സെഫന്യാവ്

സെഫന്യാവ് (Zephaniah)

പേരിനർത്ഥം — യഹോവ മറയ്ക്കുന്നു

ഹിസ്ക്കീയാവിന്റെ മകനായ അമര്യാവിന്റെ മകനായ ഗദല്യാവിന്റെ മകനായ കുശിയുടെ മകനാണ് സെഫന്യാവ് (1:1). യോശീയാവിന്റെ ഭരണകാലത്താണു് (ബി.സി. 639-608) പ്രവചിച്ചത്. സെഫന്യാവിന് രാജകുടുംബവുമായി ബന്ധമുണ്ടായിരുന്നു. അമര്യാവും മനശ്ശെ രാജാവും സഹോദരന്മാരാണ്.  പഴയനിയമത്തിലെ മുപ്പത്താറാമത്തെ പുസ്തകത്തിൻ്റെ എഴുത്തുകാരൻ; ചെറിയ പ്രവാചകന്മാരിൽ ഒമ്പതാമത്തേതും. യെഹൂദയുടെ എഴുപതുവർഷത്തെ ബാബേൽ പ്രവാസത്തിനു മുമ്പു അവസാനം എഴുതപ്പെട്ട പുസ്തകമാണ് ഇത്. നാലു തലമുകളുടെ പാരമ്പര്യം പ്രവാചകൻ രേഖപ്പെടുത്തുന്നു. (നോക്കുക; ‘ബൈബിൾ സർവ്വേ’യിൽ ‘സെഫന്യാവിൻ്റെ പുസ്തകം’).

Leave a Reply

Your email address will not be published. Required fields are marked *