യേശുവിന്റെ വംശാവലി

യേശുവിൻ്റെ വംശാവലി☛ ദൈവപുത്രനായ യേശുവിൻ്റെ വംശാവലി വലിയൊരു സത്യം നമ്മോട് വിളിച്ചറിയിക്കുന്നുണ്ട്. ➟അതാണ് നാം പരിശോധിക്കുന്നത്. ➟യേശു ദൈവമാണെന്നും ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനാണെന്നും ദൂതനാണെന്നും ദൈവത്തിൻ്റെ നിത്യപുത്രനാണെന്നും കരുതുന്നവരുണ്ട്. ➟എന്നാൽ പരിശുദ്ധാത്മാവിനാൽ മറിയത്തിൻ്റെ ഉദരത്തിൽ ഉല്പാദിതമായതും (മത്താ, 1:18-20; ലൂക്കൊ, 2:21) അവളുടെ ആദ്യജാതനായി ഉത്ഭവിച്ചതും (ലൂക്കൊ, 1:35; ലൂക്കൊ, 2:7) ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ, ദൂതനോ, ക്രിസ്തുവോ, ദൈവപുത്രനോ അല്ല; ➟ഒരു പാപരഹിതനായ മനുഷ്യക്കുഞ്ഞാണ്: (യോഹ, 8:40 ⁃⁃ 1യോഹ, 3:5).

യേശുവിൻ്റെ പരിച്ഛേദന:
➦ യേശു എട്ടാം നാളിൽ പരിച്ഛേദന ഏറ്റു എന്നതാണ് അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ, ദൂതനോ അല്ലെന്നതിൻ്റെ വ്യക്തമായ തെളിവ്: (ലൂക്കൊ, 2:21). ➟അബ്രാഹാമിൻ്റെ സന്തതികളും ദാസന്മാരുമായ പുരുഷപ്രജകളാണ് പരിച്ഛേദന ഏൽക്കേണ്ടത്: (ഉല്പ, 17:10-14). ➟ലിംഗഭേദം (Gender) ഇല്ലാത്ത ദൈവത്തിനോ, ദൂതനോ പരിച്ഛേദന ഏൽക്കാൻ കഴിയില്ല. ➟അവൻ ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവൻ ആയിരുന്നെങ്കിൽ, പരിച്ഛേദന ഏൽക്കാൻ പ്രമാണവുമില്ല. ➟വള്ളിക്കോ, പുള്ളിക്കോപോലും മാറ്റമില്ലാതെ ന്യായപ്രമാണം നിവർത്തിക്കാൻ ജനിച്ചവൻ അതിനെ നഗ്നമായി ലംഘിച്ചുകൊണ്ട് പരിച്ഛേദനയേറ്റു എന്ന് വിചാരിക്കുന്നത് വേദപുസ്തക സത്യങ്ങൾക്ക് നിരക്കാത്തതാണ്: (മത്താ, 5:17-18; ലൂക്കൊ, 16:17

യേശുവിൻ്റെ ക്രിസ്തുത്വം:
➦ ആത്മാവിൽ ബലപ്പെട്ട് (ലൂക്കൊ, 2:40), ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്ന യേശു എന്ന് പേരുള്ള മനുഷ്യന് (ലൂക്കൊ, 2:52 ⁃⁃ യോഹ, 9:11). ഏകദേശം മുപ്പത് വയസ്സുള്ളപ്പോൾ, യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനങ്ങളുടെ നിവൃത്തിയായി, യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അവനെ അഭിഷേകം ചെയ്തപ്പോഴാണ് അവൻ ❛ക്രിസ്തു❜ (അഭിഷിക്തൻ) ആയത്: (യെശ, 61:1;ലൂക്കൊ, 2:11;ലൂക്കൊ, 3:22 ⁃⁃ പ്രവൃ, 10:38;പ്രവൃ, 4:27). ➟നസറെത്തിലെ പള്ളിയിലെ തൻ്റെ പ്രഥമശുശ്രൂഷയിൽ യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് താൻ ❛അഭിഷിക്തൻ❜ (ക്രിസ്തു) ആയത് അപ്പോഴാണെന്ന് യേശു തന്നെ സാക്ഷ്യം പറയുകയുണ്ടായി: (യെശ, 61:1-2;ലൂക്കൊ, 4:16-21). 

യേശുവിൻ്റെ പുത്രത്വം:
➦ അഭിഷേകാനന്തരം, ➨❝അവൻ അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും, ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും❞ എന്നീ ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി, ➟പിതാവായ ദൈവത്താൽ ❛നീ എന്റെ പ്രിയപുത്രൻ❜ എന്നു വിളിക്കപ്പെട്ടപ്പോഴാണ്, യേശു എന്നു പേരുള്ള അഭിഷിക്തനായ മനുഷ്യന് ❛ദൈവപുത്രൻ❜ എന്ന സവിശേഷ പദവി ലഭിച്ചത്: (ലൂക്കൊ, 1:32;ലൂക്കൊ, 1:35 ⁃⁃ലൂക്കൊ, 3:22; യോഹ, 9:11). ➟ചിലർ വിചാരിക്കുന്നപോലെ, യേശു നിത്യപുത്രൻ ആയിരുന്നെങ്കിൽ, അവൻ ❛ദൈവപുത്രൻ എന്ന് വിളിക്കപ്പെടും❜ എന്ന് ദൂതൻ രണ്ടുവട്ടം പ്രവചിച്ചത് എന്തിനാണ്❓ ➟ബൈബിൾ ദൈവശ്വാസീയമാണെന്നും പരസ്പരവിരുദ്ധമായി ഒന്നും ബൈബിളില്ലെന്നും ആദ്യം വിശ്വസിക്കുക: (2തിമൊ, 3:16).

പ്രവചനങ്ങളിൽ മാത്രം ഉണ്ടായിരുന്നവൻ:
➦ യേശു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി പരിശുദ്ധാത്മാവിനാൽ മറിയത്തിൽ ഉല്പാദിതമായവനാണ്: (1തിമൊ, 3:16 ബെ,ബെ ⁃⁃ മത്താ, 1:18-20; ലൂക്കൊ, 2:21). ➟അതിനാൽ പഴയനിയമത്തിൽ ദൈവപുത്രനായ യേശുവിനെക്കുറിച്ചുള്ള പ്രവചനങ്ങളല്ലാതെ, യേശുവെന്ന വ്യക്തിയെ കാണാൻ കഴിയില്ല. ➟യേശുവിൻ്റെ ജന്മസ്ഥലം (മീഖാ, 5:2) ➟കന്യകാജനനം (യെശ, 7:14) ➟അഭിഷേകം (യെശ, 61:1), ➟പുത്രത്വം (ലൂക്കൊ, 1:32; ലൂക്കൊ, 1:35 ⁃⁃ ലൂക്കൊ, 3:22), ➟പ്രവാചകത്വം (ആവ, 18:15; 18:18-19), ശുശ്രൂഷ (യെശ, 42:1-3), ➟കഷ്ടാനുഭവവും (യെശ, 52:14; യെശ, 53:2-8), ➟മരണം (യെശ, 53:10-12), ➟അടക്കം (യെശ, 53:9), ➟പുനരുത്ഥാനം (സങ്കീ, 16:10), ➟പിൻവരുന്ന മഹിമ (1പത്രൊ, 1:11), ➟കർത്തൃത്വം (ലൂക്കൊ, 2:11 ⁃⁃ പ്രവൃ, 2:36) മുതലായ എല്ലാം പ്രവചനങ്ങളായിരുന്നു. ➟ആദ്യപ്രവചനം ഉല്പത്തി 3:15 ആണ്. ➟അതിനുമുമ്പ് അവനെക്കുറിച്ച് പരാമർശംപോലുമില്ല. ➟ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. ➟പ്രവചനം ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ സംഭവിപ്പാനുള്ളതാണ്. ➟ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്: (സംഖ്യാ, 24:14;ദാനീ, 2:28). ➟എ.എം. 𝗔𝗠 𝟯𝟳𝟱𝟱-ൽ (𝐁𝐂 𝟔) ജനിച്ച്, 𝗔𝗠 𝟯𝟳𝟴𝟵-ൽ (𝐀𝐃 𝟐𝟗) പ്രവചനംപോലെ ക്രിസ്തുവും ദൈവപുത്രനും ആയവൻ, ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ, നിത്യപുത്രനോ, ദൂതനോ ആണെന്ന് എങ്ങനെ പറയാൻ കഴിയും❓ 

മനുഷ്യനായ ദൈവപുത്രൻ:
➦ യേശുവെന്ന ദൈവപുത്രൻ ❛മനുഷ്യൻ (𝐌𝐚𝐧) ആയിരുന്നു❜ എന്ന് ദൈവശ്വാസീയമായ തിരുവെഴുത്ത് സത്യംചെയ്ത് പറഞ്ഞിട്ടുണ്ട്: ➨❝യേശുവിന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ❛ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു❜ (𝐓𝐫𝐮𝐥𝐲 𝐭𝐡𝐢𝐬 𝐦𝐚𝐧 𝐰𝐚𝐬 𝐭𝐡𝐞 𝐒𝐨𝐧 𝐨𝐟 𝐆𝐨𝐝) സത്യം എന്നു പറഞ്ഞു.❞ (മർക്കൊ, 15:39). ➨❝ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു❞ എന്നാണ് യേശു പഠിപ്പിച്ചത്. (യോഹ, 8:40; മത്താ, 11:19; ലൂക്കൊ, 7:34). ➟ഈ വേദഭാഗം ശ്രദ്ധിച്ചാൽ, ദൈവത്തിൽനിന്ന് മനുഷ്യനായ തന്നെ വ്യക്തമായി വേർതിരിച്ചാണ് ക്രിസ്തു പഠിപ്പിച്ചതെന്ന് കാണാൻ കഴിയും. ➟❛മനുഷ്യൻ❜ (മത്താ, 26:72; 26:74), ➟❛യേശു എന്നു പേരുള്ള മനുഷ്യൻ❜ (യോഹ, 9:11), ➟❛പുരുഷനായ (𝐌𝐚𝐧) നസറായനായ യേശു❜ (പ്രവൃ, 2:23), ➟❛ഏകമനുഷ്യനായ യേശുക്രിസ്തു❜ (റോമ, 5:15), ➟❛മനുഷ്യൻ❜ (1കൊരി, 5:21), ➟❛രണ്ടാം മനുഷ്യൻ❜ (1കൊരി, 15:47), ➟❛ഏകപുരുഷൻ❜ (𝐨𝐧𝐞 𝐌𝐚𝐧) (2കൊരി, 11:2), ➟❛മനുഷ്യനായ ക്രിസ്തുയേശു❜ (1തിമൊ, 2:6) എന്നിവയും നോക്കുക. ➟യേശു മനുഷ്യനാണെന്ന് 𝟱𝟬 പ്രാവശ്യം വചനത്തിൽ പറഞ്ഞിട്ടുണ്ട്. ➤[കാണുക: മനുഷ്യനായ ക്രിസ്തുയേശു]. 

യേശുക്രിസ്തുവിൻ്റെ ദൈവം:
➦ യേശുക്രിസ്തുവിൻ്റെ ദൈവം എന്ന പ്രയോഗം 𝟭𝟭 വാക്യങ്ങളിലായി 𝟭𝟯 പ്രാവശ്യം കാണാം: (𝐌𝐚𝐭, 𝟐𝟕:𝟒𝟔; 𝐌𝐚𝐫, 𝟏𝟓:𝟑𝟒; 𝐉𝐨𝐡, 𝟐𝟎:𝟏𝟕; 𝟐𝐂𝐨𝐫, 𝟏𝟏:𝟑𝟏; 𝐄𝐩𝐡, 𝟏:𝟑; 𝐄𝐩𝐡, 𝟏:𝟏𝟕; 𝐑𝐨𝐦, 𝟏𝟓:𝟓; 𝟐𝐂𝐨𝐫, 𝟏:𝟑; 𝐂𝐨𝐥, 𝟏:𝟓; 𝟏𝐏𝐞𝐭, 𝟏:𝟑; 𝐑𝐞𝐯, 𝟏:𝟔). ➟യേശുക്രിസ്തു ദൈവമാണെങ്കിൽ, യേശുക്രിസ്തുവിൻ്റെ ദൈവം ആരാണെന്ന് പറയും❓ ➟ദൈവത്തിനും (സത്യദൈവം) ഒരു ദൈവമുണ്ടാകുമോ❓ ➟ദൈവത്തിനും ഒരു ദൈവമുണ്ടെങ്കിൽ, ആ ദൈവം എങ്ങനെ സർവ്വശക്തനായ ദൈവമാകും❓ ➟സർവ്വശക്തനല്ലാത്ത മറ്റൊരു ദൈവത്തിൻ്റെ ആവശ്യമെന്താണ്❓ ⟦സംശയമുള്ള വാക്യങ്ങൾ ഗ്രീക്കിലോ, ഇംഗ്ലീഷിലോ നോക്കുക⟧

വംശാവലി:
➦ ദൂതന്മാർക്കുപോലും ജനനമോ, മരണമോ, വംശാവലിയോ ഇല്ലാതിരിക്കെ, വംശാവലിയോടെ ജനിച്ചുജീവിച്ചുമരിച്ചിട്ട് ദൈവം ഉയിർപ്പിച്ച പുരുഷനായ (Man) നസറായനായ യേശുവിന്റെ ഇരുവിധമായ വംശാവലി അവൻ മനുഷ്യനാണെന്ന് അസന്ദിഗ്ധമായി തെളിയിക്കുന്നതാണ്: (പ്രവൃ, 2:23-24). ➟ആദാം മുതൽ ദാവീദിൻ്റെ പുത്രനായ നാഥാനിലൂടെ അമ്മയായ മറിയവഴി എഴുപത്തഞ്ചാമത്തെ തലമുറ ക്രിസ്തുവിൽ എത്തുന്നു. ➟ദാവീദിന്റെ പുത്രനായ ശലോമോനിലൂടെ വളർത്തച്ഛനായ യോസേഫ് വഴി അറുപത്തിനാലാമത്തെ തലമുറയാണ് യേശുക്രിസ്തു. (1ദിന, 1-3 അ, മത്താ, 1:1-16, ലൂക്കോ, 3:23-38).

𝟬. ആദാം
𝟭. ശേത്ത്
𝟮. എനോശ് 
𝟯. കയിനാൻ
𝟰. മലെല്യേൽ
𝟱. യാരെദ്
𝟲. ഹാനോക്ക്
𝟳. മെഥൂശലാ
𝟴. ലാമെക്ക്
𝟵. നോഹ
𝟭𝟬. ശേം
𝟭𝟭. അർഫക്സാദ്
𝟭𝟮. കയിനാൻ
𝟭𝟯. ശലാം
𝟭𝟰. ഏബെർ
𝟭𝟱. ഫാലെഗ്
𝟭𝟲. രെഗു
𝟭𝟳. സെരൂഗ്
𝟭𝟴. നാഹോർ
𝟭𝟵. തേരഹ്
𝟮𝟬. അബ്രഹാം
𝟮𝟭. യിസ്ഹാക്ക്
𝟮𝟮. യാക്കോബ് 
𝟮𝟯. യെഹൂദാ
𝟮𝟰. പാരെസ്
𝟮𝟱. എസ്രോൻ
𝟮𝟲. അരാം
𝟮𝟳. അമ്മീനാദാബ്
𝟮𝟴. നഹശോൻ
𝟮𝟵. സല്മോൻ
𝟯𝟬. ബോവസ്
𝟯𝟭. ഓബേദ്
𝟯𝟮. യിശ്ശായി
𝟯𝟯. ദാവീദ്
𝟯𝟰. നാഥാൻ
𝟯𝟱. മത്തഥാ
𝟯𝟲. മെന്നാ
𝟯𝟳. മെല്യാവു
𝟯𝟴. എല്യാക്കീം
𝟯𝟵. യോനാം
𝟰𝟬. യോസേഫ്
𝟰𝟭. യെഹൂദാ
𝟰𝟮. ശിമ്യോൻ
𝟰𝟯. ലേവി
𝟰𝟰. മത്ഥാത്ത്
𝟰𝟱. യോരീം
𝟰𝟲. എലീയേസർ
𝟰𝟳. യോശു
𝟰𝟴. ഏർ
𝟰𝟵. എല്മാദാം
𝟱𝟬. കോസാം
𝟱𝟭. അദ്ദി
𝟱𝟮. മെല്ക്കി
𝟱𝟯. നേരി
𝟱𝟰. ശലഥീയേൽ
𝟱𝟱. സൊരൊബാബേൽ
𝟱𝟲. രേസ
𝟱𝟳. യോഹന്നാൻ
𝟱𝟴. യോദാ
𝟱𝟵. യോസേഫ്
𝟲𝟬. ശെമയി
𝟲𝟭. മത്തഥ്യൊസ്
𝟲𝟮. മയാത്ത്
𝟲𝟯. നഗ്ഗായി
𝟲𝟰. എസ്ലി
𝟲𝟱. നാഹൂം
𝟲𝟲. ആമോസ്
𝟲𝟳. മത്തഥ്യൊസ്
𝟲𝟴. യോസേഫ്
𝟲𝟵. യന്നായി
𝟳𝟬. മെല്ക്കി
𝟳𝟭. ലേവി
𝟳𝟮. മത്ഥാത്ത്
𝟳𝟯. ഹേലി
𝟳𝟰. മറിയ
        🔻
    𝗜𝗲𝘀𝗼𝘂𝘀
        🔺
𝟲𝟯. യോസേഫ്
𝟲𝟮. യാക്കോബ്
𝟲𝟭. മത്ഥാൻ
𝟲𝟬. എലീയാസർ
𝟱𝟵. എലീഹൂദ്
𝟱𝟴. ആഖീം
𝟱𝟳. സാദോക്ക്
𝟱𝟲. ആസോർ
𝟱𝟱. എല്യാക്കീം
𝟱𝟰. അബീഹൂദ്
𝟱𝟯. സെരൂബ്ബാബേൽ
𝟱𝟮. ശെയല്തീയേൽ
𝟱𝟭. യെഖൊന്യാവു
𝟱𝟬. യെഹോയാക്കീം
𝟰𝟵. യോശിയാവു
𝟰𝟴. ആമോൻ
𝟰𝟳. മനശ്ശെ
𝟰𝟲. ഹിസ്ക്കിയാവു
𝟰𝟱. ആഹാസ്
𝟰𝟰. യോഥാം
𝟰𝟯. ഉസ്സീയാവു
𝟰𝟮. അമസ്യാവു
𝟰𝟭. യോവാശ്
𝟰𝟬. അഹസ്യാവു
𝟯𝟵. യോരാം
𝟯𝟴. യോശാഫാത്ത്
𝟯𝟳. ആസാ
𝟯𝟲. അബീയാവു
𝟯𝟱. രെഹെബ്യാം
𝟯𝟰. ശലോമോൻ
𝟯𝟯. ദാവീദ്
𝟯𝟮. യിശ്ശായി
𝟯𝟭. ഓബേദ്
𝟯𝟬. ബോവസ്
𝟮𝟵. സല്മോൻ
𝟮𝟴. നഹശോൻ
𝟮𝟳. അമ്മീനാദാബ്
𝟮𝟲. അരാം
𝟮𝟱. എസ്രോൻ
𝟮𝟰. പാരെസ്
𝟮𝟯. യെഹൂദാ
𝟮𝟮. യാക്കോബ്
𝟮𝟭. യിസ്ഹാക്ക്
𝟮𝟬. അബ്രഹാം
𝟭𝟵. തേരഹ്
𝟭𝟴. നാഹോർ
𝟭𝟳. സെരൂഗ്
𝟭𝟲. രെഗു
𝟭𝟱. ഫാലെഗ്
𝟭𝟰. ഏബെർ
𝟭𝟯. ശലാം
𝟭𝟮. കയിനാൻ
𝟭𝟭.അർഫക്സാദ്
𝟭𝟬. ശേം
𝟵. നോഹ
𝟴. ലാമെക്ക്
𝟳. മെഥൂശലാ
𝟲. ഹാനോക്ക്
𝟱. യാരെദ്
𝟰. മലെല്യേൽ
𝟯. കയിനാൻ
𝟮. എനോശ്
𝟭. ശേത്ത്
𝟬. ആദാം.

യോസേഫിൻ്റെയും മറിയത്തിൻ്റെയും വംശാവലി:
➦ മത്തായി സുവിശേഷത്തിലെ വംശാവലി യേശുവിൻ്റെ നിയമപരമായ പിതാവായ യോസേഫിന്റെ വംശാവലിയാണ്. ➟യഹൂദ രാജാവായിരുന്ന ദാവീദിന്റെ സിംഹാസനത്തിന് യേശുവിനുള്ള നിയമപരമായ അവകാശം (Legal Lineage) സ്ഥാപിക്കാനാണ് മത്തായി ഇത് രേഖപ്പെടുത്തിയിരിക്കുന്നത്. ➟ലൂക്കോസിന്റെ സുവിശേഷത്തിൽ കാണുന്നത് യേശുവിന്റെ അമ്മയായ മറിയത്തിന്റെ വംശാവലിയാണ്. ➟യഹൂദന്മാരുടെ വംശാവലി ചരിത്രത്തിൽ സ്ത്രീകളുടെ പേരുകൾ നേരിട്ട് ഉൾപ്പെടുത്താറില്ല. ➟വംശാവലി എപ്പോഴും പുരുഷന്മാരിലൂടെയാണ് കണക്കാക്കിയിരുന്നത്. ➟മറിയത്തിന്റെ വംശാവലി രേഖപ്പെടുത്തുമ്പോൾ ലൂക്കോസ് യഹൂദന്മാരുടെ ഈ രീതി തന്നെയാണ് പിന്തുടർന്നത്. ➟മറിയത്തിന്റെ പിതാവായിരുന്നു ഹേലി. ➟എന്നാൽ മറിയത്തിന്റെ പേര് നേരിട്ട് എഴുതുന്നതിന് പകരം, അവളുടെ ഭർത്താവായ യോസേഫിന്റെ പേരാണ് അവിടെ ചേർത്തത്. ➨❝യോസേഫ് ഹേലിയുടെ മകൻ, ഹേലി മത്ഥാത്തിന്റെ മകൻ, മത്ഥാത്ത് ലേവിയുടെ മകൻ, ലേവി മെൽക്കിയുടെ മകൻ, മെൽക്കി യന്നായിയുടെ മകൻ,❞ (ലൂക്കൊ, 3:24). ➟❛യോസേഫ് ഹേലിയുടെ മകൻ❜ എന്നാണ് ലൂക്കൊസ് പറയുന്നത്. ➟യഥാർത്ഥത്തിൽ ❛ഹേലി❜ യോസേഫിന്റെ അമ്മായിയപ്പനാണ് (മറിയത്തിന്റെ പിതാവ്). ➟വംശാവലിയിലെ യഹൂദ നിയമം പാലിച്ച് ലൂക്കോസ് മരുമകനായ യോസേഫിനെ മറിയത്തിൻ്റെ അപ്പനായ ഹേലിയുടെ മകനായി രേഖപ്പെടുത്തുകയാണ് ഉണ്ടായത്. 

➦ രണ്ട് വംശാവലിയും യോസേഫിലൂടെ യേശുവിൽ എത്തുന്നതിനാൽ, രണ്ടും യോസേഫിൻ്റെ വംശാവലിയാണെന്ന് കരുതുന്നവരുണ്ട്. ➟ഒന്നാമത്തെ രാജകീയ വംശാവലി മാത്രമാണ് യോസേഫിലൂടെ യേശുവിൽ എത്തുന്നത്. ➟അടുത്തത്, യോസേഫിൻ്റേതല്ല മറിയത്തിൻ്റേതാണ്. ➟ദാവീദ് കഴിഞ്ഞുള്ള രണ്ട് വംശാവലിയിലെയും പേരുകൾ തികച്ചും വ്യത്യസ്തമാണ്. ➟ഒരുത്തന് രണ്ട് വിധത്തിലുള്ള അല്ലെങ്കിൽ വ്യത്യസ്ത പിതാക്കന്മാരിലൂടെയുള്ള വംശാവലി ഉണ്ടാകുക സധ്യമല്ല. ➟അതായത്, മത്തായി അബ്രാഹം, ദാവീദ് മുതൽ യേശുവിന്റെ വളർത്തച്ഛനായ യോസേഫിലൂടെ യേശുവിന്റെ രാജകീയ അവകാശവും, ➟ലൂക്കോസ് ആദാമിൽനിന്ന് അബ്രാഹാം, ദാവീദ്, മറിയത്തിലൂടെയുള്ള യെഹൂദന്മാരുടെ പൊതുവായ വംശാവലിയുമാണ് രേഖപ്പെടുത്തുന്നത്.

One thought on “യേശുവിന്റെ വംശാവലി”

Leave a Reply

Your email address will not be published. Required fields are marked *