പരമാർത്ഥജ്ഞാനം 15

അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നത്: 
➦ ❝ഭൂതലത്തിൽ എങ്ങു കുടിയിരിപ്പാൻ അവൻ ഒരുത്തനിൽനിന്നു മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി, അവരുടെ നിവാസത്തിന്നു അതിരുകളും കാലങ്ങളും നിശചയിച്ചു. മനുഷ്യർ ദൈവത്തെ തപ്പിനോക്കി കണ്ടെത്തുമോ എന്നു വെച്ചു അവനെ അന്വേഷിക്കേണ്ടതിന്നു തന്നേ. അവൻ നമ്മിൽ ആർക്കും അകന്നിരിക്കുന്നവനല്ലതാനും. അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു.❞ (പ്രവൃ, 17:26-28). ➟ഗ്രീസിൻ്റ (𝐆𝐫𝐞𝐞𝐜𝐞) തലസ്ഥാന നഗരമായ അഥേനയിലെ (𝐀𝐭𝐡𝐞𝐧𝐬) എപ്പിക്കൂര്യരും സ്തോയിക്കരുമായ തത്വജ്ഞാനികളോട് പൗലൊസ് പറഞ്ഞതാണിത്. ➟അവസാനവാക്യം നോക്കുക: ➤❝അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു.❞ ➟വാക്യം ശ്രദ്ധിക്കുക: ❝അവരിൽ❞ (𝐢𝐧 𝐭𝐡𝐞𝐦) എന്ന് ബഹുവചനത്തിലല്ല; ➤❝അവനിൽ❞ (𝐢𝐧 𝐡𝐢𝐦) എന്ന് ഏകവചനത്തിലാണ് പറഞ്ഞിരിക്കുന്നത്. ➟ദൈവം സമനിത്യരും വ്യതിരിക്തരുമായ മൂന്നുപേരാണെങ്കിൽ, മൂവരിൽ ഏവനിനാണ് നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നത്❓ ➟ബൈബിൾ വെളിപ്പെടുത്തുന്ന ദൈവപ്രകൃതിയുടെ സവിശേഷതകൾപോലും അറിയാത്തവരാണ്, ദൈവം ഏകനല്ല; ത്രിത്വമാണെന്ന് പഠിപ്പിക്കുന്നത്:
ഏകദൈവം: ❝അക്ഷയനും അദൃശ്യനും (1തിമൊ, 1:17) അനാദിയായും ശാശ്വതമായുമുള്ളവനും (സങ്കീ, 90:2) അമർത്യനും (1തിമൊ, 6:16) ആത്മാവും (യോഹ, 4:24; 2കൊരി, 3:17-18) ആകാശങ്ങളും ഭൂമിയും നിറഞ്ഞുനിൽക്കുന്നവനും (യിരെ, 23:24) ആരുമൊരുനാളും കാണാത്തവനും (1യോഹ, 4:12) കാണ്മാൻ കഴിയാത്തവനും  (1തിമൊ, 6:16) എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും (വെളി, 15:7) ഗതിഭേദത്താൽ ആഛാദനമില്ലാത്തവനും (യാക്കോ, 1:17) തന്നെത്താൻ ത്യജിക്കാൻ കഴിയാത്തവനും (2തിമൊ, 2:13) മാറ്റമില്ലാത്തവനും (മലാ, 3:6) നമ്മുടെ ഹൃദയത്തെക്കാൾ വലിയവനുമായ ⟦നമ്മുടെ ചിന്തകൾക്കും വിചാരങ്ങൾക്കും യുക്തിക്കും ബുദ്ധിക്കും അതീതൻ⟧ (1യോഹ, 3:20) ഒരേയൊരു ദൈവമാണ് (Mónos TheósThe only God) നമുക്കുള്ളത്:❞ (യോഹ, 5:44). ➟ദൈവം അദൃശ്യനാണെന്നു മൂന്നുപ്രാവശ്യവും (കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27) ➟ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്നു രണ്ടുപ്രാവശ്യവും (യോഹ, 1:18; 1യോഹ, 4:12) ➟ദൈവത്തെ കാണ്മാൻ കഴിയില്ലെന്നു ഒരുപ്രാവശ്യവും പറഞ്ഞിട്ടുണ്ട്: (1തിമൊ, 6:16). ➤❝യിസ്രായേലിന്റെ ദൈവവും രക്ഷിതാവും ആയുള്ളോവേ, നീ മറഞ്ഞിരിക്കുന്ന ദൈവം ആകുന്നു സത്യം.❞ (യെശ, 45:15).
➦ താൻ ആകാശങ്ങളും ഭൂമിയും അഥവാ പ്രപഞ്ചം മുഴുവൻ നിറഞ്ഞുനില്ക്കുന്നവനാണന്നും സ്വർഗ്ഗം എൻ്റെ സിംഹാസനവും ഭൂമി എൻ്റെ പാദപീഠം ആണെന്നും ദൈവം പറയുന്നു: (യിരെ, 23:23,24; യെശ, 66:1). ➟ദൈവത്തെ ഒളിച്ച് എവിടെയും പോകാൻ കഴിയില്ലെന്നും സ്വർഗ്ഗത്തിൽ കയറിയാൽ അവിടെയും പാതാളത്തിൽ കിടക്ക വിരിച്ചാൽ അവിടെയും സമുദ്രത്തിന്റെ അറ്റത്തു ചെന്നാൽ അവിടെയും ദൈവമുണ്ടെന്നു ദാവീദ് പറയുന്നു: (139:7-10). ➟ദൈവം സ്വർഗ്ഗത്തിലും സ്വർഗ്ഗാധിസ്വർഗ്ഗത്തിലും അടങ്ങുകയില്ലെന്നു ജ്ഞാനികളിൽ ജ്ഞാനിയായിരുന്ന ശലോമോൻ പറയുന്നു: (1രാജാ, 8:27; 2ദിന, 2:6; 6:18). ➤❝അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു❞ എന്നാണ് പൗലൊസ് അഥേനരോട് പറഞ്ഞത്: (പ്രവൃ, 7:28). ➟അവനിലാണ് നാം ചരിക്കയും ഇരിക്കുകയും ചെയ്യുന്നതെന്നു പറഞ്ഞാൽ; ദൈവം പ്രപഞ്ചത്തിൽ ഉള്ളിൽ നിറഞ്ഞുനില്ക്കുന്നവനാണ് എന്നല്ല; സകലതും ദൈവത്തിൻ്റെ ഉള്ളിലാണ് സ്ഥിതി ചെയ്യുന്നതെന്നാണ്. ➟ദൈവസാന്നിധ്യം പ്രപഞ്ചംമുഴുവൻ ഉണ്ടെങ്കിലും, ദൈവം തൻ്റെ സൃഷ്ടിയെ ആശ്രയിച്ചല്ല; സൃഷ്ടികൾ ദൈവത്തെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ➟മൂന്നു വ്യത്യസ്ത വ്യക്തികളുടെ ഉള്ളിൽ സ്ഥിതിചെയ്യുന്ന ഒരു പ്രപഞ്ചത്തെക്കുറിച്ച് നിങ്ങൾ ചിന്തിച്ചുനോക്കിയിട്ടുണ്ടോ❓ ➟മനുഷ്യരുടെ ബുദ്ധിയെയും യുക്തിയെയും വെല്ലുവിളിക്കുന്ന ദുരുപദേശങ്ങളാണ് പലരും പഠിപ്പിക്കുന്നത്. ➤❝അവരിൽ❞ (𝐢𝐧 𝐭𝐡𝐞𝐦) എന്ന് ബഹുവചനത്തിലല്ല; ➤❝അവനിൽ❞ (𝐢𝐧 𝐡𝐢𝐦) അല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതെന്ന് ഏകവചനത്തിലാണ് പറഞ്ഞിരിക്കുന്നത്. ➟ദൈവം സമനിത്യരായ മൂന്നു വ്യത്യസ്ത വ്യക്തിയാണെങ്കിൽ, മൂവരിൽ ആരുമൊരുനാളും കാണാത്ത കാണ്മാൻ കഴിയാത്ത സർവ്വവ്യാപിയായ ദൈവം ആരാണെന്നു പറയും❓
➦ ദൈവം പ്രപഞ്ചം മുഴുവൻ നിറഞ്ഞുനില്ക്കയാണ് അല്ലെങ്കിൽ, പ്രപഞ്ചത്തിനുള്ളിലാണ് സ്ഥിതിചെയ്യുന്നതെന്ന് പറഞ്ഞാലുള്ള കുഴപ്പം എന്താണെന്നറിയാമോ❓ ➟സ്രഷ്ടാവായ ദൈവം സൃഷ്ടിയെ ആശ്രയിച്ചാണ് നില്നില്ക്കുന്നതെന്ന് വരും. ➟എന്നാൽ അങ്ങനെയല്ല; ദൈവം ഒന്നിൽനിന്നും ഒന്നും ആദേയം ചെയ്യുന്നവനോ, ആരെയും ആശ്രയിക്കുന്നവനോ അല്ല; സ്വയം നിലനില്ക്കുന്നവനാണ്. ➟സർവ്വപ്രപഞ്ചവും സ്ഥിതിചെയ്യുന്നതും സകലവും ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതും പ്രപഞ്ചത്തെക്കാൾ വലിയവനായ ദൈവത്തിനുള്ളിലാണ്. ➟അവനെ ആശ്രയിച്ചാണ് സകലവും നില്ക്കുന്നത്. ➤❝ട്രിനിറ്റിയുടെ വിശ്വാസത്തിൽ ദൈവമെന്നു പറഞ്ഞാൽ സമനിത്യരും വ്യതിരിക്തരുമായ മൂന്നുപേരാണ്. പിതാവല്ല പുത്രൻ; പുത്രനല്ല പരിശുദ്ധാത്മാവ്; പരിശുദ്ധാത്മാവല്ല പിതാവ്. ➟സമനിത്യരും വ്യത്യസ്തരുമായ മൂന്നുപേരുടെ ഉള്ളിൽ സ്ഥിതിചെയ്യുന്ന ഇക്കാണുന്ന ഒരു പ്രപഞ്ചത്തെക്കുറിച്ചു നിങ്ങളൊന്നു ചിന്തിച്ചുനോക്കിക്കേ. ➟ദൈവാത്മാവുള്ളവർ മാത്രം ചിന്തിച്ചാൽ മതി. അല്ലാതുള്ളവർക്ക് മൂന്നല്ല, മുന്നൂറ് പേരുടെ ഉള്ളിലാണ് പ്രപഞ്ചം സ്ഥിതിചെയ്യുന്നതെന്ന് പറഞ്ഞാലും അംഗീകരിക്കും. ➟ഒപ്പം, പ്രപഞ്ചത്തെക്കാൾ വലിയവനും അദൃശ്യനുമായ മൂന്നു ദൈവങ്ങളിൽ അല്ലെങ്കിൽ വ്യക്തികളിൽ ഒരാളാണ് ഭൂമിയിൽവന്ന് ക്രൂശിൽ മരിച്ചതെന്നുകൂടി ചിന്തിച്ചാൽ, അതോടെ ത്രിത്വവിശ്വാസം സമാധിയാകും.❞ ➟അദൃശ്യനായ ഏകദൈവം മനുഷ്യരെപ്പോലെ വ്യക്തിയാണെന്നോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ ബൈബിൾ പഠിപ്പിക്കുന്നില്ല. ➟അതൊക്കെ ദുരുപദേശത്തിൻ്റെ ഭാഗമായി പലരും മെനഞ്ഞെടുത്ത പൊട്ടക്കഥകളാണ്. ➟ദൈവത്തിന് വെളിപ്പാടുകൾ (𝐦𝐚𝐧𝐢𝐟𝐞𝐬𝐭𝐚𝐭𝐢𝐨𝐧𝐬) അഥവാ, പ്രത്യക്ഷതകളാണുള്ളത്. ➟അദൃശ്യനായ ഏകദൈവത്തിൻ്റെ പ്രത്യക്ഷതകളെയാണ് പഴയപുതിയനിയമങ്ങളിൽ ഭക്തന്മാർ കണ്ടത്. ➤❝നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ.❞ (1തിമൊ, 1:17). [കാണുക: ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]

ഉപായിയായ സർപ്പത്തിൻ്റെ ചതി: 
➦ കൊരിന്ത്യലേഖനത്തിലൂടെ പൗലൊസ് തൻ്റെയൊരു ആശങ്ക പങ്കുവെച്ചിട്ടുണ്ട്: ➤❝ഞാൻ നിങ്ങളെക്കുറിച്ചു ദൈവത്തിന്റെ എരിവോടെ എരിയുന്നു; ഞാൻ ക്രിസ്തു എന്ന ഏകപുരുഷനു നിങ്ങളെ നിർമ്മലകന്യകയായി ഏല്പിപ്പാൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു. എന്നാൽ സർപ്പം ഹവ്വയെ ഉപായത്താൽ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സു ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ടു വഷളായിപ്പോകുമോ എന്നു ഞാൻ ഭയപ്പെടുന്നു.❞ (2കൊരി, 11:2-3). ➟പൗലൊസ് ഭയപ്പെട്ടത് വെറുതയല്ല. ➤❝നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു❞ എന്ന രണ്ടാം സങ്കീർത്തനത്തിലെ പ്രവചനം, വാഗ്ദത്ത സന്തതിയായ യിസ്രായേലിനെക്കുറിച്ചാണ്. ➟ക്രിസ്തുവിലൂടെ അത് യിസ്രായേലിന് നിവൃത്തിയായ കാര്യം പൗലൊസ് അപ്പൊസ്തലൻ സ്ഫടികസ്ഫുടം വ്യക്തമാക്കിയിട്ടുണ്ട്. (പ്രവൃ, 13:32-33 ⁃⁃ പ്രവൃ, 3:25). ➟എന്നാൽ അവൻ്റെ ഭയംപോലെ നാലാം നൂറ്റാണ്ടിലെ രണ്ട് സുനഹദോസുകളിലൂടെ ഉപായിയായ സർപ്പം പണി പറ്റിച്ചു. ➟നിഖ്യാസുനഹദോസ് ആ പ്രവചനം ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവിൽ ആരോപിച്ചുകൊണ്ട്, അവനെ സർവ്വലോകങ്ങൾക്കുമുമ്പെ സത്യദൈവത്തിൽ നിന്നു ജനിച്ച മറ്റൊരു സത്യദൈവം ആക്കി. ➤❝ഒരു ജനിപ്പിച്ച സത്യദൈവം, ഒരു ജനിച്ച സത്യദൈവം, ജനിപ്പിച്ച ദൈവത്തിൽനിന്നും ജനിച്ച ദൈവത്തിൽനിന്നും പുറപ്പെട്ട മൂന്നാമത്തെ ഒരു സത്യദൈവം; അതാണ് ട്രിനിറ്റി വിശ്വാസം.❞ ➟ഏകസത്യദൈവത്തെ ബഹുദൈവമാക്കാനും ഒന്നാം കല്പനയെ ലംഘിപ്പിച്ചുകൊണ്ട് എല്ലാവനെയും നരകത്തിലേക്ക് കെട്ടിയെടുക്കാനുമായി, നാലാം നൂറ്റാണ്ടിൽ ഉപായിയായ സർപ്പം സഭയിൽ നുഴയിച്ചുകയറ്റിയതാണ് ട്രിനിറ്റിയെന്ന ഉപദേശം. ➟നിഖ്യാകോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസുകൾക്ക് മുമ്പും പിമ്പുമുള്ള സഭയുടെ ചരിത്രം പരിശോധിച്ചാൽ, പൗലൊസ് പറഞ്ഞ ക്രിസ്തുവിൻ്റെ നിർമ്മല കാന്തയെയും വഷളായിപ്പോയ കാന്തയെയും വേർതിരിച്ച് കാണാൻ കഴിയും. ➟സർപ്പത്തിൻ്റെ വഞ്ചന ത്രിത്വത്തിൽ തീർന്നില്ല: ➤❝ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ (𝐌𝐚𝐧)ക്രിസ്തുയേശു തന്നേ.❞ (1തിമൊ, 2:5-6 ⁃⁃ 1കൊരി, 8:6; യോഹ, 17:3; 1യോഹ, 5:20). ➟നമുക്ക് പിതാവായ ഒരേയൊരു ദൈവമേയുള്ളു. ഇത് പഴയപുതിയനിയമങ്ങൾ അസന്ദിഗ്ദ്ധമായി വ്യക്തമാക്കുന്ന വസ്തുതതയാണ്: (ആവ, 4:39; 32:39; 2രാജാ, 19:15; 19:19; യോഹ, 5:44; 17:3; 1കൊരി, 8:6). ➤[കാണുക: ദൈവം ഒരുത്തൻ മാത്രം, യഹോവ ഒരുത്തൻ മാത്രം, ദൈവത്തിനു് സമനായും സദൃശനായും ആരുമില്ല]
➦ നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ വഹിച്ചുകൊണ്ട് ക്രൂശിൽ മരിച്ച മനുഷ്യനായ ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണെന്നും ബൈബിൾ വ്യക്തമാക്കുന്നു: (1തിമൊ, 2:6 ⁃⁃ 3:15-16). ➟യെഹൂദന്മാർ അധർമ്മികളുടെ കയ്യാൽ ക്രൂശിച്ച മനുഷ്യനായ ക്രിസ്തുയേശുവിനെ മരണത്തിൽനിന്ന് ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത് പിതാവായ ഏകദൈവമാണ്: (പ്രവൃ, 2:23-24; 2:36; 5:31). ➟ഇതാണ് ബൈബിൾ വെളിപ്പെടുത്തുന്ന വസ്തുത. ➟എന്നാൽ നാലാം നൂറ്റാണ്ടുമുതൽ ദൈവം സമനിത്യരായ മൂന്നു വ്യക്തിയാണെന്ന് പഠിപ്പിച്ചിരുന്നവർ, ഇപ്പോൾ പിതാവായ സത്യേകദൈവത്തെ പടിയടച്ച് പിണ്ഡം വെച്ചിട്ട്, ഒരേയൊരു സത്യദൈവം പിതാവാണെന്നും (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) താൻ മനുഷ്യനാണെന്നും (𝐌𝐚𝐧) പഠിപ്പിച്ച ദൈവപുത്രനായ യേശുവിനെ തൽസ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കയാണ്: (യോഹ, 17:3 ⁃⁃ യോഹ, 8:40). ➤❝യേശു മാത്രമാണ് ദൈവം, യേശു മാത്രം ആരാധനയ്ക്ക് യോഗ്യൻ❞ എന്നൊക്കെയാണ് ഇപ്പോഴവർ പഠിപ്പിക്കുന്നത്. ➤❝ദൈവം ഒരുത്തൻ മാത്രമാണെന്നും (𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝) പിതാവ് മാത്രമാണ് സത്യദൈവമെന്നും (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) പിതാവ് എന്നെക്കാൾ വലിയവനാണെന്നും ഞാൻ മനുഷ്യനാണെന്നും,\ എനിക്കു സ്വതേ ഒന്നും ചെയ്യാൻ കഴിയില്ലെന്നും❞ ക്രിസ്തു പഠിപ്പിക്കുമ്പോൾ, ❝യേശു മാത്രം ദൈവം, യേശു മാത്രം ആരാധനയ്ക്ക് യോഗ്യൻ❞ എന്ന് പഠിപ്പിക്കുന്നത് എത്രവലിയ വഞ്ചനയാണ്❓ (യോഹ, 5:44; യോഹ, 17:3 ⁃⁃ യോഹ, 14:28; യോഹ, 8:40; യോഹ, 5:30). ➤[കാണുക: ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?, എൻ്റെ ദൈവം, എൻ്റെ പിതാവ്, പൗലൊസിൻ്റെ ദൈവം, യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവും
➦ പഴയനിയമത്തിലെ ദൈവം യഹോവ, പുതിയനിമത്തിലെ ദൈവം യേശു എന്നു പഠിപ്പിക്കുന്ന മറ്റൊരു ദുരുപദേശവും നിങ്ങൾക്ക് സോഷ്യൽമീഡിയയിൽ കാണാൻ കഴിയും. ➟ഇതൊക്കെ ഉപായിയായ സർപ്പത്തിൻ്റെ വഞ്ചനയല്ലാതെ മറ്റെന്താണ്❓ ❝ഉപായിയായ സർപ്പം ജയിച്ചു; ട്രിനിറ്റി തോറ്റു.❞ ➤[ട്രിനിറ്റി പണ്ഡിതന്മാരുടെ വീഡിയോ കാണുക: ജീവനുള്ള സത്യദൈവം യേശുക്രിസ്തു മാത്രം, യേശുമാത്രം ദൈവം, യേശു അല്ലാതെ ഒരു ദൈവമില്ല, യേശു മാത്രം ദൈവം, ആരാധനയ്ക്ക് യോഗ്യൻ യേശു മാത്രം]. ➟അപ്പോൾ ഏകസത്യദൈവമായ പിതാവ് (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) ആരായി❓ (Joh, 17:3)

Leave a Reply

Your email address will not be published. Required fields are marked *