ഏകമനുഷ്യനായ ക്രിസ്തുയേശു

☛ “ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15). യേശുക്രിസ്തു ഏകദൈവമാണെന്നും ത്രിത്വത്തിലെ ഒരു ദൈവമാണെന്നും ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനാണെന്നും വിചാരിക്കുന്നവരുണ്ട്. എന്നാൽ ബൈബിൾ വെളിപ്പെടുത്തുന്ന യേശുക്രിസ്തു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനോ അല്ല; പരിശുദ്ധാത്മാവിനാൽ മറിയത്തിൽ ഉല്പാദിതനായ (മത്താ, 1:20; ലൂക്കൊ, 1:21), അവളുടെ ആദ്യജാതനായി ഉത്ഭവിച്ച (ലൂക്കൊ, 2:7), ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9), ദേഹവും (Soma – Body) ദേഹിയും  (Psyche – Soul) ആത്മാവുമുള്ള (Spirit – Pneuma) പാപരഹിതനായ ഏകമനുഷ്യനാണ്: (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; 1യോഹ, 3:5; റോമ, 5:15).

മനുഷ്യനല്ലാത്തവനും മനുഷ്യനും:
➦ “ഞാൻ മനുഷ്യനല്ല ദൈവം അത്രേ” എന്നാണ് യഹോവായ ഏകദൈവം പറയുന്നത്: (ഹോശേ, 11:9). യഹോവ “മനുഷ്യനും മനുഷ്യപുത്രനും അല്ലെന്നു” പഴയനിയമ ഭക്തന്മാരും പറയുന്നു: (സംഖ്യാ, 23:19;1ശമൂ, 15:29;ഇയ്യോ, 9:32). ➟എന്നാൽ പിതാവ് മാത്രമാണ് സത്യദൈവം (Father, the only true God), ഞാൻ മനുഷ്യനാണെന്ന് യേശുവും (യോഹ, 17:3യോഹ, 8:40), യേശു മനുഷ്യനും (യോഹ, 9:11), മനുഷ്യപുത്രനും (മത്താ, 8:29), വിശേഷാൽ, പുരുഷനുമാണെന്ന് തിരുവെഴുത്തുകളും വ്യക്തമാക്കുന്നു: (പ്രവൃ, 2:23). 

രക്ഷയ്ക്കായുള്ള സുവിശേഷം:
➦ ജാതികളായ സകലമനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും ദൈവം ഇച്ഛിക്കുന്നതും പൗലൊസിനെ ദരമേല്പിച്ചതുമായ സുവിശേഷം ഇതാണ്: “ദൈവം സകലമനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിൻ്റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുന്നു. ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ. തക്കസമയത്തു അറിയിക്കേണ്ടിയ ഈ സാക്ഷ്യത്തിന്നായി ഞാൻ പ്രസംഗിയും അപ്പൊസ്തലനുമായി – ഭോഷ്കല്ല, പരമാർത്ഥം തന്നേ പറയുന്നു — ജാതികളെ വിശ്വാസവും സത്യവും ഉപദേശിപ്പാൻ നിയമിക്കപ്പെട്ടിരിക്കുന്നു.” (1തിമൊ, 2:4-7). ഈ സുവിശേഷം അറിയിക്കാനാണ് ദൈവം പൗലൊസിനെ ജാതികളുടെ അപ്പൊസ്തലനാക്കിയത്. പൗലൊസ് അറിയിച്ച ഈ സുവിശേഷത്തിലൂടെ സഭയ്ക്കകത്ത് കടന്നുകൂടിയ ജാതികൾ, അവൻ പഠിപ്പിച്ച ഏകദൈവമായ പിതാവിനെ തള്ളി, മനുഷ്യനായ ക്രിസ്തുയേശുവിനെയും ദൈവമാക്കി വേറൊരു സുവിശേഷം മെനഞ്ഞുണ്ടാക്കി. [കാണുക: പൗലൊസ് അറിയിച്ച സുവിശേഷം].

ദൈവകൃപയും യേശുക്രിസ്തുവിൻ്റെ കൃപയും:
➦ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയുമാണ് മനുഷ്യരുടെ രക്ഷ: (റോമ, 5:15പ്രവൃ, 15:11). നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽമരിച്ച പുരുഷനായ (Man) നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (1പത്രൊ, 2:24;പ്രവൃ, 2:23-24;പ്രവൃ, 2:36;പ്രവൃ, 5:31). അതുകൊണ്ടാണ്, നമുക്ക് സ്രഷ്ടാവും പിതാവുമായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവുമുണ്ടെന്ന് പൗലൊസ് പറഞ്ഞത്: (1കൊരി, 8:6യോഹ, 17:3). “ദൈവം” (God) എന്നത് ഏകസ്രഷ്ടാവായ പിതാവിൻ്റെ പ്രകൃതിയും (Nature), “മനുഷ്യൻ” (Man) എന്നത് നമ്മുടെ നമ്മുടെ കർത്താവും രക്ഷിതാവുമായ ക്രിസ്തുവിൻ്റെ പ്രകൃതിയും (Nature) ആണ്: (യൂദാ 1:25യോഹ, 8:40). അതിനാലാണ്, ഏകദൈവത്തെയും മനുഷ്യനായ ക്രിസ്തുവിനെയും അറിഞ്ഞ് ജാതികൾ രക്ഷപ്രാപിപ്പാനുള്ള സുവിശേഷം ദൈവം പൗലൊസിനെ ഭരമേല്പിച്ചത്: (1തിമൊ, 2:4-7). നിത്യജീവപ്രാപ്തിക്കായി യേശുക്രിസ്തു പഠിപ്പിച്ചതും അതുതന്നെയാണ്: “ഏകസത്യദൈവമായ നിന്നെയും (Father, the only true God) നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3യോഹ, 8:40). നിത്യരക്ഷയുടെ കാരണഭൂതനും മദ്ധ്യസ്ഥനും മറുവിലയുമായി തന്നെത്താൻ ഏല്പിച്ചകൊടുത്ത മനുഷ്യനായ ക്രിസ്തുയേശുവിനെ തള്ളിയാൽ ആരെങ്കിലും രക്ഷപ്രാപിക്കുമോ? (എബ്രാ, 5:8-91തിമൊ, 2:5-6). 

☛ ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം:
➦ “യേശു എന്നു പേരുള്ള മനുഷ്യൻ ചേറുണ്ടാക്കി എന്റെ കണ്ണിന്മേൽ പൂശി:” (യോഹ, 9:11). ഇത് കുരുടായിരുന്ന് കാഴ്ച ലഭിച്ച ഒരു മനുഷ്യൻ്റെ സാക്ഷ്യമാണ്. കാഴ്ചയുണ്ടെന്ന് അഭിമാനിക്കുന്ന പലർക്കും ഇന്നയോളം ഇത് വെളിപ്പെട്ടിട്ടില്ല. ➟“യേശുവിന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.” (മർക്കൊ, 15:39). ദൈവപുത്രൻ യേശു മനുഷ്യനാണെന്ന് തിരുവഴുത്ത് സത്യംചെയ്ത് പറഞ്ഞിട്ടുപോലും ആരും വിശ്വസിക്കുന്നില്ല. “ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.” (യോഹ, 8:40). ഈ വേദഭാഗത്ത്, ക്രിസ്തു ദൈവത്തിൽനിന്ന് മനുഷ്യനായ തന്നെ വേർതിരിച്ചാണ് പറയുന്നത്. ➟“ദൈവത്തിൽ വിശ്വസിപ്പിൻ; എന്നിലും വിശ്വസിപ്പിൻ” എന്നും യേശു പഠിപ്പിച്ചിട്ടുണ്ട്: (യോഹ, 14:1). വൺനെസ്സ് വിചാരിക്കുന്നപോലെ യേശു ഏകദൈവമാണെങ്കിലോ, ട്രിനിറ്റി കരുതുന്നപോലെ അവൻ ദൈവത്തോടു സമനായ ദൈവമാണെങ്കിലോ ദൈവത്തിൽനിന്ന് തന്നെ വേർതിരിച്ച് പറയുമായിരുന്നോ? 

ലിഗഭേദം ഇല്ലാത്തവനും ഉള്ളവനും: 
➦ ദൈവത്തിന് ലിംഗഭേദം (Gender) ഇല്ല. ദൈവം പുരുഷനോ, സ്ത്രീയോ അല്ല: ദൂതന്മാർക്കും ജെൻ്ററില്ലെന്ന് ക്രിസ്തുവിൻ്റെ വാക്കിനാൽ മനസ്സിലാക്കാം: (മത്താ, 22:30; ലൂക്കൊ, 20:35-36). എന്നാൽ യേശു മനുഷ്യനും (യോഹ, 8:40), വിശേഷാൽ, എട്ടാംനാളിൽ പരിച്ഛേദനയേറ്റ പുരുഷനാണ്: (ലൂക്കൊ, 2:21പ്രവൃ, 2:23). അതായത്, യേശു ജെൻ്ററില്ലാത്ത ദൈവമല്ല; ജെൻ്ററുള്ള മനുഷ്യനാണ്. ഗ്രീക്കിലെ “ആന്ത്രോപോസ്” (Anthropos) എന്ന പദത്തിന് “മനുഷ്യൻ” (Man), വ്യക്തി (Person), മനുഷ്യവംശം (Mankind) എന്നിങ്ങനെയാണ് അർത്ഥം. ആന്ത്രോപോസിനെ ഇംഗ്ലീഷിൽ “Man” എന്നും മലയാളത്തിൽ ❛മനുഷ്യൻ” എന്നുമാണ് പരിഭാഷ. ഇംഗ്ലീഷിലെ “Man” എന്ന പദത്തിനും രണ്ടർത്ഥമുണ്ട്: 1.മനുഷ്യവർഗ്ഗത്തിലെ ഒരംഗം. 2.പ്രായപൂർത്തിയായ ഒരു പുരുഷ്യൻ. മലയാളത്തിൽ മനുഷ്യൻ എന്നു പറഞ്ഞാൽ പ്രധാനമായും മനുഷ്യവർഗ്ഗത്തിലെ ഒരംഗം എന്നാണർത്ഥം. സ്ത്രീയുടെ വിപര്യായം (Antonym) മനുഷ്യൻ എന്നല്ല; പുരുഷൻ എന്നാണ്. ക്രിസ്തുവിനെ മനുഷ്യവർഗ്ഗത്തിലെ ഒരംഗം എന്ന നിലയിൽ “മനുഷ്യൻ” (Anthropos) എന്നും സ്ത്രീയുടെ വിപര്യായം എന്ന നിലയിൽ “പുരുഷൻ” (Aner) എന്നും അഭിന്നമായിട്ട് പറഞ്ഞിട്ടുണ്ട്:

യേശു എന്നു പേരുള്ള മനുഷ്യൻ:
➦ യേശു എന്ന് പേരുള്ളവൻ മനുഷ്യനാണെന്ന് ദൈവശ്വാസീയമായ തിരുവെഴുത്തുകളിൽ (2തിമൊ, 3:16) മുപ്പത്താറുപ്രാവശ്യം അക്ഷരംപ്രതി ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്:
𝟭. മനുഷ്യൻ (Anthropos ⁃ Man) മത്താ, 9:8,
𝟮. തിന്നിയും കുടിയനുമായ മനുഷ്യൻ (Man) മത്താ, 11:19,
𝟯. മനുഷ്യൻ (Anthropos ⁃ Man) മത്താ, 26:72,
𝟰. മനുഷ്യൻ (Anthropos ⁃ Man) മത്താ, 26:74,
𝟱. മനുഷ്യൻ (Man) മർക്കൊ, 14:71,
𝟲. ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം (Anthropos ⁃ Man) മർക്കൊ, 15:39,
𝟳. തിന്നിയും കുടിയനുമായ മനുഷ്യൻ (Anthropos ⁃ Man) ലൂക്കൊ, 7:34,
𝟴. കുറ്റമില്ലാത്ത മനുഷ്യൻ (Anthropos ⁃ Man) ലൂക്കൊ, 23:4,
𝟵. ഗലീലക്കാരനായ മനുഷ്യൻ (Anthropos ⁃ Man) ലൂക്കൊ, 23:6,
𝟭𝟬. മനുഷ്യൻ (Anthropos ⁃ Man) ലൂക്കൊ, 23:14,
𝟭𝟭. മനുഷ്യൻ (Anthropos ⁃ Man) ലൂക്കൊ, 23:14,
𝟭𝟮. നീതിമാനായ മനുഷ്യൻ (Man) ലൂക്കൊ, 23:47,
𝟭𝟯. പുരുഷൻ (Aner ⁃ Man) ⁃യോഹ, 1:30,
𝟭𝟰. മനുഷ്യൻ (Anthropos ⁃ Man) യോഹ, 3:27,
𝟭𝟱. മനുഷ്യൻ (Anthropos ⁃ Man) യോഹ, 4:29,
𝟭𝟲. മനുഷ്യൻ (Anthropos ⁃ Man) ⁃യോഹ, 5:12,
𝟭𝟳. മനുഷ്യൻ (Anthropos ⁃ Man) യോഹ, 7:46,
𝟭𝟴. മനുഷ്യൻ (Anthropos ⁃ Man) യോഹ, 8:40,
𝟭𝟵. യേശു എന്നു പേരുള്ള മനുഷ്യൻ (Anthropos ⁃ Man) യോഹ, 9:11,
𝟮𝟬. മനുഷ്യൻ (Anthropos ⁃ Man) യോഹ, 9:16,
𝟮𝟭. മനുഷ്യൻ (Anthropos ⁃ Man) യോഹ, 9:24,
𝟮𝟮. മനുഷ്യൻ (Anthropos ⁃ Man) യോഹ, 10:33,
𝟮𝟯. മനുഷ്യൻ (Anthropos ⁃ Man) യോഹ, 11:47,
𝟮𝟰. മനുഷ്യൻ (Anthropos ⁃ Man) യോഹ, 11:50,
𝟮𝟱. മനുഷ്യൻ (Anthropos ⁃ Man) യോഹ, 18:14,
𝟮𝟲. മനുഷ്യൻ (Anthropos ⁃ Man) യോഹ, 18:17,
𝟮𝟳. മനുഷ്യൻ (Anthropos ⁃ Man) യോഹ, 18:29,
𝟮𝟴. മനുഷ്യൻ (Anthropos ⁃ Man) യോഹ, 19:5,
𝟮𝟵. പുരുഷനായ നസറായനായ യേശു (Aner ⁃ Man) പ്രവൃ, 2:23,
𝟯𝟬. മനുഷ്യൻ (Anthropos ⁃ Man) പ്രവൃ, 5:28,
𝟯𝟭. പുരുഷൻ (Aner ⁃ Man)) പ്രവൃ, 17:31,
𝟯𝟮. ഏകമനുഷ്യനായ യേശുക്രിസ്തു (Anthropos ⁃ Man) റോമ, 5:15,
𝟯𝟯. മനുഷ്യൻ (Anthropos ⁃ Man) 1കൊരി, 15:21,
𝟯𝟰. രണ്ടാം മനുഷ്യൻ (Anthropos ⁃ Man) 1കൊരി, 15:47,
𝟯𝟱. ഏകപുരുഷൻ (Aner ⁃ Man) 2കൊരി, 11:2,
𝟯𝟲. മനുഷ്യനായ ക്രിസ്തുയേശു (Anthropos ⁃ Man) 1തിമൊ, 2:6.

☛ താൻ മനുഷ്യനാണെന്ന് ദൈവപുത്രനായ യേശുവും (യോഹ, 8:40) അപ്പൊസ്തലന്മാരും എഴുത്തുകാരും പറഞ്ഞതുകൂടാതെ (മത്താ, 26:72; റോമ, 5:15), സ്നാപകൻ (യോഹ, 1:30), പുരുഷാരം (മത്താ, 9:8) ശമര്യസ്ത്രീ (യോഹ, 4:29), യെഹൂദന്മാർ (യോഹ, 5:12), ചേകവർ (യോഹ, 7:46), പിറവിക്കുരുടൻ (യോഹ, 9:11), പരീശന്മാർ (യോഹ, 9:16), മഹാപുരോഹിതന്മാർ (യോഹ, 11:47), കയ്യഫാവ് (യോഹ, 11:50), വാതിൽ കാവൽക്കാരത്തി (യോഹ, 18:17), പീലാത്തൊസ് (യോഹ, 18:29), ശതാധിപൻ (മർക്കൊ, 15:39), ന്യായാധിപസംഘം (പ്രവൃ, 5:28) തുടങ്ങി ഒന്നാം നൂറ്റാണ്ടിൽ അവനെക്കണ്ട എല്ലാത്തരം ആളുകളും അവൻ മനുഷ്യനാണെന്ന് സാക്ഷ്യംപ്പെടുത്തിയിട്ടുണ്ട്.

ജോസീഫസ്:
➦ ”യേശു എന്ന ഒരു ജ്ഞാനിയായ മനുഷ്യൻ” എന്നാണ് സുപ്രസിദ്ധ യഹൂദാ ചരിത്രകാരനായ ഫ്ലാവിയസ് ജോസീഫസ് (37-100) “യഹൂദന്മാരുടെ പുരാതനത്വം” (The Jewish Antiquities) എന്ന തൻ്റെ കൃതിയിൽ യേശുവിനെപ്പറ്റി രേഖപ്പെടുത്തിയിട്ടുള്ളത് [Antiquities of the Jews – Book XVIII, 3:3).

ജഡത്തിൽ വന്നവൻ:
➦ “യേശുക്രിസ്തു ജഡത്തിൽ (മനുഷ്യൻ) വന്നു എന്നു സ്വീകരിക്കുന്ന ആത്മാവൊക്കെയും ദൈവത്തിൽനിന്നുള്ളതു.” (1യോഹ, 4:2). ➟“യേശുക്രിസ്തുവിനെ ജഡത്തിൽ (മനുഷ്യൻ) വന്നവൻ എന്നു സ്വീകരിക്കാത്ത വഞ്ചകന്മാർ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കുന്നുവല്ലോ. വഞ്ചകനും എതിർക്രിസ്തുവും ഇങ്ങനെയുള്ളവൻ ആകുന്നു.” (2യോഹ, 1:7). യേശുക്രിസ്തു ജഡത്തിൽ വന്നവൻ അല്ലെങ്കിൽ മനുഷ്യനാണെന്ന് വിശ്വസിക്കുന്നവരൊക്കെയും ദൈവത്തിൽനിന്നുള്ളവരും അല്ലാത്തവർ വഞ്ചകന്മാർ ആണെന്നുമാണ് അവൻ്റെ മാറിൽ ചാരിക്കിടന്നിട്ടുള്ള പ്രിയ ശിഷ്യനായ യോഹന്നാൻ സാക്ഷ്യപ്പെടുത്തുന്നത്. യേശു മനുഷ്യനാണെന്ന് തൻ്റെ സുവിശേഷത്തിൽ 16 പ്രാവശ്യം അക്ഷരംപ്രതി എഴുതിവെച്ചിട്ടുള്ളവനാണ് യോഹന്നാൻ. 

☛ തിരുവെഴുത്തുകളും വിശേഷാൽ യേശുക്രിസ്തുവും പഠിപ്പിച്ച “ഒരേയൊരു ദൈവത്തെ” (The only God) തള്ളി, “പിതാവാണ് ഒരേയോരു സത്യദൈവം” (Father, the only true God) താൻ മനുഷ്യനാണെന്ന് (Man) തൻ്റെ അധരങ്ങൾകൊണ്ടു പഠിപ്പിച്ച യേശുവിനെ വൺനെസ്സുകാർ ഏകദൈവമാക്കിയപ്പോൾ, യേശുവിനെയും ദൈവമാക്കി ബഹുദൈവത്തിൽ വിശ്വസിക്കുന്നവരാണ് ട്രിനിറ്റി: (യോഹ, 17:3യോഹ, 8:40). 
അതായത്, നിത്യരക്ഷയുടെ കാരണഭൂതനായ ക്രിസ്തുവിൻ്റെ അസ്തിത്വവും മനുഷ്യത്വവും ക്രിസ്തുത്വവും പുത്രത്വവും കർത്തൃത്വവും ചരിത്രപരതയും ഒരുപോലെ നിഷേധിക്കുന്നവരാണ് വൺനെസ്സും ട്രിനിറ്റിയും. ക്രിസ്തു ആരാണെന്ന് ഇതുവരെയും അറിയാത്തവരാണ് അവൻ്റെ മനുഷ്യത്വം നിഷേധിക്കുന്നത്. [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക; പിതാവ് ഏകദൈവവും പുത്രൻ ഏകമനുഷ്യനും].

2 thoughts on “ഏകമനുഷ്യനായ ക്രിസ്തുയേശു”

Leave a Reply

Your email address will not be published. Required fields are marked *