ദൈവത്തിൻ്റെ വലത്തുഭാഗം

☛ യേശുക്രിസ്തു ദൈവത്തിൻ്റെ വലത്തുഭാഗത്തിരിക്കുന്ന മറ്റൊരു വ്യക്തിയും ദൈവവുമാണെന്ന് അനേകരും വിചാരിക്കുന്നു. ➟ക്രിസ്തു ആരാണെന്നറിയാത്തതും ദൈവം ഒരുത്തൻ മാത്രമാണെന്ന ബൈബിളിൻ്റെ മൗലിക ഉപദേശം വിശ്വസിക്കാത്തവരുമാണ് വചനത്തെ ദുർവ്യാഖ്യാനം ചെയ്യുന്നതും ആത്മീയമായി പറഞ്ഞിരിക്കുന്ന കാര്യങ്ങളെ അക്ഷരാർത്ഥത്തിൽ മനസ്സിലാക്കുന്നത്. ➟𝟏𝟏𝟎-ാം സങ്കീർത്തനത്തിൽ ❝ദൈവത്തിൻ്റെ വലത്തുഭാഗത്തിരിക്കുക❞ എന്നത് ക്രിസ്തുവിൻ്റെ പദവിയാണ്; എന്നാൽ ആ ക്രിസ്തു യേശുക്രിസ്തുവല്ല; യിസ്രായേലാണ്. ➟ദൈവത്തിൻ്റെ പുത്രനും ആദ്യജാതനും അഭിഷിക്തരാജാവുമായ യിസ്രായേലാണ് ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുന്ന ദാവീദിൻ്റെ കർത്താവ് (യജമാനൻ): (സങ്കീ, 110:1 ⁃⁃ സങ്കീ, 80:17). ➤❝ദൈവത്തിൻ്റെ വലങ്കയ്യുടെ അനുഗ്രഹത്തോടുള്ള ബന്ധത്തിലേ ഒരു ആത്മീയ പദവിയാണ് ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുക എന്നത്.❞ ➤[കാണുക: നൂറ്റിപ്പത്താം സങ്കീർത്തനം, ദാവീദിൻ്റെ സന്തതിയും കർത്താവുമായ രാജാവാരാണ്?]. ➟ദൈവത്തിനു് ദൂതന്മാരും മനുഷ്യരുമായി കോടിക്കണക്കിന് പുത്രന്മാരുണ്ടെങ്കിലും ബൈബിൾ പ്രധാനമായും രണ്ടു പുത്രന്മാരെ കുറിച്ചുള്ളതാണ്. ➟പഴയപുതിയനിയമങ്ങളിൽ ഒരുപോലെ കാണുന്ന യിസ്രായേലാണ് ബൈബിളിലെ സകല അനുഗ്രഹങ്ങളുടെയും വാഗ്ദത്തങ്ങളുടെയും അവകാശിയായ വാഗ്ദത്തസന്തതി. ➤[കാണുക: യെഹൂദന്നു എന്തു വിശേഷത?, വാഗ്ദത്തം ലഭിച്ച സന്തതിയും വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയും]. ➟അവൻ്റെ വാഗ്ദത്തങ്ങൾ അവനു് നിവൃത്തിച്ചുകൊടുക്കുവാൻ അവൻ്റെ ദൈവം അവൻ്റെ പദവികളുമായി പുതിയനിയമത്തിൽ എടുത്ത ജഡത്തിലെ വെളിപ്പാടാണ് യേശു എന്ന് പേരുള്ള മനുഷ്യൻ: (1തിമൊ, 3:15-16 ⁃⁃  യോഹ, 9:11; മത്താ, 5:17-18). ➟അതായത്, യേശു പഴയനിയമത്തിൽ ഉണ്ടായിരുന്നവനല്ല; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:15-16 ⁃⁃ യോഹ, 1:18) പ്രകൃത്യാതീതമായി കന്യകയിൽ ഉല്പാദിതമായ (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). ➟അതാണ് ദൈവഭക്തിയുടെ മർമ്മവും പിതാവും ക്രിസ്തുവും എന്ന ദൈവമർമ്മവും: (1Tim, 3:16 ⁃⁃ Col, 2:2). ➟അതുകൊണ്ടാണ്, യിസ്രായേലിൻ്റെ പദവികൾ ആത്മീയമായി യേശുക്രിസ്തുവിൽ നിവൃത്തിയായതായി കാണുന്നത്. [കാണുക: ദൈവപുത്രനായ ക്രിസ്തു പഴയനിയമത്തിൽ ഉണ്ടായിരുന്നോ?, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, പിതാവിൻ്റെ മാർവ്വിടത്തിലുള്ള പുത്രൻ, പുത്രൻ പിതാവിനെ വെളിപ്പെടുത്തിയിരിക്കുന്നു
☛ ❝ദൈവത്തിൻ്റെ വലത്തുഭാഗത്തിരിക്കുക❞ എന്ന യിസ്രായേലിനെ കുറിച്ചുള്ള 𝟏𝟏𝟎-ാം സങ്കീർത്തനത്തിലെ പ്രയോഗവും ❝യേശുക്രിസ്തു ദൈവത്തിൻ്റെ വലത്തുഭാഗത്തേക്ക് ആരോഹണം ചെയ്തു, വലത്തുഭാഗത്ത് ഇരിക്കുന്നു❞ (പ്രവൃ, 2:33; റോമ, 8:34) എന്നിദ്യാദി പ്രയോഗങ്ങളും അക്ഷരാർത്ഥത്തിലല്ല; ആത്മീയമായിമായിട്ടാണ് പറഞ്ഞിരിക്കുന്നത്. ➟അതിൻ്റെ ചില തെളിവുകൾ തരാം:
ഭാഷാപരമായ തെളിവ്:
➦ 𝟏𝟏𝟎-ാം സങ്കീർത്തനം ഒന്നാം വാക്യത്തിൽ യഹോവയുടെ വലത്തുഭാഗത്തിരിക്കുന്ന ദാവീദിൻ്റെ കർത്താവിനെ കുറിക്കുന്ന എബ്രായപദം ❝ലദോണി❞ (לַאדֹנִי – la’doni) അഥവാ, ❝ല,അദോണി❞ ആണ്. ➟അതിൻ്റെ അർത്ഥം ❝എൻ്റെ കർത്താവിനോടു/എൻ്റെ യജമാനനോടു❞ ( 𝐓𝐨 𝐦𝐲 𝐋𝐨𝐫𝐝) എന്നാണ്: (Gen, 24:36, Gen, 32:4; Psa, 110). ➤❝യജമാനൻ❞ (𝐥𝐨𝐫𝐝, 𝐦𝐚𝐬𝐭𝐞𝐫) എന്നർത്ഥമുള്ള ❝അദോൻ❞ (אָדוֹן – adon) എന്ന പദത്തോടൊപ്പം ❝ഓടു❞ (𝐭𝐨) എന്നർത്ഥമുള്ള ❝ല❞ (לַ – la) എന്ന ഉപസർഗ്ഗവും (𝐏𝐫𝐞𝐟𝐢𝐱), ❝എൻ്റെ❞ (𝐦𝐲) എന്നർത്ഥമുള്ള ❝ഇ❞ (י – i) എന്ന പ്രത്യയവും ( 𝐒𝐮𝐟𝐟𝐢𝐱) ചേർന്നാണ് ❝ലദോണി❞ എന്ന പദമുണ്ടായത്. ➤❝എൻ്റെ യജമാനൻ/കർത്താവു❞ (𝐦𝐲 𝐥𝐨𝐫𝐝) എന്നർത്ഥമുള്ള കൃത്യമായ എബ്രായപദം ❝അദോണി❞ (אדֹנִי – adoni) ആണ്. ➤❝അദോണി❞ ദൈവത്തെ കുറിക്കുന്നതല്ല; മനുഷ്യരെ കുറിക്കുന്നതാണ്: (ഉല്പ, 23:6⁃⁃Gen, 23:6; ഉല്പ, 24:12⁃⁃Gen, 24:12; ഉല്പ, 24:27⁃⁃Gen, 24:27). ➟എന്നാൽ ദൈവത്തെ കുറിക്കാൻ ഉപയോഗിക്കുന്നത് ❝എൻ്റെ കർത്താവു❞ (𝐌𝐲 𝐋𝐨𝐫𝐝) എന്നർത്ഥമുള്ള ❝അഡോണായി❞ (אֲדֹנָי – Adonai) എന്ന പദമാണ്: (പുറ, 4:10⁃⁃Exo, 4:10; പുറ, 4:13⁃⁃Exo, 4:13; പുറ, 34:9⁃⁃Exo, 34:9). ➟അതേ അദ്ധ്യായം അഞ്ചാം വാക്യത്തിൽ ❝അദോണായി❞ എന്നപദം ദൈവത്തിനു്  ഉപയോഗിച്ചിട്ടുണ്ട്. (BibleHub). ➟അതിനാൽ, ❝ദൈവത്തിൻ്റെ വലത്തുഭാഗത്തിരിക്കുക❞ എന്ന ആത്മീയപദവി യേശുവിൻ്റെയല്ല; ഒരു ഭൗമിക കർത്താവിൻ്റെയാണെന്ന് മനസ്സിലാക്കാം.
ദാവീദിൻ്റെ സാക്ഷ്യം:
➦ ദൈവം ഒരുത്തൻ മാത്രമാണെന്ന് സങ്കീർത്തകനായ ദാവീദ് അസന്ദിഗ്ദ്ധമായി അനവധി വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്: ➤❝യഹോവയല്ലാതെ ദൈവം ആരുള്ളു? നമ്മുടെ ദൈവം ഒഴികെ പാറ ആരുള്ളു?❞ (2ശമൂ, 22:32). ➟അടുത്തവാക്യം: ➤❝അതുകൊണ്ടു കർത്താവായ യഹോവേ, നീ വലിയവൻ ആകുന്നു; നിന്നെപ്പോലെ ഒരുത്തനുമില്ല; ഞങ്ങൾ സ്വന്തചെവികൊണ്ടു കേട്ടതൊക്കെയും ഓർത്താൽ നീ അല്ലാതെ ഒരു ദൈവവും ഇല്ല.❞ (2ശമൂ, 7:22 ⁃⁃ 1ദിന, 17:20). ➟ദൈവത്തിൻ്റെ വലത്തുഭാഗത്തിരിക്കുന്ന കർത്താവ് ദൈവമാണെങ്കിൽ, യഹോവയല്ലാതെ മറ്റൊരു ദൈവമില്ലെന്നും യഹോവയെപ്പോലെ മറ്റൊരുത്തനും ഇല്ലെന്നും ദാവീദ് പറയുമായിരുന്നോ❓ ➟അടുത്തവാക്യം: ➤❝നീ വലിയവനും അത്ഭുതങ്ങളെ പ്രവർത്തിക്കുന്നവനുമല്ലോ; നീ മാത്രം (𝐚𝐥𝐨𝐧𝐞) ദൈവമാകുന്നു.❞ (സങ്കീ, 86:10). ➟ഈ വേദഭാഗത്ത്, ❝നീ (യഹോവ) മാത്രം (𝐚𝐥𝐨𝐧𝐞) ദൈവം❞ എന്ന് പറയാൻ ഉപയോഗിച്ചിരിക്കുന്ന എബ്രായ പദം ❝ഒന്നിനെ❞ കുറിക്കുന്ന (𝐎𝐧𝐞) ❝എഹാദ്❞ (ehad – אֶחָד) അല്ല; ❝ഒറ്റയെ❞ (𝐚𝐥𝐨𝐧𝐞/𝐨𝐧𝐥𝐲) കുറിക്കുന്ന ❝ബാദ്❞ (bad – בַּד) ആണ്. ➤ഇതും കാണുക: (സങ്കീ, 4:8; സങ്കീ, 71:16; സങ്കീ, 72:18; സങ്കീ, 83:18; സങ്കീ, 136:4; സങ്കീ, 148:13). ➟മേല്പറഞ്ഞ ഏഴ് വാക്യവും ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പഴയനിയമത്തിൻ്റെ ഗ്രീക്കുപരിഭാഷയായ സെപ്റ്റ്വജിൻ്റിൽ (𝐒𝐞𝐩𝐭𝐮𝐚𝐠𝐢𝐧𝐭) ❝മോണോസ്❞ (μόνος – Mónos) ആണ് കാണുന്നത്. ➟ഏകമാത്രമായ/ഒന്നുമാത്രമായ/അനന്യമായ (𝐨𝐧𝐥𝐲) എന്ന അർത്ഥത്തിൽ പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന ❝യാഹീദ്❞ (yahid – יָחִיד) എന്ന പദത്തിന് തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോസ്” (Mónos). ➟അതായത്, യഹോവ ഒരുത്തൻ മാത്രമാണ് ദൈവം (𝐉𝐞𝐡𝐨𝐯𝐚𝐡 𝐢𝐬 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝) എന്ന് ദാവീദ് പറയുന്നത് ഖണ്ഡിതമായിട്ടാണ്. ➟ക്രിസ്തു ദൈവമാണെങ്കിലോ, യഹോവയുടെ വലത്തുഭാഗത്തിരിക്കുന്ന കർത്താവ് ദൈവമാണെങ്കിലോ യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് ദൈവത്തിൻ്റെ ഹൃദയപ്രകാരമുള്ള പുരുഷനായ ദാവീദ് പറയുമായിരുന്നോ❓ 
ആത്മീയപദവി:
➦ 𝟏𝟏𝟎-ാം സങ്കീർത്തനത്തിൽ ദൈവത്തിൻ്റെ വലത്തുഭാഗത്താണ് ദാവീദിൻ്റെ കർത്താവ് ഇരിക്കുന്നതെങ്കിൽ, 𝟏𝟔-ാം സങ്കീർത്തനത്തിൽ ആ കർത്താവിൻ്റെ മുമ്പിലും വലത്തുഭാഗത്തുമാണ് ദൈവം (യഹോവ) ഇരിക്കുന്നത്. ➟രണ്ടു വാക്യങ്ങളും കാണുക: ➤❝യഹോവ എന്റെ കർത്താവിനോടു അരുളിച്ചെയ്യുന്നതു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക.❞ (സങ്കീ, 110:1 ⁃⁃ സങ്കീ, 16:8). ➤❝ഞാൻ യഹോവയെ എപ്പോഴും എന്റെ മുമ്പിൽ വെച്ചിരിക്കുന്നു; അവൻ എന്റെ വലത്തുഭാഗത്തുള്ളതുകൊണ്ടു ഞാൻ കുലുങ്ങിപ്പോകയില്ല.❞ ➟പതിനാറാം സങ്കീർത്തനത്തിൻ്റെ ആദ്യംഭാഗത്ത് പയുന്നത്: ➤❝ഞാൻ യഹോവയെ എപ്പോഴും എന്റെ മുമ്പിൽ വെച്ചിരിക്കുന്നു❞ എന്നാണ്. ➟അപ്പോൾ കർത്താവിൻ്റെ (യജമാനൻ) സ്ഥാനം യഹോവയുടെ പുറകിലായി. ➟അടുത്തഭാഗത്ത് പറയുന്നത്: ➤❝അവൻ (യഹോവ) എന്റെ വലത്തുഭാഗത്തുള്ളതുകൊണ്ടു ഞാൻ കുലുങ്ങിപ്പോകയില്ല❞ എന്നാണ്. ➟അപ്പോൾ കർത്താവിൻ്റെ (യജമാനൻ) സ്ഥാനം യഹോവയുടെ ഇടതുവശത്തായി. ➟നൂറ്റിപ്പത്താം സങ്കീർത്തനത്തിലും അത് പറഞ്ഞിട്ടുണ്ട്: ➤❝നിന്റെ വലത്തുഭാഗത്തിരിക്കുന്ന കർത്താവു തന്റെ ക്രോധദിവസത്തിൽ രാജാക്കന്മാരെ തകർത്തുകളയും.❞ (സങ്കീ, 110:5). ➟ഈ വാക്യത്തിൽ, ❝നിൻ്റെ❞ (𝐭𝐡𝐲) എന്ന് മധ്യമപുരുഷനിൽ (𝟐𝐧𝐝 𝐩𝐞𝐫𝐬𝐨𝐧) പറയുന്നത്, ഒന്നാം വാക്യത്തിൽ യഹോവയുടെ വലത്തുഭാഗത്തിരിക്കുന്ന ദാവിദിൻ്റെ കർത്താവ് (യജമാനൻ) ആണ്. ➟കർത്താവിൻ്റെ (യജമാനൻ) വലത്തുഭാഗത്തിരിക്കുന്ന കർത്താവ് (𝐀𝐝𝐨𝐧𝐚𝐢) യഹോവയാണ്. [കാണുക: Hebrew Bible]. ➟ഒന്നാം വാക്യത്തിൽ, യഹോവയുടെ വലത്തുഭാഗത്താണ് ദാവീദിൻ്റെ കർത്താവിൻ്റെ സ്ഥാനമെങ്കിൽ, അതിൻ്റെ അഞ്ചാം വാക്യത്തിൽ, കർത്താവിൻ്റെ (യജമാനൻ) സ്ഥാനം യഹോവയുടെ ഇടതുവശത്താണ്. ➟അതായത്, ❝ദാവിൻ്റെ കർത്താവു് യഹോവയുടെ വലത്തുഭാഗത്ത് ഇരിക്കുന്നതായും, ഇടത്തുഭാഗത്ത് ഇരിക്കുന്നതായും, പുറകുഭാഗത്ത് ഇരിക്കുന്നതായും കാണാം.❞ ➟തന്മൂലം, കർത്താവ് ആരായാലും അവിടെപ്പറയുന്ന സ്ഥാനം യഥാർത്ഥ സ്ഥാനമല്ല; ആത്മീയമായി പറയുന്നതാണെന്ന് മനസ്സിലാക്കാം. ➟മേല്പറഞ്ഞ രണ്ട് വാക്യങ്ങളും പുതിയനിയമത്തിൽ യേശുവിൽ ആരോപിച്ചിട്ടുണ്ട്: (സങ്കീ, 16:8 ⁃⁃ പ്രവൃ, 2:25. സങ്കീ, 110:1 ⁃⁃ പ്രവൃ, 2:35). 
ശത്രുക്കൾ പാദപീഠം ആകുവോളം:
➦ ❝യഹോവ എന്റെ കർത്താവിനോടു അരുളിച്ചെയ്യുന്നതു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക. നിന്റെ ബലമുള്ള ചെങ്കോൽ യഹോവ സീയോനിൽനിന്നു നീട്ടും; നീ നിന്റെ ശത്രുക്കളുടെ മദ്ധ്യേ വാഴുക.❞ (സങ്കീ, 110:1-2). ➟ഈ രണ്ട് വാക്യങ്ങൾ ശ്രദ്ധിച്ചാൽ ചില കാര്യങ്ങൾ കാണാം: ❶യഹോവയാണ് ദാവിൻ്റെ കർത്താവിൻ്റെ ശത്രുക്കളെ അവൻ്റെ പാപപീഠം ആക്കിക്കൊടുക്കുന്നത്. ➟ട്രിനിറ്റിയുടെ ഭാഷയിൽ ❝വലത്തുഭാഗത്തിരിക്ക❞ എന്നത് നിത്യപുത്രനും ദൈവവുമായ യേശുവിൻ്റെ പദവിയാണ്. ➟അങ്ങനെയാണെങ്കിൽ, ദൈവമായ യേശുവിൻ്റെ ശത്രുക്കളെ അവനോടു സമത്വമുള്ളവനെന്ന് നിങ്ങൾ പറയുന്ന യഹോവ എന്തിനാണ് പാദപീഠം ആക്കിക്കൊടുക്കുന്നത്❓ ➟ഒരു ദൈവത്തിനു് തൻ്റെ ശത്രുക്കളെ പാദപീഠം ആക്കാൻ മറ്റൊരു ദൈവത്തിൻ്റെ സഹായം വേണമോ❓ ➟അത് യിസ്രായേൽ എന്ന വാഗ്ദത്തരാജാവിൻ്റെ പദവിയാണ്. ➟യിസ്രായേൽ ദൈവമല്ല; ദൈവമക്കളായ മനുഷ്യരാണ്: (പുറ, 4:22-23; സങ്കീ, 2:7; ഹോശേ, 11:1). ➟അതുകൊണ്ടാണ് അവൻ്റെ ദൈവം അവൻ്റെ ശത്രുക്കളെ അവൻ്റെ പാദപീഠം ആക്കിക്കൊടുക്കുന്നത്. ❷വലത്തുഭാഗത്തിരിക്ക എന്ന പദവിക്ക് ❝ശത്രുക്കളെ അവൻ്റെ പാദപീഠമാക്കുവോളം❞ എന്നൊരു പരിധി വെച്ചിട്ടുണ്ട്. ➟അത് നിത്യമായൊരു പദവിയല്ല. ➟ട്രിനിറ്റി പഠിപ്പിക്കുന്നപോലെ യേശുവിൻ്റെ പദവി ആയിരുന്നെങ്കിൽ അവൻ്റെ ശത്രുക്കൾ ആരാണെന്ന് പറയും❓➟ ശത്രുക്കൾ പാദപീഠമാകുവോളം എന്നൊരു പരിധി എങ്ങനെയുണ്ടാകും❓ ➟ചുറ്റും ശത്രുക്കളുള്ള യിസ്രായേലെന്ന ഭൗമികനാണ് വലത്തുഭാത്തിരിക്ക എന്ന പദവിക്ക് അർഹനായ കർത്താവ്: (സങ്കീ, 27:6). ➟യിസ്രായേലിൻ്റെ ദൈവമായ യഹോവ അവൻ്റെ ശത്രുക്കളെ അവൻ്റെ പാദപീഠം ആക്കുവോളം തൻ്റെ വലത്തുഭാഗത്തിരിക്കാൻ കല്പിക്കുന്നതാണ് പ്രസ്തുത വേദഭാഗം. ➟ശത്രുക്കൾ അവൻ്റെ പാദപീഠം ആയിക്കഴിഞ്ഞാൽ, ശത്രുക്കളെ കാൽക്കീഴിലാക്കി ഈ ഭൂമിയെ ഇരിമ്പുകോൽകൊണ്ട് ഭരിക്കുന്ന രാജാവാണ് യിസ്രായേൽ: (2ശമൂ, 7:10-12; സങ്കീ, 2:6-12). ❸❝നിന്റെ ബലമുള്ള ചെങ്കോൽ യഹോവ സീയോനിൽനിന്നു നീട്ടും.❞ ➟വലത്തുഭാഗത്തിരിക്ക എന്ന പദവിക്ക് അർഹനായവൻ സീയോനിൽ വാഴേണ്ട രാജാവാണ്. ➟ചെങ്കോൽ രാജദണ്ഡാണ്. ➟ഭരണാധികാരിയായ രാജാവ് അധികാരചിഹ്നമായി വഹിക്കുന്ന കോലാണ് ചെങ്കോൽ. ➟സീയോൻ എന്നത് യിസ്രായേൽ എന്ന വിശുദ്ധനഗരത്തിൻ്റെ പര്യായമാണ്: (സങ്കി, 102:13; 102:20; 126:1; 129:5; 132:13). ➟രാജാവിൻ്റെ ചെങ്കോലാണ് യഹോവ സീയോനിൽനിന്നു നീട്ടുന്നത്. ➟ട്രിനിറ്റിയുടെ ഭാഷയിൽ വലത്തുഭാഗത്ത് ഇരിക്കുന്ന യേശു ദൈവംതന്നെയാണ്. ➟ഒരു ദൈവത്തിനു് ചെങ്കോൽ നീട്ടാൻ മറ്റൊരുടെയെങ്കിലും സഹായം ആവശ്യമാണോ❓ ➟യിസ്രായേലെന്ന വാഗ്ദത്തരാജാവിൻ്റെ ചെങ്കോൽ അവൻ്റെ ദൈവമായ യഹോവയ അവനുവേണ്ടി നീട്ടുന്നതാണ് വിഷയം. ❹❝നീ നിന്റെ ശത്രുക്കളുടെ മദ്ധ്യേ വാഴുക.❞ ➟ഇത് വർത്തമാനകലത്തിൽ (𝐏𝐫𝐞𝐬𝐞𝐧𝐭 𝐭𝐞𝐧𝐬𝐞) പറയുന്നതാണ്. ➟അതായത്, ഇപ്പോൾ ശത്രുക്കളുടെ മദ്ധ്യേ വാഴുന്നവനാണ് കർത്താവ്. ➟യേശുവാണ് അവിടെപ്പറയുന്ന കർത്താവെങ്കിൽ, സ്വർഗ്ഗത്തിലുള്ളവരെല്ലാം അവൻ്റെ ശത്രുക്കളാണെന്ന് വരണം. ➟ഭാവിയിൽ യേശുവാണ് ഭൂമിയെ ഭരിക്കുന്നതെങ്കിൽ, യഹോവ ശത്രുക്കളെ അവൻ്റെ പാദപീഠം ആക്കിക്കഴിഞ്ഞാൽ പിന്നെ അവനു് ശത്രുക്കൾ ഉണ്ടാകില്ല. ➟തന്മുലം, രണ്ടുവിധത്തിലും അത് യേശുവിന് യോജിക്കില്ല. ➟ജാതികളായ ശത്രുക്കളുടെ മദ്ധ്യേ ഇപ്പോൾ വസിക്കുന്ന ദൈവത്തിൻ്റെ ഒരേയൊരു വാഗ്ഡത്തസന്തതിയും ദാവീദിൻ്റെ കർത്താവുമായ രാജാവ് യിസ്രായേലാണ്. ➟അവനാണ് ഭാവിയിൽ ഭൂമിയെ ഭരിക്കുന്ന നിത്യരാജാവ്: (2ശമൂ, 7:13; 1ദിന, 17:12; സങ്കീ, 89:4; 89:36-37; ദാനീ, 2:45; 7:18; 7:21; 7:27). ➟അവൻ്റെ ആത്മീയ പദവിയാണ് അവൻ്റെ ദൈവമായ യഹോവയുടെ വലത്തുഭാഗത്ത് ഇരിക്കുക എന്നത്. ➟അല്ലാതെ, യേശുക്രിസ്തുവിൻ്റെ പദവിയല്ലത്. ➤[കാണുക: ദാവീദിൻ്റെ സന്തതിയും കർത്താവുമായ രാജാവാരാണ്?, നൂറ്റിപ്പത്താം സങ്കീർത്തനം]
പഴയനിയമത്തിൽ ഇല്ലാതിരുന്നവൻ:
➦ ദൈവപുത്രനായ യേശു ജീവനുള്ള ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി അന്ത്യകാലത്ത് കന്യകയിൽ പ്രകൃത്യാതീതമായി ഉല്പാദിപ്പിക്കപ്പെട്ടവനാകയാൽ (1തിമൊ, 3:15-16 –:മത്താ, 1:20; ലൂക്കൊ, 2:21; മത്താ, 1:18), പഴയനിയമത്തിൽ ദൈവപുത്രനായ യേശുവിനെക്കുറിച്ചുള്ള പ്രവചനങ്ങളല്ലാതെ, യേശുവെന്ന വ്യക്തിയെ കാണാൻ കഴിയില്ല: (ഉല്പ, 3:15; ആവ, 18:15; ആവ, 18:18-19; സങ്കീ, 40:6; യെശ, 7:14; യെശ, 52:13-15; യെശ, 53:1-12; യെശ, 61:1-2; മീഖാ, 5:2). ➟അവൻ്റെ ജന്മസ്ഥലം (മീഖാ, 5:2), ➟ജനനം (യെശ, 7:14), ➟ക്രിസ്തുത്വം (യെശ, 61:1), ➟പുത്രത്വം (ലൂക്കൊ, 1:32; ലൂക്കൊ, 1:35), ➟ശുശ്രൂഷ (യെശ, 42:1-3), ➟അത്ഭുതങ്ങൾ (യെശ, 35:5-6), ➟കഷ്ടാനുഭവം (യെശ, 52:14; യെശ, 53:2-8), ➟മരണം (യെശ, 53:10-12), ➟അടക്കം (യെശ, 53:9), ➟പുനരുത്ഥാനം (സങ്കീ, 16:10), ➟കർത്തൃത്വം (ലൂക്കൊ, 2:11⁃⁃പ്രവൃ, 2:36) ➟പിൻവരുന്ന മഹിമ (1പത്രൊ, 1:11⁃⁃എബ്രാ, 2:9) മുതലായ എല്ലാം പ്രവചനങ്ങളായിരുന്നു. ➟ആദ്യപ്രവചനം ഉല്പത്തി 3:15 ആണ്. ➟അതിനുമുമ്പ് അവനെക്കുറിച്ച് സൂചനപോലുമില്ല. ➟ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. ➟പ്രവചനനിവൃത്തിയായി എ.എം. 3755-ലാണ് (ബി.സി. 6) യേശുവെന്ന മനുഷ്യൻ മറിയയുടെ മൂത്തമകനായി ജനിക്കുന്നത്: (ലൂക്കൊ, 2:7). ➟അപ്പോൾ മുതലാണ് യേശുവെന്ന വ്യക്തിയുടെ ചരിത്രം ആരംഭിക്കുന്നത്. ➤❝യേശു❞ (Ἰησοῦς – iēsous) എന്ന പേർപോലും അവൻ ജനിക്കുന്നതിനും ഒൻപത് മാസവും ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്: (ലൂക്കൊ, 1:31; മത്താ, 1:21). ➟യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ എ.എം. 𝟑𝟕𝟖𝟗-ൽ (എ.ഡി. 29) യോർദ്ദാനിൽവെച്ചാണ് യേശു, ക്രിസ്തുവും (അഭിഷിക്തൻ) ദൈവപുത്രനും ആയത്: (യെശ, 61:1; ലൂക്കൊ, 1:32; ലൂക്കൊ, 1:35; ലൂക്കൊ, 3:22; പ്രവൃ, 4:27; പ്രവൃ, 10:38). ➟താൻ ക്രിസ്തു (അഭിഷിക്തൻ) ആയത് അപ്പോഴാണെന്ന് തൻ്റെ പ്രഥമശുശ്രൂഷയിൽ യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശുതന്നെ വ്യക്തമാക്കിയിട്ടുണ്ട്: (യെശ, 61:1-2; ലൂക്കൊ, 4:16-21). ➟മറിയ പ്രസവിക്കുന്നതിനുമുമ്പെ ഇല്ലാതിരുന്ന യേശു, അതിനും ആരിരംവർഷംമുമ്പ് ദൈവത്തിൻ്റെ വലത്തുഭാഗത്ത് എങ്ങനെയുണ്ടാകും❓ ➤[കാണുക: അന്ത്യകാലത്ത് വെളിപ്പെട്ടവൻ, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]
വലഭാഗത്തേക്കു ആരോഹണം ചെയ്തു:
➦ യേശു ദൈവത്തിൻ്റെ വലത്തുഭാഗത്തേക്ക് ആരോഹണംചെയ്തു, വലത്തുഭാഗത്തിരിക്കുന്നു, പക്ഷവാദംചെയ്യുന്നു എന്നിത്യാദി പ്രയോഗങ്ങൾ ആത്മീയമാണ്. രണ്ട് തെളിവുതരാം: ❶❝അവൻ ദൈവത്തിന്റെ വല ഭാഗത്തേക്കു ആരോഹണം ചെയ്തു പരിശുദ്ധാത്മാവു എന്ന വാഗ്ദത്തം പിതാവിനോടു വാങ്ങി, നിങ്ങൾ ഈ കാണുകയും കേൾക്കുകയും ചെയ്യുന്നത് പകർന്നുതന്നു,❞ (പ്രവൃ, 2:33). ➟ഈ വേദഭാഗം ശ്രദ്ധിക്കുക: ➤❝പരിശുദ്ധാത്മാവു എന്ന വാഗ്ദത്തം പിതാവിനോടു വാങ്ങി പകർന്നുതന്നു❞ എന്ന് പറയുന്നത് അക്ഷരാർത്ഥത്തിലല്ല; ആത്മീയമായിട്ടാണ്. ➟പിതാവിനോടുവാങ്ങി പകർന്നുതരാൻ പരിശുദ്ധാത്മാവ് ഒരു വസ്തുവല്ല; ദൈവമാണ്: (പ്രവൃ, 5:3-4; 1കൊരി, 3:16-17). ➟അതുകൊണ്ടാണ്, ❝ആരെങ്കിലും മനുഷ്യപുത്രന്നു നേരെ ഒരു വാക്കു പറഞ്ഞാൽ അതു അവനോടു ക്ഷമിക്കും; പരിശുദ്ധാത്മാവിന്നു നേരെ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു ക്ഷമിക്കയില്ല❞ എന്ന് യേശു പറയുന്നത്: (മത്താ, 12:32 ⁃⁃ മർക്കൊ, 3:28-29; ലൂക്കൊ, 12:10). ➟എന്നാൽ ക്രിസ്തു പരിശുദ്ധാത്മാവിനാൽ പ്രകൃത്യാതീതമായി കന്യകയിൽ ഉല്പാദിതമായി (മത്താ, 1:20; ലൂക്കൊ, 2:21), ആത്മാവിനാൽ അഭിഷേകം പ്രാപിച്ച് (പ്രവൃ, 10:38), ആത്മാവ് നിറഞ്ഞവനായി (ലൂക്കൊ, 4:1), ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷിച്ച (ലൂക്കൊ, 4:14-5), ആത്മാവിനാൽ മരണംവരിച്ച (എബ്രാ, 9:14), ആത്മാവിനാൽ ഉയിർത്തെഴുന്നേറ്റ (1പത്രൊ, 3:18) മനുഷ്യനാണ്: (യോഹ, 8:40). ➟ഒരു മനുഷ്യന് എങ്ങനെ ദൈവത്തെ പിതാവിനോടു വാങ്ങി പകർന്നുതരാൻ കഴിയും❓ ➟ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളുടെ ഫലമായിട്ട് ദൈവം ദാനമായി നല്കുന്നതാണ് പരിശുദ്ധാത്മാവ്. (യോഹ, 7:37-39 ⁃⁃ പ്രവൃ, 2:38; 8:18-20; 10:46). ➟അതുകൊണ്ടാണ്, ❝യേശു ദൈവത്തിന്റെ വല ഭാഗത്തേക്കു ആരോഹണം ചെയ്തു പരിശുദ്ധാത്മാവു എന്ന വാഗ്ദത്തം പിതാവിനോടു വാങ്ങി പകർന്നുതന്നു❞ എന്ന് പത്രൊസ് ആത്മീയമായി പറയുന്നത്. ➤[കാണുക: പരിശുദ്ധാത്മാവ് ആരാണ്?]. ❷❝ശിക്ഷവിധിക്കുന്നവൻ ആർ? ക്രിസ്തുയേശു മരിച്ചവൻ; മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റവൻ തന്നേ; അവൻ ദൈവത്തിന്റെ വലത്തുഭാഗത്തിരിക്കയും നമുക്കുവേണ്ടി പക്ഷവാദം കഴിക്കയും ചെയ്യുന്നു.❞ (റോമർ, 8:34). ➟ഈ വേദഭാഗപ്രകാരം, യേശു ദൈവത്തിൻ്റെ വലത്തുഭാഗത്തിരുന്ന് അക്ഷരാർത്ഥത്തിൽ നമുക്കുവേണ്ടി പക്ഷവാദം കഴിക്കുന്നതായി പലരും കരുതുന്നു. ➟യോഹന്നാൻ്റെ സുവിശേഷത്തിൽ ❝അപേക്ഷയെ❞ (ask – aiteō) ഏഴുവാക്യങ്ങളുണ്ട്: 𝟏.(യോഹ, 14:13), 𝟐.(യോഹ, 14:14), 𝟑.(യോഹ, 15:7), 𝟒.(യോഹ, 15:16), 𝟓.(യോഹ, 16:24), 𝟔.(യോഹ, 16:23), 𝟕.(യോഹ, 16:26). ➟അതിൽ ആദ്യത്തെ അഞ്ചു വാക്യങ്ങളിൽ, ➤❝പുത്രൻ്റെ നാമത്തിൽ അപേക്ഷിക്കുന്നത് പിതാവിൻ്റെ മഹത്വത്തിനായി പുത്രൻ ചെയ്തുതരും; പുത്രൻ്റെ നാമത്തിൽ പുത്രനോട് അപേക്ഷിക്കുന്നത് പുത്രൻ ചെയ്തുതരും; നിങ്ങൾ എന്നിലും എന്റെ വചനം നിങ്ങളിലും വസിച്ചാൽ നിങ്ങൾ ഇച്ഛിക്കുന്നതു അപേക്ഷിച്ചാൽ കിട്ടും; പുത്രൻ്റെ നാമത്തിൽ പിതാവിനോട് അപേക്ഷിക്കുന്നത് പിതാവ് ചെയ്തുതരും; പുത്രൻ്റെ നാമത്തിൽ അപേക്ഷിപ്പിൻ നിങ്ങൾക്ക് ലഭിക്കും❞ എന്നൊക്കെയാണ് പറയുന്നത്. ➟സുവിശേഷചരിത്രകാലത്ത് പുത്രനോട് അപേക്ഷിക്കുന്ന കാര്യങ്ങൾ പുത്രൻ പിതാവായ ദൈവത്താൽ അഥവാ, പിതാവിനോട് അപേക്ഷിച്ച് നടത്തിത്തരികയാണ് ചെയ്തിരുന്നത്. ➟അതിനു് രണ്ടു വിധത്തിലുള്ള തെളിവുകൾ തരാം: 𝟭.മാർത്ത യേശുവിനോട് പറയുന്നത് ശ്രദ്ധിക്കുക: ➤❝ഇപ്പോഴും നീ ദൈവത്തോടു എന്തു അപേക്ഷിച്ചാലും ദൈവം നിനക്കു തരും എന്നു ഞാൻ അറിയുന്നു എന്നു പറഞ്ഞു.❞ (യോഹ, 11:22). മറിയയുടെ വാക്കുപോലെ, ക്രിസ്തു ലാസറിനെ ഉയിർപ്പിച്ചത് പിതാവിനോട് അപേക്ഷിച്ചിട്ടാണ്: (യോഹ, 11:42). 𝟮.യേശുവിനോട് അപേക്ഷിച്ചവർക്കൊക്കെ അവനത് ചെയ്തുകൊടുത്തതായി കാണാം: (മത്താ, 9:27മത്താ, 9:29. മത്താ, 15:22മത്താ, 15:28. മത്താ, 20:31മത്താ, 20:34). ➟എന്നാൽ അവൻ അത്ഭുതങ്ങൾ പ്രവർത്തിച്ചത് സ്വന്തശക്തിയാലല്ല; പിതാവായ ദൈവത്താലും അവൻ്റെ ആത്മാവിനാലുമാണ്. “ദൈവാത്മാവിനാൽ ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു” എന്നാണ് ക്രിസ്തു പറഞ്ഞത്: (മത്താ, 12:28⁃⁃ലൂക്കൊ, 11:20; ലൂക്കൊ, 5:17; യോഹ, 3:2; പ്രവൃ, 2:22; പ്രവൃ, 10:38). ➟അതായത്, സുവിശേഷചരിത്രകാലത്ത് ഏകമനുഷ്യനായ യേശുക്രിസ്തുവിനോട് അവൻ്റെ നാമത്തിൽ അപേക്ഷിക്കുന്നതൊക്കെയും അവൻ പിതാവായ ദൈവത്താൽ അല്ലെങ്കിൽ, ദൈവത്തിൽനിന്ന് സാധിച്ചുകൊടുത്തിരുന്നു: (റോമ, 5:15). ➟എന്നാൽ അടുത്ത രണ്ട് വാക്യങ്ങൾ ശ്രദ്ധിക്കുക: ➤❝അന്നു നിങ്ങൾ എന്നോടു ഒന്നും ചോദിക്കയില്ല. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ പിതാവിനോടു അപേക്ഷിക്കുന്നതൊക്കെയും അവൻ എന്റെ നാമത്തിൽ നിങ്ങൾക്കു തരും.❞ (യോഹ, 16:23). ➤❝അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോടു അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല.❞ (യോഹ, 16:26). ➟6-ാം വാക്യത്തിൻ്റെ ആദ്യഭാഗം: ➤❝അന്നു നിങ്ങൾ എന്നോടു ഒന്നും ചോദിക്കയില്ല.❞ അന്നു അഥവാ, ദൈവസഭ സ്ഥാപിതമായ ശേഷം, ദൈവപുത്രനോടല്ല; പിതാവായ ദൈവത്തോട് നേരിട്ടാണ് അപേക്ഷിക്കുന്നത്. ➟അടുത്തഭാഗം: ➤❝നിങ്ങൾ പിതാവിനോടു അപേക്ഷിക്കുന്നതൊക്കെയും അവൻ എന്റെ നാമത്തിൽ നിങ്ങൾക്കു തരും.❞ (യോഹ, 16:23). ➟പിതാവിനോട് നാം അപേക്ഷിക്കുന്നത് പുത്രൻ്റെ നാമത്തിലാണ് നമുക്ക് ലഭിക്കുന്നത്. ➟7-ാം വാക്യത്തിൻ്റെ ആദ്യഭാഗം: ➤❝അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും.❞ ➟അന്ന് അഥവാ, ദൈവസഭ അപേക്ഷിക്കുന്നത് പുത്രൻ്റെ നാമത്തിലാണ്: ➤❝ക്രിസ്തുയേശുവിൽ വിശുദ്ധീകരിക്കപ്പെട്ടവരും അവിടെയും ഇവിടെയും എവിടെയും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവരോടുംകൂടെ വിളിക്കപ്പെട്ട വിശുദ്ധന്മാരുമായവർക്കു തന്നേ എഴുതുന്നതു.❞ (1കൊരി, 1:2). ➟ദൈവത്തോട് അപേക്ഷിക്കുന്നതും, ദൈവത്തിനു് സ്തുതിസ്തോത്ര ബഹുമാനങ്ങൾ അർപ്പിക്കുന്നതും തുടങ്ങി വാക്കിനാലും പ്രവൃത്തിയാലുമുള്ള ഏതുകാര്യം ചെയ്താലും യേശുവിൻ്റെ (പുത്രൻ്റെ) നാമത്തിലാണ് ചെയ്യേണ്ടത്: (കൊലൊ, 3:17 ⁃⁃ പ്രവൃ, 9:14; പ്രവൃ, 9:21; പ്രവൃ, 22:16). ➟അടുത്തഭാഗം: ❝ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോടു അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല.❞ (യോഹ, 16:26). ➟പുത്രൻ പറയുന്നത് ശ്രദ്ധിക്കുക: ➤❝അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോടു അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല.❞ എന്തുകൊണ്ടാണ്, പുത്രൻ നമുക്കുവേണ്ടി പിതാവിനോട് അപേക്ഷിക്കാത്തത്❓ ➟ക്രിസ്തു പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, അന്ന് അഥവാ, സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ, പുത്രൻ പിതാവിൽനിന്ന് വിഭിന്നനായി ഉണ്ടാകുകയില്ല. ➟അഥവാ, പിതാവും പുത്രനും യഥാർത്ഥത്തിൽ ഒന്നുതന്നെ ആയിരിക്കും: (യോഹ, 10:30; 14:9). ➟പിന്നെങ്ങനെ യഥാർത്ഥത്തിൽ ക്രിസ്തു വലത്തുഭാഗത്തിരുന്ന് പക്ഷവാദം ചെയ്യും❓ ➟ക്രിസ്തുവിൻ്റെ നിഷ്കളങ്ക രക്തവും മരണവുമാണ് നമ്മുടെ വീണ്ടെടുപ്പിനും ശുദ്ധീകരണത്തിനും കാരണം എന്ന നിലയിയിൽ, അവൻ നമുക്കുവേണ്ടി ദൈവത്തിൻ്റെ വലത്തുഭാഗത്തിരുന്ന് പക്ഷവാദം ചെയ്യുന്നു എന്ന് ആത്മീയമായി പറയുന്നതാണ്.: (കൊലൊ, 1:22; എബ്രാ, 9:24; 1പത്രൊ, 1:19). ➟ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളുടെ ഫലമായി ദൈവം നമുക്ക് ദാനമായി നല്കിയ പരിശുദ്ധാത്മാവാണ് നമ്മിൽ വസിച്ചുകൊണ്ട് നമുക്കുവേണ്ടി പക്ഷവാദം ചെയ്യുന്നത്: (1കൊരി, 3:16 ⁃⁃ റോമ, 8:26-27). ➟രണ്ടുപേർ നമുക്കുവേണ്ടി പക്ഷവാദം ചെയ്യേണ്ട ആവശ്യമുണ്ടോ❓ ➤[കാണുക: സ്തെഫാനോസ് സ്വർഗ്ഗത്തിൽ കണ്ടതാരെയാണ്?, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും]
യേശുവിൻ്റെ അസ്തിത്വം (𝐄𝐱𝐢𝐬𝐭𝐞𝐧𝐜𝐞): 
➤ ❝ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു. അവൻ ജഡത്തിൽ വെളിപ്പെട്ടു;❞ (1തിമൊ, 3:15-16).
➦ ക്രിസ്തു ജീവനുള്ള ദൈവമായ പിതാവിൻ്റെ ജഡത്തിലെ വെളിപ്പാട് (𝐌𝐚𝐧𝐢𝐟𝐞𝐬𝐭𝐚𝐭𝐢𝐨𝐧) അഥവാ, മനുഷ്യപ്രത്യക്ഷതയാണ്: (മത്താ, 16:16) ➟𝐓𝐡𝐞 𝐍𝐞𝐰 𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐕𝐞𝐫𝐬𝐢𝐨𝐧-ൽ, ❝𝐆𝐨𝐝-𝐓𝐡𝐞 𝐅𝐚𝐭𝐡𝐞𝐫 𝐰𝐚𝐬 𝐦𝐚𝐧𝐢𝐟𝐞𝐬𝐭 𝐢𝐧 𝐭𝐡𝐞 𝐟𝐥𝐞𝐬𝐡❞ എന്ന് കാണാൻ കഴിയും: (1Tim, 3:16). ➟അതായത്, പിതാവായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി മറിയയെന്ന കന്യകയിലൂടെ പ്രകൃത്യാതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20, ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശു: (റോമ, 5:15). ➟❝ജഡത്തിൽ വെളിപ്പെട്ടത് ജീവനുള്ള ദൈവമായ പിതാവും; വെളിപ്പാട് മനുഷ്യനായ പുത്രനുമാണ്.❞ (മത്താ, 16:16; യോഹ, 1:18 ⁃⁃ യോഹ, 8:40).  [കാണുക: മനുഷ്യനായ ക്രിസ്തുയേശു, പിതാവിൻ്റെ മാർവ്വിടത്തിലുള്ള പുത്രൻ, പുത്രൻ പിതാവിനെ വെളിപ്പെടുത്തിയിരിക്കുന്നു]. ➟ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, പൂർവ്വാസ്തിത്വത്തിലും (𝐏𝐫𝐞-𝐞𝐱𝐢𝐬𝐭𝐞𝐧𝐜𝐞) സുവിശേഷ ചരിത്രകാലം ഒഴികെയുള്ള നിത്യമായ അസ്തിത്വത്തിലും (𝐄𝐭𝐞𝐫𝐧𝐚𝐥 𝐞𝐱𝐢𝐬𝐭𝐞𝐧𝐜𝐞) പിതാവും പുത്രനും ഒന്നുതന്നെയാണ്: ((യെശ, 40:3; ലൂക്കൊ, 1:16-17; 1:68; 1:76-77; യോഹ, 1:30 ⁃⁃ യോഹ, 10:30; 14:9). ➟അതാണ്, പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മവും ദൈവഭക്തിയുടെ മർമ്മവും. (കൊലൊ, 2:2; 1തിമൊ, 3:16). തന്മൂലം, ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുന്ന കർത്താവ്, ദൈവവുമല്ല, യേശുവുമല്ല; ദൈവത്തിൻ്റെ വാഗ്ദത്ത സന്തതിയായ യിസ്രായേലിൻ്റെ ആത്മീയപദവിയാണത്. ➤[കാണുക: ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ക്രിസ്തുവിനെ അറിയുക, ക്രിസ്ത്യാനിയാകുക, ദൈവം ഒരുത്തൻ മാത്രം, മോണോതീയിസം, ഞാനും പിതാവും ഒന്നാകുന്നു, പിതാവും പുത്രനും ഒന്നാകുന്നു, പിതാവിൻ്റെ മാർവ്വിടത്തിലുള്ള പുത്രൻ, പുത്രൻ പിതാവിനെ വെളിപ്പെടുത്തിയിരിക്കുന്നു]

One thought on “ദൈവത്തിൻ്റെ വലത്തുഭാഗം”

Leave a Reply

Your email address will not be published. Required fields are marked *