☛ താൻ ദൈവമല്ല; മനുഷ്യനാണെന്നാണ് യേശു പഠിപ്പിച്ചത്: (യോഹ, 17:3 ⁃⁃ യോഹ, 8:40). ➟യേശു ദൈവമല്ല; മനുഷ്യനാണ് എന്നതിൻ്റെ ഏറ്റവും നല്ല തെളിവാണ് അവൻ്റെ വശാവലി. ➟അബ്രാഹാം മുതലുള്ള ഒരു രാജകീയ വംശാവലിയും ആദാം മുതലുള്ള ഒരു മാനുഷിക വംശാവലിയും യേശുവിനുണ്ട്. ➟ഒരു ദൈവം പരിശുദ്ധാത്മാവിനാൽ ഉല്പാദിതമായി വംശാവലിയോടെ ജനിച്ചുജീവിച്ചുമരിച്ചിട്ട് മറ്റൊരു ദൈവം ഉയിർപ്പിച്ചു എന്ന് വിശ്വസിക്കുന്ന വിശ്വാസം ദൈവികമാണോ എന്ന് ഓരോരുത്തനും സ്വയം പരിശോധിക്കുക: (മത്താ, 1:20; ലൂക്കൊ, 2:21; പ്രവൃ, 10:40; റോമ, 10:9). [കാണുക: ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?]
☛ യേശുവിൻ്റെ സംക്ഷിപ്തചരിത്രം:
➦ കന്യകയായ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനെയോ, ക്രിസ്തുവിനെയോ, ദൈവപുത്രനെയോ അല്ല; അവളുടെ മൂത്തമകനായ മനുഷ്യക്കുഞ്ഞിനെയാണ്: (ലൂക്കൊ, 2:7 ⁃⁃ യോഹ, 9:11).
➤നമ്മുടെ പാപപരിഹാരാർത്ഥം പരിശുദ്ധാത്മാവിനാൽ മറിയത്തിൻ്റെ ഉദരത്തിൽ ഉല്പാദിതമായതും (മത്താ, 1:20; ലൂക്കൊ, 2:21)
➤അവളിൽനിന്ന് ഉത്ഭവിച്ചതും (ലൂക്കൊ, 1:35)
➤അബ്രാഹാമിൻ്റെ സന്തതിയായ മനുഷ്യക്കുഞ്ഞാകയാൽ എട്ടാം നാളിൽ പരിച്ഛേദനയേറ്റ് പ്രവചനപോലെ യേശു എന്ന് പേർ വിളിക്കപ്പെട്ടതും (ഉല്പ, 17:10-14; ലേവ്യ, 12:2-3, മത്താ, 1:21; ലൂക്കൊ, 1:31 ⁃⁃ ലൂക്കൊ, 2:21)
➤മറിയയുടെ ആദ്യജാതനാകയാൽ പിന്നെയും മുപ്പത്തിമൂന്ന് ദിവസം കഴിഞ്ഞിട്ട് ദൈവാലയത്തിൽ കൊണ്ടുപോയി ദൈവത്തിനർപ്പിച്ചിട്ട് വീണ്ടെടുപ്പുവില കൊടുത്ത് വീണ്ടെടുത്തതും (ലേവ്യ, 12:3-6, ലൂക്കൊ, 2:7; 2:22-24)
➤ദൈവകൃപയോടെ ജ്ഞാനംനിറഞ്ഞ് ആത്മാവിൽ ബലപ്പെട്ടതും (ലൂക്കൊ, 2:40)
➤ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നതും (ലൂക്കൊ, 2:52)
➤യോർദ്ദാനിൽവെച്ച് പ്രവചനംപോലെ അഭിഷേകം പ്രാപിച്ച് ക്രിസ്തു (അഭിഷിക്തൻ) ആയതും (യെശ, 61:1 ⁃⁃ ലൂക്കൊ, 3:22; പ്രവൃ, 10:38) ➤പ്രവചനപോലെ പിതാവിനാൽ ❛ഇവൻ എൻ്റെ പിയപുത്രൻ❜ എന്ന് വിളിക്കപ്പെട്ട് ❛ദൈവപുത്രൻ❜ എന്ന സവിശേഷ പദവിക്ക് അർഹനായതും (ലൂക്കൊ, 1:32; ലൂക്കോ, 1:35 ⁃⁃ ലൂക്കൊ, 3:23)
➤പരിശുദ്ധാത്മാവ് നിറഞ്ഞവനായി യോർദ്ദാൻവിട്ടു മടങ്ങിയതും (ലൂക്കൊ, 4:1)
➤ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷിച്ചതും (ലൂക്കൊ, 4:14-15)
➤ദൈവാത്മാവിനാൽ അഥവാ, ദൈവത്താൽ അത്ഭുതങ്ങൾ പ്രവർത്തിച്ചതും (മത്താ, 12:28 ⁃⁃ പ്രവൃ, 2:22)
➤ ദൈവത്താൽ പാപമോചനം നല്കിയതും (ലൂക്കൊ, 5:21 ⁃⁃ മത്താ, 9:8)
➤എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്തു എന്നു ഉറക്കെ നിലവിളിച്ചതും (മത്താ, 27:47; മർക്കൊ, 15:34 ⁃⁃ എബ്രാ, 5:7)
➤തൻ്റെ മനുഷ്യത്മാവിനെ പിതാവായ യഹോവയുടെ കയ്യിൽ കൊടുത്തിട്ട്, നിത്യാത്മാവിനാൽ ദൈവത്തിനു് തന്നെത്താൻ നിഷ്കളങ്കനായി അർപ്പിച്ചതും (ലൂക്കൊ, 23:46; സങ്കീ, 31:5; 1തിമൊ, 2:6; എബ്രാ, 9:14)
➤മൂന്നാം ദിവസം ദൈവാത്മാവിനാൽ അഥവാ, ദൈവത്താൽ ഉയിർപ്പിക്കപ്പെട്ടതും (1പത്രൊ, 3:18 ⁃⁃ പ്രവൃ, 10:40)
➤ഉയിർത്തെഴുന്നേറ്റ അന്നുതന്നെ തൻ്റെയും വിശ്വാസികളുടെയും പിതാവും ദൈവവും ആയവൻ്റെ അടുക്കലേക്ക് കരേറിപ്പോയതും (യോഹ, 20:17). ➟ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ അല്ല; യേശു എന്നു പേരുള്ള മനുഷ്യനാണ്: (യോഹ, 9:11 ⁃⁃ മർക്കൊ, 15:39; യോഹ, 8:40; പ്രവൃ, 2:23; റോമ, 5:15). ➟എനിക്കു സ്വതേ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞ യേശു എന്നു പേരുള്ള ഈ മനുഷ്യനായാണ് പലരും സർവ്വശക്തിയുള്ള ദൈവമായി കാണുന്നത്. ➟പരിശുദ്ധാത്മാവിനാൽ ഉല്പാദിതമായ മനുഷ്യൻ എങ്ങനെ ദൈവമാകും❓ ➤[കാണുക: മനുഷ്യനായ ക്രിസ്തുയേശു, യേശുവിൻ്റെ സംക്ഷിപ്ത ചരിത്രം].
➦ ഈ മനുഷ്യൻ ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം എന്താണെന്ന് അറിയാത്തതാണ് ക്രൈസ്തവരുടെ പ്രശ്നം. ➟ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവുമാണ് ദൈവഭക്തിയുടെ മർമ്മത്തിൽ ഉള്ളത്. ➤[കാണുക: ദൈവഭക്തിയുടെ മർമ്മം, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും]
➦ ആദാം മുതൽ ദാവീദിൻ്റെ പുത്രനായ നാഥാനിലൂടെ അമ്മയായ മറിയവഴി എഴുപത്തഞ്ചാമത്തെ തലമുറ ക്രിസ്തുവിൽ എത്തുന്നു. ➟ദാവീദിന്റെ പുത്രനായ ശലോമോനിലൂടെ വളർത്തച്ഛനായ യോസേഫ് വഴി അറുപത്തിനാലാമത്തെ തലമുറയാണ് യേശുക്രിസ്തു. (1ദിന, 1-3 അ, മത്താ, 1:1-16, ലൂക്കോ, 3:23-38).
𝟎. ആദാം
𝟏. ശേത്ത്
𝟐. എനോശ്
𝟑. കയിനാൻ
𝟒. മലെല്യേൽ
𝟓. യാരെദ്
𝟔. ഹാനോക്ക്
𝟕. മെഥൂശലാ
𝟖. ലാമെക്ക്
𝟗. നോഹ
𝟏𝟎. ശേം
𝟏𝟏. അർഫക്സാദ്
𝟏𝟐. കയിനാൻ
𝟏𝟑. ശലാം
𝟏𝟒. ഏബെർ
𝟏𝟓. ഫാലെഗ്
𝟏𝟔. രെഗു
𝟏𝟕. സെരൂഗ്
𝟏𝟖. നാഹോർ
𝟏𝟗. തേരഹ്
𝟐𝟎. അബ്രഹാം
𝟐𝟏. യിസ്ഹാക്ക്
𝟐𝟐. യാക്കോബ്
𝟐𝟑. യെഹൂദാ
𝟐𝟒. പാരെസ്
𝟐𝟓. എസ്രോൻ
𝟐𝟔. അരാം
𝟐𝟕. അമ്മീനാദാബ്
𝟐𝟖. നഹശോൻ
𝟐𝟗. സല്മോൻ
𝟑𝟎. ബോവസ്
𝟑𝟏. ഓബേദ്
𝟑𝟐. യിശ്ശായി
𝟑𝟑. ദാവീദ്
𝟑𝟒. നാഥാൻ
𝟑𝟓. മത്തഥാ
𝟑𝟔. മെന്നാ
𝟑𝟕. മെല്യാവു
𝟑𝟖. എല്യാക്കീം
𝟑𝟗. യോനാം
𝟒𝟎. യോസേഫ്
𝟒𝟏. യെഹൂദാ
𝟒𝟐. ശിമ്യോൻ
𝟒𝟑. ലേവി
𝟒𝟒. മത്ഥാത്ത്
𝟒𝟓. യോരീം
𝟒𝟔. എലീയേസർ
𝟒𝟕. യോശു
𝟒𝟖. ഏർ
𝟒𝟗. എല്മാദാം
𝟓𝟎. കോസാം
𝟓𝟏. അദ്ദി
𝟓𝟐. മെല്ക്കി
𝟓𝟑. നേരി
𝟓𝟒. ശലഥീയേൽ
𝟓𝟓. സൊരൊബാബേൽ
𝟓𝟔. രേസ
𝟓𝟕. യോഹന്നാൻ
𝟓𝟖. യോദാ
𝟓𝟗. യോസേഫ്
𝟔𝟎. ശെമയി
𝟔𝟏. മത്തഥ്യൊസ്
𝟔𝟐. മയാത്ത്
𝟔𝟑. നഗ്ഗായി
𝟔𝟒. എസ്ലി
𝟔𝟓. നാഹൂം
𝟔𝟔. ആമോസ്
𝟔𝟕. മത്തഥ്യൊസ്
𝟔𝟖. യോസേഫ്
𝟔𝟗. യന്നായി
𝟕𝟎. മെല്ക്കി
𝟕𝟏. ലേവി
𝟕𝟐. മത്ഥാത്ത്
𝟕𝟑. ഹേലി
𝟕𝟒. മറിയ
🔻
𝗜𝗲𝘀𝗼𝘂𝘀 𝗖𝗵𝗿𝗶𝘀𝘁𝗼𝘀
🔺
𝟔𝟑. യോസേഫ്
𝟔𝟐. യാക്കോബ്
𝟔𝟏. മത്ഥാൻ
𝟔𝟎. എലീയാസർ
𝟓𝟗. എലീഹൂദ്
𝟓𝟖. ആഖീം
𝟓𝟕. സാദോക്ക്
𝟓𝟔. ആസോർ
𝟓𝟓. എല്യാക്കീം
𝟓𝟒. അബീഹൂദ്
𝟓𝟑. സെരൂബ്ബാബേൽ
𝟓𝟐. ശെയല്തീയേൽ
𝟓𝟏. യെഖൊന്യാവു
𝟓𝟎. യെഹോയാക്കീം
𝟒𝟗. യോശിയാവു
𝟒𝟖. ആമോൻ
𝟒𝟕. മനശ്ശെ
𝟒𝟔. ഹിസ്ക്കിയാവു
𝟒𝟓. ആഹാസ്
𝟒𝟒. യോഥാം
𝟒𝟑. ഉസ്സീയാവു
𝟒𝟐. അമസ്യാവു
𝟒𝟏. യോവാശ്
𝟒𝟎. അഹസ്യാവു
𝟑𝟗. യോരാം
𝟑𝟖. യോശാഫാത്ത്
𝟑𝟕. ആസാ
𝟑𝟔. അബീയാവു
𝟑𝟓. രെഹെബ്യാം
𝟑𝟒. ശലോമോൻ
𝟑𝟑. ദാവീദ്
𝟑𝟐. യിശ്ശായി
𝟑𝟏. ഓബേദ്
𝟑𝟎. ബോവസ്
𝟐𝟗. സല്മോൻ
𝟐𝟖. നഹശോൻ
𝟐𝟕. അമ്മീനാദാബ്
𝟐𝟔. അരാം
𝟐𝟓. എസ്രോൻ
𝟐𝟒. പാരെസ്
𝟐𝟑. യെഹൂദാ
𝟐𝟐. യാക്കോബ്
𝟐𝟏. യിസ്ഹാക്ക്
𝟐𝟎. അബ്രഹാം
𝟏𝟗. തേരഹ്
𝟏𝟖. നാഹോർ
𝟏𝟕. സെരൂഗ്
𝟏𝟔. രെഗു
𝟏𝟓. ഫാലെഗ്
𝟏𝟒. ഏബെർ
𝟏𝟑. ശലാം
𝟏𝟐. കയിനാൻ
𝟏𝟏.അർഫക്സാദ്
𝟏𝟎. ശേം
𝟗. നോഹ
𝟖. ലാമെക്ക്
𝟕. മെഥൂശലാ
𝟔. ഹാനോക്ക്
𝟓. യാരെദ്
𝟒. മലെല്യേൽ
𝟑. കയിനാൻ
𝟐. എനോശ്
𝟏. ശേത്ത്
𝟎. ആദാം
One thought on “യേശുവിന്റെ വംശാവലി”