മമ്രേ

മമ്രേ (Mamre)

ഹെബ്രോനു മൂന്നു കിലോമീറ്റർ വടക്കാണ് മമ്രേ. അബ്രാഹാം ഇവിടെ പാർത്തിരുന്നു. അമോര്യനായ മമ്രേയുടെ പേരാണ് സ്ഥലത്തിനു നല്കിയത്. കെദൊർ ലയോമെറിനെയും കൂട്ടരെയും തോല്പിക്കുന്നതിനു മമ്രേയും സഹോദരന്മാരും അബ്രാഹാമിനെ സഹായിച്ചു. (ഉല്പ, 14:13). മമ്രേയുടെ തോപ്പിൽ അബ്രാഹാം യഹോവയ്ക്കു യാഗപീഠം നിർമ്മിച്ചു. (ഉല്പ, 13:18). സൊദോമിനെയും ഗൊമോരയെയും നശിപ്പിക്കാതിരിക്കേണ്ടതിന് അബ്രാഹാം അപേക്ഷിച്ചത് മമ്രേയുടെ തോപ്പിൽ വച്ചാണ്. (ഉല്പ, 18:1). ഈ തോപ്പിന്റെ കിഴക്കുവശത്താണ് മക്പേലാഗുഹ.

Leave a Reply

Your email address will not be published. Required fields are marked *