എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ!

☛ ❝തോമാസ് അവനോടു: എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ എന്നു ഉത്തരം പറഞ്ഞു.❞ (യോഹ, 20:28)
➦ തോമാസ് ❝എൻ്റെ ദൈവം❞ (𝐌𝐲 𝐆𝐨𝐝) എന്ന് സംബോധന ചെയ്തത് ക്രൂശിൽമരിച്ചുയിർത്ത ദൈവപുത്രനായ യേശുവിനെയാണെന്ന് വൺനെസ്സും ട്രിനിറ്റിയും വിചാരിക്കുന്നു: (യോഹ, 20:28). എന്നാൽ അങ്ങനെല്ല; ദൈവപുത്രനായ യേശു ആരെയാണോ ❝എൻ്റെ ദൈവം❞ എന്ന് സംബോധന ചെയ്തത്, അവനെയാണ് അപ്പൊസ്തലനായ തോമാസും ❝എൻ്റെ ദൈവം❞ (𝐌𝐲 𝐆𝐨𝐝) എന്നേറ്റുപറഞ്ഞത്: (മത്താ, 27:46മർക്കൊ, 15:33യോഹ, 20:17). ➟നമുക്ക് രണ്ട് സത്യദൈവമില്ല; പിതാവായ ഒരേയൊരു സത്യദൈവമാണുള്ളത്: (യോഹ, 17:3). ➟ദൈവപുത്രൻ്റെയും തോമാസിൻ്റെയും ദൈവവും പിതാവും ഒന്നുതന്നെയാണ്: (യോഹ, 20:17). ➟ഒന്നുകൂടി വ്യക്തമാക്കിയാൽ, ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ ദൈവത്തെയാണ്, തോമാസ് ❝എൻ്റെ ദൈവം❞ എന്ന് സംബോധന ചെയ്തത്: (യോഹ, 20:17; മത്താ, 27:46മർക്കൊ, 15:33). ചില തെളിവുകൾ കാണുക:
❶ എൻ്റെ ദൈവവും നിങ്ങളുടെ ദൈവവും:
➦ ഉയിർന്നെഴുന്നേറ്റ യേശു മഗ്ദലക്കാരത്തി മറിയയോടു പറഞ്ഞത്: ❝എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.❞ (യോഹ, 20:17). ➟ഈ വേദഭാഗം ശ്രദ്ധിക്കുക്കുക: ❝എന്റെ പിതാവും ദൈവവും നിങ്ങളുടെ പിതാവും ദൈവവും ഒരുവനാണെന്നാണ് യേശു പറഞ്ഞത്. ഒ.നോ: (മത്താ, 27:46മർക്കൊ, 15:33). ➟അതായത്, ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെയും വിശ്വാസികളുടെയും ദൈവം, പിതാവായ യഹോവ ഒരുത്തൻ മാത്രമാണ്: ❝മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.❞ (ആവ, 4:39 – ആവ, 3:24; യോശു, 2:11; 1രാജാ, 8:23; 2ദിന, 6:14; സങ്കീ, 73:25). പിന്നെങ്ങനെയാണ് തോമാസ് ദൈവപുത്രനെ ❝എൻ്റെ ദൈവം❞ എന്നേറ്റുപറയുന്നത്❓ [കാണുക: യഹോവ സകലജഡത്തിൻ്റെയും ദൈവം]
❷ പിതാവ് മാത്രം സത്യദൈവം:
➦ ❝ദൈവം ഒരുത്തൻ മാത്രം – 𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝 (യോഹ, 5:44), ഒരേയൊരു സത്യദൈവം പിതാവാണ് – 𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝  (യോഹ, 17:3), പിതാവിനെ മാത്രം ആരാധിക്കണം (മത്താ, 4:10ലൂക്കൊ, 4:8), എൻ്റെ പിതാവു് മാത്രമാണ് സകലവും അറിയുന്നത് (മത്താ, 24:36), എന്റെ പിതാവു എല്ലാവരിലും വലിയവൻ (യോഹ, 10:29), പിതാവു് എന്നെക്കാൾ വലിയവൻ (യോഹ, 14:28), എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല (യോഹ, 5:30), ഞാൻ മനുഷ്യനാണ് (യോഹ, 8:40), പിതാവ് എന്റെ ദൈവമാണു❞ (യോഹ, 20:17) എന്നൊക്കെയാണ് ക്രിസ്തു പഠിപ്പിച്ചത്. 𝗙𝗮𝘁𝗵𝗲𝗿, 𝘁𝗵𝗲 𝗼𝗻𝗹𝘆 𝘁𝗿𝘂𝗲 𝗚𝗼𝗱 എന്നുപറഞ്ഞാൽ, ❝പിതാവ് സത്യദൈവം ആണെന്നല്ല; പിതാവ് മാത്രമാണ് സത്യദൈവം❞ എന്നാണർത്ഥം. ➟പിതാവ് മാത്രമാണ് സത്യദൈവം എന്ന് പുത്രൻ പറഞ്ഞാൽ, പിതാവായ യഹോവയല്ലാതെ ❝പുത്രനും❞ സ്വർഗ്ഗത്തിലും ഭൂമിയിലും മറ്റാരും സത്യദൈവം അല്ലെന്നാണർത്ഥം: (ആവ, 4:39). ➟താൻ ദൈവമല്ല; മനുഷ്യനാണെന്ന് ദൈവപുത്രൻതന്നെ പറയുമ്പോൾ (യോഹ, 17:3 – യോഹ, 8:40), തോമാസ് അവനെ ❝എൻ്റെ ദൈവം❞ എന്ന് ഏറ്റുപറയുമോ❓
പിതാവായ ദൈവവും മനുഷ്യനായ പുത്രനും:
➦ പിതാവിൻ്റെയും പുത്രൻ്റെയും പ്രകൃതി (𝐍𝐚𝐭𝐮𝐫𝐞) ദൈവശ്വാസീയമായ തിരുവെഴുത്തുകളിൽ അസന്ദിഗ്ദ്ധമായി ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്: (2തിമൊ, 3:16). ➟പിതാവിൻ്റെ പ്രകൃതി: ➤❝ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ (വിളിക്കപ്പെടുന്നവർ) ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു.❞ (1കൊരി, 8:5-6). ➟❝ദൈവം❞ (𝐆𝐨𝐝) എന്നത് സകലത്തിൻ്റെയും കാരണഭൂതനായ യഹോവയുടെ ❝പ്രകൃതിയും❞ (𝐍𝐚𝐭𝐮𝐫𝐞) ❝പിതാവു❞  (𝐅𝐚𝐭𝐡𝐞𝐫) എന്നത് ഏകദൈവമായ യഹോവയുടെ ❝പദവിയും❞ (𝐓𝐢𝐭𝐥𝐞) ആണ്. ➟പുത്രൻ്റെ പ്രകൃതി: ➤❝യേശുവിന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ (𝐌𝐚𝐧) ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.❞ (മർക്കൊ, 15:39). ➟❝മനുഷ്യൻ❞ (𝐌𝐚𝐧) എന്നത് യേശുവിൻ്റെ ❝പ്രകൃതിയും❞ (𝐍𝐚𝐭𝐮𝐫𝐞) ❝പുത്രൻ❞ (𝐒𝐨𝐧) എന്നത് ഏകമനുഷ്യനായ യേശുവിൻ്റെ ❝പദവിയും❞ (𝐓𝐢𝐭𝐥𝐞) ആണ്: (റോമ, 5:15). ➟ഈ വസ്തുത പൗലൊസ് അർത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കിയിട്ടുണ്ട്: ➤❝ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ (𝐌𝐚𝐧) ക്രിസ്തുയേശു തന്നേ.❞ (1തിമൊ, 2:5-6). ➟ഈ വേദഭാഗത്ത് പിതാവായ ദൈവത്തെയും മനുഷ്യനായ ക്രിസ്തുയേശുവിനെയും വെഓതിരിച്ച് പറഞ്ഞിരിക്കുന്നത് നോക്കുക. ➟വൺനെസ്സും ട്രിനിറ്റിയും വിചാരിക്കുന്നപോലെ, ദൈവപുത്രനായ ക്രിസ്തു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആണെങ്കിൽ, ദൈവത്തിൽനിന്ന് അവനെ വേർതിരിച്ച് പറയുമായിരുന്നോ❓ ➟ക്രൂശിൽമരിച്ച പുരുഷനായ (𝐌𝐚𝐧) നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ് അവനെ മനുഷ്യരുടെ രക്ഷിതാവായ കർത്താവായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (പ്രവൃ, 2:23-24; പ്രവൃ, 2:36; പ്രവൃ, 5:31). ➟അതുകൊണ്ടാണ്, പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടെന്ന് പൗലൊസ് പറയുന്നത്: (1കൊരി, 8:6). ➟നമ്മുടെ കർത്താവായ യേശു മനുഷ്യനാണെന്ന് പൗലൊസ് അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്. ➟മനുഷ്യൻ (1കൊരി, 15:21), ➟രണ്ടാം മനുഷ്യൻ (1കൊരി, 15:47), ➟മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6), ➟ഏകമനുഷ്യനായ യേശുക്രിസ്തു മുതലായവ നോക്കുക: (റോമ, 5:15). ➤[കാണുക: കർത്താവ് (kyrios) ദൈവമാണോ?]
➦ ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ വാക്കിനാലും അക്കാര്യം അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം: ➤❝ഏകസത്യദൈവമായ പിതാവിനെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.❞ (യോഹ, 17:3). ➤❝ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ (𝐌𝐚𝐧) എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.❞ (യോഹ, 8:40 ⁃⁃ മത്താ, 11:19; ലൂക്കൊ, 7:34). ➟ഈ വേദഭാഗം ശ്രദ്ധിക്കുക: ഉത്തമപുരുഷനായ ക്രിസ്തു (𝟏𝐬𝐭 𝐩𝐞𝐫𝐬𝐨𝐧) മധ്യമപുരുഷനായ യെഹൂദന്മാരോട് (𝟐𝐧𝐝 𝐩𝐞𝐫𝐬𝐨𝐧) ദൈവത്തെ പ്രഥമപുരുഷനിലാണ് (𝟑𝐫𝐝 𝐩𝐞𝐫𝐬𝐨𝐧) പറയുന്നത്. ➟ദൈവത്തിൽനിന്ന് മനുഷ്യനായ തന്നെ വ്യക്തമായി വേർതിരിച്ചാണ് ക്രിസ്തു പഠിപ്പിച്ചത്. ➟വൺനെസ്സ് വിചാരിക്കുന്നപോലെ ക്രിസ്തു യഥാർത്ഥത്തിൽ യഹോവ തന്നെയാണെങ്കിലോ, ട്രിനിറ്റി പറയുന്നപോലെ അവൻ ദൈവത്തിലെ മൂന്നുപേരിൽ ഒരു വ്യക്തിയാണെങ്കിലോ ദൈവത്തിൽനിന്ന് തന്നെ വേർതിരിച്ച് പറയുമായിരുന്നോ❓ ➟താൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനോ ആയിരുന്നെങ്കിൽ അത് മറച്ചുവെച്ചുകൊണ്ട്, പിതാവ് മാത്രമാണ് ദൈവമെന്നും താൻ മനുഷ്യനാണെന്നും അവൻ ഭോഷ്ക്ക് പറഞ്ഞതാണോ❓ ➟ഭാഷയെ അതിക്രമിക്കുന്നതാണ് ദുരുപദേശത്തിൻ്റെ പ്രധാന കാരണം. ക്രിസ്തു മനുഷ്യനാണെന്ന് ദൈവശ്വാസീയമായ വചനത്തിൽ അമ്പതുപ്രാവശ്യം ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്. ➟❝ഞാൻ മനുഷ്യനല്ല ദൈവം അത്രേ❞ എന്ന് യഹോവയും (ഹോശേ, 11:9), പിതാവ് മാത്രമാണ് സത്യദൈവം താൻ മനുഷ്യനാണെന്ന് ദൈവപുത്രനും പറയുമ്പോൾ (യോഹ, 17:3യോഹ, 8:40), യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസ് ദൈവപുത്രനെ ❝എൻ്റെ ദൈവം❞ എന്നേറ്റുപറയുമോ❓ [കാണുക: മനുഷ്യനായ ക്രിസ്തു യേശു, ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?].
❹ യേശുക്രിസ്തുവിൻ്റെ ദൈവം എന്നേക്കും വാഴ്ത്തപ്പെട്ടവൻ:
➦ ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ ദൈവത്തെ അപ്പൊസ്തലന്മാർ വാഴ്ത്തുകയും സ്തുതിക്കുകയും സ്തോത്രം ചെയ്യുകയും ചെയുന്ന ഏഴുവാക്യങ്ങൾ കാണാം: ❝നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.❞ (2കൊരി, 11:31 – റോമ, 15:52കൊരി, 1:3എഫെ, 1:3എഫെ, 1:17കൊലൊ, 1:51പത്രൊ, 1:3). ➟യേശുക്രിസ്തുവിൻ്റെ ദൈവത്തെ വാഴുത്തുകയും സ്തുതിക്കുകയും ചെയ്ത അപ്പൊസ്തലന്മാരിൽ ഒരുവനായ തോമാസ്, അതേ ദൈവപുത്രനായ യേശുക്രിസ്തുവിനെ ❝എൻ്റെ ദൈവം❞ എന്നേറ്റുപറയുമോ❓ [കാണുക: യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവും, പൗലൊസിൻ്റെ ദൈവം]
❺ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച മനുഷ്യൻ:
➦ ❝യേശുവിനെ മരിച്ചവരിൽനിന്നു ഉയിർപ്പിച്ചവന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എങ്കിൽ ക്രിസ്തുയേശുവിനെ മരണത്തിൽനിന്നു ഉയിർപ്പിച്ചവൻ നിങ്ങളിൽ വസിക്കുന്ന തന്റെ ആത്മാവിനെക്കൊണ്ടു നിങ്ങളുടെ മർത്യശരീരങ്ങളെയും ജീവിപ്പിക്കും.❞ (റോമ, 8:11). ക്രിസ്തു ദൈവാത്മാവിനാൽ തന്നെത്താൻ മരണത്തിന് ഏല്പിച്ചു എന്നല്ലാതെ (എബ്രാ, 9:14), തന്നെത്താൻ ഉയിർത്തെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. ➟ദൈവമാണ് അവനെ മരണത്തിൽനിന്ന് ഉയിർപ്പിച്ചത്: ❝ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ടു അവനെ ഉയിർത്തെഴുന്നേല്പിച്ചു❞ (പ്രവൃ, 2:24), ❝ഈ യേശുവിനെ ദൈവം ഉയിർത്തെഴുന്നേല്പിച്ചു❞ (പ്രവൃ, 2:31), ❝ദൈവം മരിച്ചവരിൽ നിന്നു ഉയിർപ്പിച്ചവനുമായി നസറായനായ യേശുക്രിസ്തുവിന്റെ❞ (പ്രവൃ, 4:10), ❝യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിർപ്പിച്ചു❞ (പ്രവൃ, 5:30), ❝ദൈവം അവനെ മൂന്നാം നാൾ ഉയിർത്തെഴുന്നേല്പിച്ചു❞ (പ്രവൃ, 10:40) എന്നിങ്ങനെയാണ് പറഞ്ഞിരിക്കുന്നത്. ➟നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ വഹിച്ചുകൊണ്ട് ക്രശിൽമരിച്ച മനുഷ്യനായ ക്രിസ്തുയേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ് അവനെ നമ്മുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (1പത്രൊ, 2:241തിമൊ, 2:6പ്രവൃ, 2:24പ്രവൃ, 2:36പ്രവൃ, 5:31). ➟❝മനുഷ്യനായ (Man) നസറായനായ യേശുവിനെയാണ് ദൈവം മരണപാശങ്ങളെ അഴിച്ചിട്ട് ഉയിർപ്പിച്ചതു❞ എന്നാണ് അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രൊസ് തൻ്റെ പ്രഥമപ്രസംഗത്തിൽ പറഞ്ഞത്: (പ്രവൃ, 2:23-24). ഒരു മനുഷ്യൻ മരിച്ചവരിൽനിന്ന് ഉയിർത്താൽ ദൈവമാകുമോ❓ ➟ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച മനുഷ്യനായ നസറായനായ യേശുവിനെ അപ്പൊസ്തലനായ തോമാസ് ❝എൻ്റെ ദൈവം❞ എന്നേറ്റുപറയുമോ❓ [കാണുക: മരിച്ചിട്ട് ഉയിർത്തവൻ].
ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല:
➦ ദൈവപുത്രനായ യേശുവിനെ ഒരു പ്രമാണി വന്നിട്ട് ❝നല്ല ഗുരോ❞ എന്നു വിളിച്ചപ്പോൾ, താനത് നിഷേധിക്കുകയും ❝ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല❞ എന്നു അവനോടു പറയുകയുകയി: (മർക്കൊ, 10:17-18മത്താ, 19:17; ലൂക്കൊ, 18:19). അതിനർത്ഥം ദൈവപുത്രൻ നല്ലവനല്ല എന്നല്ല; യേശുവിനെയും നല്ലവനെന്ന് പറഞ്ഞിട്ടുണ്ട്: (യോഹ, 7:12). എന്നാൽ ആത്യന്തികമായി ❝നല്ലവൻ❞ എന്ന പദവി ദൈവത്തിനു മാത്രമുള്ളതാണ്: (2ദിന, 7:3; എസ്രാ, 3:11; സങ്കീ, 34:8; 135:3; 136:1; 145:9). ദൈവപുത്രൻ ദൈവമല്ല; പാപരഹിതനായ മനുഷ്യൻ ആയതിനാലാണ് ദൈവത്തിൻ്റെ പദവിയായ നല്ലവൻ എന്ന് വിളിച്ചപ്പോൾ താനത് നിഷേധിച്ചത്: (യോഹ, 17:3; യോഹ, 8:40; 1യോഹ, 3:5). തന്നെ ❝നല്ലവൻ❞ എന്ന് വിളിച്ചതുപോലും നിഷേധിച്ച ദൈവപത്രനെയാണ് തോമാസ് ❝എൻ്റെ ദൈവമേ❞ എന്നു വിളിച്ചതെങ്കിൽ അവൻ എത്രയധികമായി തോമാസിനെ വിലക്കുമായിരുന്നു❓
പരിശുദ്ധാത്മാവിനെ ഊതിക്കൊടുത്തവൻ:
➦ ❝ഇങ്ങനെ പറഞ്ഞശേഷം അവൻ അവരുടെമേൽ ഊതി അവരോടു: പരിശുദ്ധാത്മാവിനെ കൈക്കൊൾവിൻ.❞ (യോഹ, 20:22). സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായ യേശുക്രിസ്തു ശിഷ്യന്മാർക്ക് പരിശുദ്ധാത്മാവിനെ ഊതിക്കൊടുത്തതായി കാണാം. ഒരു മനുഷ്യനെങ്ങനെ പരിശുദ്ധാത്മാവിനെ ഊതിക്കൊടുക്കാൻ കഴിയും❓ മനുഷ്യനായ ക്രിസ്തുയേശുവിൻ്റെ ഉത്ഭവവും ജീവിതവും ശുശ്രൂഷയും ആത്മാവിനാലായിരുന്നു: പരിശുദ്ധാത്മാവിനാൽ ഉല്പാദിതമായവനും (മത്താ, 1:20; ലൂക്കൊ, 2:21), ആത്മാവിനാൽ ഉത്ഭവിച്ചവനും (ലൂക്കൊ, 1:35), ആത്മാവിൽ ബലപ്പെട്ട് വളർന്നവനും (ലൂക്കൊ, 2:40), ആത്മാവിനാൽ അഭിഷേകം പ്രാപിച്ചവനു  (ലൂക്കൊ, 3:22 ⁃⁃ പ്രവൃ, 10:38), ആത്മാവ് നിറഞ്ഞവനായി യോർദ്ദാൻ വിട്ടുമടങ്ങിയവനും (ലൂക്കൊ, 4:1), ആത്മാവിനാൽ പരീക്ഷയിലേക്ക് നടത്തപ്പെട്ടവനും (മത്താ, 4:1; ലൂക്കൊ, 4:1), ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷിച്ചവനും (ലൂക്കൊ, 4:14-15), ആത്മാവിനാൽ അത്ഭുതങ്ങൾ പ്രവർത്തിച്ചവനും (മത്താ, 12:28), ആത്മാവിനാൽ തന്നെത്താൻ ദൈവത്തിനു് നിഷ്കളങ്കനായി അർപ്പിച്ചവനും (എബ്രാ, 9:14), ആത്മാവിനാൽ ജീവിപ്പിക്കപ്പെട്ടവനുമാണ്: (1പത്രൊ, 3:18). ആത്മാവിനാൽ ജനിച്ചുജീവിച്ചു ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷിക്കയും ആത്മാവിനാൽ മരിച്ചുയിർക്കയും ചെയ്തവന് എങ്ങനെ ആത്മാവിനെ ഊതിക്കൊടുക്കാൻ കഴിയും? ദൈവപുത്രൻ മനുഷ്യനും (മർക്കൊ, 15:39) പരിശുദ്ധാത്മാവ് ദൈവവുമാണ്: (പ്രവൃ, 5:3-4; 1കൊരി, 3:16-17). മനുഷ്യനു് ദൈവത്തെ ഊതിക്കൊടുക്കാൻ കഴിയുമോ❓ മറിയയുടെ മൂത്തമകനായി ജനിച്ച യേശുവെന്ന പാപരഹിതനായ മനുഷ്യൻ പ്രവചനംപോലെ എ.ഡി. 29-ലാണ് ക്രിസ്തുവും ദൈവപുത്രനും ആയത്: (യെശ, 61:1; ലൂക്കൊ, 1:32; ലൂക്കൊ, 1:35; ലൂക്കൊ, 2:11; ലൂക്കൊ, 3:22; ലൂക്കൊ, 4:16-21; പ്രവൃ, 4:27; പ്രവൃ, 10:38). [കാണുക: യേശുവിൻ്റെ സംക്ഷിപ്ത ചരിത്രം]. താൻ ദൈവമല്ല; മനുഷ്യനാണെന്ന് ദൈവപുത്രൻതന്നെ സാക്ഷ്യം പറഞ്ഞിരിക്കുന്നത് മുകളിൽ നാം കണ്ടതാണ്: (Joh, 5:44; Joh, 17:3 ⁃⁃ യോഹ, 8:40). മനുഷ്യൻ മരിച്ചിട്ട് ദൈവമായി ഉയിർത്തെഴുന്നേറ്റെന്ന് പറയാനും കഴിയില്ല. ദൈവപുത്രൻ്റെ ശുശ്രൂഷ കഴിഞ്ഞശേഷം, യഹോവയായ ദൈവംതന്നെയാണ് യേശുവെന്ന നാമത്തിൽ പ്രത്യക്ഷനായതും ശിഷ്യന്മാർക്ക് ആത്മാവിനെ ഊതിക്കൊടുത്തതും. ഉല്പത്തിയിൽ ആദാമിൻ്റെ മൂക്കിൽ ജീവശ്വാസം ഊതിക്കൊടുത്ത ദൈവം തന്നെയാണ് ശിഷ്യന്മാർക്ക് ജീവാത്മാവായ പരിശുദ്ധാത്മാവിനെ ഊതിക്കൊടുത്തതെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം: (ഉല്പ, 2:7). [കാണുക: പരിശുദ്ധാത്മാവ് ആരാണ്?]
പാപമോചനത്തിനുള്ള അധികാരം:
❝ആരുടെ പാപങ്ങൾ നിങ്ങൾ മോചിക്കുന്നവോ അവർക്കു മോചിക്കപ്പെട്ടിരിക്കുന്നു; ആരുടെ പാപങ്ങൾ നിർത്തുന്നുവോ അവർക്കു നിർത്തിയിരിക്കുന്നു എന്നു പറഞ്ഞു.❞ (യോഹ, 20:23). സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായ യേശുക്രിസ്തു ശിഷ്യന്മാർക്ക് പാപമോചനത്തിനുള്ള അധികാരം കൊടുത്തതായി കാണാം. എന്നാൽ ദൈവപുത്രനായ യേശുവിനു് പാപമോചനത്തിനുള്ള അധികാരം സ്വതേ ഇല്ലായിരുന്നു. താൻ ദൈവത്താലാണ് പാപമോചനം നല്കിയത്. പക്ഷവാതക്കാരനോടു ❝മനുഷ്യാ, നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു❞ എന്ന് യേശു പറഞ്ഞപ്പോൾ (ലൂക്കൊ, 5:20), ❝ദൈവദൂഷണം പറയുന്ന ഇവൻ ആർ? ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ശാസ്ത്രിമാരും പരീശന്മാരും ചിന്തിച്ചുതുടങ്ങി❞ എന്ന് വായിക്കുന്നുണ്ട്. (ലൂക്കൊ, 5:21). അതിനാൽ ദൈവപുത്രൻ ദൈവമാണെന്ന് കരുതുന്നവരുണ്ട്. എന്നാൽ മത്തായിയുടെ സമാന്തരഭാഗത്ത്, ❝പുരുഷാരം അതു കണ്ടു ഭയപ്പെട്ടു മനുഷ്യർക്കു ഇങ്ങനെയുള്ള അധികാരം കൊടുത്ത ദൈവത്തെ മഹത്വപ്പെടുത്തി❞ എന്നാണ് കാണുന്നത്: (മത്തായി 9:8). ആരാണോ, ❝ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ❞ എന്ന് ചിന്തിച്ചത് അവർതന്നെയാണ്, യേശു എന്ന മനുഷ്യനു് ദൈവം കൊടുത്ത അധികാരമാണെന്ന് പറഞ്ഞുകൊണ്ട് ദൈവത്തെ മഹത്വപ്പെടുത്തിയത്. ❝എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല❞ എന്ന് ദൈവപുത്രൻതന്നെ പറഞ്ഞിട്ടുള്ളതാണ്: (യോഹ, 5:30). ക്രിസ്തുവിൻ്റെ വാക്കിനുമുകളിൽ ഒരു അപ്പിൽ (Appeal) ഉണ്ടോ? അതിനാൽ, ദൈവപുത്രനു് പാപമോചനത്തിനുള്ള അധികാരം ഇല്ലായിരുന്നു എന്നും ദൈവത്താലാണ് അവൻ പാപമോചനം നടത്തിയതെന്നും അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത് ദൈവപുത്രനാണെങ്കിൽ, തനിക്ക് സ്വതേ ഇല്ലാത്തൊരധികാരം ശിഷ്യന്മാർക്ക് കൊടുക്കാൻ എങ്ങനെ കഴിയും? തന്മൂലം, സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായി ശിഷ്യന്മാർക്ക് പാപമോചനത്തിനുള്ള അധികാരം കൊടുത്തത് ദൈവപുത്രനല്ല; ദൈവമാണെന്ന് സംശയലേശമന്യേ മനസ്സിലാക്കാം. [കാണുക: ക്രിസ്തു നല്കിയ പാപമോചനം]
❾ എല്ലായ്പോഴും കൂടെയിരിക്കാൻ കഴിയാത്തവനും ലോകാവസാനത്തോളം കൂടെയുള്ളവനും:
➦ ദൈവപുത്രനായ യേശു പറയുന്നത്: ➟❝ഞാനോ എല്ലായ്പോഴും നിങ്ങളോടുകൂടെ ഇരിക്കയില്ല.❞ (മർക്കൊ, 14:7 – മത്താ, 26:11യോഹ, 12:8). ➟❝മണവാളൻ കൂടെയുള്ളപ്പോൾ തോഴ്മക്കാർക്കു ദുഃഖിപ്പാൻ കഴികയില്ല; മണവാളൻ പിരിഞ്ഞുപോകേണ്ടുന്ന നാൾ വരും; അന്നു അവർ ഉപവസിക്കും.❞ (മത്താ, 9:15 – മർക്കൊ, 2:20ലൂക്കൊ, 5:35). ➟❝ഞാൻ ഇനി കുറെനേരം നിങ്ങളോടുകൂടെ ഇരിക്കുന്നു; പിന്നെ എന്നെ അയച്ചവന്റെ അടുക്കൽ പോകുന്നു. നിങ്ങൾ എന്നെ അന്വേഷിക്കും കണ്ടെത്തുകയില്ലതാനും; ഞാൻ ഇരിക്കുന്നേടത്തു നിങ്ങൾക്കു വരുവാൻ കഴികയുമില്ല.❞ (യോഹ, 7:33-34 – യോഹ, 13:3). ➟❝കുഞ്ഞുങ്ങളേ, ഞാൻ ഇനി കുറഞ്ഞോന്നു മാത്രം നിങ്ങളോടുകൂടെ ഇരിക്കും; നിങ്ങൾ എന്നെ അന്വേഷിക്കും; ഞാൻ പോകുന്ന ഇടത്തു നിങ്ങൾക്കു വരുവാൻ കഴികയില്ല എന്നു ഞാൻ യെഹൂദന്മാരോടു പറഞ്ഞതുപോലെ ഇന്നു നിങ്ങളോടും പറയുന്നു.❞ (യോഹ, 13:33). ➟❝ഇനി ഞാൻ ലോകത്തിൽ ഇരിക്കുന്നില്ല; ഇവരോ ലോകത്തിൽ ഇരിക്കുന്നു; ഞാൻ നിന്റെ അടുക്കൽ വരുന്നു.❞ (യോഹ, 17:11). ദൈവപുത്രനായ യേശു മനുഷ്യനാകയാൽ, എല്ലാക്കാലവും വിശ്വാസികളോടുകൂടെ ഇരിക്കാൻ കഴിയില്ല: (യോഹ, 8:40). ➟എന്നാൽ തോമാസിൻ്റെ ദൈവം അരുളിച്ചെയ്തത്: ❝ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു❞ എന്നാണ്: (മത്താ, 28:20). ➟❝എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ❞ എന്നാണ് പൗലൊസ് പറയുന്നത്: (എഫെ, 4:6). അപ്പോൾ, പുത്രനല്ല; പിതാവാണ് എല്ലാവരിലും ഇരിക്കുന്നതെന്ന് വ്യക്തമാണല്ലോ❓ ➟നമ്മുടെ പാപപരിഹാരാർത്ഥം വംശാവലിയോടെ ജനിച്ചുജീവിച്ചു മരിച്ചുയിർത്ത മനുഷ്യനെയും സകലത്തിൻ്റെയും സ്രഷ്ടാവായ ഏകദൈവത്തെയും വേർതിരിച്ചറിയുന്നില്ല എന്നതും ക്രിസ്തു ആരാണ്❓ എന്നറിയാത്തതുമാണ് പലരുടെയും പ്രശ്നം: (1തിമൊ, 2:5-6). ❝നിങ്ങൾ എന്നെ ആകട്ടെ എന്റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു.❞ (യോഹ, 8:19). [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും]
മശീയാനിക് യെഹൂദന്മാരുടെ പരിഭാഷ:
➦ 𝐓𝐡𝐞 𝐍𝐞𝐰 𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐕𝐞𝐫𝐬𝐢𝐨𝐧-ൽ ഇപ്രകാരമാണ്: ❝And T’oma [twin] answered and said unto him, My Lord – Kurios and my God-The Father.❞ (NMV). ഇതിൽ ❝എൻ്റെ കർത്താവും എൻ്റെ പിതാവായ ദൈവവുമേ❞ എന്നാണ്. തോമാസ് ❝എൻ്റെ കർത്താവും എൻ്റെ ദൈവവും❞ എന്നേറ്റുപറഞ്ഞത് പുത്രനെയല്ല; പിതാവിനെയാണെന്ന് ഈ പരിഭാഷയിൽനിന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. ഈ പരിഭാഷയ്ക്ക് ഒരു പ്രത്യേകത കൂടിയുയുണ്ട്: ❝ടോവ് റോസ്❞ (𝐓𝐨𝐯 𝐑𝐨𝐬𝐞) എന്ന ഒരു മശീയാനിക് യഹൂദ (𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐉𝐞𝐰) പണ്ഡിതനും എഴുത്തുകാരനുമാണ് (𝐍𝐌𝐕) പരിഭാഷയുടെ ഉപജ്ഞാതാവ്. മശീയാനിക് യെഹൂദർക്കും യെഹൂദ പശ്ചാത്തലമുള്ള ക്രിസ്ത്യാനികൾക്കും വേണ്ടിയാണ് ഈ പരിഭാഷ ഉണ്ടാക്കിയത്. ❝മശീയാനിക് യെഹൂദർ❞ (𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐉𝐞𝐰𝐬) എന്നു പറഞ്ഞാൽ, യേശുവിനെ മശീഹയായി അംഗീകരിക്കുന്നവരും അപ്പോൾത്തന്നെ യെഹൂദാമതത്തിലെ ചില ആചാരങ്ങൾ: തോറാ (𝐓𝐨𝐫𝐚𝐡) പാരായണം, ശബ്ബത്താചരണം (𝐒𝐚𝐛𝐛𝐚𝐭𝐡), പെസഹ (𝐏𝐚𝐬𝐬𝐨𝐯𝐞𝐫), പെഞ്ചെക്കൊസ്ത് (𝐏𝐞𝐧𝐭𝐞𝐜𝐨𝐬𝐭), കൂടാരപ്പെരുനാൾ (𝐅𝐞𝐚𝐬𝐭 𝐨𝐟 𝐓𝐚𝐛𝐞𝐫𝐧𝐚𝐜𝐥𝐞𝐬), പ്രതിഷ്ഠോത്സവം (𝐇𝐚𝐧𝐮𝐤𝐤𝐚𝐡) മുതലായവ അനുഷ്ഠിക്കുന്നവരും യേശുവിൻ്റെ സുവിശേഷം പ്രസംഗിക്കുന്നവരുമാണ്. ❝യെഹൂദന്നു എന്തു വിശേഷത? സകലവിധത്തിലും വളരെ ഉണ്ടു; ഒന്നാമതു ദൈവത്തിന്റെ അരുളപ്പാടുകൾ അവരുടെ പക്കൽ സമർപ്പിച്ചിരിക്കുന്നതു തന്നേ.❞ (റോമ, 3:1-2). ❝പുത്രത്വവും അരുളപ്പാടുകളും ആരാധനയും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ചട്ടങ്ങളും വചനവും വാഗ്ദത്തങ്ങളും വിധികളും ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ഭൂമുഖത്തെ ഏകജാതിയാണ് യിസ്രായേൽ.❞ (സങ്കീ, 147:19-20; യോഹ, 10:35; റോമ, 9:4). അതിനാൽ, യെഹൂദാ ക്രിസ്ത്യാനികളുടെ ബൈബിൾ വിശ്വസയോഗ്യമാണ്. യഹോവയല്ലാതെ മറ്റൊരു ദൈവമില്ലെന്നും ക്രിസ്തു ദൈവമല്ലെന്നും അവർക്ക് നല്ല ബോധമുണ്ട്. [കാണുക: യെഹൂദന്നു എന്തു വിശേഷത?]
➦ മറ്റു തെളിവുകൾ കാണുക: ❝ദൈവം❞ എന്ന് ബൈബിൾ പലരെയും വിശേഷിപ്പിച്ചിട്ടുണ്ട്. ❝ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ (theoi – gods) എന്നു പേരുള്ളവർ (വിളിക്കപ്പെടുന്നവർ) ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു;❞ (1കൊരി, 85-6). ഒരു യെഹൂദൻ സ്രഷ്ടാവും പിതാവുമായ യഹോവയായ ഏകദൈവത്തെയല്ലാതെ ❝എൻ്റെ ദൈവം❞ (𝐌𝐲 𝐆𝐨𝐝) അഥവാ, ❝ഹോ തെയോസ് മൂ❞ (ὁ θεός μου – Ho Theós Mou) എന്ന് മറ്റാരെയും സംബോധന ചെയ്യില്ല. ❝എൻ്റെ ദൈവം❞ (𝐌𝐲 𝐆𝐨𝐝) എന്ന പ്രയോഗം പഴയനിയമത്തിൽ നൂറിലധികം പ്രാവശ്യം കാണാൻ കഴിയും. ഉദാ: (ആവ, 4:518:1626:14യോശു, 14:82ശമൂ, 24:241രാജാ, 3:7). പുതിയനിയമത്തിൽ തോമാസ് പറയുന്നതൊഴികെ, പതിനാറ് പ്രാവശ്യം കാണാൻ കഴിയും. ദൈവപുത്രനായ ക്രിസ്തു അഞ്ചുപ്രാവശ്യവും (മത്താ, 27:46മർക്കൊ, 15:33യോഹ, 20:17) പൗലൊസ് ആറുപ്രാവശ്യവും (റോമ, 1:81കൊരി, 1:42കൊരി, 12:21ഫിലി, 1:6ഫിലി, 4:19ഫിലേ, 1:6) മനുഷ്യപുത്രനോട് സദൃശൻ അഞ്ചുപ്രാവശ്യവും (വെളി, 3:2വെളി, 3:12) പിതാവിനെ ❝എൻ്റെ ദൈവം❞ എന്നു സംബോധന ചെയ്തിട്ടുണ്ട്. ➟ആരെയാണോ പഴയനിയഭക്തന്മാരും മനുഷ്യനായ ക്രിസ്തുയേശുവും പൗലൊസും മനുഷ്യപുത്രനോട് സദൃശനായവനും ❝എൻ്റെ ദൈവം❞ എന്ന് സംബോധന ചെയ്തത്, ആരെയാണോ ❝യേശുക്രിസ്തുവിൻ്റെ ദൈവം❞ എന്ന് അപ്പൊസ്തലന്മാർ സംബോധന ചെയ്തത്, ആരാണോ ദൈവപുത്രനായ യേശുവിനെ മരണത്തിൽനിന്ന് ഉയിർപ്പിച്ചത് അവനെയാണ് യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസ്, ❝എൻ്റെ ദൈവം❞ (𝐌𝐲 𝐆𝐨𝐝) എന്നേറ്റുപറഞ്ഞത്. ഒന്നുകൂടി വ്യക്തമാക്കിയാൽ: ❝ബന്ധം വ്യത്യസ്തമാണെങ്കിലും ദൈവപുത്രനായ യേശുവിൻ്റെയും നമ്മുടെയും (വിശ്വാസികൾ) പിതാവും ദൈവവും ഒരുവനാണ്. ഇത് വായിൽ വഞ്ചനയില്ലാത്ത ദൈവപുത്രനായ യേശുക്രിസ്തു സ്വന്തവായ്കൊണ്ട് അരുളിച്ചെയ്ത മാറ്റമില്ലാത്ത വസ്തുതയാണ്.❞ (യോഹ, 20:17). ➟സ്വർഗ്ഗത്തിലും ഭൂമിയിലും പിതാവായ ഒരേയൊരു ദൈവമേയുള്ളു: (ആവ, 4:39). അവനാണ് ദൈവപുത്രനായ യേശുവിൻ്റെയും തോമാസിൻ്റെയും നമ്മുടെയും ദൈവം. ➟[കാണുക: യേശുക്രിസ്തുവിൻ്റെ ദൈവം]
☛ തോമാസും യേശുവും:
➦ തോമാസ് യേശുവിനോടു: ❝എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ എന്നു ഉത്തരം പറഞ്ഞു.❞ (യോഹ, 20:28). ഈ വേദഭാഗം മനസ്സിലാകണമെങ്കിൽ ദൈവപുത്രനെക്കുറിച്ച് അല്പമായി അറിയണം:
➦ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:15-16), പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായവനും (മത്താ, 1:20; ലൂക്കൊ, 2:21) ആത്മാവിനാൽ ഉത്ഭവിച്ചവനും (ലൂക്കൊ, 1:35), ആത്മാവിൽ ബലപ്പെട്ട് വളർന്നവനും (ലൂക്കൊ, 2:40) ആത്മാവിനാൽ അഭിഷേകം പ്രാപിച്ചവനും (ലൂക്കൊ, 3:22 → പ്രവൃ, 10:38) ആത്മാവ് നിറഞ്ഞവനായി യോർദ്ദാൻ വിട്ടുമടങ്ങിയവനും (ലൂക്കൊ, 4:1) ആത്മാവിനാൽ പരീക്ഷയിലേക്ക് നടത്തപ്പെട്ടവനും (മത്താ, 4:1; ലൂക്കൊ, 4:1) ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷിച്ചവനും (ലൂക്കൊ, 4:14-15) ആത്മാവിനാൽ അത്ഭുതങ്ങൾ പ്രവർത്തിച്ചവനും (മത്താ, 12:28) ആത്മാവിനാൽ തന്നെത്താൻ ദൈവത്തിനു് നിഷ്കളങ്കനായി അർപ്പിച്ചവനും (എബ്രാ, 9:14) ആത്മാവിനാൽ മരണത്തിൽനിന്ന് ജീവിപ്പിക്കപ്പെടുകയും ചെയ്ത (1പത്രൊ, 3:18), ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് ദൈവപുത്രനായ യേശുക്രിസ്തു: (റോമ, 5:15). [കാണുക: മനുഷ്യനായ ക്രിസ്തു യേശു].
➦ ദൈവാത്മാവിനാൽ ഉയിർപ്പിക്കപ്പെട്ട ദൈവപുത്രൻ അന്നുതന്നെ തൻ്റെ യാഗമരണത്തിൻ്റെ സാക്ഷ്യവുമായി തൻ്റെ പിതാവും ദൈവവുമായൊൻ്റെ അടുക്കലേക്ക് കരേറി അപ്രത്യക്ഷമായതോടെ, യേശു എന്ന മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി: (യോഹ, 20:17എബ്രാ, 9:11-12 – എബ്രാ, 7:27എബ്രാ, 10:10). ➟പിന്നീട് സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത് ദൈവപുത്രനായ മനുഷ്യനല്ല; ദൈവമാണ്. അവനെയാണ്, ❝എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ❞ (𝐌𝐲 𝐋𝐨𝐫𝐝 𝐚𝐧𝐝 𝐌𝐲 𝐆𝐨𝐝) എന്ന് തോമാസ് ഏറ്റുപറഞ്ഞത്. (യോഹ, 20:28). ഒന്നുകൂടി വ്യക്യമാക്കിയാൽ: ജീവനുള്ള ദൈവമായ യഹോവ തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്ന് രക്ഷിക്കാൻ, യേശു എന്ന നാമത്തിൽ മറിയയിലൂടെ ഒരു മനുഷ്യപ്രത്യക്ഷത എടുത്തുകൊണ്ടും അനന്തരം, നേരിട്ട് പ്രത്യക്ഷനായിക്കൊണ്ടുമാണ് സുവിശേഷചരിത്രം പൂർത്തിയാക്കിയത്: (മത്താ, 1:21യോഹ, 8:40 – യോഹ, 20:28). അതാണ്, ദൈവഭക്തിയുടെ മർമ്മവും പിതാവും ക്രിസ്തുവും എന്ന ദൈവമർമ്മവും: (1തിമൊ, 3:15-16കൊലൊ, 2:2). [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]
പ്രധാനപ്പെട്ട ഒരുകാര്യംകൂടി അറിയുക: പുതിയതിയമത്തിൽ ❝യേശു, അഥവാ, യേശുക്രിസ്തു❞ എന്ന നാമം (𝐍𝐚𝐦𝐞 – 𝐨𝐧𝐨𝐦𝐚) പുത്രൻ്റെ നാമം മാത്രമല്ല; പിതാവിൻ്റെയും പുത്രൻ്റെയും നാമമാണ്: (യോഹ, 5:43; യോഹ, 10:25⁃⁃ലൂക്കൊ, 10:17; യോഹ, 17:11; യോഹ, 17:12). ➟[കാണുക: യേശുക്രിസ്തു എന്ന നാമം, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാവിൻ്റെയും നാമം, ഞാനും പിതാവും ഒന്നാകുന്നു, പിതാവും പുത്രനും ഒന്നാകുന്നു]

വിശദമായറിയാൻ താല്പര്യമുള്ളവർ ദയവായി താഴെയുള്ള ലിങ്ക് പരിശോധിക്കുക:
നാല്പതുനാൾ പ്രത്യക്ഷനായതു് ദൈവപുത്രനോ, ദൈവമോ?

One thought on “എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ!”

Leave a Reply

Your email address will not be published. Required fields are marked *