Category Archives: Uncategorized

മനസ്സലിവ്

മനസ്സലിവ് (compassion)

മറ്റൊരാളിന്റെ നേർക്കു മനസ്സിനുണ്ടാകുന്ന ആർദ്രഭാവമാണ് മനസ്സലിവ്. യെരുശലേമിനോടു മനസ്സലിവു തോന്നി നവജാതാവസ്ഥയിൽ അവളെ ശുശ്രൂഷിക്കുവാൻ ഒരു കണ്ണിനും കനിവുണ്ടായില്ല എന്നു യെഹെസ്ക്കേൽ പ്രവാചകൻ യെരുശലേമിനെക്കുറിച്ചു പ്രസ്താവിച്ചു. (യെഹ, 16:5). അതിക്രമം നിമിത്തം ചിതറിയ യിസ്രായേലിനെ കൂട്ടിച്ചേർക്കുന്നതു യഹോവയുടെ മനസ്സലിവാണ്. (ആവ, 30:3). ബാബേൽപ്രവാസത്തിൽ നിന്നും യഹോവ അവരെ മടക്കി വരുത്തി. (യെശ, 14:1; 63:15). പീഡകന്മാർ നിമിത്തമുള്ള സ്വജനത്തിന്റെ നിലവിളിയിങ്കൽ യഹോവയ്ക്ക് മനസ്സലിവു തോന്നും. (ന്യായാ, 2:18; 2രാജാ, 13:23).

സ്പ്ലാങ്ഖ്നിസൊമായ് എന്ന ഗ്രീക്കു ധാതുവിന് മനസ്സലിയുക എന്നർത്ഥം. സ്പ്ലാങ്ഖ്ന കുടൽ ആണ്. ഗ്രീക്കുകാരുടെ ധാരണയിൽ പ്രബലമായ വികാരങ്ങൾ കുടലിൽ സ്ഥിതി ചെയ്യുന്നു. മനസ്സലിവ് സാധാരണനിലയിലുള്ള അനുകമ്പയോ സഹതാപമോ സഹഭാവമോ അല്ല, അന്തർഭാഗത്തുണ്ടാകുന്നു വികാരത്തിന്റെ ബഹിർസ്ഫുരണമാണ്. ആദ്യത്തെ മൂന്നു സുവിശേഷങ്ങളിൽ മാത്രമേ ഈ പദം ഉപയോഗിച്ചിട്ടുള്ളൂ. ക്രിസ്തുവിനു പുരുഷാരത്തോടും കഷ്ടത അനുഭവിക്കുന്ന വ്യക്തിയോടും ഉണ്ടായ മനസ്സലിവിനെ കാണിക്കുവാനാണ് ഈ ഗ്രീക്കുപദം പ്രയോഗിച്ചിട്ടുള്ളത്. കടം വീട്ടുവാൻ നിവൃത്തിയില്ലാത്ത ദാസനോടു കരുണ കാണിച്ച യജമാനന്റെ മനോഭാവവും (മത്താ, 18:27), മുറിവേറ്റു വഴിയിൽ കിടന്ന യാത്രക്കാരനോടു നല്ല ശമര്യനു തോന്നിയ മനോഭാവവും (ലൂക്കൊ, 10:33), മുടിയനായ പുത്രനോടു പിതാവിനുണ്ടായ മനോഭാവവും (ലൂക്കൊ, 15:20) മനസ്സലിവാണ്. പുരുഷാരത്തെ ഇടയനില്ലാത്ത ആടുകളെപ്പോലെ കണ്ടിട്ട് യേശു അവരെക്കുറിച്ചു മനസ്സലിഞ്ഞു. (മത്താ, 9:36; 14:14; മർക്കൊ, 6:34). വിശന്ന പുരുഷാരത്തെ കണ്ട് യേശു മനസ്സലിഞ്ഞു. (മത്താ, 15:32; മർക്കൊ, 8:2). കുരുടന്മാരുടെ നിലവിളി കേട്ടു യേശു മനസ്സലിഞ്ഞു അവർക്കു സൗഖ്യം നല്കി. (മത്താ, 20:34). യേശു മനസ്സലിഞ്ഞു കുഷ്ഠരോഗിയെ തൊട്ടു സൗഖ്യമാക്കി. (മർക്കൊ, 1:41). ഭൂതഗസ്തന്റെ പിതാവിന്റെ അപേക്ഷ കേട്ടു മനസ്സലിഞ്ഞു ഭൂതഗസ്തനായ ബാലനെ യേശു സൗഖ്യമാക്കി. (മർക്കൊ, 9:22). നയിനിലെ വിധവ യുടെ ദു:ഖം കണ്ട് യേശു മനസ്സലിഞ്ഞു, ബാലനെ ഉയിർപ്പിച്ചു. (ലൂക്കൊ, 7:13). പൗലൊസിന്റെ പ്രബോധനത്തിന്റെ അടിസ്ഥാനം ദൈവത്തിന്റെ മനസ്സലിവാണ്. (റോമ, 12:1). നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവം മനസ്സലിവുളള പിതാവും സർവ്വാശ്വാസം നല്കുന്ന ദൈവവുമാണ്. (2കൊരി, 1:3). ദൈവമക്കളായ വിശുദ്ധന്മാർ തന്മൂലം മനസ്സലിവു ധരിക്കേണ്ടവരാണ്. (കൊലൊ, 3:12).

ഇന്ദ്രിയജയം

ഇന്ദ്രിയജയം (self-control)

“ആത്മസംയമം ഇല്ലാത്ത പുരുഷൻ മതിൽ ഇല്ലാതെ ഇടിഞ്ഞുകിടക്കുന്ന പട്ടണം പോലെയാകുന്നു.” (സദൃ, 25:28). സ്വയത്ത നിയന്ത്രിക്കുന്നതാണ് ആത്മസംയമനം. ഇന്ദ്രിയങ്ങളുടെ ചോദനകളെയും മാനസികാഭിലാഷങ്ങളെയും കീഴടക്കേണ്ടതാണ്. മിക്ക വ്യക്തികളുടെയും പെരുമാറ്റത്തെ നിയന്ത്രിക്കുന്നതു വാസനാരൂപമായ ചോദനകളാണ്. ആത്മീയൻ ഇന്ദ്രിയങ്ങൾക്കു കീഴടങ്ങാതെ അവയെ വേണ്ട വിധത്തിൽ നിയന്ത്രിക്കും. വാസനകൾ നല്ലതോ ചീത്തയോ അല്ല. അവയെ നല്ല വഴിക്കും ചീത്ത വഴിക്കും തിരിച്ചുവിടാവുന്നതേയുള്ളു. ആത്മസംയമനം ആസക്തിക്കും കാമത്തിനും അതിരു വയ്ക്കുകയും ആഗ്രഹങ്ങളെ ഏതു പരിധിവരെ തൃപ്തിപ്പെടുത്താം എന്നതിന് വിവേകത്തിൽ നിന്ന് മാർഗ്ഗദർശനം കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുന്നു. ആത്മത്യാഗത്തിന്റെ അതിർവരെ എത്തിച്ചേരുന്നതാണ് പുതിയ നിയമത്തിൽ ഉപദേശിക്കപ്പെട്ട ആത്മസംയമനം. ആത്മപരിത്യാഗത്തിന്റെ ഉന്നതമായ മാതൃക ക്രിസ്തുവാണ്. “അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചുകൊള്ളണം എന്നു വിചാരിക്കാതെ ദാസരൂപം എടുത്തു മനുഷ്യ സാദൃശ്യത്തിലായി തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണം ഉള്ളവനായിത്തീർന്നു.” (ഫിലി, 2:6-8). ക്രിസ്തുവിനെ അനുഗമിക്കുന്നവർ സ്വയം ത്യജിക്കേണ്ടതാണ്. “പിന്നെ അവൻ എല്ലാവരോടും പറഞ്ഞതു: എന്നെ അനുഗമിപ്പാൻ ഒരുത്തൻ ഇച്ഛിച്ചാൽ അവൻ തന്നെത്താൻ നിഷേധിച്ചു, നാൾതോറും തന്റെ കൂശ് എടുത്തും കൊണ്ടു എന്നെ അനുഗമിക്കട്ടെ. ആരെങ്കിലും തന്റെ ജീവനെ രക്ഷിപ്പാൻ ഇച്ഛിച്ചാൽ അതിനെ കളയും; എന്റെ നിമിത്തം ആരെങ്കിലും തന്റെ ജീവനെ കളഞ്ഞാലോ അതിനെ രക്ഷിക്കും.” (ലൂക്കൊ, 9:23-24). ഈ സ്വയത്യാഗത്തിന്റെ വ്യക്തമായ രൂപം അപ്പൊസ്തലനായ പൌലൊസ് സ്വാനുഭവത്തിലൂടെ രേഖപ്പെടുത്തുന്നു. (2കൊരി, 6:4-10; 4:8-10). ആത്മാവിനോടു പോരാടുന്ന ജഡമോഹങ്ങളെ വിട്ടകലേണ്ടതാണ്. (1പത്രൊ, 2:11,12). സ്വാദുഭോജനങ്ങളെ കൊതിക്കാതെ ഭക്ഷണകാര്യങ്ങളിൽ മിതത്വം പാലിക്കണം. (സദൃ, 23:2,3). നാം നമ്മിൽതന്നെ പ്രസാദിക്കാതിരിക്കയും കൂട്ടുകാരനെ അവന്റെ ആത്മീയ വർദ്ധനയ്ക്കുവേണ്ടി പ്രസാദിപ്പിക്കയും വേണം. (റോമ,15:1-3). പാപത്തിന്റെ തൽക്കാല ഭോഗത്തെക്കാളും ദൈവജനത്തോടു കൂടെ കഷ്ടം അനുഭവിക്കുന്നത് തിരഞ്ഞെടുത്തു അന്യരും പരദേശികളും എന്നപോലെ ഭൂമിയിൽ ജീവിക്കേണ്ടതാണ്.

സൗമ്യത

സൗമ്യത (meekness)

പരസ്പരബന്ധമുള്ള ഗുണങ്ങളാണ് സൗമ്യതയും താഴ്ചയും. പഴയനിയമത്തിലും ഒരു സുകൃതമായി സൗമ്യത പറയപ്പെട്ടിട്ടുണ്ട്. ‘സൗമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും’ (സങ്കീ, 37:11) എന്ന വാക്യത്തെ ഗിരിപ്രഭാഷണത്തിൽ മൂന്നാമത്തെ ഭാഗ്യവചനമായി ക്രിസ്തു ഉദ്ധരിച്ചു. (മത്താ, 5:5). മോശെയുടെ സൗമ്യത പ്രസിദ്ധമായിരുന്നു. (സംഖ്യാ, 12:1-3). സൗമ്യതയ്ക്കുപയോഗിക്കുന്ന ഗ്രീക്കു പദത്തിന്റെ (പ്രാവൊടീസ്) മലയാളവിവർത്തനം സുകരമല്ല. കോപത്തിനും കോപമില്ലായ്മയ്ക്കും മദ്ധ്യേയുളള ഒരവസ്ഥയാണിത്. പുതിയനിയമത്തിൽ ഈ പദം സഹിഷ്ണുതയെയും പരപരിഗണനയെയും പൊതുനന്മയ്ക്കു വേണ്ടി സ്വാർത്ഥത ഉപേക്ഷിക്കുവാനുള്ള മനോഭാവത്തെയും കാണിക്കുന്നു. മറ്റുള്ളവരുടെ മേൽ അധീശത്വം കാണിക്കുവാനുള്ള വാസനയെ സൗമ്യത നിയന്ത്രിക്കുന്നു. സൗമ്യത ആത്മാവിന്റെ ഫലമാണ്. (ഗലാ, 5:23). ജീവിതത്തിൽ അനുഭവപ്പെടുന്ന കഷ്ടപ്പാടുകൾ മാത്രമല്ല, മനുഷ്യർ ചെയ്യുന്ന അപകാരങ്ങളും ക്ഷമയോടു സഹിക്കുവാൻ സൗമ്യത നമുക്കു കഴിവു തരുന്നു. ക്രിസ്തു സൗമ്യതയ്ക്ക് മാതൃകയാണ്. (മത്താ, 11:29). വിരോധികളോടു സൗമ്യതയോടുകൂടെ ഇടപെടണം. (2തിമൊ, 2:26). പ്രതിവാദം ചെയ്യുന്നത് സൗമ്യതയോടെ ആയിരിക്കണം. (1പത്രൊ, 3:15). പരസ്പരം ക്ഷമിക്കുന്നതിനു സൗമ്യത വേണം. (എഫെ, 4:2).

വിശ്വസ്തത

വിശ്വസ്തത (faithfulness)

പുതിയ നിയമത്തിൽ ‘പിസ്റ്റിസ്’ എന്ന ഗ്രീക്കുപദം കർത്ത്രർത്ഥത്തിലും കർമ്മാർത്ഥത്തിലും പ്രയോഗിച്ചിട്ടുണ്ട്. കർത്ത്രർത്ഥത്തിൽ വിശ്വാസമെന്നും കർമ്മാർത്ഥത്തിൽ വിശ്വാസ്യത അഥവാ വിശ്വസ്തത എന്നുമത്രേ അർത്ഥം. വിശ്വാസം ആദ്ധ്യാത്മിക ജീവിതത്തിന്റെ നാരായവേരാണ്; വിശ്വസ്തത ആത്മീയജീവിതത്തിന്റെ ഫലങ്ങളിലൊന്നും. (ഗലാ, 5:22). ആത്മീയൻ വിശ്വാസയോഗ്യനാണ്. കൊരിന്തിലെ ചില വിശ്വാസികൾ പൗലൊസിനെ അവിശ്വസ്തനെന്നു കുറ്റപ്പെടുത്തി. പൗലൊസ് അതിനും സൗമ്യമായി മറുപടി നല്കി; “ഇങ്ങനെ വിചാരിച്ചതിൽ ഞാൻ ചാപല്യം കാണിച്ചുവോ? അല്ലെങ്കിൽ എന്റെ വാക്ക് ഉവ്വ, ഉവ്വ; ഇല്ല, ഇല്ല എന്നു ആകുവാന്തക്കവണ്ണം എന്റെ നിരൂപണം ജഡികനിരുപണമോ? നിങ്ങളോടുള്ള ഞങ്ങളുടെ വചനം ഒരിക്കൽ ഉവ്വ് എന്നും മറ്റൊരിക്കൽ ഇല്ല എന്നും ആയിരുന്നില്ല എന്നതിനു വിശ്വസ്തനായ ദൈവം സാക്ഷി.” (2കൊരി, 1:17,18). ദൈവത്തിന്റെ ഗൃഹവിചാരകൻ വിശ്വസ്തനായിരിക്കണം. (1കൊരി, 4:2). എന്തു പ്രയാസം നേരിട്ടാലും നിരാശനാകാതെ സ്ഥിരത പാലിക്കുന്നതിനും വിശ്വസ്തത ആവശ്യമാണ്.

പരോപകാരം

പരോപകാരം (goodness)

അന്യനു ചെയ്യുന്ന നന്മയാണ് പരോപകാരം. ‘പരോപകാരാർത്ഥമിദം ശരീരം’ എന്ന ചൊല്ല് പ്രസിദ്ധമാണ്. നന്മകൂടാതെ തന്നെ ഒരുവനു നീതിമാനായിരിക്കുവാൻ കഴിയും. പ്യൂരിറ്റന്മാർ നീതിമാന്മാരായിരുന്നു. എന്നാൽ തങ്ങളുടെ ധാർമ്മിക നിലവാരത്തിലെത്താത്തവരെ അവർ കഠിനമായി ഭർത്സിച്ചിരുന്നു. അപ്പൊസ്തലനായ പൗലൊസ് നീതിയും നന്മയും തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാണിച്ചിട്ടുണ്ട്; “നീതിമാനുവേണ്ടി ആരെങ്കിലും മരിക്കുന്നതു ദുർല്ലഭം; ഗുണവാനുവേണ്ടി പക്ഷേ മരിക്കാൻ തുനിയുമായിരിക്കും.” (റോമ, 5:7). പരീശന്മാരും യേശുവും തമ്മിലുള്ള സംഘർഷത്തിനു പ്രധാനകാരണം, പരീശന്മാർ നീതിക്കും യേശു നന്മയ്ക്കും വേണ്ടി നിലകൊണ്ടു എന്നതാണ്. സ്വഭാവത്തിലും പെരുമാറ്റത്തിലും സമ്പൂർണ്ണത ലക്ഷ്യമാക്കുന്നത് നീതിയിലേറെ നന്മയെയാണ്. ഒരു നീതിമാന്റെ എല്ലാ ധാർമ്മിക ഗുണങ്ങളും നന്മയുള്ള മനുഷ്യനിലുണ്ടായിരിക്കും; ഒപ്പം മറ്റുള്ളവരെക്കുറിച്ചുള്ള കരുതലും. പരസ്പരം സഹായിക്കുന്നതിനു ഇതു പ്രേരകമാണ്.

ദയ

ദയ (kindness)

അന്യർക്കുവേണ്ടിയുള്ള എരിവും അവരോടുള്ള അമിതമായ താത്പര്യവുമാണ് ‘ഹെസെദ്’ എന്ന എബ്രായപദം വിവക്ഷിക്കുന്നത്. കനിവ്, കരുണ, മനസ്സലിവ് എന്നിവ പര്യായങ്ങളാണ്. പരസ്പരം സഹായം ചെയ്യുക, അപരനു ഉപകാരം ചെയ്യുക (ഉല്പ, 21:23; 2ശമൂ, 10:2), പീഡിതരോടു അനുകമ്പ കാണിക്കുക (ഇയ്യോ, 6:14) എന്നിവ ദയയിൽ ഉൾപ്പെടുന്നു. ദയ ചെയ്യുക (ഉല്പ, 20:13; 23:13; 40:14; ഇയ്യോ, 6:28; പ്രവൃ, 25:3), ദയ കാണിക്കുക (ഉല്പ, 21:23; ആവ, 5:10; ഇയ്യോ, 6:14; സങ്കീ, 109:16; സദൃ, 19:22; പ്രവൃ, 24:23; 27:3; 28:2; 1കൊരി, 13:4), ദയ തോന്നുക (ഉല്പ, 32:20; 33:10; രൂത്ത്, 2:10; 1ശമൂ, 25:8) എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ തിരുവെഴുത്തുകളിൽ സുലഭമാണ്. ദയയെക്കുറിക്കുന്ന ഗ്രീക്കുപദത്തിൻ്റെ (ഖ്റീസ്റ്റൊററീസ്) പ്രാഥമികാർത്ഥം പ്രയോജനം അഥവാ ഉപകാരം എന്നത്രേ. വ്യക്തികളോടുള്ള ബന്ധത്തിൽ അതിനു ദയ എന്നർത്ഥമുണ്ട്. സ്നേഹത്തിൻറ ബഹിഷ്പ്രകടനമാണ് ദയ. “സ്നേഹം ദീർഘമായി ക്ഷമിക്കയും ദയ കാണിക്കയും ചെയ്യുന്നു.” (1കൊരി, 13:4).

ഞാൻ ദൈവത്തിന്റെ ദയ കാണിക്കേണ്ടതിനു (2ശമൂ, 9:3) എന്നു ദാവീദ് പറഞ്ഞതിനു ദൈവത്തെപ്പോലെ ദയ കാണിക്കുക എന്നോ, ദൈവത്തെ ഓർത്തു ദയകാണിക്കുക എന്നോ അർത്ഥമാകാം. ദൈവം മനുഷ്യനോടു കാണിക്കുന്ന കരുണ അവൻ്റെ ദയയാണ്. ദൈവം കരുണാസമ്പന്നനും (എഫെ, 2:4), മഹാകരുണയും മനസ്സലിവും ഉള്ളവനും (യാക്കോ, 5:11), കരുണാധിക്യമുള്ളവനും (1പത്രൊ, 1:8) ആണ്. യിസ്രായേല്യരോടും (സങ്കീ, 102:13), വിജാതീയരോടും (റോമ, 11:30) തന്നെ ഭയപ്പെടുന്നവരോടും (സങ്കീ, 103:17; ലൂക്കൊ, 1:50), തന്റെ രക്ഷ അന്വേഷിക്കുന്നവരോടും (യെശ, 55:7) ദൈവം കരുണയുളളവനാണ്. ക്ഷമിപ്പാൻ ഒരുക്കവും കൃപയും കരുണയും ദീർഘക്ഷമയും ദയാസമൃദ്ധിയും ഉള്ളവനാണ് ദൈവം. (നെഹെ, 9:17). മനുഷ്യൻ ദയാതത്പരനും (മീഖാ, 6:8), ദയാപൂർണ്ണനും (റോമ, 15:14) ആയിരിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. ദയാകടാക്ഷമുള്ളവൻ അനുഗ്രഹിക്കപ്പെടും. (സദൃ, 22:9).

ദീർഘക്ഷമ

ദീർഘക്ഷമ (long suffering)

ദൈവിക ഗുണങ്ങളിലൊന്നാണ് ദീർഘക്ഷമ. കോപിക്കുന്നതിൽ താമസമുള്ളവൻ (slow to anger) എന്നാണിതിനർത്ഥം. മനുഷ്യരെ പാപത്തിനു ശിക്ഷിക്കുന്നതിൽ ദൈവം കാലതാമസം വരുത്തുന്നതിന്നടിസ്ഥാനം തന്റെ ദീർഘക്ഷമയാണ്. (പുറ, 34:6; സംഖ്യാ, 14:17; നെഹെ, 9:17; സങ്കീ, 86:15; 103:8; 145:8; യിരെ, 15:15; യോവേ, 2:13; യോനാ, 4:2; നഹും, 1:3; ലൂക്കൊ, 18:7; റോമ, 2:4; 9:22; 1തിമൊ, 1:16; 1പത്രൊ, 3:18; 2പത്രൊ, 3:9, 15). പ്രകോപനത്തിന്റെ മുമ്പിൽ പെട്ടെന്നു പ്രതികാരം ചെയ്യുകയോ ശിക്ഷിക്കുകയോ ചെയ്യാതെ സ്വയം നിയന്ത്രിക്കുന്നതിലൂടെയാണ് ദീർഘക്ഷമ വെളിപ്പെടുന്നത്. ദ്വേഷ്യത്തിന്റെ വിപര്യായമാണിത്. കരുണയുമായി ദീർഘക്ഷമയ്ക്ക് ബന്ധമുണ്ട്.

ആത്മാവിന്റെ ഫലമാണ് ദീർഘക്ഷമ. (ഗലാ, 5:22). മറ്റുള്ളവരിൽ നിന്നുണ്ടാകുന്ന ദോഷകരമായ പെരുമാറ്റം കോപത്തിനോ വൈരാഗ്യത്തിനോ ഇടകൊടുക്കാതെ സഹിക്കുന്നതാണ് ദീർഘക്ഷമ. ദോഷൈകദൃക്കുകൾ ക്രോധത്തിനു വശംവദരാണ്. പ്രാകൃതമനുഷ്യന് (natural man) മറ്റുള്ളവരോടുള്ള ക്ഷമ വേഗം നശിക്കും. (2കൊരി, 6:6; എഫെ, 4:2; കൊലൊ, 3:12; മർക്കോ, 9:9). ദീർഘക്ഷമയുള്ളവൻ മഹാബുദ്ധിമാനും (സദൃ, 14:29), സാദ്ധവീരനിലും ശ്രേഷ്ഠനും (സദൃ, 16:32) ആണ്. മനുഷ്യനു ദീർഘക്ഷമ ലഭിക്കുന്നത് വിവേക ബുദ്ധിയാലാണ്. (സദൃ, 19:11). എല്ലാവരോടും ദീർഘക്ഷമ കാണിക്കുവാനാണ് അപ്പൊസ്തലൻ തെസ്സലൊനീക്യയിലെ വിശ്വാസികളെ ഉദ്ബോധിപ്പിച്ചത്. (1തെസ്സ, 5:14). ശാസിക്കുന്നത് ദീർഘക്ഷമയോടെ ആയിരിക്കണം. (2തിമൊ, 4:2). വാഗ്ദത്തം പ്രാപിക്കുന്നതിനു ദീർഘക്ഷമ ആവശ്യമാണ്. (എബാ, 6:15).

സമാധാനം

സമാധാനം (peace)

പഴയനിയമത്തിൽ സമാധാനം എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന എബ്രായപദം ‘ഷാലോം’ ആണ്. ഈ പദത്തിനു സ്വാസ്ഥ്യം, പൂർണ്ണത, ക്ഷേമം തുടങ്ങിയ അർത്ഥങ്ങളുണ്ട്. മറ്റൊരാളിന്റെ ക്ഷേമത്തിനുവേണ്ടി പ്രാർത്ഥിക്കുമ്പോഴും (ഉല്പ, 43:27; പുറ, 4:18; ന്യായാ, 19:20), മറ്റൊരാളുമായി രഞ്ജനത്തിലാണെന്നതു സൂചിപ്പിക്കുമ്പോഴും (1രാജാ, 5:12) ഷാലോം ഉപയോഗിക്കും. ഒരു പട്ടണത്തിന്റെയോ രാജ്യത്തിന്റെയോ സമാധാനത്തിനു വേണ്ടി പ്രാർത്ഥിക്കുകയോ ആശംസിക്കുകയോ ചെയ്യാറുണ്ട്. (സങ്കീ, 122:6; യിരെ, 29:7). ശാരീരികമായ സുരക്ഷയ്ക്കും സമാധാനം എന്നു പറയും. (സങ്കീ, 4:8). ആത്മീയമായ ക്ഷേമത്തിന്റെ അവസ്ഥയാണ് സമാധാനം. അത് സത്യം, നീതി എന്നിവയോടു ബന്ധപ്പെട്ടിരിക്കുന്നു. “ദയയും വിശ്വസ്തതയും തമ്മിൽ എതിരേറ്റിരിക്കുന്നു. നീതിയും സമാധാനവും തമ്മിൽ ചുംബിച്ചിരിക്കുന്നു.” (സങ്കീ, 85:10). സമാധാനം ദൈവത്തിന്റെ ദാനമാണ്. മശീഹയുടെ വാഴ്ച സമാധാനത്തിന്റെ കാലമാണ്. (യെശ, 2:2, 4; 11:1-9; ഹഗ്ഗാ, 2:7-9). മശീഹ സമാധാനപ്രഭുവാണ്. (യെശ, 9:6). സമാധാനം ഘോഷിക്കുന്നവനും പ്രസിദ്ധമാക്കുന്നവനും (യെശ, 52:7), പൂർണ്ണസമാധാനത്തിൽ കാക്കുന്നവനും (യെശ, 26:3), സമാധാനം നിയമിക്കുന്നവനും നിവർത്തിക്കുന്നവനും (യെശ, 26:12), സമാധാന നിവാസത്തിൽ പാർപ്പിക്കുന്നവനും (യെശ, 32:18), അവസാനം വരാത്ത സമാധാനവും (യെശ, 9:7), നീങ്ങിപ്പോകാത്ത സമാധാന നിയമം ചെയ്തവനും കർത്താവത്രേ.

സമാധാനത്തെക്കുറിക്കുന്ന ഗ്രീക്കുപദം ‘ഐറീനി’ ആണ്. എബ്രായയിലെ ഷാലോമിന്റെ മുഴുവൻ അർത്ഥവിവക്ഷയും ഈ പദം ഉൾക്കൊള്ളുന്നുണ്ട്. ആദ്ധ്യാത്മികമായ വിവക്ഷ പ്രയുക്ത സ്ഥാനങ്ങളിലെല്ലാം കാണാം. ആശീർവ്വാദം നല്കുന്നതു സമാധാനം ആശംസിക്കുകയാണ്. “സമാധാനത്തിന്റെ ദൈവം തന്നെ നിങ്ങളെ മുഴുവനും ശുദ്ധീകരിക്കുമാറാകട്ടെ; നിങ്ങളുടെ ആത്മാവും പ്രാണനും ദേഹവും അശേഷം നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി വെളിപ്പെടുംവണ്ണം കാക്കപ്പെടുമാറാകട്ടെ.” (1തെസ്സ, 5:23). പാപിയായ മനുഷ്യനു ദൈവത്തോടു നിരപ്പു പ്രാപിക്കേണ്ടതിനു പാപത്തിന്റെ ശത്രുത മാറ്റേണ്ടതാണ്. ക്രിസ്തുവിന്റെ യാഗത്താലാണ് ഈ ശ്രതുത മാറി ദൈവത്തോടു സമാധാനം പ്രാപിക്കുന്നത്. (റോമ, 5:1; കൊലൊ, 1:20). ‘നമ്മുടെ സമാധാനത്തിനായുള്ള ശിക്ഷ അവന്റെ മേൽ ആയി.’ (യെശ, 53:5). ക്രിസ്തുവാണ് നമ്മുടെ സമാധാനം. (എഫെ, 2:14). ദൈവസമാധാനം സകലബുദ്ധിയെയും കവിയുന്നതാണ്. (ഫിലി, 4:7). അന്യോന്യം സമാധാനത്തിൽ കഴിയുന്നതിനു വിശ്വാസികൾ ശ്രമിക്കേണ്ടതാണ്. (റോമ, 14:19; 1കൊരി, 14:33).

സന്തോഷം

സന്തോഷം (Joy)

സന്തോഷം, ആനന്ദം എന്നിവയുടെ ഒട്ടധികം പരാമർശങ്ങൾ തിരുവെഴുത്തുകളിലുണ്ട്. പ്രാകൃതികമായ സന്തോഷം (ഉല്ലാസം, ആനന്ദം, തൃപ്തി ഇത്യാദി), മാനസികമായ സന്തോഷം (സമാധാനം, സ്വസ്ഥത, ശാന്തി), ആത്മികമായ സന്തോഷം (വിശ്വാസം, പ്രത്യാശ, സ്നേഹം എന്നിവയുടെ സന്തോഷം) എന്നിവ സന്തോഷത്തിന്റെ വിവിധ ഭാവങ്ങളാണ്. പഴയനിയമത്തിൽ പത്ത് എബ്രായപദങ്ങൾ സന്തോഷവാചികളായുണ്ട്. അവയിൽ പ്രധാനപ്പെട്ടവ: സിംഹാഹ്, ഗീൽ, മെസോസ്, സാസോൻ എന്നിവയാണ്. സന്തോഷത്തോടൊപ്പം ആർത്തുവിളിയും ഉണ്ടാകും. (നെഹെ, 12:43). ദൈവം സന്തോഷത്തിന്റെ ദൈവമാണ്. (സങ്കീ, 104:31). കലർപ്പില്ലാത്ത സന്തോഷം ലഭിക്കുന്നത് ദൈവത്തിൽ നിന്നാണ്. ദൈവമാണ് സന്തോഷത്തിന്റെ ഉറവിടം. യഹോവയുടെ സന്തോഷം നമ്മുടെ ബലമാണ്. (നെഹൈ, 8:10). യഹോവയുടെ സന്നിധിയിൽ സന്തോഷപരിപൂർണ്ണത ഉണ്ട്. (സങ്കീ, 16:11). കറയറ്റ സന്തോഷത്തിന്റെ പ്രകാശനം സങ്കീർത്തനങ്ങളിൽ കാണാം. യിസ്രായേലിനെ യഥാസ്ഥാനപ്പെടുത്തുമ്പോൾ ‘മണവാളൻ മണവാട്ടിയിൽ സന്തോഷിക്കുന്നതുപോലെ നിന്റെ ദൈവം നിന്നിൽ സന്തോഷിക്കും.’ (യെശ, 62:5). “ഞാൻ സൃഷ്ടിക്കുന്നതിനെക്കുറിച്ചു നിങ്ങൾ സന്തോഷിച്ചു എന്നേക്കും ഘോഷിച്ചുല്ലസിപ്പിൻ: ഇതാ, ഞാൻ യെരുശലേമിനെ ഉല്ലാസപ്രദമായും അതിലെ ജനത്തെ ആനന്ദപ്രദമായും സൃഷ്ടിക്കുന്നു. ഞാൻ യെരുശലേമിനെക്കുറിച്ചു . സന്തോഷിക്കുകയും എന്റെ ജനത്തെക്കുറിച്ചു ആനന്ദിക്കയും ചെയ്യും.” (യെശ, 65:18).

ഗ്രീക്കിൽ സന്തോഷത്തെക്കുറിക്കുന്ന പ്രധാനപദം ‘ഖാറാ’ ആണ്. അഗല്യാസിസ്, യുഫ്രൊസുനീ എന്നിവയാണു് മറ്റു പദങ്ങൾ. ക്രിസ്തുവിന്റെ ജനനം മഹാസന്തോഷമായിരുന്നു. (ലൂക്കൊ, 2:10). ക്രിസ്തുവിന്റെ ജൈത്രപ്രവേശവും (മർക്കൊ, 11:9; ലൂക്കൊ, 19:37), ഉയിർത്തെഴുന്നേല്പും (മത്താ, 28:8) സന്തോഷം നല്കി. സന്തോഷം പ്രദാനം ചെയ്യുന്നതു ക്രിസ്തു തന്നെയാണ്. ‘എന്റെ സന്തോഷം നിങ്ങളിൽ ഇരിപ്പാനും നിങ്ങളുടെ സന്തോഷം പൂർണ്ണമാകുവാനും ഞാൻ ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു.’ (യോഹ, 15:11; യോഹ, 16:24). ആദിമസഭയുടെ ജീവിതം സന്തോഷത്തിൽ അധിഷ്ഠിതമായിരുന്നു. യേശുവിന്റെ നാമത്തിൽ ചെയ്ത അത്ഭുതപ്രവൃത്തികളും (പ്രവൃ, 8:8), ജാതികളുടെ മാനസാന്തരവും (പ്രവൃ, 15:3), അപ്പം നുറുക്കലും (പ്രവൃ, 2:46) എല്ലാം സഹോദരന്മാർക്കു മഹാസന്തോഷം വരുത്തി. ദൈവകല്പന അനുസരിക്കുന്നതിലും (പ്രവൃ, 8’39), തിരുനാമത്തിനുവേണ്ടി അപമാനം സഹിക്കുവാൻ യോഗ്യരായി എണ്ണപ്പെടുന്നതിലും (പ്രവൃ, 5:41) അവർ സന്തോഷിച്ചു. കർത്താവിൽ സന്തോഷിക്കാൻ വിളിക്കപ്പെട്ടവരവാണ് ക്രിസ്ത്യാനികൾ. (ഫിലി, 3:1). ആത്മാവിന്റെ ഫലങ്ങളിലൊന്നാണ് ആത്മീയ സന്തോഷം. (ഗലാ, 5:22). ഈ സന്തോഷം സ്ഥിരവും (യോഹ, 16:22; ഫിലി, 4:4), അവാച്യവും മഹിമയുള്ളതും (1പത്രൊ, 1:9) ആണ്.

പരമാർത്ഥജ്ഞാനം 1

അന്ത്യകാലത്ത് വെളിപ്പെട്ടവൻ:
➦ ❝അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.❞ (1പത്രൊ, 1:20). ➤ഗ്രീക്കിൽ ❛Proginōskō❜ എന്ന ക്രിയാരൂപത്തിൽ (Verb Form) നിന്നുള്ള അഞ്ച് പദങ്ങൾ കാണാം: (പ്രവൃ, 26:5; റോമ, 8:29; റോമ, 11:2; 1പത്രൊ, 1:20; 2പത്രൊ, 3:17). ➟ഈ വേദഭാഗത്ത്, ❛മുന്നറിയുക അല്ലെങ്കിൽ മുമ്പേ അറിയുക❜ എന്നർത്ഥമുള്ള ❛Proginōskō❜ എന്ന ക്രിയാപദത്തിൽനിന്ന് ഉരുത്തിരിഞ്ഞ വിശേഷണ രൂപമാണ് ❛മുന്നറിയപ്പെട്ടവൻ അല്ലെങ്കിൽ മുമ്പുകൂട്ടി അറിയപ്പെട്ടവൻ❜ എന്നർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ❛proegnōsmenou❜ എന്ന പദം. ➟അതായത്, ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്ത (ക്രിസ്തു) യേശു എന്നു പേരുള്ള മനുഷ്യൻ മുമ്പെ ഉണ്ടായിരുന്നു എന്നല്ല; അവൻ ❛മുമ്പുകൂട്ടി അറിയപ്പെട്ടവൻ❜ എന്നാണ് പത്രൊസ് അപ്പൊസ്തലൻ പറയുന്നത്: (പ്രവൃ, 10:38; യോഹ, 9:12).
➦ ❝ദൈവപുത്രനായ യേശു മുമ്പെ ഉണ്ടായിരുന്നവനല്ല; പഴയനിയമത്തിൽ അവനെക്കുറിച്ഛുള്ള പ്രവചനങ്ങളല്ലാതെ, യേശുവെന്ന വ്യക്തിയെ കാണാൻ കഴിയില്ല: (ഉല്പ, 3:15; ആവ, 18:15; ആവ, 18:18-19; സങ്കീ, 40:6; യെശ, 7:14; യെശ, 52:13-15; യെശ, 53:1-12; യെശ, 61:1-2; മീഖാ, 5:2). ➟അവൻ്റെ ➤ജന്മസ്ഥലം (മീഖാ, 5:2), ➤ജനനം (യെശ, 7:14), ➤ക്രിസ്തുത്വം (യെശ, 61:1), ➤പുത്രത്വം (ലൂക്കൊ, 1:32; ലൂക്കൊ, 1:35), ➤ശുശ്രൂഷ (യെശ, 42:1-3), ➤അത്ഭുതങ്ങൾ (യെശ, 35:5-6), ➤കഷ്ടാനുഭവം (യെശ, 52:14; യെശ, 53:2-8), ➤മരണം (യെശ, 53:10-12), ➤അടക്കം (യെശ, 53:9), ➤പുനരുത്ഥാനം (സങ്കീ, 16:10), ➤കർത്തൃത്വം (ലൂക്കൊ, 2:11⁃⁃പ്രവൃ, 2:36), ➤പിൻവരുന്ന മഹിമ (1പത്രൊ, 1:11⁃⁃എബ്രാ, 2:9) മുതലായ എല്ലാം പ്രവചനങ്ങളായിരുന്നു. ➟ആദ്യപ്രവചനം ഉല്പത്തി 3:15 ആണ്. ➟അതിനുമുമ്പ് അവനെക്കുറിച്ച് സൂചനപോലുമില്ല. ➟ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. (സംഖ്യാ, 24:14; ദാനീ, 2:28). ➟തെളിവുകൾ നോക്കാം: 
ദൈവം ജഡത്തിൽ വെളിപ്പെട്ടു:
➦ യേശു ദൈവത്തിൻ്റെ സാക്ഷാൽ പുത്രനാണെന്നുള്ള തെറ്റിദ്ധാരണ മൂലമാണ് നിഖ്യാ സുനഹദോസ് അവനെ സർവ്വലോകങ്ങൾക്കുമുമ്പെ സത്യദൈവത്തിൽനിന്ന് ജനിച്ച മറ്റൊരു സത്യദൈവമാക്കാൻ കാരണം. ➟എന്നാൽ യേശു ആരുടെയും സാക്ഷാൽ പുത്രനല്ല; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. അതാണ് ദൈവഭക്തിയുടെ മർമ്മം: (1തിമൊ, 3:16). ➟അതായത്, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16) കന്യകയിൽ പ്രകൃതൃതീതമായി ഉല്പാദിതമായ (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15).❞ ➤[കാണുക: ദൈവഭക്തിയുടെ മർമ്മം]
ഏഴുപേരുടെ പുത്രൻ:
➦ യേശുവിനെ ഏഴുപേരുടെ പുത്രനായി വചനത്തിൽ പറഞ്ഞിട്ടുണ്ട്. ➤അബ്രാഹാമിൻ്റെ പുത്രൻ (മത്താ, 1:1), ➤ദാവീദിൻ്റെ പുത്രൻ (മത്താ, 1:1), ➤മറിയത്തിൻ്റെ പുത്രൻ (മർക്കൊ, 6:3), ➤യോസേഫിൻ്റെ പുത്രൻ (യോഹ, 1:45), ➤ദൈവപുത്രൻ (മത്താ, 14:33), ➤മനുഷ്യപുത്രൻ (മത്താ, 8:29), ➤സ്ത്രീയുടെ സന്തതി (ഗലാ, 4:4). കാലസമ്പൂർണ്ണതയിലെ സ്ത്രീ മറിയമല്ല; യിസ്രായേലാണ്: (ഉല്പ, 3:15; മീഖാ, 5:2-3; റോമ, 9:5). ➟ഒരുത്തനെ ഏഴുപേരുടെ പുത്രനായി പറഞ്ഞിട്ടുണ്ടെങ്കിൽ, അവൻ ആരുടെയും സാക്ഷാൽ പുത്രനല്ലെന്നും ➤❛പുത്രൻ❜ എന്നത് അവൻ്റെ അസ്തിത്വമല്ല; പദവിയാണെന്നും ആർക്കും മനസ്സിലാകും. ➟അതിൽ ഏറ്റവും അധികം പറഞ്ഞിരിക്കുന്നത് ➤❛മനുഷ്യപുത്രൻ❜ എന്നാണ്. ➟അതിനാൽ അവൻ ഏതെങ്കിലും മനുഷ്യൻ്റെ സാക്ഷാൽ പുത്രനാകുമോ❓ 
➦ മറ്റൊരു ശ്രദ്ധേയമായ കാര്യം: ➤യേശു ജനനത്തിൽ ആറുപേരുടെ പുത്രനായിരുന്നു; എന്നാൽ ദൈവപുത്രൻ ആയിരുന്നില്ല. ➟ഗബ്രിയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവർത്തിയായി അവനു് ഏകദേശം മുപ്പത് വയസ്സുള്ളപ്പോൾ യോർദ്ദാനിൽവെച്ച്, പിതാവിനാൽ ➤❝ഇവൻ എൻ്റെ പ്രിയപുത്രൻ❞ എന്ന് വിളിക്കപ്പെട്ടപ്പോഴാണ് അവൻ ➤❛ദൈവപുത്രൻ❜ എന്ന സവിശേഷ പദവിക്ക് അർഹനായത്: (ലൂക്കൊ, 1:32; ലൂക്കൊ, 1:35: ലൂക്കൊ, 3:22). ➟രണ്ട് പ്രവചനങ്ങളുടെ നിവർത്തിയായി എ.ഡി. 29-ൽ മാത്രം ➤❛ദൈവപുത്രൻ❜ ആയവൻ എങ്ങനെയാണ് ദൈവത്തിൻ്റെ സാക്ഷാൽ പുത്രനാകുന്നത്❓
ഈ മനുഷ്യൻ ദൈവപുത്രനായിരുന്നു സത്യം:
➦ ദൈവപുത്രൻ മനുഷ്യനാണെന്ന് ദൈവശ്വാസീയമായ വചനം സത്യംചെയ്ത് പറഞ്ഞിട്ടുണ്ട്: ➤❝യേശുവിന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.❞ (മർക്കൊ, 15:39). ➤❛മനുഷ്യൻ❜ (𝐌𝐚𝐧) എന്നത് യേശുവിൻ്റെ ➤❛പ്രകൃതിയും❜ (𝐍𝐚𝐭𝐮𝐫𝐞) ➤❛പുത്രൻ❜ (𝐒𝐨𝐧) എന്നത് ഏകമനുഷ്യനായ യേശുവിൻ്റെ ➤❛പദവിയും❜ (𝐓𝐢𝐭𝐥𝐞) ആണ് (റോമ, 5:15). ➤❛മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.❜ (യോഹ, 8:40). ➤❛യേശു എന്നു പേരുള്ള മനുഷ്യൻ❜ (യോഹ, 9:11), ➤❛പുരുഷനായ (𝐌𝐚𝐧) നസറായനായ യേശു❜ (പ്രവൃ, 2:23), ➤❛ഏകമനുഷ്യനായ യേശുക്രിസ്തു❜ (റോമ, 5:15), ➤❛രണ്ടാം മനുഷ്യൻ❜ (1കൊരി, 15:47), ➤❛ഏകപുരുഷൻ (𝐨𝐧𝐞 𝐌𝐚𝐧)❜ (2കൊരി, 11:2), ➤❛മനുഷ്യനായ ക്രിസ്തുയേശു❜ (1തിമൊ, 2:6) എന്നിവയും നോക്കുക. ➟ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി എ.എം. 3755-ൽ (ബി.സി. 6) കന്യകയിൽ ഉല്പാദിതമായവൻ എങ്ങനെ ദൈവത്തിൻ്റെ സാക്ഷാൽ പുത്രനാകും❓ ➟എങ്ങനെ പഴയനിയമത്തിൽ ഉണ്ടാകും❓ ➟യേശു മനുഷ്യനാണെന്ന് അമ്പതുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. ➤[കാണുക: മനുഷ്യനായ ക്രിസ്തുയേശു, പിതാവു് ഏകദൈവവും പുത്രൻ ഏകമനുഷ്യനും, ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?]
മുന്നറിയപ്പെട്ടവർ:
➦ ക്രിസ്തുവിനെ മുന്നറിയപ്പെട്ടവൻ എന്ന് പറഞ്ഞിരിക്കുന്നപോലെ വിശ്വാസികളെയും പറഞ്ഞിട്ടുണ്ട്: ➤❝അവൻ മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു.❞ (റോമ, 8:29). ➟ഈ വേദഭാഗത്ത്, ❛മുന്നറിഞ്ഞ അല്ലെങ്കിൽ മുൻകൂട്ടി അറിഞ്ഞ❜ എന്നർത്ഥമുള്ള ❛Proegnō❜ എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ❛മുന്നറിയുക❜ എന്നർത്ഥമുള്ള ❛Proginōskō❜ വർത്തമാനകാലത്തിലുള്ള (Present Active Indicative) പദമാണ്. ➟അതിൽനിന്ന് വന്ന ഭൂതകാലത്തിലുള്ള (Aorist) പദമാണ് ഇവിടെ കാണുന്നത്. ➟ഇവിടെ ദൈവം ➤❛മുന്നറിഞ്ഞവർ❜ എന്നു പൗലോസ് പറഞ്ഞിരിക്കുന്നത് ക്രിസ്തുവിലൂടെ രക്ഷിക്കപ്പെടുവാനുള്ള വിശ്വാസികളെക്കുറിച്ചാണ്. ➟അവരൊക്കെ ആദിമുതലേ ഉണ്ടായിരുന്നവരല്ല; എല്ലാവരെയും ദൈവം തൻ്റെ സർവ്വജ്ഞാനത്താൽ മുമ്പേ അറിഞ്ഞിരുന്നു എന്നാണ് പറയുന്നത്. ➟ദൈവം എപ്രകാരം ക്രിസ്തുവിനെയും അവനിലൂടെയുള്ള രക്ഷയെയും മുന്നറിഞ്ഞിരുന്നുവോ, അപ്രകാരം അവനിലൂടെ തിരഞ്ഞെടുക്കേണ്ടവരെയും മുന്നറിഞ്ഞിരുന്നു. ➦ക്രിസ്തുവും വിശ്വാസികളും മുമ്പേ ഇല്ലായിരുന്നു; ദൈവം സർവ്വജ്ഞാനത്താൽ മുന്നറിയുകയും മുന്നിയമിക്കുകയും ചെയ്തതാണ്. ➟ഒ.നോ: (പ്രവൃ, 4:28; റോമ, 8:30; 1കൊരി, 2:7; എഫെ, 1:11-12). ➟കാലസമ്പൂർണ്ണതയിലാണ് ക്രിസ്തു വെളിപ്പെട്ടതും അവൻ മുഖാന്തരം വിശ്വസിക്കുന്നവരെ യഥാർത്ഥത്തിൽ തിരഞ്ഞെടുത്തതും: (ഗലാ, 4:4). ➟കാലസമ്പൂർണ്ണതയിൽ വെളിപ്പെട്ടവനെങ്ങനെ മുമ്പെ ഉണ്ടാകും❓ 
ലോകസ്ഥാപനത്തിന്നു അവനിൽ തിരഞ്ഞെടുത്തു:
➦ ❝നാം തന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്നു അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ നമ്മെ അവനിൽ തിരഞ്ഞെടുത്തു.❞ (എഫെ, 1:4). ➟ഈ വാക്യപ്രകാരം ലോകസ്ഥാപനത്തിനുമുമ്പെ ക്രിസ്തു ദൈവത്തോടൊപ്പം ഉണ്ടായിരുന്നു എന്നു മനസ്സിലാക്കിയാൽ; ക്രിസ്തുവിൽ ദൈവം തിരഞ്ഞെടുത്ത നമ്മളും അന്നുണ്ടാകണം. ➟1പത്രൊസ് 1:20-ൻ്റെ മലയാളംബൈബിൾ നൂതന പരിഭാഷയിലെ (MSV’17) വാക്യം ഇപ്രകാരമാണ്: ➤❝ലോകാരംഭത്തിന് മുമ്പുതന്നെ നിങ്ങളുടെ വീണ്ടെടുപ്പുവിലയാകാൻ ദൈവം ക്രിസ്തുവിനെ തിരഞ്ഞെടുത്തിരുന്നു.❞ ➟ദൈവം ക്രിസ്തുവിനെ എപ്രകാരം തിരഞ്ഞെടത്തു എന്നു പറഞ്ഞിരിക്കുന്നുവോ, അപ്രകാരമാണ് ലോകസ്ഥാപനത്തിനു മുമ്പെ വിശ്വാസികളെയും തിരഞ്ഞെടുത്തു എന്നും പറഞ്ഞിരിക്കുന്നത്. ➟ദൈവത്തിൻ്റെ ക്രിസ്തു മുമ്പെ ഉണ്ടായിരുന്നെങ്കിൽ ക്രിസ്തുവിൽ തിരഞ്ഞെടുത്തവരും ഉണ്ടാകുമല്ലോ❓ ➟അതായത്, കാലസമ്പൂർണ്ണതയിൽ വെളിപ്പെടാനിരുന്ന തൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവിനെയും, അവനിലൂടെ മാനവജാതിക്ക് ഒരുക്കേണ്ട രക്ഷയെയും, ആ രക്ഷയ്ക്ക് അവകാശിയാകുവാൻ ഉള്ളവരെയും, ലോകസ്ഥാപനത്തിനു മുമ്പെ ദൈവം തൻ്റെ സർവ്വജ്ഞാനത്താൽ കാണുകയും തിരഞ്ഞെടുക്കുകയും ചെയ്തുവെന്നാണ് അർത്ഥം. ➤⟦ദൈവത്തിൻ്റെ മുന്നറിവിനെയാണ് തിരഞ്ഞെടുപ്പെന്ന് പറയുന്നത്. അല്ലാതെ, ചിലരെ രക്ഷയ്ക്കായും മറ്റുചിലരെ ശിക്ഷയ്ക്കായും ദൈവം മുമ്പേ നിയമിച്ചിട്ടില്ല⟧. ➟അല്ലാതെ, ക്രിസ്തുവും ക്രിസ്തുവിലൂടെ തിരഞ്ഞെടുക്കപ്പെട്ടവരും മുമ്പെ ഉണ്ടായിരുന്നു എന്നല്ല. ➟തന്മൂലം, യേശു യഥാർത്ഥത്തിൽ മുമ്പേ ഉണ്ടായിരുന്ന പുത്രദൈവമോ, ദൂതനോ അല്ലെന്ന് സംശയത്തിന് ഇടയില്ലാത്ത വസ്തുതയാണ്. ➤[കാണുക: ദൈവഭക്തിയുടെ മർമ്മം, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ക്രിസ്തുവിനെ അറിയുക, ക്രിസ്ത്യാനിയാകുക]

☛ ദൈവത്തിൻ്റെ ഇച്ഛ:
➦ ജാതികളെ വിശ്വാസവും സത്യവും അറിയിക്കാൻ ദൈവത്താൽ നിയമിക്കപ്പെട്ട പൗലൊസ് അപ്പൊസ്തലൻ, നമ്മുടെ രക്ഷയ്ക്കായി ദൈവം ഇച്ഛിക്കുന്നതും നമ്മൾ തക്കസമയത്ത് അറിയേണ്ടതും നമ്മൾ അറിയിക്കേണ്ടതുമായ ഒരു സാക്ഷ്യത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്: ➤❝ദൈവം സകല മനുഷ്യരും രക്ഷ പ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുന്നു. ദൈവം ഒരുവനല്ലോ; ദൈവത്തിനും മനുഷ്യർക്കും മധ്യസ്ഥനും ഒരുവൻ: എല്ലാവർക്കുംവേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നെ. തക്കസമയത്തു അറിയിക്കേണ്ട ഈ സാക്ഷ്യത്തിനായി ഞാൻ പ്രസംഗിയും അപ്പൊസ്തലനുമായി, ഭോഷ്കല്ല, പരമാർഥംതന്നെ പറയുന്നു, ജാതികളെ വിശ്വാസവും സത്യവും ഉപദേശിപ്പാൻ നിയമിക്കപ്പെട്ടിരിക്കുന്നു.❞ (1തിമൊ, 2:4-7). ➟ഈ വേദഭാഗം ശ്രദ്ധയോടെ പഠിച്ചാൽ നാലുകാര്യങ്ങൾ കാണാൻ കഴിയും: 
❶ ദൈവം ഇച്ഛിക്കുന്ന വസ്തുത: 
➦ ജാതികളായ സകല മനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിൻ്റെ പരിജ്ഞാനത്തിൽ എത്തുവാനും ദൈവം ഇച്ഛിക്കുന്നു.
❷ ജാതികൾ രക്ഷയ്ക്കായി അറിയേണ്ട വസ്തുത: 
➦ പിതാവായ ഏകദൈവവും ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനായി നിന്നുകൊണ്ട്, മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശുവും നമുക്കുണ്ട് എന്നതാണ് ജാതികൾ അറിയേണ്ട സത്യം: (യോഹ, 17:31കൊരി, 8:6 ⁃⁃ 1യോഹ, 2:22-232യോഹ, 1:92യോഹ, 1:10).
❸ പിതാവിൻ്റെയും പുത്രൻ്റെയും പ്രകൃതി: 
➦ ജാതികൾ അവരുടെ രക്ഷയ്ക്കായി പിതാവിൻ്റെയും പുത്രന്റെയും പ്രകൃതി (Nature) എന്താണെന്നും അറിയണം. ➟അതും വ്യക്തമായി ദൈവം പൗലൊസിലൂടെ ഇവിടെ പറഞ്ഞിട്ടുണ്ട്: പിതാവ് ഏകദൈവവും ക്രിസ്തുയേശു മനുഷ്യനുമാണ്. ➟ദൈവപുത്രനും അത് അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്: ➟പിതാവ് ദൈവവും (Theós ⁃⁃ God) ➟ക്രിസ്തു മനുഷ്യനും (ánthrōpós ⁃⁃ Man) ആണ്. (യോഹ, 17:3 ⁃⁃ യോഹ, 8:40). ➤[കാണുക: പിതാവു് ഏകദൈവവും പുത്രൻ ഏകമനുഷ്യനും]
❹ പൗലൊസിൻ്റെ അപ്പൊസ്തലത്വത്തിൻ്റെ ഉദ്ദേശ്യം: 
➦ തക്കസമയത്ത് അറിയേണ്ട ഈ സാക്ഷ്യത്തിനായാണ് അഥവാ, ജാതികളെ ഈ സത്യം ഉപദേശിപ്പാനും അതുമുഖാന്തരം അവർ രക്ഷപ്രാപിച്ച് സത്യത്തിൻ്റെ പരിജ്ഞാനത്തിൽ എത്തുവാനുമാണ് ദൈവം പൗലോസിനെ ജാതികളുടെ അപ്പൊസ്തലനാക്കിയത്: (റോമ, 11:13ഗലാ, 2:8-9). ➟അതായത്, ദൈവം വൺനെസ്സാണെന്നോ, ത്രിത്വമാണെന്ന് വിശ്വസിക്കുന്നവരല്ല രക്ഷപ്രാപിക്കുന്നത്; ദൈവം ഏകനാണെന്ന് വിശ്വസിക്കുകയും ക്രിസ്തു നമുക്കുവേണ്ടി മരിച്ച മനുഷ്യനാണെന്ന് വിശ്വസിക്കുകയും ചെയ്യുന്നതാണ് രക്ഷ. ➟❝ഏകസത്യദൈവമായ നിന്നെയും (𝐘𝐨𝐮 (𝐅𝐚𝐭𝐡𝐞𝐫), 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നെ നിത്യജീവൻ ആകുന്നു❞ എന്നാണ് ക്രിസ്തു പഠിപ്പിച്ചത്: (യോഹ, 17:3). ➟അതുതന്നെയാണ് പൗലൊസും പഠിപ്പിച്ചത്: (1കൊരി, 8:6എഫെ, 4:6).
ദൈവകൃപയും ഏകമനുഷ്യൻ്റെ കൃപയും: ➤❝ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കുവേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.❞ (റോമ, 5:15). ➟ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയാലുള്ള ദാനവുമാണ് മനുഷ്യൻ്റെ രക്ഷ. അതുകൊണ്ടാണ്, ➤❝കർത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്നു നാം വിശ്വസിക്കുന്നതുപോലെ അവരും (ജാതികളും) വിശ്വസിക്കുന്നു❞ എന്ന് പത്രൊസ് പറഞ്ഞത്. (പ്രവൃ, 15:11). ➟നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രുശിൽമരിച്ച നസറായനായ യേശുവെന്ന പുരുഷനെയാണ് (Man), ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച് നമ്മുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആക്കി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (1പത്രൊ, 2:24  പ്രവൃ, 2:23-242:365:31). ➟അതുകൊണ്ടാണ്, പിതാവായ ഏകദൈവും യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടെന്ന് പൗലൊസ് പഠിപ്പിച്ചത്. (1കൊരി, 8:6). ➟അതിനാലാണ്, പിതാവിനും പരിശുദ്ധാത്മാവിനും ഒപ്പം മനുഷ്യനായ ക്രിസ്തുയേശുവിൻ്റെ കൃപയും ആംശംസിക്കുന്നത്: (2കൊരി, 13:14  2യോഹ, 1:3). ➟നമ്മുടെ ഏകദൈവം പിതാവും, നമ്മുടെ രക്ഷിതാവും കർത്താവുമായ പുത്രൻ ഏകമനുഷ്യനുമാണ്. (റോമ, 5:15). ➟എന്നാൽ യേശുക്രിസ്തു എന്ന രക്ഷിതാവായ മനുഷ്യൻ വൺനെസ്സിലുമില്ല; ട്രിനിറ്റിയിലും ഇല്ല. ➟വൺനെസ്സുകാർക്ക് ഏകദൈവമായി യേശുക്രിസ്തു (യഹോവ) മാത്രമേയുള്ളൂ. അവർ കന്യകാജാതനായ യേശുവിൻ്റെ അസ്തിത്വത്തിലും മനുഷ്യത്വത്തിലും ക്രിസ്തുത്വത്തിലും പുത്രത്വത്തിലും കർത്തൃത്വത്തിലും ചരിത്രപരതയിലും വിശ്വസിക്കുന്നില്ല. ➟ട്രിനിറ്റിയിലുള്ള മൂന്നുപേരും ദൈവമാണ്. ➟നമുക്കുവേണ്ടി മരിച്ച മനുഷ്യനായ ക്രിസ്തുയേശുവിൽ അവരും വിശ്വസിക്കുന്നില്ല. ക്രൂശിൽ മരിച്ച ദൈവപുത്രൻ നിത്യനായ ദൈവമാണെന്ന് Systematic Theology പറയുന്നു: (പേജ്, 228). ➟ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന ദേഹവും ദേഹിയും ആത്മാവുമുള്ള മനുഷ്യനായ ക്രിസ്തുയേശുവാണ് നമുക്കുവേണ്ടി മരണം ആസ്വദിച്ചതെന്ന് ബൈബിൾ പറയുന്നു: (എബ്രാ, 2:91പത്രൊ, 2:24മത്താ, 26:38ലൂക്കൊ, 23:461തിമൊ, 2:6). ➟മരണമില്ലാത്ത ദൈവം മരിച്ചുവെന്ന് വിശ്വസിച്ചാൽ ആരെങ്കിലും രക്ഷപ്രാപിക്കുമോ❓ (1തിമൊ, 6:16). ➟വൺനെസ്സ് വിശ്വാസവും ത്രിത്വവിശ്വാസവും ജീവനിലേക്കല്ല; മരണത്തിലേക്കാണ് നടത്തുന്നത്. ➟ക്രിസ്തു അപ്പൊസ്തലന്മാരോട് പറഞ്ഞത് ഇപ്രകാരമാണ്: ➤❝നിങ്ങളുടെ വാക്ക് കേൾക്കുന്നവൻ എന്റെ വാക്കു കേൾക്കുന്നു; നിങ്ങളെ തള്ളുന്നവൻ എന്നെ തള്ളുന്നു; എന്നെ തള്ളുന്നവൻ എന്നെ അയച്ചവനെ തള്ളുന്നു.❞ (ലൂക്കൊ, 10:16). ➟ചുരുക്കിപ്പറഞ്ഞാൽ, പിതാവിനെയും പുത്രനെയും ദൈവവചനത്തെയും സാക്ഷാൽ സഭാപിതാക്കന്മാരായ അപ്പൊസ്തലന്മാരെയും ഒരുപോലെ തള്ളിയ ഉപദേശമാണ് വൺനെസ്സും ട്രിനിറ്റിയും. 

ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണത ദേഹരൂപമായി വസിച്ചവൻ: 
➦ ❝അവനിലല്ലോ (യേശു) ദൈവത്തിന്റെ സർവ്വ സമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നതു.❞ (കൊലൊ, 2:9). ➟ഈ വേദഭാഗപ്രകാരം ക്രിസ്തു ദൈവമാണെന്ന് വിചാരിക്കുന്നവരുണ്ട്. ➟ചില കാര്യങ്ങൾ അതിനോടുള്ള ബന്ധത്തിൽ പറയാം: 
❶ ഈ വേദഭാഗത്ത്, ദൈവത്തെയും യേശുവിനെയും വ്യക്തമായി വേർതിരിച്ചാണ് പറഞ്ഞിരിക്കുന്നത്. ➟വൺനെസ്സ് വിചാരിക്കുന്നപോലെ യേശു ഏകദൈവമാണെങ്കിലോ, ➟ട്രിനിറ്റി കരുതുന്നപോലെ അവൻ ദൈവത്തിലെ സമനിത്യരായ മൂവരിൽ ഒരുവനാണെങ്കിലോ ദൈവത്തിൽനിന്ന് അവനെ എങ്ങനെ വേർതിരിച്ചു പറയാൻ കഴിയും❓ 
❷ ❝യേശുവിൽ ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണത ദേഹരൂപമായി വസിക്കുന്നു❞ എന്നാണ് പറഞ്ഞിരിക്കുന്നത്. ➟അല്ലാതെ, അവൻ സർവ്വസമ്പൂർണ്ണനായ ദൈവമാണെന്നല്ല പറഞ്ഞിരിക്കുന്നത്. ➟വൺനെസ്സും ട്രിനിറ്റിയും കരുതുന്നപോലെ അവൻ ദൈവമാണെങ്കിൽ, അവൻ സർവ്വസമ്പൂർണ്ണൻ തന്നെ ആയിരിക്കുമല്ലോ❓ ➟പിന്നെ, ❝അവനിൽ ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണത ദേഹരൂപമായി വസിക്കുന്നു❞ എന്ന് പറയുന്നത് എന്തിനാണ്❓ ➟ഒരു ദൈവത്തിൻ്റെമേൽ മറ്റൊരു ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണത ദേഹരൂപമായി വസിച്ചുവെന്ന് പറഞ്ഞാൽ അതില്പരം അബദ്ധമെന്താണ്❓ ➟വചനപരമായി മാത്രമല്ല; ഭാഷാപരമായും ഈ പ്രയോഗംകൊണ്ട് ക്രിസ്തു ദൈവമാണെന്ന് സ്ഥാപിക്കാൻ കഴിയില്ല. 
❸ പിതാവായ യഹോവ മനുഷ്യനല്ല ദൈവമാണ്: (ഹോശേ, 11:9 ⁃⁃ ഇയ്യോ, 9:32). ➟എന്നാൽ ദൈവപുത്രനായ യേശു ദൂതന്മാരെക്കാൾ അല്പമൊരു താഴ്ച്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15; 2കൊരി, 11:2). ➟❝ഈ മനുഷ്യൻ ദൈവപുത്രനായിരുന്നു സത്യം❞ എന്നാണ് ദൈവശ്വാസീയമായ തിരുവെഴുത്ത് സത്യംചെയ്ത് പറയുന്നത്: (മർക്കൊ, 15:39). ➟❛മനുഷ്യൻ❜ (𝐌𝐚𝐧) എന്നത് യേശുവിൻ്റെ ❛പ്രകൃതിയും❜ (𝐍𝐚𝐭𝐮𝐫𝐞) ❛പുത്രൻ❜ (𝐒𝐨𝐧) എന്നത് ഏകമനുഷ്യനായ യേശുവിൻ്റെ ❛പദവിയും❜ (𝐓𝐢𝐭𝐥𝐞) ആണ്: (റോമ, 5:15). ➨❝ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ (𝐌𝐚𝐧) എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു❞ എന്നാണ് യേശു പറഞ്ഞത്: (യോഹ, 8:40). ➟ഇവിടെ, ദൈവത്തിൽനിന്ന് മനുഷ്യനായ തന്നെ യേശു വ്യക്തമായി വേർതിരിച്ചാണ് പഠിപ്പിക്കുന്നത്. ❛മനുഷ്യൻ❜ (മത്താ, 26:72), ➟❛യേശു എന്നു പേരുള്ള മനുഷ്യൻ❜ (യോഹ, 9:11), ➟❛പുരുഷനായ (𝐌𝐚𝐧) നസറായനായ യേശു❜ (പ്രവൃ, 2:23), ➟❛ഏകമനുഷ്യനായ യേശുക്രിസ്തു❜ (റോമ, 5:15), ➟❛മനുഷ്യൻ❜ (1കൊരി, 15:21), ➟❛രണ്ടാം മനുഷ്യൻ❜ (1കൊരി, 15:47), ❛ഏകപുരുഷൻ❜ (𝐨𝐧𝐞 𝐌𝐚𝐧) (2കൊരി, 11:2), ➟❛മനുഷ്യനായ ക്രിസ്തുയേശു❜ (1തിമൊ, 2:6) എന്നിവയും നോക്കുക. ➤[കാണുക: മനുഷ്യനായ ക്രിസ്തുയേശു].
❹ സ്വർഗ്ഗത്തിലും ഭൂമിയിലും യഹോവയല്ലാതെ മറ്റൊരു ദൈവമില്ലെന്ന് പഴയപുതിയനിയമങ്ങൾ അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്: ➨❝മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.❞ (ആവ, 4:39 ⁃⁃ആവ, 3:24;യോശു, 2:11;1രാജാ, 8:23;2ദിന, 6:14;സങ്കീ, 73:25). ➨❝ആകാശത്തിലോ (𝐇𝐞𝐚𝐯𝐞𝐧) ഭൂമിയിലോ ദേവന്മാർ (𝐠𝐨𝐝𝐬) എന്നു പേരുള്ളവർ (വിളിക്കപ്പെടുന്നവർ) ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.❞ (1കൊരി, 8:5-6 ⁃⁃ എഫെ, 4:6; 1തിമൊ, 2:6). ➟ക്രിസ്തു തൻ്റെ ശുശ്രൂഷയിലൂടെയും മഹാപൂരോഹിത്യ പ്രാർത്ഥനയിലൂടെയും അക്കാര്യമാണ് അസന്ദിഗ്ദ്ധമായി പഠിപ്പിച്ചത്: (മത്താ, 4:10; മത്താ, 24:36; മർക്കൊ, 12:29; യോഹ, 5:44; യോഹ, 17:3). ➟താൻ മനുഷ്യനാണെന്നും യേശുതന്നെ പഠിപ്പിച്ചിട്ടുണ്ട്: (യോഹ, 8:40; മത്താ, 12:29; ലൂക്കൊ, 7:34). 
❺ യോർദ്ദാനിലെ സ്നാനാനന്തരമാണ്, യേശു എന്നു പേരുള്ള മനുഷ്യൻ്റെമേൽ ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി ഇറങ്ങിവന്നത്: (യോഹ, 9:11 ⁃⁃ ലൂക്കൊ, 3:22). ➟അതിനുശേഷമാണ്, ദൈവദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി യേശുവെന്ന മനുഷ്യൻ പിതാവിനാൽ ❛ദൈവപുത്രൻ❜ എന്നു വിളിക്കപ്പെട്ടത്: ➨❝പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു. നീ എന്റെ പ്രിയ പുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.❞ (ലൂക്കോ, 3:22 ⁃⁃  ലൂക്കൊ, 1:32; ലൂക്കൊ, 1:35). ➟യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ (യെശ, 61:1; ലൂക്കൊ, 2:11), ➟ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അവനെ അഭിഷേകം ചെയ്തപ്പോഴാണ്, ➟ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും അവനിൽ ദേഹരൂപമായി വാസം ചെയ്തത്: (പ്രവൃ, 10:38; ലൂക്കോ, 3:22 ⁃⁃ ലൂക്കൊ, 4:18-21). 
❻ പഴയപുതിയനിയമകാലത്ത് പരിശുദ്ധാത്മാവ് അനേകരുടെമേൽ ആവസിച്ചിട്ടുണ്ട്. എന്നാൽ യേശുവിലല്ലാതെ മറ്റാരിലും പരിശുദ്ധാത്മാവ് ❛ദേഹരൂപത്തിൽ❜ വന്ന് വാസം ചെയ്ട്ടില്ല. ➟പരിശുദ്ധാത്മാവ് ദൈവം തന്നെയാണ്. അഥവാ, ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടാണ്: (പ്രവൃ, 5:3-4; 1കൊരി, 3:16; 2കൊരി, 3:17-18). [കാണുക: ദൈവത്തിൻ്റെ ആത്മാവ്, പരിശുദ്ധാത്മാവ് ആരാണ്?]. ➟അതുകൊണ്ടാണ്, അവനിൽ ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ❛ദേഹരൂപമായി❜ വസിക്കുന്നു എന്ന് പൗലോസ് പറയുന്നത്. ➟ലൂക്കൊസ് പറയുന്ന അതേ ആശയത്തിൽ തന്നെയാണ് പൗലൊസും പറഞ്ഞിരിക്കുന്നത്: ➨❝പരിശുദ്ധാത്മാവു ❛ദേഹരൂപത്തിൽ❜ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു❞ ➨❝അവനിലല്ലോ ദൈവത്തിന്റെ സർവ്വ സമ്പൂർണ്ണതയും ❛ദേഹരൂപമായി❜ വസിക്കുന്നതു.❞ (ലൂക്കോ, 3:22 ⁃⁃ കൊലൊ, 2:9). ➟ഗ്രീക്കിൽ ❛ശാരീരികമായ❜ എന്നർത്ഥമഉള്ള ❛𝗦𝗼𝗺𝗮𝘁𝗶𝗸𝗼𝘀❜ എന്ന ഗ്രീക്കുപദത്തിൻ്റെ രണ്ട് വ്യത്യസ്ത രുപങ്ങളാണ് അവർ ഉപയോഗിച്ചിരിക്കുന്നത്. ➟അതിൽ വ്യത്യാസം എന്താണെന്ന് ചോദിച്ചാൽ: ലൂക്കൊസിൽ ❛𝗦𝗼𝗺𝗮𝘁𝗶𝗸𝗼❜ എന്ന നാമവിശേഷണവും (𝐚𝐝𝐣𝐞𝐜𝐭𝐢𝐯𝐞), കൊലൊസ്സ്യരിൽ ❛𝗦𝗼𝗺𝗮𝘁𝗶𝗸𝗼𝘀❜ എന്ന ക്രിയാവിശേഷണവുമാണ് (𝐀𝐝𝐯𝐞𝐫𝐛) ഉപയോഗിച്ചിരിക്കുന്നത്. 
❼ യേശുവിൽ ദേഹരൂപമായി വസിച്ച ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണത എന്നത് പരിശുദ്ധാത്മാവാണ്. ➟യേശുവിൻ്റെ ജീവകാലം മുഴുവൻ ദൈവത്തിൻ്റെ സർവ്വമ്പൂർണ്ണത അവനിൽ ദേഹരൂപമായി വസിച്ചിരുന്നില്ല. ➟യേശു എന്നു പേരുള്ള മനുഷ്യന് (യോഹ, 9:11) ഏകദേശം മുപ്പത് വയസ്സുള്ളപ്പോഴാണ് (ലൂക്കൊ, 3:23), ➟യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനങ്ങളുടെ നിവൃത്തിയായി (യെശ, 61:1; ലൂക്കൊ, 2:11) ➟യോർദ്ദാനിൽവെച്ച് ദൈവത്താൽ അഭിഷേകം പ്രാപിച്ചത്: (പ്രവൃ, 10:38; ലൂക്കോ, 3:22 ⁃⁃ ലൂക്കൊ, 4:18-21). ➟അപ്പോൾ മുതലാണ് പരിശുദ്ധാത്മാവ് അവനിൽ ദേഹരൂപമായി വാസം തുടങ്ങിയത്. ➟അന്നുമുതൽ തൻ്റെ മരണത്തിൻ്റെ തലേദിവസംവരെയാണ് (മൂന്നരവർഷം) പരിശുദ്ധാത്മാവ് അവനോടൊപ്പം ഉണ്ടായിരുന്നത്. ➟ഗത്ത്ശെമന തോട്ടത്തിൽവെച്ച് ദൈവം മാനവകുലത്തിൻ്റെ പാപമെല്ലാം (ആദാമ്യപാപം) യേശുവിൻ്റെമേൽ ചുമത്തി അവനെ പാപമാക്കുന്നതിനു് തൊട്ടുമുമ്പ് പരിശുദ്ധാത്മാവ് അവനെ വിട്ടുമാറിയിരുന്നു: (2കൊരി, 5:21). ➟അതുകൊണ്ടാണ്, അവൻ ക്രൂശിൽ കിടന്നുകൊണ്ട് ❝എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു❞ എന്ന് ഉറക്കെ നിലവിളിച്ചത്: (മത്താ, 27:46). ➟അവൻ ആത്മാവിനാൽ മരിക്കയും ആത്മാവിനാൽ ജീവിപ്പിക്കപ്പെടുകയും ചെയ്തവനാണ്: (എബ്രാ, 9:24; 1പത്രൊ, 3:18). ➟അതായത്, പരിശുദ്ധാത്മാവിനോടു കൂടെയല്ല അവൻ മരിച്ചത്; പരിശുദ്ധാത്മാവിനാലാണ് അവൻ മരിച്ചത്. ➟മരണസമയത്ത് സർവ്വസമ്പൂർണ്ണനായ പരിശുദ്ധാത്മാവ് അവനോടൊപ്പം ഉണ്ടായിരുന്നെങ്കിൽ അവന് മരിക്കാൻ കഴിയില്ല. ➟പരിശുദ്ധാത്മാവിനാൽ മറിയത്തിൽ ഉല്പാദിതമായതും (മത്താ, 1:20; ലൂക്കൊ, 2:21) അവളിൽനിന്ന് ജനിച്ചതും (ലൂക്കൊ, 1:35) ➟ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നതും (ലൂക്കൊ, 2:52) ➟ശുശ്രൂഷ ചെയ്തതും (യോഹ, 8:40) ➟ദൈവത്താൽ അത്ഭുതങ്ങൾ പ്രവർത്തിച്ചതും (യോഹ, 9:11) ദൈവത്താൽ പാപമോചനം നല്കിയതും (ലൂക്കൊ, 5:21 ⁃⁃ മത്താ, 9:8) ➟ക്രൂശിൽ മരിച്ചതും (1തിമൊ, 2:6) ➟ദൈവത്താൽ ഉയിർപ്പിക്കപ്പെട്ടതും നസറായനായ യേശു എന്ന പുരുഷൻ (𝐌𝐚𝐧) ആണ്: (പ്രവൃ, 2:23-24). ➟യേശു എന്നു പേരുള്ള ഈ മനുഷ്യൻ്റെ മേലാണ് യോർദ്ദാനിൽവെച്ച് ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണത ദേഹരൂപമായി ഇറങ്ങിവന്നത്: (യോഹ, 9:11). ➟അവൻ ദൈവമല്ല; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ പാപരഹിതനായ ഏകമനുഷ്യനാണ്: (1തിമൊ, 3:16; 1യോഹ, 3:5; റോമ, 5:15 ⁃⁃ യോഹ, 8:40). [കാണുക: ദൈവമോ ഒരുത്തൻ മാത്രം, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ഞാനും പിതാവും ഒന്നാകുന്നു, പിതാവിൻ്റെ മാർവ്വിടത്തിലുള്ള പുത്രൻ, പുത്രൻ പിതാവിനെ വെളിപ്പെടുത്തിയിരിക്കുന്നു]

☛ ദൈവപ്രകൃതിയുടെ സവിശേഷതകൾ:
➦ ❝അക്ഷയനും അദൃശ്യനും (1തിമൊ, 1:17) അനാദിയായും ശാശ്വതമായുമുള്ളവനും (സങ്കീ, 90:2) അമർത്യനും (1തിമൊ, 6:16) ആത്മാവും (യോഹ, 4:24; 2കൊരി, 3:17-18) ആകാശങ്ങളും ഭൂമിയും നിറഞ്ഞുനിൽക്കുന്നവനും (യിരെ, 23:24) ആദ്യനും അന്ത്യനും (യെശ, 44:6) ആരുമൊരുനാളും കാണാത്തവനും (1യോഹ, 4:12) കാണ്മാൻ കഴിയാത്തവനും  (1തിമൊ, 6:16) എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും (വെളി, 15:7) ഗതിഭേദത്താൽ ആഛാദനമില്ലാത്തവനും (യാക്കോ, 1:17) നമ്മുടെ ഹൃദയത്തെക്കാൾ വലിയവനും ⟦നമ്മുടെ ചിന്തകൾക്കും വിചാരങ്ങൾക്കും യുക്തിക്കും ബുദ്ധിക്കും അതീതൻ⟧ (1യോഹ, 3:20) നിത്യനും (ആവ, 32:40) മാറാത്തവനുമായ (മലാ, 3:6) ഒരേയൊരു ദൈവമാണ് (Mónos TheósThe only God) നമുക്കുള്ളത്:❞ (യോഹ, 5:44). ➟ദൈവം അദൃശ്യനാണെന്നു മൂന്നുപ്രാവശ്യവും (കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27) ➟ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്നു രണ്ടുപ്രാവശ്യവും (യോഹ, 1:18; 1യോഹ, 4:12) ➟ദൈവത്തെ കാണ്മാൻ കഴിയില്ലെന്നു ഒരുപ്രാവശ്യവും പറഞ്ഞിട്ടുണ്ട്: (1തിമൊ, 6:16). ➤❝യിസ്രായേലിന്റെ ദൈവവും രക്ഷിതാവും ആയുള്ളോവേ, നീ മറഞ്ഞിരിക്കുന്ന ദൈവം ആകുന്നു സത്യം.❞ (യെശ, 45:15). അതുപോലെ, ❛ജ്ഞാനസമ്പൂർണ്ണൻ❜ (ഇയ്യോ, 37:16), ❛സർവ്വശക്തൻ❜ (ഇയ്യോ, 8:3) മുതലായവ സവിശേഷ ഗുണങ്ങളും ദൈവത്തിനുണ്ട്.
➦ താൻ ആകാശങ്ങളും ഭൂമിയും (പ്രപഞ്ചം മുഴുവൻ) നിറഞ്ഞുനില്ക്കുന്നവനാണന്നും സ്വർഗ്ഗം എൻ്റെ സിംഹാസനവും ഭൂമി എൻ്റെ പാദപീഠം ആണെന്നും ദൈവം പറയുന്നു: (യിരെ, 23:23,24; യെശ, 66:1). ➟ദൈവത്തെ ഒളിച്ച് എവിടെയും പോകാൻ കഴിയില്ലെന്നും സ്വർഗ്ഗത്തിൽ കയറിയാൽ അവിടെയും പാതാളത്തിൽ കിടക്ക വിരിച്ചാൽ അവിടെയും സമുദ്രത്തിന്റെ അറ്റത്തു ചെന്നാൽ അവിടെയും ദൈവമുണ്ടെന്നു ദാവീദ് പറയുന്നു: (139:7-10). ➟ദൈവം സ്വർഗ്ഗത്തിലും സ്വർഗ്ഗാധിസ്വർഗ്ഗത്തിലും അടങ്ങുകയില്ലെന്നു ജ്ഞാനികളിൽ ജ്ഞാനിയായിരുന്ന ശലോമോൻ പറയുന്നു: (1രാജാ, 8:27; 2ദിന, 2:6; 6:18). ➤❝അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു❞ എന്നാണ് പൗലൊസ് അഥേനരോട് പറഞ്ഞത്: (പ്രവൃ, 7:28). ➟അവനിലാണ് നാം ചരിക്കയും ഇരിക്കുകയും ചെയ്യുന്നതെന്നു പറഞ്ഞാൽ; ദൈവം പ്രപഞ്ചത്തിൽ ഉള്ളിൽ നിറഞ്ഞുനില്ക്കുന്നവനാണ് എന്നല്ല; സകലതും ദൈവത്തിൻ്റെ ഉള്ളിലാണ് സ്ഥിതി ചെയ്യുന്നതെന്നാണ്. ➟ദൈവസാന്നിധ്യം പ്രപഞ്ചംമുഴുവൻ ഉണ്ടെങ്കിലും, ദൈവം തൻ്റെ സൃഷ്ടിയെ ആശ്രയിച്ചല്ല; സൃഷ്ടികൾ ദൈവത്തെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ➟മൂന്നു വ്യത്യസ്ത വ്യക്തികളുടെ ഉള്ളിൽ സ്ഥിതിചെയ്യുന്ന ഒരു പ്രപഞ്ചത്തെക്കുറിച്ച് നിങ്ങൾ ചിന്തിച്ചുനോക്കിയിട്ടുണ്ടോ❓ ➟മനുഷ്യരുടെ ബുദ്ധിയെയും യുക്തിയെയും വെല്ലുവിളിക്കുന്ന ദുരുപദേശങ്ങളാണ് പലരും പഠിപ്പിക്കുന്നത്. ➤❝അവരിൽ❞ (𝐢𝐧 𝐭𝐡𝐞𝐦) എന്ന് ബഹുവചനത്തിലല്ല; ➤❝അവനിൽ❞ (𝐢𝐧 𝐡𝐢𝐦) അല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതെന്ന് ഏകവചനത്തിലാണ് പറഞ്ഞിരിക്കുന്നത്. ➟ദൈവം സമനിത്യരായ മൂന്നു വ്യത്യസ്ത വ്യക്തിയാണെങ്കിൽ, മൂവരിൽ ആരുമൊരുനാളും കാണാത്ത കാണ്മാൻ കഴിയാത്ത സർവ്വവ്യാപിയായ ദൈവം ആരാണെന്നു പറയും❓
➦ ദൈവം പ്രപഞ്ചം മുഴുവൻ നിറഞ്ഞുനില്ക്കയാണ് അല്ലെങ്കിൽ, പ്രപഞ്ചത്തിനുള്ളിലാണ് സ്ഥിതിചെയ്യുന്നതെന്ന് പറഞ്ഞാലുള്ള കുഴപ്പം എന്താണെന്നറിയാമോ❓ ➟സ്രഷ്ടാവായ ദൈവം സൃഷ്ടിയെ ആശ്രയിച്ചാണ് നില്നില്ക്കുന്നതെന്ന് വരും. ➟എന്നാൽ അങ്ങനെയല്ല; ദൈവം ഒന്നിൽനിന്നും ഒന്നും ആദേയം ചെയ്യുന്നവനോ, ആരെയും ആശ്രയിക്കുന്നവനോ അല്ല; സ്വയം നിലനില്ക്കുന്നവനാണ്. ➟സർവ്വപ്രപഞ്ചവും സ്ഥിതിചെയ്യുന്നതും സകലവും ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതും പ്രപഞ്ചത്തെക്കാൾ വലിയവനായ ദൈവത്തിനുള്ളിലാണ്. ➟അവനെ ആശ്രയിച്ചാണ് സകലവും നില്ക്കുന്നത്. ➤❝ട്രിനിറ്റിയുടെ വിശ്വാസത്തിൽ ദൈവമെന്നു പറഞ്ഞാൽ സമനിത്യരും വ്യതിരിക്തരുമായ മൂന്നുപേരാണ്. പിതാവല്ല പുത്രൻ; പുത്രനല്ല പരിശുദ്ധാത്മാവ്; പരിശുദ്ധാത്മാവല്ല പിതാവ്. ➟സമനിത്യരും വ്യത്യസ്തരുമായ മൂന്നുപേരുടെ ഉള്ളിൽ സ്ഥിതിചെയ്യുന്ന ഇക്കാണുന്ന ഒരു പ്രപഞ്ചത്തെക്കുറിച്ചു നിങ്ങളൊന്നു ചിന്തിച്ചുനോക്കിക്കേ. ➟ദൈവാത്മാവുള്ളവർ മാത്രം ചിന്തിച്ചാൽ മതി. അല്ലാതുള്ളവർക്ക് മൂന്നല്ല, മുന്നൂറ് പേരുടെ ഉള്ളിലാണ് പ്രപഞ്ചം സ്ഥിതിചെയ്യുന്നതെന്ന് പറഞ്ഞാലും അംഗീകരിക്കും. ➟ഒപ്പം, പ്രപഞ്ചത്തെക്കാൾ വലിയവനും അദൃശ്യനുമായ മൂന്നു ദൈവങ്ങളിൽ അല്ലെങ്കിൽ വ്യക്തികളിൽ ഒരാളാണ് ഭൂമിയിൽവന്ന് ക്രൂശിൽ മരിച്ചതെന്നുകൂടി ചിന്തിച്ചാൽ, അതോടെ ത്രിത്വവിശ്വാസം സമാധിയാകും.❞ ➟അദൃശ്യനായ ഏകദൈവം മനുഷ്യരെപ്പോലെ വ്യക്തിയാണെന്നോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ ബൈബിൾ പഠിപ്പിക്കുന്നില്ല. ➟അതൊക്കെ ദുരുപദേശത്തിൻ്റെ ഭാഗമായി പലരും മെനഞ്ഞെടുത്ത പൊട്ടക്കഥകളാണ്. ➟ദൈവത്തിനു് വെളിപ്പാടുകൾ (𝐦𝐚𝐧𝐢𝐟𝐞𝐬𝐭𝐚𝐭𝐢𝐨𝐧𝐬) അഥവാ, പ്രത്യക്ഷതകളാണുള്ളത്. ➟അദൃശ്യനായ ഏകദൈവത്തിൻ്റെ പ്രത്യക്ഷതകളെയാണ് പഴയപുതിയനിയമങ്ങളിൽ ഭക്തന്മാർ കണ്ടത്. ➤❝നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ.❞ (1തിമൊ, 1:17). [കാണുക: ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?, ദൈവഭക്തിയുടെ മർമ്മം, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]

☛ പരിശുദ്ധാത്മാവിലുള്ള യേശുവിൻ്റെ ജീവിതം:
➦ എ.എം. 𝟑𝟕𝟓𝟓-മുതൽ (ബി.സി. 6) എ.എം 𝟑𝟕𝟗𝟑-വരെയുള്ള (എ.ഡി. 33) മുപ്പത്തെട്ടുവർഷം ഈ ഭൂതലത്തിൽ ജീവിച്ചിരുന്ന ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശു: (റോമ, 5:15). യേശു ദൈവമാണെന്ന് വിചാരിക്കുന്നവരോടു: ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനായ ക്രിസ്തുയേശു തൻ്റെ ജനനംമുതൽ മരണംവരെയുള്ള സമയത്ത് ദൈവമെന്ന നിലയിൽ സ്വയമായി ചെയ്ത ഒരുകാര്യംപോലും നിങ്ങൾക്ക് ബൈബിളിൽ കാണാൻ കഴിയില്ല: (1തിമൊ, 3:15-161തിമൊ, 2:6). ❝എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല❞ എന്നാണ് ദൈവപുത്രനായ യേശു പറഞ്ഞത്: (യോഹ, 5:30). അതിനുമുകളിൽ ഒരു അപ്പീൽ (𝐀𝐩𝐩𝐞𝐚𝐥) ഉണ്ടോ? ❝ക്രിസ്തുവും നിങ്ങളെ സ്നേഹിച്ചു നമുക്കു വേണ്ടി തന്നെത്താൻ ദൈവത്തിന്നു സൌരഭ്യവാസനയായ വഴിപാടും യാഗവുമായി അർപ്പിച്ചതു പോലെ സ്നേഹത്തിൽ നടപ്പിൻ.❞ (എഫെ, 5:2). ക്രിസ്തു തന്നെത്താൻ ദൈവത്തിനർപ്പിച്ചു എന്ന് ആവർത്തിച്ചു കാണാം: (എഫെ, 5:271തിമൊ, 2:6തിത്തൊ, 2:14എബ്രാ, 7:27). എന്നാൽ ദൂതന്മാരിലും അല്പമൊരു താഴ്ചവന്ന മനുഷ്യനുമായ ക്രിസ്തുയേശു, ദൈവത്തിനും മനുഷ്യർക്കുമിടയിൽ മഹാപുരോഹിതനായ മദ്ധ്യസ്ഥനായി നിന്നുകൊണ്ട്, ദൈവകുഞ്ഞാടായ തന്നെത്തന്നെ സൗരഭ്യവാസനയായ വഴിപാടും യാഗവും മറുവിലയുമായി ദൈവത്തിനു് അർപ്പിച്ചത് നിത്യാത്മാവിനാലാണ്: (എഫെ, 5:21തിമൊ, 2:5-6എബ്രാ, 2:9 ⁃⁃ എബ്രാ, 9:14). അതും അവൻ ജഡരക്തങ്ങളോടുകൂടിയ മനുഷ്യനായതുകൊണ്ട് സാധിച്ചതാണ്: (എബ്രാ, 2:14യോഹ, 8:40). പ്രത്യുത, അവൻ അമർത്യനായ ദൈവമായിരുന്നെങ്കിൽ അതും സാധിക്കില്ലായിരുന്നു: (1തിമൊ, 6:26). യേശുക്രിസ്തു പിതാവായ ദൈവത്താൽ അവൻ്റെ നാമത്തിലാണ് ഒന്നൊഴിയാതെ എല്ലാക്കാര്യങ്ങളും ചെയ്തത്: (മത്താ, 12:28ലൂക്കൊ, 5:17യോഹ, 3:2പ്രവൃ, 2:22പ്രവൃ, 10:38 ⁃⁃ യോഹ, 10:25). തന്നെയുമല്ല, യേശുവിൻ്റെ മുഴുജീവിതവും പരിശുദ്ധാത്മാവിൽ ആയിരുന്നു
❶ പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായി: (മത്താ, 1:20ലൂക്കൊ, 2:21),
❷ ആത്മാവിനാൽ അവളിൽനിന്ന് ഉത്ഭവിച്ചു: (ലൂക്കൊ, 1:35), 
❸ ആത്മാവിൽ ബലപ്പെട്ട് വളർന്നു: (ലൂക്കൊ, 2:40),
❹ ആത്മാവിനാൽ അഭിഷേകം പ്രാപിച്ചു (ലൂക്കൊ, 3:22 ⁃⁃ പ്രവൃ, 10:38), 
❺ ആത്മാവ് നിറഞ്ഞവനായി യോർദ്ദാൻ വിട്ടുമടങ്ങി: (ലൂക്കൊ, 4:1), 
❻ ആത്മാവിനാൽ പരീക്ഷയിലേക്ക് നടത്തപ്പെട്ടു: (മത്താ, 4:1ലൂക്കൊ, 4:1),
❼ ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷിച്ചു: (ലൂക്കൊ, 4:14-15), 
❽ ആത്മാവിനാൽ അത്ഭുതങ്ങൾ പ്രവർത്തിച്ചു: (മത്താ, 12:28), 
❾ ആത്മാവിനാൽ തന്നെത്താൻ ദൈവത്തിനു് നിഷ്കളങ്കനായി അർപ്പിച്ചു: (എബ്രാ, 9:14), 
❿ ആത്മാവിനാൽ ജീവിപ്പിക്കപ്പെട്ടു: (1പത്രൊ, 3:18).
➦ പരിശുദ്ധാത്മാവിനാൽ ജനിച്ചുജീവിച്ച് മരിച്ചുയിർത്ത പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശുക്രിസ്തു: (റോമ, 5:15). ഇതാണ് ദൈവശ്വാസീയമായ വചനസത്യം: (2തിമൊ, 3:16). ലോകത്തിലെ സകലമനുഷ്യരും പാപംചെയ്ത് ദൈവതേജസ്സ് നഷ്ടപ്പെട്ടവരായിരിക്കെ (റോമ, 3:22റോമ, 5:12), പാപത്തിൻ്റെ ലാഞ്ചനപോലുമില്ലാതെ ജനിച്ചുജീവിച്ചു നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ വഹിച്ച് പാപമാക്കപ്പെട്ട് ക്രൂശിൽമരിച്ച ക്രിസ്തുവിനെ (2കൊരി, 5:21), ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവു. പ്രഭുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (1പത്രൊ, 2:24പ്രവൃ, 2:24പ്രവൃ, 2:36പ്രവൃ, 5:31). ➤ദൈവത്താൽ കന്യകയിൽ പ്രകൃത്യാതീതമായി ഉല്പാദിതമായി ജനിച്ചുജീവീച്ചു മരിച്ചുയിർത്തവൻ, ദൈവത്തോടു സമനായ ദൈവമാണെന്നും, ദൈവം ഏകനല്ല; ത്രിത്വമാണെന്നും പഠിപ്പിക്കുന്നവർ നിങ്ങളെ ജീവനിലേക്കല്ല; മരണത്തിലേക്കാണ് നടത്തുന്നത്.

☛ മറിയയുടെ മകൻ:
1. അവളിൽ നിന്നു ക്രിസ്തു എന്നു പേരുള്ള യേശു ജനിച്ചു: (മത്താ, 1:16)
2. അവന്റെ അമ്മയായ മറിയ: (മത്താ, 1:18)
3. അവളിൽ ഉല്പാദിതമായതു പരിശുദ്ധാത്മാവിനാൽ ആകുന്നു. (മത്താ, 1:20)
4. അവൾ ഒരു മകനെ പ്രസവിക്കും: (മത്താ, 1:21)
5. കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും: (മത്താ, 1:22)
6. മകനെ പ്രസവിക്കുംവരെ അവൻ അവളെ പരിഗ്രഹിച്ചില്ല: (മത്താ, 1:25)
7. ശിശുവിനെ അമ്മയായ മറിയയോടുകൂടെ കണ്ടു: (മത്താ, 2:11)
8. ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ടു: (മത്താ, 2:13)
9. അവൻ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും: (മത്താ, 2:14)
10. ശിശുവിനെയും അമ്മയേയും കൂട്ടിക്കൊണ്ടു: (മത്താ, 2:19)
11. അവൻ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും: (മത്താ, 2:20)
12. അവന്റെ അമ്മയും സഹോദരന്മാരും: (മത്താ, 12:46)
13. ഒരുത്തൻ അവനോടു: നിന്റെ അമ്മയും സഹോദരന്മാരും: (മത്താ, 12:47)
14. ഇവന്റെ അമ്മ മറിയ എന്നവളല്ലയോ? (മത്താ, 13:55)
15. അനന്തരം അവന്റെ അമ്മയും സഹോദരന്മാരും: (മർക്കൊ, 3:31)
16. അവർ അവനോടു: നിന്റെ അമ്മയും സഹോദരന്മാരും: (മർക്കൊ, 3:32)
17. ഇവൻ മറിയയുടെ മകനും: (മർക്കൊ, 6:3)
18. നീ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും: (ലൂക്കൊ, 1:31)
19. എന്റെ കർത്താവിന്റെ മാതാവു: (ലൂക്കോ, 1:43)
20. അവൾ ആദ്യജാതനായ മകനെ പ്രസവിച്ചു: (ലൂക്കൊ, 2:7)
21. അമ്മയപ്പന്മാർ അവനെ അകത്തു കൊണ്ടുചെന്നപ്പോൾ: (ലൂക്കോ, 2:27)
22. അവന്റെ അപ്പനും അമ്മയും ആശ്ചര്യപ്പെട്ടു: (ലൂക്കൊ, 2:33)
23. അവന്റെ അമ്മയായ മറിയയോടു: (ലൂക്കൊ, 2:34)
24. അവന്റെ അമ്മയപ്പന്മാർ ആണ്ടുതോറും: (ലൂക്കൊ, 2:41)
25. യേശു യെരൂശലേമിൽ താമസിച്ചു; അമ്മയപ്പന്മാരോ അറിഞ്ഞില്ല: (ലൂക്കൊ, 2:43)
26. അമ്മ അവനോടു: മകനേ, ഞങ്ങളോടു ഇങ്ങനെ ചെയ്തതു എന്തു? (ലൂക്കൊ, 2:48)
27. അവന്റെ അമ്മ ഹൃദയത്തിൽ സംഗ്രഹിച്ചു: (ലൂക്കൊ, 2:51)
28. അവന്റെ അമ്മയും സഹോദരന്മാരും: (ലൂക്കൊ, 8:19)
29. നിന്റെ അമ്മയും സഹോദരന്മാരും: (ലൂക്കൊ, 8:20)
30. യേശുവിന്റെ അമ്മ അവിടെ ഉണ്ടായിരുന്നു: (യോഹ, 2:1)
31. യേശുവിന്റെ അമ്മ അവനോടു: (യോഹ, 2:3)
32. അവന്റെ അമ്മ ശുശ്രൂഷക്കാരോടു: (യോഹ, 2:5)
33. അവനും അവന്റെ അമ്മയും സഹോദരന്മാരും: (യോഹ, 2:12)
34. അവന്റെ അപ്പനെയും അമ്മയെയും നാം അറിയുന്നുവല്ലോ: (യോഹ, 6:42)
35. യേശുവിന്റെ ക്രൂശിന്നരികെ അവന്റെ അമ്മയും: (യോഹ, 19:25)
36. യേശു തന്റെ അമ്മയും താൻ സ്നേഹിച്ച ശിഷ്യനും: (യോഹ, 19:26)
37. യേശുവിന്റെ അമ്മയായ മറിയയോടും: (പ്രവൃ, 1:14).

യെഹൂദന്നു എന്തു വിശേഷത?
➦ ❝സകലവിധത്തിലും വളരെ ഉണ്ടു; ഒന്നാമതു ദൈവത്തിന്റെ അരുളപ്പാടുകൾ അവരുടെ പക്കൽ സമർപ്പിച്ചിരിക്കുന്നതു തന്നേ.❞ (റോമ, 3:1-2). ➟❝പൂർവ്വപിതാക്കന്മാരുടെയും ദാവീദിൻ്റെയും വാഗ്ദത്തസന്തതിയും ➟നിശ്ചലകൃപകളുടെ അവകാശിയും ➟വിശേഷാൽ, ദൈവത്തിൻ്റെ പുത്രനും ആദ്യജാതനും ➟സകല അനുഗ്രഹങ്ങളുടെയും വാഗ്ദത്തങ്ങളുടെയും അവകാശിയും ➟സകല പ്രവചനങ്ങളുടെയും കേന്ദ്രബിന്ദുവും ➟ആകാശമുള്ള കാലത്തോളവും സൂര്യനെപ്പോലെയും ചന്ദ്രനെപ്പോലെയും സ്ഥിരമായ സിംഹാസനത്തിൽ ഇരുന്നുകൊണ്ട്, ➟ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവും ➟ലോകാവകാശിയും ➟ലോകത്തിൻ്റെ പ്രഭുക്കന്മാരും ➟ലോകസൃഷ്ടിക്ക് കാരണവുമാണ് വാഗ്ദത്തസന്തതിയായ യിസ്രായേൽ.❞ (ഉല്പ, 22:17-18; ഉല്പ, 26:5; ഉല്പ, 28:142ശമൂ, 8:12-16; സങ്കീ, 89:3-4; യെശ, 55:3; പുറ, 4:22-23; സങ്കീ, 72:17; സങ്കീ, 89:29; സങ്കീ, 36-37; ദാനീ, 7:18; ദാനീ, 7:21; ദാനീ, 7:27; റോമ, 4:13; 1കൊരി, 2:8; വെളി, 3:14). ➟❝പുത്രത്വവും അരുളപ്പാടുകളും ആരാധനയും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ചട്ടങ്ങളും വചനവും വാഗ്ദത്തങ്ങളും വിധികളും ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ഭൂമുഖത്തെ ഏകജാതിയാണ് യിസ്രായേൽ.❞ (സങ്കീ, 147:19-20; യോഹ, 10:35; റോമ, 3:2; റോമ, 9:4). ➨❝പൂർവ്വപിതാക്കന്മാരും അവരുടേതാണ്; ജഡപ്രകാരം ക്രിസ്തു ജനിച്ചതും അവരിൽ നിന്നാണ്:❞ (റോമ, 9:5). ➟ഭൂമിയിലെ സകല ജാതികളും (വംശങ്ങളും) അനുഗ്രഹിക്കപ്പെടുവാൻ കാരണമായ ദൈവത്തിൻ്റെ വാഗ്ദത്തസന്തതിയും (ഉല്പ, 22:17-18; ഉല്പ, 26:5ഉല്പ, 28:13-14 ⁃⁃ പ്രവൃ, 3:25), ➟ദൈവം പഴയപുതിയ നിയമങ്ങൾ ചെയ്തിരിക്കുന്ന ഏകജാതിയും യിസ്രായേലാണ്: (പുറ, 20:1-18; പുറ, 24:3-11 ⁃⁃ യിരെ, 31:31-34; എബ്രാ, 8:8-12). ➟പൂർവ്വപിതാക്കന്മാരുടെയും ദാവീദിൻ്റെയും വാഗ്ദത്ത സന്തതി യിസ്രായേൽ ആണന്ന് മറിയത്തിൻ്റെ സ്തോത്രഗീതത്തിലും ➟സെഖര്യാപുരോഹിതൻ പരിശുദ്ധാത്മാവ് നിറഞ്ഞവനായി ദൈവത്തെ സ്തുതിക്കുമ്പോഴും വ്യക്തമായി പറഞ്ഞിട്ടുണ്ട്: (ലൂക്കൊ, 1:54-55 ⁃⁃ ലൂക്കൊ, 1:68-75). ➟യിസ്രായേൽ എന്ന ദൈവസന്തതിയെ അവൻ്റെ പാപങ്ങളിൽനിന്ന് രക്ഷിച്ച് ➟അവന്റെ വാഗ്ദത്തങ്ങൾ അവന് നിവർത്തിച്ച് കൊടുക്കാനും ➟അവനെ അനുഗ്രഹിക്കാനുമാണ് അവൻ്റെ ശുശ്രൂഷക്കാരനായ മനുഷ്യനായി ➟അവൻ്റെ ദൈവം ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്: (മത്താ, 1:21; പ്രവൃ, 3:25-26; റോമ, 15:8-9; 1തിമൊ, 3:16; എബ്രാ, 2:14-16 ⁃⁃ യോഹ, 8:40; യോഹ, 9:11). ➟ക്രിസ്തുവിൻ്റെ പരമയാഗം നടന്നതും ദൈവസഭ സ്ഥാപിതമായതും യെഹൂദന്മാരുടെ ഇടയിലാണ്: (1കൊരി, 15:3-4; 2തിമൊ, 2:8 ⁃⁃ പ്രവൃ, 2:1-4). ➟ദൈവസഭയുടെ പ്രഥമാഗംങ്ങളും യെഹൂദന്മാരാണ്: (പ്രവൃ, 2:36-41). സകല ➟ജാതികൾക്കും രക്ഷ വന്നതും യെഹൂദന്മാരുടെ ഇടയിൽ നിന്നാണ്: (യോഹ, 4:22). ➟യെഹൂദൻ്റെ ഉത്ഭവവും വർത്തമാനകാലവും ഭാവികാലവുമാണ് ബൈബിളിൻ്റെ ചരിത്രപരമായ വിഷയം. ➟ബൈബിളിൻ്റെ ചരിത്രം അറിയണമെങ്കിലും ക്രിസ്തുവിനെയും ക്രിസ്തുവിലൂടെയുള്ള രക്ഷയെക്കുറിച്ചും അറിയണമെങ്കിലും ➟ലോകത്തിൻ്റെ ഭാവി അറിയണമെങ്കിലും യിസ്രായേലിനെ അറിയണം. ➟യിസ്രായേൽ ആരാണെന്ന് പഠിക്കാതെ, സ്രഷ്ടാവായ ഏകദൈവത്തെക്കുറിച്ചോ, ➟ദൈവത്തിൻ്റെ ക്രിസ്തുവിനെക്കുറിച്ചോ, ➟ബൈബിളിൻ്റെ ഉള്ളടക്കത്തെക്കുറിച്ചോ യഥാർത്ഥമായി മനസ്സിലാക്കാൻ ആർക്കും കഴിയില്ല. ➟മേല്പറഞ്ഞ വാഗ്ദത്തങ്ങളെല്ലാം യിസ്രായേലിന് (എബ്രായർ) ലഭിക്കുന്നത് അവൻ്റെ ദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയായ (1Tim, 3:16) യേശുക്രിസ്തു മുഖാന്തരമാണ്. ➟അതുകൊണ്ടാണ്, എബ്രായരുടെ രക്ഷിതാവായ യേശു അവരെ പ്രതിനിധീകരിച്ചുകൊണ്ട് അവരുടെ രാജകീയ പദവിയുമായി ജനിച്ചത്: (മത്താ, 1:21 ⁃⁃ മത്താ, 2:6).

☛ യേശുവിൻ്റെ പദവികൾ:
അദൃശ്യനായ ദൈവത്തിൻ്റെ പ്രതിമ (കൊലൊ, 1:15), അപ്പൊസ്തലൻ (എബ്രാ, 3:1), അബ്രാഹാമിൻ്റെ പുത്രൻ (മത്താ, 1:1), ആടുകളുടെ ഇടയൻ (യോഹ, 10:2), ആടുകളുടെ വലിയ ഇടയൻ (എബ്രാ, 13:20), ആദ്യജാതൻ (കൊലൊ, 1:18), ആദ്യഫലം (1കൊരി, 15:23), ഇടർച്ചക്കല്ല് (1പത്രൊ, 2:7), ഏകജാതൻ (യോഹ, 1:14), ഏകജാതനായ പുത്രൻ (യോഹ, 3:16), ഒടുക്കത്തെ ആദാം (1കൊരി, 15:45), കർത്താവിൻ്റെ ഭുജം (യോഹ, 12:38), കർത്താവ് (പ്രവൃ, 2:36), കർത്താവായ ക്രിസ്തു (കൊലൊ, 3:24), കര്‍ത്താവായ ക്രിസ്തു എന്ന രക്ഷിതാവു (ലൂക്കൊ, 2:11), കർത്താവും രക്ഷിതാവുമായവൻ (2പത്രൊ, 3:2), കാര്യസ്ഥൻ (1യോഹ, 2:1), ക്രിസ്തു (മർക്കൊ, 8:29), ഗുരു (മത്താ, 9:11), ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതന്‍ (മത്താ, 11:19), ജീവൻ (യോഹ, 14:6), ജീവനായകൻ (പ്രവൃ, 3:14), ജീവനുള്ള കല്ല് (1പത്രൊ, 2:4), ജീവന്റെ അപ്പം (യോഹ, 6:35), ജീവനുള്ള ദൈവത്തിൻ്റെ പുത്രനായ ക്രിസ്തു (മത്താ, 16:16), ജീവിപ്പിക്കുന്ന ആത്മാവ് (1കൊരി, 15:45), ജ്ഞാനം (1കൊരി, 1:30), തച്ചൻ (മർക്കൊ, 6:3), തടങ്ങൽ പാറ (1പത്രൊ, 2:7), ദാവീദിൻ്റെ പുത്രൻ (മത്താ, 1:1), ദാവീദിൻ്റെ വേര് (വെളി, 5:5), ദാസൻ (പ്രവൃ, 3:13), ദൈവജ്ഞാനം (1കൊരി, 2:24), ദൈവത്തിൻ്റെ ഏകജാതനായ പുത്രൻ (യോഹ, 3:18), ദൈവത്തിൻ്റെ കുഞ്ഞാട് (യോഹ, 1:36), ദൈവത്തിൻ്റെ ക്രിസ്തു (ലൂക്കൊ, 9:20), ദൈവത്തിൻ്റെ ദാസൻ (മത്താ, 12:17), ദൈവത്തിൻ്റെ പരിശുദ്ധൻ (യോഹ, 6:66), ദൈവപ്രതിമ (2കൊരി, 4:4), ദൈവത്തിൻ്റെ പ്രിയൻ (മത്താ, 12:17), ദൈവത്തിൻ്റെ രക്ഷ (ലൂക്കൊ, 2:31), ദൈവപുത്രൻ (മത്താ, 14:33), ദൈവശക്തി (1കൊരി, 1:24), നല്ല ഇടയൻ (യോഹ, 10:11), നസറായൻ (മത്താ, 2:22), നാഥൻ (ലൂക്കൊ, 5:5), നിത്യരക്ഷയുടെ കാരണഭൂതൻ (എബ്രാ, 5:9), നിയമദൂതൻ (മലാ, 3:1), നീതി (1കൊരി, 1:30), നീതിമാൻ (പ്രവൃ, 3:14), പരിശുദ്ധദാസൻ (പ്രവൃ, 4:27), പരിശുദ്ധൻ (പ്രവൃ, 3:14), പിതാവിൻ്റെ മടിയിൽ (മാർവ്വിൽ) ഇരിക്കുന്ന ഏകജാതനായ പുത്രൻ (യോഹ, 1:18), പാറ (1കൊരി,10:4), പുതുനിയമത്തിൻ്റെ മദ്ധ്യസ്ഥൻ (എബ്രാ, 12:24), പുത്രൻ (മത്താ, 11:27), പെസഹാക്കുഞ്ഞാട് (1കൊരി, 5:7), പ്രവാചകൻ (മത്താ, 21:11), പ്രായശ്ചിത്തം (1യോഹ, 2:2), ഭൂരാക്കന്മാർക്ക് അധിപതി (വെളി, 1:5), മണവാളൻ (മത്താ, 9:15), മദ്ധ്യസ്ഥൻ (1തിമൊ, 2:5), മനുഷ്യപുത്രൻ (മത്താ, 8:20), മരിച്ചവരിൽ ആദ്യജാതൻ (വെളി, 1:5), മറിയയുടെ മകൻ (മർക്കൊ, 6:3), മറുവില (1തിമൊ 2:6), മഹാപുരോഹിതൻ (എബ്രാ, 3:1), മുന്തിരിവള്ളി (യോഹ, 15:5), മൂലക്കല്ല് (എഫെ, 2:20), മോശെയെപ്പോലൊരു പ്രവാചകൻ (പ്രവൃ, 3:22), യജമാനൻ (യോഹ, 4:11), യാഗം (എഫെ, 5:2), യിസ്രായേലിന്റെ രാജാവ് (യോഹ, 1:49), യെഹൂദാഗോത്രത്തിലെ സിംഹം (വെളി, 5:5), യോസേഫിന്റെ പുത്രൻ (യോഹ, 1:45), രക്ഷയുടെ കൊമ്പ് (ലൂക്കൊ, 1:71), രക്ഷാനായകൻ (എബ്രാ, 2:10), രക്ഷിതാവ് (പ്രവൃ, 5:31), രണ്ടാം മനുഷ്യൻ (1കൊരി, 15:47), രാജാവ് (മത്താ, 2:2), ലോകത്തിൻ്റെ പാപം ചുമക്കുന്ന ദൈവത്തിൻ്റെ കുഞ്ഞാട് (യോഹ, 1:29), ലോകരക്ഷിതാവ് (യോഹ, 4:42), ലോകത്തിൻ്റെ വെളിച്ചം (യോഹ, 8:12), വഴി (യോഹ, 14:6), വഴിപാട് (എഫെ, 5:2), വാതിൽ (യോഹ, 10:9), വിശ്വസ്തസാക്ഷി (വെളി, 1:5), വീണ്ടെടുപ്പ് (1കൊരി, 1:30), വെളിച്ചം (യോഹ, 12:46), ശുദ്ധീകരണം (1കൊരി, 1:30), ശ്രേഷ്ഠമഹാപുരോഹിതൻ (എബ്രാ, 4:15), സത്യം (യോഹ, 14:6), സത്യവെളിച്ചം (യോഹ, 1:9), സമാധാനം (എഫെ, 2:14), സർവ്വസൃഷ്ടിക്കും ആദ്യജാതൻ (കൊലൊ, 1:15), സഹോദരന്മാരിൽ ആദ്യജാതൻ (റോമ, 8:29), സ്ത്രീയുടെ സന്തതി (ഗലാ, 4:4 → ഉല്പ, 3:15). മേല്പറഞ്ഞതൊക്കെ യേശുവിൻ്റെ അസ്തിത്വമോ, പേരോ, പ്രകൃതിയോ അല്ല; പദവികൾ (Titles) ആണ്.

☛ യോസേഫിൻ്റെ മകൻ:
1. മകന്നു അവൻ യേശു എന്നു പേർ വിളിച്ചു: (മത്താ, 1:25)
2. ഇവൻ തച്ചന്റെ മകൻ അല്ലയോ: (മത്താ, 13:55)
3. അമ്മയപ്പന്മാർ അവനെ അകത്തു കൊണ്ടുചെന്നപ്പോൾ: (ലൂക്കോ, 2:27)
4. അവന്റെ അപ്പനും അമ്മയും ആശ്ചര്യപ്പെട്ടു: (ലൂക്കൊ, 2:33)
5. അവന്റെ അമ്മയപ്പന്മാർ ആണ്ടുതോറും: (ലൂക്കൊ, 2:41)
6. അമ്മയപ്പന്മാരോ അറിഞ്ഞില്ല: (ലൂക്കൊ, 2:43)
7. നിന്റെ അപ്പനും ഞാനും വ്യസനിച്ചുകൊണ്ടു നിന്നെ തിരഞ്ഞു: (ലൂക്കൊ, 2:48)
8. ഇവൻ യോസേഫിന്റെ മകൻ അല്ലയോ: (ലൂക്കോ, 4:22)
9. അവൻ യോസേഫിന്റെ പുത്രനായ യേശു എന്ന നസറെത്തുകാരൻ തന്നേ: (യോഹ, 1:45)
10. ഇവൻ യോസേഫിന്റെ പുത്രനായ യേശു അല്ലയോ? (യോഹ, 6:42).