രാജാക്കന്മാർ (43)

രാജാക്കന്മാർ

പൗരാണികകാല പ്രാദേശിക നേതാക്കന്മാരെ കുറിക്കുവാൻ രാജാവ് എന്ന പദം പ്രയോഗിച്ചിരുന്നു. സൊദോം രാജാവ്, ഗൊമോരാ രാജാവ്, ആദ്മാ രാജാവ്, സെബോയീം രാജാവ്, ബേലാ രാജാവ് (ഉല്പ, 14:2) എന്നീ പ്രയോഗങ്ങൾ ശ്രദ്ധിക്കുക. ചുരുങ്ങിയ അകലത്തിനുള്ളിൽ സ്ഥിതിചെയ്തിരുന്ന പട്ടണങ്ങളാണിവ. ഒരേകാധിപത്യ ഭരണത്തിന്റെ പ്രവണത വളർന്നു വരുന്നതു നാം ദർശിക്കുന്നു. ഒരു പ്രത്യേക സ്ഥലത്തു ആളുകൾ ഒരു സ്ഥിരസ്ഥമൂഹമായി മാറിയപ്പോൾ അതൊരു രാജകീയ അധീശത്വത്തിൻ കീഴിൽ ആയിരുന്നു. കനാൻ എന്ന ചെറിയ രാജ്യത്തിൽപ്പോലും യോശുവ മുപ്പത്തൊന്നു രാജാക്കന്മാരെ തോല്പിച്ചതായി കാണുന്നു. (യോശു, 12:9-24). അദോനീബേസെക് 70 രാജാക്കന്മാരെ കീഴടക്കിയിരുന്നു. (ന്യായാ, 1:7). യിസ്രായേൽ ദൈവാധിപത്യത്തിൻ കീഴിൽ ആയിരുന്നു. ന്യായാധിപന്മാർ അവരെ രക്ഷിക്കുകയും അവർക്കു ന്യായപാലനം ചെയ്യുകയും ചെയ്തു. ന്യായാധിപന്മാരുടെ കീഴിൽ നിന്നു യിസ്രായേൽ രാജഭരണത്തിലേക്കു കടന്നു. രാജഭരണത്തിനു വേണ്ടി യിസ്രായേൽ ആഗ്രഹിച്ച തിന്റെ പ്രഥമകാരണം അമ്മോന്യരാജാവായ നാഹാശ് യാബേശ്-ഗിലെയാദ് നിരോധിച്ചതായിരിക്കണം. (1ശമൂ, 11). യിസ്രായേലിനോടു ഉടമ്പടി ചെയ്യുവാൻ അവരുടെ വലങ്കണ്ണു ചൂഴ്ന്നെടുക്കണമെന്നു ആവശ്യപ്പെട്ടു. ഈ ക്രൂരത അവർക്കസഹ്യമായിരുന്നു. (1ശമൂ, 11:2, 4-6). ഒരു രാജാവിന്റെ കീഴിൽ ആയില്ലെങ്കിൽ പ്രബലരായ ശത്രുക്കളെ എതിർത്തു നിൽക്കുവാൻ തങ്ങൾക്കു കഴിയുകയില്ലെന്നു യിസ്രായേല്യർക്കു ബോദ്ധ്യമായി. കൂടാതെ ശമൂവേൽ പ്രവാചകന്റെ പുത്രന്മാരുടെ ദുഷിച്ച ഭരണവും, ന്യായാധിപഭരണത്തോടു ജനങ്ങൾക്കു് വെറുപ്പുളവാക്കി. ഒരു സമൂലപരിവർത്തനം അവർ ആഗ്രഹിച്ചു. (1ശമൂ, 8:3-5). യുദ്ധകാലത്തു സൈന്യത്തെ യുദ്ധത്തിനു നയിക്കുക, സമാധാനകാലത്തും യുദ്ധകാലത്തും നീതിയും ന്യായവും നിർവ്വഹിക്കുക (1ശമൂ, 8:20) എന്നിവയാണ് രാജാവിൽ നിന്ന് ജനങ്ങൾ പ്രതീക്ഷിച്ച രണ്ടു കാര്യങ്ങൾ.

അവിഭക്തരാജ്യം

ശൗൽ

ദാവീദ്

ശലോമോൻ

യിസ്രായേൽ രാജ്യവിഭജനം

രാജ്യവിഭജനം

വിഭക്തരാജ്യം: യെഹൂദാ രാജാക്കന്മാർ

 രെഹബെയാം 

അബീയാവ്

ആസാ

യെഹോശാഫാത്ത്

യെഹോരാം

അഹസ്യാവ്

അഥല്യാ

യോവാശ്

അമസ്യാവ്

ഉസ്സീയാവ്

യോഥാം

ആഹാസ്

ഹിസ്ക്കീയാവ്

മനശ്ശെ

ആമോൻ

യോശീയാവ്

യെഹോവാഹാസ്

യെഹോയാക്കീം

യെഹോയാഖീൻ

സിദെക്കീയാവ്

യിസ്രായേൽ രാജാക്കന്മാർ

യൊരോബെയാം

നാദാബ്

ബയെശ

ഏലാ

സിമ്രി

ഒമ്രി

ആഹാബ്

അഹസ്യാവ്

യെഹോരാം, യോരാം

യേഹൂ

യെഹോവാഹാസ് 

യോവാശ്, യെഹോവാശ്

യൊരോബെയാം

സെഖര്യാവ്

ശല്ലൂം

മെനഹേം

പെക്കഹ്യാവ്

പേക്കഹ്

ഹോശേയ