യേശുവിൻ്റെ അമ്മയെ ❝കന്യകയായ മറിയം❞ എന്ന് വിശേഷിപ്പിക്കുന്നത് ഒരിക്കലും തെറ്റല്ല. നമ്മുടെ രക്ഷയും (ലൂക്കാ, 3:31) രക്ഷകനും (ലൂക്കാ, 2:11) രക്ഷയുടെ കർത്താവുമായ (ഹെബ്രാ, 2:10) യേശുവിനെ പ്രസവിക്കുന്നതുവരെ മാതാവ് കന്യകയായിരുന്നു: (മത്താ, 1:18; മത്താ, 1:25). എന്നാൽ ❝നിത്യകന്യക❞ എന്ന പ്രയോഗം ന്യായീകരിക്കപ്പെടുന്നതല്ല. യേശുവിനെ കൂടാതെ മാതാവിന് ജോസഫിൽ കുറഞ്ഞത്, ആറു മക്കളെങ്കിലും ഉള്ളതായിട്ട് ബൈബിൾ വ്യക്തമാക്കുന്നു: (മത്താ, 13:55,56; മർക്കോ, 6:3). അത് മാതാവിൻ്റെ സഹോദരിയുടെ മക്കളാണെന്ന് കത്തോലിക്കാസഭ പഠിപ്പിക്കുന്നു. അതിനായി അവർ പറയുന്ന വാക്യം ഇതാണ്: ❝ഇതെല്ലാം കണ്ടുകൊണ്ട് ദൂരെ കുറെ സ്‌ത്രീകളും നിന്നിരുന്നു. മഗ്‌ദലേന മറിയവും യോസേയുടെയും ചെറിയ യാക്കോബിന്റെയും അമ്മയായ മറിയവും സലോമിയും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.❞ (മര്‍ക്കോ, 15:40).
☛ യേശുവിൻ്റെ ക്രൂശിനരികെ ആറിൽക്കൂടുതൽ സ്ത്രീകളുണ്ടെങ്കിലും നാലു സുവിശേഷങ്ങളും ചേർത്ത് പഠിച്ചാൽ ആറുപേരെ വ്യക്തമായി മനസ്സിലാക്കാൻ കഴിയും:
☛ ഈ വാക്യത്തിൽ മൂന്നുപേരെക്കാണാം: ❶മഗ്‌ദലേനമറിയം. ❷യാക്കോബിന്റെയും ജോസഫിന്റെയും അമ്മയായ മറിയം: (അപ്പസ്തോലനായ ചെറിയ യാക്കോബിൻ്റെ അമ്മ. മർക്കോ, 15:40). അപ്പസ്തോലന്മാരുടെ കൂട്ടത്തിൽ രണ്ട് യാക്കോബ് ഉള്ളതുകൊണ്ടാണ് ഇവനെ ചെറിയ യാക്കോബ് എന്ന് വിളിക്കുന്നത്). ❸സെബദീപുത്രന്‍മാരുടെ അമ്മ: (അപ്പസ്തോലന്മാരായ യാക്കോബിൻ്റെയും യോഹന്നാൻ്റെയും അമ്മ. മത്താ, 10:2)
☛ ❝ഇതെല്ലാം കണ്ടുകൊണ്ട് ദൂരെ കുറെ സ്‌ത്രീകളും നിന്നിരുന്നു. മഗ്‌ദലേന മറിയവും യോസേയുടെയും ചെറിയ യാക്കോബിന്റെയും അമ്മയായ മറിയവും സലോമിയും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.❞ (മര്‍ക്കോ, 15:40)
➦ ഈ വാക്യത്തിലും അതേ മൂന്നുപേരെക്കാണാം: ❶മഗ്‌ദലേനമറിയം. ❷യോസേയുടെയും ചെറിയ യാക്കോബിന്റെയും അമ്മയായ മറിയം. ❸സലോമി: (അപ്പസ്തോലന്മാരായ യാക്കോബിൻ്റെയും യോഹന്നാൻ്റെയും അമ്മയുടെ പേരാണ് സലോമി. മത്താ, 10:2 → മർക്കോ, 16:1)
➦ ഈ വാക്യത്തിൽ മൂന്നിൽക്കൂടുതൽ സ്ത്രീകളുണ്ടെങ്കിലും മൂന്നുപേരുടെ പേരാണ് പറഞ്ഞിരിക്കുന്നത്. അതിൽ, മുകളിൽ നാം കണ്ട മൂന്നുപേരിൽ സെബദീപുത്രന്‍മാരുടെ അമ്മയെ എടുത്തുപറയാതെ, പുതിയൊരു സ്ത്രീയുടെ പേരാണ് പറഞ്ഞിരിക്കുന്നത്. അതാണ് നാലാമതായി കാണുന്ന സ്ത്രീ. ❹യോവാന്ന: (ഹേറോദേസിൻ്റെ കാര്യസ്ഥനായ കൂസായുടെ ഭാര്യയാണ് യോവാന്ന: ലൂക്കാ, 8:3)
☛ ❝യേശുവിന്റെ കുരിശിനരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലോപ്പാസിന്റെ ഭാര്യ മറിയവും മഗ്‌ദലേനമറിയവും നില്‍ക്കുന്നുണ്ടായിരുന്നു.❞ (യോഹ, 19:25). “Standing by the cross of Jesus were his mother and his mother’s sister, Mary the wife of Clopas, and Mary of Magdala.” (വത്തിക്കാൻ പരിഭാഷ കാണുക: NAB)
➦ ഈ വാക്യത്തിൽ നാലുപേരാണുള്ളത്. അതിൽ രണ്ടുപേർ മുകളിൽ നാം കണ്ടവരാണ്. പുതിയ രണ്ടുപേരെക്കൂടി കാണാം: ❺യേശുവിൻ്റെ അമ്മ. ❻അമ്മയുടെ സഹോദരി. ഇവിടെപ്പറയുന്ന ക്ലോപ്പാസ്, “ഹല്‍പൈ” എന്ന പേരിൻ്റെ ഗ്രീക്കു രൂപമാണ്. (മത്താ, 10:3; മർക്കോ, 3:18; ലൂക്കാ, 6:15; അപ്പ, 1:13). അപ്പസ്തോലനായ ചെറിയ യാക്കോബിൻ്റെയും യോസേയുടെയും അപ്പനും അമ്മയുമാണ് ഈ വാക്യത്തിൽപ്പറയുന്ന, ക്ലോപ്പാസും ഭാര്യ മറിയയും.
☛ യേശുവിൻ്റെ ക്രൂശിനരികെ ആറിൽക്കൂടുതൽ സ്ത്രീകളുള്ളതായി മേല്പറഞ്ഞ വാക്യങ്ങളിൽനിന്ന് മനസ്സിലാക്കാം. അതിൽ, പേരും വിശേഷണങ്ങളുമുള്ള ആറുപേരെ വ്യക്തമായി മനസ്സിലാക്കാം:
❶ മഗ്‌ദലേനമറിയം, ❷ അപ്പസ്തോലനായ ചെറിയ യാക്കോബിന്റെയും യോസേയുടെയും അമ്മയായ മറിയം, ❸ അപ്പസ്തോലന്മാരായ യാക്കോബിൻ്റെയും യോഹന്നാൻ്റെയും അമ്മയായ സലോമി. ❹ ഹേറോദേസിൻ്റെ കാര്യസ്ഥനായ കൂസായുടെ ഭാര്യ യോവാന്ന, ❺ യേശുവിൻ്റെ അമ്മ, ❻ യേശുവിൻ്റെ അമ്മയുടെ സഹോദരി.
☛ അതിൽ, മാതാവിൻ്റെ സഹോദരിയെക്കുറിച്ച് ആകെ ഒരു പരാമർശമാണുള്ളത്: (യോഹ, 19:25). നാല് സുവിശേഷകന്മാരും ക്രൂശിനരികിൽ നില്ക്കുന്ന സ്ത്രീകളെക്കുറിച്ച് പറഞ്ഞിട്ടുണ്ടെങ്കിലും, യോഹന്നാൻ മാത്രമാണ് അമ്മ മറിയത്തെക്കുറിച്ചും അമ്മയുടെ സഹോദരിക്കുറിച്ചും പറയുന്നത്. മാതാവിനൊപ്പം ഒരിക്കൽമാത്രം പറഞ്ഞിരിക്കുന്ന ഈ സഹോദരിയുടെ പേരെന്താണെന്നോ, അവൾക്ക് ഭർത്താവുള്ളതായോ, മക്കളുള്ളതായോ യാതൊരു സൂചനയും ബൈബിളിൽ കാണാൻ കഴിയില്ല. പിന്നെങ്ങനെയാണ്, യേശുവിൻ്റെ സഹോദരന്മാർ മാതാവിൻ്റെ സഹോദരിയുടെ മക്കളാകുന്നത്? മറ്റു തെളിവുകൾ നോക്കാം:
1️⃣ യേശുവിൻ്റെ സഹോരന്മാരെക്കുറിച്ച് പറയുന്ന ആനേകം വാക്യങ്ങളുണ്ട്: (മത്താ, 12:46-47; മത്താ, 13:55,56; മർക്കൊ, 3:31-32; മർക്കോ, 6:3; ലൂക്കാ, 8:19-20; യോഹ, 2:12; 7:3-5). അതിൽ യേശുവിനെക്കൂടാതെ, ആറിലേറെ മക്കൾ ജോസേഫിനും മറിയയ്ക്കും ഉള്ളതായി രണ്ട് വാക്യങ്ങളിൽ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്: ➟❝ഇവന്‍ ആ തച്ചന്റെ മകനല്ലേ? മറിയമല്ലേ ഇവന്റെ അമ്മ? യാക്കോബ്, ജോസഫ്, ശിമയോന്‍, യൂദാസ് എന്നിവരല്ലേ ഇവന്റെ സഹോദരന്‍മാര്‍? ഇവന്റെ സഹോദരിമാരെല്ലാം നമ്മുടെ കൂട്ടത്തിലുണ്ടല്ലോ? പിന്നെ ഇവന് ഇതെല്ലാം എവിടെനിന്ന്?❞ (മത്താ, 13:55,56). ➟അടുത്തവാക്യം: ❝ഇവന്‍ മറിയത്തിന്റെ മകനും യാക്കോബ്, യോസെ, യൂദാസ്, ശിമയോന്‍ എന്നിവരുടെ സഹോദരനുമായ മരപ്പണിക്കാരനല്ലേ? ഇവന്റെ സഹോദരിമാരും ഇവിടെ നമ്മുടെ കൂടെയില്ലേ? ഇങ്ങനെ പറഞ്ഞ് അവര്‍ അവനില്‍ ഇടറി.❞ (മർക്കോ, 6:3). ഇനി കത്തോലിക്കാ സഭ പഠിപ്പിക്കുന്നപോലെ, യോസേയും ചെറിയ യാക്കോബുമാണ് മാതാവിൻ്റെ സഹോദരിയുടെ മക്കളെന്ന് മനസ്സിലാക്കിയാൽ, അവർക്ക് രണ്ട് മക്കൾ മാത്രമേ ഉള്ളു. (മത്താ, 27:56; മർക്കോ, 15:40). തന്മൂലം, യേശുവിൻ്റെ സഹോദരന്മാരും സഹോദരിമാരെന്നും പറയുന്നത് ജോസേഫിൻ്റെയും മറിയയുടെയും സ്വന്തമക്കളും യേശുവിൻ്റെ സ്വന്ത സഹോദരന്മാരും ആണെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം.
2️⃣ മാതാവിനെ യേശുവിൻ്റെ അമ്മയെന്നും മറ്റുള്ളവരെ യേശുവിൻ്റെ സഹോദരന്മാരെന്നും സഹോദരിമാരെന്നും ആണ് പറയുന്നത്. അതായത്, മറിയയെ യേശുവിൻ്റെ അമ്മയെന്ന് എപ്രകാരം വിശേഷിപ്പിച്ചിരിക്കുന്നുവോ, അപ്രകാരം തന്നെയാണ്, അവൻ്റെ സഹോദരന്മാരെന്നും സഹോദരിമാരെന്നും വിശേഷിപ്പിക്കുന്നത്. പിന്നെ മാതാവ് യേശുവിൻ്റെ സ്വന്തമാതാവും സഹോദരങ്ങൾ വകയിലേതും ആകുന്നത് എങ്ങനെയാണ്? മാതാവ് യേശുവിൻ്റെ സ്വന്തം അമ്മയാണെങ്കിൽ; സഹോദരങ്ങളും അങ്ങനെതന്നെ. സഹോദരങ്ങൾ വകയിലുള്ളതാണെങ്കിൽ, മാതാവും പെറ്റമ്മയല്ല; പോറ്റമ്മയെന്നേ വരൂ. ഭാഷാപരമായി അങ്ങനെ മാത്രമേ മനസ്സിലാക്കാൻ നിർവ്വാഹമുള്ളു; ബാക്കിയെല്ലാം ദുർവ്യാഖ്യാനങ്ങളാണ്.
3️⃣ ❝പുത്രനെ പ്രസവിക്കുന്നതുവരെ അവളെ അവന്‍ അറിഞ്ഞില്ല; അവന്‍ ശിശുവിന് യേശു എന്നു പേരിട്ടു.❞ (മത്താ, 1:25). ഈ വാക്യത്തെ കത്തോലിക്കർ വ്യാഖ്യാനിക്കുന്നത്, പത്രനെ പ്രസവിക്കുംവരെ ജോസഫിന് മറിയത്തെ പരിചയമേ ഇല്ലായിരുന്നു എന്നാണ്. ജോസഫ് വിവാഹനിശ്ചയം ചെയ്തവളായിരുന്നു മറിയം. യെഹൂദൻ്റെ വിവാഹത്തിനും മൂന്നു ഘട്ടമുണ്ട്: ❶വധുവിനെ കണ്ടെത്തുക. ❷വരൻ വധുവിന് സ്ത്രീധനം നല്കി വിവാഹനിശ്ചയം ചെയ്യുക. ❸വധുവിന് ഭവനം ഒരുക്കിയശേഷം തോഴ്മക്കാരുമായി ചെന്ന് വധുവിനെ കൂട്ടിക്കൊണ്ടു വന്നിട്ട്, വരൻ്റെ വീട്ടിൽവെച്ച് ആഘോഷമായി വിവാഹം നടത്തുക. മറിയവും ജോസേഫും വിവാഹനിശ്ചയം കഴിഞ്ഞവരാണ്: (മത്താ, 1:18). വിവാഹനിശ്ചയം കഴിഞ്ഞാൽ, നിയമപരമായി അവർ ഭാര്യാഭർത്താക്കന്മാരാണ്. അതുകൊണ്ടാണ്, ഗർഭിണിയായ വിവരമറിഞ്ഞ് അവളെ രഹസ്യമായി ഉപേക്ഷിക്കാൻ തീരുമാനിച്ചത്: (മത്താ, 1:19). മൂന്നാമത്തെ ഘട്ടം അഥവാ, വിവാഹം കഴിയാത്തതുകൊണ്ട് അവരുടെ ആദ്യരാത്രി കഴിഞ്ഞിട്ടില്ലെന്നേയുള്ളു. അതിനാലാണ്, “അവർ സഹവസിക്കുന്നതിനുമുമ്പെ അവൾ പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി” എന്ന് എഴുതിയിരിക്കുന്നത്. (മത്താ, 1:18). യേശുവിനെ പ്രസവിച്ചുകഴിഞ്ഞ് അവർ ഭാര്യാഭർത്തൃബന്ധം നിവൃത്തിക്കുകയും ചെയ്തു. അതുകൊണ്ടാണ്, “പുത്രനെ പ്രസവിക്കുന്നതുവരെ അവളെ അവന്‍ അറിഞ്ഞില്ല”എന്നെഴുതിയിരിക്കുന്നത്: (മത്താ, 1:25). മലയാളത്തിലെ മറ്റു പരിഭാഷകൾ കൂടി പരിശോധിച്ചാൽ കാര്യം വ്യക്തമാകും:
➦ BCS മലയാളം: ❝മകനെ പ്രസവിക്കുംവരെ അവൻ അവളുമായി ശാരീരികമായി ബന്ധപ്പെട്ടിരുന്നില്ല.❞
➦ ERV മലയാളം: ❝മറിയ മകനെ പ്രസവിക്കും വരെ അവന്‍ അവളുമായി ലൈംഗികബന്ധത്തിൽ ഏര്‍പ്പെട്ടില്ല.❞
➦ MSV മലയാളം: ❝മറിയ പുത്രന് ജന്മം നൽകുന്നതുവരെ ജോസഫ് അവളുമായി സഹധർമ്മം ചെയ്തില്ല.❞
➦ പുതിയലോകഭാഷാന്തരം: ❝മകനെ പ്രസവിക്കുന്നതുവരെ ജോസേഫ് മറിയയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടില്ല.❞
➦ ബെഞ്ചമിൻ ബെയ്‌ലി: ❝അവൻൾ അവളുടെ പ്രഥമപുത്രനെ പ്രസവിക്കുവോളത്തിന് അവൻ അവളെ അറിയാതെയുമിരുന്നു.❞
➦ മനോവ ബൈബിൾ: ❝പുത്രനെ പ്രസവിക്കുന്നതുവരെ അവളെ അവന്‍ അറിഞ്ഞില്ല.❞
➦ മാണിക്കത്തനാർ: ❝അവൾ തൻ്റെ കടിഞ്ഞൂൽ പുത്രനെ പ്രസവിച്ചതുവരെ അവൻ അവളെ അറിഞ്ഞുമില്ല.❞
➦ വിശുദ്ധഗ്രന്ഥം: ❝അവള്‍ ആദ്യജാതനെ പ്രസവിച്ചതുവരെ അവന്‍ അവളെ അറിഞ്ഞില്ല.❞
➦ സത്യം പരിഭാഷ: ❝ആദ്യജാതനായ മകനെ പ്രസവിക്കുംവരെ അവൻ അവളെ പരിഗ്രഹിച്ചില്ല.❞
➦ സത്യവേദപുസ്തകം: ❝മകനെ പ്രസവിക്കുംവരെ അവൻ അവളെ പരിഗ്രഹിച്ചില്ല.❞
➦ സത്യവേദപുസ്തകം സമകാലിക പരിഭാഷ: ❝മകനെ പ്രസവിക്കുംവരെ അവൻ അവളുമായി ശാരീരികമായി ബന്ധപ്പെട്ടിരുന്നില്ല.❞
➦ ഹെർമ്മൻ ഗുണ്ടർട്ട്: ❝അവൾ ആദ്യജാതനായ തൻ്റെ മകനെ പ്രസവിക്കുംവരെ (യോസഫ്) അവളെ അറിയാതെ നിന്നു.❞
☛ മേല്പറഞ്ഞ പരിഭാഷകൾ പരിശോധിച്ചാൽ, ജോസഫ് മറിയയെ അറിഞ്ഞില്ല എന്ന പ്രയോഗത്തിൻ്റെ ശരിയായ അർത്ഥം എന്താണെന്ന് മനസ്സിലാക്കാം. യേശുവിനെ പ്രസവിക്കുന്നതുവരെ മാത്രമേ മറിയം കന്യകയായിരുന്നുള്ളൂ എന്ന് ഈ വാക്യത്തിലൂടെ അസന്ദിഗ്ധമായി തെളിയുന്നു.
ജോസഫിൻ്റെ മക്കളെ മാതാവ് പ്രസവിച്ചാൽ മാതാവ് അശുദ്ധയാകുമോ? ദൈവം വിവാഹം നിയമിച്ചത് നിഷ്പാപ യുഗത്തിലാണ്. (ഉല്പ, 2:24). ആദവും ഹവ്വയും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതുകൊണ്ടല്ല; ദൈവകല്പന ലംഘിച്ചതുകൊണ്ടാണ് അവർ പാപികളായത്. വിശുദ്ധരിൽ വിശുദ്ധയായ യേശുവിൻ്റെ മാതാവിന് കത്തോലിക്കർ ദുർവ്യാഖ്യാനത്താൽ വിശുദ്ധിയൊന്നും ഉണ്ടാക്കിക്കൊടുക്കണ്ട. സ്ത്രീ തൻ്റെ ഭർത്താവിൽനിന്ന് ഗർഭം ധരിക്കുമ്പോഴല്ല; ഭർത്താവല്ലാത്തവരിൽനിന്ന് ഗർഭം ധരിക്കുമ്പോഴാണ് അശുദ്ധയാകുന്നത്. ❝മണവറ മലിനമാകാതിരുന്നാൽ, വിവാഹം എല്ലാവരുടെയിടയിലും മാന്യമാണ്.❞ (ഹെബ്രാ, 13:4).
4️⃣ മേല്പറഞ്ഞതൊന്നും വിശ്വസിക്കാതെ അജ്ഞത നടിക്കുന്നവർക്കുള്ളവർക്ക് ഉള്ളതാണ് ഈ വാക്യം: ➟❝അവിടെയായിരിക്കുമ്പോള്‍ അവള്‍ക്കു പ്രസവസമയമടുത്തു. അവള്‍ തന്റെ കടിഞ്ഞൂല്‍പുത്രനെ പ്രസവിച്ചു.❞ (ലൂക്കാ 2:6 → ലൂക്കൊ, 2:23). മത്തായിയിലും കടിഞ്ഞുൽപുത്രൻ എന്ന പ്രയോഗമുണ്ട്; എന്നാൽ പല മലയാളം പരിഭാഷകളും അതിനെ വിഴുങ്ങിക്കളഞ്ഞു. മലയാളം സുറിയാനി പരിഭാഷയായ വിശുഗ്രന്ഥത്തിലെ വാക്യം: ➟❝അവള്‍ ആദ്യജാതനെ പ്രസവിച്ചതുവരെ അവന്‍ അവളെ അറിഞ്ഞില്ല അവന് യേശു എന്ന് അവള്‍ പേരു വിളിച്ചു.❞ [കാണുക: വി.ഗ്ര]. ബെഞ്ചമിൽ ബെയിലി, മാണിക്കത്താനാർ, സത്യം പരിഭാഷ, ഹെർമ്മൻ ഗുണ്ടർട്ട് എന്നീ മലയാളം പരിഭാഷകളും ഇംഗ്ലീഷ് പരിഭാഷകളും പരിശോധിക്കുക.
☛ കടിഞ്ഞൂൻ പുത്രൻ (firstborn) അഥവാ, ആദ്യജാതനായ പുത്രൻ എന്നു പറഞ്ഞാൽ; മൂത്ത പുത്രൻ അല്ലെങ്കിൽ, ആദ്യത്തെ പുത്രൻ എന്നാണ്. അതായത്, യേശു മാതാവിൻ്റെ ഏകപുത്രനല്ല എന്നർത്ഥം. ബൈബിൾ മാനുഷികമല്ല; ദൈവികമാണെന്ന് ആദ്യം തിരിച്ചറിയണം. (2തിമൊ, 3:16). ബൈബിളിൻ്റെ യഥാർത്ഥ കർത്താവായ ദൈവാത്മാവിന് തെറ്റുപറ്റില്ല. കത്തോലിക്കർ അംഗീകരിച്ചാലും ഇല്ലെങ്കിലും, കടിഞ്ഞൂൽ പുത്രൻ അഥവാ, ആദ്യജാതൻ എന്ന പ്രയോഗം, അനന്തരജാതരെ സൂചിപ്പിക്കുന്നതാണ്. യേശുവിനെ മറിയത്തിൻ്റെ കടിഞ്ഞൂൽപുത്രൻ എന്ന് വിശേഷിപ്പിക്കുന്നത് മാതാവിന് മറ്റു മക്കൾ ഉണ്ടെന്നതിൻ്റെ സ്ഫടികസ്ഫുടമായ തെളിവാണ്. അല്ലെങ്കിൽ, ബൈബിൾ തെറ്റാണെന്ന് കത്തോലിക്കർ പറയണം.
5️⃣ ❝മോശയുടെ നിയമമനുസരിച്ച്, ശുദ്ധീകരണത്തിനുള്ള ദിവസങ്ങള്‍ പൂര്‍ത്തിയായപ്പോള്‍, അവര്‍ അവനെ കര്‍ത്താവിനു സമര്‍പ്പിക്കാന്‍ ജറുസലെമിലേക്കു കൊണ്ടുപോയി. കടിഞ്ഞൂല്‍ പുത്രന്‍മാരൊക്കെയും കര്‍ത്താവിന്റെ പരിശുദ്ധന്‍ എന്നുവിളിക്കപ്പെടണം എന്നും, ഒരു ജോടി ചെങ്ങാലികളെയോ രണ്ടു പ്രാവിന്‍കുഞ്ഞുങ്ങളെയോ ബലി അര്‍പ്പിക്കണം എന്നും കര്‍ത്താവിന്റെ നിയമത്തില്‍ പറഞ്ഞിരിക്കുന്നതനുസരിച്ചാണ് അവര്‍ അങ്ങനെ ചെയ്‌തത്.❞ (ലൂക്കാ 2:22-24). മാതാവ് പ്രസവിച്ച കടിഞ്ഞൂൽപുത്രൻ ആയതുകൊണ്ടാണ് അവളുടെ ശൂദ്ധീകരണകാലം തികഞ്ഞപ്പോൾ, അവനെ പരിശുദ്ധനായി ദൈവാലയത്തിൽ സമർപ്പിച്ചിട്ട്, പ്രാവിൻ കുഞ്ഞുങ്ങളെ കൊടുത്ത് അവനെ വീണ്ടെടുത്തത്. മനുഷ്യൻ്റെ കടിഞ്ഞൂലിനെയും അശുദ്ധ മൃഗങ്ങളുടെ കടിഞ്ഞൂലിനെയുമല്ലാതെ മറ്റാരെയും പരിശുദ്ധനായി സമർപ്പിക്കുകയോ, വീണ്ടെടുക്കുകയോ ചെയ്യാൻ പ്രമാണമില്ല. (സംഖ്യാ, 3:12-13; 18:15). മറിയയ്ക്കും യോസേഫിനും മറ്റ് മക്കൾ ഇല്ലായിരുന്നെങ്കിൽ, ❝കടിഞ്ഞൂല്‍ പുത്രനായ യേശുവിനെ സമർപ്പിച്ചു❞ എന്ന് പിൽക്കാലത്ത് രചിച്ച ബൈബിളിൽ എഴുതിവെക്കില്ലായിരുന്നു. പ്രത്യുത, ഏകപുത്രനെ സമർപ്പിച്ചു എന്നായിരിക്കും പറയുക.
6️⃣ ഇനി വളരെ പ്രധാനപ്പെട്ട മറ്റൊരു തെളിവ് തരാം: ➟❝മറ്റ് അപ്പസ്‌തോലന്‍മാരും കര്‍ത്താവിന്റെ സഹോദരന്‍മാരും കേപ്പായും ചെയ്യുന്നതുപോലെ സഹോദരിയായ ഒരു സ്‌ത്രീയെ കൊണ്ടുനടക്കാന്‍ ഞങ്ങള്‍ക്കും അവകാശമില്ലേ?❞ (1കോറി, 9:5). ഈ വേദഭാഗത്ത്, ❝കർത്താവിൻ്റെ സഹോദരന്മാർ❞ (oi adelfoi tou kyriou – the brethren of the Lord) എന്ന് വിശേഷിപ്പിച്ചിരിക്കുന്നത് യേശുവിൻ്റെ സ്വന്ത സഹോദരന്മാരെയാണ്. ➟അടുത്തവാക്യം: ❝കര്‍ത്താവിന്റെ സഹോദരനായ യാക്കോബിനെയല്ലാതെ അപ്പസ്‌തോലന്‍മാരില്‍ മറ്റാരെയും ഞാന്‍ കണ്ടില്ല.❞ (ഗലാ, 1:19). ഈ വേദഭാഗത്ത്, കർത്താവിൻ്റെ സഹോദരൻ (ton adelfon tou kyriou – the Lord’s brother) എന്ന് വിശേഷിപ്പിച്ചിരിക്കുന്നത് യേശുവിൻ്റെ സ്വന്തസഹോദരൻ യാക്കോബിനെയാണ്. അപ്പസ്തോലന്മാരെ യേശു സഹോദരന്മാർ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. (യോഹ, 20:17). എന്നാൽ യേശുവിൻ്റെ സ്വന്ത സഹോദരന്മാരെയല്ലാതെ, അപ്പസ്തോലന്മാരെപ്പോലും കർത്താവിൻ്റെ സഹോദരൻ, സഹോദരന്മാർ❞ എന്ന് ബൈബിൾ വിശേഷിപ്പിച്ചിട്ടില്ല. തൻ്റെ മാതാവ് പ്രസവിക്കാത്ത, യേശുവിൻ്റെ വകയിലെ സഹോദരന്മാരായിരുന്നെങ്കിൽ, അപ്പസ്തോലന്മാർക്കുപോലും കൊടുക്കാത്ത ഒരു മഹനീയ വിശേഷണം പൗലൊസ് അവർക്ക് കൊടുക്കുമായിരുന്നോ? ➟ശ്രദ്ധേയമായ മറ്റൊരു വേദഭാഗം കൂടി കാണുക: ❝എന്റെ കര്‍ത്താവിന്റെ അമ്മ എന്റെ അടുത്തു വരാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെ നിന്ന്?❞ (ലൂക്കാ 1:43). ❝എൻ്റെ കർത്താവിൻ്റെ അമ്മ❞ (mitir tou kyriou mou – mother of my Lord) എന്ന് എലിസബത്ത് മാതാവിനെ എപ്രകാരം, ഏത് വാക്കുകൊണ്ട് വിശേഷിപ്പിച്ചുവോ, അപ്രകാരം തന്നെയാണ് ❝കർത്താവിൻ്റെ സഹോദരന്മാർ❞ എന്ന് പൗലൊസ് വിശേഷിപ്പിച്ചിരിക്കുന്നതും. തന്മൂലം, കർത്താവിൻ്റെ അമ്മയായ മറിയ യേശുവിൻ്റെ സ്വന്ത മാതാവാണെങ്കിൽ, കർത്താവിൻ്റെ സഹോദരന്മാർ യേശുവിൻ്റെ സ്വന്തസഹോദരന്മാരാണെന്ന് സംശയലേശമന്യേ തെളിയുന്നു. വചനത്തെ കോട്ടിമാട്ടി ഉപദേശം ഉണ്ടാക്കിയാൽ, ദൈവത്തിൽനിന്ന് പണി മേടിക്കുമെന്ന് തിരിച്ചറിഞ്ഞാൽ, എല്ലാം ശരിയാകും.
7️⃣ മാതാവിന് മറ്റു മക്കൾ ഇല്ലാത്തതുകൊണ്ടാണ് യേശു ശിഷ്യൻ യോഹന്നാന് തൻ്റെ അമ്മയെ ഏല്പിച്ചുകൊടുത്തത് എന്നൊരു കത്തോലിക്കാ വ്യാഖ്യാനമുണ്ട്. മാതാവിന് മക്കളുണ്ടെന്ന് തെളിവായി ബൈബിൾ പറയുമ്പോൾ, കാരണം മറ്റൊന്നാണെന്ന് മനസ്സിലാകേണ്ടതല്ലേ? യേശുവിൻ്റെ പുനരുത്ഥാനം വരെയും സ്വന്തസഹോദരന്മാർ യേശുവിൽ വിശ്വസിച്ചിരുന്നില്ല. ➟അവന്റെ സഹോദരന്‍മാര്‍ പോലും അവനില്‍ വിശ്വസിച്ചിരുന്നില്ല.❞ (യോഹ, 7:5). യേശു മാതാവിൻ്റെ ആദ്യജാതനാണ്. (മത്താ, 1:25; ലൂക്കാ, 2:6; ലൂക്കാ, 2:23). തന്മൂലം, മാതാവിൻ്റെ ഉത്തരവാദിത്വം മൂത്തപുത്രനായ യേശുവിനുള്ളതാണ്. അതിനാൽ, തന്നിൽ വിശ്വസിക്കാത്ത സഹോദരങ്ങളേക്കാൾ, തൻ്റെ പ്രിയശിഷ്യൻ അമ്മയെ സംരക്ഷിക്കുമെന്ന് അറിയാവുന്നതുകൊണ്ടാണ് യോഹന്നാന് അമ്മയ് ഏല്പിച്ചുകൊടുത്തത്. (യോഹ, 19:26-27). അല്ലാതെ തനിക്ക് സ്വന്ത സഹോദരന്മാർ ഇല്ലാഞ്ഞിട്ടല്ല. മാനുഷികമായി സ്വന്തമെന്നോ, അന്യരെന്നോ വേർതിരിച്ചു കണ്ടിട്ട് ലോകപ്രകാരം കാര്യങ്ങളെ കാണാൻ, അവൻ കേവലമൊരു മനുഷ്യനല്ല. യേശു ആത്മപ്രകാരമാണ് ആ പ്രവൃത്തി ചെയ്തത്. യേശു യോർദ്ദാനിൽ വെച്ച് പരിശുദ്ധാത്മാവിനാലും ശക്തിയാലും ദൈവത്താൽ അഭിഷേകം ചെയ്യപ്പെട്ടതു മുതൽ, മനുഷ്യരോട്, സ്വന്തമെന്നും ബന്ധമെന്നും ഒരു വേർതിരിവ് താൻ കാണിച്ചിട്ടില്ല. (ലൂക്കാ, 3:22 → അപ്പ, 10:38). അതിന് പല തെളിവുകളും ബൈബിളിലുണ്ട്; പ്രധാനപ്പെട്ട ഒരു തെളിവ് കാണിക്കാം: യേശു തൻ്റെ ജനനം മുതൽ അപ്പൻ അമ്മ എന്നാണ്, മറിയയെയും ജോസഫിനെയും വിളിച്ചിരുന്നത്. (ലൂക്കോ, 2:48; മർക്കോ, 6:3; യോഹ, 1:45; 6:42). എന്നാൽ എപ്പോൾ താൻ അഭിഷേകം പ്രാപിച്ച് ദൈവത്തിൻ്റെ ക്രിസ്തു ആയോ, അപ്പോൾ മുതൽ അമ്മയെയും മറ്റു സ്ത്രീകളെയും ❝സ്ത്രീയേ❞ എന്ന് അഭിന്നമായാണ് സംബോധന ചെയ്തത്. (ലൂക്കാ, 4:16-21; യോഹ, 2:4; 19:26; മത്താ, 15:28; ലൂക്കൊ, 13:12; യോഹ, 4:21; 8:10; 20:15). ഒരു യഥാർത്ഥ അഭിഷിക്തൻ്റെ മുമ്പിൽ, ദൈവവും മനുഷ്യരും എന്ന രണ്ടു കൂട്ടരേയുള്ളൂ. എല്ലാ മനുഷ്യരെയും ഒരുപോലെ കാണുന്നവനാണ് യഥാർത്ഥ അഭിഷിക്തൻ. അതുകൊണ്ടാണ്, ❝ആരാണ് എന്റെ അമ്മ? ആരാണ് എന്റെ സഹോദരര്‍? …… സ്വര്‍ഗസ്‌ഥനായ എന്റെ പിതാവിന്റെ ഇഷ്‌ടം നിറവേറ്റുന്നവനാരോ അവനാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും❞ എന്ന് കർത്താവ് പറഞ്ഞത്. (മത്താ, 12:48-50). അല്ലാതെ, അമ്മയോട് ബഹുമാനക്കുറവുകൊണ്ടല്ല ❝സ്ത്രീയേ❞ എന്ന് സംബോധന ചെയ്തത്. ഒരു യഥാർത്ഥ അഭിഷിക്തൻ്റെ ധർമ്മം നിവൃത്തിക്കുകയാണ് താൻ ചെയ്തത്. എന്നാൽ അമ്മയെ സുരക്ഷിതമായ കരങ്ങളിൽ ഏല്പിച്ചത്, ദൈവത്തിനും മനുഷ്യർക്കും മുമ്പിൽ കുറ്റമില്ലാത്ത, ധാർമ്മികതയുള്ള ഒരു ആദ്യജാതൻ്റെ കർത്തവ്യം എന്ന നിലയിലാണ്.
എന്നാൽ അത് ജീവിതകാലം മുഴുവനും വേണ്ടിയായിരുന്നില്ല; ചില ദിവസങ്ങൾക്കു വേണ്ടി മാത്രമായിരുന്നു എന്ന് മനസ്സിലാക്കാവുന്നതാണ്. യേശുവിൻ്റെ മരണപുനരത്ഥാനങ്ങൾക്ക് ശേഷം സഹോദരന്മാർ അവനിൽ വിശ്വസിച്ചതായി കാണാം. ജറുസലെമിൽ ശിഷ്യന്മാർ കൂടിയിരുന്ന വീടിൻ്റെ മുകളിലത്തെ നിലയിൽ, അമ്മയ്ക്കൊപ്പം സഹോദരന്മാരെയും കാണാൻ കഴിയും. (അപ്പ. 1:14). പന്തക്കുസ്‌താദിനത്തിനുശേഷം യേശുവിൻ്റെ സഹോദരനായ യാക്കോബ്, അപ്പസ്തോലൻ എന്ന് പേർ വിളിക്കപ്പെടുകയും (ഗലാ, 1:19), പ്രഥമ പ്രദേശിക ക്രൈസ്തവ സഭയായ ജറുസലെം സഭയുടെ അദ്ധ്യക്ഷനായിത്തീരുകയും ചെയ്തതായി കാണാം. (അ.പ്ര, 15:13; 21:18; ഗലാ, 1:19; 2:9). യേശുവിൻ്റെ സ്വന്ത സഹോദരന്മാരല്ലാതെ കർത്താവിൻ്റെ സഹോദരൻ, സഹോദരന്മാർ എന്ന് പേർ വിളിക്കപ്പെട്ടില്ല എന്നതും പ്രത്യേകം കുറിക്കൊള്ളുക. (1കോറി, 9:5; ഗലാ, 1:19). ഇത്രയും തെളിവുകൾ ദൈവനിവേശിതമായ വിശുദ്ധലിഖിതത്തിൽ അക്ഷരംപ്രതി ആലേഖനംചെയ്തു വെച്ചിരിക്കെ, പിന്നെയും ന്യായീകരണങ്ങൾ നിരത്തുന്നവർ ദൈവത്തിൽ വിശ്വസിക്കുന്നവരോ, ദൈവത്തിന്റെ വചനത്തിന് കീഴ്പ്പെടുന്നവരോ അല്ലെന്ന് വ്യസനസമേതം പറയേണ്ടിവരും.
മാതാവിനെ നിത്യകന്യകയാക്കാൻ ശ്രമിക്കുന്നതിനു പിന്നിൽ കന്യകാജീവിതം വിശുദ്ധവും, വിവാഹജീവിതം അശുദ്ധവുമാണെന്ന തെറ്റിദ്ധാരണയാകാം. വിവാഹിതയേക്കാൾ എന്തു വിശേഷതയാണ് കന്യകയ്ക്കുള്ളത്? ദൈവം പുരുഷനെയും സ്ത്രീയേയും സൃഷ്ടിച്ചതുതന്നെ ഒരുമിച്ചു ജീവിക്കാനാണ്. ആദാമും ഹവ്വായും പാപം ചെയ്തതിനു ശേഷമല്ല, ദൈവം വിവാഹം നിയമിച്ചത്; പാപം ചെയ്യുന്നതിനു മുമ്പാണ് അവരെ ഒരുമിപ്പിച്ചത്. ➟❝അതിനാല്‍, പുരുഷന്‍ മാതാപിതാക്കളെ വിട്ട് ഭാര്യയോടു ചേരും. അവര്‍ ഒറ്റ ശരീരമായിത്തീരും❞ എന്നാണ് പറഞ്ഞിരിക്കുന്നത്. (ഉല്പ. 2:24). പുതിയ നിയമത്തിലാകട്ടെ; ➟❝എല്ലാവരുടെയിടയിലും വിവാഹം മാന്യമായി കരുതപ്പെടട്ടെ❞ എന്നാണ് പറഞ്ഞിരിക്കുന്നത്. (ഹെബ്രാ, 13:4). ദൈവം മനുഷ്യരെക്കുറിച്ച് ആഗ്രഹിക്കുന്നത്, വ്യഭിചാരികളായി നടക്കാനല്ല; വിശുദ്ധമായ കുടുംബജീവിതം നയിക്കാനാണ്. അതിനാൽ, ബൈബിളിൽ യാതൊരു അടിസ്ഥാനവുമില്ലാത്ത വിശേഷണങ്ങളൊക്കെ ചാർത്തിക്കൊടുത്ത്; ദൈവത്തിൻ്റെ അളവറ്റ കൃപ ലഭിച്ചവളും സ്തീകളിൽ ഏറ്റം അനുഗ്രഹിക്കപ്പെട്ടവളും വിശേഷാൽ, ഭക്തയും ഭാഗ്യവതിയുമായിരുന്ന വിശുദ്ധ അമ്മയെ ദയവായി അപമാനിക്കരുതെന്ന് ദൈവനാമത്തിൽ അപേക്ഷിച്ചുകൊള്ളുന്നു.
മാതാവിന് മറ്റ് മക്കളുണ്ടെന്ന് പറയുന്നത് ആ അമ്മയ്ക്ക് അപമാനമാണോ❓
❶ ❝അവിടെയായിരിക്കുമ്പോള്‍ അവള്‍ക്കു പ്രസവസമയമടുത്തു. അവള്‍ തന്റെ കടിഞ്ഞൂല്‍പുത്രനെ പ്രസവിച്ചു.❞ (ലൂക്കാ 2:6). ❝മാതാവ് തൻ്റെ കടിഞ്ഞൂല്‍പുത്രനെ പ്രസവിച്ചു❞ എന്ന് പറഞ്ഞാൽ, മാതാവ് പിന്നെയും മക്കളെ പ്രസവിച്ചു എന്നാണർത്ഥം. മാതാവ് യേശുവിനെക്കൂടാതെ മറ്റ് മക്കളെയും പ്രസവിച്ചിട്ടുണ്ടെന്ന് ദൈവനിവേശിതമായ വചനത്തിൽ എഴുതി വെച്ചിരിക്കേ, അതിന് വിരുദ്ധമായി മറ്റ് മക്കളെ പ്രസവിച്ചിട്ടില്ലെന്ന് പറയുന്നതല്ലേ മാതാവിന് അപമാനം❓
❷ യേശുവിനെക്കൂടാതെ കുറഞ്ഞത് ആറുമക്കളെങ്കിലും മറിയയത്തിനുണ്ടെന്ന് ബൈബിൾ പറയുമ്പോൾ; മക്കൾ ഇല്ലെന്ന് പറയുന്നതല്ലേ മാതാവിന് അപമാനം❓
❸ സന്തമക്കൾ തൻ്റേതല്ലെന്ന് ആരെങ്കിലും പറഞ്ഞുകേൾക്കുന്നതില്പരം ഒരമ്മയ്ക്ക് അപമാനം മറ്റെന്താണ്❓
❹ ദൈവം നിയമിച്ച വ്യവസ്ഥപ്രകാരം വിവാഹം ചെയ്തിട്ട് ഒരു സ്ത്രീ അവളുടെ ഭർത്താവിനാൽ മക്കളെ പ്രസവിക്കുന്നത് പാപമാണോ❓
❺ ഒരു സ്ത്രീ തൻ്റെ ഭർത്താവിനാൽ ഗർഭം ധരിച്ചാൽ അവൾ അശുദ്ധയാകുമോ❓
അമ്മ മറിയത്തിന് മറ്റു മക്കളില്ലെന്ന് വ്യാജമായി പറയുന്നവർ, മാതാവിനെ അപമാനിക്കാനും വിശുദ്ധ ജോസഫ് ഷണ്ഡനാണെന്ന് സ്ഥാപിക്കാനുമാണ് ശ്രമിക്കുന്നത്. മാതാവിന് മറ്റ് മക്കളില്ലെന്ന ഉപദേശം, യേശുവിൻ്റെ മാതാവിനെയും അവൻ്റെ വളർത്തച്ഛനെയും അപമാനിക്കുന്ന ഉപദേശമാണെന്ന് ദൈവത്തിൻ്റെ വചനം സാക്ഷിവെച്ച് ഞാൻ നിങ്ങളെ ഓർമ്മിപ്പിക്കുന്നു.
പരിശുദ്ധാത്മാവ് ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടാണ്. അഥവാ, ദൈവം വ്യക്തികളിൽ തൻ്റെ പ്രത്യേക പ്രവൃത്തികൾ ചെയ്യുന്നത് അദൃശ്യമായ ആത്മാവെന്ന നിലയിലാണ്: (യോഹ, 3:6-8 – 2ശമൂ, 23:2). അതായത്, പിതാവും പരിശുദ്ധാത്മാവും ഒന്നുതന്നെയാണ്: (1കൊരി, 8:5-6 ⁃⁃ പ്രവൃ, 5:3-4; 5:9; 1കൊരി, 3:16-17; 6:19; 2കൊരി, 3:17-18). ദൈവം മൂന്ന് വ്യക്തിയാണെന്ന് കരുതുന്നവരുണ്ട്. എന്നാൽ ❝വ്യക്തി❞ (Person) എന്ന പദം ദൈവത്തെ കുറിക്കുന്നതല്ല; മനുഷ്യരെ കുറിക്കുന്നതാണ്. ദൈവം വ്യക്തിയാണെന്നോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ ബൈബിളിൽ എവിടെയും പറഞ്ഞിട്ടില്ല. ഏകദൈവത്തിന് വെളിപ്പാടുകൾ (manifestations) അഥവാ, പ്രത്യക്ഷതകളാണ് ഉള്ളത്. ❝ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ട യെഹൂദന്മാരും പരിശുദ്ധാത്മാവിനെ (റൂഹ് ഹാ-കോഡെഷ് – Ruach Ha-Kodes) ദൈവത്തിൽനിന്ന് വിഭിന്നനായി മനസ്സിലാക്കുന്നില്ല.❞ പിതാവും പരിശുദ്ധാത്മാവും അഭിന്നരാണെന്ന് അനേകം വേദമാഗങ്ങളിൽ പറഞ്ഞിട്ടുണ്ട്:
1️⃣ “നിന്റെ ആത്മാവിനെ ഒളിച്ചു ഞാൻ എവിടേക്കു പോകും? തിരുസന്നിധി വിട്ടു ഞാൻ എവിടേക്കു ഓടും? ഞാൻ സ്വർഗ്ഗത്തിൽ കയറിയാൽ നീ അവിടെ ഉണ്ടു; പാതാളത്തിൽ എന്റെ കിടക്ക വിരിച്ചാൽ നീ അവിടെ ഉണ്ടു. ഞാൻ ഉഷസ്സിൻ ചിറകു ധരിച്ചു, സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ അവിടെയും നിന്റെ കൈ എന്നെ നടത്തും; നിന്റെ വലങ്കൈ എന്നെ പിടിക്കും.” (സങ്കീ, 139:7-10). ഈ വേദഭാഗം പരിശോധിച്ചാൽ; ദൈവവും ആത്മാവും ഒന്നാണെന്ന് വ്യക്തമായി മനസ്സിലാക്കാം. നിൻ്റെ ആത്മാവിനെ അഥവാ, ദൈവത്തിൻ്റെ ആത്മാവിനെ ഒളിച്ച് ഞാൻ എവിടേക്ക് പോകും എന്ന് ചോദിച്ചു തുടങ്ങുന്ന ദാവീദ്, പിന്നെ പറയുന്നത്: ഞാൻ സ്വർഗ്ഗത്തിൽ കയറിയാൽ നിൻ്റെ ആത്മാവ് അവിടെ ഉണ്ടെന്നല്ല; നീ അവിടെയുണ്ടെന്നാണ് പറയുന്നത്. പാതാളത്തിൽ കിടക്ക വിരിച്ചാൽ നിൻ്റെ ആത്മാവ് അവിടെ ഉണ്ടെന്നല്ല; നീ അവിടെയുണ്ടെന്നാണ് പറയുന്നത്. സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ നിൻ്റെ ആത്മാവ് എന്നെ പിടിക്കുമെന്നല്ല; നിന്റെ കൈ എന്നെ പിടിക്കും എന്നാണ് പറയുന്നത്. തന്മൂലം, ദൈവവും ആത്മാവും അഭിന്നരാണെന്ന് വ്യക്തമാണ്.
2️⃣ യെശയ്യാവ് 6:8-10-ൽ അവൻ കേട്ട ഭാഷണം യഹോവയായ ദൈവത്തിൻ്റെയാണ്. എന്നാൽ, യെശയ്യാവ് കേട്ടത് പരിശുദ്ധാത്മാവിൻ്റെ ഭാഷണമാണെന്ന് പൗലൊസ് വ്യക്തമാക്കുന്നു. (പ്രവൃ, 28:26-27). അതിനാൽ, ദൈവവും പരിശുദ്ധാത്മാവും വിഭിന്നരല്ലെന്ന് മനസ്സിലാക്കാം.
3️⃣ താൻ ഒറ്റയ്ക്കാണ് സൃഷ്ടി നടത്തിയതെന്ന് യഹോവ ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്.(യേശ, 44:24). പഴയനിയമ ഭക്തന്മാർ പല വേദഭാഗങ്ങളിലൂടെ അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. (2രാജാ, 19:15; നെഹെ, 9:6; യെശ, 37:16; മലാ, 2ൻ്റെ10; യെശ, 64:8). യഹോവ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്ന് യേശുവും പറഞ്ഞിട്ടുണ്ട്. (മത്താ, 19:4). എന്നാൽ “ദൈവത്തിന്റെ ആത്മാവാണ് തന്നെ സൃഷ്ടിച്ചതെന്ന് ഇയ്യോബ് പറഞ്ഞിരിക്കുന്നു. (ഇയ്യോ, 33:4 ). ദൈവം തൻ്റെ ആത്മാവിനെ അയച്ച് സൃഷ്ടിക്കുന്നതായി വേറെയും വാക്യമുണ്ട്. (സങ്കീ, 104:30). ഈ വേദഭാഗത്ത്, ആത്മാവിനെ സത്യവേദപുസ്തകത്തിൽ “ശ്വാസം” എന്നാണ് പരിഭാഷ ചെയ്തിരിക്കുന്നത്. യഹോവ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്ന് ഖണ്ഡിതമായി അനേകം വാക്യങ്ങളിൽ പറഞ്ഞിരിക്കെ, പരിശുദ്ധാത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനാണെങ്കിൽ, ആത്മാവ് സൃഷ്ടിച്ചു എന്ന് ഒരിക്കലും പറയില്ലായിരുന്നു,. അങ്ങനെവന്നാൽ, ബൈബിൾ പരസ്പര വിരുദ്ധമെന്നേ വരൂ. തന്മൂലം, ദൈവവും പരിശുദ്ധാത്മാവും ഒന്നാണെന്ന് തെളിയുന്നു.
4️⃣ യേശു കന്യകയിൽ ഉല്പാദിതമായത് പരിശുദ്ധാത്മാവിൽ ആണ്. (മത്താ, 1:20; ലൂക്കൊ, 2:21). എന്നാൽ “ഇവൻ എൻ്റെ പ്രിയപുത്രൻ” എന്ന് അവനെ സംബോധന ചെയ്തത് ദൈവപിതാവാണ്. (മത്താ, 3:17; 17:5; 2പത്രൊ, 1:17). അതിനാൽ, പിതാവും പരിശുദ്ധാത്മാവും അഭിന്നരാണെന്ന് മനസ്സിലാക്കാം.
5️⃣ പരിശുദ്ധാത്മാവാണ് ദേഹരൂപത്തിൽ യേശുവിൻ്റെമേൽ ആവസിച്ചത്. (ലൂക്കൊ, 3:22). എന്നാൽ പിതാവാണ് തൻ്റെകൂടെ ഉള്ളതെന്നാണ് യേശു പറഞ്ഞത്. (യോഹ, 16:32. ഒ.നോ: 3:2; 8:16,29). പിതാവും പരിശുദ്ധാത്മാവുമെന്ന വിഭിന്നരായ രണ്ടുപേർ, യേശുവിൻ്റെ കൂടെ ഉണ്ടായിരുന്നു എന്ന് ചിലർ കരുതുന്നു,. എന്നാൽ മരണസമയത്ത് പിതാവായ ദൈവം മാത്രമാണ് യേശുവിനെ വിട്ടുമാറിയത്. (മത്താ, 27:46; മർക്കൊ, 15;33). പരിശുദ്ധാത്മാവ് ക്രിസ്തുവിനെ വിട്ടുമാറിയതായി എവിടെയും പറഞ്ഞിട്ടില്ല. തന്നെയുമല്ല, പരിശുദ്ധാത്മാവ് അവൻ്റെകൂടെ മരിച്ചില്ല; പരിശുദ്ധാത്മാവിലാണ് അവൻ മരണം ആസ്വദിച്ചത്. (എബ്രാ, 9:14). തന്മൂലം, പിതാവും പരിശുദ്ധാത്മാവും വിഭിന്നരല്ലെന്ന് വ്യക്തമാണ്.
6️⃣ താൻ ദൈവാത്മാവിനാൽ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നു എന്നാണ് യേശു പറഞ്ഞത്. (മത്താ, 12:28). എന്നാൽ ദൈവമാണ് അവനെക്കൊണ്ട് അത്ഭുതങ്ങൾ ചെയ്യിച്ചതെന്ന് പത്രൊസ് പറയുന്നു. (പ്രവൃ, 2:22. ഒ.നോ: യോഹ, 3:2). ദൈവം കൂടെയിരുന്നതുകൊണ്ടാണ് അവൻ അത്ഭുതങ്ങൾ ചെയ്തതെന്നും പറഞ്ഞിട്ടുണ്ട്. (പ്രവൃ, 10:38). ദൈവവും പരിശുദ്ധാത്മാവും വിഭിന്നരാണെങ്കിൽ രണ്ടുപേരാലാണ് യേശു അത്ഭുതങ്ങൾ പ്രവർത്തിച്ചതെന്ന് പറയണം. അതിനാൽ, ദൈവവും പരിശുദ്ധാത്മാവും ഒന്നുതന്നെയാണെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം.
7️⃣ പിതാവിനോടു പ്രാർത്ഥിക്കാൻ പറഞ്ഞിരിക്കുന്നത് ബൈബിളിൽ ആവർത്തിച്ചുകാണാം. “സ്വർഗ്ഗസ്ഥനായ പിതാവേ” എന്ന് സംബോധന ചെയ്തുകൊണ്ട് പ്രാർത്ഥിക്കാൻ പഠിപ്പിച്ചത് ക്രിസ്തുവാണ്. (മത്താ, 6:9-13; ലൂക്കൊ, 11:2-4). പിതാവിനോട് പ്രാർത്ഥിക്കാൻ ക്രിസ്തു ആവർത്തിച്ച് പറഞ്ഞിട്ടുമുണ്ട്. (യോഹ, 14:13; 15:16; 16:23), പിതാവിനെ സബോധന ചെയ്തുകൊണ്ട് ക്രിസ്തുവും പലവട്ടം പ്രാർത്ഥിച്ചിട്ടുണ്ട്. (യോഹ, 11:41; 12:27; 17:1,5,11,21,24,25). പരിശുദ്ധാത്മാവിൽ പ്രാർത്ഥിക്കാൻ അപ്പൊസ്തലന്മാർ പറഞ്ഞിട്ടുണ്ട്. (എഫെ, 6:18; യൂദാ, 1:20). എന്നാൽ പരിശുദ്ധാത്മാവിനോട് പ്രാർത്ഥിക്കാൻ ബൈബിളിൽ പറഞ്ഞിട്ടില്ല. പിതാവും പരിശുദ്ധാത്മാവും വിഭിന്നരായിരുന്നുവെങ്കിൽ, ഒരിക്കലെങ്കിലും പരിശുദ്ധാത്മാവിനോട് പ്രാർത്ഥിക്കാൻ പറയുമായിരുന്നു. അല്ലെങ്കിൽ, അതുതന്നെ ആത്മാവിനെതിരെയുള്ള ദൂഷണമാകുമായിരുന്നു. തന്മൂലം, പിതാവും പരിശുദ്ധാത്മാവും അഭിന്നരാണെന്ന് മനസ്സിലാക്കാം.
8️⃣ ക്രിസ്തു മരണത്തിൽനിന്ന് ജീവിപ്പിക്കപ്പെട്ടത് ആത്മാവിനാലാണെന്നും (1പത്രൊ, 3:18), പിതാവായ ദൈവത്താലാണെന്നും അഭിന്നമായി പറഞ്ഞിട്ടുണ്ട്. (ഗലാ, 1:1. ഒ.നോ: പ്രവൃ, 2:24,31; 4:10; 5:31). ക്രിസ്തുവിനെ രണ്ടുപേർ ഉയിർപ്പിക്കേണ്ട ആവശ്യമില്ല; അവൻ രണ്ടുപ്രാവശ്യം ഉയിർക്കേണ്ട ആവശ്യവുമില്ല. അതിനാൽ, പിതാവും പരിശുദ്ധാത്മാവും അഭിന്നരാണെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്.
9️⃣ വ്യക്തികൾ വീണ്ടും ജനിക്കുന്നത് ആത്മാവിനാലാണെന്നും (യോഹ, 3:5; 3:6), ദൈവത്താലാണെന്നും അഭിന്നമായി പറഞ്ഞിട്ടുണ്ട്. (1യോഹ, 5:1; 5:18). ഒരു വ്യക്തി രണ്ടുപ്രാവശ്യം വ്യത്യസ്തരായ രണ്ടുപേരാൽ വീണ്ടുംജനിക്കേണ്ടതില്ല. തന്മൂലം, ദൈവവും പരിശുദ്ധാത്മാവും വിഭിന്നരല്ലെന്ന് അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ തെളിയുന്നു.
🔟 അനന്യാസ് വ്യാജം കാണിച്ചത് പരിശുദ്ധാത്മാവിനോടാണെന്നും ദൈവത്തോടാണെന്നും അഭിന്നമായി പറഞ്ഞിട്ടുണ്ട്. (പ്രവൃ, 5:3-4). ഒരാൾ രണ്ടുപേരാടോ, രണ്ട് ദൈവത്തോടോ വ്യാജം കാണിച്ചുവെന്ന് എന്തായാലും പറയാൻ പറ്റില്ല. അതിനാൽ, ദൈവവും പരിശുദ്ധാത്മാവും ഒന്നാണെന്നുള്ളത് തർക്കമറ്റ സംഗതിയാണ്.
1️⃣1️⃣ വീണ്ടുംജനിച്ചവർ ദൈവത്തിൻ്റെ മന്ദിരമാണെന്നും (1കൊരി, 3:16) പരിശുദ്ധാത്മാവിൻ്റെ മന്ദിരമാണെന്നും അഭിന്നമായി പറഞ്ഞിട്ടുണ്ട്. (1കൊരി, 6:19). ആദ്യവാക്യം ഇപ്രകാരമാണ്: “നിങ്ങള്‍ ദൈവത്തിന്‍റെ മന്ദിരം എന്നും ദൈവത്തിന്‍റെ ആത്മാവ് നിങ്ങളില്‍ വസിക്കുന്നു എന്നും അറിയുന്നില്ലയോ?” (1കൊരി, 3:16). വിശ്വാസിയെ ദൈവത്തിൻ്റെ മന്ദിരമെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് ഈ വാക്യത്തിൽ വ്യക്തമാണ്: ദൈവത്തിൻ്റെ ആത്മാവായ പരിശുദ്ധാത്മാവ് വ്യക്തിയിൽ വാസം ചെയ്യുന്നതുകൊണ്ടാണ്, അവനെ ദൈവത്തിൻ്റെ മന്ദിരം എന്ന് വിശേഷിപ്പിക്കുന്നത്: (എഫെ, 4:30). വീണ്ടുംജനിച്ച ഓരോരുത്തരും രണ്ടുപേരുടെ അല്ലെങ്കിൽ, രണ്ട് ദൈവത്തിൻ്റെ മന്ദിരമാണെന്ന് പറയാൻ പറ്റില്ല. തന്നെയുമല്ല, പുത്രൻ്റെ മന്ദിരമാണെന്ന് പറഞ്ഞിട്ടുമില്ല. അടുത്തവാക്യം: “ദൈവത്തിന്റെ ദാനമായി നിങ്ങളിൽ ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലെക്കു വാങ്ങിയിരിക്കയാൽ നിങ്ങൾ താന്താങ്ങൾക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ?” (1കൊരി, 6:19). ഈ വേദഭാഗത്ത്, വിശ്വാസിയുടെ ശരീരം “പരിശുദ്ധാത്മാവിൻ്റെ മന്ദിരം” എന്നു പറയുന്നത് നോക്കുക. മറ്റൊരു വാക്യം: “ദൈവത്തിന്റെ മന്ദിരം നശിപ്പിക്കുന്നവനെ ദൈവം നശിപ്പിക്കും; ദൈവത്തിന്റെ മന്ദിരം വിശുദ്ധമല്ലോ; നിങ്ങളും അങ്ങനെ തന്നേ.” (1കൊരി, 3:17). ശ്രദ്ധിക്കുക: “ദൈവത്തിന്റെ മന്ദിരം” നശിപ്പിക്കുന്നവനെ ദൈവം നശിപ്പിക്കും. വിശ്വാസിയുടെ ഉള്ളിൽ പരിശുദ്ധാത്മാവ് വാസം ചെയ്യുന്നതുകൊണ്ടാണ്, “ദൈവത്തിൻ്റെ മന്ദിരം” എന്ന് വിശേഷിപ്പിക്കുന്നത്. തന്മൂലം, ദൈവവും പരിശുദ്ധാത്മാവും അഭിന്നരാണെന്ന് വാക്കും ഭാഷണവും കൂടാതെ മനസ്സിലാക്കാം.
1️⃣2️⃣ പിതാവു പുത്രനെ സ്നേഹിക്കുന്നതായും പുത്രൻ പിതാവിനെ സ്നേഹിക്കുന്നതായും പിതാവും പുത്രനും ശിഷ്യന്മാരെ സ്നേഹിക്കുന്നതായും പറഞ്ഞിട്ടുണ്ട്. (യോഹ, 3:35; 5:20; 10:17; 15:9; 17:23,26). എന്നാൽ പിതാവും പരിശുദ്ധാത്മാവും തമ്മിലോ, പുത്രനും പരിശുദ്ധാത്മാവും തമ്മിലോ അങ്ങനെയൊന്ന് കാണാൻ കഴിയില്ല. പുത്രൻ “പിതാവിനെ” അഭിസംബോധന ചെയ്ത് സംസാരിക്കുന്നതും, പിതാവ് “പുത്രനെ” അഭിസംബോധന ചെയ്തും സംസാരിക്കുന്നത് കാണാം. (മത്താ, 3:17 11:25; 17:5; 26:39; യോഹ, 12:28). എന്നാൽ പിതാവും പരിശുദ്ധാത്മാവും തമ്മിലോ യേശുവും ആത്മാവും തമ്മിലോ അങ്ങനെയൊന്ന് കാണാൻ കഴിയില്ല. അതിനാൽ പിതാവും പരിശുദ്ധാത്മാവും ഒന്നാണെന്ന് മനസ്സിലാക്കാം.
1️⃣3️⃣ പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്ത വ്യക്തികളല്ല; വെളിപ്പാടുകളാണ്. അതിൽ, പിതാവും പരിശുദ്ധാത്മാവും ഒരിക്കലും വിഭിന്നരായിരുന്നിട്ടില്ല. പുത്രൻ ദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷത അഥവാ, ജഡത്തിലുള്ള വെളിപ്പാടാകയാൽ, സുവിശേഷചരിത്രകാലത്ത് ദൈവത്തിൽനിന്ന് വിഭിന്നനായ മനുഷ്യ വ്യക്തിയായിരുന്നു; (1തിമൊ, 2:5-6; 3:14-16). പിതാവിനെയും പുത്രനെയും ചേർത്ത് ബഹുവചനം പറഞ്ഞിരിക്കുന്ന പല വാക്യങ്ങളുമുണ്ട്. ഉദാ: (യോഹ, 14:23; 17:11,21,23). എന്നാൽ പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും ചേർത്തോ, പിതാവിനെയും പരിശുദ്ധാത്മാവിനെയും ചേർത്തോ, പരിശുദ്ധാത്മാവിനെയും പുത്രനെയും ചേർത്തോ ഒരിക്കലും ബഹുവചനം പറഞ്ഞതായി കാണാൻ കഴിയില്ല. പിതാവും പരിശുദ്ധാത്മാവും ഒന്നുതന്നെ ആകയാലാണ് അപ്രകാരം കാണാത്തത്.
1️⃣4️⃣ ദൈവം ആത്മാവാണെന്ന് പറഞ്ഞിട്ടുണ്ട്: “ദൈവം ആത്മാവ് ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.” (യോഹ, 4:24. ഒ.നോ: 2കൊരി, 3:17-18). വാക്യം ശ്രദ്ധിക്കുക: “ദൈവം ആത്മാവ് ആകുന്നു” എന്നു പറഞ്ഞശേഷം, “അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം” ഏകവചനത്തിലാണ് പറയുന്നത്. പരിശുദ്ധാത്മാവും ആത്മാവ് തന്നെയാണ്. ദൈവവും പരിശുദ്ധാത്മാവും വിഭിന്ന ദൈവമോ, വ്യക്തിയോ ആയിരുന്നെങ്കിൽ, “അവനെ നമസ്കരിക്കണം” എന്ന് ഏകവചനത്തിലല്ല; “അവരെ നമസ്കരിക്കണം” എന്ന് ബഹുവചനത്തിൽ പറയുമായിരുന്നു. അതാണ് ഭാഷയുടെ നിയമം. എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാകയാൽ, ഭാഷാപരമായി യാതൊരു തെറ്റും വചനത്തിലില്ല: (2തിമൊ, 3:16). അതിനാൽ, പരിശുദ്ധത്മാവും ദൈവവും ഭിന്നരല്ലെന്ന് വ്യക്തമാണ്. “പരിശുദ്ധൻ” എന്നത് ദൈവത്തിൻ്റെ ഉപനാമമാണ്: “ഉന്നതനും ഉയർന്നിരിക്കുന്നവനും ശാശ്വതവാസിയും പരിശുദ്ധൻ എന്നു നാമമുള്ളവനുമായവൻ ഇപ്രകാരം അരുളിച്ചെയ്യുന്നു.” (യെശ, 57:15. ഒ.നോ: വെളി, 15:4). “പരിശുദ്ധൻ” എന്നത് ദൈവത്തിൻ്റെ ഉപനാമം ആകയാലാണ്, ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടായ ആത്മാവിനെ “പരിശുദ്ധ ആത്മാവു” എന്ന് വിശേഷിപ്പിക്കുന്നത്. അല്ലാതെ, പരിശുദ്ധാത്മാവ് മറ്റൊരു ദൈവമോ, വ്യക്തിയോ അല്ല.
ഇനി, പ്രധാനപ്പെട്ട അഞ്ച് തെളിവ് തരാം:⏬
1️⃣5️⃣ പരിശുദ്ധാത്മാവാണ് ദേഹരൂപത്തിൽ യേശുവിൻ്റെമേൽ ആവസിച്ചത്: (ലൂക്കൊ, 3:22; മത്താ, 3:16; 4:1; ലൂക്കൊ, 4:1). പിതാവാണ് തൻ്റെ കൂടെയുള്ളതെന്നാണ് യേശു പറഞ്ഞത്. (യോഹ, 8:16,29; 16:32). പിതാവായ ദൈവമാണ് യേശുവിനെക്കൊണ്ട് അത്ഭുതങ്ങളും അടയാളങ്ങളും ചെയ്യിച്ചതെന്ന് പത്രൊസും വ്യക്തമാക്കിയിട്ടുണ്ട്. (പ്രവൃ, 2:22). ദൈവം കൂടെയിരുന്നതുകൊണ്ടാണ് അവൻ അത്ഭുതങ്ങൾ ചെയ്തത് എന്നും പത്രൊസ് പറഞ്ഞു. (പ്രവൃ, 10:38). നിക്കോദേമൊസും അക്കാര്യം പറഞ്ഞിട്ടുണ്ട്. (യോഹ, 3:2. ഒ.നോ: ലൂക്കൊ, 5:7). എന്നാൽ ദൈവത്താൽ താൻ ചെയ്ത അത്ഭുതപ്രവൃത്തികൾ ഭൂതങ്ങളുടെ തലവനായ ബെയെത്സെബൂലിൽ ആരോപിച്ച യെഹൂദന്മാരോട് യേശു പറയുന്നത്; “പരിശുദ്ധാത്മാവിന്നു നേരെയുള്ള ദൂഷണം ഈ ലോകത്തിലും വരുവാനുള്ളതിലും ക്ഷമ കിട്ടാതെ നിത്യശിക്ഷയ്ക്കു യോഗ്യനാക്കും” എന്നാണ്. (മത്താ, 12:24,32; മർക്കൊ, 3:22,29). പിതാവിനെക്കുറിച്ച് ദൂഷണം പറയരുതെന്ന് എവിടെയും താൻ പറഞ്ഞിട്ടുമില്ല. അതായത്, തൻ്റെകൂടെ വസിക്കുന്ന പിതാവ് തന്നെയാണ് പരിശുദ്ധാത്മാവെന്ന് ക്രിസ്തു അസന്ദിഗ്ധമായി വ്യക്തമാക്കി: (യോഹ, 8:16,29; 16:32).
1️⃣6️⃣ “അവനിലല്ലോ ദൈവത്തിന്റെ സർവ്വ സമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നതു.” (കൊലൊ, 2:9). ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിച്ച പാപമറിയാത്ത മനുഷ്യനാണ് ക്രിസ്തു: (യോഹ, 8:40; 1കൊരി, 15:21; 2കൊരി, 5:21; 1തിമൊ, 2:6). യോർദ്ദാനിലെ അഭിഷേകത്തിലാണ് ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി അവനിൽ ഇറങ്ങിവന്നത്. അതിനുശേഷമാണ്, അവൻ പ്രവചനംപോലെ ദൈവപുത്രനെന്നു വിളിക്കപ്പെട്ടത്: “പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു. നീ എന്റെ പ്രിയ പുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.” (ലൂക്കോ, 3:22. ഒ.നോ: ലൂക്കൊ, 1:32; 1:35). ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അവനെ അഭിഷേകം ചെയ്തപ്പോഴാണ് ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും അവനിൽ ദേഹരൂപമായി വാസം ചെയ്തത്: “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 10:38; മത്താ, 3:16; ലൂക്കൊ, 4:18,19). അതായത്, പരിശുദ്ധാത്മാവ് ക്രിസ്തുവിൽ അവൻ്റെ ദേഹരൂപത്തിൽ അഥവാ, ശരീരരൂപത്തിൽ വന്ന് വാസം ചെയ്യുകയായിരുന്നു. പരിശുദ്ധാത്മാവ് ദൈവം തന്നെയാണ്. അഥവാ, ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടാണ്. അതുകൊണ്ടാണ്, അവനിൽ ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നു എന്ന് പൗലോസ് പറയുന്നത്. ലൂക്കൊസ് ഏത് ഭാഷയിൽ പറയുന്നുവോ (3:22), അതുതന്നെയാണ് പൗലൊസും പറയുന്നത്. (കൊലൊ, 2:9). പരിശുദ്ധാത്മാവല്ലാതെ, പിതാവ് ദേഹരൂപമായി വസിക്കുന്നു എന്ന് എവിടെയും പറഞ്ഞിട്ടില്ല. പിതാവായ ഏകദൈവവും പരിശുദ്ധാത്മാവും നിത്യരും വ്യത്യസ്തരും ആയിരുന്നെങ്കിൽ, ആത്മാവിൻ്റെ സർവ്വസമ്പൂർണ്ണത ദേഹരൂപമായി വസിക്കുന്നു എന്നല്ലാതെ, ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണത ദേഹരൂപമായി വസിക്കുന്നു എന്ന് പറയില്ലായിരുന്നു. തന്നെയുമല്ല, ആത്മാവ് ദേഹരൂപമായി തൻ്റെകൂടെ വാസം ചെയ്തപ്പോൾ, പിതാവാണ് തൻ്റെകൂടെ ഉള്ളതെന്ന് യേശു പറഞ്ഞതും ഓർക്കുക: (യോഹ, 8:16; 16:32. ഒ.നോ: പ്രവൃ, 10:38). അതിനാൽ, പിതാവും പരിശുദ്ധാത്മാവും വിഭിന്നരല്ലെന്ന് മനസ്സിലാക്കാം.
1️⃣7️⃣ “ദൈവം ഒരുത്തൻ മാത്രമാണെന്നും – The only God” (യോഹ, 5:44), “പിതാവ് മാത്രമാണ് സത്യദൈവമെന്നും – Father, the only true God” (യോഹ, 17:3) ക്രിസ്തു പറഞ്ഞിട്ടുണ്ട്. ദൈവം ഒരുത്തൻ മാത്രമാണെന്നും പിതാവ് മാത്രമാണ് സത്യദൈവമെന്നും അവനെ മാത്രം ആരാധിക്കണമെന്നും (മത്താ, 4:10; ലൂക്കൊ, 4:8) പിതാവു് മാത്രമാണ് സകലവും അറിയുന്നതെന്നും (മത്താ, 24:36) അവൻ പറഞ്ഞിരിക്കുന്നത്, ഒറ്റയെ (only/alone) കുറിക്കുന്ന മോണോസ് (Mónos) കൊണ്ട് ഖണ്ഡിതമായിട്ടാണ്. പഴയനിയമത്തിൽ, ഒറ്റയെ (only) കുറിക്കുന്ന “യാഖീദിന്” (yahid) തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ്. പരിശുദ്ധാത്മാവ് പിതാവായ ദൈവത്തിൽ നിന്ന് വിഭിന്നനാണെങ്കിൽ, ദൈവം ഒരുത്തൻ മാത്രമാണെന്നും ആ ദൈവം പിതാവ് മാത്രമാണെന്നും അവനെ മാത്രം ആരാധിക്കണമെന്നും അവൻ മാത്രമാണ് സകലവും അറിയുന്നതെന്നും ഒറ്റയെ (only) കുറിക്കുന്ന “Mónos” കൊണ്ട് ഖണ്ഡിതമായി ക്രിസ്തു പറയുമായിരുന്നില്ല. തന്മൂലം, പിതാവും പരിശുദ്ധാത്മാവും അഭിന്നരാണെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്. [കാണുക: മോണോതീയിസം]
1️⃣8️⃣ ദൈവം ഒരുത്തൻ മാത്രമാണെന്ന് അപ്പൊസ്തലന്മാർ പറയുന്നു. (ലൂക്കൊ, 5:21; റോമ, 16:24; 1തിമൊ, 1:17; യൂദാ, 1:4,24). ഒറ്റയെ (only) കുറിക്കുന്ന മോണോസ് (monos) കൊണ്ട്, ദൈവം ഒരുത്തൻ മാത്രമാണെന്ന് അപ്പൊസ്തലന്മാരും ഖണ്ഡിതമായിട്ടാണ് പറഞ്ഞിരിക്കുന്നത്. പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും അപ്പൊസ്തലന്മാർ പറഞ്ഞിട്ടുണ്ട്. (യോഹ, 8:41; 1കൊരി, 8:5-6; എഫെ, 4:6). പരിശുദ്ധാത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനായിരുന്നെങ്കിൽ, ദൈവം ഒരുത്തൻ മാത്രമാണെന്നും പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും അപ്പൊസ്തലന്മാർ ഒരിക്കലും പറയുമായിരുന്നില്ല. അതിനാൽ, പിതാവും പരിശുദ്ധാത്മാവും വിഭിന്നരായ ദൈവമോ, വ്യക്തിയോ അല്ല; ദൈവത്തിൻ്റെ ദൃശ്യവും അദൃശ്യവുമായ വെളിപ്പാടുകൾ ആണെന്നു ഏതൊരു വിശ്വാസിയും മനസ്സോടെ അംഗീകരിക്കേണ്ടതാണ്. [കാണുക: ദൈവം, സമത്വമുള്ള മൂന്നു വ്യക്തിയോ?]
1️⃣9️⃣ “ഞാനും പിതാവും ഒന്നാകുന്നു.” (യോഹ, 10:30). ഞാനും പിതാവും ഒന്നാകുന്നു എന്ന പ്രയോഗം, ദൈവത്തിൻ്റെ ക്രിസ്തുവിനല്ലാതെ; ലോകത്ത് വേറെ ആർക്കും പറയാൻ കഴിയില്ല; ലോകത്തിൻ്റെ ഒരു പുസ്തകങ്ങളിലും അങ്ങനെയൊരു പ്രയോഗം കാണാനും കഴിയില്ല. മറ്റാരെങ്കിലും അതുപറഞ്ഞാൽ ഭാഷാപരമായി അതബദ്ധമാണ്. അത് ഐക്യത്തിൽ ഒന്നാകുന്നതല്ല; യഥാർത്ഥത്തിൽ ഒന്നാകുന്നതാണ്. ഐക്യത്തിൽ ഒന്നാകുന്ന പ്രയോഗവും ക്രിസ്തു പറഞ്ഞിട്ടുണ്ട്. (യോഹ, 17:11,23). രണ്ട് പ്രയോഗങ്ങളും അജഗജാന്തരം ഉള്ളതാണ്. ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. അതാണ്, പിതാവും ക്രിസ്തുവും എന്ന ദൈവമർമ്മം അല്ലെങ്കിൽ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 2:2; 1തിമൊ, 3:14-16. ഒ.നോ: ലൂക്കൊ, 1:68; യെശ, 25:8-9; 35: 3:6; 40:3). അതിനാൽ, സുവിശേഷചരിത്രകാലത്ത്, ഏകദൈവവും ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനും എന്ന നിലയിൽ, പിതാവും പുത്രനും വിഭിന്നർ ആയിരുന്നതുകൊണ്ടാണ് (1തിമൊ, 2:5-6), ഞാനും പിതാവും എന്ന് വേർതിരിച്ച് പറഞ്ഞത്. എന്നാൽ സുവിശേഷചരിത്രകാലം കഴിഞ്ഞാൽ അഥവാ, നിത്യമായ അസ്തിത്വത്തിൽ, പിതാവും പുത്രനും ഒന്നുതന്നെ ആകയാലാണ്, ഞാനും പിതാവും ഒന്നാകുന്നു എന്ന് പറഞ്ഞത്. അഥവാ, നിത്യമായ അസ്തിത്വത്തിൽ പുത്രൻ പിതാവിൽനിന്ന് വിഭിന്നൻ ആയിരിക്കില്ല അഥവാ, പിതാവായ ഏകദൈവമേ ഉണ്ടായിരിക്കയുള്ളു. (യോഹ, 8:41; 17:3; 1കൊരി, 8:6; എഫെ, 4:6). പലരും പഠിപ്പിക്കുന്നപോലെ, പരിശുദ്ധാത്മാവ് പിതാവിൽനിന്ന് വിഭിന്നൻ ആയിരുന്നെങ്കിൽ, “ഞാനും പിതാവും ഒന്നാകുന്നു” എന്നുമാത്രമല്ല; “ഞാനും പരിശുദ്ധാത്മാവും ഒന്നാകുന്നു” എന്നുകൂടി പുത്രൻ പറയുമായിരുന്നു. തന്മൂലം, പിതാവും പരിശുദ്ധാത്മാവും ഒന്നാണെന്ന് മനസ്സിലാക്കാം. അതായത്, സുവിശേഷചരിത്രകാലം ഒഴികെ നിത്യമായ അസ്തിത്വത്തിൽ പിതാവും പുത്രനും പരിശുദ്ധാത്മാവും ഒന്നുതന്നെയാണ്. [ കാണുക: ക്രിസ്തുവിൻ്റെ പൂർവ്വാസ്തിത്വവും നിത്യാസ്തിത്വവും. ക്രിസ്തു ആരാണെന്നറിയാൻ കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ദൈവഭക്തിയുടെ മർമ്മം]
2️⃣0️⃣ പരിശുദ്ധാത്മാവ് ദൈവത്തിൻ്റെ പ്രവർത്തനനിരതമായ ശക്തി മാത്രമാണെന്ന് കരുതുന്നവരുണ്ട്. അതിനോടുള്ള ബന്ധത്തിൽ ചില കാര്യങ്ങൾ പറയാം:
1. പ്രവൃത്തികൾ 10:38-ൽ, പരിശുദ്ധാത്മാവിനെയും ദൈവത്തിൻ്റെ ശക്തിയെയും വേർതിരിച്ചു പറഞ്ഞിരിക്കുന്നത് കാണാം. (ഒ.നോ: ലൂക്കൊ, 1:35). പരിശുദ്ധാത്മാവ് ദൈവത്തിൻ്റെ ശക്തി മാത്രമാണെങ്കിൽ, ആത്മാവിനെയും ശക്തിയെയും ഒരിക്കലും വേർതിരിച്ച് പറയുമായിരുന്നില്ല. പ്രയോഗം ശ്രദ്ധിക്കുക: “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തു.” (പ്രവൃ, 10:38). ഈ വേദഭാഗത്തുനിന്ന്, പരിശുദ്ധാത്മാവ് ദൈവത്തിൻ്റെ ശക്തിയല്ലെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം.
2. റോമർ 15:13-ലും 18-ലും, പരിശുദ്ധാത്മാവിൻ്റെ ശക്തിയെക്കുറിച്ച് പറഞ്ഞിരിക്കുന്നത് കാണാം. പരിശുദ്ധാത്മാവ് ദൈവത്തിൻ്റെ ശക്തി മാത്രമാണെങ്കിൽ, ആ ശക്തിക്ക് മറ്റൊരു ശക്തിയുണ്ടാകില്ല.
3. പരിശുദ്ധാത്മാവിനെ ദേഹരൂപത്തിൽ യോഹന്നാൻ സ്നാപകൻ കണ്ടതായി പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 3:22; മത്താ, 3:16; മർക്കൊ, 1:10; യോഹ, 1:32). പരിശുദ്ധാത്മാവ് ശക്തിയാണങ്കിൽ, ഒരു ശക്തിയെയാണ് യോഹന്നാൻ സ്നാപകൻ കണ്ടതെന്ന് പറയണം.
4. പരിശുദ്ധാത്മാവ് പലപ്രാവശ്യം സംസാരിച്ചതായി പറഞ്ഞിട്ടുണ്ട്. (പ്രവൃ, 8:29; 10;19-20; 13:2). പരിശുദ്ധാത്മാവ് കേവലം ശക്തിയാണെങ്കിൽ, ഒരു “വായ്/വായ” (mouth) ഉള്ള ശക്തിയാണെന്നോ, സംസാരശേഷിയുള്ള ശക്തിയാണെന്നോ പറയണം.
5. “പിതാവ് എൻ്റെ നാമത്തിൽ അയപ്പാനുള്ള പരിശുദ്ധാത്മാവു” എന്ന പ്രയോഗവും (യോഹ, 14:26), “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമം” എന്ന പ്രയോഗവും ശ്രദ്ധിക്കുക. (മത്താ, 28:19). പരിശുദ്ധാത്മാവ് ശക്തി മാത്രമാണെങ്കിൽ, ഒരു നാമത്തിൻ്റെ ആവശ്യമെന്താണ്?
6. വിശ്വാസിയുടെ ശരീരം പരിശുദ്ധാത്മാവിൻ്റെ മന്ദിരമാണെന്നും ആ മന്ദിരത്തിൽ പരിശുദ്ധാത്മാവ് വാസം ചെയ്യുന്നതായും പറഞ്ഞിട്ടുണ്ട്: (1കൊരി, 3:16-17; 6:19). പരിശുദ്ധാത്മാവ് ഒരു ശക്തിയാണെങ്കിൽ, പരിശുദ്ധാത്മാവിനാൽ ശക്തിപ്പെടുത്തിയെന്നല്ലാതെ, ആ ശക്തി വ്യക്തിയിൽ വാസം ചെയ്യുന്നു എന്നു പറയുമായിരുന്നോ?
7. “വിഗ്രഹാർപ്പിതം, രക്തം, ശ്വാസംമുട്ടിച്ചത്തതു, പരസംഗം എന്നിവ വർജ്ജിക്കുന്നതു ആവശ്യം എന്നല്ലാതെ അധികമായ ഭാരം ഒന്നും നിങ്ങളുടെ മേൽ ചുമത്തരുതു എന്നു പരിശുദ്ധാത്മാവിന്നും ഞങ്ങൾക്കും തോന്നിയിരിക്കുന്നു.” (പ്രവൃ, 15:28). ജാതികളിൽനിന്നു വിശ്വാസത്തിലേക്ക് വന്നവരുടെമേൽ അധികമായ ഭാരം ഒന്നും ചുമത്തരുതെന്ന് പ്രഥമ യെരൂശലേം കൗൺസിലിൽ തീരുമാനം എടുത്ത കാര്യമാണ് പറയുന്നത്. പരിശുദ്ധാത്മാവ് ശക്തി മാത്രമാണെങ്കിൽ നിർണ്ണായകമായ തീരുമാനങ്ങൾ എടുക്കാൻ എങ്ങനെ കഴിയും?
8. പരിശുദ്ധാത്മാവിനോടുള്ള ദൂഷണണത്തെപ്പറ്റി പറഞ്ഞിട്ടുണ്ട്. (മത്താ, 12:31; മർക്കൊ, 3:29; ലൂക്കൊ, 12:10). വ്യാജം കാണിക്കുന്നതായി പറഞ്ഞിട്ടുണ്ട്. (പ്രവൃ, 5:3). മറുത്തുനില്ക്കുന്നതായി പറഞ്ഞിട്ടുണ്ട്. (പ്രവൃ, 7:51). ദുഃഖിപ്പിക്കരുതെന്ന് പറഞ്ഞിട്ടുണ്ട്. (എഫെ, 4:30). ഇതൊന്നും ശക്തിയോട് ചെയ്യാൻ കഴിയുന്ന കാര്യങ്ങളല്ല.
9. ആത്മാവിൻ്റെ സ്നേഹത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. (റോമ, 15:32). ആത്മാവ് അറിയുന്നതായും ആരായുന്നതായും പറഞ്ഞിട്ടുണ്ട്. 1കൊരി, 2:10-11; റോമ, 8:27). ആത്മാവ് ഇച്ഛിക്കുന്നതായി പറഞ്ഞിട്ടുണ്ട്. 1കൊരി, 12:11). ഇതൊന്നും ഒരു ശക്തിയിൽനിന്ന് പുറപ്പെടുന്ന കാര്യങ്ങളല്ല.
10. പരിശുദ്ധാത്മാവ് വീണ്ടുംജനിപ്പിക്കുന്നതായും (യോഹ, 3:6,8), ഉപദേശിക്കുന്നതായും (യോഹ, 15:26), സാക്ഷ്യം പറയുന്നതായും (യോഹ, 15:26), പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ബോധം വരുത്തുന്നതായും (യോഹ, 16:8), സംസാരിക്കുന്നതായും (പ്രവൃ, 8:29; 10:19-20; 13:2; 28:27), എടുത്തുകൊണ്ട് പോകുന്നതായും (പ്രവൃ, 8:39), കല്പിക്കുന്നതായും (പ്രവൃ, 11:12), നിയോഗിക്കുന്നതായും (പ്രവൃ, 13:2), വിലക്കുന്നതായും (പ്രവൃ, 16:6), നടത്തുന്നതായും (റോമ, 8:14), പക്ഷവാദം ചെയ്യുന്നതായും പറഞ്ഞിട്ടുണ്ട്. (റോമ, 8:26-27). ഇതൊന്നും കേവലമൊരു ശക്തിക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങളല്ല. തന്മൂലം, പരിശുദ്ധാത്മാവ് കേവലം ശക്തിയല്ല; സർവ്വശക്തിയുള്ള ഏകദൈവം തന്നെയാണ്. അഥവാ, ദൈവം മനുഷ്യരിൽ തൻ്റെ പ്രത്യേക പ്രവർത്തികൾ ചെയ്യുന്നത് അദൃശ്യമായ ആത്മാവെന്ന നിലയിലാണ്. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!
“പരിശുദ്ധാത്മാവ് പിതാവായ ദൈവത്തിൽ നിന്ന് വിഭിന്നനായ വ്യക്തിയാണെന്ന് പറയുന്നവരും, പരിശുദ്ധാത്മാവ് കേവലം ശക്തിയാണെന്ന് പറയുന്നവരും യഥാർത്ഥത്തിൽ, ആത്മാവിനെതിരെ ദൂഷണം പറയുകയാണ് ചെയ്യുന്നത്. (മത്താ, 12:24,32; മർക്കൊ, 3:22,29). ആത്മാവിനെതിരെയുള്ള ദൂഷണം ഈ ലോകത്തിലും വരുവാനുള്ളതിലും ക്ഷമിക്കപ്പെടുന്ന കുറ്റമല്ല. “
☛ യേശുക്രിസ്തു ദൈവത്തിൻ്റെ വലത്തുഭാഗത്തിരിക്കുന്ന മറ്റൊരു വ്യക്തിയും ദൈവവുമാണെന്ന് അനേകരും വിചാരിക്കുന്നു. ➟ക്രിസ്തു ആരാണെന്നറിയാത്തതും ദൈവം ഒരുത്തൻ മാത്രമാണെന്ന ബൈബിളിൻ്റെ മൗലിക ഉപദേശം വിശ്വസിക്കാത്തവരുമാണ് വചനത്തെ ദുർവ്യാഖ്യാനം ചെയ്യുന്നതും ആത്മീയമായി പറഞ്ഞിരിക്കുന്ന കാര്യങ്ങളെ അക്ഷരാർത്ഥത്തിൽ മനസ്സിലാക്കുന്നത്. ➟𝟏𝟏𝟎-ാം സങ്കീർത്തനത്തിൽ ❝ദൈവത്തിൻ്റെ വലത്തുഭാഗത്തിരിക്കുക❞ എന്നത് ക്രിസ്തുവിൻ്റെ പദവിയാണ്; എന്നാൽ ആ ക്രിസ്തു യേശുക്രിസ്തുവല്ല; യിസ്രായേലാണ്. ➟ദൈവത്തിൻ്റെ പുത്രനും ആദ്യജാതനും അഭിഷിക്തരാജാവുമായ യിസ്രായേലാണ് ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുന്ന ദാവീദിൻ്റെ കർത്താവ് (യജമാനൻ): (സങ്കീ, 110:1 ⁃⁃ സങ്കീ, 80:17). ➤❝ദൈവത്തിൻ്റെ വലങ്കയ്യുടെ അനുഗ്രഹത്തോടുള്ള ബന്ധത്തിലേ ഒരു ആത്മീയ പദവിയാണ് ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുക എന്നത്.❞ ➤[കാണുക: നൂറ്റിപ്പത്താം സങ്കീർത്തനം, ദാവീദിൻ്റെ സന്തതിയും കർത്താവുമായ രാജാവാരാണ്?]. ➟ദൈവത്തിനു് ദൂതന്മാരും മനുഷ്യരുമായി കോടിക്കണക്കിന് പുത്രന്മാരുണ്ടെങ്കിലും ബൈബിൾ പ്രധാനമായും രണ്ടു പുത്രന്മാരെ കുറിച്ചുള്ളതാണ്. ➟പഴയപുതിയനിയമങ്ങളിൽ ഒരുപോലെ കാണുന്ന യിസ്രായേലാണ് ബൈബിളിലെ സകല അനുഗ്രഹങ്ങളുടെയും വാഗ്ദത്തങ്ങളുടെയും അവകാശിയായ വാഗ്ദത്തസന്തതി. ➤[കാണുക: യെഹൂദന്നു എന്തു വിശേഷത?, വാഗ്ദത്തം ലഭിച്ച സന്തതിയും വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയും]. ➟അവൻ്റെ വാഗ്ദത്തങ്ങൾ അവനു് നിവൃത്തിച്ചുകൊടുക്കുവാൻ അവൻ്റെ ദൈവം അവൻ്റെ പദവികളുമായി പുതിയനിയമത്തിൽ എടുത്ത ജഡത്തിലെ വെളിപ്പാടാണ് യേശു എന്ന് പേരുള്ള മനുഷ്യൻ: (1തിമൊ, 3:15-16 ⁃⁃ യോഹ, 9:11; മത്താ, 5:17-18). ➟അതായത്, യേശു പഴയനിയമത്തിൽ ഉണ്ടായിരുന്നവനല്ല; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:15-16 ⁃⁃ യോഹ, 1:18) പ്രകൃത്യാതീതമായി കന്യകയിൽ ഉല്പാദിതമായ (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). ➟അതാണ് ദൈവഭക്തിയുടെ മർമ്മവും പിതാവും ക്രിസ്തുവും എന്ന ദൈവമർമ്മവും: (1Tim, 3:16 ⁃⁃ Col, 2:2). ➟അതുകൊണ്ടാണ്, യിസ്രായേലിൻ്റെ പദവികൾ ആത്മീയമായി യേശുക്രിസ്തുവിൽ നിവൃത്തിയായതായി കാണുന്നത്. [കാണുക: ദൈവപുത്രനായ ക്രിസ്തു പഴയനിയമത്തിൽ ഉണ്ടായിരുന്നോ?, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, പിതാവിൻ്റെ മാർവ്വിടത്തിലുള്ള പുത്രൻ, പുത്രൻ പിതാവിനെ വെളിപ്പെടുത്തിയിരിക്കുന്നു] ☛ ❝ദൈവത്തിൻ്റെ വലത്തുഭാഗത്തിരിക്കുക❞ എന്ന യിസ്രായേലിനെ കുറിച്ചുള്ള 𝟏𝟏𝟎-ാം സങ്കീർത്തനത്തിലെ പ്രയോഗവും ❝യേശുക്രിസ്തു ദൈവത്തിൻ്റെ വലത്തുഭാഗത്തേക്ക് ആരോഹണം ചെയ്തു, വലത്തുഭാഗത്ത് ഇരിക്കുന്നു❞ (പ്രവൃ, 2:33; റോമ, 8:34) എന്നിദ്യാദി പ്രയോഗങ്ങളും അക്ഷരാർത്ഥത്തിലല്ല; ആത്മീയമായിമായിട്ടാണ് പറഞ്ഞിരിക്കുന്നത്. ➟അതിൻ്റെ ചില തെളിവുകൾ തരാം: ❶ ഭാഷാപരമായ തെളിവ്: ➦ 𝟏𝟏𝟎-ാം സങ്കീർത്തനം ഒന്നാം വാക്യത്തിൽ യഹോവയുടെ വലത്തുഭാഗത്തിരിക്കുന്ന ദാവീദിൻ്റെ കർത്താവിനെ കുറിക്കുന്ന എബ്രായപദം ❝ലദോണി❞ (לַאדֹנִי – la’doni) അഥവാ, ❝ല,അദോണി❞ ആണ്. ➟അതിൻ്റെ അർത്ഥം ❝എൻ്റെ കർത്താവിനോടു/എൻ്റെ യജമാനനോടു❞ ( 𝐓𝐨 𝐦𝐲 𝐋𝐨𝐫𝐝) എന്നാണ്: (Gen, 24:36, Gen, 32:4; Psa, 110). ➤❝യജമാനൻ❞ (𝐥𝐨𝐫𝐝, 𝐦𝐚𝐬𝐭𝐞𝐫) എന്നർത്ഥമുള്ള ❝അദോൻ❞ (אָדוֹן – adon) എന്ന പദത്തോടൊപ്പം ❝ഓടു❞ (𝐭𝐨) എന്നർത്ഥമുള്ള ❝ല❞ (לַ – la) എന്ന ഉപസർഗ്ഗവും (𝐏𝐫𝐞𝐟𝐢𝐱), ❝എൻ്റെ❞ (𝐦𝐲) എന്നർത്ഥമുള്ള ❝ഇ❞ (י – i) എന്ന പ്രത്യയവും ( 𝐒𝐮𝐟𝐟𝐢𝐱) ചേർന്നാണ് ❝ലദോണി❞ എന്ന പദമുണ്ടായത്. ➤❝എൻ്റെ യജമാനൻ/കർത്താവു❞ (𝐦𝐲 𝐥𝐨𝐫𝐝) എന്നർത്ഥമുള്ള കൃത്യമായ എബ്രായപദം ❝അദോണി❞ (אדֹנִי – adoni) ആണ്. ➤❝അദോണി❞ ദൈവത്തെ കുറിക്കുന്നതല്ല; മനുഷ്യരെ കുറിക്കുന്നതാണ്: (ഉല്പ, 23:6⁃⁃Gen, 23:6; ഉല്പ, 24:12⁃⁃Gen, 24:12; ഉല്പ, 24:27⁃⁃Gen, 24:27). ➟എന്നാൽ ദൈവത്തെ കുറിക്കാൻ ഉപയോഗിക്കുന്നത് ❝എൻ്റെ കർത്താവു❞ (𝐌𝐲 𝐋𝐨𝐫𝐝) എന്നർത്ഥമുള്ള ❝അഡോണായി❞ (אֲדֹנָי – Adonai) എന്ന പദമാണ്: (പുറ, 4:10⁃⁃Exo, 4:10; പുറ, 4:13⁃⁃Exo, 4:13; പുറ, 34:9⁃⁃Exo, 34:9). ➟അതേ അദ്ധ്യായം അഞ്ചാം വാക്യത്തിൽ ❝അദോണായി❞ എന്നപദം ദൈവത്തിനു് ഉപയോഗിച്ചിട്ടുണ്ട്. (BibleHub). ➟അതിനാൽ, ❝ദൈവത്തിൻ്റെ വലത്തുഭാഗത്തിരിക്കുക❞ എന്ന ആത്മീയപദവി യേശുവിൻ്റെയല്ല; ഒരു ഭൗമിക കർത്താവിൻ്റെയാണെന്ന് മനസ്സിലാക്കാം. ❷ ദാവീദിൻ്റെ സാക്ഷ്യം: ➦ ദൈവം ഒരുത്തൻ മാത്രമാണെന്ന് സങ്കീർത്തകനായ ദാവീദ് അസന്ദിഗ്ദ്ധമായി അനവധി വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്: ➤❝യഹോവയല്ലാതെ ദൈവം ആരുള്ളു? നമ്മുടെ ദൈവം ഒഴികെ പാറ ആരുള്ളു?❞ (2ശമൂ, 22:32). ➟അടുത്തവാക്യം: ➤❝അതുകൊണ്ടു കർത്താവായ യഹോവേ, നീ വലിയവൻ ആകുന്നു; നിന്നെപ്പോലെ ഒരുത്തനുമില്ല; ഞങ്ങൾ സ്വന്തചെവികൊണ്ടു കേട്ടതൊക്കെയും ഓർത്താൽ നീ അല്ലാതെ ഒരു ദൈവവും ഇല്ല.❞ (2ശമൂ, 7:22 ⁃⁃ 1ദിന, 17:20). ➟ദൈവത്തിൻ്റെ വലത്തുഭാഗത്തിരിക്കുന്ന കർത്താവ് ദൈവമാണെങ്കിൽ, യഹോവയല്ലാതെ മറ്റൊരു ദൈവമില്ലെന്നും യഹോവയെപ്പോലെ മറ്റൊരുത്തനും ഇല്ലെന്നും ദാവീദ് പറയുമായിരുന്നോ❓ ➟അടുത്തവാക്യം: ➤❝നീ വലിയവനും അത്ഭുതങ്ങളെ പ്രവർത്തിക്കുന്നവനുമല്ലോ; നീ മാത്രം (𝐚𝐥𝐨𝐧𝐞) ദൈവമാകുന്നു.❞ (സങ്കീ, 86:10). ➟ഈ വേദഭാഗത്ത്, ❝നീ (യഹോവ) മാത്രം (𝐚𝐥𝐨𝐧𝐞) ദൈവം❞ എന്ന് പറയാൻ ഉപയോഗിച്ചിരിക്കുന്ന എബ്രായ പദം ❝ഒന്നിനെ❞ കുറിക്കുന്ന (𝐎𝐧𝐞) ❝എഹാദ്❞ (ehad – אֶחָד) അല്ല; ❝ഒറ്റയെ❞ (𝐚𝐥𝐨𝐧𝐞/𝐨𝐧𝐥𝐲) കുറിക്കുന്ന ❝ബാദ്❞ (bad – בַּד) ആണ്. ➤ഇതും കാണുക: (സങ്കീ, 4:8; സങ്കീ, 71:16; സങ്കീ, 72:18; സങ്കീ, 83:18; സങ്കീ, 136:4; സങ്കീ, 148:13). ➟മേല്പറഞ്ഞ ഏഴ് വാക്യവും ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പഴയനിയമത്തിൻ്റെ ഗ്രീക്കുപരിഭാഷയായ സെപ്റ്റ്വജിൻ്റിൽ (𝐒𝐞𝐩𝐭𝐮𝐚𝐠𝐢𝐧𝐭) ❝മോണോസ്❞ (μόνος – Mónos) ആണ് കാണുന്നത്. ➟ഏകമാത്രമായ/ഒന്നുമാത്രമായ/അനന്യമായ (𝐨𝐧𝐥𝐲) എന്ന അർത്ഥത്തിൽ പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന ❝യാഹീദ്❞ (yahid – יָחִיד) എന്ന പദത്തിന് തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോസ്” (Mónos). ➟അതായത്, യഹോവ ഒരുത്തൻ മാത്രമാണ് ദൈവം (𝐉𝐞𝐡𝐨𝐯𝐚𝐡 𝐢𝐬 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝) എന്ന് ദാവീദ് പറയുന്നത് ഖണ്ഡിതമായിട്ടാണ്. ➟ക്രിസ്തു ദൈവമാണെങ്കിലോ, യഹോവയുടെ വലത്തുഭാഗത്തിരിക്കുന്ന കർത്താവ് ദൈവമാണെങ്കിലോ യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് ദൈവത്തിൻ്റെ ഹൃദയപ്രകാരമുള്ള പുരുഷനായ ദാവീദ് പറയുമായിരുന്നോ❓ ❸ ആത്മീയപദവി: ➦ 𝟏𝟏𝟎-ാം സങ്കീർത്തനത്തിൽ ദൈവത്തിൻ്റെ വലത്തുഭാഗത്താണ് ദാവീദിൻ്റെ കർത്താവ് ഇരിക്കുന്നതെങ്കിൽ, 𝟏𝟔-ാം സങ്കീർത്തനത്തിൽ ആ കർത്താവിൻ്റെ മുമ്പിലും വലത്തുഭാഗത്തുമാണ് ദൈവം (യഹോവ) ഇരിക്കുന്നത്. ➟രണ്ടു വാക്യങ്ങളും കാണുക: ➤❝യഹോവ എന്റെ കർത്താവിനോടു അരുളിച്ചെയ്യുന്നതു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക.❞ (സങ്കീ, 110:1 ⁃⁃ സങ്കീ, 16:8). ➤❝ഞാൻ യഹോവയെ എപ്പോഴും എന്റെ മുമ്പിൽ വെച്ചിരിക്കുന്നു; അവൻ എന്റെ വലത്തുഭാഗത്തുള്ളതുകൊണ്ടു ഞാൻ കുലുങ്ങിപ്പോകയില്ല.❞ ➟പതിനാറാം സങ്കീർത്തനത്തിൻ്റെ ആദ്യംഭാഗത്ത് പയുന്നത്: ➤❝ഞാൻ യഹോവയെ എപ്പോഴും എന്റെ മുമ്പിൽ വെച്ചിരിക്കുന്നു❞ എന്നാണ്. ➟അപ്പോൾ കർത്താവിൻ്റെ (യജമാനൻ) സ്ഥാനം യഹോവയുടെ പുറകിലായി. ➟അടുത്തഭാഗത്ത് പറയുന്നത്: ➤❝അവൻ (യഹോവ) എന്റെ വലത്തുഭാഗത്തുള്ളതുകൊണ്ടു ഞാൻ കുലുങ്ങിപ്പോകയില്ല❞ എന്നാണ്. ➟അപ്പോൾ കർത്താവിൻ്റെ (യജമാനൻ) സ്ഥാനം യഹോവയുടെ ഇടതുവശത്തായി. ➟നൂറ്റിപ്പത്താം സങ്കീർത്തനത്തിലും അത് പറഞ്ഞിട്ടുണ്ട്: ➤❝നിന്റെ വലത്തുഭാഗത്തിരിക്കുന്ന കർത്താവു തന്റെ ക്രോധദിവസത്തിൽ രാജാക്കന്മാരെ തകർത്തുകളയും.❞ (സങ്കീ, 110:5). ➟ഈ വാക്യത്തിൽ, ❝നിൻ്റെ❞ (𝐭𝐡𝐲) എന്ന് മധ്യമപുരുഷനിൽ (𝟐𝐧𝐝 𝐩𝐞𝐫𝐬𝐨𝐧) പറയുന്നത്, ഒന്നാം വാക്യത്തിൽ യഹോവയുടെ വലത്തുഭാഗത്തിരിക്കുന്ന ദാവിദിൻ്റെ കർത്താവ് (യജമാനൻ) ആണ്. ➟കർത്താവിൻ്റെ (യജമാനൻ) വലത്തുഭാഗത്തിരിക്കുന്ന കർത്താവ് (𝐀𝐝𝐨𝐧𝐚𝐢) യഹോവയാണ്. [കാണുക: Hebrew Bible]. ➟ഒന്നാം വാക്യത്തിൽ, യഹോവയുടെ വലത്തുഭാഗത്താണ് ദാവീദിൻ്റെ കർത്താവിൻ്റെ സ്ഥാനമെങ്കിൽ, അതിൻ്റെ അഞ്ചാം വാക്യത്തിൽ, കർത്താവിൻ്റെ (യജമാനൻ) സ്ഥാനം യഹോവയുടെ ഇടതുവശത്താണ്. ➟അതായത്, ❝ദാവിൻ്റെ കർത്താവു് യഹോവയുടെ വലത്തുഭാഗത്ത് ഇരിക്കുന്നതായും, ഇടത്തുഭാഗത്ത് ഇരിക്കുന്നതായും, പുറകുഭാഗത്ത് ഇരിക്കുന്നതായും കാണാം.❞ ➟തന്മൂലം, കർത്താവ് ആരായാലും അവിടെപ്പറയുന്ന സ്ഥാനം യഥാർത്ഥ സ്ഥാനമല്ല; ആത്മീയമായി പറയുന്നതാണെന്ന് മനസ്സിലാക്കാം. ➟മേല്പറഞ്ഞ രണ്ട് വാക്യങ്ങളും പുതിയനിയമത്തിൽ യേശുവിൽ ആരോപിച്ചിട്ടുണ്ട്: (സങ്കീ, 16:8 ⁃⁃ പ്രവൃ, 2:25. സങ്കീ, 110:1 ⁃⁃ പ്രവൃ, 2:35). ❹ ശത്രുക്കൾ പാദപീഠം ആകുവോളം: ➦ ❝യഹോവ എന്റെ കർത്താവിനോടു അരുളിച്ചെയ്യുന്നതു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക. നിന്റെ ബലമുള്ള ചെങ്കോൽ യഹോവ സീയോനിൽനിന്നു നീട്ടും; നീ നിന്റെ ശത്രുക്കളുടെ മദ്ധ്യേ വാഴുക.❞ (സങ്കീ, 110:1-2). ➟ഈ രണ്ട് വാക്യങ്ങൾ ശ്രദ്ധിച്ചാൽ ചില കാര്യങ്ങൾ കാണാം: ❶യഹോവയാണ് ദാവിൻ്റെ കർത്താവിൻ്റെ ശത്രുക്കളെ അവൻ്റെ പാപപീഠം ആക്കിക്കൊടുക്കുന്നത്. ➟ട്രിനിറ്റിയുടെ ഭാഷയിൽ ❝വലത്തുഭാഗത്തിരിക്ക❞ എന്നത് നിത്യപുത്രനും ദൈവവുമായ യേശുവിൻ്റെ പദവിയാണ്. ➟അങ്ങനെയാണെങ്കിൽ, ദൈവമായ യേശുവിൻ്റെ ശത്രുക്കളെ അവനോടു സമത്വമുള്ളവനെന്ന് നിങ്ങൾ പറയുന്ന യഹോവ എന്തിനാണ് പാദപീഠം ആക്കിക്കൊടുക്കുന്നത്❓ ➟ഒരു ദൈവത്തിനു് തൻ്റെ ശത്രുക്കളെ പാദപീഠം ആക്കാൻ മറ്റൊരു ദൈവത്തിൻ്റെ സഹായം വേണമോ❓ ➟അത് യിസ്രായേൽ എന്ന വാഗ്ദത്തരാജാവിൻ്റെ പദവിയാണ്. ➟യിസ്രായേൽ ദൈവമല്ല; ദൈവമക്കളായ മനുഷ്യരാണ്: (പുറ, 4:22-23; സങ്കീ, 2:7; ഹോശേ, 11:1). ➟അതുകൊണ്ടാണ് അവൻ്റെ ദൈവം അവൻ്റെ ശത്രുക്കളെ അവൻ്റെ പാദപീഠം ആക്കിക്കൊടുക്കുന്നത്. ❷വലത്തുഭാഗത്തിരിക്ക എന്ന പദവിക്ക് ❝ശത്രുക്കളെ അവൻ്റെ പാദപീഠമാക്കുവോളം❞ എന്നൊരു പരിധി വെച്ചിട്ടുണ്ട്. ➟അത് നിത്യമായൊരു പദവിയല്ല. ➟ട്രിനിറ്റി പഠിപ്പിക്കുന്നപോലെ യേശുവിൻ്റെ പദവി ആയിരുന്നെങ്കിൽ അവൻ്റെ ശത്രുക്കൾ ആരാണെന്ന് പറയും❓➟ ശത്രുക്കൾ പാദപീഠമാകുവോളം എന്നൊരു പരിധി എങ്ങനെയുണ്ടാകും❓ ➟ചുറ്റും ശത്രുക്കളുള്ള യിസ്രായേലെന്ന ഭൗമികനാണ് വലത്തുഭാത്തിരിക്ക എന്ന പദവിക്ക് അർഹനായ കർത്താവ്: (സങ്കീ, 27:6). ➟യിസ്രായേലിൻ്റെ ദൈവമായ യഹോവ അവൻ്റെ ശത്രുക്കളെ അവൻ്റെ പാദപീഠം ആക്കുവോളം തൻ്റെ വലത്തുഭാഗത്തിരിക്കാൻ കല്പിക്കുന്നതാണ് പ്രസ്തുത വേദഭാഗം. ➟ശത്രുക്കൾ അവൻ്റെ പാദപീഠം ആയിക്കഴിഞ്ഞാൽ, ശത്രുക്കളെ കാൽക്കീഴിലാക്കി ഈ ഭൂമിയെ ഇരിമ്പുകോൽകൊണ്ട് ഭരിക്കുന്ന രാജാവാണ് യിസ്രായേൽ: (2ശമൂ, 7:10-12; സങ്കീ, 2:6-12). ❸❝നിന്റെ ബലമുള്ള ചെങ്കോൽ യഹോവ സീയോനിൽനിന്നു നീട്ടും.❞ ➟വലത്തുഭാഗത്തിരിക്ക എന്ന പദവിക്ക് അർഹനായവൻ സീയോനിൽ വാഴേണ്ട രാജാവാണ്. ➟ചെങ്കോൽ രാജദണ്ഡാണ്. ➟ഭരണാധികാരിയായ രാജാവ് അധികാരചിഹ്നമായി വഹിക്കുന്ന കോലാണ് ചെങ്കോൽ. ➟സീയോൻ എന്നത് യിസ്രായേൽ എന്ന വിശുദ്ധനഗരത്തിൻ്റെ പര്യായമാണ്: (സങ്കി, 102:13; 102:20; 126:1; 129:5; 132:13). ➟രാജാവിൻ്റെ ചെങ്കോലാണ് യഹോവ സീയോനിൽനിന്നു നീട്ടുന്നത്. ➟ട്രിനിറ്റിയുടെ ഭാഷയിൽ വലത്തുഭാഗത്ത് ഇരിക്കുന്ന യേശു ദൈവംതന്നെയാണ്. ➟ഒരു ദൈവത്തിനു് ചെങ്കോൽ നീട്ടാൻ മറ്റൊരുടെയെങ്കിലും സഹായം ആവശ്യമാണോ❓ ➟യിസ്രായേലെന്ന വാഗ്ദത്തരാജാവിൻ്റെ ചെങ്കോൽ അവൻ്റെ ദൈവമായ യഹോവയ അവനുവേണ്ടി നീട്ടുന്നതാണ് വിഷയം. ❹❝നീ നിന്റെ ശത്രുക്കളുടെ മദ്ധ്യേ വാഴുക.❞ ➟ഇത് വർത്തമാനകലത്തിൽ (𝐏𝐫𝐞𝐬𝐞𝐧𝐭 𝐭𝐞𝐧𝐬𝐞) പറയുന്നതാണ്. ➟അതായത്, ഇപ്പോൾ ശത്രുക്കളുടെ മദ്ധ്യേ വാഴുന്നവനാണ് കർത്താവ്. ➟യേശുവാണ് അവിടെപ്പറയുന്ന കർത്താവെങ്കിൽ, സ്വർഗ്ഗത്തിലുള്ളവരെല്ലാം അവൻ്റെ ശത്രുക്കളാണെന്ന് വരണം. ➟ഭാവിയിൽ യേശുവാണ് ഭൂമിയെ ഭരിക്കുന്നതെങ്കിൽ, യഹോവ ശത്രുക്കളെ അവൻ്റെ പാദപീഠം ആക്കിക്കഴിഞ്ഞാൽ പിന്നെ അവനു് ശത്രുക്കൾ ഉണ്ടാകില്ല. ➟തന്മുലം, രണ്ടുവിധത്തിലും അത് യേശുവിന് യോജിക്കില്ല. ➟ജാതികളായ ശത്രുക്കളുടെ മദ്ധ്യേ ഇപ്പോൾ വസിക്കുന്ന ദൈവത്തിൻ്റെ ഒരേയൊരു വാഗ്ഡത്തസന്തതിയും ദാവീദിൻ്റെ കർത്താവുമായ രാജാവ് യിസ്രായേലാണ്. ➟അവനാണ് ഭാവിയിൽ ഭൂമിയെ ഭരിക്കുന്ന നിത്യരാജാവ്: (2ശമൂ, 7:13; 1ദിന, 17:12; സങ്കീ, 89:4; 89:36-37; ദാനീ, 2:45; 7:18; 7:21; 7:27). ➟അവൻ്റെ ആത്മീയ പദവിയാണ് അവൻ്റെ ദൈവമായ യഹോവയുടെ വലത്തുഭാഗത്ത് ഇരിക്കുക എന്നത്. ➟അല്ലാതെ, യേശുക്രിസ്തുവിൻ്റെ പദവിയല്ലത്. ➤[കാണുക: ദാവീദിൻ്റെ സന്തതിയും കർത്താവുമായ രാജാവാരാണ്?, നൂറ്റിപ്പത്താം സങ്കീർത്തനം] ❺ പഴയനിയമത്തിൽ ഇല്ലാതിരുന്നവൻ: ➦ ദൈവപുത്രനായ യേശു ജീവനുള്ള ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി അന്ത്യകാലത്ത് കന്യകയിൽ പ്രകൃത്യാതീതമായി ഉല്പാദിപ്പിക്കപ്പെട്ടവനാകയാൽ (1തിമൊ, 3:15-16 –:മത്താ, 1:20; ലൂക്കൊ, 2:21; മത്താ, 1:18), പഴയനിയമത്തിൽ ദൈവപുത്രനായ യേശുവിനെക്കുറിച്ചുള്ള പ്രവചനങ്ങളല്ലാതെ, യേശുവെന്ന വ്യക്തിയെ കാണാൻ കഴിയില്ല: (ഉല്പ, 3:15; ആവ, 18:15; ആവ, 18:18-19; സങ്കീ, 40:6; യെശ, 7:14; യെശ, 52:13-15; യെശ, 53:1-12; യെശ, 61:1-2; മീഖാ, 5:2). ➟അവൻ്റെ ജന്മസ്ഥലം (മീഖാ, 5:2), ➟ജനനം (യെശ, 7:14), ➟ക്രിസ്തുത്വം (യെശ, 61:1), ➟പുത്രത്വം (ലൂക്കൊ, 1:32; ലൂക്കൊ, 1:35), ➟ശുശ്രൂഷ (യെശ, 42:1-3), ➟അത്ഭുതങ്ങൾ (യെശ, 35:5-6), ➟കഷ്ടാനുഭവം (യെശ, 52:14; യെശ, 53:2-8), ➟മരണം (യെശ, 53:10-12), ➟അടക്കം (യെശ, 53:9), ➟പുനരുത്ഥാനം (സങ്കീ, 16:10), ➟കർത്തൃത്വം (ലൂക്കൊ, 2:11⁃⁃പ്രവൃ, 2:36) ➟പിൻവരുന്ന മഹിമ (1പത്രൊ, 1:11⁃⁃എബ്രാ, 2:9) മുതലായ എല്ലാം പ്രവചനങ്ങളായിരുന്നു. ➟ആദ്യപ്രവചനം ഉല്പത്തി 3:15 ആണ്. ➟അതിനുമുമ്പ് അവനെക്കുറിച്ച് സൂചനപോലുമില്ല. ➟ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. ➟പ്രവചനനിവൃത്തിയായി എ.എം. 3755-ലാണ് (ബി.സി. 6) യേശുവെന്ന മനുഷ്യൻ മറിയയുടെ മൂത്തമകനായി ജനിക്കുന്നത്: (ലൂക്കൊ, 2:7). ➟അപ്പോൾ മുതലാണ് യേശുവെന്ന വ്യക്തിയുടെ ചരിത്രം ആരംഭിക്കുന്നത്. ➤❝യേശു❞ (Ἰησοῦς – iēsous) എന്ന പേർപോലും അവൻ ജനിക്കുന്നതിനും ഒൻപത് മാസവും ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്: (ലൂക്കൊ, 1:31; മത്താ, 1:21). ➟യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ എ.എം. 𝟑𝟕𝟖𝟗-ൽ (എ.ഡി. 29) യോർദ്ദാനിൽവെച്ചാണ് യേശു, ക്രിസ്തുവും (അഭിഷിക്തൻ) ദൈവപുത്രനും ആയത്: (യെശ, 61:1; ലൂക്കൊ, 1:32; ലൂക്കൊ, 1:35; ലൂക്കൊ, 3:22; പ്രവൃ, 4:27; പ്രവൃ, 10:38). ➟താൻ ക്രിസ്തു (അഭിഷിക്തൻ) ആയത് അപ്പോഴാണെന്ന് തൻ്റെ പ്രഥമശുശ്രൂഷയിൽ യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശുതന്നെ വ്യക്തമാക്കിയിട്ടുണ്ട്: (യെശ, 61:1-2; ലൂക്കൊ, 4:16-21). ➟മറിയ പ്രസവിക്കുന്നതിനുമുമ്പെ ഇല്ലാതിരുന്ന യേശു, അതിനും ആരിരംവർഷംമുമ്പ് ദൈവത്തിൻ്റെ വലത്തുഭാഗത്ത് എങ്ങനെയുണ്ടാകും❓ ➤[കാണുക: അന്ത്യകാലത്ത് വെളിപ്പെട്ടവൻ, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക] ❻ വലഭാഗത്തേക്കു ആരോഹണം ചെയ്തു: ➦ യേശു ദൈവത്തിൻ്റെ വലത്തുഭാഗത്തേക്ക് ആരോഹണംചെയ്തു, വലത്തുഭാഗത്തിരിക്കുന്നു, പക്ഷവാദംചെയ്യുന്നു എന്നിത്യാദി പ്രയോഗങ്ങൾ ആത്മീയമാണ്. രണ്ട് തെളിവുതരാം: ❶❝അവൻ ദൈവത്തിന്റെ വല ഭാഗത്തേക്കു ആരോഹണം ചെയ്തു പരിശുദ്ധാത്മാവു എന്ന വാഗ്ദത്തം പിതാവിനോടു വാങ്ങി, നിങ്ങൾ ഈ കാണുകയും കേൾക്കുകയും ചെയ്യുന്നത് പകർന്നുതന്നു,❞ (പ്രവൃ, 2:33). ➟ഈ വേദഭാഗം ശ്രദ്ധിക്കുക: ➤❝പരിശുദ്ധാത്മാവു എന്ന വാഗ്ദത്തം പിതാവിനോടു വാങ്ങി പകർന്നുതന്നു❞ എന്ന് പറയുന്നത് അക്ഷരാർത്ഥത്തിലല്ല; ആത്മീയമായിട്ടാണ്. ➟പിതാവിനോടുവാങ്ങി പകർന്നുതരാൻ പരിശുദ്ധാത്മാവ് ഒരു വസ്തുവല്ല; ദൈവമാണ്: (പ്രവൃ, 5:3-4; 1കൊരി, 3:16-17). ➟അതുകൊണ്ടാണ്, ❝ആരെങ്കിലും മനുഷ്യപുത്രന്നു നേരെ ഒരു വാക്കു പറഞ്ഞാൽ അതു അവനോടു ക്ഷമിക്കും; പരിശുദ്ധാത്മാവിന്നു നേരെ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു ക്ഷമിക്കയില്ല❞ എന്ന് യേശു പറയുന്നത്: (മത്താ, 12:32 ⁃⁃ മർക്കൊ, 3:28-29; ലൂക്കൊ, 12:10). ➟എന്നാൽ ക്രിസ്തു പരിശുദ്ധാത്മാവിനാൽ പ്രകൃത്യാതീതമായി കന്യകയിൽ ഉല്പാദിതമായി (മത്താ, 1:20; ലൂക്കൊ, 2:21), ആത്മാവിനാൽ അഭിഷേകം പ്രാപിച്ച് (പ്രവൃ, 10:38), ആത്മാവ് നിറഞ്ഞവനായി (ലൂക്കൊ, 4:1), ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷിച്ച (ലൂക്കൊ, 4:14-5), ആത്മാവിനാൽ മരണംവരിച്ച (എബ്രാ, 9:14), ആത്മാവിനാൽ ഉയിർത്തെഴുന്നേറ്റ (1പത്രൊ, 3:18) മനുഷ്യനാണ്: (യോഹ, 8:40). ➟ഒരു മനുഷ്യന് എങ്ങനെ ദൈവത്തെ പിതാവിനോടു വാങ്ങി പകർന്നുതരാൻ കഴിയും❓ ➟ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളുടെ ഫലമായിട്ട് ദൈവം ദാനമായി നല്കുന്നതാണ് പരിശുദ്ധാത്മാവ്. (യോഹ, 7:37-39 ⁃⁃ പ്രവൃ, 2:38; 8:18-20; 10:46). ➟അതുകൊണ്ടാണ്, ❝യേശു ദൈവത്തിന്റെ വല ഭാഗത്തേക്കു ആരോഹണം ചെയ്തു പരിശുദ്ധാത്മാവു എന്ന വാഗ്ദത്തം പിതാവിനോടു വാങ്ങി പകർന്നുതന്നു❞ എന്ന് പത്രൊസ് ആത്മീയമായി പറയുന്നത്. ➤[കാണുക: പരിശുദ്ധാത്മാവ് ആരാണ്?]. ❷❝ശിക്ഷവിധിക്കുന്നവൻ ആർ? ക്രിസ്തുയേശു മരിച്ചവൻ; മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റവൻ തന്നേ; അവൻ ദൈവത്തിന്റെ വലത്തുഭാഗത്തിരിക്കയും നമുക്കുവേണ്ടി പക്ഷവാദം കഴിക്കയും ചെയ്യുന്നു.❞ (റോമർ, 8:34). ➟ഈ വേദഭാഗപ്രകാരം, യേശു ദൈവത്തിൻ്റെ വലത്തുഭാഗത്തിരുന്ന് അക്ഷരാർത്ഥത്തിൽ നമുക്കുവേണ്ടി പക്ഷവാദം കഴിക്കുന്നതായി പലരും കരുതുന്നു. ➟യോഹന്നാൻ്റെ സുവിശേഷത്തിൽ ❝അപേക്ഷയെ❞ (ask – aiteō) ഏഴുവാക്യങ്ങളുണ്ട്: 𝟏.(യോഹ, 14:13), 𝟐.(യോഹ, 14:14), 𝟑.(യോഹ, 15:7), 𝟒.(യോഹ, 15:16), 𝟓.(യോഹ, 16:24), 𝟔.(യോഹ, 16:23), 𝟕.(യോഹ, 16:26). ➟അതിൽ ആദ്യത്തെ അഞ്ചു വാക്യങ്ങളിൽ, ➤❝പുത്രൻ്റെ നാമത്തിൽ അപേക്ഷിക്കുന്നത് പിതാവിൻ്റെ മഹത്വത്തിനായി പുത്രൻ ചെയ്തുതരും; പുത്രൻ്റെ നാമത്തിൽ പുത്രനോട് അപേക്ഷിക്കുന്നത് പുത്രൻ ചെയ്തുതരും; നിങ്ങൾ എന്നിലും എന്റെ വചനം നിങ്ങളിലും വസിച്ചാൽ നിങ്ങൾ ഇച്ഛിക്കുന്നതു അപേക്ഷിച്ചാൽ കിട്ടും; പുത്രൻ്റെ നാമത്തിൽ പിതാവിനോട് അപേക്ഷിക്കുന്നത് പിതാവ് ചെയ്തുതരും; പുത്രൻ്റെ നാമത്തിൽ അപേക്ഷിപ്പിൻ നിങ്ങൾക്ക് ലഭിക്കും❞ എന്നൊക്കെയാണ് പറയുന്നത്. ➟സുവിശേഷചരിത്രകാലത്ത് പുത്രനോട് അപേക്ഷിക്കുന്ന കാര്യങ്ങൾ പുത്രൻ പിതാവായ ദൈവത്താൽ അഥവാ, പിതാവിനോട് അപേക്ഷിച്ച് നടത്തിത്തരികയാണ് ചെയ്തിരുന്നത്. ➟അതിനു് രണ്ടു വിധത്തിലുള്ള തെളിവുകൾ തരാം: 𝟭.മാർത്ത യേശുവിനോട് പറയുന്നത് ശ്രദ്ധിക്കുക: ➤❝ഇപ്പോഴും നീ ദൈവത്തോടു എന്തു അപേക്ഷിച്ചാലും ദൈവം നിനക്കു തരും എന്നു ഞാൻ അറിയുന്നു എന്നു പറഞ്ഞു.❞ (യോഹ, 11:22). മറിയയുടെ വാക്കുപോലെ, ക്രിസ്തു ലാസറിനെ ഉയിർപ്പിച്ചത് പിതാവിനോട് അപേക്ഷിച്ചിട്ടാണ്: (യോഹ, 11:42). 𝟮.യേശുവിനോട് അപേക്ഷിച്ചവർക്കൊക്കെ അവനത് ചെയ്തുകൊടുത്തതായി കാണാം: (മത്താ, 9:27 → മത്താ, 9:29. മത്താ, 15:22 → മത്താ, 15:28. മത്താ, 20:31 → മത്താ, 20:34). ➟എന്നാൽ അവൻ അത്ഭുതങ്ങൾ പ്രവർത്തിച്ചത് സ്വന്തശക്തിയാലല്ല; പിതാവായ ദൈവത്താലും അവൻ്റെ ആത്മാവിനാലുമാണ്. “ദൈവാത്മാവിനാൽ ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു” എന്നാണ് ക്രിസ്തു പറഞ്ഞത്: (മത്താ, 12:28⁃⁃ലൂക്കൊ, 11:20; ലൂക്കൊ, 5:17; യോഹ, 3:2; പ്രവൃ, 2:22; പ്രവൃ, 10:38). ➟അതായത്, സുവിശേഷചരിത്രകാലത്ത് ഏകമനുഷ്യനായ യേശുക്രിസ്തുവിനോട് അവൻ്റെ നാമത്തിൽ അപേക്ഷിക്കുന്നതൊക്കെയും അവൻ പിതാവായ ദൈവത്താൽ അല്ലെങ്കിൽ, ദൈവത്തിൽനിന്ന് സാധിച്ചുകൊടുത്തിരുന്നു: (റോമ, 5:15). ➟എന്നാൽ അടുത്ത രണ്ട് വാക്യങ്ങൾ ശ്രദ്ധിക്കുക: ➤❝അന്നു നിങ്ങൾ എന്നോടു ഒന്നും ചോദിക്കയില്ല. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ പിതാവിനോടു അപേക്ഷിക്കുന്നതൊക്കെയും അവൻ എന്റെ നാമത്തിൽ നിങ്ങൾക്കു തരും.❞ (യോഹ, 16:23). ➤❝അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോടു അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല.❞ (യോഹ, 16:26). ➟6-ാം വാക്യത്തിൻ്റെ ആദ്യഭാഗം: ➤❝അന്നു നിങ്ങൾ എന്നോടു ഒന്നും ചോദിക്കയില്ല.❞ അന്നു അഥവാ, ദൈവസഭ സ്ഥാപിതമായ ശേഷം, ദൈവപുത്രനോടല്ല; പിതാവായ ദൈവത്തോട് നേരിട്ടാണ് അപേക്ഷിക്കുന്നത്. ➟അടുത്തഭാഗം: ➤❝നിങ്ങൾ പിതാവിനോടു അപേക്ഷിക്കുന്നതൊക്കെയും അവൻ എന്റെ നാമത്തിൽ നിങ്ങൾക്കു തരും.❞ (യോഹ, 16:23). ➟പിതാവിനോട് നാം അപേക്ഷിക്കുന്നത് പുത്രൻ്റെ നാമത്തിലാണ് നമുക്ക് ലഭിക്കുന്നത്. ➟7-ാം വാക്യത്തിൻ്റെ ആദ്യഭാഗം: ➤❝അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും.❞ ➟അന്ന് അഥവാ, ദൈവസഭ അപേക്ഷിക്കുന്നത് പുത്രൻ്റെ നാമത്തിലാണ്: ➤❝ക്രിസ്തുയേശുവിൽ വിശുദ്ധീകരിക്കപ്പെട്ടവരും അവിടെയും ഇവിടെയും എവിടെയും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവരോടുംകൂടെ വിളിക്കപ്പെട്ട വിശുദ്ധന്മാരുമായവർക്കു തന്നേ എഴുതുന്നതു.❞ (1കൊരി, 1:2). ➟ദൈവത്തോട് അപേക്ഷിക്കുന്നതും, ദൈവത്തിനു് സ്തുതിസ്തോത്ര ബഹുമാനങ്ങൾ അർപ്പിക്കുന്നതും തുടങ്ങി വാക്കിനാലും പ്രവൃത്തിയാലുമുള്ള ഏതുകാര്യം ചെയ്താലും യേശുവിൻ്റെ (പുത്രൻ്റെ) നാമത്തിലാണ് ചെയ്യേണ്ടത്: (കൊലൊ, 3:17 ⁃⁃ പ്രവൃ, 9:14; പ്രവൃ, 9:21; പ്രവൃ, 22:16). ➟അടുത്തഭാഗം: ❝ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോടു അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല.❞ (യോഹ, 16:26). ➟പുത്രൻ പറയുന്നത് ശ്രദ്ധിക്കുക: ➤❝അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോടു അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല.❞ എന്തുകൊണ്ടാണ്, പുത്രൻ നമുക്കുവേണ്ടി പിതാവിനോട് അപേക്ഷിക്കാത്തത്❓ ➟ക്രിസ്തു പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, അന്ന് അഥവാ, സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ, പുത്രൻ പിതാവിൽനിന്ന് വിഭിന്നനായി ഉണ്ടാകുകയില്ല. ➟അഥവാ, പിതാവും പുത്രനും യഥാർത്ഥത്തിൽ ഒന്നുതന്നെ ആയിരിക്കും: (യോഹ, 10:30; 14:9). ➟പിന്നെങ്ങനെ യഥാർത്ഥത്തിൽ ക്രിസ്തു വലത്തുഭാഗത്തിരുന്ന് പക്ഷവാദം ചെയ്യും❓ ➟ക്രിസ്തുവിൻ്റെ നിഷ്കളങ്ക രക്തവും മരണവുമാണ് നമ്മുടെ വീണ്ടെടുപ്പിനും ശുദ്ധീകരണത്തിനും കാരണം എന്ന നിലയിയിൽ, അവൻ നമുക്കുവേണ്ടി ദൈവത്തിൻ്റെ വലത്തുഭാഗത്തിരുന്ന് പക്ഷവാദം ചെയ്യുന്നു എന്ന് ആത്മീയമായി പറയുന്നതാണ്.: (കൊലൊ, 1:22; എബ്രാ, 9:24; 1പത്രൊ, 1:19). ➟ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളുടെ ഫലമായി ദൈവം നമുക്ക് ദാനമായി നല്കിയ പരിശുദ്ധാത്മാവാണ് നമ്മിൽ വസിച്ചുകൊണ്ട് നമുക്കുവേണ്ടി പക്ഷവാദം ചെയ്യുന്നത്: (1കൊരി, 3:16 ⁃⁃ റോമ, 8:26-27). ➟രണ്ടുപേർ നമുക്കുവേണ്ടി പക്ഷവാദം ചെയ്യേണ്ട ആവശ്യമുണ്ടോ❓ ➤[കാണുക: സ്തെഫാനോസ് സ്വർഗ്ഗത്തിൽ കണ്ടതാരെയാണ്?, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും] ❼ യേശുവിൻ്റെ അസ്തിത്വം (𝐄𝐱𝐢𝐬𝐭𝐞𝐧𝐜𝐞): ➤ ❝ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു. അവൻ ജഡത്തിൽ വെളിപ്പെട്ടു;❞ (1തിമൊ, 3:15-16). ➦ ക്രിസ്തു ജീവനുള്ള ദൈവമായ പിതാവിൻ്റെ ജഡത്തിലെ വെളിപ്പാട് (𝐌𝐚𝐧𝐢𝐟𝐞𝐬𝐭𝐚𝐭𝐢𝐨𝐧) അഥവാ, മനുഷ്യപ്രത്യക്ഷതയാണ്: (മത്താ, 16:16) ➟𝐓𝐡𝐞 𝐍𝐞𝐰 𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐕𝐞𝐫𝐬𝐢𝐨𝐧-ൽ, ❝𝐆𝐨𝐝-𝐓𝐡𝐞 𝐅𝐚𝐭𝐡𝐞𝐫 𝐰𝐚𝐬 𝐦𝐚𝐧𝐢𝐟𝐞𝐬𝐭 𝐢𝐧 𝐭𝐡𝐞 𝐟𝐥𝐞𝐬𝐡❞ എന്ന് കാണാൻ കഴിയും: (1Tim, 3:16). ➟അതായത്, പിതാവായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി മറിയയെന്ന കന്യകയിലൂടെ പ്രകൃത്യാതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20, ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശു: (റോമ, 5:15). ➟❝ജഡത്തിൽ വെളിപ്പെട്ടത് ജീവനുള്ള ദൈവമായ പിതാവും; വെളിപ്പാട് മനുഷ്യനായ പുത്രനുമാണ്.❞ (മത്താ, 16:16; യോഹ, 1:18 ⁃⁃ യോഹ, 8:40). [കാണുക: മനുഷ്യനായ ക്രിസ്തുയേശു, പിതാവിൻ്റെ മാർവ്വിടത്തിലുള്ള പുത്രൻ, പുത്രൻ പിതാവിനെ വെളിപ്പെടുത്തിയിരിക്കുന്നു]. ➟ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, പൂർവ്വാസ്തിത്വത്തിലും (𝐏𝐫𝐞-𝐞𝐱𝐢𝐬𝐭𝐞𝐧𝐜𝐞) സുവിശേഷ ചരിത്രകാലം ഒഴികെയുള്ള നിത്യമായ അസ്തിത്വത്തിലും (𝐄𝐭𝐞𝐫𝐧𝐚𝐥 𝐞𝐱𝐢𝐬𝐭𝐞𝐧𝐜𝐞) പിതാവും പുത്രനും ഒന്നുതന്നെയാണ്: ((യെശ, 40:3; ലൂക്കൊ, 1:16-17; 1:68; 1:76-77; യോഹ, 1:30 ⁃⁃ യോഹ, 10:30; 14:9). ➟അതാണ്, പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മവും ദൈവഭക്തിയുടെ മർമ്മവും. (കൊലൊ, 2:2; 1തിമൊ, 3:16). തന്മൂലം, ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുന്ന കർത്താവ്, ദൈവവുമല്ല, യേശുവുമല്ല; ദൈവത്തിൻ്റെ വാഗ്ദത്ത സന്തതിയായ യിസ്രായേലിൻ്റെ ആത്മീയപദവിയാണത്. ➤[കാണുക: ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ക്രിസ്തുവിനെ അറിയുക, ക്രിസ്ത്യാനിയാകുക, ദൈവം ഒരുത്തൻ മാത്രം, മോണോതീയിസം, ഞാനും പിതാവും ഒന്നാകുന്നു, പിതാവും പുത്രനും ഒന്നാകുന്നു, പിതാവിൻ്റെ മാർവ്വിടത്തിലുള്ള പുത്രൻ, പുത്രൻ പിതാവിനെ വെളിപ്പെടുത്തിയിരിക്കുന്നു]
നാമവും (onoma) നാമങ്ങളും (onomata) എന്ന വിഷയമാണ് നാം ചിന്തിക്കുന്നത്: മത്തായി 28:19-ൽ “നാമം” (Name) എന്നതിന് ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദം “ഒനോമ” (ὀνόμα – onóma) ആണ്. “നാമം അഥവാ പേരു” (name) എന്ന ഏകവചനത്തെ കുറിക്കുന്ന “ഒനോമ” ഇരുന്നൂറ്റി പതിനാറ് പ്രാവശ്യമുണ്ട്. ഉദാ: (മത്താ, 1:21,22,25; 6:9). “നാമങ്ങൾ” (Names) എന്ന ബഹുവചനത്തെ കുറിക്കുന്ന “ഒനോമാറ്റ” (ὀνόματά – onómatá) എന്ന ഗ്രീക്കുപദം പത്തുപ്രാവശ്യവും (മത്താ, 10:2; മർക്കൊ, 3:17; ലൂക്കൊ, 10:20; ഫിലി, 4:3; വെളി, 3:4; 11:13; 13:8; 17:8; 21:12; 21:14). “ഓനോമാറ്റോൺ” (ὀνομάτων – onomatōn) എന്ന പദം മൂന്നുപ്രാവശ്യവുമുണ്ട്: (പ്രവൃ, 1:15; 18:15; വെളി, 17:3). സത്യവേദപുസ്തകത്തിൽ ഏകവചനവും ബഹുവചനവും മനസ്സിലാക്കാൻ പ്രയാസമാണ്. മൂലഭാഷയും, KJV മുതലായ ഇംഗ്ലീഷ് പരിഭാഷകളും, സത്യവേദപുസ്തകം സമകാലിക പരിഭാഷ, പി.ഒ.സി, വിശുദ്ധഗ്രന്ഥം മുതലായ മലയാളം പരിഭാഷകളും പരിശോധിക്കുക. എബ്രായയിൽ, “നാമം” എന്ന ഏകവചനത്തെ കുറിക്കുന്ന “ഷാം” എന്നൊരു പദമുണ്ട്. (ഉല്പ, 2:11; 3:20; 4:17). “നാമങ്ങൾ” എന്ന ബഹുവചനത്തെ കുറിക്കുന്ന “ഷമോത്ത്” എന്ന പദവുമുണ്ട്. (ഉല്പ, 36:10, 40; 46:8). പഴയനിയമത്തിൻ്റെ ഗ്രീക്കു പരിഭാഷയായ സെപ്റ്റ്വജിൻ്റിൽ “നാമം” എന്ന ഏകവചനത്തെ സൂചിപ്പിക്കുന്ന “ഒനോമ” എഴുന്നൂറ്റി എഴുപത്തെട്ട് പ്രാവശ്യമുണ്ട്. (ഉല്പ, 2:11,13; 3:20). “നാമങ്ങൾ” എന്ന ബഹുവചനത്തെ സൂചിപ്പിക്കുന്ന “ഒനോമാട്ട” എൺപത്താറ് പ്രാവശ്യമുണ്ട്. (ഉല്പ, 36:10,40; 46:8). അതായത്, ഒന്നിലേറെ വ്യക്തികളെയോ, വ്യത്യസ്ത വ്യക്തികളുടെ പദവികളെയോ ചേർത്ത് പറയുമ്പോൾ, “നാമങ്ങൾ അഥവാ, പേരുകൾ” എന്ന ബഹുവചനത്തെ സൂചിപ്പിക്കുന്ന വ്യക്തമായ ഒരു പദം എബ്രായയിലും ഗ്രീക്കിലുമുണ്ട്. ഇനി, ബഹുവചനത്തിൻ്റെ തെളിവുകൾ നോക്കാം:
1️⃣ “അഹരോന്റെ പുത്രന്മാരുടെ പേരുകൾ ഇവ: ആദ്യജാതൻ നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ.” (സംഖ്യാ, 3:2). ഇവിടെ ശ്രദ്ധിക്കുക: വ്യത്യസ്ത വ്യക്തികളായ നാലുപേരെക്കുറിച്ചു പറയുമ്പോൾ, “പേരു” എന്ന ഏകവചനം ഉപയോഗിക്കാതെ, “പേരുകൾ” എന്ന ബഹുവചനമാണ് ഉപയോഗിച്ചിരിക്കുന്നത്. അവർ അഹരോനെന്ന ഏകമനുഷ്യൻ്റെ മക്കളും സഹോദരന്മാരുമാണെന്ന് ഓർക്കണം. അതായത്, മനുഷ്യരെന്ന നിലയിൽ അവർ ഐക്യത്തിൽ ഒന്നാണെന്ന് പറഞ്ഞാലും, വ്യക്തികളെന്ന നിലയിൽ അവർ വ്യത്യസ്തരാണ്. അതിനാൽ, ഭാഷയുടെ വ്യാകരണ നിയമപ്രകാരം “നാമം” എന്ന ഏകവചനം അവിടെ പറ്റില്ല. അതുകൊണ്ടാണ് “നാമങ്ങൾ” എന്ന ബഹുവചനം ഉപയോഗിച്ചിരിക്കുന്നത്.
2️⃣ “ലേവിയുടെ പുത്രന്മാരുടെ പേരുകൾ: ഗേർശോൻ, കെഹാത്ത്, മെരാരി.” (സംഖ്യാ, 3:17). ഇവിടെയും നോക്കുക: ലേവിയുടെ മൂന്നു പുത്രന്മാർ വ്യത്യസ്ത വ്യക്തികളാകയാലാണ്, “പേരുകൾ അഥവാ, നാമങ്ങൾ” എന്ന ബഹുവചനം പ്രയോഗിച്ചിരിക്കുന്നത്. അവർ ലേവിയെന്ന ഏകൻ്റെ മക്കളായതുകൊണ്ടും സഹോദരന്മാരെന്ന നിലയിൽ ഐക്യത്തിൽ ഒന്നാണെന്ന് പറഞ്ഞാലും, ഒന്നിലധികം വ്യക്തികളെ ചേർത്തു പറയുമ്പോൾ “നാമം” എന്ന ഏകവചനം ഉപയോഗിക്കാൻ വ്യാകരണത്തിൽ വ്യവസ്ഥയില്ല.
3️⃣ “പന്ത്രണ്ട് അപ്പോസ്തോലന്മാരുടെ പേരുകള്‍ ഇവയാണ്: ഒന്നാമന്‍ പത്രോസ് എന്നു വിളിക്കപ്പെടുന്ന ശിമോന്‍, ശിമോന്‍റെ സഹോദരന്‍ അന്ത്രയാസ്, സെബദിയുടെ പുത്രന്‍ യാക്കോബ്, യാക്കോബിന്‍റെ സഹോദരന്‍ യോഹന്നാന്‍, ഫീലിപ്പോസ്, ബര്‍തൊലൊമായി, തോമസ്, ചുങ്കക്കാരന്‍ മത്തായി, അല്ഫായിയുടെ പുത്രന്‍ യാക്കോബ്, തദ്ദായി, തീവ്രവാദിയായ ശിമോന്‍,” (മത്താ, 10:2-4 → സത്യവേദപുസ്തകം സമകാലിക പരിഭാഷ). സത്യവേദപുസ്തകത്തിൽ “പേരാവിതു” എന്നാണ് കാണുന്നത്. ഗ്രീക്കിൽ, “ഒനോമാറ്റയും (onómatá) ഇംഗ്ലീഷിൽ Names-ഉം ആണ്. സത്യവേദപുസ്തകം സമകാലിക പരിഭാഷ, മലയാളം ഓശാന, വിശുദ്ധഗ്രന്ഥം, പി.ഒ.സി മുതലായവ നോക്കുക. [കാണുക: വി.ഗ്രന്ഥം]. അപ്പൊസ്തലന്മാർ പന്ത്രണ്ടുപേർ ഉള്ളതുകൊണ്ടാണ് “പേരു” എന്ന ഏകവചനം ഉപയോഗിക്കാതെ, “പേരുകൾ” എന്ന ബഹുവചനം ഉപയോഗിച്ചിരിക്കുന്നത്. അതിൽ ശ്രദ്ധേയമായൊരു കാര്യംകൂടി കാണിക്കാം. ക്രിസ്തു തൻ്റെ മഹാപൗരോഹിത്യ പ്രാർത്ഥനയിൽ അപ്പൊസ്തലന്മാർ ഐക്യത്തിൽ തികഞ്ഞവരാകേണ്ടതിനു അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നതായി കാണാം. (യോഹ, 17:23). അതായത്, ക്രിസ്തു തലയായ അവൻ്റെ ശരീരമായ സഭയിലെ അംഗങ്ങളെന്ന നിലയിലും, ക്രിസ്തു താൻ തിരഞ്ഞെടുത്ത അപ്പൊസ്തലന്മാർ എന്ന നിലയിലും, വിശേഷാൽ ക്രിസ്തുവിൻ്റെ പ്രാർത്ഥനയാലും അവർ ഐക്യത്തിൽ ഒന്നാണ്. (എഫെ, 1:22-23). എന്നിട്ടും, അവരെ ചേർത്ത് പറയുമ്പോൾ, “നാമമല്ല; നാമങ്ങൾ” എന്നാണ് പറയുന്നത്. ക്രിസ്തുവിൽ ഒന്നായിരിക്കുമ്പോഴും അവർ ഒന്നിലധികം വ്യക്തികളാണ്. വ്യക്തികളെ ചേർത്തു പറയുമ്പോൾ വ്യാകരണ നിയമപ്രകാരം “നാമം” (onóma – Name) എന്ന് പറയാൻ കഴിയില്ല. അതുകൊണ്ടാണ്, അപ്പൊസ്തലന്മാരുടെ “പേരുകൾ” എന്ന് ബഹുവചനത്തിൽ കാണുന്നത്.
4️⃣ “എങ്കിലും ദുഷ്ടാത്മാക്കള്‍ നിങ്ങള്‍ക്കു കീഴടങ്ങുന്നതിൽ അല്ല, നിങ്ങളുടെ പേരുകള്‍ സ്വര്‍ഗത്തില്‍ എഴുതിയിരിക്കുന്നതില്‍ ആണ് സന്തോഷിക്കേണ്ടത്.” (ലൂക്കോ, 10:20, സ.വേ.പു.സ.പ). സത്യവേദപുസ്തകത്തിൽ ഈ വാക്യത്തിനും പേർ എന്ന ഏകവചനമാണ് കാണുന്നത്. എന്നാൽ, ഗ്രീക്കിൽ ഒനോമാറ്റയും ഇംഗ്ലീഷിൽ പേരുകളും ആണ്. സത്യവേദപുസ്തകം സമകാലിക പരിഭാഷ, മലയാളം ഓശാന, വിശുദ്ധഗ്രന്ഥം, പി.ഒസി മുതലായവ നോക്കുക. [കാണുക: വി.ഗ്രന്ഥം]. വിശ്വാസികൾ എല്ലാവരും ആത്മസ്നാനത്താൽ, ക്രിസ്തു തലയായിരിക്കുന്ന അവൻ്റെ ഏകശരീരമായ സഭയിലെ അംഗങ്ങളെന്ന നിലയിൽ ഒന്നാണ്. (1കൊരി, 12:12-13; എഫെ, 1:22-23). എന്നിട്ടും, സ്വർഗ്ഗത്തിൽ നമ്മെയെല്ലാവരെയും ചേർത്ത് പേരല്ല; പേരുകളാണ് ഉള്ളത്. നാം ക്രിസ്തുവിൽ ഒന്നായിരിക്കുമ്പോഴും വ്യത്യസ്ത വ്യക്തികളാണ്. പല വ്യക്തികളെ ചേർത്തുപറയുമ്പോൾ, ഭാഷയുടെ നിയമപ്രകാരം “നാമം” എന്ന ഏകവചനമല്ല; “നാമങ്ങൾ” എന്ന ബഹുവചനമാണ് പറയുന്നത്.
5️⃣ “നഗരത്തിന്‍റെ മതിലിന് പന്ത്രണ്ട് അടിസ്ഥാനശിലകളും അവയില്‍ കുഞ്ഞാടിന്‍റെ പന്ത്രണ്ട് അപ്പോസ്തൊലന്മാരുടെ പേരുകളും ഉണ്ട്.” (വെളി, 21:14, സ.വേ.പു.സ.പ). ഐക്യത്തിൽ ഒന്നായ പന്ത്രണ്ട് അപ്പൊസ്തലന്മാർക്ക് പുത്തനെരുശലേമിൽപ്പോലും പേരല്ല; പേരുകളാണ് ഉള്ളത്. വ്യത്യസ്ത വ്യക്തികളെയോ, വ്യത്യസ്ത വ്യക്തികളുടെ പദവികളെയോ ചേർത്ത് ഒരു സാഹചര്യത്തിലും “പേർ അഥവാ, നാമം” എന്ന ഏകവചനം പറയാൻ വ്യാകരണത്തിൽ വ്യവസ്ഥയില്ല. പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം: അനേകർ കരുതുന്നതുപോലെ പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യത്വസ്ത്ര വ്യക്തിയായിരുന്നെങ്കിൽ ഭാഷാപരമായി മത്തായി 28:19 അഥവാ, “പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം” എന്ന പ്രയോഗം വ്യാകരണനിയമപ്രകാരം അബദ്ധമായിമാറും. തന്മൂലം, “ആ വാക്യത്തിലുള്ളത് വ്യത്യസ്ത വ്യക്തികളല്ല; അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ഏകദൈവത്തിൻ്റെ മൂന്ന് വെളിപ്പാടുകൾ അഥവാ, പ്രത്യക്ഷതകൾ (manifestations) ആണെന്ന് മനസ്സിലാക്കാം.” അതായത്, അദൃശ്യനായ “മോണോസ് തെയൊസിൻ്റെ” (Mónos Theós – The only God) അഥവാ, ഏകദൈവത്തിൻ്റെ മൂന്ന് പ്രത്യക്ഷതകകളും പദവികളും ആയതുകൊണ്ടാണ്, “പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം” എന്ന് ഏകവചനത്തിൽ പറഞ്ഞിരിക്കുന്നത്. ഈ വസ്തുതയ്ക്ക് ആന്തരികവും ബാഹ്യവുമായ ഓരോ തെളിവുകൂടി തരാം:
ആന്തരികം: യെശയ്യാവ് ഒരുത്തൻ്റെ നാല് പ്രാവചനിക നാമം (Prophetic Name) പറയുമ്പോൾ, “നാമം” എന്ന് ഏകവചനം പറയുന്നത് കാണാം: “അവന് അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവ്, സമാധാനപ്രഭു എന്ന് പേർ വിളിക്കപ്പെടും.” (യെശ, 9:6). ഈ വേദഭാഗത്ത്, “പേര് അഥവാ, നാമം” എന്ന ഏകവചനം പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക. ഈ നാലു പ്രാവചനിക നാമവും വ്യത്യസ്ത വ്യക്തികളെക്കുറിച്ചല്ല; ഏകനെക്കുറിച്ചാണ്. ഇവിടെപ്പറയുന്ന നാല് “പ്രാവചനിക നാമം” (Prophetic Name) വ്യത്യസ്ത വ്യക്തികകളെ സൂചിപ്പിക്കുന്നത് ആയിരുന്നെങ്കിൽ, “പേരുകൾ വിളിക്കപ്പെടും” എന്ന് ബഹുവചനത്തിൽ പറയുമായിരുന്നു. പ്രവാചകൻ ദൈവത്തിൻ്റെ വായും പ്രവചനം ദൈവത്തിൻ്റെ വാക്കുകളും ആണെന്നോർക്കുക. ആർക്ക് തെറ്റുപറ്റിയാലും ദൈവത്തിന് തെറ്റുപറ്റില്ല. അതുപോലെ, മത്തായി 28:19-ൽ പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നത് അദൃശ്യനായ ഏക ദൈവത്തിൻ്റെ അഥവാ, ഒരേയൊരു ദൈവത്തിൻ്റെ (Mónos Theós – The only God) മൂന്ന് വെളിപ്പാടുകളും പദവികളും ആയതുകൊണ്ടാണ് “നാമം” എന്ന ഏകവചനം പറഞ്ഞിരിക്കുന്നത്. അല്ലാതെ, പിതാവും പുത്രനും പരിശുദ്ധാത്മാവും സമനിത്യരും വിഭിന്നരുമായ വ്യക്തികളായിരുന്നെങ്കിൽ, “നാമങ്ങൾ” എന്ന ബഹുവചനം പറയാൻ മാത്രമേ വ്യാകരണത്തിൽ വ്യവസ്ഥയുള്ളൂ. ഒന്നുകൂടി മനസ്സിലാക്കുക: ദൈവം മനുഷ്യർക്കുവേണ്ടി മനുഷ്യരുടെ ഭാഷയിൽ മനുഷ്യരെക്കൊണ്ട് ബൈബിൾ എഴുതിച്ചത് മനുഷ്യർ മനസ്സിലാക്കാനാണ്. അജ്ഞാനിയായിരിക്കാനല്ല; ജ്ഞാനിയായിയിരിക്കാനാണ് വചനം ആവശ്യപ്പെടുന്നത്: (എഫെ, 5:15).
ബാഹ്യമായ രണ്ട് തെളിവുകൾ തരാം: 1️⃣ വ്യവസ്ഥിത ദൈവശാസ്ത്രത്തിൻ്റെ രചയിതാവ് “ജീ. സുശീലൻ” ത്രിത്വവിശ്വാസിയാണെങ്കിലും, അദ്ദേഹം ഭാഷാപണ്ഡിതനാകയാൽ; “സ്നാനം നല്കുന്നത് യേശുവിൻ്റെ നാമത്തിലാണ്” എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. (Systematic Theology, പേജ്, 630). അതായത്, “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം” എന്ന പ്രയോഗം ഒരു “സംജ്ഞാനാമത്തെ” (proper name) കുറിക്കുന്നതാണെന്ന് പുള്ളിക്കറിയാം. പുള്ളിയുടെ വിശാസത്തിന് വിരുദ്ധമാണെങ്കിലും, ഇതുപോലെ പല സത്യങ്ങളും പുള്ളി ദൈവശാസ്ത്രത്തിൽ പറഞ്ഞിട്ടുണ്ട്. ഉദാ: “ഞാനും പിതാവും ഒന്നാകുന്നു” എന്ന വേദഭാഗം ഉദ്ധരിച്ചുകൊണ്ട്, “പിതാവും പുത്രനും ഒരു വ്യക്തിയാണെന്ന് നമുക്കറിയാം” എന്നും പുള്ളി പറഞ്ഞിട്ടുണ്ട്. (Systematic theology, പേജ്, 159). ഭാഷ അറിയാവുന്നവരാണെങ്കിൽ, വചനം വിശ്വസിക്കുന്നില്ലെങ്കിൽപ്പോലും “പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെ നാമം” എന്ന പ്രയോഗം വ്യത്യസ്ത വ്യക്തികളുടെ ഐക്യത്തിൽ ഒന്നാകുന്നതിനെ കുറിക്കുന്നതല്ല; ഒരു പ്രത്യേക പേരിനെ കുറിക്കുന്നതാണെന്ന് മനസ്സിലാക്കാൻ കഴിയും.
2️⃣ ഇതൊരു ഉപമ മാത്രമാണ്. പുളിച്ച മാവിന് ദൈവരാജ്യവുമായി യാതൊരു ബന്ധവും ഇല്ലാത്തപോലെ, ഈ ഉപമയിൽ പറയുന്ന ആൾക്ക് ബൈബിളുമായി യാതൊരു ബന്ധവുമില്ല. കേരളത്തിലെ ഇപ്പോഴത്തെ “മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും വിജിലൻസ് മന്ത്രിയുടെയും നാമം” എന്ന് പറഞ്ഞാൽ, ആ വാക്യാംശത്തിൻ്റെ വ്യാകരണം കൃത്യമാണ്. ആ മൂന്ന് പദവികളും വഹിക്കുന്നത് “പിണറായി വിജയൻ” എന്ന ഏക വ്യക്തിയാണ്. ഇനി, വ്യത്യസ്ത വ്യക്തികളാണ് ആ മൂന്ന് പദവികൾ കൈകാര്യം ചെയ്തിരുന്നതെങ്കിൽ, “നാമം” എന്ന ഏകവചനം പറയാൻ കഴിയില്ല; “നാമങ്ങൾ” എന്ന ബഹുവചനം പറയണം. ഭാഷാപരമായി ഒന്നിലേറെ വ്യക്തികളെയൊ, വ്യത്യസ്ത വ്യക്തികളുടെ പദവികളെയോ ചേർത്തു പറയുമ്പോൾ, “നാമങ്ങൾ” എന്ന ബഹുവചനമാണ് വരേണ്ടത്. തന്മൂലം, മത്തായി 28:19-ൽ പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നത് അദൃശ്യനായ ഏക ദൈവത്തിൻ്റെ മൂന്ന് വെളിപ്പാടുകൾ ആയതുകൊണ്ടാണ് നാമം എന്ന ഏകവചനം പറഞ്ഞിരിക്കുന്നതെന്ന് മനസ്സിലാക്കാം. അല്ലാതെ, പിതാവും പുത്രനും പരിശുദ്ധാത്മാവും നിത്യരും വ്യത്യസ്തരുമായ മൂന്ന് വ്യക്തികൾ ആയിരുന്നെങ്കിൽ, “നാമം അഥവാ, ഒനോമ” എന്ന ഏകവചനം പറയാൻ കഴിയില്ല. “നാമങ്ങൾ അഥവാ, ഒനോമാട്ട” എന്ന ബഹുവചനം പറയുമായിരുന്നു. ഭാഷയുടെ വ്യാകരണ നിയമങ്ങളെയെല്ലാം അതിലംഘിച്ചുക്കൊണ്ട്, സദുപദേശത്തെ ദുരുപദേശമാക്കാൻ ആർക്കുവേണേലും കഴിയും. അതുവെച്ചുകൊണ്ട്, കുറേക്കാലം എല്ലാവരെയും വഞ്ചിക്കുകയും ചെയ്യാം. എന്നാൽ ദൈവത്തിൻ്റെ ന്യായവിധി തെറ്റിയൊഴിയാൻ കഴിയുമോ? “ജീവനുള്ള ദൈവത്തിൻ്റെ കയ്യിൽ വീഴുന്നത് ഭയങ്കരം” എന്നാണ് എബ്രായലേഖകൻ പറയുന്നത്. (10:31). പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!
☛ എൻ്റെ ദൈവം: ➦ യേശുക്രിസ്തു എന്ന പാപരഹിതനായ ഏകമനുഷ്യൻ പിതാവായ യഹോവയെ ❝എൻ്റെ ദൈവം❞ എന്ന് അഞ്ചുപ്രാവശ്യം വിശേഷിപ്പിച്ചിരിക്കുന്നതായി കാണാം: (1യോഹ, 3:5; റോമ, 5:15). അതിൽ രണ്ടുപ്രാവശ്യം ആവർത്തനമാണ്. ❶ യേശു അവളോടു: ❝എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.❞ (യോഹ, 20:17) ➦ പഴയനിയമത്തിൽ യഹോവയെ ❝എൻ്റെ ദൈവം❞ (My God) എന്ന് സംബോധന ചെയ്യാൻ പ്രധാനമായും രണ്ട് എബ്രായപദം നൂറിലേറെ പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ഒന്നാമത്, ❝ഏലി❞ (אֵלִי – Eli) ആണ്: ❝എന്റെ ബലവും എന്റെ ഗീതവും യഹോവയത്രേ; അവൻ എനിക്കു രക്ഷയായ്തീർന്നു. അവൻ എന്റെ ദൈവം (Eli); ഞാൻ അവനെ സ്തുതിക്കും; അവൻ എന്റെ പിതാവിൻ ദൈവം; ഞാൻ അവനെ പുകഴ്ത്തും.❞ (പുറ, 15:2). രണ്ടാമത്, ❝എലോഹായ്❞ (אֱלֹהָי – Elohy/Elohai). ❝നിങ്ങൾ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തു നിങ്ങൾ അനുസരിച്ചു നടപ്പാനായി എന്റെ ദൈവമായ (Elohai) യഹോവ എന്നോടു കല്പിച്ചതുപോലെ ഞാൻ നിങ്ങളോടു ചട്ടങ്ങളും വിധികളും ഉപദേശിച്ചിരിക്കുന്നു.❞ (ആവ, 4:5). ഈ രണ്ടുപദവും യേശുവിൻ്റെ ക്രൂശിലെ വിലാപത്തോടുള്ള ബന്ധത്തിൽ പറഞ്ഞിട്ടുണ്ട്: ❷, ❸ ❝എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്തു? (אֵלִי אֵלִי לָמָה עֲזַבְתָּנִי – eli eli lama shevaktani) എന്നെ രക്ഷിക്കാതെയും എന്റെ ഞരക്കത്തിന്റെ വാക്കുകൾ കേൾക്കാതെയും അകന്നു നില്ക്കുന്നതെന്തു?❞ (സങ്കീ, 22:1 ⟺ മത്താ, 27:46) ❝ഏകദേശം ഒമ്പതാംമണി നേരത്തു യേശു: “ഏലീ, ഏലീ, ലമ്മാ ശബക്താനി” എന്നു ഉറക്കെ നിലവിളിച്ചു; “എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു” എന്നർത്ഥം.❞ ❹, ❺ ❝ആറാം മണിനേരമായപ്പോൾ ഒമ്പതാം മണിനേരത്തോളം ദേശത്തു എല്ലാം ഇരുട്ടു ഉണ്ടായി. ഒമ്പതാം മണിനേരത്തു യേശു: എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു എന്നു അർത്ഥമുള്ള എലോഹീ, എലോഹീ ലമ്മാ ശബ്ബക്താനീ എന്നു അത്യുച്ചത്തിൽ നിലവിളിച്ചു.❞ (മർക്കൊ, 15:33-34). ബന്ധം വ്യത്യസ്തമാണെങ്കിലും, നമ്മുടെ കർത്താവും രക്ഷിതാവുമായ ക്രിസ്തുവിൻ്റെയും നമ്മുടെയും ❝ദൈവം❞ സകല ജഡത്തിൻ്റെയും ദൈവമായ യഹോവ ഒരുത്തൻ മാത്രമാണ്: (യിരെ, 32:27 → മർക്കൊ, 12:29; യോഹ, 20:17 ).
☛ എൻ്റെ പിതാവ്: ➦ ദൈവം ക്രിസ്തുവിൻ്റെയും പിതാവാണ്. ക്രിസ്തു ദൈവത്തെ ❝എൻ്റെ പിതാവു❞ എന്ന് മത്തായി 7:21-മുതൽ യോഹന്നാൻ 20:17-വരെ അമ്പതോളം പ്രാവശ്യം സംബോധന ചെയ്തിട്ടുണ്ട്: ❝എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗരാജ്യത്തിൽ കടക്കുന്നത്.” (മത്താ, 7:21). ക്രിസ്തു തൻ്റെ പിതാവായ ദൈവത്തെക്കുറിച്ച് പറയുന്ന ചില പ്രസ്താവനകൾ കാണുക: ➦ ❝പിതാവു എന്നെക്കാൾ വലിയവനല്ലോ.❞ (യോഹ, 14:28). ➦ ❝എന്റെ പിതാവു എല്ലാവരിലും വലിയവൻ; പിതാവിന്റെ കയ്യിൽ നിന്നു പിടിച്ചുപറിപ്പാൻ ആർക്കും കഴികയില്ല.❞ (യോഹ, 10:29) ➦ ❝പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല.❞ (യോഹ, 5:19) ➦ ❝പിതാവിന്നു തന്നിൽതന്നേ ജീവനുള്ളതുപോലെ അവൻ പുത്രന്നും തന്നിൽതന്നേ ജീവനുള്ളവൻ ആകുമാറു വരം നല്കിയിരിക്കുന്നു.❞ (യോഹ, 5:26) ➦ ❝എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ ഇച്ഛിക്കുന്നതു.❞ (യോഹ, 5:30) ➦ ❝പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു.❞ (യോഹ, 8:28) ➦ ❝ഞാൻ ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു.❞ (യോഹ, 12:49) ➦ ❝ഞാൻ സംസാരിക്കുന്നതു പിതാവു എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംസാരിക്കുന്നു.❞ (യോഹ, 12:50) ➦ ❝ഞാൻ എന്റെ പിതാവിന്റെ കല്പനകൾ പ്രമാണിച്ചു അവന്റെ സ്നേഹത്തിൽ വസിക്കുന്നതുപോലെ നിങ്ങൾ എന്റെ കല്പനകൾ പ്രമാണിച്ചാൽ എന്റെ സ്നേഹത്തിൽ വസിക്കും.❞ (യോഹ, 15:10) ➦ ❝ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല.❞ (മത്താ 24:36) ➦ ❝എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല.❞ (മർക്കൊ, 10:18) ➦ ❝എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു.❞ (യോഹ, 20:17). ബന്ധം വ്യത്യസ്തമാണെങ്കിലും, നമ്മുടെ കർത്താവും രക്ഷിതാവുമായ ക്രിസ്തുവിൻ്റെയും നമ്മുടെയും പിതാവു❞ യഹോവ ഒരുത്തൻ മാത്രമാണ്: (യോഹ, 20:17→എബ്രാ, 2:11).
☛ ഒരേയോരു സത്യദൈവവും പിതാവുമായ യഹോവ: ❶ ❝ഭോഷത്വവും അജ്ഞാനവുമുള്ള ജനമേ, ഇങ്ങനെയോ നിങ്ങൾ യഹോവെക്കു പകരം കൊടുക്കുന്നതു? അവനല്ലോ നിന്റെ പിതാവു, നിന്റെ ഉടയവൻ. അവനല്ലോ നിന്നെ സൃഷ്ടിക്കയും രക്ഷിക്കയും ചെയ്തവൻ.❞ (ആവ, 32:6). ❷ ❝നീയല്ലോ ഞങ്ങളുടെ പിതാവു; അബ്രാഹാം ഞങ്ങളെ അറിയുന്നില്ല; യിസ്രായേലിന്നു ഞങ്ങളെ തിരിയുന്നതുമില്ല; നീയോ യഹോവേ, ഞങ്ങളുടെ പിതാവാകുന്നു; യുഗാരംഭംമുതൽ ഞങ്ങളുടെ വീണ്ടെടുപ്പുകാരൻ എന്നാകുന്നു നിന്റെ നാമം.❞ (യെശ, 63:16) ❸ ❝എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങൾ എല്ലാവരും നിന്റെ കൈപ്പണിയത്രേ;❞ (യെശ, 64:8) ❹ ❝ഞാൻ യിസ്രായേലിന്നു പിതാവും എഫ്രയീം എന്റെ ആദ്യജാതനുമല്ലോ.❞ (യിരെ, 31:9) ❺ ❝മകൻ അപ്പനെയും ദാസൻ യജമാനനെയും ബഹുമാനിക്കേണ്ടതല്ലോ. ഞാൻ അപ്പൻ എങ്കിൽ എന്നോടുള്ള ബഹുമാനം എവിടെ? ഞാൻ യജമാനൻ എങ്കിൽ എന്നോടുള്ള ഭക്തി എവിടെ എന്നു സൈന്യങ്ങളുടെ യഹോവ, അവന്റെ നാമത്തെ തുച്ഛീകരിക്കുന്ന പുരോഹിതന്മാരേ, നിങ്ങളോടു ചോദിക്കുന്നു; അതിന്നു നിങ്ങൾ: ഏതിനാൽ ഞങ്ങൾ നിന്റെ നാമത്തെ തുച്ഛീകരിക്കുന്നു എന്നു ചോദിക്കുന്നു.❞ (മലാ, 1:6) ❻ ❝നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു #\ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു; നമ്മുടെ പിതാക്കന്മാരുടെ നിയമത്തെ അശുദ്ധമാക്കേണ്ടതിന്നു നാം അന്യോന്യം ദ്രോഹം ചെയ്യുന്നതെന്തിന്നു?❞ (മലാ, 2:10) ❼ ❝യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും, യഹോവ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്നും പഴയനിയമം പറയുന്നു: (2രാജാ, 19:15; 2രാജാ, 19:19 → നെഹെ, 9:6; യെശ, 44:24). ഒരേയൊരു സത്യദൈവം പിതാവാണെന്നും ദൈവവും പിതാവുമായവൻ ഒരുവനാണെന്നും (യോഹ, 17:3; എഫെ, 4:6) സകലത്തിനും കാരണഭൂതൻ അഥവാ, സർവ്വത്തിൻ്റെയും സ്രഷ്ടാവ് പിതാവായ ഏകദൈവമാണെന്നും പുതിയനിയമവും പറയുന്നു.❞ (1കൊരി, 8:6; 1കൊരി, 11:12; എബ്രാ, 2:10; വെളി, 4:11; വെളി, 10:7). ➦തന്മൂലം, യഹോവ തന്നെയാണ് പിതാവെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാമല്ലോ❓ [കാണുക: നാം നമ്മുടെ സ്വരൂപത്തിലും സാദൃശ്യത്തിലും മനുഷ്യനെ ഉണ്ടാക്കുക, ദൈവം സമത്വമുള്ള മൂന്ന് വ്യക്തിയോ?]
☛ കർത്താവ് ആത്മാവാകുന്നു: ➦ ❝മോശെയുടെ പുസ്തകം വായിക്കുമ്പോൾ മൂടുപടം ഇന്നേയോളം അവരുടെ ഹൃദയത്തിന്മേൽ കിടക്കുന്നു. കർത്താവിങ്കലേക്കു തിരിയുമ്പോൾ മൂടുപടം നീങ്ങിപ്പോകും. കർത്താവു ആത്മാവാകുന്നു; കർത്താവിന്റെ ആത്മാവുള്ളേടത്തു സ്വാതന്ത്ര്യം ഉണ്ടു. എന്നാൽ മൂടുപടം നീങ്ങിയ മുഖത്തു കർത്താവിന്റെ തേജസ്സിനെ കണ്ണാടിപോലെ പ്രതിബിംബിക്കുന്നവരായി നാം എല്ലാവരും ആത്മാവാകുന്ന കർത്താവിന്റെ ദാനമായി തേജസ്സിന്മേൽ തേജസ്സു പ്രാപിച്ചു അതേ പ്രതിമയായി രൂപാന്തരപ്പെടുന്നു.❞ (2കൊരി, 3:15-18). ➟ഈ വാക്യത്തിൽ പറയുന്ന ❝കർത്താവു❞ ക്രിസ്തുവാണെന്ന് ട്രിനിറ്റി കരുതുന്നു. ❝പഴയനിയമം വായിക്കുമ്പോഴൊക്കെയും ആ മൂടുപടം നീങ്ങാതെ ഇന്നുവരെ ഇരിക്കുന്നുവല്ലോ; അതു ക്രിസ്തുവിൽ നീങ്ങിപ്പോകുന്നു❞ എന്ന് 14-ആം വാക്യത്തിൽ കാണാം. 16-ാംവാക്യത്തിൽ: ❝കർത്താവിങ്കലേക്കു തിരിയുമ്പോൾ മൂടുപടം നീങ്ങിപ്പോകും❞ എന്നും കാണാം. ➟അതുകൊണ്ടാണ് അവിടെപ്പറയുന്ന ക്രിസ്തുവും കർത്താവും ഒന്നാണെന്ന് പലരും കരുതുന്നത്. ➟ക്രിസ്തുവിലൂടെ അഥവാ, ക്രിസ്തു അടിസ്ഥനമിട്ട (1കൊരി, 15:3-4), ക്രിസ്തുവാകുന്ന (1തിമൊ, 2:8), അവൻ്റെ നാമത്തെക്കുറിച്ചുള്ള (പ്രവൃ, 8:12) സുവിശേഷത്താലാണ് കർത്താവിങ്കലേക്ക് (ജീവനുള്ള ദൈവം) തിരിയുന്നത്: (പ്രവൃ, 14:15). ➟അതുകൊണ്ടാണ്, ❝മൂടുപടം ക്രിസ്തുവിൽ നീങ്ങിപ്പോകുന്നു❞ എന്നും ❞കർത്താവിങ്കലേക്കു തിരിയുമ്പോൾ മൂടുപടം നീങ്ങിപ്പോകും❝ എന്നും അഭിന്നമായി പറഞ്ഞിരിക്കുന്നത്. ➟അല്ലാതെ അവിടുത്തെ കർത്താവ് ക്രിസ്തുവല്ല. ➦ പ്രസ്തുത വേദഭാഗത്തെ ❝കർത്താവു❞ ക്രിസ്തു അല്ലെന്നതിന്റെ തെളിവ് അവിടെത്തന്നെയുണ്ട്: ❶ 17-ൻ്റെ ആദ്യഭാഗത്ത്, ❝കർത്താവു ആത്മാവാകുന്നു❞ എന്നുകാണാം. ➟ആരാണ് ആത്മാവ്: ❝ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.❞ (യോഹ, 4:24). ➟എന്നാൽ ക്രിസ്തു ആത്മായ ദൈവമല്ല; ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). ❝ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം.❞ (മർക്കൊ, 15:39). പിതാവ് മാത്രമാണ് സത്യദൈവം (Father, the only true God) താൻ മനുഷ്യനാണെന്ന് ക്രിസ്തുതന്നെ പറഞ്ഞിട്ടുണ്ട്: (Joh, 17:3 → യോഹ, 8:40). പിന്നെങ്ങനെയാണ് ക്രിസ്തു ആത്മാവാണെന്ന് പറയാൻ കഴിയുന്നത്❓ [കാണുക: മനുഷ്യനായ ക്രിസ്തുയേശു]. ❷ 17-ൻ്റെ അടുത്തഭാഗം, ❝കർത്താവിന്റെ ആത്മാവുള്ളേടത്തു സ്വാതന്ത്ര്യം ഉണ്ടു.❞ ➟വേദഭാഗം ശ്രദ്ധിക്കുക: ❝കർത്താവു ആത്മാവാകുന്നു❞ എന്ന് പറഞ്ഞശേഷം, കർത്താവിന്റെ ആത്മാവിനെക്കുറിച്ച് (പരിശുദ്ധാത്മാവ്) പറയുന്നത് നോക്കുക. ➟പരിശുദ്ധാത്മാവ് പുത്രൻ്റെ ആത്മാവല്ല; പിതാവിൻ്റെ ആത്മാവാണ്: (മത്താ, 10:20 → പ്രവൃ, 5:9; പ്രവൃ, 8:39). ➟ക്രിസ്തു പരിശുദ്ധാത്മാവിനാൽ ഉല്പാദിതമായവനാണ്: (മത്താ, 1:20; ലൂക്കൊ, 2:21 → മത്താ, 1:18). ➟പുത്രനെ കന്യകയിൽ ഉല്പാദിപ്പിച്ചവൻ പുത്രൻ്റെ ആത്മാവാകുന്നത് എങ്ങനെയാണ്❓ ❸ യേശു എന്ന മനുഷ്യനെ യോർദ്ദാനിൽവെച്ച് പ്രവചനംപോലെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ ക്രിസ്തു (അഭിഷിക്തൻ) ആയത്: (യെശ, 61:1; ലൂക്കൊ, 3:22; പ്രവൃ, 10:38 → പ്രവൃ, 4:27). ➟പുത്രൻ പറയുന്നത് നോക്കുക: ❝കർത്താവ് (യഹോവ) തന്നെ അഭിഷേകം ചെയ്തിരിക്കയാൽ കർത്താവിൻ്റെ (യഹോവ) ആത്മാവ് തൻ്റെമേൽ ഉണ്ടു.❞: (ലൂക്കൊ, 4:18-21). ➟യേശുവിൻ്റെ മുഴുജീവിതവും പരിശുദ്ധാത്മാവിലായിരുന്നു. ➟പരിശുദ്ധാത്മാവിനാൽ ജനിച്ചുജീവിച്ച് മരിച്ചുയിർത്തവൻ്റെ ആത്മാവാണ് പരിശുദ്ധാത്മാവെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും❓ മറിയ പ്രസവിച്ചതും (ലൂക്കൊ, 2:7) ദൈവത്തിൻ്റെയും മനുഷ്യരുടെ കൃപയിൽ മുതിർന്നതും (ലൂക്കൊ, 2:52) ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷിച്ചതും (ലൂക്കൊ, 4:14-15) മരിച്ചതും (റോമ, 5:6) ദൈവം മൂന്നാംദിവസംഉയർപ്പിച്ചതും (പ്രവൃ, 10:40) ഒരു ആത്മാവിനെയാണെന്ന് പറഞ്ഞാൽ ശരിയാകുമോ❓ [കാണുക: പരിശുദ്ധാത്മാവും ക്രിസ്തുവും] ❹ 18-ാം വാക്യത്തിൽ, ❝നാം എല്ലാവരും ആത്മാവാകുന്ന കർത്താവിന്റെ ദാനമായി തേജസ്സിന്മേൽ തേജസ്സു പ്രാപിച്ചു അതേ പ്രതിമയായി രൂപാന്തരപ്പെടുന്നു❞ എന്ന് പറഞ്ഞിട്ടുണ്ട്.➟പുരുഷൻ ദൈവത്തിൻ്റെ പ്രതിമയാണ്: (1കൊരി, 11:7). ➟സൃഷ്ടാവായ ദൈവത്തിൻ്റെ പ്രതിമ (eikōn) പ്രകാരമുള്ള പുതുമനുഷ്യനെയാണ് നാം ധരിച്ചിരിക്കുന്നത്: (കൊലൊ, 3:10). ➟അതിനാൽ, നാം ആത്മാവാകുന്ന കർത്താവിന്റെ (ദൈവം) അതേ പ്രതിമയായി രൂപാന്തരപ്പെടുന്നവരാണ്: (2കൊരി, 3:18). ➟ക്രിസ്തുവിൻ്റെ സ്വരൂപത്തോടു നാം അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു എന്നും പറഞ്ഞിട്ടുണ്ട്: (റോമ, 8:29). ➟എന്നാൽ ഇവിടെപ്പറയുന്നത്, ആത്മാവായ ദൈവത്തിൻ്റെ അതേ പ്രതിമയായി രൂപാന്തരപ്പെടുന്നതിനെ കുറിച്ചാണ്. ➟ക്രിസ്തു ദൈവമല്ല; ദൈവത്തിൻ്റെ പ്രതിമയാണ്: (2കൊരി, 4:4). ➟ക്രിസ്തു ആത്മാവായ കർത്താവ് (ദൈവം) ആണെങ്കിൽ അവനെ ദൈവം എന്നല്ലാതെ, ദൈവത്തിൻ്റെ പ്രതിമ (The image of God) എന്ന് പറയില്ലായിരുന്നു. ➟മനുഷ്യനെ മനുഷ്യൻ എന്നല്ലാതെ, മനുഷ്യൻ്റെ പ്രതിമ എന്ന് ആരെങ്കിലും ഏതെങ്കിലും മനുഷ്യനെ പറയുമോ❓ [കാണുക: അദൃശ്യനായ ദൈവത്തിന്റെ പ്രതിമ] ❺ ചില ഇംഗ്ലീഷ് പരിഭാഷകളിൽ 1കൊരിന്ത്യർ 3:16-18 വാക്യങ്ങളിൽ പറയുന്ന കർത്താവ് ❝THE LORD JEHOVAH❞ ആണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്: [Aramaic Bible in Plain English, RNKJV, SNKJV]. മറ്റുചില പരിഭാഷകളിൽ കർത്താവ്, പിതാവായ ദൈവമാണെന്ന് മനസ്സിക്കാൻ ❝LORD❞ എന്ന് വലിയക്ഷരമാണ് (Capital Letter) ആണ് ഉപയോഗിച്ചിരിക്കുന്നത്: [Lamsa Bible, Literal Standard Version, Coverdale Bible of 1535]. അതിനാൽ, 2കൊരിന്ത്യൻ 3:16-18-ൽ പറയുന്ന ❝കർത്താവു❞ പുത്രനല്ല; പിതാവാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. ക്രിസ്തു ആരാണ്❓ അല്ലെങ്കിൽ അവൻ്റെ അസ്തിത്വം എന്താണ്❓ എന്നറിയാത്തതാണ് ക്രിസ്ത്യാനിയുടെ പ്രശ്നം. [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]
☛ ക്രിസ്തു നല്കിയ പാപമോചനം: ➦ ❝ശാസ്ത്രിമാരും പരീശന്മാരും: ദൈവദൂഷണം പറയുന്ന ഇവൻ ആർ? ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.❞ (ലൂക്കോ, 5:21). ➟ക്രിസ്തു പക്ഷവാദരോഗിക്ക് പാപമോചനം നല്കിയതിനാൽ, ഈ വേദഭാഗത്ത് പറയുന്ന ❝ഏകദൈവം❞ (𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝) ക്രിസ്തുവാണെന്ന് വിചാരിക്കുന്നവരുണ്ട്. പക്ഷവാതക്കാരനോടു ❝മനുഷ്യാ, നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു❞ എന്ന് യേശു പറഞ്ഞപ്പോഴാണ് (ലൂക്കൊ, 5:20), ❝ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ശാസ്ത്രിമാരും പരീശന്മാരും ചിന്തിച്ചുതുടങ്ങിയത്.❞ ➟എന്നാൽ മത്തായി സുവിശേഷത്തിൻ്റെ സമാന്തരവാക്യത്തിൽ, പക്ഷവാതക്കാരൻ സൗഖ്യമായി തൻ്റെ കിടക്കയെടുത്ത് വീട്ടിൽപ്പോയതുകണ്ട പുരുഷാരത്തിൻ്റെ പ്രതികരണം ഇപ്രകാരമാണ്: ❝പുരുഷാരം അതു കണ്ടു ഭയപ്പെട്ടു മനുഷ്യർക്ക് ഇങ്ങനെയുള്ള അധികാരം കൊടുത്ത ദൈവത്തെ മഹത്ത്വപ്പെടുത്തി.❞ (മത്താ, 9:8). ➟ആരാണോ, ❝ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ❞ എന്നു ഹൃദയത്തിൽ ചിന്തിച്ചത്, അവർ തന്നെയാണ് യേശുവെന്ന മനുഷ്യനു് ദൈവം കൊടുത്ത അധികാരമാണെന്ന് പറഞ്ഞുകൊണ്ട്, ദൈവത്തെ മഹത്വപ്പെടുത്തിയത്. ❝എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല❞ എന്ന് ദൈവപുത്രൻതന്നെ സാക്ഷ്യം പറഞ്ഞിട്ടുള്ളതാണ്: (യോഹ, 5:30). അതിനുമുകളിൽ ഒരു അപ്പീൽ (𝐀𝐩𝐩𝐞𝐚𝐥) ഉണ്ടോ❓ അതിനാൽ, ദൈവപുത്രനു് പാപമോചനത്തിനുള്ള അധികാരം സ്വതേ ഇല്ലായിരുന്നു എന്നും ദൈവത്താലാണ് അവൻ പാപമോചനം നടത്തിയതെന്നും അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. ➦ അപ്പൊസ്തലന്മാർക്കും പാപമോചനത്തിനുള്ള അധികാരം കൊടുത്തതായി കാണാം. (യോഹ, 20:23). ➦ മേല്പറഞ്ഞ രണ്ട് വേദഭാഗങ്ങളും ചേർത്തുപഠിച്ചാൽ രണ്ട് കാര്യങ്ങൾ വ്യക്തമാമാകും: ❶ദൈവം ത്രിത്വമല്ല; പിതാവു് ഒരുത്തൻ മാത്രമാണ് ദൈവം (𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝). ➟ക്രിസ്തുതന്നെ അത് പറഞ്ഞിട്ടുള്ളതാണ്: (മർക്കൊ, 15:33, യോഹ, 5:44; യോഹ, 17:3). ❷ക്രിസ്തു ദൈവമല്ല; മനുഷ്യനാണ്. ➟പിതാവ് മാത്രമാണ് സത്യദൈവം (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝), താൻ മനുഷ്യനാണെന്നും ക്രിസ്തുതന്നെ സംശയലേശമെന്യേ പറഞ്ഞിട്ടുണ്ട്: (യോഹ, 17:3 – യോഹ, 8:40). [കാണുക: മനുഷ്യനായ ക്രിസ്തുയേശു] ☛ പ്രസ്തുത വാക്യത്തിൽ, ❝ദൈവം ഒരുവൻ” എന്ന് പറയുന്നത് ഗ്രീക്കിൽ, ❝മോണോസ് ഹോ തിയൊസ്❞ (μόνος ὁ θεός – Mónos ho theos – The only God) ആണ്. [STR – NIV]. ➟അതായത്, ഒന്നിനെ (𝐨𝐧𝐞) കുറിക്കുന്ന ❝ഹൈസ്❞ (𝐡𝐞𝐢𝐬) അല്ല; ❝ഒറ്റയെ❞ (𝐚𝐥𝐨𝐧𝐞) കുറിക്കുന്ന പഴയനിയമത്തിലെ ❝യാഹീദ്❞ (יָחִיד – yahid) എന്ന എബ്രായ പദത്തിനു് തുല്യമായ ❝മോണോസ്❞ (μόνος – Mónos) ആണ് ഉപയോഗിച്ചിരിക്കുന്നത്. ➟𝐓𝐡𝐞 𝐍𝐞𝐰 𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐕𝐞𝐫𝐬𝐢𝐨𝐧-നിൽ ❝𝐆𝐨𝐝-𝐓𝐡𝐞 𝐅𝐚𝐭𝐡𝐞𝐫 𝐨𝐧𝐥𝐲❞ എന്നാണ്. [കാണുക: NMV]. ➨തന്മൂലം, ഈ വേദഭാഗത്ത് പറയുന്ന ദൈവം പുത്രനല്ല; പിതാവാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം: (യോഹ, 17:3; 1കൊരി, 8:6) ➦ ഒന്നുകൂടി വ്യക്തമാക്കിയാൽ: ദൈവം ഒരുവൻ (𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝) എന്ന് അവിടെപ്പറയുന്നത് ദൈവപുത്രനായ യേശുവിനെയല്ല; യേശു പഠിപ്പിച്ച ദൈവവും (മർക്കൊ, 12:29; യോഹ, 5:44; യോഹ, 17:3), അവൻ ❝എൻ്റെ ദൈവം❞ എന്ന് സംബോധന ചെയ്ത ദൈവവും (യോഹ, 20:17; മത്താ, 27:46; മർക്കൊ, 15:33), ❝യേശുക്രിസ്തുവിൻ്റെ ദൈവം❞ എന്ന് അപ്പൊസ്തലന്മാർ പഠിപ്പിച്ചതുമായ പിതാവായ ഏകദൈവമാണ് അവിടെപ്പറയുന്ന ഒരേയൊരു ദൈവം: (2കൊരി, 11:31; എഫെ, 1:3; എഫെ, 1:17 – റോമ, 15:5; 2കൊരി, 1:3; കൊലൊ, 1:5; 1പത്രൊ, 1:3). [കാണുക: എൻ്റെ ദൈവം, എൻ്റെ പിതാവ്, പൗലൊസിൻ്റെ ദൈവം, യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവും]
☛ ദൈവപുത്രനായ ക്രിസ്തു പഴയനിയമത്തിൽ ഉണ്ടായിരുന്നോ❓ ➦ ❝അവൻ (ക്രിസ്തു) ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.❞ (1പത്രൊ, 1:20). ➟ക്രിസ്തു ലോകസ്ഥാപനത്തിനുമുമ്പെ ഉണ്ടായിരുന്നു എന്നല്ല പത്രൊസ് പറയുന്നത്; മുന്നറിയപ്പെട്ടവനും അഥവാ, മുമ്പുകൂട്ടി അറിയപ്പെട്ടവനും അന്ത്യകാലത്ത് വെളിപ്പെട്ടവനും എന്നാണ്. [കാണുക: അന്ത്യകാലത്ത് വെളിപ്പെട്ടവൻ]. ➟ക്രിസ്തു ജീവനുള്ള ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി അന്ത്യകാലത്ത് കന്യകയിൽ ഉല്പാദിപ്പിക്കപ്പെട്ടവനാകയാൽ (1തിമൊ, 3:15-16 –:മത്താ, 1:20; ലൂക്കൊ, 2:21; മത്താ, 1:18), പഴയനിയമത്തിൽ ദൈവപുത്രനായ യേശുവിനെക്കുറിച്ചുള്ള പ്രവചനങ്ങളല്ലാതെ, യേശുവെന്ന വ്യക്തിയെ കാണാൻ കഴിയില്ല: (ഉല്പ, 3:15; ആവ, 18:15; ആവ, 18:18-19; സങ്കീ, 40:6; യെശ, 7:14; യെശ, 52:13-15; യെശ, 53:1-12; യെശ, 61:1-2; മീഖാ, 5:2). ➟അവൻ്റെ ജന്മസ്ഥലം (മീഖാ, 5:2), ജനനം (യെശ, 7:14), ക്രിസ്തുത്വം (യെശ, 61:1), പുത്രത്വം (ലൂക്കൊ, 1:32; ലൂക്കൊ, 1:35), ശുശ്രൂഷ (യെശ, 42:1-3), അത്ഭുതങ്ങൾ (യെശ, 35:5-6), കഷ്ടാനുഭവം (യെശ, 52:14; യെശ, 53:2-8), മരണം (യെശ, 53:10-12), അടക്കം (യെശ, 53:9), പുനരുത്ഥാനം (സങ്കീ, 16:10), കർത്തൃത്വം (ലൂക്കൊ, 2:11⁃⁃പ്രവൃ, 2:36) പിൻവരുന്ന മഹിമ (1പത്രൊ, 1:11⁃⁃എബ്രാ, 2:9) മുതലായ എല്ലാം പ്രവചനങ്ങളായിരുന്നു. ➟ആദ്യപ്രവചനം ഉല്പത്തി 3:15 ആണ്. ➟അതിനുമുമ്പ് അവനെക്കുറിച്ച് സൂചനപോലുമില്ല. ➟ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. ➦ പ്രവചനനിവൃത്തിയായി എ.എം. 3755-ലാണ് (ബി.സി. 6) യേശുവെന്ന മനുഷ്യൻ മറിയയുടെ മൂത്തമകനായി ജനിക്കുന്നത്: (ലൂക്കൊ, 2:7). ➟അപ്പോൾ മുതലാണ് യേശുവെന്ന വ്യക്തിയുടെ ചരിത്രം ആരംഭിക്കുന്നത്. ➟❝യേശു❞ (Ἰησοῦς – iēsous) എന്ന പേർപോലും അവൻ ജനിക്കുന്നതിനും ഒൻപത് മാസവും ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്: (ലൂക്കൊ, 1:31; മത്താ, 1:21). [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക] ➦ ഏറ്റവും ശ്രദ്ധേയമായകാര്യം അതൊന്നുമല്ല: യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ എ.എം. 3789-ൽ (എ.ഡി. 29) യോർദ്ദാനിൽവെച്ചാണ് യേശു, ക്രിസ്തുവും (അഭിഷിക്തൻ) ദൈവപുത്രനും ആയത്: (യെശ, 61:1; ലൂക്കൊ, 1:32; ലൂക്കൊ, 1:35; ലൂക്കൊ, 3:22; പ്രവൃ, 4:27; പ്രവൃ, 10:38). ➟താൻ ക്രിസ്തു (അഭിഷിക്തൻ) ആയത് അപ്പോഴാണെന്ന് തൻ്റെ പ്രഥമശുശ്രൂഷയിൽ യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശുതന്നെ വ്യക്തമാക്കിയിട്ടുണ്ട്: (യെശ, 61:1-2; ലൂക്കൊ, 4:16-21). ➟മറിയ പ്രസവിക്കുന്നതിനുമുമ്പെ ഇല്ലാതിരുന്ന യേശു, എങ്ങനെ പഴയനിയമത്തിൽ ഉണ്ടാകും❓ ☛ യഹോവയായ ഏകദൈവവും, ❝എൻ്റെ ഗൃഹത്തിലൊക്കെയും വിശ്വസ്ഥൻ❞ എന്ന് ദൈവംതന്നെ സാക്ഷ്യംപറഞ്ഞ ദൈവപുരുഷനായ മോശെയും ക്രിസ്തുവിൻ്റെ ഉത്ഭവത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നതെങ്കിലും ട്രിനിറ്റി വിശ്വസിച്ചിരുന്നെങ്കിൽ: [കാണുക: യഹോവയും ക്രിസ്തുവും, ക്രിസ്തുവും മോശെയും]. ➟ഏകദൈവത്തിൻ്റെ വാക്കുകൾപോലും വിശ്വസിക്കാത്തവർക്ക് മാത്രമേ, ക്രിസ്തു ദൈവത്തോടു സമനായ ദൈവമാണെന്നും വചനമാണെന്നും പഴയനിയമത്തിൽ ഉണ്ടായിയിരുന്നു എന്നൊക്കെ പറയാൻ കഴിയുകയുള്ളൂ.
☛ നിത്യജീവൻ: ➦ ഏകദൈവമാണ് നിത്യജീവനും നിത്യജീവദാതാവും. തൻ്റെ പുത്രനിലൂടെയാണ് നിത്യജീവൻ ഒരുക്കിയത്. ☛ പിതാവാണ് സത്യദൈവവും നിത്യജീവനും: ➦ ❝അവൻ സത്യദൈവവും നിത്യജീവനും ആകുന്നു.❞ (1യോഹ, 5:20). [കാണുക: സത്യദൈവവും നിത്യജീവനും ആരാണ്?] ☛ ദൈവത്തിൻ്റെ വാഗ്ദത്തമാണ് നിത്യജീവൻ: ❝ഭോഷ്കില്ലാത്ത ദൈവം സകല കാലത്തിന്നും മുമ്പെ വാഗ്ദത്തം ചെയ്ത നിത്യജീവന്റെ പ്രത്യാശ ഹേതുവായി❞ (തീത്തൊ, 1:2) ☛ ദൈവം പുത്രനിലൂടെയാണ് നമുക്ക് നിത്യജീവൻ ഒരുക്കിയത്: ➦ ❝തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.❞ (യോഹ, 3:16) ➦ പാപം മരണത്താൽ വാണതുപോല കൃപയും നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നീതിയാൽ നിത്യജീവന്നായി വാഴേണ്ടതിന്നു തന്നേ.❞ (റോമ, 5:21) ☛ ദൈവത്തിൻ്റെ കൃപാവരമാണ് പുത്രനിലൂടെയുള്ള നിത്യജീവൻ: ➦ ❝പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ.❞ (റോമ, 6:23) ☛ നിത്യജീവൻ പുത്രനിലുമുണ്ട്: ➦ ❝ആ സാക്ഷ്യമോ ദൈവം നമുക്കു നിത്യജീവൻ തന്നു; ആ ജീവൻ അവന്റെ പുത്രനിൽ ഉണ്ടു എന്നുള്ളതു തന്നേ.❞ (1യോഹ, 5:11) ☛ നിത്യജീവൻ നല്കാൻ ദൈവം പുത്രന്നു അധികാരം നല്കിയിട്ടുണ്ട്: ➦ ❝നീ അവന്നു നല്കീട്ടുള്ളവർക്കെല്ലാവർക്കും അവൻ നിത്യജീവനെ കൊടുക്കേണ്ടതിന്നു നീ സകല ജഡത്തിന്മേലും അവന്നു അധികാരം നൽക്കിയിരിക്കുന്നുവല്ലോ. (യോഹ, 17:2) ☛ പിതാവിങ്കലേക്കുള്ള വഴിയും സത്യവും ജീവനും പുത്രനാണ്: ➦ ❝ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല.❞ (യോഹ, 14:6) ☛ പിതാവിനെയും പുത്രനെയും അറിയുന്നതും വിശ്വസിക്കുന്നതുമാണ് നിത്യജീവൻ: ➦ ❝ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.❞ (യോഹ, 17:3). ➦❝ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം കേട്ടു എന്നെ അയച്ചവനെ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽ നിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു.❞ (യോഹ, 5:24) ➦ ❝പുത്രനെ നോക്കിക്കൊണ്ടു അവനിൽ (ദൈവത്തിൽ) വിശ്വസിക്കുന്ന ഏവന്നും നിത്യജീവൻ ഉണ്ടാകേണമെന്നാകുന്നു എന്റെ പിതാവിന്റെ ഇഷ്ടം; ഞാൻ അവനെ ഒടുക്കത്തെ നാളിൽ ഉയിർത്തെഴുന്നേല്പിക്കും.❞ (യോഹ, 6:40) ➦ ❝പിതാവു പുത്രനെ സ്നേഹിക്കുന്നു; സകലവും അവന്റെ കയ്യിൽ കൊടുത്തുമിരിക്കുന്നു. പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ളൂ.❞ (യോഹ, 3:35-36) ☛ ജാതികൾ രക്ഷയ്ക്കായി ഏകസത്യദൈവമായ പിതാവിനെയും മദ്ധ്യസ്ഥനായ മഹാപുരോഹിതനായി നിന്നുകൊണ്ട്, ദൈവത്തിനു് മറുവിലയി തന്നെത്തന്നെ അർപ്പിച്ച മനുഷ്യനായ ക്രിസ്തുയേശുവിനെയും അറിയണം: (1തിമൊ, 2:4-7). [കാണുക: ദൈവത്തിൻ്റെ ഇച്ഛ]
☛ പിതൃപുത്രാത്മാവിൻ്റെ അസ്തിത്വവും (𝐄𝐱𝐢𝐬𝐭𝐞𝐧𝐜𝐞) പ്രകൃതിയും (𝐍𝐚𝐭𝐮𝐫𝐞): ❶ പിതാവ് ആരാണ്; അല്ലെങ്കിൽ, അവൻ്റെ അസ്തിത്വം (𝐄𝐱𝐢𝐬𝐭𝐞𝐧𝐜𝐞) എന്താണ്❓ ➦ സകലത്തിൻ്റെയും കാരണഭൂതൻ (സ്രഷ്ടാവ്): ➟ ❝പിതാവു സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.❞ (1കൊരി, 8:6). ❝എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങൾ എല്ലാവരും നിന്റെ കൈപ്പണിയത്രേ.❞ (യെശ, 64:8). ➟❝നിന്റെ വീണ്ടെടുപ്പുകാരനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ (𝐀𝐥𝐨𝐧𝐞) ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?❞ (യെശ, 44:24 – 1കൊരി, 11:12; വെളി, 4:11; ഉല്പ, 1:27; 2രാജാ, 19:19; യെശ, 37:16; മലാ, 2:10) ☛ പിതാവിൻ്റെ പ്രകൃതി (𝐍𝐚𝐭𝐮𝐫𝐞) എന്താണ്❓ ➦ ഏകദൈവം: ➟❝ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.❞ (1കൊരി, 8:5-6). ➟❝പിതാവാണ് ഒരേയൊരുസത്യദൈവം.❞ (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) (യോഹ, 17:3). ➟❝യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം (𝐀𝐥𝐨𝐧𝐞) ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു.❞ (2രാജാ, 19:15 – യോഹ, 5:44; റോമ, 16:26; എഫെ, 4:6; 1തിമൊ, 1:17; യൂദാ, 1:24; 2രാജാ, 19:19; യെശ, 37:20; മലാ, 2:10). ❷ പുത്രൻ ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം (𝐄𝐱𝐢𝐬𝐭𝐞𝐧𝐜𝐞) എന്താണ്❓ ➦ ജീവനുള്ള ദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാട്: ➟❝ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു. അവൻ ജഡത്തിൽ വെളിപ്പെട്ടു.❞ (1തിമൊ, 3:15-16). ➟ഈ വേദഭാഗത്തെ, ❝അവൻ ജഡത്തിൽ വെളിപ്പെട്ടു❞ എന്നതിലെ ❝അവൻ❞ എന്ന സർവ്വനാമം മാറ്റിയിട്ട് തൽസ്ഥാനത്ത് ❝നാമം❞ ചേർത്താൽ ❝ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു❞ (𝐓𝐡𝐞 𝐋𝐢𝐯𝐢𝐧𝐠 𝐆𝐨𝐝 𝐰𝐚𝐬 𝐦𝐚𝐧𝐢𝐟𝐞𝐬𝐭 𝐢𝐧 𝐭𝐡𝐞 𝐟𝐥𝐞𝐬𝐡) എന്നുകിട്ടും. ➟ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയായ ഏകദൈവമാണ്: (യിരെ, 10:10). [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ദൈവഭക്തിയുടെ മർമ്മം] ☛ പുത്രൻ്റെ പ്രകൃതി (𝐍𝐚𝐭𝐮𝐫𝐞) എന്താണ്❓ ➦ മനുഷ്യൻ: ➟❝ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.❞ (മർക്കൊ, 15:39). ➟❝ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.❞ (യോഹ, 8:40). ➟ഏകദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി കന്യകയിൽ ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). ➟മനുഷ്യൻ (മത്താ, 26:72), ദൈവപുത്രനായ മനുഷ്യൻ (മർക്കൊ, 15:39), യേശു എന്നു പേരുള്ള മനുഷ്യൻ (യോഹ, 9:11), പുരുഷനായ (മനുഷ്യൻ) നസറായനായ യേശു (പ്രവൃ, 2:23), ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15), രണ്ടാം മനുഷ്യൻ (1കൊരി, 15:47), ഏകപുരുഷൻ (2കൊരി, 11:2), മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6) എന്നിങ്ങനെയാണ് ക്രിസ്തുവിനെ വിശേഷിപ്പിക്കുന്നത്. ➟സ്നാപകൻ (യോഹ, 1:30), പുരുഷാരം, (മത്താ, 9:8), ശമര്യസ്ത്രീ (യോഹ, 4:29), യെഹൂദന്മാർ, (യോഹ, 5:12), ചേകവർ (യോഹ, 7:46), പിറവിക്കുരുടൻ, (യോഹ, 9:11), പരീശന്മാർ (യോഹ, 9:16), മഹാപുരോഹിതന്മാർ (യോഹ, 11:47), കയ്യഫാവ് (യോഹ, 11:50), വാതിൽ കാവൽക്കാരത്തി (യോഹ, 18:17), പീലാത്തൊസ്, (യോഹ, 18:29), ശതാധിപൻ (മർക്കൊ, 15:39), ന്യായാധിപസംഘം (പ്രവൃ, 5:28) അപ്പൊസ്തലന്മാർ, ബൈബിൾ എഴുത്തുകാർ ഉൾപ്പെടെ ഒന്നാം നൂറ്റാണ്ടിൽ ക്രിസ്തുവിനെ നേരിട്ടുകണ്ട എല്ലാവരും അവൻ മനുഷ്യനാണെന്ന് സംശയലേശമന്യേ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ➟❝ഞാൻ മനുഷ്യനല്ല ദൈവം അത്രേ❞ എന്ന് യഹോവ പറയുമ്പോൾ (ഹോശേ, 11:9) പിതാവാണ് ഒരേയൊരു സത്യദൈവം (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) ഞാൻ മനുഷ്യനാണെന്ന് യേശുവും പറയുന്നു: (യോഹ, 17:3 – യോഹ, 8:40). ➟യേശു മനുഷ്യനാണെന്ന് അമ്പതുപ്രാവശ്യം പറഞ്ഞിട്ടുണ്ട്: [കാണുക: മനുഷ്യനായ ക്രിസ്തുയേശു] ❸ പരിശുദ്ധാത്മാവ് ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം (𝐄𝐱𝐢𝐬𝐭𝐞𝐧𝐜𝐞) എന്താണ്❓ ➦ ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാട്: ദൈവം മനുഷ്യരിൽ തൻ്റെ പ്രത്യേക പ്രവർത്തികൾ ചെയ്യുന്നത് അദൃശ്യമായ ആത്മാവെന്ന നിലയിലാണ്: ❝ഞാൻ എന്റെ ആത്മാവിനെ നിങ്ങളുടെ ഉള്ളിൽ ആക്കി നിങ്ങളെ എന്റെ ചട്ടങ്ങളിൽ നടക്കുമാറാക്കും; നിങ്ങൾ എന്റെ വിധികളെ പ്രമാണിച്ചു അനുഷ്ഠിക്കും.❞ (യെഹെ, 36:27). ➟❝കാറ്റു ഇഷ്ടമുള്ളേടത്തു ഊതുന്നു; അതിന്റെ ശബ്ദം നീ കേൾക്കുന്നു; എങ്കിലും അതു എവിടെനിന്നു വരുന്നു എന്നും എവിടേക്കു പോകുന്നു എന്നും അറിയുന്നില്ല; ആത്മാവിനാൽ ജനിച്ചവൻ എല്ലാം അതുപോലെ ആകുന്നു” എന്നു ഉത്തരം പറഞ്ഞു.❞ (യോഹ, 3:8 → യോഹ, 1:6) ☛ പരിശുദ്ധാത്മാവിൻ്റെ പ്രകൃതി (𝐍𝐚𝐭𝐮𝐫𝐞) എന്താണ്❓ ➦ ദൈവം: ❝നിങ്ങൾ ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ?❞ (1കൊരി, 3:16). ➟❝പത്രൊസ്: അനന്യാസേ, പരിശുദ്ധാത്മാവിനോടു വ്യാജം കാണിപ്പാനും നിലത്തിന്റെ വിലയിൽ കുറെ എടുത്തുവെപ്പാനും സാത്താൻ നിന്റെ ഹൃദയം കൈവശമാക്കിയതു എന്തു?…… മനുഷ്യരോടല്ല ദൈവത്തോടത്രേ നീ വ്യാജം കാണിച്ചതു എന്നു പറഞ്ഞു.❞ (പ്രവൃ, 5:3-4). ➟പരിശുദ്ധാത്മാവ് പിതാവായ ഏകദൈവത്തിൽനിന്ന് വിഭിന്നനായ ദൈവമോ, വ്യക്തിയോ അല്ല. ➟അതുകൊണ്ടാണ്, പരിശുദ്ധാത്മാവിനോടുള്ള ദൂഷണം ഈ ലോകത്തിലും വരുവാനുള്ള ലോകത്തിലും ക്ഷമകിട്ടാതെ, നിത്യശിക്ഷയ്ക്ക് യോഗ്യനാക്കുന്നത്: (മത്താ, 12:31-32; മർക്കൊ, 3:28-29; ലൂക്കൊ, 12:10). ➟ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ട യെഹൂദന്മാരും പരിശുദ്ധാത്മാവിനെ (റൂഹ് ഹാ-കോഡെഷ് – Ruach Ha-Kodes) ദൈവത്തിൽനിന്ന് വിഭിന്നനായി മനസ്സിലാക്കുന്നില്ല. ➟പിതാവും പിതാവിൻ്റെ ആത്മാവായ പരിശുദ്ധാത്മാവും അഭിന്നരാണെന്ന് അനേകം വേദഭാഗങ്ങളിൽ പറഞ്ഞിട്ടുണ്ട്: (മത്താ, 10:20). [കാണുക: പരിശുദ്ധാത്മാവ് ആരാണ്?]
☛ മരിച്ചിട്ട് ഉയിർത്തവൻ: ➦ ❝ക്രിസ്തുയേശു മരിച്ചവൻ; മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റവൻതന്നെ.❞ (റോമ, 8:34). ➟ക്രിസ്തു മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റു എന്ന് അനേകം പ്രാവശ്യം പറഞ്ഞിട്ടുണ്ട്: ❝ദാവീദിൻ്റെ സന്തതിയായി ജനിച്ച് മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റ യേശുക്രിസ്തുവാണ് സുവിശേഷം.❞ (2തിമൊ, 2:8). ➟എന്നാൽ ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവം അനാദിയായും ശാശ്വതമായും ഉള്ളവനും (സങ്കീ, 90:2) എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും (വെളി, 4:10) ഗതിഭേദത്താൽ ആഛാദനമില്ലാത്തവനും (യാക്കോ, 1:17) തന്നെത്താൻ ത്യജിക്കാൻ കഴിയാത്തവനും (2തിമൊ, 3:13) മാറ്റമില്ലാത്തവനും (മലാ, 3:6) മരണമില്ലാത്തവനുമാണ് (1തിമൊ, 6:16). അതിനാൽ, ക്രൂശിൽമരിച്ച ക്രിസ്തു ദൈവമല്ല; മനുഷ്യനാണെന്ന് മനസ്സിലാക്കാം: (യോഹ, 17:3 → യോഹ, 8:40; 1തിമൊ, 2:6). [കാണുക: മനുഷ്യനായ ക്രിസ്തുയേശു]. ➟ക്രിസ്തു തന്നെത്താൻ മരണത്തിന് ഏല്പിച്ചു എന്നല്ലാതെ, തന്നെത്താൻ ഉയിർത്തെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. ദൈവമാണ് അവനെ മരണത്തിൽനിന്ന് ഉയിർപ്പിച്ചത്. ➦മരണമില്ലാത്ത ദൈവം മരിച്ചു എന്ന് പറയുന്നത് വലിയ ദുരുപദേശമാണ്. ➟ഒരു ദൈവം മരിച്ചിട്ട് മറ്റൊരു ദൈവം ഉയിർപ്പിച്ചു എന്ന് പറയുന്നത് അതിലും വലിയ ദുരന്തവിശ്വാസമാണ്. ➟ദൈവപുത്രനായ ക്രിസ്തു മരണമില്ലാത്ത ദൈവമല്ല; പാപരഹിതനായ മനുഷ്യനായിരുന്നു: (യോഹ, 8:6; 1യോഹ, 3:5). ➟പാപമറിയാത്ത അവൻ്റെമേൽ മാനവകുലത്തിൻ്റെ പാപമെല്ലാം ചുമത്തി പാപമാക്കിയതുകൊണ്ടാണ് അവൻ മരിക്കുകയും, പിതാവിനാൽ ജീവിച്ചെഴുന്നേല്ക്കുകയും ചെയ്തു: (2കൊരി, 5:21; ഗലാ, 1:1; റോമ, 6:4). ☛ ക്രിസ്തുവിന് തൻ്റെ ജീവനെ കൊടുക്കാനും അതിനെ തിരികെ പ്രാപിക്കാനുമുള്ള ❝അധികാരം അല്ലെങ്കിൽ വരം❞ പിതാവിൽനിന്ന് ലഭിച്ചിട്ടുള്ളതാണ്. (യോഹ, 10:17-18). ❝പിതാവിന്നു തന്നിൽതന്നേ ജീവനുള്ളതുപോലെ അവൻ പുത്രന്നും തന്നിൽതന്നേ ജീവനുള്ളവൻ ആകുമാറു വരം നല്കിയിരിക്കുന്നു.❞ (യോഹ, 5:26). ➟ആ നിലയിൽ ക്രിസ്തുവിനു് വേണമെങ്കിൽ തന്നെത്താൻ ഉയിർക്കാമായിരുന്നു. ➟എങ്കിലും ക്രിസ്തു തന്നെത്താനാണ് ഉയിർത്തതെന്ന് ഖണ്ഡിതമായി എവിടെയും പറഞ്ഞിട്ടില്ല. ➟ദൈവമാണ് അവനെ ഉയിർപ്പിച്ചതെന്ന് അനേകം വാക്യങ്ങളിൽ പറഞ്ഞിട്ടുമുണ്ട്: ❶ ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ടു അവനെ ഉയിർത്തെഴുന്നേല്പിച്ചു. (പ്രവൃ, 2:24) ❷ ഈ യേശുവിനെ ദൈവം ഉയിർത്തെഴുന്നേല്പിച്ചു. (പ്രവൃ, 2:31). ❸ ദൈവം മരിച്ചവരിൽ നിന്നു ഉയിർപ്പിച്ചവനുമായി നസറായനായ യേശുക്രിസ്തുവിന്റെ. (പ്രവൃ, 4:10). ❹ യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിർപ്പിച്ചു: (പ്രവൃ, 5:30) ❺ ദൈവം അവനെ മൂന്നാം നാൾ ഉയിർത്തെഴുന്നേല്പിച്ചു: (പ്രവൃ, 10:40) ❻ ദൈവമോ അവനെ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേല്പിച്ചു: (പ്രവൃ, 13:30) ❼ ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്കു നിവൃത്തിച്ചിരിക്കുന്നു: (പ്രവൃ, 13:32) ❽ ദൈവം ഉയിർത്തെഴുന്നേല്പിച്ചവനോ ദ്രവത്വം കണ്ടില്ല: (പ്രവൃ, 13:37) ❾ നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചവനിൽ വിശ്വസിക്കുന്ന: (റോമ, 4:25) ❿ യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചവന്റെ ആത്മാവ്: (റോമ, 8:11) ⓫ ദൈവം അവനെ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേല്പിച്ചു: (റോമ, 10:9) ⓬ ദൈവം കർത്താവിനെ ഉയിർപ്പിച്ചതുപോലെ നമ്മെയും തന്റെ ശക്തിയാൽ ഉയിർപ്പിക്കും: (1കൊരി, 6:14) ⓭ കർത്താവായ യേശുവിനെ ഉയിർപ്പിച്ചവൻ: (2കൊരി, 4:14) ⓮ യേശുക്രിസ്തുവിനാലും അവനെ മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർപ്പിച്ച പിതാവായ ദൈവത്താലുമത്രേ: (ഗലാ, 1:1) ⓯ അങ്ങനെ അവൻ ക്രിസ്തുവിലും വ്യാപരിച്ചു അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിക്കയും: (എഫെ, 1:20) ⓰ അവൻ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിച്ച തന്റെ പുത്രനും: (1തെസ്സ, 1:9) ⓱ അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തെഴുന്നേല്പിച്ച ദൈവത്തിന്റെ: (കൊലൊ, 2:12) ⓲ നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരുടെ ഇടയിൽനിന്നു മടക്കിവരുത്തിയ സമാധാനത്തിന്റെ ദൈവം: (എബ്രാ,13:20) ⓳ അവൻ മരിച്ചവരുടെ ഇടയിൽനിന്നുള്ള യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ: (1പത്രൊ 1:3) ⓴ ദൈവം അവനെ മരിച്ചവരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചു, അവന്നു തേജസ്സു കൊടുത്തുമിരിക്കുന്നു: (1പത്രൊ, 1:21). ☛ ശ്രദ്ധേയമായ ഒരു വാക്യം കാണിക്കാം: ❝ദൈവം കർത്താവിനെ ഉയിർപ്പിച്ചതുപോലെ നമ്മെയും തന്റെ ശക്തിയാൽ ഉയിർപ്പിക്കും.❞ (1കൊരി, 6:14 → റോമ, 8:11; 2കൊരി, 4:14). ➟വാക്യം ശ്രദ്ധിക്കുക: ദൈവം നമ്മുടെ കർത്താവിനെ ഉയിർപ്പിച്ചപോലെ നമ്മെയും ഉയിർപ്പിക്കുമെന്നാണ്. ➟അല്ലാതെ കർത്താവ് തന്നെത്താൻ ഉയിർത്തപോലെ, നമ്മളും തന്നെത്താൻ ഉയിർക്കണമെന്നല്ല.
☛ യിസ്രായേൽ ദൈവത്തിൻ്റെ പുത്രനും പുത്രന്മാരും: ➦ യിസ്രായേൽ ജനത്തെ മുഴുവനുമായ ദൈവം തൻ്റെ ഏകപുത്രനായും പുത്രന്മാരുമായുമാണ് കണക്കാക്കുന്നത്. പുത്രനെന്നും പുത്രന്മാരെന്നും ഏകവചനത്തിലും ബഹുവചനത്തിലും പറഞ്ഞിരിക്കുന്നത് കാണുക: ❶ ദൈവത്തിൻ്റെ ആദ്യജാതൻ: ❝യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ എന്റെ പുത്രൻ, എന്റെ ആദ്യജാതൻ തന്നേ.❞ (പുറ, 4:22 → എബ്രാ, 1:6. ഒ.നോ:ആവ, 32:43 LXX) ❷ ദൈവത്തിൻ്റെ പുത്രൻ: ❝എനിക്കു ശുശ്രൂഷ ചെയ്‍വാൻ എന്റെ പുത്രനെ വിട്ടയക്കേണമെന്നു ഞാൻ നിന്നോടു കല്പിക്കുന്നു.❞ (പുറ, 4:23 → പുറ, 4:22; സങ്കീ, 2:7; ഹോശ, 11:1. ഒ.നോ: 2ശമൂ, 7:14; 1ദിന, 17:13; സങ്കീ, 2:12). പഴയനിയമത്തിൽ ദൈവം ❝എൻ്റെ പുത്രൻ❞ എന്ന് വിളിച്ചിരിക്കുന്നത് യിസ്രായേലിനെ മാത്രമാണ്. ❸ ദൈവത്തിൻ്റെ മക്കൾ: ❝നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയ്ക്കു മക്കൾ ആകുന്നു.❞ (ആവ, 14:1 → സങ്കീ, 82:6; യെശ, 43:6; ഹോശേ, 1:10; മത്താ, 15:26; മർക്കൊ, 7:27; ലൂക്കൊ, 20:36; പ്രവൃ, 13:32; റോമ 9:4; റോമ, 9:26; 2കൊരി, 6:18; എബ്രാ, 2:14) ❹ യിസ്രായേലിൻ്റെ പിതാവ്: ❝ഭോഷത്വവും അജ്ഞാനവുമുള്ള ജനമേ, ഇങ്ങനെയോ നിങ്ങൾ യഹോവയ്ക്കു പകരം കൊടുക്കുന്നതു? അവനല്ലോ നിന്റെ പിതാവു, നിന്റെ ഉടയവൻ. അവനല്ലോ നിന്നെ സൃഷ്ടിക്കയും രക്ഷിക്കയും ചെയ്തവൻ.❞ (ആവ, 32:6 → 2ശമൂ, 7:14; 1ദിന, 17:13; യെശ, 63:16; യെശ, 64:8; യിരെ, 31:9; മലാ, 1:6; മലാ, 2:10; യോഹ, 8:41;; 2കൊരി, 6:18 ) ❺ ❝യെഹൂദന്നു എന്തു വിശേഷത? സകലവിധത്തിലും വളരെ ഉണ്ടു; ഒന്നാമതു ദൈവത്തിന്റെ അരുളപ്പാടുകൾ അവരുടെ പക്കൽ സമർപ്പിച്ചിരിക്കുന്നതു തന്നേ.❞ (റോമ, 3:1-2). “പുത്രത്വവും അരുളപ്പാടുകളും ആരാധനയും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ചട്ടങ്ങളും വചനവും വാഗ്ദത്തങ്ങളും വിധികളും ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ഭൂമുഖത്തെ ഏകജാതിയാണ് യിസ്രായേൽ.” (സങ്കീ, 147:19-20; യോഹ, 10:35; റോമ, 3:2; റോമ, 9:4). [കാണുക: യെഹൂദന്നു എന്തു വിശേഷത?]
☛ യെഹൂദന്മാർ പിശാചിൻ്റെ മക്കളോ? ➦ ❝നിങ്ങൾ പിശാചെന്ന പിതാവിന്റെ മക്കൾ; നിങ്ങളുടെ പിതാവിന്റെ മോഹങ്ങളെ ചെയ്‍വാനും ഇച്ഛിക്കുന്നു. അവൻ ആദിമുതൽ കുലപാതകൻ ആയിരുന്നു; അവനിൽ സത്യം ഇല്ലായ്കകൊണ്ടു സത്യത്തിൽ നില്ക്കുന്നതുമില്ല. അവൻ ഭോഷ്കു പറയുമ്പോൾ സ്വന്തത്തിൽ നിന്നു എടുത്തു പറയുന്നു; അവൻ ഭോഷ്കു പറയുന്നവനും അതിന്റെ അപ്പനും ആകുന്നു.❞ (യോഹ, 8:44). ➟യേശു യെഹൂദന്മാരെ ❝പിശാചെന്ന പിതാവിന്റെ മക്കൾ❞ എന്ന് വിശേപ്പിച്ചിരിക്കയാൽ, യെഹൂദന്മാർ പിശാചിൻ്റെ മക്കളാണെന്ന് കരുതുന്നവരുണ്ട്. ➟എന്നാൽ യിസ്രായേൽ ജനത്തിൻ്റെ അവിശ്വാസത്തിനും ഹൃദയകാഠിന്യത്തിനും എതിരെയുള്ള യേശുവിൻ്റെ സ്വഭാവികമായ ഭത്സനം മാത്രമാണത്. അല്ലാതെ, അവർ പിശാചിൻ്റെ സന്തതികളല്ല; ദൈവത്തിൻ്റെ മക്കളാണ്. ☛ രണ്ട് തെളിവുകൾ കാണിക്കാം: ❶ യേശുവോ തിരിഞ്ഞു പത്രൊസിനോടു; ❝സാത്താനേ, എന്നെ വിട്ടുപോ; നീ എനിക്കു ഇടർച്ചയാകുന്നു; നീ ദൈവത്തിന്റേതല്ല മനുഷ്യരുടേതത്രെ കരുതുന്നതു” എന്നു പറഞ്ഞു.❞ (മത്താ, 16:23). ➟ക്രിസ്തുവിൻ്റെ മരണത്താൽ തൻ്റെ തല തകരുമെന്ന് അറിയാവുന്നതിനാൽ. അവൻ്റെ മരണം നടക്കരുതെന്ന് ഇച്ഛിക്കുന്ന ഒരേയൊരുത്തൻ സാത്താനാണ്: (ഉല്പ, 3:15; എബ്രാ, 2:14-15). ➟സാത്താൻ്റെ ചിന്ത പത്രൊസിൻ്റെ നാവിലൂടെ വന്നതുകൊണ്ടാണ്, യേശു അവനെ സാത്താനെന്ന് വിളിച്ചത്. അല്ലാതെ, അവൻ സാത്താൻ ആയതുകൊണ്ടല്ല. ➟അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രൊസിനെ യേശു ❝സാത്താൻ❞ എന്ന് വിളിച്ചകാരണത്താൽ ഭൂതലത്തെ മുഴുവൻ തെറ്റിച്ചുകളഞ്ഞ സാത്താനാണ് പത്രൊസെന്ന് ആരെങ്കിലും പറയുമോ? (വെളി, 12:9) ❷ ❝അവർ വീട്ടുടയവനെ ബെയെത്സെബൂൽ എന്നു വിളിച്ചു എങ്കിൽ വീട്ടുകാരെ എത്ര അധികം?❞ (മത്താ, 10:25 → മത്താ, 12:24; മർക്കൊ, 3:22; ലൂക്കൊ, 11:15). ➟യെഹൂദന്മാർ യേശുവിനെ ❝ബെയെത്സെബൂൽ❞ എന്ന് വിളിച്ചകാരണത്താൽ, യേശു ബെയെത്സെബൂൽ ആകുമോ? ☛ യിസ്രായേലിൻ്റെ പിതാവും ദൈവവും യഹോവയാണ്: ➦ ❝നീയല്ലോ ഞങ്ങളുടെ പിതാവു; അബ്രാഹാം ഞങ്ങളെ അറിയുന്നില്ല; യിസ്രായേലിന്നു ഞങ്ങളെ തിരിയുന്നതുമില്ല; നീയോ യഹോവേ, ഞങ്ങളുടെ പിതാവാകുന്നു; യുഗാരംഭംമുതൽ ഞങ്ങളുടെ വീണ്ടെടുപ്പുകാരൻ എന്നാകുന്നു നിന്റെ നാമം.❞ (യെശ, 63:16 → ആവ, 32:6; യെശ, 64:8; യിരെ, 31:9; മലാ, 1:6; മലാ, 2:10) ➟❝യിസ്രായേലിന്റെ ദൈവമായ യഹോവേ, പൂർണ്ണഹൃദയത്തോടെ നിന്റെ മുമ്പാകെ നടക്കുന്ന നിന്റെ ദാസന്മാർക്കായി നിയമവും ദയയും പാലിക്കുന്ന നിന്നെപ്പോലെ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല.❞ (1രാജാ, 8:23 → 2രാജാ, 19:15; സങ്കീ, 72:18; യെശ, 37:16). ➟യെഹൂദന്മാരുടെ പിതാവ് പിശാചാണെന്ന് പറയുന്നവർ, ഒരേയൊരു സത്യദൈവവും പിതാവുമായ യഹോവയ്ക്കെതിരെ ദൂഷണം പറയുകയാണ്. [കാണുക: യിസ്രായേൽ ദൈവത്തിൻ്റെ പുത്രനും പുത്രന്മാരും]
☛ യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവും: ➦ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവും ആയവനെ അപ്പൊസ്തലന്മാർ മഹത്വപ്പെടുത്തുന്നതും വാഴ്ത്തുന്നതും സ്തുതിക്കുന്നതും സ്തോത്രം ചെയ്യുന്നതുമായ ഏഴുവാക്യങ്ങൾ ബൈബിളിൽ കാണാം. സത്യവേദപുസ്തകത്തിൽ ചില വാക്യങ്ങൾ ചെറിയൊരു വ്യത്യാസമുണ്ട്. എന്നാൽ ഗ്രീക്കിൽ എല്ലായിടത്തും, ❝നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവും❞ എന്നാണ്: ❶ Romans 15:6: ton Theon kaí Patera tou kyríou hēmōn Iēsou Christoú ➖ τὸν θεὸν καὶ πατέρα τοῦ κυρίου ἡμῶν Ἰησοῦ Χριστοῦ ➖ The God and Father of our Lord Jesus Christ. [കാണുക: Greek English Transliteration & Translation ➖ Greek Parallel Bibles]. സത്യവേദപുസ്തകത്തിൽ, ❝നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവം❞ എന്നാണ്: (റോമ, 15:5). കത്തോലിക്കരുടെ ബൈബിൾ കാണുക: [Manova Bible] ❷ 2Corinthians 1:3:ho Theos kaí Patēr tou kyríou hēmōn Iēsou Christoú ➖ ὁ θεὸς καὶ πατὴρ τοῦ κυρίου ἡμῶν Ἰησοῦ Χριστοῦ ➖ The God and Father of our Lord Jesus Christ. [കാണുക: Greek English Transliteration & Translation ➖ Greek Parallel Bibles]. സത്യവേദപുസ്തകത്തിൽ, ❝നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവം❞ എന്നാണ്: (2കൊരി, 1:3). കത്തോലിക്കരുടെ ബൈബിൾ കാണുക: [Manova Bible] ❸ 2Corinthians 11:31: ho Theos kaí Patēr tou kyríou hēmōn Iēsou ➖ ὁ θεὸς καὶ πατὴρ τοῦ κυρίου ἡμῶν Ἰησοῦ ➖ The God and Father of our Lord Jesus. [കാണുക: Greek English Transliteration & Translation ➖ Greek Parallel Bibles]. ❝നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ❞ (2കൊരി, 11:31). ഗ്രീക്കിൽ ❝യേശു❞ എന്നും ❝യേശുക്രിസ്തു❞ കാണാം: [കാണുക: Greek Parallel Bibles] ❹ Ephesians 1:3: ho Theos kaí Patēr tou kyríou hēmōn Iēsou Christoú – ὁ θεὸς καὶ πατὴρ τοῦ κυρίου ἡμῶν Ἰησοῦ Χριστοῦ – The God and Father of our Lord Jesus Christ. [കാണുക: Greek English Transliteration & Translation ➖ Greek Parallel Bibles].❝നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ❞ (എഫെ, 1:3) ❺ Ephesians 1:17: ho Theos tou kyríou hēmōn Iēsou Christou, ho Patēr tēs doxēs ➖ ὁ θεὸς τοῦ κυρίου ἡμῶν Ἰησοῦ Χριστοῦ, ὁ πατὴρ τῆς δόξης ➖ The God of our Lord Jesus Christ, the Father of glory. [കാണുക: Greek English Transliteration & Translation ➖ Greek Parallel Bibles]. ❝നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും മഹത്വമുള്ള പിതാവുമായവൻ❞ (എഫെ, 1:17) ❻ Colossians 1:3: Theō Patri toú kyríou hēmōn Iēsou Christou ➖ θεῷ πατρὶ τοῦ κυρίου ἡμῶν Ἰησοῦ Χριστοῦ ➖ the God and Father of our Lord Jesus Christ. [കാണുക: Greek English Transliteration & Translation ➖ Greek Parallel Bible]. സത്യവേദപുസ്തകത്തിൽ, ❝നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവം❞ എന്നാണ്: (കൊലോ, 1:5) ❼ 1Peter 1:3: ho Theos kaí Patēr tou kyríou hēmōn Iēsou Christoú ➖ ὁ θεὸς καὶ πατὴρ τοῦ κυρίου ἡμῶν Ἰησοῦ Χριστοῦ ➖ The God and Father of our Lord Jesus Christ. [കാണുക: Greek English Transliteration & Translation ➖ Greek Parallel Bible]. സത്യവേദപുസ്തകത്തിൽ, ❝നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവം❞ എന്നാണ്: (1പത്രൊ, 1:3).
☛ സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ: ➦ ❝ഇങ്ങനെയുള്ള മഹാപുരോഹിതനല്ലോ നമുക്ക് വേണ്ടിയത്: പവിത്രൻ, നിർദോഷൻ, നിർമ്മലൻ, പാപികളോടു വേർവിട്ടവൻ, സ്വർഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ.❞ (എബ്രാ, 7:26). ➟ക്രിസ്തുവിനെക്കുറിച്ച് എബ്രായലേഖകൻ പറയുന്നത്, സ്വർഗത്തെക്കാൾ ഉന്നതൻ എന്നല്ല; ❝സ്വർഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ❞ എന്നാണ്. ➟ഇംഗ്ലീഷിൽ, ❝made higher than the heavens❞ എന്നാണ്. ➟❝സ്വർഗ്ഗത്തെക്കാൾ ഉയർത്തപ്പെട്ടവൻ❞ എന്നാണ് മറ്റൊരു പരിഭാഷ. ➟ക്രിസ്തു ദൈവമാണെങ്കിൽ, സ്വർഗ്ഗത്തെക്കാൾ ഉയർന്നവൻതന്നെ ആയിരിക്കുമല്ലോ? പിന്നെ, സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നു എന്ന പ്രയോഗത്തിൻ്റെ അർത്ഥമെന്താണ്? ➟അതിൻ്റെ ഉത്തരവും എബ്രായ ലേഖകൻതന്നെ പറഞ്ഞിട്ടുണ്ട്: ❝പുത്രൻ എങ്കിലും താൻ അനുഭവിച്ച കഷ്ടങ്ങളാൽ അനുസരണം പഠിച്ചു തികഞ്ഞവനായി തന്നെ അനുസരിക്കുന്ന ഏവർക്കും നിത്യരക്ഷയുടെ കാരണഭൂതനായിത്തീർന്നു.❞ (എബ്രാ, 5:8-9). ➟താൻ സഹിച്ച കഷ്ടങ്ങളാൽ അവൻ തികഞ്ഞവനായപ്പോഴാണ്, അവൻ നിത്യരക്ഷയുടെ കാരണഭൂതൻ ആയതും സ്വർഗ്ഗത്തെക്കാൾ ഉന്നതനുമായത്: (എബ്രാ, 7:26). ⟦അതുകൊണ്ട്, ക്രിസ്തു മുമ്പെ കുറവുള്ളവനായിരുന്നു എന്ന് വിചാരിക്കരുത്⟧. ➟ആദാമിൻ്റെ ലംഘനമാണ് മാനവകുലത്തിൻ്റെ പാപത്തിന്നു കാരണം: (റോമ, 5:14). ➟ആദാമിൻ്റെ ലംഘനം അനുസരണക്കേടാണ്: (റോമ, 5:19). ➟ആദാമിൻ്റെ അനുസരണക്കേടിനു പകരമായി പൂർണ്ണ അനുസരണം ദൈവത്തിനു തിരികെക്കൊടുക്കേണ്ടിയിരുന്നു: (റോമ, 5:15; 5:19). ➟ആദാമെന്ന മനുഷ്യൻ്റെ അനുസരണക്കേടിനെ യേശുവെന്ന മനുഷ്യൻ തൻ്റെ അനുസരണത്താൽ വിജയം വരിച്ച് തന്നെ അനുസരിക്കുന്ന ഏവർക്കും നിത്യരക്ഷയുടെ കാരണഭൂതൻ ആയിത്തീർന്ന കാര്യമാണ് എബ്രായലേഖകൻ പറയുന്നത്. ➟അല്ലാതെ, അനുസരണം പഠിക്കാൻ പാപരഹിതനായ അവനിൽ കുറവൊന്നും ഇല്ലായിരുന്നു: (യോഹ, 6:69; 8:46; 2കൊരി, 5:21; എബ്രാ, 7:26; 1പത്രൊ, 2:22; 1യോഹ, 3:5). ➟ദൂതന്മാരെക്കാൾ അല്മൊരു താഴ്ചവന്നവനാണ് മരണം ആസ്വദിച്ചതെന്നും, വിശുദ്ധീകരിച്ച ക്രിസ്തുവിൻ്റെയും വിശുദ്ധീകരിക്കപ്പെട്ട നമ്മുടെയും പിതാവ് ഒരുവനാണെന്നും എബ്രായലേഖകൻതന്നെ പറയുന്നത് നോക്കുക: (എബ്രാ, 2:9; 2:11. ഒ.നോ: യോഹ, 20:17). ➟ഇതൊന്നും ദൈവത്തെക്കുറിക്കുന്ന പ്രയോഗങ്ങളല്ല; യേശുവെന്ന പാപരഹിതനായ മനുഷ്യനെ കുറിക്കുന്നതാണ്: (യോഹ, 8:40; 1യോഹ, 3:5). ➟യെഹൂദന്മാർ അധർമ്മികളുടെ കയ്യാൽ തറപ്പിച്ചുകൊന്ന മനുഷ്യനായ നസറായനായ യേശുവിനെ, ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയപ്പോഴാണ്, അവൻ സ്വർഗ്ഗത്തെക്കാൾ ഉന്നതനായത്: (പ്രവൃ, 2:23-24; 2:36; 5:31). അല്ലാതെ, ഒരു ദൈവത്തെ മറ്റൊരു ദൈവം സ്വർഗ്ഗത്തെക്കാൾ ഉന്നതനാക്കേണ്ടല്ലോ?
☛ സ്വരൂപവും (Image) സാദൃശ്യവും (Likeness): ➦ ❝നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക❞ എന്ന് ദൈവം ബഹുവചനത്തിൽ പറഞ്ഞിരിക്കുകയാൽ (ഉല്പ, 1:26), ദൈവത്തിനു് മനുഷ്യനെപ്പോലെ ദേഹം, ദേഹി, ആത്മാവ് എന്നിങ്ങമെ മൂന്ന് ഘടകങ്ങൾ (ഭാഗങ്ങൾ) ഉണ്ടെന്നും, അതാണ് ദൈവത്തിൻ്റെ ത്രിത്വമെന്നും, ആ സ്വരൂപത്തിലാണ് മനുഷ്യരെ സൃഷ്ടിച്ചിരിക്കുന്നതെന്നും ട്രിനിറ്റി വിശ്വസിക്കുന്നു. ➦ രണ്ട് കാര്യങ്ങൾ അതിനോടുള്ള ബന്ധത്തിൽ പറയാം: ❶ഉല്പത്തി 1:26-ൽ സൃഷ്ടിയിൽ തൻ്റെ കൂടെ ഉണ്ടായിരുന്ന തൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലുമുള്ള ദൂതന്മാരെയും ചേർത്താണ്, ❝നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക❞ എന്ന് ദൈവം ബഹുവചനത്തിൽ പറയുന്നത്: (ഇയ്യോ, 38:6-7). അതിനാൽ, ദൈവത്തിനു് ദേഹവും ദേഹിയും ആത്മാവുമുണ്ടെന്നും ആ വിധത്തിൽ ദൈവം ത്രിത്വമാണെന്നുമുള്ളത് ട്രിനിറ്റിയുടെ സങ്കല്പം മാത്രമാണ്. [കാണുക: നാം നമ്മുടെ സ്വരൂപത്തിൽ]. ❷അതിൻ്റെ തെളിവാണ് അടുത്തവാക്യത്തിൽ, ദൈവം ഒറ്റയ്ക്ക് ആദാമിനെ സൃഷ്ടിച്ചത്: ❝ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.❞ (ഉല്പ, 1:27). വേദഭാഗം ശ്രദ്ധിക്കുക: ❝ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു – God created man in His own image.❞ ദൈവം ❝അവന്റെ❞ (His) സ്വരൂപത്തിലാണ് മനുഷ്യനെ സൃഷ്ടിച്ചത്. അല്ലാതെ ❝അവരുടെ❞ (Their) സ്വരൂപത്തിലല്ല സൃഷ്ടിച്ചച്ചത്. ഉല്പത്തി 1:26-ൽ പറയുന്ന ❝നാം, നമ്മുടെ❞ എന്ന ബഹുവചനം (Plural) ദൈവത്തിൻ്റെ ആയിരുന്നെങ്കിൽ, ഉല്പത്തി 1:27-ൽ സൃഷ്ടി നടത്തുമ്പോൾ, അതേ ബഹുവചനം പറയുമായിരുന്നു. അതാണ് ഭാഷയുടെ നിയമം. [കാണുക: ദൈവം തന്റെ (His) സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു] ☛ സ്വരൂപം (Image): ➦ സത്യവേദപുസ്തകത്തിൽ ❝നമ്മുടെ സ്വരൂപത്തിൽ❞ എന്ന് പരിഭാഷ ചെയ്തിരിക്കുന്ന എബ്രായപദം ❝b’tzalmeinu❞ (בְּצַלְמֵ֖נוּ) എന്നാണ്. ➟❝tzelem❞ (צֶלֶם) എന്ന പദത്തോടൊപ്പം ❝നമ്മുടെ❞ എന്നർത്ഥമുള്ള ❝einu❞ (נוּ) എന്ന ഉത്തമപുരുഷ ബഹുവചന പ്രത്യയവും (1st person plural suffix) ❝ഇൽ❞ എന്നർത്ഥമുള്ള ❝bə❞ (בְּ) എന്ന ഉപസർഗ്ഗവും (prefix) ചേർന്നാണ്, ❝നമ്മുടെ സ്വരൂപത്തിൽ❞ എന്ന് പരിഭാഷ ചെയ്തിരിക്കുന്ന ❝b’tzalmeinu❞ (בְּצַלְמֵ֖נוּ) എന്ന പദമുണ്ടായത്. ➦ tzelem (צֶלֶם) എന്ന പദത്തിൻ്റെ അർത്ഥം: ചിത്രം, പ്രതിമ, ഛായ, സാദൃശ്യം (Image) എന്നൊക്കെയാണ് അർത്ഥം. അല്ലാതെ, സത്യവേദപുസ്തകം പരിഭാഷ ചെയ്തിരിക്കുന്നപോലെ ❝സ്വരൂപം/സ്വന്തരൂപം❞ എന്നല്ല. ➟❝tzelem❞ എന്ന പദത്തെ സത്യവേദപുസ്തകം നാല് വാക്യങ്ങൾ ഒഴികെ: (ഉല്പ, 1:26; 1:27; 5:3; 9:6) മറ്റ് സ്ഥലങ്ങളിൽ: ബിബം (സംഖ്യാ, 33:52), പ്രതിമ (1ശമൂ, 6:5), വിഗ്രഹം (2ദിന, 23:17; യെഹെ, 7:20; ആമോ, 5:26), രൂപം (സങ്കീ, 73:20; യെഹെ, 16:17), ചിത്രം (യെഹെ, 23:14) എന്നിങ്ങനെയാണ് പരിഭാഷ ചെയ്തിരിക്കുന്നത്. ➟ഈ പരിഭാഷകൾ, ആ പദത്തിൻ്റെ യഥാർത്ഥ അർത്ഥം, ❝സ്വരൂപം❞ എന്നല്ല എന്ന് തെളിയിക്കുന്നതാണ്. ➟അതിനാൽ ദൈവത്തിൻ്റെ യഥാർത്ഥ സ്വരൂപത്തിലല്ല; സ്വരൂപത്തിൻ്റെ ഛായയിലാണ് മനുഷ്യനെ സൃഷ്ടിച്ചതെന്ന് മനസ്സിലാക്കാം. ➦ ശരിയായ പരിഭാഷ നോക്കുക: സത്യവേദപുസ്തകം സമകാലിക പരിഭാഷയിൽ: ❝നമുക്ക് നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്‍ടിക്കാം❞ എന്നാണ്. (കാണുക: ഉല്പ, 1:26). ❝ദൈവം തന്‍റെ ഛായയില്‍ മനുഷ്യനെ സൃഷ്ടിച്ചു;❞ (ഉല്പ, 1:27). ❝മനുഷ്യന്‍ സൃഷ്‍ടിക്കപ്പെട്ടത് ദൈവത്തിന്‍റെ ഛായയിലാണ്;❞ (ഉല്പ, 9:6). ➟പി.ഒ.സിയും കാണുക: (ഉല്പ, 1:26; ഉല്പ, 1:27; ഉല്പ, 5:1; ഉല്പ, 9:6). ➟അതായത്, ദൈവത്തിന്റെ സമ്പൂർണ്ണമായ പ്രകൃതി അല്ലെങ്കിൽ സ്വരൂപം (Nature/Essence) എന്നർത്ഥം പദത്തിനില്ല. ☛ സാദൃശ്യം (Likeness): ➦ ❞നമ്മുടെ സാദൃശ്യത്തിൽ❞ എന്ന് പരിഭാഷ ചെയ്തിരിക്കുന്ന പദം ❝kid’muteinu❞ (כִּדְמוּתֵ֑נוּ) എന്നാണ്. ➟❝d’mut❞ (דְּמוּת) എന്ന പദത്തോടൊപ്പം ❝നമ്മുടെ❞ എന്നർത്ഥമുള്ള ❝einu❞ (נוּ) എന്ന ഉത്തമപുരുഷ ബഹുവചന പ്രത്യയവും (1st person plural suffix) ❝ഇൽ❞ എന്നർത്ഥമുള്ള ❝k’❞ (כְּ) എന്ന ഉപസർഗ്ഗവും (prefix) ചേർന്നാണ്, ❝നമ്മുടെ സാദൃശ്യത്തിൽ❞ എന്നർത്ഥമുള്ള ❝kid’muteinu❞ (כִּדְמוּתֵ֑נוּ) എന്ന പദമുണ്ടായത്. ➟❝d’mut❞ (דְּמוּת) എന്ന പദത്തിന് ❝സാദൃശ്യം, പോലെ, പ്രതിരൂപം, പ്രതിച്ഛായ, സാമ്യം❞ എന്നൊക്കെയാണ് അർത്ഥം. സാദൃശ്യം (ഉല്പ, 1:26; 5:1; 5:3), പ്രതിമ (2രാജാ, 16:10), പോലെ (സങ്കീ, 58:4; യെഹെ, 1:13; 1:16) എന്നൊക്കെ സത്യവേദപുസ്തകത്തിൽ പരിഭാഷ ചെയ്തിട്ടുണ്ട്. ➦ ദൈവം തൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ചു എന്ന് പറഞ്ഞിരിക്കുന്ന അതേ പദംകൊണ്ടാണ്, ആദാം തൻ്റെ മകനായ ശേത്തിനെ ജനിപ്പിച്ചു എന്ന് പറഞ്ഞിരിക്കുന്നത്: ➦❝ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ (tzelem) മനുഷ്യനെ സൃഷ്ടിച്ചു,❞ (ഉല്പ, 1:27). ➟❝ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോൾ ദൈവത്തിന്റെ സാദൃശ്യത്തിൽ (d’mut) അവനെ ഉണ്ടാക്കി.❞ (ഉല്പ, 5:1}. ➟❝ആദാമിനു നൂറ്റിമുപ്പതു വയസ്സായാപ്പോൾ അവൻ തന്റെ സാദൃശ്യത്തിൽ (d’mut) തന്റെ സ്വരൂപപ്രകാരം (tzelem) ഒരു മകനെ ജനിപ്പിച്ചു; അവന്നു ശേത്ത് എന്നു പേരിട്ടു.❞ (ഉല്പ, 5:3). ➟അതുകൊണ്ട്, ശേത്തിന് ആദാമിൻ്റെ സാക്ഷാൽ പ്രകൃതി ലഭിച്ചപോലെ, ആദാമിന് ദൈവത്തിൻ്റെ സാക്ഷാൽ പ്രകൃതിയാണെന്ന് പറയാൻ പറ്റുമോ❓
☛ ദൈവപ്രകൃതിയുടെ സവിശേഷതകൾ: ദൈവത്തിൻ്റെ സാക്ഷാൽ പ്രകൃതിയും (സ്വരൂപം) അതിൻ്റെ സവിശേഷതകളും അറിയാത്തതുകൊണ്ടാണ്, ദൈവത്തിൻ്റെ സാക്ഷാൽ സ്വരൂപത്തിലാണ് മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത് എന്ന് പലരും വിചാരിക്കുന്നത്. ➦ ❝അക്ഷയനും അദൃശ്യനും (1തിമൊ, 1:17) അനാദിയായും ശ്വാശ്വതമായും ഉള്ളവനും (സങ്കീ, 90:2) അമർത്യനും (1തിമൊ, 6:16) ആത്മാവും (യോഹ, 4:24) ആകാശങ്ങളും ഭൂമിയും നിറഞ്ഞുനിൽക്കുന്നവനും (യിരെ, 23:24) ആരുമൊരുനാളും കാണാത്തവനും (1യോഹ, 4:12) കാണ്മാൻ കഴിയാത്തവനും (1തിമൊ, 6:16) എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും (വെളി, 15:7) ഗതിഭേദത്താൽ ആഛാദനമില്ലാത്തവനും (യാക്കോ, 1:17) തന്നെത്താൻ ത്യജിക്കാൻ കഴിയാത്തവനും (2തിമൊ, 2:13) നിത്യനും (ഉല്പ, 21:33) മാറ്റമില്ലാത്തവനുമായ (മലാ, 3:6) ഒരേയൊരു ദൈവമാണ് (Mónos Theós – The only God) നമുക്കുള്ളത്:❞ (യോഹ, 5:44). ദൈവം അദൃശ്യനാണെന്നു മൂന്നുപ്രാവശ്യവും (കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27) ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്നു രണ്ടുപ്രാവശ്യവും (യോഹ, 1:18; 1യോഹ, 4:12) ദൈവത്തെ കാണ്മാൻ കഴിയില്ലെന്നു ഒരുപ്രാവശ്യവും പറഞ്ഞിട്ടുണ്ട്: (1തിമൊ, 6:16). ➟ദൈവത്തിൻ്റെ ഈ സ്വരൂപത്തിനു് മനുഷ്യൻ്റെ സ്വരൂപവുമായി വല്ല ബന്ധവുമുണ്ടോ❓ ☛ നമ്മുടെ സ്വരൂപം: ➦ നമ്മൾ, ❝മനുഷ്യൻ❞ (Man) ആണ്. എബ്രായയിൽ, ❝ആദം❞ (אָדָם – āḏām) ആണ്. നമുക്ക് ആത്മാവ് (Spirit – πνεῦμα – pneuma), പ്രാണൻ/ദേഹി, (Soul – ψυχὴ – psychē) ദേഹം (Body – σῶμα – sōma) എന്നിങ്ങനെ മൂന്ന് ഘടകമുണ്ട്: (1തെസ്സ, 5:23). ➟എന്നാൻ ദൈവം മനുഷ്യനോ മനുഷ്യപുത്രനോ അല്ല. ❝ഞാൻ മനുഷ്യനല്ല ദൈവം അത്രേ❞ എന്നാണ് ദൈവം പറയുന്നത്: (ഹോശ, 11:9; ഇയ്യോ, 9:32). ➟❝വ്യാജം പറവാൻ ദൈവം മനുഷ്യനല്ല; അനുതപിപ്പാൻ അവൻ മനുഷ്യപുത്രനുമല്ല; താൻ കല്പിച്ചതു ചെയ്യാതിരിക്കുമോ? താൻ അരുളിച്ചെയ്തതു നിവർത്തിക്കാതിരിക്കുമോ?❞ (സംഖ്യാ, 23:19 → 1ശമൂ, 15:29). ➟പിന്നെങ്ങനെയാണ് ദൈവത്തിൻ്റെ സ്വരൂപവും മനുഷ്യൻ്റെ സ്വരൂപവും യഥാർത്ഥത്തിൽ ഒന്നാകുന്നത്❓ ☛ ദൈവത്തിൻ്റെ പ്രത്യക്ഷത: ➦ അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ദൈവത്തിനു് പിതാവെന്ന പദവിയിലും മനുഷ്യസാദൃശ്യത്തിലും നിത്യമായ ഒരു പ്രത്യക്ഷതയുണ്ട്: ➟❝അവയുടെ തലെക്കു മീതെയുള്ള വിതാനത്തിന്നു മീതെ നീലക്കല്ലിന്റെ കാഴ്ചപോലെ സിംഹാസനത്തിന്റെ രൂപവും സിംഹാസനത്തിന്റെ രൂപത്തിന്മേൽ അതിന്നു മീതെ മനുഷ്യസാദൃശ്യത്തിൽ (d’mut) ഒരു രൂപവും ഉണ്ടായിരുന്നു.❞ (യെഹെ, 1:26). ➟❝യഹോവയുടെ മഹത്വത്തിന്റെ പ്രത്യക്ഷത ഇങ്ങനെ ആയിരുന്നു കണ്ടതു; അതു കണ്ടിട്ടു ഞാൻ കവിണ്ണുവീണു; സംസാരിക്കുന്ന ഒരുത്തന്റെ ശബ്ദവും ഞാൻ കേട്ടു.❞ (യെഹെ, 1:28). ➟ദൈവത്തിൻ്റെ ഈ പ്രത്യക്ഷതയെക്കുറിച്ചാണ് ❝എൻ്റെ പിതാവിൻ്റെ മുഖം ദൂതന്മാർ എപ്പോഴും കാണുന്നു❞ എന്ന് ദൈവപുത്രനായ യേശുക്രിസ്തു പറഞ്ഞതും (മത്താ, 18;11), പഴയപുതിയനിയമഭക്തന്മാർ സ്വർഗ്ഗത്തിൽ ദൂതന്മാരുടെ മദ്ധ്യേ കണ്ടതും: (1രാജാ, 22:19; യെശ, 6:1-3; ദാനീ, 7:9-10; വെളി, 4:2; 4:8). ➟യെശയ്യാവും യോഹന്നാനും ദൂതന്മാർ നിത്യം ദൈവത്തെ ആരാധിക്കുന്നതാണ് കണ്ടത്: (യെശ, 6:3; വെളി, 4:8). ➟ഇതാണ്, ദൈവത്തിൻ്റെ സ്വർഗ്ഗത്തിലെ നിത്യമായ പ്രത്യക്ഷത. ➟ഈ പ്രത്യക്ഷതയ്ക്ക് മനുഷ്യൻ്റെ (אָדָ֛ם – āḏām – Man) സാദൃശ്യമാണുള്ളത്: (യെഹെ, 1:26). ➟ശ്രദ്ധിക്കുക: ദൈവം മനുഷ്യനല്ല; ദൈവത്തിൻ്റെ പ്രത്യക്ഷതയ്ക്ക് മനുഷ്യസാദൃശ്യം മാത്രമാണുള്ളത്: (ഹോശ, 11:9). ☛ അകത്തെ മനുഷ്യനും പുറത്തെ മനുഷ്യനും: ➦ ❝അകത്തെ മനുഷ്യനും❞ (The inner man – τὸν ἔσω ἄνθρωπος – ton esō anthrōpos) ❝പുറത്തെ മനുഷ്യനും❞ (The outer man – ὁ ἔξω ἄνθρωπος – ho éxō ánthrōpos) ഉണ്ട്: (റോമ, 7:22; എഫെ, 3:16 → 2കൊരി, 4:16). ➦ അകത്തെ മനുഷ്യൻ: അകത്തെ മനുഷ്യൻ എന്ന് പറഞ്ഞാൽ ആത്മാവ് മാത്രമല്ല; ദൈവത്തോട് ബന്ധപ്പെടാൻ കഴിവുള്ള ആത്മാവും ദേഹിയും ഉൾപ്പെടുന്ന ഭാഗമാണ്. അതിൽ മനസ്സ്, ഇച്ഛ, വികാരം, വിവേചനബുദ്ധി, സ്വയംനിർണ്ണയബോധം എന്നിവയെല്ലാം ഉൾപ്പെടുന്നു. ➟അകത്തെ മനുഷ്യൻ അനശ്വരനാണ്. ➦ പുറത്തെ മനുഷ്യൻ: നമ്മുടെ പുറത്തെ മനുഷ്യൻ എന്ന് പറയുന്നത്, നമ്മുടെ ബാഹ്യ ശരിരത്തെയും ലോകത്തോട് ബന്ധപ്പെട്ട ഭൗതിക ജീവിതത്തെയുമാണ് സൂചിപ്പിക്കുന്നത്. ➟പുറത്തെ മനുഷ്യൻ നശ്വരമാണ്. ➟❝അതുകൊണ്ടു ഞങ്ങൾ അധൈര്യപ്പെടാതെ ഞങ്ങളുടെ പുറമെയുള്ള മനുഷ്യൻ ക്ഷയിച്ചുപോകുന്നു എങ്കിലും ഞങ്ങളുടെ അകമേയുള്ളവൻ നാൾക്കുനാൾ പുതുക്കം പ്രാപിക്കുന്നു.❞ (1കൊരി, 4:16) ☛ ദൈവത്തിൻ്റെ സ്വരൂപവും സാദൃശ്യവും: ➦ ദൈവത്തിൻ്റെ ആത്മസ്വരൂപത്തിൻ്റെ ഛായയിലും (യോഹ, 4:24) സ്വർഗ്ഗത്തിൽ പ്രത്യക്ഷനായിരിക്കുന്ന മനുഷ്യസാദൃശ്യത്തിലുമാണ് (യെഹെ, 1:26) യഹോവയായ പിതാവ് മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്: (യെശ, 64:8; മലാ, 2:10; 1കൊരി, 8:6; 1കൊരി, 11:12). ➟❝യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിർമ്മിച്ചിട്ടു അവന്റെ മൂക്കിൽ ജീവശ്വാസം ഊതി, മനുഷ്യൻ ജീവനുള്ള ദേഹിയായി തീർന്നു.❞ (ഉല്പ, 2:7). ➟❝പ്രവാചകം, യിസ്രായേലിനെക്കുറിച്ചുള്ള യഹോവയുടെ അരുളപ്പാടു; ആകാശം വിരിക്കയും ഭൂമിയുടെ അടിസ്ഥാനം ഇടുകയും മനുഷ്യന്റെ ആത്മാവിനെ (ruah – Spirit) അവന്റെ ഉള്ളിൽ നിർമ്മിക്കയും ചെയ്തിരിക്കുന്ന യഹോവയുടെ അരുളപ്പാടു.❞ (സെഖ, 12:1). ➟അതായത്, ദൈവത്തിൻ്റെ ഛായ (Image) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, ദൈവവുമായി മനുഷ്യനെ ബന്ധിപ്പിക്കുന്ന ദൈവത്തിൻ്റെ ഒരംശം നമ്മടെ അകത്തെ മനുഷ്യനിൽ ഉണ്ടെന്നാണ്. ➟ദൈവത്തിൻ്റെ സാദൃശ്യം (Likeness) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, സ്വർഗ്ഗത്തിൽ പ്രത്യക്ഷനായിരിക്കുന്ന ദൈവത്തിൻ്റെ മനുഷ്യസാദൃശ്യത്തിലാണ് നമ്മുടെ ബാഹ്യമനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത് എന്നാണ്. ➟നമ്മുടെ ബാഹ്യമനുഷ്യൻ നിലത്തെ പൊടികൊണ്ടും, ആന്തരികമനുഷ്യൻ ദൈവാംശത്തിലുമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ➟അല്ലാതെ, ദൈവത്തിനു് മനുഷ്യരെപോലെ ദേഹവും ദേഹിയും ആത്മാവുമെന്ന മൂന്നു ഘടകങ്ങൾ (ഭാഗങ്ങൾ) ഇല്ല.
ബൈബിൾ വെളിപ്പെടുത്തുന്ന ദൈവവിശ്വാസം: “ട്രിനിറ്റി” (Trinity) വിശ്വാസമാണോ, “വൺനെസ്സ്” (Oneness) വിശ്വാസമാണോ, “റസ്സലിസം” (Russellism) ആണോ, മോണാതീയിസം (Monotheism) ആണോ എന്നാണ് നാം പരിശോധിക്കുന്നത്. യഹോവയായ ഏകദൈവവും പഴയനിയമത്തിലെ മശീഹമാരും ഭക്തന്മാരും ദൈവത്തിൻ്റെ ക്രിസ്തുവും അവൻ്റെ ശിഷ്യന്മാരും പഠിപ്പിച്ചത്, “ഏകദൈവം” അഥവാ, “ഒരുത്തൻ മാത്രമായ” (The only God) ദൈവത്തെക്കുറിച്ചാണ്. ഒരേയൊരു ദൈവത്തിലുള്ള വിശ്വാസമാണ് “മോണോതീയിസം” (Monotheism) അഥവാ, ഏകദൈവവിശ്വാസം. ദൈവം “ട്രിനിറ്റി” ആണെന്നോ, “വൺനെസ്സ്” ആണെന്നോ ബൈബിളിൽ ഒരിടത്തും പറഞ്ഞിട്ടില്ല. ത്രിത്വം, ത്രിയേകത്വം, മൂന്ന് ആളത്വം, മൂന്ന് വ്യക്തി, മൂന്ന് വ്യക്തിത്വം, മൂന്നു ഹൈപ്പോസ്റ്റാസിസ്, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി, നിത്യപുത്രൻ, ബഹുത്വമുള്ള ഏകത്വം, സത്യദൈവത്തിൽ നിന്ന് ജനിച്ച സത്യദൈവം, സമനിത്യരായ മൂന്നുവ്യക്തി, സാരാംശത്തിലൊന്ന് തുടങ്ങി, ട്രിനിറ്റിയെന്ന ഉപദേശം നിർവ്വചിക്കാൻ എടുക്കുന്ന ഒരു വാക്കുപോലും ബൈബിളിൽ കാണാൻ കഴിയില്ല. പല വാക്കുകളും നിഘണ്ടുവിൽപ്പോലും ഉള്ളതല്ല. 783,137 വാക്കുകളുള്ള ബൈബിളിൽ ഒരു വാക്കിൽപോലും പറഞ്ഞിട്ടില്ലാത്ത ദൈവമാണ് ത്രിത്വദൈവം. അഖിലാണ്ഡത്തിൽ ഇല്ലാത്തൊരു ദൈവത്തിലുള്ള വിശ്വാസമാണ് “ത്രിത്വവിശ്വാസം.” ത്രിത്വമെന്ന ആശയം ഉണ്ടെന്നു പറയുന്നതുപോലും ബാലിശമായ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ്. പിതാവ്, പുത്രൻ, പരിശുദ്ധാത്മാവെന്ന് ഒരു വാക്യത്തിലോ, അടുത്തടുത്ത വാക്യങ്ങളിലോ പറഞ്ഞിരിക്കുന്നതാണ് അവർ ഉയർത്തിക്കാണിക്കുന്ന ആശയം. അതാണ് ത്രിത്വത്തിനു് തെളിവെങ്കിൽ, പിതാവിനെയും പുത്രനെയും മാത്രം പറഞ്ഞിരിക്കുന്ന അഥവാ, ദൈവം ദ്വൈത്വമാണെന്ന് തെളിയിക്കാൻ അഞ്ചൂറിലധികം വാക്യങ്ങളുണ്ട്. [കാണുക:ത്രിത്വമെന്ന ആശയം ബൈബിളിലുണ്ടോ?] തന്മൂലം, ട്രിനിറ്റിയെന്ന ഉപദേശത്തിനു് ബൈബിളുമായി യാതൊരു ബന്ധവുമില്ലെന്ന് മനസ്സിലാക്കാം. പല ഭാഗങ്ങൾ ചേർന്ന് ഒന്നായതോ, പലർ ചേർന്ന് ഒന്നായതോ ആയ അവസ്ഥയ്ക്കാണ് “വൺനെസ്സ്” അഥവാ, “ഏകത്വം” എന്ന് പറയുന്നത്. അങ്ങനെ ഒരു ദൈവത്തെയും ബൈബിളിൽ ആർക്കും കാണാൻ കഴിയില്ല. മാറ്റമില്ലാത്ത അല്ലെങ്കിൽ, ഗതിഭേദത്താൽ ആഛാദനമില്ലാത്ത ദൈവത്തിനു് ഒരു മോഡലിസ്റ്റിനെപ്പോലെ വേഷംമാറാൻ കഴിയില്ല. തന്നെയുമല്ല, ദൈവപുത്രനായ ക്രിസ്തുവിൻ്റെ അസ്തിത്വത്തിലും വ്യക്തിത്വത്തിലും ക്രിസ്തുത്വത്തിലും കർത്തൃത്വത്തിലും ചരിത്രപരതയിലും വൺനെസ്സുകാർ വിശ്വസിക്കുന്നില്ല; അവർക്ക് എല്ലാം യഹോവ തന്നെയാണ്. ജനിച്ചതും ജീവിച്ചതും മരിച്ചതും ദൈവം ഉയിർപ്പിച്ചതും ഒരു ദൈവം തന്നെത്തന്നെയാണ്. ദൈവത്തിനു് വംശാവലിയോ ജനനമോ, മരണമോ ഇല്ലെന്നുപോലും രണ്ടുകൂട്ടർക്കും അറിയില്ല. അതിനാൽ, വൺനെസ്സ് വിശ്വാസത്തിനും ബൈബിളുമായി വലിയ ബന്ധമൊന്നുമില്ല. ക്രിസ്തു ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിയാണെന്നും, പ്രധാന ദൂതനായ മീഖായേലാലാണന്നും തരാതരംപോലെ പറയുന്നവരാണ് “റസ്സൽമതക്കാർ.” അവരുടെ ഉപദേശവും ശരിയാണെന്ന് പറയാൻ നിർവ്വാഹമില്ല.
ക്രിസ്തു ആരാണ്? അല്ലെങ്കിൽ അവൻ്റെ അസ്തിത്വം എന്താണ്? എന്നറിയാത്തവരാണ് ത്രിത്വത്തിലും വൺനെസ്സിലും റസ്സൽമതത്തിലും വിശ്വസിക്കുന്നത്. ക്രിസ്തു ആരാണെന്ന് എന്ന് തിരിച്ചറിയുന്നുവോ, അന്ന് ബൈബിൾ വെളിപ്പെടുത്തുന്ന “മോണോസ് തെയോസിനെ” (Mónos Theós) തിരിച്ചറിയുകയും “മോണോതീയിസം” (Monotheism) സ്വീകരിക്കുകയും ചെയ്യും. അതുവരെ നിഖ്യായിൽ ഉപായിയായ സർപ്പം ബീജാവാപം ചെയ്ത ദുരുപദേശത്തിൽ കഴിയും.
“എലോഹീം ബാദ്” (אֱלֹהִים בַּד – Elohim Bad) അഥവാ, ദൈവം ഒരുത്തൻ മാത്രമാണെന്ന് പഴയനിയമത്തിൽ ആവർത്തിച്ച് കാണാൻ കഴിയും. തൽസ്ഥാനത്ത് പഴയനിയമത്തിൻ്റെ ഗ്രീക്കു പരിഭാഷയായ സെപ്റ്റ്വജിൻ്റിൽ (Septuagint), “തെയോസ് മോണോസ്” (Theos Mónos – θεὸς μόνος) അഥവാ, “ദൈവം ഒരുത്തൻ മാത്രം” (The only God) ആണ്: (2രാജാ, 19:15; 19:19; സങ്കീ, 86:10; യെശ, 37:16; 37:20). പുതിയ നിയമത്തിലും, “ദൈവം ഒരുത്തൻ മാത്രം” (The only God) അഥവാ, “മോണോസ് തെയോസ്” [μόνος θεός -Mónos Theós) ആണെന്ന് ആവർത്തിച്ചു കാണാൻ കഴിയും: (ലൂക്കൊ, 5:21;;യോഹ, 5:44; 17:3; റോമ, 16:26; 1തിമൊ, 1:17; യൂദാ, 1:4; 1:24). “മോണോസ് തെയോസിൽ” (μόνος θεός – Mónos Theós), അഥവാ, “ഏകദൈവത്തിൽ” ഉള്ള വിശ്വാസമാണ് “മോണോതീയിസം” (Monotheism) എന്നു പറയുന്നത്. “മോണോതീയിസം” (Monotheism) എന്നത് ഗ്രീക്കിലെ “മോണോതെയിസ്മോസ്” (monotheïsmós) എന്നതിൻ്റെ ഇംഗ്ലീഷ് രൂപമാണ്. പഴയനിയമത്തിൻ്റെ ഗ്രീക്കു പരിഭാഷയായ സെപ്റ്റ്വജിൻ്റിൽ (Septuagint) കാണുന്നതും പുതിയനിയമത്തിൽ ക്രിസ്തുവും അപ്പൊസ്തലന്മാരും പഠിപ്പിച്ചതുമായ ദൈവമാണ് “മോണോസ് തെയോസ്” അഥവാ, “ഒരേയൊരു ദൈവം.” ഏകദൈവത്തിൽ അഥവാ, ഒരുത്തൻ മാത്രമായ ദൈവത്തിലുള്ള വിശ്വാസമാണ് “മോണോതീയിസം” (Monotheism). അതാണ് ബൈബിൾ വെളിപ്പെടുത്തുന്ന ദൈവവിശ്വാസം. മറ്റൊരു ദൈവത്തെയും വിശ്വാസത്തെയും ബൈബിളിൽ കണ്ടെത്താൻ ആർക്കും കഴിയില്ല. ക്രിസ്തുവോ, അപ്പൊസ്തലന്മാരോ പഠിപ്പിച്ചിട്ടില്ലാത്ത മറ്റൊരു ദൈവത്തെക്കുറിച്ചോ, മറ്റൊരു വിശ്വാസത്തെക്കുറിച്ചോ ഇനി അപ്പൊസ്തലന്മാർ എഴുന്നേറ്റുവന്നു പറഞ്ഞാലും അല്ലെങ്കിൽ, സ്വർഗ്ഗത്തിൽനിന്ന് ഒരു ദൂതൻവന്നു പറഞ്ഞാലും അവൻ ശപിക്കപ്പെട്ടവനാണ്: (ഗലാ, 1:8-9).
ദൈവം ഒരുത്തൻ മാത്രം: “ദൈവം ഏകൻ അഥവാ, ഒരുത്തൻ മാത്രം” എന്നതാണ് ബൈബിളിൻ്റെ മൗലിക ഉപദേശം. ദൈവം ഏകനാണെന്നത് കേവലമൊരറിവല്ല; അതൊരു പരിജ്ഞാനവും പ്രാർത്ഥനയുമാണ്. പഴയനിയമത്തിൻ്റെ ഭാഷയിൽ പറഞ്ഞാൽ: “യഹോവയായ ദൈവം ഏകൻ ആണെന്നതും അവനെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം എന്നതും നമ്മുടെ ഹൃദയത്തിൽ ഇരിക്കേണ്ടതും വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും സംസാരിക്കേണ്ടതും നമ്മുടെ മക്കൾക്ക് ഉപദേശിച്ചു കൊടുക്കേണ്ടതും അതൊരു അടയാളമായി കൈയ്യിൽ കെട്ടേണ്ടതും ഒരു പട്ടമായി നെറ്റിയിൽ അണിയേണ്ടതും വീടിന്റെ കട്ടിളകളിന്മേലും പടിവാതിലുകളിലും എഴുതിവെക്കേണ്ടതുമാണ്.” (ആവ, 6:4-9). നിർഭാഗ്യവശാൽ ഈ പരമമായ സത്യം ക്രിസ്ത്യാനികളിൽ ഭൂരിപക്ഷം പേർക്കും അറിയില്ല. അല്ലെങ്കിൽ അറിയാത്തവരായി നടിച്ചുകൊണ്ട്, ദൈവത്തിൻ്റെ, ഇല്ലാത്ത ബഹുത്വത്തിൽ അവർ വിശ്വസിക്കുന്നു. അതിനാൽ, ദൈവം ഒരുത്തൻ മാത്രമാണെന്നും ബൈബിൾ വെളിപ്പെടുത്തുന്ന വിശ്വാസം ട്രിനിറ്റിയോ, വൺനെസ്സോ, അല്ല; “മോണോതീയിസം” (Monotheism) ആണെന്നും ഉള്ളതിൻ്റെ തെളിവുകളാണ് ഇനി കാണാൻ പോകുന്നത്: യഹോവ: ഞാൻ ഒരുത്തൻ മാത്രം ദൈവം ➼ “യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത്.” (പുറ, 20:2-3). “സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല” (പുറ, 9:14), “ഞാൻ, ഞാൻ മാത്രമേയുള്ളു, ഞാനല്ലാതെ ദൈവമില്ല” (ആവ, 32:39), “ഞാനല്ലാതെ ഒരു ദൈവവുമില്ല“ (യെശ, 45:5), “എനിക്ക് സദൃശനായി ആരുമില്ല; എനിക്ക് തുല്യനായി ആരുമില്ല” (യെശ, 40:25), “എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല” (യെശ, 43:10), “ഞാൻ ഒരുത്തനെയും അറിയുന്നില്ല” എന്നൊക്കെയാണ് യഹോവ പഠിപ്പിച്ചത്: (യെശ, 44:8). “സകല ഭൂസീമാവാസികളും ആയുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.” (യെശ, 45:22) ക്രിസ്തു: പിതാവു ഒരുത്തൻ മാത്രം ദൈവം ➼ “എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു.” (മർക്കൊ, 12:29). “ദൈവം ഒരുത്തൻ മാത്രം – The only God” (യോഹ, 5:44), “ഒരേയൊരു സത്യദൈവം പിതാവാണ് – Father, the only true God” (യോഹ, 17:3), “പിതാവിനെ മാത്രം ആരാധിക്കണം” (മത്താ, 4:10; ലൂക്കൊ, 4:8), “എൻ്റെ പിതാവു് മാത്രമാണ് സകലവും അറിയുന്നതു” (മത്താ, 24:36), “എന്റെ പിതാവു എല്ലാവരിലും വലിയവൻ” (യോഹ, 10:29), “പിതാവു് എന്നെക്കാൾ വലിയവനാണു” (യോഹ, 14:28), “പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല” (യോഹ, 5:19), “മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു” (യോഹ, 8:40), “എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു” (യോഹ, 20:17) എന്നൊക്കെയാണ് ക്രിസ്തു പഠിപ്പിച്ചത്. പഴയനിയമം: യഹോവ ഒരുത്തൻ മാത്രം ദൈവം ➼ “യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവം ആകുന്നു.” (2രാജാ, 19:15), “യഹോവ തന്നേ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല” (ആവ, 4:35), “യെശൂരൂന്റെ ദൈവത്തെപ്പോലെ ഒരുത്തനുമില്ല” (ആവ, 33:26), “യഹോവ തന്നെ ദൈവം; മറ്റൊരുത്തനുമില്ല” (1രാജാ, 8:59), “യഹോവേ, നിന്നോടു തുല്യനായവൻ ആരുമില്ല” (യിരേ, 10:6), “യഹോവയോടു സദൃശൻ ആരുമില്ല” (സങ്കീ, 50:5) എന്നൊക്കെയാണ് പഴയനിയമത്തിലെ മശീഹമാരും ഭക്തന്മാരും പഠിപ്പിച്ചത്. പുതിയനിയമം: പിതാവു് ഒരുത്തൻ മാത്രം ദൈവം ➼ “ദൈവം ഒരുവൻ (God alone) അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.” (ലൂക്കോ, 5:21). “ഏകജ്ഞാനിയായ ദൈവം – The only wise God” (റോമ, 16:26), “ഏകദൈവം – The only God” (1തിമൊ, 1:17), “പിതാവായ ഏകദൈവമേ നമുക്കുള്ളൂ” (1കൊരി, 8:6), “ദൈവവും പിതാവുമായവൻ ഒരുവൻ” (എഫെ, 4:6) എന്നൊക്കെയാണ് അപ്പൊസ്തലന്മാർ പഠിപ്പിച്ചത്. സ്വർഗ്ഗത്തിലും ഭൂമിയിലും ഒരേയൊരു ദൈവം ➼ “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39 → ആവ, 3:24; യോശു, 2:11; 1രാജാ, 8:23; 2ദിന, 6:14; സങ്കീ, 73:25). [കാണുക: മോണോതീയിസം, പിതാവു് മാത്രം സത്യദൈവം, ഓഡിയോ കേൾക്കുക: ഏൽ ഏഹാദ്].
മോണോതീയിസം (Monotheism): ബൈബിൾ വെളിപ്പെടുത്തുന്ന ദൈവവിശ്വാസം “ട്രിനിറ്റിയും” (Trinity) അല്ല, “വൺനെസ്സും” (Oneness) അല്ല; “മോണോതീയിസം” (Monotheism) ആണ്. ദൈവം ട്രിനിറ്റിയാണെന്നോ, വൺനെസ്സ് ആണെന്നോ ബൈബിളിൽ എവിടെയും കാണാൻ കഴിയില്ല. എന്നാൽ “മോണോസ് തെയോസ്” (μόνος θεός – Mónos Theós – The only God) ആണെന്ന് ആവർത്തിച്ച് കാണാൻ കഴിയും. Mónos Theos-ൽ ഉള്ള വിശ്വാസമാണ്, “മോണോതീയീസം” (Monotheism) അഥവാ, ഏകദൈവവിശ്വാസം: “യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവം ആകുന്നു – O LORD God of Israel, thou art the God, even thou alone, of all the kingdoms of the earth:” (2രാജാ, 19:15). ഈ വേദഭാഗത്ത്, “ദൈവം ഒരുത്തൻ മാത്രം” എന്ന് പറയാൻ ഉപയോഗിച്ചിരിക്കുന്ന എബ്രായ പദം “ഒന്നിനെ” കുറിക്കുന്ന (One) “എഹാദ്” (ehad – אֶחָד) അല്ല; “ഒറ്റയെ” (alone/only) കുറിക്കുന്ന “ബാദ്” (bad – בַּד) ആണ്. പഴയനിയമത്തിൽ ദൈവത്തിൻ്റെ അതുല്യതയെ അഥവാ, അദ്വിതീയതയെ (uniqueness) കുറിക്കാൻ ഏകമാത്രമായ, ഒന്നുമാത്രമായ, ഒറ്റയായ, ഒരുത്തൻ മാത്രം, കേവലമായ, മാത്രം (only, alone) എന്നീ അർത്ഥങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന “അക്” (ak), “റാഖ്” (raq), “ബാദ്” (bad), “ബദാദ്” (badad) എന്നിങ്ങനെ നാല് എബ്രായ പദങ്ങൾ 45 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. അതിൽ “ബാദ്” (bad) ഉപയോഗിച്ചിരിക്കുന്ന 24 വാക്യങ്ങളിൽ 21 വാക്യത്തിലും “ബദാദ്” (badad) ഉപയോഗിച്ചിരിക്കുന്ന 2 വാക്യത്തിലും പഴയനിയമത്തിൻ്റെ ഗ്രീക്കുപരിഭാഷയായ സെപ്റ്റ്വജിൻ്റിൽ (Septuagint) “മോണോസ്” (μόνος – Mónos) ആണ് കാണുന്നത്. (പുറ, 22:20; ആവ, 32:12; 1ശമൂ, 7:3; 1ശമൂ, 7:4; 1രാജാ, 8:40; 2രാജാ, 19:15; 2രാജാ, 19:19; 2ദിന, 6:31; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 4:8; സങ്കീ, 51:4; സങ്കീ, 71:16; സങ്കീ, 72:18; സങ്കീ, 83:18; സങ്കീ, 86:10; സങ്കീ, 136:4; സങ്കീ, 148:13; യെശ, 2:11; യെശ, 2:17; യെശ, 37:16; യെശ, 37;20; യെശ, 44:24). പഴയനിയമത്തിൽ ഏകമാത്രമായ/ഒന്നുമാത്രമായ/അനന്യമായ (only) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദ്” (yahid – יָחִיד) എന്ന പദത്തിന് തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോസ്” (Mónos). നമ്മുടെ കർത്താവായ ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പരിഭാഷയാണ് സെപ്റ്റ്വജിൻ്റ്. അതിലാണ്, ദൈവം ഒരുത്തൻ മാത്രമാണെന്ന് “മോണോസ്” (Mónos) ഉപയോഗിച്ച് ഖണ്ഡിതമായ അർത്ഥത്തിൽ 23 പ്രാവശ്യം പറഞ്ഞിരിക്കുന്നത്. തന്നെയുമല്ല, പുതിയനിയമത്തിൽ ദൈവത്തിൻ്റെ അതുല്യതയെ (uniqueness) കുറിക്കാൻ “മോണോസ്” (Mónos) 13 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്: “ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.” (ലൂക്കൊ, 5:21). ഈ വേദഭാഗത്ത് ഗ്രീക്കിൽ, “മോണോസ് ഹോ തെയോസ്” (μόνος ὁ θεός – Mónos ho Theós) അഥവാ, “ദൈവം ഒത്തൻ മാത്രം” (The only God) ആണ്. ഈ വേദഭാഗത്തും, “ദൈവം ഒരുവൻ” എന്നു പറയാൻ ഉപയോഗിച്ചിരിക്കുന്ന പദം “ഒന്നിനെ” (One) കുറിക്കുന്ന “ഹെയ്സ്” (εἷς – heis) അല്ല; “ഒറ്റയെ” (alone/only) കുറിക്കുന്ന “മോണോസ്” (Mónos – μόνος) ആണ്. പുതിയനിയമത്തിൽ “ദൈവം ഒരുത്തൻ മാത്രം” ആണെന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത് “മോണോസ്” കൊണ്ടാണ്. (മത്താ, 4:10; മത്താ, 24:36; ലൂക്കോ, 4:8; ലൂക്കൊ, 5:21; യോഹ, 5:44; യോഹ, 17:3; റോമ, 16:26; 1തിമൊ, 1:17; 1തിമൊ, 6:15; 1തിമൊ, 6:16; യൂദാ, 1:4; യൂദാ, 1:24; വെളി, 15:14). അതായത്, ദൈവത്തിൻ്റെ അദ്വിതീയതയെ (uniqueness) കുറിക്കാൻ “യാഹീദിന്” (yahid) തുല്യമായ “മോണോസ്” (monos) പഴയപുതിയനിയമങ്ങളിൽ 36 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പഴയനിയമത്തിൽ 23 പ്രാവശ്യവും, ക്രിസ്തുവും അപ്പൊസ്തലന്മാരും സ്വന്ത വായ്കൊണ്ട് 13 പ്രാവശ്യവും പറഞ്ഞിട്ടുണ്ട്. തന്മൂലം, ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും യഹോവ അഥവാ, പിതാവായ ഏകദൈവം മാത്രമല്ലാതെ, മറ്റൊരു ദൈവത്തെ ദുരുപദേശങ്ങളും ദുർവ്യാഖ്യാനങ്ങളും കൊണ്ടല്ലാതെ ബൈബിളിൽ കണ്ടെത്താൻ ആർക്കും കഴിയില്ല. ട്രിനിറ്റിയുടെ വ്യാജവാദംപോലെ, “എഹാദിനും (ehad), ഹെയ്സിനും (heis)” ബഹുത്വം ഉണ്ടായിരുന്നെങ്കിൽ, പഴയപുതിയനിയമങ്ങളിൽ ഖണ്ഡിതമായ അർത്ഥത്തിൽ “ഒറ്റയെ” (alone/only) കുറിക്കുന്ന “യാഹീദിനു” (yahid) തുല്യമായ “മോണോസ്” (Mónos) കൊണ്ട്, “ദൈവം ഒരുത്തൻ മാത്രം” (The only God) ആണെന്ന് പറയുമായിരുന്നില്ല. പരിശുദ്ധാത്മാവ് ആലേഖനംചെയ്ത് വെച്ചിരിക്കുന്നതിന് വിരുദ്ധമായി, ഏകസത്യദൈവത്തെ ത്രിമൂർത്തി ബഹുദൈവം ആക്കുന്നത്, പരിശുദ്ധാത്മാവിനു് എതിരെയുള്ള ദൂഷണമാണ്. ആത്മാവിനെതിരെയുള്ള ദൂഷണം ഈ ലോകത്തിലും വരുവാനുള്ളതിലും ക്ഷമിക്കപ്പെടാത്ത പാപമാണ്: (മത്താ, 12:32). [കാണുക:മോണോതീയിസം (Monotheism) തെളിവുകൾ].
“ദൈവം ഒരുത്തൻ മാത്രമാണെന്നും, പിതാവ് മാത്രമാണ് സത്യദൈവമെന്നും, അവനെ മാത്രം ആരാധിക്കണമെന്നും, പിതാവ് മാത്രമാണ് സകലവും അറിയുന്നതു” എന്നും “മോണോസ്” (Mónos) കൊണ്ട് ഖണ്ഡിതമായിട്ടാണ് ക്രിസ്തു പഠിപ്പിച്ചത്: (യോഹ, 5:44; 17:3; മത്താ, 4:10; ലൂക്കൊ, 4:8; മത്താ, 24:36. ഒ.നോ: മർക്കൊ, 12:29-32). ക്രിസ്തു പഠിപ്പിച്ചത് തന്നെയാണ് അവൻ്റെ ശിഷ്യന്മാരും പഠിപ്പിച്ചത്. “ദൈവം ഒരുത്തൻ മാത്രമാണു” എന്ന് അപ്പൊസ്തലന്മാർ പഠിപ്പിച്ചതും “മോണോസ്” (Mónos) കൊണ്ടാണ്. ക്രിസ്തു അഞ്ച് വാക്യങ്ങളിലും, അപ്പൊസ്തലന്മാർ എട്ട് വാക്യങ്ങളിലും “മോണോസ്” ഉപയോഗിച്ചിട്ടുണ്ട്. പിതാവായ ഏകദൈവമേ നമുക്കുള്ളൂ എന്നും അപ്പൊസ്തലന്മാർ പഠിപ്പിച്ചു: (യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6). പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് പറഞ്ഞാൽ, യഹോവയായ പിതാവല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ലെന്നാണ് അർത്ഥം: “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). ഏകസത്യദൈവമായ യഹോവവും അവൻ്റെ ഭക്തന്മാരും നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവും അവൻ്റെ ശിഷ്യന്മാരും സ്വന്ത വായ്കൊണ്ട് അരുളിച്ചെയ്തതും പരിശുദ്ധാത്മാവ് വചനത്തിൽ ആലേഖനം ചെയ്ത് വെച്ചിരിക്കുന്നതുമായ “ഏകദൈവത്തിൽ” ഉള്ള വിശ്വാസത്തെയാണ് “മോണോതീയിസം” (Monotheism) അഥവാ, ഏകദൈവവിശ്വാസം എന്ന് പറയുന്നത്. ഒരേയൊരു സത്യദൈവമായ യഹോവയെയും ദൈവത്തിൻ്റെ ക്രിസ്തുവിനെയും വിശ്വസിക്കാത്തവർക്ക് നിത്യജീവൻ എങ്ങനെ കിട്ടും? യഹോവയായ ഏകദൈവത്തെ തങ്ങളുടെ കണ്ണാൽ കാണുകയും അവൻ്റെ ശബ്ദം കേൾക്കുകയും അവനിൽനിന്നു പഠിക്കുകയും ചെയ്ത പഴയനിയമത്തിലെ മശീഹമാരുടെയും ഭക്തന്മാരുടെയും വാക്കുകൾ വിശ്വസിക്കാത്തവർ എങ്ങനെ വിശ്വാസികൾ ആകും? ക്രിസ്തുവിൻ്റെയും ശിഷ്യന്മാരുടെ വാക്കുകൾ വിശ്വസിക്കാത്തവർ എങ്ങനെ ക്രിസ്തുവിൻ്റെ അനുയായികൾ ആകും? ക്രിസ്തുവിലുള്ള വിശ്വാസത്താലാണ് ദൈവമക്കളും ക്രിസ്ത്യാനികളും ആകുന്നതെങ്കിൽ, ക്രിസ്തു പഠിപ്പിച്ച ഒരേയൊരു സത്യദൈവത്തിലല്ലേ വിശ്വസിക്കേണ്ടത്? ക്രിസ്തുവും അപ്പൊസ്തലന്മാരും പഠിപ്പിച്ച “മോണോതീയിസത്തിൽ” (Monotheism) വിശ്വസിക്കാതെ, നിഖ്യാ കോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസിൻ്റെ ത്രിമൂർത്തി ബഹുദൈവത്തിൽ വിശ്വസിക്കുന്നവർ ക്രിസ്തുവിൻ്റെ അനുയായികളല്ല; ക്രിസ്തു വൈരികളാണ്. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!
ദൈവപുത്രനായ ക്രിസ്തു സ്രഷ്ടാവാണെന്ന് ട്രിനിറ്റി വിശ്വസിക്കുന്നു. എന്നാൽ, ക്രിസ്തുവിനു സൃഷ്ടിയിൽ യാതൊരു പങ്കുമില്ലെന്ന് ദൈവത്തിൻ്റെ വചനം അസന്ദിഗ്ധമായി വ്യക്തമാക്കുന്നു. അല്പവിശ്വാസികൾക്കുപോലും ബോധം വരുത്താൻ പര്യാപ്തമായ ചിലരുടെ സാക്ഷ്യമാണ് ബൈബിളിൽനിന്ന് കാണിക്കാൻ പോകുന്നത്.
ക്രിസ്തു ദൈവത്തോടംപ്പം സ്രഷ്ടാവായി ഉണ്ടായിരുന്നു എന്ന് പറയുന്നവരോട് ഒറ്റക്കാര്യമേ പറയാനുള്ളു; ആ വിവരം ക്രിസ്തുവിനുപോലും അറിയില്ലായിരുന്നു. ക്രിസ്തുവിനു മാത്രമല്ല; യഹോവയായ ഏകദൈവത്തിനും സൃഷ്ടിവിവരങ്ങൾ ദൈവത്തിൽനിന്ന് കേട്ട് എഴുതിവെച്ച പഞ്ചഗ്രന്ഥങ്ങളുടെ എഴുത്തുകാരനായ മോശെയ്ക്കും പഴയനിയമത്തിലെ മശീഹമാർക്കും ഭക്തന്മാർക്കും അപ്പൊസ്തലന്മാർക്കും ആ വിവരം അറിയില്ലായിരുന്നു:
1️⃣ ക്രിസ്തുവിൻ്റെ സാക്ഷ്യം: ഭാര്യയെ ഉപേക്ഷിക്കുന്നത് വിഹിതമോ, എന്ന് ചോദിച്ച പരീശന്മാരോട് ക്രിസ്തു പറയുന്നത് നോക്കുക: “സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു.” (മത്താ, 19:4. ഒ.നോ: മർക്കൊ, 10:6). ഈ വാക്യത്തോടുള്ള ബന്ധത്തിൽ മൂന്നുകാര്യങ്ങൾ പറയാം: 1. ക്രിസ്തു പറഞ്ഞത്: സൃഷ്ടിച്ച ‘അവൻ‘ (he wich made) എന്നാണ്. സ്രഷ്ടാവായ ദൈവത്തിനു ഒരു ബഹുത്വം ഉണ്ടായിരുന്നെങ്കിൽ അഥവാ, പിതാവായ യഹോവയോടൊപ്പം സ്രഷ്ടാവായി താനും ഉണ്ടായിരുന്നെങ്കിൽ, ‘സൃഷ്ടിച്ച അവൻ’ എന്ന ഏകവചനമല്ല, ‘സൃഷ്ടിച്ച ഞങ്ങൾ‘ (we which made) എന്ന ബഹുവചനം പറയുമായിരുന്നു. 2. ചിലരുടെ വ്യാഖ്യാനപ്രകാരം; ദൈവത്തിലെ മൂന്നു പേർ ചേർന്ന് ആദവും ഹവ്വായും എന്ന രണ്ടു പേരെയാണ് ഉണ്ടാക്കിയത്. എന്നാൽ ക്രിസ്തു പറഞ്ഞത്: ‘സൃഷ്ടിച്ച അവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു’ എന്നാണ്. വാക്യം ശ്രദ്ധിക്കണം: ആദത്തിനെയും ഹവ്വായെയും ചേർത്താണ് ‘അവരെ‘ (them) എന്ന ബഹുവചനം ക്രിസ്തു പറഞ്ഞത്. സൃഷ്ടികളായ രണ്ടു പേരെച്ചേർത്ത് ബഹുവചനം പറഞ്ഞ ക്രിസ്തു, സ്രഷ്ടാവ് ഒന്നിലധികം പേർ ആയിരുന്നെങ്കിൽ ബഹുവചനം എന്തുകൊണ്ട് പറഞ്ഞില്ല? എന്തെന്നാൽ, സ്രഷ്ടാവ് ഒരുത്തൻ മാത്രമാണ്. (ഉല്പ, 1:27; 2:7; 5:1; 5:1; യെശ, 44:24; 64:8; മലാ, 2:10). 3. സൃഷ്ടിച്ച ‘അവൻ‘ എന്ന പ്രഥമപുരുഷ സർവ്വനാമമാണ് ക്രിസ്തു ഉപയോഗിച്ചത്. അതായത്, ഉത്തമപുരുഷനായ ക്രിസ്തു, മധ്യമപുരുഷനായ യെഹൂദന്മാരോട്, ഏകദൈവത്തെ പ്രഥമപുരുഷനിൽ അഥവാ, മൂന്നാമനായും ഏകവചനത്തിലും വിശേഷിപ്പിച്ചുകൊണ്ട്, തനിക്ക് സൃഷ്ടിയിൽ യാതൊരു പങ്കുമില്ലെന്ന് അസന്ദിഗ്ധമായി വ്യക്തമാക്കി. ദൈവം സമനിത്യരായ മൂന്നുപേരാണെങ്കിലോ, താൻ ദൈവമാണെങ്കിലോ, സൃഷ്ടിയിൽ തനിക്ക് പങ്കുണ്ടായിരുന്നെങ്കിലോ “സൃഷ്ടിച്ച അവൻ” (he wich made) എന്ന് പറയാതെ, “സൃഷ്ടിച്ച ഞങ്ങൾ” (we which made) എന്ന് പറയുമായിരുന്നു. മർക്കൊസിൽ പറയുന്നതും ദൈവം അവരെ സൃഷ്ടിച്ചു (God made them) എന്ന് പ്രഥമ പുരുഷനിലാണ്. (മർക്കൊ, 10:6. ഒ.നോ: 13:19). സൃഷ്ടിയിങ്കൽ താനും ഉണ്ടായിരുന്നെങ്കിൽ, സൃഷ്ടിച്ച ഞങ്ങൾ എന്നോ, ദൈവവും ഞാനുകൂടി സൃഷ്ടിച്ചു എന്നോ പറയുമായിരുന്നു. അതാണ് ഭാഷ. വചനത്തെയും ഭാഷയെയും അതിക്രമിച്ചുകൊണ്ടല്ലാതെ, ക്രിസ്തു സ്രഷ്ടാവായ ദൈവമാണെന്ന് പറയാൻ കഴിയില്ല.
2️⃣ ഒന്നാം പ്രമാണം: “യഹോവയായ ഞാൻ നിൻ്റെ ദൈവം ആകുന്നു; ഞാൻ അല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുതു.” (പുറ, 20:2,3; ആവ, 5:6-7). ഇതാണ് ഒന്നാമത്തെ കല്പന. സ്രഷ്ടാവ് ഒന്നിലധികംപേർ ആയിരുന്നെങ്കിൽ, അഥവാ, ക്രിസ്തു ദൈവത്തോടൊപ്പം സൃഷ്ടിയിങ്കൽ ഉണ്ടായിരുന്നെങ്കിൽ പത്തു കല്പനകളിൽ ഒന്നാമത്തെ കല്പന തെറ്റാണെന്നു പറയേണ്ടിവരും. ഒന്നാം കല്പന അല്പസ്വല്പം വ്യത്യാസങ്ങളോടെ നൂറ്റിയിപത്തഞ്ചോളം പ്രാവശ്യം ബൈബിളിൽ ആവർത്തിച്ചിട്ടുണ്ട്. യഹോവ ഒന്നാംകല്പന 25 പ്രാവശ്യം ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്: സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല; ഞാൻ, ഞാൻ മാത്രമേയുള്ളു, ഞാനല്ലാതെ ദൈവമില്ല; ഞാനല്ലാതെ വേറൊരു ദൈവമില്ല; എനിക്ക് സദൃശനായി ആരുമില്ല; എനിക്ക് തുല്യനായി ആരുമില്ല;;എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല” എന്നൊക്കെയാണ് യഹോവ പറയുന്നത്. (പുറ, 9:14; 20:2-3; ആവ, 32:39; യെശ, 40:25, 43:10; 44:8; 45:5; 46:9). ത്രിത്വത്തിൻ്റെ വ്യാജംപോലെ സൃഷ്ടിയിങ്കൽ ദൈവത്തിനൊരു ബഹുത്വമുണ്ടായിരുന്നെങ്കിൽ പത്തുകല്പനകൾ നല്കുമ്പോൾ എന്തുകൊണ്ടാണ് ദൈവം ബഹുവചനം പറയാതിരുന്നത്? ദൈവം മൂന്നു വ്യക്തിയായിരുന്നെങ്കിൽ, “ഞങ്ങൾ അല്ലാതെ അന്യദൈവങ്ങൾ ഉണ്ടാകരുതു” എന്നു പറയില്ലായിരുന്നോ? മനുഷ്യനെ സൃഷ്ടിക്കുമ്പോൾ ബഹുത്വമുണ്ടായിരുന്ന ദൈവത്തിന്റെ ബഹുത്വം കല്പന നല്കിയപ്പോൾ ആവിയായിപ്പോയോ? പഴയനിയമത്തിൽ ദൈവം മാറാത്തവൻ ആണെന്നും (മലാ, 3:6) പുതിയനിയമത്തിൽ ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവൻ ആണെന്നും പറഞ്ഞിട്ടുണ്ട്: (യാക്കോ, 1:17). ദൈവം ഏകനായിക്കോട്ടെ, ത്രിത്വമായിക്കോട്ടെ രണ്ടായാലും സാഹചര്യങ്ങൾക്കനുസരിച്ച് തൻ്റെ പ്രകൃതിക്ക് വ്യതിയാനം സംഭവിക്കുന്ന അഥവാ, സ്ഥിരതയില്ലാത്തവനല്ല. ചിലപ്പോൾ ഏകനും മറ്റു ചിലപ്പോൾ ത്രിത്വമാകാനും മായവിയല്ല ദൈവം. എന്നുവെച്ചാൽ, ഒന്നാം കല്പനയ്ക്കുതന്നെ പണികൊടുത്ത ഉപദേശമാണ് ത്രിത്വം!
3️⃣ താൻ ഒരുത്തൻ മാത്രനാണ് സ്രഷ്ടാവെന്ന് യഹോവ പറയുന്നു: ട്രിനിറ്റിയിലെ സമനിത്യരായ മൂന്നുപേർ ചേർന്നാണ് സകലവും സൃഷ്ടിച്ചതെന്ന് പണ്ഡിതന്മാർ പഠിപ്പിക്കുന്നു. എന്നാൽ, യഹോവ ഒരു വെല്ലുവിളിയെന്നവണ്ണം ചോദിക്കുന്നത് ഇപ്രകാരമാണ്: “നിന്റെ വീണ്ടെടുപ്പുകാരനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?” (യെശ, 44:24). ഈ വേദഭാഗത്ത്, ഞാൻ തന്നേ ആകാശത്തെയു ഭൂമിയെയും സൃഷ്ടിച്ചു എന്നിടത്ത്, ഞാൻ ഒറ്റയ്ക്ക് സൃഷ്ടിച്ചു എന്നാണ്. സത്യവേപുസ്തകം സമകാലിക പരിഭാഷയിലെ വാക്യം ചേർക്കുന്നു: “എല്ലാറ്റിനെയും സൃഷ്‍ടിച്ച സര്‍വേശ്വരനാണു ഞാന്‍. ഞാന്‍ തനിയെയാണ് ആകാശത്തെ നിവര്‍ത്തിയത്. ഭൂമിക്കു രൂപം നല്‌കിയതും ഞാന്‍ തന്നെ. അപ്പോള്‍ എന്‍റെ കൂടെ ആരെങ്കിലും ഉണ്ടായിരുന്നോ?” Thus saith the LORD, thy redeemer, and he that formed thee from the womb, I am the LORD that maketh all things; that stretcheth forth the heavens alone; that spreadeth abroad the earth by myself. (KJV) ഞാൻ തനിയെ അഥവാ, ഒറ്റയ്ക്ക് സൃഷ്ടിച്ചു എന്നാണ് ശരിയായ പരിഭാഷ. തനിയെ എന്നതിന്, എബ്രായയിൽ ഒറ്റയെ കുറിക്കുന്ന ബാദ് (bad) ആണ്. ഇംഗ്ലീഷിൽ എലോൻ (alone) ആണ്. താൻ ഒറ്റയ്ക്കാണ് ആകാശവും ഭൂമിയും സൃഷ്ടിച്ചതെന്ന് ഖണ്ഡിതമായിട്ടാണ് യഹോവ പറയുന്നത്. ട്രിനിറ്റി പറയുന്നപോലെ, ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ, ദൈവപുത്രൻ സ്രഷ്ടാവായ ദൈവമാണെങ്കിലോ താൻ ഒറ്റയ്ക്കാണ് സകലവും സൃഷ്ടിച്ചതെന്ന് യഹോവ പറയുമോ? താൻ ഒറ്റയ്ക്കാണ് ആകാശവും ഭൂമിയും സൃഷ്ടിച്ചതെന്ന് യഹോവ പറയുമ്പോൾ, അങ്ങനെയല്ല, വേറെ രണ്ടുപേർകൂടി നിൻ്റെകൂടെ ഉണ്ടായിരുന്നു എന്ന് പറയാൻ സാത്താനും അവൻ്റെ അനുയായികൾക്കും അല്ലാതെ ആർക്ക് കഴിയും? ഭോഷ്കില്ലാത്ത ഏകസത്യദൈവത്തെ ഭോഷ്ക്ക് പറയുന്നവൻ ആക്കാനാണ്, സാത്താൻ സഭയ്ക്കകത്ത് ത്രിമൂർത്തി ബഹുദൈവ ഉപദേശം നുഴയിച്ചുകയറ്റിയത്. നിഖ്യാ കോൺകോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസുകളിലൂടെ സാത്താൻ സഭയുടെ അസ്ഥിവാരം തകർക്കാനാണ് നോക്കിയത്. ദൈവത്തിൻ്റെ കരുണയാൽ, ബൈബിൾ പരിഭാഷ ചെയ്യപ്പെട്ടില്ലായിരുന്നെങ്കിൽ, ഏകദൈവ വിശ്വാസംതന്നെ ഇല്ലാതായിപ്പോകുമായിരുന്നു. യെഹൂദന്മാരല്ലാതെ, ഭൂമിയിലെ മറ്റെല്ലാ ജാതികൾക്കും രക്ഷ അന്യമായിത്തീരുകയും ചെയ്യുമായിരുന്നു.
4️⃣ പഞ്ചഗ്രന്ഥങ്ങളുടെ എഴുത്തുകാരനായ മോശെയുടെ സാക്ഷ്യം: ഉല്പത്തി 1:36-ൽ ദൈവം “നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക” എന്ന് പറഞ്ഞിരിക്കയാൽ, യഹോവ ഒറ്റയ്ക്കല്ല സൃഷ്ടിച്ചത്; പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്ത വ്യക്തികളായി യഹോവയ്ക്കൊപ്പം ഉണ്ടായിരുന്നു എന്നാണ് ട്രിനിറ്റി പഠിപ്പിക്കുന്നത്. ത്രിത്വം പറയുന്നതുപോലെ ദൈവത്തിൻ്റെ കൂടെയുള്ളത് പുത്രനും പരിശുദ്ധാത്മാവും അല്ലെന്നതിൻ്റെ തെളിവാണ് അടുത്തവാക്യം: “ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു , ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു. (ഉല്പ, 1:27). വാക്യം ശ്രദ്ധിക്കുക: ദൈവം മനുഷ്യനെ അവരുടെ സ്വരൂപത്തിൽ സൃഷ്ടിച്ചു എന്ന് ബഹുവചനത്തിലല്ല; ദൈവം മനുഷ്യനെ അവൻ്റെ സ്വരൂപത്തിൽ സൃഷ്ടിച്ചു (God created man in his own image) എന്ന് ഏകവചനത്തിലാണ് മോശെ പറഞ്ഞിരിക്കുന്നത്. 26-ാം വാക്യത്തിലെ ബഹുവചനപ്രയോഗം സ്രഷ്ടാവായ ദൈവത്തിന്റെ ആയിരുന്നെങ്കിൽ അഥവാ, സൃഷ്ടിയിങ്കൽ ദൈവപുത്രനായ ക്രിസ്തു ഉണ്ടായിരുന്നെങ്കിൽ, ദൈവം മനുഷ്യനെ അവരുടെ സ്വരൂപത്തിൽ സൃഷ്ടിച്ചു (God created man in their own image) എന്ന് ബഹുവചനത്തിൽ പറയുമായിരുന്നു. ത്രിത്വപണ്ഡിതന്മാരെ, മോശെ കള്ളം പറയുകയാണോ? 26-ാം വാക്യത്തിലുള്ളത് ദൈവത്തിൻ്റെ ബഹുത്വമാണെങ്കിൽ, അടുത്തവാക്യത്തിൽ ദൈവം ഒറ്റയ്ക്കാണ് സൃഷ്ടിച്ചതെന്ന് മോശെയ്ക്ക് എങ്ങനെ പറയാൻ കഴിയും? ത്രിത്വം പറയുന്നതുപോലെ പുത്രനും പരിശുദ്ധാത്മാവുമാണ് ദൈവത്തിൻ്റെ കൂടെയുള്ളതെങ്കിൽ: ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു എന്ന് ഏകവചനത്തൽ അല്ലല്ലോ, ദൈവം അവരുടെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു എന്ന് ബഹുവചനത്തിലല്ലേ മോശെ പറയേണ്ടത്? ഉല്പത്തിയിലെ മറ്റു വാക്യങ്ങളും നോക്കുക: നോക്കുക: (ഉല്പ, 2:7; 5:1). യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും യഹോവയ്ക്ക് തുല്യനായി ആരുമില്ലെന്നും മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം മറ്റൊരുത്തനുമില്ലെന്നും ആവർത്തിച്ചു സാക്ഷ്യം പറഞ്ഞവനാണ് മോശെ: (പുറ, 8:10; 15:11; 22:20; ആവ, 3:24; 4:35,39; 6:4; 32:12; 33:26). സൃഷ്ടിയിങ്കൽ ദൈവത്തിന് ബഹുത്വം ഉണ്ടായിരുന്നെങ്കിൽ അഥവാ, ക്രിസ്തു ദൈവത്തോടൊപ്പം മറ്റൊരു വ്യക്തിയായി ഉണ്ടായിരുന്നെങ്കിൽ, യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്നും എഴുത്തുകാരനായ മോശെ പറയുമായിരുന്നില്ല. [യഹോവ “നാം നമ്മുടെ” എന്ന ബഹുവചനം പറയുന്നത് എന്തുകൊണ്ടാണെന്നറിയാൻ കാണുക: നാം നമ്മുടെ സ്വരൂപത്തിൽ]
5️⃣ പഴയനിയമത്തിലെ മശീഹമാരുഠെയും ഭക്തന്മാരുടെയും സാക്ഷ്യം: “ഹിസ്കീയാവു യഹോവയുടെ മുമ്പാകെ പ്രാർത്ഥിച്ചുപറഞ്ഞതു എന്തെന്നാൽ: കെരൂബുകൾക്കുമീതെ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി. Hezekiah prayed before the LORD, and said, O LORD God of Israel, which dwellest between the cherubims, thou art the God, even thou alone, of all the kingdoms of the earth; thou hast made heaven and earth.” (2രാജാ, 19:15). ഈ വേദഭാഗത്ത് ആദ്യം പറയുന്നത്: “യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു.” ഈ വേദഭാഗത്ത്, നീ (thou) എന്ന ഏകവചനം പറഞ്ഞശേഷമാണ്, കേവലമായ ഒന്നിനെ കുറിക്കുന്ന ബാദ് (bad – alone) പദം കൊണ്ട് ദൈവം ഒരുത്തൻ മാത്രമാണെന്ന് പറയുന്നത്. അടുത്തഭാഗം: നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി (thou hast made heaven and earth). യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് പറഞ്ഞശേഷം, “നീ (thou) ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി” എന്ന് വീണ്ടും ഏകവചനത്തിലാണ് പറയുന്നത്. യഹോവ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്ന് സ്ഫടികസ്ഫുടം വ്യക്തമല്ലേ?അടുത്തവാക്യം: “നീ, നീ മാത്രം യഹോവ ആകുന്നു; നീ ആകാശത്തെയും സ്വർഗ്ഗാധിസ്വർഗ്ഗത്തെയും അവയിലെ സകലസൈന്യത്തെയും ഭൂമിയെയും അതിലുള്ള സകലത്തെയും സമുദ്രങ്ങളെയും അവയിലുള്ള സകലത്തെയും ഉണ്ടാക്കി; നീ അവയെ ഒക്കെയും രക്ഷിക്കുന്നു; ആകാശത്തിലെ സൈന്യം നിന്നെ നമസ്കരിക്കുന്നു.” (നെഹെ, 9:6). ഈ വേദഭാഗത്തും ഒറ്റയെ കുറിക്കുന്ന ബാദ് (bad – alone) എന്ന പദംകൊണ്ട്, യഹോവ ഒരുത്തൻ മാത്രമാണെന്ന് പറഞ്ഞശേഷമാണ്; നീ (thou) സകലത്തെയും സൃഷ്ടിച്ചു എന്ന് ഏകവചനത്തിലാണ് പറയുന്നത്. ദൈവത്തിന് ബഹുത്വമുണ്ടെങ്കിൽ അഥവാ, സൃഷ്ടി നടത്തിയത് മൂന്നുപേരാണെങ്കിൽ യഹോവ ഒറ്റയ്ക്ക് സകലവും സൃഷ്ടിച്ചു എന്ന് പറയുമായിരുന്നോ? അടുത്തവാക്യം: “അവൻ തനിച്ചു ആകാശത്തെ വിരിക്കുന്നു; സമുദ്രത്തിലെ തിരമാലകളിന്മേൽ അവൻ നടക്കുന്നു.” (ഇയ്യോ, 9:8). ഈ വേദഭാഗത്തും ഒറ്റയെ കുറിക്കുന്ന ബാദ് (bad – alone) എന്ന പദംകൊണ്ട്, യഹോവ ഒറ്റ്ക്കാണ് സകലവും സൃഷ്ടിച്ചതെന്നാണ് പറഞ്ഞിരിക്കുന്നത്. അടുത്തവാക്യം: “യിസ്രായേലിന്റെ ദൈവമായി കെരൂബുകളുടെ മീതെ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സർവ്വരാജ്യങ്ങൾക്കും ദൈവമാകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.” (യെശ, 37:16). ഹിസ്കീയാവിൻ്റെ പ്രാർത്ഥന യെശയ്യാവ് എടുത്ത് ഉദ്ധരിക്കുമ്പോഴും, ഒറ്റയെ കുറിക്കുന്ന ബാദ് (bad – alone) എന്ന പദംകൊണ്ട്, യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും അവൻ ഒറ്റയ്ക്കാണ് സകലവും സൃഷ്ടിച്ചതെന്നാണ് പറയുന്നത്. അടുത്തവാക്യം: “നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു;” (മലാ, 2:10). പിതാവായ യഹോവ ഒറ്റയ്ക്കാണ് സൃഷ്ടി നടത്തിയതെന്ന് ഈ വേദഭാഗത്തും വ്യക്തമാണല്ലോ. അടുത്തവാക്യം: “എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങൾ എല്ലാവരും നിന്റെ കൈപ്പണിയത്രേ.” (യെശ, 64:8). ഈ വേദഭാഗവും ശ്രദ്ധിക്കുക: “യഹോവേ, നീ ഞങ്ങളുടെ പിതാവു” എന്ന് പറഞ്ഞശേഷം, നീ (thou) ഞങ്ങളെ മനയുന്നവൻ എന്ന് ഏകൊചനത്തിൽ പറഞ്ഞുകൊണ്ട്, പിതാവായ യഹോവ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്ന് അസന്ദിഗ്ധമായിട്ടാണ് പറയുന്നത്.
6️⃣ അപ്പൊസ്തലന്മാരുടെ സാക്ഷ്യം: “പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.” (1കൊരി, 8:6. ഒ.നോ: 11:12; എബ്രാ, 2:10). പിതാവായ ഏകദൈവമാണ് സകലത്തിന്നും കാരണഭൂതൻ അഥവാ, സൃഷ്ടികർത്താവ് എന്നാണ് അപ്പൊസ്തലൻ പറയുന്നത്. അടുത്തവാക്യം: “തന്നെ സൃഷ്ടിച്ചവന്റെ പ്രതിമപ്രകാരം പരിജ്ഞാനത്തിന്നായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ ധരിച്ചിരിക്കുന്നവല്ലോ.” (കൊലൊ, 3:10). ഈ വാക്യം ശ്രദ്ധിക്കുക: “തന്നെ സൃഷ്ടിച്ച അവൻ്റെ പ്രതിമപ്രകാരം” (the image of him that created him) എന്നാണ്. സൃഷ്ടാവ് അവർ അല്ല; അവൻ അഥവാ, ഒരുത്തൻ മാത്രമാണ്. അടുത്തവാക്യം: കർത്താവേ, നീ സർവ്വവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടംഹേതുവാൽ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാൽ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊൾവാൻ യോഗ്യൻ എന്നു പറഞ്ഞുംകൊണ്ടു തങ്ങളുടെ കിരീടങ്ങളെ സിംഹാസനത്തിൻ മുമ്പിൽ ഇടും.” (വെളി, 4:11. ഒ.നോ: വെളി, 10:7). ഈ വാക്യവും ശ്രദ്ധിക്കുക: “കർത്താവേ, നീ സർവ്വവും സൃഷ്ടിച്ചു” (O Lord, thou hast created all things). പലർ ചേർന്നല്ല; നീ (thou) അഥവാ, ഒരുത്തൻ മാത്രമാണ്സൃ ഷ്ടിച്ചത്. അടുത്തഭാഗം: “എല്ലാം നിന്റെ ഇഷ്ടംഹേതുവാൽ ഉണ്ടായി” (thy pleasure they are and were created). പലരുരുടെ ഇഷ്ടത്താലല്ല; നിൻ്റെ (thy) അഥവാ, ഒരുത്തൻ്റെ ഇഷ്ടത്താലാണ് സകലവും ഉണ്ടായത്. ഈ വേദഭാഗങ്ങളിലൂടെ സ്രഷ്ടാവ് ഒരുത്തൻ മാത്രമാണെന്ന് അസന്ദിഗ്ധമായാണ് അപ്പൊസ്തലന്മാർ പറയുന്നത്.
7. മോണോതീയിസം (Monotheism): ബൈബിൾ വെളിപ്പെടുത്തുന്ന ദൈവവിശ്വാസം ട്രിനിറ്റിയും (Trinity) അല്ല, വൺനെസ്സും (Oneness) അല്ല; മോണോതീയിസം (Monotheism)!ആണ്. ദൈവം ട്രിനിറ്റിയാണെന്നോ, വൺനെസ്സ് ആണെന്നോ ബൈബിളിൽ എവിടെയും കാണാൻ കഴിയില്ല. എന്നാൽ, എന്നാൽ മോണോസ് തെയോസ് (monos theos) ആണെന്ന് ആവർത്തിച്ച് കാണാൻ കഴിയും. monos theos-ൽ ഉള്ള വിശ്വാസമാണ്, മോണോതീയീസം (Monotheism) അഥവാ, ഏകദൈവവിശ്വാസം: “യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവം ആകുന്നു. (O LORD God of Israel, thou art the God, even thou alone, of all the kingdoms of the earth.” (2രാജാ, 19:15). ഈ വേദഭാഗത്ത് ദൈവം “ഒരുത്തൻ മാത്രം” ആണെന്ന് പറയാൻ ഉപയോഗിച്ചിരിക്കുന്ന എബ്രായപദൽ ബാദ് (bad – alone) ആണ്. പഴയനിയമത്തിൽ കേവലമായ ഒന്നിനെ (The absolute one) കുറിക്കാൻ, ഇംഗ്ലീഷിൽ only, alone എന്നു പരിഭാഷ ചെയ്തിരിക്കുന്ന അക് (ak), റാഖ് (raq), ബാദ് (bad), ബദാദ് (badad) എന്നിങ്ങനെ നാല് എബ്രായ പദങ്ങൾ 24 പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ ബാദ് ഉപയോഗിച്ചിരിക്കുന്ന 20 വാക്യങ്ങളിൽ, പഴയനിയമത്തിൻ്റെ ഗ്രീക്കുപരിഭാഷയായ സെപ്റ്റ്വജിൻ്റിൽ മോണോസ് (monos) ആണ് കാണുന്നത്. ഉദാ: (2രാജാ, 19:15,19; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 72:18; 83:18; 86:10; 136:4; യെശ, 37:16,20; 44:24). ഒറ്റയെ അഥവാ, കേവലമായ ഒന്നിനെ (The absolute one) കുറിക്കാൻ പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന യാഖീദിന് (yahid) തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ്. നമ്മുടെ കർത്താവായ ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പരിഭാഷയാണ് സെപ്റ്റ്വജിൻ്റ്. ആ പരിഭാഷയിലാണ്, ദൈവം ഒരുത്തൻ മാത്രമാണെന്ന് മോണോസ് ഉപയോഗിച്ച് ഖണ്ഡിതമായ അർത്ഥത്തിൽ 20 പ്രാവശ്യം പറഞ്ഞിരിക്കുന്നത്. തന്നെയുമല്ല, പുതിയനിയമത്തിൽ ദൈവത്തോട് ചേർത്ത് മോണോസ് 13 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ദൈവം ഒരുത്തൻ മാത്രമാണെന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത് മോണോസ് കൊണ്ടാണ്. ഉദാ: (ലൂക്കോ, 4:8; 5:21; യോഹ, 5:44; 17:3; റോമ, 16:26; 1തിമൊ, 1:17; യൂദാ, 1:4,24). അതായത്, ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കുന്ന യാഖീദിന് (yahid) തത്തുല്യമായ മോണോസ്, പഴയപുതിയനിയമങ്ങളിൽ ദൈവത്തെ കുറിക്കാൻ 33 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പഴയനിയമത്തിൽ 20 പ്രാവശ്യവും, ക്രിസ്തുവും അപ്പൊസ്തലന്മാരും സ്വന്ത വായ്കൊണ്ട് 13 പ്രാവശ്യവും പറഞ്ഞിട്ടുണ്ട്. ബൈബിൾ വെളിപ്പെടുത്തുൻ്റ Monos Theos-ൽ ഉള്ള വിശ്വാസമാണ് Monotheism. തന്മൂലം, ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും യഹോവ അഥവാ, പിതാവായ ഏകദൈവമല്ലാതെ, മറ്റൊരു ദൈവത്തെ ദുരുപദേശവും ദുർവ്യാഖ്യാനങ്ങളും കൊണ്ടല്ലാതെ, ബൈബിളിൽ കണ്ടെത്താൻ സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള ആർക്കും കഴിയില്ല. യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെങ്കിൽ, സ്രഷ്ടാവ് പലരാകുന്നത് എങ്ങനെയാണ്? അതിനാൽ, ദൈവപുത്രനായ ക്രിസ്തു സ്രഷ്ടാവായ ദൈവമല്ലെന്ന് അസന്ദിദ്ധമായി തെളിയുന്നു.
🩸എബ്രായരിലെ ഒരു വേദഭാഗത്തെ തെറ്റിദ്ധരിച്ചുകൊണ്ട് അല്ലെങ്കിൽ, തെറ്റിദ്ധരിപ്പിച്ചുകൊണ്ട് പുത്രൻ സ്രഷ്ടാവാണെന്ന് ട്രിനിറ്റി പഠിപ്പിക്കുന്നതായി കാണാം. ആ വേദഭാഗം ഇപ്രകാരമാണ്: “കർത്താവേ, നീ പൂർവകാലത്തു ഭൂമിക്ക് അടിസ്ഥാനം ഇട്ടു, ആകാശവും നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു.” (എബ്രാ, 1:10). ഇത് നൂറ്റിരണ്ടാം സങ്കീർത്തനത്തിലെ ഉദ്ധരണിയാണ്. (102:25). സങ്കീർത്തനക്കാരൻ പൂർവ്വകാലത്തേക്ക് അഥവാ, ആദിയിലേക്ക് നോക്കിക്കൊണ്ട് യഹോവ ആകാശവും ഭൂമിയും സൃഷ്ടിച്ച കാര്യം ആലപിക്കുകയാണ്. യഹോവ ഒറ്റയ്ക്കാണ് സകലവും സൃഷ്ടിച്ചതെന്ന് അസന്ദിഗ്ധമായി പറഞ്ഞിരിക്കുന്ന കാര്യം മുകളിൽ നാം കണ്ടതാണ്. നൂറ്റിരണ്ടാം സങ്കീർത്തനത്തിൽത്തന്നെ യഹോവ എന്ന് എട്ടുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. യഹോവയായ ഏകദൈവത്തിൻ്റെ സൃഷ്ടി എബ്രായരിൽ വരുമ്പോൾ, പുത്രൻ്റെ സൃഷ്ടിയാകുന്നത് എങ്ങനെയാണ്? പഴയനിയമത്തിലെ യഹോവയെയാണ് എബ്രായലേഖകൻ കുറിയോസ് അഥവാ, കർത്താവെന്ന് പരിഭാഷ ചെയ്തിരിക്കുന്നത്. അല്ലാതെ അവിടെപ്പറയുന്ന കർത്താവ് ദൈവപുത്രൻ അല്ല. എബ്രായരിലെ വിഷയംപോലും പലർക്കും അറിയില്ല; വിസ്തരഭയത്താൽ അത് പറയാനും നിവൃത്തിയില്ല. നമുക്ക്, അവിടെപ്പറയുന്ന കർത്താവ് പുത്രനാണെന്ന് തെറ്റിദ്ധരിക്കാൻ ഇടയായ വിഷയം നോക്കാം: 45-ാം സങ്കീർത്തനം 6-7 വാക്യങ്ങളാണ് എബ്രായർ 8-9 വാക്യങ്ങളിൽ ലേഖകൻ ഉദ്ധരിക്കുന്നത്. എന്നാൽ, സത്യവേദപുസ്തകത്തിൽ 9-ാം വാക്യം കഴിഞ്ഞിട്ട്, 10-12 വാക്യങ്ങൾ അതിൻ്റെ തുടർച്ചയാണെന്ന് തോന്നത്തക്കവണ്ണം, “എന്നും” എന്നൊരു സമുച്ചയപദം (conjunction) ചേർത്തിട്ടുണ്ട്. എന്നാൽ, ഇംഗ്ലീഷിലും ഗ്രീക്കിലുമൊന്നും അത് കാണാൻ കഴിയില്ല. 12-ാം വാക്യം അവസാനിക്കുമ്പോഴും, 8-ഉം 9-ഉം വാക്യങ്ങളുടെ തുടർച്ചയാണ് 10-12 വാക്യങ്ങൾ എന്ന് തോന്നത്തക്കവണ്ണം “എന്നും” എന്ന conjunction വീണ്ടും ചേർത്തിട്ടുണ്ട്. എന്നാൽ, ഇംഗ്ലീഷിലും ഗ്രീക്കിലും അത് കാണുന്നില്ല. അതായത്, 8-9 വാക്യങ്ങളാണ് പുത്രനെ സംബോധന ചെയ്താണ് പറയുന്നത്. അതു പറഞ്ഞശേഷം, 102-ാം സങ്കീർത്തനം 25-27 വാക്യങ്ങൾ ഉദ്ധരിച്ചുകൊണ്ട്, സ്രാഷ്ടാവായ ഏകദൈവത്തെക്കുറിച്ചും അവൻ്റെ അനന്യത്വത്തെക്കുറിച്ചും 10-12 വക്യങ്ങളിൽ പറയുന്നു, പിന്നീട്, വീണ്ടും പുത്രനെക്കുറിച്ചും ദൂതന്മാരെക്കുറിച്ചുമാണ് പറയുന്നത്. അല്ലാതെ, പുത്രൻ സൃഷ്ടിച്ചുവെന്നല്ല അവിടെ പറയുന്നത്. യഹോവയായ ഏകദൈവത്തെ അറിയാത്തവനാണോ എബ്രായ ലേഖകൻ?ഇനിയും സംശയമുള്ളവർ ഗ്രീക്കോ, ഇംഗ്ലീഷോ, മലയാളത്തിലെ സത്യവേദപുസ്തകം സമകലിക പരിഭാഷ, വിശുദ്ധഗ്രന്ഥം, പി.ഒ.സി. തുടങ്ങിയ പരിഭാഷകൾ പരിശോധിക്കുക. താൻ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്ന് യഹോവയായ ഏകദൈവവും, താൻ സ്രഷ്ടാവല്ലെന്ന് പുത്രൻതന്നെയും പറയുമ്പോൾ, അവനെ എങ്ങനെ സ്രഷ്ടാവാക്കാൻ കഴിയും? ദൈവത്തെയുംദൈവപുത്രനേയും ക്രിസ്തുവിനെയും വിശ്വസിക്കാത്തവരെ ലോകത്തിൽ ആർക്കും തിരുത്താൻ പറ്റില്ല.
വചനത്തെയും ഭാഷയെയും വ്യഭിചരിച്ചുകൊണ്ടല്ലാതെ, യഹോവയും പഴയനിയമത്തിലെ മശീഹമാരും ക്രിസ്തുവും അപ്പൊസ്തലന്മാരും പഠിപ്പിച്ച ഏകസത്യദൈവം ത്രിമൂർത്തി ദൈവമാണെന്ന് ആർക്കും പറയാൻ കഴിയില്ല. ബൈബിൾ വെളിപ്പെടുത്തുന്ന ദൈവപുത്രനായ ക്രിസ്തു പിതാവിനെക്കാൾ താഴ്ന്നവനും, സ്വർഗ്ഗത്തെക്കാൻ ഉന്നതനായിത്തീർന്നവനും ആണ് (യോഹ, 14:28; എബ്രാ, 7:26). എന്നാൽ, ഏകസത്യദൈവത്തെ ബഹുദൈവമാക്കാനും ഒന്നാം കല്പനയെ ലംഘിപ്പിച്ചുകൊണ്ട് എല്ലാവനെയും തൻ്റെയൊപ്പം നരകത്തിലേക്ക് കെട്ടിയെടുക്കാനുമായി, നിഖ്യാസുനഹദോസിലൂടെ ഉപായിയായ സർപ്പം, ക്രിസ്തുവിനെ സത്യദൈവത്തിൽനിന്ന് ജനിച്ച മറ്റൊരു സത്യദൈവമാക്കി മാറ്റി. അങ്ങനെ, പിതാവ് എന്നെക്കാളും എല്ലാവരെക്കാളും വലിയവനാണെന്ന് പഠിപ്പിച്ച ക്രിസ്തുവിനെ അവൻ പിതാവിന് സമനാക്കി മാറ്റി. ഒന്നാം കല്പന ലംഘിക്കുന്നവർ ദൈവരാജ്യത്തിൻ്റെ പടി ചവിട്ടത്തില്ല. അതിൻ്റെ തെളിവാണ്, രണ്ടാം കല്പന ലംഘിക്കുന്നവർ ദൈവരാജ്യം അവകാശമാക്കില്ലെന്ന് ആവർത്തിച്ച് പറഞ്ഞിരിക്കുന്നത്. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!
ക്രിസ്തു കന്യകയായ മറിയയിൽനിന്ന് ശരീരം സ്വീകരിച്ചു എന്ന് ക്രൈസ്തവരിൽ പലരും വിശ്വസിക്കുന്നു. എന്നാൽ ബൈബിൾ എന്ത് പറയുന്നുവെന്ന് നമുക്ക് പരിശോധിക്കാം. അനേകർ കരുതുന്നപോലെ. ഒരു പുത്രദൈവത്തിൻ്റെ അവതാരമല്ല ക്രിസ്തു. പിതാവായ ഏകദൈവം അല്ലാതെ ഒരു പുത്രദൈവം ബൈബിളിൽ ഇല്ല. നിങ്ങൾ ക്രിസ്തുവിൽ വിശ്വസിക്കുന്നവർ ആണെങ്കിൽ, ക്രിസ്തു പറയുന്നത് വിശ്വസിക്കുക: “ദൈവം ഒരുത്തൻ മാത്രം” (The only God) ആണെന്ന് പറയുകവഴി, ദൈവം ത്രിത്വമല്ലെന്നും “പിതാവു് മാത്രമാണ് സത്യദൈവം” (Father, the only true God) എന്നു പറയുകവഴി, താൻ ദൈവമല്ലെന്നും “അവനെ (പിതാവു്) മാത്രം ആരാധിക്കണം” (Worship Him only) എന്ന് പറയുകവഴി, താൻ ആരാധനയ്ക്ക് യോഗ്യനല്ലെന്നും, ആ നാളും നാഴികയും “എൻ്റെ പിതാവിനു മാത്രം” (My Father only) അല്ലാതെ പുത്രനുംകൂടി അറിയില്ലെന്ന് പറയുകവഴി, താൻ സർവ്വജ്ഞാനി അല്ലെന്നും “താൻ മനുഷ്യനാണെന്നും പിതാവു് എന്നെക്കാൾ വലിയവനാണെന്നും പിതാവു് തൻ്റെ ദൈവവമുണ്ടെന്നും” ദൈവപുത്രൻതന്നെ അസന്ദിഗ്ധമായി വ്യക്തമാക്കുന്നു: (യോഹ, 5:44; യോഹ, 17:3; മത്താ, 4:10; മത്താ, 24:36; യോഹ, 8:40; യോഹ, 14:28; യോഹ, 20:17). [കാണുക: പിതാവു് മാത്രം സത്യദൈവം]. പുത്രദൈവത്തിൻ്റെ അവതാരമാണ് ക്രിസ്തു എന്ന് കരുതുന്നതുകൊണ്ടാണ്, അവൻ മറിയയിൽ നിന്ന് ശരീരം സ്വീകരിച്ചു എന്ന് പലരും വിചാരിക്കുന്നത്. “ദൈവം തൻ്റെ പുത്രനെ ലോകത്തിലേക്ക് അയച്ചു” എന്ന് പറഞ്ഞിരിക്കയാൽ, അയക്കപ്പെട്ടവൻ ദൈവത്തോടു കൂടെയായിരുന്ന ദൈവമാണെന്നും ദൈവം ദൈവത്തെയാണ് അയച്ചതെന്നും ട്രിനിറ്റി കരുതുന്നു. ഒരു ദൈവം മറ്റൊരു ദൈവത്തെ അയച്ചു എന്ന് വിശ്വസിക്കുന്നതുത് ബഹുദൈവവിശ്വാസവും വിഡ്ഢിത്തവുമാണ്. ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം മാറാത്തവനും, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനും തന്നെത്താൽ ത്യജിക്കാൻ കഴിയാത്തവനുമാണ്: (മലാ, 3:6; യാക്കോ, 1:17; 2തിമൊ, 2:13). സ്വർഗ്ഗത്തിൽനിന്നു ആരും വന്ന് കന്യകയുടെ ഉദരത്തിൽ അവതാരം എടുത്തതായോ, രൂപന്തരപ്പെട്ട് ശിശുവായതായോ എവിടെയും പറഞ്ഞിട്ടില്ല. ഗതിഭേദത്താൽ ആഛാദനമില്ലാത്തെ ദൈവത്തിനു് തൻ്റെ സ്വഭാവമോ, സ്വരൂപമോ ത്യജിച്ചുകൊണ്ട് മറ്റൊരു രൂപമെടുക്കാൻ അല്ലെങ്കിൽ, അവസ്ഥാദേദം വരുവാൻ സാദ്ധ്യമല്ല. “ദൈവം തൻ്റെ പുത്രനെ അയച്ചു” എന്ന് പറയുന്നത്, ദൈവപ്രവൃത്തിയെ വെളിപ്പെടുത്തുന്ന ഒരു ആത്മീയ പ്രയോഗമാണ്. ദൈവം യേശുവിനെ മാത്രമല്ല അയച്ചു എന്ന് പറഞ്ഞിരിക്കുന്നത്. മോശെയും അഹരോനും തുടങ്ങി സകല പ്രവാചകന്മാരും ദൈവം അയച്ചിട്ട് വന്നതാണ്. അതിൽ ശ്രദ്ധേയമായ ഒരു കാര്യം കാണിക്കാം: “ഞാൻ എൻ്റെ പുത്രനെ ലോകത്തിലേക്ക് അയച്ചു” എന്ന് ദൈവം ഒരിടത്തും പറഞ്ഞിട്ടില്ല. എന്നാൽ പഴയനിയമ പ്രവാചകന്മാരെയെല്ലാം, താൻ അയച്ചതാണെന്ന് ദൈവംതന്നെ പറഞ്ഞിട്ടുണ്ട്: “നിങ്ങളുടെ പിതാക്കന്മാർ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട നാൾമുതൽ ഇന്നുവരെയും ഞാൻ അതികാലത്തും ഇടവിടാതെയും പ്രവാചകന്മാരായ എന്റെ സകലദാസന്മാരെയും നിങ്ങളുടെ അടുക്കൽ പറഞ്ഞയച്ചുവന്നു.” (യിരെ, 7:25). അടുത്തവാക്യം:“ഞാൻ ഇടവിടാതെ പ്രവാചകന്മാരായ എന്റെ ദാസന്മാരെ ഒക്കെയും നിങ്ങളുടെ അടുക്കൽ അയച്ചു: ഞാൻ വെറുക്കുന്ന ഈ മ്ളേച്ഛകാര്യം നിങ്ങൾ ചെയ്യരുതെന്നു പറയിച്ചു.” (യിരെ, 44:4. ഒ.നോ:യിരെ, 25:4; യിരെ, 26:4-6; യിരെ, 26:12; യിരെ, 35:15; ; സെഖ, 2:8). താൻ അയച്ചതാണെന്ന് ദൈവംതന്നെ സാക്ഷ്യംപറയുന്ന പ്രവാചകന്മാർ ആരും യഥാർത്ഥത്തിൽ സ്വർഗ്ഗത്തിൽ നിന്ന് അയക്കപ്പെട്ടവരോ, മുമ്പെ ഉണ്ടായിരുന്നവരോ അല്ല; യിസ്രായേലിൽനിന്ന് ദൈവം എഴുന്നേല്പിച്ചതാണ്. അതുപോലെ, യേശു എന്ന പ്രവൃത്തിയിലും വാക്കിലും ശക്തിയുള്ള പ്രവാചകനെയും ദൈവം യിസ്രായേലിൽനിന്ന് എഴുന്നേല്പിച്ചതാണ്. അത് ദൈവവും മോശെയും വ്യക്തമായി പറഞ്ഞിട്ടുണ്ട്. (ആവ, 18:15; ആവ, 18;18-19; ലൂക്കൊ, 24:19). പുതിയനിയമത്തിലും ദൈവം അയച്ച ഒരു പ്രവാചകനുണ്ട്: “ദൈവം അയച്ചിട്ടു ഒരു മനുഷ്യൻ വന്നു; അവന്നു യോഹന്നാൻ എന്നു പേർ.” (യോഹ, 1:6). യോഹന്നാൻ സ്നാപകൻ മുമ്പെ സ്വർഗ്ഗത്തിൽ ദൈവത്തിൻ്റെ അടുക്കൽ ഉണ്ടായിരുന്നുവെന്ന് ആരെങ്കിലും പറയുമോ? “ദൈവപുത്രനായ യേശു മുമ്പെ ഇല്ലാതെങ്ങനെ ദൈവം അവനെ അയച്ചു” എന്ന ചോദ്യത്തിൻ്റെ ഉത്തരം ഇതാണ്: ദൈവത്തോട് അഭിമുഖമായി സംസാരിച്ചവനും ന്യായപ്രമാണത്തിലെ ആദ്യത്തെ പ്രവാചകനുമായ മോശെ മുതൽ ന്യായപ്രമാണത്തിൻ്റെ അവസാനത്തെ പ്രവാചകനായ യോഹന്നാൻ വരെയുള്ള സകല പ്രവാചകന്മാരും ദൈവം അയച്ചിട്ടു വന്നവരാണ്. അവരാരും മുമ്പെ സ്വർഗ്ഗത്തിലോ, ഭൂമിയിലോ ഇല്ലായിരുന്നുവെങ്കിൽ, ദൈവപുത്രനായ യേശുവും മുമ്പെ ഇല്ലായിരുന്നു. [കാണുക: ദൈവം തൻ്റെ പുത്രനെ ലോകത്തിലേക്ക് അയച്ചു]
യേശുവെന്ന വിശുദ്ധ പ്രജ അഥവാ, പാപരഹിതനായ മനുഷ്യൻ്റെ ജനനത്തെക്കുറിച്ച് ബൈബിൾ പറയുന്നത് ഇപ്രകാരമാണ്: “എന്നാൽ യേശുക്രിസ്തുവിന്റെ ജനനം ഇവ്വണ്ണം ആയിരുന്നു. അവന്റെ അമ്മയായ മറിയ യോസേഫിനു വിവാഹം നിശ്ചയിക്കപ്പെട്ടശേഷം അവർ കൂടിവരുമ്മുമ്പേ പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി എന്നു കണ്ടു.” (മത്താ, 1:18). ക്രിസ്തുവിൻ്റെ അമ്മയായ മറിയ കന്യക ആയിരുന്നു. (മത്താ, 1:18; 1:22). അവൾ ക്രിസ്തുവിനെ ഗർഭം ധരിച്ചത്; അവളുടെ ഭർത്താവായ യോസേഫിനാൽ അല്ല; പരിശുദ്ധാത്മാവിനാൽ ആണ്. എന്നുവെച്ചാൽ, യോസേഫിൻ്റെ സ്ഥാനമല്ല പരിശുദ്ധാത്മാവിനുള്ളത്. അടുത്ത വാക്യത്തിൽ അത് വ്യക്തമായി പറഞ്ഞിട്ടുണ്ട്. മറിയയുടെ ഗർഭത്തിൽ സംശയിച്ച യോസേഫിനോട് ദൂതൻ പറയുന്നത് ശ്രദ്ധിക്കുക: “ഇങ്ങനെ നിനച്ചിരിക്കുമ്പോൾ കർത്താവിന്റെ ദൂതൻ അവനു സ്വപ്നത്തിൽ പ്രത്യക്ഷനായി: ദാവീദിന്റെ മകനായ യോസേഫേ, നിന്റെ ഭാര്യയായ മറിയയെ ചേർത്തുകൊൾവാൻ ശങ്കിക്കേണ്ടാ; അവളിൽ ഉല്പാദിതമായത് പരിശുദ്ധാത്മാവിനാൽ ആകുന്നു.” (മത്താ, 1:20. ഒ.നോ: ലൂക്കൊ, 1:35; 2:21). ക്രിസ്തു പരിശുദ്ധാത്മാവിനാൽ മറിയയിൽ ഉല്പാദിതനായവൻ ആണ്. മറിയയിൽ നിന്ന് ഒരു ശരീരം എടുക്കാനായിരുന്നെങ്കിൽ, കന്യകാ ജനനത്തിൻ്റെ പ്രസക്തി എന്താണ്? “അവളിൽ ഉല്പാദിതമായത് പരിശുദ്ധാത്മാവിനാൽ ആകുന്നു” എന്ന പ്രയോഗത്തിൻ്റെ അർത്ഥം എന്താണ്? മറിയയിൽ നിന്നാണ് യേശുവിൻ്റെ ശരീരം എടുത്തതെന്ന് കരുതുന്നവർ, യേസേഫ് ചെയ്യേണ്ടിരുന്ന പ്രവൃത്തിയെക്കാൾ, എന്ത് വിശേഷതയാണ് പരിശുദ്ധാത്മാവിനാൽ ഗർഭം ധരിച്ചു; അല്ലെങ്കിൽ, പരിശുദ്ധാത്മാവിനാൽ ഉല്പാദിതമായി എന്നതുകൊണ്ട് മനസ്സിലാക്കുന്നത്? യോസേഫ് മറിയയുമായി ബന്ധപ്പെട്ടിരുന്നെങ്കിൽ, ക്രിസ്തു മറിയയിൽനിന്നല്ലേ ശരീരം സ്വീകരിക്കേണ്ടത്? അതേ പ്രവൃത്തിയാണ് പരിശുദ്ധാത്മാവും ചെയ്തത് എന്നാണോ നിങ്ങൾ മനസ്സിലാക്കുന്നത്? പരിശുദ്ധാത്മാവിനും യോസേഫിനും തമ്മിൽ നിങ്ങൾ ഒരു വ്യത്യാസവും കാണുന്നില്ലേ? പരിശുദ്ധാത്മാവ് ദൈവവും യോസേഫ് മനുഷ്യനുമാണ്. സകല മനുഷ്യരും പ്രകൃതിദത്തമായി മാതാപിതാക്കളിൽനിന്ന് ജനിക്കുമ്പോൾ, ക്രിസ്തു പ്രകൃത്യാതീതമായി പരിശുദ്ധാത്മാവിനാൽ അവളിൽ ഉല്പാദിതമായവനാണ്. “ഉല്പാദിപ്പിക്കുക” എന്നാൽ, “ഉരുവാക്കുക” അല്ലെങ്കിൽ, “പുതുതായി ഒന്ന് ഉളവാക്കുക” എന്നാണർത്ഥം. മറിയയിൽ നിന്ന് ശരീരം എടുക്കാനായിരുന്നെങ്കിൽ, പരിശുദ്ധാത്മാവിലാണ് ഉല്പാദിതമായത് എന്ന് ഒരിക്കലും പറയുമായിരുന്നില്ല. അതിൻ്റെ തെളിവ് ബൈബിളിലുണ്ട്. “ആകയാൽ ലോകത്തിൽ വരുമ്പോൾ: ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു.” (എബ്രാ, 10:5. ഒ.നോ: സങ്കി, 40:6 സെപ്റ്റ്വജിൻ്റ് പരിഭാഷ). ഈ പ്രവചനത്തിൻ്റെ നിവൃത്തിയാണ് പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉരുവാക്കപ്പെട്ട, ദേഹവും ദേഹിയും ആത്മാവുമുള്ള പാപരഹിതനായ മനുഷ്യൻ: (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; 1യോഹ, 3:5; യോഹ, 8:40). അതാണ്, ദൈവഭക്തിയുടെ മർമ്മം: (1തിമൊ, 3:14-15). ദൈവഭക്തിയുടെ മർമ്മത്തിൽ, “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നതിലെ, “അവൻ” എന്ന സർവ്വനാമം മാറ്റിയിട്ട് തൽസ്ഥാനത്ത്, “നാമം” ചേർത്താൽ, “ജീവനുള്ള ദൈവത്തിൻ്റെ ജഡത്തിൽ വെളിപ്പാട്ടു” (The Living God Manifest in the flesh) എന്നു കിട്ടും. [കാണുക: NMV,BIBLE]. അതാണ്, പിതാവും ക്രിസ്തും എന്ന ദൈവമർമ്മം അല്ലെങ്കിൽ, ദൈവഭക്തിയുടെ മർമ്മം: (Col, 2:2; 1തിമൊ, 3:15-16. ഒ.നോ; യിരെ, 10:10). [കാണുക: ദൈവഭക്തിയുടെ മർമ്മം]. അതായത്, ഏകദൈവമായ യഹോവയ്ക്ക് ജഡത്തിൽ വെളിപ്പെടാൻ പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഒരുക്കപ്പെട്ട മനുഷ്യനാണ് യേശു. അല്ലാതെ, മറിയയിൽ നിന്ന് അവനെ എടുത്തതല്ല. ദൈവം മനുഷ്യനല്ല. (ഇയ്യോ, 9:32; ഹോശേ, 11:9). താൻ ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവൻ ആകയാൽ, തനിക്ക് മനുഷ്യനായി അവതാരം എടുക്കാനും കഴിയില്ല. (മലാ, 3:6; യാക്കോ, 1:17; 2തിമൊ, 2:13). താൻ മരണമില്ലാത്തവനും അനാദിയായും ശാശ്വതമായും ദൈവവും എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനുമാണ്. (1തിമൊ, 6:16; സങ്കീ, 90:2; വെളി, 4:10). തന്മൂലം, ദൈവത്തിനു് വംശാവലിയോ, ജനനമോ, ശൈശവമോ, ബാല്യമോ, കൗമാരമോ, യവ്വനമോ, മരണമോ, അമ്മയോ, സഹോദരങ്ങളോ, വളർത്തച്ഛനോ, പിതാവോ, ദൈവമോ ഇല്ല. എന്നാൽ ദൈവപുത്രനായ ക്രിസ്തുവിനു് ഇതെല്ലാമുണ്ട്.
മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യനു് മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ യഹോവയായ ഏകദൈവം യേശുവെന്ന സംജ്ഞാനാമത്തിൽ (മത്താ, 1:21; ലൂക്കൊ, 1:32), കന്യകയുടെ ഉദരത്തിലൂടെ ഒരു പാപരഹിതമായ മനുഷ്യ പ്രത്യക്ഷത എടുത്താണ് പാപപരിഹാരം വരുത്തിയത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; 2കൊരി, 5:21; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). ദൈവത്തിനു മനുഷ്യപ്രത്യക്ഷത എടുക്കാൻ സ്ത്രീയുടെ സഹായം ആവശ്യമില്ല. ദൈവം തൻ്റെ സ്നേഹിതനായ അബ്രാഹാമിൻ്റെ അടുക്കൽ മനുഷ്യപ്രത്യക്ഷത എടുത്ത് വന്നത് സ്ത്രീയിൽ നിന്ന് ജനിച്ചിട്ടല്ല. (ഉല്പ, 18:1-2; 18:22; 19:1). എന്നാൽ പുത്രത്വവും അരുളപ്പാടുകളും ആരാധനയും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ചട്ടങ്ങളും വചനവും വാഗ്ദത്തങ്ങളും വിധികളും ഭരമേല്പിക്കപ്പെട്ടിരിക്കുന്ന സ്വന്തജനത്തെ അവരുടെ പാങ്ങളിൽനിന്ന് രക്ഷിക്കണമെങ്കിൽ, അവരുടെ ന്യായപ്രമാണത്തിനു കീഴിൽ ജനിച്ച ഒരു മനുഷ്യനു് മാത്രമേ കഴിയുമായിരുന്നുള്ളു: (സങ്കീ, 147:19-20; യോഹ, 10:35; റോമ, 3:2; 9:4; ഗലാ, 4:4). അതുകൊണ്ടാണ്, ദൈവത്തിനു് ജഡത്തിലെ വെളിപ്പാടാൻ ഒരു യെഹൂദാ കന്യകയെ തിരഞ്ഞെടുത്തതും അവളിലൂടെ ഒരു പാപരഹീതനായ മനുഷ്യനെ ഉല്പാദിപ്പിച്ചിട്ട്, അവനിലൂടെ .പാപപരിഹാരം വരുത്തിയതും.
പ്രവചനംപോലെ പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിപ്പിക്കപ്പെട്ട മനുഷ്യൻ മറിയയിൽനിന്ന് ശരീരം സ്വീകരിച്ചിട്ടില്ല എന്നത്, മേല്പറഞ്ഞ വേദഭാഗങ്ങളിൽ നിന്ന് വ്യക്തമാണ്. ഇനി, വചനവിരുദ്ധമായി മറിയയിൽനിന്ന് അവൻ ശരീരം സ്വീകരിച്ചു എന്ന് മനസ്സിലാക്കിയാൽ എങ്ങനെയിരിക്കുമെന്ന് നോക്കാം. ഇയ്യോബ് ഇപ്രകാരം പറയുന്നതായി കാണാം: “മർത്യൻ ശുദ്ധിമാനായിരിക്കുന്നതെങ്ങനെ? സ്ത്രീ പ്രസവിച്ചവൻ നീതിമാനായിരിക്കുന്നതെങ്ങനെ?” (ഇയ്യോ, 15:14). അടുത്തവാക്യം: “മർത്യൻ ദൈവസന്നിധിയിൽ എങ്ങനെ നീതിമാനാകും? സ്ത്രീ പ്രസവിച്ചവൻ എങ്ങനെ നിർമ്മലനാകും?” (ഇയ്യോ, 25:4). ഈ വേദഭാഗങ്ങളിൽ പറയുന്ന “സ്ത്രീ പ്രസവിച്ചവൻ” എന്ന പ്രയോഗം, കേവലം പ്രസവത്തെയല്ല കുറിക്കുന്നത്. മറിയ യേശുവിനെ ഒൻപത് മാസവും ഒൻപത് ദിവസവും ഉദരത്തിൽ വഹിക്കുകയും വേനയോടെ പ്രസവിക്കുകയും ചെയ്തതാണ്. മക്കളെ പ്രസവിക്കുന്നവളെയാണ് അമ്മ എന്ന് വിളിക്കുന്നത്. അതിനാൽ അവൻ മറിയയുടെ മകനല്ലെന്ന് പറയാൻ ആർക്കും കഴിയില്ല. മറിയയുടെ മകൻ, കർത്താവിൻ്റെ അമ്മ, അവളുടെ മൂത്തമകൻ, യേശുവിൻ്റെ അമ്മ എന്നിങ്ങനെ മുപ്പത്തേഴ് പ്രാവശ്യം പറഞ്ഞിട്ടുണ്ട്. [കാണുക: മറിയയുടെ മകൻ]. തന്നെയുമല്ല, അവനെ അവളുടെ ആദ്യജാതൻ അഥവാ, പ്രൊട്ടൊട്ടൊക്കൊൻ (prototokon) എന്ന് രണ്ടുപ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്. (മത്താ, 1:25; ലൂക്കൊ, 2:7). “സ്ത്രീ പ്രസവിച്ചവൻ” എന്ന ഇയ്യോബിൻ്റെ പ്രയോഗം: “സ്ത്രീപുരുഷ സംഭോഗത്താൽ ഉല്പാദിതമാകുന്നതും വളർച്ചയ്ക്ക് ആവശ്യമായ ഓക്സിജനും പോഷകങ്ങളും മറ്റെല്ലാ ഘടകങ്ങളും അമ്മയിൽനിന്ന് സ്വികരിക്കുന്നതുമായ ഭൂമിയിലെ മുഴുവൻ മനുഷ്യരെയും സൂചിപ്പിക്കുന്നതാണ്.” ഇയ്യോബിൻ്റെ ചോദ്യം ഇപ്രകാരമാണ്: “സ്ത്രീ പ്രസവിച്ചവൻ നിർമ്മലനും, നീതിമാനും, ശുദ്ധിമാനും ആകുന്നത് എങ്ങനെ?” പാപസഹിത ജനനമാണ് ഇയ്യോബിൻ്റെ വിഷയം. പാപം കൂടാതെ സ്ത്രീയിൽന്ന് എങ്ങനെ ജനിക്കാൻ കഴിയുമെന്നാണ് ചോദിക്കുന്നത്. അതുതന്നെയാണ്, മറ്റൊരു വിധത്തിൽ പൗലൊസ് പറയുന്നത്: “ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു,” (റോമ, 3:23). അടുത്തവാക്യം: “അതുകൊണ്ടു ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു, ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു.” (റോമ, 5:12). ചിലർ കരുതുന്നപോലെ, മറിയയിൽനിന്ന് വളർച്ചയ്ക്ക് ആവശ്യമായ ഘടകങ്ങളും ശരീരവും യേശു സ്വീകരിച്ചുവെങ്കിൽ, അവൻ എങ്ങനെ പാപരഹിതനാകും? “നീതിമാൻ ആരുമില്ല; ഒരുത്തൻ പോലുമില്ല” എന്നാണ് വചനം പറയുന്നത്. (റോമ, 3:10). അതിൽ മറിയയും ഉൾപ്പെടും. മറിയയുടെ പാപശരീരം സ്വീകരിച്ചാൽ അവനും പാപശരീരമല്ലേ ഉണ്ടാകുന്നത്? യേശുവെന്ന മനുഷ്യൻ ദേഹവും ദേഹിയും ആത്മാവും ഉള്ളവനായിരുന്നു: (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; യോഹ, 8:40). അതിൽ, ദേഹിയിലോ, ആത്മാവിലോ അല്ല അവൻ നമ്മുടെ പാങ്ങളെ വഹിച്ചത്; ദേഹത്തിൽ അഥവാ, ശരീരത്തിലാണ്: “നാം പാപം സംബന്ധിച്ചു മരിച്ചു നീതിക്കു ജീവിക്കേണ്ടതിന് അവൻ തന്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേൽ കയറി; അവന്റെ അടിപ്പിണരാൽ നിങ്ങൾക്കു സൗഖ്യം വന്നിരിക്കുന്നു.” (1പത്രൊ, 2:24). ഇവിടെ പറയുന്ന ശരീരം, ഇംഗ്ലീഷിൽ body-യും ഗ്രീക്കിൽ sōma-യും ആണ്. അത്, യഥാർത്ഥ മനുഷ്യശരീരത്തെ കുറിക്കുന്നതാണ്. നമ്മുടെ പാപത്തിൻ്റെ ശിക്ഷകൾ അവൻ സഹിച്ചത് തൻ്റെ ശരീരത്തിലാണെന്ന് യെശയ്യാപ്രവചനവും വ്യക്തമാക്കുന്നു. (യെശ, 52:14; 53:4-5). അപ്പോൾ, മറിയയുടെ പാപശരീരമാണ് യേശു സ്വീകരിച്ചതെങ്കിൽ, ആ പാപശരീരത്തിൽ നമ്മുടെ പാപം എങ്ങനെ വഹിക്കും? ഒരു പാപിക്ക് പാപിയെയോ, അടിമയ്ക്ക് അടിമയയോ വീണ്ടെടുക്കാൻ കഴിയില്ല. ഇയ്യോബിൻ്റെ മറ്റൊരു ചോദ്യമുണ്ട്; ഉത്തരവും അവൻതന്നെ പറഞ്ഞിട്ടുണ്ട്: “അശുദ്ധനിൽനിന്നു ജനിച്ച വിശുദ്ധൻ ഉണ്ടോ? ഒരുത്തനുമില്ല.” (ഇയ്യോ, 14:4). ആദാമ്യസന്തതികളെല്ലാം അശുദ്ധരാണ്. (റോമ, 3:23; 5:12). അതിനാൽ, മറിയയ്ക്കും ആദാമ്യപാപം എന്ന അശുദ്ധിയുണ്ട്. ആ മറിയയിൽനിന്ന് എന്തെങ്കിലും അവൻ സ്വീകരിച്ചിട്ടുണ്ടെങ്കിൽ, അവനും അശുദ്ധനാണെന്നേ വരൂ. എന്നാൽ ക്രിസ്തു പരിശുദ്ധനാണെന്ന് ബൈബിൾ അടിവരയിട്ട് പറയുന്നു: “നീ ദൈവത്തിന്റെ പരിശുദ്ധൻ എന്നു ഞങ്ങൾ വിശ്വസിച്ചും അറിഞ്ഞും ഇരിക്കുന്നു എന്ന് ഉത്തരം പറഞ്ഞു.” (യോഹ, 6:69. ഒ.നോ: മർക്കൊ, 1:24; ലൂക്കൊ, 4:24). അവനെ, “വിശുദ്ധപ്രജ (ലൂക്കൊ, 1:35), പരിശുദ്ധൻ (യോഹ, 6;69), പാപം അറിയാത്തവൻ (2കൊരി, 5:21), പവിത്രൻ, നിർദോഷൻ, നിർമ്മലൻ, പാപികളോടു വേർവിട്ടവൻ (എബ്രാ, 7:26), അവൻ പാപം ചെയ്തിട്ടില്ല; അവന്റെ വായിൽ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല (1പത്രോ, 2:22). അവനിൽ പാപം ഇല്ല” (1യോഹ, 3:5) എന്നിങ്ങനെയാണ് പറഞ്ഞിരിക്കുന്നത്. പരിശുദ്ധനായ അല്ലെങ്കിൽ, പാപരഹിതനായ ക്രിസ്തു തൻ്റെ പാപമില്ലാത്ത ശരീരത്തിലാണ് നമ്മുടെ പാങ്ങളെ ചുമന്നത്. തന്മൂലം, അമ്മയായ മറിയയിൽനിന്ന് അവൻ യാതൊന്നും സ്വീകരിച്ചില്ല എന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം. അപ്പോൾ ഒരു ചോദ്യംവരും: ആദാമ്യപാപമെന്ന അശുദ്ധിയുള്ള മറിയയുടെ ഉദരത്തിൽ കഴിഞ്ഞ ക്രിസ്തുവിനെ എന്തുകൊണ്ട് പാപം ബാധിച്ചില്ല? “മുപ്പത്തിമൂന്നര വർഷം പാപികളായ മനുഷ്യരോടുകൂടെ വസിച്ചിട്ടും പാപത്തോടും പാപികളോടും വേർപെട്ടവനായി, പാപത്തിൻ്റെ ലാഞ്ചനപോലും ഏശാതെ, ജീവിച്ചവനു് പത്തുമാസത്തിൽ താഴെ മാത്രം അമ്മയുടെ ഉദരത്തിൽ പപരഹിതനായി കഴിയാൻ എന്താണ് പ്രയാസം?
ക്രിസ്തുവിൻ്റെ അമ്മയായ മറിയയെ ദൈവമാതാവ് ആക്കാനാണ് അവൾ അമലോദ്ഭവയാണെന്ന് കത്തോലികർ പഠിപ്പിക്കുന്നത്. താൻ ദൈവം അല്ലെന്ന് ക്രിസ്തുതന്നെ അനേകം പ്രാവശ്യം പ്രത്യക്ഷമായി പറഞ്ഞിരിക്കെ, അവൾ എങ്ങനെ ദൈവമാതാവാകും? “പിതാവു് മാത്രമാണ് സത്യദൈവമെന്നും” (Father, the only true God) “താൻ മനുഷ്യനാണെന്നും” ക്രിസ്തു അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്: (യോഹ, 17:3; യോഹ, 8:40). യെഹൂദന്മാർ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചുകൊന്ന നസറായനായ യേശുവെന്ന മനുഷ്യനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ്, മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (പ്രവൃ, 2:23-24; പ്രവൃ, 2:36; പ്രവൃ, 5:31; എബ്രാ, 7:26). ഒരു അമ്മയുള്ള ദൈവമണ് യേശുവെങ്കിൽ, അവനു് മാതാ അമൃതാന്ദമയിയെക്കാളും സായിബാബയെക്കാളും എന്ത് വിശേഷതയാണ് ഉണ്ടാകാൻ പോകുന്നത്? സ്വർഗ്ഗത്തേക്കാൾ ഉന്നതനായിത്തീർന്ന ക്രിസ്തുവിനെ തങ്ങളുടെ ദുരുപദേശത്താൽ, പാതാളാത്തോളം താഴ്ത്താനാണ് പലരും ശ്രമിക്കുന്നത്. ക്രിസ്തു കന്യകയിൽ ഉരുവായ നിമിഷം മുതൽ അവളുടെ എല്ലാ പാപങ്ങളിലുംനിന്നും അവൾ മോചനം പ്രാപിച്ചു എന്നതാണ് കത്തോലിക്കരുടെ വിശ്വാസം. മറിയ അമലോദ്ഭവയാണെന്ന് പറയാതെ, യേശുവിൻ്റെ ജനനത്തിനായി ദൈവം അവളെ ശുദ്ധീകരിച്ചു എന്ന് വിശ്വസിക്കുന്ന പ്രൊട്ടസ്റ്റൻ്റുകാരും ഉണ്ട്. രണ്ടിൻ്റെയും അർത്ഥം ഒന്നുതന്നെയാണ്. മറിയയിൽനിന്ന് യേശു ശരീരം സ്വീകരിച്ചു എന്ന് പറയുന്നവരെല്ലാം, മറിയ അമലോദ്ഭവ ആണെന്ന് സമ്മതിക്കുകയാണ്. എന്നാൽ ദൈവവചനം പറയുന്നത് വിശ്വസിക്കുക: പാപത്തിൻ്റെ ശമ്പളമാണ് മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കണം (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്നതാണ് ദൈവനീതിയും ദൈവത്തിൻ്റെ കല്പനയും. ദൈവത്തിൻ്റെ കല്പനയ്ക്കും ദൈവനീതിക്കും വിരുദ്ധമായി സാത്താനും അവൻ്റെ അനുയായികളും പ്രവർത്തിക്കും. എന്നാൽ യാതൊരു കാരണം ചൊല്ലിയും ദൈവത്തിനു് തൻ്റെ നീതിക്ക് വിരുദ്ധമായി പ്രവർത്തിക്കാൻ കഴിയില്ല. ക്രിസ്തുവിൻ്റെ പരമയാഗമാണ് സകല മനുഷ്യർക്കും ജീവകാരണമായ നീതീകരണത്തിനു വഴി തുറന്നത്. (റോമർ 5:18-19). ക്രിസ്തുവിൻ്റെ മരണംകൂടാതെ ആർക്കെങ്കിലും ശാശ്വതമായ ശുദ്ധീകരണം നല്കുവാൻ കഴിയുമായിരുന്നെങ്കിൽ, ക്രിസ്തുവിൻ്റെ മരണത്തിൻ്റെ ആവശ്യം എന്തായിരുന്നു? മറിയയെ ശുദ്ധീകരിച്ചപോലെ സകല മനുഷ്യർക്കും ശുദ്ധീകരണം നല്കുവാൻ കഴിയുമായിരുന്നില്ലേ? ഗൊൽഗോഥായിൽ അരങ്ങറിയത് ഒരു മരണ നാടകമായിരുന്നില്ല എന്ന് മനസ്സിലാക്കുക. മനുഷ്യവർഗ്ഗത്തിൻ്റെ പാപ പരിഹാരത്തിനായി പല വഴികൾ ഉണ്ടായിരുന്നില്ല. ഒരു പ്ലാൻ ബീ ഉണ്ടായിരുന്നെങ്കിൽ. ഒരു മനുഷ്യർക്കും നടപ്പല്ലാത്ത പരീക്ഷ നേരിട്ടുകൊണ്ട് ക്രിസ്തു എന്തിന് മരിക്കണം? പൂർവ്വപിതാക്കന്മാർ ഉൾപ്പെടെയുള്ള പഴയനിയമഭക്തന്മാർ വാഗ്ദത്തനിവൃത്തി പ്രാപിക്കാതെയാണ് മരിച്ചത്. ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളാണ് അവരുടെ രക്ഷാപൂർത്തിക്കും കാരണമായത്. (എബ്രാ, 11:39-40). മൂന്നൂറുവർഷം ദൈവത്തോടുകൂടെ നടന്ന ഹാനോക്കിനെയും, ദൈവത്തിൻ്റെ കൃപ ലഭിച്ച നോഹയെയും, ദൈവത്തിൻ്റെ സ്നേഹിതനെന്ന് പേർപെട്ട അബ്രാഹാമിനെയും, ദൈവദൂതനോടു മല്ലുപിടിച്ചു ദൈവത്തിൽനിന്നു അനുഗ്രഹംപ്രാപിച്ച യാക്കോബിനെയും, ഭൂതലത്തിൽ ഉള്ള സകലമനുഷ്യരിലും അതിസൌമ്യനും ദൈവം അഭിമുഖമായിട്ടും സ്പഷ്ടമായിട്ടും സംസാരിച്ചവനും ദൈവഗൃഹത്തിലൊക്കെയും വിശ്വസ്തനുമായിരുന്ന മോശെയെയും, ദൈവത്തിൻ്റെ ഹൃദയപ്രകാരമുള്ള പുരുഷനായ ദാവീദിനെയും, ദൈവം പലനിലകളിൽ തന്നെത്തന്നെ വെളിപ്പെടുത്തിയ പ്രവാചകന്മാരെയെല്ലാം തഴഞ്ഞിട്ട്, മറിയയെ ക്രിസ്തുവിൻ്റെ മരണംകൂടാതെ ശുദ്ധീകരിച്ചു എന്നൊക്കെ പറഞ്ഞാൽ; ബുദ്ധിക്കും യുക്തിക്കും വചനത്തിനും നിരക്കുന്നതാണോ?
യേശുവിൻ്റെ ജനനത്തെക്കുറിച്ച് ദൂതൻ മറിയയോട് പ്രവചിക്കുന്നതുവരെ, അവളെക്കുറിച്ച് പഴയനിയമത്തിൽ വ്യക്തമായ ഒരു പ്രവചനംപോലും ഇല്ല. പ്രഥമസുവിശേഷത്തിലെ സ്ത്രീയും കാലസമ്പൂർണ്ണതയിലെ സ്ത്രീയും സൂര്യനെ അണിഞ്ഞ സ്ത്രീയും മറിയയല്ല; യിസ്രായേലാണ്. (ഉല്പ, 3:15; ഗലാ, 4:4; വെളി, 12:1). [കാണുക: മൂന്ന് സ്ത്രീകൾ]. യെശയ്യാവ് 7:14-ഉം യഥാർത്ഥത്തിൽ മറിയെക്കുറിച്ചുള്ള പ്രവചനമല്ല. ഇമ്മാനുവേലിനെക്കുറിച്ചുള്ള യെശയ്യാവിന്റെ ആ പ്രവചനം ആഹാസ് രാജാവിനോട് ആയിരുന്നു. ആരാമിന്റെയും യിസ്രായേലിന്റെയും സൈന്യം യെഹൂദയ്ക്കെതിരെ യുദ്ധത്തിനായി വരാൻ തുടങ്ങിയപ്പോൾ അശ്ശൂർ രാജാവിനോട് സഹായം അപേക്ഷിക്കരുതെന്നും കർത്താവിൽ ആശ്രയിച്ച് ഉറപ്പോടിരിക്കുവാൻ ആഹാസിനോട് പറഞ്ഞുകൊണ്ടാണ്, വിശ്വാസത്തിനായി ഇമ്മാനുവേലിൻ്റെ അടയാളം നൽകുന്നത്. എന്നാൽ ആഹാസ് രാജാവ് അടയാളം ഉപേക്ഷിച്ചുകൊണ്ട് അശ്ശൂർ രാജാവിനെ ആശ്രയിച്ചു. അതോടുകൂടി ആഹാസിനെ സംബന്ധിച്ചിടത്തോളം ഇമ്മാനുവേലിനെക്കുറിച്ചുള്ള പ്രവചനം അപ്രസക്തമായി. എന്നാൽ ആ പ്രവചനം ആത്മികമായി യഥാർത്ഥ രക്ഷകനായ യേശുക്രിസ്തുവിലൂടെയും മറിയയിലൂടെയും നിവൃത്തിക്കുകയാണ് ഉണ്ടായത്. തന്നെയുമല്ല, യെശയ്യാവ് 7:14-ൽ കന്യക എന്ന് പരിഭാഷ ചെയ്തിരിക്കുന്ന എബ്രായ പദം അൽമാ (alma) ആണ്. അൽമാ യഥാർത്ഥത്തിൽ കന്യകയല്ല; യുവതി (young woman) ആണ്. യുവതി കന്യക ആയിക്കൂടെന്നില്ല; എങ്കിലും ആ പ്രയോഗം യഥാർത്ഥ കന്യകയെ കുറിക്കുന്നതല്ല; യുവതിയെ കുറിക്കുന്നതാണ്. എബ്രായരുടെ ഔദ്യോഗിക ബൈബിളിലും കന്യക (Virgin) അല്ല; യുവതി (young woman) എന്നാണ് കാണുന്നത്. കത്തോലിക്കാ പരിഭാഷയിലും യുവതി എന്നാണ് പരിഭാഷ ചെയ്തിരിക്കുന്നത്. യഥാർത്ഥ കന്യകയെ കുറിക്കുന്ന എബ്രായ പ്രയോഗം “ബെതൂലാ” (bethulah) ആണ്. റിബെക്കയെ പുരുഷൻ തൊടാത്ത കന്യക എന്ന് പറഞ്ഞിരിക്കുന്നത് “ബെതൂലാ” എന്ന പദം കൊണ്ടാണ്. (ഉല്പ, 24:16). [കാണുക: ഇമ്മാനൂവേൽ]. എന്നാൽ യേശുവിൻ്റെ അമ്മയായ മറിയ യഥാർത്ഥ കന്യകയാണ്. കാലസമ്പൂർണ്ണത വന്നപ്പോൾ യേശുവിൻ്റെ ജനനത്തിനായി തക്കസമത്ത് തിരഞ്ഞെടുകപ്പെട്ടവളാണ് മറിയ എന്ന കന്യക. മറിയ അമലോദ്ഭവ ആണെന്നോ, അവളെ ശുദ്ധീകരിച്ചെന്നോ ബൈബിൾ എവിടെയും പറഞ്ഞിട്ടില്ല. ശ്രദ്ധേയമായ മറ്റൊരു കാര്യം കാണിക്കാം: ക്രിസ്തുവിൻ്റെ അമ്മയെ ശുദ്ധീകരിക്കാൻ ദൈവത്തിനു് പദ്ധതി ഉണ്ടായിരുന്നെങ്കിൽ, യെശയ്യാ പ്രവചനംപോലെ, ഒരു സ്ത്രീയേ തിരഞ്ഞെടുക്കാതെ കന്യകയെ എന്തുകൊണ്ട് തിരഞ്ഞെടുത്തു? എന്തിനാണ്, യോസേഫിനെ ഒഴിവാക്കിയിട്ട് പരിശുദ്ധാത്മാവിനാൽ ഉല്പാദിതമാകാൻ ഇടയാക്കിയത്? യോസേഫിനാൽ മറിയ ഗർഭം ധരിച്ചാലും, അവളെ ശുദ്ധീകരിക്കാൻ ദൈവത്തിനു് കഴിയുമായിരുന്നില്ലേ? മറിയയെ ശുദ്ധീകരിച്ചില്ലെങ്കിൽ, പരിശുദ്ധാത്മാവിനു് പാപരഹിതനായി ക്രിസ്തുവിനെ ജനിപ്പിക്കാൻ കഴിയില്ലെന്ന് വരുത്തിത്തീർക്കാനാണ്, ഈ ദുരുപദേശത്തിലൂടെ സാത്താൻ ശ്രമിക്കുന്നത്. തന്നെയുമല്ല, ദൈവം അവളെ യേശുവിൻ്റെ മരണത്തിനുമുമ്പെ ശുദ്ധീകരിച്ചിരുന്നുവെങ്കിൽ, പെന്തെക്കൊസ്തുനാൾ അടുത്തപ്പോൾ, ശിഷ്യന്മാർ അടക്കം 120 പേർ കൂടിയിരുന്നവരുടെ കൂട്ടത്തിൽ, യേശുവിൻ്റെ അമ്മ മറിയ ഉണ്ടാകുമായിരുന്നില്ല. (പ്രവൃ, 1:13-15). ഒരാൾ രണ്ടുപ്രാവശ്യം ശുദ്ധീകരിക്കപ്പെടേണ്ട ആവശ്യം ഇല്ലല്ലോ. തന്മൂലം, ശിഷ്യന്മാർക്കും മറ്റുള്ളവർക്കും ഒപ്പമാണ്, ആദാമ്യ പാപത്തിൽ നിന്നുള്ള ശുദ്ധീകരണവും വീണ്ടെടുപ്പും മറിയയ്ക്കും ഉണ്ടായതെന്ന് മനസ്സിലാക്കാം. (1കൊരി, 1:30; 6:12).
ക്രിസ്തു അമ്മയായ മറിയയിൽ നിന്ന് ശരിരം സ്വീകരിച്ചില്ല എന്നതിന് വ്യക്തമായ തെളിവ് ബൈബിളിലുണ്ട്. “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.” (എബ്രാ, 2:14,15). ഈ വേദഭാഗത്ത് പറയുന്ന മക്കൾ യിസ്രായേൽ ആണ്. ദൈവത്തിൻ്റെ പുത്രനും ആദ്യജാതനുമാണ് യിസ്രായേൽ. (പുറ, 4:22-23). യിസ്രായേലിനെ പുത്രനെന്നും പുത്രന്മാരെന്നും അഭിന്നമായി വിളിച്ചിട്ടുണ്ട്. (സങ്കീ, 2:7; ഹോശേ, 11:1; ആവ, 14:1; സങ്കീ, 82:6; യെശ, 43:6). ഈ വാക്യത്തിൽ പറയുന്ന ഒരു ശ്രദ്ധേയമായ കാര്യമുണ്ട്: ദൈവത്തിൻ്റെ മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു ക്രിസ്തുവും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി വന്നു എന്നാണ് പറഞ്ഞിരിക്കുന്നത്. മക്കൾ എന്ന ബഹുവചനം നോക്കുക. മറിയയിൽ നിന്ന് ഒരു ശരീരം സ്വീകരിക്കുകയല്ല ചെയ്തത്; പരിശുദ്ധാത്മാവിനാൽ ദൈവത്തിൻ്റെ മക്കളായ യിസ്രായേലിൻ്റെ ശരീരപ്രകൃതി സ്വീകരിക്കുകയാണ് ചെയ്തത്. എബ്രായരിലെ അടുത്ത വാക്യം സത്യവേദപുസ്തകത്തിൽ ഇപ്രകാരമാണ്: “ദൂതന്മാരെ സംരക്ഷണ ചെയ്‍വാനല്ല അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്‍വാനത്രേ അവൻ വന്നത്.” (എബ്രാ, 2:16). സത്യവേദപുസ്തകം സമകാലിക പരിഭാഷ ചേർക്കുന്നു: “അവിടുന്നു മാലാഖമാരുടെ പ്രകൃതിയല്ലല്ലോ സ്വീകരിച്ചത്, പിന്നെയോ അബ്രഹാമിന്‍റെ സന്തതികളുടെ പ്രകൃതിയത്രേ.” KJV-യും വിശുദ്ധ ഗ്രന്ഥം പരിഭാഷയും കാണുക. അബ്രാഹാമിൻ്റെ സന്തതിയും യിസ്രായേലാണ്. (ഉല്പ, 22:16-17. ഒ.നോ: പ്രവൃ, 3:25). ഈ വാക്യത്തിലും, യിസ്രായേലിൻ്റെ പ്രകൃതിയാണ് ക്രിസ്തു സ്വീകരിച്ചതെന്ന് വളരെ വ്യക്തമായി മനസ്സിലാക്കാം. അതായത്, “അബ്രാഹാമിൻ്റെ സന്തതിയുടെ (യിസ്രായേൽ) പ്രകൃതി സ്വീകരിക്കുകയാണ് ചെയ്തത്. അല്ലാതെ, അമ്മയായ മറിയയുടെ മാത്രം പ്രകൃതിയല്ല സ്വീകരിച്ചത്. അതും പരിശുദ്ധാത്മാവിനാൽ മാത്രം സംഭവിച്ചതാണ്: (മത്താ, 1:18; മത്താ, 1:20; ലൂക്കൊ, 1:35; ലൂക്കൊ, 2:21). ക്രിസ്തുവിൻ്റെ ഉല്പാദനത്തിൽ മറിയയ്ക്ക് യാതൊരു ഭാഗഭാഗിത്വവും ഇല്ലെന്നിരിക്കെ, അഥവാ, പരിശുദ്ധാത്മാവിൽ മാത്രം ഉല്പാദിതമായവൻ അവളിൽനിന്ന് ശരീരം സ്വീകരിക്കണ്ട ആവശ്യമെന്താണ്?
യേശുവിൻ്റെ മുഴുജീവിതവും പരിശുദ്ധാത്മാവിലായിരുന്നു: പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായവനും (മത്താ, 1:20; ലൂക്കൊ, 2:21) ആത്മാവിനാൽ ഉത്ഭവിച്ചവനും (ലൂക്കൊ, 1:35) ആത്മാവിൽ ബലപ്പെട്ട് വളർന്നവനും (ലൂക്കൊ, 2:40) ആത്മാവിനാൽ അഭിഷേകം പ്രാപിച്ചവനും (ലൂക്കൊ, 3:22 → പ്രവൃ, 10:38) ആത്മാവ് നിറഞ്ഞവനായി യോർദ്ദാൻവിട്ടു മടങ്ങിയവനും (ലൂക്കൊ, 4:1) ആത്മാവിനാൽ പരീക്ഷയിലേക്ക് നടത്തപ്പെട്ടവനും (മത്താ, 4:1; ലൂക്കൊ, 4:1) ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷ ആരംഭിച്ചവനും (ലൂക്കൊ, 4:14-15), ആത്മാവിനാൽ അത്ഭുതങ്ങൾ പ്രവർത്തിച്ചവനും (മത്താ, 12:28), ആത്മാവിനാൽ തന്നെത്തന്നെ ദൈവത്തിനു് നിഷ്കളങ്കനായി അർപ്പിച്ചവനും (എബ്രാ, 9:14) ആത്മാവിനാൽ ജീവിപ്പിക്കപ്പെടുകയും ചെയ്ത (1പത്രൊ, 3:18), ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശുക്രിസ്തു: (റോമ, 5:15). ഇതാണ് ദൈവശ്വാസീയമായ വചനസത്യം: (2തിമൊ, 3:16). ഈ യേശുവിനെ, ഉദരത്തിൽ വഹിച്ച് അവനെ പ്രസവിച്ച് വളർത്തുക എന്നൊരു ശുശ്രൂഷ ദൈവം മറിയയെ ഭരമേല്പിച്ചിരുന്നു. അനുഗ്രഹിക്കപ്പെട്ട സ്ത്രീരത്നമായ അമ്മ മറിയ ആ ശുശ്രൂഷ സന്തോഷത്തോടെ ഏറ്റെടുത്ത് ചെയ്തു. അതല്ലാതെ, അവൾ ക്രിസ്തുവിനു് ശരീരം നല്കിയെന്നോ, അവൻ അളിൽനിന്ന് ശരീരം സ്വീകരിച്ചെന്നോ ബൈബിൾ വെച്ചുകൊണ്ട് ആർക്കും തെളിയിക്കാൻ കഴിയില്ല. ക്രിസ്തു മറിയയിൽ നിന്ന് ശരീരം സ്വീകരിക്കണമെങ്കിൽ, മറിയ പാപരഹിതനായ അഥവാ, പരിശുദ്ധനായ ക്രിസ്തുവിനു് ഒപ്പമോ, അല്ലെങ്കിൽ ക്രിസ്തുവിനെക്കാൾ അധികമോ പരിശുദ്ധയായിരിക്കണം. മറിയ അത്രയ്ക്ക് പരിശുദ്ധയായിരുന്നെങ്കിൽ, ക്രിസ്തുവിനു് പകരം മറിയ മരിച്ചാലും മതിയായിരുന്നു എന്ന് വരില്ലേ? ഈ ഉപദേശങ്ങളെല്ലാം, ഉപായിയായ സർപ്പത്തിൻ്റെ കുതന്ത്രങ്ങളാണ്.
ശാസ്ത്രീയമായും ഈപ്പറയുന്ന കാര്യങ്ങൾക്ക് കാര്യമായ അടിസ്ഥാനമൊന്നും ഇല്ലെന്ന് കാണാൻ കഴിയും: സാധാരണ നിലയിൽ സ്ത്രീ ശരീരത്തിൽ എത്തുന്ന പുരുഷൻ്റെ ബീജവും സ്ത്രീയുടെ അണ്ഡവും ചേർന്ന് ബീജസങ്കലനം ചെയ്യുന്നതിൻ്റെ ഫലമായി ഉണ്ടാകുന്ന “സിക്താണ്ഡം” (zygote) ഗർഭപാത്രത്തിൽ വെച്ച് ഭ്രൂണമായി മാറുന്നു. ഈ ഭ്രൂണം വികാസം പ്രാപിച്ചാണ് ഗർഭപിണ്ഡത്തിൻ്റെ ശരീരം രൂപപ്പെടുന്നത്. അമ്മയിൽനിന്ന് ഓക്സിജനും പോഷകങ്ങളും വളർച്ചയ്ക്ക് ആവശ്യമായ മറ്റു ഘടകങ്ങളും സ്വീകരിക്കുമെങ്കിലും, ബീജസങ്കലനത്താൽ ഉണ്ടാകുന്ന സിക്താണ്ഡമാണ് ശരീരം രൂപപ്പെടുന്നതിൻ്റെ പ്രധാന ഘടകം. അല്ലാതെ, അമ്മയിൽനിന്ന് നേരിട്ട് ശരീരം സ്വീകരിക്കുന്നില്ല. എന്നാൽ യേശുവിൻ്റെ ഉല്പാദനത്തിൽ ബീജസങ്കലനം എന്നൊന്ന് നടന്നിട്ടില്ല. ജോസേഫിൻ്റെ ബീജം മറിയയിൽ എത്തിയില്ല എന്നതിൻ്റെ അർത്ഥം, മറിയയുടെ അണ്ഡവും നിഷ്ക്രിയമായിരുന്നു എന്നാണ്. തന്മൂലം ബീജസങ്കലനം, സിക്താണ്ഡം, ഭ്രൂണം, ഗർഭസ്ഥശിശു തുടങ്ങിയ പ്രക്രിയകളൊന്നും മറിയയിലൂടെ മാത്രം നടക്കാൻ ഒരു സാദ്ധ്യതയുമില്ല. മറ്റൊരു പ്രധാന വിഷയം കൂടിയുണ്ട്: ക്രിസ്തു മറിയയുടെ ശരീരം സ്വീകരിച്ചു എന്ന് പറയുന്നവർ, അവൻ നമ്മുടെ പാപപരിഹാരത്തിനായി ചിന്തിയ നിർമ്മല രക്തവും അവളിൽനിന്ന് സ്വീകരിച്ചതാണെന്ന് പറയണം. (1പത്രൊ, 1:18). ഗർഭസ്ഥശിശു അമ്മയിൽനിന്ന് നേരിട്ട് ശരീരം സ്വീകരിക്കാത്തതുപോലെ രക്തവും സ്വീകരിക്കുന്നില്ലെങ്കിലും, അമ്മയുടെ രക്തപ്രവാഹത്തിൽ നിന്നാണ് രക്തോല്പാദനത്തിനുള്ള ഓക്സിജനും പോഷകങ്ങളും സ്വീകരിക്കുന്നത്. തന്മൂലം, പരിശുദ്ധനായ ക്രിസ്തു മറിയയിൽ നിന്ന് എന്തെങ്കിലും സ്വീകരിച്ചു എന്ന് പറയാൻ യാതൊരു നിർവ്വാഹവുമില്ല. ബൈബിൾ വായിക്കുമ്പോൾ ശ്രദ്ധയോടെ വായിച്ചാൽ, ഇങ്ങനെയുള്ള ദുരുപദേശങ്ങളൊന്നും വിശ്വസിക്കേണ്ടിവരില്ല. മറിയയും പരിശുദ്ധാത്മാവും കൂടി യേശുവിനെ ഉല്പാദിപ്പിച്ചു എന്നല്ല ബൈബിൾ പറയുന്നത്. “അവളിൽ ഉൽപാദിതമായത് പരിശുദ്ധാത്മാവിനാൽ ആകുന്നു” എന്നാണ്. (മത്താ, 1:20). അതായത്, അവളുടെ ഉദരത്തിൽ അവനെ ഉല്പാദിപ്പിച്ചതും അവളിൽനിന്ന് അവനെ ഉത്ഭവിപ്പിച്ചതിൻ്റെയും പൂർണ്ണ ഉത്തരവാദിത്തം പരിശുദ്ധാത്മാവിനു് മാത്രമാണ്. (മത്താ, 1:20; ലൂക്കൊ, 1:35; 2:21). പ്രവചനംപോലെ, പരിശുദ്ധാത്മാവ്, മുമ്പുകൂട്ടി ഒരുക്കിവെച്ചിരുന്ന ശരീരം അഥവാ, സോമായാണ് ക്രിസ്തുവിനു് നല്കിയത്. (എബ്രാ, 10:5; സങ്കീ, 40:6). അല്ലാതെ, യേശുവിൻ്റെ ഉല്പാദനത്തിൽ മറിയയുടെ യാതൊരു സഹായവും (contribution) ഇല്ല. ക്രിസ്തു മറിയയിൽനിന്ന് ശരീരവും രക്തവും സ്വീകരിച്ചു എന്ന് വിശ്വസിക്കുന്നവർ, യേശുവും മറിയയും കൂടിയാണ് പാപപരിഹാരം വരുത്തിയതെന്നും വിശ്വസിക്കണം. ഏകസത്യദൈവത്തെ ത്രിമൂർത്തി ബഹുദൈവമാക്കി, “സാരാംശത്തിൽ ഒരു ദൈവം” എന്ന് പറയുന്നവർ, ഏകരക്ഷകനായ യേശുക്രിസ്തുവിനെ അമ്മയായ മറിയയെയും ചേർത്ത് ഐക്യത്തിൽ ഒരു രക്ഷകൻ ആക്കാനാണ് നോക്കുന്നത്. നിലവിൽ അങ്ങനെ വിശ്വസിക്കുന്ന ഒരു പ്രസ്ഥാനമുണ്ട്. ഈ ഉപദേശങ്ങളൊന്നും ദൈവികമല്ല; പരിശുദ്ധാത്മാവിനാലുള്ള ക്രിസ്തുവിൻ്റെ നിസ്തുല്യ ജനനത്തെയും പരമയാഗത്തെയും തുച്ഛീകരിക്കാനുള്ള സാത്താൻ്റെ തന്ത്രം മാത്രമാണ്. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക.
◾ഐക്കോൻ (εἰκών – eikōn) പ്രതിമ “ഐക്കോൻ” (εἰκών – eikōn) എന്ന ഗ്രീക്കു നാമപദത്തിന് (Noun) “പ്രതിമ, ഛായ, പ്രതിബിംബം, പ്രതിരൂപം, സാദൃശ്യം, സ്വരൂപം” എന്നൊക്കെ അർത്ഥമുണ്ട്. ഇംഗ്ലീഷിൽ “Image” എന്ന് പരിഭാഷ ചെയ്തിരിക്കുന്നു. ഈ ഗ്രീക്കുപദത്തിൽ നിന്നാണ് ഇംഗ്ലീഷിലെ “Icon” എന്ന പദമുണ്ടായത്. “ഐക്കോൻ” എന്ന പദം നിർദ്ദേശിക വിഭക്തിയാണ് (Nominative Case). നാല് വ്യത്യസ്ത വിഭക്തിയിൽ ഉപയോഗിച്ചിരിക്കുന്ന ഈ പദം ഇരുപത്തിമൂന്ന് പ്രാവശ്യമുണ്ട്. എല്ലാ പദങ്ങളും സ്ത്രീലിംഗ ഏകവചനമാണ് (Singular Feminine).
വചനത്തെളിവ്: “മൃഗത്തിന്റെ പ്രതിമ (eikōn → Nominative) സംസാരിക്കേണ്ടതിന്നും മൃഗത്തിന്റെ പ്രതിമയെ (eikóna → Accusative) നമസ്കരിക്കാത്തവരെ ഒക്കെയും കൊല്ലിക്കേണ്ടതിന്നു മൃഗത്തിന്റെ പ്രതിമയ്ക്കു (eikóni → Dative) ആത്മാവിനെ കൊടുപ്പാൻ അതിന്നു ബലം ലഭിച്ചു.” (വെളി, 13:15)
“പിന്നെ, അഗ്നിമയമായ കണ്ണാടിക്കടൽപോലെ ഒന്നു ഞാൻ കണ്ടു; മൃഗത്തിന്മേലും അതിന്റെ പ്രതിമയുടെ (eikónos → Genitive) മേലും മൃഗത്തിന്റെ നാമസംഖ്യയുടെമേലും ജയം നേടിയവർ ദൈവത്തിന്റെ വീണകൾ പിടിച്ചുകൊണ്ട് ആ കടൽതീരത്തുനിൽക്കുന്നതും കണ്ടു.” (വെളി 15:2, (MSV’17) മലയാളബൈബിള്‍-നൂതനപരിഭാഷ).
വിശദമായി: 1. “ഐക്കോൻ” (εἰκών – eikōn) എന്ന നിർദ്ദേശിക വിഭക്തി (Nominative Case) ആറ് പ്രാവശ്യമുണ്ട്. പദത്തിൻ്റെ അർത്ഥം: “പ്രതിമ, സ്വരൂപം” എന്നാണ്.
→ കൈസർ – സ്വരൂപം (മത്താ, 22:20; മർക്കൊ, 12:16), പുരുഷൻ – പ്രതിമ (1കൊരി, 11:7), ക്രിസ്തു – പ്രതിമ (2കൊരി, 4:4; കൊലൊ, 1:15), മൃഗം – പ്രതിമ (വെളി, 13:15).
2. “ഐക്കോന” (εἰκόνα – eikóna) എന്നത്, “ഐക്കോൻ” (eikōn) എന്ന പദത്തിൻ്റെ പ്രതിഗ്രാഹിക (Accusative) വിഭക്തിയാണ്. പതിനൊന്ന് പ്രാവശ്യമുണ്ട്. പദത്തിൻ്റെ അർത്ഥം: “പ്രതിമയെ” എന്നാണ്. പദത്തിൻ്റെ കൃത്യമായ തർജ്ജമ നാലു വാക്യങ്ങളിൽ കാണാം: (വെളി, 13:15; 14:9; 14:11; 20:4).
→ കൈസർ – സ്വരൂപം (ലൂക്കൊ, 20:24), ആദാം – പ്രതിമ (1കൊരി, 15:49), ക്രിസ്തു – പ്രതിമ (1കൊരി, 15:49), കർത്താവ് – പ്രതിമ (2കൊരി, 3:18), ദൈവം – പ്രതിമ (കൊലൊ, 3:10), സ്വരൂപം (എബ്രാ, 10:1), മൃഗം – പ്രതിമ (വെളി, 13:14; 13:15; 14:9; 14:11; 20:4)
3. “ഐക്കോനി” (εἰκόνι – eikóni) എന്നത്, “ഐക്കോൻ” (eikōn) എന്ന പദത്തിൻ്റെ ഉദ്ദേശിക (Dative) വിഭക്തിയാണ്. മൂന്നുപ്രാവശ്യമുണ്ട്. പദത്തിൻ്റെ അർത്ഥം: “പ്രതിമയ്ക്കു” എന്നാണ്. കൃത്യമായ പരിഭാഷ ഒരു വാക്യത്തിൽകാണാം. (വെളി, 13:15).
→ മൃഗം – പ്രതിമ (വെളി, 13:15; 16:2; 19:20).
4. “ഐക്കോനോസ്” (εἰκόνος – eikónos) എന്നത്, “ഐക്കോൻ” (eikōn) എന്ന പദത്തിൻ്റെ സംബന്ധിക (Genitive) വിഭക്തിയാണ്. പദത്തിൻ്റെ അർത്ഥം: “പ്രതിമയുടെ” എന്നാണ്.
→ പക്ഷിമൃഗാദികളുടെ – രൂപം (റോമ, 1:23), ക്രിസ്തു – സ്വരൂപം (റോമ, 8:29), മൃഗം – പ്രതിമ (വെളി, 15:2).
അനുബന്ധം: 1. “ടൈപ്പോസ്”(τύπος – týpos) എന്നത് നിർദ്ദേശിക (Nominative) വിഭക്തിയിലുള്ള പുരുഷലിംഗ ഏകവചനമാണ് (Singular Masculine). അച്ച്, ദൃഷ്ടാന്തം, പ്രതിരൂപം, പ്രതീകം, മാതൃക, മുദ്ര എന്നൊക്കെയാണ് പദത്തിൻ്റെ അർത്ഥം.
“എങ്കിലും വരുവാനുള്ളവന്റെ പ്രതിരൂപമായ (týpos – figure) ആദാമിന്റെ ലംഘനത്തിന്നു തുല്യമായി പാപം ചെയ്യാത്തവരിലും മരണം ആദാം മുതൽ മോശെവരെ വാണിരുന്നു.” (റോമ, 5:14)
“ഹോമോയി” (ὅμοιοι – homoioi) എന്നത്, “ഹോമിയോസ്” (ὅμοιος – homoios) എന്ന പദത്തിൻ്റെ നിർദ്ദേശിക വിഭക്തിയിലുള്ള ബഹുവചന പുല്ലിഗമാണ് Nominative Plural Masculine): “പ്രിയമുള്ളവരേ, നാം ഇപ്പോൾ ദൈവമക്കൾ ആകുന്നു. നാം ഇന്നതു ആകും എന്നു ഇതുവരെ പ്രത്യക്ഷമായില്ല. അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവനെ താൻ ഇരിക്കും പോലെ തന്നേ കാണുന്നതാകകൊണ്ടു അവനോടു സദൃശന്മാർ (homoioi – Nominative – like) ആകും എന്നു നാം അറിയുന്നു.” (1യോഹ, 3:2)
4. “ഹോമോയോതേനൈ” (ὁμοιωθῆναι – homoiōthênai) എന്നത് ഒരു ക്രിയാപദമാണ്. “ഒപ്പമാക്കപ്പെടുക, സദൃശമാക്കപ്പെടുക, അനുകരിക്കപ്പെടുക” എന്നൊക്കെയാണ് അർത്ഥം. ഇതൊരു Aorist Passive Infinitive പദമാണ്. “സദൃശനായിത്തീരുക” എൻ്റ് പരിഭാഷ ചെയ്തിരിക്കുന്നു.
“അതുകൊണ്ടു ജനത്തിന്റെ പാപങ്ങൾക്കു പ്രായശ്ചിത്തം വരുത്തുവാൻ അവൻ കരുണയുള്ളവനും ദൈവകാര്യത്തിൽ വിശ്വസ്തമഹാപുരോഹിതനും ആകേണ്ടതിന്നു സകലത്തിലും തന്റെ സഹോദരന്മാരോടു സദൃശനായിത്തീരുവാൻ (homoiōthênai – like) ആവശ്യമായിരുന്നു.” (എബ്രാ, 2:17).
▪️ക്രിസ്തു സഹോദരന്മാരോടു സദൃശന്മാരായിത്തീർന്നു.
5. “ഹോമോയോസിസ്” (ὁμοίωσις – homoiōsis) എന്നത്, പ്രതിഗ്രാഹിക (Accusative) വിഭക്തിയിലിള്ള സ്ത്രീലിംഗ ഏകവചനമാണ് (Singular Feminine). സാദൃശ്യം, ഒപ്പമാകൽ, അനുകരണം, സാമ്യത” എന്നൊക്കെയാണ് പദത്തിൻ്റെ അർത്ഥം.
“അതിനാൽ നാം കർത്താവും പിതാവുമായവനെ സ്തുതിക്കുന്നു; ദൈവത്തിന്റെ സാദൃശ്യത്തിൽ (homoiōsis – similitude) ഉണ്ടായ മനുഷ്യരെ അതിനാൽ ശപിക്കുന്നു.” (യാക്കോ, 3:9).
▪️ദൈവത്തിന്റെ സാദൃശ്യത്തിലാണ് മനുഷ്യരെ സൃഷ്ടിച്ചിരിക്കുന്നത്: (ഉല്പ, 5:1; 1:27; 9:6).
◾ദൈവം (God) തെയോസ് (θεός – theós) “ദൈവം” (God) എന്നർഥമുള്ള തെയോസ് (θεός – theós) എന്ന നാമപദം (Noun) Textus Receptus വേർഷനിൽ 1,172 വാക്യങ്ങളിലായി 1,343 പ്രാവശ്യമുണ്ട്. “തെയോസ്” (Theòs) എന്ന നാമപദത്തിൻ്റെ വ്യത്യസ്ത വിഭക്തിയിലുള്ള 18 പദങ്ങൾ കാണാം. ദൈവത്തെ കുറിക്കാൻ ഏകവചനത്തിലും മനുഷ്യരെയും ജാതികളുടെ ദൈവങ്ങളെയും കുറിക്കാൻ ഏകവചനത്തിലും ബഹുവചനത്തിലും ഉപയോഗിച്ചിട്ടുണ്ട്.
വിശദമായി: 1. തെയേ (Θεέ – Theé) എന്ന പദത്തിന് “ദൈവമേ” (O God) എന്നർത്ഥം: (മത്താ, 27:46). സംബോധന വിഭക്തിയിലുള്ള (Vocative Case) പുല്ലിംഗ ഏകവചനമാണ് (Singular Masculine).
2. തെയേ (θεέ – theé) എന്ന പദത്തിനും “ദൈവമേ” (O God) എന്നോത്ഥം: (മത്താ, 27:46). സംബോധന വിഭക്തിയിലുള്ള (Vocative Case) പുല്ലിംഗ ഏകവചനം (Singular Masculine). രണ്ടു പദങ്ങളും തമ്മിലുള്ള വ്യത്യാസം: ആദ്യത്തേത്, വലിയ അക്ഷരത്തിലും (uppercase) രണ്ടാമത്തേത്, ചെറിയ അക്ഷരത്തിലും (lowercase) ആണ്. → (Θ = capital Theta – θ = small theta).
3. തെയോയ് (Θεοί – Theoi) എന്ന പദത്തിന് “ദേവന്മാർ” (Gods) എന്നർത്ഥം: (യോഹ, 10:34). നിർദ്ദേശിക വിഭക്തിയിലുള്ള (Nominative Case) പുല്ലിംഗ ബഹുവചനം (Plural Masculine). → Θ = capital Theta.
4. തെയോയ് (θεοὶ – theoi) എന്ന പദത്തിന് “ദേവന്മാർ” (gods) എന്നർത്ഥം: (പ്രവൃ, 14:11). നിർദ്ദേശിക വിഭക്തിയിലുള്ള (Nominative Case) പുല്ലിംഗ ബഹുവചനം (Plural Masculine). → θ = small theta).
5. തെയോയ്സ് (θεοῖς – theois) എന്ന പദത്തിന് “ദൈവങ്ങൾക്കു” (to the gods) എന്നർത്ഥം: (ഗലാ, 4:8). ഉദ്ദേശിക വിഭക്തിയിലുള്ള (Dative Case) പുല്ലിംഗ ബഹുവചനം (Plural Masculine).
6. തെയോൺ (Θεὸν – Theòn) എന്ന പദത്തിന് “ദൈവത്തെ” (God) എന്നർത്ഥം: (യാക്കോ, 3:9). പ്രതിഗ്രാഹിക വിഭക്തിയിലുള്ള (Accusative Case) പുല്ലിംഗ ഏകവചനം (Singular Masculine). → Θ = capital Theta.
7. തെയോൺ (Θεόν – Theón) എന്ന പദത്തിന് “ദൈവത്തെ” (God) എന്നർത്ഥം: (കൊലൊ, 3:22). സത്യവേപുസ്തകത്തിൽ “കർത്താവിനെ” എന്നാണ്. പ്രതിഗ്രാഹിക വിഭക്തിയിലുള്ള (Accusative Case) പുല്ലിംഗ ഏകവചനം (Singular Masculine). → Θ = capital Theta. രണ്ടു പദങ്ങളും തമ്മിലുള്ള വ്യത്യാസം: “ഒമിക്രോൻ” (omicron) → “ο” എന്ന അക്ഷരത്തിൻ്റെ മുകളിൽ കാണുന്ന സ്വരചിഹ്നങ്ങളുടെ വ്യത്യാസമാണുള്ളത്. ആദ്യത്തേതിനു് ഊന്നൽ കൂടിയ ശബ്ദവും രണ്ടാമത്തേതിനു് ഊന്നൽ കുറഞ്ഞ ശബ്ദവുമാണ്.
8. തെയോൺ (θεὸν – theòn) എന്ന പദത്തിന് “ദൈവത്തെ” (God) എന്നർത്ഥം: (മത്താ, 5:8). പ്രതിഗ്രാഹിക വിഭക്തിയിലുള്ള (Accusative Case) പുല്ലിംഗ ഏകവചനം (Singular Masculine). → θ = small theta.
9. തെയോൺ (θεόν – Theón) എന്ന പദത്തിന് “ദൈവത്തെ” (God) എന്നർത്ഥം: (ലൂക്കൊ, 1:64). പ്രതിഗ്രാഹിക വിഭക്തിയിലുള്ള (Accusative Case) പുല്ലിംഗ ഏകവചനം (Singular Masculine). → θ = small theta. രണ്ടു പദങ്ങളും തമ്മിലുള്ള വ്യത്യാസം: “ഒമിക്രോൺ” (omicron) → “ο” എന്ന അക്ഷരത്തിൻ്റെ മുകളിൽ കാണുന്ന സ്വരചിഹ്നങ്ങളുടെ വ്യത്യാസമാണുള്ളത്. ആദ്യത്തേതിനു് ഊന്നൽ കൂടിയ ശബ്ദവും രണ്ടാമത്തേതിനു് ഊന്നൽ കുറഞ്ഞ ശബ്ദവുമാണ്.
10. തെയോസ് (Θεὸς – Theòs) എന്ന പദത്തിന് “ദൈവം” (God) എന്നർത്ഥം: (യോഹ, 3:34). നിർദ്ദശിക വിഭക്തിയിലുള്ള (Nominative Case) പുല്ലിംഗ ഏകവചനം (Singular Masculine). → Θ = capital Theta.
11. തെയോസ് (Θεός – Theós) എന്ന പദത്തിന് “ദൈവം” (God) എന്നർത്ഥം: (മത്താ, 19:17). നിർദ്ദശിക വിഭക്തിയിലുള്ള (Nominative Case) പുല്ലിംഗ ഏകവചനം (Singular Masculine). → Θ = capital Theta. രണ്ടു പദങ്ങളും തമ്മിലുള്ള വ്യത്യാസം: “ഒമിക്രോൻ” (omicron) → “ο” എന്ന അക്ഷരത്തിൻ്റെ മുകളിൽ കാണുന്ന സ്വരചിഹ്നങ്ങളുടെ വ്യത്യാസമാണുള്ളത്. ആദ്യത്തേതിനു് ഊന്നൽ കൂടിയ ശബ്ദവും രണ്ടാമത്തേതിനു് ഊന്നൽ കുറഞ്ഞ ശബ്ദവുമാണ്.
12. തെയോസ് (θεὸς – theòs) എന്ന പദത്തിന് “ദൈവം” (God) എന്നർത്ഥം: (മത്താ, 6:30). നിർദ്ദശിക വിഭക്തിയിലുള്ള (Nominative Case) പുല്ലിംഗ ഏകവചനം (Singular Masculine). → θ = small theta.
13. തെയോസ് (θεός – theós) എന്ന പദത്തിന് “ദൈവം” (God) എന്നർത്ഥം: (മത്താ, 1:22). നിർദ്ദശിക വിഭക്തിയിലുള്ള Nominative Case) പുല്ലിംഗ ഏകവചനം (Singular Masculine). → θ = small theta. രണ്ടു പദങ്ങളും തമ്മിലുള്ള വ്യത്യാസം: “ഒമിക്രോൻ” (omicron) → “ο” എന്ന അക്ഷരത്തിൻ്റെ മുകളിൽ കാണുന്ന സ്വരചിഹ്നങ്ങളുടെ വ്യത്യാസമാണുള്ളത്. ആദ്യത്തേതിനു് ഊന്നൽ കൂടിയ ശബ്ദവും രണ്ടാമത്തേതിനു് ഊന്നൽ കുറഞ്ഞ ശബ്ദവുമാണ്.
14. തെയൂ (Θεοῦ – Theoû) എന്ന പദത്തിന് “ദൈവത്തിൻ്റെ” (God) എന്നർത്ഥം: (പ്രവൃ, 10:33). സംബന്ധിക വിഭക്തിയിലുള്ള (Genitive Case) പുല്ലിഗ ബഹുവചനം (Singular Masculine). → Θ = capital Theta.
15. തെയൂ (θεοῦ – theoû) എന്ന പദത്തിന് “ദൈവത്തിൻ്റെ” (God) എന്നർത്ഥം: (മത്താൾ 4:4). സംബന്ധിക വിഭക്തിയിലുള്ള (Genitive Case) പുല്ലിഗ ബഹുവചനം (Singular Masculine). → θ = small theta.
16. തെയൂസ് (θεοὺς – theoùs) എന്ന പദത്തിന് “ദൈവങ്ങളെ” (gods) എന്നർത്ഥം: (പ്രവൃ, 7:40). പ്രതിഗ്രാഹിക വിഭക്തിയിലുള്ള (Accusative Case) പുല്ലിഗ ബഹുവചനം (Plural Masculine).
17. തെയോ (Θεῷ – Thēō) എന്ന പദത്തിന് “ദൈവത്തിനു” (to God) എന്നർത്ഥം: (പ്രവൃ, 7:46). ഉദ്ദേശിക വിഭക്തിയിലുള്ള (Dative Case) പുല്ലിംഗ ഏകവചനം (Singular Masculine). Θ = capital Theta.
വിശദമായി: 1. കുറിയേ (Κύριέ – Kýrié) എന്ന പദത്തിന് “യജമാനനേ” (Sir) എന്നർത്ഥം: (വെളി, 7:14). സംബോധന വിഭക്തിയിലുള്ള (Vocative Case) പുല്ലിംഗ ഏകവചനം (Singular Masculine).
2. കുറിയേ (Κύριε – Kýrie) എന്ന പദത്തിന് “കർത്താവേ, യജമാനനേ” (Lord, Sir) എന്നർത്ഥം: (മത്താ, 7:21; യോഹ, 4:19). സംബോധന വിഭക്തിയിലുള്ള (Vocative Case) പുല്ലിംഗ ഏകവചനം (Singular Masculine). ഈ പദം പ്രധാനമായും ക്രിസ്തുവിനെ വിശേഷിപ്പിക്കുന്നു. പിലാത്തോസിനെയും വിശേഷിപ്പിച്ചിട്ടുണ്ട്: (മത്താ, 27:46).
3. കുറിയേ (κύριε – kýrie) എന്ന പദത്തിന് “കർത്താവേ” (Lord) എന്നർത്ഥം: (മത്താ, 7:21; വെളി, 11:27). സംബോധന വിഭക്തിയിലുള്ള (Vocative Case) പുല്ലിംഗ ഏകവചനം (Singular Masculine). ദൈവത്തിനും ക്രിസ്തുവിനും അഭിന്നമായി ഉപയോഗിച്ചിട്ടുണ്ട്. ഉപമയിലെ അപ്പനും ഒരു പ്രാവശ്യം കാണാം: (മത്താ, 21:30).
4.ളകുറിയോയ് (Κύριοι – Kýrioi) എന്ന പദത്തിന് “യജമാനന്മാരേ” (Sirs) എന്നോത്ഥം: (പ്രവൃ, 16:30). സംബോധന വിഭക്തിയിലുള്ള (Vocative Case) പുല്ലിംഗ ബഹുവചനം (Singular Masculine).
7. കുറിയോൺ (Κύριον – Kýrion) എന്ന പദത്തിന് “കർത്താവിനെ” (The Lord) എന്നർഥം: (മത്താ, 4:10). പ്രതിഗ്രാഹിക വിഭക്തിയിലുള്ള (Accusative Case) പുല്ലിഗ ഏകവചനം (Singular Masculine).
8. കുറിയോൺ (κύριόν – kýrión) എന്ന പദത്തിന് “കർത്താവിനെ” (The Lord) എന്നർഥം: (ലൂക്കൊ, 1:46). പ്രതിഗ്രാഹിക വിഭക്തിയിലുള്ള (Accusative Case) പുല്ലിഗ ഏകവചനം (Singular Masculine).
9. കുറിയോൺ (κύριον – kýrion) എന്ന പദത്തിന് “കർത്താവിനെ” (The Lord) എന്നർഥം: (മത്താ, 4:7). പ്രതിഗ്രാഹിക വിഭക്തിയിലുള്ള (Accusative Case) പുല്ലിഗ ഏകവചനം (Singular Masculine).
10. കുറിയോസ് (Κύριός – Kýriós) എന്ന പദത്തിന് “കർത്താവു” (Lord) എന്നർത്ഥം: (ലൂക്കൊ, 6:5). നിർദ്ദേശിക വിഭക്തിയിലുമ്മ (Nominative Case) പുല്ലിംഗ ഏകവചനം (Singular Masculine).
11. കുറിയോസ് (Κύριος – Kýrios) എന്ന പദത്തിന് “കർത്താവു” (Lord) എന്നർത്ഥം: (യോഹ, 4:1). നിർദ്ദേശിക വിഭക്തിയിലുമ്മ (Nominative Case) പുല്ലിംഗ ഏകവചനം (Singular Masculine).
12. കുറിയോസ് (κύριός – kýriós) എന്ന പദത്തിന് “കർത്താവു” (Lord) എന്നർത്ഥം: (മർക്കൊ, 2:28). നിർദ്ദേശിക വിഭക്തിയിലുമ്മ (Nominative Case) പുല്ലിംഗ ഏകവചനം (Singular Masculine).
13. കുറിയോസ് (κύριος – kýrios) എന്ന പദത്തിന് “കർത്താവു” (Lord) എന്നർത്ഥം: (മത്താ, 12:8). നിർദ്ദേശിക വിഭക്തിയിലുമ്മ (Nominative Case) പുല്ലിംഗ ഏകവചനം (Singular Masculine).
14. കുറിയൂ (Κυρίου – Kyríou) എന്ന പദത്തിന് “കർത്താവിൻ്റെ” (of the Lord) എന്നർത്ഥം: (പ്രവൃ, 18:25). സംബന്ധിക വിഭക്തിയിലുള്ള (Genitive Case) പുല്ലിംഗ ഏകവചനം (Singular Masculine).
15. കുറിയൂ (Κυρίοῦ – Kyríoú) എന്ന പദത്തിന് “കർത്താവിൻ്റെ” (of the Lord) എന്നർത്ഥം: (2തിമൊ, 2:14). സംബന്ധിക വിഭക്തിയിലുള്ള (Genitive Case) പുല്ലിംഗ ഏകവചനം (Singular Masculine).
16. കുറിയോയി (Κυριόυ – Kyrióy) എന്ന പദത്തിന് “കർത്താവിൻ്റെ” (of the Lord) എന്നർത്ഥം: (1തിമൊ, 1:1). സംബന്ധിക വിഭക്തിയിലുള്ള (Genitive Case) പുല്ലിംഗ ഏകവചനം (Singular Masculine). സത്യവേദപുസ്തകത്തിൽ പദം കാണുന്നില്ല.
17. കുറിയൂ (Κυριοῦ – Kyrioú) എന്ന പദത്തിന് “കർത്താവിൻ്റെ” (of the Lord) എന്നർത്ഥം: (1തിമൊ, 1:1). സംബന്ധിക വിഭക്തിയിലുള്ള (Genitive Case) പുല്ലിംഗ ഏകവചനം (Singular Masculine). സത്യവേദപുസ്തകത്തിൽ “യേശുവിൻ്റെ” എന്നാണ് കാണുന്നത്.
18. കുറിയൂ (κυρίου – kyríou) എന്ന പദത്തിന് “കർത്താവിൻ്റെ” (of the Lord) എന്നർത്ഥം: (മത്താ, 1:20). സംബന്ധിക വിഭക്തിയിലുള്ള (Genitive Case) പുല്ലിംഗ ഏകവചനം (Singular Masculine).
19. കുറിയോ (Κυρίῳ — Kyrío) എന്ന പദത്തിന് “കർത്താവിനു” (to the Lord) എന്നർത്ഥം: (റോമ, 14:6). ഉദ്ദേശിക വിഭക്തിയിലുള്ള (Dative Case) പുല്ലിംഗ ഏകവചനം (Singular Masculine).
20. കുറിയോ (κυρίῳ – kyrío) എന്ന പദത്തിന് “കർത്താവിനു” (to the Lord) എന്നർത്ഥം: (മത്താ, 5:33). ഉദ്ദേശിക വിഭക്തിയിലുള്ള (Dative Case) പുല്ലിംഗ ഏകവചനം (Singular Masculine).
21. കുറിയോൺ (κυρίων – kyríon) എന്ന പദത്തിന് “ഉടയവരുടെ” (of the masters) എന്നർത്ഥം: (മത്താ, 15:27). സംബന്ധിക വിഭക്തിയിലുള്ള (Genitive Case) പുല്ലിംഗ ബഹുവചനം (Plural Masculine).
◾പിതാവു് (Father) പാറ്റീർ (πατὴρ – Patḕr) “പിതാവു” (Father) എന്നർത്ഥമുള്ള “പാറ്റീർ” (πατὴρ – Patḕr) എന്ന നാമപദം (Noun) Textus Receptus വേർഷനിൽ 372 വാക്യങ്ങളിലായി 418 പ്രാവശ്യമുണ്ട്. “പാറ്റീർ” (πατὴρ) എന്ന നാമപദത്തിൻ്റെ വ്യത്യസ്ത വിഭക്തിയിലുള്ള 15 പദങ്ങൾ കാണാം. ദൈവത്തെ കുറിക്കാൻ ഏകവചനത്തിലും മനുഷ്യരെ കുറിക്കാൻ ഏകവചനത്തിലും ബഹുവചനത്തിലും ഉപയോഗിച്ചിട്ടുണ്ട്.
◾മനുഷ്യൻ (Nan) അനീർ (ἀνήρ – anēr) “മനുഷ്യൻ” (Son) എന്നർത്ഥമുള്ള “അനീർ” (ἀνήρ – anēr) എന്ന നാമപദം (Noun) Textus Receptus വേർഷനിൽ 193 വാക്യങ്ങളിലായി 215 പ്രാവശ്യമുണ്ട്. “അനീർ” (ἀνήρ) എന്ന ഗ്രീക്കുപദത്തിൻ്റെ വ്യത്യസ്ത വിഭക്തിയിലുള്ള 16 പദങ്ങൾ കാണാം. മനുഷ്യൻ, പുരുഷൻ, ഭർത്താവ് എന്നിങ്ങനെ പരിഭാഷ ചെയ്തിരിക്കുന്നു:
12. ആനെർ (ἄνερ – áner) എന്ന പദത്തിന് “പുരുഷാ” (O man) എന്നർത്ഥം: (1കൊരി, 7:16). സംബോധന വിഭക്തിയിലുള്ള (Vocative Case) പുല്ലിംഗ ഏകവചനം (Singular Masculine).
13. അനീർ (ἀνὴρ – anēr) എന്ന പദത്തിന് “പുരുഷൻ” (Man) എന്നർത്ഥം: (യോഹ, 1:30). നിർദ്ദേശിക വിഭക്തിയിലുള്ള (Nominative Case) പുല്ലിംഗ ഏകവചനം (Singular Masculine)
14. അനീർ (ἀνήρ – anēr) എന്ന പദത്തിന് “മനുഷ്യൻ” (Man) എന്നർത്ഥം: (ലൂക്കൊ, 8:27). നിർദ്ദേശിക വിഭക്തിയിലുള്ള (Nominative Case) പുല്ലിംഗ ഏകവചനം (Singular Masculine)
15. അനീർ (Ἀνὴρ – Anēr) എന്ന പദത്തിന് “പുരുഷൻ” (Man) എന്നർത്ഥം: (പ്രവൃ, 5:1). നിർദ്ദേശിക വിഭക്തിയിലുള്ള (Nominative Case) പുല്ലിംഗ ഏകവചനം (Singular Masculine)
16. അനീർ (Ἀνήρ – anēr) എന്ന പദത്തിന് “മനുഷ്യൻ” (Man) എന്നർത്ഥം: (പ്രവൃ, 25:14). നിർദ്ദേശിക വിഭക്തിയിലുള്ള (Nominative Case) പുല്ലിംഗ ഏകവചനം (Singular Masculine)
❌➖➖➖➖❌➖➖➖❌
മനുഷ്യനായ ക്രിസ്തുയേശു (ánthropos Christós Iisoús): “യേശുവിന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.”(മർക്കൊ, 15:39). ദൈവം മനുഷ്യനല്ല; ദൈവത്തിനു് ജെൻ്ററുമില്ല; ദൈവം പുരുഷനോ, സ്ത്രീയോ അല്ല: (ഹോശേ, 11:9; ഇയ്യോ, 9:32). ദൂതന്മാർക്കും ജെൻ്ററില്ലെന്ന് കർത്താവിൻ്റെ വാക്കിനാൽ മനസ്സിലാക്കാം: (മത്താ, 22:30; ലൂക്കൊ, 20:35-36). എന്നാൽ ക്രിസ്തു മനുഷ്യനും വിശേഷാൽ പുരുഷനുമാണ്. ഗ്രീക്കിലെ “ആന്ത്രോപോസ്” (ἄνθρωπος – ánthrōpós) എന്ന പദത്തിനു്, മനുഷ്യൻ (human being), വ്യക്തി (person), മനുഷ്യവംശം (mankind) എന്നിങ്ങനെയാണ് അർത്ഥം. ആന്ത്രോപോസിനെ ഇംഗ്ലീഷിൽ ❝Man❞ എന്നും മലയാളത്തിൽ ❝മനുഷ്യൻ❞ എന്നുമാണ് പരിഭാഷ. ഇംഗ്ലീഷിലെ Man എന്നതിന് രണ്ടർത്ഥമുണ്ട്: 1. മനുഷ്യവർഗ്ഗത്തിലെ ഒരംഗം. 2. പ്രായപൂർത്തിയായ ഒരു പുരുഷ്യൻ. മലയാളത്തിൽ മനുഷ്യൻ എന്നു പറഞ്ഞാൽ പ്രധാനമായും മനുഷ്യവർഗ്ഗത്തിലെ ഒരംഗം എന്നാണർത്ഥം. സ്ത്രീയുടെ വിപര്യായം (antonym) മനുഷ്യൻ എന്നല്ല; പുരുഷൻ എന്നാണ്. ക്രിസ്തുവിനെ മനുഷ്യവർഗ്ഗത്തിലെ ഒരംഗം എന്ന നിലയിൽ ❝മനുഷ്യൻ❞ (ánthrōpós) എന്നും സ്ത്രീയുടെ വിപര്യായം എന്ന നിലയിൽ ❝പുരുഷൻ❞ (അനീർ – ἀνὴρ – anḗr) എന്നും അഭിന്നമായിട്ട് പറഞ്ഞിട്ടുണ്ട്:☟ ആന്ത്രോപോസ് – ἄνθρωπος – മനുഷ്യൻ – Nominative Case: 1. അന്ത്രോപോയിസ് – ἀνθρώποις – Dative Case – മത്താ, 9:8, 2. ആന്ത്രോപോസ് – ἄνθρωπος – Nominative Case – മത്താ, 11:19, 3. ആന്ത്രോപോൺ – ἄνθρωπον – Accusative Case – മത്താ, 26:72, 4. ആന്ത്രോപോൺ – ἄνθρωπον – Accusative Case – മത്താ, 26:74, 5. ആന്ത്രോപോൺ – ἄνθρωπον – Accusative Case – മർക്കൊ, 14:71, 6. ആന്ത്രോപോസ് – ἄνθρωπος – Nominative Case – മർക്കൊ, 15:39, 7. ആന്ത്രോപോസ് – ἄνθρωπος – Nominative Case – ലൂക്കൊ, 7:34, 8. അന്ത്രോപോ – ἀνθρώπῳ – Dative Case – ലൂക്കൊ, 23:4, 9. ആന്ത്രോപോസ് – ἄνθρωπος – Nominative Case – ലൂക്കൊ, 23:6, 10. അന്ത്രോപോ – ἀνθρώπῳ – Dative Case – ലൂക്കൊ, 23:14, 11. അന്ത്രോപോ – ἀνθρώπῳ – Dative Case – ലൂക്കൊ, 23:14, 12. ആന്ത്രോപോസ് – ἄνθρωπος – Nominative Case – ലൂക്കൊ, 23:47, 13. ആന്ത്രോപോസ് – ἄνθρωπος – Nominative Case – യോഹ, 3:27, 14. ആന്ത്രോപോൺ – ἄνθρωπον – Accusative Case – യോഹ, 4:29, 15. ആന്ത്രോപോസ് – ἄνθρωπος – Nominative Case – യോഹ, 5:12, 16. ആന്ത്രോപോസ് – ἄνθρωπος – Nominative Case – യോഹ, 7:46, 17. ആന്ത്രോപോൺ – ἄνθρωπον – Accusative Case – യോഹ, 8:40, 18. ആന്ത്രോപോസ് – ἄνθρωπος – Nominative Case – യോഹ, 9:11, 19. ആന്ത്രോപോസ് – ἄνθρωπος – Nominative Case – യോഹ, 9:16, 20. ആന്ത്രോപോസ് – ἄνθρωπος – Nominative Case – യോഹ, 9:24, 21. ആന്ത്രോപോസ് – ἄνθρωπος – Nominative Case – യോഹ, 10:33, 22. ആന്ത്രോപോസ് – ἄνθρωπος – Nominative Case – യോഹ, 11:47, 23. ആന്ത്രോപോസ് – ἄνθρωπος – Nominative Case – യോഹ, 11:50, 24. ആന്ത്രോപോൺ – ἄνθρωπον – Accusative Case – യോഹ, 18:14, 25. അന്ത്രോപോവ് – ἀνθρώπου – Genitive Case – യോഹ, 18:17, 26. അന്ത്രോപോവ് – ἀνθρώπου – Genitive Case – യോഹ, 18:29, 27. ആന്ത്രോപോസ് – ἄνθρωπος – Nominative Case – യോഹ, 19:5, 38. അന്ത്രോപോവ് – ἀνθρώπου – Genitive Case – പ്രവൃ, 5:28, 29. അന്ത്രോപോവ് – ἀνθρώπου – Genitive Case – റോമ, 5:15, 30. അന്ത്രോപോവ് – ἀνθρώπου – Genitive Case – 1കൊരി, 15:21, 31. ആന്ത്രോപോസ് – ἄνθρωπος – Nominative Case – 1കൊരി, 15:47, 32. ആന്ത്രോപോസ് – ἄνθρωπος – Nominative Case – ഫിലി, 2:8, 33. ആന്ത്രോപോസ് – ἄνθρωπος – Nominative Case – 1തിമൊ, 2:6, അനീർ – ἀνήρ – anír – പുരുഷൻ → Nominative: 34. അനീർ – ἀνὴρ – Nominative Case – യോഹ, 1:30, 35. ആന്ദ്ര – ἄνδρα – Accusative – പ്രവൃ, 2:23, 36. അന്ദ്രി – ἀνδρὶ – Dative – 2കൊരി, 11:2, സാർക്സ് – σάρξ – sárx – ജഡം → Nominative: 37. സാർക്സ് – σὰρξ – sárx – Nominative Case – യോഹ, 1:14, 38. സാർക്സ് – σὰρξ – sárx – Nominative Case – പ്രവൃ, 2:31, 39. സാർക്ക – σάρκα – sárka Accusative Case – റോമ, 1:5, 40. സാർക്ക – σάρκα – sárka Accusative Case – റോമ, 9:5, 41. സാർക്കോസ് – σαρκὸς – sarkós – Genitive Case – റോമ, 8:3, 42. സാർക്കോസ് – σαρκὸς – sarkós – Genitive Case – കൊലൊ, 1:22, 43. സാർക്കി – σαρκί – sarki – Dative Case – 1തിമൊ, 3:16, 44. സാർക്കോസ് – σαρκός – sarkós – Genitive Case – എബ്രാ, 2:14, 45. സാർക്കി – σαρκὶ – sarki – Dative Case – 1പത്രൊ, 3:18, 46. സാർക്കി – σαρκὶ – sarki – Dative Case – 1പത്രൊ, 4:1, 47. സാർക്കി – σαρκὶ – sarki – Dative Case – 1യോഹ, 4:2, 48. സാർക്കി – σαρκὶ – sarki – Dative Case – 2യോഹ, 1:7, സോമാ – σῶμα – sóma – ശരീരം → Nominative: 49. സോമാറ്റോസ് – σώματος – sómatos – Genitive Case – യോഹ, 2:21, 50. സോമാറ്റി – σώματι- sómati – Dative Case – 1പത്രൊ, 1:24. ❝ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.❞ (യോഹ. 8:40). ഈ വേദഭാഗത്ത്, ക്രിസ്തു ദൈവത്തിൽനിന്ന് മനുഷ്യനായ തന്നെ വേർതിരിച്ചാണ് പറയുന്നത്. ട്രിനിറ്റി പഠിപ്പിക്കുന്നപോലെ, ദൈവമെന്ന ഏകസാരാംശത്തിലെ തുല്യരായ മൂന്നുപേരിൽ ഒരുത്തനാണ് താനെങ്കിൽ, ദൈവത്തിൽനിന്ന് തന്നെ വേർതിരിച്ച് പറയുമായിരുന്നോ?
മറിയയുടെ മകൻ: 1. അവളിൽ നിന്നു ക്രിസ്തു എന്നു പേരുള്ള യേശു ജനിച്ചു: (മത്താ, 1:16) 2. അവന്റെ അമ്മയായ മറിയ: (മത്താ, 1:18) 3. അവളിൽ ഉല്പാദിതമായതു പരിശുദ്ധാത്മാവിനാൽ ആകുന്നു. (മത്താ, 1:20) 4. അവൾ ഒരു മകനെ പ്രസവിക്കും: (മത്താ, 1:21) 5. കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും: (മത്താ, 1:22) 6. മകനെ പ്രസവിക്കുംവരെ അവൻ അവളെ പരിഗ്രഹിച്ചില്ല: (മത്താ, 1:25) 7. ശിശുവിനെ അമ്മയായ മറിയയോടുകൂടെ കണ്ടു: (മത്താ, 2:11) 8. ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ടു: (മത്താ, 2:13) 9. അവൻ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും: (മത്താ, 2:14) 10. ശിശുവിനെയും അമ്മയേയും കൂട്ടിക്കൊണ്ടു: (മത്താ, 2:19) 11. അവൻ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും: (മത്താ, 2:20) 12. അവന്റെ അമ്മയും സഹോദരന്മാരും: (മത്താ, 12:46) 13. ഒരുത്തൻ അവനോടു: നിന്റെ അമ്മയും സഹോദരന്മാരും: (മത്താ, 12:47) 14. ഇവന്റെ അമ്മ മറിയ എന്നവളല്ലയോ? (മത്താ, 13:55) 15. അനന്തരം അവന്റെ അമ്മയും സഹോദരന്മാരും: (മർക്കൊ, 3:31) 16. അവർ അവനോടു: നിന്റെ അമ്മയും സഹോദരന്മാരും: (മർക്കൊ, 3:32) 17. ഇവൻ മറിയയുടെ മകനും: (മർക്കൊ, 6:3) 18. നീ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും: (ലൂക്കൊ, 1:31) 19. എന്റെ കർത്താവിന്റെ മാതാവു: (ലൂക്കോ, 1:43) 20. അവൾ ആദ്യജാതനായ മകനെ പ്രസവിച്ചു: (ലൂക്കൊ, 2:7) 21. അമ്മയപ്പന്മാർ അവനെ അകത്തു കൊണ്ടുചെന്നപ്പോൾ: (ലൂക്കോ, 2:27) 22. അവന്റെ അപ്പനും അമ്മയും ആശ്ചര്യപ്പെട്ടു: (ലൂക്കൊ, 2:33) 23. അവന്റെ അമ്മയായ മറിയയോടു: (ലൂക്കൊ, 2:34) 24. അവന്റെ അമ്മയപ്പന്മാർ ആണ്ടുതോറും: (ലൂക്കൊ, 2:41) 25. യേശു യെരൂശലേമിൽ താമസിച്ചു; അമ്മയപ്പന്മാരോ അറിഞ്ഞില്ല: (ലൂക്കൊ, 2:43) 26. അമ്മ അവനോടു: മകനേ, ഞങ്ങളോടു ഇങ്ങനെ ചെയ്തതു എന്തു? (ലൂക്കൊ, 2:48) 27. അവന്റെ അമ്മ ഹൃദയത്തിൽ സംഗ്രഹിച്ചു: (ലൂക്കൊ, 2:51) 28. അവന്റെ അമ്മയും സഹോദരന്മാരും: (ലൂക്കൊ, 8:19) 29. നിന്റെ അമ്മയും സഹോദരന്മാരും: (ലൂക്കൊ, 8:20) 30. യേശുവിന്റെ അമ്മ അവിടെ ഉണ്ടായിരുന്നു: (യോഹ, 2:1) 31. യേശുവിന്റെ അമ്മ അവനോടു: (യോഹ, 2:3) 32. അവന്റെ അമ്മ ശുശ്രൂഷക്കാരോടു: (യോഹ, 2:5) 33. അവനും അവന്റെ അമ്മയും സഹോദരന്മാരും: (യോഹ, 2:12) 34. അവന്റെ അപ്പനെയും അമ്മയെയും നാം അറിയുന്നുവല്ലോ: (യോഹ, 6:42) 35. യേശുവിന്റെ ക്രൂശിന്നരികെ അവന്റെ അമ്മയും: (യോഹ, 19:25) 36. യേശു തന്റെ അമ്മയും താൻ സ്നേഹിച്ച ശിഷ്യനും: (യോഹ, 19:26) 37. യേശുവിന്റെ അമ്മയായ മറിയയോടും: (പ്രവൃ, 1:14).
യോസേഫിൻ്റെ മകൻ: 1. മകന്നു അവൻ യേശു എന്നു പേർ വിളിച്ചു: (മത്താ, 1:25) 2. ഇവൻ തച്ചന്റെ മകൻ അല്ലയോ: (മത്താ, 13:55) 3. അമ്മയപ്പന്മാർ അവനെ അകത്തു കൊണ്ടുചെന്നപ്പോൾ: (ലൂക്കോ, 2:27) 4. അവന്റെ അപ്പനും അമ്മയും ആശ്ചര്യപ്പെട്ടു: (ലൂക്കൊ, 2:33) 5. അവന്റെ അമ്മയപ്പന്മാർ ആണ്ടുതോറും: (ലൂക്കൊ, 2:41) 6. അമ്മയപ്പന്മാരോ അറിഞ്ഞില്ല: (ലൂക്കൊ, 2:43) 7. നിന്റെ അപ്പനും ഞാനും വ്യസനിച്ചുകൊണ്ടു നിന്നെ തിരഞ്ഞു: (ലൂക്കൊ, 2:48) 8. ഇവൻ യോസേഫിന്റെ മകൻ അല്ലയോ: (ലൂക്കോ, 4:22) 9. അവൻ യോസേഫിന്റെ പുത്രനായ യേശു എന്ന നസറെത്തുകാരൻ തന്നേ: (യോഹ, 1:45) 10. ഇവൻ യോസേഫിന്റെ പുത്രനായ യേശു അല്ലയോ? (യോഹ, 6:42)
➦ ❝സ്ത്രീ❞ (Woman) എന്ന അർത്ഥത്തിൽ കൊയ്നേ ഗ്രീക്കിൽ (Koine Greek) ഉപയോഗിച്ചിരിക്കുന്ന ❝ഗുനേ❞ (γυνή – gynē) എന്ന സ്ത്രീലിംഗ നാമപദവും (Feminine Noun) അതിൻ്റെ വ്യത്യസ്ത വിഭക്തി രൂപങ്ങളും 221 പ്രാവശ്യമുണ്ട്. ❝ഹേ സ്ത്രീയേ/സ്ത്രീയേ❞ (Woman) എന്നർത്ഥമുള്ള ❝ഗ്യൂനൈ❞ (Γύναι, γύναι – gýnai) എന്ന സംബോധന വിഭക്തിയിലുള്ള (Vocative Case) പദം ഒൻപത് പ്രാവശ്യം കാണാം. യേശുവും ദൂതനും അപ്പൊസ്തലന്മാരും സ്ത്രീകളെ സംബോധന ചെയ്യുന്നത് ആ പദംകൊണ്ടാണ്. യേശു കനാന്യ സ്തീയെയും (മത്താ, 15:28), കൂനിയായ സ്ത്രീയെയും (ലൂക്കൊ, 13:12), അമ്മയായ മറിയത്തെയും (യോഹ, 2:4; യോഹ, 19:26), ശമര്യസ്ത്രീയെയും (യോഹ, 4:21), മഗ്ദലക്കാരത്തി മറിയത്തെയും (യോഹ, 20:15), പത്രൊസ് ബാല്യക്കാരത്തിയ്യും (ലൂക്കൊ, 22:57), ദൂതൻ മഗ്ദലക്കാരത്തി മറിയത്തെയും (യോഹ, 20:17), പൗലൊസ് പൊതുവായും (1കൊരി, 7:16) ❝സ്ത്രീയേ❞ എന്ന് സംബോധന ചെയ്തത് ❝ഗുനൈ❞ എന്ന പദംകൊണ്ടാണ്. ഇത് സ്ത്രീകളെ ബഹുമാനത്തോടെ സംബോധന ചെയ്യുന്ന പദമാണ്.
☛ മനുഷ്യനായ ക്രിസ്തുയേശു തൻ്റെ പെറ്റമ്മയെ സ്ത്രീയേ എന്ന് സംബോധന ചെയ്തത് എന്തുകൊണ്ടാണ്? ആ വേദഭാഗം ഇപ്രകാരമാണ്: “യേശു അവളോട്: ❝സ്ത്രീയേ, എനിക്കും നിനക്കും തമ്മിൽ എന്ത്? എന്റെ നാഴിക ഇതുവരെ വന്നിട്ടില്ല എന്നു പറഞ്ഞു.❞ (യോഹ, 2:4). ഈ വേദഭാഗത്തെ, ❝എനിക്കും നിനക്കും തമ്മിൽ എന്ത്?❞ എന്ന പ്രയോഗം കൃത്യമല്ല. ❝തീ എമോയ് കൈ സോയ്, ഗ്യൂനൈ❞ (Τί ἐμοὶ καὶ σοί γύναι – Tee eh-moy kye soy, gýnai) എന്ന ഗ്രീക്കുപ്രയോഗത്തിന് ❝സ്ത്രീയേ, എനിക്കും നിനക്കും എന്ത്?❞ എന്ന അർത്ഥമാണ്. കത്തോലിക്കരുടെ പരിഭാഷയിൽ കൃത്യമായാണ് പരിഭാഷ ചെയ്തിരിക്കുന്നത്. [കാണുക: പി.ഒ.സി] കല്യാണത്തിൽ വീഞ്ഞ് പോരാതെ വന്നെങ്കിൽ, നമുക്കെന്താ അതിൽ കാര്യം എന്നാണ് ക്രിസ്തു ചോദിച്ചതിൻ്റെ സാരം. അതിൽ, അമ്മയോടുള്ള ബഹുമാനക്കുറവോ, മറ്റൊന്നുമില്ല. താൻ അങ്ങനെ പറഞ്ഞതിൻ്റെ കാരണവും പറഞ്ഞിട്ടുണ്ട്. ❝എന്റെ നാഴിക ഇതുവരെ വന്നിട്ടില്ല.❞ അതായത്, എന്തെങ്കിലും പ്രവർത്തിക്കാനുള്ള സമയം ആയിട്ടില്ലാത്തതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. എങ്കിലും, അമ്മയുടെ വാക്കിനെ മാനിച്ച് അവിടെ അത്ഭുതം പ്രവർത്തിച്ചതായും കാണാം. അപ്പോഴും, അമ്മയെ ❝സ്ത്രീയേ❞ എന്ന് എന്തുകൊണ്ട് സംബോധന ചെയ്തു? എന്ന ചോദ്യം അവശേഷിക്കുന്നു. ക്രിസ്തു ദൈവം ആയതുകൊണ്ടാണ് ❝സ്ത്രീയേ❞ എന്ന് വിളിച്ചതെന്ന് വിശ്വസിക്കുന്നവർ, അവൻ ജനനംമുതൽ അമ്മയെ സ്ത്രീയേ എന്നും, യോസേഫിനെ പുരുഷാ എന്നുമാണ് വിളിച്ചിരുന്നതെന്നാണ് കരുതുന്നത്. എന്നാൽ ചെറുപ്പത്തിൽ യോസേഫിനെയും മറിയയെയും അവൻ അപ്പൻ അമ്മ എന്നാണ് വിളിച്ചിരുന്നത്. അത് തെളിയിക്കുന്ന അവൻ്റെ ബാല്യകാലത്തെ ഒരു സംഭവം കൃത്യമായി ബൈബിളിൽ ഉണ്ട്. പന്ത്രണ്ടാം വയസ്സിൽ യെരൂശലേം ദൈവാലയത്തിൽവെച്ച് അവനെ കാണാതാകയും കണ്ടുകിട്ടിയപ്പോൾ, അമ്മ മകനോട് പറയുന്നത് ഇപ്രകാരമാണ്: “അമ്മ അവനോടു: മകനേ, ഞങ്ങളോടു ഇങ്ങനെ ചെയ്തതു എന്തു? നിന്റെ അപ്പനും ഞാനും വ്യസനിച്ചുകൊണ്ടു നിന്നെ തിരഞ്ഞു എന്നു പറഞ്ഞു.” (ലൂക്കോ, 2:48). എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാണെന്ന് ആദ്യം മനസ്സിലാക്കുക: (2തിമൊ, 3:16). ഇനി വാക്യത്തിൻ്റെ ആദ്യഭാഗം ശ്രദ്ധിക്കുക: ❝അമ്മ അവനോടു: മകനേ, ഞങ്ങളോടു ഇങ്ങനെ ചെയ്തതു എന്തു?❞ ❝സ്ത്രീ അവനോടു❞ എന്നല്ല; ❝അമ്മ അവനോടു❞ എന്നാണ് ലൂക്കൊസ് പറയുന്നത്. ഇവിടെ ❝അമ്മ❞ (Mother) എന്ന് പറഞ്ഞിരിക്കുന്നത്, ❝മേറ്റേർ❞ (μήτηρ – mētēr) എന്ന ഗ്രീക്കുപദമാണ്. സെബെദിപുത്രന്മാരുടെ അമ്മ (മത്താ, 20:20) യാക്കോബിൻ്റെ യോസെയുടെയും അമ്മ (മത്താ, 27:56) എന്നിങ്ങനെ എല്ലാ മക്കളുടെയും അമ്മമാരെ കുറിക്കുന്ന അതേ പദമാണ് ഇവിടെയും പറഞ്ഞിരിക്കുന്നത്. എന്താണ് പറയുന്നത്: ❝മകനേ, ഞങ്ങളോടു ഇങ്ങനെ ചെയ്തതു എന്തു?❞ മകൻ/സന്തതി (Son) എന്ന അർത്ഥത്തിൽ ഗ്രീക്കിൽ ഉപയോഗിക്കുന്ന ഒരു പദമാണ്, ❝ടെക്നോൺ❞ (teknon – τέκνον) എന്നത്. ഇത്, നിർദ്ദേശിക വിഭക്തിയിയിലുള്ള (Nominative Case) പദമാണ്. സെഖര്യാവിനും എലീശബെത്തിനും സന്തതിയില്ലെന്ന് പറയുന്നത് ഈ പദംകൊണ്ടാണ്: (ലൂക്കൊ, 1:7). അതിൻ്റെ സംബോധന വിഭക്തിയിലുള്ള (Vocative Case) പദമാണ്, മകനേ!❞ എന്ന അർത്ഥത്തിൽ മറിയ ഉപയോഗിക്കുന്ന, ❝ടെക്നോൺ❞ (Τέκνον – teknon) എന്ന പദം: (ലൂക്കൊ, 2:48). വാത്സല്യത്തോടെ മകനെ സംബോധന ചെയ്യുന്ന പദമാണിത്. അടുത്തഭാഗം: ❝നിന്റെ അപ്പനും ഞാനും വ്യസനിച്ചുകൊണ്ടു നിന്നെ തിരഞ്ഞു എന്നു പറഞ്ഞു.❞ ഇവിടെ ശ്രദ്ധിക്കുക: ❝നിൻ്റെ അപ്പൻ❞ എന്നാണ് മറിയ യോസേഫിനെ വിശേഷിപ്പിക്കുന്നത്. ഇവിടെ യോസേഫിനെ “അപ്പൻ” (Father) എന്ന് വിശേഷിപ്പിക്കുന്നത്, ❝പാറ്റേർ❞ (πατήρ – patēr) എന്ന പദംകൊണ്ടാണ്. ഈ പദം സ്വർഗ്ഗീയപിതാവിനെയും (മത്താ, 6:4), മനുഷ്യരുടെ പിതാവിനെയും (ലൂക്കൊ, 1:67) അഭിന്നമായി വിശേഷിപ്പിക്കുന്നതാണ്. അതായത്, അവൻ്റെ വളർത്തച്ഛനായ യോസേഫിനെപ്പോലും ❝അപ്പൻ❞ എന്നാണ് സംബോധന ചെയ്യുന്നതെങ്കിൽ, പെറ്റമ്മയെ എത്രയധികമായി അവൻ അമ്മയെന്ന് വിളിച്ചിരിക്കും? ട്രിനിറ്റിയുടെയും വൺനെസ്സിൻ്റെയും ഭാഷയിലാണെങ്കിൽ, പ്രസ്തുത വേദഭാഗം ഇപ്രകാരമായിരിക്കണം: ❝സ്ത്രീ അവനോടു: ദൈവമേ, ഞങ്ങളോടു ഇങ്ങനെ ചെയ്തതു എന്തു? നിന്റെ പുരുഷനും ഞാനും വ്യസനിച്ചുകൊണ്ടു നിന്നെ തിരഞ്ഞു എന്നു പറഞ്ഞു.❞ യേശു എന്താണോ അവരെ സംബോധന ചെയ്തിരുന്നത്, അതേ ഭാഷയിലല്ലേ തിരിച്ചു പറയാൻ പറ്റുകയുള്ളൂ? തന്നെയുമല്ല, യേശു ദൈവമായിരുന്നുവെങ്കിൽ, അവനെ ❝മകനേ❞ എന്ന് സംബോധന ചെയ്യുമോ? തങ്ങളെ അവൻ്റെ ❝അപ്പനും അപ്പയും❞ എന്ന് വിശേഷിപ്പിക്കുമോ? അപ്പോൾ, യേശു തൻ്റെ ചെറുപ്രായത്തിൽ ❝അപ്പൻ അമ്മ❞ എന്നാണ് അവരെ വിളിച്ചിരുന്നതെന്ന് ഈ വേദഭാഗത്തുനിന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം. ചെറുപ്പകാലത്ത് ദൈവമല്ലായിരുന്നവൻ പിന്നെപ്പോഴെങ്കിലും ദൈവമായെന്ന് പറയാനും പറ്റില്ല. അതിനാൽ, ട്രിനിറ്റിയുടെയും വൺനെസ്സിൻ്റെയും വാദം തെറ്റാണെന്ന് മനസ്സിലാക്കാം. അവൻ്റെ അപ്പനും അമ്മയും എന്നുതന്നെയാണ് ദൈവശ്വാസീയമായ വചനത്തിൽ ആവർത്തിച്ച് ആലേഖനംചെയ്ത് വെച്ചിരിക്കുന്നത്. ഉദാ: (ലൂക്കൊ, 2:27; 2:33; 2:41; 2:43). യേശു മനുഷ്യനാണെന്ന് 50 പ്രാവശ്യവും മറിയയെ യേശുവിൻ്റെ അമ്മയെന്ന് 37 പ്രാവശ്യവും യോസേഫിനെ അവൻ്റെ അപ്പനെന്ന് 10 പ്രാവശ്യവും പറഞ്ഞിട്ടുണ്ട്: [കാണുക: മനുഷ്യനായ ക്രിസ്തുയേശു]
അപ്പോൾ ചോദ്യം ഇതാണ്: ചെറുപ്പം മുതൽ അമ്മയെന്ന് വിളിച്ചിരുന്നവൻ, കാനാവിലെ കല്യാണത്തിന് അമ്മയെ സ്ത്രീയേ എന്ന് വിളിച്ചത് എന്തുകൊണ്ട്?കാനാവിലെ കല്യാണത്തിനും 43 ദിവസങ്ങൾക്ക് മുമ്പ്, യോർദ്ദാനിൽവെച്ച് ഒരു സംഭവം നടന്നിരുന്നു. അന്നാണ്, യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനങ്ങളുടെ നിവൃത്തിയായി, യേശുവെന്ന പാപരഹിതനായ മനുഷ്യനെ, ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തത്: (യെശ, 61:1-2; ലൂക്കൊ, 2:11; 3:22; 4:18,19; പ്രവൃ, 4:27; 10:38). അപ്പോഴാണ്, മറിയയുടെ മൂത്തപുത്രനായ യേശുവെന്ന മനുഷ്യൻ ദൈവത്തിൻ്റെ അഭിഷിക്തൻ (ക്രിസ്തു) ആയത്. എപ്പോൾ താൻ, ദൈവത്താൽ അഭിഷേകം പ്രാപിച്ച് ക്രിസ്തു (അഭിഷിക്തൻ) ആയോ, അപ്പോൾ മുതലാണ് താൻ അമ്മയായ മറിയയെ സ്ത്രീയേ എന്ന് വിളിച്ചുതുടങ്ങിയത്. ദൈവത്തിൻ്റെ അഭിഷിക്തൻ സാമാന്യ ജനത്തിൽ നിന്നും വേർപെട്ടവനും ശ്രേഷ്ഠനുമാണ്. കുടുംബക്കാരോടും മറ്റുള്ളവരോടും ഒരേ സമീപനമാണ് ദൈവത്തിൻ്റെ യഥാർത്ഥ അഭിഷിക്തന് ഉണ്ടാകേണ്ടത്. അഭിഷിക്തന് സ്വന്തമെന്നും അന്യരെന്നും വേർതിരിവില്ല. ദൈവത്തെ അഥവാ, ദൈവവചനത്തെ അനുസരിക്കുന്ന എല്ലാവരും അഭിഷിക്തൻ്റെ സ്വന്തക്കാരാണ്: “അവൻ അവരോട്: “എന്റെ അമ്മയും സഹോദരന്മാരും ആർ” എന്നു പറഞ്ഞിട്ടു ചുറ്റിലും ഇരിക്കുന്നവരെ നോക്കിക്കൊണ്ട്: “എന്റെ അമ്മയും സഹോദരന്മാരും ഇതാ. ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവൻ തന്നെ എന്റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു” എന്നു പറഞ്ഞു. (മർക്കൊ, 3:33-35). അടുത്തവാക്യം: അവരോട് ക്രിസ്തു: “എന്റെ അമ്മയും സഹോദരന്മാരും ദൈവവചനം കേട്ടു ചെയ്യുന്നവരത്രേ” എന്ന് ഉത്തരം പറഞ്ഞു. (ലൂക്കൊ, 8:21). സ്വന്തക്കാരോടും അന്യരോടുമുള്ള ഒരു യഥാർത്ഥ അഭിഷിക്തൻ്റെ മനോഭാവം എന്താണെന്ന് മേല്പറഞ്ഞ വേദഭാഗങ്ങളിൽ വ്യക്തമാണ്. ദൈവത്തിൻ്റെ ഇഷ്ടം ചെയ്യുന്നവരും ദൈവവചനം അനുസരിക്കുന്നവരുമാണ് അമ്മയും സഹോദരനും സഹോദരിയും. അല്ലാതെ, ഇന്നത്തെ വ്യാജ അഭിഷിക്തന്മാരെപ്പോലെ സ്വസ്നേഹിയും ദ്രവ്യാഗ്രഹിയും ആയിരുന്നുകൊണ്ട്, തനിക്കും കുടുംബത്തിനും വേണ്ടി അന്യായമായി സമ്പാദിച്ചു കൂട്ടുന്നവനല്ല ദൈവത്തിൻ്റെ അഭിഷിക്തൻ. യേശുവെന്ന അഭിഷിക്തൻ മറിയയെ മാത്രമല്ല, മറ്റെല്ലാവരെയും സ്ത്രീയേ എന്നാണ് അവൻ സംബോധന ചെയ്തത്. കനാന്യസ്ത്രീയേയും, കൂനിയായ സ്ത്രീയേയും, ശമര്യക്കാരത്തിയെയും, പാപിനിയായവളെയും, മഗ്ദലക്കാരത്തി മറിയയെയും സ്ത്രീയേ എന്നാണ് സംബോധന ചെയ്തത്. (മത്താ, 15:28; ലൂക്കൊ, 13:12; യോഹ, 4:21; 8:10; 20:15). തന്മൂലം, താൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയതു മുതലാണ്, അമ്മയെ സ്ത്രീയേ എന്ന് സംബോധന ചെയ്ത് തുടങ്ങിയതെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്. ദൈവത്തിൻ്റെ ആത്മാവിനാൽ വിരചിതമായ ബൈബിൾ വിശ്വസിക്കുന്ന ആർക്കും അവൻ മറിയയുടെ മകനല്ലെന്ന് പറയാൻ കഴിയില്ല. മറിയയുടെ ആദ്യജാതനായി ജനിക്കുകയും ഏകദേശം മുപ്പതു വയസ്സായപ്പോൾ അഥവാ, എ.ഡി. 29-ൽ മാത്രം പ്രവചനംപോലെ, ദൈവപുത്രനെന്ന് വിളിക്കപ്പെട്ടവൻ, സർവ്വശക്തിയുള്ള ദൈവമാണെന്ന് വിശ്വസിക്കുകയും, മറിയ വേദനയോടെ പ്രസവിച്ചവൻ അവളെ “അമ്മേ” എന്ന് വിളിച്ചിട്ടില്ലെന്ന് പറയുകയും ചെയ്താൽ എങ്ങനെയിരിക്കും? “മറിയയുടെ മകൻ യേശുവിൻ്റെ അമ്മ” എന്നിങ്ങനെ 37 പ്രാവശ്യം എഴുതിയിരിക്കുന്നത് തെറ്റാണോ? [കാണുക: യേശുവിൻ്റെ സംക്ഷിപ്ത ചരിത്രം]
❝യേശു മറിയയുടെ മകനാണെന്ന് ദൈവശ്വാസീയമായ തിരുവെഴുത്തിൽ മുപ്പത്തേഴു പ്രാവശ്യം ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്. മറിയ പത്തുമാസം വയറ്റിൽ വഹിച്ച് പ്രസവിച്ച അവളുടെ മൂത്തമകനായ യേശു, സർവ്വശക്തിയുള്ള ദൈവമാണെന്ന് വിശ്വസിക്കുന്ന പ്രൊട്ടസ്റ്റൻ്റുകാർ, കത്തോലിക്കരെപ്പോലെ മറിയ ദൈവമാതാവാണെന്ന് വിശ്വാസിക്കാത്തത് എന്താണ്? ക്രിസ്തു സർവ്വശക്തിയുള്ള ദൈവമാണെങ്കിൽ, കത്തോലിക്കാവിശ്വാസം എങ്ങനെ തെറ്റാകും? കത്തോലിക്കാ വിശ്വാസം തെറ്റാണെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്ന പ്രൊട്ടസ്റ്റൻ്റുവിശ്വാസം ഇരട്ടത്താപ്പല്ലേ?❞
ശ്രദ്ധേയമായ മറ്റൊരു കാര്യം കാണിക്കാം: ക്രിസ്തു സർവ്വശക്തിയുള്ള ദൈവം ആയതുകൊണ്ടാണ് അമ്മയെ സ്ത്രീയേ എന്ന് വിളിച്ചതെന്നാണ് ട്രിനിറ്റിയും വൺനെസ്സും പറയുന്നത്. ഒന്നാം പ്രവശ്യം കാനാവിലെ കല്യാണത്തിൽവെച്ചും രണ്ടാം പ്രാവശ്യം ക്രൂശിൽ കിടന്നുകൊണ്ടുമാണ് തൻ്റെ അമ്മയെ അവൻ സ്ത്രീയേ എന്ന് സംബോധന ചെയ്തത്. “യേശു തന്റെ അമ്മയും താൻ സ്നേഹിച്ച ശിഷ്യനും നില്ക്കുന്നത് കണ്ടിട്ട്: “സ്ത്രീയേ, ഇതാ, നിന്റെ മകൻ” എന്ന് അമ്മയോടു പറഞ്ഞു.” (യോഹ, 19:26). രണ്ട് കള്ളന്മാരുടെ നടുവിൽ മൂന്ന് ആണികളിന്മേൽ വിവസ്ത്രനായി തൂങ്ങിക്കിടക്കുമ്പോഴാണ് അവസാനമായി അവൻ അവളെ സ്ത്രീയേ എന്ന് വിളിച്ചത്. സർവ്വശക്തിയുള്ള ദൈവം ആയതുകൊണ്ടാണ് സ്ത്രീയേ എന്ന് വിളിച്ചതെങ്കിൽ, യെഹൂദന്മാർ ക്രൂശിച്ചത്, സർവ്വശക്തിയുള്ള ദൈവത്തെയാണെന്നല്ലേ ഈ വ്യാജന്മാർ പറയുന്നത്. സർവ്വശക്തിയുള്ള ദൈവത്തെ ആർക്കെങ്കിലും കൊല്ലാൻ പറ്റുമോ? ഇതൊക്കെ ദുരുപദേശമെന്ന് പറയാൻ പറ്റില്ല; പൈശാചിക ഉപദേശമാണ്. ഇതൊന്നും ഇവർ സ്വയമായി പറയുന്നതല്ല; ഇവരുടെ ദൈവശാസ്ത്രമെന്ന അബദ്ധശാസ്ത്രം പഠിപ്പിച്ചതാണ്. “ക്രൂശിൽ മരിച്ച ദൈവപുത്രൻ നിത്യനായ ദൈവമാണെന്ന് ദൈവശാസ്ത്രത്തിൽ എഴുതിവെച്ചിട്ടുണ്ട്.” (Systematic Theology, പേജ്, 228). എന്നാൽ ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന മനുഷ്യനായ ക്രിസ്തുയേശുവാണ്, ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായി നിന്നുകൊണ്ട് മറുവിലയായി തന്നെത്താൻ അർപ്പിച്ചുകൊണ്ട് മരണം ആസ്വദിച്ചതെന്ന് വചനം പറയുന്നു: (1തിമൊ, 2:5-6; എബ്രാ, 2:9). ദൈവശാസ്ത്രമെന്ന പൈശാചികശാസ്ത്രമാണ് ലോകത്തുനിന്ന് ആദ്യം നീക്കികളയേണ്ട പുസ്തകം. ഒന്നാമത്, ഇവർക്ക് ബൈബിൾ വെളിപ്പെടുത്തുന്ന ദൈവപ്രകൃതിയുടെ സവിശേഷതകൾ അറിയില്ല. അതിനാൽ, ദൈവത്തിന് മാറ്റമോ, മരണമോ ഇല്ലെന്നും തന്നെത്താൻ ത്യജിച്ചുകൊണ്ട്, മനുഷ്യനായി അവതാരമെടുക്കാൻ കഴിയില്ലെന്നും അറിയില്ല. രണ്ടാമത്, ദൈവം മനുഷ്യനല്ലെന്നും ക്രൂശിക്കാൻ പറ്റിയ ഒരു ശരീരം ദൈവത്തിനില്ലെന്നും അറിയില്ല. യെഹൂദന്മാർക്ക് പിടിച്ച് ക്രൂശിക്കാൻ തക്കവണ്ണം; മാതാ അമൃതാനന്ദമയിയെയും സായി ബാബയെയും പോലുള്ള ദൈവമാണോ ട്രിനിറ്റിയുടെയും വൺനെസ്സിൻ്റെയും ദൈവം? ദൂതന്മാർക്കുപോലും വംശാവലിയോ, ജനനമോ മരണമോ ഇല്ലാതിരിക്കെ; ദൈവം ജനിച്ചുജീവിച്ചു മരിച്ചുയിർത്തു എന്ന് വിശ്വസിക്കുന്ന ഇവരെ എങ്ങനെ തിരുത്താൻ പറ്റും? ദൈവത്തിനു മരണമില്ലെന്നും (1തിമൊ, 6:26) ദൂതന്മാരെക്കാൾ അല്പം ഒരു താഴ്ചവന്ന മനുഷ്യനാണ് മരിച്ചതെന്നും (എബ്രാ, 2:9; 1തിമൊ, 2:6 മൂന്നാം ദിവസം ദൈവമാണ് അവനെ മരണത്തിൽനിന്ന് ഉയിർത്തെഴുന്നേല്പിച്ചിട്ടാണ് (പ്രവൃ, 2:24; പ്രവൃ, 10:40) മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയതെന്നും (പ്രവൃ, 2:36; പ്രവൃ, 5:31) ദൈവാത്മാവിനാൽ അക്ഷരംപ്രതി ആലേഖനംചെയ്ത് വെച്ചിട്ടും വിശ്വസിക്കാത്തവരാണ്, ഇതുപോലുള്ള ദുരുപദേശങ്ങൾ മെനഞ്ഞുണ്ടാക്കുന്നത്. [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, പിതാവു് മാത്രം സത്യദൈവം (Father, the only true God)]
യേശു അമ്മയെ “സ്ത്രീയേ” എന്ന് സംബോധന ചെയ്തത് ദൈവം ആയതുകൊണ്ടാണെന്ന് വൺനെസ്സും ട്രിനിറ്റിയും പറയുന്നതിൻ്റെ തെളിവ് കാണുക: