ആമുഖം

ആമുഖം

പഴയനിയമം (Old Testament).

ബൈബിളിൽ ഉല്പത്തി പുസ്തകം മുതൽ മലാഖിവരെയുള്ള 39 പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന പൂർവ്വഭാഗമാണ് പഴയനിയമം. പഴയനിയമ പുസ്തകങ്ങളെ അഞ്ചായി വിഭജിച്ചിട്ടുണ്ട്.1. ന്യായപ്രമാണ പുസ്തകങ്ങൾ അഞ്ച്; 2. ചരിത്ര പുസ്തകങ്ങൾ പ്രന്തണ്ട്; 3. പദ്യപുസ്തകങ്ങൾ അഞ്ച്; 4. വലിയ പ്രവചനങ്ങൾ അഞ്ച്; 5. ചെറുപ്രവചനങ്ങൾ പ്രന്തണ്ട്. പഴയ നിയമം മാത്രമാണ് എബ്രായരുടെ ബൈബിൾ. എബ്രായയിലുള്ള ഗ്രന്ഥപഞ്ചകം (തോറാ) മാത്രമാണ് ശമര്യരുടെ ബൈബിൾ. 

എബ്രായ ബൈബിളിൽ പുസ്തകങ്ങളെ മൂന്നു പ്രധാന വിഭാഗങ്ങളായി സംവിധാനം ചെയ്തിരിക്കുന്നു; ന്യായപ്രമാണം (തോറ), പ്രവാചകന്മാർ (നെവീം), എഴുത്തുകൾ (കെത്തുവീം). ന്യായപ്രമാണത്തിൽ (തോറ) മോശെയുടെ അഞ്ചുപുസ്തകങ്ങൾ (ഉല്പത്തി മുതൽ ആവർത്തന പുസ്തകം വരെ) ആണുള്ളത്. പ്രവാചകന്മാരെ (നെവീം) രണ്ടായി തിരിച്ചിരിക്കുന്നു. 1. മുൻ പ്രവാചകന്മാർ (നെവീം റിഷോനീം): യോശുവ, ന്യായാധിപന്മാർ, ശമുവേൽ ഒന്നും രണ്ടും, രാജാക്കന്മാർ ഒന്നും രണ്ടും എന്നീ പുസ്തകങ്ങൾ. 2. പിൻപ്രവാചകന്മാർ (നെവീം അഹറോനീം): യെശയ്യാവ്, യിരെമ്യാവ്, യെഹെസ്കേൽ, ഹോശേയാ മുതൽ മലാഖിവരെയുള്ള പ്രന്തണ്ടുചെറിയ പ്രവാചകന്മാർ. പഴയനിയമത്തിലെ ബാക്കിപുസ്തകങ്ങൾ എഴുത്തുകൾ (കെത്തുവീം) എന്ന വിഭാഗത്തിൽപ്പെടുന്നു. അവയിൽ ആദ്യം വരുന്നതു സങ്കീർത്തനങ്ങൾ, സദൃശവാക്യങ്ങൾ, ഇയ്യോബ് എന്നിവയാണ്. തുടർന്നു അഞ്ചു ചുരുളുകൾ (മെഗില്ലോത്ത്): ഉത്തമഗീതം, രൂത്ത്, വിലാപങ്ങൾ, സഭാപ്രസംഗി, എസ്ഥർ. ഒടുവിലായി ദാനീയേൽ, എസ്രാ, നെഹെമ്യാവ്, ദിനവൃത്താന്തങ്ങൾ എന്നിവയും. എബ്രായബൈബിളിലെ ഒടുവിലത്തെ പുസ്തകം ദിനവൃത്താന്തങ്ങളാണ്. 

പാരമ്പര്യം അനുസരിച്ചു എബ്രായബൈബിളിൽ 24 പുസ്തകങ്ങളാണുള്ളത്. ഈ ഇരുപത്തിനാലും നമ്മുടെ പഴയനിയമത്തിലെ 39 പുസ്തകങ്ങൾ തന്നെയാണ്. ഹോശേയ മുതൽ മലാഖി വരെയുള്ള പ്രന്തണ്ടുപ്രവചന പുസ്തകങ്ങളെയും എബായയിൽ ഒന്നായിട്ടാണ് കണക്കാക്കുക. രണ്ടു പുസ്തകങ്ങൾ വീതമുള്ള ശമൂവേൽ, രാജാക്കന്മാർ, ദിനവൃത്താന്തങ്ങൾ എന്നിവയെ ഓരോന്നായും എസ്രായും നെഹെമ്യാവും ചേർത്തു ഒറ്റപുസ്തകമായും എബ്രായ ബൈബിളിൽ കണക്കാക്കുന്നു. ജൊസീഫസ് 24 പുസ്തകങ്ങളെ 22 ആയി കണക്കാക്കി. എബ്രായ അക്ഷരമാലയുമായി പൊരുത്തപ്പെടാൻ വേണ്ടിയായിരുന്നു അദ്ദേഹം ഇപ്രകാരം ചെയ്തത്. എബായ അക്ഷരമാലയിലെ അക്ഷരങ്ങളുടെ എണ്ണം ഇരുപത്തിരിണ്ടാണല്ലോ. രൂത്തിനെ ശമുവേലിനോടും വിലാപങ്ങളെ യിരെമ്യാ പ്രവചനത്തോടും ചേർക്കുകയാണ് ജൊസീഫസ് ചെയ്തത്. 

വിഷയസാമ്യം അനുസരിച്ചാണ് ഗ്രീക്കുസപ്തതിയിൽ പുസ്തകങ്ങളെ സംവിധാനം ചെയ്തിരിക്കുന്നത്. മോശെയുടെ പഞ്ചഗ്രന്ഥങ്ങൾ, ചരിത്രപുസ്തകങ്ങൾ പദ്യവിജ്ഞാന ഗ്രന്ഥങ്ങൾ, പ്രവാചകന്മാർ എന്നിങ്ങനെയാണ് ആ ക്രമം. ക്രൈസ്തവർ ഉപയോഗിക്കുന്ന ബൈബിളുകളിലെല്ലാം ഇതേക്രമം തന്നെയാണ് സ്വീകരിച്ചിട്ടുള്ളത്. എബ്രായ ബൈബിളിനെക്കാളും പുസ്തകങ്ങളിലെ വിഷയങ്ങളുടെ കാലക്രമം പിന്തുടരുന്നത് സെപ്റ്റ്വജിൻ്റു ബൈബിളാണ്. ഉദാഹരണമായി ന്യായാധിപന്മാരെ തുടർന്നു വരുന്ന പുസ്തകം രുത്താണ്. രൂത്തിലെ ആദ്യവാക്യം നോക്കുക; “ന്യായാധിപന്മാർ ന്യായപാലനം നടത്തിയ കാലത്തു” ന്യായാധിപന്മാരുടെ കാലത്തു നടന്ന സംഭവങ്ങളെ വർണ്ണിക്കുന്ന പുസ്തകം (രൂത്ത്) ന്യായാധിപന്മാരുടെ പുസ്തകത്തിന്നടുത്തു തന്നെയാണല്ലോ വരേണ്ടത്. ദിനവൃത്താന്തകാരന്റെ പുസ്തകങ്ങൾ, ദിനവൃത്താന്തങ്ങൾ എസ്രാ, നെഹെമ്യാവു എന്ന ക്രമത്തിൽ ചേർത്തിരിക്കുന്നതും നോക്കുക. എബ്രായ ബൈബിളിലാകട്ടെ ന്യയാധിപന്മാർക്കു വളരെ ശേഷമാണ് രൂത്ത് ചേർത്തിട്ടുള്ളത്. 

പഴയനിയമ പുസ്തകങ്ങളുടെ ക്രമം 

എബ്രായബൈബിൾ നമ്മുടെ പഴയനിയമത്തിനു തുല്യമാണെങ്കിൽ തന്നെയും പുസ്തകങ്ങളുടെ സംവിധാനം വ്യത്യസ്തമായ ക്രമത്തിലാണ്. എബ്രായ ബൈബിളിൽ അപ്പോക്രിഫാ പുസ്തകങ്ങൾ ഉൾക്കൊള്ളിച്ചിട്ടില്ല. ഗ്രീക്ക് (സെപ്റ്റജിന്റ്), ലത്തീൻ (വുൾഗാത്തോ) ബൈബിളുകളിൽ അപ്പോക്രിഫാ ചേർത്തിട്ടുണ്ടെങ്കിലും വ്യത്യസ്ത സ്ഥാനങ്ങളിലാണ്. അലക്സാണ്ഡിയൻ ഗ്രന്ഥത്തിൽ സങ്കീർത്തനങ്ങളുടെ ഒടുവിൽ ഗീതങ്ങൾ കൂടി ചേർത്തിട്ടുണ്ട്. അവ: പുറ, 15:17-19; ആവ, 32:1-43; 1ശമൂ, 2:1-10; യോനാ, 2:3-10; ഹബ, 3; യെശ, 38:10-20; മനശ്ശെയുടെ പ്രാർത്ഥന: ദാനീ, 3:26-45 (അസര്യാവിന്റെ പ്രാർത്ഥന) ദാനീ, 3:52-60 (മുന്നു ബാലന്മാരുടെ പാട്ട്); ലൂക്കൊ, 1:46-55; ലൂക്കൊ, 2:29-32; ലൂക്കൊ, 1:68-79; ലൂക്കൊ, 2:14; ശലോമോന്റെ സങ്കീർത്തനങ്ങൾ എന്നിവയാണ്.

എബ്രായ, ഗ്രീക്ക്, ലത്തീൻ ബൈബിളുകളിലെ പുസ്തക ക്രമം ചുവടെ പട്ടികയായി ചേർക്കുന്നു:

എബ്രായ: തോറ

1. ഉല്പത്തി

2. പുറപ്പാട്

3. ലേവ്യപുസ്തകം

4. സംഖ്യാപുസ്തകം

5. ആവർത്തനപുസ്തകം

നെവീം: മുൻപ്രവാചകന്മാർ

6. യോശുവ

7. ന്യായാധിപന്മാർ

8. 1,2 ശമൂവേൽ

9. 1,2 രാജാക്കന്മാർ

പിൻപ്രവാചകന്മാർ

10. യെശയ്യാവ്

11. യിരെമ്യാവ്

12. യെഹെസ്ക്കേൽ

പന്ത്രണ്ടു പ്രവാചകന്മാർ

13. ഹോശേയ

യോവേൽ

ആമോസ്

ഓബദ്യാവ്

യോനാ

മീഖാ

നഹൂം

ഹബക്കൂക്

സെഫന്യാവ്

ഹഗ്ഗായി

സെഖര്യാവ്

മലാഖി

കെത്തൂവീം

14. സങ്കീർത്തനങ്ങൾ

15. സദൃശവാക്യങൾ

16. ഇയ്യോബ്

17. ഉത്തമഗീതം

18. രൂത്ത്

19. വിലാപങൾ

20. സഭാപ്രസംഗി

21. എസ്ഥേർ

22. ദാനീയേൽ

23. എസ്രാ-നെഹെമ്യാവ്

24. 1,2 ദിനവൃത്താന്തം

ഗ്രീക്കു സെപ്റ്റ്വജിൻ്റ്

1. ഉല്പത്തി

2. പുറപ്പാട്

3. ലേവ്യപുസ്തകം

4. സംഖ്യാപുസ്തകം

5. ആവർത്തനപുസ്തകം

6. യോശുവ

7. ന്യായാധിപന്മാർ

8. രൂത്ത്

9. 1,2,3,4 രാജാക്കന്മാർ

10. 1,2 ദിനവൃത്താന്തങ്ങൾ

11. 1എസ്ഡ്രാസ് (അപ്പൊക്രിഫ)

12. 2എസ്ഡ്രാസ് (എസ്രാ-നെഹെമ്യാവ്)

13. സങ്കീർത്തനങ്ങൾ

14. സദൃശവാക്യങൾ

15. സഭാപ്രസംഗി

16. ഉത്തമഗീതം

17. ഇയ്യോബ്

18. ശലോമോൻ്റെ വിജ്ഞാനം

19. സിറാക്കിൻ്റെ വിജ്ഞാനം (എക്ലിസിയാസ്റ്റിക്കൂസ്)

20. എസ്ഥേർ

21. ജൂഡിത്ത്

22. തോബിത്ത്

23. 1,4 മക്കാബ്യർ (സീനായിഗ്രന്ഥം)

24. 1,2,3,4 മക്കാബ്യർ (അലക്സാണ്ട്രിയൻ)

25. ഹോശേയ

26. ആമോസ്

27. മീഖാ

28. യോവേൽ

29. ഓബദ്യാവ്

30. യോനാ

31. നഹൂം

32. ഹബക്കൂക്

33. സെഫന്യാവ്

34. ഹഗ്ഗായി

35. സെഖര്യാവ്

36. മലാഖി

37. യെശയ്യാവ്

38. യിരെമ്യാവ്

39. ബാരൂക്ക്

40. വിലാപങ്ങൾ

41. യിരെമ്യാവിൻ്റെ ലേഖനം

42. യെഹെസ്ക്കേൽ

43. സൂസന്ന

44. ദാനീയേൽ (അസറിയയുടെ പ്രാർത്ഥനയും, മൂന്നു യുവാക്കന്മാരുടെ പാട്ടും ചേവനത്)

45. ബേലും സർപ്പവും

ലത്തീൻ വുൾഗാത്ത

1. ഉല്പത്തി

2. പുറപ്പാട്

3. ലേവ്യപുസ്തകം

4. സംഖ്യാപുസ്തകം

5. ആവർത്തനപുസ്തകം

6. യോശുവ

7. ന്യായാധിപന്മാർ

8. രൂത്ത്

9. 1,2 ശമൂവേൽ

10. 1,2 രാജാക്കന്മാർ

11. 1,2 ദിനവൃത്താന്തങ്ങൾ

12. 1എസ്ഡ്രാസ് (എസ്രാ)

13. 2എസ്ഡ്രാസ് (നെഹെമ്യാവ്)

14. തോബിത്ത്

15. ജൂഡിത്ത്

16. എസ്ഥേർ (+ കൂട്ടിച്ചേർക്കലുകൾ)

17. ഇയ്യോബ്

18. സങ്കീർത്തനങൾ

19. സദൃശവാക്യങ്ങൾ

20. സഭാപ്രസംഗി

21. ഉത്തമഗീതം

22. വിജ്ഞാനം

23. എക്ലിസിയാസ്റ്റിക്കൂസ്

24. യെശയ്യാവ്

25. യിരെമ്യാവ്

26. വിലാപങ്ങൾ

27. ബാരൂക്ക് (+യിരെമ്യാവിൻ്റെ ലേഖനം)

28. യെഹെസ്ക്കേൽ

29. ദാനീരേൽ

30. ഹോശേയ

31. യോവേൽ

32. ആമോസ്

33. ഓബദ്യാവ്

34. യോനാ

35. മീഖാ

36. നഹൂം

37. ഹബക്കൂക്

38. സെഫന്യാവ്

39. ഹഗ്ഗായി

40. സെഖര്യാവ്

41. മലാഖി

42. 1,2 മക്കാബ്യർ

Leave a Reply

Your email address will not be published. Required fields are marked *