പരമാർത്ഥജ്ഞാനം 9

പഴയനിയമവും പുതിയനിയമവും: 
➦ ദൈവം പഴയനിയമം യെഹൂദന്മാരോടു ചെയ്തതും പുതിയനിയമം സകലജാതികളോടു ചെയ്തതാണെന്നും ക്രൈസ്തവർ കരുതുത്തുന്നു. ➟എന്നാൽ ദൈവം ജാതികളുമായി ഒരു നിയമവും ചെയ്തിട്ടില്ല; ദൈവം തൻ്റെ വാഗ്ദത്ത സന്തതിയായ യിസ്രായേലിനോടാണ് പഴയനിയമവും പുതിയനിയമവും ചെയ്തിരിക്കുന്നത്. 
➦ ദൈവം തൻ്റെ മഹാശക്തികൊണ്ടും ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും മിസ്രയിമ്യ ദാസ്യത്തിൽനിന്ന് പുറപ്പെടുവിച്ചുകൊണ്ടുവന്ന തൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേലിനോടു ഹോരേബിൽവെച്ച് മോശെ മുഖാന്തരം ചെയ്ത നിയമമാണ് ❝പഴയനിയമം❞ എന്നറിയപ്പെടുന്നത്: (ആവ, 5:15; 9:29; 2രാജാ, 17:36; പുറ, 4:22-23പുറ, 24:1-1834:1-27). ➟❝യഹോവ പിന്നെയും മോശെയോടു: ഈ വചനങ്ങളെ എഴുതിക്കൊൾക; ഈ വചനങ്ങൾ ആധാരമാക്കി ഞാൻ നിന്നോടും യിസ്രായേലിനോടും നിയമം ചെയ്തിരിക്കുന്നു എന്നു അരുളിച്ചെയ്തു.❞ (പുറ, 34:27). 
➦ പുതിയനിയമവും ദൈവം യിസ്രായേൽ ജാതിയോടുതന്നെ ചെയ്തതാണ്: ❝ഞാൻ യിസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാടു. ഞാൻ അവരുടെ പിതാക്കന്മാരെ കൈക്കു പിടിച്ചു മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നാളിൽ ഞാൻ അവരോടു ചെയ്ത നിയമംപോലെയല്ല; ഞാൻ അവർക്കു ഭർത്താവായിരുന്നിട്ടും അവർ എന്റെ നിയമം ലംഘിച്ചുകളഞ്ഞു എന്നു യഹോവയുടെ അരുളപ്പാടു. എന്നാൽ ഈ കാലം കഴിഞ്ഞശേഷം ഞാൻ യിസ്രായേൽഗൃഹത്തോടു ചെയ്‍വാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു: ഞാൻ എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും; ഞാൻ അവർക്കു ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും എന്നു യഹോവയുടെ അരുളപ്പാടു. ഇനി അവരിൽ ആരും തന്റെ കൂട്ടുകാരനെയും തന്റെ സഹോദരനെയും യഹോവയെ അറിക എന്നു ഉപദേശിക്കയില്ല; അവർ ആബാലവൃദ്ധം എല്ലാവരും എന്നെ അറിയും; ഞാൻ അവരുടെ അകൃത്യം മോചിക്കും; അവരുടെ പാപം ഇനി ഓർക്കയും ഇല്ല എന്നു യഹോവയുടെ അരുളപ്പാടു.❞ (യിരെ, 31:31-34എബ്രാ, 8:8-12). 
➦ പഴയനിയമത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമം. ➟ദൈവം മോശെയോടു ചെയ്ത ന്യായപ്രമാണം എന്ന പ്രവൃത്തികളുടെ നിയമത്തിൻ്റെ നിവൃത്തിയല്ല; ദൈവം തൻ്റെ സ്നേഹിതനായ അബ്രാഹാമിനോടും അവൻ്റെ പുത്രപൗത്രന്മാരായ യിസ്ഹാക്കിനോടും യാക്കോബിനോടും ചെയ്ത നിരുപാധികമായ വാഗ്ദത്തത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമം: ❝ഞാൻ നിന്നെ ഐശ്വര്യമായി അനുഗ്രഹിക്കും; നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടൽക്കരയിലെ മണൽപോലെയും അത്യന്തം വർദ്ധിപ്പിക്കും; നിന്റെ സന്തതി ശത്രുക്കളുടെ പട്ടണങ്ങളെ കൈവശമാക്കും. നീ എന്റെ വാക്കു അനുസരിച്ചതു കൊണ്ടു നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും എന്നു ഞാൻ എന്നെക്കൊണ്ടു തന്നേ സത്യം ചെയ്തിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു.❞ (ഉല്പ, 22:17-18ഉല്പ, 26:5; 28:13-14). 
➦ ദൈവം തന്നെക്കൊണ്ടുതന്നെ സത്യംചെയ്ത് അബ്രാഹാമിനോടു ചെയ്ത വാഗ്ദത്തം നിവൃത്തിക്കാനാണ്, തൻ്റെ വാഗ്ദത്തസന്തതിയായ യിസ്രായേലിനെ അവരുടെ പാപങ്ങളിൽനിന്ന് രക്ഷിക്കാൻ, ദൈവം ജഡത്തിൽ ഒരു പ്രത്യക്ഷത എടുത്തത്: (മത്താ, 1:21; 1തിമൊ, 3:15-16; എബ്രാ, 2:14-16പ്രവൃ, 3:25-26). ➟അതുകൊണ്ടാണ്, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ യേശു പറഞ്ഞത്: ❝ഞാൻ ന്യായപ്രമാണത്തെയോ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രെ ഞാൻ വന്നതു. സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല.” (മത്താ, 5:17-18ലൂക്കൊ, 16:17). 
➦ പഴയനിയമവും പുതിയനിയമവും (ഒന്നാമത്തെ നിയമവും രണ്ടാമത്തെ നിയമവും) രക്തത്താൽ പ്രതിഷ്ഠിച്ചതാണ്: ❝മോശെ രക്തത്തിൽ പാതി എടുത്തു പാത്രങ്ങളിൽ ഒഴിച്ചു; രക്തത്തിൽ പാതി യാഗപീഠത്തിന്മേൽ തളിച്ചു. അവൻ നിയമപുസ്തകം എടുത്തു ജനം കേൾക്കെ വായിച്ചു. യഹോവ കല്പിച്ചതൊക്കെയും ഞങ്ങൾ അനുസരിച്ചു നടക്കുമെന്നു അവർ പറഞ്ഞു. അപ്പോൾ മോശെ രക്തം എടുത്തു ജനത്തിന്മേൽ തളിച്ചു; ഈ സകലവചനങ്ങളും ആധാരമാക്കി യഹോവ നിങ്ങളോടു ചെയ്തിരിക്കുന്ന നിയമത്തിന്റെ രക്തം ഇതാ എന്നു പറഞ്ഞു.❞ (പുറ, 24:6-8എബ്രാ, 9:18-22). ➦❝പിന്നെ പാനപാത്രം എടുത്തു സ്തോത്രം ചൊല്ലി അവർക്കു കൊടുത്തു: “എല്ലാവരും ഇതിൽ നിന്നു കുടിപ്പിൻ. ഇതു അനേകർക്കുവേണ്ടി പാപമോചനത്തിന്നായി ചൊരിയുന്ന പുതിയ നിയമത്തിന്നുള്ള എന്റെ രക്തം.❞ (മത്താ, 26:27-28). ➟❝അവ്വണ്ണം തന്നേ അത്താഴം കഴിഞ്ഞശേഷം അവൻ പാനപാത്രവും കൊടുത്തു: “ഈ പാനപാത്രം നിങ്ങൾക്കു വേണ്ടി ചൊരിയുന്ന എന്റെ രക്തത്തിലെ പുതിയ നിയമം ആകുന്നു.❞ (ലൂക്കോ, 22:20സെഖ, 9:11).
➦ ഒന്നാമത്തെ നിയമം, പശുക്കിടാക്കളുടെയും ആട്ടുകൊറ്റന്മാരുടെയും രക്തത്താലും രണ്ടാമത്തെ നിയമം, ക്രിസ്തു എന്ന നിർദ്ദോഷവും നിഷ്കളങ്കവുമായ കുഞ്ഞാടിന്റെ വിലയേറിയ രക്തംകൊണ്ടുമാണ് പ്രതിഷ്ഠിച്ചത്: (പുറ, 24:5; എബ്രാ, 9:191പത്രൊ, 1:19; എബ്രാ, 9:14). ➟ബൈബിൾ എന്താണെന്ന് യഥാർത്ഥമായി മനസ്സിലാകണമെങ്കിൽ, ദൈവത്തിൻ്റ ക്രിസ്തുവിനെ മാത്രമല്ല; വാഗ്ദത്തസന്തതിയായ യിസ്രായേലിനെയും അറിയണം. [കാണുക: പഴയനിയമവും പുതിയനിയമവും, യെഹൂദന്നു എന്തു വിശേഷത?, വാഗ്ദത്തം ലഭിച്ച സന്തതിയും വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയും]

Leave a Reply

Your email address will not be published. Required fields are marked *