പിതാവുമാത്രം സത്യദൈവം (III)

5️⃣ അപ്പൊസ്തലന്മാരുടെ സാക്ഷ്യം:
ദൈവപുത്രനായ യേശുക്രിസ്തു തിരഞ്ഞെടുത്തവരും മൂന്നരവർഷം അവനോടുകൂടി വസിച്ചവരും അവൻ്റെ നാമത്തിൽ അത്ഭുതങ്ങളും അടയാളങ്ങളും വീര്യപ്രവൃത്തികളും ചെയ്തവരും സുവിശേഷത്തിനുവേണ്ടി പ്രാണാത്യാഗം ചെയ്തവരുമാണ് അപ്പൊസ്തലന്മാർ. അവർ ക്രിസ്തു ദൈവമാണെന്ന് വിശ്വസിച്ചിരുന്നോ എന്ന് പരിശോധിക്കാം:

1. ദൈവം ഒരുവൻ: ➤❝ശാസ്ത്രിമാരും പരീശന്മാരും: ദൈവദൂഷണം പറയുന്ന ഇവൻ ആർ? ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.❞ (ലൂക്കോ, 5:21). ➟ക്രിസ്തു പക്ഷവാദരോഗിക്ക് പാപമോചനം നല്കിയതിനാൽ, ഈ വേദഭാഗത്ത് പറയുന്ന ❝ഏകദൈവം❞ (𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝) ക്രിസ്തുവാണെന്ന് വിചാരിക്കുന്നവരുണ്ട്. പക്ഷവാതക്കാരനോടു ❝മനുഷ്യാ, നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു❞ എന്ന് യേശു പറഞ്ഞപ്പോഴാണ് (ലൂക്കൊ, 5:20), ➤❝ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ശാസ്ത്രിമാരും പരീശന്മാരും ചിന്തിച്ചുതുടങ്ങിയത്.❞ ➟എന്നാൽ മത്തായി സുവിശേഷത്തിൻ്റെ സമാന്തരവാക്യത്തിൽ, പക്ഷവാതക്കാരൻ സൗഖ്യമായി തൻ്റെ കിടക്കയെടുത്ത് വീട്ടിൽപ്പോയതുകണ്ട പുരുഷാരത്തിൻ്റെ പ്രതികരണം ഇപ്രകാരമാണ്: ➤❝പുരുഷാരം അതു കണ്ടു ഭയപ്പെട്ടു മനുഷ്യർക്ക് ഇങ്ങനെയുള്ള അധികാരം കൊടുത്ത ദൈവത്തെ മഹത്ത്വപ്പെടുത്തി.❞ (മത്താ, 9:8). ➟ആരാണോ, ➤❝ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ❞ എന്നു ഹൃദയത്തിൽ ചിന്തിച്ചത്, അവർ തന്നെയാണ് യേശുവെന്ന മനുഷ്യനു് ദൈവം കൊടുത്ത അധികാരമാണെന്ന് പറഞ്ഞുകൊണ്ട്, ദൈവത്തെ മഹത്വപ്പെടുത്തിയത്. ➤❝എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല❞ എന്ന് ദൈവപുത്രൻതന്നെ സാക്ഷ്യം പറഞ്ഞിട്ടുള്ളതാണ്: (യോഹ, 5:30). ➟അതിനുമുകളിൽ ഒരു അപ്പീൽ (𝐀𝐩𝐩𝐞𝐚𝐥) ഉണ്ടോ❓ ➟അതിനാൽ, ദൈവപുത്രനു് പാപമോചനത്തിനുള്ള അധികാരം സ്വതേ ഇല്ലായിരുന്നു എന്നും ദൈവത്താലാണ് അവൻ പാപമോചനം നടത്തിയതെന്നും അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം.
➦ അപ്പൊസ്തലന്മാർക്കും പാപമോചനത്തിനുള്ള അധികാരം കൊടുത്തതായി കാണാം. (യോഹ, 20:23). 
➦ മേല്പറഞ്ഞ രണ്ട് വേദഭാഗങ്ങളും ചേർത്തുപഠിച്ചാൽ രണ്ട് കാര്യങ്ങൾ വ്യക്തമാമാകും: ❶ദൈവം ത്രിത്വമല്ല; പിതാവു് ഒരുത്തൻ മാത്രമാണ് ദൈവം (𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝). ➟ക്രിസ്തുതന്നെ അത് പറഞ്ഞിട്ടുള്ളതാണ്: (മർക്കൊ, 15:33യോഹ, 5:44; യോഹ, 17:3). ❷ക്രിസ്തു ദൈവമല്ല; മനുഷ്യനാണ്. ➟പിതാവ് മാത്രമാണ് സത്യദൈവം (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝), താൻ മനുഷ്യനാണെന്നും ക്രിസ്തുതന്നെ സംശയലേശമെന്യേ പറഞ്ഞിട്ടുണ്ട്: (യോഹ, 17:3 ⁃⁃ യോഹ, 8:40). ➤[കാണുക: മനുഷ്യനായ ക്രിസ്തുയേശു]
☛ പ്രസ്തുത വാക്യത്തിൽ, ➤❝ദൈവം ഒരുവൻ” എന്ന് പറയുന്നത് ഗ്രീക്കിൽ ➤❝മോണോസ് ഹോ തിയൊസ്❞ (μόνος ὁ θεός – Mónos ho theos – The only God) ആണ്. ➤[കാണുക: STR ⁃⁃ NIV]. ➟അതായത്, ➤❛ഒന്നിനെ❜ (𝐨𝐧𝐞) കുറിക്കുന്ന ➤❛ഹൈസ്❜ (𝐡𝐞𝐢𝐬) അല്ല; ➤❛ഒറ്റയെ❜ (𝐚𝐥𝐨𝐧𝐞) കുറിക്കുന്ന പഴയനിയമത്തിലെ ➤❛യാഹീദ്❜ (יָחִיד – yahid) എന്ന എബ്രായ പദത്തിനു് തുല്യമായ ➤❛മോണോസ്❜ (μόνος – Mónos) ആണ് ഉപയോഗിച്ചിരിക്കുന്നത്. ➟𝐓𝐡𝐞 𝐍𝐞𝐰 𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐕𝐞𝐫𝐬𝐢𝐨𝐧-നിൽ ❝𝐆𝐨𝐝-𝐓𝐡𝐞 𝐅𝐚𝐭𝐡𝐞𝐫 𝐨𝐧𝐥𝐲❞ എന്നാണ്. [കാണുക: NMV]. ➨തന്മൂലം, ഈ വേദഭാഗത്ത് പറയുന്ന ദൈവം പുത്രനല്ല; പിതാവാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം: (യോഹ, 17:3; 1കൊരി, 8:6). ➟ ഒന്നുകൂടി വ്യക്തമാക്കിയാൽ: ദൈവം ഒരുവൻ (𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝) എന്ന് അവിടെപ്പറയുന്നത് ദൈവപുത്രനായ യേശുവിനെയല്ല; യേശു പഠിപ്പിച്ച ദൈവവും (മർക്കൊ, 12:29യോഹ, 5:44യോഹ, 17:3), അവൻ ➤❝എൻ്റെ ദൈവം❞ എന്ന് സംബോധന ചെയ്തവനും (യോഹ, 20:17മത്താ, 27:46മർക്കൊ, 15:33), ➤❝യേശുക്രിസ്തുവിൻ്റെ ദൈവം❞ എന്ന് അപ്പൊസ്തലന്മാർ പഠിപ്പിച്ചതുമായ പിതാവായ ഏകദൈവമാണ് അവിടെപ്പറയുന്ന ഒരേയൊരു ദൈവം: (2കൊരി, 11:31എഫെ, 1:3എഫെ, 1:17 – റോമ, 15:52കൊരി, 1:3കൊലൊ, 1:51പത്രൊ, 1:3). ➟വൺനെസ്സ് വിചാരിക്കുന്നപോലെ, ക്രിസ്തു ഏകദൈവമാണെങ്കിലോ; ട്രിനിറ്റി കരുതുന്നപോലെ, അവൻ ദൈവത്തോടു സമനായ ദൈവമാണെങ്കിലോ പാപങ്ങളെ മോചിക്കാൻ കഴിയുന്ന ഒരേയൊരും ദൈവം പിതാവാണെന്ന് പറയുമായിരുന്നോ❓ ➤[കാണുക: എൻ്റെ ദൈവം, എൻ്റെ പിതാവ്, പൗലൊസിൻ്റെ ദൈവം, യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവും]

2. ഏകജ്ഞാനിയായ ദൈവം: ➤❝ഏകജ്ഞാനിയായ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം എന്നെന്നേക്കും മഹത്വം ഉണ്ടാകുമാറാകട്ടെ. ആമേൻ.❞ (റോമ, 16:26). ➟ഈ വാക്യത്തിൽ പറയുന്ന ഏകജ്ഞാനിയായ ദൈവം ഗ്രീക്കിൽ ➤❝മോണോ സോഫൊ തിയോ❞ (μόνῳ Θεῷ – mono sofo theo) ആണ്. ➟ഇവിടെയും ➤❛ഒന്നിനെ❜ (one) കുറിക്കുന്ന ➤❛ഹൈസ്❜ (heis) അല്ല; ➤❛ഒറ്റയെ ❜(alone) കുറിക്കുന്ന പഴയനിയമത്തിലെ ➤❛യാഹീദിനു❜ (yahid) തുല്യമായ ➤❛മോണോസ്❜ (Mónos) ആണ്. ➤[കാണുക: Bible Hub]. ➟ഈ വേദഭാഗത്ത് വളരെ ശ്രദ്ധയേറിയ ഒരുകാര്യം കാണാം: ➤❝ഏകജ്ഞാനിയായ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം മഹത്വം കരേറ്റുകയാണ്.❞ ➟അതായത്, ഒരേയൊരു സത്യദൈവത്തെ (The only God) യേശുക്രിസ്തുവിൽനിന്ന് വേർതിരിച്ചാണ് പറയുന്നത്. ➟തന്നെയുമല്ല, ➤❝ഏകജ്ഞാനിയായ ദൈവം❞എന്ന പ്രയോഗത്തിനു് ➤❝ഒരേയൊരു ജ്ഞാനിയായ ദൈവം അല്ലെങ്കിൽ, ഒരുത്തൻ മാത്രമാണ് ജ്ഞാനിയായ ദൈവം❞ എന്നാണർത്ഥം. ➤❝ജ്ഞാനസമ്പൂർണ്ണൻ❞ യഹോവ ഒരുത്തൻ മാത്രമാണ്: (ഇയ്യോ, 37:16). ➟അതുകൊണ്ടാണ് ദൈവത്തെ ഒരേയൊരു ജ്ഞാനിയെന്ന് “മോണോസ്” (only) കൊണ്ട് പൗലൊസ് ഖണ്ഡിതമായി വിശേഷിപ്പിക്കുന്നത്. ➟വൺനെസ്സ് വിചാരിക്കുന്നപോലെ, യേശുക്രിസ്തു ഏകദൈവമാണെങ്കിലോ; ➟ട്രിനിറ്റി കരുതുന്നപോലെ, ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ ➤❛ഒറ്റയെ❜ (only) കുറിക്കുന്ന ➤❛മോണോസ്❜ (Mónos) കൊണ്ട്, ❝ദൈവം ഏകജ്ഞാനിയാണെന്നു❞ പൗലൊസ് ഖണ്ഡിതമായി പറയുമായിരുന്നോ❓ ➤❝ഒരേയൊരു ജ്ഞാണിയായ ദൈവത്തിൽനിന്നു❞ (The only wise God) യേശുക്രിസ്തുവിനെ വേർതിരിച്ച് പറയുമായിരുന്നോ❓ ➟തന്മൂലം, ക്രിസ്തു ഏദൈവമല്ലെന്നും ദൈവം ത്രിത്വമല്ലെന്നും അപ്പൊസ്തലനായ പൗലൊസിൻ്റെ വാക്കിനാൽ അസന്ദിഗ്ദ്ധമായി തെളിയുന്നു.

3. അദൃശ്യനായ ഏകദൈവം: ➤❝നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ.❞ (1തിമൊ, 1:17). ➟ഈ വേദഭാഗത്തെ, “അദൃശ്യനായ ഏകദൈവം” എന്നത് ഗ്രീക്കിൽ, ➤❝അറോട്ടോ മോണോ തിയോ❞ (ἀοράτῳ μόνῳ Θεῷ – aorato mono theo) ആണ്. ➟ഈ വേദഭാഗത്തും ➤❛ഒന്നിനെ❜ (one) കുറിക്കുന്ന ➤❛ഹൈസ്❜ (heis) അല്ല; ➤❛ഒറ്റയെ❜ (only) കുറിക്കുന്ന ➤❛മോണോസ്❜ (Mónos) ആണ്. [കാണുക: Bible Hub]. ➟ക്രിസ്തു അദൃശ്യനായ ദൈവമല്ല; ദൈവത്തെ വെളിപ്പെടുത്തിയെ മനുഷ്യനാണ്: (1തിമൊ, 3:15-16 ⁃⁃ യോഹ, 1:18; യോഹ, 8:40; 1യോഹ, 5:20). ➟ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ, ദൈവപുത്രൻ ദൈവമാണെങ്കിലോ ❝ദൈവം ഒരുത്തൻ മാത്രം❞ എന്ന് ➤❛മോണോസ്❜ കൊണ്ട് അപ്പൊസ്തലൻ ഖണ്ഡിതമായി പറയുമായിരുന്നോ❓ ➤❝അദൃശ്യനായ ഏകദൈവം❞ എന്ന് പൗലൊസ് വിശേഷിപ്പിക്കുന്നത് യഹോവയെയാണ്: യഹോവയാണ്: ➤❝യിസ്രായേലിന്റെ ദൈവവും രക്ഷിതാവും ആയുള്ളോവേ, നീ മറഞ്ഞിരിക്കുന്ന ദൈവം ആകുന്നു സത്യം.❞ (യെശ, 45:15). യഹോവ ഒരുത്തൻ മാത്രമാണ് ദൈവം: (യെശ, 45:5). ➟വൺനെസ്സ് വിചാരിക്കുന്നപോലെ, ക്രിസ്തു യഥാർത്ഥത്തിൽ യഹോവയല്ല; അവൻ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:15-16 ⁃⁃ യോഹ, 1:18) പ്രകൃത്യാതീതമായി കന്യകയിൽ ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശു: (റോമ, 5:15; 2കൊരി, 11:2).

4. ഏകാധിപതി: ➤❝ധന്യനായ ഏകാധിപതിയും രാജാധിരാജാവും കർത്താധികർത്താവും.❞ (1തിമൊ, 6:15). ➟ഈ വാക്യത്തിൽ പറയുന്ന ➤❝ഏകാധിപതി അഥവാ, ഏക പരമാധികാരി❞ ഗ്രീക്കിൽ, ➤❝മോണോസ് ഡൈനാസ്റ്റിസ്❞ (μόνος Δυνάστης – monos dynastis) ആണ്. ➟ഇവിടെയും ➤❛ഒന്നിനെ❜ (one) കുറിക്കുന്ന ➤❛ഹൈസ്❜ (heis) അല്ല; ➤❛ഒറ്റയെ❜ (alone) കുറിക്കുന്ന ➤❛മോണോസ്❜ (Mónos) ആണ്. [കാണുക: Bible Hub]. ➟ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ, ദൈവപുത്രൻ ദൈവമാണെങ്കിലോ ഒറ്റയെ (alone) കുറിക്കുന്ന ➤❛Mónos❜ കൊണ്ട്, ➤❝ഏകാധിപതി❞ (alone Sovereign) എന്ന് ഖണ്ഡിതമായി വിശേഷിപ്പിക്കുമായിരുന്നോ❓ ➟യിസ്രായേലിന്റെ ദൈവമായ യഹോവ ഒരുത്തൻ മാത്രമാണ് (alone) ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവം: (2രാജാ, 19:15; 19:19). ➟അതുകൊണ്ടാണ്, പിതാവായ ഏകദൈവത്തെ ❝ഏകാധിപതി❞ എന്ന് ➤❛മോണോസ്❜ (only) കൊണ്ട് പൗലൊസ് വിശേഷിപ്പിച്ചത്. ➟ക്രിസ്തുവും ദൈവമാണെങ്കിൽ, ദൈവത്തെ ഏകാധിപതി എന്ന് എങ്ങനെ വിശേഷിപ്പിക്കും❓

5. താൻ മാത്രം അമർത്യതയുള്ളവൻ: ➤താൻ മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ തക്കസമയത്തു ആ പ്രത്യക്ഷതവരുത്തും. അവന്നു ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേൻ.❞ (1തിമൊ, 6:16). ➟ഈ വാക്യത്തിൽ പറയുന്ന ❝താൻ മാത്രം അമർത്യതയുള്ളവൻ❞ ഗ്രീക്കിൽ ❝ഹോ മോണോൻ എഖോൻ അത്താനാസിയൻ❞ (ὁ μόνος ἔχων ἀθανασίαν – monon echon athanasian) ആണ്. ➟ഈ വേദഭാഗത്തും ➤❛ഒന്നിനെ❜ (one) കുറിക്കുന്ന ➤❛ഹൈസ്❜ (heis) അല്ല; ➤❛ഒറ്റയെ❜ (alone) കുറിക്കുന്ന ➤❛മോണോസ്❜ (Mónos) ആണ്. [കാണുക: Bible Hub]. ➟ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ, ദൈവപുത്രൻ ദൈവമാണെങ്കിലോ ➤❛Mónos❜ കൊണ്ട് ❝ഒരുത്തൻ മാത്രമാണ് അമർത്യതയുള്ളവൻ❞ എന്ന് അപ്പൊസ്തലൻ ഖണ്ഡിതമായി പറയുമായിരുന്നോ❓ ➟ഏകസത്യദൈവമായ പിതാവു് മാത്രമാണ് മരണമില്ലാത്തവനും എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും: (1തിമൊ, 6:16; യോഹ, 17:3; വെളി, 4:10). ➟ക്രിസ്തു മരിക്കുകയും ദൈവത്താൽ ഉയിർപ്പിക്കപ്പെടുകയും ചെയ്തതാണ്. (റോമ, 10:9). ➟നമ്മുടെ പാങ്ങളെ തൻ്റെ ശരീരത്തിൽ വഹിച്ചുകൊണ്ട് ക്രൂശിൽ മരിച്ചവൻ ദൈവമല്ല; അവൻ ദൈവത്തിൻ്റെ വെളിപ്പാടായ മനുഷ്യനാണ്; അവനെ മരണത്തിൽനിന്ന് ഉയിർപ്പിച്ച് നമ്മുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയവനാണ് നമുടെ ഏകദൈവം: (1തിമൊ, 3:15-16; 1പത്രൊ, 2:24; പ്രവൃ, 2:23-24; 2:36; 5:31). ➤❝ക്രൂശിൽ മരിച്ച ദൈവപുത്രൻ നിത്യനായ ദൈവമാണെന്നു❞ ട്രിനിറ്റിയുടെ ദൈവശാസ്ത്രം പറയുന്നു. [കാണുക: Systematic Theology]. ➟ദൈവം അമർത്യനാണെന്ന് ദൈവശ്വാസീയമായ തിരുവെഴുത്തിൽ എഴുവെച്ചിരിക്കുന്നത് അവർ വിശ്വസിക്കുന്നില്ല. ➟ദൂതന്മാർക്കുപോലും വംശാവലിയോ, ജനനമോ, മരണമോ ഇല്ലാതിരിക്കെ; ദൈവം വംശാവലിയോടെ ജനിച്ചുജീവിച്ചു മരിച്ചുയിർത്തു എന്ന് വിശ്വസിക്കുന്നവരാണ് ക്രൈസ്തവരിൽ അധികവും. ➟ക്രൂശിൽ മരിച്ച ക്രിസ്തു ദൈവമാണെന്ന് വിശ്വസിക്കുന്നവർ, മരണമില്ലാത്ത ദൈവം മരിച്ചുവെന്ന നാടകത്തിൽ വിശ്വസിക്കുന്നവരാകയാൽ, ഇപ്പോഴും പാപത്തിൽത്തന്നെ ഇരിക്കയാണ്.

6. ഏകകർത്താവായ ദൈവം: ഈ വാക്യം സത്യവേദപുസ്തകത്തിൽ പരിഭാഷാ പ്രശ്നം ഉള്ളതുകൊണ്ട്, KJV-യുടെ മലയാളം പരിഭാഷയായ ബൈഞ്ചമിൻ ബെയ്‌ലിയിലെ വാക്യം ചേർക്കുന്നു: ➤❝ഏകനായി കർത്താവായ ദൈവത്തെയും, നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെയും ഉപേക്ഷിക്കുകയും ചെയ്യുന്നവരായി.❞ [കാണുക: യൂദാ 1:4: ബെ.ബെ]. ➟മലയാളത്തിലെ വിശുദ്ധഗ്രന്ഥം പരിഭാഷയും കാണുക: (യൂദാ 1:4). ➟എല്ലാ അംഗീകൃത ഇംഗ്ലീഷ് പരിഭാഷകളിലും വാക്യം ഇങ്ങനെ തന്നെയാണ്. ➟ഈ വാക്യത്തിൽ പറയുന്ന ➤❝ഏകകർത്താവായ ദൈവം❞ ഗ്രീക്കിൽ ➤❝ടൊൺ മോണോൻ ഡസ്പോറ്റിൻ തിയോൻ❞ (τὸν μόνον δεσπότην Θεὸν – ton monon despotin theon) ആണ്. ➟ഇവിടെയും ➤❛ഒന്നിനെ❜ (one) കുറിക്കുന്ന ➤❛ഹൈസ്❜ (heis) അല്ല; ➤❛ഒറ്റയെ❜ (alone) കുറിക്കുന്ന ➤❛Mónos❜ ആണ്. [കാണുക: Bible Hub]. ➟ഏകകർത്താവായ അഥവാ, ഒരേയൊരു കർത്താവായ ദൈവത്തെ (The only Lord God) ➤❛മോണോസ്❜ കൊണ്ട് ദൈവപുത്രനായ കർത്താവിൽനിന്ന് വേർതിരിച്ചാണ് പറയുന്നത്. ➟എന്തെന്നാൽ, യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയുലുമില്ല: (ആവ, 4:39). ➟വൺനെസ്സ് വിചാരിക്കുന്നപോലെ, ക്രിസ്തു ഏകദൈവമാണെങ്കിലോ; ട്രിനിറ്റി വിചാരിക്കുന്നപോലെ, ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ ❝ഒരേയൊരു കർത്താവായ ദൈവത്തിൽനിന്നു❞ (The only Lord God) യേശുക്രിസ്തുവിനെ സഹോദരനായ യൂദാ വേർതിരിച്ച് പറയുമായിരുന്നോ❓

7. ഏകദൈവം: ➤❝നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു തന്നേ, സർവ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ.❞ (യൂദാ, 1:25). ➟ഈ വാക്യത്തിൽ പറയുന്ന ➤❝ഏകദൈവം❞ ഗ്രീക്കിൽ ➤❝മോണോ തിയോ❞ (μόνῳ Θεῷ – Móno theo) ആണ്. ➟ഈ വേദഭാഗത്തും ➤❛ഒന്നിനെ❜ (one) കുറിക്കുന്ന ➤❛ഹൈസ്❜ (heis) അല്ല; ❛ഒറ്റയെ❜ (alone) കുറിക്കുന്ന ❛Mónos❜ ആണ്. [കാണുക: Bible Hub]. ➟ഈ വാക്യത്തിൽ ഏകദൈവത്തിനു് (To the only God) ദൈവപുത്രനായ യേശുക്രിസ്തു മുഖാന്തരമാണ് മഹത്വം അർപ്പിക്കുന്നത്. ➟എന്തെന്നാൽ, യഹോവ ഒരുത്തൻ മാത്രമാണ് ദൈവം: (ആവ, 4:35). ➟വൺനെസ്സ് വിചാരിക്കുന്നപോലെ, ക്രിസ്തു ഏകദൈവമാണെങ്കിലോ: ➟ട്രിനിറ്റി കരുതുന്നപോലെ, ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ ഒരേയൊരു ദൈവത്തിൽനിന്ന് (The only God) ക്രിസ്തുവിനെ വേർതിരിച്ച് പറയുമായിരുന്നോ❓ ➟ക്രിസ്തു ദൈവമല്ല എന്നതിൻ്റെ വ്യക്തമായ തെളിവാണ് ഈ വേഭാഗം.

8. ഏകപരിശുദ്ധൻ: ➤❝കർത്താവേ, ആർ നിന്റെ നാമത്തെ ഭയപ്പെടാതെയും മഹത്വപ്പെടുത്താതെയും ഇരിക്കും? നീയല്ലോ ഏകപരിശുദ്ധൻ; നിന്റെ ന്യായവിധികൾ വിളങ്ങിവന്നതിനാൽ സകലജാതികളും വന്നു തിരുസന്നിധിയിൽ നമസ്കരിക്കും.❞ (വെളി, 15:4). ➟ഈ വാക്യത്തിൽ പറയുന്ന ➤❝ഏകപരിശുദ്ധൻ❞ ഗ്രീക്കിൽ ➤❝മോണോസ് ഓസിയൊസ്❞ (μόνος ὅσιος – oti Mónos osios) ആണ്. ➟ഇവിടെയും ➤❛ഒന്നിനെ❜ (one) കുറിക്കുന്ന ➤❛ഹൈസ്❜ (heis) അല്ല; ➤❛ഒറ്റയെ❜ (alone) കുറിക്കുന്ന ➤❛Mónos❜ ആണ്. [കാണുക: Bible Hub]. ➟യേശു പാപരഹിതനായ മനുഷ്യൻ എന്ന നിലയിലും അഭിഷിക്തൻ (ക്രിസ്തു) എന്ന നിലയിലും അവനെ പരിശുദ്ധൻ (വിശുദ്ധൻ) എന്ന് വചനം വിശേഷിപ്പിച്ചിട്ടുണ്ട്: (യോഹ, 6:69; 1യോഹ, 3:5). ➤[കാണുക: ദൈവത്തിന്റെ പരിശുദ്ധൻ]. ➟എന്നാൽ ആത്യന്തികമായി ഒരേയൊരു ദൈവമായ പിതാവ് മാത്രമാണ് പരിശുദ്ധൻ: (യോശു, 24:19; 1ശമൂ, 6:20; യെശ, 5:16; 6:3; യോഹ, 17:11; വെളി, 4:8; 15:4). ➟അതുകൊണ്ടാണ്, ദൈവത്തെ ❝ഏകപരിശുദ്ധൻ❞ എന്ന് ➤❛മോണോസ്❜ കൊണ്ട് ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത്. ➟ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ, ദൈവപുത്രൻ ദൈവമാണെങ്കിലോ ➤❛Mónos❜ കൊണ്ട്, ദൈവത്തെ ഏകപരിശുദ്ധനെന്ന് യോഹന്നാൻ വിശേഷിപ്പിക്കുമായിരുന്നോ❓

☛ മേല്പറഞ്ഞ എട്ടു വാക്യങ്ങളിലും ഒന്നിനെ കുറിക്കുന്ന ഹെയ്സ്” (heis) എന്ന പദമല്ല; ➤❛ഒറ്റയെ❜ (alone/only) കുറിക്കുന്ന ➤❛മോണോസ്❜ (Mónos) ആണ് ഉപയോഗിച്ചിരിക്കുന്നത്. ➟അതിൽ പലതിലും ഏകദൈവത്തിൽനിന്ന് (The only God) ക്രിസ്തുവിനെ വേർതിരിച്ചാണ് പറഞ്ഞിരിക്കുന്നത്. ➟വൺനെസ്സ് വിചാരിക്കുന്നപോലെ, ക്രിസ്തു ഏകദൈവമാണെങ്കിലോ; ➟ട്രിനിറ്റി വിചാരിക്കുന്നപോലെ, ദൈവം സമനിത്യരായ മൂന്നുപേരാണെങ്കിലോ ➤❛ഒറ്റയെ❜ (alone/only) കുറിക്കുന്ന ➤❛മോണോസ്❜ (Mónos) കൊണ്ട്, ദൈവം ഒരുത്തൻ മാത്രമാണെന്ന് ഖണ്ഡിതമായി എഴുതിവെക്കാൻ അപ്പൊസ്തലന്മാരെ ദൈവാത്മാവ് അനുവദിക്കുമായിരുന്നില്ല. ➤ക്രിസ്തുവും അപ്പൊസ്തലന്മാരും പഠിപ്പിച്ച ഏകദൈവം ഗ്രീക്കിൽ ➤❝മോണോസ് തെയോസ്❞ (μόνος θεός – Mónos Theós – The only God) ആണ്. ➟മോണോസ് തെയോസിലുള്ള വിശ്വാസമാണ് ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവവിശ്വാസം. ➟ഗ്രീക്കിൽ ➤❝മോണോതെയിസ്മോസ്❞ (monotheïsmós) എന്നും, ഇംഗ്ലീഷിൽ ➤❝മോണോതീയിസം❞ (Monotheism) എന്നും പറയുന്നു. ക്രിസ്തുവും അപ്പൊസ്തലന്മാരും പഠിപ്പിച്ച ➤❝മോണോതീയിസം❞ എന്ന വിശ്വാസത്തിനു് വിരുദ്ധമായ വിശ്വാസം ജീവനിലേക്കല്ല; മരണത്തിലേക്കാണ് മനുഷ്യനെ നയിക്കുന്നത്. ➟അതായത്, ബൈബിളിൾ വെളിപ്പെടുത്തുന്ന ദൈവം, വൺനെസ്സും ത്രിത്വവുമല്ല; ➤❝മോണോസ് തെയോസ്”❞ (Mónos Theós) അഥവാ, ➤❝ഏകദൈവം❞ ആണ്. ➟ബൈബിൾ വെളിപ്പെടുത്തുന്ന വിശ്വാസം, വൺനെസ്സ് വിശ്വാസവുമല്ല, ത്രിത്വവിശ്വാസവുമല്ല; ➤❝മോണോതീയിസം❞ (monotheism) അഥവാ, ഏകദൈവവിശ്വാസമാണ്. ➟മറ്റൊരു ദൈവമോ, മറ്റൊരു വിശ്വാസമോ ബൈബിളിൽ കണ്ടെത്താൻ സ്വർഗ്ഗത്തിലും ഭൂമിയിലുള്ള ആർക്കും കഴിയില്ല. ➟ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവത്തിന് ഒരു ബഹുത്വമുണ്ടെന്നോ, ദൈവപുത്രനായ ക്രിസ്തു ദൈവമാണെന്നോ തെളിയിക്കാൻ സ്വർഗ്ഗത്തിലോ ഭൂമിയിലെ ആർക്കും കഴിയില്ല. ➟മറ്റൊരുപദേശം ഉപദേശം സ്വർഗ്ഗത്തിൽനിന്ന് ഒരു ദൂതൻ വന്ന് പഠിപ്പിച്ചാലും അവൻ ശപിക്കപ്പെട്ടവനാണ്: (ഗലാ, 1:8-9). ➤[കാണുക: മോണോതീയിസം (Monotheism) തെളിവുകൾ]

9. പിതാവായ ഏകദൈവം: “ലോകത്തിൽ വിഗ്രഹം ഏതുമില്ല എന്നും ഏകദൈവമല്ലാതെ ദൈവമില്ല എന്നും നാം അറിയുന്നു. പല ദേവന്മാരും പല കർത്താക്കന്മാരും ഉണ്ടു എന്നു പറയുന്നുവല്ലോ. എന്നാൽ ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.” (1കൊരി, 8:4-6. ഒ.നോ: യോഹ, 8:41; എഫെ, 4:6). “ഏകദൈവമല്ലാതെ ദൈവമില്ല എന്ന് നാം അറിയുന്നു” എന്ന് പറഞ്ഞശേഷം പൗലൊസ് പറയുന്നത് ശ്രദ്ധിക്കുക. ആകാശത്തിലോ ഭൂമിയിലോ ദൈവങ്ങൾ എന്നു പേരുള്ളവർ ഉണ്ടെങ്കിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു. അഥവാ, നമ്മുടെ ഒരേയൊരു ദൈവം പിതാവ് മാത്രമാണ്. “ഏകദൈവം” എന്നത് ട്രിനിറ്റി പഠിപ്പിക്കുന്നപോലെ മൂന്നുപേരല്ല; പിതാവാണെന്ന് ഖണ്ഡിതമായിട്ടാണ് പൗലൊസ് വ്യക്തമാക്കുന്നത്. ദൈവവും പിതാവുമായവൻ ഒരുവനാണെന്നും പൗലൊസ് പറയുന്നു. (എഫെ, 4:6). പിതാവാണ് ഏകസത്യദൈവം (Father, the only true God) അഥവാ, പിതാവ് മാത്രമാണ് സത്യദൈവം എന്ന് ക്രിസ്തു പറഞ്ഞതും ഓർക്കുക. (യോഹ, 17:3). പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് പറഞ്ഞാൽ, പിന്നെ മറ്റൊരു ദൈവം നമുക്ക് ഉണ്ടാകില്ല; ഉണ്ടാകാൻ പാടില്ല. അതാണ് ഭാഷയുടെ നിയമം. അതുകൊണ്ടാണ്, “മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക” എന്ന് പഴയനിയമം പറയുന്നത്. (ആവ, 4:39). അടുത്തഭാഗത്ത്, “യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടു” എന്നാണ് പൗലൊസ് പറയുന്നത്. നമ്മുടെ പാപങ്ങളെപ്രതി ക്രൂശിക്കപ്പെട്ട മനുഷ്യനായ ക്രിസ്തുയേശുവിനെ മരണത്തിൽനിന്ന് ഉയിർപ്പിച്ച് കർത്താവും ക്രിസ്തുവും ആക്കി തൻ്റെ വലങ്കയ്യാൽ ഉയർത്തിയവനാണ് പിതാവായ ഏകദൈവം. (പ്രവൃ, 2:23-24; 2:36; 5:31; 1തിമൊ, 2:6). യേശുക്രിസ്തു എന്ന ഏകകർത്താവും ദൈവമാണെങ്കിൽ, പ്രസ്തുത വേദഭാഗം പൂര്‍വ്വാപരവൈരുദ്ധ്യം (paradox) ആയിമാറും. ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ, ദൈവപുത്രൻ ദൈവമാണെങ്കിലോ പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് അപ്പൊസ്തലൻ പറയുമായിരുന്നില്ല. ഭാഷ അറിയാവുന്ന എല്ലാവർക്കും ഇത് മനസ്സിലാകേണ്ടതാണ്; എന്നാൽ ത്രിത്വവിശ്വാസം സഭയ്ക്കകത്ത് നുഴയിച്ചുകയറ്റിയ ഉപായിയായ സർപ്പത്തിൻ്റെ തന്ത്രത്താൽ പണ്ഡിതന്മാർപോലും ഈ വസ്തുത ഗ്രഹിക്കുന്നില്ല. 

10. പിതാവ് ഏകസ്രഷ്ടാവ്: “പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.” (1കൊരി, 8:6. ഒ.നോ: 11:12; എബ്രാ, 2:10). പിതാവായ ഏകദൈവമാണ് സകലത്തിന്നും കാരണഭൂതൻ അഥവാ, സൃഷ്ടികർത്താവ് എന്നാണ് അപ്പൊസ്തലൻ പറയുന്നത്. അടുത്തവാക്യം: “തന്നെ സൃഷ്ടിച്ചവന്റെ പ്രതിമപ്രകാരം പരിജ്ഞാനത്തിന്നായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ ധരിച്ചിരിക്കുന്നവല്ലോ.” (കൊലൊ, 3:10). ഈ വാക്യം ശ്രദ്ധിക്കുക: “തന്നെ സൃഷ്ടിച്ച “അവൻ്റെ” പ്രതിമപ്രകാരം” (the image of him that created him) എന്നാണ്. സൃഷ്ടാവ് “അവർ” (They) അല്ല; “അവൻ” (Him) അഥവാ, ഒരുത്തൻ മാത്രമാണ്. അടുത്തവാക്യം: “കർത്താവേ, നീ സർവ്വവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടംഹേതുവാൽ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാൽ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊൾവാൻ യോഗ്യൻ എന്നു പറഞ്ഞുംകൊണ്ടു തങ്ങളുടെ കിരീടങ്ങളെ സിംഹാസനത്തിൻ മുമ്പിൽ ഇടും.” (വെളി, 4:11. ഒ.നോ: വെളി, 10:7). ഈ വാക്യവും ശ്രദ്ധിക്കുക: “കർത്താവേ, “നീ” (Thou) സർവ്വവും സൃഷ്ടിച്ചു” (O Lord, thou hast created all things). പലർ ചേർന്നല്ല; “നീ” (Thou) അഥവാ, ഒരുത്തൻ മാത്രമാണ് സൃഷ്ടിച്ചത്. അടുത്തഭാഗം: “എല്ലാം നിന്റെ ഇഷ്ടംഹേതുവാൽ ഉണ്ടായി” (thy pleasure they are and were created). പലരുരുടെ ഇഷ്ടത്താലല്ല; “നിൻ്റെ” (thy) അഥവാ, ഒരുത്തൻ്റെ ഇഷ്ടത്താലാണ് സകലവും ഉണ്ടായത്. ഈ വേദഭാഗങ്ങളിലൂടെ സ്രഷ്ടാവ് ഒരുത്തൻ മാത്രമാണെന്ന് അസന്ദിഗ്ധമായാണ് അപ്പൊസ്തലന്മാർ പറയുന്നത്. ഒ.നോ: (മർക്കൊ, 13:19; പ്രവൃ, 4:24; 14:15; 17:24; 1കൊരി, 8:6; എഫെ, 3:9; എബ്രാ, 1:10; 3:14; 11:3; 2പത്രൊ, 3:5; വെളി, 4:11; 14:7). സൃഷ്ടിക്കുമാത്രമല്ല; പുതുസൃഷ്ടിക്കും കാണഭൂതൻ യഹോവയായ പിതാവ് ഒരുത്തൻ മാത്രമാണ്. മനുഷ്യരുടെ വീണ്ടുംജനനത്തിനും (2കൊരി, 5:17-18) പുതുവാനഭൂമിക്കും കാരണഭൂതനാണ് പിതാവു്: (യെശ, 65:17-18; 66:22; വെളി, 21:5). ട്രിനിറ്റി പഠിപ്പിക്കുന്നപോലെ, പിതാവും പുത്രനും പരിശുദ്ധാത്മാവും സമനിത്യരായ മൂന്നുപേരും ക്രിസ്തു ദൈവവുമാണെങ്കിൽ, അതിൽ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്ന് അപ്പൊസ്തലന്മാർ പറയുമോ? ക്രിസ്തുവിനെ മാത്രമല്ല; അപ്പൊസ്തലന്മാരെയും കള്ളന്മാരാക്കുന്ന ഉപദേശമാണ് ത്രിത്വം.

11. ഏകമനുഷ്യനായ ക്രിസ്തുയേശു:
➦ “എന്നാൽ ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനുഷ്യനായ (one man) യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15 ⁃⁃ 2കൊരി, 11:2). ➤❝യേശുവിന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.❞(മർക്കൊ, 15:39). ➤❝യേശു എന്നു പേരുള്ള മനുഷ്യൻ ചേറുണ്ടാക്കി എന്റെ കണ്ണിന്മേൽ പൂശി:❞ (യോഹ, 9:11). ➤❝ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.❞ (യോഹ, 8:40). ➟ഈ വേദഭാഗത്ത്, ക്രിസ്തു ദൈവത്തിൽനിന്ന് മനുഷ്യനായ തന്നെ വേർതിരിച്ചാണ് പറയുന്നത്. ➟വൺനെസ്സ് വിചാരിക്കുന്നപോലെ ക്രിസ്തു ഏകദൈവമാണെങ്കിലോ, ട്രിനിറ്റി കരുതുന്നപോലെ അവൻ ദൈവത്തോടു സമനായ ദൈവമാണെങ്കിലോ ദൈവത്തിൽനിന്ന് തന്നെ വേർതിരിച്ച് പറയുമായിരുന്നോ❓ ➟പിതാവായ യഹോവ ❝മനുഷ്യനല്ല ദൈവം അത്രേ.❞ (ഹോശേ, 11:9ഇയ്യോ, 9:32). ➟ദൈവത്തിനു് ജെൻ്ററില്ല; ദൈവം പുരുഷനോ, സ്ത്രീയോ അല്ല: ➟ദൂതന്മാർക്കും ജെൻ്ററില്ലെന്ന് ക്രിസ്തുവിൻ്റെ വാക്കിനാൽ മനസ്സിലാക്കാം: (മത്താ, 22:30ലൂക്കൊ, 20:35-36). ➟എന്നാൽ ക്രിസ്തു മനുഷ്യനും വിശേഷാൽ പുരുഷനുമാണ്. ➟ഗ്രീക്കിലെ ❝ആന്ത്രോപോസ്❞ (ἄνθρωπος – á𝐧𝐭𝐡𝐫ō𝐩ó𝐬) എന്ന പദത്തിനു്, മനുഷ്യൻ (𝐡𝐮𝐦𝐚𝐧 𝐛𝐞𝐢𝐧𝐠), വ്യക്തി (𝐩𝐞𝐫𝐬𝐨𝐧), മനുഷ്യവംശം (mankind) എന്നിങ്ങനെയാണ് അർത്ഥം. ➟ആന്ത്രോപോസിനെ ഇംഗ്ലീഷിൽ ❛𝐌𝐚𝐧❜ എന്നും മലയാളത്തിൽ ❛മനുഷ്യൻ❜ എന്നുമാണ് പരിഭാഷ. ➟ഇംഗ്ലീഷിലെ ❛𝐌𝐚𝐧❜ എന്നതിന് രണ്ടർത്ഥമുണ്ട്: 1.മനുഷ്യവർഗ്ഗത്തിലെ ഒരംഗം. 2.പ്രായപൂർത്തിയായ ഒരു പുരുഷ്യൻ. ➟മലയാളത്തിൽ മനുഷ്യൻ എന്നു പറഞ്ഞാൽ പ്രധാനമായും മനുഷ്യവർഗ്ഗത്തിലെ ഒരംഗം എന്നാണർത്ഥം. ➟സ്ത്രീയുടെ വിപര്യായം (𝐚𝐧𝐭𝐨𝐧𝐲𝐦) മനുഷ്യൻ എന്നല്ല; പുരുഷൻ എന്നാണ്. ➟ക്രിസ്തുവിനെ മനുഷ്യവർഗ്ഗത്തിലെ ഒരംഗം എന്ന നിലയിൽ ❛മനുഷ്യൻ❜ (á𝐧𝐭𝐡𝐫ō𝐩ó𝐬) എന്നും സ്ത്രീയുടെ വിപര്യായം എന്ന നിലയിൽ ❛പുരുഷൻ❜ (അനീർ – ἀνὴρ – anḗr) എന്നും അഭിന്നമായിട്ട് പറഞ്ഞിട്ടുണ്ട്:👇
1. മനുഷ്യൻ (Man) ⁃⁃ മത്താ, 9:8,
2. തിന്നിയും കുടിയനുമായ മനുഷ്യൻ (Man) ⁃⁃ മത്താ, 11:19,
3. മനുഷ്യൻ (Man) ⁃⁃ മത്താ, 26:72,
4. മനുഷ്യൻ (Man) ⁃⁃ മത്താ, 26:74,
5. മനുഷ്യൻ (Man) ⁃⁃ മർക്കൊ, 14:71,
6. ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം (Man) ⁃⁃ മർക്കൊ, 15:39,
7. തിന്നിയും കുടിയനുമായ മനുഷ്യൻ (Man) ⁃⁃ ലൂക്കൊ, 7:34,
8. കുറ്റമില്ലാത്ത മനുഷ്യൻ (Man) ⁃⁃ ലൂക്കൊ, 23:4,
9. ഗലീലക്കാരനായ മനുഷ്യൻ (Man) ⁃⁃ ലൂക്കൊ, 23:6,
10. മനുഷ്യൻ (Man) ⁃⁃ ലൂക്കൊ, 23:14,
11. മനുഷ്യൻ (Man) ⁃⁃ ലൂക്കൊ, 23:14,
12. നീതിമാനായ മനുഷ്യൻ (Man) → ലൂക്കൊ, 23:47,
13. ജഡം (Flesh) ⁃⁃ യോഹ, 1:14,
14. പുരുഷൻ (Man) ⁃⁃ യോഹ, 1:30,
15. ശരീരം    (Flesh) ⁃⁃ യോഹ, 2:21,
16. മനുഷ്യൻ (Man) ⁃⁃ യോഹ, 3:27,
17. മനുഷ്യൻ (Man) ⁃⁃ യോഹ, 4:29,
18. മനുഷ്യൻ (Man) ⁃⁃ യോഹ, 5:12,
19. മനുഷ്യൻ (Man) ⁃⁃ യോഹ, 7:46,
20. മനുഷ്യൻ (Man) ⁃⁃ യോഹ, 8:40,
21. യേശു എന്നു പേരുള്ള മനുഷ്യൻ (Man) → യോഹ, 9:11,
22. മനുഷ്യൻ (Man) ⁃⁃ യോഹ, 9:16,
23. മനുഷ്യൻ (Man) ⁃⁃ യോഹ, 9:24,
24. മനുഷ്യൻ (Man) ⁃⁃ യോഹ, 10:33,
25. മനുഷ്യൻ (Man) ⁃⁃ യോഹ, 11:47,
26. മനുഷ്യൻ (Man) ⁃⁃ യോഹ, 11:50,
27. മനുഷ്യൻ (Man) ⁃⁃ യോഹ, 18:14,
28. മനുഷ്യൻ (Man) ⁃⁃ യോഹ, 18:17,
28. മനുഷ്യൻ (Man) ⁃⁃ യോഹ, 18:29,
30. മനുഷ്യൻ (Man) ⁃⁃ യോഹ, 19:5,
31. പുരുഷനായ നസറായനായ യേശു (Man) ⁃⁃ പ്രവൃ, 2:23,
32. ജഡം      (Flesh) ⁃⁃ പ്രവൃ, 2:31,
33. മനുഷ്യൻ (Man) ⁃⁃ പ്രവൃ, 5:28,
34. ജഡം      (Flesh) ⁃⁃ റോമ, 1:5,
35. ഏകമനുഷ്യനായ യേശുക്രിസ്തു (Man) → റോമ, 5:15,
36. ജഡം      (Flesh) ⁃⁃ റോമ, 8:3,
37. ജഡം      (Flesh) ⁃⁃ റോമ, 9:5,
38. മനുഷ്യൻ (Man) ⁃⁃ 1കൊരി, 15:21,
39. രണ്ടാം മനുഷ്യൻ (Man) ⁃⁃ 1കൊരി, 15:47,
40. ഏകപുരുഷൻ (one Man) ⁃⁃ 2കൊരി, 11:2,
41. ജഡം      (Flesh) ⁃⁃ കൊലൊ, 1:22,
42. മനുഷ്യൻ (Man) ⁃⁃ ഫിലി, 2:8,
43. മനുഷ്യനായ ക്രിസ്തുയേശു (Man) → 1തിമൊ, 2:6,
44. ജഡം      (Flesh) ⁃⁃ 1തിമൊ, 3:16,
45. ജഡം      (Flesh) ⁃⁃ എബ്രാ, 2:14,
46. ശരീരം     (body) ⁃⁃ 1പത്രൊ, 2:24,
47. ജഡം      (Flesh) ⁃⁃ 1പത്രൊ, 3:18,
48. ജഡം      (Flesh) ⁃⁃ 1പത്രൊ, 4:1,
49. ജഡം      (Flesh) ⁃⁃ 1യോഹ, 4:2,
50. ജഡം      (Flesh) ⁃⁃ 2യോഹ, 1:7.
➦ ദൈവപുത്രനായ യേശുവും (യോഹ, 8:40) അപ്പൊസ്തലന്മാരും പറഞ്ഞതുകൂടാതെ (മത്താ, 26:72; റോമ, 5:15), സ്നാപകനും (യോഹ, 1:30) പുരുഷാരവും (മത്താ, 9:8) ശമര്യസ്ത്രീ (യോഹ, 4:29) യെഹൂദന്മാർ (യോഹ, 5:12) ചേകവർ (യോഹ, 7:46) പിറവിക്കുരുടൻ (യോഹ, 9:11) പരീശന്മാർ (യോഹ, 9:16) മഹാപുരോഹിതന്മാർ (യോഹ, 11:47) കയ്യഫാവ് (യോഹ, 11:50) വാതിൽ കാവൽക്കാരത്തി (യോഹ, 18:17) പീലാത്തൊസ് (യോഹ, 18:29) ശതാധിപൻ (മർക്കൊ, 15:39) ന്യായാധിപസംഘം (പ്രവൃ, 5:28) തുടങ്ങി ഒന്നാം നൂറ്റാണ്ടിൽ അവനെക്കണ്ട എല്ലാത്തരം ആളുകളും അവൻ മനുഷ്യനാണെന്ന് സാക്ഷ്യംപ്പെടുത്തിയിട്ടുണ്ട്.
➦ ❝യേശുക്രിസ്തു ജഡത്തിൽ (മനുഷ്യൻ) വന്നു എന്നു സ്വീകരിക്കുന്ന ആത്മാവൊക്കെയും ദൈവത്തിൽനിന്നുള്ളതു.❞ (1യോഹ, 4:2). ➦❝യേശുക്രിസ്തുവിനെ ജഡത്തിൽ (മനുഷ്യൻ) വന്നവൻ എന്നു സ്വീകരിക്കാത്ത വഞ്ചകന്മാർ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കുന്നുവല്ലോ. വഞ്ചകനും എതിർക്രിസ്തുവും ഇങ്ങനെയുള്ളവൻ ആകുന്നു.❞ (2യോഹ, 1:7). ➟ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയുമാണ് മനുഷ്യരുടെ രക്ഷ: (റോമ, 5:15പ്രവൃ, 15:11). ➟നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽമരിച്ച പുരുഷനായ (𝐌𝐚𝐧) നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (1പത്രൊ, 2:24; പ്രവൃ, 2:23-24; പ്രവൃ, 2:36; പ്രവൃ, 5:31). ➟അതുകൊണ്ടാണ്, നമുക്ക് സ്രഷ്ടാവും പിതാവുമായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവുമുണ്ടെന്ന് പൗലൊസ് പറയുന്നത്: (1കൊരി, 8:6യോഹ, 17:3). ➟❝ദൈവം❞ 𝐆𝐨𝐝) എന്നത് ഏകസ്രഷ്ടാവായ പിതാവിൻ്റെ പ്രകൃതിയും (𝐍𝐚𝐭𝐮𝐫𝐞), ❝മനുഷ്യൻ❞ (𝐌𝐚𝐧) എന്നത് നമ്മുടെ നമ്മുടെ കർത്താവും രക്ഷിതാവുമായ ക്രിസ്തുവിൻ്റെ പ്രകൃതിയും (𝐍𝐚𝐭𝐮𝐫𝐞) ആണ്. ➟ഏകദൈവത്തെയും ഏകമനുഷ്യനെയും അറിയുക എന്നതാണ് സകലമനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിൻ്റെ പരിജ്ഞാനത്തിൽ എത്തുവാനും ദൈവം ഇച്ഛിക്കുന്ന വസ്തുത: (1തിമൊ, 2:54-7). [കാണുക: ദൈവത്തിൻ്റെ ഇച്ഛ]. വൺനെസ്സുകാർ ഏകദൈവത്തിലല്ലാതെ, മനുഷ്യരുടെ പാപങ്ങളെപ്രതി ജനിച്ചുജീവിച്ച് മരിച്ചുയിർത്ത മനുഷ്യനായ ക്രിസ്തേശുവിൽ വിശ്വസിക്കുന്നില്ല. ട്രിനിറ്റിയിലുള്ള മൂന്നുപേരും ദൈവമാണ്. ക്രൂശിൽ മരിച്ചതും നിത്യനായ ദൈവമെണെന്നാണ് അവർ വിശ്വസിക്കുന്നത്. [കാണുക: Systematic Theology, Page 228]. അതായത്, നിത്യരക്ഷയുടെ കാരണഭൂതനായ ക്രിസ്തുവിൻ്റെ അസ്തിത്വവും മനുഷ്യത്വവും ക്രിസ്തുത്വവും പുത്രത്വവും കർത്തൃത്വവും ചരിത്രപരതയും ഒരുപോലെ നിഷേധിക്കുന്നവരാണ് വൺനെസ്സും ട്രിനിറ്റിയും. ക്രിസ്തു ആരാണെന്ന് ഇതുവരെയും അറിയാത്തവരാണ് അവൻ്റെ മനുഷ്യത്വം നിഷേധിക്കുന്നത്. [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ആന്ത്രോപോസ്]

12. യേശുവെന്ന ക്രിസ്തു: “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 10:38). യേശുവെന്ന മനുഷ്യനെ ദൈവം തൻ്റെ ആത്മാവിനാൽ അഭിഷേകം ചെയ്ത കാര്യമാണ് പത്രൊസ് അപ്പൊസ്തലൻ പറയുന്നത്. “നീ അഭിഷേകം ചെയ്ത യേശു എന്ന പരിശുദ്ധദാസൻ” അഥവാ, ദൈവത്തിൻ്റെ അഭിഷിക്തനായ പരിശുദ്ധദാസൻ” എന്നാണ് ആദിമസഭ ക്രിസ്തുവിനെ വിശേഷിപ്പിച്ചത്: (പ്രവൃ, 4:27). ട്രിനിറ്റി കരുതുന്നപോലെ കന്യകയായ മറിയ പ്രസവിച്ചത്, ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല; അവളുടെ മൂത്തമകനായ ഒരു വിശുദ്ധപ്രജയെ അല്ലെങ്കിൽ പാപരഹിതനായ ഒരു മനുഷ്യനെയാണ്: (മത്താ, 1:16; 1:25; ലൂക്കൊ, 1:35; 2:6-7; യോഹ, 8:40; 1യോഹ, 3:5). യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, അവനു് ഏകദേശം മുപ്പതു വയസ്സുള്ളപ്പോൾ, യോർദ്ദാനിൽവെച്ച് ദൈവം അവനെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ “ക്രിസ്തു” അഥവാ, “അഭിഷിക്തൻ” ആയത്: (പ്രവൃ, 10:38. ഒ.നോ: യെശ, 61:1; ലൂക്കൊ, 2:11; 3:22). നസറെത്തിലെ പള്ളിയിൽവെച്ചുള്ള തൻ്റെ പ്രഥമശുശ്രൂഷയിൽ യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് താൻ അപ്പോഴാണ് ക്രിസ്തു ആയതെന്ന് യേശുതന്നെ സാക്ഷ്യംപറഞ്ഞിട്ടുണ്ട്: (യെശ, 61:1-2; ലൂക്കൊ, 4:16-21). അഭിഷേകാനന്തരമാണ്, ദൈവദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി അവൻ പിതാവിനാൽ “ഇവൻ എൻ്റെ പ്രിയപുത്രൻ” എന്ന് വിളിക്കപ്പെട്ടത്: (ലൂക്കൊ, 1:32; 1:35; 3:22). “ഖ്രിസ്റ്റോസ്” (Χριστός – christos) എന്ന ഗ്രീക്കുപദത്തിനു് അഭിഷിക്തൻ എന്നാണർത്ഥം. “മശീയാഹ്” (מָשִׁיחַ – masiah) എന്ന എബ്രായ പദത്തിൻ്റെ ഗ്രീക്കുരൂപമാണ് “ഖ്രിസ്റ്റോസ് അഥവാ, ക്രിസ്തു” (Christ), “മശീയാഹ്” (masiah) എന്ന എബ്രായപദത്തിനും “ഖ്രിസ്റ്റോസ്” (christos) എന്ന ഗ്രീക്കുപദത്തിനും അഭിഷിക്തൻ അഥവാ, ദൈവത്താൽ അഭിഷേകം പ്രാപിച്ചവൻ എന്നാണർത്ഥം. ദൈവം തൻ്റെ ശുശ്രൂഷകൾ ചെയ്യാൻ മനുഷ്യരെ തൻ്റെ ആത്മാവിനാൽ ശക്തിപ്പെടുത്തുന്ന ശുശ്രൂഷയാണ് അഭിഷേകം. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, ദൈവം തൻ്റെ ശുശ്രൂഷകരായി തിരഞ്ഞെടുക്കുന്ന വ്യക്തികൾക്ക് കൊടുക്കുന്ന ഔദ്യോഗിക നിയമന കർമ്മമാണ് അഭിഷേകം. പഴയനിയമത്തിൽ മോശെ മുതലുള്ള പ്രവാചകന്മാരും അഹരോൻ മുതലുള്ള പുരോഹിതന്മാരും ശൗൽ മുതലുള്ള രാജാക്കന്മാരും അഭിഷിക്തരാണ്. പേർ പറയപ്പെട്ടിരിക്കുന്ന ഇരുപതോളം ക്രിസ്തുക്കൻ ബൈബിളിലുണ്ട്; ക്രിസ്തു ദൈവമാണെന്ന് പറയുന്നവർ, എല്ലാ ക്രിസ്തുക്കളെയും ദൈവമായി അംഗീകരിക്കുമോ? സൃഷ്ടികളെങ്കിലും ദൈവത്തിൻ്റെ ദൂതന്മാരിൽ ഒരാളെപ്പോലും ദൈവം അഭിഷേകം ചെയ്തതായി പറഞ്ഞിട്ടില്ല. അവർ സൃഷ്ടിയിൽത്തന്നെ ശക്തന്മാരാണ്; അതിനാൽ അഭിഷേകം ആവശ്യമില്ല. ക്രിസ്തു ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന മനുഷ്യൻ ആയതുകൊണ്ടാണ്, അവനു് അഭിഷേകം ആവശ്യമായിവന്നത്: (എബ്രാ, 2:9; 1തിമൊ, 2:6). യോർദ്ദാനിനിൽവെച്ച് ദൈവം കൊടുത്ത അഭിഷേകത്തിൻ്റെ ശക്തിയോടെയാണ്, യേശുവെന്ന മനുഷ്യൻ തൻ്റെ ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 3:22പ്രവൃ, 10:38ലൂക്കൊ, 4:14}. ദൈവം ത്രിത്വമാണെന്നും ക്രിസ്തു ദൈവമാണെന്നും വിശ്വസിക്കുന്നവർ, ഒരു ദൈവം മറ്റൊരു ദൈവത്തെ വേറൊരു ദൈവത്തെക്കൊണ്ട് ശക്തിപ്പെടുത്തിയെന്നും, ദൂതന്മാർക്കുപോലും ആവശ്യമില്ലാത്ത അഭിഷേകത്തിൻ്റെ ശക്തി ആവശ്യമുള്ള ബലഹീന ദൈവമാണ് ക്രിസ്തുവെന്നുമാണ് വിശ്വസിക്കുന്നത്. [കാണുക: മശീഹമാർ]

13. യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവർ: “യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻതന്നെ എതിർക്രിസ്തു ആകുന്നു.” (1യോഹ, 2:22). അടുത്തവാക്യം: “യേശുവിനെ ക്രിസ്തു എന്നു വിശ്വസിക്കുന്നവൻ എല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു.” (1യോഹ, 5:1). അഭിഷേകത്തെക്കുറിച്ച് മുകളിൽ നാം കണ്ടതാണ്: “ക്രിസ്തു” എന്ന ഗ്രീക്കുപദത്തിനും “മശീഹാ” എന്ന എബ്രായ പദത്തിനും അഭിഷിക്തൻ അഥവാ, ദൈവത്താൽ അഭിഷേകം പ്രാപിച്ചവൻ എന്നാണ് അർത്ഥം. ദൈവം തൻ്റെ ശുശ്രൂഷകൾക്കായി മനുഷ്യരെ തൻ്റെ ആത്മാവിനാൽ ബലപ്പെടുത്തുന്ന കർമ്മമാണ് അഭിഷേകം. പ്രവചനംപോലെ, യേശുവും ആ വിധത്തിൽ ദൈവത്താൽ അഭിഷേകം പ്രാപിച്ച് ക്രിസ്തു ആയവനാണ്: (പ്രവൃ, 10:38. ഒ.നോ: യെശ, 61:1; ലൂക്കൊ, 2:11; 3:22). താൻ ക്രിസ്തു ആയത് യോർദ്ദാനിൽ വെച്ചാണെന്ന് യേശുതന്നെ പറഞ്ഞകാര്യവും മുകളിൽ നാം കണ്ടതാണ്: (യെശ, 61:1-2; ലൂക്കൊ, 4:16-21). ദൈവം “ക്രിസ്തു അഥവാ, അഭിഷിക്തൻ” അല്ല; അഭിഷേകദാതാവാണ്. ദൈവം ദൈവത്തെയല്ല “ക്രിസ്തു അഥവാ, അഭിക്തൻ” ആക്കുന്നത്; മനുഷ്യനെയാണ്. ദൈവം തൻ്റെ ആത്മാവിനാൽ “അഭിഷേകം” ചെയ്ത അല്ലെങ്കിൽ, “ക്രിസ്തു” ആക്കിയ പാപരഹിതനായ മനുഷ്യനാണ് യേശു: (യോഹ, 8:40; 1യോഹ, 3:5). ഇതൊക്കെ, ദൈവാത്മാവിനാൽ പുതിയനിയമത്തിൻ്റെ ആദ്യഭാഗത്തുതന്നെ എഴുതി വെച്ചിരിക്കുന്ന വസ്തുതകളാണ്. ദൈവപുത്രനായ യേശു അഭിഷേകദാതാവായ ദൈവമാണെങ്കിൽ യോർദ്ദാനിൽവെച്ച് പിതാവു് അവനെ അഭിഷേകം ചെയ്തത് എന്തിനാണ്? ഒരു ദൈവം മറ്റൊരു ദൈവത്തെ തൻ്റെ ആത്മാവിനാൽ ശക്തിപ്പെടുത്തിയെന്ന് പറഞ്ഞാൽ അതെങ്ങനെ സദുപദേശമാകും? യോഹന്നാൻ്റെ സുവിശേഷത്തിൽ യേശുവിനെ ദൈവത്തിൻ്റ വചനം ജഡമയിത്തീർന്നവനായി അവൻ അവതരിപ്പിച്ചിരിക്കയാൽ, യോഹന്നാനിലെ ക്രിസ്തു ദൈവമാണെന്ന് വിശ്വസിക്കുന്നവരാണ് ട്രിനിറ്റി. യോഹന്നാൻ്റെ പുസ്തകം അവർ പഠിച്ചിട്ടില്ലെന്നതാണ് വസ്തുത. താൻ ദൈവമല്ല; മനുഷ്യനാണെന്ന് ക്രിസ്തു ഖണ്ഡിതമായി പറയുന്നത് യോഹന്നാനിലാണ്: [കാണുക: യോഹ, 5:44; യോഹ, 17:3; യോഹ, 8:40]. ക്രിസ്തു മനുഷ്യനാണെന്ന് ഏറ്റവും അധികം പറഞ്ഞിട്ടുള്ളതും യോഹന്നാൻ്റെ സുവിശേഷത്തിലാണ്. (യോഹ, 1:14; 1:30; 3:27; 4:29; 5:12; 7:46; 8:40; 9:11; 9:16; 9:24; 10:33; 11:47; 11:50; 18:14; 18:17; 18:29; 19:5). തൻ്റെ ലേഖനങ്ങളിൽ രണ്ടു പ്രാവശ്യവുമുണ്ട്: (1യോഹ, 4:2; 2യോഹ, 1:7). താൻ ദൈവമല്ല; മനുഷ്യനാണെന്ന യേശുവിൻ്റെ വാക്കുകളും അവൻ മനുഷ്യനാണെന്ന് ഏറ്റവും അധികം (19 പ്രാവശ്യം) എഴുതിവെച്ചിരിക്കുന്നവനുമായ യോഹന്നാണ് പറയുന്നത്: “യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു.” അപ്പോൾ എന്താണതിൻ്റെ അർത്ഥം? “യേശു ദൈവത്താൽ അഭിഷേകം പ്രാപിച്ച മനുഷ്യനാണെന്ന് വിശ്വസിക്കാത്തവൻ അഥവാ, അവൻ്റെ ക്രിസ്തുത്വം നിഷേധിക്കുന്നവൻ കള്ളൻ ആകുന്നു.” ദൈവപുത്രനായ യേശു മനുഷ്യനല്ല; ദൈവമാണ് എന്ന് പറയുന്നവരെല്ലാ അവൻ്റെ ക്രിസ്തുത്വം നിഷേധിക്കുന്ന കള്ളന്നാരാണെന്നാണ് ക്രിസ്തുവിൻ്റെ മാറിൽ ചാരിക്കിടന്നിട്ടുള്ള പ്രിയശിഷ്യൻ പറയുന്നത്. നമുക്കുവേണ്ടി മരിച്ചത് മരണമില്ലാത്ത ദൈവമല്ല; ദൈവത്തിൻ്റെ അഭിഷിക്തനായ യേശുവെന്ന മനുഷ്യനാണെന്ന് വിശ്വസിക്കാത്തവൻ എല്ലാം കള്ളനും എതിർക്രിസ്തുവുമാണ്. അതാണ് യോഹന്നാൻ തൻ്റെ ലേഖനത്തിൽ പറയുന്ന വിഷയം. അതാണ്, ഓരോ മനുഷ്യനും രക്ഷയ്ക്കായി ഏറ്റുപറയേണ്ട സത്യം: (റോമ, 10:9). അല്ലാതെ, മരണമില്ലാത്ത ദൈവംമരിച്ചു, വേറൊരു ദൈവം ഉയിർപ്പിച്ചു എന്നു വിശ്വസിക്കുന്നത് രക്ഷയല്ല; ശിക്ഷയാണ്.

14. ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണത ദേഹരൂപമായി വസിച്ചവൻ: “അവനിലല്ലോ ദൈവത്തിന്റെ സർവ്വ സമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നതു.” (കൊലൊ, 2:9). ഈ വേഭാഗപ്രകാരം ക്രിസ്തു ദൈവമാണെന്ന് വിചാരിക്കുന്നവരുണ്ട്. താൻ ദൈവമല്ല; മനുഷ്യനാണെന്ന് ക്രിസ്തുതന്നെ പറഞ്ഞത് നാം മുകളിൽ കണ്ടതാണ്. [കാണുക: യോഹ, 5:44; യോഹ, 17:3; യോഹ, 8:40). ക്രിസ്തു ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിച്ച ഏകമനുഷ്യനാണ്: (റോമ, 5:15). യോർദ്ദാനിലെ സ്നാനാനന്തരമാണ് ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി അവനിൽ ഇറങ്ങിവന്നത്. അതിനുശേഷമാണ്, ദൈവദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി യേശുവെന്ന മനുഷ്യൻ പിതാവിനാൽ “ദൈവപുത്രൻ” എന്നു വിളിക്കപ്പെട്ടത്: “പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു. നീ എന്റെ പ്രിയ പുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.” (ലൂക്കോ, 3:22. ഒ.നോ: ലൂക്കൊ, 1:32; 1:35; യോഹ, 8:40). ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അവനെ അഭിഷേകം ചെയ്തപ്പോഴാണ് ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും അവനിൽ ദേഹരൂപമായി വാസം ചെയ്തത്. (പ്രവൃ, 10:38; ലൂക്കോ, 3:22. ഒ,നോ: യെശ, 61:1; ലൂക്കൊ, 4:18-21). പഴയപുതിയനിയമകാലത്ത് പരിശുദ്ധാത്മാവ് അനേകുരുടെമേൽ ആവസിച്ചിട്ടുണ്ട്. എന്നാൽ ക്രിസ്തുവിലല്ലാതെ, മറ്റാരിലും പരിശുദ്ധാത്മാവ് “ദേഹരൂപത്തിൽ” വന്ന് വാസം ചെയ്ട്ടില്ല. പരിശുദ്ധാത്മാവ് ദൈവം തന്നെയാണ്. അഥവാ, ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടാണ്: (പ്രവൃ, 5:3-4). അതുകൊണ്ടാണ്, അവനിൽ ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും “ദേഹരൂപമായി” വസിക്കുന്നു എന്ന് പൗലോസ് പറയുന്നത്. ലൂക്കൊസ് ഏതൊരു ഭാഷയിൽ പറഞ്ഞുവോ, അതേ ഭാഷയിലാണ് പൗലൊസും പറഞ്ഞിരിക്കുന്നത്. ക്രിസ്തു ദൈവമാണെങ്കിൽ, അവൻ സർവ്വസമ്പൂർണ്ണനായ ദൈവം തന്നെ ആയിരിക്കുമല്ലോ? പിന്നെ, “അവനിൽ ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതദേഹരൂപമായി വസിക്കുന്നു” എന്നു പറയുന്നത് എന്തിനാണ്? ഒരു ദൈവത്തിൻ്റെമേൽ മറ്റൊരു ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണത ദേഹരൂപമായി വസിച്ചുവെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും? വചനപരമായി മാത്രമല്ല; ഭാഷാപരമായും ഈ പ്രയോഗംകൊണ്ട് ക്രിസ്തു ദൈവമാണെന്ന് സ്ഥാപിക്കാൻ കഴിയില്ല. അവൻ ദൈവത്തിൻ്റെ വെളിപ്പാടായ പുർണ്ണമനുഷ്യനാണ്: (1തിമൊ, 3:15-16; യോഹ, 8:40; 1യോഹ, 3:5). [കാണുക: പരിശുദ്ധാത്മാവ് ആരാണ്?]

15. ക്രിസ്തുവിൻ്റെ പിതാവ്: “വിശുദ്ധീകരിക്കുന്നവന്നും വിശുദ്ധീകരിക്കപ്പെടുന്നവർക്കും എല്ലാം ഒരുവനല്ലോ പിതാവു; അതു ഹേതുവായി അവൻ അവരെ സഹോദരന്മാർ എന്നു വിളിപ്പാൻ ലജ്ജിക്കുന്നില്ല:” (എബ്രാ, 2:11). “നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻ്റെ പിതാവു” എന്ന പ്രയോഗം അനേകം പ്രാവശ്യമുണ്ട്: (റോമ, 15:5; 2കൊരി, 1:3; കൊലൊ, 1:5; 1പത്രൊ, 1:3). ബന്ധം വ്യത്യസ്തമാണെങ്കിലും, ക്രിസ്തുവിൻ്റെയും രക്ഷിക്കപ്പെട്ടവരുടെയും പിതാവ് ഒരുവനാണ്. “എൻ്റെ പിതാവു” (മത്താ, 11:27), “സ്വർഗ്ഗസ്ഥനായ എൻ്റെ പിതാവു” (മത്താ, 15:53) എന്നിങ്ങനെയാണ് ക്രിസ്തു ദൈവത്തെ സംബോധന ചെയ്തത്. അഭിഷിക്തനായ മനുഷ്യനെന്ന നിലയിൽ ദൈവം അവൻ്റെ പിതാവാണ്. ക്രിസ്തു ദൈവമായിരുന്നെങ്കിൽ, ആ ദൈവത്തിനൊരു പിതാവ് ഉണ്ടാകുമായിരുന്നോ? ദൈവത്തിന് ഒരു പിതാവോ, മാതാവോ ഇല്ല എന്നത് ശിശുസഹജമായ ഒരു അറിവാണ്. നിർഭാഗ്യവശാൽ, അതുപോലും ട്രിനിറ്റിക്കറിയില്ല. ക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനാണെന്ന വലിയൊരു തെറ്റിദ്ധാരണയുടെ പരിണിതഫലമാണ് ത്രിത്വവിശ്വാസം. [കാണുക: യേശുക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനോ?]

16. യേശുക്രിസ്തുവിൻ്റെ ദൈവം: “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.” (2കൊരി 11:31). അപ്പൊസ്തലന്മാർ ക്രിസ്തുയേശുവിൻ്റെ ദൈവമായ പിതാവിന് സ്തോത്രം കരേറ്റുന്ന പല വാക്യങ്ങളും കാണാം: (എഫെ, 1:3; 1:17; റോമ, 15:5; 2കൊരി, 1:3; കൊലൊ, 1:5; 1പത്രൊ, 1:3). തനിക്കൊരു ദൈവവും പിതാവുമുണ്ടെന്ന് ക്രിസ്തുതന്നെ പറഞ്ഞത് മുകളിൽ നാം കണ്ടതാണ്. (യോഹ, 20:17. ഒ.നോ: മത്താ, 27:46; മർക്കൊ, 15:34). ക്രിസ്തു ദൈവമാണ്, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവൻ ആണ് എന്നൊക്കെ വിശ്വസിക്കുന്നവർ, ദൈവത്തിനും ഒരു ദൈവമുണ്ടെന്ന ദുരുപദേശമാണ് വിശ്വസിക്കുന്നത്. ദൈവമെന്ന പദത്തിന് ഏതർത്ഥം കൊടുത്താലും സത്യദൈവത്തിന് മീതെ മറ്റൊരു ദൈവം ഉണ്ടാകില്ല; ഉണ്ടാകാൻ പാടില്ല. ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ, ദൈവപുത്രൻ ദൈവമാണെങ്കിലോ ദൈവപുത്രനായ യേശുവിന് മീതെ മറ്റൊരു ദൈവം ഉണ്ടാകുമായിരുന്നില്ല. ഒരു ദൈവം തനിക്കുതന്നെ ദൈവം പിതാവും ആണെന്ന് പറയുന്ന കോമഡിപ്പുസ്തകമല്ല ബൈബിൾ. ബൈബിളിലെ സത്യദൈവം പിതാവ് മാത്രമാണ്. അതാണ് സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്ന ക്രിസ്തുവും അവനിൽനിന്ന് കേട്ടുപഠിച്ച അവൻ്റെ ശിഷ്യന്മാരും പഠിപ്പിച്ചത്. ബാക്കിയെല്ലാം ഉപായിയായ സർപ്പത്തിൻ്റെ സഹായത്താൽ നിഖ്യായിൽനിന്ന് ഉണ്ടായ ദുരുപദേശങ്ങളാണ്. 

17. സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ: “ഇങ്ങനെയുള്ള മഹാപുരോഹിതനല്ലോ നമുക്ക് വേണ്ടിയത്: പവിത്രൻ, നിർദോഷൻ, നിർമ്മലൻ, പാപികളോടു വേർവിട്ടവൻ, സ്വർഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ. (എബ്രാ, 7:26). ക്രിസ്തുവിനെക്കുറിച്ച് എബ്രായലേഖകൻ പറയുന്നത്, സ്വർഗത്തെക്കാൾ ഉന്നതൻ എന്നല്ല; “സ്വർഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ” എന്നാണ്. ഇംഗ്ലീഷിൽ, “made higher than the heavens” എന്നാണ്. “സ്വർഗ്ഗത്തെക്കാൾ ഉയർത്തപ്പെട്ടവൻ” എന്നാണ് മറ്റൊരു പരിഭാഷ. ക്രിസ്തു ദൈവമാണെങ്കിൽ സ്വർഗ്ഗത്തെക്കാൾ ഉയർന്നവൻതന്നെ ആയിരിക്കുമല്ലോ? പിന്നെ, സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നു എന്ന പ്രയോഗത്തിൻ്റെ അർത്ഥമെന്താണ്? അതിൻ്റെ ഉത്തരവും എബ്രായ ലേഖകൻതന്നെ പറഞ്ഞിട്ടുണ്ട്. “പുത്രൻ എങ്കിലും താൻ അനുഭവിച്ച കഷ്ടങ്ങളാൽ അനുസരണം പഠിച്ചു തികഞ്ഞവനായി തന്നെ അനുസരിക്കുന്ന ഏവർക്കും നിത്യരക്ഷയുടെ കാരണഭൂതനായിത്തീർന്നു.” (എബ്രാ, 5:8-9). താൻ സഹിച്ച കഷ്ടങ്ങളാൽ അവൻ തികഞ്ഞവനായപ്പോഴാണ്, അവൻ നിത്യരക്ഷയുടെ കാരണഭൂതൻ ആയതും സ്വർഗ്ഗത്തെക്കാൾ ഉന്നതനുമായത്. (അതുകൊണ്ട്, ക്രിസ്തു മുമ്പെ കുറവുള്ളവനായിരുന്നു എന്ന് വിചാരിക്കരുത്). ആദാമിൻ്റെ ലംഘനമാണ് മാനവകുലത്തിൻ്റെ പാപത്തിന്നു കാരണം: (റോമ, 5:14). ആദാമിൻ്റെ ലംഘനം അനുസരണക്കേടാണ്: (റോമ, 5:19). ആദാമിൻ്റെ അനുസരണക്കേടിനു പകരമായി പൂർണ്ണ അനുസരണം ദൈവത്തിനു തിരികെക്കൊടുക്കേണ്ടിയിരുന്നു: (റോമ, 5:15; 5:19). ആദാമെന്ന മനുഷ്യൻ്റെ അനുസരണക്കേടിനെ യേശുവെന്ന മനുഷ്യൻ തൻ്റെ അനുസരണത്താൽ വിജയം വരിച്ച് തന്നെ അനുസരിക്കുന്ന ഏവർക്കും നിത്യരക്ഷയുടെ കാരണഭൂതൻ ആയിത്തീർന്ന കാര്യമാണ് എബ്രായലേഖകൻ പറയുന്നത്. അല്ലാതെ, അനുസരണം പഠിക്കാൻ പാപരഹിതനായ അവനിൽ കുറവൊന്നും ഇല്ലായിരുന്നു: (യോഹ, 6:69; 8:46; 2കൊരി, 5:21; എബ്രാ, 7:26; 1പത്രൊ, 2:22; 1യോഹ, 3:5). ദൂതന്മാരെക്കാൾ അല്മൊരു താഴ്ചവന്നവനാണ് മരണം ആസ്വദിച്ചതെന്നും, വിശുദ്ധീകരിച്ച ക്രിസ്തുവിൻ്റെയും വിശുദ്ധീകരികപ്പെട്ട നമ്മുടെയും പിതാവ് ഒരുവനാണെന്നും എബ്രായലേഖകൻതന്നെ പറയുന്നത് നോക്കുക: (എബ്രാ, 2:9; 2:11. ഒ.നോ: യോഹ, 20:17). ഇതൊന്നും ദൈവത്തെക്കുറിക്കുന്ന പ്രയോഗങ്ങളല്ല; യേശുവെന്ന പാപരഹിതനായ മനുഷ്യനെ കുറിക്കുന്നതാണ്: (യോഹ, 8:40; 1യോഹ, 3:5). യെഹൂദന്മാർ അധർമ്മികളുടെ കയ്യാൽ തറപ്പിച്ചുകൊന്ന മനുഷ്യനായ നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയപ്പോഴാണ്, അവൻ സ്വർഗ്ഗത്തെക്കാൾ ഉന്നതനായത്: (പ്രവൃ, 2:23-24; 2:36; 5:31). അല്ലാതെ, ഒരു ദൈവത്തെ മറ്റൊരു ദൈവം സ്വർഗ്ഗത്തെക്കാൾ ഉന്നതനാക്കേണ്ടല്ലോ? 

18. അന്ത്യകാലത്ത് വെളിപ്പെട്ടവൻ: “അവൻ ലോകസ്ഥാപനത്തിനു മുമ്പേ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.” (1പത്രൊ, 1:20). അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പ്രത്രൊസിൻ്റെ വാക്കുകൾ ശ്രദ്ധിക്കുക: ക്രിസ്തു ലോകസ്ഥാപനത്തിനു മുമ്പേ ഉണ്ടായിരുന്നു എന്നല്ല പറയുന്നത്; മുന്നറിയപ്പെട്ടവൻ അഥവാ, പ്രവചനങ്ങളിലൂടെ മുമ്പേകൂട്ടി അറിയപ്പെട്ടവൻ എന്നാണ്. ദൈവപുത്രനായ യേശു പഴയനിയമത്തിലില്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. അവൻ്റെ ജനനവും (ഉല്പ, 3:15; ആവ, 18:15; 18:18-19; യെശ, 7:14) ക്രിസ്തുത്വവും (യെശ, 61:1; ലൂക്കൊ, 2:11), പുത്രത്വവും (ലൂക്കൊ, 1:32; 1:35) കഷ്ടാനുഭവവും (യെശ, 52:14; 53:3-7) മരണവും (യെശ, 53:8; 53:12) അടക്കവും (യെശ, 53:9) പുരുത്ഥാനവും (സങ്കീ, 16:10) പ്രവചനങ്ങളായിരുന്നു. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. (സംഖ്യാ, 24:14; ദാനീ, 2:28). അന്ത്യകാലത്താണ് ജീവനുള്ളദൈവം ജഡത്തിൽ വെളിപ്പെട്ടത്: (1തിമൊ, 3:15-16; മത്താ, 1:21; 1പത്രൊ, 1:20). അതായത്, കാലസമ്പൂർണ്ണത വന്നപ്പോഴാണ്, ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി കന്യകയിലൂടെ ഒരു വിശുദ്ധപ്രജയെ അഥവാ, പാപരഹിതനായ മനുഷ്യനെ ഉല്പാദിപ്പിച്ചത്: (മത്താ, 1:20; ലൂക്കൊ, 1:35; 2:21; യോഹ, 8:40; ഗലാ, 4:4; 1യോഹ, 3:5). അതുകൊണ്ടാണ്, അവൻ ലോകസ്ഥാപനത്തിനു മുമ്പേ മുന്നറിയപ്പെട്ടവനും ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും” എന്ന് പത്രൊസ് പറയുന്നത്. യേശുവെന്ന വ്യക്തിയോ, ക്രിസ്തുവോ, ദൈവപുത്രനോ തൻ്റെ ജനനത്തിനു മുമ്പേ ഇല്ലായിരുന്നു. നമ്മുടെ രക്ഷിതാവും കർത്താവുമായവൻ്റെ “യേശു” എന്ന പേർപോലും താൻ ജനിക്കുന്നതിനും ഒമ്പതു മാസവും ഒമ്പതു ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്. പ്രവചനിവൃത്തിയായി ബി.സി. 6-ൽ ജനിച്ചവൻ എങ്ങനെയാണ് ദൈവത്തോട് സമനായ ദൈവമാകുന്നത്? അവൻ ദൈവമല്ല; ദൈവത്തിൻ്റ വെളിപ്പാടായ പാപരഹിതനായ മനുഷ്യനാണ്: (യോഹ, 8:40; 1യോഹ, 3:5).

19. ദൈവത്തിൻ്റെ ഇച്ഛ: “ദൈവം സകല മനുഷ്യരും രക്ഷ പ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുന്നു. ദൈവം ഒരുവനല്ലോ; ദൈവത്തിനും മനുഷ്യർക്കും മധ്യസ്ഥനും ഒരുവൻ: എല്ലാവർക്കുംവേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നെ. തക്കസമയത്തു അറിയിക്കേണ്ട ഈ സാക്ഷ്യത്തിനായി ഞാൻ പ്രസംഗിയും അപ്പൊസ്തലനുമായി, ഭോഷ്കല്ല, പരമാർഥംതന്നെ പറയുന്നു, ജാതികളെ വിശ്വാസവും സത്യവും ഉപദേശിപ്പാൻ നിയമിക്കപ്പെട്ടിരിക്കുന്നു.” (1തിമൊ, 2:4-7). ഈ വേദഭാഗം ശ്രദ്ധയോടെ പഠിച്ചാൽ മൂന്ന് കാര്യങ്ങൾ കാണാൻ കഴിയും: 1. ജാതികളായ സകല മനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിൻ്റെ പരിജ്ഞാനത്തിൽ എത്തുന്നതും ദൈവം ഇച്ഛിക്കുന്ന ഒരു വിഷയമാണ് ഈ വേദഭാഗത്തുള്ളത്.2. ദൈവം ഒരുവൻ അഥവാ, പിതാവായ ഏകദൈവവും ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനായി നിന്നുകൊണ്ട്, മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശുവുമുണ്ട് എന്നതാണ് ജാതികൾ അറിയേണ്ട സത്യം. ഒ.നോ: (1യോഹ, 2:22-23; 2യോഹ, 1:92യോഹ, 1:10). 3. ജാതികളെ ഈ സത്യം ഉപദേശിപ്പാനും അതുമുഖാന്തരം അവർ രക്ഷപ്രാപിച്ച് സത്യത്തിൻ്റെ പരിജ്ഞാനത്തിൽ എത്തുവാനുമാണ് ദൈവം പൗലോസിനെ ജാതികളുടെ അപ്പൊസ്തലനാക്കിയത്: (റോമ, 11:13; ഗലാ, 2:8-9). അതായത്, ദൈവം ത്രിത്വമാണെന്ന് വിശ്വസിക്കുന്നവരല്ല രക്ഷപ്രാപിക്കുന്നത്. ദൈവം ഏകനാണെന്ന് വിശ്വസിക്കുകയും ക്രിസ്തു നമുക്കുവേണ്ടി മരിച്ച ദൈവത്തിൻ്റെ വെളിപ്പാടായ മനുഷ്യനാണെന്ന് വിശ്വസിക്കുകയും ചെയ്യുന്നതാണ് രക്ഷ. “ഏകസത്യദൈവമായ നിന്നെയും അഥവാ, ഒരേയോരു സത്യദൈവമായ പിതാവിനെയും പിതാവ് അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നെ നിത്യജീവൻ ആകുന്നു” എന്നാണ് യേശുക്രിസ്തു പറഞ്ഞത്. (യോഹ, 17:3). അതുതന്നെയാണ് പൗലൊസും പറഞ്ഞത്. (1കൊരി, 8:6; എഫെ, 4:6). ക്രിസ്തു ജീവനുള്ള ദൈവമായ പിതാവിൻ്റെ ജഡത്തിലെ വെളിപ്പാടാണെന്ന് പറഞ്ഞതും പൗലൊസാണ്: (1തിമൊ, 3:15-16). അവൻ ഒന്നുകൂടി പറഞ്ഞിട്ടുണ്ട്: “ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കുവേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15). ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയാലുള്ള ദാനവുമാണ് മനുഷ്യൻ്റെ രക്ഷ. അതുകൊണ്ടാണ്. “കർത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്നു നാം വിശ്വസിക്കുന്നതുപോലെ അവരും (ജാതികളും) വിശ്വസിക്കുന്നു” എന്ന് പത്രൊസ് പറഞ്ഞത്. (പ്രവൃ, 15:11). നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രുശിൽമരിച്ച നസറായനായ യേശുവെന്ന മനുഷ്യനെയാണ്, ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച്, നമ്മുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആക്കി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (1പത്രൊ, 2:24പ്രവൃ, 2:23-24; 2:36; 5:31).  അതുകൊണ്ടാണ്, പിതാവായ ഏകദൈവും യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടെന്ന് പറയുന്നത്. (1കൊരി, 8:6). അതിനാലാണ്, പിതാവിനും പരിശുദ്ധാത്മാവിനും ഒപ്പം മനുഷ്യനായ ക്രിസ്തുയേശുവിൻ്റെ കൃപയും ആംശംസിക്കുന്നത്: (2കൊരി, 13:142യോഹ, 1:3). നമ്മുടെ ഏകദൈവം പിതാവും, നമ്മുടെ രക്ഷിതാവും കർത്താവുമായ പുത്രൻ ഏകമനുഷ്യനുമാണ്. (റോമ, 5:15). യേശുക്രിസ്തു എന്ന രക്ഷിതാവായ മനുഷ്യൻ ട്രിനിറ്റിയിൽ ഇല്ല. ട്രിനിറ്റിയിൽ ഉള്ള മൂന്നു വ്യക്തികളും ദൈവമാണ്. ക്രൂശിൽ മരിച്ച ദൈവപുത്രൻ നിത്യനായ ദൈവമാണെന്ന് Systematic Theology പറയുന്നു. (പേജ്, 228). ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന ദേഹവും ദേഹിയും ആത്മാവുമുള്ള മനുഷ്യനായ ക്രിസ്തുയേശുവാണ് മരണം ആസ്വദിച്ചതെന്ന് ബൈബിൾ പറയുന്നു: (എബ്രാ, 2:9; 1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; 1തിമൊ, 2:6). മരണമില്ലാത്ത ദൈവം മരിച്ചുവെന്ന് വിശ്വസിച്ചാൽ ആരെങ്കിലും രക്ഷപ്രാപിക്കുമോ? (1തിമൊ, 6:16). ത്രിമൂർത്തിവിശ്വാസം നിങ്ങളെ ജീവനിലേക്കല്ല; മരണത്തിലേക്കാണ് നടത്തുന്നത്. ക്രിസ്തു അപ്പൊസ്തലന്മാരോട് പറഞ്ഞത് ഇപ്രകാരമാണ്: “നിങ്ങളുടെ വാക്ക് കേൾക്കുന്നവൻ എന്റെ വാക്കു കേൾക്കുന്നു; നിങ്ങളെ തള്ളുന്നവൻ എന്നെ തള്ളുന്നു; എന്നെ തള്ളുന്നവൻ എന്നെ അയച്ചവനെ തള്ളുന്നു.” (ലൂക്കൊ, 10:16). ചുരുക്കിപ്പറഞ്ഞാൽ, പിതാവിനെയും പുത്രനെയും ദൈവവചനത്തെയും സാക്ഷാൽ സഭാപിതാക്കന്മാരായ അപ്പൊസ്തലന്മാരെയും ഒരുപോലെ തള്ളിയ ഉപദേശമാണ് ട്രിനിറ്റി. 

ഒരേയൊരു ദൈവമായ പിതാവിനെയും ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായ മഹാപുരോഹിതനായി നിന്നുകൊണ്ട്, മനുഷ്യരുടെ പാപത്തിനു് മറുവിലയായി ദൈവത്തിനു് സൗരഭ്യവാസനയായ വഴിപാടും യാഗവുമായി തന്നെത്തന്നെ അർപ്പിച്ച മനുഷ്യനായ ക്രിസ്തുയേശുവിനെയും അറിയുന്നതാണ് നിത്യജീവൻ അല്ലെങ്കിൽ രക്ഷ: (യോഹ, 17:3; 1കൊരി, 8:6; 1തിമൊ, 2:5-6; 1യോഹ, 5:20). ഈ സത്യം അറിഞ്ഞ് സകല മനുഷ്യരും രക്ഷപ്രാപിപ്പാനാണ് ദൈവം പൗലൊസിനെ ജാതികളുടെ അപ്പൊസ്തലനായി നിയമിച്ചത്. അതാണ് ദൈവത്തിൻ്റെ ഇച്ഛ;  ഭോഷ്കല്ല, പരമാർഥംതന്നെ എന്ന് പൗലൊസ് സാക്ഷ്യപ്പെടുത്തുന്നു: (1തിമൊ, 2:4-7). ദൈവത്തിൻ്റെ ഇച്ഛ അറിയാതെയും സത്യം അംഗീകരിക്കാതെയും സത്യേകദൈവത്തെയും ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവിനെയും വിശ്വസിക്കാതെയും ഇല്ലാത്ത ത്രിത്വത്തിൽ വിശ്വസിക്കുന്നവർ എങ്ങനെ രക്ഷപ്രാപിക്കും❓

തിരുവെഴുത്തുകളുടെ സാക്ഷ്യം കാണാൻ താഴെ ക്ലിക്ക് ചെയ്യുക:

പിതാവു് മാത്രം സത്യദൈവം (IV)

ദൈവത്തിൻ്റെ ആത്മാവ്

☛ ദൈവാത്മാവ് (മത്താ, 3:16) അഥവാ, ദൈവത്തിൻ്റെ ആത്മാവ് (റോമ, 8:9) അല്ലെങ്കിൽ ദൈവത്തിൻ്റെ പരിശുദ്ധാത്മാവ് എന്ന് പറയുന്നത് (എഫെ, 4:30) ദൈവത്തിൽനിന്ന് വിഭിന്നനായ വ്യക്തിയാണെന്ന് ട്രിനിറ്റി വിചാരിക്കുന്നു. ➟പരിശുദ്ധാത്മാവിനെ ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടെന്നോ, അദൃശ്യമായ സാന്നിധ്യമെന്നോ പറയാം. ➟അതായത്, ദൈവം വ്യക്തികളിൽ തൻ്റെ പ്രത്യേക പ്രവൃത്തികൾ ചെയ്യുന്നത് അദൃശ്യമായ ആത്മാവെന്ന നിലയിലാണ്: (യോഹ, 3:6-8 ⁃⁃ 2ശമൂ, 23:2). ➟അല്ലാതെ ദൈവം വ്യക്തിയാണെന്നോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ വചനം പറയുന്നില്ല. ➤❛വ്യക്തി❜ എന്ന പദം പ്രധാനമായും മനുഷ്യരെ കുറിക്കുന്നതാണ്. ➟ട്രിനിറ്റിയുടെ ഉപദേശം കോമഡിയാണ്. ➟ബൈബിളിലെ ദൈവം ഏകനാണ്; ട്രിനിറ്റിയുടെ ദൈവം ഏകനല്ല; സാരാംശത്തിൽ ഏകൻ അല്ലെങ്കിൽ ത്രിയേകനാണ്. ➤❛സാരാംശത്തിൽ ഏകൻ, ത്രിയേകൻ❜ എന്നീ പദങ്ങൾ നിഘണ്ടുവിൽപോലും കാണാൻ കഴിയില്ല. ➟ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ യേശു എന്നു പേരുള്ള മനുഷ്യനെ ദൈവം ആക്കാനും അവൻ്റെ അമ്മയെ ദൈവമാക്കാനുമാണ് സുനഹദോസുകൾ ദൈവത്തിൻ്റെ ആത്മാവിനെ ദൈവത്തിൽനിന്ന് വിഭിന്നനാക്കി ഏകദൈവത്തെ മനുഷ്യരെപ്പോലെ മൂന്ന് വ്യക്തി (ത്രിത്വം) ആക്കിയത്: (1തിമൊ, 3:15-16;യോഹ, 9:11). ➤[കാണുക:ദൈവപുത്രനായ ക്രിസ്തു സ്രഷ്ടാവാണോ?,ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക,ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും]. 
❶ ദൈവത്തിൻ്റെ ആത്മാവിനെക്കുറിച്ചുള്ള ആദ്യപരാമർശം ഉല്പത്തിയുടെ ആദ്യഭാഗത്തുതന്നെ കാണാം: ➤❝ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവു വെള്ളത്തിൻ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു.❞ (ഉല്പ, 1:2). ➟ഈ വേദഭാഗത്ത്, ➤❝ദൈവത്തിന്റെ ആത്മാവു വെള്ളത്തിൻ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു❞ എന്ന് പറഞ്ഞാൽ, ദൈവത്തിൻ്റെ അദൃശ്യമായ സാന്നിധ്യം വെള്ളത്തിനുമേൽ അഥവാ, സൃഷ്ടിയുടെമേൽ ഉണ്ടായിരുന്നു എന്നാണ്. ➟അല്ലാതെ, ഒരു ദൈവം അല്ലെങ്കിൽ, ദൈവവ്യക്തി സൃഷ്ടിച്ചു; മറ്റൊരു ദൈവവ്യക്തി വെള്ളത്തിനുമീതെ പരിവർത്തിക്കുന്നു എന്നാണോ മനസ്സിലാക്കേണ്ടത്❓ 
➦ ❝ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുതു; അവനാലല്ലോ നിങ്ങൾക്കു വീണ്ടെടുപ്പുനാളിന്നായി മുദ്രയിട്ടിരിക്കുന്നതു.❞ (എഫെ, 4:30). ➤❝ദൈവത്തിൻ്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുതു❞ എന്ന് പറഞ്ഞാൽ, ദൈവത്തെ ദുഃഖിപ്പിക്കരുത് എന്നല്ലേ മനസ്സിലാക്കേണ്ടത്❓ ➟അല്ലാതെ, ദൈവത്തിലുള്ള വേറൊരു വ്യക്തിയെ ദുഃഖിപ്പിക്കരുതെന്നാണോ മനസ്സിലാക്കേണ്ടത്❓ ➟പിന്നെങ്ങനെ, ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനായ വ്യക്തിയോ, വിഭിന്നനായ ദൈവമോ ആണെന്ന് പറയാൻ കഴിയും❓
❷ ട്രിനിറ്റി പറയുന്നപോലെ, ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനായ വ്യക്തിയും ദൈവവും ആണെങ്കിൽ, ദൈവത്തിൻ്റെ ഏഴ് ആത്മാവ് ദൈവത്തിൽനിന്ന് വിഭിന്നരായ ഏഴ് വ്യക്തിയും ഏഴ് ദൈവവും ആകില്ലേ❓ (വെളി, 3:1 ⁃⁃ വെളി, 1:4). ➟അത് ട്രിനിറ്റി സമ്മതിക്കുമോ❓ ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനായ വ്യക്തിയാണെന്ന് പഠിപ്പിക്കുന്നവർ, ദൈവത്തിൻ്റെ ഏഴാത്മവ് ദൈവത്തിൽനിന്ന് വിഭിന്നരും ഏഴ് വ്യക്തിയും അല്ലെന്ന് പഠിപ്പിക്കുന്നത് ഏത് വ്യാഖ്യാന ശാസ്ത്രപ്രകാരമാണ്❓
➦ ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനായ വ്യക്തിയും ദൈവവും ആണെങ്കിൽ, ദൈവത്തിലെ അല്ലെങ്കിൽ ത്രിത്വത്തിലെ ഒന്നാമത്തെ വ്യക്തിയെന്ന് നിങ്ങൾ പറയുന്ന പിതാവിൻ്റെ ആത്മാവ് പിതാവിൽനിന്ന് വിഭിന്നനായ മറ്റൊരു വ്യക്തിയും ദൈവവും ആയിരിക്കണമല്ലോ❓ (മത്താ, 10:20). ➟അതും നിങ്ങൾ സമ്മതിക്കുമോ❓ 
➦ ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനായ വ്യക്തിയും ദൈവവും ആണെങ്കിൽ, ത്രിത്വത്തിലെ മൂന്നാമത്തെ വ്യക്തിയെന്ന് നിങ്ങൾ പറയുന്ന യേശുക്രിസ്തുവിൻ്റെ ആത്മാവ് യേശുക്രിസ്തുവിൽനിന്നും വിഭിന്നനായ വ്യക്തിയും ദൈവവും ആയിരിക്കണമല്ലോ❓ (ഫിലി, 1:19). ➟അപ്പോൾ നിങ്ങൾക്ക് മൊത്തത്തിൽ എത്ര വ്യക്തികളുണ്ട്❓ ➟ഒരു പത്തുപതിനഞ്ച് വ്യക്തികളും അത്രത്തോളം ദൈവങ്ങളും ഉണ്ടാകണ്ടേ❓
☛ ഇനി ഇതൊക്കെ വ്യത്യസ്ത വ്യക്തികളും ദൈവങ്ങളും ആണെന്ന് നമുക്ക് ആശയ്ക്ക് വിരോധമായി ആശയോടെ വിശ്വസിക്കാം. അതിനു് വചനം സമ്മതിക്കുമോ❓➟ഇല്ല. സ്വർഗ്ഗത്തിലും ഭൂമിയിലും ഒരേയൊരു ദൈവം പിതാവാണെന്നാണ് വചനം പറയുന്നത്: ➤❝മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.❞ (ആവ, 4:39ആവ, 3:24;യോശു, 2:11;1രാജാ, 8:23;2ദിന, 6:14;സങ്കീ, 73:25 ⁃⁃1കൊരി, 8:5-6). ➟അതുതന്നെയാണ് പൗലൊസും പഠിപ്പിച്ചത്: ➤❝ആകാശത്തിലോ (𝐇𝐞𝐚𝐯𝐞𝐧) ഭൂമിയിലോ ദേവന്മാർ (𝐠𝐨𝐝𝐬) എന്നു പേരുള്ളവർ (വിളിക്കപ്പെടുന്നവർ)  ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.❞ (1കൊരി, 8:5-6 ⁃⁃എഫെ, 4:6). ➟അതുതന്നെയാണ് ക്രിസ്തു പഠിപ്പിച്ചതും: ➤❝എല്ലാറ്റിലും മുഖ്യകല്പനയോ: യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു.❞ (മർക്കൊ, 12:29). ഏകദൈവം (𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝] (യോഹ, 5:44), പിതാവായ ഏകസത്യദൈവം [𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝] (യോഹ, 17:3). പരിശുദ്ധാത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനായ വ്യക്തിയും ദൈവവും ആയിരുന്നെങ്കിൽ, പിതാവ് മാത്രമാണ് ദൈവമെന്ന് പഴയപുതിയ നിയമങ്ങളിൽ ദൈവാത്മാവിനാൽ എഴുതിവെക്കുമായിരുന്നോ❓ ➟വിശേഷാൽ, ഒരേയൊരു സത്യദൈവം പിതാവാണെന്ന് ക്രിസ്തു പഠിപ്പിക്കുമായിരുന്നോ❓ 
❸ ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനല്ല എന്നതിന് അനേകം തെളിവുകളുമുണ്ട്. ➟പഴയനിയമത്തിലെ ഒരു തെളിവ് തരാം: ➤❝നിന്റെ ആത്മാവിനെ ഒളിച്ചു ഞാൻ എവിടേക്കു പോകും? തിരുസന്നിധി വിട്ടു ഞാൻ എവിടേക്കു ഓടും? ഞാൻ സ്വർഗ്ഗത്തിൽ കയറിയാൽ നീ അവിടെ ഉണ്ടു; പാതാളത്തിൽ എന്റെ കിടക്ക വിരിച്ചാൽ നീ അവിടെ ഉണ്ടു. ഞാൻ ഉഷസ്സിൻ ചിറകു ധരിച്ചു, സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ അവിടെയും നിന്റെ കൈ എന്നെ നടത്തും; നിന്റെ വലങ്കൈ എന്നെ പിടിക്കും.❞ (സങ്കീ, 139:7-10). ➟ഈ വേദഭാഗം ശ്രദ്ധയോടെ പഠിച്ചാൽ, ദൈവവും ആത്മാവും ഒന്നാണെന്ന് വ്യക്തമായി മനസ്സിലാക്കാം. ➟യഹോവയുടെ ആത്മാവിനെ ഒളിച്ച് ഞാൻ എവിടേക്ക് പോകും എന്ന് ചോദിച്ചു തുടങ്ങുന്ന ദാവീദ്, പിന്നെ പറയുന്നത്: ഞാൻ സ്വർഗ്ഗത്തിൽ കയറിയാൽ നിൻ്റെ ആത്മാവ് അവിടെ ഉണ്ടെന്നല്ല; ❛നീ അവിടെ ഉണ്ടു❜ എന്നാണ്. ➟അടുത്തഭാഗം: പാതാളത്തിൽ കിടക്ക വിരിച്ചാൽ നിൻ്റെ ആത്മാവ് അവിടെ ഉണ്ടെന്നല്ല; ❛നീ അവിടെ ഉണ്ടു❜ എന്നാണ് പറയുന്നത്. ➟അതിനടുത്തഭാഗം: സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ നിൻ്റെ ആത്മാവ് എന്നെ പിടിക്കുമെന്നല്ല; ❛നിന്റെ വലങ്കൈ എന്നെ പിടിക്കും❜ എന്നാണ് പറയുന്നത്. ➟ദൈവത്തിൻ്റെ ആത്മാവിനെ ഒളിച്ച് എവിടെയും പോകാൻ കഴിയില്ലെന്ന് പറയുന്നവൻ; സ്വർഗ്ഗത്തിൽ കയറിയാലും പാതാളത്തിൽ കിടക്ക വിരിച്ചാലും സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താലും നിൻ്റെ ആത്മാവ് എന്നെ പിടിക്കും എന്നല്ലേ പറയേണ്ടത്❓ ➟പിന്നെന്തുകൊണ്ടാണ്, സ്വർഗ്ഗത്തിലും പാതാളത്തിലും നീയുണ്ടെന്നും സമുദ്രത്തിന്റെ അറ്റത്തും നിന്റെ വലങ്കൈ എന്നെ പിടിക്കുമെന്നും പറയുന്നത്❓ ➟ദൈവവും ദൈവാത്മാവും വിഭിന്നരല്ലാത്തതുകൊണ്ടാണ് അങ്ങനെ പറയുന്നതെന്ന് വചനവും ഭാഷയും അറിയാവുന്ന ആർക്കും മനസ്സിലാകും.
❹ പുതിയനിയമത്തിൽ നിന്ന് ഒരു തെളിവ് തരാം. ➟നസറായനായ യേശു എന്ന മനുഷ്യൻ അത്ഭുതം പ്രവർത്തിച്ചത് എങ്ങനെയാണെന്ന് നോക്കാം: 𝟭.ദൈവാത്മാവിനാൽ: ➤❝ദൈവാത്മാവിനാൽ ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിലോ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നെത്തിയിരിക്കുന്നു സ്പഷ്ടം.❞ (മത്താ, 12:28). 𝟮.ദൈവത്തിൻ്റെ ശക്തികൊണ്ട്: ➤❝സൌഖ്യമാക്കുവാൻ കർത്താവിന്റെ (ദൈവം) ശക്തി അവനോടുകൂടെ ഉണ്ടായിരുന്നു.❞ (ലൂക്കൊ, 5:17). 𝟯.ദൈവം അവനെക്കൊണ്ട് ചെയ്യിച്ചതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടും: ➤❝യിസ്രായേൽ പുരുഷന്മാരേ, ഈ വചനം കേട്ടു കൊൾവിൻ. നിങ്ങൾ തന്നേ അറിയുംപോലെ ദൈവം അവനെക്കൊണ്ടു നിങ്ങളുടെ നടുവിൽ ചെയ്യിച്ച ശക്തികളും അത്ഭുതങ്ങളും അടയാളങ്ങളും കൊണ്ടു ദൈവം നിങ്ങൾക്കു കാണിച്ചു തന്ന പുരുഷനായി (𝐌𝐚𝐧) നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിര നിർണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു;❞ (പ്രവൃ, 2:22-23). ➤❝നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.❞ (പ്രവൃ, 10:38). ➟ദൈവത്താലും ദൈവാത്മാവിനാലും ദൈവത്തിൻ്റെ ശക്തികൊണ്ടുമാണ് യേശു അത്ഭുതങ്ങൾ പ്രവർത്തിച്ചത്. ➟ട്രിനിറ്റി കരുതുന്നപോലെ, ദൈവവും ദൈവാത്മാവും വിഭിന്ന വ്യക്തികളാണെങ്കിൽ; യേശു രണ്ട് വ്യക്തിയാലാണ് അത്ഭുതം പ്രവർത്തിച്ചതെന്ന് പറയുമോ❓ ➟മറ്റൊരു ശ്രദ്ധേയമായ കാര്യം: ഇവിടെ, ദൈവത്താലും ദൈവാത്മാവിനാലും ദൈവത്തിൻ്റെ ശക്തിയാലും അത്ഭുതങ്ങൾ പ്രവർത്തിച്ചുവെന്ന് അഭിന്നമായിട്ടാണ് പറഞ്ഞിരിക്കുന്നത്. ➟ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്ന് വിഭിന്നമാണെന്ന് വാദിച്ചാൽ, ദൈവത്തിൻ്റെ ശക്തിയും ദൈവത്തിൽനിന്ന് വിഭിന്നമാണെന്ന് സമ്മതിക്കുമോ❓ ➟വല്ലാത്ത വ്യാഖ്യാനംതന്നെ! ➟ഒരു സത്യവിശ്വാസി ഇതിനെ എങ്ങനെ മനസ്സിലാക്കും❓ ➟ദൈവാത്മാവും ദൈവത്തിന്റെ ശക്തിയും ദൈവത്തിൽനിന്ന് വിഭിന്നമല്ലെന്നും, ദൈവത്താൽ അത്ഭുതങ്ങൾ പ്രവർത്തിച്ചു എന്ന് പറഞ്ഞാലും ദൈവത്തിൻ്റെ ആത്മാവിനാൽ അത്ഭുതങ്ങൾ പ്രവർത്തിച്ചു എന്ന് പറഞ്ഞാലും ദൈവത്തിൻ്റെ ശക്തികൊണ്ട് അത്ഭുതങ്ങൾ പ്രവർത്തിച്ചു എന്ന് പറഞ്ഞാലും ഒന്നുതന്നെയാണ്. ➟ഇതല്ലേ നീതിയുള്ള ബൈബിൾ വ്യഖ്യാനം❓
❺ ❝നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.❞ (പ്രവൃ, 10:38). യേശു എന്നു പേരുള്ള മനുഷ്യനു് ഏകദേശം മുപ്പത് വയസ്സുള്ളപ്പോഴാണ് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അവനെ അഭിഷേകം ചെയ്തത്: (യോഹ, 9:11 ⁃⁃ യോഹ, 8:40). അതിനെ ലൂക്കൊസ് പറയുന്നത് ഇപ്രകാരമാണ്: ➤❝പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു.❞ (ലൂക്കൊ, 3:22). ഇതേകാര്യം പൗലൊസ് പറയുന്നത് നോക്കുക: ➤❝അവനിലല്ലോ ദൈവത്തിന്റെ സർവ്വ സമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നതു.❞ (കൊലൊ, 2:9). ഇരുവരും പറയുന്നത് ശ്രദ്ധിക്കുക: ❛പരിശുദ്ധാത്മാവു ദേഹരൂപത്തിൽ ഇറങ്ങിവന്നു❜ എന്നും ❛ദൈവത്തിന്റെ സർവ്വസമ്പൂർണ്ണത ദേഹരൂപമായി വസിക്കുന്നു❜ എന്നുമാണ് പറയുന്നത്. ലൂക്കൊസ് ഏതൊരു ഭാഷയിൽ പറഞ്ഞുവോ, അതേ ഭാഷയിലാണ് പൗലൊസും പറയുന്നത്. അതായത്, പരിശുദ്ധാത്മാവ് യേശുവിൻ്റെമേൽ ദേഹരൂപമായി ഇറങ്ങിവന്നതിനെയാണ്, ദൈവത്തിന്റെ സർവ്വസമ്പൂർണ്ണത ദേഹരൂപമായി എവനിൽ വസിക്കുന്നു എന്ന് പൗലൊസ് പറഞ്ഞത്. ദൈവവും ആത്മാവും വിഭിന്ന വ്യക്തിയാണെങ്കിൽ, അത് പറയാൻ കഴിയുമോ❓ ശ്രദ്ധേയമായ മറ്റൊന്നുകൂടി കാണിക്കാം: പരിശുദ്ധാത്മാവാണ് ദേഹരൂമായി യേശുവിൽ ആവസിച്ചത്: എന്നാൽ യേശു പറഞ്ഞത്: ❝പിതാവു എന്നോടുകൂടെ ഉള്ളതു കൊണ്ടു ഞാൻ ഏകനല്ല❞ (I am not alone) എന്നാണ്: (യോഹ, 16:32 ⁃⁃ യോഹ, 8:16; 8:29). തന്മൂലം, പിതാവും പരിശുദ്ധാത്മാവും അഭിന്നരാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാമല്ലോ❓ [കാണുക: ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണത ദേഹരൂപമായി വസിച്ചവൻ]
❻ ❝അപ്പോൾ പത്രൊസ്: അനന്യാസേ, പരിശുദ്ധാത്മാവിനോടു വ്യാജം കാണിപ്പാനും നിലത്തിന്റെ വിലയിൽ കുറെ എടുത്തുവെപ്പാനും സാത്താൻ നിന്റെ ഹൃദയം കൈവശമാക്കിയതു എന്തു? അതു വില്ക്കും മുമ്പെ നിന്റേതായിരുന്നില്ലെയോ? വിറ്റശേഷവും നിന്റെ കൈവശം അല്ലാഞ്ഞുവോ? ഈ കാര്യത്തിനു നീ മനസ്സുവെച്ചതു എന്തു? മനുഷ്യരോടല്ല ദൈവത്തോടത്രേ നീ വ്യാജം കാണിച്ചതു എന്നു പറഞ്ഞു.❞ (പ്രവൃ, 5:3-4). ➟ഈ വേദഭാഗത്ത്, അനന്യാസ് പരിശുദ്ധാത്മാവിനോട് വ്യാജംകാണിച്ചുവെന്ന് ആദ്യവാക്യത്തിൽ പറഞ്ഞശേഷം അടുത്തവാക്യത്തിലെ പ്രയോഗം ശ്രദ്ധിക്കുക: ➤❝മനുഷ്യരോടല്ല ദൈവത്തോടത്രേ നീ വ്യാജം കാണിച്ചതു.❞ അപ്പോൾ പരിശുദ്ധാത്മാവ് ആരാണ്❓ ➟പരിശുദ്ധാത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനല്ലാത്തതുകൊണ്ടാണ് അപ്രകാരം പറയുന്നത്. ➟അല്ലാതെ, അവൻ രണ്ട് ദൈവത്തോടോ, രണ്ട് വ്യക്തിയോടോ വ്യാജം കാണിച്ചുവെന്നാണോ അതിനർത്ഥം❓ 
അടുത്തവാക്യം: ➤❝പത്രൊസ് അവളോടു: കർത്താവിന്റെ ആത്മാവിനെ പരീക്ഷിപ്പാൻ നിങ്ങൾ തമ്മിൽ ഒത്തതു എന്തു? ഇതാ, നിന്റെ ഭർത്താവിനെ കുഴിച്ചിട്ടവരുടെ കാൽ വാതിൽക്കൽ ഉണ്ടു; അവർ നിന്നെയും പുറത്തു കൊണ്ടുപോകും എന്നു പറഞ്ഞു.❞ (പ്രവൃ, 5:9). ➟പരിശുദ്ധാത്മാവിനോടു വ്യാജം കാണിച്ചുവെന്നും ദൈവത്തോടത്രേ നീ വ്യാജം കാണിച്ചതെന്നും മുകളിൽ പറഞ്ഞശേഷം, അവൻ്റെ ഭാര്യയോടു പറയുന്നത് നോക്കുക: ➤❝കർത്താവിന്റെ (യഹോവ) ആത്മാവിനെ പരീക്ഷിപ്പാൻ നിങ്ങൾ തമ്മിൽ ഒത്തതു എന്തു?❞ ➟തന്മൂലം, പരിശുദ്ധാത്മാവിനോടു വ്വാജം കാണിച്ചുവെന്ന് പറഞ്ഞാലും ദൈവത്തോടു വ്യാജം കാണിച്ചുവെന്ന് പറഞ്ഞാലും കർത്താവിൻ്റെ ആത്മാവിനെ പരീക്ഷിച്ചുവെന്ന് പറഞ്ഞാലും ഒന്നുതന്നെയാണ്. അല്ലാതെ, ഒരു കുടുംബം വ്യത്യസ്ത വ്യക്തികളോടോ, വ്യത്യസ്ത ദൈവങ്ങളോടോ വ്യാജംകാണിച്ചുവെന്നാണോ മനസ്സിലാക്കേണ്ടത്❓ 
❼ ❝നിങ്ങൾ ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ? ദൈവത്തിന്റെ മന്ദിരം നശിപ്പിക്കുന്നവനെ ദൈവം നശിപ്പിക്കും; ദൈവത്തിന്റെ മന്ദിരം വിശുദ്ധമല്ലോ; നിങ്ങളും അങ്ങനെ തന്നേ.❞ (1കൊരി, 3:16-17). ➟ഈ വേദഭാഗങ്ങൾ ശ്രദ്ധിക്കുക: മേല്പറഞ്ഞ രണ്ട് വാക്യത്തിലും വിശ്വാസിയെ ➤❛ദൈവത്തിൻ്റെ മന്ദിരം❜ എന്ന് പറഞ്ഞിട്ടുണ്ട്. ➟ദൈവത്തിൻ്റെ ആത്മാവായ പരിശുദ്ധാത്മാവ് വ്യക്തിയിൽ വാസം ചെയ്യുന്നതുകൊണ്ടാണ്, അവനെ ദൈവത്തിൻ്റെ മന്ദിരം എന്ന് വിശേഷിപ്പിക്കുന്നത്: (എഫെ, 4:30). ➟വിശ്വാസികൾ രണ്ടുപേരുടെ അല്ലെങ്കിൽ, രണ്ട് ദൈവത്തിൻ്റെ മന്ദിരമാണെന്ന് പറയാൻ പറ്റുമോ❓ ➟അപ്പോൾ, പരിശുദ്ധാത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനല്ലെന്ന് വ്യക്തമാണല്ലോ❓
അടുത്തവാക്യം: ➤❝ദൈവത്തിന്റെ ദാനമായി നിങ്ങളിൽ ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലെക്കു വാങ്ങിയിരിക്കയാൽ നിങ്ങൾ താന്താങ്ങൾക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ?❞ (1കൊരി, 6:19). ➟ഈ വേദഭാഗത്ത്, വിശ്വാസിയുടെ ശരീരം ➤❛പരിശുദ്ധാത്മാവിൻ്റെ മന്ദിരം❜ എന്നു പറയുന്നത് നോക്കുക. ➟വിശ്വാസിയെ, ദൈവത്തിൻ്റെ മന്ദിരമെന്നും പരിശുദ്ധാത്മാവിൻ്റെ മന്ദിരമെന്നും അഭിന്നമായി പറഞ്ഞിരിക്കയാൽ, ദൈവവും പരിശുദ്ധാത്മാവും അഭിന്നരാണെന്ന് സംശയലേശമെന്യേ മനസ്സിലാക്കാമല്ലോ❓ ➟അല്ലെങ്കിൽ, ഒരോ വിശ്വസിയും രണ്ട് വ്യക്തിയുടെ മന്ദിരമാണെന്ന് പറയേണ്ടി വരില്ലേ❓
❽ ❝കർത്താവു ആത്മാവാകുന്നു; കർത്താവിന്റെ ആത്മാവുള്ളേടത്തു സ്വാതന്ത്ര്യം ഉണ്ടു. എന്നാൽ മൂടുപടം നീങ്ങിയ മുഖത്തു കർത്താവിന്റെ തേജസ്സിനെ കണ്ണാടിപോലെ പ്രതിബിംബിക്കുന്നവരായി നാം എല്ലാവരും ആത്മാവാകുന്ന കർത്താവിന്റെ ദാനമായി തേജസ്സിന്മേൽ തേജസ്സു പ്രാപിച്ചു അതേ പ്രതിമയായി രൂപാന്തരപ്പെടുന്നു.❞ (2കൊരി, 3:17-18). ➟ആദ്യവാക്യത്തിൽ ➤❛കർത്താവു (യഹോവ) ആത്മാവാകുന്നു❜ എന്നാണ് പറയുന്നത്. ➟ഇത് യോഹന്നാനും പറഞ്ഞിട്ടുള്ളതാണ്: (യോഹ, 4:24). ➟അടുത്തവാക്യത്തിൽ ➤❛ആത്മാവാകുന്ന കർത്താവു❜ എന്ന പ്രയോഗം നോക്കുക. ➤❛കർത്താവു ആത്മാവാകുന്നു❜ (യഹോവ ആത്മാവാകുന്നു) എന്ന് പറഞ്ഞാലും ➤❛ആത്മാവാകുന്ന കർത്താവു❜ (ആത്മാവാകുന്ന യഹോവ) എന്ന് പറഞ്ഞാലും ➤❛ദൈവം ആത്മാവാകുന്നു❜ (യോഹ, 4:24) എന്ന് പറഞ്ഞാലും ഒന്നുതന്നെയാണ്. ➟പിന്നെങ്ങനെയാണ് ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനായ വ്യക്തിയോ, ദൈവമോ ആകുന്നത്❓ 
❾ പിതാവും പരിശുദ്ധാത്മാവും ഒന്നുതന്നെ ആണെന്നതിന് വ്യക്തമായ തെളിവുണ്ട്. ➤❝നിങ്ങൾ ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ?❞ (1കൊരി, 3:16). ➤❝ദൈവത്തിന്റെ ദാനമായി നിങ്ങളിൽ ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലെക്കു വാങ്ങിയിരിക്കയാൽ നിങ്ങൾ താന്താങ്ങൾക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ?❞ (1കൊരി, 6:19). ➟ഈ രണ്ട് വേദഭാഗങ്ങൾ പരിശോധിച്ചാൽ, വ്യക്തിയെ വീണ്ടുംജനിപ്പിച്ചിട്ട് അവൻ്റെയുള്ളിൽ വാസംചെയ്യുന്നത് പരിശുദ്ധാത്മാവാണെന്ന് സംശയലേശമന്യേ മനസ്സിലാക്കാം: (യോഹ, 3:7-8). ➟അപ്പോൾത്തന്നെ വ്യക്തിയെ വീണ്ടുംജനിപ്പിച്ചത് ദൈവമാണെന്നും പറഞ്ഞിട്ടുണ്ട്: (1യോഹ, 5:1; 1യോഹ, 5:18).  ➟ഇനി ഈ വാക്യം നോക്കുക: ➤❝എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.❞ (എഫെ, 4:6). ➟രണ്ട് വേദഭാഗങ്ങളും പൗലൊസ് എഴുതിയതാണ്. ➟ഇവിടെ അവൻ പറയുന്നത് നോക്കുക: ➤❝എല്ലാവർക്കും മീതെയുള്ള ദൈവവും പിതാവുമായവൻ ഒരുവനാണ് എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നതും.❞ ➟പരിശുദ്ധാത്മാവാണ് വിശ്വാസിയിൽ വാസംചെയ്യുന്നതെന്നും പിതാവാണ് വാസംചെയ്യുന്നതെന്നും അഭിന്നമായി പറഞ്ഞിരിക്കയാൽ, പിതാവും പരിശുദ്ധാത്മാവും ഒന്നാണെന്ന് അസന്ദിഗ്ദ്ധമായി തെളിയുന്നു.
ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്ന് വിഭിന്നമല്ല എന്നതിൻ്റെ ഭാഷാപരമായ തെളിവുമുണ്ട്: 
➦ പഴയനിയമത്തിൽ ദൈവത്തെ (God) കുറിക്കുന്ന ➤❛എലോഹീം❜ (Elohim) എന്ന എബ്രായപദവും പുതിയനിയമത്തിൽ ➤❛തെയോസ്❜ (Theos) എന്ന ഗ്രീക്കുപദവും ➤❛പുല്ലിംഗ നാമപദം❜ (Masculine Noun) ആണ്. ➟അതുപോലെതന്നെ, പിതാവിനെ കുറിക്കുന്ന ➤❛അബ്❜ (אָב – ab) എന്ന എബ്രായപദവും, ➤❛പറ്റീർ❜ (πατὴρ – patēr) എന്ന ഗ്രീക്കുപദവും, പുത്രനെ കുറിക്കുന്ന ➤❛ഹൂയൊസ്❜ (υἱός – huios) എന്ന ഗ്രീക്കുപദവും ➤❛പുല്ലിംഗ നാമപദം❜ (Masculine Noun) ആണ്.
➦ എന്നാൽ ദൈവത്തിൻ്റെ ആത്മാവിനെ (Spirit) കുറിക്കാൻ ഉപയോഗിച്ചിരിക്കുന്ന എബ്രായപദമായ ➤❛റൂവാഹ്❜ (רוּחַ – ruah) ➤❛സ്ത്രീലിംഗ നാമപദവും❜ (Feminine Noun), ഗ്രീക്കുപദമായ ➤❛പ്ന്യൂമ❜ (πνεῦμα – pneuma) ➤❛നപുംസകലിംഗ നാമപദവും❜ (Neuter Noun) ആണ്. ➟അതിൽ പ്രധാനപ്പെട്ട രണ്ടുകാര്യങ്ങൾ കാണിക്കാം: 𝟭.ദൈവത്തെയും പിതാവിനെയും പുത്രനെയും ഒരുപോലെ ഉപയോഗിച്ചിരിക്കുന്നത് പുല്ലിംഗ പദവും, ദൈവത്തിൻ്റെ ആത്മാവിനെ കുറിക്കാൻ സ്ത്രീലിംഗവും നപുസകലിംഗവുമാണ് ഉപയോഗിച്ചിരിക്കുന്നത്. ➟അതെന്തുകൊണ്ടാണ്❓ ➟ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്നും വിഭിന്നമല്ലാത്തതുകൊണ്ടാണ് ഭാഷാപരമായി അങ്ങനെ ഉപയോഗിച്ചിരിക്കുന്നത്. 𝟮.ട്രിനിറ്റിയുടെ ഭാഷയിൽ, പരിശുദ്ധാത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനായ വ്യക്തിയും ദൈവവുമാണ്. ➟അഥവാ, പിതാവ്, പുത്രൻ പരിശുദ്ധാത്മാവ് എല്ലാ അർത്ഥത്തിലും സമത്വമുള്ള മൂന്ന് വ്യക്തിയാണ്. ➟ട്രിനിറ്റിയുടെ വാദം സത്യമായിരുന്നെങ്കിൽ, സമത്വമുള്ള മൂവരിൽ രണ്ടുപേരെ പുല്ലിഗത്തിലും ഒരുത്തന് മാത്രം സ്ത്രീലിംഗവും നപുംസകലിഗംവും ഉപയോഗിക്കുമായിരുന്നോ❓ ➟പരിശുദ്ധാത്മാവുമായി സമത്വം പങ്കിടുന്ന എന്ന് നിങ്ങൾ അവകാശപ്പെടുന്ന പിതാവിനും പുത്രനും പുല്ലിംഗവും പരിശുദ്ധാത്മാവിന് സ്ത്രീലിഗംവും നപുംസകലിംഗവും ഉപയോഗിക്കുന്നത് വ്യാകരണവിരുദ്ധമല്ലേ❓ ➟അങ്ങനെവന്നാൽ, സമത്വം എന്ന നിങ്ങളുടെ ഉപദേശത്തിനു് എന്തർത്ഥമാണുള്ളത്❓ ➟അതുമാത്രമല്ല, പഴയപുതിയനിയമങ്ങളിൽ മനുഷ്യനെ കുറിക്കാനും പുല്ലിംഗമാണ് ഉപയോഗിച്ചിരിക്കുന്നത്: ➟മനുഷ്യനെ (Man) കുറിക്കുന്ന ➤❛ആദം❜ (אָדָם – Adam) എന്ന എബ്രായപദവും ➤❛ആന്ത്രൊപൊസ്❜ (ἄνθρωπος – anthrōpos) എന്ന ഗ്രീക്കുപദവും ❛പുല്ലിംഗ നാമപദം❜ (Masculine Noun) ആണ്. ➟മനുഷ്യനെ കുറിക്കാൻപോലും പുല്ലിംഗ നാമപദം ഉപയോഗിച്ച എഴുത്തുകാർ, ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനായ വ്യക്തിയോ, ദൈവമോ ആയിരുന്നെങ്കിൽ; ആത്മാവിനു് സ്ത്രീലിംഗപദവും നപുംസകലിംഗപദവും ഉപയോഗിക്കുമായിരുന്നോ❓ ➟ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽ നിന്നും പിതാവിൻ്റെ ആത്മാവ് പിതാവിൽനിന്നും യേശുക്രിസ്തുവിൻ്റെ ആത്മാവ് യേശുക്രിസ്തുവിൽനിന്നും മനുഷ്യരുടെ ആത്മാവ് മനഷ്യരിൽനിന്നും വിഭിന്നനല്ലാത്തതുകൊണ്ടാണ്, ആത്മാവിനു മാത്രം പഴയനിയമത്തിൽ സ്ത്രീലിംഗപദവും പുതിയനിയമത്തിൽ നപുസകലിംഗപദവും ഉപയോഗിച്ചിരിക്കുന്നതെന്ന് വചനവും ഭാഷയും അറിയാവുന്ന ആർക്കും മനസ്സിലാകും. ➟എന്നാൽ ബൈബിൾ വിരുദ്ധ ഉപദേശത്തിൽ വിശ്വസിക്കുന്നവർക്ക് മാത്രം ഒന്നും മനസ്സിലാകില്ല. ➟അതങ്ങനെയാണ്! ➟പിതാവും പരിശുദ്ധാത്മാവും ഒന്നാണെന്നതിന് പഴയപുതിയനിയമങ്ങിൽ അനേകം തെളിവുകൾ വേറെയുമുണ്ട്: [കാണുക: പരിശുദ്ധാത്മാവ് ആരാണ്?]

പരമാർത്ഥജ്ഞാനം 16

ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനും തന്നെത്താൻ ത്യജിക്കാൻ കഴിയാത്തവനും:
➦ ക്രിസ്തുയേശു പുത്രദൈവമാണെന്ന് ട്രിനിറ്റിയും ഏകദൈവമാണെന്ന് വൺനെസ്സും വിചാരിക്കുന്നു. ➟എന്നാൽ പിതാവിൻ്റെയും പുത്രൻ്റെയും പ്രകൃതി എന്താണെന്ന് വചനത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്: 
പിതാവിൻ്റെ പ്രകൃതി: ➤❝ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.❞ (1തിമൊ, 2:5-6). ➤❛ദൈവം❛ (𝐆𝐨𝐝) എന്നത് സകലത്തിൻ്റെയും കാരണഭൂതനായ യഹോവയുടെ മാത്രം ➤പ്രകൃതിയും❜ (𝐍𝐚𝐭𝐮𝐫𝐞) ➤❛പിതാവു❜ (𝐅𝐚𝐭𝐡𝐞𝐫) എന്നത് ഏകദൈവമായ യഹോവയുടെ മാത്രം ➤❛പദവിയും❜ (𝐓𝐢𝐭𝐥𝐞) ആണ്. (യോഹ, 5:44; യോഹ, 17:3; എഫെ, 4:6; 1തിമൊ, 2:5). ➤[കാണുക: ദൈവം ഒരുത്തൻ മാത്രം, യഹോവയ്ക്ക് സമനായും സദൃശനായും ആരുമില്ല, യഹോവ സകലജഡത്തിൻ്റെയും ദൈവം]
പുത്രൻ്റെ പ്രകൃതി: ➤❝യേശുവിന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.❞ (മർക്കൊ, 15:39). ➤❛മനുഷ്യൻ❜ (𝐌𝐚𝐧) എന്നത് യേശുവിൻ്റെ ➤❛പ്രകൃതിയും❜ (𝐍𝐚𝐭𝐮𝐫𝐞) ➤❛പുത്രൻ❜ (𝐒𝐨𝐧) എന്നത് ഏകമനുഷ്യനായ യേശുവിൻ്റെ ➤❛പദവിയും❜ (𝐓𝐢𝐭𝐥𝐞) ആണ് (റോമ, 5:15).  ➤❛മനുഷ്യനായ (𝐌𝐚𝐧) എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു❜ (യോഹ, 8:40), ➤❛യേശു എന്നു പേരുള്ള മനുഷ്യൻ❜ (യോഹ, 9:11), ➤❛പുരുഷനായ (𝐌𝐚𝐧) നസറായനായ യേശു❜ (പ്രവൃ, 2:23), ➤❛ഏകമനുഷ്യനായ യേശുക്രിസ്തു❜ (റോമ, 5:15), ➤❛രണ്ടാം മനുഷ്യൻ❜ (1കൊരി, 15:47), ➤❛മനുഷ്യനായ ക്രിസ്തുയേശു❜ (1തിമൊ, 2:6) എന്നിവയും നോക്കുക. ➟ക്രിസ്തു മനുഷ്യനാണെന്ന് അമ്പതുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. [കാണുക: മനുഷ്യനായ ക്രിസ്തുയേശു]. ➟പിതാവിനെയും പുത്രനെയും കുറിച്ച് ശ്രദ്ധേയമായ മറ്റൊന്നുകൂടിയുണ്ട്:
➦ ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം ഗതിഭേദത്താൽ ആഛാദനമില്ലാത്തവനും മാറ്റമില്ലാത്തവനും മരണമില്ലാത്തവനുമാണ്: (യാക്കോ, 1:17; മലാ, 3:6; 1തിമൊ, 6:16). ➟അതിനാൽ ദൈവത്തിനു് നേരിട്ട് മനുഷ്യനാകാൻ കഴിയില്ല.
➦ ക്രിസ്തുവിനെക്കുറിച്ചും അപ്രകാരം കാണാം: ➤❝നാം അവിശ്വസ്തരായിത്തീർന്നാലും അവൻ (ക്രിസ്തുയേശു) വിശ്വസ്തനായി പാർക്കുന്നു; തന്റെ സ്വഭാവം ത്യജിപ്പാൻ അവന്നു കഴികയില്ലല്ലോ; ഈ വചനം വിശ്വാസയോഗ്യമാകുന്നു.❞ (2തിമൊ, 2:13). ➟ഈ വേദഭാഗത്ത്, ➤❛തന്റെ സ്വഭാവം ത്യജിപ്പാൻ അവന്നു കഴികയില്ല❜ എന്നതിൽ, സ്വഭാവം എന്നത് ➤❛പ്രകൃതി❜ (Nature) എന്നാണ് മനസ്സിലാക്കേണ്ട്. ➟ഗ്രീക്കിൽ, ➤❛arnēsasthai heauton ou dynatai❜ (ἀρνήσασθαι ἑαυτὸν οὐ δύναται) എന്ന പ്രയോഗത്തിനു് ➤❛അവനു് തന്നെത്താൻ ത്യജിക്കാൻ കഴിയില്ല❜ (He cannot deny himself) എന്നാണർത്ഥം. ➟അതായത്, ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവത്തിനാകട്ടെ (യോഹ, 17:3), ഏകമനുഷ്യനായ യേശുക്രിസ്തുവിനാകട്ടെ (റോമ, 5:15)., തൻ്റെ സ്വഭാവമോ, സ്വരൂപമോ ത്യജിച്ചുകൊണ്ട് മറ്റൊരു രൂപം എടുക്കാൻ കഴില്ല. 
➦ തന്നെയുമല്ല, ബൈബിൾ വെളിപ്പെടുത്തുന്ന ക്രിസ്തു ദൈവമല്ല; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16) പ്രകൃത്യാതീതമായി കന്യകയിൽ ഉല്പാദിപ്പിക്കപ്പെട്ട (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). ➟താൻ ദൈവമല്ല; മനുഷ്യനാണെന്ന് അവൻതന്നെ അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്: (മർക്കൊ, 12:29; യോഹ, 5:44; യോഹ, 17:3 ⁃⁃ യോഹ, 8:40; മത്താ, 11:19; ലൂക്കോ, 7:34). ➤[കാണുക: ദൈവഭക്തിയുടെ മർമ്മം, ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?]. ➟ഇനി വൺനെസ്സ് വിചാരിക്കുന്നപോലെ അവൻ ഏകദൈവനാണെങ്കിലോ, ട്രിനിറ്റി കരുതൂന്നപോലെ പുത്രദൈവമാണെങ്കിലോ, തന്നെത്താൻ ത്യജിക്കാതെങ്ങനെ അവനു് മനുഷ്യനാകാൻ കഴിയും❓ ➟മനുഷ്യൻ ആകാതെ എങ്ങനെ മരിക്കാൻ കഴിയും❓ ➟അവൻ തന്നെത്താൻ ത്യജിച്ച് മനുഷ്യനായതാണെങ്കിൽ, അവനെ ❛തന്നെത്താൻ ത്യജിക്കാൻ കഴിയാത്തവൻ❜ എന്നെങ്ങനെ പറയും❓ 

ദൂതന്മാരെക്കാൾ താഴ്ചയുള്ളവൻ:
➦ ❝എങ്കിലും ദൈവകൃപയാൽ എല്ലാവർക്കും വേണ്ടി മരണം ആസ്വദിപ്പാൻ ദൂതന്മാരിലും അല്പം ഒരു താഴ്ചവന്നവനായ യേശു മരണം അനുഭവിച്ചതുകൊണ്ടു അവനെ മഹത്വവും ബഹുമാനവും അണിഞ്ഞവനായി നാം കാണുന്നു.❞ (എബ്രാ, 2:9). ➟ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്: (1തിമൊ, 3:16)). ➟അതായത്,, ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി കന്യകയിൽ പ്രകൃതൃതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശുക്രിസ്തു: (റോമ, 5:15). ➟എന്നാൽ ദൈവം എന്തുകൊണ്ടാണ് ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചയുള്ള മനുഷ്യത്യക്ഷത എടുത്തത്❓ ➟അതിനു് രണ്ടുകാരണമുണ്ട്. 
❶ മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14;25:4;സഭാ, 7:20;റോമ, 3:23;5:12) മനുഷ്യന് മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4;18:20), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കണമെങ്കിൽ, പാപരഹിതനായ ഒരു മനുഷ്യൻ്റെ മരണം അനിവാര്യമായിരുന്നു. ➟ദൈവത്തിനു് മരണമില്ല: (1തിമൊ, 6:16). ➟ദൂതന്മാർക്ക് മരണമുള്ളതായി വചനം പറയുന്നില്ല. ➟പാപംചെയ്ത ദൂതന്മാരെ നശിപ്പിക്കാതെ അന്ധതമസ്സിന്റെ ചങ്ങലയിട്ടു ദൈവം ന്യായവിധിക്കായി സൂക്ഷിച്ചിരുന്നത് അതിൻ്റെ തെളിവാണ്: (2പത്രൊ, 2:4). ➟വചനം പറയുന്നത് നിത്യശിക്ഷയെക്കുറിച്ചാണ്: (മർക്കൊ, 3:29; എബ്രാ, 6:2). ➟തന്മൂലം, ദൂതന്മാർക്ക് മരണമില്ലാത്തതുകൊണ്ടാണ് ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചയുള്ള മനുഷ്യപ്രത്യക്ഷത എടുത്തതെന്ന് മനസ്സിലാക്കാം. 
❷ ദൈവത്തിൻ്റെ വാഗ്ദത്ത സന്തതിയായ യിസ്രായേൽ ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്നവൻ ആയതുകൊണ്ടാണ്, അവൻ്റെ ദൈവം ആ പ്രകൃതിയിൽ ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്: ➤❝മക്കള്‍ മാംസരക്തങ്ങളില്‍ പങ്കുകാരായതു കൊണ്ട് താനും അതുപോലെ തന്നെ ഇവരില്‍ പങ്കുകാരനായിത്തീര്‍ന്നു. അതു മരണാധികാരിയായ സാത്താനെ തന്‍റെ മരണത്താല്‍ ഇല്ലായ്മ ചെയ്യുവാനും, ആയുഷ്കാലം മുഴുവന്‍ അടിമത്വത്തിന്ന് അധീനരായി മരണഭീതിയില്‍ ഇരുന്നവരെ മോചിപ്പിക്കുവാനും ആയിരുന്നു. താന്‍ മാലാഖമാരുടെ പ്രകൃതിയെയല്ല സ്വീകരിച്ചത്; അബ്രഹാമിന്‍റെ സന്തതിയുടേതത്രെ.❞ (എബ്രാ, 2:14-17, വി.ഗ്ര; സ.വേ.പു CL; ബെ.ബെ; KJV ⁃⁃ സങ്കീ, 8:4-5; പ്രവൃ, 3:25). ➟ദൈവത്തിൻ്റെ പുത്രത്വവും അരുളപ്പാടുകളും ആരാധനയും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ചട്ടങ്ങളും വചനവും വാഗ്ദത്തങ്ങളും വിധികളും ഭരമേല്പിക്കപ്പെട്ടിരിക്കുന്ന തൻ്റെ വാഗ്ദത്തപുത്രനും ആദ്യജാതനുമായ യിസ്രായേലിനെ അവൻ്റെ പാപങ്ങളിൽനിന്ന് രക്ഷിക്കാൻ, അവൻ്റെ ന്യായപ്രമാണത്തിൻ്റെ കീഴിൽ ജനിച്ച ➤❛പാപരഹിതനായ ഒരു മനുഷ്യനു❜ മാത്രമേ കഴിയുമായിരുന്നുള്ളു. (പുറ, 4:22-23; സങ്കീ, 147:19-20; മത്താ, 1:21; റോമ, 3:2; 9:4; ഗലാ, 4:4). ➟അങ്ങനെയൊരു മനുഷ്യൻ ഭൂമിയിൽ ഇല്ലാത്തതുകൊണ്ടാണ്, ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി യെഹൂദാ കന്യകയിലൂടെ അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും സന്തതിയായി പാപരഹിതനായ ഒരു മനുഷ്യനെ ഉല്പാദിപ്പിച്ചത്. (1തിമൊ, 3:15-16; മത്താ, 1:1; 1:16; 1യോഹ, 3:5; മത്താ, 1:20). ➤[കാണുക: യെഹൂദന്നു എന്തു വിശേഷത?, ദൈവഭക്തിയുടെ മർമ്മം]

പാപരഹിതനായ ക്രിസ്തു എങ്ങനെ മരിച്ചു
➦ ക്രിസ്തു മരിക്കയും ജീവിക്കുകയും ചെയ്തു എന്നത് വസ്തുതയാണ്: ➤❝മരിച്ചവർക്കും ജീവിച്ചിരിക്കുന്നവർക്കും കർത്താവു ആകേണ്ടതിന്നല്ലോ ക്രിസ്തു മരിക്കയും ഉയിർക്കയും ചെയ്തതു.❞ (റോമ, 14:9). ➟അവൻ മരിക്കയും ജീവിച്ചെഴുന്നേൽക്കയും ചെയ്തു എന്ന് വിശ്വസിക്കുന്നവരാണ് അവൻ്റെ പുനരുത്ഥാനത്തിലും പങ്കാളിയാകുന്നത്: ➤❝യേശു മരിക്കയും ജീവിച്ചെഴുന്നേൽക്കയും ചെയ്തു എന്നു നാം വിശ്വസിക്കുന്നു എങ്കിൽ അങ്ങനെ തന്നേ ദൈവം നിദ്രകൊണ്ടവരെയും യേശുമുഖാന്തരം അവനോടുകൂടെ വരുത്തും.❞ (1തെസ്സ, 4:14 ⁃⁃ റോമ, 10:9). ➟ക്രിസ്തുവിനെ: പാപമറിയാത്തവൻ (2കൊരി, 5:21), പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോടു വേറുവിട്ടവൻ (എബ്രാ, 7:26), അവൻ പാപം ചെയ്തിട്ടില്ല, വായിൽ വഞ്ചനയൊന്നും ഉണ്ടായിരുന്നില്ല (1പത്രൊ, 2:22), അവനിൽ പാപമില്ല (1യോഹ, 3:5) എന്നൊക്കെയാണ് വചനം പറയുന്നത്. ➤❝നിങ്ങളിൽ ആർ എന്നെ പാപത്തെക്കുറിച്ചു ബോധം വരുത്തുന്നു?❞ എന്ന് അതിധൈര്യത്തോടെ ലോകത്തോടു ചോദിക്കാൻ തക്കവണ്ണം ധാർമ്മികവും കാർമ്മികവുമായി വിശുദ്ധിയുള്ള മറ്റൊരുത്തൻ ലോകത്തിൽ ഇന്നയോളം ജനിച്ചിട്ടില്ല; ജനിക്കയുമില്ല: (യോഹ, 8:46). ➟എന്നാൽ പാപത്തിൻ്റെ ശമ്പളാണ് മരണം: (റോമ, 6:23). ➟അപ്പോൾ ചോദ്യമിതാണ്: പാപത്തിൻ്റെ ലാഞ്ചനപോലും ഏശാതെ ജനിച്ചു ജീവിച്ച ക്രിസ്തു എങ്ങനെ മരിച്ചു❓ ➟അതിനു് ഒറ്റ ഉത്തരമേയുള്ളു: ➤അവൻ പാപം ആക്കപ്പെട്ടതുകൊണ്ടാണ് മരിച്ചത്. ➟പക്ഷെ എപ്പോൾ, എങ്ങനെ❓ ➟ക്രിസ്തുവിൻ്റെ മരണത്തിൻ്റെ തലേദിവസം രാത്രിയിൽ അതായത്, അവൻ സെൻഹെദ്രീൻ (Sanhedrin) സംഘത്തിൻ്റെ പടയാളികളാൽ അറസ്റ്റുചെയ്യപ്പെടുന്നതിനു് മുമ്പ്, കെദ്രോൻ തോട്ടിന്നു അക്കരെയുള്ള ഗെത്ത്ശെമന എന്ന തോട്ടത്തിൽവെച്ച് വളരെ പ്രധാനപ്പെട്ട ഒരു സംഭവം ഉണ്ടായി: (മത്താ, 26:36; യോഹ, 18:1). ➟അവിടെവെച്ചാണ്, മാനവകുലത്തിൻ്റെ മേൽ വ്യാപരിച്ചിരുന്ന പാപമെല്ലാം (ആദാമ്യപാപം) ദൈവം പാപമറിയാത്ത ക്രിസ്തുവിൻ്റെമേൽ ചുമത്തി അവനെ പാപമാക്കിയത്: (റോമ, 5:12-19; 1കൊരി, 15:21-22). ➤❝പാപം അറിയാത്തവനെ, നാം അവനിൽ ദൈവത്തിന്റെ നീതി ആകേണ്ടതിന്നു, അവൻ നമുക്കു വേണ്ടി പാപം ആക്കി.❞ (2കൊരി, 5:21). ➤❝മനുഷ്യർക്കു നടപ്പല്ലാത്ത പരീക്ഷ നിങ്ങൾക്കു നേരിട്ടിട്ടില്ല❞ എന്ന് നമ്മെക്കുറിച്ച് വചനം പറയുമ്പോൾ (1കൊരി, 10:13), ഗെത്ത്ശെമന മുതൽ ക്രൂശുമരണംവരെ ഏകദേശം 18 മണിക്കൂർ ഭൂമിയിൽ ഒരു മനുഷ്യനും നടപ്പല്ലാത്ത പരീക്ഷയാണ് യേശു എന്നു പേരുള്ള പാപരഹിതനായ മനുഷ്യൻ അനുഭവിച്ചത്: (1യോഹ, 3:5; യോഹ, 9:11). ➟പാപമറിയാത്ത ഒരു മനുഷ്യൻ്റെമേൽ മാനവകുലത്തിൻ്റെ പാപംമുഴുവൻ ചുമത്തപ്പെടുമ്പോഴുള്ള അതികഠിനമായ വേദന മനുഷ്യവാക്കുകളാൽ അവർണ്ണനീയമാണ്. ➦എന്നാൽ അതിൻ്റെ അംശമായ ചിത്രീകരണം ഗെത്ത്ശെമനയിലേക്ക് നോക്കിയാൽ കാണാം. ➟ദൈവത്താൽ മാനവകുലത്തിൻ്റെ പാപമെല്ലാം തൻ്റെ പാപമറിയാത്ത ശരീരത്തിൽ ചുമത്തപ്പെട്ട് ബലഹീനനായിപ്പോയ യേശുവിനെയാണ് നാം അവിടെ കാണുന്നത്. ➟തൻ്റെമേലുള്ള പാപഭാരം നീങ്ങിപ്പോകാൻ, ഒരിക്കലല്ല; മൂന്നുവട്ടം ക്രിസ്തു പ്രാർത്ഥിച്ചതായി കാണാം: (മത്താ, 26:39; മത്താ, 26:42; മത്താ, 26:44). ➟നിലത്ത് കവിണ്ണുവിണു കിടന്നുകൊണ്ടാണ് അവൻ പ്രാർത്ഥിച്ചത്: (മത്താ, 26:39; മർക്കൊ, 14:35). ➦അവനെ ശക്തിപ്പെടുത്തുവാൻ സ്വർഗ്ഗത്തിൽ നിന്നു ഒരു ദൂതൻ അവന്നു പ്രത്യക്ഷനായതായി കാണുന്നു: (ലൂക്കൊ, 22:43). ➟പ്രാണവേദനയിൽ അതിശ്രദ്ധയോടെ പ്രാർത്ഥിക്കുക നിമിത്തം, അവന്റെ വിയർപ്പു നിലത്തു വീഴുന്ന വലിയ ചോരത്തുള്ളിപോലെ ആയി എന്നാണ് ലൂക്കൊസ് രേഖപ്പെടുത്തിയിരിക്കുന്നത്: (ലൂക്കോ, 22:44).  ➟എബ്രായലേഖകനും അതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്: ➤❝ക്രിസ്തു തന്റെ ഐഹിക ജീവകാലത്തു തന്നെ മരണത്തിൽനിന്നു രക്ഷിപ്പാൻ കഴിയുന്നവനോടു ഉറെച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ അപേക്ഷയും അഭയയാചനയും കഴിക്കയും ഭയഭക്തി നിമിത്തം ഉത്തരം ലഭിക്കയും ചെയ്തു.❞ (എബ്രാ, 5:7). ➟ഉത്തരം ലഭിച്ചു എന്നാണ് എബ്രായലേഖകൻ പറയുന്നത്. ➟എന്നാൽ ദൈവം അവനു് കഷ്ടവും മരണവും ഒഴിവാക്കിക്കൊടുത്തില്ല. ➟പിന്നെ എന്തുത്തരമായിരിക്കും ക്രിസ്തുവിന് ലഭിച്ചത്❓ ➟പൗലൊസിനു് ലഭിച്ചപോലെ, ❝എന്റെ കൃപ നിനക്കുമതി; എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു❞ എന്നായിരിക്കാനാണ് സാദ്ധ്യത: (2കൊരി, 12:9). ➟ക്രിസ്തുവിൻ്റെ വാക്കുകളിൽ അതാണ് സൂചിതം: ➤❝എങ്കിലും എന്റെ ഇഷ്ടമല്ല നിന്റെ ഇഷ്ടംതന്നെയാകട്ടെ❞ എന്നാണ് അവൻ പ്രാർത്ഥനയുടെ ഒടുവിൽ പറഞ്ഞത്: (ലൂക്കൊ, 22:42). ➟ദൈവഹിതത്തിനു് അവൻ തന്നെത്തന്നെ ഏല്പിച്ചു കൊടുക്കുകയായിരുന്നു. ➤❝നാം പാപം സംബന്ധിച്ചു മരിച്ചു നീതിക്കു ജീവിക്കേണ്ടതിന്നു അവൻ തന്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേൽ കയറി; അവന്റെ അടിപ്പിണരാൽ നിങ്ങൾക്കു സൌഖ്യം വന്നിരിക്കുന്നു.❞ (1പത്രൊ, 2:24). ➟നമ്മുടെ പാപം നിമിത്തമാണ് പിതാവു് പുത്രനെ ക്രൂശിൽ കൈവിട്ടത്. ➟ഗൊല്ഗോഥായിലേക്ക് കാതോർത്താൽ, ➤❝എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു❞ എന്നുള്ള അത്യുച്ചത്തിലുള്ള അവൻ്റെ നിലവിളി കേൾക്കാം: (മത്താ, 27:46; മർക്കൊ, 15:34). ➟യഥാർത്ഥത്തിൽ പാത്തിനു് നേർക്കുള്ള ദൈവത്തിൻ്റെ ക്രോധമാണ് ക്രിസ്തുവിൻ്റെ ക്രൂശുമരണത്തിൽ കലാശിച്ചത്. ➟ക്രിസ്തു പാപം ആക്കപ്പെട്ടതും നമുക്കുപകരം മരിച്ചതുകൊണ്ടുമാണ്, നാം പാപവിമുക്തരായത്. ➟അല്ലെങ്കിൽ നാം പാപത്തിൽ മരിക്കേണ്ടവരായിരുന്നു. ➟പാപമറിയാത്ത ക്രിസ്തു എനിക്കുവേണ്ടിയാണ് പാപമാക്കപ്പെട്ടതെന്ന ബോധ്യമാണ് ഓരോ ക്രൈസ്തവനെയും വിശുദ്ധിയിൽ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്.

സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നവൻ:
➦ ❝സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്ന (വനായി സ്വർഗ്ഗത്തിൽ ഇരിക്കുന്നവനായ) മനുഷ്യപുത്രൻ അല്ലാതെ ആരും സ്വർഗ്ഗത്തിൽ കയറീട്ടില്ല.❞ (യോഹ, 3:13 ⁃⁃ യോഹ, 3:31; 6:38; 6:42). ➟ഈ വേഭാഗത്ത്, ➤❛സ്വർഗ്ഗത്തിൽ ഇരിക്കുന്നവനായ❜ എന്ന പ്രയോഗം സന്ദിഗ്ധം (സംശയിക്കത്തക്ക) എന്ന നിലയിൽ ബ്രാക്കറ്റിലാണ് കാണുന്നത്. ➟ഇന്ന് ലഭ്യമായതിൽവെച്ച് ഏറ്റവും പുരാതനമായ മൂന്നു കയ്യെഴുത്തു പ്രതിയാണ് Codex Vaticanus (A.D. 300–50) Codex Sinaiticus (330-360), Codex Alexandrinus (400-440). ➟അതിൽ ആദ്യത്തെ രണ്ട് കയ്യെത്തുപ്രതിയായ കോഡെക്സ് വത്തിക്കാനസിലും കോഡെക്സ് സിനായ്റ്റിക്കസിലെയും ➤❛സ്വർഗ്ഗത്തിൽ ഇരിക്കുന്നവനായ❜ (He who is in heaven) എന്ന പ്രയോഗം കാണുന്നില്ല. ➤[കാണുക: Codex V & S]. ➟എന്നാൽ മൂന്നാമത്തെ കയ്യെഴുത്തു പ്രതിയയായ കോഡെക്സ് അലക്സാണ്ട്രിനസിൽ ആ ഭാഗവും കാണാൻ കഴിയും. ➤[കാണുക: Codex Alexandrinus]. ➟ആദ്യകാല ആധുനിക ഗ്രീക്ക് വേർഷനുകളിലും ആധുനിക വേർഷനുകളിലും രണ്ടു വിധത്തിൽ കാണുന്നുണ്ട്. ➟എന്നാൽ അധികവും അലക്സാണ്ട്രിനസ് കയ്യെഴുപ്രതി പിൻതുടരുന്നവയാണ്. ➤[കാണുക: Stephanus (Robert Estienne) 1550, Theodore Beza 1598, Elzevir 1624, Tischendorf 8th Edition 1869, Scrivener’s 1894, Greek Orthodox Church 1904, RP Byzantine Majority Text 2005, TR NT Variants 2017). ➟വത്തിക്കാനസ് പിൻതുടരുന്നവയുമുണ്ട്. ➤[കാണുക: Westcott and Hort 1881, Nestle Greek New Testament 1904, SBL Greek New Testament 2010, Westcott and Hort / [NA27] 1993, Tyndale House 2017]. ➟പൂർണ്ണമായി ഗ്രീക്കിൽനിന്ന് ഇംഗ്ലീഷിഷിലേക്ക് ആദ്യം പരിഭാഷ ചെയ്ത വില്യം ടിൻഡെയ്ൽ പരിഭാഷ മുതൽ ആദ്യകാല ആധുനിക പരിഭാഷകളിൽ അലക്സാണ്ട്രിനസിലെ വാക്യമാണ് കാണുന്നുണ്ട്. ➤[കാണുക: William Tyndale 1526, Tyndale Bible 1534, Coverdale Bible 1535, Matthew’s Bible 1537, The Great Bible 1539, Geneva Bible 1560, Bishops Bible 1568, King James Bible 1611]. ➟കൂടാതെ, നവീകരണ നായകനായ മാർട്ടിൽ ലൂദറിൻ്റെ രണ്ട് പരിഭാഷകളിലും (ജർമ്മൻ) അലക്സാണ്ട്രിനസിലെ ➤❛സ്വർഗ്ഗത്തിൽ ഇരിക്കുന്നവനായ❜ എന്ന ഭാഗം കാണാൻ കഴിയും. ➤[കാണുക: Martin Luther 1535, Luther’s Bible 1545. ➟ആധുക ഇംഗ്ലീഷ് പരിഭാഷകളിൽ രണ്ടുവിധത്തിലും കാണുന്നുണ്ട്. ➟മലയാളത്തിൽ ബെഞ്ചമിൽ ബെയ്ലിയുടെ എല്ലാ പരിഭാഷകളിലും (1829, 1834, 1843, 1876), ➟ഹെർമ്മൻ ഗുണ്ടർട്ട്, മാണിക്കത്തനാർ മുതലായ മലയാളം പരിഭാഷകളിലും അലക്സാണ്ട്രിനസിലെ ➤❛സ്വർഗ്ഗത്തിൽ ഇരിക്കുന്നവനായ❜ എന്ന ഭാഗം കാണാം. 
➦ ❝സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്നവനായി സ്വർഗ്ഗത്തിൽ ഇരിക്കുന്നവനായ മനുഷ്യപുത്രൻ അല്ലാതെ ആരും സ്വർഗ്ഗത്തിൽ കയറീട്ടില്ല.❞ ➟ഇതാണ് യഥാർത്ഥ വാക്യമെങ്കിൽ, ➤❛സ്വർഗ്ഗത്തിൽ ഇരിക്കുന്നവനായ❜ എന്ന പ്രയോഗം സ്വർഗ്ഗത്തിൽ സിംഹാസനത്തിൽ ഇരിക്കുന്ന ഒരേയൊരു ദൈവമായ യഹോവയെയാണ് സൂചിപ്പിക്കുന്നത്: (1രാജാ, 22:19; (യെശ, 6:1; വെളി, 4:2). ➟അതിനാൽ, യേശു എന്നു പേരുള്ള മനുഷ്യൻ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണന്ന് മനസ്സിലാക്കാം: (യോഹ, 3:16 ⁃⁃ യോഹ, 9:11). ➟ഇനി, ➤❛സ്വർഗ്ഗത്തിൽ ഇരിക്കുന്നവനായ❜ എന്ന പ്രയോഗം സംശയമുള്ള ഭാഗമാണെന്ന് വന്നാലും, ബാക്കിഭാഗം ഇപ്രകാരമാണ്: ➤❝സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്നവനായ മനുഷ്യപുത്രൻ അല്ലാതെ ആരും സ്വർഗ്ഗത്തിൽ കയറീട്ടില്ല.❞ ➟ഈ വാക്യം എല്ലാ കയ്യെഴുത്തുപ്രതികളിലും വേർഷനുകളിലും പരിഭാഷകളിലും ഒരുപോലെ ഉള്ളതാണ്. ➟ഇതാണ് യഥാർത്ഥ വാക്യമെങ്കിലും, യഹോവയുടെ ജഡത്തിലെ വെളിപ്പാടാണ് ക്രിസ്തു എന്നുതന്നെയാണ് അർത്ഥം: (യോഹ, 3:16). ➟എന്തെന്നാൽ ❛മനുഷ്യൻ❜ (Man) എന്നത് യേശുവിൻ്റെ പ്രകൃതിയും (Nature) ❛മനുഷ്യപുത്രൻ❜ (Son of Man) എന്നത് യേശുവിൻ്റെ ❛പദവിയും❜ (Title) ആണ്: (യോഹ, 9:11 ⁃⁃ മത്താ, 8:20). ➟ഒരു മനുഷ്യനോ, മനുഷ്യപുത്രനോ, യഥാർത്ഥത്തിൽ സ്വർഗ്ഗത്തിൽ ഉണ്ടായിരുന്നവനാണെന്ന് പറയാൻ കഴിയില്ല. ➤[കാണുക: പിതാവു് ഏകദൈവവും പുത്രൻ ഏകമനുഷ്യനും, യേശു എന്നു പേരുള്ള മനുഷ്യൻ]. ➟തന്നെയുമല്ല, യേശു എന്നു പേരുള്ള മനുഷ്യൻ: (യോഹ, 9:11⁃⁃യോഹ, 8:40) ഏകദൈവമായ യഹോവയുടെയും (ഉല്പ, 3:15⁃⁃എബ്രാ, 2:14-16; ആവ, 18:18⁃⁃പ്രവൃ, 3:22-23) ദൈവപുരുഷനായ മോശെയുടെയും (ആവ, 18:15⁃⁃പ്രവൃ, 7:37) പ്രവാചകന്മാരായ യെശയ്യാവിൻ്റെയും (യെശ, 7:14⁃⁃മത്താ, 1:22-23) മീഖായുടെയും (മീഖാ, 5:2⁃⁃മത്താ, 2:46) പ്രവചനംപോലെ, യിസ്രായേലിൽനിന്ന് ഉത്ഭവിച്ചതാണ്: (ലൂക്കൊ, 1:35). ➟യേശുവിൻ്റെ മുഴുജീവിതവും പരിശുദ്ധാത്മാവിനാൽ ആയിരുന്നു: ➤❝പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായി: (മത്താ, 1:20; ലൂക്കൊ, 2:21), ➤ആത്മാവിനാൽ അവളിൽനിന്ന് ഉത്ഭവിച്ചു: (ലൂക്കൊ, 1:35), ➤ആത്മാവിൽ ബലപ്പെട്ട് വളർന്നു: (ലൂക്കൊ, 2:40), ➤ആത്മാവിനാൽ അഭിഷേകം പ്രാപിച്ചു (ലൂക്കൊ, 3:22 ⁃⁃ പ്രവൃ, 10:38), ആത്മാവ് ➤നിറഞ്ഞവനായി യോർദ്ദാൻ വിട്ടുമടങ്ങി: (ലൂക്കൊ, 4:1), ➤ആത്മാവിനാൽ പരീക്ഷയിലേക്ക് നടത്തപ്പെട്ടു: (മത്താ, 4:1; ലൂക്കൊ, 4:1), ➤ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷിച്ചു: (ലൂക്കൊ, 4:14-15), ➤ആത്മാവിനാൽ അത്ഭുതങ്ങൾ പ്രവർത്തിച്ചു: (മത്താ, 12:28), ➤ആത്മാവിനാൽ തന്നെത്താൻ ദൈവത്തിനു് നിഷ്കളങ്കനായി അർപ്പിച്ചു: (എബ്രാ, 9:14), ➤ആത്മാവിനാൽ ജീവിപ്പിക്കപ്പെട്ടു: (1പത്രൊ, 3:18).❞ ➟പരിശുദ്ധാത്മാവിനാൽ ഭൂമിയിൽ മറിയത്തിൻ്റെ ഉദരത്തിൽ ഉല്പാദിതമായവൻ യഥാർത്ഥത്തിൽ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നതാണെന്ന് എങ്ങനെ പറയും❓ ➟തന്മൂലം, താൻ സ്വർഗ്ഗീയ ദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടായതുകൊണ്ടാണ് ➤❛സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്നവൻ❜ എന്ന് പറയുന്നതെന്ന് മനസ്സിലാക്കാം. ➟അതായത്, ദൈവമായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (യോഹ, 3:16 ⁃⁃ യോഹ, 1:18) പ്രകൃത്യാതീതമായി കന്യകയിൽ ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശുക്രിസ്തു: (റോമ, 5:15). അതാണ് ദൈവഭക്തിയുടെ മർമ്മവും പിതാവും ക്രിസ്തുവും എന്ന ദൈവമർമ്മവും: (1Tim, 3:16 ⁃⁃ Col, 2:2). അവസാനഭാഗമായ ➤❛സ്വർഗ്ഗത്തിൽ കയറീട്ടില്ല❜ എന്ന പ്രയോഗം പ്രവചനാത്മകമാണ്. യേശു തൻ്റെ ശുശ്രൂഷ പൂർത്തിയാക്കി, തൻ്റെ ദൈവവും പിതാവുമാവൻ്റെ അടുക്കലേക്ക് കരേറിപ്പോയതിനെ അത് സൂചിപ്പിക്കുന്നു: (യോഹ, 20:17 ⁃⁃ മത്താ, 27:46; മർക്കൊ, 15:34).
➦ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നു എന്ന് യേശുതന്നെ പറയുന്ന മറ്റു വാക്യങ്ങൾ നോക്കുക: ❝ഞാൻ എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നിരിക്കുന്നതു.❞ (യോഹ, 6:38). യോഹന്നാൻ്റെ സുവിശേഷത്തിൽ യേശു ❛സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നിരിക്കുന്നു❜ എന്നതിനു് രണ്ട് അർത്ഥമാണ് ഉള്ളത്: 
❶ ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായതുകൊണ്ടാണ് അങ്ങനെ പറയുന്നത്: (1തിമൊ, 3:16⁃⁃1Tim, 3:16). അവൻ സ്വർഗ്ഗീയ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി പരിശുദ്ധാത്മാവിനാൽ കന്യകയിൽ പ്രകൃത്യാതീതമായി ഉല്പാദിതനായവൻ ആകകൊണ്ട് ❛സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നിരിക്കുന്നു❜ എന്ന് പറയാം. അതായത്, അവൻ സൃഷ്ടികളുടെ കൂട്ടത്തിൽ ഉൾപ്പെടാത്തവൻ ആകകൊണ്ടാണ് അങ്ങനെ പറയാൻ കഴിയുന്നത്. ക്രിസ്തുവിനെ ദൈവസൃംഷ്ടികളായ മനുഷ്യരിൽനിന്നും സ്രഷ്ടാവായ ദൈവത്തിൽനിന്നും വേർതിരിച്ചാണ് പറഞ്ഞിരിക്കുന്നത്: (1കൊരി, 11:3; ഗലാ, 1:1). യേശുവിൻ്റെ വാക്കുകേട്ട യെഹൂദന്മാരുടെ പ്രതികരണം ശ്രദ്ധിക്കുക: ❝ഇവൻ യോസേഫിന്റെ പുത്രനായ യേശു അല്ലയോ? അവന്റെ അപ്പനെയും അമ്മയെയും നാം അറിയുന്നുവല്ലോ; പിന്നെ ഞാൻ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നു എന്നു അവൻ പറയുന്നതു എങ്ങനെ എന്നു അവർ പറഞ്ഞു.❞ (യോഹ, 6:42). പരിശുദ്ധാത്മാവിലാണ് അവൻ ഉല്പാദിതനായതെന്ന് യെഹൂദന്മാർക്ക് അറിയില്ലെങ്കിലും, അവൻ മറിയത്തിൻ്റെ മൂത്തമകനായി അവരുടെ ഇടയിൽ ജനിച്ച മനുഷ്യനാണെന്ന് അവർക്ക് വ്യക്തമായറിയാം: (ലൂക്കൊ, 2:7 ⁃⁃ മത്താ, 12:47; 13:55; മർക്കൊ, 3:32; 6:3). ഭൂമിയിൽ ജനിച്ചവൻ യഥാർത്ഥത്തിൽ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നതാണെന്ന് എങ്ങനെ പറയാൻ കഴിയും❓ [കാണുക: മനുഷ്യനായ ക്രിസ്തുയേശു]
❷ ആത്മീയമായിട്ടും അങ്ങനെ പറഞ്ഞിട്ടുണ്ട്. മത്തായി, മർക്കൊസ്, ലൂക്കൊസ് എന്നീ സമവീക്ഷണ സുവിശേഷങ്ങളിൽ ((Synoptic Gospels) നിന്ന് വ്യത്യസ്തമായി യോഹന്നാൻ്റെ സുവിശേഷം ആത്മീയ സുവിശേഷമാണ്: (The Spiritual Gospel). സമവീക്ഷണ സുവിശേഷങ്ങളിൽ കാണുന്നപോലുള്ള ഭൗമികമായ പ്രഭാഷണങ്ങളോ, ഉപമകളോ ഒന്നും യോഹന്നാനിൽ കണാൻ കഴിയില്ല. യേശുവിൻ്റെ ജീവിതത്തിൽ താൻ ചെയ്ത ആത്മീയ പ്രഭാഷണങ്ങളുടെ സമാഹാരമാണ് യോഹന്നാൻ്റെ സുവിശേഷം. യോഹന്നാൻ്റെ സുവിശേഷത്തിൽ ക്രിസ്തു പറയുന്നതെല്ലാം ആത്മീയ വിഷയങ്ങളായതുകൊണ്ടാണ്, ❝ഇതു കഠിനവാക്കു, ഇതു ആർക്കു കേൾപ്പാൻ കഴിയും❞ എന്നു പറഞ്ഞുകൊണ്ട് അവൻ്റെ ശിഷ്യന്മാർ പലരും പിൻവാങ്ങിപ്പോയത്: (യോഹ, 6:60; 6:66). സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നതിനെക്കുറിച്ച് ക്രിസ്തു പറയുന്ന മറ്റൊരു വാക്യം കാണുക: ❝സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിയ ജീവനുള്ള അപ്പം ഞാൻ ആകുന്നു; ഈ അപ്പം തിന്നുന്നവൻ എല്ലാം എന്നേക്കും ജീവിക്കും; ഞാൻ കൊടുപ്പാനിരിക്കുന്ന അപ്പമോ ലോകത്തിന്റെ ജീവന്നു വേണ്ടി ഞാൻ കൊടുക്കുന്ന എന്റെ മാംസം ആകുന്നു.❞ (യോഹ, 6:51). ഇതിനെയൊക്കെ അക്ഷരാർത്ഥത്തിൽ മനസ്സിലാക്കിയാൽ എങ്ങനെയിരിക്കും❓ അതുകേട്ട യെഹൂദന്മാരുടെ പ്രതികരണം നോക്കുക: ❝ആകയാൽ യെഹൂദന്മാർ: നമുക്കു തന്റെ മാംസം തിന്നേണ്ടതിന്നു തരുവാൻ ഇവന്നു എങ്ങനെ കഴിയും എന്നു പറഞ്ഞു തമ്മിൽ വാദിച്ചു.❞ (യോഹ, 6:52 ⁃⁃ 6:54). വീണ്ടും അവൻ പറയുന്നത്: എൻ്റെ മാംസം തിന്നാതെയും രക്തം കുടിക്കാതെ ഇരുന്നാൽ നിങ്ങൾക്ക് ജീവനില്ല എന്നാണ്: (യോഹ, 6:53-54). ദൈവം തൻ്റെ ക്രിസ്തുവിനെ വിശ്വസിക്കുന്നവർക്കാണ് നിത്യജിവൻ നല്കുന്നത്: (യോഹ, 3:15-16; 3:36). അതുകൊണ്ടാണ്, സ്വർഗ്ഗത്തിൽനിന്നു ❛ഇറങ്ങിവന്ന ജീവൻ്റെ അപ്പം❜ എന്ന് ആത്മീയമായി പറയുന്നത്. അല്ലാതെ, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി ഭൂമിയിൽ ഉല്പാദിതമായവനു് യഥാർത്ഥത്തിൽ സ്വർഗ്ഗത്തിൽ മുമ്പേ ഉണ്ടായിരിക്കാനോ, ഇറങ്ങിവരാനോ കഴിയില്ല. [കാണുക: ദൈവഭക്തിയുടെ മർമ്മം, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക].