☛ ദൈവം തൻ്റെ പുത്രനെ ലോകത്തിൽ അയച്ചു:
➤ ❝ദൈവം തന്റെ പുത്രനെ ലോകത്തില്‍ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാല്‍ രക്ഷിക്കപ്പെടുവാനത്രേ.❞ (യോഹ, 3:17 ⁃⁃ യോഹ, 3:34; യോഹ, 5:36; യോഹ, 11:41; യോഹ, 17:3; യോഹ, 17:8; റോമ, 8:3; ഗലാ, 4:4-5; 1യോഹ, 4:9; 1യോഹ, :4:14). ➤❝ദൈവം തന്റെ പുത്രനെ ലോകത്തിലേക്ക് അയച്ചു❞ എന്നു പറഞ്ഞിരിക്കയാൽ, ക്രിസ്തു മുമ്പെ ദൈവത്തിൻ്റെ അടുക്കൽ മറ്റൊരു വ്യക്തിയായി ഉണ്ടായിരുന്നവനാണെന്ന് ട്രിനിറ്റി വിചാരിക്കുന്നു. ➟എന്നാൽ ❝ദൈവം തന്റെ പുത്രനെ ലോകത്തില്‍ അയച്ചു❞ എന്നത് ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനെ കുറിക്കുന്ന പ്രയോഗമാണ്: (1തിമൊ, 3:15-16). ➟അല്ലാതെ, അവൻ യഥാർത്ഥത്തിൽ സ്വർഗ്ഗത്തിലോ, ഭൂമിയിലോ മുമ്പെ ഉണ്ടായിരുന്നവനല്ല. ➟തെളിവുകൾ കാണുക:
❶ ദൈവത്താൽ അയക്കപ്പെട്ടവർ:
➦ ❝ദൈവം തൻ്റെ പുത്രനെ ലോകത്തിലേക്ക് അയച്ചു❞ എന്ന പ്രയോഗത്തിന് അവൻ ദൈവത്തിൻ്റെ അടുക്കൽ (സ്വർഗ്ഗത്തിൽ) ഉണ്ടായിരുന്ന മറ്റൊരു വ്യക്തിയാണെന്ന അർത്ഥം ബൈബിളിലില്ല. ➟യേശുവിനെ മാത്രമല്ല; ന്യായപ്രമാണത്തിലെ ആദ്യപ്രവാചകനായ മോശെ മുതൽ അവസാനത്തെ പ്രവാചകനായ യോഹന്നാൻവരെ സകല പ്രവാചകന്മാരും ദൈവം അയച്ചിട്ട് വന്നതാണ്: (ആവ, 18:15 ⁃⁃ ലൂക്കൊ, 16:16). ➟അതിൽ ശ്രദ്ധേയമായ ഒരു കാര്യം എന്താണെന്നു ചോദിച്ചാൽ: ➤❝ഞാൻ എൻ്റെ പുത്രനെ ലോകത്തിലേക്ക് അയച്ചു❞ എന്ന് ദൈവം ഒരിടത്തും പറഞ്ഞിട്ടില്ല. ➟എന്നാൽ പഴയനിയമ പ്രവാചകന്മാരെയെല്ലാം, താൻ അയച്ചതാണെന്ന് ദൈവംതന്നെ പറഞ്ഞിട്ടുണ്ട്: ➤❝നിങ്ങളുടെ പിതാക്കന്മാർ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട നാൾമുതൽ ഇന്നുവരെയും ഞാൻ അതികാലത്തും ഇടവിടാതെയും പ്രവാചകന്മാരായ എന്റെ സകലദാസന്മാരെയും നിങ്ങളുടെ അടുക്കൽ പറഞ്ഞയച്ചുവന്നു.❞ (യിരെ, 7:25). ➟വാക്യം ശ്രദ്ധിക്കുക: ➤❝ഞാൻ ഇവിടാതെ പ്രവാചകന്മാരായ എൻ്റെ സകല ദാസന്മാരെയും അയച്ചു❞ എന്ന് പറയുന്നത് യഹോവയായ ഏകദൈവമാണ്. ➟അടുത്തവാക്യം: ➤❝ഞാൻ ഇടവിടാതെ പ്രവാചകന്മാരായ എന്റെ ദാസന്മാരെ ഒക്കെയും നിങ്ങളുടെ അടുക്കൽ അയച്ചു: ഞാൻ വെറുക്കുന്ന ഈ മ്ളേച്ഛകാര്യം നിങ്ങൾ ചെയ്യരുതെന്നു പറയിച്ചു.❞ (യിരെ, 44:4 ⁃⁃ യിരെ, 25:4; യിരെ, 26:4-6; യിരെ, 26:12; യിരെ, 35:15; സെഖ, 2:8). ➟താൻ അയച്ചതാണെന്ന് ദൈവംതന്നെ പറയുന്ന പ്രവാചകന്മാർ ആരും മുമ്പെ സ്വർഗ്ഗത്തിലോ, ഭൂമിയിലോ ഉണ്ടായിരുന്നവരല്ല. ➟പുതിയനിയമത്തിലും ദൈവം അയച്ച പ്രവാചകനുണ്ട്: ➤❝ദൈവം അയച്ചിട്ടു ഒരു മനുഷ്യൻ വന്നു; അവന്നു യോഹന്നാൻ എന്നു പേർ.❞ (യോഹ, 1:6). ➟യോഹന്നാൻ സ്നാപകൻ മുമ്പെ സ്വർഗ്ഗത്തിൽ ദൈവത്തിൻ്റെ അടുക്കൽ ഉണ്ടായിരുന്നുവെന്ന് ആരെങ്കിലും പറയുമോ❓ ➤❝ദൈവപുത്രനായ യേശു മുമ്പെ ഇല്ലാതെങ്ങനെ ദൈവം അവനെ അയച്ചു❞ എന്ന് ചോദിച്ചാൽ, ബൈബിളിൻ്റെ ഉത്തരമിതാണ്: ➤❝ദൈവത്തോട് അഭിമുഖമായി സംസാരിച്ച മോശെ മുതൽ ന്യായപ്രമാണത്തിൻ്റെ അവസാനത്തെ പ്രവാചകനായ യോഹന്നാൻ വരെയുള്ള സകല പ്രവാചകന്മാരും ദൈവം അയച്ചിട്ടു വന്നവരാണ്. ➟അവരാരും മുമ്പെ സ്വർഗ്ഗത്തിലോ, ഭൂമിയിലോ ഇല്ലായിരുന്നുവെങ്കിൽ, ദൈവപുത്രനായ യേശുവും മുമ്പെ ഇല്ലായിരുന്നു.❞ ➟ദൈവം അയച്ചവരാരും ദൈവങ്ങളല്ല. ➟ദൈവം അയച്ച എല്ലാ പ്രവാചകന്മാരെപ്പോലെ, അയക്കപ്പെട്ട വാക്കിലും പ്രവൃത്തിയിലും ശക്തിയുള്ള പ്രവാചകനായ യേശുവും ദൈവമല്ല; ഒരു മനുഷ്യനാണ്: (ലൂക്കൊ, 24:19; യോഹ, 8:40). ➟പക്ഷെ, എല്ലാ മനുഷ്യരെപ്പോലെ ഒരു മനുഷ്യനല്ല; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി പ്രകൃത്യാതീതമായി ഉല്പാദിതമായ പാപരഹിതനായ മനുഷ്യനായിരുന്നു: (1തിമൊ, 3:15-16; മത്താ, 1:20; ലൂക്കൊ, 2;21; 1യോഹ, 3:5; യോഹ, 8:40). ➟അവൻ യഥാർത്ഥത്തിൽ സ്വർഗ്ഗത്തിൽനിന്ന് വന്ന പുത്രദൈവമോ, നിത്യപുത്രനോ, ദൂതനോ അല്ലെന്നതിന് അനേകം തെളിവുകളുണ്ട്. ➤[കാണുക: നിസ്തുലനായ ക്രിസ്തു, പിതാവു് ഏകദൈവവും പുത്രൻ ഏകമനുഷ്യനും, ക്രിസ്തു ദൈവമാണോ?].
❷ പ്രവചനങ്ങളിൽ മാത്രം ഉണ്ടായിരുന്നവൻ:
➦ യഥാർത്ഥത്തിൽ യേശുവിനെ സ്വർഗ്ഗത്തിൽനിന്ന് അയക്കാൻ അവൻ മുമ്പെ ഉണ്ടായിരുന്നവനല്ല; എ.എം. 𝟑𝟕𝟓𝟓-ൽ പ്രകൃത്യാതീതമായി കന്യകയിൽ ഉല്പാദിതമായ (മത്താ, 1:20; ലൂക്കൊ, 2:21) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). ➟പഴയനിയമത്തിൽ ദൈവപുത്രനായ യേശുവിനെക്കുറിച്ചുള്ള പ്രവചനങ്ങളല്ലാതെ, യേശുവെന്ന വ്യക്തിയെ കാണാൻ കഴിയില്ല: (ഉല്പ, 3:15; ആവ, 18:15; ആവ, 18:18-19; സങ്കീ, 40:6; യെശ, 7:14; യെശ, 52:13-15; യെശ, 53:1-12; യെശ, 61:1-2; മീഖാ, 5:2). ➟അവൻ്റെ ജന്മസ്ഥലം (മീഖാ, 5:2), ജനനം (യെശ, 7:14), ക്രിസ്തുത്വം (യെശ, 61:1), പുത്രത്വം (ലൂക്കൊ, 1:32; ലൂക്കൊ, 1:35), ശുശ്രൂഷ (യെശ, 42:1-3), അത്ഭുതങ്ങൾ (യെശ, 35:5-6), കഷ്ടാനുഭവം (യെശ, 52:14; യെശ, 53:2-8), മരണം (യെശ, 53:10-12), അടക്കം (യെശ, 53:9), പുനരുത്ഥാനം (സങ്കീ, 16:10), കർത്തൃത്വം (ലൂക്കൊ, 2:11⁃⁃പ്രവൃ, 2:36) പിൻവരുന്ന മഹിമ (1പത്രൊ, 1:11⁃⁃എബ്രാ, 2:9) മുതലായ എല്ലാം പ്രവചനങ്ങളായിരുന്നു. ➟ആദ്യപ്രവചനം ഉല്പത്തി 3:15 ആണ്. ➟അതിനുമുമ്പ് അവനെക്കുറിച്ച് സൂചനപോലുമില്ല. ➟ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അതൊരു യാഥാർത്ഥ്യമാകുന്നത്. ➤[കാണുക: ദൈവപുത്രനായ ക്രിസ്തു പഴയനിയമത്തിൽ ഉണ്ടായിരുന്നോ?]
➦ പ്രവചനനിവൃത്തിയായി എ.എം. 𝟑𝟕𝟓𝟓-ലാണ് (ബി.സി. 6) യേശുവെന്ന മനുഷ്യൻ മറിയയുടെ മൂത്തമകനായി ജനിക്കുന്നത്: (ലൂക്കൊ, 2:7). ➟അപ്പോൾ മുതലാണ് യേശുവെന്ന വ്യക്തിയുടെ ചരിത്രം ആരംഭിക്കുന്നത്. ➟❝യേശു❞ (Ἰησοῦς – iēsous) എന്ന പേർപോലും അവൻ ജനിക്കുന്നതിനും ഒൻപത് മാസവും ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്: (ലൂക്കൊ, 1:31; മത്താ, 1:21). ➟ജനനത്തിനുമുമ്പെ ഇല്ലാതിരുന്നവനെ യഥാർത്ഥത്തിൽ എങ്ങനെ സ്വർഗ്ഗത്തിൽനിന്ന് അയക്കും❓ ➤[കാണുക: അന്ത്യകാലത്ത് വെളിപ്പെട്ടവൻ]
❸ ക്രിസ്തുവും ദൈവപുത്രനും:
➦ യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനങ്ങളുടെ നിവൃത്തിയായി, യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അവനെ അഭിഷേകം ചെയ്തപ്പോഴാണ് അവൻ ❝ക്രിസ്തു❞ (അഭിഷിക്തൻ) ആയത്: (യെശ, 61:1; ലൂക്കൊ, 2:11; ലൂക്കൊ, 3:22⁃⁃പ്രവൃ, 10:38; പ്രവൃ, 4:27). ➟നസറെത്തിലെ പള്ളിയിലെ തൻ്റെ പ്രഥമശുശ്രൂഷയിൽ യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് താൻ ❝ക്രിസ്തു❞ ആയത് അപ്പോഴാണെന്ന് യേശു തന്നെ സാക്ഷ്യം പറയുകയുണ്ടായി: (യെശ, 61:1-2; ലൂക്കൊ, 4:16-21). ➟അഭിഷേകാനന്തരം, ❝അവൻ അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും, ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും❞ എന്നീ ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി, പിതാവായ ദൈവത്താൽ ❝ഇവൻ എന്റെ പ്രിയപുത്രൻ❞ എന്നു വിളിക്കപ്പെട്ടപ്പോഴാണ്, യേശുവെന്ന അഭിഷിക്തനായ മനുഷ്യൻ ദൈവത്തിൻ്റെ ❝പുത്രൻ❞ എന്ന സവിശേഷ പദവിക്ക് അർഹനായത്: (ലൂക്കൊ, 1:32; ലൂക്കൊ, 1:35 ⁃⁃ ലൂക്കൊ, 3:22). ➟പ്രവചനം ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ സംഭവിപ്പാനുള്ളതാണ്. ➟ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്: (സംഖ്യാ, 24:14; ദാനീ, 2:28). ➟എ.എം. 𝟑𝟕𝟓𝟓-ൽ (ബി.സി. 6) ജനിച്ച്, 𝟑𝟕𝟖𝟗-ൽ (എ.ഡി. 29) ക്രിസ്തുവും ദൈവപുത്രനും ആയവവെനെ യഥാർത്ഥത്തിൽ സ്വർഗ്ഗത്തിൽനിന്ന് അയക്കാൻ എങ്ങനെ കഴിയും❓ ➤[കാണുക: യേശുവിൻ്റെ ജീവചരിത്രം].
❹ ഏഴുപേരുടെ പൂത്രൻ:
➦ യേശു ദൈവത്തിൻ്റെ മാത്രം പുത്രനല്ല; ഏഴുപേരുടെ പുത്രനാണ്. അബ്രാഹാമിൻ്റെ പുത്രൻ (മത്താ, 1:1), ദാവീദിൻ്റെ പുത്രൻ (മത്താ, 1:1), മറിയയുടെ പുത്രൻ (മർക്കൊ, 6:3), യോസേഫിൻ്റെ പുത്രൻ (യോഹ, 1:45), ദൈവപുത്രൻ (മത്താ, 3:17), മനുഷ്യപുത്രൻ (മത്താ, 8:29), സ്ത്രീയുടെ സന്തതി (ഗലാ, 4:4). ➟കാലസമ്പൂർണ്ണതയിലെ സ്ത്രീ യിസ്രായേലാണ്: (ഉല്പ, 3:15; മീഖാ, 5:2-3; റോമ, 9:5). ➟ഒരുത്തനെ ഏഴുപേരുടെ പുത്രനായി പറഞ്ഞിട്ടുണ്ടെങ്കിൽ, അവൻ ആരുടെയും സാക്ഷാൽ പുത്രനല്ലെന്ന് ഭാഷയും വാക്കുകളും കൂടാതെ ആർക്കും മനസ്സിലാകും. ➤❝പുത്രൻ❞ അന്നത് യേശുവിൻ്റെ അസ്തിത്വമല്ല (𝐄𝐱𝐢𝐬𝐭𝐞𝐧𝐜𝐞), പദവി (𝐓𝐢𝐭𝐥𝐞) ആണ്. ➟അതിൽത്തന്നെ ശ്രദ്ധേയമായ പല കാര്യങ്ങളുമുണ്ട്: ➤𝟏.വചനത്തെ വചനംകൊണ്ട് വ്യാഖ്യാനിച്ചാൽ, അവൻ്റെ പദവികളിൽ ഏറ്റവും അധികം പറഞ്ഞിരിക്കുന്നത് ❝മനുഷ്യപുത്രൻ❞ (𝐒𝐨𝐧 𝐨𝐟 𝐌𝐚𝐧) എന്നാണ്. ➟അതിനാൽ അവൻ ഏതെങ്കിലും മനുഷ്യൻ്റെ പുത്രനാണെന്ന് പറയാൻ പറ്റുമോ❓ ➤𝟐.മറിയ പത്തുമാസം (9 മാസവും 9 ദിവസവും) വയറ്റിൽ വഹിച്ച് പ്രസവിച്ച അവളുടെ മൂത്തപുത്രനാണ് യേശു: (ലൂക്കൊ, 2:7). ➤❝മറിയയുടെ മകൻ, യേശുവിൻ്റെ അമ്മ❞ എന്നിങ്ങനെ 𝟑𝟕 പ്രാവശ്യം പറഞ്ഞിട്ടുമുണ്ട്. മക്കളെ പ്രസവിക്കുന്നവളെയാണ് ❝അമ്മ❞ എന്ന് വിളിക്കുന്നത്. ➟അവനെ ആരുടെയെങ്കിലും സാക്ഷാൽ പുത്രനാക്കണമെങ്കിൽ പ്രഥമപരിണന (𝐏𝐫𝐢𝐨𝐫𝐢𝐭𝐲) മറിയയ്ക്കല്ലാതെ മറ്റാർക്കാണുള്ളത്❓ ➤[കാണുക: മറിയയുടെ മകൻ]. ➤ 𝟑.അവൻ ജനനത്തിൽത്തന്നെ ആറുപേരുടെയും പുത്രനായിരുന്നു; എന്നാൽ ദൈവപുത്രനെന്ന സവിശേഷപദവി അവനുണ്ടായിരുന്നില്ല. ➟അവൻ ജനിച്ച് ഏകദേശം മുപ്പത് വർഷംകഴിഞ്ഞപ്പോൾ (ലൂക്കൊ, 3:23), ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി എ.ഡി. 𝟐𝟗-ൽ യോർദ്ദാനിൽവെച്ചാണ് അവൻ ദൈവത്തിൻ്റെ പുത്രനായത്: (ലൂക്കൊ, 1:32; ലൂക്കൊ, 1:35 ⁃⁃ ലൂക്കൊ, 3:22). ➟ജനിച്ച് മുപ്പത് വർഷംകഴിഞ്ഞ് ദൈവപുത്രനായവനെ, ദൈവം യഥാർത്ഥത്തിൽ സ്വർഗ്ഗത്തിൽനിന്ന് അയച്ചതാണെന്ന് പറയാൻ പറ്റുമോ❓ ➟അല്ലെങ്കിൽ, അവനെ മുപ്പത് വയസ്സുള്ളവനായിട്ടാണ് ലോകത്തിലേക്ക് അയതെന്ന് പറഞ്ഞാൽ, ഏറെക്കുറേ ഒപ്പിച്ചെടുക്കാം. ➟വചനവിരോധികൾക്ക് വേണമെങ്കിൽ അങ്ങനെയും വാദിക്കാം. ➤യേശു ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം എന്താണ്❓ ➟എന്നറിയാത്തതാണ് പലരുടെയും പ്രശ്നം:
❺ യേശുവിൻ്റെ അസ്തിത്വം (𝐄𝐱𝐢𝐬𝐭𝐞𝐧𝐜𝐞):
➤ ❝ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു. അവൻ ജഡത്തിൽ വെളിപ്പെട്ടു;❞ (1തിമൊ, 3:15-16).
➦ ക്രിസ്തു ജീവനുള്ള ദൈവമായ പിതാവിൻ്റെ ജഡത്തിലെ വെളിപ്പാട് (𝐌𝐚𝐧𝐢𝐟𝐞𝐬𝐭𝐚𝐭𝐢𝐨𝐧) അഥവാ, മനുഷ്യപ്രത്യക്ഷതയാണ്: (മത്താ, 16:16) ➟𝐓𝐡𝐞 𝐍𝐞𝐰 𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐕𝐞𝐫𝐬𝐢𝐨𝐧-ൽ, ❝𝐆𝐨𝐝-𝐓𝐡𝐞 𝐅𝐚𝐭𝐡𝐞𝐫 𝐰𝐚𝐬 𝐦𝐚𝐧𝐢𝐟𝐞𝐬𝐭 𝐢𝐧 𝐭𝐡𝐞 𝐟𝐥𝐞𝐬𝐡❞ എന്ന് കാണാൻ കഴിയും: (1Tim, 3:16). ➟അതായത്, പിതാവായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി മറിയയെന്ന കന്യകയിലൂടെ പ്രകൃത്യാതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20, ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശു: (റോമ, 5:15). ➟❝ജഡത്തിൽ വെളിപ്പെട്ടത് ജീവനുള്ള ദൈവമായ പിതാവും; വെളിപ്പാട് മനുഷ്യനായ പുത്രനുമാണ്.❞ (മത്താ, 16:16; യോഹ, 1:18 ⁃⁃ യോഹ, 8:40). ➤[കാണുക: മനുഷ്യനായ ക്രിസ്തുയേശു, പിതാവിൻ്റെ മാർവ്വിടത്തിലുള്ള പുത്രൻ, പുത്രൻ പിതാവിനെ വെളിപ്പെടുത്തിയിരിക്കുന്നു]. ➟ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, പൂർവ്വാസ്തിത്വത്തിലും (𝐏𝐫𝐞-𝐞𝐱𝐢𝐬𝐭𝐞𝐧𝐜𝐞) സുവിശേഷ ചരിത്രകാലം ഒഴികെയുള്ള നിത്യമായ അസ്തിത്വത്തിലും (𝐄𝐭𝐞𝐫𝐧𝐚𝐥 𝐞𝐱𝐢𝐬𝐭𝐞𝐧𝐜𝐞) പിതാവും പുത്രനും ഒന്നുതന്നെയാണ്: (യെശ, 40:3; ലൂക്കൊ, 1:16-17; 1:68; 1:76-77; യോഹ, 1:30 ⁃⁃ യോഹ, 10:30; 14:9). ➟അതാണ്, പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മവും ദൈവഭക്തിയുടെ മർമ്മവും. (കൊലൊ, 2:2; 1തിമൊ, 3:16). ➟ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി എ.എം 𝟑𝟕𝟓𝟓-ൽ (ബി.സി. 6) ഭൂമിയിൽ ഉല്പാദിതമായവൻ യഥാർത്ഥത്തിൽ സ്വർഗ്ഗത്തിൽ ഉണ്ടായിരുന്നവാനാണെന്നോ, അയക്കപ്പെട്ടവനാണെന്നോ എങ്ങനെ പറയും❓ ➟തന്മൂലം, ❝ദൈവം തൻ്റെ പുത്രനെ ലോകത്തിലേക്ക് അയച്ചു❞ എന്നത്, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനെ കുറിക്കുന്ന പ്രയോഗമാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. ➤[കാണുക: ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ക്രിസ്തുവിനെ അറിയുക, ക്രിസ്ത്യാനിയാകുക, ദൈവം ഒരുത്തൻ മാത്രം, മോണോതീയിസം, ഞാനും പിതാവും ഒന്നാകുന്നു, പിതാവും പുത്രനും ഒന്നാകുന്നു]