പ്രവൃത്തികൾ

അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ

ഒറ്റനോട്ടത്തിൽ

ഗ്രന്ഥകാരൻ 

ലൂക്കൊസ്

എഴുതിയ കാലം

എ.ഡി. 63

അദ്ധ്യായങ്ങൾ 

28

വാക്യങ്ങൾ 

1,005

ബൈബിളിലെ 

44-ാം പുസ്തകം

പുതിയനിയമത്തിലെ

5-ാം പുസ്തകം

വലിപ്പത്തിൽ: ബൈബിളിൽ

11-ാം സ്ഥാനം

പുതിയനിയമത്തിൽ

3-ാം സ്ഥാനം

പ്രധാന വ്യക്തികൾ

 യേശുക്രിസ്തു

പത്രൊസ്

യോഹന്നാൻ

സ്തെഫാനൊസ് 

ഫിലിപ്പൊസ്

അനന്യാസ്

പൗലൊസ്

ബർന്നബാസ്

ശീലാസ്

ഹെരോദാവ്

ഗല്ലിയോൻ

ഫേലിക്സ്

ഫെസ്തൊസ്

അഗ്രിപ്പാവ്

യൂലിയൊസ്

പ്രധാന സ്ഥലങ്ങൾ

യെരൂശലേം

ശമര്യ

ദമസ്കൊസ്

അന്ത്യൊക്ക്യ

കൈസര്യ

എഫെസൊസ്

കൊരിന്ത്

റോം

1-ാം അദ്ധ്യായം 

1. അപ്പൊസ്തല പ്രവൃത്തികൾ ആർക്കാണ് എഴുതിയിരിക്കുന്നത്?

◼️ തെയോഫിലൊസന് (1:1)

2. അപ്പൊസ്തല പ്രവൃത്തികളുടെ എഴുത്തുകാരൻ ആരാണ്?

◼️ ലൂക്കൊസ് (1:1). (തെയോഫിലൊസ് എന്നയാൾക്കാണ് അപ്പൊസ്തല പ്രവൃത്തികൾ എഴുതിയിരിക്കുന്നത്. ഇതേയാൾക്ക് മുമ്പൊരു ചരിത്രം എഴുതിയതായി 1:1-ൽ പറയുന്നുണ്ട്. അത് ലൂക്കൊസിൻ്റെ സുവിശേഷമാണ്).

3. യേശു കഷ്ടം അനുഭവിച്ച (ഉയിർത്തെഴുന്നേറ്റ) ശേഷം എത്രനാൾ ശിഷ്യന്മാർക്ക് പ്രത്യക്ഷനായി?

◼️ നാല്പത് നാളോളം (1:2)

4. നാല്പതു നാളോളം യേശു ശിഷ്യന്മാർക്ക് പ്രത്യക്ഷനായത് എന്തിനാണ്? 

◼️ ദൈവരാജ്യം സംബന്ധിച്ച കാര്യങ്ങൾ പറഞ്ഞുകൊണ്ട് താൻ ജീവിച്ചിരിക്കുന്നു എന്നു കാണിക്കാൻ (1:3).

5. യെരുശലേമിൽ നിന്ന് വാങ്ങിപ്പോകരുതെന്ന് ശിഷ്യന്മാരോട് പറഞ്ഞത് എന്തിനാണ്?

◼️ പിതാവ് വാഗ്ദത്തം ചെയ്ത പരിശുദ്ധാത്മ സ്നാനത്തിനായി (1:4,5).

6. പിതാവ് സ്വന്ത അധികാരത്തിൽ വെച്ചിട്ടുള്ളതെന്താണ്?

◼️ യിസ്രായേലിൻ്റെ യഥാസ്ഥാപനം (1:6,7).

7. പരിശുദ്ധാത്മാവ് വരുമ്പോൾ ശിഷ്യന്മാർ യേശുവിനെ സാക്ഷിക്കുന്നതിൻ്റെ ക്രമം എങ്ങനെയാണ്? 

◼️ യെഹൂദ്യ, ശമര്യ, ഭൂമിയുടെ അറ്റത്തോളം (1:8).

8. ‘യേശു സ്വർഗ്ഗത്തിലേക്ക് പോയതുപോലെ മടങ്ങിവരും’ എന്നു ആര് ആരോടു പറഞ്ഞു?

◼️ വെള്ളവസ്ത്രം ധരിച്ച രണ്ടു പുരുഷന്മാർ (ദൂതന്മാർ), ശിഷ്യന്മാരോട്. (1:11).

9. ദൂതന്മാർ ശിഷ്യന്മാരെ സംബോധന ചെയ്തത് എങ്ങനെയാണ്?

◼️ ഗലീലാ പുരുഷന്മാരെ (1:11).

10. യേശു സ്വർഗ്ഗാരോഹണം ചെയ്ത സ്ഥലത്തിൻ്റെ പേരെന്താണ്? 

◼️ ഒലിവുമല (1:12).

11. യെരൂശലേമിൽ നിന്ന് ഒലിവുമല വരെയുള്ള ദൂരം എത്രയാണ്? 

◼️ ഒരു ശബ്ബത്ത് ദിവസത്തെ വഴിദൂരം. (1:12). [ഒരു ശബ്ബത്ത് ദിവസത്തെ വഴിദൂരം: ന്യായപ്രമാണം ലംഘിക്കാതെ ഒരു യഹൂദനു ശബ്ബത്തിൽ സഞ്ചരിക്കാവുന്ന പരമാവധി ദൂരമാണ് ഒരു ശബ്ബത്ത് ദിവസത്തെ വഴിദൂരം. റബ്ബികൾ ശബ്ബത്ത് ദിവസത്തെ യാത്രയ്ക്ക് നിശ്ചയിച്ചിട്ടുള്ള പരിധി ഒരാളുടെ വീട്ടിൽ നിന്നോ മറ്റു പാർപ്പിടങ്ങളിൽ നിന്നോ 2,000 മുഴം ആയിരുന്നു, ഇത് യോശുവ 3:4-ൽ കാണുന്ന പ്രസ്താവനയിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്. എന്നാൽ ഈ ദൂരം കൃത്യമാണെന്ന് പറയാൻ കഴിയില്ല. കാരണം, 2,000 മുഴം എന്നത് 914.4 മീറ്ററാണ്. അതായത്, ഒരു കി.മീറ്ററിൽ താഴെ മാത്രമേ വരുകയുള്ളൂ. എന്നാൽ, യെരുശലേമിൽനിന്ന് ഒലിവുമല വരെ മൂന്നു കി.മീ. (3,000 മീ.) ദൂരമുണ്ട്.] 

12. യേശുവിൻ്റെ അമ്മയായ മറിയയോടും മറ്റു സ്ത്രീകളോടുമൊപ്പം ശിഷ്യന്മാർ പ്രാർത്ഥന കഴിച്ചുപോന്നത് എവിടെയാണ്? 

◼️ യെരൂശലേമിലെ മാളികമുറിയിൽ (1:13,14). 

13. യൂദയെക്കുറിച്ചു പരിശുദ്ധാത്മാവു ദാവീദ് മുഖാന്തരം മുൻപറഞ്ഞ തിരുവെഴുത്തിന്നു നിവൃത്തിവരുവാൻ ആവശ്യമായിരുന്നു. (1:16). ഏതാണ് ആ പ്രവചനഭാഗം?

◼️ സങ്കീർത്തനങ്ങൾ 41:9 “ഞാൻ വിശ്വസിച്ചവനും എന്റെ അപ്പം തിന്നവനുമായ എന്റെ പ്രാണസ്നേഹിതൻ പോലും എന്റെ നേരെ കുതികാൽ ഉയർത്തിയിരിക്കുന്നു.”

14. തലകീഴായി വീണു നടുവെ പിളർന്നു, മരിച്ചതാരാണ്?

◼️ യൂദാ ഈസ്ക്കര്യോത്താ (1:18).

15. അക്കല്ദാമാ എന്ന പദത്തിൻ്റെ അർത്ഥം?

◼️ രക്തനിലം (1:19). (രക്തവില കൊടുത്തുവാങ്ങിയ നിലം, മത്താ, 27:6-8. യേശുവിനെ ഒറ്റിക്കൊടുത്തതിൻ്റെ പ്രതിഫലമാണ് (30 വെള്ളിക്കാശ്) രക്തവില. രക്തവില കൊടുത്തുവാങ്ങിയ സ്ഥലമാണ് രക്തനിലം അഥവാ അക്കല്ദാമാ).

16. “അവന്റെ വാസസ്ഥലം ശുന്യമായിപ്പോകട്ടെ; അതിൽ ആരും പാർക്കാതിരിക്കട്ടെ” എന്നും “അവന്റെ അദ്ധ്യക്ഷസ്ഥാനം മാറ്റൊരുത്തന്നു ലഭിക്കട്ടെ” എന്നും 1:20-ൽ എഴുതിയിട്ടുണ്ട്? സങ്കീർത്തനത്തിലെ ഈ ഭാഗങ്ങൾ ഏതാണ്?

◼️ സങ്കീർത്തനം 69:25; 109:8.

17. ആരൊക്കെയാണ് യൂദയ്ക്കു പകരമായി സ്ഥാനമേൽക്കാൻ നിർത്തപ്പെട്ടത്?

◼️ യുസ്തൊസ് എന്നു മറുപേരുള്ള ബർശബാ എന്ന യോസേഫ്, മത്ഥിയാസ് (1:23). (യുസ്തൊസ്, ബർശബാ, യോസഫ് ഇതിൽ ഒന്നെഴുതിയാൽ മതി).

18. ചീട്ടു വീണത് ആർക്കാണ്?

◼️ മത്ഥിയാസിന് (1:26).

19. എത്ര പേരുടെ കൂട്ടം കൂടിയാണ് മത്ഥിയാസിനെ തിരഞ്ഞെടുത്തത്?

◼️ ഏകേദശം 120 പേർ (1:15).

2-ാം അദ്ധ്യായം

20. പരിശുദ്ധാത്മാവ് അവരോഹണം ചെയ്തത് എന്നാണ്?

◼️ പെന്തെക്കൊസ്തു നാളിൽ (2:1).

21. പെന്തെക്കൊസ്തു നാളിൻ്റെ മറ്റു പേരുകൾ? 

◼️ 1. വാരോത്സവം (പുറ, 34:22). പെസഹ കഴിഞ്ഞ് അമ്പതാം ദിവസമാണ് ഈ ഉത്സവം ആഘോഷിക്കുന്നത്. അതിനാലാണ് അമ്പതാം ദിവസം എന്ന അർത്ഥത്തിൽ ഈ പേര് ലഭിച്ചത്. 2. കൊയ്ത്തു പെരുനാൾ (പുറ, 23:16). 3. ആദ്യഫലദിവസം (സംഖ്യാ, 28:26).

22. ആത്മസ്നാനത്തിൻ്റെ മൂന്ന് അടയാളങ്ങൾ?

◼️ 1. വീടു മുഴുവൻ നിറച്ച ഒരു മുഴക്കം, 2. അഗ്നിജ്വാലപോലെ പിളർന്നിരിക്കുന്ന നാവുകൾ ഓരോരോത്തരുടെ മേലും പതിഞ്ഞു, 3. എല്ലാവരും പരിശുദ്ധാത്മാവിനാൽ നിറഞ്ഞു. (2:2:4).

23. മുഴക്കം കേട്ട് ഓടിക്കൂടിയ ഭക്തിയുള്ള യെഹൂദാ പുരുഷന്മാർ, എണ്ണത്തിൽ അവർ എത്ര വിഭാഗങ്ങൾ ഉണ്ടായിരുന്നു?

◼️ പതിനേഴ് (2:5-10). [1. പർത്ഥർ, 2. മേദ്യർ, 3. ഏലാമ്യർ, 4. മെസപ്പൊത്താമ്യ, 5. യെഹൂദ്യ, 6. കപ്പദോക്യ, 7. പൊന്തൊസ്യർ, 8. ആസ്യ, 9. പ്രുഗ്യ, 10. പംഫുല്യ, 11. മിസ്രയീം, 12. കുറേനെക്കു ചേർന്ന ലിബ്യാപ്രദേശം, 13. റോമയിൽ നിന്നു വന്നു പാർക്കുന്നവർ, 14. യെഹൂദന്മാർ, 15. യെഹൂദമതാനുസാരികൾ, 16. ക്രേത്യർ,17. അറബിക്കാർ].

24. പരിശുദ്ധാത്മാവ് വന്നപ്പോൾ അപ്പൊസ്തലന്മാർ അന്യഭാഷകളിൽ സംസാരിച്ചത് എന്താണ്?

◼️ ദൈവത്തിൻ്റെ വൻകാര്യങ്ങൾ (2:11).

25. ചിലർ പരിഹസിച്ച് പറഞ്ഞ കാര്യമെന്താണ്? 

◼️ പുതുവീഞ്ഞ് കുടിച്ചിരിക്കുന്നു. (2:13).

26. ചഞ്ചലിച്ചവരോടും പരിഹസിച്ചവരോടും അപ്പൊസ്തലന്മാരിൽ ആരാണ് ഏഴുന്നേറ്റുനിന്നു സംസാരിച്ചത്?

◼️ പത്രൊസ് (2:14).

27. പത്രൊസ് എത്രപേരോടുകൂടെ നിന്നാണ് സംസാരിച്ചത്? 

◼️ പതിനൊന്ന് (2:14).

28. അപ്പോൾ എത്രാം മണി നേരമായിരുന്നു?

◼️ പകൽ മൂന്നാം മണിനേരം (2:15). (രാവിലെ ഒൻപത് മണി).

29. ‘അന്ത്യകാലത്ത് സകല ജഡത്തിന്മേലും ആത്മാവിനെ പകരും’ എന്നു പ്രവചിച്ച പ്രവാചകൻ ആര്? വേദഭാഗം ഏത്?

◼️ യേവേൽ 2:28-32 (2:17-21).

30. നീ എൻ്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല; നിൻ്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കുകയുമില്ല. പ്രവചനമേതാണ്? വേദഭാഗം ഏതാണ്?

◼️ ദാവീദ്, സങ്കീർത്തനം 16:10 (2:27)

31. “ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളം നീ എന്റെ വലത്തുഭാഗത്തു ഇരിക്ക എന്നു കർത്താവു എന്റെ കർത്താവിനോടു അരുളിച്ചെയ്തു” ഈ വേദഭാഗം ഏതാണ്?

◼️ സങ്കീർത്തനം 110:1 (2:35).

32. യെഹൂദന്മാർ ക്രൂശിച്ച യേശുവിനെ ദൈവം അവർക്ക് ആരാക്കി വെച്ചു?

◼️ കർത്താവും ക്രിസ്തുവും (2:36).

33. പരിശുദ്ധാത്മാവ് എന്ന ദാനം ലഭിപ്പാൻ എന്തു ചെയ്യാനാണ് പത്രൊസ് പറഞ്ഞത്?

◼️ യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനം ഏല്പിൻ (2:38).

34. പരിശുദ്ധാത്മാവെന്ന വാഗ്ദത്തത്തിന് അവകാശികൾ ആരൊക്കെയാണ്?

◼️ യെഹൂദന്മാരും അവരുടെ മക്കളും, ദൈവം വിളിച്ചുവരുത്തുന്ന ഏവർക്കും (2:39).

35. പെന്തെക്കൊസ്തു നാളിൽ എത്രപേർ സ്നാനം ഏറ്റു?

◼️ 3,000 പേർ (2:41).

36. ദൈവസഭയുടെ അടിസ്ഥാന ഉപദേശങ്ങൾ എത്ര? ഏതൊക്കെ?

◼️ ഏഴ് ഉപദേശങ്ങൾ, “അവന്റെ ‘വാക്കു കൈക്കൊണ്ടവർ’ (ദൈവവചനം കൈക്കൊള്ളുക) ‘സ്നാനം ഏറ്റു;’ (സ്നാനപ്പെടുക) അന്നു മുവായിരത്തോളം പേർ ‘അവരോടു ചേർന്നു.’ (പ്രാദേശിക സഭയോടു ചേരുക) അവർ അപ്പൊസ്തലന്മാരുടെ ‘ഉപദേശം കേട്ടും’ (ഉപദേശം കേൾക്കുക) ‘കൂട്ടായ്മ ആചരിച്ചും’ (കൂട്ടായ്മ ആചരിക്കുക) ‘അപ്പം നുറക്കിയും’ (തിരുമേശയിൽ പങ്കുകൊള്ളുക) ‘പ്രാർത്ഥന കഴിച്ചും’ (പ്രാർത്ഥിക്കുക) പോന്നു.” (2:41,42).

37. ആദ്യ ക്രൈസ്തവ സമൂഹം കൂടിവന്നത് എവിടെയാണ്?

◼️ ദൈവാലയത്തിൽ (2:46). (യെരുശലേം ദൈവാലയത്തിലെ ജാതികളുടെ പ്രാകാരത്തിൽ).

38. കർത്താവ് ദിനംപ്രതി രക്ഷിക്കപ്പെടുന്നവരെ എന്തു ചെയ്തിരുന്നു?

◼️ സഭയോടു ചേർത്തുകൊണ്ടിരുന്നു (2:46).

3-ാം അദ്ധ്യായം

39. അമ്മയുടെ ഗർഭം മുതൽ മുടന്തനായ മനുഷ്യനെ പത്രൊസും യോഹന്നാനും കണ്ടത് എത്രമണിക്കാണ്?

◼️ ഒമ്പതാം മണിനേരം (3:1). (ഉച്ചതിരിഞ്ഞ് മൂന്നുമണി).

40. മുടന്തനായ മനുഷ്യൻ ഇരുന്നിരുന്ന ദൈവാലയ ഗോപുരത്തിൻ്റെ പേരെന്ത്?

◼️ സുന്ദരം (3:2, 10).

41. ‘വെള്ളിയും പൊന്നും എനിക്കില്ല; ….. യേശുക്രിസ്തുവിന്റെ നാമത്തിൽ നടക്ക’ എന്നു പറഞ്ഞതാരാണ്?

◼️ പത്രൊസ് (3:6).

42. മുടന്തനെ സൗഖ്യമാക്കിയ ശേഷം പത്രൊസ് എവിടെനിന്നാണ് പ്രസംഗിച്ചത്?

◼️ ശലോമോൻ്റെ മണ്ഡപത്തിൽ (3:11,12).

43. പരിശുദ്ധനും നീതിമാനുമായ യേശുവിനെ തള്ളിയിട്ട് ഏതു കുലപാതകനെയാണ് അവർ വിടുവിച്ചെടുത്തത്?

◼️ ബറബ്ബാസിനെ (3:14).

44. ‘ദൈവമായ കർത്താവ് എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങൾക്ക് എഴുന്നേല്പിച്ചുതരും’ എന്ന് ആരാണ് പറഞ്ഞത്? പ്രവചനഭാഗം ഏതാണ്?

◼️ മോശെ, ആവർത്തനം 18:15 (3:22).

45. ‘ഭൂമിയിലെ സകലവംശങ്ങളും നിൻ്റെ സന്തതിയിൽ അനുഗ്രഹിക്കപ്പെടും’ ഇവിടെപ്പറയുന്ന സന്തതി ആരാണ്? പ്രവചനഭാഗം ഏതാണ്?

◼️ യേശുക്രിസ്തു, ഉല്പത്തി 22:18 – ഗലാ, 3:16 (3:25).

4-ാം അദ്ധ്യായം

46. പത്രൊസും യോഹന്നാനും ശലോമോൻ്റെ മണ്ഡപത്തിൽ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോൾ ആരൊക്കെയാണ് അവരെ പിടിക്കാൻ വന്നത്?

◼️ പുരോഹിതന്മാരും ദൈവാലയത്തിലെ പടനായകനും സദുക്യരും. (4:1-3).

47. മഹാപുരോഹിതനായ ഹന്നാവിൻ്റെ കൂടെ മഹാപുരോഹിത വംശത്തിലുള്ള എത്രപേർ ഉണ്ടായിരുന്നു? ആരൊക്കെ?

◼️ മൂന്നുപേർ: കയ്യഫാവും യോഹന്നാനും അലെക്സന്തരും (4:6).

48. മഹാപുരോഹിതന്മാരും പ്രമാണികളും മൂപ്പന്മാരും ശാസ്ത്രിമാരും അടങ്ങുന്ന സംഘത്തിൻ്റെ പേരെന്താണ്?

◼️ ന്യായാധിപസംഘം (4:15). (യെഹൂദന്മാരുടെ പരമോന്നത കോടതിയാണ് ന്യായാധിപസംഘം അഥവാ സൻഹെദ്രിൻ – Sanhedrin).

49. ന്യായാധിപസംഘം പത്രൊസിനെയും യോഹന്നാനെയും അവരുടെ നടുവിൽ നിർത്തി ചോദിച്ചതെന്താണ്?

◼️ ഏതു ശക്തികൊണ്ടോ ഏതു നാമത്തിലോ നിങ്ങൾ ഇതു ചെയ്തു (4:7).

50. ന്യായാധിപസംഘത്തിന് പത്രൊസ് കൊടുത്ത മറുപടി എന്താണ്?

◼️ നിങ്ങൾ ക്രൂശിച്ചവനും ദൈവം മരിച്ചവരിൽ നിന്നു ഉയിർപ്പിച്ചവനുമായി നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ (4:10).

51. വീടു പണിഞ്ഞവർ തള്ളിക്കളഞ്ഞ കല്ല് ആരാണ്?

◼️ യേശുക്രിസ്തു (4:11).

52. മനുഷ്യർക്ക് രക്ഷയ്ക്കായി നല്കിയിരിക്കുന്ന ഏകനാമം ഏതാണ്?

◼️ യേശുക്രിസ്തു (4:12).

53. പത്രൊസ് പറഞ്ഞ കാര്യങ്ങളോട് ന്യായാധിപസംഘത്തിലുള്ളവർക്ക് എതിർ പറവാൻ കഴിയാഞ്ഞതെന്തുകൊണ്ട്?

◼️ സൗഖ്യം പ്രാപിച്ച മനുഷ്യൻ അവരോടുകൂടെ നില്ക്കുന്നതു കണ്ടതുകൊണ്ട് (4:14).

54. ‘പ്രത്യക്ഷമായോരു അടയാളം അവർ ചെയ്തിരിക്കുന്നു എന്നു യെരൂശലേമിൽ പാർക്കുന്ന എല്ലാവർക്കും പ്രസിദ്ധമല്ലോ; നിഷേധിപ്പാൻ നമുക്കു കഴിവില്ല’ എന്നു പറഞ്ഞത് ആരാണ്?

◼️ ന്യായാധിപസംഘം (4:16).

55. ‘യേശുവിന്റെ നാമത്തിൽ അശേഷം സംസാരിക്കരുതു, ഉപദേശിക്കയും അരുതു’ എന്നു ന്യായാധിപസംഘം കല്പിച്ചത് ആരോടാണ്?

◼️ പത്രൊസിനോടും യോഹന്നാനോടും (4:18).

56. ‘ദൈവത്തെക്കാൾ അധികം നിങ്ങളെ അനുസരിക്കുന്നതു ദൈവത്തിന്റേ മുമ്പാകെ ന്യായമോ എന്നു വിധിപ്പിൻ’ എന്ന് ആര് ആരോട് പറഞ്ഞു?

◼️ പത്രൊസും യോഹന്നാനും ന്യായാധിപസംഘത്തോട് (4:19).

57. സുന്ദരം ദൈവാലയ ഗോപുരത്തിങ്കൽ വെച്ച് പത്രൊസും യോഹന്നാനും സൃഖ്യമാക്കിയ മനുഷ്യൻ്റെ വയസ്സ് ഏത്രയാണ്? 

◼️ 40-ലധികം വയസ്സ് (4:22).

58. പത്രൊസും കൂട്ടാളികളും ഒരുമനപ്പെട്ട് ദൈവത്തോട് നിലവിളിച്ചു പറഞ്ഞതിലെ പഴയനിയമ വേദഭാഗം ഏതാണ്? 

◼️ സങ്കീർത്തനം 2:1,2 വാക്യങ്ങൾ (4:25,26).

59. ഏകഹൃദയവും ഏകമനസ്സും ഉള്ളവരും, തനിക്കുള്ളതു ഒന്നും സ്വന്തം എന്നു പറയാതിരുന്നതും ആരാണ്? 

◼️ വിശ്വസിച്ചവരുടെ കൂട്ടം (4:32). 

60. മഹാശക്തിയോടെ കർത്താവായ യേശുവിന്റെ പുനരുത്ഥാനത്തിനു സാക്ഷ്യം പറഞ്ഞുവന്നത് ആരാണ്? 

◼️ അപ്പൊസ്തലന്മാർ (4:33).

61. ബർന്നബാസ് എന്നു അപ്പൊസ്തലന്മാർ മറുപേർ വിളിച്ചത് ആരെയാണ്?

◼️ യോസേഫിനെ (4:36).

62. ബർന്നബാസ് എന്ന പേരിനർത്ഥം എന്താണ്?

◼️ പ്രബോധനപുത്രൻ (4:36).

63. ബർന്നബാസ് ഏതു ദേശക്കാരനാണ്?

◼️ കുപ്രദീപ് (4:36).

64. ബർന്നബാസിൻ്റെ ഗോത്രം ഏതാണ്?

◼️ ലേവിഗോത്രം (4:37).

65. ബർന്നബാസ് ചെയ്ത സൽപ്രവൃത്തി എന്താണ്?

◼️ തനിക്കുണ്ടായിരുന്ന നിലം വിറ്റു പണം കൊണ്ടുവന്നു അപ്പൊസ്തലന്മാരുടെ കാൽക്കൽ വെച്ചു (4:37).

5-ാം അദ്ധ്യായം

66. അപ്പൊസ്തലന്മാരുടെ കാൽക്കൽ വെക്കാൻ നിലം വിറ്റ ഒരു കുടുംബം ഏതാണ്?

◼️ അനന്യാസും സഫീരയും (5:1).

67. ഭാര്യയുടെ അറിവോടെ നിലം വിറ്റതിൽനിന്ന് കുറെ എടുത്തു മാറ്റിയത് ആരാണ്?

◼️ അനന്യാസ് (5:2).

68. പരിശുദ്ധാത്മാവിനോടു വ്യാജം കാണിച്ച കുടുംബം ഏതാണ്?

◼️ അനന്യാസും സഫീരയും (5:3).

69. ‘മനുഷ്യരോടല്ല ദൈവത്തോടത്രേ നീ വ്യാജം കാണിച്ചതു’ എന്നു ആര് ആരോടു പറഞ്ഞു?

◼️ പത്രൊസ് അനന്യാസിനോട് (5:4).

70. അനന്യാസ് മരിച്ച് ഏകദേശം എത്ര മണിക്കൂറിനു ശേഷമാണ് സഫീര എത്തിയത്?

◼️ മൂന്നു മണിക്കൂർ (5:7).

71. ‘കർത്താവിന്റെ ആത്മാവിനെ പരീക്ഷിപ്പാൻ നിങ്ങൾ തമ്മിൽ ഒത്തതു എന്തു?’ എന്നു പത്രൊസ് ആരോടാണ് ചോദിച്ചത്?

◼️ സഫീരയോട് (5:9).

72. പത്രൊസിൻ്റെ കാൽക്കൽ വീണ് മരിച്ച സ്ത്രീ ആരാണ്? 

◼️ സഫീര (5:10).

73. ആദിമസഭ ഏകമനസ്സോടെ കൂടിവന്നത് എവിടെയാണ്?

◼️ ശലോമോൻ്റെ മണ്ഡപത്തിൽ (5:12).

74. ആരുടെ നിഴൽ വീണാണ് രോഗികൾ സൗഖ്യമായിരുന്നത്?

◼️ പത്രൊസിൻ്റെ (5:15).

75. പത്രൊസിനെയും ശേഷം അപ്പൊസ്തലന്മാരെയും അസൂയ നിമിത്തം പൊതുതടവിൽ ആക്കിയത് ആരാണ്? 

◼️ മഹാപുരോഹിതനും സദുക്യരും (5:17).

76. കർത്താവിൻ്റെ ദൂതൻ കാരാഗൃഹ വാതിൽ തുറന്ന് പുറത്തുകൊണ്ടുവന്ന അപ്പൊസ്തലന്മാർ ആരൊക്കെയാണ്?

◼️ പത്രൊസും യോഹന്നാനും (5:19).

77. ‘നിങ്ങൾ ദൈവാലയത്തിൽ ചെന്നു ഈ ജീവന്റെ വചനം എല്ലാം ജനത്തോടു പ്രസ്താവിപ്പിൻ’ എന്നു അപ്പൊസ്തലന്മാരോട് പറഞ്ഞത് ആരാണ്?

◼️ കർത്താവിൻ്റെ ദൂതൻ (5:19,20).

78. ‘ആ മനുഷ്യന്റെ രക്തം ഞങ്ങളുടെ മേൽ വരുത്തുവാൻ ഇച്ഛിക്കുന്നു’ എന്നു പറഞ്ഞത് ആരാണ്?

◼️ മഹാപുരോഹിതൻ (5:27,28).

79. യിസ്രായേലിന്നു മാനസാന്തരവും പാപമോചനവും നല്കുവാൻ പ്രഭുവായും രക്ഷിതാവായും ദൈവം തന്റെ വലങ്കയ്യാൽ ഉയർത്തിയത് ആരെയാണ്?

◼️ യേശുവിനെ (5:31).

80. യേശുവിനെ ദൈവം രക്ഷിതാവാക്കി വെച്ചതിന് സാക്ഷികൾ ആരൊക്കെയാണ്?

◼️ അപ്പൊസ്തലന്മാരും പരിശുദ്ധാത്മാവും (5:32).

81. കോപപരവശരായി അപ്പൊസ്തലന്മാരെ ഒടുക്കിക്കളവാൻ ഭാവിച്ചത് ആരാണ്? 

◼️ ന്യായാധിപസംഘം (5:33).

82. സർവ്വ ജനത്തിനും ബഹുമാനമുള്ള ധർമ്മോപദേഷ്ടാവായ പരീശൻ ആരാണ്? 

◼️ ഗമാലീയേൽ (5:34).

83. താൻ മഹാൻ എന്നു നടിച്ചു; ഏകദേശം നാന്നൂറു പുരുഷന്മാരെ ഒപ്പം കൂട്ടിയതാരാണ്?

◼️ തദാസ് (Theudas) (5:36). [താൻ മശീഹയാണെന്ന് അവകാശപ്പെട്ടുകൊണ്ടാണ് ത്യുദാസ് ജനത്തെ വശീകരിച്ചത്. ഇത് എ.ഡി. 6-ന് മുമ്പുള്ള ഒരു സംഭവമാണ്].

84. ചാർത്തലിന്റെ കാലത്തു എഴുന്നേറ്റു ജനത്തെ തന്റെ പക്ഷം ചേരുവാൻ വശീകരിച്ചു നശിച്ചുപോയവൻ ആരാണ്?

◼️ ഗലീലക്കാരനായ യൂദാ (5:37). (എ.ഡി. 6-ൽ റോമൻ ഭരണാധികാരികൾ യെഹൂദ്യയിൽ ജനസംഖ്യ എടുക്കുന്ന കാലത്ത് കലഹമുണ്ടാക്കിയ ഒരാൾ. കുറേന്യൊസ് ബലം പ്രയോഗിച്ച് ഇതിനെ അടിച്ചമർത്തി).

85. ‘ഈ ആലോചനയോ പ്രവൃത്തിയോ മാനുഷം എന്നു വരികിൽ അതു നശിച്ചുപോകും; ദൈവികം എങ്കിലോ നിങ്ങൾക്കു അതു നശിപ്പിപ്പാൻ കഴികയില്ല’ എന്നു ന്യായാധിപസംഘത്തെ ഉപദേശിച്ചതാരാണ്?

◼️ ഗമാലീയേൽ (5:38,39).

86. ‘തിരുനാമത്തിന്നു വേണ്ടി അപമാനം സഹിപ്പാൻ യോഗ്യരായി എണ്ണപ്പെടുകയാൽ സന്തോഷിച്ചത് ആരാണ്? 

◼️ അപ്പൊസ്തലന്മാർ (5:41).

6-ാം അദ്ധ്യായം

87. തങ്ങളുടെ വിധവമാരെ ദിനംപ്രതിയുള്ള ശുശ്രുഷയിൽ ഉപേക്ഷയായി വിചാരിച്ചു എന്നു ആര് ആരോടാണ് പിറുപിറുത്തത്?

◼️ യവനഭാഷക്കാർ എബ്രായഭാഷക്കാരുടെ നേരെ (6:1).

88. മേശകളിൽ ശുശ്രൂഷ ചെയ്യാൻ തിരഞ്ഞെടുത്തവരുടെ യോഗ്യത എന്തായിരുന്നു?

◼️ ആത്മാവും ജ്ഞാനവും നിറഞ്ഞ നല്ല സാക്ഷ്യമുള്ളവർ (6:3).

89. മേശകളിൽ ശുശ്രൂഷിക്കാൻ എത്രപേരെ തിരഞ്ഞെടുത്തു? അവർ ആരൊക്കെ?

◼️ ഏഴു പുരുഷന്മാർ (6:3), സ്തെഫാനൊസ്, ഫിലിപ്പൊസ്, പ്രൊഖൊരൊസ്, നിക്കാനോർ, തിമോൻ, പർമ്മെനാസ്, നിക്കൊലാവൊസ് (6:5).

90. ഏഴുപേരിൽ യെഹൂദമതാനുസാരിയായ അന്ത്യോക്യക്കാരൻ ആരാണ്?

◼️ നിക്കൊലാവൊസ് (6:5).

91. കൃപയും ശക്തിയും നിറഞ്ഞവനായി ജനത്തിൽ വലിയ അത്ഭുതങ്ങളും അടയാളങ്ങളും ചെയ്തത് ആരാണ്?

◼️ സ്തെഫാനൊസ് (6:8). 

92. സ്തെഫാനൊസിനോടു തർക്കിച്ചവരിൽ ഏതു പള്ളിക്കാരാണ് ഉണ്ടായിരുനത്?

◼️ ‘ലിബർത്തീനർ’ എന്ന പള്ളിക്കാർ (6:9).

93. സ്തെഫാനോസിനോടു തർക്കിച്ചവരിൽ എത്ര ദേശക്കാരുണ്ടായിരുന്നു? ആരൊക്കെ?

◼️ നാലു ദേശക്കാർ; കുറേന, അലെക്സന്ത്രിയ, കിലിക്യ, ആസ്യ (6:9).

94. സ്തെഫാനൊസിനോട് തർക്കിച്ചവർക്ക് എന്തിനോടാണ് എതിർത്തു നില്പാൻ കഴിയാഞ്ഞത്?

◼️ അവൻ സംസാരിച്ച ജ്ഞാനത്തോടും ആത്മാവിനോടും (6:10).

95. ‘ഇവൻ മോശെക്കും ദൈവത്തിന്നും വിരോധമായി ദൂഷണം പറയുന്നതു ഞങ്ങൾ കേട്ടു’ എന്നു ആരെക്കുറിച്ചാണ് പറഞ്ഞത്?

◼️ സ്തെഫാനൊസിനെക്കുറിച്ച് (6:11).

96. ജനത്തേയും മൂപ്പന്മാരെയും ശാസ്ത്രിമാരെയും ഇളക്കി, സ്തെഫാനൊസിനെ പിടിച്ചു എവിടേക്കാണ് കൊണ്ടുപോയത്?

◼️ ന്യായാധിപസംഘത്തിൻ്റെ അടുക്കലേക്ക് (6:12).

97. ന്യായധിപസംഘത്തിൽ ഇരുന്നവർ സ്തെഫാനൊസിനെ ഉറ്റുനോക്കിയപ്പോൽ, അവന്റെ മുഖം എങ്ങനെയാണ് കണ്ടത്?

◼️ ഒരു ദൈവദൂതന്റെ മുഖംപോലെ (6:15).

7-ാം അദ്ധ്യായം

98. ദൈവം അബ്രാഹാമിനു ആദ്യമായി പ്രത്യക്ഷമായത് എവിടെവെച്ചാണ്?

◼️ മെസൊപ്പൊത്താമ്യയിൽ വെച്ച് (7:1).

99. ആരുടെ ദേശമാണ് മെസൊപ്പൊത്താമ്യ?

◼️ കല്ദയരുടെ (7:3).

100. ‘നിന്റെ ദേശത്തെയും നിന്റെ ചാർച്ചക്കാരെയും വിട്ടു ഞാൻ നിനക്കു കാണിച്ചു തരുന്ന ദേശത്തിലേക്കു ചെല്ലുക’ എന്നു ദൈവം അബ്രാഹാമിനോടു പറഞ്ഞ പഴയനിയമഭാഗം ഏതാണ്? 

◼️ ഉല്പത്തി 12:1 (7:3).

101. അബ്രാഹാമിനു ‘ഒരു കാലടി’ നിലംപോലും അവകാശം കൊടുക്കാഞ്ഞത് ഏതു ദേശത്താണ്?

◼️ കനാനിൽ (യിസ്രായേലിൽ) (7:5). 

102. അബ്രാഹാമിൻ്റെ സന്തതികൾ എത്രവർഷം അടിമയായി പോകുമെന്നാണ് ദൈവം പറഞ്ഞത്?

◼️ നാനൂറു വർഷം (7:6).

103. ‘നിൻ്റെ സന്തതി അന്യദേശത്തു അടിമയായിപ്പോകും; പിന്നെ ഞാനവരെ തിരിച്ചുവരുത്തും’ എന്നു ദൈവം അബ്രാഹാമിനോടു അരുളിച്ചെയ്ത പഴയനിയമഭാഗം ഏതാണ്? 

◼️ ഉല്പത്തി 15:13,14 (7:6,7).

104. യിസ്ഹാക്കിനെ എത്രാമത്തെ ദിവസമാണ് പരിച്ഛേദന കഴിച്ചത്?

◼️ എട്ടാമത്തെ ദിവസം (7:8).

105. ഗോത്രപിതാക്കന്മാർ മിസ്രയീമിലേക്കു വിറ്റുകളഞ്ഞത് ആരെയാണ്?

◼️ യോസേഫിനെ (7:9).

106. ദൈവം, മിസ്രയീമിന്നും തന്റെ സർവ്വഗൃഹത്തിന്നും അധിപതിയാക്കിവെച്ചത് ആരെയാണ്?

◼️ യോസേഫിനെ (7:10).

107. മിസ്രയീമിലേക്ക് കുടിയേറിയ യാക്കോബിൻ്റെ കുടുംബം ആകെ എത്രപേരായിരുന്നു?

◼️ എഴുപത്തഞ്ചുപേർ (7:14).

108. യാക്കോബിനെയും മക്കളെയും ഏവിടെയാണ് അടക്കിയത്? ആരോട് വിലകൊടുത്തു വാങ്ങിയ കല്ലറയിലാണ് അടക്കിയത്?

◼️ ശേഖേമിൽ; എമ്മോരിന്റെ മക്കളോടു വാങ്ങിയ സ്ഥലത്ത് (7:16). [ശെഖേമിൻ്റെ പിതാവാണ് ഹമോർ. ഉല്പ, 34:2. ഹമോരിൻ്റെ ഗ്രീക്കുരൂപമാണ് എമ്മോർ].

109. മോശെ ജനിച്ചപ്പോൾ എങ്ങനെയുള്ളവനായിരുന്നു?

◼️ ദിവ്യസുന്ദരൻ (7:20).

110. മോശെയെ എടുത്തു വളർത്തിയത് ആരാണ്?

◼️ ഫറവോന്റെ മകൾ (7;21).

111. മിസ്രയീമ്യരുടെ സകല ജ്ഞാനവും അഭ്യസിച്ചു വാക്കിലും പ്രവൃത്തിയിലും സമർത്ഥനായിത്തീർന്നത് ആരാണ്?

◼️ മോശെ (7:22).

112. മോശെ എത്ര വയസ്സായപ്പോഴാണ് യിസ്രായേൽ മക്കളായ തന്റെ സഹോദരന്മാരെ ചെന്നു കണ്ടത്?

◼️ നാല്പതു വയസ്സ് (7:23).

113. പീഡിതന്നു വേണ്ടി പ്രതിക്രിയ ചെയ്തത് ആരാണ്?

◼️ മോശെ (7:24).

114. ദൈവം താൻ മുഖാന്തരം അവർക്കു രക്ഷ നല്കും എന്നു സഹോദരന്മാർ ഗ്രഹിക്കും എന്നു നിരൂപിച്ചത് ആരാണ്?

◼️ മോശെ (7:25).

115. നിന്നെ ഞങ്ങൾക്കു അധികാരിയും ന്യായകർത്താവും ആക്കിയതു ആർ? എന്നു ആരോടാണ് ചോദിച്ചത്?

◼️ മോശെയോട് (7:27).

116. മോശെ ഓടിപ്പോയി പാർത്ത ദേശം ഏതാണ്?

◼️ മിദ്യാൻദേശം (7:29).

117. മോശെയ്ക്ക് എത്ര വയസ്സുള്ളപ്പോഴാണ് സീനായി മരുഭൂമിയിൽ ദൈവദൂതൻ അഗ്നിജ്വാലയിൽ അവനു പ്രത്യക്ഷനായത്?

◼️ എൺപത് (7:23, 30).

118. മോശെയ്ക്ക് ദൈവം തന്നെ പരിചയപ്പെടുത്തിയത് എങ്ങനെയാണ്?

◼️ അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവം (7:22).

119. ‘നീ നില്ക്കുന്ന സ്ഥലം വിശുദ്ധ ഭൂമിയാകയാൽ കാലിൽനിന്നു ചെരിപ്പു ഊരിക്കളക’ എന്നു ദൈവം ആരോടാണ് പറഞ്ഞത്? 

◼️ മോശെയോട് (7:33).

120. ദൈവം യിസ്രായേൽ ജനത്തിന് അധികാരിയും വീണ്ടെടുപ്പുകാരനും ആക്കി അയച്ചത് ആരെയാണ്?

◼️ മോശെയെ (7:35).

121. എത്ര വർഷമാണ് മോശെ, അതിശയങ്ങളും അടയാളങ്ങളും ചെയ്തു ജനത്തെ നടത്തിക്കൊണ്ടുവന്നത്?

◼️ നാല്പതു വർഷം (7:36).

122. ജീവനുള്ള അരുളപ്പാടു ലഭിച്ചവൻ ആരാണ്?

◼️ മോശെ (7:38).

123. കാളക്കുട്ടിയെ ഉണ്ടാക്കി അതിനു ബലികഴിച്ചതാരാണ്? 

◼️ യിസ്രായേൽ ജനം (7:41).

124. “യിസ്രായേൽ ഗൃഹമേ, നിങ്ങൾ മരുഭൂമിയിൽ എനിക്കു നാല്പതു സംവത്സരം ഹനനയാഗങ്ങളും …….. എന്നാൽ ഞാൻ നിങ്ങളെ ബാബിലോന്നപ്പുറം പ്രവസിപ്പിക്കും” ഈ പ്രവചനഭാഗം ഏതാണ്?

◼️ ആമോസ് 5:25-27 (7:42-43).

125. മരുഭൂമിയിൽ സാക്ഷ്യകൂടാരം ഏതു മാതൃകയിലാണ് ഉണ്ടാക്കിയത്?

◼️ ദൈവം മോശെയ്ക്ക് കാണിച്ചു കൊടുത്ത പ്രകാരം (7:44 – പുറ, 25:40)

126. ജാതികളുടെ അവകാശത്തിലേക്ക് ജനത്തെ ആരുടെ നേതൃത്വത്തിലാണ് കൊണ്ടുവന്നത്?

◼️ യോശുവയുടെ (7:45).

127. ദൈവത്തിനു ഒരു വാസസ്ഥലം ഉണ്ടാക്കുവാൻ അനുവാദം അപേക്ഷിച്ചതാര്? ആലയം പണിതതാര്?

◼️ ദാവീദ് (7:46), ശലോമോൻ (7:47).

128.”സ്വർഗ്ഗം എനിക്കു സിംഹാസനവും ഭൂമി എന്റെ പാദപീഠവും ആകുന്നു………  ഇതൊക്കെയും എന്റെ കൈയല്ലയോ ഉണ്ടാക്കിയതു” ഈ പഴയനിയമഭാഗം ഏതാണ്? 

◼️ യെശയ്യാവ് 66:1,2 (7:49,50).

129. എല്ലായ്പോഴും പരിശുദ്ധാത്മാവിനോടു മറുത്തു നിന്ന ജനം ഏതാണ്?

◼️ യിസ്രായേൽ ജനം (7:51).

130. ദൈവദൂതന്മാരുടെ നിയോഗങ്ങളായി ന്യായപ്രമാണം പ്രാപിച്ചു എങ്കിലും അതു പ്രമാണിച്ചിട്ടില്ലാത്തത് ആരാണ്?

◼️ യെഹൂദന്മാർ (7:53).

131. “ഇതാ, സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലത്തു ഭാഗത്തു നില്ക്കുന്നതും ഞാൻ കാണുന്നു” എന്നു പറഞ്ഞ ഭക്തനാരാണ്?

◼️ സ്തെഫാനൊസ് (7;55,56).

132. സ്തെഫാനൊസിനെ കല്ലെറിഞ്ഞവരുടെ വസ്ത്രം സൂക്ഷിച്ച ബാല്യക്കാരൻ ആരാണ്?

◼️ ശൗൽ (7:58).

133. ‘കർത്താവായ യേശുവേ, എന്റെ ആത്മാവിനെ കൈക്കൊള്ളേണമേ’ എന്നും, ‘കർത്താവേ, അവർക്കു ഈ പാപം നിറുത്തരുതേ’ എന്നും നിലവിളിച്ചു പറഞ്ഞതാരാണ്?

◼️ സ്തെഫാനൊസ് (7:59,60). (‘കർത്താവേ, ഇവരുടെമേൽ ഈ പാപം ചുമത്തരുതേ’ എന്നാണ് ശരിയായ പരിഭാഷ. Lord, lay not this sin to their charge).

134. ക്രൈസ്തവസഭയുടെ ആദ്യത്തെ രക്തസാക്ഷി ആരാണ്?

◼️ സ്തെഫാനൊസ് (7:60).

8-ാം അദ്ധ്യായം

135. സ്തെഫാനൊസിനെ കൊല ചെയ്തത് ആർക്കാണ് സമ്മതമായിരുന്നത്?

◼️ ശൗലിന് (8:1).

136. സഭയെ മുടിച്ചുപോന്നത് ആരാണ്? 

◼️ ശൗൽ (8:3).

137. ശമര്യപട്ടണത്തിൽ ചെന്നു ക്രിസ്തുവിനെ പ്രസംഗിച്ചതാരാണ്?

◼️ഫിലിപ്പൊസ് (8:5).

138. ഫിലിപ്പൊസ് പറയുന്നതു ഏകമനസ്സോടെ ശമര്യർ ശ്രദ്ധിച്ചത് എന്തുകൊണ്ടാണ്?

◼️ ഫിലിപ്പൊസ് ചെയ്ത അടയാളങ്ങൾ കാൺകയും കേൾക്കയും ചെയ്കയാൽ (8:6).

139. താൻ മഹാൻ എന്നു പറഞ്ഞു ശമര്യജാതിയെ ഭ്രമിപ്പിച്ചു പോന്നതാരാണ്?

◼️ ശിമോൻ (8:9).

140. ശമര്യയിലുള്ളവർ എന്തു പറഞ്ഞാണ് ആഭിചാരകനായ ശിമോനെ ശ്രദ്ധിച്ചുപോന്നത്?

◼️ ‘ഇവൻ മഹതി എന്ന ദൈവശക്തി’ (8:10).

141. ശമര്യാപട്ടണത്തിൽ സ്നാനപ്പെട്ട ഒരു ആഭിചാരകൻ ആരാണ്?

◼️ ശിമോൻ (8:13).

142. ശമര്യർ ദൈവവചനം കൈക്കൊണ്ടു എന്നു കേട്ടിട്ടു, യെരൂശലേമിൽ നിന്ന് ആരെയൊക്കെയാണ് ശമര്യയിലേക്ക് അയച്ചത്?

◼️ പത്രൊസിനെയും യോഹന്നാനെയും (8:14).

143. അപ്പൊസ്തലന്മാർ കൈ വെച്ചപ്പോൾ പരിശുദ്ധാത്മാവു ലഭിച്ചത് ആർക്കാണ്?

◼️ ശമര്യർക്ക് (8:17).

144. അപ്പൊസ്തലന്മാർക്ക് പണംകൊടുത്ത് ആത്മദാനത്തിനുള്ള അധികാരം വാങ്ങാൻ ശ്രമിച്ചത് ആരാണ്? 

◼️ ആഭിചാരകനായ ശിമോൻ (8:18,19).

145. ‘നിന്റെ ഹൃദയം ദൈവസന്നിധിയിൽ നേരുള്ളതല്ലായ്കകൊണ്ടു ഈ കാര്യത്തിൽ നിനക്കു പങ്കും ഓഹരിയുമില്ല’ എന്ന് ആര് ആരോടു പറഞ്ഞു?

◼️ പത്രൊസ് ശിമോനോട് (8:21).

146. ‘കൈപ്പുള്ള പകയിലും അനീതിയുടെ ബന്ധനത്തിലും’ അകപ്പെട്ടിരിക്കുന്നത് ആരാണ്? 

◼️ ശിമോൻ (8:23).

147. കർത്താവിന്റെ ദൂതൻ ഫിലിപ്പൊസിനോടു: എവിടേക്കു പോകാനാണ് പറഞ്ഞത്?

◼️ ഗസെക്കുള്ള നിർജ്ജനമായ വഴിയിലേക്ക് (8;26).

148. ഗസെക്കുള്ള വഴിയിൽ ചെന്നപ്പോൾ, ഏതു രാജ്ഞിയുടെ ഷണ്ഡനെയാണ് ഫിലിപ്പൊസ് കണ്ടത്?

◼️ കന്ദക്ക എന്ന ഐത്യോപ്യാ രാജ്ഞിയുടെ (8:27). [ആഫ്രിക്കയുടെ വടക്കേ അറ്റത്താണ് എത്യോപ്യ].

149. ഷണ്ഡൻ്റെ തൊഴിൽ എന്തായിരുന്നു?

◼️ ഭണ്ഡാരവിചാരകൻ (8:27).

150. ‘നീ അടുത്തുചെന്നു തേരിനോടു ചേർന്നുനടക്ക’ എന്നു ഫിലിപ്പൊസിനോടു പറഞ്ഞത് ആരാണ്?

◼️ ആത്മാവ് (8:29).

151. ഷണ്ഡൻ തേരിലിരുന്നു വായിച്ച പുസ്തകമേതാണ്? വാക്യമേതാണ്?

◼️ യെശയ്യാ പ്രവചനം 53:7,8. (8:30, 32,33).

152. ‘ഇതാ വെള്ളം; ഞാൻ സ്നാനം ഏല്ക്കുന്നതിനു എന്തു വിരോധം’ എന്നു ഷണ്ഡൻ ചോദിച്ചതിന് ഫിലിപ്പോസിൻ്റെ മറുപടി എന്തായിരുന്നു?

◼️ ‘നീ പൂർണ്ണ ഹൃദയത്തോടെ വിശ്വസിക്കുന്നു എങ്കിൽ ആകാം’ (8:36,37).

153. കർത്താവിന്റെ ആത്മാവ് അസ്തോദിലേക്ക് എടുത്തു കൊണ്ടുപോയത് ആരെയാണ്?

◼️ ഫിലിപ്പൊസിനെ (8:39,40).

9-ാം അദ്ധ്യായം

154. ശൗൽ മഹാപുരോഹിതനോട് അധികാരപത്രം വാങ്ങിയത് എവിടെയുള്ള ക്രിസ്തുശിഷ്യന്മാരെ പിടിച്ചുകൊണ്ടു വരാനാണ്?

◼️ ദമസ്കൊസിൽ (9:1,2).

155. ‘ശൗലേ, ശൗലേ, നീ എന്നെ ഉപദ്രവിക്കുന്നതു എന്തു’ എന്നു ചോദിച്ചതാരാണ്?

◼️ യേശു (9:4,5).

156. ശൗൽ എത്രദിവസം കണ്ണു കാണാതെയും തിന്നുകയോ കുടിക്കയോ ചെയ്യാതെയും ഇരുന്നു?

◼️ മൂന്നു ദിവസം (9:9).

157. കർത്താവു ദർശനത്തിൽ സംസാരിച്ച ദമസ്കൊസിലെ ശിഷ്യൻ ആരായിരുന്നു? 

◼️ അനന്യാസ് (9:10).

158. നേർവ്വീഥി എന്ന തെരുവിൽ ആരുടെ വീട്ടിലാണ് തർസൊസുകാരനായ ശൗൽ താമസിച്ചിരുന്നത്?

◼️ യൂദയുടെ വീട്ടിൽ (9:11). [നേർവ്വീഥി: ദമസ്കൊസിലെ ഒരു പ്രാചീന തെരുവ്].

159. ശൗൽ പ്രാർത്ഥിച്ചപ്പോൾ കണ്ട കാഴ്ച എന്താണ്?

◼️ അനന്യാസ് എന്നൊരു പുരുഷൻ തൻ്റെമേൽ കൈ വെക്കുന്നതു (9:12).

160. ജാതികൾക്കും രാജാക്കന്മാർക്കും യിസ്രായേൽമക്കൾക്കും മുമ്പിൽ കർത്താവിൻ്റെ നാമം വഹിപ്പാൻ തിരഞ്ഞെടുത്ത പാത്രം ആരാണ്?

◼️ശൗൽ (9:15).

161. ‘യേശു തന്നേ ക്രിസ്തു’ എന്നു തെളിയിച്ചു ശൗൽ യെഹൂദന്മാരെ മിണ്ടാതാക്കിയത് എവിടെയാണ്? 

◼️ ദമസ്കൊസിൽ (9:22).

162. ആരെയാണ് കൊട്ടയിലാക്കി മതിൽവഴിയായി ഇറക്കിവിട്ടത്? എവിടെവെച്ച്?

◼️ ശൗലിനെ (9:25), ദമസ്ക്കൊസിൽ (9:22).

163. ആരാണ് ശൗലിനെ കൂട്ടി അപ്പൊസ്തലന്മാരുടെ അടുക്കൽ ചെന്നതും, അവനെക്കുറിച്ചു സാക്ഷ്യം പറഞ്ഞതും?

◼️ ബർന്നബാസ് (9:27).

164. യവനഭാഷക്കാരായ യെഹൂദന്മാർ ശൗലിനെ കൊല്ലാൻ നോക്കിയപ്പോൾ, അതറിഞ്ഞ സഹോദരന്മാർ ശൗലിനെ യെരുശലേമിൽനിന്ന് എവിടേക്കാണ് അയച്ചത്?

◼️ തർസൊസിലേക്ക് (9:29,30).

165. ശൗലിൻ്റെ മാനസാന്തത്തിനു ശേഷം ഏതൊക്കെ ദേശത്താണ് സമാധാനം ഉണ്ടായത്?

◼️ യെഹൂദ്യാ, ഗലീല, ശമര്യ എന്നിവിടങ്ങളിൽ (9:31).

166. പത്രൊസ് സൗഖ്യമാക്കിയ ലുദ്ദയിലെ പക്ഷവാതരോഗി എത്രവർഷമായി രോഗബാധിതനാണ്? അവൻ്റെ പേരെന്ത്?

◼️ എട്ടുവർഷം; ഐനെയാസ് (9:32-34).

167. ഐനയാസിൻ്റെ സൗഖ്യം കണ്ട് കർത്താവിങ്കലേക്ക് തിരിഞ്ഞത് ഏതൊക്കെ ദേശക്കാരാണ്?

◼️ ലുദ്ദയിലും ശാരോനിലും പാർക്കുന്നവർ (9:35).

168. യോപ്പയിൽ സൽപ്രവൃത്തികളും ധർമ്മങ്ങളും ചെയ്തുപോന്ന ശിഷ്യ ആരാണ്? 

◼️ തബീഥാ (9:36).

169. തബീഥാ എന്ന പേരിനർത്ഥം എന്താണ്? 

◼️ പേടമാൻ (9:36).

170. യോപ്പയിൽ എങ്ങും പ്രസിദ്ധമായ സംഗതി എന്താണ്?

◼️ തബീഥായെ ഉയിർപ്പിച്ചത് (9;41,42).

171. പത്രൊസ് യോപ്പയിൽ താമസിച്ചത് ആരുടെ വീട്ടിലാണ്? 

◼️ ശിമോൻ്റെ വീട്ടിൽ (9:43).

172. യോപ്പയിലെ ശിമോൻ്റെ തൊഴിലെന്താണ്?

◼️ തോൽക്കൊല്ലൻ (9:43). [തോൽ ഊറയ്ക്കിട്ടു സൂക്ഷിക്കുകയും, തുകൽപ്പണി ചെയ്യുന്നവനുമാണ് തോൽക്കൊല്ലൻ].

10-ാം അദ്ധ്യായം

173. കൈസര്യയിലെ ഇത്താലിക എന്ന പട്ടാളത്തിൽ ഉണ്ടായിരുന്ന ശതാധിപൻ്റെ പേരെന്ത്?

◼️ കൊർന്നേല്യൊസ് (10:1). [ഇത്താലിക: ഇറ്റലിയെ സംബന്ധിച്ച അഥവാ, ഇറ്റലിയിൽ നിന്നുള്ള ഏന്നർത്ഥം. ശതാധിപൻ: നൂറു ഭടന്മാരുടെ നായകൻ].

174. ഒരു ദൈവദൂതൻ തൻ്റെ അടുക്കൽ വരുന്നത് സ്പഷ്ടമായി കണ്ടതാരാണ്?

◼️ കൊർന്നേല്യൊസ് (10:3)

175. കൊർന്നേല്യൊസ് പകൽ എത്രമണിക്കാണ് ദൈവദുതനെ ദർശനത്തിൽ കണ്ടത്?

◼️ ഒമ്പതാം മണിനേരത്തു (10:3). [ഒമ്പതാം മണിനേരം: ഉച്ചതിരിഞ്ഞ് മൂന്നുമണി].

176. കൊർന്നേല്യൊസിനെ സംബന്ധിച്ച എന്താണ് ദൈവസന്നിധിയിൽ എത്തിയത്?

◼️ പ്രാർത്ഥനയും ധർമ്മവും (10:4).

177. യോപ്പയിലേക്കു ആളയച്ചു, ആരെ വിളിച്ചുവരുത്താനാണ് ദൂതൻ കൊർന്നേല്യൊസിനോടു പറഞ്ഞത്?

◼️ പത്രൊസ് എന്നു മറുപേരുള്ള ശിമോനെ (10:5).

178. തോൽക്കൊല്ലനായ ശിമോൻ്റെ വീടു യോപ്പയിൽ ഏതു ഭാഗത്താണ്?

◼️ കടല്പുറത്ത് (10:6).

179. ആരാണ് ആറാം മണിനേരത്തു പ്രാർത്ഥിപ്പാൻ വെണ്മാടത്തിൽ കയറിയത്?

◼️ പത്രൊസ് (10:9). [ആറാം മണി: ഉച്ചയ്ക്ക് പന്ത്രണ്ടു മണി. പകലാണോ രാത്രിയാണോ വ്യക്തമാക്കിയിട്ടില്ല. സാധാരണ യെഹൂദന്മാർ മൂന്നുനേരമാണ് പ്രാർത്ഥിക്കുന്നത്; രാവിലെ, ഉച്ചയ്ക്ക്, വൈകിട്ട്. തന്മൂലം ഇത് ഉച്ചയ്ക്കുള്ള പ്രാർത്ഥനയാകും].

180. തുപ്പട്ടിപോലെ നാലു കോണും കെട്ടിയ പാത്രം ആകാശത്തുനിന്നു വരുന്നത് കണ്ടതാരാണ്?

◼️ പത്രൊസ് (10:11). [തുപ്പട്ടി: വീതി കുറഞ്ഞതും നീളം കൂടിയതുമായ നേരിയ തുണിയാണ് തുപ്പട്ടി. നീളംകൂടിയ നേരിയ തുണിയിൽ കെട്ടിയിറക്കിയ പാത്രം എന്നു മനസ്സിലാക്കാം].

181. ആകാശത്തിൽ നിന്നും ഇറങ്ങിവന്ന പാത്രത്തിൽ എന്തൊക്കെ ഉണ്ടായിരുന്നു?

◼️ ഭൂമിയിലെ സകലവിധ നാൽക്കാലിയും ഇഴജാതിയും ആകാശത്തിലെ പറവയും (10:12). 

182. ‘മലിനമോ അശുദ്ധമോ ആയതൊന്നും ഞാൻ ഒരുനാളും തിന്നിട്ടില്ലല്ലോ’ എന്നു പത്രൊസ് പറഞ്ഞതിനുള്ള മറുപടി എന്തായിരുന്നു?

◼️ ദൈവം ശുദ്ധീകരിച്ചതു നീ മലിനമെന്നു വിചാരിക്കരുതു (10:14,15).

183. തുപ്പട്ടിയുടെ ദർശനം പത്രൊസിനു എത്രപ്രാവശ്യം ഉണ്ടായി? 

◼️ മൂന്നു പ്രാവശ്യം (10:16).

184. ‘മൂന്നു പുരുഷന്മാർ നിന്നെ അന്വേഷിക്കുന്നു; ഞാൻ അവരെ അയച്ചതാകകൊണ്ടു ഒന്നും സംശയിക്കാതെ അവരോടു കൂടെ പോക’ എന്നു പത്രൊസിനോടു പറഞ്ഞതാരാണ്?

◼️ ആത്മാവ് (10:19,20).

185. യെഹൂദന്മാരുടെ സകലജാതിയാലും നല്ല സാക്ഷ്യംകൊണ്ടവൻ ആരാണ്?

◼️ കൊർന്നേല്യൊസ് (10:22).

186. ‘എഴുന്നേല്ക്കു, ഞാനും ഒരു മനുഷ്യനത്രെ’ എന്നു ആര് ആരോടു പറഞ്ഞു?

◼️ പത്രൊസ് കൊർന്നേല്യൊസിനോട് (10:26).

187. ഒരു മനുഷ്യനെയും മലിനനോ അശുദ്ധനോ എന്നു പറയരുതെന്നു ആരാണ് പത്രൊസിനു കാണിച്ചു കൊടുത്തത്? 

◼️ ദൈവം (10:28).

188. കൊർന്നേല്യൊസ് ദർശനം കണ്ട് എത്രദിവസം കഴിഞ്ഞാണ് പത്രൊസ് അവിടെ എത്തിയത്?

◼️ നാലുദിവസം കഴിഞ്ഞ് (10:30). [നാലാകുന്നാൾ: നാലുദിവസം മുൻപ്].

189. ചാർച്ചക്കാരെയും അടുത്ത സ്നേഹിതന്മാരെയും കൂട്ടിവരുത്തി ദൈവവചനം കേൾക്കാൻ കാത്തിരുന്നത് ആരാണ്? 

◼️ കൊർന്നേല്യൊസ് (10:24, 33).

190. മുഖപക്ഷമില്ലാത്തത് ആർക്കാണ്?

◼️ ദൈവത്തിന് (10:34).

191. എല്ലാവരുടെയും കർത്താവാരാണ്?

◼️ യേശുക്രിസ്തു (10:36).

192. പരിശുദ്ധാത്മാവിനാലും ശക്തിയാലും ദൈവം അഭിഷേകം ചെയ്തത് ആരെയാണ്? 

◼️ നസറായനായ യേശുവിനെ (10:38).

193. യെഹൂദ്യദേശത്തിലും യെരൂശലേമിലും യേശു ചെയ്ത സകലത്തിനും സാക്ഷികൾ ആരാണ്?

◼️ അപ്പൊസ്തലന്മാർ (10:39).

194. ജീവികൾക്കും മരിച്ചവർക്കും ന്യായാധിപതിയായി ദൈവത്താൽ നിയമിക്കപ്പെട്ടവൻ ആരാണ്? [‘ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും ന്യായാധിപതി’ എന്നാണ് ശരിയായ പരിഭാഷ].

◼️ യേശു (10:42). 

195. ‘യേശുവിൽ വിശ്വസിക്കുന്ന ഏവന്നും അവന്റെ നാമം മൂലം പാപമോചനം ലഭിക്കും’ എന്ന് ആരാണ് സാക്ഷ്യം പറഞ്ഞിരിക്കുനത്?

◼️ സകല പ്രവാചകന്മാരും (10:43).

196. ദൈവവചനം കേട്ട എല്ലാവരുടെ മേലും പരിശുദ്ധാത്മാവ് വന്നത് എവിടെവെച്ചാണ്?

◼️ കൈസര്യയിൽ (10:44).

197. പരിശുദ്ധാത്മാവ് എന്ന ദാനം ജാതികളുടെ മേലും പകർന്നതു കണ്ടു വിസ്മയിച്ചതാരാണ്?

◼️ പത്രൊസിനോടുകൂടെ വന്ന പരിച്ഛേദനക്കാരായ വിശ്വാസികൾ (10:46).

198. ‘നമ്മെപ്പോലെ പരിശുദ്ധാത്മാവു ലഭിച്ച ഇവരെ സ്നാനം കഴിപ്പിച്ചു കൂടാതവണ്ണം വെള്ളം വിലക്കുവാൻ ആർക്കു കഴിയും’ എന്നു ചോദിച്ചതാരാണ്?

◼️ പത്രൊസ് (10:47).

11-ാം അദ്ധ്യായം

199. പത്രൊസ് യെരൂശലേമിൽ എത്തിയപ്പോൾ, ‘നീ അഗ്രചർമ്മികളുടെ അടുക്കൽ ചെന്നു അവരോടുകൂടെ ഭക്ഷിച്ചു’ എന്നു പറഞ്ഞു അവനോടു വാദിച്ചതാരാണ്?

◼️ പരിച്ഛേദനക്കാർ (11:2,3).

200. പത്രൊസിനോടു കൂടെ കൊർന്നേല്യൊസിൻ്റെ ഭവനത്തിലേക്ക് എത്ര സഹോദരന്മാർ പോയിരുന്നു?

◼️ ആറു സഹോദരന്മാർ (11:12).

201. ‘യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു; നിങ്ങൾക്കോ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും’ എന്നു കർത്താവു പറഞ്ഞ വാക്കു ഓർത്തതാരാണ്? 

◼️ പത്രൊസ് (11:16).

202. ‘ദൈവത്തെ തടുപ്പാൻ തക്കവണ്ണം ഞാൻ ആർ?’ എന്നു ചോദിച്ചതാരാണ്?

◼️ പത്രൊസ് (11:17).

203. ‘ദൈവം ജാതികൾക്കും ജീവപ്രാപ്തിക്കായി മാനസാന്തരം നല്കിയല്ലോ’ എന്നു പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തിയത് ആരാണ്? 

◼️ യെരൂശലേമിലെ വിശ്വാസികൾ (11:18).

204. സ്തെഫാനൊസ് നിമിത്തം ഉണ്ടായ ഉപദ്രവം ഹേതുവായി ചിതറിപ്പോയവർ എവിടെയൊക്കെയാണ് സഞ്ചരിച്ചത്?

◼️ ഫൊയ്നിക്യാ, കുപ്രൊസ്, അന്ത്യൊക്ക്യ (11:19).

205. ചിതറിപ്പോയവരിൽ കുപ്രൊസ്കാരും കുറേനക്കാരും അന്ത്യൊക്ക്യയിൽ എത്തിയശേഷം ആരോടാണ് സുവിശേഷം അറിയിച്ചത്?

◼️ യവനന്മാരോട് (11:20).

206. അന്ത്യൊക്ക്യയിലുള്ളവർ വചനം കൈക്കൊണ്ടു എന്നു കേട്ടപ്പോൾ, യെരൂശലേമിൽനിന്ന് ആരെയാണ് അങ്ങോട്ടയച്ചത്?

◼️ ബർന്നബാസിനെ (11:21,22).

207. ബർന്നബാസ് അന്ത്യൊക്ക്യയിൽ എന്തു കണ്ടാണ് സന്തോഷിച്ചത്? 

◼️ ദൈവകൃപ കണ്ട് (11:23).

208. ‘നല്ല മനുഷ്യനും പരിശുദ്ധാത്മാവിനാലും വിശ്വാസത്താലും നിറഞ്ഞവനും’ ആരായിരുന്നു?

◼️ ബർന്നബാസ് (11:24).

209. ബർന്നബാസ് എവിടെനിന്നാണ് ശൗലിനെ അന്ത്യൊക്ക്യയിലേക്കു കൂട്ടിക്കൊണ്ടുവന്നത്?

◼️ തർസൊസിൽ നിന്ന് (11:25).

210. ബർന്നബാസും ശൗലും അന്ത്യൊക്ക്യയിൽ എത്രനാളുണ്ടായിരുന്നു?

◼️ ഒരു വർഷം (11:26).

211. എവിടെവെച്ചാണ് ശിഷ്യന്മാർക്കു ക്രിസ്ത്യാനികൾ എന്നു പേർ ഉണ്ടായത്?

◼️ അന്ത്യൊക്ക്യയിൽ വെച്ച് (11:26).

212. ‘ലോകത്തിൽ ഒക്കെയും മഹാക്ഷാമം ഉണ്ടാകും’ എന്നു ആത്മാവിനാൽ പ്രവചിച്ചതാരാണ്? അതെപ്പോൾ സംഭവിച്ചു?

◼️ അഗബൊസ്; ക്ലൗദ്യൊസിന്റെ കാലത്ത് (11:28). [ക്ലൗദ്യൊസ്: എ.ഡി. 41 മുതൽ 54 വരെ ഭരിച്ച റോമൻ ചക്രവർത്തി. എ.ഡി. 41 മുതൽ 51 വരെ നാലുപ്രാവശ്യം ഇറ്റലിയിലും ഗ്രീസിലും പലസ്തീനിലും ഉൾപ്പെടെ റോമാസാമ്രാജ്യത്തിൽ പലയിടത്തും കഠിനമായ ക്ഷാമമുണ്ടായതായി ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്].

213. യെഹൂദ്യയിൽ പാർക്കുന്ന സഹോദരന്മാരുടെ ഉതവിക്കായി ഏതു സഭയിൽ നിന്നാണ് തങ്ങളുടെ പ്രാപ്തിപോലെ കൊടുത്തയച്ചത്? ആരുടെ കയ്യിലാണ് കൊടുത്തയച്ചത്?

◼️ അന്ത്യൊക്ക്യയിൽ നിന്ന് (11:29), ബർന്നബാസിന്റെയും ശൗലിന്റെയും കയ്യിൽ (11:30).

12-ാം അദ്ധ്യായം

214. സഭയിൽ ചിലരെ പീഡിപ്പിക്കേണ്ടതിന്നു കൈ നീട്ടിയ രാജാവാരാണ്?

◼️ ഹെരോദാ (12:1). [ഹെരോദാ അഗ്രിപ്പാ ഒന്നാമനാണിയാൾ. മഹാനായ ഹെരോദാവിന്റെ പുത്രനായ അരിസ്റ്റോബുലസിന്റെ മകൻ].

215. അപ്പൊസ്തലന്മാരിൽ ആദ്യത്തെ രക്തസാക്ഷി ആരാണ്?

◼️ യോഹന്നാന്റെ സഹോദരനായ യാക്കോബ് (12:2).

216. യാക്കോബിനെ കൊന്നത് യെഹൂദന്മാർക്ക് പ്രസാദമായി എന്ന് കണ്ടിട്ട് ആരെയാണ് ഹെരോദാവ് പിടിച്ചത്?

◼️ പത്രൊസിനെ (12:3).

217. ഏതു പെരുനാളിലാണ് ഹെരോദാ പത്രൊസിനെ പിടിച്ചു തടവിലാക്കിയത്?

◼️ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ (12:3).

218. പത്രൊസിനെ കാപ്പാൻ നാലുവീധം ചേകവരുള്ള എത്ര കൂട്ടത്തെയാണ് ഏല്പിച്ചത്?

◼️ നാലു കൂട്ടത്തെ (12:4).

219. സഭ ശ്രദ്ധയോടെ പ്രാർത്ഥിച്ചത് ആർക്കുവേണ്ടി ആയിരുന്നു?

◼️ പത്രൊസിന് (12:5).

220. പത്രൊസിനെ ആരാണ് തടവിൽനിന്നും പുറത്തുകൊണ്ടുവന്നത്?

◼️ കർത്താവിൻ്റെ ദൂതൻ (12:7).

221. ‘കർത്താവു തന്റെ ദൂതനെ അയച്ചു ഹെരോദാവിന്റെ കയ്യിൽനിന്നും യെഹൂദജനത്തിന്റെ സകല പ്രതീക്ഷയിൽനിന്നും എന്നെ വിടുവിച്ചു’ എന്നു പറഞ്ഞതാരാണ്?

◼️ പത്രൊസ് (12:11).

222. തടവിൽനിന്നു രക്ഷപെട്ട പത്രൊസ് ആരുടെ വീട്ടിലാണ് ചെന്നത്?

◼️ മർക്കൊസ് എന്നു മറുപേരുള്ള യോഹന്നാന്റെ അമ്മ മറിയയുടെ വീട്ടിൽ (12:12).

223. പത്രൊസ് പടിപ്പുരവാതിൽക്കൽ മുട്ടിയപ്പോൾ ആരാണ് വിളികേൾപ്പാൻ അടുത്തുവന്നത്?

◼️ രോദാ എന്നൊരു ബാല്യക്കാരത്തി (12:13).

224. മറിയയുടെ വീട്ടിലുളവർ ‘നിനക്കു ഭ്രാന്തുണ്ടു’ എന്നു പറഞ്ഞതാരോടാണ്?

◼️ രോദായോട് (12:15).

225. താൻ രക്ഷപെട്ട വിവരം ആരോടറിയിക്കാനാണ് പത്രൊസ് മറിയയുടെ വീട്ടിലുള്ളവരോട് പറഞ്ഞത്?

◼️ യാക്കോബിനോടും ശേഷം സഹോദരന്മാരോടും (12:17).

226. തടവിൽ നിന്ന് രക്ഷപ്രാപിച്ച പത്രൊസ് എവിടെയാണ് പോയി പാർത്തത്?

◼️ കൈസര്യയിൽ (12:19).

227. ഹെരോദാവിൻ്റെ ദേശത്തുനിന്ന് ആർക്കാണ് ആഹാരം കിട്ടിക്കൊണ്ടിരുന്നത്?

◼️ സോര്യർക്കും സിദോന്യർക്കും (12:20).

228. ഹെരോദാവിൻ്റെ പള്ളിയറക്കാരൻ്റെ പേരെന്താണ്?

◼️ ബ്ലസ്തൊസ് (12:20). [പള്ളിയറ: രാജാവിൻ്റെ ഉറക്കറ. 1രാജാ, 1:15. പള്ളിയറക്കാരൻ: രാജാവിൻ്റെ പള്ളിയറ സൂക്ഷിപ്പുകാൻ].

229. ‘ഇതു മനുഷ്യന്റെ ശബ്ദമല്ല ഒരു ദേവന്റെ ശബ്ദം അത്രേ’ എന്നു ജനം ആർത്തത് ആരെക്കുറിച്ചാണ്?

◼️ ഹെരോദാവ് (12:22).

230. കർത്താവിന്റെ ദൂതൻ അടിച്ചിട്ട് കൃമിക്കു ഇരയായി പ്രാണനെ വിട്ട രാജാവ്?

◼️ ഹെരോദാവ്  (12:23). [ഹെരോദാ അഗ്രിപ്പാ ഒന്നാമൻ].

231. ബർന്നാബാസും ശൗലും ശുശ്രൂഷ നിവർത്തിച്ച ശേഷം യെരൂശലേം വിട്ടു പോന്നപ്പോൾ ആരെയാണ് കൂടെ കൊണ്ടുപോന്നത്?

◼️ മർക്കൊസ് എന്നു മറുപേരുള്ള യോഹന്നാനെ (12:25).

13-ാം അദ്ധ്യായം

232. അന്ത്യൊക്ക്യ സഭയിൽ എത്ര പ്രവാചകന്മാരും ഉപദേഷ്ടാക്കന്മാരും ഉണ്ടായിരുന്നു? ആരൊക്കെ?

◼️ അഞ്ചുപേർ; ബർന്നബാസ്, നീഗർ എന്നു പേരുള്ള ശിമോൻ, കുറേനക്കാരനായ ലൂക്യൊസ്, മനായേൻ, ശൗൽ (13:1).

233. ഇടപ്രഭുവുമായ ഹെരോദാവോടുകൂടെ വളർന്നവൻ ആരാണ്? 

◼️ മനായേൻ (31:1). [ഇടപ്രഭു: ഒരു പ്രദേശത്തിൻ്റെ നാലിലൊന്നുഭാഗം ഭരിക്കുന്നവനാണ് ഇടപ്രഭു. ഹെരോദാ അന്തിപ്പാസും (മത്താ, 14:1), ഹെരോദാ ഫിലിപ്പൊസും (ലൂക്കൊ, 3:1) ഇടപ്രഭുക്കന്മാരായിരുന്നു].

234. ലുക്യൊസിൻ്റെ ദേശമേതാണ്? 

◼️ കുറേന (13:1).

235. അന്ത്യൊക്ക്യയിലുള്ളവർ കർത്താവിനെ ആരാധിച്ചും ഉപവസിച്ചും കൊണ്ടിരിക്കുമ്പോൾ, ആരെയൊക്കെ തൻ്റെ വേലയ്ക്കായി വേർതിരിക്കാനാണ് പരിശുദ്ധാത്മാവ് പറഞ്ഞത്?

◼️ ബർന്നബാസിനെയും ശൗലിനെയും (13:2).

236. ബർന്നബാസിനെയും ശൗലിനെയും ഒന്നാം മിഷണറി യാത്രയ്ക്കായി പരിശുദ്ധാത്മാവ് പറഞ്ഞയച്ചിട്ട്, അവർ എവിടെനിന്നാണ് കപ്പൽ കയറിയത്? എവിടേക്കുപോയി?

◼️ സെലൂക്യയിൽ നിന്ന്; കുപ്രൊസ് ദ്വീപിലേക്ക് (13:4). [ഒന്നാം മിഷണറിയാത്ര 13-14 അദ്ധ്യായങ്ങൾ].

237. അന്ത്യൊക്ക്യയിൽ നിന്ന് പുറപ്പെട്ട ശൗലും ബർന്നബാസും ആദ്യം സുവിശേഷം അറിയിച്ച സ്ഥലം ഏതാണ്?

◼️ സലമീസ് (13:5).

238. ഒന്നാം സുവിശേഷയാത്രയിൽ ബർന്നബാസിൻ്റെയും ശൗലിൻ്റെയും ഭൃത്യൻ ആരായിരുന്നു?

◼️ യോഹന്നാൻ (13:5). [മർക്കൊസ് എന്നു മറുപേരുള്ള യോഹന്നാൻ].

239. ബർന്നബാസിനെയും ശൗലിനെയും വരുത്തി ദൈവവചനം കേൾപ്പാൻ ആഗ്രഹിച്ച ദേശാധിപതി ആരാണ്? അവൻ ഏതു ദീപിലെ റോമൻ ദേശാധിപതിയാണ്?

◼️ സെർഗ്ഗ്യൊസ് പൗലൊസ് (13:7); കുപ്രൊസ് ദീപിലെ (13:6).

240. ബുദ്ധിമാനായ സെർഗ്ഗ്യൊസ് പൗലൊസിൻ്റെ കൂടെ ആയിരുന്ന കള്ളപ്രവാചകൻ ആരാണ്?

◼️ ബർയേശു (13:6,7).

241. ബർയേശു എന്ന പേരിനർത്ഥം? 

◼️ എലീമാസ് എന്ന വിദ്വാൻ (13:8).

242. ‘ഹേ സകലകപടവും സകല ധൂർത്തും നിറഞ്ഞവനേ, പിശാചിന്റെ മകനേ, സർവ നീതിയുടെയും ശത്രുവേ’ ഇതാരെക്കുറിച്ചാണ് പറയുന്നത്?

◼️ ബർയേശു (13:10).

243. ആരാണ് പരിശുദ്ധാത്മപൂർണ്ണനായി ബർയേശു എന്ന കള്ളപ്രവാചകനെ അന്ധനാക്കിയത്? 

◼️ പൗലൊസ് എന്നും പേരുള്ള ശൗൽ (13:11). [13:9-മുതലാണ് ശൗൽ എന്ന എബ്രായ പേരിൽനിന്നു പൗലൊസ് (ചെറിയവൻ) എന്ന റോമൻ നാമത്തിലേക്ക് മാറുന്നത്. 1കൊരി, 15:9; എഫെ, 3:8].

244. ബർയേശു അന്ധനായതുകണ്ട് കർത്താവിന്റെ ഉപദേശത്തിൽ വിസ്മയിച്ചു വിശ്വസിച്ചതാരാണ്?

◼️ സെർഗ്ഗ്യൊസ് പൗലൊസ് (13:12).

245. എവിടെവെച്ചാണ് യോഹന്നാൻ പൗലൊസിനെയും ബർന്നബാസിനെയും വിട്ടുപിരിഞ്ഞത്?

◼️ പെർഗ്ഗയിൽ വെച്ച് (13:13). [പെർഗ്ഗ: പംഫുല്യയുടെ തലസ്ഥാന നഗരം].

246. പൗലൊസിൻ്റെ ആദ്യത്തെ പ്രഭാഷണം ഏതു ദേശത്തെ പള്ളിയിൽ വെച്ചായിരുന്നു?

◼️ പിസിദ്യയിലേ അന്ത്യൊക്ക്യയിൽ (13:14).

247. ദൈവം ഭുജവീര്യംകൊണ്ട് പുറപ്പെടുവിച്ച ജനമേതാണ്?

◼️ യിസ്രായേൽജനം (13:17).

248. കനാൻദേശത്തിലെ എത്ര ജാതികളെ ഒടുക്കിയാണ് ദേശം യിസ്രായേലിനു അവകാശമായി കൊടുത്തത്?

◼️ ഏഴു ജാതികളെ (13:19). [ഹിത്യർ, ഗിർഗ്ഗശ്യർ, അമോർയ്യർ, കനാന്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ: ആവ, 7:1].

249. ന്യായാധിപന്മാരുടെ കാലം എവിടെ വരെയായിരുന്നു?

◼️ ശമൂവേൽ പ്രവാചകൻ വരെ (13:20).

250. ബെന്യാമീൻ ഗോത്രജനായ കീശിന്റെ മകൻ ശൗൽ എത്രവർഷം രാജാവായിരുന്നു? 

◼️ നാല്പതു വർഷം (13:21).

251. ദൈവം തനിക്കു ബോധിച്ച പുരുഷനായി കണ്ടു രാജാവായി വാഴിച്ചതാരെയാണ്?

◼️ ദാവീദ് (13:22).

252. ‘അവൻ എന്റെ ഹിതം എല്ലാം ചെയ്യും’ എന്നു ദാവീദിനെക്കുറിച്ച് സാക്ഷ്യം പറഞ്ഞത് ആരാണ്?

◼️ ദൈവം (13:22).

253. ആരുടെ സന്തതിയിൽനിന്നാണ് ദൈവം വാഗ്ദത്തം ചെയ്ത യേശു എന്ന രക്ഷിതാവിനെ കൊടുത്തത്?

◼️ ദാവീദിൻ്റെ (13:23).

254. യേശുവിൻ്റെ വരവിനു മുമ്പെ യിസ്രായേൽ ജനത്തിനു മാനസാന്തരത്തിന്റെ സ്നാനം പ്രസംഗിച്ചതാരാണ്?

◼️ യോഹന്നാൻ (13:24).

255. മരണത്തിന്നു ഒരു ഹേതുവും കാണാഞ്ഞിട്ടും യേശുവിനെ കൊല്ലേണം എന്നു യെഹൂദന്മാർ അപേക്ഷിച്ചത് ആരോടാണ്?

◼️പീലാത്തൊസിനോട് (13:28).

256. ‘നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചു’ എന്നു രണ്ടാം സങ്കീർത്തനത്തിലെ വാക്യമേതാണ്?

◼️ 2:7 (13:33).

257. ‘ദാവീദിന്റെ സ്ഥിരമായുള്ള വിശുദ്ധ കൃപകളെ ഞാൻ നിങ്ങൾക്കു നല്കും’ എന്നു പ്രവചിച്ചിരിക്കുന്ന പുസ്തകമേതാണ്? 

◼️ യെശയ്യാവ് 55:3 (13:34).

258. തന്റെ തലമുറയിൽ ദൈവത്തിന്റെ ആലോചനെക്കു ശുശ്രൂഷ ചെയ്തതാരാണ്?

◼️ ദാവീദ് (13:36).

259. ‘ഹേ നിന്ദക്കാരേ, നോക്കുവിൻ ആശ്ചര്യപ്പെട്ടു നശിച്ചുപോകുവിൻ. നിങ്ങളുടെ കാലത്തു ഞാൻ ഒരു പ്രവൃത്തി ചെയ്യുന്നു; നിങ്ങളോടു വിവരിച്ചാൽ നിങ്ങൾ വിശ്വസിക്കാത്ത പ്രവൃത്തി തന്നേ’ ഈ പ്രവചനം ഏതാണ്?

◼️ ഹബക്കൂക്‍ 1:5 (13:40).

260. ഏകദേശം പട്ടണം മുഴുവൻ ദൈവവചനം കേൾക്കാൻ കൂടിവന്ന സ്ഥലം?

◼️ അന്ത്യൊക്യ (13:44).

261. ‘നീ ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന്നു ഞാൻ നിന്നെ ജാതികളുടെ വെളിച്ചമാക്കി വെച്ചിരിക്കുന്നു’ എന്ന് ആരാണ് പ്രവചിച്ചത്?

◼️ യെശയ്യാവ് 49:6 (13:47).

262. നിത്യജീവന്നായി നിയമിക്കപ്പെട്ടവർ എല്ലാവരും വിശ്വസിക്കുകയും, ദൈവവചനത്തെ മഹത്വപ്പെടുത്തുകയും ചെയ്തത് ഏതു ദേശത്തിലെ ജാതികളാണ്?

◼️ അന്ത്യൊക്ക്യയിലെ (13:14, 48). [പിസിദ്യയിലേ അന്ത്യൊക്ക്യ].

263. പൗലൊസും ബർന്നബാസും തങ്ങളുടെ കാലിലെ പൊടി സാക്ഷ്യത്തിനായി തട്ടിക്കളഞ്ഞത് എവിടെവെച്ച്?

◼️ അന്ത്യൊക്ക്യ (13:51).

264. അന്ത്യൊക്ക്യയിൽനിന്ന് പൗലൊസും ബർന്നബാസും ഏവിടേക്കാണ് പോയത്?

◼️ ഇക്കോന്യയിലേക്കു (13:51). [ഇക്കോന്യ: ഏഷ്യാമൈനറിലെ ഒരു പ്രാചീന പട്ടണം].

14-ാം അദ്ധ്യായം

265. യെഹൂദന്മാരിലും യവനന്മാരിലും വലിയോരു പുരുഷാരം വിശ്വസിപ്പാൻ തക്കവണ്ണം അപ്പൊസ്തലന്മാർ സംസാരിച്ചത് എവിടെയാണ്?

◼️ ഇക്കോന്യയിൽ (14:1).

266. പൗലൊസിൻ്റെയും ബർന്നബാസിൻ്റെയും കയ്യാൽ അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടാകുവാൻ വരം നല്കിയത് എവിടെ വെച്ചാണ്?

◼️ ഇക്കോന്യയിൽ (14:3).

267. ഇക്കോന്യയിൽവെച്ച് അപ്പൊസ്തലന്മാരെ കല്ലെറിയാനും ആക്രമിക്കാനും ഭാവിച്ചപ്പോൾ അവർ ഓടിപ്പോയത് ഏത് പട്ടണങ്ങളിലേക്കാണ്?

◼️ ലുസ്ത്ര, ദെർബ്ബ എന്ന ലുക്കവോന്യപട്ടണങ്ങളിലേക്ക് (14:4-7). [ലുക്കവോന്യ: ഏഷ്യാമൈനറിലെ ഒരു ചെറിയ റോമൻ പ്രവിശ്യയാണ്. ദെർബ്ബ, ഇക്കോന്യ, ലുസ്ത്ര എന്നിവ ലുക്കവോന്യ പട്ടണങ്ങളാണ്].

268. അമ്മയുടെ ഗർഭംമുതൽ മുടന്തനായി ഒരിക്കലും നടന്നിട്ടില്ലാത്തവനെ പൗലൊസ് സൗഖ്യമാക്കിയത് എവിടെവെച്ചാണ്?

◼️ ലുസ്ത്രയിൽവെച്ച് (14:8-10).

269. പൗലൊസ് ലുസ്ത്രയിൽ ചെയ്തത അത്ഭുതം കണ്ടിട്ടു: ‘ദേവന്മാർ മനുഷ്യരൂപത്തിൽ നമ്മുടെ അടുക്കൽ ഇറങ്ങിവന്നിരിക്കുന്നു’ എന്നു പുരുഷാരം ഏതുഭാഷയിലാണ് നിലവിളിച്ചു പറഞ്ഞത്?

◼️ ലുക്കവോന്യഭാഷയിൽ (14:11).

270. ലുസ്ത്രയിലെ ജനങ്ങൾ ബർന്നബാസിനും പൗലൊസിനും ഇട്ട പേരുകൾ എന്തൊക്കെയാണ്?

◼️ ഇന്ദ്രൻ എന്നും, ബുധൻ എന്നും (14:12).

271. ഏത് ക്ഷേത്രത്തിലെ പുരോഹിതനാണ് അപ്പൊസ്തലന്മാർക്ക് യാഗം കഴിക്കാൻ ഭാവിച്ചത്?

◼️ ഇന്ദ്രക്ഷേത്രത്തിലെ (14:13).

272. വസ്ത്രം കീറിക്കൊണ്ടു പുരുഷാരത്തിന്റെ ഇടയിലേക്കു ഓടിച്ചെന്ന അപ്പൊസ്തലന്മാർ ആരൊക്കെ?

◼️ ബർന്നബാസും പൗലൊസും (14:14).

273. ‘ഞങ്ങൾ നിങ്ങളോടു സമസ്വഭാവമുള്ള മനുഷ്യർ അത്രെ’ ഏന്നു പറഞ്ഞത് ആരാണ്?

◼️ അപ്പൊസ്തലന്മാർ (14:15).

274. ദൈവം തന്നെക്കുറിച്ച് സകലമനുഷ്യർക്കും സാക്ഷ്യം നല്കിപ്പോന്നത് എങ്ങനെയാണ്?

◼️ പ്രകൃതിയിലൂടെ (14:17). [നന്മചെയ്കയും ആകാശത്തുനിന്നു മഴയും ഫലപുഷ്ടിയുള്ള കാലങ്ങളും ആഹാരവും സന്തോഷവും നല്കി].

275. അന്ത്യൊക്ക്യയിൽ നിന്നും ഇക്കോന്യയിൽ നിന്നും വന്ന യെഹൂദന്മാർ ആരെയാണ് കല്ലെറിഞ്ഞത്?

◼️ പൗലൊസിനെ (14:19).

276. എവിടെവെച്ചാണ് കല്ലെറിഞ്ഞിട്ട് മരിച്ചു എന്നു വിചാരിച്ചിട്ട് പൗലൊസിനെ പട്ടണത്തിന് പുറത്തേക്ക് ഇഴെച്ചുകൊണ്ടു പോയത്?

◼️ ലുസ്ത്ര (14:19).

277. ലുസ്ത്രയിൽനിന്നു പൗലൊസും ബർന്നബാസും എവിടേക്കാണ് പോയത്?

◼️ ദെർബ്ബെക്കു (14:20).

278. ‘നാം അനേകം കഷ്ടങ്ങളിൽകൂടി ദൈവരാജ്യത്തിൽ കടക്കേണ്ടതാകുന്നു’ എന്നു ലുസ്ത്ര, ഇക്കോന്യ, അന്ത്യോക്യ പട്ടണങ്ങളിലെ വിശ്വാസികളെ പ്രബോധിപ്പിച്ചതാരാണ്?

◼️ പൗലൊസും ബർന്നബാസും (14:21,22).

279. ഒന്നാം മിഷണറിയാത്ര അവസാനിപ്പിച്ച് അപ്പൊസ്തലന്മാർ കപ്പൽ കയറി അന്ത്യൊക്ക്യയിലേക്കു പോയത് എവിടെനിന്നാണ്? 

◼️ അത്തല്യയിൽ നിന്ന് (14:25,26). [അത്തല്യ: പംഫുല്യതീരത്തുള്ള ഒരു തുറമുഖം. അന്ത്യൊക്ക്യ: ഇത് സുറിയയിലെ അന്ത്യക്ക്യയാണ്. ഇവിടെനിന്നാണ് മിഷണറിയാത്ര ആരംഭിച്ചതും].

15-ാം അദ്ധ്യായം

280. എവിടെനിന്നു വന്നവരാണ്  ‘പരിച്ഛേദന ഏൽക്കാഞ്ഞാൽ രക്ഷ പ്രാപിപ്പാൻ കഴികയില്ല’ എന്നുപറഞ്ഞ് പൗലൊസിനോടും ബർന്നബാസിനോടും തർക്കിച്ചത്?

◼️ യെഹൂദ്യയിൽനിന്നു വന്നവർ (15:1).

281. തർക്കസംഗതികളെക്കുറിച്ചു ചർച്ച ചെയ്യാൻ പൗലൊസും ബർന്നബാസും എവിടേക്കാണ് പോയത്?

◼️ യെരൂശലേമിൽ (15:2).

282. പൗലൊസും ബർന്നബാസും ഏത് വിവരം പറഞ്ഞപ്പോഴാണ് സഹോദരന്മാർക്ക് മഹാസന്തോഷം ഉണ്ടായത്?

◼️ ജാതികളുടെ മാനസാന്തരം (15:3).

283. ജാതികളിൽനിന്നു വിശ്വാസത്തിലേക്കു വന്നവർ ‘പരിച്ഛേദന കഴിക്കയും മോശെയുടെ ന്യായപ്രമാണം ആചരിക്കുകയും വേണം’ എന്നു യെരൂശലേം സഭയിൽ പറഞ്ഞതാരാണ്? 

◼️ പരീശപക്ഷത്തിൽനിന്നു വിശ്വസിച്ചവർ (15:5).

284. ദൈവം ‘യെഹൂദന്മാർക്കും ജാതികൾക്കും തമ്മിൽ ഒരു വ്യത്യാസവും വെച്ചിട്ടില്ല’ എന്നു പറഞ്ഞതാരാണ്?

◼️ പത്രൊസ് (15:9).

285. ‘നമ്മുടെ പിതാക്കന്മാർക്കും നമുക്കും ചുമപ്പാൻ കിഴിഞ്ഞിട്ടില്ലാത്ത നുകം’ എന്നു പത്രൊസ് പറയുന്നത് എന്തിനെ കുറിച്ചാണ്?

◼️ ന്യായപ്രമാണകല്പനകൾ (15:10).

286. ‘അനന്തരം ഞാൻ ദാവീദിന്റെ വീണുപോയ കൂടാരത്തെ വീണ്ടും പണിയും; അതിന്റെ ശൂന്യശിഷ്ടങ്ങളെ വീണ്ടും പണിതു അതിനെ നിവിർത്തും’ ഈ പ്രവചനഭാഗം ഏതാണ്?

◼️ ആമോസ് 9:11,12 (15:16-18).

287. ജാതികളിൽ നിന്നു വന്നവർ ‘വിഗ്രഹമാലിന്യങ്ങൾ, പരസംഗം, ശ്വാസംമുട്ടിച്ചത്തതു, രക്തം എന്നിവ വർജ്ജിച്ചിരിപ്പാൻ എഴുതേണം’ എന്നു പറഞ്ഞതാരാണ്?

◼️ യാക്കോബ് (15:13, 20). [യാക്കോബ്: ഇത് യേശുവിൻ്റെ സഹോദരനാണ്].

288. യെരൂശലേസഭയിലെ പ്രമാണപ്പെട്ട പുരുഷന്മാർ ആരൊക്കെ?

◼️ ബർശബാസ് എന്ന യൂദയെയും ശീലാസിസും (15:22).

289. പൗലൊസിനോടും ബർന്നബാസിനോടും കൂടെ യെരൂശലേമിൽ നിന്നു അന്ത്യൊക്ക്യയിലേക്കു അയച്ചത് ആരെയൊക്കെയാണ്?

◼️ യൂദയെയും ശീലാസിനെയും (15:22,27).

290. ‘യേശുക്രിസ്തുവിന്റെ നാമത്തിന്നു വേണ്ടി പ്രാണത്യാഗം ചെയ്തവർ’ എന്നു യെരൂശലേം സഭ വിശേഷിപ്പിച്ചത് ആരെയൊക്കെയാണ്?

◼️ ബർന്നബാസും പൗലൊസും (15:25,26).

291. ജാതികളിൽനിന്നു രക്ഷിക്കപ്പെട്ടവരുടെമേൽ അധികഭാരം ചുമത്തരുതെന്ന് ആർക്കൊക്കെയാണ് തോന്നിയത്?

◼️ പരിശുദ്ധാത്മാവിനും അപ്പൊസ്തലന്മാർക്കും (15:28).

292. പ്രവാചകന്മാർ ആകകൊണ്ടു അന്ത്യൊക്ക്യയിലെ സഹോദരന്മാരെ പ്രബോധിപ്പിച്ചുറപ്പിച്ചവർ ആരൊക്കെയാണ്?

◼️ യൂദയും ശീലാസും (15:32).

293. രണ്ടാം മിഷണറി യാത്രയിൽ ആരെക്കൂടി കൂട്ടാനാണ് ബർന്നബാസ് ഇച്ഛിച്ചത്?

◼️ മർക്കൊസ് എന്ന യോഹന്നാനെ (15:35,36). [രണ്ടാം മിഷണറിയാത്ര: 15:35-18:22].

294. ആരൊക്കെ തമ്മിലാണ് ഉഗ്രവാദമുണ്ടായിട്ടു വേർപിരിഞ്ഞത്?

◼️ പൗലൊസും ബർന്നബാസും (15:38).

295. രണ്ടാം സുവിശേഷയാത്രയിൽ പൗലൊസിൻ്റെ കൂട്ടു വേലക്കാരൻ ആരായിരുന്നു?

◼️ ശീലാസ് (15:39,40).

16-ാം അദ്ധ്യായം

296. അപ്പൻ യവനും വിശ്വാസമുള്ളോരു യെഹൂദസ്ത്രീയുടെ മകനും ആരാണ്?

◼️ തിമൊഥെയൊസ് (16:1).

297. തിമൊഥെയൊസിൻ്റെ ഭവനം എവിടെയായിരുന്നു?

◼️ ലുസ്ത്രയിൽ (16:1).

298. ലുസ്ത്രയിലും ഇക്കോന്യയിലുമുള്ള സഹോദരന്മാരാൽ നല്ല സാക്ഷ്യം കൊണ്ടവൻ ആയിരുന്നു?

◼️ തിമൊഥെയൊസ് (16:2).

299. പൗലൊസ് പരിച്ഛേദന കഴിപ്പിച്ചത് ആരെയാണ്?

◼️ തിമൊഥെയൊസിനെ (16:3).

300. ആസ്യയിൽ വചനം പ്രസംഗിക്കരുതെന്നു വിലക്കിയതാരാണ്?

◼️ പരിശുദ്ധാത്മാവ് (16:6).

301. ബിഥുന്യെക്കു പോകുവാൻ സമ്മതിക്കാഞ്ഞത് ആരാണ്?

◼️ യേശുവിന്റെ ആത്മാവ് (16:7).

302. ത്രോവാസിൽവെച്ച് പൗലൊസ് കണ്ട ദർശനത്തിൽ ഏതു ദേശക്കാരനായ പുരുഷനാണ് ‘നീ കടന്നുവന്നു ഞങ്ങളെ സഹായിക്ക’ എന്നപേക്ഷിച്ചത്?

◼️ മക്കെദോന്യ (16:8,9).

303. റോമക്കാർ കുടിയേറിപ്പാർത്തിരുന്ന മക്കെദോന്യയിലെ ഒരു പ്രധാന പട്ടണം ഏതാണ്?

◼️ ഫിലിപ്പി (16:11,12)

304. ഫിലിപ്പിയിൽവെച്ച് ക്രിസ്തുവിനെ സ്വീകരിച്ച ആദ്യവനിത ആരാണ്?

◼️ ലുദിയ (16:14).

305. ലുദിയ ഏതു പട്ടണത്തിലുള്ളവളാണ്?

◼️ തുയത്തൈരാ (16:14). [ലുദിയ ഫിലിപ്പിയിൽ വന്നു താമസിച്ചു കച്ചവടം നടത്തുന്നവളാണ്].

306. ലുദിയ ചെയ്തിരുന്ന തൊഴിലെന്താണ്?

◼️ രക്താംബരം വില്പന (16:14). [കടുംചുവപ്പു നിറംപിടിപ്പിച്ച നൂലുകൊണ്ടു നെയ്ത വസ്ത്രമാണ് രക്താംബരം. രാജാക്കന്മാരും പ്രഭുക്കന്മാരും രക്താംബരം ധരിച്ചിരുന്നു].

307. ഫിലിപ്പിയിൽ സ്നാനമേറ്റ ആദ്യകുടുംബം ഏതാണ്?

◼️ ലുദിയയും കുടുംബവും (16:15).

308. ‘എന്നെ കർത്താവിൽ വിശ്വസ്ത എന്നു എണ്ണിയിരിക്കുന്നുവെങ്കിൽ എന്റെ വീട്ടിൽ വന്നു പാർപ്പിൻ’ എന്നു അപ്പൊസ്തലന്മാരോട് അപേക്ഷിച്ചത് ആരാണ്?

◼️ ലുദിയ (16:15).

309. ‘ഈ മനുഷ്യർ അത്യുന്നതനായ ദൈവത്തിന്റെ ദാസന്മാർ, രക്ഷാമാർഗ്ഗം നിങ്ങളോടു അറിയിക്കുന്നവർ’ എന്നു വിളിച്ചുപറഞ്ഞുകൊണ്ട് ആരാണ് പൗലൊസിൻ്റെയും കൂട്ടരുടേയും പുറകേ നടന്നിരുന്നത്?

◼️ വെളിച്ചപ്പാടത്തിയായി ലക്ഷണം പറയുന്നവൾ (16:16,17).

310. വെളിച്ചപ്പാടത്തിയിലുള്ള ഭൂതത്തെ ഒഴിപ്പിച്ചത് ആരാണ്?

◼️ പൗലൊസ് (16:18).

311. പൗലൊസിനെയും ശീലാസിനെയും പിടിച്ചുകൊണ്ടുപോയി അധിപതികളുടെ മുമ്പിൽ നിർത്തിയതാരാണ്?

◼️ വെളിച്ചപ്പാടത്തിയുടെ യജമാനന്മാർ (16:19,20).

312. ആരെയൊക്കെയാണ് വളരെ അടിപ്പിച്ചശേഷം തടവിൽ ആക്കിയത്?

◼️ പൗലൊസിനെയും ശീലാസിനെയും (16:23).

313. അർദ്ധരാത്രിക്കു കാരാഗൃഹത്തിൽ പ്രാർത്ഥിക്കുകയും ദൈവത്തെ പാടിസ്തുതിക്കുകയും ചെയ്തത് ആരൊക്കെയാണ്?

◼️ പൗലൊസും ശീലാസും (16:25).

314. ഭൂകമ്പം ഉണ്ടായി, കാരാഗൃഹത്തിന്റെ വാതിലുകൾ തുറന്നിരിക്കുന്നതു കണ്ടിട്ടു വാളൂരി തന്നെത്താൻ കൊല്ലുവാൻ ഭാവിച്ചതാരാണ്?

◼️ കരാഗൃഹപ്രമാണി (16:26,27).

315. ‘നിനക്കു ഒരു ദോഷവും ചെയ്യരുതു; ഞങ്ങൾ എല്ലാവരും ഇവിടെ ഉണ്ടല്ലോ’ എന്നു ഉറക്കെ വിളിച്ചു പറഞ്ഞത് ആരാണ്?

◼️ പൗലൊസ് (16:28).

316. വെളിച്ചം ചോദിച്ചു അകത്തേക്കുവന്ന് വിറെച്ചുകൊണ്ടു പൗലൊസിന്റെയും ശീലാസിന്റെയും മുമ്പിൽ വീണതാരാണ്?

◼️ കാരാഗൃഹപ്രമാണി (16:29).

317. ‘യജമാനന്മാരേ, രക്ഷ പ്രാപിപ്പാൻ ഞാൻ എന്തു ചെയ്യേണം’ എന്നു ചോദിച്ചതാരാണ്? 

◼️ കാരാഗൃഹപ്രമാണി (16:30).

318. ‘കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും’ എന്നു പൗലൊസും ശീലാസും ആരോടാണ് പറഞ്ഞത്?

◼️ കാരാഗൃഹപ്രമാണിയോട് (16:31).

319. ഫിലിപ്പിയിൽ സ്നാനമേറ്റ രണ്ടാമത്തെ കുടുംബം ഏതാണ്? 

◼️ കാരാഗൃഹപ്രമാണിയുടെ (16:33).

320. ദൈവത്തിൽ വിശ്വസിച്ചതിൽ വീടടക്കം ആനന്ദിച്ച കുടുംബം ഏതാണ്? 

◼️കാരാഗൃഹപ്രമാണിയുടെ (16:34).

321. ‘റോമപൗരന്മാരായ ഞങ്ങളെ അവർ വിസ്താരം കൂടാതെ പരസ്യമായി അടിപ്പിച്ചു തടവിലാക്കിയല്ലോ; ഇപ്പോൾ രഹസ്യമായി ഞങ്ങളെ പുറത്താക്കുന്നുവോ?’ എന്നു ചോദിച്ചതാരാണ്?

◼️ പൗലൊസ് (16:37).

322. തടവു വിട്ടശേഷം പൗലൊസും ശീലാസും ആരുടെ വീട്ടിലേക്കാണ് പോയത്?

◼️ ലുദിയയുടെ (16:40). [ലുദിയയുടെ വീടായിരുന്നു ഫിലിപ്പിയിലെ ആദ്യത്തെ സഭ. 16:40].

17-ാം അദ്ധ്യായം

323. ഫിലിപ്പിയിൽനിന്നും പുറപ്പെട്ടുപോയ പൗലൊസും ശീലാസും യെഹൂദന്മാരുടെ ഒരു പള്ളി ഉണ്ടായിരുന്ന എവിടെയാണ് ചെന്നത്?

◼️ തെസ്സലൊനീക്കയിൽ (17:1). [പള്ളി: ശനിയാഴ്ചതോറും (ശബ്ബത്ത്) തിരുവെഴുത്തു പാരായണത്തിനും പ്രബോധനത്തിനും പ്രാർത്ഥനയ്ക്കുമായി കൂടിവരുന്ന സ്ഥലം. സിനഗോഗ് എന്ന പദത്തെയാണ് പള്ളിയെന്ന് പരിഭാഷ ചെയ്തിരിക്കുന്നത്].

324. തിരുവെഴുത്തുകളെ ആധാരമാക്കി പൗലൊസ് എത്ര ശബ്ബത്തുകളിൽ തെസ്സലൊനീക്ക്യരോടു വാദിച്ചു?

◼️ മൂന്നു ശബ്ബത്തിൽ (17:2).

325. തെസ്ലോനിക്കയിൽ പൗലൊസിനെയും കൂട്ടരേയും യെഹൂദന്മാർ വളഞ്ഞത് ആരുടെ വീട്ടിൽ വെച്ചാണ്?

◼️ യാസോൻ്റെ (17:5).

326. ‘ഭൂലോകത്തെ കലഹിപ്പിച്ചവർ ഇവിടെയും എത്തി’ എന്നു ആരെക്കുറിച്ചാണ് പറയുന്നത്?

◼️ പൗലൊസിനെയും ശീലാസിനെയും (17:6).

327. കലഹം കാരണം തെസ്സലൊനീക്കയിലെ സഹോദരന്മാർ പൗലൊസിനെയും ശീലാസിനെയും എവിടേക്കാണ് അയച്ചത്?

◼️ ബെരോവയ്ക്ക് (17:10).

328. തെസ്സലോനീക്കയിൽ ഉള്ളവരെക്കാൾ ഉത്തമന്മാർ ആരായിരുന്നു?

◼️ ബെരോവക്കാർ (17:11).

329. വചനം പൂർണ്ണജാഗ്രതയോടെ കൈക്കൊണ്ടതല്ലാതെ അതു അങ്ങനെ തന്നെയോ എന്നു ദിനംപ്രതി തിരുവെഴുത്തുകളെ പരിശോധിച്ചുപോന്നത് ആരാണ്?

◼️ ബെരോവക്കാർ (17:11).

330. തെസ്സലൊനീക്കയിലെ യെഹൂദന്മാർ ബെരോവയിലും വന്ന് കലഹമുണ്ടാക്കിയപ്പോൾ പൗലൊസ് എവിടേക്കാണ് പോയത്?

◼️ അഥേന (17:13, 15).

331. അഥേനയിൽ ആയിരിക്കുമ്പോൾ, എന്തു കണ്ടിട്ടാണ് പൗലൊസിൻ്റെ മനസ്സിനു ചൂടുപിടിച്ചത്?

◼️ നഗരത്തിൽ നിറഞ്ഞിരിക്കുന്ന ബിംബങ്ങൾ (17:16).

332. പൗലൊസിനോടു വാദിച്ച തത്വജ്ഞാനികൾ ആരൊക്കെയാണ്?

◼️ എപ്പിക്കൂര്യരും സ്തോയിക്കരും (17:18). [എപ്പിക്കൂര്യർ: ബി.സി. 341-നും 270-നും മദ്ധ്യേ ജീവിച്ചിരുന്ന ഗ്രീക്കു തത്വചിന്തകനായ എപ്പിക്കൂറസ്സിൻ്റെ അനുയായികളാണ് എപ്പിക്കൂര്യർ. സ്തോയിക്കർ: സ്റ്റോയിസിസത്തിൻ്റെ ഉപജ്ഞാതാവ് ബി.സി. മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ‘സിനോ’യാണ്. അദ്ധേഹത്തിൻ്റെ അനുയായികളാണ് സ്തോയിക്കർ].

333. എവിടെയുള്ളവരാണ് പൗലൊസിനെ വിടുവായൻ എന്ന് വിളിച്ചത്?

◼️ അഥേന (17:18).

334. ‘വിടുവായൻ’ എന്നും ‘അന്യദേവതകളെ ഘോഷിക്കുന്നവൻ’ എന്നും തത്വജ്ഞാനികൾ പൗലൊസിനെ പറയാൻ കാരണമെന്ത്?

◼️ യേശുവിനെയും പുനരുത്ഥാനത്തെയും പ്രസംഗിക്കകൊണ്ട് (17:18).

335. ‘നീ പ്രസ്താവിക്കുന്ന ഈ നവീനോപദേശം എന്തു എന്നു അറിവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു’ എന്നുപറഞ്ഞ് അഥേനർ പൗലൊസിനെ എവിടെയാണ് കൊണ്ടുപോയി നിർത്തിയത്?

◼️ അരയോപഗക്കുന്നിന്മേൽ (17:19,20).

336. ‘വല്ല പുതുമയും പറകയോ കേൾക്കയോ ചെയ്‌വാനല്ലാതെ മറ്റൊന്നിന്നും അവസരമുള്ളവരല്ല’ ഇത് ആരെക്കുറിച്ചാണ് പറയുന്നത്?

◼️ അഥേനർ (17:21).

337. ‘എല്ലാറ്റിലും അതിഭക്തർ’ എന്ന് പൗലൊസ് വിശേഷിപ്പിച്ചത് ആരെയാണ്?

◼️ അഥേനരെ (17:22).

338. പൗലൊസ് അഥേനരുടെ പൂജാസ്ഥാനങ്ങളെ ചുറ്റിനടന്നു നോക്കിയപ്പോൾ എന്തെഴുതിയ വേദിക്കല്ലാണ് കണ്ടത്?

◼️ “അജ്ഞാത ദേവനു’ എന്നെഴുതിയ (17:23).

339. കൈപ്പണിയായ ക്ഷേത്രങ്ങളിൽ വാസം ചെയ്യാത്തതും, മാനുഷ്യകൈകളാൽ ശുശ്രൂഷ ആവശ്യപ്പെടാത്തതും ആരാണ്?

◼️ ദൈവം (17:24,25).

340. എന്താണ് ദൈവം മനുഷ്യരോടു കല്പിക്കുന്നത്?

◼️ എല്ലാവരും മാനസാന്തരപ്പെടേണം (17:30).

341. ‘താൻ നിയമിച്ച പുരുഷൻ (യേശു) മുഖാന്തരം ലോകത്തെ നീതിയിൽ ന്യായം വിധിപ്പാൻ ദൈവം ഒരു ദിവസത്തെ നിശ്ചയിച്ചു.’ ഏതൊന്നിലാണ് ഇക്കാര്യം ഉറപ്പിച്ചിരിക്കുന്നത്?

◼️ യേശുവിനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചതിനാൽ (17:31).

342. അഥേനയിൽ വിശ്വസിച്ചവർ എത്രപേരാണ്? ആരൊക്കെ?

◼️ അരയോപഗസ്ഥാനിയായ ദിയൊനുസ്യോസും ദമരീസ് എന്ന സ്ത്രീയും (17:34). [അരയോപഗസ്ഥാനി: അരയോപഗ കോടതിയിലെ അംഗം].

18-ാം അദ്ധ്യായം

343. അഥേനവിട്ടു പൗലൊസ് എവിടേക്കാണ് പോയത്? 

◼️ കൊരിന്ത് (18:1).

344. യെഹൂദന്മാരെല്ലാവരും റോമാനഗരം വിട്ടുപോണമെന്ന് കല്പിച്ചത് ആരാണ്?

◼️ ക്ലൗദ്യൊസ് (18:2). [റോമാചക്രവർത്തി]

345. അക്വിലാസിൻ്റെ ദേശമേതാണ്?

◼️ പൊന്തൊസ് (18:2).

346. പൗലൊസ് കൊരിന്തിൽ ആരുടെകൂടെ പാർത്താണ് വേലചെയ്തു പോന്നത്?

◼️ അക്വിലാസിനോടും പ്രിസ്കില്ലയോടും (18:3).

347. ശീലാസും തിമൊഥെയൊസും എവിടെനിന്നാണ് കൊരിന്തിൽവന്ന് പൗലൊസിനോട് ചേർന്നത്?

◼️ മക്കെദോന്യയിൽനിന്ന് (18:5).

348. കൊരിന്തിൽ പള്ളിയോടുതൊട്ടു വീടുണ്ടായിരുന്ന ദൈവഭക്തൻ ആരാണ്?

◼️ തീത്തൊസ് യുസ്തൊസ് (18:7).

349. തൻ്റെ സകല കുടുംബത്തോടുംകൂടെ കർത്താവിൽ വിശ്വസിച്ച പള്ളിപ്രമാണി ആരാണ്?

◼️ ക്രിസ്പൊസ് (18:8).

350. ‘നീ ഭയപ്പെടാതെ പ്രസംഗിക്ക; മിണ്ടാതിരിക്കരുതു; …. ഈ പട്ടണത്തിൽ എനിക്കു വളരെ ജനം ഉണ്ടു’ ഏതാണാ പട്ടണം?

◼️ കൊരിന്ത്യ (18:1,9).

351. ഒരാണ്ടും ആറുമാസവും പൗലൊസ് ദൈവവചനം ഉപദേശിച്ചുകൊണ്ടു താമസിച്ചതെവിടെയാണ്?

◼️ കൊരിന്തിൽ (18:11).

352. അഖായയിൽ ആര് ദേശാധിപതിയായി വാഴുമ്പോഴാണ് യെഹൂദന്മാർ പൗലൊസിന്റെ നേരെ എഴുന്നേറ്റത്?

◼️ ഗല്ലിയോൻ (18:12). [റോമാ ചക്രവർത്തിയായ ക്ലൗദ്യൊസ് എ.ഡി. 52-ൽ ഗല്ലിയോനെ അഖായയിലെ ദേശാധിപതിയായി നിയമിച്ചു].

353. ഏത് പള്ളിപ്രമാണിയെയാണ് ന്യായാസനത്തിന്റെ മുമ്പിൽ വെച്ചു യെഹൂദന്മാർ അടിച്ചത്?

◼️ സോസ്ഥനേസിനെ (18:17).

354. എവിടെവെച്ചാണ് പൗലൊസ് തനിക്കു ഒരു നേർച്ച ഉണ്ടായിരുന്നതിനാൽ തല ക്ഷൗരം ചെയ്യിച്ചിത്?

◼️ കെംക്രയയിൽ വെച്ച് (18:18).

355. കെംക്രയയിൽനിന്ന് പ്രിസ്കില്ലയോടും അക്വിലാസിനോടും കൂടെ കപ്പൽ കയറിയ പൗലൊസ് എവിടെച്ചെന്നാണ് ശുശ്രൂഷിച്ചത്?

◼️ എഫെസോസിൽ (18:18,19).

356. യെരൂശലേമിലേക്കു ചെന്നു, സഭയെ വന്ദനം ചെയ്തിട്ടു പൗലൊസ് എവിടേക്കാണ് പോയത്?

◼️ അന്ത്യൊക്ക്യയിലേക്ക് (18:22).

357. അലക്സാന്ത്രിയക്കാരനായ വാഗ്വൈഭവവും തിരുവെഴുത്തുകളിൽ സാമർത്ഥ്യവുമുള്ള യെഹൂദൻ ആരാണ്?

◼️ അപ്പൊല്ലോസ് (18:24).

358. യോഹന്നാന്റെ സ്നാനത്തെക്കുറിച്ചു മാത്രം അറിഞ്ഞിരുന്ന ആത്മാവിൽ എരിവുള്ളവൻ ആരായിരുന്നു?

◼️ അപ്പൊല്ലോസ് (18:25).

359. അക്വിലാസും പ്രിസ്കില്ലയും കൂട്ടിക്കൊണ്ടുപോയി ദൈവത്തിന്റെ മാർഗ്ഗം അധികം സ്പഷ്ടമായീ തെളിയിച്ചുകൊടുത്തത് ആർക്കാണ്?

◼️ അപ്പൊല്ലോസിന് (18:26).

360. ദൈവകൃപയാൽ വിശ്വസിച്ചവർക്കു വളരെ പ്രയോജനമായിത്തിർന്നവൻ ആരാണ്?

◼️ അപ്പല്ലോസ് (18:27).

361. ‘യേശു തന്നേ ക്രിസ്തു’ എന്നു തിരുവെഴുത്തുകളാൽ തെളിയിച്ചു അഖായയിലെ യെഹൂദന്മാരെ പരസ്യമായി ഖണ്ഡിച്ചുകളഞ്ഞത് ആരാണ്?

◼️ അപ്പൊല്ലോസ് (18:28).

19-ാം അദ്ധ്യായം

362. അപ്പൊല്ലൊസ് കൊരിന്തിൽ ഇരിക്കുമ്പോൾ ആരാണ് ഉൾപ്രദേശങ്ങളിൽ കൂടി സഞ്ചരിച്ചു എഫെസോസിൽ എത്തിയത്?

◼️ പൗലൊസ് (19:1).

363. ‘നിങ്ങൾ വിശ്വസിച്ചിട്ടു പരിശുദ്ധാത്മാവിനെ പ്രാപിച്ചുവോ’ എന്നു പൗലൊസ് എവിടെയുള്ള വിശ്വാസികളോടാണ് ചോദിച്ചത്?

◼️ എഫെസോസിലെ (19;2).

364. പരിശുദ്ധാത്മാവ് ഉണ്ടെന്നുപോലും കേട്ടിട്ടില്ലാത്തത് എവിടെയുള്ള ശിഷ്യന്മാരാണ്?

◼️ എഫെസോസിലെ (19:2).

365. എഫെസോസിലെ ശിഷ്യന്മാർ ഏറ്റിരുന്ന സ്നാനം ഏതാണ്?

◼️യോഹന്നാന്റെ സ്നാനം (19:3).

366. പൗലൊസ് കൈവെച്ചപ്പോൾ പരിശുദ്ധാത്മാവ് ലഭിച്ച എഫെസോസിലെ ശിഷ്യന്മാർ എത്രപേരായിരുന്നു?

◼️ പന്ത്രണ്ടോളം പേർ (19:6,7).

367. എഫെസോസിലെ പള്ളിയിൽ ദൈവരാജ്യത്തെക്കുറിച്ചു സംവാദിച്ചും സമ്മതിപ്പിച്ചുംകൊണ്ടു  പൗലൊസ് എത്രകാലം പ്രസംഗിച്ചു?

◼️ മൂന്നു മാസത്തോളം (19:8).

368. എഫെസൊസിൽ ആരുടെ പാഠശാലയിലാണ് ദിനംപ്രതി സംവാദിച്ചുപോന്നത്?

◼️ തുറന്നൊസിന്റെ പാഠശാലയിൽ (19:9).

369. തുറന്നൊസിന്റെ പാഠശാലയിൽ എത്രകാലം പൗലൊസ് ശുശ്രൂഷിച്ചു?

◼️ രണ്ടു വർഷത്തോളം (19:10).

370. ആസ്യയിൽ പാർക്കുന്ന യെഹൂദന്മാരും യവനന്മാരും എല്ലാം കർത്താവിന്റെ വചനം കേൾപ്പാൻ സംഗതിയായതെന്താണ്?

◼️ തുറന്നൊസിന്റെ പാഠശാലയിലെ രണ്ടുവർഷത്തെ ശുശ്രുഷ (19:10).

371. ദൈവം ആര് മുഖാന്തരമാണ് അസാധാരണയായ വീര്യപ്രവൃത്തികളെ ചെയ്യിച്ചത്?

◼️ പൗലൊസ് (19:11).

372. റൂമാലും ഉത്തരീയവും രോഗികളുടെമേൽ കൊണ്ടുവന്നിടുമ്പോൾ സൗഖ്യം ലഭിച്ചത് എവിടെവെച്ചാണ്?

◼️ എഫെസൊസിൽ (19:12).

373. മന്തവാദികളായ ഏഴു മക്കളുണ്ടായിരുന്ന മഹാപുരോഹിതൻ ആരാണ്?

◼️ സ്കേവാ (19:14).

374. ‘യേശുവിനെ ഞാൻ അറിയുന്നു; പൗലൊസിനെയും പരിചയമുണ്ടു; എന്നാൽ നിങ്ങൾ ആർ’ എന്നു ചോദിച്ചതാരാണ്?

◼️ ദുരാത്മാവ് (19:15).

375. ദുരാത്മാവുള്ള മനുഷ്യൻ്റെ ആക്രമണത്താൽ നഗ്നരും മുറിവേറ്റവരുമായി ഓടിപ്പോയത് എത്രപേരാണ്?

◼️ ഏഴുപേർ (19:14, 16).

376. എഫേസൊസിൽ പാർക്കുന്ന സകലരും അറിഞ്ഞിട്ടു; കർത്താവായ യേശുവിന്റെ നാമം മഹിമപ്പെടുവാനുണ്ടായ സംഗതി ഏതാണ്?

◼️ യേശുവിൻ്റെ നാമം വൃഥാ ഉപയോഗിച്ചിട്ട് ദുരാത്മാവിനാൽ മുറിവേറ്റത് (19:17).

377. എഫെസൊസിൽ ക്ഷുദ്രപ്രയോഗം ചെയ്തിരുന്നവർ എത്ര വെള്ളിക്കാശു വിലമതിക്കുന്ന പുസ്തകങ്ങളാണ് എല്ലാവരും കാൺകെ ചുട്ടുകളഞ്ഞത്?

◼️ അമ്പതിനായിരം (19:19).

378. എഫെസൊസിൽനിന്ന് ആരെയൊക്കെയാണ് പൗലൊസ് മക്കെദോന്യയിലേക്കു അയച്ചിത്?

◼️ തിമൊഥെയൊസിനെയും എരസ്തൊസിനെയും (19:22).

379. വെള്ളികൊണ്ടു അർത്തെമിസ് ദേവിയുടെ ക്ഷേത്രരൂപങ്ങളെ തീർക്കുന്ന തട്ടാൻ ആരാണ്?

◼️ ദെമേത്രിയൊസ് (19:24).

380. ‘കയ്യാൽ തീർത്തതു ദേവന്മാർ അല്ല’ എന്നു എഫെസൊസിലും ആസ്യമുഴുവനും സമ്മതിപ്പിച്ചവൻ ആരാണ്?

◼️ പൗലൊസ് (19:26).

381. ആസ്യമുഴുവനും ഭൂതലവും ഭജിച്ചുപോരുന്നവളെന്ന് ആരെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്?

◼️ അർത്തെമിസ് ദേവി (19:27). [അർത്തെമിസ്: പുരാണ കഥയനുസരിച്ച് സൂയസ് ദേവൻ്റെ മകളാണ് അർത്തെമിസ്. ഗ്രീക്കുകാർ ഡയാനയെന്നും, റോമാക്കാർ അർത്തെമിസ് എന്നും വിളിക്കുന്നു].

382. പൗലൊസിന്റെ കൂട്ടുയാത്രക്കാരായ മക്കെദോന്യർ ആരൊക്കെയാണ്? 

◼️ ഗായൊസും അരിസ്തർഹോസും (19:29).

383. ‘എഫെസോസ് പട്ടണം അർത്തെമിസ് മഹാദേവിക്കും ദ്യോവിൽനിന്നു വീണ ബിംബത്തിന്നും ക്ഷേത്രപാലക എന്നു അറിയാത്ത മനുഷ്യൻ ആർ?’ എന്നു പറഞ്ഞതാരാണ്?

◼️ പട്ടണമേനവൻ (19:35). [ദ്യോവ്: ആകാശം. പട്ടണമേനവൻ: പട്ടണത്തിലെ രേഖകൾ സൂക്ഷിക്കുന്നവനാണ് പട്ടണമേനവൻ. ഗണ്യമായ അധികാരവും സ്വാധീനവും ഇയാൾക്കുണ്ട്].

20-ാം അദ്ധ്യായം

384. എഫെസൊസിലെ കലഹം ശമിച്ചശേഷം പൗലൊസ് എവിടേക്കാണ് പുറപ്പെട്ടു പോയത്?

◼️ മക്കെദോന്യെക്കു (20:1).

385. യവനദേശത്തു (ഗ്രീസ്) പൗലൊസ് എത്രമാസം താമസിച്ചു?

◼️ മൂന്നു മാസം (20:2,3). [യവനദേശം (ഗ്രീസ്): പ്രാചിന ഗ്രീസിലെ പഴക്കം ചെന്നതും, പ്രമുഖവുമായ പട്ടണമാണ് കൊരിന്ത്].

386. പൗലൊസിനോടുകൂടെ ആസ്യവരെ എത്രപേർ പോയി?

◼️ ഏഴുപേർ; സോപത്രൊസ്, അരിസ്തർഹൊസ്, സെക്കുന്തൊസ്, ഗായൊസ്, തിമൊഥെയൊസ്, തുഹിക്കൊസ്, ത്രൊഫിമൊസ് (20:4).

387. ഏതു പെരുനാൾ കഴിഞ്ഞിട്ടാണ് പൗലൊസും കൂട്ടരും ഫിലിപ്പിയിൽ നിന്നു കപ്പൽ കയറി ത്രോവാസിൽ എത്തിയത്?

◼️ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ (20:6).

388. ത്രോവാസിൽ പൗലൊസും കൂട്ടരും എത്രദിവസം താമസിച്ചു?

◼️ ഏഴുദിവസം (20:6).

389. ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസത്തിൽ അപ്പം നുറുക്കുവാൻ കൂടിവന്നതായി പറഞ്ഞിരിക്കുന്ന ദേശം ഏതാണ്?  

◼️ ത്രോവാസ് (20:7).

390. നിദ്രാവശനായി മൂന്നാം തട്ടിൽ നിന്നു താഴെ വീണുമരിച്ച യൗവനക്കാരൻ ആരാണ്?

◼️ യൂത്തിക്കൊസ് (20:8,9).

391. ‘ശവത്തിന്മേൽ വീണു തഴുകി: ഭ്രമിക്കേണ്ടാ; അവന്റെ പ്രാണൻ അവനിൽ ഉണ്ടു’ എന്നു പറഞ്ഞതാരാണ്?

◼️ പൗലൊസ് (20:10). 

392. കഴിയുമെങ്കിൽ ഏതു പെരുനാളിൽ യെരൂശലേമിൽ എത്തേണ്ടതിനാണ് പൗലൊസ് ബദ്ധപ്പെട്ടത്?

◼️ പെന്തകൊസ്തുനാൾ (20:16).

393. എവിടെനിന്നാണ് എഫെസൊസിലേക്കു ആളയച്ചു സഭയിലെ മൂപ്പന്മാരെ വരുത്തിയത്?

◼️ മിലേത്തൊസിൽ (20:17).

394. ‘ഇപ്പോൾ ഇതാ, ഞാൻ ആത്മാവിനാൽ ബന്ധിക്കപ്പെട്ടവനായി യെരൂശലേമിലേക്കു പോകുന്നു’ എന്നു പറഞ്ഞത് ആരാണ്?

◼️ പൗലൊസ് (20:22).

395. ‘ബന്ധനങ്ങളും കഷ്ടങ്ങളും കാത്തിരിക്കുന്നു’ എന്നു പരിശുദ്ധാത്മാവു പട്ടണം തോറും സാക്ഷ്യം പറയുന്നത് ആരെക്കുറിച്ചാണ്?

◼️ പൗലൊസിനെക്കുറിച്ച് (20:23).

396. ‘നിങ്ങളെത്തന്നേയും താൻ സ്വന്തരക്തത്താൽ സമ്പാദിച്ചിരിക്കുന്ന ദൈവത്തിന്റെ സഭയെ മേയ്പാൻ പരിശുദ്ധാത്മാവു നിങ്ങളെ അദ്ധ്യക്ഷരാക്കിവെച്ച ആട്ടിൻ കൂട്ടം മുഴുവനെയും സൂക്ഷിച്ചുകൊൾവിൻ’ എന്നു പൗലൊസ് ആരോടാണ് പറഞ്ഞത്?

◼️ സഭകളുടെ മൂപ്പന്മാരോട് (20:28).

397. ആരുടെയും വെള്ളിയോ പൊന്നോ വസ്ത്രമോ മോഹിച്ചിട്ടില്ലാത്തത് ആരാണ്?

◼️ പൗലൊസ് (20:33).

398. ‘വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതു ഭാഗ്യം’ എന്നു ആരാണ് പറഞ്ഞത്?

◼️ കർത്താവായ യേശു (20:35).

21-ാം അദ്ധ്യായം

399. കുപ്രോസ് ദ്വീപീൽനിന്ന് സുറിയയിലേക്കു കപ്പൽ യാത്രചെയ്ത പൗലൊസ് ശിഷ്യന്മാരെ കണ്ടെത്തി, ഏഴുനാൾ പാർത്തതെവിടെയാണ്?

◼️ സോരിൽ (21:3).

400. എവിടെയുള്ള ശിഷ്യന്മാരാണ് പൗലൊസിനോട് ‘യെരൂശലേമിൽ പോകരുതു’ എന്നു ആത്മാവിനാൽ പറഞ്ഞത്?

◼️ സോരിലുള്ള (21:4).

401. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ എല്ലാവരും പട്ടണത്തിൻ്റെ പുറത്തോളം വന്ന് കടൽക്കരയിൽ മുട്ടുകുത്തി പ്രാർത്ഥിച്ച് പൗലൊസിനെ യാത്രയാക്കിയത് എവിടെവെച്ച്?

◼️ സോർ (21:5).

402. കൈസര്യയിൽ ആരുടെ വീട്ടിലാണ് പൗലൊസും കൂട്ടരും താമസിച്ചത്?

◼️ സുവിശേഷകനായ ഫിലിപ്പൊസിൻ്റെ വീട്ടിൽ (21:8).

403. മേശമേൽ ശുശ്രൂഷിക്കാൻ തിരഞ്ഞെടുത്തശേഷം പിന്നീട് സുവിശേഷകനാണി അറിയപ്പെട്ടത് ആരാണ്?

◼️ ഫിലിപ്പൊസ് (6:5-21:8).

404. ‘കന്യകമാരും പ്രവചിക്കുന്നവരുമായ നാലു പുത്രിമാർ ഉണ്ടായിരുന്നത് ആർക്കാണ്?

◼️ ഫിലിപ്പൊസിന് (21:9).

405. പൗലൊസ് കൈസര്യയിൽ പാർക്കുമ്പോൾ ഏതു പ്രവാചകനാണ് അവിടെ വന്നത്?

◼️ അഗബൊസ് (21:10).

406. പ്രവാചകൻ എവിടെനിന്നാണ് കൈസര്യയിൽ എത്തിയത്?

◼️ യെഹൂദ്യയിൽ നിന്നു (21:10).

407. ‘പൗലൊസിന്റെ അരക്കച്ച എടുത്തു തന്റെ കൈകാലുകളെ കെട്ടി: ഈ അരക്കച്ചയുടെ ഉടമസ്ഥനെ യെഹൂദന്മാർ യെരൂശലേമിൽ ഇങ്ങനെ ബന്ധിക്കും’ എന്നു പ്രവചിച്ചതാരാണ്?

◼️ അഗബൊസ് (21:11).

408. കർത്താവായ യേശുവിന്റെ നാമത്തിന്നു വേണ്ടി ബന്ധിക്കപ്പെടുവാൻ മാത്രമല്ല യെരൂശലേമിൽ മരിപ്പാനും  ഒരുങ്ങിയിരിക്കുന്നത് ആരാണ്?

◼️ പൗലൊസ് (21:13).

409. പൗലൊസും കൂട്ടരും യെരൂശലേമിൽ അഥിതികളായി പാർത്തത് കുപ്രൊസ്കാരനായ ഏതു ശിഷ്യൻ്റെ കൂടെയാണ്?

◼️ മ്നാസോൻ (21:16).

410. യെരൂശലേമിൽ ചെന്നിട്ട് പൗലൊസും കൂട്ടരും ഏതു അപ്പൊസ്തലൻ്റെ അടുക്കലാണ് പോയത്?

◼️ യാക്കോബിന്റെ (21:18).

411. പൗലൊസ് നേർച്ചയുള്ള എത്ര പുരുഷന്മാരെ കൂട്ടിയാണ് ദൈവാലയത്തിൽ ചെന്നത്? 

◼️ നാലു പുരുഷന്മാരെ (21:23, 26).

412. എവിടെനിന്നു വന്ന യെഹൂദന്മാരാണ് പൗലൊസിനെ ദൈവാലയത്തിൽ കണ്ടിട്ടു പുരുഷാരത്തെ ഒക്കെയും ഇളക്കി അവനെ പിടിച്ചത്?

◼️ ആസ്യയിൽ നിന്നു (21:27).

413. യെരൂശലേമിൽവെച്ച് യെഹൂദന്മാർ പൗലൊസിനെതിരെ ആരോപിച്ച കുറ്റം എന്താണ്?

◼️ വിശുദ്ധ സ്ഥലം തീണ്ടിച്ചുകളഞ്ഞു (21:28).

414. പൗലൊസ് ആരെ ദൈവാലയത്തിൽ കൂട്ടിക്കൊണ്ടുവന്നു എന്നാണ് അവനെ പിടിച്ചവർ നിരൂപിച്ചത്?

◼️ എഫെസ്യനായ ത്രോഫിമോസിനെ (21:29).

415. യെരൂശലേം ഒക്കെയും കലക്കത്തിൽ ആയി എന്നു പട്ടാളത്തിന്റെ ആർക്കാണ് വർത്തമാനം എത്തിയത്?

◼️ സഹസ്രാധിപന് 21:31). [സഹസ്രാധിപൻ: ആയിരം ഭടന്മാർക്ക് അധിപൻ].

416. ‘കുറെ നാൾ മുമ്പെ കലഹം ഉണ്ടാക്കി നാലായിരം കട്ടാരക്കാരെ മരുഭൂമിയിലേക്കു കൂട്ടിക്കൊണ്ടുപോയ മിസ്രയീമ്യൻ നീ അല്ലയോ’ എന്നു സഹസ്രാധിപൻ ആരോടാണ് ചോദിച്ചത്?

◼️ പൗലൊസിനോട് (21:38). [കട്ടാരക്കാരൻ: കഠാരി ആയുധമായി എടുത്തവൻ അഥവാ, കൊല ചെയ്യാൻ വേണ്ടി കഠാരി ഒളിച്ചു കൊണ്ടുനടക്കുന്നവൻ].

417. പൗലൊസിൻ്റെ ജന്മസ്ഥലം ഏതാണ്?

◼️ കിലിക്യയിലെ തർസൊസ് (21:39).

418. സഹസ്രാധിപൻ്റെ കോട്ടയിൽവെച്ച് പൗലൊസ് ജനത്തോട് ഏതു ഭാഷയിലാണ് പ്രതിവാദം ചെയ്തത്?

◼️ എബ്രായഭാഷയിൽ (21:40).

22-ാം അദ്ധ്യായം

419. പൗലൊസ് ആരുടെ കാല്ക്കൽ ഇരുന്നാണ് ന്യായപ്രമാണം സൂക്ഷ്മതയോടെ അഭ്യസിച്ചത്?

◼️ ഗമാലിയേലിന്റെ (22:3).

420. സകല യെഹൂദന്മാരാലും നല്ല സാക്ഷ്യം കൊണ്ടവനും ന്യായപ്രമാണപ്രകാരം ഭക്തിയുള്ള പുരുഷനും ആരാണ്?

◼️ അനന്യാസ് (22:12).

421. ‘നമ്മുടെ പിതാക്കന്മാരുടെ ദൈവം നിന്നെ തന്റെ ഇഷ്ടം അറിവാനും നീതിമാനായവനെ കാണ്മാനും അവന്റെ വായിൽ നിന്നും വചനം കേൾപ്പാനും നിയമിച്ചിരിക്കുന്നു’ ഇതു ആര് ആരോട് പറയുന്ന വചനമാണ്

◼️ അനന്യാസ് പൗലൊസിനോട് (22:14).

422. ‘ഇനി താമസിക്കുന്നതു എന്തു? എഴുന്നേറ്റു അവന്റെ നാമം വിളിച്ചു പ്രാർത്ഥിച്ചു സ്നാനം ഏറ്റു നിന്റെ പാപങ്ങളെ കഴുകിക്കളക’ എന്നു ആരാണ് പൗലൊസിനോടു പറഞ്ഞത്?

◼️ അനന്യാസ് (22:16).

423. ‘നീ ബദ്ധപ്പെട്ടു വേഗം യെരൂശലേം വിട്ടുപോക; നീ എന്നെക്കുറിച്ചു പറയുന്ന സാക്ഷ്യം അവർ കൈക്കൊൾകയില്ല’ എന്നു കർത്താവ് ആരോടാണ് പറഞ്ഞത്?

◼️ പൗലൊസിനോട് (22:18).

424. സ്തെഫാനൊസിന്റെ രക്തം ചൊരിഞ്ഞപ്പോൾ സമ്മതിച്ചതാരാണ്?

◼️ പൗലൊസ് (22:20).

425. ‘നീ പോക; ഞാൻ നിന്നെ ദൂരത്തു ജാതികളുടെ അടുക്കലേക്കു അയക്കും’ എന്നാരാണ് പൗലൊസിനോട് പറഞ്ഞത്?

◼️ കർത്താവ് (22:21).

426. പൗലൊസിനെ ചമ്മട്ടികൊണ്ടു ചോദ്യം ചെയ്യേണം എന്നു പറഞ്ഞതാരാണ്?

◼️ സഹസ്രാധിപൻ (22:24).

427. ‘റോമപൗരനും വിസ്താരം കഴിയാത്തവനുമായ മനുഷ്യനെ ചമ്മട്ടികൊണ്ടു അടിക്കുന്നതു വിഹിതമോ’ ഇതു ആര് ആരോട് ചോദിച്ചതാണ്?

◼️ പൗലൊസ് ശതാധിപനോട് (22:25).

428. ‘നീ എന്തു ചെയ്‌വാൻ പോകുന്നു? ഈ മനുഷ്യൻ റോമപൗരൻ ആകുന്നു’ എന്നു ശതാധിപൻ ആരോടാണ് പറഞ്ഞത്?

◼️ സഹസ്രാധിപനോട് (22:26).

429. ഏറിയ മുതൽ കൊടുത്തു റോമാ പൗരത്വം സമ്പാദിച്ചതാരാണ്?

◼️ സഹസ്രാധിപൻ (22:28).

430. റോമാപൗരനായി ജനിച്ച കർത്താവിൻ്റെ അപ്പൊസ്തലൻ ആരാണ്?

◼️ പൗലൊസ് (22:28).

23-ാം അദ്ധ്യായം

431. പൗലൊസിൻ്റെ വായിക്ക് (മുഖത്ത്) അടിക്കാൻ കല്പിച്ചത് ആരാണ്?

◼️ മഹാപുരോഹിതനായ അനന്യാസ് (23:2).

432. ‘വെള്ള തേച്ച ചുവരേ’ എന്നാരെയാണ് പൗലൊസ് വിളിച്ചത്?

◼️ അനന്യാസിനെ (23:3).

433. “നിന്റെ ജനത്തിന്റെ അധിപതിയെ ദുഷിക്കരുതു” ഈ പഴയനിയമഭാഗം ഏതാണ്?

◼️ പുറപ്പാട് 22:28 (23:5).

434. ‘ഞാൻ ഒരു പരീശനും പരീശന്മാരുടെ മകനും ആകുന്നു’ ഇത് ആരുടെ വാക്കുകളാണ്?

◼️ പൗലൊസിൻ്റെ (23:6).

435. ‘പുനരുത്ഥാനവും, ദൂതനും ആത്മാവും ഇല്ല’ എന്നു പറയുന്നതാരാണ്?

◼️ സദൂക്യർ (23:8). [സദൂക്യർ: യേശുക്രിസ്തുവിൻ്റെ കാലത്ത് യെഹൂദന്മാരുടെ ഇടയിൽ നിലനിന്നിരുന്ന ഒരു മതവിഭാഗം].

436. പുനരുത്ഥാനവും, ദൂതനും ആത്മാവും ഉണ്ടു’ എന്നു വിശ്വസിക്കുന്നതാരാണ്?

◼️ പരീശന്മാർ (23:8). [പരീശന്മാർ: സെരൂബ്ബാബേലിൻ്റെയും എസ്രായുടെയും കാലംമുതൽ വേർപാട് പാലിച്ച ഒരുവിഭാഗം യെഹൂദന്മാർ].

437. ‘ഈ മനുഷ്യനിൽ ഞങ്ങൾ ഒരു കുറ്റവും കാണുന്നില്ല; ഒരാത്മാവോ ഒരു ദൂതനോ അവനോടു സംസാരിച്ചു എന്നു വന്നേക്കാം’ ഇങ്ങനെ വാദിച്ചതാരാണ്?

◼️ പരീശപക്ഷത്തിലെ ശാസ്ത്രിമാർ (23:9).

438. പൗലൊസിനെ ജനം ചീന്തിക്കളയും എന്നു ആരാണ് പേടിച്ചത്?

◼️ സഹസ്രാധിപൻ (23:10).

439. ‘ധൈര്യമായിരിക്ക; നീ എന്നെക്കുറിച്ചു യെരൂശലേമിൽ സാക്ഷീകരിച്ചതുപോലെ റോമയിലും സാക്ഷീകരിക്കേണ്ടതാകുന്നു’ ഇത് കർത്താവ് ആരോട് പറഞ്ഞതാണ്?

◼️ പൗലൊസിനോട് (23:11).

440. ‘പൗലൊസിനെ കൊന്നുകളയുവോളം ഒന്നും തിന്നുകയോ കുടിക്കയോ ചെയ്കയില്ല’ എന്നു ശപഥം ചെയ്തവർ എത്രപേരായിരുന്നു?

◼️ നാല്പതിൽ അധികംപേർ (23:12,13).

441. പൗലൊസിനെ കൊല്ലുവാനുള്ള പതിയിരിപ്പിനെക്കുറിച്ചു കേട്ടിട്ടു ആരാണ് പൗലൊസിനോടു പറഞ്ഞത്?

◼️ പെങ്ങളുടെ മകൻ (23:16).

442. രാത്രിയിൽ പൗലൊസിനെ എവിടേക്കു കൊണ്ടുപോകുവാനാണ് കാലാളെയും കുതിരച്ചേവകരെയും കുന്തക്കാരെയും ഒരുക്കിയത്?

◼️ കൈസര്യയ്ക്ക് (23:23). [യെഹൂദയിലെ ദേശാധിപതിയുടെ ആസ്ഥാനം കൈസര്യയായിരുന്നു].

443. എത്രമണിക്കാണ് കൈസര്യയിലേക്ക് കൊണ്ടുപോയത്? 

◼️ രാത്രി മൂന്നാംമണി (23:23). [രാത്രി ഒൻപത് മണി].

444. അക്കാലത്തെ ദേശാധിപതി ആരായിരുന്നു?

◼️ ഫേലിക്സ് (23:24). [ഫേലിക്സ് എ.ഡി. 52-60 വരെ യെഹൂദ്യയിലെ ദേശാധിപതിയായിരുന്നു].

445. പൗലൊസിനെ കൈസര്യയിലേക്ക് അയച്ച സഹസ്രാധിപൻ്റെ പേരെന്ത്?

◼️ ക്ലൗദ്യൊസ് ലുസിയാസ് (23:26, 24:7). [ഈ വാക്യത്തീൻ്റെ സത്യവേദപുസ്തകം പരിഭാഷ കൃത്യമല്ല. ശരിയായ പരിഭാഷ ചേർക്കുന്നു: “ശ്രേഷ്ഠനായ രാജശ്രീ ഫേലിക്സ് ദേശാധിപതിക്ക് ക്ലൌദ്യൊസ് ലുസിയാസ് വന്ദനം ചൊല്ലുന്നു.” (മ.ബൈ). “Claudius Lysias to the most excellent governor Felix, sends greeting.” ABU].

446. ‘അവരുടെ ന്യായപ്രമാണം സംബന്ധിച്ചുള്ള തർക്കങ്ങളെക്കുറിച്ചു കുറ്റം ചുമത്തുന്നതല്ലാതെ മരണത്തിന്നോ ചങ്ങലെക്കോ യോഗ്യമായതു ഒന്നും ഇല്ല’ എന്നു പൗലൊസിനെക്കുറിച്ചു സാക്ഷ്യം പറഞ്ഞതാരാണ്?

◼️ സഹസ്രാധിപൻ (23:29).

447. കൈസര്യരിൽ ആരുടെ ആസ്ഥാനത്തിൽ പൗലൊസിനെ കാത്തുകൊൾവാനാണ് ദേശാധിപതി കല്പിച്ചത്?

◼️ ഹെരോദാവിന്റെ (23:35).

24-ാം അദ്ധ്യായം

448. മഹാപുരോഹിതനായ അനന്യാസ് ഏത് വ്യവഹാരജ്ഞനെ കൂട്ടിവന്നാണ് പൗലൊസിൻ്റെ നേരെ അന്യായം ബോധിപ്പിച്ചത്?

◼️ തെർത്തുല്ലൊസ് (24:1).

449. പൗലൊസിനെ ഒരു ബാധയെന്ന് ആരാണ് പറഞ്ഞത്? 

◼️ തെർത്തുല്ലൊസ് (24:5).

450. ‘നസറായമതത്തിനു മുമ്പൻ’ എന്നു വിശേഷിപ്പിച്ചത് ആരെയാണ്?

◼️ പൗലൊസിനെ (24:5).

451. ‘നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും എന്നു ഇവർ കാത്തിരിക്കുന്നതുപോലെ ഞാനും ദൈവത്തിങ്കൽ ആശവെച്ചിരിക്കുന്നു’ എന്നു പറഞ്ഞതാരാണ്?

◼️ പൗലൊസ് (24:15).

452. ക്രിസ്തുമാർഗ്ഗം സംബന്ധിച്ചു സൂക്ഷ്മമായ അറിവുണ്ടായിരുന്ന ദേശാധിപതി ആരാണ്?

◼️ ഫേലിക്സ് (24:22).

453. ‘ആരു വരുമ്പോൾ ഞാൻ നിങ്ങളുടെ കാര്യം തീർച്ചപ്പെടുത്തും’ എന്നു പറഞ്ഞാണ് ഫേലിക്സ് അവധിവെച്ചത്?

◼️ ലുസിയാസ് സഹസ്രാധിപൻ (24:22).

454. ഫേലിക്സിൻ്റെ ഭാര്യയായ യെഹൂദ സ്ത്രീയുടെ പേരെന്താണ്?

◼️ ദ്രുസില്ല (24:24).

455. ക്രിസ്തുയേശുവിലുള്ള വിശ്വാസത്തെക്കുറിച്ചു പൗലൊസിന്റെ പ്രസംഗം കേട്ട ദേശാധിപതിയും ഭാര്യയും ആരൊക്കെ?

◼️ ഫേലിക്സും ദ്രുസില്ലയും (24:24).

456. ‘നീതി, ഇന്ദ്രീയജയം, വരുവാനുള്ള ന്യായവിധി’ എന്നിവയെക്കുറിച്ചു കേട്ടിട്ടു ഭയപ്പെട്ടതാരാണ്?

◼️ ഫേലിക്സ് (24:25).

457. ‘പൗലൊസ് തനിക്കു ദ്രവ്യം തരും’ എന്നു ആശിച്ച ദേശാധിപതി ആരാണ്?

◼️ ഫേലിക്സ് (24:26).

458. ഫേലിക്സിനു ശേഷം വന്ന ദേശാധിപതി ആരാണ്?

◼️ പൊർക്ക്യൊസ് ഫെസ്തൊസ് (24:27).

459. യെഹൂദന്മാരുടെ പ്രീതി സമ്പാദിക്കേണം എന്നു വെച്ചു പൗലൊസിനെ തടവുകാരനായി വിട്ടേച്ചുപോയ ദേശാധിപതി ആരാണ്?

◼️ ഫേലിക്സ് (24:27).

25-ാം അദ്ധ്യായം

460. ഫെസ്തൊസ് സംസ്ഥാനത്തിൽ വന്നിട്ടു മൂന്നു നാൾ കഴിഞ്ഞശേഷം കൈസര്യയിൽ നിന്നു എവിടേക്കാണ് പോയത്?

◼️ യെരൂശലേമിലേക്കു (25:1).

461. പൗലൊസിനെ യെരൂശലേമിലേക്കു വരുത്തേണ്ടതിനു അവനു പ്രതികൂലമായി യെഹൂദന്മാർ ആരോടാണ് അപേക്ഷിച്ചത്?

◼️ ഫെസ്തൊസിനോട് (25:3).

462. ആരെ ഒടുക്കിക്കളവാനാണ് യെഹൂദന്മാർ വഴിയിൽ പതിയിരിപ്പു നിർത്തിയത്?

◼️ പൗലൊസിനെ (25:4).

463. ഫെസ്തൊസ് ഏകദേശം എത്രദിവസം യെരൂശലേമിൽ താമസിച്ചശേഷമാണ് കൈസര്യക്കു മടങ്ങിപ്പോയത്?

◼️ എട്ടു-പത്തു ദിവസം (25:6).

464. ‘യെഹൂദന്മാരുടെ ന്യായപ്രമാണത്തോടാകട്ടെ ദൈവാലയത്തോടാകട്ടെ കൈസരോടാകട്ടെ ഞാൻ ഒരു കുറ്റവും ചെയ്തിട്ടില്ല’ എന്നു പറഞ്ഞതാരാണ്?

◼️ പൗലൊസ് (25:8).

465. കൈസറെ അഭയം ചൊല്ലിയതാരാണ്? 

◼️ പൗലൊസ് (25:12).

466. ഫെസ്തോസിനെ വന്ദനം ചെയ്‌വാൻ കൈസര്യയിൽ എത്തിയ രാജാവാരാണ്?

◼️അഗ്രിപ്പാരാജാവ് (25:13). [ഹെരോദാഅഗ്രിപ്പാ രണ്ടാമൻ: അഗ്രിപ്പാ ഒന്നാമൻ്റെ പുത്രനാണിയാൾ. 12:1].

467. അഗ്രിപ്പാരാജാവിൻ്റെ കൂടെയുള്ള സ്ത്രീയുടെ പേരെന്താണ്? 

◼️ ബെർന്നീക്ക (25:13). [ഹെരോദാഅഗ്രിപ്പാ ഒന്നാമൻ്റെ മൂത്തമകൾ. ഇവളുടെ സഹോദരിയാണ് ഫേലിക്സിൻ്റെ ഭാര്യ ദ്രുസില്ല. 24:24].

468. പൗലൊസിന്റെ സംഗതി ഫെസ്തൊസ് ആരോടാണ് വിവരിച്ചു പറഞ്ഞത്?

◼️ അഗ്രിപ്പാരാജാവിനോട് (25:14).

469. പൗലൊസിൻ്റെ പ്രസംഗം കേൾപ്പാൻ എനിക്കും ആഗ്രഹമുണ്ടെന്നു പറഞ്ഞ രാജാവാരാണ്?

◼️ അഗ്രിപ്പാവ് (25:22).

470. വളരെ ആഡംബരത്തോടെ പൗലൊസിൻ്റെ പ്രസംഗം കേൾക്കാൻ വന്നത് ആരൊക്കെയാണ്?

◼️ അഗ്രിപ്പാവും ബെർന്നീക്കയും (25:23).

471. ‘തടവുകാരനെ അയക്കുമ്പോൾ അവന്റെ പേരിലുള്ള കുറ്റം കാണിക്കാതിരിക്കുന്നതു യുക്തമല്ല’ എന്നു പറഞ്ഞതാരാണ്?

◼️ ഫെസ്തോസ് (25:27).

26-ാം അദ്ധ്യായം

472. ‘നീ യെഹൂദന്മാരുടെ ഇടയിലെ ആചാരങ്ങളും തർക്കങ്ങളും എല്ലാം അറിയുന്നവൻ ആകയാൽ ഞാൻ ഭാഗ്യവാൻ എന്നു നിരൂപിക്കുന്നു’ എന്നു പൗലൊസ് പറഞ്ഞത് ആരോടാണ്?

◼️ അഗ്രിപ്പാവിനോട് (26:3).

473. വിശുദ്ധന്മാരെ നിഗ്രഹിക്കുന്ന സമയം, സമ്മതം കൊടുത്തതാരാണ്?

◼️ പൗലൊസ് (26:10).

474. നട്ടുച്ചെക്കു പൗലൊസ് വഴിയിൽവെച്ചു സൂര്യന്റെ പ്രകാശത്തെ കവിഞ്ഞൊരു വെളിച്ചം കണ്ടത് എവിടെവെച്ചാണ്?

◼️ദമസ്കൊസ് (26:13).

475. ‘മുള്ളിന്റെ നേരെ ഉതെക്കുന്നതു നിനക്കു വിഷമം ആകുന്നു’ എന്നു കർത്താവ് ഏതുഭാഷയിലാണ് പൗലൊസിനോടു സംസാരിച്ചത്?

◼️ എബ്രായഭാഷയിൽ (26:14).

476. ‘ഇരുളിൽനിന്നു വെളിച്ചത്തിലേക്കും സാത്താന്റെ അധികാരത്തിൽ നിന്നു ദൈവത്തിങ്കലേക്കും തിരിപ്പാനും ഞാൻ ഇപ്പോൾ നിന്നെ അവരുടെ അടുക്കൽ അയക്കുന്നു’ എന്നു പൗലൊസിനോടു കല്പിച്ചതാരാണ്?

◼️ യേശുക്രിസ്തു (26:18).

477. സ്വർഗ്ഗീയദർശനത്തിനു അനുസരണക്കേടു കാണിക്കാഞ്ഞതാരാണ്?

◼️ പൗലൊസ് (26:19).

478. ‘പൗലൊസേ, നിനക്കു ഭ്രാന്തുണ്ടു; വിദ്യാബഹുത്വത്താൽ നിനക്കു ഭ്രാന്തു പിടിച്ചിരിക്കുന്നു’ എന്നു പറഞ്ഞതാരാണ്?

◼️ ഫെസ്തൊസ് (26:24).

479. ‘ഞാൻ ക്രിസ്ത്യാനിയായിത്തീരുവാൻ നീ എന്നെ അല്പംകൊണ്ടു സമ്മതിപ്പിക്കുന്നു’ എന്നു ആര് ആരോടു പറഞ്ഞു?

◼️ അഗ്രിപ്പാ പൗലൊസിനോട് (26:28).

480. ‘ഇന്നു എന്റെ പ്രസംഗം കേൾക്കുന്നവർ എല്ലാവരും അല്പംകൊണ്ടാകട്ടെ അധികം കൊണ്ടാകട്ടെ ഈ ചങ്ങല ഒഴികെ എന്നെപ്പോലെ ആകേണം എന്നു ഞാൻ ദൈവത്തോടു അപേക്ഷിക്കുന്നു’ എന്നു പറഞ്ഞതാരാണ്? 

◼️ പൗലൊസ് (26:29).

481. ‘കൈസരെ അഭയം ചൊല്ലിയിരുന്നില്ലെങ്കിൽ പൗലൊസിനെ വിട്ടയപ്പാൻ കഴിയുമായിരുന്നു’ എന്നു ആര് ആരോടാണ് പറഞ്ഞത്?

◼️ അഗ്രിപ്പാവ് ഫെസ്തൊസിനോട് (26:32).

482. പൗലൊസിനെയും മറ്റു തടവുകാരെയും ഇതല്യെക്കു കൊണ്ടുപോകാൻ ആരെയാണ് ഏല്പിച്ചത്?

◼️ യൂലിയൊസിനെ (27:1). [ഇതല്യെ, ഇത്തല്യ: ഇറ്റലി].

27-ാം അദ്ധ്യായം

483. യൂലിയൊസ് ഏതു പട്ടാളത്തിൻ്റെ ശതാധിപനാണ്?

◼️ ഔഗുസ്ത്യപട്ടാളത്തിൻ്റെ (27:1). [ഔഗുസ്ത്യപട്ടാളം: റോമാ സൈന്യത്തിൻ്റെ ഒരു വിഭാഗം].

484. പൗലൊസും കൂട്ടരും ഇതല്യെക്കു പോയത് ഏതു കപ്പലിലാണ്?

◼️ അദ്രമുത്ത്യകപ്പലിൽ (27:2). [അദ്രമുത്ത്യം: ഏഷ്യാമൈനറിൻ്റെ വടക്കുപടിഞ്ഞാറായി മുസ്യയിൽ സ്ഥിതിചെയ്യുന്ന തുറമുഖപട്ടണം].

485. യൂലിയൊസിനെ കൂടാതെ, കപ്പൽയാത്രയിൽ പൗലൊസിനൊപ്പം പേർ പറഞ്ഞിരിക്കുന്നത് ആരാണ്?

◼️ മക്കെദോന്യക്കാരനായ അരിസ്തർഹൊസ് (27:2).

486. എവിടെയെത്തിയപ്പോഴാണ് സ്നേഹിതന്മാരുടെ അടുക്കൽ പോയി സൽക്കാരം കൈക്കൊൾവാൻ യൂലിയൊസ് പൗലൊസിനോടു ദയ കാണിച്ചത്?

◼️ സീദോനിൽ (27:3).

487. മുറാപ്പട്ടണത്തിൽ എത്തിയശേഷം ഇതല്യെക്കു പോകുന്ന ഏതു കപ്പലിലേക്കാണ് മാറിക്കയറിയത്?

◼️ അലെക്സന്ത്രിയക്കപ്പൽ (27:5,6).

488. ‘ഈ യാത്രയിൽ …. ഏറിയ കഷ്ടനഷ്ടങ്ങൾ വരും’ എന്നു പൗലൊസ് പറഞ്ഞതിനേക്കാൾ, ശതാധിപൻ ആരുടെ വാക്കാണ് അധികം വിശ്വസിച്ചത്?

◼️ മാലുമിയുടെയും കപ്പലുടമസ്ഥന്റെയും (27:10,11). [മാലുമി: കപ്പിത്താൻ].

489. കഴിവുണ്ടെങ്കിൽ ഏതു തുറമുഖത്തു ചെന്ന് ശീതകാലം കഴിക്കാനാണ് കപ്പൽക്കാർ ആലോചിച്ചത്?

◼️ ക്രേത്ത തുറമുഖത്ത് (27:12).

490. ക്രേത്ത ദ്വീപിന്റെ മറപറ്റി ഓടുമ്പോൾ, ഏതു കൊടുങ്കാറ്റാണ് അടിച്ചത്?

◼️ ഈശാനമൂലൻ (27:13,14).

491. ‘പൗലൊസേ, ഭയപ്പെടരുതു; നീ കൈസരുടെ മുമ്പിൽ നിൽക്കേണ്ടതാകുന്നു; നിന്നോടുകൂടെ യാത്രചെയ്യുന്നവരെ ഒക്കെയും ദൈവം നിനക്കു ദാനം ചെയ്തിരിക്കുന്നു’ എന്നു പൗലൊസിനോടു പറഞ്ഞതാരാണ്?

◼️ ദൈവത്തിൻ്റെ ദൂതൻ (27:23,24).

492. കപ്പലിലുള്ളവർ ഭക്ഷണം കഴിക്കാതെ എത്രദിവസം കഴിഞ്ഞു?

◼️ പതിനാലു ദിവസം (27:33).

493. കപ്പലിൽ ഉണ്ടായിരുന്ന ആൾക്കാരുടെ എണ്ണമെത്രയാണ്?

◼️ ഇരുനൂറ്റെഴുപത്താറ്, 276 (27:37).

494. കപ്പൽ ഉടഞ്ഞശേഷം തടവുകരെ കൊല്ലേണം എന്നു പടയാളികൾ പറഞ്ഞപ്പോൾ, പൗലൊസിനെ രക്ഷിപ്പാൻ ഇച്ഛിച്ചിട്ടു അതിനെ തടുത്തതാരാണ്?

◼️ ശതാധിപൻ (27:42,43).

28-ാം അദ്ധ്യായം

495. കപ്പലിൽ നിന്ന് രക്ഷപ്പെട്ടവർ ഏതു ദ്വീപിലാണ് ചെന്നണഞ്ഞത്?

◼️ മെലിത്ത ദ്വീപ് (28:1).

496. വിറകു പെറുക്കി തീയിൽ ഇട്ടപ്പൊൾ ആരുടെ കയ്യിലാണ് അണലി ചുറ്റിയത്?

◼️ പൗലൊസിൻ്റെ (28:3).

497. ‘ഈ മനുഷ്യൻ ഒരു കൊലപാതകൻ സംശയമില്ല; കടലിൽ നിന്നു രക്ഷപ്പെട്ടിട്ടും നീതിദേവി അവനെ ജീവിച്ചിരിപ്പാൻ സമ്മതിക്കുന്നില്ല’ എന്നു തമ്മിൽ പറഞ്ഞതാണ്?

◼️ ബർബരന്മാർ (28:4). [ബർബരന്മാർ: ഭാഷ അറിയാത്തവർ അഥവാ ദ്വീപുനിവാസികൾ. ഗ്രീക്കു ഒഴികെ ഏതു ഭാഷ സംസാരിക്കുന്നവരെയും ഗ്രേക്കർ ബർബരന്മാർ എന്നാണ് വിളിച്ചിരുന്നത്].

498. പൗലൊസിനെയും കൂട്ടരെയും ആദരവോടെ സൽക്കരിച്ച ദ്വീപുപ്രമാണി ആരാണ്?

◼️ പുബ്ലിയൊസ് (28:7).

499. പൗലൊസ് പ്രാർത്ഥിച്ചു സൗഖ്യം വരുത്തിയത് ആരെയാണ്?

◼️ പുബ്ലിയൊസിന്റെ അപ്പനെ (28:8).

500. മെലിത്ത ദ്വീപിൽ കപ്പൽക്കാർ എത്രദിവസം ചിലവഴിച്ചു?

◼️ മൂന്നു മാസം (28:11).

501. ഏതു ചിഹ്നമുള്ള അലെക്സന്ത്രിയ കപ്പലിൽ കയറിയാണ് അവർ ദ്വീപിൽനിന്ന് പുറപ്പെട്ടത്?

◼️ അശ്വനി ചിഹ്നമുള്ള (28:11).

502. എവിടെയുള്ള സഹോദരന്മാരാണ് തങ്ങളോടു കൂടെ ഏഴു നാൾ താമസിക്കേണം എന്നപേക്ഷിച്ചത്? 

◼️ പുത്യൊലിയിൽ (28:13,14).

503. റോമയിലുള്ള സഹോദരന്മാർ എവിടെവരെയാണ് പൗലൊസിനെ എതിരേറ്റു വന്നത്?

◼️അപ്യപുരവും ത്രിമണ്ഡപവും വരെ (28:15).

504. എവിടെ എത്തിയശേഷമാണ് തനിക്കു കാവലായ പടയാളിയോടുകൂടെ വേറിട്ടു പാർപ്പാൻ പൗലൊസിന്നു അനുവാദം കിട്ടിയത്? 

◼️ റോമയിൽ (28:16).

505. ‘യിസ്രായേലിന്റെ പ്രത്യാശനിമിത്തം ആകുന്നു ഞാൻ ഈ ചങ്ങല ചുമക്കുന്നതു’ എന്നു പൗലൊസ് ആരോടാണ് പറഞ്ഞത്?

◼️ റോമയിലുള്ള യെഹൂദാ പ്രമാണിമാരോട് (28:17, 20).

506. മോശെയുടെ ന്യായപ്രമാണവും പ്രവാചകപുസ്തകങ്ങളും ആധാരമാക്കി യേശുവിനെക്കുറിച്ചു അവർക്കു ബോധം വരുമാറു രാവിലെ തുടങ്ങി സന്ധ്യവരെ വിവരിച്ചതാരാണ്?

◼️ പൗലൊസ് (28:23).

507. “നിങ്ങൾ ചെവികൊണ്ടു കേട്ടിട്ടും ഗ്രഹിക്കാതിരിക്കും;……. അവരുടെ കണ്ണു അടെച്ചിരിക്കുന്നു എന്നു ഈ ജനത്തിന്റെ അടുക്കൽ പോയി പറക” എന്നാരാണ് യെശയ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തത്? 

◼️ പരിശുദ്ധാത്മാവ് (28:26,27 — യെശ, 6:9,10).

508. പൗലൊസ് കൂലിക്കു വാങ്ങിയ വീട്ടിൽ എത്രവർഷം, കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ചു ഉപദേശിച്ചു പോന്നു?

◼️ രണ്ടുവർഷം (28:29,30).

<×><×><×><×>

പൗലൊസിൻ്റെ മിഷണറിയാത്രയിൽ സഞ്ചരിച്ച സ്ഥലങ്ങൾ

സുറിയയിലെ അന്ത്യൊക്ക്യ: യെരൂശലേം കഴിഞ്ഞാൽ ക്രിസ്തുമാർഗ്ഗത്തിൻ്റെ ആരംഭവുമായി ഇത്രയേറെ ബന്ധമുള്ള മറ്റൊരു സ്ഥലവുമില്ല. അന്ത്യൊക്ക്യയിൽ നിന്നാണ് മൂന്നു മിഷണറിയാത്രകളും പൗലൊസ് ആരംഭിക്കുന്നതും, ഒന്നും രണ്ടും സുവിശേഷയാത്രകൾ അവസാനിപ്പിച്ച് മടങ്ങിയെത്തിയതും. മൂന്നാം യാത്ര അവസാനിപ്പിച്ച് യെരൂശലേമിൽ എത്തിയതുമുതൽ കാരാഗൃഹവാസവും ആരംഭിച്ചു.

ഒന്നാം മിഷണറിയാത്ര:

13:3 മുതൽ 14:26 വരെ

സെലൂക്യ –13:4

കുപ്രൊസ് ദ്വീപ് — 13:4

സലമീസ് — 13:5

പാഫൊസ്  — 13:6

പെർഗ്ഗ (പംഫുല്യ) — 13:13  

അന്ത്യൊക്ക്യ (പിസിദ്യ) — 13:14 

ഇക്കോന്യ — 13:51

ലുസ്ത്ര (ലുക്കൊവോന്യ) — 14:8 

ദെർബ്ബ (ലുക്കൊവോന്യ) — 14:20 

ലുസ്ത്ര — 14:21

ഇക്കോന്യ — 14:21

അന്ത്യൊക്ക്യ (പിസിദ്യ) — 14:21 

പിസിദ്യ — 14:24

പംഫുല്യ — 14:24

പെർഗ്ഗ — 14:25

അത്തല്യ — 14:25

മടക്കം: അന്ത്യൊക്ക്യ –14:26.

യെരുശലേം സമ്മേളനം: 15:4-30.

രണ്ടാം മിഷണറിയാത്ര:

15:35 മുതൽ 18:22 വരെ

സുറിയ — 15:40

കിലിക്യ — 15:40

ദെർബ്ബ — 16:1

ലുസ്ത്ര — 16:1

ഫ്രുഗ്യ — 16:6

ഗലാത്യ — 16:6

മുസ്യ — 16:7

ത്രോവാസ് — 16:8

സമൊത്രാക്ക — 16:11

നവപൊലി — 16:11

ഫിലിപ്പി — 16:11

അംഫിപൊലിസ് — 17:1

അപ്പൊലോന്യ — 17:1

തെസ്സലൊനീക്ക്യ — 17:1

ബെരോവ — 17:10

ആഥേന — 17:15

കൊരിന്ത് — 18:1

കെംക്രയ — 18:18

എഫെസൊസ് — 18:19

കൈസര്യ — 18:22

യെരൂശലേം — 18:22

മടക്കം: അന്ത്യൊക്ക്യ — 18:22.

മൂന്നാം മിഷണറിയാത്ര:

18:23 മുതൽ 21:17 വരെ

ഗലാത്യ — 18:23

ഫ്രുഗ്യ — 18:23

എഫെസൊസ് — 19:1

മക്കെദോന്യ (ഫിലിപ്പി) — 20:1

യവനദേശം (കൊരിന്ത്) — 20:2

മക്കെദോന്യ (ഫിലിപ്പി) — 20:3

ആസ്യ (എഫെസൊസ്) — 20:4

ഫിലിപ്പി — 20:6

ത്രോവാസ് — 20:6

അസ്സൊസ് — 20:14

മിതുലേന — 20:14

ഖിയൊസ്ദ്വീപ് — 20;15

സാമൊസ്ദ്വീപ് — 20:15

മിലേത്തൊസ് — 20:15

കോസ് — 21:1

രൊദൊസ് — 21:1

പത്തര — 21:1

സോർ — 21:3

പ്തൊലെമായിസ് — 21:7

കൈസര്യ — 21:8

മടക്കം: യെരൂശലേമിൽ — 21:17.

1-ാം കാരാഗൃഹവാസം: യെരൂശലേമിൽ — 21:30-23:30.

2-ാം കാരാഗൃഹവാസം: കൈസര്യയിൽ — 23:31-26:32. 

3-ാം കാരാഗൃഹവാസം: റോമിൽ — 27:1-28:30.

പഴയനിയമഭാഗം പ്രവൃത്തികളിൽ

1. “സഹോദരന്മാരായ പുരുഷന്മാരേ, യേശുവിനെ പിടിച്ചവർക്കു വഴികാട്ടിയായിത്തീർന്ന യൂദയെക്കുറിച്ചു പരിശുദ്ധാത്മാവു ദാവീദ് മുഖാന്തരം മുൻപറഞ്ഞ തിരുവെഴുത്തിന്നു നിവൃത്തിവരുവാൻ ആവശ്യമായിരുന്നു.” (പ്രവൃ, 1:16) >×< (സങ്കീ, 41:9).

2. “സങ്കീർത്തനപുസ്തകത്തിൽ: “അവന്‍റെ വാസസ്ഥലം ശുന്യമായിപ്പോകട്ടെ; അതിൽ ആരും പാർക്കാതിരിക്കട്ടെ” എന്നും “അവന്‍റെ അദ്ധ്യക്ഷസ്ഥാനം മാറ്റൊരുത്തന്നു ലഭിക്കട്ടെ” എന്നും എഴുതിയിരിക്കുന്നു.” (പ്രവൃ, 1:20) >×< (സങ്കീ,69:25, 109:8)

3. ¹⁷ “അന്ത്യകാലത്തു ഞാൻ സകല ജഡത്തിന്മേലും എന്‍റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ യൌവ്വനക്കാർ ദർശനങ്ങൾ ദർശിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും.” ¹⁸ എന്‍റെ ദാസന്മാരുടെമേലും ദാസിമാരുടെമേലും കൂടെ ഞാൻ ആ നാളുകളിൽ എന്‍റെ ആത്മാവിനെ പകരും; അവരും പ്രവചിക്കും. ¹⁹ ഞാൻ മീതെ ആകാശത്തിൽ അത്ഭുതങ്ങളും താഴെ ഭൂമിയിൽ അടയാളങ്ങളും കാണിക്കും; രക്തവും തീയും പുകയാവിയും തന്നേ.

²⁰ കർത്താവിന്‍റെ വലുതും പ്രസിദ്ധവുമായ നാൾ വരുംമുമ്പേ സൂര്യൻ ഇരുളായും ചന്ദ്രൻ രക്തമായും മാറിപ്പോകും. ²¹ എന്നാൽ കർത്താവിന്‍റെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപ്പെടും എന്നു ദൈവം അരുളിച്ചെയ്യുന്നു.” (പ്രവൃ, 2:17-21) >×< യോവേ, 2:28-32).

4. ²⁵ “ഞാൻ കർത്താവിനെ എപ്പോഴും എന്‍റെ മുമ്പിൽ കണ്ടിരിക്കുന്നു; അവൻ എന്‍റെ വലഭാഗത്തു ഇരിക്കയാൽ ഞാൻ കുലുങ്ങിപോകയില്ല. ²⁶ അതുകൊണ്ട് എന്‍റെ ഹൃദയം സന്തോഷിച്ചു, എന്‍റെ നാവു ആനന്ദിച്ചു, എന്‍റെ ജഡവും പ്രത്യാശയോടെ വസിക്കും. ²⁷ നീ എന്‍റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല; നിന്‍റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കയുമില്ല. ²⁸ നീ ജീവമാർഗ്ഗങ്ങളെ എന്നോടു അറിയിച്ചു; നിന്‍റെ സന്നിധിയിൽ എന്നെ സന്തോഷ പൂർണ്ണനാക്കും” എന്നു ദാവീദ് അവനെക്കുറിച്ചു പറയുന്നുവല്ലോ. (പ്രവൃ, 2:25-28) >×< (സങ്കീ, 16:8-11).

5. “അവനെ പാതാളത്തിൽ വിട്ടുകളഞ്ഞില്ല: അവന്‍റെ ജഡം ദ്രവത്വം കണ്ടതുമില്ല എന്നു ക്രിസ്തുവിന്‍റെ പുനരുത്ഥാനം മുമ്പുകൂട്ടി കണ്ടു പ്രസ്താവിച്ചു. ഈ യേശുവിനെ ദൈവം ഉയിർത്തെഴുന്നേല്പിച്ചു:” (പ്രവൃ, 2:31) >×< (സങ്കീ, 16:10).

6. “ഞാൻ നിന്‍റെ ശത്രുക്കളെ നിന്‍റെ പാദപീഠം ആക്കുവോളം നീ എന്‍റെ വലത്തുഭാഗത്തു ഇരിക്ക എന്നു കർത്താവു എന്‍റെ കർത്താവിനോടു അരുളിച്ചെയ്തു” എന്നു പറയുന്നു.” (പ്രവൃ, 2:35) >×< (സങ്കീ, 110:1).

7. ²² “ദൈവമായ കർത്താവു നിങ്ങളുടെ സഹോദരന്മാരിൽനിന്നു എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങൾക്കു എഴുന്നേല്പിച്ചുതരും; അവൻ നിങ്ങളോടു സംസാരിക്കുന്ന സകലത്തിലും നിങ്ങൾ അവന്‍റെ വാക്കു കേൾക്കേണം. ²³ ആ പ്രവാചകന്‍റെ വാക്കു കേൾക്കാത്ത ഏവനും ജനത്തിന്‍റെ ഇടയിൽ നിന്നു ഛേദിക്കപ്പെടും.” എന്നു മോശെ പറഞ്ഞുവല്ലോ. (പ്രവൃ,3:22-23) >×< (ആവ, 18;15-19).

8. “ഭൂമിയിലെ സകലവംശങ്ങളും നിന്‍റെ സന്തതിയിൽ അനുഗ്രഹിക്കപ്പെടും.” എന്നു ദൈവം അബ്രാഹാമിനോടു അരുളി നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത നിയമത്തിന്‍റെയും പ്രവാചകന്മാരുടെയും മക്കൾ നിങ്ങൾ തന്നേ.” (പ്രവൃ, 3:25) >×< (ഉല്പ, 22:18).

9. “വീടുപണിയുന്നവരായ നിങ്ങൾ തള്ളിക്കളഞ്ഞിട്ടു കോണിന്‍റെ മൂലക്കല്ലായിത്തീർന്ന കല്ലു ഇവൻ തന്നേ.” (പ്രവൃ, 4:11) >×< (സങ്കീ, 118:22).

10. ²⁵ “ജാതികൾ കലഹിക്കുന്നതും വംശങ്ങൾ വ്യർത്ഥമായതു നിരൂപിക്കുന്നതും എന്തു? ²⁶ ഭൂമിയിലെ രാജാക്കന്മാർ അണിനിരക്കുകയും അധിപതികൾ കർത്താവിന്നു വിരോധമായും അവന്‍റെ അഭിഷിക്തന്നു വിരോധമായും ഒന്നിച്ചുകൂടുകയും ചെയ്തിരിക്കുന്നു” എന്നു നിന്‍റെ ദാസനായ ദാവീദ് മുഖാന്തരം പരിശുദ്ധാത്മാവിനാൽ അരുളിച്ചെയ്തവനേ, (പ്രവൃത്തികൾ 4:25-26) >×< (സങ്കീ, 2:1-2).

11. “നിന്‍റെ ദേശത്തെയും നിന്‍റെ ചാർച്ചക്കാരെയും വിട്ടു ഞാൻ നിനക്കു കാണിച്ചു തരുന്ന ദേശത്തിലേക്കു ചെല്ലുക എന്നു പറഞ്ഞു. അങ്ങനെ അവൻ കല്ദായരുടെ ദേശം വിട്ടു ഹാരാനിൽ വന്നു പാർത്തു.’ (പ്രവൃ, 7:3) >×< (ഉല്പ, 12:1).

12. ⁶ അവന്‍റെ സന്തതി അന്യദേശത്തു ചെന്നു പാർക്കും; ആ ദേശക്കാർ അവരെ അടിമയാക്കി നാനൂറു സംവത്സരം പീഡീപ്പിക്കും എന്നു ദൈവം കല്പിച്ചു. ⁷ അവർ സേവിക്കുന്ന ജാതിയെ ഞാൻ ന്യായം വിധിക്കും; അതിന്‍റെ ശേഷം അവർ പുറപ്പെട്ടുവന്നു ഈ സ്ഥലത്തു എന്നെ സേവിക്കും എന്നു ദൈവം അരുളിചെയ്തു.” (പ്രവൃ, 7:6-7) >×< (ഉല്പ, 15:13-14).

13. ²⁷ എന്നാൽ കൂട്ടുകാരനോടു അന്യായം ചെയ്യുന്നവൻ അവനെ ഉന്തിക്കളഞ്ഞു: നിന്നെ ഞങ്ങൾക്കു അധികാരിയും ന്യായകർത്താവും ആക്കിയതു ആർ? ²⁸ ഇന്നലെ മിസ്രയീമ്യനെ കൊന്നതുപോലെ എന്നെയും കൊല്ലുവാൻ ഭാവിക്കുന്നുവോ എന്നു പറഞ്ഞു.” (പ്രവൃ, 7:27-28) >×< (പുറ, 2:14).

14. “ഞാൻ നിന്‍റെ പിതാക്കന്മാരുടെ ദൈവമായി അബ്രാഹാമിന്‍റെയും യിസ്ഹാക്കിന്‍റെയും യാക്കോബിന്‍റെയും ദൈവം ആകുന്നു എന്നു കർത്താവിന്‍റെ ശബ്ദം കേട്ടു. മോശെ വിറെച്ചിട്ടു നോക്കുവാൻ തുനിഞ്ഞില്ല.” (പ്രവൃ, 7:32) >×< (പുറ, 3:6). 

15. “കർത്താവു അവനോടു: നീ നില്ക്കുന്ന സ്ഥലം വിശുദ്ധ ഭൂമിയാകയാൽ കാലിൽനിന്നു ചെരിപ്പു ഊരിക്കളക.” (പ്രവൃ, 7:33) >×< (പുറ, 3:5).

16. “മിസ്രയീമിൽ എന്‍റെ ജനത്തിന്‍റെ പീഡ ഞാൻ കണ്ടു കണ്ടു, അവരുടെ ഞരക്കവും കേട്ടു, അവരെ വിടുവിപ്പാൻ ഇറങ്ങിവന്നിരിക്കുന്നു; ഇപ്പോൾ വരിക; ഞാൻ നിന്നെ മിസ്രയീമിലേക്കു അയക്കും എന്നു പറഞ്ഞു.” (പ്രവൃ, 7:34) >×< (പുറ, 3:7-8).

17. “ദൈവം നിങ്ങളുടെ സഹോദരന്മാരിൽ നിന്നു എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങൾക്കു എഴന്നേല്പിച്ചുതരും എന്നു യിസ്രായേൽ മക്കളോടു പറഞ്ഞ മോശെ അവൻ തന്നേ.” (പ്രവൃ, 7:37) >×< (ആവ, 18:15).

18. “ഞങ്ങൾക്കു മുമ്പായി നടപ്പാൻ ദൈവങ്ങളെ ഉണ്ടാക്കിത്തരിക; ഞങ്ങളെ മിസ്രയീമിൽനിന്നു നടത്തിക്കൊണ്ടുവന്ന ആ മോശെക്കു എന്തു സംഭവിച്ചു എന്നു ഞങ്ങൾ അറിയുന്നില്ലല്ലോ എന്നു പറഞ്ഞു.” (പ്രവൃ, 7:40) >×< (പുറ, 32:1, 23).

19. “യിസ്രായേൽ ഗൃഹമേ, നിങ്ങൾ മരുഭൂമിയിൽ എനിക്കു നാല്പതു സംവത്സരം ഹനനയാഗങ്ങളും ഭോജനയാഗങ്ങളും അർപ്പിച്ചുവോ? നിങ്ങൾ നമസ്കരിപ്പാൻ ഉണ്ടാക്കിയ സ്വരൂപങ്ങളായ മൊലോക്കിന്‍റെ കൂടാരവും രേഫാൻ ദേവന്‍റെ നക്ഷത്രവും നിങ്ങൾ എടുത്തു നടന്നുവല്ലോ; എന്നാൽ ഞാൻ നിങ്ങളെ ബാബിലോന്നപ്പുറം പ്രവസിപ്പിക്കും” എന്നു പ്രവാചകന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.” (പ്രവൃ, 7:43) >×< (ആമോ, 5:25-27).

20. ⁴⁹ “സ്വർഗ്ഗം എനിക്കു സിംഹാസനവും ഭൂമി എന്‍റെ പാദപീഠവും ആകുന്നു. നിങ്ങൾ എനിക്കു പണിയുന്ന ആലയം ഏതുവിധം ⁵⁰ എന്‍റെ വിശ്രമസ്ഥലവും ഏതു? ഇതൊക്കെയും എന്‍റെ കൈയല്ലയോ ഉണ്ടാക്കിയതു എന്നു കർത്താവു അരുളിച്ചെയ്യുന്നു” എന്നു പ്രവാചകൻ പറയുന്നുവല്ലോ. (പ്രവൃ, 7:49-50) >×< (യെശ, 66:1-2).

21. ³² തിരുവെഴുത്തിൽ അവൻ വായിച്ച ഭാഗമാവിതു: ³³ “അറുക്കുവാനുള്ള ആടിനെപ്പോലെ അവനെ കൊണ്ടുപോയി; രോമം കത്രിക്കുന്നവന്‍റെ മുമ്പാകെ മിണ്ടാതിരിക്കുന്ന കുഞ്ഞാടിനെപ്പോലെ അവൻ വായ് തുറക്കാതിരുന്നു. അവന്‍റെ താഴ്ചയിൽ അവന്നു ന്യായം കിട്ടാതെ പോയി; അവന്‍റെ തലമുറയെ ആർ വിവരിക്കും? ഭൂമിയിൽ നിന്നു അവന്‍റെ ജീവനെ എടുത്തുകളയുന്നുവല്ലോ” (പ്രവൃ, 8:32-33) >×< (യെശ, 53:7-8).

22. ‘അവനെ നീക്കീട്ടു ദാവീദിനെ അവർക്കു രാജാവായി വാഴിച്ചു: ഞാൻ യിശ്ശായിയുടെ മകനായ ദാവീദിനെ എനിക്കു ബോധിച്ച പുരുഷനായി കണ്ടു; അവൻ എന്‍റെ ഹിതം എല്ലാം ചെയ്യും എന്നു അവനെക്കുറിച്ചു സാക്ഷ്യം പറഞ്ഞു.” (പ്രവൃ, 13:22) >×< (1ശമൂ, 13:14).

23. “നീ എന്‍റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചു എന്നു രണ്ടാം സങ്കീർത്തനത്തിൽ എഴുതിയിരിക്കുന്നുവല്ലോ.” (പ്രവൃ, 13:33) >×< (സങ്കീ, 2:7). 

24. “ഇനി ദ്രവത്വത്തിലേക്കു തിരിയാതവണ്ണം അവൻ അവനെ മരിച്ചവരിനിന്നു എഴുന്നേല്പിച്ചതിനെക്കുറിച്ചു അവൻ: ദാവീദിന്‍റെ സ്ഥിരമായുള്ള വിശുദ്ധ കൃപകളെ ഞാൻ നിങ്ങൾക്കു നല്കും എന്നു പറഞ്ഞിരിക്കുന്നു” (പ്രവൃ, 13:34) >×< (യെശ, 55:3). 

25. “മറ്റൊരു സങ്കിർത്തനത്തിലും: നിന്‍റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ നീ വിട്ടുകൊടുക്കയില്ല എന്നു പറയുന്നു.” (പ്രവൃ, 13:35) >×< (സങ്കീ, 16:10).

26. ⁴⁰ ആകയാൽ, “ഹേ നിന്ദക്കാരേ, നോക്കുവിൻ ആശ്ചര്യപ്പെട്ടു നശിച്ചുപോകുവിൻ. നിങ്ങളുടെ കാലത്തു ഞാൻ ഒരു പ്രവൃത്തി ചെയ്യുന്നു; നിങ്ങളോടു വിവരിച്ചാൽ നിങ്ങൾ വിശ്വസിക്കാത്ത പ്രവൃത്തി തന്നേ” ⁴¹ എന്നു പ്രവാചകപുസ്തകങ്ങളിൽ അരുളിച്ചെയ്തിരിക്കുന്നതു നിങ്ങൾക്കു ഭവിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. (പ്രവൃ, 13:40-41) >×< (ഹബ, 1:5).

27. “നീ ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന്നു ഞാൻ നിന്നെ ജാതികളുടെ വെളിച്ചമാക്കി വെച്ചിരിക്കുന്നു” എന്നു കർത്താവു ഞങ്ങളോടു കല്പിച്ചിട്ടുണ്ടു എന്നു പറഞ്ഞു.” (പ്രവൃ, 13:47) >×< (യെശ, 49:6).

28. ¹⁶ “അനന്തരം ഞാൻ ദാവീദിന്‍റെ വീണുപോയ കൂടാരത്തെ വീണ്ടും പണിയും; അതിന്‍റെ ശൂന്യശിഷ്ടങ്ങളെ വീണ്ടും പണിതു അതിനെ നിവിർത്തും;

¹⁷ മനുഷ്യരിൽ ശേഷിച്ചവരും എന്‍റെ നാമം വിളിച്ചിരിക്കുന്ന സകലജാതികളും കർത്താവിനെ അന്വേഷിക്കും എന്നു

¹⁸ ഇതു പൂർവ്വകാലം മുതൽ അറിയിക്കുന്ന കർത്താവു അരുളിച്ചെയ്യുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ. (പ്രവൃ, 15:16-18) >×< (ആമോ, 9:11-12).

29. “നിന്‍റെ ജനത്തിന്‍റെ അധിപതിയെ ദുഷിക്കരുതു എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.” (പ്രവൃ, 23:5) >×< (പുറ, 22:28).

30. ²⁶ “നിങ്ങൾ ചെവികൊണ്ടു കേട്ടിട്ടും ഗ്രഹിക്കാതിരിക്കും; കണ്ണുകൊണ്ടു കണ്ടിട്ടും കാണാതിരിക്കും; കണ്ണുകൊണ്ടു കാണാതെയും ചെവികൊണ്ടു കേൾക്കാതെയും ഹൃദയംകൊണ്ടു ഗ്രഹിച്ചു മനന്തിരിയാതെയും. ²⁷ ഞാൻ അവരെ സൌഖ്യമാക്കാതെയും ഇരിക്കേണ്ടതിന്നു ഈ ജനത്തിന്‍റെ ഹൃദയം തടിച്ചിരിക്കുന്നു. അവരുടെ ചെവി കേൾപ്പാൻ മന്ദമായിരിക്കുന്നു; അവരുടെ കണ്ണു അടെച്ചിരിക്കുന്നു എന്നു ഈ ജനത്തിന്‍റെ അടുക്കൽ പോയി പറക” എന്നിങ്ങനെ പരിശുദ്ധാത്മാവു യെശയ്യാപ്രവാചകൻ മുഖാന്തരം നിങ്ങളുടെ പിതാക്കന്മാരോടു പറഞ്ഞിരിക്കുന്നതു ശരി തന്നേ.” (പ്രവൃ, 28:26-27) >×< (യെശ, 6:9-10).

അപ്പൊസ്തലപ്രവൃത്തികളിൽ പേർ പറയപ്പെട്ടിരിക്കുന്നവർ

1. തെയോഫിലൊസ് (1:1)

2. യോഹന്നാൻ സ്നാപകൻ (1:5)

3. പത്രൊസ് (1:13)

4. യോഹന്നാൻ (1:13)

5. യാക്കോബ് (1:13)

6. അന്ത്രെയാസ് (1:13)

7. ഫിലിപ്പൊസ് (1:13)

8. തോമസ് (1:13)

9. ബർത്തൊലൊമായി (1:13)

10. മത്തായി (1:13)

11. അൽഫായുടെ മകനായ യക്കോബ് (1:13)

12. എരിവുകാരനായ ശിമോൻ (1:13)

13. യാക്കോബിന്റെ മകനായ യൂദാ (1:13)

14. യേശുവിൻ്റെ അമ്മ മറിയ (1:14)

15. ഈസ്കര്യോത്താ യൂദാ (1:16)

16. ദാവീദ് (1:16)

17. യുസ്തൊസ് (ബർശബാ എന്ന യോസേഫ്) (1:23)

18. മത്ഥിയാസ് (1:23)

19. യോവേൽ (2:16)

20. ശലോമോൻ (3:11)

21. മോശെ (3:23)

22. അബ്രാഹാം (3:25)

23. ഹന്നാവ് (4:6)

24. കയ്യഫാവ് (4:6)

25. യോഹന്നാൻ (4:6)

26. അലെക്സന്തർ (4:6)

27. ഹെരോദാ അന്തിപ്പാസ് (4:27)

28. പീലാത്തൊസ് (4:27)

29. ബർന്നബാസ് (4:36)

30. അനന്യാസ് (5:1)

31. സഫീര (5:1)

32. ഗമാലീയേൽ (5:34)

33. തദാസ് (ത്യൂദാസ്) (5:36)

34. ഗലീലക്കാരനായ യൂദാ (5:37)

35. സ്തെഫാനൊസ് (6:5)

36. ഫിലിപ്പൊസ് (6:5)

37. പ്രൊഖൊരൊസ് (6:5)

38. നിക്കാനോർ (6:5)

39. തിമോൻ (6:5)

40. പർമ്മെനാസ് (6:5)

41. നിക്കൊലാവൊസ് (6:5)

42. യിസ്ഹാക്ക് (7:8)

43. യാക്കോബ് (7:8)

44. യോസേഫ് (7:9)

45. ഫറവോൻ (7:10)

46. എമ്മോർ (7:16)

47. മൊലോക്ക് (ദേവൻ) (7:43)

48. രേഫാൻ (ദേവൻ) (7:43)

49. ശൗൽ (പൗലൊസ്) (7:58)

50. ശിമോൻ (ആഭിചാരകൻ) (8:9)

51. കന്ദക്ക (എത്യോപ്യാ രാജ്ഞി) (8:27)

52. ഷണ്ഡൻ (8:27)

53. യെശയ്യാ പ്രവാചകൻ (8:28)

54. അനന്യാസ് (9:10)

55. യൂദ (മേർവീഥിയിലെ) (9:11)

56. ഐനെയാസ് (9;33)

57. തബീഥാ (9:36)

58. ശിമോൻ (തോൽക്കൊല്ലൻ) (9:43)

59. കൊർന്നേല്യൊസ് (10:1)

60. അഗബൊസ് (11:28)

61. ക്ലൗദ്യൊസ് (11:28)

62. ഹെരോദാവ് (അഗ്രിപ്പാ l) 12:1

63. മർക്കൊസ് (യോഹന്നാൻ) (12:12)

64. മറിയ (മർക്കൊസിൻ്റെ അമ്മ) (12:12)

65. രോദാ (12:13)

66. യാക്കോബ് (യേശുവിൻ്റെ സഹോദരൻ) (12:17)

67. ബ്ലസ്തൊസ് (12:20)

68. നീഗർ (ശിമോൻ) (13:1)

69. ലൂക്യൊസ് (13:1)

70. മനായേൻ (13:1)

71. ബർയേശു (എലീമാസ്) (13:6)

72. സെർഗ്ഗ്യൊസ് പൗലൊസ് (13:7)

73. ശമൂവേൽ പ്രവാചകൻ (13:20)

74. കീശ് (13:21)

75. ശൗൽ (രാജാവ്) 13:21)

76. യൂദ (ബർശബാസ്) (15:22)

77. ശീലാസ് (15:22)

78. തിമൊഥെയൊസ് (16:1)

79. ലുദിയ (16:14)

80. യാസോൻ (17:5)

81. ദിയൊനുസ്യോസ് (17:34)

82. ദമരീസ് (17:34)

83. അക്വിലാസ് (18:2)

84. പ്രിസ്കില്ല (18:2)

85. തീത്തൊസ് യുസ്തൊസ് (18:7)

86. ക്രിസ്പൊസ് (18:8)

87. ഗല്ലിയോൻ (ദേശാധിപതി) (18:12)

88. സോസ്ഥനേസ് (18:17)

89. അപ്പല്ലോസ് (18:24)

90. തുറന്നൊസ് (19:9)

91. സ്കേവാ (19:14)

92. എരസ്തൊസ് (19:22)

93. അർത്തെമിസ് (ദേവി) 19:24)

94. ദെമേത്രിയൊസ് (19:24)

95. ഗായൊസ് (19:29)

96. അരിസ്തർഹൊസ് (19:29)

97. അലക്സന്തർ (19:33)

98. പുറൊസ് (20:4)

99. സോപത്രൊസ് (20:4)

100. സെക്കുന്തൊസ് (20:4)

101. തുഹിക്കൊസ് (20:4)

102. ത്രൊഫിമൊസ് (20:4)

103. യൂത്തിക്കൊസ് (20:8)

104. മ്നാസോൻ (21:16)

105. അനന്യാസ് (മഹാപുരോഹിതൻ) (23:2)

106. ഫേലിക്സ് (23:24)

107. ക്ലൗദ്യൊസ് ലുസിയാസ് (23:26)

108. തെർത്തുല്ലൊസ് (24:1)

109. ദ്രുസില്ല (24:24)

110. പൊർക്ക്യൊസ് ഫെസ്തൊസ് (24:27)

111. ഹെരോദാഅഗ്രിപ്പാ ll (25:13)

112. ബെർന്നീക്ക (25:13)

113. യൂലിയൊസ് (27:1)

114. പുബ്ലിയൊസ് (28:7)

അപ്പൊസ്തലപ്രവൃത്തികൾ PDF-നായി താഴെ ക്ലിക്ക് ചെയ്യുക;

പ്രവൃത്തികൾ PDF

Leave a Reply

Your email address will not be published. Required fields are marked *