യാക്കോബ് മല്ലുപിടിച്ചത് ആരോടാണ്?

☛ യബ്ബോക്ക് കടവിൽവെച്ച് യാക്കോബ് മല്ലുപിടിച്ച പുരുഷൻ ദൈവമല്ല; ദൂതനാണ്. (ഉല്പ, 32:22-30). ➟❛ദൈവം❜ എന്ന് അവിടെ പറഞ്ഞിട്ടുള്ളതുകൊണ്ട്, സത്യദൈവവുമായാണ് അവൻ മല്ലു പിടിച്ചതെന്ന് പലരും കരുതുന്നു. ➟എന്നാൽ ആ വേദഭാഗങ്ങൾ ശ്രദ്ധയോടെ പഠിപ്പാൽ, അവൻ മല്ലുപിടിച്ചത് ഒരു ദൂതനുമായാണെന്ന് വ്യക്തമാകും: 
❶ ഉഷസ്സാകുവോളം യാക്കോബിനോടു മല്ലു പിടിച്ചിട്ടും അവനെ ജയിക്കയില്ലെന്ന് ആ പുരുഷൻ കണ്ടപ്പോൾ, അവൻ്റെ തുടയുടെ തടമുളുക്കുന്ന ഒരു വിദ്യ പ്രയോഗിച്ചാണ് അവനെ ജയിച്ചത്. ➟ദൈവത്തേക്കാൾ ശക്തനാണ് യാക്കോബ് എന്നത് യുക്തിക്കും ബുദ്ധിക്കും നിരക്കുന്നതല്ല. 
❷ 24-ാം വാക്യത്തിൽ ❛പുരുഷൻ❜ (Man) എന്ന് പറഞ്ഞിട്ടുണ്ട്. എബ്രായയിൽ ❛Ish❜ എന്ന പദമാണ്. ഇതിന് മനുഷ്യരിലെ ❛പുരുഷൻ❜ എന്ന അർത്ഥമാണ് പ്രധാനമായും ഉള്ളത്. ➟❛മനുഷ്യൻ❜ എന്ന സാധാരണ അർത്ഥം വരുന്ന വ്യക്തമായ പദം ❜Adam❜ ആണ്. ➟ദൈവം പുരുഷനോ (Ish), മനുഷ്യനോ (Adam), മനുഷ്യപുത്രനോ അല്ല: (സംഖ്യാ, 23:19; 1ശമൂ, 15:29). ➤❛ഞാൻ മനുഷ്യനല്ല (Ish) ദൈവം അത്രേ❜ എന്നാണ് ദൈവം പറയുന്നത്: (ഹോശേ, 11:9). ➟എന്നാൽ ദൂതനെ പലയിടത്തും പുരുഷൻ എന്ന് പറഞ്ഞിട്ടുണ്ട്. ➟ന്യായാധിപന്മാർ 13:6-ൽ ദൈവപുരുഷൻ (A man of God) എന്ന് പറയാൻ, ❛Ish haelohim❜ എന്ന പദമാണ്. ➟ഗബ്രീയേൽ  ദൂതനെയും ❛പുരുഷൻ❜ (Ish – Man) എന്ന് പറഞ്ഞിട്ടുണ്ട്: (ദാനീ, 9:21). ➟അതിനാൽ, യാക്കോബ് മല്ലുപിടിച്ചത് ദൂതനുമായാണെന്ന് മനസ്സിലാക്കാം. 
❸ ആ പുരുഷൻ യാക്കോബിനോട് പറയുന്നത്; ➤❛എന്നെ വിടുക; ഉഷസ്സു ഉദിക്കുന്നുവല്ലോ❜ എന്നാണ്. ➟ഇത് കൃത്യസമയത്ത് മടങ്ങിച്ചെല്ലാൻ നിയോഗിക്കപ്പെട്ട ഒരു ദൂതൻ്റെ ഭാഷയാണ്. ➟ദൈവം സർവ്വസ്വതന്ത്രനാണ്; സ്ഥലകാലസമയബദ്ധനുമല്ല. ➟തന്മൂലം, ദൈവമയച്ച ഒരു ദൂതനുമായാണ് യാക്കോബ് മല്ലുപിച്ചതെന്ന് മനസ്സിലാക്കാം. 
➦ അവിടെ, ➤❝നീ ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു ജയിച്ചു❞ എന്നു ദൂതനും (ഉല്പ, 32:28), ➤❝ഞാൻ ദൈവത്തെ മുഖാമുഖമായി കണ്ടിട്ടും എനിക്കു ജീവഹാനി വന്നില്ല❞ എന്നു യാക്കോബും പറയുന്നുണ്ട്: (ഉല്പ, 32:30). ➟എന്നാൽ അതിൽ മനസ്സിലാക്കേണ്ട കാര്യം എന്താണെന്ന് ചോദിച്ചാൽ: ദൈവത്തെ കുറിക്കുന്ന ➤❛എലോഹീം❜  (Elohim – God) എന്ന പദം സത്യദൈവത്തിനു മാത്രമല്ല ഉപയോഗിച്ചിരിക്കുന്നത്; ദൂതന്മാർക്കും മനുഷ്യർക്കും ജാതികളുടെ ദേവീദേവന്മാർക്കും ഒരുപോലെ ഉപയോഗിച്ചിട്ടുണ്ട്: (ന്യായാ, 13:22; സങ്കീ, 82:1; ⁃⁃ ന്യായാ, 9:27; ന്യായാ, 11:24; 1രാജാ, 11:5 ⁃⁃ പുറ, 4:16; പുറ, 7:1). ➟ഉന്നതൻ, ബലവാൻ, ശക്തൻ എന്നൊക്കെയാണ് പദത്തിൻ്റെ അർത്ഥം. ➟ദൈവത്തിൻ്റെ ആജ്ഞാനുവർത്തികളായ എലോഹീമുകൾ (ദൂതന്മാർ) മനുഷ്യരെക്കാൾ പലമടങ്ങ് ശക്തന്മാരാകയാലാണ്, ➤❝നീ ദൈവത്തോടു (ശക്തനായവനോടു) മല്ലുപിടിച്ചു ജയിച്ചു❞ എന്ന അർത്ഥമാണ് ദൂതൻ്റെ വാക്കുകൾക്ക് ഉള്ളതെന്ന് മനസ്സിലാക്കാം: (2രാജാ, 19:35). 
➦ എബ്രായരുടെ ഒദ്യോഗിക ബൈബിളിൽ ➤❛ദൂതൻ❜ എന്ന് ബ്രാക്കറ്റിൽ കൊടുത്തിട്ടുണ്ട്: ➤❝And he said, Your name shall no longer be called Jacob, but Israel, because you have commanding power with [an 𝗮𝗻𝗴𝗲𝗹 of] God and with men, and you have prevailed.❞ ➤[കാണുക: Tanakh]. ➟യാക്കോബ് മുഖാമുഖം കണ്ടതും ദൂതനെയാണെന്ന് പറഞ്ഞിട്ടുണ്ട്: ➤❝And Jacob named the place Peniel, for [he said,] I saw an 𝗮𝗻𝗴𝗲𝗹 face to face, and my soul was saved.❞ ➤[കാണുക: Tanakh].
➦ ഹോശേയ പ്രവചനത്തിൽ വ്യക്തമായി അക്കാര്യം പറഞ്ഞിട്ടുണ്ട്: ➤❝അവൻ ഗർഭത്തിൽവെച്ചു തന്റെ സഹോദരന്റെ കുതികാൽ പിടിച്ചു; തന്റെ പുരുഷപ്രായത്തിൽ ദൈവത്തോടു പൊരുതി. അവൻ ദൂതനോടു പൊരുതി ജയിച്ചു; അവൻ കരഞ്ഞു അവനോടു അപേക്ഷിച്ചു; അവൻ ബേഥേലിൽവെച്ചു അവനെ കണ്ടെത്തി, അവിടെവെച്ചു അവൻ നമ്മോടു സംസാരിച്ചു. യഹോവ സൈന്യങ്ങളുടെ ദൈവമാകുന്നു; യഹോവ എന്നു ആകുന്നു അവന്റെ നാമം.❞ (ഹോശേ, 12:3-5). ➦ഉല്പത്തിയിൽ പറയുന്നതുപോലെ ➤❛ദൈവത്തോട് പൊരുതി❜ എന്നു പറഞ്ഞശേഷം ➤❛അവൻ ദൂതനോടു പൊരുതി ജയിച്ചു❜ എന്നാണ് അടുത്ത വാക്യത്തിൽ പറയുന്നത്. ➟അതായത്; ദൈവമയച്ച ഒരു ദൂതനോടാണ് യാക്കോബ് പൊരുതിയത്. ➟എബ്രായരുടെ ഔദ്യോഗിക ബൈബിളിൽ രണ്ട് വാക്യങ്ങളിലും ദുതൻ എന്നുതന്നെയാണ്: ➤❝In the womb, he seized his brother’s heel, and with his strength he strove with an 𝗮𝗻𝗴𝗲𝗹. He strove with an 𝗮𝗻𝗴𝗲𝗹 and prevailed; he wept and beseeched him; In Bethel he shall find Him, and there He shall speak with us.❞ ➤[കാണുക: Tanakh]. 
➦ അവിടുത്തെ എലോഹീം അഥവാ, ദൈവം എന്ന പ്രയോഗം യഹോവയെ കുറിക്കുന്നതല്ല; യഹോവയാൽ അയക്കപ്പെട്ട ദൂതനെ കുറിക്കുന്നതാണ്. ➟അടുത്തഭാഗം: ➤❝അവൻ കരഞ്ഞു അവനോടു അപേക്ഷിച്ചു; അവൻ ബേഥേലിൽവെച്ചു അവനെ കണ്ടെത്തി, അവിടെവെച്ചു അവൻ നമ്മോടു സംസാരിച്ചു. യഹോവ സൈന്യങ്ങളുടെ ദൈവമാകുന്നു; യഹോവ എന്നു ആകുന്നു അവന്റെ നാമം.❞ ➟യബ്ബോക്ക് നദിയുടെ അടുത്തുവെച്ചാണ് ദൂതനുമായി മല്ലുപിടിച്ചത്. ➟എന്നാൽ സൈന്യങ്ങളുടെ യഹോവയെ കണ്ടെത്തിയതും സംസാരിച്ചതും ബേഥേലിൽ വെച്ചാണ്. (ഉല്പ, 35:9-10 ⁃⁃ 35:1; 35:7; 48:3). 
➦ രണ്ടുപ്രാവശ്യമാണ് യാക്കോബിനു് ദൈവം പ്രത്യക്ഷമായത്. ➟പദ്ദൻ-ആരാമിലേക്ക് പോകുമ്പോഴും തിരികെ വരുമ്പോഴും. (ഉല്പ, 28:12-13 ⁃⁃ 35:1; 35:7. 35:9-10 ⁃⁃ 48:3). ➟രണ്ടുപ്രാവശ്യവും ലൂസിൽവെച്ചാണ് യഹോവ പ്രത്യക്ഷനായത്. ➟യാക്കോബ് ഏശാവിനെ പേടിച്ച് പദ്ദൻ-അരാമിൽ ബെഥൂവേലിൻ്റെ വീട്ടിലേക്ക് പോകുമ്പോൾ ബേഥേലിൽ വെച്ചാണ് ദൈവം ആദ്യമായി യാക്കോബിന് പ്രത്യക്ഷനാകുന്നത്. (ഉല്പ, 28:10-12). ➟ബേഥേലിൻ്റെ പഴയ പേര് ലൂസ് എന്നാണ്: (ഉല്പ, 28:19). ➟പദ്ദൻ-അരാമിൽനിന്നു തൻ്റെ ഭാര്യമാരും മക്കളുമായി തിരികെപ്പോരുമ്പോൾ ലൂസ് എന്ന ബേഥേലിൽ എത്തി തനിക്കു ദൈവം പ്രത്യക്ഷനായ സ്ഥലത്ത് ഒരു യാഗപീഠം പണിയുകയും, ആ സ്ഥലത്തിന്നു ഏൽ-ബേഥേൽ എന്നു പേർ വിളിക്കുകയും ചെയ്തു. (ഉല്പ, 35:6-7). ➟അവിടെവെച്ചാണ് ദൈവം രണ്ടാമത് പ്രത്യക്ഷനായത് (ഉല്പ, 35:9-10; 48:3).
☛ ദൂതനാണ് പ്രത്യക്ഷനായത് എന്നതിനു് മറ്റൊരു തെളിവുണ്ട്:
➦ പുരാതന യെഹൂദാ ആചാരപ്രകാരം അയക്കപ്പെട്ടവൻ അയച്ച ആളിനു് തുല്യനായി കണക്കാക്കപ്പെടുന്ന ഒരു തൽമൂദിക് തത്വമുണ്ട്. ➤❛ഷാലിയാക്ക്❜ (𝐒𝐡𝐚𝐥𝐢𝐚𝐜𝐡) എന്നാണ് അതിനെ പറയുന്നത്. ➤❝ഒരാളുടെ പ്രതിനിധി അയാൾക്ക് തുല്യനാണ്❞ (𝐀 𝐦𝐚𝐧’𝐬 𝐚𝐠𝐞𝐧𝐭 𝐢𝐬 𝐞𝐪𝐮𝐢𝐯𝐚𝐥𝐞𝐧𝐭 𝐭𝐨 𝐡𝐢𝐦𝐬𝐞𝐥𝐟) എന്നാണ് അതിൻ്റെ ആശയം. ➟മിഷ്നായിൽ (𝐌𝐢𝐬𝐡𝐧𝐚𝐡) അത് പറഞ്ഞിട്ടുണ്ട്. ➤[കാണുക: Berakhot 34b]. ➟വ്യക്തമായ വചനത്തെളിവും അതിനുണ്ട്: ➤❝അഗ്നിജ്വാല യാഗപീഠത്തിന്മേൽനിന്നു ആകാശത്തിലേക്കു പൊങ്ങിയപ്പോൾ യഹോവയുടെ ദൂതൻ യാഗപീഠത്തിന്റെ ജ്വാലയോടുകൂടെ കയറിപ്പോയി; മാനോഹയും ഭാര്യയും കണ്ടു സാഷ്ടാംഗം വീണു. യഹോവയുടെ ദൂതൻ മാനോഹെക്കും ഭാര്യക്കും പിന്നെ പ്രത്യക്ഷനായില്ല; അങ്ങനെ അതു യഹോവയുടെ ദൂതൻ എന്നു മാനോഹ അറിഞ്ഞു. ദൈവത്തെ കണ്ടതുകൊണ്ടു നാം മരിച്ചുപോകും എന്നു മാനോഹ ഭാര്യയോടു പറഞ്ഞു.❞ (ന്യായാ, 13:20-22). ➟ശിംശോൻ്റെ മാതാപിതാക്കളായ മാനോഹയ്ക്കും ഭാര്യയ്ക്കും പ്രത്യക്ഷനായത് ദൂതനാണെന്ന് തുടക്കംമുതൽ പലപ്രാവശ്യം പറഞ്ഞിട്ടുണ്ട്: (ന്യായാ, 13:3). ➤❝അതു യഹോവയുടെ ദൂതൻ എന്നു മാനോഹ അറിഞ്ഞു❞ എന്നും പറഞ്ഞിട്ടുണ്ട്. ➟എന്നാൽ ഒടുവിൽ മനോഹ പറയുന്നത്: ➤❝ദൈവത്തെ കണ്ടതുകൊണ്ടു നാം മരിച്ചുപോകും❞ എന്നാണ്: (ന്യായാ, 13:22). ➟ദൈവത്താൽ അയക്കപ്പെട്ട ദൂതനായതുകൊണ്ടാണ്, അവനെ ദൈവം (എലോഹീം) എന്ന് മനോഹ വിശേഷിപ്പിച്ചതെന്ന് അവിടെ വ്യക്തമാണ്. 
➦ ❛ഷാലിയാക്ക്❜ എന്ന നിയമപ്രകാരം വിവാഹനിശ്ചയവും സാദ്ധ്യമാണെന്ന് തൽമൂദ് പറയുന്നു. ➤[കാണുക: Kiddushin 41b]. അബ്രാഹാമിൻ്റെ ദാസനായ എല്യേസർ യിസ്ഹാക്കിനുവേണ്ടി റിബെക്കായെ വധുവായി കൊണ്ടുവന്നത് അതിൻ്റെ തെളിവാണ്: (ഉല്പ, 24:1-67). 
➦ ❛ഷാലിയാക്ക്❜ (𝐒𝐡𝐚𝐥𝐢𝐚𝐜𝐡) എന്ന തൽമൂദിക് തത്വത്തിൻ്റെ പല തെളിവുകളും പഴയനിയമത്തിൽ കാണാം. ➟മോശെയെ ദൈവം വിളിക്കുന്നത്: (പുറപ്പാട് 3-6 അദ്ധ്യായങ്ങൾ). ➤❝യഹോവയുടെ ദൂതൻ ഒരു മുൾപടർപ്പിന്റെ നടുവിൽനിന്നു അഗ്നിജ്വാലയിൽ അവന്നു പ്രത്യക്ഷനായി❞ എന്നാണ് തുടക്കത്തിൽ പറയുന്നത്: (പുറ, 3:2). ➟തുടർന്ന് ദൂതൻ യഹോവയെ പ്രതിനിധീകരിച്ചുകൊണ്ട് ❛ഞാൻ, എൻ്റെ, എനിക്ക്❜ എന്നിങ്ങനെ ഉത്തമപുരുഷനിലാണ് (𝟏𝐬𝐭 𝐩𝐞𝐫𝐬𝐨𝐧) സംസാരിക്കുന്നത്: (പുറ, 3:4 ⁃⁃ പ്രവൃ, 7:30). 
➦ ഗിദെയോൻ്റെ വിളി: (ന്യായാ, 6:10:40). ➤❝യഹോവയുടെ ദൂതൻ അവന്നു പ്രത്യക്ഷനായി❞ എന്നാണ് പറയുന്നത്: (ന്യായാ, 6:12). ➟എന്നാൽ അടുത്തവാക്യത്തിൽ, ❛യഹോവ അവനെ നോക്കി❜ എന്നും (ന്യായ, 6:14), ➤❛യഹോവ അവനോടു: ➤❛ഞാൻ❜ എന്ന ഉത്തമപുരുഷനിൽ (𝟏𝐬𝐭 𝐩𝐞𝐫𝐬𝐨𝐧) സംസാരിക്കുന്നതായും കാണാം: (ന്യായാ, 6:16; 7:2; 7:4; 7:7; 7:9).
➦ പ്രവാചകന്മാരെ അയക്കുന്നത്: ➟പ്രവാചകന്മാരെല്ലാം മിക്കപ്പോഴും യഹോവയുടെ ഭാഷണങ്ങൾ ➤❛ഞാൻ❜ എന്ന ഉത്തമപുരുഷനിൽ (𝟏𝐬𝐭 𝐩𝐞𝐫𝐬𝐨𝐧) സംസാരിക്കുന്നത് അതിൻ്റെ തെളിവാണ്. ➟ശമൂവേലിനോട് ദൈവം പറയുന്ന ഒരുകാര്യം ശ്രദ്ധിച്ചാൽ അത് മനസ്സിലാകും: ➤യഹോവ ശമൂവേലിനോടു അരുളിച്ചെയ്തതെന്തെന്നാൽ: ❝ജനം നിന്നോടു പറയുന്ന സകലത്തിലും അവരുടെ അപേക്ഷ കേൾക്ക; അവർ നിന്നെയല്ല, ഞാൻ അവരെ ഭരിക്കാതവണ്ണം എന്നെയാകുന്നു ത്യജിച്ചിരിക്കുന്നതു.❞ (1ശമൂ, 8:7). ➟ശമൂവേലിൻ്റെ ന്യായപാലനത്തെ തള്ളിയിട്ടാണ് അവർ രാജാവിനെ ചോദിച്ചത്. ➟എന്നാൽ ദൈവം ശമൂവേലിനോടു പറഞ്ഞത്: ➤❛അവർ നിന്നെയല്ല, എന്നെയാകുന്നു ത്യജിച്ചിരിക്കുന്നതു❜ എന്നാണ്. ➟ദൈവത്താൽ നിയമിക്കപ്പെട്ടവർ ദൂതനായാലും മനുഷ്യനായാലും ദൈവത്തെ പ്രതിനിധീകരിക്കുന്നവരും ദൈവത്തിന്റെ പൂർണ്ണ അധികാരം വഹിക്കുന്നവരുമാണ്. ➟അതാണ്, ➤❛ഷാലിയാക്ക്❜ (Shaliach) എന്ന തൽമൂദിക് തത്വം. 
☛ തൽമൂദ് ഒരു കാര്യം കൂടി വ്യക്തമാക്കുന്നുണ്ട്: പ്രതിനിധിക്ക് (𝐀𝐠𝐞𝐧𝐭) അയച്ച വ്യക്തിയേക്കാൾ വലിയ അധികാരം ഒരിക്കലും ഉണ്ടാകില്ല. ➟പ്രതിനിധി ചെയ്യുന്നതെല്ലാം അയച്ചവന്റെ ഇഷ്ടപ്രകാരം മാത്രമായിരിക്കണം. ➟ഈ തത്വമാണ് യേശുക്രിസ്തു തന്റെ ശുശ്രൂഷയിൽ ഉടനീളം പറയുന്നത്: ➤❝എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ ഇച്ഛിക്കുന്നതുകൊണ്ടു എന്റെ വിധി നീതിയുള്ളതു ആകുന്നു.❞ (യോഹ, 5:30). ➤❝ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ഞാൻ അയക്കുന്നവനെ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവൻ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു.❞ (യോഹ, 13:20). ➟യേശു തൻ്റെ ശുശ്രൂഷയിൽ ഉടനീളം ഇക്കാര്യം പറഞ്ഞിട്ടുണ്ട്: ➤❝പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല.❞ (യോഹ, 5:19). ➤❝പിതാവിന്നു തന്നിൽതന്നേ ജീവനുള്ളതുപോലെ അവൻ പുത്രന്നും തന്നിൽതന്നേ ജീവനുള്ളവൻ ആകുമാറു വരം നല്കിയിരിക്കുന്നു.❞ (യോഹ, 5:26). ➤❝പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു.❞ (യോഹ, 8:28). ➤❝ഞാൻ ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു.❞ (യോഹ, 12:49). ➤❝ഞാൻ സംസാരിക്കുന്നതു പിതാവു എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംസാരിക്കുന്നു.❞ (യോഹ, 12:50). ➤❝ഞാൻ എന്റെ പിതാവിന്റെ കല്പനകൾ പ്രമാണിച്ചു അവന്റെ സ്നേഹത്തിൽ വസിക്കുന്നതുപോലെ നിങ്ങൾ എന്റെ കല്പനകൾ പ്രമാണിച്ചാൽ എന്റെ സ്നേഹത്തിൽ വസിക്കും.❞ (യോഹ, 15:10). 

Leave a Reply

Your email address will not be published. Required fields are marked *