☛ ദൈവാരാധനയും ആചാരപരമായ നമസ്കാരവും രണ്ടാണ്. ➟❛ഷഹാ❜ (𝐒𝐡𝐚𝐡𝐚) എന്ന പദവും ❛പ്രൊസ്കുനിയൊ❜ (𝐏𝐫𝐨𝐬𝐤𝐲𝐧𝐞𝐨) എന്ന പദവും എബ്രായ ബൈബിളിലും ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റ് (𝐋𝐗𝐗) ഗ്രീക്കിലും ഒരേ അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന പദങ്ങളാണ്. ➟ഇവ ദൈവത്തെ ആരാധിക്കാനും, ദൂതന്മാരെ നമസ്കരിക്കാനും, മനുഷ്യരെയും രാജാക്കന്മാരെയും ആചാരപരമായി നമസ്കരിക്കാനും അഭിന്നമായി ഉപയോഗിച്ചിട്ടുള്ള പദമാണ്.
❶ ദൈവം: (ഉല്പ, 24:26; ഉല്പ, 24:48; ഉല്പ, 24:52; പുറ, 34:8; 1ശമൂ, 15:31; 2ശമൂ, 12:20).
❷ ദൂതന്മാർ: (ഉല്പ, 19:1).
❸ മനുഷ്യർ: (ഉല്പ,23:7; ഉല്പ, 33:3; ഉല്പ, 33:6; ഉല്പ, 33:7; ഉല്പ, 37:10; ഉല്പ, 42:6; ഉല്പ, 43:26).
❹ രാജാക്കന്മാർ: (1ശമൂ, 24:8; 1ശമൂ, 25:23; 2ശമൂ, 9:6; 2ശമൂ, 14:4; 2ശമൂ, 14:22; 2ശമൂ, 14:33; 2ശമൂ, 16:4; 2ശമൂ, 18:28; 2ശമൂ, 24:20; 1രാജാ, 1:16; 1രാജാ, 1:23; 1രാജാ, 1:31; 1രാജാ, 1:53; 1ദിന, 21:21). ➟𝗟𝗫𝗫-ൽ പ്രധാനമായും ❛𝗽𝗿𝗼𝘀𝗲𝗸𝘆𝗻𝗲𝘀𝗲𝗻❜ എന്ന പ്രഥമപുരുഷ ഏകവചന ക്രിയാപദമാണ് (𝐓𝐡𝐢𝐫𝐝 𝐏𝐞𝐫𝐬𝐨𝐧 𝐒𝐢𝐧𝐠𝐮𝐥𝐚𝐫 𝐕𝐞𝐫𝐛) കാണുന്നത്. ➟അതിൻ്റെ അർത്ഥം: ❛അവൻ ആരാധിച്ചു/നമസ്കരിച്ചു/വണങ്ങി❜ (𝐇𝐞 𝐰𝐨𝐫𝐬𝐡𝐢𝐩𝐩𝐞𝐝/𝐝𝐢𝐝 𝐨𝐛𝐞𝐢𝐬𝐚𝐧𝐜𝐞) എന്നാണ്.
☛ ഷഹാ, പ്രൊസ്കുനിയൊ:
➦ ബൈബിളിൽ ❛ഷഹാ❜ (𝐒𝐡𝐚𝐡𝐚) അല്ലെങ്കിൽ ❛പ്രൊസ്കുനിയൊ❜ (𝐏𝐫𝐨𝐬𝐤𝐲𝐧𝐞𝐨) എന്ന് എഴുതിയിരിക്കുന്നത് കണ്ട് മാത്രം അത് ദൈവത്തെയാണോ, മനുഷ്യനെയാണോ ഉദ്ദേശിക്കുന്നതെന്ന് പറയാൻ കഴിയില്ല. ➟ആ വാക്ക് ആർക്കാണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് നോക്കി വേണം ❛ദൈവാരാധന❜ ആണോ, ആചാരപരമായ ❛നമസ്കാരം/വന്ദനം❜ ആണോ എന്ന് തീരുമാനിക്കാൻ. ➟സകലത്തിൻ്റെയും സ്രഷ്ടാവും പരമാധികാരിയായ ഏകദൈവത്തെ (𝐌𝐨𝐧𝐨𝐬 𝐓𝐡𝐞𝐨𝐬 ⁃⁃ 𝐓𝐡𝐞 𝐨𝐧𝐥𝐲 𝐨𝐧𝐞 𝐆𝐨𝐝) മാത്രം അവൻ്റെ മഹത്വത്തിനൊത്തവണ്ണം ആരാധിക്കാനും (യെശ, 44:24; 2രാജാ, 19:15; യോഹ, 5:44; 17:3) മനുഷ്യരെ ആചാരപരമായി നമസ്കരിക്കാനും ഒരേ പദമാണ് എബ്രായയിലും ഗ്രീക്കിലും ഇംഗ്ലീഷിലും മലയാളത്തിലും ഉപയോഗിച്ചിരിക്കുന്നത്. ➟❛സന്ദർഭമാണ് ഏറ്റവും പ്രധാനം❜ (𝐂𝐨𝐧𝐭𝐞𝐱𝐭 𝐢𝐬 𝐊𝐢𝐧𝐠) എന്നതാണ് ആധുനിക ഭാഷാശാസ്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഷാതത്വം. ➟അതായത്, കേവലം വാക്കുകൾ നോക്കി അർത്ഥം തീരുമാനിക്കാതെ, ആ വാക്ക് എപ്പോൾ, എവിടെ, എന്തിനാണ് ഉപയോഗിച്ചിരിക്കുന്നത് എന്നതിനെ ആശ്രയിച്ചായിരിക്കണം അതിന്റെ അർത്ഥം നിർണ്ണയിക്കാൻ. ➟അല്ലാതെ, ആരാധന/നമസ്കാരം എന്ന് കണ്ടാൽ ഉടനെ അത് ദൈവാരാധനയാണെന്ന് ധരിക്കരുത്.
☛ അഭിഷിക്തരായ രാജാക്കന്മാർ:
➦ ശൗൽ, ദാവീദ്, ശലോമോൻ മുതലായ രാജാക്കന്മാർ ❛𝗽𝗿𝗼𝘀𝗸𝘆𝗻𝗲𝗼❜ (നമസ്കാരം) സ്വീകരിച്ചവരാണ്: (1ശമൂ, 24:8; 2ശമൂ, 2:1; 9:6; 14:4; 14:22; 14:33; 16:4;:18:28; 24:20; 1രാജാ, 1:16; 1:23; 1:31; 1രാജാ, 1:53; 1ദിന, 21:21). ➟ഇവരൊക്കെ പിൽക്കാലത്താണ് രാജാവായി അഭിഷേകം ചെയ്യപ്പെട്ടത്. ➟അപ്പോൾ ❛യെഹൂദന്മാരുടെ രാജാവായി പിറന്ന❜ യേശുവിന് 𝗽𝗿𝗼𝘀𝗸𝘆𝗻𝗲𝗼 സ്വീകരിച്ചുകൂടേ❓(മത്താ, 2:6). ➟പഴയനിയമത്തിലെ അഭിഷിക്തരായ (മശീഹമാർ/ക്രിസ്തുക്കൾ) മനുഷ്യർ ❛നമസ്കാരം❜ (𝐏𝐫𝐨𝐬𝐤𝐲𝐧𝐞𝐨) സ്വീകരിച്ചുവെങ്കിൽ, ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും നേരിട്ട് അഭിഷേകം ചെയ്ത യേശു എന്ന് പേരുള്ള മനുഷ്യന് നമസ്കാരം സ്വീകരിച്ചുകൂടേ❓ (ലൂക്കൊ, 2:22; പ്രവൃ, 10:38 ⁃⁃ യോഹ, 9:11). ➟എന്നാലത് ദൈവാരാധനയല്ല; ആചാരപരവും ബഹുമാനപരവും നന്ദിസൂചകവുമായ നമസ്കാരമാണ്.
☛ പ്രൊസ്കുനിയൊ പുതിയനിയമത്തിൽ:
➦ പുതിയനിയമത്തിൽ ദൈവത്തെ ആരാധിക്കുന്നതിനും (മത്താ, 4:10; യോഹ, 4:21-24; 1കൊരി, 14:25; വെളി, 4:10; 7:11), ➟ക്രിസ്തുവിനെ നമസ്കരിക്കുന്നതിനും (മത്താ, 2:2,8,11; 8:2; 9:18; 14:33; 15:25), ➟ക്രിസ്തുവിനെ പടയാളികൾ പരിഹസിച്ച് നമസ്ക്കരിച്ചതിനും (മർക്കൊ, 15:19), ➟ഉപമയിലെ മനുഷ്യനെ നമസ്കരിക്കുന്നതിനും (മത്താ, 18:26), വിഗ്രഹങ്ങളെ നമസ്കരിക്കുന്നതിനും (പ്രവൃ, 7:43), ➟സഭയെ നമസ്കരിക്കുന്നതിനും (വെളി, 3:9), ➟ദുർഭൂതങ്ങളെയും ബിംബങ്ങളെയും (വെളി, 9:20), ➟മഹാസർപ്പത്തെയും (വെളി, 13:4), ➟മൃഗത്തെയും (വെളി, 13:4,8,12; 14:9,11), ➟പ്രതിമയെയും (വെളി, 13:15; 14:9, 11; 16:2) നമസ്കരിക്കുന്നതിനും ❛പ്രോസ്കുനിയൊ❜ (proskyneo) എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ➟പത്രൊസിനെ കൊർന്നേല്യൊസ് നമസ്കരിച്ചതും (പ്രവൃ, 10:25), ➟ദൂതനെ യോഹന്നാൻ നമസ്കരിച്ചതും (വെളി, 22:8) ഈ പദംകൊണ്ടാണ്.
☛ ലാത്രൂവോ:
➦ ദൈവത്തെ ആരാധിക്കാൻ ഉപയോഗിച്ചിരിക്കുന്ന, ❛ലാത്രൂവോ❜ (latreuo) എന്ന ഗ്രീക്കുപദം 𝟮𝟭 പ്രാവശ്യം പുതിയനിയമത്തിൽ ഉപയോഗിച്ചിട്ടുണ്ട്: (മത്താ, 4:10; ലൂക്കൊ, 1:74; 2:37; 4:8; പ്രവൃ, 7:7; 24:14; 26:7; 27:23; റോമ, 1:10; ഫിലി, 3:3; 2തിമൊ, 1:4; എബ്രാ, 8:5; 9:9; 9:14; 10:2; 12:28; 13:10; 7:15; 22:3 ⁃⁃ റോമ, 1:25; പ്രവൃ, 7:42). ➟ഇതിൽ രണ്ട് വാക്യം: കാളക്കുട്ടിയെ ആരാധിച്ച യിസ്രായേൽ ജനത്തെ ആകാശസൈന്യത്തെ ആരാധിപ്പാൻ ദൈവം കൈവിട്ടതിനെ കുറിക്കാനും, ➟അക്ഷയനായ ദൈവത്തിന്റെ തേജസ്സിനെ ക്ഷയമുള്ള മനുഷ്യൻ, പക്ഷിമൃഗാദികൾ എന്നിവയുടെ രൂപസാദശ്യമാക്കി മാറ്റുകയും ദൈവത്തിന്റെ സത്യം അവർ വ്യാജമാക്കി മാറ്റിക്കളഞ്ഞിട്ട് ജാതികൾ സൃഷ്ടിയെ ആരാധിച്ചതിനെ കുറിക്കാനും ഉപപയോഗിച്ചിട്ടുണ്ട്: (പ്രവൃ, 7:42; റോമ, 1:25). ➟ഇതിലെ ആദ്യവാക്യം: ദൈവത്തെ തള്ളിയവരെ, തന്നെ ആരാധിക്കാതെവണ്ണം ദൈവം തള്ളിയതും, ➟അടുത്തത്, ദൈവത്തെ അറിയാത്ത ജാതികൾ, ദൈവമല്ലാവയെ ദൈവമെന്ന് കരുതി ആരാധിച്ചതിനെക്കുറിച്ചുമാണ്. ➟അല്ലാതെ, സ്രഷ്ടാവായ ഏകദൈവത്തോടൊപ്പം ആരാധന സ്വീകരിച്ചതിനെക്കുറിച്ചല്ല. ➟പുതിയനിയമത്തിൽ ദൈവാരാധനയ്ക്ക് ഉപയോഗിക്കുന്ന ഈ പദം ക്രിസ്തുവിന് ഒരിക്കൽപ്പോലും ഉപയോഗിച്ചിട്ടില്ല. ➟കാരണം, ക്രിസ്തു ദൈവത്താൽ അഭിഷേകം പ്രാപിച്ച (പ്രവൃ, 10:38) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). ➨❝ദൈവം അഭിഷേകം ചെയ്ത യേശു എന്ന അവൻ്റെ പരിശുദ്ധ ദാസൻ (𝐏𝐚𝐢𝐬 ⁃ 𝐒𝐞𝐫𝐯𝐚𝐧𝐭)❞ എന്നാണ് ആദിമസഭ യേശുവിനെ വിശേഷിപ്പിച്ചത്: (പ്രവൃ, 4:27 ⁃⁃ പ്രവൃ, 3:13; 3:26; 4:26; 4:30).
☛ ദൈവമായ കർത്താവിനെ ❛മാത്രം❜ നീ ആരാധിക്കണം:
➦ 𝗹𝗮𝘁𝗿𝗲𝘂𝗼 എന്ന പദംകൊണ്ടാണ്, ➨❝നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു❞ എന്ന് ക്രിസ്തു പഠിപ്പിച്ചത്: (മത്താ, 4:10; ലൂക്കൊ, 4:8). ➟ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന 𝗟𝗫𝗫-ൻ്റെ ഉദ്ധരണിയാണിത്. ➟രണ്ടിലും ആരാധനയെ കറിക്കാൻ ❛𝗹𝗮𝘁𝗿𝗲𝘂𝘀𝗲𝗶𝘀❜ എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ➟ഇത് ❛𝗹𝗮𝘁𝗿𝗲𝘂𝗼❜ എന്ന ക്രിയയുടെ (𝐕𝐞𝐫𝐛) മധ്യമപുരുഷ ഭാവികാല ഏകവചനരൂപം (𝟐𝐧𝐝 𝐏𝐞𝐫𝐬𝐨𝐧 𝐒𝐢𝐧𝐠𝐮𝐥𝐚𝐫, 𝐅𝐮𝐭𝐮𝐫𝐞 𝐓𝐞𝐧𝐬𝐞) ആണ്. ➟❛നീ ആരാധിക്കണം❜ (𝐘𝐨𝐮 𝐬𝐡𝐚𝐥𝐥 𝐰𝐨𝐫𝐬𝐡𝐢𝐩) എന്നാണ് പദത്തിൻ്റെ അർത്ഥം. ➟പഴയനിയമത്തിൻ്റെ ഈ ഉദ്ധരണി യേശുവിൻ്റെ അധരങ്ങളിലൂടെ പുറത്തുവരുമ്പോൾ, അതിന് വളരെ ശ്രദ്ധേയമായ ഒരു വ്യത്യാസം കാണാം: ➟❛മാത്രം❜ (𝐎𝐧𝐥𝐲) എന്നർത്ഥമുള്ള ❛𝗠𝗼𝗻𝗼𝘀❜ എന്നൊരു പദം അവൻ കൂട്ടിച്ചേർത്തിട്ടുണ്ട്: ➨❝നിന്റെ ദൈവമായ കർത്താവിനെ ❛മാത്രം❜ (𝐌𝐨𝐧𝐨𝐬 ⁃ 𝐎𝐧𝐥𝐲) നീ ആരാധിക്കണം❞ എന്നാണ് ക്രിസ്തു പഠിപ്പിച്ചത്. ➟സ്രഷ്ടാവായ ദൈവത്തെ ആരാധിക്കേണ്ടവർ നാളെ തന്നെയും ആരാധിക്കുമെന്ന് ക്രിസ്തുവിന് അറിയാമായിരുന്നു. ➟അതുകൊണ്ടാണ്, ❝യഹോവയായ ദൈവത്ത മാത്രം നീ ആരാധിക്കണം❞ എന്ന് 𝗠𝗼𝗻𝗼𝘀 ചേർത്ത് ഖണ്ഡിതമായി പഠിപ്പിച്ചത്. ➟ഗ്രീക്കിലെ ❛𝗠𝗼𝗻𝗼𝘀❜ എന്ന പദവും ഇംഗ്ലീഷിലെ ❛𝗼𝗻𝗹𝘆❜ എന്ന പദവും മലയാളത്തിലെ ❛മാത്രം❜ എന്ന പദവും മറ്റാരെയും ഉൾപ്പെടുത്താത്ത (𝐄𝐱𝐜𝐥𝐮𝐬𝐢𝐯𝐞) പദമാണ്. ➟അതായത്, ഒരേയൊരു സ്രഷ്ടാവായ യഹോവയല്ലാതെ, മറ്റാരും ദൈവാരാധന സ്വീകരിക്കാൻ യോഗ്യനല്ലെന്ന് ഖണ്ഡിതമായാണ് യേശു പഠിപ്പിച്ചത്. (യെശ, 44:24).
☛ ഉത്തമ, മധ്യമ, പ്രഥമപുരുഷൻ:
➦ ❝യേശു അവനോടു: സാത്താനേ, എന്നെ വിട്ടുപോ; ❛നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു’ എന്നു എഴുതിയിരിക്കുന്നുവല്ലോ❜ എന്നു പറഞ്ഞു.❞ (മത്താ, 4:10 ⁃⁃ ലൂക്കൊ, 4:8). ➟ഇവിടെ ❛ദൈവമായ കർത്താവിണെ മാത്രം ആരാധിക്കണം❜ എന്ന് ക്രിസ്തു തന്നെക്കുറിച്ചുതന്നെയാണ് പഠിപ്പിച്ചതെന്ന് ചിലർ വിചാരിക്കുന്നത്. ➟ഭാഷയുടെ വ്യാകരണത്തിൽ യാതൊരു ധാരണയും ഇല്ലാഞ്ഞിട്ടാണ് അവർ അങ്ങനെ വിചാരിക്കുന്നത്. ➟യേശു സാത്താനോടാണ് ഇത് പറയുന്നത്. ➟ഇവിടെ യേശു ❛ഉത്തമപുരുഷൻ❜ (𝟏𝐬𝐭 𝐏𝐞𝐫𝐬𝐨𝐧) അഥവാ, സംസാരിക്കുന്ന ആളാണ്. ➟സാത്താൻ മധ്യമപുരുഷൻ (𝟐𝐧𝐝 𝐏𝐞𝐫𝐬𝐨𝐧) അഥവാ, കേൾക്കുന്നവനാണ്. ➟ദൈവമായ കർത്താവ് പ്രഥമപുരുഷൻ (𝟑𝐫𝐝 𝐏𝐞𝐫𝐬𝐨𝐧) അഥവാ, അവിടെ സന്നിഹിതനല്ലാത്തവനാണ്. ➟ഒന്നുകൂടി വ്യക്യമാക്കിയാൽ, യേശു സാത്താനോട് മൂന്നാമനായ ദൈവത്തെക്കുറിച്ചാണ് പറയുന്നത്. ➟തന്നെയുമല്ല, ഇവിടെ ദൈവമായ കർത്താവിനെ കുറിക്കാൻ ഉപയോഗിച്ചിരിക്കുന്ന അവനെ (𝐇𝐢𝐦) എന്നർത്ഥമുള്ള ❛𝗔𝘂𝘁𝗼❜ എന്ന ഗ്രീക്കുപദം 𝟯𝗿𝗱 𝗣𝗲𝗿𝘀𝗼𝗻 𝗦𝗶𝗻𝗴𝘂𝗹𝗮𝗿 𝗣𝗿𝗼𝗻𝗼𝘂𝗻 ആണ്. ➟അതായത്, ആരാധനയ്ക്ക് യോഗ്യൻ യേശു എന്ന ഒന്നാമനോ, സാത്താൻ എന്ന രണ്ടാമനോ അല്ല; ദൈവമായ കർത്താവ് (യഹോവ) എന്ന മൂന്നാമൻ മാത്രം (𝐌𝐨𝐧𝐨𝐬 ⁃ 𝐎𝐧𝐥𝐲) ആണ്.
☛ സ്വർഗ്ഗത്തിൻ്റെയും ഭൂമിയുടെയും ദൈവം:
➦ പിതാവായ യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ലെന്നാണ് പഴയപുതിയനിയമങ്ങൾ സംശയലേശമെന്യേ പഠിപ്പിക്കുന്നത്: ➨❝മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.❞ (ആവ, 4:39 ⁃⁃ ആവ, 3:24; യോശു, 2:11; 1രാജാ, 8:23; 2ദിന, 6:14; സങ്കീ, 73:25). ➨❝ആകാശത്തിലോ (𝐇𝐞𝐚𝐯𝐞𝐧) ഭൂമിയിലോ ദേവന്മാർ (𝐠𝐨𝐝𝐬) എന്നു പേരുള്ളവർ (വിളിക്കപ്പെടുന്നവർ) ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.❞ (1കൊരി, 8:5-6 ⁃⁃ റോമ, 16:26, എഫെ, 4:6; 1തിമൊ, 1:17; യൂദാ, 1:24). ➟ക്രിസ്തു തൻ്റെ ശുശ്രൂഷയിലൂടെയും മഹാപൂരോഹിത്യ പ്രാർത്ഥനയിലൂടെയും അക്കാര്യമാണ് അസന്ദിഗ്ദ്ധമായി പഠിപ്പിച്ചത്. (മത്താ, 4:10; മത്താ, 24:36; മർക്കൊ, 12:29; യോഹ, 5:44; യോഹ, 17:3).
☛ യേശുവിൻ്റെ പ്രകൃതി:
➦ യേശുവിൻ്റെ പ്രകൃതി (𝐍𝐚𝐭𝐮𝐫𝐞) എന്താണെന്നും ദൈവശ്വാസീയമായ തിരുവെഴുത്തിൽ സത്യംചെയ്ത് പറഞ്ഞിട്ടുണ്ട്: ➨❝യേശുവിന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.❞ (മർക്കൊ, 15:39). ➟❛മനുഷ്യൻ❜ (𝐌𝐚𝐧) എന്നത് യേശുവിൻ്റെ ❛പ്രകൃതിയും❜ (𝐍𝐚𝐭𝐮𝐫𝐞) ➟❛പുത്രൻ❜ (𝐒𝐨𝐧) എന്നത് ഏകമനുഷ്യനായ യേശുവിൻ്റെ ❛പദവിയും❜ (𝐓𝐢𝐭𝐥𝐞) ആണ് (റോമ, 5:15). ➨❝ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു❞ എന്നാണ് യേശു പഠിപ്പിച്ചത്. (യോഹ, 8:40 ⁃⁃ മത്താ, 11:19; ലൂക്കൊ, 7:34). ➟ഈ വേദഭാഗം ശ്രദ്ധിച്ചാൽ, ദൈവത്തിൽനിന്ന് മനുഷ്യനായ തന്നെ വ്യക്തമായി വേർതിരിച്ചാണ് ക്രിസ്തു പഠിപ്പിച്ചതെന്ന് കാണാൻ കഴിയും. ➟❛മനുഷ്യൻ❜ (മത്താ, 26:72; 26:74), ➟❛യേശു എന്നു പേരുള്ള മനുഷ്യൻ❜ (യോഹ, 9:11), ➟❛പുരുഷനായ (𝐌𝐚𝐧) നസറായനായ യേശു❜ (പ്രവൃ, 2:23), ➟❛ഏകമനുഷ്യനായ യേശുക്രിസ്തു❜ (റോമ, 5:15), ➟❛മനുഷ്യൻ❜ (1കൊരി, 5:21), ➟❛രണ്ടാം മനുഷ്യൻ❜ (1കൊരി, 15:47), ➟❛ഏകപുരുഷൻ❜ (𝐨𝐧𝐞 𝐌𝐚𝐧) (2കൊരി, 11:2), ➟❛മനുഷ്യനായ ക്രിസ്തുയേശു❜ (1തിമൊ, 2:6) എന്നിങ്ങനെ അപ്പൊസ്തലന്മാർ സാക്ഷ്പ്പെടുത്തുന്നത് നോക്കുക. ➟യേശു മനുഷ്യനാണെന്ന് 𝟱𝟬 പ്രാവശ്യം വചനത്തിൽ പറഞ്ഞിട്ടുണ്ട്.
☛ ക്രിസ്തു ആരാണ്❓
➦ ക്രിസ്തു ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം (𝐄𝐱𝐢𝐬𝐭𝐞𝐧𝐜𝐞) എന്താണെന്ന് അറിയാത്തതാണ് പലരുടെയും പ്രശ്നം. ➟ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്: ➨❝ദൈവം ജഡത്തിൽ വെളിപ്പെട്ടു❞ (𝐆𝐨𝐝 𝐰𝐚𝐬 𝐦𝐚𝐧𝐢𝐟𝐞𝐬𝐭 𝐢𝐧 𝐭𝐡𝐞 𝐟𝐥𝐞𝐬𝐡) എന്നാണ് വചനത്തിൽ കാണുന്നത്: (1തിമൊ, 3:16). ➟അതാണ് പൗലൊസിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവഭക്തിയുടെ മർമ്മം: (1തിമൊ, 3:16 ⁃⁃ 1Tim. 3:16). ➟𝐓𝐡𝐞 𝐍𝐞𝐰 𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐕𝐞𝐫𝐬𝐢𝐨𝐧 ബൈബിൾ പരിശോധിച്ചാൽ: ❝𝐆𝐨𝐝-𝐓𝐡𝐞 𝐅𝐚𝐭𝐡𝐞𝐫 𝐰𝐚𝐬 𝐦𝐚𝐧𝐢𝐟𝐞𝐬𝐭 𝐢𝐧 𝐭𝐡𝐞 𝐟𝐥𝐞𝐬𝐡❞ എന്ന് കാണാൻ കഴിയും: [കാണുക: NMV]. ➟അതായത്, ദൈവം അവതാരം (Incarnation) എടുത്തതോ, വേഷംമാറി വന്നതോ അല്ല; ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16) കന്യകയിൽ പ്രകൃതൃതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശുക്രിസ്തു: (റോമ, 5:15). ➟❝ജഡത്തിൽ വെളിപ്പെട്ടത് ജീവനുള്ള ദൈവമായ പിതാവും; വെളിപ്പാട് പുത്രനുമാണ്.❞ (മത്താ, 16:16 ⁃⁃ യോഹ, 1:18). ➟ഒന്നുകൂടി വ്യക്തമാക്കിയാൽ: ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16), ➟ഏകദൈവമായ യഹോവയുടെയും (ഉല്പ, 3:15⁃⁃എബ്രാ, 2:14-16; ആവ, 18:18⁃⁃പ്രവൃ, 3:22-23) ➟ദൈവപുരുഷനായ മോശെയുടെയും (ആവ, 18:15⁃⁃പ്രവൃ, 7:37) ➟പ്രവാചകന്മാരായ യെശയ്യാവിൻ്റെയും (യെശ, 7:14⁃⁃മത്താ, 1:22-23) ➟മീഖായുടെയും (മീഖാ, 5:2⁃⁃മത്താ, 2:46) പ്രവചനംപോലെ ➟യിസ്രായേലിൽനിന്ന് ഉത്ഭവിച്ചതാണ് (ലൂക്കൊ, 1:35) ➟യേശു എന്നു പേരുള്ള മനുഷ്യൻ: (യോഹ, 9:11⁃⁃യോഹ, 8:40). ➟അതാണ് ദൈവഭക്തിയുടെ മർമ്മവും പിതാവും ക്രിസ്തുവും എന്ന ദൈവമർമ്മവും: [1Tim, 3:16 ⁃⁃ Col, 2:2). ➨[കാണുക: ദൈവഭക്തിയുടെ മർമ്മം; ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക].
☛ നിങ്ങൾ യേശുവിൽ വിശ്വസിക്കുന്നുണ്ടോ❓
➦ യേശുവിൽ വിശ്വസിക്കുന്നവൻ അവൻ്റെ വചനം വിശ്വസിക്കും: ➨❝എന്റെ വചനം കൈക്കൊള്ളാതെ എന്നെ തള്ളിക്കളയുന്നവനെ ന്യായം വിധിക്കുന്നവൻ ഉണ്ടു; ഞാൻ സംസാരിച്ച വചനം തന്നേ ഒടുക്കത്തെ നാളിൽ അവനെ ന്യായം വിധിക്കും.❞ (യോഹ, 12:48) ➟ദൈവമായ കർത്താവ് (യഹോവ) ഒരുവനാണെന്നും (𝐓𝐡𝐞 𝐋𝐨𝐫𝐝 𝐨𝐮𝐫 𝐆𝐨𝐝 𝐢𝐬 𝐨𝐧𝐞) ➟ദൈവം ഒരുത്തൻ ❛മാത്രം❜ (𝐓𝐡𝐞 𝐨𝐧𝐥𝐲 𝐨𝐧𝐞 𝐆𝐨𝐝) ആണെന്നും യേശു 𝗠𝗼𝗻𝗼𝘀 കൊണ്ട് ഖണ്ഡിതമായി പഠിപ്പിക്കയാൽ ദൈവം ത്രിത്വമല്ലെന്നും (മർക്കൊ, 12:29 ⁃ യോഹ, 5:44), ➟പിതാവ് ❛മാത്രം❜ സത്യദൈവം (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) എന്ന് 𝗠𝗼𝗻𝗼𝘀 കൊണ്ട് ഖണ്ഡിതമായി പഠിപ്പിക്കയാൽ താൻ സത്യദൈവം അല്ലെന്നും (യോഹ, 17:3), ➟ദൈവമായ കർത്താവിനെ ❛മാത്രം❜ (𝐨𝐧𝐥𝐲) ആരാധിക്കണം എന്ന് 𝗠𝗼𝗻𝗼𝘀 കൊണ്ട് ഖണ്ഡിതമായി പഠിപ്പിക്കയാൽ താൻ ആരാധനയ്ക്ക് യോഗ്യനല്ലെന്നും (മത്താ, 4:10), ➟പിതാവ് ❛മാത്രം❜ (𝐨𝐧𝐥𝐲) അല്ലാതെ പുത്രനുകൂടി അറിയുന്നില്ല എന്ന് 𝗠𝗼𝗻𝗼𝘀 കൊണ്ട് ഖണ്ഡിതമായി പഠിപ്പിക്കയാൽ താൻ സർവ്വജ്ഞാനി അല്ലെന്നും (മത്താ, 24:36), ➟പിതാവ് തൻ്റെ ദൈവമാണെന്ന് പഠിപ്പിക്കയാൽ താൻ ദൈവമേ അല്ലെന്നും (യോഹ, 20:17), ➟പിതാവ് എന്നെക്കാൾ വലിയവനാണെന്നും (യോഹ, 14:28) ➟പിതാവ് ചെയ്തുകാണുന്നതല്ലാതെ തനിക്ക് സ്വതേ ഒന്നും ചെയ്യാൻ കഴിയില്ലെന്നും (യോഹ, 5:19) ➟താൻ മനുഷ്യനാണെന്നും പഠിപ്പിച്ചിരിക്കയാൽ അവൻ ദൈവമല്ല; മനുഷ്യനാണെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം: (യോഹ, 8:40; മത്താ, 11:19; ലൂക്കൊ, 7:34). ➟യേശുവിനോട് എതിർക്കാതെ, പിതാവല്ലാതെ മറ്റൊരു ദൈവം ഉണ്ടെന്ന് പറയാൻ സ്വർഗ്ഗത്തിലും ഭൂമിയിലും ആർക്കും കഴിയില്ല. ➟ക്രിസ്തുവിൻ്റെ അനുയായികൾ എന്ന് അഭിമാനിക്കുന്നവർ, ദൈവക്രോധം സമ്പാദിക്കാൻ അറിഞ്ഞോ, അറിയാതെയോ ക്രിസ്തുവിനോട് തന്നെയാണ് എതിർക്കുന്നത്: ➨❝പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ളൂ.❞ (യോഹ, 3:36).