യേശുക്രിസ്തു ദൈവത്തിൻ്റെ ദൈവപുത്രനോ❓

യേശുക്രിസ്തു ദൈവപുത്രനാണെന്നത് ഒരു സവിശേഷ വെളിപ്പാടൊന്നുമല്ല; ഒരു സാമാന്യ വെളിപ്പാടാണ്. ഒരു ബൈബിൾ പണ്ഡിതനോടും പുതിയനിയമം ആദ്യമായി വായിച്ച ഒരു കുട്ടിയോടും യേശുവിനെക്കുറിച്ച് കേട്ടുകേൾവി മാത്രമുള്ള ഒരാളോടും യേശു ആരാണെന്ന് ചോദിച്ചാൽ, “ദൈവപുത്രൻ” എന്നായിരിക്കും മറുപടി. യേശു ദൈവപുത്രനാണെന്നുള്ള ഉത്തരം ശരിയാണ്. യേശുവെന്ന ദൈവപുത്രനായ ക്രിസ്തുവിലൂടെയാണ് മാനവർക്ക് രക്ഷ കൈവന്നത്: (യോഹ, 20:31). അവൻ ദൈവപുത്രനാണെന്ന് അനേകം പ്രാവശ്യം പറഞ്ഞിട്ടുമുണ്ട്. എന്നാൽ “അവൻ ദൈവത്തിൻ്റെ നിത്യപുത്രനാണോ” എന്നു ചോദിച്ചാൽ, അല്ലെന്നാണ് ഉത്തരം. “ദൈവപുത്രൻ” എന്നത് ജഡത്തിൽ വെളിപ്പെട്ടവൻ്റെ അനേകം അഭിധാനങ്ങളിൽ അഥവാ, സ്ഥാനപ്പേരുകളിൽ ഒന്നുമാത്രമാണ്. ക്രൂശിൽ മരിച്ചിട്ട് ദൈവം ഉയിർപ്പിച്ച് രക്ഷിതാവായ കർത്താവും ക്രിസ്തുവും ആക്കിവെച്ച ദൈവവപുത്രനായ യേശു ആരാണെന്ന് അറിയാത്തവരാണ് ക്രിസ്ത്യാനികളിൽ അധികവും. “നിന്റെ പിതാവു എവിടെ” എന്നു ചോദിച്ച യെഹൂദന്മാരോട് ക്രിസ്തു പറഞ്ഞത്: “നിങ്ങൾ എന്നെ ആകട്ടെ എന്റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു” എന്നാണ്. (യോഹ, 8:19). ക്രൈസ്തവരെന്ന് പേരുണ്ടെങ്കിലും, ഇന്നും അനേകർക്കും ഏകസത്യദൈവമായ പിതാവിനെയും ദൈവത്തിൻ്റെ ക്രിസ്തുവിനെയും അറിയില്ലെന്നതാണ് വസ്തുത. അതുകൊണ്ടാണ്, അവൻ ദൈവത്തിൻ്റെ നിത്യപുത്രനാണെന്ന് പലരും വിചാരിക്കുന്നത്. ക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രപുത്രനാണെന്ന് വചനം പറയുന്നുണ്ടോ? നമുക്ക് നോക്കാം:⬇️

1️⃣ ചരിത്രപരമായ ഒരു തെളിവ്: “ക്രിസ്തു സർവ്വലോകങ്ങൾക്കും മുമ്പെ പിതാവിൽനിന്ന് ജനിച്ചവനാണെന്ന് നിഖ്യാ വിശ്വാസപ്രമാണം പറയുന്നു.” അത് ചരിത്രപരമായ അബദ്ധമാണെന്ന് ദൈവവചനം വ്യക്തമാക്കുന്നു. ക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനോ, സർവ്വലോകങ്ങൾക്കുമുമ്പെ ജനിച്ചവനോ അല്ലെന്ന് ദൈവത്തിൻ്റെ ആത്മാവിനാൽ പുതിയനിയമത്തിൻ്റെ തുടക്കത്തിൽത്തന്നെ ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്: കന്യകയായ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല; അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനും വിശേഷാൽ, മറിയയുടെ ആദ്യജാതനുമായ ഒരു വിശുദ്ധ പ്രജയെ അഥവാ, പാപരഹിതനായ ഒരു മനുഷ്യക്കുഞ്ഞിനെയാണ് അവൾ പ്രസവിച്ചത്. (മത്താ, 1:1,25; ലൂക്കൊ, 1:35; 2:7; 1യോഹ, 3:5). മറിയ പ്രസവിച്ചത് തൻ്റെ പുത്രനായ മനുഷ്യക്കുഞ്ഞ് ആയതുകൊണ്ടാണ്, എട്ടാം ദിവസം പരിച്ഛേദന കഴിച്ചത്. (ലൂക്കൊ, 2:21). അബ്രാഹാമിൻ്റെ പുത്രന്മാരും ദാസന്മാരുമായ മനുഷ്യക്കുഞ്ഞുങ്ങളെ പരിച്ഛേദന കഴിക്കാനാണ് പ്രമാണമുള്ളത്. (ഉല്പ, 17:10-14). ജെന്റർ (Gender) ഇല്ലാത്ത ഒരു ദൈവത്തെയാണ് എട്ടാം ദിവസം പരിച്ഛേദന കഴിച്ചതെന്ന് വിശ്വസിച്ചാൽ ശരിയാകുമോ? അവൻ മനുഷ്യൻ്റെ കടിഞ്ഞൂൽ ആയതുകൊണ്ടാണ്, പിന്നെയും മുപ്പത്തിമൂന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ദൈവാലയത്തിൽ കൊണ്ടുപോയി ആദ്യജാതൻ്റെ വീണ്ടെടുപ്പ് കർമ്മങ്ങൾ ചെയ്തത്. (മത്താ, 1:25; ലൂക്കൊ, 2:7,22-24; പുറ, 13:2,12; ലേവ്യ, 12:1-8; സംഖ്യാ, 3:13). മനുഷ്യൻ്റെ കടിഞ്ഞൂലിനെയും അശുദ്ധ മൃഗങ്ങളുടെ കടിഞ്ഞൂലിനെയുമല്ലാതെ മറ്റാരെയും വീണ്ടെടുക്കാൻ പ്രമാണമില്ല. (പുറ, 34:19,20; സംഖ്യാ, 18:15). അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ; അവനെ പരിച്ഛേദന കഴിക്കാനോ, വിശുദ്ധമായി അർപ്പിക്കാനോ, ദൈവത്തിൽനിന്ന് വീണ്ടെടുക്കാനോ പ്രമാണമില്ല. ഒരു ദൈവത്തെ മറ്റൊരു ദൈവത്തിന് വിശുദ്ധമായി അർപ്പിച്ചിട്ട്, ആ ദൈവത്തിൽനിന്ന് ഈ ദൈവത്തെ മനുഷ്യർ വീണ്ടെടുപ്പ് വിലകൊടുത്ത് മേടിച്ചു എന്നൊക്കെപ്പറഞ്ഞാൽ എങ്ങനെയിരിക്കും? യേശുവെന്ന മനുഷ്യൻ ജനിച്ചത് ന്യായപ്രമാണത്തെ ലംഘിക്കാനല്ല; വള്ളിക്കോ, പുള്ളിക്കോ മാറ്റം വരാതെ അതിനെ നിവൃത്തിക്കാനാണ്. (മത്താ, 5:17-18). ചിലർ കരുതുന്നപോലെ, ദൈവപുത്രൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനോ ആയിരുന്നെങ്കിൽ, ന്യയപ്രമാണത്തിലെ വള്ളിക്കോ, പുള്ളിക്കോപോലും മാറ്റം വരാതെ, അതിനെ നിവൃത്തിക്കാൻ ജനിച്ചവൻ; തൻ്റെ ജനനം മുതൽ ന്യായപ്രമാണത്തെ നഗ്നമായി ലംഘിച്ചു എന്ന് പറയണം. അതില്പരം അബദ്ധം വേറെന്താണ്? ന്യായപ്രമാണത്തിൻ്റെ കീഴിൽ ജനിച്ച യേശു അതിനെ എങ്ങനെ ലംഘിക്കും? (ഗലാ, 4:4). ന്യായപ്രമാണത്തിൽ ഒരു പുള്ളി വീണുപോകുന്നതിനെക്കാൾ ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുന്നത് എളുപ്പം” എന്ന് പഠിപ്പിച്ച ക്രിസ്തു അതിനെ ലംഘിച്ചു എന്ന് വിശ്വസിക്കുന്നതിനെക്കാൾ, വിശ്വാസം ത്യജിച്ചു കളയുന്നതാണ് നല്ലത്. (ലൂക്കൊ, 16:17). അനന്തരം, ദൈവകൃപയോടെ ആത്മാവിൽ ബലപ്പെട്ടുവന്നത് യേശുവെന്ന മനുഷ്യക്കുഞ്ഞാണ്. (ലൂക്കൊ, 2:40). ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിലാണ് യേശുവെന്ന മനുഷ്യൻ മുതിർന്നുവന്നത്. (ലൂക്കൊ, 2:52). ആത്മാവിൽ ബലപ്പെട്ടതും ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നതും ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആണെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും?

അവനു് ഏകദേശം മുപ്പതു വയസ്സായപ്പോൾ യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനങ്ങളുടെ നിവൃത്തിയായി, യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയത്. (യെശ, 61:1; ലൂക്കൊ, 2:11; 3:22; 4:18,19; പ്രവൃ, 4:27; 10:38). യെശയ്യാ പ്രവചനത്തിൻ്റെ നിവൃത്തിപോലെ; താൻ ക്രിസ്തു ആയത് യോർദ്ദാനിൽ വെച്ചാണെന്ന് യേശു തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. (യെശ, 61:1-2; ലൂക്കൊ, 4:16-21). അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ; അവന് അഭിഷേകത്തിൻ്റെ ആവശ്യമെന്താണ്? ദൂതന്മാർക്കു പോലും അഭിഷേകം ആവശ്യമില്ലാതിരിക്കേ, അവൻ ദൈവത്തിൻ്റെ നിത്യപുത്രനും ദൈവവും ആയിരുന്നെങ്കിൽ, എന്തിനായിരുന്നു; ആത്മാവിനാൽ അവനെ ശക്തിപ്പെടുത്തിയത്? (ലൂക്കൊ, 4:14). അവൻ ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന മനുഷ്യൻ ആയതുകൊണ്ടാണ് അവന് അഭിഷേകം ആവശ്യമായി വന്നത്. (എബ്രാ, 2:9; യോഹ, 8:40). അഭിഷേകാനന്തരം, “അവൻ അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും” എന്നിങ്ങനെ ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി, പിതാവായ ദൈവത്താൽ ‘ഇവൻ എന്റെ പ്രിയപുത്രൻ’ എന്നു വിളിക്കപ്പെട്ടപ്പോഴാണ്, യേശുവെന്ന അഭിഷിക്തനായ മനുഷ്യൻ ദൈവത്തിൻ്റെ പുത്രൻ ആയത്. (ലൂക്കൊ, 1:32,35; 3:22). അവൻ ദൈവത്തിൻ്റെ നിത്യപുത്രനായ ദൈവം ആയിരുന്നെങ്കിൽ, അവൻ ദൈവപുത്രനെന്ന് വിളിക്കപ്പെടും എന്ന് ദൂതൻ രണ്ടുവട്ടം പ്രവചിച്ചത് എന്തിനായിരുന്നു? യോർദ്ദാനിലെ, പ്രവചനനിവൃത്തിയുടെ ആവശ്യമെന്തായിരുന്നു? ബൈബിൾ ഒരു കോമഡി പുസ്തകം അല്ലെന്ന് ആദ്യം മനസ്സിലാക്കുക. അഭിഷേകാനന്തരമാണ്, ആത്മാവിൻ്റെ ശക്തിയോടെ യേശു ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 4:14). പ്രവചനം ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ സംഭവിപ്പാനുള്ളതാണ്. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. (സംഖ്യാ, 24:14; ദാനീ, 2:28). അതായത്, കന്യകയായ മറിയ പ്രസവിക്കുന്നതുവരെ യേശുവെന്ന മനുഷ്യവ്യക്തി ഇല്ലായിരുന്നു. യോർദ്ദാനിലെ അഭിഷേകത്തിനു മുമ്പെ യേശുവെന്ന ക്രിസ്തു ഇല്ലായിരുന്നു. അഭിഷേകാനന്തരം, ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിപോലെ, “ഇവൻ എൻ്റെ പ്രിയപുത്രൻ” എന്ന് പിതാവ് അരുളിച്ചെയ്യുന്നതു വരെ യേശുവെന്ന ദൈവപുത്രനും ഇല്ലായിരുന്നു. യേശുവെന്ന മനുഷ്യൻ ജനിച്ചത്, ബി.സി. 6-ൽ അഥവാ, എബ്രായ വർഷം 3755-ൽ ബേത്ത്ലേഹെമിലാണ്. (ലൂക്കൊ, 2:5-7). എന്നാൽ, യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, യേശുവെന്ന ക്രിസ്തുവും ദൈവപുത്രനും ജനിച്ചത്, എ.ഡി. 29-ൽ യോർദ്ദാനിൽ വെച്ചാണ്. (യെശ, 61:1-2; ലൂക്കൊ, 1:32,35; 2:11; 3:22; പ്രവൃ, 4:27; 10:38). പഴയനിയമത്തിൽ, ദൈവപുത്രനായ യേശുക്രിസ്തു ഇല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. (ഉല്പ, 3:15; ആവ, 18:15,18; യെശ, 7:14; 52:13-15; 53:1-12; 61:1-2). അതുകൊണ്ടാണ്, “ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും; നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും” എന്ന് പത്രൊസ് അപ്പൊസ്തലൻ പറഞ്ഞിരിക്കുന്നത്. (1പത്രൊ, 1:20). യേശുവെന്ന പേർപോലും അവൻ ജനിക്കുന്നതിനും ഒൻപത് മാസവും ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്. പ്രവചനങ്ങൾപോലെ, എ.ഡി. 29-ൽ യോർദ്ദാനിൽവെച്ച് ക്രിസ്തുവും ദൈവപുത്രനായവൻ എങ്ങനെയാണ് ദൈവത്തിൻ്റെ നിത്യപുത്രൻ ആകുന്നത്?

2️⃣ മനുഷ്യൻ്റെ പുത്രൻ മനുഷ്യൻ ദൈവത്തിൻ്റെ പുത്രൻ ദൈവം: മനുഷ്യൻ്റെ പുത്രൻ മനുഷ്യൻ ദൈവത്തിൻ്റെ പുത്രൻ ദൈവം എന്നിങ്ങനെ ബാലിശമായ ഒരു ചിന്താഗതി ക്രൈസ്തവരുടെ ഇടയിലുണ്ട്. ദൈവം സ്വയംഭൂവാണെന്നും മൂന്ന് വ്യക്തികളാണെന്നും ചിന്തിക്കുന്നവരുടെ വികലമായ ചിന്ത മാത്രമാണത്. ദൈവത്തിന് ദൂതന്മാരും മനുഷ്യരുമായി കോടിക്കണക്കിന് പുത്രീപുത്രന്മാർ ഉള്ളതായി ബൈബിളിൽ പറഞ്ഞിട്ടുണ്ട്; ദൂതന്മാർ (ഇയ്യോ, 1:6; 2:1; 38:6; ദാനീ, 3:25-28), ആദാം (ലൂക്കൊ, 3:38), ശേത്തിൻ്റെ സന്തതികൾ (ഉല്പ, 6:2,4), യിസ്രായേൽ (പുറ, 4:22), എഫ്രയീം (യിരെ, 31:9), യേശു (ലൂക്കൊ, 1:32,35), ക്രിസ്തുവിശ്വാസികൾ. (1യോഹ, 3:2). മനുഷ്യൻ്റെ പുത്രൻ മനുഷ്യൻ, ദൈവത്തിൻ്റെ പുത്രൻ ദൈവം എന്ന ഐഡിയോളജി സത്യമാണെങ്കിൽ, ദൂതന്മാരും മനുഷ്യരുമായ ദൈവത്തിൻ്റെ മക്കളെല്ലാവരും ദൈവങ്ങളാണെന്ന് സമ്മതിക്കുമോ? എന്നാൽപ്പിന്നെ, “മുപ്പത്തിമുക്കോടി ദൈവങ്ങൾ” എന്ന ഹൈന്ദവ സഹോദരങ്ങളുടെ വിശ്വാസം സ്വീകരിച്ചാൽപ്പോരെ? ദൈവപുത്രൻ മനുഷ്യനാണെന്ന് ദൈവശ്വാസീയമായ വചനത്തിൽ ദൈവാത്മാവിനാൽ അക്ഷരംപ്രതി ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്: “യേശുവിന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.” (മർക്കൊ, 15:39). ഈ വേദഭാഗത്ത്, ദൈവപുത്രൻ മനുഷ്യനാണെന്ന് ഒരു സംശയത്തിനും അവകാശമില്ലാത്തവണ്ണം സത്യംചെയ്ത് പറഞ്ഞിട്ടുണ്ട്. ദൈവത്തിൻ ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം മനുഷ്യനല്ല; (ഇയ്യോ, 9:32; ഹോശേ, 11:9). എന്നാൽ പുത്രൻ ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) വിശുദ്ധപ്രജ (ലൂക്കൊ, 1:35) അഥവാ, പാപരഹിതനായ (1യോഹ, 3:5) മനുഷ്യനാണെന്ന് അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്; (യോഹ, 8:40). യേശു മനുഷ്യനാണെന്ന് അൻപതുപ്രാവശ്യം വചനത്തിൽ പറഞ്ഞിട്ടുണ്ട്. (കാണുക: മനുഷ്യനായ ക്രിസ്തുയേശു]. അതിനാൽ, മനുഷ്യൻ്റെ പുത്രൻ മനുഷ്യൻ ദൈവത്തിൻ്റെ പുത്രൻ ദൈവം എന്ന ഐഡിയോളജി വചനപ്രകാരം വിലപ്പോകില്ല.

3️⃣ ഏഴുപേരുടെ പുത്രൻ: ക്രിസ്തു ഏഴുപേരുടെ പുത്രനാണെന്ന് വചനം പറയുന്നു: ദൈവപുത്രൻ (മത്താ, 3:17), മനുഷ്യപുത്രൻ (മത്താ, 8:20), അബ്രാഹാമിൻ്റെ പുത്രൻ (മത്താ, 1:1), ദാവീദിന്റെ പുത്രൻ (മത്താ, 1:1), മറിയയുടെ പുത്രൻ (മർക്കൊ, 6:3), യോസേഫിൻ്റെ പുത്രൻ (യോഹ, 1:45), സ്ത്രീയുടെ സന്തതി. (ഗലാ, 4:4). കാലസമ്പൂർണ്ണതയിലെ സ്ത്രീ യിസ്രായേലാണ്. (മീഖാ, 5:2-3; ഉല്പ, 3:15. ഒ.നോ: ആവ, 18:15; ആവ, 18:18; പ്രവൃ, 3:14; പ്രവൃ, 7:37; റോമ, 9:5). ഒരുത്തനെ ഏഴുപേരുടെ പുത്രനായി പറഞ്ഞിട്ടുണ്ടെങ്കിൽ, അതവൻ്റെ അസ്തിത്വമല്ല; അഭിധാനങ്ങൾ (സ്ഥാനപ്പേരുകൾ) ആണെന്ന് ആർക്കും മനസ്സിലാകും. എന്നാൽ ബൈബിൾവിരുദ്ധ ഉപേശത്തിൽ വിശ്വസിക്കുന്നവർക്ക്, വചനവും ഭാഷയും മറയ്ക്കപ്പെട്ടിരിക്കയാണ്. യേശു ഏഴുപേരുടെ പുത്രനാണെന്ന് ദൈവാത്മാവിനാൽ രേഖപ്പെടുത്തിവെച്ചിരിക്കെ, അവൻ ദൈവത്തിൻ്റെ നിത്യപുത്രനാകുന്നത് എങ്ങനെയാണ്? അതിൽ ശ്രദ്ധേയമായൊരു കാര്യമുണ്ട്: ക്രിസ്തു ജനനത്തിൽത്തന്നെ ആറുപേരുടെയും പുത്രനായിരുന്നു; എന്നാൽ ദൈവപുത്രനായിരുന്നില്ല. മറിയ പ്രസവിച്ച അവളുടെ ആദ്യജാതനായ യേശുവിനെ ദൈവപുത്രനെന്ന് വിളിക്കപ്പെടും എന്നത് പ്രവചനമായിരുന്നു: (ലൂക്കൊ, 2:7ലൂക്കൊ, 1:32; ലൂക്കൊ, 1:35). ആ പ്രവചനം നിവൃത്തിയായത്, യേശു ജനിച്ച് ഏകദേശം മുപ്പത് വർഷമായപ്പോഴാണ്: (ലൂക്കൊ, 3:22-23). പ്രവചനം ഭാവിയിൽ നിറവേറാനുള്ളതാണ്; ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. ജനിച്ച് ഏകദേശം മുപ്പതുവർഷം കഴിഞ്ഞ് പ്രവചനംപോലെ ദൈവപുത്രനെന്ന് വിളിക്കപ്പെട്ടവൻ എങ്ങനെ ദൈവത്തിൻ്റെ നിത്യപുത്രനാകും? യേശു മറിയയെന്ന കന്യകയുടെ മകനാണെന്ന് 29 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. അതിൽ, രണ്ടുപ്രാവശ്യം അവളുടെ “ആദ്യജാതൻ” (prototokon) എന്ന് പറഞ്ഞിട്ടുണ്ട്. (മത്താ, 1:25; ലൂക്കൊ, 2:7). അവളെ കർത്താവിൻ്റെ അമ്മയെന്നും വിശേഷിപ്പിച്ചിട്ടുണ്ട്. (ലൂക്കൊ, 1:43). മറിയ യേശുവിനെ 9 മാസവും 9 ദിവസവും വയറ്റിൽ വഹിച്ച് പ്രസവിച്ചതാണ്. കുഞ്ഞിനെ പ്രസവിക്കുന്നവളെയാണ് അമ്മയെന്ന് വിളിക്കുന്നത്. തന്മൂലം, ക്രിസ്തു ആരുടെയെങ്കിലും സാക്ഷാൽ പുത്രനാണെന്ന് വാദിച്ചാൽ, അവൻ മറിയയുടെ പുത്രനാണ്. ബാക്കിയെല്ലാം, അവൻ്റെ അഭിധാനങ്ങൾ ആണെന്നേ വരൂ. ദൈവത്തിന് അനേകം പുത്രന്മാർ ഉണ്ടെന്നും ക്രിസ്തു അനേകരുടെ പുത്രനാണെന്നും ദൈവവചനം പറയുമ്പോൾ, അവൻ ദൈവത്തിൻ്റെ സാക്ഷാൽ പുത്രനാണെന്ന് നിഷ്പക്ഷനായ ഒരു പഠിതാവിന് പറയാൻ കഴിയുമോ? ഒരാൾക്ക് എങ്ങനെയാണ് യഥാർത്ഥത്തിൽ എല്ലാവരുടെയും പുത്രനായിരിക്കാൻ കഴിയുന്നത്? ഒരുത്തനെ ഏഴുപേരുടെ പുത്രനായി പറഞ്ഞിട്ടുണ്ടെങ്കിൽ അതവൻ്റെ അസ്ഥിത്വമല്ല; അഭിധാനങ്ങൾ അഥവാ, സ്ഥാനപ്പേരാണെന്ന് മനസ്സിലാക്കാൻ വല്ല പ്രയാസവുമുണ്ടോ? അതല്ലേ ദൈവാത്മാവിനാലുള്ള സത്യസന്ധമായ ബൈബിൾ വ്യാഖ്യാനം? അസ്തിത്വവും അഭിധാനങ്ങളും വേർതിരിച്ചറിയാത്തതാണ് പലരുടെയും പ്രശ്നം. പ്രാദേശിക സഭകളുടെ അടിമകളായിരിക്കാതെ, ദൈവത്തിൻ്റെ മക്കളായിരുന്ന് അവൻ്റെ വചനം പഠിച്ചാൽ, ഏകസത്യദൈവത്തെയും അവൻ്റെ ക്രിസ്തുവിനെയും അറിയാൻ കഴിയും.

4️⃣ മറിയയുടെ ആദ്യജാതൻ: “അവൾ ആദ്യജാതനായ മകനെ പ്രസവിച്ചു.” (ലൂക്കൊ, 2:7; മത്താ, 1:25ലൂക്കൊ, 2:23;). അനേകർ കരുതുന്നപോലെ കന്യക പ്രസവിച്ചത് ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെയോ ആയിരുന്നെങ്കിൽ അവനെ ഒരിക്കലും അവളുടെ ആദ്യജാതനെന്ന് വിശേഷിപ്പിക്കില്ലായിരുന്നു. ക്രിസ്തുവിനെ മറിയയുടെ ആദ്യജാതൻ അഥവാ, പ്രൊട്ടൊട്ടൊക്കൊൻ (prototokon) എന്ന് രണ്ടുപ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്. (മത്താ, 1:25; ലൂക്കൊ, 2:7). ആദ്യജാതനെന്ന പ്രയോഗം അനന്തരജാതരെ വ്യഞ്ജിപ്പിക്കുന്നതാണ്. അഥവാ, അവൾക്ക് മറ്റു മക്കൾ ഉണ്ടെന്നതിൻ്റെ തെളിവാണ്. യേശുവിനെക്കൂടാതെ, മറിയ്ക്ക് യോസേഫിൽ വേറെ മക്കൾ ഉള്ളതായി പറഞ്ഞിട്ടുമുണ്ട്. (മത്താ, 12:46-47; മത്താ, 13:55,56; മർക്കൊ, 3:31-32; മർക്കോ, 6:3; ലൂക്കാ, 8:19-20; യോഹ, 2:12; 7:3-5). അവളുടെ മറ്റു മക്കളിൽനിന്ന് യേശുവിൻ്റെ പ്രകൃതിക്ക് (സ്വരൂപം) എന്തെങ്കിലും വ്യത്യാസം ഉണ്ടായിരുന്നെങ്കിൽ അഥവാ, അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ, ആയിരുന്നെങ്കിൽ അവനെ അവളുടെ “ആദ്യജാതൻ” എന്ന് ദൈവാത്മാവ് ഒരിക്കലും വിശേഷിപ്പിക്കുമായിരുന്നില്ല. മറിയയുടെ മറ്റു മക്കളെ യേശുവിൻ്റെ സഹോദരന്മാരെന്നും സഹോദരിമാരെന്നും പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്. (മത്താ, 13:55-56; മർക്കൊ, 6:3; യോഹ, 7:3,5,10; പ്രവൃ, 1:14). കൂടാതെ, മറിയയെ കർത്താവിൻ്റെ മാതാവെന്നും, അവളുടെ മറ്റു മക്കളെ കർത്താവിൻ്റെ സഹോദന്മാരെന്നും പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 1:43; 1കൊരി, 9:5; ഗലാ, 1:19). ഇത്, ആരുടെയും വ്യാഖ്യാനമല്ല; ദൈവാത്മാവിനാൽ അക്ഷരംപ്രതി എഴുതിവെച്ചിരിക്കുന്നതാണ്. നമ്മുടെ കർത്താവായ ക്രിസ്തു ദൈവം ആയിരുന്നെങ്കിൽ, അവൻ്റെ അമ്മ ദൈവമാതാവും അവളുടെ മറ്റു മക്കൾ അഥവാ, അവൻ്റെ സഹോദരങ്ങൾ വചനപ്രകാരം ദൈവങ്ങളും ആകും. അല്ലെന്ന് പറയാനും അത് സ്ഥാപിക്കാനും ആർക്കും കഴിയില്ല. എന്നാൽ വസ്തുത എന്താണ്? ട്രിനിറ്റിയും വൺനെസ്സും പഠിപ്പിക്കുന്നപോലെ ക്രിസ്തു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ അല്ല; ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന ദേഹവും ദേഹിയും ആത്മാവുമുള്ള പാപരഹിതനായ ഏകപൂർണ്ണമനുഷ്യനാണ്. (എബ്രാ, 2:9; 1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; 1യോഹ, 3:5; റോമ, 5:15). മറിയയുടെ മറ്റു മക്കളിൽനിന്ന് ക്രിസ്തുവിനെ വ്യത്യസ്തനാക്കിയിരുന്നത്; അവൻ്റെ കന്യകാജനനവും പാപരാഹിത്യവുമാണ്. അല്ലാതെ, പ്രകൃതിയിൽ അവൻ അവരിൽനിന്ന് വ്യത്യസ്തൻ അല്ലായിരുന്നു. അതായത്, യേശുവിൻ്റെയും സഹോദരങ്ങളൂടെയും പ്രകൃതി ഒന്നുതന്നെയായായിരുന്നു. (എബ്രാ, 4:15). അതിനാൽ, അവൻ ദൈവത്തിൻ്റെ നിത്യപുത്രനല്ലെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം.

5️⃣ ദൈവപുത്രനും മനുഷ്യപുത്രനും: ഇനിയോരു കണക്കുപറയാം: പുതിയനിയമത്തിൽ ക്രിസ്തുവിനെ “ദൈവപുത്രൻ” (Son of God) എന്ന് 65 പ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്. ഏകജാതനും ആദ്യജാതനും ദൈവപുത്രനെന്നു പരിഗണിച്ചാൽ ആകെ 74 പ്രാവശ്യം ദൈവപുത്രൻ എന്നു വിളിച്ചിട്ടുണ്ട്. എന്നാൽ, “മനുഷ്യപുത്രൻ” (Son of Man) എന്ന പ്രയോഗം 87 പ്രാവശ്യമുണ്ട്. യേശു തന്നെത്തന്നെ “ദൈവപുത്രൻ” എന്നു വിശേഷിപ്പിച്ചിരിക്കുന്നത് നാലു പ്രാവശ്യമാണ്. (യോഹ, 5:25; 9:35; 10:36; 11:4). എന്നാൽ തന്നെത്തന്നെ മനുഷ്യപുത്രൻ എന്നു വിശേഷിപ്പിച്ചിരിക്കുന്നത് എൺപത്തിരണ്ട് പ്രാവശ്യമാണ്. ഉദാ: (മത്താ, 8:20; 9:6; 10:23). ദൈവപുത്രൻ എന്നു വിശേഷിപ്പിച്ചിരിക്കുന്നതിലും അധികം പ്രാവശ്യം മനഷ്യപുത്രൻ എന്നു വിശേഷിപ്പിച്ചിരിക്കയാലും യേശു തന്നെത്തന്നെ ദൈവപുത്രനെന്ന് വിശേഷിപ്പിച്ചിരിക്കുന്നതിലും അനേകം ഇരട്ടിപ്രാവശ്യം മനുഷ്യപുത്രനെന്നു വിശേഷിപ്പിച്ചിരിക്കയാലും താൻ ഏതെങ്കിലും മനുഷ്യൻ്റെ സാക്ഷാൽ പുത്രനാകുമോ? വചനത്തെ വചനംകൊണ്ട് വ്യാഖ്യാനിച്ചാൽ, ഏറ്റവും കൂടുതൽ തെളിവുള്ളതും ശക്തമായ തെളിലുള്ളതും ക്രിസ്തു മനുഷ്യപുത്രനാണെന്ന് സ്ഥാപിക്കാനാണ്. യേശു ഏത് മനുഷ്യൻ്റെ പുത്രനാണെന്ന് പറയും? യേശുവിൻ്റെ പിതൃത്വം അവകാശപ്പെടാൻ ഏതെങ്കിലും മനുഷ്യന് കഴിയുമോ? പിന്നെങ്ങനെ അവൻ സാക്ഷാൽ ദൈവപുത്രനാകും? ദൈവപുത്രൻ (Son of God) എന്നു എപ്രകാരം വിശേഷിപ്പിച്ചിരിക്കുന്നുവോ, അപ്രകാരം തന്നെയാണ് മനുഷ്യപുത്രൻ (Son of Man) എന്നും വിശേഷിപ്പിച്ചിരിക്കുന്നത്. അതിനാൽ, യേശു ദൈവത്തിൻ്റെ സാക്ഷാൽ പുത്രനാണെന്നു നിഷ്പക്ഷനായ ഒരു ബൈബിൾ പഠിതാവും വാദിക്കില്ല. വാദിച്ചാൽ, അവൻ മനുഷ്യപുത്രനാണെന്ന് സ്ഥാപിക്കാൻ അതിനെക്കാൾ തെളിവുകൾ ബൈബിളിലുണ്ട്. അല്ലെങ്കിൽ, യേശു താൻ മനുഷ്യപുത്രനാണെന്ന് കള്ളം പറഞ്ഞതാണെന്ന് പറയണം. സ്വന്തം പ്രസ്ഥാനത്തിൻ്റെ ഉപദേശം സ്ഥാപിക്കാൻ പലരും ബൈബിളിനെ വ്യാജമായി വ്യാഖ്യാനിക്കുകയാണ് ചെയ്യുന്നത്. “കാഴ്ചപ്രകാരം വിധിക്കരുതു; നീതിയുള്ള വിധി വിധിപ്പിൻ” എന്നാണ് കർത്താവ് പഠിപ്പിച്ചത്. (യോഹ, 7:24).

6️⃣ ഏകജാതനും ആദ്യജാതനും: ക്രിസ്തുവിനെ ദൈവത്തിൻ്റെ ഏകജാതൻ എന്ന് വിളിച്ചിരിക്കയാൽ, അവൻ ദൈവത്തിൻ്റെ ഒരേയൊരു പുത്രനാണെന്ന് വിചാരിക്കുന്നവരുണ്ട്. എന്നാൽ യേശുവിനെ “ഏകജാതൻ” എന്നും “ആദ്യജാതൻ” എന്നും അഭിന്നമായി വിളിച്ചിട്ടുണ്ട്. അഞ്ചുപ്രാവശ്യം ഏകജാതനെന്നും (യോഹ, 1:14; 1:18; 3:16; 3:18; 1യോഹ, 4:9) നാലുപ്രാവശ്യം ആദ്യജാതനെന്നും അവനെ വിളിച്ചിട്ടുണ്ട്. (റോമ, 8:29; കൊലൊ, 1:15; 1:18; വെളി, 1:5). ഏകജാതനെന്നാൽ; സഹോദരങ്ങളില്ലാത്തവൻ അഥവാ, ഒറ്റപ്പുത്രൻ എന്നാണർത്ഥം. ആദ്യജാതനെന്നാൽ; സഹോദരങ്ങളിൽ മൂത്തവൻ എന്നാണ്. ഏകജാതൻ യഥാർത്ഥത്തിൽ ദൈവത്തിൻ്റെ ഒരേയൊരു പുത്രനാണെന്ന് വാദിച്ചാൽ; അതേയർത്ഥത്തിൽ അവൻ ദൈവത്തിൻ്റെ മൂത്തപുത്രനാണെന്നും സമ്മതിക്കണം. അപ്പോൾ അത് പരസ്പരവിരുദ്ധമാകും. യഥാർത്ഥത്തിൽ ആണെങ്കിൽ, ഒരു മകന് അപ്പൻ്റെ ഏകജാതനും ആദ്യജാതനും ഒരുപോലെ ആയിരിക്കാൻ കഴിയില്ല. തന്മൂലം, ഏകജാതനെന്നതും ആദ്യജാതനെന്നതും ക്രിസ്തുവിൻ്റെ അഭിധാനങ്ങൾ (സ്ഥാനപ്പേരുകൾ) ആണെന്ന് മനസ്സിലാക്കാം. “ഏകജാതൻ” എന്ന ആദ്യപ്രയോഗത്തിൽത്തന്നെ അതിൻ്റെ സൂചനയുണ്ട്: “വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽ നിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു.” (യോഹ, 1:14). ഈ വേദഭാഗത്ത്, അവൻ പിതാവിൻ്റെ “ഏകജാതൻ” ആണെന്ന് ഖണ്ഡിതമായി പറയുകയല്ല; ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽ നിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു” എന്നാണ്. കെ.ജെ.വിയുടെ മലയാളം പരിഭാഷയായ ബെഞ്ചമിൻ ബെയ്ലയിൽ കുറച്ചുകൂടി വ്യക്തമായി മനസ്സിലാക്കാം: “ആ വചനം ജഡമായി തീരുകയും, കൃപകൊണ്ടും സത്യംകൊണ്ടും നിറെഞ്ഞതായി, നമ്മുടെ ഇടയിൽ വസിക്കുകയും ചെയ്തു, പിതാവിൻ്റെ ഏകജാതനായവൻ്റെ മഹത്വത്തെ പോലെ അവൻ്റെ മഹത്വം ഞങ്ങൾ കാണുകയും ചെയ്തു” എന്നാണ്. ദൈവവത്തിൻ്റെ ‘മടിയിലിരിക്കുന്നതല്ല; മാർവ്വിൽ അഥവാ, ഹൃദയത്തിലെ വചനമാണ് ജഡമായിത്തിർന്നു എന്ന് യോഹന്നാൻ പറയുന്നത്. അതാണ്, “ഏകജാതനായ പുത്രൻ” എന്ന പദവിക്കാധാരം: (യോഹ, 17:5). തന്നെയുമല്ല, ക്രിസ്തുവിൻ്റെ നിസ്തുല്യതയെ വിശേഷിപ്പിക്കാൻ യോഹന്നാൻ മാത്രം ഉപയോഗിക്കുന്ന പ്രയോഗമാണ്, ഏകജാതൻ: (യോഹ, 1:14; 1:18; 3:16; 3:18; 1യോഹ, 4:9). മറ്റൊരു എഴുത്തുകാരും ക്രിസ്തുവിനെ ഏകജാതൻ എന്ന് വിശേഷിപ്പിച്ചിട്ടില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കുക. ആദ്യജാതനെന്ന് പല അർത്ഥത്തിൽ പറഞ്ഞിട്ടുണ്ട്. അതിനാൽ, ഏകജാതനെന്നതും ആദ്യജാനെന്നതും അവൻ്റെ അവൻ്റെ അസ്തിത്വമല്ല; അഭിധാനങ്ങൾ (സ്ഥാനപ്പേരുകൾ) ആണെന്ന് നിക്ഷ്പക്ഷരായ വചനപഠിതാക്കൾക്ക് മനസ്സിലാകും. [കാണുക: ഏകജാതനും ആദ്യജാതനും]

7️⃣ സുവിശേഷം: ബൈബിളിൻ്റെ ആകെത്തുക അഥവാ, സാരാംശം എന്താണെന്ന് ചോദിച്ചാൽ, ദൈവം തൻ്റെ ക്രിസ്തുവിലൂടെ ഒരുക്കിയിരിക്കുന്ന സുവിശേഷമാണ്. പഴയനിയമഭക്തന്മാർക്കും പുതിയനിയമ ഭക്തന്മാർക്കും രക്ഷാപൂർത്തി വരുന്നത്, ക്രിസ്തുവാകുന്ന അവൻ്റെ നാമത്തെക്കുറിച്ചുള്ള സുവിശേഷത്താലാണ്. (പ്രവൃ, 8:12; 2തിമൊ, 8:12; എബ്രാ, 39-40). സുവിശേഷത്തിൽ ക്രിസ്തു ദാവീദിൻ്റെ സന്തതിയാണ്: “ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക; അതു ആകുന്നു എന്റെ സുവിശേഷം.” (2തിമൊ, 2:8). അനേകർ കരുതുന്നപോലെ, ക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനായിരുന്നെങ്കിൽ, സുവിശഷത്തിനാധാരമായ ക്രിസ്തു ദാവീദിൻ്റെ പുത്രൻ ആകുമായിരുന്നോ? ജനനത്തിൽത്തന്നെ അവൻ ദാവീദിൻ്റെ പുത്രനാണ്. (മത്താ, 1:1). ദൈവപുത്രനായത് പിൽക്കാലത്താണ്. (മത്താ, 3:17). തന്നെയുമല്ല, ദാവീദിൻ്റെ സന്തതിയെന്ന് ക്രിസ്തുവിനെ 18 പ്രാവശ്യം വിളിച്ചിട്ടുമുണ്ട്. ദാവീദിൻ്റെ സന്തതിപരമ്പരയിൽ അവൻ ചരിത്രപരമായി ജന്മംകൊണ്ടിട്ടും, അവൻ ദാവീദിൻ്റെ സാക്ഷാൽ സന്തതിയാണെന്ന് ആരും പറയുന്നില്ല. പിന്നെങ്ങനെ അവൻ ദൈവത്തിൻ്റെ സാക്ഷാൽ പുത്രനാകും?

8️⃣ യഹോവയും ക്രിസ്തുവും: പഴയനിയമത്തിൽ, ദൈവപുത്രനായ യേശുക്രിസ്തു ഇല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. (ഉല്പ, 3:15; ആവ, 18:15; ആവ, 18:18-19; സങ്കീ, 40:6; യെശ, 7:14; യെശ, 52:13-15; യെശ, 53:1-12; യെശ, 61:1-2). യഹോവയായ ഏകദൈവമാണ് ക്രിസ്തുവിനെക്കുറിച്ച് ആദ്യം പ്രവചിച്ചിരിക്കുന്നത്. വ്യക്തമായ രണ്ടു പ്രവചനം കാണിക്കാം: 1. സ്ത്രീയുടെ സന്തതി: “ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.” (ഉല്പ, 3:15 കൊലൊ, 2:15; എബ്രാ, 2:1-15). ഈ വേദഭാഗം പ്രഥമപ്രവചനം, പ്രഥമവാഗ്ദത്തം, പ്രഥമസുവിശേഷം എന്നൊക്കെ അറിയപ്പെടുന്നു. ബൈബിളിൽ ക്രിസ്തുവിനെക്കുറിച്ചുള്ള ആദ്യപ്രവചനം ഇതാണ്. ആദ്യപ്രവചനത്തിൽ “സ്ത്രീയുടെ സന്തതി” എന്നാണ് അവനെ പരിചയപ്പെടുത്തുന്നത്. ദൈവം സമനിത്യരായ മൂന്നുപേർ ആണെങ്കിലോ, ക്രിസ്തു ദൈവമാണെങ്കിലോ യഹോവ അവനെ, സ്ത്രീയുടെ സന്തതിയെന്ന് പരിചയപ്പെടുത്തുമായിരുന്നോ? ദൈവം ആരുടെയും പുത്രനല്ല; സകലത്തിൻ്റെയും കാരണഭൂതൻ അഥവാ, സ്രഷ്ടാവാണ്: (1കൊരി, 8:6; 11:12; 2കൊരി, 5:18; എബ്രാ, 2:10). ക്രിസ്തു യഹോവയ്ക്ക് സമനായ ദൈവമാണെങ്കിൽ, അവനെ പരിചയപ്പെടുത്തുന്ന പ്രഥമവാക്യത്തിൽ ആ നിലയിലല്ലേ പരിചയപ്പെടുത്തേണ്ടത്? ഒരു ദൈവം തനിക്കു തുല്യനായ മറ്റൊരുത്തൻ്റെ ഐഡന്റിറ്റി ഒളിച്ചുവെക്കാൻ ആവശ്യമെന്താണ്? ക്രിസ്തു ദൈവമല്ല; ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:15-16) കന്യകയിലൂടെ ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). യഹോവ അരുളിച്ചെയ്തപോലെ, കാലസമ്പൂർണ്ണത വന്നപ്പോൾ സ്ത്രീയിൽനിന്ന് ജനിച്ചവനാണ്, തൻ്റെ മരണത്താൽ പഴയ പാമ്പായ പിശാചിൻ്റെ തല തകർത്തത്. (ഗലാ, 4:4; എബ്രാ, 2:1-15). 

2. മോശെയെപ്പോലൊരു പ്രവാചകൻ: “നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാൻ അവർക്ക് അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിച്ച് എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും; ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും. അവൻ എന്റെ നാമത്തിൽ പറയുന്ന എന്റെ വചനങ്ങൾ യാതൊരുത്തെനങ്കിലും കേൾക്കാതിരുന്നാൽ അവനോടു ഞാൻ ചോദിക്കും.” (ആവ, 18:18-19). യഹോവയായ ദൈവം ക്രിസ്തുവിനെക്കുറിച്ച് മോശെയോട് പറഞ്ഞതാണിത്. (പ്രവൃ, 3:22-23). ഈ വേദഭാഗത്ത് അഞ്ച് കാര്യങ്ങൾ കാണാം:
➦ നിന്നെപ്പോലെ ഒരു പ്രവാചകൻ: “മോശെയെപ്പോലെ ഒരു പ്രവാചകൻ” എന്നാണ് യഹോവ ക്രിസ്തുവിനെ ആദ്യം വിശേഷിപ്പിക്കുന്നത്. ദൈവം തനിക്ക് തുല്യനായ ഒരു ദൈവത്തെ പ്രവാചകനായി എഴുന്നേല്പിച്ചു എന്ന് വിചാരിക്കുന്നതുതന്നെ വിഡ്ഢിത്തമാണ്. ഇനി, ക്രിസ്തു യഹോവയ്ക്ക് തുല്യനായ ദൈവമാണെങ്കിൽ, മനുഷ്യനായ മോശെയെപ്പോലൊരു പ്രവാചകനെന്ന് അവനെ പറയുമായിരുന്നോ? ദൈവത്തിൻ്റെ ശ്രേഷ്ഠ പ്രവാചകനാണ് മോശെ എന്നുള്ളത് തർക്കമറ്റ സംഗതിയാണ്. എന്നിരുന്നാലും മോശെ ദൈവത്തിൻ്റെ ദാസനായ മനുഷ്യൻ തന്നെയാണ്. എത്ര പ്രശംസകൾക്കും വിശേഷണങ്ങൾക്കും യോഗ്യനാണെങ്കിലും മനുഷ്യൻ ദൈവത്തിന് തുല്യനാകുമോ? ക്രിസ്തു യഹോവയ്ക്ക് തുല്യനായ ദൈവമാണെങ്കിൽ, “ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല,” ഞാനല്ലാതെ വേറൊരു ദൈവമില്ല; ഞാൻ തന്നേ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല; എനിക്ക് സമനായും സദൃശനായും ആരുമില്ല എന്നൊക്കെപ്പറഞ്ഞ യഹോവതന്നെ ഭോഷ്ക്ക് പറയുന്നവനാകില്ലേ? (ആവ, 32:39യെശ, 46:9യെശ, 40:25യെശ, 46:5). തനിക്ക് തുല്യനായ ഒരു ദൈവത്തെ മോശെയെന്ന മനുഷ്യനോട് സമനാക്കിയാൽ താൻതന്നെ നിന്ദ്യനായി മാറില്ലേ? പലരും തങ്ങളുടെ ദുരുപദേശത്താൽ, ദൈവത്തെ ഭോഷ്ക്ക് പറയുന്നവനും നിന്ദ്യനും ആക്കുകയാണ് ചെയ്യുന്നത്. ദൈവം മനുഷ്യനല്ല: “ഞാൻ മനുഷ്യനല്ല ദൈവമത്രേ” എന്നാണ് യഹോവ പറയുന്നത്: (ഹോശേ, 11:9  ഇയ്യോ, 9:32). ദൈവം മരണമില്ലാത്തവനും മാറാത്തവനും ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനും തന്നെത്തന്നെ ത്യജിപ്പാൻ കഴിയാത്തവനുമാണ്: (1തിമൊ, 6:16മലാ, 3:6യാക്കോ, 1:172തിമൊ, 2:13). ആകയാൽ, ദൈവത്തിനു് മനുഷ്യനായി അവസ്ഥാഭേദം വരാനും മരണത്തിലൂടെ പാപപരിഹാരം വരുത്താനും കഴിയില്ല. ക്രിസ്തു ദൈവമാണെങ്കിൽ അവനൊരിക്കലും മോശെയെപ്പൊലൊരു മനുഷ്യനാകാനോ, മരണത്തിലൂടെ പാപപരിഹാരം വരുത്താനോ കഴിയുമായിരുന്നില്ല.
➦ അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിക്കും: പിന്നെ പറയുന്നത്, ക്രിസ്തുവിനെ യിസ്രായേൽ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിക്കും എന്നാണ്. യഹോവയുടെ വാക്കുപോലെ, യിസ്രായേൽ കന്യകയിലൂടെ യിസ്രായേലിൽനിന്നാണ് അവൻ എഴുന്നേറ്റത്. (മത്താ, 1:21ലൂക്കൊ, 2:5-7മീഖാ, 5:2-3റോമ, 9:5). ദൈവം ത്രിത്വമാണെങ്കിലോ, ക്രിസ്തു ദൈവമാണെങ്കിലോ അവനെ സ്വർഗ്ഗത്തിൽനിന്ന് അയച്ച് നിങ്ങളെ രക്ഷിക്കുമെന്നല്ലാതെ, അവൻ മോശെയെപ്പോലൊരു പ്രവാചകനാണെന്നും യിസ്രായേൽ സഹോദരന്മാരുടെ ഇടയിൽനിന്ന് അവനെ എഴുന്നേല്പിക്കും എന്നൊന്നും ദൈവം പറയുമായിരുന്നില്ല. ഒരു ദൈവത്തിന് തനിക്കു തുല്യനായ മറ്റൊരു ദൈവത്തെ എങ്ങനെ മനുഷ്യനോട് സമനാക്കി ഡീഗ്രേഡ് (degrade) ചെയ്യാൻ പറ്റും?
➦ എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും: ക്രിസ്തു വചനമെന്ന ദൈവമാണെന്നാണ് ട്രിനിറ്റി പഠിപ്പിക്കുന്നത്. എന്നാൽ അവൻ വചനമാണെന്ന് ബൈബിളിൽ ഒരു വാക്യത്തിൽപ്പോലും പറഞ്ഞിട്ടില്ല. അവൻ വചനമല്ല എന്നതിൻ്റെ ഏറ്റവും നല്ല തെളിവാണ് യഹോവയുടെ വാക്കുകൾ: “എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും.” ക്രിസ്തു വചനമെന്ന ദൈവമാണെങ്കിൽ, വചനത്തിൻ്റെ നാവിന്മേലാണോ യഹോവ തൻ്റെ വചനം ആക്കുന്നത്? ദൈവം അവൻ്റെ നാവിന്മേൽ ആക്കിക്കൊടുത്ത വചനങ്ങളാണ്, അവൻ്റെ വായിൽനിന്ന് പുറപ്പെട്ട ലാവണ്യവചനങ്ങൾ: (ലൂക്കൊ, 4:22). ക്രിസ്തു ലോഗോസ് (വചനം) അല്ല; അവൻ സംസാരിച്ചതാണ് ലോഗോസ്: (ലൂക്കൊ, 4:32ലൂക്കൊ, 4:36യോഹ, 12:48  കൊലൊ, 3:16). പിതാവായ യഹോവ അവൻ്റെ നാവിന്മേൽ ആക്കിക്കൊടുത്ത തൻ്റെ വചനങ്ങളാണ് ക്രിസ്തു സംസാരിച്ചത്. “ഞാൻ സംസാരിക്കുന്നതു പിതാവു എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംസാരിക്കുന്നു” എന്നാണ് ക്രിസ്തു പറഞ്ഞത്: (യോഹ, 12:50). അല്ലാതെ ക്രിസ്തു ദൈവമോ, വചനമോ അല്ല; അവൻ്റെ വായിൽനിന്ന് പറപ്പെട്ടതാണ് വചനം.
➦ ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും: ക്രിസ്തു പറയുന്നതു നോക്കുക: “എന്റെ ഉപദേശം എന്റേതല്ല, എന്നെ അയച്ചവന്റേതത്രേ.” (യോഹ, 7:16). “ഞാൻ സ്വയമായിട്ടു ഒന്നും ചെയ്യാതെ പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു.” (യോഹ, 8:28). “ഞാൻ സ്വയമായി സംസാരിച്ചിട്ടില്ല; എന്നെ അയച്ച പിതാവു തന്നേ ഞാൻ ഇന്നതു പറയേണം എന്നും ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു.” (യോഹ, 12:49). “ഞാൻ സംസാരിക്കുന്നതു പിതാവു എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംസാരിക്കുന്നു.” (യോഹ, 12:50). “ഞാൻ നിങ്ങളോടു പറയുന്ന വചനം സ്വയമായിട്ടല്ല സംസാരിക്കുന്നതു; പിതാവു എന്നിൽ വസിച്ചുകൊണ്ടു തന്റെ പ്രവൃത്തി ചെയ്യുന്നു.” (യോഹ, 14:10). “നിങ്ങൾ കേൾക്കുന്ന വചനം എന്റേതല്ല എന്നെ അയച്ച പിതാവിന്റെതത്രേ എന്നു ഉത്തരം പറഞ്ഞു.” (യോഹ, 14:24). “ഞാൻ പിതാവിനെ സ്നേഹിക്കുന്നു എന്നും പിതാവു എന്നോടു കല്പിച്ചതുപോലെ ഞാൻ ചെയ്യുന്നു എന്നും ലോകം അറിയട്ടെ.” (യോഹ, 14:31). “ഞാൻ എന്റെ പിതാവിന്റെ കല്പനകൾ പ്രമാണിച്ചു അവന്റെ സ്നേഹത്തിൽ വസിക്കുന്നതുപോലെ നിങ്ങൾ എന്റെ കല്പനകൾ പ്രമാണിച്ചാൽ എന്റെ സ്നേഹത്തിൽ വസിക്കും.” (യോഹ, 15:10). യഹോവ കല്പിച്ച വചനങ്ങളാണ് യേശു പറഞ്ഞത്. ദൈവം ആരുടെയും ആജ്ഞാനുവർത്തിയല്ല.
➦ അവൻ എന്റെ നാമത്തിൽ പറയുന്ന എന്റെ വചനങ്ങൾ യാതൊരുത്തെനങ്കിലും കേൾക്കാതിരുന്നാൽ അവനോടു ഞാൻ ചോദിക്കും: “പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ളു.” (യോഹ, 3:36). ക്രിസ്തു ദൈവം ആയിരുന്നെങ്കിൽ, അവൻ മോശെയ്പ്പോലെ ഒരു പ്രവാചകനാണെന്നോ, അവനെ യിസ്രായേൽ ജനത്തിൻ്റെ ഇടയിൽനിന്ന് എഴുന്നേല്പിക്കുമെന്നോ, എൻ്റെ വചനങ്ങളെ അവൻ്റെ നാവിലാക്കുമെന്നോ, ഞാൻ കല്പിക്കുന്നതൊക്കെയും അവൻ പറയുമെന്നോ യഹോവ പറയില്ലായിരുന്നു. അതിനാൽ, ക്രിസ്തു ദൈവമോ, വചനമെന്ന ദൈവമോ അല്ലെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം.

9️⃣ മോശെയുടെ സാക്ഷ്യം: ക്രിസ്തുവിനെക്കുറിച്ച് ദൈവപുരുഷനായ മോശെ പ്രവചിച്ചിരിക്കുന്നത് നോക്കാം: “നിന്റെ ദൈവമായ യഹോവ നിനക്കു എന്നെപ്പോലെ ഒരു പ്രവാചകനെ നിന്റെ മദ്ധ്യേ നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചുതരും; അവന്റെ വചനം നിങ്ങൾ കേൾക്കേണം.” (ആവ, 18:15 → പ്രവൃ, 7:37). ക്രിസ്തുവിനെക്കുറിച്ച് മോശെ പറയുന്നത് ശ്രദ്ധിക്കുക: 
എന്നെപ്പോലെ ഒരു പ്രവാചകൻ: ദൈവമായ യഹോവ എന്നെപ്പോലൊരു പ്രവാചകനനെ തരും. ക്രിസ്തു ദൈവത്തോട് സമനായ ദൈവമാണെങ്കിൽ, യഹോവയ്ക്ക് സമനായോ, സദൃശനായോ ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്നും മോശെ പറയുമായിരുന്നോ? താൻതന്നെ കള്ളനായി മാറില്ലേ? (പുറ, 8:10ആവ, 3:24ആവ, 4:35ആവ, 4:39ആവ, 6:4ആവ, 33:26). താൻ പ്രവചിച്ച പ്രവാചകനായ ക്രിസ്തു ദൈവം ആയിരുന്നെങ്കിൽ, എന്നെപ്പോലെ ഒരു പ്രവാചകനെന്ന് കേവലം മനുഷ്യനായ മോശെ, പറയാൻ ധൈര്യപ്പെടുമായിരുന്നോ? മനുഷ്യൻ എങ്ങനെ ദൈവത്തിനു് തുല്യനാകും? തന്നെയുമല്ല, ഒരു ദൈവം മറ്റൊരു ദൈവത്തെ പ്രവാചകനായി എഴുന്നേല്പിക്കില്ല. ഇനി, അങ്ങനെയൊരു മണ്ടത്തരം നമ്മൾ വിശ്വസിച്ചാൽത്തന്നെ, എന്നെക്കാൾ വലിയ പ്രവാചകനെന്നോ, ശ്രേഷ്ഠ പ്രവാചകനെന്നോ അല്ലാതെ, എന്നെപ്പോലെ ഒരു പ്രവാചകനെന്ന് ദൈവത്തിൻ്റെ ദാസനായ മോശെ ഒരിക്കലും പറയില്ലായിരുന്നു. 
നിന്റെ മദ്ധ്യേ നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചുതരും: മോശെയുടെ പ്രവചനംപോലെ, യിസ്രായേൽ കന്യകയിലൂടെ യിസ്രായേലിൽനിന്നാണ് അവൻ എഴുന്നേറ്റത്. (മത്താ, 1:21ലൂക്കൊ, 2:5-7മീഖാ, 5:2-3റോമ, 9:5). അവൻ പ്രവചിച്ച ക്രിസ്തു ദൈവമായിരുന്നെങ്കിൽ, സ്വർഗ്ഗത്തിൽനിന്നുവന്ന് നിങ്ങളെ രക്ഷിക്കുമെന്നല്ലാതെ, എല്ലാ പ്രവാചകന്മാരും എഴുന്നേറ്റപോലെ യിസ്രായേൽ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചുതരും എന്ന് പറയുമായിരുന്നോ?
മോശെയും ക്രിസ്തുവും: എന്നെപ്പോലെ ഒരു പ്രാചകനെന്ന് ക്രിസ്തുവിനെക്കുറിച്ച് മോശെ പറഞ്ഞതിൻ്റെ തെളിവ് പുതിയനിയമത്തിൽ കാണാം: ദൈവം യോർദ്ദാനിൽവെച്ച് ക്രിസ്തുവിനെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതായി പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 3:22പ്രവൃ, 4:27പ്രവൃ, 10:38). പഴയനിയമത്തിൽ മോശെയെ അഭിഷേകം ചെയ്ത സന്ദർഭം പറഞ്ഞിട്ടില്ലെങ്കിലും, ആത്മാവ് ശക്തമായി അവനോടുകൂടെ ഉണ്ടായിരുന്നു. ദൈവം അവന്റെമേലുള്ള ആത്മാവിൽ കുറേയെടുത്ത് എഴുപത് പുരുഷന്മാർക്ക് നല്കിയപ്പോൾ, അവരും പ്രവചിച്ചതായി പറഞ്ഞിട്ടുണ്ട്. (സംഖ്യാ, 11:16-17സംഖ്യാ, 11:25). തന്നെയുമല്ല, പുതിയനിയമത്തിൽ, മോശെ ദൈവത്തിൻ്റെ അഭിഷിക്തനാണെന്ന് വ്യക്തമായി പറഞ്ഞിട്ടുമുണ്ട്. (എബ്രാ, 11:26). തന്മൂലം, അവൻ ദൈവത്താൽ അഭിഷേകം ചെയ്യപ്പെട്ടവനാണ് മോശെയെന്ന് മനസ്സിലാക്കാം. പ്രവൃത്തിയിലും വാക്കിലും ശക്തിയുള്ള പ്രവാചകൻ എന്നാണ് ക്രിസ്തുവിനെയും മോശെയെയും അഭിന്നമായി പറഞ്ഞിരിക്കുന്നത്. (ലൂക്കൊ, 24:19  പ്രവൃ, 3:22പ്രവൃ, 7:22). ദൈവം ക്രിസ്തുവിനോടുകൂടെ ഇരുന്നതുകൊണ്ടാണ് അവൻ അത്ഭുതങ്ങൾ പ്രവർത്തിച്ചത്. (പ്രവൃ, 10:38യോഹ, 3:2). ദൈവം ക്രിസ്തുവിനോടുകൂടെ ഇരുന്നപോലെ മോശെയോടുകൂടെയും ഇരുന്നിരുന്നതായി പറഞ്ഞിട്ടുണ്ട്. (പ്രവൃ, 7:10). ക്രിസ്തു മൂന്നരവർഷം ദൈവത്താൽ അത്ഭുതങ്ങൾ പ്രവർത്തിച്ചുവെങ്കിൽ, മോശെ നാല്പത് വർഷം അത്ഭുതങ്ങൾ പ്രവർത്തിച്ചു. (പ്രവൃ, 7:36). ന്യായപ്രമാണം മോശെ മുഖാന്തരം ലഭിച്ചുവെങ്കിൽ, കൃപയും സത്യവും യേശുക്രിസ്തു മുഖാന്തരമാണ് വന്നത്. (യോഹ, 1:17). മോശെ ദൈവഭവനത്തിലൊക്കെയും വിശ്വസ്തനായിരുന്നതുപോലെ യേശുവും തന്നെ നിയമിച്ചാക്കിയവനു വിശ്വസ്തൻ ആകുന്നു. (എബ്രാ, 3:2). 
ക്രിസ്തുവും മോശെയും: “നിങ്ങൾ മോശെയെ വിശ്വസിച്ചു എങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു; അവൻ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നു. എന്നാൽ അവന്റെ എഴുത്ത് നിങ്ങൾ വിശ്വസിക്കുന്നില്ല എങ്കിൽ എന്റെ വാക്ക് എങ്ങനെ വിശ്വസിക്കും?” (യോഹ, 5:46-47). ക്രിസ്തുവിൻ്റെ വാക്കുകൾ ശ്രദ്ധിക്കുക: മോശെയെ വിശ്വസിച്ചില്ലെങ്കിലും എന്നെ വിശ്വസിക്കണം എന്നല്ല; നിങ്ങൾ മോശെയെ വിശ്വസിച്ചു എങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു എന്നാണ് പറഞ്ഞത്. അടുത്തത്, അവൻ്റെ എഴുത്ത് വിശ്വസിച്ചില്ലെങ്കിലും എൻ്റെ വാക്ക് വിശ്വസിക്കണം എന്നല്ല; അവന്റെ എഴുത്ത് നിങ്ങൾ വിശ്വസിക്കുന്നില്ല എങ്കിൽ എന്റെ വാക്ക് എങ്ങനെ വിശ്വസിക്കും എന്നാണ് ചോദിക്കുന്നത്. അതായത്, താൻ മോശെയെക്കാൾ വിശേഷതയുള്ളവനാണെന്ന് ക്രിസ്തുപോലും അവകാശപ്പെടുന്നില്ല. ക്രിസ്തു പറഞ്ഞ വാക്യം ശ്രദ്ധയോടെ പഠിച്ചാൽ, അവൻ മോശെയെ തന്നെക്കാൾ ശ്രേഷ്ഠനായാണ് അവതരിപ്പിക്കുന്നതെന്ന് കാണാൻ കഴിയും. ശിഷ്യന്മാരുടെ കാൽകഴുകിയ ക്രിസ്തു മോശെ തന്നെക്കാൾ ശ്രേഷ്ഠനാണെന്ന് പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ. മോശെ പ്രവചിച്ച ക്രിസ്തു ദൈവമല്ലെന്ന് സംശയലേശമന്യേ മനസ്സിലാക്കാം. ദൈവം അഭിമുഖമായും സ്പഷ്ടമായും സംസാരിച്ചവനും തൻ്റെ ഗൃഹത്തിലൊക്കെയും വിശ്വസ്തനെന്ന് ദൈവം തന്നെ സാക്ഷ്യംപറഞ്ഞവനും ദൈവപുത്രനായ യേശുക്രിസ്തു അംഗീകരിക്കുന്നവനുമാണ് മോശെ. അവൻ്റെ വാക്കുകൾ ഭോഷ്ക്കല്ലെന്ന് മനസ്സിലാക്കുക. 

🔟 ക്രിസ്തുവും മോശെയും യോഹന്നാൻ സ്നാപകനും: ദൈവപുരുഷനായ മോശെ, എന്നെപ്പോലൊരു പ്രവാചകനെന്ന് ക്രിസ്തുവിനെക്കുറിച്ച് പറഞ്ഞകാര്യം മുകളിൽ നാം കണ്ടതാണ്. അതുപോലെ, ക്രിസ്തു മോശെയെക്കുറിച്ച് പറയുന്ന ഒരു കാര്യമുണ്ട്: “നിങ്ങൾ മോശെയെ വിശ്വസിച്ചു എങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു; അവൻ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നു. എന്നാൽ അവന്റെ എഴുത്ത് നിങ്ങൾ വിശ്വസിക്കുന്നില്ല എങ്കിൽ എന്റെ വാക്ക് എങ്ങനെ വിശ്വസിക്കും?” (യോഹ, 5:46-47). വാക്യം ശ്രദ്ധിക്കുക: നിങ്ങൾ മോശെയെ വിശ്വസിച്ചില്ലെങ്കിലും എന്നെ വിശ്വസിക്കണം എന്നല്ല; മോശെയെ വിശ്വസിച്ചു എങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു എന്നാണ്. അടുത്തഭാഗം: അവൻ്റെ എഴുത്ത് വിശ്വസിച്ചില്ലെങ്കിലും എൻ്റെ വാക്ക് വിശ്വസിക്കണം എന്നല്ല; അവന്റെ എഴുത്ത് നിങ്ങൾ വിശ്വസിക്കുന്നില്ല എങ്കിൽ എന്റെ വാക്ക് എങ്ങനെ വിശ്വസിക്കും എന്നാണ് ചോദിക്കുന്നത്. അതായത്, താൻ മോശെയെക്കാൾ വിശേഷതയുള്ളവനാണെന്ന് ക്രിസ്തുപോലും അവകാശപ്പെടുന്നില്ല. ക്രിസ്തു പറഞ്ഞ വാക്യം ശ്രദ്ധയോടെ പഠിച്ചാൽ, അവൻ മോശെയെ തന്നെക്കാൾ ശ്രേഷ്ഠനായാണ് അവതരിപ്പിക്കുന്നതെന്ന് കാണാൻ കഴിയും.

അടുത്തത്: ക്രിസ്തു, യോഹന്നാൻ സ്നാപകനെക്കുറിച്ച് പറയുന്നത്; ഇപ്രകാരമാണ്: “സ്ത്രീകളിൽ നിന്ന് ജനിച്ചവരിൽ യോഹന്നാൻ സ്നാപകനെക്കാൾ വലിയവൻ ആരും എഴുന്നേറ്റിട്ടില്ല; സ്വർഗരാജ്യത്തിൽ ഏറ്റവും ചെറിയവനോ; അവനിലും വലിയവൻ എന്ന്; ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.” (മത്താ, 11:11; ലൂക്കൊ, 7:28). ലൂക്കൊസിൻ്റെ സമാന്തരവാക്യം; മലയാളത്തിലെ വിശുദ്ധ ഗ്രന്ഥം പരിഭാഷയിലും, KJV പോലുള്ള ഇംഗ്ലീഷ് പരിഭാഷകളിലും യോഹന്നാനെക്കാൾ വലിയ പ്രവാചകൻ ആരുമില്ല എന്നാണ് കാണുന്നത്. ക്രിസ്തു മറിയ എന്ന സ്ത്രീയിലൂടെ ജനിച്ചവനാണെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. യേശുവിൻ്റെ അമ്മ മറിയയുടെ മകൻ എന്നിങ്ങനെ 18 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. അതിൽ, അവളുടെ ആദ്യജാതൻ അഥവാ, prototokon എന്നും രണ്ട് പ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്. (മത്താ, 1:25; ലൂക്കൊ, 2:7). മറിയയെ കർത്താവിൻ്റെ അമ്മയെന്നും വിശേഷിപ്പിച്ചിട്ടുണ്ട്. (ലൂക്കൊ, 1:43). മക്കളെ പ്രസവിക്കുന്നവളെയാണ് അമ്മയെന്ന് വിളിക്കുന്നത്. തന്മൂലം, ക്രിസ്തു സ്ത്രീയിൽനിന്ന് ജനിച്ചവനല്ലെന്ന് ആർക്കും പറയാൻ കഴിയില്ല. വാക്കിലും പ്രവൃത്തിയിലും ശക്തിയുള്ള പ്രവാചകനെന്നും ക്രിസ്തുവിനെ പറഞ്ഞിട്ടുമുണ്ട്. (ലൂക്കൊ, 24:19). മറിയയെന്ന സ്ത്രീയിൽനിന്ന് ജനിച്ച പ്രവാചകനായ യേശുവാണ് പറയുന്നത്, സ്ത്രീകളിൽനിന്ന് ജനിച്ചവരിൽ യോഹന്നാനെക്കാൾ വലിയവൻ അല്ലെങ്കിൽ, അവനെക്കാൾ വലിയ പ്രവാചകൻ എഴുന്നേറ്റിട്ടില്ല എന്ന് പറയുന്നത്. ക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനായ ദൈവമാണെങ്കിൽ, അവൻ്റെ വാക്കുകളുടെ അർത്ഥം എന്താണ്? യോഹന്നാൻ സ്നാപകനെക്കാൾ ചെറിയ ദൈവമാണോ താൻ? തന്നെയുമല്ല, മറിയയുടെ മകനെന്ന് ബൈബിൾ വിശേഷിപ്പിക്കുന്ന ക്രിസ്തു ദൈവമാണെങ്കിൽ, അവനെ പ്രസവിച്ച അവൻ്റെ അമ്മയായ മറിയ ദൈവമാതാവല്ലെന്ന് എങ്ങനെ പറയും? അത്, പൂർവ്വാപരവൈരുദ്ധ്യമായി മാറില്ലേ?

അതായത്, ക്രിസ്തു  തൻ്റെ ഐഹികജീവകാലത്ത്, യോഹന്നാനെക്കാളോ, മോശയെക്കാളോ ശ്രേഷ്ഠൻ ആണെന്ന് അവകാശപ്പെടുന്നില്ല. എന്നാൽ, തൻ്റെ മനുഷ്യാത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചിട്ട്, ദൈവാത്മാവിനാൽ ക്രൂശിൽമരിച്ച നസറായനായ യേശുവെന്ന മനുഷ്യനെ, ദൈവം മരണത്തിൽ നിന്ന് ഉയിർപ്പിച്ച് മനുഷ്യരുടെ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയപ്പോൾ അവൻ സകല മനുഷ്യരിലും ശ്രേഷ്ഠൻ ആയിത്തീർന്നു. (ലൂക്കൊ, 23:46; എബ്രാ, 9:14; പ്രവൃ, 2:22-24, 36; 5:31 1തിമൊ, 2:6). ദൈവമാണ് അവനെ ഏറ്റവും ഉയർത്തി സകലനാമത്തിന്നും മേലായ നാമം നല്കിയത്: (ഫിലി, 2:9). അതായത്, പുനരുത്ഥാനത്തിന് ശേഷമാണ് അവൻ സകല മനുഷ്യരെക്കാളും ഉന്നതൻ ആയത്. എബ്രായ ലേഖകൻ പറയുന്നത്, അവൻ സ്വർഗ്ഗത്തെക്കാൾ ഉന്നതൻ ആണെന്നല്ല; “ഉന്നതൻ ആയിത്തീർന്നു” എന്നാണ്,. ഇംഗ്ലീഷിൽ, made higher than the heavens എന്നാണ്. (എബ്രാ, 7:26). ദൈവം അവനെ മരണത്തിൽനിന്ന് ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആക്കിയപ്പോഴാണ് അവൻ സകലത്തിനും (സ്വർഗ്ഗത്തെക്കാൾ) ഉന്നതൻ ആയത്. (പ്രവൃ, 2:22-24,36; 5:31). ക്രിസ്തു ആരാണെന്ന് അറിയാത്തവരും അവൻ്റെ വാക്കുകളെപ്പോലും വിശ്വസിക്കാത്തവരാണ്, അവനെ ദൈവത്തിൻ്റെ നിത്യപുത്രനായ ദൈവമാക്കാൻ വൃഥാ ശ്രമിക്കുന്നത്.

1️⃣1️⃣ ദൈവം തൻ്റെ പുത്രനെ അയച്ചു: “ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചു” (യോഹ, 3:17. ഒ.നോ: യോഹ, 3:34; 5:36; 11:42; 17:3,8; റോമ, 8:3; ഗലാ, 4:4-5; 1യോഹ, 4:9,14) എന്നു പറഞ്ഞിരിക്കയാൽ, യേശുക്രിസ്തു സ്വർഗ്ഗത്തിൽ പിതാവിൻ്റെ അടുക്കൽ ഉണ്ടായിരുന്ന മറ്റൊരു ദൈവവും നിത്യപുത്രനുമാണെന്ന് ത്രിത്വം പഠിപ്പിക്കുന്നു. എന്നാൽ വസ്തുതയെന്താണ്: “ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചു” എന്നത് ദൈവപ്രവൃത്തിയെ വെളിപ്പെടുത്തുന്ന ആത്മിക പ്രയോഗമാണ്. ദൈവം ക്രിസ്തുവിനെ മാത്രമല്ല, അയച്ചു എന്ന് പറഞ്ഞിരിക്കുന്നത്; മോശെ തുടങ്ങി ന്യായപ്രമാണത്തിലെ അവസാനത്തെ പ്രവാചകനായ യോഹന്നാൻ സ്നാപകൻവരെയുള്ള സകല പ്രവാചകന്മാരും ദൈവം അയച്ചിട്ട് വന്നതാണ്. (യോശു, 24:5; 1ശമൂ, 12:11; യിരെ, 25:4; 26:4,12; 35:15; സെഖ, 2:8; പ്രവൃ, 7:35). അതിൽ, ശ്രദ്ധേയമായ ഒരു കാര്യം കാണിക്കാം: “ഞാൻ എൻ്റെ പുത്രനെ ലോകത്തിലേക്ക് അയച്ചു” എന്ന് ദൈവം ഒരിടത്തും പറഞ്ഞിട്ടില്ല. എന്നാൽ, പഴയനിയമ പ്രവാചകന്മാരെയെല്ലാം, താൻ അയച്ചതാണെന്ന് ദൈവംതന്നെ പറഞ്ഞിട്ടുണ്ട്: “നിങ്ങളുടെ പിതാക്കന്മാർ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട നാൾമുതൽ ഇന്നുവരെയും ഞാൻ അതികാലത്തും ഇടവിടാതെയും പ്രവാചകന്മാരായ എന്റെ സകലദാസന്മാരെയും നിങ്ങളുടെ അടുക്കൽ പറഞ്ഞയച്ചുവന്നു.” (യിരെ, 7:25). അടുത്തവാക്യം: “ഞാൻ ഇടവിടാതെ പ്രവാചകന്മാരായ എന്റെ ദാസന്മാരെ ഒക്കെയും നിങ്ങളുടെ അടുക്കൽ അയച്ചു: ഞാൻ വെറുക്കുന്ന ഈ മ്ളേച്ഛകാര്യം നിങ്ങൾ ചെയ്യരുതെന്നു പറയിച്ചു.” (യിരെ, 44:4). താൻ അയച്ചതാണെന്ന് ദൈവംതന്നെ സാക്ഷ്യംപറയുന്ന പ്രവാചകന്മാർ ആരും മുമ്പെ സ്വർഗ്ഗത്തിൽ ഉണ്ടായിരുന്നവരല്ല. പുതിയനിയമത്തിലും ദൈവം അയച്ച ഒരു പ്രവാചകനുണ്ട്: “ദൈവം അയച്ചിട്ടു ഒരു മനുഷ്യൻ വന്നു; അവന്നു യോഹന്നാൻ എന്നു പേർ.” (യോഹ, 1:6). യോഹന്നാൻ സ്നാപകൻ മുമ്പെ സ്വർഗ്ഗത്തിൽ ദൈവത്തിൻ്റെ അടുക്കൽ ഉണ്ടായിരുന്നുവെന്ന് ആരെങ്കിലും പറയുമോ? “ദൈവപുത്രനായ യേശു മുമ്പെ ഇല്ലാതെങ്ങനെ ദൈവം അവനെ അയച്ചു” എന്ന് ചോദിക്കുന്നവർക്കുള്ള ഉത്തരമിതാണ്: ദൈവത്തോട് അഭിമുഖമായി സംസാരിച്ച മോശെ മുതൽ ന്യായപ്രമാണത്തിൻ്റെ അവസാനത്തെ പ്രവാചകനായ യോഹന്നാൻ വരെയുള്ള സകല പ്രവാചകന്മാരും ദൈവം അയച്ചിട്ടു വന്നവരാണ്. അവരാരും മുമ്പെ സ്വർഗ്ഗത്തിലോ, ഭൂമിയിലോ ഇല്ലായിരുന്നുവെങ്കിൽ, ദൈവപുത്രനായ യേശുവും മുമ്പെ ഇല്ലായിരുന്നു. ദൈവം അയച്ചവരാരും ദൈവങ്ങളല്ല. ദൈവം അയച്ച എല്ലാ പ്രവാചകന്മാരെപ്പോലെ, അയക്കപ്പെട്ട വാക്കിലും പ്രവൃത്തിയിലും ശക്തിയുള്ള പ്രവാചകനായ യേശുവും ഒരു മനുഷ്യനായിരുന്നു. (ലൂക്കൊ, 24:19; യോഹ, 8:40). പക്ഷെ, പാപരഹിതനായ മനുഷ്യനായിരുന്നു. (2കൊരി, 5:21; 1യോഹ, 3:5). തന്മൂലം, അവൻ യഥാർത്ഥത്തിൽ സ്വർഗ്ഗത്തിൽനിന്ന് വന്ന നിത്യപുത്രനല്ലെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം. [കാണുക: ദൈവം തൻ്റെ പുത്രനെ ലോകത്തിലേക്കയച്ചു]

1️⃣2️⃣ അന്ത്യകാലത്ത് വെളിപ്പെട്ടവൻ: “അവൻ ലോകസ്ഥാപനത്തിനു മുമ്പേ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.” (1പത്രൊ, 1:20). അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പ്രത്രൊസിൻ്റെ വാക്കുകൾ ശ്രദ്ധിക്കുക: ക്രിസ്തു ലോകസ്ഥാപനത്തിനു മുമ്പേ ഉണ്ടായിരുന്നു എന്നല്ല പറയുന്നത്; മുന്നറിയപ്പെട്ടവൻ അഥവാ, പ്രവചനങ്ങളിലൂടെ മുമ്പേകൂട്ടി അറിയപ്പെട്ടവൻ എന്നാണ്. ദൈവപുത്രനായ യേശു പഴയനിയമത്തിലില്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. അവൻ്റെ ജനനവും (ഉല്പ, 3:15; ആവ, 18:15,18; യെശ, 7:14) ക്രിസ്തുത്വവും (യെശ, 61:1; ലൂക്കൊ, 2:11), പുത്രത്വവും (ലൂക്കൊ, 1:32,35) കഷ്ടാനുഭവവും (യെശ, 53:3-7) മരണവും (യെശ, 53:8,12) അടക്കവും (യെശ, 53:9) പുരുത്ഥാനവും (സങ്കീ, 16:10) പ്രവചനങ്ങളായിരുന്നു. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. (സംഖ്യാ, 24:14; ദാനീ, 2:28). അന്ത്യകാലത്താണ് ജീവനുള്ളദൈവം ജഡത്തിൽ വെളിപ്പെട്ടത്: (മത്താ, 1:21; ഗലാ, 4:4; 1തിമൊ, 3:14-16). അതായത്, കാലസമ്പൂർണ്ണത വന്നപ്പോഴാണ് ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി കന്യകയിലൂടെ ഒരു വിശുദ്ധപ്രജയെ അഥവാ, പാപരഹിതനായ മനുഷ്യനെ ഉല്പാദിപ്പിച്ചത്: (മത്താ, 1:20; ലൂക്കൊ, 1:35; 2:21; യോഹ, 8:40; 1യോഹ, 3:5). അതുകൊണ്ടാണ്, അവൻ ലോകസ്ഥാപനത്തിനു മുമ്പേ മുന്നറിയപ്പെട്ടവനും ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും” എന്ന് പത്രൊസ് പറയുന്നത്. യേശുവെന്ന വ്യക്തിയോ, ക്രിസ്തുവോ, ദൈവപുത്രനോ തൻ്റെ ജനനത്തിനു മുമ്പേ ഇല്ലായിരുന്നു. യേശുവെന്ന പേർപോലും താൻ ജനിക്കുന്നതിനും ഒമ്പതു മാസവും ഒമ്പതു ദിവസവും മുമ്പുമാത്രം നല്കപ്പെട്ടതാണ്. പ്രവചനിവൃത്തിയായി ബി.സി. 6-ൽ ജനിച്ചവൻ എങ്ങനെയാണ് ദൈവത്തിൻ്റെ നിത്യപുത്രനും ദൈവവും ആയത്? ഇനി, ദൈവത്തിനൊരു നിത്യപുത്രൻ ഉണ്ടായിരുന്നു എന്നു വിചാരിക്കാം; പഴയനിയമഭക്തന്മാർ ആരും ആ വിവരം അറിയാതിരുന്നത് എന്താണ്? മൂന്നൂറുവർഷം ദൈവത്തോടുകൂടെ നടന്ന ഹാനോക്കിനോടോ, ദൈവത്തിൻ്റെ കൃപ ലഭിച്ച നോഹയോടോ, ദൈവത്തിൻ്റെ സ്നേഹിതനെന്ന് പേർപെട്ട അബ്രാഹാമിനോടോ, ദൈവദൂതനോടു മല്ലുപിടിച്ചു ദൈവത്തിൽനിന്നു അനുഗ്രഹംപ്രാപിച്ച യാക്കോബിനോടോ, ഭൂതലത്തിൽ ഉള്ള സകലമനുഷ്യരിലും അതിസൌമ്യനും ദൈവം അഭിമുഖമായിട്ടും സ്പഷ്ടമായിട്ടും സംസാരിച്ച മോശെയോടോ, ദൈവത്തിൻ്റെ ഹൃദയപ്രകാരമുള്ള പുരുഷനായ ദാവീദിനോടോ, ദൈവം ജ്ഞാനികളിൽ ജ്ഞാനിയാക്കിയ ശലോമോനോടോ, ദൈവം പലനിലകളിൽ തന്നെത്തന്നെ വെളിപ്പെടുത്തിയ പ്രവാചകന്മാരോടോ ദൈവം തൻ്റെ പുത്രനെക്കുറിച്ച് പറയാതിരുന്നതെന്താണ്? മീഖായാവ് (1രാജാ, 22:19), യെശയ്യാവ് (6:1-5), യെഹെസ്ക്കേൽ (1:26-28), ദാനീയേൽ (7:9,10) തുടങ്ങിയവർ സ്വർഗ്ഗസിംഹാസനത്തിൽ ദൂതന്മാരുടെ മദ്ധ്യേയിരിക്കുന്ന ദൈവത്തെ കണ്ടിട്ടും, ദൈവത്തിൻ്റെ പുത്രനെ കാണാതിരുന്നത് എന്താണ്? ഒരമ്മ തൻ്റെ കുഞ്ഞിനെ മറന്നാലും ഞാൻ നിന്നെ മറക്കുകയില്ലെന്ന് യിസ്രായേലിനോട് അരുളിച്ചെയ്തവൻ തൻ്റെ പുത്രനെക്കുറിച്ച് അവരോട് പറയാതിരുന്നതെന്താണ്? പഴയനിയമഭക്തന്മാരോടും യിസ്രായേല്യരോടുമുള്ള ദൈവത്തിൻ്റെ സ്നേഹം കപടമായിരുന്ന? അബ്രാഹാമിൻ്റെയും യിസ്ഹാക്കിൻ്റെയും യാക്കോബിൻ്റെയും ദൈവമെന്ന് വിളിക്കപ്പെടുവാൻ ഇച്ഛിച്ച ദൈവം, തനിക്കൊരു നിത്യപുത്രൻ ഉണ്ടായിരിക്കുകയും അവരോടത് മറച്ചുവെക്കുകയും ചെയ്തുവെന്നു പറഞ്ഞാൽ അതിൽപരം അബദ്ധം വേറെന്താണ്? [കാണുക: അന്ത്യകാലത്ത് വെളിപ്പെട്ടവൻ]

1️⃣3️⃣ ചരിത്രത്തിനതീതനായ ദൈവവും ചരിത്രപുരുഷനായ ദൈവപുത്രനും: വിശ്വാസികൾ മനസ്സിലാക്കേണ്ട ഒരു വസ്തുതയുണ്ട്: ദൈവത്തിന് ചരിത്രമില്ല; അവൻ ചരിത്രത്തിന് അതീതനാണ്. എന്നാൽ, ദൈവപുത്രനായ ക്രിസ്തു ഒരു ചരിത്രപുരുഷനാണ്. പുതിയനിയമത്തിലെ ആദ്യത്തെ നാലു പുസ്തകങ്ങൾ യേശുവെന്ന പാപം അറിയാത്ത മനുഷ്യൻ്റെ ചരിത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ദൈവം മനുഷ്യനല്ല; ആത്മാവാണ്. (ഇയ്യോ, 9:32; ഹോശെ, 11:9; യോഹ, 4:24). താൻ നിത്യനും മരണമില്ലാത്തവനും മാറ്റമില്ലാത്തവൻ അഥവാ, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനും ആകയാൽ; തനിക്ക് മനഷ്യനായി അവതാരം എടുക്കാനോ അഥവാ, അവസ്ഥാഭേദം വരുവാനോ, മനുഷ്യരുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ വഹിക്കാനോ, രക്തംചിന്തി മരിക്കാനോ കഴിയില്ല. (ഉല്പ, 21:33; യെശ, 40:28; റോമ, 16:24;  1തിമൊ, 6:16; മലാ, 3:6; യാക്കോ, 1:17). എന്നാൽ, ദൈവപുത്രനായ യേശു ആത്മാവായ ദൈവമല്ല; ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ മനുഷ്യനാണ്. (യോഹ, 8:40,46; 1യോഹ, 3:5). ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്ത പാപമറിയാത്ത മനുഷ്യൻ. (ലൂക്കൊ, 3:22; പ്രവൃ, 4:27; 10:38; 2കൊരി, 5:21). അവനാണ് തൻ്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ട് രക്തംചിന്തി മരിച്ചത്. (1പത്രൊ, 1:18-19;  2:24; റോമ, 8:34). മൂന്നാം ദിവസം അവനെ മരണത്തിൽനിന്ന് ഉയിർത്തെഴുന്നേല്പിച്ചവനാണ് ദൈവം. (പ്രവൃ, 10:40; റോമ, 10:9). ദൈവത്തിന് വംശാവലിയോ, ജനനമോ, ശൈശവമോ, ബാല്യമോ, കൗമാരമോ, യവ്വനമോ, മരണമോ, അമ്മയോ, സഹോദരങ്ങളോ, വളർത്തച്ഛനോ, പിതാവോ, ദൈവമോ ഇല്ല. എന്നാൽ, ദൈവപുത്രനായ ക്രിസ്തുവിന് ഇതെല്ലാം ഉണ്ട്. അതുകൊണ്ടാണ്, ദൈവം ചരിത്രപുരുഷൻ അല്ലാത്തതും, ദൈവപുത്രനായ ക്രിസ്തു ചരിത്രപുരുഷൻ ആകുന്നതും. ക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനായ ദൈവമാണെങ്കിൽ, അവന് നമ്മുടെ പാപങ്ങളെ വഹിച്ചുകൊണ്ട് മരിക്കാൻ കഴിയുമായിരുന്നില്ല. മരണമില്ലാത്ത ദൈവമെങ്ങനെ മരിക്കും? ദൈവമല്ല മരിച്ചത്; ദൂതന്മാരെക്കാൾ അല്പം താഴ്ചവന്ന മനുഷ്യനാണ്. (1തിമൊ, 2:6; എബ്രാ, 2:9). അവനെ മരണത്തിൽനിന്ന് ഉയിർപ്പിച്ചവനാണ് ദൈവം. ദൈവം മരിച്ചുവെന്ന് വിശ്വസിക്കുന്നത് രക്ഷയല്ല; ശിക്ഷയാണ്. (റോമ, 10:9).

ഇനി വളരെ പ്രധാനപ്പെട്ട ചില തെളിവുകൾ തരാം:⬇️

1️⃣4️⃣ താൻ ഒരുത്തൻ മാത്രം ദൈവം: യഹോവയായ ഏകദൈവം അരുളിച്ചെയ്തതും, രണ്ട് കല്പലകളിന്മേൽ തന്റെ വിരൽ കൊണ്ട് എഴുതി മോശെയെ ഏല്പിച്ചതുമാണ് പത്ത് കല്പന. (പുറ, 20;:1; 31:18; 32:15-6). രണ്ടിടത്ത് പട്ടികയായി പത്തുകല്പനകൾ പറഞ്ഞിട്ടുണ്ട്. (പുറ, 20:1:16; ആവ, 5:6-21). ബൈബിളിലെ സകല കല്പനകൾക്കും അനുഗ്രഹങ്ങൾക്കും വാഗ്ദത്തങ്ങൾക്ക് അടിസ്ഥാനമായ പത്തുകല്പനകളിലെ, പ്രഥമവും പ്രധാനവുമായ കല്പന ഇപ്രകാരമാണ്: “യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു. ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു. (പുറ, 20:2-3; ആവ, 5:6-7). ഒന്നാം കല്പന അല്പസ്വല്പം വ്യത്യാസങ്ങളോടെ നൂറ്റി മുപ്പതോളം പ്രാവശ്യം ദൈവാത്മാവിനാൽ ആലേഖനം ചെയ്ത് വെച്ചിട്ടുണ്ട്. ഞാനല്ലാതെ ഒരു ദൈവവുമില്ല; എനിക്ക് സമനായും സദൃശനായും ആരുമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല; താൻ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവു” എന്നിങ്ങനെ ഒന്നാം കല്പന 23 പ്രാവശ്യം പ്രറഞ്ഞിരിക്കുന്നത് യഹോവ തന്നെയാണ്. (പുറ, 9:14; ആവ, 32:39; യെശ, 40:25; 43:10-11; 44:6,8; 44:24; 45:5-6,18,21-22; 46:5,9; ഹോശ, 13:5; യോവേ, 2:27). ക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനായ ദൈവമാണെങ്കിൽ, ഞാനല്ലാതെ ഒരു ദൈവവുമില്ല; എനിക്ക് സമനായും സദൃശനായും ആരുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല എന്നൊക്കെ യഹോവ പറയുമായിരുന്നോ? യഹോവയ്ക്കുപോലും അറിയാത്ത ഒരു നിത്യപുത്രനായ ഒരു ദൈവം ഉണ്ടെന്ന് പറഞ്ഞാൽ, അതില്പരം ദൈവദൂഷണം എന്താണ്?

1️⃣5️⃣ യഹോവ ഒരുത്തൻ മാത്രം ദൈവം: “ഞങ്ങളുടെ ദൈവമായ യഹോവയെപ്പോലെ ആരുമില്ല; യഹോവയ്ക്ക് തുല്യനാരുമില്ല; യഹോവ തന്നേ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല; മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല” എന്നിങ്ങനെ, പഞ്ചഗ്രന്ഥങ്ങളുടെ എഴുത്തുകാരനും ഭൂതലത്തിലുള്ള സകലമനുഷ്യരിലും അതിസൗമ്യനും ദൈവം അഭിമുഖമായിട്ടും സ്പഷ്ടമായിട്ടും സംസാരിച്ചവനും തൻ്റെ ഗൃഹത്തിലൊക്കെയും വിശ്വസ്തനെന്ന് ദൈവത്താൽ സാക്ഷ്യം ലഭിച്ചവനുമാര മോശെ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. (പുറ, 8:10-11; ആല, 3:24; 4:35,39; 33:26). ക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനായ ദൈവമാണെങ്കിൽ, യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും അവന് തുല്യനായി ആരുമില്ലെന്നും സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം മറ്റൊരുത്തനുമില്ലെന്ന് മോശെ പറയുമായിരുന്നോ? യഹോവ ഒരുത്തൻ മാത്രം ദൈവം; യഹോവയ്ക്ക് സമനായും സദൃശനായും ആരുമില്ലെന്നും അവനെപ്പോലെ വലിയവൻ ആരുമില്ല; അവനെപ്പോലെ അത്യുന്നതൻ ആരുമില്ല; അവനെപ്പോലെ ബലവാൻ ആരുമില്ല; അവനെപ്പോലെ പരിശുദ്ധൻ ആരുമില്ല; യഹോവയെപ്പോലെ സ്വർഗ്ഗത്തിലും ഭൂമിയിലും യാതൊരു ദൈവവുമില്ല; യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം; യഹോവ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്നും എന്നിങ്ങനെ പഴയനിയമത്തിലെ രാജാകന്മാരും പ്രവാചകന്മാരുമായ മശീഹമാർ പറയുന്നു. (യോശു, 2:11; 1ശമൂ, 2:2; 2ശമൂ, 7:22; 1രാജാ, 8:23;  8:59; 18:39; 2രാജാ, 19:15,19; 1ദിന, 17:20; 2ദിന, 6:14; ഇയ്യോ, 9:8; യെശ, 37:16,20). ക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനായ ദൈവമാണെങ്കിൽ, യഹോവ ഒരുതൻ മാത്രമണ് ദൈവമെന്നും അവനല്ലാതെ മറ്റൊരു ദൈവവും സ്രഷ്ടാവും സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ലെന്ന് ഖണ്ഡിതമായി പറയുന്ന മോശെ തുടങ്ങിയുള്ള ദൈവത്തിൻ്റെ മശീഹമാരെല്ലാം കള്ളന്മാരാണോ?

1️⃣6️⃣ മോണോതീയിസം (Monotheism): ബൈബിൾ വെളിപ്പെടുത്തുന്ന ദൈവവിശ്വാസം “ട്രിനിറ്റിയും” (Trinity) അല്ല, “വൺനെസ്സും” (Oneness) അല്ല; “മോണോതീയിസം” (Monotheism) ആണ്. ദൈവം ട്രിനിറ്റിയാണെന്നോ, വൺനെസ്സ് ആണെന്നോ ബൈബിളിൽ എവിടെയും കാണാൻ കഴിയില്ല. എന്നാൽ “മോണോസ് തെയോസ്” (μόνος θεός – Mónos Theós – The only God) ആണെന്ന് ആവർത്തിച്ച് കാണാൻ കഴിയും. Mónos Theos-ൽ ഉള്ള വിശ്വാസമാണ്, “മോണോതീയീസം” (Monotheism) അഥവാ, ഏകദൈവവിശ്വാസം: “യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവം ആകുന്നു – O LORD God of Israel, thou art the God, even thou alone, of all the kingdoms of the earth:” (2രാജാ, 19:15). ഈ വേദഭാഗത്ത്, “ദൈവം ഒരുത്തൻ മാത്രം” എന്ന് പറയാൻ ഉപയോഗിച്ചിരിക്കുന്ന എബ്രായ പദം “ഒന്നിനെ” കുറിക്കുന്ന (One) “എഹാദ്” (ehad – אֶחָד) അല്ല; “ഒറ്റയെ” (alone/only) കുറിക്കുന്ന “ബാദ്” (bad – בַּד) ആണ്. പഴയനിയമത്തിൽ ദൈവത്തിൻ്റെ അതുല്യതയെ അഥവാ, അദ്വിതീയതയെ (uniqueness) കുറിക്കാൻ ഏകമാത്രമായ, ഒന്നുമാത്രമായ, ഒറ്റയായ, ഒരുത്തൻ മാത്രം, കേവലമായ, മാത്രം (only, alone) എന്നീ അർത്ഥങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന “അക്” (ak), “റാഖ്” (raq), “ബാദ്” (bad), “ബദാദ്” (badad) എന്നിങ്ങനെ നാല് എബ്രായ പദങ്ങൾ 32 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. അതിൽ “ബാദ്” (bad) ഉപയോഗിച്ചിരിക്കുന്ന 23 വാക്യങ്ങളിൽ 21 വാക്യത്തിലും “ബദാദ്” (badad) ഉപയോഗിച്ചിരിക്കുന്ന 2 വാക്യത്തിലും പഴയനിയമത്തിൻ്റെ ഗ്രീക്കുപരിഭാഷയായ സെപ്റ്റ്വജിൻ്റിൽ (Septuagint) “മോണോസ്” (μόνος – Mónos) ആണ് കാണുന്നത്. (പുറ, 22:20ആവ, 32:121ശമൂ, 7:31ശമൂ, 7:41രാജാ, 8:402രാജാ, 19:152രാജാ, 19:192ദിന, 6:31നെഹെ, 9:6ഇയ്യോ, 9:8സങ്കീ, 4:8സങ്കീ, 51:4സങ്കീ, 71:16സങ്കീ, 72:18സങ്കീ, 83:18സങ്കീ, 86:10സങ്കീ, 136:4സങ്കീ, 148:13യെശ, 2:11യെശ, 2:17യെശ, 37:16യെശ, 37;20യെശ, 44:24). പഴയനിയമത്തിൽ ഏകമാത്രമായ/ഒന്നുമാത്രമായ/അനന്യമായ (only) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദ്” (yahid – יָחִיד) എന്ന പദത്തിന് തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോസ്” (Mónos). നമ്മുടെ കർത്താവായ ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പരിഭാഷയാണ് സെപ്റ്റ്വജിൻ്റ്. അതിലാണ്, ദൈവം ഒരുത്തൻ മാത്രമാണെന്ന് “മോണോസ്” (Mónos) ഉപയോഗിച്ച് ഖണ്ഡിതമായ അർത്ഥത്തിൽ 23 പ്രാവശ്യം പറഞ്ഞിരിക്കുന്നത്. തന്നെയുമല്ല, പുതിയനിയമത്തിൽ ദൈവത്തിൻ്റെ അതുല്യതയെ (uniqueness) കുറിക്കാൻ “മോണോസ്” (Mónos) 13 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്: “ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.” (ലൂക്കൊ, 5:21). ഈ വേദഭാഗത്ത് ഗ്രീക്കിൽ, “മോണോസ് ഹോ തെയോസ്” (μόνος ὁ θεός – Mónos ho Theós) അഥവാ, “ദൈവം ഒത്തൻ മാത്രം” (The only God) ആണ്. ഈ വേദഭാഗത്തും, “ദൈവം ഒരുവൻ” എന്നു പറയാൻ ഉപയോഗിച്ചിരിക്കുന്ന പദം “ഒന്നിനെ” (One) കുറിക്കുന്ന “ഹെയ്സ്” (εἷς – heis) അല്ല; “ഒറ്റയെ” (alone/only) കുറിക്കുന്ന “മോണോസ്” (Mónos – μόνος) ആണ്. പുതിയനിയമത്തിൽ “ദൈവം ഒരുത്തൻ മാത്രം” ആണെന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത് “മോണോസ്” കൊണ്ടാണ്. (മത്താ, 4:10മത്താ, 24:36ലൂക്കോ, 4:8ലൂക്കൊ, 5:21യോഹ, 5:44യോഹ, 17:3റോമ, 16:261തിമൊ, 1:171തിമൊ, 6:151തിമൊ, 6:16യൂദാ, 1:4യൂദാ, 1:24വെളി, 15:14). അതായത്, ദൈവത്തിൻ്റെ അദ്വിതീയതയെ (uniqueness) കുറിക്കാൻ “യാഹീദിന്” (yahid) തുല്യമായ “മോണോസ്” (monos) പഴയപുതിയനിയമങ്ങളിൽ ദൈവത്തെ കുറിക്കാൻ 36 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പഴയനിയമത്തിൽ 23 പ്രാവശ്യവും, ക്രിസ്തുവും അപ്പൊസ്തലന്മാരും സ്വന്ത വായ്കൊണ്ട് 13 പ്രാവശ്യവും പറഞ്ഞിട്ടുണ്ട്. തന്മൂലം, ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും യഹോവ അഥവാ, പിതാവായ ഏകദൈവം മാത്രമല്ലാതെ, മറ്റൊരു ദൈവത്തെ ദുരുപദേശങ്ങളും ദുർവ്യാഖ്യാനങ്ങളും കൊണ്ടല്ലാതെ ബൈബിളിൽ കണ്ടെത്താൻ ആർക്കും കഴിയില്ല. ട്രിനിറ്റിയുടെ വ്യാജവാദംപോലെ, “എഹാദിനും (ehad), ഹെയ്സിനും (heis)” ബഹുത്വം ഉണ്ടായിരുന്നെങ്കിൽ, പഴയപുതിയനിയമങ്ങളിൽ ഖണ്ഡിതമായ അർത്ഥത്തിൽ “ഒറ്റയെ” (alone/only) കുറിക്കുന്ന “യാഹീദിനു” (yahid) തുല്യമായ “മോണോസ്” (Mónos) കൊണ്ട്, “ദൈവം ഒരുത്തൻ മാത്രം” (The only God) ആണെന്ന് പറയുമായിരുന്നില്ല. പരിശുദ്ധാത്മാവ് ആലേഖനംചെയ്ത് വെച്ചിരിക്കുന്നതിന് വിരുദ്ധമായി, ഏകസത്യദൈവത്തെ ത്രിമൂർത്തി ബഹുദൈവം ആക്കുന്നത്, പരിശുദ്ധാത്മാവിനു് എതിരെയുള്ള ദൂഷണമാണ്. ആത്മാവിനെതിരെയുള്ള ദൂഷണം ഈ ലോകത്തിലും വരുവാനുള്ളതിലും ക്ഷമിക്കപ്പെടാത്ത പാപമാണ്: (മത്താ, 12:32). [കാണുക: മോണോതീയിസം (Monotheism) തെളിവുകൾ].

1️⃣7️⃣ ദൈവം ഒരുത്തൻ മാത്രം, പിതാവ് മാത്രം സത്യദൈവം: “തമ്മിൽ തമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ട് ഏകദൈവത്തിന്റെ പക്കൽനിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്ക് എങ്ങനെ വിശ്വസിപ്പാൻ കഴിയും?” (യോഹ, 5:44). ഈ വാക്യത്തിൽ പറയുന്ന ഏകദൈവം ഗ്രീക്കിൽ, “tou monou theou” (τοῦ μόνου Θεοῦ ആണ്. ഇംഗ്ലീഷിൽ “The only God” ആണ്: [കാണുക: Bible Hub]. പഴയനിയമത്തിൽ ഏകമാത്രമായ/ഒന്നുമാത്രമായ/അനന്യമായ (only) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദ്” (yahid) തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോവൂ” (monou). ആ പദം കൊണ്ടാണ് ദൈവം ഒരുത്തൻ മാത്രമാണെന്ന് ക്രിസ്തു പറയുന്നത്. ഇവിടെപ്പറയുന്ന, ഒരുത്തൻ മാത്രമായ ദൈവം താനാണെന്നല്ല പറയുന്നത്. ഉത്തമ പുരുഷനായ താൻ, മധ്യമപുരുഷനായ യെഹൂദന്മാരോട്, പ്രഥമപുരുഷനായ അഥവാ, മൂന്നാമനായ ഒരേയൊരു ദൈവത്തെക്കുറിച്ചാണ് പറയുന്നത്. ദൈവം സമനിത്യരായ മൂന്നുപേർ ആണെങ്കിലോ, താൻ നിത്യപുത്രനായ ദൈവമാണെങ്കിലോ, ദൈവം ഒരുത്തൻ മാത്രമാണെന്ന് ഖണ്ഡിതമായ അർത്ഥത്തിൽ ദൈവപുത്രനായ ക്രിസ്തു പറയുമായിരുന്നില്ല. അതായത്, ദൈവം അഥവാ, യഹോവയായ പിതാവ് ഒരുത്തൻ മാത്രമാണ് ദൈവം എന്ന് “monou/ alone” കൊണ്ട് ഖണ്ഡിതമായി പറയുകവഴി, ദൈവം ത്രിത്വമല്ലെന്നും താൻ നിത്യപുത്രനായ ദൈവമല്ലെന്നും ക്രിസ്തു അസന്ദിഗ്ധമായി വ്യക്തമാക്കി. ക്രിസ്തുവിൻ്റെ വാക്കുകൾക്ക് വിരുദ്ധമായി ദൈവം ത്രിത്വമാണെന്നോ, ക്രിസ്തു നിത്യപുത്രനായ ദൈവമാണെന്നോ പറയുന്നവർ; ഏകസത്യദൈവത്തെ ബഹുദൈവമാക്കാനും ക്രിസ്തു നുണയനാണെന്ന് സ്ഥാപിക്കാനുമാണ് ശ്രമിക്കുന്നത്. ക്രിസ്ത്യാനികളെന്ന് പലർക്കും പേർ മാത്രമേയുള്ളു; പലരും ക്രിസ്തുവിനെ അനുഗമിക്കുന്നവരോ, അനുസരിക്കുന്നവരോ അല്ല.

പിതാവ് മാത്രമാണ് സത്യദൈവം: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). ഈ വാക്യത്തിൽ പറയുന്ന ഏകസത്യദൈവമായ പിതാവ് ഗ്രീക്കിൽ, “Pater ton monon alethinon theon” ആണ്. ഇംഗ്ലീഷിൽ, “Father. the only true God” ആണ്. Father, the only true God എന്ന് പറഞ്ഞാൽ; പിതാവാണ് ഒരേയൊരു സത്യദൈവം അഥവാ, പിതാവ് മാത്രമാണ് സത്യദൈവം എന്നാണ്. പിതാവ് മാത്രമാണ് സത്യദൈവമെന്ന് ദൈവപുത്രൻതന്നെ പറയുമ്പോൾ, മറ്റൊരു സത്യദൈവം ഉണ്ടാകുക സാദ്ധ്യമല്ല. ഇവിടെയും കേവലമായ ഒന്നിനെ കുറിക്കുന്ന “മോണോൻ” (monon) കൊണ്ട്, പിതാവ് മാത്രമാണ് സത്യദൈവം എന്ന് ഖണ്ഡിതമായിട്ടാണ് പറയുന്നത്. പിതാവ് സത്യദൈവമാണെന്ന് പറഞ്ഞാൽ; ഭാഷാപരമായി പുത്രനോ, മറ്റാർക്കാ വേണമെങ്കിലും സത്യദൈവം ആയിരിക്കാൻ പറ്റും. എന്നാൽ പിതാവ് മാത്രമാണ് സത്യദൈവമെന്ന് പറഞ്ഞാൽ, പിന്നെ, സ്വർഗ്ഗത്തിലോ ഭൂമിയിലോ മറ്റാർക്കും സത്യദൈവം ആയിരിക്കാൻ കഴിയില്ല. അതാണ്, ഭാഷയുടെ നിയമം. “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). അതിനാൽ, പിതാവല്ലാതെ പുത്രനോ, മറ്റാരെങ്കിലുമോ സത്യദൈവം ആണെന്ന് പറഞ്ഞാൽ; പുത്രൻ പറഞ്ഞത് വ്യാജം ആണെന്നുവരും. വായിൽ വഞ്ചനയില്ലത്ത പുത്രൻ വ്യാജംപറഞ്ഞു എന്ന് വിശ്വസിക്കുന്നതിനെക്കാൾ, വിശ്വാസം ത്യജിച്ചുകളയുന്നതാണ് നല്ലത്.

അതായത്, പിതാവ് മാത്രമാണ് സത്യദൈവം എന്ന് “മോണോസ്” കൊണ്ട് ഖണ്ഡിതമായി പറയുകവഴി, താനും മറ്റാരും സത്യദൈവം അല്ലെന്ന് ദൈവപുത്രൻ സ്ഫടികസ്ഫുടം വ്യക്തമാക്കി. താൻ സത്യദൈവമല്ലെന്ന് ക്രിസ്തുതന്നെ പറയുമ്പോൾ, അവൻ്റെ വാക്കുകൾക്ക് വിരുദ്ധമായി അവനെ നിത്യപുത്രനായ സത്യദൈവമാക്കാൻ നോക്കിയാൽ, അവൻ വ്യാജദൈവമാണെന്നേ വരൂ. ഒരു വ്യാജദൈവത്തിൻ്റെ സ്ഥാനം, ദൈവപുത്രനെ ഒറ്റിക്കൊടുത്തിട്ട് തൂങ്ങിച്ചത്ത നാശയോഗ്യനായ യൂദായെക്കാൾ താഴെയാണ്. എന്നാൽ, ബൈബിൾ വെളിപ്പെടുത്തുന്ന ദൈവപുത്രൻ, പിതാവായ ഏകദൈവത്തെക്കാൾ താഴ്ന്നവനും സ്വർഗ്ഗത്തെക്കാൾ ഉന്നതനാത്തീർന്നവനും ആണ്. (യോഹ, 14:28; എബ്രാ, 7:26). വചനവിരുദ്ധമായി ദൈവപുത്രനെ ദൈവമാക്കുന്നവർ അവനെ വ്യാജദൈവം ആക്കുകവഴി, സ്വർഗ്ഗത്തെക്കാൾ ഉന്നതനായവനെ പാതാളത്തോളം താഴ്ത്തുകയാണ് ചെയ്യുന്നത്. തന്മൂലം, ദൈവപുത്രൻ്റെ വാക്കിനാൽത്തന്നെ ദൈവം ത്രിത്വമല്ലെന്നും താൻ നിത്യപുത്രോ, ദൈവമോ അല്ലെന്ന് അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ മനസ്സിലാക്കാം. പുത്രനെ അനുസരിക്കാത്തവൻ ജീവനെ കാണുകയില്ല; ദൈവക്രോധം അവൻ്റെമേൽ വസിക്കുമെന്നാണ് വചനം പറയുന്നത്. (യോഹ, 3:36).

1️⃣8️⃣ ദൈവം ഒരുത്തൻ മാത്രം, പിതാവായ ഏകദൈവം: “ശാസ്ത്രിമാരും പരീശന്മാരും: ദൈവദൂഷണം പറയുന്ന ഇവൻ ആർ? ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.” (ലൂക്കോ, 5:21). ഈ വാക്യത്തിൽ, ദൈവം ഒരുവൻ എന്ന് പറയുന്നത് ഗ്രീക്കിൽ മോണോസ് ഒ തിയൊസ് (monos o theos) ആണ്. അതായത്, ഒന്നിനെ കുറിക്കുന്ന ഹൈസ് അല്ല; ഒറ്റയെ അഥവാ, സിംഗിളിനെ കുറിക്കുന്ന യാഹീദിന് ((yahid) തുല്യമായ മോണൊസ് (monos) ആണ് ഉപയോഗിച്ചിരിക്കുന്നത്. ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ, ദൈവപുത്രൻ നിത്യപുത്രനായ ദൈവമാണെങ്കിലോ ദൈവം ഒരുത്തൻ മാത്രമാണെന്ന് ഖണ്ഡിതമായി എഴുതിവെക്കാൻ ലൂക്കൊസിനെ ദൈവാത്മാവ് അനുവദിക്കില്ലായിരുന്നു. അവിടെ, ക്രിസ്തു പക്ഷവാദരോഗിക്ക് പാപമോചനം നല്കിയതിനാൽ, ക്രിസ്തുവാണ് പ്രസ്തുത വാക്യത്തിൽപ്പറയുന്ന ഏകദൈവം എന്ന് വിചാരിക്കുന്നവരുണ്ട്. എന്നാൽ, മത്തായി സുവിശേഷത്തിൻ്റെ സമാന്ത വാക്യത്തിൽ, പക്ഷവാതക്കാരൻ സൗഖ്യമായി തൻ്റെ കിടക്കയെടുത്ത് വീട്ടിൽപ്പോയതുകണ്ട പുരാഷാരത്തിൻ്റെ പ്രതികരണം ഇപ്രകാരമാണ്: “പുരുഷാരം അതു കണ്ടു ഭയപ്പെട്ടു മനുഷ്യർക്ക് ഇങ്ങനെയുള്ള അധികാരം കൊടുത്ത ദൈവത്തെ മഹത്ത്വപ്പെടുത്തി.” (മത്താ, 9:8). ആരാണോ, ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചത്, അവർ തന്നെയാണ്, യേശുവെന്ന മനുഷ്യന് ദൈവം കൊടുത്ത അധികാരമാണെന്ന് പറഞ്ഞുകൊണ്ട്, ദൈവത്തെ മഹത്വപ്പെടുത്തിയത്. തന്മൂലം, ആ വാക്യത്തിൽപ്പറയുന്ന ദൈവം ക്രിസ്തുവല്ല; പിതാവാണെന്ന് വ്യക്തമായി മനസ്സിലാക്കാം. അപ്പൊസ്തലന്മാർക്കും പാപമോചനത്തിനുള്ള അധികാരം കൊടുത്തിട്ടുണ്ട്. (യോഹ, 20:23). ദൈവം ഒരുത്തൻ മാത്രമാണെന്ന് മോണോസ് കൊണ്ട് അപ്പൊസ്തലന്മാർ ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. (റോമ, 16:26; 1തിമൊ, 1:17; യൂദാ, 1:4; 1:24).

പിതാവായ ഏകദൈവം: ലോകത്തിൽ വിഗ്രഹം ഏതുമില്ല എന്നും ഏകദൈവമല്ലാതെ ദൈവമില്ല എന്നും നാം അറിയുന്നു. പല ദേവന്മാരും പല കർത്താക്കന്മാരും ഉണ്ടു എന്നു പറയുന്നുവല്ലോ. എന്നാൽ ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.” (1കൊരി, 8:4-6. ഒ.നോ: യോഹ, 8:41; എഫെ, 4:6). “ഏകദൈവമല്ലാതെ ദൈവമില്ല എന്ന് നാം അറിയുന്നു” എന്ന് പറഞ്ഞശേഷം പൗലൊസ് പറയുന്നത് ശ്രദ്ധിക്കുക. ആകാശത്തിലോ ഭൂമിയിലോ ദൈവങ്ങൾ എന്നു പേരുള്ളവർ ഉണ്ടെങ്കിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു. അഥവാ, നമ്മുടെ ഒരേയൊരു ദൈവം പിതാവ് മാത്രമാണ്. ഏകദൈവം എന്നത് ട്രിനിറ്റി പഠിപ്പിക്കുന്നപോലെ മൂന്നുപേരല്ല; പിതാവാണെന്ന് ഖണ്ഡിതമായിട്ടാണ് പൗലൊസ് വ്യക്തമാക്കുന്നത്. ദൈവവും പിതാവുമായവൻ ഒരുവനാണെന്നും പൗലൊസ് പറയുന്നു. (എഫെ, 4:6). പിതാവാണ് സത്യദൈവം (Father, the only true God) പിതാവ് മാത്രമാണ് സത്യദൈവം എന്ന് ക്രിസ്തു പറയുന്നതും കുറിക്കൊള്ളുക. (യോഹ, 17:3). പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് പറഞ്ഞാൽ, പിന്നെ മറ്റൊരു ദൈവം നമുക്ക് ഉണ്ടാകില്ല; ഉണ്ടാകാൻ പാടില്ല. അതാണ്, ഭാഷയുടെ നിയമം. അതുകൊണ്ടാണ്, “മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക” എന്ന് പഴയനിയമം പറയുന്നത്. (ആവ, 4:39). അടുത്തഭാഗത്ത്, “യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടു” എന്നാണ് പൗലൊസ് പറയുന്നത്. നമ്മുടെ പാപങ്ങളെപ്രതി ക്രൂശിക്കപ്പെട്ട മനുഷ്യനായ ക്രിസ്തുയേശുവിനെ മരണത്തിൽനിന്ന് ഉയിർപ്പിച്ച് കർത്താവും ക്രിസ്തുവും ആക്കിയവനാണ് ദൈവം. (പ്രവൃ, 2:23-24,36; 5:31; 1തിമൊ, 2:6). യേശുക്രിസ്തു എന്ന ഏകകർത്താവും ദൈവമാണെങ്കിൽ, പ്രസ്തുത വേദഭാഗം പൂര്‍വ്വാപരവൈരുദ്ധ്യം (paradox) ആയിമാറും. അതിനുവേണ്ടിയാണ്, ഉപായിയായ സർപ്പം ത്രിത്വവിശ്വാസം സഭയ്ക്കകത്ത് നുഴയിച്ചുകയറ്റിയത്. ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ, ദൈവപുത്രൻ നിത്യപുത്രനായ ദൈവമാണെങ്കിലോ പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് അപ്പൊസ്തലൻ പറയുമായിരുന്നില്ല.

1️⃣9️⃣ ജീവനുള്ള ദൈവത്തിൻ്റെ പുത്രൻ: ❝നിങ്ങളോ എന്നെ ആർ എന്നു പറയുന്നു❞ എന്നു അവൻ ചോദിച്ചതിന്നു ശിമോൻ പത്രൊസ്: ❝നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു❞ എന്നും ഉത്തരം പറഞ്ഞു. യേശു അവനോടു: ❝ബർയോനാശിമോനെ, നീ ഭാഗ്യവാൻ; ജഡരക്തങ്ങൾ അല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവത്രെ നിനക്കു ഇതു വെളിപ്പെടുത്തിയതു.❞ (മത്താ, 16:15-17). ക്രിസ്തു ജീവനുള്ള ദൈവത്തിൻ്റെ പുത്രനാണെന്ന് പത്രൊസ് പറഞ്ഞിരിക്കയാൽ, അവൻ ദൈവത്തിൻ്റെ നിത്യപുത്രനാണെന്ന് വിചാരിക്കുന്നവരുണ്ട്. അതിനോടുള്ള ബന്ധത്തിൽ ചില കാര്യങ്ങൾ പറയാം:
1. നീ ജീവനുള്ള ദൈവത്തിൻ്റെ പുത്രനായ ക്രിസ്തു എന്ന് പത്രൊസ് ഏറ്റുപറഞ്ഞത്, ഒരു സവിശേഷ വെളിപ്പാട് നിമിത്തമല്ല; അതൊരു സാധാരണ വെളിപ്പാടാണ്. “എന്റെ പിതാവത്രേ നിനക്കു ഇതു വെളിപ്പെടുത്തിയതു” എന്നു യേശു അവനോടു പറഞ്ഞത്, യോർദ്ദാനിൽ വെച്ചുള്ള പിതാവിൻ്റെ സാക്ഷ്യത്തെക്കുറിച്ചാണ്. (മത്താ, 3:17; മത്താ, 16:17). യോർദ്ദാനിലെ പിതാവിൻ്റെ സാക്ഷ്യം മുതൽ യോഹന്നാൻ സ്നാപകനും (യോഹ, 1:34), നഥനയേലും (യോഹ, 1:49), ഭൂതഗ്രസ്തരും (മത്താ, 8:29; മർക്കൊ, 3:11; 5:7; ലൂക്കൊ, 4:41; 8:28), യേശുവും (യോഹ, 5:25; 9:35-37; 10:36; 11:4), ശിഷ്യന്മാർ തന്നെയും അവൻ ദൈവപുത്രനാണെന്ന് ഏറ്റുപറഞ്ഞതാണ്: (മത്താ, 14:33). അതിനുശേഷമാണ് ഫിലിപ്പിൻ്റെ കൈസര്യയിലെ സംഭവം നടക്കുന്നത്. യേശു ദൈവപുത്രനാണെന്ന് യോഹന്നാൻ സ്നാപകൻ സാക്ഷ്യം പറഞ്ഞകാര്യം പത്രോസിനും യോഹന്നാനും അന്ത്രെയാസിനും അറിവുള്ളതാണ്. ആ സമയത്ത് അവർ സ്നാപകൻ്റെ ശിഷ്യന്മാരായിരുന്നു. പന്ത്രണ്ടു ശിഷ്യന്മാരിൽ ഉൾപ്പെട്ടവനായ നഥനയേലിൻ്റെ (ബർത്തൊലോമായി) സാക്ഷ്യവും എല്ലാവർക്കും അറിവുള്ളതാണ്. അനേകം ഭൂതഗ്രസ്തർ യേശു ദൈവപുത്രനാണെന്ന് വിളിച്ചു പറയുമ്പോഴും, താൻ ദൈവപുത്രനാണെന്ന് ദൈവാലയത്തിൽവെച്ച് യേശു പറഞ്ഞപ്പോഴും ശിഷ്യന്മാർ അവൻ്റെ കൂടെയുണ്ടായിരുന്നു. യേശു കടലിന്മേൽ നടന്ന് പടകിൽ കയറിയപ്പോൾ, ശിഷ്യന്മാരൊന്നടങ്കം “നീ ദൈവപുത്രൻ സത്യം” എന്നു പറഞ്ഞു അവനെ നമസ്കരിച്ചതാണ്. (മത്താ, 14:33). അതിനുശേഷമാണ് ഫിലിപ്പിൻ്റെ കൈസര്യയിൽവെച്ചുള്ള ഈ സംഭവം. അതിനാൽ, യേശു ദൈവപുത്രനാണെന്ന് പത്രൊസ് ഏറ്റുപറഞ്ഞത് ഒരു സവിശേഷ വെളിപ്പാടുകൊണ്ടല്ലെന്ന് വ്യക്തമാണ്. 

പെന്തെക്കൊസ്തിനു മുമ്പ് ക്രിസ്തുവിനെക്കുറിച്ചുള്ള സവിശേഷമായ വെളിപ്പാടുകൾ വല്ലതും ദൈവം പത്രൊസിന് നല്കിയിരുന്നെങ്കിൽ, അടുത്ത നിമിഷം ക്രിസ്തു അവനെ “സാത്താൻ” എന്ന് സംബോധന ചെയ്യേണ്ടിവരില്ലായിരുന്നു. (മത്താ, 16:23). അവൻ മരിക്കേണ്ടിവന്നാലും മൂന്നുപ്രാവശ്യം ക്രിസ്തുവിനെ തള്ളിപ്പറയില്ലായിരുന്നു: (മത്താ, 26:69-74). പെന്തെക്കൊസ്തുനാളിൽ പരിശുദ്ധാത്മാവ് അവൻ്റെമേൽ വന്നശേഷമാണ് അവനു് യഥാർത്ഥമായി ക്രിസ്തുവിനെക്കുറിച്ചുള്ള വെളിപ്പാടുകൾ ലഭിച്ചത്.

2. ഒരു ചോദ്യം മൂന്നുത്തരം: യേശുവിൻ്റെ ചോദ്യവും പത്രൊസിൻ്റെ ഉത്തരവും സമവീക്ഷണ സുവിശേഷങ്ങളിൽ മൂന്നിടത്തുമുണ്ട്. അതിൽ, ❝നിങ്ങളോ എന്നെ ആർ എന്നു പറയുന്നു❞ എന്ന യേശുവിൻ്റെ ചോദ്യം എല്ലായിടത്തും ഒരുപോലെയാണ്: (മത്താ, 16:15 മർക്കൊ, 8:27 ലൂക്കൊ, 8:20). എന്നാൽ പത്രൊസിൻ്റെ ഉത്തരം മൂന്നിടത്തും വ്യത്യസ്തമാണ്. മർക്കൊസിലെയും ലൂക്കൊസിലെയും ഫിലിപ്പിൻ്റെ കൈസര്യയിലെ സമാന്തരവേദഭാഗങ്ങളിൽ ❝ദൈവപുത്രൻ❞ എന്നല്ല; യഥാക്രമം ❝ക്രിസ്തു, ദൈവത്തിൻ്റെ ക്രിസ്തു❞ എന്നിങ്ങനെയാണ്:
➦ നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു: (മത്താ, 16:16)
➦ നീ ക്രിസ്തു ആകുന്നു: (മർക്കൊ, 8:29)
➦ ദൈവത്തിന്റെ ക്രിസ്തു: (ലൂക്കോ, 9:20)
ഇവിടെ ശ്രദ്ധിച്ചാൽ, ഒരിടത്തുമാത്രമാണ് ❝ജീവനുള്ള ദൈവത്തിൻ്റെ പുത്രനായ ക്രിസ്തു❞ എന്ന് കാണുന്നത്. ഒന്നിനെതിരെ, രണ്ട് വാക്യങ്ങളിൽ പുത്രനില്ല; ക്രിസ്തു മാത്രമേയുള്ളു. ഫിലിപ്പിൻ്റെ കൈസര്യയിലെ വിഷയം ❝യേശുവിൻ്റെ അസ്തിത്വം❞ ആയിരുന്നെങ്കിൽ, മർക്കൊസും ലൂക്കൊസും ഒരിക്കലും മത്തായിയിൽ നിന്ന് വിഭിന്നമായി രേഖപ്പെടുത്തില്ലായിരുന്നു. യേശുവിനു് ബഹുവിധ അസ്തിത്വം ഉണ്ടാകുക സാദ്ധ്യമല്ലല്ലോ? അതിനാൽ, ❝നീ ജീവനുള്ള ദൈവത്തിൻ്റെ പുത്രനായ ക്രിസ്തു❞ എന്ന് മത്തായിയിൽ പറഞ്ഞിരിക്കുന്ന കാരണത്താൽ, യേശു ദൈവത്തിൻ്റെ സാക്ഷാൽ പുത്രനാകില്ല. ദൈവപുത്രൻ, മനുഷ്യപുത്രൻ, ക്രിസ്തു മുതലയവ യേശുവിൻ്റെ പ്രധാനപ്പെട്ട പദവികളാണ്; അല്ലാതെ അസ്തിത്വമല്ല. ക്രിസ്തു എന്നാൽ ദൈവം എന്നല്ല; അഭിഷിക്തൻ എന്നാണർത്ഥം. ദൈവം അഭിഷിക്തനല്ല; അഭിഷേക ദാതാവാണ്: (പ്രവൃ, 10:38). ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്ത മനുഷ്യനാണ് യേശു: (ലൂക്കൊ, 3:22; പ്രവൃ, 10:38 യോഹ, 8:40). “ദൈവം അഭിഷേകം ചെയ്ത പരിശുദ്ധ ദാസൻ❞ എന്നാണ് ആദിമസഭ അവനെ വിശേഷിപ്പിച്ചത്: (പ്രവൃ, 4:27 പ്രവൃ, 3:13; പ്രവൃ, 3:26; പ്രവൃ, 3:30). ഇതൊക്കെ മനസ്സിലാക്കാൻ തിയോളജി ഒന്നും പഠിക്കണ്ട; ബൈബിൾ വായിച്ചാൽ മതി. വചനത്തെ വചനംകൊണ്ടാണ് വ്യാഖ്യാനിക്കേണ്ടത്. [കാണുക: ജീവനുള്ള ദൈവത്തിൻ്റെ പുത്രൻ]

2️⃣0️⃣ യേശുവിൻ്റെ അഭിധാനങ്ങൾ അഥവാ, സ്ഥാനപ്പേരുകൾ: അദൃശ്യനായ ദൈവത്തിൻ്റെ പ്രതിമ (കൊലൊ, 1:15), അപ്പൊസ്തലൻ (എബ്രാ, 3:1), അബ്രാഹാമിൻ്റെ പുത്രൻ (മത്താ, 1:1), ആടുകളുടെ ഇടയൻ (യോഹ, 10:2), ആടുകളുടെ വലിയ ഇടയൻ (എബ്രാ, 13:20), ആദ്യജാതൻ (കൊലൊ, 1:18), ആദ്യഫലം (1കൊരി, 15:23), ഇടർച്ചക്കല്ല് (1പത്രൊ, 2:7), ഏകജാതൻ (യോഹ, 1:14), ഏകജാതനായ പുത്രൻ (യോഹ, 3:16), ഒടുക്കത്തെ ആദാം (1കൊരി, 15:45), കർത്താവിൻ്റെ ഭുജം (യോഹ, 12:38), കർത്താവ് (പ്രവൃ, 2:36), കർത്താവായ ക്രിസ്തു (കൊലൊ, 3:24), കര്‍ത്താവായ ക്രിസ്തു എന്ന രക്ഷിതാവു (ലൂക്കൊ, 2:11), കർത്താവും രക്ഷിതാവുമായവൻ (2പത്രൊ, 3:2), കാര്യസ്ഥൻ (1യോഹ, 2:1), ക്രിസ്തു (മർക്കൊ, 8:29), ഗുരു (മത്താ, 9:11), ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതന്‍ (മത്താ, 11:19), ജീവൻ (യോഹ, 14:6), ജീവനായകൻ (പ്രവൃ, 3:14), ജീവനുള്ള കല്ല് (1പത്രൊ, 2:4), ജീവന്റെ അപ്പം (യോഹ, 6:35), ജീവനുള്ള ദൈവത്തിൻ്റെ പുത്രനായ ക്രിസ്തു (മത്താ, 16:16), ജീവിപ്പിക്കുന്ന ആത്മാവ് (1കൊരി, 15:45), ജ്ഞാനം (1കൊരി, 1:30), തച്ചൻ (മർക്കൊ, 6:3), തടങ്ങൽ പാറ (1പത്രൊ, 2:7), ദാവീദിൻ്റെ പുത്രൻ (മത്താ, 1:1), ദാവീദിൻ്റെ വേര് (വെളി, 5:5), ദാസൻ (പ്രവൃ, 3:13), ദൈവജ്ഞാനം (1കൊരി, 2:24), ദൈവത്തിൻ്റെ ഏകജാതനായ പുത്രൻ (യോഹ, 3:18), ദൈവത്തിൻ്റെ കുഞ്ഞാട് (യോഹ, 1:36), ദൈവത്തിൻ്റെ ക്രിസ്തു (ലൂക്കൊ, 9:20), ദൈവത്തിൻ്റെ ദാസൻ (മത്താ, 12:17), ദൈവത്തിൻ്റെ പരിശുദ്ധൻ (യോഹ, 6:66), ദൈവത്തിൻ്റെ പ്രിയൻ (മത്താ, 12:17), ദൈവത്തിൻ്റെ രക്ഷ (ലൂക്കൊ, 2:31), ദൈവപുത്രൻ (മത്താ, 14:33), ദൈവപ്രതിമ (2കൊരി, 4:4), ദൈവശക്തി (1കൊരി, 1:24), നല്ല ഇടയൻ (യോഹ, 10:11), നസറായൻ (മത്താ, 2:22), നാഥൻ (ലൂക്കൊ, 5:5), നിത്യരക്ഷയുടെ കാരണഭൂതൻ (എബ്രാ, 5:9), നീതി (1കൊരി, 1:30), നീതിമാൻ (പ്രവൃ, 3:14), പരിശുദ്ധദാസൻ (പ്രവൃ, 4:27), പരിശുദ്ധൻ (പ്രവൃ, 3:14), പിതാവിൻ്റെ മടിയിൽ (മാർവ്വിൽ) ഇരിക്കുന്ന ഏകജാതനായ പുത്രൻ (യോഹ, 1:18), പാറ (1കൊരി,10:4), പുതുനിയമത്തിൻ്റെ മദ്ധ്യസ്ഥൻ (എബ്രാ, 12:24), പുത്രൻ (മത്താ, 11:27), പെസഹാക്കുഞ്ഞാട് (1കൊരി, 5:7), പ്രവാചകൻ (മത്താ, 21:11), പ്രായശ്ചിത്തം (1യോഹ, 2:2), ഭൂരാക്കന്മാർക്ക് അധിപതി (വെളി, 1:5), മണവാളൻ (മത്താ, 9:15), മദ്ധ്യസ്ഥൻ (1തിമൊ, 2:5), മനുഷ്യപുത്രൻ (മത്താ, 8:20), മരിച്ചവരിൽ ആദ്യജാതൻ (വെളി, 1:5), മറിയയുടെ മകൻ (മർക്കൊ, 6:3), മറുവില (1തിമൊ 2:6), മഹാപുരോഹിതൻ (എബ്രാ, 3:1), മുന്തിരിവള്ളി (യോഹ, 15:5), മൂലക്കല്ല് (എഫെ, 2:20), മോശെയെപ്പോലൊരു പ്രവാചകൻ (പ്രവൃ, 3:22), യജമാനൻ (യോഹ, 4:11), യാഗം (എഫെ, 5:2), യിസ്രായേലിന്റെ രാജാവ് (യോഹ, 1:49), യെഹൂദാഗോത്രത്തിലെ സിംഹം (വെളി, 5:5), യോസേഫിന്റെ പുത്രൻ (യോഹ, 1:45), രക്ഷയുടെ കൊമ്പ് (ലൂക്കൊ, 1:71), രക്ഷാനായകൻ (എബ്രാ, 2:10), രക്ഷിതാവ് (പ്രവൃ, 5:31), രണ്ടാം മനുഷ്യൻ (1കൊരി, 15:47), രാജാവ് (മത്താ, 2:2), ലോകത്തിൻ്റെ പാപം ചുമക്കുന്ന ദൈവത്തിൻ്റെ കുഞ്ഞാട് (യോഹ, 1:29), ലോകരക്ഷിതാവ് (യോഹ, 4:42), ലോകത്തിൻ്റെ വെളിച്ചം (യോഹ, 8:12), വഴി (യോഹ, 14:6), വഴിപാട് (എഫെ, 5:2), വാതിൽ (യോഹ, 10:9), വിശ്വസ്തസാക്ഷി (വെളി, 1:5), വീണ്ടെടുപ്പ് (1കൊരി, 1:30), വെളിച്ചം (യോഹ, 12:46), ശുദ്ധീകരണം (1കൊരി, 1:30), ശ്രേഷ്ഠമഹാപുരോഹിതൻ (എബ്രാ, 4:15), സത്യം (യോഹ, 14:6), സത്യവെളിച്ചം (യോഹ, 1:9), സമാധാനം (എഫെ, 2:14), സർവ്വസൃഷ്ടിക്കും ആദ്യജാതൻ (കൊലൊ, 1:15), സഹോദരന്മാരിൽ ആദ്യജാതൻ (റോമ, 8:29), സ്ത്രീയുടെ സന്തതി (ഗലാ, 4:4 → ഉല്പ, 3:15). ഇതൊന്നും യേശുവിൻ്റെ അസ്ഥിത്വമല്ല; അഭിധാനങ്ങൾ അഥവാ, സ്ഥാനപ്പേരുകളാണ്. ദൈവപുത്രനെന്ന് യേശുവിനെ വിളിച്ചിരിക്കുന്നതുപോലെ തന്നെയാണ് അവനെ ദൈവത്തിൻ്റെ ദാസനെന്നും വിളിച്ചിരിക്കുന്നത്: (പ്രവൃ, 3:13; 3:26; 4:27; 4:30). യേശു ദൈവത്തിൻ്റെ പുത്രനാണെന്ന് ട്രിനിറ്റി പറയുന്നപോലെ, യഹോവസാക്ഷികളെ പോലുള്ളവർ യേശു ദൈവത്തിൻ്റെ ദാസനാണെന്നാണ് പറയുന്നത്. യേശു ദൈവത്തിൻ്റെ ദാസനല്ലെന്ന് ആർക്കെങ്കിലും പറയാൻ കഴിയുമോ? എന്നാൽ ഇരുകൂട്ടർക്കും അറിയാത്ത ഒരു കാര്യമുണ്ട്: ഇതൊന്നും യേശു ആരാണ്? അല്ലെങ്കിൽ അവൻ്റെ അസ്തിത്വം എന്താണ്? എന്ന ചോദ്യത്തിൻ്റെ ഉത്തരമല്ല; അവൻ്റെ പദവികൾ അഥവാ, സ്ഥാനപ്പേരുകളാണ്. യേശു ആരാണ് എന്ന ചോദ്യത്തിന് അനേക ഉത്തരങ്ങളില്ല; ഉണ്ടാകാൻ പാടില്ല. ഒരേയൊരു ഉത്തരമേ ഉണ്ടാകാൻ പാടുള്ളു. ആ ഉത്തരം ട്രിനിറ്റിക്കും യഹോവസാക്ഷികൾക്കും പല വൺനെസ്സുകാർക്കും അറിയില്ല.

2️⃣1️⃣ ക്രിസ്തു ആരാണ്: ക്രിസ്തു ആരാണെന്ന് ചോദിച്ചാൽ; അവൻ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്: (1തിമൊ, 3:16). ദൈവഭക്തിയുടെ മർമ്മത്തിൽ, “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നാണ് മലയാളം പരിഭാഷകളിലും പല ഇംഗ്ലീഷ് പരിഭാഷകളിലും ഏറിയ ഗ്രീക്കുപരിഭാഷകളിലും കാണുന്നത്: (1തിമൊ, 3:16NIV  Study BibleBGBNestle 1904SBLGNTWH1881WHNA27Tischendorf 8thOGT). അവിടുത്തെ, “അവൻ” എന്ന പ്രഥമപുരുഷ “സർവ്വനാമം” മാറ്റിയിട്ട് തൽസ്ഥാനത്ത്, “നാമം” ചേർത്താൽ; “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God manifest in the flesh) എന്ന് കിട്ടും: (1തിമൊ, 3:15-16). ജീവനുള്ള ദൈവവും ശാശ്വതരാജാവും പിതാവായ യഹോവയാണ്: (യിരെ, 10:10). അതാണ് പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 2:21തിമൊ, 3:161കൊരി, 2:7  യിരെ, 10:101പത്രൊ, 1:20).
ക്രിസ്തുവിൻ്റെ പ്രകൃതി: യേശുവിൻ്റെ പ്രകൃതി (സ്വരൂപം) എന്താണെന്നു ചോദിച്ചാൽദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). അതായത്, പ്രവചനംപോലെ തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്നു രക്ഷിക്കാൻ യിസ്രായേലിൻ്റെ ദൈവമായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി മറിയയെന്ന കന്യകയിലൂടെ പ്രകൃത്യാതീതമായി ഉല്പാദിപ്പിച്ച വിശുദ്ധപ്രജ അഥവാ, പാപരഹിതനായ മനുഷ്യനാണ് യേശു: (സങ്കീ, 40:6 → എബ്രാ, 10:5യെശ, 7:14  മത്താ, 1:21ഉല്പ, 3:15 → എബ്രാ, 2:14-15ആവ, 18:1518:18  സങ്കീ, 49:7-9  എബ്രാ, 2:12മത്താ, 1:18; 1:20; 1:35; 2:21; യോഹ, 8:40; 8:46; 1യോഹ, 3:5). അതാണ്, പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 2:21തിമൊ, 3:16). [കാണുക: ദൈവഭക്തിയുടെ മർമ്മം]. ദൈവപുത്രൻ്റെ പ്രകൃതി (സ്വരൂപം) എന്താണെന്ന് ദൈവശ്വാസീയമായ വചനത്തിൽ അക്ഷരംപ്രതി ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്: “യേശുവിന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.” (മർക്കൊ, 15:39). ക്രിസ്തു മനുഷ്യനാണെന്നു അൻപതുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. ഉദാ: “മനുഷ്യൻ” (യോഹ, 8:40), “മനുഷ്യനായ നസറായനായ യേശു” (പ്രവൃ, 2:23), “ഏകമനുഷ്യനായ യേശുക്രിസ്തു” (റോമ, 5:15), “മനുഷ്യൻ” (1കൊരി, 15:21), “രണ്ടാം മനുഷ്യൻ” (1കൊരി, 15:47), “മനുഷ്യനായ ക്രിസ്തുയേശു” (1തിമൊ, 2:6) മുതലായവ. [കാണുക: മനുഷ്യനായ ക്രിസ്തുയേശു, ക്രിസ്തുവിൻ്റെ പൂർവ്വാസ്തിത്വവും നിത്യാസ്തിത്വവും]

പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായവനും വംശാവലിയോടെ ജനിച്ചുജീവിച്ച് നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽ മരിച്ചിട്ട്, ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച് നമ്മുടെ കരക്ഷിതാവായ കർത്താവുംക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയ ദൈവപുത്രനായ യേശു നിത്യപുത്രനായ ദൈവമല്ല; ദൈവത്തിൻ്റെ വെളിപ്പാടായ പാപരഹിതനായ മനുഷ്യനാണ്. (പ്രവൃ, 2:23-23; പ്രവൃ, 2:36; പ്രവൃ, 5:31). എന്നാൽ അവൻ പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, അവൻ്റെ പൂർവ്വാസ്തിത്വവും സുവിശേഷ ചരിത്രകാലം ഒഴികെയുള്ള നിത്യമായ അസ്തിത്വവും പിതാവായ യഹോവ എന്ന നിലയിലാണ്. അഥവാ, നിത്യമായ അസ്തിത്വത്തിൽ പിതാവും പുത്രനും ഒന്നുതന്നെയാണ്. അതാണ്, പിതാവും ക്രിസ്തുവെന്ന ദൈവമർമ്മം അഥവാ, ദൈവമക്തിയുടെ മർമ്മം. ( കൊലൊ, 2:2; 1തിമൊ, 3:15-16 ➼ യെശ, 25:8-9; 35:4-6; സെഖ, 12:10; ലൂക്കൊ, 1:68; യോഹ, 1:33). പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!

കൂടുതൽ അറിവുകൾക്കായി:

ദൈവഭക്തിയുടെ മർമ്മം

യഹോവയും യേശുവും ഒന്നാണോ?

പേരുകൾ (സ്ത്രീകൾ)

പേരുകൾ (സ്ത്രീകൾ)

  1. അക്സ – Achsa (പാദസരം) 1ദിന, 2:49.
  2. അതാരാ – Atarah (കരീടം) 1ദിന, 2:29.
  3. അഥല്യാ – Athaliah (യഹോവ വലിയവൻ) 2ദിന, 22:2.
  4. അന – Anah (മറുപടി) ലപ, 36:2.
  5. അപ്പിയ – Apphia (ഫലേ, 1:2.
  6. അബി – Abi (എൻ്റെ അപ്പൻ) 2രാജാ, 18:2.
  7. അബീഗയിൽ – Abigail (അപ്പൻ സന്തോഷിക്കുന്നു) 1ശമൂ, 25:3.
  8. അബീതാൽ – Abital (മഞ്ഞുതുള്ളിയുടെ പിതാവ്) 1ദിന, 3:3.
  9. അബീയാ – Abiah (എൻ്റെ പിതാവ്) 1ദന, 2:24.
  10. അബീശഗ് – Abishag (തെറ്റിൻ്റെ പിതാവ്) 1രാജാ, 1:3.
  11. അബഹയിൽ – Abihail (ശൗര്യത്തിൻ്റെ പിതാവ്) 1ദിന, 2:29.
  12. അസൂബാ – Azubah (ത്യക്ത) 1രാജാ, 22:42.
  13. അഹീനോവം – Ahinoam (കൃപയുടെ സഹോദരി) 1ശമൂ, 14:50.
  14. അഹ്ലയീം – Ahlai (അതോ) 1ദിന, 2:31.
  15. ആദാ – Adah (ആഭരണം) ഉല്പ, 4:19.
  16. ആസ്നത്ത് – Asenath (നൈത് ദേവിക്കുള്ളവൾ) ഉല്പ, 41:45.
  17. ഈസേബേൽ – Jezebel (അചുംബിത) 1രാജാ, 16:31.
  18. എഗ്ലാ – Eglah (പശുക്കിടാവ്) 1ദന, 3:3.
  19. എഫ്രാത്ത് – Ephrath (ഫലപൂർണ്ണത) 1ദന, 2:19.
  20. എലീശബെത്ത് – Elisabeth (എൻ്റെ ദൈവം സത്യം) ലൂക്കൊ, 1:24.
  21. എലശേബ – Elisheba (സത്യത്തിൻ്റെ ദൈവം) പുറ, 6:23.
  22. എസ്ഥേർ – Esther (നക്ഷത്രം) എസ്ഥേ, 2:7.
  23. ഏഫാ – Ephah (ഇരുട്ട്) 1ദന, 2:46.
  24. ഒർപ്പാ – Orpah (കണ്ഠം) രൂത്ത്, 1:4.
  25. ഒഹൊലാ – Aholah (അവളുടെ സ്വന്തകൂടാരം) യെഹെ, 23:4.
  26. ഒഹൊലീബാ – Aholibah (എൻ്റെ കൂടാരം അവളിൽ) യെഹെ, 23:4.
  27. ഒഹൊലീബാമ – Aholibamah (ഉന്നതത്തിലെ കൂടാരം) ഉല്പ, 36:2.
  28. കന്ദക്ക – Candace (ആഘാതം) പ്രവൃ, 8:27.
    കെ
  29. കെതൂറാ – Keturah (സുഗന്ധം) ഉല്പ, 25:1.
  30. കെസീയ – Kezia (ലവംങ്ഗം/ സുന്ദരി) ഇയ്യോ, 42:14.
    കേ
  31. കേരെൻ-കപ്പൂക്ക് – Keren-happuch (പരിമളപ്പെട്ടി) ഇയ്യോ, 42:14.
    കൊ
  32. കൊസ്ബി – Cozbi (വ്യാജം പറയുന്നവൾ) സംഖ്യാ, 25:15.
    ക്ലേ
  33. ക്ലോവ – Chloe (പച്ചച്ചെടി) 1കൊരി, 1:11.
    കൗ
  34. ക്ലൗദിയ – Claudia (മുടന്തുള്ളത്) 2തിമൊ, 4:21.
    ഗോ
  35. ഗോമെർ – Gomer (പരിപൂർണ്ണത) ഹോശേ, 1:3.
  36. തബീഥാ – Tabitha (പ്രവൃ, 9:36.
    താ
  37. താഫത്ത് – Taphath (മൂരിൻ്റെ തുള്ളി) 1രാജാ, 4:11.
  38. താമാർ – Tamar (ഈന്തപ്പന) ഉല്പ, 38:6.
    തി
  39. തിമ്നാ – Timna (തടയുന്നത്) ഉല്പ, 36:12.
  40. തിർസാ – Tirzah (സൗഭാഗ്യമുള്ളത്) സംഖ്യാ, 26:33.
    ത്രു
  41. ത്രുഫൈന – Tryphena (കോമളം) റോമ, 16:12.
  42. ത്രുഫോസ – Tryphosa (നേർമയുള്ള) റോമ, 16:12.
  43. ദമരീസ് – Damaris (സൗമ്യ) പ്രവൃ, 17:34.
    ദീ
  44. ദീനാ – Dinah (സാമർത്ഥ്യം) ഉല്പ, 30:21.
    ദെ
  45. ദെബോരാ – Deborah (തേനീച്ച) ഉല്പ, 35:8.
  46. ദെലീലാ – Delilah (ദുർബ്ബലമായത്) ന്യായാ, 16:4.
    ദ്രു
  47. ദ്രുസില്ല – Drusilla (മഞ്ഞിനാൽ നനയപ്പെട്ടത്) പ്രവൃ, 24:24.
  48. നയമാ – Naamah (സൗന്ദര്യം) ഉല്പ, 4:22.
  49. നയരാ – Naarah (കർത്താവിൻ്റെ പൈതൽ) 1ദാന,4:5.
    നും
  50. നുംഫാ – Nymphas (മണവാളൻ) കൊലൊ, 4:15.
    നെ
  51. നെഹുഷ്ഠാ – Nehushta (താമ്രം) 2രാജാ, 24:8.
    നൊ
  52. നൊവൊമി – Naomi (എൻ്റെ ആനന്ദം) രൂത്ത്, 1:2.
    നോ
  53. നോവദ്യാ – Noadiah (യഹോവ കൂട്ടിച്ചേർക്കുന്നു) നെഹെ, 6:14.
  54. നോവാ – Noah (വിശ്രമം) സംഖ്യാ, 26:33.
    പൂ
  55. പൂവാ – Puah (സന്തോഷം) പുറ, 1:15.
    പെ
  56. പെനിന്നാ – Peninnah (പവിഴം) 1ശമൂ, 1:2.
  57. പെർസിസ് – Persis (വേർതിരിക്കുന്നത്) റോമ, 16:12.
    പ്രി
  58. പ്രിസ്ക, പ്രിസ്കില്ല – Priscilla (യോഗ്യമായ) റോമ, 16:3.
    ഫേ
  59. ഫേബ – Phebe (പ്രഭ/തേജസ്വിനി) റോമ, 16:1.
  60. ബത്ത്-ശൂവാ – Bath-shua (ശൂവായുടെ മകൾ) 1ദിന, 2:3.
  61. ബത്ത്-ശേബ – Bath-sheba (ശപഥത്തിൻ്റെ പുത്രി) 2ശമൂ, 11:3.
  62. ബയര – Baara (ബുദ്ധിഹീനത) 1ദിന, 8:8.
    ബാ
  63. ബാശെമത്ത് – Basmath (സുഗന്ധി) 1രാജാ, 4:15.
  64. ബാസമത്ത് – Bashemath (പരിമളം) ഉല്പ, 26:34.
    ബി
  65. ബിഥ്യ – Bithiah (യഹോവയുടെ പുത്രി) 1ദിന, 4:18.
  66. ബിൽഹ – Bilhah (ഭീരുത്വം) ഉല്പ, 29:29.
    ബെ
    ബെർന്നീക്ക – Bernice (വിജയിനി) പ്രവൃ, 25:13.
  67. മത്രേദ് – Matred (ഒഴിപ്പിക്കൽ) ഉല്പ, 36:39.
  68. മയഖ – Maacah (മർദ്ദനം) 2ശമൂ, 3:3.
  69. മറിയ – Mary (കൈപ്പുള്ള) മത്താ, 1:18.
  70. മഹലത്ത് – Mahalath (സംഗീതോപകരണം) 2ദിന, 11:18.
  71. മഹ്ലാ – Mahlah (രോഗം) സംഖ്യാ, 26:33.
    മാ
  72. മാർത്ത – Martha (മാന്യവനിത) ലൂക്കൊ, 10:38.
    മി
  73. മിര്യാം – Miriam (കൈപ്പുള്ള) സംഖ്യാ, 26:59.
  74. മിൽക്കാ – Milcah (രാജ്ഞി) ഉല്പ, 11:29.
    മീ
  75. മീഖൾ – Michal (ദൈവത്തെപ്പോലെ ആരുള്ളു) 1ശമൂ, 14:49.
  76. മീഖായ – Michaiah (യഹോവയെപ്പോലെ ആരുള്ളു) 2ദിന, 13:2.
    മെ
  77. മെശൂല്ലേമെത്ത് – Meshullemeth (പകരം കൊടുക്കുന്നവൾ) 2രാജാ, 21:19.
  78. മെഹെതബേൽ – Mehetabel (ദൈവം നന്മ ചെയ്യുന്നു) ഉല്പ, 36:39.
    മേ
  79. മേരബ് – Merab (പെരുപ്പമുള്ള) 1ശമൂ, 14:49.
    യാ
  80. യായേൽ – Jael (കോലാട്) ന്യായാ, 4:17.
    യി
  81. യിസ്ക – Iscah (തുറിച്ചുനോക്കുന്നവൾ) ഉല്പ, 11:29.
    യു
  82. യുവൊദ്യ – Euodias (സൃരഭ്യം) ഫിലി, 4:2.
    യൂ
  83. യൂനീക്ക – Eunice (ഉത്കൃഷ്ടമായ) 2തിമൊ, 1:5.
  84. യൂലിയ – Julia (പിരിഞ്ഞ മുടിയുള്ളത്) റോമ, 16:15.
    യെ
  85. യെഖൊല്യാ – Jecoliah (യഹോവ പ്രാപതൻ) 2ദിന, 26:3.
  86. യെദീദാ – Jedidah (യഹോവയ്ക്ക് പ്രിയപ്പെട്ടത്) 2രാജാ, 22:1.
  87. യെമീമ – Jemima (പ്രാവ്) ഇയ്യോ, 42:14.
  88. യെരീയോത്ത് – Jerioth (കൂടാര മറശ്ശീലകൾ) 1ദിന, 2:18.
  89. യെരൂശാ – Jerusha (കൈവശപ്പെടുത്തിയത്) 2രാജാ, 15:33.
  90. യെഹൂദീത്ത് – Judith (സ്തുതിക്കപ്പെട്ടത്) ഉല്പ, 26:36.
  91. യെഹുദീയ – Jehudijah (സ്തുതിക്കപ്പെട്ടത്) 1ദിന, 4:18.
  92. യെഹോവദ്ദാൻ – Jehoaddan (യഹോവ അവളുടെ ആഭരണം) 2രാജാ, 14:2.
  93. യെഹോശബത്ത് – Jehoshabeath (യഹോവ ന്യായം വിധിച്ചു) 2ശമൂ, 22:11.
  94. യെഹോശേബ – Jehosheba (യഹോവ അവളുടെ ശബഥം) 2രാജാ, 11:2.
    യോ
  95. യോഖേബെദ് – Jochebed (യഹോവ അവളുടെ തേജസ്സ്) പുറ, 6:20.
  96. യോഹന്നാ – Joanna (ദൈവത്തിൻ്റെ കൃപ) ലൂക്കൊ, 24:10.
    രാ
  97. രാഹാബ് – Rahab (മര്യാദയില്ലാത്ത) യോശു, 6:17.
    രി
  98. രിസ്പാ – Rizpah (ചുട്ടുപഴുത്ത) 2ശമൂ, 3:7.
    രൂ
  99. രൂത്ത് – Ruth (സഖി) രൂത്ത്, 1:4.
  100. രൂഹമ – Ruhamah (കരുണ ലഭിച്ചവൾ) ഹോശേ, 2:1.
    രെ
  101. രെയൂമ- Reumah (ഉയർന്ന) ഉല്പ, 22:24.
    രോ
  102. രോദാ – Rhoda (റോസാ പുഷ്പം) പ്രവൃ, 12:13.
    റാ
  103. റാഹേൽ – Rachel (പെണ്ണാട്) ഉല്പ, 29:6.
    റി
  104. റിബെക്കാ – Rebekah (സൗന്ദര്യമുള്ള യുവതി) ഉല്പ, 24:15.
    ലു
  105. ലുദിയ – Lydia (കുനിയുന്നത്) പ്രവൃ, 16:14.
    ലേ
  106. ലേയാ – Leah (തളർന്നത്) ഉല്പ, 29:16.
    ലോ
  107. ലോരൂഹമാ – Loruhamah (കരുണ ലഭിക്കാത്തവൾ) ഹോശേ, 1:6.
  108. ലോവീസ് – Lois (ആഗ്രഹിക്കത്തക്കത്) 2തിമൊ, 1:5.
  109. വസ്ഥി – Vashti (സന്മനസ്സ്) എസ്ഥേ, 1:9.
  110. ശലോമ – Salome (സമാധാനം) മർക്കൊ, 16:1.
    ശി
  111. ശിപ്ര – Shiphrah (സൗന്ദര്യം) പുറ, 1:15.
  112. ശിമെയാത്ത് – Shimeath (അനുസരണം) 2ദിന, 24:26.
  113. ശിമ്രീത്ത് – Shimrith (പ്രകാശനം) 2ദിന, 24:26.
    ശൂ
  114. ശൂവാ – Shua (സമൃദ്ധി) 1ദന, 7:32.
  115. ശൂശന്ന – Susanna (വെള്ളത്താമര) ലൂക്കൊ, 8:3.
    ശെ
  116. ശെബാ – Sheba (ശാന്തത) 1രാജാ, 10:1.
  117. ശെയെരാ – Sherah (ചാർച്ചക്കാരത്തി) 1ദിന, 7:24.
  118. ശെലോമിത്ത് – Shelomith ( സമാധാനപൂർണ്ണം) ലേവ്യ, 24:11.
  119. സഫീര – Sapphira (സൗന്ദര്യമുള്ള) പ്രവൃ, 5:1.
  120. സബ്യാ – Zibiah (പെൺ കലമാൻ) 2രാജാ, 12:1.
    സാ
  121. സാറാ – Sarah (രാജകുമാരി) ഉല്പ, 17:15.
  122. സാറായി – Sarai (രാജ്ഞി) ഉല്പ, 17:15.
    സി
  123. സിപ്പോറ – Zipporah (ചെറിയ പക്ഷി) പുറ, 2:21.
  124. സില്പ – Zilpah (ഒരുതുള്ളി) ഉല്പ, 29:24.
  125. സില്ലാ – Zillah (അന്ധകാരത്തിൻ്റെ നിഴൽ) ഉല്പ, 4:19.
    സു
  126. സുന്തുക – Syntyche (ഭാഗ്യമുള്ളത) ഫിലി, 4:2.
  127. സെബീദാ – Zebudah (ദത്തം) 2രാജാ, 23:36.
    സെ
  128. സെരൂയാ – Zeruiah (വേദനിക്കപ്പെട്ടു) 1ദിന, 2:16.
  129. സേരഹ് – Serah (സമൃദ്ധി) ഉല്പ, 46:17.
    സേ
  130. സേരെശ് – Zeresh (നക്ഷത്രം) എസ്ഥേ, 5:10.
    സോ
  131. സോബേബ – Zobebah (നീരുള്ളത്) 1ദന, 4:8.
  132. ഹഗ്ഗീത് – Haggith (നർത്തകി) 2ശമൂ, 3:4.
  133. ഹദസ്സ – Hadassah (കൊഴുന്ത്) എസ്ഥേ, 2:7.
  134. ഹന്നാ – Hannah (കൃപ) 1ശമൂ, 1:2.
  135. ഹമൂതൽ – Hamutal (അവൻ്റെ ചൂടിൻ്റെ നിഴൽ) 2രാജാ, 23:31.
  136. ഹമ്മോലേഖേത്ത് – Hammoleketh (രാജ്ഞി) 1ധദിന, 7:18.
  137. ഹവ്വാ – Eve (ജീവൻ) ഉല്പ, 3:20.
  138. ഹസ്സെലൊല്പോനി – Hazelelponi (എന്നെ രക്ഷിക്കണമേ) 1ദിന, 4:3.
    ഹാ
  139. ഹാഗാർ – Hagar (അലയുന്ന) ഉല്പ, 16:1.
    ഹു
  140. ഹുൽദാ – Huldah (രാജകുമാരി) 2രാജാ, 22:14.
    ഹൂ
  141. ഹൂശീം – Hushim (ധ്രുതഗതിക്കാരായ) 1ദിന, 8:8.
    ഹെ
  142. ഹെബ്സീബാ – Hephzibah (എൻ്റെ പ്രമോദം അവളിൽ) 2രാജാ, 21:1.
  143. ഹെരോദ്യ – Herodias (വീരൻ്റെ പുത്രി) മർക്കൊ, 6:17.
  144. ഹേലാ – Helah (രോഗി) 1ദിന, 4:5.
    ഹൊ
  145. ഹൊഗ്ലാ – Hoglah (തിത്തിരിപ്പക്ഷി) സംഖ്യാ, 26:33.
    ഹോ
  146. ഹോദേശ് – Hodesh (പുതിയ ചന്ദ്രൻ) 1ദിന, 8:9.

മശീഹമാർ

അനേകർക്കും മശീഹ എന്നാൽ യേശു മശീഹയും ക്രിസ്തു എന്നാൽ യേശു ക്രിസ്തുവും മാത്രമാണ്. അതായത്, ബൈബിളിലെ ഏകക്രിസ്തു യേശു മാത്രമാണെന്നാണ് പലരുടെയും ധാരണ. മറ്റൊരു മശീഹ അഥവാ, ക്രിസ്തു എന്നു കേൾക്കുന്നതുതന്നെ പലർക്കും അസ്വസ്ഥതയാണ്. എന്നാൽ, ബൈബിളിൽ അനേകം മശീഹമാർ ഉള്ളതായി പറഞ്ഞിട്ടുണ്ട്.

“ഖ്രിസ്റ്റോസ്” (Χριστός – christos) എന്ന ഗ്രീക്കുപദത്തിനു് അഭിഷിക്തൻ എന്നാണർത്ഥം. “മശീയാഹ്” (מָשִׁיחַ – masiah) എന്ന എബ്രായ പദത്തിൻ്റെ ഗ്രീക്കുരൂപമാണ് “ഖ്രിസ്റ്റോസ് അഥവാ, ക്രിസ്തു” (Christ), മശീയാഹ് അഥവാ, മശീഹ (Messiah) എന്ന പദം 39 പ്രാവശ്യം പഴയനിയമത്തിൽ കാണാം. KJV-യിൽ രണ്ടുപ്രാവശ്യം “Messiah” എന്ന് ലിപ്യന്തരണം (Transliteration) ചെയ്തും (ദാനീ, 9:25-26), ബാക്കി സ്ഥാനങ്ങളിൽ “അഭിഷിക്തൻ” (Anointed) എന്ന് പരിഭാഷ (Translation) ചെയ്തുമാണ് ചേർത്തിരിക്കുന്നത്. (ലേവ്യ, 4:3). “അഭിഷേകം” (Anoint) അഥവാ, “മശാഹ്” (מָשַׁח – maടhaḥ) എന്ന പദം 66 പ്രാവശ്യമുണ്ട്. (ഉല്പ, 31:13). “മശീയാഹ്” (masiah) എന്ന എബ്രായപദത്തിനും “ഖ്രിസ്റ്റോസ്” (christos) എന്ന ഗ്രീക്കുപദത്തിനും അഭിഷിക്തൻ അഥവാ, ദൈവത്താൽ അഭിഷേകം പ്രാപിച്ചവൻ എന്നാണർത്ഥം. ദൈവം തൻ്റെ ശുശ്രൂഷകൾ ചെയ്യാൻ മനുഷ്യരെ തൻ്റെ ആത്മാവിനാൽ ശക്തിപ്പെടുത്തുന്ന കർമ്മമാണ് അഭിഷേകം. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, ദൈവം തൻ്റെ ശുശ്രൂഷകരായി തിരഞ്ഞെടുക്കുന്ന വ്യക്തികൾക്ക് കൊടുക്കുന്ന ഔദ്യോഗിക നിയമന കർമ്മമാണ് അഭിഷേകം. പഴയനിയമത്തിൽ പുരോഹിതന്മാരും (ലേവ്യ, 4:3), പ്രവാചകന്മാരും (1രാജാ, 19:16), രാജാക്കന്മാരും (1ശമൂ, 12:3) അഭിഷേകം ചെയ്യപ്പെട്ടിരുന്നു.

പുതിയനിയമത്തിലെ പ്രധാന അഭിഷിക്തൻ യേശുവാണ്. (യെശ, 61:1-2; ലൂക്കൊ, 3:22; 4:16-21; പ്രവൃ, 10:38). യേശുവിനെ കൂടാതെ പുതിയനിയമത്തിൽ പറഞ്ഞിരിക്കുന്ന രണ്ട് അഭിഷിക്തനുണ്ട്: മോശെയും. (എബ്രാ, 11:24-26) യിസ്രായേലും. (ഗലാ, 3:16).അഭിഷിക്തൻ അഥവാ, ക്രിസ്തു എന്ന് പറഞ്ഞിട്ടില്ലെങ്കിലും യോഹന്നാൻ സ്നാപകനും അഭിഷിക്തനാണ്. (ലൂക്കൊ, 1:15; 1:41). പഴയനിയമ പ്രവാചകന്മാരെയും അഭിഷിക്തരെന്ന് പുതിയനിയമത്തിൽ പറഞ്ഞിട്ടുണ്ട്. (1പത്രൊ, 1:10,11).

പഴയനിയമത്തിൽ മോശെ മുതലുള്ള പ്രവാചകന്മാരും അഹരോൻ മുതലുള്ള പുരോഹിതന്മാരും ശൗൽ മുതലുള്ള രാജാക്കന്മാരും അഭിഷിക്തർ ആണെങ്കിലും, “എൻ്റെ അഭിഷിക്തൻ” (1ശമൂ, 2:35; സങ്കീ, 132:10), “എൻ്റെ അഭിഷിക്തന്മാർ” (1ദിന, 16:22; സങ്കീ, 105:15) എന്ന് യഹോവ വിശേഷിപ്പിക്കുന്നതും; “നിൻ്റെ അഭിഷിക്തൻ” (സങ്കീ, 84:9; 89:38; 89:51; 132:10; ഹബ, 3:13) “തൻ്റെ അഭിഷിക്തൻ” (സങ്കീ, 20:6; 28:8) എന്ന് ഭക്തന്മാർ യഹോവയോടു പറയുന്നതും യിസ്രായേലിനെക്കുറിച്ചാണ്. ദാവീദിൻ്റെ വാഗ്ദത്തസന്തതിയായ അഭിഷിക്ത രാജാവ് ദാവീദിൻ്റെ സ്വന്തപുത്രനല്ല; യിസ്രായേലാണ്. “യഹോവ തന്റെ രാജാവിന്നു മഹാരക്ഷ നല്കുന്നു; തന്റെ അഭിഷിക്തന്നു ദയ കാണിക്കുന്നു; ദാവീദിന്നും അവന്റെ സന്തതിക്കും എന്നെന്നേക്കും തന്നേ.” (2ശമൂ, 22:51). ദാവീദിൻ്റെ വാഗ്ദത്തസന്തതി നിത്യരാജാവാണ്. (2ശമൂ, 7:13,16; 1ദിന, 17:11,12,14; സങ്കീ, 89:3-4,29,36,37; ദാനീ, 7:13-14,18,21,27). ഈ വാഗ്ദത്ത സന്തതിയായ യിസ്രായേലാണ് പഴയനിയമത്തിലെ പ്രധാന അഭിഷിക്തൻ അഥവാ, മശീഹ. (1ശമൂ, 2:10; 2:35; 22:51; 1ദിന, 16:22; സങ്കീ, 2:2; 20:6; 28:8; 84:9; 89:38; 89:51; 105:15; 132:10; 132:17). അതിനാൽ പില്ക്കാലത്ത് ദാവീദിൻ്റെ സന്തതി/പുത്രൻ എന്ന പ്രയോഗം മശീഹയുടെ പര്യായമായി മാറി. (മത്താ, 22:42; മർക്കൊ, 10:47). അതുകൊണ്ടാണ്, സ്വന്തജനത്തെ അവരുടെ പാപങ്ങളിൽനിന്ന് രക്ഷിക്കാൻ അവൻ്റെ ദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയായ യേശു ലോകത്തിൽ വെളിപ്പെട്ടപ്പോൾ, ദാവീദിൻ്റെ പുത്രനെന്ന് അറിയപ്പെട്ടത്: (മത്താ, 1:1,21; ലൂക്കൊ, 1:68; 1തിമൊ, 3:14-16; 2തിമൊ, 2:8; എബ്രാ, 2:14,15).

ബൈബിളിൽ അഭിഷിക്തരെന്ന് മനസ്സിലാക്കാൻ കഴിയുന്നവരും പേർ പറയപ്പെട്ടവരുമായ ഇരുപത് പേരുണ്ട്. അതിൽ താരതമ്യേന വ്യത്യസ്തരായ അഞ്ച് പേരുണ്ട്. അവർ യഥാക്രമം; യിസ്രായേൽ, മോശെ, കോരെശ്, യോഹന്നാൻ സ്നാപകൻ, യേശുക്രിസ്തു എന്നിവരാണ്. അവരെക്കുറിച്ച് അല്പമായി പറഞ്ഞശേഷം, മുഴുവൻ മശീഹമാരെയും കാണാം:

1. യിസ്രായേൽ: പഴയപുതിയ നിയമങ്ങളിൽ ഉള്ള ഏക അഭിഷിക്തൻ യിസ്രേയേലാണ്. പഴയനിയമം: “യഹോവ തന്റെ ജനത്തിന്റെ ബലമാകുന്നു; തന്റെ അഭിഷിക്തന്നു അവൻ രക്ഷാദുർഗ്ഗം തന്നേ.” (സങ്കീ, 28:8 ⁃⁃ 1ശമൂ, 2:10; 2:35; 2ശമൂ, 22:51; 1ദിന, 16:22; സങ്കീ, 2:2; 18:50; 20:6; 45:7; 84:9; 89:38; 89:51; 105:15; 132:10; വിലാ, 4:20; ഹബ, 3:13). പുതിയനിയമം: “എന്നാൽ അബ്രാഹാമിന്നും അവന്റെ സന്തതിക്കും വാഗ്ദത്തങ്ങൾ ലഭിച്ചു; സന്തതികൾക്കും എന്നു അനേകരെക്കുറിച്ചല്ല, നിന്റെ സന്തതിക്കും എന്നു ഏകനെക്കുറിച്ചത്രേ പറയുന്നതു; അതു ക്രിസ്തു തന്നേ.” (ഗലാ, 3:16 ⁃⁃ മത്താ, 22:42-44; മർക്കൊ, 12:35-37; ലൂക്കൊ, 20:41-43; യോഹ, 12:34; വെളി, 11:15; 12:10; 20:4; 20:6). പഴയനിയമത്തിൽ പുരോഹിതൻ, പ്രവാചകൻ രാജാവ് എന്നീ മൂന്ന് പദവികളുമുള്ള ഏക മശീഹ യിസ്രായേലാണ്.. (സങ്കീ, 110:4; 1ദിന, 16:22; ദാനീ, 7:27). ക്രിസ്തു തൻ്റെ മരണവിധം സൂചിപ്പിച്ചപ്പോൾ (യോഹ, 12:32-33), പുരുഷാരം അവനോടു പറഞ്ഞത്: ക്രിസ്തു എന്നേക്കും ഇരിക്കും എന്നു ഞങ്ങൾ ന്യായപ്രമാണത്തിൽ വായിച്ചുകേട്ടിരിക്കുന്നു” എന്നാണ്. (യോഹ, 12:34). ആ ക്രിസ്തു യിസ്രായേലാണ്. പൂർവ്വപിതാക്കന്മാരുടെയും ദാവീദിൻ്റെയും വാഗ്ദത്തസന്തതിയും നിശ്ചലകൃപകളുടെ അവകാശിയും വിശേഷാൽ, ദൈവത്തിൻ്റെ പുത്രനും ആദ്യജാതനും സകല അനുഗ്രഹങ്ങളുടെയും വാഗ്ദത്തങ്ങളുടെയും അവകാശിയും സകല പ്രവചനങ്ങളുടെയും കേന്ദ്രബിന്ദുവും ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവും ആകാശമുള്ള കാലത്തോളവും യിസ്രായേലാണ്. (ഉല്പ, 22:17-28; 26:5; 28:13-14; യെശ, 55:3; പുറ, 4:22-23; 2ശമൂ, 8:17; 1ദിന, 17:7-15; സങ്കീ, 89:3-4;29,36-37; ദാനീ, 7:18,21,27). ബൈബിൾ വെളിപ്പെടുത്തുന്ന ദൈവത്തിൻ്റെ വാഗ്ദത്ത സന്തതി യിസ്രായേലാണ്. അവൻ്റെ വാഗ്ദത്തങ്ങൾ അവന് നിവൃത്തിച്ചുകൊടുക്കാൻ, അവൻ്റെ ദൈവം എടുത്ത മനുഷ്യപ്രത്യക്ഷതയാണ്, യേശുവെന്ന ക്രിസ്തു. (മത്താ, 1:21; ലൂക്കൊ, 1:68; 1തിമൊ, 3:14-16; എബ്രാ, 2:14-16). വാഗ്ദത്തം ലഭിച്ച സന്തതിയായ യിസ്രായേലിനെയും അവൻ്റെ ഉദ്ധാരണത്തിനായി ദൈവത്താൽ വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയായ യേശുവിനെയും പൗലൊസ് തൻ്റെ ലേഖനത്തിൽ വേർതിരിച്ചു കാണിച്ചിട്ടുണ്ട്. (ഗലാ, 3:16-19). സത്യവേദപുസ്തകം സമകാലിക പരിഭാഷയോ, മലയാളം ബൈബിൾ നൂതന പരിഭാഷയോ, കെ.ജെ.വിയോ നോക്കുക. ലോകാവകാശി എന്നാണ് പൗലൊസ് യിസ്രായേലിനെ വിശേഷിപ്പിക്കുന്നത്. (റോമ, 4:13). ഈ ഭൂമിയുടെ അവകാശിയും ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവും യിസ്രായേലാണ്. (2ശമൂ, 7:12; 1ദിന, 7:11; സങ്കീ, 2:6; 20:9; 21:1,7; 45:1,5,11; 61:6; 72:1; 89:29, 36,37; 110:2; യെശ, 32:1; ദാനീ, 2:44; 7:13-14,18,21,27). അമ്മയുടെ ഉദരത്തിൽ ഇരിക്കയിൽ തന്നേ പേർ വിളിക്കപ്പെട്ടവനും. ദൈവത്തിൻ്റെ ക്രിസ്തു അഥവാ, അഭിഷിക്തനായ ബൈബിളിലെ ഏകജാതിയും യിസ്രായേലാണ്. (യെശ, 49:1-3). രണ്ടാം സങ്കീർത്തനത്തിലെ യഥാർത്ഥ അഭിഷിക്തൻ യിസ്രായേലാണ്. എന്നാൽ അവൻ്റെ വീണ്ടെടുപ്പുകാരനായ ക്രിസ്തുവിൽ ആ പ്രവചനം ആരോപിച്ചിട്ടുണ്ട്. യേശുക്രിസ്തുവിലൂടെയാണ് യിസ്രായേലിൻ്റെ വാഗ്ദത്തങ്ങൾ എല്ലാം നിവൃത്തിയാകുന്നത്. (പ്രവൃ, 13:32-39. ഒ.നോ: 3:25-26). ഭൂമിയിലെ രാജാക്കന്മാർ വിരോധമായി കൂടിവരുന്ന അഭിഷിക്തൻ യിസ്രായേലാണെന്ന് ചരിത്രത്തിലേക്ക് നോക്കിയാലും മനസ്സിലാക്കാം. യിസ്രായേലിൻ്റെ അനുഗ്രഹങ്ങളും അഭിധാനങ്ങളും വാഗ്ദത്തങ്ങളും അനവധിയാണ്. യിസ്രായേലെന്ന ദൈവത്തിൻ്റെ ക്രിസ്തുവിനെ അഥവാ, അഭിഷിക്തനായ രാജാവിനെ അറിയാതെയും പഠിക്കാതെയും ബൈബിൾ യഥാർത്ഥമായി മനസ്സിലാക്കാൻ ആർക്കും കഴിയില്ല. എന്തെന്നാൽ, യേശു ലോകത്തിൽ വന്നത്, ന്യായപ്രമാണത്തെ അഥവാ, യിസ്രായേലിനോടുള്ള ദൈവത്തിൻ്റെ വാഗ്ദത്തങ്ങളെല്ലാം ഒരു വള്ളിക്കോ, പുള്ളിക്കോപോലും മാറ്റം വരാതെ സകലതും നിവൃത്തിക്കാനാണ്. (മത്താ, 5:17-18; ലൂക്കൊ, 16:17). ഏകസത്യദൈവമായ യഹോവ തൻ്റെ തൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേലിനോട് ചെയ്ത വാഗ്ദത്തമാണ് പുതിയനിയമം: (പുറ, 4:22-23; യിരെ, 31:31-34; എബ്രാ, 8:8-12). [കാണുക: യെഹൂദന്നു എന്തു വിശേഷത?, ദാവീദിൻ്റെ സന്തതിയും കർത്താവുമായ രാജാവാരാണ്?, വാഗ്ദത്തം ലഭിച്ച സന്തതിയും വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയും]

2. മോശെ: പഴയനിയമത്തിൽ മശീഹ എന്ന് മോശെയെ അക്ഷരംപ്രതി പറഞ്ഞിട്ടില്ല; പുതിയനിയമത്തിലാണ് പറഞ്ഞിട്ടുള്ളത്. പഴയനിയമത്തിൽ മോശെയുടെ കാലത്ത് അവനെ അഭിഷേകം ചെയ്യിക്കാൻ ഒരു പ്രവാചകനോ, അഭിഷിക്തനോ ഇല്ലായിരുന്നു. എന്നാൽ, മോശെയെ ദൈവം നേരിട്ട് പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്തിരുന്നു എന്നതിൻ്റെ വ്യക്തമായ സൂചനയുണ്ട്. ദൈവം പറയുന്നത് ശ്രദ്ധിക്കുക: “അപ്പോൾ യഹോവ മോശെയോടു കല്പിച്ചതു: യിസ്രായേൽമൂപ്പന്മാരിൽവെച്ചു ജനത്തിന്നു പ്രമാണികളും മേൽവിചാരകന്മാരും എന്നു നീ അറിയുന്ന എഴുപതു പുരുഷന്മാരെ സമാഗമനകൂടാരത്തിന്നരികെ നിന്നോടുകൂടെ നിൽക്കേണ്ടതിന്നു എന്റെ അടുക്കൽ കൂട്ടിക്കൊണ്ടു വരിക. അവിടെ ഞാൻ ഇറങ്ങിവന്നു നിന്നോടു അരുളിച്ചെയ്യും; ഞാൻ നിന്റെമേലുള്ള ആത്മാവിൽ കുറെ എടുത്തു അവരുടെ മേൽ പകരും. നീ ഏകനായി വഹിക്കാതിരിക്കേണ്ടതിന്നു അവർ നിന്നോടുകൂടെ ജനത്തിന്റെ ഭാരം വഹിക്കും.” (സംഖ്യാ, 11:16-17). ദൈവം മോശെയെ ആത്മാവിനാൽ അഭിഷേകം ചെയ്തിരുന്നു എന്നതിൻ്റെ തെളിവാണ് മേല്പറഞ്ഞ വേദഭാഗം. അടുത്തവാക്യം നോക്കുക: “എന്നാറെ യഹോവ ഒരു മേഘത്തിൽ ഇറങ്ങി അവനോടു അരുളിച്ചെയ്തു, അവന്മേലുള്ള ആത്മാവിൽ കുറെ എടുത്തു മൂപ്പന്മാരായ ആ എഴുപതു പുരുഷന്മാർക്കു കൊടുത്തു; ആത്മാവു അവരുടെ മേൽ ആവസിച്ചപ്പോൾ അവർ പ്രവചിച്ചു; പിന്നെ അങ്ങനെ ചെയ്തില്ലതാനും.” (സംഖ്യാ, 11:25). മോശെയുടെ മേലുള്ള ദൈവത്തിൻ്റെ ആത്മാവിനെ കുറേ എടുത്ത്, എഴുപതു പുരുഷന്മാർക്കു കൊടുത്തപ്പോൾ അവരും പ്രവാചകന്മാരായി മാറിയതായി കാണാം. തന്മൂലം, ദൈവം മോശെയെ ശക്തമായി അഭിഷേകം ചെയ്തിരുന്നു എന്ന് മനസ്സിലാക്കാം. അതുകൊണ്ടാണ്, “യഹോവ അഭിമുഖമായി അറിഞ്ഞ മോശെയെപ്പോലെ ഒരു പ്രവാചകൻ യിസ്രായേലിൽ പിന്നെ ഉണ്ടായിട്ടില്ല” എന്ന് പഴയനിയമം പറയുന്നത്. (ആവ, 34:12). “മോശെ മിസ്രയീമ്യരുടെ സകലജ്ഞാനവും അഭ്യസിച്ചു വാക്കിലും പ്രവൃത്തിയിലും സമർത്ഥനായിത്തീർന്നു” എന്ന് പുതിയനിയമവും പറയുന്നു. (പ്രവൃ, 7:22). അതുകൊണ്ടാണ്, മോശെ എന്ന പുരുഷൻ, ഭൂതലത്തിലുള്ള സകല മനുഷ്യരിലും അതിസൗമ്യൻ ആയിരുന്നത്. (സംഖ്യാ, 12:3). ദൈവം മോശെയെക്കുറിച്ച് പറഞ്ഞൊരു സാക്ഷ്യമുണ്ട്: “എന്റെ ദാസനായ മോശെയോ അങ്ങനെയല്ല; അവൻ  എന്റെ ഗൃഹത്തിൽ ഒക്കെയും വിശ്വസ്തൻ ആകുന്നു. അവനോടു ഞാൻ അരുളിച്ചെയ്യുന്നതു മറപൊരുളായിട്ടല്ല അഭിമുഖമായിട്ടും സ്പഷ്ടമായിട്ടും അത്രേ; അവൻ യഹോവയുടെ രൂപം കാണുകയും ചെയ്യും.” (സംഖ്യാ, 12:7). തന്നെയുമല്ല, മോശെ ദൈവത്തിൻ്റെ അഭിഷിക്തൻ അഥവാ, ക്രിസ്തു ആണെന്ന് പുതിയനിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

“പ്രതിഫലം നോക്കിയതുകൊണ്ടു ഫറവോന്റെ പുത്രിയുടെ മകൻ എന്നു വിളിക്കപ്പെടുന്നതു നിരസിക്കയും മിശ്രയീമിലെ നിക്ഷേപങ്ങളെക്കാൾ ക്രിസ്തുവിന്റെ നിന്ദ വലിയ ധനം എന്നു എണ്ണുകയും ചെയ്തു.” (എബ്രാ, 11:25, 26). ഇത്, എബ്രായ ലേഖകൻ മോശെ എന്ന ക്രിസ്തു അഥവാ, അഭിഷിക്തനെക്കുറിച്ച് പറയുന്നതാണ്. എന്നാൽ, ക്രൈസ്തവർ ആകമാനം, ഈ വേദഭാഗത്തെ തെറ്റിദ്ധരിച്ചിരിക്കയാണ്. ഈ വാക്യപ്രകാരം, ദൈവപുത്രനായ ക്രിസ്തുവിൻ്റെ നിന്ദ വലിയ ധനമായി മോശെ എണ്ണിയെന്നാണ് പലരും മനസ്സിലാക്കുന്നത്. അവിടെ പറ്റിയതെന്താണെന്ന് ചോദിച്ചാൽ; മശീഹ (Messiah) എന്ന എബ്രായ പദത്തെ അഭിഷിക്തൻ (Anointed) എന്ന് പഴയനിയമത്തിൽ പരിഭാഷ ചെയ്താണ്  ചേർത്തിരിക്കുന്നത്. എന്നാൽ, ഖ്രിസ്റ്റോസ് (christos) എന്ന ഗ്രീക്കുപദത്തെ അഭിഷിക്തൻ (Anointed) എന്ന് പരിഭാഷ ചെയ്യാതെ, ക്രിസ്തുവെന്ന് ലിപ്യന്തരണം ചെയ്താണ് പുതിയനിയമത്തിൽ ചേർത്തിരിക്കുന്നത്. അതായത്, എബ്രായർ 9:26-ൽ പറഞ്ഞിരിക്കുന്ന ക്രിസ്തു അഥവാ, അഭിഷിക്തൻ യഥാർത്ഥത്തിൽ യേശുവല്ല; മോശെയാണ്. “അഭിഷിക്തൻ്റെ നിന്ദ വലിയ ധനം എന്നു എണ്ണി” എന്നാണ് പരിഭാഷ ചെയ്യേണ്ടിയിരുന്നത്. എന്നാൽ ഖ്രിസ്റ്റൊസ് എന്ന ഗ്രീക്കുപദത്തെ അഭിഷിക്തൻ എന്ന് പരിഭാഷ ചെയ്യാതെ, ക്രിസ്തു എന്ന് ലിപ്യന്തരണം ചെയ്തപ്പോൾ, അഭിഷിക്തനായ മോശെ യേശുവെന്ന ക്രിസ്തു ആണെന്ന് തെറ്റിദ്ധരിക്കപ്പെട്ടു. ആ വാക്യത്തെ യഥാർത്ഥത്തിൽ പരിഭാഷ ചെയ്യേണ്ടത് ഇപ്രകാരമാണ്: “മിസ്രയീമിലെ നിക്ഷേപങ്ങളെക്കാൾ അഭിഷിക്തൻ്റെ നിന്ദ വലിയ ധനം എന്നു എണ്ണുകയും ചെയ്തു.” (എബ്രാ, 11:26). മിസ്രയീമിലെ നിക്ഷേപങ്ങളെക്കാൾ ദൈവത്തിൻ്റെ അഭിഷിക്തനായിരുന്ന് നിന്ദ സഹിക്കുന്നത് വലിയ ധനം എന്നാണ് മോശ എണ്ണിയത്. ദൈവത്തിൻ്റെ അഭിഷിക്തനായിരുന്ന് നാല്പതുവർഷം മരുഭൂമിയിൽ ജനത്തിൻ്റെ നിന്ദ അനുഭവിച്ചവനാണ് മോശെ. ആ നിന്ദയെ ആണ് അവൻ ധനമായി എണ്ണിയത്. അല്ലാതെ, ദൈവപുത്രനായ ക്രിസ്തുവിന്റെ നിന്ദയല്ല മോശെ ധനമായി എണ്ണിയത്. പ്രസ്തുത വാക്യത്തിലെ ക്രിസ്തു അഥവാ, അഭിഷിക്തൻ യേശുവല്ല; മോശെയാണ് എന്നതിന്റെ പല തെളിവുകളും ബൈബിളിൽ ഉണ്ട്: 1. ക്രിസ്തു എന്നാൽ; അഭിഷിക്തൻ അഥവാ, ദൈവത്താൽ അഭിഷേകം പ്രാപിച്ച മനുഷ്യൻ എന്നാണ് അർത്ഥം. (ലൂക്കൊ, 3:22; പ്രവൃ, 4:27; 10:38). അഭിഷിക്തൻ ദൈവമല്ല; അഭിഷേക ദാതാവാണ് ദൈവം. (പ്രവൃ, 10:38). ഇക്കാര്യം നമ്മിൽ പലർക്കും അറിയില്ലെങ്കിലും, മോശെയ്ക്കും പഴയനിയമ ഭക്തന്മാർക്കും യിസ്രായേൽ ജനത്തിനും അറിയാം. തന്മൂലം, തന്നെപ്പോലെ ഒരു അഭിഷിക്തന്റെ നിന്ദ മോശെ വലിയ ധനമായി എണ്ണില്ല. 2. മോശെയുടെ വാക്കുകൾ കേൾക്കുക: “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക. (ആവ, 4:39). യഹോവയ്ക്ക് സമനായോ, സദൃശനായ ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരു ദൈവവും സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്ന് ആവർത്തിച്ചു സാക്ഷ്യം പറഞ്ഞവനാണ് മോശെ. (പുറ, 8:10; 9:14; 15:11; 20:3; 22:20; ആവ, 3:24; 4:35; 5:7; 6:4; 32:12,38; 33:26). ആ മോശെ ദൈവത്തിൻ്റെ നിന്ദയല്ലാതെ, യേശുവെന്ന ക്രിസ്തുവിൻ്റെ നിന്ദ വലിയ ധനമായി എണ്ണില്ല. 3. തന്നെപ്പോലൊരു പ്രവാചകനെന്നാണ് മോശെ ക്രിസ്തുവിനെക്കുറിച്ച് സാക്ഷ്യം പറഞ്ഞിരിക്കുന്നത്. (ആവ, 18:15,18). പ്രവൃത്തിയിലും വാക്കിലും ശക്തിയുള്ള പ്രവാചകനെന്ന് യേശുവിനെയും വാക്കിലും പ്രവൃത്തിയിലും സമർത്ഥനെന്ന് മോശെയെയും പുതിയനിയമത്തിൽ പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 24:19; പ്രവൃ, 7:22). ദൈവത്തിൻ്റെ നിന്ദയല്ലാതെ, തന്നെപ്പോലൊരു പ്രവാചകനെന്ന് താൻതന്നെ സാക്ഷ്യംപറഞ്ഞ യേശുവെന്ന ദൈവപുത്രൻ്റെ നിന്ദ മോശെ വലിയ ധനമായി എണ്ണില്ല. തന്മൂലം, എബ്രായലേഖകൻ പറയുന്ന അഭിഷിക്തൻ യേശുവെല്ല; മോശെയാണെന്ന് മനസ്സിലാക്കാം. മോശെ പ്രവാചകനും (ആവ, 18:15,18) പുരോഹിതനുമാണ്. (സങ്കീ, 99:6). [കാണുക: മോശെ വലിയ ധനമെന്നെണ്ണിയ നിന്ദ ആരുടെയാണ്?]

3. കോരെശ്: “യഹോവ തന്റെ അഭിഷിക്തനായ കോരെശിനോടു ഇപ്രകാരം അരുളിച്ചെയ്യുന്നു – അവന്നു ജാതികളെ കീഴടക്കി രാജാക്കന്മാരുടെ അരക്കച്ചകളെ അഴിക്കേണ്ടതിന്നും കതകുകൾ അവന്നു തുറന്നിരിക്കേണ്ടതിന്നും വാതിലുകൾ അടയാതിരിക്കേണ്ടതിന്നും ഞാൻ അവന്റെ വലങ്കൈ പിടിച്ചിരിക്കുന്നു.” (യെശ, 45:1). മശീഹമാരിൽ ജാതീയനായ ഏകരാജാവ് കോരെശാണ്. ബാബേൽ പ്രവാസത്തിൽനിന്നു യിസ്രായേൽ ജനത്തെ വിടുവിക്കാനാണ് ജാതീയ രാജാവായ കോരെശിനെ ദൈവം അഭിഷേകം ചെയ്തത്. (41:25; 44:28; 45:1-13; 48:14-20). ജനനത്തിന്നു മുമ്പേ നാമകരണം ചെയ്യപ്പെട്ടിട്ടുള്ള ഏഴുപേരിൽ ഒരാളാണ് കോരെശ്. (യെശ, 44:28; 45:1-3). കോരെശ് ജനിക്കുന്നതിനും 170 വർഷങ്ങൾക്ക് മുമ്പാണ് അവനെക്കുറിച്ചുള്ള ഈ പ്രവചനം. യെശയ്യാ പ്രവചനത്തിൻ്റെ നിവൃത്തിയാണ് 2ദിനവൃത്താന്തത്തിലും എസ്രായിലുമുള്ളത്. (36:22-23; 1:1,2). [കാണുക: ജനിക്കുന്നതിനു മുമ്പു നാമകരണം ചെയ്യപ്പെട്ടവർ]

4. യോഹന്നാൻ സ്നാപകൻ: “അവൻ കർത്താവിന്റെ സന്നിധിയിൽ വലിയവൻ ആകും; വീഞ്ഞും മദ്യവും കുടിക്കയില്ല; അമ്മയുടെ ഗർഭത്തിൽവെച്ചു തന്നേ പരിശുദ്ധാത്മാവുകൊണ്ടു നിറയും.” (ലൂക്കോ, 1:15). അടുത്തവാക്യം: “മറിയയുടെ വന്ദനം എലീശബെത്ത് കേട്ടപ്പോൾ പിള്ള അവളുടെ ഗർഭത്തിൽ തുള്ളി; എലീശബെത്ത് പരിശുദ്ധാത്മാവു നിറഞ്ഞവളായി, ഉച്ചത്തിൽ വിളിച്ചു പറഞ്ഞതു.” (ലൂക്കൊ, 1:41). യോഹന്നാനെ എവിടെയും അഭിഷിക്തൻ അഥവാ, ക്രിസ്തു എന്ന് നേരിട്ട് വിശേഷിപ്പിച്ചതായി കാണുന്നില്ല. എന്നാൽ യോഹന്നാൻ അമ്മയുടെ ഉദരത്തിൽ ഇരിക്കെതന്നെ ദൈവം അവനെ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്തതായി മേല്പറഞ്ഞ വേദഭാഗത്തുനിന്ന് മനസ്സിലാക്കാം. ഒ.നോ: (ലൂക്കൊ, 3:22; പ്രവൃ, 10:38 – ലൂക്കൊ, 4:1). സാധാരണ നിലയിൽ ദൈവത്തിൻ്റെ ശുശ്രൂഷകൾ ചെയ്യാനുള്ള പ്രായവും പക്വതയും ആകുമ്പോഴാണ് ദൈവം അവനെ അഭിഷേകം ചെയ്യുന്നത്. ലേവ്യർ മുപ്പത് വയസ്സുമുതലാണ് ശുശ്രൂഷ ആരംഭിച്ചിരുന്നത്. (ലേവ്യ, 4:2,23; സംഖ്യാ, 4:30). യേശുവും ഏകദേശം മുപ്പത് വയസ്സിൽ തൻ്റെ ശുശ്രൂഷ തുടങ്ങുന്നതിന് മുമ്പാണ് അഭിഷേകം പ്രാപിച്ചത്. (ലൂക്കൊ, 3:22-23; പ്രവൃ, 4:27; 10:38)). എന്നാൽ യോഹന്നാൻ സ്നാപകൻ പ്രവചനംപോലെ, അമ്മയുടെ ഉദരത്തിൽവെച്ചുതന്നെ പരിശുദ്ധാത്മാവിനാൽ അഭിഷേകം പ്രാപിച്ചവനാണ്. ദൈവമുഖം കാണാതെയും ദൈവശബ്ദം കേൾക്കാതെയുമിരുന്ന നാന്നൂറ് വർഷത്തെ ഇരുണ്ട കാലഘട്ടത്തിനു ശേഷമാണ് യോഹന്നാൻ വന്നത്. തന്മൂലം, അവനെ അഭിഷേകം ചെയ്യാൻ ന്യായപ്രമാണത്തിലെ അഭിഷിക്തരായ പ്രവാചകനോ, ഒരു പുരോഹിതനോ ഇല്ലായിരുന്നു. തന്നെയുമല്ല, ലോകസ്ഥാപനംമുതൽ ദൈവത്താൽ വാഗ്ദത്തം ചെയ്യപ്പെട്ട യേശുവിന് വഴി ഒരുക്കേണ്ടവനാണ് യോഹന്നാൻ. (ഉല്പ, 3:15). അതുകൊണ്ടാണ്, ദൈവം അവനെ ഗർഭത്തിൽവെച്ചുതന്നെ അഭിഷേകം ചെയ്ത് അവനെ ലോകത്തിൻ്റെ മാലിന്യങ്ങളിൽ നിന്ന് വേർതിരിച്ചത്. അവൻ യിസ്രായേലിനു തന്നെത്താൻ കാണിക്കും നാൾവരെ അവൻ്റെ വാസം മരുഭൂമിയിൽ ആയിരുന്നു എന്നതും ഓർക്കുക. (ലൂക്കൊ, 1:80). യേശു യോഹന്നാൻ സ്നാപകനെക്കുറിച്ച് പറയുന്നത്; ഇപ്രകാരമാണ്. “സ്ത്രീകളിൽ നിന്ന് ജനിച്ചവരിൽ യോഹന്നാൻ സ്നാപകനെക്കാൾ വലിയവൻ ആരും എഴുന്നേറ്റിട്ടില്ല; സ്വർഗരാജ്യത്തിൽ ഏറ്റവും ചെറിയവനോ; അവനിലും വലിയവൻ എന്ന്; ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.” (മത്താ, 11:11; ലൂക്കൊ, 7:28). ഈ വേദഭാഗം, മലയാളത്തിലെ ബെഞ്ചമിൻ ബെയ്ലി, മാണിക്കത്തനാർ, വിശുദ്ധ ഗ്രന്ഥം, ഹെർമ്മൻ ഗുണ്ടർട്ട് തുടങ്ങയി മലയാള പരിഭാഷകളിലും KJV പോലുള്ള ഇംഗ്ലീഷ് പരിഭാഷകളിലും മത്തായിയിൽ ‘യോഹന്നാനെക്കാൾ വലിയവൻ ആരും എഴുന്നേറ്റിട്ടില്ലെന്നും ലൂക്കൊസിൽ “യോഹന്നാനെക്കാൾ വലിയ പ്രവാചകൻ ആരും എഴുന്നേറ്റിട്ടില്ല” എന്നുമാണ് കാണുന്നത്. യോഹന്നാനെക്കാൾ വലിയവൻ ഇല്ലെന്നു പറഞ്ഞാലും വലിയ പ്രവാചകൻ ഇല്ലെന്നു പറഞ്ഞാലും ശരിയാണ്. ജനനത്തിനുമുമ്പെ അഭിഷേകം പ്രാപിച്ചവൻ അഥവാ, അഭിഷേകത്തോടെ ജനിച്ച ഏകവ്യക്തിയാണ് യോഹന്നാൻ. ന്യായപ്രമാണത്തിലെ അവസാനത്തെ പ്രവാചകനുമായിരുന്നു യോഹന്നാൻ. (ലൂക്കൊ, 16:16). [കാണുക: ക്രിസ്തുവും യോഹന്നാൻ സ്നാപകനും]

5. യേശുക്രിസ്തു: “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ  നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൗഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 10:38). ബൈബിളിലെ അവസാനത്തെ ക്രിസ്തുവും (മശീഹ) ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും നേരിട്ട് അഭിഷേകം ചെയ്തിരിക്കുന്ന ഏകവ്യക്തിയും നമ്മുടെ കർത്താവായ യേശുവാണ്. പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായവനാണ് യേശുവെന്ന വിശുദ്ധപ്രജ അഥവാ, പാപരഹിതനായ മനുഷ്യൻ. (മത്താ, 1:20; ലൂക്കൊ, 1:35; 2:21; യോഹ, 8:40,46; 1യോഹ, 3:5). അതാണ്, ദൈവഭക്തിയുടെ മർമ്മവും പിതാവും ക്രിസ്തുവും എന്ന ദൈവമർമ്മവും: 1തിമൊ, 3:15-16; Col. 2:2). ജീവനുള്ള ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ് യേശു. (1തിമൊ, 3:14-16). അതായത്, ഏകദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി കന്യകയിലൂടെ പ്രകൃത്യാതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശു. (റോമ, 5:15). യേശുവിന് ഏകദേശം മുപ്പത് വയസ്സുള്ളപ്പോഴാണ്, യെശയ്യാപ്രവചനത്തിൻ്റെ നിവൃത്തിയായി, ദൈവം അവനെ പരിശുദ്ധാത്മാവിലും ശക്തിയാലും അഭിഷേകം ചെയ്തത്. (യെശ, 61:1-2; ലൂക്കൊ, 3:22-23; പ്രവൃ, 4:27; 10:38). അഭിഷേകാനന്തരമാണ്, ദൈവദൂതൻ്റെ രണ്ട് പ്രവചനത്തിൻ്റെ നിവൃത്തിയായി അവൻ പിതാവായ ദൈഒത്താൽ, “ഇവൻ എൻ്റെ പ്രിയപുത്രൻ” എന്ന് വിളിക്കപ്പെട്ടത്. (ലൂക്കൊ, 1:32,35; 3:22). പിന്നെ വായിക്കുന്നത്; “യേശു ആത്മാവിന്റെ ശക്തിയോടെ ഗലീലെക്കു മടങ്ങിച്ചെന്നു; അവന്റെ ശ്രുതി ചുറ്റുമുള്ള നാട്ടിൽ ഒക്കെയും പരന്നു” എന്നാണ്. (ലൂക്കോ, 4:14). യോർദ്ദാനിൽ വെച്ചാണ് താൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയതെന്ന്, നസറെത്തിലെ പള്ളിയിൽവെച്ച് യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട്, യേശുതന്നെ വ്യക്തമാക്കിയിട്ടുണ്ട്.. (യെശ, 61:1-2; ലൂക്കൊ, 4:16-21). പേർപറയപ്പെട്ട ഇരുപത് അഭിഷിക്തന്മാർ ബൈബിളിൽ ഉണ്ടെങ്കിലും യേശുവിനെപ്പോലെ അഭിഷേകം പ്രാപിച്ച മറ്റൊരാളില്ല. “പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു” എന്നാണ് ലൂക്കൊസ് രേഖപ്പെടുത്തിയിരിക്കുന്നത്. (ലൂക്കോ, 3:22). അതായത്, യേശുവിൻ്റെ മുഴുവൻ ശരീര രൂപത്തിലാണ് പരിശുദ്ധാത്മാവ് അവനിൽ വന്ന് ആവസിച്ചത്. അതുകൊണ്ടാണ് “അവനിലല്ലോ ദൈവത്തിന്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നതു” എന്ന് പൗലൊസ് പറഞ്ഞത്. (കൊലൊ, 2:9). യിസ്രായേലിനെപ്പോലെ പുരോഹിതൻ, പ്രവാചകൻ രാജാവ് എന്നീ പദവികൾ യേശുവിനുമുണ്ട്. (എബ്രാ, 3:1; ലൂക്കൊ, 24:19; മത്താ, 2:2). പഴയനിയമത്തിൽ യേശുവെന്ന വ്യക്തിയില്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. (ഉല്പ, 3:15; ആവ, 18:15; 18:18; യെശ, 7:14; 52:13-15; 53:1-12; 61:1; ലൂക്കൊ, 4:16-21). [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, പിതാവിൻ്റെ മാർവ്വിടത്തിലുള്ള പുത്രൻ, ദൈവപുത്രനായ ക്രിസ്തു പഴയനിയമത്തിൽ ഉണ്ടായിരുന്നോ?]

അഭിഷിക്തന്മാർ: ‘അഭിഷേകം’ എബ്രായയിൽ മശാഹ് (masah – Anoint) ആണ്. ദൈവത്താൽ അഭിഷേകം ചെയ്യപ്പെടുന്നവനാണ് മശീഹാ അഥവാ, ക്രിസ്തു. (2ശമൂ, 23:1; മത്താ, 1:1). ‘അഭിഷിക്തൻ’ എബ്രായയിൽ മശീഹ (masiah) ആണ്. ഗ്രീക്കിൽ ഖ്രിസ്റ്റൊസ് (christos) ആണ്. പഴയനിയമത്തിൽ അഭിഷേകത്തെ കുറിക്കുന്ന മശാഹ് എഴുപതോളം പ്രാവശ്യമുണ്ട്. അഭിഷിക്തനെ കുറിക്കുന്ന മശീഹ നാല്പതോളം പ്രാവശ്യമുണ്ട്. പുതിയനിയമത്തിൽ അഭിഷേകത്തെ കുറിക്കുന്നു ക്രിയൊ, ക്രിസ്മ എന്നിങ്ങനെ രണ്ട് പദങ്ങൾ എട്ടു പ്രാവശ്യമുണ്ട്. അഭിഷിക്തനെ കുറിക്കുന്ന ക്രിസ്തു അഥവാ, ക്രിസ്റ്റൊസ് അഞ്ചൂറ്റി എഴുപതോളം പ്രാവശ്യമുണ്ട്. പുതിയനിയമത്തിൽ അഭിഷിക്തനെ കുറിക്കുന്ന മശീഹ (Messias) എന്ന പദം സത്യവേദപുസ്തകത്തിൽ അഞ്ചുപ്രാവശ്യമുണ്ട്. എന്നാൽ മൂലഭാഷയിൽ രണ്ടുപ്രാവശ്യമാണ് ഉള്ളത്. (യോഹ, 1:41; 4:25). ഇനി പഴയപുതിയ നിയമങ്ങളിൽ പേർപറഞ്ഞിരിക്കുന്ന എല്ലാ മശീഹമാരെയും അറിയാം:

1. പുരോഹിതനും പ്രവാചകനും രാജാവുമായ യിസ്രായേൽ. “യഹോവ തന്റെ ജനത്തിന്റെ ബലമാകുന്നു; തന്റെ അഭിഷിക്തന്നു അവൻ രക്ഷാദുർഗ്ഗം തന്നേ.” (സങ്കീ, 28:8)

2. പ്രവാചകനും പുരോഹിതനുമായ മോശെ. “മിസ്രയീമിലെ നിക്ഷേപങ്ങളെക്കാൾ അഭിഷിക്തൻ്റെ നിന്ദ വലിയ ധനം എന്നു എണ്ണുകയും ചെയ്തു.” (എബ്രാ, 11:26)

3. ആദ്യത്തെ മഹാപുരോഹിതനായ അഹരോൻ. “അവൻ അഹരോന്റെ തലയിൽ അഭിഷേകതൈലം ഒഴിച്ചു അവനെ അഭിഷേകം ചെയ്തു ശുദ്ധീകരിച്ചു.” (ലേവ്യ, 8:12. ഒ.നോ: പുറ, 40:13-16)

4. അഹരോൻ്റെ ആദ്യജാതനും പുത്രനും പുരോഹിതനുമായനാദാബ്. (പുറ, 40:13-16)

5. അഹരോൻ്റെ രണ്ടാമത്തെ പുത്രനും പുരോഹിതനുമായഅബീഹൂ. (പുറ, 40:13-16)

6. അഹരോൻ്റെ മൂന്നാമത്തെ പുത്രനും പുരോഹിതനുമായ എലെയാസാർ. (പുറ, 40:13-16)

7. അഹരോൻ്റെ നാലാമത്തെ പുത്രനും പുരോഹിതനുമായ ഈഥാമാർ. “അഹരോന്റെ പുത്രന്മാരുടെ പേരുകൾ ഇവ: ആദ്യജാതൻ നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ. പുരോഹിത ശുശ്രൂഷ ചെയ്‍വാൻ പ്രതിഷ്ഠിക്കപ്പെട്ടവരായി അഭിഷേകം ലഭിച്ച പുരോഹിതന്മാരായ അഹരോന്റെ പുത്രന്മാരുടെ പേരുകൾ ഇവ തന്നേ.” (സംഖ്യാ, 3:2. ഒ.നോ: പുറ, 40:13-16)

8. യിസ്രായേലിലെ ആദ്യത്തെ രാജാവായ ശൗൽ. “ദാവീദ് തന്റെ ആളുകളോടു: യഹോവയുടെ അഭിഷിക്തനായ എന്റെ യജമാനന്റെ നേരെ കയ്യെടുക്കുന്നതായ ഈ കാര്യം ചെയ്‍വാൻ യഹോവ എനിക്കു ഇടവരുത്തരുതേ; അവൻ യഹോവയുടെ അഭിഷിക്തനല്ലോ എന്നു പറഞ്ഞു. (1ശമൂ, 24:6. ഒ.നോ: 12:3; 12:5; 24:6; 24:10; 26:9; 26:11; 26:16; 26:23; 2ശമൂ, 1:14; 1:16)

9. യിസ്രായേലിലെ രണ്ടാമത്തെ രാജാവും ദൈവത്തിൻ്റെ ഹൃദയപ്രകാരമുള്ള പുരുഷനുമായ ദാവീദ്. “ദാവീദിന്റെ അന്ത്യവാക്യങ്ങളാവിതു: യിശ്ശായിപ്പുത്രൻ ദാവീദ് ചൊല്ലുന്നു; ഔന്നത്യം പ്രാപിച്ച പുരുഷൻ ചൊല്ലുന്നു; യാക്കോബിൻ ദൈവത്താൽ അഭിഷിക്തൻ, യിസ്രായേലിൻ മധുരഗായകൻ തന്നേ. (2ശമൂ, 23:1. ഒ.നോ: 22:51;  2ദിന, 6:42; സങ്കീ, 89:20; 132:17)

10. ദാവീദ് രാജാവിൻ്റെ മൂന്നാമത്തെ പുത്രനും ഹെബ്രോനിൽ രാജാവുമായ അബ്ശാലോം. “നമുക്കു രാജാവായി നാം അഭിഷേകം ചെയ്തിരുന്ന അബ്ശാലോമോ പടയിൽ പട്ടുപോയി. ആകയാൽ രാജാവിനെ തിരികെ കൊണ്ടുവരുന്ന കാര്യത്തിൽ നിങ്ങൾ അനങ്ങാതിരിക്കുന്നതു എന്തു എന്നു പറഞ്ഞു.” (2ശമൂ, 19:10)

11. യിസ്രായേലിൻ്റെ മൂന്നാമത്തെ രാജാവും ദൈവം ജ്ഞാനികളിൽ ജ്ഞാനിയുമാക്കിയ ശലോമോൻ. “സാദോക്പുരോഹിതൻ തൃക്കൂടാരത്തിൽനിന്നു തൈലക്കൊമ്പു കൊണ്ടുചെന്നു ശലോമോനെ അഭിഷേകം ചെയ്തു. അവർ കാഹളം ഊതി, ജനമൊക്കെയും ശലോമോൻരാജാവേ, ജയജയ എന്നു ഘോഷിച്ചു പറഞ്ഞു.” (1രാജാ, 1:39. ഒ.നോ: 1:34; 1:45; 5:1; 1ദിന, 29:22)

12. പുരോഹിതനായ സാദോക്ക്. “സാദോക്കിനെ പുരോഹിതനായിട്ടു അഭിഷേകം ചെയ്തു.” (1ദിന, 29:22)

13. അരാം രാജാവായ ഹസായേൽ. “യഹോവ ഏലീയാവിനോടു അരുളിച്ചെയ്തതെന്തെന്നാൽ: നീ പുറപ്പെട്ടു ദമ്മേശെക്കിന്റെ മരുഭൂമിവഴിയായി മടങ്ങിപ്പോക; നീ എത്തുമ്പോൾ ഹസായേലിനെ അരാമിന്നു രാജാവായിട്ടു അഭിഷേകം ചെയ്ക.” (1രാജാ, 19:15)

14. വിഭക്ത യിസ്രായേലിലെ പതിനൊന്നാമത്തെ രാജാവായ യേഹൂ. “നിംശിയുടെ മകനായ യേഹൂവിനെ യിസ്രായേലിന്നു രാജാവായിട്ടു അഭിഷേകം ചെയ്യേണം.  (1രാജാ, 19:16. ഒ.നോ: 2രാജാ, 9:1-6; 9:12; 2ദിന, 22:7)

15. പ്രവാചകനായ എലീശ. “ആബേൽ-മെഹോലയിൽനിന്നുള്ള സാഫാത്തിന്റെ മകനായ എലീശയെ നിനക്കു പകരം പ്രവാചകനായിട്ടു അഭിഷേകം ചെയ്കയും വേണം. (1രാജാ, 19:16)

16. യെഹൂദയിലെ എട്ടാമത്തെ രാജാവായ യോവാശ്: “അവൻ രാജകുമാരനെ പുറത്തുകൊണ്ടുവന്നു കിരീടും ധരിപ്പിച്ചു സാക്ഷ്യപുസ്തകവും അവന്നു കൊടുത്തു; ഇങ്ങനെ അവർ അവനെ രാജാവാക്കി അഭിഷേകം ചെയ്തിട്ടു കൈകൊട്ടി; രാജാവേ, ജയജയ എന്നു ആർത്തു.” (2രാജാ, 11:12. ഒ.നോ: 2ദിന, 23:11)

17. യെഹൂദയിലെ പതിനേഴാമത്തെ രാജാവായ യെഹോവാഹാസ്: “പിന്നെ ദേശത്തെ ജനം യോശീയാവിന്റെ മകനായ യെഹോവാഹാസിനെ കൂട്ടിക്കൊണ്ടുവന്നു അഭിഷേകം കഴിപ്പിച്ചു അവന്റെ അപ്പന്നുപകരം രാജാവാക്കി.” (2രാജാ, 23:30)

18. പേർഷ്യൻ ചക്രവർത്തിയായ കോരെശ്. “യഹോവ തന്റെ അഭിഷിക്തനായ കോരെശിനോടു ഇപ്രകാരം അരുളിച്ചെയ്യുന്നു – അവന്നു ജാതികളെ കീഴടക്കി രാജാക്കന്മാരുടെ അരക്കച്ചകളെ അഴിക്കേണ്ടതിന്നും കതകുകൾ അവന്നു തുറന്നിരിക്കേണ്ടതിന്നും വാതിലുകൾ അടയാതിരിക്കേണ്ടതിന്നും ഞാൻ അവന്റെ വലങ്കൈ പിടിച്ചിരിക്കുന്നു.”  (യെശ, 45:1)

19. യേശുവിന് വഴിയൊരുക്കിയയോഹന്നാൻ സ്നാപകൻ: അവൻ കർത്താവിന്റെ സന്നിധിയിൽ വലിയവൻ ആകും; വീഞ്ഞും മദ്യവും കുടിക്കയില്ല; അമ്മയുടെ ഗർഭത്തിൽവെച്ചു തന്നേ പരിശുദ്ധാത്മാവുകൊണ്ടു നിറയും.” (ലൂക്കോ, 1:15. ഒ.നോ: 1:41).

20. പുരോഹിതനും പ്രവാചകനും രാജാവുമായ നമ്മുടെ കർത്താവായ യേശുക്രിസ്തു. “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ  നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൗഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 10:38).

പുതിയനിയമത്തിൽ അഭിഷിക്തനെ കുറിക്കുന്ന ക്രിസ്തു അഥവാ, ക്രിസ്റ്റൊസ് (Christos) എന്ന പദം അഞ്ചൂറ്ററുപതോളം പ്രാവശ്യം യേശുവിനെയാണ് കുറിക്കുന്നത്. ഏഴ് വാക്യം യിസ്രായേലിനെ കുറിക്കുന്നു. (യോഹ, 12:34; പ്രവൃ, 4:26; ഗലാ, 3:16; വെളി, 11:15; 12:10; 20:4; 20:6), ഒരു വാക്യം മോശെയെയും (എബ്രാ, 11:26) ഒരു വാക്യം പഴയനിയമ പ്രവാചകന്മാരെയും (1പത്രൊ, 1:11) ഒരു വാക്യത്തിൽ വിശ്വാസികളിൽ വസിക്കുന്ന അഭിഷിക്തൻ്റെ ആത്മാവിനെയും (പരിശുദ്ധാത്മാവ്) കുറിക്കുന്നു: (റോമ, 8:9). [കാണുക: ക്രിസ്തുവിന്റെ ആത്മാവില്ലാത്തവൻ അവനുള്ളവനല്ല]

പഴയനിയമ പ്രവാചകന്മാർ: “നിങ്ങൾക്കു വരുവാനിരിക്കുന്ന കൃപയെക്കുറിച്ചു പ്രവചിച്ച പ്രവാചകന്മാർ ഈ രക്ഷയെ ആരാഞ്ഞു അന്വേഷിച്ചിരുന്നു. അവരിലുള്ള ക്രിസ്തുവിൻ ആത്മാവു ക്രിസ്തുവിന്നു വരേണ്ടിയ കഷ്ടങ്ങളെയും പിൻവരുന്ന മഹിമയെയും മുമ്പിൽകൂട്ടി സാക്ഷീകരിച്ചപ്പോൾ സൂചിപ്പിച്ച സമയം ഏതോ എങ്ങിനെയുള്ളതോ എന്നു പ്രവാചകന്മാർ ആരാഞ്ഞുനോക്കി.” (1പത്രൊ, 1:10,11). ഈ വേദഭാഗവും അനേകർ തെറ്റിദ്ധരിച്ചിട്ടുണ്ട്. പ്രവാകന്മാരിൽ ഉണ്ടായിരുന്നത്, ക്രിസ്തുവിൻ്റെ ആത്മാവാണ്. എന്നാൽ ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ ആത്മാവ് അല്ല. Spirit of Christ എന്നത് അഭിഷിക്തന്റെ ആത്മാവ് എന്ന് കൃത്യമായി പരിഭാഷപ്പെടുത്തിയാൽ, പ്രവാചകന്മാരിൽ വ്യാപരിച്ചിരുന്ന അഭിഷിക്തന്റെ ആത്മാവ്, ക്രിസ്തുവിന് വരേണ്ടിയ കഷ്ടങ്ങളെയും പിൻവരുന്ന മഹിമയെയും ആരാഞ്ഞുനോക്കി” എന്ന് കിട്ടും. അതായത്, ദൈവത്തിൻ്റെ അഭിഷിക്തന്മാരായ പ്രവാചകന്മാർ, അവരിലുണ്ടായിരുന്ന ദൈവത്തിൻ്റെ ആത്മാവിനാൽ അഥവാ, അഭിഷിക്തൻ്റെ ആത്മാവിനാലാണ് വരുവാനുള്ള യേശുവെന്ന ക്രിസ്തുവിനെക്കുറിച്ച് ആരാഞ്ഞുനോക്കിയത്. അല്ലാതെ, യേശുവെന്ന ക്രിസ്തുവിൻ്റെ ആത്മാവിനാലല്ല. [കാണുക: ക്രിസ്തുവിന്റെ ആത്മാവില്ലാത്തവൻ അവനുള്ളവനല്ല]

വിശ്വാസികളുടെ അഭിഷേകം: പുതിയനിയമത്തിൽ അഭിഷേകത്തെ കുറിക്കുന്ന “ക്രിയൊ” (chrio) എന്ന ഗ്രീക്കുപദം അഞ്ച് പ്രാവശ്യമുണ്ട്. അതിൽ മൂന്നെണ്ണം യേശുവിൻ്റെ മേലുള്ള അഭിഷേകത്തെ കുറിക്കുന്നു. (ലൂക്കൊ, 4:18; പ്രവൃ, 4:27; 10:38). ഒരെണ്ണം സഭയുടെ മേലുള്ള അഭിഷേകത്തെ കുറിക്കുന്നു. (2കൊരി, 1:21). ഒരെണ്ണം യിസ്രായേലിൻ്റെ അഭിഷേകത്തെയും കുറിക്കുന്നു. (എബ്രാ, 1:9). അഭിഷേകത്തെ കുറിക്കുന്ന “ക്രിസ്മ” (chrîsma) എന്ന പദം രണ്ട് വാക്യങ്ങളിലായി മൂന്നു പ്രാവശ്യമുണ്ട്. അത് സഭയുടെ മേലുള്ള അഭിഷേകത്തെ കുറിക്കുന്നു. (1യോഹ, 2:20; 2:27). അതായത്, ന്യായപ്രമാണത്തിലെ അവസാനത്തെ പ്രവാചകനായ യോഹന്നാൻ സ്നാപകൻ ഉൾപ്പെടെ പഴയനിമത്തിൽ അനേകം ക്രിസ്തുക്കൾ അഥവാ, അഭിഷിക്തന്മാരുണ്ട്. എന്നാൽ പുതിയനിയമ വിശ്വാസികളെ ആരെയും വ്യക്തിപരമായി ക്രിസ്തു അഥവാ, മശീഹ എന്ന് വിശേഷിപ്പിച്ചിട്ടില്ല.

പുതിയനിയമത്തിൽ വേർതിരിക്കപ്പെട്ട ശുശ്രൂഷകന്മാരുണ്ട്. (1കൊരി, 12:28; എഫെ, 4:11). എന്നാൽ അഭിഷിക്തരെന്നും അനഭിഷിക്തരെന്നും ഒരു വേർതിരിവ് ബൈബിളിലില്ല. വിശ്വാസികളെ ആരെയും ദൈവം വ്യക്തിപരമായി അഭിഷേകം ചെയ്തതായി പറഞ്ഞിട്ടില്ല. എന്നാൽ മൂന്ന് വാക്യങ്ങളിലായി നാലുപ്രാവശ്യം സഭയെ അഥവാ, വിശ്വാസികളെ അഭിഷേകം ചെയ്തതായി പറഞ്ഞിട്ടുണ്ട്. (2കൊരി, 1:21; 1യോഹ, 2:20,27). അതായത്, നമ്മുടെ കർത്താവായ ക്രിസ്തു സഭയുടെ തലയാണ്. (എഫെ, 1:22; 4:15; 5:23; കൊലൊ, 1:18; 2:19). ക്രിസ്തു തലയായിരിക്കുന്ന അവൻ്റെ ശരീരത്തിൻ്റെ അവയവങ്ങളാണ് വിശ്വാസികൾ. (റോമ, 12:5; 1കൊരി, 6:15; 12:18-20; 12:27; എഫെ, 5:20). തന്മൂലം, സഭയുടെ തലയായ ക്രിസ്തുവിനെ മാത്രമാണ് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും നേരിട്ട് അഭിഷേകം ചെയ്തിരിക്കുന്നത്. (യെശ, 61:1-2; ലൂക്കൊ, 3:22; പ്രവൃ, 4:27; 10:38). യേശുക്രിസ്തുവിലൂടെ രക്ഷിക്കപ്പെട്ട്, സഭയായ അവൻ്റെ ശരീരത്തിലെ അവയവങ്ങൾ ആകുന്നവർ, ക്രിസ്തുവിലുള്ള അഭിഷേകത്തിന് കൂട്ടാളികൾ ആകുകയാണ് ചെയ്യുന്നത്. “തലയായവനിൽനിന്നല്ലോ ശരീരം മുഴുവൻ സന്ധികളാലും ഞരമ്പുകളാലും ചൈതന്യം ലഭിച്ചും ഏകീഭവിച്ചും ദൈവികമായ വളർച്ചപ്രാപിക്കുന്നതു” എന്ന് പൗലൊസ് പറയുന്നത് നോക്കുക. (കൊലൊ, 2:19). മഹാപുരോഹിതനായ അഹരോൻ്റെ തലയിലൊഴിച്ച അഭിഷേകതൈലം അവൻ്റെ താടിയിലൂടെ ഒഴുകി ശരീരത്തിലേക്ക് വ്യാപിക്കുന്നതായി 133-ാം സങ്കീർത്തനത്തിൽ ദാവീദ് വർണ്ണിച്ചിരിക്കുന്നതും കാണുക. സഭയെന്ന ശരീരത്തിൻ്റെ തലയായ ക്രിസ്തുവിനെ അഭിഷേകം ചെയ്തിട്ട്, ശരീരത്തിലെ അവയവങ്ങളായ നമ്മളെ; പ്രത്യേകം പ്രത്യേകം അഭിഷേകം ചെയ്യേണ്ടതില്ല.  തന്മൂലം, വേർതിരിക്കപ്പെട്ട അഭിഷിക്തന്മാർ ദൈവസഭയ്ക്ക് ഇല്ല. യേശുക്രിസ്തു തലയായിരിക്കുന്ന അവൻ്റെ ശരീരമായ സഭയോട് ചേർന്നവർ എല്ലാവരും ഒരുപോലെ അഭിഷിക്തരും തങ്ങളെ വിളിച്ചവൻ്റെ സൽഗുണങ്ങളെ ഘോഷിപ്പാൻ തിരഞ്ഞെടുക്കപ്പെട്ട രാജകീയ പുരോഹിത വർഗ്ഗവുമാണ്. (1പത്രൊ, 2:9). സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാർ ആക്കുകയും ചെയ്യട്ടെ!

ദൈവസൃഷ്ടിയുടെ ആരംഭം

“ലവൊദിക്ക്യയിലെ സഭയുടെ ദൂതന്നു എഴുതുക: വിശ്വസ്തനും സത്യവാനുമായ സാക്ഷിയായി ദൈവസൃഷ്ടിയുടെ ആരംഭമായ ആമേൻ എന്നുള്ളവൻ അരുളിച്ചെയുന്നതു:” (വെളിപ്പാട് 3:14)

☛ വെളിപ്പാട് പുസ്തകത്തിൽ, സൂര്യതേജസ്സോടെ യോഹന്നാൻ ദർശിച്ച മനുഷ്യപുത്രനോട് സദൃശനായവൻ “ദൈവസൃഷ്ടിയുടെ ആരംഭം” (The beginning of the creation of God) എന്ന് തന്നെത്തന്നെ വിശേഷിപ്പിച്ചിരിക്കയാൽ, അവൻ ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിയാണെന്ന് ചിലർ വിചാരിക്കുന്നു. ➟രണ്ട് കാര്യങ്ങൾ ആദ്യമേ പറയാം: ഒന്നാമത്, വെളിപ്പാടിലെ “മനുഷ്യപുത്രനോട് സദൃശ്യനായവൻ” (One like unto the Son of man) യേശു ആണെന്ന് വചനം പറയുന്നില്ല. രണ്ടാമത്, ഇനിയത് യേശു ആണെന്ന് വാദിച്ചാലും “ദൈവസൃഷ്ടിയുടെ ആരംഭം” (The beginning of the creation of God) എന്ന പ്രയോഗത്തിന് “ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടി” എന്ന് വ്യാകരണപരമായും വചനപരമായും അർത്ഥവുമില്ല. പിന്നെങ്ങനെ യേശു ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിയാണെന്ന് പറയാൻ കഴിയും?

☛ വചനത്തെ സ്വയമായിട്ടല്ല; വചനംകൊണ്ടാണ് വ്യാഖ്യാനിക്കേണ്ടത്. ദൈവവചനത്തോടൊപ്പം മാനുഷിക വ്യാഖ്യാനങ്ങളും തിരുകിക്കയറ്റിയതിൻ്റെ പരിണിത ഫലമായിട്ടാണ്, ഏകസത്യദൈവം ത്രിത്വമായതും, ചലർക്ക് യേശു ഏകദൈവവും, വേറെ ചിലർക്ക് അവൻ ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിയായതും, ഒരേ ബൈബിൾ വിശ്വസിക്കുന്ന അമ്പതിനായിത്തോളം വ്യത്യസ്ത വിഭാഗങ്ങൾ (Denominations) ഉടലെടുത്തതും. എന്നിട്ടും വ്യാഖ്യാനങ്ങൾ അനർഗളനിർഗളം തുടർന്നുകൊണ്ടിരിക്കയാണ്.

ആരംഭം:
➦ “Beginning” എന്നർത്ഥമുള്ള “ആർഖെ” (Archē) എന്ന ഗ്രീക്കുപദം അറുപതോളം പ്രാവശ്യമുണ്ട്. ആദി, ആരംഭം, തുടക്കം, മൂലം, മൂലകാരണം, മൂലാധാരം എന്നൊക്കെ പദത്തിന് അർത്ഥമുണ്ട്. സത്യവേദപുസ്തകത്തിൽ ആദി (മത്താ, 19:4; 19:18), ആരംഭം (24:8; 24:29), അധികാരം (ലൂക്കൊ, 12:12; 20:20), കോണ് (പ്രവൃ, 10:11) പൂർവ്വകാലം (എബ്രാ, 1:10), ആദ്യം (എബ്രാ, 3:14; 5:12), അല്ഫ (വെളി, 1:8; 21:6) എന്നിങ്ങനെയാണ് പരിഭാഷ ചെയ്തിരിക്കുന്നത്.

സൃഷ്ടിയുടെ ആരംഭം: 
➦ “ലവൊദിക്ക്യയിലെ സഭയുടെ ദൂതന്നു എഴുതുക: വിശ്വസ്തനും സത്യവാനുമായ സാക്ഷിയായി ദൈവസൃഷ്ടിയുടെ ആരംഭമായ ആമേൻ എന്നുള്ളവൻ അരുളിച്ചെയുന്നതു:” (വെളി, 3:14). ഈ വേദഭാഗത്ത്, “hē archē tēs ktiseōs tou Theou” എന്ന പ്രയോഗത്തിൻ്റെ “hē archē” എന്ന ആദ്യഭാഗം നിർദ്ദേശിക വിഭക്തിയിലുള്ള ഏകവചനം (Nominative Case Singular) ആണ്. അതിനെയാണ് സത്യവേദപുസ്തകത്തിൽ “ആരംഭം” (the beginning) എന്ന് പരിഭാഷ ചെയ്തിരിക്കുന്നത്. എന്നാൽ മലയാളം പരിഭാഷയിൽ ഒരു പ്രശ്നമുണ്ട്; അത് താഴെ മനസ്സിലാകും. അടുത്തഭാഗമായ ❛tēs ktiseōs tou Theou❜ എന്നത് സംബന്ധിക വിഭക്തിയിലുള്ള ഏകവചനം (Genitive Case Singular) ആണ്. “ദൈവത്തിൻ്റെ സൃഷ്ടിയുടെ” (of the creation of God) എന്നാണർത്ഥം. “ദൈവത്തിൻ്റെ സൃഷ്ടിയുടെ ആർഖെ” എന്ന് ഏകവചനത്തിൽ പറഞ്ഞാൽ, ഭാഷാപരമായി ആദ്യത്തെ സൃഷ്ടി എന്ന് അർത്ഥം വരുന്നില്ല. “സൃഷ്ടി” എന്ന പദം ബഹുവചനം ആയാലാണ് “ആർഖെ” (Beginning) എന്ന പദത്തിന് ഒന്നാമത്തേത് (ആദ്യത്തേത്) എന്ന് അർത്ഥം വരുന്നത്. അല്ലെങ്കിൽ, സൃഷ്ടിക്ക് കാരണം (ഹേതു) എന്നാണ് അർത്ഥം വരുന്നത്. അഥായത്, അവിടെ “ദൈവത്തിൻ്റെ സൃഷ്ടികളുടെ” (of the creations of God) എന്ന ബഹുവചനം ആയിരുന്നെങ്കിൽ, സൃഷ്ടികളിൽ ഒന്നാമത്തെ (ആദ്യത്തെ) സൃഷ്ടി എന്ന് അർത്ഥം വരുമായിരുന്നു. “ദൈവസൃഷ്ടിയിൽ ആദ്യത്തവൻ” അല്ലെങ്കിൽ, “ഒന്നാമത്തവൻഎന്ന് ഏകവചനത്തിൽ പറഞ്ഞാൽ, ആ പ്രയോഗംതന്നെ പരമ അബദ്ധമാണ്. തന്മൂലം, പ്രസ്തുത വേദഭാഗത്തെ “ആർഖെ” (Beginning) എന്ന പദത്തിന്, ആരംഭം എന്നല്ല അർത്ഥം; “കാരണം, ഹേതു” എന്നൊക്കെയാണ് അർത്ഥമെന്ന് മനസ്സിലാക്കാം.

വചനത്തെളിവുകൾ:
➦ “യേശു ഇതിനെ അടയാളങ്ങളുടെ ആരംഭമായി ഗലീലയിലെ കാനാവിൽവെച്ച് ചെയ്ത് തന്റെ മഹത്വം വെളിപ്പെടുത്തി.” (യോഹ, 2:11). ഈ വേദഭാഗത്തെ “അടയാളങ്ങൾ” എന്ന ബഹുവചനം ശ്രദ്ധിക്കുക. ഇവിടെ, “അടയാളങ്ങളുടെ” (of miracles) എന്നർത്ഥമുള്ള “sēmeion” എന്ന നാമപദം സംബന്ധിക വിഭക്തിയിലുള്ള ബഹുവചനം (Genitive Case Plural) ആയതുകൊണ്ടാണ്, “ആർഖേൻ” (archēn) എന്ന പ്രതിഗ്രാഹിക വിഭക്തിയിലുള്ള (Accusative Case) പദത്തിന് “ആരംഭം” (ആദ്യത്തെ/ഒന്നാമത്തെ) എന്ന് അർത്ഥം വന്നത്. യേശു ചെയ്ത അനേക അടയാളങ്ങളിൽ ആദ്യത്തേതാണ് കാനാവിലെ കല്യാണവിരുന്നിൽ വെള്ളം വീഞ്ഞാക്കിയ അത്ഭുതം. യേശു ഒരു അടയാളം മാത്രമാണ് ചെയ്തിരുന്നതെങ്കിൽ, അതിനെ ആരംഭം (ആദ്യത്തെ) എന്ന് എങ്ങനെ പറയും? അവൻ അനേകം അടയാളങ്ങൾ ചെയ്തതുകൊണ്ടാണ്, അതിൽ ആദ്യത്തെ അടയാളത്തെ “അടയാളങ്ങളുടെ ആരംഭം” എന്ന് യോഹന്നാൻ പിൽക്കാലത്ത് എഴുതുന്നത്. “അടയാളങ്ങൾ” എന്ന നാമപദം (Noun) ബഹുവചനമായപോലെ, വെളിപ്പാടിൽ “സൃഷ്ടികൾ” അഥവാ, “ദൈവത്തിൻ്റെ സൃഷ്ടികളുടെ ആർഖെ” എന്ന ബഹുവചന ആയിരുന്നെങ്കിൽ, മനുഷ്യപുത്രനോട് സദൃശൻ സൃഷ്ടികളിൽ ഒന്നാമനാണ് അല്ലെങ്കിൽ, ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിയാണെന്ന് അർത്ഥം വരുമായിരുന്നു. എന്നാൽ അവിടെ “ദൈവത്തിൻ്റെ സൃഷ്ടിയുടെ ആർഖെ” എന്ന ഏകവചനമാണ് ഉപയോഗിച്ചിരിക്കുന്നത്. അതിനാൽ, അവൻ “ദൈവസൃഷ്ടിയുടെ കാരണക്കാരൻ” അല്ലെങ്കിൽ, “സൃഷ്ടിക്ക് ഹേതുവായവൻ” എന്നാണ് ശരിയായ അർത്ഥം.

ഏകവചനത്തിൻ്റെ തെളിവ്: 
➦ “യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു. അവയെ ആചരിക്കുന്ന എല്ലാവർക്കും നല്ല ബുദ്ധി ഉണ്ടു; അവന്റെ സ്തുതി എന്നേക്കും നിലനില്ക്കുന്നു.” (സങ്കീ, 111:11 – സദൃ, 1:7; 9:10). ക്രിസ്തുവും അപ്പൊസ്തലന്മാരും ആദിമസഭയും ഉപയോഗിച്ചിരുന്നതും പുതിയനിയമത്തിലേക്ക് ഉദ്ധരണികൾ എടുത്തിരിക്കുന്നതുമായ LXX-ൽ പ്രസ്തുത വാക്യങ്ങളിൽ “ആരംഭം” (Beginning) എന്നർത്ഥമുള്ള “ആർഖെ” (Archē) എന്ന പദമാണാ. ഇവിടെ, യഹോവാഭക്തി ജ്ഞാനത്തിൽ ഒന്നാമത്തേത് എന്നോ, ആദ്യത്തേത് എന്നോ അല്ല അർത്ഥമാക്കുന്നത്; ഭക്തൻ്റെ ജ്ഞാനത്തിനു “കാരണം” (ഹേതു) യഹോവയോടുള്ള ഭക്തിയാണ് എന്നാണർത്ഥം.

മറ്റൊരു വ്യക്തമായ തെളിവ്:
➦ “സൃഷ്ടിയുടെ ആരംഭത്തിങ്കലോ ദൈവം അവരെ ആണും പെണ്ണുമായി ഉണ്ടാക്കി.” (മർക്കൊ, 10:6). ഇവിടെയും “സൃഷ്ടി” എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്നത്, “ക്തീസെയോസ്” (ktíseos) എന്ന ഏകവചനമാണ്. സൃഷ്ടികളിൽ ആദ്യമായി മനുഷ്യനെയല്ല സൃഷ്ടിച്ചത്. എല്ലാ സൃഷ്ടികൾക്കും അവസാനമാണ് മനുഷ്യനെ സൃഷ്ടിച്ചത്. പ്രത്യുത, “സൃഷ്ടികളുടെ ആരംഭത്തിൽ” അവരെ ആണും പെണ്ണുമായി ഉണ്ടാക്കി, എന്ന് ബഹുവചനത്തിൽ പറഞ്ഞിരുന്നെങ്കിൽ, ആദാമിനെയും ഹവ്വയെയുമാണ് ദൈവം ആദ്യം സൃഷ്ടിച്ചതെന്ന് അർത്ഥം വരും. എന്നാൽ അത് വാസ്തവം അല്ലാത്തതിനാലാണ്, “സൃഷ്ടിയുടെ ആരംഭത്തിൽ“ എന്ന ഏകവചനം പറഞ്ഞിരിക്കുന്നത്. ഇവിടെയും “സൃഷ്ടിയുടെ ആരംഭം” (The beginning of the creation) എന്നർത്ഥത്തിൽ “archēs ktiseōs” എന്ന വെളിപ്പാടിലെ അതേ പ്രയോഗമാണ് ഇവിടെയും ഉള്ളത്. അതുകൊണ്ട്, ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടി ആദവും ഹവ്വായും ആണെന്ന് ആരെങ്കിലും പറയുമോ? സ്വർഗ്ഗീയ സൈന്യത്തെയും ആകാശഭൂമികളെയും ഭൂമിയിലെ മറ്റ് ജീവജാലങ്ങളെയും സൃഷ്ടിച്ചശേഷമാണ് മനുഷ്യരെ സൃഷ്ടിച്ചത്. മനുഷ്യൻ സൃഷ്ടിയുടെ മകുടം ആയതുകൊണ്ടാണ്, അവനെ ആരംഭത്തിൽ സൃഷ്ടിച്ചു എന്ന് പറയുന്നത്: (ഉല്പ, 1:28-30). അല്ലാതെ, അവനെ ആദ്യം സൃഷ്ടിച്ചതുകൊണ്ടല്ല. ഭാഷയ്ക്ക് ഒരു വ്യാകരണവും അത് ഉപയോഗിക്കാൻ ഒരു നിയമവുമുണ്ട്. അല്ലാതെ, വല്ലവിധേനയും ഉപദേശം ഉണ്ടാക്കുമ്പോഴാണ് ദുരുപദേശമാകുന്നത്.

ബഹുവചനത്തിൻ്റെ തെളിവ്:
➦ ബഹുവചനത്തിൽ പറഞ്ഞിരിക്കുന്നതിൻ്റെ തെളിവും ബൈബിളിലുണ്ട്: “നാം അവന്റെ സൃഷ്ടികളിൽ ഒരുവിധം ആദ്യഫലമാകേണ്ടതിനു അവൻ തന്റെ ഇഷ്ടം ഹേതുവായി സത്യത്തിന്റെ വചനത്താൽ നമ്മെ ജനിപ്പിച്ചിരിക്കുന്നു.” (യാക്കോ, 1:18). ഇവിടെ, ബഹുവചനത്തെ കുറിക്കുന്ന ഗ്രീക്കുപദം “ക്തീസ്മാതോൻ” (ktismáton) എന്ന സംബന്ധിക വിഭക്തിയിലുള്ള ബഹുവചനം (Genitive Case Plural) ആണ്. ഈ വേദഭാഗത്ത് “സൃഷ്ടികൾ” (Creatures) എന്ന ബഹുവചനം ശ്രദ്ധിക്കുക. വീണ്ടുംജനിച്ചവർ സൃഷ്ടിക്ക് കാരണമല്ല; സൃഷ്ടികളിൽ ആദ്യഫലം (firstfruits) അല്ലെങ്കിൽ, എല്ലാ സൃഷ്പ്രടികളിലുംവെച്ച് പ്രഥമസ്ഥാനം നല്കാൻ വേണ്ടിയാണ് ദൈവം നമ്മെ അവൻ്റെ വചനത്താൽ വീണ്ടും ജനിപ്പിച്ചിരിക്കുന്നത്. തന്മൂലം, “ദൈവസൃഷ്ടിയുടെ ആർഖെ” എന്ന് പറഞ്ഞാൽ, ദൈവസൃഷ്ടിക്ക് കാരണം/ഹേതു എന്നാണ് ആ പ്രയോഗത്തിൻ്റെ ശരിയായ അർത്ഥമെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം.

☛ യേശു ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം (Existence) എന്താണ്? എന്ന് പലർക്കും അറിയില്ല. അതുകൊണ്ടാണ്, അവൻ ദൈവമാണെന്ന് ചിലരും, ആദ്യത്തെ സൃഷ്ടിയാണെന്ന് മറ്റുചിലരും, വെറും മനുഷ്യരാണെന്ന് വേറെ ചിലരും വിചാരിക്കുന്നത്. [കാണുക: ക്രിസ്തുവിനെ അറിയുക]

ക്രിസ്തുവും പാപമോചനവും

☛ പാപമോചനത്തിനുള്ള അധികാരം യേശുവിന്ന് സ്വതേ ഉണ്ടായിരുന്നില്ല; യേശു എന്ന് പേരുള്ള മനുഷ്യന് ദൈവം കൊടുത്തതാണ്: (യോഹ, 9:11). മത്തായിയും ലൂക്കൊസും പക്ഷവാദരോഗിക്ക് പാപമോചനം നൽകുന്ന സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്: (മത്താ, 9:2-7ലൂക്കൊ, 5:18-26). എന്നാൽ ലൂക്കൊസിലെ വാക്യമാണ് യേശു ദൈവമാണെന്ന് തെറ്റിദ്ധരിക്കാൻ കാരണം: “അവരുടെ വിശ്വാസം കണ്ടിട്ടു. അവൻ: “മനുഷ്യാ, നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു” എന്നു പറഞ്ഞു. ശാസ്ത്രിമാരും പരീശന്മാരും: ദൈവദൂഷണം പറയുന്ന ഇവൻ ആർ? ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.” (ലൂക്കോ, 5:20-21). ലൂക്കൊസിലെ ഈ ഭാഗം വായിക്കുമ്പോൾ, ക്രിസ്തു പക്ഷവാദരോഗിക്ക് പാപമോചനം നല്കിയതിനാൽ, ഇവിടെപ്പറയുന്ന “ദൈവം ഒരുവൻ” (God alone) ക്രിസ്തുവാണെന്ന് വിചാരിക്കുന്നത് സ്വാഭാവികമാണ്. പക്ഷവാതക്കാരനോടു “മനുഷ്യാ, നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു” എന്ന് യേശു പറഞ്ഞപ്പോഴാണ് (ലൂക്കൊ, 5:20), “ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ശാസ്ത്രിമാരും പരീശന്മാരും ചിന്തിച്ചുതുടങ്ങിയത്.” (ലൂക്കൊ, 5:21)

☛ എന്നാൽ ഇതിൻ്റെ ബാക്കിഭാഗം മത്തായി രേഖപ്പെടുത്തിയിരിക്കുന്നത് നോക്കുക: “എങ്കിലും ഭൂമിയിൽ പാപങ്ങളെ മോചിപ്പാൻ മനുഷ്യപുത്രന്നു അധികാരം ഉണ്ടു എന്നു നിങ്ങൾ അറിയേണ്ടതിന്നു-അവൻ പക്ഷവാതക്കാരനോടു: “എഴുന്നേറ്റു, കിടക്ക എടുത്തു വീട്ടിൽ പോക” എന്നു പറഞ്ഞു. അവൻ എഴുന്നേറ്റു വീട്ടിൽ പോയി. പുരുഷാരം അതു കണ്ടു ഭയപ്പെട്ടു മനുഷ്യർക്കു ഇങ്ങനെയുള്ള അധികാരം കൊടുത്ത ദൈവത്തെ മഹത്വപ്പെടുത്തി.” (മത്താ, 9:6-8). രോഗത്തിൻ്റെ കാരണം പാപമായിരുന്നു. പാപം ക്ഷമിക്കപ്പെട്ട പക്ഷവാദരോഗി സൗഖ്യം പ്രാപിച്ച് എഴുന്നേറ്റു വീട്ടിൽപ്പോയപ്പോൾ പുരുഷാരത്തിൻ്റെ പ്രതീകരണം ശ്രദ്ധിക്കുക: ➟“പുരുഷാരം അതു കണ്ടു ഭയപ്പെട്ടു മനുഷ്യർക്കു ഇങ്ങനെയുള്ള അധികാരം കൊടുത്ത ദൈവത്തെ മഹത്വപ്പെടുത്തി” (മത്താ, 9:8). അതായത്, ആരാണോ “ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ” എന്നു ഹൃദയത്തിൽ ചിന്തിച്ചത്, അവർ തന്നെയാണ് യേശു എന്ന് പേരുള്ള മനുഷ്യന് ദൈവം കൊടുത്ത അധികാരമാണെന്ന് പറഞ്ഞുകൊണ്ട്, ദൈവത്തെ മഹത്വപ്പെടുത്തിയത്: (യോഹ, 9:11).

☛ “പിതാവ് ചെയ്തുകാണുന്നതല്ലാതെ, എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല” എന്ന് ദൈവപുത്രൻതന്നെ സാക്ഷ്യം പറഞ്ഞിട്ടുള്ളതാണ്: (യോഹ, 5:19; യോഹ, 5:30). അതിനുമുകളിൽ ഒരു അപ്പീൽ (Appeal) ഉണ്ടോ? അതിനാൽ, ദൈവപുത്രന് പാപമോചനത്തിനുള്ള അധികാരം സ്വതേ ഇല്ലായിരുന്നു എന്നും, ദൈവത്താലാണ് അവൻ പാപമോചനം നടത്തിയതെന്നും അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം.

☛ യേശു അപ്പൊസ്തലന്മാർക്ക് പാപമോചനത്തിനുള്ള അധികാരം കൊടുത്തതായി കാണാം: “ആരുടെ പാപങ്ങൾ നിങ്ങൾ മോചിക്കുന്നവോ അവർക്കു മോചിക്കപ്പെട്ടിരിക്കുന്നു; ആരുടെ പാപങ്ങൾ നിർത്തുന്നുവോ അവർക്കു നിർത്തിയിരിക്കുന്നു എന്നു പറഞ്ഞു.” (യോഹ, 20:23). പിതാവിൻ്റെ കല്പനയാലാണ് യേശു പ്രവർത്തിച്ചതും സംസാരിച്ചതും: “യേശു അവരോടു: “പിതാവിന്റെ കല്പനയാൽ ഞാൻ പല നല്ല പ്രവൃത്തികൾ നിങ്ങളെ കാണിച്ചിരിക്കുന്നു; അവയിൽ ഏതു പ്രവൃത്തിനിമിത്തം നിങ്ങൾ എന്നെ കല്ലെറിയുന്നു?” എന്നു ചോദിച്ചു.” (യോഹ, 10:32). ➟“ഞാൻ സ്വയമായി സംസാരിച്ചിട്ടില്ല; എന്നെ അയച്ച പിതാവു തന്നേ ഞാൻ ഇന്നതു പറയേണം എന്നും ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു.” (യോഹ, 12:49 ⁃ ആവ, 18:18-19; പ്രവൃ, 3:22-23). ഒരർത്ഥത്തിൽ സുവിശേഷകന്മാർ എല്ലാവരും ചെയ്യുന്നത് പാപമോചനത്തിൻ്റെ ശുശ്രൂഷയാണ്: (ലൂക്കൊ, 24:47).

യേശു എന്ന് പേരുള്ള മനുഷ്യൻ:
➦ “പിതാവാണ് ഒരേയൊരു സത്യദൈവം” (Father, the only true) എന്നും (യോഹ, 17:3), താൻ മനുഷ്യനാണെന്ന് യേശുതന്നെ സംശയലേശെമെന്യ പഠിപ്പിച്ചിട്ടുണ്ട്: “ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.” (യോഹ, 8:40 ⁃ മത്താ, 11:19; ലൂക്കൊ, 7:34). ഇവിടെ ശ്രദ്ധേയമായ കാര്യം എന്താണെന്ന് ചോദിച്ചാൽ, ഏകദൈവത്തിൽനിന്ന് മനുഷ്യനായ തന്നെ വ്യക്തമായി വേർതിരിച്ചാണ് യേശു പഠിപ്പിച്ചത്. ➟അപ്പൊസ്തലന്മാരും അസന്ദിഗ്ധമായി ആവർത്തിച്ച് പഠിപ്പിച്ചിട്ടുണ്ട്: മനുഷ്യൻ (മത്താ, 26:72; 26:74), യേശു എന്നു പേരുള്ള മനുഷ്യൻ (യോഹ, 9:11), പുരുഷനായ (Man) നസറായനായ യേശു (പ്രവൃ, 2:23), ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15), മനുഷ്യൻ (1കൊരി, 5:21), രണ്ടാം മനുഷ്യൻ (1കൊരി, 15:47), ഏകപുരുഷൻ (One Man) (2കൊരി, 11:2), മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6). ➟മറ്റുള്ളവരുടെ സാക്ഷ്യം: യോഹന്നാൻ സ്നാപകൻ (യോഹ, 1:30), പുരുഷാരം (മത്താ, 9:8), ശമര്യാസ്ത്രീ (യോഹ, 4:29), ചേകവർ (യോഹ, 7:46), പിറവിക്കുരുടൻ (യോഹ, 9:11), പരീശന്മാർ (യോഹ, 9:16), യെഹൂദന്മാർ (യോഹ, 10:33), മഹാപുരോഹിതന്മാർ (യോഹ, 11:47), കയ്യാഫാവ് (യോഹ, 11:50), വാതിൽ കാവൽക്കാരത്തി (യോഹ, 18:17), പീലാത്തോസ് (ലൂക്കൊ, 23:4), ശതാധിപൻ (മർക്കൊ, 15:39), ന്യായാധിപസംഘം (പ്രവൃ, 5:28) ഉൾപ്പെടെ, ഒന്നാം നൂറ്റാണ്ടിൽ അവനെ നേരിൽക്കണ്ട എല്ലാവരും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പിന്നെ, യെഹൂദന്മാർ അവരുടെ ഏകദൈവമായ യഹോവയെ തള്ളി യേശുവെന്ന മനുഷ്യനാണ് 𝗚𝗼𝗱 𝗮𝗹𝗼𝗻𝗲 (ദൈവം ഒരുവൻ) എന്ന് പറയുകയോ, ലൂക്കൊസ് അത് എഴുതിവെക്കുകയോ ചെയ്യുമോ?

☛ 𝗠𝗼𝗻𝗼𝘀 𝗵𝗼 𝗧𝗵𝗲𝗼𝘀:
➦ പ്രസ്തുത വാക്യത്തിൽ, “ദൈവം ഒരുവൻ” എന്ന് പറയുന്നത് ഗ്രീക്കിൽ 𝗠𝗼𝗻𝗼𝘀 𝗵𝗼 𝗧𝗵𝗲𝗼𝘀 ആണ്. മോണോസ് ഹോ തെയൊസിൻ്റെ അർത്ഥം: ഒരു ദൈവം എന്നല്ല; “ഒരേയൊരു ദൈവം” (God alone) എന്നാണ്. അതായത്, “ഒന്നിനെ” (One) കുറിക്കുന്ന 𝗛𝗲𝗶𝘀 (ഹെയ്സ്) അല്ല; “ഒരെയൊരു, ഒറ്റയ്ക്ക്, മാത്രം” (alone, only) എന്നൊക്കെ അർത്ഥമുള്ള 𝗠𝗼𝗻𝗼𝘀 (മോണോസ്) എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ഗ്രീക്കിലെ 𝗠𝗼𝗻𝗼𝘀 എന്ന പദവും, ഇംഗ്ലീഷിലെ 𝗔𝗹𝗼𝗻𝗲, 𝗼𝗻𝗹𝘆 എന്നീ പദങ്ങളും മലയാളത്തിലെ “ഒരെയൊരു, ഒറ്റയ്ക്ക്, മാത്രം” എന്നീ പദങ്ങളും മറ്റാരെയും ഉൾപ്പെടുത്താത്ത (Exclusive) പദങ്ങളാണ്.

𝟭. 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀:
➦ ഒരുത്തനെ മാത്രം വിശേഷിപ്പിക്കുന്ന, മറ്റാരെയും ഉൾപ്പെടുത്തതാത്ത 𝗠𝗼𝗻𝗼𝘀 (only) എന്ന പദംകൊണ്ട് ആരെയാണ് 𝗧𝗵𝗲𝗼𝘀 (ദൈവം) അല്ലെങ്കിൽ 𝗧𝗵𝗲 𝗼𝗻𝗹𝘆 𝗚𝗼𝗱 (ഒരേയൊരു ദൈവം) എന്ന് ബൈബിൾ വിശേഷിപ്പിക്കുന്നതെന്ന് നമുക്ക് നോക്കാം:
☛ പിതാവായ യഹോവയാണ് ബൈബിൾ വെളിപ്പെടുത്തുന്ന 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 (മോണോസ് തെയോസ്) അഥവാ, 𝗧𝗵𝗲 𝗼𝗻𝗹𝘆 𝗚𝗼𝗱 (ഒരേയൊരു ദൈവം). നമ്മുടെ രക്ഷിതാവും കർത്താവുമായ യേശുക്രിസ്തുവും (യോഹ, 5:44; 17:3), പൗലൊസും (റോമ, 16:26; 1തിമൊ, 1:17), യേശുവിൻ്റെ സ്വന്തസഹോദരനായ യൂദായും (1:25) അക്കാര്യം അസന്ദിഗ്ധമായി പഠിപ്പിച്ചിട്ടുണ്ട്. പഴയനിയമത്തിൽ 𝗛𝗮-𝗘𝗹𝗼𝗵𝗶𝗺 𝗟𝗲𝗯𝗮𝗱𝗲𝗸𝗮 എന്നാണ്. അതിൻ്റെ അർത്ഥം: “ദൈവം ഒരുത്തൻ മാത്രം” അല്ലെങ്കിൽ “നീ (യഹോവ) മാത്രമാണ് ദൈവം” (You alone are God) എന്നാണ്: (2Kig, 19:15; 2Kin, 19:19; Psa, 86:10; Isa, 37:16; Isa, 37:20). ക്രിസ്തുവും അപ്പൊസ്തലന്മാരും ആദിമസഭയും ഉപയോഗിച്ചിരുന്നതും പുതിയനിയമത്തിലേക്ക് ഉദ്ധരണികൾ എടുത്തിരിക്കുന്നതുമായ LXX-ൽ തൽസ്ഥാനത്ത് 𝗛𝗼 𝗧𝗵𝗲𝗼𝘀 𝗠𝗼𝗻𝗼𝘀 (The only God) എന്നും കാണാൻ കഴിയും: (2Kig, 19:15; 2Kig, 19:19; Psa, 86:10; Isa, 37:16; Isa, 37:20). പിതാവാണ്, “ഒരേയൊരു ദൈവം” (Ho Monos Theos – The only God) പുത്രൻ ഏത് വകയിലാണ് ദൈവം ആകുന്നത്?

𝟮. സ്വർഗ്ഗത്തിലെയും ഭൂമിയിലെയും ഏകദൈവം:
➦ പിതാവായ യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ലെന്നാണ് പഴയപുതിയനിയമങ്ങൾ അസന്ദിഗ്ദ്ധമായി പഠിപ്പിക്കുന്നത്: “മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39ആവ, 3:24;യോശു, 2:11;1രാജാ, 8:23;2ദിന, 6:14;സങ്കീ, 73:25). “ആകാശത്തിലോ (Heaven) ഭൂമിയിലോ Earth) ദേവന്മാർ (gods) എന്നു പേരുള്ളവർ (വിളിക്കപ്പെടുന്നവർ) ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.” (1കൊരി, 8:5-6റോമ, 16:26, എഫെ, 4:6; 1തിമൊ, 1:17; യൂദാ, 1:24). ➟ക്രിസ്തുവും അക്കാര്യം അസന്ദിഗ്ദ്ധമായി പഠിപ്പിച്ചിട്ടുണ്ട്. (മർക്കൊ, 12:29; യോഹ, 5:44; യോഹ, 17:3). 

𝟯. യേശുക്രിസ്തുവിൻ്റെ ദൈവം:
➦ യേശുക്രിസ്തുവിൻ്റെ ദൈവം എന്ന പ്രയോഗം പതിനൊന്ന് വാക്യങ്ങളിലായി പതിമൂന്ന് പ്രാവശ്യം കാണാം: 
𝟭. My God, My God, why have You forsaken Me? (Mat, 27:46)
𝟮. My God, My God, why have You forsaken Me? (Mar, 15:34)
𝟯. I am ascending to My Father and your Father, and to My God and your God. (Joh, 20:17)
𝟰. Glorify the God and Father of our Lord Jesus Christ. (Rom, 15:6)
𝟱. Blessed be the God and Father of our Lord Jesus Christ. (2Cor, 1:3)
𝟲. The God and Father of our Lord Jesus Christ, who is blessed forever. (2Cor, 11:31)
𝟳. Blessed be the God and Father of our Lord Jesus Christ. (Eph, 1:3)
𝟴. The God of our Lord Jesus Christ, the Father of glory. (Eph, 1:17)
𝟵. We give thanks to the God and Father of our Lord Jesus Christ. (Col, 1:3)
𝟭𝟬. Blessed be the God and Father of our Lord Jesus Christ. (1Pet, 1:3)
𝟭𝟭. To His (Jesus) God and Father, to Him be glory and dominion
forever and ever. Amen. (Rev, 1:6).
☛ബന്ധം വ്യത്യസ്തമാണെങ്കിലും, യേശുക്രിസ്തുവിൻ്റെയും
നമ്മുടെയും ദൈവം, പിതാവായ യഹോവ ഒരുത്തൻ മാത്രമാണ്: (യോഹ, 17:3; 1കൊരി, 8:5-6). ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും യേശുക്രിസ്തുവും അപ്പൊസ്തലന്മാരും പഠിപ്പിച്ച ഈ വസ്തുതയ്ക്ക് മാറ്റമുണ്ടാകില്ല. ➟[കാണുക: ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ദൈവഭക്തിയുടെ മർമ്മം]

ഉപസംഹാരം:
➦ “ദൈവം ഒരുവൻ” (God alone) എന്ന് അവിടെപ്പറയുന്നത് ദൈവപുത്രനായ യേശുവിനെയല്ല; യേശു പഠിപ്പിച്ച ദൈവവും (മർക്കൊ, 12:29; യോഹ, 5:44; യോഹ, 17:3), അവൻ “എൻ്റെ ദൈവം” എന്ന് സംബോധന ചെയ്തവനും (യോഹ, 20:17; മത്താ, 27:46; മർക്കൊ, 15:33), “യേശുക്രിസ്തുവിൻ്റെ ദൈവം എന്ന് അപ്പൊസ്തലന്മാർ പഠിപ്പിച്ചവനുമായ പിതാവായ ഏകസത്യദൈവമാണ് (Father, the only true God) അവിടെപ്പറയുന്ന ഒരേയൊരു ദൈവം.