വെളിപ്പാട് പുസ്തകം 𝟚

മനുഷ്യപുത്രനോടു സദൃശനായാവനും ദൈവവചനം എന്ന് പേരുള്ളവനും:
➦ മനുഷ്യപുത്രനോടു സദൃശനായവനെക്കുറിച്ചും വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവനെക്കുറിച്ചും പറഞ്ഞിരിക്കുന്ന വേദഭാഗങ്ങൾ പരിശോധിച്ചാൽ, മനുഷ്യപുത്രനോട് സദൃശനായവനും വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവനും ഒന്നാണെന്നും എന്നാൽ അത് യേശുക്രിസ്തു അല്ലെന്നും അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം: 
മനുഷ്യപുത്രനോടു സദൃശനായവൻ:
➦ യോഹന്നാൻ കണ്ട മനുഷ്യപുത്രനോട് സദൃശനായവൻ യേശുക്രിസ്തു ആണെന്ന് കരുതുന്നവരുണ്ട്. എന്നാൽ അവൻ കണ്ട ❝മനുഷ്യപുത്രനോടു സദൃശനായവൻ❞ യേശു ആണെന്ന് അവൻ പറഞ്ഞിട്ടില്ല. ➟യേശുവിനെ മനുഷ്യപുത്രനെന്ന് അനേകം പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ഉദാ: (മത്താ, 8:20). ➟❝ഹോമോയിൻ ഹുയിൺ ആന്ത്രോപൂ❞ (ὅμοιον υἱὸν ἀνθρώπου – homoion huion anthrōpou) എന്ന ഗ്രീക്കുപ്രയോഗത്തിനു് ❝മനുഷ്യപുത്രനോടു സദൃശനായ ഒരുവൻ❞ എന്നാണർത്ഥം. ➟❝മനുഷ്യസദൃശനായ ഒരുവൻ❞ (സ.വേ.പു. CL), ❝മനുഷ്യപുത്രനെപ്പോലുള്ള ഒരുവന്‍❞ (പി.ഒ.സി), ❝മനുഷ്യപുത്രനോട് സാമ്യമുള്ളവനായവൻ❞ (വി.ഗ്ര), ❝one like unto the Son of man❞ (KJV), ❝one like a son of man❞ (NASB), ❝someone like a son of man❞ (NIV) എന്നൊക്കെയാണ് മറ്റു പരിഭാഷകളിൽ കാണുന്നത്. ➟യഥാർത്ഥത്തിൽ, മനുഷ്യപുത്രനായ യേശുവിനെയാണ് അവൻ കണ്ടതെങ്കിൽ, ❝മനുഷ്യപുത്രനെ കണ്ടു❞ എന്നല്ലാതെ, ❞മനുഷ്യപുത്രനോട് സദൃശനായ ഒരുവനെ❞ (one like unto the Son of man) കണ്ടു എന്ന് ഒരിക്കലും പറയുമായിരുന്നില്ല. ➟മനുഷ്യപുത്രനായ ക്രിസ്തു എങ്ങനെ, മനുഷ്യപുത്രനോടു സാദൃശ്യമുള്ളവനാകും❓ [കാണുക: ഞാൻ മരിച്ചവനായിരുന്നു]
വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവൻ:
➦ വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവനും യേശുക്രിസ്തു ആണെന്ന് യോഹന്നാൻ പറഞ്ഞിട്ടില്ല. ➟അവനു് 11-ാം വാക്യത്തിൽ, ❝വിശ്വസ്തനും സത്യവാനും❞ എന്നൊരു പേർപറഞ്ഞിട്ടുണ്ട്. 12-ാം വാക്യത്തിൽ, ഒരു പേർ എഴുതീട്ടുണ്ട്; എന്നാൽ അതവനല്ലാതെ ആർക്കും അറിഞ്ഞുകൂടാ. 13-ാം വാക്യത്തിൽ, ❝ദൈവവചനം❞ എന്ന മൂന്നാമതൊരു പേർ പറഞ്ഞിട്ടുണ്ട്. 16-ാം വാക്യത്തിൽ, ❝രാജാധിരാജാവും കർത്താധികർത്താവും❞ എന്ന നാലാമതൊരു പേരും പറഞ്ഞിട്ടുണ്ട്. ➟എന്നാൽ നമ്മുടെ കർത്താവിൻ്റെ പേരിനെക്കുറിച്ച്, ❝നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട “യേശുക്രിസ്തു” എന്ന നമമല്ലാതെ വേറൊരു നാമവും ഇല്ല❞ എന്നാണ് പറഞ്ഞിരിക്കുന്നത്: (പ്രവൃ, 4:12). ➟കുതിരപ്പുറത്തിരിക്കുന്നവൻ യേശുക്രിസ്തുവിൻ്റെ ആണെങ്കിൽ, മനുഷ്യരുടെ രക്ഷയ്ക്ക് ഉതകാത്തതും പറഞ്ഞതും പറയാത്തതുമായ വേറെ നാലുപേരുകൾ അവനെന്തിനാണ്❓ ➟ദൈവപുത്രനായ ക്രിസ്തുവിൻ്റെ മറ്റൊരു പേരിനെക്കുറിച്ച് ബൈബിളിൽ യാതൊരു സൂചനയും കാണാൻ കഴിയില്ല.
☛ മനുഷ്യപുത്രനോടു സദൃശനായവൻ ദൈവത്തെ ❝എൻ്റെ ദൈവം” (My God – ὁ θεός μου – ho theós mou) എന്ന് അഞ്ചുപ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്: (വെളി, 3:2; 3:12). ➟അതിനാൽ, മനുഷ്യപുത്രനോടു സദൃശനായവൻ ദൈവമല്ല; ഒരു ദൈവം ഉള്ളവനാണെന്ന് മനസ്സിലാക്കാം. ➟ട്രിനിറ്റി വിചാരിക്കുന്നപോലെ മനുഷ്യപുത്രനോടു സദൃശനായവൻ ദൈവമാണെങ്കിൽ, ആ ദൈവത്തിനു് ❝ഒരു ദൈവം❞ ഉണ്ടാകില്ല. ➟ഒരു ദൈവം തനിക്കുതന്നെ ദൈവമാകുക സാദ്ധ്യമല്ല. ➦വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവനെയും സർവ്വശക്തിയുള്ള ദൈവത്തിൽനിന്ന് വേർതിരിച്ചാണ് പറഞ്ഞിരിക്കുന്നത്: ➟❝അവൻ സർവ്വശക്തിയുള്ള ദൈവത്തിന്റെ കോപവും ക്രോധവുമായ മദ്യത്തിന്റെ ചക്കു മെതിക്കുന്നവനാണ്.❞ (വെളി, 19:15). ➟അതിനാൽ, വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവനും ദൈവമല്ല.
☛ പുതിയനിയമത്തിൽ പിതാവിൻ്റെയും പുത്രൻ്റെയും ❝പേരു/നാമം❞ (Name – ὄνομα – onoma) ഒന്നാണ്: (യോഹ, 5:43; യോഹ, 17:11; യോഹ, 17:12; മത്താ, 28:19പ്രവൃ, 2:38; 8:16; 10:48; 19:5; കൊലോ, 3:17). [കാണുക: യേശുക്രിസ്തു എന്ന നാമം]. ➟എന്നാൽ മനുഷ്യപുത്രനോടു സദൃശനായവൻ ❝എൻ്റെ ദൈവത്തിൻ്റെ നാമവും❞ ❝എൻ്റെ പുതിയ നാമവും❞ എന്ന് വേർതിരിച്ചാണ് പറയുന്നത്. ➟കുതിരപ്പുറത്ത് ഇരിക്കുന്നവനു് നാലുപേരുണ്ട്. തന്മൂലം, മനുഷ്യപുത്രനോടു സദൃശനായവനും വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവനും യേശുക്രിസ്തു ആണെന്ന് പറയാൻ നിർവ്വാഹമില്ല.
മനുഷ്യപുത്രനോടു സദൃശനായവനും വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവനും താരതമ്യം: 
❶ മനുഷ്യപുത്രനോടു സദൃശനായവൻ്റെയും വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവൻ്റെയും ❝കണ്ണു അഗ്നിജ്വാല❞ പോലെയുള്ളതാണ്: (വെളി, 1:14; 2:18വെളി, 3:12). 
❷ മനുഷ്യപുത്രനോടു സദൃശനായവൻ്റെയും വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവൻ്റെയും ❝വായിൽനിന്ന് മൂർച്ചയുള്ള വാൾ❞ പുറപ്പെടുന്നുണ്ട്: (വെളി, 1:16; 3:12വെളി, 19:15; 19:21).
❸ മനുഷ്യപുത്രനോടു സദൃശനായവനും വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവനും ജാതികളുടെമേൽ അധികാരമുണ്ട്: (വെളി, 2:26വെളി, 19:15). 
❹ മനുഷ്യപുത്രനോടു സദൃശനായവനെയും വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവനെയും ദൈവത്തിൽനിന്ന് വേർതിരിച്ചാണ് പറഞ്ഞിരിക്കുന്നത്: (വെളി, 3:2; 3:12വെളി, 19:15). 
❺ മനുഷ്യപുത്രനോടു സദൃശനായവൻ്റെ പുതിയനാമവും വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവൻ്റെ ആർക്കും അറിഞ്ഞുകൂടാത്ത നാമവും ഒന്നാണ്: (വെളി, 3:12വെളി, 19:12). ➟അതിനിയും ലഭിക്കുവാനുള്ള നാമമാണ്. 
❻ മനുഷ്യപുത്രനോടുസദൃശനായവനെ, ❝വിശ്വസ്തനും സത്യവാനുമായ സാക്ഷി❞ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്: (വെളി, 3:14). ➟വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവനെ, ❝വിശ്വസ്തനും സത്യവാനും എന്നും പേർ❞ പറഞ്ഞിട്ടുണ്ട്: (വെളി, 19:11). 
❼ വെളിപ്പാട് പതിനാലിൽ, മനുഷ്യപുത്രനോടു സദൃശനായ മറ്റൊരുത്തനെ കാണാം: ❝പിന്നെ ഞാൻ വെളുത്തോരു മേഘവും മേഘത്തിന്മേൽ മനുഷ്യപുത്രന്നു സദൃശനായ ഒരുത്തൻ തലയിൽ പൊൻകിരീടവും കയ്യിൽ മൂർച്ചയുള്ള അരിവാളുമായി ഇരിക്കുന്നതും കണ്ടു.❞ (വെളി, 14:14). ➟പൊൻകിരീടധാരിയായ ഈ മനുഷ്യപുത്രനോടു സദൃശൻ ഈ ഭൂമിയെ ഭരിക്കുന്ന ഒരു രാജാവിനെയാണ് പ്രതിനിധീകരിക്കുന്നത്. ➟വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവനുംഅങ്ങനെതന്നെ. തന്നെയുമല്ല, അവൻ ഒരു ദൂതനാണെന്ന് അവിടെ അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. [കാണുക: 14-ാം അദ്ധ്യായത്തിലെ മനുഷ്യപുത്രനോടു സദൃശനായവൻ].

വെളിപ്പാട് 22:13 അല്ഫയും ഓമേഗയും ആരാണ്
➦ ❝ഞാൻ അല്ഫയും ഓമേഗയും ഒന്നാമനും ഒടുക്കത്തവനും ആദിയും അന്തവും ആകുന്നു.❞ (വെളി, 22:13). ➟ഈ വേദഭാഗത്ത് പറയുന്ന ❝അല്ഫയും ഓമേഗയും❞ ദൈവപുത്രനായ ക്രിസ്തു ആണെന്ന് കരുതുന്നവരുണ്ട്. എന്നാൽ ദൈവപുത്രനല്ല; പിതാവായ ദൈവമാണ് അവിടെപ്പറയുന്ന അല്ഫയും ഓമേഗയും.
➦ അല്ഫയും ഓമേഗയും: അല്ഫയും (Alpha – Α α) ഓമേഗയും (Omega – Ω ω) എന്നത് ഗ്രീക്ക് അക്ഷരമാലയിലെ ആദ്യത്തെയും അവസാനത്തെയും അക്ഷരങ്ങളാണ്. ➟❝ഒന്നാമനും ഒടുക്കത്തവനും, ആദിയും അന്തവും❞ എന്നീ പ്രയോഗങ്ങൾക്ക് തുല്യമായ പദമാണ്, അല്ഫയും ഓമേഗയും.
➦ 22-ൻ്റെ ആറാം വാക്യം ഇപ്രകാരമാണ്: ❝പിന്നെ അവൻ എന്നോടു: ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു; പ്രവാചകന്മാരുടെ ആത്മാക്കളുടെ ദൈവമായ കർത്താവു വേഗത്തിൽ സംഭവിക്കേണ്ടുന്നതു തന്റെ ദാസന്മാർക്കു കാണിച്ചുകൊടുപ്പാൻ തന്റെ ദൂതനെ അയച്ചു.❞ (വെളി, 22:6). ➟ആത്മാക്കളുടെ ദൈവമായ പിതാവായ യഹോവ തൻ്റെ ദൂതനെ അയച്ചിട്ട് അവനാണ് ദൈവത്തെ പ്രതിനിധീകരിച്ചുകൊണ്ട് യോഹന്നാനോടു സംസാരിക്കുന്നത്: (സംഖ്യാ, 27:17വെളി, 22:7-9). ➟അടുത്തവാക്യം നോക്കുക: ❝അവൻ പിന്നെയും എന്നോടു പറഞ്ഞതു: സമയം അടുത്തിരിക്കയാൽ ഈ പുസ്തകത്തിലെ പ്രവചനം മുദ്രയിടരുതു.❞ (വെളി,  22:10). ➟ദൈവത്തിൻ്റെ ദൂതൻ തന്നെയാണ് സംസാരിക്കുന്നതെന്ന് ഈ വാക്യത്തിൽ വ്യക്തമാണല്ലോ. ➟അടുത്ത മൂന്നു വാക്യങ്ങളും ദൂതനാണ് സംസാരിക്കുന്നത്: ❝അനീതിചെയ്യുന്നവൻ ഇനിയും അനീതി ചെയ്യട്ടെ; അഴുക്കുള്ളവൻ ഇനിയും അഴുക്കാടട്ടെ; നീതിമാൻ ഇനിയും നീതിചെയ്യട്ടെ; വിശുദ്ധൻ ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ. ഇതാ, ഞാൻ വേഗം വരുന്നു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുപ്പാൻ പ്രതിഫലം എന്റെ പക്കൽ ഉണ്ടു. ഞാൻ അല്ഫയും ഓമേഗയും ഒന്നാമനും ഒടുക്കത്തവനും ആദിയും അന്തവും ആകുന്നു.❞ (വെളി, 22:11-13). ➟തന്മൂലം, പുത്രനല്ല; പിതാവാണ് അല്ഫയും ഓമേഗയും എന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. ➟വ്യക്തമായ ചില തെളിവുകളുമുണ്ട്: 
❶ അല്ഫയും ഓമേഗയും (ആദിയും അന്തവും) എന്ന പ്രയോഗം വെളിപ്പാടിൽ മൂന്നിടത്താണ് കാണുന്നത്: (വെളി, 1:8; 21:6; 22:13). അതിൽ ഈ വേദഭാഗമൊഴികെ, മറ്റു രണ്ടിടത്തും പിതാവാണ് അല്ഫയും ഓമേഗയുമെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്: [വെളി, 1:8; 21:6). ➟രണ്ട് അല്ഫയും ഓമേഗയും എന്നത് വചനവിരുദ്ധവും യുക്തവിരുദ്ധവുമാണ്. [കാണുക: വെളിപ്പാട് 1:8-ലെ സർവ്വശക്തിയുള്ള ദൈവം ആരാണ്?]
❷ ❝യിസ്രായേലിന്റെ രാജാവായ യഹോവ, അവന്റെ വീണ്ടെടുപ്പുകാരനായ സൈന്യങ്ങളുടെ യഹോവ, ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ആദ്യനും അന്ത്യനും ആകുന്നു; ഞാനല്ലാതെ ഒരു ദൈവവുമില്ല.❞ (യെശ, 44:6 യെശ, 41:4; യെശ, 46:10; യെശ, 48:12). ➟യഹോവയ ഒരുത്തൻ മാത്രമാണ് ആദ്യനും അന്ത്യനും (അല്ഫയും ഓമേഗയും) എന്ന് പഴയനിയമത്തിൽ വ്യക്തമായി പറഞ്ഞിരിക്കയാൽ, മറ്റൊരുത്തൻ ഉണ്ടാകുക സാദ്ധ്യമല്ല.
❸ ❝ഇതാ, ഞാൻ വേഗം വരുന്നു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുപ്പാൻ പ്രതിഫലം എന്റെ പക്കൽ ഉണ്ടു.❞ (വെളി, 22:12). ➟ഓരോരുത്തൻ്റെ പ്രവൃത്തികൾക്ക് പ്രതിഫലം കൊടുക്കുന്നത് ആരാണോ, അവനാണ് അല്ഫയും ഒമേഗയും. പ്രതിഫലദാതാവ് ദൈവപുത്രനായ ക്രിസ്തു അല്ല; പിതാവായ യഹോവയാണ്. ➟ക്രിസ്തു പറയുന്നത് നോക്കുക: ❝നീയോ പ്രാർത്ഥിക്കുമ്പോൾ അറയിൽ കടന്നു വാതിൽ അടെച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു പ്രാർത്ഥിക്ക; രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം തരും.❞ (മത്താ, 6:6മത്താ, 6:1; 6:4; 6:18; എഫെ, 6:8; കൊലൊ, 3:23-25; എബ്രാ, 11:6). ➟❝ആകയാൽ: നീതിമാന്നു പ്രതിഫലം ഉണ്ടു നിശ്ചയം; ഭൂമിയിൽ ന്യായംവിധിക്കുന്ന ഒരു ദൈവം ഉണ്ടു നിശ്ചയം എന്നു മനുഷ്യർ പറയും.❞ (സങ്കീ, 58:11). ➟❝യഹോവയായ ഞാൻ ന്യായത്തെ ഇഷ്ടപ്പെടുകയും അന്യായമായ കവർ‍ച്ചയെ വെറുക്കയും ചെയ്യുന്നു; ഞാൻ വിശ്വസ്തതയോടെ അവർ‍ക്കു പ്രതിഫലം കൊടുത്തു അവരോടു ഒരു ശാശ്വത നിയമം ചെയ്യും.❞ (യെശ, 61:8യെശ, 35:4; 40:10; 49:4; 62:11; 65:7). ➟ബൈബിളിൽ രണ്ട് അല്ഫയും ഒമേഗയുമില്ല. ➟ബൈബിളിൽ പിതാവായ ദൈവത്തെക്കുറിച്ച് മാത്രമാണ് അല്ഫയും ഒമേഗയും എന്ന് പറഞ്ഞിരിക്കുന്നത്. ➟ക്രിസ്തു ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം (Existence) എന്താണ്❓ എന്ന് പലർക്കും അറിയില്ല. ➟അതുകൊണ്ടാണ് വചനത്തെ ദുർവ്യാഖ്യാനം ചെയ്ത് ക്രിസ്തു അല്ഫയും ഓമേഗയും ആണെന്ന് പറയുന്നത്. [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]

പരമാർത്ഥജ്ഞാനം 𝟜

അഭിഷേകദാതാവും അഭിഷിക്തനും: 
➦❝നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.❞ (പ്രവൃ, 10:38). ➟ഈ വേദഭാഗത്ത്, അഭിഷേകദാതാവായ ദൈവത്തെയും ദൈവത്താൽ അഭിഷേകംപ്രാപിച്ച യേശുവെന്ന മനുഷ്യനെയും കാണാം: (യോഹ, 8:40). ➟യേശുവെന്ന മനുഷ്യനെ ദൈവം തൻ്റെ ആത്മാവിനാൽ അഭിഷേകം ചെയ്ത കാര്യമാണ് പത്രൊസ് അപ്പൊസ്തലൻ പറയുന്നത്. ➟❝ദൈവം അഭിഷേകം ചെയ്ത യേശു എന്ന പരിശുദ്ധദാസൻ❞ എന്നാണ് ആദിമസഭ ക്രിസ്തുവിനെ വിശേഷിപ്പിച്ചത്: (പ്രവൃ, 4:27). 
➦❝ഖ്രിസ്റ്റോസ്❞ (Χριστός – christos) എന്ന ഗ്രീക്കുപദത്തിനു് അഭിഷിക്തൻ എന്നാണർത്ഥം. ➟❝മശീയാഹ്❞ (מָשִׁיחַ – masiah) എന്ന എബ്രായ പദത്തിൻ്റെ ഗ്രീക്കുരൂപമാണ് ❝ഖ്രിസ്റ്റോസ് അഥവാ, ക്രിസ്തു❞ (Christ), ❝മശീയാഹ്❞ (masiah) എന്ന എബ്രായപദത്തിനും ❝ഖ്രിസ്റ്റോസ്❞ (christos) എന്ന ഗ്രീക്കുപദത്തിനും അഭിഷിക്തൻ അഥവാ, ദൈവത്താൽ അഭിഷേകം പ്രാപിച്ചവൻ എന്നാണർത്ഥം. ➟❝ദൈവം തൻ്റെ ശുശ്രൂഷകൾ ചെയ്യാൻ മനുഷ്യരെ തൻ്റെ ആത്മാവിനാൽ ശക്തിപ്പെടുത്തുന്ന ശുശ്രൂഷയാണ് അഭിഷേകം.❞ ➟മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, ❝ദൈവം തൻ്റെ ശുശ്രൂഷകരായി തിരഞ്ഞെടുക്കുന്ന വ്യക്തികൾക്ക് കൊടുക്കുന്ന ഔദ്യോഗിക നിയമന കർമ്മമാണ് അഭിഷേകം.❞ ➟പഴയനിയമത്തിൽ മോശെ മുതലുള്ള പ്രവാചകന്മാരും അഹരോൻ മുതലുള്ള പുരോഹിതന്മാരും ശൗൽ മുതലുള്ള രാജാക്കന്മാരും അഭിഷിക്തരാണ്. ➟പേർ പറയപ്പെട്ടിരിക്കുന്ന ഇരുപതോളം ക്രിസ്തുക്കൾ (മശീഹമാർ) ബൈബിളിലുണ്ട്; ക്രിസ്തു ദൈവമാണെന്ന് പറയുന്നവർ, എല്ലാ ക്രിസ്തുക്കളെയും ദൈവമായി അംഗീകരിക്കുമോ❓ ➟സൃഷ്ടികളെങ്കിലും ദൈവത്തിൻ്റെ ദൂതന്മാരിൽ ഒരാളെപ്പോലും ദൈവം അഭിഷേകം ചെയ്തതായി പറഞ്ഞിട്ടില്ല. അവർ സൃഷ്ടിയിൽത്തന്നെ ശക്തന്മാരാണ്; അതിനാൽ അഭിഷേകം ആവശ്യമില്ല. ➟ക്രിസ്തു ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) മനുഷ്യൻ ആയതുകൊണ്ടാണ്, അവനു് അഭിഷേകം ആവശ്യമായിവന്നത്: (1തിമൊ, 2:6). 
➦ വൺനെസ്സും ട്രിനിറ്റിയും കരുതുന്നപോലെ കന്യകയായ മറിയ പ്രസവിച്ചത്, ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല; അവളുടെ മൂത്തമകനായ ഒരു വിശുദ്ധപ്രജയെ അല്ലെങ്കിൽ, പാപരഹിതനായ ഒരു മനുഷ്യനെയാണ്: (മത്താ, 1:16; 1:25; ലൂക്കൊ, 1:35; 2:6-7; യോഹ, 8:40; 1യോഹ, 3:5). ➟യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, അവനു് ഏകദേശം മുപ്പതു വയസ്സുള്ളപ്പോൾ, യോർദ്ദാനിൽവെച്ച് ദൈവം അവനെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ ❝ക്രിസ്തു❞ (അഭിഷിക്തൻ) ആയത്: (പ്രവൃ, 10:38 യെശ, 61:1; ലൂക്കൊ, 2:11; 3:22). ➟നസറെത്തിലെ പള്ളിയിൽവെച്ചുള്ള തൻ്റെ പ്രഥമശുശ്രൂഷയിൽ യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് താൻ അപ്പോഴാണ് ക്രിസ്തു ആയതെന്ന് യേശുതന്നെ സാക്ഷ്യംപറഞ്ഞിട്ടുണ്ട്: (യെശ, 61:1-2; ലൂക്കൊ, 4:16-21). ➟അഭിഷേകാനന്തരമാണ്, ദൈവദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി അവൻ പിതാവിനാൽ ❝ഇവൻ എൻ്റെ പ്രിയപുത്രൻ❞ എന്ന് വിളിക്കപ്പെട്ടത്: (ലൂക്കൊ, 1:32; 1:35; 3:22). 
➦ യോർദ്ദാനിനിൽവെച്ച് ദൈവം കൊടുത്ത അഭിഷേകത്തിൻ്റെ ശക്തിയോടെയാണ്, യേശുവെന്ന മനുഷ്യൻ തൻ്റെ ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 3:22പ്രവൃ, 10:38ലൂക്കൊ, 4:14-15). ➟ദൈവം അഭിഷിക്തനല്ല; അഭിഷേകതാതാവാണ്. ❝യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തു❞ എന്നതുതന്നെ, യേശു ദൈവമല്ല; അഭിഷേകം ആവശ്യമുള്ള മനുഷ്യനായിരുന്നു എന്നതിൻ്റെ അസന്ദിഗ്ദ്ധമായ തെളിലാണ്. ➟ദൈവം ത്രിത്വമാണെന്നും ക്രിസ്തു ദൈവമാണെന്നും വിശ്വസിക്കുന്നവർ, ഒരു ദൈവം മറ്റൊരു ദൈവത്തെ വേറൊരു ദൈവത്തെക്കൊണ്ട് ശക്തിപ്പെടുത്തിയെന്നും, ദൂതന്മാർക്കുപോലും ആവശ്യമില്ലാത്ത അഭിഷേകത്തിൻ്റെ ശക്തി ആവശ്യമുള്ള ബലഹീന ദൈവമാണ് ക്രിസ്തുവെന്നുമാണ് വിശ്വസിക്കുന്നത്. 
➦ ❝ദൈവം ഒരുത്തൻ മാത്രം – The only God (യോഹ, 5:44), ഒരേയൊരു സത്യദൈവം പിതാവാണ് – Father, the only true God  (യോഹ, 17:3), പിതാവിനെ മാത്രം ആരാധിക്കണം (മത്താ, 4:10; ലൂക്കൊ, 4:8), എൻ്റെ പിതാവു് മാത്രമാണ് സകലവും അറിയുന്നത് (മത്താ, 24:36), എന്റെ പിതാവു എല്ലാവരിലും വലിയവൻ (യോഹ, 10:29), പിതാവു് എന്നെക്കാൾ വലിയവൻ (യോഹ, 14:28), എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല (യോഹ, 5:30), ഞാൻ മനുഷ്യനാണ് (യോഹ, 8:40), പിതാവ് എന്റെ ദൈവമാണ് (യോഹ, 20:17) സത്യത്തിന്നു സാക്ഷിനിൽക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു❞ (യോഹ, 18:37) എന്നൊക്കെയാണ് ക്രിസ്തു പഠിപ്പിച്ചത്. ➟താൻ ദൈവമല്ല; മനുഷ്യനാണെന്നു പഠിപ്പിച്ച ക്രിസ്തുവിനെപ്പോലും വിശ്വസിക്കാത്തവർക്ക്,  അഭിഷേകദാതാവായ ദൈവത്തെയും അഭിഷിക്തനായ യേശുവിനെയും എങ്ങനെ തിരിച്ചറിയാൻ കഴിയും❓[കാണുക: മശീഹമാർ]

ആ പാറ ക്രിസ്തു ആയിരുന്നു:
10:1. ❝സഹോദരന്മാരേ, നമ്മുടെ പിതാക്കന്മാർ എല്ലാവരും മേഘത്തിൻ കീഴിൽ ആയിരുന്നു;
10:2. എല്ലാവരും സമുദ്രത്തൂടെ കടന്നു എല്ലാവരും മേഘത്തിലും സമുദ്രത്തിലും സ്നാനം ഏറ്റു
10:3. മോശെയോടു ചേർന്നു എല്ലാവരും
10:4. ഒരേ ആത്മികാഹാരം തിന്നു എല്ലാവരും ഒരേ ആത്മീകപാനീയം കുടിച്ചു–അവരെ അനുഗമിച്ച ആത്മീകപാറയിൽനിന്നല്ലോ അവർ കുടിച്ചതു; ആ പാറ ക്രിസ്തു ആയിരുന്നു –
10:5. എങ്കിലും അവരിൽ മിക്കപേരിലും ദൈവം പ്രസാദിച്ചില്ല, അവരെ മരുഭൂമിയിൽ തള്ളിയിട്ടുകളഞ്ഞു എന്നു നിങ്ങൾ അറിയാതിരിക്കരുതു എന്നു ഞാൻ ആഗ്രഹിക്കുന്നു.
10:6. ഇതു നമുക്കു ദൃഷ്ടാന്തമായി സംഭവിച്ചു; അവർ മോഹിച്ചതുപോലെ നാമും ദുർമ്മോഹികൾ ആകാതിരിക്കേണ്ടതിന്നു തന്നേ.❞ (1കൊരി, 10:1-5). ➟ഈ വേദഭാഗത്തുള്ള ❝പാറ❞ യഥാർത്ഥത്തിൽ യേശുക്രിസ്തു ആണെന്ന് പഠിപ്പിക്കുന്ന അനേകരുണ്ട്. ➟ചില കാര്യങ്ങൾ അതിനോടുള്ള ബന്ധത്തിൽ പറയാം: 
❶ പൗലൊസ് പ്രസ്തുതവേദഭാഗത്ത് പറയുന്നതെല്ലാം ആത്മീയമായിട്ടാണ്: ❝ആത്മികാഹാരം, ആത്മികപാനീയം, ആത്മികപാറ❞ എന്നീ പ്രയോഗങ്ങൾ കാണുക. ➟എന്നാൽ പഴയനിയമത്തിൽ അങ്ങനെയൊരു പ്രയോഗം കാണാൻ കഴിയില്ല. ➟❝പാറ❞ ഒരു നിർജ്ജീവ വസ്തുവാണ്; ദൈവത്തിൻ്റെ ശക്തിയാൽ അതിൽനിന്ന് വെള്ളം പുറപ്പെട്ടുവന്നതാണ്. ➟ആ പാറയെ പൗലൊസ് ആത്മീയമായി ക്രിസ്തുവിനോട് ഉപമിക്കുന്നതാണ്. ➟അല്ലാതെ, ക്രിസ്തു യഥാർത്ഥത്തിൽ പാറയും കല്ലുമൊന്നുമല്ല. 
❷ ❝അവരെ അനുഗമിച്ച ആത്മീകപാറയിൽനിന്നല്ലോ അവർ കുടിച്ചതു.❞ ആത്മികപാറ ❝അവരെ അനുഗമിച്ചു അഥവാ, പിൻതുടർന്നു (followed them)❞ എന്നാണ് പറയുന്നത്. ➟മരൂഭൂയിൽ ഒരു പാറയും അവരെ പിൻതുടന്നില്ല; അവർ പായുടെ അടുത്തെത്തി ദൈവം കല്പിച്ചപ്രകാരം ചെയ്തപ്പോൾ വെള്ളം പാറയിൽനിന്ന് പുറപ്പെട്ടുവരികയായിരുന്നു: (പുറ, 17:1-6). ➟തന്മൂലം, ❝അവരെ അനുഗമിച്ച പാറ❞ എന്നൊക്കെ പറയുന്നത് ആത്മീയ അർത്ഥത്തിലാണെന്ന് മനസ്സിലാക്കാം.
❸ ❝എങ്കിലും അവരിൽ മിക്കപേരിലും ദൈവം പ്രസാദിച്ചില്ല, അവരെ മരുഭൂമിയിൽ തള്ളിയിട്ടുകളഞ്ഞു.❞ ➟യഥാർത്ഥത്തിൽ ക്രിസ്തുവാകാകുന്ന പാറയിൽനിന്നാണ് അവർ വെള്ളം കുടിച്ചതെങ്കിൽ, ദൈവം എന്തുകൊണ്ടാണ് അവരിൽ പ്രസാദിക്കാതിരുന്നത്❓ ➟മരുഭൂമിയിലെ പാറ യഥാർത്ഥത്തിൽ ക്രിസ്തുവാണെങ്കിൽ, ആ പാറയിൽനിന്ന് വെള്ളംകുടിച്ച ജനത്തെ ദൈവം തള്ളിക്കളയുമായിരുന്നോ❓ ➟കാലേബും യോശുവയും ഒഴികെ പാറയിൽനിന്ന് വെള്ളംകുടിച്ച എല്ലാവരും വാഗ്ദത്തദേശം കാണാതെ മരുഭൂമിയിൽ പട്ടുപോയി: (സംഖ്യാ, 14:29-33). ➟അവർ കുടിച്ച പാറ യഥാർത്ഥത്തിൽ ക്രിസ്തു ആണെന്ന് പറയുന്നത് ക്രിസ്തുവിനുപോലും അപമാനമാണ്. 
❹ ക്രിസ്തു ജീവജലനദിയുടെ (പരിശുദ്ധാത്മാവ്) ഉറവയാണ്: (യോഹ, 7:37-39പ്രവൃ, 2:33). ➟യിസ്രായേൽ ജനം ജീവരക്ഷയ്ക്കായി വെള്ളംകുടിച്ച പാറയെ, ജീവജലത്തിൻ്റെ ഉറവയായ ക്രിസ്തുവിനോട് ആത്മീയമായി പൗലൊസ് ബന്ധിപ്പിക്കുകയാണ്. ➟അതായത്, യഥാർത്ഥ നിത്യജീവൻ്റെ ഉറവയായ ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളുടെ  മുൻകുറിയായിട്ടാണ് (നിഴൽ) മരുഭൂമിയിൽ യിസ്രായേൽ ജനം ജീവരക്ഷയ്ക്കായി വെള്ളംകുടിച്ച പാറയെ പൗലൊസ് കാണുന്നത്. ➟അതുകൊണ്ടാണ്, ❝ആ പാറ ക്രിസ്തു ആയിരുന്നു❞ എന്ന് ആത്മീയമായി പറയുന്നത്. ➟അല്ലാതെ, ആ പാറയ്ക്ക് നമ്മുടെ കർത്താവായ ക്രിസ്തുവുമായി നേരിട്ട് ബന്ധവുമില്ല. 
❺ ❝ഇതു നമുക്കു ദൃഷ്ടാന്തമായി സംഭവിച്ചു; അവർ മോഹിച്ചതുപോലെ നാമും ദുർമ്മോഹികൾ ആകാതിരിക്കേണ്ടതിന്നു തന്നേ.❞ ➟മരുഭൂമിയിലെ സംഭവം നമുക്കൊരു ദൃഷ്ടാന്തമായാണ് പൗലൊസ് പറയുന്നത്. ➟അവരെപ്പോലെ നാമും ദുർമ്മോഹികളായിട്ട്, ക്രിസ്തു മുഖാന്തരം നമുക്കു ലഭിച്ച ജീവജലനദിയായ പരിശുദ്ധാത്മാവാനെ ദുഃഖിപ്പിക്കാനും ദൈവത്തെ ത്യജിച്ചുകളയാതിരിക്കാനും അപ്പൊസ്തലൻ നമുക്കു നല്കുന്ന ഭയനിർദ്ദേശമാണ് പ്രസ്തുത വേദഭാഗത്തുള്ളത്. ➟പഴയനിയമത്തിൽ അവനെക്കുറിച്ചുള്ള പ്രവചനങ്ങളല്ലാതെ ക്രിസ്തു എന്ന വ്യക്തിയെയോ, അവൻ്റെ യാതൊരുവിധ പ്രവൃത്തിയെയോ കാണാൻ കഴിയില്ല. പിന്നെങ്ങനെയാണ് ഒരു പാറയായി ഉണ്ടായിരുന്നു എന്ന് പറയാൻ കഴിയുന്നത്❓ ➟ക്രിസ്തു ആരാണെന്നറിയാത്തതാണ് പലരുടെയും പ്രശ്നം! [കാണുക: ദൈവപുത്രനായ ക്രിസ്തു പഴയനിയമത്തിൽ ഉണ്ടായിരുന്നോ?, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]

കർത്താവ് (കുറിയോസ്) ദൈവമാണോ
➦ ❝കർത്താവു❞ എന്ന പദത്തിനു് ദൈവം എന്നാണർത്ഥം എന്ന് വിചാരിക്കുന്നവരുണ്ട്. ➟എന്നാൽ ❝കർത്താവു❞ (κύριος – kyrios) എന്ന പദത്തിനു് ❝ദൈവം❞ എന്നർത്ഥമില്ല. ➟പുതിയനിയമത്തിൽ ❝യഹോവ❞ എന്ന ദൈവനാമത്തിനു് പകരമായി ഇരുന്നൂറിലേറെ പ്രാവശ്യം കർത്താവെന്ന പദം കാണാം. ഉദാ: (മത്താ, 4:7ആവ, 6:16). ➟ദൈവപുത്രനായ യേശുവിനെ സുവിശേഷങ്ങളിൽ ❝യജമാനൻ❝ എന്ന അർത്ഥത്തിലും, ലേഖനങ്ങളിൽ സഭയുടെ ❝അധികാരി❞ എന്ന അർത്ഥത്തിലുമാണ് ❝കുറിയൊസ്❞ എന്ന പദം ഏറ്റവും അധികം ഉപയോഗിച്ചിരിക്കുന്നത്. ഉദാ: (മത്താ, 8:2 –  പ്രവൃ, 2:36). ➟ഉപമകളിൽ: അപ്പൻ, ഉടയവൻ, കർത്താവ്, യജമാനൻ എന്നീ സാധാരണ അർത്ഥങ്ങളിൽ അറുപതോളം പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ഉദാ: (മത്താ, 15:27; 21:30; ലൂക്കൊ, 12:45).  ➟പീലാത്തൊസ് (മത്താ, 27:63), കഴുതക്കുട്ടിയുടെ ഉടയവൻ (ലൂക്കൊ, 19:33), ഫിലിപ്പോസ് (യോഹ, 12:21), ദൂതൻ (പ്രവൃ, 10:4), വെളിച്ചപ്പാടത്തിയുടെ യജമാനന്മാർ (പ്രവൃ, 16:16; 16:19), പൗലൊസും ശീലാസും (പ്രവൃ, 16:30), അഗ്രിപ്പാരാജാവ് (പ്രവൃ, 25:26), കർത്താക്കന്മാർ (1കൊരി, 8:4), അബ്രാഹാം (1പത്രൊ, 3:6), സ്വർഗ്ഗത്തിലെ മൂപ്പൻ (വെളി, 7:14) മുതലായവരെ ❝യജമാനൻ❞ എന്ന സാധാരണ അർത്ഥത്തിലും ഉപയോഗിച്ചിട്ടുണ്ട്. ➟കർത്താവ് എന്ന പദത്തിനു് ❝ദൈവം❞ എന്നാണ് അർത്ഥമെങ്കിൽ, ഇവരൊക്കെ ദൈവങ്ങളാകില്ലേ❓ 
മറ്റൊരു തെളിവ്: മറിയയെ ❝കർത്താവിൻ്റെ മാതാവു❞ എന്നും, മറിയയുടെ മറ്റു മക്കളെ ❝കർത്താവിൻ്റെ സഹോദരന്മാർ❞ എന്നു പറയാനും ❝കുറിയോസ്❞ ഉപയോഗിച്ചിട്ടുണ്ട്: (ലൂക്കൊ, 1:431കൊരി, 9:5; ഗലാ, 1:19). ➟കുറിയോസ് എന്ന പദത്തിനു് ❝ദൈവം❞ എന്നാണ് അർത്ഥമെങ്കിൽ, മറിയ ദൈവമാതാവും മറ്റുമക്കൾ ദൈവത്തിൻ്റെ സഹോദരന്മാരും ആകില്ലേ❓ ➟ദൈവത്തിനു് മക്കൾ മാത്രമേയുള്ളൂ; അമ്മയും സഹോദരങ്ങളുമില്ല. ➟എന്നാൽ ക്രിസ്തുവിനു് വംശാവലിയും ജനനവും അമ്മയും വളർത്തച്ഛനും സഹോദരിമാരും സഹോദരന്മാരുമുണ്ട്. ➟ക്രിസ്തു ആരാണെന്ന് അറിയാത്തതാണ് പലരുടെയും പ്രശ്നം. [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ക്രിസ്തുവിനെ കുറിയോസ് എന്ന് വിശേഷിപ്പിക്കുന്നത് യഹോവ എന്ന അർത്ഥത്തിലാണോ?

ക്രിസ്തു ദൂതനാണോ
➦ ❝എനിക്കു മുമ്പായി വഴി നിരത്തേണ്ടതിന്നു ഞാൻ എന്റെ ദൂതനെ അയക്കുന്നു. നിങ്ങൾ അന്വേഷിക്കുന്ന കർത്താവും നിങ്ങൾ ഇഷ്ടപ്പെടുന്ന നിയമദൂതനുമായവൻ പെട്ടെന്നു തന്റെ മന്ദിരത്തിലേക്കു വരും; ഇതാ, അവൻ വരുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.❞ (മലാ, 3:1). ➟ഈ വേദഭാഗത്ത്, ❝നിയമദൂതൻ❞ എന്ന് ക്രിസ്തുവിനെ പറഞ്ഞിരിക്കയാൽ, അവൻ യഥാർത്ഥത്തിൽ ദൂതനാണെന്ന് കരുതുന്നവരുണ്ട്. ➟രണ്ടുമൂന്ന് കാര്യങ്ങൾ അതിനോടുള്ള ബന്ധത്തിൽ പറയാം: 
❶ ❝നിയമദൂതൻ (The messenger of the covenant) അഥവാ, ഉടമ്പടിയുടെ ദൂതൻ❞ എന്ന അർത്ഥത്തിൽ എബ്രായയിൽ ഉപയോഗിച്ചിരിക്കുന്നത്, ❝മലാഖ് ഹബ്രിത്❞ (מַלְאַךְ הַבְּרִית – Malakh HaBrit) എന്നാണ്. ➟ഇത് ക്രിസ്തുവിൻ്റെ അനേകം പദവികളിൽ ഒന്നു മാത്രമാണ്; അല്ലാതെ, അവൻ്റെ അസ്തിത്വമോ, പ്രകൃതിയോ, പേരോ അല്ല. ➟❝നിയമദൂതൻ❞ എന്നു മാത്രമല്ല; ❝കർത്താവു❞ (אָדוֹן – adon – Lord) എന്നൊരു പദവികൂടി പ്രസ്തുത വേദഭാഗത്ത് അവനുണ്ട്. [കാണുക: യേശുവിൻ്റെ പദവികൾ]. 
❷ വാക്യത്തിൻ്റെ ആദ്യഭാഗം ഇപ്രകാരമാണ്: ❝എനിക്കു മുമ്പായി വഴി നിരത്തേണ്ടതിന്നു ഞാൻ എന്റെ ദൂതനെ അയക്കുന്നു.❞ ➟ഇവിടെ സംസാരിക്കുന്നത് യഹോവയാണ്. ➟യഹോവയായ ദൈവത്തിനാണ് യോഹന്നാൻ വഴി ഒരുക്കേണ്ടതെന്ന് യെശയ്യാവും പരിശുദ്ധാത്മാവ് നിറഞ്ഞവനായ സെഖര്യാവും പ്രവചിച്ചിട്ടുണ്ട്: (യെശ, 40:3; ലൂക്കൊ, 1:76-77). ➟അങ്ങനെ നോക്കിയാൽ, ക്രിസ്തു യഹോവയാണെന്നല്ലാതെ ദൂതനാണെന്ന് എങ്ങനെ പറയും❓ 
❸ വഴിയൊരുക്കിയ യോഹന്നാനെയും ❝ദൂതൻ❞ (מַלְאָךְ – Malakh) എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ➟അവൻ സെഖര്യാവിൻ്റെയും എലീശബെത്തിൻ്റെയും മകനായ മനുഷ്യനാണെന്ന് തർക്കമില്ലാത്ത കാര്യമാണ്. ➟അതിനാൽ, ❝ദൂതൻ❞ (messenger) എന്നത് യോഹന്നാൻ്റെയും പദവിയാണെന്ന് വ്യക്തമാണ്.
❹ ❝ദൈവകൃപയാൽ എല്ലാവർക്കും വേണ്ടി മരണം ആസ്വദിപ്പാൻ ദൂതന്മാരിലും അല്പം ഒരു താഴ്ചവന്നവനായ യേശു മരണം അനുഭവിച്ചതുകൊണ്ടു അവനെ മഹത്വവും ബഹുമാനവും അണിഞ്ഞവനായി നാം കാണുന്നു.❞ (എബ്രാ, 2:9). ➟ഈ വേദഭാഗം ശ്രദ്ധിക്കുക: ❝ദൂതന്മാരിലും അല്പം ഒരു താഴ്ചവന്നവനായ യേശു മരണം അനുഭവിച്ചു❞ എന്ന് എബ്രായലേഖകൻ സംശയലേശമന്യേ പറഞ്ഞിട്ടുണ്ട്. ➟യേശു ദൂതനാണെങ്കിൽ, എങ്ങനെയാണ് ദൂതന്മാരെക്കാൾ താഴ്ചയുള്ളവനാണെന്ന് പറയാൻ കഴിയുന്നത്❓
❺ ദൈവശ്വാസീയമായ തിരുവെഴുത്തിൽ യേശുവിൻ്റെ പ്രകൃതി (Nature) അക്ഷരംപ്രതി ആലേഖനം ചെയ്ത് വെച്ചിട്ടുണ്ട്: ❝യേശുവിന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.❞ (മർക്കൊ, 15:39). ➟ക്രിസ്തു ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). ➟പിതാവാണ് ഒരേയൊരു സത്യദൈവമെന്നും (𝗙𝗮𝘁𝗵𝗲𝗿, 𝘁𝗵𝗲 𝗼𝗻𝗹𝘆 𝘁𝗿𝘂𝗲 𝗚𝗼𝗱) താൻ മനുഷ്യനാണെന്നും ദൈവപുത്രൻതന്നെ അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്: (യോഹ, 17:3യോഹ, 8:40). ➟ക്രിസ്തു മനുഷ്യനാണെന്ന് അമ്പതുപ്രാവശ്യം കാണാം. ➟തന്മൂലം, ക്രിസ്തു മനുഷ്യനാണെന്നും ❝നിയമദൂതൻ❞ എന്നത് അവൻ്റെ പദവിയാണെന്നും മനസ്സിലാക്കാം. [കാണുക: മനുഷ്യനായ ക്രിസ്തുയേശു, യേശു പഴയനിയമത്തിൽ ദൂതനായി ഉണ്ടായിരുന്നോ?]

ക്രിസ്തുവും സാത്താനും: 
➦ ❝സാത്താനേ, എന്നെ വിട്ടുപോ; നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു എന്നു എഴുതിയിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു.❞ (മത്താ, 4:10ലൂക്കൊ, 4:8). ➟ഈ വേദഭാഗത്ത്, ❝അവനെ അഥവാ, യഹോവയെ മാത്രം ആരാധിക്കണം❞ എന്നത് ഗ്രീക്കിൽ, ❝autō mono latrefseis❞ (αὐτῷ μόνῳ λατρεύσεις) ആണ്. [കാണുക: BIB]. ➟ഇംഗ്ലീഷിൽ ❝Him only you shall serve❞ ആണ്: (NKJV). ➟❝ലാട്രുവോ❞ (λατρεύω – latreuō) എന്ന ഗ്രീക്കുപദത്തിനു് ❝ആരാധന❞ (Worship) എന്നാണർത്ഥം: (കാണുക: ലൂക്കൊ, 1:74; 2:37; പ്രവൃ, 24:14; ഫിലി, 3:3). ➟തന്നെ നമസ്കരിക്കണമെന്ന ആവശ്യവുമായി സാത്താൻ ക്രിസ്തുവിൻ്റെ അടുക്കൽ വന്നപ്പോൾ, അവൻ പറഞ്ഞതാണ് ഈ വാക്യത്തിലുള്ളത്. ➟ഈ വേദഭാഗത്ത്, ശ്രദ്ധേയമായ ഒരു കാര്യമുണ്ട്: ആരാധനയെ കുറിക്കുന്ന പ്രധാനപ്പെട്ട രണ്ടു പദങ്ങൾ ഒരുപോലെ ഈ വാക്യത്തിൽ ഉപയോഗിച്ചിട്ടുണ്ട്. 𝟭.ദൈവത്തെ ആരാധിക്കുന്നതിനും മനുഷ്യനെ ആചാരപരമായി നമസ്കരിക്കുന്നതിനും അഭിന്നമായി ഉപയോഗിക്കുന്ന, ❝പ്രോസ്കുനിയൊ❞ (προσκυνέω- proskyneo) എന്ന പദവമാണ് ആദ്യം ഉപയോഗിച്ചിരിക്കുന്നത്. 𝟮.ദൈവത്തെ മാത്രം ആരാധിക്കുന്ന ❝ലാട്രുവോ❞ (λατρεύω – latreuo) എന്ന പദമാണ് അടുത്തതായി ഉപയോഗിച്ചിരിക്കുന്നത്. ➟പലർക്കും ആരാധനയും ആചാരപരമായ നമസ്കാരവും വേർതിരിച്ചറിയില്ല എന്നതാണ് യഥാർത്ഥ വസ്തുത. ➟തന്മൂലം, ക്രിസ്തു ആരാധന സ്വീകരിച്ചു എന്ന് പലരും വിശ്വസിക്കുന്നു. ➟അതിനോടുള്ള  ബന്ധത്തിൽ ചില കാര്യങ്ങൾ ഈ വേദഭാഗത്തുനിന്ന് കാണിക്കാം: 
❶ ദൈവത്തിൻ്റെ ഭക്തന്മാരെപ്പോലും, അനുവാദംകൂടാതെ തൊട്ടാൽ പണിമേടിക്കുമെന്ന് അറിയാവുന്നവനും ദൈവത്തെ ഭയപ്പെടുന്നവനുമാണ് സാത്താൻ. ➟ഇയ്യോബിനെ പരീക്ഷിക്കാൻ ദൈവത്തിൻ്റെ അനുവാദത്തിനായി പഞ്ചപുച്ഛമടക്കി കാത്തുനിന്നവൻ, ക്രിസ്തു ദൈവമായിരുന്നെങ്കിൽ, തന്നെ നമസ്കരിക്കുവാൻ ആവശ്യപ്പെട്ടുകൊണ്ട് അവനൊരിക്കലും ക്രിസ്തുവിൻ്റെ മുമ്പിൽച്ചെന്ന് നില്ക്കയില്ലായിരുന്നു: (ഇയ്യോ, 1:6-12). ➟ദൈവവും സാത്താനും തമ്മിലുള്ള അന്തരം പോലും പലർക്കും അറിയില്ല എന്നതാണ് പരമാർത്ഥം.
❷ ക്രിസ്തുവിൻ്റെ മറുപടി ശ്രദ്ധിക്കുക: ആവർത്തനപ്പുസ്തകം ഉദ്ധരിച്ചുകൊണ്ട്, ❝നിന്റെ ദൈവമായ കർത്താവിനെ അഥവാ, യഹോവയെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു❞ എന്നാണ് അവൻ പറഞ്ഞത്. (ആവ, 6:13). ➟എന്നെ ആരാധിക്കണമെന്നോ, ഞങ്ങളെ ആരാധിക്കണമെന്നോ അല്ല ക്രിസ്തു പറഞ്ഞത്. ➟പ്രഥമപുരുഷ സർവ്വനാമത്തിലും ഏകവചനത്തിലും, ❝അവനെ മാത്രം അഥവാ, യഹോവയെ മാത്രം ആരാധിക്കണം❞ എന്ന് ഖണ്ഡിതമായിട്ടാണ് പറഞ്ഞത്. ➟അതായത്, ഉത്തമപുരുഷനായ ക്രിസ്തു, മധ്യമപുരുഷനായ സാത്താനോട്, പ്രഥമപുരുഷനായ (3rd Person) അഥവാ, മൂന്നാമനായ യഹോവയായ ഏകദൈവത്തെ ❝മാത്രമേ❞ ആരാധിക്കാവു എന്നാണ് പറഞ്ഞത്. ➟യഹോവയായ പിതാവിനെ മാത്രം ആരാധിക്കണമെന്ന്  പ്രഥമപുരുഷനിൽ ഖണ്ഡിതമായി പറഞ്ഞ ക്രിസ്തു, ആരാധന സ്വീകരിച്ചു എന്ന് പറയുന്നവർ; അവൻ വലിയ വഞ്ചകനാണെന്നാണ് പറയുന്നത്.
❸ ❝ദൈവത്തെ ആരാധിക്കണം❞ എന്ന സാധാരണ അർത്ഥത്തിലല്ല അവൻ പറഞ്ഞത്. ➟അങ്ങനെയാണ് പറഞ്ഞിരുന്നതെങ്കിൽ, ഭാഷാപരമായി ക്രിസ്തുവിനോ, മറ്റാർക്കോ വേണമെങ്കിലും ആരാധന സ്വീകരിക്കുന്നതിന് തടസ്സമൊന്നുമില്ല. ➟എന്നാൽ അങ്ങനെയല്ല പറഞ്ഞിരിക്കുന്നത്. ❝അവനെ മാത്രം ആരാധിക്കണം❞ എന്നാണ് പറഞ്ഞത്. ➟അതായത്, ഒറ്റയെ (only) കുറിക്കുന്ന ❝മോണോസ്❞ (Mónos) എന്ന പദം കൊണ്ട്, ❝അവനെ അഥവാ, യഹോവയെ മാത്രം ആരാധിക്കണം❞ എന്ന് ഖണ്ഡിതമായിട്ടാണ് പറഞ്ഞത്. ➟❝യഹോവയെ മാത്രം ആരാധിക്കണം❞ എന്ന് പറഞ്ഞാൽ, സ്വർഗ്ഗത്തിലും ഭൂമിയിലും മറ്റാർക്കും ആരാധന സ്വീകരിക്കാൻ അവകാശമില്ലെന്നാണ് അർത്ഥം. ➟അതിനാൽ, ക്രിസ്തു ആരാധന സ്വീകരിച്ചു എന്നു പറഞ്ഞാൽ; ബൈബിൾ പരസ്പരവിരുദ്ധമാകും. ➟ലൂക്കൊസിൻ്റെ സമാന്തരഭാഗത്തും അത് കാണാം. (4:10). ➟ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും ക്രിസ്തുവിൻ്റെ വാക്കുകൾക്ക് മാറ്റമുണ്ടാകില്ല. ➟തന്മൂലം, താൻ ആരാധനയ്ക്ക് യോഗ്യനായ ദൈവമല്ലെന്ന് ക്രിസ്തുവിൻ്റെ വാക്കിനാൽത്തന്നെ വ്യക്തമായി മനസ്സിലാക്കാം. ➟ദൈവത്തെ മാത്രം ആരാധിക്കണമെന്ന് പ്രഥമപുരുഷനിൽ ക്രിസ്തു ഖണ്ഡിതമായി പറഞ്ഞിരിക്കെ, അവൻ ആരാധന സ്വീകരിച്ചു എന്ന് പറയുന്നവർ, അവനെ നുണയനും വഞ്ചകനും ആക്കാനാണ് നോക്കുന്നത്. ➟അതാണ്, നിഖ്യാ കോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസിലൂടെ ഉപായിയായ സർപ്പം നുഴയിച്ചുകയറ്റിയ ബൈബിൾ വിരുദ്ധ ഉപദേശം. ➟ദൈവം സമനിത്യരായ മൂന്നുപേരാണെങ്കിലോ, താൻ ദൈവമാണെങ്കിലോ, ആരാധനയ്ക്ക് യോഗ്യനാണെങ്കിലോ ❝അവനെ മാത്രം അഥവാ, പിതാവിനെ മാത്രം ആരാധിക്കണം❞ എന്ന് ❝മോണോസ്❞ (Mónos) കൊണ്ട് ഖണ്ഡിതമായി പുത്രൻ പറയുമായിരുന്നില്ല. ➟അതാണ് ഭാഷയുടെ നിയമം.

ദൈവം ഒരുത്തൻ മാത്രം:
➦ ❝ദൈവം ഏകൻ അഥവാ, ഒരുത്തൻ മാത്രം❞ എന്നതാണ് ബൈബിളിൻ്റെ മൗലിക ഉപദേശം. ദൈവം ഏകനാണെന്നത് കേവലമൊരറിവല്ല; അതൊരു പരിജ്ഞാനവും പ്രാർത്ഥനയുമാണ്. ➟പഴയനിയമത്തിൻ്റെ ഭാഷയിൽ പറഞ്ഞാൽ: ❝യഹോവയായ ദൈവം ഏകൻ ആണെന്നതും അവനെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം എന്നതും നമ്മുടെ ഹൃദയത്തിൽ ഇരിക്കേണ്ടതും വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും സംസാരിക്കേണ്ടതും നമ്മുടെ മക്കൾക്ക് ഉപദേശിച്ചു കൊടുക്കേണ്ടതും അതൊരു അടയാളമായി കൈയ്യിൽ കെട്ടേണ്ടതും ഒരു പട്ടമായി നെറ്റിയിൽ അണിയേണ്ടതും വീടിന്റെ കട്ടിളകളിന്മേലും പടിവാതിലുകളിലും എഴുതിവെക്കേണ്ടതുമാണ്.❞ (ആവ, 6:4-9)
യഹോവ: ഞാൻ ഒരുത്തൻ മാത്രം ദൈവം:
➦ ❝യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത്.❞ (പുറ, 20:2-3). ➟സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല (പുറ, 9:14), ഞാൻ, ഞാൻ മാത്രമേയുള്ളു, ഞാനല്ലാതെ ദൈവമില്ല (ആവ, 32:39), ഞാനല്ലാതെ ഒരു ദൈവവുമില്ല (യെശ, 45:5), എനിക്ക് സദൃശനായി ആരുമില്ല; എനിക്ക് തുല്യനായി ആരുമില്ല (യെശ, 40:25), എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല (യെശ, 43:10), ഞാൻ ഒരുത്തനെയും അറിയുന്നില്ല❞ എന്നൊക്കെയാണ് യഹോവ പഠിപ്പിച്ചത്: (യെശ, 44:8). ➟❝സകല ഭൂസീമാവാസികളും ആയുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.❞ (യെശ, 45:22). 
ക്രിസ്തു: പിതാവു ഒരുത്തൻ മാത്രം ദൈവം:
➦ ❝എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു.❞ (മർക്കൊ, 12:29).  ❝ദൈവം ഒരുത്തൻ മാത്രം – The only God (യോഹ, 5:44), ഒരേയൊരു സത്യദൈവം പിതാവാണ് – Father, the only true God  (യോഹ, 17:3), പിതാവിനെ മാത്രം ആരാധിക്കണം (മത്താ, 4:10; ലൂക്കൊ, 4:8), എൻ്റെ പിതാവു് മാത്രമാണ് സകലവും അറിയുന്നത് (മത്താ, 24:36), എന്റെ പിതാവു എല്ലാവരിലും വലിയവൻ (യോഹ, 10:29), പിതാവു് എന്നെക്കാൾ വലിയവൻ (യോഹ, 14:28), എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല (യോഹ, 5:30), ഞാൻ മനുഷ്യനാണ് (യോഹ, 8:40), പിതാവ് ❝എന്റെ ദൈവം❞ (My God) ആണ്❞ (യോഹ, 20:17) എന്നൊക്കെയാണ് ക്രിസ്തു പഠിപ്പിച്ചത്.
പഴയനിയമം: യഹോവ ഒരുത്തൻ മാത്രം ദൈവം: 
➦ ❝യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവം ആകുന്നു.❞ (2രാജാ, 19:15), ❝യഹോവ തന്നേ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല (ആവ, 4:35), യെശൂരൂന്റെ ദൈവത്തെപ്പോലെ ഒരുത്തനുമില്ല (ആവ, 33:26), യഹോവ തന്നെ ദൈവം; മറ്റൊരുത്തനുമില്ല (1രാജാ, 8:59), യഹോവേ, നിന്നോടു തുല്യനായവൻ ആരുമില്ല (യിരേ, 10:6), യഹോവയോടു സദൃശൻ ആരുമില്ല❞ (സങ്കീ, 50:5) എന്നൊക്കെയാണ് പഴയനിയമത്തിലെ മശീഹമാരും ഭക്തന്മാരും പഠിപ്പിച്ചത്.
പുതിയനിയമം: പിതാവു് ഒരുത്തൻ മാത്രം ദൈവം: 
➦ ❝ദൈവം ഒരുവൻ (God alone) അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.❞ (ലൂക്കോ, 5:21). ❝ഏകജ്ഞാനിയായ ദൈവം – The only wise God (റോമ, 16:26), ഏകദൈവം – The only God (1തിമൊ, 1:17), പിതാവായ ഏകദൈവമേ നമുക്കുള്ളൂ (1കൊരി, 8:6), ദൈവവും പിതാവുമായവൻ ഒരുവൻ❞ (എഫെ, 4:6) എന്നൊക്കെയാണ് അപ്പൊസ്തലന്മാർ പഠിപ്പിച്ചത്.
സ്വർഗ്ഗത്തിലും ഭൂമിയിലും ഒരേയൊരു ദൈവം:
➦ ❝ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.❞ (ആവ, 4:39 ആവ, 3:24; യോശു, 2:11; 1രാജാ, 8:23; 2ദിന, 6:14; സങ്കീ, 73:25). [കാണുക: മോണോതീയിസം, കേൾക്കുക: ഏൽ ഏഹാദ്].

ദൈവത്തിൻ്റെ സാക്ഷികളും ക്രിസ്തുവിൻ്റെ അനുയായികളും:
➦ ഒരു ദൈവപൈതൽ ഏകദൈവത്തിൻ്റെ സാക്ഷിയും ക്രിസ്തുവിൻ്റെ അനുയായി അഥവാ, അവൻ്റെ കാൽച്ചുവടുകളെ പിൻതുടരുന്നവനും ആണ്: ❝നിങ്ങൾ അറിഞ്ഞു എന്നെ വിശ്വസിക്കയും ഞാൻ ആകുന്നു എന്നു ഗ്രഹിക്കയും ചെയ്യേണ്ടതിന്നു നിങ്ങൾ എന്റെ സാക്ഷികളും ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ ദാസനും ആകുന്നു എന്നു യഹോവയുടെ അരുളപ്പാടു: എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല.❞ (യെശ, 43:10). ➟അടുത്തവാക്യം: ❝നിങ്ങൾ “ഭയപ്പെടേണ്ടാ; പേടിക്കയും വേണ്ടാ; പണ്ടുതന്നേ ഞാൻ നിന്നോടു പ്രസ്താവിച്ചു കേൾപ്പിച്ചിട്ടില്ലയോ? നിങ്ങൾ എന്റെ സാക്ഷികൾ ആകുന്നു; ഞാനല്ലാതെ ഒരു ദൈവം ഉണ്ടോ? ഒരു പാറയും ഇല്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല.❞ (യെശ, 44:8 43:12; പ്രവൃ, 1:8). ➟യഹോവയായ ഏകദൈവമല്ലാതെ മറ്റൊരുദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ല. (ആവ, 4:31). ➟സത്യത്തിനു് സാക്ഷിനില്ക്കാൻ ജനിച്ച, അതിനായി ലോകത്തിലേക്കുവന്ന ദൈവപുത്രനും ഏകമനുഷ്യനുനായ ക്രിസ്തു, പിതാവായ ഏകദൈവത്തെക്കുറിച്ചാണ് പഠിപ്പിച്ചത്. (യോഹ, 18:37; റോമ, 5:15 മർക്കൊ, 12:29-30; യോഹ, 5:44; 17:3). ➟ക്രിസ്തു കഷ്ടം അനുഭവിച്ചത്, നമ്മെ വിശുദ്ധീകരിച്ച് സത്യേകദൈവത്തിൻ്റെ മക്കളാക്കാനാണ്. (എബ്രാ, 13:12). ➟അതുകൊണ്ടാണ്, ❝ക്രിസ്തു നിങ്ങൾക്കു വേണ്ടി കഷ്ടം അനുഭവിച്ചു, നിങ്ങൾ അവന്റെ കാൽച്ചുവടു പിന്തുടരുവാൻ ഒരു മാതൃക വെച്ചേച്ചു പോയിരിക്കുന്നു❞ എന്ന് പത്രൊസ് പറയുന്നത്: (1പത്രൊ, 2:21). ➟ക്രിസ്തു പറയുന്നത് നോക്കുക: ❝എന്റെ വചനത്തിൽ നിലനില്ക്കുന്നു എങ്കിൽ നിങ്ങൾ വാസ്തവമായി എന്റെ ശിഷ്യന്മാരായി, സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും.❞ (യോഹ, 8:31-32മത്താ, 11:29-30; മത്താ, 16:24; ലൂക്കൊ, 9:26; യോഹ, 13:15; 14:23; 1യോഹ, 2:6). ➟ക്രിസ്തുവിൻ്റെ അനുയായികൾ അഥവാ, അവൻ്റെ കൽച്ചുവടു പിൻതുടരുന്നവർ ക്രിസ്തു പഠിപ്പിച്ച ഏകസത്യദൈവമായ യഹോവയുടെ (പിതാവ്) സാക്ഷികളാണ്. (യോഹ, 17:3; 1കൊരി, 8:6). ➟ക്രിസ്തു ആരെയാണോ സാക്ഷിച്ചത്; അവനെയാണ് അവൻ്റെ അനുയായികളും സാക്ഷിക്കേണ്ടത്: (യോഹ, 4:21-24). ➟അതായത്, ഒരു ദൈവപൈതൽ പിതാവായ ഏകദൈവത്തിൻ്റെ സാക്ഷികളും ദൈവപുത്രനും ഏകമനുഷ്യനുമായ ക്രിസ്തുവിൻ്റെ അനുയായികളുമാണ്. (യെശ, 43:10; 1പത്രൊ, 2:21). ➟ദൈവത്തെക്കുറിച്ച് പൗലൊസ് പറയുന്നത് നോക്കുക: ❝ഹാ, ദൈവത്തിന്റെ ധനം, ജ്ഞാനം, അറിവു എന്നിവയുടെ ആഴമേ! അവന്റെ ന്യായവിധികൾ എത്ര അപ്രമേയവും അവന്റെ വഴികൾ എത്ര അഗോചരവും ആകുന്നു.❞ (റോമ, 11:33). ➟ദൈവത്തിൻ്റെ അറിവാകട്ടെ, ജ്ഞാനമാകട്ടെ, വഴികളാകട്ടെ മനുഷ്യൻ്റെ ഇന്ദ്രിയങ്ങൾകൊണ്ട് ഗ്രഹിക്കാൻ കഴിയുന്നതല്ല. ➟അതിനാൽ, ദൈവത്തിൻ്റെ സാക്ഷിയാകാനല്ലാതെ; അവൻ്റെ അനുയായിയാകാനോ, അവൻ്റെ ഇല്ലാത്ത കാൽച്ചുവടുകൾ പിൻതുടരുവാനോ ആർക്കും കഴിയില്ല. ➟എന്നാൽ ക്രിസ്തു  മനുഷ്യനാകയാൽ, വ്യക്തമായ കാൽച്ചുവട് വെച്ചിട്ടാണ് പോയിരിക്കുന്നത്. ➟മനുഷ്യനല്ലാതെ, അഗോചരനായ ദൈവത്തിനു് തന്നെ പിൻതുടരുവാൻ ഒരു കാൽച്ചുവടു് വെയ്ക്കുവാൻ കഴിയില്ല. ➟❝ദൈവം ഒരുത്തൻ മാത്രം – The only God (യോഹ, 5:44), ഒരേയൊരു സത്യദൈവം പിതാവാണ് – Father, the only true God  (യോഹ, 17:3), പിതാവിനെ മാത്രം ആരാധിക്കണം (മത്താ, 4:10; ലൂക്കൊ, 4:8), എൻ്റെ പിതാവു് മാത്രമാണ് സകലവും അറിയുന്നത് (മത്താ, 24:36), എന്റെ പിതാവു എല്ലാവരിലും വലിയവൻ (യോഹ, 10:29), പിതാവു് എന്നെക്കാൾ വലിയവൻ (യോഹ, 14:28), എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല (യോഹ, 5:30), ഞാൻ മനുഷ്യനാണ് (യോഹ, 8:40), പിതാവ് എന്റെ ദൈവമാണ് (യോഹ, 20:17), സത്യത്തിന്നു സാക്ഷിനിൽക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു❞ (യോഹ, 18:37) എന്നൊക്കെയാണ് ക്രിസ്തു പഠിപ്പിച്ചത്. ➟❝താൻ ദൈവമല്ല; മനുഷ്യനാണെന്നും സത്യത്തിന്നു സാക്ഷിനിൽക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു❞ എന്ന് പഠിപ്പിച്ച ക്രിസ്തുവിനെപ്പോലും വിശ്വസിക്കാത്തവർ യഥാർത്ഥത്തിൽ ക്രിസ്തുവിൻ്റെ അനുയായികളല്ല; ❝ക്രിസ്തുവിൻ്റെ അനുയായി❞ (ക്രിസ്ത്യാനി) എന്ന ഭോഷ്കിൽ വിശ്വസിക്കുന്നവരാണ്.

പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ
➦ ❝ശാസ്ത്രിമാരും പരീശന്മാരും: ദൈവദൂഷണം പറയുന്ന ഇവൻ ആർ? ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.❞ (ലൂക്കോ, 5:21). ➟ഈ വേദഭാഗത്ത്, ❝ശാസ്ത്രിമാരും പരീശന്മാരും ❝ദൈവം ഒരുവൻ❞ (God alone) അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങിയതായി പറഞ്ഞിട്ടുണ്ട്. ➟അടുത്തവാക്യം: ❝എങ്കിലും ഭൂമിയിൽ പാപങ്ങളെ മോചിപ്പാൻ മനുഷ്യപുത്രന്നു അധികാരം ഉണ്ടു എന്നു നിങ്ങൾ അറിയേണ്ടതിന്നു – അവൻ പക്ഷവാതക്കാരനോടു: എഴുന്നേറ്റു കിടക്ക എടുത്തു വീട്ടിലേക്കു പോക എന്നു ഞാൻ നിന്നോടു പറയുന്നു” എന്നു പറഞ്ഞു.❞ (ലൂക്കൊ, 5:24). ➟ഈ വേദഭാഗത്ത്, ❝പാപങ്ങളെ മോചിപ്പാൻ മനുഷ്യപുത്രന്നു അധികാരം ഉണ്ടു❞ എന്നു പറഞ്ഞുകൊണ്ട്, ക്രിസ്തു അവൻ്റെ രോഗകാരണമായ പാപം മോചിക്കുകയും സൗഖ്യം നല്കുകയും ചെയ്തതായി കാണാം. ക്രിസ്തു പക്ഷവാതരോഗിയുടെ പാപം മോചിച്ചതിനാൽ, ❝ദൈവം ഒരുവൻ❞ എന്ന് ഇവിടെ പറഞ്ഞിരിക്കുന്നത് ക്രിസ്തുവാണെന്ന് പലരും വിചാരിക്കുന്നു. ചിലകാര്യങ്ങൾ അതിനോടുള്ള ബന്ധത്തിൽ പറയാം: 
❶ ❝ദൈവം ഒരുവൻ❞ (God alone) എന്ന് പറയുന്നത് ഗ്രീക്കിൽ, ❝മോണോസ് ഹോ തെയൊസ്❞  (Mónos ho Theós) ആണ്. [കാണുക: BIB]. ➟അതായത്, ഒന്നിനെ (one) കുറിക്കുന്ന ❝ഹൈസ്❞ (heis) അല്ല; ❝ഒറ്റയെ❞ (alone) കുറിക്കുന്ന പഴയനിയമത്തിലെ ❝യാഹീദ്❞ (יָחִיד – yahid) എന്ന എബ്രായ പദത്തിനു് തുല്യമായ ❝മോണോസ്❞ (μόνος – Mónos) ആണ് ഉപയോഗിച്ചിരിക്കുന്നത്. ➟❝ദൈവം ഒരുത്തൻ മാത്രമാണ് – The only God (യോഹ, 5:44), ഒരേയൊരു സത്യദൈവം പിതാവാണ് – Father, the only true God  (യോഹ, 17:3), പിതാവിനെ മാത്രം ആരാധിക്കണം (മത്താ, 4:10; ലൂക്കൊ, 4:8), എൻ്റെ പിതാവു് മാത്രമാണ് സകലവും അറിയുന്നത് (മത്താ, 24:36), എന്റെ പിതാവു എല്ലാവരിലും വലിയവവനാണ് (യോഹ, 10:29), പിതാവു് എന്നെക്കാൾ വലിയവനാണ് (യോഹ, 14:28), എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല (യോഹ, 5:30), ഞാൻ മനുഷ്യനാണ് (യോഹ, 8:40), പിതാവ് ❝എന്റെ ദൈവം❞ (My God) ആണ്❞ (യോഹ, 20:17) എന്നൊക്കെയാണ് ക്രിസ്തു പഠിപ്പിച്ചത്. ➟❝ദൈവം ഒരുത്തൻ മാത്രമാണ് – The only God (റോമ, 16:26; 1തിമൊ, 1:17), പിതാവായ ഏകദൈവമേ നമുക്കുള്ളൂ (1കൊരി, 8:6), ദൈവവും പിതാവുമായവൻ ഒരുവനാണ്❞ (എഫെ, 4:6) എന്നൊക്കെയാണ് അപ്പൊസ്തലന്മാർ പഠിപ്പിച്ചത്. ➟തന്മൂലം, പ്രസ്തുത വാക്യത്തിലെ ❝പാപങ്ങളെ മോചിപ്പാൻ കഴിവുള്ള ഏകദൈവം❞ യഹോവയായ ഏകദൈവമാണെന്ന് മനസ്സിലാക്കാം. [കാണുക: ദൈവം സമത്വമുള്ള മുന്ന് വ്യക്തിയോ?, ദൈവം ഒരുത്തൻ മാത്രം, മോണോതീയിസം]
❷ ❝ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചത്❞ ക്രിസ്തുവോ, അപ്പൊസ്തലന്മാരോ അല്ല; യേശുവിൽ വിശ്വസിക്കാത്ത യെഹൂദന്മാരാണ്. ➟യഹോവയല്ലാതെ മറ്റൊരു ദൈവം അവർക്കില്ല. ➟അവർ മറൊരു ദൈവത്തെയും അറിയുന്നില്ലെന്ന് പറഞ്ഞത് അവരുടെ ദൈവമായ യഹോവതന്നെയാണ്: ❝ഞാനോ മിസ്രയീംദേശംമുതൽ നിന്റെ ദൈവമായ യഹോവ ആകുന്നു; എന്നെയല്ലാതെ വേറൊരു ദൈവത്തെയും നീ അറിയുന്നില്ല.❞ (ഹോശേ, 13:4). ➟യേശുവിനെ വിശ്വസിക്കാത്ത യെഹൂദന്മാരാണ് അത് ഹൃദയത്തിൽ ചിന്തിച്ചത് എന്നതിനാൽ, അത് യേശുവല്ല; പിതാവായ യഹോവയാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. 
❸ ❝ഭൂമിയിൽ പാപങ്ങളെ മോചിപ്പാൻ മനുഷ്യപുത്രന്നു അധികാരം ഉണ്ടു❞ എന്നാണ് യേശു പറഞ്ഞത്. ➟❝എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ ഇച്ഛിക്കുന്നതുകൊണ്ടു എന്റെ വിധി നീതിയുള്ളതു ആകുന്നു.❞ (യോഹ, 5:30). ➟❝എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല❞ എന്ന് ക്രിസ്തു പറയുന്നത് നോക്കുക. ➟അവൻ പിതാവിൻ്റെ കല്പനപ്രകാരം പിതാവിൻ്റെ ഇഷ്ടമാണ് ചെയ്യുന്നത്: (യോഹ, 10:18). ➟ദൈവം ക്രിസ്തുവിനു് പാപമോചനത്തിനുള്ള അധികാരം കൊടുത്താൽ, ക്രിസ്തു ആ അധികാരം ഉപയോഗിച്ച് പാപമോചനം നല്കിയാൽ അവൻ ഏകദൈവമാകുമോ❓
❹ മത്തായി സുവിശേഷത്തിൻ്റെ സമാന്തരവാക്യത്തിൽ, പക്ഷവാതക്കാരൻ സൗഖ്യമായി തൻ്റെ കിടക്കയെടുത്ത് വീട്ടിൽപ്പോയതുകണ്ട പുരുഷാരത്തിൻ്റെ പ്രതികരണം ഇപ്രകാരമാണ്: ➟❝പുരുഷാരം അതു കണ്ടു ഭയപ്പെട്ടു മനുഷ്യർക്ക് ഇങ്ങനെയുള്ള അധികാരം കൊടുത്ത ദൈവത്തെ മഹത്ത്വപ്പെടുത്തി.❞ (മത്താ, 9:8). ➟❝ഭൂമിയിൽ പാപങ്ങളെ മോചിപ്പാൻ മനുഷ്യപുത്രന്നു അധികാരം ഉണ്ടു❞ എന്നാണ് യേശു പറഞ്ഞത്; മനുഷ്യനായ യേശുവിന് ദൈവം കൊടുത്ത അധികാരമാണെന്ന് യെഹൂദന്മാർ പറയുന്നു. ➟ആരാണോ, ❝ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ❞ എന്നു ഹൃദയത്തിൽ ചിന്തിച്ചത് അവർ തന്നെയാണ്, യേശുവെന്ന മനുഷ്യനു് ദൈവം കൊടുത്ത അധികാരമാണെന്ന് പറഞ്ഞുകൊണ്ട്, ദൈവത്തെ മഹത്വപ്പെടുത്തിയത്. ➟തന്മൂലം, ആ വാക്യത്തിൽപ്പറയുന്ന ഒരേയൊരു ദൈവം ക്രിസ്തുവല്ല; പിതാവാണെന്ന് സ്ഫടികസ്പുടം വ്യക്തമാണ്. 
❺ അപ്പൊസ്തലന്മാർക്കും പാപമോചനത്തിനുള്ള അധികാരം കൊടുത്തിട്ടുണ്ട്. (യോഹ, 20:23). ➟മേല്പറഞ്ഞ വേദഭാഗങ്ങളിൽനിന്ന് രണ്ട് കാര്യങ്ങൾ വ്യക്തമാമാകും: 𝟭.ദൈവം ത്രിത്വമല്ല; പിതാവു് ഒരുത്തൻ മാത്രാണ് ദൈവം (God alone). അത് ക്രിസ്തുതന്നെ പറഞ്ഞിട്ടുള്ളതാണ്: (യോഹ, 5:44; 17:3). 𝟮.ക്രിസ്തു മനുഷ്യനാണ്. അതും താൻതന്നെ പറഞ്ഞിട്ടുണ്ട്: (യോഹ, 8:40). പിന്നെങ്ങനെയാണ്, അവൻ പാപങ്ങളെ മോചിച്ചതുകൊണ്ട് ദൈവമാകുന്നത്❓

മോണോതീയിസം (Monotheism):
➦ ബൈബിൾ വെളിപ്പെടുത്തുന്ന ദൈവവിശ്വാസം ❝ട്രിനിറ്റിയും❞ (Trinity) അല്ല, ❝വൺനെസ്സും❞ (Oneness) അല്ല; ❝മോണോതീയിസം❞ (Monotheism) ആണ്. ➟ദൈവം ട്രിനിറ്റിയാണെന്നോ, വൺനെസ്സ് ആണെന്നോ ബൈബിളിൽ എവിടെയും കാണാൻ കഴിയില്ല. എന്നാൽ ❝മോണോസ് തെയോസ് അഥവാ, ദൈവം ഏകൻ❞ (μόνος θεός – Mónos Theós – The only God) ആണെന്ന് ആവർത്തിച്ച് കാണാൻ കഴിയും. ➟The one and only God-ലുള്ള വിശ്വാസമാണ്, ❝മോണോതീയീസം❞ (Monotheism) അഥവാ, ഏകദൈവവിശ്വാസം: 
പഴയനിയമം:
➦ പഴയനിയമത്തിലെ ദൈവം ബഹുത്വമുള്ളവനല്ല; ഒരുത്തൻ മാത്രമാണ്: ❝യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവം ആകുന്നു – O LORD God of Israel, thou art the God, even thou alone, of all the kingdoms of the earth.❞ (2രാജാ, 19:15). ➟ഈ വേദഭാഗത്ത്, ❝ദൈവം ഒരുത്തൻ മാത്രം❞ എന്ന് പറയാൻ ഉപയോഗിച്ചിരിക്കുന്ന എബ്രായ പദം ❝ഒന്നിനെ❞ കുറിക്കുന്ന (One) ❝എഹാദ്❞ (ehad – אֶחָד) അല്ല; ❝ഒറ്റയെ❞ (alone/only) കുറിക്കുന്ന ❝ബാദ്❞ (bad – בַּד) ആണ്. ➟പഴയനിയമത്തിൽ ദൈവത്തിൻ്റെ അതുല്യതയെ അഥവാ, അദ്വിതീയതയെ (uniqueness) കുറിക്കാൻ ഒറ്റയ്ക്ക്, ഒരുത്തൻ മാത്രം, തനിയെ, മാത്രം (only, alone) എന്നീ അർത്ഥങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന ❝അക്❞ (ak), ❝റാഖ്❞ (raq), ❝ബാദ്❞ (bad), ❝ബദാദ്❞ (badad) എന്നിങ്ങനെ നാല് എബ്രായ പദങ്ങൾ 32 പ്രാവശ്യം കാണാം. ➟ദൈവത്തിനു് ഒരു ബഹുത്വമുണ്ടായിരുന്നെങ്കിൽ, ദൈവം ഒരുത്തൻ മാത്രമാണെന്ന് ഖണ്ഡിതമായ അർത്ഥത്തിൽ പറയുമായിരുന്നോ❓ ➟അതിൽ ❝ബാദ്❞ (bad) ഉപയോഗിച്ചിരിക്കുന്ന 23 വാക്യങ്ങളിൽ 21 വാക്യത്തിലും ❝ബദാദ്❞ (badad) ഉപയോഗിച്ചിരിക്കുന്ന 2 വാക്യത്തിലും പഴയനിയമത്തിൻ്റെ ഗ്രീക്കുപരിഭാഷയായ ❝സെപ്റ്റ്വജിൻ്റിൽ❞ (Septuagint) ❝മോണോസ്❞ (μόνος – Mónos) ആണ് കാണുന്നത്: (പുറ, 22:20; ആവ, 32:12; 1ശമൂ, 7:3; 1ശമൂ, 7:4; 1രാജാ, 8:40; 2രാജാ, 19:15; 2രാജാ, 19:19; 2ദിന, 6:31; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 4:8; സങ്കീ, 51:4; സങ്കീ, 71:16; സങ്കീ, 72:18; സങ്കീ, 83:18; സങ്കീ, 86:10; സങ്കീ, 136:4; സങ്കീ, 148:13; യെശ, 2:11; യെശ, 2:17; യെശ, 37:16; യെശ, 37;20; യെശ, 44:24). ➟പഴയനിയമത്തിൽ അനന്യമായ, ഒന്നുമാത്രമായ (only) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ❝യാഹീദ്❞ (yahid – יָחִיד) എന്ന പദത്തിനു് തുല്യമായ പദമാണ് ഗ്രീക്കിലെ ❝മോണോസ്❞ (Mónos). ➟നമ്മുടെ കർത്താവായ ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പരിഭാഷയാണ് സെപ്റ്റ്വജിൻ്റ്. അതിലാണ്, ❝ദൈവം ഒരുത്തൻ മാത്രം❞ (The only God) ❝മോണോസ്❞ (Mónos) ഉപയോഗിച്ച് ഖണ്ഡിതമായ അർത്ഥത്തിൽ 23 പ്രാവശ്യം പറഞ്ഞിരിക്കുന്നത്.  
പുതിയനിയമം:
➦ പുതിയനിയമത്തിൽ ദൈവത്തിൻ്റെ അതുല്യതയെ (uniqueness) കുറിക്കാൻ “മോണോസ്” (Mónos) 13 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്: ❝ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.❞ (ലൂക്കൊ, 5:21). ഈ വേദഭാഗത്ത് ഗ്രീക്കിൽ, ❝മോണോസ് ഹോ തെയോസ്❞ (μόνος ὁ θεός – Mónos ho Theós) അഥവാ, ❝ദൈവം ഒത്തൻ മാത്രം❞ (God alone) ആണ്. ➟ഈ വേദഭാഗത്തും, ❝ദൈവം ഒരുവൻ❞ എന്നു പറയാൻ ഉപയോഗിച്ചിരിക്കുന്ന പദം ❝ഒന്നിനെ❞ (One) കുറിക്കുന്ന “ഹെയ്സ്” (εἷς – heis) അല്ല; ❝ഒറ്റയെ❞ (alone/only) കുറിക്കുന്ന “മോണോസ്” (Mónos – μόνος) ആണ്. ➟പുതിയനിയമത്തിൽ ❝ദൈവം ഒരുത്തൻ മാത്രം❞ ആണെന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത് ❝മോണോസ്❞ കൊണ്ടാണ്. (മത്താ, 4:10; മത്താ, 24:36; ലൂക്കോ, 4:8; ലൂക്കൊ, 5:21; യോഹ, 5:44; യോഹ, 17:3; റോമ, 16:26; 1തിമൊ, 1:17; 1തിമൊ, 6:15; 1തിമൊ, 6:16; യൂദാ, 1:4; യൂദാ, 1:24; വെളി, 15:14). ➟ഈ വേദഭാഗങ്ങൾ പരിശോധിച്ചാൽ, ദൈവം ഒരുത്തൻ മാത്രമാണെന്നും, ആ ദൈവം പിതാവ് മാത്രമാണെന്നും കണ്ണുപൊട്ടനുപോലും മനസ്സിലാകും. 
ഉപസംഹാരം: 
➦ ദൈവത്തിൻ്റെ അദ്വിതീയതയെ (uniqueness) കുറിക്കാൻ ❝യാഹീദിന്❞ (yahid) തുല്യമായ ❝മോണോസ്❞ (monos) പഴയപുതിയനിയമങ്ങളിൽ ദൈവത്തെ കുറിക്കാൻ 36 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ➟ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പഴയനിയമത്തിൽ 23 പ്രാവശ്യവും, ക്രിസ്തുവും അപ്പൊസ്തലന്മാരും സ്വന്ത വായ്കൊണ്ട് 13 പ്രാവശ്യവും പറഞ്ഞിട്ടുണ്ട്. ➟തന്മൂലം, ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും യഹോവ (പിതാവായ ഏകദൈവം) മാത്രമല്ലാതെ, മറ്റൊരു ദൈവത്തെ ദുരുപദേശങ്ങളും ദുർവ്യാഖ്യാനങ്ങളും കൊണ്ടല്ലാതെ ബൈബിളിൽ കണ്ടെത്താൻ ആർക്കും കഴിയില്ല. ➟ട്രിനിറ്റിയുടെ വ്യാജവാദംപോലെ, ❝എഹാദിനും (ehad), ഹെയ്സിനും (heis)❞ ബഹുത്വം ഉണ്ടായിരുന്നെങ്കിൽ, പഴയപുതിയനിയമങ്ങളിൽ ഖണ്ഡിതമായ അർത്ഥത്തിൽ ❝ഒറ്റയെ❞ (alone/only) കുറിക്കുന്ന ❝യാഹീദിനു❞ (yahid) തുല്യമായ ❝മോണോസ്❞ (Mónos) കൊണ്ട്, ❝ദൈവം ഒരുത്തൻ മാത്രം❞ (The only God) ആണെന്ന് പറയുമായിരുന്നില്ല. ➟പരിശുദ്ധാത്മാവ് ആലേഖനംചെയ്ത് വെച്ചിരിക്കുന്നതിന് വിരുദ്ധമായി, ഏകസത്യദൈവത്തെ ത്രിമൂർത്തി ബഹുദൈവം ആക്കുന്നത് പരിശുദ്ധാത്മാവിനു് എതിരെയുള്ള ദൂഷണമാണ്. ➟ആത്മാവിനെതിരെയുള്ള ദൂഷണം ഈ ലോകത്തിലും വരുവാനുള്ളതിലും ക്ഷമിക്കപ്പെടാത്ത പാപമാണ്: (മത്താ, 12:32). [കാണുക: ദൈവം ഒരുത്തൻ മാത്രം, മോണോതീയിസം (Monotheism) തെളിവുകൾ].

സകല ആത്മാവിൻ്റെയും ദേഹിയുടെയും ജഡത്തിൻ്റെയും ദൈവം:
➦ സകല ജനത്തിൻ്റെയും ആത്മാക്കൾക്ക് ഉടയവനാകുന്ന ദൈവവും, സകല ജഡത്തിൻ്റെയും ദൈവവും, സകല ദേഹികളുടെയും അവകാശിയും യഹോവയായ ഏകദൈവമാണ്: 𝟭.❝അപ്പോൾ അവർ കവിണ്ണുവീണു: സകലജനത്തിന്റെയും ആത്മാക്കൾക്കു ഉടയവനാകുന്ന ദൈവമേ, ഒരു മനുഷ്യൻ പാപം ചെയ്തതിന്നു നീ സർവ്വസഭയോടും കോപിക്കുമേ എന്നു പറഞ്ഞു.❞ (സംഖ്യാ, 16:22സംഖ്യാ, 27:17; സങ്കീ, 31:5; 42:1-2; സഭാ, 12:7; സെഖ, 12:1; ലൂക്കൊ, 23:46; പ്രവൃ, 7:59; എബ്രാ, 12:9; 1പത്രൊ, 4:19; വെളി, 22:6). 𝟮.❝സകല ദേഹികളും എനിക്കുള്ളവർ; അപ്പന്റെ പ്രാണനും മകന്റെ പ്രാണനും ഒരുപോലെ എനിക്കുള്ളതു; പാപം ചെയ്യുന്ന ദേഹി മരിക്കും.❞ (യെഹെ, 18:4). 𝟯.❝ഞാൻ സകല ജഡത്തിന്റെയും ദൈവമായ യഹോവയാകുന്നു; എനിക്കു കഴിയാത്ത വല്ല കാര്യവും ഉണ്ടോ?❞ (യിരെ, 32:27സംഖ്യാ, 27:17). 
ക്രിസ്തുവിൻ്റെ ദൈവം:
➦ ക്രിസ്തു ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). ❝എൻ്റെ ദൈവം❞ എന്ന് മനുഷ്യനായ ക്രിസ്തുയേശു സംബോധന ചെയ്തതും (യോഹ, 20:17; മത്താ, 27:46; മർക്കൊ, 15:33), മരണസമയത്ത് തൻ്റെ ആത്മാവിനെ ഏല്പിച്ചുകൊടുത്തതും സകല ആത്മാവിൻ്റെയും ദേഹിയുടെയും ജഡത്തിൻ്റെയും ദൈവമായ യഹോവയുടെ കയ്യിലാണ്: (ലൂക്കൊ, 23:46സങ്കീ, 31:5). തന്മൂലം, ക്രിസ്തുയേശു എന്ന മനുഷ്യൻ്റെയും ദൈവം പിതാവായ യഹോവയായ.
ക്രിസ്തുവിന്റെ പിതാവും ദൈവവും വിശ്വാസികളുടെ പിതാവും ദൈവവും:
➦ ക്രിസ്തുവിൻ്റെ പിതാവും ദൈവവും അപ്പൊസ്തലന്മാരുടെയും വിശ്വാസികളുടെ ദൈവവും പിതാവും ഒരുവനാണ്: ❝എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.❞ (യോഹ, 20:17). ഈ വേദഭാഗത്ത്, എൻ്റെ പിതാവും ദൈവവും നിങ്ങളുടെ പിതാവും ദൈവവും ഒരുവനാണെന്ന് അസന്ദിഗ്ദ്ധമായി പറയുന്നത് നമ്മുടെ കർത്താവായ ക്രിസ്തുവാണ്. അതിനെങ്ങനെ അംഗീകരിക്കാതിരിക്കും❓ യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവും ആയവനെ അപ്പൊസ്തലന്മാർ വാഴ്ത്തുന്നതും സ്തുതിക്കുന്നതും സ്തോത്രം ചെയ്യുന്നതുമായ ഏഴു വാക്യങ്ങളുണ്ട്: (2കൊരി, 11:31; എഫെ, 1:3; എഫെ, 1:17റോമ, 15:5; 2കൊരി, 1:3; കൊലൊ, 1:5; 1പത്രൊ, 1:3). യേശുക്രിസ്തുവിൻ്റെയും ദൈവവും പിതാവും അപ്പൊസ്തലന്മാരുടെയും നമ്മുടെയും ദൈവവും പിതാവും പിതാവായ യഹോവയാണ്. [കാണുക: എൻ്റെ ദൈവം, എൻ്റെ പിതാവ്, യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവും]

പരമാർത്ഥജ്ഞാനം 𝟙   
പരമാർത്ഥജ്ഞാനം 𝟚   
പരമാർത്ഥജ്ഞാനം 𝟛      
പരമാർത്ഥജ്ഞാനം 𝟝
പരമാർത്ഥജ്ഞാനം 𝟞

പരമാർത്ഥജ്ഞാനം 𝟛

ഒന്നാമത്തെ ആദാമും ഒടുക്കത്തെ ആദാമും:
➦ ❝ഒന്നാം മനുഷ്യനായ ആദാം ജീവനുള്ള ദേഹിയായിത്തീർന്നു എന്നു എഴുതിയുമിരിക്കുന്നുവല്ലോ, ഒടുക്കത്തെ ആദാം ജീവിപ്പിക്കുന്ന ആത്മാവായി.❞ (1കൊരി, 15:45ഉല്പ, 2:7; യോഹ, 7:38-39). 
➦ ❝ആദാം❞ (אָדָם – Ἀδάμ – Adam) എന്ന എബ്രായ,ഗ്രീക്ക് പുല്ലിംഗ നാമത്തിനു് (masculine noun) ❝മനുഷ്യൻ, മനുഷ്യർ/മനുഷ്യജാതി❞ എന്നീ അർത്ഥമാണുള്ളത്. ➟പഴയനിയമത്തിൽ ആദ്യമനുഷ്യൻ്റെയും (1ദിന, 1:1) ഒരു പട്ടണത്തിൻ്റെയും (യോശു, 3:16) പേരായും, മനുഷ്യൻ (man), മനുഷ്യർ (men) എന്നീ സാമാന്യ അർത്ഥത്തിലും ആദാം എന്ന നാമം ഉപയോഗിച്ചിട്ടുണ്ട്: (ഉല്പ, 1:27ഉല്പ, 6:2).
➦ പുതിയനിയമത്തിൽ ❝ആദാം❞ (Adam) എന്ന പുല്ലിംഗ സംജ്ഞാനാമം (proper masculine noun) ഒൻപത് പ്രാവശ്യമുണ്ട്. ➟ഒരു പ്രാവശ്യം ക്രിസ്തുവിനും (1കൊരി, 15:45) എട്ടുപ്രാവശ്യം ആദ്യമനുഷ്യനും ഉപയോഗിച്ചിട്ടുണ്ട്: (ലൂക്കൊ, 3:38ലൂക്കൊ, 3:38; റോമ, 5:14; 1കൊരി, 15:22; 1കൊരി, 15:45; 1തിമൊ, 2:13; 1തിമൊ, 2:14; യൂദാ, 1:14). ➟എന്നാൽ ❝മനുഷ്യൻ/മനുഷ്യർ❞ എന്ന സാമാന്യ അർത്ഥത്തിൽ പുതിയനിയമത്തിൽ കാണുന്നില്ല.  
ഒന്നാമത്തെ ആദാമും ഒടുക്കത്തെ ആദാമും താരതമ്യം:
❶ ഒന്നാമത്തെ ആദാമും മനുഷ്യനാണ്; ഒടുക്കത്തെ ആദാമും മനുഷ്യനാണ്: ❝ഒന്നാം മനുഷ്യൻ ഭൂമിയിൽനിന്നു മണ്ണുകൊണ്ടുള്ളവൻ; രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ.❞ (1കൊരി, 15:45ഉല്പ, 2:7യോഹ, 8:40). ➟❝ഒന്നാം മനുഷ്യൻ❞ (ὁ πρῶτος ἄνθρωπος – ho prōtos anthrōpos – The first man) ❝രണ്ടാം മനുഷ്യൻ❞ (ὁ δεύτερος ἄνθρωπος – ho deuteros anthrōpos – The second man) എന്നീ പ്രയോഗങ്ങൾ രണ്ടുപേരും മനുഷ്യരാണെന്ന് അസന്ദിഗ്ദ്ധമായി തെളിയിക്കുന്നതാണ്.
❷ ഒന്നാമത്തെ ആദാം പാപരഹിതനായി സൃഷ്ടിക്കപ്പെട്ടു; ഒടുക്കത്തെ ആദാം പാപരഹിതനായി ഉല്പാദിതമായി: (മത്താ, 1:20; ലൂക്കൊ, 2:21ലൂക്കൊ, 1:35; യോഹ, 6:69; 1കൊരി, 5:21; എബ്രാ, 7:26; 1പത്രൊ, 2:22; 1യോഹ, 3:5)
❸ ഒന്നാമത്തെ ആദാം മനുഷ്യവർഗ്ഗത്തിൻ്റെ പിതാവാണ്; ഒടുക്കത്ത ആദാം ലോകത്തിൻ്റെ (മനുഷ്യവർഗ്ഗത്തിൻ്റെ) രക്ഷിതാവാണ്: (പ്രവൃ, 17:26ലൂക്കൊ, 2:11; യോഹ, 4:42; 1യോഹ, 4:14)
❹ ഒന്നാമത്തെ ആദാമിൻ്റെ ലംഘനത്താൽ മരണം ലോകത്തിൽ കടന്നു; ഒടുക്കത്തിൻ്റെ ആദാമിനാൽ കൃപയുടെയും നീതിദാനത്തിന്റെയും സമൃദ്ധിയാൽ ജീവൻ (നിത്യജീവൻ)  ലോകത്തിൽ വന്നു: (റോമ, 5:17; റോമ, 5:15; യോഹ, 3:15-16; പ്രവൃ, 15:11; 1കൊരി, 15:21-22)
❺ ഒന്നാമത്തെ ആദാമിൻ്റെ ലംഘനത്താൽ സകലമനുഷ്യർക്കും ശിക്ഷാവിധിവന്നു; ഒടുക്കത്തെ ആദാമിൻ്റെ നീതിയാൽ സകലമനുഷ്യർക്കും ജീവകാരണമായ നീതീകരണം വന്നു: (റോമ, 5:18; റോമ, 5:16)
❻ ഒന്നാമത്തെ ആദാം മുഖാന്തരം മനുഷ്യരും സർവ്വസൃഷ്ടിയും പാപത്തിനും ശാപത്തിനും വിധേയമായി; ഒടുക്കത്തെ ആദാം മുഖാന്തരം മശുഷ്യർക്കും ഈറ്റുനോവേടെയിരിക്കുന്ന സർവ്വസൃഷ്ടിക്കും ഉദ്ധാരണം ഉണ്ടായി/ഉണ്ടാകും: (ഉല്പ, 3:17-19; റോമ, 5:12റോമ, 8:19-22; കൊലൊ, 1:15-20)
❼ ഒന്നാമത്തെ ആദാമിൻ്റെ അനുസരണക്കേടിനാൽ അനേകർ പാപികളായിത്തീർന്നു; ഒടുക്കത്തെ ആദാമിൻ്റെ അനുസരണത്താൽ അനേകർ നീതിമാന്മാരായിത്തീരും: (റോമ, 5:19; എബ്രാ, 5:8)
❽ ഒന്നാമത്തെ ആദാം മുഖാന്തരം പാപവും ശാപവും ലോകത്തിൽ കടന്നു; ഒടുക്കത്തെ ആദാം മുഖാന്തരം സ്വർഗ്ഗത്തിലെ സകല ആത്മികാനുഗ്രഹങ്ങളും ലഭിച്ചു: (ഉല്പ, 3:17; റോമ, 5:12എഫെ, 1:3)  
❾ ഒന്നാമത്തെ ആദാം ദൈവകല്പന ലംഘിച്ച് പാപംചെയ്ത് തൻ്റെ സന്തതികളെയെല്ലാം നിത്യശിക്ഷയ്ക്ക് യോഗ്യരാക്കി; ഒടുക്കത്തെ ആദാം പാപരഹിതനായി ജീവിച്ചുമരിച്ച് പാപികളായ മനുഷ്യർക്ക് നിത്യരക്ഷയുടെ കാരണഭൂതനായിത്തീർന്നു: (റോമ, 5:16എബ്രാ, 5:9)
❿ ഒന്നാമത്തെ ആദാം ജീവനുള്ള ദേഹിയായിത്തീർന്നു; ഒടുക്കത്തെ ആദാം ജീവിപ്പിക്കുന്ന ആത്മാവായി.❞ (1കൊരി, 15:45; ഉല്പ, 2:7). 
➦ ❝ഓ എസ്കാറ്റോസ് അദാം ഈസ് പ്ന്യൂമാ സോപിയൂൺ❞ (ὁ ἔσχατος Ἀδὰμ εἰς πνεῦμα ζῳοποιοῦν – ho eschatos Adam eis pneuma zōopoioun) എന്ന ഗ്രീക്ക് പ്രയോഗത്തിനു് ❝ഒടുക്കത്തെ ആദാം ജീവിപ്പിക്കുന്ന അഥവാ, ജീവനേകുന്ന ആത്മാവായിത്തീർന്നു❞ (The last Adam became a life-giving spirit) എന്നാണർത്ഥം.  [കാണുക: BIBNKJV]. ➟ഒന്നാമത്തെ ആദാം പാപചെയ്ത് സകല ജഡത്തിൻ്റെയും ആത്മാക്കളുടെ അന്തകനായിത്തീർന്നപ്പോൾ, ഒടുക്കത്തെ ആദാം തന്നിൽ വിശ്വസിക്കുന്ന സകല മനുഷ്യരുടെയും ആത്മാക്കൾക്ക് നിത്യജീവൻ നല്ക്കുന്നവനായി. ➟യേശുവിൻ്റെ ജനനമരണപുനരുത്ഥാനങ്ങളുടെ ഫലമായിട്ടാണ് ജീവിപ്പിക്കുന്ന ആത്മാവ് നമുക്ക് ലഭിച്ചത്: (യോഹ, 6:63; യോഹ, 7:37-39; പ്രവൃ, 2:33). ➟അങ്ങനെയവൻ ജീവൻ നല്കുന്ന ആത്മാവായി. അഥവാ, നമുക്ക് ആത്മജീവൻ നല്കുന്നവനായി.
☛ ഒന്നാമത്തെ ആദാം പാപരഹിതനായി സൃഷ്ടിക്കപ്പെട്ടുവെങ്കിലും പാപംചെയ്ത് ദൈവതേജസ്സ് നഷ്ടപ്പെടുത്തുകയും പാപിയായി മരിക്കുകയും, സകല മനുഷ്യരെയും പാപികളാക്കുകയും ചെയ്തു; ഒടുക്കത്തെ ആദാം പാപരഹിതനായി ജനിച്ചുജീവിച്ചു മനുഷ്യരുടെ പാപം തൻ്റെ ശരീരത്തിൽ വഹിച്ചുകൊണ്ട് പാപമാക്കപ്പെട്ട് മരിക്കുകയും മനുഷ്യരുടെ പാപത്തിന് പരിഹാരം വരുത്തി പാപരഹിതനായി ഉയിർക്കുകയും ചെയ്തവനാണ്: (റോമ, 3:23; റോമ, 5:122കൊരി, 5:21; 1പത്രൊ, 2:24; 1യോഹ, 3:5). ➟ആദാമിൻ്റെ സന്തതിപരമ്പരയിൽ ആദാമിൻ്റെ പാപമില്ലാതെ ജനിക്കുകയും വാക്കിലോ, പ്രവൃത്തിയിലോ പാപത്തിൻ്റെ ലാഞ്ചനപോലും ഏശാതെ ജനിച്ചുജീവിച്ചുമരിച്ചുയിർത്ത ഏകമനുഷ്യൻ യേശുക്രിസ്തു മാത്രമാണ്: (റോമ, 5:15). മനുഷ്യരുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ വഹിച്ചുകൊണ്ട് ക്രൂശിൽ മരിച്ചിട്ട്, ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയ മനുഷ്യനായ ക്രിസ്തുയേശുവിൽ വിശ്വസിക്കാത്ത ആരും രക്ഷപ്രാപിക്കില്ല: (1പത്രൊ, 2:24പ്രവൃ, 2:24; പ്രവൃ, 2:36; പ്രവൃ, 5:31; 1തിമൊ, 2:4-7).

ക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനോ
➦പഴയനിയമത്തിൽ ദൈവപുത്രനായ യേശുവിനെക്കുറിച്ചുള്ള പ്രവചനങ്ങളല്ലാതെ, യേശുവെന്ന വ്യക്തിയെ കാണാൻ കഴിയില്ല: (ഉല്പ, 3:15; ആവ, 18:15; ആവ, 18:18-19; സങ്കീ, 40:6; യെശ, 7:14; യെശ, 52:13-15; യെശ, 53:1-12; യെശ, 61:1-2; മീഖാ, 5:2). ➟യേശുവിൻ്റെ ജന്മസ്ഥലവും (മീഖാ, 5:2) ജനനവും (യെശ, 7:14) അഭിഷേകവും (യെശ, 61:1) ശുശ്രൂഷയും (യെശ, 42:1-3) കഷ്ടാനുഭവവും (യെശ, 52:14; യെശ, 53:2-8) മരണവും (യെശ, 53:10-12) അടക്കവും (യെശ, 53:9) പുനരുത്ഥാനവും (സങ്കീ, 16:10) മുതലായ എല്ലാം പ്രവചനങ്ങളായിരുന്നു. ➟ആദ്യപ്രവചനം ഉല്പത്തി 3:15 ആണ്. അതിനുമുമ്പ് അവനെക്കുറിച്ച് പരാമർശംപോലുമില്ല. ➟ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. 
➦ പ്രവചനനിവൃത്തിയായി എ.എം. 3755-ലാണ് (ബി.സി. 6) യേശുവെന്ന മനുഷ്യൻ മറിയയുടെ മൂത്തമകനായി ജനിക്കുന്നത്: (ലൂക്കൊ, 2:7). ➟അപ്പോൾ മുതലാണ് യേശുവെന്ന വ്യക്തിയുടെ ചരിത്രം ആരംഭിക്കുന്നത്. ➟❝യേശു❞ (Ἰησοῦς – iēsous) എന്ന പേർപോലും അവൻ ജനിക്കുന്നതിനും ഒൻപത് മാസവും ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്: (ലൂക്കൊ, 1:31; മത്താ, 1:21). 
➦ യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, എ.ഡി. 29-ൽ യോർദ്ദാനിൽവെച്ചാണ് യേശു ക്രിസ്തുവും (അഭിഷിക്തൻ) ദൈവപുത്രനും ആയത്: (യെശ, 61:1; ലൂക്കൊ, 1:32; ലൂക്കൊ, 1:35; ലൂക്കൊ, 3:22; പ്രവൃ, 4:27; പ്രവൃ, 10:38). താൻ ക്രിസ്തു ആയത് അപ്പോഴാണെന്ന് തൻ്റെ പ്രഥമശുശ്രൂഷയിൽ യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശുതന്നെ വ്യക്തമാക്കിയിട്ടുണ്ട്: (യെശ, 61:1-2; ലൂക്കൊ, 4:16-21). മറിയ പ്രസവിക്കുന്നതിനുമുമ്പെ ഇല്ലായിരുന്നവൻ, എങ്ങനെയാണ് ദൈവത്തിൻ്റെ നിത്യപുത്രൻ ആകുന്നത്❓
☛ ക്രിസ്തു ഏഴുപേരുടെ പുത്രനാണെന്ന് പറഞ്ഞിട്ടുണ്ട്: 𝟭.അബ്രാഹാമിൻ്റെ പുത്രൻ (മത്താ, 1:1), 𝟮.ദാവീദിൻ്റെ പുത്രൻ (മത്താ, 1:1), 𝟯.മറിയയുടെ പുത്രൻ (മത്താ, 1:16), 𝟰.ദൈവപുത്രൻ (മത്താ,, 3:17), 𝟱.മനുഷ്യപുത്രൻ (മത്താ, 8:20), 𝟲.യോസേഫിൻ്റെ പുത്രൻ (യോഹ, 1:45), 𝟳.സ്ത്രീയുടെ സന്തതി: (ഗലാ, 4:4). കാലസമ്പൂർണ്ണതയിലെ സ്ത്രീ മറിയയല്ല; യിസ്രായേലാണ്: (ഉല്പ, 3:15; മീഖാ, 5:2-3; റോമ, 9:5). ഒരുത്തനെ ഏഴുപേരുടെ പുത്രനായി പറഞ്ഞിട്ടുണ്ടെങ്കിൽ അതവൻ്റെ അസ്തിത്വമല്ല; പദവികളാണെന്ന് ഏതൊരാൾക്കും മനസ്സിലാകും. എന്നാൽ ബൈബിൾവിരുദ്ധ ഉപദേശത്തിൽ വിശ്വസിക്കുന്ന ട്രിനിറ്റിക്ക് ഒരു തേങ്ങയും മനസ്സിലാകില്ല. [കാണുക: യേശുക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനോ?]

മമ്രേയുടെ തോപ്പിൽ അബ്രാഹാം കണ്ടത് ആരെയാണ്
➦ ഉല്പത്തി 18-ാം അദ്ധ്യായത്തിൽ മമ്രേയുടെ തോപ്പിൽ അബ്രാഹാമിനു പ്രത്യക്ഷനായത് ത്രിത്വമാണെന്ന് ട്രിനിറ്റി വിചാരിക്കുന്നു. ➟ബൈബിളിലെന്നല്ല, ഈ അണ്ടകടാഹത്തിൽ ഒരിടത്തും ട്രിനിറ്റി വിശ്വസിക്കുന്ന ഒരു ദൈവമുള്ളതായി തെളിവില്ല. ➟യഹോവയുടെ മനുഷ്യപ്രത്യക്ഷതയാണ് അബ്രാഹാം കണ്ടത്. ➟നമുക്ക് വേദഭാഗം പരിശോധിക്കാം:
❝അനന്തരം യഹോവ അവന്നു മമ്രേയുടെ തോപ്പിൽവെച്ചു പ്രത്യക്ഷനായി; വെയിലുറെച്ചപ്പോൾ അവൻ കൂടാരവാതിൽക്കൽ ഇരിക്കയായിരുന്നു. അവൻ തലപൊക്കി നോക്കിയപ്പോൾ മൂന്നു പുരുഷന്മാർ തന്റെ നേരെ നില്ക്കുന്നതു കണ്ടു; അവരെ കണ്ടപ്പോൾ അവൻ കൂടാരവാതിൽക്കൽ നിന്നു അവരെ എതിരേല്പാൻ ഓടിച്ചെന്നു നിലംവരെ കുനിഞ്ഞു:❞ (ഉല്പ, 18:1-2). ➟1-ാം വാക്യത്തിൽ, ❝യഹോവ അബ്രാഹാമിനു മമ്രേയുടെ തോപ്പിൽവെച്ചു പ്രത്യക്ഷനായി❞ എന്നാണ് കാണുന്നത്. ➟ആ പ്രയോഗത്തിൽത്തന്നെ ട്രിനിറ്റിയുടെ ഉപദേശം പൊളിഞ്ഞു. ➟യഹോവ ഒരുത്തൻ മാത്രമാണെന്ന് അനേകം വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്. [കാണുക: യഹോവ ഒരുത്തൻ മാത്രം]. ➟2-ാം വാക്യത്തിൽ, ❝ അവൻ തലപൊക്കി നോക്കിയപ്പോൾ മൂന്നു പുരുഷന്മാർ തന്റെ നേരെ നില്ക്കുന്നതു കണ്ടു❞ എന്നാണ് പറഞ്ഞിരിക്കുന്നത്. ➟❝ഷ്ലോഷാ അനാഷീം❞ (שְׁלֹשָׁה אֲנָשִׁים – Shloshah Anashim) എന്ന പ്രയോഗത്തിൻ്റെ അർത്ഥം  ❝മൂന്നു പുരുഷന്മാർ❞ (three men) എന്നാണ്. (KJV). ➟❝അനാഷീം❞ (Anashim) എന്നപദം മനുഷ്യരിലെ പുരുഷന്മാരെ കുറിക്കുന്ന നാമപദം (masculine noun) ആണ്. ➟എന്നാൽ ദൈവം പുരുഷനോ, സ്ത്രീയോ അല്ല; ദൈവത്തിന് ജെന്ററില്ല. ➟❝ഞാൻ മനുഷ്യനല്ല ദൈവം അത്രേ❞ എന്നാണ് യഹോവ പറയുന്നത്: (ഹോശേ, 11:9; – ഇയ്യോ, 9:32). ➟എന്നാൽ അബ്രാഹാം കണ്ടതാകട്ടെ, മൂന്നു മനുഷ്യരെയാണ്. ➟മൂന്നു പുരുഷന്മാരിൽ ഒരുത്തനെ ❝യഹോവ❞ എന്ന് എഴുത്തുകാരനായ മോശെ പത്തുപ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്: (18:1; 18:13; 18:14; 18:17; 18:19; 18:19; 18:20; 18:22; 18:26; 18:33). ➟22-വാക്യം: ❝അങ്ങനെ ആ പുരുഷന്മാർ അവിടെനിന്നു തിരിഞ്ഞു സൊദോമിലേക്കു പോയി. അബ്രാഹാമോ യഹോവയുടെ സന്നിധിയിൽ തന്നേ നിന്നു.❞ (ഉല്പ, 18:22). ➟ഈ വേദം ഭാഗത്ത്, അബ്രാഹാം യഹോവയുടെ സന്നിധിയിൽ നില്ക്കുമ്പോൾ, ആ പുരുഷന്മാർ (രണ്ടുപേർ) സൊദോമിലേക്കു പോയതായി കാണാം. ➟19-ാം അദ്ധ്യായം 1-ാം വാക്യം: ❝ആ രണ്ടുദൂതന്മാർ വൈകുന്നേരത്തു സൊദോമിൽ എത്തി; ലോത്ത് സൊദോംപട്ടണ വാതിൽക്കൽ ഇരിക്കയായിരുന്നു; അവരെ കണ്ടിട്ടു ലോത്ത് എഴുന്നേറ്റു എതിരേറ്റു ചെന്നു നിലംവരെ കുനിഞ്ഞു നമസ്കരിച്ചു.❞ (ഉല്പ, 19:1). ➟ഈ വേദഭാഗത്ത്, രണ്ടു ❝ദൂതന്മാർ❞ (מַּלְאָכִים – mal’akhim – angels) സൊദോമിൽ എത്തിയതായി പറഞ്ഞിട്ടുണ്ട്. ➟മേല്പറഞ്ഞ നാല് വേദഭാഗങ്ങളിൽനിന്ന് ചില കാര്യങ്ങൾ മനസ്സിലാക്കാം: ➟ഒന്നാം വാക്യത്തിൽ, യഹോവ പ്രത്യക്ഷനായി എന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ അബ്രാഹാം കണ്ടത്, മൂന്നു പുരുഷന്മാരെ (മനുഷ്യർ) ആണ്. ➟അതിനാൽ, ദൈവത്തെയല്ല; മനുഷ്യരെയാണ് അബ്രാഹാം കണ്ടഥെന്ന് വ്യക്തമാണ്. ➟അതിൽ ഒരുത്തൻ ❝യഹോവ❞ എന്ന നാമം വിശേഷിപ്പിക്കപ്പെട്ടിരിക്കുന്ന മനുഷ്യനാണ്. ➟മറ്റു രണ്ടുപേർ ദൂതന്മാരാണ്. ➟തന്മൂലം, യഹോവ എന്നു പേർ വിശേഷിപ്പിക്കപ്പെട്ട പുരുഷൻ യഹോവയായ ദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. ➟പുതിയനിയമത്തിലെ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനു് അഥവാ, മനുഷ്യപ്രത്യക്ഷതയ്ക്ക് വ്യക്തമായ തെളിവാണ് മമ്രേയുടെ തോപ്പിലെ സംഭവം: (1തിമൊ, 3:15-16യോഹ, 8:40). [കാണുക: ദൈവഭക്തിയുടെ മർമ്മം]

യഹോവ ഒരുത്തൻ മാത്രം:
➦ മൂന്ന് യഹോവയുണ്ടെന്ന് ത്രിത്വവിശ്വാസികൾ പഠിപ്പിക്കുന്നു. ➟എന്നാൽ ഞാൻ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് യഹോയായ ഏകദൈവവും, യഹോവ ഒരുത്തൻ മാത്രമാണെന്നും യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും ദൈവശ്വാസീയമായ തിരുവെഴുത്തുകൾ പറയുന്നു. ➟അനേക വാക്യങ്ങളുണ്ട്; ചില വാക്യങ്ങൾ തെളിവായിത്തരാം: 
❶ യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ദൈവം ആകുന്നു [O LORD God of Israel, thou, even thou, art LORD alone]: (2രാജാ, 19:15KJV). 
നീ ഒരുത്തൻ മാത്രം യഹോവയായ ദൈവം [Thou art the LORD God, even thou only]: (2രാജാ, 19:19KJV).
❸ നീ, നീ മാത്രം യഹോവ ആകുന്നു [Thou, even thou, art LORD alone]: (നെഹെ, 9:6KJV).
❹ യഹോവ എന്നു നാമമുള്ള നീ മാത്രം  സർവ്വഭൂമിക്കും മീതെ അത്യുന്നതൻ Tthat thou whose name alone is JEHOVAH, art the most high over all the earth]: (സങ്കീ, 83:18KJV). 
❺ സൈന്യങ്ങളുടെ യഹോവേ, നീ ഒരുത്തൻ മാത്രം ദൈവമാകുന്നു [O LORD of hosts, thou art the God, even thou alone]: (യെശ, 37:16KJV).
❻ ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം യഹോവ [O LORD our God, thou art the LORD, even thou only]: (യെശ, 37:20KJV).
❼ ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല (I am the LORD, and there is none else, there is no God beside me): (യെശ, 45:5KJV). 
❽ ഞാനല്ലാതെ മറ്റൊരുത്തനും ഇല്ല; ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനും ഇല്ല. [That there is none beside me. I am the LORD, and there is none else): (യെശ, 45:6KJV). 
❾ ഞാൻ തന്നേ യഹോവ; വേറൊരുത്തനും ഇല്ല [I am the LORD, and there is none else]: (യെശ, 45:18KJV). 
❿ ഞാൻ നിങ്ങളുടെ ദൈവമായ യഹോവ, മറ്റൊരുത്തന്നുമില്ല [I am the LORD your God, and none else]: (യോവേ, 2:27KJV). 
⓫ ❝യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു. ഞാൻ അല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു [I am the LORD thy God, Thou shalt have no other gods before me].❞ (പുറ, 20:2-3; ആവ, 5:6-7KJV). 
⓬ ❝ഞാൻ യഹോവ അതുതന്നേ എന്റെ നാമം; ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കയില്ല [I am the LORD: that is my name: and my glory will I not give to another, neither my praise to graven images].❞ (യെശ, 42:8KJV). 
➦ മുന്നു യഹോവയുണ്ടെങ്കിൽ, അതിലൊരുത്തൻ മാത്രമാണ് യഹോവയെന്നും, ഒരുത്തൻ മാത്രമാണ് യഹോവയായ ദൈവമെന്നും പഴയനിയമത്തിലെ മശീഹമാരും ഭക്തന്മാരും ആവർത്തിച്ച് പറയുമായിരുന്നോ❓
➦ മുന്നു യഹോവയുണ്ടെങ്കിൽ, “ഞാൻ നിങ്ങളുടെ ദൈവമായ യഹോവ, മറ്റൊരുത്തന്നുമില്ല; ഞാൻ അല്ലാതെ മറ്റൊരു ദൈവവുമില്ല” എന്ന് അതിലൊരു യഹോവ ആവർത്തിച്ച് പറയുമായിരുന്നോ❓
➦ ഞാൻ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് യഹോവയായ ഏകദൈവവും, യഹോവ ഒരുത്തൻ മാത്രമാണെന്നും യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും പഴയനിയമത്തിലെ മശീഹമാരും ഭക്തന്മാരും ആവർത്തിച്ചാവർത്തിച്ച് പറയുമ്പോഴാണ്, ഏകസത്യദൈവത്തെ ത്രിമൂർത്തി ബഹുദൈവമാക്കാൻ, മൂന്ന് യഹോവയുണ്ടെന്ന കൊടിയ കൾട്ടുപദേശം ട്രിനിറ്റി പഠിപ്പിക്കുന്നത്. ➟ദൈവത്തിൻ്റെ വചനം വിശ്വസിക്കുന്നവനോ, ഭാഷയുടെ ബാലപാഠമെങ്കിലും അറിവുള്ളവനോ മൂന്ന് യഹോവയുണ്ടെന്ന മുതുഭോഷ്ക് പറയില്ല. ➟ഒന്നാം കല്പന ലംഘിക്കുന്ന അതിമാരക ഉപദേശമാണ് ത്രിത്വം. [കാണൂക: ദൈവം സമത്വമുള്ള മൂന്നു വ്യക്തിയോ]

യെഹൂദന്മാർ ക്രിസ്തുവിൽ വിശ്വസിക്കാത്തവരോ
➦ യെഹൂദന്മാർ ക്രിസ്തുവിൽ വിശ്വസിക്കാത്തവരാണെന്ന് കരുതുന്നവരാണ് ക്രൈസ്തവർ. എന്നാൽ ക്രിസ്തുവിൽ വിശ്വസിക്കാത്ത ഒരു യെഹൂദൻപോലും ഭൂമുഖത്തില്ല എന്നതാണ് യഥാർത്ഥ വസ്തുത. ➟രണ്ടുവിധത്തിൽ അത് വ്യക്തമാക്കാം. 𝟭.ക്രിസ്തുയേശു മൂലക്കല്ലായും അപ്പൊസ്തലന്മാരും പ്രവാചകന്മാരുമെന്ന അടിസ്ഥാനത്തിന്മേൽ ദൈവസഭ പണിയപ്പെട്ടതുതന്നെ യെഹൂദന്മാരിലൂടെയാണ്. (എഫെ, 2:20). മൂലക്കല്ലായ ക്രിസ്തുവും അപ്പൊസ്തലന്മാരും പ്രവാചകന്മാരും എല്ലാം യെഹൂദന്മാരായിരുന്നു. ➟യേശുവിൻ്റെ ക്രൂശീകരണവും പുനരുത്ഥാനവും സ്വർഗ്ഗാരോഹണവും സഭാസ്ഥാപനവും എ.ഡി. 33-ലാണ്. ഏകദേശം നാലു വർഷങ്ങൾക്കുശേഷം എ,ഡി. 37–ലാണ് ശമര്യയിൽ സുവിശേഷം എത്തുന്നത്. ➟പിന്നെയും ഏകദേശം നാലു വർഷങ്ങൾക്കുശേഷം എ,ഡി. 41-ലാണ് ജാതികളിലേക്ക് സുവിശേഷം എത്തുന്നത്. ➟അതായത്, ആദ്യത്തെ നാലുവർഷം യെഹൂദന്മാരുടെ ഇടയിലായിരുന്നു ആദിമസഭയുടെ സുവിശേഷഘോഷണം. സുവിശേഷം വിശ്വസിച്ചവരെല്ലാം യെഹൂദന്മാരായിരുന്നു. ➟പത്രൊസിൻ്റെ പ്രഥമ പ്രസംഗത്തിൽത്തെന്നെ മൂവായിരംപേർ വിശ്വസിച്ച് സഭയോട് ചേർന്നു. (പ്രവൃ, 2:41). അനന്തരം പത്രൊസിൽനിന്നും യോഹന്നാനിൽനിന്നും വചനംകേട്ട് വിശ്വസിച്ചവരിൽ, ❝പുരുഷന്മാരുടെ എണ്ണംതന്നെ അയ്യായിരത്തോളം ആയി❞ എന്നാണ് പറയുന്നത്. (പ്രവൃ, 4:4). ➟പുരുഷന്മാരുടെ എണ്ണം അയ്യായിരത്തോളം എന്ന് പറഞ്ഞാൽ, പൂർവ്വപിതാക്കന്മാരുടെ മാതൃക പിൻപറ്റിയിരുന്ന യെഹൂദന്മാർക്ക് കുറഞ്ഞത് രണ്ട് ഭാര്യയും നാല് മക്കളും എന്ന് കണക്കാക്കിയാൽ മുപ്പത്തയ്യായിരമാകും. ➟ആറാം അദ്ധ്യായത്തിൽ വായിക്കുന്നത്: ❝ദൈവവചനം പരന്നു, യെരൂശലേമില്‍ ശിഷ്യന്മാരുടെ എണ്ണം ഏറ്റവും പെരുകി, പുരോഹിതന്മാരിലും വലിയൊരു കൂട്ടം വിശ്വാസത്തിന് അധീനരായിത്തീര്‍ന്നു❞ എന്നാണ്. (പ്രവൃ, 6:7). പിന്നെ എണ്ണമൊന്നും പറയുന്നില്ല; ഏറ്റവും പെരുകിയെന്നാണ് പറയുന്നത്. അതെല്ലാം യെഹൂദന്മാരായിരുന്നു. ➟ശമര്യരും ജാതികളും ചേർന്നപ്പോൾ, വിശ്വാസികളല്ല; സഭകളാണ് ദിവസേന പെരുകിയത്. (അപ്പ 16:5). ➟❝രക്ഷ യെഹൂദന്മാരുടെ ഇടയിൽനിന്നല്ലോ വരുന്നതു❞ എന്നാണ് ക്രിസ്തു പറഞ്ഞത്. (യോഹ, 4:22). ➟തന്മൂലം, യെഹൂദന്മാർ ക്രിസ്തുവിൽ വിശ്വസിക്കുന്നില്ല എന്ന് പറയുന്നതിൽ അടിസ്ഥാനമൊന്നുമില്ല. അന്നുമാത്രമല്ല, ഇന്നും യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന യെഹൂദന്മാരുണ്ട്. ➟അന്നുമിന്നും യേശുവിൽ വിശ്വസിക്കാത്തവരാണ് അധികമെന്നേയുള്ളൂ. 𝟮.വിശ്വസിക്കാത്ത യെഹൂദന്മാർ ക്രിസ്തുവിൽ (മശീഹ) വിശ്വസിക്കാത്തവരല്ല; ❝യേശു❞ എന്ന് പേരുള്ള ക്രിസ്തുവിൽ വിശ്വസിക്കാത്തവരാണ്. ➟അതായത്, രണ്ടായിരം വർഷംമുമ്പ് പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായി ജനിച്ചുജീവിച്ച് ക്രൂശിൽമരിച്ച് ദൈവത്താൽ ഉയിർപ്പിക്കപ്പെട്ട്, മനുഷ്യർക്ക് രക്ഷയെരുക്കിയ യേശുവെന്ന് പേരുള്ള ക്രിസ്തുവിൽ അവർ വിശ്വസിക്കുന്നില്ല. ➟അവരുടെ വിശ്വാസപ്രകാരം, രക്ഷിതാവായ ക്രിസ്തു (മശീഹ) ഇതുവരെ വന്നിട്ടില്ല; വരുവാൻ ഇരിക്കുന്നതേയുള്ളൂ. ➟അതുകൊണ്ട്, യേശുവിൽ വിശ്വസിക്കാത്ത യെഹൂദന്മാർ മശീഹയിൽ (ക്രിസ്തുവിൽ) വിശ്വസിക്കാത്തവരാണ് എന്നർത്ഥമില്ല. ➟അവർ തങ്ങളുടെ രക്ഷകനായ മശീഹ വന്ന് തങ്ങളെ രക്ഷിക്കുമെന്ന് എല്ലായ്പ്പോഴും വിശ്വസിച്ചുകൊണ്ട് നോക്കിപ്പാർക്കുന്നവരാണ്. ➟അതായത്, ❝യേശുവെന്ന ക്രിസ്തുവിൽ വിശ്വസിക്കുന്നവരും വിശ്വസിക്കാത്തവരുമുണ്ട്; എന്നാൽ ക്രിസ്തുവിൽ (മശീഹ) വിശ്വസിക്കാത്ത ഒറ്റ യെഹൂദനും ഭൂമുഖത്തില്ല.❞ ➟തന്മൂലം, അവരുടെ ന്യായപ്രമാണത്തിൽ വരുവാനുള്ള ക്രിസ്തുവിനെക്കുറിച്ച് എഴുതിയിരിക്കുന്ന ഒരുവസ്തുതയും യെഹൂദന്മാർ ദുർവ്യാഖ്യാനം ചെയ്യാനിടയില്ല. ➟മറിച്ചുള്ള ചിന്തകൾ പരിജ്ഞാനക്കുറവിൽനിന്ന് ഉത്ഭവിക്കുന്നതാണ്. 

യേശു പഴയനിയമത്തിൽ ദൂതനായി ഉണ്ടായിരുന്നോ?
മൂൾപ്പടർപ്പിൽ പ്രത്യക്ഷനായ ദൂതൻ യേശുവാണോ❓ 
3:2. ❝അവിടെ യഹോവയുടെ ദൂതൻ ഒരു മുൾപടർപ്പിന്റെ നടുവിൽനിന്നു അഗ്നിജ്വാലയിൽ അവന്നു പ്രത്യക്ഷനായി. അവൻ നോക്കിയാറെ മുൾപടർപ്പു തീ പിടിച്ചു കത്തുന്നതും മുൾപടർപ്പു വെന്തുപോകാതിരിക്കുന്നതും കണ്ടു.
3:3. മുൾപടർപ്പു വെന്തുപോകാതിരിക്കുന്ന ഈ വലിയ കാഴ്ച എന്തെന്നു ഞാൻ ചെന്നു നോക്കട്ടെ എന്നു മോശെ പറഞ്ഞു.
3:4. നോക്കേണ്ടതിന്നു അവൻ വരുന്നതു യഹോവ കണ്ടപ്പോൾ ദൈവം മുൾപടർപ്പിന്റെ നടുവിൽ നിന്നു അവനെ മോശേ, മോശെ എന്നു വിളിച്ചു. അതിന്നു അവൻ: ഇതാ, ഞാൻ എന്നു പറഞ്ഞു.
3:5. അപ്പോൾ അവൻ: ഇങ്ങോട്ടു അടുക്കരുതു; നീ നില്ക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകയാൽ കാലിൽനിന്നു ചെരിപ്പു അഴിച്ചുകളക എന്നു കല്പിച്ചു.
3:6. ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി, നിന്റെ പിതാവിന്റെ ദൈവം ആകുന്നു എന്നും അവൻ അരുളിച്ചെയ്തു. മോശെ ദൈവത്തെ നോക്കുവാൻ ഭയപ്പെട്ടു മുഖം മൂടി.❞ (പുറ, 3:2-6).
➦ ഈ വേദഭാഗത്ത് പ്രത്യക്ഷനായ ദൂതൻ യേശുവാണെന്ന് ട്രിനിറ്റി വിചാരിക്കുന്നു. 2-ാം വാക്യത്തിൽ, യഹോവയുടെ ❝ദൂതൻ❞ (mal’āḵ – Angel) പ്രത്യക്ഷനായി എന്നാണ് പറഞ്ഞിരിക്കുന്നത്. ➟പുതിയനിയമത്തിലും അത് പറഞ്ഞിട്ടുണ്ട്: ❝നാല്പതാണ്ടു കഴിഞ്ഞപ്പോൾ സീനായ്മലയുടെ മരുഭൂമിയിൽ ഒരു ദൈവദൂതൻ മുൾപടർപ്പിലെ അഗ്നിജ്വാലയിൽ അവന്നു പ്രത്യക്ഷനായി.❞ (പ്രവൃ, 7:30). ➟ഈ വേദഭാഗത്തും, ദൈവത്തിൻ്റെ ❝ദൂതൻ❞ (angelos – Angel) പ്രത്യക്ഷനായി എന്നാണ് പറഞ്ഞിരിക്കുന്നത്. 3-ാം വാക്യത്തിൽ, മുൾപടർപ്പു കത്തിയിട്ടും വെന്തുപോകാത്ത കാഴ്ച എന്തെന്നറിയാൻ, മോശെ അടുത്തേക്ക് ചെല്ലുന്നതായി കാണാം. 4-ാം വാക്യത്തിൽ, ❝മോശെ വരുന്നതു യഹോവ കണ്ടപ്പോൾ ദൈവം മുൾപടർപ്പിന്റെ നടുവിൽ നിന്നു അവനെ മോശേ, മോശെ എന്നു വിളിച്ചു. അതിന്നു അവൻ: ഇതാ, ഞാൻ എന്നു പറഞ്ഞു.❞ ➟ഈ വേദഭാഗം ശ്രദ്ധിച്ചാൽ, മോശെയെ കാണുന്നതും അവനെ പേർചൊല്ലി വിളിക്കുന്നതും യഹോയായ ദൈവമാണെന്ന് മനസ്സിലാക്കാം. 5-ാം വാക്യത്തിൽ, ❝ദൈവം: ഇങ്ങോട്ടു അടുക്കരുതു; നീ നില്ക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകയാൽ കാലിൽനിന്നു ചെരിപ്പു അഴിച്ചുകളക എന്നു കല്പിച്ചു.❞ ➟ഈ വേദഭാഗത്തും ദൈവമാണ് സംസാരിക്കുന്നത്. 6-ാം വാക്യത്തിൻ്റെ ആദ്യഭാഗത്ത്, ❝ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി, നിന്റെ പിതാവിന്റെ ദൈവം ആകുന്നു❞ എന്ന് അരുളിച്ചെയ്തതും യഹോവയാണ്. 6-ാം വാക്യത്തിൻ്റെ അടുഭാഗത്ത്, ❝മോശെ ദൈവത്തെ നോക്കുവാൻ ഭയപ്പെട്ടു മുഖം മൂടി❞ എന്നാണ് വായിക്കുന്നത്. അതായത്, 2-ാം വാക്യത്തിൽ, യഹോവയുടെ ദൂതൻ മുൾപ്പടർപ്പിൽ പ്രത്യക്ഷനായി എന്ന് പറയുന്നതൊഴികെ, സംസാരിക്കുന്നതും മോശെയെ കാണുന്നതും മോശെ നോക്കാൻ ഭയപ്പെട്ടതും യഹോവയായ ദൈവത്തെയാണ്. ➟മുന്നാം അദ്ധ്യായത്തിൽ മാത്രമല്ല; തുടർന്നുള്ള എല്ലാ അദ്ധ്യായത്തിലും ദൈവമാണ് സംസാരിക്കുന്നത്. ➟മുൾപ്പർപ്പിൽ പ്രത്യക്ഷനായ ദൂതൻ സംസാരിക്കുന്നില്ലെന്ന് മാത്രമല്ല; അവനെക്കുറിച്ച് ഒരു പരാമർശംപോലും തുടർന്നങ്ങോട്ടു കാണാൻ കഴിയില്ല. ➟മറ്റൊരു ദൂതനെക്കുറിച്ചുള്ള പരാമർശം കാണുന്നത് 14:19-ലാണ്. ➟ട്രിനിറ്റി വിചാരിക്കുന്നതുപോലെ അവിടെ പ്രത്യക്ഷനായ ദൂതൻ യേശുവാണെങ്കിൽ, അവൻ സ്വയമായി സംസാരിക്കാതിരിക്കുമോ❓ ➟ട്രിനിറ്റിക്ക് പിതാവിനോട് സമനായ ദൈവമാണ് യേശു. ➟ദൈവമായ യേശു പ്രത്യക്ഷനായിട്ട് ആ ദൈവം മിണ്ടാതിരിക്കുകയും ആ ദൈവത്തിലൂടെ മറ്റൊരു ദൈവം സംസാരിച്ചു എന്നൊക്കെ പറഞ്ഞാൽ എങ്ങനെയിരിക്കും❓
➦ എന്താണ് അവിടുത്തെ സംഭവമെന്ന് ചോദിച്ചാൽ, തൻ്റെ സൃഷ്ടിയായ ദൂതൻ മുഖാന്തരം യഹോവയായ ദൈവമാണ് അഗ്നിജ്വാലയിൽ പ്രത്യക്ഷനായത്. ➟അതായത്, ദൂതൻ യഹോവയെ പ്രതിനിധീകരിക്കുന്ന പ്രത്യക്ഷതയാണ്. ഉദാ: ദൈവം തൻ്റെ ജനത്തോട് സംസാരിക്കുന്നത് നേരിട്ടല്ല; പ്രവാചകന്മാർ മുഖാന്തരമാണ്. ❝ഞാൻ യഹോവ അതുതന്നേ എന്റെ നാമം; ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കയില്ല.❞ (യെശ, 42:8). ➟ഈ വേദഭാഗത്ത്, ❝ഞാൻ, എൻ്റെ❞ എന്നിങ്ങനെ ഉത്തമപുരുഷനിൽ ജനത്തോട് നേരിട്ട് സംസാരിക്കുന്നത് യെശയ്യാ പ്രവാചകനാണ്. ➟എന്നാൽ സംസാരിക്കുന്നത് അവൻ്റെ വാക്കുകളല്ല; യഹോവയായ ദൈവത്തിൻ്റെ വാക്കുകളാണ്. ➟ദൈവത്തിൻ്റെ വായാണ് പ്രവാചകന്മാർ. ➟ഇവിടെ, യെശയ്യാവിലൂടെ ദൈവം സംസാരിച്ചു. ➟അവിടെ, ദൂതൻ്റെ പ്രത്യക്ഷതയിലൂടെ ദൈവം സംസാരിക്കുന്നു. ➟രണ്ടിടത്തും ദൈവമാണ് സംസാരിക്കുന്നത്. ➟പുതിയനിയമത്തിൽ, കൃപയും ശക്തിയും നിറഞ്ഞ് സ്തെഫാനൊസ് പഴയനിയമചരിത്രം പ്രസ്ഥാവിക്കുമ്പോൾ വ്യക്തമായി അക്കാര്യം പറഞ്ഞിട്ടുണ്ട്: ❝നിന്നെ അധികാരിയും ന്യായകർത്താവും ആക്കിയതാർ എന്നിങ്ങനെ അവർ തള്ളിപ്പറഞ്ഞ ഈ മോശെയെ ദൈവം മുൾപടർപ്പിൽ പ്രത്യക്ഷനായ ദൂതൻ മുഖാന്തരം അധികാരിയും വീണ്ടെടുപ്പുകാരനും ആക്കി അയച്ചു.❞ (പ്രവൃ, 7:35പ്രവൃ, 7:30). ➟ദൈവം മിസ്രയീമ്യ ദാസ്യത്തിൽനിന്ന് തൻ്റെ ജനത്തെ രക്ഷിക്കാൻ മോശെയെ അധികാരിയും വീണ്ടെടുപ്പുകാരനും ആക്കിയത് ദൂതൻ മുഖാന്തരമാണെന്ന് ഈ വേദഭാഗത്ത് വ്യക്തമാക്കാമല്ലോ❓  (പുറ, 3:10). ➟അതായത്, മുൾപ്പടർപ്പിൽ പ്രത്യക്ഷനായത് ദൈവപുത്രായ ക്രിസ്തുവാണെന്ന് ട്രിനിറ്റി വിശ്വാസികൾ പറയുന്നതല്ലാതെ, കൃപയും ശക്തിയും നിറഞ്ഞ സ്തഫാനൊസിനും അതെഴുതിവെച്ച ലൂക്കൊസിനും അക്കാര്യം അറിയില്ലായിരുന്നു. ➟മൂൾപ്പടർപ്പിൽ പ്രത്യക്ഷനായ ദൂതൻ യേശുക്രിസ്തുവാണെങ്കിൽ, മോശെ അക്കാര്യം മറച്ചുവെക്കുമോ❓ സ്തെഫാനോസ് അക്കാര്യം അറിയാതിരിക്കുമോ❓ ലൂക്കൊസ് ദൂതനാണെന്ന് എഴുതിവെക്കുമോ❓
➦ മുൾപ്പടർപ്പിൽ ദൂതൻ മുഖാന്തരം യഹോവയാണ് പ്രത്യക്ഷനായത് എന്നതിന് വേറെയും തെളിവുണ്ട്: ❝മുൾപ്പടർപ്പിൽ വസിച്ചവന്റെ പ്രസാദം യോസേഫിന്റെ ശിരസ്സിന്മേലും തന്റെ സഹോദരന്മാരിൽ പ്രഭുവായവന്റെ നെറുകമേലും വരുമാറാകട്ടെ.❞ (ആവ, 33:16). ➟തീയിൽ വെളിപ്പെട്ടുകൊണ്ടാണ് യഹോവ ന്യായപ്രമാണം നല്കിയത്: ❝ഞങ്ങളുടെ ദൈവമായ യഹോവ തന്റെ തേജസ്സും മഹത്വവും ഞങ്ങളെ കാണിച്ചിരിക്കുന്നുവല്ലോ; തീയുടെ നടുവിൽനിന്നു അവന്റെ ശബ്ദം ഞങ്ങൾ കേട്ടിരിക്കുന്നു; ദൈവം മനുഷ്യരോടു സംസാരിച്ചിട്ടും അവർ ജീവനോടിരിക്കുമെന്നു ഞങ്ങൾ ഇന്നു കണ്ടുമിരിക്കുന്നു.❞ (ആവ, 5:24).
എന്റെ നാമം അവനിൽ ഉണ്ട്:
➦ ❝ഇതാ, വഴിയിൽ നിന്നെ കാക്കേണ്ടതിന്നും ഞാൻ നിയമിച്ചിരിക്കുന്ന സ്ഥലത്തേക്കു നിന്നെ കൊണ്ടുപോകേണ്ടതിന്നും ഞാൻ ഒരു ദൂതനെ നിന്റെ മുമ്പിൽ അയക്കുന്നു. നീ അവനെ ശ്രദ്ധിച്ചു അവന്റെ വാക്കു കേൾക്കേണം; അവനോടു വികടിക്കരുതു; അവൻ നിങ്ങളുടെ അതിക്രമങ്ങളെ ക്ഷമിക്കയില്ല; എന്റെ നാമം അവനിൽ ഉണ്ടു.❞ (പുറ, 23:20-21). ➟ഈ വേദഭാഗത്ത് പറയുന്ന ദൂതനും (mal’āḵ – Angel) യേശുക്രിസ്തു ആണെന്ന് ട്രിനിറ്റി വിചാരിക്കുന്നു. ❝എന്റെ നാമം അവനിൽ ഉണ്ടു❞ എന്ന് പറഞ്ഞിരിക്കുന്നതാണ് കാരണം. ➟ദൈവം തൻ്റെ നാമത്തിൽ അല്ലെങ്കിൽ, നാമവുമായി ഒരു ദൂതനെ അയച്ചാൽ യേശുക്രിസ്തു ആകുമോ❓ ➟ട്രിനിറ്റിയുടെ വിശ്വാസപ്രകാരം, യഹോവയ്ക്ക് തുല്യനായ ദൈവമാണ് യേശുക്രിസ്തു. ➟ദൈവമായ യേശുക്രിസ്തുവിനെ യിസ്രായേൽ ജനത്തിൻ്റെ മുമ്പെ അയക്കുമ്പോൾ, ദൈവം സൃഷ്ടിയായ ദൂതനായി മാറുമോ❓ 
ദാവീദ് ഫെലിസ്ത്യനോടു പറഞ്ഞതു നോക്കുക: ❝നീ വാളും കുന്തവും വേലുമായി എന്റെ നേരെ വരുന്നു; ഞാനോ നീ നിന്ദിച്ചിട്ടുള്ള യിസ്രായേൽനിരകളുടെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ നിന്റെ നേരെ വരുന്നു.❞ (1ശമൂ, 17:45). ➟യഹോവയുടെ നാമത്തിൽ ദാവീദ് ഫെലിസ്ത്യനെ കൊന്നതുകൊണ്ട് ദാവീദ് യേശുക്രിസ്തു ആകുമോ❓ ➟ഇങ്ങനെയാണ് ബൈബിൾ വ്യാഖ്യാനിക്കുന്നതെങ്കിൽ, മൂന്നല്ല (ത്രിത്വം) മുപ്പത്തിമുക്കോടി ദൈവത്തെ ഉണ്ടാക്കാം.
സമ്മുഖദൂതൻ:
➦ ❝അവരുടെ കഷ്ടതയിൽ ഒക്കെയും അവൻ കഷ്ടപ്പെട്ടു; അവന്റെ സമ്മുഖദൂതൻ അവരെ രക്ഷിച്ചു; തന്റെ സ്നേഹത്തിലും കനിവിലും അവൻ അവരെ വീണ്ടെടുത്തു; പുരാതനകാലത്തൊക്കെയും അവൻ അവരെ ചുമന്നുകൊണ്ടു നടന്നു.❞ (യെശ, 63:9). ➟ഈ വേദഭാഗത്ത് പറയുന്ന സമ്മുഖദൂതനും യേശുക്രിസ്തു ആണെനാണ് ട്രിനിറ്റി പറയുന്നത്. ➟❝സമ്മുഖദൂതൻ❞ എബ്രായയിൽ ❝mal’akh panav❞ (מַלְאַךְ פָּנָיו) എന്നാണ്. ➟അതിൻ്റെ അർത്ഥം, ❝അവൻ്റെ മുഖത്തിൻ്റെ ദൂതൻ/അവൻ്റെ സാന്നിധ്യമാകുന്ന ദൂതൻ❞ എന്നാണ്. ➟ഇംഗ്ലീഷിൽ, ❝സാന്നിധ്യത്തിൻ്റെ ദൂതൻ❞ (The angel of his presence) എന്നാണ്: (KJV). ➟❝സാന്നിധ്യമാകുന്ന ദൂതൻ❞ (സ.വേ.പു.സ.പ), ❝തിരുസന്നിധിയിലെ മാലാഖ❞ (വി.ഗ്ര) എന്നൊക്കെയാണ് മറ്റു മലയാളം പരിഭാഷകളിൽ കാണുന്നത്. ➟യെഹൂദന്മാരുടെ ഔദ്യോഗിക ബൈബിളായ തനാഖിൽ അതിൻ്റെ വ്യാഖ്യാനവും കൊടുത്തിട്ടുണ്ട്: അതിൽ ദൂതൻ മിഖായേൽ (Michael) ആണെന്നാണ് പറഞ്ഞിരിക്കുന്നത്: (കാണുക: Tanakh).➟അതായത്, ദൈവം തൻ്റെ സാന്നിദ്ധ്യമാകുന്ന ദൂതനെ (mal’āḵ – Angel) അയച്ചാണ് അവരെ രക്ഷിച്ചത്. ➟ചിലർ അതിനെ പുതിയനിയമ രക്ഷയായി തെറ്റിദ്ധരിച്ചിട്ടുണ്ട്; അതുകൊണ്ടാണ് യേശുക്രിസ്തു ആണെന്ന് പലരും കരുതുന്നത്. ➟ഒരു വാക്യത്തെ സന്ദർഭത്തിൽനിന്ന് അടർത്തിമാറ്റിയിട്ട് ഉപദേശം ഉണ്ടാക്കുന്നതിൻ്റെ കുഴപ്പമാണത്. ➟അടുത്തവാക്യം: ❝എന്നാൽ അവർ‍ മത്സരിച്ചു അവന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിച്ചു; അതുകൊണ്ടു അവൻ അവർ‍ക്കു ശത്രുവായ്തീർ‍ന്നു താൻ തന്നേ അവരോടു യുദ്ധം ചെയ്തു.❞ (യെശ, 63:10). ➟അത് യിസ്രായേലിനെക്കുറിച്ചാണെന്ന് മനസ്സിലാക്കാൻ വല്ല പ്രയാസവുമുണ്ടോ❓ ➟പരിശുദ്ധാത്മാവിനെ തള്ളിക്കളഞ്ഞിട്ട്, യഹോവ പുതിയനിയമ വിശ്വാസികളുടെ ശത്രുവാണോ❓ ➟അടുത്തവാക്യത്തിൽ, ദൈവം ശത്രുവായിത്തീർന്നപ്പോൾ അവർ മോശെയുടെ കാലമോർത്ത് പിറുപിറുത്തതായി കാണാം. (യെശ, 63:11). ➟യേശുക്രിസ്തുവിലൂടെ രക്ഷപ്രാപിച്ച ആരെങ്കിലും മോശെയുടെ കാലത്തെ സൗഭാഗ്യമോർത്ത് ദൈവത്തോടു പിറുപിറുക്കുമോ❓ ➟ഇങ്ങനെയാണ് പലരുടെയും ബൈബിൾ വ്യാഖ്യാനം! ➟മോശെയുടെ കാലത്തിനുശേഷം ദൈവം തൻ്റെ ദൂതനെ അയച്ച് പലപ്പോഴും യിസ്രായേലിനെ രക്ഷിച്ച കാര്യമാണ് അവിടെ പറയുന്നത്. ➟ദൈവത്തിനു് മുമ്പെ ഒരു പുത്രനുണ്ടായിരുന്നെങ്കിൽ, ആ പുത്രനെ അയച്ചാണ് രക്ഷിച്ചിരുന്നതെങ്കിൽ ദൈവമോ, എഴുത്തുകാരോ അത് പറയാൻ ലജ്ജിക്കുമായിരുന്നോ❓
ദൈവപുത്രനോടു ഒത്തവൻ:
➦ ❝ശദ്രക്, മേശക്, അബേദ്നെഗോ എന്നീ മൂന്നു പുരുഷന്മാരോ ബന്ധിക്കപ്പെട്ടവരായി എരിയുന്ന തീച്ചൂളയിൽ വീണു. നെബൂഖദ്നേസർ രാജാവു ഭ്രമിച്ചു വേഗത്തിൽ എഴുന്നേറ്റു മന്ത്രിമാരോടു: നാം മൂന്നു പുരുഷന്മാരെ അല്ലയോ ബന്ധിച്ചു തീയിൽ ഇട്ടതു ഇന്നു ചോദിച്ചതിന്നു അവർ: സത്യം തന്നേ രാജാവേ എന്നു രാജാവിനോടു ഉണർത്തിച്ചു. അതിന്നു അവൻ: നാലു പുരുഷന്മാർ കെട്ടഴിഞ്ഞു തീയിൽ നടക്കുന്നതു ഞാൻ കാണുന്നു; അവർക്കു ഒരു കേടും തട്ടീട്ടില്ല; നാലാമത്തവന്റെ രൂപം ഒരു ദൈവപുത്രനോടു ഒത്തിരിക്കുന്നു എന്നു കല്പിച്ചു.❞ (ദാനീ, 3:23-25). ➟ഈ വേദഭാഗത്ത്, നാലാമനായി തീച്ചൂളയിൽ കണ്ട ❝ദൈവപുത്രനോടു ഒത്തവൻ❞ യേശുക്രിസ്തു ആണെന്നാണ് ട്രിനിറ്റിയുടെ മറ്റൊരു വാദം; അങ്ങനെയൊരു പാട്ടുപോലും ഉണ്ടെന്നാണ് എൻ്റെ ഓർമ്മ. ➟എന്നാൽ ❝നാലാമത്തവന്റെ രൂപം ഒരു ദൈവപുത്രനോടു ഒത്തിരിക്കുന്നു❞ എന്നുപറഞ്ഞ നെബൂഖദ്നേസർ രാജാവുതന്നെ അതാരാണെന്ന് പറഞ്ഞിട്ടുണ്ട്: ❝അപ്പോൾ നെബൂഖദ്നേസർ കല്പിച്ചതു: ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്നെഗോവിന്റെയും ദൈവം വാഴ്ത്തപ്പെട്ടവൻ; തങ്കൽ ആശ്രയിക്കയും സ്വന്തദൈവത്തെയല്ലാതെ വേറൊരു ദൈവത്തെയും സേവിക്കയോ നമസ്കരിക്കയോ ചെയ്യാതിരിക്കത്തക്കവണ്ണം രാജകല്പനക്കുടെ മറുത്തു തങ്ങളുടെ ദേഹത്തെ ഏല്പിച്ചുകൊടുക്കയും ചെയ്ത തന്റെ ദാസന്മാരെ അവൻ സ്വദൂതനെ അയച്ചു വിടുവിച്ചിരിക്കുന്നുവല്ലോ.❞ (ദാനീ, 3:28). ➟ഈ വേദഭാഗത്ത്, ദൈവം തൻ്റെ ❝ദൂതനെ❞ (mal’āḵ – Angel) അയച്ചാണ് വിടുവിച്ചതെന്ന് അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്. 
സിംഹത്തിൻ്റെ വായടച്ചത് യേശുക്രിസ്തുവോ
സിംഹക്കുഴിയിൽ ഇറങ്ങി സിംഹങ്ങളുടെ വായടച്ചതും യേശുവാണെന്ന് കാരുതുന്നവരുണ്ട്. ➟എന്നാൽ ദൈവം തൻ്റെ ദൂതനെ അയച്ചാണ് സിംഹങ്ങളുടെ വായടച്ചത്: ❝സിംഹങ്ങൾ എനിക്കു കേടുവരുത്താതിരിക്കേണ്ടതിന്നു എന്റെ ദൈവം തന്റെ ദൂതനെ അയച്ചു അവയുടെ വായടെച്ചുകളഞ്ഞു; അവന്റെ സന്നിധിയിൽ ഞാൻ കുറ്റമില്ലാത്തവൻ; രാജാവേ, തിരുമുമ്പിലും ഞാൻ ഒരു ദോഷവും ചെയ്തിട്ടില്ല എന്നു ഉണർത്തിച്ചു.❞ (ദാനീ, 6:22). ➟ഈ വേദഭാഗത്ത്, ദൈവം അവൻ്റെ ദൂതനെ (mal’aḵ – Angel) അയച്ചാണ് രക്ഷിച്ചതെന്ന് വ്യക്തമായി എഴുതിവെച്ചിട്ടുണ്ട്. ➟പഴയനിയമത്തിൽ ഇല്ലാത്ത ക്രിസ്തുവിനെയാണ് വ്യാജവ്യാഖ്യാനങ്ങളാൽ ഉണ്ടെന്ന് സ്ഥാപിക്കാൻ പലരും ശ്രമിക്കുന്നത്, ക്രിസ്തുവും അപ്പൊസ്തലന്മാരും പഠിപ്പിച്ച പിതാവായ ഏകസത്യദൈത്തെ (𝗙𝗮𝘁𝗵𝗲𝗿, 𝘁𝗵𝗲 𝗼𝗻𝗹𝘆 𝘁𝗿𝘂𝗲 𝗚𝗼𝗱) തള്ളിയിട്ട്, ത്രിമൂർത്തി ദൈവത്തിൽ വിശ്വസിക്കാനാണ് ദുരുപദേശങ്ങൾ പടച്ചുണ്ടാക്കുന്നത്. സ്വയം നാശത്തിൻ്റെ കുഴിതോണ്ടുന്നവരാണ് ട്രിനിറ്റി വിശ്വാസികൾ. [കാണുക: ദൈവപുത്രനായ ക്രിസ്തു പഴയനിയമത്തിൽ ഉണ്ടായിരുന്നോ?, ക്രിസ്തു ദൂതനാണോ?]

യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവർ:
➦ ❝യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻതന്നെ എതിർക്രിസ്തു ആകുന്നു.❞ (1യോഹ, 2:22). ➟അടുത്തവാക്യം: ❝യേശുവിനെ ക്രിസ്തു എന്നു വിശ്വസിക്കുന്നവൻ എല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു.❞ (1യോഹ, 5:1). ➟❝ക്രിസ്തു❞ എന്ന ഗ്രീക്കുപദത്തിനും ❝മശീഹാ❞ എന്ന എബ്രായ പദത്തിനും അഭിഷിക്തൻ (ദൈവത്താൽ അഭിഷേകം പ്രാപിച്ചവൻ) എന്നാണർത്ഥം. ➟❝ദൈവം തൻ്റെ ശുശ്രൂഷകൾക്കായി മനുഷ്യരെ തൻ്റെ ആത്മാവിനാൽ ബലപ്പെടുത്തുന്ന ശുശ്രൂഷയാണ് അഭിഷേകം.❞ ➟പ്രവചനംപോലെ, യേശുവും ആ വിധത്തിൽ ദൈവത്താൽ അഭിഷേകം പ്രാപിച്ച് ക്രിസ്തു (അഭിഷിക്തൻ) ആയവനും (യെശ, 61:1; 3:22; പ്രവൃ, 10:38പ്രവൃ, 4:27), ആത്മാവിൽ നിറഞ്ഞവനും (ലൂക്കൊ, 4:1), ആത്മാവിൻ്റെ ശക്തിയോടെ തൻ്റെ ശുശ്രൂഷ ആരംഭിച്ചവനുമാണ്: (ലൂക്കൊ, 4:14-15). ➟നസറെത്തിലെ പള്ളിയിലെ തൻ്റെ പ്രഥമശുശ്രൂഷയിൽ യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട്, താൻ ക്രിസ്തു (അഭിഷിക്തൻ) ആയത് അപ്പോൾ മാത്രമാണെന്ന് യേശുതന്നെ സംശയലേശമന്യേ പറഞ്ഞിട്ടുണ്ട്: (യെശ, 61:1-2; ലൂക്കൊ, 4:16-21). ➟ദൈവം അഭിഷിക്തൻ (ക്രിസ്തു) അല്ല; അഭിഷേകദാതാവാണ്. ➟ദൈവം ദൈവത്തെയല്ല ക്രിസ്തു (അഭിക്തൻ) ആക്കുന്നത്; മനുഷ്യനെയാണ്. ➟ദൈവം തൻ്റെ ആത്മാവിനാൽ അഭിഷേകം ചെയ്ത അല്ലെങ്കിൽ, ക്രിസ്തു ആക്കിയ പാപരഹിതനായ മനുഷ്യനാണ് യേശു: (യോഹ, 8:40; 1യോഹ, 3:5). [കാണുക: മനുഷ്യനായ ക്രിസ്തുയേശു]. ➟ഇതൊക്കെ, ദൈവാത്മാവിനാൽ പുതിയനിയമത്തിൻ്റെ ആദ്യഭാഗത്തുതന്നെ എഴുതി വെച്ചിരിക്കുന്ന വസ്തുതകളാണ്. ➟ദൈവപുത്രനായ യേശു അഭിഷേകദാതാവായ ദൈവമാണെങ്കിൽ, യോർദ്ദാനിൽവെച്ച് പിതാവു് അവനെ അഭിഷേകം ചെയ്തത് എന്തിനാണ്❓ ➟ഒരു ദൈവം മറ്റൊരു ദൈവത്തെ തൻ്റെ ആത്മാവിനാൽ ശക്തിപ്പെടുത്തിയെന്ന് പറഞ്ഞാൽ അതെങ്ങനെ സദുപദേശമാകും❓ ➟അവൻ ദൈവമാണെങ്കിൽ, ദൂതന്മാർക്കുപോലും ആവശ്യമില്ലാത്ത അഭിഷേകം അവനാവശ്യമായി വന്നത് എന്തുകൊണ്ടാണ്❓ ➟❝അവൻ ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചയുള്ള മനുഷ്യനായതുകൊണ്ടാണ്, അവനു് ആഭിഷേകം ആവശ്യമായി വന്നത്.❞ (എബ്രാ, 2:9; 1തിമൊ, 2:6). ➟യോഹന്നാൻ്റെ സുവിശേഷത്തിൽ യേശുവിനെ ദൈവത്തിൻ്റ വചനം ജഡമയിത്തീർന്നവനായി അവൻ അവതരിപ്പിച്ചിരിക്കയാൽ, യോഹന്നാനിലെ ക്രിസ്തു ദൈവമാണെന്ന് വിചാരിക്കുന്നവരാണ് ക്രൈസ്തവരിലെ ഭൂരിഭാഗംപേരും. ➟യോഹന്നാൻ്റെ പുസ്തകം അവർ പഠിച്ചിട്ടില്ലെന്നതാണ് യഥാർത്ഥ വസ്തുത. ➟യേശു താൻ ദൈവമല്ല; മനുഷ്യനാണെന്ന് ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത് യോഹന്നാനിലാണ്: [യോഹ, 5:44; യോഹ, 17:3; യോഹ, 8:40]. ➟ക്രിസ്തു മനുഷ്യനാണെന്ന് ഏറ്റവും അധികം പറഞ്ഞിട്ടുള്ളതും യോഹന്നാൻ്റെ സുവിശേഷത്തിലാണ്. (യോഹ, 1:14; 1:30; 3:27; 4:29; 5:12; 7:46; 8:40; 9:11; 9:16; 9:24; 10:33; 11:47; 11:50; 18:14; 18:17; 18:29; 19:5). ➟ലേഖനങ്ങളിൽ രണ്ടു പ്രാവശ്യവുമുണ്ട്: (1യോഹ, 4:2; 2യോഹ, 1:7). ➟യേശുവിൻ്റെ അമ്മ മറിയയാണെന്ന് യോഹന്നാനിൽ ഏഴുപ്രാവശ്യം പറഞ്ഞിട്ടുണ്ട്: (യോഹ, 2:1; യോഹ, 2:3; യോഹ, 2:5; യോഹ, 2:12; യോഹ, 6:42; യോഹ, 19:25; യോഹ, 19:26). ➟താൻ ദൈവമല്ല; മനുഷ്യനാണെന്ന യേശുവിൻ്റെ വാക്കുകളും, അവൻ മനുഷ്യനാണെന്ന് ഏറ്റവും അധികം (19 പ്രാവശ്യം) എഴുതിവെച്ചിരിക്കുന്നവനുമായ യോഹന്നാനാണ് ചോദിക്കുന്നത്: ❝യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു.❞ എന്താണതിൻ്റെ അർത്ഥം❓ ➟അഭിഷേകദാതാവ് ദൈവവും അഭിഷിക്തൻ മനുഷ്യനുമാണ്; അതാണ് യോഹന്നാന്റെ വിഷയം. യേശു ദൈവത്താൽ അഭിഷേകം പ്രാപിച്ച മനുഷ്യനാണെന്ന് വിശ്വസിക്കാത്തവൻ അഥവാ, അവൻ്റെ ക്രിസ്തുത്വം നിഷേധിക്കുന്നവനാണ് കള്ളനും എതിർക്രിസ്തുവും എന്നാണ് ക്രിസ്തുവിൻ്റെ മാറിൽ ചാരിക്കിടന്നിട്ടുള്ള പ്രിയശിഷ്യൻ പറയുന്നത്. ➟ദൈവപുത്രനായ യേശു മനുഷ്യനല്ല; ദൈവമാണെന്ന് പറയുന്നവരെല്ലാം അവൻ്റെ അസ്തിത്വവും വ്യക്തിത്വവും ക്രിസ്തുത്വം പുത്രത്വവും കർത്തൃത്വവും ചരിത്രപരതയും നിഷേധിക്കുന്ന കള്ളന്മാരാണ്. ➟നമുക്കുവേണ്ടി മരിച്ചത് മരണമില്ലാത്ത ദൈവമല്ല; ദൈവത്തിൻ്റെ അഭിഷിക്തനായ യേശുവെന്ന മനുഷ്യനാണെന്ന് വിശ്വസിക്കാത്തവൻ എല്ലാം കള്ളനും എതിർക്രിസ്തുവുമാണ്: (1തിമൊ, 2:6). ➟അതാണ് യോഹന്നാൻ്റെ ലേഖനത്തിൽ പറയുന്ന പ്രധാന വിഷയം. ➟ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയുമാണ് മനുഷ്യൻ്റെ രക്ഷ: (റോമ, 5:15; പ്രവൃ, 15:11). ➟നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ വഹിച്ചുകൊണ്ട് (1പത്രൊ, 2:24), ഏകദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായ മഹാപുരോഹിതനായി നിന്നുകൊണ്ട്, തന്നെത്താൻ ദൈവത്തിനു് യാഗമാക്കിയ മനുഷ്യനായ ക്രിസ്തുയേശുവിനെ മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ്, മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവായി ദൈവം തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (1തിമൊ, 2:5-6; പ്രവൃ, 2:23-24; 2:36; 5:31). ➟ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച് നമ്മുടെ രക്ഷിതാവായ  കർത്താവാക്കിയ, യേശുവെനെ കർത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും❞ എന്നാണ് പൗലൊസ് പറയുന്നത്: (റോമ, 10:9). ➟പിതാവായ ഏകദൈവത്തെയും മനുഷ്യനായ ക്രിസ്തുയേശുവിനെയുമാണ് ജാതികൾ രക്ഷയ്ക്കായി വിശ്വസിക്കേണ്ടത്: (1തിമൊ, 2:4-7). ➟അല്ലാതെ, മരണമില്ലാത്ത ദൈവം മരിച്ചുവെന്നും വേറൊരു ദൈവം ഉയിർപ്പിച്ചു എന്നു വിശ്വസിക്കുന്നത് രക്ഷയല്ല; ശിക്ഷയാണ്. [കാണുക: ദൈവത്തിൻ്റെ ഇച്ഛ, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]. 

സകലത്തേയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവൻ:
➦ ❝അവൻ അവന്റെ തേജസ്സിന്റെ പ്രഭയും തത്വത്തിന്റെ മുദ്രയും സകലത്തേയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവനും ആകകൊണ്ടു❞ (എബ്രാ, 1:3). ➟ഈ വേദഭാഗത്ത്, ❝സകലത്തേയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവൻ❞ എന്ന് പറഞ്ഞിരിക്കയാൽ, പുത്രൻ തൻ്റെ ശക്തിയുള്ള വചനത്താലാണ് സകലവും വഹിക്കുന്നതെന്നാണ് ട്രിനിറ്റി പഠിപ്പിക്കുന്നത്. ➟അതിൽ രസകരമായ കാര്യം എന്താണെന്ന് ചോദിച്ചാൽ: പുത്രൻ വചനമാണെന്ന് വിശ്വസിക്കുന്നവർ തന്നെയാണ്, വചനമായ പുത്രൻ തൻ്റെ വചനത്താലാണ് സകലത്തെയും വഹിക്കുന്നതെന്നും വിശ്വസിക്കുന്നത്. ➟വചനത്തിനും ഒരു വചനമുണ്ടോ❓ ➟എന്നാൽ ഈ വേദഭാഗത്ത് പറഞ്ഞിരിക്കുന്ന വചനം, പുത്രൻ്റെ വചനവുമല്ല; പുത്രൻ വചനവുമല്ല. [കാണുക: യേശു വചനമല്ല; വെളിച്ചമാണ്]
➦ who being the brightness of 𝗵𝗶𝘀 glory, and the express image of 𝗵𝗶𝘀 person, and upholding all things by the word of 𝗵𝗶𝘀 power. (KJV). ➟ഈ വേദഭാഗത്ത്, 𝘄𝗵𝗼 𝗯𝗲𝗶𝗻𝗴 എന്നത് ❝പുത്രൻ❞ എന്ന ❝കർത്താവിനെ❞ (subject) കുറിക്കുന്ന ഒരു പ്രയോഗമാണ്. ➟പിന്നെക്കാണുന്ന his എന്ന മൂന്ന് പ്രഥമപുരഷ സർവ്വനാമവും (3rd person Masculine) പിതാവായ ദൈവത്തെ കുറിക്കുന്നതാണ്. ➟അതായത്, ❝പുത്രൻ ദൈവത്തിൻ്റെ തേജസ്സിന്റെ പ്രഭയും ദൈവത്തിൻ്റെ തത്വത്തിന്റെ മുദ്രയും ദൈവത്തിൻ്റെ ശക്തിയുള്ള വചനത്താൽ സകലത്തേയും വഹിക്കുന്നവനും ആകുന്നു❞ എന്നാണ് ശരിയായ പരിഭാഷ. ➟മറ്റു പരിഭാഷകൾ കാണുക:
➦ 𝗧𝗵𝗲 𝗦𝗼𝗻 is the radiance of 𝗚𝗼𝗱’𝘀 glory and the exact representation of 𝗵𝗶𝘀 being, sustaining all things by 𝗵𝗶𝘀 powerful word. (NIV). 
➦ And 𝗛𝗲 is the radiance of 𝗛𝗶𝘀 glory and the exact representation of 𝗛𝗶𝘀 nature, and upholds all things by the word of 𝗛𝗶𝘀 power. (NASB)
➦ “അവന്‍ (പുത്രൻ) തന്‍റെ (ദൈവത്തിൻ്റെ) തേജസിന്‍റെ കിരണവും തന്‍റെ (ദൈവത്തിൻ്റെ) സ്വത്വത്തിന്‍റെ പ്രതിബിംബവും തന്‍റെ (ദൈവത്തിൻ്റെ) വചനത്തിന്‍റെ ശക്തിയാല്‍ സകലത്തേയും അടക്കി വാഴുന്നവനുമാകുന്നു.” (വിശുദ്ധഗ്രന്ഥം). ➟ഈ മലയാളം പരിഭാഷ ശ്രദ്ധിക്കുക: ❝അവൻ❞ എന്നതും ❝തൻ്റെ അഥവാ, അവൻ്റെ❞ എന്നതും പ്രഥമപുരഷസർവ്വനാമം (3rd person Masculine) ആണ്. എന്നാൽ പുത്രനെ ❝അവൻ❞ എന്നും പിതാവായ ദൈവത്തെ ❝തൻ്റെ❞ എന്നും വ്യക്തമായി വേർതിരിച്ച് പറഞ്ഞിട്ടുണ്ട്. 
ഇനി, സത്യവേദപുസ്തകം കാണുക:
➦ ❝അവൻ (പുത്രൻ) അവന്റെ (ദൈവത്തിൻ്റെ) തേജസ്സിന്റെ പ്രഭയും തത്വത്തിന്റെ മുദ്രയും സകലത്തേയും തന്റെ (ദൈവത്തിൻ്റെ) ശക്തിയുള്ള വചനത്താൽ വഹിക്കുന്നവനും ആകകൊണ്ടു.❞ ➟ഇംഗ്ലീഷിൽ ദൈവത്തെ കുറിക്കുന്ന മൂന്ന് സർവ്വനാമമുണ്ട്. എന്നാൽ സത്യവേദപുസ്തകത്തിൽ രണ്ട് സർവ്വനാമമാണുള്ളത്. ➟അതിലൊന്ന് ❝അവൻ്റെ❞ എന്നും മറ്റൊന്ന്, ❝തൻ്റെ❞ എന്നും മാറ്റിയെഴുതിയതാണ് സംശയത്തിന് ഇടയായത്. 
☛ അതായത്, സകലത്തേയും പുത്രൻ വഹിക്കുന്നത് തന്റെ ശക്തിയുള്ള വചനത്താലല്ല; ദൈവത്തിൻ്റെ ശക്തിയുള്ള വചനത്താലാണ്. ➟ഭാഷ അറിയാവുന്നവർ ഏത് പരിഭാഷ പരിശോധിച്ചു നോക്കിയാലും ഈ വസ്തുത വെളിപ്പെടും.

പരമാർത്ഥജ്ഞാനം 𝟙   
പരമാർത്ഥജ്ഞാനം 𝟚       
പരമാർത്ഥജ്ഞാനം 𝟜
പരമാർത്ഥജ്ഞാനം 𝟝
പരമാർത്ഥജ്ഞാനം 𝟞

പഴയനിയമത്തിൽ യേശു ദൂതനായി ഉണ്ടായിരുന്നോ❓

മൂൾപ്പടർപ്പിൽ പ്രത്യക്ഷനായ ദൂതൻ യേശുവാണോ? 
3:2. ❝അവിടെ യഹോവയുടെ ദൂതൻ ഒരു മുൾപടർപ്പിന്റെ നടുവിൽനിന്നു അഗ്നിജ്വാലയിൽ അവന്നു പ്രത്യക്ഷനായി. അവൻ നോക്കിയാറെ മുൾപടർപ്പു തീ പിടിച്ചു കത്തുന്നതും മുൾപടർപ്പു വെന്തുപോകാതിരിക്കുന്നതും കണ്ടു.
3:3. മുൾപടർപ്പു വെന്തുപോകാതിരിക്കുന്ന ഈ വലിയ കാഴ്ച എന്തെന്നു ഞാൻ ചെന്നു നോക്കട്ടെ എന്നു മോശെ പറഞ്ഞു.
3:4. നോക്കേണ്ടതിന്നു അവൻ വരുന്നതു യഹോവ കണ്ടപ്പോൾ ദൈവം മുൾപടർപ്പിന്റെ നടുവിൽ നിന്നു അവനെ മോശേ, മോശെ എന്നു വിളിച്ചു. അതിന്നു അവൻ: ഇതാ, ഞാൻ എന്നു പറഞ്ഞു.
3:5. അപ്പോൾ അവൻ: ഇങ്ങോട്ടു അടുക്കരുതു; നീ നില്ക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകയാൽ കാലിൽനിന്നു ചെരിപ്പു അഴിച്ചുകളക എന്നു കല്പിച്ചു.
3:6. ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി, നിന്റെ പിതാവിന്റെ ദൈവം ആകുന്നു എന്നും അവൻ അരുളിച്ചെയ്തു. മോശെ ദൈവത്തെ നോക്കുവാൻ ഭയപ്പെട്ടു മുഖം മൂടി.❞ (പുറ, 3:2-6).
➦ ഈ വേദഭാഗത്ത് പ്രത്യക്ഷനായ ദൂതൻ യേശുവാണെന്ന് ട്രിനിറ്റി വിചാരിക്കുന്നു. 2-ാം വാക്യത്തിൽ, യഹോവയുടെ ❝ദൂതൻ❞ (mal’āḵ – Angel) പ്രത്യക്ഷനായി എന്നാണ് പറഞ്ഞിരിക്കുന്നത്. ➟പുതിയനിയമത്തിലും അത് പറഞ്ഞിട്ടുണ്ട്: ❝നാല്പതാണ്ടു കഴിഞ്ഞപ്പോൾ സീനായ്മലയുടെ മരുഭൂമിയിൽ ഒരു ദൈവദൂതൻ മുൾപടർപ്പിലെ അഗ്നിജ്വാലയിൽ അവന്നു പ്രത്യക്ഷനായി.❞ (പ്രവൃ, 7:30). ➟ഈ വേദഭാഗത്തും, ദൈവത്തിൻ്റെ ❝ദൂതൻ❞ (angelos – Angel) പ്രത്യക്ഷനായി എന്നാണ് പറഞ്ഞിരിക്കുന്നത്. 3-ാം വാക്യത്തിൽ, മുൾപടർപ്പു കത്തിയിട്ടും വെന്തുപോകാത്ത കാഴ്ച എന്തെന്നറിയാൻ, മോശെ അടുത്തേക്ക് ചെല്ലുന്നതായി കാണാം. 4-ാം വാക്യത്തിൽ, ❝മോശെ വരുന്നതു യഹോവ കണ്ടപ്പോൾ ദൈവം മുൾപടർപ്പിന്റെ നടുവിൽ നിന്നു അവനെ മോശേ, മോശെ എന്നു വിളിച്ചു. അതിന്നു അവൻ: ഇതാ, ഞാൻ എന്നു പറഞ്ഞു.❞ ➟ഈ വേദഭാഗം ശ്രദ്ധിച്ചാൽ, മോശെയെ കാണുന്നതും അവനെ പേർചൊല്ലി വിളിക്കുന്നതും യഹോയായ ദൈവമാണ്. 5-ാം വാക്യത്തിൽ, ❝ദൈവം: ഇങ്ങോട്ടു അടുക്കരുതു; നീ നില്ക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകയാൽ കാലിൽനിന്നു ചെരിപ്പു അഴിച്ചുകളക എന്നു കല്പിച്ചു.❞ ➟ഈ വേദഭാഗത്തും ദൈവമാണ് സംസാരിക്കുന്നത്. 6-ാം വാക്യത്തിൻ്റെ ആദ്യഭാഗത്ത്, ❝ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി, നിന്റെ പിതാവിന്റെ ദൈവം ആകുന്നു❞ എന്ന് അരുളിച്ചെയ്തതും യഹോവയാണ്. 6-ാം വാക്യത്തിൻ്റെ അടുഭാഗത്ത്, ❝മോശെ ദൈവത്തെ നോക്കുവാൻ ഭയപ്പെട്ടു മുഖം മൂടി❞ എന്നാണ് വായിക്കുന്നത്. അതായത്, 2-ാം വാക്യത്തിൽ, യഹോവയുടെ ദൂതൻ മുൾപ്പടർപ്പിൽ പ്രത്യക്ഷനായി എന്ന് പറയുന്നതൊഴികെ, സംസാരിക്കുന്നതും മോശെയെ കാണുന്നതും മോശെ നോക്കാൻ ഭയപ്പെട്ടതും യഹോവയായ ദൈവത്തെയാണ്. ➟മുന്നാം അദ്ധ്യായത്തിൽ മാത്രമല്ല; തുടർന്നുള്ള എല്ലാ അദ്ധ്യായത്തിലും ദൈവമാണ് സംസാരിക്കുന്നത്. ➟മുൾപ്പർപ്പിൽ പ്രത്യക്ഷനായ ദൂതൻ സംസാരിക്കുന്നില്ലെന്ന് മാത്രമല്ല; അവനെക്കുറിച്ച് ഒരു പരാമർശംപോലും തുടർന്നങ്ങോട്ടു കാണാൻ കഴിയില്ല. ➟മറ്റൊരു ദൂതനെക്കുറിച്ചുള്ള പരാമർശം കാണുന്നത് 14:19-ലാണ്. ➟ട്രിനിറ്റി വിചാരിക്കുന്നതുപോലെ അവിടെ പ്രത്യക്ഷനായ ദൂതൻ യേശുവാണെങ്കിൽ, അവൻ സ്വയമായി സംസാരിക്കാതിരിക്കുമോ❓ ➟ട്രിനിറ്റിക്ക് പിതാവിനോട് സമനായ ദൈവമാണ് യേശു. ➟ദൈവമായ യേശു പ്രത്യക്ഷനായിട്ട് ആ ദൈവം മിണ്ടാതിരിക്കുകയും ആ ദൈവത്തിലൂടെ മറ്റൊരു ദൈവം സംസാരിക്കേണ്ട ആവശ്യമെന്താണ്❓
➦ എന്താണ് അവിടുത്തെ സംഭവമെന്ന് ചോദിച്ചാൽ, തൻ്റെ സൃഷ്ടിയായ ദൂതൻ മുഖാന്തരം യഹോവയായ ദൈവമാണ് അഗ്നിജ്വാലയിൽ പ്രത്യക്ഷനായത്. ➟അതായത്, ദൂതൻ യഹോവയെ പ്രതിനിധീകരിക്കുന്ന പ്രത്യക്ഷതയാണ്. ഉദാ: ❝ഞാൻ യഹോവ അതുതന്നേ എന്റെ നാമം; ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കയില്ല.❞ (യെശ, 42:8). ➟ഇവിടെ ജനത്തോട് നേരിട്ട് സംസാരിക്കുന്നത് യെശയ്യാ പ്രവാചകനാണ്. ➟എന്നാൽ സംസാരിക്കുന്നത് അവൻ്റെ വാക്കുകളല്ല; യഹോവയായ ദൈവത്തിൻ്റെ വാക്കുകളാണ്. ➟ദൈവത്തിൻ്റെ വായാണ് പ്രവാചകന്മാർ. ➟ഇവിടെ, യെശയ്യാവിലൂടെ ദൈവം സംസാരിച്ചു. ➟അവിടെ, ദൂതൻ്റെ പ്രത്യക്ഷതയിലൂടെ ദൈവം സംസാരിക്കുന്നു. ➟രണ്ടിടത്തും ദൈവമാണ് സംസാരിക്കുന്നത്. ➟പുതിയനിയമത്തിൽ, കൃപയും ശക്തിയും നിറഞ്ഞ് സ്തെഫാനൊസ് പഴയനിയമചരിത്രം പ്രസ്ഥാവിക്കുമ്പോൾ വ്യക്തമായി അക്കാര്യം പറഞ്ഞിട്ടുണ്ട്: ❝നിന്നെ അധികാരിയും ന്യായകർത്താവും ആക്കിയതാർ എന്നിങ്ങനെ അവർ തള്ളിപ്പറഞ്ഞ ഈ മോശെയെ ദൈവം മുൾപടർപ്പിൽ പ്രത്യക്ഷനായ ദൂതൻ മുഖാന്തരം അധികാരിയും വീണ്ടെടുപ്പുകാരനും ആക്കി അയച്ചു.❞ (പ്രവൃ, 7:35). ➟ദൈവം മിസ്രയീമ്യ ദാസ്യത്തിൽനിന്ന് തൻ്റെ ജനത്തെ രക്ഷിക്കാൻ മോശെയെ അധികാരിയും വീണ്ടെടുപ്പുകാരനും ആക്കിയത് ദൂതൻ മുഖാന്തരമാണെന്ന് ഈ വേദഭാഗത്ത് വ്യക്തമാക്കാമല്ലോ?  (പുറ, 3:10). ➟അതായത്, മുൾപ്പടർപ്പിൽ പ്രത്യക്ഷനായത് ദൈവപുത്രായ ക്രിസ്തുവാണെന്ന് ട്രിനിറ്റി വിശ്വാസികൾ പറയുന്നതല്ലാതെ, കൃപയും ശക്തിയും നിറഞ്ഞ സ്തഫാനൊസിനും അതെഴുതിവെച്ച ലൂക്കൊസിനും അക്കാര്യം അറിയില്ലായിരുന്നു. ➟മൂൾപ്പടർപ്പിൽ പ്രത്യക്ഷനായ ദൂതൻ യേശുക്രിസ്തുവാണെങ്കിൽ, മോശെ അക്കാര്യം മറച്ചുവെക്കുമോ❓ സ്തെഫാനോസ് അക്കാര്യം അറിയാതിരിക്കുമോ❓ ലൂക്കൊസ് ദൂതനാണെന്ന് എഴുതിവെക്കുമോ❓
➦ മുൾപ്പടർപ്പിൽ ദൂതൻ മുഖാന്തരം യഹോവയാണ് പ്രത്യക്ഷനായത് എന്നതിന് വേറെയും തെളിവുണ്ട്: ❝മുൾപ്പടർപ്പിൽ വസിച്ചവന്റെ പ്രസാദം യോസേഫിന്റെ ശിരസ്സിന്മേലും തന്റെ സഹോദരന്മാരിൽ പ്രഭുവായവന്റെ നെറുകമേലും വരുമാറാകട്ടെ.❞ (ആവ, 33:16). ➟തീയിൽ വെളിപ്പെട്ടുകൊണ്ടാണ് യഹോവ ന്യായപ്രമാണം നല്കിയത്: ❝ഞങ്ങളുടെ ദൈവമായ യഹോവ തന്റെ തേജസ്സും മഹത്വവും ഞങ്ങളെ കാണിച്ചിരിക്കുന്നുവല്ലോ; തീയുടെ നടുവിൽനിന്നു അവന്റെ ശബ്ദം ഞങ്ങൾ കേട്ടിരിക്കുന്നു; ദൈവം മനുഷ്യരോടു സംസാരിച്ചിട്ടും അവർ ജീവനോടിരിക്കുമെന്നു ഞങ്ങൾ ഇന്നു കണ്ടുമിരിക്കുന്നു.❞ (ആവ, 5:24).
എന്റെ നാമം അവനിൽ ഉണ്ട്:
➦ ❝ഇതാ, വഴിയിൽ നിന്നെ കാക്കേണ്ടതിന്നും ഞാൻ നിയമിച്ചിരിക്കുന്ന സ്ഥലത്തേക്കു നിന്നെ കൊണ്ടുപോകേണ്ടതിന്നും ഞാൻ ഒരു ദൂതനെ നിന്റെ മുമ്പിൽ അയക്കുന്നു. നീ അവനെ ശ്രദ്ധിച്ചു അവന്റെ വാക്കു കേൾക്കേണം; അവനോടു വികടിക്കരുതു; അവൻ നിങ്ങളുടെ അതിക്രമങ്ങളെ ക്ഷമിക്കയില്ല; എന്റെ നാമം അവനിൽ ഉണ്ടു.❞ (പുറ, 23:20-21). ➟ഈ വേദഭാഗത്ത് പറയുന്ന ദൂതനും (mal’āḵ – Angel) യേശുക്രിസ്തു ആണെന്ന് ട്രിനിറ്റി വിചാരിക്കുന്നു. ❝എന്റെ നാമം അവനിൽ ഉണ്ടു❞ എന്ന് പറഞ്ഞിരിക്കുന്നതാണ് കാരണം. ➟ദൈവം തൻ്റെ നാമത്തിൽ അല്ലെങ്കിൽ, നാമവുമായി ഒരു ദൂതനെ അയച്ചാൽ യേശുക്രിസ്തു ആകുമോ❓ ➟ട്രിനിറ്റിയുടെ വിശ്വാസപ്രകാരം, യഹോവയ്ക്ക് തുല്യനായ ദൈവമാണ് യേശുക്രിസ്തു. ➟ദൈവമായ യേശുക്രിസ്തുവിനെ യിസ്രായേൽ ജനത്തിൻ്റെ മുമ്പെ അയക്കുമ്പോൾ, ദൈവം സൃഷ്ടിയായ ദൂതനായി മാറുമോ❓ 
➦ ദാവീദ് ഫെലിസ്ത്യനോടു പറഞ്ഞതു നോക്കുക: ❝നീ വാളും കുന്തവും വേലുമായി എന്റെ നേരെ വരുന്നു; ഞാനോ നീ നിന്ദിച്ചിട്ടുള്ള യിസ്രായേൽനിരകളുടെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ നിന്റെ നേരെ വരുന്നു.❞ (1ശമൂ, 17:45). ➟യഹോവയുടെ നാമത്തിൽ ദാവീദ് ഫെലിസ്ത്യനെ കൊന്നതുകൊണ്ട് ദാവീദ് യേശുക്രിസ്തു ആകുമോ❓ ➟ഇങ്ങനെയാണ് ബൈബിൾ വ്യാഖ്യാനിക്കുന്നതെങ്കിൽ, മൂന്നല്ല (ത്രിത്വം); മുപ്പത്തിമുക്കോടി ദൈവത്തെ ഉണ്ടാക്കാം.
സമ്മുഖദൂതൻ:
➦ ❝അവരുടെ കഷ്ടതയിൽ ഒക്കെയും അവൻ കഷ്ടപ്പെട്ടു; അവന്റെ സമ്മുഖദൂതൻ അവരെ രക്ഷിച്ചു; തന്റെ സ്നേഹത്തിലും കനിവിലും അവൻ അവരെ വീണ്ടെടുത്തു; പുരാതനകാലത്തൊക്കെയും അവൻ അവരെ ചുമന്നുകൊണ്ടു നടന്നു.❞ (യെശ, 63:9). ➟ഈ വേദഭാഗത്ത് പറയുന്ന സമ്മുഖദൂതനും യേശുക്രിസ്തു ആണെനാണ് ട്രിനിറ്റി പറയുന്നത്. ➟❝സമ്മുഖദൂതൻ❞ എബ്രായയിൽ ❝mal’akh panav❞ (מַלְאַךְ פָּנָיו) ആണ്. ➟അതിൻ്റെ അർത്ഥം, ❝അവൻ്റെ മുഖത്തിൻ്റെ ദൂതൻ/അവൻ്റെ സാന്നിധ്യമാകുന്ന ദൂതൻ❞ എന്നാണ്. ➟ഇംഗ്ലീഷിൽ, ❝സാന്നിധ്യത്തിൻ്റെ ദൂതൻ❞ (The angel of his presence) എന്നാണ്: (KJV). ➟❝സാന്നിധ്യമാകുന്ന ദൂതൻ❞ (സ.വേ.പു.സ.പ), ❝തിരുസന്നിധിയിലെ മാലാഖ❞ (വി.ഗ്ര) എന്നൊക്കെയാണ് മറ്റു മലയാളം പരിഭാഷകളിൽ കാണുന്നത്. ➟യെഹൂദന്മാരുടെ ഔദ്യോഗിക ബൈബിളായ തനാഖിൽ അതിൻ്റെ വ്യാഖ്യാനവും കൊടുത്തിട്ടുണ്ട്: അതിൽ മിഖായേൽ (Michael) ആണെന്നാണ് പറഞ്ഞിരിക്കുന്നത്: (Tanakh).➟അതായത്, ദൈവം തൻ്റെ സാന്നിദ്ധ്യമാകുന്ന ദൂതനെ (mal’āḵ – Angel) അയച്ചാണ് രക്ഷിച്ചത്. ➟ദൈവത്തിനു് മുമ്പെ ഒരു പുത്രനുണ്ടായിരുന്നെങ്കിൽ, ആ പുത്രനെ അയച്ചാണ് രക്ഷിച്ചിരുന്നതെങ്കിൽ ദൈവമോ, എഴുത്തുകാരോ അത് പറയാൻ ലജ്ജിക്കുമായിരുന്നോ❓
ഒരു ദൈവപുത്രനോടു ഒത്തവൻ:
➦ ❝ശദ്രക്, മേശക്, അബേദ്നെഗോ എന്നീ മൂന്നു പുരുഷന്മാരോ ബന്ധിക്കപ്പെട്ടവരായി എരിയുന്ന തീച്ചൂളയിൽ വീണു. നെബൂഖദ്നേസർ രാജാവു ഭ്രമിച്ചു വേഗത്തിൽ എഴുന്നേറ്റു മന്ത്രിമാരോടു: നാം മൂന്നു പുരുഷന്മാരെ അല്ലയോ ബന്ധിച്ചു തീയിൽ ഇട്ടതു ഇന്നു ചോദിച്ചതിന്നു അവർ: സത്യം തന്നേ രാജാവേ എന്നു രാജാവിനോടു ഉണർത്തിച്ചു. അതിന്നു അവൻ: നാലു പുരുഷന്മാർ കെട്ടഴിഞ്ഞു തീയിൽ നടക്കുന്നതു ഞാൻ കാണുന്നു; അവർക്കു ഒരു കേടും തട്ടീട്ടില്ല; നാലാമത്തവന്റെ രൂപം ഒരു ദൈവപുത്രനോടു ഒത്തിരിക്കുന്നു എന്നു കല്പിച്ചു.❞ (ദാനീ, 3:23-25). ➟ഈ വേദഭാഗത്ത്, നാലാമനായി തീച്ചൂളയിൽ കണ്ട ❝ദൈവപുത്രനോടു ഒത്തവൻ❞ യേശുക്രിസ്തു ആണെന്നാണ് ട്രിനിറ്റിയുടെ മറ്റൊരു വാദം. ➟എന്നാൽ ❝നാലാമത്തവന്റെ രൂപം ഒരു ദൈവപുത്രനോടു ഒത്തിരിക്കുന്നു❞ എന്നുപറഞ്ഞ നെബൂഖദ്നേസർ രാജാവുതന്നെ അതാരാണെന്ന് പറഞ്ഞിട്ടുണ്ട്: ❝അപ്പോൾ നെബൂഖദ്നേസർ കല്പിച്ചതു: ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്നെഗോവിന്റെയും ദൈവം വാഴ്ത്തപ്പെട്ടവൻ; തങ്കൽ ആശ്രയിക്കയും സ്വന്തദൈവത്തെയല്ലാതെ വേറൊരു ദൈവത്തെയും സേവിക്കയോ നമസ്കരിക്കയോ ചെയ്യാതിരിക്കത്തക്കവണ്ണം രാജകല്പനക്കുടെ മറുത്തു തങ്ങളുടെ ദേഹത്തെ ഏല്പിച്ചുകൊടുക്കയും ചെയ്ത തന്റെ ദാസന്മാരെ അവൻ സ്വദൂതനെ അയച്ചു വിടുവിച്ചിരിക്കുന്നുവല്ലോ.❞ (ദാനീ, 3:28). ➟ഈ വേദഭാഗത്ത്, ദൈവം തൻ്റെ ❝ദൂതനെ❞ (mal’āḵ – Angel) അയച്ചാണ് വിടുവിച്ചതെന്ന് അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്.
ദൈവപുത്രനായ ക്രിസ്തു പഴയനിയമത്തിൽ ഉണ്ടായിരുന്നോ
➦ ❝അവൻ (ക്രിസ്തു) ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.❞ (1പത്രൊ, 1:20). ➟ക്രിസ്തു ലോകസ്ഥാപനത്തിനുമുമ്പെ ഉണ്ടായിരുന്നു എന്നല്ല പത്രൊസ് പറയുന്നത്; മുന്നറിയപ്പെട്ടവനും അഥവാ, മുമ്പുകൂട്ടി അറിയപ്പെട്ടവനും അന്ത്യകാലത്ത് വെളിപ്പെട്ടവനും എന്നാണ്. [കാണുക: അന്ത്യകാലത്ത് വെളിപ്പെട്ടവൻ]. ➟ക്രിസ്തു ജീവനുള്ള ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി അന്ത്യകാലത്ത് കന്യകയിൽ ഉല്പാദിപ്പിക്കപ്പെട്ടവനാകയാൽ (1തിമൊ, 3:15-16 –:മത്താ, 1:20; ലൂക്കൊ, 2:21; മത്താ, 1:18), പഴയനിയമത്തിൽ ദൈവപുത്രനായ യേശുവിനെക്കുറിച്ചുള്ള പ്രവചനങ്ങളല്ലാതെ, യേശുവെന്ന വ്യക്തിയെ കാണാൻ കഴിയില്ല: (ഉല്പ, 3:15; ആവ, 18:15; ആവ, 18:18-19; സങ്കീ, 40:6; യെശ, 7:14; യെശ, 52:13-15; യെശ, 53:1-12; യെശ, 61:1-2; മീഖാ, 5:2). ➟യേശുവിൻ്റെ ജന്മസ്ഥലം (മീഖാ, 5:2) ജനനം (യെശ, 7:14) അഭിഷേകം (യെശ, 61:1) പുത്രത്വം (ലൂക്കൊ, 1:32; 1:35) ശുശ്രൂഷ (യെശ, 42:1-3) കഷ്ടാനുഭവം (യെശ, 52:14; യെശ, 53:2-8) മരണം (യെശ, 53:10-12) അടക്കം (യെശ, 53:9) പുനരുത്ഥാനം (സങ്കീ, 16:10) മുതലായ എല്ലാം പ്രവചനങ്ങളായിരുന്നു. ➟ആദ്യപ്രവചനം ഉല്പത്തി 3:15 ആണ്. ➟അതിനുമുമ്പ് അവനെക്കുറിച്ച് പരാമർശംപോലുമില്ല. ➟ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. 
➦ പ്രവചനനിവൃത്തിയായി എ.എം. 3755-ലാണ് (ബി.സി. 6) യേശുവെന്ന മനുഷ്യൻ മറിയയുടെ മൂത്തമകനായി ജനിക്കുന്നത്: (ലൂക്കൊ, 2:7). ➟അപ്പോൾ മുതലാണ് യേശുവെന്ന വ്യക്തിയുടെ ചരിത്രം ആരംഭിക്കുന്നത്. ➟❝യേശു❞ (Ἰησοῦς – iēsous) എന്ന പേർപോലും അവൻ ജനിക്കുന്നതിനും ഒൻപത് മാസവും ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്: (ലൂക്കൊ, 1:31; മത്താ, 1:21). ➟ഏറ്റവും ശ്രദ്ധേയമായകാര്യം അതൊന്നുമല്ല: യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, എ.ഡി. 29-ൽ യോർദ്ദാനിൽവെച്ചാണ് യേശു, ക്രിസ്തുവും (അഭിഷിക്തൻ) ദൈവപുത്രനും ആയത്: (യെശ, 61:1; ലൂക്കൊ, 1:32; ലൂക്കൊ, 1:35; ലൂക്കൊ, 3:22; പ്രവൃ, 4:27; പ്രവൃ, 10:38). ➟താൻ ക്രിസ്തു ആയത് യോർദ്ദാനിൽവെച്ചാണെന്ന് തൻ്റെ പ്രഥമശുശ്രൂഷയിൽ യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശുതന്നെ വ്യക്തമാക്കിയിട്ടുണ്ട്: (യെശ, 61:1-2; ലൂക്കൊ, 4:16-21). ➟മറിയ പ്രസവിക്കുന്നതിനുമുമ്പെ ഇല്ലാതിരുന്ന യേശു, പഴയനിയമത്തിൽ ദൂതനായി വന്നു എന്നൊക്കെ പറഞ്ഞാൽ എങ്ങനെയിരിക്കും❓
☛ യഹോവയായ ഏകദൈവവും, ❝എൻ്റെ ഗൃഹത്തിലൊക്കെയും വിശ്വസ്ഥൻ❞ എന്ന് ദൈവംതന്നെ സാക്ഷ്യംപറഞ്ഞ ദൈവപുരുഷനായ മോശെയും ക്രിസ്തുവിൻ്റെ ഉത്ഭവത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നതെങ്കിലും ട്രിനിറ്റി വിശ്വസിച്ചിരുന്നെങ്കിൽ: [കാണുക: യഹോവയും ക്രിസ്തുവും, ക്രിസ്തുവും മോശെയും]. ➟ഏകദൈവത്തിൻ്റെ വാക്കുകൾപോലും വിശ്വസിക്കാത്തവർക്ക് മാത്രമേ, ക്രിസ്തു ദൈവത്തോടു സമനായ ദൈവമാണെന്നും വചനമാണെന്നും പഴയനിയമത്തിൽ ഉണ്ടായിയിരുന്നു എന്നൊക്കെ പറയാൻ കഴിയുകയുള്ളൂ.