മഹാപുരോഹിതൻ

മഹാപുരോഹിതൻ (High Priest)

     പുരോഹിതശ്രേണിയിൽ ഉന്നതസ്ഥാനത്തു നില്ക്കുന്നതു മഹാപുരോഹിതനാണ്. ഈ ഉന്നതപദവി ആദ്യം ലഭിച്ചത് അഹരോനായിരുന്നു. അഹരോനു ശേഷം പുത്രനായ എലെയാസാർ മഹാപുരോഹിതനായി. മഹാപുരോഹിതന്റെയും സാധാരണ പുരോഹിതന്മാരുടെയും ശുദ്ധീകരണം ഒരേ വിധത്തിലാണ്. 

ഉപജീവനം: മറ്റു പുരോഹിതന്മാരുടെ ഉപജീവന മാർഗ്ഗങ്ങൾ തന്നെയായിരുന്നു മഹാപുരോഹിതനും. ചുറ്റുപാടുകൾക്ക് അനുസരണമായി അതിന്റെ അനുപാതം മാറിക്കൊണ്ടിരുന്നു എന്നുമാത്രം.

മഹാപുരോഹിതന്റെ വസ്ത്രം: പദവിക്കനുയോജ്യമായ വസ്ത്രമാണ് മഹാപുരോഹിതൻ ധരിക്കുന്നത്. സാധാരണ പുരോഹിത വേഷത്തോടൊപ്പം നാലുഭാഗങ്ങൾ ഉൾപ്പെടുന്ന ഒരു സ്ഥാനീയ വസ്ത്രം കൂടി മഹാപുരോഹിതനുണ്ട്:

1. പതക്കം: ഇതിനെ ന്യായവിധിപ്പതക്കം എന്നും പറയും: (പുറ, 28:15; 29:30). ഏഫോദിനെപ്പോലെ സമചതുരമായ തുണിയിൽ അതേ വസ്തുക്കൾ കൊണ്ട് അതേ രീതിയിൽ നിർമ്മിച്ചതാണ് പതക്കം. സമചതുരവും ഇരട്ടയും ഒരു ചാൺ നീളവും ഒരു ചാൺ വീതിയും ഉള്ളതായിരുന്നു അത്. പതക്കത്തിൽ മൂന്നു വീതമുളള നാലുവരികല്ലുകൾ പതിപ്പിച്ചിട്ടുണ്ട്. ഈ പ്രന്തണ്ടു രത്നങ്ങളിലും പന്ത്രണ്ടു ഗോത്രങ്ങളുടെ പേര് കൊത്തിയിട്ടുണ്ട്. പതക്കത്തിന്റെ നാലു മൂലയിലും സ്വർണ്ണനിർമ്മിതമായ വട്ടക്കണ്ണിയുണ്ട്: (പുറ, 28:23). മുകളിലുള്ള രണ്ടു വട്ടക്കണ്ണികളിലും പൊന്നുകൊണ്ടുള്ള മുറിച്ചു കൊത്തു പണിയായ സരപ്പളി രണ്ടും കൊളുത്തിയിടണം: (28:24). സരപ്പളിയുടെ മറ്റെ അറ്റം രണ്ടും ഏഫോദിന്റെ ചുമൽക്കണ്ടങ്ങളിൽ യോജിപ്പിക്കണം. താഴെയുള്ള രണ്ടു വട്ടക്കണ്ണികളിൽ നീല നാട കെട്ടണം. അത് ഏഫോദിന്റെ മുൻഭാഗത്ത് താഴെയായി അരപ്പട്ടയ്ക്കു മുകളിലാണ്. അങ്ങനെ ചെയ്യുമ്പോൾ ഏഫോദുമായി ബന്ധപ്പെട്ടു പതക്കം സുരക്ഷിതമായിരിക്കും: (പുറ, 28:13-28; 39:8-21). അഹരോൻ യഹോവയുടെ സന്നിധിയിൽ കടക്കുമ്പോൾ ന്യായവിധിപ്പതക്കത്തിൽ യിസ്രായേൽമക്കളുടെ പേർ ഓർമ്മയ്ക്കായി തന്റെ ഹൃദയത്തിൽ വഹിക്കേണ്ടതാണ്. ന്യായവിധിപ്പതക്കത്തിനകത്ത് ഊറീമും തുമ്മീമും വയ്ക്കണം: (ലേവ്യ, 8:8).  

2. ഏഫോദ്: സ്വർണ്ണം, നീലനുൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച ലിനൻ എന്നിവകൊണ്ടു നെയ്ത്ത്തുകാരന്റെ ചിത്രപ്പണിയായി നിർമ്മിച്ചതാണ് ഏഫോദ്. ഇതിന് രണ്ടുഭാഗങ്ങൾ ഉണ്ട്. ഒരു ഭാഗം പുറകുവശത്തെയും മറ്റെഭാഗം മാറിനെയും മറയ്ക്കും. രണ്ടു ഭാഗങ്ങളും ഒരുമിച്ച് ഓരോ ചുമലിന്റെ മുകളിലും സ്വർണ്ണക്കൊളുത്തു കൊണ്ടു ബന്ധിക്കും. രണ്ടു ഗോമേദകക്കല്ലുകളിൽ ഓരോന്നിലും ആറുഗോത്രങ്ങളുടെ പേർ വീതം കൊത്തി സ്വർണ്ണത്തകിടിൽ പതിച്ച് അവ ചുമൽക്കണ്ടത്തിൽ ഉറപ്പിക്കും. ഏഫോദിൽ പതക്കം ബന്ധിച്ചിട്ടുണ്ടായിരിക്കും: (പുറ, 28:6-12; 39:2-7). ഏഫോദിന്റെ അങ്കി നീലനിറത്തിലുള്ളതും തുന്നലുകൾ ഇല്ലാതെ നെയ്തെടുത്തതും ആണ്. ഏഫോദിന്റെ അടിയിലായി അങ്കി ധരിച്ചിരിക്കും. ഏഫോദിനെക്കാൾ നീളമുളള അങ്കി മുട്ടുകൾക്കല്പം താഴെവരെ എത്തും. ഈ നീല അങ്കിക്ക് കൈകൾ ഉണ്ടായിരിക്കുകയില്ല; തല കടത്താനായി ഒരു ദ്വാരം ഉണ്ടായിരിക്കും. തല കടത്തുമ്പോൾ കീറിപ്പോകാതിരിക്കാനായി ദ്വാരത്തിനു ചുറ്റും ഒരു നാട ഭംഗിയായി നെയ്തിരിക്കും. ഈ അങ്കിയുടെ വിളുമ്പിൽ നീലനൂൽ, ചുവപ്പുനൂൽ, ധൂമ്രനൂൽ എന്നിവകൊണ്ടു മനോഹരമായ മാതളപ്പഴങ്ങളും അവയ്ക്കിടയിൽ പൊൻമണികളും ബന്ധിക്കും: (പുറ, 28:3134). 

3. നടുക്കെട്ട്: ഏഫോണ്ട് നിർമിക്കാനുപയോഗിച്ച അതേ വസ്തുക്കൾ കൊണ്ടുണ്ടാക്കിയതാണ് നടുക്കെട്ട്. ഏഫോദിനെ ശരീരത്തിൽ ദൃഢമായി ബന്ധിക്കുന്നതിനു നടുക്കെട്ടു ഉപയോഗിക്കുന്നു: (പുറ, 28:8). 

4. മുടി: ഇത് ഒരുതരം തലപ്പാവ് ആണ്. ജൊസീഫസ്, ഫിലോ എന്നിവരുടെ അഭിപ്രായത്തിൽ ഇതു കടുംനീല നിറത്തിലുള്ള തലപ്പാവോടുകൂടിയ ഒരു സാധാരണ് പുരോഹിതന്റെ തൊപ്പി ആണ്. തലപ്പാവിന്റെ മുൻഭാഗത്ത് സ്വർണ്ണം കൊണ്ടുളള പട്ടം ഉണ്ട്. അതിൽ ‘യഹോവയ്ക്ക് വിശുദ്ധം’ എന്നു കൊത്തിയിരിക്കും ഇതിനെ കെട്ടുന്നത് നീലച്ചരടുകൊണ്ടാണ്: (പുറ, 28:36-38; 39:30).

കർത്തവ്യങ്ങൾ: തനിക്കുവേണ്ടിയും ആവശ്യമുള്ളപ്പോൾ സഭയ്ക്കുവേണ്ടിയും പാപയാഗം നടത്തുക, പാപപരിഹാരദിവസത്തിൽ പാപപരിഹാരയാഗവും ഹോമയാഗവും നടത്തുക എന്നിവയാണ്: (ലേവ്യ, 4:3-16 അ). മഹാപുരോഹിതന്റെ പ്രത്യേക കർത്തവ്യങ്ങൾ. ദൈവാധിപത്യഭരണത്തെ സംബന്ധിക്കുന്ന പ്രധാനകാര്യങ്ങൾ അറിയാനും അതു ജനങ്ങളെ അറിയിക്കാനും ഊറീം തുമ്മീം എന്നിവയെ മാധ്യമമാക്കി അന്വേഷിക്കുന്നതും മഹാപുരോഹിതനാണ്: (സംഖ്യാ, 27:21; 1ശമൂ, 30:7). മറ്റു പുരോഹിതന്മാരുടെ മേൽനോട്ടവും ആരാധനയുടെ മേൽനോട്ടവും മഹാപുരോഹിതനാണ്. ഒരു നിയമംപോലെ എല്ലാ ശബ്ബത്തിലും അമാവാസിയിലും വർഷത്തെ മറ്റുത്സവങ്ങളിലും മഹാപുരോഹിതൻ അധികാരി ആയിരിക്കും എന്നാണ് ജൊസീഫസ് പറഞ്ഞിട്ടുള്ളത്. ഈ ചിട്ടയായ മതപരമായ ചുമതലകൾക്കു പുറമെ മഹാപുരോഹിതൻ രാഷ്ട്രത്തിന്റെ പരമാധികാരിയും ആണ്. 

പ്രത്യേക ചട്ടങ്ങൾ: മഹാപുരോഹിതന്റെ കാര്യത്തിൽ ചട്ടങ്ങൾ വളരെ കർക്കശമാണ്. മഹാപുരോഹിതന് സ്വന്തജനത്തിലുള്ള കന്യകയെ അല്ലാതെ ഒരു വിധവയെപ്പോലും വിവാഹം ചെയ്യാൻ പാടില്ല. അയാൾക്കു ഒരു ശവശരീരത്തെ സമീപിക്കാനോ, ശവസംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനോ പാടില്ല. വിശുദ്ധമന്ദിരം വിട്ടു പുറത്തിറങ്ങാനോ വിശുദ്ധമന്ദിരം അശുദ്ധമാക്കാനോ സ്വയം അശുദ്ധനാകാനോ പാടില്ല: (ലേവ്യ, 21:10-15).

ചരിത്രം: അഹരോന്റെ മരണശേഷം മഹാപുരോഹിതസ്ഥാനം അഹരോന്റെ മൂത്തമകനായ എലെയാസറിനു ലഭിച്ചു. (സംഖ്യാ, 20:28). ദൈവത്തിന്റെ വാഗ്ദത്തം അനുസരിച്ച് (സംഖ്യാ, 25:13) ഫീനെഹാസ് തുടങ്ങി എലെയാസറിന്റെ പിൻഗാമികൾക്കു മഹാപൗരോഹിത്യം നല്കി. (ന്യായാ, 20:28). പിന്നീടു ഈഥാമാറിന്റെ പാരമ്പര്യത്തിലുള്ള ഏലി മഹാ പുരോഹിതനായി. ശലോമോൻ രാജാവ് അബ്യാഥാറിനെ സ്ഥാനഭ്രഷ്ടനാക്കുന്നതുവരെ ഈഥാമാറിന്റെ കുടുംബത്തിനായിരുന്നു മഹാപൗരോഹിത്യം. ശലോമോൻ സാദോക്കിനെ മഹാപുരോഹിതനായി നിയമിച്ചു എലെയായാസറിന്റെ കുടുംബത്തിനു നഷ്ടപ്പെട്ട പാരമ്പര്യം പുന:സ്ഥാപിച്ചു. (1രാജാ, 2:26). ദാവീദിനു മുമ്പുള്ള ഏഴു മഹാപുരോഹിതന്മാരുടെ പേരു ബൈബിളിൽ പറഞ്ഞിട്ടുണ്ട്. അഹരോൻ, എലെയാസാർ, ഫീനെഹാസ്, ഏലി, അഹീത്തുബ്, അഹിയാവ്, അഹീമേലെക്ക്. (ന്യായാ, 20:28, 1ശമു, 1:3,9, 14:3, 22:11-12, 1 ദിന, 9:11, നെഹെ, 11:11). ദാവീദിന്റെ ഭരണകാലത്ത് തുല്യ അധികാരമുള്ള രണ്ടു മഹാപുരോഹിതന്മാർ ഉണ്ടായിരുന്നു; സാദോക്കും അബ്യാഥാരും. (1ദിന, 15:11, 2ശമു, 8:17, 15:24,35). അഹീമേലെക്കിന്റെ മരണശേഷം അബ്യാഥാർ ആണ് അടുത്ത മഹാപുരോഹിതൻ. അബ്യാഥാർ ദാവീദിനോടു ചേർന്നപ്പോൾ ശൗൽ രാജാവ് സാദോക്കിനെ മഹാപുരോഹിതനാക്കി. ഒടുവിൽ ദാവീദ് അബ്യാഥാറിനും സാദോക്കിനും മഹാപൗരോഹിത്യം നല്കി ഈ വിഷമഘട്ടം തരണം ചെയ്തു. ഏഫോദും ഊറീമും തുമ്മീമും അബ്യാഥാറിനു ആയിരു ന്നു. നിയമപ്പെട്ടകത്തിന്റെയും അതുമായി ബന്ധപ്പെട്ട് ശുശ്രൂഷകളുടെയും പ്രത്യേകനിയന്ത്രണം അബ്യാഥാറിനായിരുന്നു. എന്നാൽ അബ്യാഥാർ ശലോമോനെതിരെ അദോനീയാവിനോടൊപ്പം ചേർന്നതുകൊണ്ട് അബ്യാഥാറിന് ഈ സ്ഥാനം നഷ്ടപ്പെട്ടു. അങ്ങനെ സാദോക്ക് മഹാപുരോഹിതനായി. 

ശലോമോന്റെ ആലയത്തിന്റെ പ്രതിഷ്ഠാസമയത്ത് മഹാപുരോഹിതൻ ആരായിരുന്നു എന്നത് ഒരു പ്രശ്നമാണ്. ജൊസീഫസിന്റെ അഭിപ്രായത്തിൽ സാദോക്ക് ആയിരുന്നു. 1രാജാക്കന്മാർ 4:2-ൽ സാദോക്കിന്റെ ചെറുമകനായ അസര്യാവു ആയിരുന്നു ശലോമോന്റെ കാലത്തെ പുരോഹിതൻ എന്നു കാണുന്നു. അസര്യാവിന്റെ പൗത്രനായ അസര്യാവു ആയിരുന്നു ശലോമോന്റെ കാലത്തെ മഹാപുരോഹിതൻ എന്നു 1ദിനവൃത്താന്തം 6-10-ൽ പറയുന്നു. “ഇവനാകുന്നു ശലോമോൻ യെരുശലേമിൽ പണിത ആലയത്തിൽ പൗരോഹിത്യം നടത്തിയത്.” അഹിമാസിന്റെ മകനായ അസര്യാവ് ആയിരിക്കണം ശലോമോന്റെ ആലയത്തിലെ ആദ്യ മഹാപുരോഹിതൻ.

1ദിനവൃത്താന്തം 6:8-15-ൽ കാണുന്ന വംശാവലിപ്പട്ടികയെ ബാഹ്യരേഖകളുമായി താരതമ്യപ്പെടുത്തി വേണം പുരോഹിതന്മാരുടെ പട്ടിക തയ്യാറാക്കേണ്ടത്. ദാവീദു മുതൽ യെഖൊന്യാവു വരെ 20 രാജാക്കന്മാർ ഉണ്ടായിരുന്നപ്പോൾ സാദോക്കു മുതൽ യെഹോസാദാക്കു വരെ 13 പുരോഹിതന്മാരേ ഉണ്ടായിരുന്നുള്ളൂ. സാദോക്കും ഉൾപ്പെടെ ആറുതലമുറവരെ ഉള്ള വംശാവലി ചരിത്രത്തോട് യോജിക്കുന്നു. എന്നാൽ ഇടയ്ക്കൊരു വിടവുണ്ട്. എന്നിട്ടും യെഹോശാഫാത്തിന്റെ കാലത്തെ മഹാപുരോഹിതനായ അമര്യാവും യോശീയാവിന്റെ കാലത്തെ മഹാപുരോഹിതനായ ശല്ലുമും (ഹില്ക്കീയാവിന്റെ പിതാവ്) തമ്മിൽ 240 വർഷത്തെ ഇടവേള ഉണ്ടായിരുന്നു. ഈ കാലത്തുള്ള രണ്ടു പേരുകളേ ഉള്ളൂ; അഹീത്തുബും സാദോക്കും. എന്നാൽ ചരിത്ര പുസ്തകങ്ങൾ ഈ ഇടവേളയിൽ നാലോ അഞ്ചോ പേരുകൾ നല്കുന്നു; യെഹോയാദാ, സെഖര്യാവു്, അസര്യാവു, ഊരീയാവു, ഹിസ്കീയാവിന്റെ വാഴ്ചക്കാലത്തെ അസര്യാവ്. 1ദിനവൃത്താന്തം 6-ലെ വംശാവലിയിൽ അസര്യാവിനെയും ഹില്ക്കീയാവിനെയും യാദൃച്ഛികമായി സ്ഥാനം മാറ്റിയിരുന്നുവെങ്കിൽ ഹിസ്കീയാവിന്റെ കാലത്തെ മഹാപുരോഹിതൻ 1ദിനവൃത്താന്തം 6:13-14-ലും കാണുന്ന അസര്യാവു ആയിരിക്കും. ചരിത്രപര നാമങ്ങൾ നാലും കുട്ടിയശേഷം വംശാവലിയിൽ നിന്നും സംശയകരമായ 2 പേരുകൾ ഒഴിവാക്കുമ്പോൾ 20 രാജാക്കന്മാരുടെ സമകാലീനരായി 15 മഹാപുരോഹിതന്മാരെ തിരുവെഴുത്തുകളിൽ കാണാം. ഈ പുരോഹിതന്മാരുടെ പരമ്പര അവസാനിക്കുന്നത് നെബുസരദാൻ തടവിലാക്കിയതും രിബ്ലയിൽ വച്ച് നെബുഖദ്നേസർ കൊലപ്പെടുത്തിയതുമായ സെരായാവിനോടു കൂടെയാണ്. (2രാജാ, 25:18). തുടർന്നു 52 വർഷം ആലയവും, യാഗപീഠവും, പെട്ടകവും, പുരോഹിതന്മാരും ഇല്ലാതിരുന്നു. സെരായാവിന്റെ പിൻഗാമിയാകേണ്ട യെഹോസാദാക്ക് (ഹഗ്ഗാ, 1:1,14) ബാബിലോണിൽ ബദ്ധനായി ജീവിച്ചു മരിച്ചു. യെഹോസാദാക്കിന്റെ മകനായ യെശുവ പുരോഹിതനായി. ആലയം വീണ്ടും പണിയുന്നതിന് യെശുവ സെരുബ്ബാബേലിനു നല്കിയ ആവേശകരമായ സഹകരണം ഇദ്ദേഹത്തിന് നല്ലൊരു സ്ഥാനം നേടിക്കൊടുത്തു. പഴയനിയമത്തിൽ യെശുവയുടെ പിൻഗാമികളായി പറഞ്ഞിരിക്കുന്നത് യോയാക്കീം, എല്യാശീബ്, യെഹോയാദാ, യോഹാനാൻ, യദ്ദുവ എന്നി രെ ആണ്. മഹാനായ അലക്സാണ്ടറിന്റെ കാലത്ത് യദ്ദുവ ആയിരുന്നു മഹാപുരോഹിതൻ. യദുവയെ തുടർന്നു തന്റെ മകനായ ഒനിയാസ് ഒന്നാമനും അതിനു ശേഷം ശിമോനും (Simon the Just) അധികാരത്തിൽ വന്നു. ശിമോൻ മരിച്ചപ്പോൾ തന്റെ മകനായ ഒനിയാസ് പ്രായപൂർത്തി ആകാത്തതു കൊണ്ടു ശിമോന്റെ സഹോദരനായ എലെയാസർ പുരോഹിതനായി. എലെയാസറിന്റെ മഹാപൗരോഹിത്യം സ്മർത്തവ്യമാണ്. അദ്ദേഹത്തിന്റെ കാലത്താണ് പഴയനിയമത്തിന്റെ സെപ്റ്റ്വജിന്റ് പരിഭാഷ ഉണ്ടായത്. 

ഒനിയാസ് അഥവാ മെനിലാസിന്റെ കുറ്റങ്ങളും വിശ്വാസത്യാഗവും പൗരോഹിത്യത്തെ അവഹേളന പാത്രമാക്കി. തുടർന്നു വന്ന അൽസിമസിനും അയാളുടെ പിൻഗാമിക്കും ശേഷം ഹശ്മോന്യൻ കുടുംബത്തിൽ നിന്നും തേജസ്ഥികളായ പുരോഹിതന്മാർ ഉദയം ചെയ്തു. ഈ കുടുംബം യെഹോയാരീബിന്റെ കുടുംബമായിരുന്നു. (1ദിന, 24:7). അവരുടെ പ്രവാസത്തിൽ നിന്നുളള മടങ്ങിവരവു മേഖപ്പെടുത്തിയിട്ടുണ്ട്. (1ദിന, 9:12, നെഹ, 11:10). ബി.സി. 153-ൽ മഹാനായ ഹെരോദാവു നശിപ്പിക്കുന്നതു വരെ ഈ കുടുംബം നിലനിന്നു. ഈ പരമ്പരയിലെ അവസാന മഹാപുരോഹിതനായ അരിസ്റ്റോബുലസിനെ ബി.സി 35-ൽ ഹെരോദാവിന്റെ കല്പന പ്രകാരം വധിച്ചു. ഹെരോദാവിന്റെ കാലം മുതൽ ദൈവാലയത്തെ തീത്തുസ് ചകവരത്തി നശിപ്പിക്കുന്നതു വരെയുള്ള 107 വർഷത്തിനിടയ്ക്കു ഇരുഹത്തെട്ടോളാം മഹാപുരോഹിതന്മാർ ഉണ്ടായിരുന്നു. പുതിയനിയമത്തിൽ ഇവരിൽ ചിലരെക്കുറിച്ചു കാണാം. ഹന്നാവ്, കയ്യഫാവ്, അനന്യാസ് എന്നിവരാണു അവർ. ദമസ്തക്കൊസിലുള്ള പള്ളിയിലേക്കു ശൗൽ അധികാരപതം വാങ്ങിയ സമയത്ത് തെയൊഫിലസ് ആയിരുന്നു മഹാപുരോഹിതൻ. (പ്രവൃ, 9:1,14). അവസാന മഹാപുരോഹിതനായ ഫിനെഹാസിനെ തിരഞ്ഞെടുത്തത് ചിട്ടിലൂടെ ആയിരുന്നു.

ശ്രേഷ്ഠ മഹാപുരോഹിതൻ: “ആകയാൽ ദൈവപുത്രനായ യേശു ആകാശത്തിൽകൂടി കടന്നുപോയോരു ശ്രേഷ്ഠമഹാപുരോഹിതനായി നമുക്കു ഉള്ളതുകൊണ്ടു നാം നമ്മുടെ സ്വീകാരം മറുകെ പിടിച്ചുകൊൾക.” (എബ്രാ, 4:14). പഴയനിയമ പൗരോഹിത്യത്തെ എബായലേഖനകാരൻ വ്യക്തമായി വ്യാഖ്യാനിക്കുന്നു. പാപത്തിനു പൂർണ്ണമായി പ്രായശ്ചിത്തം ചെയ്ത് മനുഷ്യനു നിത്യരക്ഷ പ്രദാനം ചെയ്യുവാൻ ദൈവം ക്രിസ്തുവിനെ നിയമിച്ചു. (5:5-10). യേശുക്രിസ്തുവിന്റെ പൗരോഹിത്യം മലക്കീസേദെക്കിന്റെ കമപ്രകാരം ഉള്ളതാണ്. (5:6, 6:20, 7:21, സങ്കീ, 110:4). മശീഹയുടെ പ്രതിരൂപമായ മലക്കീസേദെക് ഒരു രാജപുരോഹിതൻ ആയിരുന്നു. അഹരോന്യ പൗരോഹിത്യത്തെ അതിശയിക്കുന്ന ഒന്നാണ് മലക്കീസേദെക്കിന്റെ ക്രമപ്രകാരമുള്ള യേശുക്രിസ്തുവിന്റെ പൗരോഹിത്യം. ഒന്ന്; അതു ദൈവത്തിന്റെ ആണയിലധിഷ്ഠിതമാണ്. (7:20:22). രണ്ട്; നിത്യനായ ക്രിസ്തുവിൽ സമ്മുഖമാക്കപ്പെട്ടതു കൊണ്ടു അതു മാറാത്തത് അഥവാ ശാശ്വതം ആണ്. (7:23-25). മൂന്ന്; അഹരോന്റെ പുത്രന്മാരെപ്പോലെ സ്വന്തപാപത്തിന് പ്രായശ്ചിത്തം കഴിക്കുവാൻ ആവശ്യമില്ലാത്ത ക്രിസ്തുവിന്റെ സമ്പൂർണ്ണതയിൽ അതു നിലനില്ക്കുന്നു. (7:26-28). നാല്;  ഈ പൗരോഹിത്യം സാക്ഷാൽ കൂടാരമായ സ്വർഗ്ഗത്തിൽ തുടരുന്നു. (8:1-7). അഞ്ച്; ദൈവത്തിന്റെ വാഗ്ദാനമായ പുതിയനിയമത്തിന്റെ നിറവേറലാണിത്. (8:8-13). ആറ്; അവിടെ യാഗാനുഷ്ഠാനങ്ങൾ ആവർത്തിക്കേണ്ട ആവശ്യമില്ല; ഒരിക്കലെന്നേക്കുമായി അർപ്പണം പൂർത്തിയായി. (7:27, 9:12). ഏഴ്; പാപം നീക്കുവാൻ കഴിയാത്ത കാളകളുടെയും ആടുകളുടെയും രക്തമല്ല; യേശുവിന്റെ ശരീരമാണ് അർപ്പിക്കപ്പെട്ടത്. (10:4, 10). എട്ട്; അതിലൂടെ പുരോഹിതന്മാർക്കു മാത്രമല്ല എല്ലാ ക്രിസ്ത്യാനികൾക്കും പൂർണ്ണവും നിരന്തരവുമായ പ്രവേശനം സിദ്ധിച്ചു. (10:11-22). ഒൻപത്; അതിന്റെ വാഗ്ദാനങ്ങളും പ്രതീക്ഷകളും ദൈവത്തിന്റെ വിശ്വസ്തതയിലും ക്രിസ്തുവിന്റെ പുനരാഗമനത്തിലും ഉറപ്പിക്കപ്പെട്ടിരിക്കുന്നു. (9:28, 10:23). പത്ത്; പൂർണ്ണമായ പാപക്ഷമ. നീതിപ്രവൃത്തികൾക്കും സ്നേഹപ്രയത്നത്തിനും ഉത്തേജനം നല്കുന്നു. (10:19-25). 

പൗരോഹിത്യശുശ്രൂഷ നിഴൽ ആയിരുന്നതുപോല, മഹാപുരോഹിതനായ അഹരോനും നമ്മുടെ നിത്യ മഹാപുരോഹിതനായ ക്രിസ്തുവിനു നിഴലാണ്. ക്രിസ്തു മഹാപൗരോഹിത്യ ശുശ്രൂഷ നിർവ്വഹിച്ചത് അഹരോന്റെ ക്രമത്തിലും മാതൃകയിലുമാണ്. ഈ സത്യം എബ്രായർ 9-ൽ വിശദമാക്കിയിട്ടുണ്ട്. ചില പ്രത്യേക അംശങ്ങളിലാണ് ക്രിസ്തുവിന്റെ പൗരോഹിത്യത്തിന് അഹരോന്റെ പൗരോഹിത്യം നിഴലായിരിക്കുന്നത്. ഒന്ന്; അഹരോന്റെ യാഗാർപ്പണം: ഇത് ക്രിസ്തുവിന്റെ യാഗാർപ്പണത്തിന് നിഴലാണ്. രണ്ട്; അഭിഷേകതൈലം തലയിൽ ഒഴിച്ചാണ് അഹരോനെ അഭിഷേകം ചെയ്തത്. (പുറ, 29:7, ലേവ്യ, 8:12). ഇത് ക്രിസ്തു പരിശുദ്ധാത്മാവിനാൽ സമൃദ്ധിയായി അഭിഷേകം ചെയ്യപ്പെട്ടതിനെ കാണിക്കുന്നു. (യോഹ, 3:34). മൂന്ന്; മഹാപാപപരിഹാര ദിനത്തിൽ അതിവിശുദ്ധസ്ഥലത്തു പ്രവേശിക്കുമ്പോൾ യിസ്രായേൽ ഗോത്രങ്ങളെ തന്റെ മാറിലും തോളിലും വഹിച്ചുകൊണ്ടാണ് മഹാപുരോഹിതൻ യിസ്രായേലിനു വേണ്ടി പക്ഷവാദം ചെയ്യുന്നത് (ലേവ്യ, 16). പിതാവായ ദൈവത്തിന്റെ മുമ്പിൽ കർത്താവായ യേശുക്രിസ്തു നമുക്കുവേണ്ടി നിരന്തരം പക്ഷവാദം ചെയ്യുന്നതിന് നിഴലാണിത്. “അതുകൊണ്ടു താൻ മുഖാന്തരമായി ദൈവത്തോടു അടുക്കുന്നവർക്കുവേണ്ടി പക്ഷവാദം ചെയ്യാൻ സദാ ജീവിക്കുന്നവനാകയാൽ അവരെ പൂർണ്ണമായി രക്ഷിപ്പാൻ അവൻ പ്രാപ്തനാകുന്നു.” (എബാ, 7:25). നമുക്കുവേണ്ടി ദൈവസന്നിധിയിൽ പ്രത്യക്ഷനാവാൻ സ്വർഗ്ഗത്തിലേക്കാണു ക്രിസ്തു പ്രവേശിച്ചത്. (എബാ, 9:24). അഹരോന്റെ പൗരോഹിത്യം സമ്പൂർണ്ണത ഉള്ളതല്ലാത്തതിനാൽ മറ്റൊരു പൗരോഹിത്യം നിത്യമായി ഉണ്ടാകേണ്ടിയിരുന്നു. (എബ്രാ, 7:11). ”നീ എന്നേക്കും പുരോഹിതൻ” എന്ന് കർത്താവ് സത്യം ചെയ്തതനുസരിച്ചു ക്രിസ്തു നിത്യപൗരോഹിത്യം പ്രാപിച്ചു. മരണം മൂലം നീക്കം വരുന്നതായിരുന്നു ലേവ്യപൗരോഹിത്യം. എന്നാൽ മരണംമൂലം മുടക്കം വരാത്തതാണ് ക്രിസ്തുവിന്റെ പൗരോഹിത്യം. വരുവാനുള്ള നന്മകളുടെ മഹാപുരോഹിതനായി ക്രിസ്തു നിത്യപുരോഹിതനായി ദൈവസന്നിധിയിൽ നമുക്കു വേണ്ടി ജീവിക്കുന്നു. (എബ്രാ, 9:11).

പുരോഹിതന്മാരുടെ പട്ടിക: പറപ്പാടു മുതൽ എ.ഡി. 70-ലെ ദൈവാലയത്തിൻ്റെ നാശം വരെ 82 മഹാപുരോഹിതന്മാരാണ് ഉള്ളത്. ഇവരുടെ മുഴുവൻ പേരും ബൈബിളിൽ ഇല്ല. ശേഷമുള്ളത്; യെഹൂദാ ചരിത്രകാരനായ ജോസീഫസിൻ്റെ ‘Antiquities of Jewish,’ (Ant) എന്ന പുസ്തകത്തിൽ നിന്നും, ‘Seder Olam Zuṭa’ (sos) എന്ന റോമൻ കാലഘട്ടത്തിലെ ഒരു യെഹൂദ പുരാവൃത്തത്തിൽ നിന്നുമാണ് താഴെ ചേർത്തിരിക്കുന്നത്.

1. അഹരോൻ (Aaron) എസ്രാ, 7:5.

2. എലെയാസർ (Eleazar) സംഖ്യാ, 20:25-28.

3. ഫീനെഹാസ് (Phinehas) ന്യായാ, 20:28.

4. അബീശൂവ (Abishua) 1ദിന, 6:4,150.

5. ബുക്കി (Bukki) 1ദിന, 6:5,51.

6. ഉസ്സി (Uzzi) Iദിന, 3-5,51.

അഹരോൻ്റെ മൂത്ത പുത്രനായ എലെയാസറിൽ നിന്ന് ഇളയ പുത്രനായ ഈഥാമാറിൻ്റെ പരമ്പരയിലേക്ക് പൗരോഹിത്യം മാറ്റപ്പെടുന്നു. 

7. ഏലി (Eli) 1ശമൂ, 2:27-30.

8. അഹീതൂബ് (Ahitub) ശമൂ, 14:3.

9. അഹീയാവ് (Ahiah) Iശമൂ, 14:3.

10. അഹീമേലെക്ക് (Ahimelech) Iശമൂ, 21:1-2.

11. അബ്യാഥാർ (Abiathar) Iശമൂ, 23:6, Ant, V,11:5.

ശലോമോൻ മുതൽ അടിമത്വം വരെ (സാദോക്കിലൂടെ എലെയാസറിൻ്റെ പരമ്പരയിലേക്ക് പൗരോഹിത്യം തിരികെ വരുന്നു).

12. സാദോക് (Zadok) Iരാജാ, 2:35, Ant, soz.

13. അഹീമാസ് (Ahimaaz) 2ശമൂ, 15:36, Ant, soz.

14. അസര്യാവ് (Azariah) 1ദിന, 6:10, Ant, soz.

15. ജോരാൻ (Joran) Ant, (Joash) soz.

16. യെഹോയാരിബ് (Jehoiarib) 1ദിന, 9:10, (Jesus) Ant, (Joarib) sos. 

17. അക്സിയോമർ (Axiomar) Ant, (Jehoshaphat) sos.

18. യെഹോയാദ (Jehoiada) 2രാജാ, 11:4, (Joiada) sos.

19. ഫിദെയാസ് (Phideas) Ant, (Pedaiah) sos.

20. സുദെയാസ് (Sudeas) Ant, (Zedekiah) sos.

21. അസര്യാവ് (Azariah II.) 2ദിന, 26:17, (Joel) Ant, sos.

22. യോഥാം (Jotham) Ant, sos.

23.ഊരീയാ (Urijah) 2രാജാ, 26:10, Ant, sos.

24. അസര്യാവ് (Azariah III.) 2ദിന, 31:10, (Neriah) Ant, sos).

25. ഒദെയാസ് (Odeas) Ant, (Hoshaiah) sos.

26. ശല്ലൂം (Shallum) 1ദിന, 6:12, Ant, sos.

27. ഹിൽക്കീയാവ് (Hilkiah) 2ദിന, 22:4, Ant, sos.

28. അസര്യാവ് (Azariah IV.) 1ദിന, 6:13, Ant.

29. സെരായാവ് (Seraiah) 2രാജാ, 25:18, Ant, sos.

30. യെഹോസാദാക്ക് (Jehozadak) 1ദിന, 6:14, Ant, sos. 

അടിമത്വം തുടങ്ങി ഹെരോദാവു വരെ

31. യോശുവ (Jeshua) ഹഗ്ഗാ, 1:1, (Jesus) Ant, XI.3:10.

32. യോയാക്കീം (Joiakim) നെഹെ,12:10, B.J, XI.5:1.

33. എല്യാശീബ് (Eliashib) നെഹെ, 3:1, B.J, XI. 5:5.

34.യെദായാവ് (Joiada) നെഹെ, 3:10,22, (Judas) Ant, XI.7:1.

35. യോഹാനാൻ (Johanan) നെഹെ, 12:22, (Joannes) Ant, XI.7:1.

36.യദ്ദൂവ (Jaddua) നെഹെ, 12:22, (Jaddus) Ant, XI, 7;2.

37. ഒനായാസ് (Onias I.) Ant, XI,2:5.

38. ശിമോൻ (Simon I.) Ant, XII.2:5. 

39. എലെയാസർ (Eleazar) Ant, XII.2:5.

40. മനശ്ശെ (Manasseh) Ant, XII.4:1.

41. ഒനിയാസ് (Onias II.) Ant, XII.4:1.

200 B.C. മുതൽ മഹാനായ ഹെരോദാവു വരെ

42. ശിമോൻ (Simon II.) Ant, XII.4:10, 220-190 B.C.

43. ഒനിയാസ് (Onias III.) 1മക്കാ, 12:7, Ant, XII.4:10, 190-174 B.C.

44. ജാസൻ (Jason) 2മക്കാ, 4:7, (Jesus) Ant, XII.5:1, 175-172 B.C.

45. മെനെലാവൂസ് (Menelaus) 2മക്കാ, 4:27, (Onias, called Menelaus) Ant, XII.5:1, 172-162 B.C.

46. അൽകിമൂസ് (Alcimus) 1മക്കാ, 7:5, Ant, XII.9:7, 162-156 B.C.

47. ജോനാഥാൻ (Jonathan) 1മക്കാ, 9:28-30, Ant, XIII.2:2, 153-142 B.C.

48. ശിമയോൻ (Simon) 1മക്കാ, 14:47, Ant, XIII.6:7, 142-135 B.C.

49. യോഹന്നാൻ (John) 1മക്കാ, 16:23, (John Hyrcanus) Ant, XIII.8:1, 134-104 B.C.

50. അരിസ്റ്റൊബുലസ് (Aristobulus I.) Ant, XIII.9:1, 104-103 B.C.

51. അലക്സാണ്ടർ ജെന്നേവുസ് (Alexander Jannæus) Ant, XIII.12:1, 103-76 B.C.

52. ഹിർക്കാനസ് (Hyrcanus II.) Ant, XIII.16:2, 76-67 B.C.

53. അരിസ്റ്റൊബുലസ് (Aristobulus II.) Ant, XV.1:2, 67-63 B.C.

54. ഹിർക്കാനസ് (Hyrcanus II.) (restored) Ant, XIV.4:4, 63-40 B.C.

55. ആൻ്റിഗോണസ് (Antigone) Ant, XIV.14:3, 40-33 B.C.

ഹെരോദാവു മുതൽ ദൈവാലയത്തിൻ്റെ നാശം വരെ, ഹെരോദാവിൻ്റെ കീഴിൽ 

56.ഹനനീൽ (Hananeel) (Ant, XV 2:4, 37-36 B.C.

57. അരിസ്റ്റൊബുലസ് (Aristobulus III.) Ant, XV 3:1,3, 35 B.C. (Hananeel reappointed; XV.3:3).

58. യേശു (Jesus, son of Phabet) Ant, XV.9:3, 32-22 B.C.

59. ശിമോൻ (Simon, son of Bœthus) Ant, XV. 9:3; XVII.4:2, 22-5 B.C.

60. മത്തത്ഥ്യാസ് (Mattathias, son of Theophilus) XVII.6:4, (Joseph, son of Ellem) one day; XVII.6:4, 5-4 B.C.

61. ജോവാസർ (Joazar, son of Bœthus) Ant, XVII.6:4, 4 B.C.

അർക്കെലയൊസിൻ്റെ കീഴിൽ (Under Archeiaus)

62.എലെയാസർ (Eleazar, son of Bœthus) Ant, XVII.13:1, 4-1 B.C.

63. യേശു (Jesus, son of Sie) Ant, XVII.13:1, 1 B.C.-6 A.D. (Joazar reappointed;  XVIII.1:1; 2:1.

കുറേനൊസിൻ്റെ കീഴിൽ (Under Quirinius)

64. ഹന്നാവ് (ലൂക്കോ, 3:2),

(Ananus, son of Seth) Ant, XVIII.2:2, 6-15 A.D.

വെലോറിയസ് ഗ്രാറ്റസിൻ്റെ കീഴിൽ (Under Velorius Gratus)

65. യിശ്മായേൽ (Ismael, son of Phabi) Ant, XVIII.2:2, 15-16 A.D.

66. എലെയാസർ (Eleazar, son of Ananus) Ant, XVIII.2:2, 16-17 A.D.

67. ശിമോൻ (Simon, son of Camithus) xviii. 2, § 2, 17-18 A.D.

68. കയ്യഫാവ് (Caiaphas) ലൂക്കോ, 3:2), (Joseph called ‘Caiaphas’) Ant, XVIII.2:2, 4:3, 18-37 A.D.

വിറ്റെല്ലിയൂസിന് കീഴിൽ (Under Vitellius)

69. ജോനാഥാൻ (Jonathan, son of Ananus) Ant, XVIII.4:3, 37 A.D.

70. തെയൊഫിലസ് (Theophilus, son of Ananus) പ്രവൃ, 9:1,14, Ant, XVIII.5:3, 37-41 A.D.

അഗ്രിപ്പയുടെ കീഴിൽ (Under Agrippa)

71. ശിമോൻ (Simon, or Cantheras, son of Bœthus) Ant, XIX.6:2, 41-43 A.D. 

72. മത്തത്ഥ്യാസ് (Mattathias, son of Ananus) Ant, XIX.6:4, 43-44 A.D.

73. ഏലിയോനിയസ് (Elioneus, son of Cantheras) Ant, XIX.8:1, 44-45 A.D.

ഹെരോദാ ചാൾസിസിന് കീഴിൽ (Under Herod of Chalcis)

74. ജോസഫ് (Joseph, son of Cainus) Ant, XX.1:3, 45-47 A.D.

75. അനന്യാസ് (Ananias, son of Nebedeus) പ്രവൃ, 24:1, Ant, XX.5:2, 47-55 A.D.

അഗ്രിപ്പാ രണ്ടാമൻ്റെ കീഴിൽ (Under Agrippa II)

76. യിശ്മായേൽ (Ishmael, son of Fabi) Ant, XX.8:8,11, 55-61 A.D. 

77. ജോസഫ് (Joseph Cabi, son of Simon) Ant, XX.8:11, 61-62 A.D. 

78. അനാനസ് (Ananus, son of Ananus) Ant, XX.9:1, 62 A.D. 

79. യേശു (Jesus, son of Damneus) Ant, XX.9:1, 62-65 A.D. 

80. യേശു (Jesus, son of Gamaliel) Ant, XX.9:4,7, 63-65 A.D. 

81. മത്തത്ഥ്യാസ് (Mattathias, son of Theophilus) Ant, XX.9:7, 65-67 A.D.  

82. ഫിനെഹാസ് (Phinehas, son of Samuel, appointed by the people during the war) Ant, XX.10:1, 67-70 A.D. 

Leave a Reply

Your email address will not be published. Required fields are marked *