കത്തോലിക്കാ സഭയുടെ സാർവ്വത്രിക സുന്നഹദോസുകൾ (Ecumenical Councils) ഇരുപത്തൊന്നെണ്ണമാണ്. സുനഹദോസിൻ്റെ പേര്, വർഷ, സ്ഥലം, പ്രധാനവിഷയം എന്നീ നിലയിൽ ചുരുക്കമായി താഴെക്കാണാം. മുഴുവൻ വിവരങ്ങളും അറിയാൻ ആഗ്രഹിക്കുന്നവർ അതതിൻ്റെ ലിങ്കിൽ പോകുക:
1️⃣ ഒന്നാം നിഖ്യാസുനഹദോസ് (First Council of Nicaea, AD 325)
➦ തുർക്കിലെ നിഖ്യായിൽ. ഇപ്പോൾ ഇസ്നിക് (Nicaea → İznik, Turkey)
➦ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ അഥവാ, മനുഷ്യനായ ക്രിസ്തുയേശുവിനെ (1തിമൊ, 3:16 → 1തിമൊ, 2:6) സത്യദൈവത്തിൽനിന്ന് ജനിച്ച സത്യദൈവമാക്കി. (LINK)
2️⃣ ഒന്നാം കോണ്സ്റ്റാന്റിനോപ്പിൾ സുനഹദോസ് (First Council of Constantinople, AD 381)
➦ കോണ്സ്റ്റാന്റിനോപ്പിൾ (Constantinople)
➦ ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടായ പരിശുദ്ധാത്മാവിനെ ദൈവത്തിൽനിന്ന് വിഭിന്നനായ വ്യക്തിയും ദൈവവുമാക്കി. (LINK)
3️⃣ എഫെസോസ് സുനഹദോസ് (Council of Ephesus, AD 431)
➦ എഫെസുസ് (Ephesus). ഇന്നത്തെ തുർക്കിയിലെ സെൽചുക്ക് (Selcuk in Turkey)
➦ ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനും (1യോഹ, 3:5) ഏകമനുഷ്യനുമായ (റോമ, 5:15) യേശുവിൻ്റെ അമ്മയെ ദൈവമാതാവാക്കി. (LINK)
4️⃣ കല്ക്കദോനിയ സുനഹദോസ് (Council of Chalcedon, AD 451)
➦ ബിഥുനിയയിലെ കാൽസിഡോണിൽ. ഇന്നത്തെ കാഡിക്കോയ്, ഇസ്താംബുൾ, തുർക്കി (Kadıköy, Istanbul, Turkey)
➦ ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനാ (1യോഹ, 3:5) ഏകവ്യക്തിയെ (റോമ, 5:15) പൂർണ്ണദൈവവും പൂർണ്ണമനുഷ്യനും എന്ന ഇരുപ്രകൃതി ഉള്ളവനാക്കി. (LINK)
5️⃣ രണ്ടാം കോൺസ്റ്റാന്റിനോപ്പിൾ സുനഹദോസ് (Second Council of Constantinople, AD 553)
➦ കോൺസ്റ്റാന്റിനോപ്പിൾ (Constantinople)
➦ ഏകമനുഷ്യനായ ക്രിസ്തുവിൻ്റെ ഏകസ്വഭാവം (Monophysitism) തെറ്റായ സിദ്ധാന്തമാണെന്ന് പറഞ്ഞുകൊണ്ട് നിരാകരിച്ചു. (LINK)
6️⃣ മൂന്നാം കോൺസ്റ്റാന്റിനോപ്പിൾ സുനഹദോസ് (Third Council of Constantinople, AD 680-681)
➦ കോൺസ്റ്റാന്റിനോപ്പിൾ (Constantinople)
➦ ഏകമനുസനായ യേശുവിന് ഒരു ഇച്ഛാശക്തി (Willpower) മാത്രമേയുള്ളു എന്ന “മോണോതെലിറ്റിസം” (Monothelitism) എന്ന സിദ്ധാന്തത്തെ ഖണ്ഡിച്ചിട്ട്, അവനു് രണ്ട് ഊർജ്ജവും (two energies) രണ്ട് ഇച്ഛകളും (two wills) ഉണ്ടെന്ന സിദ്ധാന്തം അംഗീകരിച്ചു. (LINK)
7️⃣ രണ്ടാം നിഖ്യാസുനഹദോസ് (Second Council of Nicaea, AD 787)
➦ തുർക്കിലെ നിഖ്യായിൽ. ഇപ്പോൾ ഇസ്നിക് (Nicaea → İznik, Turkey)
➦ തിരുസ്വരൂപങ്ങളെ “വണക്കം” (Veneration) ചെയ്യാമെന്ന് അനുവദിച്ചു. അതായത്, രണ്ടാം കല്പന ലംഘിക്കാമെന്ന് ഔദ്യോഗികമായി അംഗീകരിച്ചു. (പുറ, 20:4-6; ആവ, 5:8-10) (LINK)
8️⃣ നാലാം കോൺസ്റ്റാന്റിനോപ്പിൾ സുനഹദോസ് (Fourth Council of Constantinople, AD 869-870)
➦ കോൺസ്റ്റാന്റിനോപ്പിൾ (Constantinople)
➦ ഫോട്ടിയസ് വിവാദം (St. Photios the Great), കോൺസ്റ്റാന്റിനോപ്പിൾ പാത്രിയർക്കീസ്). (LINK)
9️⃣ ഒന്നാം ലാറ്ററൻ സുനഹദോസ് (First Lateran Council, AD 1123)
➦ റോമിലെ ലാറ്ററൻ കൊട്ടാരം (Rome’s Lateran Palace)
➦ പുരോഹിതന്മാരുടെ വിവാഹം നിയന്ത്രിച്ചു; സഭാസ്വത്തിന്റെ സംരക്ഷണം. (1തിമൊ, 4:1-3). (LINK)
🔟 രണ്ടാം ലാറ്റൻ സുനഹദോസ് (Second Lateran Council, AD 1139)
➦ റോമിലെ ലാറ്ററൻ കൊട്ടാരം (Rome’s Lateran Palace)
➦ സൈമണി (Simony) നിരോധിച്ചു. (LINK)
1️⃣1️⃣ മൂന്നാം ലാറ്ററൻ സുനഹദോസ് (Third Lateran Council, AD 1179)
➦ റോമിലെ ലാറ്ററൻ കൊട്ടാരം (Rome’s Lateran Palace)
➦ പാപ്പാധിപത്യത്തിനെതിരെ, തിരഞ്ഞെടുപ്പ് രീതി മാറ്റി. (LINK)
1️⃣2️⃣ നാലാം ലാറ്ററൻ സുനഹദോസ് (Fourth Lateran Council, AD 1215)
➦ റോമിലെ ലാറ്ററൻ കൊട്ടാരം (Rome’s Lateran Palace)
➦ കുരിശുയുദ്ധം, സഭാ പരിഷ്കരണം, മതവിരുദ്ധതയെ ചെറുക്കുക. (LINK)
3️⃣ ഒന്നാം ലിയോൺ സുനഹദോസ് (First Council of Lyon, AD 1245)
➦ ആർലെസിലെ (ഫ്രാൻസിൽ) ലിയോണിൽ (Lyons, Arles – France)
➦ ചക്രവർത്തിയെ എതിർത്ത് പോപ്പിന്റെ അധികാരം ഊന്നിപ്പറഞ്ഞു. (LINK)
1️⃣4️⃣ രണ്ടാം ലിയോൺ സുനഹദോസ് (Second Council of Lyon, AD 1274)
➦ ആർലെസിലെ (ഫ്രാൻസിൽ) ലിയോണിൽ (Lyons, Arles – France)
➦ കിഴക്കൻ-പടിഞ്ഞാറൻ സഭകളുടെ ഐക്യം. (LINK)
1️⃣5️⃣ വിയന്ന സുനഹദോസ് (Council of Vienne, AD 1311-1312)
➦ ഫ്രാൻസിലെ വിയന്നയിൽ (Vienne, France)
➦ നൈറ്റ്സ് ടെംപ്ലർ (Knights Templar) സംഘടന റദ്ദാക്കി. (LINK1, LINK2)
1️⃣6️⃣ കോൺസ്റ്റാൻസ് സുനഹദോസ് (Council of Constance, AD 1414-1418)
➦ ജർമ്മനിയിലെ കോൺസ്റ്റാൻസിൽ (Constance, Germany)
➦ മൂന്നുപേർക്ക് ഒരുപോലെ പാപ്പയാകണം; വലിയ ഭിന്നതയുണ്ടായി (Great Schism). മാർട്ടിൻ അഞ്ചാമൻ പോപ്പിനെ തിരഞ്ഞെടുത്തുകൊണ്ടും കൗൺസിൽ പാശ്ചാത്യ ഭിന്നത അവസാനിപ്പിച്ചു. (LINK)
1️⃣7️⃣ ഫ്ലോറൻസ് സുനഹദോസ് (Council of Florence, AD 1431-1445)
➦ ഇറ്റലിയിലെ ഫ്ലോറൻസ് (Florence, Italy)
➦ പരിശുദ്ധാത്മാവിന്റെ ഉത്ഭവം (Filioque) സ്വീകരിച്ചു. “പരിശുദ്ധാത്മാവ് പിതാവിൽനിന്നും പുത്രനിൽനിന്നും ഉത്ഭവിക്കുന്നു” എന്ന് പ്രഖ്യാപിച്ചു. ശുദ്ധീകരണ സ്ഥലത്തെക്കുറിച്ചുള്ള ഉപദേശം ഔദ്യോഗികമാക്കി. (LINK)
1️⃣8️⃣ അഞ്ചാം ലാറ്ററൻ സുനഹദോസ് (Fifth Lateran Council, 1512-1517 AD)
➦ റോമിലെ ലാറ്ററൻ കൊട്ടാരം (Rome’s Lateran Palace)
➦ സഭാ അച്ചടക്കം (LINK)
1️⃣9️⃣ ട്രെന്റ് സുന്നഹദോസ് (Council of Trent, AD 1545-1563)
➦ ഇറ്റലിയിലെ ട്രൻ്റിൽ (Trent. Italy)
➦ പ്രൊട്ടസ്റ്റന്റ് പ്രതിഷേധം, പാരമ്പര്യം (Tradition) ബൈബിളിന് തുല്യമായി പ്രഖ്യാപിച്ചു, അപ്പോക്രിഫ (Deuterocanonical) പുസ്തകങ്ങൾ ബൈബിളിൽ ഉൾപ്പെടുത്തി. 7 കൂദാശകൾ, വസ്തുമാറ്റ സിദ്ധാന്തം എന്നിവ ഊന്നിപ്പറഞ്ഞു. (LINK)
2️⃣0️⃣ ഒന്നാം വത്തിക്കാൻ സുന്നഹദോസ് (First Vatican Council, AD 1869-1870)
➦ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കിൽ (St. Peter’s Basilica, Vatican)
➦ പാപ്പയുടെ തെറ്റാവരം (Papal Infallibility) അംഗീകരിച്ചു. (LINK)!
2️⃣1️⃣ രണ്ടാം വത്തിക്കാൻ സുന്നഹദോസ് (Second Vatican Council, AD 1962-1965)
➦ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കിൽ (St. Peter’s Basilica, Vatican)
➦ മറിയത്തെ സഭാമാതാവായി പ്രഖ്യാപിച്ചു. (LINK1, LINK2)
ത്രിത്വം ഉൾപ്പെടെ, മേല്പറഞ്ഞ എല്ലാ ഉപദേശങ്ങളും കത്തോലിക്കാ സഭയിൽ ഉണ്ടാക്കിയതാണ്. ത്രിത്വം വിശ്വസിക്കുന്നവർ എല്ലാം വിശ്വസിക്കണ്ടേ❓ ത്രിത്വം മാത്രം ശരിയും ബാക്കിയെല്ലാം തെറ്റും ആകുന്നതെങ്ങനെ❓
▃ ▃ ▃ ▃ ▃ ▃ ▃ ▃ ▃
ത്രിത്വോപദേശം ഉപായിയായ സർപ്പത്തിൻ്റെ വഞ്ചനയാൽ ഉണ്ടാക്കപ്പെട്ടത്:
ഉപായിയായ സർപ്പത്തിൻ്റെ വഞ്ചനയാൽ, ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ട് സഭ വഷളായിപ്പോകുമോ എന്നുള്ള പൗലൊസിൻ്റെ ആശങ്കപോലെ, ദൈവസഭ സ്ഥാപിതമായി ഏകദേശം മൂന്ന് നൂറ്റാണ്ടാക്കുകൾക്കശേഷം, ഉണ്ടാക്കപ്പെട്ട ഉപദേശമാണ് ത്രിത്വം. തെളിവുകൾ വിശദമായി കാണുക:☟
❝സഭ നാലാം നൂറ്റാണ്ടിൽ ത്രിത്വോപദേശം രൂപപ്പെടുത്താൻ തുടങ്ങി. നിഖ്യാസുനഹദോസ് (A.D. 325) പുത്രന് പിതാവിനോടുള്ള സത്താസമത്വവും, കോൺസ്റ്റാൻഡിനോപ്പിൾ സുനഹദോസ് (A.D. 381) പരിശുദ്ധാത്മാവിൻ്റെ ദൈവത്വവും അംഗീകരിച്ചു. പിതാവ് പുത്രനെ ജനിപ്പിക്കുന്നതായും പരിശുദ്ധാത്മാവ് പിതാവിൽനിന്നും പുത്രനിൽനിന്നും പുറപ്പെടുന്നതായും ഔദ്യോഗികമായി അംഗീകരിച്ചു.❞ [ദൈവം–ത്രിയേകത്വം, Systematic theology, പേജ്, 147]
☛ ❝സഭ നാലാം നൂറ്റാണ്ടിൽ ത്രിത്വോപദേശം രൂപപ്പെടുത്താൻ തുടങ്ങി.❞ രൂപപ്പെടുത്താൻ തുടങ്ങി എന്നു പറഞ്ഞാൽ; പുതുതായൊന്ന് നിർമ്മിക്കുവാൻ, ഉണ്ടാക്കുവാൻ അല്ലെങ്കിൽ, മെനയുവാൻ തുടങ്ങി എന്നാണർത്ഥം. ഉണ്ടായിരുന്ന ഉപദേശത്തെ എടുത്തുപറഞ്ഞുവെന്നോ, പരിഷ്കരിച്ചുവെന്നോ, സ്ഥിരീകരിച്ചുവെന്നോ അല്ല പറയുന്നത്; ഇല്ലാത്ത ഒരു ഉപദേശത്തെ രൂപപ്പെടുത്താൻ തുടങ്ങി എന്നാണ്. മുമ്പേ ഉണ്ടായിരുന്ന ഒരു ഉപദേശത്തെ രൂപപ്പെടുത്താൻ തുടങ്ങേണ്ട ആവശ്യമില്ലല്ലോ?
☛ അടുത്തഭാഗം: ❝പിതാവ് പുത്രനെ ജനിപ്പിക്കുന്നതായും പരിശുദ്ധാത്മാവ് പിതാവിൽനിന്നും പുത്രനിൽനിന്നും പുറപ്പെടുന്നതായും ഔദ്യോഗികമായി അംഗീകരിച്ചു.❞ ബൈബിളിൽ ട്രിനിറ്റിയെന്ന ഉപദേശം ഉണ്ടായിരുന്നെങ്കിൽ അത് ഔദ്യോഗികം തന്നെയായിരിക്കുമല്ലോ; പിന്നെ, സുനഹദോസ് എന്തിനാണ് ട്രിനിറ്റിയെ ഔദ്യോഗികമായി അംഗീകരിക്കുന്നത്? എന്നുവെച്ചാൽ, നാലാം നൂറ്റാണ്ടിനുമുമ്പ് അങ്ങനെയൊരു ഉപദേശം സഭയ്ക്കകത്ത് ഉണ്ടായിരുന്നില്ല; പുതുതായി ഒരു ഉപദേശം ഉണ്ടാക്കിയശേഷം, അതിനെ ഔദ്യോഗികമായി പ്രഖ്യാപിച്ച് സഭയ്ക്കകത്ത് നുഴയിച്ചുകയറ്റുകയാണ് ചെയ്തതെന്നു അസന്ദിദ്ധമായി തെളിയുന്നു.
☛ നിഖ്യാ സുനഹോദോസിൽ വെച്ച് ത്രിത്വവിശ്വസം പൂർണ്ണമായി രൂപപ്പെടുത്താൻ കഴിഞ്ഞില്ല. ത്രിത്വത്തിലെ രണ്ടാമനായ പുത്രൻ ❝സത്യദൈവത്തിൽ നിന്ന് ജനിച്ച സത്യദൈവം❞ ആണെന്ന് സുനഹോദോസ് പ്രഖ്യാപിച്ചുകൊണ്ട്, ത്രിത്വത്തിൻ്റെ പകുതി നിഖ്യായിലെ സുനഹദോസിലൂടെ രൂപപ്പെടുത്തി. പിന്നെയും 56 വർഷം കഴിഞ്ഞ് 381-ൽ കോൺസ്റ്റാൻ്റിനോപ്പിളിൽ കൂടിയ മറ്റൊരു സൂനഹദോസിൽ വെച്ചാണ് മൂന്നാമനായ, ❝പരിശുദ്ധാത്മാവിനെ പിതാവിൽനിന്ന് പുറപ്പെടുന്ന മറ്റൊരു വ്യക്തിയായി❞ പ്രഖ്യാപിച്ചുകൊണ്ട്, പരിശുദ്ധാവിനെ പിതാവിൽനിന്ന് വിഭിന്നനായ വ്യക്തിയും ദൈവവുമാക്കിയത്.
☛ ഈ ഉപദേശത്തിൻ്റെ ഹൈലൈറ്റ് എന്താണെന്ന് ചോദിച്ചാൽ: മേല്പറഞ്ഞ രണ്ടു സുനഹദോസിലും ഇന്നുകാണുന്ന ത്രിത്വോപദേശം പൂർണ്ണമായി ഉണ്ടാക്കാൻ സാധിച്ചിരുന്നില്ല. പരിശുദ്ധാത്മാവ് ❝പിതാവിൽനിന്നും പുത്രനിൽനിന്നും പുറപ്പെടുന്നു❞ എന്നാണ് ത്രിത്വവിശ്വാസം പറയുന്നത്. എന്നാൽ പരിശുദ്ധാത്മാവ് ❝പിതാവിൽനിന്ന് പുറപ്പെടുന്നു❞ എന്നു മാത്രമേ കോൺസ്റ്റാൻ്റിനോപ്പിളിൽ തീരുമാനിച്ചിരുന്നുന്നുള്ളൂ. (പരിശുദ്ധാത്മാവിനെ എങ്ങനെ ഉത്ഭവിപ്പിക്കണം എന്നത് തീരുമാനിക്കുന്നത് സുനഹദോസാണല്ലോ?) ❝പുത്രനിൽനിന്ന് എന്നുകൂടി❞ എന്ന് ചേർക്കാത്തത് വിവാദമായിരുന്നു. അതാണ്, ❝ഫിലിയോക്ക് (Filioque) വിവാദം❞ എന്നറിയപ്പെടുന്നത്. ❝പരിശുദ്ധാത്മാവിൻ്റെ ഇരട്ടപ്പുറപ്പാടു❞ എന്നും അറിയപ്പെടുന്നു. ഫിലിയോക്ക് എന്ന ലാറ്റിൻ പദത്തിന് ❝പുത്രനിൽ നിന്നും❞ (and from the Son) എന്നാണ്. പിന്നെയും ഏകദേശം 1000-ലേറെ വർഷം പാശ്ചാത്യ പൗരസ്ത്യ സഭകൾ തമ്മിൽ പരിശുദ്ധാത്മാവിൻ്റെ പേരിൽ അടികൂടിയശേഷം, എ.ഡി. 1431-1445-ലെ ഫ്ലോറൻസ് സുനഹദോസിൽ വെച്ചാണ് പരിശുദ്ധാത്മാവ് ❝പിതാവിൽനിന്നും പുത്രനിൽനിന്നും പുറപ്പെടുന്നു❞ എന്ന് ഔദ്യോഗികമായി അംഗീകരിച്ചത്.
☛ അതായത്, ക്രൈസ്തവസഭ സ്ഥാപിതമായി ഏകദേശം 300 വർഷംകഴിഞ്ഞ്, പിതാവായ ഏകസത്യദൈവത്തിനെതിരെ (Father, the only true God) കത്തോലിക്കാസഭ ഉണ്ടാക്കാൻ തുടങ്ങിയ ത്രിത്വബഹുദൈവ ഉപദേശം, പിന്നെയും 1,120 വർഷംകൊണ്ടാണ് ഉണ്ടാക്കിയെടുത്തത്. ബൈബിൾ എഴുതാൻ 1,600 വർഷമെടുത്തു. 400 വർഷത്തെ ഇരുണ്ടകാലം കളഞ്ഞാൽ, 1,200 വർഷം. ഏകദേശം ബൈബിൾ എഴുതുന്ന അത്രയും കാലംതന്നെ ത്രിമെന്ന ബഹുദൈവ ദുരുപദേശം ഉണ്ടാക്കാനും എടുത്തു.
☛ ഇനി, ഈ വിശ്വാസത്തിൻ്റെ വൈകല്യം കാണുക: ❝ഒരു ജനിപ്പിച്ച സത്യദൈവം, ഒരു ജനിച്ച സത്യദൈവം, ജനിപ്പിച്ച സത്യദൈവത്തിൽനിന്നും ജനിച്ച സത്യദൈവത്തിൽനിന്നും പുറപ്പെട്ട മറ്റൊരു സത്യദൈവം.❞ എത്ര മനോഹരമായ ദുരുപദേശം!
☞ പ്രൊട്ടസ്റ്റൻ്റ് പ്രസ്ഥാണത്തിൻ്റെ കേരളത്തിലെ ആദ്യകാല പണ്ഡിതൻ പറയുന്നത് നോക്കു: ❝ബഹുദൈവ വിശ്വാസത്തിനെതിരായി പരിശുദ്ധാത്മാവ് വേദത്തിൽ എഴുതിയിട്ടുള്ള ❝ദൈവം ഒരുവൻ❞ മുതലായ വേദവാക്യങ്ങളാണെന്നു കാണാം: (ആവ, 6:4; യെശ, 45:5 ,6; 1രാജാ, 8:59; മലാ, 2:10; മർക്കോ 10:18 മുതലായവ നോക്കുക). ഈ സൂക്തങ്ങൾ ജാതികളുടെ ബഹുദൈവവിശ്വാസത്തെ തകർക്കുവാനുള്ള പ്രസ്താവനകളെന്നല്ലാതെ, ത്രിയേകവിശ്വാസത്തെ തകർപ്പാൻ പ്രയോഗിച്ചിട്ടുള്ളവയല്ല. കാരണം, വാക്യങ്ങൾ എഴുതി വളരെനാൾ കഴിഞ്ഞ ശേഷമാണ് ത്രിയേകത്വം ക്രൈസ്തവരുടെ പൊതു വിശ്വാസമായിത്തീർന്നത്.❞ [അദ്ധ്യായം 3, പേജ് 44].
☛ മേല്പറഞ്ഞ ഉദ്ധരണി (quotation) ശ്രദ്ധിച്ചാൽ ചില കാര്യങ്ങൾ കാണാം: 1. ❝വാക്യങ്ങൾ അഥവാ, ബൈബിൾ എഴുതി വളരെനാൾ കഴിഞ്ഞശേഷമാണ് ത്രിയേകത്വം ക്രൈസ്തവരുടെ അല്ല, കൾട്ടുകളുടെ പൊതു വിശ്വാസമായിത്തീർന്നത്.❞ ക്രിസ്തുവും അപ്പൊസ്തലന്മാരും പഠിപ്പിച്ചതും ആദിമസഭയുടെ (എ.ഡി. 33–325) വിശ്വാസത്തിൽനിന്ന് വ്യത്യസ്തമായ ഒരുപദേശം വളരെനാൾ കഴിഞ്ഞ് ഉണ്ടാക്കുകയായിരുന്നു. ആർക്കും സംശയമൊന്നുമില്ലല്ലോ? 2. ❝ദൈവം ഒരുവൻ❞ എന്നത് ഞങ്ങളുടെ വിശ്വാസമാണെന്നല്ല പറയുന്നത്; ❝ആ പ്രസ്താവനകൾ ജാതികളുടെ ബഹുദൈവവിശ്വാസത്തെ തകർക്കുവാനുള്ളതാണ്; ത്രിയേകവിശ്വാസത്തെ തകർക്കാനുള്ളതല്ല.❞ അതായത്, ഞങ്ങൾ ജാതികളികളിൽനിന്ന് വ്യത്യസ്തരായ ബഹുദൈവവിശ്വാസികൾ ആണെന്ന് സമ്മതിക്കുകയാണ് ചെയ്യുന്നത്. 3. യെഹൂദന്മാർക്കും ക്രൈസ്തവർക്കും ഇടർച്ചയായിട്ടുള്ള ജാതീയവിശ്വാസം ഏതാണ്? ജാതികളുടെ ബഹുദൈവവിശ്വാസമോ? ഇസ്ലാം എന്ന ഏകദൈവവിശ്വാസമോ? അങ്ങനെയായിരുന്നെങ്കിൽ, ഇസ്ലാം എന്ന ഏകദൈവവിശ്വാസത്തെ തകർക്കാൻ ദൈവം ത്രിത്വമാണെന്നല്ലേ ബൈബിളിൽ പറയേണ്ടത്? ഇനി, ഈ ന്യായീകരണത്തിൻ്റെ വൈകല്യം കാണിക്കാം: യെഹൂദന്മാരോടല്ലാതെ, ഒരു കല്പനയും പഴയനിയമത്തിലില്ല. യഹോവ ഏകനാണെന്ന് ജാതികളോടല്ല; സ്വന്തജനമായ യെഹൂദന്മാരോടാണ് പറഞ്ഞിരിക്കുന്നത്. അള്ളാഹു അല്ലാതെ വേറെ ദൈവമില്ലെന്ന് മൈക്കിൽക്കൂടി ദിവസം അഞ്ചുനേരം ലോകജാതികളോട് മുഴുവൻ വിളിച്ചുപറഞ്ഞിട്ട്, ജാതികളുടെ ബഹുദൈവവിശ്വാസം തകർന്നോ? വരട്ടുന്യായീകരണം കൊണ്ടൊന്നും ഒരു പ്രയോജനവുമില്ല; ത്രിത്വമാണ് യഥാർത്ഥ ബഹുദൈവവിശ്വാസം. അത് നരകത്തിലേ ഒടുങ്ങുകയുള്ളു. മാനസാന്തരപ്പെടുമായിരുന്നെങ്കിൽ, വചനം വായിച്ച് എന്നേ രട്ടിലും വെണ്ണീറിലും മാനസാന്തരപ്പെടുമായിരുന്നു.
☞ ശ്രദ്ധേയമായ കാര്യം അതൊന്നുമല്ല: യഹോവയായ ഏകദൈവത്തിനോ, പഴയനിയമത്തിലെ മശീഹമാർക്കോ, ഭക്തന്മാർക്കോ, ദൈവത്തിൻ്റെ ക്രിസ്തുവിനോ, അവൻ്റെ ശിഷ്യന്മാർക്കോ, പുത്രത്വവും അരുളപ്പാടുകളും ആരാധനയും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ചട്ടങ്ങളും വചനവും വാഗ്ദത്തങ്ങളും വിധികളും ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ഭൂമുഖത്തെ ഏകജാതിയായ യിസ്രായേൽ ജനത്തിനോ ഇങ്ങനെയോരു ഉപദേശത്തെക്കുറിച്ച് യാതൊരു അറിവുമില്ല.
☞ ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവം: ❝അക്ഷയനും അദൃശ്യനും (1തിമൊ, 1:17) അമർത്യനും (1തിമൊ, 6:16) ആത്മാവും (യോഹ, 4:24) ആകാശങ്ങളും ഭൂമിയും നിറഞ്ഞുനിൽക്കുന്നവനും (യിരെ, 23:24) ആരുമൊരുനാളും കാണാത്തവനും (1യോഹ, 4:12) കാണ്മാൻ കഴിയാത്തവനും (1തിമൊ, 6:16) മാറാത്തവനും (മലാ, 3:6) ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനും (യാക്കോ, 1:17) തന്നെത്താൻ ത്യജിക്കാൻ കഴിയാത്തവനും (2തിമൊ, 2:13) എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനുമായ (വെളി, 15:7) ഒരേയൊരു ദൈവമാണ് (Mónos Theós – The only God) വചനത്തിലുള്ളത്:❞ (യോഹ, 5:44).
☞ ദൈവം ഒരുത്തൻ മാത്രം: ❝ദൈവം ഏകൻ അഥവാ, ഒരുത്തൻ മാത്രം❞ എന്നതാണ് ബൈബിളിൻ്റെ മൗലിക ഉപദേശം. ദൈവം ഏകനാണെന്നത് കേവലമൊരറിവല്ല; അതൊരു പരിജ്ഞാനവും പ്രാർത്ഥനയുമാണ്. പഴയനിയമത്തിൻ്റെ ഭാഷയിൽ പറഞ്ഞാൽ: ❝യഹോവയായ ദൈവം ഏകൻ ആണെന്നതും അവനെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം എന്നതും നമ്മുടെ ഹൃദയത്തിൽ ഇരിക്കേണ്ടതും വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും സംസാരിക്കേണ്ടതും നമ്മുടെ മക്കൾക്ക് ഉപദേശിച്ചു കൊടുക്കേണ്ടതും അതൊരു അടയാളമായി കൈയ്യിൽ കെട്ടേണ്ടതും ഒരു പട്ടമായി നെറ്റിയിൽ അണിയേണ്ടതും വീടിന്റെ കട്ടിളകളിന്മേലും പടിവാതിലുകളിലും എഴുതിവെക്കേണ്ടതുമാണ്.❞ (ആവ, 6:4-9)
☞ യഹോവ: ഞാൻ ഒരുത്തൻ മാത്രം ദൈവം: ❝യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത്.❞ (പുറ, 20:2-3). ❝സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല” (പുറ, 9:14), “ഞാൻ, ഞാൻ മാത്രമേയുള്ളു, ഞാനല്ലാതെ ദൈവമില്ല❞ (ആവ, 32:39), ❝ഞാനല്ലാതെ ഒരു ദൈവവുമില്ല❞ (യെശ, 45:5), ❝എനിക്ക് സദൃശനായി ആരുമില്ല; എനിക്ക് തുല്യനായി ആരുമില്ല❞ (യെശ, 40:25), ❝എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല❞ (യെശ, 43:10), ❝ഞാൻ ഒരുത്തനെയും അറിയുന്നില്ല❞ എന്നൊക്കെയാണ് യഹോവ പഠിപ്പിച്ചത്: (യെശ, 44:8). ❝സകല ഭൂസീമാവാസികളും ആയുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.❞ (യെശ, 45:22)
☞ ക്രിസ്തു: പിതാവു ഒരുത്തൻ മാത്രം ദൈവം: ❝എല്ലാറ്റിലും മുഖ്യകല്പനയോ: യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു.❞ (മർക്കൊ, 12:29). ❝ദൈവം ഒരുത്തൻ മാത്രം – The only God❞ (യോഹ, 5:44), ❝ഒരേയൊരു സത്യദൈവം പിതാവാണ് – Father, the only true God❞ (യോഹ, 17:3), ❝പിതാവിനെ മാത്രം ആരാധിക്കണം❞ (മത്താ, 4:10; ലൂക്കൊ, 4:8), ❝എൻ്റെ പിതാവു് മാത്രമാണ് സകലവും അറിയുന്നതു❞ (മത്താ, 24:36), ❝എന്റെ പിതാവു എല്ലാവരിലും വലിയവൻ❞ (യോഹ, 10:29), ❝പിതാവു് എന്നെക്കാൾ വലിയവനാണു❞ (യോഹ, 14:28), ❝പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്വാൻ കഴികയില്ല❞ (യോഹ, 5:19), ❝മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു❞ (യോഹ, 8:40), ❝എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു❞ (യോഹ, 20:17) എന്നൊക്കെയാണ് ക്രിസ്തു പഠിപ്പിച്ചത്.
☞ പഴയനിയമം: യഹോവ ഒരുത്തൻ മാത്രം ദൈവം: ❝യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവം ആകുന്നു.❞ (2രാജാ, 19:15), ❝യഹോവ തന്നേ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല❞ (ആവ, 4:35), ❝യെശൂരൂന്റെ ദൈവത്തെപ്പോലെ ഒരുത്തനുമില്ല❞ (ആവ, 33:26), ❝യഹോവ തന്നെ ദൈവം; മറ്റൊരുത്തനുമില്ല❞ (1രാജാ, 8:59), ❝യഹോവേ, നിന്നോടു തുല്യനായവൻ ആരുമില്ല❞ (യിരേ, 10:6), ❝യഹോവയോടു സദൃശൻ ആരുമില്ല❞ (സങ്കീ, 50:5) എന്നൊക്കെയാണ് പഴയനിയമത്തിലെ മശീഹമാരും ഭക്തന്മാരും പഠിപ്പിച്ചത്.
☞ പുതിയനിയമം: പിതാവു് ഒരുത്തൻ മാത്രം ദൈവം: ❝ദൈവം ഒരുവൻ (God alone) അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.❞ (ലൂക്കോ, 5:21). ❝ഏകജ്ഞാനിയായ ദൈവം – The only wise God❞ (റോമ, 16:26), “ഏകദൈവം – The only God” (1തിമൊ, 1:17), ❝പിതാവായ ഏകദൈവമേ നമുക്കുള്ളൂ❞ (1കൊരി, 8:6), ❝ദൈവവും പിതാവുമായവൻ ഒരുവൻ❞ (എഫെ, 4:6) എന്നൊക്കെയാണ് അപ്പൊസ്തലന്മാർ പഠിപ്പിച്ചത്.
☞ സ്വർഗ്ഗത്തിലും ഭൂമിയിലും ഒരേയൊരു ദൈവം: ❝ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.❞ (ആവ, 4:39 → ആവ, 3:24; യോശു, 2:11; 1രാജാ, 8:23; 2ദിന, 6:14; സങ്കീ, 73:25). [കാണുക: മോണോതീയിസം (Monotheism), പിതാവു് മാത്രം സത്യദൈവം. കേൾക്കുക: ഏൽ ഏഹാദ്].
ക്രൈസ്തവ സഭയിലേക്ക് വിവിധ ആചാരങ്ങൾ എന്ന് കടന്നുകൂടി………… ❝Shalom Vartha Media❞
1. AD 2 നൂറ്റാണ്ട് – സഭാദ്ധ്യക്ഷന്മാരെ പുരോഹിതന്മാർ എന്ന് വിളിക്കാൻ തുടങ്ങി.
2. AD 3 നൂറ്റാണ്ട് – പുരോഹിതന്മാരാൽ ഉള്ള ബലിയർപ്പണം തുടങ്ങി.
3. AD 300- മരിച്ചവർക്ക് വേണ്ടി പ്രാർത്ഥിക്കാൻ തുടങ്ങി, കുരിശുരൂപം സ്ഥാപിച്ചു.
4. AD 320- മെഴുകുതിരി കത്തിക്കൽ തുടങ്ങി.
5. AD 325 നിഖ്യ സുന്നഹദോസിൽ ത്രിത്വ ഉപദേശം എന്ന ദുരുപദേശം കോൺസ്റ്റന്റൈൻ ചക്രവർത്തി കൊണ്ടുവന്നു
6. AD 350- സൂര്യദേവൻ്റെ ഉത്സവദിനമായ ഡിസംബർ 25 ക്രിസ്തുമസായി ജൂലിയൻ മാർപ്പാപ്പ മാറ്റി.
7. AD 375- മാലാഖമാർ, മരിച്ച വിശുദ്ധർ, തിരുസ്വരൂപങ്ങൾ മുതലായവ വണങ്ങാൻ തുടങ്ങി.
8. AD 431- എഫേസോസ് സുന്നഹദോസിൽ വച്ച് മറിയത്തെ ദൈവമാതാവ് എന്ന് വിളിച്ചു.
9. AD 500 – പുരോഹിതന്മാർ പ്രത്യേക വസ്ത്രം ധരിക്കാൻ തുടങ്ങി.
10. AD 526 – അന്ത്യകൂദാശ ആരംഭിച്ചു.
11. AD 593- ശുദ്ധീകരണ സ്ഥലത്തെക്കുറിച്ച് പഠിപ്പിക്കാൻ ആരംഭിച്ചു.
12. AD 600 – ആരാധനയിൽ ലത്തീൻ ഭാഷ ഉപയോഗിക്കാൻ തുടങ്ങി; മറിയം, മാലാഖമാർ, മരിച്ച വിശുദ്ധന്മാർ എന്നിവരോട് പ്രാർത്ഥിക്കാൻ തുടങ്ങി.
13. AD 610- ബോണിഫസ് മൂന്നാമൻ ആദ്യമായി പോപ്പ് എന്ന് വിളിക്കപ്പെട്ടു.
14. AD 709- മാർപ്പാപ്പമാരുടെ പാദം മുത്താൻ തുടങ്ങി.
15. AD 786- കുരിശ്, തിരുസ്വരൂപങ്ങൾ, തിരുശേഷിപ്പുകൾ എന്നിവയെ ആരാധിക്കുന്നത് ഔദ്യോഗികമായി അംഗീകരിച്ചു.
16. AD 850- ഹന്നാൻ ജലം, വിശുദ്ധ തൈലം എന്നിവ പുരോഹിതന്മാരാൽ വാഴ്ത്തിക്കൊടുക്കുന്ന പതിവ് ആരംഭിച്ചു.
17. AD 890- യൗസേപ്പ് പിതാവിനെ ആരാധിക്കുവാൻ തുടങ്ങി.
18. AD 927 – കർദ്ദിനാൾ സംഘം ആരംഭിച്ചു.
19. AD 998- നോമ്പും വെള്ളിയാഴ്ച ഉപവാസവും ആരംഭിച്ചു.
20. AD 1079- പുരോഹിതന്മാർ വിവാഹം കഴിക്കുന്നത് ഗ്രിഗറി ആറാമൻ വിലക്കി.
21. AD 1090- ജപമാല ആരംഭിച്ചു.
22. AD 11 നൂറ്റാണ്ട് – കുർബ്ബാന ബലിയർപ്പണമായി രൂപാന്തരപ്പെടുകയും അതിൽ പങ്കുകൊള്ളുന്നത് നിർബന്ധമാക്കുകയും ചെയ്തു.
23. AD 1190- പാപമോചനച്ചീട്ടിൻ്റെ വിൽപ്പന ആരംഭിച്ചു.
24. AD 12 നൂറ്റാണ്ട് – ഏഴു കൂദാശകൾ തുടങ്ങി; മാർക്കോ പോളോ കേരളത്തിലെത്തുന്ന ആദ്യ കത്തോലിക്യൻ.
25. AD 1215- അപ്പ വീഞ്ഞുകളുടെ വസ്തുമാറ്റ സിദ്ധാന്തം ഇന്നസെൻ്റ് മൂന്നാമൻ പ്രഖ്യാപിച്ചു; കുമ്പസ്സാരം ആരംഭിച്ചു.
26. AD 1220 – തിരുവോസ്തി വണങ്ങണമെന്ന് ഹെനോറിയസ് മൂന്നാമൻ കൽപ്പിച്ചു.
27. AD 1229- വാലൻഷ്യ സുന്നഹദോസിൽ വച്ച് ബൈബിൾ നിരോധിത പുസ്തകങ്ങളുടെ പട്ടികയിൽപ്പെടുത്തുകയും സാധാരണ ജനങ്ങൾ ബൈബിൾ വായിക്കുന്നത് വിലക്കുകയും ചെയ്തു.
28. AD 1251- സന്യാസി മഠങ്ങളിലെ പ്രത്യേക വസ്ത്രങ്ങൾ ഇംഗ്ലണ്ടിലെ സൈമൻ സ്റ്റോക്ക് എന്ന സന്യാസികണ്ടു പിടിച്ചു.
29. AD 1311 – റാവന്ന സുന്നഹദോസിൽ വച്ച് ശിശു സ്നാനം അംഗീകരിച്ചു.
30. AD 1414- കുർബ്ബാന സമയത്ത് സാധാരണക്കാർക്ക് വീഞ്ഞ് നിരോധിച്ചു.
31. AD 1439- ഫ്ലോറൻസിലെ സുന്നഹദോസിൽ ശുദ്ധീകരണ സ്ഥലത്തെക്കുറിച്ചുള്ള ഉപദേശം വിശ്വാസത്യമായി പ്രഖ്യാപിച്ചു.
32. AD 1545 – ട്രെൻ്റു സുന്നഹദോസിൽ പാരമ്പര്യം ബൈബിളിന് തുല്യമായി പ്രഖ്യാപിച്ചു; ബൈബിളിലെ 66 പുസ്തകങ്ങളോട് ചില പുസ്തകങ്ങൾ (അപ്പോക്രിഫ) കൂട്ടിച്ചേർത്തു.
33. AD 1854- മാതാവിൻ്റെ അമലോത്ഭവം വിശ്വാസ സത്യമായി പീയൂസ് ഒമ്പതാമൻ പ്രഖ്യാപിച്ചു.
34. AD 1870- ധാർമ്മികവും വിശ്വാസ പരവുമായ കാര്യങ്ങളിൽ മാർപ്പാപ്പക്കുള്ള തെറ്റാവരം വത്തിക്കാൻ സുന്നഹദോസ് പ്രഖ്യാപിച്ചു.
35. AD 1950 – മാതാവിൻ്റെ സ്വർഗ്ഗാരോഹണം വിശ്വാസ സത്യമായി പീയൂസ് പത്താമൻ പ്രഖ്യാപിച്ചു.
36. AD 1965 – മറിയത്തെ സഭാ മാതാവായി പോൾ ആറാമൻ പ്രഖ്യാപിച്ചു. (ഇപ്പോൾ സഹരക്ഷകയായി അവർ കരുതുന്നു)
37. AD 1996 – പരിണാമസിദ്ധാന്തം തെറ്റല്ലെന്ന് ജോൺ പോൾ രണ്ടാമൻ പ്രഖ്യാപിച്ചു.
38. AD 2000 – മുൻ കാലങ്ങളിൽ കത്തോലിക്കാ സഭ ചെയ്തു കൂട്ടിയ മഹാപാതകങ്ങൾക്ക് മാർപ്പാപ്പ ലോകത്തോട് മാപ്പ് ചോദിച്ചു.
39. AD 2002- കൊന്തയ്ക്ക് പുതിയ പതിപ്പിറക്കി.
40. AD 2014- പ്രപഞ്ചത്തിൻ്റെ ഉൽപ്പത്തിയെക്കുറിച്ച് ബൈബിളിലെ ഉൽപ്പത്തി പുസ്തകത്തിലെ വിവരണം പോപ്പ് ഫ്രാൻസിസ് തളളി.