☛ ക്രിസ്തുവിൻ്റെ ദിവസം അബ്രാഹാം കണ്ടത് എപ്പോഴാണ്❓
➦ ❝നിങ്ങളുടെ പിതാവായ അബ്രാഹാം എന്റെ ദിവസം കാണും എന്നുള്ളതുകൊണ്ട് ഉല്ലസിച്ചു; അവൻ കണ്ടു സന്തോഷിച്ചുമിരിക്കുന്നു.❞ (യോഹ, 8:56). ➟ഈ വേദഭാഗപ്രകാരം, ക്രിസ്തു ദൈവമാണെന്നും അബ്രാഹാം യഥാർത്ഥത്തിൽ ക്രിസ്തുവിനെ കണ്ടിട്ടുണ്ടെന്നും പലരും വിചാരിക്കുന്നു. ➟എന്നാൽ ക്രിസ്തു പറഞ്ഞത്: അബ്രാഹാം തന്നെ കണ്ട കാര്യമല്ല; തൻ്റെ ദിവസത്തെ കണ്ടകാര്യമാണ്. ➟മമ്രേയുടെ തോപ്പിൽ അബ്രാഹാമിനു പ്രത്യക്ഷമാത് ത്രിത്വമാണെന്ന് വിചാരിക്കുന്നവരുമുണ്ട്; എന്നാൽ ത്രിത്വവും ക്രിസ്തുവുമൊന്നുമല്ല അവിടെ പ്രത്യക്ഷനായത്. ➟പഴയനിയമത്തിൽ ക്രിസ്തു ഇല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. ➟ക്രിസ്തു ജീവനുള്ള ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി അന്ത്യകാലത്ത് കന്യകയിൽ ഉല്പാദിപ്പിക്കപ്പെട്ടവനാണ്: (1തിമൊ, 3:15-16 –:മത്താ, 1:20; ലൂക്കൊ, 2:21; മത്താ, 1:18). ➟അവനെങ്ങനെ പഴയനിയമത്തിൽ ഉണ്ടാകും❓ [കാണുക: മമ്രേയുടെ തോപ്പിൽ അബ്രാഹാം കണ്ടത് ആരെയാണ്?, ദൈവപുത്രനായ ക്രിസ്തു പഴയനിയമത്തിൽ ഉണ്ടായിരുന്നോ?]
➦ അബ്രാഹാമിൻ്റെ കാലം കഴിഞ്ഞ്, രണ്ടായിരം വർഷത്തിനു ശേഷം ജനിച്ച ക്രിസ്തുവിൻ്റെ ദിവസം അവൻ കണ്ടോ? കണ്ടെങ്കിൽ, എങ്ങനെയാണ് കണ്ടത്? ➟അബ്രാഹാമിൻ്റെയും അവൻ്റെ സന്തതിയായ യിസ്രായേലിൻ്റെയും അനുഗ്രഹത്തിനായി, ലോകസ്ഥാപനം മുതൽ ദൈവം വാഗ്ദത്തം ചെയ്തിരുന്ന സന്തതിയാണ് ക്രിസ്തു. (ഉല്പ, 3:15; ആവ, 18:15; 18:18-19; യെശ, 7:14; ഗലാ, 3:16-19). ➟അതിൻ്റെ നിവൃത്തിയായിട്ടാണ്, കാലസമ്പൂർണ്ണത വന്നപ്പോൾ സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴെ ജനിച്ചവനായി ക്രിസ്തു ലോകത്തിൽ വെളിപ്പെട്ടത്: (ഗലാ, 4:4). ➟അബ്രാഹാമിൻ്റെ വാഗ്ദത്തസന്തതിയായ യിസ്രായേൽ ദൈവത്തിൻ്റെ ജനവും, അവൻ്റെ സ്വന്ത മക്കളുമാണ്. (പുറ, 3:10; 4:22-23; 7:4; സങ്കീ, 2:7 – പ്രവൃ, 13:32-33; ഹോശേ, 1:10; 11:1). ➟❝നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും❞ എന്ന് ദൈവം തന്നെക്കൊണ്ടുതന്നെ സത്യംചെയ്ത് യിസ്രായേലിനെക്കുറിച്ച് അബ്രാഹാമിനോടും (ഉല്പ, 22:18) യിസ്ഹാക്കിനോടും (ഉല്പ, 26:5) യാക്കോബിനോടും (ഉല്പ, 28:14) ചെയ്ത വാഗ്ദത്തം നിവൃത്തിക്കാനാണ്, പൂർവ്വപിതാക്കന്മാരുടെയും യിസ്രായേലിൻ്റെയും ദൈവമായ യഹോവ ഒരു മനുഷ്യപ്രത്യക്ഷതയെടുത്ത് വന്നത്: (പുറ, 3:6; പുറ, 24:10 – 1തിമൊ, 3:15-16). ➟അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രൊസ് യെഹൂദന്മാരോട് പറയുന്നത് നോക്കുക: ❝ഭൂമിയിലുള്ള സകലവംശങ്ങളും നിന്റെ സന്തതിയിൽ അനുഗ്രഹിക്കപ്പെടും എന്ന് ദൈവം അബ്രാഹാമിനോട് അരുളി നിങ്ങളുടെ പിതാക്കന്മാരോട് ചെയ്ത നിയമത്തിന്റെയും പ്രവാചകന്മാരുടെയും മക്കൾ നിങ്ങൾ തന്നേ. നിങ്ങൾക്ക് ആദ്യമേ ദൈവം തന്റെ ദാസനായ യേശുവിനെ എഴുന്നേല്പിച്ചു ഓരോരുത്തനെ അവനവന്റെ അകൃത്യങ്ങളിൽനിന്നു തിരിക്കുന്നതിനാൽ; നിങ്ങളെ അനുഗ്രഹിക്കേണ്ടതിനു; അവനെ അയച്ചിരിക്കുന്നു.❞ (പ്രവൃ, 3:25-26 – ഉല്പ, 22:18; മത്താ, 1:21; ഗലാ, 3:16-19). ➟ക്രിസ്തു പഴയനിയമത്തിൽ ഇല്ലായിരുന്നു; അന്ത്യകാലത്താണ് വെളിപ്പെട്ടതെന്നും പത്രൊസ് വ്യക്തമാക്കുന്നു: ❝അവൻ (ക്രിസ്തു) ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.❞ (1പത്രൊ, 1:20). ➟വാക്യം ശ്രദ്ധിക്കുക: ക്രിസ്തു ലോകസ്ഥാപനത്തിനുമുമ്പെ ഉണ്ടായിരുന്നു എന്നല്ല അവൻ പറയുന്നത്; മുന്നറിയപ്പെട്ടവനും അഥവാ, പ്രവചനങ്ങളിലൂടെ മുമ്പുകൂട്ടി അറിയപ്പെട്ടവനും അന്ത്യകാലത്ത് വെളിപ്പെട്ടവനും എന്നാണ്. [കാണുക: അന്ത്യകാലത്ത് വെളിപ്പെട്ടവൻ]. ➟ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി അന്ത്യകാലത്ത് വെളിപ്പെട്ടവനെ അബ്രാഹാം എങ്ങനെയാണ് കണ്ടത്? ➟അതിൻ്റെ ഉത്തരം എബ്രായ ലേഖകൻ പറഞ്ഞിട്ടുണ്ട്: ❝അതുകൊണ്ട് ഒരുവനു: മൃതപ്രായനായവനു തന്നേ പെരുപ്പത്തിൽ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടല്പുറത്തെ എണ്ണിക്കൂടാത്ത മണൽ പോലെയും; സന്തതി ജനിച്ചു. ഇവർ എല്ലാവരും വാഗ്ദത്തനിവൃത്തി പ്രാപിക്കാതെ ദൂരത്തുനിന്ന് അത് കണ്ടു അഭിവന്ദിച്ചും ഭൂമിയിൽ തങ്ങൾ അന്യരും പരദേശികളും എന്നു ഏറ്റുപറഞ്ഞുംകൊണ്ട് വിശ്വാസത്തിൽ മരിച്ചു.❞ {എബ്രാ,11:12-13). ➟വാക്യം ശ്രദ്ധിക്കുക: ❝ദൂരത്തുനിന്ന് അത് കണ്ടു അഭിവന്ദിച്ചു അഥവാ, ഉല്ലസിച്ചു.❞ ➟അബ്രാഹാം ക്രിസ്തുവിൻ്റെ ദിവസം കണ്ടത്; ദൂരത്ത് നിന്നാണ്. അഥവാ, അവൻ വിശ്വാസക്കണ്ണാലാണ് രക്ഷകനായ ക്രിസ്തുവിനെ കണ്ടത്. ➟അബ്രാഹാം മാത്രമല്ല; യിസ്ഹാക്കും, യാക്കോബും, പഴയനിയമ ഭക്തന്മാരെല്ലാം ക്രിസ്തുവിനെ കണ്ടത്, ആത്മിക നയനങ്ങളാലാണ്. (എബ്രാ, 11:13). ➟❝അബ്രാഹാം എന്റെ ദിവസം കണ്ട് സന്തോഷിച്ചുമിരിക്കുന്നു❞ എന്ന് ക്രിസ്തു പറഞ്ഞപ്പോൾ, യെഹൂദന്മാർ അവനോട്: ❝നിനക്ക് അമ്പതു വയസ്സ് ആയിട്ടില്ല; നീ അബ്രാഹാമിനെ കണ്ടിട്ടുണ്ടോ എന്നു ചോദിച്ചു.❞ (യോഹ, 8:57). ➟അതായത്, ക്രിസ്തു പറഞ്ഞത് എന്താണെന്ന് യെഹൂദന്മാർക്ക് മനസ്സിലായില്ല. ➟അവൻ ആത്മീയമായി പറഞ്ഞകാര്യങ്ങളെ അവർ അക്ഷരാർത്ഥത്തിൽ മനസ്സിലാക്കി. ➟തൻ്റെ ഈ ദിവസം അബ്രാഹം കണ്ടത് ഭൗതിക നയനങ്ങളാലല്ല; ദീർഘദൃഷ്ടിയാൽ അഥവാ, ആത്മാവിനാൽ കണ്ട കാര്യമാണ് ക്രിസ്തു പറഞ്ഞത്. ➟എന്നാൽ അവൻ്റെ വാക്ക് ഗ്രഹിക്കാഞ്ഞ യെഹൂദന്മാർ ചോദിച്ചത്; അമ്പത് വയസ്സുപോലും ആകാത്ത നീ അബ്രാഹാമിനെ കണ്ടിട്ടുണ്ടോ എന്നാണ്. ➟ക്രിസ്തു അബ്രാഹാമിനെയല്ല; അബ്രാഹാം തൻ്റെ രക്ഷകനായ ക്രിസ്തുവിൻ്റെ ദിവസത്തെ ആത്മീയ നയനങ്ങളാൽ കണ്ടകാര്യമാണ് ക്രിസ്തു പറഞ്ഞത്. ➟ക്രിസ്തു ആരാണെന്ന് അറിയാത്തതാണ് ഭൂരിപക്ഷം ക്രൈസ്തവരുടെയും പ്രശ്നം! [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, അബ്രാഹാം ജനിച്ചതിനുമുമ്പെ ക്രിസ്തു ഉണ്ടായിരുന്നോ?]
☛ ദൈവത്തിനു് സകലവും സാദ്ധ്യം; ക്രിസ്തുവിനു് സ്വതേ ഒന്നും സാദ്ധ്യമല്ല:
➦ ❝യേശു അവരെ നോക്കി; മനുഷ്യർക്കു അസാദ്ധ്യം തന്നേ, ദൈവത്തിന്നു അല്ലതാനും; ദൈവത്തിന്നു സകലവും സാദ്ധ്യമല്ലോ എന്നു പറഞ്ഞു.❞ (മർക്കൊ, 10:27 → മത്താ, 19:26; ലൂക്കൊ, 18:27). ➟ഈ വേദഭാഗത്ത്, ❝ദൈവത്തിന്നു സകലവും സാദ്ധ്യം❞ എന്ന് പറയുന്നത് ദൈവപുത്രനായ യേശുവാണ്. ➟ഇതേകാര്യം ഗബ്രീയേൽ ദൂതനും പറഞ്ഞിട്ടുണ്ട്: ❝ദൈവത്തിന്നു ഒരു കാര്യവും അസാദ്ധ്യമല്ലല്ലോ❞ എന്നു ഉത്തരം പറഞ്ഞു. (ലൂക്കൊ, 1:37). ➟ഇക്കാര്യം വചനത്തിൽ ആവർത്തിച്ചുകാണാം: (ഉല്പ, 18:14; ഇയ്യോ, 42:1-2; യിരെ, 32:17). ➟യഹോവയായ ഏകദൈവംതന്നെയും അക്കാര്യം പറഞ്ഞിട്ടുണ്ട്: ❝ഞാൻ സകല ജഡത്തിന്റെയും ദൈവമായ യഹോവയാകുന്നു; എനിക്കു കഴിയാത്ത വല്ല കാര്യവും ഉണ്ടോ?❞ (യിരെ,32:27). ➟അതായത്, ദൈവത്തിന്നു ഒരു കാര്യവും അസാദ്ധ്യമല്ല; സകലതും സാദ്ധ്യമാണെന്ന് യഹോവയായ ഏകദൈവവും ദൈവപുത്രനായ യേശുവും ദൈവദൂതനും ദൈവഭക്തന്മാരും ഒരുപോലെ പറയുന്നു. ➟ഇനി, യേശു തന്നെക്കുറിച്ചുതന്നെ പറയുന്നത് എന്താണെന്ന് നോക്കാം:
➦ പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല. (യോഹ, 5:19)
➦ എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല;
➦ ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു;
➦ ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ ഇച്ഛിക്കുന്നതു. (യോഹ, 5:30)
➦ പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു. (യോഹ, 8:28)
➦ ഞാൻ സ്വയമായി സംസാരിച്ചിട്ടില്ല;
➦ ഞാൻ ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു. (യോഹ, 12:49)
➦ ഞാൻ സംസാരിക്കുന്നതു പിതാവു എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംസാരിക്കുന്നു. (യോഹ, 12:50).
➟❝ദൈവത്തിന്നു സകലവും സാദ്ധ്യമാണെന്നും, തനിക്ക് സ്വതേ ഒന്നും ചെയ്യാൻ കഴിയില്ലെന്നും❞ പറഞ്ഞിരിക്കുന്നത് ദൈവപുത്രനായ യേശുവാണ്. ➟ദൈവപുത്രന് സ്വതേ ഒന്നും ചെയ്യാൻ കഴിയാത്തത് എന്തുകൊണ്ടാണ്❓ ➟ബൈബിൾ വെളിപ്പെടുത്തുന്ന പിതാവു് ഏകദൈവവും പുത്രൻ ഏകമനുഷ്യനുമാണ്: (യോഹ, 17:3; 1കൊരി, 8:6; എഫെ, 4:6 – റോമ, 5:15). ➟അതായത്, സ്രഷ്ടാവും പിതാവുമായവൻ്റെ ❝പ്രകൃതി❞ (Nature) ❝ദൈവം❞ (God) എന്നതും നമ്മുടെ കർത്താവായ ക്രിസ്തുയേശുവിൻ്റെ ❝പ്രകൃതി❞ (Nature) ❝മനുഷ്യൻ❞ (Man) എന്നതുമാണ്: (1തിമൊ, 2:5-6). ➟❝ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം.❞ (മർക്കൊ, 15:39). ➟❝ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.❞ (യോഹ, 8:40). ➟ക്രിസ്തു മനുഷ്യനാണെന്ന് അമ്പുതുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ്, തനിക്ക് സ്വതേ ഒന്നും ചെയ്യാൻ കഴിയാത്തത്. ➟സ്വതേ ഒന്നും ചെയ്യാൻ കഴിയാത്ത ഒരു ദൈവമുണ്ടാകുമോ❓ ➟താൻ ദൈവമായിരുന്നെങ്കിൽ, തനിക്ക് സ്വതേ ഒന്നും ചെയ്യാൻ കഴിയില്ല എന്ന് യേശു പറയുമായിരുന്നോ❓ [കാണുക: മനുഷ്യനായ ക്രിസ്തുയേശു]
➦ താൻ ദൈവമല്ല; മനുഷ്യനാണെന്ന് പറയുന്നതും ക്രിസ്തു തന്നെയാണ്: ❝ദൈവം ഒരുത്തൻ മാത്രം – 𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝 (യോഹ, 5:44), പിതാവാണ് ഒരേയൊരു സത്യദൈവം – 𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝 (യോഹ, 17:3), പിതാവിനെ മാത്രം ആരാധിക്കണം (മത്താ, 4:10; ലൂക്കൊ, 4:8), എൻ്റെ പിതാവു് മാത്രമാണ് സകലവും അറിയുന്നത് (മത്താ, 24:36), എന്റെ പിതാവു എല്ലാവരിലും വലിയവൻ (യോഹ, 10:29), പിതാവു് എന്നെക്കാൾ വലിയവൻ (യോഹ, 14:28), എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല (യോഹ, 5:30), ഞാൻ മനുഷ്യനാണ് (യോഹ, 8:40), പിതാവ് എന്റെ ദൈവമാണ്❞ (യോഹ, 20:17) എന്നൊക്കെയാണ് ക്രിസ്തു പഠിപ്പിച്ചത്. ➟𝗧𝗵𝗲 𝗼𝗻𝗹𝘆 𝗚𝗼𝗱 എന്ന് ക്രിസ്തു പ്രഥമപുരുഷനിൽ (𝟑𝐫𝐝 𝐩𝐞𝐫𝐬𝐨𝐧) പറഞ്ഞാൽ, പിതാവ് മാത്രം ദൈവമാണെന്നും താൻ ദൈവം അല്ലെന്നുമാണ് അർത്ഥം. ➟𝐓𝐡𝐞 𝐍𝐞𝐰 𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐕𝐞𝐫𝐬𝐢𝐨𝐧-ൽ 𝗚𝗼𝗱-𝗧𝗵𝗲 𝗙𝗮𝘁𝗵𝗲𝗿 𝗼𝗻𝗹𝘆 എന്നാണ്: [കാണുക: NMV]. പിതാവ് മാത്രം ദൈവം എന്നുപറഞ്ഞാൽ, ഭാഷാപരമായി പുത്രനും മറ്റാരും ദൈവമല്ലെന്നാണ് അർത്ഥം. ➟𝗙𝗮𝘁𝗵𝗲𝗿, 𝘁𝗵𝗲 𝗼𝗻𝗹𝘆 𝘁𝗿𝘂𝗲 𝗚𝗼𝗱 എന്നുപറഞ്ഞാൽ, ❝പിതാവാണ് സത്യദൈവം❞ എന്നല്ല; ❝പിതാവ് മാത്രമാണ് സത്യദൈവം❞ എന്നാണ്. ➟❝പിതാവ് മാത്രമാണ് സത്യദൈവം❞ എന്ന് വായിൽ വഞ്ചനയില്ലാത്ത പുത്രൻ പറഞ്ഞാൽ, ഭാഷാപരമായി പിതാവല്ലാതെ, പുത്രനും സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള മറ്റാരും സത്യദൈവം അല്ലെന്നാണർത്ഥം. ➟❝മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.❞ (ആവ, 4:39 → ആവ, 3:24; യോശു, 2:11; 1രാജാ, 8:23; 2ദിന, 6:14; സങ്കീ, 73:25). ➟യേശുവിനെ വിശ്വസിക്കാത്തവർക്ക് മാത്രമേ ട്രിനിറ്റിയിൽ വിശ്വസിക്കാൻ കഴിയുകയുള്ളൂ! [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]
☛ പൗലൊസിൻ്റെ ദൈവം:
➦ ദൈവം സകല മനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിൻ്റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുകകൊണ്ട്, ജാതികളെ വിശ്വാസവും സത്യവും ഉപദേശിപ്പാൻ ദൈവത്താൽ നിയമിക്കപ്പെട്ടവനാണ് പൗലൊസ് അപ്പൊസ്തലൻ: (1തിമൊ, 2:4-7 – റോമ, 11:13). [കാണുക: ദൈവത്തിൻ്റെ ഇച്ഛ]. ➟ദൈവത്താൽ ജാതികളുടെ അപ്പൊസ്തലനായി നിയമിക്കപ്പെട്ട പൗലൊസിൻ്റെ ദൈവം യേശുക്രിസ്തുവല്ല; യേശുക്രിസ്തുവിൻ്റെ ദൈവമാണ്. അഥവാ, യേശുക്രിസ്തു ആരെയാണോ എൻ്റെ ദൈവം എന്ന് സംബോധന ചെയ്തത്, അവനാണ് പൗലൊസ് അപ്പൊസ്തലൻ്റെ ദൈവം: (മത്താ, 27:46; മർക്കൊ, 15:33; യോഹ, 20:17). ➟തെളിവുകൾ കാണുക:
➦ യേശുക്രിസ്തുവിൻ്റെ ദൈവം: ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ ദൈവത്തെ പൗലൊസ് വാഴ്ത്തുന്നതും സ്തുതിക്കുന്നതും സ്തോത്രം ചെയ്യുന്നതുമായ ആറുവാക്യങ്ങൾ ബൈബിളിലുണ്ട്. ➟ഉദാ: ❝നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.❞ (2കൊരി, 11:31; എഫെ, 1:3; എഫെ, 1:17 – റോമ, 15:5; 2കൊരി, 1:3; കൊലൊ, 1:5). ➟അപ്പൊസ്തലന്മാർ വാഴ്ത്തുകയും സ്തുതിക്കുകയും ചെയ്തത് ദൈവപുത്രനായ യേശുക്രിസ്തുവിനെയല്ല; യേശുക്രിസ്തു എന്ന ദൈവപുത്രനായ മനുഷ്യന്റെ ദൈവത്തെയാണ്: (മർക്കൊ, 15:39; യോഹ, 8:40). ➟യേശു മനുഷ്യനാണെന്ന് അമ്പതുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. [കാണുക: മനുഷ്യനായ യേശുക്രിസ്തു]
➦ എൻ്റെ ദൈവം: പൗലൊസ് ദൈവത്തെ ❝എൻ്റെ ദൈവം❞ എന്ന് ആറുപ്രാവശ്യം സംബോധന ചെയ്തിട്ടുണ്ട്: ❝നിങ്ങളുടെ വിശ്വാസം സർവ്വലോകത്തിലും പ്രസിദ്ധമായിരിക്കുന്നതിനാൽ ഞാൻ ആദ്യം തന്നേ എന്റെ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം നിങ്ങൾക്കെല്ലാവർക്കും വേണ്ടി സ്തോത്രം ചെയ്യുന്നു.❞ (റോമ, 1:8). ➟ഈ വേദഭാഗം ശ്രദ്ധിച്ചാൽ: പൗലൊസ് തൻ്റെ ദൈവത്തെയും ദൈവപുത്രനായ യേശുക്രിസ്തുവിനെയും വേർതിരിച്ചാണ് പറയുന്നതെന്ന് കാണാൻ കഴിയും. ➟അതായത്, യേശുക്രിസ്തു മുഖാന്തരമാണ് അപ്പൊസ്തലൻ തൻ്റെ ദൈവത്തിനു് സ്തോത്രം ചെയ്യുന്നത്. ➟അടുത്തവാക്യം: ❝നിങ്ങൾക്കു ക്രിസ്തുയേശുവിൽ നല്കപ്പെട്ട ദൈവകൃപനിമിത്തം ഞാൻ എന്റെ ദൈവത്തിന്നു നിങ്ങളെക്കുറിച്ചു എപ്പോഴും സ്തോത്രം ചെയ്യുന്നു.❞ (1കൊരി, 1:4). ➟ഇവിടെയും ശ്രദ്ധിക്കുക: ക്രിസ്തുയേശുവിലൂടെ നല്കപ്പെട്ട ദൈവകൃപനിമിത്തമാണ് പൗലൊസ് തൻ്റെ ദൈവത്തെ സ്തുതിക്കുന്നത്. ➟അടുത്തവേദഭാഗം: ❝എന്റെ ദൈവമോ നിങ്ങളുടെ ബുദ്ധിമുട്ടു ഒക്കെയും മഹത്വത്തോടെ തന്റെ ധനത്തിന്നൊത്തവണ്ണം ക്രിസ്തുയേശുവിൽ പൂർണ്ണമായി തീർത്തുതരും.❞ (ഫിലി, 4:19 – 2കൊരി, 12:21, ഫിലി, 1:6, ഫിലേ, 1:6). ➟ഇവിടെയും ശ്രദ്ധിക്കുക: നമ്മുടെ ബുദ്ധിമുട്ടു ക്രിസ്തുയേശുവിൽ പൂർണ്ണമായി തീർത്തുതരും എന്നാണ് അപ്പൊസ്തലൻ പറയുന്നത്. ➟മേല്പറഞ്ഞ എല്ലാ വേദഭാഗങ്ങളും പരിശോധിച്ചാൽ: പൗലൊസ് തൻ്റെ ദൈവത്തെയും ദൈവപുത്രനായ യേശുക്രിസ്തുവിനെയും വ്യക്തമായി വേർതിരിച്ചു പറഞ്ഞിരിക്കുന്നതായും, ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ ദൈവത്തെയാണ് അപ്പൊസ്തലനായ പൗലൊസ് വാഴ്ത്തുകുയും സ്തുതിക്കുകയും ചെയ്തതെന്നും, ❝എൻ്റെ ദൈവം❞ എന്ന് സംബോധന ചെയ്തതെന്നും അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം.
➦ എബ്രായരിൽനിന്നു ജനിച്ച എബ്രായൻ: ❝എട്ടാം നാളിൽ പരിച്ഛേദന ഏറ്റവനും യിസ്രായേൽ ജാതിക്കാരനും ബെന്യമീൻ ഗോത്രക്കാരനും എബ്രായരിൽനിന്നു ജനിച്ച എബ്രായനും ന്യായപ്രമാണം സംബന്ധിച്ചു പരീശനും ശുഷ്കാന്തി സംബന്ധിച്ചു സഭയെ ഉപദ്രവിച്ചവനും ന്യായപ്രമാണത്തിലെ നീതിസംബന്ധിച്ചു അനിന്ദ്യനുമായ പൗലൊസിനു❞ യഹോവയായ ഏകദൈവമല്ലാതെ മറ്റൊരു ദൈവമുണ്ടോ❓ (ഫിലി, 3:5-6 – ആവ, 4:39; 2രാജാ, 19:15). ➟പക്ഷെ, പൗലൊസ് അറിയിച്ച സുവിശേഷത്തിലൂടെ രക്ഷപ്രാപിച്ച പലർക്കും, യഹോവയെക്കൂടാതെ പല ദൈവങ്ങളുമുണ്ട്. [കാണുക: ദൈവം ഒരുത്തൻ മാത്രം, മോണോതീയിസം].
➦ സ്രഷ്ടാവും പിതാവുമായവൻ്റെ ❝പ്രകൃതി❞ (Nature) ❝ദൈവം❞ (God) ആണെന്നും ക്രിസ്തുയേശുവിൻ്റെ ❝പ്രകൃതി❞ (Nature) ❝മനുഷ്യൻ❞ (Man) ആണെന്നും സംശയലേശമെന്യേ പറഞ്ഞിരിക്കുന്നത് പൗലൊസാണ്: (1തിമൊ, 2:5-6). ➟ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15), മനുഷ്യൻ (1കൊരി, 15:21), രണ്ടാം മനുഷ്യൻ (1കൊരി, 15:47), ഏകപുരുഷൻ (Man) (2കൊരി, 11:2), മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6) മുതലായവ നോക്കുക. ➟യേശു മനുഷ്യനാണെന്ന് അമ്പതുപ്രാവശ്യം പറഞ്ഞിട്ടുണ്ട്: [കാണുക: മനുഷ്യനായ ക്രിസ്തുയേശു]. ➟ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ ദൈവമാണ് ജാതികളുടെ അപ്പൊസ്തലനായ പൗലൊസിൻ്റെ ദൈവം. ➟എന്നാൽ ദൈവം ജാതികളുടെ അപ്പൊസ്തലനാക്കിയ പൗലൊസിൻ്റെ ദൈവത്തെയല്ല ജാതികളിൽനിന്നുവന്ന ക്രിസ്ത്യാനികളായവർ വിശ്വസിക്കുന്നത്. പൗലൊസ് ഏകമനുഷ്യനെന്ന് പഠിപ്പിച്ച യേശുക്രിസ്തുവാണ് ക്രിസ്തീയ നാമധാരികളുടെ ദൈവം. ➟ത്രിമൂർത്തികൾവരെ ❝യേശു മാത്രം ദൈവം❞ എന്നാണ് പഠിപ്പിക്കുന്നത്. [കാണുക: യേശു മാത്രം ദൈവം, യേശു അല്ലാതെ ഒരു ദൈവമില്ല, യേശു മാത്രം ദൈവം]. ➟പൗലൊസ്പോലും ലജ്ജിക്കുന്ന ഉപദേശമാണ് പലരും വിശ്വസിക്കുന്നത്. ➟ക്രിസ്തു ആരാണ്? എന്നറിയാത്തതാണ് പലരുടെയും പ്രശ്നം! ➟അവൻ ആരാണെന്ന് അറിയുന്നതോടൊപ്പം പിതാവായ ഏകസത്യദൈവത്തെയും (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) അറിയുകയും അംഗീകരിക്കുയും വിശ്വസിക്കുകയും ചെയ്യും: (യോഹ, 8:19). [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ദൈവഭക്തിയുടെ മർമ്മം]
☛ മനുഷ്യനായ യേശുക്രിസ്തു:
➦ ❝ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങള്‍ കൊല്ലുവാന്‍ നോക്കുന്നു.❞ (യോഹ 8:40). ➟ഈ വേദഭാഗത്ത്, ക്രിസ്തു ദൈവത്തിൽനിന്ന് മനുഷ്യനായ തന്നെ വേർതിരിച്ചാണ് പറയുന്നത്. ➟ട്രിനിറ്റി പഠിപ്പിക്കുന്നപോലെ, ദൈവമെന്ന ഏകസാരാംശത്തിലെ തുല്യരായ മൂന്നുപേരിൽ ഒരുത്തനാണ് താനെങ്കിൽ, ദൈവത്തിൽനിന്ന് തന്നെ വേർതിരിച്ച് പറയുമായിരുന്നോ? ➟അടുത്തവാക്യം: ❝മനുഷ്യപുത്രൻ തിന്നും കുടിച്ചുംകൊണ്ടു വന്നു; തിന്നിയും കുടിയനുമായ മനുഷ്യൻ; ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതൻ എന്നു അവർ പറയുന്നു; ജ്ഞാനമോ തന്റെ പ്രവൃത്തികളാൽ നീതീകരിക്കപ്പെട്ടിരിക്കുന്നു.❞ (മത്താ, 11:19; ലൂക്കൊ, 7:34). ➟ഈ വേദഭാഗങ്ങളിൽ, താൻ മനുഷ്യനും മനുഷ്യപുത്രനും ആണെന്ന് യേശു അസന്ദിഗ്ധമായി വ്യക്തമാക്കി. ➟യഹോവയുടെ പ്രവചനത്തിൽ അവൻ സ്ത്രീയുടെ സന്തതിയാണ്: (ഉല്പ, 3:15). സ്ത്രീയുടെ സന്തതി മനുഷ്യനാണെന്ന് വ്യക്തമാണല്ലോ? (മത്താ, 1:16; ഗലാ, 4:4; എബ്രാ, 2:14-15). ➟യഹോവയുടെയും മോശെയുടെയും പ്രവചനത്തിൽ ക്രിസ്തു യിസ്രായേൽ സഹോദരന്മാരുടെ മദ്ധ്യേനിന്ന് എഴുന്നേല്ക്കേണ്ടവനാണ്: (ആവ, 18:15; 18:18). ➟യെഹൂദന്മാരുടെ മദ്ധ്യേനിന്ന് എഴുന്നേറ്റത് ഒരു ദൈവമല്ല; മനുഷ്യനാണെന്ന് മനസ്സിലാക്കാമല്ലോ? (മീഖാ, 5:3; പ്രവൃ, 2:23; റോമ, 5:15). ➟യെശയ്യാവിൻ്റെ രണ്ട് പ്രവചനമുണ്ട്: ❶❝അതുകൊണ്ടു കർത്താവു തന്നേ നിങ്ങൾക്കു ഒരു അടയാളം തരും: കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന്നു ഇമ്മാനൂവേൽ എന്നു പേർ വിളിക്കും.❞ (യെശ, 7:14). ➟അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും വംശപരമ്പരയിൽ മറിയയെന്ന കന്യകയിൽ നിന്നാണ് യേശുവെന്ന വിശുദ്ധപ്രജ അഥവാ, പാപരഹിതനായ മനുഷ്യർ ജനിച്ചത്: (മത്താ, 1:21; 1:22; ലൂക്കൊ, 1:35; 2:5-7; 1യോഹ, 3:5, യോഹ, 8:40). ❷❝അവന്‍റെ രൂപം കണ്ടാൽ ആളല്ല എന്നും അവന്‍റെ ആകൃതി കണ്ടാൽ മനുഷ്യനല്ല എന്നും തോന്നുമാറു വിരൂപമായിരിക്കകൊണ്ടു പലരും നിന്നെ കണ്ടു സ്തംഭിച്ചുപോയതുപോലെ,❞ (യെശ 52:14). ➟പ്രവചനം ശ്രദ്ധിക്കുക: ❝അവന്‍റെ രൂപം കണ്ടാൽ ആളല്ല എന്നും അവന്‍റെ ആകൃതി കണ്ടാൽ മനുഷ്യനല്ല എന്നും തോന്നുമാറു വിരൂപമാക്കപ്പെടും.❞ ➟അവൻ മനുഷ്യൻ ആയതുകൊണ്ടാണ്, അസഹ്യമായ പീഢകളാൽ അവൻ മനുഷ്യനല്ല എന്ന് തോന്നുമാറു വിരൂപമാക്കപ്പെടും എന്ന് ആത്മാവിനാൽ പ്രവചിച്ചിരിക്കുന്നത്. ➟മേല്പറഞ്ഞ വാക്യങ്ങളെല്ലാം വരുവാനുള്ള ❝മശീഹ❞ മനുഷ്യനാണെന്നതിൻ്റെ പഴയനിയമത്തിലെ തെളിവുകളാണ്. തന്നെയുമല്ല, ക്രിസ്തു മനുഷ്യനാണെന്ന് പുതിയനിയമത്തിൽ അമ്പതുപ്രാവശ്യം ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്. [കാണുക: മനുഷ്യനായ ക്രിസ്തുയേശു]. ➟എന്നാൽ ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവം മനുഷ്യനും മനുഷ്യപുത്രനുമല്ല: ❝വ്യാജം പറവാന്‍ ദൈവം മനുഷ്യനല്ല; അനുതപിപ്പാന്‍ അവന്‍ മനുഷ്യപുത്രനുമല്ല; താന്‍ കല്പിച്ചതു ചെയ്യാതിരിക്കുമോ? താന്‍ അരുളിച്ചെയ്തതു നിവര്‍ത്തിക്കാതിരിക്കുമോ?❞ (സംഖ്യാ 23:19. → ഹോശേ 11:9; 1ശമൂ, 15:29; ഇയ്യോ, 9:32). ➟എന്നാൽ ക്രിസ്തു ദൈവമല്ല (Joh, 17:3); ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) വിശുദ്ധപ്രജ (ലൂക്കൊ, 1:35) അഥവാ, പാപരഹിതനായ (1യോഹ, 3:5) മനുഷ്യനാണ്: (യോഹ, 8:40). ➟ക്രിസ്തുവിൻ്റെ വാക്കിനാലും പഴയപുതിയനിയമങ്ങളുടെ സാക്ഷ്യത്താലും അവൻ ദൈവമല്ല; മനുഷ്യനാണെന്ന് വ്യക്തമാകുന്നു. ശ്രദ്ധേയമായ മറ്റൊന്ന് കാണിക്കാം: യഹോവ പറയുന്നു: ❝ഞാൻ മനുഷ്യനല്ല ദൈവം അത്രേ.❞ (ഹോശേ 11:9). ക്രിസ്തു പറയുന്നു: പിതാവ് മാത്രം ദൈവം; ഞാൻ മനുഷ്യനത്രേ: (യോഹ, 5:44; യോഹ, 17:3; യോഹ, 8:40). പിന്നെയും അവനെ ദൈവമാക്കാൻ നോക്കുന്നവർ ഏതാത്മാവിനു് അധീനരാണ്❓ ➟ക്രിസ്തു ആരാണ്? എന്നറിയാത്തവരാണ് അവനെ വചനവിരുദ്ധമായി ദൈവമാക്കാൻ നോക്കുന്നത്. അവൻ ആരാണെന്ന് തിരിച്ചറിയുന്നവർ മാത്രമാണ് അവൻ പഠിപ്പിച്ച പിതാവായ ഏകസത്യദൈവത്തെ (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) അറിയുകയും അംഗീകരിക്കുയും വിശ്വസിക്കുകയും ചെയ്യുകയുള്ളൂ: (യോഹ, 8:19). [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ദൈവഭക്തിയുടെ മർമ്മം]
☛ വീണ്ടെടുപ്പുകാരനായ ക്രിസ്തു:
➦ ❝ക്രിസ്തുവോ വരുവാനുള്ള നന്മകളുടെ മഹാപുരോഹിതനായി വന്നിട്ടു: കൈപ്പണിയല്ലാത്തതായി എന്നുവെച്ചാൽ ഈ സൃഷ്ടിയിൽ ഉൾപ്പെടാത്തതായി വലിപ്പവും തികവുമേറിയ ഒരു കൂടാരത്തിൽകൂടി ആട്ടുകൊറ്റന്മാരുടെയും പശുക്കിടാക്കളുടെയും രക്തത്താലല്ല, സ്വന്ത രക്തത്താൽ തന്നേ ഒരിക്കലായിട്ടു വിശുദ്ധ മന്ദിരത്തിൽ പ്രവേശിച്ചു എന്നേക്കുമുള്ളോരു വീണ്ടെടുപ്പു സാധിപ്പിച്ചു.❞ (എബ്രാ, 9:11-12). ➦❝ദൈവത്തിന്റെ കൃപയാൽ ക്രിസ്തുയേശുവിങ്കലെ വീണ്ടെടുപ്പുമൂലം സൌജന്യമായത്രേ നീതീകരിക്കപ്പെടുന്നതു.❞ (റോമ, 3:24 – 1കൊരി, 1:30; കൊലൊ, 1:14). ➟ദൈവം മാനവകുലത്തിനു ഒരുക്കിയിരിക്കുന്ന ആദ്ധ്യാത്മിക രക്ഷയെക്കുറിച്ച് വസ്തുനിഷ്ഠമായി മനസ്സിലാക്കിയവർ വീണ്ടെടുപ്പുകാരനായി ക്രൂശിൽമരിച്ച ക്രിസ്തുയേശു ദൈവമാണെന്ന് ഒരിക്കലും പറയില്ല. ➟ബൈബിളിൽ വീണ്ടെടുപ്പുകാരൻ്റെ നാലു യോഗ്യതകൾ പറഞ്ഞിട്ടുണ്ട്:
❶ വീണ്ടെടുപ്പുകാരൻ ചാർച്ചക്കാരനായിരിക്കണം: (രൂത്ത്, 2:20)
➦ ❝അതുകൊണ്ടു ജനത്തിന്റെ പാപങ്ങൾക്കു പ്രായശ്ചിത്തം വരുത്തുവാൻ അവൻ കരുണയുള്ളവനും ദൈവകാര്യത്തിൽ വിശ്വസ്തമഹാപുരോഹിതനും ആകേണ്ടതിന്നു സകലത്തിലും തന്റെ സഹോദരന്മാരോടു സദൃശനായിത്തീരുവാൻ ആവശ്യമായിരുന്നു.❞ (എബ്രാ, 2:17). ➟പരിശുദ്ധനായ ദൈവവും പാപിയായ മനുഷ്യരും തമ്മിൽ ശത്രുതയിലായിരുന്നു: (റോമ, 8:7; എഫെ, 2:16; യാക്കോ, 4:4). ➟ചിലർ കരുതുന്നപോലെ: ക്രിസ്തു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ, പാപിയായ മനുഷ്യരുടെ ചാർച്ചക്കാരനാകാനോ (ബന്ധു), പാപികളോടുകൂടി സഹവസിച്ചുകൊണ്ട് അവരെ വീണ്ടെടുക്കുവാനോ കഴിയില്ല. ➟സ്വർഗ്ഗംപോലും തൃക്കണ്ണിനു നിർമ്മലമല്ലാത്ത ദൈവം എങ്ങനെ പാപിയായ മനുഷ്യൻ്റെ ചാർച്ചക്കാരനാകും? (ഇയ്യോ, 15:15). ➟ക്രിസ്തു ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). ➟ദൈവത്തിനു് മനുഷ്യരുടെ പാപങ്ങളെ വഹിക്കാൻ ജഡമോ, പാപരിഹാരത്തിനായ ചിന്താൻ രക്തമോ ഇല്ല. എന്നാൽ ക്രിസ്തു നമ്മെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി വന്നിട്ടാണ് മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കിയത്: (എബ്രാ, 2:14-15). ➟ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായി നിന്നുകൊണ്ട്, മറുവിലയായി ക്രൂശിൽമരിച്ചത് ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന മനുഷ്യനായ ക്രിസ്തുയേശു ആണെന്ന് ദൈവശ്വാസീയമായ തിരുവെഴുത്തിൽ അക്ഷരംപ്രതി ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്: (എബ്രാ, 2:9; 1തിമൊ, 2:6). ➟എന്നാൽ ❝ക്രൂശിൽമരിച്ച ദൈവപുത്രൻ നിത്യനായ ദൈവം❞ എന്ന കൊടുംകൾട്ടുപദേശമാണ് ട്രിനിറ്റി പഠിപ്പിക്കുന്നത്: (Systematic Theology, Page 228). ➟ദൈവം അമർത്യനാണെന്നുപോലും ട്രിനിറ്റിക്കറിയില്ല: (1തിമൊ, 6:16). ➟അവൻ മരണമില്ലാത്ത ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ, മനുഷ്യരുടെ ബന്ധുവാകാനോ, അവരെ വീണ്ടെടുക്കാനോ ഒരുനാളും കഴിയുമായിരുന്നില്ല.
❷ വീണ്ടെടുപ്പുകാരനു് വീണ്ടെടുപ്പുവില കൊടുക്കാനുള്ള കഴിവുണ്ടാകണം: (രൂത്ത്, 2:1)
➦ ❝നമ്മുടെ കർത്താവായ യേശുക്രിസ്തു സമ്പന്നൻ ആയിരുന്നിട്ടും അവന്റെ ദാരിദ്ര്യത്താൽ നിങ്ങൾ സമ്പന്നർ ആകേണ്ടതിന്നു നിങ്ങൾ നിമിത്തം ദരിദ്രനായിത്തീർന്ന കൃപ നിങ്ങൾ അറിയുന്നുവല്ലോ.❞ (2കൊരി, 8:9). ➟മനുഷ്യരെല്ലാം പാപികളും ദൈവതേജസ്സ് നഷ്ടപ്പെട്ടവരും ആയിരുന്നു. (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12). ➟പാപത്തിൻ്റെ ശമ്പളമാണ് മരണം: (റോമ, 6:23). ➟പാപം ചെയ്ത ദേഹി മരിക്കേണ്ടിയിരുന്നു: (യെഹെ, 18:4; 18:20). ➟അതിനാൽ, മരണത്തിൻ്റെ അധികാരിയായ പിശാച് മനുഷ്യവർഗ്ഗത്തെ അടിമകളാക്കി വെച്ചിരിക്കയായിരുന്നു: (എബ്രാ, 2:14-15). ➟ഈ ലോകത്തിൻ്റെ ദൈവമായ പിശാചിൻ്റെ അടിമത്വത്തിൽനിന്ന് മനുഷ്യരെ വീണ്ടെടുക്കാൻ ദൈവത്തിനു് വീണ്ടെടുപ്പുവില കൊടുക്കേണ്ടിയിരുന്നു. (2കൊരി, 4:4 – സങ്കീ, 49:7-9). ❝രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല❞ എന്നതായിരുന്നു ദൈവവ്യവസ്ഥ: (എബ്രാ, 9:22) ➟എന്നാൽ മനുഷ്യൻ്റെ വീണ്ടെടുപ്പ് പാപികളായ മനുഷ്യർക്ക് അസാദ്ധ്യമായിരുന്നു: (സങ്കീ, 49:9). ➟അതിനാൽ, ഏകദൈവം ഒരു മനുഷ്യപ്രത്യക്ഷത എടുത്തിട്ട് അഥവാ, തൻ്റെ പ്രത്യക്ഷതയ്ക്കായി കന്യകയിലൂടെ പാപരഹിതനായ ഒരു മനുഷ്യനെ ഉല്പാദിപ്പിച്ചിട്ട് (1തിമൊ, 3:15-16; മത്താ, 1:20; ലൂക്കൊ, 2:21), ആ മനുഷ്യനാണ് ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായി നിന്നുകൊണ്ട് തൻ്റെ നിർദ്ദോഷവും നിഷ്കളങ്കവുമായ രക്തം മറുവില അഥവാ, വീണ്ടെടുപ്പുവിലയായി നല്കി നമ്മെ അടിമത്വത്തിത്തിൽനിന്നു വീണ്ടെടുത്തത്: (1തിമൊ,2:5-6; 1പത്രൊ, 1:18-19). ➟ക്രൂശിതനായ ക്രിസ്തു ദൈവമാണെന്നു വിചാരിക്കുന്നവർ ഒന്നറിയുക: ❝ദൈവം ദൈവത്തിനല്ല; മനുഷ്യൻ ദൈവത്തിനാണ് വീണ്ടെടുപ്പുവില കൊടുക്കേണ്ടത്. ➟സങ്കീർത്തകരായ കോരെഹ് പുത്രന്മാർ അത് വ്യക്തമായി പറഞ്ഞിട്ടുണ്ട്.❞ (സങ്കീ, 49:7-9). ➟ദൈവം ദൈവത്തിനുതന്നെ വീണ്ടെടുപ്പുവില കൊടുത്തെന്നു പറഞ്ഞാൽ, അതൊരു വസ്തുതയായി കണക്കാക്കാൻ പറ്റുമോ? ➟ഒരു പ്രഹേളികയാണെന്നു പറയേണ്ടിവരും. ➟സകലത്തിലും സമ്പന്നനായ പിതാവായ ഏകദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയാണ് ക്രിസ്തു: (2കൊരി, 8:9 – 1തിമൊ, 3:15-16). ➟അതാണ്, ദൈവഭക്തിയുടെ മർമ്മവും പിതാവും ക്രിസ്തുവും എന്ന ദൈവമർമ്മവും: (1Tim, 3:16; Col, 2:2). ➟ക്രിസ്തു ദൈവത്തിൻ്റെ വെളിപ്പാടായ പാപരഹിതനായ ഏകമനുഷ്യൻ ആയതുകൊണ്ടാണ് ദൈവത്തിന് വീണ്ടെടുപ്പുവിലകൊടുത്ത് മനുഷ്യവർഗ്ഗത്തെ രക്ഷിക്കാൻ കഴിഞ്ഞത്: (1യോഹ, 3:5; റോമ, 5:15).
❸ വീണ്ടെടുപ്പുകാരനു് വീണ്ടെടുക്കാൻ മനസ്സുണ്ടാകണം: (രൂത്ത്, 3:13)
➦ ❝അവൻ നമ്മെ സകല അധർമ്മത്തിൽനിന്നും വീണ്ടെടുത്തു സൽപ്രവൃത്തികളിൽ ശുഷ്കാന്തിയുള്ളോരു സ്വന്തജനമായി തനിക്കു ശുദ്ധീകരിക്കേണ്ടതിന്നു തന്നെത്താൻ നമുക്കുവേണ്ടി കൊടുത്തു.❞ (തീത്തൊ, 2:14). ➟❝ക്രിസ്തുവും നിങ്ങളെ സ്നേഹിച്ചു നമുക്കു വേണ്ടി തന്നെത്താൻ ദൈവത്തിന്നു സൌരഭ്യവാസനയായ വഴിപാടും യാഗവുമായി അർപ്പിച്ചതു പോലെ സ്നേഹത്തിൽ നടപ്പിൻ.❞ (എഫെ, 5:2 – ഗലാ, 1:3; 2:20; എഫെ, 5:27; 1തിമൊ,2:6; എബ്രാ, 7:27; 9:14). ➟❝സ്നേഹിതന്മാർക്കുവേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്നേഹം ആർക്കും ഇല്ല❞ എന്ന് പഠിപ്പിച്ചവൻ, പരപ്രേരണകൂടാതെ തന്നെത്താൻ നമുക്കുവേണ്ടി ദൈവത്തിനു് മറുവിലയായി അർപ്പിക്കുകയായിരുന്നു: (യോഹ, 15:13). ➟❝മനസ്സോടെ ശാപ മരത്തില്‍ തൂങ്ങിയ മനുവേലേ! ദൈവജാതാ!…..❞ എന്ന് പാട്ടുപാടിയാൽ മാത്രംപോര, മനസ്സോടെ മരണംവരിച്ചത് മരണമില്ലാത്ത ദൈവമല്ല; ക്രിസ്തുയേശു എന്ന മനുഷ്യനാണെന്ന് മനസ്സോടെ അംഗീകരിക്കുകയും വേണം. ➟എന്നാലേ രക്ഷപ്രാപിക്കുകയുള്ളൂ; അതാണ് ദൈവത്തിൻ്റെ ഇച്ഛ. (1തിമൊ, 2:4-7). ➟അതുകൊണ്ടാണ്, ദൈവകൃപയും ഏകമനഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവുമാണ് മനുഷ്യരുടെ രക്ഷ എന്ന് പറയുന്നത്: (റോമ, 5:15 – പ്രവൃ, 15:11). [കാണുക: ദൈവത്തിൻ്റെ ഇച്ഛ]
❹ വീണ്ടെടുപ്പുകാരൻ വീണ്ടെടുപ്പ് ആവശ്യമില്ലാത്തവൻ ആയിരിക്കണം:
➦ ❝പാപം അറിയാത്തവനെ, നാം അവനിൽ ദൈവത്തിന്റെ നീതി ആകേണ്ടതിന്നു, അവൻ നമുക്കു വേണ്ടി പാപം ആക്കി.❞ (2കൊരി, 5:21). ➟ഒരു അടിമയ്ക്ക് അടിമയേയോ, പാപിക്കു പാപിയേയോ വീണ്ടെടുക്കാൻ കഴിയില്ല. ➟അതുകൊണ്ടാണ് ദൈവം കന്യകയിലൂടെ യേശു എന്ന നാമത്തിൽ ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്: (1തിമൊ, 3:15-16 – മത്താ, 1:21). ➟❝പരിശുദ്ധൻ❞ (യോഹ, 6:69), ❝പാപം അറിയാത്തവൻ❞ (2കൊരി, 5:21), ❝പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോടു വേറുവിട്ടവൻ❞ (എബ്രാ, 7:26), ❝അവൻ പാപം ചെയ്തിട്ടില്ല; അവൻ്റെ വായിൽ വഞ്ചന ഒന്നു ഉണ്ടായിരുന്നില്ല❞ (1പത്രൊ, 2:22), ❝അവനിൽ പാപമില്ല❞ (1യോഹ, 3:5) എന്നിത്യാദി പദപ്രയോഗങ്ങൾ സ്വർഗ്ഗംപോലും തൃക്കണ്ണിനു നിർമ്മലമല്ലാത്ത ദൈവത്തെ കുറിക്കുന്നതല്ല; പാപികളോടുകൂടെ സഹവസിച്ചിട്ടും പാപത്തിൻ്റെ ലാഞ്ചനപോലും ഏശാതെ, പാപമൊഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ട മനുഷ്യനെക്കുറിച്ചുള്ളതാണ്: (എബ്രാ, 4:15; യോഹ, 8:40). ➟❝നിങ്ങളിൽ ആർ എന്നെ പാപത്തെക്കുറിച്ചു ബോധം വരുത്തുന്നു?❞ എന്ന് ലോകത്തോട് ഉറക്കെ ചോദിക്കാൻ കഴിയുന്ന കാർമ്മികവും ധാർമ്മികവുമായി പൂർണ്ണവിശുദ്ധയുള്ള മറ്റൊരു മനുഷ്യൻ ലോകത്ത് ഉണ്ടായിട്ടില്ല; ഉണ്ടാകുകയുമില്ല. ➟ജഡത്തിൽ വെളിപ്പെട്ടവൻ പൂർണ്ണദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ, വീണ്ടെടുപ്പെന്നല്ല; വീണ്ടെടുപ്പുനാടകമെന്നു പറയേണ്ടിവരും.
❺ ഏകദൈവവും ഏകമനുഷ്യനും:
➦ ❝ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ (theoi – gods) എന്നു പേരുള്ളവർ (വിളിക്കപ്പെടുന്നവർ) ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.❞ (1കൊരി, 8:5-6 – യോഹ, 17:3; എഫെ, 4:6). ➟പിതാവായ ഏകദൈവമല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലുമില്ല. (ആവ, 4:39). [കാണുക: ദൈവം ഒരുത്തൻ മാത്രം, മോണോതീയിസം]. ➟❝ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.❞ (റോമ, 5:15). ➟സ്രഷ്ടാവും പിതാവുമായവൻ്റെ ❝പ്രകൃതി❞ (Nature) ❝ദൈവം❞ (God) എന്നതും നമ്മുടെ കർത്താവായ ക്രിസ്തുയേശുവിൻ്റെ ❝പ്രകൃതി❞ (Nature) ❝മനുഷ്യൻ❞ (Man) എന്നതുമാണ്: (1തിമൊ, 2:5-6). ➟പിതാവായ ഏകദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷയാണ് മനുഷ്യനായ ക്രിസ്തുയേശു. (1തിമൊ, 3:15-16). ➟അതായത്, ദൈവം തൻ്റെ പ്രത്യക്ഷതയ്ക്കായി കന്യകയിലൂടെ പ്രകൃത്യാതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). ➟അതാണ് ദൈവഭക്തിയുടെ മർമ്മവും പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മവും: (1തിമൊ, 3:15-16, കൊലൊ, 2:2). ➟അതായത്, ❝ജഡത്തിൽ വെളിപ്പെട്ടത് ജീവനുള്ള ദൈവമായ പിതാവും; വെളിപ്പാട് പുത്രനുമാണ്.❞ (മത്താ, 16:16). നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽമരിച്ച പുരുഷനായ (Man) നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ് മനുഷ്യരുടെ രക്ഷിതാവായകൃത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (1പത്രൊ, 2:24; പ്രവൃ, 2:23-24; പ്രവൃ, 2:36; പ്രവൃ, 5:31). അതുകൊണ്ടാണ്, പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടെന്ന് പൗലൊസ് പറയുന്നത്: (1കൊരി, 8:6 – യോഹ, 17:3). ദൈവത്തിൻ്റെ കൃപയാൽ ക്രിസ്തുയേശു എന്ന മനുഷ്യനാണ് നമ്മെ വീണ്ടെടുത്തത്: (റോമ, 3:24 – 1തിമൊ, 2:6). [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ദൈവഭക്തിയുടെ മർമ്മം]
◾പരമാർത്ഥജ്ഞാനം 𝟙
◾പരമാർത്ഥജ്ഞാനം 𝟚
◾പരമാർത്ഥജ്ഞാനം 𝟛
◾പരമാർത്ഥജ്ഞാനം 𝟜
◾പരമാർത്ഥജ്ഞാനം 𝟝