പരമാർത്ഥജ്ഞാനം 7

☛ അത്ഭുതത്തിനു് വിശ്വാസം അനിവാര്യമോ
➦ ദൈവത്തിനു് അത്ഭുതം പ്രവർത്തിക്കാൻ മനുഷ്യരുടെ വിശ്വാസം അനിവാര്യമാണെന്നാണ് വ്യാജ രോഗശാന്തിക്കാരുടെ വാദം. ➟മനുഷ്യരുടെ വിശ്വാസംകൂടാതെ ദൈവത്തിനു് അത്ഭുതം പ്രവർത്തിക്കാൻ കഴിയില്ലേ❓ ➟മനുഷ്യരുടെ അവിശ്വാസം ദൈവത്തിൻ്റെ ശക്തിയെ പരിമിതപ്പെടുത്തുമോ❓
➦ ദൈവം അത്ഭുതം പ്രവൃത്തിക്കുന്നത് തൻ്റെ ശക്തിയാലും കരുണയാലുമാണ്. മനുഷ്യരുടെ വിശ്വാസം ഒരു അനിവാര്യഘടകമല്ല. ➟ദൈവത്തിനു് പ്രവർത്തിക്കാൻ മനുഷ്യരുടെ വിശ്വാസം അനിവാര്യമായിരുന്നു എങ്കിൽ, മരിച്ചവർ എങ്ങനെ ഉയിർക്കും❓ ➟ഏലീയാവ് വിധവയുടെ മകനെയും (1രാജാ, 17:17-22), ➟എലീശ ശൂനേംകാരിയുടെ മകനെയും (2രാജാ, 4:31-37), ➟യേശു യായീറോസിന്റെ മകളെയും (മത്താ, 9:23-25), നയീനിലെ വിധവയുടെ മകനെയും (ലൂക്കോ, 7:11-15), ലാസറിനെയും (യോഹ, 11:40-44), ➟പത്രൊസ് തബീഥായെയും (പ്രവൃ, 9:36-41), ➟പൗലൊസ് യൂത്തിക്കൊസിനെയും (പ്രവൃ, 20:8-12) ഉയിർപ്പിച്ചത് ആരുടെ വിശ്വാസത്താലാണ്? ➟മരിച്ചവർ എന്ത് വിശ്വസിക്കും, എങ്ങനെ വിശ്വസിക്കും❓ ➟മനുഷ്യരെ മരണത്തിൽനിന്ന് ഉയിർക്കുന്നതിനെക്കാൾ വലിയൊരത്ഭുതമില്ല. ➟അതിന് അത്ഭുതം അനുഭവിക്കുന്നവൻ്റെ വിശ്വാസം ആവശ്യമില്ലെങ്കിൽ, മറ്റേത് അത്ഭുതത്തിനാണ് വിശ്വാസം ആവശ്യമുള്ളത്❓ ➟ആർ മുഖാന്തരമാണോ ദൈവം മരിച്ചവരെ ഉയിർപ്പിച്ചത്, അവർക്ക് ദൈവം ഉയിർപ്പിക്കാൻ ശക്തനാണ് എന്ന വിശ്വാസം ഉണ്ടായിരുന്നു എന്നകാര്യത്തിൽ സംശയമൊന്നുമില്ല. ➟എന്നാൽ ആരുടെയും വിശ്വാസംകൂടാതെയും മരിച്ചവൻ ഉയിർത്തതായി കാണാം: എലീശായുടെ അസ്ഥിയിൽ തൊടുക നിമിത്തം മരിച്ച ഒരുവൻ ജീവിച്ചതായി പറഞ്ഞിട്ടുണ്ട്. (2രാജ, 13:21). ➟ഇവിടെ, എലീശായാകട്ടെ അറിയുന്നുമില്ല; മരിച്ചവനാകട്ടെ വിശ്വസിക്കുന്നുമില്ല; ദൈവത്തിൻ്റെ ശക്തിയും കരുണയും മാത്രമാണ് ആധാരം. 
➦പത്രൊസിൻ്റെ നിഴൽ വീണും പൗലൊസിൻ്റെ ഉറുമാൽ കൊണ്ടും സൗഖ്യം നടന്നിട്ടുണ്ട്; അതൊന്നും ആരുടെയും വിശ്വാസത്താലല്ല; ദൈവപ്രവൃത്തിയാണ്: (പ്രവൃ, 5:15 – പ്രവൃ, 19:12). ➟മോശെ ചെങ്കടൽ വിഭാഗിച്ചത് ആരുടെ വിശ്വാസംകൊണ്ടാണ്❓ ➟യേശു പ്രകൃതിശക്തികളെ നിയന്ത്രിച്ചത് ആരുടെ വിശ്വാസംകൊണ്ടാണ്❓ ➟മനുഷ്യൻ്റെ അവിശ്വാസം ദൈവത്തിൻ്റെ ശക്തിയെ പരിമിതപ്പെടുത്തുമെങ്കിൽ, ആ ദൈവം സർവ്വശക്തൻ ആകുന്നത് എങ്ങനെയാണ്❓ ➟ബൈബിളിലെ ഏതൊരു സൗഖ്യം എടുത്തുനോക്കിയാലും അതിനുപിന്നിൽ ഒരു കാരണം കാണാൻ കഴിയും. ❝കാരണം കൂടാതെ കാര്യം ഉണ്ടാകുന്നില്ല❞ എന്നതാണ് ആപ്തവാക്യം. ➟അനേകം അത്ഭുതങ്ങളിൽ ഒരു കാരണം മാത്രമാണ് മനുഷ്യരുടെ വിശ്വാസത്തിൻ്റെ പരിശോധന: (മത്താ, 9:27-2915:22-28). ➟അല്ലാതെ, ദൈവത്തിന് അത്ഭുതം പ്രവർത്തിക്കാൻ ആരുടെയും വിശ്വാസത്തിൻ്റെ സപ്പോർട്ട് ആവശ്യമില്ല. ➟അത്ഭുതത്തിന് തടസ്സം അവിശ്വാസമാണെന്ന് പഠിപ്പിച്ചത് വ്യാജന്മാരാണ്. ➟അതവരുടെ കള്ളക്കച്ചവടത്തിൻ്റെ ഭാഗമാണ്. ➟ഇല്ലാത്ത മുഴയും ക്യാൻസറും പോലുള്ള ഉടായിപ്പുകളല്ലാതെ, ഒരു മുടന്തനനെയോ, കുരുടനെയോ, ഊമനെയോ, ചെകിടനോയോ ഈ വ്യാജന്മാർ സൗഖ്യമാക്കിയതായി കേട്ടിട്ടുണ്ടോ❓ ➟എന്തേ അവരുടെ അവിശ്വാസമാണോ അവരുടെ സൗഖ്യത്തിന് തടസ്സം? ➟ബൈബിൾ വായിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവർ ദൈവത്തിൽ വിശ്വസിക്കുക; ദൈവത്തോട് പ്രാർത്ഥിക്കുക; വ്യാജന്മാരിൽ ആശ്രയിക്കാതിരിക്കുക.
➦ ബൈബിളിലെ തെളിവ്: നൂറു വയസ്സുള്ള അബ്രാഹാമിന് തൊണ്ണുറു വയസ്സുള്ള സാറായിൽ ജനിച്ച യിസ്ഹാക്ക് ഒരത്ഭുതമാണ്. (ഉല്പ, 21:1-3). ➟അബ്രാഹാമിനു തൊണ്ണുറ്റൊമ്പത് വയസ്സുള്ളപ്പോൾ യഹോവ പ്രത്യക്ഷനായി, ഞാൻ സർവ്വശക്തിയുള്ള ദൈവം ആകന്നു; ഞാൻ നിൻ്റെ ഭാര്യയിൽ നിന്ന് നിനക്കൊരു മകനെ തരുമെന്ന് പറഞ്ഞു. (ഉല്പ, 17:117:16). ➟അതുകേട്ട അബ്രാഹാം: ❝കവിണ്ണുവീണു ചിരിച്ചു: നൂറു വയസ്സുള്ളവന്നു മകൻ ജനിക്കുമോ❓ തൊണ്ണൂറു വയസ്സുള്ള സാറാ പ്രസവിക്കുമോ❓ എന്നു തന്റെ ഹൃദയത്തിൽ പറഞ്ഞു.❞ (ഉല്പ, 17:17). ➟ദൈവത്തിൻ്റെ വാക്കുകേട്ട് അവൻ ❝കവിണ്ണുവീണു ചിരിച്ചു.❞ എന്നു പറഞ്ഞാൽ, ദൈവത്തിൻ്റെ വാക്ക് അബ്രാഹാം വിശ്വസിച്ചില്ലെന്ന് മാത്രമല്ല; ദൈവത്തിൻ്റെ വാക്കുകേട്ട് ചിരിച്ചുചിരിച്ച് മണ്ണുകപ്പുകയും ചെയ്തു. ➟എന്നിട്ട് ❝യിശ്മായേൽ നിന്റെ മുമ്പാകെ ജീവിച്ചിരുന്നാൽമതി എന്നു അബ്രാഹാം ദൈവത്തോടു പറഞ്ഞു.❞ (ഉല്പ, 17:18). ➟അതായത്, എനിക്ക് മക്കളൊന്നും ജനിക്കാൻ പോണില്ല; യിശ്മായേലിനെ നീ തിരിച്ചെടുക്കാതിരുന്നാൽ മതിയെന്നാണ് അവൻ ദൈവത്തോടു പറഞ്ഞത്. ➟എന്നിട്ടും അബ്രാഹാമിൽനിന്ന് സാറാ യിസ്ഹാക്കിനെ പ്രസവിച്ചില്ലേ❓ ➟സർവ്വശക്തിയുള്ള ദൈവമാണ് വാക്കുപറഞ്ഞത്; അബ്രാഹാമിൻ്റെ അവിശ്വാസം ദൈവത്തിൻ്റെ ശക്തിയെ പരിമിതപ്പെടുത്തിയോ❓
➦ചെങ്കടൽ പിളർന്ന അത്ഭുതം സംഭവിച്ചത് ആര് വിശ്വസിച്ചിട്ടാണ്❓ ➟ചെങ്കടലിൻ്റെ മുമ്പിൽവന്ന യിസ്രായേൽ ജനം മോശെയോടു: ❝മിസ്രയീമിൽ ശവക്കുഴിയില്ലാഞ്ഞിട്ടോ നീ ഞങ്ങളെ മരുഭൂമിയിൽ മരിപ്പാൻ കൂട്ടിക്കൊണ്ടുവന്നതു? നീ ഞങ്ങളെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ചതിനാൽ ഞങ്ങളോടു ഈ ചെയ്തതു എന്തു?❞ എന്നാണ് ചോദിച്ചത്. (പുറ, 14:11). ➟ചെങ്കടലിലെ അത്ഭുതം അനുഭവിച്ച പത്തുനാല്പത് ലക്ഷംവരുന്ന യിസ്രായേൽ ജനങ്ങളിൽ ഒരുത്തൻപോലും ദൈവം തങ്ങളെ രക്ഷിക്കുമെന്ന് വിശ്വസിച്ചില്ല. ➟യഹോവ അത്ഭുതം പ്രവർത്തിക്കുമെന്ന് വിശ്വസിച്ചത് മോശെ മാത്രമാണ്. (പുറ, 14:13). ➟എന്നിട്ട് ദൈവം അത്ഭുതം പ്രവർത്തിച്ചില്ലേ❓ 
☛ ഒരു വാക്യത്തെ തെറ്റിദ്ധരിപ്പിച്ചിട്ടാണ് ഇങ്ങനെയൊരു വെളിവുകെട്ട ഉപദേശം ക്രൈസ്തവരുടെ ഇടയിൽ കടത്തിവിട്ടത്. രോഗസൗഖ്യത്തിൻ്റെ പേരിൽ നടക്കുന്ന എല്ലാ തട്ടിപ്പിനും കാരണം അതാണ്. ➟വാക്യം ഇതാണ്: ❝ഏതാനും ചില രോഗികളുടെ മേൽ കൈ വെച്ചു സൌഖ്യം വരുത്തിയതു അല്ലാതെ അവിടെ വീര്യപ്രവൃത്തി ഒന്നും ചെയ്‍വാൻ കഴിഞ്ഞില്ല.❞ (മർക്കൊ, 6:5). ➟ഈ വേദഭാഗത്ത്, ക്രിസ്തുവിനോ, ക്രിസ്തുവിനെക്കൊണ്ട് അത്ഭുതങ്ങൾ ചെയ്യിച്ച ദൈവത്തിനോ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല എന്നല്ല; അവിശ്വാസികളുടെ മദ്ധ്യത്തിൽ അവൻ അത്ഭുതങ്ങൾ ചെയ്യാൻ ഇഷ്ടപ്പെട്ടില്ല എന്നതാണ് ആശയം. ➟ഇതിൻ്റെ സമാന്തരവാക്യം അതിൻ്റെ തെളിവാണ്: ❝അവരുടെ അവിശ്വാസം നിമിത്തം അവിടെ വളരെ വീര്യപ്രവർത്തികളെ ചെയ്തില്ല  𝐀𝐧𝐝 𝐡𝐞 𝐝𝐢𝐝 𝐧𝐨𝐭 𝐦𝐚𝐧𝐲 𝐦𝐢𝐠𝐡𝐭𝐲 𝐰𝐨𝐫𝐤𝐬 𝐭𝐡𝐞𝐫𝐞 𝐛𝐞𝐜𝐚𝐮𝐬𝐞 𝐨𝐟 𝐭𝐡𝐞𝐢𝐫 𝐮𝐧𝐛𝐞𝐥𝐢𝐞𝐟.❞ (മത്താ, 13:58). അവിടെ അവൻ വളരെ വീര്യപ്രവർത്തികളെ ചെയ്യാഞ്ഞതാണെന്നു❞ ഈ വേദഭാഗത്ത് വ്യക്തമാണല്ലോ? ➟സുവിശേഷത്തിൻ്റെ വ്യാപ്തിക്കുവേണ്ടിയാണ് യേശു അത്ഭുതങ്ങൾ പ്രവർത്തിച്ചത്. ➟ദൈവത്തിലും രക്ഷാനായകനായ ക്രിസ്തുവിലും വിശ്വസിക്കാത്തവരുടെ മദ്ധ്യത്തിൽ അവൻ അത്ഭുതം പ്രവർത്തിക്കാൻ ആവശ്യമില്ലായിരുന്നു; അതാണ് അവിടുത്തെ വിഷയം. ➟അല്ലാതെ, ക്രിസ്തുവിനോ, അവനിലൂടെ പ്രവർത്തിച്ച ദൈവത്തിനോ മനുഷ്യരുടെ അവിശ്വാസം എന്തെങ്കിലും പ്രവർത്തിക്കാൻ പ്രതിബന്ധമല്ല. ➟❝എനിക്കു കരുണ തോന്നേണം എന്നുള്ളവനോടു കരുണ തോന്നുകയും എനിക്കു കനിവു തോന്നേണം എന്നുള്ളവനോടു കനിവു തോന്നുകയും ചെയ്യും എന്നു അവൻ മോശെയോടു അരുളിച്ചെയ്യുന്നു. അതുകൊണ്ടു ഇച്ഛിക്കുന്നവനാലുമല്ല, ഓടുന്നവനാലുമല്ല, കരുണ തോന്നുന്ന ദൈവത്താലത്രേ സകലവും സാധിക്കുന്നതു.❞ (റോമ, 9:15-16). [കാണുക: ക്രിസ്തുവും അത്ഭുതങ്ങളും]

യഹോവയല്ലാതെ മറ്റൊരു പിതാവുണ്ടോ
➦ യഹോവ, പിതാവായ ദൈവമല്ലെന്ന് പറയുന്ന ചില കൊടുംകൾട്ട് ത്രിമൂർത്തി പണ്ഡിതന്മാർ ഇന്നലത്തെ മഴയത്ത് മുളച്ചിട്ടുണ്ട്:
❶ ❝ഭോഷത്വവും അജ്ഞാനവുമുള്ള ജനമേ, ഇങ്ങനെയോ നിങ്ങൾ യഹോവെക്കു പകരം കൊടുക്കുന്നതു? അവനല്ലോ നിന്റെ പിതാവു, നിന്റെ ഉടയവൻ. അവനല്ലോ നിന്നെ സൃഷ്ടിക്കയും രക്ഷിക്കയും ചെയ്തവൻ.❞ (ആവ, 32:6)
❷ ❝നീയല്ലോ ഞങ്ങളുടെ പിതാവു; അബ്രാഹാം ഞങ്ങളെ അറിയുന്നില്ല; യിസ്രായേലിന്നു ഞങ്ങളെ തിരിയുന്നതുമില്ല; നീയോ യഹോവേ, ഞങ്ങളുടെ പിതാവാകുന്നു; യുഗാരംഭംമുതൽ ഞങ്ങളുടെ വീണ്ടെടുപ്പുകാരൻ എന്നാകുന്നു നിന്റെ നാമം.❞ (യെശ, 63:16)
❸ ❝എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങൾ എല്ലാവരും നിന്റെ കൈപ്പണിയത്രേ;❞ (യെശ, 64:8)
❹ ❝ഞാൻ യിസ്രായേലിന്നു പിതാവും എഫ്രയീം എന്റെ ആദ്യജാതനുമല്ലോ.❞ (യിരെ, 31:9)
❺ ❝മകൻ അപ്പനെയും ദാസൻ യജമാനനെയും ബഹുമാനിക്കേണ്ടതല്ലോ. ഞാൻ അപ്പൻ എങ്കിൽ എന്നോടുള്ള ബഹുമാനം എവിടെ? ഞാൻ യജമാനൻ എങ്കിൽ എന്നോടുള്ള ഭക്തി എവിടെ എന്നു സൈന്യങ്ങളുടെ യഹോവ, അവന്റെ നാമത്തെ തുച്ഛീകരിക്കുന്ന പുരോഹിതന്മാരേ, നിങ്ങളോടു ചോദിക്കുന്നു; അതിന്നു നിങ്ങൾ: ഏതിനാൽ ഞങ്ങൾ നിന്റെ നാമത്തെ തുച്ഛീകരിക്കുന്നു എന്നു ചോദിക്കുന്നു.❞ (മലാ, 1:6)
❻ ❝നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു; നമ്മുടെ പിതാക്കന്മാരുടെ നിയമത്തെ അശുദ്ധമാക്കേണ്ടതിന്നു നാം അന്യോന്യം ദ്രോഹം ചെയ്യുന്നതെന്തിന്നു?❞ (മലാ, 2:10)
❼ ❝ഏകസത്യദൈവമായ പിതാവിനെയും (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.❞ (യോഹ. 17:3)
❽ ❝പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.❞ (1കൊരി, 8:6)
❾ ❝എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.❞ (എഫെ, 4:6)
❿ ❝വിശുദ്ധീകരിക്കുന്നവന്നും വിശുദ്ധീകരിക്കപ്പെടുന്നവർക്കും എല്ലാം ഒരുവനല്ലോ പിതാവു.❞ (എബ്രാ 2:11)
☛ യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും (2രാജാ, 19:15; 19:19), യഹോവ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്നും (നെഹെ, 9:6; യെശ, 44:24), മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ലെന്നും പഴയനിയമം പറയുന്നു: (ആവ, 4:39 ആവ, 3:24; യോശു, 2:11; 1രാജാ, 8:23; 2ദിന, 6:14; സങ്കീ, 73:25). ➟പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും (യോഹ. 17:3; 1കൊരി, 8:6), പിതാവാണ് സകലത്തിൻ്റെയും സ്രഷ്ടാവെന്നും പുതിയനിയമം പറയുന്നു: (എഫെ, 4:61കൊരി, 11:12; എബ്രാ, 2:10; വെളി, 4:11; 10:7). ➟യഹോവ തന്നെയാണ് സകലത്തിൻ്റെയും സ്രഷ്ടാവും പിതാവുമായ ഏകദൈവം. ➟ആകാശവും ഭൂമിയുംകീഴ്മേൽ മറിഞ്ഞാലും ഈ വസ്തുതയ്ക്ക് മാറ്റമുണ്ടാകില്ല. [കാണുക: ദൈവം തന്റെ (His) സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, നാം നമ്മുടെ സ്വരൂപത്തിലും സാദൃശ്യത്തിലും മനുഷ്യനെ ഉണ്ടാക്കുക]

യഹോവയ്ക്ക് സമനായും സദൃശനായും ആരുമില്ല:
➦ ദൈവം സമനിത്യരായ മുന്നുപേരാണെന്ന് ട്രിനിറ്റി വിചാരിക്കുന്നു. ➟എന്നാൽ യഹോവയോടു സമനായും സദൃശനായും ഒരുത്തനുമില്ലെന്ന് ഏകദൈവമായ യഹോവയും പഴയനിയമത്തിലെ മശീഹമാരും ഭക്തന്മാരും ആവർത്തിച്ച് പറയുന്നു:
❶ നിങ്ങൾ എന്നെ ആരോടു സദൃശമാക്കും? ഞാൻ ആരോടു തുല്യനാകും എന്നു പരിശുദ്ധനായവൻ അരുളിച്ചെയ്യുന്നു. (യെശ, 40:25)
❷ നിങ്ങൾ എന്നെ ആരോട് ഉപമിച്ചു സദൃശമാക്കും? തമ്മിൽ ഒത്തുവരത്തക്കവണ്ണം എന്നെ ആരോടു തുല്യമാക്കും? (യെശ, 46:5)
❸ എനിക്കു സമനായവൻ ആർ? (യിരെ, 49:19; 50:44)
❹ ഞങ്ങളുടെ ദൈവമായ യഹോവയെപ്പോലെ ആരുമില്ല. (പുറ, 8:10)
❺ യഹോവയെപ്പോലെ പരിശുദ്ധൻ ഇല്ല; നീ അല്ലാതെ ഒരുത്തനുമില്ലല്ലോ; നമ്മുടെ ദൈവത്തെപ്പോലെ ഒരു പാറയുംഇല്ല. (1ശമൂ, 2:2)
❻ യെശൂരൂന്റെ (യിസ്രായേൽ) ദൈവത്തെപ്പോലെ ഒരുത്തനുമില്ല. (ആവ, 33:26)
❼ കർത്താവായ യഹോവേ, നീ വലിയവൻ ആകുന്നു; നിന്നെപ്പോലെ ഒരുത്തനുമില്ല. (2ശമൂ, 7:22)
❽ യഹോവേ, നിനക്കു തുല്യൻ ആർ? (സങ്കീ, 35:10)
❾ മഹാകാര്യങ്ങളെ പ്രവർത്തിച്ചിട്ടുള്ള ദൈവമേ, നിന്നോടു തുല്യൻ ആരുള്ളൂ? (സങ്കീ, 71:19)
❿ ദൈവമായ യഹോവേ, ….. നിന്നോടു സദൃശൻ ആരുമില്ല. (സങ്കീ, 40:5)
⓫ സ്വർഗത്തിൽ യഹോവയോട് സദൃശനായവൻ ആർ? ദേവപുത്രന്മാരിൽ യഹോവയ്ക്കു തുല്യനായവൻ ആർ? (സങ്കീ, 89:6)
⓬ സൈന്യങ്ങളുടെ ദൈവമായ യഹോവേ, നിന്നെപ്പോലെ ബലവാൻ ആരുള്ളു? (സങ്കീ, 89:8)
⓭ ഉന്നതത്തിൽ അധിവസിക്കുന്നവനായി നമ്മുടെ ദൈവമായ യഹോവെക്കു സദൃശൻ ആരുള്ളു? (സങ്കീ, 113:5)
⓮ യഹോവേ, നിന്നോടു തുല്യനായവൻ ആരുമില്ല. (യിരേ, 10:6)
⓯ നിന്നോടു സമനായ ദൈവം ആരുള്ളു? (മീഖാ, 7:18). 
➦ മേല്പറഞ്ഞ വേദഭാഗങ്ങളിൽ, ❝എന്നെ, എനിക്കു❞ എന്നിങ്ങനെ ഏകവചനം പറഞ്ഞുകൊണ്ടാണ്, തനിക്ക് സമനായും സദൃശനായും ആരുമില്ലെന്ന് യഹോവ പറയുന്നത്. ➟ദൈവം ത്രിത്വമാണെങ്കിൽ, യഹോവ അങ്ങനെ പറയുമായിരുന്നോ❓ ➟യഹോവയ്ക്ക് സമനായും സദൃശനായും ആരുമില്ലെന്നും ❝നിനക്കു, നിന്നോടു❞ (ഏകവചനം) സമനായും സദൃശനാനായും ആരുമില്ലെന്നുമാണ് പഴയനിയമത്തിലെ മശീഹമാരും ഭക്തന്മാരും പറയുന്നത്. ➟ദൈവം ത്രിത്വമാണെങ്കിൽ, യഹോവയ്ക്ക് സമനായും സദൃശമായും ആരുമില്ലെന്ന് പഴയനിയമഭക്തന്മാർ പറയുമായിരുന്നോ❓ ➟യഹോവയായ ഏകദൈവത്തോട് സമനായും സദൃശനായും ആരുമില്ലെന്ന് ദൈവശ്വാസീയമായ തിരുവെഴുത്തുകളിൽ ആവർത്തിച്ച് ആലേഖനംചെയ്ത് വെച്ചിരിക്കെ, ദൈവം ഏകനല്ല; ത്രിത്വമാണെന്ന് എങ്ങനെ പറയാൻ കഴിയും❓ [കാണുക: യഹോവ ഒരുത്തൻ മാത്രം, ദൈവം ഒരുത്തൻ മാത്രം, പിതാവ് എന്നെക്കാൾ വലിയവൻ]