ട്രിനിറ്റിയുടെ ദുർവ്യാഖ്യാനങ്ങൾക്കുള്ള മറുപടി

☛ സത്യത്തിന് സാക്ഷിനില്ക്കാൻ ജനിച്ച അതിനായി ലോകത്തിലേക്കുന്ന ഏകസത്യദൈവത്തെ അറിയാൻ വിവേകംതന്ന മനുഷ്യനായ യേശുക്രിസ്തുവിനെ സത്യദൈവത്തിൽനിന്ന് ജനിച്ച സത്യദൈവമാക്കിയത് എ.ഡി. 325-ൽ നിഖ്യായിൽ കൂടിയ സുനഹദോസാണ്: (യോഹ, 8:40; 17:3; 18:37; 1യോഹ, 5:20). ➟നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അലക്സാണ്ട്രിയായിലെ അറിയൂസാണ് യേശുവിനെ ആദ്യത്തെ സൃഷ്ടിയാക്കിയത്. അറിയൂസ് സൃഷ്ടിച്ച പുത്രനെ നിഖ്യായിൽ കൂടിയ ശവപിതാക്കന്മാൻ വൈറ്റ്വാഷ് ചെയ്ത് ജനിപ്പിച്ചെടുക്കുകയായിരുന്നു. ➟സൃഷ്ടിക്കപ്പെട്ടതോ, ജനിപ്പിക്കപ്പെട്ടതോ ആയ ഒരു ദൈവം ബൈബിളിൻ്റെ ഏഴയലത്തുപോലുമില്ല. 
➦ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി എ.എം. 3,755-ൽ (ബി.സി. 6) മറിയയുടെ മൂത്തമകനായി ജനിച്ച മനുഷ്യനായ യേശു ദൈവമാണെന്ന് ട്രിനിറ്റി വിചാരിക്കുന്നു: (യോഹ, 8:40). ➟ദൈവപുത്രൻ ദൈവമാണെന്ന് ബൈബിളിൽ ഒരു വാക്കിൽപ്പോലും പറഞ്ഞിട്ടില്ല; പരിഭാഷകളിൽ വന്ന പിഴവും ദുർവ്യാഖ്യാനവുംകൊണ്ടാണ് ദൈവപുത്രനെ പലരും ദൈവമാക്കുന്നത്. ➟ദൈവപുത്രനും ദൈവമാണെന്ന് ബൈബിളിൽ പറഞ്ഞിരുന്നുവെങ്കിൽ, യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലുമില്ലെന്നും പിതാവാണ് ഒരേയൊരു സത്യദൈവമെന്നും (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും ദൈവവും പിതാവുമായവൻ ഒരുവനാണെന്നും പറയുന്ന ബൈബിൾ (പഴയപുതിയനിയമങ്ങൾ) പരസ്പരവിരുദ്ധവും അബദ്ധപഞ്ചാംഗവും ആകുമായിരുന്നു: യോഹ, 17:3; 1കൊരി, 8:5-6; എഫെ, 4:6). ➟തിരുവെഴുത്തുകൾ ദൈവശ്വാസീയമാണെന്നുപോലും ട്രിനിറ്റിക്കറിയില്ല: (2തിമൊ, 3:16). ➟യേശുവിൻ്റെ അസ്തിത്വം (𝐄𝐱𝐢𝐬𝐭𝐞𝐧𝐜𝐞) എന്താണെന്നോ, പ്രകൃതി (𝐍𝐚𝐭𝐮𝐫𝐞) എന്താണെന്നോപോലും ആറിയാത്തവരാണ് ദുർവ്യാഖ്യാനത്താലും ദുരുപദേശത്താലും അവനെ ദൈവമാക്കാൻ നോക്കുന്നത്. താൻ ദൈവമല്ല; മനുഷ്യനാണെന്ന് പഠിപ്പിച്ച യേശുക്രിസ്തുവിനെപ്പോലും വിശ്വസിക്കാത്തവർക്ക് എന്തുപദേശവിശുദ്ധി! തെളിവുകൾ താഴെയുണ്ട്: ➤[കാണുക: യേശുവിൻ്റെ അസ്തിത്വം]

യേശു ദൈവമാണെന്ന് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാൻ അവനെ ദൈവമാക്കുന്നത് ഇപ്രകാരമാണ്: (ഇതൊരു ട്രിനിറ്റി പണ്ഡിതൻ്റെ പോസ്റ്റാണ്)
𝟏. യേശുക്രിസ്തു ദൈവസമത്വം ഉള്ളവൻ: (ഫിലി, 2:5-8)
𝟐. യേശുക്രിസ്തു സത്യദൈവം: (1യോഹ, 5:20)
𝟑. യേശുക്രിസ്തു സർവ്വശക്തിയുള്ള ദൈവം: (വെളി, 1:8)
𝟒. യേശുക്രിസ്തു വീരനാം ദൈവം: (യെശ, 9:6)
𝟓. യേശുക്രിസ്തു സർവ്വത്തിനും മീതെ ദൈവം: (റോമ, 9:5)
𝟔. യേശുക്രിസ്തു പരിശുദ്ധൻ: (പ്രവൃ, 3:14)
𝟕. യേശുക്രിസ്തു യഹോവയായ ദൈവം: (സങ്കീ, 47:2-5; യെശ, 40:3; സെഖ, 14:3-4)
𝟖. യേശുക്രിസ്തു മഹാദൈവം: (തീത്തൊ, 2:12)
𝟗. യേശുക്രിസ്തു രക്ഷിതാവായ ദൈവം: (തീത്തൊ, 3:4-7)
𝟏𝟎. യേശുക്രിസ്തു ഏകജാതനായ ദൈവം: (യോഹ, 1:18
𝟏𝟏. യേശുക്രിസ്തു വചനമായ ദൈവം: (യോഹ, 1:1-2; 1:14)
𝟏𝟐. യേശുക്രിസ്തു ദൈവത്തിന്റെ സർവ്വസമ്പൂർണ്ണത ഉള്ളവൻ: (കൊലൊ, 2:9)
𝟭𝟯. യേശുക്രിസ്തു പിതാവും ദൈവമെന്ന് സാക്ഷിക്കുന്നവൻ: (എബ്രാ, 1:8; സങ്കീ, 110:1).
മേല്പറഞ്ഞവയിൽ രണ്ടുവാക്യം പരിഭാഷാപ്രശ്നവും ബാക്കി മുഴുവൻ ദുർവ്യാഖ്യാനവുമാണ്. തെളിവുകൾ താഴെയുണ്ട്:

ട്രിനിറ്റിക്കുള്ള മറുപടി:
➦ ദൈവപുത്രനായ യേശു ദൈവമാണെന്ന് തെറ്റിദ്ധരിക്കുകയും തെറ്റിദ്ധരിപ്പിക്കപ്പെടുയും ചെയ്തിരിക്കുന്ന വാക്യങ്ങളുടെ വസ്തുത നമുക്ക് പരിശോധിക്കാം:
യേശുക്രിസ്തു ദൈവസമത്വം ഉള്ളവൻ:
➦ ക്രിസ്തുയേശുവിൻ്റെ ഭാവമാണ് ഫിലിപ്പിയരിലെ വിഷയം. അത് വർണ്ണിക്കാൻ ഏഴുകാര്യങ്ങളാണ് പൗലൊസ് പറയുന്നത്:
𝟏. ദൈവരൂപത്തിലിരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെപ്പിടിച്ചില്ല, 
𝟐. ദാസരൂപം എടുത്തു,
𝟑. മനുഷ്യസാദൃശ്യത്തിലായി,
𝟒. തന്നെത്താൻ ഒഴിച്ചു,
𝟓. വേഷത്തിൽ മനുഷ്യനായി,
𝟔. തന്നെത്താൻ താഴ്ത്തി,
𝟕. ക്രൂശിലെമരണത്തോളം അനുസരണമുള്ളവനായി.
☛ അവിടെ പറഞ്ഞിരിക്കുന്ന ഏഴുകാര്യങ്ങളും യഥാർത്ഥത്തിലാണെങ്കിൽ, സത്യേകദൈവത്തിൻ്റെ പ്രകൃതിക്ക് യോജിക്കുന്നതല്ല. ➟ദൈവം ആരാണെന്നോ, ദൈവപ്രകൃതിയുടെ സവിശേഷതകൾ എന്തൊക്കെയാണെന്നോ അറിയാത്തവർക്കു മാത്രമേ ഫിലിപ്പിയരിലെ വേദഭാഗം അക്ഷരാർത്ഥത്തിൽ. മനസ്സിലാക്കാൻ കഴിയുകയുള്ളൂ. ➤[കാണുക: ദൈവപ്രകൃതിയുടെ സവിശേഷതകൾ]. ➟ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുയേശുവിൻ്റെ തഴ്മയുടെ മനോഭാവം വർണ്ണിക്കാൻ, ദൈവം എങ്ങനെ ക്രൂശിലെ മരണത്തോളം അനുസരണമുള്ളവനായി എന്ന് ആലങ്കാരികമായി പൗലൊസ് പറയുന്നതാണ്. ➤❝പിതാവു് എന്നെക്കാൾ വലിയവനാണ് (യോഹ, 14:28), എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല (യോഹ, 5:30), ഞാൻ മനുഷ്യനാണ് (യോഹ, 8:40), പിതാവ് എന്റെ ദൈവമാണു❞ (യോഹ, 20:17 ⁃⁃ മത്താ, 27:46; മർക്കൊ, 15:33) എന്നൊക്കെ പഠിപ്പിച്ച യേശുക്രിസ്തു എങ്ങനെയാണ് ദൈവത്തോട് സമത്വമുള്ളവനാകുന്നത്❓
☛ യഹോവയ്ക്ക് സമനായും സദൃശനായും ആരുമില്ല:
➦ ദൈവം സമനിത്യരായ മുന്നുപേരാണെന്ന് ട്രിനിറ്റി വിചാരിക്കുന്നു. ➟എന്നാൽ യഹോവയോടു സമനായും സദൃശനായും ഒരുത്തനുമില്ലെന്ന് ഏകദൈവമായ യഹോവയും പഴയനിയമത്തിലെ മശീഹമാരും ഭക്തന്മാരും ആവർത്തിച്ച് പറയുന്നു:
❶ നിങ്ങൾ എന്നെ ആരോടു സദൃശമാക്കും? ഞാൻ ആരോടു തുല്യനാകും എന്നു പരിശുദ്ധനായവൻ അരുളിച്ചെയ്യുന്നു. (യെശ, 40:25)
❷ നിങ്ങൾ എന്നെ ആരോട് ഉപമിച്ചു സദൃശമാക്കും? തമ്മിൽ ഒത്തുവരത്തക്കവണ്ണം എന്നെ ആരോടു തുല്യമാക്കും? (യെശ, 46:5)
❸ എനിക്കു സമനായവൻ ആർ? (യിരെ, 49:1950:44)
❹ ഞങ്ങളുടെ ദൈവമായ യഹോവയെപ്പോലെ ആരുമില്ല. (പുറ, 8:10)
❺ യഹോവയെപ്പോലെ പരിശുദ്ധൻ ഇല്ല; നീ അല്ലാതെ ഒരുത്തനുമില്ലല്ലോ; നമ്മുടെ ദൈവത്തെപ്പോലെ ഒരു പാറയുംഇല്ല. (1ശമൂ, 2:2)
❻ യെശൂരൂന്റെ (യിസ്രായേൽ) ദൈവത്തെപ്പോലെ ഒരുത്തനുമില്ല. (ആവ, 33:26)
❼ കർത്താവായ യഹോവേ, നീ വലിയവൻ ആകുന്നു; നിന്നെപ്പോലെ ഒരുത്തനുമില്ല. (2ശമൂ, 7:22)
❽ യഹോവേ, നിനക്കു തുല്യൻ ആർ? (സങ്കീ, 35:10)
❾ മഹാകാര്യങ്ങളെ പ്രവർത്തിച്ചിട്ടുള്ള ദൈവമേ, നിന്നോടു തുല്യൻ ആരുള്ളൂ? (സങ്കീ, 71:19)
❿ ദൈവമായ യഹോവേ, ….. നിന്നോടു സദൃശൻ ആരുമില്ല. (സങ്കീ, 40:5)
⓫ സ്വർഗത്തിൽ യഹോവയോട് സദൃശനായവൻ ആർ? ദേവപുത്രന്മാരിൽ യഹോവയ്ക്കു തുല്യനായവൻ ആർ? (സങ്കീ, 89:6)
⓬ സൈന്യങ്ങളുടെ ദൈവമായ യഹോവേ, നിന്നെപ്പോലെ ബലവാൻ ആരുള്ളു? (സങ്കീ, 89:8)
⓭ ഉന്നതത്തിൽ അധിവസിക്കുന്നവനായി നമ്മുടെ ദൈവമായ യഹോവെക്കു സദൃശൻ ആരുള്ളു? (സങ്കീ, 113:5)
⓮ യഹോവേ, നിന്നോടു തുല്യനായവൻ ആരുമില്ല. (യിരേ, 10:6)
⓯ നിന്നോടു സമനായ ദൈവം ആരുള്ളു? (മീഖാ, 7:18). 
➦ മേല്പറഞ്ഞ വേദഭാഗങ്ങളിൽ, ❝എന്നെ, എനിക്കു❞ എന്നിങ്ങനെ ഏകവചനം പറഞ്ഞുകൊണ്ടാണ്, തനിക്ക് സമനായും സദൃശനായും ആരുമില്ലെന്ന് യഹോവ പറയുന്നത്. ➟ദൈവം ത്രിത്വമാണെങ്കിൽ, യഹോവ അങ്ങനെ പറയുമായിരുന്നോ❓ ➟യഹോവയ്ക്ക് സമനായും സദൃശനായും ആരുമില്ലെന്നും ❝നിനക്കു, നിന്നോടു❞ (ഏകവചനം) സമനായും സദൃശനാനായും ആരുമില്ലെന്നുമാണ് പഴയനിയമത്തിലെ മശീഹമാരും ഭക്തന്മാരും പറയുന്നത്. ➟ദൈവം ത്രിത്വമാണെങ്കിൽ, യഹോവയ്ക്ക് സമനായും സദൃശമായും ആരുമില്ലെന്ന് പഴയനിയമഭക്തന്മാർ പറയുമായിരുന്നോ❓ ➟യഹോവയായ ഏകദൈവത്തോട് സമനായും സദൃശനായും ആരുമില്ലെന്ന് ദൈവശ്വാസീയമായ തിരുവെഴുത്തുകളിൽ ആവർത്തിച്ച് ആലേഖനംചെയ്ത് വെച്ചിരിക്കെ, യേശുവിനു് ദൈവത്തോട് എങ്ങനെ സമത്വമുണ്ടാകും❓ പിതാവ് എന്നെക്കാൾ വലിയവനാണെന്ന് ക്രിസ്തു പറയുന്നത് അറിയാൻ: [കാണുക: പിതാവ് എന്നെക്കാൾ വലിയവൻ]. ദൈവത്തോടു സമത്വമുള്ളവനാണ് ക്രിസ്തു എങ്കിൽ, രണ്ട് വ്യക്തി എങ്ങനെയാകും; രണ്ട് ദൈവമല്ലേ ആകുന്നത്
➦ ❝ദൈവരൂപത്തിലിരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെപ്പിടിച്ചില്ല❞ എന്ന ഒന്നാമത്തെ പോയിൻ്റ് നോക്കിയാൽത്തന്നെ ട്രിനിറ്റിയുടെ വാദം നിലനില്ക്കുന്നതല്ല എന്ന് മനസ്സിലാക്കാം. ➟ ട്രിനിറ്റിക്ക് ഒരു ദൈവവും സമനിത്യരായ മൂന്നു വ്യക്തിയുമാണുള്ളത്. ➟അതായത്, പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന മൂന്ന് വ്യക്തിയുടെ ഒരു സാരാംശമാണ് ഏകദൈവം എന്നാണ് അവർ അവകാശപ്പെടുന്നത്. ➟എന്നാൽ പ്രസ്തുത വേദഭാഗത്ത് പിതാവിനോടുള്ള സമത്വമെന്നോ, പരിശുദ്ധാത്മാവിനോടുള്ള സമത്വമെന്നോ അല്ല; ❝ദൈവത്തോടുള്ള സമത്വം❞ എന്നാണ് പറയുന്നത്. ➟മൂന്ന് വ്യക്തിയുടെ സാരാംശമായ ദൈവത്തോടു സമത്വമുള്ളവനാണ് ക്രിസ്തു എന്നുപറഞ്ഞാൽ, അവൻ മറ്റൊരു ത്രിത്വമാണാകുന്നത്. ➟അത് ത്രിത്വത്തെക്കാൾ കൊടിയ ദുരുപദേശമാകും. ➟മുഴുവൻ വചനത്തെളിവുകളും അറിയാൻ: ➤[കാണുക: ക്രിസ്തുയേശുവിലുള്ള ഭാവം ⁃⁃ ദൈവം ഒരുത്തൻ മാത്രം,യഹോവ ഒരുത്തൻ മാത്രം, ദൈവത്തിനു് സമനായും സദൃശനായും ആരുമില്ല].

യേശുക്രിസ്തു സത്യദൈവം:
☛ 1യോഹന്നാൻ 𝟓:𝟐𝟎-ൽ പറയുന്ന സത്യദൈവം പുത്രനല്ല; പിതാവാണ്. ➦ ❝ദൈവപുത്രന്‍ വന്നു എന്നും സത്യദൈവത്തെ അറിവാന്‍ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു; നാം സത്യദൈവത്തില്‍ അവന്‍റെ പുത്രനായ യേശുക്രിസ്തുവില്‍ തന്നെ ആകുന്നു. അവന്‍ സത്യദൈവവും നിത്യജീവനും ആകുന്നു.❞ (1 യോഹ 5:20).
➦ ഈ വാക്യത്തിന് മൂന്നു ഭാഗമുണ്ട്. അവസാനഭാഗത്ത്, ❝അവന്‍ സത്യദൈവവും നിത്യജീവനും ആകുന്നു❞ എന്നാണ് യോഹന്നാൻ പറഞ്ഞിരിക്കുന്നത്. ➟❝അവൻ❞ എന്നത് പ്രഥമപുരുഷ (𝟑𝐫𝐝 𝐩𝐞𝐫𝐬𝐨𝐧) സർവ്വനാമമാണ്. ആ സർവ്വനാമത്തിൻ്റെ ഉടയവനാണ് ❝സത്യദൈവവും നിത്യജീവനും.❞ ➟അതാരാണെന്ന് വാക്യത്തിൻ്റെ രണ്ടാം ഭാഗത്ത് പറഞ്ഞിട്ടുണ്ട്: ❝നാം സത്യദൈവത്തില്‍ അവന്‍റെ പുത്രനായ യേശുക്രിസ്തുവില്‍ തന്നെ ആകുന്നു.❞ ➟വാക്യാംശം ശ്രദ്ധിക്കുക: ➤❝അവന്‍റെ പുത്രനായ യേശുക്രിസ്തുവില്‍.❞ ➟അവൻ്റെ പുത്രനാണ് യേശുക്രിസ്തു. അപ്പോൾ, ❝അവൻ❞ പിതാവാവാണെന്ന് വ്യക്തമാണല്ലോ❓ ➟അത് പറഞ്ഞശേഷമാണ്. ❝അവൻ സത്യദൈവവും നിത്യജീവനും ആകുന്നു❞ എന്ന് പറയുന്നത്. തന്മൂലം, അവസാനഭാഗത്ത് പറയുന്ന സത്യദൈവമായ ❝അവൻ❞ പിതാവാണെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം. 
യോഹന്നാൻ 17:3-ഉം (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) 1യോഹന്നാൻ 5:20-ഉം താരതമ്യം ചെയ്ത് നോക്കിയാൽത്തന്നെ സത്യദൈവം ആരാണെന്ന് ഭാഷണവും വാക്കുകളും കൂടാതെ ആർക്കും മനസ്സിലാകും. ➟മുഴുവൻ വചനത്തെളിവുകളും അറിയാൻ: ➤[കാണുക: സത്യദൈവവും നിത്യജീവനും ആരാണ്?]

യേശുക്രിസ്തു സർവ്വശക്തിയുള്ള ദൈവം:
☛ വെളിപ്പാട് 𝟏:𝟖-ലെ സർവ്വശക്തിയുള്ള ദൈവം ദൈവപുത്രനായ യേശുക്രിസ്തു അല്ല; പിതാവായ ഏകദൈവമാണ്: (1കൊരി, 8:5-6). ➦ ❝ഞാൻ അല്ഫയും ഒമേഗയും ആകുന്നു എന്നു ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സർവ്വശക്തിയുള്ള ദൈവമായ കർത്താവു അരുളിച്ചെയ്യുന്നു.❞ (വെളി, 1:8).
➦ സർവ്വശക്തിയുള്ള ദൈവത്തിനു് ഒരു പ്രത്യേക വിശേഷണം അവിടെ പറഞ്ഞിട്ടുണ്ട്: ➟❝ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനും.❞ ഈ വിശേഷണം പിതാവായ ദൈവത്തിനല്ലാതെ, മറ്റാർക്കും പറഞ്ഞിട്ടില്ല. ➤❝യോഹന്നാൻ ആസ്യയിലെ ഏഴു സഭകൾക്കും എഴുതുന്നതു: ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായവങ്കൽ നിന്നും അവന്റെ സിംഹാസനത്തിന്മുമ്പിലുള്ള ഏഴു ആത്മാക്കളുടെ പക്കൽനിന്നും വിശ്വസ്തസാക്ഷിയും മരിച്ചവരിൽ ആദ്യജാതനും ഭൂരാജാക്കന്മാർക്കു അധിപതിയും ആയ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.❞ (വെളി. 1:4-5). ➟ഈ വേദഭാഗത്ത്, ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായ പിതാവിനെയും, ദൈവത്തിൻ്റെ ഏഴു ആത്മാവിനെയും, യേശുക്രിസ്തുവിനെയും വ്യക്തമായി വേർതിരിച്ച് പറഞ്ഞിട്ടുണ്ട്. ➟❝ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനും❞ എന്ന വിശേഷണം പിതാവിൻ്റെയാണെന്ന് വേറെയും പലഭാഗത്ത് പറഞ്ഞിട്ടുണ്ട്: (വെളി, 4:8; 11:17; 16:5). ➟തന്മൂലം, സർവ്വശക്തിയുള്ള ദൈവം പുത്രനല്ല; പിതാവാണെന്ന് സംശയലേശമന്യേ തെളിയുന്നു. മുഴുവൻ വചനത്തെളിവുകളും അറിയാൻ: ➤[കാണുക: വെളിപ്പാട് 1:8: സർവ്വശക്തിയുള്ള ദൈവം ആരാണ്?]

യേശുക്രിസ്തു വീരനാം ദൈവം:
☛ ❝നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാന പ്രഭു എന്നു പേർ വിളിക്കപ്പെടും.❞ (യെശ, 9:6). ഇവിടെപ്പറയുന്ന മകൻ യേശുക്രിസ്തുവല്ല; മറ്റൊരു രാജാവാണ്. 
➦ ചില കാര്യങ്ങൾ അതിനോടുള്ള പറയാം:
𝟏. പുതിയനിയമത്തിൽ യെശയ്യാ പ്രവചനത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ ഉദ്ധരണികൾ എടുത്തിരിക്കുന്നത്. ➟യെശയ്യാവിൻ്റെ നൂറിലേറെ ഉദ്ധരണികൾ പൂർണ്ണമായിട്ടോ, ഭാഗീകമായിട്ടോ പുതിയനിയമത്തിൽ കാണാം. ➟അതിൽ, യെശയ്യാവ് പറഞ്ഞു; യെശയ്യാപ്രവചനത്തിൽ എഴുതിയിരിക്കുന്നു എന്നിങ്ങനെ പറഞ്ഞിരിക്കുന്ന 𝟮𝟭 ഉദ്ധരണികളുണ്ട്. ➟ഉദാ: (മത്താ, 3:3⁃⁃യെശ, 40:3; മത്താ, 8:17⁃⁃യെശ, 53:4; മത്താ, 12:17-21⁃⁃യെശ, 42:1-4). ➟എന്നിട്ടും ഈ പ്രവചനം മാത്രം പുതിയനിയമത്തിൽ അപ്പൊസ്തലന്മാരോ, എഴുത്തുകാരോ ആരും ഉദ്ധരിച്ചിട്ടില്ല. ➟പരിശുദ്ധാത്മാവിനാൽ പുസ്തകം എഴുതിയവർ എടുക്കാതെ തള്ളിക്കളഞ്ഞ ഒരു പ്രവചനം ക്രിസ്തുവിൽ എങ്ങനെ ആരോപിക്കാൻ കഴിയും❓
𝟐. ജനിക്കുന്ന ശിശു അത്ഭുതമന്ത്രിയും വീരനാംദൈവവും നിത്യപിതാവും സമാധനപ്രഭുവും ആയിരിക്കുമെന്നല്ല; അങ്ങനെ പേർ വിളിക്കപ്പെടും എന്നാണ്. ➟അതായത്, യെശയ്യാവ് പറയുന്ന നാല് നാമം (Name) ജനിച്ച ശിശുവിൻ്റെ അസ്തിത്വമോ (Existence), പ്രകൃതിയോ (Nature), സംജ്ഞാനാമമോ (Proper Noun), പദവിയോ (Title) അല്ല; ജനിച്ച ശിശുവിൻ്റെ  പ്രാവചനികനാമം (Prophetic Name) ആണ്. ➟ഒരുത്തനെ ❝വീരനാം ദൈവം❞ എന്ന് പേർ വിളിച്ചാൽ അവൻ ദൈവം ആകില്ല. പേരും പ്രകൃതിയും വ്യത്യസ്തമാണ്. ➟യെശയ്യാവ് പറയുന്ന ജനിക്കുന്ന മകൻ ❝വീരനാം ദൈവം❞ സത്യദൈവം ആണെങ്കിൽ, ❝വീരനാം ദൈവം എന്ന് പേർ വിളിക്കും❞ എന്ന് ഒരിക്കലും പറയില്ല; ❝വീരനാം ദൈവം ആയിരിക്കും❞ എന്നേ പറയുമായിരുന്നുള്ളൂ. ദൈവം എന്നത് പേരല്ല; പിതാവിൻ്റെ പ്രകൃതിയാണ്. പേരും പ്രകൃതിയും തിരിച്ചറിയാത്തവർക്ക് എന്തുപദേശം വേണമെങ്കിലും പറയാം.
𝟑. ❝ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ (വിളിക്കപ്പെടുന്നവർ) ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു.❞ (1കൊരി, 8:5-6). ➟❝ദൈവം❞ (𝐆𝐨𝐝) എന്നത് യഹോവയുടെ ❝പ്രകൃതിയും❞ (𝐍𝐚𝐭𝐮𝐫𝐞) ❝പിതാവു❞  (𝐅𝐚𝐭𝐡𝐞𝐫) എന്നത് ഏകദൈവമായ യഹോവയുടെ ❝പദവിയും❞ (𝐓𝐢𝐭𝐥𝐞) ആണ്. ➟പുത്രൻ്റെ പ്രകൃതി: ➤❝യേശുവിന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.❞ (മർക്കൊ, 15:39). ➟❝മനുഷ്യൻ❞ (𝐌𝐚𝐧) എന്നത് യേശുവിൻ്റെ ❝പ്രകൃതിയും❞ (𝐍𝐚𝐭𝐮𝐫𝐞) “പുത്രൻ” (𝐒𝐨𝐧) എന്നത് ഏകമനുഷ്യനായ യേശുവിൻ്റെ “പദവിയും” (𝐓𝐢𝐭𝐥𝐞) ആണ്: (1തിമൊ, 2:5-6). ➟ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ വാക്കിനാൽത്തന്നെ അക്കാര്യം അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം: ➟❝ഏകസത്യദൈവമായ പിതാവിനെയും (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.❞ (യോഹ, 17:3). ➟❝ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ (𝐌𝐚𝐧) എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.❞ (യോഹ, 8:40). പിതാവ് മാത്രമാണ് ദൈവം താൻ മനുഷ്യനാണെന്ന് പഠിപ്പിച്ച യേശുവിനെ ട്രിനിറ്റി ദൈവമാക്കിയാൽ ആകുമോ❓
𝟒. യഥാർത്ഥത്തിൽ യെശയ്യാവ് പറയുന്ന നിത്യപിതാവ് യേശു ആണെങ്കിൽ, യേശുവിൻ്റെ പിതാവും ദൈവവുമായവൻ ആരായി❓ (യോഹ, 20:17). ➟നിങ്ങൾക്ക് പിതാവും ഒരു നിത്യപിതാവുണ്ടെന്ന് നിങ്ങൾ സമ്മതിക്കുമോ❓ ഒരു ഭാഗത്ത് യേശു നിത്യപുത്രനാണെന്ന് പറയുന്നു; മറുഭാഗത്ത് അവൻ നിത്യപിതാവാണെന്നും പറയുന്നു. നിങ്ങൾക്ക് ഉപദേശസ്ഥിരത എന്നൊന്നുണ്ടോ❓ ബന്ധം വ്യത്യസ്തമാണെങ്കിലും നമ്മുടെ ദൈവമായ പിതാവ് യേശുക്രിസ്തുവിൻ്റെയും ദൈവമാണ്: (മത്താ, 27:47; മർക്കൊ, 15:33). യേശുക്രിസ്തുവിൻ്റെ ദൈവത്തെ അപ്പൊസ്തലന്മാർ വാഴ്ത്തുന്നതും സ്തുതിക്കുന്നതും സ്തോത്രം ചെയ്യുന്നതുമായ ഏഴുവാക്യം ബൈബിളിലുണ്ട്. ➦❝നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.❞ (2കൊരി, 11:31; എഫെ, 1:3; എഫെ, 1:17 ⁃⁃ റോമ, 15:5; 2കൊരി, 1:3; കൊലൊ, 1:5; 1പത്രൊ, 1:3). ➟പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും (1കൊരി, 8:6; എഫെ, 4:6) യേശുക്രിസ്തു മനുഷ്യനാണെന്നുമാണ് അപ്പൊസ്തലന്മാർ പഠിപ്പിച്ചത്: (റോമ, 5:15; പ്രവൃ, 2:23; 1കൊരി, 15:21; 15:47; 1തിമൊ, 2:6). ➟അപ്പൊസ്തലന്മാരുടെ ദൈവം ദൈവപുത്രനായ യേശുക്രിസ്തുവല്ല; യേശുക്രിസ്തുവിൻ്റെ ദൈവമാണ്. എന്നാൽ ക്രൈസ്തവസഭയിലെ പലരുടെയും യേശുക്രിസ്തുവാണ്. ➟എന്തൊരു വിരോധാഭാസമാണ്❓ [കാണുക: എൻ്റെ ദൈവം, എൻ്റെ പിതാവ്, പൗലൊസിൻ്റെ ദൈവം, യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവും, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, പിതാവു് മാത്രം സത്യദൈവം]
☛ അവിടെപ്പറയുന്നത് ആരെക്കുറിച്ചാണെന്ന് അറിയാൻ: ➤[കാണുക: യെശയാവ് 9:6 ആരെക്കുറിച്ചാണ്?]

യേശുക്രിസ്തു സർവ്വത്തിനും മീതെ ദൈവം: 
☛ റോമർ 𝟗:𝟓-ൽ പറയുന്ന സർവ്വത്തിനും മീതെ ദൈവം പുത്രനല്ല; പിതാവാണ്. ➦ ❝പിതാക്കന്മാരും അവർക്കുള്ളവർതന്നെ; ജഡപ്രകാരം ക്രിസ്തുവും അവരിൽനിന്നല്ലോ ഉദ്ഭവിച്ചത്; അവൻ സർവ്വത്തിന്നും മീതെ ദൈവമായി എന്നെന്നേക്കും വാഴ്ത്തപ്പെട്ടവൻ. ആമേൻ.❞ (റോമ 9:5). 
➦ ഈ വേദഭാഗത്തിൻ്റെ പരിഭാഷകളിൽ പൂർണവിരാമം ഇടേണ്ട സ്ഥാനത്ത് അർധവിരാമമോ, അല്പവിരാമമോ ഇട്ടതുമൂലമാണ്, സർവ്വത്തിനും മീതെ ദൈവമായ പിതാവ്, മനുഷ്യനായ ക്രിസ്തുയേശു ആണെന്ന് തെറ്റിദ്ധരിക്കാൻ ഇടയായത്. (1തിമൊ, 2:6). ➟ഈ വേദഭാഗം പരിശോധിച്ചാൽത്തന്നെ ക്രിസ്തു ദൈവമല്ലെന്ന് മനസ്സിലാക്കാം. ക്രിസ്തു ദൈവമാണെങ്കിൽ, അവനെങ്ങനെ ജഡപ്രകാരം ഒരു യെഹൂദാസ്ത്രിയിൽനിന്ന് ജനിക്കും❓ ➟ദൈവം ആരംഭവും അവസാനവും ഇല്ലാത്തവനാണ്: (സങ്കീ, 90:2). ➟അവൻ ദൈവമാണെങ്കിൽ, അവനെങ്ങനെ മരിക്കും❓ ➟ദൈവം മരണമില്ലാത്തവൻ (അമർത്യൻ) ആണ്: (1തിമൊ, 6:16). ➟ദൂതന്മാർക്കുപോലും വംശാവലിയോ, ജനനമോ, മരണമോ ഇല്ലാതിരിക്കെ, ഒരു ദൈവമെങ്ങനെ വംശാവലിയോടെ ജനിച്ചുജീവിച്ചു മരിച്ചു❓ ➟നസറായനായ യേശുവെന്ന മനുഷ്യനാണ് (𝐌𝐚𝐧) മരിച്ചതെന്നും ദൈവമാണ് അവനെ ഉയിർപ്പിച്ചതെന്നും ദൈവശ്വാസീയമായ തിരുവെഴുത്തുകളിൽ അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്: (പ്രവൃ, 2:23-24). ➟പിന്നെങ്ങനെയാണ് ക്രിസ്തു സർവ്വത്തിനും മീതെ ദൈവമാകുന്നത്❓ ➟ക്രിസ്തു സർവ്വത്തിനും മീതെയുള്ള ദൈവം ആണെങ്കിൽ, ക്രിസ്തുവിൻ്റെ ദൈവവും പിതാവുമായവൻ ആരാണ്; സർവ്വത്തിനും കീഴെയുള്ള ദൈവമോ❓ (യോഹ, 20:17 ⁃⁃ 2കൊരി, 11:31; എഫെ, 1:3; എഫെ, 1:17). ഇനി വചനത്തെളിവുകൾ കാണുക:
➦ ❝എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.❞ (എഫെ, 4:6). ☛ഈ വേഭാഗത്ത്, പിതാവായ ഏകദൈവത്തെ ➤❝എല്ലാവർക്കും മീതെയുള്ളവൻ” (Above all) എന്ന് പറയാൻ ഉപയോഗിച്ചിരിക്കുന്ന ❝എപി പാന്റോൺ❞ (ἐπὶ πάντων – epi pantōn) എന്ന കൃത്യമായ ഗ്രീക്കുപ്രയോഗം തന്നെയാണ്, റോമർ 9:5-ൽ ➤❝സർവ്വത്തിനും മീതെ❞ (Over all) എന്ന് പറയാൻ റോമറിലും ഉപയോഗിച്ചിരിക്കുന്നത്. [കാണുക: Rom, 9:5Eph, 4:6]. ➟സർവ്വത്തിനും മീതെ രണ്ട് ദൈവമുണ്ടാകുക സാദ്ധ്യമല്ല. ➟അങ്ങനെയായാൽ, ❝സർവ്വത്തിനും മീതെ❞ എന്ന പ്രയോഗംതന്നെ അബദ്ധമായിമാറും. ➟തന്മൂലം, പുത്രനല്ല; പിതാവാണ് സർവ്വത്തിനുംമീതെ ദൈവമെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം.
➦ ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ ദൈവത്തെ പൗലൊസ് വാഴ്ത്തുന്നതും സ്തുതിക്കുന്നതും സ്തോത്രം ചെയ്യുന്നതുമായ ആറു വാക്യം ബൈബിളിലുണ്ട്. ➤❝നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.❞ (2കൊരി, 11:31; എഫെ, 1:3; എഫെ, 1:17റോമ, 15:5; 2കൊരി, 1:3; കൊലൊ, 1:5). ➟അപ്പൊസ്തലൻ വാഴ്ത്തുകയും സ്തുതിക്കുകയും ചെയ്തത് ദൈവപുത്രനെയല്ല; ദൈവപുത്രനും മനുഷ്യനുമായ യേശുക്രിസ്തുവിൻ്റെ ദൈവത്തെയാണ്: (മർക്കൊ, 15:39; യോഹ, 8:40). ➟യേശുക്രിസ്തുവിൻ്റെ ദൈവമാണ് പൗലൊസിൻ്റെയും ദൈവമെങ്കിൽ, യേശുക്രിസ്തു സർവ്വത്തിനും മീതെ ദൈവമാണെന്ന് പൗലൊസ് പറയുമോ❓ ➟യേശുക്രിസ്തു സർവ്വത്തിന്നും മീതെ ദൈവമാണെങ്കിൽ, ആ ദൈവത്തിനു് മറ്റൊരു ദൈവമുണ്ടാകുമോ❓ ➟യേശുക്രിസ്തു സർവ്വത്തിന്നും മീതെ ദൈവമാണെങ്കിൽ, ആ ദൈവത്തോടല്ലാതെ അവൻ മറ്റൊരു ദൈവത്തെ വാഴ്ത്തുകയും പ്രാർത്ഥിക്കുകയും ചെയ്യുമായിരുന്നോ❓ മുഴുവൻ വചനത്തെളിവുകളും അറിയാൻ: ➤[കാണുക: സർവ്വത്തിന്നും മീതെ ദൈവം ആരാണ്? യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവും, ക്രിസ്തു ദൈവമാണോ?]

യേശുക്രിസ്തു പരിശുദ്ധൻ: 
☛ ❝നസറായനായ യേശുവേ, ഞങ്ങൾക്കും നിനക്കും തമ്മിൽ എന്തു? ഞങ്ങളെ നശിപ്പിപ്പാൻ വന്നുവോ? നീ ആർ എന്നു ഞാൻ അറിയുന്നു; ദൈവത്തിന്റെ പിരിശുദ്ധൻ തന്നേ എന്നു പറഞ്ഞു.❞ (മർക്കൊ, 1:24). ➟ഈ വേദഭാഗത്ത്, ദൈവപുത്രനായ യേശുവിനെ ❝പരിശുദ്ധൻ❞ എന്ന് പറഞ്ഞിരിക്കയാൽ യേശു ദൈവമാണെന്ന് കരുതുന്നവരുണ്ട്.
➦ ❝പരിശുദ്ധമായ, പവിത്രമായ, വിശുദ്ധമായ, വേർതിരിക്കപ്പെട്ട, പ്രത്യേകം നിയമിക്കപ്പെട്ട❞ എന്നീ അർത്ഥങ്ങളുള്ള ❝ഹാഗിയോസ്❞ (ἅγιος – hagios) എന്ന ഗ്രീക്കുപദം 𝟐𝟐𝟎-തോളം പ്രാവശ്യവും ❝ഹോസിയോസ്❞ (ὅσιος – hosios) എന്ന മറ്റൊരു പദം ഒൻപത് പ്രാവശ്യവുമുണ്ട്. ➟❝ഹാഗിയോസ്❞ എന്ന പദത്തെ യേശുവിനു് ❝പരിശുദ്ധൻ❞ എന്ന് ആറുപ്രാവശ്യവും (മർക്കൊ, 1:24; ലൂക്കൊ, 4:34; യോഹ, 6:63; പ്രവൃ, 3:14; 4:27; 4:30) ❝വിശുദ്ധൻ❞ എന്ന് രണ്ടുപ്രാവശ്യവും (ലൂക്കൊ, 1:35; ലൂക്കൊ, 2:23) പരിഭാഷ ചെയ്തിട്ടുണ്ട്. ➟ബൈബിളിൽ ദൈവത്തിനും ദൈവാത്മാവിനും ക്രിസ്തുവിനും ദൂതന്മാർക്കും വിശ്വാസികൾക്കും വസ്തുക്കൾക്കും സ്ഥലങ്ങൾക്കും അഭിന്നമായി ഉപയോഗിച്ചിരിക്കുന്ന പദമാണ് ഹാഗിയോസ്. ➟ആ പദം ക്രിസ്തുവിനു് ഉപയോഗിച്ചിരിക്കുന്ന കാരണത്താൽ അവൻ ദൈവമാകുമോ❓ ➟യോഹന്നാൻ (മർക്കൊ, 6:20), ദൂതൻ (പ്രവൃ, 10:22), മനുഷ്യൻ (വെളി, 22:11) മുതലായവർ ഹാഗിയോസാണ്. ➟ദൈവത്തിൻ്റെ പരിശുദ്ധത്മാരെയൊക്കെ ദൈവമാക്കാൻ പറ്റുമോ❓ ➟പിതാവ് പരിശുദ്ധദൈവമാണ്: (യോശു, 24:19 ⁃⁃ 1ശമൂ, 6:20; യെശ, 5:16). ➟എന്നാൽ പുത്രൻ പരിശുദ്ധദൈവമല്ല; ദൈവത്തിൻ്റെ പരിശുദ്ധനാണ്: (മർക്കൊ, 1:24; ലൂക്കൊ, 4:34; യോഹ, 6:63). ➟അവൻ പരിശുദ്ധനായ ദൈവമാണെങ്കിൽ, പരിശുദ്ധദൈവം എന്നല്ലാതെ ദൈവത്തിൻ്റെ പരിശുദ്ധൻ എന്നവനെ വിളിക്കുമോ❓ 
➦ ❝ഹോസിയോസ്❞ എന്ന പദം ❝പവിത്രൻ❞ (പാപരഹിതൻ) എന്നാണ് പരിഭാഷ ചെയ്തിരിക്കുന്നത്:❝ഇങ്ങനെയുള്ള മഹാപുരോഹിതനല്ലോ നമുക്കു വേണ്ടിയതു: പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോടു വേറുവിട്ടവൻ, സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ.❞ (എബ്രാ, 7:26). ➟ദൈവപുത്രനായ യേശു: പാപമറിയാത്തവനും (2കൊരി, 5:21), പവിത്രനും നിർദ്ദോഷനും നിർമ്മലനും പാപികളോടു വേറുവിട്ടവനും (എബ്രാ, 7:26), പാപം ചെയ്തിട്ടില്ലാത്തവനും വായിൽ വഞ്ചന ഒന്നുമില്ലാത്തവനും (1പത്രൊ, 2:22) പാപമില്ലാത്തവനുമാണ്: (1യോഹ, 3:5). ➟തന്മൂലം, ❝ഹോസിയോസ്❞ (hosios) അഥവാ, ❝പവിത്രൻ❞ എന്നപദം യേശുവിനു് ഉപയോഗിച്ചിരിക്കുന്നത്, പാപരഹിതൻ (പവിത്രൻ) എന്ന അർത്ഥത്തിലാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. ➟❝ഹാഗിയോസ്❝ (hagios) എന്നതിലെ ❝വിശുദ്ധൻ❞ എന്ന് പരിഭാഷ ചെയ്തിരിക്കുന്ന ആദ്യരണ്ടുപദത്തിനും അതേ അർത്ഥമാണുള്ളത്. ➟ഒന്നാമത്തത്, അവൻ്റെ വിശുദ്ധ ജനനത്തെക്കുറിച്ചും, രണ്ടാമത്തേത്, അവൻ മറിയയുടെ ആദ്യജാതനാകയാൽ അവനെ ദൈവത്തിനു് വിശുദ്ധമായി അർപ്പിക്കുന്നതിനെക്കുറിച്ചുമാണ്: (ലൂക്കൊ, 1:35 ⁃⁃ ലൂക്കൊ, 2:7 ⁃⁃ 2:23). 
➦ ❝നീ അഭിഷേകം ചെയ്ത യേശു എന്ന നിന്റെ പരിശുദ്ധദാസനു വിരോധമായി❞ (പ്രവൃ, 4:27). ➟യെശയ്യാപ്രവചനത്തിൻ്റെ നിവൃത്തിയായി ദൈവം യോർദ്ദാനിൽവെച്ച് യേശുവിനെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ ❝ക്രിസ്തു❞ (അഭിഷിക്തൻ) ആയത്: (യെശ, 61:1 ⁃⁃ ലൂക്കൊ, 3:22; പ്രവൃ, 10:38). ➟നസറെത്തിലെ പ്രഥമശുശ്രൂഷയിൽ യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട്, താൻ അഭിഷേകം പ്രാപിച്ചത് അപ്പോഴാണെന്ന് യേശുതന്നെ സാക്ഷ്യംപറഞ്ഞിട്ടുണ്ട്: (യേശ, 61:1-2 ⁃⁃ ലൂക്കൊ, 4:16-21). ➟അതിനാൽ, ❝പരിശുദ്ധൻ❞ (hagios) എന്നതിലെ ശേഷിക്കുന്ന ആറുപദങ്ങൾ, ദൈവം അഭിഷേകം ചെയ്ത് തൻ്റെ ശുശ്രൂഷയ്ക്കായി വേർതിരിച്ച യേശുവെന്ന ദൈവത്തിൻ്റെ ക്രിസ്തുവിനെ (അഭിഷിക്തൻ) കുറിക്കുന്നതാണെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്: (ലൂക്കൊ, 9:20). ➟വിശുദ്ധന്മാരും പ്രവാചകന്മാരും ദൈവത്താൽ അഭിഷേകം പ്രാപിച്ച് ദൈവത്തിനായി വേർതിരിക്കപ്പെട്ടവരാണ്: (2കൊരി, 1:21; 1യോഹ, 2:20; 2:27). ➟അതുകൊണ്ടാണ്, അവരെയും ❝ഹാഗിയോസ്❞ എന്ന് വചനം വിശേഷിപ്പിക്കുന്നത്: (വെളി, 22:11; മത്താ, 27:52 ⁃⁃ മർക്കൊ, 6:20; ലൂക്കൊ, 1:69).
☛ ❝ഹാഗിയോസ്❝ (ἅγιος – hagios) എന്ന പദം ദൈവത്മാവിനെ കുറിക്കാൻ 𝟗𝟏 പ്രാവശ്യവും ദൂതന്മാരെയും മനുഷ്യരെയും കുറിക്കാൻ കുറിക്കാൻ 𝟖𝟑 പ്രാവശ്യവും യേശുവിനെ കുറിക്കാൻ 𝟖 പ്രാവശ്യവും ഉപയോഗിച്ചിട്ടുണ്ട്. ➟യേശുവിനെ ❝ഹാഗിയോസ്❞ എന്ന് വിളിച്ചിരിക്കുന്ന കാരണത്തിൽ അവൻ ദൈവമാകുമെങ്കിൽ, മറ്റുള്ളവരും അവനെപ്പോലെ ദൈവങ്ങളാകില്ലേ❓➟മുഴുവൻ വചനത്തെളിവുകളും അറിയാൻ: ➤[കാണുക: ദൈവത്തിന്റെ പരിശുദ്ധൻ]

യേശുക്രിസ്തു യഹോവയായ ദൈവം:
☛ ⁃❝കേട്ടോ ഒരുത്തൻ വിളിച്ചുപറയുന്നതു: മരുഭൂമിയിൽ യഹോവെക്കു വഴി ഒരുക്കുവിൻ; നിർജ്ജനപ്രദേശത്തു നമ്മുടെ ദൈവത്തിന്നു ഒരു പെരുവഴി നിരപ്പാക്കുവിൻ.❞ (യെശ, 40:3) ➟യേശുക്രിസ്തു യഹോവയായ ദൈവമാണെങ്കിൽ പിന്നെ ത്രിത്വം എന്താണ്❓
➦ ❝യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ.❞ (ആവ, 6:4). ➟ത്രിത്വത്തെ ന്യായീകരിക്കാൻ മൂന്ന് യഹോവയുണ്ടെന്ന് ത്രിത്വവിശ്വാസികൾ പഠിപ്പിക്കുന്നു. ➟എന്നാൽ ഞാൻ ഒരുത്തൻ മാത്രമാണ് ദൈവമെന്നാണ് അതിൽ ഒരു യഹോവ പറയുന്നത്. അപ്പോൾ ബാക്കി രണ്ടുപേർ ദൈവമല്ലേ❓ ➟യഹോവ ഒരുത്തൻ മാത്രമാണെന്നും യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും പഴയനിയമത്തിലെ മശീഹമാരും ഭക്തന്മാരും പറയുന്നു: 
𝟏. നീ ഒരുത്തൻ മാത്രം (alone) ദൈവം ആകുന്നു (2രാജാ, 19:5), 
𝟐. നീ ഒരുത്തൻ മാത്രം (only) യഹോവയായ ദൈവം. (2രാജാ, 19:19),
𝟑. നീ, നീ മാത്രം (alone) യഹോവ ആകുന്നു. (നെഹെ, 9:6),
𝟒. യഹോവ എന്നു നാമമുള്ള നീ മാത്രം (alone) സർവ്വഭൂമിക്കും മീതെ അത്യുന്നതൻ. (സങ്കീ, 83:18),
𝟓. യഹോവേ, നീ ഒരുത്തൻ മാത്രം (alone) ദൈവമാകുന്നു. (യെശ, 37:16),
𝟔. ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം (only) യഹോവ. (യെശ, 37:20), 
𝟕. ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനുമില്ല (there is none else) (യെശ, 45:5),
𝟖. ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനും ഇല്ല (there is none else, (യെശ, 45:6),
𝟗. ഞാൻ തന്നേ യഹോവ; വേറൊരുത്തനും ഇല്ല (there is none else) (യെശ, 45:18),
𝟏𝟎. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ, മറ്റൊരുത്തന്നുമില്ല (none else) (യോവേ, 2:27). [കാണുക: യഹോവ ഒരുത്തൻ മാത്രം]
➦ യഹോവയ്ക്ക് സമനായും സദൃശനായും ആരുമില്ലെന്നും ബൈബിൾ പറയുന്നു:
𝟏. നിങ്ങൾ എന്നെ ആരോടു സദൃശമാക്കും? ഞാൻ ആരോടു തുല്യനാകും എന്നു പരിശുദ്ധനായവൻ അരുളിച്ചെയ്യുന്നു.” (യെശ, 40:25 ⁃⁃ യെശ, 46:5). 
𝟐. എനിക്കു സമനായവൻ ആർ? (യിരെ, 49:19; 50:44)
𝟑. ഞങ്ങളുടെ ദൈവമായ യഹോവയെപ്പോലെ ആരുമില്ല. (പുറ, 8:10; 1ശമൂ, 2:2)
𝟒. യെശൂരൂന്റെ (യിസ്രായേൽ) ദൈവത്തെപ്പോലെ ഒരുത്തനുമില്ല. (ആവ, 33:26)
𝟓. കർത്താവായ യഹോവേ, നീ വലിയവൻ ആകുന്നു; നിന്നെപ്പോലെ ഒരുത്തനുമില്ല. (2ശമൂ, 7:22)
𝟔. യഹോവേ, നിനക്കു തുല്യൻ ആർ? (സങ്കീ, 35:10; 71:19)
𝟕. ദൈവമായ യഹോവേ, ….. നിന്നോടു സദൃശൻ ആരുമില്ല. (സങ്കീ, 40:5; 89:6; 89:8)
𝟖. ഉന്നതത്തിൽ അധിവസിക്കുന്നവനായി നമ്മുടെ ദൈവമായ യഹോവെക്കു സദൃശൻ ആരുള്ളു?” (സങ്കീ, 113:5)
𝟗. യഹോവേ, നിന്നോടു തുല്യനായവൻ ആരുമില്ല. (യിരേ, 10:6)
𝟏𝟎. അകൃത്യം ക്ഷമിക്കയും തന്റെ അവകാശത്തിൽ ശേഷിപ്പുള്ളവരോടു അതിക്രമം മോചിക്കയും ചെയ്യുന്ന നിന്നോടു സമനായ ദൈവം ആരുള്ളു? (മീഖാ, 7:18). ➟മൂന്ന് യഹോവയുടെ കാര്യം സ്വാഹ! ➟അപ്പോൾ, യേശുക്രിസ്തു യഹോവയായ ദൈവമാണെങ്കിൽ, ത്രിത്വം എന്നത് ദുരുപദേശമാണെന്ന് സമ്മതിച്ചോ❓ [കാണുക: യഹോവയ്ക്ക് സമനായും സദൃശനായും ആരുമില്ല]. 
➦ ഒരു തെളിവുകൂടി തരാം: ❝യഹോവെക്കു വഴി ഒരുക്കുവിൻ❞ എന്നാണ് പ്രവചനമെങ്കിലും, ഒരുക്കപ്പെട്ട വഴിയുലൂടെ വന്നത് യേശു എന്ന മനുഷ്യനാണ്. വഴിയൊരുക്കിയവൻതന്നെ അത് പറഞ്ഞിട്ടുണ്ട്: ❝എന്റെ പിന്നാലെ ഒരു പുരുഷൻ വരുന്നു;❞ (യോഹ, 1:30). ➟ഈ വേദഭാഗത്ത് പറയുന്ന ❝പുരുഷ്യൻ❞ (Man) ഗ്രീക്കിൽ ❝അനീർ❞ (ἀνὴρ – anēr) ആണ്. ➟അനീർ മനുഷ്യരിലെ പുരുഷൻ ആണ്. ➟എന്നാൽ ദൈവം പുരുഷനോ, സ്ത്രീയോ അല്ല; ദൈവത്തിനു് ജെൻ്ററില്ല. ➟ദൂതന്മാർക്കും ജെൻ്ററില്ലെന്ന് യേശുവിൻ്റെ വാക്കിനാൽ മനസ്സിലാക്കാം: (മത്താ, 22:30; മർക്കൊ, 12:25; ലൂക്കൊ, 20:35-36). ➟എന്നാൽ താൻ മനുഷ്യനാണെന്ന് യേശുവും ഒന്നാം നൂറ്റാണ്ടിൽ അവനെക്കണ്ട എല്ലാവരും സക്ഷ്യപ്പെടുത്തിയിട്ടുണ്ട്: ❝ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ (𝐌𝐚𝐧) എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.❞ (യോഹ, 8:40). ➦❝ഈ മനുഷ്യൻ (𝐌𝐚𝐧) ദൈവപുത്രൻ ആയിരുന്നു സത്യം.❞ (മർക്കൊ, 15:39). ➟നീതിമാനായ മനുഷ്യൻ – 𝐌𝐚𝐧 (ലൂക്കൊ, 23:47), ➟യേശു എന്നു പേരുള്ള മനുഷ്യൻ – 𝐌𝐚𝐧 (യോഹ, 9:11), ➟പുരുഷനായ (𝐌𝐚𝐧) നസറായനായ യേശു (പ്രവൃ, 2:23), ➟ഏകമനുഷ്യനായ (𝐌𝐚𝐧) യേശുക്രിസ്തു (റോമ, 5:15), ➟രണ്ടാം മനുഷ്യൻ – 𝐌𝐚𝐧 (1കൊരി, 15:47), ➟ഏക പുരുഷൻ – 𝐌𝐚𝐧 (2കൊരി, 11:2), ➟മനുഷ്യനായ ക്രിസ്തുയേശു – 𝐌𝐚𝐧 (1തിമൊ, 2:6). ➟യേശു മനുഷ്യനാണെന്ന് അമ്പതുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. ➤[കാണുക: മനുഷ്യനായ ക്രിസ്തുയേശു]. ➟ജനിച്ചതും (ലൂക്കൊ, 1:35 ⁃⁃ 2:23), ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ വളർന്നതും (ലൂക്കൊ, 2:52) ശുശ്രൂഷിച്ചതും (യോഹ, 8:40) മരിച്ചതും (1തിമൊ, 2:6) ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചതും ഒരു മനുഷ്യനെയാണ്: (പ്രവൃ, 2:23-24). ➟പിന്നെങ്ങനെ യേശുക്രിസ്തു യഹോവയായ ദൈവമാണെന്ന് ട്രിനിറ്റി പറയും❓ ➟അമർത്യനായ യഹോവയായ ദൈവം എങ്ങനെ മരിച്ചു❓ (1തിമൊ, 6:16). ➟യഹോവയായ ദൈവത്തെ ഉയിർപ്പിച്ച ദൈവമാരാണ്❓ (റോമ, 10:9). ദൈവമാണ് ജനിച്ചുജീവിച്ചുമരിച്ചതെന്ന് വിശ്വസിക്കുന്നവരുടെ ദൈവസങ്കല്പം ബഹുകേമം!

യേശുക്രിസ്തു രക്ഷിതാവായ ദൈവം:
☛ ❝നാം ഭാഗ്യകരമായ പ്രത്യാശെക്കായിട്ടും മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ തേജസ്സിന്റെ പ്രത്യക്ഷതെക്കായിട്ടും❞ (തീത്തൊ, 2:12). ➟ഈ വാക്യത്തിൽ പറയുന്ന മഹാദൈവം ദൈവപുത്രനായ യേശുക്രിസ്തു ആണെന്ന് ട്രിനിറ്റി വിചാരിക്കുന്നു.
➦ ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ ദൈവത്തെ പൗലൊസ് വാഴ്ത്തുന്നതും സ്തുതിക്കുന്നതും സ്തോത്രം ചെയ്യുന്നതുമായ ആറു വാക്യം ബൈബിളിലുണ്ട്. ➤❝നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.❞ (2കൊരി, 11:31; എഫെ, 1:3; എഫെ, 1:17റോമ, 15:5; 2കൊരി, 1:3; കൊലൊ, 1:5). ➟അപ്പൊസ്തലൻ വാഴ്ത്തുകയും സ്തുതിക്കുകയും ചെയ്തത് ദൈവപുത്രനെയല്ല; ദൈവപുത്രനും മനുഷ്യനുമായ യേശുക്രിസ്തുവിൻ്റെ ദൈവത്തെയാണ്: (മർക്കൊ, 15:39; യോഹ, 8:40). ➟യേശുക്രിസ്തുവിൻ്റെ ദൈവമാണ് പൗലൊസിൻ്റെയും ദൈവമെങ്കിൽ, ദൈവപുത്രൻ മഹാദൈവമാണെന്ന് പൗലൊസ് പറയുമോ❓ ➟യേശുക്രിസ്തു മഹാദൈവമാണെങ്കിൽ, ആ ദൈവത്തിനു് മറ്റൊരു ദൈവമുണ്ടാകുമോ❓ ➟യേശുക്രിസ്തു മഹാദൈവമാണെങ്കിൽ, ആ ദൈവത്തെയല്ലാതെ അവൻ മറ്റൊരു ദൈവത്തെ വാഴ്ത്തുകയും സ്തുതിക്കുകയും ചെയ്യുമായിരുന്നോ❓ ➤[കാണുക: യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവും, പൗലൊസിൻ്റെ ദൈവം]
☛ ഇംഗ്ലീഷിലെ ആദ്യപരിഭാഷ മുതൽ കെ.ജെ.വി വരെയുള്ള എല്ലാ പരിഭാഷകളിലും മഹാദൈവവും യേശുക്രിസ്തുവും വ്യത്യസ്തരായിരുന്നു. എല്ലാറ്റിൻ്റെയും 𝐏𝐃𝐅 കാണുക:
John Wycliffe 1382
John Purvey 1395⁃⁃1879
William Tyndale 1526
Martin Luther 1545
Geneva Bible 1560
King James Bible 1611.
➦ യേശുക്രിസ്തു പഠിപ്പിച്ച പിതാവായ ഏകസത്യദൈവത്തെ (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) ബഹുദൈവമാക്കാൻ ബോധപൂർവ്വമായ ശ്രമത്തിൻ്റെ ഫലമാണ് ആധുനിക പരിഭാഷകളിൽ കാണുന്നതെന്നുവേണം മനസ്സിലാക്കാൻ. ➤[കാണുക: തീത്തൊസിലെ മഹാദൈവം ആരാണ്?]

യേശുക്രിസ്തു രക്ഷിതാവായ ദൈവം:
☛ ❝എന്നാൽ നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ ദയയും മനുഷ്യപ്രീതിയും ഉദിച്ചപ്പോൾ അവൻ നമ്മെ നാം ചെയ്ത നീതിപ്രവൃത്തികളാലല്ല, തന്റെ കരുണപ്രകാരമത്രേ രക്ഷിച്ചതു. നാം അവന്റെ കൃപയാൽ നീതീകരിക്കപ്പെട്ടിട്ടു പ്രത്യാശപ്രകാരം നിത്യജീവന്റെ അവകാശികളായിത്തീരേണ്ടതിന്നു പുനർജ്ജനനസ്നാനം കൊണ്ടും നമ്മുടെ രക്ഷിതാവായ യേശുക്രിസ്തുമൂലം നമ്മുടെമേൽ ധാരാളമായി പകർന്ന പരിശുദ്ധാത്മാവിന്റെ നവീകരണംകൊണ്ടും തന്നേ.❞ (തീത്തൊ, 3:4-7). ഇതാണ് യേശുക്രിസ്തു രക്ഷിതാവായ ദൈവം എന്ന് ട്രിനിറ്റി പറയുന്ന വേദഭാഗം. ഇതിനൊക്കെ മറുപടി പറയുന്ന എന്നെ അടിക്കണം. നാലാം വാക്യത്തിൽ പിതാവായ ഏകദൈവത്തെയും ഏഴാം വാക്യത്തിൽ ദൈവപുത്രനായ യേശുക്രിസ്തുവിനെയും രക്ഷിതാവായി പറഞ്ഞിരിക്കകൊണ്ടാണ്, ❝യേശുക്രിസ്തു രക്ഷിതാവായ ദൈവം❞ എന്ന് ത്രിമൂർത്തി പണ്ഡിതൻ പറയുന്നത്. പുതിയനിയമത്തിൽ പിതാവും പുത്രനും രക്ഷിതാവാണ്. അതെങ്ങനെയാണ്❓ ➟നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽമരിച്ച പുരുഷനായ (𝐌𝐚𝐧) നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (1പത്രൊ, 2:24; പ്രവൃ, 2:23-24; പ്രവൃ, 2:36; പ്രവൃ, 5:31). ➤❝യിസ്രായേലിന്നു മാനസാന്തരവും പാപമോചനവും നല്കുവാൻ ദൈവം അവനെ പ്രഭുവായും രക്ഷിതാവായും തന്റെ വലങ്കയ്യാൽ ഉയർത്തിയിരിക്കുന്നു.❞ (പ്രവൃ, 5:31). ➤[കാണുക: രക്ഷിതാവ് (Saviour), മനുഷ്യനായ ക്രിസ്തുയേശു, ക്രിസ്തു ദൈവമാണോ?].

യേശുക്രിസ്തു ഏകജാതനായ ദൈവം:
☛ ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു.❞ (യോഹ, 1:18). 
➦ ഈ വാക്യത്തെ കോട്ടിമാട്ടിയാണ് ഏകജാതനായ പുത്രനെ പിൽക്കാലത്ത് ഏകജാതനായ ദൈവം ആക്കിയത്. ➤❝ഏകജാതനായ ദൈവം❞ എന്ന പ്രയോഗം ക്രിസ്തുവിന് യോജിക്കുമോ❓ ➤❝ഏകജാതനായ പുത്രൻ❞ (The only begotten Son) എന്ന പ്രയോഗംപോലും അക്ഷരാർത്ഥത്തിലല്ല; ക്രിസ്തുവിൻ്റെ നിസ്തുല്യതയെ കുറിക്കുന്ന പദവിയാണ്. ➟അവൻ ഏകജാതൻ മാത്രമല്ല; ആദ്യജാതനുമാണ്: (റോമ, 8:29; കൊലൊ, 1:15; 1:18; വെളി, 1:5). ➟യഥാർത്ഥത്തിൽ ആണെങ്കിൽ, ഒരു മകനും അപ്പൻ്റെ ഏകജാതനും ആദ്യജാതനും ഒരുപോലെ ആയിരിക്കാൻ കഴിയില്ല. ➟ഒരുത്തനെ ഏകജാതനെന്നും ആദ്യജാതനെന്നും അഭിന്നമായി പറഞ്ഞിട്ടുണ്ടെങ്കിൽ, അതവൻ്റെ അസ്തിത്വം (Existence) അല്ല; പദവിയാണെന്ന് (Title) ആർക്കും മനസ്സിലാകും. ➟യഥാർത്ഥത്തിൽ ഏകജാതൻപോലും അല്ലാത്തവൻ, എങ്ങനെ ഏകജാതനായ ദൈവമാകും❓ ➤[കാണുക: ഏകജാതനും ആദ്യജാതനും]. 
➦ ❝ജാതൻ❞ എന്ന പദത്തിന് ❝ജനിച്ചവൻ❞ എന്നാണർത്ഥം. ➟ജനിച്ച ഒരു ദൈവം ബൈബിളില്ല. ➟അത് എ.ഡി. 25-ലെ നിഖ്യാ സുനഹദോസിൻ്റെ സൃഷ്ടിയാണ്. ➤❝ക്രിസ്തു സർവ്വലോകങ്ങൾക്കുമുമ്പെ സത്യദൈവത്തിൽനിന്ന് ജനിച്ച സത്യദൈവം❞ എന്ന് പഠിപ്പിച്ചത് നിഖ്യായിലെ ശവപിതാക്കന്മാരാണ്. ➟അങ്ങനെയൊരു ദൈവം ബൈബിളിൻ്റെ ഏഴയലത്തുപോലുമില്ല. ➟ബൈബിൾ സവെളിപ്പെടുത്തുന്ന ഏകദൈവം: ➤❝പർവ്വതങ്ങൾ ഉണ്ടായതിന്നും നീ ഭൂമിയെയും ഭൂമണ്ഡലത്തെയും നിർമ്മിച്ചതിന്നും മുമ്പെ നീ അനാദിയായും ശാശ്വതമായും ദൈവം ആകുന്നു.❞ (സങ്കീ, 90:2 ⁃⁃ യെശ, 57:15). ➟ദൂതന്മാർക്കുപോലും വംശാവലിയോ, മരണമോ ഇല്ലാതിരിക്കെ; ഗതിഭേദത്താൽ ആഛാദനമില്ലാത്ത, തന്നെത്താൻ ത്യജിക്കാൻ കഴിയാത്ത, മാറ്റമില്ലാത്തെ അമർത്യനായ ദൈവമാണ് വംശാവലിയോടെ ജനിച്ചുജീവിച്ച്മരിച്ചിട്ട് വേറൊരു ദൈവത്താൽ ഉയിർപ്പിക്കപ്പെട്ടതെന്ന് വിചാരിക്കുന്നവരെ എങ്ങനെ തിരുത്താൻ പറ്റും: (യാക്കോ, 1:17; 2തിമൊ, 2:13; മലാ, 3:6; 1തിമൊ, 6:16 ⁃⁃ പ്രവൃ, 10:40).  
➦ ❝ഏകജാതൻ❞ എന്നാൽ ഒറ്റപ്പുത്രൻ, സഹോദരങ്ങൾ ഇല്ലാത്തവൻ എന്നാണർത്ഥം. ➤❝ഏകജാതനായ ദൈവം❞ എന്ന് പറഞ്ഞാൽ, ❝സഹോദരങ്ങൾ ഇല്ലാത്ത ദൈവം❞ എന്നാണ്. ➟സഹോദരങ്ങൾ ഇല്ലാത്ത ദൈവം എന്നുപറഞ്ഞാൽ എങ്ങനെരിക്കും❓
➦ ❝ഏകജാതനായ ദൈവം❞ എന്നത് നിഖ്യാ സുനഹദോസിൻ്റെ കൾട്ടുപദേശത്തെ സാധൂകരിക്കാനും മറിയയെ ദൈവമാതാവാക്കാനും പിൽക്കാലത്ത് ബോധപൂർവ്വം കൂട്ടിച്ചേർത്തതാണ്. ➟കത്തോലിക്കരുടെ ബൈബിളിലാണ് അത് പ്രധാനമായും കാണുന്നത്. ➟അംഗീകൃത പരിഭാഷകളിലൊന്നും അത് കാണാൻ കഴിയില്ല. ➟1516-ലെ എറാസ്മസിൻ്റെ (Erasmus) ഗ്രീക്ക് പുതിയനിയമത്തിൽ ഇപ്രകാരമാണ്: ❝Θεὸν οὐδεὶς ἑώρακεν πώποτε· ὁ μονογενὴς υἱὸς ὁ ὢν εἰς τὸν κόλπον τοῦ πατρὸς ἐκεῖνος ἐξηγήσατο.❞ (ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു). [കാണുക: Erasmus]. ➟ഇംഗ്ലീഷിലെ ആദ്യകാല പരിഭാഷകളിലൊന്നും അത് കാണാൻ കഴിയില്ല. 
1382 John Wycliffe Bible
1526 Tyndale Bible
1534 Tyndale Bible
1535 Coverdale Bible
1537 Matthew’s Bible
1539 The Great Bible
1560 Geneva Bible
1568 Bishops Bible
1611 King James Bible
1769 King James Bible (Oxford)
1833 Webster’s Bible
1862 Young’s Literal Translation
1876 Julia E. Smith Translation 
1993 Jay P. Green’s Literal Translation
2000 Revised Young’s Literal Translation
2016 King James Bible.
➟ബെഞ്ചമിൻ ബെയ്‌ലിയുടെ മലയാളം പരിഭാഷ: [കാണുക: ബെ.ബെ.

യേശുക്രിസ്തു വചനമായ ദൈവം:
☛ ❝ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.❞ (യോഹ, 1:1). ➟ഈ വാക്യത്തിൽപ്പറയുന്ന ❝വചനം❞ ട്രിനിറ്റി വിചാരിക്കുന്നു. ➟എന്നാൽ വസ്തുതയെന്താണ്❓ ➟ബൈബിൾ വെളിപ്പെടുത്തുന്ന ❝വചനം❞ (logos) ആരുടെയും അസ്തിത്വമോ (Existence), പ്രകൃതിയോ (Nature), പേരോ (Name), പദവിയോ (Title) അല്ല; ദൈവത്തിന്റെയും (യോഹ, 10:35) ക്രിസ്തുവിന്റെയും (യോഹ, 15:3) ദൂതന്റെയും (ലൂക്കൊ, 1:29) പ്രവാചകന്റെയും (യോഹ, 12:38) അപ്പൊസ്തലന്മാരുടെയും (യോഹ, 17:20; പ്രവൃ, 10:44) വിശ്വാസികളുടെയും (കൊലൊ, 4:6) വായിൽനിന്ന് പുറപ്പെടുന്ന വാക്കാണ്. ➟അത് യേശുവാണെന്ന് പറയുന്നവരെ സമ്മതിക്കണം. 
➦ എന്നാൽ യേശു വചനവുമല്ല യഥാർത്ഥത്തിൽ വചനത്തിൻ്റെ ജഡാവസ്ഥയുമല്ല; പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. ➟യേശു വചനമല്ല വെളിച്ചമാണെന്ന് യോഹന്നാൻതന്നെ അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്: 
𝗝𝗼𝗵𝗻 𝟭:𝟲-𝟭𝟬:
𝟭:𝟲. ❝ദൈവം അയച്ചിട്ടു ഒരു മനുഷ്യൻ വന്നു; അവന്നു യോഹന്നാൻ എന്നു പേർ.❞
𝟭:𝟳. ❝അവൻ സാക്ഷ്യത്തിന്നായി താൻ മുഖാന്തരം എല്ലാവരും വിശ്വസിക്കേണ്ടതിന്നു വെളിച്ചത്തെക്കുറിച്ചു സാക്ഷ്യം പറവാൻ തന്നേ വന്നു.❞
𝟭:𝟴. ❝അവൻ വെളിച്ചം ആയിരുന്നില്ല; വെളിച്ചത്തിന്നു സാക്ഷ്യം പറയേണ്ടുന്നവനത്രേ.❞
➦ 𝟲–𝟴 വാക്യങ്ങളിൽ യോഹന്നാൻ സാക്ഷ്യം പറഞ്ഞ ❝വെളിച്ചം❞ യേശുവാണ്: ➤❝ഞാൻ വെളിച്ചമായി ലോകത്തിൽ വന്നിരിക്കുന്നു.❞ എന്നും (യോഹ, 12:46), ➤❝ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു❞ എന്നും യേശുതന്നെ പറഞ്ഞിട്ടുണ്ട്: (യോഹ, 8:12; യോഹ, 9:5). 
അടുത്തവാക്യം കാണുക:
𝟭:𝟵. ❝ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു.❞
☛ വാക്യം ശ്രദ്ധിക്കുക:
➦ യോഹന്നാൻ പറയുന്ന യേശുവെന്ന സത്യവെളിച്ചം ലോകത്തിൽ എത്തിയിട്ടില്ല; ➤❝ലോകത്തിലേക്കു വന്നുകൊണ്ടിരിക്കയാണ്.❞ (𝘾𝙤𝙢𝙞𝙣𝙜 𝙞𝙣𝙩𝙤 𝙩𝙝𝙚 𝙬𝙤𝙧𝙡𝙙).
അടുത്തവാക്യം കാണുക:
𝟭:𝟭𝟬. ❝അവൻ ലോകത്തിൽ ഉണ്ടായിരുന്നു; ലോകം അവൻ മുഖാന്തരം ഉളവായി; ലോകമോ അവനെ അറിഞ്ഞില്ല.❞
☛ വാക്യം വളരെ ശ്രദ്ധിക്കുക:
➦ ❝അവൻ ലോകത്തിൽ ഉണ്ടായിരുന്നു;❞ (𝗛𝗲 𝘄𝗮𝘀 𝗶𝗻 𝘁𝗵𝗲 𝘄𝗼𝗿𝗹𝗱). ➟പത്താം വാക്യത്തിലെ ❝അവൻ❞ (𝗛𝗲) വചനമാണ്. അഥവാ, ❝അവൻ❞ എന്ന സർവ്വനാമം വചനത്തെ കുറിക്കുന്നതാണ്.
➦ ❝വചനം ലോകത്തിലുണ്ടായിരുന്നു❞ [കാണുക: ERV-ml]. ❝𝗧𝗵𝗲 𝗪𝗼𝗿𝗱 𝘄𝗮𝘀 𝗶𝗻 𝘁𝗵𝗲 𝘄𝗼𝗿𝗹𝗱❞ [കാണുക: CJB, GNT].
𝟵-ാം വാക്യത്തിൽ പറയുന്ന, സത്യവെളിച്ചമായ യേശു ലോകത്തിലില്ല; ലോകത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നതേയുള്ളൂ. ➟എന്നാൽ 𝟭𝟬-ാം വാക്യത്തിൽ പറയുന്ന വചനമാകട്ടെ, മുമ്പേമുതൽ ലോകത്തിൽ ഉണ്ടായിരുന്നു.
𝟵-ാം വാക്യത്തിൽ, വന്നുകൊണ്ടിരിക്കുന്ന ഒരുത്തനെ പത്താം വാക്യത്തിൽ, ❝വന്നു❞ എന്ന് എന്ന് വേണമെങ്കിൽ പറയാം. ➟എന്നാൽ ❝ലോകത്തിൽ ഉണ്ടായിരുന്നു❞ എന്ന് പറയാൻ കഴിയില്ല. ➟അതാണ് ഭാഷയുടെ നിയമം. ➟തന്നെയുമല്ല, വന്നുകൊണ്ടിരുന്നത് ❝വെളിച്ചവും❞ ലോകത്തിൽ ഉണ്ടായിരുന്നത് ❝വചനവും❞ ആണ്. ➟അപ്പോൾ വന്നുകൊണ്ടിരുന്ന യേശുവെന്ന വെളിച്ചമല്ല വചനമെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാമല്ലോ❓
➦ അതായത്, 𝟵-ാം വാക്യത്തിൽ ❝വന്നുകൊണ്ടിരുന്നവനായ വെളിച്ചമാണ് യേശു❞ അല്ലാതെ, 𝟭𝟬-ാം വാക്യത്തിൽ ഉണ്ടായിരുന്ന ❝വചനമല്ല യേശു.❞ ➟ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചമായ യേശുവിനെയും ദൈവത്തിൻ്റെ വചനത്തെയും യോഹന്നാൻ വ്യക്തമായി വേർതിരിച്ച് പറഞ്ഞിരിക്കയാൽ, യേശു വചനമല്ലെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്. 
➦ യോഹന്നാൻ വെളിപ്പെടുത്തുന്ന യേശുവിൻ്റെ ചരിത്രം ആരംഭിക്കുന്നത് 𝟭:𝟭𝟰-മുതലാണ്. ➟അതുവരെ, വെളിച്ചമായ യേശു ലോകത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ➟അതായത്, ➤❝വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു❞ എന്ന് യോഹന്നാൻ പറയുന്നതു മുതലാണ് യേശുവെന്ന വ്യക്തിയെ ആ സുവിശേഷത്തിൽ കാണാൻ കഴിയുന്നത്.
☛ 𝟮,𝟬𝟬𝟬 വർഷമായി ബൈബിളിൽ എഴുതിവെച്ചിരിക്കുന്ന വസ്തുതയാണിത്. ➟ ദൈവം മനുഷ്യർക്കുവേണ്ടി മനുഷ്യരുടെ ഭാഷയിൽ മനുഷ്യരെക്കൊണ്ട് എഴുതിച്ചിരിക്കുന്നതാണ് ബൈബിൾ. ➟അല്ലാതെ, സ്വർഗ്ഗത്തിൽനിന്ന് നൂലിൽ കെട്ടിയിറക്കിയതല്ല. ➟അതിനാൽ വചനത്തെയും ഭാഷയെയും അതിക്രമിക്കുന്നതാണ് ദുരുപദേശം. മുഴുവൻ തെളിവുകളും അറിയാൻ: ➤[കാണുക: യേശു വചനമല്ല; വെളിച്ചമാണ്]
☛ യേശു യഥാർത്ഥത്തിൽ വചനത്തിൻ്റെ ജഡാവസ്ഥയുമല്ല; ➤❝വചനം ജഡമായിത്തീർന്നു❞ എന്ന് യോഹന്നാൻ ആത്മീയമായി പറയുന്നതാണ്. ➟യോഹന്നാൻ്റെ സുവിശേഷം സമവീക്ഷണ സുവിശേഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ആത്മീയ സുവിശേഷമാണ്. 
➦ ക്രിസ്തു വചനവുമല്ല, യഥാർത്ഥത്തിൽ വചനത്തിൻ്റെ ജഡാവസ്ഥയുമല്ല; പിതാവായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. ➟ദൈവഭക്തിയുടെ മർമ്മത്തിൽ, ➤❝അവൻ ജഡത്തിൽ വെളിപ്പെട്ടു❞ എന്നാണ് കാണുന്നത്. ➟അവിടുത്തെ, ❝അവൻ❞ എന്ന പ്രഥമപുരുഷ ❝സർവ്വനാമം❞ മാറ്റിയിട്ട് തൽസ്ഥാനത്ത്, ❝നാമം❞ ചേർത്താൽ; ❝ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു❞ (𝐓𝐡𝐞 𝐋𝐢𝐯𝐢𝐧𝐠 𝐆𝐨𝐝 𝐰𝐚𝐬 𝐦𝐚𝐧𝐢𝐟𝐞𝐬𝐭 𝐢𝐧 𝐭𝐡𝐞 𝐟𝐥𝐞𝐬𝐡) എന്ന് കിട്ടും: (1തിമൊ, 3:15-16). ➟𝐓𝐡𝐞 𝐍𝐞𝐰 𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐕𝐞𝐫𝐬𝐢𝐨𝐧-ൽ, ❝𝐆𝐨𝐝-𝐓𝐡𝐞 𝐅𝐚𝐭𝐡𝐞𝐫 𝐰𝐚𝐬 𝐦𝐚𝐧𝐢𝐟𝐞𝐬𝐭 𝐢𝐧 𝐭𝐡𝐞 𝐟𝐥𝐞𝐬𝐡❞ എന്ന് കാണാൻ കഴിയും: (1Tim, 3:16). ➟ജീവനുള്ള ദൈവവും ശാശ്വതരാജാവും പിതാവായ യഹോവയാണ്: (യിരെ, 10:10). ➟അതാണ് ദൈവഭക്തിയുടെ മർമ്മവും പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മവും: (1തിമൊ, 3:15-16, കൊലൊ, 2:2).
➦ ക്രിസ്തു പിതാവിൻ്റെ മനുഷ്യപ്രത്യക്ഷത ആയതുകൊണ്ടാണ്, ഞാൻതന്നേ അവൻ (പിതാവ്) അഥവാ, ❝എഗോ എയ്മി❞ (ἐγώ εἰμι – egō eimi – I am), അബ്രാഹാം ജനിച്ചതിനു മുമ്പേയുള്ള ❝എഗോ എയ്മി❞ (ἐγώ εἰμι – egō eimi – I am), ❝ഞാനും പിതാവും ഒന്നാകുന്നു❞ (I and my Father are one), ❝എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു❞ (he that hath seen me hath seen the Father) എന്നൊക്കെ പറഞ്ഞത്: (യോഹ, 8:24; യോഹ, 8:28; യോഹ, 8:58; യോഹ, 10:30; യോഹ, 14:9).
➦ യേശു യഥാർത്ഥത്തിൽ വചനത്തിൻ്റെ ജഡാവസ്ഥ ആയിരുന്നെങ്കിൽ, ഞാൻതന്നേ വചനം, ഞാൻ അബ്രാഹാം ജനിച്ചതിനു മുമ്പേയുള്ള വചനമാണ്, ഞാനും വചനവും ഒന്നാകുന്നു, എന്നെ കണ്ടവവൻ വചനത്തെ കണ്ടിരിക്കുന്നു എന്നല്ലാതെ; ഞാനും പിതാവും ഒന്നാകുന്നു, എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്നൊക്കെ എങ്ങനെ പറയും❓ ➤[കാണുക: ക്രിസ്തു വചനത്തിൻ്റെ ജഡാവസ്ഥയോ; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടോ?, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]

⓬ യേശുക്രിസ്തു ദൈവത്തിന്റെ സർവ്വസമ്പൂർണ്ണത ഉള്ളവൻ: 
☛ ❝ക്രിസ്തുവിലല്ലോ ദൈവത്തിന്റെ സർവ്വ സമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നതു.❞ (കൊലൊ, 2:9). ➟ഈ വേഭാഗപ്രകാരം ക്രിസ്തു ദൈവമാണെന്ന് വിചാരിക്കുന്നവരുണ്ട്. രണ്ടുമുന്ന് കാര്യങ്ങൾ കാണിക്കാം: 
𝟭.ഈ വേദഭാഗത്ത്, ദൈവത്തെയും ക്രിസ്തുവിനെയും വേർതിരിച്ചാണ് പറഞ്ഞിരിക്കുന്നത്. ➟ക്രിസ്തു തന്നിൽത്തന്നെ ദൈവമാണെങ്കിൽ, ദൈവത്തെയും ക്രിസ്തുവിനെയും എങ്ങനെ വേർതിരിച്ചുപറയും❓ 
𝟮.❝ക്രിസ്തുവിൽ അഥവാ, ക്രിസ്തുവിൻ്റെമേൽ ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണത ദേഹരൂപമായി വസിക്കുന്നു❞ എന്നാണ് പറഞ്ഞിരിക്കുന്നത്. ➟അല്ലാതെ, അവൻ സർവ്വസമ്പൂർണ്ണനായ ദൈവമാണെന്നല്ല പറഞ്ഞരിക്കുന്നത്. 
𝟯.പിതാവായ യഹോവ മനുഷ്യനല്ല ദൈവമാണ്: (ഹോശേ, 11:9ഇയ്യോ, 9:32). ➟എന്നാൽ ദൈവപുത്രനായ യേശു ദൂതന്മാരെക്കാൾ അല്പമൊരു താഴ്ച്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). ➤❝ഈ മനുഷ്യൻ ദൈവപുത്രനായിരുന്നു സത്യം❞ എന്നാണ് ദൈവശ്വാസീയമായ തിരുവെഴുത്ത് പറയുന്നത്: (മർക്കൊ, 15:39). ➤❝ഒരേയൊരു സത്യദൈവം പിതാവാണെന്നും❞ (Father, the only true God) ❝താൻ മനുഷ്യനാണെന്നും❞ യേശുതന്നെ പറഞ്ഞിട്ടുണ്ട്: (യോഹ, 17:3; യോഹ, 8:40മത്താ, 4:10; മത്താ, 24:36; മർക്കൊ, 12:29; യോഹ, 5:44). 
𝟰.യോർദ്ദാനിലെ സ്നാനാനന്തരമാണ്, യേശുവെന്ന മനുഷ്യൻ്റെമേൽ ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി ഇറങ്ങിവന്നത്: (ലൂക്കൊ, 3:22). ➟അതിനുശേഷമാണ്, ദൈവദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി യേശുവെന്ന മനുഷ്യൻ പിതാവിനാൽ ❝ദൈവപുത്രൻ❞ എന്നു വിളിക്കപ്പെട്ടത്: ➤❝പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു. നീ എന്റെ പ്രിയ പുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.❞ (ലൂക്കോ, 3:22 →  ലൂക്കൊ, 1:32; ലൂക്കൊ, 1:35). ➟യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ (യെശ, 61:1; ലൂക്കൊ, 2:11), ➟ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അവനെ അഭിഷേകം ചെയ്തപ്പോഴാണ്, ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും അവനിൽ ദേഹരൂപമായി വാസം ചെയ്തത്: (പ്രവൃ, 10:38; ലൂക്കോ, 3:22ലൂക്കൊ, 4:18-21). 
𝟱. പഴയപുതിയനിയമകാലത്ത് പരിശുദ്ധാത്മാവ് അനേകരുടെമേൽ ആവസിച്ചിട്ടുണ്ട്. എന്നാൽ ക്രിസ്തുവിലല്ലാതെ, മറ്റാരിലും പരിശുദ്ധാത്മാവ് ❝ദേഹരൂപത്തിൽ❞ വന്ന് വാസം ചെയ്ട്ടില്ല. ➟പരിശുദ്ധാത്മാവ് ദൈവം തന്നെയാണ്. അഥവാ, ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടാണ്: (പ്രവൃ, 5:3-4; 1കൊരി, 3:16). ➟അതുകൊണ്ടാണ്, അവനിൽ ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ❝ദേഹരൂപമായി❞ വസിക്കുന്നു എന്ന് പൗലോസ് പറയുന്നത്. ➟ലൂക്കൊസ് ഏതൊരു ഭാഷയിൽ പറഞ്ഞുവോ, അതേ ഭാഷയിലാണ് പൗലൊസും പറഞ്ഞിരിക്കുന്നത്: ➟❝പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു. ➖ അവനിലല്ലോ ദൈവത്തിന്റെ സർവ്വ സമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നതു.❞ (ലൂക്കോ, 3:22കൊലൊ, 2:9). 
𝟲.ക്രിസ്തു തന്നിൽത്തന്നെ ദൈവമാണെങ്കിൽ, അവൻ സർവ്വസമ്പൂർണ്ണൻ തന്നെ ആയിരിക്കുമല്ലോ? പിന്നെ, ➤❝അവനിൽ ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണത ദേഹരൂപമായി വസിക്കുന്നു❞ എന്ന് പറയുന്നത് എന്തിനാണ്❓ ഒരു ദൈവത്തിൻ്റെമേൽ മറ്റൊരു ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണത ദേഹരൂപമായി വസിച്ചുവെന്ന് പറഞ്ഞാൽ അതില്പരം അബദ്ധമെന്താണ്❓ വചനപരമായി മാത്രമല്ല; ഭാഷാപരമായും ഈ പ്രയോഗംകൊണ്ട് ക്രിസ്തു ദൈവമാണെന്ന് സ്ഥാപിക്കാൻ കഴിയില്ല. ➟അവൻ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ പുർണ്ണമനുഷ്യനാണ്: (1തിമൊ, 3:15-16; യോഹ, 8:40; 1യോഹ, 3:5). ➤[കാണുക: പരിശുദ്ധാത്മാവ് ആരാണ്?]

യേശുക്രിസ്തു പിതാവും ദൈവമെന്ന് സാക്ഷിക്കുന്നവൻ:
☛ പുത്രനോടോ: ❝ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കുമുള്ളതു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നേരുള്ള ചെങ്കോൽ.❞ (എബ്ര, 1:8).
➦ ഈ വേദഭാഗപ്രകാരം പിതാവു് ദൈവപുത്രനായ യേശുവിനെ ❝ദൈവമേ!❞ എന്ന് സംബോധന ചെയ്തെന്നാണ് പലരും വിശ്വസിക്കുന്നത്. ➟അടിസ്ഥാനപരമായി എബ്രായലേഖനം എന്താണെന്നോ, അതിലെ വിഷയമെന്താണെന്നോ ഒരു ധാരണയും ഇല്ലാത്തവർക്ക് മാത്രമേ ഇങ്ങനെയൊക്കെ ചിന്തിക്കാൻപോലും കഴിയുകയുള്ളൂ. ➟എട്ടാം വാക്യത്തിൽപ്പറയുന്ന പുത്രൻ യേശുക്രിസ്തുവുമല്ല; സത്യദൈവവുമല്ല. ➟എന്നുമെന്നേക്കും സിംഹാസനമുള്ള ദൈവപുത്രനായ ഒരു ഭൗമികസന്തതിയാണ്. അവനാണ് 𝟓-𝟗,𝟏𝟑 വാക്യങ്ങളിൽ ലേഖകൻ പറയുന്ന പുത്രൻ. ➟അത് മനസ്സിലായിക്കഴിഞ്ഞാൽ, പിതാവു് യേശുവിനെയെന്നല്ല, ആരെയും ❝ദൈവമേ!❞ എന്ന് സംബോധന ചെയ്യില്ലെന്നും അവിടെപ്പറയുന്നത് സത്യദൈവം അല്ലെന്നും ഭാഷയും വാക്കുകളും കൂടാതെ ആർക്കും മനസ്സിലാകും. 
ഒരേയൊരു സത്യദൈവം:
➦ ആദ്യം വചനപരമായ ഒരു തെളിവുതരാം: ➤❝യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ❞ (𝐓𝐡𝐞 𝐋𝐨𝐫𝐝 𝐨𝐮𝐫 𝐆𝐨𝐝 𝐢𝐬 𝐨𝐧𝐞 𝐋𝐨𝐫𝐝) എന്നാണ് ക്രിസ്തു മുഖ്യകല്പനയായി പഠിപ്പിച്ചത്: (ആവ, 6-4 ⁃⁃ മർക്കൊ, 12:29). ➤❝ദൈവം ഒരുത്തൻ മാത്രമാണെന്നും (𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝) പിതാവാണ് ഏകസത്യദൈവം (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) എന്നുമാണ് യേശുക്രിസ്തു പഠിപ്പിച്ചത്: (യോഹ, 5:44; യോഹ, 17:3). ➟ദൈവം ഒരുത്തൻ മാത്രമാണെന്നും (𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝) പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും (𝐖𝐞 𝐡𝐚𝐯𝐞 𝐨𝐧𝐞 𝐆𝐨𝐝, 𝐭𝐡𝐞 𝐅𝐚𝐭𝐡𝐞𝐫) എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ (𝐎𝐧𝐞 𝐆𝐨𝐝 𝐚𝐧𝐝 𝐅𝐚𝐭𝐡𝐞𝐫 𝐨𝐟 𝐚𝐥𝐥)❞ എന്നുമാണ് അപ്പൊസ്തലന്മാർ പഠിപ്പിച്ചത്: (ലൂക്കൊ, 5:21; റോമ, 16:26; 1തിമൊ, 1:17; യൂദാ, 1:24  ⁃⁃ 1കൊരി, 8:5-6; എഫെ, 4:6). ➟സകലത്തിൻ്റെയും കാരണഭൂതനായ (സ്രഷ്ടാവ്) ഒരേയൊരു സത്യദൈവമായ പിതാവ് മറ്റാരെയെങ്കിലും ❝ദൈവമേ❞ എന്ന് സംബോധന ചെയ്യുമോ❓ ➟ദൈവപുത്രനായ ക്രിസ്തുവും അപ്പൊസ്തലന്മാരും പഠിപ്പിച്ച പിതാവായ ഏകസത്യദൈവത്തിൽ വിശ്വസിക്കാത്ത ബഹുദൈവ വിശ്വാസികൾക്കല്ലാതെ മറിച്ച് ചിന്തിക്കാൻ ആർക്കുകഴിയും❓ ➤[കാണുക: ക്രിസ്തു ദൈവമാണോ?, എൻ്റെ ദൈവം, പൗലൊസിൻ്റെ ദൈവം, യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവും]
പുത്രനോടോ: ദൈവമേ!
➤ പുത്രനോടോ: ❝ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കുമുള്ളതു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നേരുള്ള ചെങ്കോൽ.❞ (എബ്ര, 1:8). ➟ഇതാണ് പുത്രനെ പിതാവ് ❝ദൈവമേ❞ എന്ന് സംബോധന ചെയ്യുന്നതായി പലരും വിചാരിക്കുന്നത്. ➟എന്നാൽ എബ്രായർ 𝟏:𝟖-ൻ്റെ സങ്കീർത്തനത്തിലെ ഉദ്ധരണി ഇപ്രകാരമാണ്: ➤❝ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കും ഉള്ളതാകുന്നു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നീതിയുള്ള ചെങ്കോലാകുന്നു.❞ (സങ്കീ, 45:6). 
➦ ഈ വാക്യത്തിൽ ➤❝പുത്രനോടോ❞ എന്ന് കാണുന്നുണ്ടോ❓ഇല്ല. ➟കോരഹ് പുത്രന്മാർ, ദൈവമായ യഹോവയെക്കുറിച്ചും വാഗ്ദത്ത പുത്രനായ ഭൗമിക രാജാവിനെക്കുറിച്ചും രചിച്ചിരിക്കുന്നതാണ് 𝟒𝟓-ാം സങ്കീർത്തനം. ➟അത് ബോധമില്ലാത്ത ത്രിമൂർത്തി ക്രിസ്ത്യാനികൾക്ക് അറിയില്ലെങ്കിലും എബ്രായ ലേഖകനു് നല്ലപോലെ അറിയാം. ➟എബ്രായർ 𝟓-മുതൽ 𝟗-വരെയുള്ള വാക്യങ്ങളിൽ ദൈവത്തിൻ്റെ വാഗ്ദത്തപുത്രനെയും ദൂതന്മാരെയും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ, ദൈവത്തിൻ്റെ വാഗ്ദത്ത പുത്രനെക്കുറിച്ച് പറയുന്ന വാക്യമാണെന്ന് സൂചിപ്പിക്കാൻ, സങ്കീർത്തനത്തിൻ്റെ ഉദ്ധരണിയിൽ എബ്രായലേഖകൻ കൂട്ടിച്ചേർക്കുന്ന വാക്യഖണ്ഡമാണ് ❝പുത്രനോടോ❞ എന്നത്. ➟സത്യവേദപുസ്തകത്തിൽ ❝പുത്രനോടോ❞ എന്നത് ഒറ്റപ്പദമാണെങ്കിലും, ഗ്രീക്കിൽ ❝എന്നാൽ പുത്രനോടു❞എന്നർത്ഥമുള്ള ❝പ്രോസ് ദെ ടോൻ ഹുയോൻ❞ (πρὸς δὲ τὸν υἱόν – prós dé tón huion) എന്നത് കൃത്യമായ ഒരു വാക്യഖണ്ഡമാണ്. ➟കെ.ജെ.വിയിയിലും ❝But unto the Son he saith❞ എന്നാണ്. [കാണുക: BLB]
സങ്കീർത്തനവും എബ്രയലേഖനവും:
➦ സങ്കിർത്തനത്തിലെ ഒറിജിനൽ വാക്യം: ➤❝ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കും ഉള്ളതാകുന്നു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നീതിയുള്ള ചെങ്കോലാകുന്നു.❞ (സങ്കീ, 45:6). എബ്രായലേഖനത്തിലെ ഉദ്ധരണി: ➤പുത്രനോടോ: ❝ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കുമുള്ളതു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നേരുള്ള ചെങ്കോൽ.❞ (എബ്ര, 1:8). ➟മൂലഭാഷയിൽ എബ്രായയിൽ ഇല്ലാത്തതും പുതിയനിയമത്തിൻ്റെ കൊയ്നേ ഗ്രീക്കിൽ കാണുന്നതുമായ ഭാഗം എബ്രായലേഖകൻ കൂട്ടിച്ചേർത്തതാണെന്ന് ആർക്കും മനസ്സിലാകുന്ന കാര്യമാണ്. ➟ഒന്നാം അദ്ധ്യാത്തിൻ്റെ 𝟓–𝟗-വരെയുള്ള വാക്യങ്ങളിൽ ദൂതന്മാരും വാഗ്ദത്ത പുത്രനായ ഭൗമികരാജാവും തമ്മിലുള്ള താരതമ്യമാണ്. ➟𝟓-𝟕 വാക്യങ്ങളിൽ ദൂതന്മാരെക്കുറിച്ച് പറഞ്ഞശേഷം, 𝟖-𝟗 വാക്യങ്ങൾ വാഗ്ദത്ത പുത്രനെക്കുറിച്ചാണെന്ന് വ്യക്തമാക്കാൻ, ➤❝പുത്രനോടോ❞ എന്ന വാക്യഖണ്ഡം ചേർത്തിരിക്കുന്നത് എബ്രായലേഖകനാണ്. ➟എന്നാൽ വാഗ്ദത്തപുത്രനെ ➤❝ദൈവമേ❞ എന്ന് സംബോധന ചെയ്തിരിക്കുന്നത് സങ്കീർത്തകരായ കോരെഹ് പുത്രന്മാരാണ്. ➟അവിടെപ്പറയുന്ന ദൈവം സത്യദൈവമല്ല; മനുഷ്യരാജാവാണ്: (2ശമൂ, 7:13-14 ⁃⁃ ദിന, 17:12-13; സങ്കീ, 89:29-32). ➟അവിടുത്തെ ദൈവം സത്യദൈവമല്ല എന്നതിനും പല തെളിവുകളും അവിടെത്തന്നെയുണ്ട്:  
➦ എബ്രായരിലെ 9-ാം വാക്യം പരിഭാഷാപ്രശ്നമാണ്. ഒറിജിനൽ വാക്യങ്ങൾ: ➤❝ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കും ഉള്ളതാകുന്നു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നീതിയുള്ള ചെങ്കോലാകുന്നു. നീ നീതിയെ ഇഷ്ടപ്പെട്ടു ദുഷ്ടതയെ ദ്വേഷിക്കുന്നു; അതുകൊണ്ടു ദൈവം, നിന്റെ ദൈവം തന്നെ, നിന്റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു.❞ (സങ്കീ, 45:-6-7). ➟ഏഴാംവാക്യം ശ്രദ്ധിക്കുക: ➤❝ദൈവം, നിൻ്റെ ദൈവം തന്നേ❞ എന്നാണ്. ➟എബ്രായരിലെ ❝ദൈവമേ, നിൻ്റെ ദൈവം❞ എന്നത് തെറ്റായ പരിഭാഷയാണ്. [കാണുക: സത്യവേദപുസ്തകം CL, വിശുദ്ധഗ്രന്ഥം, പി.ഒ.സി, KJV, NKJV, NIV]. ➟ഏത് പരിഭാഷയായാലും അവിടെപ്പറയുന്നത് സത്യദൈവമല്ല എന്നതിൻ്റെ തെളിവ് കാണുക:
𝟏. എട്ടാം വാക്യത്തിൽ പറയുന്ന ❝ദൈവം❞ സത്യദൈവമാണെങ്കിൽ, ഒമ്പതാം വാക്യത്തിൽ ആ ദൈവത്തിനു് മറ്റൊരു ദൈവം ഉണ്ടാകില്ല. ➟സത്യദൈവം ഒന്നല്ലേയുള്ളു (𝐓𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝): (യോഹ, 17:3).
𝟐. ❝നിന്റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു.❞ (എബ്രാ, 1:9). ➟ദൈവം അഭിഷേകം ചെയ്ത ഒരു ഭൗമികനാണ് അവിടെപ്പറയുന്ന ദൈവം (എലോഹീം). ➟ഏകസത്യദൈവം അഭിഷിക്തനല്ല; അഭിഷേകദാതാവാണ്: (പ്രവൃ, 10:38). ➟മനുഷ്യർക്കല്ലാതെ, ദൈവത്തിൻ്റെ സൃഷ്ടികളായ ദൂതന്മാർക്കുപോലും അഭിഷേകം ആവശ്യമില്ല. ➟അപ്പോൾ, സത്യദൈവം അഭിഷേകം ചെയ്തത് മറ്റൊരു സത്യദൈവത്തെയാണെന്ന് പറയുന്നത് ദുരുപദേശം മാത്രമാണ്.
𝟑. സങ്കീർത്തനത്തിലെ ശരിയായ പരിഭാഷയിലാണെങ്കിൽ, എട്ടും ഒൻപതും വാക്യങ്ങളിൽ രണ്ട് വ്യത്യസ്ത ദൈവമാണുള്ളത്. എട്ടാം വാക്യത്തിലെ ദൈവത്തെ ഒൻപതാം വാക്യത്തിലെ ദൈവം അഭിഷേകം ചെയ്യുന്നു. ➟സത്യവേദപുസ്തകം പരിഭാഷയിലാണങ്കിൽ, എട്ടാം വാക്യത്തിൽ ഒരു ദൈവവും ഒൻപതാം വാക്യത്തിൽത്തന്നെ രണ്ട് വ്യത്യസ്ത ദൈവവുമുണ്ട്. ➟ഏത് പരിഭാഷയായാലും എട്ടും ഒൻപതും വാക്യങ്ങളിൽ രണ്ട് ദൈവമുണ്ട്. ➟ഒരു ദൈവം എന്തായാലും തന്നെത്തന്നെ അഭിഷേകം ചെയ്യില്ലല്ലോ❓ ➟എന്നാൽ ട്രിനിറ്റിക്ക് ഒരു ദൈവവും മൂന്നു വ്യക്തിയുമാണുള്ളത്. ➟പ്രസ്തുത വാക്യത്തിൽ, ഒരു വ്യക്തി മറ്റൊരു വ്യക്തിയെയല്ല; ഒരു ദൈവം മറ്റൊരു ദൈവത്തെയാണ് അഭിഷേകം ചെയ്യുന്നത്. ➟അതിനാൽ, അവിടെ ഏകസത്യദൈവവും ഒരു മനുഷ്യദൈവവുമാണ് ഉള്ളതെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം: (യോഹ, 17:3). ➤⟦ട്രിനിറ്റി അല്ലാതെതന്നെ ബഹുദൈവവിശ്വാസമാണ്. ➟അവിടെപ്പറയുന്ന രണ്ടുദൈവം പിതാവും പുത്രനുമാണെന്ന് വാദിച്ചാൽ, ട്രിനിറ്റിയുടെ ബഹുദൈവവിശ്വാസത്തിൻ്റെ വചനപരമായ തെളിവാകും ആ വേദഭാഗം⟧. ➟ഒരു മനുഷ്യരാജാവിനെ പിതാവായ ഏകസത്യദൈവം (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) ❝ദൈവമേ❞ എന്ന് വിളിക്കുമോ❓ ➟ഇത് ദുരുപദേശം മാത്രമല്ല പൈശാചിക ദൂഷണവുമാണ്. [കാണുക: പിതാവു പുത്രനെ ദൈവമേ എന്ന് വിളിച്ചോ?]. 

ക്രിസ്തു ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം എന്താണ്? എന്നറിയാത്തവരാണ് അവനെ വചനവിരുദ്ധമായി ദൈവമാക്കാൻ നോക്കുന്നത്:

യേശുവിൻ്റെ അസ്തിത്വം (𝐄𝐱𝐢𝐬𝐭𝐞𝐧𝐜𝐞): 
➦ ബൈബിൾ വെളിപ്പെടുത്തുന്ന ദൈവപുത്രനായ യേശുക്രിസ്തു ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം എന്താണെന്ന് ചോദിച്ചാൽ; അവൻ പിതാവായ ഏകദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയാണ് (ജഡത്തിലെ വെളിപ്പാട്): (1തിമൊ, 3:15-16). ➟𝐓𝐡𝐞 𝐍𝐞𝐰 𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐕𝐞𝐫𝐬𝐢𝐨𝐧-ൽ, ❝𝐆𝐨𝐝-𝐓𝐡𝐞 𝐅𝐚𝐭𝐡𝐞𝐫 𝐰𝐚𝐬 𝐦𝐚𝐧𝐢𝐟𝐞𝐬𝐭 𝐢𝐧 𝐭𝐡𝐞 𝐟𝐥𝐞𝐬𝐡❞ എന്ന് കാണാൻ കഴിയും: (1Tim, 3:16). ➟അതായത്, പിതാവായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി മറിയയെന്ന കന്യകയിലൂടെ പ്രകൃത്യാതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20, ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശു: (റോമ, 5:15). ➟അതാണ്, പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മവും ദൈവഭക്തിയുടെ മർമ്മവും. (കൊലൊ, 2:2; 1തിമൊ, 3:16). ➟❝ജഡത്തിൽ വെളിപ്പെട്ടത് ജീവനുള്ള ദൈവമായ പിതാവും; വെളിപ്പാട് മനുഷ്യനായ പുത്രനുമാണ്.❞ (മത്താ, 16:16; യോഹ, 1:18യോഹ, 8:40). [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ദൈവം ഒരുത്തൻ മാത്രം, മോണോതീയിസം, ഞാനും പിതാവും ഒന്നാകുന്നു, പിതാവും പുത്രനും ഒന്നാകുന്നു]
യേശുവിൻ്റെ പ്രകൃതി (𝐍𝐚𝐭𝐮𝐫𝐞):
❝ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.❞ (1തിമൊ, 2:5-6). ❝ദൈവം❞ (𝐆𝐨𝐝) എന്നത് പിതാവിൻ്റെ ❝പ്രകൃതിയും❞ (𝐍𝐚𝐭𝐮𝐫𝐞) ❝മനുഷ്യൻ❞ (𝐌𝐚𝐧) എന്നത് പുത്രൻ്റെ ❝പ്രകൃതിയും❞ (𝐍𝐚𝐭𝐮𝐫𝐞) ആണ്: (1തിമൊ, 2:5-6). ➟ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ വാക്കിനാൽത്തന്നെ അക്കാര്യം അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം: ➟❝ഏകസത്യദൈവമായ പിതാവിനെയും (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.❞ (യോഹ, 17:3). ➟❝ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ (𝐌𝐚𝐧) എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.❞ (യോഹ, 8:40). ➦❝ഈ മനുഷ്യൻ (𝐌𝐚𝐧) ദൈവപുത്രൻ ആയിരുന്നു സത്യം.❞ (മർക്കൊ, 15:39). നീതിമാനായ മനുഷ്യൻ – 𝐌𝐚𝐧 (ലൂക്കൊ, 23:47), ➟യേശു എന്നു പേരുള്ള മനുഷ്യൻ – 𝐌𝐚𝐧 (യോഹ, 9:11), ➟പുരുഷനായ (𝐌𝐚𝐧) നസറായനായ യേശു (പ്രവൃ, 2:23), ➟ഏകമനുഷ്യനായ (𝐌𝐚𝐧) യേശുക്രിസ്തു (റോമ, 5:15), ➟രണ്ടാം മനുഷ്യൻ – 𝐌𝐚𝐧 (1കൊരി, 15:47), ➟ഏക പുരുഷൻ – 𝐌𝐚𝐧 (2കൊരി, 11:2), ➟മനുഷ്യനായ ക്രിസ്തുയേശു – 𝐌𝐚𝐧 (1തിമൊ, 2:6). ➟യേശു മനുഷ്യനാണെന്ന് അമ്പതുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. [കാണുക: മനുഷ്യനായ ക്രിസ്തുയേശു]
ദൈവപുത്രൻ ദൈവമാണോ
➦ താൻ ദൈവമാണെന്ന് ദൈവപുത്രനായ യേശുവിനോ, അവൻ്റെ അപ്പൊസ്തലന്മാർക്കോ, ഒന്നാം നൂറ്റാണ്ടിൽ അവനെ നേരിട്ടുകണ്ടവർക്കോ അറിയില്ലായിരുന്നു. തെളിവുകൾ കാണുക:
☛ ഏകദൈവം – 𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝 (Joh, 5:44), ഏകസത്യദൈവമായ പിതാവ് – 𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝  (Joh, 17:3), പിതാവിനെ മാത്രം (𝐨𝐧𝐥𝐲) ആരാധിക്കണം (മത്താ, 4:10; ലൂക്കൊ, 4:8), എൻ്റെ പിതാവു് മാത്രമാണ് (𝐨𝐧𝐥𝐲) സകലവും അറിയുന്നത് (മത്താ, 24:36). ➟മേല്പറഞ്ഞ അഞ്ച് (𝟒+𝟏) വാക്യങ്ങളിലും ❝അനന്യമായ, ഏകമാത്രമായ, ഒന്നുമാത്രമായ, ഒറ്റയായ, കേവലമായ, തനിയെ, മാത്രം❞ (𝐚𝐥𝐨𝐧𝐞, 𝐨𝐧𝐥𝐲) എന്നൊക്കെ അർത്ഥമുള്ള (μόνος – mónos) എന്ന ഗ്രീക്കുപദമാണ് ഉപയോഗിച്ചിരിക്കുന്നത്. ➟𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝 എന്ന് പ്രഥമപുരുഷനിൽ (𝟑𝐫𝐝 𝐩𝐞𝐫𝐬𝐨𝐧) ക്രിസ്തു പറഞ്ഞത് പിതാവിനെക്കുറിച്ചാണ്. ➟𝐓𝐡𝐞 𝐍𝐞𝐰 𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐕𝐞𝐫𝐬𝐢𝐨𝐧-ൽ ❝𝐆𝐨𝐝-𝐓𝐡𝐞 𝐅𝐚𝐭𝐡𝐞𝐫 𝐨𝐧𝐥𝐲❞ എന്നാണ്: [കാണുക: NMV]. ➟അതിൻ്റെയർത്ഥം: ❝പിതാവ് ദൈവം ആണന്നല്ല; പിതാവ് മാത്രം ദൈവം❞ ആണെന്നാണ്. ➟❝പിതാവ് മാത്രം ദൈവം❞ എന്ന് പുത്രൻ പറഞ്ഞാൽ, പുത്രനും മറ്റാരും ദൈവമല്ലെന്നാണ് അർത്ഥം. ➟𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝 എന്നുപറഞ്ഞാൽ, ❝പിതാവാണ് സത്യദൈവം❞ എന്നല്ല; പിതാവ് മാത്രമാണ് സത്യദൈവം❞ എന്നാണ്. ➟❝പിതാവ് മാത്രമാണ് സത്യദൈവം❞ എന്ന് വായിൽ വഞ്ചനയില്ലാത്ത പുത്രൻ പറഞ്ഞാൽ, പിതാവല്ലാതെ, പുത്രനും സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള മറ്റാരും സത്യദൈവം അല്ലെന്നാണർത്ഥം. ➟❝മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.❞ (ആവ, 4:39 ആവ, 3:24; യോശു, 2:11; 1രാജാ, 8:23; 2ദിന, 6:14; സങ്കീ, 73:25). ➟❝പിതാവിനെ മാത്രം (𝐨𝐧𝐥𝐲) ആരാധിക്കണം❞ എന്ന് പുത്രൻ പറഞ്ഞാൽ, താൻ ആരാധനയ്ക്ക് യോഗ്യനല്ലെന്നാണർത്ഥം. ➟❝എൻ്റെ പിതാവു് മാത്രമാണ് (𝐨𝐧𝐥𝐲) സകലവും അറിയുന്നത്❞ എന്ന് പുത്രൻ പറഞ്ഞാൽ, താൻ സർവ്വജ്ഞാനി അല്ലെന്നാണർത്ഥം. 
➦ ❝പിതാവു് എന്നെക്കാൾ വലിയവനാണ് (യോഹ, 14:28), എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല (യോഹ, 5:30), ഞാൻ മനുഷ്യനാണ് (യോഹ, 8:40), പിതാവ് എന്റെ ദൈവമാണു❞ (യോഹ, 20:17) എന്നൊക്കെ പഠിപ്പിച്ച ക്രിസ്തുവിനെ, വചനവിരുദ്ധമായി ദൈവം ആക്കിയാലും അവൻ സത്യദൈവം ആകില്ല. മോശെയെപ്പോലെ ഒരു മനുഷ്യദൈവമേ ആകയുള്ളു: (പുറ, 4:16; പുറ, 7:1). ➟❝എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു❝ എന്നാണ് ദൈവപുത്രനായ ക്രിസ്തു പറഞ്ഞത്: (യോഹ, 20:27). ➟അതായത്, ബന്ധം വ്യത്യസ്തമാണെങ്കിലും നമ്മുടെ ദൈവമായ പിതാവ് ദൈവപുത്രൻ്റെയും ദൈവമാണ്: (യോഹ, 20:17; മത്താ, 27:46; മർക്കൊ, 15:33). ➟എൻ്റെ ദൈവവും നിങ്ങളുടെ ദൈവവും പിതാവാണെന്ന് യേശു പറയുമ്പോൾ, അല്ല നീ മാത്രമാണ് ഞങ്ങളുടെ ദൈവം എന്നാണ് ട്രിനിറ്റി പഠിപ്പിക്കുന്നത്. ➟ദൈവം സമനിത്യരായ മൂന്നു വ്യക്തികളാണെന്ന ബൈബിൾ വിരുദ്ധത വിശ്വസിച്ചിരുന്നവർ, ദൈവപുത്രൻ മാത്രമാണ് ദൈവമെന്ന ദുരന്ത വിശ്വാസത്തിലാണ് ഇപ്പോൾ എത്തിപ്പെട്ടിരിക്കുന്നത്:  [കാണുക: യേശു അല്ലാതെ ഒരു ദൈവമില്ല, യേശു മാത്രം ദൈവം, യേശു അല്ലാതെ ഒരു ദൈവവും ഇല്ല]. 
☛ ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ ദൈവത്തെ അപ്പൊസ്തലന്മാർ വാഴ്ത്തുന്നതും സ്തുതിക്കുന്നതും സ്തോത്രം ചെയ്യുന്നതുമായ ഏഴു വാക്യങ്ങൾ ബൈബിളിലുണ്ട്. ➤❝നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.❞ (2കൊരി, 11:31; എഫെ, 1:3; എഫെ, 1:17റോമ, 15:5; 2കൊരി, 1:3; കൊലൊ, 1:5; 1പത്രൊ, 1:3). ➟പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും (1കൊരി, 8:6; എഫെ, 4:6) യേശുക്രിസ്തു ഏകമനുഷ്യനാണെന്നുമാണ് അപ്പൊസ്തലന്മാർ പഠിപ്പിച്ചത്: (റോമ, 5:15പ്രവൃ, 2:23; 1കൊരി, 15:21; 15:47; 1തിമൊ, 2:6). ➟അപ്പൊസ്തലന്മാരുടെ ദൈവം ദൈവപുത്രനായ യേശുക്രിസ്തുവല്ല; യേശുക്രിസ്തുവിൻ്റെ ദൈവമാണ്. എന്നാൽ ട്രിനിറ്റിയുടെ ദൈവം യേശുക്രിസ്തുവാണ്. ➟എന്തൊരു വിരോധാഭാസമാണ്❓
☛ ❝ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.❞ (1കൊരി, 8:5-6). ➟വാക്യം ശ്രദ്ധിക്കുക: ➤❝ആകാശത്തിലോ ഭൂമിയിലോ ദൈവങ്ങൾ (θεοὶ – gods) എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും, പിതാവായ ഏക ദൈവമേ നമുക്കുള്ളു❞ എന്നാണ് പൗലൊസ് പറയുന്നത്. ➤❝പിതാവായ ഏക ദൈവമേ നമുക്കുള്ളു❞ (𝐟𝐨𝐫 𝐮𝐬 𝐭𝐡𝐞𝐫𝐞 𝐢𝐬 𝐛𝐮𝐭 𝐨𝐧𝐞 𝐆𝐨𝐝, 𝐭𝐡𝐞 𝐅𝐚𝐭𝐡𝐞𝐫) എന്നു പറഞ്ഞാൽ, മറ്റൊരു ദൈവം ഇല്ലെന്നാണ്. ➟പുത്രനും ദൈവമാണെങ്കിൽ, ➤❝പിതാവായ ഏക ദൈവമേ നമുക്കുള്ളു❞ എന്ന പ്രയോഗം പരമാബദ്ധമാണ്. ➟അടുത്തവാക്യം: ➤❝എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.❞ (എഫെ, 4:6). ➟ഈ വേദഭാഗവും ശ്രദ്ധിക്കുക: ➤❝എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ❞ (𝐨𝐧𝐞 𝐆𝐨𝐝 𝐚𝐧𝐝 𝐅𝐚𝐭𝐡𝐞𝐫 𝐨𝐟 𝐚𝐥𝐥) എന്നാണ് പറയുന്നത്. ➟മറ്റൊരു ദൈവമുണ്ടെങ്കിൽ, ഈ പ്രയോഗവും അബദ്ധമാണ്. ➟ഒരേയൊരു ദൈവം പിതാവാണെന്ന് ബൈബിൾ അസന്ദിഗ്ദ്ധമായി പറയുമ്പോൾ, ദൈവപുത്രൻ എങ്ങനെയാണ് സത്യദൈവം ആകുന്നത്❓ [കാണുക: ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]

2 thoughts on “ട്രിനിറ്റിയുടെ ദുർവ്യാഖ്യാനങ്ങൾക്കുള്ള മറുപടി”

  1. യേശുവിനെ വാക്കിൽ കുടുക്കാൻ നടന്ന റോമാ സാമ്രാജ്യം തന്നെയാണ് ത്രിത്വക്കാർ. ” ……. ഞങ്ങളോട് തെറ്റ് ചെയ്തവരോട് ഞങ്ങൾ ക്ഷമിക്കും പോൽ ഞങ്ങളുടെ തെറ്റുകളും നീ ക്ഷമിക്കണമേ …..”എന്നത് വച്ചവർ തെറ്റുകൾ ചെയ്തു കൊണ്ടിരിക്കുന്നു. ത്രിത്യം രൂപീകരിച്ചാലതും ക്ഷമിച്ചോളും എന്ന വിചാരത്തോടെ തോന്നിയതെല്ലാം ചെയ്തു ദൈവ വചനത്തിനെതിരായി കൊണ്ട് ദൈവത്തിൽ നിന്ന് അകന്നു കൊണ്ടിരിക്കുന്നു. അവർ അധരം കൊണ്ട് ദൈവത്തിലും ഹൃദയം കൊണ്ട് ദൈവത്തിൽ നിന്ന് അകലെയുമാണ്. അവരിലൂടെ ആർക്കും രക്ഷ ലഭിക്കില്ല.

Leave a Reply to Sivadasan Cancel reply

Your email address will not be published. Required fields are marked *