Category Archives: Uncategorized

യായീർ

യായീർ (Jair)

പേരിനർത്ഥം – പ്രബുദ്ധൻ

യിസ്രായേലിലെ എട്ടാമത്തെ ന്യായാധിപൻ; ഇരുപത്തിരണ്ടു വർഷം ന്യായപാലനം ചെയ്തു: (ന്യായാ, 10:3-5). യായീരിനു കഴുതപ്പുറത്തു കയറി ഓടിക്കുന്ന മുപ്പതു പുത്രന്മാർ ഉണ്ടായിരുന്നു. അവരുടെ അവകാശത്തിൽ മുപ്പതു ഊരുകളും ഉണ്ടായിരുന്നു. അവയ്ക്ക് ഹവ്വോത്ത്–യായീർ എന്നു പേർ പറയുന്നു; അവ ഗിലെയാദ് ദേശത്തു ആകുന്നു. യായീർ മരിച്ചപ്പോൾ അവനെ കാമോനിൽ അടക്കി. 

തോലാ

തോലാ (Tola)

പേരിനർത്ഥം – പുഴു

യിസ്സാഖാർ ഗോത്രജനായ പൂവാവിന്റെ മകൻ: (ന്യായാ, 10:1,2). ഗിദെയോനു വെപ്പാട്ടിയിൽ ജനിച്ച പുത്രനായ അബീമേലെക്കിനുശേഷം തോലാ യിസ്രായേലിൻ്റെ രക്ഷകനായി എഴുന്നേറ്റു. എഫ്രയീം നാട്ടിലെ ശാരീരിൽ പാർത്തിരുന്നു. യിസ്രായേലിന് 23 വർഷം ന്യായപാലനം ചെയ്തശേഷം മരിച്ചു. ശാരീരിൽ അവനെ അടക്കി.

ഗിദെയോൻ

ഗിദെയോൻ (Gideon)

പേരിനർത്ഥം – വെട്ടുകാരൻ

യിസ്രായേലിന്റെ ആറാമത്തെ ന്യായാധിപൻ. മനശ്ശെ ഗോത്രത്തിൽ അബിയേസ്ര്യ കുടുംബത്തിൽ യോവാശിൻറ മകൻ: (ന്യായാ, 6:11). യോർദ്ദാനക്കരെ ഗിലെയാദിലെ ഒഫ്രയിൽ പാർത്തിരുന്നു. യിസ്രായേൽ മക്കൾ യഹോവയ്ക്ക് അനിഷ്ടമായതു പ്രവർത്തിച്ചതുകൊണ്ടു യഹോവ അവരെ ഏഴുവർഷം മിദ്യാന്യരുടെ കയ്യിൽ ഏല്പിച്ചു. മിദ്യാന്യർ നിമിത്തം യിസ്രായേല്യർ പർവ്വതങ്ങളിലെ ഗഹ്വരങ്ങളും ഗുഹകളും ദുർഗ്ഗങ്ങളും ശരണമാക്കി. മിദ്യാന്യരും അമാലേക്യരും കിഴക്കുദേശക്കാരും വന്ന് യിസ്രായേല്യരുടെ വിള നശിപ്പിക്കുകയും ആട് കാള കഴുത എന്നിവയെ കൊണ്ടുപോകുകയും ചെയ്തു: (ന്യായാ, 6:1-6). ഇങ്ങനെ യിസ്രായേൽ ഏറ്റവും ക്ഷയിച്ചിരുന്ന കാലത്ത് ഗിദെയോൻ മുന്തിരിച്ചക്കിന്നരികെ വച്ച് കോതമ്പ് മെതിക്കുകയായിരുന്നു: (ന്യായാ, 6:11). യഹോവയുടെ ദൂതൻ ഗിദെയോനു പ്രത്യക്ഷപ്പെട്ട് “അല്ലയോ പരാക്രമശാലിയേ, യഹോവ നിന്നോടു കൂടെ ഉണ്ട്” എന്നറിയിച്ചു. അതിനു ഗിദയോൻ; “അയ്യോ, യജമാനനേ, യഹോവ നമ്മോടുകൂടെ ഉണ്ടെങ്കിൽ നമുക്കു ഇതു ഒക്കെ ഭവിക്കുന്നതു എന്തു” എന്നു നിരാശാപൂർണ്ണമായ മറുപടി നല്കി. യഹോവ അവനെ യിസ്രായേലിനെ രക്ഷിക്കുവാൻ നിയോഗിച്ചു. എന്നാൽ അത് അസാദ്ധ്യമാകയാൽ യഹോവയുടെ സഹായം ഉണ്ടെന്നതിൻ്റെ ഉറപ്പിനായി സ്വർഗ്ഗത്തിൽ നിന്നൊരടയാളം ഗിദെയോൻ ആവശ്യപ്പെട്ടു. അവനടയാളം ലഭിച്ചു. ഗിദെയോൻ അർപ്പിച്ച കോലാട്ടിൻ കുട്ടിയുടെ മാംസത്തെയും പുളിപ്പില്ലാത്ത വടയെയും യഹോവയുടെ ദൂതൻ വടിയുടെ അറ്റം കൊണ്ടു തൊട്ടപ്പോൾ പാറയിൽ നിന്നു അഗ്നി പുറപ്പെട്ടു അതിനെ ദഹിപ്പിച്ചു. ഗിദെയോൻ പരിഭ്രമിച്ചു എങ്കിലും യഹോവ അവനെ ആശ്വസിപ്പിച്ചു. ഗിദെയോൻ ഒരു യാഗപീഠം നിർമ്മിച്ച് അതിനു “യഹോവ ശലോം” എന്നു പേരിട്ടു: (ന്യായാ, 6:1-24). 

അനന്തരം ഗിദെയോൻ പിതൃഭവനത്തെ ശുദ്ധീകരിച്ചു. ബാലിന്റെ ബലിപീഠം ഇടിക്കുകയും അശേരാപ്രതിഷ്ഠ വെട്ടിക്കളകയും ചെയ്തു. തുടർന്നു യഹോവയ്ക്ക് യാഗപീഠം പണിതു. അപ്പൻ്റെ ഏഴുവയസ്സു പ്രായമുള്ള രണ്ടാമത്തെ കാളയെ യഹോവയ്ക്ക് യാഗം കഴിച്ചു. പട്ടണവാസികൾ ഗിദെയോനെതിരെ തിരിഞ്ഞ് അവനെ കല്ലെറിയാനൊരുങ്ങി. ബാൽതന്നെ ഇവൻറ നേരെ വ്യവഹരിക്കട്ടെ എന്ന് പിതാവായ യോവാശ് പറഞ്ഞു. അങ്ങനെ അവനു യെരൂബ്ബാൽ എന്നു പേരായി: (ന്യായാ, 6:32). മിദ്യാന്യരും കൂട്ടരും ഒരിക്കൽ കൂടി യിസ്രായേലിനെ ആക്രമിച്ചു. യഹോവയുടെ ആത്മാവ് ഗിദയോൻ മേൽവന്നു. മനശ്ശെ, ആശേർ, സെബൂലൂൻ, നഫ്താലി എന്നീ ഗോത്രങ്ങളിൽ നിന്നും ഒരു സൈന്യം ശേഖരിച്ചു. വിജയസൂചകമായി ഒരടയാളം ഗിദെയോൻ ദൈവത്തോടു ചോദിച്ചു. താൻ നിലത്തിടുന്ന ആട്ടിൻതോൽ മഞ്ഞിനാൽ നിറഞ്ഞിരിക്കണമെന്നും ചുറ്റുമുള്ള നിലം ഉണങ്ങിയിരിക്കണമെന്നും ഗിദെയോൻ ആവശ്യപ്പെട്ടു. പിറ്റേദിവസം രാവിലെ തോൽ പിഴിഞ്ഞപ്പോൾ ഒരുകിണ്ടി മഞ്ഞു വെളളം ലഭിച്ചു. പിറ്റേ ദിവസം ഈ അത്ഭുതം മറിച്ചു സംഭവിക്കണമെന്നു ഗിദെയോൻ അപേക്ഷിച്ചു. അതനുസരിച്ചു മണ്ണു നനഞ്ഞും ആട്ടിൻതോൽ ഉണങ്ങിയും ഇരുന്നു: (ന്യായാ, 6:36-40). 

വിജയനിശ്ചയത്തോടുകൂടി ഗിദെയോൻ മിദ്യാന്യർക്കെതിരെ പുറപ്പെട്ടു, ജെസ്രീൽ താഴ്വരയിൽ ഹരോദ് ഉറവിന്നരികെ പാളയമിറങ്ങി. ശത്രുക്കൾ 135000 ഉണ്ടായിരുന്നു; യിസ്രായേൽ സൈന്യമാകട്ടെ 32000-ഉം. ഈ സൈന്യത്തിൽനിന്നും ഭീരുക്കൾ പിന്മാറുവാൻ ഗിദെയോൻ ആവശ്യപ്പെട്ടു. അതനുസരിച്ച് 22000 പേർ പിൻവാങ്ങി. പതിനായിരം പേർ ശേഷിച്ചു. എന്നാൽ അതും കൂടുതലാകയാൽ അവരെ വെള്ളത്തിലിറക്കി പരിശോധിക്കുവാൻ യഹോവ ആവശ്യപ്പെട്ടു. പട്ടിയെപ്പോലെ മുട്ടുകുത്തി വെള്ളം നക്കിക്കുടിച്ചവരെ ഉപേക്ഷിച്ചു. കൈ വായ്ക്കുവച്ചു നക്കിക്കുടിച്ചവരെ സ്വീകരിച്ചു. അവർ മുന്നൂറു പേർ ആയിരുന്നു. യഹോവയുടെ കല്പന അനുസരിച്ച് ഗിദെയോനും ബാല്യക്കാരനായ പൂരയും കൂടി രാത്രി പാളയത്തിലേക്കിറങ്ങിച്ചെന്നു. അപ്പോൾ ഒരുവൻ ഒരുവനോടു തന്റെ സ്വപ്നം പറയുന്നതു ഗിദെയോൻ കേട്ടു. ഒരു യവത്തപ്പം മിദ്യാന്യരുടെ പാളയത്തിലേക്കു ഉരുണ്ടു ചെന്നു കൂടാരത്തെ തള്ളിയിട്ടു എന്നായിരുന്നു സ്വപ്നം. ഈ സ്വപ്നവും ഗിദെയോനു ധൈര്യം നല്കി. മുന്നൂറു പേരെയും മൂന്നു ഗണമായി തിരിച്ചു. ഓരോരുത്തർക്കും കാഹളവും ഒഴിഞ്ഞ കുടവും കുടത്തിന്നകത്തു ഓരോ പന്തവും കൊടുത്തു. സൈന്യം മുന്നേറുമ്പോൾ ജ്വലിക്കുന്ന പന്തത്തെ മറയ്ക്കുവാനായിരുന്നു കുടം. അവർ കാഹളം ഊതി കുടം ഉടച്ചു. ശബ്ദവും പന്തത്തിൻ്റെ പെട്ടെന്നുള്ള പ്രകാശവും ഗിദെയോൻ സൈന്യത്തിന്റെ എണ്ണം തെറ്റിദ്ധരിക്കാൻ കാരണമായി. മിദ്യാന്യരെ അവർ പൂർണ്ണമായി പരാജയപ്പെടുത്തി. യിസ്രായേല്യർ അവരെ പിന്തുടർന്നു നശിപ്പിച്ചു; രണ്ടുപ്രഭുക്കന്മാരായ ഓരേബിനെയും സേബിനെയും കൊന്നു, അവരുടെ തലകളെ ഗിദെയോന്റെ അടുക്കൽ കൊണ്ടുവന്നു. ഈ പ്രവൃത്തി ഗിദെയോന്റെ നേതൃത്വം അവർ അംഗീകരിച്ചതിന്റെ അടയാളമാണ്. മിദ്യാന്യരെ പിന്തുടരുമ്പോൾ സുക്കോത്തിലെയും പെനുവേലിലെയും ആളുകൾ യിസ്രായേല്യർക്കു സഹായം നിരസിച്ചു. മടങ്ങിവന്നപ്പോൾ ഗിദെയോൻ രണ്ടു സ്ഥലങ്ങളെയും നശിപ്പിച്ചു: (ന്യായാ, 8:4-17). സേബഹിനോടും സൽമുന്നയോടും ‘നിങ്ങൾ താബോരിൽ വച്ചു കൊന്ന പുരുഷന്മാർ എങ്ങനെയുള്ളവർ ആയിരുന്നു” എന്നു ഗിദെയോൻ ചോദിച്ചു. നിന്നെപ്പോലെ ഓരോരുത്തൻ രാജകുമാരനു തുല്യൻ ആയിരുന്നു എന്നു ഉത്തരം പറഞ്ഞു. സ്വന്തം സഹോദരന്മാരായ അവരെ കൊന്നതു കൊണ്ടു ഗിദയോൻ ഇരുവരെയും കൊന്നു: (8:18-21). 

മിദ്യാന്യരുടെ കയ്യിൽനിന്നും തങ്ങളെ രക്ഷിച്ചതുകൊണ്ട് ഗിദെയോൻ തങ്ങൾക്കു രാജാവായിരിക്കണമെന്നു യിസ്രായേല്യർ ഗിദയോനോടപേക്ഷിച്ചു. ഇവിടെ യിസ്രായേല്യർ 6:35-ൽ പറഞ്ഞിട്ടുള്ള ഉത്തരഗോത്രങ്ങൾ മാത്രമാണ്. ഗിദെയോൻ ആ അപേക്ഷ തിരസ്കരിച്ചു: (8:23). ഗിദെയോൻ ആളുകളുടെ കയ്യിൽനിന്നും സ്വർണ്ണത്തിലുളള കർണ്ണാഭരണങ്ങൾ വാങ്ങി. അത് ഉദ്ദേശം 1700 ശേക്കെൽ ഉണ്ടായിരുന്നു. ഈ സ്വർണ്ണം കൊണ്ട് ഒരു ഏഫോദുണ്ടാക്കി ഒഫ്രയിൽ പ്രതിഷ്ഠിച്ചു. അതു ഗിദെയോനും അവന്റെ കുടുംബത്തിനും ഒരു കണിയായിത്തീർന്നു: (8:27). അവർ അതിനെ പൂജാവസ്തുവാക്കി മാറ്റി. ഗിദെയോൻ്റെ കാലത്തു ദേശത്തിന് നാല്പതു വർഷം സ്വസ്ഥത ലഭിച്ചു. ഗിദെയോനു പല ഭാര്യമാരിലായി എഴുപതു പുത്രന്മാരും വെപ്പാട്ടിയിൽ അബീമേലെക്ക് എന്നൊരുവനും ജനിച്ചു. ഗിദെയോൻ നല്ല വാർദ്ധക്യത്തിൽ മരിച്ചു. ഒഫ്രയിൽ പിതാവിന്റെ കല്ലറയിൽ അവനെ അടക്കി. മശീഹായിലൂടെ ലഭിക്കുന്ന വിടുതലിന്റെ ഉദാഹരണമായി യെശയ്യാപ്രവാചകൻ ഗിദെയോൻ്റെ മിദ്യാന്യവിജയം ചൂണ്ടിക്കാണിച്ചു: (യെശ, 9:4). എബായലേഖനത്തിലെ വിശ്വാസവീരന്മാരുടെ പട്ടികയിൽ ഗിദെയോനും സ്ഥാനം പിടിച്ചു: (എബ്രാ, 11:32).

ബാരാക്

ബാരാക് (Barak)

പേരനർത്ഥം – മിന്നൽ

കേദേശിലെ അബീനോവാമിന്റെ പുത്രൻ. നഫ്താലി ഗോത്രത്തിലെ സങ്കേതനഗരമാണ് കേദെശ്. ദെബോരാ പ്രവാചികയുടെ നിയോഗമനുസരിച്ച് കനാന്യരാജാവായ യാബീനോടും അയാളുടെ സേനാപതിയായ സീസെരയോടും ബാരാക്ക് യുദ്ധത്തിനു പുറ ൾപ്പെട്ടു: (ന്യായാ, 4:4-16). നഫ്താലി, സെബൂലൂൻ ഗോത്രങ്ങളിൽ നിന്നും പതിനായിരം പേരെ ചേർത്തു യുദ്ധത്തിനു പോകാനാണ് ദെബോരാ ബാരാക്കിനോടു പറഞ്ഞത്. സീസെരയെയും സൈന്യത്തെയും കീശോൻ തോട്ടിന്നരികെ കൊണ്ടുവന്നു ബാരാക്കിന്റെ കൈയിൽ ഏല്പിക്കുമെന്നു യഹോവ അരുളിച്ചെയ്തു. ദെബോരാ കൂടെ വരുന്നെങ്കിൽ താൻ പോകാം എന്നു ബാരാക് സമ്മതിച്ചു. ദെബോരാ ബാരാക്കിനോടൊപ്പം കേദേശിലേക്കു പോയി. സീസെര 900 രഥവും പടജ്ജനവുമായി കീശോൻ തോട്ടിലെത്തി. കൊടുങ്കാറ്റും മഴയും നിമിത്തം കീശോൻ തോട്ടിൽ വെളളപ്പൊക്കമുണ്ടായി. ബാരാക്കിന്റെ ചെറിയ സൈന്യം കുന്നിൽ നിന്നിറങ്ങി വന്നു കനാന്യരെ തോല്പിച്ചു, ഹരോശെത്ത് പിടിച്ചടക്കി. സീസെര വധിക്കപ്പെട്ടു. ഈ വിജയം അഞ്ചാമദ്ധ്യായത്തിലെ മനോഹരമായ ഗാനത്തിൽ വർണ്ണിച്ചിട്ടുണ്ട്. എബായലേഖനത്തിൽ വിശ്വാസവീരന്മാരുടെ പട്ടികയിൽ ബാരാക്കിനെയും ചേർത്തിട്ടുണ്ട്: (11:32).

ദെബോരാ

ദെബോരാ (Deborah)

പേരിനർത്ഥം – തേനീച്ച

യിസ്സാഖാർ ഗോത്രത്തിൽ ലപ്പീദൊത്തിന്റെ ഭാര്യയായ ദെബോരാ യിസ്രായേലിലെ ഏകസീത്രീ ന്യായാധിപയാണ്: (ന്യായാ, 4:4(. എബ്രായ സ്ത്രീകൾക്ക് താണസ്ഥാനം നല്കിയിരുന്ന കാലത്ത് ദെബോരയ്ക്കു ലഭിച്ച സ്ഥാനം അവളുടെ കഴിവുകളുടെയും ദൈവാനുഗ്രഹത്തിന്റെയും അംഗീകാരമാണ്. അന്നു യിസ്രായേൽ കനാന്യരാജാവായ യാബീനു വിധേയപ്പെട്ടിരുന്നു. ദെബോരാ ബാരാക്കിനെ വിളിപ്പിച്ച് അവനോടുകൂടി കനാന്യർക്കെതിരെ യുദ്ധത്തിനു പോയി. കനാന്യ സേനാധിപതിയായ സീസെരയെ ബാരാക്ക് തോല്പിച്ചു. സീസെരയുടെ സൈന്യം മുഴുവൻ സംഹരിക്കപ്പെട്ടു. യായേലിന്റെ കൂടാരത്തിൽ ചെന്ന സീസെരയെ അവൾ ചതിവിൽ കൊന്നു: (ന്യായാ, 4:24). പിന്നീട് നാല്പതു വർഷം ദേശത്തു സ്വസ്ഥത ഉണ്ടായി. ദെബോരയെ യിസ്രായേലിന്റെ മാതാവ് എന്നു വിശേഷിപ്പിച്ചിരുന്നു: (ന്യായാ, 5:7). ദെബോരയും ബാരാക്കും പാടിയ ജയഗീതം എബായ കവിതയുടെ പ്രാക്തനസ്വഭാവം വെളിപ്പെടുത്തുന്ന ഒന്നാണ്: (ന്യായാ, 5:2-31). യുദ്ധത്തിനു പോയ മകൻ്റെ മടങ്ങിവരവു ഉൽക്കണ്ഠയോടെ കാത്തിരിക്കുന്ന മാതാവിന്റെ (സീസെരയുടെ) മനോഹരമായി വർണ്ണന ഈ ഗീതത്തിലുണ്ട്: (5:28-30).

ശംഗർ

ശംഗർ (Shamgar)

പേരിനർത്ഥം – ദേവൻ തന്നു

യിസ്രായേലിലെ മൂന്നാമത്തെ ന്യായാധിപനായ ശംഗർ അനാത്തിന്റെ മകനായിരുന്നു: (ന്യായാ, 5:6). നഫ്താലി ഗോത്രത്തിൽ നിന്നുള്ളവനായിരിക്കണം; കാരണം ബേത്ത്-അനാത്ത് നഫ്താലി ഗോത്രത്തിൽപ്പെട്ടതാണ്: (ന്യായാ, 1:33). ശംഗിറിന്റെ കാലത്ത് യിസ്രായേൽ വലിയ ഞെരുക്കത്തിലായിരുന്നു. ഒരു മുടിങ്കോൽ കൊണ്ടു ശംഗർ ഫെലിസ്ത്യരെ ആക്രമിച്ച് അറുനൂറുപേരെ കൊന്നു: (ന്യായാ, 3:31). ഫെലിസ്ത്യരുടെ മേൽ യിസ്രായേല്യർക്ക് നിലനില്ക്കുന്ന വിജയം അയാൾ നേടിക്കൊടുത്തതായി പറഞ്ഞിട്ടില്ല. എന്നാൽ യിസ്രായേല്യരെ രക്ഷിച്ചു. “അവന്റെ ശേഷം അനാത്തിന്റെ മകനായ ശംഗർ എഴുന്നേറ്റു; അവൻ ഒരു മുടിങ്കോൽകൊണ്ടു ഫെലിസ്ത്യരിൽ അറുനൂറുപേരെ കൊന്നു; അവനും യിസ്രായേലിനെ രക്ഷിച്ചു.” (ന്യായാ, 3:31). എത്രവർഷം ശുശ്രൂഷചെയ്തു എന്നത് വ്യക്തമാക്കിയിട്ടില്ല. കൂടാതെ ഒരു ന്യായാധിപൻ എന്നു അയാളെക്കുറിച്ചു പറഞ്ഞിട്ടും ഇല്ല.

ഏഹൂദ്

ഏഹൂദ് (Ehud)

പേരിനർത്ഥം – ഐക്യമത്യമുള്ള

ബെന്യാമീന്യനായ ഗേരയുടെ മകൻ. യിസ്രായേലിലെ രണ്ടാമത്തെ ന്യായാധിപനായിരുന്നു ഏഹുദ്. യിസ്രായേല്യർ യഹോവയെ ഉപേക്ഷിച്ചപ്പോൾ മോവാബ്യ രാജാവായ എഗ്ലോനെ യഹോവ ബലപ്പെടുത്തി. അമ്മോന്യരുടെയും അമാലേക്യരുടെയും സഹായത്തോടുകൂടെ എഗ്ലോൻ യെരീഹോനഗരം പിടിച്ചടക്കി: (ന്യായാ, 3:12,13). യിസ്രായേൽ പതിനെട്ടു വർഷം അവനു കപ്പം കൊടുത്തു. ഏഹൂദ് കപ്പവുമായി രാജാവിന്റെ അടുക്കൽ വന്നു. എഗ്ലോനോട് ഒരു രഹസ്യസന്ദേശം അറിയിക്കാനുണ്ടെന്നു പറഞ്ഞു് ഭൃത്യരെ പുറത്താക്കി. അവൻ തനിച്ചായപ്പോൾ ദൈവത്തിൽ നിന്നൊരു സന്ദേശം അറിയിക്കാനുണ്ടെന്നു ഏഹൂദ് പറഞ്ഞു. ദൈവിക സന്ദേശം സ്വീകരിക്കുന്നതിന് എഗ്ലോൻ ആദരപൂർവ്വം എഴുന്നേറ്റുനിന്നു . ഉടൻതന്നെ ഇടങ്കയ്യനായ ഏഹൂദ് ചുരികയെടുത്ത് എഗ്ലോൻ്റെ വയറ്റിൽ കുത്തിക്കടത്തി. മുറിയിൽ നിന്നിറങ്ങി മാളികയുടെ വാതിൽ അടച്ചുപൂട്ടി ഏഹൂദ് അവിടെനിന്നും രക്ഷപ്പെട്ട് സെയീരയിൽ ചെന്നുചേർന്നു. യിസായേൽമക്കളെ കൂട്ടിച്ചേർത്ത് അവൻ മോവാബ്യരോടു യുദ്ധം ചെയ്തു അവരിൽ പതിനായിരം പേരെ കൊന്നു. തുടർന്നു എൺപതുവർഷം ദേശത്തിനു സ്വസ്ഥത ലഭിച്ചു: (ന്യായാ, 3:15-30).

ഒത്നീയേൽ

ഒത്നീയേൽ (Othniel)

പേരിനർത്ഥം – ദൈവം എന്റെ ബലം

കാലേബിന്റെ അനുജനായ കെനസിന്റെ മകൻ: (ന്യായാ, 3:9). കിര്യത്ത്-സേഫെർ അഥവാ ദെബീർ കീഴടക്കുന്നവന് സ്വപുതിയായ അക്സയെ വിവാഹം ചെയ്തുകൊടുക്കും എന്ന് കാലേബ് പറഞ്ഞു. ഒത്നീയേൽ കിര്യത്ത്-സേഫെർ പിടിക്കുകയും അക്സയെ വിവാഹം ചെയ്യുകയും ചെയ്തു: (യോശു, 15:16,17; ന്യായാ, 1:12,13). യഹോവയെ മറന്നതുകൊണ്ട് യിസ്രായേല്യരെ യഹോവ മെസൊപ്പൊത്താമ്യയിലെ രാജാവായ കൂശൻ രിശാഥയീമിന്റെ കയ്യിൽ ഏല്പിച്ചു. എട്ടുവർഷം അവർ കുശൻ രിശാഥയീമിനെ സേവിച്ചു. തുടർന്നു അവർ ദൈവത്തോടു നിലവിളിക്കയും യഹോവ അവർക്കു രക്ഷകനായി കെനിസ്യനായ ഒത്നീയേലിനെ എഴുന്നേല്പിക്കുകയും ചെയ്തു. അയാൾ കൂശൻ രിശാഥയീമിനെ ജയിച്ചു, യിസ്രായേലിനു ന്യായപാലനം ചെയ്തു. തുടർന്ന് ദേശത്തിനു നാല്പതു വർഷം സ്വസ്ഥത ലഭിച്ചു: (ന്യായാ, 3:7-11). 1ദിനവൃത്താന്തം 27:15-ൽ നെതോഫാത്യ കുടുംബത്തലവനായി ഹെൽദായിയുടെ പൂർവ്വികനായി ഒരു ഒതീയേലിനെക്കുറിച്ചു പറയുന്നുണ്ട്. ഇയാൾ മേല്പറഞ്ഞ ഒത്നീയേൽ ആയിരിക്കുവാൻ സാദ്ധ്യതയുണ്ട്.

ന്യായവിധി

ന്യായവിധി (Judgement) 

ന്യായവിസ്താരത്തെക്കുറിക്കുന്ന എബ്രായപദമായ മിഷ്പാത്ത് ഏകദേശം 425 പ്രാവശ്യം പഴയനിയമത്തിലുണ്ട്. വ്യവഹാരം കേട്ടു ഉചിതമായ വിധി പുറപ്പെടുവിക്കാൻ വേണ്ടിയുള്ള ന്യായാധിപന്റെ ഇരിപ്പിനെയാണ് പ്രസ്തുത പദം വിവക്ഷിക്കുന്നത്. “ദൈവം നല്ലതും തീയതുമായ സകല പ്രവൃത്തിയെയും സകല രഹസ്യങ്ങളുമായി ന്യായവിസ്താരത്തിലേക്കു വരുത്തുമല്ലോ.” (സഭാ, 12:14). ന്യായം, വിധി (പുറ, 21:1; ആവ, 17:9) എന്നിങ്ങനെയും ഈ പദത്തെ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ന്യായവിധിയെക്കുറിക്കുന്ന പ്രധാന ഗ്രീക്കു പദങ്ങളാണ് ‘ക്രിമ, ക്രിസിസ്.’ വ്യവഹാരം, വിധി, തീരുമാനം, ശിക്ഷാവിധി, ന്യായവിധി എന്നിങ്ങനെ ‘ക്രിമ’യെ വിവർത്തനം ചെയ്തിട്ടുണ്ട്. (മത്താ, 7:2; 23:13; മർക്കൊ, 12:40; ലൂക്കൊ, 24:20; റോമ, 2:2,3; 3:8; 5:16; 11:33; 13:2). ന്യായവിധിയെക്കുറിക്കുന്ന മറെറാരു പദമാണു് ക്രിസിസ്. (മത്താ, 5:21,22; യോഹ, 5:22, 27; 2പത്രൊ, 2:4, 11). റോമർ 2:5-ലെ നീതിയുള്ള വിധി ഗ്രീക്കിൽ ഡികായിയൊക്രിസിയ (ഡികായിയോസ് + ക്രിസിസ്) ആണ്. 

ദൈവത്തിന്റെ പ്രവൃത്തികളിലൊന്നായ ന്യായവിധി ദൈവനീതിയുടെ പ്രദർശനമാണ്. സൃഷ്ടിയോടുള്ള ബന്ധത്തിൽ ദൈവത്തിനു തന്റെ നീതി വെളിപ്പെടുത്തുവാനുള്ള സന്ദർഭമാണ് ന്യായവിധിയിലുള്ളത്. “എന്നാൽ നിന്റെ കാഠിന്യത്താലും അനുതാപമില്ലാത്ത ഹൃദയത്താലും നീ ദൈവത്തിന്റെ നീതിയുള്ള വിധി വെളിപ്പെടുന്ന കോപദിവസത്തേക്കു നിനക്കുതന്നെ കോപം ചരതാച്ചു വെക്കുന്നു. അവൻ ഓരോരുത്തനു അവനവന്റെ പ്രവൃത്തിക്കു തക്ക പകരം ചെയ്യും.” (റോമ, 2:5,6). ദൈവം നിതിയിൽ ലോകത്തെ ന്യായം വിധിക്കും. “എന്നാൽ യഹോവ എന്നേക്കും വാഴുന്നു; ന്യായവിധിക്കു അവൻ സിംഹാസനം ഒരുക്കിയിരിക്കുന്നു. അവൻ ലോകത്ത നീതിയോടെ വിധിക്കും; ജാതികൾക്കു നേരോടെ ന്യായപാലനം ചെയ്യും.” (സങ്കീ, 9:7,8). ലോകാവസാനത്തിൽ ഒരേയൊരു ന്യായവിധി നടക്കുന്നതായിട്ടാണു ഭൂരിഭാഗം ക്രൈസ്തവരും മനസ്സിലാക്കിയിട്ടുള്ളത്. എന്നാൽ വ്യത്യസ്ത കാലങ്ങളിൽ നടക്കുന്ന വിഭിന്ന ന്യായവിധികൾ ഉണ്ടെന്നു തിരുവെഴുത്തുകൾ വ്യക്തമാക്കുന്നു. വ്യത്യസ്തഗണങ്ങളാണു ന്യായവിധിക്കു വിധേയരാവുന്നത്. അവരുടെ ചുറ്റുപാടുകളും പശ്ചാത്തലങ്ങളും വിഭിന്നങ്ങളാണ്. അതനുസരിച്ചു ന്യായവിധികളും വിഭിന്നങ്ങളായിരിക്കും, ഒരേയൊരു മാനദണ്ഡത്തിലോ ചുറ്റുപാടിലോ എല്ലാ ഗണങ്ങളെയും വിധിക്കുക സാദ്ധ്യമല്ല. പ്രധാനമായും എട്ടു ന്യായവിധികൾ തിരുവെഴുത്തുകളിൽ പ്രകടമായി കാണാവുന്നതാണ്. അവയിൽ ഒന്നാമത്തേതു കഴിഞ്ഞതും രണ്ടും മൂന്നും വിശ്വാസികളുടെ ജീവിതത്തിൽ നടന്നു കൊണ്ടിരിക്കുന്നതും ഒടുവിലത്തെ അഞ്ചെണ്ണം ഭാവികവുമാണ്. 

1. കുശിലെ ന്യായവിധി: ക്രിസ്തു ക്രൂശിക്കപ്പെട്ടപ്പോൾ മനുഷ്യന്റെ പാപത്തിന്റെ ശിക്ഷ ദൈവം ക്രിസ്തുവിൽ നടത്തുകയായിരുന്നു. “ജഡത്താലുള്ള ബലഹീനത നിമിത്തം ന്യായപ്രമാണത്തിനു കഴിയാഞ്ഞതിനെ സാധിപ്പാൻ ദൈവം തന്റെ പുത്രനെ പാപജഡത്തിന്റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു, പാപത്തിനു ജഡത്തിൽ ശിക്ഷ വിധിച്ചു.” (റോമ, 8:3). “പാപം അറിയാത്തെവനെ, നാം അവനിൽ ദൈവത്തിന്റെ നീതി ആകേണ്ടതിനു, അവൻ നമുക്കുവേണ്ടി പാപം ആക്കി. (1കൊരി, 5:21). യഹോവ നമ്മുടെ എല്ലാവരുടെയും അകൃത്യം അവന്റെമേൽ ചുമത്തി. (യെശ, 53:6). ഈ ന്യായവിധിയുടെ ഫലമായി ക്രിസ്തുവിന്റെ മരണവും വിശ്വാസിയുടെ നീതീകരണവും സംഭവിച്ചു. ക്രിസ്തുവിനെ സ്വന്തരക്ഷിതാവായി സ്വീകരിക്കുന്ന സമയം ഒരു വ്യക്തിയിലെ ആദാമ്യപാപസ്വഭാവം ക്രിസ്തുവിനോടൊപ്പം ക്രൂശിക്കപ്പെടുകയാണ്. “അതുകൊണ്ടു ഇപ്പോൾ ക്രിസ്തുയേശുവിലുള്ളവർക്കു ഒരു ശിക്ഷാവിധിയും ഇല്ല.” (റോമ, 8:1). ക്രിസ്തുവിന്റെ ക്രൂശുമരണത്തിൽ സാത്താൻ വിധിക്കപ്പെട്ടു. സാത്താന്റെ ആയുധമായ മരണത്താൽ തന്നെ ക്രിസ്തു സാത്താനെ നിരായുധനാക്കി. മനുഷ്യന്റെ വീണ്ടെടുപ്പുവില ക്രിസ്തു നല്കി. (യോഹ, 12:31-33; 16:8, 11; 5:24; ഗലാ, 3:13; എബ്രാ, 9:26-28; 1പത്രൊ, 2:24).

2. സ്വയം വിധിക്കുക: ഒരു വിശ്വാസി അനുദിനവും സ്വയം വിധിക്കേണ്ടതാണ്. ദൈവഹിതത്തിന്നനുസരണമായി സ്വന്തജീവിതത്തെയും പ്രവൃത്തികളെയും ക്രമീകരിക്കുയും ബലഹീനതകൾ ഏറ്റുപറഞ്ഞ് പാപത്തിൽ നിന്നൊഴിയുകയും ചെയ്യണം. “നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമാടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മം ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു.” (1യോഹ, 1:49). വാസ്തവത്തിലുള്ള ഏറ്റുപറച്ചിൽ തൽക്ഷണമുളള ശുദ്ധീകരണത്തിനും ദൈവത്തോടുള്ള കൂട്ടായ്മയിലേക്കു മടങ്ങുന്നതിനും നമ്മെ സഹായിക്കുന്നു. “നാം നമ്മത്തന്നെ വിധിച്ചാൽ വിധിക്കപ്പെടുകയില്ല.” (1കൊരി, 11:31).

3. കർത്താവിന്റെ ബാലശിക്ഷ: “വിധിക്കപ്പെടുന്നു എങ്കിലോ നാം ലോകത്തോടു കൂടെ ശിക്ഷാവിധിയിൽ അകപ്പെടാതിരിക്കേണ്ടതിനു കർത്താവു നമ്മ ബാലശിക്ഷ കഴിക്കയാകുന്നു.” (1കൊരി, 11:32). തെറ്റിൽ അകപ്പെട്ടു പോകുന്ന ദൈവപൈതലിനെ അപ്പൻ മകനെ എന്നവണ്ണം ദൈവം ശിക്ഷിക്കുന്നു. വിശുദ്ധിയിൽ തികഞ്ഞവരാകേണ്ടതിനു ശുദ്ധീകരണത്തിനും ആത്മിക വർദ്ധനയ്ക്കും വേണ്ടിയാണത്. ഒരു വിശ്വാസി സ്വന്തം ബലഹീനതകളെ യഥാസമയം കണ്ടുപിടിച്ചു പരിഹരിക്കാതിരിക്കുമ്പോഴാണ് ദൈവം ഇടപെട്ടു ബാലശിക്ഷ കഴിക്കുന്നത്. (എബാ, 12:6-9). ബാലശിക്ഷയുടെ ഫലമായി പരിശോധനകളും (1പത്രൊ, 1:7), രോഗം, ബലഹീനത തുടങ്ങിയവയും (1കൊരി, 11:30) ഉണ്ടാകും. 

4. വിശ്വാസികളുടെ പ്രവൃത്തികൾക്കുള്ള ന്യായവിധി: ഈ ന്യായവിധിക്കു വിധേയർ വിശ്വാസികളാണ്. ഇതു പാപത്തിനുള്ള ന്യായവിധിയല്ല; അതു ക്രൂശിൽ നടന്നു കഴിഞ്ഞു. ഇനിയൊരിക്കലും വിശ്വാസി പാപത്തിന്നായി വിധിക്കപ്പെടുകയില്ല. (യോഹ, 5:24; റോമ, 8:1). വിശ്വാസിയുടെ ജീവിതവും പ്രവൃത്തികളുമാണ് ക്രിസ്തുവിന്റെ ന്യായാസനത്തിന്മുമ്പിൽ വിധിക്കപ്പെടുന്നത്. ന്യായവിധിയുടെ ഫലം പ്രതിഫല പ്രാപ്തിയോ നഷ്ടമോ ആണ്. (2കൊരി, 5:10; റോമ, 14:10; എഫെ, 6:8; 2തിമൊ, 4:8). സഭയുടെ ഉൽപ്രാപണശേഷം ക്രിസ്തുവിന്റെ മഹത്വ പ്രത്യക്ഷതയ്ക്കു മുമ്പു സ്വർഗ്ഗത്തിൽ ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പിലാണ് ഈ ന്യായവിധി നടക്കുന്നത്. 

5. യിസ്രായേലിന്റെ ന്യായവിധി: സഹസ്രാബ്ദരാജ്യത്തിൽ പ്രവേശിക്കുന്നതിനുമുമ്പ് യിസ്രായേൽ ന്യായവിധിയിലൂടെ കടന്നുപോകും. (യെഹ, 20:33-44). പത്തു കന്യകമാരുടെ ഉപമയും (മത്താ, 25:1-13) ഈ ന്യായവിധിയെ വെളിപ്പെടുത്തുന്നു. സഹസ്രാബ്ദ വാഴ്ചയ്ക്കു മുമ്പ് മഹാപീഡനത്തിന്റെ അന്ത്യത്തിൽ പഴയനിയമ വിശുദ്ധന്മാർ ഉയിർത്തെഴുന്നേല്ക്കും. “ആ കാലത്തു നിന്റെ സ്വജാതിക്കാർക്കു തുണ നില്ക്കുന്ന മഹാപ്രഭുവായ മീഖായേൽ എഴുന്നേല്ക്കും; ഒരു ജാതി ഉണ്ടായതു മുതൽ ഈ കാലം വരെ സംഭവിച്ചിട്ടില്ലാത്ത കഷ്ടകാലം ഉണ്ടാകും; അന്നു നിന്റെ ജനം, പുസ്തകത്തിൽ എഴുതി ക്കാണുന്ന ഏവനും തന്നേ, രക്ഷപ്രാപിക്കും. നിലത്തിലെ പൊടിയിൽ നിദ്രകൊളളുന്നവരിൽ പലരും ചിലർ നിത്യജീവനായും ചിലർ ലജ്ജക്കും നിത്യനിന്ദയ്ക്കമായും ഉണരും. എന്നാൽ ബുദ്ധിമാന്മാർ ആകാശമണ്ഡലത്തിന്റെ പ്രഭ പോലെയും പലരെയും നീതിയിലേക്കു തിരിക്കുന്നവർ നക്ഷത്രങ്ങളെപ്പോലെയും എന്നും എന്നേക്കും പ്രകാശിക്കും.” (ദാനീ, 12:13).

6. ജാതികളുടെ ന്യായവിധി: മത്തായി 25:31-46-ൽ വിവരിക്കുന്നത് ജാതികളുടെ ന്യായവിധിയാണ് യിസ്രായേലിനോടുള്ള പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് ജാതികൾ വിധിക്കപ്പെടുന്നത്. “രാജാവു അവരോടു: എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തനു നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു അരുളിചെയ്യും.” “ഈ ഏറ്റവും ചെറിയവരിൽ ഒരുത്തനു നിങ്ങൾ ചെയ്യാഞ്ഞെടത്തോളമെല്ലാം എനിക്കു ആകുന്നു ചെയ്യാഞ്ഞതു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു ഉത്തരം അരുളും.” (മത്താ, 25:40, 45). ഇടത്തുളളവരെ നിത്യാഗ്നിയിലേക്കു അയക്കും. വലത്തുള്ളവർ സഹസ്രാബ്ദരാജ്യത്തിൽ പ്രവേശിക്കും. മഹാപീഡന കാലത്തു ജാതികൾ യിസ്രായേലിനോടു ഇടപെട്ടതിന്റെ അടിസ്ഥാനത്തിലാണ് അവർക്ക് സഹസാബ്ദ രാജ്യത്തിൽ പ്രവേശിക്കാനുള്ള അനുവാദം ലഭിക്കുന്നത്. ചില ജാതികളും യിസ്രായേലിനു വാഗ്ദത്തം ചെയ്യപ്പെട്ട രാഷ്ടത്തിൽ പ്രവേശിക്കും എന്നു വ്യക്തമാക്കുന്ന പഴയനിയമപ്രവചനങ്ങളുണ്ട്. (യെശ, 60:3; 61:6; 62:2). മനുഷ്യപുത്രൻ തന്റെ തേജസ്സിൽ സകലവിശുദ്ധദൂതന്മാരുമായി വരുമ്പോഴാണ് ജാതികളുടെ ന്യായവിധി നടക്കുന്നത്. “മനുഷ്യപുത്രൻ തന്റെ തേജസ്സോടെ സകല വിശുദ്ധ ദൂതന്മാരുമായി വരുമ്പോൾ അവൻ തന്റെ തേജസ്സിന്റെ സിംഹാസനത്തിൽ ഇരിക്കും. സകല ജാതികളെയും അവന്റെ മുമ്പിൽ കൂട്ടും; അവൻ അവരെ ഇടയൻ ചെമ്മരിയാടുകളെയും കോലാടുകളെയും തമ്മിൽ വേർതിരിക്കുന്നതുപോലെ വേർതിരിച്ചു, ചെമ്മരിയാടുകളെ തന്റെ വലത്തും കോലാടുകളെ ഇടത്തും നിറുത്തും.” (മത്താ, 25:31-33). ന്യായവിധിയുടെ രംഗം യെഹോശാഫാത്ത് താഴ്വരയാണ്. (യോവേ, 3:1,2). 

7. ദൂതന്മാരുടെ ന്യായവിധി: പാപംചെയ്ത ദൂതന്മാരുടെ ന്യായവിധിയാണിത്. അന്ത്യന്യായവിധിയോടു ബന്ധപ്പെട്ടായിരിക്കണം ദൂതന്മാരുടെ ന്യായവിധി. പാപം ചെയ്ത ദൂതന്മാരെ നരകത്തിലാക്കി ന്യായവിധിക്കായി സൂക്ഷിച്ചിരിക്കുകയാണ്. “പാപം ചെയ്ത ദൂതന്മാരെ ദൈവം ആദരിക്കാതെ അന്ധതമസ്സിന്റെ ചങ്ങലയിട്ടു നരകത്തിലാക്കി ന്യായവിധിക്കായി കാപ്പാൻ ഏല്പിക്കയും.” (2പത്രൊ, 2:4). “തങ്ങളുടെ വാഴ്ച കാത്തുകൊളളാതെ സ്വന്തവാസസ്ഥലം വിട്ടുപോയ ദൂതന്മാരെ മഹാദിവസത്തിന്റെ വിധിക്കായി എന്നേക്കുമുള്ള ചങ്ങലയിട്ടു അന്ധകാരത്തിൻ കീഴിൽ സൂക്ഷിച്ചിരിക്കുന്നു.” (യൂദാ, 6). നിത്യാഗ്നി ഒരുക്കപ്പെട്ടിരിക്കുന്നത് പിശാചിനും അവന്റെ ദൂതന്മാർക്കുമാണ്. (മത്താ, 25:41). 

8. വെളളസിംഹാസന ന്യായവിധി: ഭൂമിയുടെ അഗ്നി ശുദ്ധീകരണത്തിനു ശേഷവും നിത്യരാജ്യസ്ഥാപനത്തിനു മുമ്പുമാണ് അന്ത്യന്യായവിധി. എല്ലാ യുഗങ്ങളിലും മരിച്ചദുഷ്ടന്മാർ എല്ലാവരും വെള്ള സിംഹാസനത്തിനു മുമ്പിൽ വിധിക്കപ്പെടും. അവർ എല്ലാം തീപ്പൊ യ്ക്കയിൽ തള്ളപ്പെടും. (വെളി, 20:1-15). ന്യായവിധിയുടെ മാനദണ്ഡം പ്രവൃത്തികളാണ്. അതിൽനിന്നു ശിക്ഷയ്ക്കു വൈവിദ്ധ്യവും തരതമ്യഭേദവും ഉണ്ടെന്നു മനസ്സിലാക്കാം. ജീവപുസ്തകത്തിൽ പേരെഴുതിക്കാണാത്ത ഏവനെയും തീപ്പൊയ്കയിൽ തള്ളിയിടും. ഇതിനെ രണ്ടാം മരണം എന്നു വിളിക്കുന്നു. (വെളി, 20:15; 21:8).

ന്യായപ്രമാണകല്പനകൾ II

നിഷേധ കല്പനകൾ

I വിഗ്രഹാരാധനയുമായി ബന്ധപ്പെട്ടവ

1. ഏകസത്യദൈവത്തെയല്ലാതെ അന്യദൈവങ്ങളെ ആരാധിക്കരുത്: (പുറ.20:13).

2. നിനക്ക് വേണ്ടി ഒരു വിഗ്രഹവും ഉണ്ടാക്കരുത്: (പുറ.20:4).

3. മറ്റുള്ളവര്‍ക്ക് ആരാധിക്കാന്‍ വേണ്ടി വിഗ്രഹം ഉണ്ടാക്കരുത്: (ലേവ്യാ.19:4).

4. എന്തുദ്ദേശ്യത്തിനും വിഗ്രഹങ്ങള്‍ ഉണ്ടാക്കരുത്: (പുറ.20:23).

5. ഒരു വിഗ്രഹത്തെയും നമസ്കരിക്കരുത്: (പുറ.20:5).

6. ഒരു വിഗ്രഹത്തെയും സേവിക്കരുത്: (പുറ.20:5).

7. മോലെക്കിനു കുഞ്ഞുങ്ങളെ ബലി കഴിക്കരുത്: (ലേവ്യാ.18:21).

8. വെളിച്ചപ്പാടന്മാരുടെ അടുക്കല്‍ പോകരുത്: (ലേവ്യാ. 19:31).

9. മന്ത്രവാദികളുടെ അടുക്കല്‍ പോകരുത്: (ലേവ്യാ.19:31).

10. വിഗ്രഹപുരാണങ്ങളെ ഗൌരവമായി കണക്കാക്കരുത്: (ലേവ്യാ.19:4).

11. ദൈവത്തെ ആരാധിക്കാന്‍ പോലും ശിലാസ്തംഭം നാട്ടരുത്: (ആവ.16:22).

12. അതേ ഉദ്ദേശ്യത്തിനായി വേദി നിര്‍മ്മിക്കരുത്‌: (ആവ.16:22).

13. വിശുദ്ധ മന്ദിരത്തില്‍ അശേരാപ്രതിഷ്ഠ പ്രതിഷ്ഠിക്കരുത്: (ആവ.16:21).

14. വിഗ്രഹങ്ങളുടെ പേരില്‍ സത്യം ചെയ്യുകയോ, ഒരു വിഗ്രഹാരാധിയെ അതിനു പ്രേരിപ്പിക്കുകയോ ചെയ്യരുത്: (പുറ.23:13).

15. യിസ്രായേല്യരല്ലാത്തവരെപ്പോലും വിഗ്രഹാരാധനക്ക് പ്രേരിപ്പിക്കരുത്: (പുറ.23:13).

16. യിസ്രായേല്യരെ വിഗ്രഹാരാധനയ്ക്ക് പ്രേരിപ്പിക്കരുത്: (ആവ.13:13).

17. വിഗ്രഹാരാധനയ്ക്ക് ഉപദേഷിക്കുന്നവന്‍റെ വാക്ക് കേള്‍ക്കരുത്: (ആവ.13:8).

18. അവനെ വെറുക്കാതിരിക്കരുത്: (ആവ.13:9).

19. അവനോടു കനിവ്‌ തോന്നരുത്: (ആവ.13:9).

20. അവനെ ഒളിപ്പിക്കരുത്: (ആവ.13:9).

21. അവന്‍റെ കുറ്റം മറയ്ക്കരുത്: (ആവ.13:9).

22. വിഗ്രഹങ്ങളുടെ ആഭരണങ്ങളില്‍ നിന്ന് ഒന്നും എടുക്കരുത്: (ആവ.7:25).

23. നശിപ്പിക്കപ്പെട്ട വിഗ്രഹങ്ങളെ വീണ്ടും പണിയരുത്: (ആവ.13:17).

24. അതിന്‍റെ സമ്പത്തില്‍\നിന്ന് ഒന്നും അനുഭവിക്കരുത്: (ആവ.13:18).

25. വിഗ്രഹവും വിഗ്രഹാരാധനയുമായി ബന്ധപ്പെട്ടവ ഒന്നും ഉപയോഗിക്കരുത്: (ആവ.7:26).

26. വിഗ്രഹങ്ങളുടെ നാമത്തില്‍ പ്രവചിക്കരുത്: (ആവ.18:20).

27. ദൈവത്തിന്‍റെ നാമത്തില്‍ വ്യാജമായി പ്രവചിക്കരുത്: (ആവ.18:20).

28. വിഗ്രഹങ്ങള്‍ക്ക്‌ വേണ്ടി പ്രവചിക്കുന്നവനെ കേള്‍ക്കരുത്: (ആവ.13:3).

29. കള്ളപ്രവാചകനെ ഭയപ്പെടുകയോ അവന്‍റെ വധശിക്ഷയെ തടയുകയോ ചെയ്യരുത്. (ആവ.18:22).

30. വിഗ്രഹാരാധികളുടെ വഴികളെ അനുകരിക്കുകയോ, അവരുടെ മര്യാദകളെ പിന്തുടരുകയോ ചെയ്യരുത്: (ലേവ്യാ.20:23).

31. അവരുടെ ആചാര\മര്യാദകള്‍ അനുസരിക്കരുത്: (ലേവ്യാ.19:26).

32. പ്രശ്നം നോക്കരുത്: (ആവ.18:10).

33. മുഹൂര്‍ത്തം നോക്കരുത്: (ആവ.18:10). 

34. ആഭിചാരം നോക്കരുത്: (ആവ.18:10).

35. മന്ത്രവാദം ചെയ്യരുത്: (ആവ.18:10,11).

36. ക്ഷുദ്രം പ്രവര്‍ത്തിക്കരുത്: (ആവ.18:10).

37. ലക്ഷണം നോക്കരുത്: (ആവ.18:11).

38. അഞ്ജനം നോക്കരുത് (മരിച്ചവരോട് ചോദിക്കരുത്) (ആവ.18:11).

39. പുരുഷന്‍റെ വസ്ത്രം സ്ത്രീ ധരിക്കരുത്: (ആവ.22:5).

40. സ്ത്രീയുടെ വസ്ത്രം പുരുഷന്‍ ധരിക്കരുത്: (ആവ.22:5).

41. വിഗ്രഹാരാധികളെപ്പോലെ ശരീരത്തില്‍ പച്ച കുത്തരുത്: (ലേവ്യാ.19:28).

42. ആട്ടുരോമവും ചണവും കൂടിക്കലര്‍ന്ന വസ്ത്രം ധരിക്കരുത്: (ആവ.22:11).

43. തലമുടി ചുറ്റും വിളുമ്പ് വടിക്കരുത്: (ലേവ്യാ.19:27).

44. താടിയുടെ അറ്റം വിരൂപമാക്കരുത്: (ലേവ്യാ.19:27).

45. മരിച്ചവന് വേണ്ടി ശരീരത്തില്‍ മുറിവുണ്ടാക്കരുത്: (ലേവ്യാ.19:28; ആവ.14:1).

II. ചരിത്ര സംഭവവുമായി ബന്ധപ്പെട്ട വിലക്കുകള്‍

46. മിസ്രയീമിലേക്ക് മടങ്ങിച്ചെന്നു അവിടെ സ്ഥിരമായി പാര്‍ക്കരുത്: (ആവ.17:16).

47. അശുദ്ധചിന്തകളിലും കാഴ്ച്ചകളിലും മുഴുകരുത്. (സംഖ്യാ.15:39).

48. കനാനിലെ ഏഴു ജാതികളോടു ഉടമ്പടി ചെയ്യരുത്. (പുറ.23:32).

49. അവരില്‍ ആരേയും ജീവനോടെ വെച്ചേക്കരുത്: (ആവ.20:16).

50. വിഗ്രഹാരാധികളോട് കൃപ കാണിക്കരുത്: (ആവ.7:2). 

51. അവരെ യിസ്രായേലില്‍ പാര്‍ക്കുവാന്‍ അനുവദിക്കരുത്: (പുറ.23:33).

52. അവരുമായി മിശ്രവിവാഹത്തില്‍ ഏര്‍പ്പെടരുത്: (ആവ.7:3).

53. യെഹൂദാമതത്തിലേക്ക് പരിവര്‍ത്തനം ചെയ്താല്‍പ്പോലും ഒരു അമ്മോന്യനേയോ, മോവാബ്യനേയോ യെഹൂദാ സ്ത്രീ വിവാഹം കഴിക്കരുത്: (ആവ.23:4).

54. വംശപാരമ്പര്യം നിമിത്തം എശാവിന്‍റെ സന്തതിയെ വെറുക്കരുത്: (ആവ.23:7).

55. വംശപാരമ്പര്യം നിമിത്തം മിസ്രായീമ്യനെ വെറുക്കരുത്: (ആവ.23:8).

56. അമ്മോന്യ, മോവാബ്യ ജാതികളുമായി ഉടമ്പടി ചെയ്യരുത്: (ആവ.23:3).

57. യുദ്ധകാലത്ത് പോലും ഫല വൃക്ഷങ്ങളെ വെട്ടി നശിപ്പിക്കരുത്: (ആവ.20:19).

58. ശത്രുവിനെ ഭയപ്പെടരുത്: (ആവ.7:21).

59. അമാലേക്ക് ചെയ്ത ദോഷം മറക്കരുത്: (ആവ.25:19).

III. ദൈവദൂഷണം

60. തിരുനാമാത്തെ ദുഷിക്കരുത്: (ലേവ്യാ.24:16).

61. യഹോവയുടെ നാമത്തെക്കൊണ്ട് കള്ളസത്യം ചെയ്യരുത്: (ലേവ്യാ.19:12).

62. യഹോവയുടെ നാമം വൃഥാ എടുക്കരുത്: (പുറ.20:7).

63. യഹോവയുടെ നാമം അശുദ്ധമാക്കരുത്: (ലേവ്യാ.22:32).

64. ദൈവമായ യഹോവയെ പരീക്ഷിക്കരുത്: (ആവ.6:12).

65. വിശുദ്ധ തിരുവെഴുത്തുകളില്‍നിന്ന് യഹോവയുടെ നാമത്തെ അഴിക്കുകയോ, അവന്‍റെ ആരാധനാ സ്ഥാപനങ്ങളെ നശിപ്പിക്കുകയോ ചെയ്യരുത്: (ആവ.12:4).

66. മരത്തിന്മേല്‍ തൂക്കപ്പെട്ടവന്‍റെ ശവം മരത്തില്‍ രാത്രി മുഴുവന്‍ ഇരിക്കരുത്: (ആവ.21:22).

IV. ദൈവാലയം

67. ദൈവാലയം സൂക്ഷിക്കുന്നതില്‍ അശ്രദ്ധ കാണിക്കരുത്: (സംഖ്യാ.18:5).

68. മഹാപുരോഹിതന്‍ തോന്നുമ്പോഴൊക്കെ വിശുദ്ധ മന്ദിരത്തില്‍ പ്രവേശിക്കരുത്: (ലേവ്യാ.16:2).

69. അംഗഹീനനായ പുരോഹിതന്‍ വിശുദ്ധ മന്ദിരത്തില്‍ പ്രവേശിക്കരുത്: (ലേവ്യാ.21:23).

70. താല്‍കാലികമായ അംഗഹീനത ബാധിച്ചാലും ദൈവാലയത്തിനകത്ത് വരരുത്: (ലേവ്യാ.21:17).

71. അംഗഹീനത നഷ്ടപ്പെടുന്നത് വരെ ശുശ്രൂഷയില്‍ പങ്കെടുക്കരുത്. (ലേവ്യാ.21:18).

72. ലേവ്യരും പുരോഹിതന്മാരും തങ്ങളുടെ പ്രവൃത്തി പരസ്പരം മാറ്റിച്ചെയ്യരുത്: (സംഖ്യാ.18:3). 

73. മദ്യപന്‍ സമാഗമനകൂടാരത്തില്‍ പ്രവേശിക്കുകയോ, ന്യായപ്രമാണം പഠിപ്പിക്കുകയോ ചെയ്യരുത്: (ലേവ്യാ.10:9-11).

74. പുരോഹിതന്മാര്‍ അല്ലാത്തവര്‍ വിശുദ്ധ മന്ദിരത്തില്‍ ശുശ്രൂഷിക്കരുത്: (സംഖ്യാ.18:4).

75. അശുദ്ധരായ പുരോഹിതന്മാരും വിശുദ്ധ മന്ദിരത്തില്‍ ശുശ്രൂഷിക്കരുത്: (ലേവ്യാ.22:2).

76. അശുദ്ധരായ പുരോഹിതന്മാര്‍ ആവശ്യമായ ശുദ്ധീകരണം കഴിഞ്ഞാലും അവരുടെ അശുദ്ധിയുടെ കാലത്ത് വിശുദ്ധ മന്ദിരത്തില്‍ ശുശ്രൂഷിക്കരുത്. (ലേവ്യാ.21:6).

77. അശുദ്ധര്‍ ആലയത്തില്‍ പ്രവേശിക്കരുത്: (സംഖ്യാ.5:3).

78. അശുദ്ധന്‍ ദൈവാലയം സ്ഥിതി ചെയ്യുന്ന മലയില്‍ പ്രവേശിക്കരുത്. (ആവ.23:11).

79. ചെത്തിയ കല്ലുകൊണ്ട് യാഗപീഠം നിര്‍മ്മിക്കരുത്‌: (പുറ.20:25).

80. യാഗപീഠത്തിന്മേല്‍ പടികളാല്‍ കയറരുത്: (പുറ.20:26).

81. യാഗപീഠത്തിലെ തീ അണയരുത്: (ലേവ്യാ.6:9).

82. നിയമാനുസൃതമായ സുഗന്ധധൂപം അല്ലാതെ മറ്റൊന്നും സ്വര്‍ണ്ണധൂപ പീഠത്തില്‍ കത്തിക്കരുത്: (പുറ.30:9).

83. അഭിഷേക തൈലം നിര്‍മ്മിക്കുന്ന അതേ പദാര്‍ത്ഥങ്ങള്‍ കൊണ്ട് നിത്യോപയോഗത്തിനുള്ള തൈലം നിര്‍മ്മിക്കരുത്‌: (പുറ.30:32).

84. അഭിഷേക തൈലം മനുഷ്യന്‍റെ ദേഹത്തില്‍ ഒഴിക്കരുത്: (പുറ.30:32).

85. സ്വര്‍ണ്ണധൂപപീഠത്തില്‍ സാധാരണ സുഗന്ധവര്‍ഗ്ഗം ഉപയോഗിക്കരുത്: (പുറ.30:37).

86. തണ്ടുകള്‍ പെട്ടകത്തില്‍ നിന്ന് മാറ്റരുത്: (പുറ.25:15).

87. പതക്കം ഏഫോദില്‍ നിന്ന് മാറ്റരുത്: (പുറ.28:28).

88. മഹാപുരോഹിതന്‍റെ അങ്കി കീറരുത്: (പുറ.28:32).

V. യാഗങ്ങള്‍

89. ആലയത്തിന് പുറത്തു യാഗങ്ങള്‍ അര്‍പ്പിക്കരുത്: (ആവ.12:13).

90. വിശുദ്ധീകരിക്കപ്പട്ട മൃഗങ്ങളെ സമാഗമന കൂടാരത്തിന് പുറത്തു വെച്ച് അറുക്കരുത്: (ലേവ്യാ.17:3,4).

91. ഊനമുള്ള മൃഗത്തെ അര്‍പ്പിക്കരുത്: (ലേവ്യാ.22:20).

92. ഊനമുള്ള മൃഗത്തെ അറുക്കരുത്: (ലേവ്യാ.22:22).

93. ഊനമുള്ള മൃഗത്തിന്‍റെ രക്തം തളിക്കരുത്: (ലേവ്യാ.22:24).

94. ഊനമുള്ള മൃഗത്തിന്‍റെ ആന്തരാവയവങ്ങള്‍ യാഗപീഠത്തിന്മേല്‍ ദഹിപ്പിക്കരുത്: (ആവ.22:23).

95. ഊനം താത്കാലികമായിരുന്നാല്‍പ്പോലും മേല്‍പ്പറഞ്ഞവ ഒന്നും ചെയ്യരുതു: (ആവ.17:1).

96. ഊനമുള്ള മൃഗത്തെ അര്‍പ്പിക്കുവാന്‍ അന്യനെപ്പോലും അനുവദിക്കരുത്: (ലേവ്യാ.22:25).

97. യാഗത്തിന് വിശുദ്ധീകരിക്കപ്പെട്ട മൃഗത്തിനു ഒരു ഊനവും വരുത്തരുത്: (ലേവ്യാ.22:21).

98. പുളിപ്പും തേനും യാഗപീഠത്തില്‍ അര്‍പ്പിക്കരുത്: (ലേവ്യാ.2:11).

99. ഉപ്പ് ചേര്‍ക്കാത്തതൊന്നും യാഗപീഠത്തില്‍ അര്‍പ്പിക്കരുത്: (ലേവ്യാ.2:13).

100. വേശ്യയുടെ കൂലിയായോ, നായയുടെ വിലയായോ ലഭിച്ച ഒരു മൃഗത്തേയും ആലയത്തില്‍ കൊണ്ടുവരരുത്: (ആവ.23:19). 

101. ഒരു മൃഗത്തേയും അതിന്‍റെ കുട്ടിയേയും ഒരു ദിവസത്തില്‍ അറുക്കരുത്: (ലേവ്യാ.22:28).

102. പാപയാഗത്തില്‍ ഒലിവെണ്ണ ഒഴിക്കരുത്: (ലേവ്യാ.5:11).

103. അതില്‍ കുന്തുരുക്കവും ഇടരുത്: (ലേവ്യാ.5:11).

104. അപരാധജ്ഞാപകമായ ഭോജനയാഗത്തില്‍ ഒലിവെണ്ണ ഉപയോഗിക്കരുത്: (സംഖ്യാ.5:15).

105. അപരാധജ്ഞാപകമായ ഭോജനയാഗത്തില്‍ കുന്തുരുക്കം ഇടരുത്: (സംഖ്യാ.5:15).

106. യാഗമൃഗങ്ങളെ വെച്ചുമാറരുത്: (ലേവ്യാ.27:10).

107. ഒരു ഗണത്തിലുള്ളതിനെ മറ്റൊരു ഗണത്തിലേക്ക് മാറ്റരുത്: (ലേവ്യാ.27:26).

108. വിശുദ്ധ മൃഗങ്ങളുടെ കടിഞ്ഞൂലിനെ വീണ്ടെടുക്കരുത്: (സംഖ്യാ.18:17).

109. കന്നുകാലികളുടെ ദശാംശത്തെ വില്‍ക്കരുത്‌: (ലേവ്യാ.27:32). 

110. ശപഥാര്‍പ്പിതമായി വേര്‍തിരിച്ച നിലത്തെ വില്‍ക്കരുത്‌: (ലേവ്യാ.27:28).

111. ശപഥാര്‍പ്പിതമായി വേര്‍തിരിച്ച നിലത്തെ വീണ്ടെടുക്കരുത്: (ലേവ്യാ.27:28).

112. പാപയാഗമായി അര്‍പ്പിക്കുന്ന പക്ഷിയെ കൊല്ലുമ്പോള്‍ അതിന്‍റെ തല രണ്ടായി പിളര്‍ക്കരുത്: (ലേവ്യ.5:8).

113. മാടുകളുടെ കടിഞ്ഞൂലിനെക്കൊണ്ട് വേല ചെയ്യിക്കരുത്: (ആവ.15:19).

114. ആടുകളുടെ കടിഞ്ഞൂലിന്‍റെ രോമം കത്രിക്കരുത്: (ആവ.15:19).

115. പുളിപ്പുള്ളപ്പോള്‍ പെസഹാക്കുഞ്ഞാടിനെ അറുക്കരുത്: (പുറ.34:25).

116. അര്‍പ്പിക്കേണ്ട ഭാഗങ്ങളെ പിറ്റെന്നാള്‍ പ്രഭാതം വരെ സൂക്ഷിക്കരുത്: (പുറ.12:10). 

117. പെസഹാക്കുഞ്ഞാടിന്‍റെ ഭക്ഷിക്കേണ്ട ഭാഗങ്ങളേയും പിറ്റെന്നാള്‍ പ്രഭാതം വരെ സൂക്ഷിക്കരുത്: (പുറ.12:10).

118. ഉത്സവാര്‍പ്പണത്തിലെ യാതൊരംശവും മൂന്നാം ദിവസം വരെ വെച്ചേക്കരുത്: (ലേവ്യ.7:17,18; 19:6).

119. രണ്ടാം പെസഹയിലെ യാതൊന്നും ശേഷിപ്പിക്കരുത്: (സംഖ്യാ.9:12).

120. സ്തോത്രയാഗത്തെ പിറ്റേന്നാളത്തേക്ക് ശേഷിപ്പിക്കരുത്: (ലേവ്യ.22:29,30).

121. പെസഹക്കുഞ്ഞാടിന്‍റെ അസ്ഥി ഒന്നും ഒടിക്കരുത്: (പുറ.12:46).

122. രണ്ടാം പെസഹാക്കുഞ്ഞാടിന്‍റെയും അസ്ഥി ഒന്നും ഒടിക്കരുത്: (സംഖ്യാ9:12).

123. പെസഹാമാംസം ഭക്ഷിക്കുന്ന വീട്ടില്‍നിന്നു ആ മാംസം ഒട്ടും പുറത്തുകൊണ്ടുപോകരുത്: (പുറ.12:46).

124. ഭോജനയാഗത്തിന്‍റെ ശേഷിപ്പ് പുളിക്കുവാന്‍ അനുവദിക്കരുത്: (ലേവ്യ.2:11).

125. പെസഹാക്കുഞ്ഞാടിനെ പച്ചയായോ, വെള്ളത്തില്‍ പുഴുങ്ങിയോ തിന്നരുത്: (പുറ.12:9).

126. പരദേശിയെ അത് ഭക്ഷിക്കുവാന്‍ അനുവദിക്കരുത്: (പുറ.12:45).

127. പരിച്ഛേദന ഏല്ക്കാത്തവനെ അത് ഭക്ഷിക്കുവാന്‍ അനുവദിക്കരുത്: (പുറ.12:48).

128. വിശ്വാസത്യാഗിയെ അത് ഭക്ഷിക്കുവാന്‍ അനുവദിക്കരുത്: (പുറ.12:43).

129. കാര്‍മ്മികമായി അശുദ്ധി ബാധിച്ചവന്‍ യാതൊരു വിശുദ്ധ വസ്തുവും ഭക്ഷിക്കരുത്: (ലേവ്യ.12:4). 

130. അശുദ്ധമായിത്തീര്‍ന്ന വിശുദ്ധ വസ്തുക്കള്‍ ഭക്ഷിക്കുവാന്‍ പാടില്ല: (ലേവ്യ.7:19).

131. കാലാവധി കഴിഞ്ഞു ശേഷിക്കുന്ന യാഗമാംസം ഭക്ഷിക്കരുത്: (ലേവ്യ.19:6-8).

132. ദുരുദ്ദേശ്യത്തോടുകൂടി അറുക്കപ്പെട്ട മാംസം ഭക്ഷിക്കരുത്: (ലേവ്യ.7:18).

133. പുരോഹിതനല്ലാത്തവന്‍ ഉദര്‍ച്ചാര്‍പ്പണം ഭക്ഷിക്കരുത്: (ലേവ്യ.22:10).

134. പുരോഹിതന്‍റെ അടുക്കല്‍ വന്നു പാര്‍ക്കുന്നവനും കൂലിക്കാരനും അത് ഭക്ഷിക്കരുത്: (ലേവ്യ.22:10).

135. പരിച്ഛേദന ഏല്ക്കാത്തവന്‍ അത് ഭക്ഷിക്കരുത്: (ലേവ്യ.22:10).

136. അശുദ്ധനായ പുരോഹിതന്‍ അത് ഭക്ഷിക്കരുത്: (ലേവ്യ.22:4). 

137. പുരോഹിതന്‍ അല്ലാത്ത ഒരുവനെ വിവാഹം കഴിച്ച പുരോഹിത പുത്രി വിശുദ്ധ സാധനങ്ങള്‍ ഭക്ഷിക്കരുത്: (ലേവ്യ.22:12).

138. പുരോഹിതന്‍റെ ഭോജനയാഗം ഭക്ഷിക്കരുത്: (ലേവ്യ.6:23).

139. പാപയഗത്തിന്‍റെ മാംസം ഭക്ഷിക്കരുത്: (ലേവ്യ.6:30).

140. വിശുദ്ധീകരിക്കപ്പെട്ട മൃഗം ഊനമുള്ളതായിത്തീര്‍ന്നാല്‍ ഭക്ഷിക്കരുത്: (ആവ.14:3).

141. ധാന്യത്തിന്‍റെ രണ്ടാമത്തെ ദശാംശം ഭക്ഷിക്കരുത്: (ആവ.12:17).

142. വീഞ്ഞിന്‍റെ രണ്ടാമത്തെ ദശാംശം കുടിക്കരുത്: (ആവ.12:17).

143. എണ്ണയുടെ രണ്ടാമത്തെ ദശാംശം ഭക്ഷിക്കരുത്: (ആവ.12:17).

144. ഊനമില്ലാത്ത കടിഞ്ഞൂലുകളെ യെരുശലേമിന് പുറത്തു വെച്ചു ഭക്ഷിക്കരുത്: (ആവ.12:17).

145. പുരോഹിതന്മാര്‍ പാപയാഗത്തേയും അകൃത്യയാഗത്തേയും പ്രാകാരത്തിന് പുറത്തു വെച്ചു ഭക്ഷിക്കരുത്: (ആവ.12:17). 

146. ഹോമയാഗത്തിന്‍റെ മാംസം ഭക്ഷിക്കുകയേ അരുത്: (ആവ. 12:17).

147. രക്തം തളിക്കുന്നതിനു മുന്‍പ്‌ മറ്റു യാഗങ്ങളെയും ഭക്ഷിക്കരുത്: (ആവ.12:17).

148. വിശുദ്ധ യാഗങ്ങളെ പുരോഹിതന്‍ അല്ലാത്തവര്‍ ഭക്ഷിക്കരുത്: (ആവ.12:7).

149. പുരോഹിതന്‍ പ്രാകാരത്തിന് പുറത്തു വെച്ചു ആദ്യഫലം ഭക്ഷിക്കരുത്: (പുറ.19:32).

150. അശുദ്ധനായിരിക്കുമ്പോള്‍ രണ്ടാമത്തെ ദശാംശം ഭക്ഷിക്കരുത്: (ആവ.26:14). 

151. വിലാപത്തില്‍ ആയിരിക്കുമ്പോഴും അത് ചെയ്യരുത്‌: (ആവ.26:14).

152. അതിന്‍റെ വീണ്ടെടുപ്പ് വില ഭക്ഷണപാനീയങ്ങള്‍ക്കല്ലാതെ മറ്റൊന്നിനും ഉപയോഗിക്കാന്‍ പാടില്ല: (ആവ.26:14).

153. ദശാംശം വേര്‍തിരിക്കാത്ത ഉത്പന്നങ്ങള്‍ ഒന്നും ഭക്ഷിക്കരുത്: (പുറ.22:28).

154. വിവിധ ദശാംശങ്ങള്‍ വേര്‍തിരിക്കുന്ന ക്രമം മാറ്റരുത്: (പുറ.22:28).

155. സ്വമേധാദാനമോ, അല്ലാത്തതോ ആയ വഴിപാടുകളുടെ വില നല്‍കുവാന്‍ താമസിക്കരുത്: (ആവ.23:23).

156. തീര്‍ഥാടനോത്സവങ്ങളില്‍ ദൈവാലയത്തില്‍ വെറും കൈയായി വരരുത്: (പുറ.23:15-17).

157. നേര്‍ച്ച ലംഘിക്കരുത്: (സംഖ്യാ.30:3)?

VI. പുരോഹിതന്മാർ

158. പുരോഹിതന്‍ വേശ്യയെ വിവാഹം കഴിക്കരുത്: (ലേവ്യാ.21:7).

159. അവന്‍ ദുര്‍ന്നടപ്പുകാരിയെ വിവാഹം കഴിക്കരുത്: (ലേവ്യ.21:7).

160. വിവാഹമോചനം കഴിഞ്ഞവളെ അവന്‍ വിവാഹം കഴിക്കരുത്: (ലേവ്യ.21:7).

161. മഹാപുരോഹിതന്‍ വിധവയെ വിവാഹം കഴിക്കരുത്: (ലേവ്യ.21:14).

162. അവന്‍ ഒരു വെപ്പാട്ടിയെ എടുക്കരുത്: (ലേവ്യ.21:14).

163. തലമുടി നീട്ടിവളര്‍ത്തി പുരോഹിതന്മാര്‍ വിശുദ്ധ മന്ദിരത്തില്‍ പ്രവേശിക്കരുത്: (ലേവ്യ.10:6).

164. കീറിയ വസ്ത്രത്തോട് കൂടെ അവര്‍ വിശുദ്ധ മന്ദിരത്തില്‍ പ്രവേശിക്കരുത്: (ലേവ്യ.10:6).

165. ദൈവാലയെ ശുശ്രൂഷ നടന്നു കൊണ്ടിരിക്കുമ്പോള്‍ പുരോഹിതന്മാര്‍ പ്രാകാരം വിട്ടു പോകരുത്: (ലേവ്യ.10:7).

166. പ്രത്യേകം നിര്‍ദ്ദേശിച്ചിട്ടുള്ള ബന്ധുക്കളാലല്ലാതെ ഒരു സാധാരണ പുരോഹിതന്‍ അശുദ്ധനാകരുത്: (ലേവ്യ.21:1-3).

167. മഹാപുരോഹിതന്‍ ആരാലും അശുദ്ധനാകാന്‍ പാടില്ല: (ലേവ്യ.21:11).

168. ഏതു കാരണത്താലും അവന്‍ അശുദ്ധനാകരുത്: (ലേവ്യ.21:11).

169. ലേവി ഗോത്രത്തിന് യിസ്രായേല്‍ ദേശത്തിന്‍റെ വിഭജനത്തില്‍ ഓഹരി ഉണ്ടായിരിക്കരുത്: (ആവ.18:1).

170. യുദ്ധത്തിലെ കൊള്ളയുടെ വിഭജനത്തില്‍ അവര്‍ക്ക്‌ പങ്കുണ്ടാകരുത്: (ആവ.18:1). 

171. മൃതവിലാപത്തിന്‍റെ അടയാളമായി കഷണ്ടി ഉണ്ടാക്കുവാന്‍ പാടില്ല: (ആവ.14:1). 

VII. ഭോജനനിയമങ്ങള്‍

172. യെഹൂദന്‍ അശുദ്ധമൃഗങ്ങളെ ഭക്ഷിക്കരുത്: (ആവ.14:7).

173. അവന്‍ അശുദ്ധ മത്സ്യം ഭക്ഷിക്കരുത്: (ലേവ്യ.11:9,10).

174. അശുദ്ധപക്ഷികളെ അവന്‍ ഭക്ഷിക്കരുത്: (ലേവ്യ.11:13).

175. പറക്കുന്ന ഇഴജീവികളെ അവന്‍ ഭക്ഷിക്കരുത്: (ആവ.14:19).

176. നിലത്ത് ഇഴയുന്ന ഇഴജീവികളെ അവന്‍ ഭക്ഷിക്കുവാന്‍ പാടില്ല: (ലേവ്യ.11:41).

177. അവന്‍ ഇഴജന്തുക്കളെ തിന്നരുത്: (ലേവ്യ.11:44).

178. ഫലങ്ങളിലോ ഉത്പ്പന്നങ്ങളിലോ കാണപ്പെടുന്ന പുഴുക്കളെ ഭക്ഷിക്കരുത്: (ലേവ്യ.11:42).

179. അറപ്പായ ജന്തുക്കളെ ഭക്ഷിക്കരുത്: (ലേവ്യ.11:43).

180. താനേ ചത്തവയെ തിന്നരുത്: (ആവ.14:21).

181. പറിച്ചു കീറിപ്പോയതിനെ ഭക്ഷിക്കരുത്: (പുറ.22:31).

182. ജീവനുള്ള മൃഗത്തില്‍ നിന്നെടുത്ത യാതൊരു അവയവവും തിന്നരുത്: (ആവ.12:23).

183. തുടയുടെ തരത്തിലെ ഞരമ്പ്‌ തിന്നരുത്: (ഉല്പ32:32).

184. രക്തം ഭക്ഷിക്കരുത്: (ലേവ്യ.7:26).

185. ഒരു പ്രത്യേക തരം മേദസ്സ് തിന്നാന്‍ പാടില്ല: (ലേവ്യ.7:23).

186. മാംസത്തെ പാലിനോടൊപ്പം പാകം ചെയ്യരുത്: (പുറ.23:19).

187. അങ്ങനെ പാകം ചെയ്തതിനെ ഭക്ഷിക്കരുത്: (പുറ.34:26).

188. കല്ലെറിഞ്ഞു കൊല്ലപ്പെട്ട കാളയുടെ മാംസം ഭക്ഷിക്കരുത്: (പുറ.21:28).

189. നീസാന്‍ മാസം പതിനാറാം തിയ്യതി വഴിപാട്‌ കൊണ്ടുവരുന്ന ദിവസം വരെ പുതിയ ധാന്യം കൊണ്ടുണ്ടാക്കിയ അപ്പം ഭക്ഷിക്കരുത്: (ലേവ്യ.23:14).

190. വഴിപാട്‌ കൊണ്ടുവരുന്ന ദിവസം വരെ മലര്‍ ഭക്ഷിക്കരുത്: (ലേവ്യ.23:14).

191. കതിര്‍ ഭക്ഷിക്കരുത്: (ലേവ്യ.23:14).

 192. ആദ്യത്തെ മൂന്നു വര്‍ഷത്തെ ഫലം ഭക്ഷിക്കരുത്: (ലേവ്യ.19:23).

193. മുന്തിരിത്തോട്ടത്തില്‍ വേറൊരു വിത്ത്‌ നട്ടാല്‍ അതിന്‍റെ ഫലം ഭക്ഷിക്കരുത്: (ആവ.22:9).

194. വിഗ്രഹങ്ങള്‍ക്ക്‌ പാനീയ ബലി അര്‍പ്പിക്കരുത്: (ആവ.32:37).

195. അമിതഭക്ഷണവും മദ്യപാനവും അരുത്: (ആവ.21:20).

196. പാപപരിഹാര ദിവസത്തില്‍ ഭക്ഷണം കഴിക്കരുത്: (ലേവ്യ.23:29).

197. പെസഹയ്ക്ക് പുളിപ്പ്‌ ഭക്ഷിക്കരുത്: (പുറ.13:3).

198. പെസഹയ്ക്ക് പുളിപ്പുള്ള യാതൊന്നും ഭക്ഷിക്കരുത്: (പുറ.13:7). 

199. പെസഹയുടെ തലേ ദിവസം പുളിപ്പുള്ള അപ്പം ഭക്ഷിക്കരുത്” (ആവ.16:3).

200. പെസഹായ്ക്ക് ആരുടേയും കൈവശം പുളിപ്പൊന്നും കാണരുത്: (പുറ.13:7).

201. പെസഹയുടെ ഏഴു ദിവസങ്ങളിലും പുളിച്ച മാവ് കാണരുത്: (പുറ.12:19).

VIII. നാസീര്‍ വ്രതം

202. നാസീര്‍ വ്രതസ്ഥന്‍ വീഞ്ഞും മുന്തിരിപ്പഴത്തിന്‍റെ യാതൊരു രസവും കുടിക്കരുത്: (സംഖ്യാ.6:3).

203. പഴുത്ത മുന്തിരിങ്ങാ തിന്നരുത്: (സംഖ്യാ.6:3).

204. ഉണങ്ങിയ മുന്തിരിങ്ങാ തിന്നരുത്: (സംഖ്യാ.6:3).

205. മുന്തിരിയുടെ കുരു തിന്നരുത്: (സംഖ്യാ.6:4).

206. മുന്തിരിങ്ങയുടെ തൊലി തിന്നരുത്: (സംഖ്യാ.6:4).

207. ബന്ധുക്കളുടെ മരണം നിമിത്തം അവന്‍ കാര്‍മ്മികമായി സ്വയം അശുദ്ധനാകരുത്: (സംഖ്യാ.6:7).

(208. ശവമുള്ള കൂടാരത്തില്‍ അവന്‍ പ്രവേശിക്കരുത്: ലേവ്യ.21:11).

209. തല ക്ഷൌരം ചെയ്യരുത്: (സംഖ്യാ.6:5).

 IX. കൃഷി

210. സാധുക്കള്‍ക്ക് വിടാതെ വയലിന്‍റെ അരിക് തീര്‍ത്ത്‌ കൊയ്യരുത്: (ലേവ്യ.23:22).

211. കൊയ്ത്തു സമയത്ത് വീണ കാലാ പെറുക്കരുത്: (ലേവ്യ.19:9).

212. മുന്തിരിത്തോട്ടത്തിലെ കാലാ പെറുക്കരുത്: (ലേവ്യ.19:10).

213. മുന്തിരിത്തോട്ടത്തില്‍ വീണു കിടക്കുന്ന പഴം പെറുക്കരുത്: (ലേവ്യ.19:10).

214. മറന്നു പോയ കറ്റ എടുക്കാന്‍ മടങ്ങിപ്പോകരുത്: (ആവ.24:19).

215. വയലില്‍ കൂട്ടുവിത്തു വിതയ്ക്കരുത്: (ലേവ്യ.10:19).

216. മുന്തിരിത്തോട്ടത്തില്‍ ധാന്യം വിതയ്ക്കരുത്: (ആവ.22:9).

217. രണ്ടുതരം മൃഗങ്ങളെ തമ്മില്‍ ഇണ ചേര്‍ക്കരുത്: (ലേവ്യ.19:19).

218. രണ്ടുതരം മൃഗങ്ങളെ ഒന്നിച്ചു പൂട്ടി ഉഴരുത്: (ആവ.22:10).

219. മെതിയ്ക്കുമ്പോള്‍ അത് ഭക്ഷിക്കാതിരിക്കുന്നതിനു കാളയ്ക്ക് മുഖക്കൊട്ട കെട്ടരുത്: (ആവ.25:4).

220. ഏഴാം വര്‍ഷത്തില്‍ നിലം വിതയ്ക്കരുത്: (ലേവ്യ.25:4).

221. ഏഴാം വര്‍ഷത്തില്‍ മുന്തിരിത്തോട്ടത്തില്‍ വള്ളിത്തല മുറിക്കരുത്: (ലേവ്യ.25:4).

222. ഏഴാം വര്‍ഷം (പതിവ് പോലെ) കൊയ്യരുത്: (ലേവ്യ.25:5).

223. ഏഴാം വര്‍ഷം പഴം പറിക്കരുത്: (ലേവ്യ.25:5).

224. യോബേല്‍ സംവത്സരത്തില്‍ വിതയ്ക്കുകയോ, വള്ളിത്തല മുറിക്കുകയോ ചെയ്യരുത്: (ലേവ്യ.25:11).

225. യോബേല്‍ സംവത്സരത്തില്‍ കൊയ്യരുതു: (ലേവ്യ.25:11).

226. യോബേല്‍ സംവത്സരത്തില്‍ പഴം പറിക്കരുത്: (ലേവ്യ.25:11).

227. യിസ്രായേല്‍ ദേശത്തു നിലം ജന്മം വില്‍ക്കരുത്‌: (ലേവ്യ.25:23).

228. ലേവ്യരുടെ ഭൂമി മാറ്റരുത്: (ലേവ്യ.25:33).

229. ലേവ്യനു ഉപജീവനം നല്‍കാതെ ഉപേക്ഷിക്കരുത്: (ആവ.12:19).

X. വായ്പ, വ്യാപാരം, അടിമകളോടുള്ള പെരുമാറ്റം

230. ഏഴാം വര്‍ഷത്തിനു ശേഷം വായ്പ മടക്കിച്ചോദിക്കാന്‍ പാടില്ല: (ആവ.15:2).

231. വിമോചന സംവത്സരം അടുത്തു എന്ന് പറഞ്ഞ് ദരിദ്രന് വായ്പ നിഷേധിക്കരുത്: (ആവ.15:9). 

232. ദരിദ്രന് ഔദാര്യം നിഷേധിക്കരുത്: (ആവ.15:7).

233. സേവനകാലം പൂര്‍ത്തിയാകുമ്പോള്‍ എബ്രായ അടിമയെ വെറുങ്കയ്യായി അയച്ചു കളയരുത്: (ആവ.15:13).

234. മടക്കിക്കൊടുക്കുവാന്‍ നിവൃത്തി ഇല്ലാത്തവന്‍ എന്നറിഞ്ഞ് ഒരു കടക്കാരനെ ഉപേക്ഷിക്കരുത്: (പുറ.22:25).

235. മറ്റൊരു യെഹൂദന് പലിശക്ക്‌ പണം കടം കൊടുക്കരുത്: (ലേവ്യ.25:37).

236. മറ്റൊരു യെഹൂദനില്‍ നിന്ന് പലിശക്ക്‌ പണം കടം വാങ്ങരുത്: (ലേവ്യ.23:20).

237. ജാമ്യക്കാരനായോ, സാക്ഷിയായോ, ഉടമ്പടിയുടെ എഴുത്തുകാരനായോ പലിശയുമായി ബന്ധപ്പെട്ട ഒരു ഉടമ്പടിയില്‍ പങ്കാളിയാകരുത്: (പുറ.22:25).

238. കൂലിക്കാരന്‍റെ കൂലി വൈകിപ്പിക്കരുത്: (ലേവ്യ.19:13).

239. കടക്കാരനില്‍നിന്ന് പണയം ബലം പ്രയോഗിച്ചു വാങ്ങരുത്: (ആവ.24:10).

240. ദരിദ്രന്‍റെ പണയവസ്തു അവന് ആവശ്യമുള്ളപ്പോള്‍ നിന്‍റെ കൈവശം വയ്ക്കരുത്: (ആവ.24:12).

241. വിധവയുടെ കയ്യില്‍ നിന്ന് പണയം വാങ്ങരുത്: (ആവ.24:17).

242. ജീവനോപാധിയായ വസ്തുവിനെ കടക്കാരനില്‍ നിന്ന് പണയമായി വാങ്ങരുത്: (ആവ.24:6).

243. യെഹൂദനെ തട്ടിക്കൊണ്ട് പോകരുത്: (പുറ.21:16).

244. മോഷ്ടിക്കരുത്: (ലേവ്യ.19:11).

245. കൂട്ടുകാരന്‍റെ വസ്തു കവര്‍ച്ച ചെയ്യരുത്: (ലേവ്യ.19:13).

246. കൂട്ടുകാരന്‍റെ അതിര്‍ നീക്കരുത്: (ആവ.19:14).

247. ചതിക്കരുത്: (ലേവ്യ.19:11).

248. കടമോ, നിക്ഷേപമോ ആയി വാങ്ങിയതിനെ നിഷേധിക്കരുത്: (ലേവ്യ.19:11).

249. മറ്റൊരുവന്‍റെ വസ്തു സംബന്ധിച്ച് കള്ളസത്യം ചെയ്യരുത്: (ലേവ്യ.19:11).

 250. വ്യാപാരത്തില്‍ ആരെയും വഞ്ചിക്കരുത്: (ലേവ്യ.25:14).

251. വാക്കാല്‍പ്പോലും ഒരുവനെ തെറ്റിദ്ധരിപ്പിക്കരുത്: (ലേവ്യ.25:17). 

252. അന്യനെ വാക്കാല്‍പ്പോലും പീഡിപ്പിക്കരുത്: (പുറ.22:21).

253. കച്ചവടത്തില്‍ അവന് ദോഷം വരുത്തരുത്: (പുറ.22:20).

254. ഒളിച്ചോടി യിസ്രായേല്‍ ദേശത്തെത്തിയ അടിമയെ അവന്‍റെ യജമാനന്‍റെ കയ്യിലേല്‍പ്പിക്കരുത്: (ആവ.23:15).

255. ഇപ്രകാരമുള്ള അടിമയെ സ്വാര്‍ത്ഥത്തിനായി ഉപയോഗിക്കരുത്: (ആവ.23:16).

256. വിധവയെയും അനാഥനേയും ക്ലേശിപ്പിക്കരുത്: (പുറ.22:22).

257. എബ്രായ അടിമയെ പീഡിപ്പിക്കരുത്: (ലേവ്യ.25:39).

258. എബ്രായ അടിമയെ വില്‍ക്കരുത്‌: (ലേവ്യ.25:42).

259. അവരോടു കഠിനമായി പെരുമാറരുത്: (ലേവ്യ.25:43).

260. എബ്രായ അടിമയോടു കഠിനമായി പെരുമാറാന്‍ ഒരു വിജാതീയനെ അനുവദിക്കരുത്: (ലേവ്യ.25:53).

261. എബ്രായ ദാസിയെ വില്‍ക്കരുത്‌: (പുറ.21:8). 

262. അവളെ വിവാഹം കഴിച്ചാല്‍ അവളുടെ ഉപജീവനം, ഉടുപ്പ്, വിവാഹമുറ എന്നിവ കുറയ്ക്കരുത്: (പുറ.21:10).

263. വിവാഹിതയായ ബദ്ധയെ വില്‍ക്കരുത്‌: (ആവ.21:14).

264. അവളോട്‌ അടിമയോടെന്നപോലെ പെരുമാറരുത്: (ആവ.21:14). 

265. കൂട്ടുകാരനുള്ള യാതൊന്നും  മോഹിക്കരുത്: (പുറ.20:17).

266. വഷളത്തം പ്രവര്‍ത്തിക്കരുത്: (ആവ.5:18).

267. കൂട്ടുകാരന്‍റെ വിളവില്‍ അരിവാള്‍ വെയ്ക്കരുത്: (ആവ.23:25).

268. ഭക്ഷിക്കാവുന്നതിലധികം മുന്തിരിപ്പഴം പറിക്കരുത്: (ആവ.23:24).

269. കളഞ്ഞു കിട്ടിയ വസ്തു കയ്യില്‍ വച്ചേക്കരുത്: (ആവ.22:3).

270. ഭാരത്തിന്‍ കീഴെ കഷ്ടപ്പെടുന്ന മനുഷ്യനായാലും മൃഗത്തിനായാലും സഹായം നിഷേധിക്കരുത്: (പുറ.23:5).

271. അളവിലും തൂക്കത്തിലും അന്യായം ചെയ്യരുത്: (ലേവ്യ.19:35).

272. കൃത്യമല്ലാത്ത പടി സൂക്ഷിക്കരുത്: (ആവ.25:13).

XI. ന്യായപാലനം

273. ഒരു ന്യായാധിപതി അന്യായം ചെയ്യരുത്: (ലേവ്യ.19:15).

274. അവന്‍ സമ്മാനം വാങ്ങരുത്: (പുറ.23:8).

275. അവന്‍ പക്ഷാപാതം കാണിക്കരുത്: (ലേവ്യ.19:15).

276. അവന്‍ മനുഷ്യനെ ഭയപ്പെടരുത്: (ആവ.1:17).

277. ദരിദ്രനോട് പക്ഷാപാതം കാണിക്കരുത്: പുറ.23:3; (ലേവ്യ.19:15).

278. ദുഷ്ടനെ നീതീകരിക്കരുത്: (പുറ.23:7).

279. കുറ്റക്കാരനോട് കനിവ് കാണിക്കരുത്: (ആവ.19:13).

280. പരദേശിയുടെയും അനാഥന്‍റെയും ന്യായം മറിച്ചു കളയരുത്: (ആവ.24:17).

281. അപരന്‍റെ അസാന്നിധ്യത്തില്‍ ഒരു വ്യവഹാരക്കാരന്‍റെ വാക്ക് കേള്‍ക്കരുത്: (പുറ.23:2).

282. ഒന്നിന്‍റെ ഭൂരിപക്ഷത്തില്‍ കൊലപാതകക്കുറ്റം വിധിക്കരുത്: (പുറ.23:2).

283. സത്യം എന്ന് ബോധ്യം ഇല്ലെങ്കില്‍ മറ്റൊരു ന്യായാധിപന്‍റെ അഭിപ്രായം ന്യായാധിപന്‍ സ്വീകരിക്കരുത്: (പുറ.23:2).

284. നിയമം അറിഞ്ഞുകൂടാത്തവനെ ന്യായാധിപനായി നിയമിക്കരുത്: (ആവ.1:17).

285. കള്ളസാക്ഷ്യം പറയരുത്: (പുറ.20:16).

286. ദുഷ്ടന്‍റെ സാക്ഷ്യം സ്വീകരിക്കരുത്: (പുറ.23:1).

287. വ്യവഹാരത്തില്‍ ഉള്‍പ്പെട്ടവന്‍റെ ബന്ധുക്കളില്‍ നിന്ന് സാക്ഷ്യം സ്വീകരിക്കരുത്: (ആവ.24:16).

288. ഏക സാക്ഷിയുടെ വാമൊഴിയില്‍ വിധി പുറപ്പെടുവിക്കരുത്: (ആവ.19:15).

289. കൊല ചെയ്യരുത്: (പുറ.20:13).

290. സാഹചര്യത്തെളിവിനെ മാത്രം അടിസ്ഥാനമാക്കി കുറ്റം വിധിക്കരുത്: (പുറ.23:7).

291. വധശിക്ഷ അര്‍ഹിക്കുന്ന വ്യവഹാരങ്ങളില്‍ സാക്ഷി ന്യായാധിപനായിരിക്കുവാന്‍ പാടില്ല: (സംഖ്യാ.35:30)

292. ശരിയായ വിസ്താരവും കുറ്റസമ്മതവും കൂടാതെ ആരെയും വിധിക്കരുത്: (സംഖ്യാ.35:12).

293. പിന്നില്‍ നിന്നുപദ്രവിക്കുന്ന വ്യക്തിയോട് കനിവ് കാണിക്കുകയോ, ആ വ്യക്തിയുടെ ശിക്ഷയില്‍നിന്നൊഴിവാക്കുകയോ ചെയ്യരുത്: (ആവ.25:12).

294. ഭീഷണിമേല്‍ സംഭവിച്ച കുറ്റത്തിന് ശിക്ഷ നല്‍കരുത്: (ആവ.22:26).

295. മരണയോഗ്യനായ കൊലപാതകന്‍റെ ജീവന് വേണ്ടി വീണ്ടെടുപ്പുവില വാങ്ങരുത്: (സംഖ്യാ.35:31).

296. സങ്കേതനഗരത്തിലേക്ക് ഓടിപ്പോയവന്‍ കാലത്തിനു മുമ്പ് മടങ്ങി വരേണ്ടതിന് അവന്‍റെ വീണ്ടെടുപ്പുവില വാങ്ങരുത്: (സംഖ്യാ.35:32).

297. അപകടത്തില്‍പ്പെട്ടവനെ രക്ഷിക്കാന്‍ സംശയിക്കരുത്: (ലേവ്യ.19:16).

298. വഴിയില്‍ ഇടര്‍ച്ച വെക്കരുത്: (ലേവ്യ.19:14).

299. അബദ്ധോപദേശം നല്‍കി ആരേയും വഴി തെറ്റിക്കരുത്: (ലേവ്യ.19:14).

300. കുറ്റക്കാരനെ നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ അടിപ്പിക്കരുത്: (ആവ.25:2,3).

301. ഏഷണി പറഞ്ഞ് നടക്കരുത്: (ലേവ്യ.19:16).

302. ഹൃദയത്തില്‍ സഹോദരനെ ദ്വേഷിക്കരുത്: (ലേവ്യ.19:17).

303. യെഹൂദനെ അപമാനിക്കരുത്: (ലേവ്യ.19:17).

304. പക വെയ്ക്കരുത്: (ലേവ്യ.19:18).

305. പ്രതികാരം ചെയ്യരുത്: (ലേവ്യ.19:18).

306. പക്ഷിക്കുഞ്ഞുങ്ങളെ എടുക്കുമ്പോള്‍ തള്ളയെ എടുക്കരുത്: (ആവ.22:6).

307. പുറ്റില്‍ ക്ഷൌരം ചെയ്യരുത്: (ലേവ്യ.13:33).

308. കുഷ്ഠരോഗത്തിന്‍റെ മറ്റു അടയാളങ്ങളെ മാറ്റിക്കളയരുത്: (ആവ.24:8).

309. വധിക്കപ്പെട്ട ശരീരം കണ്ടെടുത്ത താഴ്വരയില്‍ കൃഷി ചെയ്യരുത്: (ആവ.21:4).

310. ക്ഷുദ്രക്കാരത്തിയെ ജീവനോടെ വെച്ചേക്കരുത്: (പുറ.22:18).

311. പുതുതായി വിവാഹിതനായവനെ ഒരു വര്‍ഷം സൈന്യസേവനത്തിനു നിര്‍ബന്ധിക്കരുത്: (ആവ.24:5).

312. ന്യായപ്രമാണത്തിന്‍റെ പാരമ്പര്യം സംപ്രേഷണം ചെയ്യുന്നവരോട് മത്സരിക്കരുത്: (ആവ.17:11).

313. ന്യായപ്രമാണത്തിലെ കല്പനകളോട് ഒന്നും കൂട്ടരുത്: (ആവ.13:1).

314.  ന്യായപ്രമാണത്തിലെ കല്പനകളില്‍നിന്ന് ഒന്നും കുറയ്ക്കരുത്: (ആവ.13:1).

315. ന്യായാധിപതിയെ ശപിക്കരുത്: (പുറ.22:28).

316. അധിപതിയെ ശപിക്കരുത്: (പുറ.22:27).

317. യെഹൂദനെ ശപിക്കരുത്: (ലേവ്യ.19:14).

318. അപ്പനെയോ, അമ്മയേയോ ശപിക്കരുത്: (പുറ.21:17).

319. അപ്പനെയോ, അമ്മയേയോ അടിക്കരുത്: (പുറ.21:15).

320. ശബ്ബത്തു നാളില്‍ ഒരു വേലയും ചെയ്യരുത്: (പുറ.20:10).

321. അന്ന് നിര്‍ദ്ദിഷ്ട ദൂരത്തിനപ്പുറം നടക്കരുത്: (പുറ.16:29).

322. ശബ്ബത്തു നാളില്‍ ശിക്ഷിക്കരുത്: (പുറ.35:3).

323. പെസഹയുടെ ഒന്നാം നാളില്‍ ഒരു വേലയും ചെയ്യരുത്: (പുറ.12:16).

324. പെസഹയുടെ ഏഴാം നാളില്‍ ഒരു വേലയും ചെയ്യരുത്: (പുറ.12:16).

325. ആദ്യഫലാര്‍പ്പണദിവസത്തില്‍ വേല ഒന്നും ചെയ്യരുത്: (ലേവ്യ.23:21).

326. കാഹളനാദോത്സവത്തില്‍ സാമാന്യ വേല യാതൊന്നും ചെയ്യരുത്: (ലേവ്യ.23:25).

327. കൂടാരപ്പെരുന്നാളിന്‍റെ ഒന്നാം ദിവസത്തില്‍ വേല ഒന്നും ചെയ്യരുത്: (ലേവ്യ.23:25).

328. കൂടാരപ്പെരുന്നാളിന്‍റെ എട്ടാം ദിവസം വേല ഒന്നും ചെയ്യരുത്: (ലേവ്യ.23:36).

329. പാപപരിഹാരദിവസത്തില്‍ വേല ഒന്നും ചെയ്യരുത്: (ലേവ്യ.23:28).

XII. അഗമ്യഗമനവും മറ്റു വിലക്കപ്പെട്ട ബന്ധങ്ങളും

330. അമ്മയോട് ലൈംഗിക ബന്ധം അരുത്: (ലേവ്യ.18:7).

331. അപ്പന്‍റെ ഭാര്യയോടൊപ്പവും അരുത്: (ലേവ്യ.18:8).

 332. സഹോദരിയോടൊപ്പവും അരുത്: (ലേവ്യ.18:9).

333. അര്‍ദ്ധസഹോദരിയുമായി അരുത്: (ലേവ്യ.18:11).

334. മകന്‍റെ മകളുമായി അരുത്: (ലേവ്യ.18:10). 

335. ചെറുമകളുമായും അരുത്: (ലേവ്യ.18:10).

336. മകളുമായും അരുത്: (ലേവ്യ.18:10).

337. ഒരു സ്ത്രീയോടും അവളുടെ മകളോടും ലൈംഗികബന്ധം അരുത്: (ലേവ്യ.18:17).

338. ഒരു സ്ത്രീയോടും അവളുടെ മരുമകളോടും ബന്ധം അരുത്: (ലേവ്യ.18:17).

339. അമ്മൂമ്മയോടും അവളുടെ ചെറുമകളോടും ബന്ധം അരുത്: (ലേവ്യ.18:17).

340. മരുമകനും അമ്മായിയമ്മയും തമ്മിലും ബന്ധം അരുത്: (ലേവ്യ.18:12).

341. അമ്മയുടെ സഹോദരിയുമായി അരുത്: (ലേവ്യ.18:13).

342. ഇളയമ്മയോടും ബന്ധം അരുത്: (ലേവ്യ.18:14).

343. മരുമകളോട് ബന്ധം അരുത്: (ലേവ്യ.18:15).

344. സഹോദരന്‍റെ ഭാര്യയുമായി ലൈംഗിക ബന്ധം അരുത്: (ലേവ്യ.18:16).

345. ഭാര്യയുടെ സഹോദരിയുമായി ലൈംഗികബന്ധം അരുത്: (ലേവ്യ.18:18).

346. ഋതുവായ സ്ത്രീയോടു ലൈംഗിക ബന്ധം അരുത്: (ലേവ്യ.18:19).

347. വ്യഭിചാരം ചെയ്യരുത്: (ലേവ്യ.18:20).

348. പുരുഷന്‍ മൃഗസംഗം ചെയ്യരുത്: (ലേവ്യ.18:23).

349. സ്ത്രീ മൃഗസംഗം ചെയ്യരുത്: (ലേവ്യ.18:23).

350. സ്വവര്‍ഗ്ഗസംഭോഗം അരുത്: (ലേവ്യ.18:22).

351. പിതാവിനോടൊപ്പം സ്വവര്‍ഗ്ഗസംഭോഗം അരുത്: (ലേവ്യ.18:17).

352. അപ്പന്‍റെ സഹോദരനോടും സ്വവര്‍ഗ്ഗ സംഭോഗം അരുത്: (ലേവ്യ.18:14).

353. സ്വന്തം ഭാര്യയോടല്ലാതെ മറ്റാരോടും അടുത്ത ശാരീരിക ബന്ധം പുലര്‍ത്തരുത്: (ലേവ്യ.18:6).

354. യെഹൂദന്‍ അന്യജാതിക്കാരിയെ വിവാഹം ചെയ്യരുത്: (ആവ.23:3).

355. വേശ്യാവൃത്തി ചെയ്യരുത്: (ആവ.23:18).

356. വിവാഹമോചനം ചെയ്യപ്പെട്ടവള്‍ മറ്റൊരുവനെ വിവാഹം ചെയ്തു എങ്കില്‍ വീണ്ടും ആദ്യഭര്‍ത്താവിനെ വിവാഹം ചെയ്യരുത്: (ആവ.24:4).

357. പുത്രനില്ലാത്ത വിധവ ദേവരനെ (=ഭര്‍ത്താവിന്‍റെ സഹോദരന്‍) അല്ലാതെ മറ്റാരെയും വിവാഹം ചെയ്യരുത്: (ആവ.25:5).

358. ബലാത്സംഗം ചെയ്തശേഷം വിവാഹം ചെയ്ത സ്ത്രീയെ അവന്‍ ഒരിക്കലും വിവാഹമോചനം ചെയ്യരുത്: (ആവ.22:29).

359. വിവാഹം കഴിച്ച കന്യകയെ അപവാദം പറഞ്ഞുണ്ടാക്കിയവനും അവളെ ഒരിക്കലും വിവാഹമോചനം ചെയ്യരുത്: (ആവ.22:19).

360. ഷണ്ഡന്‍ യെഹൂദസ്ത്രീയെ വിവാഹം കഴിക്കരുത്: (ആവ.23:2).

361. വൃഷണഛേദനം അരുത്: (ലേവ്യ.22:24).

XIII രാജവാഴ്ച

362. തിരഞ്ഞെടുക്കപ്പെട്ട രാജാവ് യിസ്രായേല്‍ സന്തതി ആയിരിക്കണം: (ആവ.17:15).

363. അവന് കുതിര അനവധി ഉണ്ടാകരുത്: (ആവ. 17:16).

364. അവന്‍ അനേകം ഭാര്യമാരെ എടുക്കരുത്: (ആവ. 17:17).

365. അവന്‍ അധികം സമ്പാദിക്കരുത്: (ആവ.17:17).

<— Previous Page