ഏലാ

ഏലാ (Eala)

പേരിനർത്ഥം — കരുവേലകം

യിസ്രായേൽ രാജാവായ ബയെശയുടെ പുത്രൻ. (1രാജാ, 16:8-10). ഏകദേശം രണ്ടു വർഷം യിസ്രായേലിലെ രാജാവായിരുന്നു. തിർസ്സയിലെ രാജധാനി വിചാരകനായ അർസ്സയുടെ വീട്ടിൽ മദ്യപിച്ചു കൊണ്ടിരുന്നപ്പോൾ സിമ്രി അവനെ വധിച്ചു; അവനു പകരം രാജാവായി. ഈ ഗൂഢാലോചനയിൽ അർസ്സയ്ക്കും പങ്കുണ്ടായിരുന്നിരിക്കണം. ബയെശയുടെ രാജവംശത്തിൽ ഒടുവിലത്തെ രാജാവാണ് ഏലാ, ഈ ദുരന്തം യേഹുവിന്റെ പ്രവചന നിറവേറലായിരുന്നു; “യഹോവ യേഹൂപ്രവാചകൻ മുഖാന്തരം ബയെശകൂ വിരോധമായി അരുളിച്ചെയ്ത വചനപ്രകാരം സിമ്രി ബയെശയുടെ ഭവനത്തെ മുഴുവനും നിഗ്രഹിച്ചുകളഞ്ഞു.” (1രാജാ, 16:13).

Leave a Reply

Your email address will not be published. Required fields are marked *