാക്കുന്നവൻ (ദാനീ, 9:27) എന്നിവയാണ്. പുതിയനിയമത്തിൽനല്കിയിട്ടുള്ള പേരുകളിൽ പ്രധാനപ്പെട്ടവ: 1. അധർമ്മമൂർത്തി, 2. നാശയോഗ്യൻ (2തെസ്സ, 2:3), 3. എതിർ ക്രിസ്തു (1യോഹ, 2:18), 4. മൃഗം (വെളി, 11:7; 13:1), 5. സ്വന്തനാമത്തിൽ വരുന്നവൻ (യോഹ, 5:43), 6. ശൂന്യമാക്കുന്ന മേച്ഛത (മത്താ, 24:15) എന്നിവയാണ് പുതിയനിയമത്തിൽ നല്കിയിട്ടുള്ള പേരുകൾ. ദാനീയേൽ 7-ലെ ചെറിയകൊമ്പും വെളിപ്പാട് 13:1-9-ലെ ഒന്നാമത്തെ മൃഗവും തമ്മിലുള്ള സാദൃശ്യം വിസ്മയകരമാണ്.

ചെറിയ കൊമ്പ് — ഒന്നാമത്തെ മൃഗം(ദാനീയേൽ7 — വെളിപ്പാട് 13).

1. ശക്തിമുഴുവൻ ചെറിയകൊമ്പിൽ ആവാഹിച്ച മൃഗത്തിന് പത്തു കൊമ്പുണ്ട്: 7:7 — മൃഗത്തിനു പത്തുകൊമ്പുണ്ട്: 13:1.

2. മൃഗം സമുദ്രത്തിൽ നിന്നു കയറി വരുന്നു: 7:33 — മൃഗം സമുദ്രത്തിൽ നിന്നും കയറി വരുന്നു: 13:1.

3. വമ്പു പറയുന്ന വായ് ഉണ്ടു്: 7:8 — വമ്പും ദൂഷണവും സംസാരിക്കുന്ന വായ് ഉണ്ട്: 13:5.

4. വിശുദ്ധന്മാരോടു യുദ്ധം ചെയ്ത് അവരെ ജയിക്കുന്നു: 7:22 — വിശുദ്ധന്മാരോട് യുദ്ധം ചെയ്ത് അവരെ ജയിക്കുന്നു: 13:7.

5. അത്യുന്നതനു വിരോധമായി വമ്പുപറയുന്നു: 7:25 — ദൈവ ദൂഷണത്തിനായി വായ്തുറക്കുന്നു: 13:6.

6. അത്യുന്നതന്റെ വിശുദ്ധന്മാരെ ഒടുക്കിക്കളയുന്നു: 7:25 — മൃഗത്തിന്മേലിരിക്കുന്ന സ്ത്രീ വിശുദ്ധന്മാരുടെ രക്തവും യേശുവിന്റെ സാക്ഷികളുടെ രക്തവും കുടിച്ചു മദിക്കുന്നു: 17:6.

2തെസ്സലൊനീക്യർ 2:1-12-ൽ അധർമ്മമൂർത്തി എന്ന പേരിൽ എതിർക്രിസ്തുവിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിശദ വിവരണമുണ്ട്. പഴയനിയമത്തിലെ ഭാഷയും പ്രതിബിംബ കല്പനയും അപ്പൊസ്തലൻ ഇവിടെ ആവർത്തിക്കുന്നുണ്ട്. ദാനീയേൽ 7-ലെ ചെറിയ കൊമ്പിനെപ്പോലെ നിയമങ്ങൾക്കെതിരാണ് അധർമ്മമൂർത്തി. കർത്താവിന്റെ നാളിനെക്കുറിച്ചു തെറ്റായ ധാരണയാണ് തെസ്സലൊനീക്യയിലെ വിശ്വാസികൾക്ക് ഉണ്ടായിരുന്നത്. കർത്താവിന്റെ നാൾ വരുന്നതിനുമുമ്പ് രണ്ടുകാര്യങ്ങൾ സംഭവിക്കുമെന്ന് പൗലൊസ് അപ്പൊസ്തലൻ അവരെ ഓർപ്പിച്ചു: വിശ്വാസത്യാഗവും, അധർമ്മമൂർത്തിയുടെ പ്രത്യക്ഷതയും. അധർമ്മത്തിന്റെ മർമ്മം ഇപ്പോഴേ പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ അതിനെ ഇന്ന് തടഞ്ഞിരിക്കുകയാണ്. തടയുന്നവൻ മാറ്റപ്പെട്ടു കഴിഞ്ഞാൽ അധർമ്മമൂർത്തി വെളിപ്പെടും. അവൻ ദൈവാലയത്തിൽ ഇരുന്നുകൊണ്ടു് ദൈവത്തിനു മീതെ സ്വയം ഉയർത്തുകയും ദൈവമാണെന്ന് അവകാശപ്പെടുകയും ചെയ്യും. അവൻ അടയാളങ്ങളും അത്ഭുതങ്ങളും പ്രവർത്തിക്കും അനേകരെ വഞ്ചിക്കും . ക്രിസ്തു ദൈവശക്തിയാൽ അത്ഭുതങ്ങൾ പ്രവർത്തിച്ചു. എന്നാൽ അതു സാത്താന്റെ ശക്തിയാലാണെന്ന് യെഹൂദന്മാർ കുറ്റപ്പെടുത്തി. (മത്താ, 12:24). എതിർക്രിസ്തു സാത്താന്റെ ശക്തികൊണ്ട് അത്ഭുതങ്ങൾ പ്രവർത്തിക്കും. പക്ഷേ അവനെ അനേകർ ദൈവം എന്നു പറഞ്ഞ് നമസ്കരിക്കും. കർത്താവായ യേശു തന്റെ ശ്വാസത്താൽ അവനെ ഒടുക്കി തന്റെ പ്രത്യക്ഷതയുടെ പ്രഭാവത്താൽ അവനെ നശിപ്പിക്കും.

വെളിപ്പാട് പുസ്തകത്തിൽ പറയപ്പെട്ടിരിക്കുന്ന മൃഗത്തിനു നാല്പത്തിരണ്ടുമാസം അഥവാ മൂന്നര വർഷം പ്രവർത്തിക്കാൻ അധികാരം ലഭിക്കും. അതു മഹാപീഡനകാലത്തിന്റെ ഉത്തരാർദ്ധമാണ്. മഹാപീഡനത്തിന്റെ പൂർവ്വാർദ്ധം രണ്ടു സാക്ഷികളുടെ പ്രവചനകാലയളവായ 1260 ദിവസം അഥവാ മൂന്നര വർഷമാണ്. (വെളി, 11:3). മഹാപീഡനത്തിന്റെ അവസാനം യിസ്രായേലിനെ മുഴുവനായി നശിപ്പിക്കുവാൻ എതിർകിസ്തു ശ്രമിക്കുകയും ഹർമ്മഗദോൻ യുദ്ധം സംഘടിപ്പിക്കുകയും ചെയ്യും. ഭാവിയിൽ രൂപംകൊള്ളുന്ന ഏകലോകസഭ പ്രബലമായിത്തീരും. എതിർക്രിസ്തു അതിന്റെ തണലിൽ ശക്തി ആർജ്ജിക്കുകയും പത്തു രാജാക്കന്മാരോടു ചേർന്ന് ഏകലോകസഭയെ ഉപദ്രവിച്ച് അതിന്റെ ആസ്ഥാനം തകർക്കുകയും ചെയ്യും. മഹാപീഡനത്തിന്റെ അവസാനഘട്ടത്തിൽ മഹാസർപ്പത്തിന്റെയും മൃഗത്തിന്റെയും കള്ളപ്രവാചകന്റെയും വായിൽനിന്നു പുറപ്പെടുന്ന അശുദ്ധാത്മാക്കൾ ഭൂമിയിലെ സകലരാജാക്കന്മാരെയും യുദ്ധത്തിനു കൂട്ടിച്ചേർക്കും. (വെളി, 16:12-16). യെഹൂദന്മാരെ നശിപ്പിക്കുകയും യെരുശലേമിനെ കീഴടക്കുകയുമാണ് ലക്ഷ്യം. (സെഖ, 12:1-9; 13:8-14:2). അവരുടെ വിജയം ഉറപ്പാകുന്ന സമയത്ത് ക്രിസ്തു തന്നെ സൈന്യവുമായി ഇറങ്ങിവരും. (വെളി, 19:11-16). ഉടൻതന്നെ യെരുശലേമിന്നെതിരെ അണിനിരന്ന സൈന്യം ദൈവപുത്രന്നെതിരെ തിരിയും . ക്രിസ്തു തന്റെ വായിൽ നിന്നും പുറപ്പെടുന്ന വാൾകൊണ്ട് അവരെ കൊല്ലം. (വെളി, 19:21). അനന്തരം മശീഹയുടെ വാഴ്ച ഭൂമിയിൽ ആരംഭിക്കും.

ദൈവത്തെയും ക്രിസ്തുവിനെയും നിഷേധിക്കുന്നവനാണ് എതിർക്രിസ്തു. എതിർക്രിസ്തുവിന്റെ മർമ്മം ആദിമുതലേ വ്യാപരിക്കുന്നുണ്ട്. ക്രിസ്തുവിന്റെ ആളത്തത്തെക്കുറിച്ചുള്ള വിപരീതോപദേശം (ക്രിസ്തുവിന്റെ ദൈവത്വത്തെയോ, മനുഷ്യത്വത്തെയോ നിഷേധിക്കുക) പഠിപ്പിക്കുന്നവർ എതിർക്രിസ്തുക്കൾ ആണ്. (1യോഹ, 2:18). ക്രിസ്തു സാക്ഷാൽ ജഡത്തിൽ വന്നില്ല, ക്രിസ്തുവിന്റെ മനുഷ്യരൂപം മായക്കാഴ്ചയായിരുന്നു എന്നാണ് ഡോസെറ്റിക്കുകൾ പഠിപ്പിച്ചത്. “യേശുക്രിസ്തു ജഡത്തിൽ വന്നു എന്നു സ്വീകരിക്കുന്ന ആത്മാവൊക്കെയും ദൈവത്തിൽ നിന്നുള്ളതു. യേശുവിനെ സ്വീകരിക്കാത്ത യാതൊരു ആത്മാവും ദൈവത്തിൽ നിന്നുള്ളതല്ല. അതു എതിർക്രിസ്തുവിന്റെ ആത്മാവു തന്നേ; അതുവരും എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ; അതു ഇപ്പോൾ തന്നെ ലോകത്തിൽ ഉണ്ട്.” (1യോഹ, 4:2,3). ചരിത്രത്തിലെ ക്രിസ്തു വെറും മനുഷ്യനായിരുന്നു എന്നും സ്വർഗ്ഗീയനായ ക്രിസ്തു ചരിത്രത്തിലെ ക്രിസ്തുവിൽ ആവസിച്ചു എന്നുമാണ് ജ്ഞാനവാദം പഠിപ്പിക്കുന്നത്. അവർ ക്രിസ്തുവിന്റെ ജഡധാരണത്തെ എതിർത്തു. ഈ ഇടത്തൂടുകളെ എതിർക്രിസ്തുവായി പോളിക്കാർപ്പ് മനസ്സിലാക്കി. ‘അധർമ്മത്തിന്റെ മർമ്മത്തെ’ പലരും രാഷ്ട്രീയമായി വ്യാഖ്യാനിച്ചു. ദാനീയേലിന്റെ ദർശനത്തിലെ നാലാം സാമ്രാജ്യമായ റോമാണ് ബർന്നബാസിന്റെ വീക്ഷണത്തിൽ എതിർകിസ്തു. എതിർക്രിസ്തു നീറോയുടെയോ യൂദായുടെയോ പുനർജ്ജനനം ആയിരിക്കുമെന്ന് കരുതുന്നവരുണ്ട്. നവീകരണ നായകന്മാരായ വൈക്ലിഫ്, മാർട്ടിൻ ലൂഥർ, കാൽവിൻ, സ്വിംഗ്ലി, ക്രാൻമർ തുടങ്ങിയവർ റോമാസഭയെ ബാബിലോണായും പോപ്പിനെ എതിർക്രിസ്തുവായും കണ്ടു; റോമൻ കത്തോലിക്കാസഭ നവികരണ കർത്താക്കളെയും.

ഊറീമും തുമ്മീമും

ഊറീമും തുമ്മീമും (Urim and Thummim)

പേരിനർത്ഥം – പ്രകാശങ്ങളും പരിപൂർണ്ണതകളും

എബ്രായജനത ദൈവഹിതം അറിഞ്ഞിരുന്നത് മൂന്ന് മാർഗ്ഗങ്ങളിലൂടെയാണ്. സ്വപ്നങ്ങൾ, ദർശനങ്ങൾ, ഊറീമും തുമ്മീമും. മഹാപുരോഹിതൻ തന്റെ മാർപതക്കത്തിൽ ഊറീമും തുമ്മീമും ധരിച്ചിരുന്നു. (പുറ, 28:30). ഈ മാദ്ധ്യമങ്ങളിലൂടെ ആയിരുന്നു ദൈവാധിപത്യ വ്യവസ്ഥിതിയിൽ പ്രധാനകാര്യങ്ങളെ സംബന്ധിച്ചുള്ള ദൈവഹിതം എന്തെന്നു മനസ്സിലാക്കി മഹാപുരോഹിതൻ ജനത്തെയും അവരുടെ നേതാക്കന്മാരെയും അറിയിച്ചിരുന്നത്. (സംഖ്യാ, 27:21). രാജവാഴ്ചയുടെ അദ്യഘട്ടത്തിനുശേഷം പ്രവാസാനന്തര കാലംവരെ ഊറീമിനെയും തുമ്മീമിനെയും കുറിച്ചുള്ള പരാമർശം കാണുന്നില്ല. പ്രവാചകന്മാരിലൂടെയുള്ള വെളിപ്പാട് സുലഭമായിരുന്ന അക്കാലത്ത് ഈ മാധ്യമങ്ങൾ ആവശ്യമായിരുന്നില്ല. എന്നാൽ പ്രവാചകന്മാരുടെ യുഗം അവസാനിച്ചപ്പോൾ ഊറീമിന്റെയും തുമ്മീമിന്റെയും ഉപയോഗം പുനരുദ്ധരിക്കുവാൻ ആഗ്രഹിച്ചതായി കാണുന്നു. (എസ്രാ, 2:63; നെഹെ, 7:65).

ഊറീമിനെയും തുമ്മീമിനെയും കുറിച്ചുള്ള ആദ്യപരാമർശം പുറപ്പാട് 28:30-ലാണ്. മഹാപുരോഹിതന്റെ മാർപതക്കത്തിലാണ് ഇവ പതിച്ചിരുന്നത്. യഹോവയുടെ സന്നിധിയിൽ പ്രവേശിക്കുമ്പോൾ അഹരോന്റെ ഹൃദയത്തിൽ ഇവ ഇരിക്കണം. (പുറ, 28:15-30). ഈ ഭാഗത്തു ഇവയെക്കുറിച്ച് ഒരു ചെറിയ വിവരണം പോലും നല്കിയിട്ടില്ല. അക്കാലത്തെ ജനങ്ങൾക്കും മോശെക്കും അവ സുപരിചിതങ്ങളായിരുന്നു. എന്നാൽ ജൊസീഫസ്, ഫിലോ എന്നിവർക്കു പോലും അവ എന്താണെന്നു വ്യക്തമാക്കുവാൻ കഴിഞ്ഞില്ല എന്നതാണു പരമാർത്ഥം. അഹരോനുശേഷം ഇവ മറ്റു പൗരോഹിത്യ ചിഹ്നങ്ങളോടൊപ്പം എലെയാസറിനു ലഭിച്ചു. (സംഖ്യാ, 20:28). അതിനുശേഷം രണ്ടു ഭാഗങ്ങളിൽ കൂടി ഊറീമും തുമ്മീമും പരാമർശിക്കപ്പെട്ടിട്ടുണ്ട്. (സംഖ്യാ, 27:21; ആവ, 33:8,9). ന്യായാധിപന്മാരുടെയും രാജാക്കന്മാരുടെയും കാലയളവിൽ ഒരു പ്രാവശ്യം മാത്രമേ ഊറീമിനെക്കുറിച്ചു പറഞ്ഞിട്ടുള്ളു. (1ശമൂ, 28:6). മഹാപുരോഹിതന്റെ മാറിൽ അണിയുന്ന പന്ത്രണ്ടു രത്നങ്ങൾക്കു സമാനമായി ചിലർ ഊറീമിനെയും തുമ്മീമിനെയും കരുതുന്നു. ജൊസീഫസിന്റെ അഭിപ്രായത്തിൽ ഏഫോദിന്റെ തോളിലുള്ള ഗോമേദകം ആണ്. പ്രശ്നം ചോദിച്ചുകഴിഞ്ഞാൽ ഈ രതത്തിന്റെ ദിവ്യമായ വെളിച്ചം പ്രകാശിക്കുമെന്നും അതനുസരിച്ച് ഉത്തരം നിശ്ചയിക്കാമെന്നും പറയുന്നു. ഒരു വിജയത്തിനുമുമ്പും യാഗം യഹോവയ്ക്ക് സ്വീകാര്യമാവുമ്പോഴും അതിനുതിളക്കം വർദ്ധിക്കുന്നു. ദുഃഖമോ വിപത്തോ ആസന്നമാണെങ്കിൽ രത്നത്തിന്റെ തിളക്കം മങ്ങുന്നു. മറ്റൊരഭിപ്രായമനുസരിച്ച് ഏഫോദിന്റെ മദ്ധ്യത്തിലോ മടക്കുകൾക്കുള്ളിലോ യഹോവയുടെ നാമംകൊത്തിയ കല്ലോ സ്വർണ്ണത്തകിടോ ആണിവ. മീഖായേലിസിന്റെ (Michaelis) അഭിപ്രായത്തിൽ ഊറീമും തുമ്മീമും മൂന്നു കല്ലുകളാണ്. ഒന്നിൽ അതേ എന്നും മറ്റൊന്നിൽ അല്ല എന്നും രേഖപ്പെടുത്തിയിരിക്കും. മൂന്നാമത്തേതു ശുന്യമാണ്. ദൈവഹിതം അറിയാനുള്ള ചീട്ടുകളായി അവയെ ഉപയോഗിച്ചിരുന്നു. രണ്ടിലും ഒരുവശത്തു ഊറീം എന്നും മറുവശത്തു് തുമ്മീം എന്നും എഴുതിയിരുന്നു എന്ന് എച്ച്.എച്ച്. റൌളി (H.H. Rowley) പറയുന്നു. രണ്ടും ഊറീംവശം കാട്ടിയാൽ ഉത്തരം നിഷേധാത്മകമാണ്. രണ്ടും തുമ്മീം വശം കാട്ടിയാൽ ‘അതേ’ എന്നത്രേ. ഒന്നു ഊറീമും മറ്റേത് തുമ്മിമും കാട്ടിയാൽ ഉത്തരമില്ല എന്നർത്ഥം. ഊറീമും തുമ്മീമും ഉപയോഗിച്ച് ഉത്തരമറിയുന്ന വിധം ശമുവേലിന്റെ പുസ്തകത്തിലുണ്ട്. (1ശമൂ, 23:9-12; 30:7,8). ദാവീദ് രാജാവ് അബ്യാഥാർ പുരോഹിതനോടു ഏഫോദ് കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ഊറീമും തുമ്മീമും ഉള്ള മാർപതക്കം തുന്നിച്ചേർത്തിരുന്ന ഏഫോദ് ആണത്. ഏഫോദ് കൊണ്ടു വന്നശേഷം ദാവീദ് രണ്ടു ചോദ്യങ്ങൾ ദൈവത്തോടു ചോദിച്ചു. 1. താൻ കേട്ടതുപോലെ ശൗൽ രാജാവ് കെയീലയിലേക്കു വരുമോ? 2. കൈയീലാ നിവാസികൾ തന്നെയും തന്റെ ആൾക്കാരെയും ശൗലിന്റെ കയ്യിൽ ഏല്പിച്ചു കൊടുക്കുമോ? ഈ രണ്ടന്വേഷണങ്ങൾക്കും വിധായകമായ ഉത്തരമാണു കിട്ടിയത്. 1. അവൻ വരും, 2. അവർ ഏല്പിച്ചുകൊടുക്കും. ഈ ഉത്തരം ലഭിച്ചപ്പോൾ ദാവീദും ആൾക്കാരും അവിടം വിട്ടുപോയി. രണ്ടാമത്തെ പ്രാവശ്യം അബ്യാഥാർ ഏഫോദു കൊണ്ടുവന്നപ്പോൾ ദാവീദു: ഞാൻ ഇവരെ പിൻതുടരേണമോ? അവരെ എത്തിപ്പിടിക്കുമോ എന്നു ചോദിച്ചു. പിന്തുടരുക; നീ അവരെ നിശ്ചയമായി എത്തിപ്പിടിക്കും; സകലവും വീണ്ടുകൊള്ളും എന്നു മറുപടി ലഭിച്ചു. (1ശമൂ, 30:8) നിഷേധ രൂപത്തിലുള്ള മറുപടി ലഭിച്ചതിനു വ്യക്തമായ ഉദാഹരണങ്ങളില്ല. മറുപടി നൽകുവാൻ വിസമ്മതിച്ച രണ്ടു സന്ദർഭങ്ങൾ പരാമർശിക്കപ്പെട്ടിട്ടുണ്ട്. നിഷേധരൂപത്തിലുള്ള മറുപടിക്കു തുല്യമാണത്: “ഞാൻ ഫെലിസ്ത്യരെ പിന്തുടരേണമോ? നീ അവരെ യിസ്രായേലിന്റെ കൈയിൽ ഏല്പിക്കുമോ എന്നു അരുളപ്പാടു ചോദിച്ചു. എന്നാൽ അന്നു അവനു അരുളപ്പാടു ലഭിച്ചില്ല.” (1ശമൂ, 14:37). രണ്ടാമത്തെ സംഭവം ഫെലിസ്ത്യർ ശുനേമിൽ താവളമടിച്ചപ്പോഴാണ്. ഫെലിസ്ത്യരുടെ വലിയ സൈന്യം ശൗലിനെ ഭയപ്പെടുത്തി. ആശ്വാസപ്രദമായ ഒരു മറുപടി ലഭിക്കമെന്ന പ്രതീക്ഷയിൽ ശൗൽ യഹോവയോടു ചോദിച്ചു. എന്നാൽ, “ശൗൽ യഹോവയോടു ചോദിച്ചാറെ യഹോവ അവനോടു സ്വപനം കൊണ്ടാ ഊറിംകൊണ്ടോ പ്രവാചകന്മാരെ കൊണ്ടോ ഉത്തരം അരുളിയില്ല.” (1ശമൂ, 28:6). ചോദ്യം പുരോഹിതനായ എലെയാസരിനോടു ചോദിക്കുവാൻ യഹോവ യോശുവയോടു കല്പിച്ചു. പുരോഹിതൻ ഊറീം മുഖാന്തരം യഹോവയോടു അരുളപ്പാടു ചോദിക്കണം. അവനും യിസ്രായേൽ മക്കളുടെ സർവ്വസഭയും അവന്റെ വാക്കനുസരിച്ച് പോവുകയും വരികയും വേണം. (സംഖ്യാ, 27:21). ഊറീമും തുമ്മീമും പുരോഹിതനാണ് ഉപയോഗിക്കേണ്ടത്. പുറപ്പാട് 28:30; ലേവ്യർ 8:8 എന്നീ വാക്യങ്ങളനുസരിച്ച് മഹാപുരോഹിതനാണ് അവ ധരിച്ചിരുന്നത്. ലേവ്യഗോത്രത്തിലുള്ള എല്ലാവർക്കും ഇവ ഉപയോഗിക്കാമെന്ന് ഒരു സൂചന ആവർത്തനം 33:8-ൽ ഉള്ളതുപോലെ തോന്നുന്നു. ദേശീയ പ്രാധാന്യമുള്ള ഒരു തീരുമാനത്തിനു വേണ്ടി ജനനായകന്മാരും രാജാക്കന്മാരും സമീപിച്ചിരുന്നത് മഹാപുരോഹിതനെയാണ്. യോശുവ, ശൗൽ, ദാവീദ് എന്നിവർ അപ്രകാരം ചെയ്തതായി കാണുന്നു. പ്രത്യേക വ്യക്തികളുടെ കാര്യത്തിൽ ഊറീമും തുമ്മീമും പ്രയോജനപ്പെടുത്തിയിരുന്നുവോ എന്നത് വ്യക്തമല്ല.

ഉപമകൾ

ഉപമകൾ

‘ഒന്നിനൊന്നോടു സാദൃശ്യം ചൊന്നാലുപമയാമതു’ സാദൃശ്യമൂലകാലങ്കാരമാണ് ഉപമ. ആശയഗ്രഹണത്തിനു സഹായകമായ ഒരു മാർഗ്ഗമാണ് താരതമ്യകഥനം. ഉപമയുടെ ഗ്രീക്കുപദം ‘പാരബൊലീ’ ആണ്. ‘പാരബല്ലോ’ ആണ് ക്രിയാരൂപം. അടുത്തടുത്തു വയ്ക്കുക എന്നാണർത്ഥം. പഠിപ്പിക്കുന്നതിനുവേണ്ടി രണ്ടു കാര്യങ്ങളെ താരതമ്യം ചെയ്യുക അഥവാ വസ്തുക്കളോ വസ്തുതകളോ സമാന്തരമായി പ്രദർശിപ്പിക്കുക എന്നർത്ഥം. പുതിയനിയമത്തിൽ നാല്പത്താറു പ്രാവശ്യം ഈ പ്രയോഗമുണ്ട്. ‘മാഷാൽ’ എന്ന എബ്രായപദത്തിന്റെ തർജ്ജമയാണ് ഗ്രീക്കിലെ പാബൊലി. പഴയനിയമത്തിൽ ‘മാഷാൽ’ പതിനഞ്ചുപ്രാവശ്യം പ്രയോഗിച്ചിട്ടുണ്ട്. മാഷാലിന് മലയാളത്തിലെ ‘ഉപമ’യെക്കാൾ വിപുലമായ അർത്ഥമാണുള്ളത്. സുഭാഷിതം, സദൃശവാക്യം, പഴഞ്ചൊല്ല്, ഉപമ എന്നൊക്കെ അതിനർത്ഥമുണ്ട്. പഴയനിയമത്തിൽ ചിലേടത്ത് മാഷാൽ ഒരു പഴഞ്ചൊല്ലാണ്. 1ശമു, 10:12, 24:13). സംഖ്യാപുസ്തകത്തിൽ അത് പ്രാവചനികമായ രൂപകഭാഷണമാണ്. അതിനെ സുഭാഷിതം എന്നു പരിഭാഷപ്പെടുത്തുന്നു. (23:7,18, 24:3). യെഹെസ്കേൽ പ്രവാചകൻ സാദൃശ്യാർത്ഥത്തിൽ ‘മാഷാൽ’ (ഉപമ) എന്നു പ്രയോഗിക്കുന്നു. (17:2, 21:5, 24:3). അനേകം എഴുത്തുകാർ മാഷാലിനെ ഒരു കവിതയായി പരിഗണിക്കുന്നു. (സംഖ്യാ, 21:27-30, സങ്കീ, 78-2). സാരോപദേശം അഥവാ സദൃശവാക്യം എന്ന അർത്ഥമാണു സദൃശവാക്യത്തിൽ. (10:1, 25:1). കടങ്കഥ അഥവാ ഗുഢകഥനം എന്ന അർത്ഥത്തിലും ‘മാഷാൽ’ പ്രയോഗിച്ചിട്ടുണ്ട്. (സങ്കീ, 49:4, യെഹെ, 17:2, 20:4-9). പാരബൊലി എന്ന വാക്കിന്റെ പര്യായമായി പാരായിമിയ എന്ന പദം പുതിയ നിയമത്തിൽ അഞ്ചുപ്രാവശ്യം കാണുന്നുണ്ട്. (യോഹ, 10:6, 16:25,29, 2പത്രൊ, 2:12). സാദൃശ്യം, സദൃശം എന്നു പരിഭാഷ.

പഴയനിയമത്തിലെ ഉപമകൾ

വക്താവ് – വിഷയം – പറഞ്ഞസ്ഥലം – ബൈബിൾഭാഗം

1. ബിലെയാം — മോവാബ്യരും യിസ്രായേല്യരും — പിസ്ഗാ — (സംഖ്യാ, 23:24).

2. യോഥാം — വൃക്ഷങ്ങൾ ഒരു രാജാവിനെ അഭിഷേകം ചെയ്യുന്നത് – ഗെരിസ്സീംമല — (ന്യായാ, 9:8-15).

3. നാഥാൻ പ്രവാചകൻ — ദരിദന്റെ പെൺകുഞ്ഞാട് — യെരുശലം — (2ശമൂ, 12-1-4).

4. തെക്കോവയിലെ വിധവ — രണ്ടു സഹോദരന്മാരുടെ കലഹം — യെരുശലേം — (2ശമൂ, 14:4-8).

5. യുവാവായ പ്രവാചകൻ — രക്ഷപ്പെട്ട തടവുകാരൻ — ശമര്യയ്ക്കടുക്കൽ — (1രാജാ, 20:35-42).

6. യെഹോവാശ് — മുൾപ്പടർപ്പും ദേവദാരുവും — യെരുശലേം — (2രാജാ, 14:9).

7. യെശയ്യാവ് — കാട്ടുമുന്തിരിങ്ങ വിളഞ്ഞ മുന്തിരിത്തോട്ടം — യെരൂശലേം — (യെശ, 5-1-7).

8. യെഹെസ്ക്കേൽ — മുന്തിരിച്ചെടിയും കഴുകന്മാരും — ബാബേൽ — (യെഹ, 17:3-10).

9. യെഹെസ്ക്കേൽ — ബാലസിംഹങ്ങൾ — ബാബേൽ — (യെഹെ, 19:2-9).

10. യെഹെസ്ക്കേൽ — അടുപ്പത്തുവെച്ച കുട്ടകം — ബാബേൽ — (യെഹെ, 24:3-5).

പുതിയനിയമത്തിലെ ഉപമകൾ

ഉപമകളുടെ ഉപജ്ഞാതാവ് ക്രിസ്തുവല്ല. എന്നാൽ പുതിയനിയമത്തിൽ ക്രിസ്തു അല്ലാതെ ശിഷ്യന്മാരോ അപ്പൊസ്തലന്മാരോ ഉപമ ഉപയോഗിച്ചിട്ടില്ല. ഉപമയിലൂടെ ആശയഗ്രഹണം ലളിതവും സുസാദ്ധ്യവുമാണ്. പരിചിതമല്ലാത്ത ഒന്നിനെ പരിചിതമായ ഒന്നിനോട് താരതമ്യം ചെയാതു കാണിക്കുന്നതാണ് ഉപമ. യേശുക്രിസ്തു യിസ്രായേലിന്റെ രാജാവായി വന്നു. എന്നാൽ അവർ ക്രിസ്തുവിനെ നിരസിച്ചു. അതിനുശേഷമാണ് ക്രിസ്തു ഉപമകളിലൂടെ സംസാരിച്ചത്. ശിഷ്യന്മാർ ക്രിസ്തുവിനോടു ചോദിച്ചു. “അവരോടു ഉപമകളായി സംസാരിക്കുന്നതു എന്ത്?” (മത്താ, 13:10). ക്രിസ്തുവിനെ നിരസിച്ച ജനത്തോട്,, ദോഷവും വ്യഭിചാരവുമുള്ള തലമുറയോട് ആയിരുന്നു ക്രിസ്തു ഉപമകളായി പറഞ്ഞത്. ഇങ്ങനെയുള്ള ഒരു വിഭാഗം ജനത്തോട് ഉപമകളായി സംസാരിക്കുന്നത് എന്തുകൊണ്ടാണെന്ന് ശിഷ്യന്മാർ വിസ്മയത്തോടുകൂടി ചോദിച്ചു. പ്രത്യുത്തരമായി ഉപമകളിലൂടെ പഠിപ്പിക്കുന്നതിന്റെ മുന്നു ഉദ്ദേശ്യങ്ങൾ ക്രിസ്തു വെളിപ്പെടുത്തി: ഒന്ന്; ക്രിസ്തുവിന്റെ മശീഹാ പദവി വെളിപ്പെടുത്തുക: “ഇതു ഒക്കെയും യേശു പുരുഷാരത്തോടു ഉപമകളായി പറഞ്ഞു; ഉപമ കൂടാതെ അവരോടു ഒന്നും പറഞ്ഞില്ല. ‘ഞാൻ ഉപമ പ്രസ്താവിപ്പാൻ വായ്തുറക്കും; ലോകസ്ഥാപനം മുതൽ ഗൂഢമായതു ഉച്ചരിക്കും’ എന്നു പ്രവാചകൻ പറഞ്ഞതു നിവൃത്തിയാകുവാൻ സംഗതിവന്നു.” (മത്താ,13:34-35). “ഞാൻ ഉപമ പ്രസ്താവിപ്പാൻ വായ്തുറക്കും; പുരാതന കടങ്കഥകളെ ഞാൻ പറയും.” (സങ്കീ, 78:2) എന്ന പ്രവചനത്തിന്റെ നിറവേറലാണിത്. തുടർന്ന് യെശയ്യാവാ 6:9-10 ക്രിസ്തു ഉദ്ധരിച്ചു: (മത്താ, 13:14-15). രണ്ട്; വിശ്വസിക്കുന്ന ശ്രോതാവിന് സത്യം വെളിപ്പെടുത്തിക്കൊടുക്കും: “അവൻ അവരോടു ഉത്തരം പറഞ്ഞതു: സ്വർഗ്ഗരാജ്യ ത്തിന്റെ മർമ്മങ്ങളെ അറിവാൻ നിങ്ങൾക്കു വരം ലഭിച്ചിരിക്കുന്നു; അവർക്കോ ലഭിച്ചിട്ടില്ല.” (മത്താ, 13:11). മൂന്ന്; വിശ്വസിക്കാത്തവരിൽ നിന്നു സത്യം മറച്ചുവെക്കുക: “അതുകൊണ്ട് അവർ കണ്ടിട്ടു കാണാതെയും കേട്ടിട്ടു കേൾക്കാതെയും ഗ്രഹിക്കാതെയും ഇരിക്കയാൽ ഞാൻ ഉപമകളായി അവരോടു സംസാരിക്കുന്നു.” (മത്താ, 13:13). ക്രിസ്തുവിന്റെ മിക്ക ഉപമകളും പ്രത്യേകം വിശദീകരണം കൂടാതെ മനസ്സിലാകുന്നവയായിരുന്നു. മനസ്സിലാക്കാൻ പ്രയാസമുള്ള ഉപമകൾ ശിഷ്യന്മാർക്കു യേശു പ്രത്യേകം വിശദീകരിച്ചു കൊടുത്തു.

ഉപമ – വിവക്ഷ – ബൈബിൾഭാഗം

1. വിതയ്ക്കുന്നവൻ — പ്രസംഗിക്കപ്പെടുന്ന വചനവും കേൾവിക്കാരും തമ്മിലുള്ള ബന്ധം — (മത്താ, 13:5-8, മർക്കൊ, 4:3-8, ലൂക്കോ, 8:5-8).

2.കള — നല്ലതും ചീത്തയും തമ്മിലുള്ള കലർപ്പ് — (മത്താ, 13:24-30).

3. കടുകുമണി — സ്വർഗ്ഗരാജ്യത്തിന്റെ ബാഹ്യ വളർച്ച — (മത്താ, 13:31-32, മർക്കൊ, 4:31-32, ലൂക്കോ, 13:19).

4. പുളിച്ച മാവ് — സ്വർഗ്ഗരാജ്യത്തിൽ തിന്മയുടെ പ്രവർത്തനം — (മത്താ, 13:33).

5. ഒളിച്ചുവെച്ച നിധി — രാജ്യത്തിൽ യിസായേലിന്റെ വർത്തമാനകാലസ്ഥിതി — (മത്താ, 13:44).

6. വിലയേറിയ മുത്ത് — രാജ്യത്തിൽ സഭ — (മത്താ, 13:45-46).

7. വീശുവല — നന്മയെയും തിന്മയെയും ഭാവിയിൽ വേർതിരിക്കുന്നത് — (മത്താ, 13:47-50).

8. കാണാതെപോയ ആട് — പാപികളോടുള്ള കർത്താവിന്റെ സ്നേഹം — (മത്താ, 18:12-14, ലൂക്കോ, 15:4-7).

9. കരുണയില്ലാത്ത ദാസൻ — ക്ഷമയുടെ സുവിശേഷ നിയമം — (മത്താ, 18:23-35).

10. മുന്തിരിത്താട്ടത്തിലെ വേലക്കാർ — പത്രൊസിൻ്റെ ചോദ്യത്തിനുള്ള മറുപടി — (മത്താ, 20:1-16).

11. രണ്ടു പുത്രന്മാർ — വേലയെക്കാൾ അനുസരണമാണ് ഉത്തമം — (മത്താ, 21:28-32).

12. കുടിയാന്മാർ — യിസ്രായേലിന്റെ പാപവും പരിത്യാഗവും — (മത്താ, 21:33-46, മർക്കൊ, 12:1-12, ലൂക്കോ, 20:9-19).

13. രാജപുത്രന്റെ കല്യാണം — ദൈവത്തിന്റെ ദീർഘക്ഷമയും നന്മയും നിഷേധിക്കുന്നവരുടെ നിരാസം — (മത്താ, 22:1-14).

14. പത്തുകന്യകമാർ — യിസ്രായേല്യർ കർത്താവിന്റെ വരവിനായി ഒരുങ്ങുന്നത് — (മത്താ, 25:1-13).

15. താലന്തുകൾ — പകലുള്ളപ്പോൾ പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത — (മത്താ, 25:14-30).

16. കർഷകൻ അറിയാതെ വളർന്നു വരുന്ന വിത്ത് — വചനത്തിന്റെ അദൃശ്യമായ ശക്തി — (മർക്കൊ, 4:26-29).

17. രണ്ടു കടക്കാർ — ലഭിച്ച കൃപയ്ക്ക് ആനുപാതികമാണ് സ്നേഹം — ലൂക്കോ, 7:41-43).

18. നല്ല ശമര്യൻ — സ്നേഹത്തിനു അതിർ വരമ്പുകളില്ല — (ലൂക്കോ, 10:25-37).

19. അർദ്ധരാത്രിയിലെ സ്നേഹിതൻ — സ്ഥിരോത്സാഹത്തോടെയുള്ള പ്രാർത്ഥന — (ലൂക്കോ, 11:5-8).

20. ധനികനായ മൂഢൻ — ഭക്തിയില്ലാത്തവൻ്റെ സമ്പത്ത് വ്യർത്ഥം — (ലൂക്കോ, 12:16-18).

21. ഫലമില്ലാത്ത അത്തിവൃക്ഷം — യിസായേലിനോടു ദൈവത്തിനുള്ള ദീർഘക്ഷമയും തീക്ഷ്ണതയും — (ലൂക്കോ, 13:6-9).

22. വലിയ അത്താഴം — ക്ഷണം സ്വീകരിക്കാത്തവരെ ഒഴിവാക്കുന്നത് — (ലൂക്കോ, 14:16-24).

23. നഷ്ടപ്പെട്ട ദ്രഹ്മ — പാപികളോടുള്ള കർത്താവിന്റെ സ്നേഹം — (ലൂക്കോ, 15:8-10).

24. മുടിയനായ പുത്രൻ — പാപികളോടുള്ള കർത്താവിൻ്റെ സ്നേഹം — (ലൂക്കോ,15:11-32).

25. അനീതിയുള്ള കാര്യവിചാരകൻ — ക്രിസ്തീയ വിവേകം — (ലൂക്കോ, 16:1-9).

26. ധനവാനും ലാസറും — അവിശ്വാസികൾക്കു ശിക്ഷാവിധിയും വിശ്വാസികൾക്കു പ്രതിഫലവും ഉണ്ടാകും — (ലൂക്കോ, 16:19-31).

27. പ്രയോജനമില്ലാത്ത ദാസന്മാർ — സ്നേഹമില്ലാത്ത സേവനം പ്രശംസാർഹമല്ല — ലൂക്കോ, 17:7-10).

28. അനീതിയുള്ള ന്യായാധിപൻ — മടുത്തുപോകാതെ പ്രാർത്ഥിക്കേണ്ടതിന്റെ ആവശ്യം — ലൂക്കോ, 18:1-8).

29. പരീശനും ചുങ്കക്കാരനും — പ്രാർത്ഥനയിലുള്ള വിനയം — (ലൂക്കോ, 18:10:14).

30. പത്തു ദാസന്മാരും പത്തു റാത്തൽ വെള്ളിയും — കർത്താവിനായി ക്ഷമയോടെ കാത്തിരിക്കുകയും കർത്താവിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്നത് — (ലൂക്കോ, 19:12-17).

യേശുക്രിസ്തുവിന്റെ പല ഭാഷണങ്ങളിലും ഉപമയുടെ അംശങ്ങൾ വ്യക്തമായി നിഴലിക്കുന്നുണ്ട്. അവയെ ഉപമകളായിത്തന്നെ പരിഗണിക്കുന്നവരും ഉണ്ട്:

1. പാറമേലും മണലിന്മേലും പണിത വീട്. (മത്താ, 7:24-27, ലൂക്കൊ, 6:46-49).

2. ചന്തസ്ഥലങ്ങളിലെ കുട്ടികൾ. (മത്താ, 11:16, ലൂക്കൊ, 7:32).

3. അശുദ്ധാത്മാവ്. (മത്താ, 12:34-45, ലൂക്കൊ, 11:24-26).

4. മലമേലിരിക്കുന്ന പട്ടണവും കത്തിച്ച വിളക്കും. (മത്താ, 5:14-15, മർക്കൊ, 4:21, ലൂക്കൊ, 8:16).

5. വീട്ടുടമസ്ഥൻ. (മത്താ, 13:52).

6. മണവാളൻ്റെ തോഴമക്കാർ. (മത്താ, 9:15, മർക്കൊ, 2:19-20, ലൂക്കൊ, 5:34-35).

7. തുന്നിച്ചേർത്തവസ്ത്രം. (മത്താ, 9:16, മർക്കൊ, 2:21, ലൂക്കൊ, 5:36).

8. പഴയതുരുത്തിയും പുതിയ തുരുത്തിയും. (മത്താ, 9:17, മർക്കൊ, 2:22, ലൂക്കൊ, 5:37).

9. കൊയ്ത്തും ജോലിക്കാരുടെ അഭാവവും. (മത്താ, 9:37, ലൂക്കൊ, 10:2).

10. പ്രതിയോഗി. (മത്താ, 5:25, ലൂക്കൊ, 12:58).

11. ഇടുങ്ങിയ വഴി. (മത്താ, 7:14, ലൂക്കൊ, 13:24).

12. ഗോപൂരനിർമ്മാണം. (ലൂക്കൊ, 14:28-30).

13. യുദ്ധത്തിനു പോകുന്ന രാജാവ്. (ലൂക്കൊ, 14:31-32).

14. അത്തിമരം. (മത്താ, 24:32-35, മർക്കൊ, 13:28-31, ലൂക്കൊ, 21:29-33).

15. ഉണർന്നിരിക്കുന്ന ഭത്യന്മാർ. (മർക്കൊ, 14:34-35).

16. വിശ്വസ്തരും അവിശസ്തരുമായ ഭൃത്യർ. (മത്താ, 24:45-48).

17. ഉണർന്നിരിക്കുന്ന വീട്ടുടമസ്ഥൻ. (മത്താ, 24:43, ലൂക്കൊ, 12:39).

ഉപമകളെക്കൂടാതെ അന്യാപദേശങ്ങളും ഉണ്ട്. ഉദാ: മുന്തിരിവള്ളിയും കൊമ്പുകളും. (യോഹ, 15:1-8). ആടുകളും ഇടയനും. (യോഹ, 10:1:16).

ക്രിസ്തുവും ഉത്സവങ്ങളും

യേശുക്രിസ്തുവും ഉത്സവങ്ങളും

ദൈവം യിസ്രായേൽമക്കൾക്ക് നിയമിച്ചുകൊടുത്ത ഏഴ് പെരുനാളുകൾ ക്രിസ്തുവിന്റെ ക്രൂശീകരണം മുതൽ നിത്യരാജ്യം വരെയുള്ള സംഭവങ്ങളെ ഭങ്ഗ്യന്തരേണ ചിത്രീകരിക്കന്നു. ഉത്സവങ്ങളുടെ പ്രാവചനികാംശത്തെ അപ്പൊസ്തലൻ ലേഖനങ്ങളിൽ വ്യാഖ്യാനിച്ചിട്ടുണ്ട്. പെസഹ, പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ, ആദ്യഫലപ്പെരുനാൾ, പെന്തെകൊസ്ത് പെരുന്നാൾ, എന്നീ നാല് പെരുനാളുകൾ സഭാകാലയളവിനെയും, കാഹളപ്പെരുന്നാൾ, പാപപരിഹാരദിനം, കൂടാരപ്പെരുനാൾ എന്നീ മൂന്ന് പെരുനാളുകൾ ക്രിസ്തുവിന്റെ മദ്ധ്യാകാശവരവ്, നിത്യരാജ്യം എന്നിവയെയും പൂർവ്വവത്ദർശിക്കുന്നു. ക്രിസ്തുവിന്റെ ക്രൂശിലെ പ്രായശ്ചിത്ത മരണത്തെയും അതിലൂടെ മനുഷ്യവർഗ്ഗത്തിന് ലഭ്യമായ വീണ്ടെടുപ്പിനെയും പെസഹ കാണിക്കുന്നു. പാപത്തിന്റെ ശമ്പളമായ മരണത്തിൽ നിന്ന് മനുഷ്യവർഗ്ഗത്തിനുള്ള ഏകരക്ഷാമാർഗ്ഗം ക്രിസ്തുവിന്റെ ക്രൂശു മരണമാണ്. പെസഹ അതിന്റെ നിഴലാണ്. “നിങ്ങൾ പുളിപ്പില്ലാത്തവരായിരിപ്പാൻ തക്കവണ്ണം പുതിയ പിണ്ഡം ആകേണ്ടതിന്നു പഴയ പുളിമാവിനെ നീക്കിക്കളവിൻ; നമ്മുടെ പെസഹ ക്കുഞ്ഞാടും അറുക്കപ്പെട്ടിരിക്കുന്നു, ക്രിസ്തു തന്നെ” എന്നിങ്ങനെ പൗലൊസ് പെസഹയുടെ പൊരുൾ വ്യാഖ്യാനിക്കുന്നു. (1കൊരി, 5:7). പെസഹദിനത്തിലാണ് ക്രിസ്തു കർത്തൃമേശ ഏർപ്പെടുത്തിയത്. അത് യേശുവിനെ കാണിച്ചുകൊടുത്ത രാത്രിയിൽ തന്നെയായിരുന്നു. (1കൊരി, 11:23). ദൈവനിർണ്ണയപ്രകാരം സ്മരണീയമായ ആ രാത്രിയിലായിരുന്നു പെസഹ ഒടുവിലായി ആചരിച്ചതും, കർത്താവിന്റെ അത്താഴം ആദ്യമായി കഴിച്ചതും. പെസഹ പിന്നിലോട്ട് കടിഞ്ഞൂൽ സംഹാരം നടന്ന രാത്രിയെയും, മുന്നിലോട്ട് ക്രിസ്തുവിന്റെ ക്രൂശിനെയും ചൂണ്ടിക്കാണിക്കുകയായിരുന്നു. തന്മൂലം, ക്രിസ്തുവിന്റെ ക്രൂശീകരണശേഷം പെസഹാചരണത്തിന്റെ ആവശ്യമില്ല. കർത്തൃമേശ പിന്നിലോട്ട് ക്രൂശിനെയും മുന്നിലോട്ടു യേശുക്രിസ്തുവിന്റെ പുനരാഗമനത്തെയും ദർശിക്കുന്നു. അതിനാൽ, ക്രിസ്തുവിന്റെ പുനരാഗമന ശേഷം കർത്തൃമേശയും ആചരിക്കേണ്ടതില്ല. പെസഹയോടൊപ്പം പുളിപ്പില്ലായ്മ ആരംഭിക്കുകയാണ്. രക്ഷിക്കപ്പെടുന്നത് മുതൽ വിശുദ്ധജീവിതം ആരംഭിക്കുകയാണെന്ന സത്യത്തിന് നിഴലാണിത്. (പുറ, 12:15; 13:7; 1കൊരി, 5:6-8; 2കൊരി, 7:1).

1. നീസാൻ മാസം (മാർച്ച്/ഏപ്രിൽ) 14-ാം തീയതി പെസഹ: (പുറ, 12:21; ലേവ്യ, 23:5)

2. നീസാൻ മാസം 15-ാം തീയതി പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ: (പുറ, 12:17; ലേവ്യ, 23:6). പെസഹയും, പുളിപ്പില്ലാത്ത അപ്പവും വ്യത്യസ്ത പെരുനാളുകൾ ആണെങ്കിലും ഒരുമിച്ചാണ് ഇത് അനുഷ്ഠിച്ചുപോരുന്നത്. “രണ്ടു ദിവസം കഴിഞ്ഞിട്ട് പെസഹയുടെയും പുളിപ്പില്ലാത്ത അപ്പത്തിൻ്റെയും പെരുനാൾ ആകുന്നു.” (മർക്കൊ, 14:1. ഒ.നോ: പുറ, 23:15; എസ്രാ, 6:22; ലൂക്കൊ, 22:1,7;പ്രവൃ, 12:3; 20:6). പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാളിനും യെഹൂദന്മാർ സാധാരണയായി പെസഹ എന്ന ലളിതമായ പേരാണ് ഉപയോഗിക്കുന്നത്. “പെസഹ എന്ന പുളിപ്പില്ലാത്ത അപ്പത്തിൻ്റെ പെരുനാൾ അടുത്തു.” (ലൂക്കൊ, 22:1. ഒ.നോ :2ദിനവൃ, 30:15; 35:1,11; ലൂക്കൊ, 22:7). തന്മൂലം, പൊരുളായ ക്രിസ്തുവിനെക്കുറിച്ച് പറയുമ്പോഴും, രണ്ട് പെരുനാളുകളും ചേർത്താണ് പൗലൊസ് പറയുന്നത്. “നിങ്ങൾ പുളിപ്പില്ലാത്തവരായിരിക്കുവാൻ തക്കവണ്ണം പുതിയ പിണ്ഡം ആകേണ്ടതിനു പഴയ പുളിമാവിനെ നീക്കിക്കളയുവിൻ. നമ്മുടെ പെസഹക്കുഞ്ഞാടും അറുക്കപ്പെട്ടിരിക്കുന്നു, ക്രിസ്തു തന്നേ. ആകയാൽ നാം പഴയ പുളിമാവുകൊണ്ടല്ല, തിന്മയും ദുഷ്ടതയും ആയ പുളിമാവ് കൊണ്ടുമല്ല, സ്വച്ഛതയും സത്യവുമായ പുളിപ്പില്ലായ്മകൊണ്ടു തന്നെ ഉത്സവം ആചരിക്കുക.” (1കൊരി, 5:7,8).

3. നീസാൻ മാസം 17-ാം തീയതി ആദ്യഫലപ്പെരുന്നാൾ: (പുറ, 34:26; ലേവ്യ, 23:10). “എന്നാൽ ക്രിസ്തു നിദ്രകൊണ്ടവരിൽ ആദ്യഫലമായി മരിച്ചവരുടെ ഇടയിൽനിന്ന് ഉയർത്തിരിക്കുന്നു. മനുഷ്യൻമൂലം മരണം ഉണ്ടാകുകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻമൂലം ഉണ്ടായി. ആദാമിൽ എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്തുവിൽ എല്ലാവരും ജീവിപ്പിക്കപ്പെടും. ഓരോരുത്തനും താന്താന്റെ നിരയിലത്രേ, ആദ്യഫലം ക്രിസ്തു, പിന്നെ ക്രിസ്തുവിനുള്ളവർ അവന്റെ വരവിങ്കൽ, പിന്നെ അവസാനം.” (1കൊരി, 15:20-23). ആദ്യഫലക്കറ്റ കൊയ്ത്തിന്റെ സമൃദ്ധിയെ കാണിക്കുന്നതുപോലെ പുനരുത്ഥാനത്തിന്റെ ആദ്യഫലമായ ക്രിസ്തുവിന്റെ പുനരുത്ഥാനം ക്രിസ്തുവിനുള്ളവരുടെ മുഴുവൻ പുനരുത്ഥാനത്തെ ഉറപ്പാക്കുന്നു. ക്രിസ്തു പുനരുത്ഥാനം ചെയ്തനാളിൽ പുരോഹിതൻ ദൈവാലയത്തിൽ ആദ്യഫലക്കറ്റ നീരാജനം ചെയ്തത് കീറിയ തിരശ്ശീലയ്ക്ക് മുന്നിലായിരുന്നു. (മത്താ, 27:51). എന്തെന്നാൽ, പൊരുൾ പ്രത്യക്ഷമായപ്പോൾ പ്രതിരൂപം അപ്രത്യക്ഷമായിക്കഴിഞ്ഞു. ആദ്യഫലം കൊയ്തുവെന്നും ആദ്യഫലക്കറ്റ് സ്വർഗ്ഗീയമന്ദിരത്തിൽ നീരാജനം ചെയ്ത് കഴിഞ്ഞുവെന്നും യോസേഫിൻ്റെ ഒഴിഞ്ഞ കല്ലറ വിളിച്ചറിയിച്ചു. വെറും ഒരു കതിരല്ല, കതിരുകളുടെ സമൂഹമാണു് കറ്റ. ആദ്യഫലക്കറ്റ അനേകം കതിരുകൾ ഉൾപ്പെടുന്നതാണ്. ഈ പ്രതിരൂപത്തിന്റെ സ്വരൂപമായിട്ടായിരുന്നു, ക്രിസ്തുവിന്റെ മരണസമയത്ത് അനേകം വിശുദ്ധന്മാർ ഉയിർക്കുകയും ക്രിസ്തുവിന്റെ പുനരുത്ഥാനശേഷം വിശുദ്ധനഗരത്തിൽ ചെന്നു പലർക്കും പ്രത്യക്ഷമാകുകയും ചെയ്തത്. (മത്താ, 27:51-53).

4. സിവാൻ മാസം (ഏപിൽ/മേയ്) 6-ാം തീയതി പെന്തെക്കൊസ്ത് പെരുന്നാൾ: (ലേവ്യ, 23:15-16). ആദ്യഫലമായി ക്രിസ്തു ഉയിർത്തെഴുന്നേറ്റശേഷം അമ്പതാമത്തെ ദിവസമാണ് കൊയ്ത്ത്തു പെരുന്നാളായ പെന്തെക്കൊസ്തു നാൾ. (പുറ, 23:16). ദൈവത്തിന്റെ ആദ്യജാതനായ ക്രിസ്തുമൂലം അനേക ജാതന്മാരെ, വീണ്ടും ജനനത്തിലൂടെ കൊയ്തെടുക്കുവാനായി, സ്വർഗ്ഗത്തിൽനിന്ന് പരിശുദ്ധാത്മാവ് ഭൂമിയിലേക്ക് വന്ന ദിവസം. (പ്രവൃ, 2:1-4; യോഹ, 3:3,8; 7:37-39; റോമ, 8:29). “എന്നാൽ ഞാൻ പിതാവിനോട് ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവ് എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടുകൂടെ ഇരിക്കേണ്ടതിനു നിങ്ങൾക്കു തരും. (യോഹ, 14:16). “അവൻ  ദൈവത്തിന്റെ വലഭാഗത്തേക്ക് ആരോഹണം ചെയ്തു പരിശുദ്ധാത്മാവ് എന്ന വാഗ്ദത്തം പിതാവിനോട് വാങ്ങി, നിങ്ങൾ ഈ കാണുകയും കേൾക്കുകയും ചെയ്യുന്നത് പകർന്നുതന്നു.” (പ്രവൃ, 2:33). ഒരർത്ഥത്തിൽ പെന്തെക്കൊസ്ത് പെരുന്നാൾ ഇതുവരെയും അവസാനിച്ചിട്ടില്ല, പരിശുദ്ധാത്മാവ് ഓരോ ദിവസവും ദൈവത്തിന്റെ കളപ്പുരയിലേക്ക് ആത്മാക്കളെ ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. ഇത് കർത്താവിന്റെ മദ്ധ്യാകാശവരവു വരെ തുടരും.

5. തിഷ്റി മാസം (സെപ്തംബർ/ഒക്ടോബർ) 1-ാം തീയതി കാഹളനാദോത്സവം: (ലേവ്യ, 23:23-24; സംഖ്യാ, 29:1). ഏഴാം മാസം ഒന്നാം തീയതിയാണ് കാഹളനാദോത്സവം. സാധാരണ മാസാരംഭങ്ങളിൽ നിന്ന് ഇതിന് ചില പ്രത്യകതകൾ ഉണ്ട്. ഇതിന് ഏഴാമത്തെ അഥവാ, ശബത്തുമാസം എന്ന പ്രതീകാത്മകമായ ഒരു അർത്ഥമുണ്ട്. കൂടാതെ യെഹൂദന്മാരുടെ ദേശീയ സംവത്സരം ആരംഭിക്കുന്നതും തിഷ്റിയിലാണ്. “യഹോവ പിന്നെയും മോശയോട് അരുളിച്ചെയ്തത് എന്തെന്നാൽ, വെളളികൊണ്ട് രണ്ട് കാഹളം ഉണ്ടാക്കുക; അടിച്ചുപണിയായി അവയെ ഉണ്ടാക്കണം, അവ നിനക്കു സഭയെ വിളിച്ചുകൂട്ടുവാനും പാളയത്തെ പുറപ്പെടുവിക്കാനും ഉതകണം. (സംഖ്യാ, 10:1-2). തന്മൂലം, രണ്ടു കാഹളം ധ്വനിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. “കർത്താവ് താൻ ഗംഭീരനാദത്തോടും പ്രധാന ദൂതന്റെ ശബ്ദ ത്തോടും ദൈവത്തിന്റെ കാഹളത്തോടും കൂടെ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവരുകയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയർത്തെഴുന്നേല്ക്കുകയും ചെയ്യും. പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോട് ഒരുമിച്ച് ആകാശത്തിൽ കർത്താവിനെ എതിരേല്ക്കുവാൻ മേഘങ്ങളിൽ എടുക്കപ്പെടും, ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും.” (1തെസ്സ, 4:16-17). അടുത്ത കാഹളം മഹോപദ്രവകാലത്തിൻ്റെ ഒടുവിലാണ്. “അവൻ തന്റെ ദൂതന്മാരെ മഹാകാഹള ധ്വനിയോടുകുടെ അയക്കും, അവർ അവന്റെ വൃതന്മാരെ ആകാശത്തിന്റെ അറുതിമുതൽ അറുതിവരെയും നാലുദിക്കിൽനിന്നും കൂട്ടിച്ചേർക്കും.” (മത്താ, 24:31).

6. തിഷ്റി മാസം 10-ാം തീയതി പാപപരിഹാര ദിവസം: (ലേവ്യ, 23:27; സംഖ്യാ, 29:7-11). ഈ ദിവസം ഒരു മഹാശബ്ബത്താണ്. അന്ന് ആരും വേല ചെയ്യുവാൻ പാടില്ല. വേല ചെയ്യുന്നവരെയും ആത്മതപനം ചെയ്യാത്തവരെയും ജനത്തിന്റെ ഇടയിൽനിന്ന് ഛേദിച്ചുകളയണമെന്നാണ് കല്പന. (ലേവ്യ, 23:29-30). യിസ്രായേൽ ജാതിയെ മുഴുവനായി ശുദ്ധീകരിക്കുന്നതിനെ പാപപരിഹാര ദിവസം ചൂണ്ടിക്കാണിക്കുന്നു. യിസ്രായേൽ ജനം മുഴുവനും യേശുക്രിസ്തുവിനെ അംഗീകരിക്കുകയും ശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്നതിന്റെ നിഴലാണ് ഈ ഉത്സവം. (റോമ, 11:25.. യേശുക്രിസ്തു സഭയുമായി ഒലിവുമലയിലേക്ക് ഇറങ്ങിവരുമ്പോഴാണ് ഈ ശുദ്ധീകരണം നടക്കുന്നത്. (സെഖ, 12:9-14; പ്രവൃ, 1:11). അന്നാളിൽ ദാവീദ് ഗൃഹത്തിനും യെരുശലേം നിവാസികൾക്കും പാപത്തിന്റെയും മാലിന്യത്തിന്റെയും പരിഹാരത്തിനായി ഒരു ഉറവു തുറന്നിരിക്കും. (സെഖ, 13:1).

7. തിഷ്ഠി മാസം 15 മുതൽ 21 വരെ കൂടാരപ്പെരുനാൾ: (ലേവ്യ, 23:33-36; ആവ, 16:13). “പുതിയ യെരുശലേം എന്ന വിശുദ്ധനഗരം ഭർത്താവിനായി അലങ്കരിച്ചിട്ടുള്ള മണവാട്ടിയെപ്പോലെ ഒരുങ്ങി സ്വർഗ്ഗത്തിൽനിന്ന് ദൈവസന്നിധിയിൽ നിന്നുതന്നെ ഇറങ്ങുന്നത് ഞാൻ കണ്ടു. സിംഹാസനത്തിൽ നിന്ന് ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടത്, ഇതാ മനുഷ്യരോട് കൂടെ ദൈവത്തിന്റെ കൂടാരം, അവൻ അവരോട് കൂടെ വസിക്കും, അവർ അവന്റെ ജനമായിരിക്കും, ദൈവം താൻ അവരുടെ ദൈവമായി അവരോടു കൂടെ ഇരിക്കും. അവൻ അവരുടെ കണ്ണിൽ നിന്നു കണ്ണുനീർ എല്ലാം തുടച്ചുകളയും. ഇനി മരണം ഉണ്ടാകുകയില്ല, ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല, ഒന്നാമത്തേത് കഴിഞ്ഞുപോയി, സിംഹാസനത്തിൽ ഇരിക്കുന്നവൻ ഇതാ, ഞാൻ സകലവും പുതുതാക്കുന്നു എന്ന് അരുളിച്ചെയ്തു.” (വെളി, 21:2-5).

പുരീം

പുരീം

ആദാർ മാസം (ഫെബ്രുവരി/മാർച്ച്) പതിനാലിനും പതിനഞ്ചിനുമാണു പൂരീം ആഘോഷിക്കുന്നത്. യെഹൂദന്മാരെ നശിപ്പിക്കുന്നതിന് ഹാമാൻ നടത്തിയ ഗൂഢാലോചന പരാജയപ്പെട്ടതിന്റെ സ്മാരകമായി മൊർദെഖായി ഏർപ്പെടുത്തിയതാണീ ഉത്സവം. യെഹൂദന്മാരെ നശിപ്പിക്കുവാൻ രാജാവു പുറപ്പെടുവിച്ച ശാസന നടപ്പിലാക്കേണ്ടത് എപ്പോഴാണെന്നു തീരുമാനിക്കുവാൻ വേണ്ടി ഹാമാൻ പുര് എന്ന ചീട്ടിട്ടു. (എസ്ഥേ, 9:24). ആ ചീട്ടിന്റെ പേരാണ് ഉത്സവത്തിനു നല്കിയിട്ടുള്ളത്. ഉത്സവദിനങ്ങൾ രണ്ടും വിരുന്നിന്റെയും സന്തോഷത്തിന്റെയും ദിവസങ്ങളാണ്. സമ്മാനങ്ങൾ പരസ്പരം കൈമാറുകയും പാവപ്പെട്ടവർക്കു ദാനങ്ങൾ എത്തിച്ചുകൊടുക്കുകയും ചെയ്തിരുന്നു. പുരീമിന്റെ മുമ്പിലത്തെ ദിവസം (ആദാർ 13) ഉപവാസമാണ്. ഇതിനെ എസ്ഥറിന്റെ ഉപവാസം എന്നു വിളിക്കുന്നു. എസ്ഥർ രാജ്ഞിയുടെ നിർദ്ദേശമനുസരിച്ചു ജനങ്ങൾ ഉപവസിച്ചതിനെ ഓർമ്മിപ്പിക്കുന്നതാണിത്. (എഫേ, 4:15-16). നക്ഷത്രങ്ങൾ പ്രത്യക്ഷപ്പെടുന്നതോടെ ആഘോഷങ്ങളാരംഭിക്കും; മെഴുകുതിരികൾ കത്തിക്കും. എല്ലാ യെഹൂദന്മാരും പള്ളിയിൽ പോകും. വൈകുന്നേരത്തെ ശുശ്രൂഷയ്ക്കു ശേഷം ആശീർവാദം പറയുകയും എസ്ഥേറിന്റെ പുസ്തകം പള്ളിയിൽ പരസ്യമായി വായിക്കുകയും ചെയ്യും. ഹാമാൻ എന്ന പേരു വായിക്കുമ്പോൾ സഭ ‘അവന്റെപേർ മായിച്ചുകളയട്ടെ, ദുഷ്ടന്റെ പേർ നശിക്കട്ടെ’ എന്നു പറഞ്ഞുകൊണ്ട് തറയിൽ ബലമായി ചവിട്ടും. വായന തിർന്നശേഷം ‘ഹാമാൻ ശപിക്കപ്പെടട്ടെ, മൊർദെഖായി അനുഗ്രഹിക്കപ്പെടട്ടെ’ എന്നു സഭ വിളിച്ചുപറയും. ആശീർവാദം പറഞ്ഞശേഷം യെഹൂദന്മാർ വീടുകളിൽ പോയി മുട്ടയും പാലും കഴിക്കും. 14-ാം തീയതി രാവിലെയും പള്ളിയിൽ പോകും. പ്രാർത്ഥനയും അനുഷ്ഠാനങ്ങളും കഴിഞ്ഞശേഷം ന്യായപ്രമാണത്തിൽ നിന്നുള്ള പാഠഭാഗമായി പുറപ്പാട് 17:8-16-ഉം തുടർന്നു എസ്ഥറും വായിക്കും. പതിനഞ്ചാം തീയതി വരെ ആഹ്ലാദം നീണ്ടു നിൽക്കും. അന്ന് വൈകുന്നേരം ഉത്സവം അവസാനിക്കും.

പ്രതിഷ്ഠോത്സവം

പ്രതിഷ്ഠോത്സവം

പ്രതിഷ്ഠോത്സവത്തിനെ 1മക്കാബ്യർ 4:52-59-ൽ ‘യാഗപീഠ പുന:പ്രതിഷ്ഠ’ എന്നും, യെഹൂദ ചരിത്രകാരനായ ജൊസീഫസ് ‘ദീപോത്സവം’ എന്നും വിളിക്കുന്നു. ഉല്ലാസപൂർണ്ണമായ ഈ ഉത്സവം ദൈവാലയത്തിന്റെ ശുദ്ധീകരണത്തെ ഓർപ്പിക്കുന്നു. അന്ത്യാക്കസ് എപ്പിഫാനസ് യെരുശലേം ദൈവാലയം അശുദ്ധമാക്കി. യുദാ മക്കാബിയസ് ദൈവാലയം വീണ്ടെടുത്ത് ശുദ്ധീകരിച്ചു, ബി.സി. 164-ൽ യഹോവയുടെ ആരാധന വീണ്ടും ആരംഭിച്ചതിന്റെ സ്മാരകമാണ് പ്രതിഷ്ഠാത്സവം. കിസ്ലേവ് മാസം 25-ാം തീയതി (നവംബർ/ഡിസംബർ) ഉത്സവം ആരംഭിച്ച് 8 ദിവസം നീണ്ടുനില്ക്കും. ഈ ഉത്സവത്തിന് യെരുശലേമിൽ പോകണമെന്നു നിർബന്ധമില്ല. ദൈവാലയത്തിലോ, വീടിനടുത്തുള്ള പള്ളികളിലോ യെഹൂദന്മാർ ഒരുമിച്ചു കൂടി കുരുത്തോലകളേന്തി ‘ഹല്ലേൽ’ പാടും. ദൈവാലയത്തിലും സ്വകാര്യ വസതികളിലും മനോഹരമായി ദീപാലങ്കാരം നടത്തും. ദൈവാലയത്തിലെ ദീപാലങ്കാരത്തിന്റെ യഥാർത്ഥമായ ഉത്ഭവം അറിഞ്ഞുകൂടാ. പുനഃസ്ഥാപിത ദൈവാലയത്തിൽ മെഴുകുതിരികൾ കത്തിക്കേണ്ടിവന്നപ്പോൾ മഹാപുരോഹിതന്റെ മുദ്രയുള്ള ഒരേയൊരു എണ്ണ ഭരണി വിളക്കുകൾക്കു എണ്ണ നല്കുന്നതായി കണ്ടു . അതിലെ ശുദ്ധമായ എണ്ണ ഒരു ദിവസത്തേക്കു മാത്രമേ തികയുകയുള്ളൂ. എന്നാൽ അത്ഭുതകരമായി എണ്ണ വർദ്ധിച്ചു. ഭരണി എട്ടുദിവസത്തേക്കും നിറഞ്ഞിരിക്കുന്നതായി കണ്ടു. ഇതിന്റെ ഓർമ്മയ്ക്കായി ദൈവാലയവും സ്വകാര്യവസതികളും എട്ടുദിവസവും ദീപാലങ്കാരം നടത്തുന്നു എന്നു കരുതപ്പെടുന്നു. കലാപമോ ഇഷ്ടവ്യക്തിയുടെ മരണമോ നടന്നാൽ പോലും പൊതുവിലാപവും ഉപവാസവും അനുവദിച്ചിരുന്നില്ല. പ്രതിഷ്ഠാത്സവത്തിനും കൂടാരപ്പെരുന്നാളിനും തമ്മിലുള്ള സാമ്യം ഇവയ്ക്കു തമ്മിൽ ഒരു ബന്ധം ഉണ്ടെന്നു. കാണിക്കുന്നു. നമ്മുടെ കർത്താവ് ഈ ഉത്സവത്തിന് യെരുശലേമിൽ പോയിട്ടുണ്ട്. (യോഹ, 10:22). യെഹൂദന്മാർ ഇന്നും പ്രതിഷ്ഠോത്സവം ആചരിക്കുന്നു.

കൂടാരപ്പെരുനാൾ

കൂടാരപ്പെരുനാൾ

ന്യായപ്രമാണത്തിൽ വ്യവസ്ഥാപനം ചെയ്തിട്ടുള്ള മൂന്നു വാർഷിക മഹോത്സവങ്ങളിൽ മൂന്നാമത്തേതാണ് കൂടാരപ്പെരുന്നാൾ. (പുറ, 23:16, ലേവ്യ, 23:34-36, 39-43, ആവ, 16:13-15, 31:10-13, നെഹെ, 8). പാപപരിഹാരദിവസത്തിനു അഞ്ചുദിവസം പിമ്പ് അതായത് ഏഴാം മാസമായ തിഷ്റി 15-ാം തീയതി കൂടാരപ്പെരുന്നാൾ ആരംഭിക്കും. കൃത്യമായി പറഞ്ഞാൽ ഉത്സവം ഏഴുദിവസമാണ്. (ആവ, 16:13, ലേവ്യ, 23:36, യെഹെ, 45:25). എന്നാൽ മറ്റൊരുദിവസം ഇതിനോടു കൂട്ടിച്ചേർത്തു. (നെഹ, 8:18 ). എട്ടാം ദിവസം ശബ്ബത്തു സ്വസ്ഥതയാണ്.

പേരുകൾ: ഒന്ന്; കൂടാരങ്ങളുടെ ഉത്സവം: (2ദിന, 8:13). കൂടാരപ്പെരുനാൾ: (എസാ, 3:4, സെഖ, 14:16,18,19, യോഹ, 7:2 ). ഉത്സവകാലം മുഴുവൻ യിസ്രായേല്യർ കൂടാരങ്ങളിൽ പാർക്കേണ്ടിയിരുന്നത് കൊണ്ടാണ് ഈ പേർ വന്നത്. (ലേവ്യ, 23:43). രണ്ട്; കയ്കനിപ്പെരുന്നാൾ: കൊയ്ത്തിനും ഫലശേഖരത്തിനും ശേഷം ആഘോഷിക്കുന്നതു കൊണ്ടാണു കൂടാരപ്പെരനാളിനെ കായ്കനിപ്പെരുനാൾ എന്നു വിളിക്കുന്നത്. (പുറ, 23:16, 34:22). മൂന്ന്; യഹോവയുടെ ഉത്സവം: (ലേവ്യ, 23:39), അഥവാ ഉത്സവം: (1രാജാ, 8:2, 2ദിന, 5:3). പ്രമുഖവും പ്രസിദ്ധവും ആയതു കൊണ്ടാണു് ഉത്സവം എന്ന പേരിൽ ഇതറിയപ്പെട്ടത്.

ഉത്ഭവവും പ്രധാന്യവും: കൂടാരപ്പെരുനാളിന്റെ ഉത്ഭവത്തെ ചിലർ സുക്കോത്തുമായി ബന്ധിപ്പിക്കുന്നുണ്ട്. യിസ്രായേൽമക്കൾ ഈജിപ്റ്റിൽ നിന്നും പുറപ്പെട്ടശേഷം ആദ്യം പാളയമിറങ്ങിയത് സുക്കോത്തിലായിരുന്നു. (സംഖ്യാ, 33:5). മരുഭൂമിയിൽ പ്രവേശിക്കുന്നതിനു മുമ്പു അവർ അവസാനം കൂടാരങ്ങളിൽ പാർത്തതിന്റെ സ്മാരകമാണ് കൂടാരങ്ങൾ. ഈ ഉത്സവത്തെ സംബന്ധിച്ചിടത്തോളം രണ്ടു പ്രധാന കാര്യങ്ങളുണ്ട്. ഒന്ന്; വയലിൽ വിതച്ച വിതയുടെ ആദ്യഫലമെടുക്കുക (പുറ, 23:16), ഭൂമിയിലെ ഫലവും (ലേവ്യ, 23:39), കളത്തിലെ ധാന്യവും ചക്കിലെ വീഞ്ഞും (ആവ, 16:13) ശേഖരിക്കുക. രണ്ട്; കൂടാരങ്ങളിൽ പാർക്കുക. ഇവ രണ്ടും യിസ്രായേല്യർക്കു ഉല്ലാസപ്രദമാണ്. (ലേവ്യ, 23:41, ആവ, 16:14). മിസ്രയീമിൽ നിന്നും കനാനിലേക്കു പ്രയാണം ചെയ്തപ്പോൾ (ആവ, 8:9) യഹോവയിൽ നിന്നും ലഭിച്ച പിതൃസഹജമായ കരുതലും സംരക്ഷണവുമാണ് കൂടാരവാസം ഓർപ്പിക്കുന്നത്. അടിമവീടുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രയാണകാലത്തെ കൂടാരവാസം സ്വാതന്ത്യത്തിന്റെയും സന്തോഷത്തിന്റെയും പ്രതിച്ഛായയായിരുന്നു. യഹോവയുടെ സ്നേഹാർദ്രമായ കരുതലും, യിസ്രായേൽ മക്കളുടെ ആശ്രയബോധവും ഓർപ്പിക്കുന്ന ഈ ഉത്സവം യിസായേല്യരെ അഹങ്കാരത്തിലും സ്വാശ്രയ ബോധത്തിലും വീഴാതെ കാത്തുസൂക്ഷിക്കാൻ പര്യാപ്തമാണ്.

ആചരണം: ഉത്സവത്തിന്റെ ഒന്നാം ദിവസം ഫലവൃക്ഷങ്ങളുടെയും ഈന്തപ്പനകളുടെയും നല്ല ഇളം ചില്ലകൊണ്ട് കൂടാരങ്ങൾ നിർമ്മിക്കും. മുറ്റം, തെരുവുകൾ, പൊതുസ്ഥലങ്ങൾ, വീടുകളുടെ മേൽക്കൂര എന്നിവിടങ്ങളിലാണ് ഇവ നിർമ്മിക്കുന്നത്. യിസ്രായേല്യ ഭവനങ്ങളിൽ ജനിച്ച എല്ലാവരും തങ്ങളുടെ പിതാക്കന്മാർ ഈജിപ്തിൽ നിന്നും പുറപ്പെട്ടപ്പോൾ കൂടാരങ്ങളിൽ താമസിച്ചതിന്റെ ഓർമ്മയ്ക്കായി ഉത്സവകാലത്ത് കൂടാരങ്ങളിൽ പാർക്കണം. (ലേവ്യ, 23:40, നെഹ, 8:15). ഈ ദിവസം ഒരു ശബ്ബത്ത് ആയും വിശുദ്ധ സഭായോഗം ആയും ആചരിക്കേണ്ടതാണ്. ജോലി യാതൊന്നും ചെയ്യാൻ പാടില്ല. കാർമ്മികമായി അയോഗ്യരല്ലാത്ത അരോഗദൃഢഗാത്രരായ പുരുഷന്മാരെല്ലാം യഹോവയുടെ സന്നിധിയിൽ വരണം. കൂടാരം ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും പ്രതീകം അല്ല, പ്രത്യുത സംരക്ഷണത്തിന്റെയും കരുതലിന്റെയും ചൂട്, കാറ്റ്, മഴ എന്നിവയിൽ നിന്നുള്ള അഭയത്തിന്റെയും പ്രതീകമാണ്. (സങ്കീ, 27:5, 31:20, യെശ, 4:6). ഓരോ കാളയും ആടുകൊറ്റനും ആട്ടിൻകുട്ടിയും അവ നിർദ്ദേശിച്ചിട്ടുള്ള ഭോജനയാഗത്തോടും പാനീയ യാഗത്തോടും കൂടെ അർപ്പിക്കണം. ഇവയെല്ലാം അർപ്പിക്കേണ്ടത് നിത്യേനയുള്ള പ്രഭാതയാഗത്തിനു ശേഷമാണ്. (സംഖ്യാ, 29:12-35). എല്ലാ ശബ്ബത്ത് വർഷവും ഉത്സത്തിന്റെ ആദ്യദിവസം വിശുദ്ധസ്ഥലത്തുവച്ചു ന്യായപമാണം പരസ്യമായി വായിക്കണം. (ആവ, 31:10-12). തുടർന്നുള്ള ആറുദിവസങ്ങൾ അർദ്ധോത്സവ ദിവസങ്ങളായിരിക്കും. സാമുഹികോല്ലാസത്തിനും സുഹൃൽ സമ്മേളനങ്ങൾക്കും ഉള്ള ദിവസങ്ങളാണ് അവ. ഈ സമയം എല്ലാ ഗൃഹനാഥന്മാരും പ്രത്യേകിച്ച് പാവപ്പെട്ടവർക്കും പരദേശികൾക്കും ആതിഥ്യം നല്കേണ്ടതാണ്. (ആവ, 16:14). ഈ എഴു ദിവസങ്ങളോടൊപ്പം എട്ടാമതൊരു ദിവസം (തിഷ്ഠറി മാസത്തിന്റെ 22-ാം തീയതി) കൂട്ടിച്ചേർത്തിട്ടുണ്ട്. അതാണ് ഉത്സവത്തിന്റെ അവസാന ദിവസം. ശബ്ബത്ത് സ്വസ്ഥതയോടും വിശുദ്ധ സഭായോഗത്തോടും ആണ് ഈ ദിവസം ആചരിക്കുന്നതു. എന്നാൽ ഏഴാം മാസം ഒന്നാം തീയതിയും പത്താംതീയതിയും എന്നപോലെ ഒരു ലളിതമായ യാഗം മാത്രമേ ഉണ്ടായിരിക്കൂ. (സംഖ്യാ, 29:35-38). വാഗ്ദത്ത നാട്ടിൽ പ്രവേശിച്ചതിനും ബാബേൽ പ്രവാസത്തിനും ഇടയ്ക്കു ഒരിക്കൽ മാത്രം കുടാരപ്പെരുനാൾ ആഘോഷിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. (1രാജാ, 8:2, 2ദിന, 7:8-10, നെഹ, 8:17).

ബാബേൽ പ്രവാസാനന്തരം കൂടാരപ്പെരുനാൾ ചിട്ടയായി ആഘോഷിച്ചു. ആചരണത്തിൽ ഐകരൂപ്യത്തിനും ആഘോഷത്തിന് അർപ്പണവും സന്തോഷവും പ്രദാനം ചെയ്യുന്നതിനും വേണ്ടി ന്യായപ്രമാണ കല്പനകൾക്കു വിശദമായ പ്രായോഗിക വ്യാഖ്യാനം നൽകേണ്ടിവന്നു. ശബ്ബത്തുവർഷം കൂടാരപ്പെരുന്നാൾ വരുമ്പോൾ വായിക്കേണ്ട ന്യായപ്രമാണ ഭാഗങ്ങൾ (ആവ, 31:10-13) പഞ്ചഗ്രന്ഥത്തിലെ ഒരു പുസ്തകമായി പരിമിതപ്പെടുത്തി. ഉത്സവത്തിന്റെ ആദ്യത്തെ ഏഴു ദിവസങ്ങളിൽ പുരോഹിമാരുടെ 24 കുറുകളും ശുശ്രൂഷചെയ്യും എന്നത് കുടാരപ്പെരുന്നാളിന്റെ പ്രത്യേകതയാണ്. എന്നാൽ മറ്റു ഉത്സവങ്ങളിൽ ചീട്ടു വീഴുന്നവർ മാത്രമാണു (1ദിന, 24:7-19) ശുശൂഷ നടത്തുന്നത്. എട്ടാം ദിവസം പുരോഹിതന്മാരുടെ 24 കുറുകളും സന്നിഹിതരാവുകയില്ല. ചീട്ടു വീണവർ മാത്രമേ സന്നിഹിതരാവു.