Pater ho monos alethinos Theos

☛ 𝗣𝗮𝘁𝗲𝗿 𝗵𝗼 𝗺𝗼𝗻𝗼𝘀 𝗮𝗹𝗲𝘁𝗵𝗶𝗻𝗼𝘀 𝗧𝗵𝗲𝗼𝘀:
➦ “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). ഈ വേദഭാഗത്ത്, പിതാവിനെ ഏകസത്യദൈവമെന്ന് പറയാൻ മൂലഭാഷയിൽ, 𝙎𝗲 𝘁𝗼𝗻 𝗺𝗼𝗻𝗼𝗻 𝗮𝗹𝗲𝘁𝗵𝗶𝗻𝗼𝗻 𝗧𝗵𝗲𝗼𝗻 എന്നാണ്. ഇത്, പ്രതിഗ്രാഹിക വിഭക്തിയിലുള്ള (Accusative Case) ഒരു പ്രയോഗമാണ്. ഇതിൻ്റെ അർത്ഥം: “ഏകസത്യദൈവമായ നിന്നെ” എന്നാണ്. ഇംഗ്ലീഷിൽ 𝗬𝗼𝘂, 𝘁𝗵𝗲 𝗼𝗻𝗹𝘆 𝘁𝗿𝘂𝗲 𝗚𝗼𝗱 എന്നാണ്. ഇവിടെ, മധ്യമപുരുഷനായ പിതാവ് (Father) ‘അറിയുക’ (ginoskosin) എന്ന ക്രിയയുടെ (Verb) കർമ്മം (Object) ആയതുകൊണ്ടാണ് 𝙎𝗲 (നിന്നെ) എന്ന പ്രതിഗ്രാഹിക വിഭക്തി വന്നത്. മലയാളത്തിൽ ഒരു പ്രയോഗത്തിൻ്റെ അവസാന പദത്തിൽ മാത്രമാണ് വിഭക്തി വ്യത്യാസം വരുന്നത്. എന്നാൽ ഗ്രീക്കിൽ വിഭക്തി വ്യത്യാസം എല്ലാ പദങ്ങൾക്കും വരും. 

☛ യേശുക്രിസ്തു തൻ്റെ മഹാപൗരോഹിത്യ പ്രാർത്ഥനയിൽ പിതാവിനെക്കുറിച്ച് പറഞ്ഞ ഈ സത്യത്തെ ഒരു സ്വതന്ത്ര പ്രയോഗമോ, പ്രഖ്യാപനമോ ആയി വാക്യത്തിൽനിന്ന് അടർത്തിയെടുക്കുമ്പോൾ, “ഏകസത്യദൈവമായ നിന്നെ” എന്ന പ്രതിഗ്രാഹിക വിഭക്തിയിലുള്ള പ്രയോഗം, “പിതാവാണ് ഏകസത്യദൈവം” അല്ലെങ്കിൽ, “പിതാവ് മാത്രമാണ് സത്യദൈവം” എന്ന നിർദ്ദേശിക വിഭക്തിയിലേക്ക് (Nominative Case) മാറും.

☛ ഗ്രീക്കിലെയും മലയാളത്തിലെയും പോലെ, ഇംഗ്ലീഷിൽ വിഭക്തി വ്യത്യാസം ഇല്ലാത്തതിനാൽ സർവ്വനാമം മാറ്റി തൽസ്ഥാനത്ത് നാമം ചേർത്താൽ, 𝗙𝗮𝘁𝗵𝗲𝗿, 𝘁𝗵𝗲 𝗼𝗻𝗹𝘆 𝘁𝗿𝘂𝗲 𝗚𝗼𝗱 എന്നുകിട്ടും. 

☛ എന്നാൽ ഗ്രീക്കിലും മലയാളത്തിലും വിഭക്തിയിൽ (Case) വ്യത്യാസം വരുന്നതിനാൽ, വാക്യത്തിൻ്റെ ഘടനയിൽ (Structure) വ്യത്യാസം വരും. തന്നെയുമല്ല, ‘നിന്നെ’ (Se) എന്ന സർവ്വനാമം (Pronoun) മാറ്റിയിട്ട് തൽസ്ഥാനത്ത് ‘പിതാവു’ (Pater) എന്ന നാമം (Noun) ചേർക്കുകയും വേണം. ഗ്രീക്കിൽ 𝘀𝗲 𝘁𝗼𝗻 𝗺𝗼𝗻𝗼𝗻 𝗮𝗹𝗲𝘁𝗵𝗶𝗻𝗼𝗻 𝗧𝗵𝗲𝗼𝗻 എന്നത്, 𝗣𝗮𝘁𝗲𝗿 𝗵𝗼 𝗺𝗼𝗻𝗼𝘀 𝗮𝗹𝗲𝘁𝗵𝗶𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 എന്നും, ➟മലയാളത്തിൽ “ഏകസത്യദൈവമായ നിന്നെ” എന്നത്, “പിതാവാണ് ഏകസത്യദൈവം” അല്ലെങ്കിൽ, “പിതാവ് മാത്രം സത്യദൈവം” എന്നുമാകും. 

☛ “പിതാവു മാത്രം സത്യദൈവം” അല്ലെങ്കിൽ, “പിതാവ് മാത്രമാണ് യഥാർത്ഥ ദൈവം” എന്നത് കേവലം ഒരു വിശേഷണമല്ല; പ്രത്യുത, 𝗘𝘅𝗰𝗹𝘂𝘀𝗶𝘃𝗲 ആയ ഒരു പ്രഖ്യാപനമാണ്. 𝗙𝗮𝘁𝗵𝗲𝗿, 𝘁𝗵𝗲 𝗼𝗻𝗹𝘆 𝘁𝗿𝘂𝗲 𝗚𝗼𝗱 എന്ന് വായിൽ വഞ്ചനയില്ലാത്ത പുത്രൻ പഠിപ്പിച്ചാൽ, പിതാവല്ലാതെ താനും സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള മറ്റാരും സത്യദൈവം അല്ലെന്നാണർത്ഥം.

☛ 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 (𝗧𝗵𝗲 𝗼𝗻𝗹𝘆 𝗚𝗼𝗱):
➦ പിതാവ് മോണോസ് തെയൊസ് ആണെന്ന് പറഞ്ഞിരിക്കുന്ന പല വാക്യങ്ങൾ പുതിയനിയമത്തിലുണ്ട്. 
❶ “ശാസ്ത്രിമാരും പരീശന്മാരും: ദൈവദൂഷണം പറയുന്ന ഇവൻ ആർ? ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.” (ലൂക്കൊ, 5:21). ഈ വേദഭാഗത്ത്, “ദൈവം ഒരുവൻ” എന്നത് ഗ്രീക്കിൽ 𝗠𝗼𝗻𝗼𝘀 𝗵𝗼 𝗧𝗵𝗲𝗼𝘀 ആണ്. ഇതിലെ 𝗵𝗼 എന്നത്, 𝗧𝗵𝗲 എന്നർത്ഥമുള്ള ‘നിശ്ചയോപപദം’ (definite article) ആണ്. പ്രയോഗത്തിൻ്റെ അർത്ഥം: “ഒരേയൊരു ദൈവം” (The only God) എന്നാണ്. ഇയൊരു പ്രയോഗം മാത്രമാണ് കൃത്യമായ നിർദ്ദേശിക വിഭക്തിയിൽ (Nominative Case) കാണുന്നത്. ഇവിടെപ്പറയുന്ന “ഒരേയൊരു ദൈവം” (The only God) പുത്രനാണെന്ന് കരുതുന്നവരുണ്ട്. എന്നാൽ ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്ന് ചിന്തിച്ചവർതന്നെ, യേശുവെന്ന മനുഷ്യന് ദൈവം കൊടുത്ത അധികാരമാണെന്ന് കണ്ട് ദൈവത്തെ മഹത്വപ്പെടുത്തുന്നത് കാണാം: (മത്താ, 9:8). [കാണുക: ക്രിസ്തു നല്കിയ പാപമോചനം]

❷ “തമ്മിൽ തമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ടു ഏകദൈവത്തിന്റെ പക്കൽ നിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്കു എങ്ങനെ വിശ്വസിപ്പാൻ കഴിയും?” (യോഹ, 5:44). ഈ വാക്യത്തിൽ 𝗠𝗼𝗻𝗼𝘂 𝗧𝗵𝗲𝗼𝘂 എന്നാണ്. ഈ പ്രയോഗം സംബന്ധിക വിഭക്തിയിൽ (Genitive Case) ഉള്ളതാണ്. ഇതിൻ്റെ അർത്ഥം: ‘ഏകദൈവത്തിന്റെ’ എന്നാണ്. ഇതിനെ “ഏകദൈവം അഥവാ, ഒരേയൊരു ദൈവം” (The only God) എന്ന നിർദ്ദേശിക വിഭക്തിയിലേക്ക് (Nominative (Case) മാറ്റുമ്പോൾ, 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 എന്നാകും.

❸ “ഏകജ്ഞാനിയായ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം എന്നെന്നേക്കും മഹത്വം ഉണ്ടാകുമാറാകട്ടെ. ആമേൻ.” (റോമ, 16:26). ഇവിടെ 𝗠𝗼𝗻𝗼 𝘀𝗼𝗽𝗵𝗼 𝗧𝗵𝗲𝗼 ആണ്. ഇത് ഉദ്ദേശിക വിഭക്തിയാണ് (Dative Case). അർത്ഥം: “ഏകജ്ഞാനിയായ ദൈവത്തിന്നു” എന്നാണ്. ഇതിനെ “ഏകജ്ഞാനിയായ ദൈവം” (The only wise God) എന്ന നിർദ്ദേശിക വിഭക്തിയിലേക്ക് മാറ്റുമ്പോൾ, 𝗠𝗼𝗻𝗼𝘀 𝘀𝗼𝗽𝗵𝗼𝘀 𝗧𝗵𝗲𝗼𝘀 എന്നാകും.

❹ “നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ.” (1തിമൊ, 1:17). ഇവിടെ 𝗠𝗼𝗻𝗼 𝗧𝗵𝗲𝗼 എന്നാണ്. ഇതും ഉദ്ദേശിക വിഭക്തിയാണ്. അർത്ഥം: ‘ഏകദൈവത്തിന്നു’ എന്നാണ്. ഇതിനെ ‘ഏകദൈവം’ (The only God) എന്ന നിർദ്ദേശിക വിഭക്തിയിലേക്ക് മാറ്റുമ്പോൾ, 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 എന്നാകും.

❺ “നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു തന്നേ, സർവ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ.” (യൂദാ 1:25). ഇവിടെ 𝗠𝗼𝗻𝗼 𝗧𝗵𝗲𝗼 എന്നാണ്. ഇതും ഉദ്ദേശിക വിഭക്തിയാണ്. അർത്ഥം: ‘ഏകദൈവത്തിന്നു‹ എന്നാണ്. ഇതിനെ ‘ഏകദൈവം’ (The only God) എന്ന നിർദ്ദേശിക വിഭക്തിയിലേക്ക് മാറ്റുമ്പോൾ, 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 എന്നാകും.

☛ മേല്പറഞ്ഞ വാക്യങ്ങളിലെ 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀-ൻ്റെ അർത്ഥം: “ഒരു ദൈവം” (One God) എന്നല്ല; “ഒരേയൊരു ദൈവം” (The only God) എന്നാണ്. അത് പുത്രനല്ല; പിതാവാണ്. പിതാവാണ് 𝗧𝗵𝗲 𝗼𝗻𝗹𝘆 𝗚𝗼𝗱 എന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും പഠിപ്പിച്ചിരിക്കയാൽ, സ്വർഗ്ഗവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും പിതാവല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഉണ്ടാകില്ല.

☛ പിതാവായ യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ലെന്നാണ് പഴയപുതിയനിയമങ്ങൾ സംശയലേശമെന്യേ പഠിപ്പിക്കുന്നത്: “മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39ആവ, 3:24;യോശു, 2:11;1രാജാ, 8:23;2ദിന, 6:14;സങ്കീ, 73:25). “ആകാശത്തിലോ (Heaven) ഭൂമിയിലോ ദേവന്മാർ (gods) എന്നു പേരുള്ളവർ (വിളിക്കപ്പെടുന്നവർ) ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.” (1കൊരി, 8:5-6റോമ, 16:26,എഫെ, 4:6;1തിമൊ, 1:17;യൂദാ, 1:24). ക്രിസ്തു തൻ്റെ ശുശ്രൂഷയിലൂടെയും മഹാപുരോഹിത്യ പ്രാർത്ഥനയിലൂടെയും പഠിപ്പിച്ച കാര്യമാണ് പഴയനിയമഭക്തന്മാരും അപ്പൊസ്തലന്മാരും പഠിപ്പിച്ചിരിക്കുന്നത്: (മത്താ, 4:10; മത്താ, 26:38; മർക്കൊ, 12:29; ലൂക്കൊ, 4:8; യോഹ, 5:44; യോഹ, 17:3).   

2 thoughts on “Pater ho monos alethinos Theos”

Leave a Reply

Your email address will not be published. Required fields are marked *