മൂന്ന് യഹോവയുണ്ടോ❓

☛ മൂന്ന് യഹോവയുണ്ടെന്ന് ട്രിനിറ്റി പഠിപ്പിക്കുന്നു. ➟ഒരു അദ്യശ്യനായ യഹോവ, ഒരു ഉളവാക്കപ്പെട്ട യഹോവ, ഒരു അയക്കപ്പെട്ട യഹോവ. ➟എന്നാൽ ഏകദൈവമായ യഹോവയ്ക്കോ, ദൈവത്തിൻ്റെ ക്രിസ്തുവിനോ, ദൈവപുരുഷനായ മോശെയ്ക്കോ, പഴയനിയമത്തിലെ മറ്റ് മശീഹമാർക്കോ, ഭക്തന്മാർക്കോ, അപ്പൊസ്തലന്മാർക്കോ ഇക്കാര്യം അറിയില്ലായിരുന്നു. 
യഹോവയുടെ സാക്ഷ്യം:
𝟭. ❝ഞാൻ യഹോവ അതുതന്നേ എന്റെ നാമം; ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കയില്ല.❞ (യെശ, 42:8).
𝟮. ❝ഞാൻ, ഞാൻ തന്നേ, യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല.❞ (യെശ, 43:11)
𝟯. ❝ഞാനല്ലാതെ ഒരു ദൈവം ഉണ്ടോ? ഒരു പാറയും ഇല്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല.❞ (യെശ, 44:8). 
𝟰. ❝ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല.❞ (യെശ, 45:5)
𝟱. ❝ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനും ഇല്ല.❞ (യെശ, 45:6)
𝟲. ❝ഞാൻ തന്നേ യഹോവ; വേറൊരുത്തനും ഇല്ല.❞ (യെശ, 45:18)
𝟳. ❝ഞാൻ നിങ്ങളുടെ ദൈവമായ യഹോവ, മറ്റൊരുത്തന്നുമില്ല എന്നു നിങ്ങൾ അറിയും.❞ (യോവേ, 2:27). 
➦ യഹോവയായ ഞാൻ ഒരുത്തൻ മാത്രമാണെന്നും, മറ്റൊരുത്തനുമില്ലെന്നും, ഞാനല്ലാതെ മറ്റൊരു ദൈവമില്ലെന്നും, ഞാൻ ഒരുത്തനെയും അറിയുന്നില്ലെന്നും, തൻ്റെ മഹത്വം മറ്റൊരുത്തനും കൊടുക്കയില്ലെന്നും ഏകദൈവമായ യഹോവ ഖണ്ഡിതമായി പറയുന്നു. ➟മൂന്ന് യഹോവ ഉണ്ടായിരുന്നെങ്കിൽ, താൻ ഒരുത്തൻ മാത്രമാണ് യഹോവയെന്ന് ദൈവം പറയുമായിരുന്നോ❓ ➟എന്നാൽ നീ മാത്രമല്ല യഹോവയായ ദൈവം നിന്നെപ്പോലെ രണ്ടുപേർകൂടി ഉണ്ടെന്ന് ട്രിനിറ്റി യഹോവയെ പഠിപ്പിക്കുന്നു. ➟ത്രിത്വവിശ്വാസം എന്തൊരു ദുരന്ത വിശ്വാസമാണ്! 
ക്രിസ്തുവിൻ്റെ സാക്ഷ്യം:
𝟭. എല്ലാറ്റിലും മുഖ്യകല്പനയോ: ❝യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു (𝐓𝐡𝐞 𝐋𝐨𝐫𝐝 𝐨𝐮𝐫 𝐆𝐨𝐝 𝐢𝐬 𝐨𝐧𝐞 𝐋𝐨𝐫𝐝).❞ (മർക്കൊ, 12:29 ⁃⁃ ആവ, 6:4)
𝟮. ❝തമ്മിൽ തമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ടു ഏകദൈവത്തിന്റെ (𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝) പക്കൽ നിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്കു എങ്ങനെ വിശ്വസിപ്പാൻ കഴിയും?❞ (യോഹ, 5:44)
𝟯. ❝ഏകസത്യദൈവമായ നിന്നെയും (𝐘𝐨𝐮 (𝐅𝐚𝐭𝐡𝐞𝐫), 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.❞ (യോഹ, 17:3)
𝟰. ❝യേശു അവനോടു: സാത്താനേ, എന്നെ വിട്ടുപോ; നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു എന്നു എഴുതിയിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു.❞ (മത്താ, 4:10; ലൂക്കൊ, 4:8)
𝟱. ❝ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല.❞ (മത്താ, 24:36).
➦ ക്രിസ്തു മുഖ്യകല്പനായായി പഠിപ്പിച്ച ഒന്നാമത്തെ വാക്യത്തിൽ, ദൈവമായമായ യഹോവ മൂന്നുപേരാണെന്നല്ല പറഞ്ഞത്; ഏകനാണെന്നാണ് പറഞ്ഞത്. ➟അതുകേട്ട ശാസ്ത്രി ക്രിസ്തുവിനോട് പറഞ്ഞത് ശ്രദ്ധേയമാണ്: ➤❝നന്നു, ഗുരോ, നീ പറഞ്ഞതു സത്യം തന്നേ; ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല.❞ (മർക്കൊ, 12:32). ➟ശാസ്ത്രിയുടെ വാക്കുകൾ ശ്രദ്ധിക്കുക: ➤ദൈവം ഏകനേയുള്ളൂ അഥവാ, ❛ഹെയ്സ്❜ (𝐡𝐞𝐢𝐬) ആണെന്ന് പറഞ്ഞശേഷം, ❛അവൻ❜ (𝐇𝐞) അല്ലാതെ മറ്റൊരുത്തനുമില്ല എന്ന് ഏകവചന സർവ്വനാമത്തിൽ; ഖണ്ഡിതമായിട്ടാണ് അവൻ പറഞ്ഞത്. ➟അതുകേട്ട ക്രിസ്തുവിൻ്റെ പ്രത്യുത്തരം അതിലും ശ്രദ്ധേയമാണ്: ➟അവൻ ബുദ്ധിയോടെ ഉത്തരം പറഞ്ഞു എന്നു യേശു കണ്ടിട്ടു: ➤❛നീ ദൈവരാജ്യത്തോടു അകന്നവനല്ല❜ എന്നാണ് ശാസ്ത്രിയോട് പറഞ്ഞത്. (മർക്കൊ, 12:34). ➟മൂന്ന് യഹോവയുണ്ടെന്ന് വിശ്വസിക്കുന്നവനല്ല; യഹോവ ഒരുത്തൻ മാത്രമാണ് ദൈവം എന്ന് വിശ്വസിക്കുന്നവരാണ് ദൈവരാജ്യത്തോട് അടുത്തുനില്ക്കുന്നത്.
➦ അടുത്ത അഞ്ച് (𝟒+𝟏) വാക്യങ്ങളിലും ❛ഒരേയൊരുവൻ, മാത്രം❜ (𝐓𝐡𝐞 𝐎𝐧𝐥𝐲 𝐎𝐧𝐞, 𝐎𝐧𝐥𝐲) എന്നൊക്കെ അർത്ഥമുള്ള ❛മോണോസ്❜ (𝐌𝐨𝐧𝐨𝐬) എന്ന ഗ്രീക്കുപദമാണ് ഉപയോഗിച്ചിരിക്കുന്നത്. ➟പഴയനിയമത്തിൽ ❛𝐎𝐧𝐥𝐲, 𝐓𝐡𝐞 𝐎𝐧𝐥𝐲 𝐎𝐧𝐞❜ എന്നർത്ഥത്തിൽ ഉപയോഗിച്ചിരിരിക്കുന്ന ❛യാഹിദ്❜ (𝐘𝐚𝐡𝐢𝐝) എന്ന പദത്തിനു് തുല്യമായ ഗ്രീക്കുപദമാണ് 𝐌𝐨𝐧𝐨𝐬. ➟ആ പദംകൊണ്ടാണ് ദൈവം ഒരുത്തൻ മാത്രമാണെന്നും (𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝), പിതാവ് മാത്രമാണ് സത്യദൈവമെന്നും (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝), ദൈവമായ യഹോവയെ മാത്രം (𝐨𝐧𝐥𝐲) ആരാധിക്കണമെന്നും, പിതാവ് മാത്രമാണ് (𝐨𝐧𝐥𝐲) സകലവും അറിയുന്നതെന്നും ക്രിസ്തു 𝐌𝐨𝐧𝐨𝐬 കൊണ്ട് ഖണ്ഡിതമായി പറഞ്ഞത്. ➟മൂന്ന് യഹോവയുണ്ടെങ്കിൽ, പിതാവ് ഒരുത്തൻ മാത്രമാണ് ദൈവമെന്നും ആരാധനയ്ക്ക് യോഗ്യനെന്നും സർവ്വജ്ഞാനിയെന്നും ക്രിസ്തു പഠിപ്പിക്കുമായിരുന്നോ❓ ➟പിതാവായ യഹോവ എൻ്റെയും നിങ്ങളുടെയും ദൈവമാണെന്നാണ് യേശുക്രിസ്തു പഠിപ്പിച്ചത്: (യോഹ, 20:17 ⁃⁃ മത്താ, 27:46; മർക്കൊ, 15:34). ➟യേശു യഥാർത്ഥത്തിൽ യഹോവയാണെങ്കിൽ, യേശുക്രിസ്തുവിനു് ഒരു ദൈവമുണ്ടാകുമോ❓ മൊത്തത്തിൽ നിങ്ങൾക്ക് എത്ര ദൈവമുണ്ട്❓ ➟ക്രിസ്തുവിനെപ്പോലും വിശ്വസിക്കാത്തവരാണ് ത്രിത്വവിശ്വാസികൾ.
ദൈവപുരുഷനായ മോശെയുടെ സാക്ഷ്യം:
𝟭. ❝ഞങ്ങളുടെ ദൈവമായ യഹോവയെപ്പോലെ ആരുമില്ല എന്നു നീ അറിയേണ്ടതിന്നു നിന്റെ വാക്കുപോലെ ആകട്ടെ.❞ (പുറ, 8:10)
𝟮.  ❝യഹോവേ, ദേവന്മാരിൽ നിനക്കു തുല്യൻ ആർ? വിശുദ്ധിയിൽ മഹിമയുള്ളവനേ, സ്തുതികളിൽ ഭയങ്കരനേ, അത്ഭുതങ്ങളെ പ്രവർത്തിക്കുന്നവനേ, നിനക്കു തുല്യൻ ആർ?❞ (പുറ, 15:11)
𝟯. ❝കർത്താവായ യഹോവേ, നിന്റെ മഹത്വവും നിന്റെ ഭുജവീര്യവും അടിയനെ കാണിച്ചുതുടങ്ങിയല്ലോ; നിന്റെ ക്രിയകൾപോലെയും നിന്റെ വീര്യപ്രവൃത്തികൾപോലെയും ചെയ്‍വാൻ കഴിയുന്ന ദൈവം സ്വർഗ്ഗത്തിലാകട്ടെ ഭൂമിയിലാകട്ടെ ആരുള്ളു?❞ (ആവ, 3:24)
𝟰. ❝യഹോവ തന്നേ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല എന്നു നീ അറിയേണ്ടതിന്നു തന്നേ.❞ (ആവ, 4:35)
𝟱. ❝ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.❞ (ആവ, 4:39)
𝟲. ❝യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ.❞ (ആവ, 6:4)
𝟳. ❝യെശൂരൂന്റെ ദൈവത്തെപ്പോലെ ഒരുത്തനുമില്ല; നിന്റെ സഹായത്തിന്നായി അവൻ  ആകാശത്തൂടെ തന്റെ മഹിമയിൽ മേഘാരൂഢനായി വരുന്നു.❞ (ആവ, 33:26).
➦ ദൈവമായ യഹോവയെപ്പോലെ ആരുമില്ല, യഹോവേ, ദേവന്മാരിൽ നിനക്കു തുല്യൻ ആരുമില്ല, സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല, യഹോവ ഏകനാണ്, യഹോവയായ ദൈവത്തെപ്പോലെ ഒരുത്തനുമില്ല എന്നൊക്കെയാണ് ദൈവവുമായി അഭിമുഖമായും സ്പഷ്ടമായും സംസാരിച്ച മോശെ പഠിപ്പിച്ചത്. ➟ത്രിത്വവിശ്വാസികൾ മോശെയെ പണി പഠിപ്പിക്കുകയാണോ❓
പഴയനിയമത്തിലെ മറ്റ് മശീഹമാരുടെയും ഭക്തന്മാരുടെയും സാക്ഷ്യം:
𝟭. ❝അതുകൊണ്ടു കർത്താവായ യഹോവേ, നീ വലിയവൻ ആകുന്നു; നിന്നെപ്പോലെ ഒരുത്തനുമില്ല; ഞങ്ങൾ സ്വന്തചെവികൊണ്ടു കേട്ടതൊക്കെയും ഓർത്താൽ നീ അല്ലാതെ ഒരു ദൈവവും ഇല്ല.❞ (2ശമൂ, 7:22)
𝟮. ❝യിസ്രായേലിന്റെ ദൈവമായ യഹോവേ, പൂർണ്ണഹൃദയത്തോടെ നിന്റെ മുമ്പാകെ നടക്കുന്ന നിന്റെ ദാസന്മാർക്കായി നിയമവും ദയയും പാലിക്കുന്ന നിന്നെപ്പോലെ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല.❞ (1രാജാ, 8:23)
𝟯. ❝യഹോവ തന്നെ ദൈവം; മറ്റൊരുത്തനുമില്ല എന്നു ഭൂമിയിലെ സകല ജാതികളും അറിയേണ്ടതിന്നു.❞ (1രാജാ, 8:59)
𝟰. ❝ഞങ്ങൾ സ്വന്തചെവികൊണ്ടു കേട്ടതൊക്കെയും ഓർത്താൽ യഹോവേ, നിന്നെപ്പോലെ ഒരുത്തനുമില്ല; നീ അല്ലാതെ ഒരു ദൈവവുമില്ല.❞ (1ദിന, 17:20)
𝟱. ❝യിസ്രായേലിന്റെ ദൈവമായ യഹോവേ, പൂർണ്ണഹൃദയത്തോടെ നിന്റെ മുമ്പാകെ നടക്കുന്ന നിന്റെ ദാസന്മാർക്കായി നിയമവും ദയയും പാലിക്കുന്നവനായ നിന്നെപ്പോലെ സ്വർഗ്ഗത്തിലും ഭൂമിയിലും ഒരു ദൈവവും ഇല്ല.❞ (2ദിന, 6:14)
𝟲. ❝യഹോവേ, നിനക്കു തുല്യൻ ആർ? എളിയവനെ തന്നിലും ബലമേറിയവന്റെ കയ്യിൽനിന്നും എളിയവനും ദരിദ്രനുമായവനെ കവർച്ചക്കാരന്റെ കയ്യിൽനിന്നും നീ രക്ഷിക്കുന്നു എന്നു എന്റെ അസ്ഥികൾ ഒക്കെയും പറയും.❞ (സങ്കീ, 35:10)
𝟳. ❝യഹോവേ, നിന്നോടു തുല്യനായവൻ ആരുമില്ല; നീ വലിയവനും നിന്റെ നാമം ബലത്തിൽ വലിയതും ആകുന്നു.❞ (യിരേ, 10:6)
➦ മേല്പറഞ്ഞ വാക്യങ്ങളിലെല്ലാം യഹോവ ഒരുത്തൻ മാത്രമാണെന്നാണ് പഴയനിയമഭക്തന്മാർ പറയുന്നത്. ➟ഇതുപോലെ അനേകം വാക്യങ്ങളുണ്ട്. ➟ഇനിയും യഹോവ ഒരുത്തൻ മാത്രമാണെന്ന് ഖണ്ഡിതമായി പറയുന്ന 𝟳 തെളിവുകൾ തരാം.
𝟭. യഹോവേ, നീ ഒരുത്തൻ മാത്രം (𝐚𝐥𝐨𝐧𝐞) ദൈവം ആകുന്നു (2രാജാ, 19:15),
𝟮. യഹോവേ, നീ ഒരുത്തൻ മാത്രം (𝐨𝐧𝐥𝐲) യഹോവയായ ദൈവം. (2രാജാ, 19:19),
𝟯. നീ, നീ മാത്രം (𝐚𝐥𝐨𝐧𝐞) യഹോവ ആകുന്നു. (നെഹെ, 9:6),
𝟰. ❝താൻ  മാത്രം (𝐨𝐧𝐥𝐲) അത്ഭുതങ്ങളെ ചെയ്യുന്നവനായി യിസ്രായേലിന്റെ ദൈവമായി യഹോവയായ ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.❞ (സങ്കീ, 72:18)
𝟱. യഹോവ എന്നു നാമമുള്ള നീ മാത്രം (𝐚𝐥𝐨𝐧𝐞) സർവ്വഭൂമിക്കും മീതെ അത്യുന്നതൻ. (സങ്കീ, 83:18),
𝟲. യഹോവേ, നീ ഒരുത്തൻ മാത്രം (𝐚𝐥𝐨𝐧𝐞) ദൈവമാകുന്നു. (യെശ, 37:16),
𝟳. ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം (𝐨𝐧𝐥𝐲) യഹോവ. (യെശ, 37:20), 
➦ മേല്പറഞ്ഞ ഏഴ് വാക്യങ്ങളിൽ യഹോവ ❛ഒരുത്തൻ മാത്രം❜ എന്ന് പറഞ്ഞിരിക്കുന്നത് ❛ഒന്നിനെ❜ (𝐎𝐧𝐞) കുറിക്കുന്ന ❛എഹാദ്❜ (𝐄𝐡𝐚𝐝) കൊണ്ടല്ല; ❛ഒരേയൊരു, മാത്രം❜ (𝐀𝐥𝐨𝐧𝐞, 𝐎𝐧𝐥𝐲) എന്നർത്ഥമുള്ള ❛ബാദ്❜ (𝐁𝐚𝐝) എന്ന പദം കൊണ്ടാണ്. ➟ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റിൽ തൽസ്ഥാനത്ത് ❛മോണോസ്❜ (𝐌𝐨𝐧𝐨𝐬) ആണ് കാണുന്നത്. ➟പഴയനിയമത്തിൽ ❛മാത്രം, ഒരേയൊരു❜ (𝐎𝐧𝐥𝐲, 𝐓𝐡𝐞 𝐨𝐧𝐥𝐲 𝐨𝐧𝐞) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ❛യാഹീദ്❜ (𝐘𝐚𝐡𝐢𝐝) എന്ന പദത്തിനു് തുല്യമായ ഗ്രീക്കുപദമാണ് മോണോസ്. ➟ആ പദംകൊണ്ട് ദൈവം ഒരുത്തൻ മാത്രമാണെന്നും, യഹോവ ഒരുത്തൻ മാത്രമാണെന്നും പഴയനിയമത്തിൽ 𝟮𝟯 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ➟ബൈബിളിനെക്കുറിച്ചും ബൈബിൾ വെളിപ്പെടുത്തുന്ന ദൈവത്തെക്കുറിച്ചും യാതൊരു ധാരണയും ഇല്ലാത്തവർക്ക് മാത്രമേ മൂന്ന് യഹോവയുണ്ടെന്നും ദൈവം ത്രിത്വമാണെന്നും പറയാൻ കഴിയുകയുള്ളൂ.
അപ്പൊസ്തലന്മാരുടെ സാക്ഷ്യം:
𝟭. ❝ഏക (𝐚𝐥𝐨𝐧𝐞) ജ്ഞാനിയായ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം എന്നെന്നേക്കും മഹത്വം ഉണ്ടാകുമാറാകട്ടെ. ആമേൻ.❞ (റോമ, 16:26
𝟮. ❝ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.❞ (1കൊരി, 8:5-6).
𝟯. ❝എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.❞ (എഫെ, 4:6).
𝟰. നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏക (𝐚𝐥𝐨𝐧𝐞) ദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ. (1തിമൊ, 1:17)
𝟱. ❝ധന്യനായ ഏക (𝐨𝐧𝐥𝐲) അധിപതിയും രാജാധിരാജാവും കർത്താധികർത്താവും❞ (1തിമൊ, 6:15)
𝟲. ❝താൻ മാത്രം (𝐚𝐥𝐨𝐧𝐞) അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ തക്കസമയത്തു ആ പ്രത്യക്ഷതവരുത്തും. അവന്നു ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേൻ.❞ (1തിമൊ, 6:16)
𝟳. ❝നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏക (𝐚𝐥𝐨𝐧𝐞) ദൈവത്തിന്നു തന്നേ, സർവ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ.❞ (യൂദാ 1:25)
➦ മേല്പറഞ്ഞതിൽ രണ്ട് വാക്യങ്ങളിൽ പിതാവാണ് ഏകദൈവം എന്നാണ് പൗലൊസ് പറയുന്നത്. ബാക്കിയുള്ള അഞ്ച് വാക്യങ്ങളിൽ ❛ദൈവം ഒരുത്തൻ മാത്രം❜ (𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝) ആണെന്നും ദൈവം മാത്രമാണ് മരണമില്ലാത്തവനെന്നും ❛മോണോസ്❜ (𝐌𝐨𝐧𝐨𝐬) കൊണ്ട് ഖണ്ഡിതമാണ് പറഞ്ഞിരിക്കുന്നത്. മൂന്ന് യഹോവയുണ്ടെങ്കിൽ, പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും ദൈവം ഒരുത്തൻ മാത്രമാണെന്നും അപ്പൊസ്തലന്മാർ പറയുമായിരുന്നോ❓ യേശുക്രിസ്തുവിൻ്റെ ദൈവത്തെക്കുറിച്ച് അപ്പൊസ്തലന്മാർ എട്ടുപ്രാവശ്യം പറഞ്ഞിട്ടുണ്ട്: (𝐑𝐨𝐦, 𝟏𝟓:𝟔; 𝟐𝐂𝐨𝐫, 𝟏:𝟑; 𝟐𝐂𝐨𝐫, 𝟏𝟏:𝟑𝟏; 𝐄𝐩𝐡, 𝟏:𝟑; 𝐄𝐩𝐡, 𝟏:𝟏𝟕; 𝐂𝐨𝐥, 𝟏:𝟑; 𝟏𝐏𝐞𝐭, 𝟏:𝟑; 𝐑𝐞𝐯, 𝟏:𝟔). യേശു യഥാർത്ഥത്തിൽ യഹോവയാണെങ്കിൽ, യഹോവയ്ക്ക് ഒരു ദൈവമുണ്ടാകുമോ❓ 

Leave a Reply

Your email address will not be published. Required fields are marked *