☛ “നാം ഭാഗ്യകരമായ പ്രത്യാശെക്കായിട്ടും മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ തേജസ്സിന്റെ പ്രത്യക്ഷതെക്കായിട്ടും കാത്തുകൊണ്ടു.” (തീത്തൊ, 2:13). സത്യവേദപുസ്തകത്തിൽ, യേശുക്രിസ്തു “മഹാദൈവം” (The great God) എന്ന നിലയിൽ തെറ്റായാണ് പരിഭാഷ ചെയ്തിരിക്കുന്നത്. എന്നാൽ യേശുക്രിസ്തുവല്ല; പിതാവാണ് പ്രസ്തുത വാക്യത്തിലെ മഹാദൈവം. അതിൻ്റെ ഭാഷാപരമായും വചനപരവുമായുള്ള തെളിവുകളാണ് നാം പരിശോധിക്കുന്നത്:
☛ Koine Greek:
➦ മൂലഭാഷയായ കൊയ്നേ ഗ്രീക്കിൽ വാക്യം ഇപ്രകാരമാണ്: “προσδεχόμενοι τὴν μακαρίαν ἐλπίδα καὶ ἐπιφάνειαν τῆς δόξης τοῦ μεγάλου θεοῦ καὶ σωτῆρος ἡμῶν Ἰησοῦ Χριστοῦ.” [കാണുക: SBLGNT]
☛ ഇതിൻ്റെ ഇംഗ്ലീഷ് ലിപ്യന്തരണം (Transliteration): “prosdechomenoi tēn makarian elpida kai epiphaneian tēs doxēs tou megalou Theou kai Sōtēros hēmōn Iēsou Christou.” [കാണുക:BibleHub].
☛ ഇംഗ്ലീഷ് പരിഭാഷ: “looking for that blessed hope and glorious appearing of the mighty God, and of our Saviour Jesus Christ,” (NMB).
☛ മലയാളം പരിഭാഷ: “അതേസമയം, നമ്മുടെ മഹോന്നതനായ ദൈവത്തിന്റെയും രക്ഷകനായ യേശുക്രിസ്തുവിന്റെയും മഹത്വം പ്രത്യക്ഷമാകുമ്പോള്‍ കൈവരാന്‍പോകുന്ന അനുഗ്രഹപൂര്‍ണമായ പ്രത്യാശയെ നാം കാത്തിരിക്കുകയും ചെയ്യുന്നു.” [കാണുക:POC].
☛ പദാനുപദ വിവർത്തനം കാണുക: “προσδεχόμενοι (awaiting) τὴν (the) μακαρίαν (blessed) ἐλπίδα (hope) καὶ (and) ἐπιφάνειαν (the appearing) τῆς (of the) δόξης (glory) τοῦ (of the) μεγάλου (great) Θεοῦ (God) καὶ (and) Σωτῆρος (Savior) ἡμῶν (of us), Χριστοῦ (Christ) Ἰησοῦ (Jesus)“ [കാണുക:BLB]. നമുക്ക് വിശദമായി നോക്കാം:
☛ Genitive Case:
➦ “തൂ മെഗാലു തെയൂ കൈ സോതീറോസ് ഹേമോൻ ക്രിസ്തൂ യേസൂ” (tou megalou Theou kai Sōtēros hēmōn Christou Iēsou) എന്നത് സംബന്ധിക വിഭക്തിയിലുള്ള (Genitive Case) പ്രയോഗമാണ്. [കാണുക:BibleHub]. എബ്രായ, ഗ്രീക്ക്, അരാമ്യ, ലാറ്റിൻ, സംസ്കൃതം, മലയാളം മുതലായ ഭാഷകളിൽ നാമങ്ങൾക്കും (Nouns) സർവ്വനാമങ്ങൾക്കും (Pronouns) വാക്യത്തിലെ ധർമ്മത്തിനനുസരിച്ച് രൂപമാറ്റം സംഭവിക്കുന്ന വിഭക്തി സംവിധാനമുണ്ട് (Case system). എന്നാൽ ഇംഗ്ലീഷിന് വിഭക്തി അന്യമാണ്. ഗ്രീക്കിലെ വിഭക്തികൾ പഠിച്ചാൽ, പ്രയോഗങ്ങളുടെ അർത്ഥം വേഗത്തിൽ മനസ്സിലാകും.
☛ English:
➦ “tou megalou Theou” (τοῦ μεγάλου θεοῦ) എന്ന ആദ്യഭാഗത്തിലെ ‘tou’ എന്ന പദം Genitive article ആണ്. ഇംഗ്ലീഷിൽ വിഭക്തിക്ക് പകരം ‘Preposition’ (ഗതി. മുൻപദം, വിഭക്ത്യുപസർഗ്ഗം) ആണുള്ളത്. അതിനാൽ ‘tou’ എന്ന ഗ്രീക്കിലെ Genitive Case-ലുള്ള definite article-ന്, ‘of’ എന്ന മുൻപദവും ചേർന്ന് ‘of the’ എന്നാകും. അതായത്, ഗ്രീക്കിലെ ആദ്യഭാഗത്തിന് ഇംഗ്ലീഷിൽ “of the great God” എന്നാണർത്ഥം. ‘and’ എന്നർത്ഥമുള്ള ‘kai’ (καὶ) എന്ന Conjunction കൂടി ചേർന്നാൽ, “and of the great God” എന്നർത്ഥം വരും. [കാണുക: KJV1611]. ആദ്യഭാഗത്തിനുതന്നെ “and of the great God” (മഹാദൈവത്തിൻ്റെയും) എന്നാണ് അർത്ഥമെങ്കിൽ, അടുത്തഭാഗത്ത് പറയുന്ന ‘Saviour’ മഹാദൈവമല്ലെന്ന് ഭാഷ അറിയാവുന്ന ആർക്കും മനസ്സിലാകും.
☛ Next Part:
➦ “Sōtēros hēmōn Iēsou Christou” എന്ന രണ്ടാം ഭാഗത്ത് പറയുന്ന ‘hemon’ എന്ന പദം “1st Person Genitive Plural Pronoun” ആണ്. ഇതിൻ്റെ അർത്ഥം: “of our” എന്നാണ്. അതിനാൽ രണ്ടാം ഭാഗം, “of our Saviour Jesus Christ” എന്നാണ്. ‘and’ എന്നർത്ഥമുള്ള ‘kai’ (καὶ) എന്ന Conjunction രണ്ടുഭാഗത്തിനും ഒരുപോലെ ചേരുന്നതുകൊണ്ട്, “and of our Saviour Jesus Christ” എന്നാകും.
☛ Of the great God and of our Jesus Christ:
➦ “tou megalou Theou kai Sōtēros hēmōn Iēsou Christou” എന്ന രണ്ട് ഭാഗങ്ങളും ചേരുമ്പോൾ, “of the great God and of our Saviour Jesus Christ” എന്ന അർത്ഥമാകും. അതിനാൽ, പ്രസ്തുതഭാഗത്തെ മഹാദൈവവും യേശുക്രിസ്തുവും വ്യത്യസ്തരാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം.
☛ മലയാളം:
➦ മലയാള വ്യാകരണം ഇംഗ്ലീഷിൽനിന്ന് കുറച്ച് വ്യത്യസ്തമാണ്. തന്നെയുമല്ല, നിശ്ചയോപപദം (definite article) ഉപയോഗിക്കാറുമില്ല. അതായത്, ഗ്രീക്കിലെ ‘തൂ’ (τοῦ) എന്ന സംബന്ധിക വിഭക്തിയിലുള്ള നിശ്ചയോപപദം മലയാളത്തിൽ ഉപയോഗിക്കില്ല. എന്നാൽ ആദ്യഭാഗത്തെ “മെഗാലു തെയൂ” (μεγάλου θεοῦ) എന്ന രണ്ടുപദവും സംബന്ധിക വിഭക്തിയിൽ ഉള്ളതാണ്. അതിനാൽ ആർട്ടിക്കിൾ കൂടാതെതന്നെ, “മഹാദൈവത്തിൻ്റെ” എന്നാണർത്ഥം. ‘ഉം’ എന്നർത്ഥമുള്ള ‘കൈ’ (καὶ) എന്ന സംയോജനപദവും ചേരുമ്പോൾ, “മഹാദൈവത്തിൻ്റെയും” എന്നർത്ഥമാകും. ആദ്യഭാഗത്തിനുതന്നെ “മഹാദൈവത്തിൻ്റെയും” എന്നാണ് അർത്ഥമെങ്കിൽ, അടുത്തഭാഗത്ത് പറയുന്ന രക്ഷിതാവായ യേശുക്രിസ്തു മഹാദൈവല്ലെന്ന് മലയാളം അറിയാവുന്ന ആർക്കും മനസ്സിലാകും.
☛ അടുത്തഭാഗം:
➦ അടുത്തഭാഗത്ത് പറയുന്ന ‘ഹേമോൻ’ (ἡμῶν) എന്ന പദവും സംബന്ധിക വിഭക്തിയിലുള്ളതാണ്. അർത്ഥം: ‘നമ്മുടെ’ എന്നാണ്. “സോതീറോസ് യേസൂ ക്രിസ്തൂ” (σωτῆρος Ἰησοῦ Χριστοῦ) എന്നതും സംബന്ധിക വിഭക്തിയാണ്. ‘ഉം’ (καὶ) എന്ന സംയോജനപദം രണ്ടുഭാഗത്തിനും ഒരുപോലെ ചേരുന്നതുകൊണ്ട്, “നമ്മുടെ രക്ഷിതാവായ ക്രിസ്തുയേശുവിൻ്റെയും” (καὶ σωτῆρος ἡμῶν Ἰησοῦ Χριστοῦ) എന്നാണർത്ഥം.
☛ മഹാദൈവത്തിൻ്റെയും യേശുക്രിസ്തുവിൻ്റെയും:
➦ “തൂ മെഗാലു തെയൂ കൈ സോതീറോസ് ഹേമോൻ ക്രിസ്തൂ യേസൂ” എന്ന രണ്ട് ഭാഗങ്ങളും ചേരുമ്പോൾ, “മഹാദൈവത്തിൻ്റെയും നമ്മുടെ രക്ഷിതാവായ യേശുക്രിസ്തുവിൻ്റെയും” എന്നാണ് പ്രയോഗത്തിൻ്റെ ശരിയായ അർത്ഥം. അതിനാൽ, തീത്തൊസ് പറയുന്ന മഹാദൈവം യേശുക്രിസ്തു അല്ല; യേശുക്രിസ്തുവിൻ്റെ പിതാവും ദൈവവുമായ യഹോവയാണെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം: (യോഹ, 20:17).
☛ ദൈവത്തിൻ്റെയും യേശുവിൻ്റെയും പ്രത്യക്ഷത:
➦ ദൈവത്തിൻ്റെയും യേശുക്രിസ്തുവിൻ്റെയും തേജസ്സിൻ്റെ പ്രത്യക്ഷതയാണ് പ്രസ്തുത വാക്യത്തിൻ്റെ വിഷയം: Literal Translations പരിശോധിച്ചാൽ അക്കാര്യം വ്യക്തമാകും: “prosdechomenoi tēn makarian elpida kai epiphaneian tēs doxēs tou megalou theou kai sōtēros hēmōn yēsou christou” [കാണുക: YLT). ഇതിൻ്റെ അർത്ഥം: Looking for the blessed hope and appearance of the glory of the great God and of us saviour, Jesus Christ ⁃ ഭാഗ്യകരമായ പ്രത്യാശെക്കായിട്ടും മഹാദൈവത്തിൻ്റെയും നമ്മുടെ രക്ഷിതാവായ യേശുക്രിസ്തുവിന്റെയും തേജസ്സിന്റെ പ്രത്യക്ഷതെക്കായിട്ടും കാത്തുകൊണ്ടു” എന്നാണ്. Berean Interlinear Bible നോക്കുക: “προσδεχόμενοι (awaiting) τὴν (the) μακαρίαν (blessed) ἐλπίδα (hope) καὶ (and) ἐπιφάνειαν (appearing) τῆς (of the) δόξης (glory) τοῦ (of the) μεγάλου (great) Θεοῦ (God) καὶ (and) Σωτῆρος (Savior) ἡμῶν (of us) Ἰησοῦ (Jesus) Χριστοῦ (Christ),” [കാണുക: BLB]
☛ Nominative Case:
➦ സത്യവേദപുസ്തകം പരിഭാഷ കൃത്യമാകണമെങ്കിൽ, മൂലഭാഷയിലെ പ്രയോഗം നിർദ്ദേശിക വിഭക്തിയിൽ ആയിരിക്കണം. തന്നെയുമല്ല, ‘ഹേമോൻ’ (hēmōn) എന്ന ഉത്തമപുരുഷ ബഹുവചന സർവ്വനാമം (1st Person Plural Pronoun) പ്രയോഗത്തിൻ്റെ തുടക്കത്തിൽ വരികയും വേണം. അതിപ്രകാരമാണ്:
➟ ἡμῶν ὁ μέγας θεὸς καὶ σωτὴρ Ἰησοῦς Χριστός,
➟ hēmōn ho megas Theos kai sōtēr Iēsous Christos,
➟ ഹേമോൻ ഹോ മെഗാസ് തെയോസ് കൈ സോതീർ യേസൂസ് ക്രിസ്തോസ്,
➟ Our great God and Savior Jesus Christ,
➟ നമ്മുടെ മഹാദൈവവും രക്ഷിതാവുമായ യേശുക്രിസ്തു.
☛ തന്മൂലം, സത്യവേദപുസ്തകത്തിലെ “മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തു” എന്ന പരിഭാഷ മൂലഭാഷയോട് തെല്ലും നീതി പുലർത്താത്ത തെറ്റായ പരിഭാഷയാണെന്ന് മനസ്സിലാക്കാം.
☛ വചനത്തെളിവുകൾ:
➦ തീത്തൊസിലെ അതേ പ്രയോഗം, ദൈവവും യേശുക്രിസ്തുവും എന്ന വിഭിന്നരായ രണ്ടുപേരെ സൂചിപ്പിക്കുന്നതാണ് എന്നതിൻ്റെ വ്യക്തമായ തെളിവുകൾ ബൈബിളിൽത്തന്നെ ഉണ്ട്. തീത്തൊസ് ഉൾപ്പെടെ പിതാവിനെയും പുത്രനെയും വേർതിരിച്ച് പറയുന്ന സംബന്ധിക വിഭക്തിയിലുള്ള നാല് വാക്യങ്ങൾ വചനത്തിൽ കാണാം:
❶ 𝟮𝗧𝗵𝗲𝘀𝘀𝗮𝗹𝗼𝗻𝗶𝗮𝗻𝘀 𝟭:𝟭𝟮
➟ tou Theou hēmōn kai Kyriou Iēsou Christou (BibleHub –SIB)
➟ of our God and of the Lord Jesus Christ (NMB)
➟ നമ്മുടെ ദൈവത്തിന്റെയും കർത്താവായ യേശുക്രിസ്തുവിന്റെയും: (സ.വേ.പു.)✔️
❷ 𝟭𝗧𝗶𝗺𝗼𝘁𝗵𝘆 𝟭:𝟭
➟ Theou Sōtēros hēmōn kai Christou Iēsou tēs elpidos hēmōn (BibleHub –SIB)
➟ of God our Saviour, and the Lord Jesus Christ, who is our hope (NMB)
➟ നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെയും നമ്മുടെ പ്രത്യാശയായ ക്രിസ്തുയേശുവിന്റെയും: (സ.വേ.പു)✔️
❸ 𝗧𝗶𝘁𝘂𝘀 𝟮:𝟭𝟯
➟ tou megalou Theou kai Sōtēros hēmōn Christou Iēsou (BibleHub –SIB)
➟ of the mighty God and of our Saviour Christ Jesus (NMB)
➟ മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ: (സ.വേ.പു)❌
❹ 𝟮𝗣𝗲𝘁𝗲𝗿 𝟭:𝟭
➟ tou Theou hēmōn kai Sōtēros Iēsou Christou: (BibleHub –SIB)
➟ of our God and Saviour Jesus Christ: (NMB)
➟ നമ്മുടെ ദൈവത്തിന്റെയും രക്ഷിതാവായ യേശുക്രിസ്തുവിന്റെയും: (സ.വേ.പു)✔️
☛ മേല്പറഞ്ഞ വാക്യഖണ്ഡങ്ങളെല്ലാം സംബന്ധിക വിഭക്തിയിൽ (Genitive Case) ഉള്ളവയാണ്. നാലു വാക്യങ്ങളും ഗ്രീക്കിൽ ഒരേ ആശയത്തിൽ എഴുതിയിരിക്കുന്നതാണ്. പിന്നെങ്ങനെയാണ് തീത്തൊസിലെ ‘ദൈവം’ മാത്രം യേശുക്രിസ്തു ആകുന്നത്? ➟തന്മൂലം, സത്യവേദപുസ്തകത്തിൽ പരിഭാഷ പ്രശ്നമാണെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം.
❶ പൗലൊസിൻ്റെ ദൈവം:
➦ പൗലൊസ് പറയുന്ന മഹാദൈവം ആരാണെന്ന് പൗലൊസിൽ നിന്നുതന്നെ അറിയാം. എട്ടാം നാളിൽ പരിച്ഛേദന ഏറ്റവനും യിസ്രായേൽജാതിക്കാരനും ബെന്യമീൻ ഗോത്രക്കാരനും എബ്രായരിൽനിന്നു ജനിച്ച എബ്രായനും ന്യായപ്രമാണം സംബന്ധിച്ചു പരീശനും ശുഷ്കാന്തി സംബന്ധിച്ചു സഭയെ ഉപദ്രവിച്ചവനും ന്യായപ്രമാണത്തിലെ നീതിസംബന്ധിച്ചു അനിന്ദ്യനുമായ പൗലൊസിന് എന്തായാലും രണ്ട് ദൈവം ഉണ്ടാകില്ലല്ലോ?
☛ പൗലൊസിൻ്റെ ദൈവം യേശുക്രിസ്തുവല്ല; യേശുക്രിസ്തുവിൻ്റെ ദൈവമാണ്. അവൻ വാഴ്ത്തുന്നതും സ്തിതിക്കുന്നതും സ്തോത്രം ചെയ്യുന്നതും യേശുക്രിസ്തുവിനെയല്ല; യേശുക്രിസ്തുവിൻ്റെ ദൈവത്തെയാണ്.
𝟭. Glorify the God and Father of our Lord Jesus Christ.
(Romans 15:6)
𝟮. Blessed be the God and Father of our Lord Jesus Christ.
(2Corinthians 1:3)
𝟯. The God and Father of our Lord Jesus Christ, who is blessed forever.
(2Corinthians 11:31)
𝟰. Blessed be the God and Father of our Lord Jesus Christ.
(Ephesians 1:3)
𝟱. The God of our Lord Jesus Christ, the Father of glory.
(Ephesians 1:17)
𝟲. We give thanks to the God and Father of our Lord Jesus Christ.
(Colossians 1:3). യേശുക്രിസ്തുവിൻ്റെ ദൈവത്തെക്കുറിച്ച് ആവർത്തിച്ച് പഠിപ്പിച്ചവൻ, യേശുക്രിസ്തുവും ദൈവമാണെന്ന് പഠിപ്പിക്കുമോ?
❷ പൗലൊസ് യേശുക്രിസ്തു മുഖാന്തരം ദൈവത്തിന് സ്തോത്രം ചെയ്യുകയും (റോമർ 1:8; റോമർ 7:25; 1കൊരിന്ത്യർ 15:7), ദൈവത്തിൽ പ്രശംസിക്കുകയും (റോമർ 5:12), ദൈവത്തിന് മഹത്വം കരേറ്റുകയും (റോമർ 16:26) ചെയ്തവനും, ദൈവം യേശുക്രിസ്തു മുഖാന്തരം മനുഷ്യരുടെ രഹസ്യങ്ങളെ ന്യായംവിധിക്കും (റോമർ 2:16) എന്ന് പറഞ്ഞവനുമാണ്. ഇവിടെയൊക്കെ ദൈവത്തിൽനിന്ന് യേശുക്രിസ്തുവിനെ വ്യക്തമായി വേർതിരിച്ചാണ് പൗലൗസ് പഠിപ്പിക്കുന്നത്.
☛ യേശു മനുഷ്യനാണെന്നും പൗലൊസ് ആർത്തിച്ചു പഠിപ്പിച്ചു: ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15), മനുഷ്യൻ (1കൊരി, 15:21), രണ്ടാം മനുഷ്യൻ (1കൊരി, 15:47), ഏകപുരുഷൻ [one Man] (2കൊരി, 11:2), മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6) മുതലായവ.
☛ “ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:5-6). യേശുക്രിസ്തുവിനെ ദൈവത്തിൽനിന്ന് വേർതിരിച്ച് പഠിപ്പിക്കുകയും, അവൻ മനുഷ്യനാണെന്ന് അസന്ദിഗ്ദ്ധമായി വെളിപ്പെടുത്തുകയും, ദൈവം ഒരുവനാണെന്നും ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായി നിന്നുകൊണ്ട്, മറുവിലയായി തന്നെത്താൻ അർപ്പിച്ചത് മനുഷ്യനായ ക്രിസ്തുയേശു ആണെന്ന് സംശയലേശമെന്യേ പഠിപ്പിച്ചവൻ, അവൻ മഹാദൈവമാണെന്ന് പറയുമോ?
☛ ദൈവം അമർത്യനാണെന്നും (1തിമൊ, 6:16), ക്രിസ്തു മരിക്കുകയും പിതാവായ ദൈവത്താൽ മരണത്തിൽനിന്ന് ഉയിർപ്പിക്കപ്പെട്ടവനാണെന്നും (ഗലാ, 1:1), “ക്രിസ്തുയേശുവിനെ മരണത്തിൽനിന്നു ഉയിർപ്പിച്ചവൻ നിങ്ങളിൽ വസിക്കുന്ന തന്റെ ആത്മാവിനെക്കൊണ്ടു നിങ്ങളുടെ മർത്യശരീരങ്ങളെയും ജീവിപ്പിക്കും” എന്ന് പഠിപ്പിച്ചവൻ (റോമ, 8:11), മരിച്ച് ദൈവത്താൽ ഉയിർപ്പിക്കപ്പെട്ട ക്രിസ്തു മരണമില്ലാത്ത ദൈവമാണെന്ന് പറയുമോ?
❸ “ഏകജ്ഞാനിയായ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം എന്നെന്നേക്കും മഹത്വം ഉണ്ടാകുമാറാകട്ടെ. ആമേൻ.” (റോമ, 16:26). ഈ വാക്യത്തിൽ, “ഏകജ്ഞാനിയായ ദൈവം” എന്ന് പറയാൻ ഗ്രീക്കിൽ, “monō sophō Theō” എന്നാണ്. അതിൻ്റെ അർത്ഥം: ” ഒരേയൊരു ജ്ഞാനിയായ ദൈവത്തിന്” (To the only wise God) എന്നാണ്. അതായത്, ഒരേയൊരു ദൈവത്തിന് (Monos Theos – The only God) യേശുക്രിസ്തു മുഖാന്തരമാണ് പൗലൊസ് സ്തോത്രം കരേറ്റുന്നത്. ഒരേയൊരു ദൈവത്തിൽനിന്ന് അല്ലെങ്കിൽ, മോണോസ് തെയൊസിൽനിന്ന് യേശുക്രിസ്തുവിനെ വേർതിരച്ച് പഠിപ്പിച്ച പൗലൊസ്, യേശുക്രിസ്തു മഹാദൈവമാണെന്ന് പഠിപ്പിക്കുമോ?
☛ ദൈവം “Monos Theos – The only God” ആണെന്ന് പൗലൊസ് പറയുന്ന വേറെയും വാക്യമുണ്ട്: “നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ.” (1തിമൊ, 1:17 – 1തിമൊ, 6:15; 6:16).
☛ Father, the only true God:
➦ പിതാവാണ്, “ഏകദൈവം” (Monos Theos ⁃ The only God), പിതാവാണ്, “ഏകസത്യദൈവം” (Ho monos alethinos Theos – The only true God), ➟“ദൈവമായ കർത്താവിനെ (യഹോവ) മാത്രം (Monos – Only) ആരാധിക്കണം”, “എൻ്റെ പിതാവ് മാത്രമാണ് (Monos – Only) സകലവും അറിയുന്നതു” എന്നൊക്കെയാണ് ക്രിസ്തു പഠിപ്പിച്ചത്: (യോഹ, 5:44; യോഹ, 17:3; മത്താ, 4:10; ലൂക്കൊ, 4:8; മത്താ, 24:36). മേല്പറഞ്ഞ അഞ്ച് വാക്യങ്ങളും ക്രിസ്തു പഠിപ്പിച്ചിരിക്കുന്നത് ഗ്രീക്കിലെ 𝗠𝗼𝗻𝗼𝘀 കൊണ്ടാണ്. 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 എന്ന് പറഞ്ഞാൽ: ഒരു ദൈവം എന്നല്ല; “ഒരേയൊരു ദൈവം” (The only God) അഥവാ, “പിതാവ് മാത്രം ദൈവം” എന്നാണർത്ഥം. 𝗣𝗮𝘁𝗲𝗿 𝗵𝗼 𝗺𝗼𝗻𝗼𝘀 𝗮𝗹𝗲𝘁𝗵𝗶𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 എന്നാൽ: പിതാവ് സത്യദൈവം എന്നല്ല; “പിതാവ് മാത്രം സത്യദൈവം” (Father, the only true God) എന്നാണ്. പിതാവ് മാത്രമാണ് ദൈവമെന്നും, പിതാവ് മാത്രമാണ് സത്യദൈവമെന്നും ക്രിസ്തു പഠിപ്പിച്ചാൽ, താനും സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള മറ്റാരും സത്യദൈവം അല്ലെന്നാണർത്ഥം. “ദൈവമായ യഹോവയെ മാത്രം ആരാധിക്കണം” എന്ന് 𝗠𝗼𝗻𝗼𝘀 കൊണ്ട് പഠിപ്പിച്ചിരിക്കയാൽ, താനും മറ്റൊരുത്തനും ആരാധനയ്ക്ക് യോഗ്യൻ അല്ലെന്നാണർത്ഥം. ➟“എൻ്റെ പിതാവ് മാത്രമാണ് സകലവും അറിയുന്നതു” എന്ന് 𝗠𝗼𝗻𝗼𝘀 കൊണ്ട് പഠിപ്പിച്ചിരിക്കയാൽ, താനും മറ്റാരും സർവ്വജ്ഞാനി അല്ലെന്നാണർത്ഥം. ഗ്രീക്കിലെ 𝗠𝗼𝗻𝗼𝘀, ഇംഗ്ലീഷിലെ 𝗢𝗻𝗹𝘆, മലയാളത്തിലെ ‘മാത്രം’ എന്നിവ മാറ്റാരെയും ഉൾപ്പെടുത്താത്ത (Exclusive) പദങ്ങളാണ്. അതായത്, യേശുക്രിസ്തു മുഖ്യകല്പനയായി പഠിപ്പിച്ച പിതാവായ യഹോവ മാത്രമാണ് ദൈവമെന്നും താൻ ദൈവമോ, ആരാധനയ്ക്ക് യോഗ്യനോ, സർവ്വജ്ഞാനിയോ അല്ലെന്ന് അവൻ്റെ വാക്കിനാൽത്തന്നെ അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. [കാണുക: ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?]
☛ യേശു എന്ന് പേരുള്ള മനുഷ്യൻ:
➦ യേശു എന്ന് പേള്ളവൻ മനുഷ്യനാണെന്ന് തിരുവെഴുത്തിൽ സത്യംചെയ്ത് പറഞ്ഞിട്ടുണ്ട്: (യോഹ, 9:11 – മർക്കൊ, 15:39). താൻ മനുഷ്യനാണെന്ന് യേശുക്രിസ്തുവും സംശയലേശമെന്യ പഠിപ്പിച്ചിട്ടുണ്ട്: “ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു” എന്നാണ് യേശു പഠിപ്പിച്ചത്: (യോഹ, 8:40). ഈ വാക്യം ശ്രദ്ധിച്ചാൽ: ദൈവത്തിൽനിന്ന് മനുഷ്യനായ തന്നെ വ്യക്തമായി വേർതിരിച്ചാണ് യേശു പഠിപ്പിച്ചതെന്ന് കാണാൻ കഴിയും. “തിന്നിയും കുടിയനുമായ മനുഷ്യൻ” എന്നും തന്നെത്തന്നെ വിശേഷിപ്പിച്ചു: (മത്താ, 11:19; ലൂക്കൊ, 7:34). “ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ” എന്നൊക്കെയാണ് യേശുവിൻ്റെ പഠിപ്പിക്കൽ: (യോഹ, 14:9). ദൈവത്തിൽ വിശ്വസിപ്പിൻ; എന്നിലും വിശ്വസിപ്പിൽ എന്ന് പറഞ്ഞാൽ, താനുംദൈവമാണെന്നോണോ മനസ്സിലാക്കേണ്ടത്? താനും ദൈവമായിരുന്നെങ്കിൽ, ഞങ്ങളെ വിശ്വസിപ്പിൻ എന്നല്ലാതെ, ദൈവത്തിൽനിന്ന് തന്നെ വേർതിരിച്ച് പറയുമായിരുന്നോ?
☛ 𝗔𝗸, 𝗥𝗮𝗾, 𝗕𝗮𝗱, 𝗕𝗮𝗱𝗮𝗱, 𝗠𝗼𝗻𝗼𝘀:
➦ മുഖ്യകല്പന അഥവാ, ഒന്നാം കല്പന അല്പസ്വല്പം വ്യത്യാസങ്ങളോടെ പഴയനിയമത്തിൽ 𝟭𝟬𝟬 വാക്യങ്ങളിലാണ് പറഞ്ഞിരിക്കുന്നത്. അതിൽ “ഒരേയൊരു, മാത്രം, ഒരുത്തൻ മാത്രം” (alone. only) എന്ന അർത്ഥത്തിൽ 𝗔𝗸, 𝗥𝗮𝗾, 𝗕𝗮𝗱, 𝗕𝗮𝗱𝗮𝗱 എന്നീ എബ്രായ പദങ്ങൾ 𝟯𝟯 പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്. ⟦ക്രിസ്തുവും അപ്പൊസ്തലന്മാരും ആദിമസഭയും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റ് ഗ്രീക്കിൽ (𝗟𝗫𝗫) തൽസ്ഥാനത്ത് 𝟮𝟯 വാക്യങ്ങളിൽ 𝗠𝗼𝗻𝗼𝘀 ആണ് കാണുന്നത്⟧. ഉദാ: (2രാജാ, 19:15; 2രാജാ, 19:19; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 83:18; സങ്കീ, 86:10; യെശ, 37:16; യെശ, 37:20; യെശ, 44:24). പുതിയനിയമത്തിൽ ദൈവം ഏകനാണെന്ന് പറഞ്ഞിരിക്കുന്നത് 𝟮𝟴 പ്രാവശ്യമാണ്. അതിൽ “ഒരേയൊരു, മാത്രം” (only) എന്ന അർത്ഥത്തിൽ 𝗠𝗼𝗻𝗼𝘀 എന്ന പദം 𝟭𝟮 പ്രാവശ്യം കാണാം. ➟ഉദാ: (ലൂക്കൊ, 5:21; യോഹ, 5:44; യോഹ, 17:3; റോമ, 16:26; 1തിമൊ, 1:17; യൂദാ, 1:24). എബ്രായയിലെ 𝗔𝗸, 𝗥𝗮𝗾, 𝗕𝗮𝗱, 𝗕𝗮𝗱𝗮𝗱; ഗ്രീക്കിലെ 𝗠𝗼𝗻𝗼𝘀; ഇംഗ്ലീഷിലെ 𝗔𝗹𝗼𝗻𝗲, 𝗢𝗻𝗹𝘆; മലയാളത്തിലെ ഒരേയൊരു, തനിയെ, മാത്രം മുതലായവ മറ്റാരെയും ഉൾപ്പെടുത്താത്ത (Exclusive) പദങ്ങളാണ്. അതായത്, ദൈവം ഒരുത്തൻ മാത്രമാണന്ന് എബ്രായഗ്രീക്ക് പഴയപുതിയനിയമങ്ങളിൽ 𝟰𝟱 പ്രാവശ്യം ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്. ബൈബിളിൽ 𝟭𝟯𝟬-തോളം പ്രാവശ്യം ആവർത്തിച്ച് പറഞ്ഞിരിക്കുന്ന ഒന്നാംകല്പനയുടെ ലംഘനമാണ്, പിതാവ് മാത്രമാണ് സത്യദൈവം താൻ മനുഷ്യനാണെന്ന് പഠിപ്പിച്ച യേശുക്രിസ്തുവിനെ ദൈവമാക്കുന്നത്. [കാണുക: എല്ലാറ്റിലും മുഖ്യകല്പന]
☛ 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀:
➦ “ശാസ്ത്രിമാരും പരീശന്മാരും: ദൈവദൂഷണം പറയുന്ന ഇവൻ ആർ? ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.” (ലൂക്കൊ, 5:21). ➟ഇവിടെപ്പറയുന്ന “ഒരുവനായ ദൈവം” (The only God) പുത്രനാണെന്ന് കരുതുന്നവരുണ്ട്. എന്നാൽ ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്ന് ചിന്തിച്ചവർതന്നെ, യേശുവെന്ന മനുഷ്യന് ദൈവം കൊടുത്ത അധികാരമാണെന്ന് കണ്ട് ദൈവത്തെ മഹത്വപ്പെടുത്തുന്നത് കാണാം: (മത്താ, 9:8). ഈ വേദഭാഗത്ത്, ‘ദൈവം ഒരുവൻ’ എന്നത് ഗ്രീക്കിൽ “മോണോസ് ഹോ തെയോസ്” (Monos ho Theos) ആണ്. 𝗠𝗼𝗻𝗼𝘀 𝗵𝗼 𝗧𝗵𝗲𝗼𝘀-ൻ്റെ അർത്ഥം: ‘ദൈവം ഒരുവൻ’ എന്നല്ല; ‘ഒരേയൊരു ദൈവം’ അല്ലെങ്കിൽ, ‘ദൈവം ഒരുത്തൻ മാത്രം’ (The only God) എന്നാണ്. ഈ പ്രയോഗം പുത്രനെ കുറിക്കുന്നതല്ല; പിതാവിനെ കുറിക്കുന്നതാണ്. ഇതുപോലെ ദൈവം 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 ആണെന്ന് പറയുന്ന പല വാക്യങ്ങളുണ്ട്: (റോമ, 16:26; 1തിമൊ, 1:17; 1തിമൊ, 6:15; 1തിമൊ, 6:16). ഗ്രീക്കിലെ 𝗠𝗼𝗻𝗼𝘀 എന്ന പദവും ഇംഗ്ലീഷിലെ 𝗼𝗻𝗹𝘆 എന്ന പദവും മലയാളത്തിലെ ‘മാത്രം’ എന്ന പദവും മറ്റാരെയും ഉൾപ്പെടുത്താത്ത (Exclusive) പദമാണ്. യേശു ദൈവമായിരുന്നെങ്കിൽ, പിതാവ് ഒരുത്തൻ മാത്രമാണ് ദൈവമെന്ന് എഴുത്തുകാരും അപ്പൊസ്തലന്മാരും 𝗠𝗼𝗻𝗼𝘀 കൊണ്ട് ഖണ്ഡിതമായി പറയുമായിരുന്നോ? [കാണുക: ക്രിസ്തു നല്കിയ പാപമോചനം, സർവ്വത്തിന്നും മീതെ ദൈവം ആരാണ്?]
☛ സ്വർഗ്ഗത്തിലെയും ഭൂമിയിലെയും ഏകദൈവം:
➦ പിതാവായ യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ലെന്നാണ് പഴയപുതിയനിയമങ്ങൾ അസന്ദിഗ്ദ്ധമായി പറയുന്നത്: “മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39 –ആവ, 3:24;യോശു, 2:11;1രാജാ, 8:23;2ദിന, 6:14;സങ്കീ, 73:25). “ആകാശത്തിലോ (Heaven) ഭൂമിയിലോ ദേവന്മാർ (gods) എന്നു പേരുള്ളവർ (വിളിക്കപ്പെടുന്നവർ) ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.” (1കൊരി, 8:5-6 – റോമ, 16:26, എഫെ, 4:6; 1തിമൊ, 1:17; യൂദാ, 1:24). ക്രിസ്തു തൻ്റെ ശുശ്രൂഷയിലൂടെയും മഹാപുരോഹിത്യ പ്രാർത്ഥനയിലൂടെയും പഠിപ്പിച്ച കാര്യമാണ് പഴയനിയമഭക്തന്മാരും അപ്പൊസ്തലന്മാരും പഠിപ്പിച്ചിരിക്കുന്നത്: (മത്താ, 4:10; മത്താ, 24:36; മർക്കൊ, 12:29; യോഹ, 5:44; യോഹ, 17:3). സ്വർഗ്ഗത്തിലെയും ഭൂമിയിലെയും ഏകദൈവം പിതാവായ യഹോവയാണെങ്കിൽ, ക്രിസ്തു എങ്ങനെയാണ് ദൈവമാകുന്നത്?
☛ യേശുവും ആദിമസഭയും:
➦ ആദിമസഭയുടെ ചരിത്രം പറയുന്ന അപ്പൊസ്തലന്മാരുടെ പ്രവർത്തികളിൽ അല്ലെങ്കിൽ, അപ്പൊസ്തലന്മാർ നേതൃത്വം നൽകിയിരുന്ന ആദിസഭയ്ക്ക് നസറായനായ യേശു ദൈവമല്ലായിരുന്നു. ദൈവം അത്ഭുതങ്ങൾ ചെയ്യിച്ച പുരുഷനും (പ്രവൃ, 2:22-23), ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആക്കിയവനും (പ്രവൃ, 2:23-24), ദൈവത്തിൻ്റെ ദാസനും (പ്രവൃ, 3:13 – 3:26;4:27;4:30), ദൈവത്തിൻ്റെ അഭിഷിക്തനും (പ്രവൃ, 4:27), മോശെയെപ്പോലൊരു പ്രവാചകനും ആയിരുന്നു: (പ്രവൃ, 3:22-23 – ആവ, 18:18-19). പിന്നെങ്ങനെയാണ് അവൻ ദൈവമാകുന്നത്? [കാണുക: ആദിമസഭയ്ക്ക് യേശുക്രിസ്തു ദൈവമായിരുന്നോ?].
☛ ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം:
➦ അപ്പൊസ്തലന്മാരും എഴുത്തുകാരും ഒന്നാം നൂറ്റാണ്ടിൽ യേശുവിനെ നേരിട്ടുകണ്ട എല്ലാവരും ദൈവപുത്രൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്: “ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.” (മർക്കൊ, 15:39). ‘മനുഷ്യൻ’ (Man) എന്നത് യേശുവിൻ്റെ ‘പ്രകൃതിയും’ (Nature) ‘പുത്രൻ’ (Son) എന്നത് ഏകമനുഷ്യനായ യേശുവിൻ്റെ ‘പദവിയും’ (Title) ആണ് (റോമ, 5:15). മനുഷ്യൻ (മത്താ, 26:72), ➟യേശു എന്നു പേരുള്ള മനുഷ്യൻ (യോഹ, 9:11), പുരുഷനായ (Man) നസറായനായ യേശു (പ്രവൃ, 2:23), ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15), മനുഷ്യൻ (1കൊരി, 15:21), രണ്ടാം മനുഷ്യൻ (1കൊരി, 15:47), ഏകപുരുഷൻ (One Man) (2കൊരി, 11:2), മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6).
☛ മറ്റുള്ളവരുടെ സാക്ഷ്യം: യോഹന്നാൻ സ്നാപകൻ (യോഹ, 1:30), പുരുഷാരം (മത്താ, 9:8), ശമര്യാസ്ത്രീ (യോഹ, 4:29), ചേകവർ (യോഹ, 7:46), പിറവിക്കുരുടൻ (യോഹ, 9:11), പരീശന്മാർ (യോഹ, 9:16), യെഹൂദന്മാർ (യോഹ, 10:33), മഹാപുരോഹിതന്മാർ (യോഹ, 11:47), കയ്യാഫാവ് (യോഹ, 11:50), വാതിൽ കാവൽക്കാരത്തി (യോഹ, 18:17), പീലാത്തോസ് (ലൂക്കൊ, 23:4), ശതാധിപൻ (മർക്കൊ, 15:39), ന്യായാധിപസംഘം (പ്രവൃ, 5:28). അവൻ മനുഷ്യനാണെന്ന് ദൈവാത്മാവ് അമ്പതുപ്രാവശ്യം ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്.
☛ “യേശു എന്ന ഒരു ജ്ഞാനിയായ മനുഷ്യൻ” എന്നാണ് സുപ്രസിദ്ധ യഹൂദാ ചരിത്രകാരനായ ഫ്ലാവിയസ് ജോസീഫസ് (37–100) “യഹൂദന്മാരുടെ പുരാതനത്വം” (The Jewish Antiquities) എന്ന തൻ്റെ കൃതിയിൽ യേശുവിനെപ്പറ്റി രേഖപ്പെടുത്തിയിട്ടുള്ളത് [കാണുക:Antiquities of the Jews – Book XVIII, 3:3). അപ്പൊസ്തലന്മാർക്കും ആദിമസഭയ്ക്കും മാത്രമല്ല; ആദ്യനൂറ്റാണ്ടിൽ യേശുക്രിസ്തുവിനെ നേരിട്ട് കണ്ടവർക്കും കാണാത്തവർക്കും അവൻ ദൈവമായിരുന്നില്ല. പിന്നെപ്പോഴാണ് അവൻ ദൈവമായത്?
☛ ബൈബിളിലെ ഏകസത്രദൈവം:
➦ ബൈബിൾ വെളിപ്പെടുത്തുന്ന ‘ഏകസത്യദൈവം’
(Ho monos alethinos Theos – The only true God)
നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻ്റെയും
നമ്മുടെയും ദൈവമായ യഹോവയാണ്:
(യോഹ, 17:3; യോഹ, 20:17)
𝟭. My God, My God, why have You forsaken Me? (Mat, 27:46)
𝟮. My God, My God, why have You forsaken Me? (Mar, 15:34)
𝟯. I am ascending to My Father and your Father, and to My God and your God. (Joh, 20:17)
𝟰. Glorify the God and Father of our Lord Jesus Christ. (Rom, 15:6)
𝟱. Blessed be the God and Father of our Lord Jesus Christ. (2Cor, 1:3)
𝟲. The God and Father of our Lord Jesus Christ, who is blessed forever. (2Cor, 11:31)
𝟳. Blessed be the God and Father of our Lord Jesus Christ. (Eph, 1:3)
𝟴. The God of our Lord Jesus Christ, the Father of glory. (Eph, 1:17)
𝟵. We give thanks to the God and Father of our Lord Jesus Christ. (Col, 1:3)
𝟭𝟬. Blessed be the God and Father of our Lord Jesus Christ. (1Pet, 1:3)
𝟭𝟭. To His (Jesus) God and Father, to Him be glory and dominion
forever and ever. Amen. (Rev, 1:6).
☛ബന്ധം വ്യത്യസ്തമാണെങ്കിലും, യേശുക്രിസ്തുവിൻ്റെയും
നമ്മുടെയും ദൈവം, പിതാവായ യഹോവ ഒരുത്തൻ മാത്രമാണ്: (യോഹ, 17:3; 1കൊരി, 8:5-6). ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും യേശുക്രിസ്തുവും അപ്പൊസ്തലന്മാരും പഠിപ്പിച്ച ഈ വസ്തുതയ്ക്ക് മാറ്റമുണ്ടാകില്ല. [കാണുക: ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ദൈവഭക്തിയുടെ മർമ്മം]
☛ ഗ്രീക്ക് പതിപ്പുകളും പരിഭാഷകളും:
➦ ഇന്ന് ലഭ്യമായതിൽവെച്ച് ഏറ്റവും പുരാതനവും സമഗ്രവുമായ മൂന്നു കയ്യെഴുത്തു പ്രതികളാണ് Codex Vaticanus (AD 300-350), Codex Sinaiticus (330-360), Codex Alexandrinus (400-440). ഇതിൽ ആദ്യത്തെ കയ്യെത്തുപ്രതിയായ കോഡെക്സ് വത്തിക്കാനസിൽ തീത്തൊസിൻ്റെ ലേഖനം ഉൾപ്പെടെ ചില പുസ്തകങ്ങൾ നഷ്ടപ്പെട്ടു പോയിട്ടുണ്ട്. മറ്റു കയ്യെഴുത്തു പ്രതിയകളായ കോഡെക്സ് സിനായ്റ്റിക്കസിലും കോഡെക്സ് അലക്സാണ്ട്രിനസിലും “ΤΟΥ ΜΕΓΑΛΟΥ Θ̅C̅ ΚΑΙ CΩΤΗΡΟC ΗΜΩΝ X̅Y̅ I̅Y̅” എന്ന സംബന്ധിക വിഭക്തിയിൽ തന്നെയാണ് കാണുന്നത്. ഇതിൻ്റെ അർത്ഥം: “മഹാദൈവത്തിൻ്റെയും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തുവിന്റെയും” എന്നാണ്. ഡച്ചു പണ്ഡിതനായ ഇറാസ്മസ് (Desiderius Erasmus) 1516-ൽ പുറത്തിറക്കിയ “നോവം ഇൻസ്ട്രുമെൻ്റം ഓംനെ” (Novum Instrumentum omne) ആണ് ആദ്യം അച്ചടിച്ച ഗ്രീക്ക് പുതിയനിയമം. അതിൽ ആർക്കും മനസ്സിലാകുന്ന വിധത്തിൽ മഹാദൈവത്തെയും യേശുക്രിസ്തുവിനെയും അല്പവിരാമം (Comma) ഇട്ട് വ്യക്തമായി വേർതിരിച്ചാണ് പറഞ്ഞിരിക്കുന്നത്. [കാണുക: Erasmus]. ആധുനിക ഗ്രീക്കു പതിപ്പുകളുടെ (Versions) പദാനുപദവിവർത്തനം (Literal Translation) പരിശോധിച്ചാലും മഹാദൈവവും യേശുക്രിസ്തുവും വ്യത്യസ്തരാണെന്ന് മനസ്സിലാക്കാം.
☛ 𝗙𝗮𝗺𝗼𝘂𝘀 𝘁𝗿𝗮𝗻𝘀𝗹𝗮𝘁𝗶𝗼𝗻𝘀:
➟ ലാറ്റിൻ വൾഗേറ്റിൽനിന്നുള്ള ഇംഗ്ലീഷിലെ ആദ്യത്തെ സമ്പൂർണ ബൈബിളായ ജോൺ വൈക്ലിഫ് പരിഭാഷയിലും (1382),
➟ അച്ചടിയെന്ത്രത്തിൽ ആദ്യം അച്ചടിച്ച ഗുട്ടൻബർഗ് ബൈബിളിലും (1454),
➟ പൂർണ്ണമായി ഗ്രീക്കിൽനിന്ന് ഇംഗ്ലീഷിലേക്ക് ആദ്യം പരിഭാഷ ചെയ്ത വില്യം ടിൻഡെയ്ൽ പരിഭാഷയിലും (1526),
➟ പ്രൊട്ടസ്റ്റൻ്റ് നവീകരണ നായകനായ മാർട്ടിൻ ലൂഥറിൻ്റെ ബൈബിളിലും (1545),
➟ ആദ്യകാല ആധുനിക ആധുനിക പരിഭാഷകൾ വരെയും (1500 ⁃⁃ 1800) ക്രിസ്തു മഹാദൈവം ആയിരുന്നില്ല.
➟ പിന്നെങ്ങനെ ആധുനിക പരിഭാഷകളിൽ അവൻ മഹാദൈവമായത്?
➟ സത്യവേദപുസ്തകത്തിൽ കൃത്രിമം കാണിച്ചാൽ, “യേശു എന്നു പേരുള്ള മനുഷ്യൻ” (യോഹ, 9:11) മഹാദൈവമാകുമോ? ➟താഴെയുള്ള പഷിഭാഷകൾ പരിശോധിക്കുക:
➟John Wycliffe Bible (1382),
➟John Purvey (1395),
➟The Gutenberg Bible (1456),
➟Erasmus (1516),
➟William Tyndale (1526),
➟Coverdale Bible (1535),
➟Matthew’s Bible (1537),
➟The Great Bible (1539),
➟Luther’s Bible (1545),
➟Bishops’ Bible (1568),
➟Geneva Bible (1587),
➟Clementine Vulgate (1592),
➟Geneva Bible (1599),
➟King James Version (1611),
➟Webster’s Bible (1833),
➟Catholic Public Domain Version,
➟Charles Thomson Translation
➟Clementine Vulgate
➟Complete Jewish Bible,
➟Emphatic Diaglott New Testament
➟J.B. Phillips New Testament
➟John Wesley New Testament
➟Living Oracles New Testament
➟Mace New Testament,
➟Matthew’s Bible,
➟Modern Spelling Tyndale-Coverdale
➟Murdock’s Syriac Peshitta NT
➟New American Bible
➟New American Bible revised edition
➟New Life Version
➟New Matthew Bible,
➟New Simplified Bible
➟Noyes New Testament
➟The New Messianic Version,
➟Revised Geneva Translation,
➟Riverside New Testament
➟Sawyer New Testament
➟The Great Bible,
➟The New Messianic Version,
➟Webster Bible Translation,
➟William Whiston New Testament
➟Worldwide English (NT)
➟Worsley New Testament
➟പി.ഒ.സി. ബൈബിൾ
➟മനോവ ബൈബിൾ
➟പുതിയലോക ഭാഷാന്തരം
2 thoughts on “തീത്തൊസിലെ മഹാദൈവം ആരാണ്?”