പരമാർത്ഥജ്ഞാനം 7

അത്ഭുതത്തിനു് വിശ്വാസം അനിവാര്യമോ
➦ ദൈവത്തിനു് അത്ഭുതം പ്രവർത്തിക്കാൻ മനുഷ്യരുടെ വിശ്വാസം അനിവാര്യമാണെന്നാണ് അഭിനവ അത്ഭുതപ്രവർത്തകരുടെ വാദം. ➟മനുഷ്യരുടെ വിശ്വാസംകൂടാതെ ദൈവത്തിനു് അത്ഭുതം പ്രവർത്തിക്കാൻ കഴിയില്ലേ? ➟അല്ലെങ്കിൽ, മനുഷ്യരുടെ അവിശ്വാസം ദൈവത്തിൻ്റെ ശക്തിയെ പരിമിതപ്പെടുത്തുമോ?
➦ ദൈവം അത്ഭുതം പ്രവൃത്തിക്കുന്നത് തൻ്റെ ശക്തിയാലും കരുണയാലുമാണ്. മനുഷ്യരുടെ വിശ്വാസം ഒരു അനിവാര്യഘടകമല്ല. ➟ദൈവത്തിനു് പ്രവർത്തിക്കാൻ മനുഷ്യരുടെ വിശ്വാസം അനിവാര്യമായിരുന്നു എങ്കിൽ, മരിച്ചവർ എങ്ങനെ ഉയിർക്കും? ➟ഏലീയാവ് വിധവയുടെ മകനെയും (1രാജാ, 17:17-22), ➟എലീശ ശൂനേംകാരിയുടെ മകനെയും (2രാജാ, 4:31-37), ➟യേശു യായീറോസിന്റെ മകളെയും (മത്താ, 9:23-25), നയീനിലെ വിധവയുടെ മകനെയും (ലൂക്കോ, 7:11-15). ലാസറിനെയും (യോഹ, 11:40-44), ➟പത്രൊസ് തബീഥായെയും (പ്രവൃ, 9:36-41), ➟പൗലൊസ് യൂത്തിക്കൊസിനെയും (പ്രവൃ, 20:8-12) ഉയിർപ്പിച്ചത് ആരുടെ വിശ്വാസത്താലാണ്? ➟മരിച്ചവർ എന്ത് വിശ്വസിക്കും, എങ്ങനെ വിശ്വസിക്കും? ➟മനുഷ്യരെ മരണത്തിൽനിന്ന് ഉയിർക്കുന്നതിനെക്കാൾ വലിയൊരത്ഭുതമില്ല. ➟അതിന് അത്ഭുതം അനുഭവിക്കുന്നവൻ്റെ വിശ്വാസം ആവശ്യമില്ലെങ്കിൽ, മറ്റേത് അത്ഭുതത്തിനാണ് വിശ്വാസം ആവശ്യമുള്ളത്? ➟ആർ മുഖാന്തരമാണോ ദൈവം മരിച്ചവരെ ഉയിർപ്പിച്ചത്, അവർക്ക് ദൈവം ഉയിർപ്പിക്കാൻ ശക്തനാണ് എന്ന വിശ്വാസം ഉണ്ടായിരുന്നു എന്നകാര്യത്തിൽ സംശയമൊന്നുമില്ല. ➟എന്നാൽ ആരുടെയും വിശ്വാസംകൂടാതെയും മരിച്ചവൻ ഉയിർത്തതായി കാണാം: എലീശായുടെ അസ്ഥിയിൽ തൊടുക നിമിത്തം മരിച്ച ഒരുവൻ ജീവിച്ചതായി പറഞ്ഞിട്ടുണ്ട്. (2രാജ, 13:21). ➟ഇവിടെ, എലീശായാകട്ടെ അറിയുന്നുമില്ല; മരിച്ചവനാകട്ടെ വിശ്വസിക്കുന്നുമില്ല; ദൈവത്തിൻ്റെ ശക്തിയും കരുണയും മാത്രമാണ് ആധാരം. 
➦പത്രൊസിൻ്റെ നിഴൽ വീണും പൗലൊസിൻ്റെ ഉറുമാൽ കൊണ്ടും സൗഖ്യം നടന്നിട്ടുണ്ട്; അതൊന്നും ആരുടെയും വിശ്വാസത്താലല്ല; ദൈവപ്രവൃത്തിയാണ്: (പ്രവൃ, 5:15പ്രവൃ, 19:12). ➟മോശെ ചെങ്കടൽ വിഭാഗിച്ചത് ആരുടെ വിശ്വാസംകൊണ്ടാണ്? ➟യേശു പ്രകൃതിശക്തികളെ നിയന്ത്രിച്ചത് ആരുടെ വിശ്വാസംകൊണ്ടാണ്? ➟മനുഷ്യൻ്റെ അവിശ്വാസം ദൈവത്തിൻ്റെ ശക്തിയെ പരിമിതപ്പെടുത്തുമെങ്കിൽ, ആ ദൈവം സർവ്വശക്തൻ ആകുന്നത് എങ്ങനെയാണ്? ➟ബൈബിളിലെ ഏതൊരു സൗഖ്യം എടുത്തുനോക്കിയാലും അതിനുപിന്നിൽ ഒരു കാരണം കാണാൻ കഴിയും. ❝കാരണം കൂടാതെ കാര്യം ഉണ്ടാകുന്നില്ല❞ എന്നതാണ് ആപ്തവാക്യം. ➟അനേകം അത്ഭുതങ്ങളിൽ ഒരു കാരണം മാത്രമാണ് മനുഷ്യരുടെ വിശ്വാസത്തിൻ്റെ പരിശോധന: (മത്താ, 9:27-29; 15:22-28). ➟അല്ലാതെ, ദൈവത്തിന് അത്ഭുതം പ്രവർത്തിക്കാൻ ആരുടെയും വിശ്വാസത്തിൻ്റെ സപ്പോർട്ട് ആവശ്യമില്ല. ➟അത്ഭുതത്തിന് തടസ്സം അവിശ്വാസമാണെന്ന് പഠിപ്പിച്ചത് വ്യാജന്മാരാണ്. ➟അതവരുടെ കള്ളക്കച്ചവടത്തിൻ്റെ ഭാഗമാണ്. ➟ഇല്ലാത്ത മുഴയും ക്യാൻസറും പോലുള്ള ഉടായിപ്പുകളല്ലാതെ, ഒരു മുടന്തനനെയോ, കുരുടനെയോ, ഊമനെയോ, ചെകിടനോയോ ഈ വ്യാജന്മാർ സൗഖ്യമാക്കിയതായി കേട്ടിട്ടുണ്ടോ? ➟എന്തേ അവരുടെ അവിശ്വാസമാണോ അവരുടെ സൗഖ്യത്തിന് തടസ്സം? ➟ബൈബിൾ വായിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവർ ദൈവത്തിൽ വിശ്വസിക്കുക; ദൈവത്തോട് പ്രാർത്ഥിക്കുക; വ്യാജന്മാരിൽ ആശ്രയിക്കാതിരിക്കുക.
➦നൂറു വയസ്സുള്ള അബ്രാഹാമിന് തൊണ്ണുറു വയസ്സുള്ള സാറായിൽ ജനിച്ച യിസ്ഹാക്ക് ഒരത്ഭുതമാണ്. (ഉല്പ, 21:1-3). ➟അബ്രാഹാമിനു തൊണ്ണുറ്റൊമ്പത് വയസ്സുള്ളപ്പോൾ യഹോവ പ്രത്യക്ഷനായി, ഞാൻ സർവ്വശക്തിയുള്ള ദൈവം ആകന്നു; ഞാൻ നിൻ്റെ ഭാര്യയിൽ നിന്ന് നിനക്കൊരു മകനെ തരുമെന്ന് പറഞ്ഞു. (ഉല്പ, 17:1; 17:16). ➟അതുകേട്ട അബ്രാഹാം: ❝കവിണ്ണുവീണു ചിരിച്ചു: നൂറു വയസ്സുള്ളവന്നു മകൻ ജനിക്കുമോ? തൊണ്ണൂറു വയസ്സുള്ള സാറാ പ്രസവിക്കുമോ? എന്നു തന്റെ ഹൃദയത്തിൽ പറഞ്ഞു.❞ (ഉല്പ, 17:17). ➟ദൈവത്തിൻ്റെ വാക്കുകേട്ട് അവൻ ❝കവിണ്ണുവീണു ചിരിച്ചു.❞ എന്നു പറഞ്ഞാൽ, ദൈവത്തിൻ്റെ വാക്ക് അബ്രാഹാം വിശ്വസിച്ചില്ലെന്ന് മാത്രമല്ല; ദൈവത്തിൻ്റെ വാക്കുകേട്ട് ചിരിച്ചുചിരിച്ച് മണ്ണുകപ്പുകയും ചെയ്തു. ➟എന്നിട്ട്, ❝യിശ്മായേൽ നിന്റെ മുമ്പാകെ ജീവിച്ചിരുന്നാൽമതി എന്നു അബ്രാഹാം ദൈവത്തോടു പറഞ്ഞു.❞ (ഉല്പ, 17:18). ➟അതായത്, എനിക്ക് മക്കളൊന്നും ജനിക്കാൻ പോണില്ല; യിശ്മായേലിനെ നീ തിരിച്ചെടുക്കാതിരുന്നാൽ മതിയെന്നാണ് അവൻ ദൈവത്തോടു പറഞ്ഞത്. ➟എന്നിട്ടും, അബ്രാഹാമിൽനിന്ന് സാറാ യിസ്ഹാക്കിനെ പ്രസവിച്ചില്ലേ? ➟സർവ്വശക്തിയുള്ള ദൈവമാണ് വാക്കുപറഞ്ഞത്; അബ്രാഹാമിൻ്റെ അവിശ്വാസം ദൈവത്തിൻ്റെ ശക്തിയെ പരിമിതപ്പെടുത്തിയോ?
➦ചെങ്കടൽ പിളർന്ന അത്ഭുതം സംഭവിച്ചത് ആര് വിശ്വസിച്ചിട്ടാണ്? ➟ചെങ്കടലിൻ്റെ മുമ്പിൽവന്ന യിസ്രായേൽ ജനം മോശെയോടു: ❝മിസ്രയീമിൽ ശവക്കുഴിയില്ലാഞ്ഞിട്ടോ നീ ഞങ്ങളെ മരുഭൂമിയിൽ മരിപ്പാൻ കൂട്ടിക്കൊണ്ടുവന്നതു? നീ ഞങ്ങളെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ചതിനാൽ ഞങ്ങളോടു ഈ ചെയ്തതു എന്തു?❞ എന്നാണ് ചോദിച്ചത്. (പുറ, 14:11). ➟ചെങ്കടലിലെ അത്ഭുതം അനുഭവിച്ച പത്തുനാല്പത് ലക്ഷംവരുന്ന യിസ്രായേൽ ജനങ്ങളിൽ ഒരുത്തൻപോലും ദൈവം തങ്ങളെ രക്ഷിക്കുമെന്ന് വിശ്വസിച്ചില്ല. ➟യഹോവ അത്ഭുതം പ്രവർത്തിക്കുമെന്ന് വിശ്വസിച്ചത് മോശെ മാത്രമാണ്. (പുറ, 14:13). ➟എന്നിട്ട് ദൈവം അത്ഭുതം പ്രവർത്തിച്ചില്ലേ? 
☛ ഒരു വാക്യത്തെ തെറ്റിദ്ധരിച്ചുകൊണ്ടാണ് വ്യക്തികളുടെ വിശ്വാസം കൂടാതെ അത്ഭുതങ്ങൾ നടക്കില്ലെന്ന് പലരും പഠിപ്പിക്കുന്നത്. ➟വാക്യം ഇതാണ്: ❝ഏതാനും ചില രോഗികളുടെ മേൽ കൈ വെച്ചു സൌഖ്യം വരുത്തിയതു അല്ലാതെ അവിടെ വീര്യപ്രവൃത്തി ഒന്നും ചെയ്‍വാൻ കഴിഞ്ഞില്ല.❞ (മർക്കൊ, 6:5). ➟ഈ വേദഭാഗത്ത്, ക്രിസ്തുവിനോ, ക്രിസ്തുവിനെക്കൊണ്ട് അത്ഭുതങ്ങൾ ചെയ്യിച്ച ദൈവത്തിനോ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല എന്നല്ല; അവിശ്വാസികളുടെ മദ്ധ്യത്തിൽ അവൻ അത്ഭുതങ്ങൾ ചെയ്യാൻ ഇഷ്ടപ്പെട്ടില്ല എന്നതാണ് ആശയം. ➟ഇതിൻ്റെ സമാന്തരവാക്യം അതിൻ്റെ തെളിവാണ്: ❝അവരുടെ അവിശ്വാസം നിമിത്തം അവിടെ വളരെ വീര്യപ്രവർത്തികളെ ചെയ്തില്ല 𝐀𝐧𝐝 𝐡𝐞 𝐝𝐢𝐝 𝐧𝐨𝐭 𝐦𝐚𝐧𝐲 𝐦𝐢𝐠𝐡𝐭𝐲 𝐰𝐨𝐫𝐤𝐬 𝐭𝐡𝐞𝐫𝐞 𝐛𝐞𝐜𝐚𝐮𝐬𝐞 𝐨𝐟 𝐭𝐡𝐞𝐢𝐫 𝐮𝐧𝐛𝐞𝐥𝐢𝐞𝐟.❞ (മത്താ, 13:58). അവിടെ അവൻ വളരെ വീര്യപ്രവർത്തികളെ ചെയ്യാഞ്ഞതാണെന്നു❞ ഈ വേദഭാഗത്ത് വ്യക്തമാണല്ലോ? ➟സുവിശേഷത്തിൻ്റെ വ്യാപ്തിക്കുവേണ്ടിയാണ് യേശു അത്ഭുതങ്ങൾ പ്രവർത്തിച്ചത്. ➟ദൈവത്തിലും രക്ഷാനായകനായ ക്രിസ്തുവിലും വിശ്വസിക്കാത്തവരുടെ മദ്ധ്യത്തിൽ അവൻ അത്ഭുതം പ്രവർത്തിക്കാൻ ആവശ്യമില്ലായിരുന്നു; അതാണ് അവിടുത്തെ വിഷയം. ➟അല്ലാതെ, ക്രിസ്തുവിനോ, അവനിലൂടെ പ്രവർത്തിച്ച ദൈവത്തിനോ മനുഷ്യരുടെ അവിശ്വാസം എന്തെങ്കിലും പ്രവർത്തിക്കാൻ പ്രതിബന്ധമല്ല. ➟❝എനിക്കു കരുണ തോന്നേണം എന്നുള്ളവനോടു കരുണ തോന്നുകയും എനിക്കു കനിവു തോന്നേണം എന്നുള്ളവനോടു കനിവു തോന്നുകയും ചെയ്യും❞ എന്നു അവൻ മോശെയോടു അരുളിച്ചെയ്യുന്നു. അതുകൊണ്ടു ഇച്ഛിക്കുന്നവനാലുമല്ല, ഓടുന്നവനാലുമല്ല, കരുണ തോന്നുന്ന ദൈവത്താലത്രേ സകലവും സാധിക്കുന്നതു.❞ (റോമ, 9:15-16). [കാണുക: ക്രിസ്തുവും അത്ഭുതങ്ങളും]

ക്രിസ്തുവും യോഹന്നാൻ സ്നാപകനും: 
➦ ക്രിസ്തു യോഹന്നാൻ സ്നാപകനെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്: ❝സ്ത്രീകളിൽ നിന്ന് ജനിച്ചവരിൽ യോഹന്നാൻ സ്നാപകനെക്കാൾ വലിയവൻ ആരും എഴുന്നേറ്റിട്ടില്ല; സ്വർഗരാജ്യത്തിൽ ഏറ്റവും ചെറിയവനോ; അവനിലും വലിയവൻ എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.❞ (മത്താ, 11:11; ലൂക്കൊ, 7:28). ➟ഈ വേദഭാഗം, മലയാളത്തിലെ ബെഞ്ചമിൻ ബെയ്ലി, മാണിക്കത്തനാർ, വിശുദ്ധ ഗ്രന്ഥം, ഹെർമ്മൻ ഗുണ്ടർട്ട് തുടങ്ങിയ മലയാള പരിഭാഷകളിലും 𝐊𝐉𝐕 പോലുള്ള ഇംഗ്ലീഷ് പരിഭാഷകളിലും മത്തായിയിൽ ❝യോഹന്നാനെക്കാൾ വലിയവൻ ആരും എഴുന്നേറ്റിട്ടില്ല❞ എന്നും ലൂക്കൊസിൽ ❝യോഹന്നാനെക്കാൾ വലിയ പ്രവാചകൻ ആരും എഴുന്നേറ്റിട്ടില്ല❞ എന്നുമാണ് കാണുന്നത്. ➟യോഹന്നാനെക്കാൾ വലിയവൻ ഇല്ലെന്നു പറഞ്ഞാലും വലിയ പ്രവാചകൻ ഇല്ലെന്നു പറഞ്ഞാലും ശരിയാണ്. ➟ന്യായപ്രമാണത്തിലെ സകല പ്രവാചകന്മാരും സ്തീയിൽനിന്നാണ് ജനിച്ചത്. ➟അതുപോലെ പ്രവാചകണായ യേശുവും മറിയ എന്ന സ്ത്രീയിലൂടെയാണ് ജനിച്ചത്. ➟യേശുവിൻ്റെ അമ്മ, മറിയയുടെ മകൻ എന്നിങ്ങനെ 37 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. [കാണുക: മറിയയുടെ മകൻ]. ➟അതിൽ, അവളുടെ ആദ്യജാതൻ (prototokos) എന്ന് രണ്ട് പ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്. (മത്താ, 1:25; ലൂക്കൊ, 2:7). ➟മറിയയെ കർത്താവിൻ്റെ അമ്മയെന്നും വിശേഷിപ്പിച്ചിട്ടുണ്ട്. (ലൂക്കൊ, 1:43). ➟മക്കളെ പ്രസവിക്കുന്നവളെയാണ് അമ്മയെന്ന് വിളിക്കുന്നത്. ➟തന്മൂലം, ക്രിസ്തു സ്ത്രീയിൽനിന്ന് ജനിച്ചവനല്ലെന്ന് ആർക്കും പറയാൻ കഴിയില്ല. ➟പ്രവാചകനെന്നും (മത്താ, 21:11), വലിയ പ്രവാചകനെന്നും (ലൂക്കൊ, 7:16), വാക്കിലും പ്രവൃത്തിയിലും ശക്തിയുള്ള പ്രവാചകനെന്നും ക്രിസ്തുവിനെ വിശേഷിപ്പിച്ചിട്ടുണ്ട്: (ലൂക്കൊ, 24:19). ➟യേശുവും യോഹന്നാനും അഭിഷിക്തരാണ്. ➟എന്നാൽ അതിലൊരു വ്യത്യാസമുണ്ട്: യേശു മറിയയുടെ മൂത്തമകനായി ജനിച്ച് ഏകദേശം മുപ്പത് വർഷങ്ങൾക്ക് ശേഷം അവൻ്റെ ശുശ്രുഷ തുടങ്ങുന്നതിനു മുമ്പുമാത്രമാണ് പരിശുദ്ധാത്മാവിനാൽ അഭിഷേകം പ്രാപിച്ചത്: (യെശ, 61:1; ലൂക്കൊ, 3:22; 4:16-21; പ്രവൃ, 10:38). ➟എന്നാൽ ന്യായപ്രമാണത്തിൻ്റെ അവസാനത്തെ പ്രവാചകനായ യോഹന്നാനെ പ്രവാചകനായി അഭിഷേകം ചെയ്യാൻ മറ്റൊരഭിഷിക്തൻ ഇല്ലാത്തതിനാൽ, അമ്മയുടെ ഉദരത്തിൽവെച്ചുതന്നെ പരിശുദ്ധാത്മാവിനാൽ അവൻ അഭിഷേകം പ്രാപിച്ചതാണ്: (ലൂക്കൊ, 1:15; 1:41). ➟❝അഭിഷിക്തനായി ഭൂമിയിൽ ജനിച്ചവീണ ഒരേയൊരുത്തനാണ് യോഹന്നാൻ.❞ അതുകൊണ്ടാണ്, ❝സ്ത്രീകളിൽ നിന്ന് ജനിച്ചവരിൽ യോഹന്നാനെക്കാൾ വലിയ പ്രവാചകൻ ആരും എഴുന്നേറ്റിട്ടില്ല❞ എന്ന് യേശു പറഞ്ഞത്. ➟സ്ത്രീകളിൽനിന്നു ജനിച്ച മനുഷ്യനെന്ന നിലയിലും പ്രവാചകനെന്ന നിലയിലും യോഹന്നാൻ എല്ലാവരെക്കാളും വലിയവനാണ്. ➟എന്നാൽ സ്വർഗരാജ്യത്തിൽ ഏറ്റവും ചെറിയവൻപോലും യോഹന്നാനിലും വലിയവനാണ്. ➟സ്വർഗ്ഗരാജ്യത്തിൻ്റെ അവകാശി അതിന്റെ ആഗമനം വിളംബരം ചെയ്യുന്നവനെക്കാൾ ശ്രേഷ്ഠനാണ്. ➟സ്വർഗ്ഗരാജ്യത്തിൻ്റെ അവകാശി സ്ത്രീയിൽനിന്നല്ല; ദൈവവചനത്താൽ വീണ്ടുംജനിച്ചവരാണ്: (യാക്കോ, 1:18; 1പത്രൊ, 1:23). ➟അവരുടെ ജനനം സ്ത്രീയിൽനിന്നല്ല; ദൈവത്തിൽനിന്നാണ്: ❝അവർ രക്തത്തിൽ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചതു.❞ (യോഹ, 1:13). ➟അതുകൊണ്ടാണ്, ❝സ്വർഗരാജ്യത്തിൽ ഏറ്റവും ചെറിയവനോ; അവനിലും വലിയവൻ❞ എന്ന് യേശു സത്യചെയ്ത് പറഞ്ഞത്. ➟മറിയയെന്ന സ്ത്രീയിൽനിന്ന് ജനിച്ച പ്രവാചകനായ യേശുവാണ് പറയുന്നത്: സ്ത്രീകളിൽനിന്ന് ജനിച്ചവരിൽ യോഹന്നാനെക്കാൾ വലിയവൻ അല്ലെങ്കിൽ, അവനെക്കാൾ വലിയ പ്രവാചകൻ എഴുന്നേറ്റിട്ടില്ല. ➟ക്രിസ്തു ദൈവം ആണെങ്കിൽ, അവൻ്റെ വാക്കുകളുടെ അർത്ഥം എന്താണ്❓ ➟താൻ യോഹന്നാൻ സ്നാപകനെക്കാൾ കുറഞ്ഞ ദൈവമാണോ❓ ➟ഒരു ദാസനെപ്പോലെ സ്വശിഷ്യന്മാരുടെ കാൽകഴുകിയ താഴ്മയുടെ ആൽരൂപമായ യേശു താൻ യോഹന്നാനെക്കാളോ, മോശെയെക്കാളോ വലിയവനാണെന്ന് അവകാശപ്പെട്ടിട്ടില്ല. [കാണുക: ക്രിസ്തുവും മോശെയും]. ➟എന്നാൽ, നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽമരിച്ച പുരുഷനായ (𝐌𝐚𝐧) നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ട് അവനെ മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയപ്പോൾ, അവൻ സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നു: (1പത്രൊ, 2:24; പ്രവൃ, 2:23-24; പ്രവൃ, 2:36; പ്രവൃ, 5:31; എബ്രാ, 7:26). ➟ക്രിസ്തു ആരാണ്? എന്നറിയാത്തവരാണ് അവനെ വചനവിരുദ്ധമായി ദൈവമാക്കാൻ നോക്കുന്നത്. [കാണുക: സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]

ദൈവം ഒരുവനല്ലാതെ നല്ലവൻ ആരുമില്ല: 
➦ ❝ഒരു പ്രമാണി യേശുവിനോടു: നല്ല ഗുരോ, ഞാൻ നിത്യജീവനെ അവകാശമാക്കേണ്ടതിന്നു എന്തു ചെയ്യേണം എന്നു ചോദിച്ചു. അതിന്നു യേശു: “എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവനല്ലാതെ നല്ലവൻ ആരും ഇല്ല.❞ (ലൂക്കോ, 18:18-19). ➟സമവീക്ഷണ സുവിശേഷങ്ങളിലെല്ലാം ഈ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്: (മത്താ, 9:16-17; മർക്കൊ, 10:17-18). ➟യേശു നല്ലവനല്ല എന്നല്ല പറഞ്ഞിതനർത്ഥം; ദൈവപുത്രനെയും അരിമത്യയിലെ യോസേഫിനെയും നല്ലവനെന്ന് ബൈബിൾതന്നെ വിശേഷിപ്പിച്ചിട്ടുണ്ട്: (ലൂക്കൊ, 23:50; യോഹ, 7:12). ➟എന്നാൽ ആത്യന്തികമായി, ❝നല്ലവൻ❞ എന്ന പദവിക്ക് യോഗ്യനായി ദൈവം ഒരുത്തൻ മാത്രമേയുള്ളു: (എസ്രാ, 3:11; സങ്കീ, 34:8; 86:5; 100:5; 106:1). ➟ക്രിസ്തു താൻ ദൈവമല്ലാത്തതുകൊണ്ടും ആരാധനയ്ക്കോ, ദൈവമഹത്വത്തിനോ യോഗ്യൻ അല്ലാത്തതുകൊണ്ടാണ്, ദൈവത്തിൻ്റെ പദവിയായ ❝നല്ലവൻ❞ എന്നു വിളിച്ചപ്പോൾ താൻ നിഷേധിച്ചത്; അല്ലാതെ താൻ നല്ലവൻ അല്ലാത്തതുകൊണ്ടല്ല. ((Joh, 5:44, Joh, 17:3, Joh, 8:40; മത്താ, 4:10). ➟പ്രമാണി യേശുവിനെ ❝ദൈവമേ” എന്നല്ല; ❝നല്ലവൻ❞ എന്നാണ് വിളിച്ചത്. ➟തന്നെ നല്ലവനെന്ന് വിളിച്ചതുപോലും നിഷേധിച്ച ദൈവപുത്രൻ ദൈവമാണെന്ന് പറയുന്നവർ, ക്രിസ്തുവിനെ കള്ളനാക്കുകയാണ് ചെയ്യുന്നത്. ➟തന്നെയുമല്ല, ❝ദൈവം ഒരുവനല്ലാതെ നല്ലവനില്ല❞ എന്ന് പ്രഥമപുരുഷ ഏകവചന സർവ്വനാമത്തിലാണ് (𝟑𝐫𝐝 𝐩𝐞𝐫𝐬𝐨𝐧 𝐬𝐢𝐧𝐠𝐮𝐥𝐚𝐫 𝐩𝐫𝐨𝐧𝐨𝐮𝐧) അവൻ പറഞ്ഞത്. ➟താൻ ദൈവമാണെങ്കിൽ, ദൈവത്തിൻ്റെ പദവിയായ ❝നല്ലവൻ❞ എന്ന് വിളിച്ചപ്പോൾ ക്രിസ്തു നിഷേധിക്കുകയോ, ❝ദൈവം ഒരുവൻ അല്ലാതെ നല്ലവനില്ല❞ എന്ന് പ്രഥമപുരുഷനിൽ പറയുകയോ ചെയ്യുമായിരുന്നില്ല. ➟ഭാഷയുടെ വ്യാകരണ നിയമങ്ങളെയെല്ലാം അതിലംഘിച്ചുകൊണ്ട് ഉപദേശം ഉണ്ടാക്കാനാണെങ്കിൽ, മുന്നല്ല; മുപ്പത്തി മുക്കോടി ദൈവങ്ങളെ വേണമെങ്കിലും ഉണ്ടാക്കാം. ➟എന്നാൽ പിതാവായ യഹോവയല്ലാതെ മറ്റൊരു ദൈവത്തെക്കുറിച്ച് ചിന്തിക്കുന്നവൻ ജീവനിൽ കടക്കുമെന്ന് മാത്രം വിചാരിക്കരുത്. ➟ഒന്നാം കല്പന ലംഘിക്കുന്നവനെ ദൈവരാജ്യത്തിൻ്റെ പടി ചവിട്ടിക്കില്ല. (പുറ, 20:2-3; ആവ, 5:6-7). ➟ക്രിസ്തു ആരാണ്? എന്നറിയാത്തവരാണ് അവനെ വചനവിരുദ്ധമായി ദൈവമാക്കാൻ നോക്കുന്നത്. [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]

പിതാവു് ഏകദൈവവും പുത്രൻ ഏകമനുഷ്യനും:
➦ ❝പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.❞ (1കൊരി, 8:6). ➟❝ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം.❞ (മർക്കൊ, 15:39). ➟❝ദൈവകൃപയും ഏകമനഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.❞ (റോമ, 5:15). 
➦ ബൈബിൾ വെളിപ്പെടുത്തുന്ന, ❝ദൈവം❞ (𝐆𝐨𝐝) എന്നത് പിതാവായ ഏകസ്രഷ്ടാവിൻ്റെ ❝പ്രകൃതിയും❞ (𝐍𝐚𝐭𝐮𝐫𝐞) ❝മനുഷ്യൻ❞ (𝐌𝐚𝐧) എന്നത് ഏകകർത്താവായ യേശുക്രിസ്തുവിൻ്റെ ❝പ്രകൃതിയും❞ (𝐍𝐚𝐭𝐮𝐫𝐞) ആണ്: (1കൊരി, 8:6; 1തിമൊ, 2:5-6). ➟ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ വാക്കിനാൽത്തന്നെ അക്കാര്യം അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം: ➟❝ഏകസത്യദൈവമായ പിതാവിനെയും (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.❞ (യോഹ, 17:3). ➟❝ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ (𝐌𝐚𝐧) എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.❞ (യോഹ, 8:40). 
➦ ഏകദൈവം – 𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝 (Joh, 5:44), ഏകസത്യദൈവമായ പിതാവ് – 𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝  (Joh, 17:3), പിതാവിനെ മാത്രം (𝐨𝐧𝐥𝐲) ആരാധിക്കണം (മത്താ, 4:10; ലൂക്കൊ, 4:8), എൻ്റെ പിതാവു് മാത്രമാണ് (𝐨𝐧𝐥𝐲) സകലവും അറിയുന്നത് (മത്താ, 24:36). മേല്പറഞ്ഞ അഞ്ച് (𝟒+𝟏) വാക്യങ്ങളിലും അനന്യമായ, ഏകമാത്രമായ, ഒന്നുമാത്രമായ, ഒറ്റയായ, കേവലമായ, തനിയെ, മാത്രം❞ (𝐚𝐥𝐨𝐧𝐞, 𝐨𝐧𝐥𝐲) എന്നൊക്കെ അർത്ഥമുള്ള (μόνος – mónos) എന്ന ഗ്രീക്കുപദമാണ് ഉപയോഗിച്ചിരിക്കുന്നത്. ➟𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝 എന്ന് പ്രഥമപുരുഷനിൽ (𝟑𝐫𝐝 𝐩𝐞𝐫𝐬𝐨𝐧) ക്രിസ്തു പറഞ്ഞത് പിതാവിനെക്കുറിച്ചാണ്. 𝐓𝐡𝐞 𝐍𝐞𝐰 𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐕𝐞𝐫𝐬𝐢𝐨𝐧-ൽ 𝐆𝐨𝐝-𝐓𝐡𝐞 𝐅𝐚𝐭𝐡𝐞𝐫 𝐨𝐧𝐥𝐲 എന്നാണ്: [കാണുക: NMV]. അതിൻ്റെയർത്ഥം: ❝പിതാവ് ദൈവം ആണന്നല്ല; പിതാവ് മാത്രം ദൈവം❞ ആണെന്നാണ്. ❝പിതാവ് മാത്രം ദൈവം❞ എന്ന് പുത്രൻ പറഞ്ഞാൽ, പുത്രനും മറ്റാരും ദൈവമല്ലെന്നാണ് അർത്ഥം. ➟𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝 എന്നുപറഞ്ഞാൽ, ❝പിതാവാണ് സത്യദൈവം❞ എന്നല്ല; പിതാവ് മാത്രമാണ് സത്യദൈവം❞ എന്നാണ്. ❝പിതാവ് മാത്രമാണ് സത്യദൈവം❞ എന്ന് വായിൽ വഞ്ചനയില്ലാത്ത പുത്രൻ പറഞ്ഞാൽ, പിതാവല്ലാതെ, പുത്രനും സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള മറ്റാരും സത്യദൈവം അല്ലെന്നാണർത്ഥം. ❝മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.❞ (ആവ, 4:39 ആവ, 3:24; യോശു, 2:11; 1രാജാ, 8:23; 2ദിന, 6:14; സങ്കീ, 73:25). ❝പിതാവിനെ മാത്രം (𝐨𝐧𝐥𝐲) ആരാധിക്കണം❞ എന്ന് പുത്രൻ പറഞ്ഞാൽ, താൻ ആരാധനയ്ക്ക് യോഗ്യനായ ദൈവം അല്ലെന്നാണർത്ഥം. ❝എൻ്റെ പിതാവു് മാത്രമാണ് (𝐨𝐧𝐥𝐲) സകലവും അറിയുന്നത്❞ എന്ന് പുത്രൻ പറഞ്ഞാൽ, താൻ സർവ്വജ്ഞാനിയായ ദൈവം അല്ലെന്നാണർത്ഥം. 
തന്നെയുമല്ല, ❝പിതാവു് എന്നെക്കാൾ വലിയവനാണ് (യോഹ, 14:28), എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല (യോഹ, 5:30), ഞാൻ മനുഷ്യനാണ് (യോഹ, 8:40), പിതാവ് എന്റെ ദൈവമാണു❞ (യോഹ, 20:17) എന്നൊക്കെ പഠിപ്പിച്ച ക്രിസ്തുവിനെ, വചനവിരുദ്ധമായി ദൈവം ആക്കിയാലും അവൻ സത്യദൈവം ആകില്ല. മോശെയെപ്പോലെ ഒരു മനുഷ്യദൈവമേ ആകയുള്ളു: (പുറ, 4:16; പുറ, 7:1). ❝എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു❝ എന്നാണ് ദൈവപുത്രനായ ക്രിസ്തു പറഞ്ഞത്: (യോഹ, 20:27). അതായത്, പിതാവ് ദൈവപുത്രൻ്റെയും ദൈവമാണ്: (മത്താ, 27:47; മർക്കൊ, 15:33). [കാണുക: എൻ്റെ ദൈവം, എൻ്റെ പിതാവ്, പിതാവ് എന്നെക്കാൾ വലിയവൻ]
➦ ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ ദൈവത്തെ അപ്പൊസ്തലന്മാർ വാഴ്ത്തുന്നതും സ്തുതിക്കുന്നതും സ്തോത്രം ചെയ്യുന്നതുമായ ഏഴു വാക്യങ്ങൾ ബൈബിളിലുണ്ട്. ➟ഉദാ: ❝നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.❞ (2കൊരി, 11:31; എഫെ, 1:3; എഫെ, 1:17റോമ, 15:5; 2കൊരി, 1:3; കൊലൊ, 1:5; 1പത്രൊ, 1:3). പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും (1കൊരി, 8:6; എഫെ, 4:6) യേശുക്രിസ്തു ഏകമനുഷ്യനാണെന്നാണ് അപ്പൊസ്തലന്മാർ പഠിപ്പിച്ചത്: (റോമ, 5:15പ്രവൃ, 2:23; 1കൊരി, 15:21; 15:47; 1തിമൊ, 2:6). [കാണുക: യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവും, പൗലൊസിൻ്റെ ദൈവം, മനുഷ്യനായ ക്രിസ്തുയേശു, ഏകമനുഷ്യനായ യേശുക്രിസ്തു].
➦ ക്രിസ്തു ആരാണെന്ന് അറിയാത്തതാണ് ക്രിസ്ത്യാനിയുടെ കുഴപ്പം: പിതാവായ ഏകദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയാണ് (ജഡത്തിലെ വെളിപ്പാട്) ക്രിസ്തു: (1Tim, 3:16). അതായത്, പിതാവായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി മറിയയെന്ന കന്യകയിലൂടെ പ്രകൃത്യാതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20, ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). അതാണ്, പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മവും ദൈവഭക്തിയുടെ മർമ്മവും. (കൊലൊ, 2:2; 1തിമൊ, 3:16). ❝ജഡത്തിൽ വെളിപ്പെട്ടത് ജീവനുള്ള ദൈവമായ പിതാവും; വെളിപ്പാട് മനുഷ്യനായ പുത്രനുമാണ്.❞ (മത്താ, 16:16യോഹ, 8:40). [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ദൈവഭക്തിയുടെ മർമ്മം, ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു]. 
➦ പിതാവ് മാത്രമാണ് സത്യദൈവം താൻ മനുഷ്യനാണെന്നും തനിക്കൊരു ദൈവമുണ്ടെന്നും പഠിപ്പിച്ച ക്രിസ്തുവിനെയും, പിതാവായ ഏകദൈവമേ നമുക്കുള്ളൂ ക്രിസ്തു മനുഷ്യനാണെന്നും അവനൊരു ദൈവമുണ്ടെന്നും പഠിപ്പിച്ച അപ്പൊസ്തലന്മാരെയും വിശ്വസിക്കാത്തവർ എങ്ങനെ ക്രിസ്ത്യാനിയാകും❓ ❝പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ളൂ.❞ (യോഹ, 3:36). ➦❝നിങ്ങളുടെ വാക്കു കേൾക്കുന്നവൻ എന്റെ വാക്കു കേൾക്കുന്നു; നിങ്ങളെ തള്ളുന്നവൻ എന്നെ തള്ളുന്നു; എന്നെ തള്ളുന്നവൻ എന്നെ അയച്ചവനെ തള്ളുന്നു.❞ (ലൂക്കോ, 10:16). [കാണുക: നിസ്തുലനായ ക്രിസ്തു]

യഹോവയല്ലാതെ മറ്റൊരു പിതാവുണ്ടോ
➦ യഹോവ, പിതാവായ ദൈവമല്ലെന്ന് പറയുന്ന ചില കൊടുംകൾട്ട് ത്രിമൂർത്തി പണ്ഡിതന്മാർ ഇന്നലത്തെ മഴയത്ത് മുളച്ചിട്ടുണ്ട്:
❶ ❝ഭോഷത്വവും അജ്ഞാനവുമുള്ള ജനമേ, ഇങ്ങനെയോ നിങ്ങൾ യഹോവെക്കു പകരം കൊടുക്കുന്നതു? അവനല്ലോ നിന്റെ പിതാവു, നിന്റെ ഉടയവൻ. അവനല്ലോ നിന്നെ സൃഷ്ടിക്കയും രക്ഷിക്കയും ചെയ്തവൻ.❞ (ആവ, 32:6)
❷ ❝നീയല്ലോ ഞങ്ങളുടെ പിതാവു; അബ്രാഹാം ഞങ്ങളെ അറിയുന്നില്ല; യിസ്രായേലിന്നു ഞങ്ങളെ തിരിയുന്നതുമില്ല; നീയോ യഹോവേ, ഞങ്ങളുടെ പിതാവാകുന്നു; യുഗാരംഭംമുതൽ ഞങ്ങളുടെ വീണ്ടെടുപ്പുകാരൻ എന്നാകുന്നു നിന്റെ നാമം.❞ (യെശ, 63:16)
❸ ❝എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങൾ എല്ലാവരും നിന്റെ കൈപ്പണിയത്രേ;❞ (യെശ, 64:8)
❹ ❝ഞാൻ യിസ്രായേലിന്നു പിതാവും എഫ്രയീം എന്റെ ആദ്യജാതനുമല്ലോ.❞ (യിരെ, 31:9)
❺ ❝മകൻ അപ്പനെയും ദാസൻ യജമാനനെയും ബഹുമാനിക്കേണ്ടതല്ലോ. ഞാൻ അപ്പൻ എങ്കിൽ എന്നോടുള്ള ബഹുമാനം എവിടെ? ഞാൻ യജമാനൻ എങ്കിൽ എന്നോടുള്ള ഭക്തി എവിടെ എന്നു സൈന്യങ്ങളുടെ യഹോവ, അവന്റെ നാമത്തെ തുച്ഛീകരിക്കുന്ന പുരോഹിതന്മാരേ, നിങ്ങളോടു ചോദിക്കുന്നു; അതിന്നു നിങ്ങൾ: ഏതിനാൽ ഞങ്ങൾ നിന്റെ നാമത്തെ തുച്ഛീകരിക്കുന്നു എന്നു ചോദിക്കുന്നു.❞ (മലാ, 1:6)
❻ ❝നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു; നമ്മുടെ പിതാക്കന്മാരുടെ നിയമത്തെ അശുദ്ധമാക്കേണ്ടതിന്നു നാം അന്യോന്യം ദ്രോഹം ചെയ്യുന്നതെന്തിന്നു?❞ (മലാ, 2:10)
❼ ❝ഏകസത്യദൈവമായ പിതാവിനെയും (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.❞ (യോഹ. 17:3)
❽ ❝പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.❞ (1കൊരി, 8:6)
❾ ❝എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.❞ (എഫെ, 4:6)
❿ ❝വിശുദ്ധീകരിക്കുന്നവന്നും വിശുദ്ധീകരിക്കപ്പെടുന്നവർക്കും എല്ലാം ഒരുവനല്ലോ പിതാവു.❞ (എബ്രാ 2:11)
☛ യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും (2രാജാ, 19:15; 19:19), യഹോവ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്നും (നെഹെ, 9:6; യെശ, 44:24), മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ലെന്നും പഴയനിയമം പറയുന്നു: (ആവ, 4:39 ആവ, 3:24; യോശു, 2:11; 1രാജാ, 8:23; 2ദിന, 6:14; സങ്കീ, 73:25). ➟പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും (യോഹ. 17:3; 1കൊരി, 8:6), പിതാവാണ് സകലത്തിൻ്റെയും സ്രഷ്ടാവെന്നും പുതിയനിയമം പറയുന്നു: (എഫെ, 4:61കൊരി, 11:12; എബ്രാ, 2:10; വെളി, 4:11; 10:7). ➟യഹോവ തന്നെയാണ് സകലത്തിൻ്റെയും സ്രഷ്ടാവും പിതാവുമായ ഏകദൈവം. ➟ആകാശവും ഭൂമിയുംകീഴ്മേൽ മറിഞ്ഞാലും ഈ വസ്തുതയ്ക്ക് മാറ്റമുണ്ടാകില്ല. [കാണുക: ദൈവം തന്റെ (His) സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, നാം നമ്മുടെ സ്വരൂപത്തിലും സാദൃശ്യത്തിലും മനുഷ്യനെ ഉണ്ടാക്കുക]

യഹോവയ്ക്ക് സമനായും സദൃശനായും ആരുമില്ല:
➦ ദൈവം സമനിത്യരായ മുന്നുപേരാണെന്ന് ട്രിനിറ്റി വിചാരിക്കുന്നു. ➟എന്നാൽ യഹോവയോടു സമനായും സദൃശനായും ഒരുത്തനുമില്ലെന്ന് ഏകദൈവമായ യഹോവയും പഴയനിയമത്തിലെ മശീഹമാരും ഭക്തന്മാരും ആവർത്തിച്ച് പറയുന്നു:
❶ നിങ്ങൾ എന്നെ ആരോടു സദൃശമാക്കും? ഞാൻ ആരോടു തുല്യനാകും എന്നു പരിശുദ്ധനായവൻ അരുളിച്ചെയ്യുന്നു. (യെശ, 40:25)
❷ നിങ്ങൾ എന്നെ ആരോട് ഉപമിച്ചു സദൃശമാക്കും? തമ്മിൽ ഒത്തുവരത്തക്കവണ്ണം എന്നെ ആരോടു തുല്യമാക്കും? (യെശ, 46:5)
❸ എനിക്കു സമനായവൻ ആർ? (യിരെ, 49:19; 50:44)
❹ ഞങ്ങളുടെ ദൈവമായ യഹോവയെപ്പോലെ ആരുമില്ല. (പുറ, 8:10)
❺ യഹോവയെപ്പോലെ പരിശുദ്ധൻ ഇല്ല; നീ അല്ലാതെ ഒരുത്തനുമില്ലല്ലോ; നമ്മുടെ ദൈവത്തെപ്പോലെ ഒരു പാറയുംഇല്ല. (1ശമൂ, 2:2)
❻ യെശൂരൂന്റെ (യിസ്രായേൽ) ദൈവത്തെപ്പോലെ ഒരുത്തനുമില്ല. (ആവ, 33:26)
❼ കർത്താവായ യഹോവേ, നീ വലിയവൻ ആകുന്നു; നിന്നെപ്പോലെ ഒരുത്തനുമില്ല. (2ശമൂ, 7:22)
❽ യഹോവേ, നിനക്കു തുല്യൻ ആർ? (സങ്കീ, 35:10)
❾ മഹാകാര്യങ്ങളെ പ്രവർത്തിച്ചിട്ടുള്ള ദൈവമേ, നിന്നോടു തുല്യൻ ആരുള്ളൂ? (സങ്കീ, 71:19)
❿ ദൈവമായ യഹോവേ, ….. നിന്നോടു സദൃശൻ ആരുമില്ല. (സങ്കീ, 40:5)
⓫ സ്വർഗത്തിൽ യഹോവയോട് സദൃശനായവൻ ആർ? ദേവപുത്രന്മാരിൽ യഹോവയ്ക്കു തുല്യനായവൻ ആർ? (സങ്കീ, 89:6)
⓬ സൈന്യങ്ങളുടെ ദൈവമായ യഹോവേ, നിന്നെപ്പോലെ ബലവാൻ ആരുള്ളു? (സങ്കീ, 89:8)
⓭ ഉന്നതത്തിൽ അധിവസിക്കുന്നവനായി നമ്മുടെ ദൈവമായ യഹോവെക്കു സദൃശൻ ആരുള്ളു? (സങ്കീ, 113:5)
⓮ യഹോവേ, നിന്നോടു തുല്യനായവൻ ആരുമില്ല. (യിരേ, 10:6)
⓯ നിന്നോടു സമനായ ദൈവം ആരുള്ളു? (മീഖാ, 7:18). 
➦ മേല്പറഞ്ഞ വേദഭാഗങ്ങളിൽ, ❝എന്നെ, എനിക്കു❞ എന്നിങ്ങനെ ഏകവചനം പറഞ്ഞുകൊണ്ടാണ്, തനിക്ക് സമനായും സദൃശനായും ആരുമില്ലെന്ന് യഹോവ പറയുന്നത്. ➟ദൈവം ത്രിത്വമാണെങ്കിൽ, യഹോവ അങ്ങനെ പറയുമായിരുന്നോ❓ ➟യഹോവയ്ക്ക് സമനായും സദൃശനായും ആരുമില്ലെന്നും ❝നിനക്കു, നിന്നോടു❞ (ഏകവചനം) സമനായും സദൃശനാനായും ആരുമില്ലെന്നുമാണ് പഴയനിയമത്തിലെ മശീഹമാരും ഭക്തന്മാരും പറയുന്നത്. ➟ദൈവം ത്രിത്വമാണെങ്കിൽ, യഹോവയ്ക്ക് സമനായും സദൃശമായും ആരുമില്ലെന്ന് പഴയനിയമഭക്തന്മാർ പറയുമായിരുന്നോ❓ ➟യഹോവയായ ഏകദൈവത്തോട് സമനായും സദൃശനായും ആരുമില്ലെന്ന് ദൈവശ്വാസീയമായ തിരുവെഴുത്തുകളിൽ ആവർത്തിച്ച് ആലേഖനംചെയ്ത് വെച്ചിരിക്കെ, ദൈവം ഏകനല്ല; ത്രിത്വമാണെന്ന് എങ്ങനെ പറയാൻ കഴിയും❓ [കാണുക: യഹോവ ഒരുത്തൻ മാത്രം, ദൈവം ഒരുത്തൻ മാത്രം, പിതാവ് എന്നെക്കാൾ വലിയവൻ]

സത്യത്തിനു് സാക്ഷിനില്ക്കാൻ ജനിച്ചവൻ:
➦ ❝പീലാത്തൊസ് അവനോടു: എന്നാൽ നീ രാജാവു തന്നേയല്ലോ എന്നു പറഞ്ഞതിന്നു യേശു: നീ പറഞ്ഞതുപോലെ ഞാൻ രാജാവുതന്നേ; സത്യത്തിന്നു സാക്ഷിനിൽക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു; സത്യതല്പരനായവൻ എല്ലാം എന്റെ വാക്കുകേൾക്കുന്നു എന്നു ഉത്തരം പറഞ്ഞു.❞ (യോഹ, 18:37). ➟ക്രിസ്തു പീലാത്തൊസിൻ്റെ മുമ്പിൽ നിന്നപ്പോൾ പറഞ്ഞതാണിത്. സത്യദൈവം (𝐓𝐡𝐞 𝐭𝐫𝐮𝐞 𝐆𝐨𝐝) എന്ന പ്രയോഗം പിതാവിനെ കുറിക്കാൻ ഏഴുപ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്: (ആവ, 7:9; 2ദിന, 15:3; യെശ, 65:16; യിരെ, 10:10; യോഹ, 17:3; 1തെസ്സ, 1:9; 1യോഹ, 5:20). ➟KJV-യിൽ ഒരിടത്ത് ❝വിശ്വസ്തദൈവം❞ (𝐟𝐚𝐢𝐭𝐡𝐟𝐮𝐥 𝐆𝐨𝐝) എന്നും (Deut, 7:9), ഒരിടത്ത് ❝സത്യത്തിൻ്റെ ദൈവം❞ (𝐆𝐨𝐝 𝐨𝐟 𝐭𝐫𝐮𝐭𝐡) എന്നുമാണ്: (Isa, 65:16). ➟❝സത്യവചനം❞ എന്ന പ്രയോഗവും ഏഴുപ്രാവശ്യമുണ്ട്: (സങ്കീ, 119:43; 2കൊരി, 6:6; എഫെ, 1:13; കൊലൊ, 1:3; 2തിമൊ, 2:15; യാക്കോ, 1:18; വെളി, 19:9). ➟❝ദൈവത്തിൻ്റെ സത്യം❞ എന്ന് മൂന്നുപ്രാവശ്യമുണ്ട്: (റോമ, 1:25; 3:7; 15:9). ദൈവത്തിൻ്റെ വചനം സത്യമാണ്: (വെളി, 19:9). ➟ദൈവപുത്രനായ ക്രിസ്തുവും സത്യമാണ്: (യോഹ, 14:6). ➟❝ദൈവം ഒരുത്തൻ മാത്രം – 𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝 (യോഹ, 5:44), പിതാവ് മാത്രം സത്യദൈവം – 𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝  (യോഹ, 17:3), പിതാവിനെ മാത്രം (𝐨𝐧𝐥𝐲) ആരാധിക്കണം (മത്താ, 4:10; ലൂക്കൊ, 4:8), എൻ്റെ പിതാവു് മാത്രമാണ് (𝐨𝐧𝐥𝐲) സകലവും അറിയുന്നത് (മത്താ, 24:36), എന്റെ പിതാവു എല്ലാവരിലും വലിയവൻ (യോഹ, 10:29), പിതാവു് എന്നെക്കാൾ വലിയവൻ (യോഹ, 14:28), എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല (യോഹ, 5:30), ഞാൻ മനുഷ്യനാണ് (യോഹ, 8:40), പിതാവ് എന്റെ ദൈവമാണ്❞ (യോഹ, 20:17) എന്നൊക്കെ പഠിപ്പിച്ച ക്രിസ്തുവിനെ, വചനവിരുദ്ധമായി ദൈവം ആക്കിയാലും അവൻ സത്യദൈവം ആകില്ല. മോശെയെപ്പോലെ ഒരു മനുഷ്യദൈവമേ ആകയുള്ളു: (പുറ, 4:16; പുറ, 7:1). ➟𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝 എന്ന് ക്രിസ്തു പ്രഥമപുരുഷനിൽ (𝟑𝐫𝐝 𝐩𝐞𝐫𝐬𝐨𝐧) പറഞ്ഞാൽ, പിതാവ് മാത്രം ദൈവമാണെന്നും താൻ ദൈവം അല്ലെന്നുമാണ് അർത്ഥം. ➟𝐓𝐡𝐞 𝐍𝐞𝐰 𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐕𝐞𝐫𝐬𝐢𝐨𝐧-ൽ 𝐆𝐨𝐝-𝐓𝐡𝐞 𝐅𝐚𝐭𝐡𝐞𝐫 𝐨𝐧𝐥𝐲 എന്നാണ്: [കാണുക: NMV]. ➟പിതാവ് മാത്രം ദൈവം എന്നുപറഞ്ഞാൽ, ഭാഷാപരമായി പുത്രനും മറ്റാരും ദൈവമല്ലെന്നാണ് അർത്ഥം. ➟𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝 എന്നുപറഞ്ഞാൽ, ❝പിതാവാണ് സത്യദൈവം❞ എന്നല്ല; ❝പിതാവ് മാത്രമാണ് സത്യദൈവം❞ എന്നാണ്. ➟❝പിതാവ് മാത്രമാണ് സത്യദൈവം❞ എന്ന് വായിൽ വഞ്ചനയില്ലാത്ത പുത്രൻ പറഞ്ഞാൽ, പിതാവല്ലാതെ, ഭാഷാപരമായി പുത്രനും സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള മറ്റാരും സത്യദൈവം അല്ലെന്നാണർത്ഥം. ➟❝മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.❞ (ആവ, 4:39 ആവ, 3:24; യോശു, 2:11; 1രാജാ, 8:23; 2ദിന, 6:14; സങ്കീ, 73:25). ➟സത്യദൈവവും നിത്യജീവനുമായ പിതാവിനെ അറിയാൻ വിവേകം തന്നവനാണ് ജീവനുള്ള ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തു: (1യോഹ, 5:20; 1തിമൊ, 3:15-16). ➟ക്രിസ്തു പഠിപ്പിച്ചതെല്ലാം സത്യമാണ്: (മത്താ, 5:18; 5:26; 6:2; 6:5; 6:16). ➟❝സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും❞ എന്നാണ് അവൻ പഠിപ്പിച്ചത്: (യോഹ, 8:32). ➟ദൈവത്തോടു കേട്ടിട്ടുള്ള സത്യമാണ് മനുഷ്യനായ ക്രിസ്തു പഠിപ്പിച്ചത്: (യോഹ, 8:40). ➟സുവിശേഷം സത്യവചനമാണ്: എഫെ, 1:13; കൊലൊ, 1:3). ➟സത്യവചനമായ സുവിശേഷത്താലാണ് നാം വീണ്ടുംജനിച്ചത്: (യാക്കോ, 1:18, 1പത്രൊ, 1:23). ➟❝നമ്മിൽ വസിക്കുന്നതും നമ്മോടുകൂടെ എന്നേക്കും ഇരിക്കുന്നതുമായ സത്യം❞ എന്ന് യോഹന്നാൻ പറയുന്നത് നമ്മോടൊപ്പം എന്നേക്കും ഇരിക്കുന്ന സത്യത്തിൻ്റെ ആത്മാവിനെക്കുറിച്ചാണ്: (2യോഹ, 1:1യോഹ, 14:16; 1കൊരി, 3:16-17; 6:19). ➟സത്യേകദൈവമായ പിതാവിനും അവൻ്റെ സത്യവചനത്തിനും സാക്ഷിനിൽക്കാനാണ് താൻ ജനിച്ചതെന്നാണ് ക്രിസ്തു പറയുന്നത്: (യോഹ, 18:37 1യോഹ, 5:20). ➟സത്യത്തിനു് സാക്ഷി നില്ക്കാൻ ജനിച്ച പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനെപ്പിടിച്ച് സത്യദൈവം ആക്കിയവരാണ് ത്രിത്വവിശ്വാസികൾ: (1Tim, 3:16; 1Tim, 2:6). ➟ക്രിസ്തു ആരാണ്? എന്നറിയാത്തവരാണ് അവനെ വചനവിരുദ്ധമായി ദൈവമാക്കാൻ നോക്കുന്നത്. [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]

One thought on “പരമാർത്ഥജ്ഞാനം 7”

Leave a Reply

Your email address will not be published. Required fields are marked *