പരമാർത്ഥജ്ഞാനം 17

☛ 𝗣𝗮𝘁𝗲𝗿 𝗵𝗼 𝗺𝗼𝗻𝗼𝘀 𝗮𝗹𝗲𝘁𝗵𝗶𝗻𝗼𝘀 𝗧𝗵𝗲𝗼𝘀:
➦ ❝ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.❞ (യോഹ, 17:3). ➟ഈ വേദഭാഗത്ത്, ❛പിതാവ് ഏകസത്യദൈവം❜ ആണെന്ന് പറയാൻ മൂഭാഷയിൽ, ❛𝘀𝗲 𝘁𝗼𝗻 𝗺𝗼𝗻𝗼𝗻 𝗮𝗹𝗲𝘁𝗵𝗶𝗻𝗼𝗻 𝗧𝗵𝗲𝗼𝗻❜ എന്നാണ്. ➟ഇത് ❛പ്രതിഗ്രാഹിക വിഭക്തിയിലുള്ള❜ (𝐀𝐜𝐜𝐮𝐬𝐚𝐭𝐢𝐯𝐞 𝐂𝐚𝐬𝐞) ഒരു പ്രയോഗമാണ്. ➟ഇതിൻ്റെ അർത്ഥം: ❛ഏകസത്യദൈവമായ നിന്നെ❜ എന്നാണ്. ➟ഇംഗ്ലീഷിൽ ❛𝗬𝗼𝘂, 𝘁𝗵𝗲 𝗼𝗻𝗹𝘆 𝘁𝗿𝘂𝗲 𝗚𝗼𝗱❜ എന്നാണ്. ➟ഇവിടെ, മധ്യമപുരുഷനായ പിതാവ് (𝐅𝐚𝐭𝐡𝐞𝐫) ❛അറിയുക❜ (ginoskosin) എന്ന ക്രിയയുടെ (𝐯𝐞𝐫𝐛) കർമ്മം (𝐎𝐛𝐣𝐞𝐜𝐭) ആയതുകൊണ്ടാണ് ❛𝘀𝗲❜ (നിന്നെ) എന്ന ❛പ്രതിഗ്രാഹിക വിഭക്തി വന്നത്. ➟മലയാളത്തിൽ ഒരു പ്രയോഗത്തിൻ്റെ അവസാന പദത്തിൽ മാത്രമാണ് വിഭക്തി വ്യത്യാസം വരുന്നത്. ➟എന്നാൽ ഗ്രീക്കിൽ വിഭക്തി വ്യത്യാസം എല്ലാ പദങ്ങൾക്കും വരും. ➟എന്നാൽ യേശുക്രിസ്തു തൻ്റെ മഹാപൗരോഹിത്യ പ്രാർത്ഥനയിൽ പിതാവിനെക്കുറിച്ച് പറഞ്ഞ ഈ സത്യത്തെ ഒരു സ്വതന്ത്ര പ്രയോഗമോ, പ്രഖ്യാപനമോ ആയി വാക്യത്തിൽനിന്ന് അടർത്തിയെടുക്കുമ്പോൾ, ഗ്രീക്കിലും മലയാളത്തിലും വിഭക്തിയിൽ (𝐂𝐚𝐬𝐞) വ്യത്യാസം വരും. ➟തന്നെയുമല്ല, ❜നിന്നെ❜ (𝐬𝐞) സർവ്വനാമം (𝐏𝐫𝐨𝐧𝐨𝐮𝐧) മാറ്റിയിട്ട് ❛പിതാവു❜ (𝐏𝐚𝐭𝐞𝐫) എന്ന നാമം (𝐍𝐨𝐮𝐧) ചേർക്കുകയും വേണം. 
➦ ഗ്രീക്കിലെയും മലയാളത്തിലെയുംപോലെ, ഇംഗ്ലീഷിൽ വിഭക്തി വ്യത്യാസം ഇല്ലാത്തതിനാൽ സർവ്വനാമം മാത്രം മാറ്റിയാൽ, ❛𝗙𝗮𝘁𝗵𝗲𝗿, 𝘁𝗵𝗲 𝗼𝗻𝗹𝘆 𝘁𝗿𝘂𝗲 𝗚𝗼𝗱❜ എന്നുകിട്ടും. ➟എന്നാൽ ഗ്രീക്കിലും മലയാളത്തിലും പ്രതിഗ്രാഹിക വിഭക്തിയിലുള്ള പ്രയോഗം ❛നിർദ്ദേശിക വിഭക്തിയിലെക്കു❜ (𝐍𝐨𝐦𝐢𝐧𝐚𝐭𝐢𝐯𝐞 𝐂𝐚𝐬𝐞) മാറും. ➟സർവ്വനാമം കൂടി മാറ്റിയാൽ, ഗ്രീക്കിൽ ❛𝘀𝗲 𝘁𝗼𝗻 𝗺𝗼𝗻𝗼𝗻 𝗮𝗹𝗲𝘁𝗵𝗶𝗻𝗼𝗻 𝗧𝗵𝗲𝗼𝗻❜ എന്നത്, ❛𝗣𝗮𝘁𝗲𝗿 𝗵𝗼 𝗺𝗼𝗻𝗼𝘀 𝗮𝗹𝗲𝘁𝗵𝗶𝗻𝗼𝘀 𝗧𝗵𝗲𝗼𝘀❜ എന്നും, ➟മലയാളത്തിൽ ❛ഏകസത്യദൈവമായ നിന്നെ❜ എന്നത്, ❜പിതാവാണ് ഏകസത്യദൈവം❜ അല്ലെങ്കിൽ, ❛പിതാവു് മാത്രം സത്യദൈവം❜ എന്നുമാകും. ➟ഇവിടെ ❛പിതാവു❜ (𝐏𝐚𝐭𝐞𝐫 ⁃⁃ 𝐅𝐚𝐭𝐡𝐞𝐫) എന്ന സബ്ജക്റ്റിനെ ❛ഏകസത്യദൈവം❜ (𝐡𝐨 𝐦𝐨𝐧𝐨𝐬 𝐚𝐥𝐞𝐭𝐡𝐢𝐧𝐨𝐬 𝐓𝐡𝐞𝐨𝐬 ⁃⁃ 𝐓𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) എന്ന വിശേഷണവുമായി ബന്ധിപ്പിക്കുകയാണ്. ➟എന്നാൽ ❛പിതാവുമാത്രം സത്യദൈവം❜ അല്ലെങ്കിൽ, ❛പിതാവു് മാത്രം യഥാർത്ഥ ദൈവം❜ എന്നത് കേവലം ഒരു വിശേഷണമല്ല; പ്രത്യുത, 𝗘𝘅𝗰𝗹𝘂𝘀𝗶𝘃𝗲 ആയ ഒരു പ്രഖ്യാപനമാണ്. 
➦ യോഹന്നാൻ 𝟓:𝟒𝟒-ൽ പിതാവിനെ ❛ഏകദൈവം❜ (𝐓𝐡𝐞 𝐨𝐧𝐥𝐲 𝐨𝐧𝐞 𝐆𝐨𝐝) എന്ന് പറയാനും യേശു ❛𝗠𝗼𝗻𝗼𝘀❜ (𝐨𝐧𝐥𝐲) എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ➟❛പിതാവ് മാത്രമാണ് സത്യദൈവം❜ (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) എന്നും ➟❛ദൈവം ഒരുത്തൻ മാത്രം❜ (𝐓𝐡𝐞 𝐨𝐧𝐥𝐲 𝐨𝐧𝐞 𝐆𝐨𝐝) ആണെന്നും വായിൽ വഞ്ചനയില്ലാത്ത യേശുക്രിസ്തു പഠിപ്പിച്ചാൽ, ➟പിന്നെ യേശുക്രിസ്തുവിനോട് എതിർക്കാതെ, അല്ലെങ്കിൽ ➟സ്വയം എതിർക്രിസ്തു ആകാതെ മറ്റൊരു സത്യദൈവം സ്വർഗ്ഗത്തിലോ ഭൂമിയിലോ ഉണ്ടെന്ന് തെളിയിക്കാൻ സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള ആർക്കും കഴിയില്ല. 
☛ പിതാവായ യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ലെന്നാണ് പഴയപുതിയനിയമങ്ങൾ സംശയലേശമെന്യേ പഠിപ്പിക്കുന്നത്: 
➤❝മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.❞ (ആവ, 4:39 ⁃⁃ ആവ, 3:24; യോശു, 2:11; 1രാജാ, 8:23; 2ദിന, 6:14; സങ്കീ, 73:25). 
➤❝ആകാശത്തിലോ (𝐇𝐞𝐚𝐯𝐞𝐧) ഭൂമിയിലോ ദേവന്മാർ (𝐠𝐨𝐝𝐬) എന്നു പേരുള്ളവർ (വിളിക്കപ്പെടുന്നവർ) ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.❞ (1കൊരി, 8:5-6 ⁃⁃ റോമ, 16:26, എഫെ, 4:6; 1തിമൊ, 1:17; യൂദാ, 1:24). 
☛ ക്രിസ്തു തൻ്റെ ശുശ്രൂഷയിലൂടെയും മഹാപൂരോഹിത്യ പ്രാർത്ഥനയിലൂടെയും അക്കാര്യമാണ് അസന്ദിഗ്ദ്ധമായി പഠിപ്പിച്ചത്. (മർക്കൊ, 12:29; യോഹ, 5:44; യോഹ, 17:3).  ➟ക്രിസ്തുവിനെപ്പോലും വിശ്വസിക്കാത്തവർക്ക് മാത്രം വിശ്വസിക്കാൻ പറ്റിയ ബൈബിൾവിരുദ്ധ ഉപദേശമാണ് ത്രിത്വം. 
☛ യേശുക്രിസ്തുവിൻ്റെ ദൈവത്തെക്കുറിച്ച് എട്ടുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. ➟ഉദാ: ❝നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.❞ (2കൊരി, 11:31). ➟യേശുക്രിസ്തുവും ദൈവമാണെങ്കിൽ, ദൈവത്തോട് സമത്വമുള്ളവനാണെങ്കിൽ, യേശുക്രിസ്തുവിൻ്റെ ദൈവം ആരാണ്❓ ദൈവത്തിനും ഒരു ദൈവമുണ്ടാകുമോ❓ ബൈബിളിലെ ദൈവം പലരല്ല; ❛മോണാസ് തെയോസ്❜ (𝐌𝐨𝐧𝐨𝐬 𝐓𝐡𝐞𝐨𝐬 – 𝐓𝐡𝐞 𝐨𝐧𝐥𝐲 𝐨𝐧𝐞 𝐆𝐨𝐝) ആണ്: (യോഹ, 5:44)
☛ ❛പിതാവായ യഹോവ മാത്രമാണ് ദൈവം❜ എന്നത് ഒന്നാം കല്പനയാണ്. ➟ഒന്നാം കല്പന അല്പസ്വല്പം വ്യത്യാസങ്ങളോടെ  പുറപ്പാട് പുസ്തകം മുതൽ വെളിപ്പാട് പുസ്തകംവരെ കാണാം. ➟യഹോവയായ ഏകദൈവവും പഴയനിയമത്തിലെ മശീഹമാരും ഭക്തന്മാരും ദൈവത്തിൻ്റെ ക്രിസ്തുവും അപ്പൊസ്തലന്മാരും പഠിപ്പിച്ച ഒന്നാം കല്പനയെന്ന മാറ്റമില്ലാത്ത സത്യത്തിനെതിരെ നിലകൊള്ളുന്നവർ ദൈവരാജ്യം അവകാശമാക്കുമെന്ന് വിചാരിക്കരുത്. ➟അതിൻ്റെ തെളിവാണ് ❛വിഗ്രഹാരാധന❜ എന രണ്ടാം കല്പന ലംഘിക്കുന്നവർ ദൈവരാജ്യം അവകാശമാക്കില്ലഎന്ന് ആവർത്തിച്ച് പറഞ്ഞിരിക്കുന്നത്:  (1കൊരി, 5:11; 6:9-10; 10:7; 10:14; ഗലാ, 5:19-21; എഫെ, 5:5; കൊലൊ, 3:5-6; 1പത്രൊ, 4:3).

Leave a Reply

Your email address will not be published. Required fields are marked *