☛ നാലു സുവിശേഷങ്ങളിലായി ആറുപ്രാവശ്യം പറഞ്ഞിരിക്കുന്ന ഒരു കാര്യമുണ്ട്: ➤❝മുന്നും പിന്നും നടന്ന പുരുഷാരം: ദാവീദ് പുത്രന്നു ഹോശന്നാ; കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ (Blessed); അത്യുന്നതങ്ങളിൽ ഹോശന്നാ എന്നു ആർത്തുകൊണ്ടിരുന്നു.❞ (മത്താ, 21:9; ⁃⁃ മത്താ, 23:39; മർക്കൊ, 11:9; ലൂക്കൊ, 13:35; 19:38; യോഹ,12:13). ➟ഇത്, ❝യഹോവയുടെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; ഞങ്ങൾ യഹോവയുടെ ആലയത്തിൽനിന്നു നിങ്ങളെ അനുഗ്രഹിക്കുന്നു❞ എന്ന പ്രവചനത്തിൻ്റെ നിവർത്തിയാണ്: (സങ്കീ, 118:26). ➟യഹോവയുടെ നാമത്തിലാണ് ക്രിസ്തു വന്നതെന്ന് മേല്പറഞ്ഞ വേദഭാഗങ്ങളിൽനിന്ന് വ്യക്തമാണ്. ➟എന്നാൽ പുതിയനിയമത്തിൽ യഹോവ എന്ന നാമം കാണുന്നില്ല; അപ്പോൾ യഹോവയുടെ ഏത് നാമത്തിലാണ് അവൻ വന്നത്❓ ➟നമുക്കുനോക്കാം:
❶ പിതാവിൻ്റെ നാമത്തിൽ വന്നവൻ:
➦ പുത്രൻ വന്നത് പിതാവിൻ്റെ നാമത്തിലാണ്. പുത്രൻതന്നെ അത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്: ➤❝ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു; എന്നെ നിങ്ങൾ കൈക്കൊള്ളുന്നില്ല; മറ്റൊരുത്തൻ സ്വന്തനാമത്തിൽ വന്നാൽ അവനെ നിങ്ങൾ കൈക്കൊള്ളും.❞ (യോഹ, 5:43). പുത്രൻ വന്നത് അവൻ്റെ സ്വന്ത നാമത്തിലല്ല; അവൻ്റെ പിതാവും ദൈവവുമായ ഒരേയൊരു സത്യദൈവത്തിൻ്റെ നാമത്തിലാണ്: (യോഹ, 20:17 ⁃⁃ യോഹ, 17:3; 1കൊരി, 8:5-6; എഫെ, 4:6). ➟പുത്രനു് ❛യേശുക്രിസ്തു❜ എന്നല്ലാതെ മറ്റൊരു പേരില്ലാത്തതിനാൽ, പിതാവിൻ്റെ നാമവും ❛യേശുക്രിസ്തു❜ എന്നാണെന്ന് മനസ്സിലാക്കാം. ➤[കാണുക: ക്രിസ്തുവിൻ്റെ പിതാവും ദൈവവുമായ യഹോവ]
❷ അത്ഭുതങ്ങൾ പ്രവർത്തിച്ച നാമം:
➦ ശിഷ്യന്മാരും മറ്റുള്ളവരും ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ നാമത്തിലാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചത്: ➤❝ആ എഴുപതുപേർ സന്തോഷത്തേടെ മടങ്ങിവന്നു: കർത്താവേ, നിന്റെ നാമത്തിൽ ഭൂതങ്ങളും ഞങ്ങൾക്കു കീഴടങ്ങുന്നു എന്നു പറഞ്ഞു;❞ (ലൂക്കോ, 10:17 ⁃⁃ മർക്കൊ, 9:38; ലൂക്കൊ, 9:49).
☛ യേശുക്രിസ്തുവിന്റെ നാമത്തിൽ നടക്ക:
➦ അപ്പൊസ്തലന്മാർ അത്ഭുതപ്രവർത്തികൾ ചെയ്തതും ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ നാമത്തിലാണ്: ➤❝പത്രൊസ്: വെള്ളിയും പൊന്നും എനിക്കില്ല; എനിക്കുള്ളതു നിനക്കു തരുന്നു: നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ നടക്ക എന്നു പറഞ്ഞു അവനെ വലങ്കൈക്കു പിടിച്ചു എഴുന്നേല്പിച്ചു; ക്ഷണത്തിൽ അവന്റെ കാലും നരിയാണിയും ഉറെച്ചു അവൻ കുതിച്ചെഴുന്നേറ്റു നടന്നു.❞ (പ്രവൃ, 3:6-7 ⁃⁃ പ്രവൃ, 4:10). ➤❝ഇങ്ങനെ അവൾ പലനാൾ ചെയ്തുവന്നു. പൌലൊസ് മുഷിഞ്ഞു തിരിഞ്ഞു നോക്കി അവളിലുള്ള ഭൂതത്തോടു: അവളെ വിട്ടുപോകുവാൻ ഞാൻ യേശുക്രിസ്തുവിന്റെ നാമത്തിൽ നിന്നോടു കല്പിക്കുന്നു എന്നു പറഞ്ഞു. ആ നാഴികയിൽ തന്നേ അതു അവളെ വിട്ടുപോയി.❞ (പ്രവൃ, 16:18).
☛ പുത്രൻ പ്രവർത്തിച്ച നാമം:
➦ പുത്രൻ പ്രവർത്തിച്ചതെല്ലാം പിതാവിൻ്റെ നാമത്തിലാണ്: ➤❝എന്റെ പിതാവിന്റെ നാമത്തിൽ ഞാൻ ചെയ്യുന്ന പ്രവൃത്തികൾ എനിക്കു സാക്ഷ്യം ആകുന്നു.❞ (യോഹ, 10:25). ➟പുത്രൻ പിതാവായ ഏകദൈവത്തിൻ്റെ നാമത്തിലും ഏകദൈവത്താലുമാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചത്: (മത്താ, 12:28; ലൂക്കൊ, 5:17; ലൂക്കൊ, 11:20; യോഹ, 3:2; പ്രവൃ, 2:23; പ്രവൃ, 10:38). ➟പുതിയനിയമത്തിൽ രക്ഷയ്ക്കായും അത്ഭുതങ്ങൾ പ്രവർത്തിക്കാനും ❛യേശുക്രിസ്തു❜ എന്ന നാമമല്ലാതെ (Onoma – Name) മറ്റൊരു നാമമില്ല: (പ്രവൃ, 4:12; കൊലൊ, 3:17). ➟അപ്പോൾ, പുത്രൻ പ്രവർത്തിച്ചത് പിതാവിൻ്റെ നാമമായ ❛യേശുക്രിസ്തു❜ എന്ന നാമത്തിലാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. ➟അതായത്, പുതിയനിയമത്തിൽ പിതാവിൻ്റെയും പുത്രൻ്റെയും നാമം ഒന്നുതന്നെയാണ്. (മത്താ, 1:21 ⁃⁃ യോഹ, 5:43)
❸ നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമം:
➦ പിതാവ് പുത്രനു് കൊടുത്തിരിക്കുന്ന അവൻ്റെ നാമത്തെക്കുറിച്ച് പുത്രൻതന്നെ സാക്ഷ്യംപറഞ്ഞിട്ടുണ്ട്: ➤❝ഇനി ഞാൻ ലോകത്തിൽ ഇരിക്കുന്നില്ല; ഇവരോ ലോകത്തിൽ ഇരിക്കുന്നു; ഞാൻ നിന്റെ അടുക്കൽ വരുന്നു. പരിശുദ്ധപിതാവേ, അവർ നമ്മെപ്പോലെ ഒന്നാകേണ്ടതിന്നു നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ.❞ (യോഹ, 17:11). ➟ഈ വാക്യത്തിൽ ദൈവത്തെ ❛പരിശുദ്ധപിതാവേ❜ (𝐇𝐨𝐥𝐲 𝐅𝐚𝐭𝐡𝐞𝐫) എന്ന് സംബോധന ചെയ്തുകൊണ്ട്, പുത്രൻ പറയുന്നത് ശ്രദ്ധിക്കുക: ❝നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ ⁃⁃ 𝐩𝐫𝐨𝐭𝐞𝐜𝐭 𝐭𝐡𝐞𝐦 𝐛𝐲 𝐭𝐡𝐞 𝐩𝐨𝐰𝐞𝐫 𝐨𝐟 𝐲𝐨𝐮𝐫 𝐧𝐚𝐦𝐞, 𝐭𝐡𝐞 𝐧𝐚𝐦𝐞 𝐲𝐨𝐮 𝐠𝐚𝐯𝐞 𝐦𝐞.❞ (യോഹ, 17:11). ➦അടുത്തവാക്യം: ➤❝അവരോടുകൂടെ ഇരുന്നപ്പോൾ ഞാൻ അവരെ നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ കാത്തുകൊണ്ടിരുന്നു; ഞാൻ അവരെ സൂക്ഷിച്ചു; തിരുവെഴുത്തിന്നു നിവൃത്തി വരേണ്ടതിന്നു ആ നാശയോഗ്യനല്ലാതെ അവരിൽ ആരും നശിച്ചുപോയിട്ടില്ല.❞ (യോഹ, 17:12). ഇവിടെയും ശ്രദ്ധിക്കുക: ❝നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ കാത്തുകൊണ്ടിരുന്നു; ഞാൻ അവരെ സൂക്ഷിച്ചു ⁃⁃ 𝐈 𝐩𝐫𝐨𝐭𝐞𝐜𝐭𝐞𝐝 𝐭𝐡𝐞𝐦 𝐚𝐧𝐝 𝐤𝐞𝐩𝐭 𝐭𝐡𝐞𝐦 𝐬𝐚𝐟𝐞 𝐛𝐲 𝐭𝐡𝐚𝐭 𝐧𝐚𝐦𝐞 𝐲𝐨𝐮 𝐠𝐚𝐯𝐞 𝐦𝐞.❞ (യോഹ, 17:12). മേല്പറഞ്ഞ രണ്ടു വേദഭാഗങ്ങളും ശ്രദ്ധിച്ചാൽ, ❝നീ എനിക്കു തന്നിരിക്കുന്ന നാമം❞ എന്നല്ല പറയുന്നത്. പ്രത്യുത, ❝നീ എനിക്കു തന്നിരിക്കുന്ന നിൻ്റെ നാമം❞ എന്നാണ് പുത്രൻ പിതാവിനോടു പറയുന്നതെന്ന് കാണാൻ കഴിയും. കർത്താവായ യേശുക്രിസ്തുവിലും ദൈവത്തിൻ്റെ വചനത്തിലും വിശ്വസിക്കുന്നവർക്കും ഭാഷ അറിയാവുന്നവർക്കും ഇതൊക്കെ വേഗത്തിൽ മനസ്സിലാകും. ➟അതായത്, പുതിയനിയമത്തിൽ രക്ഷയ്ക്കായി നല്കിയിരിക്കുന്ന ❛യേശുക്രിസ്തു❜ എന്ന ഏകനാമം പിതാവ് പുത്രനു കൊടുത്ത അവൻ്റെ നാമമാണെന്ന് വായിൽ വഞ്ചനയില്ലാത്ത പുത്രൻ്റെ വാക്കിനാൽ സംശയലേശമെന്യേ തെളിയുന്നു. (1പത്രൊ, 2:22).
❹ പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം;
➦ മഹാനിയോഗത്തോടുള്ള ബന്ധത്തിൽ സ്നാനം കഴിപ്പിക്കാൻ കല്പിക്കുന്നത് നോക്കുക: ➤❝ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു.❞ (മത്താ, 28:19). ➤ഈ വേദഭാഗത്തെ, ➤❝പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം❞ അഥവാ, ❛𝐎𝐧𝐨𝐦𝐚 – 𝐍𝐚𝐦𝐞❜ എന്ന ഏകവചനം വ്യക്തമായി ഒരു സംജ്ഞാനാമത്തെയാണ് (𝐏𝐫𝐨𝐩𝐞𝐫 𝐍𝐨𝐮𝐧) സൂചിപ്പിക്കുന്നത്. ➟ആ നാമമാണ് അപ്പൊസ്ഥലന്മാർ സ്നാനം കഴിപ്പിച്ച പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമമായ ❛യേശുക്രിസ്തു❜ എന്ന നാമം: (പ്രവൃ, 2’38; പ്രവൃ, 8:16; പ്രവൃ, 10:48; പ്രവൃ, 19:5). ➟പുതിയനിയമത്തിൽ പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം ഒന്നാണ്: (മത്താ, 1:21; യോഹ, 5:43; യോഹ, 14:26). ➟അതായത്, പുതിയനിയമത്തിൽ സത്യേകദൈവമായ പിതാവിൻ്റെ (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) പേരും (യോഹ, 17:3 ⁃⁃ യോഹ, 5:43; 17:11; 17:12) ➟ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്ത (ക്രിസ്തു) മനുഷ്യൻ്റെ പേരും (പ്രവൃ, 10:38 ⁃⁃ യോഹ, 8:40; യോഹ, 9:11) ➟ദൈവാത്മാവായ പരിശുദ്ധാത്മാവിൻ്റെ പേരും (മത്താ, 12:28 ⁃⁃ യോഹ, 14:26) ❛യേശു❜ അഥവാ, ❛യേശുക്രിസ്തു❜ എന്നാണ്: (മത്താ, 1:21 ⁃⁃ യോഹ, 17:3). ➟ഇതാണ് ബൈബിൾ വെളിപ്പെടുത്തുന്ന വസ്തുത. ➤[കാണുക: ദൈവത്തിൻ്റെ ആത്മാവ്, യേശുക്രിസ്തു എന്ന നാമം, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം എന്താണ്?, സ്നാനം ഏല്ക്കേണ്ട നാമം, യേശുക്രിസ്തുവിൻ്റെ നാമത്തിൽ]. ➤❝പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം❞ (𝐈𝐧 𝐭𝐡𝐞 𝐧𝐚𝐦𝐞 𝐨𝐟 𝐭𝐡𝐞 𝐅𝐚𝐭𝐡𝐞𝐫, 𝐚𝐧𝐝 𝐨𝐟 𝐭𝐡𝐞 𝐒𝐨𝐧, 𝐚𝐧𝐝 𝐨𝐟 𝐭𝐡𝐞 𝐇𝐨𝐥𝐲 𝐆𝐡𝐨𝐬𝐭) എന്ന പ്രയോഗം ബൈബിളിൻ്റെ ഭാഗമല്ല; പിൽക്കാലത്ത് കൂട്ടിച്ചേർത്തതാണെന്ന് വൺനെസ്സുകാർ വിചാരിക്കുന്നു. ➟അതവരുടെ അറിവില്ലായ്മ മാത്രമാണ്. ➟ഇന്ന് ലഭ്യമായതിൽവെച്ച് ഏറ്റവും പുരാതനമായ മൂന്നു കയ്യെഴുത്തു പ്രതിയാണ് 𝐂𝐨𝐝𝐞𝐱 𝐕𝐚𝐭𝐢𝐜𝐚𝐧𝐮𝐬 (𝐀.𝐃. 𝟑𝟎𝟎-𝟑𝟓𝟎) 𝐂𝐨𝐝𝐞𝐱 𝐒𝐢𝐧𝐚𝐢𝐭𝐢𝐜𝐮𝐬 (𝟑𝟑𝟎-𝟑𝟔𝟎), 𝐂𝐨𝐝𝐞𝐱 𝐀𝐥𝐞𝐱𝐚𝐧𝐝𝐫𝐢𝐧𝐮𝐬 (𝟒𝟎𝟎-𝟒𝟒𝟎). അവ മൂന്നിലും ❝പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ❞ (𝐈𝐧 𝐭𝐡𝐞 𝐧𝐚𝐦𝐞 𝐨𝐟 𝐭𝐡𝐞 𝐅𝐚𝐭𝐡𝐞𝐫, 𝐚𝐧𝐝 𝐨𝐟 𝐭𝐡𝐞 𝐒𝐨𝐧, 𝐚𝐧𝐝 𝐨𝐟 𝐭𝐡𝐞 𝐇𝐨𝐥𝐲 𝐆𝐡𝐨𝐬𝐭) എന്നാണ്. ➤[കാണുക: Manuscripts]
❺ യഹോവ എന്ന നാമവും യേശുക്രിസ്തു എന്ന നാമവും:
➦ സ്വർഗ്ഗത്തിലും ഭൂമിയിലും ഏകദൈവവും (ആവ, 3:24; ആവ, 4:39,യോശു, 2:11;1രാജാ, 8:23;2ദിന, 6:14;സങ്കീ, 73:25 ⁃⁃ 1കൊരി, 8:5-6; മർക്കൊ, 12:29; യോഹ, 5:44; യോഹ, 17:3), ➟ഏകരക്ഷിതാവായ ദൈവവും പിതാവായ യഹോവ ഒരുത്തൻ മാത്രമാണെന്ന് പഴയപുതിയനിയമങ്ങൾ ഒരുപോലെ വ്യക്തമാക്കുന്നു: (യെശ, 43:11; യെശ, 45:22; ഹോശേ, 13:5;സങ്കീ, 106:22;യെശ, 45:15;45:21;49:26;യിരെ, 14:8 ⁃⁃ ലൂക്കോ, 1:47;1തിമൊ, 1:1;2:3; 1തിമൊ, 4:10;തീത്തൊ, 1:1;2:9;3:4;യാക്കോ, 4:12;യൂദാ, 1:24). ➟രക്ഷയ്ക്കായുള്ള ഏകനാമവും ❛യഹോവ❜ മാത്രമായിരുന്നു: ➤❝യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപ്പെടും.❞ (യോവേ, 2:32). ➟പുതിയനിയമത്തിൽ പത്രൊസും പൗലോസും അക്കാര്യം അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്: (പ്രവൃ, 2:21; റോമ, 10:13).
➦ എന്നാൽ പിന്നീട് ന്യായാധിപസംഘത്തിൻ്റെ (Sanhedrin) മുമ്പിൽവെച്ച് പരിശുദ്ധാത്മാവു നിറഞ്ഞവനായി പത്രൊസ് വിളിച്ചുപറഞ്ഞതു: ➤❝ദൈവം മരിച്ചവരിൽ നിന്നു ഉയിർപ്പിച്ചവനുമായി നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ തന്നേ ഇവൻ സൌഖ്യമുള്ളവനായി നിങ്ങളുടെ മുമ്പിൽ നില്ക്കുന്നു എന്നു നിങ്ങൾ എല്ലാവരും യിസ്രായേൽ ജനം ഒക്കെയും അറിഞ്ഞുകൊൾവിൻ. വീടുപണിയുന്നവരായ നിങ്ങൾ തള്ളിക്കളഞ്ഞിട്ടു കോണിന്റെ മൂലക്കല്ലായിത്തീർന്ന കല്ലു ഇവൻ തന്നേ. മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.❞ (പ്രവൃ, 4:10-12). ➟ഈ വേദഭാഗം ശ്രദ്ധിക്കുക: ➤❝ദൈവം മരിച്ചവരിൽ നിന്നു ഉയിർപ്പിച്ചവനുമായി നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിലാണ് രക്ഷ; മറ്റൊരുത്തനിലും രക്ഷയില്ലെന്നും; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല❞ എന്നാണ് പത്രൊസ് പറയുന്നത്. ➟അവൻ പ്രധാനമായി രണ്ട് കാര്യങ്ങളാണ് പറയുന്നത്: ❶ ദൈവം മരിച്ചവരിൽ നിന്നു ഉയിർപ്പിച്ചവനായ നസറായനായ യേശുക്രിസ്തുവിലൂടെ മാത്രമാണ് രക്ഷ; മറ്റൊരുത്തനിലും രക്ഷയില്ല. ❷ ❛യേശുക്രിസ്തു❜ എന്ന നാമമല്ലാതെ രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവുമില്ല. അതെങ്ങനെ ശരിയാകും❓ ➟അതറിയണമെങ്കിൽ പ്രധാനപ്പെട്ട രണ്ട് കാര്യങ്ങൾ അറിയണം:
𝟭. യഹോവ രക്ഷിതാവായ ഏകദൈവവും യേശു രക്ഷിതാവായ ഏകമനുഷ്യനുമാണ്:
➦ യെഹൂദന്മാർ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്ന നസറായനായ യേശു എന്ന പുരുഷനെ (𝐌𝐚𝐧) ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും പ്രഭുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (1പത്രൊ, 2:24; പ്രവൃ, 2:23-24; പ്രവൃ, 2:36; പ്രവൃ, 5:31). ➟അതായത്, ഏകരക്ഷിതാവും ഏകദൈവവുമായ പിതാവ് മനുഷ്യനായ നസറായനായ യേശുവിനെ മനുഷ്യരുടെ ഏകരക്ഷിതാവ് ആക്കുകയായിരുന്നു: (പ്രവൃ, 13:23;1യോഹ, 4:14). എന്നുവെച്ചാൽ, ദൈവം ക്രൂശിതനായ ക്രിസ്തുവിലൂടെയും അവൻ്റെ നാമത്തിലൂടെയുമാണ് പുതിയനിയമത്തിൽ രക്ഷ ഒരുക്കിയിരിക്കുന്നത്. [കാണുക: രക്ഷിതാവായ ദൈവം യഹോവ മാത്രം]
𝟮. പിതാവായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ് യേശു എന്നു പേരുള്ള മനുഷ്യൻ: (1തിമൊ, 3:15-16 ⁃⁃ യോഹ, 9:11). ➟𝐓𝐡𝐞 𝐍𝐞𝐰 𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐕𝐞𝐫𝐬𝐢𝐨𝐧-ൽ, ❝𝐆𝐨𝐝-𝐓𝐡𝐞 𝐅𝐚𝐭𝐡𝐞𝐫 𝐰𝐚𝐬 𝐦𝐚𝐧𝐢𝐟𝐞𝐬𝐭 𝐢𝐧 𝐭𝐡𝐞 𝐟𝐥𝐞𝐬𝐡❞ എന്ന് കാണാൻ കഴിയും: (1Tim, 3:16). ➟അതായത്, പിതാവായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി മറിയയെന്ന കന്യകയിലൂടെ പ്രകൃത്യാതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20, ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശു: (റോമ, 5:15; 2കൊരി, 11:2). ➟അതാണ്, പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മവും ദൈവഭക്തിയുടെ മർമ്മവും. (കൊലൊ, 2:2; 1തിമൊ, 3:16). ➟❝ജഡത്തിൽ വെളിപ്പെട്ടത് ജീവനുള്ള ദൈവമായ പിതാവും; വെളിപ്പാട് മനുഷ്യനായ പുത്രനുമാണ്.❞ (മത്താ, 16:16; യോഹ, 1:18 ⁃⁃ യോഹ, 8:40). ➟പുതിയനിയമത്തിൽ പിതാവിൻ്റെയും പുത്രൻ്റെയും നാമം ഒന്നുതന്നെയാണ്: (യോഹ, 5:43; യോഹ, 10:25⁃⁃ലൂക്കൊ, 10:17; യോഹ, 17:11; 17:12). ➟ക്രിസ്തു പിതാവിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ സുവിശേഷചരിത്രകാലം കഴിഞ്ഞാൽ, പിതാവും പുത്രനും ഒന്നുതന്നെയാണ്: (യോഹ, 10:30; 14:9). ➟പിതാവ് പുത്രനെ രക്ഷിതാവാക്കിയതുകൊണ്ടും, പിതാവിൻ്റെയും പുത്രൻ്റെയും നാമം ഒന്നായതുകൊണ്ടും, സുവിശേഷചരിത്രകാലം കഴിഞ്ഞാൽ പിതാവും പുത്രനും യഥാർത്ഥത്തിൽ ഒന്നായതുകൊണ്ടുമാണ് മറ്റൊരുത്തനിലും രക്ഷയില്ലെന്നും രക്ഷയ്ക്കായി യേശുക്രിസ്തു എന്ന നാമമല്ലാതെ മറ്റൊരു നാമമില്ലെന്നും അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രൊസ് വിളിച്ചുപറഞ്ഞത്: (പ്രവൃ, 4:10-12). ➤[കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ഞാനും പിതാവും ഒന്നാകുന്നു, പിതാവും പുത്രനും ഒന്നാകുന്നു, പിതാവിൻ്റെ മാർവ്വിടത്തിലുള്ള പുത്രൻ, പുത്രൻ പിതാവിനെ വെളിപ്പെടുത്തിയിരിക്കുന്നു].
❻ പിതാവിൻ്റെ മുമ്പിലും പുത്രൻ്റെ നാമത്തിങ്കലും മുഴങ്കാൽ മടങ്ങും:
➦ മേല്പറഞ്ഞ വസ്തുതുതകൾക്ക് മറ്റൊരു തെളിവുണ്ട്. യെശയ്യാവിൽ യഹോവ ആണയിട്ട് പറയുന്ന ഒരു കാര്യമുണ്ട്: ➤❝എന്നാണ എന്റെ മുമ്പിൽ ഏതു മുഴങ്കാലും മടങ്ങും; ഏതു നാവും സത്യം ചെയ്യും എന്നിങ്ങനെ എന്റെ വായിൽനിന്നു നീതിയും മടങ്ങാത്ത ഒരു വചനവും പുറപ്പെട്ടിരിക്കുന്നു.❞ (യെശ, 45:23). എന്നാൽ പുതിയനിയമത്തിൽ ഇപ്രകാരം കാണാം: ➤❝അതുകൊണ്ടു ദൈവവും അവനെ ഏറ്റവും ഉയർത്തി സകലനാമത്തിന്നും മേലായ നാമം നല്കി; അങ്ങനെ യേശുവിന്റെ നാമത്തിങ്കൽ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങുകയും എല്ലാ നാവും ❛യേശുക്രിസ്തു കർത്താവു❜ എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏറ്റുപറകയും ചെയ്യേണ്ടിവരും.❞ (ഫിലി, 2:9-11). ➟ഈ വേദഭാഗത്ത് രണ്ടുപേരെ കാണാം: പിതാവായ ഏകദൈവത്തെയും മദ്ധ്യസ്ഥനും മറുവിലയും മനുഷ്യനുമായ യേശുക്രിസ്തുവിനെയും. (യോഹ, 17:3; 1കൊരി, 8:5-6; 1തിമൊ, 2:5-6). ➟പൗലൊസ് ആദ്യം പറയുന്നത് ശ്രദ്ധിക്കുക: ➤❝ദൈവം അവനെ ഏറ്റവും ഉയർത്തി സകലനാമത്തിന്നും മേലായ നാമം നല്കി.❞ ➟ദൈവം മരണത്തിൽനിന്ന് ഉയിർപ്പിട്ടാണ് തൻ്റെ വലങ്കയ്യാൽ ഉയർത്തിയതും സകലനാമത്തിന്നും മേലായ നാമം നല്കിയതും സ്വർഗ്ഗത്തെക്കാൾ ഉന്നതനാക്കിയതും: (പ്രവൃ, 5:30-31; ഫിലി, 2:9; എബ്രാ, 7:27). ➟അടുത്തവാക്യത്തിൽ ➤❝യേശുവിൻ്റെ മുമ്പിൽ മുഴങ്കാൽ മടങ്ങുമെന്നല്ല; പ്രത്യുത, യേശുവിൻ്റെ നാമത്തിങ്കൽ മുഴങ്കാൽ മടങ്ങും❞ എന്നാണ് പറഞ്ഞിരിക്കുന്നത്. ➟മേല്പറഞ്ഞ വേദഭാഗങ്ങൾ പരിശോധിച്ചാൽ: ➤❝അന്നാളിൽ യേശുവിന്റെ നാമത്തിങ്കൽ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും പിതാവായ ഏദൈവത്തിന്റെ മുമ്പിൽ മടങ്ങുകയും ❛യേശുക്രിസ്തു കർത്താവു❜ എന്നു പിതാവിൻ്റെ മഹത്വത്തിന്നായി ഏറ്റുപറകയും ചെയ്യും❞ എന്നാണ് പൗലൊസ് പറയുന്നതെന്ന് മനസ്സിലാക്കാം. ➟യേശുവിൻ്റെ നാമത്തിങ്കൽ എന്തുകൊണ്ട് മുഴങ്കാൽ മടങ്ങുന്നു❓ ➟എന്തെന്നാൽ, പിതാവിൻ്റെ നാമവും പുത്രൻ്റെ നാമവും ഒന്നുതന്നെയാണ്. ➟സുവിശേഷചരിത്രകാരം കഴിഞ്ഞാൽ, പിതാവും പുത്രനും ഒന്നുതന്നെയാണ്. [കാണുക: ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും]