ഏകനായ ദൈവം ഏകനല്ലാത്ത ക്രിസ്തു

ഏകനായ ദൈവം ഏകനല്ലാത്ത ക്രിസ്തു

“ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). “ഞാൻ വിധിച്ചാലും ഞാൻ ഏകനല്ല, ഞാനും എന്നെ അയച്ച പിതാവും കൂടെയാകയാൽ എന്റെ വിധി സത്യമാകുന്നു.” (യോഹ, 8:16)

ദൈവം ഏകവ്യക്തിയാണ് അഥവാ ഒരുത്തൻ മാത്രം ദൈവം, എന്നതാണ് ബൈബിളിൻ്റെ മൗലിക ഉപദേശം. അപ്പോൾത്തന്നെ ദൈവത്തിൻ്റെ ക്രിസ്തു താൻ ഏകനല്ലെന്ന് പറഞ്ഞിരിക്കുന്നതായി കാണാം. അതിനാൽ ദൈവത്തിനൊരു ബഹുത്വമുണ്ട് അഥവാ ദൈവത്തിൽ ഒന്നിലേറെ വ്യക്തികളുണ്ടെന്ന് അനേകർ വിശ്വസിക്കുന്നു. ദൈവത്തിൽ വ്യക്തികളല്ല; ദൈവത്തിന് വെളിപ്പാടുകളാണുള്ളതെന്ന് അനേകർക്കും അറിയില്ലെന്നതാണ് വസ്തുത.

ഏകനായദൈവം:

ബൈബിൾ വെളിപ്പെടുത്തുന്ന അക്ഷയനും അദൃശ്യനുമായ ‘ഏകദൈവം’ ഗ്രീക്കിൽ ‘ഒ മോണോസ് തിയോസ്’ (o mono theos – ο μόνος Θεός – The only God) ആണ്. (1തിമൊ, 1:17). പുതിയനിയമത്തിൽ ‘ഒറ്റ’ എന്ന ഖണ്ഡിതമായ അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന പദമാണ് മോണോസ് (μόνος – monos). കേവലമായ ഒന്നിനെ (single/olny/alone) കുറിക്കുന്ന മോണോസ് എന്ന ഗ്രീക്കുപദം പതിമൂന്നു പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്: (മത്താ, 4:10; 24:36; ലൂക്കൊ, 4:8; 5:21; യോഹ, 5:44; യോഹ, 17:3; റോമ, 16:26; 1തിമൊ, 1:17; 6:15; 6:16; യൂദാ, 1:4; 1:24; വെളി, 15:4). പഴയനിയമത്തിൽ ഒറ്റയെ (single/only/alone) കുറിക്കുന്ന യാഖീദ് (yahid) എന്ന എബ്രായപദത്തിനു തത്തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ്. പുതിയനിയമത്തിൽ മോണോസ് ഉപയോഗിച്ച് ദൈവം ഒരുത്തൻ മാത്രമാണെന്ന് ഖണ്ഡിതമായ അർത്ഥത്തിൽ ആദ്യമായി പറഞ്ഞിരിക്കുന്നത് നമ്മുടെ കർത്താവായ ക്രിസ്തുവാണ്. “നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ (monos) ആരാധിക്കാവു: (മത്താ, 4:10: ലൂക്കൊ, 4:8). പിതാവു മാത്രമല്ലാതെ (monos) പുത്രന്നുംകൂടി അറിയുന്നില്ല: (മത്താ, 24:36). ഏക(monos)ദൈവത്തിൽ നിന്നുള്ള ബഹുമാനം: (യോഹ, 5:44). ഏക(monos)സത്യദൈവമായ നിന്നെയും (യോഹ, 17:3). ദൈവം ഒരു വ്യക്തി മാത്രമാണെന്ന യേശുക്രിസ്തുവിൻ്റെ വാക്കുകളെ അംഗീകരിക്കാത്തവർ എങ്ങനെ ക്രിസ്ത്യാനികളാകും? “എന്നെ തള്ളുന്നവൻ എന്നെ അയച്ചവനെ തള്ളുന്നു:” (ലൂക്കൊ, 10:16). പിതാവിനെയും പുത്രനെയും ഒരുപോലെ തള്ളിയ ഉപദേശമാണ് ത്രിത്വം. അപ്പൊസ്തലന്മാരുടെ വചനങ്ങളും നോക്കുക: ഏക(monos)ജ്ഞാനിയായ ദൈവം: (റോമ, 16:26). അക്ഷയനും അദൃശ്യനുമായ ഏക(monos)ദൈവം: 1തിമൊ, 1:17). ധന്യനായ ഏക(monos)അധിപതി: (1തിമൊ, 6:15). താൻ മാത്രം (monos) അമർത്യതയുള്ളവൻ: (1തിമൊ, 6:16). ഏക(monos)നാഥൻ: (യൂദാ, 1:4). രക്ഷിതാവായ ഏക(monos)ദൈവം: (യൂദാ, 1:24). നീയല്ലോ ഏക (monos) പരിശുദ്ധൻ: (വെളി, 15:4). ക്രിസ്തു തിരഞ്ഞെടുത്ത അപ്പൊസ്തലന്മാരുടെ വാക്കുകൾ എങ്ങനെ തള്ളാൻ കഴിയും? “നിങ്ങളുടെ വാക്കു കേൾക്കുന്നവൻ എന്റെ വാക്കു കേൾക്കുന്നു; നിങ്ങളെ തള്ളുന്നവൻ എന്നെ തള്ളുന്നു; എന്നെ തള്ളുന്നവൻ എന്നെ അയച്ചവനെ തള്ളുന്നു” (ലൂക്കോ,10:16. ഒ.നോ: മത്താ, 10:40; യോഹ, 13:20). പിതാവിനെയും പുത്രനെയും തള്ളിയവർക്ക് എന്ത് അപ്പൊസ്തലന്മാർ!

പഴയനിയമം: പഴയനിയമത്തിലും കേവലമായ ഒന്നിനെ അഥവാ ഒറ്റയെ കുറിക്കുന്ന (only/alone) ‘ബാദ് (bad), ബാദാദ് (badad), റാഖ് (raq), അക് (ak) എന്നീ പദങ്ങൾ ഇരുപത്തഞ്ചു പ്രാവശ്യം ദൈവത്തിനു ഉപയോഗിച്ചിട്ടുണ്ട്: (പുറ, 22:20; ആവ, 32:12; യോശു, 1:17; 1ശമൂ, 7:3; 7:4; 12:24; 2രാജാ, 19:15; 19:19; 2ദിന, 33:17; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 4:8; 71:16; 72:18; 83:18; 86:10; 136:4; 148:13; യെശ, 2:11; 2:17; 26:13; 37:16; 37:20; 44:24; 45:24). ആകാശവും ഭൂമിയും ഞാൻ ഒറ്റയ്ക്കാണ് (badad) സൃഷ്ടിച്ചതെന്ന് യഹോവയായ ദൈവം നുണ പറയുകയായിരുന്നോ? (യെശ, 44:24). യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് (LORD God, even thou only) പഴയനിയമ ഭക്തന്മാരും നുണ പറയുകയായിരുന്നോ? (2രാജാ, 19:15; 19:19;  നെഹെ, 9:6; യെശ, 37:16; 37:20). യഹോവയായ ദൈവവും അവൻ്റെ ഭക്തന്മാരും ദൈവത്തിൻ്റെ ക്രിസ്തുവും അവൻ്റെ അപ്പൊസ്തലന്മാരും പഠിപ്പിച്ച ദൈവം മോണോതിയോസാണ്. അക്ഷയനും അദൃശ്യനുമായ മോണോതിയോസ് അഥവാ ഏകദൈവം ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനാകയാൽ അവൻ്റെ ഏകത്വം (oneness) വിഭജിക്കാനോ വേർപെടുത്താനോ കഴിയുന്നതല്ല. (മലാ, 3:6; 2തിമൊ, 2:13; യാക്കോ, 1:17). ഇത് ബൈബിൻ്റെ ബാലപാഠമാണ്. ഏകദൈവവിശ്വസികളെ ഒറ്റയാൻ വാദികളെന്നു പരിഹസിക്കുന്നവർ ഒരിക്കൽപ്പോലും ബൈബിൾ വായിച്ചിട്ടുള്ളവരല്ലെന്ന് മേല്പറഞ്ഞ വാക്യങ്ങളെല്ലാം തെളിവുനല്കുന്നു. 

ഏകനല്ലാത്ത ക്രിസ്തു:

യേശു താൻ ഏകനല്ലെന്നു പറയുന്ന മൂന്നു വാക്യങ്ങളാണുള്ളത്: “ഞാൻ വിധിച്ചാലും ഞാൻ ഏകനല്ല, ഞാനും എന്നെ അയച്ച പിതാവും കൂടെയാകയാൽ എന്റെ വിധി സത്യമാകുന്നു.” (യോഹ, 8:16). “എന്നെ അയച്ചവൻ എന്നോടുകൂടെ ഉണ്ടു; ഞാൻ എല്ലായ്പോഴും അവന്നു പ്രസാദമുള്ളതു ചെയ്യുന്നതുകൊണ്ടു അവൻ എന്നെ ഏകനായി വിട്ടിട്ടില്ല.” (യോഹ, 8:29). “പിതാവു എന്നോടുകൂടെ ഉള്ളതു കൊണ്ടു ഞാൻ ഏകനല്ല താനും.” (യോഹ, 16:32). മേല്പറഞ്ഞ വാക്യങ്ങളിൽ യേശു ‘ഏകനല്ല’ എന്നല്ല പറയുന്നത്; ഒറ്റയ്ക്കല്ല അഥവാ തനിച്ചല്ല എന്നാണ് പറയുന്നത്. ഇംഗ്ലീഷിൽ I am not alone ആണ്; ഞാൻ ഒറ്റയ്ക്കല്ല. മറ്റൊരു പരിഭാഷ കാണുക: “ഞാൻ വിധിക്കുന്നെങ്കിൽത്തന്നെ എൻ്റെ വിധി സത്യമാണ്; കാരണം, ഞാൻ തനിച്ചല്ല എന്നെ അയച്ച പിതാവും എന്നോടു കൂടെയുണ്ട്.” (പി.ഒ.സി). ഞാൻ തനിച്ചല്ലെന്ന് ഒരാൾ പറഞ്ഞാൽ അതിനർത്ഥം, അയാൾക്ക് ബഹുത്വമുണ്ടെന്നല്ല; അയാളുടെ കൂടെ മറ്റൊരാൾകൂടി ഉണ്ടെന്നാണ്. അദൃശ്യനായി തൻ്റെ കൂടെയുണ്ടായിരുന്ന ദൈവപിതാവിനെയും ചേർത്താണ് താൻ ഒറ്റയ്ക്കല്ല എന്ന് ക്രിസ്തു പറഞ്ഞതെന്ന് മൂന്നു വാക്യങ്ങളിലും പറഞ്ഞിട്ടുണ്ട്: “പിതാവു എന്നോടുകൂടെ ഉള്ളതു കൊണ്ടു ഞാൻ ഏകനല്ല.” പിതാവ് എന്തിനാണ് യേശുവിൻ്റെ കൂടെ വസിച്ചതെന്നാണ് ഇനിയറിയേണ്ടത്.

യേശുവെന്ന മനുഷ്യൻ: അനേകർ കരുതുന്നതുപോലെ യേശു തൻ്റെ ജനനത്തിൽ ദൈവമോ ദൈവത്തിൻ്റെ പുത്രനോ ക്രിസ്തുവോ ആയിരുന്നില്ല; ദൈവത്തിൻ്റെ വെളിപ്പാടായ പാപമറിയാത്ത മനുഷ്യൻ ആയിരുന്നു. (1കൊരി, 15:21; 2കൊരി, 5:21; 1തിമൊ, 2:6; 3:16). കന്യകയായ മറിയത്തിൻ്റെ ഉദരത്തിൽ ജനിച്ചത് ഒരു വിശുദ്ധപ്രജ അഥവാ ഒരു പാപമില്ലാത്ത ശിശുവാണ്: (ലൂക്കൊ, 1:35). ആ ശിശു ആത്മാവിൽ ബലപ്പെട്ടു (ലൂക്കൊ, 2:40) ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നിട്ടു (ലൂക്കൊ, 2:52) ഏകദേശം മുപ്പതു വയസ്സായപ്പോൾ യോർദ്ദാനിൽവെച്ച് ദൈവം തൻ്റെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ ക്രിസ്തു ആയത്: (മത്താ, 3:16; ലൂക്കൊ, 3:23; പ്രവൃ, 10:38). അനന്തരം ‘ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും’ എന്ന ഗബ്രീയേൽ ദൂതൻ്റെ പ്രവചനംപോലെ ദൈവപിതാവിനാൽ ഇവൻ എൻ്റെ പ്രിയപുത്രൻ എന്നു വിളിക്കപ്പെടുകയായിരുന്നു: (ലൂക്കൊ, 1:32,35; 3:22). ദൈവം തൻ്റെ ശുശ്രൂഷകൾക്കായി മനുഷ്യർക്കു നല്കുന്ന ഔദ്യോഗിക നിയമന കർമ്മമാണ് അഭാഷേകം. ദൈവം ദൈവത്തെയല്ല; മനുഷ്യരെയാണ് അഭിഷേകം ചെയ്യുന്നത്. അഭിഷേകം ചെയ്യപ്പെട്ടവനല്ല ദൈവം; അഭിഷേകദാതാവാണ് ദൈവം. യേശുവെന്ന മനുഷ്യനെ ദൈവം അഭിഷേകം ചെയ്തിട്ട് അവനെ വിട്ടുപോകുകയല്ല ചെയ്തത്; ശുശ്രൂഷയിൽ അവൻ്റെ കൂടെയിരിക്കുകയാണ് ചെയ്തത്: “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 10:38). ക്രൂശുമരണത്തിൻ്റെ തൊട്ടുമുമ്പു മാത്രമാണ് ദൈവപിതാവ് യേശുവിനെ വിട്ടുമാറിയത്: (മത്താ, 37:46). അപ്പോൾ, മനുഷ്യനായ തൻ്റെകൂടെ അദൃശ്യനായിരുന്നു അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ച ദൈവപിതാവിനെയും ചേർത്താണ്, “പിതാവു എന്നോടുകൂടെ ഉള്ളതു കൊണ്ടു ഞാൻ ഏകനല്ല” അഥവാ ഒറ്റയ്ക്കല്ല എന്നു ക്രിസ്തു പറഞ്ഞത്. ഞാൻ ഒറ്റയ്ക്കല്ലെന്ന് അവൻ പറഞ്ഞാൽ; മനുഷ്യനായിരുന്ന തനിക്കോ, അദൃശ്യനായി തൻ്റെകൂടെ വസിക്കുന്ന ദൈവത്തിനോ ബഹുത്വമുണ്ടാകുന്നില്ല; ദൈവവും മനുഷ്യനുമെന്ന രണ്ടു വ്യക്തിയാണ് ഉണ്ടാകുന്നത്. സുവിശേഷചരിത്രകാലത്ത്, കൃത്യമായി പറഞ്ഞാൽ ബി.സി. 6-മുതൽ എ.ഡി. 33-വരെ ദൈവവും ദൈവത്തിൻ്റെ വെളിപ്പാടായ മനുഷ്യനും എന്ന രണ്ടു വ്യക്തികൾ ഉണ്ടായിരുന്നു. എന്നല്ലാതെ, യേശുവെന്ന മനുഷ്യനോ ഏകദൈവത്തിനോ തന്നിൽത്തന്നെ ഒരു ബഹുത്വമുണ്ടാകുക സാദ്ധ്യമല്ല.

ദൈവവും മനുഷ്യനും: സുവിശേഷങ്ങൾ മുഴുവനും ദൈവവും ദൈവത്തിൻ്റെ വെളിപ്പാടായ അഭിഷിക്തമനുഷ്യനും അഥവാ ക്രിസ്തുവും എന്നിങ്ങനെ രണ്ട് വ്യക്തികളെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. (ഉദാ: മത്താ, 7:21; 10:32; 11:27; 12:50; 15:13; 16:17; 17:5; 18:19,35; 20:23; 24:36; 25:34; 26:38,53). ക്രിസ്തു സ്ഫടികസ്ഫുടം അത് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഏകനല്ലെന്നു പറഞ്ഞിരിക്കുന്നതു കൂടാതെ, പിതാവിനെ, തന്നെക്കുറിച്ച് സാക്ഷ്യം പറയുന്ന ‘മറ്റൊരുത്തൻ’ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. (യോഹ, 5:32,37). പിതാവിനെയും ചേർത്ത് ‘ഞങ്ങൾ’ എന്നും പറഞ്ഞിട്ടുണ്ട്. (യോഹ, 14:23). ‘നിന്നെയും എന്നെയും’ എന്നിങ്ങനെ പിതാവിനെയും തന്നെയും വേർതിരിച്ചു പറയുകയും ചെയ്തു. (യോഹ, 17:3). ഞാൻ ഏകനല്ലെന്ന് ക്രിസ്തു പറഞ്ഞപോലെ വീണ്ടും ജനിച്ച ആർക്കും പറയാം. സ്നാനം മുതൽ ദൈവം യേശുവിൻ്റെ കൂടെ വസിച്ചതുപോലെ, ദൈവം നമ്മെ ആത്മാവിൽ വീണ്ടും ജനിപ്പിച്ചിട്ട് നമ്മുടെ ഹൃദയത്തെ ദൈവമന്ദിരമാക്കി നമ്മോടൊപ്പം വസിക്കുകയാണ് ചെയ്യുന്നത്: (1കൊരി, 3:16; 6:19; ഗലാ, 3:2; എഫെ, 1:13,14). വീണ്ടുംജനിച്ച, ദൈവം തൻ്റെകൂടെയുണ്ടെന്ന് ഉറപ്പുള്ള ഏതൊരു വ്യക്തിക്കും പറയാവുന്ന പ്രസ്താവനയാണ്; ഞാൻ ഏകനല്ല അഥവാ ഒറ്റയ്ക്കല്ല എന്നത്. അപ്പോൾ ക്രിസ്തുവിന് എത്രയധികമായി അത് പറയാൻ കഴിയും. അതിനാൽ മനുഷ്യരുടെ രക്ഷയോടുള്ള ബന്ധത്തിൽ മനുഷ്യനായി വെളിപ്പെട്ട ക്രിസ്തുവിനോ അവനെ അഭിഷേകം ചെയ്തുകൊണ്ടു കൂടെ വസിച്ചിരുന്ന മോണോതിയോസിനോ ബഹുത്വമുണ്ടുന്നില്ല എന്നല്ല ബഹുത്വമുണ്ടാകുക സാദ്ധ്യമല്ല.

ക്രിസ്തു ദൈവം: ദൂതന്മാർക്കുപോലും വംശാവലിയോ ജനനമോ മരണമോ ഇല്ലാതിരിക്കെ, ദൈവം വംശാവലിയോടുകൂടി ജനിച്ചുജീവിച്ചു മരിച്ചുവെന്നു വിശ്വസിക്കുന്നവരാണ് അധികവും. ദൈവത്തിനു ബഹുത്വമുണ്ടെന്നുള്ള വ്യാജവിശ്വാസമാണ് എല്ലാ ദുരുപദേശങ്ങൾക്കും അടിസ്ഥാനം. ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തു ദൈവമാണെന്നു വിശ്വസിക്കുന്നവർ അവൻ്റെ ക്രിസ്തുത്വം മാത്രമല്ല, അവൻ്റെ ചരിത്രപരതകൂടിയാണ് നിഷേധിക്കുന്നത്: “യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻ തന്നേ എതിർക്രിസ്തു ആകുന്നു.” (1യോഹ, 2:22). എലോഹീം: ദൈവത്തെ കുറിക്കുന്ന ‘എലോഹീം’ എന്ന എബ്രായപദം ബഹുവചനം ആയതിനാൽ ദൈവത്തിന് ബഹുത്വമുണ്ടെന്ന് വാദിക്കുന്ന ത്രിത്വകുതുകികൾ തങ്ങൾ ബഹുദൈവവിശ്വാസികളല്ല; ഏകദൈവവിശ്വാസികളാണെന്ന് പറഞ്ഞാൽ, അത് സ്വപ്നങ്ങളിൽപ്പോലും കാണാത്ത ഇരട്ടത്താപ്പാണ്. ഒന്നാം പ്രമാണത്തിനുപോലും പണികൊടുത്ത ഉപദേശമാണ് ത്രിത്വം. എഹാദും ഹെയ്സും: ഒന്നിനെ കുറിക്കുന്ന എഹാദ് (ehad) എന്ന എബ്രായ പദവും ഹെയ്സ് (heis) എന്ന ഗ്രീക്കു പദവും ബഹുത്വമുള്ള ഒന്നാണെന്ന് പഠിപ്പിക്കുകവഴി, “നമുക്കെല്ലാവർക്കും ഒരു (ehad) പിതാവല്ലോ ഉള്ളതു;” (മലാ, 2:10) “പിതാവായ ഏക (heis) ദൈവമേ നമുക്കുള്ളു” (1കൊരി, 8:6) “എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ (heis)” (എഫെ, 4:6) എന്നീ ദൈവത്തിൻ്റെ മാറ്റമില്ലാത്ത വചനത്തെ പുച്ഛിക്കുകയും, തങ്ങൾക്ക് ഒന്നിലധികം പിതാക്കന്മാർ ഉണ്ടെന്ന് സമ്മതിക്കുഖയുമാണ് ത്രിത്വവിശ്വാസികൾ. ലജ്ജയായതിൽ മാനം തോന്നുന്ന ഉപദേശത്തിൻ്റെ ഉടമകളാണ് ത്രിത്വം. ആളത്തവും ത്രിയേകത്വം: ത്രിത്വമെന്ന പദമോ ആശയമോ ബൈബിളിൽ ഇല്ലാത്തതുപോലെ, ത്രിമൂർത്തി വിശ്വാസത്തെ നിർവ്വചിക്കാൻ എടുക്കുന്ന ‘ആളത്തം’ എന്ന പദവും, ത്രിമൂർത്തി ബഹുദൈവത്തെ ഏകദൈവമാക്കാൻ എടുക്കുന്ന ‘ത്രിയേകത്വം’ എന്ന പദവും ബൈബിളിലോ നിഘണ്ടുവിലോ ഉള്ളതല്ല. ഇല്ലാത്ത ത്രിത്വത്തെ ഇല്ലാത്ത പദങ്ങൾകൊണ്ട് നിർവ്വചിക്കുന്ന വല്ലാത്തൊരുപദേശമാണ് ട്രിനിറ്റി. ചുരുക്കിപ്പറഞ്ഞാൽ: മുഹമ്മദീയർ ബൈബിളിൽ മുഹമ്മദുണ്ടെന്നു പറയുന്നതുപോലെയുള്ള അബദ്ധം മാത്രമാണ് ത്രിത്വം. രണ്ടു വ്യാജവിശ്വാസത്തിൻ്റെയും ഉത്ഭവം പിശാചും സാത്താനുമെന്ന പഴയ പാമ്പിൽനിന്നാണ്.

പുതിയനിയമം: ത്രിത്വമെന്ന പ്രയോഗമോ ആശയമോ ബൈബിളിലില്ല; ഉള്ളത് അക്ഷയനും അദൃശ്യനുമായ മോണോതിയോസാണ്. മനുഷ്യൻ്റെ രക്ഷയോടുള്ള ബന്ധത്തിൽ അദൃശ്യനായ ഏകദൈവം പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്നിങ്ങനെ വെളിപ്പെട്ടിരിക്കുകയാണ്. പഴയനിയമത്തിൽ ഏകദൈവത്തിൻ്റെ പേര് യാഹ്വെ എന്നായിരുന്നു. ന്യായപ്രമാണം നല്കുന്നതിനു  മുന്നോടിയായിട്ടാണ് ഏകദൈവം തൻ്റെ യാഹ്വെ എന്ന നാമം മോശെ മുഖാന്തരം യിസ്രായേൽ ജനത്തിനു വെളിപ്പെടുത്തിയത്: (പുറ, 3:13-15). അതിനു മുമ്പൊരിക്കലും, പൂർവ്വപിതാക്കന്മാരോടുപോലും ആ നാമം വെളിപ്പെടുത്തിയിരുന്നില്ല: (പുറ, 6:3). അതുപോലെ പുതിയനിയമം സ്ഥാപിക്കുന്നതിനു മുന്നോടിയായാണ് തൻ്റെ വെളിപ്പാടായ മനുഷ്യന് ‘യേശു’ എന്ന പേർ നല്കിയത്: (മത്താ, 1:21; 1തിമൊ, 2:6; 3:15,16; എബ്രാ, 10:5). “ഞാൻ യിസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും” എന്ന ദൈവത്തിൻ്റെ അരുളപ്പാടുപോലെ, ക്രിസ്തുവിൻ്റെ രക്തത്താൽ പുതിയനിയമം സ്ഥാപിതമായപ്പോൾ, പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്ന അവൻ്റെ പേര് ‘യെഹോശൂവ മശീഹ’ എന്നായി. (യിരെ, 31:31-34; മത്താ, 28:19; ലൂക്കൊ, 22:20; യോഹ, 5:43; 17,11,12; 14:26; പ്രവൃ, 2:38; കൊലൊ, 3:17; എബ്രാ, 8:8-13). 

ദൈവം ഏകവ്യക്തി: ദൈവം ഏകനാണെന്നത് കേവലമൊരറിവല്ല; അതൊരു പരിജ്ഞാനവും പ്രാർത്ഥനയുമാണ്. “യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ.” (ആവ, 6:4. ഒ.നോ: 6:5-9). “അന്യദൈവങ്ങൾ നിനക്കുണ്ടാകരുതു” എന്ന കല്പനയ്ക്ക് അടിസ്ഥാനമിതാണ്: (പുറ, 20:3). ദൈവം അല്ലാതെ ദൈവങ്ങളോ വ്യക്തികളോയില്ലെന്ന് സ്പഷ്ടമാക്കുന്നു. “ഞാൻ ആദ്യനും അന്ത്യനും ആകുന്നു; ഞാനല്ലാതെ ഒരു ദൈവവുമില്ല.” (യെശ, 44:6). മറ്റൊന്നിൽ നിന്നും ഞാനൊന്നും ആദാനം ചെയ്തിട്ടില്ലായ്കയാൽ ഞാൻ ആദ്യനാണ്. എനിക്കു പങ്കാളി ഇല്ലായ്കയാൽ ഞാനല്ലാതെ വേറെ ദൈവമില്ല. എൻ്റെ പരമാധികാരം മറ്റൊന്നിന് ഒരികലും പകർന്നു കൊടുക്കായ്കയാൽ ഞാൻ അന്ത്യന്മാരോടുകൂടെ അനന്യനൂം ആകുന്നു: (യെശ, 41:4). ഇതും കാണുക: യഹോവ ഒരുത്തൻ മാത്രം ദൈവം: (2രാജാ, 19:15; 19:19; നെഹെ, 9:6; സങ്കീ, 83:18; 86:10; യെശ, 37:16; 37:20). പിതാവായ ഏകദൈവമേയുള്ളു: (1കൊരി, 8:6; എഫെ, 4:6; മർക്കൊ, 12:29-32; യോഹ, 8:41; 17:1-3; എബ്രാ, 2:11; മലാ, 2:10; യെശ, 63:16; 64:8). യഹോവയല്ലാതെ ദൈവമില്ല: (ആവ, 32:39; യെശ, 44:6; 44:8; 45:5; 45:21; 45:22; 46:8). യഹോവയല്ലാതെ രക്ഷിതാവില്ല: (യെശ, 43:11; 45:21, 22; ഹോശേ, 13:5). യഹോവയല്ലാതെ മറ്റൊരുത്തനുമില്ല: (ആവ, 4:35; 4:39; 1രാജാ, 8:59; യെശ, 45:5; 45:6; 45:18). യഹോവയ്ക്ക് സമനില്ല: (പുറ, 15:11; സങ്കീ, 35:10; 71:19; 86:8; 89:6; യെശ, 40:25; 46:5; യിരേ, 10:6; 10:7; യിരെ,49:19; 50:44; മീഖാ, 7:18). യഹോവയ്ക്ക് സദൃശനില്ല: (സങ്കീ, 40:5; 89:6; 113:5; യെശ, 40:25; 46:5). യഹോവ ഒരുത്തൻ മാത്രം സ്രഷ്ടാവ്: (2രാജാ, 19:15; നെഹെ, 9:6; ഇയ്യോ, 9:8; യെശ, 37:16; 44:24). യഹോവയ്ക്കു മുമ്പും പിമ്പും മറ്റൊരു ദൈവവും ഉണ്ടായിട്ടില്ല, ഉണ്ടാകയുമില്ല: (യെശ, 43:10). യഹോവയും (യെശ, 44:8) യിസ്രായേലും (ഹോശേ, 13:4) ദൈവത്തിൻ്റെ ക്രിസ്തുവും (യോഹ, 17:3) അവൻ്റെ അപ്പൊസ്തലന്മാരും മറ്റൊരു ദൈവവ്യക്തിയെ അറിയുന്നുമില്ല. (1കൊരി, 8:6). “യഹോവയെപ്പോലെ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല.” (1രാജാ, 8:23; ഒ.നോ: ആവ, 4:39; 32:39; യോശു, 2:11; 1ദിന, 2:11; 2ദിന, 6:14). ദൈവം ഏകനാണെന്ന വസ്തുത വിശ്വസിക്കയും വിറെക്കയും ചെയ്യുന്നവനാണ് പിശാച്: (യാക്കോ, 2:19). ഏന്നാൽ ഭോഷ്ക്കു പറയുന്നവനും അതിൻ്റെ അപ്പനും ലക്ഷ്യം തെറ്റിക്കുന്നവനുമായ പിശാച്, ദൈവം ഏകനല്ലെന്നു പറഞ്ഞുകൊണ്ട് അനേകരെ വഞ്ചിച്ചുകളഞ്ഞു. 

യേശുക്രിസ്തു ദൈവത്തിൻ്റെ ദൈവപുത്രനോ❓

യേശുക്രിസ്തു ദൈവപുത്രനാണെന്നത് ഒരു സവിശേഷ വെളിപ്പാടൊന്നുമല്ല; ഒരു സാമാന്യ വെളിപ്പാടാണ്. ഒരു ബൈബിൾ പണ്ഡിതനോടും പുതിയനിയമം ആദ്യമായി വായിച്ച ഒരു കുട്ടിയോടും യേശുവിനെക്കുറിച്ച് കേട്ടുകേൾവി മാത്രമുള്ള ഒരാളോടും യേശു ആരാണെന്ന് ചോദിച്ചാൽ, “ദൈവപുത്രൻ” എന്നായിരിക്കും മറുപടി. യേശു ദൈവപുത്രനാണെന്നുള്ള ഉത്തരം ശരിയാണ്. യേശുവെന്ന ദൈവപുത്രനിലൂടെയാണ് മാനവർക്ക് രക്ഷ കൈവന്നത്: (യോഹ, 20:31). അവൻ ദൈവപുത്രനാണെന്ന് അനേകം പ്രാവശ്യം പറഞ്ഞിട്ടുമുണ്ട്. എന്നാൽ, “അവൻ ദൈവത്തിൻ്റെ നിത്യപുത്രനാണോ” എന്നു ചോദിച്ചാൽ, അല്ലെന്നാണ് ഉത്തരം. അവൻ ആരുടെയും സാക്ഷാൽ പുത്രനല്ല; “പുത്രൻ” എന്നത് ജഡത്തിൽ വെളിപ്പെട്ടവൻ്റെ അനേകം അഭിധാനങ്ങളിൽ അഥവാ,സ്ഥാനപ്പേരുകളിൽ ഒന്നുമാത്രമാണ്. ക്രൂശിൽ മരിച്ചിട്ട് ദൈവം ഉയിർപ്പിച്ച ദൈവവപുത്രനായ ക്രിസ്തു ആരാണെന്ന് അറിയാത്തവരാണ് ക്രിസ്ത്യാനികളിൽ അധികവും. “നിന്റെ പിതാവു എവിടെ” എന്നു ചോദിച്ച യെഹൂദന്മാരോട് ക്രിസ്തു പറഞ്ഞത്: “നിങ്ങൾ എന്നെ ആകട്ടെ എന്റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു” എന്നാണ്. (യോഹ, 8:19). ക്രൈസ്തവരെന്ന് പേരുണ്ടെങ്കിലും, ഇന്നും അനേകർക്കും ഏകസത്യദൈവമായ പിതാവിനെയും ദൈവത്തിൻ്റെ ക്രിസ്തുവിനെയും അറിയില്ലെന്നതാണ് വസ്തുത. അതുകൊണ്ടാണ്, അവൻ ദൈവത്തിൻ്റെ നിത്യപുത്രനാണെന്ന് പലരും വിചാരിക്കുന്നത്. ക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രപുത്രനാണെന്ന് വചനം പറയുന്നുണ്ടോ? നമുക്ക് നോക്കാം:⬇️

1️⃣ ചരിത്രപരമായ ഒരു തെളിവ്: “ക്രിസ്തു സർവ്വലോകങ്ങൾക്കും മുമ്പെ പിതാവിൽനിന്ന് ജനിച്ചവനാണെന്ന് നിഖ്യാ വിശ്വാസപ്രമാണം പറയുന്നു.” അത് ചരിത്രപരമായ മണ്ടത്തരമാണെന്ന് ദൈവവചനം വ്യക്തമാക്കുന്നു. ക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനോ, സർവ്വലോകങ്ങൾക്കുമുമ്പെ ജനിച്ചവനോ അല്ലെന്ന് ദൈവത്തിൻ്റെ ആത്മാവിനാൽ പുതിയനിയമത്തിൻ്റെ തുടക്കത്തിൽത്തന്നെ ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്: കന്യകയായ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല; അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനും വിശേഷാൽ, മറിയയുടെ ആദ്യജാതനുമായ ഒരു വിശുദ്ധ പ്രജയെ അഥവാ, പാപമറിയാത്ത ഒരു മനുഷ്യക്കുഞ്ഞിനെയാണ് അവൾ പ്രസവിച്ചത്. (മത്താ, 1:1,25; ലൂക്കൊ, 1:35; 2:7; 2കൊരി, 5:21). മറിയ പ്രസവിച്ചത് തൻ്റെ പുത്രനായ മനുഷ്യക്കുഞ്ഞ് ആയതുകൊണ്ടാണ്, എട്ടാം ദിവസം പരിച്ഛേദന കഴിച്ചത്. (ലൂക്കൊ, 2:21). അബ്രാഹാമിൻ്റെ പുത്രന്മാരും ദാസന്മാരുമായ മനുഷ്യക്കുഞ്ഞുങ്ങളെ പരിച്ഛേദന കഴിക്കാനാണ് പ്രമാണമുള്ളത്. (ഉല്പ, 17:10-14). ജെന്റർ (Gender) ഇല്ലാത്ത ഒരു ദൈവത്തെയാണ് എട്ടാം ദിവസം പരിച്ഛേദന കഴിച്ചതെന്ന് വിശ്വസിച്ചാൽ ശരിയാകുമോ? അവൻ മനുഷ്യൻ്റെ കടിഞ്ഞൂൽ ആയതുകൊണ്ടാണ്, പിന്നെയും മുപ്പത്തിമൂന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ദൈവാലയത്തിൽ കൊണ്ടുപോയി ആദ്യജാതൻ്റെ വീണ്ടെടുപ്പ് കർമ്മങ്ങൾ ചെയ്തത്. (മത്താ, 1:25; ലൂക്കൊ, 2:7,22-24; പുറ, 13:2,12; ലേവ്യ, 12:1-8; സംഖ്യാ, 3:13). മനുഷ്യൻ്റെ കടിഞ്ഞൂലിനെയും അശുദ്ധ മൃഗങ്ങളുടെ കടിഞ്ഞൂലിനെയുമല്ലാതെ മറ്റാരെയും വീണ്ടെടുക്കാൻ പ്രമാണമില്ല. (പുറ, 34:19,20; സംഖ്യാ, 18:15). അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ; അവനെ പരിച്ഛേദന കഴിക്കാനോ, വിശുദ്ധമായി അർപ്പിക്കാനോ, ദൈവത്തിൽനിന്ന് വീണ്ടെടുക്കാനോ പ്രമാണമില്ല. ഒരു ദൈവത്തെ മറ്റൊരു ദൈവത്തിന് വിശുദ്ധമായി അർപ്പിച്ചിട്ട്, ആ ദൈവത്തിൽനിന്ന് ഈ ദൈവത്തെ മനുഷ്യർ വീണ്ടെടുപ്പ് വിലകൊടുത്ത് മേടിച്ചു എന്നൊക്കെപ്പറഞ്ഞാൽ എങ്ങനെയിരിക്കും? യേശുവെന്ന മനുഷ്യൻ ജനിച്ചത് ന്യായപ്രമാണത്തെ ലംഘിക്കാനല്ല; വള്ളിക്കോ, പുള്ളിക്കോ മാറ്റം വരാതെ അതിനെ നിവൃത്തിക്കാനാണ്. (മത്താ, 5:17-18). ചിലർ കരുതുന്നപോലെ, ദൈവപുത്രൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനോ ആയിരുന്നെങ്കിൽ, ന്യയപ്രമാണത്തിലെ വള്ളിക്കോ, പുള്ളിക്കോപോലും മാറ്റം വരാതെ, അതിനെ നിവൃത്തിക്കാൻ ജനിച്ചവൻ; തൻ്റെ ജനനം മുതൽ ന്യായപ്രമാണത്തെ നഗ്നമായി ലംഘിച്ചു എന്ന് പറയണം. അതില്പരം അബദ്ധം വേറെന്താണ്? ന്യായപ്രമാണത്തിൻ്റെ കീഴിൽ ജനിച്ചവൻ അതിനെ എങ്ങനെ ലംഘിക്കും? (ഗലാ, 4:4). ന്യായപ്രമാണത്തിൽ ഒരു പുള്ളി വീണുപോകുന്നതിനെക്കാൾ ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുന്നത് എളുപ്പം” എന്ന് പഠിപ്പിച്ച ക്രിസ്തു അതിനെ ലംഘിച്ചു എന്ന് വിശ്വസിക്കുന്നതിനെക്കാൾ, വിശ്വാസം ത്യജിച്ചു കളയുന്നതാണ് നല്ലത്. (ലൂക്കൊ, 16:17). അനന്തരം, ദൈവകൃപയോടെ ആത്മാവിൽ ബലപ്പെട്ടുവന്നത്, യേശുവെന്ന മനുഷ്യക്കുഞ്ഞാണ്. (ലൂക്കൊ, 2:40). ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിലാണ് യേശുവെന്ന മനുഷ്യൻ മുതിർന്നുവന്നത്. (ലൂക്കൊ, 2:52). ആത്മാവിൽ ബലപ്പെട്ടതും ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നതും ഒരു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആണെന്ന് പറഞ്ഞാൽ, എങ്ങനെയിരിക്കും?

അവന്, ഏകദേശം മുപ്പതു വയസ്സായപ്പോൾ യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനങ്ങളുടെ നിവൃത്തിയായി, യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയത്. (യെശ, 61:1-2; ലൂക്കൊ, 2:11; 3:22; 4:18,19; പ്രവൃ, 4:27; 10:38). യെശയ്യാ പ്രവചനത്തിൻ്റെ നിവൃത്തിപോലെ; താൻ ക്രിസ്തു ആയത്, യോർദ്ദാനിൽ വെച്ചാണെന്ന്; യേശു തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. (യെശ, 61:1-2; ലൂക്കൊ, 4:20-21). അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ; അവന് അഭിഷേകത്തിൻ്റെ ആവശ്യമെന്താണ്? ദൂതന്മാർക്കു പോലും അഭിഷേകം ആവശ്യമില്ലാതിരിക്കേ, അവൻ ദൈവത്തിൻ്റെ നിത്യപുത്രനും ദൈവവും ആയിരുന്നെങ്കിൽ, എന്തിനായിരുന്നു; ആത്മാവിനാൽ അവനെ ശക്തിപ്പെടുത്തിയത്? (ലൂക്കൊ, 4:14). അവൻ ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന മനുഷ്യൻ ആയതുകൊണ്ടാണ് അവന് അഭിഷേകം ആവശ്യമായി വന്നത്. (എബ്രാ, 2:9; യോഹ, 8:40). അഭിഷേകാനന്തരം, “അവൻ അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും” എന്നിങ്ങനെ ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി, പിതാവായ ദൈവത്താൽ ‘ഇവൻ എന്റെ പ്രിയപുത്രൻ’ എന്നു വിളിക്കപ്പെട്ടപ്പോഴാണ്, യേശുവെന്ന അഭിഷിക്തനായ മനുഷ്യൻ ദൈവത്തിൻ്റെ പുത്രൻ ആയത്. (ലൂക്കൊ, 1:32,35; 3:22). അവൻ ദൈവത്തിൻ്റെ നിത്യപുത്രനായ ദൈവം ആയിരുന്നെങ്കിൽ, അവൻ ദൈവപുത്രനെന്ന് വിളിക്കപ്പെടും എന്ന് ദൂതൻ രണ്ടുവട്ടം പ്രവചിച്ചത് എന്തിനായിരുന്നു? യോർദ്ദാനിലെ, പ്രവചനനിവൃത്തിയുടെ ആവശ്യമെന്തായിരുന്നു? ബൈബിൾ ഒരു കോമഡി പുസ്തകം അല്ലെന്ന് ആദ്യം മനസ്സിലാക്കുക. അഭിഷേകാനന്തരമാണ്, ആത്മാവിൻ്റെ ശക്തിയോടെ യേശു ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 4:14). പ്രവചനം, ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ സംഭവിപ്പാനുള്ളതാണ്. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. (സംഖ്യാ, 24:14; ദാനീ, 2:28). അതായത്, കന്യകയായ മറിയ പ്രസവിക്കുന്നതുവരെ, യേശുവെന്ന ഒരു പാപം അറിയാത്ത മനുഷ്യൻ ഇല്ലായിരുന്നു. യോർദ്ദാനിലെ അഭിഷേകത്തിനു മുമ്പെ, യേശുവെന്ന ക്രിസ്തു ഇല്ലായിരുന്നു. അഭിഷേകാനന്തരം, ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിപോലെ, ഇവൻ എൻ്റെ പ്രിയപുത്രനെന്ന് പിതാവ് അരുളിച്ചെയ്യുന്നതു വരെ, യേശുവെന്ന ദൈവപുത്രനും ഇല്ലായിരുന്നു. യേശുവെന്ന മനുഷ്യൻ ജനിച്ചത്, ബി.സി. 6-ൽ അഥവാ, എബ്രായ വർഷം 3755-ൽ ബേത്ത്ലേഹെമിലാണ്. (ലൂക്കൊ, 2:5-7). എന്നാൽ, യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, യേശുവെന്ന ക്രിസ്തുവും ദൈവപുത്രനും ജനിച്ചത്, എ.ഡി. 29-ൽ യോർദ്ദാനിൽ വെച്ചാണ്. (യെശ, 61:1-2; ലൂക്കൊ, 1:32,35; 2:11; 3:22; പ്രവൃ, 4:27; 10:38). പഴയനിയമത്തിൽ, ദൈവപുത്രനായ യേശുക്രിസ്തു ഇല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. (ഉല്പ, 3:15; ആവ, 18:15,18; യെശ, 7:14; 52:13-15; 53:1-12; 61:1-2). അതുകൊണ്ടാണ്, “ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും; നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും” എന്ന് പത്രൊസ് അപ്പൊസ്തലൻ പറഞ്ഞിരിക്കുന്നത്. (1പത്രൊ, 1:20). യേശുവെന്ന പേർപോലും അവൻ ജനിക്കുന്നതിനും ഒൻപത് മാസവും, ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്. പ്രവചനങ്ങൾപോലെ, എ.ഡി. 29-ൽ യോർദ്ദാനിൽവെച്ച് ക്രിസ്തുവും ദൈവപുത്രനായവൻ എങ്ങനെയാണ് ദൈവത്തിൻ്റെ നിത്യപുത്രൻ ആകുന്നത്❓

2️⃣ മനുഷ്യൻ്റെ പുത്രൻ മനുഷ്യൻ ദൈവത്തിൻ്റെ പുത്രൻ ദൈവം: മനുഷ്യൻ്റെ പുത്രൻ മനുഷ്യൻ ദൈവത്തിൻ്റെ പുത്രൻ ദൈവം എന്നിങ്ങനെ ബാലിശമായ ഒരു ചിന്താഗതി ക്രൈസ്തവരുടെ ഇടയിലുണ്ട്. ദൈവം സ്വയംഭൂവാണെന്നും മൂന്ന് വ്യക്തികളാണെന്നും ചിന്തിക്കുന്നവരുടെ വികലമായ ചിന്ത മാത്രമാണത്. ദൈവത്തിന് ദൂതന്മാരും മനുഷ്യരുമായി കോടിക്കണക്കിന് പുത്രീപുത്രന്മാർ ഉള്ളതായി ബൈബിളിൽ പറഞ്ഞിട്ടുണ്ട്; ദൂതന്മാർ (ഇയ്യോ, 1:6; 2:1; 38:6), ആദാം (ലൂക്കൊ, 3:38), ശേത്തിൻ്റെ സന്തതികൾ (ഉല്പ, 6:2,4), യിസ്രായേൽ (പുറ, 4:22), എഫ്രയീം (യിരെ, 31:9), യേശു (ലൂക്കൊ, 1:32,35), ക്രിസ്തുവിശ്വാസികൾ. (1യോഹ, 3:2). മനുഷ്യൻ്റെ പുത്രൻ മനുഷ്യൻ, ദൈവത്തിൻ്റെ പുത്രൻ ദൈവം എന്ന ഐഡിയോളജി സത്യമാണെങ്കിൽ, ദൂതന്മാരും മനുഷ്യരുമായ ദൈവത്തിൻ്റെ മക്കളെല്ലാവരും ദൈവങ്ങളാണെന്ന് സമ്മതിക്കുമോ? എന്നാൽപ്പിന്നെ, “മുപ്പത്തിമുക്കോടി ദൈവങ്ങൾ” എന്ന ഹൈന്ദവ സഹോദരങ്ങളുടെ വിശ്വാസം സ്വീകരിച്ചാൽപ്പോരെ? ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം മനുഷ്യനല്ല; ആത്മാവാണ്. (ഇയ്യോ, 9:32; ഹോശേ, 11:9). എന്നാൽ, പുത്രൻ ആത്മാവായ ദൈവമല്ല; ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) വിശുദ്ധപ്രജ (ലൂക്കൊ, 1:35) അഥവാ, പാപരിതനായ മനുഷ്യനാണ്. (യോഹ, 8:40; 1യോഹ, 3:5). മനുഷ്യൻ്റെ പുത്രൻ മനുഷ്യൻ ദൈവത്തിൻ്റെ പുത്രൻ ദൈവം; ഐഡിയോളജി സൂപ്പറാണ്, ഉപ്പിലിട്ടുവെക്കാൻ കൊള്ളാം!

3️⃣ ഏഴുപേരുടെ പുത്രൻ: ക്രിസ്തു ഏഴുപേരുടെ പുത്രനാണെന്ന് ബൈബിൾ പറയുന്നു: ദൈവപുത്രൻ (മത്താ, 3:17), മനുഷ്യപുത്രൻ (മത്താ, 8:20), അബ്രാഹാമിൻ്റെ പുത്രൻ (മത്താ, 1:1; ഗലാ, 3:16), ദാവീദിന്റെ പുത്രൻ (മത്താ, 1:1), മറിയയുടെ പുത്രൻ (മത്താ, 1:21), യോസേഫിൻ്റെ പുത്രൻ (മത്താ, 1:25), സ്ത്രീയുടെ സന്തതി. (ഗലാ, 4:4). കാലസമ്പൂർണ്ണതയിലെ സ്ത്രീ യിസ്രായേലാണ്. (മീഖാ, 5:2,3; ഉല്പ, 3:15; റോമ, 9:5). അതിൽ ശ്രദ്ധേയമായൊരു കാര്യമുണ്ട്: ക്രിസ്തു ജനനത്തിൽത്തന്നെ ആറുപേരുടെയും പുത്രനായിരുന്നു; എന്നാൽ, ദൈവപുത്രനായിരുന്നില്ല. മറിയ പ്രസവിക്കുന്ന അവളുടെ ആദ്യജാതനായ യേശുവിനെ ദൈവപുത്രനെന്ന് വിളിക്കപ്പെടും എന്നത് പ്രവചനമായിരുന്നു: (ലൂക്കൊ, 1:32,35; 2:7). ആ പ്രവചനം നിവൃത്തിയായത് യേശു ജനിച്ച് ഏകദേശം മുപ്പത് വർഷമായപ്പോഴാണ്: (മത്താ, 3:17). പ്രവചനം ഭാവിയെ കുറിച്ചുള്ളതാണ്; ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. ജനിച്ച് ഏകദേശം മുപ്പതുവർഷം കഴിഞ്ഞ് പ്രവചനംപോലെ ദൈവപുത്രനെന്ന് വിളിക്കപ്പെട്ടവൻ എങ്ങനെ ദൈവത്തിൻ്റെ നിത്യപുത്രനാകും? യേശു മറിയയെന്ന കന്യകയുടെ മകനാണെന്ന് 18 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. അതിൽ, രണ്ടുപ്രാവശ്യം അവളുടെ “ആദ്യജാതൻ” (prototokon) എന്ന് പറഞ്ഞിട്ടുണ്ട്. (മത്താ, 1:25; ലൂക്കൊ, 2:7). അവളെ കർത്താവിൻ്റെ അമ്മയെന്നും വിശേഷിപ്പിച്ചിട്ടുണ്ട്. (ലൂക്കൊ, 1:43). മറിയ യേശുവിനെ 9 മാസവും 9 ദിവസവും വയറ്റിൽ വഹിച്ച് പ്രസവിച്ചതാണ്. കുഞ്ഞിനെ പ്രസവിക്കുന്നവളെയാണ് അമ്മയെന്ന് വിളിക്കുന്നത്. തന്മൂലം, ക്രിസ്തു ആരുടെയെങ്കിലും സാക്ഷാൽ പുത്രനാണെന്ന് വാദിച്ചാൽ, അവൻ മറിയയുടെ പുത്രനാണ്. ബാക്കിയെല്ലാം, അവൻ്റെ അഭിധാനങ്ങൾ ആണെന്നേ വരൂ. ദൈവത്തിന് അനേകം പുത്രന്മാർ ഉണ്ടെന്നും ക്രിസ്തു അനേകരുടെ പുത്രനാണെന്നും ബൈബിൾ പറയുമ്പോൾ, അവൻ ദൈവത്തിൻ്റെ സാക്ഷാൽ പുത്രനാണെന്ന് നിഷ്പക്ഷനായ ഒരു പഠിതാവിന് പറയാൻ കഴിയുമോ? ഒരാൾക്ക് എങ്ങനെയാണ് യഥാർത്ഥത്തിൽ എല്ലാവരുടെയും പുത്രനായിരിക്കാൻ കഴിയുന്നത്? ഒരാളെ പലരുടെയും പുത്രനായി പറഞ്ഞിട്ടുണ്ടെങ്കിൽ അതവൻ്റെ അസ്തിത്വമല്ല, അഭിധാനം അഥവാ, സ്ഥാനപ്പേരാണെന്നല്ലേ മനസ്സിലാക്കേണ്ടത്? അതല്ലേ സത്യസന്ധമായ ബൈബിൾ വ്യാഖ്യാനം? അസ്തിത്വവും അഭിധാനവും വേർതിരിച്ചറിയാത്തതാണ് പലരുടെയും പ്രശ്നം. പ്രാദേശിക സഭകളുടെ അടിമകളായിരിക്കാതെ, ദൈവത്തിൻ്റെ മക്കളായിരുന്ന് അവൻ്റെ വചനം പഠിച്ചാൽ, ഏകസത്യദൈവത്തെയും അവൻ്റെ ക്രിസ്തുവിനെയും അറിയാൻ കഴിയും.

4️⃣ മറിയയുടെ ആദ്യജാതൻ: “അവൾ ആദ്യജാതനായ മകനെ പ്രസവിച്ചു.” (ലൂക്കൊ, 2:7. ഒ.നോ: 2:23;). അനേകർ കരുതുന്നപോലെ, കന്യക പ്രസവിച്ചത് ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെയോ ആയിരുന്നെങ്കിൽ അവനെ ഒരിക്കലും അവളുടെ ആദ്യജാതനെന്ന് വിശേഷിപ്പിക്കില്ലായിരുന്നു. ക്രിസ്തുവിനെ മറിയയുടെ ആദ്യജാതൻ അഥവാ, പ്രൊട്ടൊട്ടൊക്കൊൻ (prototokon) എന്ന് രണ്ടുപ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്. (ലൂക്കൊ, 2:7; മത്താ, 1:25). ആദ്യജാതനെന്ന പ്രയോഗം അവൾക്ക് അനന്തരജാതർ ഉണ്ടെന്നതിൻ്റെ തെളിവാണ്. യേശുവിനെക്കൂടാതെ, മറിയ്ക്ക് യോസേഫിൽ വേറെ മക്കൾ ഉള്ളതായി പറഞ്ഞിട്ടുമുണ്ട്. (മത്താ, 13:55-56; മർക്കൊ, 6:3). അവളുടെ മറ്റു മക്കളിൽനിന്ന് യേശുവിൻ്റെ പ്രകൃതിക്ക് അഥവാ, സ്വരൂപത്തിന് എന്തെങ്കിലും വ്യത്യാസം ഉണ്ടായിരുന്നെങ്കിൽ, അഥവാ, അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ, ആയിരുന്നെങ്കിൽ, അവനെ അവളുടെ ആദ്യജാതനെന്ന് ദൈവാത്മാവ് ഒരിക്കലും വിശേഷിപ്പിക്കുമായിരുന്നില്ല. മറിയയുടെ മറ്റു മക്കളെ യേശുവിൻ്റെ സഹോദരന്മാരെന്നും സഹോദരിമാരെന്നും പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്. (മത്താ, 13:55-56; മർക്കൊ, 6:3; യോഹ, 7:3,5,10; പ്രവൃ, 1:14). കൂടാതെ, മറിയയെ കർത്താവിൻ്റെ മാതാവെന്നും, അവളുടെ മറ്റു മക്കളെ കർത്താവിൻ്റെ സഹോദന്മാരെന്നും പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 1:43; 1കൊരി, 9:5; ഗലാ, 1:19). ഇത്, ആരുടെയും വ്യാഖ്യാനമല്ല; ദൈവാത്മാവിനാൽ അക്ഷരംപ്രതി എഴുതിവെച്ചിരിക്കുന്നതാണ്. നമ്മുടെ കർത്താവായ ക്രിസ്തു ദൈവം ആയിരുന്നെങ്കിൽ, അവൻ്റെ അമ്മ ദൈവമാതാവും അവളുടെ മറ്റു മക്കൾ അഥവാ, അവൻ്റെ സഹോദരങ്ങൾ വചനപ്രകാരം ദൈവങ്ങളും ആകും. അല്ലെന്ന് പറയാനും അത് സ്ഥാപിക്കാനും ആർക്കും കഴിയില്ല. എന്നാൽ വസ്തുത എന്താണ്? ട്രിനിറ്റിയും വൺനെസ്സും പഠിപ്പിക്കുന്നപോലെ ക്രിസ്തു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ അല്ല. ദൂതന്മാരെക്കാൾ താഴ്ചവന്ന ദേഹവും ദേഹിയും ആത്മാവുമുള്ള പാപം അറിയാത്ത പൂർണ്ണമനുഷ്യൻ ആണ്. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; യോഹ, 8:40; 2കൊരി, 5:21). മറിയയുടെ മറ്റു മക്കളിൽനിന്ന് ക്രിസ്തുവിനെ വ്യത്യസ്തനാക്കിയിരുന്നത്; അവൻ്റെ കന്യകാജനനവും പാപരാഹിത്യവുമാണ്. അല്ലാതെ, പ്രകൃതിയിൽ അവൻ അവരിൽനിന്ന് വ്യത്യസ്തൻ അല്ലായിരുന്നു. അതായത്, യേശുവിൻ്റെയും സഹോദരങ്ങളൂടെയും പ്രകൃതി ഒന്നുതന്നെയായായിരുന്നു.(എബ്രാ, 4:15). അതിനാൽ, അവൻ ദൈവത്തിൻ്റെ നിത്യപുത്രനല്ലെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം.

5️⃣ ദൈവപുത്രനും മനുഷ്യപുത്രനും: ഇനിയോരു കണക്കുപറയാം: പുതിയനിയമത്തിൽ ക്രിസ്തുവിനെ ദൈവപുത്രൻ (Son of God) എന്ന് 65 പ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്. ഏകജാതനും ആദ്യജാതനും ദൈവപുത്രനെന്നു പരിഗണിച്ചാൽ ആകെ 74 പ്രാവശ്യം ദൈവപുത്രൻ എന്നു വിളിച്ചിട്ടുണ്ട്. എന്നാൽ, മനുഷ്യപുത്രൻ (Son of Man) എന്ന പ്രയോഗം 87 പ്രാവശ്യമുണ്ട്. യേശു തന്നെത്തന്നെ “ദൈവപുത്രൻ” എന്നു വിശേഷിപ്പിച്ചിരിക്കുന്നത് നാലു പ്രാവശ്യമാണ്. (യോഹ, 5:25; 9:35; 10:36; 11:4). എന്നാൽ, തന്നെത്തന്നെ മനുഷ്യപുത്രൻ എന്നു വിശേഷിപ്പിച്ചിരിക്കുന്നത് എൺപത്തിരണ്ട് പ്രാവശ്യമാണ്. ഉദാ: (മത്താ, 8:20; 9:6; 10:23). ദൈവപുത്രൻ എന്നു വിശേഷിപ്പിച്ചിരിക്കുന്നതിലും അധികം പ്രാവശ്യം മനഷ്യപുത്രൻ എന്നു വിശേഷിപ്പിച്ചിരിക്കയാലും യേശു തന്നെത്തന്നെ ദൈവപുത്രനെന്ന് വിശേഷിപ്പിച്ചിരിക്കുന്നതിലും അനേകം ഇരട്ടിപ്രാവശ്യം മനുഷ്യപുത്രനെന്നു വിശേഷിപ്പിച്ചിരിക്കയാലും താൻ ഏതെങ്കിലും മനുഷ്യൻ്റെ സാക്ഷാൽ പുത്രനാകുമോ? പിന്നെങ്ങനെ അവൻ സാക്ഷാൽ ദൈവപുത്രനാകും? ദൈവപുത്രൻ (Son of God) എന്നു എപ്രകാരം വിശേഷിപ്പിച്ചിരിക്കുന്നുവോ, അപ്രകാരം തന്നെയാണ് മനുഷ്യപുത്രൻ (Son of Man) എന്നും വിശേഷിപ്പിച്ചിരിക്കുന്നത്. വചനത്തെ വചനംകൊണ്ടുവേണ്ടേ വ്യാഖ്യാനിക്കാൻ? അതിനാൽ, യേശു ദൈവത്തിൻ്റെ സാക്ഷാൽ പുത്രനാണെന്നു നിഷ്പക്ഷനായ ഒരു ബൈബിൾ പഠിതാവും വാദിക്കില്ല. വാദിച്ചാൽ, അവൻ മനുഷ്യപുത്രനാണെന്ന് സ്ഥാപിക്കാൻ അതിനെക്കാൾ തെളിവുകൾ ബൈബിളിലുണ്ട്. അല്ലെങ്കിൽ, യേശു താൻ മനുഷ്യപുത്രനാണെന്ന് 82 പ്രാവശ്യം കള്ളം പറഞ്ഞതാണെന്ന് പറയണം. “കാഴ്ചപ്രകാരം വിധിക്കരുതു; നീതിയുള്ള വിധി വിധിപ്പിൻ” എന്നാണ് കർത്താവ് പറയുന്നത്. (യോഹ, 7:24).

6️⃣ ഏകജാതനും ആദ്യജാതനും: ക്രിസ്തുവിനെ ദൈവത്തിൻ്റെ ഏകജാതൻ എന്ന് വിളിച്ചിരിക്കയാൽ, അവൻ ദൈവത്തിൻ്റെ ഒരേയൊരു പുത്രനാണെന്ന് വിചാരിക്കുന്നവരുണ്ട്. എന്നാൽ, യേശുവിനെ “ഏകജാതൻ” എന്നും “ആദ്യജാതൻ” എന്നും അഭിന്നമായി വിളിച്ചിട്ടുണ്ട്. അഞ്ചുപ്രാവശ്യം ഏകജാതനെന്നും (യോഹ, 1:14; 1:18; 3:16; 3:18; 1യോഹ, 4:9) നാലുപ്രാവശ്യം ആദ്യജാതനെന്നും അവനെ വിളിച്ചിട്ടുണ്ട്. (റോമ, 8:29; കൊലൊ, 1:15; 1:18; വെളി, 1:5). ഏകജാതനെന്നാൽ; സഹോദരങ്ങളില്ലാത്തവൻ അഥവാ, ഒറ്റപ്പുത്രൻ എന്നാണ് അർത്ഥം. ആദ്യജാതനെന്നാൽ; സഹോദരങ്ങളിൽ മൂത്തവൻ എന്നാണ്. ഏകജാതൻ യഥാർത്ഥത്തിൽ ദൈവത്തിൻ്റെ ഒരേയൊരു പുത്രനാണെന്ന് വാദിച്ചാൽ; അതേയർത്ഥത്തിൽ അവൻ ദൈവത്തിൻ്റെ മൂത്തപുത്രനാണെന്നും സമ്മതിക്കണം. അപ്പോൾ അത് പരസ്പരവിരുദ്ധമാകും. യഥാർത്ഥത്തിൽ ആണെങ്കിൽ, ഒരു മകന് അപ്പൻ്റെ ഏകജാതനും ആദ്യജാതനും ഒരുപോലെ ആയിരിക്കാൻ കഴിയില്ല. തന്മൂലം, ഏകജാതനെന്നതും ആദ്യജാതനെന്നതും ക്രിസ്തുവിൻ്റെ അഭിധാനങ്ങൾ അഥവാ, സ്ഥാനപ്പേരുകൾ ആണെന്ന് മനസ്സിലാക്കാം. ദൈവവത്തിൻ്റെ ‘മടിയിലിരിക്കുന്നതല്ല; മാർവ്വിൽ അഥവാ, ഹൃദയത്തിലെ വചനമാണ് ജഡമായിത്തിർന്നു എന്ന് യോഹന്നാൻ പറയുന്നത്. അതാണ്, ഏകജാതനായ പുത്രൻ’ എന്ന പ്രയോഗത്തിനാധാരം: (യോഹ, 17:5). ക്രിസ്തുവിൻ്റെ നിസ്തുല്യതയെ വിഷശേഷിപ്പിക്കാൻ യോഹന്നാൻ മാത്രം ഉപയോഗിക്കുന്ന പ്രയോഗമാണ്, ഏകജാതൻ: (യോഹ, 1:14; 1:18; 3:16; 3:18; 1യോഹ, 4:9). മറ്റൊരു എഴുത്തുകാരും ക്രിസ്തുവിനെ ഏകജാതൻ എന്ന് വിശേഷിപ്പിച്ചിട്ടില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കുക. അതിനാൽ, ഏകജാതനെന്നത് അവൻ്റെ അസ്തിത്വമല്ല; അഭിധാനം അഥവാ, സ്ഥാനപ്പേരാണെന്ന് മനസ്സിലാക്കാം.

7️⃣ സുവിശേഷം: ബൈബിളിൻ്റെ ആകെത്തുക അഥവാ, സാരാംശം എന്താണെന്ന് ചോദിച്ചാൽ, ദൈവം തൻ്റെ ക്രിസ്തുവിലൂടെ ഒരുക്കിയിരിക്കുന്ന സുവിശേഷമാണ്. പഴയനിയമഭക്തന്മാർക്കും പുതിയനിയമ ഭക്തന്മാർക്കും രക്ഷാപൂർത്തി വരുന്നത്, ക്രിസ്തുവാകുന്ന അവൻ്റെ നാമത്തെക്കുറിച്ചുള്ള സുവിശേഷത്താലാണ്. (പ്രവൃ, 8:12; 2തിമൊ, 8:12; എബ്രാ, 39-40). സുവിശേഷത്തിൽ ക്രിസ്തു ദാവീദിൻ്റെ സന്തതിയാണ്: “ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക; അത് ആകുന്നു എന്റെ സുവിശേഷം.” (2തിമൊ, 2:8). അനേകർ കരുതുന്നപോലെ, ക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനായിരുന്നെങ്കിൽ, സുവിശഷത്തിനാധാരമായ ക്രിസ്തു ദാവീദിൻ്റെ പുത്രൻ ആകുമായിരുന്നോ? ജനനത്തിൽത്തന്നെ അവൻ ദാവീദിൻ്റെ പുത്രനാണ്. (മത്താ, 1:1). ദൈവപുത്രനായത് പിൽക്കാലത്താണ്. (മത്താ, 3:17). തന്നെയുമല്ല, ദാവീദിൻ്റെ സന്തതിയെന്ന് ക്രിസ്തുവിനെ 18 പ്രാവശ്യം വിളിച്ചിട്ടുമുണ്ട്. ദാവീദിൻ്റെ സന്തതിപരമ്പരയിൽ അവൻ ചരിത്രപരമായി ജന്മംകൊണ്ടിട്ടും, അവൻ ദാവീദിൻ്റെ സാക്ഷാൽ സന്തതിയാണെന്ന് ആരും പറയുന്നില്ല. പിന്നെങ്ങനെ അവൻ ദൈവത്തിൻ്റെ സാക്ഷാൽ പുത്രനാകും?

8️⃣ യഹോവയും ക്രിസ്തുവും: ക്രിസ്തുവിനെക്കുറിച്ച് യഹോവ പറഞ്ഞിരിക്കുന്ന സ്പഷ്ടമായ രണ്ട് വേദഭാഗങ്ങളുണ്ട്:

1. “ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.” (ഉല്പ, 3:15). ബൈബിളിൽ ക്രിസ്തുവിനെക്കുറിച്ചുള്ള ആദ്യപരാമർശം ഇതാണ്. പ്രഥമപ്രവചനം, പ്രഥമവാഗ്ദത്തം, പ്രഥമസുവിശേഷം എന്നൊക്കെ ഈ വേദഭാഗം അറിയപ്പെടുന്നു. യഹോവ അരുളിച്ചെയ്തപോലെ, കാലസമ്പൂർണ്ണത വന്നപ്പോൾ സ്ത്രീയിൽനിന്ന് ജനിച്ചവനായ ക്രിസ്തുവാണ് തൻ്റെ മരണത്താൽ പഴയ പാമ്പായ പിശാചിൻ്റെ തല തകർത്തത്. (ഗലാ, 4:4; എബ്രാ, 2:14-16). ദൈവം സമനിത്യരായ മൂന്നുപേർ ആണെങ്കിലോ, ക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനായ ദൈവമാണെങ്കിലോ യഹോവ അവനെ, സ്ത്രീയുടെ സന്തതിയെന്ന് പരിചയപ്പെടുത്തുമായിരുന്നോ? ദൈവം ആരുടെയും പുത്രനല്ല; സകലത്തിനും ആദി കാരണവും സകലത്തിൻ്റെയും സ്രഷ്ടാവുമാണ്. ക്രിസ്തു യഹോവയ്ക്ക് സമനായ ദൈവമാണെങ്കിൽ, അവനെ പരിചയപ്പെടുത്തുന്ന പ്രഥമവാക്യത്തിൽ, ആ നിലയിലല്ലേ പരിചയപ്പെടുത്തേണ്ടത്? ഒരു ദൈവം തനിക്കു തുല്യനായ മറ്റൊരുത്തൻ്റെ ഐഡന്റിറ്റി ഒളിച്ചുവെക്കാൻ ആവശ്യമെന്താണ്? തന്മൂലം, ക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനല്ലെന്ന് വ്യക്തമാണല്ലോ?

2. “നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാൻ അവർക്ക് അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിച്ച് എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും; ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും.” (ആവ, 18:18). ഇത്, ക്രിസ്തുവിനെക്കുറിച്ച് യഹോവയായ ദൈവം മോശെയോട് പറയുന്നതാണ്. ഈ വേദഭാഗം ശ്രദ്ധിക്കുക: നിന്നെപ്പോലെ അഥവാ, മോശെയെപ്പോലെ ഒരു പ്രവാചകനെന്നാണ് അവനെ ആദ്യം പറയുന്നത്. ദൈവം ഒരു ദൈവത്തെ പ്രവാചകനായി എഴുന്നേല്പിച്ചു എന്ന് പറയുന്നതുതന്നെ വെറും വിഡ്ഢിത്തമാണ്. ഇനി, ക്രിസ്തു നിത്യപുത്രനും യഹോവയ്ക്ക് തുല്യനായ ദൈവവുമാണെങ്കിൽ, മനുഷ്യനായ മോശെയെപ്പോലൊരു പ്രവാചകനെന്ന് അവനെ പറയുമായിരുന്നോ? ദൈവത്തിൻ്റെ ശ്രേഷ്ഠ പ്രവാചകനാണ് മോശെ എന്നുള്ളത് തർക്കമറ്റ സംഗതിയാണ്. എന്നിരുന്നാലും, മോശെ ദൈവത്തിൻ്റെ ദാസനായ മനുഷ്യൻ തന്നെയാണ്. എത്ര പ്രശംസകൾക്കും വിശേഷണങ്ങൾക്കും യോഗ്യനായാലും മനുഷ്യനെ ദൈവവുമായി താരതമ്യപ്പെടുത്താൻ കഴിയുമോ? ക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനായ ദൈവം ആണെങ്കിൽ എനിക്ക് സമനായും സദൃശനായും ആരുമില്ലെന്ന് പറഞ്ഞ ദൈവംതന്നെ, അവൻ മോശെയെപ്പോലെ ഒരു പ്രവാചകണെന്ന് പറയുമായിരുന്നോ? ദൈവത്തെ മോശെയെന്ന മനുഷ്യനോട് സമനാക്കുകയും സാദൃശ്യപ്പെടുത്തുകയും ചെയ്യുകവഴി താൻതന്നെ ഭോഷ്ക്ക് പറയുന്നവൻ ആകില്ലേ? പലരും തങ്ങളുടെ ദുരുപദേശത്താൽ, ദൈവത്തെ ഭോഷ്ക്ക് പറയുന്നവൻ ആക്കുകയാണ് ചെയ്യുന്നത്. ദൈവം മനുഷ്യനല്ല; ആത്മാവാണ്. (ഇയ്യോ, 9:32; ഹോശേ, 11:9; യോഹ, 4:24). താൻ മാറ്റമില്ലാത്തവൻ അഥവാ, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനും മരണമില്ലാത്തവനുമാണ്. (മലാ, 3:6; യാക്കോ, 1:17; 1തിമൊ, 6:16). തന്മൂലം, ക്രിസ്തു നിത്യപുത്രനായ ദൈവമാണെങ്കിൽ, അവനൊരിക്കലും മോശെയ്ക്ക് തുല്യനായ മനുഷ്യനാകാനോ, മരണത്തിലൂടെ പാപപരിഹാരം വരുത്താനോ കഴിയുമായിരുന്നില്ല. പിന്നെ പറയുന്നത്: ക്രിസ്തുവിനെ യിസ്രായേൽ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിക്കും എന്നാണ്. യഹോവയുടെ വാക്കുപോലെ, യിസ്രായേൽ കന്യകയിലൂടെ യിസ്രായേലിൽനിന്നാണ് അവൻ എഴുന്നേറ്റത്.  (മത്താ, 1:21; ലൂക്കൊ, 2:5-7; റോമ, 9:5; ഗലാ, 4:4). ദൈവം ത്രിത്വമാണെങ്കിലോ, ക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനായ ദൈവമാണെങ്കിലോ, അവനെ സ്വർഗ്ഗത്തിൽനിന്ന് അയച്ച് നിങ്ങളെ രക്ഷിക്കുമെന്നല്ലാതെ, അവൻ മോശെയെപ്പോലൊരു പ്രവാചകനാണെന്നും യിസ്രായേൽ സഹോദരന്മാരുടെ ഇടയിൽനിന്ന് അവനെ എഴുന്നേല്പിക്കും എന്നൊന്നും ദൈവം പറയുമായിരുന്നില്ല. ഒരു ദൈവത്തിന് തനിക്കു തുല്യനായ മറ്റൊരു ദൈവത്തെ എങ്ങനെ മനുഷ്യനോട് സമനാക്കി ഡീഗ്രേഡ് (degrade) ചെയ്യാൻ പറ്റും? അതിനാൽ, യഹോവയായ ഏകദൈവം പറഞ്ഞ ക്രിസ്തു തൻ്റെ നിത്യപുത്രനല്ലെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്.

9️⃣ മോശെയും ക്രിസ്തുവും: ക്രിസ്തുവിനെക്കുറിച്ച് ദൈവപുരുഷനായ മോശെ പറഞ്ഞിരിക്കുന്നത് നോക്കാം: “നിന്റെ ദൈവമായ യഹോവ നിനക്കു എന്നെപ്പോലെ ഒരു പ്രവാചകനെ നിന്റെ മദ്ധ്യേ നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചുതരും; അവന്റെ വചനം നിങ്ങൾ കേൾക്കേണം.” (ആവ, 18:15). മോശെ പറയുന്നത് ശ്രദ്ധിക്കുക: എന്നെപ്പോലൊരു പ്രവാചകനെന്നാണ് ക്രിസ്തുവിനെക്കുറിച്ച് പറയുന്നത്. മോശെയോടുള്ള ബന്ധത്തിൽ മൂന്ന് കാര്യങ്ങൾ പറയാം: 1. ക്രിസ്തു ദൈവത്തോട് സമനായ നിത്യപുത്രനാണെങ്കിൽ, യഹോവയ്ക്ക് സമനായോ, സദൃശനായോ ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്നും മോശെ പറയുമായിരുന്നോ? (പുറ, 8:10; (ആവ, 4:35;  4:39; 33:26). താൻതന്നെ കള്ളനായി മാറില്ലേ? 2. താൻ പറഞ്ഞ പ്രവാചകൻ അഥവാ, ക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനായ ദൈവം ആയിരുന്നെങ്കിൽ, എന്നെപ്പോലെ ഒരു പ്രവാചകനെന്ന് കേവലം മനുഷ്യനായ മോശെ പറയാൻ ധൈര്യപ്പെടുമായിരുന്നോ? മനുഷ്യൻ എങ്ങനെ ദൈവത്തിന് തുല്യനാകും? തന്നെയുമല്ല, ഒരു ദൈവം മറ്റൊരു ദൈവത്തെ പ്രവാചകനായി എഴുന്നേല്പിക്കില്ല. ഇനി, അങ്ങനെയൊരു മണ്ടത്തരം നമ്മൾ വിശ്വസിച്ചാൽത്തന്നെ, എന്നെക്കാൾ വലിയ പ്രവാചകനെന്നോ, ശ്രേഷ്ഠ പ്രവാചകനെന്നോ അല്ലാതെ, എന്നെപ്പോലെ ഒരു പ്രവാചകനെന്ന് ദൈവത്തിൻ്റെ ദാസനായ മോശെ ഒരിക്കലും പറയില്ലായിരുന്നു. 3. എന്നെപ്പോലെ ഒരു പ്രാചകനെന്ന് ക്രിസ്തുവിനെക്കുറിച്ച് മോശെ പറഞ്ഞതിൻ്റെ തെളിവ് പുതിയനിയമത്തിൽ കാണാം: ദൈവം യോർദ്ദാനിൽവെച്ച് ക്രിസ്തുവിനെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതായി പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 3:22; പ്രവൃ, 10:38). മോശെയെ അഭിഷേകം ചെയ്തതായി പഴയനിയമത്തിൽ പറഞ്ഞിട്ടില്ലെങ്കിലും, ദൈവത്തിൻ്റെ ആത്മാവ് ശക്തമായി അവനോടുകൂടെ ഉണ്ടായിരുന്നു. ദൈവം അവന്റെമേലുള്ള ആത്മാവിൽ കുറേയെടുത്ത് എഴുപത് പുരുഷന്മാർക്ക് നല്കിയപ്പോൾ, അവരും പ്രവചിച്ചതായി പറഞ്ഞിട്ടുണ്ട്. (സംഖ്യാ, 11:16-17,25). പുതിയനിയമത്തിൽ, മോശെ ദൈവത്തിൻ്റെ അഭിഷിക്തനാണെന്ന് വ്യക്തമായി പറഞ്ഞിട്ടുമുണ്ട്. (എബ്രാ, 11:6). തന്മൂലം, ക്രിസ്തുവിനെപ്പോലെതന്നെ അഭിഷേകം ചെയ്യപ്പെട്ടവനാണ് മോശെയെന്ന് മനസ്സിലാക്കാം. പ്രവൃത്തിയിലും വാക്കിലും ശക്തിയുള്ള പ്രവാചകൻ എന്നാണ് ക്രിസ്തുവിനെയും മോശെയെയും അഭിന്നമായി പറഞ്ഞിരിക്കുന്നത്. (ലൂക്കൊ, 24:19; പ്രവൃ, 3:22; 7:22). ദൈവം ക്രിസ്തുവിനോടുകൂടെ ഇരുന്നതുകൊണ്ടാണ് അവൻ അത്ഭുതങ്ങൾ പ്രവർത്തിച്ചത്. (പ്രവൃ, 10:38; യോഹ, 3:2). ദൈവം ക്രിസ്തുവിനോടുകൂടെ ഇരുന്നപോലെ മോശെയോടുകൂടെയും ഇരുന്നിരുന്നതായി പറഞ്ഞിട്ടുണ്ട്. (പ്രവൃ, 7:10). ക്രിസ്തു മൂന്നരവർഷം ദൈവത്താൽ അത്ഭുതങ്ങൾ പ്രവർത്തിച്ചുവെങ്കിൽ, മോശെ നാല്പത് വർഷം അത്ഭുതങ്ങൾ പ്രവർത്തിച്ചു. (പ്രവൃ, 7:36). ന്യായപ്രമാണം മോശെ മുഖാന്തരം ലഭിച്ചുവെങ്കിൽ കൃപയും സത്യവും യേശുക്രിസ്തു മുഖാന്തരമാണ് വന്നത്. (യോഹ, 1:17). മോശെ ദൈവഭവനത്തിലൊക്കെയും വിശ്വസ്തനായിരുന്നതുപോലെ യേശുവും തന്നെ നിയമിച്ചാക്കിയവനു വിശ്വസ്തൻ ആകുന്നു. (എബ്രാ, 3:2). തന്മൂലം, മോശെ പറഞ്ഞ ക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനല്ലെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം.

🔟 ക്രിസ്തുവും മോശെയും യോഹന്നാൻ സ്നാപകനും: ദൈവപുരുഷനായ മോശെ, എന്നെപ്പോലൊരു പ്രവാചകനെന്ന് ക്രിസ്തുവിനെക്കുറിച്ച് പറഞ്ഞകാര്യം മുകളിൽ നാം കണ്ടതാണ്. അതുപോലെ, ക്രിസ്തു മോശെയെക്കുറിച്ച് പറയുന്ന ഒരു കാര്യമുണ്ട്: “നിങ്ങൾ മോശെയെ വിശ്വസിച്ചു എങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു; അവൻ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നു. എന്നാൽ അവന്റെ എഴുത്ത് നിങ്ങൾ വിശ്വസിക്കുന്നില്ല എങ്കിൽ എന്റെ വാക്ക് എങ്ങനെ വിശ്വസിക്കും?” (യോഹ, 5:46-47). വാക്യം ശ്രദ്ധിക്കുക: നിങ്ങൾ മോശെയെ വിശ്വസിച്ചില്ലെങ്കിലും എന്നെ വിശ്വസിക്കണം എന്നല്ല; മോശെയെ വിശ്വസിച്ചു എങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു എന്നാണ്. അടുത്തഭാഗം: അവൻ്റെ എഴുത്ത് വിശ്വസിച്ചില്ലെങ്കിലും എൻ്റെ വാക്ക് വിശ്വസിക്കണം എന്നല്ല; അവന്റെ എഴുത്ത് നിങ്ങൾ വിശ്വസിക്കുന്നില്ല എങ്കിൽ എന്റെ വാക്ക് എങ്ങനെ വിശ്വസിക്കും എന്നാണ് ചോദിക്കുന്നത്. അതായത്, താൻ മോശെയെക്കാൾ വിശേഷതയുള്ളവനാണെന്ന് ക്രിസ്തുപോലും അവകാശപ്പെടുന്നില്ല. ക്രിസ്തു പറഞ്ഞ വാക്യം ശ്രദ്ധയോടെ പഠിച്ചാൽ, അവൻ മോശെയെ തന്നെക്കാൾ ശ്രേഷ്ഠനായാണ് അവതരിപ്പിക്കുന്നതെന്ന് കാണാൻ കഴിയും.

അടുത്തത്: ക്രിസ്തു, യോഹന്നാൻ സ്നാപകനെക്കുറിച്ച് പറയുന്നത്; ഇപ്രകാരമാണ്: “സ്ത്രീകളിൽ നിന്ന് ജനിച്ചവരിൽ യോഹന്നാൻ സ്നാപകനെക്കാൾ വലിയവൻ ആരും എഴുന്നേറ്റിട്ടില്ല; സ്വർഗരാജ്യത്തിൽ ഏറ്റവും ചെറിയവനോ; അവനിലും വലിയവൻ എന്ന്; ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.” (മത്താ, 11:11; ലൂക്കൊ, 7:28). ലൂക്കൊസിൻ്റെ സമാന്തരവാക്യം; മലയാളത്തിലെ വിശുദ്ധ ഗ്രന്ഥം പരിഭാഷയിലും, KJV പോലുള്ള ഇംഗ്ലീഷ് പരിഭാഷകളിലും യോഹന്നാനെക്കാൾ വലിയ പ്രവാചകൻ ആരുമില്ല എന്നാണ് കാണുന്നത്. ക്രിസ്തു മറിയ എന്ന സ്ത്രീയിലൂടെ ജനിച്ചവനാണെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. യേശുവിൻ്റെ അമ്മ മറിയയുടെ മകൻ എന്നിങ്ങനെ 18 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. അതിൽ, അവളുടെ ആദ്യജാതൻ അഥവാ, prototokon എന്നും രണ്ട് പ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്. (മത്താ, 1:25; ലൂക്കൊ, 2:7). മറിയയെ കർത്താവിൻ്റെ അമ്മയെന്നും വിശേഷിപ്പിച്ചിട്ടുണ്ട്. (ലൂക്കൊ, 1:43). മക്കളെ പ്രസവിക്കുന്നവളെയാണ് അമ്മയെന്ന് വിളിക്കുന്നത്. തന്മൂലം, ക്രിസ്തു സ്ത്രീയിൽനിന്ന് ജനിച്ചവനല്ലെന്ന് ആർക്കും പറയാൻ കഴിയില്ല. വാക്കിലും പ്രവൃത്തിയിലും ശക്തിയുള്ള പ്രവാചകനെന്നും ക്രിസ്തുവിനെ പറഞ്ഞിട്ടുമുണ്ട്. (ലൂക്കൊ, 24:19). മറിയയെന്ന സ്ത്രീയിൽനിന്ന് ജനിച്ച പ്രവാചകനായ യേശുവാണ് പറയുന്നത്, സ്ത്രീകളിൽനിന്ന് ജനിച്ചവരിൽ യോഹന്നാനെക്കാൾ വലിയവൻ അല്ലെങ്കിൽ, അവനെക്കാൾ വലിയ പ്രവാചകൻ എഴുന്നേറ്റിട്ടില്ല എന്ന് പറയുന്നത്. ക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനായ ദൈവമാണെങ്കിൽ, അവൻ്റെ വാക്കുകളുടെ അർത്ഥം എന്താണ്? യോഹന്നാൻ സ്നാപകനെക്കാൾ ചെറിയ ദൈവമാണോ താൻ? തന്നെയുമല്ല, മറിയയുടെ മകനെന്ന് ബൈബിൾ വിശേഷിപ്പിക്കുന്ന ക്രിസ്തു ദൈവമാണെങ്കിൽ, അവനെ പ്രസവിച്ച അവൻ്റെ അമ്മയായ മറിയ ദൈവമാതാവല്ലെന്ന് എങ്ങനെ പറയും? അത്, പൂർവ്വാപരവൈരുദ്ധ്യമായി മാറില്ലേ?

അതായത്, ക്രിസ്തു  തൻ്റെ ഐഹികജീവകാലത്ത്, യോഹന്നാനെക്കാളോ, മോശയെക്കാളോ ശ്രേഷ്ഠൻ ആണെന്ന് അവകാശപ്പെടുന്നില്ല. എന്നാൽ, തൻ്റെ മനുഷ്യാത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചിട്ട്, ദൈവാത്മാവിനാൽ ക്രൂശിൽമരിച്ച യേശുവെന്ന പാപം അറിയാത്ത മനുഷ്യനെ, ദൈവം മരണത്തിൽ നിന്ന് ഉയിർപ്പിച്ച് മനുഷ്യരുടെ കർത്താവും ക്രിസ്തുവും ആക്കിയപ്പോൾ, അവൻ; സകല മനുഷ്യരിലും ശ്രേഷ്ഠൻ ആയിത്തീർന്നു. (ലൂക്കൊ, 23:46; എബ്രാ, 9:14; പ്രവൃ, 2:36; 1തിമൊ, 2:6). അതായത്, പുനരുത്ഥാനത്തിന് ശേഷമാണ് അവൻ സകല മനുഷ്യരെക്കാളും ഉന്നതൻ ആയത്. എബ്രായ ലേഖകൻ പറയുന്നത്, അവൻ സ്വർഗ്ഗത്തെക്കാൾ ഉന്നതൻ ആണെന്നല്ല; ഉന്നതൻ ആയിത്തീർന്നു എന്നാണ്,. ഇംഗ്ലീഷിൽ, made higher than the heavens എന്നാണ്. (എബ്രാ, 7:26). ദൈവം അവനെ മരണത്തിൽനിന്ന് ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആക്കിയപ്പോഴാണ് അവൻ സകലത്തിനും (സ്വർഗ്ഗത്തെക്കാൾ) ഉന്നതൻ ആയത്. (പ്രവൃ, 2:22-24,36; 5:31). ക്രിസ്തു ആരാണെന്ന് അറിയാത്തവരും അവൻ്റെ വാക്കുകളെപ്പോലും വിശ്വസിക്കാത്തവരാണ്, അവനെ ദൈവത്തിൻ്റെ നിത്യപുത്രനായ ദൈവമാക്കാൻ വൃഥാ ശ്രമിക്കുന്നത്.

1️⃣1️⃣ ദൈവം തൻ്റെ പുത്രനെ അയച്ചു: “ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചു” (യോഹ, 3:17. ഒ.നോ: യോഹ, 3:34; 5:36; 11:42; 17:3,8; റോമ, 8:3; ഗലാ, 4:4-5; 1യോഹ, 4:9,14) എന്നു പറഞ്ഞിരിക്കയാൽ, യേശുക്രിസ്തു സ്വർഗ്ഗത്തിൽ പിതാവിൻ്റെ അടുക്കൽ ഉണ്ടായിരുന്ന മറ്റൊരു ദൈവവും നിത്യപുത്രനുമാണെന്ന് ത്രിത്വം പഠിപ്പിക്കുന്നു. എന്നാൽ വസ്തുതയെന്താണ്: “ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചു” എന്നത് ദൈവപ്രവൃത്തിയെ വെളിപ്പെടുത്തുന്ന ആത്മിക പ്രയോഗമാണ്. ദൈവം ക്രിസ്തുവിനെ മാത്രമല്ല, അയച്ചു എന്ന് പറഞ്ഞിരിക്കുന്നത്; മോശെയും അഹരോനും തുടങ്ങി സകല പ്രവാചകന്മാരും ദൈവം അയച്ചിട്ട് വന്നതാണ്. (യോശു, 24:5; 1ശമൂ, 12:11; യിരെ, 25:4; 26:4,12; 35:15; സെഖ, 2:8; പ്രവൃ, 7:35). അതിൽ, ശ്രദ്ധേയമായ ഒരു കാര്യം കാണിക്കാം: “ഞാൻ എൻ്റെ പുത്രനെ ലോകത്തിലേക്ക് അയച്ചു” എന്ന് ദൈവം ഒരിടത്തും പറഞ്ഞിട്ടില്ല. എന്നാൽ, പഴയനിയമ പ്രവാചകന്മാരെയെല്ലാം, താൻ അയച്ചതാണെന്ന് ദൈവംതന്നെ പറഞ്ഞിട്ടുണ്ട്: “നിങ്ങളുടെ പിതാക്കന്മാർ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട നാൾമുതൽ ഇന്നുവരെയും ഞാൻ അതികാലത്തും ഇടവിടാതെയും പ്രവാചകന്മാരായ എന്റെ സകലദാസന്മാരെയും നിങ്ങളുടെ അടുക്കൽ പറഞ്ഞയച്ചുവന്നു.” (യിരെ, 7:25). അടുത്തവാക്യം: “ഞാൻ ഇടവിടാതെ പ്രവാചകന്മാരായ എന്റെ ദാസന്മാരെ ഒക്കെയും നിങ്ങളുടെ അടുക്കൽ അയച്ചു: ഞാൻ വെറുക്കുന്ന ഈ മ്ളേച്ഛകാര്യം നിങ്ങൾ ചെയ്യരുതെന്നു പറയിച്ചു.” (യിരെ, 44:4). താൻ അയച്ചതാണെന്ന് ദൈവംതന്നെ സാക്ഷ്യംപറയുന്ന പ്രവാചകന്മാർ ആരും മുമ്പെ സ്വർഗ്ഗത്തിൽ ഉണ്ടായിരുന്നവരല്ല. പുതിയനിയമത്തിലും ദൈവം അയച്ച ഒരു പ്രവാചകനുണ്ട്: “ദൈവം അയച്ചിട്ടു ഒരു മനുഷ്യൻ വന്നു; അവന്നു യോഹന്നാൻ എന്നു പേർ.” (യോഹ, 1:6). യോഹന്നാൻ സ്നാപകൻ മുമ്പെ സ്വർഗ്ഗത്തിൽ ദൈവത്തിൻ്റെ അടുക്കൽ ഉണ്ടായിരുന്നുവെന്ന് ആരെങ്കിലും പറയുമോ? “ദൈവപുത്രനായ യേശു മുമ്പെ ഇല്ലാതെങ്ങനെ ദൈവം അവനെ അയച്ചു” എന്ന് ചോദിക്കുന്നവർക്കുള്ള ഉത്തരമിതാണ്: ദൈവത്തോട് അഭിമുഖമായി സംസാരിച്ച മോശെ മുതൽ ന്യായപ്രമാണത്തിൻ്റെ അവസാനത്തെ പ്രവാചകനായ യോഹന്നാൻ വരെയുള്ള സകല പ്രവാചകന്മാരും ദൈവം അയച്ചിട്ടു വന്നവരാണ്. അവരാരും മുമ്പെ സ്വർഗ്ഗത്തിലോ, ഭൂമിയിലോ ഇല്ലായിരുന്നുവെങ്കിൽ, ദൈവപുത്രനായ യേശുവും മുമ്പെ ഇല്ലായിരുന്നു. ദൈവം അയച്ചവരാരും ദൈവങ്ങളല്ല. ദൈവം അയച്ച എല്ലാ പ്രവാചകന്മാരെപ്പോലെ, അയക്കപ്പെട്ട വാക്കിലും പ്രവൃത്തിയിലും ശക്തിയുള്ള പ്രവാചകനായ യേശുവും ഒരു മനുഷ്യനായിരുന്നു. (ലൂക്കൊ, 24:19; യോഹ, 8:40). പക്ഷെ, പാപരഹിതനായ മനുഷ്യനായിരുന്നു. (2കൊരി, 5:21; 1യോഹ, 3:5). തന്മൂലം, അവൻ യഥാർത്ഥത്തിൽ സ്വർഗ്ഗത്തിൽനിന്ന് വന്ന നിത്യപുത്രനല്ലെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം.

1️⃣2️⃣ അന്ത്യകാലത്ത് വെളിപ്പെട്ടവൻ: “അവൻ ലോകസ്ഥാപനത്തിനു മുമ്പേ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.” (1പത്രൊ, 1:20). അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പ്രത്രൊസിൻ്റെ വാക്കുകൾ ശ്രദ്ധിക്കുക: ക്രിസ്തു ലോകസ്ഥാപനത്തിനു മുമ്പേ ഉണ്ടായിരുന്നു എന്നല്ല പറയുന്നത്; മുന്നറിയപ്പെട്ടവൻ അഥവാ, മുമ്പേകൂട്ടി അറിയപ്പെട്ടവൻ എന്നാണ്. ക്രിസ്തു യഥാർത്ഥത്തിൽ പഴയനിയമത്തിൽ ഉണ്ടായിരുന്നവല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. (ഉല്പ, 3:15; ആവ, 18:15,18; യെശ, 7:14; 52:13-15; 53:1-12; 61:1-2). അതുകൊണ്ടാണ്, അവൻ ലോകസ്ഥാപനത്തിനു മുമ്പേ മുന്നറിയപ്പെട്ടവനും ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും” എന്ന് പത്രൊസ് പറയുന്നത്. (1തിമൊ, 3:14-16). അതായത്, യേശുവെന്ന മനുഷ്യനോ, ക്രിസ്തുവോ, ദൈവപുത്രനോ തൻ്റെ ജനനത്തിനു മുമ്പേ ഇല്ലായിരുന്നു. യേശുവെന്ന പേർപോലും താൻ ജനിക്കുന്നതിനും ഒമ്പതു മാസവും ഒമ്പതു ദിവസവും മുമ്പുമാത്രം നല്കപ്പെട്ടതാണ്. ഇനി പേരില്ലാത്തൊരു നിത്യപുത്രൻ ദൈവത്തിനുണ്ടായിരുന്നു എന്നു വിചാരിക്കാം; പഴയനിയമഭക്തന്മാർ ആരും ആ വിവരം അറിയാതിരുന്നത് എന്താണ്? മൂന്നൂറുവർഷം ദൈവത്തോടുകൂടെ നടന്ന ഹാനോക്കിനോടോ, ദൈവത്തിൻ്റെ കൃപ ലഭിച്ച നോഹയോടോ, ദൈവത്തിൻ്റെ സ്നേഹിതനെന്ന് പേർപെട്ട അബ്രാഹാമിനോടോ, ദൈവദൂതനോടു മല്ലുപിടിച്ചു ദൈവത്തിൽനിന്നു അനുഗ്രഹംപ്രാപിച്ച യാക്കോബിനോടോ, ഭൂതലത്തിൽ ഉള്ള സകലമനുഷ്യരിലും അതിസൌമ്യനും ദൈവം അഭിമുഖമായിട്ടും സ്പഷ്ടമായിട്ടും സംസാരിച്ച മോശെയോടോ, ദൈവത്തിൻ്റെ ഹൃദയപ്രകാരമുള്ള പുരുഷനായ ദാവീദിനോടോ, ദൈവം ജ്ഞാനികളിൽ ജ്ഞാനിയാക്കിയ ശലോമോനോടോ, ദൈവം പലനിലകളിൽ തന്നെത്തന്നെ വെളിപ്പെടുത്തിയ പ്രവാചകന്മാരോടോ ദൈവം തൻ്റെ പുത്രനെക്കുറിച്ച് പറയാതിരുന്നതെന്താണ്? മീഖായാവ് (1രാജാ, 22:19), യെശയ്യാവ് (6:1-5), യെഹെസ്ക്കേൽ (1:26-28), ദാനീയേൽ (7:9,10) തുടങ്ങിയവർ സ്വർഗ്ഗസിംഹാസനത്തിൽ ദൂതന്മാരുടെ മദ്ധ്യേയിരിക്കുന്ന ദൈവത്തെ കണ്ടിട്ടും, ദൈവത്തിൻ്റെ പുത്രനെ കാണാതിരുന്നത് എന്താണ്? ഒരമ്മ തൻ്റെ കുഞ്ഞിനെ മറന്നാലും ഞാൻ നിന്നെ മറക്കുകയില്ലെന്ന് യിസ്രായേലിനോട് അരുളിച്ചെയ്തവൻ തൻ്റെ പുത്രനെക്കുറിച്ച് അവരോട് പറയാതിരുന്നതെന്താണ്? പഴയനിയമഭക്തന്മാരോടും യിസ്രായേല്യരോടുമുള്ള ദൈവത്തിൻ്റെ സ്നേഹം കപടമായിരുന്ന? അബ്രാഹാമിൻ്റെയും യിസ്ഹാക്കിൻ്റെയും യാക്കോബിൻ്റെയും ദൈവമെന്ന് വിളിക്കപ്പെടുവാൻ ഇച്ഛിച്ച ദൈവം, തനിക്കൊരു നിത്യപുത്രൻ ഉണ്ടായിരിക്കുകയും അവരോടത് മറച്ചുവെക്കുകയും ചെയ്തുവെന്നു പറഞ്ഞാൽ അതിൽപരം അബദ്ധം വേറെന്താണ്?

1️⃣3️⃣ ചരിത്രത്തിനതീതനായ ദൈവവും ചരിത്രപുരുഷനായ ദൈവപുത്രനും: വിശ്വാസികൾ മനസ്സിലാക്കേണ്ട ഒരു വസ്തുതയുണ്ട്: ദൈവത്തിന് ചരിത്രമില്ല; അവൻ ചരിത്രത്തിന് അതീതനാണ്. എന്നാൽ, ദൈവപുത്രനായ ക്രിസ്തു ഒരു ചരിത്രപുരുഷനാണ്. പുതിയനിയമത്തിലെ ആദ്യത്തെ നാലു പുസ്തകങ്ങൾ യേശുവെന്ന പാപം അറിയാത്ത മനുഷ്യൻ്റെ ചരിത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ദൈവം മനുഷ്യനല്ല; ആത്മാവാണ്. (ഇയ്യോ, 9:32; ഹോശെ, 11:9; യോഹ, 4:24). താൻ നിത്യനും മരണമില്ലാത്തവനും മാറ്റമില്ലാത്തവൻ അഥവാ, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനും ആകയാൽ; തനിക്ക് മനഷ്യനായി അവതാരം എടുക്കാനോ അഥവാ, അവസ്ഥാഭേദം വരുവാനോ, മനുഷ്യരുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ വഹിക്കാനോ, രക്തംചിന്തി മരിക്കാനോ കഴിയില്ല. (ഉല്പ, 21:33; യെശ, 40:28; റോമ, 16:24;  1തിമൊ, 6:16; മലാ, 3:6; യാക്കോ, 1:17). എന്നാൽ, ദൈവപുത്രനായ യേശു ആത്മാവായ ദൈവമല്ല; ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പരിശുദ്ധമനുഷ്യനാണ്. (യോഹ, 6:69; 8:40). ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്ത പാപമറിയാത്ത മനുഷ്യൻ. (ലൂക്കൊ, 3:22; പ്രവൃ, 4:27; 10:38; 2കൊരി, 5:21). അവനാണ് തൻ്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ട് രക്തംചിന്തി മരിച്ചത്. (1പത്രൊ, 1:18-19;  2:24; റോമ, 8:34). മൂന്നാം ദിവസം അവനെ മരണത്തിൽനിന്ന് ഉയിർത്തെഴുന്നേല്പിച്ചവനാണ് ദൈവം. (പ്രവൃ, 10:40; റോമ, 10:9). ദൈവത്തിന് വംശാവലിയോ, ജനനമോ, ശൈശവമോ, ബാല്യമോ, കൗമാരമോ, യവ്വനമോ, മരണമോ, അമ്മയോ, സഹോദരങ്ങളോ, വളർത്തച്ഛനോ, പിതാവോ, ദൈവമോ ഇല്ല. എന്നാൽ, ദൈവപുത്രനായ ക്രിസ്തുവിന് ഇതെല്ലാം ഉണ്ട്. അതുകൊണ്ടാണ്, ദൈവം ചരിത്രപുരുഷൻ അല്ലാത്തതും, ദൈവപുത്രനായ ക്രിസ്തു ചരിത്രപുരുഷൻ ആകുന്നതും. ക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനായ ദൈവമാണെങ്കിൽ, അവന് നമ്മുടെ പാപങ്ങളെ വഹിച്ചുകൊണ്ട് മരിക്കാൻ കഴിയുമായിരുന്നില്ല. മരണമില്ലാത്ത ദൈവമെങ്ങനെ മരിക്കും? ദൈവമല്ല മരിച്ചത്; ദൂതന്മാരെക്കാൾ അല്പം താഴ്ചവന്ന മനുഷ്യനാണ്. (1തിമൊ, 2:6; എബ്രാ, 2:9). അവനെ മരണത്തിൽനിന്ന് ഉയിർപ്പിച്ചവനാണ് ദൈവം. ദൈവം മരിച്ചുവെന്ന് വിശ്വസിക്കുന്നത് രക്ഷയല്ല; ശിക്ഷയാണ്. (റോമ, 10:9).

ഇനി വളരെ പ്രധാനപ്പെട്ട ചില തെളിവുകൾ തരാം:⬇️

1️⃣4️⃣ താൻ ഒരുത്തൻ മാത്രം ദൈവം: യഹോവയായ ഏകദൈവം അരുളിച്ചെയ്തതും, രണ്ട് കല്പലകളിന്മേൽ തന്റെ വിരൽ കൊണ്ട് എഴുതി മോശെയെ ഏല്പിച്ചതുമാണ് പത്ത് കല്പന. (പുറ, 20;:1; 31:18; 32:15-6). രണ്ടിടത്ത് പട്ടികയായി പത്തുകല്പനകൾ പറഞ്ഞിട്ടുണ്ട്. (പുറ, 20:1:16; ആവ, 5:6-21). ബൈബിളിലെ സകല കല്പനകൾക്കും അനുഗ്രഹങ്ങൾക്കും വാഗ്ദത്തങ്ങൾക്ക് അടിസ്ഥാനമായ പത്തുകല്പനകളിലെ, പ്രഥമവും പ്രധാനവുമായ കല്പന ഇപ്രകാരമാണ്: “യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു. ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു. (പുറ, 20:2-3; ആവ, 5:6-7). ഒന്നാം കല്പന അല്പസ്വല്പം വ്യത്യാസങ്ങളോടെ നൂറ്റി മുപ്പതോളം പ്രാവശ്യം ദൈവാത്മാവിനാൽ ആലേഖനം ചെയ്ത് വെച്ചിട്ടുണ്ട്. ഞാനല്ലാതെ ഒരു ദൈവവുമില്ല; എനിക്ക് സമനായും സദൃശനായും ആരുമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല; താൻ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവു” എന്നിങ്ങനെ ഒന്നാം കല്പന 23 പ്രാവശ്യം പ്രറഞ്ഞിരിക്കുന്നത് യഹോവ തന്നെയാണ്. (പുറ, 9:14; ആവ, 32:39; യെശ, 40:25; 43:10-11; 44:6,8; 44:24; 45:5-6,18,21-22; 46:5,9; ഹോശ, 13:5; യോവേ, 2:27). ക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനായ ദൈവമാണെങ്കിൽ, ഞാനല്ലാതെ ഒരു ദൈവവുമില്ല; എനിക്ക് സമനായും സദൃശനായും ആരുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല എന്നൊക്കെ യഹോവ പറയുമായിരുന്നോ? യഹോവയ്ക്കുപോലും അറിയാത്ത ഒരു നിത്യപുത്രനായ ഒരു ദൈവം ഉണ്ടെന്ന് പറഞ്ഞാൽ, അതില്പരം ദൈവദൂഷണം എന്താണ്?

1️⃣5️⃣ യഹോവ ഒരുത്തൻ മാത്ര ദൈവം: “ഞങ്ങളുടെ ദൈവമായ യഹോവയെപ്പോലെ ആരുമില്ല; യഹോവയ്ക്ക് തുല്യനാരുമില്ല; യഹോവ തന്നേ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല; മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല” എന്നിങ്ങനെ, പഞ്ചഗ്രന്ഥങ്ങളുടെ എഴുത്തുകാരനും ഭൂതലത്തിലുള്ള സകലമനുഷ്യരിലും അതിസൗമ്യനും ദൈവം അഭിമുഖമായിട്ടും സ്പഷ്ടമായിട്ടും സംസാരിച്ചവനും തൻ്റെ ഗൃഹത്തിലൊക്കെയും വിശ്വസ്തനെന്ന് ദൈവത്താൽ സാക്ഷ്യം ലഭിച്ചവനുമാര മോശെ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. (പുറ, 8:10-11; ആല, 3:24; 4:35,39; 33:26). ക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനായ ദൈവമാണെങ്കിൽ, യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും അവന് തുല്യനായി ആരുമില്ലെന്നും സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം മറ്റൊരുത്തനുമില്ലെന്ന് മോശെ പറയുമായിരുന്നോ? യഹോവ ഒരുത്തൻ മാത്രം ദൈവം; യഹോവയ്ക്ക് സമനായും സദൃശനായും ആരുമില്ലെന്നും അവനെപ്പോലെ വലിയവൻ ആരുമില്ല; അവനെപ്പോലെ അത്യുന്നതൻ ആരുമില്ല; അവനെപ്പോലെ ബലവാൻ ആരുമില്ല; അവനെപ്പോലെ പരിശുദ്ധൻ ആരുമില്ല; യഹോവയെപ്പോലെ സ്വർഗ്ഗത്തിലും ഭൂമിയിലും യാതൊരു ദൈവവുമില്ല; യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം; യഹോവ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്നും എന്നിങ്ങനെ പഴയനിയമത്തിലെ രാജാകന്മാരും പ്രവാചകന്മാരുമായ മശീഹമാർ പറയുന്നു. (യോശു, 2:11; 1ശമൂ, 2:2; 2ശമൂ, 7:22; 1രാജാ, 8:23;  8:59; 18:39; 2രാജാ, 19:15,19; 1ദിന, 17:20; 2ദിന, 6:14; ഇയ്യോ, 9:8; യെശ, 37:16,20). ക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനായ ദൈവമാണെങ്കിൽ, യഹോവ ഒരുതൻ മാത്രമണ് ദൈവമെന്നും അവനല്ലാതെ മറ്റൊരു ദൈവവും സ്രഷ്ടാവും സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ലെന്ന് ഖണ്ഡിതമായി പറയുന്ന മോശെ മുതവുള്ള ദൈവത്തിൻ്റെ മശീഹമാരെല്ലാം കള്ളന്മാരാണോ?

1️⃣6️⃣ ദൈവം ഒരുത്തൻ മാത്രം, പിതാവ് മാത്രം സത്യദൈവം: “തമ്മിൽ തമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ട് ഏകദൈവത്തിന്റെ പക്കൽനിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്ക് എങ്ങനെ വിശ്വസിപ്പാൻ കഴിയും?” (യോഹ, 5:44). ഈ വാക്യത്തിൽ പറയുന്ന ഏകദൈവം ഗ്രീക്കിൽ, മോണോ തിയോ (monou theou) ആണ്. ഇംഗ്ലീഷിൽ God alone ആണ്. പഴയനിയമത്തിൽ ഒറ്റയെ അഥവാ, സിംഗിളിനെ (single) കുറിക്കുന്ന യാഹീദിനു് (yahid) തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ്. ആ പദം കൊണ്ടാണ് ദൈവം ഒരുത്തൻ മാത്രമാണെന്ന് ക്രിസ്തു പറയുന്നത്. ഇവിടെപ്പറയുന്ന, ഒരുത്തൻ മാത്രമായ ദൈവം താനാണെന്നല്ല പറയുന്നത്. ഉത്തമ പുരുഷനായ താൻ, മധ്യമപുരുഷനായ യെഹൂദന്മാരോട്, പ്രഥമപുരുഷനായ അഥവാ, മൂന്നാമനായ ഒരേയൊരു ദൈവത്തെക്കുറിച്ചാണ് പറയുന്നത്. ദൈവം സമനിത്യരായ മൂന്നുപേർ ആണെങ്കിലോ, താൻ നിത്യപുത്രനായ ദൈവമാണെങ്കിലോ, ദൈവം ഒരുത്തൻ മാത്രമാണെന്ന് ഖണ്ഡിതമായ അർത്ഥത്തിൽ ദൈവപുത്രനായ ക്രിസ്തു പറയുമായിരുന്നില്ല. അതായത്, ദൈവം അഥവാ, യഹോവയായ പിതാവ് ഒരുത്തൻ മാത്രമാണ് ദൈവം എന്ന് സിംഗിളിനെ കുറിക്കുന്ന മോണോസ് കൊണ്ട് ഖണ്ഡിതമായി പറയുകവഴി, ദൈവം ത്രിത്വമല്ലെന്നും താൻ നിത്യപുത്രനായ ദൈവമല്ലെന്നും ക്രിസ്തു അസന്ദിഗ്ധമായി വ്യക്തമാക്കി. ക്രിസ്തുവിൻ്റെ വാക്കുകൾക്ക് വിരുദ്ധമായി; ദൈവം ത്രിത്വമാണെന്നോ, ക്രിസ്തു നിത്യപുത്രനായ ദൈവമാണെന്നോ പറയുന്നവർ; ഏകസത്യദൈവത്തെ ബഹുദൈവമാക്കാനും ക്രിസ്തു നുണയനും വഞ്ചകനും ആണെന്ന് സ്ഥാപിക്കാനുമാണ് ശ്രമിക്കുന്നത്. ക്രിസ്ത്യാനികളെന്ന് പലർക്കും പേർ മാത്രമേയുള്ളു; പലരും ക്രിസ്തുവിനെ അനുഗമിക്കുന്നവരോ, അനുസരിക്കുന്നവരോ അല്ല.

പിതാവ് മാത്രമാണ് സത്യദൈവം: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). ഈ വാക്യത്തിൽ പറയുന്ന ഏകസത്യദൈവമായ പിതാവ് ഗ്രീക്കിൽ, പാറ്റിർ ടോൺ മോണോൻ അല്തിനോൻ തിയോൻ (Pater ton monon alethinon theon) ആണ്. ഇംഗ്ലീഷിൽ, Father. the only true God ആണ്. Father, the only true God എന്ന് പറഞ്ഞാൽ; പിതാവാണ് ഒരേയൊരു സത്യദൈവം അഥവാ, പിതാവ് മാത്രമാണ് സത്യദൈവം എന്നാണ്. ഒരേയൊരു സത്യദൈവം പിതാവാണെന്ന് ദൈവപുത്രൻതന്നെ പറയുമ്പോൾ, മറ്റൊരു സത്യദൈവം ഉണ്ടാകുക സാദ്ധ്യമല്ല. ഇവിടെ സിംഗിളിനെ കുറിക്കുന്ന മോണോസ് കൊണ്ട്, പിതാവ് മാത്രമാണ് സത്യദൈവം എന്ന് ഖണ്ഡിതമായിട്ടാണ് പറയുന്നത്. പിതാവ് സത്യദൈവമാണെന്ന് പറഞ്ഞാൽ; ഭാഷാപരമായി പുത്രനോ, മറ്റാർക്കാ വേണമെങ്കിലും സത്യദൈവം ആയിരിക്കാൻ പറ്റും. എന്നാൽ, പിതാവ് മാത്രമാണ് സത്യദൈവമെന്ന് പറഞ്ഞാൽ, പിന്നെ, സ്വർഗ്ഗത്തിലോ ഭൂമിയിലോ മറ്റാർക്കും സത്യദൈവം ആയിരിക്കാൻ കഴിയില്ല. അതാണ്, ഭാഷയുടെ നിയമം. “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). അതിനാൽ, പിതാവല്ലാതെ പുത്രനോ, മറ്റാരെങ്കിലുമോ സത്യദൈവം ആണെന്ന് പറഞ്ഞാൽ; പുത്രൻ പറഞ്ഞത് വ്യാജം ആണെന്നുവരും. വായിൽ വഞ്ചനയില്ലത്ത പുത്രൻ വ്യാജംപറഞ്ഞു എന്ന് വിശ്വസിക്കുന്നതിനെക്കാൾ, വിശ്വാസം ത്യജിച്ചുകളയുന്നതാണ് നല്ലത്. അതായത്, പിതാവ് മാത്രമാണ് സത്യദൈവം എന്ന് മോണോസ് കൊണ്ട് ഖണ്ഡിതമായി പറയുകവഴി, താനും മറ്റാരും സത്യദൈവം അല്ലെന്ന് ദൈവപുത്രൻ സ്ഫടികസ്ഫുടം വ്യക്തമാക്കി. ക്രിസ്തുവിൻ്റെ വാക്കുകൾക്ക് വിരുദ്ധമായി, താൻ സത്യദൈവമല്ല എന്ന് ക്രിസ്തുതന്നെ പറയുമ്പോൾ, അവൻ്റെ വാക്കുകൾക്ക് വിരുദ്ധമായി അവനെ നിത്യപുത്രനായ സത്യദൈവമാക്കാൻ നോക്കിയാൽ, അവൻ വ്യാജദൈവമാണെന്നേ വരൂ. ഒരു വ്യാജദൈവത്തിൻ്റെ സ്ഥാനം, ദൈവപുത്രനെ ഒറ്റിക്കൊടുത്തിട്ട് തൂങ്ങിച്ചത്ത നാശയോഗ്യനായ യൂദായെക്കാൾ താഴെയാണ്. എന്നാൽ, ബൈബിൾ വെളിപ്പെടുത്തുന്ന ദൈവപുത്രൻ, പിതാവായ ഏകദൈവത്തെക്കാൾ താഴ്ന്നവനും സ്വർഗ്ഗത്തെക്കാൾ ഉന്നതനാത്തീർന്നവനും ആണ്. (യോഹ, 14:28; എബ്രാ, 7:26). വചനവിരുദ്ധമായി ദൈവപുത്രനെ സത്യദൈവമാക്കുന്നവർ അവനെ വ്യാജദൈവം ആക്കുകവഴി, സ്വർഗ്ഗത്തെക്കാൾ ഉന്നതനായവനെ പാതാളത്തോളം താഴ്ത്തുകയാണ് ചെയ്യുന്നത്. തന്മൂലം, ദൈവപുത്രൻ്റെ വാക്കിനാൽത്തന്നെ ദൈവം ത്രിത്വമല്ലെന്നും താൻ നിത്യപുത്രോ, ദൈവമോ അല്ലെന്ന് അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ മനസ്സിലാക്കാം. പുത്രനെ അനുസരിക്കാത്തവൻ ജീവനെ കാണുകയില്ല; ദൈവക്രോധം അവൻ്റെമേൽ വസിക്കുമെന്നാണ് വചനം പറയുന്നത്. (യോഹ, 3:36).

1️⃣7️⃣ ദൈവം ഒരുത്തൻ മാത്രം, പിതാവായ ഏകദൈവം: “ശാസ്ത്രിമാരും പരീശന്മാരും: ദൈവദൂഷണം പറയുന്ന ഇവൻ ആർ? ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.” (ലൂക്കോ, 5:21). ഈ വാക്യത്തിൽ, ദൈവം ഒരുവൻ എന്ന് പറയുന്നത് ഗ്രീക്കിൽ മോണോസ് ഒ തിയൊസ് (monos o theos) ആണ്. അതായത്, ഒന്നിനെ കുറിക്കുന്ന ഹൈസ് അല്ല; ഒറ്റയെ അഥവാ, സിംഗിളിനെ കുറിക്കുന്ന യാഖീദിന് തുല്യമായ മോണൊസ് ആണ് ഉപയോഗിച്ചിരിക്കുന്നത്. ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ, ദൈവപുത്രൻ നിത്യപുത്രനായ ദൈവമാണെങ്കിലോ, ഒറ്റയെ കുറിക്കുന്ന മോണോസ് കൊണ്ട്, ദൈവം ഒരുത്തൻ മാത്രമാണെന്ന് ഖണ്ഡിതമായി എഴുതിവെക്കാൻ ലൂക്കൊസിനെ ദൈവാത്മാവ് അനുവദിക്കില്ലായിരുന്നു. അവിടെ, ക്രിസ്തു പക്ഷവാദരോഗിക്ക് പാപമോചനം നല്കിയതിനാൽ, ക്രിസ്തുവാണ് പ്രസ്തുത വാക്യത്തിൽപ്പറയുന്ന ഏകദൈവം എന്ന് വിചാരിക്കുന്നവരുണ്ട്. എന്നാൽ, മത്തായി സുവിശേഷത്തിൻ്റെ സമാന്ത വാക്യത്തിൽ, പക്ഷവാതക്കാരൻ സൗഖ്യമായി തൻ്റെ കിടക്കയെടുത്ത് വീട്ടിൽപ്പോയതുകണ്ട പുരാഷാരത്തിൻ്റെ പ്രതികരണം ഇപ്രകാരമാണ്: “പുരുഷാരം അതു കണ്ടു ഭയപ്പെട്ടു മനുഷ്യർക്ക് ഇങ്ങനെയുള്ള അധികാരം കൊടുത്ത ദൈവത്തെ മഹത്ത്വപ്പെടുത്തി.” (മത്താ, 9:8). ആരാണോ, ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചത്, അവർ തന്നെയാണ്, യേശുവെന്ന മനുഷ്യന് ദൈവം കൊടുത്ത അധികാരമാണെന്ന് പറഞ്ഞുകൊണ്ട്, ദൈവത്തെ മഹത്വപ്പെടുത്തിയത്. തന്മൂലം, ആ വാക്യത്തിൽപ്പറയുന്ന ദൈവം ക്രിസ്തുവല്ല; പിതാവാണെന്ന് വ്യക്തമായി മനസ്സിലാക്കാം. അപ്പൊസ്തലന്മാർക്കും പാപമോചനത്തിനുള്ള അധികാരം കൊടുത്തിട്ടുണ്ട്. (യോഹ, 20:23). ദൈവം ഒരുത്തൻ മാത്രമാണെന്ന് മോണോസ് കൊണ്ട് അപ്പൊസ്തലന്മാർ ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. (റോ, 16:26; 1തിമൊ, 1:17; യൂദാ, 1:4; 1:24).

പിതാവായ ഏകദൈവം: “എന്നാൽ ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ  സകലത്തിന്നും കാരണഭൂതനും നാം അവനായി ജീവിക്കേണ്ടതും ആകുന്നു.” (1കൊരി, 8:5-6. ഒ.നോ: യോഹ, 8:41; എഫെ, 4:6). “ഏകദൈവമല്ലാതെ ദൈവമില്ല” എന്ന് നാലാം വാക്യത്തിൽ പറഞ്ഞുകൊണ്ട് പൗലൊസ് പറയുന്നത് ശ്രദ്ധിക്കണം. ആകാശത്തിലോ ഭൂമിയിലോ ദൈവങ്ങൾ എന്നു പേരുള്ളവർ ഉണ്ടെങ്കിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു. അഥവാ, നമ്മുടെ ഒരേയൊരു ദൈവം പിതാവ് മാത്രമാണ്. ദൈവവും പിതാവുമായവൻ ഒരുവനാണെന്നും പൗലൊസ് പറയുന്നു. (എഫെ, 4:6). പിതാവ് മാത്രമാണ് സത്യദൈവം (Father, the only true God) എന്ന് ക്രിസ്തു പറഞ്ഞതും മുകളിൽ നാം കണ്ടതാണ്. (യോഹ, 17:3). ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ, ദൈവപുത്രൻ നിത്യപുത്രനായ ദൈവമാണെങ്കിലോ പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് അപ്പൊസ്തലൻ പറയുമായിരുന്നില്ല. പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് പറഞ്ഞാൽ, മറ്റൊരു ദൈവം നമുക്ക് ഉണ്ടാകില്ല; ഉണ്ടാകാൻ പാടില്ല. അതാണ്, ഭാഷയുടെ നിയമം. അതുകൊണ്ടാണ്, “മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക” എന്ന് പഴയനിയമം പറയുന്നത്. (ആവ, 4:39). പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് ബൈബിൾ ഖണ്ഡിതമായി പറയുമ്പോൾ, ക്രിസ്തു പിതാവിന് സമനാണെന്ന് പറഞ്ഞാൽ, അതിനെയാണ് പൂര്‍വ്വാപരവൈരുദ്ധ്യം (paradox) എന്ന് പറയുന്നത്. അതായത്, ക്രിസ്തു ദൈവമാണെന്ന് ട്രിനിറ്റി വാദിക്കുമ്പോൾ, താൻ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് യഹോവ പറയുന്നതും യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് പഴയനിയമത്തിലെ മശീഹമാർ പറയുന്നതും പിതാവ് ഒരുത്തൻ മാത്രമാണ് ദൈവമെന്നും പിതാവ് തന്നെക്കാൾ വലിയവനാണെന്നും താൻ ദൈവമല്ലെന്നും ക്രിസ്തുവും അപ്പൊസ്തലന്മാരും പഠിപ്പിച്ചത് മണ്ടത്തരമാണെന്ന് പറയാതെ പറയുകയാണ് ചെയ്യുന്നത്. അതിനുവേണ്ടിയാണ്, ഉപായിയായ സർപ്പം ത്രിത്വവിശ്വാസം സഭയ്ക്കകത്ത് നുഴയിച്ചുകയറ്റിയത്.

1️⃣8️⃣ ജീവനുള്ള ദൈവത്തിൻ്റെ പുത്രൻ: ക്രിസ്തു ജീവനുള്ള ദൈവത്തിൻ്റെ പുത്രനാണെന്ന് പത്രൊസ് പറഞ്ഞിരിക്കയാൽ, അവൻ ദൈവത്തിൻ്റെ സാക്ഷാൽ പുത്രനാണെന്ന് വിചാരിക്കുന്നവരുണ്ട്. അതിനോടുള്ള ബന്ധത്തിൽ മൂന്ന് കാര്യങ്ങൾ പറയാം: 1. നീ ജീവനുള്ള ദൈവത്തിൻ്റെ പുത്രനായ ക്രിസ്തു എന്ന് പത്രൊസ് ഏറ്റുപറഞ്ഞത്, ഒരു സവിശേഷ വെളിപ്പാട് നിമിത്തമല്ല; അതൊരു സാധാരണ വെളിപ്പാടാണ്. എന്റെ പിതാവത്രേ നിനക്കു ഇതു വെളിപ്പെടുത്തിയതു” എന്നു യേശു അവനോടു പറഞ്ഞത്, യോർദ്ദാനിൽ വെച്ചുള്ള പിതാവിൻ്റെ സാക്ഷ്യത്തെ കുറിച്ചാണ്. (മത്താ, 3:17; 16:16-17). യോർദ്ദാനിലെ പിതാവിൻ്റെ സാക്ഷ്യം മുതൽ യോഹന്നാൻ സ്നാപകനും (യോഹ, 1:34), നഥനയേലും (യോഹ, 1:49), ഭൂതഗ്രസ്തരും (മത്താ, 8:29; മർക്കൊ, 3:11; 5:7; ലൂക്കൊ, 4:41; 8:28), യേശുവും (യോഹ, 5:25; 9:35; 10:36; 11:4), ശിഷ്യന്മാർ തന്നെയും അവൻ ദൈവപുത്രനാണെന്ന് ഏറ്റുപറഞ്ഞതാണ്. (മത്താ, 14:33). അതിനുശേഷമാണ് ഫിലിപ്പിൻ്റെ കൈസര്യയിലെ സംഭവം നടക്കുന്നത്. യേശു ദൈവപുത്രനാണെന്ന് യോഹന്നാൻ സ്നാപകൻ സാക്ഷ്യം പറഞ്ഞകാര്യം പത്രോസിനും യോഹന്നാനും അന്ത്രെയാസിനും അറിവുള്ളതാണ്. ആ സമയത്ത് അവർ സ്നാപകൻ്റെ ശിഷ്യന്മാരായിരുന്നു. പന്ത്രണ്ടു ശിഷ്യന്മാരിൽ ഉൾപ്പെട്ടവനാണ് നഥനയേൽ അഥവാ, ബർത്തൊലോമായി; അവൻ്റെ സാക്ഷ്യവും എല്ലാവർക്കും അറിവുള്ളതാണ്. അനേകം ഭൂതഗ്രസ്തർ യേശു ദൈവപുത്രനാണെന്ന് വിളിച്ചു പറയുമ്പോഴും, താൻ ദൈവപുത്രനാണെന്ന് ദൈവാലയത്തിൽവെച്ച് യേശു പറഞ്ഞപ്പോഴും ശിഷ്യന്മാർ അവൻ്റെ കൂടെയുണ്ടായിരുന്നു. യേശു കടലിന്മേൽ നടന്ന് പടകിൽ കയറിയപ്പോൾ, ശിഷ്യന്മാരൊന്നടങ്കം “നീ ദൈവപുത്രൻ സത്യം” എന്നു പറഞ്ഞു അവനെ നമസ്കരിച്ചതാണ്. (മത്താ, 14:33). അതിനുശേഷമാണ് ഫിലിപ്പിൻ്റെ കൈസര്യയിൽവെച്ചുള്ള ഈ സംഭവം. അതിനാൽ, യേശു ദൈവപുത്രനാണെന്ന് പത്രൊസ് ഏറ്റുപറഞ്ഞത് ഒരു സവിശേഷ വെളിപ്പാടുകൊണ്ടല്ലെന്ന് വ്യക്തമാണ്. 

2. ദൈവത്തിന് ദൂതന്മാരും മനുഷ്യരുമായി കോടിക്കണക്കിനു പുത്രീപുത്രന്മാർ ഉള്ളതായി തുടക്കത്തിൽത്തന്നെ നാം കണ്ടതാണ്. അവരെല്ലാവരും ജീവനില്ലാത്ത ദൈവത്തിൻ്റെ പുത്രീപുത്രന്മാർ അല്ല; ജീവനുള്ള ദൈവത്തിൻ്റെ പുത്രീപുത്രന്മാർ ആണ്. തന്മൂലം, യേശുവിനെ ജീവനുള്ള ദൈവത്തിൻ്റെ പുത്രനെന്ന് വിളിച്ചിരിക്കുന്ന കാരണത്താൽ, അവൻ ദൈവത്തിൻ്റെ നിത്യപുത്രൻ ആകില്ല.

3. മർക്കൊസിലെയും ലൂക്കൊസിലെയും ഫിലിപ്പിൻ്റെ കൈസര്യയിലെ സമാന്തരവേദഭാഗങ്ങളിൽ ‘ദൈവപുത്രൻ’ എന്നല്ല പറയുന്നത്; യഥാക്രമം ‘ക്രിസ്തു, ദൈവത്തിൻ്റെ ക്രിസ്തു’ എന്നിങ്ങനെയാണ്: “അവൻ അവരോടു: എന്നാൽ നിങ്ങൾ എന്നെ ആർ എന്നു പറയുന്നു എന്നു ചോദിച്ചതിന്നു: നീ ക്രിസ്തു ആകുന്നു എന്നു പത്രൊസ് ഉത്തരം പറഞ്ഞു.” (മർക്കൊ, 8:29). “അവൻ അവരോടു: എന്നാൽ നിങ്ങൾ എന്നെ ആരെന്നു പറയുന്നു എന്നു ചോദിച്ചതിന്നു: ദൈവത്തിന്റെ ക്രിസ്തു എന്നു പത്രൊസ് ഉത്തരം പറഞ്ഞു.” (ലൂക്കോ, 9:20). ഒന്നിനെതിരെ രണ്ട് വാക്യങ്ങളിൽ, ദൈവപുത്രനില്ല; ക്രിസ്തു മാത്രമേയുള്ളു. തന്മൂലം ഫിലിപ്പിൻ്റെ കൈസര്യയിലെ വിഷയം ദൈവപുത്രൻ എന്നുള്ളതല്ല; ക്രിസ്തു ആണെന്ന് മനസ്സിലാക്കാം. മൂന്ന് വേദഭാഗത്തും ഒരുപോലെ പറഞ്ഞിരിക്കുന്നത് ക്രിസ്തു എന്നാണ്. ക്രിസ്തുവിലൂടെയാണ് സകലജാതികൾക്കും രക്ഷ വരേണ്ടത്. പ്രവചനംപോലെ താൻ ക്രിസ്തു ആയതും ദൈവപുത്രനായതും എ.ഡി. 29-ൽ യോർദ്ദാനിൽ വെച്ചാണ്. (യെശ, 61:1-2; ലൂക്കൊ, 1:32,35; 3:22; പ്രവൃ, 10:38). യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് താൻ ക്രിസ്തു ആയത് യോർദ്ദാനിൽവെച്ചാണെന്ന് യേശുതന്നെ സാക്ഷ്യം പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 4:16-21). അതിനാൽ, ക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനല്ലെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം.

1️⃣9️⃣ ക്രിസ്തു ആരാണ്: ക്രിസ്തു ആരാണെന്ന് അറിയാത്തവരാണ് ക്രിസ്ത്യാനികളിൽ അധികവും. “നിങ്ങളോ എന്നെ ആർ എന്നു പറയുന്നു” എന്ന ക്രിസ്തുവിൻ്റെ ചോദ്യം ഇപ്പോഴും ഡമോക്ലീസിൻ്റെ വാളുപോലെ പലരുടെയും തലമേൽ തൂങ്ങിക്കിടക്കുകയാണ്. (മത്താ, 16:15). അതുകൊണ്ടാണ്, ദൈവം ത്രിത്വമാണെന്നും ക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനായ ദൈവമാണെന്നും അനേകർ വിശ്വസിക്കുന്നത്. ക്രിസ്തു ആരാണെന്ന് യഥാർത്ഥമായി മനസ്സിലാക്കിയാൽ, അവനെ ദൈവമാക്കാനും ഏകസത്യദൈവത്തെ ത്രിത്വമാക്കാനും ആരും ശ്രമിക്കില്ല. ക്രിസ്തു ആരാണെന്ന് ചോദിച്ചാൽ: അവൻ ദൈവത്തിൻ്റെ വെളിപ്പാട് (Manifestation of God) ആണ്. അഥവാ, ഏകദൈവമായ യഹോവയുടെ ജഡത്തിലുള്ള വെളിപ്പാട് അഥവാ, പ്രത്യക്ഷത (Manifestation in the flesh of God) ആണ്. ദൈവഭക്തിയുടെ മർമ്മത്തിൽ, അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നാണ് കാണുന്നത്. അവിടുത്തെ, “അവൻ” എന്ന പ്രഥമപുരുഷ സർവ്വനാമം മാറ്റിയിട്ട് തൽസ്ഥാനത്ത് നാമം ചേർത്താൽ; ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു (The Living God manifest in the flesh) എന്ന് കിട്ടും. (1തിമൊ, 3:14-16). ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണ്. (യിരെ, 10:10). അതാണ്, ക്രിസ്തുവെന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 2:2; 1തിമൊ, 3:16). “ആകയാൽ ലോകത്തിൽ വരുമ്പോൾ: ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു” എന്ന പ്രവചനത്തിൻ്റെ നിവൃത്തിയാണ്, ഏകസത്യദൈവമായ യഹോവ എടുത്ത മനുഷ്യപ്രത്യക്ഷത. (എബ്രാ, 10:5; സങ്കീ, 40:6). സ്വർഗ്ഗത്തിൽനിന്ന് ആരുംവന്ന് കന്യകയുടെ ഉദരത്തിൽ അവതാരം എടുത്തതല്ല; പരിശുദ്ധാത്മാവ് യേശുവിനെ അവളുടെ ഉദരത്തിൽ ഉല്പാദിപ്പിച്ചതാണ്. അവൻ അവളിൽ ഉല്പാദിതമായതും, അവളിൽനിന്ന് ഉദ്ഭവിച്ചതും പരിശുദ്ധാത്മാവിലാണ്. (മത്താ, 1:18,20; ലൂക്കൊ, 1:35; 2:21). അതിനെയാണ്, ഏകദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടെന്ന് പറയുന്നത്. (1യോഹ, 4:2; 2യോഹ, 1:7). അതായത്, ഏകദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടിനു വേണ്ടി, പരിശുദ്ധാത്മാവിൽ ഉല്പാദിതമായ പരിശുദ്ധമനുഷ്യനാണ് ദൈവപുത്രനായ ക്രിസ്തു. (മത്താ, 1:20; ലൂക്കൊ, 2:21; യോഹ, 6:69; 8:40). ദൈവം അദൃശ്യനും ആത്മാവും ആകാശങ്ങളും ഭൂമിയും നിറഞ്ഞുനിൽക്കുന്നവനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനും ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനും ആണ്. (കൊലൊ, 1:15; യോഹ, 4:24; യിരെ, 23:24; 1തിമൊ, 6:16; യാക്കോ, 1:17; 1യോഹ, 4:12). അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ഏകദൈവത്തിൻ്റെ വെളിപ്പാട് അഥവാ, പ്രത്യക്ഷതകളെയാണ് പഴയപുതിയനിയമങ്ങളിൽ കാണുന്നത്. “അഗോചരനായ ഏകദൈവം, തൻ്റെ സ്ഥായിയായ അസ്തിത്വത്തിനും പ്രകൃതിക്കും മാറ്റംവരാത്തവനായി ഇരിക്കുമ്പോൾത്തന്നെ, സൃഷ്ടികൾക്ക് തന്നെത്തന്നെ ഗോചരമാക്കാൻ, താൻ എടുക്കുന്ന പുതിയ അസ്തിത്വത്തെയാണ്, വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് ബൈബിൾ പറയുന്നത്.“

2️⃣0️⃣ ക്രിസ്തുവിൻ്റെ പ്രകൃതി: ദൈവത്തിൻ്റെ വെളിപ്പാടായ ക്രിസ്തുവിൻ്റെ സ്വരൂപം അഥവാ, പ്രകൃതി എന്താണെന്ന് ചോദിച്ചാൽ, അവൻ ദേഹവും ദേഹിയും ആത്മാവുമുള്ള പാപം അറിയാത്ത പൂർണ്ണമനുഷ്യനാണ്. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; യോഹ, 8:40; 2കൊരി, 5:21). മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യന് മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ ഏകദൈവമായ യഹോവ യേശുവെന്ന തൻ്റെ പുതിയ നാമത്തിൽ (മത്താ, 1:21; ലൂക്കൊ, 1:32), കന്യകയുടെ ഉദരത്തിലൂടെ ഒരു മനുഷ്യ പ്രത്യക്ഷത എടുത്ത്; അവൻ്റെ രക്തത്താലും മരണത്താലുമാണ് പാപപരിഹാരം വരുത്തിയത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; 5:43; 17:11-12; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). ദൈവത്തിൻ്റെ അനേകം പ്രത്യക്ഷതകൾ ബൈബിളിൽ കാണാം. ദൈവത്തിന് മനുഷ്യപ്രത്യക്ഷത എടുക്കാനും ഒരു സ്ത്രീയുടെ സഹായം ആവശ്യമില്ല. അതിൻ്റെ വ്യക്തമായ തെളിവ് പഴയനിയമത്തിലുണ്ട്: യഹോവ മമ്രേയുടെ തോപ്പിൽ തൻ്റെ സ്നേഹിതനായ അബ്രാഹാമിൻ്റെ അടുക്കൽ മനുഷ്യപ്രത്യക്ഷത എടുത്തുവന്നത്, സ്ത്രീയിലൂടെയല്ല. (ഉല്പ, 18:1-33; 19:1). എന്നാൽ, ദൈവത്തിൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേലിനെ അവൻ്റെ പാപങ്ങളിൽനിന്ന് രക്ഷിക്കാൻ, അവൻ്റെ ന്യായപ്രമാണത്തിനു് കീഴിൽ ജനിച്ച പാപരഹിതനായ ഒരു മനുഷ്യന് മാത്രമേ കഴിയുമായിരുന്നുള്ളു. (പുറ, 4:22-23; മത്താ, 1:21; ഗലാ, 4:4). ദൈവത്തിൻ്റെ അരുളപ്പാടുകളും പുത്രത്വവും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ആരാധനയും വാഗ്ദത്തങ്ങളും ചട്ടങ്ങളും വിധികളും ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ഒരേയൊരു ജാതിയാണ് യിസ്രായേൽ. (റോമ, 3:2; 9:4; സങ്കീ, 147: 19-20). അതുകൊണ്ടാണ്, ഒരു യെഹൂദാ കന്യകയുടെ ഉദരത്തിലൂടെ അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും സന്തതിയായി ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്. (മത്താ, 1:1,16). അതായത്, പ്രവചനംപോലെ, ദൈവം തൻ്റെ പ്രത്യക്ഷതയ്ക്കായി കന്യകയുടെ ഉദരത്തിലൂടെ ഒരുക്കിയ ശരീരം അഥവാ, മനുഷ്യനാണ് യേശുവെന്ന പരിശുദ്ധൻ. (യോഹ, 6:69; എബ്രാ, 10:5). താൻ മനുഷ്യനാണെന്ന് ക്രിസ്തുതന്നെ സ്ഫടികസ്ഫുടം വ്യക്തമാക്കിയിടുണ്ട്. “ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.” (യോഹ, 8:40. ഒ.നോ: മത്താ, 11:19, ലൂക്കൊ, 7:34).

2️⃣1️⃣ പുതിയനിയമം: പുതിയനിയമം എന്താണെന്ന് അറിയാത്തതുകൊണ്ടാണ്, ക്രിസ്തുവിനെ അനേകർക്കും അറിയാത്തത്. പുതിയനിയമം ആകാശത്തുനിന്ന് പൊട്ടിവീണതല്ല. പഴയനിയമം ഇല്ലെങ്കിൽ, ഒരു നിയമം അല്ലാതെ; എങ്ങനെയാണ് പുതിയനിയമം ഉണ്ടാകുന്നത്? പഴയനിയമത്തിൻ്റെ കുറവ് തീർക്കുന്നതോ, ബാക്കിയോ അല്ല പുതിയനിയമം; പഴയനിയമത്തിൻ്റെ നിവൃത്തിയാണ്. പൂർവ്വ പിതാക്കന്മാരുടെയും ദാവീദിൻ്റെയും വാഗ്ദത്തസന്തതിയും നിശ്ചലകൃപകളുടെ അവകാശിയും ദൈവത്തിൻ്റെ സകല അനുഗ്രഹങ്ങളുടെയും വാഗ്ദത്തങ്ങളുടെയും അവകാശിയും സകല പ്രവചനങ്ങളുടയും കേന്ദ്രബിന്ദുവും വിശേഷാൽ, ദൈവത്തിൻ്റെ പുത്രനും ആദ്യജാതനും ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവുമായ യിസ്രായേലിനോടുള്ള വാഗ്ദത്തത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമം. (ഉല്പ, 22:17-28; 26:5; 28:13-14; സങ്കീ, 89:29,36-37; യെശ, 55:3; പുറ, 4:22-23; യിരെ, 31:31-34; എബ്രാ, 8:8-12). “ഞാൻ യിസ്രായേൽ; ഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും” എന്നായിരുന്നു വാഗ്ദത്തം. (യിരെ, 31:31). തൻ്റെ പുത്രനായ യിസ്രായേലിനോട് ചെയ്ത വാഗ്ദത്തം നിവൃത്തിക്കാനാണ്, യഹോവയായ ഏകദൈവം യേശുവെന്ന നാമത്തിൽ ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്. (യെശ, 40:3; മത്താ, 3:3; 25:8; എബ്രാ, 2:14-16; 35:3-6; സെഖ, 12:10; യോഹ, 19:37). ഞാൻ ന്യായപ്രമാണത്തെ നീക്കുവാനല്ല; നിവൃത്തിപ്പാനാണ് വന്നതെന്നും, ആകാശവും ഭൂമിയും ഒഴിഞ്ഞുപോയാലും അതിലെ ഒരു പുള്ളിക്കുപോലും മാറ്റം വരില്ലെന്നും ക്രിസ്തു പറഞ്ഞതും ഓർക്കുക. (മത്താ, 5:17-18; ലൂക്കൊ, 16:17). ഞാൻ, അഥവാ, യഹോവ യിസ്രായേലിനോട് നിയമം ചെയ്യുമെന്നാണ് പറഞ്ഞിരുന്നത്. ആ യഹോവ തന്നെയാണ്, തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്ന് രക്ഷിക്കാൻ, യേശുവെന്ന സംജ്ഞാനാമത്തിൽ ഒരു മനുഷ്യപ്രത്യക്ഷതയെടുത്ത്, അവൻ്റെ രക്തത്താലാണ്, പുതിയ നിയമം ചെയ്തത്. (മത്താ, 1:21; ലൂക്കൊ, 1:68; 22:20; യോഹ, 1:33; 3:13; 1കൊരി, 15;47; 1തിമൊ, 3;14-16; എബ്രാ, 2:14-16). യേശുവിൻ്റെ ജനനത്തിനു മുമ്പേ സെഖര്യാപുരോഹിതൻ പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചത്, യിസ്രായേലിന്റെ ദൈവമായ കർത്താവ് അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്യും” എന്നാണ്. (ലൂക്കൊ, 1:68). പ്രവചനംപോലെ, യിസ്രായേലിൻ്റെ ദൈവമായ യഹോവ തൻ്റെ പ്രത്യക്ഷതയ്ക്കായി യേശുവെന്ന തൻ്റെ പുതിയ നാമത്തിൽ ഒരു പരിശുദ്ധ മനുഷ്യനെ കന്യകയിൽ ഉല്പാദിപ്പിപ്പിക്കുകയായിരുന്നു. (മത്താ, 1:21; ലൂക്കൊ, 2:21; എബ്രാ, 10:5). സെഖര്യാപുരോഹിതൻ പറഞ്ഞകാര്യംതന്നെയാണ്, അവൻ്റെ മകനും ന്യായപ്രമാണത്തിലെ അവസാനത്തെ പ്രവാചകനുമായ യോഹന്നാൻ, മനുഷ്യനായ യേശുവിനെക്കുറിച്ച് പറഞ്ഞത്: (യോഹ, 1:30-33). ക്രിസ്തു യഹോവയുടെ ജഡത്തിലെ വെളിപ്പാടായ മനുഷ്യൻ ആയതുതുകൊണ്ടാണ്, യെഹൂദന്മാർ കുത്തിത്തുളച്ചത് തന്നെയാണെന്ന് പിതാവായ യഹോവ പറഞ്ഞിരിക്കുന്നത്. (സെഖ, 12:10. ഒ.നോ: യെശ, 25:8-9; 35:4-6; ലൂക്കൊ, 1:68). സെഖര്യാവ് 12:10 സത്യവേദപുസ്തകം പരിഭാഷ തെറ്റാണ്; മലയാളത്തിലെ, ബെഞ്ചമിൻബെയ്ലി, വിശുദ്ധഗ്രന്ഥം തുടങ്ങിയ പരിഭാഷകളോ, ഇംഗ്ലീഷ് പരിഭാഷകളോ നോക്കുക. അതാണ്, ക്രിസ്തുവെന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം. [മുഴുവൻ തെളിവുകളും അറിയാൻ ആഗ്രഹിക്കുന്നവർ, യഹോവയും യേശുവും ഒന്നാണോ? എന്ന വീഡിയോ ദയവായി കാണുക: യഹോവയും യേശുവും ഒന്നാണോ?]

മനുഷ്യൻ്റെ പാപത്തിന് രക്തത്താലും മരണത്താലും പരിഹാരം വരുത്തേണ്ടത്, രക്തവും മരണവും ഇല്ലാത്ത ദൈവമോ, ദൂതനോ അല്ല; പാപരഹിതനായ ഒരു മനുഷ്യനാണ്. അങ്ങനെയൊരു മനുഷ്യൻ ഭൂമിയിൽ ഇല്ലാത്തതുകൊണ്ടാണ്, ഏകസത്യദൈവം തൻ്റെ പ്രത്യക്ഷതയ്ക്കായി ഒരു പരിശുദ്ധ മനുഷ്യനെ കന്യകയിലൂടെ ഉല്പാദിപ്പിച്ചത്. തന്മൂലം, സുവിശേഷ ചരിത്രകാലത്ത് ഏകദൈവവും, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ, പാപം അറിയാത്ത മനുഷ്യനും എന്ന രണ്ടുപേർ ഉണ്ടായിരുന്നു. “ദൈവം ഒരുവനല്ലോ; ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കുംവേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നെ.”‘(1തിമൊ, 2:5-6). മനുഷ്യനായ ക്രിസ്തുയേശുതന്നെ അക്കാര്യം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. (യോഹ, 8:16; 16:32; 12:28; 14:6; 14:23; 17:3; 17:11; 17:12; 20:17; ലൂക്കൊ, 23:46).

2️⃣2️⃣ ക്രിസ്തുവിൻ്റെ പൂർവ്വാസ്തിത്വം: യേശുവെന്ന പാപമറിയാത്ത മനുഷ്യന് ഒരു പൂർവ്വാസ്തിത്വം ഉള്ളതായി ബൈബിൾ പല വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്: “എന്റെ പിന്നാലെ ഒരു പുരുഷൻ വരുന്നു; അവൻ എനിക്കു മുമ്പേ ഉണ്ടായിരുന്നതുകൊണ്ട് എനിക്കു മുമ്പനായിത്തീർന്നു എന്നു ഞാൻ പറഞ്ഞവൻ ഇവൻതന്നെ.” (യോഹ, 1:30). ഇവിടെപ്പറയുന്ന പുരുഷ്യൻ (anir – Man) മനുഷ്യൻ ആണ്. യോഹന്നാനെക്കാൾ ആറുമാസം ഇളപ്പമാണ് യേശു. (ലൂക്കൊ, 1:36). യോഹന്നാനെക്കാൾ ഇളയവനായ യേശുവെന്ന മനുഷ്യന് അവനെക്കാൾ മുമ്പെ ഉണ്ടായിരിക്കാൽ കഴിയില്ല. പിന്നെ അവനെക്കാൾ മുമ്പേ ഉണ്ടായിരുന്നത് ആരാണ്? അതിൻ്റെ ഉത്തരവും യോഹന്നാൻതന്നെ പറഞ്ഞിട്ടുണ്ട്. “ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ എന്നെ അയച്ചവൻ എന്നോട്: ആരുടെമേൽ ആത്മാവ് ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നു പറഞ്ഞു.” (യോഹ, 1:33). യേശുവെന്ന മനുഷ്യനെ ദൈവം യോർദ്ദാനിൽവെച്ച് പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തിട്ട് അവനോട് കൂടെയിരുന്ന് അത്ഭുതങ്ങൾ പ്രവർത്തിക്കുകയായിരുന്നു. (ലൂക്കൊ, 3:22; പ്രവൃ, 2:22; 10:38). അല്ലാതെ, മനുഷ്യനായ യേശു സ്വന്തശക്തിയാലല്ല അത്ഭുതങ്ങൾ പ്രവർത്തിച്ചത്. അതായത്, തൻ്റെ പിന്നാലെ വരുന്ന മനുഷ്യൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുമെന്നല്ല അവൻ പറഞ്ഞത്. ആരാണോ, ഒരു മനുഷ്യപ്രത്യക്ഷത എടുത്ത് ലോകത്തിൽ വന്നത്, അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും എന്നാണ്. അത് യഹോവയായ പിതാവാണ്. അവൻ്റെ മനുഷ്യപ്രത്യക്ഷതയാണ് ക്രിസ്തുയേശു. (1തിമൊ, 2:6; 3:16). അമ്മയുടെ ഉദരത്തിൽവെച്ചുതന്നെ പരിശുദ്ധാത്മാവിൽ നിറഞ്ഞവനാണ് യോഹന്നാൻ സ്നാപകൻ. (ലൂക്കോ, 1:15,41). സ്ത്രീകളിൽനിന്നു ജനിച്ചവരിൽ ഏറ്റവും വലിയവനെന്ന് ക്രിസ്തു സാക്ഷ്യം പറഞ്ഞവനും, ന്യായപ്രമാണത്തിലെ അവസാനത്തെ പ്രവാചകനുമാണ് യോഹന്നാൻ. (മത്താ, 11:11,13). അവൻ തൻ്റെ ഉള്ളിലുള്ള അഭിഷിക്തൻ്റെ ആത്മാവിനാൽ അഥവാ, പരിശുദ്ധാത്മാവിനാലാണ് ക്രിസ്തുവിനെക്കുറിച്ച് പറഞ്ഞതെന്ന് ഓർക്കണം. യോഹന്നാൻ യേശുവിനെ നോക്കി പറഞ്ഞ അതേ കാര്യമാണ്, അവൻ്റെ അപ്പനായ സെഖര്യാപ്രവാചകൻ പരിശുദ്ധത്മാവ് നിറഞ്ഞവനായി പ്രവചിച്ചത്: “യിസ്രായേലിന്റെ ദൈവമായ കർത്താവ് അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്യും.” (ലൂക്കൊ, 1:68). യിസ്രായേലിന്റെ ദൈവം യഹോവയാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല. (പുറ, 5:1; 24:10). യഹോവ തൻ്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്യുമെന്നാണ് സെഖര്യാവിൻ്റെ പ്രവചനം. ഒ.നോ: (യെശ, 25:8-9; 29:18; 35:3-6–മത്താ, 11:4-5; ലൂക്കൊ, 7:22). അതായത്, യഹോവയായ ഏകദൈവം യേശുവെന്ന തൻ്റെ പുതിയ നാമത്തിൽ ഒരു മനുഷ്യപ്രത്യക്ഷത എടുത്താണ്, തൻ്റെ ജനത്തെ സന്ദർശിച്ച് പാപപരിഹാരം വരുത്തിയത്. (മത്താ, 1:21; എബ്രാ, 2:14-16).

ഇനി, പൗലൊസ് പറയുന്നത് നോക്കുക:  ഒന്നാം മനുഷ്യൻ ഭൂമിയിൽനിന്നു മണ്ണുകൊണ്ടുള്ളവൻ; രണ്ടാം മനുഷ്യൻ സ്വർഗത്തിൽനിന്നുള്ളവൻ.” (1കൊരി, 15:47). എന്നാൽ, KJV ഉൾപ്പെടെയുള്ള പല ഇംഗ്ലീഷ് പരിഭാഷകളിലും, വിശുദ്ധഗ്രന്ഥം ബെഞ്ചമിൻ ബെയിലി, മാണിക്കത്തനാർ, ഹെർമ്മൻ ഗുണ്ടർട്ട് തുടങ്ങിയ മലയാളം പരിഭാഷകളിലും, രണ്ടാം മനുഷ്യൻ സ്വർഗത്തിൽനിന്നുള്ള കർത്താവ് എന്നാണ് കാണുന്നത്. യേശുവെന്ന മനുഷ്യനോ, ദൈവപുത്രനോ, ക്രിസ്തുവോ പഴയനിയമത്തിൽ ഇല്ല. അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. (ഉല്പ, 3:15; ആവ, 18:15,18; യെശ, 7:14; 52:13-15; 53:1-12; 61:1-2). പത്രൊസ് അപ്പൊസ്തലൻ അക്കാര്യം അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്. (1പത്രൊ, 1:20). ദൈവം മനുഷ്യരുടെ നിത്യരക്ഷയ്ക്കായി യേശു എന്ന നാമത്തിൽ ഒരു മനുഷ്യപ്രത്യക്ഷത എടുക്കുന്നത് ബി.സി. 6-ൽ അഥവാ, എബ്രായ വർഷം 3755-ൽ  മാത്രമാണ്. അതിനുമുമ്പും ദൈവം മനുഷ്യപ്രത്യക്ഷത എടുത്തിട്ടുണ്ടെങ്കിലും, അത് മനുഷ്യരുടെ രക്ഷയ്ക്കുവേണ്ടി ആയിരുന്നില്ല; യേശുവെന്ന നാമത്തിലും ആയിരുന്നില്ല. (ഉല്പ, 18:1-19:1). അതിനാൽ, ബി.സി. ആറിന് മുമ്പ് അഥവാ, പഴയനിയമത്തിൽ അവനെക്കുറിച്ചുള്ള പ്രവചനങ്ങൾ അല്ലാതെ, യേശുവെന്ന വ്യക്തിയെ കാണാൻ കഴിയില്ല. യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ യോർദ്ദാനിൽവെച്ചാണ് ക്രിസ്തുവും ദൈവപുത്രനും ജനിച്ചത്. (യെശ, 61:1-2; ലൂക്കോ, 1:32; 1:35; 2:11). താൻ യോർദ്ദാനിൽവെച്ചാണ് ക്രിസ്തു അഥവാ, അഭിഷിക്തൻ ആയതെന്ന്, യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശുതന്നെ പറഞ്ഞിട്ടുണ്ട്. (യെശ, 61:1-2; ലൂക്കൊ, 4:16-21). അഭിഷേകത്തിനു ശേഷമാണ്, ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി, “ഇവൻ എൻ്റെ പ്രിയപുത്രൻ” എന്ന് പിതാവായ ദൈവത്താൽ വിളിക്കപ്പെട്ടത്. (ലൂക്കൊ, 1:32; 1:35; 3:22). അതായത്, ബി,സി. 6-ന് മുമ്പെ യേശുവെന്ന മനുഷ്യനില്ല. എ.ഡി. 29-ന് മുമ്പെ യേശുവെന്ന ക്രിസ്തുവും ദൈവപുത്രനുമില്ല. അതിനാൽ, യേശുവെന്ന മനുഷ്യൻ സ്വർഗ്ഗത്തിൽ ഉണ്ടായിരുന്നവനല്ല; യഹോവയുടെ ജഡത്തിലെ വെളിപ്പാടിനായി, കന്യകയിൽ ഉല്പാദിതമായവനാണെന്ന് മനസ്സിലാക്കാം. (മത്താ, 1:20; ലൂക്കൊ, 2:21). തന്മൂലം, സ്വർഗ്ഗത്തിൽനിന്ന് വന്ന രണ്ടാം മനുഷ്യൻ, സ്വർഗ്ഗത്തിലെ കർത്താവ് അഥവാ, യഹോവ എടുത്ത പ്രത്യക്ഷതയാണെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം. യഹോവയെ പുതിയനിയമത്തിൽ കുറിയോസ് (kyrios) അഥവാ, കർത്താവെന്നാണ് പരിഭാഷ ചെയ്തിരിക്കുന്നത്. ജീവനുള്ള ദൈവം അഥവാ, യഹോവ ജഡത്തിൽ വെളിപ്പെട്ടു എന്ന ദൈവഭക്തിയുടെ മർമ്മവും പൗലോസിലൂടെയാണ് ദൈവം വെളിപ്പെടുത്തിയതെന്ന് ഓർക്കുക. (1തിമൊ, 3:14-16). അതുകൊണ്ടാണ്, യഹോവ മരണത്തെ സദാകാലത്തേക്കും നീക്കികളയുമെന്നും യഹോവ വന്ന് രക്ഷിക്കുമെന്ന് യെശയ്യാവ് പ്രവചിച്ചതും (25:8-9; 35:3-6), യഹോവ തൻ്റെ സന്ദർശിച്ച് ഉദ്ധാരണം ചെയ്യുമെന്ന് സെഖര്യാപുരോഹിതൻ പ്രവചിച്ചതും (ലൂക്കൊ, 1:68), ക്രിസ്തുവിലൂടെ പ്രവചനം നിവൃത്തിയായതും: (മത്താ, 1:21; 11:3-5; എബ്രാ, 2:14-16). തന്മൂലം, ക്രിസ്തുവിൻ്റെ പുർവ്വാസ്തിത്വം നിത്യപുത്രനെന്ന നിലയിലല്ല; പിതാവും ഏകസത്യദൈവവുമായ യഹോവയെന്ന നിലയിലാണെന്ന് മനസ്സിലാക്കാം.

2️⃣3️⃣ ക്രിസ്തുവിൻ്റെ നിത്യമായ അസ്തിത്വം: പിതാവായ യഹോവയുടെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനായ ക്രിസ്തുയേശു സുവിശേഷ ചരിത്രകാലമൊഴികെ, നിത്യമായ അസ്തിത്യത്തിലും പിതാവായ യഹോവ തന്നെയാണ്. അതുകൊണ്ടാണ്, ഞാൻതന്നേ അവൻ അഥവാ, പിതാവെന്ന് ക്രിസ്തു പറഞ്ഞത്: (യോഹ, 8:24; 8:28; 13:19). അബ്രാഹാം ജനിച്ചതിനു മുമ്പേയുള്ള എഗോ എയ്മി അഥവാ, യഹോവയാണെന്ന് പറഞ്ഞത്: (8:58). ഞാനും പിതാവും ഒന്നാകുന്നു എന്ന് പറഞ്ഞത്: (10:30). എന്നെക്കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്ന് പറഞ്ഞത്: (14:9).

ഫിലിപ്പൊസിൻ്റെ ആവശ്യം; കർത്താവേ, പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം എന്നായിരുന്നു. യേശുവിൻ്റെ മറുചോദ്യം; നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ എന്നാണ്. അപ്പോൾ ഞാനാരാണ്? ഞാനും പിതാവും ഒന്നാണ്. “ഞാനും പിതാവും ഒന്നാകുന്നു” എന്ന പ്രയോഗം ദൈവത്തിൻ്റെ ക്രിസ്തുവിനല്ലാതെ, ലോകത്തിൽ മറ്റാർക്കും പറയാൻ കഴിയില്ല. അങ്ങനെയൊരു പ്രയോഗം ലോകത്ത് നിങ്ങൾക്ക് കാണാനും കഴിയില്ല. അത് ഐക്യത്തിൽ ഒന്നാകുന്നതല്ല; യഥാർത്ഥത്തിൽ ഒന്നാകുന്നത് ആണ്. ഐക്യത്തിൽ ഒന്നാകുന്ന പ്രയോഗവും ക്രിസ്തു പറഞ്ഞിട്ടുണ്ട്. (യോഹ, 17:11,23). രണ്ട് പ്രയോഗങ്ങളും അജഗജാന്തരം ഉള്ളതാണ്. സുവിശേഷചരിത്രകാലത്ത്, ഏകദൈവവും ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനും എന്ന നിലയിൽ, പിതാവും പുത്രനും വിഭിന്നരായിരുന്നതുകൊണ്ടാണ് (1തിമൊ, 2:5-6), ഞാനും പിതാവും എന്ന് വേർതിരിച്ച് പറഞ്ഞത്. എന്നാൽ, സുവിശേഷചരിത്രകാലം കഴിഞ്ഞൽ അഥവാ, നിത്യമായ അസ്തിത്വത്തിൽ, പിതാവും പുത്രനും ഒന്നുതന്നെ ആകയാലാണ്, ഞാനും പിതാവും ഒന്നാകുന്നു എന്ന് പറഞ്ഞത്.

“ഞാനും പിതാവും ഒന്നാകുന്നു” എന്ന വേദഭാഗം ഉദ്ധരിച്ചുകൊണ്ട്, “പിതാവും പുത്രനും ഒരു വ്യക്തിയാണെന്ന് നമുക്കറിയാം”എന്ന് ട്രിനിറ്റിയുടെ ദൈവശാസ്ത്രത്തിലും പറഞ്ഞിട്ടുണ്ട്. (Systematic theology, പേജ്, 147). ദൈവശാസ്ത്രത്തിൻ്റെ രചയിതാവ് ജീ. സുശീലൻ ത്രിത്വവിശ്വാസിയാണെങ്കിലും, അദ്ദേഹം ഭാഷാപണ്ഡിതനാകയാൽ; ഞാനും പിതാവും ഒന്നാകുന്നു എന്ന പ്രയോഗം ഐക്യത്തിൽ ഒന്നാകുന്നതല്ല; യഥാർത്ഥത്തിൽ ഒന്നാകുന്നതാണെന്ന് പുള്ളിക്കറിയാം. പള്ളിയുടെ വിശാസത്തിന് വിരുദ്ധമാണെങ്കിലും, ഇതുപോലെ പല സത്യങ്ങളും പുള്ളി ദൈവശാസ്ത്രത്തിൽ പറഞ്ഞിട്ടുണ്ട്. ഉദാ: സ്നാനം യേശുവിൻ്റെ നാമത്തിലാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതും ത്രിത്വവിശ്വാസത്തിന് എതിരാണ്.

അതായത്, നിത്യമായ അസ്തിത്വത്തിൽ പുത്രൻ പിതാവിൽനിന്ന് വിഭിന്നൻ ആയിരിക്കില്ല അഥവാ, പിതാവ് മാത്രമേ ഉണ്ടായിരിക്കയുള്ളു. അതുകൊണ്ടാണ്, പിതാവ് മാത്രമാണ് സത്യദൈവം (Father, the only true God) എന്ന് ക്രിസ്തുവും (യോഹ, 17:3), പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് അപ്പൊസ്തലന്മാരും പറഞ്ഞത്: (യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6). ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവെന്ന മനുഷ്യൻ്റെ നിത്യമായ അസ്തിത്വം പിതാവെന്ന നിലയിലാണ്. പ്രത്യുത, നിത്യമായ അസ്തിത്വം വചനം എന്ന നിലയിലോ, നിത്യപുത്രനെന്ന നിലയിലോ, മറ്റേതെങ്കിലും വിധത്തിലോ പിതാവിൽനിന്ന് അവൻ വിഭിന്നമാണെങ്കിൽ, താൻ മുകളിൽ പറഞ്ഞ കാര്യങ്ങളെല്ലാം പരമ അബദ്ധമായി മാറും.

ഒന്നൂകൂടി വ്യക്തമാക്കിയാൽ; പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായവനും വംശാവലിയോടെ ജനിച്ചുജീവിച്ച് നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽ മരിച്ചിട്ട്, ദൈവം ഉയിർപ്പിച്ച ദൈവപുത്രനായ യേശു നിത്യപുത്രനായ ദൈവമല്ല; ദൈവത്തിൻ്റെ വെളിപ്പാടായ പാപരഹിതനായ മനുഷ്യനാണ്. (യോഹ, 6:69; 8:6; 1യോഹ, 3:5). എന്നാൽ, അവൻ പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, അവൻ്റെ പൂർവ്വാസ്തിത്വവും സുവിശേഷ ചരിത്രകാലം ഒഴികെയുള്ള നിത്യമായ അസ്തിത്വവും പിതാവായ യഹോവ എന്ന നിലയിലാണ്. അഥവാ, നിത്യമായ അസ്തിത്വത്തിൽ പിതാവും പുത്രനും ഒന്നുതന്നെയാണ്. അതാണ്, ക്രിസ്തുവെന്ന ദൈവമർമ്മം അഥവാ, ദൈവമക്തിയുടെ മർമ്മം. (യെശ, 25:8-9; 35:4-6; സെഖ, 12:10; ലൂക്കൊ, 1:68; യോഹ, 1:33). പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!

“ഒരു ത്രിത്വപണ്ഡിതനോടും യേശുവിനെക്കുറിച്ച് കേട്ടുകേൾവി മാത്രമുള്ള ഒരു മനുഷ്യനോടും യേശു ആരാണെന്ന് ചോദിച്ചാൽ, ദൈവപുത്രൻ എന്നായിരിക്കും ഉത്തരം. അതൊരു സവിശേഷ വെളിപ്പാടല്ല; സാമാന്യ വെളിപ്പാട് അഥവാ, സാമാന്യ അറിവ് മാത്രമാണ്. എന്നാൽ, ക്രിസ്തു ഏഴുപേരുടെ പുത്രനാണെന്ന് ബൈബിൾ പറയുന്നു: ദൈവപുത്രൻ, മനുഷ്യപുത്രൻ, അബ്രാഹാമിൻ്റെ പുത്രൻ, ദിവീദുപുത്രൻ, മറിയയുടെ പുത്രൻ, യോസേഫിൻ്റെ പുത്രൻ, സ്ത്രീയുടെ സന്തതി. ഒരുത്തനെ ഏഴുപേരുടെ പുത്രനായി പറഞ്ഞിട്ടുണ്ടെങ്കിൽ അതവൻ്റെ അസ്തിത്വമല്ല; അഭിധാനമാണെന്ന് മനസ്സിലാക്കാൻ ട്രിനിറ്റിക്ക് ഇന്നുവരെ കഴിഞ്ഞിട്ടില്ല. അത്രേയുള്ളു ത്രിത്വവിശ്വാസം. എന്നതിന് കഴിയുമോ; അന്ന് ത്രിമൂർത്തികൾ ഏകദൈവവിശ്വാസികളാകും.”

[മുഴുവൻ തെളിവുകളും അറിയാൻ ആഗ്രഹിക്കുന്നവർ, യഹോവയും യേശുവും ഒന്നാണോ? എന്ന വീഡിയോ ദയവായി കാണുക: [യഹോവയും യേശുവും ഒന്നാണോ?]

പേരുകൾ (സ്ത്രീകൾ)

പേരുകൾ (സ്ത്രീകൾ)

  1. അക്സ – Achsa (പാദസരം) 1ദിന, 2:49.
  2. അതാരാ – Atarah (കരീടം) 1ദിന, 2:29.
  3. അഥല്യാ – Athaliah (യഹോവ വലിയവൻ) 2ദിന, 22:2.
  4. അന – Anah (മറുപടി) ലപ, 36:2.
  5. അപ്പിയ – Apphia (ഫലേ, 1:2.
  6. അബി – Abi (എൻ്റെ അപ്പൻ) 2രാജാ, 18:2.
  7. അബീഗയിൽ – Abigail (അപ്പൻ സന്തോഷിക്കുന്നു) 1ശമൂ, 25:3.
  8. അബീതാൽ – Abital (മഞ്ഞുതുള്ളിയുടെ പിതാവ്) 1ദിന, 3:3.
  9. അബീയാ – Abiah (എൻ്റെ പിതാവ്) 1ദന, 2:24.
  10. അബീശഗ് – Abishag (തെറ്റിൻ്റെ പിതാവ്) 1രാജാ, 1:3.
  11. അബഹയിൽ – Abihail (ശൗര്യത്തിൻ്റെ പിതാവ്) 1ദിന, 2:29.
  12. അസൂബാ – Azubah (ത്യക്ത) 1രാജാ, 22:42.
  13. അഹീനോവം – Ahinoam (കൃപയുടെ സഹോദരി) 1ശമൂ, 14:50.
  14. അഹ്ലയീം – Ahlai (അതോ) 1ദിന, 2:31.
  15. ആദാ – Adah (ആഭരണം) ഉല്പ, 4:19.
  16. ആസ്നത്ത് – Asenath (നൈത് ദേവിക്കുള്ളവൾ) ഉല്പ, 41:45.
  17. ഈസേബേൽ – Jezebel (അചുംബിത) 1രാജാ, 16:31.
  18. എഗ്ലാ – Eglah (പശുക്കിടാവ്) 1ദന, 3:3.
  19. എഫ്രാത്ത് – Ephrath (ഫലപൂർണ്ണത) 1ദന, 2:19.
  20. എലീശബെത്ത് – Elisabeth (എൻ്റെ ദൈവം സത്യം) ലൂക്കൊ, 1:24.
  21. എലശേബ – Elisheba (സത്യത്തിൻ്റെ ദൈവം) പുറ, 6:23.
  22. എസ്ഥേർ – Esther (നക്ഷത്രം) എസ്ഥേ, 2:7.
  23. ഏഫാ – Ephah (ഇരുട്ട്) 1ദന, 2:46.
  24. ഒർപ്പാ – Orpah (കണ്ഠം) രൂത്ത്, 1:4.
  25. ഒഹൊലാ – Aholah (അവളുടെ സ്വന്തകൂടാരം) യെഹെ, 23:4.
  26. ഒഹൊലീബാ – Aholibah (എൻ്റെ കൂടാരം അവളിൽ) യെഹെ, 23:4.
  27. ഒഹൊലീബാമ – Aholibamah (ഉന്നതത്തിലെ കൂടാരം) ഉല്പ, 36:2.
  28. കന്ദക്ക – Candace (ആഘാതം) പ്രവൃ, 8:27.
    കെ
  29. കെതൂറാ – Keturah (സുഗന്ധം) ഉല്പ, 25:1.
  30. കെസീയ – Kezia (ലവംങ്ഗം/ സുന്ദരി) ഇയ്യോ, 42:14.
    കേ
  31. കേരെൻ-കപ്പൂക്ക് – Keren-happuch (പരിമളപ്പെട്ടി) ഇയ്യോ, 42:14.
    കൊ
  32. കൊസ്ബി – Cozbi (വ്യാജം പറയുന്നവൾ) സംഖ്യാ, 25:15.
    ക്ലേ
  33. ക്ലോവ – Chloe (പച്ചച്ചെടി) 1കൊരി, 1:11.
    കൗ
  34. ക്ലൗദിയ – Claudia (മുടന്തുള്ളത്) 2തിമൊ, 4:21.
    ഗോ
  35. ഗോമെർ – Gomer (പരിപൂർണ്ണത) ഹോശേ, 1:3.
  36. തബീഥാ – Tabitha (പ്രവൃ, 9:36.
    താ
  37. താഫത്ത് – Taphath (മൂരിൻ്റെ തുള്ളി) 1രാജാ, 4:11.
  38. താമാർ – Tamar (ഈന്തപ്പന) ഉല്പ, 38:6.
    തി
  39. തിമ്നാ – Timna (തടയുന്നത്) ഉല്പ, 36:12.
  40. തിർസാ – Tirzah (സൗഭാഗ്യമുള്ളത്) സംഖ്യാ, 26:33.
    ത്രു
  41. ത്രുഫൈന – Tryphena (കോമളം) റോമ, 16:12.
  42. ത്രുഫോസ – Tryphosa (നേർമയുള്ള) റോമ, 16:12.
  43. ദമരീസ് – Damaris (സൗമ്യ) പ്രവൃ, 17:34.
    ദീ
  44. ദീനാ – Dinah (സാമർത്ഥ്യം) ഉല്പ, 30:21.
    ദെ
  45. ദെബോരാ – Deborah (തേനീച്ച) ഉല്പ, 35:8.
  46. ദെലീലാ – Delilah (ദുർബ്ബലമായത്) ന്യായാ, 16:4.
    ദ്രു
  47. ദ്രുസില്ല – Drusilla (മഞ്ഞിനാൽ നനയപ്പെട്ടത്) പ്രവൃ, 24:24.
  48. നയമാ – Naamah (സൗന്ദര്യം) ഉല്പ, 4:22.
  49. നയരാ – Naarah (കർത്താവിൻ്റെ പൈതൽ) 1ദാന,4:5.
    നും
  50. നുംഫാ – Nymphas (മണവാളൻ) കൊലൊ, 4:15.
    നെ
  51. നെഹുഷ്ഠാ – Nehushta (താമ്രം) 2രാജാ, 24:8.
    നൊ
  52. നൊവൊമി – Naomi (എൻ്റെ ആനന്ദം) രൂത്ത്, 1:2.
    നോ
  53. നോവദ്യാ – Noadiah (യഹോവ കൂട്ടിച്ചേർക്കുന്നു) നെഹെ, 6:14.
  54. നോവാ – Noah (വിശ്രമം) സംഖ്യാ, 26:33.
    പൂ
  55. പൂവാ – Puah (സന്തോഷം) പുറ, 1:15.
    പെ
  56. പെനിന്നാ – Peninnah (പവിഴം) 1ശമൂ, 1:2.
  57. പെർസിസ് – Persis (വേർതിരിക്കുന്നത്) റോമ, 16:12.
    പ്രി
  58. പ്രിസ്ക, പ്രിസ്കില്ല – Priscilla (യോഗ്യമായ) റോമ, 16:3.
    ഫേ
  59. ഫേബ – Phebe (പ്രഭ/തേജസ്വിനി) റോമ, 16:1.
  60. ബത്ത്-ശൂവാ – Bath-shua (ശൂവായുടെ മകൾ) 1ദിന, 2:3.
  61. ബത്ത്-ശേബ – Bath-sheba (ശപഥത്തിൻ്റെ പുത്രി) 2ശമൂ, 11:3.
  62. ബയര – Baara (ബുദ്ധിഹീനത) 1ദിന, 8:8.
    ബാ
  63. ബാശെമത്ത് – Basmath (സുഗന്ധി) 1രാജാ, 4:15.
  64. ബാസമത്ത് – Bashemath (പരിമളം) ഉല്പ, 26:34.
    ബി
  65. ബിഥ്യ – Bithiah (യഹോവയുടെ പുത്രി) 1ദിന, 4:18.
  66. ബിൽഹ – Bilhah (ഭീരുത്വം) ഉല്പ, 29:29.
    ബെ
    ബെർന്നീക്ക – Bernice (വിജയിനി) പ്രവൃ, 25:13.
  67. മത്രേദ് – Matred (ഒഴിപ്പിക്കൽ) ഉല്പ, 36:39.
  68. മയഖ – Maacah (മർദ്ദനം) 2ശമൂ, 3:3.
  69. മറിയ – Mary (കൈപ്പുള്ള) മത്താ, 1:18.
  70. മഹലത്ത് – Mahalath (സംഗീതോപകരണം) 2ദിന, 11:18.
  71. മഹ്ലാ – Mahlah (രോഗം) സംഖ്യാ, 26:33.
    മാ
  72. മാർത്ത – Martha (മാന്യവനിത) ലൂക്കൊ, 10:38.
    മി
  73. മിര്യാം – Miriam (കൈപ്പുള്ള) സംഖ്യാ, 26:59.
  74. മിൽക്കാ – Milcah (രാജ്ഞി) ഉല്പ, 11:29.
    മീ
  75. മീഖൾ – Michal (ദൈവത്തെപ്പോലെ ആരുള്ളു) 1ശമൂ, 14:49.
  76. മീഖായ – Michaiah (യഹോവയെപ്പോലെ ആരുള്ളു) 2ദിന, 13:2.
    മെ
  77. മെശൂല്ലേമെത്ത് – Meshullemeth (പകരം കൊടുക്കുന്നവൾ) 2രാജാ, 21:19.
  78. മെഹെതബേൽ – Mehetabel (ദൈവം നന്മ ചെയ്യുന്നു) ഉല്പ, 36:39.
    മേ
  79. മേരബ് – Merab (പെരുപ്പമുള്ള) 1ശമൂ, 14:49.
    യാ
  80. യായേൽ – Jael (കോലാട്) ന്യായാ, 4:17.
    യി
  81. യിസ്ക – Iscah (തുറിച്ചുനോക്കുന്നവൾ) ഉല്പ, 11:29.
    യു
  82. യുവൊദ്യ – Euodias (സൃരഭ്യം) ഫിലി, 4:2.
    യൂ
  83. യൂനീക്ക – Eunice (ഉത്കൃഷ്ടമായ) 2തിമൊ, 1:5.
  84. യൂലിയ – Julia (പിരിഞ്ഞ മുടിയുള്ളത്) റോമ, 16:15.
    യെ
  85. യെഖൊല്യാ – Jecoliah (യഹോവ പ്രാപതൻ) 2ദിന, 26:3.
  86. യെദീദാ – Jedidah (യഹോവയ്ക്ക് പ്രിയപ്പെട്ടത്) 2രാജാ, 22:1.
  87. യെമീമ – Jemima (പ്രാവ്) ഇയ്യോ, 42:14.
  88. യെരീയോത്ത് – Jerioth (കൂടാര മറശ്ശീലകൾ) 1ദിന, 2:18.
  89. യെരൂശാ – Jerusha (കൈവശപ്പെടുത്തിയത്) 2രാജാ, 15:33.
  90. യെഹൂദീത്ത് – Judith (സ്തുതിക്കപ്പെട്ടത്) ഉല്പ, 26:36.
  91. യെഹുദീയ – Jehudijah (സ്തുതിക്കപ്പെട്ടത്) 1ദിന, 4:18.
  92. യെഹോവദ്ദാൻ – Jehoaddan (യഹോവ അവളുടെ ആഭരണം) 2രാജാ, 14:2.
  93. യെഹോശബത്ത് – Jehoshabeath (യഹോവ ന്യായം വിധിച്ചു) 2ശമൂ, 22:11.
  94. യെഹോശേബ – Jehosheba (യഹോവ അവളുടെ ശബഥം) 2രാജാ, 11:2.
    യോ
  95. യോഖേബെദ് – Jochebed (യഹോവ അവളുടെ തേജസ്സ്) പുറ, 6:20.
  96. യോഹന്നാ – Joanna (ദൈവത്തിൻ്റെ കൃപ) ലൂക്കൊ, 24:10.
    രാ
  97. രാഹാബ് – Rahab (മര്യാദയില്ലാത്ത) യോശു, 6:17.
    രി
  98. രിസ്പാ – Rizpah (ചുട്ടുപഴുത്ത) 2ശമൂ, 3:7.
    രൂ
  99. രൂത്ത് – Ruth (സഖി) രൂത്ത്, 1:4.
  100. രൂഹമ – Ruhamah (കരുണ ലഭിച്ചവൾ) ഹോശേ, 2:1.
    രെ
  101. രെയൂമ- Reumah (ഉയർന്ന) ഉല്പ, 22:24.
    രോ
  102. രോദാ – Rhoda (റോസാ പുഷ്പം) പ്രവൃ, 12:13.
    റാ
  103. റാഹേൽ – Rachel (പെണ്ണാട്) ഉല്പ, 29:6.
    റി
  104. റിബെക്കാ – Rebekah (സൗന്ദര്യമുള്ള യുവതി) ഉല്പ, 24:15.
    ലു
  105. ലുദിയ – Lydia (കുനിയുന്നത്) പ്രവൃ, 16:14.
    ലേ
  106. ലേയാ – Leah (തളർന്നത്) ഉല്പ, 29:16.
    ലോ
  107. ലോരൂഹമാ – Loruhamah (കരുണ ലഭിക്കാത്തവൾ) ഹോശേ, 1:6.
  108. ലോവീസ് – Lois (ആഗ്രഹിക്കത്തക്കത്) 2തിമൊ, 1:5.
  109. വസ്ഥി – Vashti (സന്മനസ്സ്) എസ്ഥേ, 1:9.
  110. ശലോമ – Salome (സമാധാനം) മർക്കൊ, 16:1.
    ശി
  111. ശിപ്ര – Shiphrah (സൗന്ദര്യം) പുറ, 1:15.
  112. ശിമെയാത്ത് – Shimeath (അനുസരണം) 2ദിന, 24:26.
  113. ശിമ്രീത്ത് – Shimrith (പ്രകാശനം) 2ദിന, 24:26.
    ശൂ
  114. ശൂവാ – Shua (സമൃദ്ധി) 1ദന, 7:32.
  115. ശൂശന്ന – Susanna (വെള്ളത്താമര) ലൂക്കൊ, 8:3.
    ശെ
  116. ശെബാ – Sheba (ശാന്തത) 1രാജാ, 10:1.
  117. ശെയെരാ – Sherah (ചാർച്ചക്കാരത്തി) 1ദിന, 7:24.
  118. ശെലോമിത്ത് – Shelomith ( സമാധാനപൂർണ്ണം) ലേവ്യ, 24:11.
  119. സഫീര – Sapphira (സൗന്ദര്യമുള്ള) പ്രവൃ, 5:1.
  120. സബ്യാ – Zibiah (പെൺ കലമാൻ) 2രാജാ, 12:1.
    സാ
  121. സാറാ – Sarah (രാജകുമാരി) ഉല്പ, 17:15.
  122. സാറായി – Sarai (രാജ്ഞി) ഉല്പ, 17:15.
    സി
  123. സിപ്പോറ – Zipporah (ചെറിയ പക്ഷി) പുറ, 2:21.
  124. സില്പ – Zilpah (ഒരുതുള്ളി) ഉല്പ, 29:24.
  125. സില്ലാ – Zillah (അന്ധകാരത്തിൻ്റെ നിഴൽ) ഉല്പ, 4:19.
    സു
  126. സുന്തുക – Syntyche (ഭാഗ്യമുള്ളത) ഫിലി, 4:2.
  127. സെബീദാ – Zebudah (ദത്തം) 2രാജാ, 23:36.
    സെ
  128. സെരൂയാ – Zeruiah (വേദനിക്കപ്പെട്ടു) 1ദിന, 2:16.
  129. സേരഹ് – Serah (സമൃദ്ധി) ഉല്പ, 46:17.
    സേ
  130. സേരെശ് – Zeresh (നക്ഷത്രം) എസ്ഥേ, 5:10.
    സോ
  131. സോബേബ – Zobebah (നീരുള്ളത്) 1ദന, 4:8.
  132. ഹഗ്ഗീത് – Haggith (നർത്തകി) 2ശമൂ, 3:4.
  133. ഹദസ്സ – Hadassah (കൊഴുന്ത്) എസ്ഥേ, 2:7.
  134. ഹന്നാ – Hannah (കൃപ) 1ശമൂ, 1:2.
  135. ഹമൂതൽ – Hamutal (അവൻ്റെ ചൂടിൻ്റെ നിഴൽ) 2രാജാ, 23:31.
  136. ഹമ്മോലേഖേത്ത് – Hammoleketh (രാജ്ഞി) 1ധദിന, 7:18.
  137. ഹവ്വാ – Eve (ജീവൻ) ഉല്പ, 3:20.
  138. ഹസ്സെലൊല്പോനി – Hazelelponi (എന്നെ രക്ഷിക്കണമേ) 1ദിന, 4:3.
    ഹാ
  139. ഹാഗാർ – Hagar (അലയുന്ന) ഉല്പ, 16:1.
    ഹു
  140. ഹുൽദാ – Huldah (രാജകുമാരി) 2രാജാ, 22:14.
    ഹൂ
  141. ഹൂശീം – Hushim (ധ്രുതഗതിക്കാരായ) 1ദിന, 8:8.
    ഹെ
  142. ഹെബ്സീബാ – Hephzibah (എൻ്റെ പ്രമോദം അവളിൽ) 2രാജാ, 21:1.
  143. ഹെരോദ്യ – Herodias (വീരൻ്റെ പുത്രി) മർക്കൊ, 6:17.
  144. ഹേലാ – Helah (രോഗി) 1ദിന, 4:5.
    ഹൊ
  145. ഹൊഗ്ലാ – Hoglah (തിത്തിരിപ്പക്ഷി) സംഖ്യാ, 26:33.
    ഹോ
  146. ഹോദേശ് – Hodesh (പുതിയ ചന്ദ്രൻ) 1ദിന, 8:9.

മശീഹമാർ

അനേകർക്കും മശീഹ എന്നാൽ യേശു മശീഹയും ക്രിസ്തു എന്നാൽ യേശു ക്രിസ്തുവും മാത്രമാണ്. അതായത്, ബൈബിളിലെ ഏക ക്രിസ്തു യേശു മാത്രമാണെന്നാണ് പലരുടെയും ധാരണ. മറ്റൊരു മശീഹ അഥവാ, ക്രിസ്തു എന്നു കേൾക്കുന്നതുതന്നെ പലർക്കും അസ്വസ്ഥതയാണ്. എന്നാൽ, ബൈബിളിൽ അനേകം മശീഹമാർ ഉള്ളതായി പറഞ്ഞിട്ടുണ്ട്.

മശീഹ എന്ന എബ്രായപദത്തിനും ക്രിസ്തു എന്ന ഗ്രീക്കുപദത്തിനും അഭിഷിക്തൻ എന്നാണ് അർത്ഥം. അഥവാ, ദൈവത്താൽ അഭിഷേകം പ്രാപിച്ചവൻ എന്നാണ്. ദൈവം തൻ്റെ ശുശ്രൂഷകൾ ചെയ്യാൻ മനുഷ്യരെ തൻ്റെ ആത്മാവിനാൽ ശക്തിപ്പെടുത്തുന്ന കർമ്മമാണ് അഭിഷേകം. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, ദൈവം തൻ്റെ ശുശ്രൂഷകരായി തിരഞ്ഞെടുക്കുന്ന വ്യക്തികൾക്ക് കൊടുക്കുന്ന ഔദ്യോഗിക നിയമന കർമ്മമാണ് അഭിഷേകം. പഴയനിയമത്തിൽ പുരോഹിതന്മാരും (ലേവ്യ, 4:3), പ്രവാചകന്മാരും (1രാജാ, 19:16), രാജാക്കന്മാരും (1ശമൂ, 12:3) അഭിഷേകം ചെയ്യപ്പെട്ടിരുന്നു.

പുതിയനിയമത്തിലെ പ്രധാന അഭിഷിക്തൻ യേശുവാണ്. (യെശ, 61:1-2; ലൂക്കൊ, 4:18; പ്രവൃ, 10:38). യേശുവിനെ കൂടാതെ പുതിയനിയമത്തിൽ പറഞ്ഞിരിക്കുന്ന രണ്ട് അഭിഷിക്തനുണ്ട്: മോശെയും. (എബ്രാ, 11:24-26) യിസ്രായേലും. (ഗലാ, 3:16).അഭിഷിക്തൻ അഥവാ, ക്രിസ്തു എന്ന് പറഞ്ഞിട്ടില്ലെങ്കിലും യോഹന്നാൻ സ്നാപകനും അഭിഷിക്തനാണ്. (ലൂക്കൊ, 1:15; 1:41). പഴയനിയമ പ്രവാചകന്മാരെയും അഭിഷിക്തരെന്ന് പുതിയനിയമത്തിൽ പറഞ്ഞിട്ടുണ്ട്. (1പത്രൊ, 1:10,11).

പഴയനിയമത്തിൽ, മോശെ തുടങ്ങിയുള്ള പ്രവാചകന്മാരും, അഹരോൻ തുടങ്ങിയുള്ള പുരോഹിതന്മാരും, ശൗൽ തുടങ്ങിയുള്ള രാജാക്കന്മാരും അഭിഷിക്തർ ആണെങ്കിലും, “എൻ്റെ അഭിഷിക്തൻ” (1ശമൂ, 2:35; സങ്കീ, 132:10), “എൻ്റെ അഭിഷിക്തന്മാർ” (1ദിന, 16:22; സങ്കീ, 105:15) എന്ന് യഹോവ വിശേഷിപ്പിക്കുന്നതും; “നിൻ്റെ അഭിഷിക്തൻ” (സങ്കീ, 84:9; 89:38; 89:51; 132:10; ഹബ, 3:13) “തൻ്റെ അഭിഷിക്തൻ” (സങ്കീ, 20:6; 28:8) എന്ന് ഭക്തന്മാർ യഹോവയോടു പറയുന്നതും യിസ്രായേലിനെക്കുറിച്ചാണ്. ദാവീദിൻ്റെ വാഗ്ദത്തസന്തതിയായ അഭിഷിക്ത രാജാവ് ദാവീദിൻ്റെ സ്വന്തപുത്രനല്ല; യിസ്രായേലാണ്. “യഹോവ തന്റെ രാജാവിന്നു മഹാരക്ഷ നല്കുന്നു; തന്റെ അഭിഷിക്തന്നു ദയ കാണിക്കുന്നു; ദാവീദിന്നും അവന്റെ സന്തതിക്കും എന്നെന്നേക്കും തന്നേ.” (2ശമൂ, 22:51). ദാവീദിൻ്റെ വാഗ്ദത്തസന്തതി നിത്യരാജാവാണ്. (2ശമൂ, 7:13,16; 1ദിന, 17:11,12,14; സങ്കീ, 89:3-4,29,36,37; ദാനീ, 7:13-14,18,21,27). ഈ വാഗ്ദത്ത സന്തതിയായ യിസ്രായേലാണ് പഴയനിയമത്തിലെ പ്രധാന അഭിഷിക്തൻ അഥവാ, മശീഹ. (1ശമൂ, 2:10; 2:35; 22:51; 1ദിന, 16:22; സങ്കീ, 2:2; 20:6; 28:8; 84:9; 89:38; 89:51; 105:15; 132:10; 132:17). പില്ക്കാലത്ത് ദാവീദിൻ്റെ സന്തതി/പുത്രൻ എന്ന പ്രയോഗം മശീഹയുടെ പര്യായമായി മാറി. (മത്താ, 22:42; മർക്കൊ, 10:47). അതുകൊണ്ടാണ്, സ്വന്തജനത്തെ അവരുടെ പാപങ്ങളിൽനിന്ന് രക്ഷിക്കാൻ അവൻ്റെ ദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയായ യേശു ലോകത്തിൽ വെളിപ്പെട്ടപ്പോൾ, ദാവീദിൻ്റെ പുത്രനെന്ന് അറിയപ്പെട്ടത്: (മത്താ, 1:1,21; ലൂക്കൊ, 1:68; 1തിമൊ, 3:14-16; 2തിമൊ, 2:8; എബ്രാ, 2:14,15).

ബൈബിളിൽ അഭിഷിക്തരെന്ന് മനസ്സിലാക്കാൻ കഴിയുന്നവരും പേർ പറയപ്പെട്ടവരുമായ ഇരുപത് പേരുണ്ട്. അതിൽ താരതമ്യേന വ്യത്യസ്തരായ അഞ്ച് പേരുണ്ട്. അവർ യഥാക്രമം; യിസ്രായേൽ, മോശെ, കോരെശ്, യോഹന്നാൻ സ്നാപകൻ, യേശുക്രിസ്തു എന്നിവരാണ്. അവരെക്കുറിച്ച് അല്പമായി പറഞ്ഞശേഷം, മുഴുവൻ മശീഹമാരെയും കാണാം:

1. യിസ്രായേൽ: പഴയപുതിയ നിയമങ്ങളിൽ ഉള്ള ഏക അഭിഷിക്തൻ യിസ്രേയേലാണ്. പഴയനിയമം: “യഹോവ തന്റെ ജനത്തിന്റെ ബലമാകുന്നു; തന്റെ അഭിഷിക്തന്നു അവൻ  രക്ഷാദുർഗ്ഗം തന്നേ.” (സങ്കീ, 28:8. ഒ.നോ: 1ശമൂ, 2:10; 2:35; 2ശമൂ, 22:51; 1ദിന, 16:22; സങ്കീ, 2:2; 18:50; 20:6; 45:7; 84:9; 89:38; 89:51; 105:15; 132:10; വിലാ, 4:20; ഹബ, 3:13.. പുതിയനിയമം: “ഏഴാമത്തെ ദൂതൻ ഊതിയപ്പോൾ: ലോകരാജത്വം നമ്മുടെ കർത്താവിന്നും അവന്റെ ക്രിസ്തുവിന്നും ആയിത്തീർന്നിരിക്കുന്നു; അവൻ  എന്നെന്നേക്കും വാഴും എന്നു സ്വർഗ്ഗത്തിൽ ഒരു മഹാഘോഷം ഉണ്ടായി.” (വെളി, 11:15. ഒ.നോ: യോഹ, 12:34; പ്രവൃ, 4:26; ഗലാ, 3:16; വെളി, 12:10; 20:4; 20:6). പഴയനിയമത്തിൽ പുരോഹിതൻ, പ്രവാചകൻ രാജാവ് എന്നീ മൂന്ന് പദവികളുമുള്ള ഏക മശീഹ യിസ്രായേലാണ്.. (സങ്കീ, 110:4; 1ദിന, 16:22; ദാനീ, 7:27). ക്രിസ്തു തൻ്റെ മരണവിധം സൂചിപ്പിച്ചപ്പോൾ (യോഹ, 12:32-33), പുരുഷാരം അവനോടു പറഞ്ഞത്: ക്രിസ്തു എന്നേക്കും ഇരിക്കും എന്നു ഞങ്ങൾ ന്യായപ്രമാണത്തിൽ വായിച്ചുകേട്ടിരിക്കുന്നു” എന്നാണ്. (യോഹ, 12:34). ആ ക്രിസ്തു യിസ്രായേലാണ്. എന്തെന്നാൽ, പൂർവ്വപിതാക്കന്മാരുടെയും ദാവീദിൻ്റെയും വാഗ്ദത്ത സന്തതിയും നിശ്ചലകൃപകളുടെ അവകാശിയും വിശേഷാൽ ദൈവത്തിൻ്റെ പുത്രനും ആദ്യജാതനും ദൈവത്തിൻ്റെ സകല അനുഗ്രഹങ്ങളുടെയും വാഗ്ദത്തങ്ങളുടെയും അവകാശിയുമാണ് യിസ്രായേൽ. (ഉല്പ, 22:17-18; 26:5; 28:13-14; സങ്കീ, 89:29-37; യെശ, 55:3; പുറ, 4:22-23; സങ്കീ, 2:7; ഹോശേ, 11:1). ബൈബിൾ വെളിപ്പെടുത്തുന്ന ദൈവത്തിൻ്റെ വാഗ്ദത്ത സന്തതി യിസ്രായേലാണ്. അവൻ്റെ വാഗ്ദത്തങ്ങൾ അവന് നിവൃത്തിച്ചുകൊടുക്കാൻ, അവൻ്റെ ദൈവം എടുത്ത മനുഷ്യപ്രത്യക്ഷതയാണ്, യേശുവെന്ന ക്രിസ്തു. (മത്താ, 1:21; ലൂക്കൊ, 1:68; 1തിമൊ, 3:14-16; എബ്രാ, 2:14-16). വാഗ്ദത്തം ലഭിച്ച സന്തതിയായ യിസ്രായേലിനെയും അവൻ്റെ ഉദ്ധാരണത്തിനായി ദൈവത്താൽ വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയായ യേശുവിനെയും പൗലൊസ് തൻ്റെ ലേഖനത്തിൽ വേർതിരിച്ചു കാണിച്ചിട്ടുണ്ട്. (ഗലാ, 3:16-19). സത്യവേദപുസ്തകം സമകാലിക പരിഭാഷയോ, മലയാളം ബൈബിൾ നൂതന പരിഭാഷയോ, കെ.ജെ.വിയോ നോക്കുക. ലോകാവകാശി എന്നാണ് പൗലൊസ് യിസ്രായേലിനെ വിശേഷിപ്പിക്കുന്നത്. (റോമ, 4:13). എന്തെന്നാൽ, ഈ ഭൂമിയുടെ അവകാശിയും ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവും യിസ്രായേലാണ്. (2ശമൂ, 7:12; 1ദിന, 7:11; സങ്കീ, 2:6; 20:9; 21:1,7; 45:1,5,11; 61:6; 72:1; 89:29, 36,37; 110:2; യെശ, 32:1; ദാനീ, 2:44; 7:13-14,18,21,27). അമ്മയുടെ ഉദരത്തിൽ ഇരിക്കയിൽ തന്നേ പേർ വിളിക്കപ്പെട്ടവനും. ദൈവത്തിൻ്റെ ക്രിസ്തു അഥവാ, അഭിഷിക്തനായ ബൈബിളിലെ ഏകജാതിയും യിസ്രായേലാണ്. (യെശ, 49:1-3). രണ്ടാം സങ്കീർത്തനത്തിലെ യഥാർത്ഥ അഭിഷിക്തൻ യിസ്രായേലാണ്. എന്നാൽ, അവൻ്റെ വീണ്ടെടുപ്പുകാരനായ ക്രിസ്തുവിൽ ആ പ്രവചനം ആരോപിച്ചിട്ടുണ്ട്. യേശുവിലൂടെയാണ് യിസ്രായേലിൻ്റെ വാഗ്ദത്തങ്ങളെല്ലാം നിവൃത്തിയാകുന്നത്. അതുകൊണ്ടാണ് ആ പ്രവചനം യേശുവെന്ന ക്രിസ്തുവിൽ ആരോപിച്ചിരിക്കുന്നത്. (പ്രവൃ, 13:32-39; 3:25-26). ഭൂമിയിലെ രാജാക്കന്മാർ വിരോധമായി കൂടിവരുന്ന അഭിഷിക്തൻ യിസ്രായേലാണെന്ന് ചരിത്രത്തിലേക്ക് നോക്കിയാലും മനസ്സിലാക്കാം. യിസ്രായേലിൻ്റെ അനുഗ്രഹങ്ങളും അഭിധാനങ്ങളും വാഗ്ദത്തങ്ങളും അനവധിയാണ്. യിസ്രായേലെന്ന ദൈവത്തിൻ്റെ ക്രിസ്തുവിനെ അഥവാ, അഭിഷിക്തനായ രാജാവിനെ അറിയാതെയും പഠിക്കാതെയും ബൈബിൾ യഥാർത്ഥമായി മനസ്സിലാക്കാൻ ആർക്കും കഴിയില്ല. എന്തെന്നാൽ, യേശു ലോകത്തിൽ വന്നത്, ന്യായപ്രമാണത്തെ അഥവാ, യിസ്രായേലിനോടുള്ള ദൈവത്തിൻ്റെ വാഗ്ദത്തങ്ങളെല്ലാം ഒരു വള്ളിക്കോ, പുള്ളിക്കോപോലും മാറ്റം വരാതെ സകലതും നിവൃത്തിക്കാനാണ്. (മത്താ, 5:17-18).

2. മോശെ: പഴയനിയമത്തിൽ മശീഹ എന്ന് മോശെയെ അക്ഷരംപ്രതി പറഞ്ഞിട്ടില്ല; പുതിയനിയമത്തിലാണ് പറഞ്ഞിട്ടുള്ളത്. എന്തെന്നാൽ, പഴയനിയമത്തിൽ മോശെയുടെ കാലത്ത് അവനെ അഭിഷേകം ചെയ്യിക്കാൻ ഒരു പ്രവാചകനോ, അഭിഷിക്തനോ ഇല്ലായിരുന്നു. എന്നാൽ, മോശെയെ ദൈവം നേരിട്ട് പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്തിരുന്നു എന്നതിൻ്റെ വ്യക്തമായ സൂചനയുണ്ട്. ദൈവം പറയുന്നത് ശ്രദ്ധിക്കുക: “അപ്പോൾ യഹോവ മോശെയോടു കല്പിച്ചതു: യിസ്രായേൽമൂപ്പന്മാരിൽവെച്ചു ജനത്തിന്നു പ്രമാണികളും മേൽവിചാരകന്മാരും എന്നു നീ അറിയുന്ന എഴുപതു പുരുഷന്മാരെ സമാഗമനകൂടാരത്തിന്നരികെ നിന്നോടുകൂടെ നിൽക്കേണ്ടതിന്നു എന്റെ അടുക്കൽ കൂട്ടിക്കൊണ്ടു വരിക. അവിടെ ഞാൻ ഇറങ്ങിവന്നു നിന്നോടു അരുളിച്ചെയ്യും; ഞാൻ നിന്റെമേലുള്ള ആത്മാവിൽ കുറെ എടുത്തു അവരുടെ മേൽ പകരും. നീ ഏകനായി വഹിക്കാതിരിക്കേണ്ടതിന്നു അവർ നിന്നോടുകൂടെ ജനത്തിന്റെ ഭാരം വഹിക്കും.” (സംഖ്യാ, 11:16-17). ദൈവം മോശെയെ ആത്മാവിനാൽ അഭിഷേകം ചെയ്തിരുന്നു എന്നതിൻ്റെ തെളിവാണ് മേല്പറഞ്ഞ വേദഭാഗം. അടുത്തവാക്യം നോക്കുക: “എന്നാറെ യഹോവ ഒരു മേഘത്തിൽ ഇറങ്ങി അവനോടു അരുളിച്ചെയ്തു, അവന്മേലുള്ള ആത്മാവിൽ കുറെ എടുത്തു മൂപ്പന്മാരായ ആ എഴുപതു പുരുഷന്മാർക്കു കൊടുത്തു; ആത്മാവു അവരുടെ മേൽ ആവസിച്ചപ്പോൾ അവർ പ്രവചിച്ചു; പിന്നെ അങ്ങനെ ചെയ്തില്ലതാനും.” (സംഖ്യാ, 11:25). മോശെയുടെ മേലുള്ള ദൈവത്തിൻ്റെ ആത്മാവിനെ കുറേ എടുത്ത്, എഴുപതു പുരുഷന്മാർക്കു കൊടുത്തപ്പോൾ അവരും പ്രവാചകന്മാരായി മാറിയതായി കാണാം. തന്മൂലം, ദൈവം മോശെയെ ശക്തമായി അഭിഷേകം ചെയ്തിരുന്നു എന്ന് മനസ്സിലാക്കാം. അതുകൊണ്ടാണ്, “യഹോവ അഭിമുഖമായി അറിഞ്ഞ മോശെയെപ്പോലെ ഒരു പ്രവാചകൻ യിസ്രായേലിൽ പിന്നെ ഉണ്ടായിട്ടില്ല” എന്ന് പഴയനിയമം പറയുന്നത്. (ആവ, 34:12). “മോശെ മിസ്രയീമ്യരുടെ സകലജ്ഞാനവും അഭ്യസിച്ചു വാക്കിലും പ്രവൃത്തിയിലും സമർത്ഥനായിത്തീർന്നു” എന്ന് പുതിയനിയമവും പറയുന്നു. (പ്രവൃ, 7:22). അതുകൊണ്ടാണ്, മോശെ എന്ന പുരുഷൻ, ഭൂതലത്തിലുള്ള സകല മനുഷ്യരിലും അതിസൗമ്യൻ ആയിരുന്നത്. (സംഖ്യാ, 12:3). ദൈവം മോശെയെക്കുറിച്ച് പറഞ്ഞൊരു സാക്ഷ്യമുണ്ട്: “എന്റെ ദാസനായ മോശെയോ അങ്ങനെയല്ല; അവൻ  എന്റെ ഗൃഹത്തിൽ ഒക്കെയും വിശ്വസ്തൻ ആകുന്നു. അവനോടു ഞാൻ അരുളിച്ചെയ്യുന്നതു മറപൊരുളായിട്ടല്ല അഭിമുഖമായിട്ടും സ്പഷ്ടമായിട്ടും അത്രേ; അവൻ യഹോവയുടെ രൂപം കാണുകയും ചെയ്യും.” (സംഖ്യാ, 12:7). തന്നെയുമല്ല, മോശെ ദൈവത്തിൻ്റെ അഭിഷിക്തൻ അഥവാ, ക്രിസ്തു ആണെന്ന് പുതിയനിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

“പ്രതിഫലം നോക്കിയതുകൊണ്ടു ഫറവോന്റെ പുത്രിയുടെ മകൻ എന്നു വിളിക്കപ്പെടുന്നതു നിരസിക്കയും മിശ്രയീമിലെ നിക്ഷേപങ്ങളെക്കാൾ ക്രിസ്തുവിന്റെ നിന്ദ വലിയ ധനം എന്നു എണ്ണുകയും ചെയ്തു.” (എബ്രാ, 11:25, 26). ഇത്, എബ്രായ ലേഖകൻ മോശെ എന്ന ക്രിസ്തു അഥവാ, അഭിഷിക്തനെക്കുറിച്ച് പറയുന്നതാണ്. എന്നാൽ, ക്രൈസ്തവർ ആകമാനം, ഈ വേദഭാഗത്തെ തെറ്റിദ്ധരിച്ചിരിക്കയാണ്. ഈ വാക്യപ്രകാരം, ദൈവപുത്രനായ ക്രിസ്തുവിൻ്റെ നിന്ദ വലിയ ധനമായി മോശെ എണ്ണിയെന്നാണ് പലരും മനസ്സിലാക്കുന്നത്. അവിടെ പറ്റിയതെന്താണെന്ന് ചോദിച്ചാൽ; മശീഹ (Messiah) എന്ന എബ്രായ പദത്തെ അഭിഷിക്തൻ (Anointed) എന്ന് പഴയനിയമത്തിൽ പരിഭാഷ ചെയ്താണ്  ചേർത്തിരിക്കുന്നത്. എന്നാൽ, ക്രിസ്റ്റോസ് (christos) എന്ന ഗ്രീക്കുപദത്തെ അഭിഷിക്തൻ (Anointed) എന്ന് പരിഭാഷ ചെയ്യാതെ, ക്രിസ്തുവെന്ന് ലിപ്യന്തരണം ചെയ്താണ് പുതിയനിയമത്തിൽ ചേർത്തിരിക്കുന്നത്. അതായത്, എബ്രായർ 9:26-ൽ പറഞ്ഞിരിക്കുന്ന ക്രിസ്തു അഥവാ, അഭിഷിക്തൻ യഥാർത്ഥത്തിൽ യേശുവല്ല; മോശെയാണ്. “അഭിഷിക്തൻ്റെ നിന്ദ വലിയ ധനം എന്നു എണ്ണി” എന്നാണ് പരിഭാഷ ചെയ്യേണ്ടിയിരുന്നത്. എന്നാൽ, ക്രിസ്റ്റൊസ് എന്ന ഗ്രീക്കുപദത്തെ അഭിഷിക്തൻ എന്ന് പരിഭാഷ ചെയ്യാതെ, ക്രിസ്തു എന്ന് ലിപ്യന്തരണം ചെയ്തപ്പോൾ, അഭിഷിക്തനായ മോശെ യേശുവെന്ന ക്രിസ്തു ആണെന്ന് തെറ്റിദ്ധരിക്കപ്പെട്ടു. ആ വാക്യത്തെ യഥാർത്ഥത്തിൽ പരിഭാഷ ചെയ്യേണ്ടത് ഇപ്രകാരമാണ്: “മിസ്രയീമിലെ നിക്ഷേപങ്ങളെക്കാൾ അഭിഷിക്തൻ്റെ നിന്ദ വലിയ ധനം എന്നു എണ്ണുകയും ചെയ്തു.” (എബ്രാ, 11:26). മിസ്രയീമിലെ നിക്ഷേപങ്ങളെക്കാൾ ദൈവത്തിൻ്റെ അഭിഷിക്തനായിരുന്ന് നിന്ദ സഹിക്കുന്നത് വലിയ ധനം എന്നാണ് മോശ എണ്ണിയത്. ദൈവത്തിൻ്റെ അഭിഷിക്തനായിരുന്ന് നാല്പതുവർഷം മരുഭൂമിയിൽ ജനത്തിൻ്റെ നിന്ദ അനുഭവിച്ചവനാണ് മോശെ. ആ നിന്ദയെ ആണ് അവൻ ധനമായി എണ്ണിയത്. അല്ലാതെ, ദൈവപുത്രനായ ക്രിസ്തുവിന്റെ നിന്ദയല്ല മോശെ ധനമായി എണ്ണിയത്. പ്രസ്തുത വാക്യത്തിലെ ക്രിസ്തു അഥവാ, അഭിഷിക്തൻ യേശുവല്ല; മോശെയാണ് എന്നതിന്റെ പല തെളിവുകളും ബൈബിളിൽ ഉണ്ട്: 1. ക്രിസ്തു എന്നാൽ; അഭിഷിക്തൻ അഥവാ, ദൈവത്താൽ അഭിഷേകം പ്രാപിച്ച മനുഷ്യൻ എന്നാണ് അർത്ഥം. (ലൂക്കൊ, 3:22; പ്രവൃ, 4:27; 10:38). അഭിഷിക്തൻ ദൈവമല്ല; അഭിഷേക ദാതാവാണ് ദൈവം. (പ്രവൃ, 10:38). ഇക്കാര്യം നമ്മിൽ പലർക്കും അറിയില്ലെങ്കിലും, മോശെയ്ക്കും പഴയനിയമ ഭക്തന്മാർക്കും യിസ്രായേൽ ജനത്തിനും അറിയാം. തന്മൂലം, തന്നെപ്പോലെ ഒരു അഭിഷിക്തന്റെ നിന്ദ മോശെ വലിയ ധനമായി എണ്ണില്ല. 2. മോശെയുടെ വാക്കുകൾ കേൾക്കുക: “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക. (ആവ, 4:39). യഹോവയ്ക്ക് സമനായോ, സദൃശനായ ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരു ദൈവവും സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്ന് ആവർത്തിച്ചു സാക്ഷ്യം പറഞ്ഞവനാണ് മോശെ. (പുറ, 8:10; 9:14; 15:11; 20:3; 22:20; ആവ, 3:24; 4:35; 5:7; 6:4; 32:12,38; 33:26). ആ മോശെ ദൈവത്തിൻ്റെ നിന്ദയല്ലാതെ, യേശുവെന്ന ക്രിസ്തുവിൻ്റെ നിന്ദ വലിയ ധനമായി എണ്ണില്ല. 3. തന്നെപ്പോലൊരു പ്രവാചകനെന്നാണ് മോശെ ക്രിസ്തുവിനെക്കുറിച്ച് സാക്ഷ്യം പറഞ്ഞിരിക്കുന്നത്. (ആവ, 18:15,18). പ്രവൃത്തിയിലും വാക്കിലും ശക്തിയുള്ള പ്രവാചകനെന്ന് യേശുവിനെയും വാക്കിലും പ്രവൃത്തിയിലും സമർത്ഥനെന്ന് മോശെയെയും പുതിയനിയമത്തിൽ പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 24:19; പ്രവൃ, 7:22). ദൈവത്തിൻ്റെ നിന്ദയല്ലാതെ, തന്നെപ്പോലൊരു പ്രവാചകനെന്ന് താൻതന്നെ സാക്ഷ്യംപറഞ്ഞ യേശുവെന്ന ദൈവപുത്രൻ്റെ നിന്ദ മോശെ വലിയ ധനമായി എണ്ണില്ല. തന്മൂലം, എബ്രായലേഖകൻ പറയുന്ന അഭിഷിക്തൻ യേശുവെല്ല; മോശെയാണെന്ന് മനസ്സിലാക്കാം. മോശെ പ്രവാചകനും (ആവ, 18:15,18) പുരോഹിതനുമാണ്. (സങ്കീ, 99:6).

3. കോരെശ്: “യഹോവ തന്റെ അഭിഷിക്തനായ കോരെശിനോടു ഇപ്രകാരം അരുളിച്ചെയ്യുന്നു – അവന്നു ജാതികളെ കീഴടക്കി രാജാക്കന്മാരുടെ അരക്കച്ചകളെ അഴിക്കേണ്ടതിന്നും കതകുകൾ അവന്നു തുറന്നിരിക്കേണ്ടതിന്നും വാതിലുകൾ അടയാതിരിക്കേണ്ടതിന്നും ഞാൻ അവന്റെ വലങ്കൈ പിടിച്ചിരിക്കുന്നു.” (യെശ, 45:1). അഭിഷിക്തന്മാരിൽ ഏകജാതീയ രാജാവ് കോരെശാണ്. ബാബേൽ പ്രവാസത്തിൽനിന്നു യിസ്രായേൽ ജനത്തെ വിടുവിക്കാനാണ് ജാതീയ രാജാവായ കോരെശിനെ ദൈവം അഭിഷേകം ചെയ്തത്. (41:25; 44:28; 45:1-13; 48:14-20). ജനനത്തിനു മുമ്പേ നാമകരണം ചെയ്യപ്പെട്ടിട്ടുള്ള ഏഴുപേരിൽ ഒരാളാണ് കോരെശ്. (യെശ, 44:28; 45:1-3). കോരെശ് ജനിക്കുന്നതിനും 170 വർഷങ്ങൾക്ക് മുമ്പാണ് അവനെക്കുറിച്ചുള്ള ഈ പ്രവചനം. യെശയ്യാ പ്രവചനത്തിൻ്റെ നിവൃത്തിയാണ് 2ദിനവൃത്താന്തത്തിലും എസ്രായിലുമുള്ളത്. (36:22-23; 1:1,2).

4. യോഹന്നാൻ സ്നാപകൻ: “അവൻ കർത്താവിന്റെ സന്നിധിയിൽ വലിയവൻ ആകും; വീഞ്ഞും മദ്യവും കുടിക്കയില്ല; അമ്മയുടെ ഗർഭത്തിൽവെച്ചു തന്നേ പരിശുദ്ധാത്മാവുകൊണ്ടു നിറയും.” (ലൂക്കോ, 1:15). അടുത്തവാക്യം: “മറിയയുടെ വന്ദനം എലീശബെത്ത് കേട്ടപ്പോൾ പിള്ള അവളുടെ ഗർഭത്തിൽ തുള്ളി; എലീശബെത്ത് പരിശുദ്ധാത്മാവു നിറഞ്ഞവളായി, ഉച്ചത്തിൽ വിളിച്ചു പറഞ്ഞതു.” (ലൂക്കൊ, 1:41). യോഹന്നാനെ എവിടെയും അഭിഷിക്തൻ അഥവാ, ക്രിസ്തു എന്ന് വിളിച്ചതായി കാണുന്നില്ല. എന്നാൽ, യോഹന്നാൻ അമ്മയുടെ ഉദരത്തിൽ ഇരിക്കെതന്നെ ദൈവം അവനെ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്തതായി മേല്പറഞ്ഞ വേദഭാഗത്തുനിന്ന് മനസ്സിലാക്കാം. സാധാരണ നിലയിൽ ദൈവത്തിൻ്റെ ശുശ്രൂഷകൾ ചെയ്യാനുള്ള പ്രായവും പക്വതയും ആകുമ്പോഴാണ് ദൈവം അവനെ അഭിഷേകം ചെയ്യുന്നത്. ലേവ്യർ മുപ്പത് വയസ്സുമുതലാണ് ശുശ്രൂഷ ആരംഭിച്ചിരുന്നത്. (ലേവ്യ, 4:2,23; സംഖ്യാ, 4:30). യേശുവും ഏകദേശം മുപ്പത് വയസ്സ് മുതലാണ് ശുശ്രൂഷ ആരംഭിച്ചത്. (ലൂക്കൊ, 3:23). എന്നാൽ, യോഹന്നാൻ സ്നാപകൻ പ്രവചനംപോലെ, അമ്മയുടെ ഉദരത്തിൽവെച്ചുതന്നെ പരിശുദ്ധാത്മാവിനാൽ അഭിഷേകം പ്രാപിച്ചവനാണ്. എന്തന്നാൽ, ദൈവമുഖം കാണാതെയും ദൈവശബ്ദം കേൾക്കാതെയുമിരുന്ന നാന്നൂറ് വർഷത്തെ ഇരുണ്ട കാലഘട്ടത്തിനു ശേഷമാണ്, യോഹന്നാൻ വന്നത്. തന്മൂലം, അവനെ അഭിഷേകം ചെയ്യാൻ ന്യായപ്രമാണത്തിലെ മറ്റൊരു പ്രവാചകനും ഇല്ലായിരുന്നു. തന്നെയുമല്ല, ലോകസ്ഥാപനംമുതൽ ദൈവത്താൽ വാഗ്ദത്തം ചെയ്യപ്പെട്ട യേശുവിന് വഴി ഒരുക്കേണ്ടവനാണ് യോഹന്നാൻ. (ഉല്പ, 3:15). അതുകൊണ്ടാണ്, ദൈവം അവനെ ഗർഭത്തിൽവെച്ചുതന്നെ അഭിഷേകം ചെയ്ത്, അവനെ ലോകത്തിൻ്റെ മാലിന്യങ്ങളിൽ നിന്ന് വേർതിരിച്ചത്. അവൻ യിസ്രായേലിനു തന്നെത്താൻ കാണിക്കും നാൾവരെ അവൻ്റെ വാസം മരുഭൂമിയിൽ ആയിരുന്നു എന്നതും ഓർക്കുക. (ലൂക്കൊ, 1:80). ന്യായപ്രമാണത്തിലെ അവസാനത്തെ പ്രവാചകനായിരുന്നു യോഹന്നാൻ. (ലൂക്കൊ, 16:16).

5. യേശുക്രിസ്തു: “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ  നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൗഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 10:38). ബൈബിളിലെ അവസാനത്തെ ക്രിസ്തുവും ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തിരിക്കുന്ന ഏകവ്യക്തിയും നമ്മുടെ കർത്താവായ യേശുവാണ്. പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായവനാണ് യേശുവെന്ന വിശുദ്ധപ്രജ അഥവാ, പാപമറിയാത്ത മനുഷ്യൻ. (മത്താ, 1:20; ലൂക്കൊ, 1:35; 2:21; യോഹ, 8:40,46; 2കൊരി, 5:21). അതാണ്, ദൈവഭക്തിയുടെ മർമ്മം അഥവാ, ജീവനുള്ള ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാട് എന്ന് പറയുന്നത്. (1തിമൊ, 3:14-16; മത്താ, 1:21; ലൂക്കൊ, 1:68). അതായത്, ഏകദൈവം മനുഷ്യരുടെ രക്ഷയ്ക്കായി എടുത്ത ഒരു മനുഷ്യപ്രത്യക്ഷതയാണ്, യേശുവെന്ന ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പൂർണ്ണമനുഷ്യൻ. (യോഹ, 8:40,46). യേശുവിന് ഏകദേശം മുപ്പത് വയസ്സുള്ളപ്പോഴാണ്, യെശയ്യാപ്രവചനത്തിൻ്റെ നിവൃത്തിയായി, ദൈവം അവനെ പരിശുദ്ധാത്മാവിലും ശക്തിയാലും അഭിഷേകം ചെയ്തത്. (യെശ, 61:1-2; ലൂക്കൊ, 3:22-23; പ്രവൃ, 4:27; 10:38). അഭിഷേകാനന്തരമാണ്, ദൈവദൂതൻ്റെ പ്രവചനങ്ങളുടെ നിവൃത്തിയായി അവൻ ദൈവപിതാവിനാൽ, “ഇവൻ എൻ്റെ പ്രിയപുത്രൻ” എന്ന് വിളിക്കപ്പെട്ടത്. (ലൂക്കൊ, 1:32,35; 3:22). പിന്നെ വായിക്കുന്നത്; “യേശു ആത്മാവിന്റെ ശക്തിയോടെ ഗലീലെക്കു മടങ്ങിച്ചെന്നു; അവന്റെ ശ്രുതി ചുറ്റുമുള്ള നാട്ടിൽ ഒക്കെയും പരന്നു” എന്നാണ്. (ലൂക്കോ, 4:14). യോർദ്ദാനിൽ വെച്ചാണ് താൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയതെന്ന്, നസറെത്തിലെ പള്ളിയിൽവെച്ച് ശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട്, യേശുതന്നെ വ്യക്തമാക്കിയിട്ടുണ്ട്.. (യെശ, 61:1-2; ലൂക്കൊ, 4:16-21). പേർപറയപ്പെട്ട ഇരുപത് അഭിഷിക്തന്മാർ ബൈബിളിൽ ഉണ്ടെങ്കിലും യേശുവിനെപ്പോലെ അഭിഷേകം പ്രാപിച്ഛ മറ്റൊരാളില്ല. “പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു” എന്നാണ് ലൂക്കൊസ് രേഖപ്പെടുത്തിയിരിക്കുന്നത്. (ലൂക്കോ, 3:22). അതായത്, യേശുവിൻ്റെ മുഴുവൻ ശരീര രൂപത്തിലാണ് പരിശുദ്ധാത്മാവ് അവനിൽ വന്ന് ആവസിച്ചത്. അതുകൊണ്ടാണ്, “അവനിലല്ലോ ദൈവത്തിന്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നതു” എന്ന് പൗലൊസ് പറഞ്ഞത്. (കൊലൊ, 2:9). യിസ്രായേലിനെപ്പോലെ പുരോഹിതൻ, പ്രവാചകൻ രാജാവ് എന്നീ പദവികൾ യേശുവിനുമുണ്ട്. (എബ്രാ, 3:1; ലൂക്കൊ, 24:19; മത്താ, 2:2). പഴയനിയമത്തിൽ യേശുവെന്ന അഭിഷിക്തനില്ല; അവനെക്കുറിച്ചുള്ള പ്രവചനമാണ് ഉണ്ടായിരുന്നത്. (യെശ, 61:1-2; ലൂക്കൊ, 4:16-21. ഒ.നോ: ഉല്പ, 3:15; യെശ, 7:14; 9:6).

അഭിഷിക്തന്മാർ: ‘അഭിഷേകം’ എബ്രായയിൽ മശാഹ് (masah – Anoint) ആണ്. ദൈവത്താൽ അഭിഷേകം ചെയ്യപ്പെടുന്നവനാണ് മശീഹാ അഥവാ, ക്രിസ്തു. (2ശമൂ, 23:1; മത്താ, 1:1). ‘അഭിഷിക്തൻ’ എബ്രായയിൽ മശീഹ (masiah) ആണ്. ഗ്രീക്കിൽ ക്രിസ്റ്റൊസ് (christos) ആണ്. പഴയനിയമത്തിൽ അഭിഷേകത്തെ കുറിക്കുന്ന മശാഹ് എഴുപതോളം പ്രാവശ്യമുണ്ട്. അഭിഷിക്തനെ കുറിക്കുന്ന മശീഹ നാല്പതോളം പ്രാവശ്യമുണ്ട്. പുതിയനിയമത്തിൽ അഭിഷേകത്തെ കുറിക്കുന്നു ക്രിയൊ, ക്രിസ്മ എന്നിങ്ങനെ രണ്ട് പദങ്ങൾ എട്ടു പ്രാവശ്യമുണ്ട്. അഭിഷിക്തനെ കുറിക്കുന്ന ക്രിസ്തു അഥവാ, ക്രിസ്റ്റൊസ് അഞ്ചൂറ്റി എഴുപതോളം പ്രാവശ്യമുണ്ട്. പുതിയനിയമത്തിൽ അഭിഷിക്തനെ കുറിക്കുന്ന മശീഹ (Messias) എന്ന പദം സത്യവേദപുസ്തകത്തിൽ അഞ്ചുപ്രാവശ്യമുണ്ട്. എന്നാൽ, മൂലഭാഷയിൽ രണ്ടുപ്രാവശ്യമാണ് ഉള്ളത്. (യോഹ, 1:41; 4:25). ഇനി പഴയപുതിയ നിയമങ്ങളിൽ പേർപറഞ്ഞിരിക്കുന്ന എല്ലാ മശീഹമാരെയും അറിയാം:

1. പുരോഹിതനും പ്രവാചകനും രാജാവുമായ യിസ്രായേൽ. “യഹോവ തന്റെ ജനത്തിന്റെ ബലമാകുന്നു; തന്റെ അഭിഷിക്തന്നു അവൻ രക്ഷാദുർഗ്ഗം തന്നേ.” (സങ്കീ, 28:8)

2. പ്രവാചകനും പുരോഹിതനുമായ മോശെ. “മിസ്രയീമിലെ നിക്ഷേപങ്ങളെക്കാൾ അഭിഷിക്തൻ്റെ നിന്ദ വലിയ ധനം എന്നു എണ്ണുകയും ചെയ്തു.” (എബ്രാ, 11:26)

3. ആദ്യത്തെ മഹാപുരോഹിതനായ അഹരോൻ. “അവൻ അഹരോന്റെ തലയിൽ അഭിഷേകതൈലം ഒഴിച്ചു അവനെ അഭിഷേകം ചെയ്തു ശുദ്ധീകരിച്ചു.” (ലേവ്യ, 8:12. ഒ.നോ: പുറ, 40:13-16)

4. അഹരോൻ്റെ ആദ്യജാതനും പുത്രനും പുരോഹിതനുമായനാദാബ്. (പുറ, 40:13-16)

5. അഹരോൻ്റെ രണ്ടാമത്തെ പുത്രനും പുരോഹിതനുമായഅബീഹൂ. (പുറ, 40:13-16)

6. അഹരോൻ്റെ മൂന്നാമത്തെ പുത്രനും പുരോഹിതനുമായ എലെയാസാർ. (പുറ, 40:13-16)

7. അഹരോൻ്റെ നാലാമത്തെ പുത്രനും പുരോഹിതനുമായ ഈഥാമാർ. “അഹരോന്റെ പുത്രന്മാരുടെ പേരുകൾ ഇവ: ആദ്യജാതൻ നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ. പുരോഹിത ശുശ്രൂഷ ചെയ്‍വാൻ പ്രതിഷ്ഠിക്കപ്പെട്ടവരായി അഭിഷേകം ലഭിച്ച പുരോഹിതന്മാരായ അഹരോന്റെ പുത്രന്മാരുടെ പേരുകൾ ഇവ തന്നേ.” (സംഖ്യാ, 3:2. ഒ.നോ: പുറ, 40:13-16)

8. യിസ്രായേലിലെആദ്യത്തെ രാജാവായ ശൗൽ. “ദാവീദ് തന്റെ ആളുകളോടു: യഹോവയുടെ അഭിഷിക്തനായ എന്റെ യജമാനന്റെ നേരെ കയ്യെടുക്കുന്നതായ ഈ കാര്യം ചെയ്‍വാൻ യഹോവ എനിക്കു ഇടവരുത്തരുതേ; അവൻ യഹോവയുടെ അഭിഷിക്തനല്ലോ എന്നു പറഞ്ഞു. (1ശമൂ, 24:6. ഒ.നോ: 12:3; 12:5; 24:6; 24:10; 26:9; 26:11; 26:16; 26:23; 2ശമൂ, 1:14; 1:16)

9. യിസ്രായേലിലെ രണ്ടാമത്തെ രാജാവും ദൈവത്തിൻ്റെ ഹൃദയപ്രകാരമുള്ള പുരുഷനുമായ ദാവീദ്. “ദാവീദിന്റെ അന്ത്യവാക്യങ്ങളാവിതു: യിശ്ശായിപ്പുത്രൻ ദാവീദ് ചൊല്ലുന്നു; ഔന്നത്യം പ്രാപിച്ച പുരുഷൻ ചൊല്ലുന്നു; യാക്കോബിൻ ദൈവത്താൽ അഭിഷിക്തൻ, യിസ്രായേലിൻ മധുരഗായകൻ തന്നേ. (2ശമൂ, 23:1. ഒ.നോ: 22:51;  2ദിന, 6:42; സങ്കീ, 89:20; 132:17)

10. ദാവീദ് രാജാവിൻ്റെ മൂന്നാമത്തെ പുത്രനും ഹെബ്രോനിൽ രാജാവുമായ അബ്ശാലോം. “നമുക്കു രാജാവായി നാം അഭിഷേകം ചെയ്തിരുന്ന അബ്ശാലോമോ പടയിൽ പട്ടുപോയി. ആകയാൽ രാജാവിനെ തിരികെ കൊണ്ടുവരുന്ന കാര്യത്തിൽ നിങ്ങൾ അനങ്ങാതിരിക്കുന്നതു എന്തു എന്നു പറഞ്ഞു.” (2ശമൂ, 19:10)

11. യിസ്രായേലിൻ്റെ മൂന്നാമത്തെ രാജാവുംദൈവം ജ്ഞാനികളിൽ ജ്ഞാനിയുമാക്കിയ ശലോമോൻ. “സാദോക്പുരോഹിതൻ തൃക്കൂടാരത്തിൽനിന്നു തൈലക്കൊമ്പു കൊണ്ടുചെന്നു ശലോമോനെ അഭിഷേകം ചെയ്തു. അവർ കാഹളം ഊതി, ജനമൊക്കെയും ശലോമോൻരാജാവേ, ജയജയ എന്നു ഘോഷിച്ചു പറഞ്ഞു.” (1രാജാ, 1:39. ഒ.നോ: 1:34; 1:45; 5:1; 1ദിന, 29:22)

12. പുരോഹിതനായ സാദോക്ക്. “സാദോക്കിനെ പുരോഹിതനായിട്ടു അഭിഷേകം ചെയ്തു.” (1ദിന, 29:22)

13. അരാം രാജാവായ ഹസായേൽ. “യഹോവ ഏലീയാവിനോടു അരുളിച്ചെയ്തതെന്തെന്നാൽ: നീ പുറപ്പെട്ടു ദമ്മേശെക്കിന്റെ മരുഭൂമിവഴിയായി മടങ്ങിപ്പോക; നീ എത്തുമ്പോൾ ഹസായേലിനെ അരാമിന്നു രാജാവായിട്ടു അഭിഷേകം ചെയ്ക.” (1രാജാ, 19:15)

14. വിഭക്ത യിസ്രായേലിലെ പതിനൊന്നാമത്തെ രാജാവായ യേഹൂ. “നിംശിയുടെ മകനായ യേഹൂവിനെ യിസ്രായേലിന്നു രാജാവായിട്ടു അഭിഷേകം ചെയ്യേണം.  (1രാജാ, 19:16. ഒ.നോ: 2രാജാ, 9:1-6; 9:12; 2ദിന, 22:7)

15. പ്രവാചകനായഎലീശ. “ആബേൽ-മെഹോലയിൽനിന്നുള്ള സാഫാത്തിന്റെ മകനായ എലീശയെ നിനക്കു പകരം പ്രവാചകനായിട്ടു അഭിഷേകം ചെയ്കയും വേണം. (1രാജാ, 19:16)

16. യെഹൂദയിലെ എട്ടാമത്തെ രാജാവായ യോവാശ്: “അവൻ രാജകുമാരനെ പുറത്തുകൊണ്ടുവന്നു കിരീടും ധരിപ്പിച്ചു സാക്ഷ്യപുസ്തകവും അവന്നു കൊടുത്തു; ഇങ്ങനെ അവർ അവനെ രാജാവാക്കി അഭിഷേകം ചെയ്തിട്ടു കൈകൊട്ടി; രാജാവേ, ജയജയ എന്നു ആർത്തു.” (2രാജാ, 11:12. ഒ.നോ: 2ദിന, 23:11)

17. യെഹൂദയിലെ പതിനേഴാമത്തെ രാജാവായ യെഹോവാഹാസ്: “പിന്നെ ദേശത്തെ ജനം യോശീയാവിന്റെ മകനായ യെഹോവാഹാസിനെ കൂട്ടിക്കൊണ്ടുവന്നു അഭിഷേകം കഴിപ്പിച്ചു അവന്റെ അപ്പന്നുപകരം രാജാവാക്കി.” (2രാജാ, 23:30)

18. പേർഷ്യൻ ചക്രവർത്തിയായകോരെശ്. “യഹോവ തന്റെ അഭിഷിക്തനായ കോരെശിനോടു ഇപ്രകാരം അരുളിച്ചെയ്യുന്നു – അവന്നു ജാതികളെ കീഴടക്കി രാജാക്കന്മാരുടെ അരക്കച്ചകളെ അഴിക്കേണ്ടതിന്നും കതകുകൾ അവന്നു തുറന്നിരിക്കേണ്ടതിന്നും വാതിലുകൾ അടയാതിരിക്കേണ്ടതിന്നും ഞാൻ അവന്റെ വലങ്കൈ പിടിച്ചിരിക്കുന്നു.”  (യെശ, 45:1)

19. യേശുവിന് വഴിയൊരുക്കിയയോഹന്നാൻ സ്നാപകൻ: അവൻ കർത്താവിന്റെ സന്നിധിയിൽ വലിയവൻ ആകും; വീഞ്ഞും മദ്യവും കുടിക്കയില്ല; അമ്മയുടെ ഗർഭത്തിൽവെച്ചു തന്നേ പരിശുദ്ധാത്മാവുകൊണ്ടു നിറയും.” (ലൂക്കോ, 1:15).

20. പുരോഹിതനും പ്രവാചകനും രാജാവുമായ നമ്മുടെ കർത്താവായയേശുക്രിസ്തു. “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ  നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൗഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 10:38).

പുതിയനിയമത്തിൽ അഭിഷിക്തനെ കുറിക്കുന്ന ക്രിസ്തു അഥവാ ക്രിസ്റ്റൊസ് (Christos) എന്ന പദം അഞ്ചൂറ്ററുപതോളം പ്രാവശ്യം യേശുവിനെയാണ് കുറിക്കുന്നത്. ഏഴ് വാക്യം യിസ്രായേലിനെ കുറിക്കുന്നു. (യോഹ, 12:34; പ്രവൃ, 4:26; ഗലാ, 3:16; വെളി, 11:15; 12:10; 20:4; 20:6), ഒരു വാക്യം മോശെയെയും (എബ്രാ, 11:26) ഒരു വാക്യം പഴയനിയമ പ്രവാചകന്മാരെയും കുറിക്കുന്നു. (1പത്രൊ, 1:11).

പഴയനിയമ പ്രവാചകന്മാർ: “നിങ്ങൾക്കു വരുവാനിരിക്കുന്ന കൃപയെക്കുറിച്ചു പ്രവചിച്ച പ്രവാചകന്മാർ ഈ രക്ഷയെ ആരാഞ്ഞു അന്വേഷിച്ചിരുന്നു. അവരിലുള്ള ക്രിസ്തുവിൻ ആത്മാവു ക്രിസ്തുവിന്നു വരേണ്ടിയ കഷ്ടങ്ങളെയും പിൻവരുന്ന മഹിമയെയും മുമ്പിൽകൂട്ടി സാക്ഷീകരിച്ചപ്പോൾ സൂചിപ്പിച്ച സമയം ഏതോ എങ്ങിനെയുള്ളതോ എന്നു പ്രവാചകന്മാർ ആരാഞ്ഞുനോക്കി.” (1പത്രൊ, 1:10,11). ഈ വേദഭാഗവും അനേകർ തെറ്റിദ്ധരിച്ചിട്ടുണ്ട്. പ്രവാകന്മാരിൽ ഉണ്ടായിരുന്നത്, ക്രിസ്തുവിൻ്റെ ആത്മാവാണ്. എന്നാൽ, ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ ആത്മാവ് അല്ല. Spirit of Christ എന്നത് അഭിഷിക്തന്റെ ആത്മാവ് എന്ന് കൃത്യമായി പരിഭാഷപ്പെടുത്തിയാൽ, പ്രവാചകന്മാരിൽ വ്യാപരിച്ചിരുന്ന അഭിഷിക്തന്റെ ആത്മാവ്, ക്രിസ്തുവിന് വരേണ്ടിയ കഷ്ടങ്ങളെയും പിൻവരുന്ന മഹിമയെയും ആരാഞ്ഞുനോക്കി” എന്ന് കിട്ടും. അതായത്, ദൈവത്തിൻ്റെ അഭിഷിക്തന്മാരായ പ്രവാചകന്മാർ, അവരിലുണ്ടായിരുന്ന ദൈവത്തിൻ്റെ ആത്മാവിനാൽ അഥവാ, അഭിഷിക്തൻ്റെ ആത്മാവിനാലാണ് വരുവാനുള്ള ക്രിസ്തുവിനെക്കുറിച്ച് ആരാഞ്ഞുനോക്കിയത്. അല്ലാതെ, യേശുവെന്ന ക്രിസ്തുവിൻ്റെ ആത്മാവിനാലല്ല.

വിശ്വാസികളുടെ അഭിഷേകം: പുതിയനിയമത്തിൽ അഭിഷേകത്തെ കുറിക്കുന്ന ക്രിയൊ (chrio) എന്ന ഗ്രീക്കുപദം അഞ്ച് പ്രാവശ്യമുണ്ട്. അതിൽ മൂന്നെണ്ണം യേശുവിൻ്റെ മേലുള്ള അഭിഷേകത്തെ കുറിക്കുന്നു. (ലൂക്കൊ, 4:18; പ്രവൃ, 4:27; 10:38). ഒരെണ്ണം സഭയുടെ മേലുള്ള അഭിഷേകത്തെ കുറിക്കുന്നു. (2കൊരി, 1:21). ഒരെണ്ണം യിസ്രായേലിൻ്റെ അഭിഷേകത്തെയും കുറിക്കുന്നു. (എബ്രാ, 1:9). അഭിഷേകത്തെ കുറിക്കുന്ന ക്രിസ്മ (chrîsma) എന്ന പദം രണ്ട് വാക്യങ്ങളിലായി മൂന്നു പ്രാവശ്യമുണ്ട്. അത് സഭയുടെ മേലുള്ള അഭിഷേകത്തെ കുറിക്കുന്നു. (1യോഹ, 2:20; 2:27). അതായത്, ന്യായപ്രമാണത്തിലെ അവസാനത്തെ പ്രവാചകനായ യോഹന്നാൻ സ്നാപകൻ ഉൾപ്പെടെ പഴയനിമത്തിൽ അനേകം ക്രിസ്തുക്കൾ അഥവാ, അഭിഷിക്തന്മാരുണ്ട്. എന്നാൽ, പുതിയനിയമ വിശ്വാസികളെ ആരെയും ക്രിസ്തു അഥവാ, മശീഹ എന്ന് വിശേഷിപ്പിച്ചിട്ടില്ല.

പുതിയനിയമത്തിൽ വേർതിരിക്കപ്പെട്ട ശുശ്രൂഷകന്മാരുണ്ട്. (1കൊരി, 12:28; എഫെ, 4:11). എന്നാൽ, അഭിഷിക്തരെന്നും അനഭിഷിക്തരെന്നും ഒരു വേർതിരിവ് ബൈബിളിലില്ല. എന്തെന്നാൽ, വിശ്വാസികളെ ആരെയും ദൈവം വ്യക്തിപരമായി അഭിഷേകം ചെയ്തതായി പറഞ്ഞിട്ടില്ല. എന്നാൽ, മൂന്ന് വാക്യങ്ങളിലായി നാലുപ്രാവശ്യം സഭയെ അഥവാ, വിശ്വാസികളെ അഭിഷേകം ചെയ്തതായി പറഞ്ഞിട്ടുണ്ട്. (2കൊരി, 1:21; 1യോഹ, 2:20,27). അതായത്, നമ്മുടെ കർത്താവായ ക്രിസ്തു സഭയുടെ തലയാണ്. (എഫെ, 1:22; 4:15; 5:23; കൊലൊ, 1:18; 2:19). ക്രിസ്തു തലയായിരിക്കുന്ന അവൻ്റെ ശരീരത്തിൻ്റെ അവയവങ്ങളാണ് വിശ്വാസികൾ. (റോമ, 12:5; 1കൊരി, 6:15; 12:18-20; 12:27; എഫെ, 5:20). തന്മൂലം, സഭയുടെ തലയായ ക്രിസ്തുവിനെ മാത്രമാണ് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തിരിക്കുന്നത്. (യെശ, 61:1-2; ലൂക്കൊ, 3:22; പ്രവൃ, 4:27; 10:38). യേശുക്രിസ്തുവിലൂടെ രക്ഷിക്കപ്പെട്ട്, സഭയായ അവൻ്റെ ശരീരത്തിലെ അവയവങ്ങൾ ആകുന്നവർ, ക്രിസ്തുവിലുള്ള അഭിഷേകത്തിന് കൂട്ടാളികൾ ആകുകയാണ് ചെയ്യുന്നത്. “തലയായവനിൽനിന്നല്ലോ ശരീരം മുഴുവൻ സന്ധികളാലും ഞരമ്പുകളാലും ചൈതന്യം ലഭിച്ചും ഏകീഭവിച്ചും ദൈവികമായ വളർച്ചപ്രാപിക്കുന്നതു” എന്ന് പൗലൊസ് പറയുന്നത് നോക്കുക. (കൊലൊ, 2:19). മഹാപുരോഹിതനായ അഹരോൻ്റെ തലയിലൊഴിച്ച അഭിഷേകതൈലം അവൻ്റെ താടിയിലൂടെ ഒഴുകി ശരീരത്തിലേക്ക് വ്യാപിക്കുന്നതായി 133-ാം സങ്കീർത്തനത്തിൽ ദാവീദ് വർണ്ണിച്ചിരിക്കുന്നതും കാണുക. സഭയെന്ന ശരീരത്തിൻ്റെ തലയായ ക്രിസ്തുവിനെ അഭിഷേകം ചെയ്തിട്ട്, ശരീരത്തിലെ അവയവങ്ങളായ നമ്മളെ; പ്രത്യേകം പ്രത്യേകം അഭിഷേകം ചെയ്യേണ്ടതില്ല.  തന്മൂലം, വേർതിരിക്കപ്പെട്ട അഭിഷിക്തന്മാർ ദൈവസഭയ്ക്ക് ഇല്ല. യേശുക്രിസ്തു തലയായിരിക്കുന്ന; അവൻ്റെ ശരീരമായ സഭയോട് ചേർന്നവർ എല്ലാവരും ഒരുപോലെ അഭിഷിക്തരും, തങ്ങളെ വിളിച്ചവൻ്റെ സൽഗുണങ്ങളെ ഘോഷിപ്പാൻ തിരഞ്ഞെടുക്കപ്പെട്ട രാജകീയ പുരോഹിത വർഗ്ഗവുമാണ്. (1പത്രൊ, 2:9). സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാർ ആക്കുകയും ചെയ്യട്ടെ!

ദൈവസൃഷ്ടിയുടെ ആരംഭം എന്നാൽ എന്താണ്?

“ലവൊദിക്ക്യയിലെ സഭയുടെ ദൂതന്നു എഴുതുക: വിശ്വസ്തനും സത്യവാനുമായ സാക്ഷിയായി ദൈവസൃഷ്ടിയുടെ ആരംഭമായ ആമേൻ എന്നുള്ളവൻ അരുളിച്ചെയുന്നതു:” (വെളിപ്പാട് 3:14)

വെളിപ്പാട് പുസ്തകത്തിൽ പറയുന്ന മനുഷ്യപുത്രനോട് സദൃശൻ, ദൈവമാണെന്നും യേശുക്രിസ്തു ആണെന്നും, അനേകർ വിശ്വസിക്കുന്നു. അവിടെ, ‘ദൈവസൃഷ്ടിയുടെ ആരംഭം’ എന്ന് മനുഷ്യപുത്രനോട് സദൃശൻ തന്നെത്തന്നെ വിശേഷിച്ചിരിക്കുന്നത് കാണാം. (വെളി, 3:12). തന്മൂലം, ക്രിസ്തു ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിയാണെന്ന് ചിലർ വിശ്വസിക്കുന്നു. മനുഷ്യപുത്രനോട് സദൃശൻ സൂര്യതേജസ്സോടെയാണ് യോഹന്നാന് പ്രത്യക്ഷനായത്. തന്നെയുമല്ല, ഞാൻ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു എന്ന്, അവൻ പറയുന്നതായി കാണാം. അതുകൊണ്ടാണ്, മനുഷ്യപുത്രനോട് സദൃശൻ ദൈവമാണെന്ന് പലരും വിശ്വസിക്കുന്നത്. “ഞാൻ മരിച്ചവനായിരുന്നു; എന്നാൽ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു” എന്ന് മനുഷ്യപുത്രനോട് സദൃശൻ പറയുന്നുണ്ട്. (വെളി, 1:18). ദൈവപുത്രനെന്നും തന്നെത്തന്നെ വിശേഷിപ്പിച്ചിട്ടുണ്ട്. (വെളി, 2:18). അതിനാൽ, അവൻ ദൈവപുത്രനായ യേശുക്രിസ്തു ആണെന്നും പലരും വിശ്വസിക്കുന്നു. എന്നാൽ, യോഹന്നാൻ കണ്ടത് ദൈവത്തെയോ, ദൈവപുത്രനായ ക്രിസ്തുവിനെയോ അല്ല; ദൈവസൃഷ്ടിയുടെ ആരംഭം എന്ന പ്രയോഗത്തിന് ആദ്യത്തെ സൃഷ്ടിയെന്നും അർത്ഥമില്ല.അവൻ ദൈവവും ക്രിസ്തുവും അല്ല എന്നതിൻ്റെ ചില തെളിവുകൾ ആദ്യം നോക്കാം: 

അനേകർ കരുതുന്നപോലെ, ദൈവം മൂവരല്ല; ഒരുത്തൻ മാത്രമാണ്. ദൈവം ഏകൻ അഥവാ, ഒരുത്തൻ മാത്രമാണെന്നതാണ് ബൈബിളിൻ്റെ മൗലിക ഉപദേശം. ദൈവം ഏകനാണെന്നത് കേവലമൊരറിവല്ല; അതൊരു പരിജ്ഞാനവും പ്രാർത്ഥനയുമാണ്. (ആവ, 6:4-9). യഹോവയും പഴയപുതിയനിയമ ഭക്തന്മാരും ദൈവത്തിൻ്റെ ക്രിസ്തുവും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്ന വസ്തുതയാണ്: യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് എന്ന ഒന്നാം കല്പന തുടങ്ങി, ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല എന്നൊക്കെയാണ് യഹോവ പറയുന്നത്. (പുറ, 20:2-3; യെശ, 43:10; 44:8; 45:5). യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു (you alone are God over all the kingdoms of the earth) എന്നും (2രാജാ, 19:15), അവനു സമനായും സദൃശനായും ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരുദൈവം സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്നും പഴയനിയമ ഭക്തന്മാർ പറയുന്നു. (പുറ, 15:11; 1രാജാ, 8:23; 2രാജാ, 19:19; നെഹെ, 9:6; സങ്കീ, 40:5). ദൈവം ഒരുത്തൻ മാത്രമാണെന്നും, സത്യദൈവം പിതാവ് മാത്രമാണെന്നും ക്രിസ്തു പറയുന്നു. (യോഹ, 5:44; 17:3). ദൈവം ഒരുത്തൻ മാത്രമാണെന്നും, പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും അപ്പൊസ്തലന്മാർ പറയുന്നു. (ലൂക്കൊ, 5:21; യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6; 1തിമൊ, 1:17). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). “യഹോവയെപ്പോലെ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല.” (1രാജാ, 8:23; ഒ.നോ: യോശു, 2:11; 1ദിന, 2:11; 2ദിന, 6:14).

പ്രസ്തുത വാക്യത്തിൽ, ദൈവസൃഷ്ടിയുടെ ആരംഭം എന്നാണ് മനുഷ്യപുത്രനോട് സദൃശൻ തന്നെത്തന്നെ വിശേഷിപ്പിക്കുന്നത്. അതായത്, തന്നെയും ദൈവത്തെയും വേർതിരിച്ചാണ് പറയുന്നത്. ദൈവത്തെയും തന്നെയും വേർതിരിച്ചു പറയുന്ന വേറെയും പല വാക്യങ്ങളുണ്ട്. (വെളി, 2:26; 3:1; 3:12; 3:21). തന്നെയുമല്ല, അവൻ ദൈവത്തെ, എൻ്റെ ദൈവം എന്ന് മൂന്നുപ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്. (വെളി, 3:2, 3:12). ഏതൊരു കാരണം ചൊല്ലിയും ദൈവത്തിനു മീതെ മറ്റൊരു ദൈവം ഉണ്ടാകുക സാദ്ധ്യമല്ല. തന്മൂലം, യോഹന്നാൻ കണ്ട മനുഷ്യപുത്രനോട് സദൃശൻ, ദൈവമല്ലെന്ന് സ്ഫടികസ്ഫുടം തെളിയുന്നു. മനുഷ്യപുത്രനോട് സദൃശൻ ദൈവമല്ലെങ്കിൽ; നമ്മുടെ അടുത്ത ഉത്തരം: ദൈവപുത്രനായ യേശു എന്നാണ്. എന്തെന്നാൽ, ഞാൻ മരിച്ചവനായിരുന്നു; എന്നാൽ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു എന്ന്, മനുഷ്യപുത്രനോട് സദൃശനായവൻ അവിടെ പറയുന്നതായി കാണാം. (വെളി, 1:18). താൻ ദൈവപുത്രനാണെന്നും പറഞ്ഞിട്ടുണ്ട്. (വെളി, 2:18). യേശു മരണത്തെ ജയിച്ച് ഉയിർത്തവനാകയാൽ, അവടെ പറയുന്ന മനുഷ്യപുത്രനോട് സദൃശൻ ദൈവപുത്രനായ യേശുവാണെന്ന് വിചാരിക്കുന്നത് സ്വാഭാവികം മാത്രം. എന്നാൽ, യഥാർത്ഥത്തിൽ ദൈവപുത്രനായ ക്രിസ്തു ആരാണെന്ന് അറിയാത്തതുകൊണ്ടാണ്, വെളിപ്പാടിലെ മനുഷ്യപുത്രനോട് സദൃശൻ ക്രിസ്തു ആണെന്ന് പലരും കരുതുന്നത്. യഹോവസാക്ഷികളുടെ വിശ്വാസപ്രകാരം, അവൻ ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിയായ ഒരു ദൂതനാണ്. ട്രിനിറ്റിയുടെ വിശ്വാസപ്രകാരം, അവൻ സർവ്വലോകങ്ങൾക്കുമുമ്പെ പിതാവിൽനിന്ന് ജനിച്ചവനാണ്. എന്നാൽ, ബൈബിൾ വെളിപെടുത്തുന്ന ദൈവപുത്രനായ ക്രിസ്തു അതൊന്നുമല്ല.

കന്യകയായ മറിയ പ്രസവിക്കുന്നതുവരെ, യേശു എന്ന് പേരുള്ള പാപമറിയാത്ത ഒരു മനുഷ്യൻ ഇല്ലായിരുന്നു. യോർദ്ദാനിലെ അഭിഷേകത്തിനു മുമ്പെ, യേശുവെന്ന് പേരുള്ള ഒരു ക്രിസ്തു ദൈവത്തിന് ഇല്ലായിരുന്നു. അനന്തരം, “ഇവൻ എൻ്റെ പ്രിയപുത്രൻ” എന്ന് പിതാവ് അരുളിച്ചെയ്യുന്നതുവരെ, യേശുവെന്ന് പേരുള്ള ഒരു പുത്രനും ദൈവത്തിന് ഇല്ലായിരുന്നു. അതായത്, കന്യക പ്രസവിച്ചത്, ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല; അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനും വിശേഷാൽ മറിയയുടെ ആദ്യജാതനുമായ ഒരു വിശുദ്ധ പ്രജയെ അഥവാ, പാപമറിയാത്ത ഒരു മനുഷ്യക്കുഞ്ഞിനെയാണ്. (മത്താ, 1:1; 1:25; ലൂക്കൊ, 1:35, 2:7; 2കൊരി, 5:21). മറിയ പ്രസവിച്ചത് തൻ്റെ ആദ്യജാതനായ മനുഷ്യക്കുഞ്ഞ് ആയതുകൊണ്ടാണ്, എട്ടാം ദിവസം പരിച്ഛേദന കഴിച്ചതും യേശു എന്ന പേർ വിളിച്ചതും. (ലൂക്കൊ, 2:21). അവൻ മനുഷ്യൻ്റെ കടിഞ്ഞൂൽ ആയതുകൊണ്ടാണ്, പിന്നെയും മുപ്പത്തിമൂന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ദൈവാലയത്തിൽ കൊണ്ടുപോയി ആദ്യജാതൻ്റെ വീണ്ടെടുപ്പ് കർമ്മങ്ങൾ ചെയ്തത്. (ലൂക്കൊ, 2:22-24; ലേവ്യ, 12:2-6). മനുഷ്യൻ്റെ കടിഞ്ഞൂലിനെയും അശുദ്ധ മൃഗങ്ങളുടെ കടിഞ്ഞൂലിനെയുമാണ് വീണ്ടെടുക്കേണ്ടത്. (സംഖാ, 18:5). അനന്തരം, ആത്മാവിൽ ബലപ്പെട്ട്, ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നത് യേശുവെന്ന മനുഷ്യനാണ്. (ലൂക്കൊ, 2:40; 2:52). അവനു, ഏകദേശം മുപ്പതു വയസ്സായപ്പോൾ യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയത്. (യെശ, 61:1-2; ലൂക്കൊ, 2:11; 3:22; 4:18,19; പ്രവൃ, 4:27; 10:38). യെശയ്യാപ്രവചനം നിവൃത്തിയായത് യോർദ്ദാനിൽ വെച്ചാണെന്ന് യേശുതന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. (ലൂക്കൊ, 4:20-21). അനന്തരം, “അവൻ അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും” എന്നിങ്ങനെ ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനംപോലെ, ദൈവപിതാവിനാൽ ‘ഇവൻ എന്റെ പ്രിയപുത്രൻ’ എന്നു വിളിക്കപ്പെട്ടപ്പോഴാണ്, യേശുവെന്ന അഭിഷിക്തനായ മനുഷ്യൻ ദൈവത്തിൻ്റെ പുത്രൻ ആയത്. (ലൂക്കൊ, 1:32,35; 3:22). അതിനുശേഷമാണ് ആത്മാവിൻ്റെ ശക്തിയോടെ യേശു ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 4:14). പ്രവചനം, ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ സംഭവിപ്പാനുള്ളതാണ്. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. (സംഖ്യാ, 24:14; ദാനീ, 2:28). അതായത്, കന്യകയായ മറിയ പ്രസവിക്കുന്നതുവരെ, യേശുവെന്ന ഒരു മനുഷ്യൻ ഇല്ലായിരുന്നു. യോർദ്ദാനിലെ അഭിഷേകത്തിനു മുമ്പെ, യേശുവെന്ന ക്രിസ്തു ഇല്ലായിരുന്നു. അഭിഷേകാനന്തരം, ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിപോലെ, ഇവൻ എൻ്റെ പ്രിയപുത്രനെന്ന് പിതാവ് അരുളിച്ചെയ്യുന്നതു വരെ, യേശുവെന്ന ദൈവപുത്രനും ഇല്ലായിരുന്നു. യേശുവെന്ന മനുഷ്യൻ ജനിച്ചത്, ബി.സി. 6-ൽ ബേത്ത്ലേഹെമിലാണ്. (ലൂക്കൊ, 2:5-7). എന്നാൽ, പ്രവചനംപോലെ, യേശുവെന്ന ക്രിസ്തുവും ദൈവപുത്രനും ജനിച്ചത്, എ.ഡി. 29-ൽ യോർദ്ദാനിൽ വെച്ചാണ്. (യെശ, 61:1-2; ലൂക്കൊ, 1:32,25; 2:11; 3:22; പ്രവൃ, 4:27; 10:38). പഴയനിയമത്തിൽ, ദൈവപുത്രനായ യേശുക്രിസ്തു ഇല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. (ഉല്പ, 3:15; 7:14; 9:6). അതിനാൽ, അവൻ ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിയാണെന്ന സാക്ഷികളുടെ ഉപദേശവും, സർവ്വലോകങ്ങൾക്കു മുമ്പെ പിതാവിൽനിന്ന് ജനിച്ചവനാണെന്ന ട്രിനിറ്റിയുടെ ഉപദേശവും ബൈബിൾ വിരുദ്ധമാണെന്ന് മനസ്സിലാക്കാം. പ്രവചനംപോലെ, എ,ഡി. 29-ൽ മാത്രം ജനിച്ചവൻ, ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിയോ, ആദ്യം ജനിപ്പിച്ചവനോ ആകുന്നത് എങ്ങനെയാണ്?

താൻ ദൈവമല്ല; മനുഷ്യനാണെന്ന് ക്രിസ്തുവും അവനോടുകൂടി മൂന്നര വർഷം സഹവസിച്ച അവൻ്റെ ശിഷ്യന്മാരും ഒന്നാം നൂറ്റാണ്ടിൽ അവനെക്കണ്ട എല്ലാവരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ദൈവം ഒരുത്തൻ മാത്രമാണ് (The only God), പിതാവാണ് ഏകസത്യദൈവം (Father, the only true God) അഥവാ, പിതാവ് മാത്രമാണ് സത്യദൈവം, അവനെ മാത്രം ആരാധിക്കണം, പിതാവ് മാത്രമാണ് സകലവും അറിയുന്നത് എന്നൊക്കെ പറഞ്ഞുകൊണ്ട്, താൻ ദൈവമല്ലെന്നാണ് പുത്രനായ ക്രിസ്തു പറഞ്ഞത്. (യോഹ, 5:44; 17:3; മത്താ, 4:10; 24:36; ലൂക്കൊ, 4:8). പിതാവ് എല്ലാവരെക്കാളും എന്നെക്കാളും വലിയവനാണ്, തനിക്കൊരു ദൈവമുണ്ട് എന്നൊക്കെയും പുത്രൻ പറഞ്ഞു. (യോഹ, 10:29; 14:28; 20:17). താൻ മനുഷ്യനാണെന്നും ക്രിസ്തു പറഞ്ഞു: “എന്നാൽ ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.” (യോഹ, 8:40). ദൈവം ഒരുത്തൻ മാത്രമാണെന്നും (ലൂക്കൊ, 5:21; റോമ, 6:16; 1തിമൊ, 1:17; യൂദാ, 1:4,24). ദൈവപുത്രനു ഒരു പിതാവും ദൈവവും ഉണ്ടെന്നും (2കൊരി, 1:3; എഫെ, 1:3,17), പുത്രൻ മനുഷ്യനാണെന്നും അപ്പൊസ്തലന്മാർ സാക്ഷ്യപ്പെടുത്തുന്നു. (പ്രവൃ, 2:23; റോമ, 5:15; 1കൊരി, 15ൻ്റെ21, 1തിമൊ, 2:6;). താനും തന്നോടുകൂടെ മൂന്നരവർഷം സഹവസിച്ച അപ്പൊസ്തലന്മാരും പറഞ്ഞതുകൂടാതെ, ഒന്നാം നൂറ്റാണ്ടിൽ അവനെ കണ്ട, യോഹന്നാൻ സ്നാപകനും (യോഹ, 1:30), ശമര്യാസ്ത്രീയും (യോഹ, 4:29), പിറവിക്കുരുടനും യോഹ, 9:11), പരീശന്മാരും (യോഹ, 9:16), യെഹൂദന്മാരും (യോഹ, 10:33), മഹാപുരോഹിതന്മാരും (യോഹ, 11:47), കയ്യാഫാവും (യോഹ, 11:50), പീലാത്തോസും (ലൂക്കൊ, 23:4), ശതാധിപനും (മർക്കൊ, 15:39), ന്യായാധിപസംഘവും (പ്രവൃ, 5:28) ഉൾപ്പെടെ, എല്ലാവരും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പുത്രൻ മനുഷ്യനാണെന്ന് 36 വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്. യെഹൂദന്മാർ ക്രൂശിച്ചത് ദൈവത്തെയല്ല; യേശുവെന്ന പാപമറിയാത്ത മനുഷ്യനെയാണ്. (പ്രവൃ, 2:23-24; 2കൊരി, 5:21; 1തിമൊ, 2:6). നിഖ്യാസുനഹദോസ് മുതൽ 1,700 വർഷമായിട്ട് ക്രൈസ്തവർ ക്രൂശിക്കുന്നത് മരണമില്ലാത്ത ദൈവത്തെയാണ്. (1തിമൊ, 6:16)

ഇനി അറിയാനുള്ളത്, നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽ മരിച്ചവൻ, കേവലം മനുഷ്യൻ ആയിരുന്നോ എന്നാണ്. കന്യകയുടെ ആദ്യജാതനായി ലോകത്തിൽ വെളിപ്പെട്ട യേശുവെന്ന മനുഷ്യന്, ഒരു പൂർവ്വാസ്തിത്വം ഉള്ളതായി ബൈബിൾ വ്യക്തമാക്കുന്നു. യോഹന്നാൻ സ്നാപകൻ പറയുന്നു: “എന്റെ പിന്നാലെ ഒരു മനുഷ്യൻ വരുന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നതുകൊണ്ട് എനിക്കു മുമ്പനായി തീർന്നു എന്ന് ഞാൻ പറഞ്ഞവൻ ഇവൻ തന്നേ.” (യോഹ, 1:30). യോഹന്നാനെക്കാൾ ആറുമാസം ഇളപ്പമാണ് യേശു. (ലൂക്കൊ, 1:36). എന്നാൽ, അവൻ തനിക്ക് മുമ്പേ ഉണ്ടായിരുന്നു എന്നാണ് യോഹന്നാൻ പറയുന്നത്. യേശുവെന്ന മനുഷ്യൻ തനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നല്ല. യേശുവെന്ന മനുഷ്യനു ജനനത്തിനു മുമ്പെ ഉണ്ടാകാൻ സാദ്ധ്യമല്ല. ആരാണോ മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത്, അവൻ മുമ്പെ ഉണ്ടായിരുന്നു എന്നാണ് താൻ പറയുന്നത്. “രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ” എന്നാണ് പൗലൊസ് പറയുന്നത്. (1കൊരി, 15:47). എന്നുവെച്ചാൽ, സ്വർഗ്ഗത്തിലുണ്ടായിരുന്ന ഒരു മനുഷ്യൻ ഭൂമിയിലേക്ക് വന്നുവെന്നല്ല. ഭൂമിയിൽ മനുഷ്യനായി വെളിപ്പെട്ടവൻ സ്വർഗ്ഗീയൻ ആയിരുന്നു എന്നാണ്. യേശുവെന്ന ക്രിസ്തുവിനെക്കുറിച്ച് പത്രൊസ് അപ്പൊസ്തലൻ വ്യക്തമാക്കുന്നത് ഇപ്രകാരമാണ്: “അവൻ ലോകസ്ഥാപനത്തിനു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്ത് വെളിപ്പെട്ടവനും ആകുന്നു.” (1പത്രൊ, 1:20). ക്രിസ്തു അഥവാ, അഭിഷിക്തനായ മനുഷ്യൻ മുമ്പേ ഉണ്ടായിരുന്നു എന്നല്ല പത്രൊസ് പറയുന്നത്; മുന്നറിയപ്പെട്ടവൻ അഥവാ, മുമ്പുകൂട്ടി അറിയപ്പെട്ടവൻ എന്നാണ്. അതായത്, പ്രവചനങ്ങളിലൂടെ അവൻ മുമ്പെ അറിയപ്പെട്ടവനാണ്. (ഉല്പ, 3:15; യെശ, 7:14; 9:6). എന്നാൽ, അവൻ വെളിപ്പെട്ടത് അഥവാ, manifest ചെയ്തത് അന്ത്യകാലത്താണ്. ഇതിനൊപ്പം ഗബ്രീയേൽ ദൂതൻ യോസേഫിനോട് പറയുന്ന ഒരു കാര്യംകൂടി അറിയണം: “അവളിൽ ഉല്പാദിതമായത് പരിശുദ്ധാത്മാവിൽ ആകുന്നു.” (മത്താ, 1:20. ഒ.നോ: ലൂക്കൊ, 2:21). ഉല്പാദിതമായി എന്നാൽ, മറിയയുടെ ഉദരത്തിൽ പരിശുദ്ധാത്മാവിനാൽ ഉരുവായി എന്നാണ്. എന്നുവെച്ചാൽ, മുമ്പെ ഉണ്ടായിരുന്ന ആൾ, മറിയയുടെ ഉദരത്തിൽ ശിശുവായി രൂപാന്തരപ്പെട്ട് മനുഷ്യനായതല്ല; ഒരു പുതിയ മനുഷ്യശിശു അവളിൽ രൂപപ്പെട്ടതാണ്. അതായത്, ട്രിനിറ്റിയും മറ്റനേകരും കരുതുന്നപോലെ, അവതാരമല്ല നടന്നിരിക്കുന്നത്. അവതാരത്തിൽ പുതിയതായൊന്ന് ഉളവാകുകയല്ല; ഉണ്ടായിരുന്നത് മറ്റൊരു രൂപമെടുക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല, ബൈബിളിൽ ആരും അവതരിച്ചതായി പറഞ്ഞിട്ടുമില്ല. അവതാരം ബൈബിളിൻ്റെ വിഷയമേയല്ല; അത് ജാതികളുടെ സങ്കല്പമാണ്. അവർപോലും അതൊരു വസ്തുതയായി കണക്കാക്കുന്നില്ല. അതാണ്, സത്യദൈവത്തോട് കൂട്ടിക്കെട്ടാൻ പലരും നോക്കുന്നത്. സ്വരൂപം ത്യജിച്ചുകൊണ്ട് മറ്റൊരു രൂപമെടുക്കുന്നതാണ് അവതാരം. സത്യദൈവം മാറാത്തവനാണെന്ന് പഴയനിയമവും, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനുമാണെന്ന് പുതിയനിയമവും പറയുന്നു. (മലാ, 3:6; യാക്കോ, 1ൻ്റെ17). അതിനാൽ, തനിക്ക് അവതാരമെടുക്കാൻ കഴിയില്ല. അതായത്, യേശുവെന്ന മനുഷ്യനു ഒരു ആരംഭമുണ്ട്. (മത്താ, 1:20; ലൂക്കൊ, 1:35, 2:21; റോമ, 9:5, മീഖാ, 5:2,3). അതെങ്ങനെ ശരിയാകും? അതിൻ്റെ ഉത്തരമാണ് ക്രിസ്തുവെന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 2:2; 1തിമൊ, 3:14-16).

ദൈവഭക്തിയുടെ മർമ്മത്തിൽ ‘അവൻ ജഡത്തിൽ വെളിപ്പെട്ടു’ എന്നാണ് കാണുന്നത്. “അവൻ” എന്നത് സർവ്വനാമമാണ്. സർവ്വനാമമെന്നാൽ; നാമത്തിന് പകരം ഉപയോഗിക്കുന്ന പദമാണ്. നാമം ആവർത്തിച്ച് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വിരസത ഒഴിവാക്കാനാണ് സർവ്വനാമം ഉപയോഗിക്കുന്നത്. അതായത്, വ്യാകരണ നിയമപ്രകാരം പ്രസ്തുത വേദഭാഗത്ത് ഒരുപ്രാവശ്യം നാമം ഉപയോഗിച്ചിട്ടുണ്ടെങ്കിലേ “അവൻ” എന്ന സർവ്വനാമം ഉപയോഗിക്കാൻ വ്യവസ്ഥയുള്ളു. അപ്പോൾ, ആ വേദഭാഗം പരിശോധിച്ചാൽ ജഡത്തിൽ വെളിപ്പെട്ട “അവൻ” ആരാണെന്ന് വ്യക്തമാകും. 14-മുതൽ 16-വരെയുള്ള വാക്യങ്ങളിൽ മൂന്നുപേരാണുള്ളത്. “ഞാൻ വേഗത്തിൽ നിന്റെ അടുക്കൽ വരും എന്നു ആശിക്കുന്നു.” അവിടെപ്പറയുന്ന “ഞാൻ” എഴുത്തുകാരനായ പൗലൊസാണ്. “നിൻ്റെ” എന്നു പറഞ്ഞിരിക്കുന്നത് ലേഖനം സ്വീകരിച്ച തിമൊഥെയൊസാണ്. അടുത്തവാക്യം: “ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു.” പൗലൊസ്, ജീവനുള്ള ദൈവത്തിൻ്റെ സഭയിൽ എങ്ങനെ നടക്കണമെന്ന് തിമൊഥെയൊസിന് എഴുതുകയാണ്. പൗലൊസും തിമൊഥെയൊസും ജീവനുള്ള ദൈവവുമാണ് ആ വേദഭാഗത്തുള്ളത്. എന്നിട്ടാണ് പറയുന്നത്, “അവൻ ജഡത്തിൽ വെളിപ്പെട്ടു.” ആര് ജഡത്തിൽ വെളിപ്പെട്ടു? പൗലൊസുമല്ല, തിമൊഥെയൊസുമല്ല ജഡത്തിൽ വെളിപ്പെട്ടത്. “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God was manifest in the flesh). ജീവനുള്ള ദൈവം യഹോവയാണെന്ന്; ആവർത്തനപ്പുസ്തകം മുതൽ ആവർത്തിച്ചു കാണാൻ കഴിയും. യിരെമ്യാവ് 10:10-ൽ, ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണെന്ന് പറഞ്ഞിട്ടുണ്ട്. അതായത്, കാലസമ്പൂർണ്ണത വന്നപ്പോൾ യേശുവെന്ന സംജ്ഞാനാമത്തിൽ കന്യകയായ മറിയയിലൂടെ പാപമറിയാത്ത മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത് ഏകസത്യദൈവമായ യഹോവയാണ്. അതാണ് ദൈവഭക്തിയുടെ മർമ്മം അഥവാ ദൈവികരഹസ്യം: (1തിമൊ, 3:14-16). ദൈവഭക്തിയുടെ മർമ്മത്തിൽ പൗലോസ് അത് അക്ഷരംപ്രതി എഴുതിവെച്ചിരിക്കുന്നത് കൂടാതെ, അനേകം തെളിവുകൾ ബൈബിളിലുണ്ട്. ഉദാഹരണത്തിന്, യഹോവ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയുമെന്നും, സകല മുഖങ്ങളിൽ നിന്നും കണ്ണുനീർ തുടയ്ക്കുമെന്നും, യഹോവ വന്നു രക്ഷിക്കുമെന്നും യശ്ശയ്യാവ് പ്രവചിച്ചിരുന്നു. (25:8; 35:4). ക്രിസ്തുവിൻ്റെ ജനനത്തിന് മുമ്പുതന്നെ സെഖര്യാപുരോഹിതനും അക്കാര്യം പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചിരുന്നു: “യിസ്രായേലിന്റെ ദൈവമായ കർത്താവ് അനുഗ്രഹിക്കപ്പെട്ടവൻ; അവൻ തന്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്യും.” (ലൂക്കോ, 1:68). അതിൻ്റെ നിവർത്തിയായിട്ടാണ് ജീവനുള്ള ദൈവമായ യഹോവ ജഡത്തിൽ വെളിപ്പെട്ട്, മരണത്തിൻ്റെ അധികാരിയായ പിശാചിനെ തൻ്റെ മരണത്താൽ നീക്കിയത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; ഫിലി,  2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14-15).

അതായത്, യഹോവയായ ഏകദൈവം മനുഷ്യരുടെ രക്ഷയ്ക്കായി എടുത്ത പുതിയ അസ്തിത്വമാണ്, യേശു എന്ന ദേഹവും ദേഹിയും ആത്മാവുമുള്ള പാപമറിയാത്ത മനുഷ്യൻ. (റോമ, 5:15; 1പത്രൊ, 1:24; മത്താ, 26:38; ലൂക്കൊ, 23:46). അതിനെയാണ് വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് പറയുന്നത്. പഴയപുതിയ നിയമങ്ങളിൽ മനുഷ്യർ കണ്ടതെല്ലാം, അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ഏക ദൈവത്തിൻ്റെ പ്രത്യക്ഷതകളെ അഥവാ, പ്രത്യക്ഷ ശരീരങ്ങളെയാണ്. “അഗോചരനായ ദൈവം തൻ്റെ സ്ഥായിയായ അവസ്ഥയിലും, അസ്തിത്വത്തിനും മാറ്റംവരാത്തവനായി ഇരിക്കുമ്പോൾത്തന്നെ, മനുഷ്യർക്ക് തന്നെത്തന്നെ ഗോചരമാക്കാൻ, താനെടുക്കുന്ന പുതിയ അസ്തിത്വത്തെയാണ്, വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് പറയുന്നത്.” യഹോവ മനുഷ്യനായി പ്രത്യക്ഷനായതിൻ്റെ കൃത്യമായ തെളിവ് പഴയനിയമത്തിലുമുണ്ട്. (ഉല്പ, 18:1-19-1). അബ്രാഹാമിൻ്റെ അടുക്കൽ പ്രത്യക്ഷനായ മൂന്ന് മനുഷ്യരിൽ ഒരാളെ, യഹോവയെന്ന് പത്തുപ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്. (ഉല്പ, 18:1,13). രണ്ടുപേർ ദൂതന്മാരാണെന്നും കൃത്യമായി പറഞ്ഞിട്ടുണ്ട്. (18:16,22; 19:1). തൻ്റെ അടുക്കൽ ഭക്ഷണംകഴിച്ച് വിശ്രമിക്കാൻ വന്ന വഴിയാത്രക്കാരായാണ് അബ്രാഹാം അവരെ മനസ്സിലാക്കിയത്. ഏഴെട്ടുനാഴിക അവനോടുകൂടെ ചിലവഴിച്ച്, അവൻ ഒരുക്കിക്കൊടുത്ത വിഭവസമൃദ്ധമായ ഭക്ഷണവും കഴിച്ച്, അവനോടുള്ള ദൈവത്തിൻ്റെ വാഗ്ദത്തം പുതുക്കിയശേഷമാണ്, ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യൻ മടങ്ങിപ്പോയത്. (ഉല്പ, 18:4-8). ആബ്രാഹാമിൻ്റെ അടുക്കൽ മനുഷ്യനായി പ്രത്യക്ഷനായ യഹോവ തന്നെയാണ്, പുതിയനിയമത്തിൽ മനുഷ്യരുടെ പാപപരിഹാരാർത്ഥം; യേശുവെന്ന സംജ്ഞാനാമത്തിൽ; മനുഷ്യനായി പ്രത്യക്ഷനായത്. പഴയനിയമ പ്രവചനം ഉദ്ധരിച്ചുകൊണ്ട്, എബ്രായലേഖകൻ പറയുന്നു: “ആകയാൽ ലോകത്തിൽ വരുമ്പോൾ: ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു.” (10:5. ഒ.നോ: സങ്കീ, 40:6, LXX). “എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു.” അതായത്, പുതിയ നിയമത്തിൽ, മനുഷ്യരുടെ രക്ഷയ്ക്കായി; ദൈവം ഒരുക്കിയ ശരീരം അഥവാ, ദൈവം എടുത്ത പ്രത്യക്ഷതയാണ്, യേശുവെന്ന ദേഹവും ദേഹിയും ആത്മാവുള്ള പാപമറിയാത്ത മനുഷ്യൻ. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; 2കൊരി, 5:21). 

സുവിശേഷ ചരിത്രകാലത്ത് ഏകദൈവവും, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനുമെന്ന രണ്ടുപേർ ഉണ്ടായിരുന്നു. “ദൈവം ഒരുവനല്ലോ; ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ  കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:5-6. ഒ.നോ: 3:16). ഏകദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥൻ ആയത്, മനുഷ്യനായ ക്രിസ്തുയേശു ആണ്. (1തിമൊ, 2:5-6). അതുകൊണ്ടാണ്, പിതാവിനെ തന്നെക്കുറിച്ച് സാക്ഷ്യം പറയുന്ന മറ്റൊരുത്തൻ എന്ന് ക്രിസ്തു വിശേഷിപ്പിച്ചത്. (യോഹ, 5:32;37). യോർദ്ദാനിലെ സ്നാനം മുതൽ ദൈവപിതാവ് മനുഷ്യനായ യേശുവിൻ്റെ കൂടെ അദൃശ്യനായി ഇരുന്നതുകൊണ്ടാണ്, താൻ ഏകനല്ല അഥവാ, ഒറ്റയ്ക്കല്ലെന്ന് അവൻ ആവർത്തിച്ചു പറഞ്ഞത്. (യോഹ, 3:2; 8:16; 8:29; 16:32; പ്രവൃ, 10:38). യേശുവിൻ്റെ കൂടെ ഇരുന്ന ദൈവമാണ് അവനെക്കൊണ്ട് അത്ഭുതങ്ങളും അടയാളങ്ങളും ചെയ്യിച്ചത്. (മത്താ, 12:28; യോഹ, 3:2; പ്രവൃ, 2:22; 10:38). പിതാവിനെയും തന്നെയും ചേർത്ത് “ഞങ്ങൾ” എന്നും പറഞ്ഞിട്ടുണ്ട്. (യോഹ, 14:23). നിന്നെയും എന്നെയും എന്നിങ്ങനെ പിതാവിനെയും തന്നെയും വേർതിരിച്ചു പറയുകയും ചെയ്തു. (യോഹ, 17:3). താനും പിതാവും ഐക്യത്തിൽ ഒന്നാണെന്നും ക്രിസ്തു പറഞ്ഞു. (യോഹ, 17:11,23). സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ അഥവാ, പ്രത്യക്ഷതയുടെ ദൗത്യം കഴിഞ്ഞ് അപ്രത്യക്ഷമായാൽ, ആ മനുഷ്യവ്യക്തി പിന്നെ ഉണ്ടാകില്ല. (യോഹ, 20:17). അതുകൊണ്ടാണ്, “അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോട് അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല” എന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 16:26. ഒ.നോ: യോഹ, 12:48). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ സ്വർഗ്ഗേ കരേറിപ്പോയതോടുകൂടി, യേശുവെന്ന മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ 20:17; എബ്രാ, 9:11-12; 7:26-27; 10:7-10). പിന്നീട്, സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത് മനുഷ്യനല്ല; ദൈവമാണ്. (മർക്കൊ, 16:14; യോഹ, 20:28). അവനെയാണ് തോമാസ്, എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ” എന്നേറ്റു പറഞ്ഞത്. (യോഹ, 20:28). ഒരു യെഹൂദൻ യഹോവയെ അല്ലാതെ, മറ്റാരെയും എൻ്റെ ദൈവം എന്ന് സംബോധന ചെയ്യില്ല. യെഹൂദാ രാജാവായ ദാവീദ്, എൻ്റെ ദൈവവും എൻ്റെ കർത്താവും ആയുള്ളോവേ എന്ന് സംബോധന ചെയ്തവനെത്തന്നെയാണ്, യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസ് എൻ്റെ ദൈവം എന്ന് ഏറ്റുപറഞ്ഞത്. (സങ്കീ, 35:23). അതായത്, സുവിശേഷ ചരിത്രകാലം ഒഴികെ, നിത്യമായ അസ്തിത്വത്തിൽ; പിതാവും പുത്രനും ഒരാളാണ്. എന്നുവെച്ചാൽ, നിത്യമായ അസ്തിത്വത്തിൽ പുത്രനില്ല; പിതാവ് മാത്രമേയുള്ളു. അതുകൊണ്ടാണ്, ഞാൻ തന്നേ അവൻ അഥവാ, പിതാവെന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 8:24,28). ഞാനും പിതാവും ഒന്നാകുന്നു എന്നു പറഞ്ഞത്. (യോഹ, 10:30). എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്ന് ഫിലിപ്പോസിനോട് പറഞ്ഞത്. (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം “പിതാവിനെ കാണണം” എന്നായിരുന്നു. യേശുവിൻ്റെ മറുചോദ്യം, “നീ എന്നെ അറിയുന്നില്ലയോ” എന്നായിരുന്നു. അപ്പോൾ, ഞാനാരാണ്? ഞാനും പിതാവും ഒന്നാകുന്നു.

അതായത്, യേശുവെന്ന പാപമറിയാത്ത മനുഷ്യൻ ദൈവത്തിൻ്റെ ജഡത്തിലെ പ്രത്യക്ഷത ആകയാൽ, ദൈവാത്മാവിനാൽ ജീവിപ്പിക്കപ്പെട്ട്, തൻ്റെ ദൈവവും പിതാവുമായവൻ്റെ അടുക്കലേക്ക് കരേറി പോയതോടുകൂടി, യേശുവെന്ന ദൈവപുത്രനായ മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ, 20:17; എബ്രാ, 9:11-12). അതായത്, ദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയുടെ ദൗത്യം കഴിഞ്ഞ് ആ മനുഷ്യൻ അപ്രത്യക്ഷനായാൽ, ഏകദൈവമല്ലാതെ, ആ മനുഷ്യവ്യക്തി പിന്നെ ഉണ്ടാകില്ല. തന്നെയുമല്ല, സുവിശേഷ ചരിത്രകാലം ഒഴികെ, നിത്യമായ അസ്തിത്വത്തിൽ പിതാവും പുത്രനും ഒരാളാണെന്നും നാം കണ്ടു. വെളിപ്പാടിലാകട്ടെ, മനുഷ്യപുത്രനോട് സദൃശനായവൻ തന്നെയും ദൈവത്തെയും വേർതിരിച്ചാണ് പറഞ്ഞിരിക്കുന്നതെന്ന് നാം മുകളിൽ കണ്ടതാണ്. തന്മൂലം, മനുഷ്യപുത്രനോട് സദൃശൻ ദൈവപുത്രനായ യേശു അല്ലെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്.

ദൈവസൃഷ്ടിയുടെ ആരംഭം എന്താണെന്ന് നോക്കാം:

ആരംഭം: ആർഖി (arche – beginning) എന്ന ഗ്രീക്കു പദം അറുപതോളം പ്രാവശ്യമുണ്ട്. ആദി, ആരംഭം, തുടക്കം, മൂലം, മൂലകാരണം, മൂലാധാരം എന്നൊക്കെ പദത്തിന് അർത്ഥമുണ്ട്. സത്യവേദപുസ്തകത്തിൽ ആദി (മത്താ, 19:4; 19:18), ആരംഭം (24:8; 24:29), അധികാരം (ലൂക്കൊ, 12:12; 20:20), കോണ് (പ്രവൃ, 10:11) പൂർവ്വകാലം (എബ്രാ, 1:10), ആദ്യം (എബ്രാ, 3:14; 5:12), അല്ഫ (വെളി, 1:8; 21:6) എന്നിങ്ങനെ പരിഭാഷ ചെയ്തിരിക്കുന്നു.

സൃഷ്ടിയുടെ ആരംഭം: “ലവൊദിക്ക്യയിലെ സഭയുടെ ദൂതന്നു എഴുതുക: വിശ്വസ്തനും സത്യവാനുമായ സാക്ഷിയായി ദൈവസൃഷ്ടിയുടെ ആരംഭമായ ആമേൻ എന്നുള്ളവൻ അരുളിച്ചെയുന്നതു:” (വെളി, 3:14). ഭാഷയുടെ വ്യാകരണ നിയമപ്രകാരം, “സൃഷ്ടിയുടെ ആരംഭം” എന്ന് പറഞ്ഞാൽ ആദ്യത്തെ സൃഷ്ടി എന്ന് അർത്ഥം വരുന്നില്ല. എന്തെന്നാൽ, ക്രിയ ബഹുവചനം ആയാലാണ് ആരംഭമെന്ന പദത്തിന് ഒന്നാമത്തേത് അഥവാ, ആദ്യത്തേത് എന്ന് അർത്ഥം വരുന്നത്. അല്ലെങ്കിൽ, സൃഷ്ടിക്ക് കാരണം എന്നാണ് അർത്ഥം വരുന്നത്. അതായത്, അവിടെ “ദൈവസൃഷ്ടികളുടെ ആരംഭം” എന്ന ബഹുവചനം ആയിരുന്നെങ്കിൽ, സൃഷ്ടികളിൽ ഒന്നാമത്തെ അഥവാ, ആദ്യത്തെ സൃഷ്ടിയെന്ന് അർത്ഥം വരുമായിരുന്നു. ദൈവസൃഷ്ടിയിൽ ആദ്യത്തവൻ അല്ലെങ്കിൽ, ഒന്നാമത്തവൻ എന്ന് ഏകവചനത്തിൽ പറഞ്ഞാൽ, ആ പ്രയോഗംതന്നെ പരമ അബദ്ധമാണ്. തന്മൂലം, പ്രസ്തുത വേദഭാഗത്ത് “ആരംഭം” എന്ന പദത്തിന്, ഒന്നാമത്തേത് എന്നല്ല അർത്ഥം; കാരണം എന്നാണ് അർത്ഥം. തെളിവ് വചനത്തിൽത്തന്നെ ഉണ്ട്. “യേശു ഇതിനെ അടയാളങ്ങളുടെ ആരംഭമായി ഗലീലയിലെ കാനാവിൽവെച്ച് ചെയ്ത് തന്റെ മഹത്വം വെളിപ്പെടുത്തി.” (യോഹ, 2:11). ഈ വേദഭാഗത്ത് അടയാളങ്ങളുടെ ആരംഭം എന്ന പ്രയോഗം നോക്കുക. ഇവിടെ, അടയാളങ്ങൾ എന്ന ക്രിയ ബഹുവചനം ആയതുകൊണ്ടാണ് ആരംഭം എന്ന പ്രയോഗത്തിന് ആദ്യത്തെ അഥവാ, ഒന്നാമത്തെ എന്ന് അർത്ഥം വരുന്നത്. യേശു ചെയ്ത അനേക അടയാളങ്ങളിൽ ആദ്യത്തേതാണല്ലോ കാനാവിലെ കല്യാണവിരുന്നിൽ വെള്ളം വീഞ്ഞാക്കിയ അത്ഭുതം.

അടയാളങ്ങൾ എന്ന ക്രിയ ബഹുവചനമായപോലെ, സൃഷ്ടികൾ അഥവാ, ദൈവസൃഷ്ടികൾ എന്ന ബഹുവചനം ആയിരുന്നെങ്കിൽ, ക്രിസ്തു സൃഷ്ടികളിൽ ഒന്നാമനാണ് എന്ന് അർത്ഥം വരുമായിരുന്നു. എന്നാൽ, അവിടെ, ദൈവസൃഷ്ടിയുടെ ആരംഭം എന്ന ഏകവചനമാണ് പറഞ്ഞിരിക്കുന്നത്. അതിനാൽ, അവൻ ദൈവസൃഷ്ടിയുടെ കാരണക്കാരൻ എന്നാണ് മനസ്സിലാക്കേണ്ടത്. ഏകവചനത്തിൽ ഉപയോഗിച്ചിരിക്കുന്ന വാക്യം: “യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു; ഭോഷന്മാരോ ജ്ഞാനവും പ്രബോധനവും നിരസിക്കുന്നു.” (സദൃ, 1:7). ഇവിടെ, യഹോവാഭക്തി ജ്ഞാനത്തിൽ ഒന്നാമത്തേത് എന്നോ, ആദ്യത്തേത് എന്നോ അല്ല അർത്ഥം; ഭക്തൻ്റെ ജ്ഞാനത്തിനു കാരണം യഹോവാഭക്തിയാണ് എന്നാണ്. ഗ്രീക്കിൽ സൃഷ്ടിയെ കുറിക്കുന്ന “ക്റ്റിസിസ്” (ktiseos) ഏകവചനമാണ്. മറ്റൊരു ഉദാഹരണം: “സൃഷ്ടിയുടെ ആരംഭത്തിങ്കലോ ദൈവം അവരെ ആണും പെണ്ണുമായി ഉണ്ടാക്കി.” (മർക്കൊ, 10:6). ഇവിടെയും ക്രിയ ഏകവചനമാണ്. സൃഷ്ടികളിൽ ആദ്യമായി മനുഷ്യനെയല്ല സൃഷ്ടിച്ചത്. എല്ലാ സൃഷ്ടികൾക്കും അവസാനമാണ് മനുഷ്യനെ സൃഷ്ടിച്ചത്. സൃഷ്ടികളുടെ, ആരംഭത്തിൽ അവരെ ആണും പെണ്ണുമായി ഉണ്ടാക്കി, എന്ന് ബഹുവചനത്തിൽ പറഞ്ഞാൽ, ആദാമിനെയും ഹവ്വയെയുമാണ് ദൈവം ആദ്യം സൃഷ്ടിച്ചതെന്ന് അർത്ഥം വരും. എന്നാൽ, അത് വാസ്തവം അല്ലാത്തതിനാലാണ് “സൃഷ്ടിയുടെ ആരംഭം” എന്ന ഏകവചനം പറഞ്ഞിരിക്കുന്നത്. ഭാഷയ്ക്ക് ഒരു വ്യാകരണവും അത് ഉപയോഗിക്കാൻ ഒരു നിയമവുമുണ്ട്. അല്ലാതെ, വല്ലവിധേനയും ദുരുപദേശം സ്ഥാപിക്കാൻ ആർക്കും കഴിയില്ല.

ബഹുവചനത്തെ കുറിക്കുന്ന ഗ്രീക്കുപദം “ക്റ്റിസ്മ” (ktisma) ആണ്. ബഹുവചനത്തിൻ്റെ തെളിവ്: “നാം അവന്റെ സൃഷ്ടികളിൽ ഒരുവിധം ആദ്യഫലമാകേണ്ടതിനു അവൻ തന്റെ ഇഷ്ടം ഹേതുവായി സത്യത്തിന്റെ വചനത്താൽ നമ്മെ ജനിപ്പിച്ചിരിക്കുന്നു.” (യാക്കോ, 1:18). ഈ വേദഭാഗത്ത് “സൃഷ്ടികൾ” എന്ന ബഹുവചനം നോക്കുക. വീണ്ടുംജനിച്ചവർ സൃഷ്ടിക്ക് കാരണമല്ല; സൃഷ്ടികളിൽ ആദ്യസ്ഥാനം അഥവാ പ്രഥമസ്ഥാനം നല്കാൻ വേണ്ടിയാണ് അവൻ നമ്മെ വീണ്ടും ജനിപ്പിച്ചിരിക്കുന്നത്. തന്മൂലം, “ദൈവസൃഷ്ടിയുടെ ആരംഭം” എന്ന് പറഞ്ഞാൽ, സൃഷ്ടികളിൽ ഒന്നാമത്തവൻ എന്ന അർത്ഥമല്ല ഉള്ളതെന്ന് സ്ഫടികസ്ഫുടം വ്യക്തമാകുന്നു. ദൈവസൃഷ്ടിക്ക് കാരണം എന്നാണ്, ആ പ്രയോഗത്തിൻ്റെ അർത്ഥമെന്ന് മനസ്സിലാക്കാം. അപ്പോഴും, ഒരു ചോദ്യം ബാക്കിയാകും. ദൈവസൃഷ്ടിക്ക് കാരണമായ ദൈവപുത്രൻ യേശുക്രിസ്തു അല്ലെങ്കിൽ, പിന്നെ ആരാണ്? ഈ ചോദ്യത്തിൻ്റെ ഉത്തരം അറിയാൻ കാണുക: [വെളിപ്പാടിലെ മനുഷ്യപുത്രനോട് സദൃശൻ ആരാണ്?]

ഏകജാതനും ആദ്യജാതനും

ക്രിസ്തുവിനെ ഏകജാതൻ എന്ന് വിശേഷിപ്പിച്ചിരിക്കയാൽ, അക്ഷരാർത്ഥത്തിൽ അവൻ ദൈവത്തിൻ്റെ ഏകപുത്രനാണെന്ന് വിശ്വസിക്കുന്നവരാണ് ക്രൈസ്തവരിൽ അധികവും. അപ്പോൾത്തന്നെ, അവനെ ആദ്യജാതനെന്ന് വിളിച്ചിരിക്കുന്ന കാര്യം ബോധപൂർവ്വം അവർ മറക്കുകയും ചെയ്യുന്നു. യേശുവിനെ, ഏകജാതനെന്ന് അഞ്ചുപ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്. (യോഹ, 1:14; 1:18; 3:16; 3:18; 1യോഹ, 4:9). ആദ്യജാതനെന്നും അഞ്ചുപ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്. (റോമ, 8:29; കൊലൊ, 1:15; 1:18- എബ്രാ, 1:6; വെളി, 1:5). ഏകജാതനെന്നാൽ, സഹോദരങ്ങളില്ലാത്തവൻ അഥവാ, ഒറ്റപ്പുത്രൻ എന്നാണ്. ആദ്യജാതനെന്നാൽ, ആദ്യത്തെ പുത്രൻ അഥവാ, മക്കളിൽ മൂത്തപുത്രൻ ആണ്. യഥാർത്ഥത്തിൽ ആണെങ്കിൽ, ക്രിസ്തുവിനു എങ്ങനെ ദൈവത്തിൻ്റെ ഏകപുത്രനും മൂത്തപുത്രനും ഒരുപോലെ ആകാൻ കഴിയും? ഒരു മകനും, അപ്പൻ്റെ ഏകജാതനും ആദ്യജാതനും ഒരുപോലെ ആയിരിപ്പാൻ കഴിയില്ല. എന്നാൽ, ക്രിസ്തു ദൈവത്തിൻ്റെ ഏകജാതനും ആദ്യജാതനുമാണ്. എന്തെന്നാൽ, അത് അവൻ്റെ അസ്തിത്വമല്ല, അഭിധാനം അഥവാ, സ്ഥാനപ്പേരാണ്. ആദ്യം നമുക്ക് ബൈബിളിലെ ഏകജാതൻ ആദ്യജാതൻ എന്നീ പ്രയോഗങ്ങളെക്കുറിച്ച് നോക്കാം:

പഴയനിയമത്തിൽ ഏകജാതനെന്ന പ്രയോഗം ആറ് പ്രാവശ്യമുണ്ട്. (ഉല്പ, 22:2;12,16; യിരെ, 6;26; ആമോ, 8:10; സെഖ, 12:10). അതിൽ ആദ്യത്തെ മൂന്നു പ്രയോഗം, അബ്രാഹാമിൻ്റെ സന്തതിയായ യിസ്ഹാക്കിനെ കുറിക്കുന്നതാണ്. യഥാർത്ഥത്തിൽ, യിസ്ഹാക്ക് അബ്രാഹാമിൻ്റെ ഏകജാതനല്ല. വാഗ്ദത്ത സന്തതിയെന്ന നിലയിൽ ദൈവം അവനു കൊടുത്ത പദവിയാണ്. അബ്രാഹാമിനു മിസ്രയീമ്യ ദാസിയിൽ ജനിച്ച മൂത്തമകനായ യിശ്മായേൽ ഉള്ളപ്പോഴാണ് ദൈവം യിസ്ഹാക്കിനെ ഏകജാതനെന്നു വിശേഷിപ്പിച്ചത്. (ഉല്പ, 22:2,12,16). തുടർന്ന്, സാറ മരിച്ചശേഷം വെപ്പാട്ടിയായ കെതൂറായിൽ ആറ് മക്കൾകൂടി അബ്രാഹാമിനു ജനിച്ചു. (ഉല്പ, 25:1 2; 1ദിന, 1:32). കെതൂറായിൽ മാത്രമല്ല മക്കളുണ്ടായിരുന്നത്, വെപ്പാട്ടികളുടെ മക്കൾക്ക് അബ്രാഹാം ദാനങ്ങൾ കൊടുത്തതായി പറയുന്നുണ്ട്. (ഉല്പ, 25:6). ഹാഗാറിനെ അബ്രാഹാമിൻ്റെ വെപ്പാട്ടിയായി പറഞ്ഞിട്ടില്ല, അവൾ സാറായിയുടെ ദാസിയായിരുന്നു. (ഉല്പ, 16:1). സാറായി അവളെ അബ്രാഹാമിനു ഭാര്യയായി കൊടുക്കുകയായിരുന്നു. (ഉല്പ, 16:3). അതിനാൽ, അബ്രാഹാമിനു ഒന്നിലധികം വെപ്പാട്ടികളും അവരിൽ മക്കളും ഉണ്ടായിരുന്നതായി മനസ്സിലാക്കാം. എന്നാൽ, കുറഞ്ഞത് എട്ടു മക്കളെങ്കിലും ഉള്ളവനായ അബ്രാഹാമിൻ്റെ വിശ്വാസത്തെ പരാമർശിക്കുമ്പോൾ, എട്ടു മക്കളിൽ ഒരാളായ യിസ്ഹാക്കിനെ ഏകജാതൻ എന്നുതന്നെയാണ് എബ്രായലേഖകനും വിശേഷിപ്പിക്കുന്നത്. (11:18). അതിനാൽ, യിസ്ഹാക്കിനെ ഏകജാതനെന്ന് വിശേഷിപ്പിച്ചിരിക്കുന്നത് അബ്രാഹാമിൻ്റെ ഏകപുത്രനായതുകൊണ്ടല്ല, അതൊരു സവിശേഷ പദവിയാണെന്ന് മനസ്സിലാക്കാമല്ലോ? അടുത്ത മൂന്ന് പ്രയോഗം, യിസ്രായേലിനോടുള്ള ബന്ധത്തിൽ ആലങ്കാരികമായി പറയുന്നതാണ്. അതായത്, പഴയനിയമത്തിൽ ഒരിടത്തും ഏകജാതനെന്ന പ്രയോഗം അക്ഷരാർത്ഥത്തിൽ പ്രയോഗിച്ചിട്ടില്ല. മൂന്നുപ്രാവശ്യം പദവിയായിട്ടും, മൂന്നുപ്രാവശ്യം ആലങ്കാരികമായും പ്രയോഗിച്ചിട്ടുണ്ട്.

പുതിയനിയമത്തിൽ ഏകസന്തതിയെ കുറിക്കുന്ന മൊണാഗെനയ്സ് എന്ന ഗ്രീക്കുപദം ഒൻപത് പ്രാവശ്യമുണ്ട്. നയിനിലെ വിധവയുടെ മകൻ (ലൂക്കൊ, 7:12), പള്ളിപ്രമാണിയായ യായിറൊസിൻ്റെ മകൾ (ലൂക്കൊ, 8:42), അശുദ്ധാത്മാവ് ബാധിച്ച ഒരു ബാലൻ (ലൂക്കൊ, 9:38). യിസ്ഹാക്ക് (എബ്രാ, 11:18), യേശുക്രിസ്തു (യോഹ, 1:14,18;3:16,18; 1യോഹ, 4:9). പുതിയനിയമത്തിലെ ഒൻപത് പ്രയോഗങ്ങളിൽ, ആദ്യത്തെ മൂന്ന് പ്രയോഗങ്ങൾ അക്ഷരാർത്ഥത്തിലും, അടുത്ത ആറ് പ്രയോഗങ്ങൾ സവിശേഷ പദവിയായിട്ടുമാണ് ഉപയോഗിച്ചിരിക്കുന്നത്.

പഴയനിയമത്തിൽ ആദ്യജാതനെന്ന പ്രയോഗം നൂറ്റിയിരുപതോളം പ്രാവശ്യമുണ്ട്. ആദ്യപ്രയോഗം, കനാൻ്റെ ആദ്യജാതനായ സീദോനെ കുറിക്കുന്നു. (ഉല്പ, 10:15). പഴയനിയമത്തിൽ ആദ്യജാതൻ അധികം സ്ഥാനത്തും അക്ഷരാർത്ഥത്തിലാണ് പ്രയോഗിച്ചിരിക്കുന്നത്. എന്നാൽ, സവിശേഷ പദവിയായിട്ടും ആദ്യജാതൻ പ്രയോഗിച്ചിട്ടുണ്ട്. യിസ്രായേൽ ദൈവത്തിൻ്റെ ആദ്യജാതനാണ്. (പുറ, 4:22). യിസ്രായേൽ ജാതിയെ മുഴുവനായി ദൈവം ഏക മകനായിട്ടും ആദ്യ മകനായിട്ടുമാണ് കാണുന്നത്. (പുറ, 4:22-23). ദൈവം യിസ്രായേലിനെ ആദ്യജാതനെന്ന് വിശേഷിപ്പിക്കുമ്പോൾ, അതൊരു പദവിയാണെന്ന് മനസ്സിലാക്കാമല്ലോ? എഫ്രയീം ദൈവത്തിൻ്റെ ആദ്യജാതനാണ്. (യിരെ, 31:9). എഫ്രയീം അപ്പനായ യോസേഫിൻ്റെപോലും ആദ്യജാതനല്ല. അതിനാൽ, ദൈവം അവനു കൊടുത്ത പദവിയാണെന്ന് മനസ്സിലാക്കാമല്ലോ? ദൈവം ദാവീദിനെ ആദ്യജാതനാക്കും എന്ന് പറഞ്ഞിട്ടുണ്ട്. (സങ്കീ, 89:27). ആദ്യജാതനാക്കും എന്ന് പറഞ്ഞാൽ, അതുമൊരു പദവിയാണെന്ന് മനസ്സിലാക്കാമല്ലോ?

പുതിയനിയമത്തിൽ ആദ്യജാതനെ കുറിക്കുന്ന പ്രൊട്ടൊടൊകൊസ് എന്ന ഗ്രീക്കുപദം ഒൻപത് പ്രാവശ്യമുണ്ട്. യേശുവിനെ മറിയയുടെ ആദ്യജാതനെന്ന് രണ്ടു പ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്. (മത്താ, 1:25; ലൂക്കൊ, 2:7). യിസ്രായേലിൻ്റെ കടിഞ്ഞൂലുകൾ അഥവാ, ആദ്യജാതന്മാർ (എബ്രാ, 11:28, ആദ്യജാതന്മാരുടെ സഭ (എബ്രാ, 12:23), യേശുക്രിസ്തു (റോമ, 8:29; കൊലൊ, 1:15; 1:18; എബ്രാ, 1:6; വെളി, 1:5). യേശു യഥാർത്ഥത്തിൽ മറിയയുടെ മകനല്ല. പരിശുദ്ധാത്മാവിനാൽ പ്രകൃത്യാതീതമായ നിലയിൽ മറിയയുടെ ഉദരത്തിൽ ഉരുവാകുകയായിരുന്നു. യഥാർത്ഥത്തിൽ യേശു മറിയയുടെ മകനായിരുന്നെങ്കിൽ, അവനെ പാപമറിയാത്തവൻ എന്ന് വിശേഷിപ്പിക്കില്ലായിരുന്നു. (2കൊരി, 5:21). എന്തെന്നാൽ, സ്ത്രീയിൽ നിന്ന് ഉരുവായ മനുഷ്യന് യഥാർത്ഥത്തിൽ നീതിമാനും നിർമ്മലനും ആയിരിക്കാൻ കഴിയില്ല. (ഇയ്യോ, 15:14; 25:4). താൻ മറിയയുടെ യഥാർത്ഥ മകനല്ലെന്ന് യേശുവിൻ്റെ വാക്കിനാലും മനസ്സിലാക്കാൻ കഴിയും. (ലൂക്കൊ, 7:28; 24:19). എന്നാൽ, ലോകപ്രകാരം യേശുവെന്ന മനുഷ്യൻ മറിയയുടെ മൂത്തമകനായിട്ടാണ് ജനിച്ചത്. (ലൂക്കൊ, 2:7). അതിനാലാണ്, അവനെ മറിയയുടെ ആദ്യജാതനെന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. അങ്ങനെ നോക്കിയാൽ, ആദ്യജാതനെ കുറിക്കുന്ന പുതിയനിയമത്തിലെ ഒമ്പത് പ്രയോഗങ്ങളിൽ യിസ്രായേലിൻ്റെ കടിഞ്ഞൂലുകൾ എന്ന ഒരു പ്രയോഗമൊഴികെ, ബാക്കിയെല്ലാം സവിശേഷമായ പദവിയാണെന്ന് മനസ്സിലാക്കാം.

ക്രിസ്തുവെന്ന ഏകനെ സംബന്ധിച്ച്, ഏകജാതനെന്ന പ്രയോഗവും ആദ്യജാതനെന്ന പ്രയോഗവും യഥാർത്ഥത്തിലാണെങ്കിൽ പരസ്പരവിരുദ്ധമാണ്. എന്തെന്നാൽ, ഏകപുത്രനും മൂത്തപുത്രനും ഒരുപോലെ ആയിരിക്കാൻ ആർക്കും കഴിയില്ല. ഇനി, രണ്ട് സ്ഥാനപ്പേരുകളിൽ ഒരെണ്ണം അക്ഷരാർത്ഥത്തിൽ മനസ്സിലാക്കാമെന്ന് വെച്ചാലോ, അതിനു വചനം സമ്മതിക്കില്ല. ആദ്യം ഏകജാതൻ നോക്കാം: യേശുവിനെ ദൈവത്തിൻ്റെ ഏകപുത്രൻ എന്ന് പറയാൻ കഴിയുമോ? ഇല്ല. എന്തെന്നാൽ,( പുതിയനിയമത്തിൽ ക്രിസ്തു ഏഴുപേരുടെ പുത്രനാണ്. ദൈവപുത്രൻ (മത്താ, 8:29). മനുഷ്യപുത്രൻ (മത്താ, 8:20). അബ്രാഹാമിൻ്റെ പുത്രൻ (മത്താ, 1:1). ദാവീദിൻ്റെ പുത്രൻ (മത്താ, 1:1). മറിയയുടെ പുത്രൻ (മർക്കൊ, 6:3). യോസേഫിൻ്റെ പുത്രൻ (യോഹ, 1:45). സ്ത്രീയുടെ സന്തതി അഥവാ, യിസ്രായേലിൻ്റെ പുത്രൻ. കാലസമ്പൂർണ്ണതയിലെ സ്ത്രീ യിസ്രായേലാണ്. (ഗലാ, 4:4; മീഖാ, 5:2-3; റോമ, 9:5). ഏഴുപേരുടെ പുത്രൻ എങ്ങനെയാണ് ദൈവത്തിൻ്റെ ഏക പുത്രൻ ആകുന്നത്?

അടുത്തത്, ക്രിസ്തു ദൈവത്തിൻ്റെ ആദ്യജാതൻ ആകുമോന്ന് നോക്കാം:ഏഴ് വിഭാഗങ്ങളിലായി ദൈവത്തിനു ദൂതന്മാരും മനുഷ്യരുമായി അനേകം പുത്രന്മാരും പുത്രിമാരുമുണ്ടെന്ന് വചനം പറയുന്നു. ദൈവത്തിൻ്റെ ആദ്യത്തെ പുത്രന്മാർ ദൂതന്മാരാണ്. (ഇയ്യോ, 1:6; 2:1; നെഹെ, 9:6; കൊലൊ, 1:16). രണ്ടാമത്തെ പുത്രൻ, ദൈവം തൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിച്ച ആദാമാണ്. (ഉല്പ, 1:27; ലൂക്കൊ, 3:38). മൂന്നാമത്തെ പുത്രന്മാർ, ശേത്തിൻ്റെ സന്തതികളാണ്. (ഉല്പ, 6:2,4). നാലാമത്തെ പുത്രൻ, യിസ്രായേലാണ്. (പുറ, 4:22). അഞ്ചാമത്തെ പുത്രൻ, യോസേഫിൻ്റെ മകൻ എഫ്രയീമാണ്. (യിരെ, 31:9). ആറാമത്തെ പുത്രൻ, യേശുക്രിസ്തു. (മത്താ, 3:17). ഏഴാമത്തത് പുത്രീപുത്രന്മാരാണ്, ക്രിസ്തുവിശ്വാസികൾ. (1യോഹ, 3:2). ദൈവത്തിന് ഇത്രയധികം മക്കൾ ഉണ്ടായിരിക്കെ, ക്രിസ്തു ദൈവത്തിൻ്റെ ആദ്യജാതനാണെന്ന് എങ്ങനെ പറയും? ആദ്യം ജനിക്കുകയോ, സൃഷ്ടിക്കപ്പെടുകയോ ചെയ്യുന്നവനെയാണല്ലോ യഥാർത്ഥത്തിൽ ആദ്യജാതനെന്ന് പറയുന്നത്. എന്നാൽ, ക്രിസ്തുവിനെ ആദ്യം ജനിപ്പിച്ചുവെന്നോ, സൃഷ്ടിച്ചുവെന്നോ ബൈബിൾ പറയുന്നില്ല. ദൈവത്തിൻ്റെ ആദ്യത്തെ പുത്രന്മാർ സൃഷ്ടികളായ ദൂതന്മാരാണ്. സ്വർഗ്ഗാധിസ്വർഗ്ഗവും ദൂതന്മാരും ഉൾപ്പെടുന്ന അദൃശ്യലോകത്തെയാണ് ദൈവം ആദ്യം സൃഷ്ടിച്ചത്. (നെഹെ, 9:6; കൊലൊ, 1:16). ദൈവം ഭൂമിക്ക് അടിസ്ഥാനമിട്ടപ്പോൾ ദൂതന്മാർ ദൈവത്തിൻ്റെ കൂടെയുണ്ടായിരുന്നു. (ഇയ്യോ, 38:6). ബൈബിളിൽ പറഞ്ഞിരിക്കുന്ന പുത്രന്മാരുടെ ക്രമത്തിൽ ആറാം സ്ഥാനമാണ് ക്രിസ്തുവിനുള്ളത്. പിന്നെങ്ങനെ, അവൻ ദൈവത്തിൻ്റെ ആദ്യജാതനാകും? യേശുവെന്ന ക്രിസ്തുവും ദൈവപുത്രനും ജനിക്കുന്നത് നിഖ്യാ വിശ്വാസപ്രമാണം പഠിപ്പിക്കുന്നപോലെ, സർവ്വകാലങ്ങൾക്ക് മുമ്പേയുമല്ല, കന്യകയായ മറിയയുടെ ഉദരത്തിൽ നിന്നുമല്ല, യോർദ്ദാനിൽ വെച്ചാണ്. അതായത്, കന്യകയായ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല, അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനായ, വിശേഷാൽ മറിയയുടെ ആദ്യജാതനായ ഒരു വിശുദ്ധപ്രജയെ അഥവാ, പാപമറിയാത്ത ഒരു മനുഷ്യക്കുഞ്ഞിനെയാണ്. (മത്താ, 1:1; ലൂക്കോ, 1:35; 2:7; 2കൊരി, 5: 21). മറിയ പ്രസവിച്ച കുഞ്ഞിനെ, എല്ലാ യെഹൂദാ പുരുഷ പ്രജയെയും പോലെ, എട്ടുദിവസം തികഞ്ഞപ്പോൾ പരിച്ഛേദന കഴിക്കുകയും, ദൈവകല്പനപോലെ, യേശു എന്ന് പേർ വിളിക്കുകയും ചെയ്തു. (ലൂക്കോ, 2:21). യേശു മറിയയുടെയും യോസേഫിൻ്റെയും ആദ്യജാതനാകകൊണ്ട്, അവളുടെ ശുദ്ധീകരണകാലമായ മുപ്പത്തിമൂന്നു ദിവസം തികഞ്ഞപ്പോൾ, ന്യായപ്രമാണപ്രകാരം ദൈവാലയത്തിൽ കൊണ്ടുപോയി ആദ്യജാതൻ്റെ വീണ്ടെടുപ്പിനുള്ള കർമ്മങ്ങളും ചെയ്തു. (ലേവ്യാ, 12:2-6; ലൂക്കോ, 2:22-24. അനന്തരം, ആത്മാവിൽ ബലപ്പെട്ട് ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്ന യേശുവെന്ന മനുഷ്യൻ ഏകദേശം മുപ്പത് വയസ്സായപ്പോൾ, യോർദ്ദാനിൽവെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അവനെ അഭിഷേകം ചെയ്തപ്പോഴാണ് അവൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയത്. (ലൂക്കോ, 2:40,52; 3:22; പ്രവൃ, 10:38). അനന്തരം, ഗബ്രീയേൽ ദൂതൻ്റെ രണ്ടു പ്രവചനങ്ങളുടെ നിവൃത്തിയായിട്ട്, ദൈവപിതാവിനാൽ “ഇവൻ എൻ്റെ പ്രിയപുത്രൻ” എന്ന് വിളിക്കപ്പെട്ടപ്പോഴാണ് അവൻ ദൈവത്തിൻ്റെ പുത്രനായത്. (ലൂക്കൊ, 1ൻ:32,35; 3:22). ദൂതൻ്റെ ഒന്നാമത്തെ പ്രവചനം: “നീ ഗർഭം ധരിച്ച് ഒരു മകനെ പ്രസവിക്കും, അവനു യേശു എന്ന് പേർ വിളിക്കേണം. അവൻ വലിയവൻ ആകും, അത്യുന്നതന്റെ പുത്രൻ എന്ന് വിളിക്കപ്പെടും.” (ലൂക്കൊ, 1:31,32). മറിയയോട് ദൂതൻ പറഞ്ഞത്, നീ ദൈവപുത്രനെ പ്രസവിക്കുമെന്നല്ല. പ്രത്യുത, നീ ഒരു മകനെ പ്രസവിക്കും എന്നാണ്. ലൂക്കൊസ് 2:-ൽ പറയുന്നത്, അവൾ ആദ്യജാതനായ മകനെ പ്രസവിച്ചു എന്നാണ്. അതായത്, പരിശുദ്ധാത്മാവിനാൽ മറിയ പ്രസവിച്ചത്, ദൈവത്തെയോ, ദൈവപുത്രനെയോ അല്ല. അവളുടെ മൂത്തമകനെയാണ്. അടുത്തഭാഗം: അവൻ വലിയവനാകും അത്യുന്നതന്റെ അഥവാ, ദൈവത്തിൻ്റെ പുത്രൻ എന്നു വിളിക്കപ്പെടും. ലൂക്കൊസ് 2:52-ൽ പറയുന്നത്, യേശുവോ ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിർന്നു വന്നു എന്നാണ്. അതായത്, കന്യകയായ മറിയയുടെ മകനായി ജനിച്ച യേശുവെന്ന പാപമറിയാത്ത ശിശു, ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ വളർന്നു വലുതായി ഏകദേശം 30 വയസ്സായപ്പോഴാണ് ദൈവപുത്രൻ എന്ന് വിളിക്കപ്പെട്ടത്. ദൂതൻ്റെ രണ്ടാമത്തെ പ്രവചനം: “പരിശുദ്ധാത്മാവ് നിന്റെ മേൽ വരും അത്യുന്നതന്റെ ശക്തി നിന്റെ മേൽ നിഴ ലിടും, ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും.” (ലൂക്കൊ, 1:35). ഇവിടെയും, മറിയയിൽ നിന്ന് ദൈവപുത്രൻ ഉത്ഭവിക്കുമെന്നല്ല, അവളിൽനിന്നു ഉത്ഭവിക്കുന്ന വിശുദ്ധശിശു ദൈവപുത്രൻ എന്നു വിളിക്കപ്പെടും പ്രവചിക്കുകയാണ് ചെയ്യുന്നത്. അതായത്, അവൻ ദൈവപുത്രനെന്ന് വിളിക്കപ്പെടും എന്ന രണ്ടു പ്രവചനങ്ങളാണ്, അവൻ ജനിച്ച് ഏകദേശം 30 വയസ്സായപ്പോൾ യോർദ്ദാനിൽവെച്ച് നിവൃത്തിയായത്. ഭാവിയിൽ സംഭവിപ്പാനുള്ള കാര്യങ്ങളെ മുൻകൂട്ടി അറിയിക്കുന്നതാണ് പ്രവചനം. (സംഖ്യാ, 24:14). ഒരു പ്രവചനം നിവൃത്തിയായി കഴിയുമ്പോഴാണ് അത് ചരിത്രം ആകുന്നത്. അതായത്, കാലസമ്പൂർണ്ണതയിൽ യോർദ്ദാനിൽവെച്ച് പ്രവചനം നിവർത്തിയായപ്പോഴാണ് അവൻ ദൈവപുത്രനായത്. അവനെങ്ങനെ, അക്ഷരാർത്ഥത്തിൽ ദൈവത്തിൻ്റെ ഏകജാതനും ആദ്യജാതനും ആകും? അതിനാൽ, ഏകജാതനെന്നതും ആദ്യജാതനെന്നതും ക്രിസ്തുവിൻ്റെ സ്ഥാനപ്പേരാണെന്ന് മനസ്സിലാക്കാം. ഇനി അറിയേണ്ടത്, ഏകജാതൻ ആദ്യജാതൻ എന്നീ സ്ഥാനപ്പേരുകൾക്ക് അടിസ്ഥാനമെന്താണ് എന്നാണ്.

ആദ്യം നമുക്ക് ഏകജാതനെക്കുറിച്ച് നോക്കാം. ക്രിസ്തുവിൻ്റെ നിസ്തുല്യ പുത്രത്വത്തെ കുറിക്കുന്ന പ്രയോഗമാണ് ഏകജാതൻ. അതായത്, ദൈവത്തിൻ്റെ അനേകം പുത്രന്മാരിൽ ഒരാളാണ് യേശുവെന്ന ദൈവപുത്രൻ. എന്നാൽ, അനേകം പുത്രന്മാരെപ്പോലെ ഒരാളല്ല ക്രിസ്തു. ഉയിർത്തെഴുന്നേറ്റ യേശുക്രിസ്തു തൻ്റെ ശിഷ്യന്മാരോട് പറയാൻ വേണ്ടി മഗ്ദലക്കാരത്തി മറിയയോട് ഇപ്രകാരം പറഞ്ഞു: “നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്ന് എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്ന് അവരോട് പറക എന്ന് പറഞ്ഞു.” (യോഹ, 20:17). മനുഷ്യനെന്ന നിലയിൽ തനിക്കൊരു ദൈവവും പിതാവും ഉണ്ടായിരുന്നു. എങ്കിലും, ദൈവത്തിൻ്റെ സൃഷ്ടികളായ ദൂതന്മാരുടെയോ, മനുഷ്യരുടെയോ പുത്രത്വത്തിന് തുല്യമായിരുന്നില്ല ക്രിസ്തുവിൻ്റെ പുത്രത്വം. ദൂതന്മാർക്കും മനുഷ്യർക്കും ദൈവവുമായി ഒരേ ബന്ധമാണുള്ളത്. (വെളി, 19:10; 22:9). യേശുക്രിസ്തു പ്രധാന ദൂതനായ മീഖായേൽ ആണെന്ന് കരുതുന്നവരുണ്ട്. യേശു ദൂതഗണത്തിൽപെട്ടവൻ ആയിരുന്നെങ്കിലോ, അല്ലെങ്കിൽ സ്വർഗ്ഗീയരും ഭൗമികരും തമ്മിൽ വേർതിരിച്ചു കാണിക്കാനോ ആയിരുന്നെങ്കിൽ, ഞങ്ങളുടെ പിതാവും നിങ്ങളുടെ പിതാവും ഞങ്ങളുടെ ദൈവവും നിങ്ങളുടെ ദൈവവും എന്ന് പറയുമായിരുന്നു. ക്രിസ്തു ഒരിടത്തും ദൂതന്മാരെയും ചേർത്ത് ഞങ്ങളുടെ പിതാവെന്നോ ഞങ്ങളുടെ ദൈവമെന്നോ പറഞ്ഞിട്ടില്ല. ഇനി, യേശുവിൻ്റെയും മനുഷ്യരുടെയും പുത്രത്വം ഒന്നായിരുന്നെങ്കിൽ, എൻ്റെ ദൈവവും നിങ്ങളുടെ ദൈവവും എന്നു പറയാതെ; നമ്മുടെ പിതാവ്, നമ്മുടെ ദൈവം എന്ന് പറയുമായിരുന്നു. നമ്മുടെ ദൈവമെന്നോ, ഞങ്ങളുടെ ദൈവമെന്നോ അവൻ ഒരിടത്തും പറഞ്ഞിട്ടില്ല. എന്തെന്നാൽ അവൻ സൃഷ്ടികളുടെ കൂട്ടത്തിൽ ഉൾപ്പെടാത്ത നിസ്തുല്യപുത്രനാണ്. പല നിലകളിൽ അവൻ നിസ്തുലനാണ്. അതായത്, എല്ലാ പുത്രന്മാരിൽനിന്നും ക്രിസ്തുവിനെ വ്യത്യസ്തനാക്കുന്ന ഒരുപാട് ഘടകങ്ങളുണ്ട്.

1. അവൻ ഏകദൈവത്തിൻ്റെ ജഡത്തിലെ പ്രത്യക്ഷതയായ പുത്രനാണ്. അതാണ് ദൈവഭക്തിയുടെ മർമ്മം അഥവാ, ദൈവികരഹസ്യം. (1തിമൊ, 3:14-16). ദൈവഭക്തിയുടെ മർമ്മത്തിൽ, അവൻ ജഡത്തിൽ വെളിപ്പെട്ടു എന്നതിലെ, അവൻ എന്ന സർവ്വനാമം മാറ്റിയിട്ട്, തൽസ്ഥാനത്ത് നാമം ചേർത്താൽ, ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു എന്നുകിട്ടും. ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയായ ഏകദൈവമാണ്. (യിരെ, 10:10). അതായത്, ഏകസത്യദൈവമായ യഹോവയാണ് മനുഷ്യരുടെ പാപപരിഹാരാർത്ഥം മനുഷ്യനായി മാനിഫെസ്റ്റ് ചെയ്തത്. അതിനാൽ, ഏകസത്യദൈവവും പിതാവുമായ യഹോവയുടെ ജഡത്തിലെ പ്രത്യക്ഷതയായ പുത്രനെന്ന നിലയിൽ അവൻ നിസ്തുലനാണ്. 2. വചനം ജഡമായ പുത്രനെന്ന നിലയിൽ അവൻ നിസ്തുലനാണ്. (യോഹ, 1:14). പഴയനിയമത്തിലെ വചനം അഥവാ, ദവാർ ദൈവത്തിൻ്റെ വായിലെ വചനമാണ്. (യെശ, 45:23; 55:11; യിരെ, 9:20; യെഹെ, 3:17; 33:7). ആ വചനത്താലാണ് ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചത്. (സങ്കീ, 33:6). ആ വചനമാണ് തന്നെയാണ് കാലസമ്പൂർണ്ണതയിൽ ജഡമായത്തീർന്നത്. (യോഹ, 1:14; ഗലാ, 4:4). ആ നിലയിലും അവൻ നിസ്തുല്യനാണ്. 3. അവൻ പരിശുദ്ധാത്മാവിനാൽ കന്യകാജാതനാണ്. ആ നിലയിലും അവൻ നിസ്തുലനാണ്. (മത്താ, 1ൻ:18, 22; ലൂക്കൊ, 1:35). 4. അവൻ ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിച്ച പുത്രനായിരുന്നു. (കൊലൊ, 1:19). യോർദ്ദാനിലെ സ്നാനാനന്തരമാണ് ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണത അഥവാ, പരിശുദ്ധാത്മാവ് ദേഹരൂപത്തിൽ അവൻ്റെമേൽ ഇറങ്ങിവന്നത്. (ലൂക്കൊ, 3:22; പ്രവൃ, 10:38). 5. അവൻ പാപമറിയാത്തവനാണ്. ആദ്യമനുഷ്യനായ ആദാം പാപമില്ലാത്തവനായി സൃഷ്ടിക്കപ്പെട്ടുവെങ്കിലും പിന്നീട് പാപംചെയ്തു ദൈവതേജസ്സ് നഷ്ടപ്പെടുത്തി. (റോമ, 3:23). എന്നാൽ ക്രിസ്തു തൻ്റെ ജീവിതത്തിൽ ഒരു പാപവും ചെയ്തിട്ടില്ല. (2കൊരി, 5:21; എബ്രാ, 7:26; 1പത്രൊ, 2:22; 1യോഹ, 3:5). മനുഷ്യകുലത്തിൽ പാപത്തിൻ്റെ ലാഞ്ചനപോലും ഇല്ലാതെ ജനിച്ചുജീവിച്ച് മരിച്ചുയിർത്ത ഒരേയൊരുത്തൻ ക്രിസ്തു മാത്രമാണ്. ആ നിലയിലും അവൻ നിസ്തുലനാണ്. 6. അവൻ ലോകസ്ഥാപനത്തിനു മുമ്പേ മുന്നറിയപ്പെട്ടവനും അന്ത്യകാലത്ത് വെളിപ്പെട്ടവനുമാണ്. “അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.” (1പത്രൊ, 1:20; എഫെ, 1:4). ആ നിലയിലും അവൻ നിസ്തുലനാണ്. 

പല നിലകളിൽ ക്രിസ്തു നിസ്തുല്യനാണെന്ന് മുകളിൽ നാം കണ്ടു. അതിൽ ഏകജാതനെന്ന പദവിക്ക് കാരണമായ നിസ്തുല്യത ഏതാണ് എന്നാണ് ഇനി അറിയേണ്ടത്. ആരുടെ പുസ്തകത്തിലാണോ ഏകജാതനെന്ന പ്രയോഗമുള്ളത്; ആ പുസ്തകത്തിലുള്ള ക്രിസ്തുവിൻ്റെ നിസ്തുല്യതയെന്താണോ, അതാണ് ഏകജാതനെന്ന പദവിക്കടിസ്ഥാനം. യോഹന്നാൻ്റെ പുസ്തകത്തിലാണ് ഏകജാതൻ എന്ന പ്രയോഗം അഞ്ചുപ്രാവശ്യവും ഉള്ളത്. (യോഹ, 1:14,18; 3:16,18; 1യോഹ, 4:9). മറ്റൊരു എഴുത്തുകാരും അവനെ ഏകജാതനെന്ന് വിശേഷിപ്പിച്ചിട്ടില്ല. യോഹന്നാൻ്റെ ക്രിസ്തു, ദൈവത്തിൻ്റെ വചനം ജഡമായിത്തീർന്ന പുത്രനാണ്. (യോഹ, 1:14). ദൈവത്തിൻ്റെ അനേകം മക്കളിൽ വചനം ജഡമായിത്തീർന്ന ഏകപുത്രൻ ക്രിസ്തുവാണ്. ആദ്യപ്രയോഗം നോക്കുക: “വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽനിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു. (യോഹ, 1:14). ഓശാന നൂതന പരിഭാഷയിൽ ഇങ്ങനെയാണ്: വചനം മനുഷ്യനായി നമ്മുടെ മദ്ധ്യേ വസിച്ചു. അവിടത്തെ തേജസ്സ് പിതാവിന്റെ അടുക്കൽനിന്ന് കൃപയും സത്യവും നിറഞ്ഞവനായി വന്ന നിസ്തുലപുത്രന്റെ തേജസ്സുതന്നെ, ഞങ്ങൾ ദർശിച്ചിരിക്കുന്നു.” ഈ പരിഭാഷയിൽ, യോഹന്നാൻ 1:14, 3:16, 3:18 തുടങ്ങയവ നിസ്തുലപുത്രൻ എന്നാണ്. International Standard Version-ൽ എല്ലായിടത്തും Unique Son, എന്നാണ് പരിഭാഷ ചെയ്തിരിക്കുന്നത്. Complete Jewish Bible-ൽ യോഹന്നാൻ 1ൻ്റെ18, 3ൻ്റെ16, 3ൻ്റെ18 എന്നീ വാക്യങ്ങളിൽ Unique Son എന്നാണ് കാണുന്നത്. അതിനാൽ, വചനം ജഡമായ പുത്രനെന്ന നിലയിലാണ്, അവനെ ഏകജാതൻ എന്ന് യോഹന്നാൻ വിശേഷിപ്പിച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കാം.

അടുത്തത്, ആദ്യജാതനെന്ന പദവിയുടെ അടിസ്ഥാനമെന്താണെന്ന് നോക്കാം. ആദ്യജാതനെന്ന പ്രയോഗം വ്യത്യസ്ത അർത്ഥങ്ങളിലാണ് ബൈബിളിൽ ഉപയോഗിച്ചിരിക്കുന്നത്. 1. സഹോദരന്മാരിൽ ആദ്യജാതൻ: “ദൈവം മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിനു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു.” (റോമ, 8:29). ദൈവം, ക്രിസ്തു മുഖാന്തരം നമ്മെ ദത്തെടുത്തതു കൊണ്ടാണ് അവനെ ആദ്യജാതനെന്ന് വിളിച്ചിരിക്കുന്നത്. “തിരുഹിതത്തിന്റെ പ്രസാദപ്രകാരം യേശുക്രിസ്തുമുഖാന്തരം നമ്മെ ദത്തെടുക്കേണ്ടതിനു അവൻ പ്രിയനായവനിൽ നമുക്കു സൌജന്യമായി നല്കിയ തന്റെ കൃപാമഹത്വത്തിന്റെ പുകഴ്ചെക്കായി സ്നേഹത്തിൽ നമ്മെ മുന്നിയമിക്കയും ചെയ്തുവല്ലോ.” (എഫെ, 1:5-6). ദൈവം, ലോകസ്ഥാപനത്തിനു മുമ്പാണ് ക്രിസ്തുവിലൂടെ നമ്മെ കാണുകയും തിരഞ്ഞെടുക്കുകയും ചെയ്തത്. (എഫെ, 1:4). നാമിനി അവൻ്റെ പുനരുത്ഥാനത്തിൻ്റെ സാദൃശ്യത്തോടും ഏകീഭവിക്കും. (റോമ, 6:5). ക്രിസ്തു മുഖാന്തരം നാം ദൈവത്തിൻ്റെ മക്കളും അവകാശികളും ക്രിസ്തുവിനു കൂട്ടവകാശികളും ആയപ്പോൾ, ക്രിസ്തുവിന് ദൈവത്തിൻ്റെ ആദ്യജാതനെന്ന പദവി കൈവന്നു. (യോഹ, 3:16; റോമ, 8:17; 1യോഹ, 3:2). ആ അർത്ഥത്തിൽ ക്രിസ്തു ദൈവത്തിൻ്റെ ആദ്യജാതനും വിശ്വാസികളെല്ലാവരും അനന്തര ജാതന്മാരുമാണ്.

2. സർവ്വസൃഷ്ടിക്കും ആദ്യജാതൻ: “അവൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിമയും സർവ്വസൃഷ്ടിക്കും ആദ്യജാതനും ആകുന്നു.” (കൊലൊ, 1:15). ഈ വാക്യപ്രകാരം ക്രിസ്തു ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിയാണെന്ന് യഹോവസാക്ഷികളും ദൈവം ആദ്യം ജനിപ്പിച്ച പുത്രനാണെന്ന് ട്രിനിറ്റിയും വിശ്വസിക്കുന്നു. ആദ്യജാതനെന്നത് ജഡത്തിൽ വെളിപ്പെട്ടവൻ്റെ അഭിധാനമാണെന്ന് മുകളിൽ നാം കണ്ടതാണ്. എന്നാൽ, സർവ്വസൃഷ്ടിക്കും ആദ്യജാതൻ എന്ന അഭിധാനത്തിന് അടിസ്ഥാനമെന്താണെന്ന് നാം അറിയണം. ക്രിസ്തു സർവ്വസൃഷ്ടികളുടെയും ഉദ്ധാരകൻ ആയതുകൊണ്ടാണ് അവനെ സർവ്വസൃഷ്ടിക്കും ആദ്യജാതൻ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. സൃഷ്ടി മുഴുവൻ ദ്രവത്വത്തിന്റെ ദാസ്യത്തിൽനിന്നു സ്വാതന്ത്ര്യം പ്രാപിക്കും എന്നുള്ള ആശയോടെ ഈറ്റുനോവോടിരിക്കുന്നു എന്നാണ് പൗലോസ് പറയുന്നത്. (റോമ, 8:20-22). ആദാമിൻ്റെ ലംഘനം നിമിത്തമാണ് സർവ്വസൃഷ്ടികളും ദ്രവത്വത്തിനും നാശത്തിനും വിധേയമായത്. (ഉല്പ, 3ൻ്റെ17-19; റോമ, 5:12-19). എന്നാൽ, സർവ്വസൃഷ്ടികളുടെയും ഉദ്ധാരകൻ മരണത്തെ ജയിച്ച് ഉയിർത്തെഴുന്നേറ്റ ക്രിസ്തുവാണ്. (റോമ, 5:12-19). അങ്ങനെയാണവൻ സർവ്വസൃഷ്ടിക്കും ആദ്യജാതനായത്.

3. മരിച്ചവരിൽ നിന്നുള്ള ആദ്യജാതൻ: “അവൻ സഭ എന്ന ശരീരത്തിന്റെ തലയും ആകുന്നു, സകലത്തിലും താൻ മുമ്പനാകേണ്ടതിനു അവൻ ആരംഭവും മരിച്ചവരുടെ ഇടയിൽ നിന്നു ആദ്യനായി എഴുന്നേറ്റവനും ആകുന്നു.” (കൊലൊ, 1:18). മരിച്ചവരുടെ ഇടയിൽ നിന്ന് ആദ്യനായി എഴുന്നേറ്റവൻ എന്നാൽ, മരിച്ചവരിൽ നിന്നുള്ള ആദ്യജാതൻ എന്നാണ് ശരിയായ പ്രയോഗം. പി.ഒ.സി പരിഭാഷ ചേർക്കുന്നു: “അവന്‍ സഭയാകുന്ന ശരീരത്തിന്റെ ശിരസ്സാണ്‌. അവൻ എല്ലാറ്റിന്റെയും ആരംഭവും മരിച്ചവരില്‍നിന്നുള്ള ആദ്യജാതനുമാണ്‌. ഇങ്ങനെ എല്ലാകാര്യങ്ങളിലും അവന്‍ പ്രഥമ സ്‌ഥാനീയനായി.” (കൊലൊ, 1:18). ക്രിസ്തുവിൻ്റെ ക്രൂശീകരണത്തിനു മുമ്പും പിമ്പും അനേകർ മരിക്കുകയും ഉയിർക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, പാപത്തിൽ മരിച്ചവരായ മാനവകുലത്തിനു നിത്യജീവൻ നല്കാൻ, മരണത്തിൻ്റെ അധികാരിയായ പിശാചിനെ തൻ്റെ മരണത്താൽ നീക്കിയിട്ട്, ആദ്യനായി ഉയിർത്തവൻ ക്രിസ്തുവാണ്. (എബ്രാ, 2:14-15). അങ്ങനെയാണ് അവൻ മരിച്ചവരിൽ നിന്നുള്ള ആദ്യജാതനായത്.

4. ദൂതന്മാരെക്കാൾ ശ്രേഷ്ഠനായ ആദ്യജാതൻ: “ആദ്യജാതനെ പിന്നെയും ഭൂതലത്തിലേക്കു പ്രവേശിപ്പിക്കുമ്പോൾ, ദൈവത്തിന്റെ സകലദൂതന്മാരും അവനെ നമസ്കരിക്കേണം എന്നു താൻ അരുളിച്ചെയ്യുന്നു.” (എബ്രാ, 1:6). ദൂതന്മാരെയും ദൈവപുത്രന്മാരെന്ന് വിശേഷിപ്പിച്ചിട്ടുണ്ടെങ്കിലും ആത്യന്തികമായി അവർ ദൈവത്തിൻ്റെ ശു ശ്രൂഷകരും രക്ഷപ്രാപിപ്പാനുള്ളവരുടെ സേവകാത്മാക്കളുമാണ്. (എബ്രാ, 1:7,14). ദൈവത്തിൻ്റെ പുത്രൻ ദൂതന്മാരെക്കാൾ ശ്രേഷ്ഠനാണ്: “അവൻ ദൈവദൂതന്മാരെക്കാൾ വിശിഷ്ടമായ നാമത്തിനു അവകാശിയായതിനു ഒത്തവണ്ണം അവരെക്കാൾ ശ്രേഷ്ഠനായിത്തീരുകയും ചെയ്തു.” (എബ്രാ, 1:4). അങ്ങനെയവൻ ദൂതന്മാരെക്കാൾ ശ്രേഷ്ഠനെന്ന നിലയിലാണ് ആദ്യജാതനായത്.

5. ഉയിര്‍ത്തെഴുന്നേറ്റവരില്‍ ആദ്യജാതൻ: “വിശ്വസ്തസാക്ഷിയും മരിച്ചവരിൽ ആദ്യജാതനും ഭൂരാജാക്കന്മാർക്ക് അധിപതിയും ആയ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.” (വെളി, 1:5). സത്യവേദപുസ്തകം സമകാലിക പരിഭാഷയിൽ, മരിച്ചവരില്‍നിന്ന് ആദ്യമായി ഉത്ഥാനം ചെയ്തവൻ എന്നും, ഓശാന നൂതന പരിഭാഷയിൽ, മരിച്ചവരുടെ ഇടയിൽനിന്ന് ആദ്യം ഉയിർത്തെഴുന്നേറ്റവൻ എന്നും, ഇ.ആർ.വി പരിഭാഷയിൽ, ഉയിര്‍ത്തെഴുന്നേറ്റവരില്‍ ആദ്യൻ എന്നുമാണ്. കൊരിന്ത്യലേഖനത്തിൽ, പുനരുത്ഥാന നിരയുടെ ഒരു ക്രമം പറഞ്ഞിട്ടുണ്ട്: “ഓരോരുത്തനും താന്താന്റെ നിരയിലത്രേ, ആദ്യഫലം ക്രിസ്തു, പിന്നെ ക്രിസ്തുവിനുള്ളവർ അവന്റെ വരവിങ്കൽ, പിന്നെ അവസാനം, അന്ന് അവൻ എല്ലാവാഴ്ചെക്കും അധികാരത്തിന്നും ശക്തിക്കും നീക്കം വരുത്തീട്ടു രാജ്യം പിതാവായ ദൈവത്തെ ഏല്പിക്കും.” (1കൊരി, 15:23). ഈ വേദഭാഗം കൊലൊസ്യർ 1:18-നു തുല്യമാണ്. അവിടെയും ക്രിസ്തു  മരണത്തിൽനിന്ന് ഉയിർത്തെഴുന്നേറ്റവരിൽ ആദ്യജാതനാണ്. ഈ നിലയിലാണ് ക്രിസ്തുവിനെ ഏകജാതനെന്നും ആദ്യജാതനെന്നും ബൈബിൾ വിശേഷിപ്പിച്ചിരിക്കുന്നത്. അല്ലാതെ, അവൻ യഥാർത്ഥത്തിൽ ആരുടെയും ഏകജാതനും ആദ്യജാതനുമല്ല. യഥാർത്ഥത്തിൽ അവൻ ഏക സത്യദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ പാപമറിയാത്ത മനുഷ്യനായിരുന്നു. അതാണ്, ദൈവഭക്തിയുടെ മർമ്മം. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക. ദൈവം ഏവരെയും അനുഗ്രഹിക്കട്ടെ!

പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധത്മാവി… നാമം എന്താണ്❓

പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം എന്ന വിഷയമാണ് നാം ചിന്തിക്കുന്നത്: ദൈവത്തിന് എന്തിനാണ് ഒരു പേര് എന്ന് ചിന്തിച്ചുതുടങ്ങുന്നിടത്തു നിന്നാണ്, പിതാവിന്റെയും പുത്രൻ്റെയും നാമം എന്താണെന്ന് ഒരു വിശ്വാസി പഠിക്കുന്നത്. പുതിയനിയമത്തിൽ പിതൃപുത്രാത്മാവിൽ, പുത്രനോട് ചേർത്തുമാത്രമാണ് ഒരു പേര് അഥവാ, പ്രത്യേകനാമം അക്ഷരംപ്രതി പറഞ്ഞിരിക്കുന്നത്: “അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.” (മത്താ, 1:21). തന്മൂലം, യേശുവെന്ന നാമം പുത്രൻ്റെ നാമം മാത്രമാണെന്ന് അനേകർ കരുതുന്നു. പേര് അഥവാ, സംജ്ഞാനാമം എന്നത്; പ്രധാനമായും വ്യക്തികളെ തിരിച്ചറിയാനുള്ള ഉപാധിയാണ്. അല്ലാതെ, ദൈവത്തെ തിരിച്ചറിയാനുള്ള ഉപാധിയല്ല; ദൈവം ഒരുത്തൻ മാത്രമാണ്. വ്യക്തി എന്ന പ്രയോഗം ദൈവത്തെ കുറിക്കുന്നതല്ല; മനുഷ്യരെ കുറിക്കുന്നതാണ്. മനുഷ്യരെ കുറിക്കുന്നതാണെന്ന് പറയുമ്പോൾത്തന്നെ, മനുഷ്യൻ്റെ പ്രകൃതിയെ അല്ല; വ്യതിരിക്തതയെ (Individual) ആണ് ആ പ്രയോഗം സൂചിപ്പിക്കുന്നത്. എന്നാൽ, ദൈവം വ്യക്തിയാണെന്നോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ ബൈബിളിൽ എവിടെയും പറഞ്ഞിട്ടില്ല. സൃഷ്ടി മുതൽ പൂർവ്വപിതാക്കന്മാർവരെ ഒരു പേരില്ലാതിരുന്ന ദൈവം, എപ്പോഴാണ് തനിക്കൊരു പേർ എടുത്തത്? ഏകദൈവത്തിന് എന്തിനാണ് പേര്? അതൊക്ക ചിന്തിച്ചാൽത്തന്നെ, പുതിയനിയമത്തിൽ പിതാവിന്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം ഒന്നാണെന്ന് മനസ്സിലാകും. അതിനാധാരമായി അനേകം തെളിവുകളും ബൈബിളിലുണ്ട്. നമുക്ക് നോക്കാം:

1️⃣ “യഹോവയുടെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ” എന്ന പഴയനിയമ പ്രവചനം നിവൃത്തിയായതായി, നാലു സുവിശേഷകന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്. (സങ്കീ, 118:26. ഒ.നോ: മത്താ, 21:9; 23:38; മർക്കൊ, 11:9; ലൂക്കൊ, 13:33; 19:38; യോഹ, 12:13). തന്നെയുമല്ല, “ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു; എന്നെ നിങ്ങൾ കൈക്കൊള്ളുന്നില്ല” എന്ന് ക്രിസ്തുവും പറഞ്ഞിട്ടുണ്ട്. (യോഹ, 5:43). ഞാൻ എൻ്റെ പിതാവിൻ്റെ നാമത്തിൽ വന്നിരിക്കുന്നു എന്ന് പറഞ്ഞാൽ; ക്രിസ്തു ആരാണെന്ന് അറിയാവുന്നവർക്ക്, പിതാവിൻ്റെയും പുത്രൻ്റെയും നാമം ഒന്നാണെന്ന് മനസ്സിലാക്കാൻ സാധിക്കും.

ദൈവപുത്രനായ ക്രിസ്തു ആരാണെന്ന് ചോദിച്ചാൽ; അവൻ ദൈവത്തിൻ്റെ വെളിപ്പാട് (Manifestation of God) ആണ്. അഥവാ, ഏകദൈവമായ യഹോവയുടെ ജഡത്തിലുള്ള പ്രത്യക്ഷതയാണ്. ദൈവഭക്തിയുടെ മർമ്മത്തിൽ, “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നാണ് കാണുന്നത്. അവിടുത്തെ, “അവൻ” എന്ന പ്രഥമപുരുഷ സർവ്വനാമം മാറ്റിയിട്ട് തൽസ്ഥാനത്ത്, “നാമം” ചേർത്താൽ; “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God manifest in the flesh) എന്ന് കിട്ടും. (1തിമൊ, 3:14-16). ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണ്. (യിരെ, 10:10. ഒ.നോ: ലൂക്കൊ, 1:68; യെശ, 25:8-9; 35:4-6; 40:6). അതാണ്, ക്രിസ്തുവെന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 2:2; 1തിമൊ, 3:16). “ആകയാൽ ലോകത്തിൽ വരുമ്പോൾ: ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു” എന്ന പ്രവചനത്തിൻ്റെ നിവൃത്തിയാണ്, ഏകസത്യദൈവമായ യഹോവ എടുത്ത മനുഷ്യപ്രത്യക്ഷത. (എബ്രാ, 10:5; സങ്കീ, 40:6). സ്വർഗ്ഗത്തിൽനിന്ന് ആരുംവന്ന് കന്യകയുടെ ഉദരത്തിൽ അവതാരം എടുത്തതല്ല; പരിശുദ്ധാത്മാവ് യേശുവിനെ അവളുടെ ഉദരത്തിൽ ഉല്പാദിപ്പിച്ചതാണ്. അവൻ അവളിൽ ഉല്പാദിതമായതും, അവളിൽനിന്ന് ഉദ്ഭവിച്ചതും പരിശുദ്ധാത്മാവിലാണ്. (മത്താ, 1:18,20; ലൂക്കൊ, 1:35; 2:21). അതിനെയാണ്, ഏകദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടെന്ന് പറയുന്നത്. (1തിമൊ, 3:14-16; 1യോഹ, 4:2; 2യോഹ, 1:7). അതായത്, ഏകദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടിനുവേണ്ടി പ്രവചനംപോലെ (ഉല്പ, 3:15; ആവ, 18:15,18; സങ്കീ, 40:6; യെശ, 7:14; എബ്രാ, 10:5), കന്യകയിൽ ഉല്പാദിപ്പിക്കപ്പെട്ട വിശുദ്ധപ്രജ അഥവാ, പരിശുദ്ധമനുഷ്യനാണ് യേശു. (മത്താ, 1:20; ലൂക്കൊ, 1:35; 2:21യോഹ, 6:69; 8:40). ദൈവം അദൃശ്യനും ആത്മാവും ആകാശങ്ങളും ഭൂമിയും നിറഞ്ഞുനിൽക്കുന്നവനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനും ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനും ആണ്. (കൊലൊ, 1:15; യോഹ, 4:24; യിരെ, 23:24; 1തിമൊ, 6:16; യാക്കോ, 1:17; 1യോഹ, 4:12). അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ഏകദൈവത്തിൻ്റെ വെളിപ്പാട് അഥവാ, പ്രത്യക്ഷതകളെയാണ് പഴയപുതിയനിയമങ്ങളിൽ കാണുന്നത്. “ഗതിഭേദത്താലുള്ള ആഛാദനമില്ലാത്ത അഗോചരനായ ഏകദൈവം, തൻ്റെ സ്ഥായിയായ അസ്തിത്വത്തിനും പ്രകൃതിക്കും മാറ്റംവരാത്തവനായി ഇരിക്കുമ്പോൾത്തന്നെ, സൃഷ്ടികൾക്ക് തന്നെത്തന്നെ ഗോചരമാക്കാൻ, താൻ എടുക്കുന്ന പുതിയ അസ്തിത്വത്തെയാണ്, വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് ബൈബിൾ പറയുന്നത്.“ [മുഴുവൻ വിവരങ്ങളും അറിയാൻ, ദൈവഭക്തിയുടെ മർമ്മം എന്ന ലേഖനം കാണുക]

ദൈവത്തിൻ്റെ വെളിപ്പാടായ ക്രിസ്തുവിൻ്റെ സ്വരൂപം അഥവാ, പ്രകൃതി എന്താണെന്ന് ചോദിച്ചാൽ; അവൻ ദേഹവും ദേഹിയും ആത്മാവുമുള്ള പാപം അറിയാത്ത പൂർണ്ണമനുഷ്യനാണ്. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; യോഹ, 8:40; 2കൊരി, 5:21). മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യന് മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ, മാറ്റമോ, മരണമോ ഇല്ലാത്ത ഏകദൈവമായ യഹോവ യേശുവെന്ന തൻ്റെ പുതിയ നാമത്തിൽ (മത്താ, 1:21; ലൂക്കൊ, 1:32), കന്യകയുടെ ഉദരത്തിലൂടെ ഒരു മനുഷ്യ പ്രത്യക്ഷത എടുത്തിട്ട്, അവൻ്റെ രക്തത്താലും മരണത്താലുമാണ് പാപപരിഹാരം വരുത്തിയത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; 5:43; 17:11-12; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). തന്മൂലം, സുവിശേഷ ചരിത്രകാലത്ത് ഏകദൈവവും, ദൈവത്തിൻ്റെ വെളിപ്പാടായ, പാപം അറിയാത്ത മനുഷ്യനും എന്ന രണ്ടുപേർ ഉണ്ടായിരുന്നു. “ദൈവം ഒരുവനല്ലോ; ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കുംവേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നെ.” (1തിമൊ, 2:5-6). സുവിശേഷകാലത്ത്, ദൈവവും ക്രിസ്തുവും വിഭിന്നരായിരുന്നു എന്നതിന് 300-ലധികം വാക്യങ്ങൾ തെളിവായുണ്ട്. മനുഷ്യനായ ക്രിസ്തുയേശുതന്നെ അക്കാര്യം അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. (യോഹ, 8:16; 16:32; 12:28; 14:6; 14:23; 17:3; 17:11; 17:12; 20:17; ലൂക്കൊ, 23:46).

2️⃣ “നീ എനിക്ക് തന്നിരിക്കുന്ന നിൻ്റെ നാമം” എന്ന് പുത്രൻ പിതാവിനോട് രണ്ടുപ്രാവശ്യം പറഞ്ഞിരിക്കുന്നത് കാണാം. (യോഹ, 17:11; 17:12). നീ എനിക്ക് തന്നിരിക്കുന്ന നിൻ്റെ നാമം എന്ന് പുത്രൻ പിതാവിനോട് പറഞ്ഞാൽ; പിതാവ് പുത്രനു കൊടുത്തിരിക്കുന്ന തൻ്റെ നാമമാണ് യേശു എന്ന് മനസ്സിലാക്കാം. അവിടെ പറഞ്ഞിരിക്കുന്ന നാമം അഥവാ, ഒനോമ (onoma) എന്ന ഗ്രീക്കു പദത്തിന് പേര് എന്നല്ലാതെ; മറ്റൊർത്ഥവും കല്പിക്കാൻ കഴിയില്ല. തന്മൂലം, പിതാവിൻ്റെയും പുത്രൻ്റെയും നാമം ഒന്നാണെന്ന് വ്യക്തമാണ്.

3️⃣ താൻ പിതാവിൻ്റെ നാമത്തിലാണ് പ്രവർത്തിക്കുന്നതെന്നാണ് പുത്രൻ പറഞ്ഞിരിക്കുന്നത്. (യോഹ, 10:25). എന്നാൽ, ശിഷ്യന്മാർ പുത്രൻ്റെ നാമത്തിലാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചത്. (ലൂക്കൊ, 9:49; 10:17). പിതാവിൻ്റെയും പുത്രൻ്റെയും നാമം വിഭിന്നമായിരുന്നാൽ, അഥവാ, രണ്ട് നാമങ്ങളിൽ അത്ഭുതങ്ങൾ നടന്നാൽ; ആകാശത്തിനു കീഴിൽ മനുഷ്യർക്കു നല്കപ്പെട്ട യേശുക്രിസ്തു എന്ന ഏക നാമം മാത്രമാണ് ഉള്ളതെന്ന് പറയുന്ന ബൈബിൾ പരസ്പരവിരുദ്ധമാകും (പ്രവൃ, 4:12). തന്നെയുമല്ല, പുതിയനിയമത്തിൽ മറ്റൊരു നാമത്തെക്കുറിച്ച് ഒരു സൂചനപോലുമില്ല. തന്മൂലം, പിതാവിൻ്റെയും പുത്രൻ്റെയും നാമം ഒന്നാണെന്ന് അസന്ദിഗ്ധമായി തെളിയുന്നു.

4️⃣ “നിൻ്റെ നാമത്തെ മഹത്വപ്പെടുത്തേണമേ എന്നും, പുത്രനെ മഹത്വപ്പെടുത്തേണമേ” എന്നും പുത്രൻ പറഞ്ഞിരിക്കുന്നത് കാണാം. (യോഹ, 12:28; 17:1). നിൻ്റെ നാമത്തെ മഹത്ത്വപ്പെടുത്തണമേ എന്നും, പുത്രനെ മഹത്ത്വപ്പെടുത്തണമേ എന്നും അഭിന്നമായി പറഞ്ഞിരിക്കയാൽ, പിതാവിൻ്റെ നാമം ആണ് പുത്രനുള്ളതെന്ന് അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ മനസ്സിലാക്കാം.

5️⃣ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിക്കാനാണ് ശിഷ്യന്മാരോടുള്ള കല്പന. (മത്താ, 28:19). എന്നാൽ, പെന്തെക്കൊസ്തുനാളിൽ പരിശുദ്ധാത്മാവിൽ നിറഞ്ഞ അപ്പൊസ്തലന്മാർ, യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനം ഏല്ക്കാനാണ് പുരുഷാരത്തോട് കല്പിച്ചത്. (പ്രവൃ, 2:38. ഒ.നോ: 8:16, 10:48, 19:5). കർത്താവ് അപ്പൊസ്തലന്മാരോട് അവരുടെ ഭാഷയിൽ പറഞ്ഞ കാര്യങ്ങൾ അവർക്ക് മനസ്സിലായതിൽ അധികമായി മറ്റാർക്കും മനസ്സിലാകില്ല. തന്നെയുമല്ല, അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ എന്ന് പുസ്തകത്തിന് പേരുണ്ടെങ്കിലും, അത് പരിശുദ്ധാത്മാവിൻ്റെ പ്രവൃത്തികൾ ആണെന്ന് പുസ്തകം വായിച്ചുനോക്കുന്ന ആർക്കും മനസ്സിലാകും. അപ്പൊസ്തലന്മാർക്ക് തെറ്റുപറ്റിയാലും അവരെക്കൊണ്ട് സ്നാനം കഴിപ്പിച്ച പരിശുദ്ധാത്മാവിന് തെറ്റുപറ്റില്ല. തന്മൂലം, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമമാണ് യേശുക്രിസ്തു എന്ന് മനസ്സിലാക്കാം.

6️⃣ പഴയനിയമത്തിൽ സകല ഭൂവാസികൾക്കുമുള്ള ഏകരക്ഷകനും രക്ഷാനാമവും യഹോവയായിരുന്നു. (യെശ, 45:22; യോവേ, 2:32; പ്രവൃ, 2:21). പുതിയനിയമത്തിലെ ഏകരക്ഷകനും രക്ഷയ്ക്കായുള്ള ഏകനാമവും യേശുക്രിസ്തു ആണ്: (പ്രവൃ, 4:10-12). തന്മുലം, പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ് ക്രിസ്തുവെന്നും (1തിമൊ, 3:14-16) പിതാവിൻ്റെയും പുത്രൻ്റെയും നാമം ഒന്നാണെന്നും ഈ വേദഭാഗങ്ങളിൽ നിന്ന് ഉറപ്പിക്കാം. (1തിമൊ, 3:14-16). പരിശുദ്ധാത്മാവ് വന്നതും പുത്രൻ്റെ നാമത്തിലാണ്. (യോഹ, 14:23). [ക്രിസ്തു ആരാണ്; അഥവാ, അവൻ്റെ അസ്തിത്വം എന്താണെന്നറിയാൻ, ദൈവഭക്തിയുടെ മർമ്മം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക].

7️⃣ “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമം” എന്ന വാക്യാംശം, ഒരു പ്രത്യേക പേരിനെ അഥവാ, ഒരു സംജ്ഞാനാമത്തെയാണ് സൂചിപ്പിക്കുന്നത്. ആ നാമമാണ് യേശു അഥവാ, യേശുക്രിസ്തു. എന്തെന്നാൽ, ആകാശത്തിനു കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട മറ്റൊരു നാമമില്ല. (പ്രവൃ, 4:12). തന്നെയുമല്ല, പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് അദൃശ്യനായ ഏകദൈവത്തിൻ്റെ ദൃശ്യവും അദൃശ്യവുമായ വെളിപ്പാടുകൾ അഥവാ, പ്രത്യക്ഷതകൾ ആണ്. അല്ലാതെ, സമനിത്യരും വ്യത്യസ്തരുമായ മൂന്നുപേർ ആയിരുന്നെങ്കിൽ, നാമം (onoma) എന്ന ഏകവചനമല്ല; നാമങ്ങൾ (onomata) എന്ന ബഹുവചനം പറയുമായിരുന്നു. അല്ലെങ്കിൽ, ഭാഷാപരമായി ആ പ്രയോഗം അബദ്ധമാകുമായിരുന്നു. തന്മൂലം, പിതാവിന്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം ആണ് യേശുക്രിസ്തു എന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്. [നാമവും നാമങ്ങളും എന്ന വിഷയത്തെക്കുറിച്ച് കൂടുതലറിയാൻ, ഒനോമയും (Name) ഒനോമാട്ടയും (Names) എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക]

8️⃣ പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്ത വ്യക്തികളല്ല; വെളിപ്പാടുകളാണ് എന്നതിന്നെ വ്യക്തമായ തെളിവ് പ്രസ്തുതവാക്യത്തിൽത്തന്നെ ഉണ്ട്. അവിടെ, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ സ്നാനം കഴിപ്പിക്കാൻ പറഞ്ഞശേഷം, ഞാനോ, ലോകാവസാനത്തോളം എല്ലാ നാളും നിങ്ങളോടുകൂടെ ഉണ്ട് എന്നാണ് കർത്താവ് അരുളിച്ചെയ്തത്. (മത്താ, 28:19). പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്ത വ്യക്തികൾ ആയിരുന്നെങ്കിൽ, അടുത്തഭാഗത്ത് ഞാൻ എന്ന ഏകവചനമല്ല; ഞങ്ങൾ എന്ന ബഹുവചനം പറയുമായിരുന്നു. അതാണ് ഭാഷയുടെ നിയമം. അതായത്, വ്യത്യസ്തരായ വ്യക്തികളുടെ സ്ഥാനപ്പേരിലാണ് സ്നാനം കഴിപ്പിക്കാൻ പറഞ്ഞതെങ്കിൽ, ഞാനോ എന്ന ഏകവചനമല്ല; ഞങ്ങളോ, ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടെന്ന് ബഹുവചനത്തിൽ പറയുമായിരുന്നു. അതിനാൽ, ഭാഷാപരമായി മൂന്ന് വ്യക്തികൾ ആ വാക്യത്തിൽ ഇല്ലെന്നത് വ്യക്തമാണ്. തന്മൂലം, പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്ത വ്യക്തികളല്ല; അദൃശ്യനായ ഏകദൈവത്തിൻ്റെ വെളിപ്പാടുകളാണ് എന്നതിൻ്റെ ഏറ്റവും നല്ല തെളിവാണ് ആ പ്രയോഗം. [പിതാവും പുത്രനും പരിശുദ്ധാത്മാവും ആരാണെന്ന് വിശദമായി അറിയാൻ, പിതാവും പുത്രനും പരിശുദ്ധാത്മാവും ആരാണ്? എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക]

9️⃣ “വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും അവൻ മുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം പറഞ്ഞും കൊണ്ടിരിപ്പിൻ” എന്നാണ് പൗലൊസ് പറയുന്നത്. (കൊലൊ, 3:17). വാക്ക് അഥവാ, ഭാഷണവും ക്രിയയും ഒരുപോലെ ചേരുന്ന പ്രധാന ശുശ്രൂഷയാണ് സ്നാനം. സ്നാപകൻ സ്നാനാർത്ഥിയുടെ മേൽ നാമം പ്രസ്താവിക്കുകയും സ്നാനമെന്ന ക്രിയ ചെയ്യുകയും വേണം. അതായത്, വാക്കിനാലും ക്രിയയാലും എന്തു ചെയ്താലും എന്ന പ്രയോഗത്തിൻ്റെ പരിധിയിൽ പ്രധാനമായി വരുന്നത് യേശുക്രിസ്തുവിൻ്റെ നാമത്തിലുള്ള സ്നാനമാണ്. പുത്രൻ്റെ നാമം മാത്രമാണ് യേശുവെങ്കിൽ, എന്ത് ചെയ്താലും ആ നാമത്തിൽ ചെയ്യണമെന്ന് കല്പിക്കില്ലായിരുന്നു. തന്മൂലം, പിതാവിൻ്റെയും പുത്രൻ്റെയും പരുദ്ധാത്മാവിൻ്റെയും നാമമാണ് യേശു എന്ന് മനസ്സിലാക്കാം.

🔟 പുതിയനിയമത്തിൽ സുവിശേഷം (പ്രവൃ, 8:12; 2തിമൊ, 2:8), മാനസാന്തരം (ലൂക്കൊ, 24:47), പാപമോചനം (ലൂക്കൊ, 24:47), രക്ഷ (പ്രവൃ, 4:12), അത്ഭുതങ്ങൾ, അടയാളങ്ങൾ (പ്രവൃ, 4:30) തുടങ്ങി സകല കാര്യങ്ങളും യേശുവിൻ്റെ നാമത്തിലാണ്. പിതാവിൻ്റെയോ, പരിശുദ്ധാത്മാവിൻ്റെയോ നാമത്തിൽ ഒന്നും ചെയ്യാൻ കല്പിച്ചിട്ടില്ല. തന്നെയുമല്ല, പുത്രനിലൂടെ വെളിപ്പെടുത്തപ്പെട്ട യേശു എന്ന സംജ്ഞാനാമം അല്ലാതെ, പിതാവിനോ, പരിശുദ്ധാത്മാവിനോ പ്രത്യേകമായൊരു പേരുപോലും പുതിയനിയമത്തിൽ പറഞ്ഞിട്ടില്ല. പരിശുദ്ധാത്മാവിന് ഒരു പ്രത്യേകപേര് ബൈബിളിൽ എവിടെയുമില്ല. തന്മൂലം, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമമാണ് യേശുവെന്ന് വളരെ വ്യക്തമാണ്.

1️⃣1️⃣ പഴയനിയമത്തിൽ യഹോവയുടെ നാമമാണ് ഭക്തന്മാർ വിളിച്ചപേക്ഷിച്ചിരുന്നത്. “ഞാൻ രക്ഷയുടെ പാനപാത്രം എടുത്തു യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും.” (സങ്കീ, 116:13). അടുത്തവാക്യം: “ഞാൻ നിനക്കു സ്തോത്രയാഗം കഴിച്ചു യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും.” (സങ്കീ, 116:17). എന്നാൽ, യേശുക്രിസ്തുവിൻ്റെ നാമമാണ് ആദിമസഭ വിളിച്ചപേക്ഷിച്ചത്: സ്തെഫാനോസും (പ്രവൃ, 7:59), ദമസ്കൊസിലുള്ള സഭയും (പ്രവൃ, 9:14), യെരൂശലേം സഭയും (പ്രവൃ, 9:21), പൗലൊസും (പ്രവൃ, 22:16), കൊരിന്ത്യസഭയും (1കൊരി, 1:2), പൗലൊസ് മൂന്നുട്ടം അപേക്ഷിച്ചതും (2കൊരി, 12:8), തിമൊഥെയൊസിൻ്റെ സഭയും (2തിമൊ, 2:19), ബൈബിൾ എഴുതി അവസാനിപ്പിക്കുമ്പോൾ യോഹന്നാൻ അപ്പൊസ്തലനും (വെളി, 22:20) വിളിച്ചപേക്ഷിച്ചത് യേശുക്രിസ്തുവിൻ്റെ നാമമാണ്. “ക്രിസ്തുയേശുവിൽ വിശുദ്ധീകരിക്കപ്പെട്ടവരും അവിടെയും ഇവിടെയും എവിടെയും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവരോടുംകൂടെ വിളിക്കപ്പെട്ട വിശുദ്ധന്മാരുമായവർക്കു തന്നേ എഴുതുന്നത്. (1കൊരി, 1:2). ഏകദൈവമായ യഹോവയെ വിളിച്ചപേക്ഷിച്ചിരുന്ന യെഹൂദന്മാരായ അപ്പൊസ്തലന്മാർ ഉൾപ്പെടുന്ന ആദിമസഭ, യേശുക്രിസ്തുവിൻ്റെ നാമം വിളിച്ചപേക്ഷിച്ചു എങ്കിൽ, ആ വസ്തുത രണ്ട് കാര്യങ്ങളുടെ സ്ഥിരീകരണമാണ് നമുക്ക് നല്കുന്നത്. 1. യഹോവ തന്നെയാണ് യേശുക്രിസ്തു. അഥവാ, യഹോവയായ ഏകദൈവം മനുഷ്യരുടെ രക്ഷയ്ക്കായി എടുത്ത ഒരു മനുഷ്യപ്രത്യക്ഷതയാണ് യേശുവെന്ന ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപമറിയാത്ത പൂർണ്ണമനുഷ്യൻ. (യോഹ, 8:40,46; 2കൊരി, 5:211തിമൊ, 3:14-16). 2. പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമമാണ് യേശു. അതായത്, ദൈവം ഒരുത്തൻ മാത്രമാണെന്നും പിതാവ് മാത്രമാണ് സത്യദൈവമെന്നും താൻ മനുഷ്യനാണെന്നും: ക്രിസ്തു ഖണ്ഡിതമായി പറഞ്ഞിരിക്കുന്നു. (യോഹ, 5:44; 8:40; 17:3). ദൈവം ഒരുത്തൻ മാത്രമാണെന്നും പിതാവായ ഏക ദൈവമേ നമുക്കുള്ളെന്നും പുത്രൻ മനുഷ്യനാണെന്നും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 5:21; പ്രവൃ, 2:23; റോമ, 5:15; 16:26; യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6). തന്മൂലം, പിതാവ് പുത്രൻ പരിശുദ്ധാത്മാവിലെ, പുത്രൻ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ പാപമറിയാത്ത മനുഷ്യനാണെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്. (1തിമൊ, 2:5-6; 3:14-16). അപ്പോൾ, യേശുവെന്ന നാമം പുത്രൻ്റെ മാത്രം നാമമാണെങ്കിൽ, ആദിമസഭ ആ നാമം വിളിച്ച് അപേക്ഷിക്കുമായിരുന്നോ? ഏകദൈവമായ യഹോവയോടുള്ള തീക്ഷ്ണത നിമിത്തം ക്രൈസ്തവരെ ഉന്മൂലനം ചെയ്യാൻ ഇറങ്ങിപ്പുറപ്പെട്ട പരീശനായ പൗലൊസും, യെഹൂദന്മാരായ മറ്റ് അപ്പൊസ്തലന്മാരും, ആദിമസഭ മുഴുവനും യേശുവിൻ്റെ നാമം നേരിട്ട് വിളിച്ചപേക്ഷിച്ചുവെങ്കിൽ, ഇനിപ്പറയുന്ന രണ്ട് കാര്യങ്ങൾ വജ്രമുനകൊണ്ട് ഹൃദയത്തിൽ കുറിച്ചുവെച്ചുകൊൾക: 1. യഹോവ തന്നെയാണ് യേശുക്രിസ്തു. അഥവാ, യഹോവയുടെ ജഡത്തിലെ വെളിപ്പാടാണ് യേശു. (1തിമൊ, 3:14-16). അതായത്, പ്രവചനംപോലെ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനുവേണ്ടി കന്യകയിൽ ഉല്പാദിപ്പിച്ച ഒരു ശരീരം അഥവാ, പരിശുദ്ധ മനുഷ്യനാണ് യേശു. (ഉല്പ, 3:15; ആവ, 18:15,18; എബ്രാ, 10:5; മത്താ, 1:19-20; ലൂക്കൊ, 1:35; 2:21; യോഹ, 6:69; 8:40; സങ്കീ, 40:6). ഒന്നൂകൂടി വ്യക്തമാക്കിയാൽ, മനുഷ്യരുടെ പാപങ്ങളെ വഹിക്കാൻ ഒരു ശരീരമോ (1പത്രൊ, 2:24), പാപപരിഹാരത്തിനായി ചിന്താൻ രക്തമോ (1പത്രൊ, 1:19) മരണമോ (1തിമൊ, 6:16), മാറ്റമോ ഇല്ലാത്ത ദൈവം (മലാ, 3:6) മനുഷ്യരുടെ രക്ഷയ്ക്കു വേണ്ടി, യേശുവെന്ന സംജ്ഞാനാമത്തിൽ കന്യകയിലൂടെ ഒരു മനുഷ്യപ്രത്യക്ഷത എടുത്തിട്ട്, അവൻ്റെ രക്തത്താലും മരണത്താലുമാണ് പാപപരിഹാരം വരുത്തിയത്. എന്തെന്നാൽ, മനുഷ്യർക്ക് ശാശ്വതമായ രക്ഷ നല്കുവാൻ മറ്റൊരുത്തനും സ്വർഗ്ഗത്തിലും ഭൂമിയിലുമില്ല. (ആവ, 4:39; 1രാജാ, 8:23; യെശ, 45:22; 51:6). 2. പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമമാണ് യേശുക്രിസ്തു. ആകാശത്തിനു കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമം ഇല്ല; ഇനി ഉണ്ടാകുയും ഇല്ല. (പ്രവൃ, 4:12).

1️⃣2️⃣ യെശയ്യാവിൽ യഹോവ ആണയിട്ട് പറയുന്ന ഒരു കാര്യമുണ്ട്: “എന്നാണ എന്റെ മുമ്പിൽ ഏതു മുഴങ്കാലും മടങ്ങും; ഏതു നാവും സത്യം ചെയ്യും എന്നിങ്ങനെ എന്റെ വായിൽനിന്നു നീതിയും മടങ്ങാത്ത ഒരു വചനവും പുറപ്പെട്ടിരിക്കുന്നു.” (യെശ, 45:23). എന്നാൽ, പുതിയനിയമത്തിൽ ഇപ്രകാരം കാണാം: “അങ്ങനെ യേശുവിന്റെ നാമത്തിങ്കൽ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങുകയും എല്ലാ നാവും “യേശുക്രിസ്തു കർത്താവു”എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏറ്റുപറകയും ചെയ്യേണ്ടിവരും.” (ഫിലി, 2:10-11). ഈ വേദഭാഗത്ത് രണ്ടുപേരെ കാണാം: പിതാവായ ഏകദൈവത്തെയും മദ്ധ്യസ്ഥനും മറുവിലയും മനുഷ്യനുമായ യേശുക്രിസ്തുവിനെയും. (യോഹ, 17:3; 1കൊരി, 8:6; 1തിമൊ, 2:5-6). രണ്ട് കാര്യങ്ങളും ഇവിടെ പറഞ്ഞിരിക്കുന്നതും കാണാം. 1. യേശുവിൻ്റെ നാമത്തിങ്കൽ മുഴങ്കാൽ മടങ്ങും. അതായത്, ദൈവപുത്രനായ യേശുവിൻ്റെ മുമ്പിൽ മുഴങ്കാൽ മടങ്ങുമെന്നല്ല; യേശുവിൻ്റെ നാമത്തിങ്കൽ മുഴങ്കാൽ മടങ്ങും എന്നാണ്. ഒന്നാമത് മനസ്സിലാക്കേണ്ടത്, ദൈവത്തിന് ഒരു പേരിൻ്റെ ആവശ്യമില്ല. എന്തെന്നാൽ, ദൈവം ഏകനാണ്. പലരിൽ നിന്നും ഒരുത്തനെ വേർതിരിച്ചറിയേണ്ടി വരുമ്പോഴാണ് പ്രധാനമായും സംജ്ഞാനാമം അഥവാ, ഒരു പ്രത്യേക പേര് ആവശ്യമായി വരുന്നത്. എന്നാൽ, ദൈവം മോണോസ് (monos) അഥവാ, ഒരുത്തൻ മാത്രമാകയാൽ, പേരിൻ്റെ ആവശ്യമില്ല. അതിൻ്റെ തെളിവ് ബൈബിളൽത്തന്നയുണ്ട്: സൃഷ്ടിമുതൽ പൂർവ്വപിതാക്കന്മാർവരെ ദൈവം ഒരു സംജ്ഞാനാമത്തിൽ അല്ല പ്രത്യക്ഷനായിരുന്നത്; അതിൻ്റെ ആവശ്യവും ഇല്ലായിരുന്നു. സർവ്വശക്തിയുള്ള ദൈവം (El Shaddai – God Almighty) ആയിട്ടാണ് പ്രത്യക്ഷനായിരുന്നത്. (പുറ, 6:3). പലരും കരുതുന്നപോലെ, ദൈവം മൂന്നുപേർ ആയിരുന്നെങ്കിൽ; ഉല്പത്തി മുതൽതന്നെ അഥവാ, സൃഷ്ടിമുതൽ തന്നെ മൂന്നുപേരും ഉണ്ടാകുകമായിരുന്നു; മൂന്നുപേർക്കും ഓരോ പേരും ഉണ്ടാകുമായിരുന്നു. എന്നാൽ, തൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേൽ ജനത്തെ മിസ്രയീമ്യ ദാസിത്തിനിന്ന് വിടുവിക്കുന്നതിനോടുള്ള ബന്ധത്തിലാണ്, മോശെയുടെ ആവശ്യപ്രകാരം ദൈവം തനിക്ക് യാഹ്വേ അഥവാ, യഹോവ എന്ന സംജ്ഞാനാമം ആദ്യമായി എടുത്തത്. (പുറ, 3:13-15). മോശെ ദൈവത്തിൻ്റെ നാമം ചോദിക്കാൻ ഒരു കാരണമുണ്ട്. മിസ്രയീമ്യരുടെ നൂറു കണക്കിനു ദൈവങ്ങളുടെ മദ്ധ്യേയാണ് ദൈവജനത്തിൻ്റെ വാസം. അവരുടെ ദൈവങ്ങൾക്കെല്ലാം ഒസിരിസ്, ഐസിസ്, ഹോറെസ് എന്നിങ്ങനെ പേരുകളുമുണ്ട്. തന്നെയുമല്ല, നാന്നൂറ് വർഷമായി അടിമത്വത്തിൽ കിടക്കുന്ന ദൈവജനം, പിതാക്കന്മാരുടെ ദൈവത്തെ മറക്കുകയും ചെയ്തു. തന്മൂലം, പിതാക്കന്മാരുടെ ദൈവമാണ് എന്നെ അയച്ചതെന്ന് മോശെ പറഞ്ഞാൽ; നിന്നെ അയച്ച ദൈവത്തിൻ്റെ പേരെന്താണെന്ന് അവർ നിശ്ചയമായും ചോദിക്കും. (പുറ, 3:13). അതറിയാവുന്ന ദൈവം, ആദ്യമായി തനിക്കൊരു നാമം എടുക്കുന്നതും വെളിപ്പെടുത്തുന്നതും മോശെയുടെ ആവശ്യപ്രകാരം, ഹോരേബിൽ വെച്ചാണ്. (പുറ, 3:1). മിസ്രയീമിൽ നിന്ന് പുറപ്പെടുവിച്ച് കൊണ്ടുവന്ന യിസ്രായേൽ ജനത്തിന്, ന്യായപ്രമാണം നല്കുന്നതും ദൈവത്തിൻ്റെ പർവ്വതമായ ഹോരേബിൽ അഥവാ, സീനായി പർവ്വതത്തിൽ വെച്ചുതന്നെയാണ്. (പുറ, 3:1,12; 19:1,12). അതായത്, മിസ്രയീമ്യ അടിമത്വത്തിൽ നിന്ന് തൻ്റെ ജനത്തെ വിടുവിച്ച് ന്യായപ്രമാണം അഥവാ, പഴയനിയമം നൽകുന്നതിനു മുന്നോടിയായിട്ടാണ്, ദൈവം തനിക്കൊരു നാമം ആദ്യമായി എടുത്തത്. അതേ ദൈവം, സത്താൻ്റെ അടിമത്വത്തിൽ നിന്ന് തൻ്റെ ജനത്തെ രക്ഷിച്ച് പുതിയൊരു നിയമം നല്കുന്നതിന് മുന്നോടിയായി എടുത്ത തൻ്റെ പുതിയ നാമമാണ് യേശു. ആ നാമമാണ് ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടായ പുത്രനു കൊടുത്തത്. (മത്താ, 1:21; യോഹ, 17:11,12; 1തിമൊ, 3:14-16).

പുതിയനിയമം എന്താണെന്നുപോലും ഇന്നും പലർക്കും അറിയില്ല. അതുകൊണ്ടാണ്, പഴയനിയം അപ്രസക്തമാണെന്ന് പലരും കരുതുന്നത്. പുതിയനിയമം ആകാശത്തുനിന്ന് പൊട്ടിവീണതല്ല. പഴയനിയമം ഉള്ളതുകൊണ്ടാണ് പുതിയനിയമം ഉണ്ടായത്. അല്ലെങ്കിൽ. ഒരു നിയമം പോരായോ; പുതിയനിയമം എന്തിനാണ്? പഴയനിയമത്തിൻ്റെ ബാക്കിയോ, കുറവ് തീർക്കുന്നതോ അല്ല; പഴയനിയനിയമത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമം. ആകാശഭൂമികൾ മാറിപ്പോയാലും ഒരു വള്ളിക്കോ, പുള്ളിക്കോപോലും മാറ്റം വരാതെ ന്യായപ്രമാണത്തെ നിവൃത്തിക്കാനാണ് ക്രിസ്തു വന്നത്. (മത്താ, 5:17-18). പഴയനിയമം നന്നായി പഠിക്കാത്ത ഒരാൾക്ക് പുതിയനിയമം ഒന്നും മനസ്സിലാകാൻ പോണില്ല. അതായത്, തൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേലിനോട് ദൈവം ചെയ്ത വാഗ്ദത്തത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമം. (യിരെ, 31:31-34; എബ്രാ, 2:14-16; 8:8-13). മിസ്രയീമ്യ ദാസ്യത്തിൽ നിന്ന് തൻ്റെ പുത്രനായ യിസ്രായേലിനെ വിടുവിക്കാൻ യഹോവ എന്ന നാമം എടുത്തപോലെ, പിശാചിൻ്റെ അടിമത്വത്തിൽ നിന്നും അവനെ വിടുവിച്ച് ശാശ്വതമായ രക്ഷനല്കാൻ യഹോവ എടുത്ത തൻ്റെ പുതിയ നാമമാണ് യേശു. തൻ്റെ പുത്രനോടുള്ള വാഗ്ദത്തം നിവൃത്തിക്കാൻ, വാഗ്ദത്ത ദാതാവായ ദൈവം തന്നെയാണ് യേശുവെന്ന സംജ്ഞാനാമത്തിലും തൻ്റെ പുത്രനായ യിസ്രായേലിൻ്റെ പ്രകൃതിയിലും ദൂതന്മാരെക്കാൾ തഴ്ചവന്ന ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്. അതാണ് ദൈവഭക്തിയുടെ മർമ്മം. (1തിമൊ, 3:14-16; യിരെ, 10:10; എബ്രാ, 2:14-16; 1പത്രൊ, 1:20). അതായത്, പിതാവായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി കന്യകയിൽ ഉല്പാദിപ്പിച്ച, ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപം അറിയാത്ത (2കൊരി, 5:21) അഥവാ, പരിശുദ്ധമനുഷ്യനാണ് യേശു. (യോഹ, 6:69; 8:40). പുതിയനിയമത്തിൽ യേശുവെന്ന നാമം ദൈവപിതാവിൻ്റെ നാമംതന്നെ ആകയാലാണ്, യഹോവയുടെ നാമത്തിങ്കൽ മടങ്ങേണ്ട മുഴങ്കാൽ, യേശുവിൻ്റെ നാമത്തിങ്കൽ മടങ്ങുമെന്ന് പറയുന്നത്. എല്ലാ മുഴങ്കാലും തൻ്റെ മുമ്പിൽ മടങ്ങുമെന്ന് യഹോവ സത്യംചെയ്ത് പറഞ്ഞിരിക്കെ, മറ്റാരുടെയെങ്കിലും മുമ്പിലോ മറ്റൊരു നാമത്തിങ്കലോ മുഴങ്കാൽ മടങ്ങിയാൽ; യഹോവ എത്രമാത്രം അരിഷ്ടനായ ദൈവമായിരിക്കും? 2. യേശുക്രിസ്തു കർത്താവു”എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏറ്റുപറകയും ചെയ്യേണ്ടിവരും. ദൈവപുത്രനായ യേശുവിനെ കർത്താവെന്ന് ഏറ്റുപറയുമ്പോൾ, പിതാവായ ദൈവത്തിന് മഹത്വമുണ്ടാകും എന്നാണ് പറഞ്ഞിരിക്കുന്നത്. ട്രിനിറ്റിയുടെ വിശ്വാസപ്രകാരം പിതാവിനോട് സമത്വമുള്ളവനും പിതാവിൽനിന്ന് നിത്യമായി വ്യത്യസ്തനുമാണ് പുത്രൻ. തന്നിൽനിന്ന് വ്യതിരിക്തനായ പുത്രനെ കർത്താവെന്ന് ഏറ്റുപറയുമ്പോൾ, പുത്രനല്ലാതെ, പിതാവിനു എങ്ങനെ മഹത്വമുണ്ടാകും? യേശു, പിതാവായ യഹോവയുടെ ജഡത്തിലെ വെളിപ്പാടാകയാലാണ് പിതാവിനു മഹത്വമുണ്ടാകുന്നത്. അതാണ്, ദൈവഭക്തിയുടെ മർമ്മം. (1തിമൊ, 3:14-16; യിരെ, 10:10). അഥവാ, യഹോവയായ ഏകദൈവം മനുഷ്യരുടെ രക്ഷയ്ക്കായി എടുത്ത മനുഷ്യപ്രത്യക്ഷതയാണ് യേശുവെന്ന ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപമറിയാത്ത പൂർണ്ണമനുഷ്യൻ. (യോഹ, 8:40,46; 2കൊരി, 5:21). അതുകൊണ്ടാണ്, യേശുക്രിസ്തു കർത്താവു”എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏറ്റുപറയുന്നത്. യേശുവിൻ്റെ ജനനത്തിനുമുമ്പെ സെഖര്യാപുരോഹിതൻ പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചത് അതാണ്: യിസ്രായേലിന്റെ ദൈവമായ കർത്താവ് അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്യും.” (ലൂക്കൊ, 1:68. ഒ.നോ: യെശ, 25:8-9; 35:4-6; 40:3). യിസ്രായേലിൻ്റെ ദൈവമായ കർത്താവ് അഥവാ, യഹോവ തൻ്റെ ജനത്തെ സന്ദർശിച്ച് രക്ഷിക്കാൻ യേശു എന്ന നാമത്തിൽ ഒരു മനുഷ്യപ്രത്യക്ഷത എടുക്കുകയായിരുന്നു. (മത്താ, 1:21). തന്നെ പിന്നാലെ മനുഷ്യനായി വരുന്നവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആണെന്ന് സെഖര്യാവിൻ്റെ മകനായ യോഹന്നാൻ പ്രവാചകനും അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. (യോഹ, 1:30,33. ഒ.നോ: ലൂക്കോ, 3:22; പ്രവൃ, 10:38).

ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ; സുവിശേഷചരിത്രകാലം കഴിഞ്ഞാൽ അഥവാ, തൻ്റെ പ്രത്യക്ഷയുടെ ദൗത്യം കഴിഞ്ഞാൽ, പിതാവും പുത്രനും ഒന്നുതന്നെ ആണ്. അതുകൊണ്ടാണ്, ഞാൻ തന്നേ അവൻ അഥവാ, പിതാവെന്നും (യോഹ, 8:24,28; 13:19), താൻ അബ്രാഹാം ജനിച്ചതിനു മുമ്പേയുള്ള എഗോ എയ്മിയാണെന്നും (യോഹ, 8:58), ഞാനും പിതാവും ഒന്നാകുന്നു എന്നും (യോഹ, 10:30), എന്നെക്കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്നൊക്കെയും പറഞ്ഞത്. (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം പിതാവിനെ കാണണം എന്നയിരുന്നു. യേശുവിൻ്റെ മറുചോദ്യം, നീ എന്നെ അറിയുന്നില്ലയോ എന്നായിരുന്നു. അപ്പോൾ, ഞാനാരാണ്; ഞാനും പിതാവും ഒന്നാകുന്നു. ഞാനും പിതാവും ഒന്നാകുന്നു എന്ന പ്രയോഗം, ദൈവത്തിൻ്റെ ക്രിസ്തുവിനല്ലാതെ; ലോകത്ത് വേറെ ആർക്കും പറയാൻ കഴിയില്ല; പറഞ്ഞാൽ അബദ്ധമാണ്. എന്തെന്നാൽ, അത് ഐക്യത്തിൽ ഒന്നാകുന്നതല്ല; യഥാർത്ഥത്തിൽ ഒന്നാകുന്നതാണ്. ഏകദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയായ യേശുവെന്ന പാപമറിയാത്ത മനുഷ്യൻ സുവിശേഷ ചരിത്രകാലത്ത് പിതാവിൽനിന്ന് വിഭിന്നൻ ആയിരുന്നതുകൊണ്ടാണ്, ഞാനും; പിതാവും എന്ന് വേർതിരിച്ചു പറഞ്ഞത്,. സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ പിതാവും പുത്രനും ഒന്നുതന്നെ ആകയാലാണ്, ആ പ്രയോഗം ഉച്ചരിച്ചത്. മറ്റൊരു മനുഷ്യനും അത് പറയാൻ കഴിയില്ല. അതായത്, തൻ്റെ പ്രത്യക്ഷതയുടെ ദൗത്യം കഴിഞ്ഞാൽ, നിത്യമായ അസ്തിത്വത്തിൽ പിതാവും പുത്രനും ഒന്നുതന്നെയാണ്; പിതാവിൻ്റെയും പുത്രന്റെയും പരിശുദ്ധാത്മാവിൻ്റെയും നാമവും ഒന്നുതന്നെയാണ്. അതുകൊണ്ടാണ്, യെഹൂദന്മാരും അപ്പൊസ്തലന്മാരും ഉൾപ്പെടുന്ന ആദിമസഭ യേശുക്രിസ്തുവിൻ്റെ നാമം വിളിച്ചപേക്ഷിച്ചതും യേശുക്രിസ്തുവിനെ കർത്താവെന്ന് ഏറ്റുപറയുമ്പോൾ, പിതാവായ ദൈവത്തിന് മഹത്വമുണ്ടാകുന്നതും. [ദൈവഭക്തിയുടെ മർമ്മം കാണുക]

1️⃣3️⃣ പ്രധാനപ്പെട്ട മറ്റൊരു തെളിവ് തരാം: യഹോവ അഥവാ, യാഹ്വേ എന്ന ദൈവനാമം എബ്രായ ബൈബിളിൽ 6,800 പ്രാവശ്യം കാണാം. അത് ദൈവം യിസ്രായേലിൻ്റെ രക്ഷയ്ക്കായി എടുത്ത തൻ്റെ സംജ്ഞാനാമം അഥവാ, പ്രത്യേകനാമം ആണെന്നും നാം മുകളിൽ കണ്ടതാണ്. എബ്രായ മൂലഭാഷയിൽ ഉള്ള യാഹ്വേ എന്ന ദൈവനാമം, ഇപ്പോൾ യെഹൂദന്മാർ ഉപയോഗിക്കുന്ന ഔദ്യോഗിക പരിഭാഷയിലും ഉണ്ട്. എന്നാൽ, ആ നാമം ആണ്ടിലൊരിക്കൽ പാപപരിഹാദിവസം തിരുനിവാസത്തിൻ്റെ ഉള്ളിൽവെച്ച് മഹാപുരോഹിതൻ ഉച്ചരിക്കുന്നതല്ലാതെ, മറ്റാരും നാവിൽ എടുക്കാറില്ല. യഹോവയുടെ നാമം വൃഥാ എടുക്കരുത് എന്ന മൂന്നാം കല്പനയിൽ ഭയപ്പെടുന്ന യെഹൂദന്മാർ, ആ നാമം ഉച്ചരിക്കാതെ, പകരം അദോനായി എന്നാണ് അതിനെ വായിക്കുന്നത്. എങ്കിലും, എബ്രായ മൂലഭാഷയിലും സത്യവേദപുസ്തകത്തിലും ആ നാമം ഉണ്ടെന്നുള്ളത് വസ്തുതയാണ്. എന്നാൽ, പുതിയനിയമത്തിൽ എന്തുകൊണ്ടാണ് യാഹ്വേ എന്ന ദൈവനാമം ഇല്ലാത്തത്? പുതിയനിയമത്തിലും ദൈവത്തിൻ്റെ പേര് യാഹ്വേ എന്നുതന്നെ ആണെങ്കിൽ, ആ നാമം ഉണ്ടാകേണ്ടതല്ലേ? ഭാഷ മാറുന്നതോ, പരിഭാഷ മാറുന്നതോ അനുസരിച്ച് ആരുടെയും പേര് അഥവാ, സംജ്ഞാനാമത്തിന് മാറ്റം വരില്ല; മാറ്റം വാരാൻ പാടില്ല. പുതിയനിയമത്തിലും ദൈവത്തിൻ്റെ പേര് യാഹ്വേ എന്നുതന്നെ ആയിരുന്നെങ്കിൽ, പുതിയനിയമത്തിൽ പിതാവിൻ്റെ നാമം യാഹ്വേ എന്ന് വ്യക്തമായി രേഖപ്പെടുത്തുമായിരുന്നു. അല്ലെങ്കിൽ, പഴയനിയമത്തിൽനിന്ന് എടുത്ത ഉദ്ധരണികളിലെങ്കിലും ആ പേർ നിലനിർത്തുമായിരുന്നു. ഉദ്ധരണികൾ ഗ്രീക്ക് സെപ്റ്റ്വജിൻ്റിൽ നിന്നാണ് എടുത്തിരിക്കുന്നത്. അതിൽ, ശ്രദ്ധേയമായ കാര്യം എന്താണെന്ന് ചോദിച്ചാൽ, ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പരിഭാഷയാണ് സെപ്റ്റ്വജിൻ്റ്. ആ പരിഭാഷയിൽ ദൈവനാമമായ യാഹ്വേയ്ക്ക് പകരം കുറിയോസ് അഥവാ, കർത്താവ് എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. സംജ്ഞാനാമം അഥവാ, പ്രത്യേകനാമം ഭാഷ മാറുന്നതിനു് അനുസരിച്ച് മാറുന്നതല്ല. യഹോവ എന്ന നാമം നിത്യമായിരുന്നെങ്കിൽ, സെപ്റ്റ്വജിൻ്റ് പരിഭാഷയിൽ ആ നാമം ഉപയോഗിക്കുമായിരുന്നു. അല്ലെങ്കിൽ, ദൈവനാമം ഉപയോഗിക്കാത്ത സെപ്റ്റ്വജിൻ്റ് പരിഭാഷ, ക്രിസ്തുവും അപ്പൊസ്തലന്മാരും ഒരിക്കലും ഉപയോഗിക്കില്ലായിരുന്നു. അതിൽനിന്ന് ഉദ്ധരണികളും എടുക്കില്ലായിരുന്നു. അതിനാൽ, മൂന്ന് കാര്യങ്ങൾ മനസ്സിലാക്കാം: 1. യാഹ്വേ എന്ന നാമം ദൈവത്തിൻ്റെ സ്ഥിരമായ നാമം ആയിരുന്നില്ല; ന്യായപ്രമാണകാലത്തേക്ക് മാത്രം ഉള്ളതായിരുന്നു. സ്ഥിരമായ നാമം ആയിരുന്നെങ്കിൽ പുതിയനിയമത്തിൽ ആ നാമം ഉണ്ടാകുമായിരുന്നു. മനുഷ്യരുടെ രക്ഷയോടുള്ള ബന്ധത്തിൽ അല്ലാതെ ഏകനായ ദൈവത്തിന് ഒരു സ്ഥിരമായ പേരിൻ്റെ ആവശ്യവും ഇല്ല. 2. “യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപെടും” എന്നാണ് പഴയനിയമം പറയുന്നത്. (യോവേ, 2:32). പഴയനിയമത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമം (മത്താ, 5:17-18; യിരെ, 31:31; എബ്രാ, 8:8). പുതിയനിയമത്തിൽ പിതാവിൻ്റെ നാമം യാഹ്വേ എന്നായിയുന്നെങ്കിൽ, നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ യേശുക്രിസ്തു എന്ന നാമമല്ലാതെ, മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ലെന്ന് പതൊസ് പറയില്ലായിരുന്നു. (പ്രവൃ, 4:10-12). 3. പുതിയനിയമതിൽ ദൈവത്തിൻ്റെ നാമം യേശു അഥവാ, യേശുക്രിസ്തു എന്നാണ്. അതുകൊണ്ടാണ്, പുതിയനിയമത്തിൽ യാഹ്വേ എന്ന നാമം ഉപയോഗിക്കാത്തതും, ആകാശത്തിനു കീഴിൽ മനുഷ്യരുടെ രക്ഷയ്ക്കായി മറ്റൊരു നാമമില്ലെന്ന് പറഞ്ഞിരിക്കുന്നതും, ആദിമസഭ യേശുക്രിസ്തുവിൻ്റെ നാമം വിളിച്ചപേക്ഷിച്ചതും, സകലരുടെയും മുഴങ്കാൽ യേശുവിൻ്റെ നാമത്തിങ്കൽ മടങ്ങുമ്പോൾ പിതാവിന് മഹത്വം ഉണ്ടാകുന്നതും.

1️⃣4️⃣ താൻ ദൈവമല്ലെന്ന് ദൈവപുത്രനായ ക്രിസ്തു ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. കുറഞ്ഞത് ഒരു ഡസൻ (12) പ്രാവശ്യം താനത് വ്യക്തമാക്കിയിട്ടുണ്ട്. ഉദാ: (യോഹ, 5:44; 17:3; മത്താ, 4:10; 24:36). അപ്പൊസ്തലന്മാർ അതിലേറെ പ്രാവശ്യം പറഞ്ഞിട്ടുണ്ട്. യഹോവയായ ഏകദൈവം അതിലേറെ പ്രാവശ്യം പറഞ്ഞിട്ടുണ്ട്. പഴയനിയമത്തിലെ മശീഹമാർ അതിലേറെ പ്രാവശ്യം പറഞ്ഞിട്ടുണ്ട്. എന്നാൽ പൗലൊസ് ഇപ്രകാരം പറയുന്നതായി കാണാം: “സകല മനുഷ്യർക്കും രക്ഷാകരമായ ദൈവകൃപ ഉദിച്ചുവല്ലോ; നാം ഭാഗ്യകരമായ പ്രത്യാശയ്ക്കായിട്ടും മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ തേജസ്സിന്റെ പ്രത്യക്ഷതയ്ക്കായിട്ടും കാത്തുകൊള്ളുന്നു.” (തീത്തൊ, 2:11-12). എന്നാൽ, ഒലിവുമലയിൽ തേജസ്സിൽ പ്രത്യക്ഷമാവുന്നത് മഹാദൈവമായ യഹോവയാണെന്ന് പഴയനിയമം വ്യക്തമാക്കുന്നു. (സെഖ, 14:1-4. ഒ.നോ: ആവ, 10:17; എസ്രാ, 5:8; നെഹെ, 8:6; സങ്കീ, 95:3; ദാനീ, 2:46). പുതിയനിയമത്തിൽ പിതാവിൻ്റെ നാമവും പുത്രൻ്റെ നാമം ഒന്നുതന്നെ ആയതുകൊണ്ടാണ്, മഹാദൈവമായ യേശുക്രിസ്തു തേജസ്സിൽ പ്രത്യക്ഷനാകുമെന്ന് പൗലൊസ് പറഞ്ഞതും അവൻ പോയപോലെ മടങ്ങിവരുമെന്ന് ദൂതന്മാർ പ്രവചിച്ചതും: (തീത്തൊ, 2:11-12; പ്രവൃ, 1:11. വെളി, 19:18). പിതാവ് മാത്രമാണ് സത്യദൈവമെന്നും (Father, the only true God), താൻ മനുഷ്യനാണെന്നും പുത്രൻതന്നെ പറഞ്ഞിരിക്കയാൽ (യോഹ, 8:40; 17:3), പൗലൊസ് പറയുന്ന മഹാദൈവം പിതാവായ യഹോവയാണെന്ന് അസന്ദിഗ്ധമായി തെളിയുന്നു. യഹോവയാണ് വരുന്നതെന്ന് പഴയനിയമത്തിൽ ഏഴ് പ്രവചനങ്ങളുണ്ട്: 1.യഹോവ മേഘാരൂഢനായി വരുന്നതായി പറഞ്ഞിട്ടുണ്ട്. (ആവ, 33:26). 2.മഹത്വത്തിൽ പ്രത്യക്ഷനാകുന്നതായി പറഞ്ഞിട്ടുണ്ട്. (102:15-17). 3.പ്രതിഫലം നല്കാൻ വരുന്നതായി പറഞ്ഞിട്ടുണ്ട്. (യെശ, 40:10). 4.അഗ്നിയിൽ പ്രത്യക്ഷനാകുന്നതായി പറഞ്ഞിട്ടുണ്ട്. (യെശ,  66:15,16). 5.കാഹള നാദത്തോടെ വരുന്നതായി പറഞ്ഞിട്ടുണ്ട്. (സെഖ, 9:14). 6.ഒലിവുമലയിൽ വരുന്നതായി പറഞ്ഞിട്ടുണ്ട്. (സെഖ, 14:3-4). 7.സകല വിശുദ്ധന്മാരുമായി വരുമെന്ന് പറഞ്ഞിട്ടുണ്ട്. (സെഖ, 14:5). ആ ഏഴ് പ്രയോഗങ്ങളും പുതിയനിയമത്തിലും കാണാം: (വെളി, 1:7; തീത്തൊ, 2:12; വെളി, 22:12; 2തെസ്സ, 1:6,7;  1തെസ്സ, 4:16; പ്രവൃ, 1:11; 1തെസ്സ, 3:13). പിതാവാണ് പ്രത്യക്ഷനാകുന്നതെന്നും സ്ഫടികസ്ഫുടം വ്യക്തമാക്കിയിട്ടുണ്ട്: (1യോഹ, 2:28; 3:1-2). പിതാവായ യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ല. “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: യോശു, 2:11; 1രാജാ, 8:23; 1ദിന, 2:11; 2ദിന, 6:14). തന്മൂലം, ഇനി തേജസ്സിൽ പ്രത്യക്ഷനാകുന്നത് ദൈവപുത്രനല്ല; യഹോവയായ ഏകദൈവമാണെന്ന് മനസ്സിലാക്കാം, അവൻ്റെ പുതിയനിയമത്തിലെ പേരാണ് യേശുക്രിസ്തു.

1️⃣5️⃣ “നമ്മുടെ പൗരത്വമോ സ്വർഗ്ഗത്തിൽ ആകുന്നു; അവിടെനിന്നു കർത്താവായ യേശുക്രിസ്തു രക്ഷിതാവായി വരും എന്നു നാം കാത്തിരിക്കുന്നു. അവൻ സകലവും തനിക്കു കീഴ്പെടുത്തുവാൻ കഴിയുന്ന തന്റെ വ്യാപാരശക്തികൊണ്ടു നമ്മുടെ താഴ്ചയുള്ള ശരീരത്തെ തന്റെ മഹത്വമുള്ള ശരീരത്തോടു അനുരൂപമായി രൂപാന്തരപ്പെടുത്തും.” (ഫിലി. 3:20-21). ഈ വേദഭാഗത്ത് പറയുന്ന കർത്താവായ യേശുക്രിസ്തു പുത്രനല്ല; പിതാവാണ്. മൂന്ന് കാര്യങ്ങളാണ് ഇവിടെ പറയുന്നത്: 1.യേശുക്രിസ്തു സ്വർഗ്ഗത്തിൽനിന്ന് വരും. 2.അവൻ തൻ്റെ വ്യാപാരശക്തികൊണ്ട് സകലത്തെയും കീഴ്പെടുത്തും. 3. ദൈവമക്കളുടെ താഴ്ചയുള്ള ശരീരത്തെ യേശുക്രിസ്തുവിൻ്റെ മഹത്വമുള്ള ശരീരത്തോട് അനുരൂപമായി രൂപാന്തരപ്പെടുത്തും.

1. യേശുക്രിസ്തു സ്വർഗ്ഗത്തിൽനിന്ന് വരും: ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം മനുഷ്യനല്ല; ആത്മാവാണ്. (ഇയ്യോ, 9:32; ഹോശേ, 11:9). എന്നാൽ, പുത്രൻ ആത്മാവായ ദൈവമല്ല; ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ മനുഷ്യനാണ്. (യോഹ, 8:40; 1യോഹ, 3:5). അതായത്, പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായവനും (മത്താ, 1:20; ലൂക്കൊ, 2:21) ആത്മാവിനാൽ അവളിൽനിന്ന് ഉത്ഭവിച്ചവനും (ലൂക്കൊ, 1:35) ആത്മാവിനാൽ ബലപ്പെട്ട് (ലൂക്കൊ, 2:40), ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നവനും (ലൂക്കൊ, 2:52) ആത്മാവിനാലും ശക്തിയാലും ദൈവത്താൽ അഭിഷേകം പ്രാപിച്ചവനും (ലൂക്കൊ, 3:22; പ്രവൃ, 10:38) ആത്മാവിൻ്റെ ശക്തിയോടെ ശുശ്രുഷ ചെയ്തവനും (ലൂക്കൊ, 4:14) ആത്മാവിനാൽ അത്ഭുതങ്ങൾ പ്രവർത്തിച്ചവനും (മത്താ, 12:28) ആത്മാവിനാൽ ദൈവത്തിന് തന്നെത്താൻ നിഷ്ക്കളങ്കനായി അർപ്പിച്ചവനും (എബ്രാ, 9:14) ആത്മാവിനാൽ ജീവിപ്പിക്കപ്പെടുകയും ചെയ്ത (1പത്രൊ, 3:18) പാപം അറിയാത്ത മനുഷ്യനാണ് ദൈവപുത്രൻ. (യോഹ, 8:40; 2കൊരി, 5:21). ദൈവാത്മാവിനാൽ അഥവാ, ദൈവത്താൽ ഉയിർപ്പിക്കപ്പെട്ടവൻ അന്നുതന്നെ, തൻ്റെ പിതാവും ദൈവവും ആയവൻ്റെ അടുക്കലേക്ക് കരേറിപ്പോയതോടെ, യേശുവെന്ന മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ, 20:17; റോമ, 10:9; എബ്രാ, 7:27; 9:11-12; 10:10). പിന്നീട്, സ്വർഗ്ഗത്തിൽനിന്നു് പ്രത്യക്ഷനായത് മനുഷ്യനല്ല; ദൈവമാണ്. (മർക്കൊ, 16:14). അവനെയാണ്, എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ എന്ന് തോമാസ് ഏറ്റുപറഞ്ഞത്. (യോഹ, 20:28). ഒരു യെഹൂദൻ യഹോവയെ അല്ലാതെ മറ്റാരെയും “എൻ്റെ ദൈവം” (My God) എന്ന് സംബോധന ചെയ്യില്ല. “എൻ്റെ ദൈവവും എൻ്റെ കർത്താവും ആയുള്ളോവേ” എന്ന് ദാവീദ് രാജാവ് സംബോധന ചെയ്തവനെത്തന്നെയാണ്, യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസ്, “എൻ്റെ ദൈവം” എന്ന് ഏറ്റുപറഞ്ഞത്. (സങ്കീ, 35:23). അതായത്, ജീവനുള്ള ദൈവമായ യഹോവ മനുഷ്യനായും ദൈവമായും അദൃശനായ ആത്മാവായും മൂന്ന് വെളിപ്പാടുകൾ അഥവാ, പ്രത്യക്ഷതകൾ എടുത്താണ് സുവിശേഷ ചരിത്രം പൂർത്തിയാക്കിയത്. തന്മൂലം, ഇനി ഒലിവുമലയിൽ തേജസ്സിൽ പ്രത്യക്ഷമാകുന്നത്, മനുഷ്യനായ പുത്രനല്ല; മഹാദൈവമായ യഹോവയാണ്. (സെഖ, 14:1-4). യഹോവയുടെ പതിയനിയമത്തിലെ പേരാണ് യേശുക്രിസ്തു. (തീത്തൊ, 2:12. ഒ.നോ: പ്രവൃ, 1:11). [ദൈവത്തിൻ്റെ വെളിപ്പാടുകളെക്കുറിച്ച് അറിയാൻ, പിതാവും പുത്രനും പരിശുദ്ധാത്മാവും ആരാണ്? എന്ന ലേഖനം കാണുക]

2. യേശുക്രിസ്തു തൻ്റെ വ്യാപാരശക്തികൊണ്ട് സകലത്തെയും കീഴ്പെടുത്തും: എന്നാൽ, തനിക്ക് സ്വതേ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് ദൈവപുത്രൻ സാക്ഷ്യം പറയുന്നു: പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല” (യോഹ, 5:19). എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ ഇച്ഛിക്കുന്നതു. (യോഹ, 5:30. ഒ.നോ: 8:28; 12:49; 12:50). പിതാവു എന്നെക്കാൾ വലിയവനാണെന്നും (യോഹ, 14:28) എന്റെ പിതാവു എല്ലാവരിലും വലിയവനാണെന്നും (യോഹ, 10:29) പിതാവ് തൻ്റെ ദൈവമാണെന്നും പുത്രൻതന്നെ സാക്ഷ്യം പറഞ്ഞിട്ടുള്ളതാണ്. (യോഹ, 20:17). എന്നാൽ ഇവിടെ യേശുക്രിസ്തു സകലവും തനിക്കു കീഴ്പെടുത്തുവാൻ കഴിയുന്ന തന്റെ വ്യാപാരശക്തികൊണ്ട് ചെയ്യുമെന്നാണ് പറഞ്ഞിരിക്കുന്നത്. തന്മൂലം, ഇവിടെപ്പറയുന്ന യേശുക്രിസ്തു മനുഷ്യനായ പുത്രനല്ല; യഹോവയായ ദൈവമാണെന്ന് മനസ്സിലാക്കാം. അവൻ്റെ പുതിയനിയമത്തിലെ പേരാണ് യേശുക്രിസ്തു.

3. ദൈവമക്കളുടെ താഴ്ചയുള്ള ശരീരത്തെ യേശുക്രിസ്തുവിൻ്റെ മഹത്വമുള്ള ശരീരത്തോട് അനുരൂപമായി രൂപാന്തരപ്പെടുത്തും: എന്നാൽ, നാം പിതാവിനോടാണ് സദൃശന്മാർ ആകുന്നതെന്ന് യോഹന്നാൻ അപ്പൊസ്തലൻ വ്യക്തമായി പറഞ്ഞിട്ടുണ്ട്: “കാണ്മിൻ, നാം ദൈവമക്കൾ എന്നു വിളിക്കപ്പെടുവാൻ പിതാവു നമുക്കു എത്ര വലിയ സ്നേഹം നല്കിയിരിക്കുന്നു; അങ്ങനെ തന്നേ നാം ആകുന്നു. ലോകം അവനെ അറിഞ്ഞിട്ടില്ലായ്കകൊണ്ടു നമ്മെയും അറിയുന്നില്ല. പ്രിയമുള്ളവരേ, നാം ഇപ്പോൾ ദൈവമക്കൾ ആകുന്നു. നാം ഇന്നതു ആകും എന്നു ഇതുവരെ പ്രത്യക്ഷമായില്ല. അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവനെ താൻ ഇരിക്കുംപോലെ തന്നേ കാണുന്നതാകകൊണ്ടു അവനോടു സദൃശന്മാർ ആകും എന്നു നാം അറിയുന്നു.” (1 യോഹ. 3:1-2. ഒ.നോ: 2:28). ഈ വേദഭാഗത്ത്, “അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവനെ താൻ ഇരിക്കുംപോലെ തന്നേ കാണുന്നതാകകൊണ്ടു അവനോടു സദൃശന്മാർ ആകും” എന്നാണ് രണ്ടാം വാക്യത്തിൽ പറയുന്നത്. ‘അവൻ’ എന്നത് പ്രഥമപുരുഷ സർവ്വനാമമാണ്. ഒന്നാം വാക്യത്തിൽ, എഴുത്തുകാരനായ യോഹന്നാൻ സഭയുടെ പ്രതിനിധിയായി നിന്നുകൊണ്ടാണ്, ‘നാം’ എന്ന ഉത്തമപുരുഷനിൽ സംസാരിക്കുന്നത്, പ്രഥമപുരുഷനായ പിതാവിനെക്കുറിച്ചാണ്. എന്താണ് പറയുന്നത്: “കാണ്മിൻ, നാം ദൈവമക്കൾ എന്നു വിളിക്കപ്പെടുവാൻ പിതാവു നമുക്കു എത്ര വലിയ സ്നേഹം നല്കിയിരിക്കുന്നു.” ഒന്നാം വാക്യത്തിലെ പ്രഥമപുരുഷൻ പിതാവാണ്. പ്രഥപുരുഷൻ്റെ സർവ്വനാമമാണ്; അവൻ, അവൾ, അവർ, ഇവൻ, ഇവൾ, അത്, ഇത് തുടങ്ങിയവ. എന്നിട്ടാണ് പറയുന്നത്; “അവൻ അഥവാ, പിതാവ് പ്രത്യക്ഷനാകുമ്പോൾ നാം അവനോട് സദൃശന്മാരാകും. തന്മൂലം, പുത്രനല്ല; പിതാവാണ് ഇനി തേജസ്സിൽ പ്രത്യക്ഷനാകുന്നത് എന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം. (ഒ.നോ: 1യോഹ, 2:28; വെളി, 22:12). പുതിയനിയമത്തിൽ പിതാവിൻ്റെയും പുത്രൻ്റെയും നാമം ഒന്നുതന്നെ ആയതുകൊണ്ടാണ്, “യേശുക്രിസ്തു നമ്മുടെ താഴ്ചയുള്ള ശരീരത്തെ തന്റെ മഹത്വമുള്ള ശരീരത്തോടു അനുരൂപമായി രൂപാന്തരപ്പെടുത്തും” എന്ന് പൗലൊസ് അപ്പൊസ്തലൻ പറയുന്നത്. പിതാവിൻ്റെയും പുത്രൻ്റെയും നാമം ഒന്നാണെന്ന് മാത്രമല്ല; ക്രിസ്തു യഹോവയുടെ ജഡത്തിലെ വെളിപ്പാടാകയാൽ, പൂർവ്വാസ്തിത്വത്തിലും സുവിശേഷ ചരിത്രകാലം ഒഴികെ, നിത്യമായ അസ്തിത്വത്തിലും യഹോവയും യേശുവും യഥാർത്ഥത്തിൽ ഒന്നുതന്നെ ആണ്. (ലൂക്കൊ, 1:68; യോഹ, 10:30). അതാണ് ക്രിസ്തുവെന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 2:2; 1തിമൊ, 3:14-16). പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക! [യഹോവയും യേശുവും ഒന്നാണോ? കാണുക]

കൂടുതൽ അറിവുകൾക്കായി:⏬

ദൈവം വ്യക്തിയാണെന്നോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ ബൈബിളിൽ ഒരിടത്തും പറഞ്ഞിട്ടില്ല. ഏകദൈവത്തിന് (monos theos) വെളിപ്പാടുകൾ അഥവാ, പ്രത്യക്ഷതകളാണുള്ളത്. ദൈവത്തിൽ വ്യക്തികളില്ല വെളിപ്പാടുകളാണ് ഉള്ളത് എന്നതിന്റെ തെളിവും ബൈബിളിലുണ്ട്: “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാവിന്റെയും നാമം” എന്ന വാക്യാംശം, അദൃശ്യനായ ഏകദൈവത്തിന്റെ മൂന്നു വെളിപ്പാടുകളെ കുറിക്കുന്നതാണ്. പിതാവും പുത്രനും പരിശുദ്ധാത്മാവും വിഭിന്ന വ്യക്തികളായിരുന്നെങ്കിൽ, നാമം (onoma) എന്ന ഏകവചനമല്ല; നാമങ്ങൾ (onomata) എന്ന ബഹുവചനം പറയുമായിരുന്നു. അതാണ്, ഭാഷയുടെ നിയമം. തെളിവുകൾ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക:
ഒനോമയും (Name) ഒനോമാട്ടയും (Names)

വിശദമായറിയാൻ:

ഏകസത്യദൈവത്തിൻ്റെ നാമം

സ്നാനം ഏല്ക്കേണ്ട നാമം


നിഖ്യായിലെ വിശ്വാസപ്രമാണം, ഒരു പഠനം

നിഖ്യാവിശ്വാസപ്രമാണം

നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ.” (1തിമൊ, 1:17). അക്ഷയനും അദൃശ്യനുമായ ഏകദൈവമാണ് (monos theos – the only God) നമുക്കുള്ളത്. ആ ദൈവം സൃഷ്ടി നടത്താനും സൃഷ്ടികൾക്ക് തന്നെത്തന്നെ വെളിപ്പെടുത്താനുമായി, പിതാവെന്ന പദവിയിലും മനുഷ്യസാദൃശ്യത്തിലും സ്വർഗ്ഗസിംഹാസനത്തിൽ പ്രത്യക്ഷനായി ഇരുന്നുകൊണ്ടാണ് ദൃശ്യവും അദൃശ്യവുമായ സകലതും സൃഷ്ടിച്ചതും ആദ്യമനുഷ്യനായ ആദാമിനെ നിലത്തെ പൊടികൊണ്ട് തൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലും മെനഞ്ഞതും പൂർവ്വപിതാക്കന്മാർക്ക് സർവ്വശക്തിയുള്ള ദൈവമായി വെളിപ്പെട്ടതും: (യെഹെ, 1:26-28; 8:2; ഉല്പ, 1:26,27; മലാ, 2:10; മത്താ, 18:11; നെഹെ, 9:6; യെശ, 44:24; കൊലൊ, 1:16; ഉല്പ, 1:26,27; 2:7; റോമ, 5:14;പുറ, 6:13). ആ ദൈവംതന്നെയാണ് മോശെ മുതലുള്ള പഴയനിയഭക്തന്മാർക്ക് യഹോവ എന്ന നാമത്തിൽ സ്വർഗ്ഗത്തിലും ഭൂമിയിലുമായി പ്രത്യക്ഷനായത്: (പുറ, 3:15; 1രാജാ, 22:19; യെശ, 6:1-5; യെഹെ, 1:26-28; ദാനീ, 7:9,10). ആ ദൈവം തന്നെയാണ് കാലസമ്പൂർണ്ണത വന്നപ്പോൾ യേശുവെന്ന സംജ്ഞാനാമത്തിലും പുത്രനെന്ന അഭിധാനത്തിലും കന്യകയായ മറിയയിലൂടെ പാപമറിയാത്ത പൂർണ്ണമനുഷ്യനായി ലോകത്തിൽ പ്രത്യക്ഷനായി തൻ്റെ മരണത്താൽ പാപപരിഹാരം വരുത്തിയത്: (ഗലാ, 4:4; മത്താ, 1:21; 2കൊരി, 5:21; എബ്രാ, 2:14,15). ആ ദൈവംതന്നെയാണ് പെന്തെക്കൊസ്തു നാളിൽ അദൃശ്യനായ ആത്മാവായി പ്രത്യക്ഷനായി ദൈവസഭ സ്ഥാപിച്ചതും വ്യക്തികളെ വീണ്ടുംജനിപ്പിച്ചുകൊണ്ട് സകലസത്യത്തിലും വഴിനടത്തുന്ന പരിശുദ്ധാത്മാവെന്ന കാര്യസ്ഥനായി ലോകാവസാനത്തോളം തൻ്റെ മക്കളോടുകൂടെ വസിക്കുന്നതു. (പ്രവൃ, 2:1-4; യോഹ, 3:5-8; യോഹ, 14:16; 16:13; യോഹ, 14:18, 28; മത്താ, 28:19). “എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.” (എഫെസ്യർ 4:6)

ദൈവം ഏകൻ അഥവാ ഒരുത്തൻ മാത്രമാണെന്നത് ബൈബിളിൻ്റെ മൗലിക ഉപദേശമാണ്. എങ്കിലും ഏതോ മിഥ്യാധാരണയിൽ ഒന്നിലധികം ദൈവങ്ങളോ വ്യക്തികളോ ഉണ്ടെന്ന് ഭൂരിപക്ഷം ക്രൈസ്തവരും (ത്രിത്വം) വിചാരിക്കുന്നു. ദൈവത്തിന് ബഹുത്വമുണ്ടെന്ന ഉപദേശം ബൈബിളിൻ്റെയല്ല; നിഖ്യായിലെ സുന്നഹദോസിൻ്റെയാണ്. ദൈവസഭ സ്ഥാപിതമായി ഏകദേശം മുന്നൂറോളം വർഷമായപ്പോൾ, ബിഥുന്യയിലെ നിഖ്യായിൽവെച്ച് (ഇപ്പോഴത്തെ തുര്‍ക്കിയിലെ ഇസ്നിക്‌ പട്ടണം) എ.ഡി. 325 മെയ്‌ 20 മുതല്‍ ജൂണ്‍ 10 വരെ നടന്ന ഒരു സുന്നഹദോസിൽ വെച്ചാണ് യേശുക്രിസ്തു ദൈവത്തിൽനിന്ന് ജനിച്ച മറ്റൊരു വ്യക്തിയാണെന്ന ദുരുപദേശം ഉരുത്തിരിഞ്ഞത്. ഒന്നാം നിഖ്യാ സുന്നഹദോസ് എന്നറിയപ്പെടുന്ന നിഖ്യായിലെ സാർവ്വത്രിക സുന്നഹദോസിൽ രൂപംകൊണ്ട വിശ്വാചാരങ്ങളുടെ ഏറ്റുപറച്ചിലാണ് നിഖ്യാവിശ്വാസപ്രമാണം എന്നപേരിൽ അറിയപ്പെടുന്നത്. എ.ഡി. 381-ൽ യൂറോപ്പിലെ കോൺസ്റ്റാന്റിനോപ്പിളിൽ (ഇപ്പോഴത്തെ തുർക്കിയിലെ ഇസ്താംബുൾ പട്ടണം) വെച്ചുനടന്ന ഒന്നാം കോൺസ്റ്റാന്റിനോപ്പിൾ സൂനഹദോസിൽ വെച്ച് പരിശുദ്ധാത്മാവിനെയും മറ്റൊരു വ്യക്തിയാക്കി. ത്രിത്വവിശ്വാസത്തിന് ആധാരമായ നിഖ്യാവിശ്വാസപ്രമാണം ബൈബളിനോട് നീതിപുലർത്തുന്നുണ്ടോ എന്നാണ് നാം പരിശോധിക്കുന്നത്: 

നിഖ്യാവിശ്വാസപ്രമാണം: “സര്‍വ്വശക്തനായ പിതാവും ദൃശ്യവും അദൃശ്യവുമായ സകലത്തിന്‍റെയും സ്രഷ്ടാവുമായ ഏകദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. പിതാവിന്‍റെ ഏകപുത്രനും സർവ്വലോകങ്ങൾക്കും മുമ്പെ പിതാവിൽനിന്നും ജനിച്ചവനും; ദൈവസത്തയുള്ളവനും ദൈവത്തില്‍നിന്നുള്ള ദൈവവും പ്രകാശത്തില്‍നിന്നുള്ള പ്രകാശവും സത്യദൈവത്തില്‍നിന്നുള്ള സത്യദൈവവും; ജനിച്ചവനും സൃഷ്ടിയല്ലാത്തവനും സാരാംശത്തില്‍ പിതാവിനോട് തുല്യനും; സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള സകലത്തിന്‍റെയും സ്രഷ്ടാവുമായ ഏകകര്‍ത്താവായ ഈശോയില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. അവിടുന്ന് മനുഷ്യരായ ഞങ്ങള്‍ക്കും ഞങ്ങളുടെ രക്ഷയ്ക്കും വേണ്ടി സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങി, മനുഷ്യസ്വഭാവം സ്വീകരിച്ചു മനുഷ്യനായി തീര്‍ന്നു. അവിടുന്ന് കഷ്ടം അനുഭവിച്ചു, മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റു സ്വര്‍ഗ്ഗത്തിലേക്ക്‌ കരേറി. അവിടുന്ന് ജീവിക്കുന്നവരേയും മരിച്ചവരെയും വിധിക്കാന്‍ വരുമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞങ്ങള്‍ വിശ്വസിക്കുന്നു. എന്നാല്‍ ആരെങ്കിലും അവന്‍ (ക്രിസ്തു) ഇല്ലായിരുന്ന സമയം ഉണ്ടായിരുന്നുവെന്നും, അവന്‍ (ക്രിസ്തു) സൃഷ്ടിക്കപ്പെടുന്നതിനു മുന്‍പ്‌ ഇല്ലായിരുന്നുവെന്നും, അവന്‍ (ക്രിസ്തു) ഇല്ലായ്മയില്‍നിന്നും സൃഷ്ടിക്കപ്പെട്ടുവെന്നും, വേറൊരു സത്തയുള്ളവനാണെന്നും അല്ലെങ്കില്‍ ദൈവപുത്രന്‍ സൃഷ്ടിക്കപ്പെട്ടുവെന്നും മാറ്റപ്പെടുന്നുവെന്നും പറയുന്നുവെങ്കില്‍ അവരെ സാര്‍വത്രികവും പരിശുദ്ധവുമായ സഭ ശപിച്ചു പുറം തള്ളുന്നു.”

വിശദമായ പഠനം

1. സര്‍വ്വശക്തനായ പിതാവും ദൃശ്യവും അദൃശ്യവുമായ സകലത്തിന്‍റെയും സ്രഷ്ടാവുമായ ഏകദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു.

ദൈവം ഏകൻ അഥവാ ഒരുത്തൻ മാത്രമാണെന്നതാണ് ബൈബിളിൻ്റെ മൗലിക ഉപദേശം. ദൈവം ഏകനാണെന്നത് കേവലമൊരറിവല്ല; അതൊരു പരിജ്ഞാനവും പ്രാർത്ഥനയുമാണ്. (ആവ, 6:4). യഹോവ ഒരുത്തൻ മാത്രം ദൈവം: (2രാജാ, 19:15; 19:19; നെഹെ, 9:6; സങ്കീ, 83:18; 86:10; യെശ, 37:16; 37:20). പിതാവായ ഏകദൈവമേയുള്ളു: (1കൊരി, 8:6; എഫെ, 4:6; മർക്കൊ, 12:29-32; യോഹ, 8:41; 17:1-3; മലാ, 2:10; യെശ, 63:16; 64:8). യഹോവയല്ലാതെ ദൈവമില്ല: (ആവ, 32:39; യെശ, 44:6; 44:8; 45:5; 45:21; 45:22; 46:8). യഹോവയല്ലാതെ രക്ഷിതാവില്ല: (യെശ, 43:11; 45:21, 22; ഹോശേ, 13:5). യഹോവയല്ലാതെ മറ്റൊരുത്തനുമില്ല: (ആവ, 4:35; 4:39; 1രാജാ, 8:59; യെശ, 45:5; 45:6; 45:18). യഹോവയ്ക്ക് സമനില്ല: (പുറ, 15:11; സങ്കീ, 35:10; 71:19; 86:8; 89:6; യെശ, 40:25; 46:5; യിരേ, 10:6; 10:7; യിരെ,49:19; 50:44; മീഖാ, 7:18). യഹോവയ്ക്ക് സദൃശനില്ല: (സങ്കീ, 40:5; 89:6; 113:5; യെശ, 40:25; 46:5). യഹോവ ഒരുത്തൻ മാത്രം സ്രഷ്ടാവ്: (2രാജാ, 19:15; നെഹെ, 9:6; ഇയ്യോ, 9:8; യെശ, 37:16; 44:24). യഹോവയ്ക്കു മുമ്പും പിമ്പും മറ്റൊരു ദൈവവും ഉണ്ടായിട്ടില്ല, ഉണ്ടാകയുമില്ല: (യെശ, 43:10). യഹോവയും (യെശ, 44:8) യിസ്രായേലും (ഹോശേ, 13:4) ദൈവത്തിൻ്റെ ക്രിസ്തുവും (യോഹ, 17:3) അവൻ്റെ അപ്പൊസ്തലന്മാരും മറ്റൊരു ദൈവവ്യക്തിയെ അറിയുന്നുമില്ല. (1കൊരി, 8:6). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). “യഹോവയെപ്പോലെ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല.” (1രാജാ, 8:23; ഒ.നോ: യോശു, 2:11; 1ദിന, 2:11; 2ദിന, 6:14). വിശ്വാസപ്രമാണത്തിൻ്റെ ആദ്യഭാഗം ബൈബിൾ വെളിച്ചത്തിൽ നൂറുശതമാനം ശരിയാണ്.

2. പിതാവിന്‍റെ ഏകപുത്രനും സർവ്വലോകങ്ങൾക്കും മുമ്പെ പിതാവിൽനിന്നും ജനിച്ചവനും;

പിതാവിൻ്റെ ഏകപുത്രൻ: ത്രിത്വവിശ്വാസികൾ അക്ഷരാർത്ഥത്തിൽ പിതാവിൻ്റെ ഏകപുത്രൻ അഥവാ ഏകജാതനായ പുത്രനായി യേശുവിനെ മനസ്സിലാക്കുന്നു. (യോഹ, 3:16). അപ്പോൾ മനുഷ്യപുത്രൻ ആരാണെന്ന് പറയും? ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടായ ക്രിസ്തുവിൻ്റെ നൂറുകണക്കിനുള്ള പദവികളിൽ പ്രധാനപ്പെട്ട രണ്ടു പദവികളാണ്: ദൈവപുത്രനും മനുഷ്യപുത്രനും. ആദ്യജാതനും ഏകജാതനും ചേർത്ത് ആകെ എഴുപത്തഞ്ചു പ്രാവശ്യം ദൈവപുത്രനെന്നും എൺപത്തൊമ്പതു പ്രാവശ്യം മനുഷ്യപുത്രനെന്നും യേശുവിനെ വിശേഷിപ്പിച്ചിട്ടുണ്ട്. ക്രിസ്തു 5 പ്രാവശ്യം തന്നെത്തന്നെ ദൈവപുത്രനെന്നും 82 പ്രാവശ്യം തന്നെത്തന്നെ മനുഷ്യപുത്രനെന്നും വിശേഷിപ്പിച്ചിട്ടുണ്ട്. എപ്രകാരമാണ് ദൈവപുത്രൻ (Son of God) എന്നു വിളിച്ചിരിക്കുന്നത്, അപ്രകാരം തന്നെയാണ് മനുഷ്യപുത്രൻ (Son of Man) എന്നും ബൈബിൾ അവനെ വിളിച്ചിരിക്കുന്നത്. അക്ഷരാർത്ഥത്തിലാണെങ്കിൽ രണ്ടും പരസ്പരവിരുദ്ധമായ പ്രയോഗങ്ങളാണ്. യേശു ദൈവത്തിൻ്റെ സാക്ഷാൽ പുത്രനാണെങ്കിൽ, അതേയർത്ഥത്തിൽ അവൻ ഏതോ ഒരു മനുഷ്യൻ്റെയും പുത്രനാകണ്ടേ? അവൻ ഏത് മനുഷ്യൻ്റെ പുത്രനാണെന്ന് പറയും? ക്രിസ്തുവിനെ ഏഴുപേരുടെ പുത്രനായി പുതിയനിയമം പരിചയപ്പെടുത്തുന്നു. ദൈവപുത്രൻ, മനുഷ്യപുത്രൻ, അബ്രാഹാമിൻ്റെ പുത്രൻ, ദാവീദിൻ്റെ പുത്രൻ, മറിയയുടെ പുത്രൻ, യോസേഫിൻ്റെ പുത്രൻ, സ്ത്രീയുടെ സന്തതി (കാലസമ്പൂർണ്ണതയിലെ സ്ത്രീ യിസ്രായേലാണ്). എന്നാൽ യഥാർത്ഥത്തിൽ അവൻ ആരുടെയും പുത്രനല്ല; ജഡത്തിൽ വെളിപ്പെട്ടവൻ്റെ അനേകം അഭിധാങ്ങളിൽ ഒന്നു മാത്രമാണ് അവൻ്റെ പുത്രത്വം.

ദൈവപുത്രനെന്നത് ജഡത്തിൽ വെളിപ്പെട്ടവൻ്റെ പദവി മാത്രമാണെന്ന് സുവിശേഷങ്ങളുടെ ആരംഭത്തിൽ നിന്നുതന്നെ മനസ്സിലാക്കാം. കന്യകയായ മറിയയിലൂടെ ലോകത്തിൽ ജനിച്ച യേശുവെന്ന മനുഷ്യൻ അഥവാ ശിശു ദൈവമോ, ദൈവപുത്രനോ, ക്രിസ്തുവോ ആയിരുന്നില്ല; പാപമറിയാത്ത ഒരു മനുഷ്യക്കുഞ്ഞായിരുന്നു: (ലൂക്കൊ, 1:35; 2കൊരി, 5:21. ഒ.നോ: യോഹ, 8:40; 9:11; പ്രവൃ, 2:23; റോമ, 5:15; 1കൊരി, 15:21; 15:47; 1തിമൊ, 2:5,6). മറിയ പ്രസവിച്ച വിശുദ്ധശിശുവിനെ എട്ടുദിവസം തികഞ്ഞപ്പോൾ പരിച്ഛേദന കഴിക്കയും ‘യേശു’ എന്നു പേർ വിളിക്കുകയും ചെയ്തു: (ലൂക്കൊ, 2:21). മറിയയുടെ ശുദ്ധീകരണകാലമായ മുപ്പത്തിമൂന്നു ദിവസം തികഞ്ഞപ്പോൾ എല്ലാ ആൺക്കുഞ്ഞുങ്ങളെപോലെ ന്യായപ്രമാണപ്രകാരം ദൈവാലയത്തിൽ കൊണ്ടുവന്നു ആദ്യജാതൻ്റെ വീണ്ടെടുപ്പിനുള്ള കർമ്മങ്ങൾ ചെയ്തു: (ലേവ്യ, 12:2-6; ലൂക്കൊ, 2:22-24). ആത്മാവിൽ ബലപ്പെട്ടു, ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്ന യേശുവെന്ന മനുഷ്യൻ (ലൂക്കൊ, 2:40,52). ഏകദേശം മുപ്പതു വയസ്സായപ്പോൾ യോർദ്ദാനിൽ യോഹന്നാൻ്റെ കൈക്കീഴിൽ സ്നാനമേല്ക്കുമ്പോൾ, ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ ക്രിസ്തു അഥവാ അഭിഷിക്തനായത്: (മത്താ, 3:16; ലൂക്കൊ, 4:18,19; പ്രവൃ, 10:38). അനന്തരം, “ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും” എന്ന ഗബ്രീയേൽ ദൂതൻ്റെ പ്രവചനംപോലെ, ദൈവപിതാവിനാൽ ‘ഇവൻ എന്റെ പ്രിയപുത്രൻ’ എന്നു വിളിക്കപ്പെടുകയായിരുന്നു: (ലൂക്കൊ, 1:32,35; 3:22). പിന്നെയാണ്, യേശു ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 4:14). ‘ദൈവപുത്രനെന്നു വിളിക്കപ്പെടും’ എന്ന് ഒന്നല്ല; രണ്ട് പ്രവചനങ്ങളാണ് യോർദ്ദാനിൽ നിവൃർത്തായായത്. പ്രവചനം ഭാവിയെക്കുറിച്ചുള്ളതാണ്; അല്ലാതെ, ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. മുമ്പെ അവൻ ദൈവപുത്രനായിരുന്നെങ്കിൽ, ‘ദൈവപുത്രൻ നിൻ്റെ ഉദരത്തിൽ വന്ന് ജനിക്കും’ എന്നു ദൂതൻ പറയുമായിരുന്നു. അല്ലാതെ, ‘നിൻ്റെ ഉദരത്തിൽ നിന്നു ജനിക്കുന്ന ശിശു ദൈവപുത്രൻ എന്നു വിളിക്കപ്പെടും’ എന്നു പ്രവചിക്കില്ലായിരുന്നു. അതായത്, യേശു തൻ്റെ ഐഹിക ജീവകാലത്തു അഥവാ സ്നാനം മുതൽ ക്രൂശുമരണംവരെയുള്ള മൂന്നരവർഷം മാത്രമാണ് ദൈവപുത്രൻ ആയിരുന്നത്. പിന്നെങ്ങനെ അവൻ സർവ്വകാലങ്ങൾക്കും മുമ്പെ പിതാവിൽനിന്നു ജനിച്ച പുത്രനാകും.

“ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക; അതു ആകുന്നു സുവിശേഷം.” (2തിമൊ, 2:8). ബൈബിളിൻ്റെ ആകെത്തുക അഥവാ സാരാംശം എന്താണെന്നു ചോദിച്ചാൽ; ക്രിസ്തുവിലൂടെ ദൈവമൊരുക്കിയ രക്ഷ അഥവാ സുവിശേഷമാണ്. (ഉല്പ, 3:15; യോഹ, 20:31). ദൈവത്തിൻ്റെ ക്രിസ്തുവിലൂടെ അവനൊരുക്കിയിരിക്കുന്ന രക്ഷയെക്കാൾ വലുതായി മറ്റൊന്നും ബൈബിളിലില്ല. യേശു ദൈവത്തിൻ്റെ സാക്ഷാൽ പുത്രനാണെങ്കിൽ സുവിശേഷത്തിൻ്റെ നിർവ്വചനം ഇതാകുമായിരുന്നോ? ദൈവത്തിൻ്റെ സാക്ഷാൽ പുത്രനാണ് ജനിച്ചുമരിച്ചുയിർത്തതെങ്കിൽ സുവിശേഷത്തിനടിസ്ഥനം ദാവീദിൻ്റെ പുത്രനാണെന്ന് പൗലൊസ് പറയുമായിരുന്നോ? ഈ പറഞ്ഞതിൻ്റെ താല്പര്യമെന്താണെന്ന് ചോദിച്ചാൽ; ദൈവപുത്രൻ ആരുടെയും സാക്ഷാൽ പുത്രനല്ല. യഹോവയായ ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടാണെന്ന് മനസ്സിലാക്കാനാണ്. അതാണ് ദൈവഭക്തിയുടെ മർമ്മം. (1തിമൊ, 3:14-16). ദൈവഭക്തിയുടെ മർമ്മത്തിൽ “God was manifest in the flesh” എന്നാണ് KJV-യിൽ കാണുന്നത്: (1തിമൊ, 3:16). എന്നാൽ അത് പൂർണ്ണമായും ശരിയല്ല. ഭാഷയിലെ സർവ്വനാമം അറിയാമെങ്കിൽ “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നതിലെ “അവൻ” എന്ന സർവ്വനാമം മാറ്റിയിട്ട് തൽസ്ഥാനത്ത് “നാമം” ചേർത്താൽ “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” എന്നു കിട്ടും. ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണ്: (യിരെ, 10:10). അതായത്, പൗലൊസ് പറയുന്നത് യഹോവയായ ദൈവമാണ് ജഡത്തിൽ അഥവാ മനുഷ്യനായി വെളിപ്പെട്ട് നമ്മുടെ പാപപരിഹാരം വരുത്തിയതെന്നാണ്. അതാണ് ദൈവഭക്തിയുടെ മർമ്മം: (1തിമൊ, 3:14-16. ഒ.നോ: മത്താ, 1:21; ലൂക്കൊ, 1:68; ഫിലി, 2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14,15).

സർവ്വലോകങ്ങൾക്കും മുമ്പെ പിതാവിൽനിന്നും ജനിച്ചവൻ: യേശു പിതാവിൽനിന്നു ജനിച്ചവനാണെന്ന് പഠിപ്പിക്കുകയും, ഒപ്പം ദൈവത്തോടു സമത്വമൂള്ളവനാണെന്ന് പറയുകയും ചെയ്താൽ ശരിയാകുമോ? ജനിപ്പിക്കപ്പെട്ടവൻ എങ്ങനെയാണ് ജനിപ്പിച്ചവനോട് സമത്വമുണ്ടാകുന്നത്? ഇതൊക്കെ ചോദിച്ചാൽ; ‘ജനിപ്പിച്ചു’ എന്നാൽ ‘സൃഷ്ടിച്ചു’ എന്നർത്ഥമില്ലെന്നു ത്രിത്വം പറയും. പിന്നെന്താണർത്ഥം? ബൈബിളിൽ ജനിച്ചു, ജനിപ്പിച്ചു (begat, beget, born) എന്നൊക്കെ പറഞ്ഞാൽ; ശൂന്യതയിൽനിന്ന് സൃഷ്ടിച്ചു എന്നർത്ഥമില്ലെങ്കിലും, “പുതുതായി ഒന്നു ഉത്ഭവിക്കുക, മുമ്പെ ഇല്ലാതിരുന്ന ഒന്നു ഉളവാകുക” എന്നൊക്കെയാണ് അർത്ഥം. ഹാനോക്കിന്നു ഈരാദ് ജനിച്ചു (born); ഈരാദ് മെഹൂയയേലിനെ ജനിപ്പിച്ചു (begat); മെഹൂയയേൽ മെഥൂശയേലിനെ ജനിപ്പിച്ചു (begat); മെഥൂശയേൽ ലാമെക്കിനെ ജനിപ്പിച്ചു (begat).” (ഉല്പ, 4:18). “ആദാമിനു നൂറ്റിമുപ്പതു വയസ്സായാപ്പോൾ അവൻ തന്റെ സാദൃശ്യത്തിൽ തന്റെ സ്വരൂപപ്രകാരം ഒരു മകനെ ജനിപ്പിച്ചു (begat); അവന്നു ശേത്ത് എന്നു പേരിട്ടു.” (ഉല്പ, 5:3). ഇവിടെയൊന്നും ജനിപ്പിക്കപ്പെട്ടവൻ ജനിപ്പിച്ചവന് തുല്യനാണെന്നോ, ജനിച്ചവൻ ഉത്ഭവമില്ലാത്തവനാണെന്നോ അർത്ഥമില്ല. ആദ്യനും അന്ത്യനും ഇന്നലെയും ഇന്നുമെന്നെന്നേക്കും അനന്യനുമായ യേശുക്രിസ്തു ദൈവത്തിൽനിന്നു ജനിച്ചവനാണെന്നു പഠിപ്പിക്കുന്ന ദുരുപദേശമാണ് അനേകരും വിശ്വസിക്കുന്നത്. സ്രഷ്ടാവായ ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടിനെ സൃഷ്ടിയാക്കാനുള്ള സാത്താൻ്റെ തന്ത്രമാണ് ത്രിത്വം.

അറിയൂസിൻ്റെ ദുരുപദേശത്തിനെതിരെയാണ് സുന്നഹദോസ് വിളിച്ചുചേർത്തത്. “യേശു ലോകാരംഭത്തിന് മുമ്പ് ദൈവപിതാവിനാൽ സൃഷ്ടിക്കപ്പെട്ടവനാണെന്നും പിതാവിന്റെ സൃഷ്ടിയാകയാൽ പുത്രൻ ഇല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു” എന്നായിരുന്നു അറിയൂസിൻ്റെ വാദം. അറിയൂസ് രണ്ട് കാര്യങ്ങളാണ് പറഞ്ഞത്: ഒന്ന്; യേശു സൃഷ്ടിയാണെന്ന് പറഞ്ഞു; സുന്നഹദോസ് അതിനെ ഖണ്ഡിച്ചിട്ട് സൃഷ്ടിയല്ല; ജനിച്ചവനാണെന്നു സ്ഥാപിച്ചു. തമ്മിലെന്താണ് വ്യത്യാസം? ഒന്നുമില്ല. ശൂന്യതയിൽനിന്ന് സൃഷ്ടിച്ചു എന്നർത്ഥമില്ലെങ്കിലും ജനിച്ചവൻ സൃഷ്ടിയാണ്; ആംരംഭമുള്ളവനാണ്. തത്വത്തിൽ രണ്ടുപേരും പറഞ്ഞത് ഒന്നാണ്; അറിയൂസിൻ്റെ സൃഷ്ടിയെ സുന്നഹദോസ് വെള്ളപൂശി ജനിപ്പിച്ചെടുത്തു. അറിയൂസിൻ്റെ രണ്ടാമത്തെ വാദം; യേശു ഇല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു; സുന്നഹദോസ് അതിനെ ഖണ്ഡിച്ചിട്ട് ‘പിതാവിൽ നിന്നു ജനിച്ചു’ എന്നു സ്ഥാപിച്ചു. തമ്മിലെന്താണ് വ്യത്യാസം? ഒന്നുമില്ല. പുത്രൻ പിതാവിനോടൊപ്പം ജനിച്ചുവെന്നല്ല; പിതാവിൽനിന്നു ജനിച്ചുവെന്നാണ് സുന്നഹദോസ് പ്രഖ്യാപിച്ചത്. പിതാവു മുമ്പേ ഉള്ളതുകൊണ്ടാണല്ലോ, പുത്രൻ പിതാവിൽനിന്ന് ജനിച്ചത്? ജനിപ്പിച്ച പിതാവും ജനിപ്പിക്കപ്പെട്ട പുത്രനും തമ്മിൽ ചെറുതെങ്കിലും ഒരിടവേള എന്തായാലും ഉണ്ടാകും. അപ്പോൾ, പുത്രന് ഒരു ആരംഭമുണ്ടെന്നും; പുത്രനില്ലാതെ, പിതാവു മാത്രമുണ്ടായിരുന്ന കാലമുണ്ടായിരുന്നു എന്ന അറിയൂസിൻ്റെ വാദം സുന്നഹദോസ് അംഗീകരിക്കുകയാണ് ചെയ്തത്. ബൈബിളിൽ നിന്നു തെളിവുതരാം: “ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു.” (ഉല്പ, 1:27). “ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോൾ ദൈവത്തിന്റെ സാദൃശ്യത്തിൽ അവനെ ഉണ്ടാക്കി.” (ഉല്പ, 5:1). “ആദാമിനു നൂറ്റിമുപ്പതു വയസ്സായാപ്പോൾ അവൻ തന്റെ സാദൃശ്യത്തിൽ തന്റെ സ്വരൂപപ്രകാരം ഒരു മകനെ ജനിപ്പിച്ചു; അവന്നു ശേത്ത് എന്നു പേരിട്ടു.” (ഉല്പ, 5:3). ദൈവം ആദാമെന്ന തൻ്റെ മകനെ നേരിട്ട് സൃഷ്ടിച്ചു; എന്നാൽ, നൂറ്റിമുപ്പതു വർഷം കഴിഞ്ഞപ്പോൾ  ആദാം തൻ്റെ മകനായ ശേത്തിനെ ദൈവം കൊടുത്ത കൃപയാൽ അഥവാ കഴിവിനാൽ ജനിപ്പിച്ചു. ആദാമിനെ സൃഷ്ടിക്കും മുമ്പ് ആദാം ഇല്ലായിരുന്നു; ശേത്തിനെ ജനിപ്പിക്കും മുമ്പ് ശേത്തും ഇല്ലായിരുന്നു. രണ്ടുപേരുടെയും വാദം ഒന്നുതന്നെ. അപ്പോൾ, പുത്രനെ പിതാവ് സൃഷ്ടിച്ചതാണെന്നും പുത്രൻ ഇല്ലാതിരുന്ന കാലമുണ്ടെന്നും അറിയൂസ് പറഞ്ഞത് നിഖ്യാസുനഹദോസ് അതേപടി അംഗീകരിക്കുകയായിരുന്നില്ലേ? ഇവിടെയാണ് ഹവ്വായെ വഞ്ചിച്ച പഴയപാമ്പിൻ്റെ ഉപായം മനസ്സിലാക്കേണ്ടത്. കോൺസ്റ്റൻ്റയിൻ എന്ന റോമൻ ചക്രവർത്തിയിലൂടെ ലോകം മുഴുവനുമുള്ള മുന്നൂറോളം ബിഷപ്പുമാരെ സുന്നഹദോസിനായി നിഖ്യായിൽ കൂട്ടിവരുത്തിയിട്ട് അറിയൂസെന്ന ഒരു പാഷണ്ഡകൻ്റെ ഉപദേശത്തെ വെള്ളപൂശി സർപ്പം സഭയ്ക്കകത്ത് നുഴയിച്ച് കയറ്റുകയായിരുന്നു. (സുന്നഹദോസിൻ്റെ കൂടുതൽ വിവരങ്ങൾ താഴെക്കാണാം)

യേശു, സർവ്വലോകങ്ങൾക്കും മുമ്പെ പിതാവിൽനിന്നും ജനിച്ചവനാണ് എന്നതിൻ്റെ തെളിവായി സങ്കീർത്തനം 2:7; യോഹ, 17:5; കൊലോസ്സ്യർ 1:15 എന്നീ മൂന്നു വാക്യങ്ങളാണ് ഇവർ പ്രധാനമായി പറഞ്ഞുകാണുന്നത്. സങ്കീർത്തനം 2:7-ലെ ദൈവം ജനിപ്പിച്ച പുത്രൻ യേശുക്രിസ്തുവല്ല; യിസ്രായേലാണ്. (കാണുക: രണ്ടാം സങ്കീർത്തനം). യഹോവയായ ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടായ മനുഷ്യനെ യഹോവ ജനിപ്പിച്ചു എന്ന് വിശ്വസിക്കുന്ന ഒരു ദുരന്ത ഉപദേശമാണ് ത്രിത്വം. (1തിമൊ, 3:14-16). സർവ്വസൃഷ്ടിക്കും ആദ്യജാതൻ: യേശു അദൃശ്യനായ ദൈവത്തിന്റെ പ്രതിമ അഥവാ ദൃശ്യരൂപം ആയതുകൊണ്ടാണ് സർവ്വസൃഷ്ടിക്കും ആദ്യജാതൻ എന്ന് പറഞ്ഞിരിക്കുന്നത്. (കൊലൊ, 1:15). ഇത് യഥാർത്ഥത്തിൽ ദൈവപുത്രനെക്കുറിച്ചല്ല; യേശുക്രിസ്തുവെന്ന മഹാദൈവത്തെക്കുറിച്ചുള്ള പ്രയോഗമാണ്. ആദ്യജാതൻ ദൈവത്തിൻ്റെ ആദ്യത്തെ മകനായതുകൊണ്ടല്ല. അവൻ സർവ്വസൃഷ്ടികൾക്കും മുമ്പേയുള്ളവനും സ്രഷ്ടാവും പരിപാലകനും, സകലത്തിനും ആധാരവും താൻ മുഖാന്തരം തനിക്കായി സകലവും സൃഷ്ടിച്ചവനുമാണ്. (കൊലൊ, 1:16,17; എബ്രാ, 1:10). “സകലവും അവനിൽ നിന്നും അവനാലും അവങ്കലേക്കും ആകുന്നുവല്ലോ; അവന്നു എന്നേക്കും മഹത്വം ആമേൻ.” (റോമ, 11:36). ബൈബിൾ വായിച്ചിട്ടല്ല ഇവരീ വിശ്വാസപ്രമാണം ഉണ്ടാക്കിയിരിക്കുന്നത്. അക്ഷരാർത്ഥത്തിലാണ് ആദ്യജാതനെന്ന് യേശുവിനെ വിളിച്ചിരിക്കുന്നതെങ്കിൽ രണ്ടുവിധത്തിൽ ഇവർക്കുതന്നെ അത് കെണിയായി മാറും; എന്തെന്നാൽ ദൈവത്തിൻ്റെ ഏകജാതനും ആദ്യജാതനും ഒരാൾതന്നെയാണ്. ഒന്ന്; യഥാർത്ഥത്തിലാണെങ്കിൽ ഏകജാതനും ആദ്യജാതനും പരസ്പരവിരുദ്ധമായ പ്രയോഗങ്ങളാണ്. അതിനാൽ അത് ജഡത്തിൽ വെളിപ്പെട്ടവൻ്റെ പദവിയാണെന്ന് മനസ്സിലാക്കാം. രണ്ട്; ഏതെങ്കിലുമൊന്ന് അക്ഷരാർത്ഥത്തിലാണെന്ന് പറഞ്ഞാലും പ്രശ്നമാണ്. ഉദാ: ഏകജാതനാണെന്നു പറഞ്ഞാൽ; ദൈവത്തിന് അനേകം മക്കളുണ്ടെന്ന് ബൈബിൾ പറയുമ്പോൾ, യഥാർത്ഥത്തിൽ യേശു ദൈവത്തിൻ്റെ ഏകജാതനായ പുത്രനാണന്ന് പറഞ്ഞാൽ അത് ബൈബിൾ വിരുദ്ധമാകും. യഥാർത്ഥത്തിൽ ആദ്യജാതനാണെന്ന് പറഞ്ഞാൽ, ക്രിസ്തുവിനു തുല്യനായ അനന്തരജാതന്മാർ ദൈവത്തിന് ഉണ്ടെന്നുവരും; അത് ദുരുപദേശമായിമാറും. സത്യത്തിൽ ത്രിത്വം ബൈബിളിൻ്റെ ഉപദേശമല്ല; അനേകരെ വഞ്ചിക്കാൻ ഉപായിയായ സർപ്പം സഭയിൽ നുഴയിച്ചുകയറ്റിയ ദുരുപദേശമാണ്. (കാണുക: ഏകജാതനും ആദ്യജാതനും)

3. ദൈവസത്തയുള്ളവനും ദൈവത്തില്‍നിന്നുള്ള ദൈവവും പ്രകാശത്തില്‍നിന്നുള്ള പ്രകാശവും സത്യദൈവത്തില്‍നിന്നുള്ള സത്യദൈവവും;

ദൈവസത്തയുള്ളവൻ: ത്രിത്വവിശ്വാസികൾക്ക് യേശുക്രിസ്തുവെന്ന മഹാദൈവത്തെയും മനുഷ്യരുടെ പാപപരിഹാരാർത്ഥം ക്രൂശിൽ മരിച്ച യേശുവെന്ന മനുഷ്യനെയും വേർതിരിച്ചറിയില്ല. അതറിയണമെങ്കിൽ “ദൈവം ഒരുത്തൻ മാത്രമാണ് അഥവാ പിതാവായ ഏകദൈവമേ നമുക്കുള്ളു” എന്ന ബൈബിളിൻ്റെ മൗലിക ഉപദേശം അംഗീകരിക്കണം: (2രാജാ, 19:15; 19:19; നെഹെ, 9:6; സങ്കീ, 83:18; 86:10; യെശ, 37:16; 37:20; 1കൊരി, 8:6; എഫെ, 4:6; മർക്കൊ, 12:29-32; യോഹ, 8:41; 17:1-3; മലാ, 2:10; യെശ, 63:16; 64:8). മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യനു മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), മനുഷ്യൻ്റെ പാപം സ്രഷ്ടാവായ തൻ്റെ പാപമായി കണ്ടുകൊണ്ട്, പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ ഏകദൈവംതന്നെയാണ് യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:32) ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32,35) പാപമറിയാത്ത മനുഷ്യനായി വെളിപ്പെട്ട് പാപപരിഹാരം വരുത്തുകയായിരുന്നു. (മത്താ, 1:21; ലൂക്കൊ, 1:68; 2കൊരി, 5:21; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). ഒന്നുകൂടി പറഞ്ഞാൽ പഴയനിയമത്തിലെ യഹോവയും പുതിയനിയമത്തിലെ ലേഖനത്തിൽ കാണുന്ന യേശുക്രിസ്തുവെന്ന മഹാദൈവവും ഒരാളാണ്. ആ ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടാണ് സുവിശേഷങ്ങളിലെ മനുഷ്യനായ ക്രിസ്തു. (1തിമൊ, 13:14-16; 1പത്രൊ, 1:20). അതായത്, നമുക്ക് പിതാവായ ഏകദൈവം മാത്രമേയുള്ളു: (യോഹ, 5:44; 17:3; മത്താ, 4:10; ലൂക്കോ, 4:8; മത്താ, 24:36; യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6). പിതാവായ ഏകദൈവത്തിൻ്റെ ജഡത്തിലുള്ള അഥവാ മനുഷ്യനായിട്ടുള്ള പ്രത്യക്ഷതയാണ് ദൈവപുത്രനായ യേശുക്രിസ്തു: (1തിമൊ, 2:6; 3:14-16). പിതാവായ ദൈവത്തിൻ്റെ നേരിട്ടുള്ള പ്രത്യക്ഷതയാണ് ദൈവമായ യേശുക്രിസ്തു: (മർക്കൊ, 16:14; യോഹ, 20:28. ഒ.നോ: തീത്തൊ, 2:12)

പഴയനിയമം അഥവാ ന്യായപ്രമാണം നല്കുന്നതിനു മുന്നോടിയായാണ് ദൈവം തൻ്റെ നാമം മോശെയ്ക്ക് വെളിപ്പെടുത്തിയത്. (പുറ, 3:14,15). അതിനു മുമ്പൊരിക്കലും, പൂർവ്വപിതാക്കന്മാർക്കുപോലും ആ നാമം വെളിപ്പെടുത്തിയിരുന്നില്ല. (പുറ, 6:3). അതുപോലെ, പുതിയനിയമം സ്ഥാപിക്കുന്നതിനു മുന്നോടിയായാണ് ജീവനുള്ള ദൈവമായ യഹോയുടെ പ്രത്യക്ഷതയായ മനുഷ്യനു യെഹോശൂവാ അഥവാ യേശു എന്ന പേർ നല്കിയത്. (മത്താ, 1:21; ലൂക്കൊ, 1:31). പഴയനിയമപ്രവചനംപോലെ (യിരെ, 31:31-34) ദൈവത്തിൻ്റെ പ്രത്യക്ഷതയായ അഭിഷിക്തമനുഷ്യൻ്റെ രക്തംമൂലം പുതിയനിയമം സ്ഥാപിതമായപ്പോൾ (ലൂക്കൊ, 22:20; എബ്രാ, 8:8-13) പിതാവ് (യോഹ, 5:43; 17:11,12) പുത്രൻ (മത്താ, 1:23) പരിശുദ്ധാത്മാവ് (യോഹ, 14:26) എന്നത് ഏകദൈവത്തിൻ്റെ പദവികളും യേശുക്രിസ്തു എന്നത് നാമവുമായി. (മത്താ, 28:19. ഒ.നോ: പ്രവൃ, 2:38; 8:16; 10:48; 19:5: 22:16; കൊലൊ, 3:17). സുവിശേഷചരിത്രകാലത്ത് ദൈവവും ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യനും എന്ന രണ്ടു വ്യക്തികൾ ഉണ്ടായിരുന്നു. (യോഹ, 8:16-18; 8:29; 16:32). പ്രത്യക്ഷനായവൻ ശുശ്രൂഷ തികച്ച് അപ്രത്യക്ഷനായാൽ മറ്റൊരു വ്യക്തിയായി ഉണ്ടാകുകയുമില്ല. ആരാണോ മനുഷ്യനായി പ്രത്യക്ഷനായത്, അവനാണ് ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യനും മഹാദൈവവുമായ യഹോവ അഥവാ യേശുക്രിസ്തു. (തീത്തൊ, 2:12; എബ്രാ, 13:8). ആകാശത്തിനു കീഴിൽ മനുഷ്യരുടെ ഇടയിൽ രക്ഷയ്ക്കായി യേശുക്രിസ്തുവെന്ന ഏകനാമമല്ലാതെ മറ്റൊരു നാമമില്ലെന്ന് അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായവൻ വിളിച്ചുപറഞ്ഞതും കുറിക്കൊള്ളുക. (പ്രവൃ, 4:12). പഴയനിയമത്തിൽ പറഞ്ഞിരിക്കുന്ന ഏകദൈവവും സകലഭൂവാസികളുടെയും ഏകരക്ഷിതാവും യഹോവ മാത്രമാണ്. (യെശ,45:22). യേശുക്രിസ്തുവൽനിന്ന് വ്യതിരിക്തനാണ് യഹോവയെങ്കിൽ പത്രൊസിനെക്കാൾ വലിയ ദൈവദൂഷകൻ വേറെയില്ല.

ദൈവപുത്രൻ ദൈവമായിരുന്നില്ല; ദൈവത്തിൻ്റെ വെളിപ്പാടായ പാപമറിയാത്ത മനുഷ്യൻ ആയിരുന്നു: “മനുഷ്യൻ മൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻ മൂലം ഉണ്ടായി.” (1കൊരി, 15:21). പൂർണ്ണ അനുസരണത്താലും നിഷ്കളങ്ക രക്തത്താലും ആദാമിൻ്റെ പാപത്തിനു പരിഹാരം വരുത്തിയത് ദൈവമല്ല; പാപമറിയാത്ത മനുഷ്യനാണ്. (2കൊരി, 5:21; എബ്രാ, 5:7-9;1പത്രൊ, 1:19). “പാപം അറിയാത്തവൻ, പാപം ചെയ്തിട്ടില്ല, വായിൽ വഞ്ചനയില്ല, അവനിൽ പാപം ഇല്ല” എന്നിത്യാദി പ്രയോഗങ്ങൾ സ്വർഗ്ഗംപോലും തൃക്കണ്ണിനു നിർമ്മലമല്ലാത്ത ദൈവത്തെ കുറിക്കുന്നതല്ല; ക്രിസ്തുയേശു എന്ന മനുഷ്യനെ കുറിക്കുന്നതാണ്. (1പത്രൊ, 2:22; 1യോഹ, 3:5). മദ്ധ്യസ്ഥനും മറുവിലയും ദൈവകുഞ്ഞാടുമായി തന്നെത്താൻ ദൈവത്തിനു സൗരഭ്യവാസനയായ വഴിപാടും യാഗവുമായി അർപ്പിച്ച മഹോപുരോഹിതൻ ദൈവമല്ല; ദൈവത്തിൻ്റെ പ്രത്യക്ഷതയായ ക്രിസ്തുയേശു എന്ന മനുഷ്യനാണ്. (എഫെ, 5:2; 1തിമൊ, 2:5,6; 3:164-16). മഹാദൈവമായ യേശുക്രിസ്തുവിനെയും അവൻ്റെ പ്രത്യക്ഷതയായ ക്രിസ്തുയേശു എന്ന മനുഷ്യനെയും വേർതിരിച്ചറിയണം: “ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:5,6). പിതാവ് പുത്രനു കൊടുത്ത തൻ്റെ നാമമാണ് യേശുക്രിസ്തു: “നീ എനിക്കു തന്നിരിക്കുന്ന നിൻ്റെ നാമം” (യോഹ, 17:11; 17:12). അതായത്, പുതിയനിയമം വെളിപ്പെടുത്തുന്ന ദൈവപിതാവിൻ്റെ പേരും മനുഷ്യനായ ദൈവപുത്രൻ്റെ പേരും യേശുക്രിസ്തു എന്നാകുന്നു: (മത്താ, 1:21; സങ്കീ, 118:26–മത്താ, 23:39; യോഹ, 5:43; 10:25; യോഹ, 12:28–17:1; 17:6; 17:11,12; യോവേ, 2:32–പ്രവൃ, 2:22;–റോമ, 10:13–പ്രവൃ, 4:12–യെശ, 45:22; മത്താ, 28:19–പ്രവൃ, 2:38; 8:16; 10:48; 19:5: 22:16). ദൈവപുത്രനായ യേശു ദൈവമായിരുന്നില്ല; പാപമറിയാത്ത മനുഷ്യനായിരുന്നു. അതിനാൽ, ദൈവസത്തയുള്ളവനെന്ന പ്രയോഗം അവന് ചേരില്ല.

ദൈവത്തില്‍നിന്നുള്ള ദൈവം: ഇതൊരുമാതിരി വെളിവുകെട്ട പ്രയോഗമാണ്. ദൈവത്തിൽനിന്നു മറ്റൊരു ദൈവം; അപ്പോൾ എത്ര ദൈവമുണ്ട്? ഏകദൈവത്തിന് പ്രത്യക്ഷതകൾ അഥവാ വെളിപ്പാടുകൾ മാത്രമേയുള്ളു. ക്രിസ്തുവിൻ്റെ ജഡത്തിലെ ശുശ്രൂഷയോടുള്ള ബന്ധത്തിലാണ് ഇത് പറയുന്നതെങ്കിൽ, ദൈവപുത്രനായ യേശു ദൈവമായിരുന്നില്ല; പാപമറിയാത്ത മനുഷ്യൻ മാത്രമായിരുന്നു. പുനരുത്ഥാനശേഷം പിതാവിൻ്റെ സന്നിധിയിൽ കരേറിപ്പോയതോടുകൂടി മനുഷ്യനായ ദൈവപുത്രൻ്റെ ശുശ്രൂഷ കഴിഞ്ഞു. (യോഹ, 20:17; 28). വീണ്ടും സ്വർഗ്ഗത്തിൽനീന്നു പ്രത്യക്ഷനായതു മനുഷ്യനല്ല; ദൈവമാണ്: (മർക്കൊ, 16:14; യോഹ, 20:28. ഒ.നോ: തീത്തൊ, 2:12). അതുകൊണ്ടാണ് തോമാസ് അവനെ “എൻ്റെ കർത്താവും എൻ്റെ ദൈവവുമായുള്ളോവേ” എന്നു വിളിച്ചത്: (യോഹ, 20:28). ഒരു യെഹൂദൻ യഹോവയെ അല്ലാതെ മറ്റാരെയും “എൻ്റെ ദൈവം” (My God) എന്നു വിളിക്കില്ല. ദാവീദ്, “എൻ്റെ ദൈവവും എൻ്റെ കർത്താവും ആയുള്ളോവേ” (സങ്കീ, 35:23) എന്നു വിളിച്ചവനെത്തന്നെയാണ് യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ യാക്കോബ് “എൻ്റെ ദൈവം” എന്നു വിളിച്ചത്.

താൻ മനുഷ്യനാണെന്നു ദൈവപുത്രൻ പറയുന്നു: “എന്നാൽ ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു; അങ്ങനെ അബ്രാഹാം ചെയ്തില്ലല്ലോ.” (യോഹ, 8:40). ദൈവം ഒരുത്തൻ മാത്രമാണെന്നും (യോഹ, 5:43) പിതാവ് മാത്രമാണ് സത്യദൈവമെന്നും (17:3) അവനെ മാത്രം ആരാധിക്കണമെന്നും (മത്താ, 4:10; ലൂക്കൊ, 4:8) പിതാവ് മാത്രമാണ് സകലവും അറിയുന്നതെന്നും (മത്താ, 24:36) പറഞ്ഞുകൊണ്ട് താൻ ദൈവമല്ലെന്നും ദൈവപുത്രൻ തന്നെ സാക്ഷ്യം പറയുന്നു. ദൈവപുത്രൻ മനുഷ്യനാണെന്നു അപ്പൊസ്തലന്മാരും സാക്ഷ്യം പറയുന്നു: (മത്താ, 11:19; 26:72; 26:74; മർക്കൊ, 14:71; 15:39; ലൂക്കൊ, 23:4; 23:6; 23:14; 23:47; യോഹ, 1:30; 4:29; 5:12; 7:46; 8:40; 9:11; 9:16; 9:24; 10:33; 11:47; 18:14; 18:17; 18:29; 19:5; പ്രവൃ, 5:28; റോമ, 5:15; 1കൊരി, 15:21; 15:45; 15:47; 1തിമൊ, 2:6). “പിതാവായ ഏകദൈവമേ നമുക്കുള്ളു” എന്നു പറഞ്ഞുകൊണ്ട് പുത്രൻ ദൈവമല്ലെന്നും അപ്പൊസ്തലന്മാർ സാക്ഷ്യം പറഞ്ഞിരിക്കുന്നു: (യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6). ക്രൂശിൽ മരിച്ചതും മനുഷ്യനാണെന്നു പറഞ്ഞിരിക്കുന്നു: “എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:6). ഇത്രയ്ക്കും സ്ഫടികസ്ഫുടമായി ദൈവപുത്രൻ ദൈവമല്ലെന്നു പറഞ്ഞിരിക്കെ നിഖ്യാസുന്നഹദോസ് അവനെ ദൈവത്തിൽനിന്നു ജനിച്ച ദൈവമാക്കിയതെന്തിനാണ്? ഏകസത്യദൈവത്തെ ബഹുദൈവമാക്കാനും മറിയയെ ദൈവമാതാവാക്കാനുള്ള സാത്താൻ്റെ തന്ത്രമാണ് അവൻ നിഖ്യാസുന്നഹദോസിലൂടെ നടപ്പാക്കിയത്. കത്തോലിക്കരിൽ ഉരുവായ ദുരുപദേശം ബൈബിൾ വായിക്കാത്തവരും വായിച്ചാൽത്തന്നെ സ്വയവ്യാഖ്യാനംകൂടാതെ വിശ്വസിക്കാത്തവരുമായ പ്രൊട്ടസ്റ്റൻ്റുകാർ വെള്ളംതൊടാതെ വിഴുങ്ങുകയായിരുന്നു.

പ്രകാശത്തില്‍നിന്നുള്ള പ്രകാശം: യേശുവിനെ, ‘ദൈവതേജസ്സിൻ്റെ പ്രഭ’ എന്ന് എബ്രായലേഖകൻ പറഞ്ഞിട്ടുണ്ടുണ്ട്: (1:3). ഈശ്വരതേജസ്സിൻ്റെ മഹത്തായ ശോഭയെന്നാണ് മറ്റൊരു പരിഭാഷ. ആദൃശ്യനായ ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്ന ദൃശ്യമായ പ്രതിമ അഥവാ ദൃശ്യരൂപമെന്ന നിലയിലാണ് അവനെ ദൈവതേജസ്സിൻ്റെ പ്രഭയെന്ന് വിശേഷിപ്പിച്ചിച്ചിരിക്കുന്നത്. (കൊലൊ, 1:15; 2:9). അതു ദൈവപുത്രനെക്കുറിച്ചല്ല; മഹാദൈവമായ യേശുക്രിസ്തുവിനെ അഥവാ അദൃശ്യദൈവത്തിൻ്റെ സ്വർഗ്ഗത്തിലെ നിത്യമായ പ്രത്യക്ഷതയായ യഹോവയായ ദൈവത്തെക്കുറിച്ചാണ്. അവൻ മറ്റൊരു ദൈവമോ, വ്യക്തിയോ അല്ല. ‘പ്രകാശത്തിൽ നിന്നുള്ള പ്രകാശം’ എന്നത് ഏകസത്യദൈവത്തെ ത്രിത്വമാക്കാനുള്ള സാത്താൻ്റെ തന്ത്രമാണ്; കൂടുതൽ അലങ്കാരമൊന്നും വേണ്ട; തേജസ്സിൻ്റെ പ്രഭ അല്ലെങ്കിൽ ‘മഹത്വത്തിൻ്റെ തേജസ്സ് അതുമല്ലെങ്കിൽ തേജസ്സിൻ്റെ പ്രതിഫലനം അതൊക്കെ മതി.

സത്യദൈവത്തില്‍നിന്നുള്ള സത്യദൈവം: അപ്പോൾ ആകെ നിങ്ങൾക്ക് എത്ര സത്യദൈവമുണ്ട്? സത്യദൈവത്തിൽ നിന്നുള്ള സത്യദൈവം എന്ന പ്രയോഗത്തിനാധാരമായ വാക്യം ഇതാണ്: “ദൈവപുത്രൻ വന്നു എന്നും സത്യദൈവത്തെ അറിവാൻ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു; നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു. അവൻ സത്യദൈവവും നിത്യജീവനും ആകുന്നു.” (1യോഹ, 5:20). ഈ പരിഭാഷ കൃത്യമല്ല. ഈ വാക്യപ്രകാരം ദൈവപുത്രൻ സത്യദൈവമാണന്ന് അനേകരും കരുതുന്നു. കെ.ജെ.വി. പരിഭാഷ ചേർക്കുന്നു: “And we know that the Son of God is come, and hath given us an understanding, that we may know him that is true, and we are in him that is true, even in his Son Jesus Christ. This is the true God, and eternal life.” ( KJV). “ദൈവപുത്രൻ വന്നിരിക്കുന്നു എന്നും സത്യമായവനെ അറിയേണ്ടതിന്നു അവൻ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു.  നാം സത്യമായവനിലും അവന്റെ പുത്രനായ യേശുക്രിസ്തുവിലുമാണ്. ഇതാകുന്നു സത്യദൈവവും നിത്യജീവനും.” ഇതാണ് കെ.ജെ.വിയുടെ തർജ്ജമ. സത്യദൈവത്തെയും സത്യദൈവത്തെ അറിവാൻ വിവേകംതന്ന ദൈപുത്രനും നിത്യജീവനുമായ അഥവാ വഴിയും സത്യവും ജീവനുമായ യേശുക്രിസ്തുവെന്ന മനുഷ്യനായ ദൈവപുത്രനെയും യോഹന്നാൻ വേർതിരിച്ചു കാണിക്കുകയാണ്. അതായത്, യോഹന്നാൻ 17:3-നു തത്തുല്യമായ വേദഭാഗമാണിത്: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” അവിടെയും ഏകസത്യദൈവത്തെയും മനുഷ്യനായ രക്ഷകനെയും വേർതിരിച്ചു കാണിക്കുകയാണ്. രണ്ടിലും ഒരേ ആശയമാണുള്ളത്. സത്യവേദപുസ്തകം പരിഷ്കരിച്ച ലിപിയിലുള്ള പരിഭാഷയിൽ വാക്യം തിരുത്തിയിട്ടുണ്ട്: “ദൈവപുത്രന്‍ വന്നു എന്നും സത്യദൈവത്തെ അറിയുവാനുള്ള വിവേകം അവിടുന്നു നമുക്കു നല്‌കി എന്നും നാം അറിയുന്നുവല്ലോ. നാം സത്യദൈവത്തോട്, അവിടുത്തെ പുത്രനായ യേശുക്രിസ്തുവിനോടുതന്നെ ഏകീഭവിച്ചിരിക്കുന്നു; അവിടുന്നാണ് സത്യസ്വരൂപന്‍; അവിടുന്നാണ് നിത്യജീവനും.” (1 യോഹ, 5:20). ഇതിൽ സത്യദൈവമെന്നു മാറ്റി സത്യസ്വരൂപനെന്നാക്കി. മൂലഭാഷയിൽ നിന്നും സത്യവേപുസ്തകത്തിലെ പരിഭാഷയ്ക്ക് വളരെ വ്യത്യാസമുണ്ട്. അതിൽ ഒരുപ്രാവശ്യം ദൈവപുത്രനെന്നും (Son of God) ഒരുപ്രാവശ്യം സത്യദൈവമെന്നുമാണ് (True God) ഉള്ളത്. സത്യവേദപുസ്തകത്തിൽ മൂന്നുപ്രാവശ്യം സത്യദൈവമെന്നുണ്ട്. അടുത്തത്, ‘ഇതു’ എന്ന് തർജമ ചെയ്യേണ്ട ഓട്ടൊസ് എന്ന ഗ്രീക്കുപദത്തെ (οὗτός – outos – this) മലയാളത്തിൽ ‘അവൻ’ എന്നാണ് തർജ്ജമ ചെയ്തിരിക്കുന്നത്. എന്നാൽ ‘അവൻ, ഇവൻ’ എന്നൊക്കെ ഉപയോഗിക്കാൻ അഫ്ട്ടൊസ് (αὐτὸς – aftos – he) എന്ന മറ്റൊരു പദമുണ്ട്. ആ പദമല്ല പ്രസ്തുത വാക്യത്തിൽ യോഹന്നാൻ ഉപയോഗിച്ചിരിക്കുന്നത്. ഇതു (this) എന്നർത്ഥം വരുന്ന outos ആണ് ഉപയോഗിച്ചിരിക്കുന്നത്. “This is the true God, and eternal life അഥവാ ഇതാകുന്നു സത്യദൈവവും നിത്യജീവനും” എന്നാണ് പറഞ്ഞിരിക്കുന്നത്. അനേകം ഇംഗ്ലീഷ് പരിഭാഷകളിൽ This is the true God, and eternal life എന്നാണ്: ABP, ABU, ACV, AZV, BB, BKJV, BSV, BB2020, CGV, CLNT, COMM, CPDV, CVB, DLNT, DRB, DRC, Dialott, EMP, EOB’13, GB, GB1, GLW, GW’20, GWN, HKJV+, JUB, KJV+, LBP, LEB, LHB, LITV, LONT, LSV, MNT, NEB’70, NET, NHEB, NHEB-Y, NMB, NMV’18, NOG, NSB, NTM, Niobe, Noy, NumNT, OJB, PCE, PESH, PSNT, RHB, RKJNT, RNKJV, RNT, RSV, RSV-CE, RSV-CI, RV, RWV+, RcV’03, SLT, TRC, YLT1898. അതായത്, സത്യദൈവത്തെയും അവനെ അറിയാൻ വിവേകംതന്നെ സത്യദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ദൈവപുത്രനെക്കുറിച്ചും പറഞ്ഞശേഷം, സത്യദൈവത്തെയും ദൈവപുത്രനിലൂടെ ലഭിച്ച നിത്യജീവനെയും വേർതിരിച്ചു കാണിക്കയാലാണ്, ഇത് (this) എന്ന നപുംസലിംഗം ഉപയോഗിച്ചിരിക്കുന്നത്. അല്ലാതെ, ആ വാക്യത്തിലെ ദൈവപുത്രൻ ദൈവമാണെന്നല്ല അതിനർത്ഥം. അത് പരിഭാഷാപ്രശ്നമാണ്. പിതാവ് മാത്രമാണ് സത്യദൈവമെന്ന് ദൈവപുത്രൻതന്നെ പറയുകയും പിതാവായ ഏകദൈവമേ നമുക്കുള്ളെന്നു അപ്പൊസ്തലന്മാർ പറയുകയും ചെയ്യുമ്പോൾ, ദൈവപുത്രൻ സത്യദൈവമാണെന്നു വന്നാൽ ബൈബിൾ പരസ്പരവിരുദ്ധമാകും എന്നോർക്കുക. ദൈവപുത്രനല്ല; ദൈവപിതാവാണ് ഏകസത്യദൈവം. പുതിയനിയമത്തിൽ ദൈവപുത്രൻ്റെ പേരും ദൈവപിതാവിൻ്റെ പേരും യേശുക്രിസ്തു എന്നാണ്: (മത്താ, 28:19. ഒ.നോ: മത്താ, 1:21; സങ്കീ, 118:26–മത്താ, 23:39; യോഹ, 5:43; 10:25; യോഹ, 12:28–17:1; 17:6; 17:11,12; 14:26; യോഹ, 2:32–പ്രവൃ, 2:22;–റോമ, 10:13–പ്രവൃ, 4:12–യെശ, 45:22; പ്രവൃ, 2:38; 8:16; 10:48; 19:5: 22:16). ‘സത്യദൈവത്തില്‍നിന്നുള്ള സത്യദൈവം’ എന്ന പ്രയോഗം ദൂരപദേശമാണ്.

4. ജനിച്ചവനും സൃഷ്ടിയല്ലാത്തവനും സാരാംശത്തില്‍ പിതാവിനോട് തുല്യനും;

ജനിച്ചവനും സൃഷ്ടിയല്ലാത്തവനും: ജനിച്ചവൻ ഏത് കാരണത്താൽ സൃഷ്ടിയല്ലെന്നു പറയും? ‘ജനിപ്പിക്കുക’ എന്ന പദത്തിന് ഇല്ലായ്മയിൽനിന്ന് ഉളവാക്കുക എന്നർത്ഥമില്ലെങ്കിലും ബൈബിളിൻ്റെ അർത്ഥം സൃഷ്ടിക്കുക എന്നു തന്നെയാണ്. മുകളിൽ അത് സൂചിപ്പിച്ചതാണ്. “ഞാൻ ഒരു നിർണ്ണയം പ്രസ്താവിക്കുന്നു: യഹോവ എന്നോടു അരുളിച്ചെയ്തതു: നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു.” (സങ്കീ, 2:7). ഈ വാക്യം ക്രിസ്തുവിൻ്റെ അനാദിനിത്യതയിലെ ജനനത്തെ കുറിക്കുന്നതായി ത്രിത്വം വിചാരിക്കുന്നു. രണ്ടാം സങ്കീർത്തനം വായിക്കാത്തതിൻ്റെ കുഴപ്പമാണത്. അവിടെ ദൈവം ജനിപ്പിച്ചു എന്നു പറഞ്ഞിരിക്കുന്ന പുത്രൻ യേശുക്രിസ്തുവല്ല; യിസ്രായേലാണ്. യിസ്രായേലിനെ ദൈവം സൃഷ്ടിച്ചതായി അനവധി വാക്യങ്ങൾ വേറെയുമുണ്ട്. (യെശ, 27:11; 29:16; 43:1,43:15,21; 44:2,21,24; 45:11; 49:5; 64:8; മലാ, 2:10). അതിനാൽ ‘ജനിച്ചവനും സൃഷ്ടിയല്ലാത്തവനും’ എന്ന യേശുവിനെക്കുറിച്ചുള്ള പ്രയോഗം ദുരുപദേശത്തെ വെള്ളപൂശാനുള്ള സാത്താൻ്റെ തന്ത്രം മാത്രമാണ്. (കാണുക: രണ്ടാം സങ്കീർത്തനം)

സാരാംശത്തില്‍ പിതാവിനോട് തുല്യൻ: ഈ പ്രയോഗത്തിനാധാരം ഫിലിപ്പിയർ 2:6 ആണ്: “അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു വിചാരിച്ചില്ല.” (ഫിലി, 2:6). ഈ വേഭാഗത്തെ വിഷയം എന്താണെന്നുപോലും വിശ്വാസപ്രമാണം ഉണ്ടാക്കിയവർക്കും അത് വിശ്വസിക്കുന്നവർക്കും അറിയില്ല. ക്രിസ്തുവിൻ്റെ ഭാവം അഥവാ മനോഭാവമാണ് അവിടുത്തെ വിഷയം. (ഫിലി, 2:5). താഴ്മയാണ് ക്രിസ്തുവിൻ്റെ ഭാവം: ഏകദൈവം തന്നെത്താൻ ഒഴിച്ച് വേഷത്തിൽ മനുഷ്യനായി ക്രൂശിലെ മരണത്തോളം അനുസരണമുള്ളവൻ ആയതാണ് അവൻ്റെ താഴ്മ. (ഫിലി, 2:7,8). ചിലകാര്യങ്ങൾ പറഞ്ഞാൽ ദൈവത്തോടു സമത്വമുള്ളവനല്ല; യേശുവെന്ന് മനസ്സിലാക്കാം: ഒന്ന്; ‘ദൈവം ഒരുത്തൻ മാത്രമാണെന്നും’ (2രാജാ, 19:15; 19:19; നെഹെ, 9:6; സങ്കീ, 83:18; 86:10; യെശ, 37:16; 37:20); പിതാവായ ഏകദൈവമേ നമുക്കുള്ളുവെന്നും (1കൊരി, 8:6; എഫെ, 4:6; മർക്കൊ, 12:29-32; യോഹ, 8:41; 17:1-3; മലാ, 2:10; യെശ, 63:16; 64:8) ബൈബിൾ സ്ഫടികസ്ഫുടം വ്യക്തമാക്കുന്നു. പിതാവ് മാത്രമാണ് സത്യദൈവമെന്നും അവനെ മാത്രമേ ആരാധിക്കാവു എന്നും മനുഷ്യനായിരുന്ന യേശുവും വ്യക്തമാക്കിയിരുന്നു: (മത്താ, 4:10; ലൂക്കൊ, 4:8; യോഹ, 5:44; 17:3). അതിനാൽ, പുത്രൻ സാരാംശത്തില്‍ പിതാവിനോട് തുല്യലാണന്നത് ദുരുപദേശമാണ്. രണ്ട്; അവിടെ “പിതാവിനോടുള്ള സമത്വമെന്നല്ല; ദൈവത്തോടുള്ള സമത്വം” എന്നാണ് പറഞ്ഞിരിക്കുന്നത്. ദൈവത്തിൽ സമനിത്യരും വ്യതിരിക്കരുമായ മൂന്നു വ്യക്തിയുണ്ടെന്നാണ് ത്രിത്വവിശ്വാസം. ഗതിഭേദത്താൽ ആഛാദനമില്ലാത്ത അഥവാ മാറ്റമോ മാറ്റത്തിൻ്റെ നിഴലോ ഇല്ലാത്ത ദൈവത്തിന് ചിലപ്പോൾ മൂന്നുവ്യക്തിയായും മറ്റുചിലപ്പോൾ ഒരു വ്യക്തിയുമായി അവസ്ഥാദേദം വരാൻ കഴിയില്ല. (യാക്കോ, 1:17; മലാ, 3:6). അതിനാൽ ദൈവം മൂന്നു വ്യക്തിയാണെങ്കിൽ എല്ലായിപ്പോഴും അങ്ങനെതന്നെ ആയിരിക്കണം. അപ്പോൾ “ദൈവത്തോടുള്ള സമത്വം മുറുകെപ്പിടിച്ചില്ല” എന്നു പറയുന്നതിനെ അക്ഷരാർത്ഥത്തിൽ മനസ്സിലാക്കിയാൽ, നിങ്ങളുടെ മൂന്നു വ്യക്തികളുള്ള ഏകദൈവത്തോടു സമനായ മറ്റൊരു ദൈവം അഥവാ മറ്റൊരു ത്രിത്വമാണ് യേശുവെന്നേ വരുകയുള്ളു. അപ്പോൾ മൂന്നുംമൂന്നും ആറു വ്യക്തികളുള്ള രണ്ടു ദൈവമാകും. ഇനി, ആ ദൈവം പിതാവെന്ന ഏകവ്യക്തിയാണെന്നു വാദിച്ചാലും, പിതാവെന്നല്ല; ദൈവമെന്നാണ് അവടെ പറഞ്ഞിരിക്കുന്നത് എന്നതിനാൽ ദൈവത്തോടു സമനായ മറ്റൊരു ദൈവമെന്നേവരു; അപ്പോഴും രണ്ടു ദൈവമാകും. മൂന്ന്; “ദൈവത്തോടുള്ള സമത്വം” (equal with God) എന്നതിൽ ‘ഓടുള്ള’ (with = meta) ഗ്രീക്കിൽ ഇല്ല; ഇസാ തിയോ (ἴσα Θεῷ = isa Theo) മാത്രമേയുള്ളു. ഇതു പരിഭാഷാ പ്രശ്നമാണ്. ഇസാ (isa) എന്ന ഗ്രീക്കുപദത്തിനു പ്രവൃത്തികളിലെ അതേ (same) എന്ന അർത്ഥം കൊടുത്താൽ (11:7); “അവൻ ദൈവരൂപത്തിൽ ഇരിക്കെ, അതേ അഥവാ ആ ദൈവത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു വിചാരിക്കാതെ ദാസരൂപം എടുത്തു” എന്നാകും. ദൈവരൂപത്തിലിരുന്നവൻ അഥവാ ഏകസത്യദൈവമായവൻ തൻ്റെ ദൈവത്വം മുറുകെപ്പിടിക്കാതെ തന്നെത്താൻ ഒഴിച്ച് ക്രൂശിലെ മരണത്തോളം അനുസരണമുള്ള മനുഷ്യനായി പ്രത്യക്ഷനായതാണ് ഫിലിപ്പിയരിലെ വിഷയം. (1തിമൊ, 3:14-16). ഇവിടെ സമത്വത്തിനു ഉപയോഗിച്ചിരികുന്ന അതെപദം പ്രവൃത്തികളുടെ പുസ്തകത്തിൽ ഉപയോഗിച്ചിട്ടുണ്ട്. (11:7). (കൂടുതലറിയാൻ കാണുക: ദൈവത്തോടുള്ള സമത്വം)

5. സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള സകലത്തിന്‍റെയും സ്രഷ്ടാവുമായ ഏകകര്‍ത്താവായ ഈശോയില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു.

സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള സകലത്തിന്‍റെയും സ്രഷ്ടാവ്: ഈ വിശ്വാസപ്രമാണം വിശ്വസിക്കുന്നവർ വെളിവും വെള്ളിയാഴ്ചയും ഇല്ലാത്തവരാണോ? ഈ വിശ്വാസപ്രമാമണത്തിൻ്റെ ആദ്യഭാഗത്ത് പറയുന്നത്; “സര്‍വ്വശക്തനായ പിതാവും ദൃശ്യവും അദൃശ്യവുമായ സകലത്തിന്‍റെയും സ്രഷ്ടാവുമായ ഏകദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു” എന്നാണ്. ത്രിത്വത്തിൽ സമനിത്യരും വ്യതിരിക്തരുമായ മൂന്നു വ്യക്തിയാണുള്ളത്. പിതാവ് പുത്രനും പരിശുദ്ധാത്മാവുമല്ല; പുത്രൻ പിതാവും പരിശുദ്ധാത്മാവുമല്ല; പരിശുദ്ധാത്മാവ് പിതാവും പുത്രനുമല്ല എന്നതാണ് ഇവരുടെ ഉപദേശം. ആദ്യഭാഗത്ത് ഒന്നാമനായ പിതാവാണ് സകലത്തിൻ്റെയും സ്രഷ്ടാവായ ഏകദൈവമെന്ന് പറഞ്ഞിട്ട്, പിന്നെപ്പറയുന്നു; രണ്ടാമനായ പുത്രനാണ് സകലത്തിൻ്റെയും സ്രഷ്ടാവ്. ശരിക്കും നിങ്ങളുടെ വിശ്വാസപ്രകാരം ആരാണ് സ്രഷ്ടാവ്? ആർക്കറിയാം. സമനിത്യരായ മൂന്നു വ്യക്തിയിൽ മൂന്നാമനായ പരിശുദ്ധാത്മാവിന് സൃഷ്ടിയിൽ പങ്കൊന്നുമില്ലേ? ഇതൊക്കെ ആരോട് ചോദിക്കും! യഹോവ ഒരു വെല്ലുവിളിയോടെ ചോദിക്കുന്നു: “നിന്റെ വീണ്ടെടുപ്പുകാരനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?” (യെശ, 44:24). യഹോവ ഒറ്റയക്കാണ് സകലവും സൃഷ്ടിച്ചതെന്ന് വേറെയും വാക്യങ്ങളുണ്ട്. (2രാജാ, 19:15; നെഹെ, 9:6; ഇയ്യോ, 9:8; യെശ, 37:16). ത്രിത്വം പഠിപ്പിക്കുന്നത്; മൂന്നു വ്യക്തികൾ മാറിമാറി സൃഷ്ടിച്ചു. ഇത് വിശ്വാസപ്രമാണമല്ല; അവിശ്വാസപ്രമാണമാണ്.

ഏകകര്‍ത്താവായ ഈശോയില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു: സത്യദൈവത്തിൽ നിന്നുള്ള സത്യദൈവം ഇപ്പോൾ ഏകകർത്താവായോ? “പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.” (കൊരി, 8:6). “പിതാവായ ഏകദൈവമേ നമുക്കുള്ളു” എന്നു പറഞ്ഞശേഷമാണ് “യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു” എന്ന് പൗലൊസ് പറഞ്ഞത്. ഏകദൈവത്തിൽ വിശ്വസിക്കാതെ, ദൈവത്തെ ത്രിത്വമാക്കിയിട്ട് ഏകകർത്താവിൽ വിശ്വസിച്ചാൽ മതിയോ? ഈ ഏകകർത്താവാണ് പറഞ്ഞത്; പിതാവ് മാത്രമാണ് ദൈവം (യോഹ, 17:3), അവനെ മാത്രമേ ആരാധിക്കാവു. (മത്താ, 4:10; ലൂക്കൊ, 4:8). അപ്പോൾ ഏകദൈവവും ഏകകർത്താവും രണ്ട് ദൈവമോ രണ്ടു വ്യത്യസ്ത വ്യക്തികളോ ആണോ? അല്ല. ഏകദൈവത്തിൻ്റെ രണ്ടു വെളിപ്പാടുകളാണ്. യഹോവയായ ഏകദൈവം യേശു എന്ന നാമത്തിൽ മനുഷ്യനായി വെളിപ്പെട്ടതാണ് ദൈവപുത്രൻ: (മത്താ, 1:21: 1തിമൊ, 2:6; 3:14-16). മനുഷ്യൻ്റെ ശുശ്രൂഷ യോഹന്നാൻ 20:17-ഓടുകൂടി കഴിഞ്ഞു. സ്വർഗ്ഗത്തിൽനിന്നും ദൈവം വീണ്ടും പ്രത്യക്ഷനായത് മനുഷ്യനായിട്ടല്ല; ദൈവമായിട്ടുതന്നെയാണ്: മർക്കൊ, 16:14; യോഹ, 20:28). അതായത്, പിതാവായ ഏകദൈവവും കർത്താവായ യേശുക്രിസ്തുവും എന്നു പറഞ്ഞാൽ; സകലത്തിൻ്റെയും സ്രഷ്ടാവും പരിപാലകനും പിതാവുമായ ഏകദൈവത്തെയും ആ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനെയും വേർതിരിച്ചുകാണിക്കുന്ന പ്രയോഗമാണ്. ഏകസത്യദൈവമാണ് കർത്താവായ ക്രിസ്തുവായി അഥവാ മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ട് ക്രൂശിൽ മരിച്ചുയിർത്ത് പാപപരിഹാരം വരുത്തിയത്. (ലൂക്കൊ, 1:68; 2:11; 1തിമൊ, 2:5,6; 3:14-16). ദൈവത്തെയോ ദൈവത്തിൻ്റെ പ്രത്യക്ഷതായായ ക്രിസ്തുവിനെയോ അറിയാത്തതാണ് ത്രിത്വവിശ്വാസികളുടെ പ്രശ്നം. “നിങ്ങൾ എന്നെ ആകട്ടെ എന്റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു.” (യോഹ, 8:19).

6. അവിടുന്ന് മനുഷ്യരായ ഞങ്ങള്‍ക്കും ഞങ്ങളുടെ രക്ഷയ്ക്കും വേണ്ടി സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങി, മനുഷ്യസ്വഭാവം സ്വീകരിച്ചു മനുഷ്യനായി തീര്‍ന്നു.

അവിടുന്ന് മനുഷ്യരായ ഞങ്ങള്‍ക്കും ഞങ്ങളുടെ രക്ഷയ്ക്കും വേണ്ടി സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങി: “സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്നവനായി സ്വർഗ്ഗത്തിൽ ഇരിക്കുന്നവനായ മനുഷ്യപുത്രൻ അല്ലാതെ ആരും സ്വർഗ്ഗത്തിൽ കയറീട്ടില്ല.” (യോഹ, 3:13; 6:38). ഇതാണ് ആ വാക്യം. ഈ വാക്യം ജീവനുള്ള ദൈവമായ യഹോവയുടെ ജഡത്തിലുള്ള പ്രത്യക്ഷതയെ കുറിക്കുന്ന വാക്യമാണ്. (1തിമൊ, 3:14-16). സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുന്നവൻ തന്നെയാണ് മനുഷ്യനായി ഭൂമിയിൽ വെളിപ്പെട്ടത്. മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യനു മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), മനുഷ്യൻ്റെ പാപം സ്രഷ്ടാവായ തൻ്റെ പാപമായി കണ്ടുകൊണ്ട്, പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ ഏകദൈവംതന്നെയാണ് യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:32) ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32,35) പാപമറിയാത്ത മനുഷ്യനായി വെളിപ്പെട്ട് പാപപരിഹാരം വരുത്തുകയായിരുന്നു. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; 2കൊരി, 5:21; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). 

ഗതിഭേദത്താൽ ആഛാദനമില്ലാത്ത ദൈവത്തിന് പ്രത്യക്ഷനാകാനല്ലാതെ അവതാരമെടുക്കാൻ കഴിയില്ല. (യാക്കോ, 1:17; മലാ, 3:6). പ്രത്യക്ഷതയെന്നല്ലാതെ അവതാരമെന്നൊരു വാക്കോ ആശയമോ ബൈബിളിലില്ല. “സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നു” എന്നത് ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിൻ്റെ മറ്റൊരു പ്രയോഗം മാത്രമാണ്. “പിതാക്കന്മാർക്കു തിന്നുവാൻ സ്വർഗ്ഗത്തിൽ നിന്നു അപ്പം കൊടുത്തു” എന്നു പറഞ്ഞിട്ടുണ്ട്. (യോഹ, 6:31). ആ സ്വർഗ്ഗത്തിൽനിന്നു ദൈവം ഇട്ടുകൊടുത്തതല്ലല്ലോ? “സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്ന അപ്പം ഇതു ആകുന്നു” എന്ന് യേശു തന്നെക്കുറിച്ചുതന്നെ പറയുന്നു. (യോഹ, 6:58). അക്ഷരാർത്ഥത്തിൽ യേശു സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നതാണെന്നു മനസ്സിലാക്കിയാൽ അവൻ മനുഷ്യനായിരുന്നില്ല; അപ്പമായിരുന്നു എന്നും മനസ്സിലാക്കണ്ടേ? “സ്വർഗ്ഗത്തിൽ നിന്നു കൊടുത്തിട്ടല്ലാതെ മനുഷ്യന്നു ഒന്നും ലഭിപ്പാൻ കഴികയില്ല” എന്ന് യോഹന്നാൻ സ്നാപകൻ പറഞ്ഞു. (യോഹ, 3:27). ദൈവം മനുഷ്യർക്ക് സ്വർഗ്ഗത്തിൽനിന്ന് ഓരോന്ന് ഇട്ടുകൊടുക്കുകയാണെന്ന് ആരെങ്കിലും പറരുമോ? “പിതാവു പുത്രനെ ലോകരക്ഷിതാവായിട്ടു അയച്ചിരിക്കുന്നു” എന്നു പറഞ്ഞിട്ടുണ്ട്. (യോഹ, 1 4:14). അതുപോലെ, “ദൈവം അയച്ചിട്ടു ഒരു മനുഷ്യൻ വന്നു” എന്നു സ്നാപകനെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. (യോഹ, 1:6). യേശു ദൈവത്തിൻ്റെ അടുക്കൽ ഉണ്ടായിരുന്ന മറ്റൊരു വ്യക്തിയാണെങ്കിൽ യോഹന്നാനും ദൈവത്തിൻ്റെ അടുക്കൽ ഉണ്ടായിരുന്നതാണെന്ന് മനസ്സിലാക്കണ്ടേ? യോഹന്നാൻ മാത്രമല്ല, എല്ലാ പ്രവാചകന്മാരെയും ദൈവം അയച്ചതാണ്; അവരൊക്കെ ദൈവത്തിൻ്റെ വലത്തും ഇടത്തുമായി ഉണ്ടായിരുന്നവരാണെന്ന് ആരും വിശ്വസിക്കുന്നില്ല. ദൈവം ജഡതിൽ വെളിപ്പെട്ടത് ഭൂമിയിൽ കന്യകയായ മറിയത്തിലൂടെയാണ്: (1തിമൊ, 3:14-16). ജഡത്തിലുള്ള വെളിപ്പാടിൻ്റെ മറ്റൊരു പ്രയോഗമാണ്, “വചനം ജഡമായിത്തീർന്നു” (യോഹ, 1:14). വചനം ജഡമായതും സ്വർഗ്ഗത്തിലല്ല; ഭൂമിയിൽ മറിയയുടെ ഉദരത്തിലാണ്. അവനെങ്ങനെ അക്ഷരാർത്ഥത്തിൽ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവരും? [കാണുക: ദൈവം തന്റെ പുത്രനെ അയച്ചു]

എന്നാൽ വസ്തുത എന്താണ്: മറിയയുടെ ഉദരത്തിൽ ഉരുവാകുന്നതിനു മുമ്പ് യേശുവെന്ന് പേരുള്ളൊരു മനുഷ്യനോ, ക്രിസ്തുവോ, ദൈവപുത്രനോ ഇല്ലായിരുന്നു. അവൻ്റെ ജനനത്തിനും ഒമ്പതു മാസവും ഒമ്പതു ദിവസവും മുമ്പു മാത്രമാണ് യേശുവെന്ന പേർപോലും ദൈവം വെളിപ്പെടുത്തിയത്. കന്യകയായ മറിയയിൽ ജനിച്ച് ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്ന യേശുവെന്ന പാപമറിയാത്ത മനുഷ്യൻ (ലൂക്കൊ, 2:52; 2കൊരി, 5:21), യോർദ്ദാനിലെ സ്നാനത്തിൽവെച്ച് ദൈവം തൻ്റെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അഭിഷിക്തൻ അഥവാ ക്രിസ്തു ആയത്. (മത്താ, 3:16; പ്രവൃ, 10:38). അനന്തരം “ദൈവപുത്രൻ എന്നു വിളിക്കപ്പെടും” എന്ന ഗബ്രീയേൽ ദൂതൻ്റെ പ്രവചനംപോലെ ദൈവപിതാവിനാൽ “ഇവൻ എൻ്റെ പ്രിയപുത്രൻ” എന്ന് വിളിക്കപ്പെടുകയായിരുന്നു. (ലൂക്കൊ, 1:32,35; മത്താ, 1:17). മനുഷ്യരുടെ പാപപരിഹാരാർത്ഥം കന്യകയായ മറിയയിലൂടെ ദൈവം ജഡത്തിൽ വെളിപ്പെടുകയായിരുന്നു. (1തിമൊ, 3:14-16). മുമ്പെ ഉണ്ടായിരുന്നത് അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ്; അവൻ വെളിപ്പെട്ടത് അന്ത്യകാലത്താണ്: “അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു. (1പത്രൊ, 1:20). ദൈവത്തിൻ്റെ വെളിപ്പാട് അഥവാ പ്രത്യക്ഷതയായ മനുഷ്യൻ പ്രത്യക്ഷതയ്ക്ക് മുമ്പേ ദൈവത്തിൻ്റെ അടുക്കൽ ഉണ്ടായിരുന്നു എന്നു പറഞ്ഞാൽ എന്തബദ്ധമാണ്. ഉദാ: മമ്രേയുടെ തോപ്പിൽ അബ്രാഹാമിനു പ്രത്യക്ഷനായി ആറേഴുനാഴിക അവൻ്റെകൂടെ ചിലവഴിച്ച് ഭക്ഷണപാനീയങ്ങൾ കഴിച്ച് അവനെ അനുഗ്രഹിച്ച് മടങ്ങിപ്പോയ ദൈവത്തിൻ്റെ പ്രത്യക്ഷതയായ യഹോവയെന്ന മനുഷ്യൻ മുമ്പെ സ്വർഗ്ഗത്തിൽ ഉണ്ടായിരുന്നതാണെന്ന് ആരെങ്കിലും പറയുമോ? പറഞ്ഞാൽ അത് വെളിവുകേടല്ലാതെ മറ്റെന്താണ്? അതുപോലെയാണ് യേശുവെന്ന മനുഷ്യൻ അക്ഷരാർത്ഥത്തിൽ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നതാണെന്ന് വിശ്വസിക്കുന്നത്. 

മനുഷ്യസ്വഭാവം സ്വീകരിച്ചു മനുഷ്യനായി തീര്‍ന്നു: ദൈവം മനുഷ്യസ്വഭാവം സ്വീകരിച്ചു മനുഷ്യനായിത്തീർന്നതല്ല അഥവാ അവതരിക്കുകയല്ല ചെയ്തത്; ജഡത്തിൽ പ്രത്യക്ഷനാകുകയാണ് ചെയ്തത്. “ജഡമായി തീർന്നു” എന്നു യോഹന്നാൻ പറഞ്ഞിരിക്കുന്നത്, ദൈവത്തെക്കുറിച്ചല്ല; വചനത്തെക്കുറിച്ചാണ്. പഴയനിയമത്തിൽ ദൈവത്തിൻ്റെ വചനം അഥവാ ദവാർ ദൈവത്തിൻ്റെ വായിലെ വചനമാണ്. (യെശ, 45:23; 55:11; യിരെ, 9:20; യെഹെ, 3:17; 33:17; സെഖ, 7:12). ആ വചനത്താലാണ് ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചത്. (സങ്കീ, 33:6). ദൈവത്തിൻ്റെ ആ വചനമാണ് ജഡമായിത്തീർന്നത്. (യോഹ, 1:14). ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിൻ്റെ മറ്റൊരു പ്രയോഗമാണ് “വചനം ജഡമായി” എന്നത്. (1തിമൊ, 3:14-16; 1പത്രൊ, 1:20). യേശുവിന് മനുഷ്യസ്വഭാവം മാത്രമല്ല ഉണ്ടായിരുന്നത്; ദേഹവും (1പത്രൊ, 2:24) രക്തവും (യോഹ, 19:34) ദേഹിയും (മത്താ, 26:38) ആത്മാവും (ലൂക്കോ, 23:46) ഉള്ള പാപമറിയാത്ത പൂർണ്ണമനുഷ്യൻ ആയിരുന്നു. (1കൊരി, 5:21; 2കൊരി, 5:21; 1തിമൊ, 2:6). അവൻ ദൈവം ആയിരുന്നില്ല.

7. അവിടുന്ന് കഷ്ടം അനുഭവിച്ചു, മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റു സ്വര്‍ഗ്ഗത്തിലേക്ക്‌ കരേറി.

ശരിയാണ്. “ക്രിസ്തു നമ്മുടെ പാപങ്ങൾക്കു വേണ്ടി തിരുവെഴുത്തുകളിൻ പ്രകാരം മരിച്ചു അടക്കപ്പെട്ടു തിരുവെഴുത്തുകളിൻ പ്രകാരം മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റു.” (1കൊരി, 15:3,4). ഉയിർത്തെഴുന്നേറ്റ ദൈവപുത്രൻ തൻ്റെ യാഗമരണത്തിൻ്റെ സാക്ഷ്യവുമായി യെരൂശലേമിൽ നിന്നുതന്നെയാണ് പിതാവിൻ്റെ സന്നിധിയിലേക് കരേറിപ്പോയത്: (യോഹ, 20:17). അതോടുകൂടി യേശുവെന്ന പാപമറിയാത്ത മനുഷ്യൻ്റെ ശുശ്രൂഷ കഴിഞ്ഞു: (എബ്രാ, 9:12).

8. അവിടുന്ന് ജീവിക്കുന്നവരേയും മരിച്ചവരെയും വിധിക്കാന്‍ വരുമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു. 

ശരിയാണ്. “താൻ നിയമിച്ച പുരുഷൻ മുഖാന്തരം ലോകത്തെ നീതിയിൽ ന്യായം വിധിപ്പാൻ അവൻ ഒരു ദിവസത്തെ നിശ്ചയിച്ചു അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചതിനാൽ എല്ലാവർക്കും അതിന്റെ ഉറപ്പു നല്കിയുമിരിക്കുന്നു.” (പ്രവൃ 17:31). “ഇതാ, ഞാൻ വേഗം വരുന്നു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുപ്പാൻ പ്രതിഫലം എന്റെ പക്കൽ ഉണ്ടു.” (വെളി, 22:12).

9. പരിശുദ്ധാത്മാവിലും ഞങ്ങള്‍ വിശ്വസിക്കുന്നു.

ശരിയാണ്. പ്രരിശുദ്ധാത്മാവിൽ വിശ്വസിക്കേണ്ടത് ആവശ്യമാണ്. എന്തെന്നാൽ പരിശുദ്ധാത്മാവ് മറ്റൊരു വ്യക്തിയല്ല ദൈവം തന്നെയാണ്. (സങ്കീ, 139:7-10; പ്രവൃ, 5:3-4,9). അഥവാ വ്യക്തികളിൽ ദൈവത്തിൻ്റെ പ്രത്യേക പ്രവർത്തികൾക്കായുള്ള ദൈവത്തിൻ്റെ അദൃശ്യമായ പ്രത്യക്ഷതയാണ് പരിശുദ്ധാത്മാവ്. (യോഹ, 3:8; പ്രവൃ, 2:2,3). (കാണുക:

10. എന്നാല്‍ ആരെങ്കിലും അവന്‍ (ക്രിസ്തു) ഇല്ലായിരുന്ന സമയം ഉണ്ടായിരുന്നുവെന്നും, അവന്‍ (ക്രിസ്തു) സൃഷ്ടിക്കപ്പെടുന്നതിനു മുന്‍പ്‌ ഇല്ലായിരുന്നുവെന്നും, അവന്‍ (ക്രിസ്തു) ഇല്ലായ്മയില്‍നിന്നും സൃഷ്ടിക്കപ്പെട്ടുവെന്നും;

ആരെങ്കിലും ക്രിസ്തു ഇല്ലായിരുന്ന സമയം ഉണ്ടായിരുന്നുവെന്നു പറഞ്ഞാൽ: ക്രിസ്തു അഥവാ മശീഹ എന്ന പദത്തിന് ദൈവത്താൽ അഭിഷേകം ചെയ്യപ്പെട്ടവൻ അഥവാ അഭിഷിക്തൻ എന്നാണർത്ഥം. അഭിഷിക്കൻ ദൈവമല്ല; അഭിഷേകദാതാവാണ് ദൈവം. ദൈവപുത്രനായ യേശു ദൈവമല്ല; ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യൻ മാത്രമാണ്. ജഡത്തിൽ വെളിപ്പെട്ടു നില്ക്കുന്നവൻ ‘ആരാകുന്നു‘ എന്നു ചോദിച്ചാൽ; അവൻ പാപമറിയാത്ത ഒരു മനുഷ്യനാകുന്നു: (1കൊരി, 15:21; 2കൊരി, 5:21; 1തിമൊ, 2:6). എന്നാൽ ജഡത്തിൽ വെളിപ്പെട്ടു വന്നവൻ ‘ആരായിരുന്നു‘ എന്നു ചോദിച്ചാൽ; അവൻ ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യനായ മഹാദൈവം ആയിരുന്നു. (തീത്തൊ, 2:12; എബ്രാ, 13:8). ഒന്നുകൂടി വ്യക്തമാക്കിയാൽ; നമ്മുടെ പാപപരിഹാരാർത്ഥം ക്രൂശിൽമരിച്ച മനുഷ്യൻ ജീവനുള്ള ദൈവത്തിൻ്റെ വെളിപ്പാട് അഥവാ പ്രത്യക്ഷതയായിരുന്നു. (1തിമൊ, 3:14-16). മനുഷ്യനെന്ന നിലയിൽ അവനൊരു ആരംഭം അഥവാ പ്രത്യക്ഷതയും ഒരവസാനം അഥവാ അപ്രത്യക്ഷത അല്ലെങ്കിൽ സ്വർഗ്ഗാരോഹണവും ഉണ്ട്. ഇത് ബൈബിൾ സ്ഫടികസ്ഫുടം വ്യക്തമാക്കുന്നു. അതിനാൽ അഭിഷിക്തനായ മനുഷ്യന് അഥവാ ക്രിസ്തുവിന് ആരംഭമുണ്ട്. (മത്താ, 1:16; 1:21; ലൂക്കൊ, 1:35; 2:11; റോമ, 9:5; 1തിമൊ, 3:16;  എബ്രാ, 1:2; 1പത്രൊ, 1:20). ഒരവസാനവും ഉണ്ട്. (യോഹ, 20:17). യേശുവെന്ന ക്രിസ്തു അഥവാ അഭിഷിക്തമനുഷ്യൻ ജനനത്തിനു മുമ്പില്ലായിരുന്നു സ്വർഗ്ഗാരോഹണത്തിനു ശേഷവുമില്ല. എന്നേക്കുമിരിക്കുന്നത്; ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യനും മഹാദൈവവുമായ യേശുക്രിസ്തു അഥവാ യാഹ്വെ മാത്രം. (തീത്തൊ, 2:12; എബ്രാ, 13:8).

ക്രിസ്തു സൃഷ്ടിക്കപ്പെടുന്നതിനു മുമ്പ് ഇല്ലായിരുന്നുവെന്നു പറഞ്ഞാൽ: ഈ പ്രയോഗം ശ്രദ്ധിക്കണം; “ക്രിസ്തു സൃഷ്ടിക്കപ്പെടുന്നതിനു മുമ്പു.” അപ്പോൾ ക്രിസ്തു ദൈവത്തിൻ്റെ സൃഷ്ടിയാണെന്ന് ഇവർതന്നെ സമ്മതിക്കുകയല്ലേ ചെയ്യൂന്നത്? ത്രിത്വത്തെ സംബന്ധിച്ച് ദൈവപുത്രനായ ക്രിസ്തു ദൈവമാണ്. മുകളിൽ ഇവർ പറഞ്ഞത്; “ജനിച്ചവനെങ്കിലും സൃഷ്ടിയല്ലാത്തവൻ” എന്നാണ്. അവിടെ സൃഷ്ടിയല്ലെന്ന് പറഞ്ഞിട്ട് ഇവിടെ സൃഷ്ടിയാണെന്ന് സമ്മതിക്കുന്നു. ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ദൈവപുത്രൻ സൃഷ്ടിയാണെന്ന് പറയുന്നതുതന്നെ പൈശാചിക ഉപദേശമാണ്. എന്നാലിവർ യഹോവ തന്നെയായ മഹാദൈവദൈവമായ യേശുക്രിസ്തുവും സൃഷ്ടിയാണെന്ന് അഥവാ ദൈവത്തിൽനിന്നു ജനിച്ചനാണെന്നു പഠിപ്പിക്കുന്നു. ദൈവത്തിന് ഒരപ്പൻ ഉണ്ടെന്നു പറയുന്ന ഉപദേശമാണ് ത്രിത്വം. സൃഷ്ടിക്കപ്പെട്ടു എന്നു സമ്മതിക്കുക; എന്നിട്ട് സൃഷ്ടിക്കപ്പെടുന്നതിന് മുമ്പെ ഉണ്ടായിരുന്നു എന്നുകൂടി പഠിപ്പിക്കുക. ഒറ്റവാക്കിൽ പറഞ്ഞാൽ; ആടിനെ പട്ടിയാക്കുന്ന തലതിരിഞ്ഞ അവിശ്വാസപ്രമാണമാണിത്.

ക്രിസ്തു ഇല്ലായ്മയില്‍നിന്നും സൃഷ്ടിക്കപ്പെട്ടുവെന്നു പറഞ്ഞാൽ: ക്രിസ്തു ദൈവത്തിൽനിന്നു ജനിച്ചവനാണെന്നും സൃഷ്ടിക്കപ്പെട്ടവനാണെന്നും നിങ്ങൾതന്ന സമ്മതിക്കുന്നു. ജനിപ്പിക്കപ്പെട്ടവനായാലും സൃഷ്ടിക്കപ്പെട്ടവനായാലും ഒരു ആരംഭമുണ്ടെല്ലോ. ഉത്ഭവിച്ചവൻ ഉത്ഭവത്തിനുമുമ്പെ എങ്ങനെയുണ്ടാകും? യേശുക്രിസ്തുവെന്ന ദൈവപുത്രനെയും യേശുക്രിസ്തുവെന മഹാദൈവത്തെയും വേർതിരിച്ചറിയായ്കയാൽ, അല്ഫയും ഒമേഗയും (വെളി, 21:6) ആദിയും അന്തവും (21:6) ആദ്യനും അന്ത്യനും (1:17) ഒന്നാമനും ഒടുക്കത്തവനും (22:13) ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യനെന്നും (എബ്രാ, 13:8) ബൈബിൾ വിശേഷിപ്പിക്കുന്നവനെയാണ് നിങ്ങൾ സർവ്വലോകങ്ങൾക്കുമുമ്പെ പിതാവിൽനിന്നു ജനിച്ചവനെന്നും സൃഷ്ടിയാണെന്നുമൊക്കെ പഠിപ്പിക്കുന്നതു. ബൈബിളുമായി പുലബന്ധം പോലുമുള്ള ഉപദേശമല്ല ത്രിത്വവും നിങ്ങളുടെ ഈ അവിശ്വാസപ്രമാണവും. 

11. വേറൊരു സത്തയുള്ളവനാണെന്നും അല്ലെങ്കില്‍ ദൈവപുത്രന്‍ സൃഷ്ടിക്കപ്പെട്ടുവെന്നും മാറ്റപ്പെടുന്നുവെന്നും പറയുന്നുവെങ്കില്‍ അവരെ സാര്‍വത്രികവും പരിശുദ്ധവുമായ സഭ ശപിച്ചു പുറം തള്ളുന്നു.

വേറൊരു സത്തയുള്ളവനാണെന്നു പറഞ്ഞാൽ: ദൈവം ഏകനാണ് (മർക്കൊ, 12:29), ദൈവം ഒരുവനാണ് (എഫെ,4:6), ദൈവം ഒരുത്തൻ മാത്രമാണ് (2രാജാ, 19:19) എന്നൊക്കെ ബൈബിൾ നൂറുകണക്കിനു വാക്യങ്ങളിൽ പറഞ്ഞിരിക്കെ, സമനിത്യരും വ്യതിരിക്തരുമായ മൂന്നു വ്യക്തികളാണെന്നു പഠിപ്പിച്ചതാരാണ്? “ഞാനും പിതാവും ഒന്നാകുന്നു” (യോഹ, 10:30), “ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ” “എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു” (യോഹ, 14:9) എന്നൊക്കെ യേശുതന്നെ പറഞ്ഞിട്ടും; പിതാവല്ല പുത്രനെന്ന് പഠിപ്പിച്ചതാരാണ്? പിതാവല്ല പുത്രനെങ്കിൽ, അഥവാ നിത്യമായ അസ്തിത്വത്തിൽ പിതാവും പുത്രനും ഒരാളാണെന്ന് വിശ്വസിക്കാത്ത നിങൾ തന്നെയാണ് പുത്രൻ വേറൊരു സത്തയുള്ളവനാണെന്ന് പഠിപ്പിച്ചത്.

സൃഷ്ടിക്കപ്പെട്ടുവെന്നും മാറ്റപ്പെടുന്നുവെന്നും പറയുന്നുവെങ്കില്‍ അവരെ സാര്‍വത്രികവും പരിശുദ്ധവുമായ സഭ ശപിച്ചു പുറംതള്ളുന്നു: സർവ്വലോകങ്ങൾക്കുമുമ്പെ പുത്രൻ പിതാവിൽനിന്നു ജനിച്ചവനാണെന്നും, പുത്രൻ സൃഷ്ടിയാണെന്നും, ഗതിഭേദത്താൽ ആഛാദനമില്ലാത്ത ദൈവം അവതരിച്ചുവെന്ന് പഠിക്കുകയും ചെയ്ത നിങ്ങൾതന്നെയാണ് ശപിക്കപ്പെട്ടവർ. ഈ അവിശ്വാസപ്രമാണം ഉണ്ടാക്കിയവരും അത് വിശ്വസിക്കുന്നവരും ക്രിസ്തുവിൻ്റെ ശരീരമായ ദൈവത്തിൻ്റെ സഭയിൽനിന്ന് എന്നേ പുറംതള്ളപ്പെട്ടവരാണ്. 

ത്രിത്വം ബൈബിളിൻ്റെ ഉപദേശമല്ല; ഏകസത്യദൈവത്തെ കുറിച്ചാണ് പഴയപുതിയനിയമങ്ങൾ പഠിപ്പിക്കുന്നത്. യഹോവയ്ക്കോ (യെശ, 44:8) യിസ്രായേലിനോ (ഹോശേ, 13:4) ദൈവത്തിൻ്റെ ക്രിസ്തുവിനോ (യോഹ, 17:3) അവൻ്റെ അപ്പൊസ്തലന്മാർക്കോ (1കൊരി, 8:6) മറ്റൊരു ദൈവവ്യക്തിയെ അറിയില്ലായിരുന്നു. നാലാം നൂറ്റാണ്ടുവരെ ത്രിത്വമെന്ന ഉപദേശം സഭയ്ക്കകത്തില്ലായിരുന്നു. ഉണ്ടായിരുന്നെങ്കിൽ കോൺസ്റ്റൻ്റൈൻ ചക്രവർത്തിയുടെ നേതൃത്വത്തിൽ ദിവസങ്ങളോളം സംവാദം നടത്തി ഇങ്ങനെയൊരു അവിശ്വാസപ്രമാണം സഭയുടെമേൽ അടിച്ചേല്പിക്കേണ്ട ഒരാവശ്യവും ഇല്ലായിരുന്നു. ആയതിനാൽ ഇത് വിശ്വാസപ്രമാണമല്ല; വിശ്വസിക്കാൻ കൊള്ളാത്ത പ്രമാണമാണെന്ന് മനസ്സിലാക്കാം. (ത്രിത്വം നാലാം നൂറ്റാണ്ടിൽ മാത്രം ഉരുത്തിരിഞ്ഞ ഉപദേശമാണെന്നതിൻ്റെ ചരിത്രത്തെളിവുകൾ കാണാൻ: ത്രിത്വം, നാലാം നൂറ്റാണ്ടിലെ നവീനോപദേശം)

അനുബന്ധം: ദൈവപുത്രനും മനുഷ്യനുമായ ക്രിസ്തുയേശുവിനെയും (1തിമൊ, 2:6) മഹാദൈവമായ യേശുക്രിസ്തുവിനെയും (യോഹ, 20:28; തീത്തൊ, 2:12) വേർതിരിച്ച് അറിയായ്കയാൽ; ആദ്യനും അന്ത്യനും ഇന്നലെയുമിന്നുമെന്നേക്കും അനന്യനും മഹാദൈവവുമായ യേശുക്രിസ്തു സർവ്വലോകങ്ങൾക്കുമുമ്പെ പിതാവിൽനിന്ന് ജനിച്ച വ്യക്തിയാണെന്നും ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനാണെന്ന് പഠിപ്പിക്കുകയും ചെയ്ത നിഖ്യാ കോൺസ്റ്റാന്റിനോപ്പിൾ സുന്നഹദോസുകളുടെ മാരണ ഉപദേശമാണ് ക്രൈസ്തവസഭയിലെ സകല ദുരുപദേശങ്ങൾക്കും ബീജാവാപം ചെയ്തത്. സഭാപിതാക്കന്മാരുടെ ഉപദേശമെന്ന് പറഞ്ഞുകൊണ്ടാണ് കത്തോലിക്കാ, പെന്തെക്കൊസ്തു, ബ്രദറുകാർ ഈ ഉപദേശത്തെ വിശ്വസിക്കുന്നത്. ഈ ദുരുപദേശത്തിൻ്റെ ഉപജ്ഞാതാക്കളാണ് സഭയുടെ പിതാക്കന്മാരെങ്കിൽ, ഏകദൈവത്തെക്കുറിച്ച് പഠിപ്പിച്ച അപ്പൊസ്തലന്മാർ നിങ്ങൾക്ക് ആരായിട്ടുവരും? യഹോവ ഒരുത്തൻ മാത്രം ദൈവം, മറ്റൊരുത്തനുമില്ലെന്ന് പഠിപ്പിച്ച പഴയനിയമ ഭക്തന്മാരുമായി നിങ്ങൾക്കെന്താണ് ബന്ധം? ഞാനല്ലാതെ മറ്റൊരു ദൈവമില്ല; എനിക്കു സമനായും സദൃശനായും മറ്റൊരുത്തനുമില്ല; എനിക്ക് മുമ്പോപിമ്പോ മറ്റൊരു ദൈവം ഉണ്ടായിട്ടില്ല, ഉണ്ടാകുകയുമില്ല; ഞാനൊരുത്തനെയും അറികയുമില്ലെന്ന് അരുളിച്ചെയ്ത യഹോവ നിങ്ങൾക്കാരാണ്? സത്യത്തിനു സാക്ഷിനില്ക്കാൻ ജനിച്ച, ഏകസത്യദൈവത്തെക്കുറിച്ച് പഠിപ്പിച്ച ദൈവത്തിൻ്റെ ക്രിസ്തുവുമായി നിങ്ങൾക്കെന്താണ് ബന്ധം? പൗലൊസിൻ്റെ ആശങ്കപോലെ, ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ട് വിശ്വാസികൾ വഷളായിപ്പോകാൻ ഉപായിയായ സർപ്പം സഭയിൽ നുഴയിച്ചുകയറ്റിയ വേറൊരു സുവിശേഷമാണ് നിഖ്യായിലെ അവിശ്വാസപ്രമാണം.

ദൈവത്തിൽ സമനിത്യരും വ്യതിരിക്കരുമായ മൂന്നു വ്യക്തിയുണ്ടെന്നാണ് ത്രിത്വവിശ്വാസം. ഗതിഭേദത്താൽ ആഛാദനമില്ലാത്ത അഥവാ മാറ്റമോ മാറ്റത്തിൻ്റെ നിഴലോ ഇല്ലാത്ത ദൈവത്തിന് ചിലപ്പോൾ മൂന്നുവ്യക്തിയായും മറ്റുചിലപ്പോൾ ഒരു വ്യക്തിയുമായി അവസ്ഥാദേദം വരാൻ കഴിയില്ല. (യാക്കോ, 1:17; മലാ, 3:6). അതിനാൽ ദൈവം മൂന്നു വ്യക്തിയാണെങ്കിൽ എല്ലായിപ്പോഴും അങ്ങനെതന്നെ ആയിരിക്കണം. അപ്പോൾ, പിതാവായ ദൈവം (യോഹ, 6:27), പിതാവായ ഏകദൈവം (1കൊരി, 8:6), ദൈവവും പിതാവുമായവൻ ഒരുവൻ (എഫെ, 4:6) എന്നിത്യാദി പ്രയോഗങ്ങൾ അബദ്ധവും ബൈബിൾ പരസ്പരവിരുദ്ധവുമാകും. അതാണ് നിഖ്യാസുന്നഹദോസിലൂടെ ഉപായിയായ സർപ്പം ലക്ഷ്യംവെച്ചതും. 

കത്തോലിക്കാ ദൈവവും പ്രൊട്ടസ്റ്റന്റ് ദൈവവും: കത്തോലിക്കരുടെ ദൈവവിശ്വാസവും പ്രൊട്ടസ്റ്റൻ്റ് ദൈവവിശ്വാസവും തമ്മിൽ ചെറിയൊരു വ്യത്യാസമുണ്ട്: കത്തോലിക്കരുടെ ദൈവത്തിന് അപ്പനുമമ്മയും ഉണ്ട്; പ്രൊട്ടസ്റ്റൻ്റ് ദൈവത്തിന് അമ്മയില്ല; അപ്പൻ മാത്രമേയുള്ളു. കന്യകയായ മറിയയിലൂടെ ജഡത്തിൽ വെളിപ്പെട്ട പാപമറിയാത്ത മനുഷ്യൻ മാത്രമായ യേശു, ദൈവമായിരുന്നെന്ന് രണ്ടുകൂട്ടരും വിശ്വസിക്കുന്നു. അതിനാൽ കത്തോലിക്കർ യേശുവിനെ പ്രസവിച്ച മറിയ ദൈവമാതാവാണെന്ന് വിശ്വസിക്കുന്നു. ദൈവപുത്രനും ദൈവമാണെന്ന് വിശ്വസിക്കുന്ന പ്രൊട്ടസ്റ്റൻ്റുകാർ, ദൈവത്തെ പ്രസവിച്ച മറിയയെ കേവലം മനുഷ്യസ്ത്രീയായി കണക്കാക്കുന്നു. രണ്ടുകൂട്ടരുടെയും ദുരുപദേശമാണെങ്കിലും; അതിൽത്തന്നെ പ്രൊട്ടസ്റ്റൻ്റുകാർ ഇരട്ടത്താപ്പാണ് കാണിക്കുന്നത്. ദൈവപുത്രൻ ദൈവമാണെന്നു വിശ്വസിച്ചാലുമില്ലെങ്കിലും അക്ഷരാർത്ഥത്തിൽ യേശു മറിയയുടെ മകനല്ല. (ലൂക്കൊ, 7:28). എങ്കിലും ഒമ്പതു മാസവും ഒമ്പതു ദിവസവും തൻ്റെ ഉദരത്തിൽ ചുമക്കുകയും ഏതൊരു സ്ത്രീയെപ്പോലെയും അതിവേദനയോടെ മറിയ പ്രസവിക്കുകയും ചെയ്ത മകനാണ് യേശു. പതിനേഴോളം പ്രാവശ്യം മറിയയുടെ മകനായി യേശുവിനെ പറഞ്ഞിട്ടുമുണ്ട്. അതിനാൽ, ജഡത്തിലും യേശു ദൈവമാണെന്ന് വിശ്വസിക്കുന്ന നിങ്ങൾ മറിയയെ ദൈവമാതാവായി അംഗീകരിച്ചില്ലെങ്കിലും, സഹരക്ഷകയായിട്ടോ, മദ്ധ്യസ്ഥയായിട്ടോ എങ്കിലും അംഗീകരിക്കേണ്ടത് ആവശ്യമാണ്; എന്തെന്നാൽ നിങ്ങളുടെ വിശ്വാസപ്രകാരം അവൾ ദൈവത്തെ പ്രസവിച്ചവളാണ്.

എന്നാൽ വസ്തുതയെന്താണ്: മറിയ പ്രസവിച്ച യേശു തൻ്റെ ജനനത്തിൽ ദൈവമായിരുന്നില്ല എന്നു മാത്രമല്ല; ദൈവപുത്രനോ, ക്രിസ്തുവോ പോലും അല്ലായിരുന്നു; ദൈവത്തിൻ്റെ പ്രത്യക്ഷതയായ പാപമറിയാത്ത മനുഷ്യൻ മാത്രമായിരുന്നു. (1കൊരി, 15:21; 2കൊരി, 5:21; 1തിമൊ, 3:14-16). ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്ന യേശുവെന്ന മനുഷ്യനെ ഏകദേശം മുപ്പതു വർഷങ്ങൾക്കുശേഷം ദൈവം തൻ്റെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ ക്രിസ്തു ആയത്. (മത്താ, 3:16; പ്രവൃ, 10:38). അനന്തരം “അത്യുന്നതൻ്റെ പുത്രനെന്ന് വിളിക്കപ്പെടും; ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രനെന്ന് വിളിക്കപ്പെടും” എന്ന ഗബ്രീയേൽ ദൂതൻ്റെ പ്രവചനംപോലെ ദൈവപിതാവിനാൽ “ഇവൻ എൻ്റെ പ്രിയപുത്രൻ” എന്നു വിളിക്കപ്പെടുകയായിരുന്നു. (ലൂക്കൊ, 1:32,35; മത്താ, 3:17). 

മനുഷ്യരുടെ പാപപരാഹാരാർത്ഥം മദ്ധ്യസ്ഥനും മറുവിലയുമായി തന്നെത്താൻ ക്രൂശിനേല്പിച്ച ക്രിസ്തുയേശു എന്ന മനുഷ്യന് ഒരു പിതാവ് മാത്രമല്ല; ഒരു ദൈവവും ഉണ്ടെന്ന് ബൈബിൾ വ്യക്തമാക്കുന്നു. (1കൊരി, 15:21; 1തിമൊ, 2:5,6). പിതാവിനെ, “എൻ്റെ ദൈവം” എന്ന് ക്രിസ്തുവും (യോഹ, 20:17); “യേശുക്രിസ്തുവിൻ്റെ ദൈവം” എന്നു അപ്പൊസ്തലന്മാരും സംബോധന ചെയ്തിട്ടുണ്ട്. (2കൊരി, 11:31; എഫെ, 1:3; 1:17). അക്ഷരാർത്ഥത്തിൽ യേശുക്രിസ്തുവിന് ഒരു പിതാവുണ്ടെന്ന് വിശ്വസിക്കുന്ന നിങ്ങൾക്ക് ക്രിസ്തുവിൻ്റെ ദൈവത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്? യേശുവെന്ന ദൈവപുത്രൻ ദൈവമാണെങ്കിൽ, ഒരു ദൈവമുള്ള യേശുവിനെ ഏത് വകയിലാണ് സർവ്വശക്തിയുള്ള ദൈവമായി നിങ്ങൾ വിശ്വസിക്കുന്നത്? ദൂതന്മാർക്കുപോലും വംശാവലിയോ ജനനമോ മരണമോ ഇല്ലാതിരിക്കെ, ദൈവം വംശാവലിയോടുകൂടി ജനിച്ചുജീവിച്ചു മരിച്ചുയിർത്തു എന്നു വിശ്വസിക്കുന്ന വെളിവുകെട്ട ഉപദേശമാണ് ത്രിത്വം. യേശുക്രിസ്തുവെന്ന മഹാദൈവത്തെയും അവൻ്റെ പ്രത്യക്ഷതയായ മനുഷ്യനെയും വേർതിരിച്ചറിയാൻ കഴിയാത്തതിൻ്റെ കുഴപ്പമാണ് നിങ്ങൾക്ക്. നിങ്ങൾ ത്രിമൂർത്തി വിശ്വാസം ത്യജിച്ചുകളായാതെ, ഏകസത്യദൈവമായ യേശുക്രിസ്തുവിനെ അറിയാനോ അംഗീകരിക്കാനോ നിങ്ങൾക്ക് ഒരിക്കലും കഴിയില്ല.

ത്രിത്വം ബൈബിളിൻ്റെ ഉപദേശമല്ല; വിഗ്രഹാരാധകരുടെ (pagan) ഉപദേശമായിരുന്നു. നിഖ്യാ കോൺസ്റ്റാൻ്റിനോപ്പിൾ സുന്നഹദോസുകളിലൂടെ ഉപായിയായ സർപ്പം അത് സഭയ്ക്കകത്ത് നുഴയിച്ചുകയറ്റുകയായിരുന്നു. ക്രിസ്തുവിനു മുമ്പുതന്നെ എല്ലാ പ്രാചീന മതങ്ങളിലും ത്രിത്വം ഉണ്ടായിരുന്നു. സുമേരിയരുടെയും ബാബിലോണിയരുടെയും മിസ്രയീമ്യരുടെയും ഗ്രേക്കരുടെയും റോമാക്കാരുടെയും ഫിനിഷ്യരുടെയും ഇന്ത്യക്കാരുടെയും പ്രധാന ദൈവസങ്കല്പം ത്രിത്വമായിരുന്നു. പുറംജാതികളുടെ സങ്കല്പം അഥവാ കെട്ടുകഥ നാലാം നൂറ്റാണ്ടിൽ കോൺസ്റ്റൻ്റൈൻ ചക്രവർത്തിയുടെ നേതൃത്വത്തിലുള്ള ക്രൈസ്തവ നാമധാരികൾ കടമെടുത്ത് വസ്തുതയായിട്ട് അംഗീകരിക്കുകയായിരുന്നു. (കാണുക: ത്രിത്വം, പേഗൻ സിദ്ധാന്തം). 

ബൈബിളിലെ ദൈവം സത്യേകദൈവമാണ്. ഇരുന്നോറോളം വാക്യങ്ങൾ അതിനാധാരമായുണ്ട്. “എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല” എന്നും (യെശ, 43:10), “ഞാനല്ലാതെ ഒരു ദൈവം ഉണ്ടോ? ഒരു പാറയും ഇല്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല” എന്ന് യഹോവ അരുളിച്ചെയ്യുന്നു. (യെശ, 44:8). “നിൻ്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ (Him only) ആരാധിക്കാവു” (മത്താ, 4:10 ലൂക്കൊ, 4:8), ഏകദൈവത്തിൽ (God only) നിന്നുള്ള ബഹുമാനം (യോഹ, 5:44), ഏകസത്യദൈവം (the only true God) (യോഹ, 17:3) എന്നൊക്കെ പറയുന്നത് ദൈവപുത്രനായ ദൈവത്തിൻ്റെ ക്രിസ്തുവാണ്. പഴയനിയമത്തിൽ ഒറ്റയെന്ന ഖണ്ഡിതമായ അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ‘യാഖീദ്’ (only/alone – yachiyd) എന്ന പദത്തിനു തുല്യമായ പുതിയനിയമത്തിലെ പദമാണ് ‘മോണോസ്’ (only/alone – monos). മോണോസും കേവലമായ ഒന്നിനെയാണ് വിവക്ഷിക്കുന്നത്. ആ പദമുപയോഗിച്ചാണ്, പിതാവു മാത്രം സത്യദൈവം, അവനെ മാത്രമേ ആരാധിക്കാവു എന്നൊക്കെ ക്രിസ്തു പറഞ്ഞിരിക്കുന്നത്. ദൈവത്തിൻ്റെയും അവൻ്റെ ക്രിസ്തുവിൻ്റെയും വാക്കുപോലും വിശ്വസിക്കാത്തവർ വീണ്ടുംജനിച്ചവരാണോന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 

ത്രിത്വത്തിന് ബൈബിളിൽ ഒരു തെളിവുമില്ല. ദൈവം ത്രിയേകൻ ആണെന്ന് പറയുന്നവരോട് ബൈബിളിൽനിന്ന് അതൊന്ന് കാണിക്കാൻ പറഞ്ഞാൽ; മുഹമ്മദീയർ ബൈബിളിൽ മുഹമ്മദിനെ തപ്പുന്നതുപോലെ: നാം നമ്മുടെ സ്വരൂപത്തിലെന്നു പറഞ്ഞിരിക്കുന്നു; വരുവിൻ നാം ഇറങ്ങിച്ചെല്ലാം എന്ന് ദൈവം ബഹുവചനം പറയുന്നു; അബ്രാഹാമിൻ്റെ അടുക്കൽ മൂന്നുപേർ വന്നു; പരിശുദ്ധൻ എന്ന് മൂന്നു പ്രാവശ്യം പറഞ്ഞിരിക്കുന്നു; ഞാൻ ഏകനല്ലെന്നു യേശു പറഞ്ഞു എന്നിങ്ങനെയുള്ള ബാലിശമായ കാര്യങ്ങളാണ് എടുത്തുകാണിക്കുന്നത്. ആധുനിക ത്രിത്വപണ്ഡിതന്മാരുടെ മാത്രം കാര്യമല്ലിത്. ത്രിത്വം തെളിയിക്കാൻ ഒരു മാർഗ്ഗവും ഇല്ലാഞ്ഞിട്ട് പെന്തെക്കൊസ്ത് ബ്രദ്റൻ സഭാസ്ഥാപകന്മാർ പുറംജാതി വിശ്വാസം കൊണ്ടാണ് പലപ്പോഴും ത്രിത്വം തെളിയിച്ചിരുന്നത്. കെ.ഇ. എബ്രാഹാം സാറും കെ.വി. സൈമൻ സാറുമൊക്കെ അതാണ് ചെയ്തിട്ടുള്ളത്. “മൂന്നു ശിരസ്സുകളുള്ള അസ്സീറിയായിലെ ത്രിയേകദൈവത്തോടും; മൂന്നു തലകളുള്ള ഹൈന്ദവ ത്രിത്വത്തോടും; മൂന്നു തലകളുള്ള ബുദ്ധൻ്റെ പ്രതിമയോടും ബൈബിളിലെ സത്യേകദൈവത്തെ സാദൃശ്യപ്പെടുത്തിയിട്ടുള്ള ആളാണ് കെ.ഇ. എബ്രഹാം.”

കെ.വി. സൈമൻ സാറും ഒട്ടും മോശമല്ലായിരുന്നു: “വിഷ്ണുവും ശിവനും അന്യോന്യം സംയോജിച്ചതിൻ്റെ ഫലമായി ഹരിഹരസുതൻ എന്നുപേരുള്ള ഒരു ദേവൻ ആവിർഭവിച്ചതായി പറയപെടുന്നുണ്ട്. ആദിയിൽ ദൈവപുത്രൻ ഉത്ഭവിച്ചു എന്നുള്ളതിനെ മങ്ങലായി കാണിക്കുന്ന കാഴ്ചയായിരിക്കാമിത്. (ത്രിത്വപ്രബോധിക, ഹിന്ദുമതവും ത്രിമൂർത്തിത്വവും; അദ്ധ്യായം 14 പേജ് 279-280).

ഹരിഹരസുതൻ ആരാണ്? അവൻ്റെ ജനനമെങ്ങനെയാണ്? എന്നൊക്കെ വിശദമായി അറിയുമ്പോഴാണ് താൻകണ്ട മങ്ങിയകാഴ്ച എത്ര മ്ലേച്ഛമായിരുന്നെന്ന് മനസ്സിലാകുന്നത്: ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നിവരാണ് ഹൈന്ദവരുടെ ത്രിമൂർത്തികൾ. സൃഷ്ടി, സ്ഥിതി, സംഹാര മൂർത്തികളെന്നു വിശേഷിപ്പിക്കപ്പെടുന്ന ദേവന്മാരാണ് ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നീ ദേവന്മാർ. ഒരേ പരമാത്മാവിന്റെ മൂർത്തിഭേദങ്ങളായി കരുതുന്ന വിഷ്ണുവിന്റെ നാഭിയിലെ താമരയിൽ നിന്ന് ബ്രഹ്മാവും ബ്രഹ്മാവിന്റെ ഭ്രൂമധ്യത്തിൽ (പുരികത്തിന്‍റെ നടുഭാഗം) നിന്ന് പരമശിവനും ജനിച്ചു എന്ന് പുരാണങ്ങളിൽ പറയുന്നു. അതിൽ വിഷ്ണു, ശിവൻ സംയോജിച്ചുണ്ടായതാണ് ഹരിഹരസുതൻ. ഹരിഹരസുതൻ അയ്യപ്പനാണ്. അയ്യപ്പൻ്റെ മറ്റു നാമങ്ങളാണ്; ശാസ്താവ്, ശ്രീഭുതനാഥന്‍, മണികണ്ഠന്‍, ധര്‍മ്മശാസ്താവ്, സ്വാമി അയ്യപ്പന്‍, ശ്രീ ശബരീശൻ തുടങ്ങിയവ. പാലഴികടഞ്ഞപ്പോള്‍ ഉത്ഭവിച്ച അമൃതിനെ അസൂരന്മാരിൽ നിന്നും കൈക്കലാക്കുവാൻ വിഷ്ണു അതിസുന്ദരിയായ മോഹിനീരൂപം സ്വീകരിച്ചു അസുരന്മാരെ മോഹിപ്പിച്ച ദേവി അമൃതകലശം വീണ്ടെടുത്തു. മോഹിനിയുടെ പ്രവൃത്തികള്‍കണ്ടു വിസ്മിതനായ നാരദമഹര്‍ഷി കൈലാസത്തിലെത്തി ശിവനെ വിവരങ്ങൾ അറിയിച്ചു. വിഷ്ണുവിന്റെ മോഹിനീവേഷം കാണാനാഗ്രഹിച്ച ശിവൻ വൈകുണ്ഠത്തിലെത്തി. കാമേശ്വരനായ ശിവനുവേണ്ടി വീണ്ടും മോഹിനിവേഷം ധരിച്ച വിഷ്ണുവിനോട് ശിവന് തോന്നിയ മോഹത്താൽ അവർ തമ്മിൽ സംയോജിച്ചുണ്ടായ മകനാണ് ഹരിഹരപുത്രൻ. (വിശദമായി അറിയാൻ കാണുക: ഹരിഹരപുത്രൻ)

ഇത്രയ്ക്ക് മ്ലേച്ഛമായൊരു സങ്കല്പമാണ് ദൈവപുത്രൻ ജനിച്ചതിൻ്റെ മങ്ങിയ കാഴ്ചയായി സാറ് കണ്ടത്. സത്യത്തിൽ ഹരിഹരപുത്രനോടു സാദൃശ്യപ്പെടുത്തി എന്നതിനെക്കാൾ ഹീനമായ കാര്യമായി ഞാൻ കാണുന്നത്; “ആദിയിൽ ദൈവപുത്രൻ ഉത്ഭവിച്ചു എന്നതിനെ മങ്ങലായി കാണിക്കുന്നു” എന്ന പ്രയോഗമാണ്. ഏത് ദൈവപുത്രനാണ് ആദിയുലുത്ഭവിച്ചത്? ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാ ദൈവപുത്രനോ? അതോ, ആദ്യനും അന്ത്യനും ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യനുമായ മഹാദൈവമാണോ ഉത്ഭവവിച്ചത്? ഏത് ബൈബിളാണ് സാറ് വായിക്കുകയും പഠിക്കുകയും ചെയ്തതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. മനുഷ്യൻ്റെ പാപപരിഹാരത്തോടുള്ള ബന്ധത്തിൽ ബി.സി. 6 മുതൽ എ.ഡി. 33 വരെയുള്ള കാലയളവിൽ, ജനിച്ചുജീവിച്ചു മരിച്ചുയുർത്ത് സ്വർഗ്ഗാരോഹണം ചെയ്തത് ദൈവമല്ല; ദൈവത്തിൻ്റെ പ്രത്യക്ഷതയായ പാപമറിയാത്ത മനുഷ്യനായിരുന്നു. (1തിമൊ, 3:14-16). അത് ആദിയിലല്ല; കാലസമ്പൂർണ്ണതയിലാണ് യേശുവെന്ന പാപമറിയാത്ത മനുഷ്യൻ സ്ത്രീയിൽനിന്നു ജനിച്ചത്. (ഗലാ, 4:4). ദൈവം മനുഷ്യനല്ലെന്നോ (സംഖ്യാ, 23:23) ദൈവത്തിനു പ്രത്യക്ഷനാകാനല്ലാതെ, മനുഷ്യനായി അവതരിക്കാൻ കഴിയില്ലെന്നോപോലും പലർക്കുമറിയില്ല. (യക്കോ, 1:17; മലാ, 3:6). കാലസമ്പൂർണ്ണതയിൽ ജനിച്ചത് ദൈവമല്ല; ദാവീദിൻ്റെ സന്തതിയായി ജനിച്ചുജീവിച്ച് മരിച്ചുയിർത്തത് മനുഷ്യനാണ്. (1കൊരി, 15:3,4; 21; 1തിമൊ, 2:6; 3:16). പിന്നെ, ആദിയിൽ ജനിച്ചതാരാണ്? യേശുക്രിസ്തുവെന്ന മഹാദൈവമോ? ബൈബിളിൽ അങ്ങനെ പറഞ്ഞിട്ടുണ്ടോ? യേശു, സർവ്വലോകങ്ങൾക്കുമുമ്പെ പിതാവിൽനിന്നു ജനിച്ചുതാണെന്ന് പഠിപ്പിച്ചത് ബൈബിളല്ല; നിഖ്യാസുന്നഹദോസാണ്. യേശുക്രിസ്തു പിതാവിൽനിന്ന് ജനിച്ചവനാണെങ്കിൽ, അവനെങ്ങനെ ദൈവമാകും? ജനിപ്പിച്ച ദൈവവും ജനിച്ചദൈവവും എന്നിങ്ങനെ രണ്ട് ദൈവമുണ്ടോ? ഇനി, രണ്ടു ദൈവമുണ്ടെന്ന് സമ്മതിച്ചാൽത്തന്നെ ജനിപ്പിച്ച ദൈവത്തോട് ജനിച്ചദൈവം എങ്ങനെ തുല്യനാകും? ജനിച്ച ദൈവം ഒരു കുട്ടിദൈവമാണെന്നല്ലാതെ, സർവ്വശക്തിയുള്ള ദൈവമാണെന്ന് പറയാൻ കഴിയുമോ? യേശു ഒരു കുട്ടിദൈവമാണെന്ന് പറഞ്ഞാൽപ്പോലും ബൈബിൾ വിരുദ്ധമാണ്. “എനിക്ക് മുമ്പോ പിമ്പോ മറ്റൊരു ദൈവമില്ല; ഉണ്ടാകുകയുമില്ല; ഞാനൊരുത്തനെയും അറിയുന്നില്ല” എന്നാണ് യഹോവ പറഞ്ഞിരിക്കുന്നത്. (യെശ, 43:10; 44:8). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). “യഹോവയെപ്പോലെ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല.” (1രാജാ, 8:23; ഒ.നോ: യോശു, 2:11; 1ദിന, 2:11; 2ദിന, 6:14). യഹോവ തന്നെയാണ് യേശുക്രിസ്തുവെന്ന് തിരിച്ചറിയാത്ത നിഖ്യായിലെ അവിശ്വാസപ്രമാണവും ത്രിമൂർത്തിവിശ്വാസവും ബൈബിളിലുള്ളതല്ല; ഉപായിയായ പഴയപാമ്പ് സഭയ്ക്കകത്ത് നുഴയിച്ചുകയറ്റിയതാണ്.

നിഖ്യായിലെ അവിശ്വാസപ്രമാണം ഉരുത്തിരിഞ്ഞ വഴി: ദൈവം ഏകനാണെന്ന് പിശാചിനറിയാം; അവനത് വിശ്വസിക്കുകയും വിറെക്കുകയും ചെയ്യുന്നവനാണ്. (യാക്കോ, 2:19). എന്നാൽ കുലപാതകനും ഭോഷ്കു പറയുന്നവനും അതിന്റെ അപ്പനുമായ പിശാച്, വിശ്വാസികളെ വഞ്ചിക്കാൻ കോൺസ്റ്റൻ്റയിൻ ചക്രവർത്തിയിലൂടെ സഭയ്ക്കകത്ത് നുഴഞ്ഞുകയറി. (യോഹ, 8;44). അതിൻ്റെ ഫലമാണ് നിഖ്യായിലെ സുന്നഹദോസും അതിൽ ഉരുത്തിരിഞ്ഞ വിശ്വാസപ്രമാണവും. കോൺസ്റ്റൻ്റൈൻ വീണ്ടുജനിച്ചിട്ട് ക്രിസ്ത്യാനിയായ മനുഷ്യനൊന്നുമല്ല; അവൻ ക്രിസ്ത്യാനിയായതിനു പിന്നിലെ ചരിത്രം പരിശോധിച്ചാൽ അത് മനസ്സിലാക്കാവുന്നതാണ്. അപ്പൊസ്തലനായ പൗലൊസ് കൊരിന്ത്യലേഖനത്തിൽ ക്രിസ്തുവും സഭയുമായുള്ള ബന്ധം വെളിപ്പെടുത്തിയശേഷം, സഭയെക്കുറിച്ചുള്ള തന്റെ ആശങ്കയും രേഖപ്പെടുത്തിയിട്ടുണ്ട്: “ഞാൻ നിങ്ങളെക്കുറിച്ച് ദൈവത്തിന്റെ എരിവോടെ എരിയുന്നു; ഞാൻ ക്രിസ്തു എന്ന ഏക പുരുഷന്നു നിങ്ങളെ നിർമ്മലകന്യകയായി ഏല്പിക്കാൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു. എന്നാൽ സർപ്പം ഹവ്വയെ ഉപായത്താൽ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സു ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ടു വഷളായിപ്പോകുമോ എന്നു ഞാൻ ഭയപ്പെടുന്നു.” (2കൊരി, 11:2,3). പൗലൊസിന്റെ ഈ ഭയം അസ്ഥാനത്തായിരുന്നില്ല. താനിതെഴുതുന്നത് ഒന്നാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിലായിരുന്നു മൂന്നാം നൂറ്റാണ്ടുവരെ സഭ ഏകദേശം അതിന്റെ പരിപക്വതയിൽ തന്നെയായിരുന്നു. വെളിപ്പാടു പുസ്തകത്തിലെ രണ്ടാമത്തെ സഭയായ സ്മുർന്ന സഭയോട്; “പത്തുദിവസം നിനക്കു ഉപദ്രവം ഉണ്ടാകും” എന്ന് കർത്താവ് ദൂത് പറഞ്ഞിരുന്നു. (വെളി, 2:10). ഇത് റോമൻ ചക്രവർത്തി ‘നീറോ’ (54-68) മുതൽ ‘ഡയോക്ളീഷൻ’ (284-305) വരെയുള്ളവരുടെ കാലത്ത് സഭ നേരിട്ട കഠിനമായ പീഡകളെ കുറിക്കുന്നതായി കരുതപ്പെടുന്നു. അപ്പൊസ്തലന്മാരും, സ്മുർന്നയിലെ പോളികാർപ്പും, ജസ്റ്റിൻ മർട്ടയർ ഉൾപ്പെടെയുള്ള ആയിരക്കണക്കിനു വിശുദ്ധന്മാർ അക്കാലത്ത് രക്തസാക്ഷികളാക്കപ്പെട്ടു. വിശുദ്ധന്മാർ ശിരച്ഛേദം ചെയ്യപ്പെടുകയും, ക്രൂശിൽ തറക്കപ്പെടുകയും, തീയിലേക്ക് എറിയപ്പെടുകയും, തീപ്പന്തങ്ങളായി കത്തപ്പെടുകയും, വന്യമൃഗങ്ങൾക്ക് ആഹാരമാകുകയും, ഈർച്ചവാളാൽ അറുക്കപ്പെടുകയും ചെയ്തുവെങ്കിലും സഭ പൂർവ്വാധികം ശക്തിപ്രാപിക്കുകയാണ് ചെയ്തത്. ക്രിസ്തുവിന്റെ രക്തത്താൽ സ്ഥാപിതമായ സഭ വിശുദ്ധന്മാരുടെ രക്തത്താൽ കൂടുതൽ കൂടുതൽ പരിപോഷിപ്പിക്കപ്പെടുകയായിരുന്നു പീഡകളിലൂടെ സഭയെ തകർക്കാൻ കഴിയില്ലെന്നു മനസ്സിലാക്കിയ സാത്താൻ, അപ്പൊസ്തലൻ ആശങ്കപ്പെട്ടതുപോലെ ഹവ്വയെ വഞ്ചിച്ച അതേ ഉപായം പുറത്തെടുത്തു. “പീഡിപ്പിക്കുന്നതിനു പകരം സഭയോടു സമരസപ്പെട്ടുകൊണ്ടു നാമാവശേഷമാക്കുക” എന്ന തന്ത്രം സ്വീകരിച്ചു. കോൺസ്റ്റന്റയിൻ ചക്രവർത്തിയെയാണ് (306-337) അതിനായി ഉപയോഗിച്ചത്. ചക്രവർത്തി അധികാരത്തിലേറി അധികം കഴിയുംമുമ്പേ കിഴക്കൻ പ്രവിശ്യ ഭരിക്കുന്ന മാക്സെന്റിയസ് ചക്രവർത്തിയുമായി (306-312) ഒരു യുദ്ധം അനിവാര്യമായിവന്നു. എ.ഡി. 312-ൽ നടന്ന ‘മിൽവിയൻ യുദ്ധം’ (Battle of Milvian Bridge) എന്നറിയപ്പെടുന്ന ഈ യുദ്ധത്തിൽ ശത്രുവിനോടു എതിർക്കുവാൻ മതിയായ ശേഷിയില്ലാതിരുന്ന കോൺസ്റ്റന്റയിൻ ആകാശത്തേക്ക് നോക്കിയപ്പോൾ, ‘പ്രകാശിക്കുന്ന ഒരു കുരിശു ചിഹ്നം കാണുകയും, ഒപ്പം ഈ ചിഹ്നത്തോടു കൂടി പടവെട്ടി ജയിക്കുക’ എന്നു ഗ്രീക്കു ഭാഷയിൽ “Ev Tobu Nika” (in this sign, conquer) എഴുതിയിരിക്കുന്നതായി കാണുകയും ചെയ്തു. ചക്രവർത്തിയുടെ കല്പനപ്രകാരം പടയാളികളുടെ പരിചകളിലൊക്കെയും ‘കുരിശുചിഹ്നം’ വെച്ച് യുദ്ധം ചെയ്തതിന്റെ ഫലമായി ശത്രുക്കളെ ഉന്മൂലനാശം വരുത്തി യുദ്ധത്തിൽ വിജയം വരിക്കുവാൻ ഇടയായി. (Eusebius, Life of Constantine). തുടർന്ന് എ.ഡി. 313 ഫെബ്രുവരിയിൽ ‘മിലൻ’ എന്ന സ്ഥലത്തുവെച്ച് ചെയ്ത ഒരു കരാർ പ്രകാരം (The Edict of Milan) ക്രിസ്ത്യാനികൾക്ക് സ്വാതന്ത്ര്യം അനുവദിച്ചു. (Frend, W.H.C. The Early Church SPCK 1965, p. 137). എ.ഡി. 316-ൽ കോൺസ്റ്റന്റയിൻ ക്രിസ്ത്യാനിയാകുകയും ചെയ്തതോടെ ക്രൈസ്തവസഭ രാജകീയമതമായി ഉയർത്തപ്പെട്ടു. ചക്രവർത്തി ക്രിസ്ത്യാനി ആയതോടുകൂടി പ്രജകളെല്ലാം ക്രിസ്ത്യാനികളാകുവാൻ നിർബന്ധിതരായി. ക്രിസ്ത്യാനിയാകുന്നവർക്ക് സ്വർണ്ണനാണയവും വെള്ളയുടുപ്പും സമ്മാനം നൽകുകയും ചെയ്തിരുന്നു. അങ്ങനെ മനഃപരിവർത്തനം കൂടാതെ കൂട്ടത്തോടെ മതപരിവർത്തനത്തിനു വധേയരായതോടുകൂടി സകല അഴുക്കും ദൈവസഭയ്ക്കകത്തേക്ക് കടന്നുവന്നു. അതോടുകൂടി വിശുദ്ധസഭ അശുദ്ധരുമായി ഇണയില്ലാപ്പിണകൂടി സകല ദുരുപദേശത്തിന്റെയും വിളനിലമായി മാറി. വിഗ്രഹാരാധന, കുരിശുവണക്കം, മറിയാരാധന, മരിച്ചവരോടും മരിച്ചവർ ക്കുവേണ്ടിയും പ്രാർത്ഥന, അപ്പവീഞ്ഞുകളുടെ വസ്തുമാറ്റം, മേൽപട്ടക്കാർ പട്ടക്കാർ ശെമ്മാശൻ അൽമായർ തുടങ്ങിയ വേർതിരിവ്, കുമ്പസാരം, അന്ത്യകൂദാശ, ശുദ്ധീകരണസ്ഥലം തുടങ്ങിയവയെല്ലാം കാലക്രമേണ സത്യസഭയ്ക്കകത്തേക്ക് നുഴഞ്ഞുകയറി.

ഇതൊന്നും പോരാഞ്ഞിട്ട് ക്രൈസ്തവിശ്വാസത്തിൻ്റെ നാരായവേരിന് കത്തിവെക്കുന്ന ഒരു വിശ്വാസപ്രമാണവും സാത്താൻ സഭയ്ക്കകത്തേക്ക് നുഴയിച്ചുകയറ്റി. അറിയൂസിൻ്റെ (256-336) ദുരുപദേശത്തിന് തടയിടാനെന്ന പേരിൽ കോൺസ്റ്റൻ്റയിൻ്റെ നേതൃത്വത്തിലാണ് 325-ൽ നിഖ്യാ സുന്നഹദോസ് വിളിച്ചുചേർത്തത്. അറിയൂസിൻ്റെ ഉപദേശംമൂലം ക്രിസ്തുമത്തിന്നുള്ളിലെ ഛിദ്രം സാമ്രാജ്യത്തിന്റെ തന്നെ ഭദ്രതയെ തകർത്തെങ്കിലോ എന്നു ഭയന്നാണ് ചക്രവർത്തി ലോകം മുഴുവനുള്ള മുന്നൂറോളം (318 എന്നൊരു കണക്കുമുണ്ട്) ബിഷപ്പുമാമാരെ സുന്നഹദോസിനായി വിളിച്ചുചേർത്തതെന്നാണ് പറയപ്പെടുന്നത്. “യേശു പൂർവ്വാസ്ത്യക്യം ഉള്ളവനെങ്കിലും ദൈവത്വമുള്ളവനല്ല; വചനമാകുന്ന യേശു ലോകാരംഭത്തിന് മുമ്പ് ദൈവപിതാവിനാൽ സൃഷ്ടിക്കപ്പെട്ടവനാണെന്നും പിതാവിന്റെ സൃഷ്ടിയാകയാൽ പുത്രൻ ഇല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു” എന്നായിരുന്നു അറിയൂസിൻ്റെ വാദം. നിഖ്യായുടെ ഉപദേശം: “യേശു സർവ്വലോകങ്ങൾക്കു മുമ്പെ പിതാവിൽനിന്ന് ജനിച്ചു” എന്നാണ്. തമ്മിൽ എന്താണ് വ്യത്യാസം: അറിയൂസ് സൃഷ്ടിച്ചവനെ ഇവർ ജനിപ്പിച്ചവനാക്കി. സൃഷ്ടിച്ചു എന്നു പറഞ്ഞാലും ജനിപ്പിച്ചു എന്നു പറഞ്ഞാലും ഒന്നുതന്നെയാണ്. അടുത്തത്: ‘സൃഷ്ടിയാകയാൽ പുത്രൻ ഇല്ലാതിരുന്ന കാലമുണ്ടായിരുന്നു’ എന്നു അറിയൂസ് പറഞ്ഞു. ഇവരോ: ‘പിതാവിനൊപ്പം ജനിച്ചുവെന്നല്ല; പിതാവിൽനിന്ന് ജനിച്ചു’ എന്നു പഠിപ്പിച്ചു. പിതാവ് എന്നേക്കുമുള്ളവനാണ്; ജനിച്ചവൻ ജനനത്തിനു മുമ്പെ ഉണ്ടാകുമോ? ഇല്ല. ജനിപ്പിച്ചവനും ജനിച്ചവനും തമ്മിൽ എന്തായാലും ഒരു ഇടവേളയുണ്ടാകും. പുത്രൻ ഇല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു എന്ന് അറിയൂസ് പറഞ്ഞത് അതുകൊണ്ടാണ്. എന്നുവെച്ചാൽ, അറിയൂസിൻ്റെ ഉപദേശത്തെ സഭ വേറൊരു രൂപത്തിൽ അംഗീകരിക്കുകയാണ് ചെയ്തത്. ഇവിടെ മനസ്സിലാക്കേണ്ടത് ഉപയിയായ സർപ്പത്തിൻ്റെ തന്ത്രമാണ്. റോമാ സാമ്രാജ്യത്തിലെ ഏതോ ഒരു കോണിൽ അറിയൂസെന്ന ഒരുത്തൻ പ്രചരിപ്പിച്ച ദുരുപദേശത്തെ ഉന്മൂലനം ചെയ്യാൻ കോൺസ്റ്റൻ്റയിൽ വിളിച്ചുചേർത്ത സുന്നഹദോസ് അതേ ദുരുപദേശത്തെ വെള്ളപൂശി ലോകംമുഴുവനുമുള്ള സഭയുടെ ഔദ്യോഗിക വിശ്വാസപ്രമാണമായി അംഗീകരിച്ചു. അങ്ങനെ സർപ്പം ജയിച്ചു; ത്രിത്വസഭ തോറ്റു.

ക്രൈസ്തവസഭയുടെ ഉപദേശമല്ല ത്രിത്വം; കത്തോലിക്കാ സഭയിയിൽ ഉരുത്തിരിഞ്ഞ അനേകം മാരക ദുരുപദേശങ്ങളിൽ ഒരെണ്ണം മാത്രമാണ്. ത്രിത്വം സത്യമാണെന്ന് വിശ്വസിച്ചുകൊണ്ട് അതേറ്റെടുത്തവർ അവരുടെ എല്ലാ ഉപദേശങ്ങളും സ്വീകരികരിക്കാത്തതെന്തേ? മഹാദൈവത്തിന് അപ്പനുണ്ടെന്ന് വിശ്വസിക്കുന്ന പ്രൊട്ടസ്റ്റന്റുകാർ അവരുടെ വിശ്വാസംപോലെ കുറഞ്ഞപക്ഷം, മറിയയെ ദൈവമാതാവായിട്ടെങ്കിലും അംഗീകരിക്കണം. അതാണ് അതിൻ്റെയൊരിത്. അവരുടെ എല്ലാ ദുരുപദേശങ്ങളും കാണുക:

1. AD 2-ാം നൂറ്റാണ്ട്‌: സഭാദ്ധ്യക്ഷന്മാരെ പുരോഹിതന്മാർ എന്ന് വിളിക്കാൻ തുടങ്ങി.

2. AD 3-ാം നൂറ്റാണ്ട് – പുരോഹിതന്മാരാൽ ഉള്ള ബലിയർപ്പണം തുടങ്ങി.

3. AD 300-ൽ മരിച്ചവർക്ക് വേണ്ടി പ്രാർത്ഥിക്കാൻ തുടങ്ങി, കുരിശുരൂപം സ്ഥാപിച്ചു.

4. AD 320-ൽ മെഴുകുതിരി കത്തിക്കൽ തുടങ്ങി.

5. AD 325-ൽ നിഖ്യയിൽ കൂടിയ സുന്നഹദോസിൽവെച്ച് കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ നേതൃത്വത്തിൽ ത്രിത്വദുപദേശം സഭയുടെ ഔദ്യോഗിക വിശ്വാസപ്രമാണമായി അംഗീകരിച്ചു.

6. AD 350-ൽ സൂര്യദേവൻ്റെ ഉത്സവദിനമായ ഡിസംബർ 25 ക്രിസ്തുമസായി ജൂലിയൻ മാർപ്പാപ്പ മാറ്റി.

7. AD 375-ൽ മാലാഖമാർ, മരിച്ച വിശുദ്ധർ, തിരുസ്വരൂപങ്ങൾ മുതലായവ വണങ്ങാൻ തുടങ്ങി.

8. AD 431-ൽ എഫേസോസ് സുന്നഹദോസിൽ വച്ച് മറിയയെ ദൈവമാതാവ് എന്ന് വിളിച്ചു.

9. AD 500-ൽ പുരോഹിതന്മാർ പ്രത്യേക വസ്ത്രം ധരിക്കാൻ തുടങ്ങി.

10. AD 526-ൽ അന്ത്യകൂദാശ ആരംഭിച്ചു.

11. AD 593-ൽ ശുദ്ധീകരണ സ്ഥലത്തെക്കുറിച്ച്‌ പഠിപ്പിക്കാൻ ആരംഭിച്ചു.

12. AD 600-ൽ ആരാധനയിൽ ലത്തീൻ ഭാഷ ഉപയോഗിക്കാൻ തുടങ്ങി; മറിയം, മാലാഖമാർ, മരിച്ച വിശുദ്ധന്മാർ എന്നിവരോട് പ്രാർത്ഥിക്കാൻ തുടങ്ങി.

13. AD 610-ൽ ബോണിഫസ് മൂന്നാമൻ ആദ്യമായി പോപ്പ് എന്ന് വിളിക്കപ്പെട്ടു.

14. AD 709-ൽ മാർപ്പാപ്പമാരുടെ പാദം മുത്താൻ തുടങ്ങി.

15. AD 786-ൽ കുരിശ്, തിരുസ്വരൂപങ്ങൾ, തിരുശേഷിപ്പുകൾ എന്നിവയെ ആരാധിക്കുന്നത് ഔദ്യോഗികമായി അംഗീകരിച്ചു.

16. AD 850-ൽ ഹന്നാൻ ജലം, വിശുദ്ധ തൈലം എന്നിവ പുരോഹിതന്മാരാൽ വാഴ്ത്തിക്കൊടുക്കുന്ന പതിവ് ആരംഭിച്ചു.

17. AD 890-ൽ യൗസേപ്പ് പിതാവിനെ ആരാധിക്കുവാൻ തുടങ്ങി.

18. AD 927-ൽ കർദ്ദിനാൾ സംഘം ആരംഭിച്ചു.

19. AD 998-ൽ നോമ്പും വെള്ളിയാഴ്ച ഉപവാസവും ആരംഭിച്ചു.

20. AD 1079-ൽ പുരോഹിതന്മാർ വിവാഹം കഴിക്കുന്നത് ഗ്രിഗറി ആറാമൻ വിലക്കി.

21. AD 1090-ൽ ജപമാല ആരംഭിച്ചു.

22. AD 11-ാം നൂറ്റാണ്ട്: കുർബ്ബാന ബലിയർപ്പണമായി രൂപാന്തരപ്പെടുകയും അതിൽ പങ്കുകൊള്ളുന്നത് നിർബന്ധമാക്കുകയും ചെയ്തു.

23. AD 1190-ൽ പാപമോചനച്ചീട്ടിൻ്റെ വിൽപ്പന ആരംഭിച്ചു.

24. AD 12-ാം നൂറ്റാണ്ട്: ഏഴു കൂദാശകൾ തുടങ്ങി.

25. AD 1215-ൽ അപ്പ വീഞ്ഞുകളുടെ വസ്തുമാറ്റ സിദ്ധാന്തം ഇന്നസെൻ്റ് മൂന്നാമൻ പ്രഖ്യാപിച്ചു; കുമ്പസ്സാരം ആരംഭിച്ചു.

26. AD 1220-ൽ തിരുവോസ്തി വണങ്ങണമെന്ന് ഹെനോറിയസ് മൂന്നാമൻ കൽപ്പിച്ചു.

27. AD 1229-ൽ വാലൻഷ്യ സുന്നഹദോസിൽ വച്ച് ബൈബിൾ നിരോധിത പുസ്തകങ്ങളുടെ പട്ടികയിൽപ്പെടുത്തുകയും സാധാരണ ജനങ്ങൾ ബൈബിൾ വായിക്കുന്നത് വിലക്കുകയും ചെയ്തു.

28. AD 1251-ൽ സന്യാസി മഠങ്ങളിലെ പ്രത്യേക വസ്ത്രങ്ങൾ ഇംഗ്ലണ്ടിലെ സൈമൻ സ്റ്റോക്ക് എന്ന സന്യാസികണ്ടു പിടിച്ചു.

29. AD 1311-ൽ റാവന്ന സുന്നഹദോസിൽ വച്ച് ശിശു സ്നാനം അംഗീകരിച്ചു.

30. AD 1414-ൽ കുർബ്ബാന സമയത്ത് സാധാരണക്കാർക്ക് വീഞ്ഞ് നിരോധിച്ചു.

31. AD 1439-ൽ ഫ്ലോറൻസിലെ സുന്നഹദോസിൽ ശുദ്ധീകരണ സ്ഥലത്തെക്കുറിച്ചുള്ള ഉപദേശം വിശ്വാസത്യമായി പ്രഖ്യാപിച്ചു.

32. AD 1545-ൽ ട്രെൻ്റു സുന്നഹദോസിൽ പാരമ്പര്യം ബൈബിളിന് തുല്യമായി പ്രഖ്യാപിച്ചു; ബൈബിളിലെ 66 പുസ്തകങ്ങളോട് ചില പുസ്തകങ്ങൾ (അപ്പോക്രിഫ) കൂട്ടിച്ചേർത്തു.

33. AD 1854-ൽ മാതാവിൻ്റെ അമലോത്ഭവം വിശ്വാസസത്യമായി പീയൂസ് ഒമ്പതാമൻ പ്രഖ്യാപിച്ചു.

34. AD 1870-ൽ ധാർമ്മികവും വിശ്വാസപരവുമായ കാര്യങ്ങളിൽ മാർപ്പാപ്പക്കുള്ള തെറ്റാവരം വത്തിക്കാൻ സുന്നഹദോസ് പ്രഖ്യാപിച്ചു.

35. AD 1950-ൽ മാതാവിൻ്റെ സ്വർഗ്ഗാരോഹണം വിശ്വാസസത്യമായി പീയൂസ് പത്താമൻ പ്രഖ്യാപിച്ചു.

36. AD 1965-ൽ മറിയത്തെ സഭാ മാതാവായി പോൾ ആറാമൻ പ്രഖ്യാപിച്ചു. (ഇപ്പോൾ സഹരക്ഷകയായും അവർ കരുതുന്നു)

37. AD 1996-ൽ പരിണാമസിദ്ധാന്തം തെറ്റല്ലെന്ന് ജോൺ പോൾ രണ്ടാമൻ പ്രഖ്യാപിച്ചു.

38. AD 2000-ൽ മുൻ കാലങ്ങളിൽ കത്തോലിക്കാ സഭ ചെയ്‌തു കൂട്ടിയ മഹാപാതകങ്ങൾക്ക് മാർപ്പാപ്പ ലോകത്തോട് മാപ്പ് ചോദിച്ചു.

39. AD 2002-ൽ കൊന്തയ്ക്ക് പുതിയ പതിപ്പിറക്കി.

40. AD 2014-ൽ പ്രപഞ്ചത്തിൻ്റെ ഉൽപ്പത്തിയെക്കുറിച്ച് ബൈബിളിലെ ഉൽപ്പത്തി പുസ്തകത്തിലെ വിവരണം പോപ്പ് ഫ്രാൻസിസ് തളളി.

ത്രിത്വം, പേഗൻ സിദ്ധാന്തം

How Ancient Trinitarian Gods Influenced Adoption of the Trinity

Many who believe in the Trinity are surprised, perhaps shocked, to learn that the idea of divine beings existing as trinities or triads long predated Christianity. Yet, as we will see, the evidence is abundantly documented.

Marie Sinclair, Countess of Caithness, in her 1876 book Old Truths in a New Light, states: “It is generally, although erroneously, supposed that the doctrine of the Trinity is of Christian origin. Nearly every nation of antiquity possessed a similar doctrine. [The early Catholic theologian] St. Jerome testifies unequivocally, ‘All the ancient nations believed in the Trinity'” (p. 382).

Notice how the following quotes document belief in a divine trinity in many regions and religions of the ancient world.

Sumeria: “The universe was divided into three regions each of which became the domain of a god. Anu’s share was the sky. The earth was given to Enlil. Ea became the ruler of the waters. Together they constituted the triad of the Great Gods” (The Larousse Encyclopedia of Mythology, 1994, pp. 54-55)

Babylonia: “The ancient Babylonians recognised the doctrine of a trinity, or three persons in one god—as appears from a composite god with three heads forming part of their mythology, and the use of the equilateral triangle, also, as an emblem of such trinity in unity” (Thomas Dennis Rock, The Mystical Woman and the Cities of the Nations, 1867, pp. 22-23).

India: “The Puranas, one of the Hindoo Bibles of more than 3,000 years ago, contain the following passage: ‘O ye three Lords! know that I recognize only one God. Inform me, therefore, which of you is the true divinity, that I may address to him alone my adorations.’ The three gods, Brahma, Vishnu, and Siva [or Shiva], becoming manifest to him, replied, ‘Learn, O devotee, that there is no real distinction between us. What to you appears such is only the semblance. The single being appears under three forms by the acts of creation, preservation, and destruction, but he is one.’

“Hence the triangle was adopted by all the ancient nations as a symbol of the Deity . . . Three was considered among all the pagan nations as the chief of the mystical numbers, because, as Aristotle remarks, it contains within itself a beginning, a middle, and an end. Hence we find it designating some of the attributes of almost all the pagan gods” (Sinclair, pp. 382-383.

Greece: “In the Fourth Century B.C. Aristotle wrote: ‘All things are three, and thrice is all: and let us use this number in the worship of the gods; for, as the Pythagoreans say, everything and all things are bounded by threes, for the end, the middle and the beginning have this number in everything, and these compose the number of the Trinity'” (Arthur Weigall, Paganism in Our Christianity, 1928, pp. 197-198.

Egypt: “The Hymn to Amun decreed that ‘No god came into being before him (Amun)’ and that ‘All gods are three: Amun, Re and Ptah, and there is no second to them. Hidden is his name as Amon, he is Re in face, and his body is Ptah.’ . . . This is a statement of trinity, the three chief gods of Egypt subsumed into one of them, Amon. Clearly, the concept of organic unity within plurality got an extraordinary boost with this formulation. Theologically, in a crude form it came strikingly close to the later Christian form of plural Trinitarian monotheism” (Simson Najovits, Egypt, Trunk of the Tree, Vol. 2, 2004, pp. 83-84).

Other areas: Many other areas had their own divine trinities. In Greece they were Zeus, Poseidon and Adonis. The Phoenicians worshipped Ulomus, Ulosuros and Eliun. Rome worshipped Jupiter, Neptune and Pluto. In Germanic nations they were called Wodan, Thor and Fricco. Regarding the Celts, one source states, “The ancient heathen deities of the pagan Irish[,] Criosan, Biosena, and Seeva, or Sheeva, are doubtless the Creeshna [Krishna], Veeshnu [Vishnu], [or the all-inclusive] Brahma, and Seeva [Shiva], of the Hindoos” (Thomas Maurice, The History of Hindostan, Vol. 2, 1798, p. 171).

The origin of the conception is entirely pagan: Egyptologist Arthur Weigall, while himself a Trinitarian, summed up the influence of ancient beliefs on the adoption of the Trinity doctrine by the Catholic Church in the following excerpt from his previously cited book:

“It must not be forgotten that Jesus Christ never mentioned such a phenomenon [the Trinity], and nowhere in the New Testament does the word ‘Trinity’ appear. The idea was only adopted by the Church three hundred years after the death of our Lord; and the origin of the conception is entirely pagan . . .

“The ancient Egyptians, whose influence on early religious thought was profound, usually arranged their gods or goddesses in trinities: there was the trinity of Osiris, Isis, and Horus, the trinity of Amen, Mut, and Khonsu, the trinity of Khnum, Satis, and Anukis, and so forth . . .

“The early Christians, however, did not at first think of applying the idea to their own faith. They paid their devotions to God the Father and to Jesus Christ, the Son of God, and they recognized the mysterious and undefined existence of the Holy Spirit; but there was no thought of these three being an actual Trinity, co-equal and united in One . . .

“The application of this old pagan conception of a Trinity to Christian theology was made possible by the recognition of the Holy Spirit as the required third ‘Person,’ co-equal with the other ‘Persons’ . . .

“The idea of the Spirit being co-equal with God was not generally recognised until the second half of the Fourth Century A.D. . . . In the year 381 the Council of Constantinople added to the earlier Nicene Creed a description of the Holy Spirit as ‘the Lord, and giver of life, who proceedeth from the Father, who with the Father and Son together is worshipped and glorified.’ . . .

“Thus, the Athanasian creed, which is a later composition but reflects the general conceptions of Athanasius [the 4th-century Trinitarian whose view eventually became official doctrine] and his school, formulated the conception of a co-equal Trinity wherein the Holy Spirit was the third ‘Person’; and so it was made a dogma of the faith, and belief in the Three in One and One in Three became a paramount doctrine of Christianity, though not without terrible riots and bloodshed . . .

“Today a Christian thinker . . . has no wish to be precise about it, more especially since the definition is obviously pagan in origin and was not adopted by the Church until nearly three hundred years after Christ” (pp. 197-203.

James Bonwick summarized the story well on page 396 of his 1878 work Egyptian Belief and Modern Thought: “It is an undoubted fact that more or less all over the world the deities are in triads. This rule applies to eastern and western hemispheres, to north and south.

“Further, it is observed that, in some mystical way, the triad of three persons is one. The first is as the second or third, the second as first or third, the third as first or second; in fact, they are each other, one and the same individual being. The definition of Athanasius, who lived in Egypt, applies to the trinities of all heathen religions.”

ത്രിത്വം, നാലാം നൂറ്റാണ്ടിലെ നവീനോപദേശം

ത്രിത്വം, നാലാം നൂറ്റാണ്ടിലെ നവീനോപദേശം

നിഖ്യാകോൺസ്റ്റാൻ്റിനോപ്പിൾ സുന്നഹദോസുകളിലൂടെ സൃഷ്ടിക്കപ്പെട്ട ബൈബിൾവിരുദ്ധ നവീനോപദേശമാണ് ത്രിത്വം. ബൈബിൾ ഭാഷയിൽ പറഞ്ഞാൽ വേറൊരു സുവിശേഷം. (ഗലാ, 1:6,7). ചരിത്രത്തെളിവുകൾ കാണുക:

The New Encyclopaedia Britannica: “Neither the word Trinity, nor the explicit doctrine as such, appears in the New Testament, nor did Jesus and his followers intend to contradict the Shema in the Old Testament: ‘Hear, O Israel: The Lord our God is one Lord’ (Deut. 6:4). . . . The doctrine developed gradually over several centuries and through many  controversies. . . . By the end of the 4th century . . . the doctrine of the Trinity took substantially the form it has maintained ever since.”-(1976), Micropaedia, Vol. X, p. 126.

ദി ന്യൂ എൻസൈക്ലോപ്പീഡിയ ബ്രിട്ടാനിക്ക: “ത്രിത്വമെന്ന പദമോ അത്തരത്തിൽ വ്യക്തമായ ഒരു ഉപദേശമോ പുതിയനിയമത്തിൽ കാണപ്പെടുന്നില്ല, യേശുവും അവന്റെ അനുയായികളും: ‘ഇസ്രായേലേ കേൾക്ക: നമ്മുടെ ദൈവമായ കർത്താവ്‌ ഏകകർത്താവ്‌’ (ആവ. 6:4) എന്ന പഴയനിയമത്തിലെ പ്രസ്‌താവനയെ എതിർക്കാൻ ഉദ്ദേശിച്ചതുമില്ല. . . . ത്രിത്വോപദേശം സാവകാശം അനേക നൂററാണ്ടുകളിലൂടെയും പല ഭിന്നതകളിലൂടെയുമാണ്‌ വികാസം പ്രാപിച്ചത്‌ . . . നാലാം നൂററാണ്ടിന്റെ അവസാനത്തോടെ ത്രിത്വോപദേശം ഏതാണ്ട്‌ ഇന്നോളം നിലനിന്നുപോന്നിട്ടുളള രൂപം കൈക്കൊണ്ടു.” –(1976), മൈക്രോപ്പീഡിയ, വാല്യം X, പേ. 126.

The New Catholic Encyclopedia: “The formulation ‘one God in three Persons’ was not solidly established, certainly not fully assimilated into Christian life and its profession of faith, prior to the end of the 4th century. But it is precisely this formulation that has first claim to the title the Trinitarian dogma. Among the Apostolic Fathers, there had been nothing even remotely approaching such a mentality or perspective.”-(1967), Vol. XIV, p. 299.

ദി ന്യൂ കാത്തലിക്‌ എൻസൈക്ലോപ്പീഡിയ: ‘മൂന്നാളുകൾ ചേർന്നുളള ഒരു ദൈവം’ എന്ന നിർദ്ദിഷ്ട രൂപം നാലാം നൂററാണ്ടിനു മുമ്പ്‌ ഉറപ്പായി സ്ഥാപിക്കപ്പെട്ടിരുന്നില്ല, തീർച്ചയായും ക്രിസ്‌തീയ ജീവിതത്തിലേക്കോ അതിന്റെ വിശ്വാസ പ്രമാണത്തിലേക്കോ സ്വീകരിക്കപ്പെട്ടിരുന്നില്ല. എന്നിരുന്നാലും ത്രിത്വ വിശ്വാസത്തിൽ ഒന്നാം സ്ഥാനത്ത്‌ നിൽക്കുന്നത്‌ കൃത്യമായും ഈ നിർദ്ദിഷ്ട രൂപം തന്നെയാണ്‌. അപ്പോസ്‌തലിക പിതാക്കൻമാർക്കിടയിൽ അത്തരമൊരു മനോഭാവത്തോടൊ കാഴ്‌ചപ്പാടോടൊ വിദൂരത്തിലെങ്കിലും അടുത്തുവരുന്ന യാതൊന്നുമില്ലായിരുന്നു.”-(1967), വാല്യം XIV, പേ. 299.

The Encyclopedia Americana: “Christianity derived from Judaism and Judaism was strictly Unitarian [believing that God is one person]. The road which led from Jerusalem to Nicea was scarcely a straight one. Fourth century Trinitarianism did not reflect accurately early Christian teaching regarding the nature of God; it was, on the contrary, a deviation from this teaching.”-(1956), Vol. XXVII, p. 294L.

ദി എൻസൈക്ലോപ്പീഡിയ അമേരിക്കാനാ: “ക്രിസ്‌ത്യാനിത്വം യഹൂദമതത്തിൽനിന്ന്‌ വന്നിട്ടുളളതാണ്‌, യഹൂദമതമാകട്ടെ വളരെ കർശനമായി ഏകദൈവത്തിൽ [ദൈവം ഒരാൾ മാത്രമാണെന്ന്‌] വിശ്വസിച്ചിരുന്നു. യെരൂശലേമിൽ നിന്ന്‌ നിഖ്യായിലേക്ക്‌ നയിച്ച വഴി യാതൊരു പ്രകാരത്തിലും നേരായ ഒന്നായിരുന്നില്ല. നാലാം നൂററാണ്ടിലെ ത്രിത്വവാദം ദൈവത്തിന്റെ സ്വഭാവം സംബന്ധിച്ച ആദിമ ക്രിസ്‌ത്യാനികളുടെ പഠിപ്പിക്കലിനെ കൃത്യമായി പ്രതിഫലിപ്പിച്ചില്ല; മറിച്ച്‌ അത്‌ ഈ പഠിപ്പക്കലിൽ നിന്നുളള ഒരു വ്യതിചലനമായിരുന്നു.”-(1956), വാല്യം XXVII, പേ. 294L.

Nouveau Dictionnaire Universel: “The Platonic trinity, itself merely a rearrangement of older trinities dating back to earlier peoples, appears to be the rational philosophic trinity of attributes that gave birth to the three hypostases or divine persons taught by the Christian churches. . . . This Greek philosopher’s [Plato, fourth century B.C.E.] conception of the divine trinity . . . can be found in all the ancient [pagan] religions.”-(Paris, 1865-1870), edited by M. Lachâtre, Vol. 2, p. 1467.

നോവേ ഡിക്‌ഷെനെയർ യൂണിവേഴ്‌സൽ: “ക്രിസ്‌തീയസഭകൾ പഠിപ്പിക്കുന്ന മൂന്നു ദിവ്യവ്യക്തികളടങ്ങിയ ത്രിത്വവിശ്വാസത്തിന്‌ ജൻമം നൽകിയ ത്രിത്വഗുണങ്ങളുടെ തത്വജ്ഞാനപരമായ അടിസ്ഥാനം നൽകിയത്‌ പ്ലേറേറാണിക ത്രിത്വവിശ്വാസമാണെന്ന്‌ കാണാം, അതുതന്നെയും പുരാതന ജനതകളുടെ നേരത്തെയുളള ത്രിത്വങ്ങളുടെ പുനർക്രമീകരണം മാത്രമായിരുന്നു. . . . ദിവ്യത്രിത്വം സംബന്ധിച്ച ഈ ഗ്രീക്ക്‌ തത്വചിന്തകന്റെ [പ്ലേറേറാ ബി.സി. 4-ാം നൂററാണ്ട്‌] ആശയം എല്ലാ പുരാതന [പുറജാതി] മതങ്ങളിലും കാണാൻ കഴിയും.”-(പാരീസ്‌, 1865-1870) എം. ലക്കാട്രേ എഡിററ്‌ ചെയ്‌തത്‌, വാല്യം 2, പേ. 1467.

John L. McKenzie, S.J., Dictionary of the Bible: “The trinity of persons within the unity of nature is defined in terms of ‘person’ and ‘nature’ which are G[ree]k philosophical terms; actually the terms do not appear in the Bible. The trinitarian definitions arose as the result of long controversies in which these terms and others such as ‘essence’ and ‘substance’ were erroneously applied to God by some theologians.”-(New York, 1965), p. 899.

ജോൺ എൽ. മക്കൻസി, എസ്സ്‌. ജെ. ഡിക്‌ഷനറി ഓഫ്‌ ദി ബൈബിൾ: “ഏക സ്വഭാവത്തിലുളള മൂന്നാളുകൾ എന്ന ആശയം ‘വ്യക്തി’ ‘സ്വഭാവം’ എന്ന പദങ്ങളുപയോഗിച്ചാണ്‌ നിർവ്വചിക്കപ്പെട്ടിരിക്കുന്നത്‌, അവയാകട്ടെ ഗ്രീക്ക്‌ തത്വജ്ഞാനത്തിൽനിന്നും എടുത്തിട്ടുളള പദങ്ങളാണ്‌; വാസ്‌തവത്തിൽ അവ ബൈബിളിൽ കാണപ്പെടുന്നില്ല. ചില ദൈവശാസ്‌ത്രജ്ഞൻമാർ ഈ പദങ്ങളും ‘സാരാംശം’ ‘തത്വം’ എന്നിങ്ങനെയുളള മററു പല പദങ്ങളും തെററായി ദൈവത്തിനു ബാധകമാക്കിക്കൊണ്ട്‌ ദീർഘകാലം വാഗ്വാദങ്ങൾ നടത്തിയതിന്റെ ഫലമായിട്ടാണ്‌ ത്രിത്വത്തിനുളള നിർവ്വചനം ഉരുത്തിരിഞ്ഞു വന്നത്‌.”-(ന്യൂയോർക്ക്‌, 1965), പേ. 899.

The Oxford Companion to the Bible (Metzger and Coogan), pages 782-3: “Because the Trinity is such an important part of later Christian doctrine, it is striking that the term does not appear in the New Testament. Likewise, the developed concept of three coequal partnersin the Godhead found in later creedal formulations cannot be clearly detected within the confines of the [Bible] canon. … It is important to avoid reading the Trinity into places where it does not appear.”

ദി ഓക്സ്ഫോർഡ് കമ്പാനിയൻ ടു ദ ബൈബിളിൽ (മെറ്റ്സ്ജറും കൂഗനും), പേജുകൾ 782-3: “ത്രിത്വം പിൽക്കാല ക്രിസ്ത്യൻ സിദ്ധാന്തത്തിന്റെ വളരെ പ്രധാനപ്പെട്ട ഭാഗമായതിനാൽ, പുതിയ നിയമത്തിൽ ഈ പദം പ്രത്യക്ഷപ്പെടുന്നില്ല എന്നത് ശ്രദ്ധേയമാണ്. അതുപോലെ, പിൽക്കാല വിശ്വാസ രൂപീകരണങ്ങളിൽ കണ്ടെത്തിയ ദൈവത്വത്തിൽ മൂന്ന് തുല്യ പങ്കാളികൾ എന്ന വികസിത ആശയം വ്യക്തമായി കണ്ടെത്താൻ കഴിയില്ല.  [ബൈബിൾ] കാനോനിന്റെ പരിധികൾ. … ത്രിത്വം പ്രത്യക്ഷപ്പെടാത്ത സ്ഥലങ്ങളിൽ വായിക്കുന്നത് ഒഴിവാക്കേണ്ടത് പ്രധാനമാണ്.”

“ക്രിസ്തുവിന്റെ കൃപയാൽ നിങ്ങളെ വിളിച്ചവനെ വിട്ടു നിങ്ങൾ ഇത്രവേഗത്തിൽ വേറൊരു സുവിശേഷത്തിലേക്കു മറിയുന്നതു കൊണ്ടു ഞാൻ ആശ്ചര്യപ്പെടുന്നു. അതു വേറൊരു സുവിശേഷം എന്നല്ല, ചിലർ നിങ്ങളെ കലക്കി ക്രിസ്തുവിന്റെ സുവിശേഷം മറിച്ചുകളവാൻ ഇച്ഛിക്കുന്നു എന്നത്രേ.” (ഗലാത്യർ 1:6,7)