☛ യേശുവിൻ്റെ പാപരഹിതമായ പരിമിതികൾ:
➦ ദൈവപുത്രനായ യേശു ദൈവമാണെന്ന് കരുതുന്നവരാണ് അനേകരും. ➟എന്നാൽ യേശുവിനുണ്ടായിരുന്ന പാപരഹിതമായ പരിമിതികൾ അവൻ ദൈവമല്ലെന്ന് അസന്ദിഗ്ദ്ധമായി തെളിയിക്കുന്നതാണ്:
𝟭. ആത്മാവിലുള്ള ഉല്പാദിതമാകൽ:
➤ ❝അവളിൽ (മറിയ) ഉല്പാദിതമായതു പരിശുദ്ധാത്മാവിനാൽ ആകുന്നു.❞ (മത്താ, 1:20 ⁃⁃ ലൂക്കൊ, 2:21)
𝟮. ആത്മാവിലുള്ള ഉത്ഭവം:
➤❝പരിശുദ്ധാത്മാവു നിന്റെ മേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും.❞ (ലൂക്കൊ, 1:35)
𝟯. ആത്മാവിൽ ബലപ്പെടൽ:
➤❝പൈതൽ വളർന്നു ജ്ഞാനം നിറഞ്ഞു, ആത്മാവിൽ ബലപ്പെട്ടുപോന്നു; ദൈവകൃപയും അവന്മേൽ ഉണ്ടായിരുന്നു.❞ (ലൂക്കൊ, 2:40)
𝟰. ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിലുള്ള വളർച്ച: ➤❝യേശുവോ ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിർന്നു വന്നു.❞ (ലൂക്കൊ, 2:52)
𝟱. അഭിഷേകം:
➤ ❝നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.❞ (പ്രവൃ, 10:38 ⁃⁃ ലൂക്കൊ, 3:22)
𝟲. ആത്മാവിലുള്ള നിറവ്:
❝യേശു പരിശുദ്ധാത്മാവു നിറഞ്ഞവനായി യോര്‍ദ്ദാന്‍ വിട്ടു മടങ്ങി;❞ (ലൂക്കൊ, 4:1)
𝟳. സാത്താനാലുള്ള പരീക്ഷ:
➤ ❝അനന്തരം പിശാചിനാൽ പരീക്ഷിക്കപ്പെടുവാൻ യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നടത്തി.❞ (മത്താ, 41 ⁃⁃ ലൂക്കൊ, 4:1)
𝟴. ആത്മാവിൻ്റെ ശക്തിയോടെയുള്ള ശുശ്രൂഷ:
➤ യേശു ആത്മാവിന്റെ ശക്തിയോടെ ഗലീലെക്കു മടങ്ങിച്ചെന്നു; അവന്റെ ശ്രുതി ചുറ്റുമുള്ള നാട്ടിൽ ഒക്കെയും പരന്നു. അവൻ അവരുടെ പള്ളികളിൽ ഉപദേശിച്ചു; എല്ലാവരും അവനെ പ്രശംസിച്ചു.❞ (ലൂക്കൊ, 4:14-15)
𝟵. ക്ഷീണം:
➤ ❝യേശു വഴി നടന്നു ക്ഷീണിച്ചിട്ടു ഉറവിന്നരികെ ഇരുന്നു;❞ (യോഹ, 4:6).
𝟭𝟬. ഉറക്കം:
➤ ❝അവൻ അമരത്തു തലയണ വെച്ചു ഉറങ്ങുകയായിരുന്നു; അവർ അവനെ ഉണർത്തി:❞ (മർക്കൊ, 4:38 ⁃⁃ മത്താ, 8:24).
𝟭𝟭. ആത്മാവിലുള്ള അത്ഭുതങ്ങൾ:
➤ ❝ദൈവാത്മാവിനാൽ ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിലോ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നെത്തിയിരിക്കുന്നു സ്പഷ്ടം.❞ (മത്താ, 12:28 ⁃⁃ ലൂക്കൊ, 5:17; യോഹ, 3:2; പ്രവൃ, 2:22; പ്രവൃ, 10:38)
𝟭𝟮. ദൈവത്താലുള്ള പാപമോചനം:
➤ ❝പുരുഷാരം അതു കണ്ടു ഭയപ്പെട്ടു മനുഷ്യർക്കു ഇങ്ങനെയുള്ള അധികാരം കൊടുത്ത ദൈവത്തെ മഹത്വപ്പെടുത്തി.❞ (മത്താ, 9:8 ⁃⁃ ലൂക്കൊ, 5:21)
𝟭𝟯. കണ്ണുനീർ വാർക്കൽ:
❝യേശു കണ്ണുനീർ വാർത്തു.❞ (യോഹ, 11:35).
𝟭𝟰. വിശപ്പ്:
➤ ❝പിറ്റെന്നാൾ അവർ ബേഥാന്യ വിട്ടു പോരുമ്പോൾ അവന്നു വിശന്നു;❞ (മർക്കൊ, 11:12. ഒ.നോ: മത്താ, 4:2; ലൂക്കൊ, 4:2).
𝟭𝟱. ദുഃഖം:
➤ ❝എന്റെ ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിരിക്കുന്നു; ഇവിടെ പാർത്തു ഉണർന്നിരിപ്പിൻ എന്നു അവരോടു പറഞ്ഞു.❞ (മർക്കൊ, 14:34).
𝟭𝟲. പ്രാണവേദന:
➤ ❝പിന്നെ അവൻ പ്രാണവേദനയിലായി അതിശ്രദ്ധയോടെ പ്രാർത്ഥിച്ചു;❞ (ലൂക്കോ, 22:44).
𝟭𝟳. എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു:
❝ആറാം മണിനേരമായപ്പോൾ ഒമ്പതാം മണിനേരത്തോളം ദേശത്തു എല്ലാം ഇരുട്ടു ഉണ്ടായി. ഒമ്പതാം മണിനേരത്തു യേശു: എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു എന്നു അർത്ഥമുള്ള എലോഹീ, എലോഹീ ലമ്മാ ശബ്ബക്താനീ എന്നു അത്യുച്ചത്തിൽ നിലവിളിച്ചു.❞ (മർക്കൊ, 15:33-34 ⁃⁃ മത്താ, 27:46). [എൻ്റെ ദൈവം, എൻ്റെ പിതാവ്, ക്രിസ്തു ദൈവമാണോ?, പൗലൊസിൻ്റെ ദൈവം, യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവും]
𝟭𝟴. ദാഹം:
➤ ❝അതിന്റെ ശേഷം സകലവും തികഞ്ഞിരിക്കുന്നു എന്നു യേശു അറിഞ്ഞിട്ടു തിരുവെഴുത്തു നിവൃത്തിയാകുംവണ്ണം: എനിക്കു ദാഹിക്കുന്നു എന്നു പറഞ്ഞു.❞ (യോഹ, 19:28).
𝟭𝟵. ഉറക്കെയുള്ള നിലവിളി:
➤ ❝യേശു പിന്നെയും ഉറക്കെ നിലവിളിച്ചു പ്രാണനെ വിട്ടു.❞ (മത്താ, 27:50).
𝟮𝟬. വിയർപ്പ്:
➤ ❝അവന്റെ വിയർപ്പു നിലത്തു വീഴുന്ന വലിയ ചോരത്തുള്ളിപോലെ ആയി.❞ (ലൂക്കോ, 22:44).
𝟮𝟭. ബലഹീനത:
❝അവനെ ശക്തിപ്പെടുത്തുവാൻ സ്വർഗ്ഗത്തിൽനിന്നു ഒരു ദൂതൻ അവന്നു പ്രത്യക്ഷനായി.❞ (ലൂക്കൊ, 22:43).
𝟮𝟮. മരണം:
❝യേശു അത്യുച്ചത്തിൽ പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏല്പിക്കുന്നു” എന്നു നിലവിളിച്ചു പറഞ്ഞു; ഇതു പറഞ്ഞിട്ടു പ്രാണനെ വിട്ടു.❞ (ലൂക്കോ, 23:46).
𝟮𝟯. ഉയിർപ്പ്:
➤❝ദൈവം അവനെ മൂന്നാം നാൾ ഉയിർത്തെഴുന്നേല്പിച്ചു,❞ (പ്രവൃ, 10:40). [കാണുക: മരിച്ചിട്ട് ഉയിർത്തവൻ]
➦ യേശു പാപരഹിതൻ ആയിരുന്നതിനാൽ മരണം അസാദ്ധ്യമായിരുന്നു. ➟അഥവാ, മരണത്തിനു് അവൻ്റെമേൽ യാതൊരു അധികാരവും ഇല്ലായിരുന്നു. ➟എന്നാൽ ഗത്ത്ശെമനയിൽവെച്ച് മനുഷ്യരുടെ പാപമെല്ലാം അവൻ്റെ പാപരഹിതമായ ശരീരത്തിൽ വഹിച്ചുകൊണ്ട് മനുഷ്യർക്കുവേണ്ടി പാപം ആക്കപ്പെടുകയാലാണ് അവൻ ഒരു സാധാരണ മനുഷ്യൻ വിയർക്കുന്നതുപോലെ കഠിനമായി വിയർത്തതും
പ്രാണവേദനയിലാകുകയും ബലഹീനനാകുകയും മരിക്കുകയും ചെയ്തത്. (2കൊരി, 5:21; 1പത്രൊ, 2:24; ലൂക്കൊ, 22:43,44). ➟തന്മൂലം, ക്രിസ്തു അപരിമിതനായ ദൈവമല്ല; പാപരഹിതനെങ്കിലും പരിമിതികൾ ഉള്ള മനുഷ്യനാണെന്ന് മനസ്സിലാക്കാം. ➤❝അവൻ പാപം ഒഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടവനത്രേ❞ (എബ്രാ, 4:15 ⁃⁃ എബ്രാ, 2:18).
☛ ഉപസംഹാരം:
➦ ദൈവപുത്രനായ യേശു ദൈവമല്ല; ❝എനിക്കു സ്വതേ ഒന്നും ചെയ്യാൻ കഴിയില്ല❞ എന്ന് പറഞ്ഞ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ജഡരക്തങ്ങളോടുകൂടിയ പാപരഹിതനായ പൂർണ്ണമനുഷ്യനായിരുന്നു: (യോഹ, 5:30; 1തിമൊ, 3:15-16; എബ്രാ, 2:14; 1യോഹ, 3:5; യോഹ, 8:40). ➟അവൻ അനാദിയായും ശാശ്വതമായുമുള്ള, മരണമില്ലാത്ത, ആത്മാവായ ദൈവമായിരുന്നെങ്കിൽ അവനു് ജനിക്കാനോ, നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ വഹിക്കാനോ, രക്തംചിന്തി മരിച്ച് പാപപരിഹാരം വരുത്താനോ കഴിയുമായിരുന്നില്ല. ➟അതിനാലാണ്, പിതാവായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:15-16 ⁃⁃ യോഹ, 1:18) പ്രകൃത്യാതീതമായി കന്യകയിലൂടെ (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഒരു മനുഷ്യനെ ഉല്പാദിപ്പിച്ചിട്ട് അവൻ്റെ രക്തത്താലും മരണത്താലും പാപപരിഹാരം വരുത്തിയത്: (റോമ, 5:15). ➟അതാണ് ദൈവഭക്തിയുടെ മർമ്മവും പിതാവും ക്രിസ്തുവും എന്ന ദൈവമർമ്മവും: (1Tim, 3:16 – Col, 2:2). [കാണുക: ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ഞാനും പിതാവും ഒന്നാകുന്നു, പിതാവും പുത്രനും ഒന്നാകുന്നു]