2യോഹന്നാൻ

2യോഹന്നാൻ

ഒറ്റനോട്ടത്തിൽ

ഗ്രന്ഥകാരൻ 

യോഹന്നാൻ

എഴുതിയ കാലം

എ.ഡി. 90-95

അദ്ധ്യായം 

1

വാക്യങ്ങൾ 

13

ബൈബിളിലെ

63-ാം പുസ്തകം

പുതിയനിയമത്തിൽ

24-ാം പുസ്തകം

വലിപ്പം: ബൈബിളിൽ

66-ാം സ്ഥാനം (ഏറ്റവും ചെറുത്)

പുതിയനിയമത്തിൽ

27-ാം സ്ഥാനം (ഏറവും ചെറുത്)

ലേഖനത്തിലെ വ്യക്തികൾ

യോഹന്നാൻ

മാന്യനായകിയാർ

1. എഴുത്തുകാരൻ?

◼️ യോഹന്നാൻ (1:2)

2. നമ്മിൽ വസിക്കുന്നതും നമ്മോടുകൂടെ എന്നേക്കും ഇരിക്കുന്നതും എന്താണ്?

◼️ സത്യം (1:1)

3. ഒരു സ്ത്രീയെ അഭിസംബോധനം ചെയ്തെഴുതിയ ലേഖനം?

◼️ 2യോഹന്നാൻ (1:2,5,13)

4. സത്യത്തെ അറിഞ്ഞിരിക്കുന്നവർ എല്ലാവരും സ്നേഹിക്കുന്ന ഏതു സ്ത്രീക്കാണ് ലേഖനം എഴുതുന്നത്?

◼️ മാന്യനായകിയാർക്ക് (1:2)

5. മാന്യനായകിയാരുടെ മക്കൾ എന്തു ചെയ്യുന്നതു കണ്ടാണ് യോഹന്നാൻ സന്തോഷിച്ചത്?

◼️ സത്യത്തിൽ നടക്കുന്നതു കണ്ടു (1:4)

6. ആദിമുതൽ നമുക്കുള്ള കല്പന ഏതാണ്?

◼️ അന്യോന്യം സ്നേഹിക്കേണം (1:5)

7. ദൈവത്തിൻ്റെ കല്പനകളെ അനുസരിച്ചു നടക്കുന്നതു എന്താകുന്നു?

◼️ സ്നേഹം (1:6)

8. യേശുക്രിസ്തുവിനെ ജഡത്തിൽ വന്നവൻ എന്നു സ്വീകരിക്കാത്തവർ ആരൊക്കെ?

◼️ വഞ്ചകനും എതിർക്രിസ്തുവും (1:7)

9. ഞങ്ങളുടെ പ്രയത്നഫലം കളയാതെ എന്തു പ്രാപിക്കേണ്ടതിനു സൂക്ഷിച്ചുകൊൾവാനാണ് അപ്പൊസ്തലൻ പറയുന്നത്?

◼️ പൂർണ്ണപ്രതിഫലം (1:8)

10. ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനിൽക്കാതെ അതിർ കടന്നുപോകുന്നവർക്ക് ഇല്ലാത്തതാരാണ്?

◼️ ദൈവം (1:9)

11. ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനില്ക്കുന്നവർക്ക് ഉള്ളതാരാണ്?

◼️ പിതാവും പുത്രനും (1:9)

12. ആരെയാണ് വീട്ടിൽ കൈക്കൊള്ളുവാനും കുശലം പറയാനും പാടില്ലാത്തത്?

◼️ പിതാവും പുത്രനും ഇല്ലാത്തവനെ (1:10)

13. ദുരുപദേശകനോട് കുശലം പറയുന്നവൻ അവന്റെ എന്തു പ്രവൃത്തികൾക്കാണ് കൂട്ടാളിയാകുന്നത്?

◼️ ദുഷ്‌പ്രവൃത്തികൾക്കു (1:11)

14. മാന്യനായകിയാരോടു മുഖാമുഖമായി സംസാരിപ്പാൻ ആശിച്ചത് ആരാണ്?

◼️ യോഹന്നാൻ (1:12)

Leave a Reply

Your email address will not be published. Required fields are marked *