☛ അന്ത്യകാലത്ത് വെളിപ്പെട്ടവൻ:
➦ ❝അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.❞ (1പത്രൊ, 1:20). ➤ഗ്രീക്കിൽ ❛Proginōskō❜ എന്ന ക്രിയാരൂപത്തിൽ (Verb Form) നിന്നുള്ള അഞ്ച് പദങ്ങൾ കാണാം: (പ്രവൃ, 26:5; റോമ, 8:29; റോമ, 11:2; 1പത്രൊ, 1:20; 2പത്രൊ, 3:17). ➟ഈ വേദഭാഗത്ത്, ❛മുന്നറിയുക അല്ലെങ്കിൽ മുമ്പേ അറിയുക❜ എന്നർത്ഥമുള്ള ❛Proginōskō❜ എന്ന ക്രിയാപദത്തിൽനിന്ന് ഉരുത്തിരിഞ്ഞ വിശേഷണ രൂപമാണ് ❛മുന്നറിയപ്പെട്ടവൻ അല്ലെങ്കിൽ മുമ്പുകൂട്ടി അറിയപ്പെട്ടവൻ❜ എന്നർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ❛proegnōsmenou❜ എന്ന പദം. ➟അതായത്, ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്ത (ക്രിസ്തു) യേശു എന്നു പേരുള്ള മനുഷ്യൻ മുമ്പെ ഉണ്ടായിരുന്നു എന്നല്ല; അവൻ ❛മുമ്പുകൂട്ടി അറിയപ്പെട്ടവൻ❜ എന്നാണ് പത്രൊസ് അപ്പൊസ്തലൻ പറയുന്നത്: (പ്രവൃ, 10:38; യോഹ, 9:12).
➦ ❝ദൈവപുത്രനായ യേശു മുമ്പെ ഉണ്ടായിരുന്നവനല്ല; പഴയനിയമത്തിൽ അവനെക്കുറിച്ഛുള്ള പ്രവചനങ്ങളല്ലാതെ, യേശുവെന്ന വ്യക്തിയെ കാണാൻ കഴിയില്ല: (ഉല്പ, 3:15; ആവ, 18:15; ആവ, 18:18-19; സങ്കീ, 40:6; യെശ, 7:14; യെശ, 52:13-15; യെശ, 53:1-12; യെശ, 61:1-2; മീഖാ, 5:2). ➟അവൻ്റെ ➤ജന്മസ്ഥലം (മീഖാ, 5:2), ➤ജനനം (യെശ, 7:14), ➤ക്രിസ്തുത്വം (യെശ, 61:1), ➤പുത്രത്വം (ലൂക്കൊ, 1:32; ലൂക്കൊ, 1:35), ➤ശുശ്രൂഷ (യെശ, 42:1-3), ➤അത്ഭുതങ്ങൾ (യെശ, 35:5-6), ➤കഷ്ടാനുഭവം (യെശ, 52:14; യെശ, 53:2-8), ➤മരണം (യെശ, 53:10-12), ➤അടക്കം (യെശ, 53:9), ➤പുനരുത്ഥാനം (സങ്കീ, 16:10), ➤കർത്തൃത്വം (ലൂക്കൊ, 2:11⁃⁃പ്രവൃ, 2:36), ➤പിൻവരുന്ന മഹിമ (1പത്രൊ, 1:11⁃⁃എബ്രാ, 2:9) മുതലായ എല്ലാം പ്രവചനങ്ങളായിരുന്നു. ➟ആദ്യപ്രവചനം ഉല്പത്തി 3:15 ആണ്. ➟അതിനുമുമ്പ് അവനെക്കുറിച്ച് സൂചനപോലുമില്ല. ➟ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. (സംഖ്യാ, 24:14; ദാനീ, 2:28). ➟തെളിവുകൾ നോക്കാം:
❶ ദൈവം ജഡത്തിൽ വെളിപ്പെട്ടു:
➦ യേശു ദൈവത്തിൻ്റെ സാക്ഷാൽ പുത്രനാണെന്നുള്ള തെറ്റിദ്ധാരണ മൂലമാണ് നിഖ്യാ സുനഹദോസ് അവനെ സർവ്വലോകങ്ങൾക്കുമുമ്പെ സത്യദൈവത്തിൽനിന്ന് ജനിച്ച മറ്റൊരു സത്യദൈവമാക്കാൻ കാരണം. ➟എന്നാൽ യേശു ആരുടെയും സാക്ഷാൽ പുത്രനല്ല; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. അതാണ് ദൈവഭക്തിയുടെ മർമ്മം: (1തിമൊ, 3:16). ➟അതായത്, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16) കന്യകയിൽ പ്രകൃതൃതീതമായി ഉല്പാദിതമായ (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15).❞ ➤[കാണുക: ദൈവഭക്തിയുടെ മർമ്മം]
❷ ഏഴുപേരുടെ പുത്രൻ:
➦ യേശുവിനെ ഏഴുപേരുടെ പുത്രനായി വചനത്തിൽ പറഞ്ഞിട്ടുണ്ട്. ➤അബ്രാഹാമിൻ്റെ പുത്രൻ (മത്താ, 1:1), ➤ദാവീദിൻ്റെ പുത്രൻ (മത്താ, 1:1), ➤മറിയത്തിൻ്റെ പുത്രൻ (മർക്കൊ, 6:3), ➤യോസേഫിൻ്റെ പുത്രൻ (യോഹ, 1:45), ➤ദൈവപുത്രൻ (മത്താ, 14:33), ➤മനുഷ്യപുത്രൻ (മത്താ, 8:29), ➤സ്ത്രീയുടെ സന്തതി (ഗലാ, 4:4). കാലസമ്പൂർണ്ണതയിലെ സ്ത്രീ മറിയമല്ല; യിസ്രായേലാണ്: (ഉല്പ, 3:15; മീഖാ, 5:2-3; റോമ, 9:5). ➟ഒരുത്തനെ ഏഴുപേരുടെ പുത്രനായി പറഞ്ഞിട്ടുണ്ടെങ്കിൽ, അവൻ ആരുടെയും സാക്ഷാൽ പുത്രനല്ലെന്നും ➤❛പുത്രൻ❜ എന്നത് അവൻ്റെ അസ്തിത്വമല്ല; പദവിയാണെന്നും ആർക്കും മനസ്സിലാകും. ➟അതിൽ ഏറ്റവും അധികം പറഞ്ഞിരിക്കുന്നത് ➤❛മനുഷ്യപുത്രൻ❜ എന്നാണ്. ➟അതിനാൽ അവൻ ഏതെങ്കിലും മനുഷ്യൻ്റെ സാക്ഷാൽ പുത്രനാകുമോ❓
➦ മറ്റൊരു ശ്രദ്ധേയമായ കാര്യം: ➤യേശു ജനനത്തിൽ ആറുപേരുടെ പുത്രനായിരുന്നു; എന്നാൽ ദൈവപുത്രൻ ആയിരുന്നില്ല. ➟ഗബ്രിയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവർത്തിയായി അവനു് ഏകദേശം മുപ്പത് വയസ്സുള്ളപ്പോൾ യോർദ്ദാനിൽവെച്ച്, പിതാവിനാൽ ➤❝ഇവൻ എൻ്റെ പ്രിയപുത്രൻ❞ എന്ന് വിളിക്കപ്പെട്ടപ്പോഴാണ് അവൻ ➤❛ദൈവപുത്രൻ❜ എന്ന സവിശേഷ പദവിക്ക് അർഹനായത്: (ലൂക്കൊ, 1:32; ലൂക്കൊ, 1:35: ലൂക്കൊ, 3:22). ➟രണ്ട് പ്രവചനങ്ങളുടെ നിവർത്തിയായി എ.ഡി. 29-ൽ മാത്രം ➤❛ദൈവപുത്രൻ❜ ആയവൻ എങ്ങനെയാണ് ദൈവത്തിൻ്റെ സാക്ഷാൽ പുത്രനാകുന്നത്❓
❸ ഈ മനുഷ്യൻ ദൈവപുത്രനായിരുന്നു സത്യം:
➦ ദൈവപുത്രൻ മനുഷ്യനാണെന്ന് ദൈവശ്വാസീയമായ വചനം സത്യംചെയ്ത് പറഞ്ഞിട്ടുണ്ട്: ➤❝യേശുവിന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.❞ (മർക്കൊ, 15:39). ➤❛മനുഷ്യൻ❜ (𝐌𝐚𝐧) എന്നത് യേശുവിൻ്റെ ➤❛പ്രകൃതിയും❜ (𝐍𝐚𝐭𝐮𝐫𝐞) ➤❛പുത്രൻ❜ (𝐒𝐨𝐧) എന്നത് ഏകമനുഷ്യനായ യേശുവിൻ്റെ ➤❛പദവിയും❜ (𝐓𝐢𝐭𝐥𝐞) ആണ് (റോമ, 5:15). ➤❛മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.❜ (യോഹ, 8:40). ➤❛യേശു എന്നു പേരുള്ള മനുഷ്യൻ❜ (യോഹ, 9:11), ➤❛പുരുഷനായ (𝐌𝐚𝐧) നസറായനായ യേശു❜ (പ്രവൃ, 2:23), ➤❛ഏകമനുഷ്യനായ യേശുക്രിസ്തു❜ (റോമ, 5:15), ➤❛രണ്ടാം മനുഷ്യൻ❜ (1കൊരി, 15:47), ➤❛ഏകപുരുഷൻ (𝐨𝐧𝐞 𝐌𝐚𝐧)❜ (2കൊരി, 11:2), ➤❛മനുഷ്യനായ ക്രിസ്തുയേശു❜ (1തിമൊ, 2:6) എന്നിവയും നോക്കുക. ➟ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി എ.എം. 3755-ൽ (ബി.സി. 6) കന്യകയിൽ ഉല്പാദിതമായവൻ എങ്ങനെ ദൈവത്തിൻ്റെ സാക്ഷാൽ പുത്രനാകും❓ ➟എങ്ങനെ പഴയനിയമത്തിൽ ഉണ്ടാകും❓ ➟യേശു മനുഷ്യനാണെന്ന് അമ്പതുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. ➤[കാണുക: മനുഷ്യനായ ക്രിസ്തുയേശു, പിതാവു് ഏകദൈവവും പുത്രൻ ഏകമനുഷ്യനും, ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?]
❹ മുന്നറിയപ്പെട്ടവർ:
➦ ക്രിസ്തുവിനെ മുന്നറിയപ്പെട്ടവൻ എന്ന് പറഞ്ഞിരിക്കുന്നപോലെ വിശ്വാസികളെയും പറഞ്ഞിട്ടുണ്ട്: ➤❝അവൻ മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു.❞ (റോമ, 8:29). ➟ഈ വേദഭാഗത്ത്, ❛മുന്നറിഞ്ഞ അല്ലെങ്കിൽ മുൻകൂട്ടി അറിഞ്ഞ❜ എന്നർത്ഥമുള്ള ❛Proegnō❜ എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ❛മുന്നറിയുക❜ എന്നർത്ഥമുള്ള ❛Proginōskō❜ വർത്തമാനകാലത്തിലുള്ള (Present Active Indicative) പദമാണ്. ➟അതിൽനിന്ന് വന്ന ഭൂതകാലത്തിലുള്ള (Aorist) പദമാണ് ഇവിടെ കാണുന്നത്. ➟ഇവിടെ ദൈവം ➤❛മുന്നറിഞ്ഞവർ❜ എന്നു പൗലോസ് പറഞ്ഞിരിക്കുന്നത് ക്രിസ്തുവിലൂടെ രക്ഷിക്കപ്പെടുവാനുള്ള വിശ്വാസികളെക്കുറിച്ചാണ്. ➟അവരൊക്കെ ആദിമുതലേ ഉണ്ടായിരുന്നവരല്ല; എല്ലാവരെയും ദൈവം തൻ്റെ സർവ്വജ്ഞാനത്താൽ മുമ്പേ അറിഞ്ഞിരുന്നു എന്നാണ് പറയുന്നത്. ➟ദൈവം എപ്രകാരം ക്രിസ്തുവിനെയും അവനിലൂടെയുള്ള രക്ഷയെയും മുന്നറിഞ്ഞിരുന്നുവോ, അപ്രകാരം അവനിലൂടെ തിരഞ്ഞെടുക്കേണ്ടവരെയും മുന്നറിഞ്ഞിരുന്നു. ➦ക്രിസ്തുവും വിശ്വാസികളും മുമ്പേ ഇല്ലായിരുന്നു; ദൈവം സർവ്വജ്ഞാനത്താൽ മുന്നറിയുകയും മുന്നിയമിക്കുകയും ചെയ്തതാണ്. ➟ഒ.നോ: (പ്രവൃ, 4:28; റോമ, 8:30; 1കൊരി, 2:7; എഫെ, 1:11-12). ➟കാലസമ്പൂർണ്ണതയിലാണ് ക്രിസ്തു വെളിപ്പെട്ടതും അവൻ മുഖാന്തരം വിശ്വസിക്കുന്നവരെ യഥാർത്ഥത്തിൽ തിരഞ്ഞെടുത്തതും: (ഗലാ, 4:4). ➟കാലസമ്പൂർണ്ണതയിൽ വെളിപ്പെട്ടവനെങ്ങനെ മുമ്പെ ഉണ്ടാകും❓
❺ ലോകസ്ഥാപനത്തിന്നു അവനിൽ തിരഞ്ഞെടുത്തു:
➦ ❝നാം തന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്നു അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ നമ്മെ അവനിൽ തിരഞ്ഞെടുത്തു.❞ (എഫെ, 1:4). ➟ഈ വാക്യപ്രകാരം ലോകസ്ഥാപനത്തിനുമുമ്പെ ക്രിസ്തു ദൈവത്തോടൊപ്പം ഉണ്ടായിരുന്നു എന്നു മനസ്സിലാക്കിയാൽ; ക്രിസ്തുവിൽ ദൈവം തിരഞ്ഞെടുത്ത നമ്മളും അന്നുണ്ടാകണം. ➟1പത്രൊസ് 1:20-ൻ്റെ മലയാളംബൈബിൾ നൂതന പരിഭാഷയിലെ (MSV’17) വാക്യം ഇപ്രകാരമാണ്: ➤❝ലോകാരംഭത്തിന് മുമ്പുതന്നെ നിങ്ങളുടെ വീണ്ടെടുപ്പുവിലയാകാൻ ദൈവം ക്രിസ്തുവിനെ തിരഞ്ഞെടുത്തിരുന്നു.❞ ➟ദൈവം ക്രിസ്തുവിനെ എപ്രകാരം തിരഞ്ഞെടത്തു എന്നു പറഞ്ഞിരിക്കുന്നുവോ, അപ്രകാരമാണ് ലോകസ്ഥാപനത്തിനു മുമ്പെ വിശ്വാസികളെയും തിരഞ്ഞെടുത്തു എന്നും പറഞ്ഞിരിക്കുന്നത്. ➟ദൈവത്തിൻ്റെ ക്രിസ്തു മുമ്പെ ഉണ്ടായിരുന്നെങ്കിൽ ക്രിസ്തുവിൽ തിരഞ്ഞെടുത്തവരും ഉണ്ടാകുമല്ലോ❓ ➟അതായത്, കാലസമ്പൂർണ്ണതയിൽ വെളിപ്പെടാനിരുന്ന തൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവിനെയും, അവനിലൂടെ മാനവജാതിക്ക് ഒരുക്കേണ്ട രക്ഷയെയും, ആ രക്ഷയ്ക്ക് അവകാശിയാകുവാൻ ഉള്ളവരെയും, ലോകസ്ഥാപനത്തിനു മുമ്പെ ദൈവം തൻ്റെ സർവ്വജ്ഞാനത്താൽ കാണുകയും തിരഞ്ഞെടുക്കുകയും ചെയ്തുവെന്നാണ് അർത്ഥം. ➤⟦ദൈവത്തിൻ്റെ മുന്നറിവിനെയാണ് തിരഞ്ഞെടുപ്പെന്ന് പറയുന്നത്. അല്ലാതെ, ചിലരെ രക്ഷയ്ക്കായും മറ്റുചിലരെ ശിക്ഷയ്ക്കായും ദൈവം മുമ്പേ നിയമിച്ചിട്ടില്ല⟧. ➟അല്ലാതെ, ക്രിസ്തുവും ക്രിസ്തുവിലൂടെ തിരഞ്ഞെടുക്കപ്പെട്ടവരും മുമ്പെ ഉണ്ടായിരുന്നു എന്നല്ല. ➟തന്മൂലം, യേശു യഥാർത്ഥത്തിൽ മുമ്പേ ഉണ്ടായിരുന്ന പുത്രദൈവമോ, ദൂതനോ അല്ലെന്ന് സംശയത്തിന് ഇടയില്ലാത്ത വസ്തുതയാണ്. ➤[കാണുക: ദൈവഭക്തിയുടെ മർമ്മം, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ക്രിസ്തുവിനെ അറിയുക, ക്രിസ്ത്യാനിയാകുക]
☛ ദൈവത്തിൻ്റെ ഇച്ഛ:
➦ ജാതികളെ വിശ്വാസവും സത്യവും അറിയിക്കാൻ ദൈവത്താൽ നിയമിക്കപ്പെട്ട പൗലൊസ് അപ്പൊസ്തലൻ, നമ്മുടെ രക്ഷയ്ക്കായി ദൈവം ഇച്ഛിക്കുന്നതും നമ്മൾ തക്കസമയത്ത് അറിയേണ്ടതും നമ്മൾ അറിയിക്കേണ്ടതുമായ ഒരു സാക്ഷ്യത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്: ➤❝ദൈവം സകല മനുഷ്യരും രക്ഷ പ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുന്നു. ദൈവം ഒരുവനല്ലോ; ദൈവത്തിനും മനുഷ്യർക്കും മധ്യസ്ഥനും ഒരുവൻ: എല്ലാവർക്കുംവേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നെ. തക്കസമയത്തു അറിയിക്കേണ്ട ഈ സാക്ഷ്യത്തിനായി ഞാൻ പ്രസംഗിയും അപ്പൊസ്തലനുമായി, ഭോഷ്കല്ല, പരമാർഥംതന്നെ പറയുന്നു, ജാതികളെ വിശ്വാസവും സത്യവും ഉപദേശിപ്പാൻ നിയമിക്കപ്പെട്ടിരിക്കുന്നു.❞ (1തിമൊ, 2:4-7). ➟ഈ വേദഭാഗം ശ്രദ്ധയോടെ പഠിച്ചാൽ നാലുകാര്യങ്ങൾ കാണാൻ കഴിയും:
❶ ദൈവം ഇച്ഛിക്കുന്ന വസ്തുത:
➦ ജാതികളായ സകല മനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിൻ്റെ പരിജ്ഞാനത്തിൽ എത്തുവാനും ദൈവം ഇച്ഛിക്കുന്നു.
❷ ജാതികൾ രക്ഷയ്ക്കായി അറിയേണ്ട വസ്തുത:
➦ പിതാവായ ഏകദൈവവും ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനായി നിന്നുകൊണ്ട്, മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശുവും നമുക്കുണ്ട് എന്നതാണ് ജാതികൾ അറിയേണ്ട സത്യം: (യോഹ, 17:3; 1കൊരി, 8:6 ⁃⁃ 1യോഹ, 2:22-23; 2യോഹ, 1:9; 2യോഹ, 1:10).
❸ പിതാവിൻ്റെയും പുത്രൻ്റെയും പ്രകൃതി:
➦ ജാതികൾ അവരുടെ രക്ഷയ്ക്കായി പിതാവിൻ്റെയും പുത്രന്റെയും പ്രകൃതി (Nature) എന്താണെന്നും അറിയണം. ➟അതും വ്യക്തമായി ദൈവം പൗലൊസിലൂടെ ഇവിടെ പറഞ്ഞിട്ടുണ്ട്: പിതാവ് ഏകദൈവവും ക്രിസ്തുയേശു മനുഷ്യനുമാണ്. ➟ദൈവപുത്രനും അത് അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്: ➟പിതാവ് ദൈവവും (Theós ⁃⁃ God) ➟ക്രിസ്തു മനുഷ്യനും (ánthrōpós ⁃⁃ Man) ആണ്. (യോഹ, 17:3 ⁃⁃ യോഹ, 8:40). ➤[കാണുക: പിതാവു് ഏകദൈവവും പുത്രൻ ഏകമനുഷ്യനും]
❹ പൗലൊസിൻ്റെ അപ്പൊസ്തലത്വത്തിൻ്റെ ഉദ്ദേശ്യം:
➦ തക്കസമയത്ത് അറിയേണ്ട ഈ സാക്ഷ്യത്തിനായാണ് അഥവാ, ജാതികളെ ഈ സത്യം ഉപദേശിപ്പാനും അതുമുഖാന്തരം അവർ രക്ഷപ്രാപിച്ച് സത്യത്തിൻ്റെ പരിജ്ഞാനത്തിൽ എത്തുവാനുമാണ് ദൈവം പൗലോസിനെ ജാതികളുടെ അപ്പൊസ്തലനാക്കിയത്: (റോമ, 11:13; ഗലാ, 2:8-9). ➟അതായത്, ദൈവം വൺനെസ്സാണെന്നോ, ത്രിത്വമാണെന്ന് വിശ്വസിക്കുന്നവരല്ല രക്ഷപ്രാപിക്കുന്നത്; ദൈവം ഏകനാണെന്ന് വിശ്വസിക്കുകയും ക്രിസ്തു നമുക്കുവേണ്ടി മരിച്ച മനുഷ്യനാണെന്ന് വിശ്വസിക്കുകയും ചെയ്യുന്നതാണ് രക്ഷ. ➟❝ഏകസത്യദൈവമായ നിന്നെയും (𝐘𝐨𝐮 (𝐅𝐚𝐭𝐡𝐞𝐫), 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നെ നിത്യജീവൻ ആകുന്നു❞ എന്നാണ് ക്രിസ്തു പഠിപ്പിച്ചത്: (യോഹ, 17:3). ➟അതുതന്നെയാണ് പൗലൊസും പഠിപ്പിച്ചത്: (1കൊരി, 8:6; എഫെ, 4:6).
➦ ദൈവകൃപയും ഏകമനുഷ്യൻ്റെ കൃപയും: ➤❝ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കുവേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.❞ (റോമ, 5:15). ➟ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയാലുള്ള ദാനവുമാണ് മനുഷ്യൻ്റെ രക്ഷ. അതുകൊണ്ടാണ്, ➤❝കർത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്നു നാം വിശ്വസിക്കുന്നതുപോലെ അവരും (ജാതികളും) വിശ്വസിക്കുന്നു❞ എന്ന് പത്രൊസ് പറഞ്ഞത്. (പ്രവൃ, 15:11). ➟നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രുശിൽമരിച്ച നസറായനായ യേശുവെന്ന പുരുഷനെയാണ് (Man), ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച് നമ്മുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആക്കി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (1പത്രൊ, 2:24 – പ്രവൃ, 2:23-24; 2:36; 5:31). ➟അതുകൊണ്ടാണ്, പിതാവായ ഏകദൈവും യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടെന്ന് പൗലൊസ് പഠിപ്പിച്ചത്. (1കൊരി, 8:6). ➟അതിനാലാണ്, പിതാവിനും പരിശുദ്ധാത്മാവിനും ഒപ്പം മനുഷ്യനായ ക്രിസ്തുയേശുവിൻ്റെ കൃപയും ആംശംസിക്കുന്നത്: (2കൊരി, 13:14 – 2യോഹ, 1:3). ➟നമ്മുടെ ഏകദൈവം പിതാവും, നമ്മുടെ രക്ഷിതാവും കർത്താവുമായ പുത്രൻ ഏകമനുഷ്യനുമാണ്. (റോമ, 5:15). ➟എന്നാൽ യേശുക്രിസ്തു എന്ന രക്ഷിതാവായ മനുഷ്യൻ വൺനെസ്സിലുമില്ല; ട്രിനിറ്റിയിലും ഇല്ല. ➟വൺനെസ്സുകാർക്ക് ഏകദൈവമായി യേശുക്രിസ്തു (യഹോവ) മാത്രമേയുള്ളൂ. അവർ കന്യകാജാതനായ യേശുവിൻ്റെ അസ്തിത്വത്തിലും മനുഷ്യത്വത്തിലും ക്രിസ്തുത്വത്തിലും പുത്രത്വത്തിലും കർത്തൃത്വത്തിലും ചരിത്രപരതയിലും വിശ്വസിക്കുന്നില്ല. ➟ട്രിനിറ്റിയിലുള്ള മൂന്നുപേരും ദൈവമാണ്. ➟നമുക്കുവേണ്ടി മരിച്ച മനുഷ്യനായ ക്രിസ്തുയേശുവിൽ അവരും വിശ്വസിക്കുന്നില്ല. ക്രൂശിൽ മരിച്ച ദൈവപുത്രൻ നിത്യനായ ദൈവമാണെന്ന് Systematic Theology പറയുന്നു: (പേജ്, 228). ➟ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന ദേഹവും ദേഹിയും ആത്മാവുമുള്ള മനുഷ്യനായ ക്രിസ്തുയേശുവാണ് നമുക്കുവേണ്ടി മരണം ആസ്വദിച്ചതെന്ന് ബൈബിൾ പറയുന്നു: (എബ്രാ, 2:9; 1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; 1തിമൊ, 2:6). ➟മരണമില്ലാത്ത ദൈവം മരിച്ചുവെന്ന് വിശ്വസിച്ചാൽ ആരെങ്കിലും രക്ഷപ്രാപിക്കുമോ❓ (1തിമൊ, 6:16). ➟വൺനെസ്സ് വിശ്വാസവും ത്രിത്വവിശ്വാസവും ജീവനിലേക്കല്ല; മരണത്തിലേക്കാണ് നടത്തുന്നത്. ➟ക്രിസ്തു അപ്പൊസ്തലന്മാരോട് പറഞ്ഞത് ഇപ്രകാരമാണ്: ➤❝നിങ്ങളുടെ വാക്ക് കേൾക്കുന്നവൻ എന്റെ വാക്കു കേൾക്കുന്നു; നിങ്ങളെ തള്ളുന്നവൻ എന്നെ തള്ളുന്നു; എന്നെ തള്ളുന്നവൻ എന്നെ അയച്ചവനെ തള്ളുന്നു.❞ (ലൂക്കൊ, 10:16). ➟ചുരുക്കിപ്പറഞ്ഞാൽ, പിതാവിനെയും പുത്രനെയും ദൈവവചനത്തെയും സാക്ഷാൽ സഭാപിതാക്കന്മാരായ അപ്പൊസ്തലന്മാരെയും ഒരുപോലെ തള്ളിയ ഉപദേശമാണ് വൺനെസ്സും ട്രിനിറ്റിയും.
☛ ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണത ദേഹരൂപമായി വസിച്ചവൻ:
➦ ❝അവനിലല്ലോ (യേശു) ദൈവത്തിന്റെ സർവ്വ സമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നതു.❞ (കൊലൊ, 2:9). ➟ഈ വേദഭാഗപ്രകാരം ക്രിസ്തു ദൈവമാണെന്ന് വിചാരിക്കുന്നവരുണ്ട്. ➟ചില കാര്യങ്ങൾ അതിനോടുള്ള ബന്ധത്തിൽ പറയാം:
❶ ഈ വേദഭാഗത്ത്, ദൈവത്തെയും യേശുവിനെയും വ്യക്തമായി വേർതിരിച്ചാണ് പറഞ്ഞിരിക്കുന്നത്. ➟വൺനെസ്സ് വിചാരിക്കുന്നപോലെ യേശു ഏകദൈവമാണെങ്കിലോ, ➟ട്രിനിറ്റി കരുതുന്നപോലെ അവൻ ദൈവത്തിലെ സമനിത്യരായ മൂവരിൽ ഒരുവനാണെങ്കിലോ ദൈവത്തിൽനിന്ന് അവനെ എങ്ങനെ വേർതിരിച്ചു പറയാൻ കഴിയും❓
❷ ❝യേശുവിൽ ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണത ദേഹരൂപമായി വസിക്കുന്നു❞ എന്നാണ് പറഞ്ഞിരിക്കുന്നത്. ➟അല്ലാതെ, അവൻ സർവ്വസമ്പൂർണ്ണനായ ദൈവമാണെന്നല്ല പറഞ്ഞിരിക്കുന്നത്. ➟വൺനെസ്സും ട്രിനിറ്റിയും കരുതുന്നപോലെ അവൻ ദൈവമാണെങ്കിൽ, അവൻ സർവ്വസമ്പൂർണ്ണൻ തന്നെ ആയിരിക്കുമല്ലോ❓ ➟പിന്നെ, ❝അവനിൽ ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണത ദേഹരൂപമായി വസിക്കുന്നു❞ എന്ന് പറയുന്നത് എന്തിനാണ്❓ ➟ഒരു ദൈവത്തിൻ്റെമേൽ മറ്റൊരു ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണത ദേഹരൂപമായി വസിച്ചുവെന്ന് പറഞ്ഞാൽ അതില്പരം അബദ്ധമെന്താണ്❓ ➟വചനപരമായി മാത്രമല്ല; ഭാഷാപരമായും ഈ പ്രയോഗംകൊണ്ട് ക്രിസ്തു ദൈവമാണെന്ന് സ്ഥാപിക്കാൻ കഴിയില്ല.
❸ പിതാവായ യഹോവ മനുഷ്യനല്ല ദൈവമാണ്: (ഹോശേ, 11:9 ⁃⁃ ഇയ്യോ, 9:32). ➟എന്നാൽ ദൈവപുത്രനായ യേശു ദൂതന്മാരെക്കാൾ അല്പമൊരു താഴ്ച്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15; 2കൊരി, 11:2). ➟❝ഈ മനുഷ്യൻ ദൈവപുത്രനായിരുന്നു സത്യം❞ എന്നാണ് ദൈവശ്വാസീയമായ തിരുവെഴുത്ത് സത്യംചെയ്ത് പറയുന്നത്: (മർക്കൊ, 15:39). ➤❛മനുഷ്യൻ❜ (𝐌𝐚𝐧) എന്നത് യേശുവിൻ്റെ ➤❛പ്രകൃതിയും❜ (𝐍𝐚𝐭𝐮𝐫𝐞) ➤❛പുത്രൻ❜ (𝐒𝐨𝐧) എന്നത് ഏകമനുഷ്യനായ യേശുവിൻ്റെ ➤❛പദവിയും❜ (𝐓𝐢𝐭𝐥𝐞) ആണ്: (റോമ, 5:15). ➤❝ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ (𝐌𝐚𝐧) എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു❞ എന്നാണ് യേശു പറഞ്ഞത്: (യോഹ, 8:40). ➟ഇവിടെ, ദൈവത്തിൽനിന്ന് മനുഷ്യനായ തന്നെ യേശു വ്യക്തമായി വേർതിരിച്ചാണ് പഠിപ്പിക്കുന്നത്. ➤❛യേശു എന്നു പേരുള്ള മനുഷ്യൻ❜ (യോഹ, 9:11), ➤❛പുരുഷനായ (𝐌𝐚𝐧) നസറായനായ യേശു❜ (പ്രവൃ, 2:23), ➤❛ഏകമനുഷ്യനായ യേശുക്രിസ്തു❜ (റോമ, 5:15), ❛മനുഷ്യൻ❜ (1കൊരി, 15:21), ➤❛രണ്ടാം മനുഷ്യൻ❜ (1കൊരി, 15:47), ➤❛ഏകപുരുഷൻ❜ (𝐨𝐧𝐞 𝐌𝐚𝐧) (2കൊരി, 11:2), ➤❛മനുഷ്യനായ ക്രിസ്തുയേശു❜ (1തിമൊ, 2:6) എന്നിവയും നോക്കുക. ➤[കാണുക: മനുഷ്യനായ ക്രിസ്തുയേശു].
❹ സ്വർഗ്ഗത്തിലും ഭൂമിയിലും യഹോവയല്ലാതെ മറ്റൊരു ദൈവമില്ലെന്ന് പഴയപുതിയനിയമങ്ങൾ അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്: ➤❝മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.❞ (ആവ, 4:39 ⁃⁃ആവ, 3:24;യോശു, 2:11;1രാജാ, 8:23;2ദിന, 6:14;സങ്കീ, 73:25). ➤❝ആകാശത്തിലോ (𝐇𝐞𝐚𝐯𝐞𝐧) ഭൂമിയിലോ ദേവന്മാർ (𝐠𝐨𝐝𝐬) എന്നു പേരുള്ളവർ (വിളിക്കപ്പെടുന്നവർ) ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.❞ (1കൊരി, 8:5-6 ⁃⁃ എഫെ, 4:6; 1തിമൊ, 2:6). ➟യേശുക്രിസ്തുവും ഇക്കാര്യം സംശയലേശമന്യേ പഠിപ്പിച്ചിട്ടുണ്ട്: ➤❛പിതാവു് മാത്രമാണ് സത്യദൈവമെന്നും❜ (Father, the only true God) ➤❛താൻ മനുഷ്യനാണെന്നും❜ യേശുതന്നെ പഠിപ്പിച്ചിട്ടുണ്ട്: (യോഹ, 17:3; യോഹ, 8:40 ⁃⁃ മത്താ, 4:10; മത്താ, 24:36; മർക്കൊ, 12:29; യോഹ, 5:44).
❺ യോർദ്ദാനിലെ സ്നാനാനന്തരമാണ്, യേശു എന്നു പേരുള്ള മനുഷ്യൻ്റെമേൽ ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി ഇറങ്ങിവന്നത്: (യോഹ, 9:11 ⁃⁃ ലൂക്കൊ, 3:22). ➟അതിനുശേഷമാണ്, ദൈവദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി യേശുവെന്ന മനുഷ്യൻ പിതാവിനാൽ ❛ദൈവപുത്രൻ❜ എന്നു വിളിക്കപ്പെട്ടത്: ➤❝പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു. നീ എന്റെ പ്രിയ പുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.❞ (ലൂക്കോ, 3:22 ⁃⁃ ലൂക്കൊ, 1:32; ലൂക്കൊ, 1:35). ➟യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ (യെശ, 61:1; ലൂക്കൊ, 2:11), ➟ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അവനെ അഭിഷേകം ചെയ്തപ്പോഴാണ്, ➟ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും അവനിൽ ദേഹരൂപമായി വാസം ചെയ്തത്: (പ്രവൃ, 10:38; ലൂക്കോ, 3:22 ⁃⁃ ലൂക്കൊ, 4:18-21).
❻ പഴയപുതിയനിയമകാലത്ത് പരിശുദ്ധാത്മാവ് അനേകരുടെമേൽ ആവസിച്ചിട്ടുണ്ട്. എന്നാൽ ശേശുവിലല്ലാതെ മറ്റാരിലും പരിശുദ്ധാത്മാവ് ❛ദേഹരൂപത്തിൽ❜ വന്ന് വാസം ചെയ്ട്ടില്ല. ➟പരിശുദ്ധാത്മാവ് ദൈവം തന്നെയാണ്. അഥവാ, ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടാണ്: (പ്രവൃ, 5:3-4; 1കൊരി, 3:16; 2കൊരി, 3:17-18). [കാണുക: ദൈവത്തിൻ്റെ ആത്മാവ്, പരിശുദ്ധാത്മാവ് ആരാണ്?]. ➟അതുകൊണ്ടാണ്, അവനിൽ ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ❛ദേഹരൂപമായി❜ വസിക്കുന്നു എന്ന് പൗലോസ് പറയുന്നത്. ➟ലൂക്കൊസ് ഏതൊരു ഭാഷയിൽ പറഞ്ഞുവോ, അതേ ഭാഷയിലാണ് പൗലൊസും പറഞ്ഞിരിക്കുന്നത്: ➤❝പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു❞ ➤❝അവനിലല്ലോ ദൈവത്തിന്റെ സർവ്വ സമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നതു.❞ (ലൂക്കോ, 3:22 ⁃⁃ കൊലൊ, 2:9). ➟ഒരേ മൂലപദത്തിൽ (Root word) നിന്നുള്ള ❛Somatikos❜ എന്ന ഗ്രീക്കുപദമാണ് പദമാണ് രണ്ടിടത്തും ഉപയോഗിച്ചിരിക്കുന്നത്. ➟അതിൽ വ്യത്യാസം എന്താണെന്ന് ചോദിച്ചാൽ: ലൂക്കൊസിൽ നാമവിശേഷണമായും (adjective) കൊലൊസ്സ്യരിൽ ക്രിയാവിശേഷമായുമാണ് (Adverb) ഉപയോഗിച്ചിരിക്കുന്നത്.
❼ യേശുവിൽ ദേഹരൂപമായി വസിച്ച ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണത എന്നത് പരിശുദ്ധാത്മാവാണ്. ➟യേശുവിൻ്റെ ജീവകാലം മുഴുവൻ ദൈവത്തിൻ്റെ സർവ്വമ്പൂർണ്ണത അവനിൽ ദേഹരൂപമായി വസിച്ചിരുന്നില്ല. ➟യേശു എന്നു പേരുള്ള മനുഷ്യനു് (യോഹ, 9:11) ഏകദേശം മുപ്പത് വയസ്സുള്ളപ്പോഴാണ് (ലൂക്കൊ, 3:23), ➟യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനങ്ങളുടെ നിവൃത്തിയായി (യെശ, 61:1; ലൂക്കൊ, 2:11) ➟യോർദ്ദാനിൽവെച്ച് ദൈവത്താൽ അഭിഷേകം പ്രാപിച്ചത്: (പ്രവൃ, 10:38; ലൂക്കോ, 3:22 ⁃⁃ ലൂക്കൊ, 4:18-21). ➟അപ്പോൾ മുതലാണ് പരിശുദ്ധാത്മാവ് അവനിൽ ദേഹരൂപമായി വാസം തുടങ്ങിയത്. ➟അന്നുമുതൽ തൻ്റെ മരണത്തിൻ്റെ തലേദിവസംവരെയാണ് (മൂന്നരവർഷം) പരിശുദ്ധാത്മാവ് അവനോടൊപ്പം ഉണ്ടായിരുന്നത്. ➟ഗത്ത്ശെമന തോട്ടത്തിൽവെച്ച് ദൈവം മാനവകുലത്തിൻ്റെ പാപമെല്ലാം (ആദാമ്യപാപം) യേശുവിൻ്റെമേൽ ചുമത്തി അവനെ പാപമാക്കുന്നതിനു് തൊട്ടുമുമ്പ് പരിശുദ്ധാത്മാവ് അവനെ വിട്ടുമാറിയിരുന്നു: (2കൊരി, 5:21). ➟അതുകൊണ്ടാണ്, അവൻ ക്രൂശിൽ കിടന്നുകൊണ്ട് ❝എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു❞ എന്ന് ഉറക്കെ നിലവിളിച്ചത്: (മത്താ, 27:46). ➟അവൻ ആത്മാവിനാൽ മരിക്കയും ആത്മാവിനാൽ ജീവിപ്പിക്കപ്പെടുകയും ചെയ്തവനാണ്: (എബ്രാ, 9:24; 1പത്രൊ, 3:18). ➟അതായത്, പരിശുദ്ധാത്മാവിനോടു കൂടെയല്ല അവൻ മരിച്ചത്; പരിശുദ്ധാത്മാവിനാലാണ് അവൻ മരിച്ചത്. ➟മരണസമയത്ത് സർവ്വസമ്പൂർണ്ണനായ പരിശുദ്ധാത്മാവ് അവനോടൊപ്പം ഉണ്ടായിരുന്നെങ്കിൽ അവനു് മരിക്കാൻ കഴിയില്ല. ➟പയിശുദ്ധാത്മാവിനാൽ മറിയത്തിൽ ഉല്പാദിതമായതും (മത്താ, 1:20; ലൂക്കൊ, 2:21) അവളിൽനിന്ന് ജനിച്ചതും (ലൂക്കൊ, 1:35) ➟ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നതും (ലൂക്കൊ, 2:52) ➟ശുശ്രൂഷ ചെയ്തതും (യോഹ, 8:40) ➟ദൈവത്താൽ അത്ഭുതങ്ങൾ പ്രവർത്തിച്ചതും (യോഹ, 9:11) ദൈവത്താൽ പാപമോചനം നല്കിയതും (ലൂക്കൊ, 5:21 ⁃⁃ മത്താ, 9:8) ➟ക്രൂശിൽ മരിച്ചതും (1തിമൊ, 2:6) ➟ദൈവത്താൽ ഉയിർപ്പിക്കപ്പെട്ടതും നസറായനായ യേശു എന്ന പുരുഷൻ (𝐌𝐚𝐧) ആണ്: (പ്രവൃ, 2:23-24). ➟യേശു എന്നു പേരുള്ള ഈ മനുഷ്യൻ്റെ മേലാണ് യോർദ്ദാനിൽവെച്ച് ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണത ദേഹരൂപമായി ഇറങ്ങിവന്നത്: (യോഹ, 9:11). ➟അവൻ ദൈവമല്ല; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ പാപരഹിതനായ ഏകമനുഷ്യനാണ്: (1തിമൊ, 3:16; 1യോഹ, 3:5; റോമ, 5:15 ⁃⁃ യോഹ, 8:40). [കാണുക: ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ഞാനും പിതാവും ഒന്നാകുന്നു, പിതാവിൻ്റെ മാർവ്വിടത്തിലുള്ള പുത്രൻ, പുത്രൻ പിതാവിനെ വെളിപ്പെടുത്തിയിരിക്കുന്നു]
☛ ദൈവപ്രകൃതിയുടെ സവിശേഷതകൾ:
➦ ❝അക്ഷയനും അദൃശ്യനും (1തിമൊ, 1:17) അനാദിയായും ശാശ്വതമായുമുള്ളവനും (സങ്കീ, 90:2) അമർത്യനും (1തിമൊ, 6:16) ആത്മാവും (യോഹ, 4:24; 2കൊരി, 3:17-18) ആകാശങ്ങളും ഭൂമിയും നിറഞ്ഞുനിൽക്കുന്നവനും (യിരെ, 23:24) ആരുമൊരുനാളും കാണാത്തവനും (1യോഹ, 4:12) കാണ്മാൻ കഴിയാത്തവനും (1തിമൊ, 6:16) എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും (വെളി, 15:7) ഗതിഭേദത്താൽ ആഛാദനമില്ലാത്തവനും (യാക്കോ, 1:17) തന്നെത്താൻ ത്യജിക്കാൻ കഴിയാത്തവനും (2തിമൊ, 2:13) നമ്മുടെ ഹൃദയത്തെക്കാൾ വലിയവനും ⟦നമ്മുടെ ചിന്തകൾക്കും വിചാരങ്ങൾക്കും യുക്തിക്കും ബുദ്ധിക്കും അതീതൻ⟧ (1യോഹ, 3:20) നിത്യനും (ആവ, 32:40) മാറാത്തവനുമായ (മലാ, 3:6) ഒരേയൊരു ദൈവമാണ് (Mónos Theós – The only God) നമുക്കുള്ളത്:❞ (യോഹ, 5:44). ➟ദൈവം അദൃശ്യനാണെന്നു മൂന്നുപ്രാവശ്യവും (കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27) ➟ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്നു രണ്ടുപ്രാവശ്യവും (യോഹ, 1:18; 1യോഹ, 4:12) ➟ദൈവത്തെ കാണ്മാൻ കഴിയില്ലെന്നു ഒരുപ്രാവശ്യവും പറഞ്ഞിട്ടുണ്ട്: (1തിമൊ, 6:16). ➤❝യിസ്രായേലിന്റെ ദൈവവും രക്ഷിതാവും ആയുള്ളോവേ, നീ മറഞ്ഞിരിക്കുന്ന ദൈവം ആകുന്നു സത്യം.❞ (യെശ, 45:15). അതുപോലെ, ❛ജ്ഞാനസമ്പൂർണ്ണൻ❜ (ഇയ്യോ, 37:16), ❛സർവ്വശക്തൻ❜ (ഇയ്യോ, 8:3) മുതലായവ സവിശേഷ ഗുണങ്ങളും ദൈവത്തിനുണ്ട്.
➦ താൻ ആകാശങ്ങളും ഭൂമിയും (പ്രപഞ്ചം മുഴുവൻ) നിറഞ്ഞുനില്ക്കുന്നവനാണന്നും സ്വർഗ്ഗം എൻ്റെ സിംഹാസനവും ഭൂമി എൻ്റെ പാദപീഠം ആണെന്നും ദൈവം പറയുന്നു: (യിരെ, 23:23,24; യെശ, 66:1). ➟ദൈവത്തെ ഒളിച്ച് എവിടെയും പോകാൻ കഴിയില്ലെന്നും സ്വർഗ്ഗത്തിൽ കയറിയാൽ അവിടെയും പാതാളത്തിൽ കിടക്ക വിരിച്ചാൽ അവിടെയും സമുദ്രത്തിന്റെ അറ്റത്തു ചെന്നാൽ അവിടെയും ദൈവമുണ്ടെന്നു ദാവീദ് പറയുന്നു: (139:7-10). ➟ദൈവം സ്വർഗ്ഗത്തിലും സ്വർഗ്ഗാധിസ്വർഗ്ഗത്തിലും അടങ്ങുകയില്ലെന്നു ജ്ഞാനികളിൽ ജ്ഞാനിയായിരുന്ന ശലോമോൻ പറയുന്നു: (1രാജാ, 8:27; 2ദിന, 2:6; 6:18). ➤❝അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു❞ എന്നാണ് പൗലൊസ് അഥേനരോട് പറഞ്ഞത്: (പ്രവൃ, 7:28). ➟അവനിലാണ് നാം ചരിക്കയും ഇരിക്കുകയും ചെയ്യുന്നതെന്നു പറഞ്ഞാൽ; ദൈവം പ്രപഞ്ചത്തിൽ ഉള്ളിൽ നിറഞ്ഞുനില്ക്കുന്നവനാണ് എന്നല്ല; സകലതും ദൈവത്തിൻ്റെ ഉള്ളിലാണ് സ്ഥിതി ചെയ്യുന്നതെന്നാണ്. ➟ദൈവസാന്നിധ്യം പ്രപഞ്ചംമുഴുവൻ ഉണ്ടെങ്കിലും, ദൈവം തൻ്റെ സൃഷ്ടിയെ ആശ്രയിച്ചല്ല; സൃഷ്ടികൾ ദൈവത്തെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ➟മൂന്നു വ്യത്യസ്ത വ്യക്തികളുടെ ഉള്ളിൽ സ്ഥിതിചെയ്യുന്ന ഒരു പ്രപഞ്ചത്തെക്കുറിച്ച് നിങ്ങൾ ചിന്തിച്ചുനോക്കിയിട്ടുണ്ടോ❓ ➟മനുഷ്യരുടെ ബുദ്ധിയെയും യുക്തിയെയും വെല്ലുവിളിക്കുന്ന ദുരുപദേശങ്ങളാണ് പലരും പഠിപ്പിക്കുന്നത്. ➤❝അവരിൽ❞ (𝐢𝐧 𝐭𝐡𝐞𝐦) എന്ന് ബഹുവചനത്തിലല്ല; ➤❝അവനിൽ❞ (𝐢𝐧 𝐡𝐢𝐦) അല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതെന്ന് ഏകവചനത്തിലാണ് പറഞ്ഞിരിക്കുന്നത്. ➟ദൈവം സമനിത്യരായ മൂന്നു വ്യത്യസ്ത വ്യക്തിയാണെങ്കിൽ, മൂവരിൽ ആരുമൊരുനാളും കാണാത്ത കാണ്മാൻ കഴിയാത്ത സർവ്വവ്യാപിയായ ദൈവം ആരാണെന്നു പറയും❓
➦ ദൈവം പ്രപഞ്ചം മുഴുവൻ നിറഞ്ഞുനില്ക്കയാണ് അല്ലെങ്കിൽ, പ്രപഞ്ചത്തിനുള്ളിലാണ് സ്ഥിതിചെയ്യുന്നതെന്ന് പറഞ്ഞാലുള്ള കുഴപ്പം എന്താണെന്നറിയാമോ❓ ➟സ്രഷ്ടാവായ ദൈവം സൃഷ്ടിയെ ആശ്രയിച്ചാണ് നില്നില്ക്കുന്നതെന്ന് വരും. ➟എന്നാൽ അങ്ങനെയല്ല; ദൈവം ഒന്നിൽനിന്നും ഒന്നും ആദേയം ചെയ്യുന്നവനോ, ആരെയും ആശ്രയിക്കുന്നവനോ അല്ല; സ്വയം നിലനില്ക്കുന്നവനാണ്. ➟സർവ്വപ്രപഞ്ചവും സ്ഥിതിചെയ്യുന്നതും സകലവും ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതും പ്രപഞ്ചത്തെക്കാൾ വലിയവനായ ദൈവത്തിനുള്ളിലാണ്. ➟അവനെ ആശ്രയിച്ചാണ് സകലവും നില്ക്കുന്നത്. ➤❝ട്രിനിറ്റിയുടെ വിശ്വാസത്തിൽ ദൈവമെന്നു പറഞ്ഞാൽ സമനിത്യരും വ്യതിരിക്തരുമായ മൂന്നുപേരാണ്. പിതാവല്ല പുത്രൻ; പുത്രനല്ല പരിശുദ്ധാത്മാവ്; പരിശുദ്ധാത്മാവല്ല പിതാവ്. ➟സമനിത്യരും വ്യത്യസ്തരുമായ മൂന്നുപേരുടെ ഉള്ളിൽ സ്ഥിതിചെയ്യുന്ന ഇക്കാണുന്ന ഒരു പ്രപഞ്ചത്തെക്കുറിച്ചു നിങ്ങളൊന്നു ചിന്തിച്ചുനോക്കിക്കേ. ➟ദൈവാത്മാവുള്ളവർ മാത്രം ചിന്തിച്ചാൽ മതി. അല്ലാതുള്ളവർക്ക് മൂന്നല്ല, മുന്നൂറ് പേരുടെ ഉള്ളിലാണ് പ്രപഞ്ചം സ്ഥിതിചെയ്യുന്നതെന്ന് പറഞ്ഞാലും അംഗീകരിക്കും. ➟ഒപ്പം, പ്രപഞ്ചത്തെക്കാൾ വലിയവനും അദൃശ്യനുമായ മൂന്നു ദൈവങ്ങളിൽ അല്ലെങ്കിൽ വ്യക്തികളിൽ ഒരാളാണ് ഭൂമിയിൽവന്ന് ക്രൂശിൽ മരിച്ചതെന്നുകൂടി ചിന്തിച്ചാൽ, അതോടെ ത്രിത്വവിശ്വാസം സമാധിയാകും.❞ ➟അദൃശ്യനായ ഏകദൈവം മനുഷ്യരെപ്പോലെ വ്യക്തിയാണെന്നോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ ബൈബിൾ പഠിപ്പിക്കുന്നില്ല. ➟അതൊക്കെ ദുരുപദേശത്തിൻ്റെ ഭാഗമായി പലരും മെനഞ്ഞെടുത്ത പൊട്ടക്കഥകളാണ്. ➟ദൈവത്തിനു് വെളിപ്പാടുകൾ (𝐦𝐚𝐧𝐢𝐟𝐞𝐬𝐭𝐚𝐭𝐢𝐨𝐧𝐬) അഥവാ, പ്രത്യക്ഷതകളാണുള്ളത്. ➟അദൃശ്യനായ ഏകദൈവത്തിൻ്റെ പ്രത്യക്ഷതകളെയാണ് പഴയപുതിയനിയമങ്ങളിൽ ഭക്തന്മാർ കണ്ടത്. ➤❝നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ.❞ (1തിമൊ, 1:17). [കാണുക: ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?, ദൈവഭക്തിയുടെ മർമ്മം, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]
☛ ദൈവം (കർത്താവ്) സ്വന്തരക്തത്താൽ സമ്പാദിച്ച സഭ:
➦ ❝നിങ്ങളെത്തന്നേയും താൻ സ്വന്തരക്തത്താൽ സമ്പാദിച്ചിരിക്കുന്ന ദൈവത്തിന്റെ സഭയെ മേയ്പാൻ പരിശുദ്ധാത്മാവു നിങ്ങളെ അദ്ധ്യക്ഷരാക്കിവെച്ച ആട്ടിൻ കൂട്ടം മുഴുവനെയും സൂക്ഷിച്ചുകൊൾവിൻ.❞ (പ്രവൃ, 20:27-28). ➟ഈ വേദഭാഗത്ത്, ➤❝താൻ സ്വന്തരക്തത്താൽ സമ്പാദിച്ചിരിക്കുന്ന ദൈവത്തിന്റെ സഭയെ മേയ്പാൻ❞ എന്നാണ് പൗലൊസ് പറയുന്നത്. ➟അതിൻ്റെയർത്ഥം: ➤❝ദൈവം സ്വന്തരക്തത്താൽ സമ്പാദിച്ചിരിക്കുന്ന അവൻ്റെ സഭ❞ എന്നാണ്. ➟ഭൂരിഭാഗം ഇംഗ്ലീഷ് പരിഭാഷകളിലും ➤❝to feed the church of God❞ (KJV) എന്നാണ്. ➟ചുരുക്കം ചില പരിഭാഷയിൽ ➤❝to feed the church of the Lord❞ (ASV) എന്നും കാണാം. ➟മലയാളത്തിൽ രണ്ടു വിധത്തിലും കാണാം: ➤❝ദൈവം തൻ്റെ സ്വന്തരക്തത്താൽ സമ്പാദിച്ചിരിക്കുന്ന തൻ്റെ സഭ❞ എന്നാണ് കെ.ജെ.വിയുടെ മലയാളം പരിഭാഷയായ ബെഞ്ചമിൻ ബെയ്ലിയുടെ മൂന്ന് പരിഭാഷകളിലും കാണുന്നത്. ➟വേറെയും പല മലയാളം പരിഭാഷകളിലും അങ്ങനെതന്നെയാണ്: (കാണുക: ബെ,ബെ, വി.ഗ്രന്ഥം, ഇ.ആർ.വി, ഐ.ആർ.വി, ബി.സി.എസ്). ➤❝കര്‍ത്താവു (യേശു) സ്വന്തം രക്തത്താൽ നേടിയെടുത്ത ദൈവത്തിന്റെ സഭ❞ എന്നും കാണാം. [പി.ഒ.സി, മനോവ, സത്യവേദപുസ്തകം CL, വിശുദ്ധ തിരുവെഴുത്തുകൾ]. ➟ആധുനിക ഗ്രീക്ക് വേഷനുകളിൽ മൂന്നു വിധത്തിൽ വാക്യം കാണാം: ➤❝ദൈവത്തിൻ്റെ സഭയെ മേയ്പാൻ❞ (ποιμαίνειν τὴν ἐκκλησίαν τοῦ θεοῦ) [Westcott and Hort 1881], ➤❝കർത്താവിൻ്റെ സഭയെ മേയ്പാൻ❞ (ποιμαίνειν τὴν ἐκκλησίαν τοῦ κυρίου) [Tischendorf 8th Edition 1872], ➤❝കർത്താവിൻ്റെയും ദൈവത്തിന്റെ സഭയെ മേയ്പാൻ❞ (ποιμαίνειν τὴν ἐκκλησίαν τοῦ Κυρίου καὶ Θεοῦ) [Greek Orthodox Church 1904],
➦ ഇന്ന് ലഭ്യമായതിൽവെച്ച് ഏറ്റവും പുരാതനമായ മൂന്നു കയ്യെഴുത്തു പ്രതിയാണ് Codex Vaticanus (A.D. 300–30) Codex Sinaiticus (330-360), Codex Alexandrinus (400-440). ➟അതിൽ ആദ്യത്തെ കയ്യെഴുത്തുപ്രതികളായ കോഡെക്സ് വത്തിക്കാനസിലും കോഡെക്സ് സിനായ്റ്റിക്കസിലും ➤❝ദൈവത്തിന്റെ സഭയെ മേയ്പാൻ❞ (to feed the church of God) എന്നാണ്. ➟മൂന്നാമത്തേതായ കോഡെക്സ് അലക്സാണ്ട്രിനസിൽ ➤❝കർത്താവിൻ്റെ സഭയെ മേയ്പാൻ❞ (to feed the church of the Lord) എന്നാണ്. ➟രണ്ടിൻ്റെയും പുരാതന ലിപിയും ആധുനിക ലിപിയും ലിപ്യന്തരണവും (Transliteration) ചുവടെ ചേർക്കുന്നു:
❶ ❝ΠΟΙΜΑΙΝΕΙΝ ΤΗΝ ΕΚΚΛΗCΙΑΝ ΤΟΥ ΘΥ❞ (ποιμαίνειν τὴν ἐκκλησίαν τοῦ θεοῦ – poimainein tēn ekklēsian tou Theou – ദൈവത്തിന്റെ സഭയെ മേയ്പാൻ). ➤[Manuscripts, Westcott and Hort 1881]
❷ ❝ΠOIMAINEIN THN EKKΛHCIAN TOY KY❞ (ποιμαίνειν τὴν ἐκκλησίαν τοῦ κυρίου – poimainein tēn ekklēsian tou Kyriou). ➤[Codex Alexandrinus, Tischendorf 8th Edition 1872]. ➟❛ΘΥ, KY❜ എന്ന് കാണുന്നത് യഥാക്രമം ❛ദൈവം❜ (Theou), ❛കർത്താവു❜ (Kyriou) എന്നീ ദിവ്യനാമങ്ങളുടെ (Divine Name) ചുരുക്കെഴുത്താണ്. ➟ലാറ്റിനിൽ ❝നോമിന സാക്ര❞ (Nomina sacra) എന്നറിയപ്പെടുന്നു.
➦ എന്നാൽ മരണമില്ലാത്ത ദൈവമല്ല; ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന ദേഹവും ദേഹിയും ആത്മാവുമുള്ള മനുഷ്യനായ ക്രിസ്തുയേശുവാണ് നമുക്കുവേണ്ടി രക്തംചിന്തി മരിച്ചത്: (എബ്രാ, 2:9, 1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; 1തിമൊ, 2:6). ➟ദൈവം പാപത്തിന്നു ശിക്ഷ വിധിച്ചത് ജഡത്തിലാണ്: (റോമ, 8:3). അതിനാൽ, യേശു എന്നു പേരുള്ള മനുഷ്യനാണ് തൻ്റെ ജഡത്തിൽ കഷ്ടം അനുഭവിച്ചതും മരണശിക്ഷ ഏറ്റതും: (യോഹ, 9:11 ⁃⁃ കൊലൊ, 1:22; 1പത്രൊ, 3:18; 1പത്രൊ, 4:1-2). ➟അതായത്, നമ്മുടെ പാപങ്ങളെ വഹിക്കാൻ ജഡമോ, പാപപരിഹാരത്തിനായി ചിന്താൻ രക്തമോ, മരണമോ ഇല്ലാത്ത ദൈവമല്ല നമുക്കുവേണ്ടി മരിച്ചത്: (യോഹ, 4:24; എബ്രാ, 9:22; 1തിമൊ, 6:16). ➟ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ദേഹവും (ജഡം) ദേഹിയും ആത്മാവുമുള്ള പാപരഹിതനായ മനുഷ്യനാണ് നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ വഹിച്ചുകൊണ്ട് പാപം ആക്കപ്പെട്ടതും രക്തംചിന്തി മരിച്ചതും: (1തിമൊ, 3:15:16; 1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; 1യോഹ, 3:5; യോഹ, 8:40 ⁃⁃ 2കൊരി, 5:21; കൊലൊ, 1:20; എബ്രാ, 9:14). ➟പിന്നെ, ❝ദൈവം തൻ്റെ സ്വന്തരക്തത്താൽ സമ്പാദിച്ച സഭ❞ എന്ന് പൗലൊസ് പറയുന്നത് എന്തുകൊണ്ടാണ്❓ ➟യേശു എന്നു പേരുള്ള മനുഷ്യൻ യഹോവയായ ഏകദൈവവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായതുകൊണ്ടാണ് ദൈവം തൻ്റെ സ്വന്തരക്തത്താൽ സമ്പാദിച്ച സഭയെന്ന് പറയുന്നത്: (യോഹ, 9:11, 1തിമൊ, 3:15-16). ➟ആദ്യനിയമവും രക്തത്താൽ പ്രതിഷ്ഠിച്ചതാണ്: (എബ്രാ, 9:18-20). ആദ്യനിയമം (ന്യായപ്രമാണം) രക്തത്താൽ പ്രതിഷ്ഠിച്ചവൻ തന്നെയാണ്, രണ്ടാമത്തെ നിയമം (പുതിയനിയമം) പ്രതിഷ്ഠിക്കുവാൻ ഒരു മനുഷ്യപ്രത്യക്ഷത എടുത്ത് അവൻ്റെ രക്തത്താൽ അത് ചെയ്തത്: (1തിമൊ, 3:15-16; മത്താ, 1:21 → ലൂക്കൊ, 22:20). ➤❝ഞാൻ (യഹോവ) യിസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും❞ എന്നായിരുന്നു യഹോവയുടെ അരുളപ്പാട്.” (യിരെ, 31:31 ⁃⁃ യിരെ, 31;32-34; എബ്രാ, 8:8-12). ➟അത് നിവൃത്തിക്കാനാണ് പിതാവായ യഹോവ യേശുവെന്ന നാമത്തിൽ ജഡത്തിൽ ഒരു പ്രത്യക്ഷത എടുത്തത്: (1Tim, 3:16). ➟അഥവാ, ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:15-16 ⁃⁃ യോഹ, 1:18) കന്യകയിൽ പ്രകൃത്യാതീതമായി ഒരു പാപരഹിതനായ ഒരു മനുഷ്യനെ ഉല്പാദിപ്പിച്ചിട്ട് (മത്താ, 1:20; ലൂക്കൊ, 2:21; യോഹ, 8:40) അവൻ്റെ രക്തത്താലും മരണത്താലുമാണ് നിരപ്പുവരുത്തിയത്: (റോമ, 5:10-11). ➟അതുകൊണ്ടാണ്, ➤❝ഞാൻ ന്യായപ്രമാണത്തെയൊ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രെ ഞാൻ വന്നതു. സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല❞ എന്ന് ക്രിസ്തു പറഞ്ഞത്: (മത്താ, 5:17-18 – ലൂക്കൊ, 16:17). ➟പുതിയനിയമം ❛ചെയ്യും❜ എന്ന് പറഞ്ഞവൻ തന്നെയാണ്, മനുഷ്യപ്രത്യക്ഷതയടുത്ത് അവനിലൂടെ പുതിയനിയമം ചെയ്തത്: (ലൂക്കൊ, 22:20 ⁃⁃ യിരെ, 31:31). ➟പഴയനിയമം പശുക്കിടാക്കളുടെയും ആട്ടുകൊറ്റന്മാരുടെയും രക്തത്താലാണ് പ്രതിഷ്ഠിച്ചതെങ്കിൽ, പുതിയനിയമം ആട്ടുകൊറ്റന്മാരുടെയും പശുക്കിടാക്കളുടെയും രക്തത്താലല്ല; ദൈവം മനുഷ്യപ്രത്യക്ഷത എടുത്ത് അവൻ്റെ സ്വന്ത രക്തത്താലാണ് പ്രതിഷ്ഠിച്ചത്: (എബ്രാ, 9:12 ⁃⁃ ലൂക്കൊ, 22:20). ➟അതുകൊണ്ടാണ്, ➤❝അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കും❞ (they shall look upon me whom they have pierced) എന്ന് പിതാവായ യഹോവ പറയുന്നത്: (സെഖ, 12:10 വി.ഗ്ര, ബെ.ബെ, കെ.ജെ.വി). ➟യഥാർത്ഥത്തിൽ യഹോവയല്ല കുത്തിത്തുളയ്ക്കപ്പെട്ടതും മരിച്ചതും; മനുഷ്യനായ ക്രിസ്തുയേശുവാണ്: (1തിമൊ, 2:6). ➟എന്നാൽ യേശു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, യേശുവിനെ കുത്തുന്നതും ദൈവത്തെ കുത്തിയെന്ന് പറയുന്നതും ഒന്നുതന്നെയാണ്. ➟അതുപോലെ, ➤❝കർത്താവിൻ്റെ (യേശു) രക്തംകൊണ്ട് സമ്പാദിച്ച സഭ❞ എന്നുപറഞ്ഞാലും ➤❝ദൈവത്തിൻ്റെ രക്തംകൊണ്ട് സമ്പാദിച്ച സഭ❞ എന്നു പറഞ്ഞാലും ഒന്നുതന്നെയാണ്. [കാണുക: ക്രിസ്തുവിൻ്റെ പൂർവ്വാസ്തിത്വവും നിത്യാസ്തിത്വവും, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, പിതാവിൻ്റെ മാർവ്വിടത്തിലുള്ള പുത്രൻ, പുത്രൻ പിതാവിനെ വെളിപ്പെടുത്തിയിരിക്കുന്നു]
☛ പരിശുദ്ധാത്മാവിലുള്ള യേശുവിൻ്റെ ജീവിതം:
➦ എ.എം. 𝟑𝟕𝟓𝟓-മുതൽ (ബി.സി. 6) എ.എം 𝟑𝟕𝟗𝟑-വരെയുള്ള (എ.ഡി. 33) മുപ്പത്തെട്ടുവർഷം ഈ ഭൂതലത്തിൽ ജീവിച്ചിരുന്ന ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശു: (റോമ, 5:15). യേശു ദൈവമാണെന്ന് വിചാരിക്കുന്നവരോടു: ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനായ ക്രിസ്തുയേശു തൻ്റെ ജനനംമുതൽ മരണംവരെയുള്ള സമയത്ത് ദൈവമെന്ന നിലയിൽ സ്വയമായി ചെയ്ത ഒരുകാര്യംപോലും നിങ്ങൾക്ക് ബൈബിളിൽ കാണാൻ കഴിയില്ല: (1തിമൊ, 3:15-16; 1തിമൊ, 2:6). ❝എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല❞ എന്നാണ് ദൈവപുത്രനായ യേശു പറഞ്ഞത്: (യോഹ, 5:30). അതിനുമുകളിൽ ഒരു അപ്പീൽ (𝐀𝐩𝐩𝐞𝐚𝐥) ഉണ്ടോ? ❝ക്രിസ്തുവും നിങ്ങളെ സ്നേഹിച്ചു നമുക്കു വേണ്ടി തന്നെത്താൻ ദൈവത്തിന്നു സൌരഭ്യവാസനയായ വഴിപാടും യാഗവുമായി അർപ്പിച്ചതു പോലെ സ്നേഹത്തിൽ നടപ്പിൻ.❞ (എഫെ, 5:2). ക്രിസ്തു തന്നെത്താൻ ദൈവത്തിനർപ്പിച്ചു എന്ന് ആവർത്തിച്ചു കാണാം: (എഫെ, 5:27; 1തിമൊ, 2:6; തിത്തൊ, 2:14; എബ്രാ, 7:27). എന്നാൽ ദൂതന്മാരിലും അല്പമൊരു താഴ്ചവന്ന മനുഷ്യനുമായ ക്രിസ്തുയേശു, ദൈവത്തിനും മനുഷ്യർക്കുമിടയിൽ മഹാപുരോഹിതനായ മദ്ധ്യസ്ഥനായി നിന്നുകൊണ്ട്, ദൈവകുഞ്ഞാടായ തന്നെത്തന്നെ സൗരഭ്യവാസനയായ വഴിപാടും യാഗവും മറുവിലയുമായി ദൈവത്തിനു് അർപ്പിച്ചത് നിത്യാത്മാവിനാലാണ്: (എഫെ, 5:2; 1തിമൊ, 2:5-6; എബ്രാ, 2:9 ⁃⁃ എബ്രാ, 9:14). അതും അവൻ ജഡരക്തങ്ങളോടുകൂടിയ മനുഷ്യനായതുകൊണ്ട് സാധിച്ചതാണ്: (എബ്രാ, 2:14; യോഹ, 8:40). പ്രത്യുത, അവൻ അമർത്യനായ ദൈവമായിരുന്നെങ്കിൽ അതും സാധിക്കില്ലായിരുന്നു: (1തിമൊ, 6:26). യേശുക്രിസ്തു പിതാവായ ദൈവത്താൽ അവൻ്റെ നാമത്തിലാണ് ഒന്നൊഴിയാതെ എല്ലാക്കാര്യങ്ങളും ചെയ്തത്: (മത്താ, 12:28; ലൂക്കൊ, 5:17; യോഹ, 3:2; പ്രവൃ, 2:22; പ്രവൃ, 10:38 ⁃⁃ യോഹ, 10:25). തന്നെയുമല്ല, യേശുവിൻ്റെ മുഴുജീവിതവും പരിശുദ്ധാത്മാവിൽ ആയിരുന്നു
❶ പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായി: (മത്താ, 1:20; ലൂക്കൊ, 2:21),
❷ ആത്മാവിനാൽ അവളിൽനിന്ന് ഉത്ഭവിച്ചു: (ലൂക്കൊ, 1:35),
❸ ആത്മാവിൽ ബലപ്പെട്ട് വളർന്നു: (ലൂക്കൊ, 2:40),
❹ ആത്മാവിനാൽ അഭിഷേകം പ്രാപിച്ചു (ലൂക്കൊ, 3:22 ⁃⁃ പ്രവൃ, 10:38),
❺ ആത്മാവ് നിറഞ്ഞവനായി യോർദ്ദാൻ വിട്ടുമടങ്ങി: (ലൂക്കൊ, 4:1),
❻ ആത്മാവിനാൽ പരീക്ഷയിലേക്ക് നടത്തപ്പെട്ടു: (മത്താ, 4:1; ലൂക്കൊ, 4:1),
❼ ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷിച്ചു: (ലൂക്കൊ, 4:14-15),
❽ ആത്മാവിനാൽ അത്ഭുതങ്ങൾ പ്രവർത്തിച്ചു: (മത്താ, 12:28),
❾ ആത്മാവിനാൽ തന്നെത്താൻ ദൈവത്തിനു് നിഷ്കളങ്കനായി അർപ്പിച്ചു: (എബ്രാ, 9:14),
❿ ആത്മാവിനാൽ ജീവിപ്പിക്കപ്പെട്ടു: (1പത്രൊ, 3:18).
➦ പരിശുദ്ധാത്മാവിനാൽ ജനിച്ചുജീവിച്ച് മരിച്ചുയിർത്ത പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശുക്രിസ്തു: (റോമ, 5:15). ഇതാണ് ദൈവശ്വാസീയമായ വചനസത്യം: (2തിമൊ, 3:16). ലോകത്തിലെ സകലമനുഷ്യരും പാപംചെയ്ത് ദൈവതേജസ്സ് നഷ്ടപ്പെട്ടവരായിരിക്കെ (റോമ, 3:22; റോമ, 5:12), പാപത്തിൻ്റെ ലാഞ്ചനപോലുമില്ലാതെ ജനിച്ചുജീവിച്ചു നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ വഹിച്ച് പാപമാക്കപ്പെട്ട് ക്രൂശിൽമരിച്ച ക്രിസ്തുവിനെ (2കൊരി, 5:21), ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവു. പ്രഭുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (1പത്രൊ, 2:24; പ്രവൃ, 2:24; പ്രവൃ, 2:36; പ്രവൃ, 5:31). ➤ദൈവത്താൽ കന്യകയിൽ പ്രകൃത്യാതീതമായി ഉല്പാദിതമായി ജനിച്ചുജീവീച്ചു മരിച്ചുയിർത്തവൻ, ദൈവത്തോടു സമനായ ദൈവമാണെന്നും, ദൈവം ഏകനല്ല; ത്രിത്വമാണെന്നും പഠിപ്പിക്കുന്നവർ നിങ്ങളെ ജീവനിലേക്കല്ല; മരണത്തിലേക്കാണ് നടത്തുന്നത്.
☛ മറിയയുടെ മകൻ:
1. അവളിൽ നിന്നു ക്രിസ്തു എന്നു പേരുള്ള യേശു ജനിച്ചു: (മത്താ, 1:16)
2. അവന്റെ അമ്മയായ മറിയ: (മത്താ, 1:18)
3. അവളിൽ ഉല്പാദിതമായതു പരിശുദ്ധാത്മാവിനാൽ ആകുന്നു. (മത്താ, 1:20)
4. അവൾ ഒരു മകനെ പ്രസവിക്കും: (മത്താ, 1:21)
5. കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും: (മത്താ, 1:22)
6. മകനെ പ്രസവിക്കുംവരെ അവൻ അവളെ പരിഗ്രഹിച്ചില്ല: (മത്താ, 1:25)
7. ശിശുവിനെ അമ്മയായ മറിയയോടുകൂടെ കണ്ടു: (മത്താ, 2:11)
8. ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ടു: (മത്താ, 2:13)
9. അവൻ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും: (മത്താ, 2:14)
10. ശിശുവിനെയും അമ്മയേയും കൂട്ടിക്കൊണ്ടു: (മത്താ, 2:19)
11. അവൻ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും: (മത്താ, 2:20)
12. അവന്റെ അമ്മയും സഹോദരന്മാരും: (മത്താ, 12:46)
13. ഒരുത്തൻ അവനോടു: നിന്റെ അമ്മയും സഹോദരന്മാരും: (മത്താ, 12:47)
14. ഇവന്റെ അമ്മ മറിയ എന്നവളല്ലയോ? (മത്താ, 13:55)
15. അനന്തരം അവന്റെ അമ്മയും സഹോദരന്മാരും: (മർക്കൊ, 3:31)
16. അവർ അവനോടു: നിന്റെ അമ്മയും സഹോദരന്മാരും: (മർക്കൊ, 3:32)
17. ഇവൻ മറിയയുടെ മകനും: (മർക്കൊ, 6:3)
18. നീ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും: (ലൂക്കൊ, 1:31)
19. എന്റെ കർത്താവിന്റെ മാതാവു: (ലൂക്കോ, 1:43)
20. അവൾ ആദ്യജാതനായ മകനെ പ്രസവിച്ചു: (ലൂക്കൊ, 2:7)
21. അമ്മയപ്പന്മാർ അവനെ അകത്തു കൊണ്ടുചെന്നപ്പോൾ: (ലൂക്കോ, 2:27)
22. അവന്റെ അപ്പനും അമ്മയും ആശ്ചര്യപ്പെട്ടു: (ലൂക്കൊ, 2:33)
23. അവന്റെ അമ്മയായ മറിയയോടു: (ലൂക്കൊ, 2:34)
24. അവന്റെ അമ്മയപ്പന്മാർ ആണ്ടുതോറും: (ലൂക്കൊ, 2:41)
25. യേശു യെരൂശലേമിൽ താമസിച്ചു; അമ്മയപ്പന്മാരോ അറിഞ്ഞില്ല: (ലൂക്കൊ, 2:43)
26. അമ്മ അവനോടു: മകനേ, ഞങ്ങളോടു ഇങ്ങനെ ചെയ്തതു എന്തു? (ലൂക്കൊ, 2:48)
27. അവന്റെ അമ്മ ഹൃദയത്തിൽ സംഗ്രഹിച്ചു: (ലൂക്കൊ, 2:51)
28. അവന്റെ അമ്മയും സഹോദരന്മാരും: (ലൂക്കൊ, 8:19)
29. നിന്റെ അമ്മയും സഹോദരന്മാരും: (ലൂക്കൊ, 8:20)
30. യേശുവിന്റെ അമ്മ അവിടെ ഉണ്ടായിരുന്നു: (യോഹ, 2:1)
31. യേശുവിന്റെ അമ്മ അവനോടു: (യോഹ, 2:3)
32. അവന്റെ അമ്മ ശുശ്രൂഷക്കാരോടു: (യോഹ, 2:5)
33. അവനും അവന്റെ അമ്മയും സഹോദരന്മാരും: (യോഹ, 2:12)
34. അവന്റെ അപ്പനെയും അമ്മയെയും നാം അറിയുന്നുവല്ലോ: (യോഹ, 6:42)
35. യേശുവിന്റെ ക്രൂശിന്നരികെ അവന്റെ അമ്മയും: (യോഹ, 19:25)
36. യേശു തന്റെ അമ്മയും താൻ സ്നേഹിച്ച ശിഷ്യനും: (യോഹ, 19:26)
37. യേശുവിന്റെ അമ്മയായ മറിയയോടും: (പ്രവൃ, 1:14).
☛ യെഹൂദന്നു എന്തു വിശേഷത?
➦ ❝സകലവിധത്തിലും വളരെ ഉണ്ടു; ഒന്നാമതു ദൈവത്തിന്റെ അരുളപ്പാടുകൾ അവരുടെ പക്കൽ സമർപ്പിച്ചിരിക്കുന്നതു തന്നേ.❞ (റോമ, 3:1-2). ➟❝പൂർവ്വപിതാക്കന്മാരുടെയും ദാവീദിൻ്റെയും വാഗ്ദത്തസന്തതിയും ➟നിശ്ചലകൃപകളുടെ അവകാശിയും ➟വിശേഷാൽ, ദൈവത്തിൻ്റെ പുത്രനും ആദ്യജാതനും ➟സകല അനുഗ്രഹങ്ങളുടെയും വാഗ്ദത്തങ്ങളുടെയും അവകാശിയും ➟സകല പ്രവചനങ്ങളുടെയും കേന്ദ്രബിന്ദുവും ➟ആകാശമുള്ള കാലത്തോളവും സൂര്യനെപ്പോലെയും ചന്ദ്രനെപ്പോലെയും സ്ഥിരമായ സിംഹാസനത്തിൽ ഇരുന്നുകൊണ്ട്, ➟ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവും ➟ലോകാവകാശിയും ➟ലോകത്തിൻ്റെ പ്രഭുക്കന്മാരും ➟ലോകസൃഷ്ടിക്ക് കാരണവുമാണ് വാഗ്ദത്തസന്തതിയായ യിസ്രായേൽ.❞ (ഉല്പ, 22:17-18; ഉല്പ, 26:5; ഉല്പ, 28:14; 2ശമൂ, 8:12-16; സങ്കീ, 89:3-4; യെശ, 55:3; പുറ, 4:22-23; സങ്കീ, 72:17; സങ്കീ, 89:29; സങ്കീ, 36-37; ദാനീ, 7:18; ദാനീ, 7:21; ദാനീ, 7:27; റോമ, 4:13; 1കൊരി, 2:8; വെളി, 3:14). ➨❝പുത്രത്വവും അരുളപ്പാടുകളും ആരാധനയും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ചട്ടങ്ങളും വചനവും വാഗ്ദത്തങ്ങളും വിധികളും ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ഭൂമുഖത്തെ ഏകജാതിയാണ് യിസ്രായേൽ.❞ (സങ്കീ, 147:19-20; യോഹ, 10:35; റോമ, 3:2; റോമ, 9:4). ➨❝പൂർവ്വപിതാക്കന്മാരും അവരുടേതാണ്; ജഡപ്രകാരം ക്രിസ്തു ജനിച്ചതും അവരിൽ നിന്നാണ്:❞ (റോമ, 9:5). ➟ഭൂമിയിലെ സകല ജാതികളും (വംശങ്ങളും) അനുഗ്രഹിക്കപ്പെടുവാൻ കാരണമായ ദൈവത്തിൻ്റെ വാഗ്ദത്തസന്തതിയും (ഉല്പ, 22:17-18; ഉല്പ, 26:5; ഉല്പ, 28:13-14 ⁃⁃ പ്രവൃ, 3:25), ➟ദൈവം പഴയപുതിയ നിയമങ്ങൾ ചെയ്തിരിക്കുന്ന ഏകജാതിയും യിസ്രായേലാണ്: (പുറ, 20:1-18; പുറ, 24:3-11 ⁃⁃ യിരെ, 31:31-34; എബ്രാ, 8:8-12). ➟പൂർവ്വപിതാക്കന്മാരുടെയും ദാവീദിൻ്റെയും വാഗ്ദത്ത സന്തതി യിസ്രായേൽ ആണന്ന് മറിയത്തിൻ്റെ സ്തോത്രഗീതത്തിലും ➟സെഖര്യാപുരോഹിതൻ പരിശുദ്ധാത്മാവ് നിറഞ്ഞവനായി ദൈവത്തെ സ്തുതിക്കുമ്പോഴും വ്യക്തമായി പറഞ്ഞിട്ടുണ്ട്: (ലൂക്കൊ, 1:54-55 ⁃⁃ ലൂക്കൊ, 1:68-75). ➟യിസ്രായേൽ എന്ന ദൈവസന്തതിയെ അവൻ്റെ പാപങ്ങളിൽനിന്ന് രക്ഷിച്ച് ➟അവന്റെ വാഗ്ദത്തങ്ങൾ അവന് നിവർത്തിച്ച് കൊടുക്കാനും ➟അവനെ അനുഗ്രഹിക്കാനുമാണ് അവൻ്റെ ശുശ്രൂഷക്കാരനായ മനുഷ്യനായി ➟അവൻ്റെ ദൈവം ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്: (മത്താ, 1:21; പ്രവൃ, 3:25-26; റോമ, 15:8-9; 1തിമൊ, 3:16; എബ്രാ, 2:14-16 ⁃⁃ യോഹ, 8:40; യോഹ, 9:11). ➟ക്രിസ്തുവിൻ്റെ പരമയാഗം നടന്നതും ദൈവസഭ സ്ഥാപിതമായതും യെഹൂദന്മാരുടെ ഇടയിലാണ്: (1കൊരി, 15:3-4; 2തിമൊ, 2:8 ⁃⁃ പ്രവൃ, 2:1-4). ➟ദൈവസഭയുടെ പ്രഥമാഗംങ്ങളും യെഹൂദന്മാരാണ്: (പ്രവൃ, 2:36-41). സകല ➟ജാതികൾക്കും രക്ഷ വന്നതും യെഹൂദന്മാരുടെ ഇടയിൽ നിന്നാണ്: (യോഹ, 4:22). ➟യെഹൂദൻ്റെ ഉത്ഭവവും വർത്തമാനകാലവും ഭാവികാലവുമാണ് ബൈബിളിൻ്റെ ചരിത്രപരമായ വിഷയം. ➟ബൈബിളിൻ്റെ ചരിത്രം അറിയണമെങ്കിലും ക്രിസ്തുവിനെയും ക്രിസ്തുവിലൂടെയുള്ള രക്ഷയെക്കുറിച്ചും അറിയണമെങ്കിലും ➟ലോകത്തിൻ്റെ ഭാവി അറിയണമെങ്കിലും യിസ്രായേലിനെ അറിയണം. ➟യിസ്രായേൽ ആരാണെന്ന് പഠിക്കാതെ, സ്രഷ്ടാവായ ഏകദൈവത്തെക്കുറിച്ചോ, ➟ദൈവത്തിൻ്റെ ക്രിസ്തുവിനെക്കുറിച്ചോ, ➟ബൈബിളിൻ്റെ ഉള്ളടക്കത്തെക്കുറിച്ചോ യഥാർത്ഥമായി മനസ്സിലാക്കാൻ ആർക്കും കഴിയുമെന്ന് തോന്നുന്നില്ല. [കാണുക: വാഗ്ദത്തം ലഭിച്ച സന്തതിയും വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയും]
☛ യേശുവിൻ്റെ പദവികൾ:
അദൃശ്യനായ ദൈവത്തിൻ്റെ പ്രതിമ (കൊലൊ, 1:15), അപ്പൊസ്തലൻ (എബ്രാ, 3:1), അബ്രാഹാമിൻ്റെ പുത്രൻ (മത്താ, 1:1), ആടുകളുടെ ഇടയൻ (യോഹ, 10:2), ആടുകളുടെ വലിയ ഇടയൻ (എബ്രാ, 13:20), ആദ്യജാതൻ (കൊലൊ, 1:18), ആദ്യഫലം (1കൊരി, 15:23), ഇടർച്ചക്കല്ല് (1പത്രൊ, 2:7), ഏകജാതൻ (യോഹ, 1:14), ഏകജാതനായ പുത്രൻ (യോഹ, 3:16), ഒടുക്കത്തെ ആദാം (1കൊരി, 15:45), കർത്താവിൻ്റെ ഭുജം (യോഹ, 12:38), കർത്താവ് (പ്രവൃ, 2:36), കർത്താവായ ക്രിസ്തു (കൊലൊ, 3:24), കര്‍ത്താവായ ക്രിസ്തു എന്ന രക്ഷിതാവു (ലൂക്കൊ, 2:11), കർത്താവും രക്ഷിതാവുമായവൻ (2പത്രൊ, 3:2), കാര്യസ്ഥൻ (1യോഹ, 2:1), ക്രിസ്തു (മർക്കൊ, 8:29), ഗുരു (മത്താ, 9:11), ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതന്‍ (മത്താ, 11:19), ജീവൻ (യോഹ, 14:6), ജീവനായകൻ (പ്രവൃ, 3:14), ജീവനുള്ള കല്ല് (1പത്രൊ, 2:4), ജീവന്റെ അപ്പം (യോഹ, 6:35), ജീവനുള്ള ദൈവത്തിൻ്റെ പുത്രനായ ക്രിസ്തു (മത്താ, 16:16), ജീവിപ്പിക്കുന്ന ആത്മാവ് (1കൊരി, 15:45), ജ്ഞാനം (1കൊരി, 1:30), തച്ചൻ (മർക്കൊ, 6:3), തടങ്ങൽ പാറ (1പത്രൊ, 2:7), ദാവീദിൻ്റെ പുത്രൻ (മത്താ, 1:1), ദാവീദിൻ്റെ വേര് (വെളി, 5:5), ദാസൻ (പ്രവൃ, 3:13), ദൈവജ്ഞാനം (1കൊരി, 2:24), ദൈവത്തിൻ്റെ ഏകജാതനായ പുത്രൻ (യോഹ, 3:18), ദൈവത്തിൻ്റെ കുഞ്ഞാട് (യോഹ, 1:36), ദൈവത്തിൻ്റെ ക്രിസ്തു (ലൂക്കൊ, 9:20), ദൈവത്തിൻ്റെ ദാസൻ (മത്താ, 12:17), ദൈവത്തിൻ്റെ പരിശുദ്ധൻ (യോഹ, 6:66), ദൈവപ്രതിമ (2കൊരി, 4:4), ദൈവത്തിൻ്റെ പ്രിയൻ (മത്താ, 12:17), ദൈവത്തിൻ്റെ രക്ഷ (ലൂക്കൊ, 2:31), ദൈവപുത്രൻ (മത്താ, 14:33), ദൈവശക്തി (1കൊരി, 1:24), നല്ല ഇടയൻ (യോഹ, 10:11), നസറായൻ (മത്താ, 2:22), നാഥൻ (ലൂക്കൊ, 5:5), നിത്യരക്ഷയുടെ കാരണഭൂതൻ (എബ്രാ, 5:9), നിയമദൂതൻ (മലാ, 3:1), നീതി (1കൊരി, 1:30), നീതിമാൻ (പ്രവൃ, 3:14), പരിശുദ്ധദാസൻ (പ്രവൃ, 4:27), പരിശുദ്ധൻ (പ്രവൃ, 3:14), പിതാവിൻ്റെ മടിയിൽ (മാർവ്വിൽ) ഇരിക്കുന്ന ഏകജാതനായ പുത്രൻ (യോഹ, 1:18), പാറ (1കൊരി,10:4), പുതുനിയമത്തിൻ്റെ മദ്ധ്യസ്ഥൻ (എബ്രാ, 12:24), പുത്രൻ (മത്താ, 11:27), പെസഹാക്കുഞ്ഞാട് (1കൊരി, 5:7), പ്രവാചകൻ (മത്താ, 21:11), പ്രായശ്ചിത്തം (1യോഹ, 2:2), ഭൂരാക്കന്മാർക്ക് അധിപതി (വെളി, 1:5), മണവാളൻ (മത്താ, 9:15), മദ്ധ്യസ്ഥൻ (1തിമൊ, 2:5), മനുഷ്യപുത്രൻ (മത്താ, 8:20), മരിച്ചവരിൽ ആദ്യജാതൻ (വെളി, 1:5), മറിയയുടെ മകൻ (മർക്കൊ, 6:3), മറുവില (1തിമൊ 2:6), മഹാപുരോഹിതൻ (എബ്രാ, 3:1), മുന്തിരിവള്ളി (യോഹ, 15:5), മൂലക്കല്ല് (എഫെ, 2:20), മോശെയെപ്പോലൊരു പ്രവാചകൻ (പ്രവൃ, 3:22), യജമാനൻ (യോഹ, 4:11), യാഗം (എഫെ, 5:2), യിസ്രായേലിന്റെ രാജാവ് (യോഹ, 1:49), യെഹൂദാഗോത്രത്തിലെ സിംഹം (വെളി, 5:5), യോസേഫിന്റെ പുത്രൻ (യോഹ, 1:45), രക്ഷയുടെ കൊമ്പ് (ലൂക്കൊ, 1:71), രക്ഷാനായകൻ (എബ്രാ, 2:10), രക്ഷിതാവ് (പ്രവൃ, 5:31), രണ്ടാം മനുഷ്യൻ (1കൊരി, 15:47), രാജാവ് (മത്താ, 2:2), ലോകത്തിൻ്റെ പാപം ചുമക്കുന്ന ദൈവത്തിൻ്റെ കുഞ്ഞാട് (യോഹ, 1:29), ലോകരക്ഷിതാവ് (യോഹ, 4:42), ലോകത്തിൻ്റെ വെളിച്ചം (യോഹ, 8:12), വഴി (യോഹ, 14:6), വഴിപാട് (എഫെ, 5:2), വാതിൽ (യോഹ, 10:9), വിശ്വസ്തസാക്ഷി (വെളി, 1:5), വീണ്ടെടുപ്പ് (1കൊരി, 1:30), വെളിച്ചം (യോഹ, 12:46), ശുദ്ധീകരണം (1കൊരി, 1:30), ശ്രേഷ്ഠമഹാപുരോഹിതൻ (എബ്രാ, 4:15), സത്യം (യോഹ, 14:6), സത്യവെളിച്ചം (യോഹ, 1:9), സമാധാനം (എഫെ, 2:14), സർവ്വസൃഷ്ടിക്കും ആദ്യജാതൻ (കൊലൊ, 1:15), സഹോദരന്മാരിൽ ആദ്യജാതൻ (റോമ, 8:29), സ്ത്രീയുടെ സന്തതി (ഗലാ, 4:4 → ഉല്പ, 3:15). മേല്പറഞ്ഞതൊക്കെ യേശുവിൻ്റെ അസ്തിത്വമോ, പേരോ, പ്രകൃതിയോ അല്ല; പദവികൾ (Titles) ആണ്.
☛ യോസേഫിൻ്റെ മകൻ:
1. മകന്നു അവൻ യേശു എന്നു പേർ വിളിച്ചു: (മത്താ, 1:25)
2. ഇവൻ തച്ചന്റെ മകൻ അല്ലയോ: (മത്താ, 13:55)
3. അമ്മയപ്പന്മാർ അവനെ അകത്തു കൊണ്ടുചെന്നപ്പോൾ: (ലൂക്കോ, 2:27)
4. അവന്റെ അപ്പനും അമ്മയും ആശ്ചര്യപ്പെട്ടു: (ലൂക്കൊ, 2:33)
5. അവന്റെ അമ്മയപ്പന്മാർ ആണ്ടുതോറും: (ലൂക്കൊ, 2:41)
6. അമ്മയപ്പന്മാരോ അറിഞ്ഞില്ല: (ലൂക്കൊ, 2:43)
7. നിന്റെ അപ്പനും ഞാനും വ്യസനിച്ചുകൊണ്ടു നിന്നെ തിരഞ്ഞു: (ലൂക്കൊ, 2:48)
8. ഇവൻ യോസേഫിന്റെ മകൻ അല്ലയോ: (ലൂക്കോ, 4:22)
9. അവൻ യോസേഫിന്റെ പുത്രനായ യേശു എന്ന നസറെത്തുകാരൻ തന്നേ: (യോഹ, 1:45)
10. ഇവൻ യോസേഫിന്റെ പുത്രനായ യേശു അല്ലയോ? (യോഹ, 6:42).