റോമർ

റോമർ

ഒറ്റനോട്ടത്തിൽ

ഗ്രന്ഥകാരൻ 

പൗലൊസ്

എഴുതിയ കാലം

എ.ഡി. 57-59

അദ്ധ്യായങ്ങൾ 

16

വാക്യങ്ങൾ 

433

ബൈബിളിലെ

45-ാം പുസ്തകം

പുതിയനിയമത്തിൽ

6-ാം പുസ്തകം

വലിപ്പം: ബൈബിളിൽ

26-ാം സ്ഥാനം

പുതിയനിയമത്തിൽ

7-ാം സ്ഥാനം

പ്രധാന വ്യക്തികൾ

പൗലൊസ്

അബ്രാഹാം

സാറ

ആദാം

മോശെ

റിബെക്ക

യിസ്ഹാക്ക്

യാക്കോബ്

ഏശാവ്

ഹോശേയാ

യെശയ്യാവ്

ഏലീയാവ്

യിശ്ശായി

പ്രധാന സ്ഥലങ്ങൾ

റോമ

യിസ്രായേൽ

സൊദോം

ഗൊമോറ

യെരൂശലേം

1-ാം അദ്ധ്യായം

1. സുവിശേഷത്തിനായി വേർതിരിച്ച് വിളിക്കപ്പെട്ട അപ്പൊസ്തലൻ?

◼️ പൗലൊസ് (1:2)

2. റോമാലേഖനത്തിൻ്റെ കർത്താവ്?

◼️ പൗലൊസ് (1:2,3)

3. ആർക്കാണ് ലേഖനം എഴുതിയിരിക്കുനത്?

◼️ റോമയിലെ വിശുദ്ധന്മാർക്ക് (1:3)

4.  ജഡം സംബന്ധിച്ചു ദാവീദിന്റെ സന്തതിയിൽനിന്നു ജനിച്ചതാരാണ്?

◼️ യേശുക്രിസ്തു (1:5)

5. വിശുദ്ധിയുടെ ആത്മാവു സംബന്ധിച്ചു ദൈവപുത്രൻ എന്നു ശക്തിയോടെ നിർണ്ണയിക്കപ്പെട്ടത് ആരാണ്?

◼️ യേശുക്രിസ്തു (1:5)

6. ആരുടെ വിശ്വാസമാണ് സർവ്വലോകത്തിലും പ്രസിദ്ധമായിരുന്നത്?

◼️ റോമയിലെ വിശുദ്ധന്മാരുടെ (1:8)

7. യവനന്മാർക്കും ബർബരന്മാർക്കും ജ്ഞാനികൾക്കും ബുദ്ധിഹീനർക്കും കടക്കാരൻ ആരാണ്?

◼️ പൗലൊസ് (1:14)

8. ‘സുവിശേഷത്തെക്കുറിച്ചു എനിക്കു ലജ്ജയില്ല’ ആർക്ക്?

◼️ പൗലൊസിനു (1:16)

9. വിശ്വസിക്കുന്ന ഏവനും രക്ഷെക്കായി ദൈവശക്തിയാകുന്നത് എന്താണ്?

◼️ സുവിശേഷം (1:16)

10. വിശ്വാസം ഹേതുവായും വിശ്വാസത്തിന്നായിക്കൊണ്ടും വെളിപ്പെടുന്നതെന്താണ്?

◼️ ദൈവത്തിന്റെ നീതി (1:17)

11. ‘നീതിമാൻ വിശ്വാസത്താൽ ജീവിക്കും’ പ്രവചനഭാഗം ഏതാണ്?

◼️ ഹബക്കൂക് 2:4 (1:17)

12. അനീതികൊണ്ടു സത്യത്തെ തടുക്കുന്നവരുടെമേൽ സ്വർഗ്ഗത്തിൽ നിന്നു വെളിപ്പെടുന്നതെന്താണ്?

◼️ ദൈവത്തിന്റെ കോപം (1:18)

13. ദൈവത്തിൻ്റെ നിത്യശക്തിയും ദിവ്യത്വവുമായ അദൃശ്യലക്ഷണങ്ങൾ എന്നുമുതൽ ബുദ്ധിക്കു തെളിവായി വെളിപ്പെട്ടുവരുന്നു?

◼️ ലോകസൃഷ്ടിമുതൽ (1:20)

14. ദൈവത്തെ അറിഞ്ഞിട്ടും അവനെ ദൈവമെന്നു ഓർത്തു മഹത്വീകരിക്കയോ നന്ദി കാണിക്കയോ ചെയ്യാത്തതാരാണ്?

◼️ സത്യത്തെ തടുക്കുന്നവർ (1:21)

15. സത്യത്തെ തടുക്കുന്നവർ ജ്ഞാനികൾ എന്നു പറഞ്ഞുകൊണ്ടു എങ്ങനെയായിത്തീർന്നു?

◼️ മൂഢരായിപ്പോയി (1:22)

16. ആരുടെ തേജസ്സിനെയാണ് ക്ഷയമുള്ള മനുഷ്യൻ, പക്ഷി, നാൽക്കാലി, ഇഴജാതി എന്നിവയുടെ രൂപസാദൃശ്യമായി മാറ്റിക്കളഞ്ഞത്?

◼️ അക്ഷയനായ ദൈവത്തിന്റെ (1:23)

2-ാം അദ്ധ്യായം

17. അന്യനെ വിധിക്കുന്നവൻ ആരെയാണ് കുറ്റം വിധിക്കുന്നത്?

◼️ സ്വയം കുറ്റം വിധിക്കുന്നു (2:1)

18. ആരുടെ വിധിയാണ് സത്യാനുസരണം ആയുള്ളത്?

◼️ ദൈവത്തിന്റെ (2:2)

19. ദൈവത്തിന്റെ ദയ എന്തിലേക്കാണ് വഴി നടത്തുന്നത്?

◼️ മാനസാന്തരത്തിലേക്കു (2:4)

20. ദൈവത്തിന്റെ കോപദിവസത്തേക്കു തനിക്കുതന്നേ കോപം ശേഖരിച്ചുവെക്കുന്നത് ആരാണ്?

◼️ അനുതാപമില്ലാത്തവർ (2:5)

21. ഓരോരുത്തൻ്റെ എന്തിനു തക്കവണ്ണമാണ് പകരം കിട്ടുന്നത്?

◼️ പ്രവൃത്തിക്കു (2:6)

22. നല്ല പ്രവൃത്തിക്കു വേണ്ടുന്ന സ്ഥിരതയുള്ളവർക്ക് എന്തു ലഭിക്കും?

◼️ നിത്യജീവൻ (2:7)

23. ശാഠ്യം പൂണ്ടു സത്യം അനുസരിക്കാതെ അനീതി പ്രവർത്തിക്കുന്നവർക്ക് എന്തുകിട്ടും?

◼️ കോപവും ക്രോധവും (2:8)

24. തിന്മ പ്രവർത്തിക്കുന്ന മനുഷ്യാത്മാവിനുള്ള കഷ്ടവും സങ്കടവും ആദ്യം ആർക്കാണ് വരുന്നത്?

◼️ യെഹൂദന് (2:9)

25. നന്മ പ്രവർത്തിക്കുന്നവർക്കുള്ള മഹത്വവും മാനവും സമാധാനവും യെഹൂദനുശേഷം ആർക്കാണ്?

◼️ യവനന് (2’10)

26. മുഖപക്ഷം ഇല്ലാത്തത് ആർക്കാണ്?

◼️ ദൈവത്തിന് (2:11)

27. ന്യായപ്രമാണം ഇല്ലാതെ പാപം ചെയ്തവർ എങ്ങനെയാണ് നശിക്കുന്നത്?

◼️ ന്യായപ്രമാണം കൂടാതെ (2:12)

28. ന്യായപ്രമാണം ഉണ്ടായിട്ടു പാപം ചെയ്തവർ എങ്ങനെ നശിക്കും?

◼️ ന്യായപ്രമാണത്താൽ (2:12)

29. ന്യായപ്രമാണം സംബന്ധിച്ചു ദൈവസന്നിധിയിൽ നീതിമാന്മാർ ആരാണ്?

◼️ ന്യായപ്രമാണം ആചരിക്കുന്നവർ (2:13)

30. ന്യായപ്രമാണത്തിലുള്ളതു സ്വഭാവത്താൽ ചെയ്യുന്നതാരാണ്?

◼️ ജാതികൾ (2:14)

31. തങ്ങൾക്കു തന്നേ ഒരു ന്യായപ്രമാണം ആകുന്നതാരാണ്?

◼️ ജാതികൾ (2:14)

32. ന്യായപ്രമാണത്തിന്റെ പ്രവൃത്തി തങ്ങളുടെ ഹൃദയത്തിൽ എഴുതിയിരിക്കുന്നതായി കാണിക്കുന്നത് ആരിലാണ്?

◼️ ജാതികളിൽ (2:15)

33. ദൈവം ആര് മുഖാന്തരമാണ് മനുഷ്യരുടെ രഹസ്യങ്ങളെ ന്യായം വിധിക്കുന്നത്?

◼️ യേശുക്രിസ്തു (2:16)

34. ദൈവം എന്തു പ്രകാരമാണ് രഹസ്യങ്ങളെ ന്യായംവിധിക്കുന്നത്?

◼️ സുവിശേഷപ്രകാരം (2:16)

35. കുരുടർക്കു വഴി കാട്ടുന്നവൻ ആരാണ്?

◼️ യെഹൂദൻ (2:19)

36. കുരുടർക്കു വഴി കാട്ടി, ഇരുട്ടിലുള്ളവർക്കു വെളിച്ചം, മൂഢരെ പഠിപ്പിക്കുന്നവൻ, ശിശുക്കൾക്കു ഉപദേഷ്ടാവ് എന്നിങ്ങനെ ഉറെച്ചിരുന്നതാരാണ്?

◼️ യെഹൂദൻ (2:19,20)

37. “നിങ്ങൾ നിമിത്തം ദൈവത്തിന്റെ നാമം ജാതികളുടെ ഇടയിൽ ദുഷിക്കപ്പെടുന്നു” പ്രവചനം ഏതാണ്?

◼️ യെശയ്യാവ് 52:5 (2:24)

38. യെഹൂദൻ ന്യായപ്രമാണം ലംഘിച്ചാൽ പരിച്ഛേദന എന്തായിത്തീരും?

◼️ അഗ്രചർമ്മം (2:25)

39. ഏതാണ് യഥാർത്ഥ പരിച്ഛേദന?

◼️ ആത്മാവിലുള്ള ഹൃദയപരിച്ഛേദന (2:29)

3-ാം അദ്ധ്യായം

40. യെഹൂദൻ്റെ വിശേഷതയിൽ ഒന്നാമത്തേത് എന്താണ്?

◼️ ദൈവത്തിന്റെ അരുളപ്പാടുകൾ ലഭിച്ചവർ (3:1-2)

41. ആരുടെ വിശ്വസ്തതയ്ക്കാണ് ഒരുനാളും നീക്കം വരാത്തത്?

◼️ ദൈവത്തിൻ്റെ (3:3)

42. “നിന്റെ വാക്കുകളിൽ നീ നീതീകരിക്കപ്പെടുവാനും, നിന്റെ ന്യായവിസ്താരത്തിൽ ജയിപ്പാനും” ഏതാണ് പഴയനിയമഭാഗം?

◼️ സങ്കീർത്തനം 51:4 (3:4)

43. നമ്മുടെ അനീതി ആരുടെ നീതിയെ പ്രസിദ്ധമാക്കുന്നു?

◼️ ദൈവത്തിന്റെ (3:5)

44. യെഹൂദന്മാരും യവനന്മാരും ഒരുപോലെ എന്തിനു കീഴാകുന്നു?

◼️ പാപത്തിൻ്റെ (3:9)

45. “നീതിമാൻ ആരുമില്ല….. ദൈവത്തെ അന്വേഷിക്കുന്നവനും ഇല്ല….. നന്മ ചെയ്യുന്നവനില്ല, ഒരുത്തൻ പോലും ഇല്ല” പഴയനിയമഭാഗം ഏതാണ്?

◼️ സങ്കീർത്തനം 14:1-3; 53:1-3 (3:10-12)

46. എല്ലാവരും വഴിതെറ്റി ഏങ്ങനെയുള്ളവർ ആയിത്തീർന്നു?

◼️ കൊള്ളരുതാത്തവർ (3:12)

47. “അവരുടെ തൊണ്ട തുറന്ന ശവക്കുഴി: നാവുകൊണ്ടു അവർ ചതിക്കുന്നു; സർപ്പവിഷം അവരുടെ അധരങ്ങൾക്കു കീഴെ ഉണ്ടു.” പഴയനിയമഭാഗം ഏതാണ്?

◼️ സങ്കീർത്തനം 5:9; 140:3 (3:13)

48. “അവരുടെ വായിൽ ശാപവും കൈപ്പും നിറഞ്ഞിരിക്കുന്നു” പഴയനിയമഭാഗം ഏതാണ്?

◼️ സങ്കീർത്തനം 10:7 (3:14)

49. “അവരുടെ കാൽ രക്തം ചൊരിയുവാൻ ബദ്ധപ്പെടുന്നു. നാശവും അരിഷ്ടതയും അവരുടെ വഴികളിൽ ഉണ്ടു. സമാധാനമാർഗ്ഗം അവർ അറിഞ്ഞിട്ടില്ല.” പഴയനിയമഭാഗം ഏതാണ്?

◼️ യെശയ്യാവ് 59:7-8 (3:15-17)

50. “അവരുടെ ദൃഷ്ടയിൽ ദൈവഭയം ഇല്ല” പഴയനിയമഭാഗം ഏതാണ്?

◼️ സങ്കീർത്തനം 36:1 (3:18)

51. ന്യായപ്രമാണം പറയുന്നതു എല്ലാം ആരോടാകുന്നു പ്രസ്താവിക്കുന്നത്?

◼️ ന്യായപ്രമാണത്തിൻ കീഴുള്ളവരോട് (3:19)

52. സർവ്വലോകവും ദൈവസന്നിധിയിൽ എന്തിനാണ് യോഗ്യരായത്?

◼️ ശിക്ഷയ്ക്ക് (3:19)

53. ഏതിൻ്റെ പ്രവൃത്തികളാലാണ് ഒരു ജഡവും ദൈവസന്നിധിയിൽ നീതീകരിക്കപ്പെടാത്തത്?

◼️ ന്യായപ്രമാണത്തിൻ്റെ (3:20)

54. പാപത്തിന്റെ പരിജ്ഞാനം വരുന്നതു എന്തിൽ നിന്നാണ്?

◼️ ന്യായപ്രമാണത്താൽ (3:20

55. വിശ്വസിക്കുന്ന എല്ലാവർക്കും യേശുക്രിസ്തുവിങ്കലെ വിശ്വാസത്താൽ ലഭിക്കുന്നതെന്താണ്?

◼️ ദൈവനീതി (3:21)

56. ന്യായപ്രമാണം കൂടാതെ വെളിപ്പെട്ടുവന്നിരിക്കുന്നത് എന്താണ്?

◼️ ദൈവനീതി (3:21)

57. ന്യായപ്രമാണവും പ്രവാചകന്മാരും സാക്ഷ്യം പറയുന്നത് എന്തിനെക്കുറിച്ചാണ്?

◼️ വിശ്വാസത്താലുള്ള നീതിയെക്കുറിച്ച് (3:21-22)

58. ഒരു വ്യത്യാസവുമില്ലാതെ എല്ലാവരും ചെയ്തതെന്താണ്?

◼️ പാപം (3:23)

59. എല്ലാവരും പാപം ചെയ്തു നഷ്ടപ്പെടുത്തിയത് എന്താണ്?

◼️ ദൈവതേജസ്സ് (3:23)

60. ക്രിസ്തുയേശുവിങ്കലെ വീണ്ടെടുപ്പുമൂലം സൌജന്യമായി ലഭിക്കുന്നതെന്താണ്?

◼️ നീതീകരണം (3:24)

61. വിശ്വസിക്കുന്നവർക്കു രക്തംമൂലം പ്രായശ്ചിത്തമാകുവാൻ ദൈവം ആരെയാണ് പരസ്യമായി നിറുത്തിയിരിക്കുന്നത്?

◼️ ക്രിസ്തുവിനെ (3:25)

62. ദൈവം തന്റെ പൊറുമയിൽ (ക്ഷമ) മുൻകഴിഞ്ഞ പാപങ്ങളെ ശിക്ഷിക്കാതെ വിട്ടതെന്തിനാണ്?

◼️ ദൈവത്തിൻ്റെ നീതിയെ പ്രദർശിപ്പിപ്പാൻ (3:25-26)

63. മനുഷ്യൻ്റെ പ്രശംസ പൊയ്പോയത് ഏത് മാർഗ്ഗത്താലാണ്?

◼️ വിശ്വാസമാർഗ്ഗത്താൽ (3:27)

64. എങ്ങനെയാണ് ഒരുവൻ നീതീകരിക്കപ്പെടുന്നത്?

◼️ വിശ്വാസത്താൽ (3:28)

65. ദൈവം യെഹൂദന്മാരുടെ ദൈവം മാത്രല്ല; പിന്നെ ആരുടെ കൂടിയാണ്?

◼️ ജാതികളുടെയും (3:29)

66. പരിച്ഛേദനക്കാരും അഗ്രചർമ്മികളും ദൈവത്താൽ നീതീകരിക്കപ്പെടുന്നത് എങ്ങനെയാണ്?

◼️ വിശ്വാസത്താൽ (3:30)

67. നമ്മുടെ വിശ്വാസം മൂലം ന്യായപ്രമാണം ദുർബ്ബലമാകുന്നില്ല; പിന്നെ എന്തു സംഭവിക്കുന്ന?

◼️ ഉറപ്പിക്കപ്പെടുന്നു (3:31)

4-ാം അദ്ധ്യായം

68. നമ്മുടെ പൂർവ്വപിതാവിൻ്റെ പേരെന്താണ്?

◼️ അബ്രാഹാം (4:1)

69. അബ്രാഹാമിൻ്റെ ദൈവത്തിലുള്ള വിശ്വാസം എങ്ങനെ കണക്കിട്ടു?

◼️ നീതിയായി (4:3; 9; 22)

70. “അബ്രാഹാം ദൈവത്തെ വിശ്വസിച്ചു; അതു അവന്നു നീതിയായി കണക്കിട്ടു” പഴയനിയമഭാഗം ഏതാണ്?

◼️ ഉല്പത്തി 15:6 (4:3)

71. പ്രവർത്തിക്കുന്നവനു കൂലി കണക്കിടുന്നത് എങ്ങനെയാണ്?

◼️ കടമായിട്ട് (4:4)

72. നിതീകരിക്കുന്നവനിൽ വിശ്വസിക്കുന്നവൻ്റെ വിശ്വാസം എങ്ങനെ കണക്കിടുന്നു?

◼️ നീതിയായി (4:5)

73. ദൈവം പ്രവൃത്തിക്കുടാതെ നീതി കണക്കിടുന്ന മനുഷ്യന്റെ ഭാഗ്യം ആരാണ് വർണ്ണിച്ചിരിക്കുന്നത്?

◼️ ദാവീദ് (4:6)

74. എന്തു മോചിച്ചും പാപം മറെച്ചും കിട്ടിയവർ ഭാഗ്യവാന്മാർ?

◼️ അധർമ്മം (4:7)

75. കർത്താവ് പാപം കണക്കിടാത്ത മനുഷ്യൻ എങ്ങനെയുള്ളവൻ?

◼️ ഭാഗ്യവാൻ (4:8)

76. “അധർമ്മം മോചിച്ചും പാപം മറെച്ചും കിട്ടിയവർ ഭാഗ്യവാന്മാർ. കർത്താവു പാപം കണക്കിടാത്ത മനുഷ്യൻ ഭാഗ്യവാൻ.” പഴയനിയമഭാഗം ഏതാണ്?

◼️ സങ്കീർത്തനം 32:1-2 (4:7-8)

77. പഴയനിയമത്തിൽ വിശ്വാസനീതിയുടെ മുദ്രയായി നല്കപ്പെട അടയാളം?

◼️ പരിച്ഛേദന (4:11)

78. പരിച്ഛേദനക്കാരുടേയും അഗ്രചർമ്മികളുടേയും പിതാവാരാണ്?

◼️ അബ്രാഹാം (4:11-12)

79. ലോകാവകാശി ആകും എന്നുള്ള വാഗ്ദത്തം അബ്രാഹാമിന്നും അവന്റെ സന്തതിക്കും ലഭിച്ചത് എങ്ങനെയാണ്?

◼️ വിശ്വാസത്തിന്റെ നീതിയാൽ (4:13)

80. ന്യായപ്രമാണമുള്ളവർ അവകാശികളായാൽ എന്താണ് വ്യർത്ഥമായിത്തീരുന്നത്?

◼️ വിശ്വാസം (4:14)

81. ന്യായപ്രമാണമുള്ളവർ അവകാശികളായാൽ എന്താണ് ദുർബ്ബലമായിത്തീരുന്നത്?

◼️ വാഗ്ദത്തം (4:14)

82. കോപത്തിന്നു ഹേതുവാകുന്നത് എന്താണ്?

◼️ ന്യായപ്രമാണം (4:15)

83. ന്യായപ്രമാണം ഇല്ലാത്തേടത്തു എന്താണില്ലാത്തത്?

◼️ ലംഘനം (4:15)

84. കൃപ ദൈവത്തിൻ്റെ ദാനം എന്നു വരേണ്ടതിന്നു എങ്ങനെയാണ് കൃപയ്ക്ക് അവകാശികൾ ആകുന്നത്?

◼️ വിശ്വാസത്താൽ (4:16)

85. ‘മരിച്ചവരെ ജീവിപ്പിക്കയും ഇല്ലാത്തതിനെ ഉള്ളതിനെപ്പോലെ വിളിക്കയും ചെയ്യുന്നവൻ’ എന്നു ദൈവത്തെ വിശ്വസിച്ചതാരാണ്?

◼️ അബ്രാഹാം (4:17)

86. ദൈവം ബഹുജാതികൾക്കു പിതാവാക്കിവെച്ചുത് ആരെയാണ്?

◼️ അബ്രാഹാമിനെ (ഉല്പ, 17:4 – 4:17)

87. “നിന്റെ സന്തതി ഇവ്വണ്ണം ആകും” പഴയനിയമഭാഗം ഏതാണ്?

◼️ ഉല്പത്തി 15:5 (4:18)

88. ‘താൻ ബഹുജാതികൾക്കു പിതാവാകും’ എന്നു ആശെക്കു വിരോധമായി ആശയോടെ വിശ്വസിച്ച പൂർവ്വപിതാവ്?

◼️ അബ്രാഹാം (4:18)

89. നൂറു വയസ്സുള്ളവനായിട്ടും വിശ്വാസത്തിൽ ക്ഷീണിക്കാഞ്ഞത് ആരാണ്?

◼️ അബ്രാഹാം (4:19)

90. ദൈവത്തിന്റെ വാഗ്ദത്തത്തിങ്കൽ അവിശ്വാസത്താൽ സംശയിക്കാഞ്ഞത് ആരാണ്?

◼️ അബ്രാഹാം (4:20)

91. ദൈവം വാഗ്ദത്തം ചെയ്തതു പ്രവർത്തിപ്പാൻ ശക്തൻ എന്നു പൂർണ്ണമായി ഉറെച്ചതാരാണ്?

◼️ അബ്രാഹാം (4:21)

92. യേശുവിനെ മരണത്തിനു ഏല്പിച്ചത് എന്തുകൊണ്ട്?

◼️ നമ്മുടെ അതിക്രമം (4:24)

93. നമ്മുടെ നീതീകരണത്തിന്നായി ഉയിർപ്പിച്ചതാരെയാണ്?

◼️ ക്രിസ്തുവിനെ (4:24)

94. യേശുവിനെ ഉയിർപ്പിച്ചവനിൽ വിശ്വസിക്കുന്ന നമുക്കു കണക്കിടുവാനുള്ളത് എന്താണ്?

◼️ നീതീകരണം (4:25)

5-ാം അദ്ധ്യായം

95. വിശ്വാസത്താൽ നീതീകരിക്കപ്പെടുന്നവർക്ക് ദൈവത്തോട് ഉള്ളതെന്താണ്?

◼️ സമാധാനം (5:1)

96. നാം നില്ക്കുന്ന ഈ കൃപയിലേക്കു നമുക്കു പ്രവേശനം ലഭിച്ചിരിക്കുന്നത് എങ്ങനെയാണ്?

◼️ വിശ്വാസത്താൽ (5:2)

97. ദൈവതേജസ്സിന്റെ പ്രത്യാശയിൽ പ്രശംസിക്കുന്നതാരാണ്?

◼️ ദൈവമക്കൾ (5:2)

98. എന്തിൽനിന്നാണ് സഹിഷ്ണത ഉളവാകുന്നത്?

99. കഷ്ടതയിൽനിന്ന് (5:3)

100. സഹിഷ്ണതയിൽനിന്നു എന്തുളവാകുന്നു?

◼️ സിദ്ധത (5:3)

101. സിദ്ധത എന്തിനെ ഉളവാക്കുന്നു?

◼️ പ്രത്യാശയെ (5:3)

102. കഷ്ടങ്ങളിലും പ്രശംസിക്കുന്നതാരാണ്?

◼️ വിശ്വാസികൾ (5:4)

103. എന്തിനാണ് ഭംഗം വരാത്തത്?

◼️ പ്രത്യാശയ്ക്ക് (5:5)

104. ദൈവത്തിന്റെ സ്നേഹം നമ്മുടെ ഹൃദയങ്ങളിൽ പകർന്നിരിക്കുന്നത് എങ്ങനെയാണ്?

◼️ പരിശുദ്ധാത്മാവിനാൽ (5:5)

105. നാം ഏങ്ങനെയുള്ളവർ ആയിരിക്കുമ്പോഴാണ് ക്രിസ്തു തക്കസമയത്തു മരിച്ചത്?

◼️ ബലഹീനർ (5:6)

106. നീതിമാനു വേണ്ടിയോ, ഗുണവാനു വേണ്ടിയോ ആരെങ്കിലും മരിക്കാൻ തുനിയുന്നത്?

◼️ ഗുണവാനുവേണ്ടി (5:7)

107. ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ എങ്ങനെയാണ് പ്രദർശിപ്പിച്ചത്?

◼️ ക്രിസ്തുവിൻ്റെ മരണത്താൽ (5:8)

108. യേശുവിൻ്റെ രക്തത്താൽ നീതീകരിക്കപ്പെട്ടശേഷം നാം അധികമായി രക്ഷിക്കപ്പെടുന്നത് എന്തിൽനിന്നാണ്?

◼️ കോപത്തിൽനിന്നു (5:9)

109. ശത്രുക്കളായിരുന്ന നമുക്ക് പുത്രന്റെ മരണത്താൽ ദൈവത്തോടു എന്തുവന്നു?

◼️ നിരപ്പു (5:10)

110. കർത്താവായ യേശുക്രിസ്തു മുഖാന്തരം നാം ആരിലാണ് പ്രശംസിക്കുന്നത്?

◼️ ദൈവത്തിൽ (5:11)

111. പാപത്താൽ ലോകത്തിൽ കടന്നതെന്താണ്?

◼️ മരണം (5:12)

112. പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നതെങ്ങനെ?

◼️ ഏകമനുഷ്യനാൽ (ആദാം) (5:12)

113. ന്യായപ്രമാണത്തിനു മുമ്പുതന്നെ ലോകത്തിൽ ഉണ്ടായിരുന്നതെന്താണ്?

◼️ പാപം (5:13). [‘പാപമോ ന്യായപ്രമാണംവരെ ലോകത്തിൽ ഉണ്ടായിരുന്നു’ എന്നാണ് സത്യവേദപുസ്തകം പരിഭാഷ. ഇതു ശരിയല്ല. പാപം ന്യായപ്രമാണത്തിനു ശേഷവുമുണ്ട്. ‘ന്യായപ്രമാണം നൽകപ്പെടുന്നതിനു മുമ്പുതന്നെ ലോകത്തിൽ പാപം ഉണ്ടായിരുന്നു’ ഇതാണ് ശരീയായ പരിഭാഷ]

114. എന്തില്ലാതിരിക്കുമ്പോഴാണ് പാപത്തെ കണക്കിടാത്തത്?

◼️ ന്യായപ്രമാണം (5:13)

115. വരുവാനിരുന്നവന്റെ പ്രതിരൂപം ആരായിരുന്നു?

◼️ ആദാം (5:14)

116. പാപം ചെയ്യാത്തവരിലും ആദാം മുതൽ മോശെവരെ വാണിരുന്നതെന്താണ്?

◼️ മരണം (5:14)

117. അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നത് എന്താണ്?

◼️ യേശുവിൻ്റെ കൃപയാലുള്ള ദാനം (കൃപാവരം) (5:15)

118. അനേക ലംഘനങ്ങളെ മോചിക്കുന്ന നീതീകരണവിധിക്കു ഹേതുവായിത്തിർന്നത് എന്താണ്?

◼️ കൃപാവരം (5:16)

119. ഏകന്റെ ലംഘനത്താൽ ആ ഏകൻ നിമിത്തം വാണതെന്താണ്?

◼️ മരണം (5:17)

120. കൃപയുടെയും നീതിദാനത്തിന്റെയും സമൃദ്ധി ലഭിക്കുന്നവർ എവിടെ വാഴും?

◼️ ജീവനിൽ (5:17)

121. സകലമനുഷ്യർക്കും ശിക്ഷാവിധിവന്നത് എങ്ങനെയാണ്?

◼️ ഏകലംഘനത്താൽ (5:18)

122. സകലമനുഷ്യർക്കും ജീവകാരണമായ നീതീകരണവും വന്നതെങ്ങനെ?

◼️ ഏകനീതിയാൽ (5:18)

123. ആരുടെ അനുസരണക്കേടിനാലാണ് അനേകർ പാപികളായിത്തീർന്നത്?

◼️ ഏകമനുഷ്യന്റെ (ആദാം) (5:19)

124. ആരുടെ അനുസരണത്താലാണ് അനേകർ നീതിമാന്മാരായിത്തീരുന്നത്?

◼️ യേശുക്രിസ്തുവെന്ന ഏകൻ്റെ (5:19)

125. ലംഘനം പെരുകേണ്ടതിന്നു ഇടയിൽ ചേർന്നുവന്നതെന്താണ്?

◼️ ന്യായപ്രമാണം (520)

126. പാപം പെരുകിയേടത്തു അത്യന്തം വർദ്ധിച്ചതെന്താണ്?

◼️ കൃപ (5:20)

127. മരണത്തിന്മേൽ വാണതെന്താണ്?

◼️ പാപം (5:21)

128. നാം നിത്യജീവനിൽ വാഴേണ്ടതിന്നു കാരണമെന്താണ്?

◼️ ക്രിസ്തുവിൻ്റെ കൃപ (5:21)

6-ാം അദ്ധ്യായം

129. എന്തു സംബന്ധമായാണ് നാം മരിച്ചിരിക്കുന്നത്?

◼️ പാപസംബന്ധമായി (6:2)

130. ആരോട് ചേരുവാനാണ് നാം സ്നാനം ഏറ്റിരിക്കുന്നത്?

◼️ യേശുക്രിസ്തുവിനോടു (6:3)

131. ക്രിസ്തുവിൻ്റെ മരണത്തിൽ പങ്കാളികളാകുന്ന കർമ്മമെന്താണ്?

◼️ സ്നാനം (6:3)

132. ക്രിസ്തു മരിച്ചിട്ടു ആരുടെ മഹിമയാലാണ് ജീവിച്ചെഴുന്നേറ്റത്?

◼️ പിതാവിന്റെ (6:4)

133. യേശുവിൻ്റെ മരണത്തിന്റെ സാദൃശ്യത്തോടു ഏകീഭവിച്ചവർ ഇനിയെന്തിന്റെ സാദൃശ്യത്തോടാണ് ഏകീഭവിക്കാനിരിക്കുന്നത്?

◼️ പുനരുത്ഥാനത്തിൻ്റെ (6:5)

134. നമ്മുടെ പാപശരീരത്തിന്നു നീക്കം വരേണ്ടതിന്നു നമ്മുടെ പഴയ മനുഷ്യൻ യേശുവിനോടുകൂടെ എന്തുപെയ്യപ്പെട്ടു?

◼️ ക്രൂശിക്കപ്പട്ടു (6:6)

135. ക്രിസ്തുവിനോടുകൂടി മരിച്ചവൻ എന്തു പ്രാപിച്ചിരിക്കുന്നു?

◼️ പാപമോചനം (6:7)

136. ക്രിസ്തുവിനോടുകൂടെ ജീവിക്കും എന്നു വിശ്വസിക്കുന്നതാരാണ്?

◼️ ക്രിസ്തുവിനോടുകൂടെ മരിച്ചവർ (6:8)

137. മരണത്തിന്നു ആരുടെമേലാണ് ഇനി കർത്തൃത്വമില്ലാത്തത്?

◼️ ക്രിസ്തുവിന്റെമേൽ (6:9)

138. പാപസംബന്ധമായി ഒരിക്കൽ മരിച്ചതാരാണ്?

◼️ ക്രിസ്തു (6:10)

139. ക്രിസ്തുയേശുവിൽ ദൈവത്തിന്നു ജീവിക്കുന്നവർ എന്നു സ്വയം എണ്ണേണ്ടതാരാണ്?

◼️ വിശ്വാസികൾ (6:11)

140. പാപസംബന്ധമായി മരിച്ചിരികയാൽ മർത്യശരീരത്തിൽ ഇനി വാഴൻ പാടില്ലാത്തതെന്താണ്?

◼️ പാപം (6:12)

141. നമ്മുടെ അവയവങ്ങളെ അനീതിയുടെ ആയുധങ്ങളായി എന്തിനാണ് സമർപ്പിക്കാൻ പാടില്ലാത്തത്?

◼️ പാപത്തിനു (6:13)

142. നമ്മുടെ അവയവങ്ങളെ എങ്ങനെയുള്ള ആയുധങ്ങളായാണ് ദൈവത്തിന്നു സമർപ്പിക്കേണ്ടത്?

◼️ നീതിയുടെ ആയുധങ്ങളായി (6:13)

143. എന്തിന് അധീനരാകയാലാണ് വിശ്വാസികളിൽ പാപം കർത്തൃത്വം നടത്താത്തത്?

◼️ കൃപയ്ക്ക് (6:14)

144. കൃപയ്ക്ക് അധീനരാകയാൽ നമുക്ക് ചെയ്യാൻ പാടില്ലാത്തതെന്താണ്?

◼️ പാപം (6:15)

145. പാപത്തിന്റെ ദാസന്മാരായിരുന്ന നമുക്ക് സ്വാതന്ത്ര്യം ലഭിച്ചത് എന്തിനു ദാസന്മാരായി തീർന്നതുകൊണ്ടാണ്?

◼️ നീതിക്കു (6:17-18)

146. അധർമ്മത്തിന് അടിമകളായിരുന്ന നമ്മുടെ ശരീരങ്ങളെ നീതിക്ക് അടിമകളായി സമർപ്പിച്ചത് എന്തിനാണ്?

◼️ വിശുദ്ധീകരണത്തിന് (6:19)

147. നമ്മൾ നീതിയെ സംബന്ധിച്ചു സ്വതന്ത്രരായിരുന്നത് എപ്പോഴാണ്?

◼️ പാപത്തിൻ്റെ ദാസന്മാരായിരുന്നപ്പോൾ (6:20)

148. പാപദാസ്യത്തിൻ്റെ ഫലമെന്തായിരുന്നു? 

◼️ ലജ്ജ (6:20-21)

149. പാപത്തിന്റെ അവസാനം എന്താണ്?

◼️ മരണം (6:21)

150. ദൈവത്തിന്നു ദാസന്മാരായി ജീവിക്കുന്നതിൻ്റെ ഫലമെന്താണ്?

◼️ വിശുദ്ധീകരണം (6:22)

151. വിശുദ്ധീകരണത്തിൻ്റെ അന്തം (അവസാനം) എന്താണ്?

◼️ നിത്യജീവൻ (6:22)

152. പാപത്തിന്റെ ശമ്പളമെന്താണ്?

◼️ മരണം (6:23)

153. ദൈവത്തിന്റെ കൃപാവരമെന്താണ്?

◼️ യേശുക്രിസ്തുവിൽ നിത്യജീവൻ (6:23)

7-ാം അദ്ധ്യായം

154. ജീവനോടിരിക്കും കാലത്തൊക്കെയും മനുഷ്യൻ്റെമേൽ അധികാരമുള്ളത് എന്തിനാണ്?

◼️ ന്യായപ്രമാണത്തിനു (7:1)

155. ഭർത്താവുള്ള സ്ത്രീ ജീവിച്ചിരിക്കുന്ന ഭർത്താവിനോടു എങ്ങനെയാണ് ബന്ധിക്കപ്പെട്ടിരിക്കുന്നത്?

◼️ ന്യായപ്രമാണത്താൽ (7:2)

156. സ്ത്രീ ഭർത്തൃ ന്യായപ്രമാണത്തിൽനിന്നു ഒഴിവുള്ളവളാകുന്നത് എപ്പോഴാണ്?

◼️ ഭർത്താവു മരിച്ചാൽ (7:2)

157. ക്രിസ്തുവിന്റെ ശരീരം മുഖാന്തരം ന്യായപ്രമാണ സംബന്ധമായി മരിച്ചിരിക്കുന്നത് ആരാണ്?

◼️ വിശ്വാസികൾ (7:4)

158. നാം ജഡത്തിലായിരുന്നപ്പോൾ മരണത്തിന്നു ഫലം കായ്ക്കത്തക്കവണ്ണം നമ്മുടെ അവയവങ്ങളിൽ വ്യാപരിച്ചുപോന്നതെന്താണ്?

◼️ പാപരാഗങ്ങൾ (7:5). [പാപാവേശം, പാപപ്രലോഭനങ്ങൾ]

159. നാം ഇപ്പോൾ ദൈവത്തെ എങ്ങനെ സേവിക്കേണ്ടതിനാണ് ന്യായപ്രമാണത്തിൽനിന്നു ഒഴിവുള്ളവരായിരിക്കുന്നത്?

◼️ ആത്മാവിന്റെ പുതുക്കത്തിൽ (7:6)

160. പാപത്തെ പൗലൊസ് അറിഞ്ഞതെങ്ങനെയാണ്?

◼️ ന്യായപ്രമാണത്താൽ (7:7)

161. ‘മോഹിക്കരുതു എന്നു ന്യായപ്രമാണം പറയാതിരുന്നെങ്കിൽ ഞാൻ മോഹത്തെ അറികയില്ലായിരുന്നു’ ആരുടെ വാക്കുകൾ?

◼️ പൗലൊസിൻ്റെ (7:7)

162. അവസരം ലഭിക്കുമ്പോൾ സകലവിധ മോഹത്തെയും ജനിപ്പിക്കുന്നതെന്താണ്?

◼️ പാപം (7:8)

163. എന്തു കൂടാതെയാണ് പാപം നിർജ്ജീവമായിരിക്കുന്നത്? 

◼️ ന്യായപ്രമാണം (7:8)

164. അവസരം ലഭിക്കുമ്പോൾ കല്പനയാൽ ചതിക്കയും കൊല്ലുകയും ചെയ്യുന്നതെന്താണ്?

◼️ പാപം (7:11)

165. എന്താണ് വിശുദ്ധവും ന്യായവും നല്ലതുമായത്?

◼️ കല്പന (7:12)

166. എന്താണ് മരണമായിത്തീർന്നത്?

◼️ പാപം (7:13)

167. എന്താണ് ആത്മികം?

◼️ ന്യായപ്രമാണം (7:14)

168. പാപത്തിന്നു ദാസനായി വിൽക്കപ്പെട്ടവൻ എങ്ങനെയുള്ളവനാണ്?

◼️ ജഡമയൻ (7:14).

169. ഇച്ഛിക്കുന്നതിനെ ചെയ്യാതെയും പകെക്കുന്നതിനെ ചെയ്യുകയും ചെയ്യുന്നതാരാണ്?

◼️ ജഡികൻ (7:15)

170. ഒരുവനു നന്മ ചെയ്‍വാനുള്ള താല്പര്യം ഉണ്ടെങ്കിലും പ്രവർത്തിക്കാൻ സമ്മതിക്കാത്തതെന്താണ്?

◼️ പാപം (7:17-18)

171. ജഡത്തിൽ വസിക്കാത്തതെന്താണ്?

◼️ നന്മ (7:18)

172. ഒരുവൻ ഇച്ഛിക്കാത്ത തിന്മ പ്രവർത്തിക്കുവാനുള്ള കാരണം?

◼️ അവനിൽ വസിക്കുന്ന പാപം (7:19-20)

173. ബുദ്ധിയുടെ പ്രമാണത്തോടു പോരാടുന്ന വേറൊരു പ്രമാണം എന്താണ്?

◼️ പാപപ്രമാണം (7:23)

174. ‘അയ്യോ, ഞാൻ അരിഷ്ടമനുഷ്യൻ!’ ആരുടെ വാക്കുകൾ?

◼️ പൗലൊസിൻ്റെ (7:24)

175. മരണത്തിന്നു അധീനമായ ശരീരത്തിൽനിന്നു നമ്മെ വിടുവിക്കുന്നതാരാണ്?

◼️ കർത്താവായ യേശുക്രിസ്തു (7:24-25)

8-ാം അദ്ധ്യായം

176. ക്രിസ്തുയേശുവിൽ ഉള്ളവർക്കു ഇല്ലാത്തതെന്താണ്?

◼️ ശിക്ഷാവിധി (8:1)

177. പാപത്തിന്റെയും മരണത്തിന്റെയും പ്രമാണത്തിൽ നിന്നു സ്വാതന്ത്ര്യം വരുത്തിയ പ്രമാണം?

◼️ ജീവന്റെ ആത്മാവിന്റെ പ്രമാണം (8:2)

178. ദൈവം തന്റെ പുത്രനു പാപത്തിന്നു ജഡത്തിൽ ശിക്ഷ വിധിച്ചത് എന്തുനിമിത്തമാണ്?

◼️ ജഡത്താലുള്ള ബലഹീനത (8:3)

179. എന്തിനു കഴിയാഞ്ഞതിനെ സാധിപ്പാനാണ് ദൈവം തന്റെ പുത്രനെ അയച്ചത്?

◼️ ന്യായപ്രമാണത്തിനു (8:3)

180. ആത്മാവിനെ അനുസരിച്ചു നടക്കുന്നവരിൽ ന്യായപ്രമാണത്തിൻ്റെ എന്താണ് നിവൃത്തിയാകുന്നത്?

◼️ നീതി (8:4)

181. ജഡസ്വഭാവമുള്ളവർ എന്തിനുള്ളതാണ് ചിന്തിക്കുന്നത്?

◼️ ജഡത്തിന്നുള്ളത് (8:5)

182. ആത്മസ്വഭാവമുള്ളവർ എന്തിനുള്ളതാണ് ചിന്തിക്കുന്നത്?

◼️ ആത്മാവിന്നുള്ളത് (8:5)

183. ജഡത്തിന്റെ ചിന്ത എന്താണ്?

◼️ മരണം (8:6)

184. ആത്മാവിന്റെ ചിന്ത എന്തു നല്കുന്നു?

◼️ ജീവനും സമാധാനവും (8:6)

185. ദൈവത്തോടു ശത്രുത്വം ആകുന്നതെന്താണ്?

◼️ ജഡത്തിന്റെ ചിന്ത (8:7)

186. ദൈവത്തിന്റെ ന്യായപ്രമാണത്തിന്നു കീഴ്പെടാൻ കഴിയാത്തത് എന്തിനാണ്?

.

◼️ ജഡത്തിന്റെ ചിന്തയ്ക്ക് (8:7)

187. ദൈവത്തെ പ്രസാദിപ്പിക്കുവാൻ കഴിയാത്തതാർക്കാണ്?

◼️ ജഡസ്വഭാവമുള്ളവർക്കു (8:8)

188. ദൈവത്തിന്റെ ആത്മാവു ഉള്ളിൽ വസിക്കുന്നവർ ഏതു സ്വഭാവമുള്ളവരാണ്?

◼️ ആത്മസ്വഭാവം (8:9)

189. ആരു നമ്മിൽ ഉണ്ടെങ്കിലാണ് ശരീരം മരിക്കേണ്ടതെങ്കിലും ആത്മാവു നീതിനിമിത്തം ജീവനാകുന്നത്?

◼️ ക്രിസ്തു (8:10)

190. ആരാണ് തൻ്റെ ആത്മാവിനെക്കൊണ്ടു വിശ്വസികളുടെ മർത്യശരീരങ്ങളെ ജീവിപ്പിക്കുന്നത്?

◼️ യേശുവിനെ ഉയിർപ്പിച്ചവൻ (8:11)

191. ജഡത്തെ അനുസരിച്ചു ജീവിച്ചാൽ എന്തു സംഭവിക്കും?

◼️ മരിക്കും (8:13)

192. ആത്മാവിനാൽ ശരീരത്തിന്റെ പ്രവൃത്തികളെ മരിപ്പിച്ചാൽ എന്തു സംഭവിക്കും?

◼️ ജീവിക്കും (8:13)

193. ദൈവാത്മാവു നടത്തുന്നവർ ഏവരും ആരുടെ മക്കളാണ്?

◼️ ദൈവത്തിന്റെ (8:14)

194. പുത്രത്വത്തിൻ ആത്മാവിനാൽ വിശ്വാസികൾ പിതാവിനെ എങ്ങനെയാണ് സംബോധന ചെയ്യുന്നത്?

◼️ അബ്ബാ പിതാവേ (8:15)

195. നാം ദൈവത്തിന്റെ മക്കളാണെന്ന് നമ്മുടെ ആത്മാവോടു കൂടെ സാക്ഷ്യം പറയുന്നതാരാണ്?

◼️ ആത്മാവ് (പരിശുദ്ധാത്മാവ്) (8:16)

196.  നാം ദൈവത്തിന്റെ മക്കൾ എങ്കിൽ എന്തുകൂടി ആകുന്നു?

◼️ അവകാശികൾ (8:17)

197. ദൈവത്തിൻ്റെ അവകാശികൾ ആർക്കാണ് കൂട്ടവകാശികളാകുന്നത്?

◼️ ക്രിസ്തുവിനു (8:17)

198. വിശ്വാസികൾ ക്രിസ്തുവിനോടു കൂടെ തേജസ്കരിക്കപ്പെടാൻ എന്തുചെയ്യണം?

◼️ അവനോടുകൂടെ കഷ്ടമനുഭവിക്കണം (8:17)

199. നമ്മിൽ വെളിപ്പെടുവാനുള്ള തേജസ്സു വിചാരിച്ചാൽ ഈ കാലത്തിൽ സാരമില്ലെന്നെണ്ണാൻ കഴിയുന്നതെന്താണ്?

◼️ കഷ്ടങ്ങൾ (8:18)

200. ആരുടെ വെളിപ്പാടിനെയാണ് സൃഷ്ടി ആകാംക്ഷയോടെ കാത്തിരിക്കുന്നത്?

◼️ ദൈവപുത്രന്മാരുടെ (8:19)

201. ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യം പ്രാപിക്കും എന്നുള്ള ആശയോടെ മായെക്കു കീഴ്പെട്ടിരിക്കുന്നത് ആരാണ്?

◼️ സൃഷ്ടി (8:20)

202. ദൈവമകൾക്കു ലഭിച്ചിരിക്കുന്ന ആദ്യദാനം എന്താണ്?

◼️ ആത്മാവ് (8:23)

203. ദൈവമക്കൾ ശരീരത്തിൻ്റെ വീണ്ടെടുപ്പായ എന്തിനുവേണ്ടിയാണ് ഉള്ളിൽ ഞരങ്ങുന്നത്?

◼️ പുത്രത്വം (8:23)

204. എന്തിനാലാണ് നാം രക്ഷിക്കപ്പെട്ടിരിക്കുന്നത്?

◼️ പ്രത്യാശയാൽ (8:24)

205. കാണുന്ന പ്രത്യാശയോ എന്തല്ല?

◼️ പ്രത്യാശയല്ല (8:24)

206. നാം കാണാത്തതിന്നായി പ്രത്യാശിക്കുന്നു എങ്കിൽ അതിനായി എങ്ങനെ കാത്തിരിക്കണം?

◼️ ക്ഷമയോടെ (8:25)

207. നമ്മുടെ ബലഹീനതയ്ക്കു തുണനില്ക്കുന്നതാരാണ്?

◼️ ആത്മാവ് (8:26)

208. ആത്മാവ് ഉച്ചരിച്ചുകൂടാത്ത ഞരക്കങ്ങളാൽ നമുക്കു വേണ്ടി ചെയ്യുന്നത് എന്താണ്?

◼️ പക്ഷവാദം (8:26)

209. ആത്മാവ് ആർക്കുവേണ്ടിയാണ് ദൈവഹിതപ്രകാരം പക്ഷവാദം ചെയ്യുന്നത്?

◼️ വിശുദ്ധന്മാർക്കുവേണ്ടി (8:27)

210. ഹൃദയങ്ങളെ പരിശോധിക്കുന്നവൻ അറിയുന്നതെന്താണ്?

◼️ ആത്മാവിന്റെ ചിന്ത (8:27)

211. സകലവും നന്മയ്ക്കായി കൂടി വ്യാപരിക്കുന്നത് ആർക്കാണ്?

◼️ ദൈവത്തെ സ്നേഹിക്കുന്നവർക്ക് (8:28)

212. ദൈവം ആരുടെ സ്വരൂപത്തോടു അനുരൂപരാകുവാനാണ് നമ്മെ മുന്നിയമിച്ചുമിരിക്കുന്നത്?

◼️ പുത്രൻ്റെ (8:29)

213. ദൈവം വിളിച്ചവരെ എന്തുചെയ്തു?

◼️ നീതീകരിച്ചു (8:30)

2140. നീതീകരണം ലഭിച്ചവർ പ്രാപിക്കുന്നതെന്താണ്?

◼️ തേജസ്കരണം (8:30)

214. ദൈവം ആരെ ആദരിക്കാതെയാണ് എല്ലാവർക്കും വേണ്ടി ഏല്പിച്ചുതന്നത്?

◼️ സ്വന്തപുത്രനെ (8:32)

215. നമ്മെ നീതീകരിക്കുന്നവൻ ആരാണ്?

◼️ ദൈവം (8:33)

216. ദൈവത്തിന്റെ വലത്തുഭാഗത്തിരുന്നു നമുക്കുവേണ്ടി പക്ഷവാദം കഴിക്കുന്നതാരാണ്?

◼️ ക്രിസ്തുയേശു (8:34)

217. “നിന്‍റെ നിമിത്തം ഞങ്ങളെ ഇടവിടാതെ കൊല്ലുന്നു; അറുപ്പാനുള്ള ആടുകളെപ്പോലെ ഞങ്ങളെ എണ്ണുന്നു” പഴയനിയമഭാഗം ഏതാണ്?

◼️ സങ്കീർത്തനം 44:22 (8:36)

218. നാം ആരു മുഖാന്തരമാണ് എല്ലാറ്റിലും പൂർണ്ണജയം പ്രാപിക്കുന്നത്?

◼️ നമ്മെ സ്നേഹിച്ചവൻ മുഖാന്തരം (8:37)

219. കർത്താവായ യേശുക്രിസ്തുവിലുള്ള എന്തിൽനിന്നാണ് നമ്മെ വേറുപിരിപ്പാൻ കഴിയാത്തത്?

◼️ ദൈവസ്നേഹത്തിൽനിന്ന് (8:39)

9-ാം അദ്ധ്യായം 

220. തൻ്റെ ചാർച്ചക്കാരായ സഹോദരന്മാർക്കു വേണ്ടി ക്രിസ്തുവിനോടു വേറുവിട്ടു ശാപഗ്രസ്തനാവാൻ പോലും ആഗ്രഹിച്ചതാരാണ്?

◼️ പൗലൊസ് (9:3)

221. പുത്രത്വവും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ആരാധനയും വാഗ്ദത്തങ്ങളും ആർക്കുള്ളതാണ്?

◼️ യിസ്രായേല്യർക്ക് (9:4)

222. ജഡപ്രകാരം ക്രിസ്തു ഉത്ഭവിച്ചത്  ആരിൽനിന്നാണ്?

◼️ യിസ്രായേല്യരിൽനിന്ന് (9:5)

223. സർവ്വത്തിന്നും മീതെ ദൈവമായി എന്നെന്നേക്കും വാഴ്ത്തപ്പെട്ടവൻ ആരാണ്?

◼️ ക്രിസ്തു (9:5)

224. “യിസ്ഹാക്കിൽനിന്നു ജനിക്കുന്നവർ നിന്റെ സന്തതി എന്നു വിളിക്കപ്പെടും” പഴയനിയമഭാഗം ഏതാണ്?

◼️ ഉല്പത്തി 21:12 (9:7)

225. ദൈവസന്തതി എന്നെണ്ണുന്നത് എങ്ങനെ ജനിച്ച മക്കളെയാണ്?

◼️ വാഗ്ദത്തപ്രകാരം ജനിച്ചവരെ (9:8)

226. “ഈ സമയത്തേക്കു ഞാൻ വരും; അപ്പോൾ സാറെക്കു ഒരു മകൻ ഉണ്ടാകും” പഴയനിയമഭാഗം ഏതാണ്?

◼️ ഉല്പത്തി 18:10 (9:9)

227. യിസ്ഹാക്കിൻ്റെ ഭാര്യയുടെ പേര്?

◼️ റിബെക്ക (9:10)

228. “മൂത്തവൻ ഇളയവനെ സേവിക്കും” പഴയനിയമഭാഗം?

◼️ ഉല്പത്തി 23:25 (9:12)

229. “ഞാൻ യാക്കോബിനെ സ്നേഹിച്ചു ഏശാവിനെ ദ്വേഷിച്ചിരിക്കുന്നു” പഴയനിയമഭാഗം?

◼️ മലാഖി 1:2-3 (9:13)

230. ആരുടെ പക്കലാണ് അനീതിയില്ലാത്തത്?

◼️ ദൈവത്തിൻ്റെ പക്കൽ (9:14)

231. ‘എനിക്കു കരുണ തോന്നേണം എന്നുള്ളവനോടു കരുണ തോന്നും’ ഏന്നു ദൈവം അരുളിച്ചെയ്തത് ആരോടാണ്?

◼️ മോശെയോടു (പുറ, 33:19–9:15)

232. സകലവും സാധിക്കുന്നതു ആരാലാണ്?

◼️ കരുണ തോന്നുന്ന ദൈവത്താൽ (9:16)

233. ദൈവത്തിൻ്റെ ശക്തി കാണിക്കേണ്ടതിന്നും അവന്റെ നാമം സർവ്വഭൂമിയിലും പ്രസ്താവിക്കപ്പെടേണ്ടതിന്നും നിർത്തിയിരുന്നത് ആരെയാണ്?

◼️ ഫറവോനെ (പുറ, 9:16–9:17)

234. ഒരു പാത്രം മാനത്തിന്നും മറ്റൊരു പാത്രം അപമാനത്തിന്നും ഉണ്ടാക്കുവാൻ മണ്ണിന്മേൽ അധികാരം ഉള്ളവനാരാണ്?

◼️ കുശവന് (9:21)

235. ദൈവം തേജസ്സിന്നായി മുന്നൊരുക്കിയ കരുണാപാത്രങ്ങൾ ആരൊക്കെയാണ്?

◼️ യെഹൂദന്മാരും ജാതികളും (9:22-23)

236. ദൈവം നാശയോഗ്യമായ കോപപാത്രങ്ങളെ എങ്ങനെയാണ് സഹിച്ചത്?

◼️ ദീർഘക്ഷമയോടെ (9:24)

237. “എന്റെ ജനമല്ലാത്തവരെ എന്റെ ജനം എന്നും പ്രിയയല്ലാത്തവളെ പ്രിയ എന്നും ഞാൻ വിളിക്കും” ഏതു പ്രവാകൻ്റെ വാക്കുകൾ?

◼️ ഹോശേയ 2:23 (9:25, 27)

238. “നിങ്ങൾ എന്റെ ജനമല്ല എന്നു അവരോടു പറഞ്ഞ ഇടത്തിൽ അവർ ജീവനുള്ള ദൈവത്തിന്റെ മക്കൾ എന്നു വിളിക്കപ്പെടും” പ്രവചിച്ചതാര്?

◼️ ഹോശേയ 1:10 (9:25-26)

239. “യിസ്രായേൽമക്കളുടെ എണ്ണം കടൽക്കരയിലെ മണൽപോലെ ആയിരുന്നാലും ശേഷിപ്പത്രേ രക്ഷിക്കപ്പെടൂ” പ്രവചിച്ചതാര്?

◼️ യെശയ്യാവ് 10:22-23 (9:27-28)

240. “സൈന്യങ്ങളുടെ കർത്താവു നമുക്കു സന്തതിയെ ശേഷിപ്പിച്ചില്ലെങ്കിൽ നാം സൊദോമെപ്പോലെ ആകുമായിരുന്നു,” ആരുടെ പ്രവചനം?

◼️ യെശയ്യാവ് 1:9 (9:29)

241. നീതിയെ പിന്തുടരാത്ത ജാതികൾ പ്രാപിച്ച നീതിയേതാണ്?

◼️ വിശ്വാസത്താലുള്ള നീതി (9:30)

242. നീതിയുടെ പ്രമാണം പിന്തുടർന്നിട്ടും പ്രമാണത്തിങ്കൽ എത്താഞ്ഞതാരാണ്?

◼️ യിസ്രായേൽ (9:31)

243. ഏത് കല്ലിന്മേൽ തട്ടിയാണ് യിസ്രായേല്യർ ഇടറിയത്?

◼️ ഇടർച്ചക്കല്ലിന്മേൽ (9:32)

244. യെഹൂദന്മാർക്ക് ഇടർച്ചവരുത്തിയ കല്ല് ആരായിരുന്നു?

◼️ ക്രിസ്തു (9:32)

245. “ഇതാ, ഞാൻ സീയോനിൽ ഇടർച്ചക്കല്ലും തടങ്ങൽ പാറയും വെക്കുന്നു” പ്രവചിച്ചതാരാണ്?

◼️ യെശയ്യാവ് 8:14 (9:33)

246. “അവനിൽ വിശ്വസിക്കുന്നവൻ ലജ്ജിച്ചു പോകയില്ല” പ്രവചനമേതാണ്?

◼️ യെശയ്യാവ് 28:16 (9:33)

10-ാം അദ്ധ്യായം

247. ആർ രക്ഷിക്കപ്പെടാൻ വേണ്ടിയാണ് പൗലൊസ് ഹൃദയവാഞ്ഛയോടെ ദൈവത്തൊട് യാചിച്ചത്?

◼️ യിസ്രായേല്യർ (10:1)

248. പരിജ്ഞാനപ്രകാരമല്ലെങ്കിലും ദൈവത്തെ സംബന്ധിച്ചു എരിവുള്ളവർ ആരായിരുന്നു?

◼️ യിസ്രായേല്യർ (10:2)

249. ദൈവത്തിന്റെ നീതി അറിയാതെ സ്വന്ത നീതി സ്ഥാപിപ്പാൻ അന്വേഷിച്ചതാരാണ്?

◼️ യെഹൂദന്മാർ (10:3)

250. ന്യായപ്രമാണത്തിന്റെ അവസാനം ആര്?

◼️ ക്രിസ്തു (10:4)

251. “അതു ചെയ്ത മനുഷ്യൻ അതിനാൽ ജീവിക്കും” എഴുതിയതാരാണ്?

◼️ മോശെ [പുറ, 18:5] (10:5)

252. “വചനം നിനക്കു സമീപമായി നിന്റെ വായിലും നിന്റെ ഹൃദയത്തിലും ഇരിക്കുന്നു” പറഞ്ഞതാരാണ്?

◼️ മോശെ [ആവ, 30:4] (10:8)

253. യേശുവിനെ കർത്താവു എന്നു വായ്കൊണ്ടു ഏറ്റുപറകയും ദൈവം അവനെ ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ?

◼️ വ്യക്തി രക്ഷിക്കപ്പെടും?

254. ഹൃദയം കൊണ്ടു വിശ്വസിക്കുന്നതെന്തിനാണ്?

◼️ നീതിക്കായി (10:10)

255. വായ്കൊണ്ടു ഏറ്റുപറയുന്നത് എന്തിനാണ്?

◼️ രക്ഷെയ്ക്കായി (10:10)

256. “അവനിൽ വിശ്വസിക്കുന്നവൻ ഒരുത്തനും ലജ്ജിച്ചു പോകയില്ല” തിരുവെഴുത്തേതാണ്?

◼️ യെശയ്യാവ് 28:16 (10:11)

257. വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും നൽകുവാന്തക്കവണ്ണം സമ്പന്നൻ ആരാണ്?

◼️ കർത്താവ് (10:12)

258. “കർത്താവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും” പ്രവചനം ഏതാണ്?

◼️ യോവേൽ 2:32 (9:13)

259. ആരുടെ കാലുകളാണ് മനോഹരം മനോഹരമായിട്ടുള്ളത്?

◼️ നന്മ സുവിശേഷിക്കുന്നവരുടെ (യെശ, 52:7–10:15)

260. “കർത്താവേ, ഞങ്ങൾ കേൾപ്പിച്ചതു ആർ വിശ്വസിച്ചു” എന്നു പറഞ്ഞതാരാണ്?

◼️ യെശയ്യാവ് 53:1 (10:16)

261. വിശ്വാസം എങ്ങനെയാണ് ഉത്ഭവിക്കുന്നത്?

◼️ കേൾവിയാൽ (10:17)

262. കേൾവി ഏതിനാൽ വരുന്നു?

◼️ ക്രിസ്തുവിന്റെ വചനത്താൽ (10:17)

263. “അവരുടെ നാദം സർവ്വ ഭൂമിയിലും അവരുടെ വചനം ഭൂതലത്തിന്റെ അറ്റത്തോളവും പരന്നു” പഴയനിയമഭാഗം ഏതാണ്?

◼️ സങ്കീർത്തനം 19:4 (10:18)

264. “ജനമല്ലാത്തവരെക്കൊണ്ടു ഞാൻ നിങ്ങൾക്കു എരിവു വരുത്തും; മൂഡജാതിയെക്കൊണ്ടു നിങ്ങൾക്കു കോപം ജനിപ്പിക്കും” എന്നു പറഞ്ഞതാരാണ്?

◼️ മോശെ [ആവ, 32:21] (10:19)

265. “എന്നെ അന്വേഷിക്കാത്തവർ എന്നെ കണ്ടെത്തി; എന്നെ ചോദിക്കാത്തവർക്കു ഞാൻ പ്രത്യക്ഷനായി” ആരുടെ പ്രവചനമാണ്?

◼️ യെശയ്യാവ് 65:1 (10:20)

266. അനുസരിക്കാത്തതും മറുത്തുപറയുന്നതുമായ ജനം ഏതാണ്? 

◼️ യിസ്രായേൽ (യെശ, 65:2–10:21)

11-ാം അദ്ധ്യായം

267. പൗലൊസിൻ്റെ ഗോത്രമേതാണ്?

◼️ ബെന്യാമീൻ (11:1)

268. ‘ദൈവം മുന്നറിഞ്ഞിട്ടുള്ള തന്റെ ജനത്തെ തള്ളിക്കളഞ്ഞിട്ടില്ല’ ഇത് ആരുടെ ചരിത്രത്തിലാണ് പറയുന്നത്?

◼️ ഏലീയാവിന്റെ 11:2)

269. “കർത്താവേ, അവർ നിന്റെ പ്രവാചകന്മാരെ കൊന്നു നിന്റെ യാഗപീഠങ്ങളെ ഇടിച്ചു കളഞ്ഞു; ഞാൻ ഒരുത്തൻ മാത്രം ശേഷിച്ചിരിക്കുന്നു; അവർ എനിക്കും ജീവഹാനി വരുത്തുവാൻ നോക്കുന്നു” പഴയനിയമഭാഗം ഏതാണ്?

◼️ 1രാജാക്കന്മാർ 19:10 (11:3)

270. ‘നിൻ്റെ പ്രവാചകന്മാരിൽ ഞാൻ ഒരുത്തൻ മാത്രം ശേഷിച്ചിരിക്കുന്നു’ ആരുടെ വാക്കുകൾ?

◼️ ഏലീയാവിന്റെ (11:3)

271. ബാലിന്നു മുട്ടുകുത്താത്ത എത്ര പ്രവാചകന്മാർ ഉണ്ടായിരുന്നു?

◼️ ഏഴായിരം പേർ (1രാജാ, 19:18–11:4)

272.  ദൈവത്തിൻ്റെ തിരഞ്ഞെടുപ്പ് എങ്ങനെയാണ്?

◼️ കൃപയാൽ (11:5)

273. കൃപയാൽ എങ്കിൽ എന്താലല്ല?

◼️ പ്രവൃത്തിയാൽ (11:6)

274. യിസ്രായേൽ തിരഞ്ഞതു പ്രാപിക്കാഞ്ഞതെന്താണ്?

◼️ പ്രവൃത്തികളാൽ അന്വേഷിച്ചതുകൊണ്ട് (9:32–11:6-7)

275. ദൈവം ആർക്കാണ് ഗാഢനിദ്രയും കാണാത്തകണ്ണും കേൾക്കാത്ത ചെവിയും കൊടുത്തത്?

◼️ യിസ്രായേലിന് (യെശ, 29:10–11:8)

276. “അവരുടെ മേശ അവർക്കു കെണിക്കയും …… അവരുടെ മുതുകു എല്ലായ്പോഴും കുനിയിക്കേണമേ” ആരാണ് പറഞ്ഞത്?

◼️ ദാവീദ് [സങ്കീ, 69:22-23] (11:9-10)

277. യിസ്രായേലിൻ്റെ ലംഘനം ഹേതുവായി രക്ഷ വന്നതാർക്കാണ്?

◼️ ജാതികൾക്ക് (11:11)

278. ആരുടെ നഷ്ടമാണ് ജാതികൾക്കു സമ്പത്തു വരുവാൻ കാരണമായത്?

◼️ യിസ്രായേലിൻ്റെ (11:12)

279. ജാതികളുടെ അപ്പൊസ്തലൻ ആരാണ്?

◼️ പൗലൊസ് (11:13)

280. സ്വജാതിക്കാർക്കു പൗലൊസ് സ്പർദ്ധ ജനിപ്പിച്ചതെന്തിനാണ്?

◼️ അവരിൽ ചിലരെ രക്ഷിക്കാൻ (11:14)

281. ആരുടെ ഭ്രംശമാണ് ലോകത്തിന്റെ നിരപ്പിന്നു ഹേതുവായത്?

◼️ യിസ്രായേലിൻ്റെ (11:15)

282. യിസ്രായേലിൻ്റെ അംഗീകരണത്തെ എന്തിനോടാണ് സാദൃശ്യപ്പെടുത്തിയിരിക്കുന്നത്?

◼️ മരിച്ചവരുടെ ഉയിർപ്പിനോട് (ലൂക്കൊ, 15:15, 33–11:15)

283. “ആദ്യഭാഗം വിശുദ്ധം എങ്കിൽ പിണ്ഡം മുഴുവനും അങ്ങനെ തന്നേ;” ഇവിടെ, ‘ആദ്യഭാഗം’ പ്രതിനിധീകരിക്കുന്നത് ആരെയാണ്?

◼️ യിസ്രായേലിനെ (11:16)

284. “വേർ വിശുദ്ധം എങ്കിൽ കൊമ്പുകളും അങ്ങനെ തന്നേ.” ഇവിടെ, ‘കൊമ്പുകൾ’ സൂചിപ്പിക്കുന്നത് ആരെയാണ്?

◼️ ദൈവമക്കളെ (11:16)

285. “കൊമ്പുകളിൽ ചിലതു ഒടിച്ചിട്ടു കാട്ടൊലിവായ നിന്നെ അവയുടെ ഇടയിൽ ഒട്ടിച്ചു” ഇവിടെ, കൊമ്പുകൾ ആരാണ്?

◼️ യിസ്രായേൽ (11:17)

286. കൊമ്പുകളുടെ നേരെ പ്രശംസിക്കാൻ പാടില്ലാത്തത് ആർക്കാണ്?

◼️ കാട്ടൊലിവായിരുന്ന ദൈവമക്കൾക്ക് (11:18)

287. വിശ്വാസത്താൽ നില്ക്കുന്നതിനാൽ ഞെളിയാതെ ഭയപ്പെടേണ്ടതാരാണ്?

◼️ ദൈവമക്കൾ (11:20)

288. ദൈവം ആദരിക്കാതെ പോയെത് ആരെയാണ്?

◼️ സ്വാഭാവിക കൊമ്പുകളെ (11:21)

289. ‘ദയയിൽ നിലനിന്നില്ലെങ്കീൽ ഛേദിക്കപ്പെടും’ ആര്?

◼️ വിശ്വാസികൾ (11:22)

290. സ്വഭാവത്താൽ കാട്ടുമരമായിരുന്നവർ ആരാണ്?

◼️ ദൈവമക്കൾ (11:24)

291. ജാതികളുടെ പൂർണ്ണസംഖ്യ ചേരുവോളം യിസ്രായേലിന്നു അംശമായി ഭവിച്ചിരിക്കുന്നത് എന്താണ്?

◼️ കാഠിന്യം (11:25)

292. “യാക്കോബിൽ നിന്നു അഭക്തിയെ മാറ്റും” ഇതു പ്രവചിച്ചിരിക്കുന്നതാരാണ്?

◼️ യെശയ്യാവ് 59:20-21 (11:27)

293. സുവിശേഷം സംബന്ധിച്ചു ശത്രുക്കളും തിരഞ്ഞെടുപ്പു സംബന്ധിച്ചു പ്രിയന്മാരും ആരാണ്?

◼️ യിസ്രായേൽ (11:28)

294. തന്റെ കൃപാവരങ്ങളെയും വിളിയെയും കുറിച്ചു അനുതപിക്കാത്തതാരാണ്?

◼️ ദൈവം (11:29)

295. ആരുടെ അനുസരണക്കേടിനാലാണ് ഇപ്പോൾ നമുക്ക് കരുണ ലഭിച്ചിരിക്കുന്നത്?

◼️ യിസ്രായേലിൻ്റെ (11:30)

296. ആരാണിപ്പോഴും അനുസരിക്കാതിരിക്കുന്നത്?

◼️ യിസ്രായേൽ (11:31)

297. എല്ലാവരോടും കരുണ ചെയ്യേണ്ടതിനു അനുസരണക്കേടിൽ അടെച്ചുകളഞ്ഞതാരാണ്?

◼️ ദൈവം (11:32)

298. ദൈവത്തിന്റെ ന്യായവിധികൾ എങ്ങനെയുള്ളതാണ്?

◼️ അപ്രമേയം (11:33)

299. ദൈവത്തിന്റെ വഴികൾ എങ്ങനെയുള്ളതാണ്?

◼️ അഗോചരം (11:33)

12-ാം അദ്ധ്യായം

300. ‘നമ്മുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന്നു പ്രസാദവുമുള്ള യാഗമായി സമർപ്പിപ്പിക്കുന്ന’ ശുശ്രൂഷ എന്താണ്?

◼️ ബുദ്ധിയുള്ള ആരാധന (12:1)

301. ദൈവഹിതം തിരിച്ചറിയേണ്ടതിനു എന്തുചെയ്യണം?

◼️ മനസ്സു പുതുക്കി രൂപാന്തരപ്പെടണം (12:2)

302. ക്രിസ്തുവിൽ ഒരു ശരീരവും എല്ലാവരും തമ്മിൽ അവയവങ്ങളും ആയിരിക്കുന്നതാരാണ്?

◼️ ദൈവമക്കൾ (12:5)

303. പ്രവചനവരം എങ്ങനെയായിരിക്കണം?

◼️ വിശ്വാസത്തിന്നു ഒത്തവണ്ണം (12:6)

304. ഭരിക്കുന്നവൻ എങ്ങനെയായിരികണം?

◼️ ഉത്സാഹത്തോടെ (12:8)

305. കരുണചെയ്യുന്നവൻ എങ്ങനെ ചെയ്യണം?

◼️ പ്രസന്നതയോടെ (12:8)

306. സ്നേഹം എങ്ങനെ ആയിരിക്കണം?

◼️ നിർവ്യാജം (12:9)

307. എന്തിനെ വെറുത്തിട്ടാണ് നല്ലതിനോടു പറ്റിക്കൊള്ളേണ്ടത്?

◼️ തീയതിനെ (12:9)

308.എന്തിനാണ് അന്യോന്യം മുന്നിട്ടു കൊള്ളേണ്ടത്?

◼️ ബഹുമാനിക്കുന്നതിൽ (12:9)

309. കർത്താവിനെ സേവിക്കേണ്ടത് എങ്ങനെയാണ്?

◼️ ആത്മാവിൽ എരിവുള്ളവരായി (12:11)

310. എപ്പോഴാണ് സഹിഷ്ണത കാണിക്കേണ്ടത്?

◼️ കഷ്ടതയിൽ (12:12)

311. ആരുടെ ആവശ്യങ്ങളിലാണ് കൂട്ടായ്മ കാണിക്കേണ്ടത്?

◼️ വിശുദ്ധന്മാരുടെ (12:13)

312. നമ്മെ ഉപദ്രവിക്കുന്നവരെ എന്തുചെയ്യണം?

◼️ അനുഗ്രഹിക്കണം (12:14)

313. സകലമനുഷ്യരോടും ആവോളം എങ്ങനെയായിരിക്കണം?

◼️ സമാധാനമായിരിക്കണം (12:18)

314. പ്രതികാരം സ്വയംചെയ്യാതെ എന്തിനാണ് ഇടംകൊടുക്കേണ്ടത്?

◼️ ദൈവകോപത്തിനു (12:19)

315. പ്രതികാരം ആർക്കുള്ളതാണ്?

◼️ കർത്താവിന് (12:19)

316. “നിന്റെ ശത്രുവിന്നു വിശക്കുന്നു എങ്കിൽ അവന്നു തിന്മാൻ കൊടുക്ക; ….. അങ്ങനെ ചെയ്താൽ നീ അവന്റെ തലമേൽ തീക്കനൽ കുന്നിക്കും” പഴയനിയമഭാഗം ഏതാണ്?

◼️ സദൃശ്യവാക്യങ്ങൾ 25:21-22 (12:20)

317. തിന്മയോടു തോൽക്കാതെ അതിനെ ജയിക്കുന്നത് എങ്ങനെയാണ്?

◼️ നന്മയാൽ (12:21)

13-ാം അദ്ധ്യായം

318. അധികാരങ്ങൾ ആരാലാണ് നിയമിക്കപ്പെട്ടിരിക്കുന്നത്?

◼️ ദൈവത്താൽ (13:1)

319. മറുക്കുന്നവൻ എന്തിനോടാണ് മറുക്കുന്നത്?

◼️ ദൈവവ്യവസ്ഥയോടു (13:2)

320. മറുക്കുന്നവൻ എന്താണ് പ്രാപിക്കുന്നത്?

◼️ ശിക്ഷാവിധി (13:2)

321. നന്മചെയ്താൽ ആരിൽ നിന്നാണ് പുകഴ്ച ലഭിക്കുന്നത്?

◼️ അധികാരസ്ഥനിൽ നിന്ന്?

322. ദോഷം പ്രവർത്തിക്കുന്നവന്റെ ശിക്ഷെക്കായി പ്രതികാരിയായ ദൈവശുശ്രൂഷക്കാരൻ ആരാണ്?

◼️ അധികാരി (13:4)

323. ശിക്ഷയെ മാത്രമല്ല, എന്തിനെ വിചാരിച്ചും കൂടെ അധികാരിക്കു കീഴടങ്ങണം?

◼️ മനസ്സാക്ഷിയെയും (13:5)

324. അന്യനെ സ്നേഹിക്കുന്നവൻ എന്താണ് നിവർത്തിക്കുന്നത്?

◼️ ന്യായപ്രമാണം (13:8)

325. വ്യഭിചരിക്കരുതു, കുലചെയ്യരുതു, മോഷ്ടിക്കരുതു, മോഹിക്കരുതു, എന്നുള്ള കല്പനകൾ ഏതു വചനത്തിൽ സംക്ഷേപിച്ചിരിക്കുന്നു?

◼️ കൂട്ടുകാരനെ നിന്നെപ്പോലെ സ്നേഹിക്ക (13:9)

326. കൂട്ടുകാരന്നു ദോഷം പ്രവർത്തിക്കുന്നില്ല എന്ത്?

◼️ സ്നേഹം (13:10)

327. ന്യായപ്രമാണത്തിന്റെ നിവൃത്തി എന്താണ്?

◼️ സ്നേഹം (13:10)

328. നാം വിശ്വസിച്ച സമയത്തെക്കാൾ ഇപ്പോൾ അധികം അടുത്തിരിക്കുന്നത് എന്താണ്?

◼️ രക്ഷ (13:11)

329. ഏത് ആയുധങ്ങളാണ് ദൈവമക്കൾ ധരിച്ചുക്കേണ്ടത്?

◼️ വെളിച്ചത്തിൻ്റെ ആയുധം (13:12)

330. ദൈവമക്കൾ ധരിക്കേണ്ടത് ആരെയാണ്?

◼️ കർത്താവായ യേശുവിനെ (13:14)

331. മോഹങ്ങൾ ജനിക്കുമാറു എന്തിനായാണ് ചിന്തിക്കാൻ പാടില്ലാത്തത്?

◼️ ജഡത്തിന്നായി (13:14)

14-ാം അദ്ധ്യായം

332. സംശയവിചാരങ്ങളെ എന്തുചെയ്യരുത്?

◼️ വിധിക്കരുത് (14:1)

333. ബലഹീനൻ എന്തു തിന്നുന്നു?

◼️ സസ്യാദികളെ (14:2)

334. തിന്നുന്നവൻ തിന്നാത്തവനെ എന്തുചെയ്യരുത്?

◼️ ധിക്കരിക്കരുത് (14:3)

335. തിന്നാത്തവൻ തിന്നുന്നവനെ എന്തുചെയ്യരുത്?

◼️ വിധിക്കരുത് (14:3)

336. ഒരുവനെ നില്ക്കുമാറാക്കാൻ ആർക്കാണ് കഴിയുന്നത്?

◼️ കർത്താവിന് (14:4)

337. തിന്നുന്നവനും തിന്നാത്തവനും ആരെയാണ് സ്തുതിക്കുന്നത്?

◼️ ദൈവത്തെ (14:6)

338. ജീവിക്കുന്നവരും മരിക്കുന്നവരും ആർക്കുള്ളവരാണ്?

◼️ കർത്താവിന്നുള്ളവർ (14:8)

339. ക്രിസ്തു മരിക്കയും ഉയിർക്കയും ചെയ്തതു ആർക്ക് കർത്താവാകാനാണ്?

◼️ മരിച്ചവർക്കും ജീവിച്ചിരിക്കുന്നവർക്കും (14:9)

340. സഹോദരനെ വിധിക്കുന്നവനും ധിക്കരിക്കുന്നവനും എവിടെയാണ് നിൽക്കേണ്ടിവരുക?

◼️ ദൈവത്തിന്റെ ന്യായാസനത്തിന്നു മുമ്പാകെ (14:10)

341. “എന്നാണ എന്റെ മുമ്പിൽ എല്ലാമുഴങ്കാലും മടങ്ങും, എല്ലാനാവും ദൈവത്തെ സ്തുതിക്കും എന്നു കർത്താവു അരുളിച്ചെയ്യുന്നു” പ്രവചിച്ചതാരാണ്?

◼️ യെശയ്യാവ് 45:23 (14:11)

343. ദൈവമകൾ അന്യോന്യം എന്തുചെയ്യരുത്?

◼️ വിധിക്കരുത് (14:13)

343. കർത്താവായ യേശുവിൽ അറിഞ്ഞും ഉറെച്ചുമിരിക്കുന്നത് എന്താണ്?

◼️ യാതൊന്നും സ്വതവെ മലിനമല്ല (14:14)

344. ഭക്ഷണംനിമിത്തം സഹോദരനെ വ്യസനിപ്പിക്കുനവൻ എങ്ങനെ നടക്കുന്നില്ല?

◼️ സ്നേഹപ്രകാരം (14:15)

345. ആർക്കുവേണ്ടി ക്രിസ്തു മരിച്ചുവോ അവനെ നമ്മുടെ ഭക്ഷണംകൊണ്ടു എന്തുചെയ്യരുത്?

◼️ നശിപ്പിക്കരുത് (14:15)

346. നാം ദൂഷണം വരുത്താൻ പാടില്ലാത്തത് എന്തിനാണ്?

◼️ നന്മയ്ക്കു (14:16)

347. നീതിയും സമാധാനവും പരിശുദ്ധാത്മാവിൽ സന്തോഷവുമായത് എന്താണ്?

◼️ ദൈവരാജ്യം (14:17)

348. ദൈവരാജ്യം എന്തല്ല?

◼️ ഭക്ഷണവും പാനീയവും (14:17)

349. ദൈവരാജ്യത്തിൽ ആരെ സേവിക്കുന്നവനാണ് ദൈവത്തെ പ്രസാദിപ്പിക്കുന്നവനും മനുഷ്യർക്കു കൊള്ളാകുന്നവനും?

◼️ ക്രിസ്തുവിനെ (350)

350. ദൈവനിർമ്മാണത്തെ എന്തുനിമിത്തം അഴിക്കരുത്?

◼️ ഭക്ഷണംനിമിത്തം (14:20)

351. ഭക്ഷണം ഇടർച്ച വരുത്തുമാറു തിന്നുന്ന മനുഷ്യനു അതു എന്തായിത്തീരും?

◼️ ദോഷം (14:20)

352. ‘ദൈവസന്നിധിയിൽ നിനക്കു തന്നേ ഇരിക്കട്ടെ’ എന്ത്?

◼️ നിനക്കുള്ള വിശ്വാസം (14:22)

353. താൻ സ്വീകരിക്കുന്നതിൽ തന്നെത്താൻ വിധിക്കാത്തവൻ എങ്ങനെയുള്ളവൻ?

◼️ ഭാഗ്യവാൻ (14:22)

354. വിശ്വാസത്തിൽ നിന്നു ഉത്ഭവിക്കായ്കകൊണ്ടു കുറ്റക്കാരനായിരിക്കുന്നത് ആരാണ്?

◼️ സംശയിച്ചുകൊണ്ടു തിന്നുന്നവൻ (14:23)

355. വിശ്വാസത്തിൽ നിന്നു ഉത്ഭവിക്കാത്തതൊക്കെയും എന്താണ്?

◼️ പാപം (14:23)

15-ാം അദ്ധ്യായം

356. അശക്തരുടെ ബലഹീനതകളെ ചുമക്കേണ്ടതാരാണ്?

◼️ ശക്തരായ നാം (15:1)

357. ഓരോരുത്തരും ആത്മിക വർദ്ധനെക്കു വേണ്ടി പ്രസാദിപ്പിക്കേണ്ടത് ആരെയാണ്?

◼️ കൂട്ടുകാരനെ (15:2)

358. “നിന്നെ നിന്ദിക്കുന്നവരുടെ നിന്ദ എന്റെ മേൽ വീണു” പഴയനിയമഭാഗം ഏതാണ്?

◼️ സങ്കീർത്തനം 69:9 (15:3)

359. ആരാണ് തന്നിൽത്തന്നെ പ്രസാദിക്കാതിരുന്നത്?

◼️ ക്രിസ്തു (15:3)

360. തിരുവെഴുത്തുകളാൽ ഉളവാകുന്ന സ്ഥിരതയാലും ആശ്വാസത്താലും എന്താണ് ഉണ്ടാകേണ്ടത്?

◼️ പ്രത്യാശ (15:4)

361. ഏകമനസ്സോടെ ഒരു വായിനാൽ മഹത്വീകരിക്കേണ്ടത് ആരെയാണ്?

◼️ പിതാവായ ദൈവത്തെ (15:5)

362. ആർക്കു അനുരൂപമായിട്ടാണ് തമ്മിൽ ഏകചിന്തയോടിരിക്കേണ്ടത്?

◼️ ക്രിസ്തുയേശുവിനു (15:6)

363. ആരാണ് ദൈവത്തിന്റെ മഹത്വത്തിന്നായി നമ്മെ കൈക്കൊണ്ടത്?

◼️ ക്രിസ്തു (15:7)

364. ദൈവത്തിന്റെ സത്യംനിമിത്തം പരിച്ഛേദനെക്കു ശുശ്രൂഷക്കാരനായത് ആരാണ്?

◼️ ക്രിസ്തു (15:9)

365. ജാതികൾ ദൈവത്തെ ആരുടെ കരുണനിമിത്തമാണ് മഹത്വീകരിക്കേണ്ടത്?

◼️ ക്രിസ്തുവിന്റെ (15:9)

366. “അതുകൊണ്ടു ഞാൻ ജാതികളുടെ ഇടയിൽ നിന്നെ വാഴ്ത്തി നിന്റെ നാമത്തിന്നു സ്തുതി പാടും” പഴയനിയമഭാഗം?

◼️ 2ശമൂ, 22:50; സങ്കീ, 18:49 (15:10)

367. “ജാതികളേ, അവന്‍റെ ജനത്തൊടു ഒന്നിച്ചു ആനന്ദിപ്പിൻ” പഴയനിയമഭാഗം?

◼️ ആവർത്തനം 32:43 (15:11)

368. “സകല ജാതികളുമായുള്ളോരേ, കർത്താവിനെ സ്തുതിപ്പിൻ, സകല വംശങ്ങളും അവനെ സ്തുതിക്കട്ടെ” പഴയനിയമഭാഗം?

◼️ സങ്കീർത്തനം 117:1 (15:11)

369. “യിശ്ശായിയുടെ വേരും ജാതികളെ ഭരിപ്പാൻ എഴുന്നേല്ക്കുന്നവനുമായവൻ ഉണ്ടാകും; അവനിൽ ജാതികൾ പ്രത്യാശവെക്കും” ആരുടെ പ്രവചനം?

◼️ യെശയ്യാവ് 11:10 (15:12)

370. ജാതികൾ പ്രത്യാശവെക്കുന്ന യിശ്ശായിയുടെ വേര് ആരാണ്?

◼️ ക്രിസ്തു (15:12)

371. അന്യോന്യം പ്രബോധിപ്പിപ്പാൻ പ്രാപ്തരാകുന്നു എന്നു വിശ്വാസികളെക്കുറിച്ചു ഉറെച്ചിരിക്കുന്നത് ആരാണ്?

◼️ പൗലൊസ് (15:14)

372. ഏത് വഴിപാടു പരിശുദ്ധാത്മാവിനാൽ വിശുദ്ധീകരിക്കപ്പെടുവാനാണ് പൗലൊസ് പുരോഹിതശുശ്രൂഷ ചെയ്യുന്നത്?

◼️ ജാതികൾ എന്ന വഴിപാടു (15:15)

373. ക്രിസ്തുയേശുവിൽ ദൈവസംബന്ധമായി പ്രശംസിക്കുന്നതാരാണ്?

◼️ പൗലൊസ് (15:17)

374. ആരുടെ അനുസരണത്തിന്നായിട്ടാണ് വചനത്താലും പ്രവൃത്തിയാലും അടയാളങ്ങളാലും ക്രിസ്തു പൗലൊസ് മുഖാന്തരം പ്രവർത്തിച്ചത്?

◼️ ജാതികളുടെ (15:18)

375. യെരൂശലേം മുതൽ എവിടെവരെയാണ് പൗലൊസ് സുവിശേഷം അറിയിച്ചത്?

◼️ ഇല്ലുര്യദേശത്തോളം (15:19)

376. മറ്റൊരുവന്റെ അടിസ്ഥാനത്തിന്മേൽ പണിയാതിരുന്ന അപ്പൊസ്തലൻ? 

◼️ പൗലൊസ് (15:20)

377. “അവനെക്കുറിചു അറിവുകിട്ടീട്ടില്ലാത്തവർ കാണും; കേട്ടിട്ടില്ലാത്തവർ ഗ്രഹിക്കും” പഴയനിയമഭാഗം ഏതാണ്?

◼️ യെശയ്യാവ് 52:15; 65:1 (15:21)

378. സുവിശേഷം അറിയിപ്പാൻ അഭിമാനിച്ചതാരാണ്?

◼️ പൗലൊസ് (15:21)

379. എവിടേക്ക് യാത്രപോകുമ്പോൾ റോമാ സന്ദർശികണമെന്നായിരുന്നു പൗലൊസിൻ്റെ ആഗ്രഹം?

◼️ സ്പാന്യയിലേക്കു [സ്പെയിൻ] (15:24)

380. താനിപ്പോൾ എവിടേക്ക് യാത്രയാകുന്നുവെന്നാണ് പൗലൊസ് പറയുന്നത്?

◼️ യെരൂശലേമിലേക്കു (15:25)

381. യെരൂശലേമിലെ വിശുദ്ധന്മാർക്ക് ധർമ്മോപകാരം ചെയ്‍വാൻ ആർക്കൊക്കെയാണ് ഇഷ്ടം തോന്നിയത്?

◼️ മക്കെദോന്യയിലും അഖായയിലും ഉള്ളവർക്കു (15:26)

382. ആരുടെ ആത്മികനന്മകളിലാണ് ജാതികൾ കൂട്ടാളികളായത്?

◼️ യെരൂശലേമിലെ വിശുദ്ധന്മാരുടെ (15:27)

383. യെരൂശലേമിലെ വിശുദ്ധന്മാരുടെ ഐഹികനന്മകളിൽ ശുശ്രൂഷ ചെയ്‍വാൻ കടമ്പെട്ടിരിന്നത് ആരായിരുന്നു?

◼️ ജാതികൾ (15:27)

384. ‘ഞാൻ ക്രിസ്തുവിന്റെ അനുഗ്രഹപൂർത്തിയോടെ വരും’ ആരുട വാക്കുകൾ?

◼️പൗലൊസിൻ്റെ (15:29)

385. യെഹൂദ്യയിലെ ആരുടെ കയ്യിൽനിന്നു തന്നെ രക്ഷിക്കേണ്ടതിനാണ് പൗലൊസ് പ്രാർത്ഥന ആവശ്യപ്പെടത്?

◼️ അവിശ്വാസികളുടെ (15:30)

386. യെരൂശലേമിലേക്കു താൻ കൊണ്ടുപോകുന്ന സഹായം എങ്ങനെയായിത്തീരേണം എന്നാണ് പൗലൊസ് പ്രാർത്ഥിച്ചത്?

◼️ പ്രസാദമായിത്തീരേണം (15:30-31)

16-ാം അദ്ധ്യായം

387. കെംക്രെയ സഭയിലെ ശുശ്രൂഷക്കാരത്തി ആരാണ്?

◼️ ഫേബ (16:1)

388. ഏതു ശുശ്രൂഷകാരത്തിയെ സഹായിപ്പാനാണ് പൗലൊസ് റോമാസഭയെ ഭരമേല്പിച്ചത്?

◼️ ഫേബയെ (16:2)

389. പൗലൊസിൻ്റെ കൂട്ടുവേലക്കാരായ ഒരു കുടുംബം?

◼️ പ്രിസ്കയും അക്വിലാവും (16:3)

390. പൗലൊസിനുവേണ്ടി മരിക്കാൻ തയ്യാറായവർ?

◼️ പ്രിസ്കയും അക്വിലാവും (16:4)

391. ജാതികളുടെ സകലസഭകളും നന്ദിപറഞ്ഞ കുടുബം?

◼️ അക്വിലാവും പ്രിസ്കയും (16:4)

392. വീട്ടിൽ സഭയുണ്ടായിരുന്ന കുടുംബം?

◼️ അക്വിലാവും പ്രിസ്കയും (16:5)

393. ആസ്യയിൽ ക്രിസ്തുവിനു ആദ്യഫലമായി ലഭിച്ച വ്യക്തി?

◼️ എപ്പൈനത്തൊസ് (16:5)

394. ‘നിങ്ങൾക്കായി വളരെ അദ്ധ്വാനിച്ചവൾ’ ആര്?

◼️ മറിയ (16:6)

395. പൗലൊസിൻ്റെ ചാർച്ചക്കാരും സഹബദ്ധന്മാരുമായ രണ്ടുപേർ?

◼️ അന്ത്രൊനിക്കൊസും യൂനിയാവും (16:7)

396. അപ്പൊസ്തലന്മാരുടെ ഇടയിൽ പേർകൊണ്ടവരും പൗലൊസിനുമുമ്പെ ക്രിസ്തുവിൽ വിശ്വസിച്ചവരുമായ രണ്ടുപേർ?

◼️ അന്ത്രൊനിക്കൊസും യൂനിയാവും (16:7)

397. ‘കർത്താവിൽ എനിക്കു പ്രിയൻ’ ആര്?

◼️ അംപ്ളിയാത്തൊസ് (16:8)

398. ‘ക്രിസ്തുവിൽ ഞങ്ങളുടെ കൂട്ടുവേലക്കാരൻ’ ആര്?

◼️ ഉർബ്ബാനൊസ് (16:9)

399. ‘എനിക്കു പ്രിയനായ’ എന്നു വിശേഷിപ്പിച്ചിരിക്കുന്ന മൂന്നുപേർ?

◼️ എപ്പൈനത്തൊസ് (16:5), അംപ്ളിയാത്തൊസ് (16:8), സ്താക്കു (16:9)

400. ക്രിസ്തുവിൽ സമ്മതനാരാണ്?

◼️ അപ്പെലേസ് (16:10)

401. ആരുടെ ഭവനക്കാർക്കു വന്ദനം ചൊല്ലുവാനാണ് പൗലൊസ് പറയുന്നത്?

◼️ അരിസ്തൊബൂലൊസിന്റെ (16:10)

402. പൗലൊസിൻ്റെ ഒരു ചാർച്ചക്കാരൻ?

◼️ ഹെരോദിയോൻ (16:11)

403. ആരുടെ ഭവനക്കാരിലാണ് കർത്താവിൽ വിശ്വസിച്ചവർക്കു വന്ദനം ചൊല്ലുന്നത്?

◼️ നർക്കിസ്സൊസിന്റെ (16:11)

404. കർത്താവിൽ അദ്ധ്വാനിക്കുച്ചവർ ആരൊക്കെ?

◼️ ത്രുഫൈനെയും ത്രുഫോസെയും (16:12)

405. ‘കർത്താവിൽ വളരെ അദ്ധ്വാനിച്ചവളായ പ്രിയ’ ആരാണ്?

◼️ പെർസിസ് (16:12)

406. കർത്താവിൽ പ്രസിദ്ധനാരാണ്?

◼️ രൂഫൊസ് (16:13)

407. ഉപദേശത്തിന്നു വിപരീതമായ ദ്വന്ദ്വപക്ഷങ്ങളെയും ഇടർച്ചകളെയും ഉണ്ടാക്കുന്നവരെ എന്തുചെയ്യണം?

◼️ സൂക്ഷിച്ചുകൊള്ളേണം (16:17)

408. ഇടർച്ചയുണ്ടാക്കുന്നവർ എന്തിനെയാണ് സേവിക്കുന്നത്?

◼️ സ്വന്തവയറിനെ ((16:18)

409. ആരുടെ അനുസരണമാണ് എല്ലാവർക്കും പ്രസിദ്ധമായിരുന്നത്?

◼️ റോമയിലെ വിശുദ്ധന്മാരുടെ (16:20)

410. “നന്മെക്കു ജ്ഞാനികളും തിന്മെക്കു അജ്ഞന്മാരും ആകേണം” ആര് ആരോടു പറഞ്ഞു?

◼️ പൗലൊസ് റോമാക്കാരോട് (16:19)

411. പൗലൊസിൻ്റെ കൂട്ടുവേലക്കാരൻ?

◼️ തിമൊഥെയൊസ് (16:21)

412. ലൂക്യൊസ്, യാസോൻ, സോസിപത്രൊസ് ഇവർക്കു പൗലൊസുമായുള്ള ബന്ധം?

◼️ ചാർച്ചക്കാർ (16:21)

413. പൗലൊസിനുവേണ്ടി റോമാലേഖനം എഴുതിയതാരാണ്?

◼️ തെർതൊസ് (16:22)

414. പൗലൊസിനും സർവ്വസഭെക്കും അതിഥിസൽക്കാരം ചെയ്തതാരാണ്?

◼️ ഗായൊസ് (16:23)

415. പട്ടണത്തിന്റെ ഭണ്ഡാരവിചാരകൻ ആരായിരുന്നു?

◼️ എരസ്തൊസ് (16:23)

416. എരസ്തൊസിൻ്റെ സഹോദരൻ്റെ പേര്?

◼️ ക്വർത്തൊസ് (16:23)

417. പൂർവ്വകാലങ്ങളിൽ മറഞ്ഞിരുന്നിട്ടു ഇപ്പോൾ വെളിപ്പെട്ടുവന്നതെന്താണ്?

◼️ മർമ്മം (16:24)

418. യേശുക്രിസ്തുവിനെക്കുറിച്ചുള്ള പ്രസംഗത്തിനൊത്തവണ്ണം നമ്മെ സ്ഥിരപ്പെടുത്തുവാൻ കഴിയുന്നതാർക്കാണ്?

◼️ ഏകജ്ഞാനിയായ ദൈവത്തിന് (16:25-26)🙏

✖️✖️✖️✖️✖️✖️✖️

ലേഖനത്തിലെ വ്യക്തികൾ

പൗലൊസ്

അബ്രാഹാം

സാറ

ആദാം

മോശെ

റിബെക്ക

യിസ്ഹാക്ക്

യാക്കോബ്

ഏശാവ്

ഹോശേയാ

യെശയ്യാവ്

ഏലീയാവ്

യിശ്ശായി

ഫേബ

പ്രിസ്ക

അക്വിലാവ്

എപ്പൈനത്തൊസ്

മറിയ

അന്ത്രൊനിക്കൊസ്

യൂനിയാവ്

അംപ്ളിയാത്തൊസ്

ഉർബ്ബാനൊസ്

സ്താക്കു

അപ്പെലേസ്

അരിസ്തൊബൂലൊസ്

ഹെരോദിയോൻ

നർക്കിസ്സൊസ്

ത്രുഫൈന

ത്രുഫോസ

പെർസിസ്

രൂഫൊസ്

അസുംക്രിതൊസ്

പ്ളെഗോൻ

ഹെർമ്മോസ്

പത്രൊബാസ്

ഹെർമ്മാസ്

ഫിലൊലൊഗൊസ്

യൂലിയ

നെരെയുസ്

ഒലുമ്പാസ്

തിമൊഥെയൊസ്

ലൂക്യൊസ്

യാസോൻ

സോസിപത്രൊസ്

തെർതൊസ്

ഗായൊസ്

എരസ്തൊസ്

ക്വർത്തൊസ്

സ്ഥലങ്ങൾ

റോമ

യിസ്രായേൽ

സൊദോം

ഗൊമോറ

യെരൂശലേം

ഇല്ലൂര്യ

സ്പാന്യ

മക്കെദോന്യ

അഖായ

ആസ്യ

Leave a Reply

Your email address will not be published. Required fields are marked *