ബൈബിളിലെ പ്രാർത്ഥനകൾ

ബൈബിളിലെ പ്രാർത്ഥനകൾ

ദൈവസാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യൻ സ്രഷ്ടാവായ ദൈവത്തോടു ബന്ധം പുലർത്തുന്നത് പ്രാർത്ഥനയിലൂടെയാണ്. പ്രാർത്ഥനാനുഭവം സാർവ്വത്രികവും സർവ്വതലസ്പർശിയുമാണ്. കാലഗതിയാലോ സാംസ്കാരിക പരിവർത്തനത്താലോ പ്രാർത്ഥന കാലഹരണപ്പെടുന്നില്ല. ശരീരത്തിനു ഭക്ഷണം എന്നപോലെ പ്രാർത്ഥന പ്രാണനും ആത്മാവിനും അനിവാര്യമാണ്. ബൈബിളിലെ പ്രാർത്ഥനകൾ അതിനുദാഹരണമാണ്:

1. അബീയാവിന്റെ സൈന്യം – ജയത്തിനായി — 2ദിന, 13:14.

2. അബ്രാഹാം – മകനുവേണ്ടി — ഉല്പ, 15:1-6.

3. അബ്രാഹാം – യിശ്മായേലിനായി — ഉല്പ, 17:18-21.

4. അബ്രാഹാം – സൊദോമിനായി — ഉല്പ, 18:20-32.

5. അബ്രാഹാം – അബീമെലേക്കിനായി — ഉല്പ, 20:17.

6. അബ്രാഹാമിന്റെ ദാസൻ – കാര്യം സാധിക്കുവാനായി — ഉല്പ, 24:12-15.

7. ആസാ – ജയത്തിനുവേണ്ടി — 2ദിന, 14:11.

8. എലീശാ – ബാല്യക്കാരൻ്റെ കണ്ണു തുറക്കാൻ — 2രാജാ, 6:17.

9. എലീശാ – അരാം സൈന്യത്തിന് അന്ധത പിടിപ്പിക്കുവാൻ — 2രാജാ, 6:18.

10. എസ്രാ – ജനത്തിന്റെ പാപങ്ങൾക്കു വേണ്ടി — എസ്രാ, 9:6-15.

11. ഏലീയാവ് – വരൾച്ചയ്ക്കും മഴയ്ക്കും വേണ്ടി — യാക്കോ, 5:17,18.

12. ഏലീയാവ് – വിധവയുടെ മകനെ ഉയിർപ്പിക്കുവാൻ — 1രാജാ, 17:20-23.

13. ഏലീയാവ് – ബാലിനെ തോല്പിക്കുവാൻ — 1രാജാ, 18:36-38.

14. ഏലീയാവ് – മരിക്കുവാനായി — 1രാജാ, 19:4.

15. കയീൻ – കരുണയ്ക്കായി — ഉല്പ, 4:13-15.

16. കള്ളൻ – രക്ഷയ്ക്കായി — ലൂക്കോ, 23:42,43.

17. കുഷ്ഠരോഗി – സൗഖ്യത്തിനായി — മത്താ, 8:2,3.

18. കൊരിന്ത്യർ – പൗലൊസിനുവേണ്ടി — 2കൊരി, 1:9-11.

19. കൊർന്നല്യാസ് – ദർശനത്തിനുവേണ്ടി — പ്രവൃ, 10:1-3.

20. ഗിദയോൻ – ദൈവവിളിയുടെ തെളിവിനു വേണ്ടി — ന്യായാ, 6:36-40.

21. ചുങ്കക്കാരൻ – കരുണയ്ക്കായി — ലൂക്കൊ, 18:3.

22. ദാനീയേൽ – ജ്ഞാനത്തിനായി — ദാനീ, 2:17-23.

23. ദാനീയേൽ – യെഹൂദന്മാർക്കുവേണ്ടി — ദാനീ, 9:3-20.

24. ദാവീദ് – സഹായത്തിനായി — 1ശമൂ, 23:10-13.

25. ദാവീദ് – ആലോചന ലഭിക്കുവാൻ — 2ശമൂ, 2:1.

26. ദാവീദ് – അനുഗ്രഹത്തിനായി — 2ശമൂ, 7:18-29.

27. ദാവീദ് – ന്യായത്തിനായി — സങ്കീ, 9:17-20.

28. ദാവീദ് – കൃപയ്ക്കുവേണ്ടി — സങ്കീ, 25:16.

29. നെഹെമ്യാവ് – യെഹൂദന്മാർക്കായി — നെഹെ, 1:4-11.

30. പത്രൊസ് – തബീഥയെ ഉയിർപ്പിക്കുവാൻ — പ്രവൃ, 9:40.

31. പരിശുദ്ധാത്മാവ് – ദൈവമക്കൾക്കു വേണ്ടി — റോമ, 8:26,27.

32. പുരോഹിതന്മാർ – അനുഗ്രഹത്തിനായി — 2ദിന, 30:27.

33. പൗലൊസ് – പുബ്ലിയൊസിന്റെ അപ്പന്റെ സൗഖ്യത്തിനായി — പ്രവൃ, 28:8.

34. പൗലൊസ് – കൃപയ്ക്കായി — 2കൊരി, 12:8,9.

35. പൗലൊസ് – എഫെസ്യർക്കായി — എഫെ, 1:15-19.

36. പൗലൊസ് — സഭയ്ക്കായി — എഫെ, 3:14:19.

37. പൗലൊസ് – ഫിലിപ്പിയർക്കായി — ഫിലി, 1:9-11.

38. പൗലൊസ് കൊലൊസ്സ്യർക്കായി — കൊലൊ, 1:9-13.

39. മനശ്ശെ – വിടുതലിനായി — 2ദിന, 33:112,13.

40. മനോഹ – ദൈവപുരുഷൻ്റെ ആഗമനത്തിനായി — ന്യായാ, 13:8-15.

41. മോശെ – ഫറവോനുവേണ്ടി — പുറ, 8:9-13.

42. മോശെ – വെള്ളത്തിനുവേണ്ടി — പുറ, 15:24-25.

43. മോശെ – യിസ്രായേലിനായി — പുറ, 32:31-35.

44. മോശെ – മിര്യാമിനായി — സംഖ്യാ, 12:11-14.

45. മോശെ – വാഗ്ദത്തനാട് കാണുന്നതിനുവേണ്ടി — ആവ, 3:23-25.

46. മോശെ – അടുത്ത നായകനുവേണ്ടി — സംഖ്യാ, 27:15-17.

47. യബ്ബേസ് – അഭിവൃദ്ധിക്കുവേണ്ടി — 1ദിന, 4:10.

48. യാക്കോബ് – ഏശാവിൽ നിന്നുള്ള  വിടുതലിനായി — ഉല്പ, 32:9-12.

49. യാക്കോബ് – രാത്രി മുഴുവനും — ഉല്പ, 32:24-30.

50. യിരെമ്യാവ് – കൃപയ്ക്കായി — യിരെ, 14:7-10.

51. യിരെമ്യാവ് – യെഹൂദയ്ക്കുവേണ്ടി — യിരെ, 42:1-6.

52. യിസഹാക്ക് – സന്താനത്തിനു വേണ്ടി — ഉല്പ, 25:21.

53. യിസ്രായേല്യർ – വിടുതലിനായി — പുറ, 2:23-25.

54. യെഹൂദന്മാർ – ശുഭയാത്രയ്ക്കായി — എസ്രാ, 8:21-23.

55. യെഹൂദർ – ഉടമ്പടിയിൽ — 2ദിന, 15:12-15.

56. യെഹെസ്കേൽ – മലിനപ്പെടാതിരിക്കുവാൻ — യെഹെ, 4:12-15.

57. യെഹോവാസ് – വിജയത്തിനുവേണ്ടി — 2രാജാ, 13:1-5.

58. യെഹോശാഫാത്ത് – ജയത്തിനായി — 2ദിന, 18:31.

59. യെഹോശാഫാത്ത് – സംരക്ഷണത്തിനായി — 2ദിന, 20:5-12.

60. യേശു – ശിഷ്യന്മാരെ പഠിപ്പിക്കാനായി — മത്താ, 6:9-13.

61. യേശു – ശിഷ്യന്മാർക്ക് ലഭിച്ച വെളിപ്പാടിന് നന്ദി അർപ്പിച്ചുകൊണ്ട് — മത്താ, 11:25,26.

62. യേശു – പിതാവിൻ്റെ ഹിതത്തിനായി — മത്താ, 26:39,42.

63. യേശു – പിതാവിനാൽ കൈവിടപ്പെട്ടപ്പോൾ — മത്താ, 27:46.

64. യേശു – ലാസറിന്റെ കല്ലറയ്ക്കുമുമ്പിൽ — യോഹ, 11:41,42.

65. യേശു – പിതാവിന്റെ നാമമഹത്ത്വത്തിനായി — യോഹ, 12:28.

66. യേശു – രാത്രി മുഴുവൻ — ലൂക്കൊ, 6:12.

66. യേശു – സഭയ്ക്കുവേണ്ടി — യോഹ, 17:1-26.

67. യേശു – മനുഷ്യരുടെ പാപമോചനത്തിനായി — ലൂക്കൊ, 23:34.

68. യേശു – തൻ്റെ ആത്മാവിനെ സമർപ്പിച്ചുകൊണ്ട് — ലൂക്കൊ, 23:46.

69. യോനാ – മത്സ്യത്തിന്റെ വയറ്റിൽ നിന്നുള്ള വിടുതലിനായി — യോനാ, 2:1-10.

70. യോശുവ – സഹായത്തിനായി — യോശൂ, 7:6-9.

71. യോഹന്നാൻ കർത്താവിൻ്റെ വരവിനായി — വെളി, 22:20.

72. രൂബേന്യർ – വിജയത്തിനുവേണ്ടി — 1ദിന, 5:18-20.

72. റിബേക്ക – തിരിച്ചറിവിനായി — ഉല്പ, 25:22,23.

73. ശതാധിപൻ – ദാസനുവേണ്ടി — മത്താ, 8:6-13.

74. ശമൂവേൽ – യിസ്രായേലിനുവേണ്ടി — 1ശമൂ, 7:5-12.

75. ശലോമോൻ – ജ്ഞാനത്തിനുവേണ്ടി — 1രാജാ, 3:6-14.

76. ശിംശോൻ – വെള്ളത്തിനുവേണ്ടി — ന്യായാ, 16:18,19.

77. ശിംശോൻ – ശക്തിക്കുവേണ്ടി — ന്യായാ, 16:29,30.

78. ശിഷ്യന്മാർ – ധൈര്യത്തിനായി — പ്രവൃ, 4:24-31.

79. സഭ – പത്രോസിനുവേണ്ടി – പ്രവൃ, 12:5-12.

80. സഭ – അധികാരികൾക്കായി — 1തിമൊ, 2:1,2.

81. സെഖര്യാവ് – ഒരു മകനുവേണ്ടി — ലൂക്കൊ, 1:13.

82. ഹന്ന – ഒരു മകനുവേണ്ടി — 1ശമൂ, 1:10-17.

83. ഹബക്കുക്ക് – നീതിയ്ക്കായി — ഹബ, 1:1-4.

84. ഹബക്കുക്ക് – വിടുതലിനായി — ഹബ, 3:1-19.

85. ഹാഗാർ – ആശ്വാസത്തിനായി — ഉല്പ, 21:14-20.

86. ഹിസ്കീയാവ് – വിടുതലിനായി — 2രാജാ, 19:15-19.

87. ഹിസ്കീയാവ് – ആരോഗ്യത്തിനായി — 2രാജാ, 20:1-11.

നർക്കിസ്സൊസ്

നർക്കിസ്സൊസ് (Narcissus)

പേരിനർത്ഥം – മൂഢൻ

നർക്കിസ്സൊസിന്റെ ഭവനക്കാരിൽ ചിലർ കർത്താവിൽ വിശ്വസിച്ചിരുന്നു. (റോമ, 16:11) അവർക്കു പൗലൊസ് വന്ദനം പറയുന്നു. ഇയാളെക്കുറിച്ചു നമുക്കുള്ള അറിവു പരിമിതമാണ്. ക്ലൗദ്യൊസ് ചക്രവർത്തിയുടെ കീഴിൽ നർക്കിസ്സൊസ് എന്ന പേരിൽ പ്രസിദ്ധനായ ഒരാളുണ്ടായിരുന്നു. ഈ ലേഖനം എഴുതുന്നതിനുമുമ്പ് അയാൾ വധിക്കപ്പെട്ടു. അതുകൊണ്ടു അയാളുടെ കുടുംബത്തിലുള്ള മറ്റു വിശ്വാസികളെയാണ് വന്ദനം ചെയ്യുന്നത് എന്നു കരുതപ്പെടുന്നു.

നയമാൻ

നയമാൻ (Naaman)

പേരിനർത്ഥം – സന്തോഷം

അരാം രാജാവായ ബെൻ-ഹദദ് രണ്ടാമന്റെ സേനാപതി. അവൻ പരാക്രമശാലി എങ്കിലും കുഷ്ഠരോഗിയായിരുന്നു. യിസ്രായേൽ ദേശത്തുനിന്നും ബദ്ധയായി പിടിച്ചു കൊണ്ടുപോയ ഒരു പെൺകുട്ടി നയമാന്റെ ഭാര്യയ്ക്കു ശുശ്രൂഷചെയ്തു വന്നു. ശമര്യയിലെ പ്രവാചകന്റെ അടുക്കൽ ചെന്നാൽ നയമാന്റെ കുഷ്ഠരോഗം മാറ്റിക്കൊടുക്കുമെന്നു അവൾ അറിയിച്ചു. യിസ്രായേൽ രാജാവായ യോരാമിനു ഒരു എഴുത്തുമായി ബെൻ-ഹദദ് നയമാനെ അയച്ചു. അരാം രാജാവ് ശണ്ഠയ്ക്കു കാരണം അന്വേഷിക്കുകയാണെന്നു കരുതി എഴുത്തുവായിച്ച ഉടൻ രാജാവു തന്റെ വസ്ത്രം കീറി. ഇതറിഞ്ഞ പ്രവാചകൻ നയമാനെ തന്റെ അടുക്കലേക്കു അയക്കുവാൻ ആവശ്യപ്പെട്ടു. വീട്ടുവാതില്ക്കൽ വന്നുനിന്ന നയമാനോടു: നീ ചെന്നു യോർദ്ദാനിൽ ഏഴുപ്രാവശ്യം കുളിക്ക; അപ്പോൾ നിന്റെ ദേഹം മുമ്പിലത്തെപ്പോലെയായി നീ ശുദ്ധനാകും എന്നു പ്രവാചകൻ ആളയച്ചു പറയിച്ചു. ഇതിൽ ക്രൂദ്ധനായി നയമാൻ പോയി. എന്നാൽ, ഭൃത്യന്മാരുടെ നിർബ്ബന്ധം കാരണം നയമാൻ യോർദ്ദാനിൽ ഏഴുപ്രാവശ്യം മുങ്ങി ശുദ്ധനായി, എലീശയുടെ അടുക്കൽ മടങ്ങിവന്നു. യഹോവ തന്നെ ദൈവം എന്നു നയമാൻ എറ്റു പറഞ്ഞു. രണ്ടു കോവർ കഴുതച്ചുമടു മണ്ണ് ആവശ്യപ്പെട്ടു. ദമസ്ക്കൊസിൽ യഹോവയ്ക്ക് യാഗപീഠം പണിയുവാൻ വേണ്ടിയായിരുന്നു മണ്ണാവശ്യപ്പെട്ടത്. അന്യദൈവങ്ങൾക്കു യാഗം കഴിക്കയില്ലെന്നു ഏറ്റുപറഞ്ഞ നയമാൻ യജമാനൻ രിമ്മോന്റെ ക്ഷേത്രത്തിൽ കുമ്പിടുമ്പോൾ താനും കുമ്പിടുന്നതു ക്ഷമിക്കണമേ എന്നപേക്ഷിച്ചു. നയമാൻ നല്കിയ പ്രതിഫലം ഒന്നും എലീശ വാങ്ങിയില്ല. പ്രവാചകന്റെ ബാല്യക്കാരനായ ഗേഹസി പുറകെ ചെന്നു നയമാനോടു കള്ളം പറഞ്ഞു രണ്ടു താലന്തു വെള്ളിയും രണ്ടു കൂട്ടം വസ്ത്രവും വാങ്ങി. ഇതറിഞ്ഞ പ്രവാചകൻ ഗേഹസിയെ ശപിക്കുകയും കുഷ്ഠരോഗിയായി അവൻ പ്രവാചകനെ വിട്ടൂപോകുകയും ചെയ്തു. (2രാജാ, 5:1-27).

നഫ്താലി

നഫ്താലി (Naphtali) 

പേരിനർത്ഥം – പോർ പൊരുതുക

യാക്കോബിന്റെ ആറാമത്തെ പുത്രനും റാഹേലിന്റെ ദാസിയായ ബിൽഹയുടെ രണ്ടാമത്തെ പുത്രനും. (ഉല, 30:8). ബിൽഹ രണ്ടാമതൊരു പുത്രനെ പ്രസവിച്ചപ്പോൾ റാഹേൽ വിജയാഹ്ളാദത്തിൽ പ്രസ്താവിച്ചു. “ഞാൻ എന്റെ സഹോദരിയോടു വലിയൊരു പൊർ പൊരുതു ജയിച്ചുമിരിക്കുന്നു.” ഇതു മനസ്സിൽ കരുതിക്കൊണ്ടു ‘പോർ പൊരുതുക’ എന്നർത്ഥം വരുമാറു നഫ്താലി എന്നു ബിൽഹയുടെ പുത്രനെ അവൾ നാമകരണം ചെയ്തു. (ഉല്പ, 30:8). നഫ്താലിയെക്കുറിച്ച് അധികമായൊന്നും വിശുദ്ധരേഖകളിൽ പറഞ്ഞിട്ടില്ല. തന്റെ ഇഷ്ടപുത്രനായ യോസേഫ് ജീവനോടിരിക്കുന്നു എന്ന സദ്വർത്തമാനം ആദ്യം യാക്കോബിനെ അറിയിച്ചത് നഫ്താലി ആയിരുന്നു എന്നു പാരമ്പര്യം പറയുന്നു. നഫ്താലി 132 വർഷം ജീവിച്ചിരുന്നു എന്നും ശീഘ്രഗാമിയായിരുന്നു എന്നും പറയപ്പെടുന്നു. (ഉല്പ, 49:21).

 ‘യാക്കോബിന്റെ സന്തതികൾ‘ കാണുക:

ദേമാസ്

ദേമാസ് (Demas)

പേരിനർത്ഥം – ജനത്തിൻ്റെ അധിപതി

പൗലൊസിന്റെ ഒരു സഹപ്രവർത്തകൻ. കൊലൊസ്യ ലേഖനത്തിലും ഫിലേമോനുളള ലേഖനത്തിലും അപ്പൊസ്തലൻ ദേമാസിന്റെ വന്ദനവും അറിയിക്കുന്നുണ്ട്. (കൊലൊ, 4:4; ഫിലേ, 24). ഒടുവിൽ ദേമാസ് ലോകത്തെ സ്നേഹിച്ച് പൗലൊസിനെ വിട്ടു തെസ്സലൊനീക്യയിലേക്കു പോയി. (2തിമൊ, 4:10).

ദമേത്രിയൊസ്

ദമേത്രിയൊസ് (Demetrius)

പേരിനർത്ഥം – സീസറിൻ്റെ സ്വന്തം

ഈ പേരിൽ രണ്ടുപേർ പുതിയനിയമത്തിലുണ്ട്: 

1. എഫെസൊസ് പട്ടണത്തിൽ പൗലൊസിനു വിരോധമായി കലഹമുണ്ടാക്കിയ ഒരു തട്ടാൻ. (പ്രവൃ, 19:24). ഇവൻ വെളളികൊണ്ട് അർത്തെമിസ് ദേവിയുടെ ക്ഷേത രൂപങ്ങളെ തീർക്കുന്നവനായിരുന്നു.

2. എല്ലാവരാലും സാക്ഷ്യം ലഭിച്ചവൻ എന്നു യോഹന്നാൻ്റെ ലേഖനത്തിൽ പ്രകീർത്തീക്കപ്പെടുന്ന ഒരു ക്രിസ്ത്യാനി. (3യോഹ, 1:12).

ദിയൊനുസ്യോസ്

ദിയൊനുസ്യോസ് (Dionysius) 

പേരിനർത്ഥം – ബച്ചസിനു സമർപ്പിച്ച

പൗലൊസ് അപ്പൊസ്തലൻ അഥേനയിലെ അരയോപഗക്കുന്നിൽ പ്രസംഗിച്ചതിനെ തുടർന്നു ക്രിസ്തുവിൽ വിശ്വസിച്ച ഒരു അരയോപഗസ്ഥാനി. പൊതുയോഗങ്ങൾക്കു സൗകര്യമായ ഒരു സ്ഥാനമായിരുന്നു അരയോപഗക്കുന്നുണ്ട്. അവിടെ ചിന്തകന്മാരും മതപണ്ഡിതന്മാരും തമ്മിൽ വാദപ്രതിവാദങ്ങൾ നടക്കുക പതിവായിരുന്നു. ആ സ്ഥലത്തെ ഉന്നതാധികാര കൗൺസിലിലെ പന്ത്രണ്ടു ജഡ്ജിമാരിൽ ഒരാളായിരുന്നു ദിയൊനുസ്യോസ്. (പ്രവൃ, 17:19-34).

ദിയൊത്രെഫേസ്

ദിയൊത്രെഫേസ് (Diotrephes)

പേരിനർത്ഥം – വ്യാഴദേവൻ്റെ പോഷണം

അപ്പൊസ്തലനായ യോഹന്നാൻ്റെ അധികാരത്തെ ധിക്കരിക്കയും പരസ്യമായി എതിർക്കുകയും ചെയ്ത ഒരു വ്യക്തി. യോഹന്നാൻ ഗായോസിനു കത്തെഴുതിയപ്പോൾ ഇക്കാര്യം സൂചിപ്പിച്ചു. അപ്പൊസ്തലിക അധികാരത്തെ അനാദരിക്കുന്നവനും ദുരാഗ്രഹിയുമായ ദിയൊതെഫേസ് സഹോദരന്മാരെ കൈക്കൊണ്ടില്ല. അതിനു മനസ്സുള്ളവരോടു വിരോധം കാണിക്കുകയും അവരെ സഭയിൽ നിന്നു പുറത്താക്കുകയും ചെയ്തു. (3യോഹ, 9-10).

ദാര്യാവേശ്

ദാര്യാവേശ് (Darius)

പേരിനർത്ഥം – അധികാരി

ബൈബിളിൽ ദാര്യാവേശ് എന്നപേരിൽ മൂന്നു രാജാക്കന്മാരെക്കുറിച്ചു പറയുന്നുണ്ട്. ഇവരിൽ ഒരാൾ മേദ്യനും മറ്റു രണ്ടുപേർ പാർസ്യരും ആണ്. 

1. ദാര്യാവേശ് ഹിസ്റ്റാസ്പെസ് (Darius Hystaspes): കാലം ബി.സി. 521-486. മഹാനായ കോരെശ് ചക്രവർത്തി സ്ഥാപിച്ച പാർസ്യസാമ്രാജ്യത്തെ ഉറപ്പിച്ചത് ഭാര്യാവേശ് ആണ്. കോരെശിനുശേഷം പുത്രനായ കാംബിസസ് ബി.സി. 529-ൽ ചക്രവർത്തിയായി. ഉത്തരാഫ്രിക്കയും എത്യോപ്യയും ആക്രമിക്കാനുളള ശ്രമത്തിൽ കാംബിസസ് പരാജയപ്പെട്ടു. ഈ ദുരവസ്ഥയിൽ കോരെശിന്റെ പുത്രനെന്ന കാപട്യത്തിൽ ഒരുവൻ സിംഹാസനം പിടിച്ചെടുത്തു. ഉടൻ കാംബിസസ് സ്വന്തം ജീവനൊടുക്കി. ബി.സി. 521-ൽ ഹിസ്റ്റാസ്പെസിന്റെ പുത്രനായ ദാര്യാവേശ് അധികാരം പിടിച്ചെടുത്തു. കോരെശിന്റെ കാലത്തു സാമ്രാജ്യം സമാധാനവും സംതൃപ്തിയും അനുഭവിക്കുകയായിരുന്നു. എന്നാൽ കാംബിസസ്സിൻ്റെ കാലത്തു ദുർഭരണം ഹേതുവായി പ്രക്ഷോഭണങ്ങൾ ഉടലെടുത്തു. ആറു വർഷത്തെ കഠിന പരിശ്രമം കൊണ്ട് എല്ലാ ലഹളയും ദാര്യാവേശ് അടിച്ചമർത്തി. ബി.സി. 515-ാം വർഷത്തോടു കൂടി കോരെശും കാംബിസസ്സും കീഴടക്കിയിരുന്ന സർവ്വപദേശങ്ങളും ഭാര്യാവേശിന്റെ അധികാരത്തിൽ വന്നു. വിധേയരാജ്യങ്ങൾക്ക് സ്വാതന്ത്ര്യം നല്കുന്ന നയമാണ് കോരെശ് സ്വീകരിച്ചിരുന്നത്. പ്രാദേശികഭരണത്തിൽ വളരെക്കുറച്ചു മാത്രമേ ചക്രവർത്തി ഇടപെട്ടിരുന്നുളളു. ദാര്യാവേശ് ഈ രീതി മാറ്റി. രാജ്യത്തെ സാത്രപുകളായി വിഭജിക്കുകയും അവയുടെ അധിപനായി പൂർണ്ണ അധികാരത്തോടു കൂടിയ സാത്രപിനെ നിയമിക്കുകയും ചെയ്തു. ഈ വ്യവസ്ഥ പലസ്തീനിലും ഏർപ്പെടുത്തി. മടങ്ങിവന്ന യെഹൂദാ പ്രവാസികൾ പേർഷ്യൻ പ്രവിശ്യയായ യെഹൂദയെയാണ് തങ്ങളടെ വാസസ്ഥാനമാക്കിയത്. ബി.സി. 512-ൽ ദാര്യാവേശ് ഭാരതത്തിന്റെ വടക്കു പടിഞ്ഞാറുഭാഗം ആക്രമിച്ചു. പേർഷ്യൻ സാമ്രാജ്യം കാക്കസസ് മുതൽ ഉത്തര ഗ്രീസിന്റെ അതിരുകൾ വരെയും ഹിന്ദുസ്ഥാൻ മുതൽ കുശു വരെയും വ്യാപിച്ചു. (എസ്ഥേ, 1:1). 

യെഹൂദന്മാരെ ഉപദ്രവിക്കാതെ അവരുടെ ദൈവാലയം പണിയുന്നതിന് ദാര്യാവേശ് അനുവാദവും സഹായവും നല്കി. കോരെശിന്റെ കാലത്തു ദൈവാലയത്തിൻ്റെ പണി ആരംഭിച്ചു എങ്കിലും ശമര്യരുടെയും മറ്റു ശതുക്കളുടെയും എതിർപ്പുമൂലം പണി പൂർത്തിയാക്കുവാൻ കഴിഞ്ഞില്ല. (എസ്ര, 4:5,24). കോാശിന്റെ പിൻഗാമിയായ കാബിസസിന് ഇതിൽ ഇടപെടാൻ കഴിഞ്ഞില്ല. അങ്ങനെ വിശുദ്ധമന്ദിരത്തിന്റെ പുനസ്ഥാപനം പതിനേഴു വർഷം മുടങ്ങിക്കിടന്നു. ഭാര്യാവേശിന്റെ സിംഹാസനാരോഹണം പ്രതീക്ഷയ്ക്കു വകനല്കി. ദേശധിപതിയായ തത്നായിയും കൂട്ടരും ഭാര്യാവേശിനു പ്രതിക എഴുതി അയച്ചു. (എസ്രാ, 5:3-17). പഴയ രേഖകളിൽ നിന്നും കോരെശിന്റെ കല്പന കണ്ടെടുത്തു. (എസ്രാ, 6:1-5) ഭാര്യാവശ് അത് സ്ഥിരീകരിക്കുകയും പണിക്കാവശ്യമായ പണവും സാധനങ്ങളും കൊടുക്കണമെന്നു കാണിച്ചു കല്പന പുറപ്പെടുവിക്കുകയും ചെയ്തു. (എസ്രാ, 6:6, 12). ദേശാധിപതിയും ഉദ്യോഗസ്ഥന്മാരും ഭാര്യാവേശിന്റെ കല്പനയെ ജാഗ്രതയോടു കൂടെ നടപ്പിലാക്കി. തത്ഫലമായി ബി.സി. 516-ൽ ദൈവാലയത്തിന്റെ പണിപൂർത്തിയായി ദൈവാലയം പ്രതിഷ്ഠിക്കപ്പെട്ടു. 

2. മേദ്യനായ ദാര്യാവേശ്: ദാനീയേൽ പ്രവചനത്തിൽ മേദ്യനായ ദാര്യാവേശ് 62 വയസ്സുളളവനായി രാജത്വം പ്രാപിച്ചു എന്നു കാണുന്നു. (ദാനീ, 5:31; 6 : 1 , 6, 9, 25, 28; 9:1; 11:1). ദാര്യാവേശ് എന്ന പേരിൽ ഒരു ചക്രവർത്തി ഈ കാലത്തു രാജ്യം ഭരിച്ചിരുന്നില്ല എന്നും തന്മൂലം ദാനീയേൽ പ്രവചനം പില്ക്കാലത്തു എഴുതപ്പെട്ടതാണെന്നും വിമർശകർ ചൂണ്ടിക്കാട്ടി. എന്നാൽ കോരെശിൻ്റെ കാലത്തു ബാബേലിലെ ഗവർണറായി അയച്ചിരുന്ന ഗോബ്രിയാസ് (ഗുബാരു) തന്നെയാണ് ഇദ്ദേഹം എന്നു ചരിത്ര പണ്ഡിതന്മാർ തെളിയിച്ചിട്ടുണ്ട്. ദാര്യാവേശ് എന്നതു ഗുബാരുവിന്റെ മറുപേര് ആയിരിക്കണം. കല്ദയ രാജാവായ ബേൽശസ്സറിന്റെ ഭരണകാലത്തെ തുടർന്നു തന്നെയാണു മേദ്യനായ ദാര്യാവേശിന്റെ കാലം ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പിന്നീടു കണ്ടെടുക്കപ്പെട്ട രേഖകളിൽ ഗുബാരു ഈ കാലഘട്ടത്തിൽ 14 വർഷം ബാബേലിൽ ഗവർണറായിരുന്നു എന്നു വ്യക്തമായി പറഞ്ഞിട്ടുണ്ട്. രാജത്വം പ്രാപിച്ചു എന്നതുകൊണ്ടു (ദാനീ, 5:31) കോരെശിന്റെ അധികാരം ഇല്ലാതാകുന്നില്ല. രാജ്യത്തിൽ ദേശാധിപതിമാരെ നിയമിക്കുവാനും സിവിൽക്രിമിനൽ അധികാരങ്ങൾ നടത്തുവാനും മറ്റുമുള്ള വിപുലമായ അധികാരം തനിക്കുണ്ടായിരുന്നതു കൊണ്ടാണു രാജത്വം പ്രാപിച്ചു എന്ന് എഴുതിയിരിക്കുന്നത്. ‘കല്ദയ രാജ്യത്തിനു രാജാവായി തീർന്നവൻ’ (ദാനീ, 9:1) , ‘ദാര്യാവേശിന്റെ വാഴ്ചയിലും കോരെശിന്റെ വാഴ്ചയിലും’ (ദാനീ, 6:28) എന്നീ പ്രയോഗങ്ങളും ശ്രദ്ധിക്കുക. തുടർന്നു വരുന്ന രണ്ടു രാജാക്കന്മാരുടെ വാഴ്ചയിലെന്നല്ല ഒരേ കാലത്തു ഭരണം നടത്തിയ രണ്ടുപേരുടെ വാഴ്ചയിൽ എന്ന അർത്ഥമാണ് 6:28-നുളളത്. ദാനീയേൽ 6:25-ലെ കല്പന 6:7-ലെ കല്പന തിരുത്തുവാനാണല്ലോ പുറപ്പെടുവിച്ചത്. ‘എന്റെ രാജാധിപത്യത്തിൽ ഉൾപ്പെട്ട’ എന്നു മാത്രമാണ് അതിൽ പറഞ്ഞിരിക്കുന്നത്. കോരെശിന്റെ രാജ്യാർത്തി മുഴുവൻ താൻ അവകാശപ്പെടുന്നില്ല. മാത്രമല്ല, ഗുബാരു അഹശ്വേരോശിന്റെ പുത്രനും മേദ്യനും ആണ്. അതു കൊണ്ടു മേദ്യനായ ദാര്യാവേശ് ഗുബാരു ആണെന്നും, ദാനീയേൽ പ്രവചനം ചരിത്രപരമായി ശരിയാണെന്നും വ്യക്തമാണ്. 

3. പാർസിരാജാവായ ദാര്യാവേശ്: പാർസിരാജ്യം ഭരിച്ച അവസാനത്തെ രാജാവായ (ബി.സി. 336-330) ദാര്യാവേശ് കൊദൊമന്നുസ്. മഹാപുരോഹിതനായ യദുവാ ഇദ്ദേഹത്തിന്റെ കാലത്തു ജീവിച്ചിരുന്നു. (നെഹെ, 12:12). അലക്സാണ്ടർ ചക്രവർത്തിയെ സ്വാഗതം ചെയ്ത ഒരു യദുവായെക്കുറിച്ചു ജൊസീഫസ് പറയുന്നു. പാർസി രാജ്യത്തെ നശിപ്പിച്ചത് അലക്സാണ്ടർ ചക്രവർത്തി ആയിരുന്നു.

ദാൻ

ദാൻ (Dan) 

പേരിനർത്ഥം – ന്യായാധപൻ

യാക്കോബിന്റെ അഞ്ചാമത്തെ പുത്രനും റാഹേലിന്റെ ദാസിയായ ബിൽഹയുടെ മൂത്തമകനും. യാക്കോബിനു റാഹേലിന്റെയും ലേയയുടെയും ദാസിമാരിൽ ജനിച്ച നാലു പുത്രന്മാരിൽ ആദ്യനാണ് ദാൻ. ലേയ നാലു പുത്രന്മാരെ പ്രസവിച്ചപ്പോൾ സഹോദരിയായ റാഹേൽ വന്ധ്യയായിരുന്നു. നിരാശയായ റാഹേൽ തന്റെ ദാസി ബിൽഹയെ യാക്കോബിന് വെപ്പാട്ടിയായി നല്കി. അവൾ ഒരു പുത്രനെ പ്രസവിച്ചു. ആ കുഞ്ഞിനെ സ്വന്തമായി അംഗീകരിച്ചുകൊണ്ട് റാഹേൽ പറഞ്ഞു. “ദൈവം എനിക്കു ന്യായം നടത്തി എന്റെ അപേക്ഷ കേട്ടു. എനിക്ക് ഒരു മകനെ തന്നു എന്നു പറഞ്ഞു; അതുകൊണ്ടു അവനു ദാൻ എന്നു പേരിട്ടു. (ഉല്പ, 30:6). ദാനിനെ സംബന്ധിച്ചു മറ്റു വിവരങ്ങളൊന്നും ലഭ്യമല്ല. യാക്കോബിന്റെ മരണശയ്യക്കരികെ അനുഗ്രഹത്തിനു വേണ്ടി പുത്രന്മാർ കൂടിനിന്നപ്പോൾ ദാനും ഉണ്ടായിരുന്നു. അർദ്ധ സഹോദരന്മാരോടൊപ്പം ദാനിനെയും പിതാവ് അനുഗ്രഹിച്ചു; അവർക്കു തുല്യമായ ഓഹരി ദാനിനും നല്കി. (ഉല്പ, 49:16-18).

ദാൻഗോത്രം: യിസ്രായേലിലെ പന്ത്രണ്ടു ഗോത്രങ്ങളിലൊന്ന്. ദാനിൽ നിന്നു ദാൻഗോതം ഉത്ഭവിച്ചു. ദാനിന്റെ പുത്രനാണ് ഹൂശീം. ഹൂശീം ബഹുവചനമായതു കൊണ്ട് അതിനെ കുടുംബത്തിന്റെ പേരായി കരുതുന്നവരുണ്ട്. പുറപ്പാടിന്റെ കാലത്ത് ഒന്നാമത് ജനസംഖ്യ എടുത്തപ്പോൾ ദാൻ ഗോത്രത്തിൽ പ്രായപൂർത്തിയായ 62,700 പുരുഷന്മാർ ഉണ്ടായിരുന്നു. (സംഖ്യാ, 1:39). അടുത്ത ജനസംഖ്യയെടുപ്പിൽ 64,400 ആയി വർദ്ധിച്ചു. (സംഖ്യാ, 26:43). ജനസംഖ്യയിൽ രണ്ടാംസ്ഥാനം ദാൻഗോത്രത്തിനാണ്. മരുഭൂമി പ്രയാണത്തിൽ ആശർ, നഫ്താലി എന്നീ ഗോത്രങ്ങളോടൊപ്പം സമാഗമനകൂടാരത്തിന്റെ വടക്കുഭാഗത്തായിരുന്നു ദാനിന്റെ സ്ഥാനം. (സംഖ്യാ, 2:25). ദാനിന്റെ കൊടി വെളുപ്പും ചുവപ്പും ഉള്ളതും സർപ്പവൈരിയായ കഴുകൻ്റെ അടയാളത്തോടു കൂടിയതും ആയിരുന്നു. സർപ്പമായിരുന്നു ദാനിന്റെ കൊടിയടയാളം. യാക്കോബു തൻ്റെ അനുഗ്രഹത്തിൽ ദാനിനെ സർപ്പത്തോടാണ് താരതമ്യപ്പെടുത്തിയത്. തന്റെ കൊടിയിൽ സർപ്പത്തെ വഹിക്കുന്നതിന് വൈമുഖ്യം കാണിച്ച അഹീയേസറാണ് (ദാൻ ഗോത്രത്തിന്റെ പ്രഭു) കഴുകനെ കൊടിയടയാളമായി സ്വീകരിച്ചത്. ദാൻഗോത്രത്തിൽ ചില പ്രധാന വ്യക്തികളുണ്ടായിരുന്നു. സമാഗമനകൂടാരത്തിലെ പാത്രങ്ങളും ഉപകരണങ്ങളും നിർമ്മിച്ച അഹോലിയാബ് ഒരു ദാന്യനായിരുന്നു. സോർ രാജാവായ ഹൂരാം ആലയപ്പണിക്കു വേണ്ടി ശലോമോനു നല്കിയ വിദഗ്ദ്ധനായ വേലക്കാരൻ ഒരു ദാന്യസ്ത്രീയുടെ മകനായിരുന്നു. (2ദിന, 2:13,14). ന്യായാധിപനായ ശിംശോൻ ഒരു ദാന്യനായിരുന്നു. (ന്യായാ, 13:2). 

ഗോത്രങ്ങളിൽ വച്ച് ഒടുവിൽ ഓഹരി ലഭിച്ചത് ദാനിനാണ്. അവരുടെ ഓഹരി ചെറുതായിരുന്നു. അത് എഫ്രയീം, ബെന്യാമീൻ, യെഹൂദാ, മനശ്ശെ എന്നീ ഗോത്രങ്ങൾക്കിടയിൽ ആയിരുന്നു. (യോശു, 19:40-46). ജനസംഖ്യയിൽ വലിയ ഗോത്രങ്ങളിലൊന്നായതു കൊണ്ട് ഈ പ്രദേശം അവർക്കു മതിയായിരുന്നില്ല. കൂടാതെ അമോര്യർ ദാന്യരെ മലനാട്ടിലേക്ക് തള്ളിക്കയറ്റി. (ന്യായാ, 1:34). അമോര്യരാകട്ടെ മെഡിറ്ററേനിയൻ തീരദേശത്തുള്ള ഫെലിസ്ത്യരാൽ ഞെരുക്കപ്പെട്ടുകൊണ്ടിരുന്നു. അതിനാൽ യാതൊരു മുന്നറിയിപ്പും കൂടാതെ ദാന്യർ ശാന്തശീലരായിരുന്ന ലേശെമിലെ ജനതയോട് യുദ്ധം ചെയ്തു ലേശെമിനെ പിടിച്ചെടുത്തു ദാൻ എന്നു പേരിട്ടു, വടക്കുള്ള ബാശാന്റെ പുതിയ പ്രദേശത്ത് പാർപ്പുറപ്പിച്ചു. (യോശു, 19:47; ന്യായാ, 18:1-27). ദാന്യർക്കു ശക്തി ഉണ്ടായിരുന്നിട്ടും സീസെര രാജ്യത്തെ ഭീഷണിപ്പെടുത്തിയപ്പോൾ അവർ രംഗത്തില്ലായിരുന്നു. അനന്തരം ദെബോര പരിഹാസ നിർഭരമായി ചോദിച്ചു; “ദാൻ കപ്പലുകൾക്കരികെ താമസിക്കുന്നതെന്ത്?” (ന്യായാ, 5:18). 

യാക്കോബിന്റെ സന്തതികളുടെ വിവരണം 1ദിനവൃത്താന്തം 2-8 അദ്ധ്യായങ്ങളിൽ നല്കിയിട്ടുണ്ട്. എന്നാൽ 1ദിനവൃത്താന്തം 2:2-ൽ യാക്കോബിന്റെ പുത്രന്മാരെ പട്ടികയിൽ ഉൾക്കൊള്ളിച്ച ശേഷം ദാനിനെക്കുറിച്ചോ അവന്റെ സന്തതികളെക്കുറിച്ചോ ഒരു സൂചനപോലും നല്കിയിട്ടില്ല. മഹാപീഡനകാലത്തു രക്ഷയ്ക്കായി മുദ്രയിടപ്പെടുന്ന ഗോത്രങ്ങളുടെ പട്ടികയിൽനിന്നും ദാൻ ഒഴിവാക്കപ്പെട്ടിരിക്കുന്നു. (വെളി, 7:6). എതിർക്രിസ്തു ദാൻഗോത്രത്തിൽ നിന്നു എഴുന്നേല്ക്കും എന്നതിന്റെ സൂചനയായി പലരും ഇതിനെ കരുതുന്നു. ഈ ധാരണ ഉല്പത്തി 49:17-നെ അടിസ്ഥാനമാക്കി ഉള്ളതും ഐറേനിയൂസിന്റെ കാലത്തോളം പഴക്കമുള്ളതുമാണ്. വിഗ്രഹാരാധനയിലേക്കു തിരിഞ്ഞ ആദ്യ ഗോത്രമാകയാലാണ് ഈ ഒഴിവാക്കൽ എന്നു കരുതുന്നവരുണ്ട്. വെളിപ്പാട് 7:6-ൽ ദാനിന്റെ സ്ഥാനം മനശ്ശെയുടെ അർദ്ധഗോത്രം കരസ്ഥമാക്കിയിരിക്കുന്നു. അതിനാൽ മനശ്ശെ ദാനിനു പകരം പകർപ്പെഴുത്തിൽ വന്ന പിഴയായിരിക്കണം. വിഗ്രഹാരാധനയിലേക്കു തിരിഞ്ഞ ആദ്യഗോത്രം ദാൻ ആയിരുന്നു. (ന്യായാ, 18). പത്തുഗോത്രങ്ങൾ പിരിഞ്ഞുപോയി യൊരോബെയാമിനെ രാജാവായി വാഴിച്ചപ്പോൾ ദാൻ യിസ്രായേൽ രാജ്യത്തിൻറെ വടക്കെ അറ്റവും പൊന്നുകൊണ്ടുള്ള കാളക്കുട്ടിയുടെ ആരാധനാകേന്ദ്രവും ആയി. (1രാജാ, 12:28-30). ഫിനിഷ്യരും മറ്റുജാതികളും ആയുള്ള മിശ്രവിവാഹവും ദാന്യരുടെ വിഗ്രഹാരാധനാ പ്രവണതയെ വർദ്ധിപ്പിച്ചു. ദാനിന്റെ സന്തതിയായ ഒരുവൻ യഹോവയുടെ നാമം ദുഷിച്ചു ശപിച്ചു. അതിനാൽ അവനെ കല്ലെറി ഞ്ഞു കൊന്നു. (ലേവ്യ, 24:10-16 .