പൗലൊസിൻ്റെ ദൈവം

☛ ദൈവം സകല മനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിൻ്റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുകകൊണ്ട്, ജാതികളെ വിശ്വാസവും സത്യവും ഉപദേശിപ്പാനാണ് ജാതികളുടെ അപ്പൊസ്തലനായി പൗലൊസിനെ നിയമിച്ചത്: (1തിമൊ, 2:4-7 ⁃⁃റോമ, 11:13). ➟[കാണുക:ദൈവത്തിൻ്റെ ഇച്ഛ]. ➟ദൈവത്താൽ ജാതികളുടെ അപ്പൊസ്തലനായി നിയമിക്കപ്പെട്ട പൗലൊസിൻ്റെ ദൈവം ദൈവപുത്രനായ യേശുക്രിസ്തുവല്ല; ➟യേശുക്രിസ്തുവിൻ്റെ ദൈവമാണ്. ➟അഥവാ, യേശുക്രിസ്തു ആരെയാണോ ❛എൻ്റെ ദൈവം❜ എന്ന് സംബോധന ചെയ്തത്, ➟അവനാണ് പൗലൊസ് അപ്പൊസ്തലൻ്റെയും ദൈവം: (മത്താ, 27:46;മർക്കൊ, 15:33;യോഹ, 20:17). ➟തെളിവുകൾ കാണുക: 

യേശുക്രിസ്തുവിൻ്റെ ദൈവം:
☛ ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ ദൈവത്തെ പൗലൊസ് വാഴ്ത്തുന്നതും സ്തുതിക്കുന്നതും സ്തോത്രം ചെയ്യുന്നതുമായ ആറുവാക്യങ്ങൾ ബൈബിളിലുണ്ട്. ➟❝നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.❞ (2കൊരി, 11:31;എഫെ, 1:3;എഫെ, 1:17 ⁃⁃റോമ, 15:5;2കൊരി, 1:3;കൊലൊ, 1:5). ➟⟦സംശയമുള്ള വാക്യങ്ങൾ ഗ്രീക്കിലോ, ഇംഗ്ലീഷിലോ നോക്കുക⟧ ➟അപ്പൊസ്തലൻ വാഴ്ത്തുകയും സ്തോത്രം ചെയ്യുകയും ചെയ്തത് ദൈവപുത്രനായ യേശുക്രിസ്തുവിനെയല്ല; ➟യേശുക്രിസ്തുവിൻ്റെ ദൈവത്തെയാണ്. ➟പൗലൊസ് യേശുക്രിസ്തുവിൻ്റെവിൻ്റെ ദൈവത്തെ വാഴ്ത്തുന്നതിൽനിന്ന് ചില കാര്യങ്ങൾ മനസ്സിലാക്കാം: 
𝟭. ദിവസവും രണ്ടുനേരം ❛ഷെമ❜ (𝐒𝐡𝐞𝐦𝐚) പ്രാർത്ഥന ചൊല്ലുന്ന (ആവ, 6:4-9;11:13-21;സംഖ്യാ, 15:37-41 ⁃⁃സങ്കീ, 55:17) ➟ന്യായപ്രമാണം സംബന്ധിച്ചു പരീശനായ പൗലൊസിന് യഹോവയല്ലാതെ മറ്റൊരു ദൈവം ഉണ്ടാകുമോ?
𝟮. ❛യേശുക്രിസ്തുവിൻ്റെ ദൈവം❜ എന്ന പൗലൊസിൻ്റെ പ്രയോഗത്തിലൂടെ ➟യഹോവ തന്നെയാണ് യേശു എന്ന വൺനെസ്സിൻ്റെ ഉപദേശം വ്യാജമാണെന്ന് തെളിയുന്നു. ➟വൺനെസ്സ് വിചാരിക്കുന്നപോലെ യേശുക്രിസ്തു ഏകദൈവമാണെങ്കിൽ, ➟യേശുക്രിസ്തുവിൻ്റെ ദൈവം ആരാണ്?
𝟯. ❛യേശുക്രിസ്തുവിൻ്റെ ദൈവം❜ എന്ന പൗലൊസിൻ്റെ പ്രയോഗത്തിലൂടെ ➟ദൈവം സമനിത്യരായ മൂന്നുപേരാണെന്നും, ➟യഹോവയും യേശുവും സാരാംശത്തിൽ ഒരു ദൈവമാണെന്നുമുള്ള ➟ട്രിനിറ്റിയുടെ ഉപദേശവും വ്യാജമാണെന്ന് മനസ്സിലാക്കാം. ➟യേശുക്രിസ്തുവും ദൈവമാണെങ്കിൽ, ദൈവത്തോട് സമത്വമുള്ളവനാണെങ്കിൽ, ➟❛യേശുക്രിസ്തുവിൻ്റെ ദൈവം❜ എന്ന പ്രയോഗം പരമാബദ്ധമല്ലേ?

എൻ്റെ ദൈവം:
☛ പൗലൊസ് ദൈവത്തെ ❛എൻ്റെ ദൈവം❜ (𝐌𝐲 𝐆𝐨𝐝) എന്ന് ആറുപ്രാവശ്യം സംബോധന ചെയ്തിട്ടുണ്ട്: ➟❝ഞാൻ നിങ്ങളെ ഓർക്കുമ്പോൾ ഒക്കെയും എന്റെ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു.❞ (ഫിലി, 1:6 ⁃⁃2കൊരി, 12:21;ഫിലേ, 1:6). ➟ഇവിടെ പൗലൊസ് ❛എൻ്റെ ദൈവം❜ എന്ന് പറയുന്നത് യേശുക്രിസ്തുവിനെയല്ല; ➟യേശുക്രിസ്തുവിൻ്റെ ദൈവത്തെയാണ്.
അടുത്തവാക്യം: ➟❝നിങ്ങൾക്കു ക്രിസ്തുയേശുവിൽ നല്കപ്പെട്ട ദൈവകൃപനിമിത്തം ഞാൻ എന്റെ ദൈവത്തിന്നു നിങ്ങളെക്കുറിച്ചു എപ്പോഴും സ്തോത്രം ചെയ്യുന്നു.❞ (1കൊരി, 1:4 ⁃⁃റോമ, 1:8). ➟അടുത്തവേദഭാഗം: ➟❝എന്റെ ദൈവമോ നിങ്ങളുടെ ബുദ്ധിമുട്ടു ഒക്കെയും മഹത്വത്തോടെ തന്റെ ധനത്തിന്നൊത്തവണ്ണം ക്രിസ്തുയേശുവിൽ പൂർണ്ണമായി തീർത്തുതരും.❞ (ഫിലി, 4:19). ➟മേല്പറഞ്ഞ വേദഭാഗങ്ങൾ ശ്രദ്ധിച്ചാൽ: ➟പൗലൊസ് തൻ്റെ ദൈവത്തെയും ദൈവപുത്രനായ യേശുക്രിസ്തുവിനെയും വ്യക്തമായി വേർതിരിച്ചാണ് പറയുന്നതെന്ന് കാണാൻ കഴിയും. ➟അതായത്, ദൈവകൃപ വരുന്നതും നമ്മുടെ ബുദ്ധിട്ടുകൾ തീർത്തുതരുന്നതും ക്രിസ്തുയേശുവല്ല; ➟ക്രിസ്തുയേശുവിലൂടെ പൗലൊസിൻ്റെ ദൈവമാണ്. ➟യേശുക്രിസ്തു ദൈവമാണെങ്കിൽ, ➟പൗലൊസ് യേശുക്രിസ്തുവിലൂടെ വേറൊരു ദൈവത്തെ സ്തോത്രം ചെയ്യുമോ? ➟വൺനെസ്സ് കരുതുന്നപോലെ യേശുക്രിസ്തു ഏകദൈവമായിരുന്നെങ്കിൽ, ➟തൻ്റെ ദൈവം യേശുക്രിസ്തു ആണെന്ന് പറയാൻ പൗലൊസ് ലജ്ജിക്കുമായിരുന്നോ? ➟ട്രിനിറ്റി വിചാരിക്കുന്നപോലെ യേശുക്രിസ്തുവും ദൈവമായിരുന്നെങ്കിൽ, ➟എൻ്റെ ദൈവം ക്രിസ്തുയേശുവിലൂടെ നൽകുമെന്ന് പൗലൊസ് പറയുമായിരുന്നോ? 

യേശുക്രിസ്തു മുഖാന്തരം:
☛ പൗലൊസ് യേശുക്രിസ്തു മുഖാന്തരം പല കാര്യങ്ങൾക്കുവേണ്ടി ദൈവത്തിന് സ്തോത്രം ചെയ്യുന്നതായി കാണാം: ➟❝നിങ്ങളുടെ വിശ്വാസം സർവ്വലോകത്തിലും പ്രസിദ്ധമായിരിക്കുന്നതിനാൽ ഞാൻ ആദ്യം തന്നേ എന്റെ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം നിങ്ങൾക്കെല്ലാവർക്കും വേണ്ടി സ്തോത്രം ചെയ്യുന്നു.❞ (റോമ, 1:8). ➟അടുത്തവാക്യം: ➟❝നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നമുക്കു ജയം നല്കുന്ന ദൈവത്തിന്നു സ്തോത്രം.❞ (1കൊരി, 15:57 ⁃⁃റോമ, 5:11;റോമ, 7:25). ➟രണ്ട് കാര്യങ്ങളുടെ സ്ഥിരീകരണം ഇവിടെക്കാണാം: 
𝟭. യേശുക്രിസ്തു ദൈവമാണെങ്കിൽ, ➟യാതൊരു കാരണംചൊല്ലിയും ദൈവത്തിൽനിന്ന് യേശുക്രിസ്തുവിനെ വേർതിരിച്ച് പറയുമായിരുന്നില്ല. ➟പൗലൊസ് ദൈവത്തിൽനിന്ന് യേശുക്രിസ്തുവിനെ വ്യക്തമായി വേർതിരിച്ച് പറയുന്നതിനാൽ, ➟അവൻ ദൈവമല്ലെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം.
𝟮. യേശുക്രിസ്തു ദൈവമാണെങ്കിൽ, ➟യേശുക്രിസ്തുവിനോടല്ലാതെ അവൻ മുഖാന്തരം അല്ലെങ്കിൽ അവനെ മദ്ധ്യസ്ഥനാക്കി മറ്റൊരു ദൈവത്തെ സ്തോത്രം ചെയ്യുമായിരുന്നോ? ➟പൗലൊസ് യേശുക്രിസ്തു മുഖാന്തരം ദൈവത്തെ സ്തുതിക്കുന്നതിനാൽ, അവൻ ദൈവമല്ലെന്ന് അസന്ദിഗ്ദ്ധമായി തെളിയുന്നു. 

പൗലൊസ് എന്ന യെഹൂദൻ: 
☛ പൗലൊസ് എന്ന തീക്ഷ്ണതയുള്ള യെഹൂദനെക്കുറിച്ച് താൻതന്നെ പറഞ്ഞിട്ടുണ്ട്: ➟❝എട്ടാം നാളിൽ പരിച്ഛേദന ഏറ്റവനും യിസ്രായേൽ ജാതിക്കാരനും ബെന്യമീൻ ഗോത്രക്കാരനും എബ്രായരിൽനിന്നു ജനിച്ച എബ്രായനും ന്യായപ്രമാണം സംബന്ധിച്ചു പരീശനും ശുഷ്കാന്തി സംബന്ധിച്ചു സഭയെ ഉപദ്രവിച്ചവനും ന്യായപ്രമാണത്തിലെ നീതിസംബന്ധിച്ചു അനിന്ദ്യനുമായ പൗലൊസിനു❞ യഹോവയായ ഏകദൈവമല്ലാതെ മറ്റൊരു ദൈവമുണ്ടോ? (ഫിലി, 3:5-6 ⁃⁃ആവ, 4:39;2രാജാ, 19:15). ➟പക്ഷെ, പൗലൊസ് അറിയിച്ച സുവിശേഷത്തിലൂടെ രക്ഷപ്രാപിച്ചു എന്ന് അഭിമാനിക്കുന്ന പലർക്കും, പൗലൊസിൻ്റെ ദൈവവുമായി യാതൊരു ബന്ധവുമില്ല എന്നതാണ് യാഥാർത്ഥ്യം. 
☛ യേശുക്രിസ്തുവിൻ്റെ ദൈവമായ യഹോവയാണ് പൗലൊസിൻ്റെ ദൈവം. ➟എന്നാൽ വൺനെസ്സുകാർ ഏകദൈവമായ യഹോവയെ തള്ളിയിട്ട്, ➟ഏകമനുഷ്യനായ യേശുക്രിസ്തുവിനെ ഏകദൈവമാക്കി. ➟ട്രിനിറ്റിയാകട്ടെ, പൗലൊസിൻ്റെ ദൈവത്തോടൊപ്പം ഏകമനുഷ്യനായ യേശുക്രിസ്തുവിനെയും ദൈവമാക്കി, ➟ബഹുദൈവത്തിൽ വിശ്വസിക്കുന്നു. ➟എന്നിട്ട് ഞങ്ങൾക്ക് ഏകദൈവമേ ഉള്ളെന്ന് വ്യാജം പ്രജരിപ്പിക്കുന്നു.

പിതാവിൻ്റെയും പുത്രൻ്റെയും പ്രകൃതി:
☛ പിതാവിൻ്റെയും പുത്രൻ്റെയും ❛പ്രകൃതി❛ (𝐍𝐚𝐭𝐮𝐫𝐞) എന്താണെന്ന് പൗലൊസ് അസന്ദിദ്ധമായി പഠിപ്പിച്ചിട്ടുണ്ട്: ➨❝ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ:
6 എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.❞ (1തിമൊ, 2:5-6). ➟❛ദൈവം❜ (𝐆𝐨𝐝) എന്നത് പിതാവിൻ്റെ പ്രകൃതിയും ➟❛പിതാവു❜ (𝐅𝐚𝐭𝐡𝐞𝐫) എന്നത് ദൈവത്തിൻ്റെ പദവിയും (𝐓𝐢𝐭𝐥𝐞) ആണ്. ➟❛മനുഷ്യൻ❜ (𝐌𝐚𝐧) എന്നത് ക്രിസ്തുയേശുവിൻ്റെ പ്രകൃതിയും ➟❛പുത്രൻ❜ (𝐒𝐨𝐧) എന്നത് ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ പദവിയും ആണ്. ➟❛ഏകമനുഷ്യൻ❜ (റോമ, 5:15), ➟❛മനുഷ്യൻ❜ (1കൊരി, 15:21), ➟❛രണ്ടാം മനുഷ്യൻ❜ (1കൊരി, 15:47), ➟❛ഏകപുരുഷൻ❜ (𝐎𝐧𝐞 𝐌𝐚𝐧) (2കൊരി, 11:2), ➟മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6) മുതലായവ നോക്കുക. 

ഏകപുരുഷനുമായുള്ള വിവാഹനിശ്ചയം:
☛ ❝ഞാൻ നിങ്ങളെക്കുറിച്ചു ദൈവത്തിന്റെ എരിവോടെ എരിയുന്നു; ഞാൻ ക്രിസ്തു എന്ന ഏകപുരുഷന്നു നിങ്ങളെ നിർമ്മലകന്യകയായി ഏല്പിപ്പാൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു. എന്നാൽ സർപ്പം ഹവ്വയെ ഉപായത്താൽ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സു ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ടു വഷളായിപ്പോകുമോ എന്നു ഞാൻ ഭയപ്പെടുന്നു. ഒരുത്തൻ വന്നു ഞങ്ങൾ പ്രസംഗിക്കാത്ത മറ്റൊരു യേശുവിനെ പ്രസംഗിക്കയോ നിങ്ങൾക്കു ലഭിക്കാത്ത വേറൊരു ആത്മാവെങ്കിലും നിങ്ങൾ കൈക്കൊള്ളാത്ത വേറൊരു സുവിശേഷമെങ്കിലും ലഭിക്കയോ ചെയ്യുമ്പോൾ നിങ്ങൾ പൊറുക്കുന്നതു ആശ്ചര്യം.❞ (2കൊരി, 11:2-4). ➟പൗലൊസ് സഭയെ വിവാഹനിശ്ചയം ചെയ്തത് ദൈവവുമായിട്ടല്ല; ക്രിസ്തു എന്ന ഏകപുരുഷനുമിയിട്ടാണ്. ➟പൗലൊസ് പറയുന്ന പുരുഷൻ ദൈവമല്ല; മനുഷ്യനാണ്. ➟ഗ്രീക്കിലെ ❛𝗔𝗻𝗲𝗿❜ എന്ന പദം മനുഷ്യരിലെ പുരുഷനെ കുറിക്കുന്ന പദമാണ്. 
☛ പൗലൊസിൻ്റെ ഭയംപോലെ ❛ഏകപുരുഷനായ❜ (𝐎𝐧𝐞 𝐌𝐚𝐧) ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ട് സഭ വഷളായിപ്പോകാനും, ➟ഏകസത്യദൈവത്തെ തള്ളി മനുഷ്യനെ ദൈവമാക്കാനും, ➟ഉപായിയായ സർപ്പത്തിൻ്റെ ചതിയാൽ ഉണ്ടായ വേറൊരു സുവിശേഷമാണ് പലരും ഇന്ന് വിശ്വസിക്കുന്നത്. ➟ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയാലുമാണ് രക്ഷയെന്നുപോലും പലർക്കും അറിയില്ല: (റോമ, 5:15 ⁃⁃ പ്രവൃ, 15:11). ➟ചിലർക്ക് വിവാഹനിശ്ചയം കഴിഞ്ഞ പുരുഷനെ (𝐌𝐚𝐧) വേണ്ട; ഏകദൈവത്തെ മാത്രം മതി. ➟മറ്റുചിലർക്ക് കാന്തനായ പുരുഷനെയും (𝐌𝐚𝐧) ദൈവമാക്കി ബഹുദൈവത്തിൽ വിശ്വസിക്കണം. ➟വേറെ ചിലർക്ക് പുരുഷനെ മിഖായേൽ ദൂതൻ ആക്കണം. ➟എന്നിട്ട് ഒടുവിൽ എന്തുചെയ്യും?

ഉപസംഹാരം:
☛ ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ ദൈവമാണ് ജാതികളുടെ അപ്പൊസ്തലനായ പൗലൊസിൻ്റെ ദൈവം. ➟എന്നാൽ ദൈവം ജാതികളുടെ അപ്പൊസ്തലനാക്കിയ പൗലൊസിൻ്റെ ദൈവത്തെയല്ല ജാതികളിൽനിന്നുവന്ന ക്രിസ്ത്യാനികളായവർ വിശ്വസിക്കുന്നത്. ➟പൗലൊസ് ഏകമനുഷ്യനെന്ന് പഠിപ്പിച്ച യേശുക്രിസ്തുവാണ് ക്രിസ്തീയ നാമധാരികളുടെ ദൈവം. ➟ത്രിത്വത്തിൽ വിശ്വസിക്കുന്നവർവരെ യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവുമായവനെ തള്ളിയിട്ട്, ➟❛യേശു മാത്രം ദൈവം❜ എന്നാണ് ഇപ്പോൾ പഠിപ്പിക്കുന്നത്. ➟എന്തൊരു വിരോധാഭാസമാണ്? ➟പൗലൊസിനെപ്പോലും ലജ്ജിപ്പിക്കുന്ന ഉപദേശമാണ് പലരും വിശ്വസിക്കുന്നത്. ➟[ട്രിനിറ്റിയുടെ ഉപദേശം കാണുക: ജീവനുള്ള സത്യദൈവം യേശുക്രിസ്തു മാത്രം, യേശു മാത്രം ദൈവം,യേശു അല്ലാതെ ഒരു ദൈവമില്ല]. 

☛ ക്രിസ്തു ആരാണ്? എന്നറിയാത്തതാണ് പലരുടെയും പ്രശ്നം! ➟അവൻ ആരാണെന്ന് അറിഞ്ഞാൽ, അവൻ പഠിപ്പിച്ച പിതാവായ ഏകസത്യദൈവത്തെ (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) അറിയുകയും അംഗീകരിക്കുയും വിശ്വസിക്കുകയും ചെയ്യും: (യോഹ, 8:19). ➟യഹോവയോടുള്ള തീക്ഷ്ണതനിമിത്തം ക്രിസ്ത്യാനികളെ മുച്ചൂടും മുടിക്കാൻ അരയും തലയും മുറുക്കി ഇറങ്ങിയവൻ ക്രിസ്ത്യാനി ആയെങ്കിൽ (1കൊരി, 11:1), ➟ദൈവപുത്രനായ ക്രിസ്തു ആരായിരിക്കും? ➟മക്കളെ ക്രിസ്തുവിനെ അറിയുക; എന്നിട്ട് ക്രിസ്ത്യാനിയാകുക. ➟[കാണുക:ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ദൈവഭക്തിയുടെ മർമ്മം]

One thought on “പൗലൊസിൻ്റെ ദൈവം”

Leave a Reply

Your email address will not be published. Required fields are marked *