☛ അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നത്:
➦ ❝ഭൂതലത്തിൽ എങ്ങു കുടിയിരിപ്പാൻ അവൻ ഒരുത്തനിൽനിന്നു മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി, അവരുടെ നിവാസത്തിന്നു അതിരുകളും കാലങ്ങളും നിശചയിച്ചു. മനുഷ്യർ ദൈവത്തെ തപ്പിനോക്കി കണ്ടെത്തുമോ എന്നു വെച്ചു അവനെ അന്വേഷിക്കേണ്ടതിന്നു തന്നേ. അവൻ നമ്മിൽ ആർക്കും അകന്നിരിക്കുന്നവനല്ലതാനും. അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു.❞ (പ്രവൃ, 17:26-28). ➟ഗ്രീസിൻ്റ (𝐆𝐫𝐞𝐞𝐜𝐞) തലസ്ഥാന നഗരമായ അഥേനയിലെ (𝐀𝐭𝐡𝐞𝐧𝐬) എപ്പിക്കൂര്യരും സ്തോയിക്കരുമായ തത്വജ്ഞാനികളോട് പൗലൊസ് പറഞ്ഞതാണിത്. ➟അവസാനവാക്യം നോക്കുക: ➤❝അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു.❞ ➟വാക്യം ശ്രദ്ധിക്കുക: ❝അവരിൽ❞ (𝐢𝐧 𝐭𝐡𝐞𝐦) എന്ന് ബഹുവചനത്തിലല്ല; ➤❝അവനിൽ❞ (𝐢𝐧 𝐡𝐢𝐦) എന്ന് ഏകവചനത്തിലാണ് പറഞ്ഞിരിക്കുന്നത്. ➟ദൈവം സമനിത്യരും വ്യതിരിക്തരുമായ മൂന്നുപേരാണെങ്കിൽ, മൂവരിൽ ഏവനിനാണ് നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നത്❓ ➟ബൈബിൾ വെളിപ്പെടുത്തുന്ന ദൈവപ്രകൃതിയുടെ സവിശേഷതകൾപോലും അറിയാത്തവരാണ്, ദൈവം ഏകനല്ല; ത്രിത്വമാണെന്ന് പഠിപ്പിക്കുന്നത്:
➦ ഏകദൈവം: ❝അക്ഷയനും അദൃശ്യനും (1തിമൊ, 1:17) അനാദിയായും ശാശ്വതമായുമുള്ളവനും (സങ്കീ, 90:2) അമർത്യനും (1തിമൊ, 6:16) ആത്മാവും (യോഹ, 4:24; 2കൊരി, 3:17-18) ആകാശങ്ങളും ഭൂമിയും നിറഞ്ഞുനിൽക്കുന്നവനും (യിരെ, 23:24) ആരുമൊരുനാളും കാണാത്തവനും (1യോഹ, 4:12) കാണ്മാൻ കഴിയാത്തവനും (1തിമൊ, 6:16) എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും (വെളി, 15:7) ഗതിഭേദത്താൽ ആഛാദനമില്ലാത്തവനും (യാക്കോ, 1:17) മാറ്റമില്ലാത്തവനും (മലാ, 3:6) നമ്മുടെ ഹൃദയത്തെക്കാൾ വലിയവനുമായ ⟦നമ്മുടെ ചിന്തകൾക്കും വിചാരങ്ങൾക്കും യുക്തിക്കും ബുദ്ധിക്കും അതീതൻ⟧ (1യോഹ, 3:20) ഒരേയൊരു ദൈവമാണ് (Mónos Theós – The only God) നമുക്കുള്ളത്:❞ (യോഹ, 5:44). ➟ദൈവം അദൃശ്യനാണെന്നു മൂന്നുപ്രാവശ്യവും (കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27) ➟ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്നു രണ്ടുപ്രാവശ്യവും (യോഹ, 1:18; 1യോഹ, 4:12) ➟ദൈവത്തെ കാണ്മാൻ കഴിയില്ലെന്നു ഒരുപ്രാവശ്യവും പറഞ്ഞിട്ടുണ്ട്: (1തിമൊ, 6:16). ➤❝യിസ്രായേലിന്റെ ദൈവവും രക്ഷിതാവും ആയുള്ളോവേ, നീ മറഞ്ഞിരിക്കുന്ന ദൈവം ആകുന്നു സത്യം.❞ (യെശ, 45:15).
➦ താൻ ആകാശങ്ങളും ഭൂമിയും അഥവാ പ്രപഞ്ചം മുഴുവൻ നിറഞ്ഞുനില്ക്കുന്നവനാണന്നും സ്വർഗ്ഗം എൻ്റെ സിംഹാസനവും ഭൂമി എൻ്റെ പാദപീഠം ആണെന്നും ദൈവം പറയുന്നു: (യിരെ, 23:23,24; യെശ, 66:1). ➟ദൈവത്തെ ഒളിച്ച് എവിടെയും പോകാൻ കഴിയില്ലെന്നും സ്വർഗ്ഗത്തിൽ കയറിയാൽ അവിടെയും പാതാളത്തിൽ കിടക്ക വിരിച്ചാൽ അവിടെയും സമുദ്രത്തിന്റെ അറ്റത്തു ചെന്നാൽ അവിടെയും ദൈവമുണ്ടെന്നു ദാവീദ് പറയുന്നു: (139:7-10). ➟ദൈവം സ്വർഗ്ഗത്തിലും സ്വർഗ്ഗാധിസ്വർഗ്ഗത്തിലും അടങ്ങുകയില്ലെന്നു ജ്ഞാനികളിൽ ജ്ഞാനിയായിരുന്ന ശലോമോൻ പറയുന്നു: (1രാജാ, 8:27; 2ദിന, 2:6; 6:18). ➤❝അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു❞ എന്നാണ് പൗലൊസ് അഥേനരോട് പറഞ്ഞത്: (പ്രവൃ, 7:28). ➟അവനിലാണ് നാം ചരിക്കയും ഇരിക്കുകയും ചെയ്യുന്നതെന്നു പറഞ്ഞാൽ; ദൈവം പ്രപഞ്ചത്തിൽ ഉള്ളിൽ നിറഞ്ഞുനില്ക്കുന്നവനാണ് എന്നല്ല; സകലതും ദൈവത്തിൻ്റെ ഉള്ളിലാണ് സ്ഥിതി ചെയ്യുന്നതെന്നാണ്. ➟ദൈവസാന്നിധ്യം പ്രപഞ്ചംമുഴുവൻ ഉണ്ടെങ്കിലും, ദൈവം തൻ്റെ സൃഷ്ടിയെ ആശ്രയിച്ചല്ല; സൃഷ്ടികൾ ദൈവത്തെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ➟മൂന്നു വ്യത്യസ്ത വ്യക്തികളുടെ ഉള്ളിൽ സ്ഥിതിചെയ്യുന്ന ഒരു പ്രപഞ്ചത്തെക്കുറിച്ച് നിങ്ങൾ ചിന്തിച്ചുനോക്കിയിട്ടുണ്ടോ❓ ➟മനുഷ്യരുടെ ബുദ്ധിയെയും യുക്തിയെയും വെല്ലുവിളിക്കുന്ന ദുരുപദേശങ്ങളാണ് പലരും പഠിപ്പിക്കുന്നത്. ➤❝അവരിൽ❞ (𝐢𝐧 𝐭𝐡𝐞𝐦) എന്ന് ബഹുവചനത്തിലല്ല; ➤❝അവനിൽ❞ (𝐢𝐧 𝐡𝐢𝐦) അല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതെന്ന് ഏകവചനത്തിലാണ് പറഞ്ഞിരിക്കുന്നത്. ➟ദൈവം സമനിത്യരായ മൂന്നു വ്യത്യസ്ത വ്യക്തിയാണെങ്കിൽ, മൂവരിൽ ആരുമൊരുനാളും കാണാത്ത കാണ്മാൻ കഴിയാത്ത സർവ്വവ്യാപിയായ ദൈവം ആരാണെന്നു പറയും❓
➦ ദൈവം പ്രപഞ്ചം മുഴുവൻ നിറഞ്ഞുനില്ക്കയാണ് അല്ലെങ്കിൽ, പ്രപഞ്ചത്തിനുള്ളിലാണ് സ്ഥിതിചെയ്യുന്നതെന്ന് പറഞ്ഞാലുള്ള കുഴപ്പം എന്താണെന്നറിയാമോ❓ ➟സ്രഷ്ടാവായ ദൈവം സൃഷ്ടിയെ ആശ്രയിച്ചാണ് നില്നില്ക്കുന്നതെന്ന് വരും. ➟എന്നാൽ അങ്ങനെയല്ല; ദൈവം ഒന്നിൽനിന്നും ഒന്നും ആദേയം ചെയ്യുന്നവനോ, ആരെയും ആശ്രയിക്കുന്നവനോ അല്ല; സ്വയം നിലനില്ക്കുന്നവനാണ്. ➟സർവ്വപ്രപഞ്ചവും സ്ഥിതിചെയ്യുന്നതും സകലവും ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതും പ്രപഞ്ചത്തെക്കാൾ വലിയവനായ ദൈവത്തിനുള്ളിലാണ്. ➟അവനെ ആശ്രയിച്ചാണ് സകലവും നില്ക്കുന്നത്. ➤❝ട്രിനിറ്റിയുടെ വിശ്വാസത്തിൽ ദൈവമെന്നു പറഞ്ഞാൽ സമനിത്യരും വ്യതിരിക്തരുമായ മൂന്നുപേരാണ്. പിതാവല്ല പുത്രൻ; പുത്രനല്ല പരിശുദ്ധാത്മാവ്; പരിശുദ്ധാത്മാവല്ല പിതാവ്. ➟സമനിത്യരും വ്യത്യസ്തരുമായ മൂന്നുപേരുടെ ഉള്ളിൽ സ്ഥിതിചെയ്യുന്ന ഇക്കാണുന്ന ഒരു പ്രപഞ്ചത്തെക്കുറിച്ചു നിങ്ങളൊന്നു ചിന്തിച്ചുനോക്കിക്കേ. ➟ദൈവാത്മാവുള്ളവർ മാത്രം ചിന്തിച്ചാൽ മതി. അല്ലാതുള്ളവർക്ക് മൂന്നല്ല, മുന്നൂറ് പേരുടെ ഉള്ളിലാണ് പ്രപഞ്ചം സ്ഥിതിചെയ്യുന്നതെന്ന് പറഞ്ഞാലും അംഗീകരിക്കും. ➟ഒപ്പം, പ്രപഞ്ചത്തെക്കാൾ വലിയവനും അദൃശ്യനുമായ മൂന്നു ദൈവങ്ങളിൽ അല്ലെങ്കിൽ വ്യക്തികളിൽ ഒരാളാണ് ഭൂമിയിൽവന്ന് ക്രൂശിൽ മരിച്ചതെന്നുകൂടി ചിന്തിച്ചാൽ, അതോടെ ത്രിത്വവിശ്വാസം സമാധിയാകും.❞ ➟അദൃശ്യനായ ഏകദൈവം മനുഷ്യരെപ്പോലെ വ്യക്തിയാണെന്നോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ ബൈബിൾ പഠിപ്പിക്കുന്നില്ല. ➟അതൊക്കെ ദുരുപദേശത്തിൻ്റെ ഭാഗമായി പലരും മെനഞ്ഞെടുത്ത പൊട്ടക്കഥകളാണ്. ➟ദൈവത്തിന് വെളിപ്പാടുകൾ (𝐦𝐚𝐧𝐢𝐟𝐞𝐬𝐭𝐚𝐭𝐢𝐨𝐧𝐬) അഥവാ, പ്രത്യക്ഷതകളാണുള്ളത്. ➟അദൃശ്യനായ ഏകദൈവത്തിൻ്റെ പ്രത്യക്ഷതകളെയാണ് പഴയപുതിയനിയമങ്ങളിൽ ഭക്തന്മാർ കണ്ടത്. ➤❝നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ.❞ (1തിമൊ, 1:17). [കാണുക: ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]
☛ ഉപായിയായ സർപ്പത്തിൻ്റെ ചതി:
➦ കൊരിന്ത്യലേഖനത്തിലൂടെ പൗലൊസ് തൻ്റെയൊരു ആശങ്ക പങ്കുവെച്ചിട്ടുണ്ട്: ➤❝ഞാൻ നിങ്ങളെക്കുറിച്ചു ദൈവത്തിന്റെ എരിവോടെ എരിയുന്നു; ഞാൻ ക്രിസ്തു എന്ന ഏകപുരുഷനു നിങ്ങളെ നിർമ്മലകന്യകയായി ഏല്പിപ്പാൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു. എന്നാൽ സർപ്പം ഹവ്വയെ ഉപായത്താൽ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സു ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ടു വഷളായിപ്പോകുമോ എന്നു ഞാൻ ഭയപ്പെടുന്നു.❞ (2കൊരി, 11:2-3). ➟പൗലൊസ് ഭയപ്പെട്ടത് വെറുതയല്ല. ➤❝നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു❞ എന്ന രണ്ടാം സങ്കീർത്തനത്തിലെ പ്രവചനം, വാഗ്ദത്ത സന്തതിയായ യിസ്രായേലിനെക്കുറിച്ചാണ്. ➟ക്രിസ്തുവിലൂടെ അത് യിസ്രായേലിന് നിവൃത്തിയായ കാര്യം പൗലൊസ് അപ്പൊസ്തലൻ സ്ഫടികസ്ഫുടം വ്യക്തമാക്കിയിട്ടുണ്ട്. (പ്രവൃ, 13:32-33 ⁃⁃ പ്രവൃ, 3:25). ➟എന്നാൽ അവൻ്റെ ഭയംപോലെ നാലാം നൂറ്റാണ്ടിലെ രണ്ട് സുനഹദോസുകളിലൂടെ ഉപായിയായ സർപ്പം പണി പറ്റിച്ചു. ➟നിഖ്യാസുനഹദോസ് ആ പ്രവചനം ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവിൽ ആരോപിച്ചുകൊണ്ട്, അവനെ സർവ്വലോകങ്ങൾക്കുമുമ്പെ സത്യദൈവത്തിൽ നിന്നു ജനിച്ച മറ്റൊരു സത്യദൈവം ആക്കി. ➤❝ഒരു ജനിപ്പിച്ച സത്യദൈവം, ഒരു ജനിച്ച സത്യദൈവം, ജനിപ്പിച്ച ദൈവത്തിൽനിന്നും ജനിച്ച ദൈവത്തിൽനിന്നും പുറപ്പെട്ട മൂന്നാമത്തെ ഒരു സത്യദൈവം; അതാണ് ട്രിനിറ്റി വിശ്വാസം.❞ ➟ഏകസത്യദൈവത്തെ ബഹുദൈവമാക്കാനും ഒന്നാം കല്പനയെ ലംഘിപ്പിച്ചുകൊണ്ട് എല്ലാവനെയും നരകത്തിലേക്ക് കെട്ടിയെടുക്കാനുമായി, നാലാം നൂറ്റാണ്ടിൽ ഉപായിയായ സർപ്പം സഭയിൽ നുഴയിച്ചുകയറ്റിയതാണ് ട്രിനിറ്റിയെന്ന ഉപദേശം. ➟നിഖ്യാകോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസുകൾക്ക് മുമ്പും പിമ്പുമുള്ള സഭയുടെ ചരിത്രം പരിശോധിച്ചാൽ, പൗലൊസ് പറഞ്ഞ ക്രിസ്തുവിൻ്റെ നിർമ്മല കാന്തയെയും വഷളായിപ്പോയ കാന്തയെയും വേർതിരിച്ച് കാണാൻ കഴിയും. ➟സർപ്പത്തിൻ്റെ വഞ്ചന ത്രിത്വത്തിൽ തീർന്നില്ല: ➤❝ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ (𝐌𝐚𝐧)ക്രിസ്തുയേശു തന്നേ.❞ (1തിമൊ, 2:5-6 ⁃⁃ 1കൊരി, 8:6; യോഹ, 17:3; 1യോഹ, 5:20). ➟നമുക്ക് പിതാവായ ഒരേയൊരു ദൈവമേയുള്ളു. ഇത് പഴയപുതിയനിയമങ്ങൾ അസന്ദിഗ്ദ്ധമായി വ്യക്തമാക്കുന്ന വസ്തുതതയാണ്: (ആവ, 4:39; 32:39; 2രാജാ, 19:15; 19:19; യോഹ, 5:44; 17:3; 1കൊരി, 8:6). ➤[കാണുക: ദൈവം ഒരുത്തൻ മാത്രം, യഹോവ ഒരുത്തൻ മാത്രം, ദൈവത്തിനു് സമനായും സദൃശനായും ആരുമില്ല]
➦ നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ വഹിച്ചുകൊണ്ട് ക്രൂശിൽ മരിച്ച മനുഷ്യനായ ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണെന്നും ബൈബിൾ വ്യക്തമാക്കുന്നു: (1തിമൊ, 2:6 ⁃⁃ 3:15-16). ➟യെഹൂദന്മാർ അധർമ്മികളുടെ കയ്യാൽ ക്രൂശിച്ച മനുഷ്യനായ ക്രിസ്തുയേശുവിനെ മരണത്തിൽനിന്ന് ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത് പിതാവായ ഏകദൈവമാണ്: (പ്രവൃ, 2:23-24; 2:36; 5:31). ➟ഇതാണ് ബൈബിൾ വെളിപ്പെടുത്തുന്ന വസ്തുത. ➟എന്നാൽ നാലാം നൂറ്റാണ്ടുമുതൽ ദൈവം സമനിത്യരായ മൂന്നു വ്യക്തിയാണെന്ന് പഠിപ്പിച്ചിരുന്നവർ, ഇപ്പോൾ പിതാവായ സത്യേകദൈവത്തെ പടിയടച്ച് പിണ്ഡം വെച്ചിട്ട്, ഒരേയൊരു സത്യദൈവം പിതാവാണെന്നും (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) താൻ മനുഷ്യനാണെന്നും (𝐌𝐚𝐧) പഠിപ്പിച്ച ദൈവപുത്രനായ യേശുവിനെ തൽസ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കയാണ്: (യോഹ, 17:3 ⁃⁃ യോഹ, 8:40). ➤❝യേശു മാത്രമാണ് ദൈവം, യേശു മാത്രം ആരാധനയ്ക്ക് യോഗ്യൻ❞ എന്നൊക്കെയാണ് ഇപ്പോഴവർ പഠിപ്പിക്കുന്നത്. ➤❝ദൈവം ഒരുത്തൻ മാത്രമാണെന്നും (𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝) പിതാവ് മാത്രമാണ് സത്യദൈവമെന്നും (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) പിതാവ് എന്നെക്കാൾ വലിയവനാണെന്നും ഞാൻ മനുഷ്യനാണെന്നും,\ എനിക്കു സ്വതേ ഒന്നും ചെയ്യാൻ കഴിയില്ലെന്നും❞ ക്രിസ്തു പഠിപ്പിക്കുമ്പോൾ, ❝യേശു മാത്രം ദൈവം, യേശു മാത്രം ആരാധനയ്ക്ക് യോഗ്യൻ❞ എന്ന് പഠിപ്പിക്കുന്നത് എത്രവലിയ വഞ്ചനയാണ്❓ (യോഹ, 5:44; യോഹ, 17:3 ⁃⁃ യോഹ, 14:28; യോഹ, 8:40; യോഹ, 5:30). ➤[കാണുക: ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?, എൻ്റെ ദൈവം, എൻ്റെ പിതാവ്, പൗലൊസിൻ്റെ ദൈവം, യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവും]
➦ പഴയനിയമത്തിലെ ദൈവം യഹോവ, പുതിയനിമത്തിലെ ദൈവം യേശു എന്നു പഠിപ്പിക്കുന്ന മറ്റൊരു ദുരുപദേശവും നിങ്ങൾക്ക് സോഷ്യൽമീഡിയയിൽ കാണാൻ കഴിയും. ➟ഇതൊക്കെ ഉപായിയായ സർപ്പത്തിൻ്റെ വഞ്ചനയല്ലാതെ മറ്റെന്താണ്❓ ❝ഉപായിയായ സർപ്പം ജയിച്ചു; ട്രിനിറ്റി തോറ്റു.❞ ➤[ട്രിനിറ്റി പണ്ഡിതന്മാരുടെ വീഡിയോ കാണുക: ജീവനുള്ള സത്യദൈവം യേശുക്രിസ്തു മാത്രം, യേശുമാത്രം ദൈവം, യേശു അല്ലാതെ ഒരു ദൈവമില്ല, യേശു മാത്രം ദൈവം, ആരാധനയ്ക്ക് യോഗ്യൻ യേശു മാത്രം]. ➟അപ്പോൾ ഏകസത്യദൈവമായ പിതാവ് (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) ആരായി❓ (Joh, 17:3)
☛ ദൈവത്തിൻ്റെ സംയുക്ത നാമങ്ങൾ:
➦ The Compound Names: ❝El, Elohim, and Elohe❞
𝟏.𝐄𝐥 𝐁𝐞𝐭𝐡𝐞𝐥 ⁃⁃ ഏൽ-ബേഥേൽ (God of Bethel) ഉല്പ, 35:7,
𝟐. El Elyon ⁃⁃ അത്യുന്നതനായ ദൈവം (The most high God) ഉല്പ, 14:18,
𝟑. El Emunah ⁃⁃ വിശ്വസ്തനായ ദൈവം (The Faithful God) ആവ, 7:9,
𝟒. El Gibbor ⁃⁃ വീരനാം ദൈവം (Mighty God) യെശ, 10:21,
𝟓. El Ha-Kavodh ⁃⁃ മഹത്വത്തിന്റെ ദൈവം (The God of Glory) സങ്കീ 29:3,
𝟔. El Hay ⁃⁃ ജീവനുള്ള ദൈവം (The Living God) യോശു, 3:10,
𝟕. El Hayyay ⁃⁃ എൻ്റെ ജീവൻ്റെ ദൈവം (God of My Life) സങ്കീ, 42:8,
𝟖. El Kana ⁃⁃ തീക്ഷ്ണതയുള്ള ദൈവം (Jealous God) പുറ, 20:5,
𝟗. El Kano ⁃⁃ തീക്ഷ്ണതയുള്ള ദൈവം (Jealous God) യോശു, 24:19,
𝟏𝟎. El Maelekhi ⁃⁃ എന്റെ ദൈവവും രാജാവും (God My King) സങ്കീ, 68:24.
𝟏𝟏. El Marom ⁃⁃ അത്യുന്നതദൈവം (God Most High) മീഖാ, 6:6,
𝟏𝟐. El Nekamot ⁃⁃ പ്രതികാരം ചെയ്യുന്ന ദൈവം (God that Avengeth) സങ്കീ, 18:47,
𝟏𝟑. El Nosee ⁃⁃ ക്ഷമ കാണിക്കുന്ന ദൈവം (God that Forgave) സങ്കീ, 99:8,
𝟏𝟒. El Rai ⁃⁃ എന്നെ കാണുന്ന ദൈവം (God Sees Me) ഉല്പ, 16:13,
𝟏𝟓. El sali ⁃⁃ എന്റെ പാറയായ ദൈവം (God My Rock) സങ്കീ, 42:9
𝟏𝟔. El Shaddai ⁃⁃ സർവശക്തിയുള്ള ദൈവം (Almighty God) ഉല്പ, 17:1,
𝟏𝟕. El Simkhat Gili ⁃⁃ എന്റെ പരമാനന്ദമായ ദൈവം (God My Exceeding Joy) സങ്കീ, 43:4.
𝟏𝟖. 𝐄𝐥 𝐄𝐥𝐨𝐡𝐞 𝐘𝐢𝐬𝐫𝐚𝐞𝐥 ⁃⁃ ഏൽ-എലോഹേ-യിസ്രായേൽ (God, the God of Israel) ഉല്പ, 33:20.
𝟏𝟗. 𝐄𝐥𝐨𝐡𝐢𝐦 𝐁𝐚𝐬𝐡𝐚𝐦𝐚𝐲𝐢𝐦 ⁃⁃ സ്വർഗ്ഗത്തിലെ ദൈവം (God in Heaven) യോശു, 2:11,
𝟐𝟎. Elohim K’ddshim ⁃⁃ പരിശുദ്ധദൈവം (Holy God) യോശു, 24:19,
𝟐𝟏. Elohim Machase Lanu ⁃⁃ ദൈവം നമുക്കു സങ്കേതം (God Our Refuge) സങ്കീ, 62:8,
𝟐𝟐. Elohim Ozer Li ⁃⁃ ദൈവം എന്റെ സഹായകൻ (God My Helper) സങ്കി, 54:4,
𝟐𝟑. Elohim Shophtim Ba-aretz ⁃⁃ ഭൂമിയിൽ ന്യായംവിധിക്കുന്ന ദൈവം (God that Judges in the Earth) സങ്കീ, 58:11,
𝟐𝟒. Elohim Tzva’ot ⁃⁃ സൈന്യങ്ങളുടെ ദൈവം (God of Hosts) സങ്കീ, 80:7,
𝟐𝟓. 𝐄𝐥𝐨𝐡𝐞𝐧𝐮 𝐎𝐥𝐚𝐦 ⁃⁃ എന്നും എന്നേക്കും നമ്മുടെ ദൈവം (Our Everlasting God) സങ്കീ, 48:14.
𝟐𝟔. 𝐄𝐥𝐨𝐡𝐞 𝐊𝐡𝐚𝐬𝐝𝐝𝐢 ⁃⁃ എൻ്റെ ദയയുടെ ദൈവം (The God of My Mercy) സങ്കീ, 59:10,
𝟐𝟕. Elohe Mauzi ⁃⁃ എന്റെ ശരണമായ ദൈവം (God of My Strength) സങ്കീ, 43:2,
𝟐𝟖. Elohe Tshuati ⁃⁃ എന്റെ രക്ഷയുടെ ദൈവം(God of My Salvation) സങ്കീ, 51:14,
𝟐𝟗. Elohe Tzadeki ⁃⁃ എന്റെ നീതിയായ ദൈവം (God of My Righteousness) സങ്കീ, 4:1,
𝟑𝟎. Elohe Yakov ⁃⁃ യാക്കോബിൻ ദൈവം (God of Jacob) സങ്കീ, 20:1,
𝟑𝟏. Elohe Yishi ⁃⁃ എന്റെ രക്ഷയുടെ ദൈവം (God of My Salvation) സങ്കീ, 18:46,
𝟑𝟐. Elohe Yisrael ⁃⁃ യിസ്രായേലിന്റെ ദൈവം (God of Israel) സങ്കീ, 59:5.
➦ The Compound Names Yehovah:
𝟏. Yehovah Bore ⁃⁃ സ്രഷ്ടാവായ യഹോവ (The LORD Creator) യെശ, 40:28,
𝟐. Yehovah Elohe ⁃⁃ എൻ്റെ ദൈവമായ യഹോവ (The LORD My God) സങ്കീ, 18:28,
𝟑. Yehovah Eli ⁃⁃ യഹോവ എൻ്റെ ദൈവം (The Lord is my God) സങ്കീ, 18:2,
𝟒. Yehovah Elyon ⁃⁃ അത്യുന്നതനായ യഹോവ (The LORD Most High) സങ്കീ, 7:17,
𝟓. Yehovah Gibbor Milkhamah ⁃⁃ യുദ്ധവീരനായ യഹോവ (The LORD Mighty In Battle) സങ്കീ, 24:8,
𝟔. Yehovah Maginnenu ⁃⁃ നമ്മുടെ പരിചയായ യഹോവ (The LORD Our Defense) സങ്കീ, 89:18,
𝟕. Yehovah Goelekh ⁃⁃ നിന്റെ വീണ്ടെടുപ്പുകാരനായ യഹോവ (The LORD thy Redeemer) യെശ, 44:24,
𝟖. Yehovah Hashophet ⁃⁃ ന്യായാധിപനായ യഹോവ (The LORD the Judge) ന്യായാ, 11:27,
𝟗. Yehōvah Immeka ⁃⁃ യഹോവ നിന്നോടുകൂടെ ഉണ്ടു (The LORD is with You) ന്യായാ, 6:12,
𝟏𝟎. Yehovah Izuz gibbor ⁃⁃ ബലവാനും വീരനുമായ യഹോവ (The LORD Strong and Mighty) സങ്കീ, 24:8,
𝟏𝟏. Yehōvah-yire ⁃⁃ യഹോവ-യിരേ⁃⁃യഹോവ കരുതും (The LORD Shall Provide) ഉല്പ, 22:14,
𝟏𝟐. Yehovah Kanna Shemo ⁃⁃ യഹോവയുടെ നാമം തീക്ഷ്ണൻ എന്നാകുന്നു (The LORD Whose Name Is Jealous) പുറ, 34:14,
𝟏𝟑. Yehovah Keren-Yishi ⁃⁃ എന്റെ രക്ഷയായ കൊമ്പ് (The LORD the Horn of My Salvation) സങ്കീ, 18:2,
𝟏𝟒. Yehovah Makhsi ⁃⁃ യഹോവ എന്റെ സങ്കേതം (The LORD My Refuge) സങ്കീ, 91:9,
𝟏𝟓. Yehovah Mageni ⁃⁃ യഹോവ എൻ്റെ പരിച (The LORD is my Buckler) സങ്കീ, 18:2,
𝟏𝟔. Yehovah Makkeh ⁃⁃ ദണ്ഡിപ്പിക്കുന്ന യഹോവ (The LORD that Smiteth) യെഹെ, 7:9,
𝟏𝟕. Yehovah Mauzzam ⁃⁃ യഹോവ അവലുടെ ബലം (The LORD Their Strength) സങ്കീ, 37:39,
𝟏𝟖. Yehovah Mauzzi ⁃⁃ യഹോവ എൻ്റെ കോട്ട (The LORD My Fortress) യിരെ, 16:19,
𝟏𝟗. Yehovah Ha-Melech ⁃⁃ രാജാവായ യഹോവ (The LORD the King) സങ്കീ, 98:6,
𝟐𝟎. Yehovah Melech Olam ⁃⁃ യഹോവ എന്നെന്നേക്കും രാജാവ് (The LORD King Forever) സങ്കീ, 10:16,
𝟐𝟏. Yehovah Mephalti ⁃⁃ യഹോവ എന്റെ രക്ഷകൻ (The LORD My Deliverer) സങ്കീ, 18:2,
𝟐𝟐. Yehdvah Mekaddishkem ⁃⁃ നിങ്ങളെ ശുദ്ധീകരിക്കുന്ന യഹോവ (The LORD that Sanctifies You) പുറ, 31:13,
𝟐𝟑. Yehovah Metsudhati ⁃⁃ യഹോവ എൻ്റെ കോട്ട (The LORD My Fortress) സങ്കീ, 18:2,
𝟐𝟒. Yehovah Misgabbi ⁃⁃ എന്റെ ഉന്നത ഗോപുരം (The LORD My High Tower) സങ്കീ, 18:2,
𝟐𝟓. Yehovah Moshiekh ⁃⁃ യഹോവ നിന്റെ രക്ഷിതാവ് (The LORD Your Savior) യെശ, 49:26,
𝟐𝟔. Yehovah Nissi ⁃⁃ യഹോവ നിസ്സി ⁃⁃ യഹോവ എന്റെ കൊടി (The LORD My Banner) പുറ, 17:15,
𝟐𝟕. Yehovah Oree ⁃⁃ യഹോവ എന്റെ വെളിച്ചം (The LORD My Light) സങ്കീ, 27:1,
𝟐𝟖. Yehovah Uzzi ⁃⁃ യഹോവ എന്റെ ബലം (The LORD My Strength) സങ്കീ, 28:7,
𝟐𝟗. Yehovah Rophe ⁃⁃ സൌഖ്യമാക്കുന്ന യഹോവ (The LORD (our) Healer) പുറ, 15:26,
𝟑𝟎. Yehdvah Roi ⁃⁃ യഹോവ എന്റെ ഇടയൻ (The LORD My Shepherd) സങ്കീ, 23:1,
𝟑𝟏. Yehdvah Tzebaot ⁃⁃ സൈന്യങ്ങളുടെ യഹോവ (The LORD hosts) 1ശമൂ, 1:3,
𝟑𝟐. Yehovah sali ⁃⁃ യഹോവ എൻ്റെ ശൈലം (The LORD is my rock) സങ്കീ, 18:2,
𝟑𝟑. Yehōvah Shalom ⁃⁃ യഹോവ ശലോം ⁃⁃ യഹോവ സമാധാനം (The LORD (our) Peace) ന്യായാ, 6:24,
𝟑𝟒. Yehovah Shammah ⁃⁃ യഹോവ ശമ്മാ ⁃⁃ യഹോവ അവിടെ (The LORD Is There) യെഹെ, 48:35,
𝟑𝟓. Yehovah Tzidkenu ⁃⁃ യഹോവ നമ്മുടെ നീതി (The LORD Our Righteousness) യിരെ, 23:6,
𝟑𝟔. Yehdvah Tzuri ⁃⁃ യഹോവ എൻ്റെ ബലം (പാറ) (The LORD My Strength) സങ്കീ, 19:14.
☛ സുവിശേഷവും രക്ഷയും:
❶ ഏകദൈവത്തെയും മദ്ധ്യസ്ഥനും മുവിലയുമായി തന്നെത്താൻ ഏല്പിച്ചുകൊടുത്ത മനുഷ്യനായ ക്രിസ്തുയേശുവിനെയും അറിയുക എന്നതാണ്, സകലമനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിൻ്റെ പരിജ്ഞാനത്തിൽ എത്തുവാനും ദൈവം ഇച്ഛിക്കുന്ന വസ്തുത:
➦ ❝ദൈവം സകലമനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുന്നു. ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ. തക്കസമയത്തു അറിയിക്കേണ്ടിയ ഈ സാക്ഷ്യത്തിന്നായി ഞാൻ പ്രസംഗിയും അപ്പൊസ്തലനുമായി – ഭോഷ്കല്ല, പരമാർത്ഥം തന്നേ പറയുന്നു – ജാതികളെ വിശ്വാസവും സത്യവും ഉപദേശിപ്പാൻ നിയമിക്കപ്പെട്ടിരിക്കുന്നു.❞ (1തിമൊ, 1 2:4-7). ഇഥാണ് യഥാർത്ഥ സുവിശേഷം. [കാണുക: ദൈവത്തിൻ്റെ ഇച്ഛ]
❷ സത്യദൈവവും നിത്യജീവനും:
➦ ❝ദൈവപുത്രൻ വന്നു എന്നും സത്യദൈവത്തെ അറിവാൻ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു; നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു. അവൻ (പിതാവ്) സത്യദൈവവും നിത്യജീവനും ആകുന്നു.❞ (1യോഹ, 5:20). [കാണുക: സത്യദൈവവും നിത്യജീവനും ആരാണ്?]
❝ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.❞ (യോഹ, 17:3 – 1കൊരി, 8:6). [കാണുക: നിത്യജീവൻ]
❸ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയാലുള്ള ദാനവുമാണ് മനുഷ്യൻ്റെ രക്ഷ:
➦ ❝എന്നാൽ ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.❞ (റോമ, 5:15).
➦ ❝കര്‍ത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്നു നാം വിശ്വസിക്കുന്നതു പോലെ അവരും വിശ്വസിക്കുന്നു.❞ (പ്രവൃ, 15:11)
❹ ദൈവം തൻ്റെ ക്രിസ്തുവിലൂടെയാണ് സുവിശേഷത്തിനു് അടിസ്ഥാനമിട്ടത്:
➦ ❝ക്രിസ്തു നമ്മുടെ പാപങ്ങൾക്കു വേണ്ടി തിരുവെഴുത്തുകളിൻ പ്രകാരം മരിച്ചു അടക്കപ്പെട്ടു തിരുവെഴുത്തുകളിൻ പ്രകാരം മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റു.❞ (1കൊരി, 15:3-4).
➦ ❝യേശുവിനെ കർത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും.❞ (റോമ, 10:9)
➦ ❝ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക. അതു ആകുന്നു സുവിശേഷം.❞ (1തിമൊ, 2:8).
❺ സാത്താൻ്റെ അധികാരത്തിൽനിന്ന് ജീവനുള്ള ദൈവത്തിങ്കലേക്ക് തിരിക്കുന്നതാണ് സുവിശേഷം:
➦ ❝അവർക്കു പാപമോചനവും എന്നിലുള്ള വിശ്വാസത്താൽ ശുദ്ധീകരിക്കപ്പെട്ടവരുടെ ഇടയിൽ അവകാശവും ലഭിക്കേണ്ടതിന്നു അവരുടെ കണ്ണു തുറപ്പാനും അവരെ ഇരുളിൽനിന്നു വെളിച്ചത്തിലേക്കും സാത്താന്റെ അധികാരത്തിൽ നിന്നു ദൈവത്തിങ്കലേക്കും തിരിപ്പാനും ഞാൻ ഇപ്പോൾ നിന്നെ അവരുടെ അടുക്കൽ അയക്കുന്നു എന്നു കല്പിച്ചു.❞ (പ്രവൃ, 26:18)
➦ ❝പുരുഷന്മാരേ, നിങ്ങൾ ഈ ചെയ്യുന്നതു എന്തു? ഞങ്ങൾ നിങ്ങളോടു സമസ്വഭാവമുള്ള മനുഷ്യർ അത്രെ; നിങ്ങൾ ഈ വ്യർത്ഥകാര്യങ്ങളെ വിട്ടു, ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ ജീവനുള്ള ദൈവത്തിങ്കലേക്കു തിരിയേണം എന്നുള്ള സുവിശേഷം ഞങ്ങൾ നിങ്ങളോടു അറിയിക്കുന്നു.❞ (പ്രവൃ, 14:15 – പ്രവൃ, 15:19; പ്രവൃ, 20:21; പ്രവൃ, 26:20; 1തെസ്സ, 1:9)
❺ സുവിശേഷം അറിയിക്കുന്നത് പരിശുദ്ധാത്മാവിനാലും യേശുക്രിസ്തുവിൻ്റെ നാമത്തിലുമാണ്:
➦ ❝സ്വർഗ്ഗത്തിൽ നിന്നു അയച്ച പരിശുദ്ധാത്മാവിനാൽ നിങ്ങളോടു സുവിശേഷം അറിയിച്ചവർ അതു ഇപ്പോൾ നിങ്ങളെ ഗ്രഹിപ്പിച്ചിരിക്കുന്നു. അതിലേക്കു ദൈവദൂതന്മാരും കുനിഞ്ഞുനോക്കുവാൻ ആഗ്രഹിക്കുന്നു.❞ (1പത്രൊ, 1:12 →1തെസ്സ, 1:5).
➦ ❝പിന്നെ അവൻ യെരൂശലേമിൽ അവരുമായി പെരുമാറുകയും കർത്താവിന്റെ നാമത്തിൽ പ്രാഗത്ഭ്യത്തോടെ പ്രസംഗിക്കയും ചെയ്തു പോന്നു.❞ (പ്രവൃ, 9:28 – പ്രവൃ, 4:17;പ്രവൃ, 4:18;പ്രവൃ, 5:40;പ്രവൃ, 9:27).).
➦ ❝ദൈവരാജ്യത്തെയും യേശുക്രിസ്തുവിന്റെ നാമത്തെയും കുറിച്ചുള്ള സുവിശേഷം.❞ (പ്രവൃ, 8:12)
❻ സുവിശേഷത്താൽ ദൈവം ദാനമായി നല്കുന്നതാണ് ആത്മസ്നാനം:
➦ ❝നിങ്ങൾക്കു ആത്മാവു ലഭിച്ചതു ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാലോ വിശ്വാസത്തിന്റെ പ്രസംഗം കേട്ടതിനാലോ?❞ (ഗലാ, 3:2 →ഗലാ, 3:3;ഗലാ, 3:5;റോമ, 8:23;എഫെ, 2:22).
➦ ❝ഈ വാക്കുകളെ പത്രൊസ് പ്രസ്താവിക്കുമ്പോൾ തന്നേ വചനം കേട്ട എല്ലാവരുടെ മേലും പരിശുദ്ധാത്മാവു വന്നു.❞ (പ്രവൃ, 10:44 →പ്രവൃ, 10:38-44;പ്രവൃ, 10:44 →പ്രവൃ, 11:15-16).
❼ ആത്മസ്നാനത്താലാണ് ജീവപ്രാപ്തിക്കുള്ള മാനസാന്തരവും രക്ഷയും ഉണ്ടാകുന്നത്:
➦ ❝നീയും നിന്റെ ഗൃഹം മുഴുവനും രക്ഷിക്കപ്പെടുവാനുള്ള വാക്കുകളെ (വചനങ്ങൾ) അവൻ നിന്നോടു സംസാരിക്കും എന്നു ദൂതൻ പറഞ്ഞു എന്നും ഞങ്ങളോടു അറിയിച്ചു. ഞാൻ സംസാരിച്ചു തുടങ്ങിയപ്പോഴേക്കു പരിശുദ്ധാത്മാവു ആദിയിൽ നമ്മുടെമേൽ എന്നപോലെ അവരുടെ മേലും വന്നു. അപ്പോൾ ഞാൻ: യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു; നിങ്ങൾക്കോ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്നു കർത്താവു പറഞ്ഞ വാക്കു ഓർത്തു. ആകയാൽ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ചവരായ നമുക്കു തന്നതുപോലെ അതേ ദാനത്തെ അവർക്കും ദൈവം കൊടുത്തു എങ്കിൽ ദൈവത്തെ തടുപ്പാൻ തക്കവണ്ണം ഞാൻ ആർ? അവർ ഇതു കേട്ടപ്പോൾ മിണ്ടാതിരുന്നു: അങ്ങനെ ആയാൽ ദൈവം ജാതികൾക്കും ജീവപ്രാപ്തിക്കായി മാനസാന്തരം നല്കിയല്ലോ എന്നു പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തി.❞ (പ്രവൃ, 11:14-18).
❽ സുവിശേഷത്താൽ ലഭിക്കുന്ന ആത്മാവിനാൽ കൃപയാൽ ലഭിക്കുന്നതാണ് വിശ്വാസം:
➦ ❝ഞാൻ വിശ്വസിച്ചു, അതുകൊണ്ടു ഞാൻ സംസാരിച്ചു” എന്നു എഴുതിയിരിക്കുന്നതു പോലെ വിശ്വാസത്തിന്റെ അതേ ആത്മാവു ഞങ്ങൾക്കുള്ളതിനാൽ ഞങ്ങളും വിശ്വസിക്കുന്നു അതുകൊണ്ടു സംസാരിക്കുന്നു.❞ (2കൊരി, 4:13).
➦ ❝കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു.❞ (എഫെ, 2:8 →എഫെ, 2:5).
➦ ❝വിശ്വാസം കേൾവിയാലും കേൾവി ക്രിസ്തുവിന്റെ വചനത്താലും വരുന്നു.❞ (റോമ, 10:17)
❾ സുവിശേഷത്താൽ ലഭിക്കുന്ന ആത്മാവിനാലാണ് യേശുവിനെ കർത്താവെന്ന് വിശ്വസിക്കുന്നത്:
➦ ❝പരിശുദ്ധാത്മാവിൽ അല്ലാതെ യേശു കർത്താവു എന്നു പറവാൻ ആർക്കും കഴികയുമില്ല എന്നു ഞാൻ നിങ്ങളെ ഗ്രഹിപ്പിക്കുന്നു.❞ (1കൊരി, 12:3)
❿ കാരാഗൃഹപ്രമാണിയുടെ പ്രസിദ്ധമായ ചോദ്യം:
➦ ❝യജമാനന്മാരേ, രക്ഷ പ്രാപിപ്പാൻ ഞാൻ എന്തു ചെയ്യേണം? (പ്രവൃ, 16:30).
➦ ❝കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും❞ എന്നു അവർ പറഞ്ഞു. (പ്രവൃ, 16:31)
⓫ സുശേഷത്താലാണ് രക്ഷപ്രാപിക്കുന്നത്:
➦ ❝നീയും നിന്റെ ഗൃഹം മുഴുവനും രക്ഷിക്കപ്പെടുവാനുള്ള വാക്കുകളെ (വചനങ്ങൾ) അവൻ നിന്നോടു സംസാരിക്കും❞ എന്നാണ് ദൂതൻ പറഞ്ഞത്: (പ്രവൃ, 11:13-14).
⓬ രക്ഷ പ്രവൃത്തിയാലല്ല; കൃപയാലാണ്:
➦ ❝കൃപയാലത്രേ നിങ്ങൾ രക്ഷിക്കപ്പെട്ടിരിക്കുന്നു.❞ (എഫെ, 2:5 →എഫെ, 2:8;റോമ, 8:24).
➦ ❝കൃപയാൽ എങ്കിൽ പ്രവൃത്തിയാലല്ല; അല്ലെങ്കിൽ കൃപ കൃപയല്ല.❞ (റോമ, 11:6)
