യേശുക്രിസ്തുവിൻ്റെ ദൈവം

യേശുക്രിസ്തുവിൻ്റെ ദൈവം

☛ ❛യേശുക്രിസ്തുവിൻ്റെ ദൈവം❜ എന്ന പ്രയോഗം ദൈവശ്വാസീയമായ തിരുവെഴുത്തുകളിൽ പതിനൊന്ന് വാക്യങ്ങളിലായി പതിമൂന്ന് പ്രാവശ്യം അക്ഷരംപ്രതി ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്: (2തിമോ, 2:13). ➟ഒരേയൊരു സത്യദൈവമായ യഹോവ (Father, the only true God) തൻ്റെ പിതാവും ദൈവവുമാണെന്ന് ആദ്യം പഠിപ്പിച്ചത് നമ്മുടെ കർത്താവായ യേശുക്രിസ്തുവാണ്. ➟അപ്പൊസ്തലന്മാരുടെ ദൈവം യേശുക്രിസ്തുവല്ല; അവൻ്റെ ദൈവവും പിതാവുമായവനാണ്. ➟പത്രൊസ്, പൗലൊസ്, യോഹന്നാൻ എന്നിവർ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവത്തെക്കുറിച്ച് അസന്ദിഗ്ദ്ധമായി പഠിപ്പിച്ചിട്ടുണ്ട്. ➟അതിൽ യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവുമായവനെ അപ്പൊസ്തലന്മാർ മഹത്വപ്പെടുത്തുന്നതും വാഴ്ത്തുന്നതും സ്തുതിക്കുന്നതും സ്തോത്രം ചെയ്യുന്നതുമായ ഏഴുവാക്യങ്ങൾ കാണാം. ➟സത്യവേദപുസ്തകത്തിൽ ചില വാക്യങ്ങൾ വ്യത്യാസമുണ്ട്. ➟എന്നാൽ കൊയ്നേ ഗ്രീക്കിൽ എല്ലായിടത്തും ➤❝നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവും❞ എന്നാണ്:
Matthew 27:46: 
➦ യഹോവ തൻ്റെ പിതാവും ദൈവമാണെന്ന് ആദ്യം പഠിപ്പിച്ചത് നമ്മുടെ കർത്താവായ യേശുക്രിസ്തുവാണ്.
➤ περὶ δὲ τὴν ἐνάτην ὥραν ἀνεβόησεν ὁ Ἰησοῦς φωνῇ μεγάλῃ λέγων· Ἠλὶ ἠλὶ λεμὰ σαβαχθάνι; τοῦτ’ ἔστιν· Θεέ μου θεέ μου, ἱνατί με ἐγκατέλιπες;
➤ peri de tēn enatēn hōran aneboēsen ho Iēsous phōnē megalē legōn Ēli ēli lema sabachthani tout’ estin Thee mou thee mou hina me enkatelipes. [BibleHub]
➤ And about the ninth hour Jesus cried out with a loud voice, saying, Eli, Eli, lama sabachthani? that is, My God, My God, why have You forsaken Me? [NKJV]
➤ ഏകദേശം ഒമ്പതാംമണി നേരത്തു യേശു: “ഏലീ, ഏലീ, ലമ്മാ ശബക്താനി” എന്നു ഉറക്കെ നിലവിളിച്ചു; “എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു” എന്നർത്ഥം. (മത്താ, 27:46)
Mark 15:34: 
➤ καὶ τῇ ἐνάτῃ ὥρᾳ ἐβόησεν ὁ Ἰησοῦς φωνῇ μεγάλῃ· Ἐλωῒ ἐλωῒ λεμὰ σαβαχθάνι; ὅ ἐστιν μεθερμηνευόμενον Ὁ θεός μου ὁ θεός μου, εἰς τί ἐγκατέλιπές με;
➤ kai tē enatē hōra eboēsen ho Iēsous phōnē megalē Elōi Elōi lema sabachthani ho estin methermēneuomenon HO Theos mou ho Theos mou ti enkatelipes me. [BibleHub]
➤ And at the ninth hour Jesus cried out with a loud voice, saying, Eloi, Eloi, lama sabachthani? which is translated, My God, My God, why have You forsaken Me? [NKJV]
➤ ഒമ്പതാം മണിനേരത്തു യേശു: എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു എന്നു അർത്ഥമുള്ള എലോഹീ, എലോഹീ ലമ്മാ ശബ്ബക്താനീ എന്നു അത്യുച്ചത്തിൽ നിലവിളിച്ചു. (മർക്കൊ 15:33)
John 20:17:
➤ λέγει αὐτῇ Ἰησοῦς· Μή μου ἅπτου, οὔπω γὰρ ἀναβέβηκα πρὸς τὸν πατέρα· πορεύου δὲ πρὸς τοὺς ἀδελφούς μου καὶ εἰπὲ αὐτοῖς· Ἀναβαίνω πρὸς τὸν πατέρα μου καὶ πατέρα ὑμῶν καὶ θεόν μου καὶ θεὸν ὑμῶν
➤ legei autē Iēsous. Mē mou haptou, oupō gar anabebēka pros ton Patera poreuou de pros tous adelphous mou kai eipe autois Anabainō pros ton Patera mou kai Patera hymōn kai Theon mou kai Theon hymōn. [BibleHub]
➤ Jesus said to her, Do not cling to Me, for I have not yet ascended to My Father; but go to My brethren and say to them, I am ascending to My Father and your Father, and to My God and your God. [NKJV]
➤ യേശു അവളോടു: എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു. (യോഹ, 20:17). ➟തൻ്റെ ദൈവവും നമ്മുടെ ദൈവവും ഒരുവനാണെന്നാണ് യേശുക്രിസ്തു പഠിപ്പിച്ചത്. ➟പിന്നെങ്ങനെ യേശുക്രിസ്തു ദൈവമാണെന്ന് പറയാൻ പറ്റും❓ ➤❝പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ളു.❞ (യോഹ, 3:36)
Romans 15:6: 
➤ ινα ομοθυμαδον εν ενι στοματι δοξαζητε τον θεον και πατερα του κυριου ημων ιησου χριστου
➤ hina homothymadon en heni ton Theon kaí Patera tou kyríou hēmōn Iēsou Christoú. [BibleHub]
➤ that you may with one mind and one mouth glorify the God and Father of our Lord Jesus Christ. [NKJV]
➤ എന്നാൽ നിങ്ങൾ ഐകമത്യപെട്ടു, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവനെ ഏകമനസ്സോടെ ഒരു വായിനാൽ മഹത്വീകരിക്കേണ്ടതിന്നു. 
➦ സത്യവേദപുസ്തകത്തിൽ ❝യേശുക്രിസ്തുവിന്റെ പിതാവായ ദൈവം❞ എന്നാണ്: (റോമ, 15:5). ➟കത്തോലിക്കരുടെ ബൈബിൾ കാണുക: [POC]
2Corinthians 1:3:
➤ Εὐλογητὸς ὁ θεὸς καὶ πατὴρ τοῦ κυρίου ἡμῶν Ἰησοῦ Χριστοῦ ὁ Πατὴρ τῶν καὶ Θεὸς πάσης παρακλήσεως 
➤ Eulogētos ho Theos kaí Patēr tou kyríou hēmōn Iēsou Christoú ho Patēr tōn kai Theos pasēs paraklēseōs. [BibleHub]
➤ Blessed be the God and Father of our Lord Jesus Christ, the Father of mercies and God of all comfort, [NKJV]
➤ മനസ്സലിവുള്ള പിതാവും സർവ്വാശ്വാസവും നല്കുന്ന ദൈവവുമായി നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ വാഴ്ത്തപ്പെട്ടവൻ.
➦ സത്യവേദപുസ്തകത്തിൽ ❝യേശുക്രിസ്തുവിന്റെ പിതാവായ ദൈവം❞ (2കൊരി, 1:3). ➟കത്തോലിക്കരുടെ ബൈബിൾ കാണുക: [POC]
2Corinthians 11:31
➤ ὁ θεὸς καὶ πατὴρ τοῦ κυρίου Ἰησοῦ οἶδεν, ὁ ὢν εὐλογητὸς εἰς τοὺς αἰῶνας, ὅτι οὐ ψεύδομαι 
➤ ho Theos kaí Patēr tou kyríou hēmōn Iēsou oiden, ho ōn eulogētos tous aiōnas, hoti ou pseudomai. [BibleHub]
➤ The God and Father of our Lord Jesus Christ, who is blessed forever, knows that I am not lying. [NKJV]
➤ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു. (2കൊരി, 11:31)
Ephesians 1:3: 
➤ Εὐλογητὸς ὁ θεὸς καὶ πατὴρ τοῦ κυρίου ἡμῶν Ἰησοῦ Χριστοῦ, ὁ εὐλογήσας ἡμᾶς ἐν πάσῃ εὐλογίᾳ πνευματικῇ ἐν τοῖς ἐπουρανίοις ἐν Χριστῷ
➤ Eulogētos ho Theos kaí Patēr tou kyríou hēmōn Iēsou Christoú ho eulogēsas hēmas en pasē eulogia pneumatikē en tois epouraniois en Christō. [BibleHub]
➤ Blessed be the God and Father of our Lord Jesus Christ, who has blessed us with every spiritual blessing in the heavenly places in Christ, [NKJV
➤ സ്വർഗ്ഗത്തിലെ സകല ആത്മികാനുഗ്രഹത്താലും നമ്മെ ക്രിസ്തുവിൽ അനുഗ്രഹിച്ചിരിക്കുന്ന നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ വാഴ്ത്തപ്പെട്ടവൻ. (എഫെ, 1:3)
Ephesians 1:17
➤ ἵνα ὁ θεὸς τοῦ κυρίου ἡμῶν Ἰησοῦ Χριστοῦ, ὁ πατὴρ τῆς δόξης, δώῃ ὑμῖν πνεῦμα σοφίας καὶ ἀποκαλύψεως ἐν ἐπιγνώσει αὐτοῦ
➤ hina ho Theos tou kyríou hēmōn Iēsou Christou, ho Patēr tēs doxēs dōē hymin pneuma sophias kai apokalypseōs en epignōsei autou. [BibleHub]
➤ that the God of our Lord Jesus Christ, the Father of glory, may give to you the spirit of wisdom and revelation in the knowledge of Him, [NKJV]
➤ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും മഹത്വമുള്ള പിതാവുമായവൻ നിങ്ങൾക്കു തന്നെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും ആത്മാവിനെ തരേണ്ടതിന്നും. (എഫെ, 1:17)
Colossians 1:3: 
➤ Εὐχαριστοῦμεν τῷ θεῷ καὶ πατρὶ τοῦ κυρίου ἡμῶν Ἰησοῦ χριστοῦ, πάντοτε περὶ ὑμῶν προσευχόμενοι
➤ Eucharistoumen tō Theō Patri toú kyríou hēmōn Iēsou Christou, pantote peri hymōn proseuchomenoi. [BibleHub]
➤ We give thanks to the God and Father of our Lord Jesus Christ. [NKJV]
➤ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായന്നു സ്തോത്രം ചെയ്യുന്നു. 
➦ സത്യവേദപുസ്തകത്തിൽ ❝യേശുക്രിസ്തുവിന്റെ പിതാവായ ദൈവം❞ എന്നാണ്: (കൊലൊ, 1:5). ➟ബൈഞ്ചമിൻ ബെയ്ലിയുടെ പരിഭാഷ കാണുക: [ബെ.ബെ]
1Peter 1:3
➤ Εὐλογητὸς ὁ θεὸς καὶ πατὴρ τοῦ κυρίου ἡμῶν Ἰησοῦ Χριστοῦ, ὁ κατὰ τὸ πολὺ αὐτοῦ ἔλεος ἀναγεννήσας ἡμᾶς εἰς ἐλπίδα ζῶσαν δι’ ἀναστάσεως Ἰησοῦ Χριστοῦ ἐκ νεκρῶν
➤ Eulogētos ho Theos kaí Patēr tou kyríou hēmōn Iēsou Christoú, ho kata to poly autou eleos anagennēsas hēmas eis elpida zōsan di’ anastaseōs Iēsou Christou ek nekrōn. [BibleHub]
➤ Blessed be the God and Father of our Lord Jesus Christ, who according to His abundant mercy has begotten us again to a living hope through the resurrection of Jesus Christ from the dead, [NKJV]
➤ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവന്നു സ്തോത്രം. അവൻ മരിച്ചവരുടെ ഇടയിൽനിന്നുള്ള യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ തന്റെ കരുണാധിക്യപ്രകാരം നമ്മെ ജീവനുള്ള പ്രത്യാശെക്കായി,
➦ സത്യവേദപുസ്തകത്തിൽ ❝യേശുക്രിസ്തുവിന്റെ പിതാവായ ദൈവം❞ എന്നാണ്: (1പത്രൊ, 1:3). ➟ഇ.ആർ.വി പരിഭാഷ കാണുക: (ERV)
Revelation 1:6:
➤ καὶ ἐποίησεν ἡμᾶς βασιλείαν, ἱερεῖς τῷ θεῷ καὶ πατρὶ αὐτοῦ, αὐτῷ ἡ δόξα καὶ τὸ κράτος εἰς τοὺς αἰῶνας τῶν αἰώνων· ἀμήν
➤ kai epoiēsen hēmas basileian, hiereis tō Theō kai Patri autou, autō hē doxa kai to kratos eis tous aiōnas tōn aiōnōn amēn. [BibleHub]
➤ and has made us [c]kings and priests to His God and Father, to Him be glory and dominion forever and ever. Amen. [NKJV]
➤ നമ്മെ സ്നേഹിക്കുന്നവനും നമ്മുടെ പാപം പോക്കി നമ്മെ തന്റെ രക്തത്താൽ വിടുവിച്ചു തന്റെ (യേശുവിൻ്റെ) ദൈവവും പിതാവുമായവന്നു നമ്മെ രാജ്യവും പുരോഹിതന്മാരും ആക്കിത്തീർത്തവനുമായവന്നു എന്നെന്നേക്കും മഹത്വവും ബലവും; ആമേൻ. (സ.വേ.പു.CL). സത്യവേദപുസ്തകത്തിൽ ❛തൻ്റെ പിതാവായ ദൈവത്തിന്നു❜ എന്നാണ്: (വെളി, 1:6). ➟അപ്പൊസ്തലന്മാരുടെ ദൈവം ദൈവപുത്രനായ യേശുക്രിസ്തുവല്ല; യേശുക്രിസ്തുവിൻ്റെ ദൈവമാണ്. ➟എന്നാൽ ക്രൈസ്തവിൽ ഭൂരിപക്ഷം പേരുടെയും ദൈവം യേശുക്രിസ്തുവാണ്. അതെന്തൊരു വിരോധാഭാസമാണ്❓ ➟യേശുക്രിസ്തു അപ്പോസ്തലന്മാരോട് പറഞ്ഞത് ഇപ്രകാരമാണ്: ➤❝നിങ്ങളുടെ വാക്കു കേൾക്കുന്നവൻ എന്റെ വാക്കു കേൾക്കുന്നു; നിങ്ങളെ തള്ളുന്നവൻ എന്നെ തള്ളുന്നു; എന്നെ തള്ളുന്നവൻ എന്നെ അയച്ചവനെ തള്ളുന്നു.❞ (ലൂക്കോ, 10:16). ➟അപ്പൊസ്തലന്നാരുടെ പഠിപ്പിക്കലുകൾ വിശ്വസിക്കാത്തവർ പിതാവിനെയും പുത്രനെയും ഒരുപോലെ തള്ളുകയാണ്.

☛മേല്പറഞ്ഞ വാക്യങ്ങൾ ആരെങ്കിലും തിരുത്തിയതാണെന്ന് ആരും കരുതണ്ട. ഇന്ന് ലഭ്യമായതിൽവെച്ച് ഏറ്റവും പുരാതനമായ മൂന്നു കയ്യെഴുത്തു പ്രതിയാണ് 𝐂𝐨𝐝𝐞𝐱 𝐕𝐚𝐭𝐢𝐜𝐚𝐧𝐮𝐬 (𝐀.𝐃. 𝟑𝟎𝟎–𝟓𝟎), 𝐂𝐨𝐝𝐞𝐱 𝐒𝐢𝐧𝐚𝐢𝐭𝐢𝐜𝐮𝐬 (𝟑𝟑𝟎-𝟑𝟔𝟎), 𝐂𝐨𝐝𝐞𝐱 𝐀𝐥𝐞𝐱𝐚𝐧𝐝𝐫𝐢𝐧𝐮𝐬 (𝟒𝟎𝟎-𝟒𝟒𝟎), അവ മൂന്നിലും വാക്യങ്ങൾ അങ്ങനെ തന്നെയാണ്. (ഓരോ വാക്യത്തോടൊപ്പമുള്ള ❛𝐌𝐚𝐧𝐮𝐬𝐜𝐫𝐢𝐩𝐭𝐬❜ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് തെളിവ് കണ്ട് ബോധ്യപ്പെടുക):
Matthew 27:46: 
➤ ΕΛΩΕΙ ΕΛΩΕΙ ΛΕΜΑ CΑΒΑΚΤΑΝΕΙ (CV)
➤ ΕΛΩΙ ΕΛΩΙ ΛΕΜΑ CΑΒΑΚΤΑΝΕΙ (CS)
➤ ΗΛΙ ΗΛΙ ΛΑΜΑ CΑΒΑΧΘΑΝΙ ΤΟΥΤ ΕCΤΙΝ ΘΕ ΜΟΥ ΘΕ ΜΟΥ ΙΝΑ ΤΙ ΜΕ ΕΓΚΑΤΕΛΙΠΕC (CA)
➤ Ēli ēli lema sabachthani tout’ estin Thee mou thee mou hina ti me enkatelipes. [BibleHub
➤ Eli, Eli, lama sabachthani? that is, My God, My God, why have You forsaken Me? [NKJV]
➤ ഏലീ, ഏലീ, ലമ്മാ ശബക്താനി, അതായത്, എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു? [കാണുക: Manuscripts, BLB]
Mark 15:34:
ΕΛΩΙ ΕΛΩΙ ΛΑΜΑ CIBAKΘΑΝCΙ Ο ΕCΤΙ Ο ΘC ΜΟΥ Ο ΘC ΜΟΥ ΕΙC ΤΙ ΜΕ ΕΝΚΑΤΕΛΙΠΕC 
Elōi Elōi lema sabachthani ho estin HO Theos mou ho Theos mou eis ti enkatelipes me. [BibleHub]
Eloi, Eloi, lama sabachthani? which is, My God, My God, why have You forsaken Me? [NKJV]
എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു എന്നു അർത്ഥമുള്ള എലോഹീ, എലോഹീ ലമ്മാ ശബ്ബക്താനീ. [കാണുക: Manuscripts, BLB]
John 20:17: 
➤ ΑΝΑΒΑΙΝΩ ΠΡΟC ΤΟΝ ΠΑΤΕΡΑ ΜΟΥ ΚΑΙ ΠΑΤΕΡΑ ΥΜΩΝ ΚΑΙ ΘΝ ΜΟΥ ΚΑΙ ΘΝ ΥΜΩΝ
➤ Anabainō pros ton Patera mou kai Patera hymōn kai Theon mou kai Theon hymōn  
➤ I ascend unto my Father, and your Father; and to my God, and your God.
➤ എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു. [കാണുക: Manuscripts, BLB]
Romans 15:6:
➤ ΤΟΝ ΘΝ ΚΑΙ ΠΑΤΕΡΑ ΤΟΥ ΚΥ ΗΜΩΝ ΙΥ ΧΥ
➤ ton Theon kaí Patera tou kyríou hēmōn Iēsou Christoú
➤ The God and Father of our Lord Jesus Christ
➤ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ. [കാണുക: Manuscripts, BLB]
2Corinthians 1:3:
➤ Ο ΘC ΚΑΙ ΠΑΤΗΡ ΤΟΥ ΚΥ ΗΜΩΝ ΙΥ ΧΥ
➤ ho Theos kaí Patēr tou kyríou hēmōn Iēsou Christoú
➤ The God and Father of our Lord Jesus Christ
➤ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവുമായവൻ. [കാണുക: Manuscripts, BLB]
2Corinthians 11:31:
➤ Ο ΘC ΚΑΙ ΠΑΤΗΡ ΤΟΥ ΚΥ ΙΥ 
➤ ho Theos kaí Patēr tou kyríou Iēsou 
➤ The God and Father of the Lord Jesus
➤ കർത്താവായ യേശുവിന്റെ ദൈവവും പിതാവുമായവൻ: [കാണുക: Manuscripts, BLB]
Ephesians 1:3:
➤ Ο ΘC ΤΟΥ ΚΥ ΗΜΩΝ ΙΥ ΧΥ ➟(CV)
➤ The God of our Lord Jesus Christ
➤ Ο ΘC ΚΑΙ ΠΗΡ ΤΟΥ ΚΥ ΗΜΩΝ ΙΥ ΧΥ
➤ ho Theos kaí Patēr tou kyríou hēmōn Iēsou Christoú
➤ The God and Father of our Lord Jesus Christ
➤ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ. [കാണുക: Manuscripts, BLB]
Ephesians 1:17:
➤ Ο ΘC ΤΟΥ ΚΥ ΗΜΩΝ ΙΥ ΧΥ Ο ΠΑΤΗΡ ΤΗC ΔΟΞΗC
➤ ho Theos tou kyríou hēmōn Iēsou Christou, ho Patēr tēs doxēs
➤ The God of our Lord Jesus Christ, the Father of glory
➤ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും മഹത്വമുള്ള പിതാവുമായവൻ. [കാണുക: Manuscripts, BLB]
Colossians 1:3:
➤ ΤΩ ΘΩ ΠΑΤΡΙ ΤΟΥ ΚΥ ΗΜΩΝ ΙΥ ➟(CV)
➤ ΤΩ ΘΩ ΚΑΙ ΠΑΤΡΙ ΤΟΥ ΚΥ ΗΜΩΝ ΙΥ ΧΥ
➤ tō Theō Patri toú kyríou hēmōn Iēsou Christou
➤ the God and Father of our Lord Jesus Christ
➤ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവുമായവൻ. [കാണുക: Manuscripts, BLB]
1Peter 1:3:
➤ Ο ΘC ΚΑΙ ΠΑΤΗΡ ΤΟΥ ΚΥ ΗΜΩΝ ΙΥ ΧΥ 
➤ ho Theos kaí Patēr tou kyríou hēmōn Iēsou Christoú
➤The God and Father of our Lord Jesus Christ
➤ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവുമായവൻ. [കാണുക: Manuscripts, BLB]
Revelation 1:6:
➤ ΤΩ ΘΕΩ ΚΑΙ ΠΑΤΡΙ ΑΥΤΟΥ
➤ tō Theō kai Patri autou
➤ his God and Father 
➤ തൻ്റെ ദൈവവും പിതാവുമായവൻ. [കാണുക: Manuscripts, BLB]
➦ സ്വർഗ്ഗത്തിലും ഭൂമിയിലും ഒരേയൊരു ദൈവമായ യഹോവയെയാണ് ❛എൻ്റെ ദൈവം❜ എന്ന് യേശുക്രിസ്തു സംബോധന ചെയ്തതും ❛യേശുക്രിസ്തുവിൻ്റെ ദൈവം❜ എന്ന് അപ്പൊസ്തലന്മാർ സംബോധന ചെയ്തതും: (ആവ, 4:39; 1കൊരി, 8:5-6. ➤ലൂക്കൊ, 23:46⁃⁃സങ്കീ, 31:5; സങ്കീ, 22:1⁃⁃മത്താ, 27:46). ➤[കാണുക: ക്രിസ്തുവിൻ്റെ പിതാവും ദൈവവുമായ യഹോവ]. ➟അതായത്, യേശുക്രിസ്തുവിൻ്റെ ദൈവവും അപ്പൊസ്തലന്മാരുടെ ദൈവവും ഏകദൈവവും പിതാവുമായ യഹോവയാണ്: (മർക്കൊ, 12:29; യോഹ, 5:44; യോഹ, 17:3; 1കൊരി, 8:5-6; എഫെ, 4:6). ➟പിന്നെങ്ങനെയാണ് യേശുക്രിസ്തു ദൈവം ആകുന്നത്❓ 

യേശുവെന്ന അഭിഷിക്തനായ മനുഷ്യൻ്റെ (ക്രിസ്തു) നിസ്തുല്യത:
➦ ക്രിസ്തു മനുഷ്യനായതുകൊണ്ടും ക്രിസ്തുവിൻ്റെ നമ്മുടെയും ദൈവം ഒന്നായതുകൊണ്ടും, അവൻ നമ്മെപ്പോലെ ഒരു സാധാരണ മനുഷ്യനാണെന്ന് ആരും വിചാരിക്കരുത്: (ഗലാ, 1:1-2; 1കൊരി, 11:3; യോഹ, 20:17). ➟ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:15-16) പരിശുദ്ധാത്മാവിനാൽ പ്രകൃത്യാതീയമായി ഉല്പാദിതനായ പരിശുദ്ധ മനുഷ്യനാണ്: (മത്താ, 1:18;1:20;ലൂക്കൊ, 1:35;2:21;യോഹ, 6:69;8:40;8:46;1യോഹ, 3:5). ➟മനുഷ്യരെന്ന നിലയിൽ ക്രിസ്തുവിൻ്റെയും നമ്മുടെയും പ്രകൃതി (Nature) ഒന്നാണ്; അക്കാര്യത്തിൽ ആർക്കും സംശയം വേണ്ട; അല്ലെങ്കിൽ നമ്മുടെ പാപപരിഹാരം സാദ്ധ്യമാകില്ല: (എബ്രാ, 2:14-15). ➟എന്നാൽ അവൻ പാപരഹിതനും നാം പാപികളുമാണ്: (1യോഹ, 3:15 ⁃⁃ റോമ, 3:12; 5:12). ➟അഥവാ, നമുക്ക് പാപജഡവും ക്രിസ്തുവിനു് പാപജഡത്തിൻ്റെ സാദൃശ്യവുമാണ് ഉണ്ടായിരുന്നത്: (റോമർ 8:3). ➟അതുകൊണ്ടാണ് പാപപരിഹാരം സാദ്ധ്യമായത്: (1പത്രൊ, 2:24). ➟ഒരു അടിമയ്ക്ക് അടിമയെയോ, പാപിക്ക് പാപിയെയോ വീണ്ടെടുക്കാൻ കഴിയില്ല.
അവൻ്റെ നിസ്തുല്യതകൾ അനവധിയാണ്:
❶ അവൻ ലോകസ്ഥാപനത്തിനു മുമ്പേ മുന്നറിയപ്പെട്ടവനും അന്ത്യകാലത്ത് വെളിപ്പെട്ടവനുമാണ്: (1പത്രൊ, 1:20 ⁃⁃ എഫെ, 1:4; എബ്രാ, 1:1). ➟ആ നിലയിൽ അവൻ നിസ്തുല്യനാണ്.
❷ ക്രിസ്തു പിതാവായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. (1തിമൊ, 3:15-16). ➟അഥവാ, ദൈവത്തിൻ്റെ ജഡത്തിലെ പ്രത്യക്ഷതയ്ക്കായി പരിശുദ്ധാത്മാവിനാൽ പ്രകൃത്യാതീതമായി കന്യകയിൽ ഉല്പാദിതമായതമായവനാണ്: (മത്താ, 1:20;ലൂക്കൊ, 1:35,2:21). ➟ആ നിലയിലും അവൻ നിസ്തുല്യനാണ്.
❸ അവൻ ജനനത്തിലും ജീവിതത്തിലും പവിത്രനും, നിർദോഷനും, നിർമ്മലനും, പരിശുദ്ധനും പാപമില്ലാത്തവനും,  പാപികളോടു വേർവിട്ടവനും, പാപം അറിയാത്തവനും. വായിൽ വഞ്ചനയില്ലാത്തവനുമാണ്: (യോഹ, 6:69;2കൊരി, 5:21;എബ്രാ, 7:26;1പത്രൊ, 2:22;1യോഹ, 3:5). ➟മനുഷ്യകുലത്തിൽ ജന്മപാപമോ (ആദാമ്യപാപം), കർമ്മപാപമോ ഇല്ലാതെ ജനിച്ചുജീവിച്ചു മരിച്ചുയിർത്ത ഒരേയൊരുത്തൻ ക്രിസ്തു മാത്രമാണ്. ➤❝നിങ്ങളിൽ ആർ എന്നെ പാപത്തെക്കുറിച്ചു ബോധം വരുത്തുന്നു?❞ എന്ന് ലോകത്തോട് ഉറക്കെ ചോദിക്കുവാൻ തക്കവണ്ണം ധാർമ്മികമായും കാർമ്മികമായും വിശുദ്ധിയുള്ള മറ്റൊരു മനുഷ്യൻ ലോകത്തിൽ ഉണ്ടായിട്ടില്ല, ഉണ്ടാകുകയുമില്ല: (യോഹ, 8:46). ➟ആ നിലയിലും അവൻ നിസ്തുല്യനാണ്. ദൈവം മാനവകുലത്തിൻ്റെ പാപം അവൻ്റെമേൽ ചുമത്തി അവനെ കുറച്ചുസമയത്തേക്ക് പാപം ആക്കിയതുകൊണ്ടാണ്, അവനു് മരിക്കാൻ കഴിഞ്ഞത്: (2കൊരി, 5:21). ➟അല്ലെങ്കിൽ, മരണത്തിനു് അവനെ തൊടാൻപോലും കഴിയില്ലായിരുന്നു. ➟അഥവാ, മരണത്തിനു് അവൻ്റെമേൽ യാതൊരു അധികാരവും ഉണ്ടാകുമായിരുന്നില്ല: (റോമ, 6:23. ഒ.നോ:യെഹെ, 18:4;18:20;), അവൻ നമ്മുടെ പാപം ഏറ്റെടുത്ത് തന്നെത്തന്നെ സൗരഭ്യവാസനയായ യാഗമായി ദൈവത്തിനു് അർപ്പിച്ചതുകൊണ്ടാണ്, അവൻ്റെയും കൃപയാലുമാണ് നമ്മുടെ രക്ഷയെന്ന് പറയുന്നത്: (എഫെ, 5:2;എബ്രാ, 2:9;റോമ, 5:15;പ്രവൃ, 15:11).
❹ അവൻ ദൈവത്തിൽനിന്ന് പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്യപ്പെട്ടവനാണ്: (ലൂക്കൊ, 3:22;പ്രവൃ, 10:38). ➟മശീഹമാർ (ക്രിസ്തുക്കൾ) അനവധിയുണ്ടെങ്കിലും ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും നേരിട്ട് അഭിഷേകം ചെയ്തു എന്ന് പറഞ്ഞിരിക്കുന്ന ഏകവ്യക്തി നമ്മുടെ കർത്താവായ യേശുവാണ്. ➟ആ നിലയിലും അവൻ നിസ്തുല്യനാണ്.
❺ അവൻ ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിച്ചവനാണ്: (കൊലൊ, 2:9). ➟യോർദ്ദാനിലെ അഭിഷേക സമയത്താണ്, പരിശുദ്ധാത്മാവ് ദേഹരൂപമായി യേശുവിൻ്റെമേൽ ആവസിച്ചത്: (ലൂക്കൊ, 3:22). ➟അതിനെയാണ്, ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണത ദേഹരൂപമായി വസിക്കുന്നു എന്ന് പൗലൊസ് പറഞ്ഞത്. ➟ആ നിലയിലും അവൻ നിസ്തുല്യനാണ്. [കാണുക:ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണത ദേഹരൂപമായി വസിച്ചവൻ].
❻ മരിച്ചിട്ട് ഇനിയും മരണമില്ലാത്തവനായി ഉയിർത്തെഴുന്നേറ്റ ഒരേയൊരുത്തൻ ക്രിസ്തുവാണ്: (റോമ, 6:9). ➟ആ നിലയിലും അവൻ നിസ്തുല്യനാണ്.
❼ അവൻ സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നവനാണ്: (എബ്രാ, 7:26). ➟ആ നിലയിലും അവൻ നിസ്തുല്യനാണ്. യെഹൂദന്മാർ അധർമ്മികളുടെ കയ്യാൽ തറപ്പിച്ചുകൊന്ന മനുഷ്യനായ നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയപ്പോഴാണ്, അവൻ സ്വർഗ്ഗത്തെക്കാൾ ഉന്നതനായത്: (പ്രവൃ, 2:23-24;2:36;5:31). ➟ഇതുപോലെ അനവധി സവിശേഷതകൾ അവനുണ്ട്. തന്മൂലം, ക്രിസ്തുയേശു എന്ന പരിശുദ്ധ മനുഷ്യനൊപ്പം പറയാൻ ഭൂമുഖത്ത് ആരുമുണ്ടായിട്ടില്ല; ആരുമുണ്ടാകുകയുമില്ല. ➟അവൻ നമ്മുടെ രക്ഷിതാവായ കർത്താവാണ്: (പ്രവൃ, 2:36). ➟അതാരും മറന്നുപോകരുത്.
എൻ്റെ ദൈവവും നിങ്ങളുടെ ദൈവവും:
➦ ഉയിർത്തെഴുന്നേറ്റ ക്രിസ്തു തൻ്റെ ശിഷ്യന്മാരേ അറിയിക്കാൻ മഗ്ദലക്കാരത്തി മറിയയോടു: ➤❝നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.❞ (യോഹ, 20:17). ➟ക്രിസ്തുവിൻ്റെ വാക്കുകൾ ശ്രദ്ധിക്കുക: ➤❝എൻ്റെ പിതാവും നിങ്ങളുടെ പിതാവും എൻ്റെ ദൈവവും നിങ്ങളുടെ ദൈവവും❞ എന്നു വേർതിരിച്ചാണ് പറഞ്ഞത്. ➟മനുഷ്യനായ ക്രിസ്തുവിനു് ദൈവവുമായുള്ള ബന്ധവും നമുക്ക് ദൈവവുമായുള്ള ബന്ധവും തമ്മിൽ അജഗജാന്തരമുണ്ട്. ➟ചിലർ കരുതുന്നപോലെ, യേശു നമ്മെപ്പോലെ ദൈവത്തിൻ്റെ സൃഷ്ടിയാണെങ്കിൽ ➤❝എൻ്റെ ദൈവമെന്നും നിങ്ങളുടെ ദൈവമെന്നും❞ അവൻ വേർതിരിച്ചു പറയുമായിരുന്നോ❓ ➟ദൂതന്മാരും മനുഷ്യരും ദൈവത്തിൻ്റെ സൃഷ്ടികളാണ്: (നെഹെ, 9:6; ഉല്പ, 1:27). ➟ആദാമിനെ ദൈവത്തിൻ്റെ മകൻ എന്ന് വിളിച്ചിരിക്കുന്നപോലെ, ദൂതന്മാരും ദൈവത്തിൻ്റെ പുത്രന്മാരാണ്: (ലൂക്കൊ, 3:38; ഇയ്യോ, 1:6). ➟അതിനാൽ, ദൂതന്മാർക്കും മനുഷ്യർക്കും ദൈവവുമായി ഒരേ ബന്ധമാണുള്ളത്: (വെളി, 7:9-12. ⁃⁃ 22;9). ➟മറ്റുചിലർ കരുതുന്നപോലെ, അവൻ സ്വർഗ്ഗീയരായ ദൂതന്മാരിൽ ഒരുത്തൻ ആയിരുന്നെങ്കിൽ, സ്വർഗ്ഗീയരെയും ഭൗമികരെയും വേർതിരിച്ചുകൊണ്ട് ➤❝ഞങ്ങളുടെ ദൈവവും നിങ്ങളുടെ ദൈവവും❞ എന്നല്ലാതെ, ➤❝എൻ്റെ ദൈവവും നിങ്ങളുടെ ദൈവവും❞ എന്ന് പറയുമായിരുന്നോ❓ ➟ക്രിസ്തു ഒരിടത്തും ➤❝ഞങ്ങളുടെ പിതാവെന്നോ, ഞങ്ങളുടെ ദൈവമെന്നോ❞ പറഞ്ഞിട്ടില്ല. ➟യേശുവിനും മനുഷ്യർക്കും ദൈവവുമായുള്ള ബന്ധം ഒന്നായിരുന്നെങ്കിൽ, ➤❝എൻ്റെ ദൈവവും നിങ്ങളുടെ ദൈവവും എന്നു വേർതിരിച്ച് പറയാതെ; ➤❝നമ്മുടെ പിതാവും നമ്മുടെ ദൈവവും❞ എന്നേ പറയുമായിരുന്നുള്ളൂ. ➤❝നമ്മുടെ പിതാവെന്നോ, നമ്മുടെ ദൈവമെന്നോ❞ അവൻ ഒരിടത്തും പറഞ്ഞിട്ടില്ല. ➟❛എൻ്റെ പിതാവ്❜ (മത്താ, 11:27; 15:13; 18:35), ➟❛എൻ്റെ ദൈവം❜ (മത്താ, 27:46; മർക്കൊ, 15:33; യോഹ, 20:17) എന്നാണ് പറഞ്ഞിരിക്കുന്നത്. ➟അവൻ നമ്മെപ്പോലെ സൃഷ്ടിയല്ല; ജീവനുള്ള ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്: (1തിമൊ, 3:15-16). ➟അതിനാൽ സൃഷ്ടികളുടെ കൂട്ടത്തിൽ ഉൾപ്പെടാത്ത ഒരു നിസ്തുല്യമായ ബന്ധമാണ് ❛പിതാവും ക്രിസ്തുവും❜ തമ്മിൽ ഉണ്ടായിരുന്നത്. ➟അഥവാ, ക്രിസ്തു സ്രഷ്ടാവായ ദൈവത്തിൽനിന്നും സൃഷ്ടികളായ ദൂതന്മാരിലും മനുഷ്യരിലും നിന്നും വ്യതിരിക്തനായതുകൊണ്ടാണ്. ➤❝എൻ്റെ പിതാവും  എൻ്റെ ദൈവവും നിങ്ങളുടെ പിതാവും  നിങ്ങളുടെ ദൈവവും❞ എന്ന് വേർതിരിച്ചു പറഞ്ഞത്.
അപ്പൊസ്തലന്മാർ പറയുന്നത് നോക്കുക:
➤ ❝മനുഷ്യരിൽ നിന്നല്ല മനുഷ്യനാലുമല്ല യേശുക്രിസ്തുവിനാലും അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിച്ച പിതാവായ ദൈവത്താലുമത്രേ അപ്പൊസ്തലനായ പൌലൊസും കൂടെയുള്ള സകല സഹോദരന്മാരും ഗലാത്യസഭകൾക്കു എഴുതുന്നതു:❞ (ഗലാ, 1:1-2). ➟പൗലൊസ് ക്രിസ്തുവിനെ സാമാന്യമനുഷ്യരിൽനിന്നു വേർതിരിച്ചു പറയുന്നത് ശ്രദ്ധിക്കുക. ➟അധർമ്മികളുടെ കയ്യാൽ ക്രൂശിൽ മരിച്ചിട്ട് ദൈവം ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത് നസറായനായ യേശുവെന്ന പുരുഷനെ (Man) ആണ്: (പ്രവൃ, 2:23-24;2:36;5:31). ➟എങ്കിലും അവൻ അവൻ നമ്മെപ്പോലെ ഒരു മനുഷ്യനായിരുന്നില്ല; പാപരഹിതനായ ഏകമനുഷ്യനാണ്: (1യോഹ, 3:5; റോമ, 5:15). ➟അതിനാലാണ്, പൗലൊസ് അപ്പൊസ്തലൻ സാമാന്യ മനുഷ്യരിൽനിന്ന് ക്രിസ്തുവിനെ വേർതിരിച്ചു പറഞ്ഞിരിക്കുന്നത്. ➟അപ്പോൾത്തന്നെ, മനുഷ്യനായ ക്രിസ്തുയേശുവാണ് ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനും മറുവിലയുമായി മരിച്ചതെന്നും (1തിമൊ, 2:5-6) ➟യേശുവെന്ന മനുഷ്യൻ മൂലമാണ് മരിച്ചവരുടെ പുനരുത്ഥാനം ഉണ്ടായതെന്നും (1കൊരി, 15:21) ➟ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃയാലുള്ള ദാനമാണ് രക്ഷയെന്നും അവൻ അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്: (റോമ, 5:15 ⁃⁃ പ്രവൃ 15:11). ➟ദൂതന്മാരും മനുഷ്യരും (ദൈവമക്കൾ) തുല്യരാണ്. ➟ദൂതനെ നമസ്കരിക്കാൻ തുടങ്ങുന്ന യോഹന്നാനെ തടുത്തുകൊണ്ട് അവൻ പറഞ്ഞത്: ➤❝ഞാൻ നിന്റെയും നിന്റെ സഹോദരന്മാരായ പ്രവാചകന്മാരുടെയും ഈ പുസ്തകത്തിലെ വചനം പ്രമാണിക്കുന്നവരുടെയും സഹഭൃത്യനത്രേ; ദൈവത്തെ നമസ്കരിക്ക എന്നു പറഞ്ഞു.❞ (വെളി, 22:9). ➟ദൂതന്മാർ ദൈവത്തെ ❛നമ്മുടെ ദൈവം❜ എന്നാണ് വിശേഷിപ്പിക്കുന്നത്: (വെളി, 7:3; 7:10-12; 12:10; 19:1). ➟ദൂതൻ മനുഷ്യരെ ചേർത്ത് പറയുമ്പോഴും ❛നമ്മുടെ ദൈവം❜ എന്നാണ് പറയുന്നത്: (വെളി, 19:5-6). ➟ദൂതന്മാരൊക്കെയും ഒക്കെയും രക്ഷപ്രാപിപ്പാനുള്ളവരുടെ ശുശ്രൂഷയ്ക്ക് അയക്കപ്പെടുന്ന സേവകാത്മാക്കൾ ആണെന്നും പറഞ്ഞിട്ടുണ്ട്. (എബ്രാ, 1:14). ➟എന്നാൽ ക്രിസ്തു നമ്മുടെ ഗുരുവും നായകനും കർത്താവുമാണ്: ➤❝നിങ്ങളോ റബ്ബീ എന്നു പേർ എടുക്കരുതു. ഒരുത്തൻ അത്രേ നിങ്ങളുടെ ഗുരു; നിങ്ങളോ എല്ലാവരും സഹോദരന്മാർ. ഭൂമിയിൽ ആരെയും പിതാവു എന്നു വിളിക്കരുതു; ഒരുത്തൻ അത്രേ നിങ്ങളുടെ പിതാവു, സ്വർഗ്ഗസ്ഥൻ തന്നേ. നിങ്ങൾ നായകന്മാർ എന്നും പേർ എടുക്കരുതു, ഒരുത്തൻ അത്രേ നിങ്ങളുടെ നായകൻ, ക്രിസ്തു തന്നെ.❞ (മത്താ, 23:8-10). ➤❝യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.❞ (1കൊരി, 8:6. ഒ.നോ: പ്രവൃ, 2:36; 5:31). ➟നമ്മുടെ ഗുരുവും നായകനും കർത്താവും ക്രിസ്തു മാത്രമാണ്. ➟മനുഷ്യർക്കാർക്കും അവൻ്റെ സ്ഥാനമായ ഗുരുവെന്നും നായകനെന്നും കർത്താവെന്നും പേരെടുക്കാൻപോലും കഴിയാത്തത്രയും ഉന്നതനാണ് നമുക്കുവേണ്ടി ക്രൂശിക്കപ്പെട്ട മനുഷ്യനായ ക്രിസ്തുയേശു: (1തിമൊ, 2:6).
അടുത്തവാക്യം:  ➤❝എന്നാൽ ഏതു പുരുഷന്റെയും തല ക്രിസ്തു, സ്ത്രീയുടെ തല പുരുഷൻ, ക്രിസ്തുവിന്റെ തല ദൈവം എന്നു നിങ്ങൾ അറിയേണം എന്നു ഞാൻ ആഗ്രഹിക്കുന്നു.❞ (1കൊരി, 11:3). ➟ഈ വേദഭാഗത്തും ക്രിസ്തുവിനെ സാമാന്യ മനുഷ്യരിൽനിന്നു വേർതിരിച്ചും ശ്രേഷ്ഠനാക്കിയുമാണ് പറയുന്നത്. ➟അവൻ ഏതു പുരുഷൻ്റെയും അഥവാ, എല്ലാ പുരുഷന്മാരുടെയും തലയും (1കൊരി, 11:3) ➟സഭയാകുന്ന ശരീരത്തിൻ്റെ തലയും (എഫെ, 5:23) ➟എല്ലാവാഴ്ചെക്കും അധികാരത്തിന്നും തലയുമായുമാണ്: (കൊലൊ, 2:10).
ക്രിസ്തുവിൻ്റെ സഹോദരന്മാർ:
➦ ക്രിസ്തു ശിഷ്യന്മാരെ സഹോദരന്മാർ എന്നാണ് പറഞ്ഞിരിക്കുന്നത്: (യോഹ, 20:17, മത്താ, 12:49-50; മർക്കൊ, 3:34-35; ലൂക്കൊ, 8:21; എബ്രാ, 2:11-12). ➟ഈ വാക്യം കാണുക: ➤❝അവൻ മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു.❝ (റോമ, 8:29). ➟ഈ വേദഭാഗത്ത്, ദൈവമക്കളുടെയെല്ലാം മൂത്ത സഹോദരനായിട്ടാണ് ദൈവം യേശുവിനെ നിയമിച്ചിരിക്കുന്നത്. ➟നമ്മുടെ രക്ഷിതാവും കർത്താവുമായ ക്രിസ്തുവിലൂടെ രക്ഷിക്കപ്പെടുന്നവരെല്ലാം സ്രഷ്ടാവായ ഏകദൈവത്തിൻ്റെ മക്കളും അവകാശികളും ക്രിസ്തുവിൻ്റെ സഹോദരന്മാരും കൂട്ടവകാശികളുമാണ്. (റോമ, 8:29). ➟എന്നാൽ ക്രിസ്തു ശിഷ്യന്മാരെ ❛സഹോദരന്മാർ❜ എന്ന് സംബോധന ചെയ്തിട്ടുണ്ട് എന്നല്ലാതെ, അപ്പൊസ്തലന്മാർ ക്രിസ്തുവിനെ ❛സഹോദരൻ❜ എന്ന് സംബോധന ചെയ്തിട്ടില്ല. ➟എന്നുമാത്രമല്ല, അവരൊക്കെ ക്രിസ്തുവിൻ്റെ ❛ദാസൻ❜ ആയിട്ടാണ് തങ്ങളെത്തന്നെ എണ്ണിയിരുന്നത്: ➤❝ദൈവം തന്റെ പുത്രനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിനെക്കുറിച്ചു വിശുദ്ധരേഖകളിൽ തന്റെ പ്രവാചകന്മാർ മുഖാന്തരം മുമ്പുകൂട്ടി വാഗ്ദത്തം ചെയ്ത സുവിശേഷത്തിന്നായി വേർതിരിച്ചു വിളിക്കപ്പെട്ട അപ്പൊസ്തലനും യേശുക്രിസ്തുവിന്റെ ദാസനുമായ പൌലൊസ് റോമയിൽ ദൈവത്തിന്നു പ്രിയരും വിളിക്കപ്പെട്ട വിശുദ്ധന്മാരുമായ എല്ലാവർക്കും എഴുതുന്നതു.❞ (റോമർ 1:1-3). ➟ഇവിടെ ❛യേശുക്രിസ്തുവിൻ്റെ ദാസൻ❜ എന്നാണ് പൗലൊസ് തന്നെത്തന്നെ വിശേഷിപ്പിക്കുന്നത്. ❛ദാസൻ❜ (Servent) എന്നത് ഗ്രീക്കിൽ, ❛ഡ്യൂലൊസ്❜ (δοῦλος – doulos) ആണ്. ➟അതിൻ്റെ ശരിയായ അർത്ഥം: ❛അടിമ❜ (slave) എന്നാണ്. ➟പൗലൊസ് മാത്രമല്ല; പത്രൊസും തന്നെത്തന്നെ ക്രിസ്തുവിൻ്റെ ദാസാനായാണ് ഗണിച്ചിരുന്നത്: (2പത്രൊ, 1:1).
ശ്രദ്ധേയമായ മറ്റൊന്ന് കാണിക്കാം: ➟നമ്മുടെ കർത്താവിൻ്റെ സ്വന്തസഹോദരന്മാരായ യാക്കോബും യൂദായും തങ്ങളെ ❛ക്രിസ്തുവിൻ്റെ ദാസൻ❜ എന്നാണ് പരിചയപ്പെടുത്തുന്നത്: (യാക്കോ, 1:1; യൂദാ, 1:1. ഒ.നോ: 1കൊരി, 9:5; ഗലാ, 1:19). ➟യേശുവിനൊപ്പം ഒരമ്മയുടെ വയറ്റിൽജനിച്ച യാക്കോബും യൂദായുംപോലും അവൻ തങ്ങളുടെ സഹോദരനാണെന്ന് പറഞ്ഞുകൊണ്ട്, തങ്ങളെ അവനോട് തുലനം ചെയ്യാൻ ശ്രമിച്ചില്ലെന്നോർക്കുക. ➟വിശ്വാസികളെയും ക്രിസ്തുവിൻ്റെ ദാസന്മാർ (അടിമകൾ) ആയാണ് പറഞ്ഞിരിക്കുന്നത്: (1കൊരി, 7:22; ഗലാ, 1:10; എഫെ, 6:6). ➟അപ്പൊസ്തലന്മാരോ, അവൻ്റെ സ്വന്ത സഹോദരനന്മാരോ ആരും അവനെ തങ്ങൾക്ക് സമനായി പറയുകയോ, ക്രിസ്തുവിനെയും ചേർത്തുകൊണ്ട്, ❛ഞങ്ങളുടെ ദൈവമെന്നോ❜, ❛എൻ്റെയും ക്രിസ്തുവിൻ്റെയും ദൈവം❜ എന്നോ പറഞ്ഞിട്ടില്ല. ➟❛എൻ്റെ ദൈവം❜ എന്നും ❛യേശുക്രിസ്തുവിൻ്റെ ദൈവം❜ എന്നും പൗലൊസ് വേർതിരിച്ചാണ് പറയുന്നത്: (റോമ, 1:8; എഫെ, 1:3). ➟തന്മൂലം, ക്രിസ്തു നമ്മെപ്പോലെ സാധാരണ മനുഷ്യനാണെന്ന് ആരും വിചാരിക്കണ്ട. ➟അവൻ സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്ന മനുഷ്യനാണ്.

കാണുക:
ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും
ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക

ഞാനും പിതാവും ഒന്നാകുന്നു

☛ ❝ഞാനും പിതാവും ഒന്നാകുന്നു❞ (𝐈 𝐚𝐧𝐝 𝐭𝐡𝐞 𝐅𝐚𝐭𝐡𝐞𝐫 𝐚𝐫𝐞 𝐨𝐧𝐞) എന്നത് ഐക്യത്തിലുള്ള ഒന്നാകലാണെന്ന് സ്വാഭാവികമായി തോന്നാം: (യോഹ, 10:30). ➟എന്നാൽ ❛ഞാനും പിതാവും ഒന്നാകുന്നു❜ എന്നും ❛നാം, നമ്മെപ്പോലെ ഒന്നാകുക❜ എന്നിങ്ങനെ ഇരുവിധമായ പ്രയോഗങ്ങൾ ദൈവപുത്രനായ യേശുവിൻ്റേതായുണ്ട്. ➟ഇത് ഒരേ അർത്ഥമുള്ള പ്രയോഗങ്ങളാണോന്ന് വചനത്തിൽനിന്ന് നമുക്ക് പരിശോധിക്കാം: 

നമ്മെപ്പോലെ ഒന്നാകേണ്ടതിന്നു: 
☛ ❝ഇനി ഞാൻ ലോകത്തിൽ ഇരിക്കുന്നില്ല; ഇവരോ ലോകത്തിൽ ഇരിക്കുന്നു; ഞാൻ നിന്റെ അടുക്കൽ വരുന്നു. പരിശുദ്ധപിതാവേ, അവർ നമ്മെപ്പോലെ ഒന്നാകേണ്ടതിന്നു നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ.❞ (യോഹ, 17:11). ➟യേശുവിൻ്റെ മഹാപൗരോഹിത്യ പ്രാർത്ഥനയിലെ ഭാഗമാണിത്. ഇവിടെ ശ്രദ്ധിക്കുക: ➟❛അവർ നമ്മെപ്പോലെ ഒന്നാകേണ്ടതിന്നു❜ എന്നാണ് ക്രിസ്തു പ്രാർത്ഥിക്കുന്നത്. ➟അതായത്, ഏകദൈവമായ പിതാവും (യോഹ, 17:3; 1കൊരി, 8:6) ഏകമനുഷ്യനായ പുത്രനും (മർക്കൊ, 15:39; റോമ, 5:15) സൂവിശേഷ ചരിത്രകാലത്ത് ഐക്യത്തിൽ ഒന്നായിരുന്ന് പ്രവർത്തിക്കുകയായിരുന്നു: (യോഹ, 16:32 ⁃⁃ യോഹ, 8:16; 8:29). ➟യേശു എന്നു പേരുള്ള മനുഷ്യൻ (യോഹ, 9:12) പിതാവുമായി എപ്രകാരം ഒന്നായിരുന്നുവോ. അപ്രകാരം ശിഷ്യന്മാരും തമ്മിൽ ഒന്നായിരിക്കണമെന്നാണ് ക്രിസ്തു പ്രാർത്ഥിച്ചത്. 

നാം ഒന്നായിരിക്കുന്നതുപോലെ അവരും നമ്മിൽ ഒന്നാകേണ്ടതിനു്: 
☛ ❝നീ എന്നെ അയച്ചിരിക്കുന്നു എന്നു ലോകം വിശ്വസിപ്പാൻ അവർ എല്ലാവരും ഒന്നാകേണ്ടതിന്നു, പിതാവേ, നീ എന്നിലും ഞാൻ നിന്നിലും ആകുന്നതുപോലെ അവരും നമ്മിൽ ആകേണ്ടതിന്നു തന്നേ.❞ (യോഹ, 17:21). ➟ഇവിടെയും നോക്കുക: പിതാവും പുത്രനും എപ്രകാരം ഒന്നായിരിക്കുന്നുവോ, അപ്രകാരം ശിഷ്യന്മാരും പിതാവിലും പുത്രനിലും ഒന്നാകുവാനാണ് ക്രിസ്തു പ്രാർത്ഥിക്കുന്നത്. ➟തന്മൂലം, യേശുക്രിസ്തുവിലൂടെ ദൈവവും മനുഷ്യരും തമ്മിലുള്ള ഐക്യതയാണ് ഈ വേദഭാഗത്തെ വിഷയമെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം.

അവർ എല്ലാവരും ഒന്നാകേണ്ടതിന്നു: 
☛ ❝നീ എന്നെ അയച്ചിരിക്കുന്നു എന്നും നീ എന്നെ സ്നേഹിക്കുന്നതുപോലെ അവരെയും സ്നേഹിക്കുന്നു എന്നും ലോകം അറിവാൻ, നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകേണ്ടതിന്നു ഞാൻ അവരിലും നീ എന്നിലുമായി അവർ ഐക്യത്തിൽ തികെഞ്ഞവരായിരിക്കേണ്ടതിന്നു തന്നെ.❞ (യോഹ, 17:23). ➟ഇവിടെയും ശ്രദ്ധിക്കുക: പിതാവും പുത്രനും സ്നേഹത്തിൽ ഒന്നായിരുക്കുന്നപോലെ, ശിഷ്യന്മാരും സ്നേഹത്തിൽ തികഞ്ഞവരാകാനും ഐക്യത്തിൽ ഒന്നായിരിക്കാനുമാണ് പ്രാർത്ഥിക്കുന്നത്. ➟മേല്പറഞ്ഞ മൂന്ന് വാക്യത്തിലും പലർ ചേർന്നുള്ള ഐക്യത്തിലുള്ള ഒന്നാകലിനെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്.   

നീ നിന്നെത്തന്നേ ദൈവം ആക്കുന്നു: 
☛ ❝ഞാനും പിതാവും ഒന്നാകുന്നു ⁃⁃ 𝐈 𝐚𝐧𝐝 𝐭𝐡𝐞 𝐅𝐚𝐭𝐡𝐞𝐫 𝐚𝐫𝐞 𝐨𝐧𝐞.❞ (യോഹ, 10:30). ഇത് മേല്പറഞ്ഞപോലെ ഐക്യത്തിൽ ഒന്നാകുന്ന പ്രയോഗമാണോ? ➟ബൈബിളിൽത്തന്നെ ഈ വാക്യത്തിൻ്റെ വ്യാഖ്യാനവുമുണ്ട്. ➟യേശു, ❛ഞാനും പിതാവും ഒന്നാകുന്നു❜ എന്ന് പറഞ്ഞയുടനെ യെഹൂദന്മാൻ അവനെ എറിയാൻ കല്ലെടുത്തു. (യോഹ, 10:31). ➟ഉടനെ യേശു ചോദിച്ചു: ❝പിതാവിന്റെ കല്പനയാൽ ഞാൻ പല നല്ല പ്രവൃത്തികൾ നിങ്ങളെ കാണിച്ചിരിക്കുന്നു; അവയിൽ ഏതു പ്രവൃത്തിനിമിത്തം നിങ്ങൾ എന്നെ കല്ലെറിയുന്നു?❞ (യോഹ, 10:32). ➟യെഹൂദന്മാർ അവനോടു: ➟❝നല്ല പ്രവൃത്തി നിമിത്തമല്ല, ദൈവദൂഷണം നിമിത്തവും നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങൾ നിന്നെ കല്ലെറിയുന്നതു എന്നു ഉത്തരം പറഞ്ഞു.❞ (യോഹ, 10:33). ➟അവരുടെ വാക്കുകൾ ശ്രദ്ധിക്കുക: ❛നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നു❜ എന്നാണ് അവർ പറഞ്ഞത്. ➟യെഹൂദന് യഹോവയല്ലാതെ മറ്റൊരു ദൈവമില്ല. 

☛ പിതാവായ യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ലെന്നാണ് പഴയപുതിയനിയമങ്ങൾ അസന്ദിഗ്ദ്ധമായി പറയുന്നത്: ➟❝മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.❞ (ആവ, 4:39 ⁃⁃ആവ, 3:24;യോശു, 2:11;1രാജാ, 8:23;2ദിന, 6:14;സങ്കീ, 73:25). ➟❝ആകാശത്തിലോ (Heaven) ഭൂമിയിലോ ദേവന്മാർ (gods) എന്നു പേരുള്ളവർ (വിളിക്കപ്പെടുന്നവർ) ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.❞ (1കൊരി, 8:5-6 ⁃⁃ റോമ, 16:26, എഫെ, 4:6; 1തിമൊ, 1:17; യൂദാ, 1:24). ➟ക്രിസ്തുവും അക്കാര്യം അസന്ദിഗ്ദ്ധമായി പഠിപ്പിച്ചിട്ടുണ്ട്. (മർക്കൊ, 12:29; യോഹ, 5:44; യോഹ, 17:3). ➟അപ്പോൾ, നീ നിന്നെത്തന്നെ ദൈവം (യഹോവ) ആക്കുന്നു എന്നല്ലേ അവർ പറഞ്ഞതിൻ്റെ അർത്ഥം? ➟യെഹൂദന്മാരുടെ വാക്കിൽനിന്നുതന്നെ നമുക്കതിന്  വ്യക്തത വരുത്താം. 

തന്നെത്താൻ ദൈവത്തോടു സമമാക്കി: 
☛ അഞ്ചാം അദ്ധ്യായത്തിൽ: ❝എന്റെ പിതാവു ഇന്നുവരെയും പ്രവർത്തിക്കുന്നു; ഞാനും പ്രവർത്തിക്കുന്നു❞ എന്നു പറഞ്ഞപ്പോൾ, യെഹൂദന്മാർ അവനെ കൊല്ലുവാൻ നോക്കുന്നുണ്ട്. (യോഹ, 5:17). ➟അതിൻ്റെ കാരണം അടുത്ത വാക്യത്തിൽ പറഞ്ഞിട്ടുണ്ട്: ➟❝അങ്ങനെ അവൻ ശബ്ബത്തിനെ ലംഘിച്ചതുകൊണ്ടു മാത്രമല്ല, ദൈവം സ്വന്തപിതാവു എന്നു പറഞ്ഞു തന്നെത്താൻ ദൈവത്തോടു സമമാക്കിയതുകൊണ്ടും യെഹൂദന്മാർ അവനെ കൊല്ലുവാൻ അധികമായി ശ്രമിച്ചു പോന്നു.❞ (യോഹ, 5:18). ➟അവിടെ യേശു പറഞ്ഞത്: ❛എൻ്റെ പിതാവു❜ എന്നാണ്. (യോഹ, 5:17). ➟യെഹൂദന്മാർ ദൈവത്തിൻ്റെ മക്കളും ദൈവം യെഹൂദന്മാരുടെ പിതാവും ആണെങ്കിലും അവരാരും ദൈവത്തെ ❛എൻ്റെ പിതാവു❜ എന്നു വ്യക്തിപരമായും അധികാരത്തോടെയും വിശേഷിപ്പിക്കില്ല: (പുറ, 4:23-24; ആവ, 14:1 ⁃⁃ യെശ, 63:16; 64:8; മലാ, 2:10; യോഹ, 8:41). ➟എന്നാൽ യേശു ദൈവത്തെ ❛എൻ്റെ പിതവു❜ എന്ന് അധികാരത്തോടെ പറഞ്ഞപ്പോൾ, അവർ പറഞ്ഞത്: ❛യേശു തന്നെത്താൻ ദൈവത്തോടു സമനാക്കി❜ എന്നാണ്. ➟സമനെന്നാൽ; ദൈവത്തോടു തുല്യനായ മറ്റൊരുത്തനെന്നാണ്. ➟എന്നാൽ ❛ഞാനും പിതാവും ഒന്നാകുന്നു❜ എന്ന് പറഞ്ഞപ്പോൾ, ദൈവത്തോടു സമനാക്കിയെന്നാണോ അവർ പറഞ്ഞത്? ➟അല്ല. ➟❛നീ നിന്നെത്തന്നേ ദൈവം ആക്കി❜ എന്നാണ് പറഞ്ഞത്. ➟രണ്ടും തമ്മിലുള്ള വ്യത്യാസം മനസ്സിലായോ? ➟ക്രിസ്തു എന്തുകൊണ്ടാണ് ➟❛ഞാനും പിതാവും ഒന്നാകുന്നു❜ എന്ന് പറഞ്ഞതെന്ന് അറിയണമെങ്കിൽ, അവൻ ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം (Existence) എന്താണെന്നറിയണം. 

യേശു ആരാണ്?
☛ യേശു ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം (Existence) എന്താണെന്ന് ചോദിച്ചാൽ, അവൻ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. ❛ആദ്യകാല ആധുനിക ഇംഗ്ലീഷ് പരിഭാഷകളിലും (Early Modern English Translations) സാമാന്തര ഗ്രീക്ക് വേഷനുകളിലും മലയാളത്തിലെ ബെഞ്ചമിൻ ബെയ്ലി പരിഭാഷകളിലും 𝗧𝗵𝗲𝗼𝘀 𝗲𝗽𝗵𝗮𝗻𝗲𝗿𝗼𝘁𝗵𝗲 𝗲𝗻 𝘀𝗮𝗿𝗸𝗶 ⁃⁃ 𝗚𝗼𝗱 𝘄𝗮𝘀 𝗺𝗮𝗻𝗶𝗳𝗲𝘀𝘁 𝗶𝗻 𝘁𝗵𝗲 𝗳𝗹𝗲𝘀𝗵 (ദൈവം ജഡത്തിൽ വെളിപ്പെട്ടു) എന്നാണ്: (Stephanus 1550, Beza 1598, Elzevir 1624, Scrivener 1894 ⁃⁃ Tyndale 1526, 1534, Coverdale 1535, Matthew’s 1537, The Great 1539, Geneva 1560, Bishops 1568, King James 1611 ⁃⁃ ബെ,ബെ). ➟അതാണ് പൗലൊസിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവഭക്തിയുടെ മർമ്മം: (1Tim. 3:16). ➟മശീയാനിക് യെഹൂദന്മാരുടെപരിഭാഷ (NMV) പരിശോധിച്ചാൽ 𝗚𝗼𝗱-𝗧𝗵𝗲 𝗙𝗮𝘁𝗵𝗲𝗿 𝘄𝗮𝘀 𝗺𝗮𝗻𝗶𝗳𝗲𝘀𝘁 𝗶𝗻 𝘁𝗵𝗲 𝗳𝗹𝗲𝘀𝗵 എന്ന് കാണാൻ കഴിയും: [കാണുക: NMV]. ➟അതായത്, ദൈവം അവതാരം (Incarnation) എടുത്തതോ, വേഷംമാറി വന്നതോ അല്ല; ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16) കന്യകയിൽ പ്രകൃതൃതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശുക്രിസ്തു: (റോമ, 5:15). ➟❝ജഡത്തിൽ വെളിപ്പെട്ടത് ഏകദൈവമായ പിതാവും; വെളിപ്പാട് പുത്രനുമാണ്.❞ (യോഹ, 1:18). അതായത്, യേശു എന്ന് പേരുള്ള മനുഷ്യൻ്റെ അസ്തിത്വം എന്നത്: ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാട് (𝗧𝗵𝗲 𝗠𝗮𝗻𝗶𝗳𝗲𝘀𝘁𝗮𝘁𝗶𝗼𝗻 𝗼𝗳 𝗚𝗼𝗱 𝗶𝗻 𝘁𝗵𝗲 𝗙𝗹𝗲𝘀𝗵) അല്ലെങ്കിൽ, ദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷത (𝗧𝗵𝗲 𝗵𝘂𝗺𝗮𝗻 𝗺𝗮𝗻𝗶𝗳𝗲𝘀𝘁𝗮𝘁𝗶𝗼𝗻 𝗼𝗳 𝗚𝗼𝗱) എന്നാണ്. ➟യേശു യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, അവൻ്റെ പൂർവ്വാസ്തിത്വം (𝗣𝗿𝗲-𝗘𝘅𝗶𝘀𝘁𝗲𝗻𝗰𝗲) സകലത്തിനും കാരണഭൂതനായ യഹോവ എന്ന നിലയിലാണ്. ➟അവൻ ഏകദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടായതുകൊണ്ടും, അവൻ്റെ പൂർവ്വാസ്തിത്വം യഹോവയിൽത്തന്നെ ആയതുകൊണ്ടുമാണ്, യഹോവയെക്കുറിച്ചുള്ള പ്രവചനങ്ങളെല്ലാം യേശുവിൽ നിവൃത്തിയാകുന്നത്. ➟ഉദാ: (യെശ, 25:8-9⁃⁃എബ്രാ, 2:14-15; യെശ, 29:18; യെശ, 35:3-6⁃⁃ലൂക്കൊ, 7:22; യെശ, 40:3; മലാ, 31⁃⁃യോഹ, 1:23; സെഖ, 12:10 വി.ഗ്ര; KJV⁃⁃യോഹ, 19:37). ➟[കാണുക: ദൈവഭക്തിയുടെ മർമ്മം; ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക].

❼ 𝗧𝗵𝗲 𝗡𝗲𝘄 𝗠𝗲𝘀𝘀𝗶𝗮𝗻𝗶𝗰 𝗩𝗲𝗿𝘀𝗶𝗼𝗻
☛ മശീയാനിക് യെഹൂദന്മാരുടെ പരിഭാഷയെക്കുറിച്ച് മുകളിൽ സൂചിപ്പിച്ചതാണ്. ➟ഈ പരിഭാഷയിൽ സവിശേഷമായ മറ്റൊരു കാര്യംകൂടി കാണാം. ➟പഴയപുതിയനിയമങ്ങളിൽ യഹോവ (Yehovah) എന്ന ദൈവനാമം വരുന്നിടത്തൊക്കെ ❛𝗟𝗢𝗥𝗗-𝗬𝗲𝗵𝗼𝘃𝗮𝗵 (𝗠𝗲𝘀𝘀𝗶𝗮𝗵 𝗣𝗿𝗲-𝗜𝗻𝗰𝗮𝗿𝗻𝗮𝘁𝗲)❜ എന്നാണ് കാണുന്നത്: (Gen, 2:4 ⁃⁃ Mat, 4:7). ➟❛യഹോവയായ കർത്താവ് (മിശിഹാ അവതാരത്തിനു മുമ്പേ)❜ എന്നാണർത്ഥം. ➟എന്നുവെച്ചാൽ, ക്രിസ്തു മനുഷ്യനായി വെളിപ്പെടുംമുമ്പേ യഹോവ ആയിരുന്നു എന്നാണ് അവർ മനസ്സിലാക്കുന്നത്. ➟❛അവതാരം❜ (Incarnation) എന്നൊരു പദം മൂലഭാഷയിൽ ഉള്ളതല്ല. ➟ക്രിസ്തു ആരുടെയും അവതാരമല്ല. ➟പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണെന്ന് 𝗡𝗠𝗩-ടെ പരിഭാഷയിൽത്തന്നെ പറഞ്ഞിട്ടുണ്ട്. ➟ദൈവഭക്തിയുടെ മർമ്മത്തിൽ: 𝗚𝗼𝗱-𝗧𝗵𝗲 𝗙𝗮𝘁𝗵𝗲𝗿 𝘄𝗮𝘀 𝗺𝗮𝗻𝗶𝗳𝗲𝘀𝘁 𝗶𝗻 𝘁𝗵𝗲 𝗳𝗹𝗲𝘀𝗵 എന്നാണ് കാണുന്നത്: (1Tim, 3:16). ➟ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനെക്കുറിച്ച് മുകളിൽ നാം കണ്ടതാണ്. ➟അതിനാൽ, 𝗣𝗿𝗲-𝗜𝗻𝗰𝗮𝗿𝗻𝗮𝘁𝗶𝗼𝗻 എന്നതിനെ: 𝗣𝗿𝗲-𝗠𝗮𝗻𝗶𝗳𝗲𝘀𝘁𝗮𝘁𝗶𝗼𝗻 എന്നോ, 𝗣𝗿𝗲-𝗘𝘅𝗶𝘀𝘁𝗲𝗻𝗰𝗲 എന്നോ മനസ്സിയാക്കിയാൽ മതി. ➟അതായത്, മനുഷ്യനായി മറിയത്തിലൂടെ വെളിപ്പെട്ട യേശുവിൻ്റെ പൂർവ്വാസ്തിത്വത്തെ സകലത്തിനും കാണഭൂതനായ യഹോവ എന്ന നിലയിലാണ് മശീയാനിക് യെഹൂദന്മാർ മനസ്സിലാക്കുന്നത്. ➟ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ടവരും (സങ്കീ, 147:19-20; യോഹ, 10:35; റോമ, 3:2; റോമ, 9:4) ➟ദൈവം പഴയപുതിയനിയമങ്ങൾ ചെയ്ത ഏകജാതിയും എന്ന നിലയിൽ യെഹൂദാ ക്രിസ്ത്യാനികളുടെ ഉപദേശം നൂറുശതമാനം വിശ്വാസയോഗ്യമാണ്: (പുറ, 20:1-18; പുറ, 24:3-11 ⁃⁃ യിരെ, 31:31-34; എബ്രാ, 8:8-12).). ➟[കാണുക: യെഹൂദന്നു എന്തു വിശേഷത?]

ദൈവപുത്രൻ്റെ പ്രകൃതി: 
☛ യേശുവിൻ്റെ പ്രകൃതി (𝐍𝐚𝐭𝐮𝐫𝐞) എന്താണെന്ന് ദൈവശ്വാസീയമായ തിരുവെഴുത്ത് സത്യംചെയ്ത് പറഞ്ഞിട്ടുണ്ട്: ➟❝യേശുവിന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.❞ (മർക്കൊ, 15:39). ➟❛മനുഷ്യൻ❜ (𝐌𝐚𝐧) എന്നത് യേശുവിൻ്റെ ❛പ്രകൃതിയും❜ (𝐍𝐚𝐭𝐮𝐫𝐞) ➟❛പുത്രൻ❜ (𝐒𝐨𝐧) എന്നത് ഏകമനുഷ്യനായ യേശുവിൻ്റെ ❛പദവിയും❜ (𝐓𝐢𝐭𝐥𝐞) ആണ് (റോമ, 5:15). യേശു പറയുന്നത് നോക്കുക:  ➟❝ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.❞ (യോഹ, 8:40 ⁃⁃ മത്താ, 11:19; ലൂക്കൊ, 7:34).➟ഈ വേദഭാഗം ശ്രദ്ധിച്ചാൽ, ദൈവത്തിൽനിന്ന് മനുഷ്യനായ തന്നെ വ്യക്തമായി വേർതിരിച്ചാണ് ക്രിസ്തു പഠിപ്പിച്ചതെന്ന് കാണാൻ കഴിയും. ➟താൻ ദൈവമായിരുന്നെങ്കിൽ ദൈവത്തിൽനിന്ന് തന്നെ വേർതിരിച്ച് പറയില്ലായിരുന്നു. ➟മനുഷ്യൻ (മത്താ, 26:72; 26:74), ➟യേശു എന്നു പേരുള്ള മനുഷ്യൻ (യോഹ, 9:11), ➟പുരുഷനായ (𝐌𝐚𝐧) നസറായനായ യേശു❜ (പ്രവൃ, 2:23), ➟ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15), ➟മനുഷ്യൻ (1കൊരി, 5:21), ➟രണ്ടാം മനുഷ്യൻ (1കൊരി, 15:47), ➟ഏകപുരുഷൻ (𝐨𝐧𝐞 𝐌𝐚𝐧) (2കൊരി, 11:2), ➟മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6) എന്നിങ്ങനെ അപ്പൊസ്തലന്മാർ സാക്ഷ്യപ്പെടുത്തുന്നത് നോക്കുക. ➟യേശു മനുഷ്യനാണെന്ന് 𝟱𝟬 പ്രാവശ്യം വചനത്തിൽ പറഞ്ഞിട്ടുണ്ട്. ➟[കാണുക: മനുഷ്യനായ ക്രിസ്തുയേശു].

പിതാവും പുത്രനും:
☛ സുവിശേഷ ചരിത്രകാലത്ത് പിതാവും പുത്രനും, ഏകദൈവവും ദൈവത്തിൻ്റെ വെളിപ്പാടായ പാപം അറിയാത്ത മനുഷ്യനും എന്ന നിലയിൽ വിഭിന്നരായിരുന്നു; അഥവാ, രണ്ടുപേർ ഉണ്ടായിരുന്നു. ➟❝ദൈവം ഒരുവനല്ലോ; ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കുംവേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നെ.❞ (1തിമൊ, 2:5-6). ➟മരണമില്ലാത്ത ദൈവമല്ല നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽ മരിച്ചത്; ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചയുള്ള പാപരഹിതനായ മനുഷ്യനാണ്: (1തിമൊ, 6:16;1പത്രൊ, 2:24;1തിമൊ, 2:6;എബ്രാ, 2:9). ➟സുവിശേഷകാലത്ത്, ദൈവവും ക്രിസ്തുവും വിഭിന്നരായിരുന്നു എന്നതിന് 500-ലധികം വാക്യങ്ങൾ തെളിവായുണ്ട്. ➟മനുഷ്യനായ ക്രിസ്തുയേശുതന്നെ അക്കാര്യം അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. (മത്താ, 24:36; 26:39; യോഹ, 8:16; 12:28; 14:6; 14:23; 16:32; 17:3; 17:11; 17:23; 20:17; ലൂക്കൊ, 23:46).➟[കാണുക: ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും

ദൈവം സമത്വമുള്ള മൂന്ന് മനുഷ്യരോ?

☛ എല്ലാ അർത്ഥത്തിലും സമത്വമുള്ളവരും വ്യത്യസ്തരുമായ വ്യക്തികളാണ് പിതാവ്, പുത്രൻ പരിശുദ്ധാത്മാവ് എന്ന് ത്രിത്വം പഠിപ്പിക്കുന്നു. എന്നാൽ ദൈവം വ്യക്തിയാണെന്നോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ ബൈബിൾ പഠിപ്പിക്കുന്നില്ല. വ്യക്തി (Person) എന്ന പദം മനുഷ്യരെ കുറിക്കുന്നതാണ്. ആ അർത്ഥത്തിൽ യേശു എന്ന് പേരുള്ള ദൈവപുത്രനായ മനുഷ്യനെ മാത്രമേ വ്യക്തി എന്ന് പറയാൻ നിർവ്വാഹമുള്ളൂ: (മർക്കൊ, 15:39 – യോഹ, 9:11). 

☛ മലയാളത്തിലെ “വ്യക്തി” എന്ന പദത്തിനും ഇംഗ്ലീഷിലെ “Person, Individual” എന്നീ പദങ്ങൾക്കും “മനുഷ്യൻ, ആൾ, ഒരാൾ” എന്നൊക്കെയാണ് അർത്ഥം. എന്നാൽ ശബ്ദതാരാവലി നിഘണ്ടു പ്രകാരം, “വ്യക്തി” എന്ന പദത്തിന് “വ്യതിരിക്തമായ, വ്യത്യസ്തമായ അല്ലെങ്കിൽ ഒറ്റയായ ഘടകം” എന്നീ അർത്ഥങ്ങളുമുണ്ട്.  ഇംഗ്ലീഷിലെ “Individual” എന്ന പദത്തിൻ്റെ വിശേഷണത്തിനും (Adjective) അതേ അർത്ഥമാണ്.

☛ അങ്ങനെനോക്കിയാൽ, ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്ന് വ്യക്തികളാണെന്ന് പറഞ്ഞാൽ അതിൻ്റെ യഥാർത്ഥ അർത്ഥം: ദൈവം നിത്യരും സമത്വമുള്ളവരും വ്യത്യസ്തരുമായ (Individuals) മൂന്ന് മനുഷ്യരാണ് (വ്യക്തി – Persons, Individuals) എന്നാണ്. ഇതെന്തൊരു ഉപദേശമാണ്? ഏകദൈവത്തെ മൂന്ന് മനുഷ്യരാക്കുന്ന ഉപദേശമോ?

☛ യേശുവിന് ദൈവവും മനുഷ്യനും എന്ന രണ്ട് പ്രകൃതി (Nature) ഉണ്ടെന്ന് നിങ്ങളുടെ ദൈവശാസ്ത്രം പറയുന്നുണ്ട്. അതുകൂടി പരിഗണിച്ചാൽ, ത്രിത്വത്തിലെ വ്യക്തികളുടെ പ്രകൃതി ഇപ്രകാരമാണ്: പിതാവ് മനുഷ്യൻ, പുത്രൻ ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി, പരിശുദ്ധാത്മാവ് മനുഷ്യൻ; സാരാംശത്തിൽ ഏകദൈവം.

☛ ഇനി, പിതാവ് പൂർണ്ണദൈവം, പുത്രൻ പൂർണ്ണദൈവം, പരിശുദ്ധാത്മാവ് പൂർണ്ണദൈവം എന്നാണ് നിങ്ങളുടെ വാദമെങ്കിൽ, അവർ വ്യത്യസ്തർ ആകയാൽ, മൂന്നു ദൈവങ്ങൾ എന്നേ വരികയുള്ളൂ. പിന്നെങ്ങനെ സാരാംശത്തിൽ ഒരു ദൈവമാകും?

☛ ഇത് നിങ്ങളുടെ ത്രിത്വനിർവ്വചനപ്രകാരമുള്ള സത്യസന്തമായ വ്യാഖ്യാനമാണ്. ഇത് തെറ്റാണെങ്കിൽ നിങ്ങൾക്ക് തെളിയിക്കാം.

ഇനി, ഇവർ പറയുന്ന സമത്വം നമുക്കൊന്ന് പരിശോധിക്കാം:

𝟭. പിതാവ് ഒന്നാമൻ, പുത്രൻ രണ്ടാമൻ, പരിശുദ്ധാത്മാവ് മൂന്നാമൻ. ഈ ക്രമംതന്നെ സമത്വത്തിനെതിരാണ്. പിന്നെന്താണ് സമത്വം?

𝟮. ഒന്നാമനും രണ്ടാമനും ഓരോ സംജ്ഞാനാമം (Proper Noun) വ്യക്തമായി പറഞ്ഞിട്ടുണ്ട്. എന്നാൽ മൂന്നാമന് സ്വതന്ത്രമായി ഒരു സംജ്ഞാനാമമില്ല. സമത്വമുള്ള വ്യക്തികളെന്ന് ട്രിനിറ്റി വിചാരിക്കുന്നവരുടെ പേരിൽപ്പോലും സമത്വമില്ല. പിന്നെങ്ങണെ സമത്വമുണ്ടെന്ന് പറയും?

𝟯. ത്രിത്വവ്യാഖ്യാനപ്രകാരം: പിതാവ് പൂർണ്ണദൈവം, പുത്രൻ പൂർണ്ണദൈവവും പൂർണ്ണമനുഷ്യനും എന്ന ഇരുപ്രകൃതി, പരിശുദ്ധാത്മാവ് പൂർണ്ണദൈവം. പ്രകൃതിയിൽപ്പോലും സമത്വമില്ല. സൽഗുണ സമ്പൂർണ്ണനായവനെയാണ് ബൈബിൾ ദൈവം എന്ന് പറയുന്നത്. അതിനാൽ “പൂർണ്ണദൈവം” (Full God) എന്ന പ്രയോഗംതന്നെ കൾട്ടാണ്. തന്നെയുമല്ല, രണ്ട് പൂർണ്ണദൈവവും ഒരു പൂർണ്ണദൈവവും പൂർണ്ണമനുഷ്യനും എങ്ങനെയാണ് തമ്മിൽ സമത്വമുള്ളവർ ആകുന്നത്? 

𝟰. പിതാവിനെയും പുത്രനെയും കുറിക്കുന്ന എബ്രായഗ്രീക്ക് പദങ്ങൾ പുല്ലിംഗവും ആത്മാവിനെ കുറിക്കുന്ന പദങ്ങൾ യഥാക്രമം സ്ത്രീലിംഗവും നപുസകലിംഗവുമാണ്. ഉപയോഗിക്കുന്ന പദങ്ങളിൽപ്പോലും സമത്വമില്ല. പിന്നെങ്ങനെയാണ് സമത്വം അവകാശപ്പെടാൻ കഴിയുന്നത്?

𝟱. രണ്ടാമൻ ഒന്നാമനെക്കുറിച്ച് പറയുന്നു: പിതാവ് എന്നെക്കാൾ വലിയവനാണ്, എല്ലാരെക്കാളും വലിയവനാണ്: (യോഹ, 14:28 – യോഹ, 10:29). വായിൽ വഞ്ചനയില്ലാത്തവനാണ് പുത്രൻ: (1പത്രൊ, 2:22). പുത്രനെ നുണയനാക്കുന്ന ഉപദേശമാണ് സമത്വം. സമത്വവാദികൾ പുത്രനെ നുണയനാക്കുകയല്ലേ?

𝟲. ഒന്നാമൻ പറയുന്നു: ഞാൻ മനുഷ്യനല്ല ദൈവമത്രേ. (ഹോശേ, 11:9). രണ്ടാമൻ പറയുന്നു: പിതാവ് മാത്രമാണ് സത്യദൈവം (Father, the only true God), ഞാൻ മനുഷ്യനാണ്: (യോഹ, 17:3 – യോഹ, 8:40). ഇതാണ് പിതാവിൻ്റെയും പുത്രൻ്റെയും യഥാർത്ഥ പ്രകൃതി (Nature): (യോഹ, 17:3 – 8:40; റോമ, 5:15; 1തിമൊ, 2:5-6). മനുഷ്യനല്ലെന്ന് പറയുന്നവനും മനുഷ്യനാണെന്ന് പറയുന്നവനും തമ്മിൽ ഏത് വകയിലാണ് സമത്വമുണ്ടാകുന്നത്? 

𝟳. മൂന്നാമനായ പരിശുദ്ധാത്മാവിനാലാണ് രണ്ടാമൻ ഉല്പാദിതമായതും (മത്താ, 1:20), ഉത്ഭവിച്ചതും (ലൂക്കൊ, 1:35), ബലപ്പെട്ട് വളർന്നതും (ലൂക്കൊ, 2:40), ശുശ്രൂഷിച്ചതും (ലൂക്കൊ, 4:15), അത്ഭുതങ്ങൾ പ്രവർത്തിച്ചതും (മത്താ, 12:28), മരിച്ചതും (എബ്രാ, 9:14), മരണത്തിൽനിന്ന് ഉയിർത്തതും: (1പത്രൊ, 3:18). പരിശുദ്ധാത്മാവിനാൽ ഉല്പാദിതമായവന് പരിശുദ്ധാത്മാവിനോട് സമത്വമുണ്ടെന്ന് പറയുന്നത് ദൈവദൂഷണമല്ലേ? 

𝟴. രണ്ടാമൻ മൂന്നാമനെക്കുറിച്ച് പറയുന്നു: “ആരെങ്കിലും മനുഷ്യപുത്രന്നു നേരെ ഒരു വാക്കു പറഞ്ഞാൽ അതു അവനോടു ക്ഷമിക്കും; പരിശുദ്ധാത്മാവിന്നു നേരെ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു ക്ഷമിക്കയില്ല.” (മത്താ, 12:32). അതായത്, പരിശുദ്ധാത്മാവും തന്നെക്കാൾ വലിയവനാണെന്നാണ് വായിൽ വഞ്ചനയില്ലാത്ത പുത്രൻ പറയുന്നത്. പിന്നങ്ങനെ സമത്വമുണ്ടെന്ന് പറയുന്നത്?

𝟵. ഒന്നാമൻ, എനിക്കു കഴിയാത്ത വല്ല കാര്യവും ഉണ്ടോ? എന്ന് ചോദിക്കുമ്പോൾ (യിരെ, 32:27); രണ്ടാമൻ, “പിതാവിനെക്കൂടാതെ, എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല” എന്നാണ് പറയുന്നത്: (യോഹ, 5:19; 5:30). സകലവും സാദ്ധ്യമായവനും സ്വതേ ഒന്നും കഴിയാത്തവനും തമ്മിൽ എങ്ങനെയാണ് സമത്വമുണ്ടാകുന്നത്?

𝟭𝟬. ഒന്നാമനും മൂന്നാമനും ജനിച്ചതായോ, മരിച്ചതായോ, ഉയിർത്തതായോ പറഞ്ഞിട്ടല്ല: രണ്ടാമൻ ജനിക്കുകയും മരിക്കുകയും ഒന്നാമനാലും രണ്ടാമനാലും ഉയിർപ്പിക്കപ്പെട്ടതായും പറഞ്ഞിട്ടുണ്ട്. ഇതിൽ എവിടെയാണ് സമത്വം? പിന്നെങ്ങനെ, മൂവർക്കും തമ്മിൽ സമത്വമുണ്ടെന്ന് പറയാൻ കഴിയുന്നത്? 

𝟭𝟭. ഒന്നാമനെക്കുറിച്ച്, “പിതാവായ ഏകദൈവം” എന്ന് വചനത്തിൽ പറഞ്ഞിട്ടുണ്ട്: (1കൊരി, 8:6; യോഹ, 17:3). സമത്വമുള്ള മൂന്നുപേർ ആയിരുന്നെങ്കിൽ, “പുത്രനായ ഏകദൈവം” എന്നും, “പരിശുദ്ധാത്മാവായ ഏകദൈവം” എന്നും ഓരോ പ്രയോഗമെങ്കിലും ബൈബിളിൽ ഉണ്ടാകേണ്ടതല്ലേ? അതിനാൽ സമത്വമെന്നത് ട്രിനിയുടെ ദിവാസ്വപ്നം മാത്രമാണ്.

𝟭𝟮. രണ്ടാമൻ വാക്കുകൾ നോക്കുക: “ദൈവത്തോടു കേട്ടിട്ടുള്ള സത്യം സംസാരിച്ചിരിക്കുന്ന മണുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.” (യോഹ, 8:40). രണ്ടാമൻ മനുഷ്യനായ തന്നെ ദൈവത്തിൽനിന്ന് വ്യക്തമായി വേർതിരിച്ചാണ് പഠിപ്പിക്കുന്നത്. താൻ പൂർണ്ണദൈവവും പൂർണ്ണ മനുഷ്യനുമായിരുന്നെങ്കിൽ, ദൈവത്തിൽനിന്ന് എങ്ങനെ വേർതിരിച്ച് പഠിപ്പിക്കാൻ കഴിയും. “ദൈവത്തിൽ വിശ്വസിപ്പിൻ; എന്നിലും വിശ്വസിപ്പിൻ” എന്നും പറയുന്നത് നോക്കുക: (യോഹ, 14:1). ഈ വാക്യങ്ങൾ ശ്രദ്ധിച്ചാൽ, ദൈവം വേറെ യേശു വേറെ ആണെന്ന് ആർക്കും മനസ്സിലാകും. പിന്നെന്താണ് ട്രിനിറ്റി പറയുന്ന സമത്വം?

☛ ഇതൊരു സാമ്പിൾ മാത്രമാണ്. ഇതുപോലെ നൂറുകണക്കിന് തെളിവകളുണ്ട്. ചുരുക്കത്തിൽ: പിതാവിനും പുത്രനും പരിശുദ്ധാത്മാവും വ്യതിരിക്തരായ വ്യക്തികളും തമ്മിൽ സമത്വമുള്ളവരും ആണെന്ന ട്രിനിറ്റി പണ്ഡിതന്മാരുടെ വാദം; ബൈബിൾ വിരുദ്ധവും വ്യാജവുമാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. ക്രിസ്തുവും അപ്പൊസ്തലന്മാരും പഠിപ്പിച്ച ഏകസത്യദൈവത്തെ ത്രിമൂർത്തി ബഹുദൈവമാക്കാനുള്ള സാത്താൻ്റെ കുടിലതന്ത്രം മാത്രമാണിത്. 

ദൈവത്തോടുള്ള സമത്വം മുറുകെപ്പിടിച്ചില്ല:
➦ “അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു വിചാരിച്ചില്ല” എന്ന വാക്യപ്രകാരം ക്രിസ്തുവിന് ദൈവത്തോടു സമത്വമുണ്ടെന്ന് വിചാരിക്കുന്നവരുണ്ട്: (ഫിലി, 2:6). ക്രിസ്തുയേശുവിൻ്റെ ഭാവം വർണ്ണിക്കാൻ ഏഴുകാര്യങ്ങളാണ് പൗലൊസ് അവിടെപ്പറയുന്നത്. അതെല്ലാം ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവിൻ്റെ താഴ്മയുടെ മനോഭാവത്തെ വർണ്ണിക്കുന്ന ആത്മീയ പ്രയോഗങ്ങളാണ്. അതിനെ അക്ഷരാർത്ഥത്തിൽ മനസ്സിലാക്കാൻ ശ്രമിച്ചാൽ, ഗതിഭേദത്താൽ ആഛാദനമില്ലാത്ത ദൈവത്തിനോ, തന്നെത്താൻ ത്യജിക്കാൻ കഴിയാത്ത (he cannot deny himself) ക്രിസ്തുവിനോ അത് യോജിക്കില്ല. അതിൻ്റെ തെളിവുകൾ ഏഴുപ്രയോഗത്തിലും കാണാം. ആദ്യപ്രയോഗം മാത്രം ഇവിടെ നോക്കാം:

ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവൻ:
➦ ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനും (യാക്കോ, 1:17) മാറാത്തവനുമാണ്: (മലാ, 3:6). അതായത്, സത്യദൈവം സാഹചര്യങ്ങൾക്കനുസരിച്ച് അവസ്ഥഭേദം അല്ലെങ്കിൽ വ്യതിയാനം വരാത്തവനാണ്. അവൻ ഏകനാണെങ്കിൽ എന്നും ഏകൻ തന്നെയായിരിക്കും. എന്നുവെച്ചാൽ: ചിലപ്പോൾ ഏകനും, മറ്റുചിലപ്പോൾ ദ്വൈത്വവും, വേറെ ചിലപ്പോൾ ത്രിത്വവും പിന്നെ ചിലപ്പോൾ മുപ്പത്തി മുക്കോടിയുമാകുന്ന അസ്ഥിരനായ ദൈവമല്ല. ട്രിനിറ്റിയുടെ ഏകദൈവം വിഭിന്നരായ മൂന്നു വ്യക്തികളുടെ സാരാംശമാണ്. വചനത്തിൽ അതിന് തെളിവില്ലെങ്കിലും ഒരു വാദത്തിനുവേണ്ടി അത് സമ്മതിക്കാം. ദൈവം ത്രിത്വമാണെങ്കിൽ, അവൻ ഗതിഭേദത്താൽ ആഛാനം ഇല്ലാതവനാകയാൽ എല്ലയ്പ്പോഴും ത്രിത്വംതന്നെ ആയിരിക്കും. എന്നാലിവിടെ ക്രിസ്തുവിന് സമത്വമുണ്ടെന്ന് പറയുന്നത്, ത്രിത്വത്തിലെ വ്യക്തികളെന്ന് ട്രിനിറ്റി പറയുന്ന പിതാവിനോടുള്ള സമത്വമെന്നോ, പരിശുദ്ധാത്മാവിനോടുള്ള സമത്വമെന്നോ അല്ല; ട്രിനിറ്റിയുടെ മൂന്നു വ്യക്തികളുടെ സാരാംശമായ ദൈവത്തോടുള്ള സമത്വമെന്നാണ് പറയുന്നത്. അതിനാൽ, ”അവൻ (ക്രിസ്തു) ദൈവരൂപത്തിലിരിക്കെ ദൈവത്തോഉള്ള സമത്വം മുറുകെപ്പിടിച്ചില്ല” എന്നതിനെ യഥാർത്ഥത്തിൽ മനസ്സിലാക്കിയാൽ, അവൻ ത്രിത്വദൈവത്തോടു സമത്വമുള്ള മറ്റൊരു ത്രിത്വദൈവമാകും.. ത്രിത്വംതന്നെ വലിയ കുഴപ്പംപിടിച്ച ഉപദേശമാണ്; അപ്പോൾ ത്രിത്വദൈവത്തോട് സമത്വമുള്ള മറ്റൊരു ത്രിത്വവും ആയാലോ? ഇത് അതിനേക്കാൾ വലിയ കോടാലി ഉപദേശമാകും! 

തന്നെത്താൻ ത്യജിക്കാൻ കഴിയാത്തവൻ:
➦ “നാം അവിശ്വസ്തരായിത്തീർന്നാലും അവൻ വിശ്വസ്തനായി പാർക്കുന്നു; തന്റെ സ്വഭാവം ത്യജിപ്പാൻ അവന്നു കഴികയില്ലല്ലോ; ഈ വചനം വിശ്വാസയോഗ്യമാകുന്നു.” (2തിമൊ, 2:13). ഇത് ക്രിസ്തുവിനെക്കുറിച്ച് പറയുന്നതാണ്. ഇവിടെ, “arnasasthai gar heauton ou dynatai” എന്ന ഗ്രീക്ക് പ്രയോഗത്തിന്, “അവന് തന്നെത്താൻ ത്യജിക്കാൻ കഴിയില്ല” (He cannot deny Himself) എന്നാണ്. ഫിലിപ്പിയരിലെ വേദഭാഗം താഴോട്ട് പറയുന്നത്, ക്രിസ്തു ”തന്നെത്താൻ ഒഴിച്ചു, വേഷത്തിൽ മനുഷ്യനായി, തന്നെത്താൻ താഴ്ത്തി, ക്രൂശിലെ മരണത്തോളം അനുസരണമുള്ളവനായി” എന്നൊക്കെയാണ്. തന്നെത്താൻ ത്യജിക്കാൻ കഴിയാത്തവന് അക്ഷരാർത്ഥത്തിൽ ഇതൊക്കെ എങ്ങനെ സാദ്ധ്യമാകും? അതായത്, അവിടെ പൗലൊസ് പറയുന്ന കാര്യങ്ങൾ, യഥാർത്ഥത്തിൽ ദൈവത്തിൻ്റെയോ, ക്രിസ്തുവിൻ്റെയോ പ്രകൃതിക്ക് (Nature) യോജിച്ച കാര്യങ്ങളല്ല. അതിനാൽ ആത്മീയമായി പറയുന്നതാണെന്ന് മനസ്സിലാക്കാം.

☛ പിതാവ് തന്നെക്കാൾ വലിയവനാണെന്നും (യോഹ, 14:28; യോഹ, 10:29), പരിശുദ്ധാത്മാവ് തന്നെക്കാൾ വലിയവനാണെന്നും ക്രിസ്തുതന്നെ അസന്ദിഗ്ദ്ധമായി സാക്ഷ്യം പറഞ്ഞിട്ടുള്ളതാണ്: (മത്താ, 12:32; ലൂക്കൊ, 12:10). അതിനാൽ പുത്രന് പിതാവിനോടോ, പുത്രനോടോ സമത്വമുണ്ടെന്ന് സ്വർഗ്ഗത്തിലോ ഭൂമിയിലോ ഉള്ള ആർക്കും തെളിയിക്കാൻ കഴിയില്ല. ഇനി, “ദൈവത്തോടുള്ള സമത്വം മുറുകെപ്പിടിച്ചില്ല” എന്ന പ്രയോഗം അക്ഷരാർഥത്തിലാണ് പറഞ്ഞിരിക്കുന്നതെന്ന് വാദിച്ചാലും; അത് പിതാവിനോടോ, പരിശുദ്ധാത്മാവിനോടോ ഉള്ള സമത്വമാണെന്ന് തെളിയിക്കാൻ ട്രിനിറ്റിക്ക് കഴിയില്ല; ഇല്ലാത്ത ത്രിത്വദൈവത്തോട് സമത്വമുള്ളവനാണ് യേശു എന്നേ പറയാൻ പറ്റൂ. തന്മൂലം, ക്രിസ്തുവിന് പിതാവിനോടോ, പരിശുദ്ധാത്മാവിനോടോ സമത്വമുണ്ടെന്നത് ബൈബിൾ വിരുദ്ധ വിശ്വാസമായ ട്രിനിറ്റിയുടെ ദുർവ്യാഖ്യാനം മാത്രമാണെന്ന് മനസ്സിലാക്കാം.

☛ വൺനെസ്സുകാർക്ക് ഏകദൈവം ക്രിസ്തുവാണ്. എന്നാൽ പ്രസ്തുതവാക്യത്തിൽ പറയുന്ന 𝗜𝘀𝗮 𝗧𝗵𝗲𝗼 എന്ന പ്രയോഗത്തിന് “ദൈവത്തോടുള്ള സമത്വം” (Equal with God) എന്നാണർത്ഥം. അതിനെ യഥാർത്ഥത്തിൽ മനസ്സിലാക്കിയാൽ, ക്രിസ്തു ദൈവത്തോടു സമത്വമുള്ള മറ്റൊരു ദൈവമാണ്. അതും വല്ലാത്ത കുഴപ്പമാണ്. അതിനാൽ, അതൊന്നുമല്ല ഇവിടുത്തെ വിഷയമെന്ന് വ്യക്തമാണ്. ഏകദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായ മഹാപുരോഹിതനായി നിന്നുകൊണ്ട്, തന്നെത്താൻ ദൈവത്തിന് മറുവിലയായ യാഗമാക്കിയ മനുഷ്യനായ ക്രിസ്തുയേശുവിൻ്റെ താഴ്മയുടെ ഭാവത്തെ വർണ്ണിക്കാൻ “ദൈവരൂപത്തിലിരുന്നവൻ ദൈവത്തോടുള്ള സമത്വം മുറുകെപ്പിടിക്കാതെ ക്രൂശിലെ മരണത്തോളം അനുസരണമുള്ള മനുഷ്യനായി” എന്ന് പൗലൊസ് ആത്മീയമായി പറയുന്നതാണ്. (1തിമൊ, 2:5-6). [കാണുക: ക്രിസ്തുയേശുവിലുള്ള ഭാവം]

യഹോവയായ ഏകദൈവം:
➟ ഞാൻ, ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല. (ആവ, 32:39) 
➟ ഞാൻ അല്ലാതെ ഒരു ദൈവവുമില്ല. (യെശ, 44:6)
➟ ഞാൻ അല്ലാതെ ഒരു ദൈവം ഉണ്ടോ? 
➟ ഞാൻ ഒരുത്തനെയും അറിയുന്നില്ല. (യെശ, 44:8) 
➟ ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനുമില്ല;
➟ ഞാൻ അല്ലാതെ ഒരു ദൈവവുമില്ല. (യെശ, 45:5) 
➟ ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനും ഇല്ല. (യെശ, 45:6) 
➟ ഞാൻ തന്നേ യഹോവ; വേറൊരുത്തനും ഇല്ല. (യെശ, 45:18) 
➟ ഞാൻ അല്ലാതെ വേറൊരു ദൈവം ഇല്ല;
➟ ഞാൻ അല്ലാതെ നീതിമാനായൊരു ദൈവവും രക്ഷിതാവും ഇല്ല. (യെശ, 45:21) 
➟ ഞാൻ അല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ. (യെശ, 45:22) 
➟ ഞാൻ അല്ലാതെ വേറൊരു ദൈവമില്ല;
➟ ഞാൻ തന്നേ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല. (യെശ, 46:9) 
➟ ഞാൻ നിങ്ങളുടെ ദൈവമായ യഹോവ, മറ്റൊരുത്തന്നുമില്ല. (യോവേ, 2:27)
➟ സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല. (പുറ, 9:14) 
➟ നിങ്ങൾ എന്നെ ആരോടു സദൃശമാക്കും? 
➟ ഞാൻ ആരോടു തുല്യനാകും. (യെശ, 40:25)
➟ നിങ്ങൾ എന്നെ ആരോടു ഉപമിച്ചു സദൃശമാക്കും?
➟ എന്നെ ആരോടു തുല്യമാക്കും? (യെശ, 46:5)
➟ ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും കൊടുക്കയില്ല. (യെശ, 48:11)
➟ എനിക്കു സമനായവൻ ആർ? (യിരെ, 49:19; 50:44)
➟ എന്നെയല്ലാതെ വേറൊരു ദൈവത്തെയും നീ അറിയുന്നില്ല. (ഹോശേ, 13:4)
➟ എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല,
➟ എന്റെ ശേഷം ഉണ്ടാകയുമില്ല. (യെശ. 43:10). 
☛ മേല്പറഞ്ഞതൊക്കെ, വാക്കുമാറാൻ കഴിയാത്തവനും ഭോഷ്ക്ക് പറയാൻ കഴിയാത്തവനുമായ യഹോവയുടെ വാക്കുകളാണ്: (1ശമൂ, 15:29). “ഞാൻ, ഞാൻ, എനിക്കു, എന്നെ” എന്നീ ഉത്തമപുരുഷ ഏകവചന സർവ്വനാമങ്ങൾ (1st Person Singular Pronoun) ശ്രദ്ധിക്കുക. ദൈവം ത്രിത്വമായിരുന്നെങ്കിൽ, ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല; ഞാനല്ലാതെ മറ്റൊരുത്തനുമില്ല എന്ന് യഹോവ പറയുമായിരുന്നോ❓ ദൈവം സമത്വമുള്ള മൂന്നുപേർ ആയിരുന്നെങ്കിൽ, ഞാൻ അല്ലാതെ ഒരു ദൈവം ഉണ്ടോ? “ഞാൻ ഒരുത്തനെയും അറിയുന്നില്ല” എന്നൊക്കെ ജ്ഞാനസമ്പൂർണ്ണനായ ദൈവം പറയുമായിരുന്നോ? യേശുവിനെക്കുറിച്ച് യഹോവ പറഞ്ഞത് സ്ത്രീയുടെ സന്തതിയെന്നും, മോശെയപ്പോലൊരു പ്രവാചകനെന്നുമാണ്: (ഉല്പ, 3:15; ആവ, 18:18). അവനെയാണ്, ഞാനല്ലാതെ മറ്റൊരു ദൈവമില്ലെന്ന് പഠിപ്പിച്ച യഹോവയോട് സമനാക്കാൻ പലരും നോക്കുന്നത്. കഷ്ടം! 

പിതാവ് മാത്രം ദൈവം:
➦ പിതാവാണ്, “ഏകദൈവം” (Monos Theos – The only God), പിതാവാണ്, “ഏകസത്യദൈവം” (Ho monos alethinos Theos – The only true God), “ദൈവമായ കർത്താവിനെ (യഹോവ) മാത്രം (Monos – Only) ആരാധിക്കണം”, “എൻ്റെ പിതാവ് മാത്രമാണ് (Monos – Only) സകലവും അറിയുന്നതു” എന്നൊക്കെയാണ് ക്രിസ്തു പഠിപ്പിച്ചത്: (യോഹ, 5:44; യോഹ, 17:3; മത്താ, 4:10; ലൂക്കൊ, 4:8; മത്താ, 24:36). മേല്പറഞ്ഞ അഞ്ച് വാക്യങ്ങളും ക്രിസ്തു പഠിപ്പിച്ചിരിക്കുന്നത് ഗ്രീക്കിലെ 𝗠𝗼𝗻𝗼𝘀 കൊണ്ടാണ്. 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 എന്ന് പറഞ്ഞാൽ: ഒരു ദൈവം എന്നല്ല; “ഒരേയൊരു ദൈവം” (The only God) അഥവാ, “പിതാവ് മാത്രം ദൈവം” എന്നാണർത്ഥം. 𝗣𝗮𝘁𝗲𝗿 𝗵𝗼 𝗺𝗼𝗻𝗼𝘀 𝗮𝗹𝗲𝘁𝗵𝗶𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 എന്നാൽ: പിതാവ് സത്യദൈവം എന്നല്ല; “പിതാവ് മാത്രം സത്യദൈവം” (Father, the only true God) എന്നാണ്. പിതാവ് മാത്രമാണ് ദൈവമെന്നും, പിതാവ് മാത്രമാണ് സത്യദൈവമെന്നും ക്രിസ്തു പഠിപ്പിച്ചാൽ, താനും സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള മറ്റാരും സത്യദൈവം അല്ലെന്നാണർത്ഥം. “ദൈവമായ യഹോവയെ മാത്രം ആരാധിക്കണം” എന്ന് 𝗠𝗼𝗻𝗼𝘀 കൊണ്ട് പഠിപ്പിച്ചിരിക്കയാൽ, താനും മറ്റൊരുത്തനും ആരാധനയ്ക്ക് യോഗ്യൻ അല്ലെന്നാണർത്ഥം. “എൻ്റെ പിതാവ് മാത്രമാണ് സകലവും അറിയുന്നതു” എന്ന് 𝗠𝗼𝗻𝗼𝘀 കൊണ്ട് പഠിപ്പിച്ചിരിക്കയാൽ, താനും മറ്റാരും സർവ്വജ്ഞാനി അല്ലെന്നാണർത്ഥം. ഗ്രീക്കിലെ 𝗠𝗼𝗻𝗼𝘀, ഇംഗ്ലീഷിലെ 𝗢𝗻𝗹𝘆, മലയാളത്തിലെ ”മാത്രം” എന്നിവ മാറ്റാരെയും ഉൾപ്പെടുത്താത്ത (Exclusive) പദങ്ങളാണ്.അതായത്, യേശുക്രിസ്തു മുഖ്യകല്പനയായി പഠിപ്പിച്ച പിതാവായ യഹോവ മാത്രമാണ് ദൈവമെന്നും താൻ ദൈവമോ, ആരാധനയ്ക്ക് യോഗ്യനോ, സർവ്വജ്ഞാനിയോ അല്ലെന്ന് അവൻ്റെ വാക്കിനാൽത്തന്നെ അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം.

☛  𝗔𝗸, 𝗥𝗮𝗾, 𝗕𝗮𝗱, 𝗕𝗮𝗱𝗮𝗱, 𝗠𝗼𝗻𝗼𝘀:
➦ മുഖ്യകല്പന അഥവാ,  ഒന്നാം കല്പന അല്പസ്വല്പം വ്യത്യാസങ്ങളോടെ പഴയനിയമത്തിൽ 𝟭𝟬𝟬 വാക്യങ്ങളിലാണ് പറഞ്ഞിരിക്കുന്നത്. അതിൽ “ഒരേയൊരു, മാത്രം, ഒരുത്തൻ മാത്രം” (alone. only) എന്ന അർത്ഥത്തിൽ 𝗔𝗸, 𝗥𝗮𝗾, 𝗕𝗮𝗱, 𝗕𝗮𝗱𝗮𝗱 എന്നീ എബ്രായ പദങ്ങൾ 𝟯𝟯 പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്. ⟦ക്രിസ്തുവും അപ്പൊസ്തലന്മാരും ആദിമസഭയും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റ് ഗ്രീക്കിൽ (LXX) തൽസ്ഥാനത്ത് 𝟮𝟯 വാക്യങ്ങളിൽ 𝗠𝗼𝗻𝗼𝘀 ആണ് കാണുന്നത്⟧. ഉദാ: (2രാജാ, 19:15; 2രാജാ, 19:19; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 83:18; സങ്കീ, 86:10; യെശ, 37:16; യെശ, 37:20; യെശ, 44:24). പുതിയനിയമത്തിൽ ദൈവം ഏകനാണെന്ന് പറഞ്ഞിരിക്കുന്നത് 𝟮𝟴 പ്രാവശ്യമാണ്. അതിൽ  “ഒരേയൊരു, മാത്രം” (only) എന്ന അർത്ഥത്തിൽ 𝗠𝗼𝗻𝗼𝘀 എന്ന പദം 𝟭𝟮 പ്രാവശ്യം കാണാം. ➟ഉദാ:(ലൂക്കൊ, 5:21; യോഹ, 5:44; യോഹ, 17:3; റോമ, 16:26; 1തിമൊ, 1:17; യൂദാ, 1:24). എബ്രായയിലെ 𝗔𝗸, 𝗥𝗮𝗾, 𝗕𝗮𝗱, 𝗕𝗮𝗱𝗮𝗱; ഗ്രീക്കിലെ 𝗠𝗼𝗻𝗼𝘀; ഇംഗ്ലീഷിലെ 𝗔𝗹𝗼𝗻𝗲, 𝗢𝗻𝗹𝘆; മലയാളത്തിലെ ഒരേയൊരു, തനിയെ, മാത്രം മുതലായവ മറ്റാരെയും ഉൾപ്പെടുത്താത്ത (Exclusive) പദങ്ങളാണ്. അതായത്, ദൈവം ഒരുത്തൻ മാത്രമാണന്ന് എബ്രായഗ്രീക്ക് പഴയപുതിയനിയമങ്ങളിൽ 𝟰𝟱 പ്രാവശ്യം ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്. ബൈബിളിൽ 𝟭𝟯𝟬-തോളം പ്രാവശ്യം ആവർത്തിച്ച് പറഞ്ഞിരിക്കുന്ന മുഖ്യകല്പനയുടെ ലംഘനമാണ് അനേകരും വിശ്വസിക്കുന്ന ത്രിത്വോപദേശം. 

☛ ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം: ഏകത്വമോ (𝗢𝗻𝗲𝗻𝗲𝘀𝘀), ത്രിത്വമോ (𝗧𝗿𝗶𝗻𝗶𝘁𝘆) അല്ല; 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 അഥവാ, 𝗧𝗵𝗲 𝗼𝗻𝗹𝘆 𝗼𝗻𝗲 𝗚𝗼𝗱 ആണ്. 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀-ലുള്ള വിശ്വാസമാണ് 𝗠𝗼𝗻𝗼𝘁𝗵𝗲𝗶𝘀𝗺𝗼𝘀 അഥവാ, 𝗠𝗼𝗻𝗼𝘁𝗵𝗲𝗶𝘀𝗺 അല്ലെങ്കിൽ ഏകദൈവവിശ്വാസം. പിതാവായ യഹോവ “ഒരേയൊരു ദൈവം” ആയിരിക്കെ മറ്റൊരു സത്യദൈവം ഉണ്ടാകില്ല; ഉണ്ടാകാൻ പാടില്ല. യേശു ആരാണന്ന് അറിയാത്തതുകൊണ്ടാണ്, തെറ്റായ പരിഭാഷകൾകൊണ്ടും, ദുർവ്യാഖ്യാനങ്ങൾകൊണ്ടും അവനെ ദൈവമാക്കാൻ പലരും ശ്രമിക്കുന്നത്.