ഏകമനുഷ്യനായ യേശുക്രിസ്തു

 ☛ ❝എന്നാൽ ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ❛ഏകമനുഷ്യനായ❜ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.❞ (റോമ. 5:15). ➟യേശു മനുഷ്യനാണെന്ന് പഴയപുതിയ നിയമങ്ങൾ ഒരുപോലെ സാക്ഷ്യപ്പെടുത്തുന്ന വസ്തുതായാണ്.
യഹോവയുടെ സാക്ഷ്യം:
➦ ക്രിസ്തു മനുഷ്യനാണെന്ന് ആദ്യം പ്രസ്താവിച്ചത് യഹോവയായ ഏകദൈവമാണ്. വരുവാനുള്ള ക്രിസ്തുവിനെക്കുറിച്ചുള്ള ആദ്യപ്രവചനം അല്ലെങ്കിൽ വാഗ്ദത്തം യഹോവയുടേതാണ്. ➟അതിൽ ക്രിസ്തു സ്ത്രീയുടെ സന്തതിയാണ്: (ഉല്പ, 3:15). ➟സ്ത്രീയുടെ സന്തതി മനുഷ്യനാണെന്ന് വ്യക്തമാണല്ലോ❓ (മത്താ, 1:16; ഗലാ, 4:4; എബ്രാ, 2:14-15). ➟യഹോവയുടെ അടുത്ത പ്രവചനത്തിൽ ക്രിസ്തു മോശെയെപ്പോലെ ഒരു പ്രവാചകനും യിസ്രായേൽ സഹോദരന്മാരുടെ ഇടയിൽനിന്നു ദൈവം എഴുന്നേല്പിക്കുന്നവനുമാണ്: (ആവ, 18:18). ➟മോശെയെന്ന മനുഷ്യനെപ്പോലെ ഒരു പ്രവാചകൻ എന്ന് പറഞ്ഞാൽ, യേശു മനുഷ്യനാണെന്ന് എടുത്തുപറയേണ്ട കാര്യമില്ലല്ലോ❓ വൺനെസ്സ് വിചാരിക്കുന്നപോലെ ക്രിസ്തു ഏകദൈവമാണെങ്കിൽ, അവൻ മനുഷ്യനായ മോശെയെപ്പോലെ ഒരു പ്രവാചകനാണെന്ന് ദൈവം പറയുമോ❓ ട്രിനിറ്റി വിചാരിക്കുന്നപോലെ, ക്രിസ്തു യഹോവയ്ക്ക് സമനായ ദൈവമാണെങ്കിൽ, മോശെയെന്ന മനുഷ്യനോട് അവനെ തുലനം ചെയ്യുമായിരുന്നോ❓ ➟ഒരു ദൈവത്തിന് തനിക്കു തുല്യനായ ഒരു ദൈവത്തെ എങ്ങനെ മനുഷ്യനോട് സമനാക്കി ഡീഗ്രേഡ് (degrade) ചെയ്യാൻ പറ്റും❓ ➟ദൈവം പറഞ്ഞിട്ട് വിശ്വസിക്കാത്തവർ, ഇനി ആര് പറഞ്ഞാൽ വിശ്വസിക്കും❓
മോശെയുടെ സാക്ഷ്യം:
➦ ദൈവപുരുഷനായ മോശെയുടെ പ്രവചനത്തിലും യേശു തന്നെപ്പോലെ ഒരു പ്രവചകനും യിസ്രായേൽ സഹോദരന്മാരുടെ മദ്ധ്യേനിന്ന് ദൈവം എഴുന്നേല്പിക്കുന്നവനുമാണ്: (ആവ, 18:15). ➟മോശെയ്ക്ക് ദൈവം എന്ന പദവി ഉണ്ടെങ്കിലും, അവൻ ദൈവമല്ല; മനുഷ്യനാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല: (പുറ, 4:16; പുറ, 71). ➟മോശെയെപ്പോലെ ഒരു പ്രാചകനും യിസ്രായേൽ സഹോദരന്മാരുടെ മദ്ധ്യേനിന്ന് എഴുന്നേവനും മനുഷ്യനാണെന്ന് സംശയലേശമെന്യേ മനസ്സിലാക്കാമല്ലോ❓ (ലൂക്കൊ, 2:7 ⁃⁃ യോഹ, 9:11). ➟ക്രിസ്തു ദൈവമായിരുന്നെങ്കിൽ, തന്നെപ്പോലെ ഒരു പ്രവാചകനെന്ന് മനുഷ്യനായ മോശെ പറയുമായിരുന്നോ❓ ➟ദൈവം അഭിമുഖമായും സ്പഷ്ടമായും സംസാരിച്ചവനും ദൈവഗൃഹത്തിലൊക്കെയും വിശ്വസ്തനുമായ മോശെ കള്ളം പറയുമോ❓
യെശയ്യാവിൻ്റെ സാക്ഷ്യം:
➦ യെശയ്യാവിൻ്റെ രണ്ട് പ്രവചനമുണ്ട്: 𝟭.❝അതുകൊണ്ടു കർത്താവു തന്നേ നിങ്ങൾക്കു ഒരു അടയാളം തരും: കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന്നു ഇമ്മാനൂവേൽ എന്നു പേർ വിളിക്കും.❞ (യെശ, 7:14). ➟കന്യകയിൽനിന്ന് യേശു ജനിച്ചതുകൊണ്ട് അവൻ ദൈവമാണെന്ന് കരുതുന്നവരുണ്ട്. ➟എന്നാൽ ഈ പ്രവചനത്തിൻ്റെ മൂലഭാഷയിൽ, ❛കന്യകയെ❜ (Virgin) കുറിക്കുന്ന ❛Betula❜ എന്ന പദമല്ല (ഉല്പ, 24:6); ❛യുവതിയെ❜ Young Girl) കുറിക്കുന്ന ❛Alma❜ എന്ന പദമാണ്. [കാണുക: പി.ഒ.സി]. ➟അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും വംശപരമ്പരയിൽ മറിയയെന്ന യഥാർത്ഥ കന്യകയിൽ നിന്ന് ജനിച്ചതും ദൈവമല്ല; ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) വിശുദ്ധപ്രജ അഥവാ, പാപരഹിതനായ ഏകമനുഷ്യനാണ്: (മത്താ, 1:21; 1:22; ലൂക്കൊ, 1:35; 2:5-7; 1യോഹ, 3:5, റോമ, 5:15). ➟ക്രിസ്തു ദൈവമായിരുന്നെങ്കിൽ, ആരംഭവും അവസാനവും ഇല്ലാത്ത ദൈവം ഒരു സ്ത്രീയിൽനിന്ന് ജനിക്കുമെന്ന് യെശയ്യാവ് പ്രവചചിക്കുമായിരുന്നോ❓ 𝟮.❝അവന്‍റെ രൂപം കണ്ടാൽ ആളല്ല എന്നും അവന്‍റെ ആകൃതി കണ്ടാൽ മനുഷ്യനല്ല എന്നും തോന്നുമാറു വിരൂപമായിരിക്കകൊണ്ടു പലരും നിന്നെ കണ്ടു സ്തംഭിച്ചുപോയതുപോലെ,❞ (യെശ 52:14). ➟പ്രവചനം ശ്രദ്ധിക്കുക: ➤❝അവന്‍റെ രൂപം കണ്ടാൽ ആളല്ല എന്നും അവന്‍റെ ആകൃതി കണ്ടാൽ മനുഷ്യനല്ല എന്നും തോന്നുമാറു വിരൂപമാക്കപ്പെടും.❞ ➟അവൻ മനുഷ്യൻ ആയതുകൊണ്ടാണ്, അസഹ്യമായ പീഢകളാൽ അവൻ കണ്ടാൽ ആളല്ല എന്നും ആകൃതി കണ്ടാൽ മനുഷ്യനല്ല എന്ന് തോന്നുമാറു വിരൂപമാക്കപ്പെടും എന്ന് ആത്മാവിനാൽ പ്രവചിച്ചിരിക്കുന്നത്. ➟വരുവാനുള്ള ➤❛മശീഹ❜ ദൈവമായിരുന്നെങ്കിൽ, അവൻ മനുഷ്യനാണെന്ന് യെശയ്യാവ് കള്ളം പറയുമോ❓ ☛ യെശയ്യാവ് 9:6 യേശുവിനെക്കുറിച്ചാണെന്ന് കരുതുന്നവരുണ്ട്. ➟എന്നാൽ ആ പ്രവചനത്തിനു് യേശുവുമായി വിദൂരമായ ബന്ധം പോലുമില്ല. ➤[കാണുക: ക്രിസ്തു വീരനാം ദൈവമാണോ?]
ക്രിസ്തുവിൻ്റെ സാക്ഷ്യം:
➦ താൻ മനുഷ്യനാണെന്ന് യേശു പറഞ്ഞതിൻ്റെ തെളിവ് മൂന്ന് വാക്യത്തിൽ കാണാം: ➤❝ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങള്‍ കൊല്ലുവാന്‍ നോക്കുന്നു.❞ (യോഹ 8:40). ➟ഈ വേദഭാഗത്ത്, ക്രിസ്തു ദൈവത്തിൽനിന്ന് മനുഷ്യനായ തന്നെ വ്യക്തമായി വേർതിരിച്ചാണ് പഠിപ്പിച്ചിരിക്കുന്നത്. ➟വൺനെസ്സ് വിചാരിക്കുന്നപോലെ, ക്രിസ്തു ഏകദൈവമാണെങ്കിലോ, ട്രിനിറ്റി കരുതുന്നപോലെ, അവൻ ദൈവത്തോടു സമനായ ദൈവമാണെങ്കിലോ, ദൈവത്തിൽനിന്ന് തന്നെ വേർതിരിച്ച് പറയുമായിരുന്നോ❓ ➟ചിലർ കരുതുന്നപോലെ, അവൻ ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവൻ ആയിരുന്നെങ്കിൽ, താൻ ദൈവവും മനുഷ്യനും ആണെന്നല്ലാതെ ദൈവത്തിൽനിന്ന് മനുഷ്യനായ തന്നെ എങ്ങനെ വേർതിരിച്ച് പറയും❓ ➟അടുത്തവാക്യം: ➤❝മനുഷ്യപുത്രൻ തിന്നും കുടിച്ചുംകൊണ്ടു വന്നു; തിന്നിയും കുടിയനുമായ മനുഷ്യൻ; ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതൻ എന്നു അവർ പറയുന്നു; ജ്ഞാനമോ തന്റെ പ്രവൃത്തികളാൽ നീതീകരിക്കപ്പെട്ടിരിക്കുന്നു.❞ (മത്താ, 11:19; ലൂക്കൊ, 7:34). ➟ഈ വേദഭാഗങ്ങളിൽ, താൻ മനുഷ്യനും മനുഷ്യപുത്രനും ആണെന്ന് യേശു അസന്ദിഗ്ധമായി വ്യക്തമാക്കി. ➟വായിൽ വഞ്ചനയില്ലാത്തെ ക്രിസ്തു നുണ പറയുമോ❓ ➟എൻ്റെ ദൈവവും നിങ്ങളുടെ ദൈവവും ഒരുവനാണെന്നാണ് ക്രിസ്തു പഠിപ്പിച്ചത്: (𝐉𝐨𝐡, 𝟐𝟎:𝟏𝟕 ⁃⁃ 𝐌𝐚𝐭, 𝟐𝟕:𝟒𝟔; 𝐌𝐚𝐫, 𝟏𝟓:𝟑𝟒). ➟ക്രിസ്തു ദൈവമാണെങ്കിൽ, അവനൊരു ദൈവമുണ്ടാകുമോ❓ ➟ക്രിസ്തുവിനെപ്പോലും വിശ്വസിക്കാത്തവർ എങ്ങനെ ക്രിസ്തുവിൻ്റെ അനുയായി ആകും❓ 
അപ്പൊസ്തലന്മാരുടെ സാക്ഷ്യം:
➦ യേശുവിനോടുകൂടെ മൂന്നരവർഷം ഉണ്ടായിരുന്ന അപ്പൊസ്തലന്മാർ അവൻ മനുഷ്യനാണെന്ന് ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്: ❛മനുഷ്യൻ❜ (മത്താ, 26:72; 26:74), ➤❛യേശു എന്നു പേരുള്ള മനുഷ്യൻ❜ (യോഹ, 9:11), ➤❛പുരുഷനായ (𝐌𝐚𝐧) നസറായനായ യേശു❜ (പ്രവൃ, 2:23), ➤❛ഏകമനുഷ്യനായ യേശുക്രിസ്തു❜ (റോമ, 5:15), ➤❛മനുഷ്യൻ❜ (1കൊരി, 5:21), ➤❛രണ്ടാം മനുഷ്യൻ❜ (1കൊരി, 15:47), ➤❛ഏകപുരുഷൻ❜ (𝐨𝐧𝐞 𝐌𝐚𝐧) (2കൊരി, 11:2), ➤❛മനുഷ്യനായ ക്രിസ്തുയേശു❜ (1തിമൊ, 2:6) മുതലായവ. ➟യേശു ദൈവമാണെങ്കിൽ, അവൻ തിരഞ്ഞടുത്ത അവൻ്റെ ശിഷ്യന്മാർ അവൻ മനുഷ്യനാണെന്ന് പറയുമായിരുന്നോ❓ ➟യേശുക്രിസ്തുവിൻ്റെ ദൈവത്തെ അപ്പൊസ്തലന്മാർ വാഴ്ത്തുകയും സ്തുതിക്കുകയും സ്തോത്രം ചെയ്യുകയും ചെയ്യുന്ന ഏഴ് വാക്യങ്ങളുണ്ട്. ➟യോഹന്നാനും യേശുക്രിസ്തുവിൻ്റെ ദൈവത്തെക്കുറിച്ച് പഠിപ്പിച്ചിട്ടുണ്ട്: (𝐑𝐨𝐦, 𝟏𝟓:𝟔; 𝟐𝐂𝐨𝐫, 𝟏:𝟑; 𝟐𝐂𝐨𝐫, 𝟏𝟏:𝟑𝟏; 𝐄𝐩𝐡, 𝟏:𝟑; 𝐄𝐩𝐡, 𝟏:𝟏𝟕; 𝐂𝐨𝐥, 𝟏:𝟑; 𝟏𝐏𝐞𝐭, 𝟏:𝟑 ⁃⁃ 𝐑𝐞𝐯, 𝟏:𝟔). ➟യേശുക്രിസ്തു ദൈവമാണെങ്കിൽ, യേശുക്രിസ്തുവിൻ്റെ ദൈവം ആരാണെന്ന് പറയും❓ ➟ദൈവത്തിനും (സത്യദൈവം) ഒരു ദൈവമുണ്ടാകുമോ❓ ➟ദൈവത്തിനും ഒരു ദൈവമുണ്ടെങ്കിൽ, ആ ദൈവം എങ്ങനെ സർവ്വശക്തനായ ദൈവമാകും❓ ➟സർവ്വശക്തനല്ലാത്ത മറ്റൊരു ദൈവത്തിൻ്റെ ആവശ്യമെന്താണ്❓ 
ഒന്നാം നൂറ്റാണ്ടിൽ ക്രിസ്തുവിനെ നേരിട്ട് കണ്ടവരുടെ സാക്ഷ്യം: 
➦ ❝അവന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.❞ (മർക്കൊ, 15:39). ➟❛ദൈവപുത്രൻ❜ എന്നാൽ, ദൈവത്തിൻ്റെ സാക്ഷാൽ പുത്രനും ദൈവവുമാണെന്നാണ് അനേകരുടെയും ധാരണ. ➟ഇവിടെയിതാ, ക്രിസ്തുവിൻ്റെ മരണം നേരിട്ടുകണ്ട ശതാധിപൻ, ❛ദൈവപുത്രൻ❜ മനുഷ്യനാണെന്ന് സത്യംചെയ്ത് സാക്ഷ്യപ്പെടുത്തുന്നു. ➟ശതാധിപൻ്റെ സാക്ഷ്യം കള്ളമായിരുന്നെങ്കിൽ, അവൻ കള്ളസാക്ഷ്യം പറഞ്ഞു എന്ന് ദൈവശ്വാസീയമായ തിരുവെഴുത്തിൽ രേഖപ്പെടുത്തില്ലായിരുന്നോ❓ [ഒ.നോ: മർക്കൊ, 14:56]. ➟യേശുവും അപ്പൊസ്തലന്മാരും പറഞ്ഞതുകൂടാതെ, ഒന്നാം നൂറ്റാണ്ടിൽ അവനെ നേരിൽക്കണ്ട, ➟യോഹന്നാൻ സ്നാപകനും (യോഹ, 1:30), ➟പുരുഷാരവും (മത്താ, 9:8), ➟ശമര്യാസ്ത്രീയും (യോഹ, 4:29), ➟ചേകവരും (യോഹ, 7:46), ➟പിറവിക്കുരുടനും (യോഹ, 9:11), ➟പരീശന്മാരും (യോഹ, 9:16), ➟യെഹൂദന്മാരും (യോഹ, 10:33), ➟മഹാപുരോഹിതന്മാരും (യോഹ, 11:47), ➟കയ്യാഫാവും (യോഹ, 11:50), ➟വാതിൽ കാവൽക്കാരത്തിയും (യോഹ, 18:17), ➟പീലാത്തോസും (ലൂക്കൊ, 23:4), ➟ശതാധിപനും (മർക്കൊ, 15:39), ➟ന്യായാധിപസംഘവും (പ്രവൃ, 5:28) ഉൾപ്പെടെ, അവനെ നേരിൽക്കക്കണ്ട എല്ലാവരും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ➟യേശു മനുഷ്യനാണെന്ന് 𝟱𝟬 പ്രാവശ്യം പുതിയനിയമത്തിൽ പറഞ്ഞിട്ടുണ്ട്. ഒന്നാം നൂറ്റാണ്ടിൽ ദൈവമല്ലാഞ്ഞവൻ എപ്പോഴാണ് ദൈവമായത്❓ ➟എ.ഡി. 𝟯𝟮𝟱-ൽ നിഖ്യായിൽ കൂടിയ സുനഹദോസാണ് മനുഷ്യനായ ക്രിസ്തുയേശുവിനെ സത്യദൈവത്തിൽനിന്ന് ജനിച്ച സത്യദൈവം ആക്കിയത്. [കാണുക: മനുഷ്യനായ ക്രിസ്തുയേശു]
യെഹൂദാ ചരിത്രകാരനായ ഫ്ലാവിയസ് ജോസീഫസിൻ്റെ സാക്ഷ്യം: 
➦ യേശുവിന്റെ മരണത്തിനും നാലു വർഷങ്ങൾക്കു ശേഷം ജനിച്ച സുപ്രസിദ്ധ യഹൂദാ ചരിത്രകാരനായ ഫ്ലാവിയസ് ജോസീഫസ്❜ (37-100) ❛യഹൂദന്മാരുടെ പുരാതനത്വം❜ (The Jewish Antiquities) എന്ന തൻ്റെ കൃതിയിൽ യേശുവിനെപ്പറ്റി രേഖപ്പെടുത്തിയിട്ടുള്ളത് ഇവിടെ ഉദ്ധരിക്കുന്നു: ❝ഏതാണ്ട് ഈ അടുത്ത കാലത്താണ് യേശു എന്ന ഒരു ജ്ഞാനിയായ മനുഷ്യൻ ജീവിച്ചിരുന്നത്. മനുഷ്യൻ എന്ന് അദ്ദേഹത്തെ വിളിക്കുന്നത് നീതിയായിരിക്കുമോ എന്തോ? കാരണം അദ്ദേഹം അനേകം അത്ഭുതപ്രവൃത്തികൾ ചെയ്യുന്നവനും സത്യത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നവരുടെ ഉപദേഷ്ടാവും ആയിരുന്നു. യഹൂദരിൽ നിന്നും ജാതികളിൽ നിന്നും അദ്ദേഹം വലിയൊരു സംഘത്തെ തങ്കലേക്ക് ആകർഷിച്ചിരുന്നു. അദ്ദേഹം ക്രിസ്തുവായിരുന്നു. ഞങ്ങളുടെ പ്രമാണികളുടെ നിർദ്ദേശപ്രകാരം പീലാത്തോസ് അദ്ദേഹത്തെ കുരിശുമരണത്തിന് വിധിച്ചെങ്കിലും അദ്ദേഹത്തിന്റെ പ്രഥമ സുഹൃത്തുക്കൾ അദ്ദേഹത്തെ വിട്ടുകളഞ്ഞില്ല. അദ്ദേഹം മരിച്ചിട്ട് മൂന്നാം ദിവസം ജീവനോടെ എഴുന്നേറ്റ് വന്ന് അവർക്ക് പ്രത്യക്ഷനായി. ഇവയും മറ്റനവധി അത്ഭുതപ്രവൃത്തികളും അദ്ദേഹം ചെയ്തു. ദിവ്യപ്രവാചകന്മാർ അദ്ദേഹത്തെപ്പറ്റി പ്രവചിച്ചിരുന്നു. അദ്ദേഹത്തിന്റെ പേരിനൊത്ത് ക്രിസ്ത്യാനികൾ എന്ന് പേരു ലഭിച്ച ആ ജാതി ഇന്നും അസ്തമിച്ചുപോയിട്ടില്ല.❞ (Antiquities of the Jews – Book XVIII, 3:3). ➟❛യേശു എന്ന ഒരു ജ്ഞാനിയായ മനുഷ്യൻ❜ എന്നാണ് ജോസീഫസ് ക്രിസ്തുവിനെ വിശേഷിപ്പിക്കുന്നത്. ➟ചരിത്രകാരനായ ജോസീഫസിനു് കള്ളം പറയേണ്ട ആവശ്യമെന്താണ്❓
ഏകദൈവം:
➦ ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവം മനുഷ്യനും മനുഷ്യപുത്രനുമല്ല: ❝വ്യാജം പറവാന്‍ ദൈവം മനുഷ്യനല്ല; അനുതപിപ്പാന്‍ അവന്‍ മനുഷ്യപുത്രനുമല്ല; താന്‍ കല്പിച്ചതു ചെയ്യാതിരിക്കുമോ? താന്‍ അരുളിച്ചെയ്തതു നിവര്‍ത്തിക്കാതിരിക്കുമോ?❞ (സംഖ്യാ 23:19 ⁃⁃ ഹോശേ 11:9; 1ശമൂ, 15:29; ഇയ്യോ, 9:32). ➟എന്നാൽ ക്രിസ്തു ദൈവമല്ല; ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) വിശുദ്ധപ്രജ (ലൂക്കൊ, 1:35) അഥവാ, പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). ➟തന്മൂലം, യഹോവയായ ഏകദൈവത്തിൻ്റെ വാക്കിനാനും ക്രിസ്തുവിൻ്റെയും പഴയപുതിയ നിയമങ്ങളുടെ സാക്ഷ്യത്താലും അവൻ ദൈവമല്ല; മനുഷ്യനാണെന്ന് വ്യക്തമാകുന്നു. 
വളരെ ശ്രദ്ധേയമായ മറ്റൊന്ന് കാണിക്കാം: 
➦ യഹോവ പറയുന്നു: ➤❝ഞാൻ മനുഷ്യനല്ല ദൈവം അത്രേ.❞ (ഹോശേ 11:9). ➟ക്രിസ്തു പറയുന്നു: ➤❝പിതാവ് മാത്രമാണ് സത്യദൈവം (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝); ഞാൻ മനുഷ്യനത്രേ.❞ (യോഹ, 17:3 ⁃⁃യോഹ, 8:40). ➟എന്നാൽ ക്രിസ്തു ഏകദൈവമാണെന്ന് വൺനെസ്സും പിതാവും പുത്രനും സമനിത്യരും വ്യത്യസ്തരുമായ രണ്ടു വ്യക്തികളും രണ്ടുപേരും ദൈവവുമാണെന്ന് ട്രിനിറ്റിയും പറയുന്നു. ➟അതെങ്ങനെ ശരിയാകും❓ ➟ദൈവവചനത്തിലും ചരിത്രത്തിലും അക്ഷരംപ്രതി ആലേഖനംചെയ്ത് വെച്ചിരിക്കുന്ന വസ്തുതയെ നിഷേധിച്ചുകൊണ്ട്, പിന്നെയും അവൻ മനുഷ്യനല്ല; ദൈവമാണെന്ന് പറയുന്നവർ ആരോടാണ് മത്സരിക്കുന്നത്❓ 
യേശുക്രിസ്തു ആരാണ്
➦ യേശു ആരാണെന്ന് അറിയാത്തതുകൊണ്ടാണ്, ഏകമനുഷ്യനായ യേശുക്രിസ്തുവിനെ പലരും ദൈവമാക്കുന്നത്. ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്: ➤❝ദൈവം ജഡത്തിൽ വെളിപ്പെട്ടു❞ (𝐆𝐨𝐝 𝐰𝐚𝐬 𝐦𝐚𝐧𝐢𝐟𝐞𝐬𝐭 𝐢𝐧 𝐭𝐡𝐞 𝐟𝐥𝐞𝐬𝐡) എന്നാണ് വചനത്തിൽ കാണുന്നത്: (1തിമൊ, 3:16). ➟അതാണ് പൗലൊസിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവഭക്തിയുടെ മർമ്മം: (1തിമൊ, 3:16 ⁃⁃ 1Tim. 3:16). ➟𝐓𝐡𝐞 𝐍𝐞𝐰 𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐕𝐞𝐫𝐬𝐢𝐨𝐧 ബൈബിൾ പരിശോധിച്ചാൽ: ❝𝐆𝐨𝐝-𝐓𝐡𝐞 𝐅𝐚𝐭𝐡𝐞𝐫 𝐰𝐚𝐬 𝐦𝐚𝐧𝐢𝐟𝐞𝐬𝐭 𝐢𝐧 𝐭𝐡𝐞 𝐟𝐥𝐞𝐬𝐡❞ എന്ന് കാണാൻ കഴിയും: [കാണുക: NMV]. ➟അതായത്, ദൈവം അവതാരം (Incarnation) എടുത്തതോ, വേഷംമാറി വന്നതോ അല്ല; ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16) കന്യകയിൽ പ്രകൃതൃതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശുക്രിസ്തു: (റോമ, 5:15). ➟❝ജഡത്തിൽ വെളിപ്പെട്ടത് ജീവനുള്ള ദൈവമായ പിതാവും; വെളിപ്പാട് പുത്രനുമാണ്.❞ (മത്താ, 16:16 ⁃⁃ യോഹ, 1:18). ➟ഒന്നുകൂടി വ്യക്തമാക്കിയാൽ: ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16), ➤ഏകദൈവമായ യഹോവയുടെയും (ഉല്പ, 3:15⁃⁃എബ്രാ, 2:14-16; ആവ, 18:18⁃⁃പ്രവൃ, 3:22-23) ➤ദൈവപുരുഷനായ മോശെയുടെയും (ആവ, 18:15⁃⁃പ്രവൃ, 7:37) ➤പ്രവാചകന്മാരായ യെശയ്യാവിൻ്റെയും (യെശ, 7:14⁃⁃മത്താ, 1:22-23) ➤മീഖായുടെയും (മീഖാ, 5:2⁃⁃മത്താ, 2:46) പ്രവചനംപോലെ ➤യിസ്രായേലിൽനിന്ന് ഉത്ഭവിച്ചതാണ് (ലൂക്കൊ, 1:35) ➤യേശു എന്നു പേരുള്ള മനുഷ്യൻ: (യോഹ, 9:11⁃⁃യോഹ, 8:40). അതാണ് ദൈവഭക്തിയുടെ മർമ്മവും പിതാവും ക്രിസ്തുവും എന്ന ദൈവമർമ്മവും: [1Tim, 3:16 ⁃⁃ Col, 2:2). [കാണുക: ദൈവഭക്തിയുടെ മർമ്മം; ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക].

Leave a Reply

Your email address will not be published. Required fields are marked *