ദൈവപുത്രനായ ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളിലൂടെ ദൈവസഭ സ്ഥാപിതമായിട്ട് ഏകദേശം രണ്ടായിരത്തോളം വർഷമായി. എങ്കിലും, ക്രിസ്തു ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം എന്താണ്? എന്ന് ചോദിച്ചാൽ അറിയാത്തവരാണ് ക്രിസ്ത്യാനികളിൽ അധികവും. യേശു യെഹൂദന്മാരോട് ഇപ്രകാരം പറഞ്ഞു: ❝നിങ്ങൾ എന്നെ ആകട്ടെ എന്റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു.❞ (യോഹ, 8:19). ക്രിസ്തു ആരാണെന്ന് യഥാർത്ഥമായി മനസ്സിലാക്കിയാൽ, അവനെ ദൈവമാക്കാനും ഏകസത്യദൈവത്തെ ബഹുദൈവമാക്കാനും ഒന്നാം കല്പനയെ ലംഘിക്കാനും ആരും ശ്രമിക്കില്ല. ക്രിസ്തു ആരാണെന്ന് ചോദിച്ചാൽ: അവൻ ജീവനുള്ള ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്: (1തിമൊ, 3:15-16). ദൈവഭക്തിയുടെ മർമ്മത്തിൽ, ❝അവൻ ജഡത്തിൽ വെളിപ്പെട്ടു❞ എന്നാണ് സത്യവേദപുസ്തകത്തിലും ഏറിയ ഗ്രീക്കുപരിഭാഷകളിലും കാണുന്നത്: (1തിമൊ, 3:16; Study Bible, BGB, Nestle 1904, SBLGNT, WH1881, WHNA27, Tischendorf 8th, OGT). അവിടുത്തെ, ❛അവൻ❜ എന്ന സർവ്വനാമം മാറ്റിയിട്ട് തൽസ്ഥാനത്ത്, ❛നാമം❜ ചേർത്താൽ; ❝ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു❞ (The Living God manifest in the flesh) എന്ന് കിട്ടും: (1തിമൊ, 3:15-16). ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണ്: (യിരെ, 10:10). അതാണ്, പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മവും ദൈവഭക്തിയുടെ മർമ്മവും. (കൊലൊ, 2:2; 1തിമൊ, 3:16; 1കൊരി, 2:7. ഒ.നോ: യിരെ, 10:10; 1പത്രൊ, 1:20). അതായത്, ഏകദൈവമായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി പ്രകൃത്യാതീതമായി കന്യകയിൽ ഉല്പാദിപ്പിച്ച വിശുദ്ധപ്രജ അഥവാ, പാപരഹിതനായ വ്യക്തിയാണ് യേശു: (മത്താ, 1:20, ലൂക്കൊ, 2:21; ലൂക്കൊ, 1:32; 1യോഹ, 3:5). അനേകർ കരുതുന്നപോലെ, സ്വർഗ്ഗത്തിൽനിന്ന് ആരുംവന്ന് കന്യകയുടെ ഉദരത്തിൽ അവതാരം എടുത്തതല്ല; പരിശുദ്ധാത്മാവ് യേശുവിനെ അവളുടെ ഉദരത്തിൽ ഉല്പാദിപ്പിച്ചതാണ്. അവൻ അവളിൽ ഉല്പാദിതമായതും അവളിൽനിന്ന് ഉത്ഭവിച്ചതും പരിശുദ്ധാത്മാവിലാണ്: (മത്താ, 1:18; 1:20; ലൂക്കൊ, 1:35; 2:21). ❝അക്ഷയനും അദൃശ്യനും (1തിമൊ, 1:17) അനാദിയായും ശ്വാശ്വതമായുമുള്ളവനും (സങ്കീ, 90:2) അമർത്യനും (1തിമൊ, 6:16) ആത്മാവും (യോഹ, 4:24; 2കൊരി, 3:17-18) ആകാശങ്ങളും ഭൂമിയും നിറഞ്ഞുനിൽക്കുന്നവനും (യിരെ, 23:24) ആരുമൊരുനാളും കാണാത്തവനും (1യോഹ, 4:12) കാണ്മാൻ കഴിയാത്തവനും (1തിമൊ, 6:16) എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും (വെളി, 15:7) ഗതിഭേദത്താൽ ആഛാദനമില്ലാത്തവനും (യാക്കോ, 1:17) മാറ്റമില്ലാത്തവനും (മലാ, 3:6) നമ്മുടെ ഹൃദയത്തെക്കാൾ വലിയവനുമായ ⟦നമ്മുടെ ചിന്തകൾക്കും വിചാരങ്ങൾക്കും യുക്തിക്കും ബുദ്ധിക്കും അതീതൻ⟧ (1യോഹ, 3:20) ഒരേയൊരു ദൈവമാണ് (Mónos Theós – The only God) നമുക്കുള്ളത്:❞ (യോഹ, 5:44). ദൈവം വ്യക്തിയാണെന്നോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ ബൈബിൾ പറയുന്നില്ല; അദൃശ്യനായ ഏകദൈവത്തിൻ്റെ വെളിപ്പാടുകൾ അഥവാ, പ്രത്യക്ഷതകളാണ് പഴയപുതിയനിയമങ്ങളിൽ കാണുന്നത്. ❝ഗതിഭേദത്താലുള്ള ആഛാദനമില്ലാത്ത അഗോചരനായ ഏകദൈവം, തൻ്റെ സ്ഥായിയായ അസ്തിത്വത്തിനും പ്രകൃതിക്കും മാറ്റംവരാത്തവനായി ഇരിക്കുമ്പോൾത്തന്നെ, സൃഷ്ടികൾക്ക് തന്നെത്തന്നെ ഗോചരമാക്കാൻ, താൻ എടുക്കുന്ന പുതിയ അസ്തിത്വത്തെയാണ് വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് ബൈബിൾ പറയുന്നത്.❞ (1തിമൊ, 3:14-16; 1പത്രൊ, 1:20; 1യോഹ, 3:5). [കാണുക: ദൈവഭക്തിയുടെ മർമ്മം].
ക്രിസ്തുവിൻ്റെ പ്രകൃതി: ദൈവത്തിൻ്റെ വെളിപ്പാടായ ക്രിസ്തുവിൻ്റെ പ്രകൃതി (Nature) എന്താണെന്ന് ചോദിച്ചാൽ, അവൻ ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന ദേഹവും ദേഹിയും ആത്മാവുമുള്ള പാപരഹിതനായ പൂർണ്ണമനുഷ്യനാണ്. (എബ്രാ, 2:9; 1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; യോഹ, 8:40; 8:46; 1യോഹ, 3:5). താൻ മനുഷ്യനാണെന്ന് ക്രിസ്തുവും ക്രിസ്തു മനുഷ്യനാണെന്ന് അപ്പൊസ്തലന്മാരും ഒന്നാം നൂറ്റാണ്ടിൽ അവനെ നേരിട്ടുകണ്ട എല്ലാവരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അവൻ മനുഷ്യനാണെന്ന് അമ്പതുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. ഉദാ: (യോഹ, 8:40; പ്രവൃ, 2:23; റോമ, 5:15; 1കൊരി, 15:21; 15:47; 1തിമൊ, 2:6). മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യന് മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4; 18:20), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ മാറ്റമോ, മരണമോ ഇല്ലാത്ത ഏകദൈവമായ യഹോവ, തൻ്റെ ജത്തിലെ വെളിപ്പാടിനായി യേശുവെന്ന തൻ്റെ പുതിയ നാമത്തിൽ (മത്താ, 1:21; ലൂക്കൊ, 1:30: യോഹ, 5:43; 17:11; 17:12), കന്യകയുടെ ഉദരത്തിലൂടെ ഒരു മനുഷ്യ പ്രത്യക്ഷത എടുത്തിട്ട്, അവൻ്റെ രക്തത്താലും മരണത്താലുമാണ് പാപപരിഹാരം വരുത്തിയത്. (മത്താ, 1:21; ലൂക്കൊ, 1:68; ഫിലി, 2:6-8; 1തിമൊ, 3:15-16; എബ്രാ, 2:14-16). ദൈവത്തിൻ്റെ അനേകം പ്രത്യക്ഷതകൾ ബൈബിളിൽ കാണാം. ദൈവത്തിനു് മനുഷ്യപ്രത്യക്ഷത എടുക്കാനും ഒരു സ്ത്രീയുടെ സഹായം ആവശ്യമില്ല. അതിൻ്റെ വ്യക്തമായ തെളിവ് പഴയനിയമത്തിലുണ്ട്: യഹോവ മമ്രേയുടെ തോപ്പിൽ തൻ്റെ സ്നേഹിതനായ അബ്രാഹാമിൻ്റെ അടുക്കൽ മനുഷ്യപ്രത്യക്ഷത എടുത്തുവന്നത് സ്ത്രീയിലൂടെയല്ല. (ഉല്പ, 18:1-2; 19:1). എന്നാൽ ദൈവത്തിൻ്റെ പുത്രത്വവും അരുളപ്പാടുകളും ആരാധനയും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ചട്ടങ്ങളും വചനവും വാഗ്ദത്തങ്ങളും വിധികളും ഭരമേല്പിക്കപ്പെട്ടിരിക്കുന്ന തൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേലിനെ അവൻ്റെ പാപങ്ങളിൽനിന്ന് രക്ഷിക്കാൻ, അവൻ്റെ ന്യായപ്രമാണത്തിൻ്റെ കീഴിൽ ജനിച്ച പാപരഹിതനായ ഒരു മനുഷ്യന് മാത്രമേ കഴിയുമായിരുന്നുള്ളു. (പുറ, 4:22-23; സങ്കീ, 147:19-20; മത്താ, 1:21; റോമ, 3:2; 9:4; ഗലാ, 4:4-4). അങ്ങനെയൊരു മനുഷ്യൻ യിസ്രായേലിൽ ഇല്ലാത്തതുകൊണ്ടാണ്, അവൻ്റെ ദൈവമായ യഹോവ തൻ്റെ പ്രത്യക്ഷതയ്ക്കായി ഒരു യെഹൂദാ കന്യകയുടെ ഉദരത്തിലൂടെ അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും സന്തതിയായ ഒരു പാപരഹിതനായ മനുഷ്യനെ ഉല്പാദിപ്പിച്ചത്. (മത്താ, 1:1; 1:16; 1യോഹ, 3:5; യോഹ, 8:40; 1തിമൊ, 3:15-16).
പുതിയനിയമം: പുതിയനിയമം എന്താണെന്ന് അറിയാത്തതുകൊണ്ടാണ് ക്രിസ്തുവിനെ അനേകരും അറിയാത്തത്. പുതിയനിയമം ആകാശത്തുനിന്ന് പൊട്ടിവീണതല്ല. പഴയനിയമം ഇല്ലെങ്കിൽ ഒരു നിയമം അല്ലാതെ, എങ്ങനെയാണ് ഒരു പുതിയൊരു നിയമം ഉണ്ടാകുന്നത്? പഴയനിയമത്തിൻ്റെ കുറവ് തീർക്കുന്നതോ, ബാക്കിയോ അല്ല പുതിയനിയമം; പഴയനിയമത്തിൻ്റെ നിവൃത്തിയാണ്. പൂർവ്വപിതാക്കന്മാരുടെയും ദാവീദിൻ്റെയും വാഗ്ദത്തസന്തതിയും നിശ്ചലകൃപകളുടെ അവകാശിയും സകല അനുഗ്രഹങ്ങളുടെയും വാഗ്ദത്തങ്ങളുടെയും അവകാശിയും സകല പ്രവചനങ്ങളുടെയും കേന്ദ്രബിന്ദുവും വിശേഷാൽ, ദൈവത്തിൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേലിനോടുള്ള വാഗ്ദത്തത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമം. (ഉല്പ, 22:17-28; 26:5; 28:13-14; യെശ, 55:3; പുറ, 4:22-23; യിരെ, 31:31-34; എബ്രാ, 8:8-12). ❝ഞാൻ യിസ്രായേൽ; ഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും❞ എന്നായിരുന്നു വാഗ്ദത്തം. (യിരെ, 31:31). ദൈവം തൻ്റെ സ്നേഹിതനായ അബ്രാഹാമിലൂടെ തൻ്റെ പുത്രനായ യിസ്രായേലിനോട് ചെയ്ത വാഗ്ദത്തം നിവൃത്തിക്കാനാണ്, യേശുവെന്ന നാമത്തിൽ ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്. (ഉല്പ, 18:18; 22:18; പ്രവൃ, 3:25; 13:26). ഞാൻ ന്യായപ്രമാണത്തെ നീക്കുവാനല്ല; നിവൃത്തിപ്പാനാണ് വന്നതെന്നും, ആകാശവും ഭൂമിയും ഒഴിഞ്ഞുപോയാലും അതിലെ ഒരു പുള്ളിക്കുപോലും മാറ്റം വരില്ലെന്നും ക്രിസ്തു പറഞ്ഞതും ഓർക്കുക. (മത്താ, 5:17-18; ലൂക്കൊ, 16:17). ഞാൻ അഥവാ, യഹോവ യിസ്രായേലിനോട് നിയമം ചെയ്യുമെന്നാണ് പറഞ്ഞിരുന്നത്. ആ യഹോവ തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്ന് രക്ഷിക്കാൻ, യേശുവെന്ന സംജ്ഞാനാമത്തിൽ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി ഒരു മനുഷ്യനെ ഉല്പാദിപ്പിച്ചിട്ട് അവൻ്റെ രക്തത്താലാണ് പുതിയ നിയമം ചെയ്തത്: (മത്താ, 1:21; ലൂക്കൊ, 1:68; 22:20; യോഹ, 1:33; പ്രവൃ, 20:27-28; 1കൊരി, 15;47; 1തിമൊ, 3;15-16; എബ്രാ, 2:14-16). ആദ്യനിയമവും (പഴയനിയമം) രക്തംകൂടാതെ പ്രതിഷ്ഠിച്ചതല്ല: (എബ്രാ, 9:18-20). മനുഷ്യൻ്റെ പാപത്തിന് രക്തത്താലും മരണത്താലും പരിഹാരം വരുത്തേണ്ടത്, രക്തവും മരണവും ഇല്ലാത്ത ദൈവമോ, ദൂതനോ അല്ല; പാപരഹിതനായ ഒരു മനുഷ്യനാണ്: (റോമ, 5:19). വീണ്ടെടുപ്പിന്റെ പ്രമാണത്തിൽ, വീണ്ടെടുപ്പുകാരൻ ചാർച്ചക്കാരനായിരിക്കണം എന്നത് നിർബന്ധമാണ്. (രൂത്ത്, 2:20). പരിശുദ്ധനായ ഏകദൈവമോ, വിശുദ്ധ ദൂതന്മാരോ പാപികളായ മനുഷ്യന്റെ ചാർച്ചക്കാനല്ലാത്തതിനാൽ അവനെ വീണ്ടെടുക്കാൻ കഴിയില്ല. തന്നെയുമല്ല, പാപിക്ക് പാപിയെയോ, അടിമയ്ക്ക് അടിമയെയോ വീണ്ടെടുക്കാൻ കഴിയില്ല. മനുഷ്യരെല്ലാം പാപികളും (റോമ, 3:23; 5:12) പാപത്തിൻ്റെ അടിമകളും ആയതിനാൽ മനുഷ്യരെ രക്ഷിക്കാൻ പാപരഹിതനായ ഒരു മനുഷ്യൻ ഇല്ലായിരുന്നു: (യോഹ, 8:34), അതുകൊണ്ടാണ്, ഏകസത്യദൈവം ജഡത്തിൽ പ്രത്യക്ഷനായത്. അഥവാ, ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി ഒരു പാപരഹിതനായ മനുഷ്യനെ കന്യകയിലൂടെ ഉല്പാദിപ്പിച്ചത്. തന്മൂലം, സുവിശേഷ ചരിത്രകാലത്ത് പിതാവും പുത്രനും, ഏകദൈവവും ദൈവത്തിൻ്റെ വെളിപ്പാടായ മനുഷ്യനും എന്ന നിലയിൽ വിഭിന്നരായിരുന്നു; അഥവാ, രണ്ടുപേർ ഉണ്ടായിരുന്നു. ❝ദൈവം ഒരുവനല്ലോ; ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കുംവേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നെ.❞ (1തിമൊ, 2:5-6). മരണമില്ലാത്ത ദൈവമല്ല നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽ മരിച്ചത്; ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചയുള്ള പാപരഹിതനായ മനുഷ്യനാണ്: (1തിമൊ, 6:16; 1പത്രൊ, 2:24; 1തിമൊ, 2:6; എബ്രാ, 2:9). സുവിശേഷകാലത്ത്, ദൈവവും ക്രിസ്തുവും വിഭിന്നരായിരുന്നു എന്നതിന് 500-ലധികം വാക്യങ്ങൾ തെളിവായുണ്ട്. മനുഷ്യനായ ക്രിസ്തുയേശുതന്നെ അക്കാര്യം അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. (മത്താ, 24:36; മത്താ, 26:39; ലൂക്കൊ, 23:46; യോഹ, 8:16; യോഹ, 8:19; യോഹ, 12:28; യോഹ, 14:6; യോഹ, 14:23; യോഹ, 16:32; യോഹ, 17:3; യോഹ, 17:11; യോഹ, 17:21; യോഹ, 17:23; യോഹ, 20:17).
പിതാവും പുത്രനും, ദൈവവും ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനുമെന്ന നിലയിൽ സുവിശേഷചരിത്രകാലത്ത് വിഭിന്നനായിരിക്കെ ക്രിസ്തുവും ദൈവമാണെങ്കിൽ; താൻ ഒരുത്തൻ മാത്രമാണ് ദൈവമെന്നു പഠിപ്പിച്ച യഹോവയുടെയും യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് പഠിപ്പിച്ച പഴയനിയമഭക്തന്മാരുടെയും പിതാവ് മാത്രമാണ് സത്യദൈവമെന്ന് പഠിപ്പിച്ച ക്രിസ്തുവിൻ്റെയും പിതാവായ ഏകദൈവമേ നമുക്കുള്ളെന്നു പഠിപ്പിച്ച അപ്പൊസ്തലന്മാരുടെയും വാക്കുകൾ ഭോഷ്കായി മാറും. (ആവ, 32:39; 2രാജാ, 19:15; 19:19; യോഹ, 17:3; 1കൊരി, 8:6). അങ്ങനെ സംഭവിച്ചാൽ, ബൈബിൾപോലെ പരസ്പരവിരുദ്ധമായ ഒരു പുസ്തകം ഭൂമുഖത്ത് ഇല്ലെന്നു പറയേണ്ടിവരും. [കാണുക: ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ഉപായിയായ സർപ്പത്തിൻ്റെ ചതി]
യഥാർത്ഥമായി ദൈവപുത്രനെ അറിഞ്ഞവരും, അവനിൽ വിശ്വസിക്കുന്നവരും അവനെ അനുഗമിക്കുന്നവരും അവനെ അനുസരിക്കുന്നവരും അവനെ രക്ഷിതാവും കർത്താവുമായി അംഗീകരിച്ചവരും ത്രിരുവെഴുത്തുകൾക്കും വിശേഷാൽ, ക്രിസ്തുവിൻ്റെ വാക്കുകൾക്കും വിരുദ്ധമായി തങ്ങൾക്കുതന്നെ ശീഘ്രനാശം വരുത്താൻ അവനെ ദൈവമാക്കാൻ നോക്കില്ല. ക്രിസ്തുവും അപ്പൊസ്തലന്മാരും പഠിപ്പിച്ച ഏകദൈവം ഗ്രീക്കിൽ, മോണോസ് തെയോസ് (μόνος θεός – Mónos Theós – The only God) ആണ്. ❛മോണോസ് തെയോയിൽ❜ ഉള്ള വിശ്വാസമാണ് ❛മോണോതീയീസം❜ (monotheism) അഥവാ, ഏകദൈവവിശ്വാസം. പഴയനിയമത്തിൽ ഒറ്റയെ (alone/only) കുറിക്കുന്ന ❛യാഹീദ്❜ (Yahid) എന്ന പദത്തിനു് തുല്യമായ ഗ്രീക്കു പദമാണ് ❛മോണോസ്❜ (Mónos) ക്രിസ്തുവും അപ്പൊസ്തലന്മാരും പഠിപ്പിച്ച, മോണോതീയിസത്തിനു് വിരുദ്ധമായ വിശ്വാസം, ജീവനിനിലേക്കല്ല; മരണത്തിലേക്കാണ് മനുഷ്യനെ നയിക്കുന്നത്. അതിനാൽ, നമ്മുടെ പാപപരിഹാരത്തിനായി ക്രൂശിക്കപ്പെട്ട ദൈവപുത്രനായ ക്രിസ്തു, മാറ്റമോ, മരണമോ ഇല്ലാത്ത ദൈവമല്ല; നമുക്കുവേണ്ടി മരിച്ചുയിർത്ത മനുഷ്യനായ കർത്താവാണെന്ന് എത്രയും പെട്ടെന്ന് ഏവരും തിരിച്ചറിയേണ്ട വസ്തുതയാണ്. മരിച്ചുയിർത്ത ക്രിസ്തുവല്ല നമ്മുടെ ദൈവം; അവനെ മരണത്തിൽനിന്ന് ഉയിർപ്പിച്ചവനാണ് നമ്മുടെ ദൈവം: (റോമ, 4:25). ❝ദൈവം നമ്മുടെ കർത്താവായ ക്രിസ്തുവിനെ ഉയിർപ്പിച്ചപോലെ നമ്മെയും ഉയിർപ്പിക്കും❞ എന്നാണ് വചനം പറയുന്നത്. (1കൊരി, 6:14). എല്ലാവരും വായ്കൊണ്ട് ഏറ്റുപഞ്ഞ് രക്ഷിക്കപ്പെട്ടു എന്ന് അഭിമാനിക്കുന്ന ഒരു വേദഭാഗമുണ്ട്: ❝യേശുവിനെ കർത്താവ് എന്നു വായ്കൊണ്ട് ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും.❞ (റോമ, 10:9). ഈ വേദഭാഗംപോലും ശരിക്ക് മനസ്സിലാക്കാത്തവരാണ് തങ്ങൾ രക്ഷിക്കപ്പെട്ടവരാണെന്ന് അവകാശപ്പെടുന്നത്. ക്രൂശിൽ മരിച്ചത് മരണമില്ലാത്ത ദൈവമല്ല; ദൈവം നമുക്കുവേണ്ടി പാപമാക്കിയ ക്രിസ്തുയേശു എന്ന മനുഷ്യനാണ്: (2കൊരി, 5:21; 1തിമൊ, 2:6). ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചത് ദൈവത്തെയല്ല; യേശുവെന്ന മനുഷ്യനെയാണ്: (പ്രവൃ, 2:23-24). ഈ വസ്തുതയാണ് അംഗീകരിക്കുകയും വിശ്വസിക്കുകയും ഏറ്റുപറയുകയും ചെയ്യേണ്ടത്. നസറായനായ യേശുവെന്ന പുരുഷനെ (Man) ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ്, അവനെ മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആക്കി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (പ്രവൃ, 2:23-24; 2:36; 5:31). പെന്തെക്കൊസ്തുനാളിൽ പത്രൊസ് തൻ്റെ പ്രഥമ പ്രസംഗത്തിൽ ഈ സത്യം വിളിച്ചുപറഞ്ഞപ്പോഴാണ്, 3,000 പേരുടെ ഹൃദയത്തിൽ കുത്തുകൊണ്ടതും, അവർ കർത്താവായ യേശുക്രിസ്തുലൂടെ രക്ഷ പ്രാപിച്ചതും. (പ്രവൃ, 2:37-41). ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയാലുള്ള ദാനവുമാണ് മനുഷ്യരുടെ രക്ഷ. (റോമ, 5:15; പ്രവൃ, 15:11). ക്രൂശിൽ മരിച്ച ദൈവപുത്രൻ നിത്യനായ ദൈവമാണെന്ന് വ്യവസ്ഥിത ദൈവശാസ്ത്രം പറയുന്നു. [ക്രിസ്തുവിൻ്റെ ജഡധാരണം, പേജ്, 228]. അതാണ് ട്രിനിറ്റി വിശ്വസിക്കുന്നത്. എന്നാൽ ദൈവത്തിനു് മരണമില്ലെന്നും (1തിമൊ, 6:16) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന മാനുഷ്യനാണ് മരണം ആസ്വദിച്ചതെന്നും ബൈബിൾ വ്യക്തമാക്കുന്നു: (1തിമൊ, 2:6; എബ്രാ, 2:9). മരണമില്ലാത്ത ദൈവം മരിച്ചു എന്ന് വിശ്വസിക്കുന്നത് രക്ഷയല്ല; ശിക്ഷയാണെന്ന് ദയവായി മനസ്സിലാക്കുക.
❝ദൈവം മനുഷ്യർക്കുവേണ്ടി മനുഷ്യരുടെ ഭാഷയിൽ മനുഷ്യരെക്കൊണ്ടെഴുതിച്ച ബൈബിളിലെ കേന്ദ്രകഥാപാത്രമായ ദൈവം, ട്രിനിറ്റിയെന്ന മർമ്മമാണെന്ന് പഠിപ്പിച്ച സാത്താൻ്റെ വഞ്ചനെയെക്കാൾ വലിയൊരു വഞ്ചന ഈ ഭൂമുഖത്ത് വേറെയില്ല. ദൈവം ആരാണെന്നോ, ക്രിസ്തു ആരാണെന്നോ, ബൈബിൾ എന്താണെന്നോ അറിയാത്തവർക്ക് മാത്രമേ ദൈവം മർമ്മമാണെന്ന് വിശ്വസിക്കാൻ കഴിയൂ!❞
ക്രിസ്തു ദൈവമല്ല; ദൈവത്തിൻ്റെ വെളിപ്പാടായ പാപരഹിതനായ മനുഷ്യനാണ്. അതിൻ്റെ ഏഴ് വിധത്തിലുള്ള തെളിവുകളാണ് ബൈബിളിൽനിന്ന് കാണിക്കാൻ പോകുന്നത്.
1. യഹോവയായ ഏകദൈവത്തിൻ്റെ സാക്ഷ്യം:
2. ദൈവപുരുഷനായ മോശെയുടെ സാക്ഷ്യം:
3. പഴയനിയമത്തിലെ മശീഹമാരുടെയും ഭക്തന്മാരുടെയും സാക്ഷ്യം:
4. ദൈവപുത്രനായ യേശുവിൻ്റെ സാക്ഷ്യം:
5. അപ്പൊസ്തലന്മാരുടെ സാക്ഷ്യം:
6. തിരുവെഴുത്തുകളുടെ സാക്ഷ്യം:
7. ഒന്നാം നൂറ്റാണ്ടിൽ അവനെക്കണ്ടവരുടെയും ചരിത്രകാരന്മാരുടെയും സാക്ഷ്യം.
1️⃣ യഹോവയായ ഏകദൈവത്തിൻ്റെ സാക്ഷ്യം: ബൈബിളിലെ സകല കല്പനകൾക്കും അനുഗ്രഹങ്ങൾക്കും വാഗ്ദത്തങ്ങൾക്കും അടിസ്ഥാനം പത്ത് കല്പനയാണ്. യഹോവയായ ഏകദൈവം അരുളിച്ചെയ്തതും രണ്ട് കല്പലകളിന്മേൽ തന്റെ വിരൽ കൊണ്ട് എഴുതി മോശെയെ ഏല്പിച്ചതുമാണ് പത്തുകല്പന. (പുറ, 31:18; 32:15-16). പത്തുകല്പന രണ്ടിടത്ത് പട്ടികയായി പറഞ്ഞിട്ടുണ്ട്. (പുറ, 20:1-17; ആവ, 5:6-21). യെഹൂദാ വിശ്വാസത്തിൻ്റെയും ക്രൈസ്തവിശ്വാസത്തിൻ്റെ അടിസ്ഥാനമായ പത്തുകല്പനയിലെ, പ്രഥമവും പ്രധാനവുമായ കല്പന ഇപ്രകാരമാണ്: ❝യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു. ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു.❞ (പുറ, 20:2-3; ആവ, 5:6-7). കല്പന ശ്രദ്ധിക്കുക: ❛ഞങ്ങൾ❜ അല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് എന്ന് ബഹുവചനത്തിലല്ല; യഹോവയായ ❛ഞാൻ❜ അല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് എന്ന് ഏകവചനത്തിലാണ് പറഞ്ഞിരിക്കുന്നത്. യഹോവയായ ഞാൻ മാത്രമാണ് ദൈവം. ❛ഞാൻ❜ എന്ന ഉത്തമപുരുഷ ഏകവചന സർവ്വനാമത്തിലാണ് പറഞ്ഞിരിക്കുന്നത്. ഈ കല്പനയിൽ, പറയാതെ പറഞ്ഞിരിക്കുന്ന ഒരു വസ്തുതയുണ്ട്: ഞാൻ അല്ലാത്തതെല്ലാം അന്യദൈവങ്ങളാണ്. ട്രിനിറ്റി പഠിപ്പിക്കുന്നപോലെ, ദൈവം സമനിത്യരായ മൂന്നുപേർ ആണെങ്കിലോ, ക്രിസ്തു ദൈവമാണെങ്കിലോ ❛ഞങ്ങൾ❜ അല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുതെന്ന് ബഹുവചനത്തിൽ പറയുമായിരുന്നു. അതാണ് ഭാഷയുടെ നിയമം. മോശെയ്ക്ക് ഭാഷയുടെ വ്യാകരണം അറിയില്ലെന്ന് വാദിച്ചാലും, അത് കല്ലിൽ എഴുതിക്കൊടുത്ത ദൈവത്തിന് മനുഷ്യൻ്റെ ഭാഷ അറിയാതിരിക്കില്ലല്ലോ❓ ഏകസത്യദൈവത്തെ ഭോഷ്ക്ക് പറയുന്നവൻ ആക്കാനാണ്, ഉപായിയായ സർപ്പം ത്രിമൂർത്തി ബഹുദൈവവിശ്വാസം സഭയ്ക്കകത്ത് നുഴയിച്ചുകയറ്റിയത്. [കാണുക: ഉപായിയായ സർപ്പത്തിൻ്റെ ചതി]. ദൈവം സമനിത്യരായ മൂന്നുപേർ ആണെന്ന് വിശ്വസിക്കുന്നവരെല്ലാം, യഹോവയായ ഏകദൈവത്തെ നുണയനാക്കുകയാണ് ചെയ്യുന്നത്. യഹോവയായ ഏകദൈവത്തെക്കുറിച്ച് വചനം പറയുന്നത്, ഭോഷ്കില്ലാത്ത ദൈവം എന്നാണ്: (തീത്തൊ, 1:2). യഹോവ ഭോഷ്കില്ലാത്ത സത്യദൈവമാണെന്ന് വിശ്വസിക്കുന്നവർക്ക്, ദൈവം സമനിത്യരായ മൂന്നുപേരാണെന്ന ത്രിത്വോപദേശമോ, ക്രിസ്തു ദൈവമാണെന്നോ വിശ്വസിക്കാൻ കഴിയില്ല. യഹോവ അരുളിച്ചെയ്ത ഒന്നാം കല്പനപ്രകാരം, യഹോവയായ ഏകദൈവം ഒഴികെയുള്ള ദൈവങ്ങളെല്ലാം അന്യദൈവങ്ങൾ അഥവാ, വ്യാജദൈവങ്ങളാണ്. ട്രിനിറ്റിയുടെ സമനിത്യതാവാദം ഒന്നാം കല്പനപ്രകാരം; മൂന്നുവിധത്തിൽ മാരണ ഉപദേശമാണ്: 1.❛ഞാൻ❜ അല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുതെന്ന് പറഞ്ഞ യഹോയെ ഭോഷ്ക്ക് പറയുന്നവൻ ആക്കുന്നു. അത് ദൈവദൂഷണമെന്ന മരണകരമായ പാപമാണ്. 2.ദൈവത്തിൻ്റെ ആത്മാവായ പരിശുദ്ധാത്മാവിനെ അന്യദൈവമാക്കുന്നു: (എഫെ, 4;30). അത് പരിശുദ്ധാത്മാവിനോടുള്ള ദൂഷണമാകയാൽ ഈ ലോകത്തിലും വരുവാനുള്ളതിലും ക്ഷമിക്കപ്പെടാത്തതും നിത്യശിക്ഷയ്ക്ക് യോഗ്യനാക്കുന്നതുമാണ്: (മത്താ, 12:32; മർക്കൊ, 3:29; ലൂക്കൊ, 12:10). [കാണുക: ദൈവത്തിൻ്റെ ആത്മാവ്]. 3.സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്ന മനുഷ്യനായ ദൈവപുത്രനെ വ്യാജദൈവമാക്കുന്നതും കുറ്റകരംതന്നെ. (മർക്കൊ, 15:39; എബ്രാ, 7:26). അതിവിശുദ്ധമായി പലരും കരുതുന്ന ത്രിത്വവിശ്വാസം, ഒന്നാം കല്പനയ്ക്ക് വിരുദ്ധമായ മരണകരമായ പാപമാണെന്ന് തെളിയുന്നു. ഒന്നാം കല്പന അല്പസ്വല്പം വ്യത്യാസങ്ങളോടെ 140-ഓളം പ്രാവശ്യം ദൈവത്തിൻ്റെ ആത്മാവ് ബൈബിളിൽ ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്. സകലത്തിൻ്റെയും സ്രഷ്ടാവായ യഹോവയായ ഏകദൈവത്തപ്പോലും വിശ്വസിക്കാതെ, ഉപായിയായ സർപ്പത്തോടൊപ്പം നിന്ന് ഏകസത്യദൈവത്തോട് മത്സരിക്കുന്നവരാണ് ത്രിത്വവിശ്വാസികൾ. ഒന്നാം കല്പന യഹോവതന്നെ 26 പ്രാവശ്യം ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. (ഒന്നാം കല്പന രണ്ടിടത്ത് പറഞ്ഞിട്ടുണ്ട്; അതും ചേർത്താൽ 27 പ്രാവശ്യം)
2. ❝സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല.❞ (പുറ, 9:14).
3. ❝ഞാൻ, ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല എന്നു ഇപ്പോൾ കണ്ടുകൊൾവിൻ.❞ (ആവ, 32:39).
4. ❝ആദിമുതൽ തലമുറകളെ വിളിച്ചവൻ; യഹോവയായ ഞാൻ ആദ്യനും അന്ത്യന്മാരോടുകൂടെ അനന്യനും ആകുന്നു.❞ (യെശ, 41:4)
5. ❝എനിക്കുമുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല.❞ (യെശ, 43:10).
6. ❝ഞാൻ, ഞാൻ തന്നേ, യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല.❞ (യെശ, 43:11).
7. ❝ഇന്നും ഞാൻ അനന്യൻ തന്നേ; എന്റെ കയ്യിൽനിന്നു വിടുവിക്കുന്നവൻ ആരുമില്ല; ഞാൻ പ്രവർത്തിക്കും; ആർ അതു തടുക്കും?❞ (യെശ, 43:13)
8. ❝ഞാൻ ആദ്യനും അന്ത്യനും ആകുന്നു; ഞാനല്ലാതെ ഒരു ദൈവവുമില്ല.❞ (യെശ, 44:6).
9. ❝ഞാനല്ലാതെ ഒരു ദൈവം ഉണ്ടോ? ഒരു പാറയും ഇല്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല.❞ (യെശ, 44:8).
10. ❝ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല.❞ (യെശ, 45:5).
11. ❝ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനും ഇല്ല.❞ (യെശ, 45:6).
12. ❝ഞാൻ തന്നേ യഹോവ; വേറൊരുത്തനും ഇല്ല.❞ (യെശ, 45:18).
13. ❝ഞാൻ അല്ലാതെ വേറൊരു ദൈവം ഇല്ല; ഞാൻ അല്ലാതെ നീതിമാനായൊരു ദൈവവും രക്ഷിതാവും ഇല്ല.❞ (യെശ, 45:21).
14. ❝സകല ഭൂസീമാവാസികളുമായുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.❞ (യെശ, 45:22).
15. ❝ഞാനല്ലാതെ വേറൊരു ദൈവമില്ല; ഞാൻ തന്നേ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല.❞ (യെശ, 46:9).
16. ❝ഞാൻ അനന്യൻ; ഞാൻ ആദ്യനും ഞാൻ അന്ത്യനും ആകുന്നു.❞ (യെശ, 48:12)
17. ❝ഞാനല്ലാതെ ഒരു രക്ഷിതാവു ഇല്ലല്ലോ.❞ (ഹോശ, 13:5).
18. ❝ഞാൻ നിങ്ങളുടെ ദൈവമായ യഹോവ, മറ്റൊരുത്തന്നുമില്ല എന്നു നിങ്ങൾ അറിയും.❞ (യോവേ, 2:27).
ദൈവം ത്രിത്വം അല്ല; ഒരുത്തൻ മാത്രമാണെന്ന് ദൈവത്തിനു് ഇതിലും വ്യക്തമായി എങ്ങനെ പറയാൻ കഴിയും❓ ക്രിസ്തുവും ദൈവമാണെങ്കിൽ, ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ലെന്ന് യഹോവ പറയുമോ❓ ദൈവത്തിൻ്റെ അരുളപ്പാടുകളെ ചോദ്യംചെയ്യാതെ വിശ്വസിക്കേണ്ടവർ, വ്യാഖ്യാനശാസ്ത്രങ്ങൾ പടച്ചുണ്ടാക്കി ദൈവത്തെ കള്ളനാക്കിയാൽ എന്തുചെയ്യും❓ മൂന്ന് യഹോവയുണ്ടെന്ന് പഠിപ്പിക്കുന്നവരും, ദൈവം സമനിത്യരായ മൂന്നുപേരാണെന്ന് പഠിപ്പിക്കുന്നവരും, ക്രിസ്തു ദൈവമാണെന്ന് പഠിപ്പിക്കുന്നവരും ❝എന്നെപ്പോലെ മറ്റൊരുത്തനുമില്ല❞ എന്നു പഠിപ്പിച്ച ദൈവത്തിങ്കലേക്കല്ല; ദൈവത്തിൻ്റെ പ്രതിയോഗിയുടെ അടുത്തേക്കാണ് നിങ്ങളെ നയിക്കുന്നത്. ദൈവത്തിൻ്റെ തിരുവായ്കൊണ്ട് അരുളിച്ചെയ്ത കല്പനയ്ക്ക് വിരുദ്ധമായ വിശ്വാസമാണ് ട്രിനിറ്റി.
ഏകസത്യദൈവത്തെ ത്രിമൂർത്തി ബഹുദൈവമാക്കാൻ, ഒന്നിനെ കുറിക്കുന്ന ❛എഹാദ്❛ (Ehad) എന്ന എബ്രായ പദത്തിനും ❛ഹെയ്സ്❜ (Heis) എന്ന ഗ്രീക്കുപദത്തിനും ബഹുത്വമുണ്ടെന്ന് വ്യാജമായി പഠിപ്പിക്കുന്നവരാണ് ത്രിമൂർത്തി പണ്ഡിതന്മാർ. അതിൻ്റെ തെളിവുകൾ താഴെക്കാണാം. എന്നാൽ യഹോവയായ ഏകദൈവം ഒന്നാം കല്പന അനേകം പ്രാവശ്യം ആവർത്തിക്കുമ്പോഴും, ഒരിക്കൽപ്പോലും ❛എഹാദ്❜ ഉപയോഗിച്ചിട്ടില്ല. ❛ഞാൻ❜ അല്ലാതെ മറ്റൊരു ദൈവവും രക്ഷിതാവും ഇല്ലെന്നും ❛എന്നെപ്പോലെ❜ മറ്റൊരുത്തനും ഇല്ലെന്നുമാണ് പറഞ്ഞിരിക്കുന്നത്. അതായത്, ❛എഹാദ്❜ ഉപയോഗിക്കാതെ; ❛ഞാൻ, എന്നെ, എനിക്കു❜ എന്നിങ്ങനെ ഉത്തമപുരുഷ ഏകവചന സർവ്വനാമമാണ് ഉപയോഗിച്ചിരിക്കുന്നത്. ട്രിനിറ്റിയുടെ ദൈവം സമനിത്യരായ മൂന്നുപേരാണ്. എന്നാൽ ❝ഞാനല്ലാതെ മറ്റൊരുത്തനുമില്ല, എന്നെപ്പോലെ ഒരുത്തനുമില്ല, ഞാനൊരുത്തനെയും അറിയുന്നില്ല❞ എന്ന് യഹോവ ഖണ്ഡിതമായിട്ടാണ് പറയുന്നത്. ദൈവം സമനിത്യരായ മൂന്നുപേർ ആണെങ്കിലോ, ദൈവപുത്രനായ ക്രിസ്തു ദൈവമാണെങ്കിലോ ❛ഞാൻ❜ അല്ലാതെ മറ്റൊരു ദൈവം ഇല്ലെന്നും, ❛ഞാൻ❜ ഒരുത്തനെയും അറിയുന്നില്ലെന്നും യഹോവ പറയുമായിരുന്നില്ല. ത്രിത്വോപദേശം സത്യമാണെങ്കിലോ, ദൈവപുത്രനായ യേശു ദൈവമാണെങ്കിലോ യഹോവ ഭോഷ്ക്ക് പറയുന്നവനാണെന്ന് പറയേണ്ടിവരില്ലേ❓ അതാണ്, ത്രിമൂർത്തി ബഹുദൈവവിശ്വാസം സഭയ്ക്കകത്ത് നുഴയിച്ചുകയറ്റിയ സാത്താൻ്റെ ലക്ഷ്യം.
❛ഒന്നാം കല്പന❜ ലംഘിച്ചിട്ട് ആരെങ്കിലും ദൈവരാജ്യത്തിൽ കടക്കുമെന്ന് വിചാരിക്കുന്നവൻ മൂഢസ്വർഗ്ഗത്തിലാണ്. സാത്താൻ്റെ പ്രേരണയാൽ ട്രിനിറ്റിയെന്ന ബൈബിൾ വിരുദ്ധ ഉപദേശം ഉണ്ടാക്കിയവരും അത് പഠിപ്പിച്ചവരും അത് വിശ്വസിച്ചിട്ട് മരിച്ചുപോയവരുമായ പൂർവ്വ പിതാക്കന്മാരെല്ലാം നിത്യതയിൽ അല്ലെങ്കിൽ, പറുദീസയിൽ വിശ്രമിക്കയാണെന്ന് അന്ധമായി വിശ്വസിക്കാമെന്ന് മാത്രമേയുള്ളു. ഏകസത്യദൈവത്തിലുള്ള വിശ്വാസം അഥവാ, ഒന്നാം കല്പന ലംഘിക്കുന്നവർ ആരും ദൈവരാജ്യം അവകാശമാക്കില്ലെന്ന് വചനത്തിൽനിന്ന് വളരെ വ്യക്തമായി മനസ്സിലാക്കാം. ഒന്നാംകല്പന ലംഘിക്കുന്നവരെ ദൈവരാജ്യത്തിൻ്റെ പടി ചവിട്ടിക്കില്ല എന്നതിന് വ്യക്തമായ തെളിവാണ്, വിഗ്രഹാരാധനയ്ക്കെതിരായ രണ്ടാം കല്പന ലംഘിക്കുന്നവരും ദുഷ്പ്രവൃത്തിക്കാരും ദൈവരാജ്യം അവകാശമാക്കില്ലെന്ന് ദൈവത്തിൻ്റെ ആത്മാവ് ആവർത്തിച്ച് എഴുതിവെച്ചിരിക്കുന്നത്: (1കൊരി, 5:11; 6:9-10; 10:7; 10:14; ഗലാ, 5:19-21; എഫെ, 5:5; കൊലൊ, 3:5-6; 1പത്രൊ, 4:3-5). വിഗ്രഹാരാധികളെക്കാളും, ദുഷ്പ്രവൃത്തിക്കാരെക്കാളും താഴെയാണ് ഒന്നാം കല്പന ലംഘിക്കുന്നവരുടെ സ്ഥാനം. അന്നാളിൽ ഒരു ന്യായീകരണവും മനുഷ്യരുടെ രക്ഷയ്ക്ക് ഉതകില്ല. പച്ചയ്ക്ക് പറഞ്ഞാൽ: ബൈബിൾവിരുദ്ധ ത്രിത്വത്തിൽ വിശ്വസിക്കുന്ന ഒരുത്തനും രക്ഷപ്രാപിക്കില്ലെന്ന് വചനം വ്യക്തമാക്കുന്നു.
യഹോവ പറയുന്ന അടുത്ത തെളിവുകൾ കാണാം: ദൈവം സമത്വമുള്ള മൂന്നുപേർ ആണെന്നാണ് ട്രിനിനിറ്റിയുടെ പഠിപ്പിക്കൽ. എന്നാൽ തനിക്ക് സമനായും സദൃശനായും ആരുമില്ലെന്ന് യഹോവ ആവർത്തിച്ച് പറയുന്നത്:
19. ❝ആകയാൽ നിങ്ങൾ എന്നെ ആരോടു സദൃശമാക്കും? ഞാൻ ആരോടു തുല്യനാകും എന്നു പരിശുദ്ധനായവൻ അരുളിച്ചെയ്യുന്നു.❞ (യെശ, 40:25).
20. ❝ഞാൻ യഹോവ അതുതന്നേ എന്റെ നാമം; ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കയില്ല.❞ (യെശ, 42:8).
21. ❝നിങ്ങൾ എന്നെ ആരോടു ഉപമിച്ചു സദൃശമാക്കും? തമ്മിൽ ഒത്തുവരത്തക്കവണ്ണം എന്നെ ആരോടു തുല്യമാക്കും?”❞ (യെശ, 46:5).
22. ❝എന്റെ നിമിത്തം, എന്റെ നിമിത്തം തന്നേ, ഞാൻ അതു ചെയ്യും; എന്റെ നാമം അശുദ്ധമായ്തീരുന്നതെങ്ങനെ? ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും കൊടുക്കയില്ല.❞ (യെശ, 48:11).
23. ❝എനിക്കു സമനായവൻ ആർ? എനിക്കു നേരം കുറിക്കുന്നവൻ ആർ? എന്റെ മുമ്പാകെ നിൽക്കാകുന്ന ഇടയൻ ആർ?❞ (യിരെ, 49:19).
24. ❝എനിക്കു സമനായവൻ ആർ? എനിക്കു നേരം കുറിക്കുന്നവൻ ആർ? എന്റെ മുമ്പാകെ നിൽക്കാകുന്ന ഇടയൻ ആർ?❞ (യിരെ, 50:44).
25. ❝ഞാനോ മിസ്രയീംദേശംമുതൽ നിന്റെ ദൈവമായ യഹോവ ആകുന്നു; എന്നെയല്ലാതെ വേറൊരു ദൈവത്തെയും നീ അറിയുന്നില്ല.❞ (ഹോശേ, 13:4).
യഹോവയായ ഏകദൈവംതന്നെ തിരുവായ്മൊഴിഞ്ഞ് അരുളിച്ചെയ്തെ വാക്യങ്ങളെല്ലാം ദൈവശ്വാസീയമായ വചനത്തിൽ ആലേഖനംചെയ്ത് വെച്ചിട്ട് 3,500 വർഷത്തോളമായി. എന്നിട്ടും, ദൈവത്തോട് തുല്യനായ രണ്ടുപേർകൂടി ഉണ്ടെന്നാണ് ട്രിനിറ്റി പഠിപ്പിക്കുന്നത്. ദൈവം തുല്യരായ മൂന്നുപേർ ആണെങ്കിൽ അഥവാ, ദൈവപുത്രൻ ദൈവത്തോട് തുല്യനാണെങ്കിലോ, എന്നെ ആരോടു സദൃശമാക്കും, ഞാൻ ആരോടു തുല്യനാകും എന്ന് യഹോവ ചോദിക്കുമോ❓ ഇവിടെയൊക്കെ, ❛എന്നെ, ഞാൻ❜ എന്നീ ഉത്തമപുരുഷ ഏകവചനസർവ്വനാമം ആണ് ഉപയോഗിച്ചിരിക്കുന്നത്. ദൈവം ത്രിത്വമാണെങ്കിലോ, ദൈവപുത്രൻ ദൈവത്തോട് തുല്യനാണെങ്കിലോ; ❝ഞങ്ങളെ ആരോടു സദൃശമാക്കും, ഞങ്ങൾ ആരോടു തുല്യനാകും❞ എന്നല്ലേ ചോദിക്കേണ്ടത്❓ ജ്ഞാനസമ്പൂർണ്ണൻ അഥവാ, സർവ്വജ്ഞാനിയായ ദൈവത്തെ അജ്ഞാനിയാക്കുന്ന, ഏകസത്യദൈവത്തെ ബഹുദൈവമാക്കുന്ന, ഭോഷ്കില്ലാത്ത ദൈവത്തെ ഭോഷ്ക്ക് പറയുന്നവനാക്കുന്ന ഉപദേശമാണ് ട്രിനിറ്റി അഥവാ, ത്രിമൂർത്തി ബഹുദൈവ ഉപദേശം.
സകലത്തിൻ്റെയും സ്രഷ്ടാവ് താൻ ഒരുത്തൻ മാത്രം: ട്രിനിറ്റിയിലെ സമനിത്യരായ മൂന്നുപേർ ചേർന്നാണ് സകലവും സൃഷ്ടിച്ചതെന്ന് പണ്ഡിതന്മാർ പഠിപ്പിക്കുന്നു. എന്നാൽ, യഹോവ ഒരു വെല്ലുവിളിയെന്നവണ്ണം ചോദിക്കുന്നത് ഇപ്രകാരമാണ്:
26. ❝നിന്റെ വീണ്ടെടുപ്പുകാരനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?❞ (യെശ, 44:24). ഈ വേദഭാഗത്ത്, ❛ഞാൻ തന്നേ❜ ആകാശത്തെയും ഭൂമിയെയും സൃഷ്ടിച്ചു എന്നാൽ; യഹോവ ഒറ്റയ്ക്ക് അഥവാ, പരസഹായം കൂടാതെ സൃഷ്ടിച്ചു എന്നാണ് അർത്ഥം. എബ്രായയിൽ ഒറ്റയെ കുറിക്കുന്ന ❛ബാദ്❜ (bad) ആണ്: (Bible Tools). ഇംഗ്ലീഷിൽ ❛Alone❜ ആണ്: (NKJV). ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റ് പരിഭാഷയിൽ ❛മോണോസ്❜ (Mónos) ആണ്: (Study Bible). പഴയനിയമത്തിൽ ❛ഒറ്റയെ❜ (alone/only) കുറിക്കുന്ന ❛യാഹീദ്❜ (yahid) എന്ന പദത്തിനു് തുല്യമായ പദമാണ് ഗ്രീക്കിലെ ❛മോണോസ്❜ (Mónos). ആ പദംകൊണ്ട് ഖണ്ഡിതമായ അർത്ഥത്തിൽ, താൻ ഒറ്റയ്ക്കാണ് ആകാശവും ഭൂമിയും സൃഷ്ടിച്ചതെന്നാണ് യഹോവ പറയുന്നത്. അടുത്തവാക്യം: ❝എന്റെ കൈ ഭൂമിക്കു അടിസ്ഥാനമിട്ടു; എന്റെ വലങ്കൈ ആകാശത്തെ വിരിച്ചു; ഞാൻ വിളിക്കുമ്പോൾ അവ ഒക്കെയും ഉളവായ്‍വരുന്നു.❞ (യെശ, 48:13). ഈ വേദഭാഗത്ത്, ❛എൻ്റെ, എൻ്റെ, ഞാൻ❜ എന്നിങ്ങനെ മൂന്നുപ്രാവശ്യം ഏകവചനം പറഞ്ഞുകൊണ്ട്, താൻ ഒറ്റയ്ക്കാണ് ആകാശവും ഭൂമിയും സൃഷ്ടിച്ചതെന്ന് യഹോവ ഖണ്ഡിതമായിട്ടാണ് പറയുന്നത്. ഒ.നോ: (പുറ, 4:11; യെശ, 43:7; 45:11; 45:12; 45:18; 51:16; 66:2; യിരെ, 27:5). ഇവിടെയെല്ലാം ❛ഞാൻ, എൻ്റെ❜ എന്ന ഉത്തമപുരുഷ ഏകവചനത്തിൾ യഹോവ ഒറ്റയ്ക്ക് സൃഷ്ടിച്ചു എന്നാണ് പറയുന്നത്. ട്രിനിറ്റി പറയുന്നപോലെ, ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ, ദൈവപുത്രൻ സ്രഷ്ടാവായ ദൈവമാണെങ്കിലോ താൻ ഒറ്റയ്ക്കാണ് സകലവും സൃഷ്ടിച്ചതെന്ന് യഹോവ പറയുമോ❓ താൻ ഒറ്റയ്ക്കാണ് ആകാശവും ഭൂമിയും സൃഷ്ടിച്ചതെന്ന് യഹോവ പറയുമ്പോൾ, അങ്ങനെയല്ല, വേറെ രണ്ടുപേർകൂടി നിൻ്റെകൂടെ ഉണ്ടായിരുന്നു എന്ന് പറയാൻ സാത്താനും അവൻ്റെ അനുയായികൾക്കും അല്ലാതെ ആർക്ക് കഴിയും❓ ഭോഷ്കില്ലാത്ത ഏകസത്യദൈവത്തെ ഭോഷ്ക്ക് പറയുന്നവൻ ആക്കാനാണ്, സാത്താൻ സഭയ്ക്കകത്ത് ത്രിമൂർത്തി ബഹുദൈവ ഉപദേശം നുഴയിച്ചുകയറ്റിയത്. നിഖ്യാ കോൺകോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസുകളിലൂടെ സാത്താൻ സഭയുടെ അസ്ഥിവാരം തകർക്കാനാണ് നോക്കിയത്. ദൈവത്തിൻ്റെ കരുണയാൽ ബൈബിൾ പരിഭാഷ ചെയ്യപ്പെട്ടില്ലായിരുന്നെങ്കിൽ, ഏകദൈവ വിശ്വാസംതന്നെ ഇല്ലാതായിപ്പോകുമായിരുന്നു. യെഹൂദന്മാരല്ലാതെ ഭൂമിയിലെ മറ്റെല്ലാ ജാതികൾക്കും രക്ഷ അന്യമായിത്തീരുകയും ചെയ്യുമായിരുന്നു. [കാണുക: യഹോവ ഒരുത്തൻ മാത്രം സ്രഷ്ടാവ്]
യഹോവയും ക്രിസ്തുവും: യഹോവയായ ഏകദൈദൈവം ക്രിസ്തുവിനെക്കുറിച്ച് വ്യക്തമായി രണ്ടുപ്രാവശ്യം പ്രവചിച്ചിട്ടുണ്ട്:
സ്ത്രീയുടെ സന്തതി: ❝ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.❞ (ഉല്പ, 3:15 ⁃⁃ കൊലൊ, 2:15;എബ്രാ, 2:1-15). ഈ വേദഭാഗം പ്രഥമപ്രവചനം, പ്രഥമവാഗ്ദത്തം, പ്രഥമസുവിശേഷം എന്നൊക്കെ അറിയപ്പെടുന്നു. ബൈബിളിൽ ക്രിസ്തുവിനെക്കുറിച്ചുള്ള ആദ്യപ്രവചനം ഇതാണ്. ആദ്യപ്രവചനത്തിൽ ❛സ്ത്രീയുടെ സന്തതി❜ എന്നാണ് അവനെ പരിചയപ്പെടുത്തുന്നത്. ദൈവം സമനിത്യരായ മൂന്നുപേർ ആണെങ്കിലോ, ക്രിസ്തു ദൈവമാണെങ്കിലോ യഹോവ അവനെ സ്ത്രീയുടെ സന്തതിയെന്ന് പരിചയപ്പെടുത്തുമായിരുന്നോ❓ ദൈവം ആരുടെയും പുത്രനല്ല; സകലത്തിൻ്റെയും കാരണഭൂതൻ അഥവാ, സ്രഷ്ടാവാണ്: (1കൊരി, 8:6;11:12;2കൊരി, 5:18;എബ്രാ, 2:10). ക്രിസ്തു യഹോവയ്ക്ക് സമനായ ദൈവമാണെങ്കിൽ, അവനെ പരിചയപ്പെടുത്തുന്ന പ്രഥമവാക്യത്തിൽ ആ നിലയിലല്ലേ പരിചയപ്പെടുത്തേണ്ടത്❓ ഒരു ദൈവം തനിക്കു തുല്യനായ മറ്റൊരുത്തൻ്റെ ഐഡന്റിറ്റി ഒളിച്ചുവെക്കാൻ ആവശ്യമെന്താണ്❓ ക്രിസ്തു ദൈവമല്ല; ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:15-16) കന്യകയിലൂടെ ഉല്പാദിപ്പിച്ച (മത്താ, 1:20;ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). യഹോവ അരുളിച്ചെയ്തപോലെ, കാലസമ്പൂർണ്ണത വന്നപ്പോൾ സ്ത്രീയിൽനിന്ന് ജനിച്ചവനാണ്, തൻ്റെ മരണത്താൽ പഴയ പാമ്പായ പിശാചിൻ്റെ തല തകർത്തത്. (ഗലാ, 4:4;എബ്രാ, 2:1-15).
മോശെയെപ്പോലൊരു പ്രവാചകൻ: ❝നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാൻ അവർക്ക് അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിച്ച് എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും; ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും. അവൻ എന്റെ നാമത്തിൽ പറയുന്ന എന്റെ വചനങ്ങൾ യാതൊരുത്തെനങ്കിലും കേൾക്കാതിരുന്നാൽ അവനോടു ഞാൻ ചോദിക്കും.❞ (ആവ, 18:18-19). യഹോവയായ ദൈവം ക്രിസ്തുവിനെക്കുറിച്ച് മോശെയോട് പറഞ്ഞതാണിത്. (പ്രവൃ, 3:22-23). ഈ വേദഭാഗത്ത് അഞ്ച് കാര്യങ്ങൾ കാണാം:
➦ നിന്നെപ്പോലെ ഒരു പ്രവാചകൻ: ❝മോശെയെപ്പോലെ ഒരു പ്രവാചകൻ❞ എന്നാണ് യഹോവ ക്രിസ്തുവിനെ ആദ്യം വിശേഷിപ്പിക്കുന്നത്. ദൈവം തനിക്ക് തുല്യനായ ഒരു ദൈവത്തെ പ്രവാചകനായി എഴുന്നേല്പിച്ചു എന്ന് വിചാരിക്കുന്നതുതന്നെ വിഡ്ഢിത്തമാണ്. ഇനി, ക്രിസ്തു യഹോവയ്ക്ക് തുല്യനായ ദൈവമാണെങ്കിൽ, മനുഷ്യനായ മോശെയെപ്പോലൊരു പ്രവാചകനെന്ന് അവനെ പറയുമായിരുന്നോ❓ ദൈവത്തിൻ്റെ ശ്രേഷ്ഠ പ്രവാചകനാണ് മോശെ എന്നുള്ളത് തർക്കമറ്റ സംഗതിയാണ്. എന്നിരുന്നാലും മോശെ ദൈവത്തിൻ്റെ ദാസനായ മനുഷ്യൻ തന്നെയാണ്. എത്ര പ്രശംസകൾക്കും വിശേഷണങ്ങൾക്കും യോഗ്യനാണെങ്കിലും മനുഷ്യൻ ദൈവത്തിന് തുല്യനാകുമോ❓ ക്രിസ്തു യഹോവയ്ക്ക് തുല്യനായ ദൈവമാണെങ്കിൽ, ❝ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല,” ഞാനല്ലാതെ വേറൊരു ദൈവമില്ല; ഞാൻ തന്നേ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല; എനിക്ക് സമനായും സദൃശനായും ആരുമില്ല❞ എന്നൊക്കെപ്പറഞ്ഞ യഹോവതന്നെ ഭോഷ്ക്ക് പറയുന്നവനാകില്ലേ❓ (ആവ, 32:39; യെശ, 46:9; യെശ, 40:25; യെശ, 46:5). തനിക്ക് തുല്യനായ ഒരു ദൈവത്തെ മോശെയെന്ന മനുഷ്യനോട് സമനാക്കിയാൽ താൻതന്നെ നിന്ദ്യനായി മാറില്ലേ❓ പലരും തങ്ങളുടെ ദുരുപദേശത്താൽ, ദൈവത്തെ ഭോഷ്ക്ക് പറയുന്നവനും നിന്ദ്യനും ആക്കുകയാണ് ചെയ്യുന്നത്. ദൈവം മനുഷ്യനല്ല: ❝ഞാൻ മനുഷ്യനല്ല ദൈവമത്രേ❞ എന്നാണ് യഹോവ പറയുന്നത്: (ഹോശേ, 11:9 ⁃⁃ ഇയ്യോ, 9:32). ദൈവം മരണമില്ലാത്തവനും മാറാത്തവനും ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനുമാണ്: (1തിമൊ, 6:16; മലാ, 3:6; യാക്കോ, 1:17). ആകയാൽ, ദൈവത്തിനു് മനുഷ്യനായി അവസ്ഥാഭേദം വരാനും മരണത്തിലൂടെ പാപപരിഹാരം വരുത്താനും കഴിയില്ല. ക്രിസ്തു ദൈവമാണെങ്കിൽ അവനൊരിക്കലും മോശെയെപ്പൊലൊരു മനുഷ്യനാകാനോ, മരണത്തിലൂടെ പാപപരിഹാരം വരുത്താനോ കഴിയുമായിരുന്നില്ല.
➦ അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിക്കും: പിന്നെ പറയുന്നത്, ക്രിസ്തുവിനെ യിസ്രായേൽ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിക്കും എന്നാണ്. യഹോവയുടെ വാക്കുപോലെ, യിസ്രായേൽ കന്യകയിലൂടെ യിസ്രായേലിൽനിന്നാണ് അവൻ എഴുന്നേറ്റത്. (മത്താ, 1:21; ലൂക്കൊ, 2:5-7; മീഖാ, 5:2-3; റോമ, 9:5). ദൈവം ത്രിത്വമാണെങ്കിലോ, ക്രിസ്തു ദൈവമാണെങ്കിലോ അവനെ സ്വർഗ്ഗത്തിൽനിന്ന് അയച്ച് നിങ്ങളെ രക്ഷിക്കുമെന്നല്ലാതെ, അവൻ മോശെയെപ്പോലൊരു പ്രവാചകനാണെന്നും യിസ്രായേൽ സഹോദരന്മാരുടെ ഇടയിൽനിന്ന് അവനെ എഴുന്നേല്പിക്കും എന്നൊന്നും ദൈവം പറയുമായിരുന്നില്ല. ഒരു ദൈവത്തിന് തനിക്കു തുല്യനായ മറ്റൊരു ദൈവത്തെ എങ്ങനെ മനുഷ്യനോട് സമനാക്കി ഡീഗ്രേഡ് (degrade) ചെയ്യാൻ പറ്റും❓
➦ എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും: ക്രിസ്തു വചനമെന്ന ദൈവമാണെന്നാണ് ട്രിനിറ്റി പഠിപ്പിക്കുന്നത്. എന്നാൽ അവൻ വചനമാണെന്ന് ബൈബിളിൽ ഒരു വാക്യത്തിൽപ്പോലും പറഞ്ഞിട്ടില്ല. അവൻ വചനമല്ല എന്നതിൻ്റെ ഏറ്റവും നല്ല തെളിവാണ് യഹോവയുടെ വാക്കുകൾ: ❝എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും.❞ ക്രിസ്തു വചനമെന്ന ദൈവമാണെങ്കിൽ, വചനത്തിൻ്റെ നാവിന്മേലാണോ യഹോവ തൻ്റെ വചനം ആക്കുന്നത്❓ ദൈവം അവൻ്റെ നാവിന്മേൽ ആക്കിക്കൊടുത്ത വചനങ്ങളാണ്, അവൻ്റെ വായിൽനിന്ന് പുറപ്പെട്ട ലാവണ്യവചനങ്ങൾ: (ലൂക്കൊ, 4:22). ക്രിസ്തു ലോഗോസ് (വചനം) അല്ല; അവൻ സംസാരിച്ചതാണ് ലോഗോസ്: (ലൂക്കൊ, 4:32; ലൂക്കൊ, 4:36; യോഹ, 12:48 ⁃⁃ കൊലൊ, 3:16). പിതാവായ യഹോവ അവൻ്റെ നാവിന്മേൽ ആക്കിക്കൊടുത്ത തൻ്റെ വചനങ്ങളാണ് ക്രിസ്തു സംസാരിച്ചത്. ❝ഞാൻ സംസാരിക്കുന്നതു പിതാവു എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംസാരിക്കുന്നു❞ എന്നാണ് ക്രിസ്തു പറഞ്ഞത്: (യോഹ, 12:50). അല്ലാതെ ക്രിസ്തു ദൈവമോ, വചനമോ അല്ല; അവൻ്റെ വായിൽനിന്ന് പറപ്പെട്ടതാണ് വചനം. [കാണുക: ➟യേശു വചനമല്ല; വെളിച്ചമാണ്, ➟ക്രിസ്തു വചനത്തിൻ്റെ ജഡാവസ്ഥയോ; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടോ?, ➟ആദിയിൽ ഉണ്ടായിരുന്ന വചനം, ➟ലോഗോസ് എന്ന പൊതുനാമം, ➟ലോഗോസ് (logos) റീമ (rhema)]
➦ ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും: ക്രിസ്തു പറയുന്നതു നോക്കുക: ❝എന്റെ ഉപദേശം എന്റേതല്ല, എന്നെ അയച്ചവന്റേതത്രേ.❞ (യോഹ, 7:16). ❝ഞാൻ സ്വയമായിട്ടു ഒന്നും ചെയ്യാതെ പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു.❞ (യോഹ, 8:28). ❝ഞാൻ സ്വയമായി സംസാരിച്ചിട്ടില്ല; എന്നെ അയച്ച പിതാവു തന്നേ ഞാൻ ഇന്നതു പറയേണം എന്നും ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു.❞ (യോഹ, 12:49). ❝ഞാൻ സംസാരിക്കുന്നതു പിതാവു എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംസാരിക്കുന്നു.”❞ (യോഹ, 12:50). ❝ഞാൻ നിങ്ങളോടു പറയുന്ന വചനം സ്വയമായിട്ടല്ല സംസാരിക്കുന്നതു; പിതാവു എന്നിൽ വസിച്ചുകൊണ്ടു തന്റെ പ്രവൃത്തി ചെയ്യുന്നു.❞ (യോഹ, 14:10). ❝നിങ്ങൾ കേൾക്കുന്ന വചനം എന്റേതല്ല എന്നെ അയച്ച പിതാവിന്റെതത്രേ എന്നു ഉത്തരം പറഞ്ഞു.❞ (യോഹ, 14:24). ❝ഞാൻ പിതാവിനെ സ്നേഹിക്കുന്നു എന്നും പിതാവു എന്നോടു കല്പിച്ചതുപോലെ ഞാൻ ചെയ്യുന്നു എന്നും ലോകം അറിയട്ടെ.❞ (യോഹ, 14:31). ❝ഞാൻ എന്റെ പിതാവിന്റെ കല്പനകൾ പ്രമാണിച്ചു അവന്റെ സ്നേഹത്തിൽ വസിക്കുന്നതുപോലെ നിങ്ങൾ എന്റെ കല്പനകൾ പ്രമാണിച്ചാൽ എന്റെ സ്നേഹത്തിൽ വസിക്കും.❞ (യോഹ, 15:10). യഹോവ കല്പിച്ച വചനങ്ങളാണ് യേശു എന്നു പേരുള്ള മനുഷ്യൻ പറഞ്ഞത്: (യോഹ, 9:11). അവൻ ദൈവമായിരുന്നെങ്കിൽ മറ്റൊരുത്തൻ്റെ ആജ്ഞാനുവർത്തി ആകുമായിരുന്നോ❓
➦ അവൻ എന്റെ നാമത്തിൽ പറയുന്ന എന്റെ വചനങ്ങൾ യാതൊരുത്തെനങ്കിലും കേൾക്കാതിരുന്നാൽ അവനോടു ഞാൻ ചോദിക്കും: ❝പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ളു.❞ (യോഹ, 3:36). ക്രിസ്തു ദൈവം ആയിരുന്നെങ്കിൽ, അവൻ മോശെയ്പ്പോലെ ഒരു പ്രവാചകനാണെന്നോ, അവനെ യിസ്രായേൽ ജനത്തിൻ്റെ ഇടയിൽനിന്ന് എഴുന്നേല്പിക്കുമെന്നോ, എൻ്റെ വചനങ്ങളെ അവൻ്റെ നാവിലാക്കുമെന്നോ, ഞാൻ കല്പിക്കുന്നതൊക്കെയും അവൻ പറയുമെന്നോ യഹോവ പറയില്ലായിരുന്നു. അതിനാൽ, ക്രിസ്തു ദൈവമോ, വചനമെന്ന ദൈവമോ അല്ലെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം.
താനൊരുത്തൻ മാത്രമാണ് ദൈവമെന്നും തനിക്ക് സമനായും സദൃശനായും ആരുമില്ലെന്നും താൻ മാത്രമാണ് സ്രഷ്ടാവെന്നും ക്രിസ്തു മോശെയെപ്പോലൊരു പ്രവാചകനാണെന്നും യഹോവ ഖണ്ഡിതമായി പറഞ്ഞിരിക്കെ, യഹോവയായ ഏകസത്യദൈവത്തെ തള്ളി ത്രിമൂർത്തി ബഹുദൈവത്തിൽ വിശ്വസിക്കുന്നവർ എങ്ങനെ രക്ഷ പ്രാപിക്കുമെന്നാണ് പറയുന്നത്❓ ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ, ദൈവപുത്രൻ ദൈവമാണെങ്കിലോ തന്നോടു സമനായും സൃശനായും ആരുമില്ലെന്നും തൻ്റെ മഹത്വം മറ്റൊരുത്തനും കൊടുക്കില്ലെന്നും യഹോവ പറയുമായിരുന്നോ❓ ഒരു വാക്കിലെന്നല്ല; തൻ്റെ വായിൽനിന്ന് പുറപ്പെടുന്ന ഒരു അക്ഷരത്തിലെങ്കിലും പിഴച്ചാൽ; യഹോവയ്ക്ക് സത്യദൈവം ആയിരിക്കാൻ പറ്റുമോ❓ ക്രിസ്തുവും അപ്പൊസ്തലന്മാരും പഠിപ്പിച്ചതും ഏകസത്യദൈവത്തെക്കുറിച്ചാണെന്ന് മറക്കരുത്. അതിൻ്റെ തെളിവുകൾ ഒന്നൊന്നായി പുറകെ വരും, ദൈവത്തിൻ്റെ വചനത്തോടു കൂട്ടുകയോ അതിൽനിന്നു കുറയ്ക്കയോ ചെയ്യരുതെന്നാണ് ബൈബിളിൻ്റെ അലംഘനീയമായ കല്പന. ചരിത്രഭാഗത്തും ഉപദേഭാഗത്തും പ്രവചനഭാഗത്തും പരിശുദ്ധാത്മാവ് ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്: (ആവ, 4:2; സദൃ, 30:6; വെളി, 22:18-19). ദൈവത്തിൻ്റെ വചനത്തോത്തോട് ഒന്നും കൂട്ടുകയോ, കുറയ്ക്കുകയോ ചെയ്യരുതെന്ന അലംഘനീയമായ കല്പന നിലനിൽക്കെ, ഏകസത്യദൈവത്തിനെതിരെ ത്രിത്വമെന്ന ഉപദേശം കൂട്ടിച്ചേർത്ത്, അതിൽ വിശ്വസിക്കുന്നവർ ന്യായവിധി തെറ്റിയൊഴിയുമോ❓ ദൈവം സമനിത്യരായ മൂന്നുപേർ ആണെന്ന് പറയുന്നവരും അല്ലെങ്കിൽ, ദൈവപുത്രൻ ദൈവമാനെന്ന് പറയുന്നവരും ദുരുപദേശമാണ് വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതെന്ന് യഹോവയായ ഏകദൈവത്തിൻ്റെ വാക്കിനാൽത്തന്നെ സ്ഫടികസ്ഫുടം വ്യക്തമാകുന്നു. നിങ്ങൾ ഓരോരുത്തരും ആയിരിക്കുന്ന സഭകളിൽനിന്നുകൊണ്ടുതന്നെ, മാനസാന്തരപ്പെട്ട് ഏകസത്യദൈവത്തിൽ വിശ്വസിക്കാനുള്ള അവസരം ഇനിയും ശേഷിച്ചിരിക്കുന്നതുകൊണ്ടാണ് ഈയുള്ളവൻ ഈ സത്യങ്ങൾ വിളിച്ചുപറയുന്നത്.
2️⃣ ദൈവപുരുഷനായ മോശെയുടെ സാക്ഷ്യം: പഞ്ചഗ്രന്ഥങ്ങളുടെ എഴുത്തുകാരനും ഭൂതലത്തിലുള്ള സകലമനുഷ്യരിലും അതിസൗമ്യനും ദൈവം അഭിമുഖമായിട്ടും സ്പഷ്ടമായിട്ടും സംസാരിച്ചവനും തൻ്റെ ഗൃഹത്തിലൊക്കെയും വിശ്വസ്തനെന്ന് ദൈവത്താൽ സാക്ഷ്യം ലഭിച്ചവനുമാണ് മോശെ. ആ മോശെ ദൈവത്തെക്കുറിച്ചും ക്രിസ്തുവിനെക്കുറിച്ചും പറഞ്ഞിരിക്കുന്നത് എന്താണെന്ന് നോക്കാം:
1. ❝ഞങ്ങളുടെ ദൈവമായ യഹോവയെപ്പോലെ ആരുമില്ല എന്നു നീ അറിയേണ്ടതിന്നു നിന്റെ വാക്കുപോലെ ആകട്ടെ.❞ (പുറ, 8:10)
2. ❝യഹോവേ, ദേവന്മാരിൽ നിനക്കു തുല്യൻ ആർ? വിശുദ്ധിയിൽ മഹിമയുള്ളവനേ, സ്തുതികളിൽ ഭയങ്കരനേ, അത്ഭുതങ്ങളെ പ്രവർത്തിക്കുന്നവനേ, നിനക്കു തുല്യൻ ആർ?❞ (പുറ, 15:11)
3. ❝യഹോവെക്കു മാത്രമല്ലാതെ (only) വേറേ ദൈവങ്ങൾക്കു യാഗം കഴിക്കുന്നവനെ നിർമ്മൂലമാക്കേണം.❞ (പുറ, 22:20)
4. ❝യഹോവയോടു നിങ്ങൾ മത്സരിക്കമാത്രം അരുതു;❞ (സംഖ്യാ, 14:9). KJV-യിൽ, Only rebel not ye against the LORD എന്നാണ്. ബെഞ്ചമിൻ ബെയിലിയിൽ: ❝യഹൊവായിക്ക് വിരൊധമായിട്ട് മാത്രം (only) നിങ്ങൾ മത്സരിക്കരുത്❞ എന്നാണ്.
5. ❝കർത്താവായ യഹോവേ, നിന്റെ മഹത്വവും നിന്റെ ഭുജവീര്യവും അടിയനെ കാണിച്ചുതുടങ്ങിയല്ലോ; നിന്റെ ക്രിയകൾപോലെയും നിന്റെ വീര്യപ്രവൃത്തികൾപോലെയും ചെയ്‍വാൻ കഴിയുന്ന ദൈവം സ്വർഗ്ഗത്തിലാകട്ടെ ഭൂമിയിലാകട്ടെ ആരുള്ളു?❞ (ആവ, 3:24)
6. ❝യഹോവ തന്നേ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല എന്നു നീ അറിയേണ്ടതിന്നു തന്നേ.❞ (ആവ, 4:35)
7. ❝ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.❞ (ആവ, 4:39)
8. ❝യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ.❞ (ആവ, 6:4)
9. ❝യഹോവ തനിയേ (alone) അവനെ നടത്തി; അവനോടുകൂടെ അന്യദൈവം ഉണ്ടായിരുന്നില്ല.❞ (ആവ, 32:12) badad
10. ❝യെശൂരൂന്റെ ദൈവത്തെപ്പോലെ ഒരുത്തനുമില്ല; നിന്റെ സഹായത്തിന്നായി അവൻ ആകാശത്തൂടെ തന്റെ മഹിമയിൽ മേഘാരൂഢനായി വരുന്നു.❞ (ആവ, 33:26).
ദൈവത്തിൻ്റെ തിരുവായ്കൊണ്ട് അരുളിച്ചെയ്തതും അവൻ തൻ്റെ വിരലുകൾകൊണ്ട് എഴുതിക്കൊടുത്തതുമായ ഒന്നാം കല്നയാണ് അവൻ്റെ ദാസനായ മോശെ മേല്പറഞ്ഞ പത്ത് വാക്യങ്ങളിൽ പറഞ്ഞിരിക്കുന്നത്. ദൈവം സമനിത്യരായ മൂന്നുപേർ ആണെങ്കിലോ, ദൈവപുത്രനായ ക്രിസ്തു ദൈവമാണെങ്കിലോ ഞങ്ങളുടെ ദൈവമായ യഹോവയെപ്പോലെ ആരുമില്ല, യഹോവയ്ക്ക് തുല്യനായി ആരുമില്ല, യഹോവയല്ലാതെ മറ്റൊരുത്തനുമില്ല, സ്വർഗ്ഗത്തിലും ഭൂമിയിലും യഹോവയല്ലാതെ മറ്റൊരുത്തനുമില്ലെന്ന് മോശെ പറയുമായിരുന്നോ❓ ദൈവം സമനിത്യരായ മൂന്നുപേരാണെന്നും ദൈവപുത്രൻ ദൈവമാണെന്നും വിശ്വസിക്കുന്നവർ ദൈവവുമായി അഭിമുഖമായും സ്പഷ്ടമായും സംസാരിച്ച മോശെയെ കള്ളനും വഞ്ചകനുമാക്കുകയാണ്. ദൈവം മോശെയെക്കുറിച്ച് പറഞ്ഞിരിക്കുന്ന ഒരു സാക്ഷ്യമുണ്ട്: ❝എന്റെ ദാസനായ മോശെയോ അങ്ങനെയല്ല; അവൻ എന്റെ ഗൃഹത്തിൽ ഒക്കെയും വിശ്വസ്തൻ ആകുന്നു.❞ (സംഖ്യാ, 12:7). വാക്കിലും പ്രവൃത്തിയിലും സമർത്ഥനായ പ്രവാചകനെന്നാണ് പുതിയനിയമം മോശെക്കുറിച്ച് പറയുന്നത്. (പ്രവൃ, 7:22;7:37). ദൈവഗൃഹത്തിലൊക്കെയും വിശ്വസ്തനും വാക്കിലും പ്രവൃത്തിയിലും സമർത്ഥനുമായ മോശെ കള്ളം പറയുകയാണോ❓
യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് പത്ത് വാക്യങ്ങളിലാണ് മോശെ പറഞ്ഞിരിക്കുന്നത്. അതിൽ, ഒരു വാക്യത്തിൽ മാത്രമാണ് ഒന്നിനെ കുറിക്കുന്ന ❛എഹാദ്❜ (ahad) എന്ന എബ്രായപദമുള്ളത്. മൂന്ന് വാക്യങ്ങളിൽ ഉള്ളത് ഒറ്റയെ (alone. only) കുറിക്കുന്ന ❛ബാദ്❜ (bad), ❛അക്❜ (ak), ❛ബദാദ്❜ (badad) എന്നീ എബ്രായ പദങ്ങളാണ്. ❛ബാദ്, ബദാദ്❜ എന്നീ പദങ്ങൾ ഉപയോഗിച്ചിരിക്കുന്ന സ്ഥാനത്ത്, ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റ് പരിഭാഷയിൽ ❛മോണോസ്❜ (Mónos) ആണ്. ❛ഒറ്റയെ❜ (Alone/only) കുറിക്കുന്ന പഴയനിയമത്തിലെ ❛യാഹീദ്❜ (yahid) എന്ന പദത്തിനു തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ്. അതിനെക്കുറിച്ച് വിശദമായി താഴെപ്പറയുന്നതാണ്. ബാക്കിയുള്ള ഏഴ് വാക്യങ്ങളിൽ, യഹോവയല്ലാതെ മറ്റൊരു ദൈവമില്ലെന്നും അവനു് സമനായോ സദൃശനായോ ആരുമില്ലെന്നുമാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ ട്രിനിറ്റി പണ്ഡിതന്മാരുടെ വലിയൊരു വഞ്ചന ഞാൻ കാണിക്കാം.
പഴയനിയമത്തിൽ ❝ദൈവം ഏകൻ❞ ആണെന്ന് പറയാൻ ഉപയോഗിച്ചിരിക്കുന്ന പ്രധാനപദം ❛എഹാദ്❜ (אֶחָד – ehad) ആണെന്നും, ❛ഒന്നിനെ❜ (One) കുറിക്കുന്ന ❛എഹാദ്❜ എന്ന പദത്തിനു് ❛ബഹുത്വം❜ ഉണ്ടെന്നും അല്ലെങ്കിൽ, ❛ഐക്യത്തിലുള്ള ഒന്നാണെന്നും❜ (Compound unity) ട്രിനിറ്റി പഠിപ്പിക്കുന്നു. രണ്ടുവിധത്തിൽ ഇത് ഉപായിയായ സർപ്പത്തിൻ്റെ കൊടിയ ദുരുപദേശമാണ്. ഒന്നാമത്: ❝ദൈവം ഏകൻ അഥവാ, ഒരുത്തൻ മാത്രം❞ ആണെന്നു പറയാൻ പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന പ്രധാനപദം ❛ഒന്നിനെ❜ (One) കുറിക്കുന്ന ❛എഹാദ്❜ (ehad) അല്ല; ❛ഒറ്റയെ❜ (Alone/Only) കുറിക്കുന്ന ❛ബാദ്❜ (בַּד – bad) ആണ്. ❛എഹാദ്❜ മൂന്നു പ്രാവശ്യവും ❛ബാദ്❜ ഇരുപത്തിനാലു പ്രാവശ്യവും ഉപയോഗിച്ചിട്ടുണ്ട്. ❛ബാദ്❜ ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ (Alone/Only) കുറിക്കുന്ന പദമാണ്. അതിനെക്കുറിച്ച് വിശദമായി താഴെക്കാണാം. രണ്ടാമത്: ❛എഹാദ്❜ എന്ന പദത്തിന് ബഹുത്വമില്ല; അത് ട്രിനിറ്റിയുടെ വഞ്ചനയാണ്. അതിൻ്റെ ചില തെളിവുകൾ തരാം: ❛എഹാദ്❜ ദൈവത്തോട് ചേർത്ത് ആകെ മൂന്നിടത്താണ് പറഞ്ഞിരിക്കുന്നത്. അതിൽ, ❛ഒരു ദൈവം❜ അഥവാ, ❛ഏൽ എഹാദ്❜ (אֵל אֶחָד – El ehad) എന്ന പൂർണ്ണ പ്രയോഗമുള്ളത് ഒരു വാക്യത്തിൽ മാത്രമാണ്. എന്നാൽ അതേവാക്യത്തിൽ തന്നെ, ❛ഒരു പിതാവു❜ അഥവാ, ❛അബ് എഹാദ്❜ (אָב אֶחָד – Ab ehad) എന്നും പറഞ്ഞിട്ടുണ്ട്. ആ ഒരു വാക്യം പരിശോദിച്ചാൽത്തന്നെ ട്രിനിറ്റിയുടെ വഞ്ചന വെളിപ്പെട്ടുവരും: ❝നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു.❞ (മലാ, 2:10). ഇതാണ് ആ വേദഭാഗം. ഇവിടെ ❛ഒരു ദൈവം❜ (El ehad) എന്ന് പറയുന്നതും ❛ഒരു പിതാവു❜ (Ab ehad) എന്നു പറയുന്നതും ❛എഹാദ്❜ (ehad) എന്ന പദം കൊണ്ടാണ്. അഥവാ, ❛അബ് എഹാദ്❜ എന്നും ❛ഏൽ എഹാദ്❜ എന്നുമാണ് പറയുന്നത്. ട്രിനിറ്റിയുടെ ദുർവ്യാഖ്യാനം പോലെ, ദൈവത്തിനു് ബഹുത്വമുണ്ടെങ്കിൽ, അഥവാ, ദൈവം മൂന്നു വ്യക്തിയാണെങ്കിൽ, ഈ വാക്യത്തിൽ പിതാവിനും ബഹുത്വമുണ്ട്; അഥവാ, പിതാവും മൂന്നു വ്യക്തിയാണ്. ദൈവം ഐക്യത്തിൽ ഏകനാണെന്ന് വാദിച്ചാൽ, ദൈവത്തിലെ മൂവരിൽ ഒരു വ്യക്തിയെന്ന് പറയുന്ന പിതാവും ഐക്യത്തിൽ ഏകനാണെന്ന് സമ്മതിക്കണം. അതായത്, തങ്ങൾക്ക് പല പിതാക്കന്മാർ അല്ലെങ്കിൽ, പല അപ്പന്മാരുണ്ടെന്ന് സമ്മതിക്കണം. എന്തൊരു ദുരന്തമാണ് ട്രിനിറ്റി! എഹാദിൻ്റെ ബഹുത്വമെന്ന ദുരുപദേശത്തിന് പഴയനിയമത്തിൽ മലാഖിപ്രവാചകൻതന്നെ ചെക്ക് (check) വെച്ചിരിക്കയാണ്. ❛എഹാദ്❜ എന്ന എബ്രായപദവും, ❛ഹെയ്സ്❜ എന്ന ഗ്രീക്കുപദവും ഐക്യത്തിൽ ഒന്നാണെന്ന ഉപദേശം പരമാബദ്ധമാണ്. അതിൻ്റെ നൂറുകണക്കിനു തെളിവുകൾ ബൈബിളിലുണ്ട്. [കാണുക: എഹാദും (ehad) ഹെയ്സും (heis) ഐക്യത്തിൽ ഒന്നാണോ?]
അടുത്ത രണ്ട് വാക്യങ്ങളിൽ ❛ദൈവം ഏകൻ❜ (El ehad) എന്നല്ല; ❛യഹോവ ഏകൻ❜ അഥവാ, ❛യഹോവ എഹാദ്❜ (יְהוָה אֶחָד – Yehovah ehad) എന്നാണ്. അതിൽ ഒന്നാമത്തെ വാക്യം ഷ്മാ പ്രഖ്യാപനമാണ്: ❝യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ.❞ (ആവ, 6:4). രണ്ടാമത്തെ വാക്യം: ❝യഹോവ സർവ്വഭൂമിക്കും രാജാവാകും; അന്നാളിൽ യഹോവ ഏകനും അവന്റെ നാമം ഏകവും ആയിരിക്കും.❞ (സെഖ, 14:9). ഈ രണ്ട് വേദഭാഗത്തുമുള്ളത്, ❛യഹോവ എഹാദ്❜ (Yehovah ehad) എന്നാണ്. യഹോവ ദൈവംതന്നെയാണ്; ആർക്കുമത് സംശയമില്ലാത്ത കാര്യമാണ്. എങ്കിലും, യഹോവ ദൈവത്തിൻ്റെ പേരാകയാൽ, എഹാദിന് ബഹുത്വമുണ്ടെന്ന് പറഞ്ഞാൽ, ഒന്നിലധികം യഹോവമാർ ഉണ്ടെന്നും അതിനർത്ഥം വരും. യഹോവ ഒരുത്തൻ മാത്രമേ ഉള്ളെന്ന് മുകളിൽ നാം കണ്ടതാണ്, ഇനിയും താഴോട്ട് ഒരുപാട് വാക്യങ്ങളിൽ അത് കാണാനും കഴിയും. ഒന്നിലധികം ദൈവമുണ്ടെന്നോ, ഒന്നിലധികം യഹോവയുണ്ടെന്നോ, ഒന്നിലധികം വ്യക്തികളുണ്ടെന്നോ, ട്രിനിറ്റി അതിനെ എങ്ങനെ വ്യാഖ്യാനിച്ചാലും അത് തെറ്റാണെന്ന് ക്രിസ്തുവിനോടുള്ള ബന്ധത്തിൽ താഴെ മനസ്സിലാക്കാം.
മറ്റൊരു ശ്രദ്ധേയമായ കാര്യംകാണിക്കാം: ❝ഐക്യത്തിലുള്ള ഒന്നു അല്ലെങ്കിൽ, ബഹുത്വമുള്ള ഏകത്വം❞ എന്ന് ട്രിനിറ്റി അവകാശപ്പെടുന്ന പദം ❛എഹാദ്❜ (אֶחָד – ehad) ആണ്. ❝എണ്ണൽ സംഖ്യകളിൽ ആദ്യത്തേതു അല്ലെങ്കിൽ, ഒന്നിനെ❞ (One) കുറിക്കുന്ന ❛എഹാദ്❜ (ehad) എന്ന പദത്തിന് ബഹുത്വമില്ല; ഉണ്ടാകാൻ പാടില്ല. [കാണുക: BLB]. എന്നാൽ ❛എഹാദ്❜ എന്ന പദത്തിൻ്റെ ഏകദേശം അതേ ഉച്ചാരണമുള്ള ❛യഹാദ്❜ (יַחַד – yahad) എന്ന മറ്റൊരു പദമുണ്ട്. ❛യഹാദ്❜ (yahad) എന്ന പദത്തിന് ❛ഒന്നെന്ന❜ (One) അർത്ഥമല്ല; ഇംഗ്ലീഷിലെ ❛Together❜ ആണ്: [കാണുക: BLB]. ❝ഒന്നിച്ചു, ഒരുമിച്ചു, ഒത്തൊരുമിച്ചു, യോജിച്ചു❞ എന്നൊക്കെയാണ് അതിൻ്റെ അർത്ഥം. സത്യവേദപുസ്തകത്തിൽ അതിനെ, ❛ഒന്നിച്ചു❜ (ഉല്പ, 13:6), ❛ചേർന്നു❜ (പുറ, 26:24), ❛ഒരുപോലെ❜ (ആവ, 12:22), ❛കൂടിക്കലർന്ന❜ (ആവ, 22:11), ❛കുടിയ അഥവാ ഒന്നിച്ചുകൂടിയ❜ (ആവ, 33:5), ❛യോജിച്ചു❜ (യോശു, 9:2), ❛ഒരുമിച്ചുകൂടി❜ (ന്യായാ, 6:33) എന്നിങ്ങനെയാണ് തർജ്ജമ ചെയ്തിരിക്കുന്നത്. അതാണ്, ട്രിനിറ്റി പറയുന്ന ❛ബഹുത്വമുള്ള ഏകത്വം❜ അല്ലെങ്കിൽ, ❛ഐക്യത്തിലുള്ള ഒന്നു.❜ അതിൽ ശ്രദ്ധേയമായ കാര്യം എന്താണെന്നു ചോദിച്ചാൽ; ദൈവത്തെ കുറിക്കാൻ ❛യഹാദ്❜ (yahad) ബൈബിളിൽ ഒരിക്കൽപ്പോലും ഉപയോഗിച്ചിട്ടുമില്ല; ദൈവത്തെ കുറിക്കാൻ മൂന്നു വാക്യങ്ങളിൽ മാത്രം പറഞ്ഞിരിക്കുന്ന ❛എഹാദിനു❜ (ehad) ബഹുത്വവുമില്ല. ഈ എബ്രായ പദങ്ങൾ തമ്മിൽ മാറിപ്പോയത് അബദ്ധത്തിൽ ആണെന്ന് ആരും കരുതരുത്. ഏകദൈവത്തെ ബഹുദൈവമാക്കാനും ഒന്നാം കല്പനയെ ലംഘിപ്പിച്ചുകൊണ്ട് എല്ലാവനെയും നരകത്തിലേക്ക് കെട്ടിയെടുക്കാൻ നാലാം നൂറ്റാണ്ടിൽ ഉപായിയായ സർപ്പം രചിച്ച കുടിലതന്ത്രത്തിൻ്റെ ഫലമാണത്. ബൈബിൾ വായിക്കാതെയും പഠിക്കാതെയും, നിഖ്യാവിശ്വാസപ്രമാണവും ദൈവശാസ്ത്രമെന്ന അബദ്ധശാസ്ത്രവും വിശ്വസിക്കുന്നവരെല്ലാം ലവൻ്റെ അടിമകളാണ്.
സ്രഷ്ടാവ് യഹോവ ഒരുത്തൻ മാത്രം: ❝ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു , ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.❞ (ഉല്പ, 1:27). വാക്യം ശ്രദ്ധിക്കുക: ദൈവം മനുഷ്യനെ അവരുടെ സ്വരൂപത്തിൽ സൃഷ്ടിച്ചു എന്നല്ല; ദൈവം മനുഷ്യനെ അവൻ്റെ സ്വരൂപത്തിൽ സൃഷ്ടിച്ചു (God created man in his own image) എന്ന് ഏകവചനത്തിലാണ് മോശെ പറഞ്ഞിരിക്കുന്നത്. സ്രഷ്ടാവായ ദൈവത്തിന് ബഹുത്വമുണ്ടെങ്കിൽ അഥവാ, സൃഷ്ടിയിങ്കൽ ദൈവപുത്രനായ ക്രിസ്തു ഉണ്ടായിരുന്നെങ്കിൽ, ദൈവം മനുഷ്യനെ അവരുടെ സ്വരൂപത്തിൽ സൃഷ്ടിച്ചു (God created man in their own image) എന്ന് ബഹുവചനത്തിൽ പറയുമായിരുന്നു. സമാന്തരവാക്യങ്ങളും നോക്കുക: (ഉല്പ, 2:7; 5:1; പുറ, 20:11; 31:17). യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും യഹോവയ്ക്ക് തുല്യനായി ആരുമില്ലെന്നും മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം മറ്റൊരുത്തനുമില്ലെന്നും ആവർത്തിച്ചു സാക്ഷ്യം പറഞ്ഞ മോശെ, യഹോവ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്നും അസന്ദിഗ്ധമായാണ് പറഞ്ഞിരിക്കുന്നത്. ഉല്പത്തി 1:26-ൽ ദൈവം ബഹുവചനം പറഞ്ഞിരിക്കയാൽ ദൈവത്തിനു് ബഹുത്വമുണ്ടെന്ന് ട്രിനിറ്റി പഠിപ്പിക്കുന്നു. ദൈവം ബഹുവചനം പറയുന്നത് ആരോടാണെന്ന് അറിയാത്തതിൻ്റെ കുഴപ്പമാണത്. തനിക്ക് സൃഷ്ടിയിൽ യാതൊരു പങ്കുമില്ലെന്ന് യേശുവും വ്യക്തമാക്കിയിട്ടുണ്ട്. [കാണുക: ദൈവം തന്റെ (His) സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, നാം നമ്മുടെ സ്വരൂപത്തിൽ, ദൈവപുത്രനായ യേശു സ്രഷ്ടാവാണോ?]
മോശെയുടെ സാക്ഷ്യം: ക്രിസ്തുവിനെക്കുറിച്ച് ദൈവപുരുഷനായ മോശെ പ്രവചിച്ചിരിക്കുന്നത് നോക്കാം: ❝നിന്റെ ദൈവമായ യഹോവ നിനക്കു എന്നെപ്പോലെ ഒരു പ്രവാചകനെ നിന്റെ മദ്ധ്യേ നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചുതരും; അവന്റെ വചനം നിങ്ങൾ കേൾക്കേണം.❞ (ആവ, 18:15 ⁃⁃ പ്രവൃ, 7:37). ക്രിസ്തുവിനെക്കുറിച്ച് മോശെ പറയുന്നത് ശ്രദ്ധിക്കുക:
എന്നെപ്പോലെ ഒരു പ്രവാചകൻ: ദൈവമായ യഹോവ എന്നെപ്പോലൊരു പ്രവാചകനനെ തരും. ക്രിസ്തു ദൈവത്തോട് സമനായ ദൈവമാണെങ്കിൽ, യഹോവയ്ക്ക് സമനായോ, സദൃശനായോ ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്നും മോശെ പറയുമായിരുന്നോ❓ താൻതന്നെ കള്ളനായി മാറില്ലേ? (പുറ, 8:10; ആവ, 3:24; ആവ, 4:35; ആവ, 4:39; ആവ, 6:4; ആവ, 33:26). താൻ പ്രവചിച്ച പ്രവാചകനായ ക്രിസ്തു ദൈവം ആയിരുന്നെങ്കിൽ, എന്നെപ്പോലെ ഒരു പ്രവാചകനെന്ന് കേവലം മനുഷ്യനായ മോശെ പറയാൻ ധൈര്യപ്പെടുമായിരുന്നോ❓ മനുഷ്യൻ എങ്ങനെ ദൈവത്തിനു് തുല്യനാകും❓ തന്നെയുമല്ല, ഒരു ദൈവം മറ്റൊരു ദൈവത്തെ പ്രവാചകനായി എഴുന്നേല്പിക്കില്ല. ഇനി, അങ്ങനെയൊരു മണ്ടത്തരം നമ്മൾ വിശ്വസിച്ചാൽത്തന്നെ, എന്നെക്കാൾ വലിയ പ്രവാചകനെന്നോ, ശ്രേഷ്ഠ പ്രവാചകനെന്നോ അല്ലാതെ, എന്നെപ്പോലെ ഒരു പ്രവാചകനെന്ന് ദൈവത്തിൻ്റെ ദാസനായ മോശെ ഒരിക്കലും പറയില്ലായിരുന്നു.
നിന്റെ മദ്ധ്യേ നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചുതരും: മോശെയുടെ പ്രവചനംപോലെ, യിസ്രായേൽ കന്യകയിലൂടെ യിസ്രായേലിൽനിന്നാണ് അവൻ എഴുന്നേറ്റത്. (മത്താ, 1:21; ലൂക്കൊ, 2:5-7; മീഖാ, 5:2-3; റോമ, 9:5). അവൻ പ്രവചിച്ച ക്രിസ്തു ദൈവമായിരുന്നെങ്കിൽ, സ്വർഗ്ഗത്തിൽനിന്നുവന്ന് നിങ്ങളെ രക്ഷിക്കുമെന്നല്ലാതെ, എല്ലാ പ്രവാചകന്മാരും എഴുന്നേറ്റപോലെ യിസ്രായേൽ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചുതരും എന്ന് പറയുമായിരുന്നോ?
മോശെയും ക്രിസ്തുവും: എന്നെപ്പോലെ ഒരു പ്രാചകനെന്ന് ക്രിസ്തുവിനെക്കുറിച്ച് മോശെ പറഞ്ഞതിൻ്റെ തെളിവ് പുതിയനിയമത്തിൽ കാണാം: ദൈവം യോർദ്ദാനിൽവെച്ച് ക്രിസ്തുവിനെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതായി പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 3:22; പ്രവൃ, 4:27; പ്രവൃ, 10:38). പഴയനിയമത്തിൽ മോശെയെ അഭിഷേകം ചെയ്ത സന്ദർഭം പറഞ്ഞിട്ടില്ലെങ്കിലും, ആത്മാവ് ശക്തമായി അവനോടുകൂടെ ഉണ്ടായിരുന്നു. ദൈവം അവന്റെമേലുള്ള ആത്മാവിൽ കുറേയെടുത്ത് എഴുപത് പുരുഷന്മാർക്ക് നല്കിയപ്പോൾ, അവരും പ്രവചിച്ചതായി പറഞ്ഞിട്ടുണ്ട്. (സംഖ്യാ, 11:16-17; സംഖ്യാ, 11:25). തന്നെയുമല്ല, പുതിയനിയമത്തിൽ, മോശെ ദൈവത്തിൻ്റെ അഭിഷിക്തനാണെന്ന് വ്യക്തമായി പറഞ്ഞിട്ടുമുണ്ട്. (എബ്രാ, 11:26). തന്മൂലം, അവൻ ദൈവത്താൽ അഭിഷേകം ചെയ്യപ്പെട്ടവനാണ് മോശെയെന്ന് മനസ്സിലാക്കാം. പ്രവൃത്തിയിലും വാക്കിലും ശക്തിയുള്ള പ്രവാചകൻ എന്നാണ് ക്രിസ്തുവിനെയും മോശെയെയും അഭിന്നമായി പറഞ്ഞിരിക്കുന്നത്. (ലൂക്കൊ, 24:19 ⁃⁃ പ്രവൃ, 3:22; പ്രവൃ, 7:22). ദൈവം ക്രിസ്തുവിനോടുകൂടെ ഇരുന്നതുകൊണ്ടാണ് അവൻ അത്ഭുതങ്ങൾ പ്രവർത്തിച്ചത്. (പ്രവൃ, 10:38; യോഹ, 3:2). ദൈവം ക്രിസ്തുവിനോടുകൂടെ ഇരുന്നപോലെ മോശെയോടുകൂടെയും ഇരുന്നിരുന്നതായി പറഞ്ഞിട്ടുണ്ട്. (പ്രവൃ, 7:10). ക്രിസ്തു മൂന്നരവർഷം ദൈവത്താൽ അത്ഭുതങ്ങൾ പ്രവർത്തിച്ചുവെങ്കിൽ, മോശെ നാല്പത് വർഷം അത്ഭുതങ്ങൾ പ്രവർത്തിച്ചു. (പ്രവൃ, 7:36). ന്യായപ്രമാണം മോശെ മുഖാന്തരം ലഭിച്ചുവെങ്കിൽ, കൃപയും സത്യവും യേശുക്രിസ്തു മുഖാന്തരമാണ് വന്നത്. (യോഹ, 1:17). മോശെ ദൈവഭവനത്തിലൊക്കെയും വിശ്വസ്തനായിരുന്നതുപോലെ യേശുവും തന്നെ നിയമിച്ചാക്കിയവനു വിശ്വസ്തൻ ആകുന്നു. (എബ്രാ, 3:2). [കാണുക: മോശെ വലിയ ധനമെന്നെണ്ണിയ നിന്ദ ആരുടെയാണ്?]
ക്രിസ്തുവും മോശെയും: ❝നിങ്ങൾ മോശെയെ വിശ്വസിച്ചു എങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു; അവൻ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നു. എന്നാൽ അവന്റെ എഴുത്ത് നിങ്ങൾ വിശ്വസിക്കുന്നില്ല എങ്കിൽ എന്റെ വാക്ക് എങ്ങനെ വിശ്വസിക്കും?❞ (യോഹ, 5:46-47). ക്രിസ്തുവിൻ്റെ വാക്കുകൾ ശ്രദ്ധിക്കുക: മോശെയെ വിശ്വസിച്ചില്ലെങ്കിലും എന്നെ വിശ്വസിക്കണം എന്നല്ല; നിങ്ങൾ മോശെയെ വിശ്വസിച്ചു എങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു എന്നാണ് പറഞ്ഞത്. അടുത്തത്, അവൻ്റെ എഴുത്ത് വിശ്വസിച്ചില്ലെങ്കിലും എൻ്റെ വാക്ക് വിശ്വസിക്കണം എന്നല്ല; അവന്റെ എഴുത്ത് നിങ്ങൾ വിശ്വസിക്കുന്നില്ല എങ്കിൽ എന്റെ വാക്ക് എങ്ങനെ വിശ്വസിക്കും എന്നാണ് ചോദിക്കുന്നത്. അതായത്, താൻ മോശെയെക്കാൾ വിശേഷതയുള്ളവനാണെന്ന് ക്രിസ്തുപോലും അവകാശപ്പെടുന്നില്ല. ക്രിസ്തു പറഞ്ഞ വാക്യം ശ്രദ്ധയോടെ പഠിച്ചാൽ, അവൻ മോശെയെ തന്നെക്കാൾ ശ്രേഷ്ഠനായാണ് അവതരിപ്പിക്കുന്നതെന്ന് കാണാൻ കഴിയും. സ്വശിഷ്യന്മാരുടെ കാൽകഴുകിയ താഴ്മയുടെ ആൾരൂപമായ ക്രിസ്തു മോശെ തന്നെക്കാൾ ശ്രേഷ്ഠനാണെന്ന് പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ. തന്മൂലും, മോശെ പ്രവചിച്ച ക്രിസ്തു ദൈവമല്ലെന്ന് സംശയലേശമന്യേ മനസ്സിലാക്കാം. ദൈവം അഭിമുഖമായും സ്പഷ്ടമായും സംസാരിച്ചവനും തൻ്റെ ഗൃഹത്തിലൊക്കെയും വിശ്വസ്തനെന്ന് ദൈവം തന്നെ സാക്ഷ്യംപറഞ്ഞവനും ദൈവപുത്രനായ യേശുക്രിസ്തു അംഗീകരിച്ചവനുമാണ് മോശെ. അവൻ്റെ വാക്കുകൾ ഭോഷ്ക്കല്ലെന്ന് മനസ്സിലാക്കുക.
3️⃣ പഴയനിയമത്തിലെ മശീഹമാരുടെയും ഭക്തന്മാരുടെയും സാക്ഷ്യം: പഴയനിയമത്തിലെ മശീഹമാരും (അഭിഷിക്തർ) ഭക്തന്മാരും പലനിലകളിൽ ദൈവത്തെ കണ്ടവരും സംസാരിച്ചവരും അടുത്തറിഞ്ഞവരുമാണ്. ദൈവം തൻ്റെ ശുശ്രൂഷകൾക്കായി അഭിഷേകം ചെയ്തവരായ പ്രവാചകന്മാരും രാജാക്കന്മാരും പുരോഹിതന്മാരും മറ്റു ഭക്തന്മാരും അവരുടെ ദൈവത്തെക്കുറിച്ച് എന്ത് പറയുന്നവെന്ന് നോക്കാം:
❝യിസ്രായേലിന്റെ ദൈവമായ യഹോവേ, പൂർണ്ണഹൃദയത്തോടെ നിന്റെ മുമ്പാകെ നടക്കുന്ന നിന്റെ ദാസന്മാർക്കായി നിയമവും ദയയും പാലിക്കുന്നവനായ നിന്നെപ്പോലെ സ്വർഗ്ഗത്തിലും ഭൂമിയിലും ഒരു ദൈവവും ഇല്ല.❞ (2ദിന, 6:14). ദൈവമായ യഹോവയെപ്പോലെ ഒരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ലെന്നാണ് പഴയനിയമം പറയുന്നത്. യഹോവയല്ലാതെ മറ്റൊരുദൈവം മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും ഇല്ലെന്നും, യഹോയെപ്പോലെ പരിശുദ്ധനില്ലെന്നും, അവനെപ്പോലെ വലിയവൻ ഇല്ലെന്നും, യഹോവയ്ക്ക് തുല്യനില്ലെന്നും, സദൃശനില്ലെന്നും, യഹോവ മാത്രമാണ് ഉന്നതനെന്നും, അവനെപ്പോലെ ബലവാനില്ലെന്നും യോശുവ മുതൽ മലാഖി പ്രവാചകൻവരെ പറയുന്ന 35 വാക്യങ്ങൾ താഴെക്കാണാം. അതിനുശേഷം ദൈവം ഒരുത്തൻ മാത്രമാണെന്ന് (alone/only) ഖണ്ഡിതമായി പറഞ്ഞിരിക്കുന്ന 28 വാക്യങ്ങളും കാണാം:
1. ❝കേട്ടപ്പോൾ തന്നേ ഞങ്ങളുടെ ഹൃദയം ഉരുകി; നിങ്ങളുടെ നിമിത്തം എല്ലാവർക്കും ധൈര്യം കെട്ടുപോയി; നിങ്ങളുടെ ദൈവമായ യഹോവ തന്നേ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും ദൈവം ആകുന്നു.❞ (യോശു, 2:11)
2. ❝യഹോവയെപ്പോലെ പരിശുദ്ധൻ ഇല്ല; നീ അല്ലാതെ ഒരുത്തനുമില്ലല്ലോ; നമ്മുടെ ദൈവത്തെപ്പോലെ ഒരു പാറയും ഇല്ല.❞ (1ശമൂ, 2:2)
3. ❝അതുകൊണ്ടു കർത്താവായ യഹോവേ, നീ വലിയവൻ ആകുന്നു; നിന്നെപ്പോലെ ഒരുത്തനുമില്ല; ഞങ്ങൾ സ്വന്തചെവികൊണ്ടു കേട്ടതൊക്കെയും ഓർത്താൽ നീ അല്ലാതെ ഒരു ദൈവവും ഇല്ല.❞ (2ശമൂ, 7:22)
4. ❝യഹോവയല്ലാതെ ദൈവം ആരുള്ളു? നമ്മുടെ ദൈവം ഒഴികെ പാറ ആരുള്ളു?❞ (2ശമൂ, 22:32)
5. ❝യിസ്രായേലിന്റെ ദൈവമായ യഹോവേ, പൂർണ്ണഹൃദയത്തോടെ നിന്റെ മുമ്പാകെ നടക്കുന്ന നിന്റെ ദാസന്മാർക്കായി നിയമവും ദയയും പാലിക്കുന്ന നിന്നെപ്പോലെ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല.❞ (1രാജാ, 8:23)
6. ❝യഹോവ തന്നെ ദൈവം; മറ്റൊരുത്തനുമില്ല എന്നു ഭൂമിയിലെ സകല ജാതികളും അറിയേണ്ടതിന്നു.❞ (1രാജാ, 8:59)
7. ❝ജനം എല്ലാം അതു കണ്ടു കവിണ്ണുവീണു: യഹോവ തന്നേ ദൈവം, യഹോവ തന്നേ ദൈവം എന്നു പറഞ്ഞു.❞ (1രാജാ, 18:39)
8. ❝ഞങ്ങൾ സ്വന്തചെവികൊണ്ടു കേട്ടതൊക്കെയും ഓർത്താൽ യഹോവേ, നിന്നെപ്പോലെ ഒരുത്തനുമില്ല; നീ അല്ലാതെ ഒരു ദൈവവുമില്ല.❞ (1ദിന, 17:20)
9. ❝യിസ്രായേലിന്റെ ദൈവമായ യഹോവേ, പൂർണ്ണഹൃദയത്തോടെ നിന്റെ മുമ്പാകെ നടക്കുന്ന നിന്റെ ദാസന്മാർക്കായി നിയമവും ദയയും പാലിക്കുന്നവനായ നിന്നെപ്പോലെ സ്വർഗ്ഗത്തിലും ഭൂമിയിലും ഒരു ദൈവവും ഇല്ല.❞ (2ദിന, 6:14)
10. ❝ആസാ തന്റെ ദൈവമായ യഹോവയെ വിളിച്ചപേക്ഷിച്ചു: യഹോവേ, ബലവാന്നും ബലഹീനന്നും തമ്മിൽ കാര്യം ഉണ്ടായാൽ സഹായിപ്പാൻ നീയല്ലാതെ മറ്റാരുമില്ല.❞ (2ദിന, 14:11)
11. ❝അവനോ അനന്യൻ; അവനെ തടുക്കുന്നതു ആർ? തിരുവുള്ളത്തിന്റെ താല്പര്യം അവൻ അനുഷ്ഠിക്കും.❞ (ഇയ്യോ, 23:13)
12. ❝ദൈവം തന്റെ ശക്തിയാൽ ഉന്നതമായി പ്രവർത്തിക്കുന്നു; അവന്നു തുല്യനായ ഉപദേശകൻ ആരുള്ളു? (ഇയ്യോ, 36:22)
13. യഹോവയല്ലാതെ ദൈവം ആരുള്ളു? നമ്മുടെ ദൈവം ഒഴികെ പാറയാരുള്ളു?❞ (സങ്കീ, 18:31)
14. ❝എന്റെ അമ്മയുടെ ഉദരംമുതൽ നീ എന്റെ ദൈവം. കഷ്ടം അടുത്തിരിക്കയാൽ എന്നെ വിട്ടകന്നിരിക്കരുതേ; സഹായിപ്പാൻ മറ്റാരുമില്ലല്ലോ.❞ (സങ്കീ, 22:10,11)
15. ❝യഹോവേ, നിനക്കു തുല്യൻ ആർ? എളിയവനെ തന്നിലും ബലമേറിയവന്റെ കയ്യിൽനിന്നും എളിയവനും ദരിദ്രനുമായവനെ കവർച്ചക്കാരന്റെ കയ്യിൽനിന്നും നീ രക്ഷിക്കുന്നു എന്നു എന്റെ അസ്ഥികൾ ഒക്കെയും പറയും.❞ (സങ്കീ, 35:10)
16. ❝എന്റെ ദൈവമായ യഹോവേ, നീ ചെയ്ത അത്ഭുതപ്രവൃത്തികളും ഞങ്ങൾക്കു വേണ്ടിയുള്ള നിന്റെ വിചാരങ്ങളും വളരെയാകുന്നു; നിന്നോടു സദൃശൻ ആരുമില്ല; ഞാൻ അവയെ വിവരിച്ചു പ്രസ്താവിക്കുമായിരുന്നു; എന്നാൽ അവ എണ്ണിക്കൂടാതവണ്ണം അധികമാകുന്നു.❞ (സങ്കീ, 40:5)
17. ❝ദൈവമേ, നിന്റെ നീതിയും അത്യുന്നതമായിരിക്കുന്നു; മഹാകാര്യങ്ങളെ പ്രവർത്തിച്ചിട്ടുള്ള ദൈവമേ, നിന്നോടു തുല്യൻ ആരുള്ളു?❞ (സങ്കീ, 71:19)
18. ❝സ്വർഗ്ഗത്തിൽ എനിക്കു ആരുള്ളു? ഭൂമിയിലും നിന്നെയല്ലാതെ ഞാൻ ഒന്നും ആഗ്രഹിക്കുന്നില്ല.❞ (സങ്കീ, 73:25)
19. ❝ദൈവമേ, നിന്റെ വഴി വിശുദ്ധമാകുന്നു; നമ്മുടെ ദൈവത്തെപ്പോലെ വലിയ ദൈവം ആരുള്ളു?❞ (സങ്കീ, 77:13)
20. ❝കർത്താവേ, ദേവന്മാരിൽ നിനക്കു തുല്യനായവനില്ല; നിന്റെ പ്രവൃത്തികൾക്കു തുല്യമായ ഒരു പ്രവൃത്തിയുമില്ല.❞ (സങ്കീ, 86:8)
21. ❝സ്വർഗ്ഗത്തിൽ യഹോവയോടു സദൃശനായവൻ ആർ? ദേവപുത്രന്മാരിൽ യഹോവെക്കു തുല്യനായവൻ ആർ?❞ (സങ്കീ, 89:6)
22. ❝സൈന്യങ്ങളുടെ ദൈവമായ യഹോവേ, നിന്നെപ്പോലെ ബലവാൻ ആരുള്ളു? യഹോവേ, നിന്റെ വിശ്വസ്തത നിന്നെ ചുറ്റിയിരിക്കുന്നു.❞ (സങ്കീ, 89:8)
23. ❝യഹോവ തന്നേ ദൈവം എന്നറിവിൻ; അവൻ നമ്മെ ഉണ്ടാക്കി, നാം അവന്നുള്ളവർ ആകുന്നു; അവന്റെ ജനവും അവൻ മേയിക്കുന്ന ആടുകളും തന്നേ.❞ (സങ്കീ, 100:3)
24. ❝നീയോ അനന്യനാകുന്നു; നിന്റെ സംവത്സരങ്ങൾ അവസാനിക്കയുമില്ല.❞ (സങ്കീ, 102:27)
25. ❝ഉന്നതത്തിൽ അധിവസിക്കുന്നവനായി നമ്മുടെ ദൈവമായ യഹോവെക്കു സദൃശൻ ആരുള്ളു?❞ (സങ്കീ, 113:5)
26. ❝ആകയാൽ നിങ്ങൾ ദൈവത്തെ ആരോടു ഉപമിക്കും? ഏതു പ്രതിമയെ നിങ്ങൾ അവനോടു സദൃശമാക്കും?❞ (യെശ, 40:18)
27. ❝അവർ നിന്നെ വണങ്ങി; നിന്റെ മദ്ധ്യ മാത്രമേ ദൈവമുള്ളു; അവനല്ലാതെ വേറൊരു ദൈവവും ഇല്ല എന്നിങ്ങനെ പറഞ്ഞു നിന്നോടു യാചിക്കും.❞ (യെശ, 45:14)
28. ❝യഹോവയിൽ മാത്രം നീതിയും ബലവും ഉണ്ടു എന്നു ഓരോരുത്തൻ പറഞ്ഞുകൊണ്ടു അവന്റെ അടുക്കൽ ചെല്ലും; അവനോടു കോപിക്കുന്നവരൊക്കെയും ലജ്ജിച്ചുപോകും.❞ (യെശ, 45:24)
29. ❝നീയല്ലാതെ ഒരു ദൈവം തന്നേ കാത്തിരിക്കുന്നവന്നു വേണ്ടി പ്രവർത്തിക്കുന്നതു പണ്ടുമുതൽ ആരും കേട്ടിട്ടില്ല, ഗ്രഹിച്ചിട്ടില്ല, കണ്ണുകൊണ്ടു കണ്ടിട്ടുമില്ല.❞ (യെശ, 64:4)
30. ❝യഹോവേ, നിന്നോടു തുല്യനായവൻ ആരുമില്ല; നീ വലിയവനും നിന്റെ നാമം ബലത്തിൽ വലിയതും ആകുന്നു.❞ (യിരേ, 10:6)
31. ❝ജാതികളുടെ രാജാവേ, ആർ നിന്നെ ഭയപ്പെടാതെയിരിക്കും? അതു നിനക്കു യോഗ്യമല്ലോ; ജാതികളുടെ സകല ജ്ഞാനികളിലും അവരുടെ സകലരാജ്യങ്ങളിലും നിന്നോടു തുല്യനായവൻ ആരും ഇല്ല.❞ (യിരെ, 10:7)
32. ❝ഈ വിധത്തിൽ വിടുവിപ്പാൻ കഴിയുന്ന മറ്റൊരു ദൈവവും ഇല്ലായ്കകൊണ്ടു.❞ (ദാനീ, 3:29)
23. ❝അകൃത്യം ക്ഷമിക്കയും തന്റെ അവകാശത്തിൽ ശേഷിപ്പുള്ളവരോടു അതിക്രമം മോചിക്കയും ചെയ്യുന്ന നിന്നോടു സമനായ ദൈവം ആരുള്ളു?❞ (മീഖാ, 7:18)
34. ❝യഹോവ സർവ്വഭൂമിക്കും രാജാവാകും; അന്നാളിൽ യഹോവ ഏകനും അവന്റെ നാമം ഏകവും ആയിരിക്കും.❞ (സെഖ, 14:9)
35. ❝നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളത്; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു.❞ (മലാ, 2:10)
മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവതന്നെ ദൈവം മറ്റൊരുത്തനുമില്ലെന്നും യഹോവയ്ക്ക് സമനായും സദൃശനായും ആരുമില്ലെന്നും അവനെപ്പോലെ അത്യുന്നതൻ ആരുമില്ലെന്നും അവനെപ്പോലെ ബലവാൻ ആരുമില്ലെന്നും അവനെപ്പോലെ പരിശുദ്ധൻ ആരുമില്ലെന്നും പഴയനിയമത്തിലെ അഭിഷിക്തന്മാരും ഭക്തന്മാരും പറയുന്നു. ഇവിടെ രണ്ട് വാക്യത്തിലൊഴികെ ഒന്നിനെ കുറിക്കുന്ന ❛എഹാദ്❜ മറ്റൊരിടത്തും ഉപയോഗിച്ചിട്ടില്ലെന്ന് പ്രത്യേകം ശ്രദ്ധിക്കുക. ട്രിനിറ്റിയുടെ വിശ്വാസംപോലെ, ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ, ദൈവപുത്രൻ ദൈവമാണെങ്കിലോ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവതന്നെ ദൈവം; മറ്റൊരുത്തനുമില്ലെന്ന് ഭക്തന്മാർ പറയുമോ❓ ക്രിസ്തുവിന് വരേണ്ടിയ കഷ്ടങ്ങളെയും പിൻവരുന്ന മഹിമയെയും ദൈവാത്മാവിൽ ആരാഞ്ഞ് അറിഞ്ഞവരാണ് പഴയനിയമ പ്രവാചകന്മാർ. (1പത്രൊ, 1:10-11). വരുവാനുള്ള ദൈവപുത്രൻ ദൈവം ആയിരുന്നെങ്കിൽ; യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും അവനു് സമനായും സദൃശനായും സ്വർഗ്ഗത്തിലും ഭൂമിയിലും ആരുമില്ലെന്നും അവർ പറയുമായിരുന്നോ❓ തന്മൂലം, യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും ദൈവപുത്രനായ ക്രിസ്തു ദൈവമല്ലെന്നും അസന്ദിഗ്ധമായി മനസ്സിലാക്കാം.
യഹോവ ഒരുത്തൻ മാത്രം ദൈവം: പഴയനിയമഭക്തന്മാർ മുകളിൽ പറഞ്ഞിരിക്കുന്നതിൽ 33 വാക്യങ്ങളിൽ ഏകൻ അഥവാ, ❛എഹാദ്❜ എന്ന പദമോ, ഒറ്റയെ കുറിക്കുന്ന മറ്റ് പദങ്ങളോ ഉപയോഗിക്കാതെ, യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്നും യഹോയ്ക്ക് സമനായോ, സദൃശനായോ ആരുമില്ലെന്നാണ് പറഞ്ഞിരിക്കുന്നത്. ❛എഹാദ്❜ എന്ന പദം മൂന്ന് വാക്യങ്ങളിൽ മാത്രമാണ് ഉള്ളതെന്നും ❛എഹാദിനു❜ ബഹുത്വമുണ്ടെന്ന ഉപദേശം വ്യാജമാണെന്നും നാം മുകളിൽ കണ്ടതാണ്. ❛എഹാദ്❜ കൂടാതെ, ഇംഗ്ലീഷിൽ alone, only എന്ന്പരിഭാഷ ചെയ്തിരിക്കുന്ന അഥവാ, ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കുന്ന ❛യാഹീദ്❜ (yahid) എന്ന പദത്തിനു് തുല്യമായ ❛അക്, റാഖ്, ബാദ്, ബദാദ്❜ എന്നിങ്ങനെ നാലു പദങ്ങൾ 32 പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്. അതിൽ, ❛ബാദ്, അക്, ബദാദ്❜ എന്നീ മൂന്ന് പദങ്ങൾ യഹോവയോടും മോശെയോടും ഉള്ള ബന്ധത്തിൽ നാലുപ്രാവശ്യം ഉപയോഗിച്ചിരിക്കുന്നത് മുകളിൽ നാം കണ്ടതാണ്. (പുറ, 22:20; സംഖ്യാ, 14:9; ആവ, 32:12; യെശ, 44:24). ശേഷിക്കുന്ന 28 വാക്യങ്ങളാണ് താഴെക്കാണുന്നത്:
1. ❝ഞങ്ങൾ മോശെയെ സകലത്തിലും അനുസരിച്ചതുപോലെ നിന്നെയും അനുസരിക്കും; നിന്റെ ദൈവമായ യഹോവ (only) മോശെയോടുകൂടെ ഇരുന്നതുപോലെ നിന്നോടുകൂടെയും ഇരുന്നാൽ മതി.❞ [only the LORD thy God be with thee]. (യോശു, 1:17) raq
2. ❝അപ്പോൾ ശമൂവേൽ എല്ലാ യിസ്രായേൽഗൃഹത്തോടും: നിങ്ങൾ പൂർണഹൃദയത്തോടെ യഹോവയിങ്കലേക്കു തിരിയുന്നു എങ്കിൽ അന്യദൈവങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും നിങ്ങളുടെ ഇടയിൽനിന്ന് നീക്കിക്കളഞ്ഞു നിങ്ങളുടെ ഹൃദയങ്ങളെ യഹോവയിങ്കലേക്ക് തിരിക്കയും അവനെ മാത്രം (only) സേവിക്കയും ചെയ്‍വിൻ;❞ (1ശമൂ, 7:3) bad
3. ❝അങ്ങനെ യിസ്രായേൽമക്കൾ ബാൽവിഗ്രഹങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും നീക്കിക്കളഞ്ഞ് യഹോവയെ മാത്രം (only) സേവിച്ചു.❞ (1ശമൂ, 7:4) bad
4. ❝യഹോവയെ (only) ഭയപ്പെട്ട് പൂർണഹൃദയത്തോടും പരമാർഥതയോടുംകൂടെ സേവിക്കമാത്രം ചെയ്‍വിൻ; അവൻ നിങ്ങൾക്ക് എത്ര വലിയ കാര്യം ചെയ്തിരിക്കുന്നു എന്ന് ഓർത്തുകൊൾവിൻ.❞ [only fear the LORD]. (1ശമൂ, 12:24) ak
5. ❝ഞങ്ങളുടെ പിതാക്കന്മാർക്കു നീ കൊടുത്ത ദേശത്തു അവർ ജീവിച്ചിരിക്കും കാലത്തൊക്കെയും നിന്നെ ഭയപ്പെടേണ്ടതിന്നു നീ ഓരോരുത്തന്റെ ഹൃദയത്തെ അറിയുന്നതുപോലെ ഓരാരുത്തന്നു അവനവന്റെ നടപ്പുപോലെയൊക്കെയും ചെയ്തരുളേണമേ; നീ മാത്രമല്ലോ (only) സകലമനുഷ്യപുത്രന്മാരുടെയും ഹൃദയത്തെ അറിയുന്നതു.❞ (1രാജാ, 8:40) bad
6. ❝ഹിസ്കീയാവു യഹോവയുടെ മുമ്പാകെ പ്രാർത്ഥിച്ചുപറഞ്ഞതു എന്തെന്നാൽ: കെരൂബുകൾക്കുമീതെ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം (alone) ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.❞ (2രാജാ, 19:15) bad
7. ❝ഇപ്പോഴോ ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം (only) യഹോവയായ ദൈവം എന്നു ഭൂമിയിലെ സകലരാജ്യങ്ങളും അറിയേണ്ടതിന്നു ഞങ്ങളെ അവന്റെ കയ്യിൽനിന്നു രക്ഷിക്കേണമേ.❞ (2രാജാ, 19:19) bad
8. ❝നീ മാത്രമല്ലോ (only) മനുഷ്യപുത്രന്മാരുടെ ഹൃദയങ്ങളെ അറിയുന്നതു.❞ (2ദിന, 6:31) bad
9. ❝എന്നാൽ ജനം പൂജാഗിരികളിൽ യാഗം കഴിച്ചുപോന്നു; എങ്കിലും തങ്ങളുടെ ദൈവമായ യഹോവയ്ക്ക് (only) അത്രേ.❞ [the LORD their God only]. (2ദിന, 33:17) raq
10. ❝നീ, നീ മാത്രം (alone) യഹോവ ആകുന്നു; നീ ആകാശത്തെയും സ്വർഗ്ഗാധിസ്വർഗ്ഗത്തെയും അവയിലെ സകലസൈന്യത്തെയും ഭൂമിയെയും അതിലുള്ള സകലത്തെയും സമുദ്രങ്ങളെയും അവയിലുള്ള സകലത്തെയും ഉണ്ടാക്കി; നീ അവയെ ഒക്കെയും രക്ഷിക്കുന്നു; ആകാശത്തിലെ സൈന്യം നിന്നെ നമസ്കരിക്കുന്നു.❞ (നെഹെ, 9:6) bad
11. ❝അവൻ തനിച്ചു (alone) ആകാശത്തെ വിരിക്കുന്നു; സമുദ്രത്തിലെ തിരമാലകളിന്മേൽ അവൻ നടക്കുന്നു.❞ (ഇയ്യോ, 9:8) bad
12. ❝ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും; നീയല്ലോ യഹോവേ (only), എന്നെ നിർഭയം വസിക്കുമാറാക്കുന്നത്.❞ (സങ്കീ, 4:8) badad
13. ❝നിന്നോടു തന്നേ (only) ഞാൻ പാപം ചെയ്തു:❞ [Against thee, thee only, have I sinned]. (സങ്കീ, 51:4) bad
14. ❝അവൻ തന്നേ (only) എന്റെ പാറയും എന്റെ രക്ഷയും ആകുന്നു;❞ [He only is my rock and my salvation]. (സങ്കീ, 62:2) ak
15. ❝എന്റെ ഉള്ളമേ, ദൈവത്തെ (only) നോക്കി മൌനമായിരിക്ക;❞ [My soul, wait thou only upon God]. (സങ്കീ, 62:5). ak
16. ❝അവൻ തന്നേ (only) എന്റെ പാറയും എന്റെ രക്ഷയും ആകുന്നു;❞ [He only is my rock and my salvation]. (സങ്കീ, 62:6) ak
17. ❝ഞാൻ യഹോവയായ കർത്താവിന്റെ വീര്യപ്രവൃത്തികളോടുകൂടെ വരും; നിന്റെ നീതിയെ മാത്രം (only) ഞാൻ കീർത്തിക്കും.❞ (സങ്കീ, 71:16) bad
18. ❝താൻ മാത്രം (only) അത്ഭുതങ്ങളെ ചെയ്യുന്നവനായി യിസ്രായേലിന്റെ ദൈവമായി യഹോവയായ ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.❞ (സങ്കീ, 72:18) bad
19. ❝അങ്ങനെ അവർ യഹോവ എന്നു നാമമുള്ള നീ മാത്രം (alone) സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ എന്നു അറിയും.❞ (സങ്കീ, 83:18) bad
20. നീ വലിയവനും അത്ഭുതങ്ങളെ പ്രവർത്തിക്കുന്നവനുമല്ലോ; നീ മാത്രം (alone) ദൈവമാകുന്നു. (സങ്കീ, 86:10) bad
21. ❝ഏകനായി (alone) മഹാത്ഭുതങ്ങളെ പ്രവർത്തിക്കുന്നവന്- അവന്റെ ദയ എന്നേക്കുമുള്ളത്.❞ (സങ്കീ, 136:4) bad
22. ❝ഇവരൊക്കെയും യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ;
അവന്റെ നാമം മാത്രം (alone) ഉയർന്നിരിക്കുന്നത്. അവന്റെ മഹത്ത്വം ഭൂമിക്കും ആകാശത്തിനും മേലായിരിക്കുന്നു.❞ (സങ്കീ, 148:13) bad
23. ❝മനുഷ്യരുടെ നിഗളിച്ച കണ്ണു താഴും; പുരുഷന്മാരുടെ ഉന്നതഭാവം കുനിയും; യഹോവ മാത്രം (alone) അന്നാളിൽ ഉന്നതനായിരിക്കും.❞ (യെശ, 2:11) bad
24. ❝അപ്പോൾ മനുഷ്യന്റെ ഗർവം കുനിയും; പുരുഷന്മാരുടെ ഉന്നതഭാവം താഴും; യഹോവ മാത്രം (alone) അന്നാളിൽ ഉന്നതനായിരിക്കും.❞ (യെശ, 2:17) bad
25. ❝ഞങ്ങളുടെ ദൈവമായ യഹോവേ, നീയല്ലാതെ വേറേ കർത്താക്കന്മാർ ഞങ്ങളുടെമേൽ കർത്തൃത്വം നടത്തിയിട്ടുണ്ട്; എന്നാൽ നിന്നെ മാത്രം (only), നിന്റെ നാമത്തെ തന്നെ.❞ (യെശ, 26:13) bad
26. ❝യിസ്രായേലിന്റെ ദൈവമായി കെരൂബുകളുടെ മീതെ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവേ, നീ ഒരുത്തൻ മാത്രം (alone) ഭൂമിയിലെ സർവ്വരാജ്യങ്ങൾക്കും ദൈവമാകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.❞ (യെശ, 37:16) bad
27. ❝ഇപ്പോഴോ ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം (only) യഹോവ എന്നു ഭൂമിയിലെ സകലരാജ്യങ്ങളും അറിയേണ്ടതിന്നു ഞങ്ങളെ അവന്റെ കയ്യിൽനിന്നു രക്ഷിക്കേണമേ.❞ (യെശ, 37:20) bad
28. ❝ഞാൻ ഏകനായി (alone) മുന്തിരിച്ചക്കു ചവിട്ടി; ജാതികളിൽ ആരും എന്നോടുകൂടെ ഉണ്ടായിരുന്നില്ല.❞ (യെശ, 63:3) bad
യഹോവ ഒരുത്തൻ മാത്രമാണ് സകല രാജ്യങ്ങളുടെയും ദൈവമെന്നും യഹോവ ഒരുത്തൻ മാത്രമാണ് സകലത്തിൻ്റെയും സ്രഷ്ടാവെന്നും പഴയനിയമത്തിലെ മശീഹമാർ പറയുന്നത് ❛എഹാദ്❜ എന്ന പദംകൊണ്ടല്ല; ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ (alone/only) കുറിക്കുന്ന ❛അക്❜ (ak), ❛റാഖ്❜ (raq), ❛ബാദ്❜ (bad), ❛ബദാദ്❜ (badad) എന്നീ പദങ്ങൾ കൊണ്ടാണ്. ഇംഗ്ലീഷിൽ അത് alone. only എന്നിങ്ങനെയാണ്. അതിൽ, ❛ബാദ്❜ ഉപയോഗിച്ചിരിക്കുന്ന 20 വാക്യങ്ങൾ, ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റ് പരിഭാഷയിൽ ❛മോണോസ്❜ (Mónos) ആണ്. മുകളിൽ, യഹോവയും മോശെയും ഉപയോഗിച്ചിരിക്കുന്ന നാലു വാക്യങ്ങൾ ❛മോണോസ്❜ കൊണ്ടാണ്. ദൈവം ❛മോണോസ്❜ ആണെന്ന് സെപ്റ്റ്വജിൻ്റിൽ 23 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. പഴയനിയമത്തിൽ ഒറ്റയെ (alone/only) കുറിക്കുന്ന ❛യാഹീദിന്❜ (yahid) തുല്യമായ പദമാണ് ഗ്രീക്കിലെ ❛മോണോസ്.❜ ദൈവം സമനിത്യരായ മൂന്നുപേർ ആണെങ്കിലോ, ദൈവപുത്രനായ യേശു ദൈവമാണെങ്കിലോ യഹോവ ഒരുത്തൻ മാത്രമാണ് (alone) സകല രാജ്യങ്ങളുടെയും ദൈവമെന്നും യഹോവ ഒരുത്തൻ മാത്രമാണ് (only) സകലത്തിൻ്റെയും സ്രഷ്ടാവെന്നും പഴയനിയമ ഭക്തന്മാർ മോണോസ് കൊണ്ട് ഖണ്ഡിതമായി പറയുമായിരുന്നില്ല. ട്രിനിറ്റിയുടെ വ്യാജവാദംപോലെ, എഹാദിന് ബഹുത്വം ഉണ്ടായിരുന്നെങ്കിൽ, പഴയനിയമത്തിൽ ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കുന്ന പദങ്ങൾകൊണ്ട് ദൈവം ഒരുത്തൻ മാത്രമാണെന്ന് ഒരിക്കലും പറയുമായിരുന്നില്ല. പരിശുദ്ധാത്മാവ് ആലേഖനംചെയ്ത് വെച്ചിരിക്കുന്നതിന് വിരുദ്ധമായി, ഏകസത്യദൈവത്തെ ത്രിമൂർത്തി ബഹുദൈവം ആക്കുന്നത്, പരിശുദ്ധാത്മാവിന് എതിരെയുള്ള ദൂഷണമാണ്.
യഹോവ ഒരുത്തൻ മാത്രം സ്രഷ്ടാവ്: ❝ഹിസ്കീയാവു യഹോവയുടെ മുമ്പാകെ പ്രാർത്ഥിച്ചുപറഞ്ഞതു എന്തെന്നാൽ: കെരൂബുകൾക്കുമീതെ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി ⁃⁃ Hezekiah prayed before the LORD, and said, O LORD God of Israel, which dwellest between the cherubims, thou art the God, even thou alone, of all the kingdoms of the earth; thou hast made heaven and earth.❞ (2രാജാ, 19:15). ഈ വേദഭാഗത്ത് ആദ്യം പറയുന്നത്: ❝യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു❞ എന്നാണ്. ഇവിടെ, യഹോവ ഒരുത്തൻ മാത്രമെന്ന് പറയാൻ ഉപയോഗിച്ചിരിക്കുന്നത് ഒന്നിനെ കുറിക്കുന്ന ❛എഹാദ്❜ (ehad – one) അല്ല; ഒറ്റയെ കുറിക്കുന്ന ❛ബാദ്❜ (bad – alone) ആണ്. ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റ് പരിഭാഷയിൽ ❛മോണോസ്❜ (Mónos) ആണ്. പഴയനിയമത്തിൽ ഒറ്റയെ (alone/only) കുറിക്കുന്ന ❛യാഹീദ്❜ (yahid) എന്ന പദത്തിനു് തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ്. അടുത്തഭാഗം: ❝നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി❞ (thou hast made heaven and earth). യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് പറഞ്ഞശേഷം, ❝നീ (thou) ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി❞ ഏകവചനത്തിലാണ് പറയുന്നത്. യഹോവ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്ന് സ്ഫടികസ്ഫുടം വ്യക്തമല്ലേ❓ അടുത്തവാക്യം: ❝നീ, നീ മാത്രം യഹോവ ആകുന്നു; നീ ആകാശത്തെയും സ്വർഗ്ഗാധിസ്വർഗ്ഗത്തെയും അവയിലെ സകലസൈന്യത്തെയും ഭൂമിയെയും അതിലുള്ള സകലത്തെയും സമുദ്രങ്ങളെയും അവയിലുള്ള സകലത്തെയും ഉണ്ടാക്കി; നീ അവയെ ഒക്കെയും രക്ഷിക്കുന്നു; ആകാശത്തിലെ സൈന്യം നിന്നെ നമസ്കരിക്കുന്നു.❞ (നെഹെ, 9:6). ഈ വേദഭാഗത്തും ഒറ്റയെ കുറിക്കുന്ന ❛ബാദ്❜ (bad – alone) എന്ന പദംകൊണ്ട്, യഹോവ ഒരുത്തൻ മാത്രമാണെന്ന് പറഞ്ഞശേഷമാണ്; ❛നീ❜ (thou) സകലത്തെയും സൃഷ്ടിച്ചു എന്ന് ഏകവചനത്തിലാണ് പറയുന്നത്. ദൈവത്തിന് ബഹുത്വമുണ്ടെങ്കിൽ അഥവാ, സൃഷ്ടി നടത്തിയത് മൂന്നുപേരാണെങ്കിൽ യഹോവ ഒറ്റയ്ക്ക് സകലവും സൃഷ്ടിച്ചു എന്ന് പറയുമായിരുന്നോ❓ അടുത്തവാക്യം: ❝അവൻ തനിച്ചു ആകാശത്തെ വിരിക്കുന്നു; സമുദ്രത്തിലെ തിരമാലകളിന്മേൽ അവൻ നടക്കുന്നു.❞ (ഇയ്യോ, 9:8). ഈ വേദഭാഗത്തും ഒറ്റയെ കുറിക്കുന്ന ബാദ് (bad – alone) എന്ന പദംകൊണ്ട്, യഹോവ ഒറ്റ്ക്കാണ് സകലവും സൃഷ്ടിച്ചതെന്നാണ് പറഞ്ഞിരിക്കുന്നത്. അടുത്തവാക്യം: ❝യിസ്രായേലിന്റെ ദൈവമായി കെരൂബുകളുടെ മീതെ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സർവ്വരാജ്യങ്ങൾക്കും ദൈവമാകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.❞ (യെശ, 37:16). ഹിസ്കീയാവ് രാജാവിൻ്റെ വാക്കുകൾ യെശയ്യാവ് എടുത്ത് ഉദ്ധരിക്കുമ്പോഴും, ഒറ്റയെ കുറിക്കുന്ന ❛ബാദ്❜ (bad – alone) എന്ന പദംകൊണ്ട്, യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും അവൻ ഒറ്റയ്ക്കാണ് സകലവും സൃഷ്ടിച്ചതെന്നാണ് പറയുന്നത്. അടുത്തവാക്യം: ❝നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു;❞ (മലാ, 2:10). പിതാവായ യഹോവ ഒറ്റയ്ക്കാണ് സൃഷ്ടി നടത്തിയതെന്ന് ഈ വേദഭാഗത്തും വ്യക്തമാണല്ലോ. അടുത്തവാക്യം: ❝എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങൾ എല്ലാവരും നിന്റെ കൈപ്പണിയത്രേ.❞ (യെശ, 64:8). ഈ വേദഭാഗവും ശ്രദ്ധിക്കുക: ❝യഹോവേ, നീ ഞങ്ങളുടെ പിതാവു❞ എന്ന് പറഞ്ഞശേഷം, ❛നീ❜ (thou) ഞങ്ങളെ മനയുന്നവൻ എന്ന് ഏകവചനത്തിൽ പറഞ്ഞുകൊണ്ട്, യഹോവ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്ന് അസന്ദിഗ്ധമായിട്ടാണ് പറയുന്നത്. ഒ.നോ: (1ദിന, 16:26; ഇയ്യോ, 38:4; സങ്കീ, 8:3; 33:6; 90:2; 95:6; 96:5; 100:3; 102:25; 104:24; 104:30; 115:15; 121:2; 124:8; 134:3; 136:5; 139:13; 146:6; സദൃ, 3:19; 16:4; യെശ, 40:26; 40:28; 42:5; 45:18; യിരെ, 10:12; 32:17; 51:15; യോനാ, 1:9; മലാ, 2:10)
❝യഹോവ ഒരുത്തൻ മാത്രമാണ് ദൈവം❞ എന്ന ഒന്നാം പ്രമാണം അല്പസ്വല്പം വ്യത്യാസങ്ങളോടെ 100 വാക്യങ്ങളിൽ പഴയനിയമത്തിൽ എഴുതിയിരിക്കുന്നതും മറ്റു തെളിവുകളുമാണ് മുകളിൽ നാം കണ്ടത്. ❝യഹോവയായ ഏകദൈവത്തെയോ, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവിനെയോ, ദൈവം അഭിമുഖമായും സ്പഷ്ടമായും സംസാരിച്ചവനായ മോശെയെയോ, പഴയനിയമത്തിലെ ദൈവത്തിൻ്റെ മശീഹമാരെയോ, ഭക്തന്മാരെയോ, അപ്പൊസ്തലന്മാരെയോ ട്രിനിറ്റി വിശ്വസിക്കുന്നില്ല. നിഖ്യാ കോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസുകളിലൂടെ ത്രിമൂർത്തി ബഹുദൈവ ഉപദേശം നുഴയിച്ചുകയറ്റിയ ഉപായിയായ സർപ്പത്തിലാണ് ട്രിനിറ്റി വിശ്വാസം അർപ്പിച്ചിരിക്കുന്നത്.❞ എത്രത്തോളം നിങ്ങൾ ദൈവത്തോട് മറുതലിക്കും❓
ഈ ലേഖനത്തിൻ്റെ രണ്ടാംഭാഗം കാണാൻ താഴെക്കാണുന്ന ലിങ്കിൽ ക്ലിക്കുചെയ്യുക. ദൈവപുത്രനായ യേശുവിൻ്റെ സാക്ഷ്യവും അപ്പൊസ്തലന്മാരുടെ സാക്ഷ്യവും അതിൽക്കാണാം:
⏬
പിതാവു് മാത്രം സത്യദൈവം (II)
5 thoughts on “പിതാവു് മാത്രം സത്യദൈവം (Father, the only true God)”