ബൈബിളിൻ്റെ മുലഭാഷകൾ പ്രധാനമായും എബ്രായയും ഗ്രീക്കുമാണ്. എങ്കിലും പഴയനിയമത്തിലും പുതിയനിയമത്തിലും അരാമ്യഭാഷയുടെ സ്വാധീനവും കാണാൻ കഴിയും. ന്യായപ്രമാണ പുസ്തകങ്ങളിൽ ഒരു സ്ഥലനാമവും (യെഗർ-സഹദൂഥാ: ഉല്പ, 31:47), പ്രവാചക പുസ്തകങ്ങളിൽ ഒരു വാക്യവും (യിരെ, 10:11), എഴുത്തുകളിൽ രണ്ടു പ്രധാനഭാഗങ്ങളും (ദാനീ, 2:4-7:28; എസ്രാ, 4:8-6:18; 7:12-26) അരാമ്യ ഭാഷയിലാണ്. (ഒ.നോ: 2രാജാ, 18:26). യേശുക്രിസ്തുവും അപ്പൊസ്തലന്മാരും സംസാരിച്ചത് അരാമ്യ ഭാഷയായിരുന്നു. തന്മൂലം അനേകം അരാമ്യപദങ്ങൾ ഗ്രീക്കിന്റെ രൂപത്തിൽ പുതിയനിയമത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ‘തലീഥാ കൂമീ’ (മർക്കൊ, 5:41), ‘എഫഥാ’ (മർക്കൊ, 7:34), ‘എലോഹീ എലോഹീ ലമ്മാ ശബക്താനീ’ (മർക്കൊ, 15:34) എന്നീ വാക്യശകലങ്ങൾ ക്രിസ്തുവിന്റെ അധരങ്ങളിൽ നിന്നടർന്നു വീണവയാണ്. പുതിയനിയമം എഴുതപ്പെട്ടത് ഗ്രീക്കിലാണ്. ഒരന്തർദേശീയ ഭാഷ എന്ന ബഹുമതി അക്കാലത്ത് ഗ്രീക്കു നേടിയിരുന്നു. പഴയനിയമം പ്രധാനമായും ഒരു ജാതിക്കു വേണ്ടിയുളള വെളിപ്പാടാകയാൽ അതു അവരുടെ ഭാഷയായ എബ്രായയിൽ എഴുതപ്പെട്ടു. എന്നാൽ ക്രിസ്തുവിലൂടെയുള്ള പൂർണ്ണമായ വെളിപ്പാട് സകല ജാതികൾക്കും (ലൂക്കൊ, 2:31) വേണ്ടിയുള്ളതാകയാലും, അവന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരൂശലേമിൽ തുടങ്ങി സകല ജാതികളിലും പ്രസംഗിക്കുകയും വേണ്ടതാകയാലും (ലൂക്കൊ, 24:47) ക്രിസ്തുവിന്റെ രക്തത്തിലൂടെ സ്ഥാപിക്കപ്പെട്ട പുതിയനിയമം അന്നത്തെ അന്തർദേശീയ ഭാഷയായ ഗ്രീക്കിലെഴുതി. പുതിയനിയമ ഗ്രീക്ക് ‘കൊയീനീ’ (നാടോടിഭാഷ) ആണ്. മറ്റുഭാഷകളുടെ സ്വാധീനവും ബൈബിളിൽ ദൃശ്യമാണ്. ‘സാപ്നത്ത്പനേഹ്’ (ഉല്പ, 41:45) ഈജിപ്ഷ്യൻ പദമാണ്. ‘ബേല്ത്ത്-ശസ്സർ, തർത്ഥാൻ, രാബ്സാരീസ്, റാബ്ശാക്കേ (ദാനീ, 1:7; 2രാജാ, 18:17) എന്നിവ ബാബിലോന്യ അസ്സീറിയൻ പദങ്ങളാണ്. ബൈബിളിലെ സ്ഥലനാമങ്ങൾ പലഭാഷകളിൽ നിന്നുള്ളവയാണ്. അനേകം സ്ഥലനാമങ്ങളുടെ നിഷ്പത്തി ഇന്നും അജ്ഞാതമാണ്.
ക്രിസ്തുസഭ വിശ്വാസത്തിന്റെ മാനദണ്ഡമായി സ്വീകരിച്ചിട്ടുള്ള ദൈവശ്വാസീയമായ തിരുവെഴുത്തുകൾക്കു നല്കിയിട്ടുള്ള പേരാണ് ബൈബിൾ. പഴയനിയമവും പുതിയനിയമവും അതുൾക്കൊള്ളുന്നു. പുസ്തകങ്ങൾ എന്ന അർത്ഥത്തിൽ ഗ്രീക്കു ഭാഷയിൽ ഉപയോഗിക്കുന്ന പദമാണ് ബിബ്ളിയ. പഴയനിയമ പ്രവചനങ്ങളെ കുറിക്കുവാൻ പ്രസ്തുത പദം ദാനീയേൽ പ്രവചനത്തിൽ പ്രയോഗിഗിച്ചിട്ടുണ്ട്. ‘ഒരു കാലസംഖ്യ പുസ്തകങ്ങളിൽ നിന്നു ഗ്രഹിച്ചു.’ (ദാനീ, 9:2). ഗ്രീക്കു സപ്തതിയിൽ (സെപ്റ്റ്വജിന്റ്) പുസ്തകങ്ങൾ എന്ന സ്ഥാനത്തു ‘റ്റാബിബ്ളിയ’ എന്നാണു ഭാഷാന്തരം ചെയ്തിട്ടുള്ളത്. റ്റാബിബ്ളിയ എന്ന പ്രയോഗം ബൈബിളിനെ മുഴുവൻ കുറിക്കത്തക്കവണ്ണം ആദ്യം പ്രയോഗിച്ചിട്ടുള്ളത് എ.ഡി. 150-നടുപ്പിച്ചു 2ക്ലെമന്റു 14:2-ലാണ് എ.ഡി. അഞ്ചാം നൂറ്റാണ്ടോടുകൂടിയാണ് തിരുവെഴുത്തുകളെ മുഴുവൻ സൂചിപ്പിക്കുവാൻ ബൈബിൾ എന്ന പദം പരക്കെ പ്രയോഗിച്ചു തുടങ്ങിയത്. വിശുദ്ധ ജെറോം (എ.ഡി. 400) ബൈബിളിനെ ബിബ്ളിയോതെക്കാദിവീനാ (ദൈവിക ഗ്രന്ഥാലയം) എന്നു വിളിച്ചു. എ.ഡി. പതിമൂന്നാം നൂറ്റാണ്ടോടു കടി പുസ്തകങ്ങൾ (ബിബ്ളിയ) എന്ന ബഹുവചനം പുസ്തകം എന്നു ഏകവചനത്തിൽ പ്രയോഗിക്കപ്പെട്ടു തുടങ്ങി. അറുപത്താറു പുസ്തകങ്ങൾ അടങ്ങുന്ന ബൈബിളിന്റെ ഐക്യത്തെ വെളിപ്പെടുത്തുകയാണ് അത്.
നിരുക്തം: ബിബ്ലസ് (പാപ്പിറസ്) എന്ന ചെടിയില്‍ നിന്നും ഉണ്ടാക്കി എഴുതാനുപയോഗിച്ചിരുന്ന കട്ടിക്കടലസാണ് ബിബ്ലിയോണ്‍. ‘ബിബ്ലിയോൺ’ എന്നതിന് പുസ്തകം എന്നും ‘ബിബ്ലോസ്’ (ബിബ്ലിയ) എന്നതിനു പുസ്തകങ്ങള്‍ എന്നുമാണ് അര്‍ത്ഥം. ബി.സി. 1100-ല്‍ ഈജിപ്തില്‍ നിന്നും ഫൊയ്നീഷ്യയിലെ ഗെബല്‍ തുറമുഖത്തേക്ക് ഈ ബിബ്ലിയോണ്‍ കയറ്റി അയച്ചിരുന്നു. അതിനാല്‍ ഗെബല്‍ പട്ടണം പിന്നിട് ബിബ്ലോസ് പട്ടണം എന്നറിയപ്പെട്ടു. ഈ പാപ്പിറസ് (ബിബ്ലസ്) കടലാസില്‍ ചിലത് (ബി.സി. 1100-ല്‍ നിര്‍മ്മിച്ചത്) ബ്രിട്ടീഷ് മ്യുസിയത്തില്‍ സൂക്ഷിച്ചിരിക്കുന്നു. എ.ഡി. രണ്ടാം നുറ്റാണ്ടു മുതല്‍ തിരുവെഴുത്തുകള്‍ക്ക് ‘റ്റാബിബ്ലിയ’ എന്ന പേരു വിളിച്ചുതുടങ്ങി. എ.ഡി. 1382-ല്‍ ഇംഗ്ലീഷിലേക്ക് ബൈബിള്‍ ഭാഷാന്തരം ചെയ്ത ജോണ്‍ വിക്ലിഫ് ബൈബിള്‍ എന്ന പദം സ്വികരിച്ചു. യോഹ. 21:25, 2 തിമോ. 4:13 ആദിയായ ഭാഗങ്ങളില്‍ ബിബ്ലിയ എന്ന പദമാണ് ഗ്രീക്കില്‍ ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ പഴയനിയമഗ്രന്ഥങ്ങള്‍ ആദ്യമായി എഴുതിയിരുന്നത് മൃഗങ്ങളുടെ തോല്‍ ചുരുളുകളിലാണ്. ലോകത്തില്‍ ഏറ്റവും പ്രചാരമുള്ള പദമാണ് ബൈബിള്‍.
കാലവും എഴുത്തുകാരും: ബി.സി. 1500-നും എ.ഡി. 100-നും മാദ്ധ്യയള്ള 1600 വർഷങ്ങളുടെ നിണ്ട കാലയളവിനുള്ളിലാണ് ബൈബിളിലെ പുസ്തകങ്ങളെല്ലാം എഴുതപ്പെട്ടത്. പഴയനിയമം ആയിരം വർഷം കൊണ്ടാണ് പൂർത്തിയായതെങ്കിൽ പുതിയ നിയമം വെറും അമ്പതുവർഷം കൊണ്ടു പൂർത്തിയായി. പുതിയനിയമ ഗ്രന്ഥങ്ങളിൽ ആദ്യം എഴുതപ്പെട്ടവ വിശുദ്ധ പൗലൊസിന്റെ ലേഖനങ്ങളാണ്. അവയുടെ രചനാകാലം എ.ഡി. 48-66 ആണ്. നാലു സുവിശേഷങ്ങളും എ.ഡി.56-നും 100-നും മദ്ധ്യേ രചിക്കപ്പെട്ടു. ദൈവകല്പനയാൽ നാല്പതോളം പേർ പരിശുദ്ധാത്മ നിയോഗം പ്രാപിച്ചു രേഖപ്പെടുത്തിയതത്ര തിരുവെഴുത്തുകൾ. എഴുത്തുകാർ വിഭിന്നരും വ്യത്യസ്ത ചുറ്റുപാടു കളിൽ വിവിധ നിലകളിൽ കഴിഞ്ഞവരുമായിരുന്നു. ദാവീദും ശലോമോനും രാജാക്കന്മാരായിരുന്നു. ദാനീയലും നെഹെമ്യാവും ഭരണ തന്ത്രജ്ഞന്മാരായിരുന്നു. എസ്രായെപ്പോലുളള പുരോഹിതന്മാർ എഴുത്തുകാരുടെ പട്ടികയിലുണ്ട്. മിസ്രയീമിലെ സകലജ്ഞാനവും അഭ്യസിച്ചവനാണ് മോശെ. ന്യായപ്രമാണത്തിൽ അവഗാഹം നേടിയ വ്യക്തിയാണ് പതിമൂന്നു ലേഖനങ്ങളുടെ കർത്താവായ പൗലൊസ് അപ്പൊസ്തലൻ. ആദ്യമായി പ്രവചനം എഴുതി സൂക്ഷിച്ച പ്രവാചകനായ ആമോസ് ആട്ടിടയനായിരുന്നു. മത്തായി ചുങ്കക്കാരനും, പത്രൊസ്, യാക്കോബ്, യോഹന്നാൻ എന്നിവർ അനഭ്യസ്തരായ മീൻപിടിത്തക്കാരും ആണ്. വൈദ്യനായ ലൂക്കൊസാണ് പ്രസ്തുത നാമത്തിലുള്ള സുവിശേഷത്തിന്റെയും അപ്പൊസ്തല പ്രവൃത്തികളുടെയും കർത്താവ്. യോശുവ വീരനും വിശ്വസ്തനുമായ സർവ്വസൈന്യാധിപനായിരുന്നു. ശമൂവേൽ ന്യായാധിപനും പ്രവാചകനും പുരോഹിതനുമായിരുന്നു. യെശയ്യാവ്, യിരെമ്യാവ്, യെഹെസ്ക്കേൽ തുടങ്ങിയവർ ധീരന്മാരായ പ്രവാചകന്മാരത്രേ. കൊട്ടാരം മുതൽ കുടിൽ വരെ വ്യത്യസ്ത തലങ്ങളിലും നിലകളിലും ഉള്ളവർ വിശുദ്ധഗ്രന്ഥത്തിന്റെ എഴുത്തുകാരുടെ പട്ടികയിലുണ്ട്. അവർ എല്ലാവരിലും വ്യാപിച്ചിരുന്നത് ദൈവത്തിന്റെ ആത്മാവും, അവർ രേഖപ്പെടുത്തിയതു ദൈവത്തിന്റെ അരുളപ്പാടുമായിരുന്നു. പുതിയനിയമ എഴുത്തുകാരിൽ മത്തായി, യോഹനാൻ, പത്രൊസ്, പൗലൊസ് എന്നിവർ അപ്പൊസ്തലന്മാരായിരുന്നു; മർക്കൊസും ലൂക്കൊസും അപ്പൊസ്തലന്മാരുടെ കൂട്ടാളികളും. യാക്കോബും യൂദയും യേശുവിന്റെ സഹോദരന്മാരത്രേ. സീനായി മരുഭൂമിയും അറേബ്യയിലെ കുന്നുകളും പലസ്തീനിലെ മലകളും പട്ടണങ്ങളും ദൈവാലയത്തിന്റെ പ്രാകാരവും പേർഷ്യയുടെ തലസ്ഥാനമായ ശുശനും, ബാബിലോണിലെ കേബാർ നദീതടവും റോമിലെ കൽത്തുറുങ്കുകളും ഏകാന്തമായ പത്മൊസ് ദ്വീപും ഒക്കെയായിരുന്നു തിരുവെഴുത്തുകളുടെ ഈറ്റില്ലം. വ്യത്യസ്തങ്ങളായ പരിതഃസ്ഥിതിയിലും വിദ്യാഭ്യാസ സാംസ്കാരിക പശ്ചാത്തലങ്ങളിലും ഇരുന്നു എഴുതിയ ഈ 66 ഗ്രന്ഥങ്ങള്‍ക്കും അത്യത്ഭുതകരമായ ആശയപൊരുത്തമാണുള്ളത്.
പേരുകൾ: തിരുവെഴുത്തുകളെ കുറിക്കുന്ന പല പേരുകൾ ബൈബിളിൽ തന്നെ കൊടുത്തിട്ടുണ്ട്. അവ തിരുവെഴുത്തുകളെ പൂർണ്ണമായും ഭാഗീകമായും സൂചിപ്പിക്കുന്നവയാണ്. തിരുവെഴുത്തുകൾ: ബൈബിളിനു സമാനമായ പ്രയോഗമാണ് എഴുത്തുകൾ അഥവാ തിരുവെഴുത്തുകൾ. പുതിയനിയമത്തിലെ ഈ പ്രയോഗം പഴയനിയമ രേഖകളെ പൂർണ്ണമായോ ഭാഗികമായോ വിവക്ഷിക്കുന്നു. മത്തായി 21:42-ൽ യേശു അവരോടു “എന്നു നിങ്ങൾ തിരുവെഴുത്തുകളിൽ ഒരിക്കലും വായിച്ചിട്ടില്ലയോ?” എന്നു ചോദിച്ചു. ഇതിനു സമാന്തരമായ മർക്കൊസ് 12:11-ൽ ഉദ്ധ്യതഭാഗത്തെ മാത്രം പരാമർശിച്ചു കൊണ്ടു ഏകവചനം പ്രയോഗിച്ചിട്ടുള്ളത് ശ്രദ്ധാർഹമാണ്. “എന്ന തിരുവെഴുത്തു നിങ്ങൾ വായിച്ചിട്ടില്ലയോ?” 1തിമൊഥെയൊസ് 3:14-ൽ “തിരുവെഴുത്തുകൾ” എന്നും 2തിമൊഥെയൊസ് 3:16-ൽ “എല്ലാ തിരുവെഴുത്തും ദൈവശ്വാസീയം” എന്നും ഉണ്ട്. “എല്ലാം തിരുവെഴുത്തും” എന്ന പ്രയോഗം പഴയപുതിയനിയമങ്ങളെ മുഴുവനായി കുറിക്കുന്നതാണ്. 2പത്രൊസ് 3:16-ൽ പൗലൊസിന്റെ സകല ലേഖനങ്ങളെയും ശേഷം തിരു വെഴുത്തുകളോടൊപ്പം ചേർത്തിരിക്കുന്നു. ഇവിടെ “ശേഷം തിരുവെഴുത്തുകൾ” എന്ന പ്രയോഗം പഴയനിയമ എഴുത്തുകളും സുവിശേഷങ്ങളും ഉൾപ്പെടുന്നു. ബൈബിളിനെ കുറിക്കുന്ന ചില പേരുകൾ ചുവടെ ചേർക്കുന്നു:
മൂലഭാഷകൾ: രണ്ടു ചെറിയ ഖണ്ഡങ്ങൾ ഒഴികെ പഴയനിയമം മുഴുവൻ എബ്രായയിലും പുതിയനിയമം മുഴുവൻ ഗ്രീക്കിലുമാണ് എഴുതപ്പെട്ടത്. ന്യായപ്രമാണ പുസ്തകങ്ങളിൽ ഒരു സ്ഥലനാമവും (ഉല്പ, 31:47), പ്രവാചക പുസ്തകങ്ങളിൽ ഒരു വാക്യവും (യിരെ, 10:11), എഴുത്തുകളിൽ (കെത്തുവീം) രണ്ടു പ്രധാനഭാഗങ്ങളും (ദാനീ, 2:4-7:28, എസ്രാ, 4:8-6:18, 7:12-26) അരാമ്യ ഭാഷയിലാണ്. യേശു ക്രിസ്തുവും അപ്പൊസ്തലന്മാരും സംസാരിച്ചത്. അരാമ്യ ഭാഷയായിരുന്നു. അമ്പതോളം അരാമ്യപദങ്ങൾ ഗ്രീക്കിന്റെ രൂപത്തിൽ പുതിയനിയമത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ‘തലീഥാ കൂമീ’ (മർക്കൊ, 5:41), ‘എഫഥാ’ (മർക്കൊ, 7:34) ‘എലോഹീ എലോഹീ ലമ്മാ ശബജ്ഞാനീ’ (മർക്കൊ, 15:34) എന്നീ വാക്യശകലങ്ങൾ ക്രിസ്തുവിന്റെ അധരങ്ങളിൽ നിന്നടർന്നു വീണവയാണ്. പുതിയനിയമം എഴുതപ്പെട്ടത് ഗ്രീക്കിലാണ്. ഒരന്തർദേശീയ ഭാഷ എന്ന ബഹുമതി ഗ്രീക്കു നേടിയിരുന്നു. പഴയനിയമം പ്രധാനമായും ഒരു ജാതിക്കു വേണ്ടിയുള്ള വെളിപ്പാടാകയാൽ അതു അവരുടെ ഭാഷയായ എബ്രായയിൽ എഴുതപ്പെട്ടു. എന്നാൽ ക്രിസ്തുവിലൂടെയുള്ള പൂർണ്ണമായ വെളിപ്പാടു സകല ജാതികൾക്കും (ലൂക്കൊ, 2:31) വേണ്ടിയുള്ളതാകയാലും, അവന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരുശലേമിൽ തുടങ്ങി സകല ജാതികളിലും പ്രസംഗിക്കുകയും വേണ്ടതാകയാലും (ലൂക്കൊ, 24:47), ക്രിസ്തുവിന്റെ രക്തതതിലുടെ സ്ഥാപിക്കപ്പെട്ട പുതിയ നിയമം അന്നത്തെ അന്തർദേശീയ ഭാഷയായ ഗ്രീക്കിലെഴുതി. പുതിയനിയമ ഗ്രീക്ക് ‘കൊയ്നീ’യാണ്; അഥവാ നാടോടിഭാഷ. മറ്റുഭാഷകളുടെ സ്വാധീനവും ബൈബിളിൽ ദൃശ്യമാണ്. സാപ്നത്ത്പനേഹ് (ഉല്പ, 41:45), അബ്രേക് എന്നിവ ഈജിപ്ഷ്യൻ ഭാഷാപദങ്ങളാണ്. ബേല്ത്ത്-ശസ്സർ, തർത്ഥാൻ, രാബ്സാരീസ്, റാബ്ശാക്കേ (ദാനീ, 1:7, 2രാജാ, 18:17) എന്നിവ ബാബിലോന്യ അസ്സീറിയൻ പദങ്ങളാണ്. ബൈബിളിലെ സ്ഥലനാമങ്ങൾ പലഭാഷകളിൽ നിന്നു ള്ളവയാണ്. അനേകം സ്ഥലനാമങ്ങളുടെ നിഷ്പത്തി ഇന്നും അജ്ഞാതമാണ്.
ബൈബിള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട വിധം: നിയമം എന്നാ വാക്കിന് ഗ്രിക്കില്‍ ‘DIATHEKE’ എന്നും ലത്തീനില ‘TESTAMENTUM’ എന്നും ഉപയോഗിച്ചുപോന്നു. അതിന് ഉടമ്പടി എന്നാണ് അര്‍ത്ഥം. ദൈവവും മനുഷ്യനുമായുള്ള ഉടമ്പടിയാണു വേദപുസ്തകം എന്നതിനാലാണു ‘Testament’ എന്ന പദം ഇംഗ്ലീഷുകാര്‍ സ്വികരിച്ചിരിക്കുന്നത്.
പഴയനിയമം: ജോസീഫസ് എ.ഡി. ഒന്നാംനൂറ്റാണ്ടില്‍ യെഹൂദ ചരിത്രം വിശദമായി രേഖപ്പെടുത്തുമ്പോള്‍, പഴയനിത്തിന്റെ കൂട്ടിചേര്‍ക്കല്‍ തുടങ്ങിയത് എസ്രാ ശാസ്ത്രിയാണെന്നു പറഞ്ഞിരിക്കുന്നു. ദൈവാലയത്തിലും രാജകിയ സദസ്സുകളിലും ലൈബ്രറികളിലും സൂക്ഷിച്ചിരുന്ന കയ്യെഴുത്തു പ്രതികളായിരുന്നു ഇവ എന്നു താന്‍ പറയുന്നു.
പുരാതന കയ്യെഴുത്തുപ്രതികളില്‍ സീനായ്റ്റിക്, അലക്സാണ്ട്രിയ എന്നീ പേരുകളില്‍ അറിയപ്പെടുന്നവ ഇപ്പോള്‍ ബ്രിട്ടീഷ് മ്യുസിയത്തിലും, മറ്റൊന്ന്‍ വത്തിക്കാനിലും സുക്ഷിച്ചിരിക്കുന്നു. 1947-ല്‍ കണ്ടെത്തിയ ചാവുകടല്‍ ചുരുളുകളുമായി ഇവയ്ക്ക് യാതൊരു വ്യത്യാസവും ഇല്ല. പഴയനിയമം എബ്രായ ഭാഷയിലാണ് എഴുതപ്പെട്ടത്.
പുതിയനിയമം: അപ്പോസ്തലന്മാര്‍ എഴുതിയ ലേഖനങ്ങളും സുവിശേഷങ്ങളും ആദിമ സഭകള്‍ പരസ്പരം കൈമാറിയും കൈയെഴുത്തു പ്രതികള്‍ കൂടുതല്‍ എടുത്തും പ്രചരിപ്പിച്ചുപോന്നു. അവയില്‍ പലതും പിന്നിട് കണ്ടുകിട്ടിയിട്ടുണ്ട്. അവയ്ക്ക് ഇന്നു നാം ഉപയോഗിക്കുന്ന പുതിയനിയമവുമായി വ്യത്യാസമൊന്നുമില്ല. ഗ്രീക്കു ഭാഷയിലാണ് പുതിയനിയമം എഴുതപ്പെട്ടത്. പഴയനിയമവും പുതിയനിയമവും അവ എഴുതിയ കാലക്രമത്തിലല്ല കൂട്ടിച്ചേര്‍ത്തിരിക്കുന്നത്, വിഷയാടിസ്ഥാനത്തിലാണ്.
ചാവുകടല്‍ ചുരുളുകൾ: 1947, 48 വര്‍ഷങ്ങളില്‍ യിസ്രായേലിലെ ചാവുകടല്‍ തീരത്തുള്ള മസാദമലമുകളിലെ ‘കുമ്രാന്‍’ എന്ന സ്ഥലത്തെ പതിനൊന്നു ഗുഹകളില്‍ നിന്നായി പഴയനിയമം മുഴുവനായും ലഭിച്ചു. എബ്രായഭാഷയില്‍ തുകലില്‍ എഴുതി ചുരുളുകളായി സുക്ഷിചിരുന്നവയായിരുന്നു അവ. ഏതാനും പുസ്തകങ്ങളുടെ ഗ്രീക്കു തര്‍ജ്ജമയും ഇക്കുട്ടത്തിലുണ്ട്. ബി.സി. 60 കാലഘട്ടത്തിലെ യെഹൂദ വംശത്തെ റോമന്‍ ഭരണകൂടം കൂട്ടകൊല ചെയ്തപ്പോള്‍ മസാദ മലയിലെ ഗുഹകളില്‍ അവര്‍ ഒളിപ്പിച്ചു സുക്ഷിച്ചു വച്ചിരുന്ന ഇവ, ചാവുകടല്‍ ചുരുളുകള്‍ എന്ന പേരില്‍ ഇന്ന്‍ അറിയപ്പെടുന്നു.
ബൈബിള്‍ ദൈവശ്വാസീയമാണ് എന്നുള്ളതിനു ചില ന്യായങ്ങൾ: എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാണ് (2തിമൊ 3:16) എന്നു പൗലോസ് അപ്പോസ്തോലന്‍ എഴുതിയിരിക്കുന്നു. ‘ദൈവശ്വാസീയം’ എന്നു പറഞ്ഞാല്‍ ദൈവത്തിന്റെ ശ്വാസത്താല്‍ ഉളവായത് എന്നാണര്‍ത്ഥം. വേദപുസ്തക എഴുത്തുകാര്‍ ദൈവശ്വാസമാകുന്ന പരിശുദ്ധാത്മാവില്‍ നിറഞ്ഞാണു ദൈവവചനം രേഖപ്പെടുത്തിയിരിക്കുന്നത് എന്നു സാരം. (2പത്രൊസ് 1:21).
ഈ മഹത്ഗ്രന്ഥത്തിന് ആദിയോടന്തം വൈരുദ്ധ്യങ്ങളില്ലാതെ പഴയനിയമം യേശുക്രിസ്തുവിനു നിഴലായും പുതിയനിയമം അതിന്റെ പൊരുളായും നിലകൊള്ളുന്നു.
‘യഹോവ ഇപ്രകാരം അരുളിചെയ്യുന്നു’ എന്നു ബൈബിളില്‍ രണ്ടായിരത്തിലധികം പ്രാവശ്യം പറഞ്ഞിരിക്കുന്നു.
ബൈബിളിന്റെ അത്ഭുതകരമായ ഉള്ളടക്കം അതു ദൈവവചനമാണെന്ന് തെളിയിക്കുന്നു.
ബൈബിളിലെ 66 ഗ്രന്ഥങ്ങള്‍മുള്ള ആശയപ്പൊരുത്തം അതു ദൈവവചനം ആണെന്നുള്ളത്തിന്റെ വ്യക്തമായ തെളിവാണ്.
നിവര്‍ത്തിയായ പ്രവചനങ്ങള്‍ വേദപുസ്തകത്തിന്റെ ദൈവനിശ്വസ്തതക്ക് അനിഷേധ്യമായ തെളിവാണ്. പല പ്രവചനങ്ങളും പ്രവാചകന്മാരുടെ കാലശേഷമാണ് നിറവേറിയത്. ആകയാല്‍ പ്രവചനങ്ങളില്‍ യാതൊരു സ്വാധീനവും ചെലുത്തുവാന്‍ പ്രവാചകന്മാര്‍ക്കു കഴിയുമായിരുന്നില്ല. യെഹൂദജാതിയെക്കുറിച്ചുള്ള പ്രവചനങ്ങള്‍ മാത്രം മതി ബൈബിളിന്‍റെ സത്യസന്ധത തെളിയിക്കാന്‍.
വളരെ സ്വാധീനശക്തിയുള്ള അനേകം മതമേധാവികളും ഭരണാധികാരികളും ഈ പുസ്തകത്തെ ഭൂമുഖത്തുനിന്നും തുടച്ചുമാറ്റുവാന്‍ കഠിനപ്രയത്നം ചെയ്തിട്ടും, ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രചാരമുള്ള ഗ്രന്ഥമായി ബൈബിള്‍ ഇന്നും നിലനില്‍ക്കുന്നു.
ദൈവീകസത്യങ്ങള്‍ മനുഷ്യര്‍ക്കു നല്‍കുന്നതില്‍ വ്യാപരിച്ച ആത്മാവിന്‍റെ വ്യാപാരശക്തിക്കു വെളിപ്പാട് എന്നു പറയുന്നു. വെളിപ്പെടുത്തപ്പെട്ട ദൈവീക സത്യങ്ങള്‍ തെറ്റുകൂടാതെ മാനുഷിക ഭാഷയില്‍ പ്രകാശിപ്പിക്കുവാന്‍ വേദപുസ്തക എഴുത്തുകാരില്‍ വ്യാപരിച്ച ആത്മാവിന്റെ വ്യാപാരശക്തിക്ക് ദൈവനിശ്വസ്തത എന്നു പറയുന്നു. വേദപുസ്തകത്തിലെ ആഴമേറിയ സത്യങ്ങള്‍ ഗ്രഹിക്കണമെങ്കില്‍ ദൈവാത്മാവിന്റെ പ്രകാശനം ഉണ്ടായേ മതിയാകൂ.
വേദപുസ്തക കാനോൻ: കാനോന്‍ എന്ന വാക്കിന് അളവുകോല്‍ എന്നാണര്‍ത്ഥം. ഏതെങ്കിലും വസ്തുതയെ പരിശോധിക്കുന്നതിനുള്ള മാനദണ്ഡം അഥവാ പ്രമാണം എന്ന അര്‍ത്ഥത്തിലും ഈ പദം ഉപയോഗിക്കാറുണ്ട്. വേദപുസ്തക ഗ്രന്ഥങ്ങള്‍ അംഗികാരിക്കുവാനുള്ള മാനദണ്ഡത്തെ വേദപുസ്തക കാനോന്‍ എന്നു പറയുന്നു.
പഴയനിയമ കാനോൻ: ബാബേല്‍ പ്രവാസത്തിനു ശേഷം എസ്രാ ശാസ്ത്രിയാണു പഴയനിയമ ഗ്രന്ഥങ്ങളെ കുട്ടിച്ചേര്‍ത്തത് എന്നു വിശ്വാസിച്ചുപോരുന്നു. യെഹൂദ ചരിത്രകാരനായ ജോസീഫസിന്റെ എഴുത്തുകളില്‍ ഇന്നത്തെ 39 പഴയനിയമ പുസ്തകങ്ങളെ 22 ആയിട്ടാണ് പറഞ്ഞിരിക്കുന്നത്. (സെപ്റ്റുവജിന്റ് ഭാഷാന്തരക്കാരാണ് ഇന്നത്തെ നിലയിൽ 39 ആയി ക്രമീകരിച്ചത്).
അപ്പോക്രിഫ ഗ്രന്ഥങ്ങൾ: അപ്പോക്രിഫ എന്ന വാക്കിന് ‘മറഞ്ഞിരിക്കുന്നത്’ എന്നര്‍ത്ഥം. ബൈബിള്‍ ലത്തീന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത ജെറോം, കാനോനികങ്ങളല്ലാത്ത ഗ്രന്ഥങ്ങള്‍ക്ക് ഈ പേരു നല്‍കി. ബി.സി. 200 മുതല്‍ എ. ഡി. 70 വരെയുള്ള കാലഘട്ടത്തിലാണ് അപ്പോക്രീഫ ഗ്രന്ഥങ്ങള്‍ എഴുതപ്പെട്ടത്. ഇതില്‍ പലതിന്റെയും ഗ്രന്ഥകര്‍ത്താക്കള്‍ ആരാണെന്നു വ്യക്തമല്ല. അപ്പോക്രീഫ എന്ന പേരില്‍ അറിയപ്പെടുന്ന ഗ്രന്ഥങ്ങളെ റോമന്‍ കത്തോലിക്കാസഭ എ.ഡി. 1546-ലെ ട്രെന്റ് സുന്നഹദോസില്‍ ആലോചനാവിഷയമാക്കി. പിന്നിട് അവയില്‍ ചിലത് ബൈബിളിനോട് കൂട്ടിചേര്‍ക്കയും ചെയ്തു.
പഴയനിയമ അപ്പൊക്രിഫ
1. 1,2 എസ്രാ
2. 1,2,3,4 മക്കാബ്യർ
3. ശലമോന്റെ വിജ്ഞാനം
4. എക്ലിസിയാസ്റ്റിക്കസ് (സിറക്കിന്റെ പുത്രനായ യേശുവിന്റെ ജ്ഞാനം)
5. തോബിത്ത്
6. ജൂഡിത്ത്
7. ബാരൂക്ക് (യിരമ്യാവിന്റെ എഴുത്തുൾപ്പെടെ)
8. അസരിയാവിന്റെ പ്രാർത്ഥനയും മൂന്നു ബാലന്മാരുടെ ഗാനവും
9. സൂസന്ന
10. ബേലും സർപ്പവും
11. മനശ്ശെയുടെ പ്രാർത്ഥന
12. എസ്ഥേറിന്റെ പരിശിഷ്ടം
13. ജൂബിലികളുടെ പുസ്തകം
14. ആദാമിന്റെയും ഹവ്വായുടെയും ചരിത്രം
15. ആദാം മുതൽ ക്രിസ്തുവരെ ചരിത്രം
16. സുറിയാനി ഖജനാവ്
17. ആദാമിന്റെ വെളിപ്പാട്
18. മോശയുടെ വെളിപ്പാട്
പുതിയനിയമ അപ്പോക്രിഫ
1. എബ്രായർക്കെഴുതിയ സുവിശേഷം
2. എബിയോന്യ സുവിശേഷം
3. ഈജിപ്റ്റുകാരുടെ സുവിശേഷം
4. തോമസ്സിന്റെ സുവിശേഷം
5. പത്രാസിന്റെ സുവിശേഷം
6. നിക്കൊദെമൊസിന്റെ സുവിശേഷം
7. യാക്കോബിന്റെ പ്രാരംഭ സുവിശേഷം
8. ഫിലിപ്പോസിന്റെ സുവിശേഷം
9. തോമാസിന്റെ സുവിശേഷം
10. യേശുവിന്റെ ശൈശവത്തെക്കുറിച്ചുള്ള അറബി സുവിശേഷം
11. തച്ചനായ യോസേഫിന്റെ ചരിത്രം
12. സത്യസുവിശേഷം
13. ശൈശവത്തെക്കുറിച്ചുള്ള അർമീനിയൻ സുവിശേഷം
14. കന്യകയുടെ സ്വർഗ്ഗാരോഹണം
15. ബർത്തലോമായിയുടെ സുവിശേഷം
16. ബാസിലിദസിന്റെ സുവിശാഷം
17. മാർസിയന്റെ സുവിശേഷം
18. മറിയയുടെ ജനന സുവിശേഷം
19. മത്ഥ്യാസിന്റെ സുവിശേഷം
20. നസറേന്യരുടെ സുവിശേഷം
21. വ്യാജ മത്തായി സുവിശേഷം
22. ബർന്നബാസിന്റെ സുവിശേഷം
23. അന്ത്രയാസിന്റെ സുവിശേഷം
24. ചെറിന്തൂസിന്റെ സുവിശേഷം
25. ഹവ്വായുടെ സുവിശേഷം
26. മറിയയുടെ വേർപാടിനെക്കുറിച്ചുള്ള യോഹന്നാന്റെ വിവരണം
27. ഇസ്കര്യോത്താ യൂദയുടെ സുവിശേഷം
28. ലുഷ്യസിന്റെയും ഹെസിഖ്യാസിന്റെയും സുവിശേഷം
29. സമ്പൂർണ്ണതയുടെ സുവിശേഷം 30. താസ്യന്റെ സുവിശേഷം
31. തദ്ദായിയുടെ സുവിശേഷം
32. അപ്പെല്ലസിന്റെ സുവിശേഷം
33. അപ്പോക്രിഫാ നടപടികൾ
34. യോഹന്നാന്റെ നടപടി
35. പൗലൊസിന്റെ നടപടി
36. a പൗലൊസിന്റെയും തെക്ലായുടെയും നടപടി
b. കൊരിന്ത്യ സഭയുമായുള്ള കത്തിടപാടുകൾ
c. പൌലൊസിന്റെ രക്തസാക്ഷിത്വം
37. അന്ത്രയാസിന്റെ നടപടി
38. കൊരിന്ത്യർക്കുള്ള മൂന്നാം ലേഖനം
39. അപ്പൊസ്തലന്മാരുടെ കത്തുകൾ
40. പൗലൊസും സെനക്കയും തമ്മിലുള്ള കത്തിടപാടുകൾ
41. ലവോദിക്കർക്കുള്ള ലേഖനം
42. പത്രോസിന്റെ വെളിപ്പാട്
43. പൌലൊസിന്റെ വെളിപ്പാട്.
1236-ല്‍ കാര്‍ഡിനല്‍ ഹ്യുഗോ വേദപുസ്തകത്തെ അധ്യായങ്ങളായി തിരിച്ചു. ഓരോ വേദഭാഗങ്ങളും കണ്ടുപിടിക്കുവാന്‍ ഈ വിഭജനങ്ങള്‍ സഹായമായിത്തീര്‍ന്നു.
യെഹൂദന്മാര അപ്പോക്രീഫ ഇല്ലാത്ത പഴയനിയമം മാത്രമാണ് ദൈവവചനമായി അംഗീകരിക്കുന്നത്.
ബൈബിളിന്റെ ചില പരിഭാഷകൾ:
സെപ്റ്റുവജിന്റ്: ഗ്രീക്ക് പരിഭാഷ
മഹാനായ അലക്‌സാണ്ടര്‍ ചക്രവര്‍ത്തി ഈജ്ജിപ്റ്റ് കീഴടക്കി അലക്‌സാണ്ട്രിയ എന്ന ഒരു വലിയ നഗരം ഈജ്ജിപ്തിന്റെ വടക്കുപടിഞ്ഞാറ് മെഡിറ്ററേനിയന്‍ തീരത്ത് ബി.സി. 332-ല്‍ പണി കഴിപ്പിച്ചു. അവിടെ യവനന്മാരെയും അനവധി യെഹുദന്മാരെയും കുടിയിരുത്തി. പിന്നിട് അത് യെഹൂദന്മാരുടെ ഒരു സിരാകേന്ദ്രമായി തീര്‍ന്നു. അവിടുത്തെ ഭാഷ ഗ്രീക്കായും പരിണമിച്ചു.
ബി.സി 285 മുതല്‍ 247 വരെ ഈജ്ജിപ്റ്റ് ഭരിച്ചിരുന്ന ടോളമി ഫിലാദെല്‍ഫസ് തന്റെ വലിയ ലൈബ്രറിയില്‍ എല്ലാ മതഗ്രന്ഥങ്ങളുടെയും പകര്‍പ്പ് വേണമെന്ന്‍ തീരുമാനിച്ചപ്പോള്‍ യഹൂദന്മരുടെ മതഗ്രന്ഥത്തിന്റെതു ഇല്ലാതിരുന്നതിനാല്‍ യെരുശലേമിലെക്ക് ആളയച്ചു. എന്നാല്‍ ഗ്രീക്ക് തര്‍ജ്ജമ ഇല്ലാതിരുന്നതിനാല്‍ ടോളമിയുടെ താല്‍പര്യപ്രകാരം മഹാപുരോഹിതനായ എലെയാസാര്‍ എഴുപത്തിരണ്ട് എബ്രായഗ്രീക്ക് പണ്ഡിതന്മാരെയും കൊണ്ട് അലക്‌സാണ്ട്രിയായിലെത്തി. അവരില്‍ 70 പേര്‍ ചേര്‍ന്ന് 70 ദിവസം കൊണ്ട് മോശയുടെ ന്യായപ്രമാണപുസ്ത്കം ബി. സി. 280-ല്‍ എബ്രായ ഭാഷയില്‍നിന്ന്‍ ഗ്രീക്കിലേക്ക് പരിഭാഷപ്പെടുത്തുകയും അത് ഇന്നത്തെ നിലയില്‍ അഞ്ചാക്കി തിരിക്കുകയും ചെയ്തു. താമസംവിനാ പഴയനിയമത്തിന്റെ ശേഷിച്ച ഭാഗം കൂടെ പരിഭാഷപ്പെടുത്തുകയും മുപ്പത്തി ഒമ്പത് പുസ്തകങ്ങളായി തിരിച്ചു തുകല്‍ ചുരുളുകളാക്കുകയും ചെയ്തു. അതിന് ലത്തീന്‍ ഭാഷയില്‍ എഴുപതുകള്‍ എന്ന് അര്‍ത്ഥമുള്ള സെപ്റ്റുവജിന്റ് എന്ന പേര് പിന്നീട് ഉണ്ടായി വന്നു. കര്‍ത്താവിന്റെ കാലത്തും തുടര്‍ന്ന്‍ ക്രിസ്ത്യാനികളും ഈ പരിഭാഷ ഉപയോഗിച്ചാണ് പഴയനിയമത്തില്‍ നിന്നുള്ള ഉദ്ധരണികള്‍ എടുത്തിരുന്നത്. അതുകൊണ്ട് പിന്നീട് യെഹൂദന്മാര്‍ ഈ പരിഭാഷയെ വെറുത്തു.
എബ്രായ കയെഴുത്തും ഈ ഗ്രീക്ക് പരിഭാഷയും തമ്മില്‍ ചില ഭാഗങ്ങളിലെല്ലാം അല്‍പം വ്യത്യാസം ഉണ്ട്. നമ്മുടെ ബൈബിളിലെ പുതിയനിയമത്തിലെ ഉദ്ധരണികള്‍ അപ്പൊസ്തലന്മാരും കര്‍ത്താവും ഈ ഗ്രീക്കു പരിഭാഷയില്‍ നിന്നുമാണ് എടുത്തിട്ടുള്ളത്. എന്നാല്‍ നാം ഉപയോഗിക്കുന്ന പഴയനിയമം എബ്രായ ഭാഷയില്‍നിന്നും നേരിട്ട് പരിഭാഷ ചെയ്തിട്ടുള്ളതാകയാല്‍ ചില ഉദ്ധരണികളില്‍ അല്പസ്വല്പം മാറ്റങ്ങള്‍ കാണാനാകും. ഉദാ: ആമോ, 9:11-12 <×> അപ്പോ, 15:16-18. യേശ, 53:7-8, <×> അപ്പോ. 8:32,33.
പെശിത്താ: എ.ഡി. രണ്ടാം ശതകത്തിന്റെ മദ്ധ്യഭാഗത്തുണ്ടായ സുറിയാനി തര്‍ജ്ജമയ്ക്കാണ് ‘പെശിത്താ’ എന്നു പറയുന്നത്. ഇതു യാക്കോബായക്കാരുടെ ആദികരിക ബൈബിള്‍ ആണ്. പെശിത്താ എന്ന വാക്കിന് ലളിതം എന്നര്‍ത്ഥം.
വള്‍ഗേറ്റ്: ലത്തീനിലേക്കുള്ള ബൈബിള്‍ പരിഭാഷ എ.ഡി. രണ്ടാം ശതകത്തില്‍ തന്നെ ആരംഭിച്ചു. എന്നാല്‍ നാലാം നുറ്റാണ്ടിന്റെ അവസാനഘട്ടത്തില്‍ ജെറോം എന്ന വേദപണ്ഡിതന്‍ വേദപുസ്തകത്തിന്റെ മൂലഗ്രന്ഥങ്ങളുടെ സഹായത്തോടെ നിലവിലിരുന്ന ലത്തീന്‍ തര്‍ജ്ജമയെ പരിഷ്കരിച്ചു. ഈ ലത്തീന്‍ പരിഭാഷ ‘പ്രസിദ്ധമായത്’ എന്നര്‍ത്ഥമുള്ള ‘വള്‍ഗേറ്റ്’’ എന്ന പേരില്‍ അറിയപ്പെടുന്നു. റോമന്‍കത്തോലിക്കരുടെ ആധികാരിക ബൈബിളാണിത്.
ഇംഗ്ലീഷ്: എ.ഡി. 1382-ല്‍ ജോണ്‍ വിക്ലിഫ് എന്ന നവീകരണ കര്‍ത്താവ് ലത്തീനില്‍ നിന്നും ഇംഗ്ലീഷിലേക്കു ബൈബിള്‍ വിവര്‍ത്തനം ചെയ്തു. പക്ഷേ പോപ്പ് അദ്ദേഹത്തെ മുടക്കി. എന്നാല്‍ കര്‍ത്താവിനു വേണ്ടി ജ്വലിച്ചുനിന്ന വിക്ലിഫ് 1384-ല്‍ മരിച്ചു. 30 വര്‍ഷത്തിനുശേഷം പോപ്പിന്റെ കല്‍പ്പനയനുസരിച്ച് തന്റെ അസ്ഥികള്‍ കുഴിച്ചെടുത്ത് ദഹിപ്പിക്കുകയും ചാരം നദിയില്‍ ഒഴുക്കുകയും ചെയ്തു.
മൂലഭാഷയില്‍ നിന്നും ബൈബിള്‍ ഇംഗ്ലീഷിലേക്കു തര്‍ജ്ജമചെയ്യുവാനുള്ള രണ്ടാമത്തെ പരിശ്രമം വില്യം ടിന്‍ഡലിന്റേതായിരുന്നു. എ.ഡി.1535-ല്‍ അദ്ദേഹം പുതിയനിയമം ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്ത് പ്രസിദ്ധീകരിച്ചു. പഴയനിയമ തര്‍ജ്ജമ പൂര്‍ത്തിയായില്ല. അദ്ദേഹത്തെ വോംസ് എന്ന സ്ഥലത്തുവച്ച് അധികാരികള്‍ പിടികൂടുകയും 1536-ല്‍ തൂക്കികൊന്ന് മൃതശരീരം ദഹിപ്പിച്ചുകളകയും ചെയ്തു.
ഇംഗ്ലണ്ടിലെ ജെയിംസ് രാജാവിന്റെ ആഭിമുഖ്യത്തിലുള്ള അധികൃത തര്‍ജ്ജമ (Authorized Version) 47 പണ്ഡിതന്‍മാര്‍ ചേര്‍ന്ന് 4 കൊല്ലം കൊണ്ട് എ.ഡി. 1611-ല്‍ പൂര്‍ത്തിയാക്കി. ഇതിന് K.J.V. എന്നു പറയുന്നു. പിന്നിട് 52 ഇംഗ്ലീഷ് പണ്ഡിതന്‍മാരും 36 അമേരിക്കന്‍ പണ്ഡിതന്‍മാരും കൂടിചേര്‍ന്ന് 1898-ല്‍ പരിഷ്കരിച്ച ഇംഗ്ലീഷ് ഭാഷാന്തരം (Revised Version) പൂര്‍ത്തീകരിച്ചു.
മലയാളം ബൈബിൾ: എ.ഡി. 1811-ല്‍ സെറാമ്പൂര്‍ കോളേജ് വൈസ് പ്രിന്‍സിപ്പലും സി.എം.എസ്. മിഷനറിയുമായിരുന്ന ക്ലോഡിയസ് ബുക്കാനന്‍ നാലു സുവിശേഷങ്ങളും അപ്പോസ്തല പ്രവര്‍ത്തികളും മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തു. അതു ബോംബെയില്‍ കുറിയര്‍ പ്രസ്സില്‍ അച്ചടിക്കുവാന്‍ ഇടയായെങ്കിലും അന്നത്തെ തമിഴ് കലര്‍ന്ന മലയാളഭാഷയുടെ പോരായ്മകളും മറ്റു ചില കാരണങ്ങളും നിമിത്തം അതിന് കാര്യമായ പ്രചാരം ലഭിച്ചില്ല.
പിന്നീട് 1819-ല്‍ കോട്ടയത്തുവച്ച് റവ. ബെഞ്ചമിന്‍ ബെയിലി സ്വന്തമായി നിര്‍മ്മിച്ച പ്രസ്സിലാണ് മലയാളഭാഷയില്‍ ആദ്യമായി അച്ചുകള്‍ നിരന്നതും പുതിയ നിയമത്തിന്റെ ഏതാനും ഭാഗങ്ങള്‍ അച്ചടിക്കപ്പെട്ടതും. മലയാളത്തില്‍ ആദ്യമായി അച്ചടി നടന്നതു ബൈബിൾ ഭാഗങ്ങളാണന്ന്‍ അഭിമാനപൂര്‍വ്വം അവകാശപ്പെടാം. ലോകത്തില്‍ അനേകം ഭാഷകള്‍ക്കും അക്ഷരങ്ങള്‍ കണ്ടുപിടിച്ചതും അച്ചടിതന്നെയും ഉണ്ടായിവന്നതും ബൈബിളിനോട് ബന്ധപ്പെട്ടാണ്.
1829-ല്‍ റവ. ബെഞ്ചമിന്‍ ബെയിലി പുതിയനിയമത്തിന്റെ പരിഭാഷ ആരംഭിച്ചു. 1835-ല്‍ പൂര്‍ത്തികരിച്ചു. ആറുംവര്‍ഷങ്ങള്‍ക്കുശേഷം 1841-ല തന്റെംതന്നേ പരിശ്രമത്തില്‍ മുഴുമലയാളം ബൈബിള്‍ അച്ചടിച്ചു. ഈ വിവര്‍ത്തന യജ്ഞത്തില്‍ ബെയിലിയുടെ സഹായികളായിരുന്നത്, കൊച്ചിയില്‍ താമസിച്ചിരുന്ന എബ്രായഭാഷാ പണ്ഡിതന്‍ മോസസ് ഇസാര്‍ഫതി, സംസ്കൃത ഭാഷാപണ്ഡിതനായിരുന്ന വൈദ്യനാഥയ്യര്‍, ഇംഗ്ലീഷ് മലയാളം ഭാഷകളില്‍ പണ്ഡിതനായിരുന്ന ചാത്തുമേനോന്‍ എന്നിവരായിരുന്നു.
1854-ല്‍ ഗുണ്ടര്‍ട്ട് എന്ന ജര്‍മ്മന്‍ മിഷനറി തലശ്ശേരിയില്‍ നിന്നും പുതിയ നിയമത്തിന്റെ മറ്റൊരു തര്‍ജ്ജമ പ്രസിദ്ധീകരിച്ചു. പിന്നിട് ബാസല്‍ മിഷന്റെ ചുമതലയില്‍ പഴയ നിയമത്തിന്റെ ചില ഭാഗങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ലണ്ടന്‍ മിഷന്‍, ചര്‍ച്ച്മിഷന്‍, മാര്‍ത്തോമ്മാ, യാക്കോബായ, എന്നീ ക്രിസ്തീയ സഭാവിഭാഗങ്ങളുടെ പ്രാതിനിധ്യമുള്ള ഒരു കമ്മറ്റി, റവ. ജെ.എം. ഫ്രിറ്റ്സിന്റെ അധ്യക്ഷതയില്‍ ഡബ്ലിയു. ഡില്‍ഗര്‍, റവ. സ്റ്റീഫന്‍ ചന്ദ്രന്‍, ഡി. കോശി, കോവൂരച്ചന്‍, കിട്ടായി മേനോന്‍ എന്നിവരുടെ സഹകരണത്തോടെ പുതിയനിയമം 1889-ലും മുഴുബൈബിൾ 1911-ലും പ്രസിദ്ധികരിച്ചു. ഇതു മംഗലാപുരത്താണ് ആദ്യം അച്ചടിച്ചത്. ഇപ്പോള്‍ പ്രചാരത്തിലിരിക്കുന്ന മലയാളം ബൈബിള്‍ ഇതാണ്.
1858-ല്‍ മാന്നാനം പ്രസ്സില്‍ നിന്നും സുറിയാനി ഭാഷയില്‍നിന്നും പുതിയനിയമത്തിന്റെ മലയാള വിവര്‍ത്തനം പുറത്തിറങ്ങി. 1981-ല്‍ കേരള കത്തോലിക്കര്‍ തങ്ങളുടെ P.O.C. ബൈബിള്‍ പ്രസിദ്ധീകരിച്ചു.
ഭാരതത്തിൽ ആദ്യമായി 1714-ൽ തമിഴ് ഭാഷയിലാണ് വേദപുസ്തകം ഭാഷാന്തരം ചെയ്യപ്പെട്ടത്. 1793-ൽ ബംഗാളി ഭാഷയിലും.
പാപിയായിത്തീര്‍ന്ന മനുഷ്യന്റെ വീണ്ടെടുപ്പിനായി ദൈവം ഒരുക്കിയ ഏക രക്ഷാമാര്‍ഗ്ഗം യേശുക്രിസ്തുവിന്റെ പ്രായശ്ചിത്ത മരണത്തിലൂടെ എന്നതാണ് പഴയ പുതിയ നിയമങ്ങളുടെ പൊതുവായ സന്ദേശം.
104. ദൈവത്തിന്റെ സ്നേഹം നമ്മുടെ ഹൃദയങ്ങളിൽ പകർന്നിരിക്കുന്നത് എങ്ങനെയാണ്?
◼️ പരിശുദ്ധാത്മാവിനാൽ (5:5)
105. നാം ഏങ്ങനെയുള്ളവർ ആയിരിക്കുമ്പോഴാണ് ക്രിസ്തു തക്കസമയത്തു മരിച്ചത്?
◼️ ബലഹീനർ (5:6)
106. നീതിമാനു വേണ്ടിയോ, ഗുണവാനു വേണ്ടിയോ ആരെങ്കിലും മരിക്കാൻ തുനിയുന്നത്?
◼️ ഗുണവാനുവേണ്ടി (5:7)
107. ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ എങ്ങനെയാണ് പ്രദർശിപ്പിച്ചത്?
◼️ ക്രിസ്തുവിൻ്റെ മരണത്താൽ (5:8)
108. യേശുവിൻ്റെ രക്തത്താൽ നീതീകരിക്കപ്പെട്ടശേഷം നാം അധികമായി രക്ഷിക്കപ്പെടുന്നത് എന്തിൽനിന്നാണ്?
◼️ കോപത്തിൽനിന്നു (5:9)
109. ശത്രുക്കളായിരുന്ന നമുക്ക് പുത്രന്റെ മരണത്താൽ ദൈവത്തോടു എന്തുവന്നു?
◼️ നിരപ്പു (5:10)
110. കർത്താവായ യേശുക്രിസ്തു മുഖാന്തരം നാം ആരിലാണ് പ്രശംസിക്കുന്നത്?
◼️ ദൈവത്തിൽ (5:11)
111. പാപത്താൽ ലോകത്തിൽ കടന്നതെന്താണ്?
◼️ മരണം (5:12)
112. പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നതെങ്ങനെ?
◼️ ഏകമനുഷ്യനാൽ (ആദാം) (5:12)
113. ന്യായപ്രമാണത്തിനു മുമ്പുതന്നെ ലോകത്തിൽ ഉണ്ടായിരുന്നതെന്താണ്?
◼️ പാപം (5:13). [‘പാപമോ ന്യായപ്രമാണംവരെ ലോകത്തിൽ ഉണ്ടായിരുന്നു’ എന്നാണ് സത്യവേദപുസ്തകം പരിഭാഷ. ഇതു ശരിയല്ല. പാപം ന്യായപ്രമാണത്തിനു ശേഷവുമുണ്ട്. ‘ന്യായപ്രമാണം നൽകപ്പെടുന്നതിനു മുമ്പുതന്നെ ലോകത്തിൽ പാപം ഉണ്ടായിരുന്നു’ ഇതാണ് ശരീയായ പരിഭാഷ]
268. ‘ദൈവം മുന്നറിഞ്ഞിട്ടുള്ള തന്റെ ജനത്തെ തള്ളിക്കളഞ്ഞിട്ടില്ല’ ഇത് ആരുടെ ചരിത്രത്തിലാണ് പറയുന്നത്?
◼️ ഏലീയാവിന്റെ 11:2)
269. “കർത്താവേ, അവർ നിന്റെ പ്രവാചകന്മാരെ കൊന്നു നിന്റെ യാഗപീഠങ്ങളെ ഇടിച്ചു കളഞ്ഞു; ഞാൻ ഒരുത്തൻ മാത്രം ശേഷിച്ചിരിക്കുന്നു; അവർ എനിക്കും ജീവഹാനി വരുത്തുവാൻ നോക്കുന്നു” പഴയനിയമഭാഗം ഏതാണ്?
◼️ 1രാജാക്കന്മാർ 19:10 (11:3)
270. ‘നിൻ്റെ പ്രവാചകന്മാരിൽ ഞാൻ ഒരുത്തൻ മാത്രം ശേഷിച്ചിരിക്കുന്നു’ ആരുടെ വാക്കുകൾ?
◼️ ഏലീയാവിന്റെ (11:3)
271. ബാലിന്നു മുട്ടുകുത്താത്ത എത്ര പ്രവാചകന്മാർ ഉണ്ടായിരുന്നു?
◼️ ഏഴായിരം പേർ (1രാജാ, 19:18–11:4)
272. ദൈവത്തിൻ്റെ തിരഞ്ഞെടുപ്പ് എങ്ങനെയാണ്?
◼️ കൃപയാൽ (11:5)
273. കൃപയാൽ എങ്കിൽ എന്താലല്ല?
◼️ പ്രവൃത്തിയാൽ (11:6)
274. യിസ്രായേൽ തിരഞ്ഞതു പ്രാപിക്കാഞ്ഞതെന്താണ്?
◼️ പ്രവൃത്തികളാൽ അന്വേഷിച്ചതുകൊണ്ട് (9:32–11:6-7)
275. ദൈവം ആർക്കാണ് ഗാഢനിദ്രയും കാണാത്തകണ്ണും കേൾക്കാത്ത ചെവിയും കൊടുത്തത്?
◼️ യിസ്രായേലിന് (യെശ, 29:10–11:8)
276. “അവരുടെ മേശ അവർക്കു കെണിക്കയും …… അവരുടെ മുതുകു എല്ലായ്പോഴും കുനിയിക്കേണമേ” ആരാണ് പറഞ്ഞത്?
◼️ ദാവീദ് [സങ്കീ, 69:22-23] (11:9-10)
277. യിസ്രായേലിൻ്റെ ലംഘനം ഹേതുവായി രക്ഷ വന്നതാർക്കാണ്?
◼️ ലൂക്കൊസ് (1:1). (തെയോഫിലൊസ് എന്നയാൾക്കാണ് അപ്പൊസ്തല പ്രവൃത്തികൾ എഴുതിയിരിക്കുന്നത്. ഇതേയാൾക്ക് മുമ്പൊരു ചരിത്രം എഴുതിയതായി 1:1-ൽ പറയുന്നുണ്ട്. അത് ലൂക്കൊസിൻ്റെ സുവിശേഷമാണ്).
3. യേശു കഷ്ടം അനുഭവിച്ച (ഉയിർത്തെഴുന്നേറ്റ) ശേഷം എത്രനാൾ ശിഷ്യന്മാർക്ക് പ്രത്യക്ഷനായി?
◼️ നാല്പത് നാളോളം (1:2)
4. നാല്പതു നാളോളം യേശു ശിഷ്യന്മാർക്ക് പ്രത്യക്ഷനായത് എന്തിനാണ്?
◼️ ദൈവരാജ്യം സംബന്ധിച്ച കാര്യങ്ങൾ പറഞ്ഞുകൊണ്ട് താൻ ജീവിച്ചിരിക്കുന്നു എന്നു കാണിക്കാൻ (1:3).
5. യെരുശലേമിൽ നിന്ന് വാങ്ങിപ്പോകരുതെന്ന് ശിഷ്യന്മാരോട് പറഞ്ഞത് എന്തിനാണ്?
◼️ പിതാവ് വാഗ്ദത്തം ചെയ്ത പരിശുദ്ധാത്മ സ്നാനത്തിനായി (1:4,5).
6. പിതാവ് സ്വന്ത അധികാരത്തിൽ വെച്ചിട്ടുള്ളതെന്താണ്?
◼️ യിസ്രായേലിൻ്റെ യഥാസ്ഥാപനം (1:6,7).
7. പരിശുദ്ധാത്മാവ് വരുമ്പോൾ ശിഷ്യന്മാർ യേശുവിനെ സാക്ഷിക്കുന്നതിൻ്റെ ക്രമം എങ്ങനെയാണ്?
◼️ യെഹൂദ്യ, ശമര്യ, ഭൂമിയുടെ അറ്റത്തോളം (1:8).
8. ‘യേശു സ്വർഗ്ഗത്തിലേക്ക് പോയതുപോലെ മടങ്ങിവരും’ എന്നു ആര് ആരോടു പറഞ്ഞു?
◼️ വെള്ളവസ്ത്രം ധരിച്ച രണ്ടു പുരുഷന്മാർ (ദൂതന്മാർ), ശിഷ്യന്മാരോട്. (1:11).
9. ദൂതന്മാർ ശിഷ്യന്മാരെ സംബോധന ചെയ്തത് എങ്ങനെയാണ്?
◼️ ഗലീലാ പുരുഷന്മാരെ (1:11).
10. യേശു സ്വർഗ്ഗാരോഹണം ചെയ്ത സ്ഥലത്തിൻ്റെ പേരെന്താണ്?
◼️ ഒലിവുമല (1:12).
11. യെരൂശലേമിൽ നിന്ന് ഒലിവുമല വരെയുള്ള ദൂരം എത്രയാണ്?
◼️ ഒരു ശബ്ബത്ത് ദിവസത്തെ വഴിദൂരം. (1:12). [ഒരു ശബ്ബത്ത് ദിവസത്തെ വഴിദൂരം: ന്യായപ്രമാണം ലംഘിക്കാതെ ഒരു യഹൂദനു ശബ്ബത്തിൽ സഞ്ചരിക്കാവുന്ന പരമാവധി ദൂരമാണ് ഒരു ശബ്ബത്ത് ദിവസത്തെ വഴിദൂരം. റബ്ബികൾ ശബ്ബത്ത് ദിവസത്തെ യാത്രയ്ക്ക് നിശ്ചയിച്ചിട്ടുള്ള പരിധി ഒരാളുടെ വീട്ടിൽ നിന്നോ മറ്റു പാർപ്പിടങ്ങളിൽ നിന്നോ 2,000 മുഴം ആയിരുന്നു, ഇത് യോശുവ 3:4-ൽ കാണുന്ന പ്രസ്താവനയിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്. എന്നാൽ ഈ ദൂരം കൃത്യമാണെന്ന് പറയാൻ കഴിയില്ല. കാരണം, 2,000 മുഴം എന്നത് 914.4 മീറ്ററാണ്. അതായത്, ഒരു കി.മീറ്ററിൽ താഴെ മാത്രമേ വരുകയുള്ളൂ. എന്നാൽ, യെരുശലേമിൽനിന്ന് ഒലിവുമല വരെ മൂന്നു കി.മീ. (3,000 മീ.) ദൂരമുണ്ട്.]
12. യേശുവിൻ്റെ അമ്മയായ മറിയയോടും മറ്റു സ്ത്രീകളോടുമൊപ്പം ശിഷ്യന്മാർ പ്രാർത്ഥന കഴിച്ചുപോന്നത് എവിടെയാണ്?
◼️ സങ്കീർത്തനങ്ങൾ 41:9 “ഞാൻ വിശ്വസിച്ചവനും എന്റെ അപ്പം തിന്നവനുമായ എന്റെ പ്രാണസ്നേഹിതൻ പോലും എന്റെ നേരെ കുതികാൽ ഉയർത്തിയിരിക്കുന്നു.”
14. തലകീഴായി വീണു നടുവെ പിളർന്നു, മരിച്ചതാരാണ്?
◼️ യൂദാ ഈസ്ക്കര്യോത്താ (1:18).
15. അക്കല്ദാമാ എന്ന പദത്തിൻ്റെ അർത്ഥം?
◼️ രക്തനിലം (1:19). (രക്തവില കൊടുത്തുവാങ്ങിയ നിലം, മത്താ, 27:6-8. യേശുവിനെ ഒറ്റിക്കൊടുത്തതിൻ്റെ പ്രതിഫലമാണ് (30 വെള്ളിക്കാശ്) രക്തവില. രക്തവില കൊടുത്തുവാങ്ങിയ സ്ഥലമാണ് രക്തനിലം അഥവാ അക്കല്ദാമാ).
16. “അവന്റെ വാസസ്ഥലം ശുന്യമായിപ്പോകട്ടെ; അതിൽ ആരും പാർക്കാതിരിക്കട്ടെ” എന്നും “അവന്റെ അദ്ധ്യക്ഷസ്ഥാനം മാറ്റൊരുത്തന്നു ലഭിക്കട്ടെ” എന്നും 1:20-ൽ എഴുതിയിട്ടുണ്ട്? സങ്കീർത്തനത്തിലെ ഈ ഭാഗങ്ങൾ ഏതാണ്?
◼️ സങ്കീർത്തനം 69:25; 109:8.
17. ആരൊക്കെയാണ് യൂദയ്ക്കു പകരമായി സ്ഥാനമേൽക്കാൻ നിർത്തപ്പെട്ടത്?
◼️ യുസ്തൊസ് എന്നു മറുപേരുള്ള ബർശബാ എന്ന യോസേഫ്, മത്ഥിയാസ് (1:23). (യുസ്തൊസ്, ബർശബാ, യോസഫ് ഇതിൽ ഒന്നെഴുതിയാൽ മതി).
18. ചീട്ടു വീണത് ആർക്കാണ്?
◼️ മത്ഥിയാസിന് (1:26).
19. എത്ര പേരുടെ കൂട്ടം കൂടിയാണ് മത്ഥിയാസിനെ തിരഞ്ഞെടുത്തത്?
◼️ ഏകേദശം 120 പേർ (1:15).
2-ാം അദ്ധ്യായം
20. പരിശുദ്ധാത്മാവ് അവരോഹണം ചെയ്തത് എന്നാണ്?
◼️ പെന്തെക്കൊസ്തു നാളിൽ (2:1).
21. പെന്തെക്കൊസ്തു നാളിൻ്റെ മറ്റു പേരുകൾ?
◼️ 1. വാരോത്സവം (പുറ, 34:22). പെസഹ കഴിഞ്ഞ് അമ്പതാം ദിവസമാണ് ഈ ഉത്സവം ആഘോഷിക്കുന്നത്. അതിനാലാണ് അമ്പതാം ദിവസം എന്ന അർത്ഥത്തിൽ ഈ പേര് ലഭിച്ചത്. 2. കൊയ്ത്തു പെരുനാൾ (പുറ, 23:16). 3. ആദ്യഫലദിവസം (സംഖ്യാ, 28:26).
22. ആത്മസ്നാനത്തിൻ്റെ മൂന്ന് അടയാളങ്ങൾ?
◼️ 1. വീടു മുഴുവൻ നിറച്ച ഒരു മുഴക്കം, 2. അഗ്നിജ്വാലപോലെ പിളർന്നിരിക്കുന്ന നാവുകൾ ഓരോരോത്തരുടെ മേലും പതിഞ്ഞു, 3. എല്ലാവരും പരിശുദ്ധാത്മാവിനാൽ നിറഞ്ഞു. (2:2:4).
23. മുഴക്കം കേട്ട് ഓടിക്കൂടിയ ഭക്തിയുള്ള യെഹൂദാ പുരുഷന്മാർ, എണ്ണത്തിൽ അവർ എത്ര വിഭാഗങ്ങൾ ഉണ്ടായിരുന്നു?
48. മഹാപുരോഹിതന്മാരും പ്രമാണികളും മൂപ്പന്മാരും ശാസ്ത്രിമാരും അടങ്ങുന്ന സംഘത്തിൻ്റെ പേരെന്താണ്?
◼️ ന്യായാധിപസംഘം (4:15). (യെഹൂദന്മാരുടെ പരമോന്നത കോടതിയാണ് ന്യായാധിപസംഘം അഥവാ സൻഹെദ്രിൻ – Sanhedrin).
49. ന്യായാധിപസംഘം പത്രൊസിനെയും യോഹന്നാനെയും അവരുടെ നടുവിൽ നിർത്തി ചോദിച്ചതെന്താണ്?
◼️ ഏതു ശക്തികൊണ്ടോ ഏതു നാമത്തിലോ നിങ്ങൾ ഇതു ചെയ്തു (4:7).
50. ന്യായാധിപസംഘത്തിന് പത്രൊസ് കൊടുത്ത മറുപടി എന്താണ്?
◼️ നിങ്ങൾ ക്രൂശിച്ചവനും ദൈവം മരിച്ചവരിൽ നിന്നു ഉയിർപ്പിച്ചവനുമായി നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ (4:10).
51. വീടു പണിഞ്ഞവർ തള്ളിക്കളഞ്ഞ കല്ല് ആരാണ്?
◼️ യേശുക്രിസ്തു (4:11).
52. മനുഷ്യർക്ക് രക്ഷയ്ക്കായി നല്കിയിരിക്കുന്ന ഏകനാമം ഏതാണ്?
◼️ യേശുക്രിസ്തു (4:12).
53. പത്രൊസ് പറഞ്ഞ കാര്യങ്ങളോട് ന്യായാധിപസംഘത്തിലുള്ളവർക്ക് എതിർ പറവാൻ കഴിയാഞ്ഞതെന്തുകൊണ്ട്?
◼️ സൗഖ്യം പ്രാപിച്ച മനുഷ്യൻ അവരോടുകൂടെ നില്ക്കുന്നതു കണ്ടതുകൊണ്ട് (4:14).
54. ‘പ്രത്യക്ഷമായോരു അടയാളം അവർ ചെയ്തിരിക്കുന്നു എന്നു യെരൂശലേമിൽ പാർക്കുന്ന എല്ലാവർക്കും പ്രസിദ്ധമല്ലോ; നിഷേധിപ്പാൻ നമുക്കു കഴിവില്ല’ എന്നു പറഞ്ഞത് ആരാണ്?
◼️ ന്യായാധിപസംഘം (4:16).
55. ‘യേശുവിന്റെ നാമത്തിൽ അശേഷം സംസാരിക്കരുതു, ഉപദേശിക്കയും അരുതു’ എന്നു ന്യായാധിപസംഘം കല്പിച്ചത് ആരോടാണ്?
◼️ പത്രൊസിനോടും യോഹന്നാനോടും (4:18).
56. ‘ദൈവത്തെക്കാൾ അധികം നിങ്ങളെ അനുസരിക്കുന്നതു ദൈവത്തിന്റേ മുമ്പാകെ ന്യായമോ എന്നു വിധിപ്പിൻ’ എന്ന് ആര് ആരോട് പറഞ്ഞു?
◼️ പത്രൊസും യോഹന്നാനും ന്യായാധിപസംഘത്തോട് (4:19).
57. സുന്ദരം ദൈവാലയ ഗോപുരത്തിങ്കൽ വെച്ച് പത്രൊസും യോഹന്നാനും സൃഖ്യമാക്കിയ മനുഷ്യൻ്റെ വയസ്സ് ഏത്രയാണ്?
82. സർവ്വ ജനത്തിനും ബഹുമാനമുള്ള ധർമ്മോപദേഷ്ടാവായ പരീശൻ ആരാണ്?
◼️ ഗമാലീയേൽ (5:34).
83. താൻ മഹാൻ എന്നു നടിച്ചു; ഏകദേശം നാന്നൂറു പുരുഷന്മാരെ ഒപ്പം കൂട്ടിയതാരാണ്?
◼️ തദാസ് (Theudas) (5:36). [താൻ മശീഹയാണെന്ന് അവകാശപ്പെട്ടുകൊണ്ടാണ് ത്യുദാസ് ജനത്തെ വശീകരിച്ചത്. ഇത് എ.ഡി. 6-ന് മുമ്പുള്ള ഒരു സംഭവമാണ്].
84. ചാർത്തലിന്റെ കാലത്തു എഴുന്നേറ്റു ജനത്തെ തന്റെ പക്ഷം ചേരുവാൻ വശീകരിച്ചു നശിച്ചുപോയവൻ ആരാണ്?
◼️ ഗലീലക്കാരനായ യൂദാ (5:37). (എ.ഡി. 6-ൽ റോമൻ ഭരണാധികാരികൾ യെഹൂദ്യയിൽ ജനസംഖ്യ എടുക്കുന്ന കാലത്ത് കലഹമുണ്ടാക്കിയ ഒരാൾ. കുറേന്യൊസ് ബലം പ്രയോഗിച്ച് ഇതിനെ അടിച്ചമർത്തി).
85. ‘ഈ ആലോചനയോ പ്രവൃത്തിയോ മാനുഷം എന്നു വരികിൽ അതു നശിച്ചുപോകും; ദൈവികം എങ്കിലോ നിങ്ങൾക്കു അതു നശിപ്പിപ്പാൻ കഴികയില്ല’ എന്നു ന്യായാധിപസംഘത്തെ ഉപദേശിച്ചതാരാണ്?
◼️ ഗമാലീയേൽ (5:38,39).
86. ‘തിരുനാമത്തിന്നു വേണ്ടി അപമാനം സഹിപ്പാൻ യോഗ്യരായി എണ്ണപ്പെടുകയാൽ സന്തോഷിച്ചത് ആരാണ്?
◼️ അപ്പൊസ്തലന്മാർ (5:41).
6-ാം അദ്ധ്യായം
87. തങ്ങളുടെ വിധവമാരെ ദിനംപ്രതിയുള്ള ശുശ്രുഷയിൽ ഉപേക്ഷയായി വിചാരിച്ചു എന്നു ആര് ആരോടാണ് പിറുപിറുത്തത്?
◼️ യവനഭാഷക്കാർ എബ്രായഭാഷക്കാരുടെ നേരെ (6:1).
88. മേശകളിൽ ശുശ്രൂഷ ചെയ്യാൻ തിരഞ്ഞെടുത്തവരുടെ യോഗ്യത എന്തായിരുന്നു?
◼️ ആത്മാവും ജ്ഞാനവും നിറഞ്ഞ നല്ല സാക്ഷ്യമുള്ളവർ (6:3).
89. മേശകളിൽ ശുശ്രൂഷിക്കാൻ എത്രപേരെ തിരഞ്ഞെടുത്തു? അവർ ആരൊക്കെ?
◼️ ഏഴു പുരുഷന്മാർ (6:3), സ്തെഫാനൊസ്, ഫിലിപ്പൊസ്, പ്രൊഖൊരൊസ്, നിക്കാനോർ, തിമോൻ, പർമ്മെനാസ്, നിക്കൊലാവൊസ് (6:5).
◼️ അവൻ സംസാരിച്ച ജ്ഞാനത്തോടും ആത്മാവിനോടും (6:10).
95. ‘ഇവൻ മോശെക്കും ദൈവത്തിന്നും വിരോധമായി ദൂഷണം പറയുന്നതു ഞങ്ങൾ കേട്ടു’ എന്നു ആരെക്കുറിച്ചാണ് പറഞ്ഞത്?
◼️ സ്തെഫാനൊസിനെക്കുറിച്ച് (6:11).
96. ജനത്തേയും മൂപ്പന്മാരെയും ശാസ്ത്രിമാരെയും ഇളക്കി, സ്തെഫാനൊസിനെ പിടിച്ചു എവിടേക്കാണ് കൊണ്ടുപോയത്?
◼️ ന്യായാധിപസംഘത്തിൻ്റെ അടുക്കലേക്ക് (6:12).
97. ന്യായധിപസംഘത്തിൽ ഇരുന്നവർ സ്തെഫാനൊസിനെ ഉറ്റുനോക്കിയപ്പോൽ, അവന്റെ മുഖം എങ്ങനെയാണ് കണ്ടത്?
◼️ ഒരു ദൈവദൂതന്റെ മുഖംപോലെ (6:15).
7-ാം അദ്ധ്യായം
98. ദൈവം അബ്രാഹാമിനു ആദ്യമായി പ്രത്യക്ഷമായത് എവിടെവെച്ചാണ്?
◼️ മെസൊപ്പൊത്താമ്യയിൽ വെച്ച് (7:1).
99. ആരുടെ ദേശമാണ് മെസൊപ്പൊത്താമ്യ?
◼️ കല്ദയരുടെ (7:3).
100. ‘നിന്റെ ദേശത്തെയും നിന്റെ ചാർച്ചക്കാരെയും വിട്ടു ഞാൻ നിനക്കു കാണിച്ചു തരുന്ന ദേശത്തിലേക്കു ചെല്ലുക’ എന്നു ദൈവം അബ്രാഹാമിനോടു പറഞ്ഞ പഴയനിയമഭാഗം ഏതാണ്?
◼️ ഉല്പത്തി 12:1 (7:3).
101. അബ്രാഹാമിനു ‘ഒരു കാലടി’ നിലംപോലും അവകാശം കൊടുക്കാഞ്ഞത് ഏതു ദേശത്താണ്?
◼️ കനാനിൽ (യിസ്രായേലിൽ) (7:5).
102. അബ്രാഹാമിൻ്റെ സന്തതികൾ എത്രവർഷം അടിമയായി പോകുമെന്നാണ് ദൈവം പറഞ്ഞത്?
◼️ നാനൂറു വർഷം (7:6).
103. ‘നിൻ്റെ സന്തതി അന്യദേശത്തു അടിമയായിപ്പോകും; പിന്നെ ഞാനവരെ തിരിച്ചുവരുത്തും’ എന്നു ദൈവം അബ്രാഹാമിനോടു അരുളിച്ചെയ്ത പഴയനിയമഭാഗം ഏതാണ്?
◼️ ഉല്പത്തി 15:13,14 (7:6,7).
104. യിസ്ഹാക്കിനെ എത്രാമത്തെ ദിവസമാണ് പരിച്ഛേദന കഴിച്ചത്?
106. ദൈവം, മിസ്രയീമിന്നും തന്റെ സർവ്വഗൃഹത്തിന്നും അധിപതിയാക്കിവെച്ചത് ആരെയാണ്?
◼️ യോസേഫിനെ (7:10).
107. മിസ്രയീമിലേക്ക് കുടിയേറിയ യാക്കോബിൻ്റെ കുടുംബം ആകെ എത്രപേരായിരുന്നു?
◼️ എഴുപത്തഞ്ചുപേർ (7:14).
108. യാക്കോബിനെയും മക്കളെയും ഏവിടെയാണ് അടക്കിയത്? ആരോട് വിലകൊടുത്തു വാങ്ങിയ കല്ലറയിലാണ് അടക്കിയത്?
◼️ ശേഖേമിൽ; എമ്മോരിന്റെ മക്കളോടു വാങ്ങിയ സ്ഥലത്ത് (7:16). [ശെഖേമിൻ്റെ പിതാവാണ് ഹമോർ. ഉല്പ, 34:2. ഹമോരിൻ്റെ ഗ്രീക്കുരൂപമാണ് എമ്മോർ].
109. മോശെ ജനിച്ചപ്പോൾ എങ്ങനെയുള്ളവനായിരുന്നു?
◼️ ദിവ്യസുന്ദരൻ (7:20).
110. മോശെയെ എടുത്തു വളർത്തിയത് ആരാണ്?
◼️ ഫറവോന്റെ മകൾ (7;21).
111. മിസ്രയീമ്യരുടെ സകല ജ്ഞാനവും അഭ്യസിച്ചു വാക്കിലും പ്രവൃത്തിയിലും സമർത്ഥനായിത്തീർന്നത് ആരാണ്?
◼️ മോശെ (7:22).
112. മോശെ എത്ര വയസ്സായപ്പോഴാണ് യിസ്രായേൽ മക്കളായ തന്റെ സഹോദരന്മാരെ ചെന്നു കണ്ടത്?
◼️ നാല്പതു വയസ്സ് (7:23).
113. പീഡിതന്നു വേണ്ടി പ്രതിക്രിയ ചെയ്തത് ആരാണ്?
◼️ മോശെ (7:24).
114. ദൈവം താൻ മുഖാന്തരം അവർക്കു രക്ഷ നല്കും എന്നു സഹോദരന്മാർ ഗ്രഹിക്കും എന്നു നിരൂപിച്ചത് ആരാണ്?
◼️ മോശെ (7:25).
115. നിന്നെ ഞങ്ങൾക്കു അധികാരിയും ന്യായകർത്താവും ആക്കിയതു ആർ? എന്നു ആരോടാണ് ചോദിച്ചത്?
◼️ മോശെയോട് (7:27).
116. മോശെ ഓടിപ്പോയി പാർത്ത ദേശം ഏതാണ്?
◼️ മിദ്യാൻദേശം (7:29).
117. മോശെയ്ക്ക് എത്ര വയസ്സുള്ളപ്പോഴാണ് സീനായി മരുഭൂമിയിൽ ദൈവദൂതൻ അഗ്നിജ്വാലയിൽ അവനു പ്രത്യക്ഷനായത്?
◼️ എൺപത് (7:23, 30).
118. മോശെയ്ക്ക് ദൈവം തന്നെ പരിചയപ്പെടുത്തിയത് എങ്ങനെയാണ്?
◼️ അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവം (7:22).
119. ‘നീ നില്ക്കുന്ന സ്ഥലം വിശുദ്ധ ഭൂമിയാകയാൽ കാലിൽനിന്നു ചെരിപ്പു ഊരിക്കളക’ എന്നു ദൈവം ആരോടാണ് പറഞ്ഞത്?
◼️ മോശെയോട് (7:33).
120. ദൈവം യിസ്രായേൽ ജനത്തിന് അധികാരിയും വീണ്ടെടുപ്പുകാരനും ആക്കി അയച്ചത് ആരെയാണ്?
◼️ മോശെയെ (7:35).
121. എത്ര വർഷമാണ് മോശെ, അതിശയങ്ങളും അടയാളങ്ങളും ചെയ്തു ജനത്തെ നടത്തിക്കൊണ്ടുവന്നത്?
◼️ നാല്പതു വർഷം (7:36).
122. ജീവനുള്ള അരുളപ്പാടു ലഭിച്ചവൻ ആരാണ്?
◼️ മോശെ (7:38).
123. കാളക്കുട്ടിയെ ഉണ്ടാക്കി അതിനു ബലികഴിച്ചതാരാണ്?
◼️ യിസ്രായേൽ ജനം (7:41).
124. “യിസ്രായേൽ ഗൃഹമേ, നിങ്ങൾ മരുഭൂമിയിൽ എനിക്കു നാല്പതു സംവത്സരം ഹനനയാഗങ്ങളും …….. എന്നാൽ ഞാൻ നിങ്ങളെ ബാബിലോന്നപ്പുറം പ്രവസിപ്പിക്കും” ഈ പ്രവചനഭാഗം ഏതാണ്?
◼️ ആമോസ് 5:25-27 (7:42-43).
125. മരുഭൂമിയിൽ സാക്ഷ്യകൂടാരം ഏതു മാതൃകയിലാണ് ഉണ്ടാക്കിയത്?
◼️ ദൈവം മോശെയ്ക്ക് കാണിച്ചു കൊടുത്ത പ്രകാരം (7:44 – പുറ, 25:40)
178. തോൽക്കൊല്ലനായ ശിമോൻ്റെ വീടു യോപ്പയിൽ ഏതു ഭാഗത്താണ്?
◼️ കടല്പുറത്ത് (10:6).
179. ആരാണ് ആറാം മണിനേരത്തു പ്രാർത്ഥിപ്പാൻ വെണ്മാടത്തിൽ കയറിയത്?
◼️ പത്രൊസ് (10:9). [ആറാം മണി: ഉച്ചയ്ക്ക് പന്ത്രണ്ടു മണി. പകലാണോ രാത്രിയാണോ വ്യക്തമാക്കിയിട്ടില്ല. സാധാരണ യെഹൂദന്മാർ മൂന്നുനേരമാണ് പ്രാർത്ഥിക്കുന്നത്; രാവിലെ, ഉച്ചയ്ക്ക്, വൈകിട്ട്. തന്മൂലം ഇത് ഉച്ചയ്ക്കുള്ള പ്രാർത്ഥനയാകും].
180. തുപ്പട്ടിപോലെ നാലു കോണും കെട്ടിയ പാത്രം ആകാശത്തുനിന്നു വരുന്നത് കണ്ടതാരാണ്?
◼️ പത്രൊസ് (10:11). [തുപ്പട്ടി: വീതി കുറഞ്ഞതും നീളം കൂടിയതുമായ നേരിയ തുണിയാണ് തുപ്പട്ടി. നീളംകൂടിയ നേരിയ തുണിയിൽ കെട്ടിയിറക്കിയ പാത്രം എന്നു മനസ്സിലാക്കാം].
181. ആകാശത്തിൽ നിന്നും ഇറങ്ങിവന്ന പാത്രത്തിൽ എന്തൊക്കെ ഉണ്ടായിരുന്നു?
◼️ ഭൂമിയിലെ സകലവിധ നാൽക്കാലിയും ഇഴജാതിയും ആകാശത്തിലെ പറവയും (10:12).
182. ‘മലിനമോ അശുദ്ധമോ ആയതൊന്നും ഞാൻ ഒരുനാളും തിന്നിട്ടില്ലല്ലോ’ എന്നു പത്രൊസ് പറഞ്ഞതിനുള്ള മറുപടി എന്തായിരുന്നു?
◼️ ദൈവം ശുദ്ധീകരിച്ചതു നീ മലിനമെന്നു വിചാരിക്കരുതു (10:14,15).
183. തുപ്പട്ടിയുടെ ദർശനം പത്രൊസിനു എത്രപ്രാവശ്യം ഉണ്ടായി?
◼️ മൂന്നു പ്രാവശ്യം (10:16).
184. ‘മൂന്നു പുരുഷന്മാർ നിന്നെ അന്വേഷിക്കുന്നു; ഞാൻ അവരെ അയച്ചതാകകൊണ്ടു ഒന്നും സംശയിക്കാതെ അവരോടു കൂടെ പോക’ എന്നു പത്രൊസിനോടു പറഞ്ഞതാരാണ്?
◼️ ആത്മാവ് (10:19,20).
185. യെഹൂദന്മാരുടെ സകലജാതിയാലും നല്ല സാക്ഷ്യംകൊണ്ടവൻ ആരാണ്?
◼️ കൊർന്നേല്യൊസ് (10:22).
186. ‘എഴുന്നേല്ക്കു, ഞാനും ഒരു മനുഷ്യനത്രെ’ എന്നു ആര് ആരോടു പറഞ്ഞു?
◼️ പത്രൊസ് കൊർന്നേല്യൊസിനോട് (10:26).
187. ഒരു മനുഷ്യനെയും മലിനനോ അശുദ്ധനോ എന്നു പറയരുതെന്നു ആരാണ് പത്രൊസിനു കാണിച്ചു കൊടുത്തത്?
◼️ ദൈവം (10:28).
188. കൊർന്നേല്യൊസ് ദർശനം കണ്ട് എത്രദിവസം കഴിഞ്ഞാണ് പത്രൊസ് അവിടെ എത്തിയത്?
◼️ നാലുദിവസം കഴിഞ്ഞ് (10:30). [നാലാകുന്നാൾ: നാലുദിവസം മുൻപ്].
189. ചാർച്ചക്കാരെയും അടുത്ത സ്നേഹിതന്മാരെയും കൂട്ടിവരുത്തി ദൈവവചനം കേൾക്കാൻ കാത്തിരുന്നത് ആരാണ്?
◼️ കൊർന്നേല്യൊസ് (10:24, 33).
190. മുഖപക്ഷമില്ലാത്തത് ആർക്കാണ്?
◼️ ദൈവത്തിന് (10:34).
191. എല്ലാവരുടെയും കർത്താവാരാണ്?
◼️ യേശുക്രിസ്തു (10:36).
192. പരിശുദ്ധാത്മാവിനാലും ശക്തിയാലും ദൈവം അഭിഷേകം ചെയ്തത് ആരെയാണ്?
◼️ നസറായനായ യേശുവിനെ (10:38).
193. യെഹൂദ്യദേശത്തിലും യെരൂശലേമിലും യേശു ചെയ്ത സകലത്തിനും സാക്ഷികൾ ആരാണ്?
◼️ അപ്പൊസ്തലന്മാർ (10:39).
194. ജീവികൾക്കും മരിച്ചവർക്കും ന്യായാധിപതിയായി ദൈവത്താൽ നിയമിക്കപ്പെട്ടവൻ ആരാണ്? [‘ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും ന്യായാധിപതി’ എന്നാണ് ശരിയായ പരിഭാഷ].
◼️ യേശു (10:42).
195. ‘യേശുവിൽ വിശ്വസിക്കുന്ന ഏവന്നും അവന്റെ നാമം മൂലം പാപമോചനം ലഭിക്കും’ എന്ന് ആരാണ് സാക്ഷ്യം പറഞ്ഞിരിക്കുനത്?
◼️ സകല പ്രവാചകന്മാരും (10:43).
196. ദൈവവചനം കേട്ട എല്ലാവരുടെ മേലും പരിശുദ്ധാത്മാവ് വന്നത് എവിടെവെച്ചാണ്?
◼️ കൈസര്യയിൽ (10:44).
197. പരിശുദ്ധാത്മാവ് എന്ന ദാനം ജാതികളുടെ മേലും പകർന്നതു കണ്ടു വിസ്മയിച്ചതാരാണ്?
◼️ പത്രൊസിനോടുകൂടെ വന്ന പരിച്ഛേദനക്കാരായ വിശ്വാസികൾ (10:46).
198. ‘നമ്മെപ്പോലെ പരിശുദ്ധാത്മാവു ലഭിച്ച ഇവരെ സ്നാനം കഴിപ്പിച്ചു കൂടാതവണ്ണം വെള്ളം വിലക്കുവാൻ ആർക്കു കഴിയും’ എന്നു ചോദിച്ചതാരാണ്?
◼️ പത്രൊസ് (10:47).
11-ാം അദ്ധ്യായം
199. പത്രൊസ് യെരൂശലേമിൽ എത്തിയപ്പോൾ, ‘നീ അഗ്രചർമ്മികളുടെ അടുക്കൽ ചെന്നു അവരോടുകൂടെ ഭക്ഷിച്ചു’ എന്നു പറഞ്ഞു അവനോടു വാദിച്ചതാരാണ്?
◼️ പരിച്ഛേദനക്കാർ (11:2,3).
200. പത്രൊസിനോടു കൂടെ കൊർന്നേല്യൊസിൻ്റെ ഭവനത്തിലേക്ക് എത്ര സഹോദരന്മാർ പോയിരുന്നു?
◼️ ആറു സഹോദരന്മാർ (11:12).
201. ‘യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു; നിങ്ങൾക്കോ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും’ എന്നു കർത്താവു പറഞ്ഞ വാക്കു ഓർത്തതാരാണ്?
◼️ പത്രൊസ് (11:16).
202. ‘ദൈവത്തെ തടുപ്പാൻ തക്കവണ്ണം ഞാൻ ആർ?’ എന്നു ചോദിച്ചതാരാണ്?
◼️ പത്രൊസ് (11:17).
203. ‘ദൈവം ജാതികൾക്കും ജീവപ്രാപ്തിക്കായി മാനസാന്തരം നല്കിയല്ലോ’ എന്നു പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തിയത് ആരാണ്?
◼️ യെരൂശലേമിലെ വിശ്വാസികൾ (11:18).
204. സ്തെഫാനൊസ് നിമിത്തം ഉണ്ടായ ഉപദ്രവം ഹേതുവായി ചിതറിപ്പോയവർ എവിടെയൊക്കെയാണ് സഞ്ചരിച്ചത്?
◼️ ഫൊയ്നിക്യാ, കുപ്രൊസ്, അന്ത്യൊക്ക്യ (11:19).
205. ചിതറിപ്പോയവരിൽ കുപ്രൊസ്കാരും കുറേനക്കാരും അന്ത്യൊക്ക്യയിൽ എത്തിയശേഷം ആരോടാണ് സുവിശേഷം അറിയിച്ചത്?
◼️ യവനന്മാരോട് (11:20).
206. അന്ത്യൊക്ക്യയിലുള്ളവർ വചനം കൈക്കൊണ്ടു എന്നു കേട്ടപ്പോൾ, യെരൂശലേമിൽനിന്ന് ആരെയാണ് അങ്ങോട്ടയച്ചത്?
◼️ ബർന്നബാസിനെ (11:21,22).
207. ബർന്നബാസ് അന്ത്യൊക്ക്യയിൽ എന്തു കണ്ടാണ് സന്തോഷിച്ചത്?
◼️ ദൈവകൃപ കണ്ട് (11:23).
208. ‘നല്ല മനുഷ്യനും പരിശുദ്ധാത്മാവിനാലും വിശ്വാസത്താലും നിറഞ്ഞവനും’ ആരായിരുന്നു?
211. എവിടെവെച്ചാണ് ശിഷ്യന്മാർക്കു ക്രിസ്ത്യാനികൾ എന്നു പേർ ഉണ്ടായത്?
◼️ അന്ത്യൊക്ക്യയിൽ വെച്ച് (11:26).
212. ‘ലോകത്തിൽ ഒക്കെയും മഹാക്ഷാമം ഉണ്ടാകും’ എന്നു ആത്മാവിനാൽ പ്രവചിച്ചതാരാണ്? അതെപ്പോൾ സംഭവിച്ചു?
◼️ അഗബൊസ്; ക്ലൗദ്യൊസിന്റെ കാലത്ത് (11:28). [ക്ലൗദ്യൊസ്: എ.ഡി. 41 മുതൽ 54 വരെ ഭരിച്ച റോമൻ ചക്രവർത്തി. എ.ഡി. 41 മുതൽ 51 വരെ നാലുപ്രാവശ്യം ഇറ്റലിയിലും ഗ്രീസിലും പലസ്തീനിലും ഉൾപ്പെടെ റോമാസാമ്രാജ്യത്തിൽ പലയിടത്തും കഠിനമായ ക്ഷാമമുണ്ടായതായി ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്].
213. യെഹൂദ്യയിൽ പാർക്കുന്ന സഹോദരന്മാരുടെ ഉതവിക്കായി ഏതു സഭയിൽ നിന്നാണ് തങ്ങളുടെ പ്രാപ്തിപോലെ കൊടുത്തയച്ചത്? ആരുടെ കയ്യിലാണ് കൊടുത്തയച്ചത്?
◼️ അന്ത്യൊക്ക്യയിൽ നിന്ന് (11:29), ബർന്നബാസിന്റെയും ശൗലിന്റെയും കയ്യിൽ (11:30).
12-ാം അദ്ധ്യായം
214. സഭയിൽ ചിലരെ പീഡിപ്പിക്കേണ്ടതിന്നു കൈ നീട്ടിയ രാജാവാരാണ്?
◼️ ഹെരോദാ (12:1). [ഹെരോദാ അഗ്രിപ്പാ ഒന്നാമനാണിയാൾ. മഹാനായ ഹെരോദാവിന്റെ പുത്രനായ അരിസ്റ്റോബുലസിന്റെ മകൻ].
215. അപ്പൊസ്തലന്മാരിൽ ആദ്യത്തെ രക്തസാക്ഷി ആരാണ്?
◼️ യോഹന്നാന്റെ സഹോദരനായ യാക്കോബ് (12:2).
216. യാക്കോബിനെ കൊന്നത് യെഹൂദന്മാർക്ക് പ്രസാദമായി എന്ന് കണ്ടിട്ട് ആരെയാണ് ഹെരോദാവ് പിടിച്ചത്?
◼️ പത്രൊസിനെ (12:3).
217. ഏതു പെരുനാളിലാണ് ഹെരോദാ പത്രൊസിനെ പിടിച്ചു തടവിലാക്കിയത്?
◼️ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ (12:3).
218. പത്രൊസിനെ കാപ്പാൻ നാലുവീധം ചേകവരുള്ള എത്ര കൂട്ടത്തെയാണ് ഏല്പിച്ചത്?
◼️ നാലു കൂട്ടത്തെ (12:4).
219. സഭ ശ്രദ്ധയോടെ പ്രാർത്ഥിച്ചത് ആർക്കുവേണ്ടി ആയിരുന്നു?
243. ആരാണ് പരിശുദ്ധാത്മപൂർണ്ണനായി ബർയേശു എന്ന കള്ളപ്രവാചകനെ അന്ധനാക്കിയത്?
◼️ പൗലൊസ് എന്നും പേരുള്ള ശൗൽ (13:11). [13:9-മുതലാണ് ശൗൽ എന്ന എബ്രായ പേരിൽനിന്നു പൗലൊസ് (ചെറിയവൻ) എന്ന റോമൻ നാമത്തിലേക്ക് മാറുന്നത്. 1കൊരി, 15:9; എഫെ, 3:8].
244. ബർയേശു അന്ധനായതുകണ്ട് കർത്താവിന്റെ ഉപദേശത്തിൽ വിസ്മയിച്ചു വിശ്വസിച്ചതാരാണ്?
◼️ സെർഗ്ഗ്യൊസ് പൗലൊസ് (13:12).
245. എവിടെവെച്ചാണ് യോഹന്നാൻ പൗലൊസിനെയും ബർന്നബാസിനെയും വിട്ടുപിരിഞ്ഞത്?
◼️ പെർഗ്ഗയിൽ വെച്ച് (13:13). [പെർഗ്ഗ: പംഫുല്യയുടെ തലസ്ഥാന നഗരം].
246. പൗലൊസിൻ്റെ ആദ്യത്തെ പ്രഭാഷണം ഏതു ദേശത്തെ പള്ളിയിൽ വെച്ചായിരുന്നു?
◼️ പിസിദ്യയിലേ അന്ത്യൊക്ക്യയിൽ (13:14).
247. ദൈവം ഭുജവീര്യംകൊണ്ട് പുറപ്പെടുവിച്ച ജനമേതാണ്?
◼️ യിസ്രായേൽജനം (13:17).
248. കനാൻദേശത്തിലെ എത്ര ജാതികളെ ഒടുക്കിയാണ് ദേശം യിസ്രായേലിനു അവകാശമായി കൊടുത്തത്?
255. മരണത്തിന്നു ഒരു ഹേതുവും കാണാഞ്ഞിട്ടും യേശുവിനെ കൊല്ലേണം എന്നു യെഹൂദന്മാർ അപേക്ഷിച്ചത് ആരോടാണ്?
◼️പീലാത്തൊസിനോട് (13:28).
256. ‘നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചു’ എന്നു രണ്ടാം സങ്കീർത്തനത്തിലെ വാക്യമേതാണ്?
◼️ 2:7 (13:33).
257. ‘ദാവീദിന്റെ സ്ഥിരമായുള്ള വിശുദ്ധ കൃപകളെ ഞാൻ നിങ്ങൾക്കു നല്കും’ എന്നു പ്രവചിച്ചിരിക്കുന്ന പുസ്തകമേതാണ്?
◼️ യെശയ്യാവ് 55:3 (13:34).
258. തന്റെ തലമുറയിൽ ദൈവത്തിന്റെ ആലോചനെക്കു ശുശ്രൂഷ ചെയ്തതാരാണ്?
◼️ ദാവീദ് (13:36).
259. ‘ഹേ നിന്ദക്കാരേ, നോക്കുവിൻ ആശ്ചര്യപ്പെട്ടു നശിച്ചുപോകുവിൻ. നിങ്ങളുടെ കാലത്തു ഞാൻ ഒരു പ്രവൃത്തി ചെയ്യുന്നു; നിങ്ങളോടു വിവരിച്ചാൽ നിങ്ങൾ വിശ്വസിക്കാത്ത പ്രവൃത്തി തന്നേ’ ഈ പ്രവചനം ഏതാണ്?
◼️ ഹബക്കൂക്‍ 1:5 (13:40).
260. ഏകദേശം പട്ടണം മുഴുവൻ ദൈവവചനം കേൾക്കാൻ കൂടിവന്ന സ്ഥലം?
◼️ അന്ത്യൊക്യ (13:44).
261. ‘നീ ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന്നു ഞാൻ നിന്നെ ജാതികളുടെ വെളിച്ചമാക്കി വെച്ചിരിക്കുന്നു’ എന്ന് ആരാണ് പ്രവചിച്ചത്?
◼️ യെശയ്യാവ് 49:6 (13:47).
262. നിത്യജീവന്നായി നിയമിക്കപ്പെട്ടവർ എല്ലാവരും വിശ്വസിക്കുകയും, ദൈവവചനത്തെ മഹത്വപ്പെടുത്തുകയും ചെയ്തത് ഏതു ദേശത്തിലെ ജാതികളാണ്?
266. പൗലൊസിൻ്റെയും ബർന്നബാസിൻ്റെയും കയ്യാൽ അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടാകുവാൻ വരം നല്കിയത് എവിടെ വെച്ചാണ്?
◼️ ഇക്കോന്യയിൽ (14:3).
267. ഇക്കോന്യയിൽവെച്ച് അപ്പൊസ്തലന്മാരെ കല്ലെറിയാനും ആക്രമിക്കാനും ഭാവിച്ചപ്പോൾ അവർ ഓടിപ്പോയത് ഏത് പട്ടണങ്ങളിലേക്കാണ്?
◼️ ലുസ്ത്ര, ദെർബ്ബ എന്ന ലുക്കവോന്യപട്ടണങ്ങളിലേക്ക് (14:4-7). [ലുക്കവോന്യ: ഏഷ്യാമൈനറിലെ ഒരു ചെറിയ റോമൻ പ്രവിശ്യയാണ്. ദെർബ്ബ, ഇക്കോന്യ, ലുസ്ത്ര എന്നിവ ലുക്കവോന്യ പട്ടണങ്ങളാണ്].
268. അമ്മയുടെ ഗർഭംമുതൽ മുടന്തനായി ഒരിക്കലും നടന്നിട്ടില്ലാത്തവനെ പൗലൊസ് സൗഖ്യമാക്കിയത് എവിടെവെച്ചാണ്?
◼️ ലുസ്ത്രയിൽവെച്ച് (14:8-10).
269. പൗലൊസ് ലുസ്ത്രയിൽ ചെയ്തത അത്ഭുതം കണ്ടിട്ടു: ‘ദേവന്മാർ മനുഷ്യരൂപത്തിൽ നമ്മുടെ അടുക്കൽ ഇറങ്ങിവന്നിരിക്കുന്നു’ എന്നു പുരുഷാരം ഏതുഭാഷയിലാണ് നിലവിളിച്ചു പറഞ്ഞത്?
◼️ ലുക്കവോന്യഭാഷയിൽ (14:11).
270. ലുസ്ത്രയിലെ ജനങ്ങൾ ബർന്നബാസിനും പൗലൊസിനും ഇട്ട പേരുകൾ എന്തൊക്കെയാണ്?
◼️ ഇന്ദ്രൻ എന്നും, ബുധൻ എന്നും (14:12).
271. ഏത് ക്ഷേത്രത്തിലെ പുരോഹിതനാണ് അപ്പൊസ്തലന്മാർക്ക് യാഗം കഴിക്കാൻ ഭാവിച്ചത്?
◼️ ഇന്ദ്രക്ഷേത്രത്തിലെ (14:13).
272. വസ്ത്രം കീറിക്കൊണ്ടു പുരുഷാരത്തിന്റെ ഇടയിലേക്കു ഓടിച്ചെന്ന അപ്പൊസ്തലന്മാർ ആരൊക്കെ?
◼️ ബർന്നബാസും പൗലൊസും (14:14).
273. ‘ഞങ്ങൾ നിങ്ങളോടു സമസ്വഭാവമുള്ള മനുഷ്യർ അത്രെ’ ഏന്നു പറഞ്ഞത് ആരാണ്?
◼️ അപ്പൊസ്തലന്മാർ (14:15).
274. ദൈവം തന്നെക്കുറിച്ച് സകലമനുഷ്യർക്കും സാക്ഷ്യം നല്കിപ്പോന്നത് എങ്ങനെയാണ്?
278. ‘നാം അനേകം കഷ്ടങ്ങളിൽകൂടി ദൈവരാജ്യത്തിൽ കടക്കേണ്ടതാകുന്നു’ എന്നു ലുസ്ത്ര, ഇക്കോന്യ, അന്ത്യോക്യ പട്ടണങ്ങളിലെ വിശ്വാസികളെ പ്രബോധിപ്പിച്ചതാരാണ്?
◼️ പൗലൊസും ബർന്നബാസും (14:21,22).
279. ഒന്നാം മിഷണറിയാത്ര അവസാനിപ്പിച്ച് അപ്പൊസ്തലന്മാർ കപ്പൽ കയറി അന്ത്യൊക്ക്യയിലേക്കു പോയത് എവിടെനിന്നാണ്?
◼️ അത്തല്യയിൽ നിന്ന് (14:25,26). [അത്തല്യ: പംഫുല്യതീരത്തുള്ള ഒരു തുറമുഖം. അന്ത്യൊക്ക്യ: ഇത് സുറിയയിലെ അന്ത്യക്ക്യയാണ്. ഇവിടെനിന്നാണ് മിഷണറിയാത്ര ആരംഭിച്ചതും].
329. വചനം പൂർണ്ണജാഗ്രതയോടെ കൈക്കൊണ്ടതല്ലാതെ അതു അങ്ങനെ തന്നെയോ എന്നു ദിനംപ്രതി തിരുവെഴുത്തുകളെ പരിശോധിച്ചുപോന്നത് ആരാണ്?
◼️ ബെരോവക്കാർ (17:11).
330. തെസ്സലൊനീക്കയിലെ യെഹൂദന്മാർ ബെരോവയിലും വന്ന് കലഹമുണ്ടാക്കിയപ്പോൾ പൗലൊസ് എവിടേക്കാണ് പോയത്?
◼️ അഥേന (17:13, 15).
331. അഥേനയിൽ ആയിരിക്കുമ്പോൾ, എന്തു കണ്ടിട്ടാണ് പൗലൊസിൻ്റെ മനസ്സിനു ചൂടുപിടിച്ചത്?
◼️ നഗരത്തിൽ നിറഞ്ഞിരിക്കുന്ന ബിംബങ്ങൾ (17:16).
332. പൗലൊസിനോടു വാദിച്ച തത്വജ്ഞാനികൾ ആരൊക്കെയാണ്?
◼️ എപ്പിക്കൂര്യരും സ്തോയിക്കരും (17:18). [എപ്പിക്കൂര്യർ: ബി.സി. 341-നും 270-നും മദ്ധ്യേ ജീവിച്ചിരുന്ന ഗ്രീക്കു തത്വചിന്തകനായ എപ്പിക്കൂറസ്സിൻ്റെ അനുയായികളാണ് എപ്പിക്കൂര്യർ. സ്തോയിക്കർ: സ്റ്റോയിസിസത്തിൻ്റെ ഉപജ്ഞാതാവ് ബി.സി. മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ‘സിനോ’യാണ്. അദ്ധേഹത്തിൻ്റെ അനുയായികളാണ് സ്തോയിക്കർ].
333. എവിടെയുള്ളവരാണ് പൗലൊസിനെ വിടുവായൻ എന്ന് വിളിച്ചത്?
◼️ അഥേന (17:18).
334. ‘വിടുവായൻ’ എന്നും ‘അന്യദേവതകളെ ഘോഷിക്കുന്നവൻ’ എന്നും തത്വജ്ഞാനികൾ പൗലൊസിനെ പറയാൻ കാരണമെന്ത്?
339. കൈപ്പണിയായ ക്ഷേത്രങ്ങളിൽ വാസം ചെയ്യാത്തതും, മാനുഷ്യകൈകളാൽ ശുശ്രൂഷ ആവശ്യപ്പെടാത്തതും ആരാണ്?
◼️ ദൈവം (17:24,25).
340. എന്താണ് ദൈവം മനുഷ്യരോടു കല്പിക്കുന്നത്?
◼️ എല്ലാവരും മാനസാന്തരപ്പെടേണം (17:30).
341. ‘താൻ നിയമിച്ച പുരുഷൻ (യേശു) മുഖാന്തരം ലോകത്തെ നീതിയിൽ ന്യായം വിധിപ്പാൻ ദൈവം ഒരു ദിവസത്തെ നിശ്ചയിച്ചു.’ ഏതൊന്നിലാണ് ഇക്കാര്യം ഉറപ്പിച്ചിരിക്കുന്നത്?
◼️ യേശുവിനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചതിനാൽ (17:31).
◼️ അർത്തെമിസ് ദേവി (19:27). [അർത്തെമിസ്: പുരാണ കഥയനുസരിച്ച് സൂയസ് ദേവൻ്റെ മകളാണ് അർത്തെമിസ്. ഗ്രീക്കുകാർ ഡയാനയെന്നും, റോമാക്കാർ അർത്തെമിസ് എന്നും വിളിക്കുന്നു].
387. ഏതു പെരുനാൾ കഴിഞ്ഞിട്ടാണ് പൗലൊസും കൂട്ടരും ഫിലിപ്പിയിൽ നിന്നു കപ്പൽ കയറി ത്രോവാസിൽ എത്തിയത്?
◼️ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ (20:6).
388. ത്രോവാസിൽ പൗലൊസും കൂട്ടരും എത്രദിവസം താമസിച്ചു?
◼️ ഏഴുദിവസം (20:6).
389. ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസത്തിൽ അപ്പം നുറുക്കുവാൻ കൂടിവന്നതായി പറഞ്ഞിരിക്കുന്ന ദേശം ഏതാണ്?
◼️ ത്രോവാസ് (20:7).
390. നിദ്രാവശനായി മൂന്നാം തട്ടിൽ നിന്നു താഴെ വീണുമരിച്ച യൗവനക്കാരൻ ആരാണ്?
◼️ യൂത്തിക്കൊസ് (20:8,9).
391. ‘ശവത്തിന്മേൽ വീണു തഴുകി: ഭ്രമിക്കേണ്ടാ; അവന്റെ പ്രാണൻ അവനിൽ ഉണ്ടു’ എന്നു പറഞ്ഞതാരാണ്?
◼️ പൗലൊസ് (20:10).
392. കഴിയുമെങ്കിൽ ഏതു പെരുനാളിൽ യെരൂശലേമിൽ എത്തേണ്ടതിനാണ് പൗലൊസ് ബദ്ധപ്പെട്ടത്?
◼️ പെന്തകൊസ്തുനാൾ (20:16).
393. എവിടെനിന്നാണ് എഫെസൊസിലേക്കു ആളയച്ചു സഭയിലെ മൂപ്പന്മാരെ വരുത്തിയത്?
◼️ മിലേത്തൊസിൽ (20:17).
394. ‘ഇപ്പോൾ ഇതാ, ഞാൻ ആത്മാവിനാൽ ബന്ധിക്കപ്പെട്ടവനായി യെരൂശലേമിലേക്കു പോകുന്നു’ എന്നു പറഞ്ഞത് ആരാണ്?
◼️ പൗലൊസ് (20:22).
395. ‘ബന്ധനങ്ങളും കഷ്ടങ്ങളും കാത്തിരിക്കുന്നു’ എന്നു പരിശുദ്ധാത്മാവു പട്ടണം തോറും സാക്ഷ്യം പറയുന്നത് ആരെക്കുറിച്ചാണ്?
◼️ പൗലൊസിനെക്കുറിച്ച് (20:23).
396. ‘നിങ്ങളെത്തന്നേയും താൻ സ്വന്തരക്തത്താൽ സമ്പാദിച്ചിരിക്കുന്ന ദൈവത്തിന്റെ സഭയെ മേയ്പാൻ പരിശുദ്ധാത്മാവു നിങ്ങളെ അദ്ധ്യക്ഷരാക്കിവെച്ച ആട്ടിൻ കൂട്ടം മുഴുവനെയും സൂക്ഷിച്ചുകൊൾവിൻ’ എന്നു പൗലൊസ് ആരോടാണ് പറഞ്ഞത്?
400. എവിടെയുള്ള ശിഷ്യന്മാരാണ് പൗലൊസിനോട് ‘യെരൂശലേമിൽ പോകരുതു’ എന്നു ആത്മാവിനാൽ പറഞ്ഞത്?
◼️ സോരിലുള്ള (21:4).
401. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ എല്ലാവരും പട്ടണത്തിൻ്റെ പുറത്തോളം വന്ന് കടൽക്കരയിൽ മുട്ടുകുത്തി പ്രാർത്ഥിച്ച് പൗലൊസിനെ യാത്രയാക്കിയത് എവിടെവെച്ച്?
◼️ സോർ (21:5).
402. കൈസര്യയിൽ ആരുടെ വീട്ടിലാണ് പൗലൊസും കൂട്ടരും താമസിച്ചത്?
◼️ സുവിശേഷകനായ ഫിലിപ്പൊസിൻ്റെ വീട്ടിൽ (21:8).
403. മേശമേൽ ശുശ്രൂഷിക്കാൻ തിരഞ്ഞെടുത്തശേഷം പിന്നീട് സുവിശേഷകനാണി അറിയപ്പെട്ടത് ആരാണ്?
◼️ ഫിലിപ്പൊസ് (6:5-21:8).
404. ‘കന്യകമാരും പ്രവചിക്കുന്നവരുമായ നാലു പുത്രിമാർ ഉണ്ടായിരുന്നത് ആർക്കാണ്?
◼️ ഫിലിപ്പൊസിന് (21:9).
405. പൗലൊസ് കൈസര്യയിൽ പാർക്കുമ്പോൾ ഏതു പ്രവാചകനാണ് അവിടെ വന്നത്?
◼️ അഗബൊസ് (21:10).
406. പ്രവാചകൻ എവിടെനിന്നാണ് കൈസര്യയിൽ എത്തിയത്?
◼️ യെഹൂദ്യയിൽ നിന്നു (21:10).
407. ‘പൗലൊസിന്റെ അരക്കച്ച എടുത്തു തന്റെ കൈകാലുകളെ കെട്ടി: ഈ അരക്കച്ചയുടെ ഉടമസ്ഥനെ യെഹൂദന്മാർ യെരൂശലേമിൽ ഇങ്ങനെ ബന്ധിക്കും’ എന്നു പ്രവചിച്ചതാരാണ്?
◼️ അഗബൊസ് (21:11).
408. കർത്താവായ യേശുവിന്റെ നാമത്തിന്നു വേണ്ടി ബന്ധിക്കപ്പെടുവാൻ മാത്രമല്ല യെരൂശലേമിൽ മരിപ്പാനും ഒരുങ്ങിയിരിക്കുന്നത് ആരാണ്?
◼️ പൗലൊസ് (21:13).
409. പൗലൊസും കൂട്ടരും യെരൂശലേമിൽ അഥിതികളായി പാർത്തത് കുപ്രൊസ്കാരനായ ഏതു ശിഷ്യൻ്റെ കൂടെയാണ്?
◼️ മ്നാസോൻ (21:16).
410. യെരൂശലേമിൽ ചെന്നിട്ട് പൗലൊസും കൂട്ടരും ഏതു അപ്പൊസ്തലൻ്റെ അടുക്കലാണ് പോയത്?
◼️ യാക്കോബിന്റെ (21:18).
411. പൗലൊസ് നേർച്ചയുള്ള എത്ര പുരുഷന്മാരെ കൂട്ടിയാണ് ദൈവാലയത്തിൽ ചെന്നത്?
◼️ നാലു പുരുഷന്മാരെ (21:23, 26).
412. എവിടെനിന്നു വന്ന യെഹൂദന്മാരാണ് പൗലൊസിനെ ദൈവാലയത്തിൽ കണ്ടിട്ടു പുരുഷാരത്തെ ഒക്കെയും ഇളക്കി അവനെ പിടിച്ചത്?
◼️ ആസ്യയിൽ നിന്നു (21:27).
413. യെരൂശലേമിൽവെച്ച് യെഹൂദന്മാർ പൗലൊസിനെതിരെ ആരോപിച്ച കുറ്റം എന്താണ്?
◼️ വിശുദ്ധ സ്ഥലം തീണ്ടിച്ചുകളഞ്ഞു (21:28).
414. പൗലൊസ് ആരെ ദൈവാലയത്തിൽ കൂട്ടിക്കൊണ്ടുവന്നു എന്നാണ് അവനെ പിടിച്ചവർ നിരൂപിച്ചത്?
◼️ എഫെസ്യനായ ത്രോഫിമോസിനെ (21:29).
415. യെരൂശലേം ഒക്കെയും കലക്കത്തിൽ ആയി എന്നു പട്ടാളത്തിന്റെ ആർക്കാണ് വർത്തമാനം എത്തിയത്?
◼️ സഹസ്രാധിപന് 21:31). [സഹസ്രാധിപൻ: ആയിരം ഭടന്മാർക്ക് അധിപൻ].
416. ‘കുറെ നാൾ മുമ്പെ കലഹം ഉണ്ടാക്കി നാലായിരം കട്ടാരക്കാരെ മരുഭൂമിയിലേക്കു കൂട്ടിക്കൊണ്ടുപോയ മിസ്രയീമ്യൻ നീ അല്ലയോ’ എന്നു സഹസ്രാധിപൻ ആരോടാണ് ചോദിച്ചത്?
◼️ പൗലൊസിനോട് (21:38). [കട്ടാരക്കാരൻ: കഠാരി ആയുധമായി എടുത്തവൻ അഥവാ, കൊല ചെയ്യാൻ വേണ്ടി കഠാരി ഒളിച്ചു കൊണ്ടുനടക്കുന്നവൻ].
417. പൗലൊസിൻ്റെ ജന്മസ്ഥലം ഏതാണ്?
◼️ കിലിക്യയിലെ തർസൊസ് (21:39).
418. സഹസ്രാധിപൻ്റെ കോട്ടയിൽവെച്ച് പൗലൊസ് ജനത്തോട് ഏതു ഭാഷയിലാണ് പ്രതിവാദം ചെയ്തത്?
420. സകല യെഹൂദന്മാരാലും നല്ല സാക്ഷ്യം കൊണ്ടവനും ന്യായപ്രമാണപ്രകാരം ഭക്തിയുള്ള പുരുഷനും ആരാണ്?
◼️ അനന്യാസ് (22:12).
421. ‘നമ്മുടെ പിതാക്കന്മാരുടെ ദൈവം നിന്നെ തന്റെ ഇഷ്ടം അറിവാനും നീതിമാനായവനെ കാണ്മാനും അവന്റെ വായിൽ നിന്നും വചനം കേൾപ്പാനും നിയമിച്ചിരിക്കുന്നു’ ഇതു ആര് ആരോട് പറയുന്ന വചനമാണ്
◼️ അനന്യാസ് പൗലൊസിനോട് (22:14).
422. ‘ഇനി താമസിക്കുന്നതു എന്തു? എഴുന്നേറ്റു അവന്റെ നാമം വിളിച്ചു പ്രാർത്ഥിച്ചു സ്നാനം ഏറ്റു നിന്റെ പാപങ്ങളെ കഴുകിക്കളക’ എന്നു ആരാണ് പൗലൊസിനോടു പറഞ്ഞത്?
◼️ അനന്യാസ് (22:16).
423. ‘നീ ബദ്ധപ്പെട്ടു വേഗം യെരൂശലേം വിട്ടുപോക; നീ എന്നെക്കുറിച്ചു പറയുന്ന സാക്ഷ്യം അവർ കൈക്കൊൾകയില്ല’ എന്നു കർത്താവ് ആരോടാണ് പറഞ്ഞത്?
◼️ പൗലൊസിനോട് (22:18).
424. സ്തെഫാനൊസിന്റെ രക്തം ചൊരിഞ്ഞപ്പോൾ സമ്മതിച്ചതാരാണ്?
◼️ പൗലൊസ് (22:20).
425. ‘നീ പോക; ഞാൻ നിന്നെ ദൂരത്തു ജാതികളുടെ അടുക്കലേക്കു അയക്കും’ എന്നാരാണ് പൗലൊസിനോട് പറഞ്ഞത്?
◼️ കർത്താവ് (22:21).
426. പൗലൊസിനെ ചമ്മട്ടികൊണ്ടു ചോദ്യം ചെയ്യേണം എന്നു പറഞ്ഞതാരാണ്?
◼️ സഹസ്രാധിപൻ (22:24).
427. ‘റോമപൗരനും വിസ്താരം കഴിയാത്തവനുമായ മനുഷ്യനെ ചമ്മട്ടികൊണ്ടു അടിക്കുന്നതു വിഹിതമോ’ ഇതു ആര് ആരോട് ചോദിച്ചതാണ്?
◼️ പൗലൊസ് ശതാധിപനോട് (22:25).
428. ‘നീ എന്തു ചെയ്‌വാൻ പോകുന്നു? ഈ മനുഷ്യൻ റോമപൗരൻ ആകുന്നു’ എന്നു ശതാധിപൻ ആരോടാണ് പറഞ്ഞത്?
◼️ സഹസ്രാധിപനോട് (22:26).
429. ഏറിയ മുതൽ കൊടുത്തു റോമാ പൗരത്വം സമ്പാദിച്ചതാരാണ്?
◼️ സഹസ്രാധിപൻ (22:28).
430. റോമാപൗരനായി ജനിച്ച കർത്താവിൻ്റെ അപ്പൊസ്തലൻ ആരാണ്?
442. രാത്രിയിൽ പൗലൊസിനെ എവിടേക്കു കൊണ്ടുപോകുവാനാണ് കാലാളെയും കുതിരച്ചേവകരെയും കുന്തക്കാരെയും ഒരുക്കിയത്?
◼️ കൈസര്യയ്ക്ക് (23:23). [യെഹൂദയിലെ ദേശാധിപതിയുടെ ആസ്ഥാനം കൈസര്യയായിരുന്നു].
443. എത്രമണിക്കാണ് കൈസര്യയിലേക്ക് കൊണ്ടുപോയത്?
◼️ രാത്രി മൂന്നാംമണി (23:23). [രാത്രി ഒൻപത് മണി].
444. അക്കാലത്തെ ദേശാധിപതി ആരായിരുന്നു?
◼️ ഫേലിക്സ് (23:24). [ഫേലിക്സ് എ.ഡി. 52-60 വരെ യെഹൂദ്യയിലെ ദേശാധിപതിയായിരുന്നു].
445. പൗലൊസിനെ കൈസര്യയിലേക്ക് അയച്ച സഹസ്രാധിപൻ്റെ പേരെന്ത്?
◼️ ക്ലൗദ്യൊസ് ലുസിയാസ് (23:26, 24:7). [ഈ വാക്യത്തീൻ്റെ സത്യവേദപുസ്തകം പരിഭാഷ കൃത്യമല്ല. ശരിയായ പരിഭാഷ ചേർക്കുന്നു: “ശ്രേഷ്ഠനായ രാജശ്രീ ഫേലിക്സ് ദേശാധിപതിക്ക് ക്ലൌദ്യൊസ് ലുസിയാസ് വന്ദനം ചൊല്ലുന്നു.” (മ.ബൈ). “Claudius Lysias to the most excellent governor Felix, sends greeting.” ABU].
446. ‘അവരുടെ ന്യായപ്രമാണം സംബന്ധിച്ചുള്ള തർക്കങ്ങളെക്കുറിച്ചു കുറ്റം ചുമത്തുന്നതല്ലാതെ മരണത്തിന്നോ ചങ്ങലെക്കോ യോഗ്യമായതു ഒന്നും ഇല്ല’ എന്നു പൗലൊസിനെക്കുറിച്ചു സാക്ഷ്യം പറഞ്ഞതാരാണ്?
448. മഹാപുരോഹിതനായ അനന്യാസ് ഏത് വ്യവഹാരജ്ഞനെ കൂട്ടിവന്നാണ് പൗലൊസിൻ്റെ നേരെ അന്യായം ബോധിപ്പിച്ചത്?
◼️ തെർത്തുല്ലൊസ് (24:1).
449. പൗലൊസിനെ ഒരു ബാധയെന്ന് ആരാണ് പറഞ്ഞത്?
◼️ തെർത്തുല്ലൊസ് (24:5).
450. ‘നസറായമതത്തിനു മുമ്പൻ’ എന്നു വിശേഷിപ്പിച്ചത് ആരെയാണ്?
◼️ പൗലൊസിനെ (24:5).
451. ‘നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും എന്നു ഇവർ കാത്തിരിക്കുന്നതുപോലെ ഞാനും ദൈവത്തിങ്കൽ ആശവെച്ചിരിക്കുന്നു’ എന്നു പറഞ്ഞതാരാണ്?
◼️ പൗലൊസ് (24:15).
452. ക്രിസ്തുമാർഗ്ഗം സംബന്ധിച്ചു സൂക്ഷ്മമായ അറിവുണ്ടായിരുന്ന ദേശാധിപതി ആരാണ്?
◼️ ഫേലിക്സ് (24:22).
453. ‘ആരു വരുമ്പോൾ ഞാൻ നിങ്ങളുടെ കാര്യം തീർച്ചപ്പെടുത്തും’ എന്നു പറഞ്ഞാണ് ഫേലിക്സ് അവധിവെച്ചത്?
◼️ ലുസിയാസ് സഹസ്രാധിപൻ (24:22).
454. ഫേലിക്സിൻ്റെ ഭാര്യയായ യെഹൂദ സ്ത്രീയുടെ പേരെന്താണ്?
◼️ ദ്രുസില്ല (24:24).
455. ക്രിസ്തുയേശുവിലുള്ള വിശ്വാസത്തെക്കുറിച്ചു പൗലൊസിന്റെ പ്രസംഗം കേട്ട ദേശാധിപതിയും ഭാര്യയും ആരൊക്കെ?
469. പൗലൊസിൻ്റെ പ്രസംഗം കേൾപ്പാൻ എനിക്കും ആഗ്രഹമുണ്ടെന്നു പറഞ്ഞ രാജാവാരാണ്?
◼️ അഗ്രിപ്പാവ് (25:22).
470. വളരെ ആഡംബരത്തോടെ പൗലൊസിൻ്റെ പ്രസംഗം കേൾക്കാൻ വന്നത് ആരൊക്കെയാണ്?
◼️ അഗ്രിപ്പാവും ബെർന്നീക്കയും (25:23).
471. ‘തടവുകാരനെ അയക്കുമ്പോൾ അവന്റെ പേരിലുള്ള കുറ്റം കാണിക്കാതിരിക്കുന്നതു യുക്തമല്ല’ എന്നു പറഞ്ഞതാരാണ്?
◼️ ഫെസ്തോസ് (25:27).
26-ാം അദ്ധ്യായം
472. ‘നീ യെഹൂദന്മാരുടെ ഇടയിലെ ആചാരങ്ങളും തർക്കങ്ങളും എല്ലാം അറിയുന്നവൻ ആകയാൽ ഞാൻ ഭാഗ്യവാൻ എന്നു നിരൂപിക്കുന്നു’ എന്നു പൗലൊസ് പറഞ്ഞത് ആരോടാണ്?
◼️ അഗ്രിപ്പാവിനോട് (26:3).
473. വിശുദ്ധന്മാരെ നിഗ്രഹിക്കുന്ന സമയം, സമ്മതം കൊടുത്തതാരാണ്?
◼️ പൗലൊസ് (26:10).
474. നട്ടുച്ചെക്കു പൗലൊസ് വഴിയിൽവെച്ചു സൂര്യന്റെ പ്രകാശത്തെ കവിഞ്ഞൊരു വെളിച്ചം കണ്ടത് എവിടെവെച്ചാണ്?
◼️ദമസ്കൊസ് (26:13).
475. ‘മുള്ളിന്റെ നേരെ ഉതെക്കുന്നതു നിനക്കു വിഷമം ആകുന്നു’ എന്നു കർത്താവ് ഏതുഭാഷയിലാണ് പൗലൊസിനോടു സംസാരിച്ചത്?
◼️ എബ്രായഭാഷയിൽ (26:14).
476. ‘ഇരുളിൽനിന്നു വെളിച്ചത്തിലേക്കും സാത്താന്റെ അധികാരത്തിൽ നിന്നു ദൈവത്തിങ്കലേക്കും തിരിപ്പാനും ഞാൻ ഇപ്പോൾ നിന്നെ അവരുടെ അടുക്കൽ അയക്കുന്നു’ എന്നു പൗലൊസിനോടു കല്പിച്ചതാരാണ്?
478. ‘പൗലൊസേ, നിനക്കു ഭ്രാന്തുണ്ടു; വിദ്യാബഹുത്വത്താൽ നിനക്കു ഭ്രാന്തു പിടിച്ചിരിക്കുന്നു’ എന്നു പറഞ്ഞതാരാണ്?
◼️ ഫെസ്തൊസ് (26:24).
479. ‘ഞാൻ ക്രിസ്ത്യാനിയായിത്തീരുവാൻ നീ എന്നെ അല്പംകൊണ്ടു സമ്മതിപ്പിക്കുന്നു’ എന്നു ആര് ആരോടു പറഞ്ഞു?
◼️ അഗ്രിപ്പാ പൗലൊസിനോട് (26:28).
480. ‘ഇന്നു എന്റെ പ്രസംഗം കേൾക്കുന്നവർ എല്ലാവരും അല്പംകൊണ്ടാകട്ടെ അധികം കൊണ്ടാകട്ടെ ഈ ചങ്ങല ഒഴികെ എന്നെപ്പോലെ ആകേണം എന്നു ഞാൻ ദൈവത്തോടു അപേക്ഷിക്കുന്നു’ എന്നു പറഞ്ഞതാരാണ്?
◼️ പൗലൊസ് (26:29).
481. ‘കൈസരെ അഭയം ചൊല്ലിയിരുന്നില്ലെങ്കിൽ പൗലൊസിനെ വിട്ടയപ്പാൻ കഴിയുമായിരുന്നു’ എന്നു ആര് ആരോടാണ് പറഞ്ഞത്?
◼️ അഗ്രിപ്പാവ് ഫെസ്തൊസിനോട് (26:32).
482. പൗലൊസിനെയും മറ്റു തടവുകാരെയും ഇതല്യെക്കു കൊണ്ടുപോകാൻ ആരെയാണ് ഏല്പിച്ചത്?
◼️ യൂലിയൊസിനെ (27:1). [ഇതല്യെ, ഇത്തല്യ: ഇറ്റലി].
27-ാം അദ്ധ്യായം
483. യൂലിയൊസ് ഏതു പട്ടാളത്തിൻ്റെ ശതാധിപനാണ്?
◼️ ഔഗുസ്ത്യപട്ടാളത്തിൻ്റെ (27:1). [ഔഗുസ്ത്യപട്ടാളം: റോമാ സൈന്യത്തിൻ്റെ ഒരു വിഭാഗം].
484. പൗലൊസും കൂട്ടരും ഇതല്യെക്കു പോയത് ഏതു കപ്പലിലാണ്?
◼️ അദ്രമുത്ത്യകപ്പലിൽ (27:2). [അദ്രമുത്ത്യം: ഏഷ്യാമൈനറിൻ്റെ വടക്കുപടിഞ്ഞാറായി മുസ്യയിൽ സ്ഥിതിചെയ്യുന്ന തുറമുഖപട്ടണം].
485. യൂലിയൊസിനെ കൂടാതെ, കപ്പൽയാത്രയിൽ പൗലൊസിനൊപ്പം പേർ പറഞ്ഞിരിക്കുന്നത് ആരാണ്?
489. കഴിവുണ്ടെങ്കിൽ ഏതു തുറമുഖത്തു ചെന്ന് ശീതകാലം കഴിക്കാനാണ് കപ്പൽക്കാർ ആലോചിച്ചത്?
◼️ ക്രേത്ത തുറമുഖത്ത് (27:12).
490. ക്രേത്ത ദ്വീപിന്റെ മറപറ്റി ഓടുമ്പോൾ, ഏതു കൊടുങ്കാറ്റാണ് അടിച്ചത്?
◼️ ഈശാനമൂലൻ (27:13,14).
491. ‘പൗലൊസേ, ഭയപ്പെടരുതു; നീ കൈസരുടെ മുമ്പിൽ നിൽക്കേണ്ടതാകുന്നു; നിന്നോടുകൂടെ യാത്രചെയ്യുന്നവരെ ഒക്കെയും ദൈവം നിനക്കു ദാനം ചെയ്തിരിക്കുന്നു’ എന്നു പൗലൊസിനോടു പറഞ്ഞതാരാണ്?
◼️ ദൈവത്തിൻ്റെ ദൂതൻ (27:23,24).
492. കപ്പലിലുള്ളവർ ഭക്ഷണം കഴിക്കാതെ എത്രദിവസം കഴിഞ്ഞു?
◼️ പതിനാലു ദിവസം (27:33).
493. കപ്പലിൽ ഉണ്ടായിരുന്ന ആൾക്കാരുടെ എണ്ണമെത്രയാണ്?
◼️ ഇരുനൂറ്റെഴുപത്താറ്, 276 (27:37).
494. കപ്പൽ ഉടഞ്ഞശേഷം തടവുകരെ കൊല്ലേണം എന്നു പടയാളികൾ പറഞ്ഞപ്പോൾ, പൗലൊസിനെ രക്ഷിപ്പാൻ ഇച്ഛിച്ചിട്ടു അതിനെ തടുത്തതാരാണ്?
◼️ ശതാധിപൻ (27:42,43).
28-ാം അദ്ധ്യായം
495. കപ്പലിൽ നിന്ന് രക്ഷപ്പെട്ടവർ ഏതു ദ്വീപിലാണ് ചെന്നണഞ്ഞത്?
◼️ മെലിത്ത ദ്വീപ് (28:1).
496. വിറകു പെറുക്കി തീയിൽ ഇട്ടപ്പൊൾ ആരുടെ കയ്യിലാണ് അണലി ചുറ്റിയത്?
◼️ പൗലൊസിൻ്റെ (28:3).
497. ‘ഈ മനുഷ്യൻ ഒരു കൊലപാതകൻ സംശയമില്ല; കടലിൽ നിന്നു രക്ഷപ്പെട്ടിട്ടും നീതിദേവി അവനെ ജീവിച്ചിരിപ്പാൻ സമ്മതിക്കുന്നില്ല’ എന്നു തമ്മിൽ പറഞ്ഞതാണ്?
◼️ ബർബരന്മാർ (28:4). [ബർബരന്മാർ: ഭാഷ അറിയാത്തവർ അഥവാ ദ്വീപുനിവാസികൾ. ഗ്രീക്കു ഒഴികെ ഏതു ഭാഷ സംസാരിക്കുന്നവരെയും ഗ്രേക്കർ ബർബരന്മാർ എന്നാണ് വിളിച്ചിരുന്നത്].
500. മെലിത്ത ദ്വീപിൽ കപ്പൽക്കാർ എത്രദിവസം ചിലവഴിച്ചു?
◼️ മൂന്നു മാസം (28:11).
501. ഏതു ചിഹ്നമുള്ള അലെക്സന്ത്രിയ കപ്പലിൽ കയറിയാണ് അവർ ദ്വീപിൽനിന്ന് പുറപ്പെട്ടത്?
◼️ അശ്വനി ചിഹ്നമുള്ള (28:11).
502. എവിടെയുള്ള സഹോദരന്മാരാണ് തങ്ങളോടു കൂടെ ഏഴു നാൾ താമസിക്കേണം എന്നപേക്ഷിച്ചത്?
◼️ പുത്യൊലിയിൽ (28:13,14).
503. റോമയിലുള്ള സഹോദരന്മാർ എവിടെവരെയാണ് പൗലൊസിനെ എതിരേറ്റു വന്നത്?
◼️അപ്യപുരവും ത്രിമണ്ഡപവും വരെ (28:15).
504. എവിടെ എത്തിയശേഷമാണ് തനിക്കു കാവലായ പടയാളിയോടുകൂടെ വേറിട്ടു പാർപ്പാൻ പൗലൊസിന്നു അനുവാദം കിട്ടിയത്?
◼️ റോമയിൽ (28:16).
505. ‘യിസ്രായേലിന്റെ പ്രത്യാശനിമിത്തം ആകുന്നു ഞാൻ ഈ ചങ്ങല ചുമക്കുന്നതു’ എന്നു പൗലൊസ് ആരോടാണ് പറഞ്ഞത്?
◼️ റോമയിലുള്ള യെഹൂദാ പ്രമാണിമാരോട് (28:17, 20).
506. മോശെയുടെ ന്യായപ്രമാണവും പ്രവാചകപുസ്തകങ്ങളും ആധാരമാക്കി യേശുവിനെക്കുറിച്ചു അവർക്കു ബോധം വരുമാറു രാവിലെ തുടങ്ങി സന്ധ്യവരെ വിവരിച്ചതാരാണ്?
◼️ പൗലൊസ് (28:23).
507. “നിങ്ങൾ ചെവികൊണ്ടു കേട്ടിട്ടും ഗ്രഹിക്കാതിരിക്കും;……. അവരുടെ കണ്ണു അടെച്ചിരിക്കുന്നു എന്നു ഈ ജനത്തിന്റെ അടുക്കൽ പോയി പറക” എന്നാരാണ് യെശയ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തത്?
◼️ പരിശുദ്ധാത്മാവ് (28:26,27 — യെശ, 6:9,10).
508. പൗലൊസ് കൂലിക്കു വാങ്ങിയ വീട്ടിൽ എത്രവർഷം, കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ചു ഉപദേശിച്ചു പോന്നു?
◼️ രണ്ടുവർഷം (28:29,30).
<×><×><×><×>
പൗലൊസിൻ്റെ മിഷണറിയാത്രയിൽ സഞ്ചരിച്ച സ്ഥലങ്ങൾ
സുറിയയിലെ അന്ത്യൊക്ക്യ: യെരൂശലേം കഴിഞ്ഞാൽ ക്രിസ്തുമാർഗ്ഗത്തിൻ്റെ ആരംഭവുമായി ഇത്രയേറെ ബന്ധമുള്ള മറ്റൊരു സ്ഥലവുമില്ല. അന്ത്യൊക്ക്യയിൽ നിന്നാണ് മൂന്നു മിഷണറിയാത്രകളും പൗലൊസ് ആരംഭിക്കുന്നതും, ഒന്നും രണ്ടും സുവിശേഷയാത്രകൾ അവസാനിപ്പിച്ച് മടങ്ങിയെത്തിയതും. മൂന്നാം യാത്ര അവസാനിപ്പിച്ച് യെരൂശലേമിൽ എത്തിയതുമുതൽ കാരാഗൃഹവാസവും ആരംഭിച്ചു.
2. “സങ്കീർത്തനപുസ്തകത്തിൽ: “അവന്‍റെ വാസസ്ഥലം ശുന്യമായിപ്പോകട്ടെ; അതിൽ ആരും പാർക്കാതിരിക്കട്ടെ” എന്നും “അവന്റെ അദ്ധ്യക്ഷസ്ഥാനം മാറ്റൊരുത്തന്നു ലഭിക്കട്ടെ” എന്നും എഴുതിയിരിക്കുന്നു.” (പ്രവൃ, 1:20) >×< (സങ്കീ,69:25, 109:8)
3. ¹⁷ “അന്ത്യകാലത്തു ഞാൻ സകല ജഡത്തിന്മേലും എന്‍റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ യൌവ്വനക്കാർ ദർശനങ്ങൾ ദർശിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും.” ¹⁸ എന്‍റെ ദാസന്മാരുടെമേലും ദാസിമാരുടെമേലും കൂടെ ഞാൻ ആ നാളുകളിൽ എന്‍റെ ആത്മാവിനെ പകരും; അവരും പ്രവചിക്കും. ¹⁹ ഞാൻ മീതെ ആകാശത്തിൽ അത്ഭുതങ്ങളും താഴെ ഭൂമിയിൽ അടയാളങ്ങളും കാണിക്കും; രക്തവും തീയും പുകയാവിയും തന്നേ.
²⁰ കർത്താവിന്‍റെ വലുതും പ്രസിദ്ധവുമായ നാൾ വരുംമുമ്പേ സൂര്യൻ ഇരുളായും ചന്ദ്രൻ രക്തമായും മാറിപ്പോകും. ²¹ എന്നാൽ കർത്താവിന്‍റെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപ്പെടും എന്നു ദൈവം അരുളിച്ചെയ്യുന്നു.” (പ്രവൃ, 2:17-21) >×< യോവേ, 2:28-32).
4. ²⁵ “ഞാൻ കർത്താവിനെ എപ്പോഴും എന്‍റെ മുമ്പിൽ കണ്ടിരിക്കുന്നു; അവൻ എന്‍റെ വലഭാഗത്തു ഇരിക്കയാൽ ഞാൻ കുലുങ്ങിപോകയില്ല. ²⁶ അതുകൊണ്ട് എന്‍റെ ഹൃദയം സന്തോഷിച്ചു, എന്‍റെ നാവു ആനന്ദിച്ചു, എന്‍റെ ജഡവും പ്രത്യാശയോടെ വസിക്കും. ²⁷ നീ എന്‍റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല; നിന്‍റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കയുമില്ല. ²⁸ നീ ജീവമാർഗ്ഗങ്ങളെ എന്നോടു അറിയിച്ചു; നിന്‍റെ സന്നിധിയിൽ എന്നെ സന്തോഷ പൂർണ്ണനാക്കും” എന്നു ദാവീദ് അവനെക്കുറിച്ചു പറയുന്നുവല്ലോ. (പ്രവൃ, 2:25-28) >×< (സങ്കീ, 16:8-11).
5. “അവനെ പാതാളത്തിൽ വിട്ടുകളഞ്ഞില്ല: അവന്‍റെ ജഡം ദ്രവത്വം കണ്ടതുമില്ല എന്നു ക്രിസ്തുവിന്‍റെ പുനരുത്ഥാനം മുമ്പുകൂട്ടി കണ്ടു പ്രസ്താവിച്ചു. ഈ യേശുവിനെ ദൈവം ഉയിർത്തെഴുന്നേല്പിച്ചു:” (പ്രവൃ, 2:31) >×< (സങ്കീ, 16:10).
6. “ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളം നീ എന്റെ വലത്തുഭാഗത്തു ഇരിക്ക എന്നു കർത്താവു എന്റെ കർത്താവിനോടു അരുളിച്ചെയ്തു” എന്നു പറയുന്നു.” (പ്രവൃ, 2:35) >×< (സങ്കീ, 110:1).
7. ²² “ദൈവമായ കർത്താവു നിങ്ങളുടെ സഹോദരന്മാരിൽനിന്നു എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങൾക്കു എഴുന്നേല്പിച്ചുതരും; അവൻ നിങ്ങളോടു സംസാരിക്കുന്ന സകലത്തിലും നിങ്ങൾ അവന്‍റെ വാക്കു കേൾക്കേണം. ²³ ആ പ്രവാചകന്‍റെ വാക്കു കേൾക്കാത്ത ഏവനും ജനത്തിന്‍റെ ഇടയിൽ നിന്നു ഛേദിക്കപ്പെടും.” എന്നു മോശെ പറഞ്ഞുവല്ലോ. (പ്രവൃ,3:22-23) >×< (ആവ, 18;15-19).
8. “ഭൂമിയിലെ സകലവംശങ്ങളും നിന്‍റെ സന്തതിയിൽ അനുഗ്രഹിക്കപ്പെടും.” എന്നു ദൈവം അബ്രാഹാമിനോടു അരുളി നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത നിയമത്തിന്‍റെയും പ്രവാചകന്മാരുടെയും മക്കൾ നിങ്ങൾ തന്നേ.” (പ്രവൃ, 3:25) >×< (ഉല്പ, 22:18).
11. “നിന്റെ ദേശത്തെയും നിന്റെ ചാർച്ചക്കാരെയും വിട്ടു ഞാൻ നിനക്കു കാണിച്ചു തരുന്ന ദേശത്തിലേക്കു ചെല്ലുക എന്നു പറഞ്ഞു. അങ്ങനെ അവൻ കല്ദായരുടെ ദേശം വിട്ടു ഹാരാനിൽ വന്നു പാർത്തു.’ (പ്രവൃ, 7:3) >×< (ഉല്പ, 12:1).
12. ⁶ അവന്‍റെ സന്തതി അന്യദേശത്തു ചെന്നു പാർക്കും; ആ ദേശക്കാർ അവരെ അടിമയാക്കി നാനൂറു സംവത്സരം പീഡീപ്പിക്കും എന്നു ദൈവം കല്പിച്ചു. ⁷ അവർ സേവിക്കുന്ന ജാതിയെ ഞാൻ ന്യായം വിധിക്കും; അതിന്‍റെ ശേഷം അവർ പുറപ്പെട്ടുവന്നു ഈ സ്ഥലത്തു എന്നെ സേവിക്കും എന്നു ദൈവം അരുളിചെയ്തു.” (പ്രവൃ, 7:6-7) >×< (ഉല്പ, 15:13-14).
13. ²⁷ എന്നാൽ കൂട്ടുകാരനോടു അന്യായം ചെയ്യുന്നവൻ അവനെ ഉന്തിക്കളഞ്ഞു: നിന്നെ ഞങ്ങൾക്കു അധികാരിയും ന്യായകർത്താവും ആക്കിയതു ആർ? ²⁸ ഇന്നലെ മിസ്രയീമ്യനെ കൊന്നതുപോലെ എന്നെയും കൊല്ലുവാൻ ഭാവിക്കുന്നുവോ എന്നു പറഞ്ഞു.” (പ്രവൃ, 7:27-28) >×< (പുറ, 2:14).
14. “ഞാൻ നിന്‍റെ പിതാക്കന്മാരുടെ ദൈവമായി അബ്രാഹാമിന്‍റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവം ആകുന്നു എന്നു കർത്താവിന്‍റെ ശബ്ദം കേട്ടു. മോശെ വിറെച്ചിട്ടു നോക്കുവാൻ തുനിഞ്ഞില്ല.” (പ്രവൃ, 7:32) >×< (പുറ, 3:6).
15. “കർത്താവു അവനോടു: നീ നില്ക്കുന്ന സ്ഥലം വിശുദ്ധ ഭൂമിയാകയാൽ കാലിൽനിന്നു ചെരിപ്പു ഊരിക്കളക.” (പ്രവൃ, 7:33) >×< (പുറ, 3:5).
16. “മിസ്രയീമിൽ എന്‍റെ ജനത്തിന്‍റെ പീഡ ഞാൻ കണ്ടു കണ്ടു, അവരുടെ ഞരക്കവും കേട്ടു, അവരെ വിടുവിപ്പാൻ ഇറങ്ങിവന്നിരിക്കുന്നു; ഇപ്പോൾ വരിക; ഞാൻ നിന്നെ മിസ്രയീമിലേക്കു അയക്കും എന്നു പറഞ്ഞു.” (പ്രവൃ, 7:34) >×< (പുറ, 3:7-8).
17. “ദൈവം നിങ്ങളുടെ സഹോദരന്മാരിൽ നിന്നു എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങൾക്കു എഴന്നേല്പിച്ചുതരും എന്നു യിസ്രായേൽ മക്കളോടു പറഞ്ഞ മോശെ അവൻ തന്നേ.” (പ്രവൃ, 7:37) >×< (ആവ, 18:15).
18. “ഞങ്ങൾക്കു മുമ്പായി നടപ്പാൻ ദൈവങ്ങളെ ഉണ്ടാക്കിത്തരിക; ഞങ്ങളെ മിസ്രയീമിൽനിന്നു നടത്തിക്കൊണ്ടുവന്ന ആ മോശെക്കു എന്തു സംഭവിച്ചു എന്നു ഞങ്ങൾ അറിയുന്നില്ലല്ലോ എന്നു പറഞ്ഞു.” (പ്രവൃ, 7:40) >×< (പുറ, 32:1, 23).
19. “യിസ്രായേൽ ഗൃഹമേ, നിങ്ങൾ മരുഭൂമിയിൽ എനിക്കു നാല്പതു സംവത്സരം ഹനനയാഗങ്ങളും ഭോജനയാഗങ്ങളും അർപ്പിച്ചുവോ? നിങ്ങൾ നമസ്കരിപ്പാൻ ഉണ്ടാക്കിയ സ്വരൂപങ്ങളായ മൊലോക്കിന്‍റെ കൂടാരവും രേഫാൻ ദേവന്‍റെ നക്ഷത്രവും നിങ്ങൾ എടുത്തു നടന്നുവല്ലോ; എന്നാൽ ഞാൻ നിങ്ങളെ ബാബിലോന്നപ്പുറം പ്രവസിപ്പിക്കും” എന്നു പ്രവാചകന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.” (പ്രവൃ, 7:43) >×< (ആമോ, 5:25-27).
20. ⁴⁹ “സ്വർഗ്ഗം എനിക്കു സിംഹാസനവും ഭൂമി എന്റെ പാദപീഠവും ആകുന്നു. നിങ്ങൾ എനിക്കു പണിയുന്ന ആലയം ഏതുവിധം ⁵⁰ എന്‍റെ വിശ്രമസ്ഥലവും ഏതു? ഇതൊക്കെയും എന്റെ കൈയല്ലയോ ഉണ്ടാക്കിയതു എന്നു കർത്താവു അരുളിച്ചെയ്യുന്നു” എന്നു പ്രവാചകൻ പറയുന്നുവല്ലോ. (പ്രവൃ, 7:49-50) >×< (യെശ, 66:1-2).
21. ³² തിരുവെഴുത്തിൽ അവൻ വായിച്ച ഭാഗമാവിതു: ³³ “അറുക്കുവാനുള്ള ആടിനെപ്പോലെ അവനെ കൊണ്ടുപോയി; രോമം കത്രിക്കുന്നവന്‍റെ മുമ്പാകെ മിണ്ടാതിരിക്കുന്ന കുഞ്ഞാടിനെപ്പോലെ അവൻ വായ് തുറക്കാതിരുന്നു. അവന്‍റെ താഴ്ചയിൽ അവന്നു ന്യായം കിട്ടാതെ പോയി; അവന്‍റെ തലമുറയെ ആർ വിവരിക്കും? ഭൂമിയിൽ നിന്നു അവന്‍റെ ജീവനെ എടുത്തുകളയുന്നുവല്ലോ” (പ്രവൃ, 8:32-33) >×< (യെശ, 53:7-8).
22. ‘അവനെ നീക്കീട്ടു ദാവീദിനെ അവർക്കു രാജാവായി വാഴിച്ചു: ഞാൻ യിശ്ശായിയുടെ മകനായ ദാവീദിനെ എനിക്കു ബോധിച്ച പുരുഷനായി കണ്ടു; അവൻ എന്റെ ഹിതം എല്ലാം ചെയ്യും എന്നു അവനെക്കുറിച്ചു സാക്ഷ്യം പറഞ്ഞു.” (പ്രവൃ, 13:22) >×< (1ശമൂ, 13:14).
23. “നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചു എന്നു രണ്ടാം സങ്കീർത്തനത്തിൽ എഴുതിയിരിക്കുന്നുവല്ലോ.” (പ്രവൃ, 13:33) >×< (സങ്കീ, 2:7).
24. “ഇനി ദ്രവത്വത്തിലേക്കു തിരിയാതവണ്ണം അവൻ അവനെ മരിച്ചവരിനിന്നു എഴുന്നേല്പിച്ചതിനെക്കുറിച്ചു അവൻ: ദാവീദിന്‍റെ സ്ഥിരമായുള്ള വിശുദ്ധ കൃപകളെ ഞാൻ നിങ്ങൾക്കു നല്കും എന്നു പറഞ്ഞിരിക്കുന്നു” (പ്രവൃ, 13:34) >×< (യെശ, 55:3).
25. “മറ്റൊരു സങ്കിർത്തനത്തിലും: നിന്‍റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ നീ വിട്ടുകൊടുക്കയില്ല എന്നു പറയുന്നു.” (പ്രവൃ, 13:35) >×< (സങ്കീ, 16:10).
26. ⁴⁰ ആകയാൽ, “ഹേ നിന്ദക്കാരേ, നോക്കുവിൻ ആശ്ചര്യപ്പെട്ടു നശിച്ചുപോകുവിൻ. നിങ്ങളുടെ കാലത്തു ഞാൻ ഒരു പ്രവൃത്തി ചെയ്യുന്നു; നിങ്ങളോടു വിവരിച്ചാൽ നിങ്ങൾ വിശ്വസിക്കാത്ത പ്രവൃത്തി തന്നേ” ⁴¹ എന്നു പ്രവാചകപുസ്തകങ്ങളിൽ അരുളിച്ചെയ്തിരിക്കുന്നതു നിങ്ങൾക്കു ഭവിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. (പ്രവൃ, 13:40-41) >×< (ഹബ, 1:5).
27. “നീ ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന്നു ഞാൻ നിന്നെ ജാതികളുടെ വെളിച്ചമാക്കി വെച്ചിരിക്കുന്നു” എന്നു കർത്താവു ഞങ്ങളോടു കല്പിച്ചിട്ടുണ്ടു എന്നു പറഞ്ഞു.” (പ്രവൃ, 13:47) >×< (യെശ, 49:6).
28. ¹⁶ “അനന്തരം ഞാൻ ദാവീദിന്റെ വീണുപോയ കൂടാരത്തെ വീണ്ടും പണിയും; അതിന്റെ ശൂന്യശിഷ്ടങ്ങളെ വീണ്ടും പണിതു അതിനെ നിവിർത്തും;
¹⁷ മനുഷ്യരിൽ ശേഷിച്ചവരും എന്‍റെ നാമം വിളിച്ചിരിക്കുന്ന സകലജാതികളും കർത്താവിനെ അന്വേഷിക്കും എന്നു
¹⁸ ഇതു പൂർവ്വകാലം മുതൽ അറിയിക്കുന്ന കർത്താവു അരുളിച്ചെയ്യുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ. (പ്രവൃ, 15:16-18) >×< (ആമോ, 9:11-12).
29. “നിന്‍റെ ജനത്തിന്റെ അധിപതിയെ ദുഷിക്കരുതു എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.” (പ്രവൃ, 23:5) >×< (പുറ, 22:28).
30. ²⁶ “നിങ്ങൾ ചെവികൊണ്ടു കേട്ടിട്ടും ഗ്രഹിക്കാതിരിക്കും; കണ്ണുകൊണ്ടു കണ്ടിട്ടും കാണാതിരിക്കും; കണ്ണുകൊണ്ടു കാണാതെയും ചെവികൊണ്ടു കേൾക്കാതെയും ഹൃദയംകൊണ്ടു ഗ്രഹിച്ചു മനന്തിരിയാതെയും. ²⁷ ഞാൻ അവരെ സൌഖ്യമാക്കാതെയും ഇരിക്കേണ്ടതിന്നു ഈ ജനത്തിന്‍റെ ഹൃദയം തടിച്ചിരിക്കുന്നു. അവരുടെ ചെവി കേൾപ്പാൻ മന്ദമായിരിക്കുന്നു; അവരുടെ കണ്ണു അടെച്ചിരിക്കുന്നു എന്നു ഈ ജനത്തിന്റെ അടുക്കൽ പോയി പറക” എന്നിങ്ങനെ പരിശുദ്ധാത്മാവു യെശയ്യാപ്രവാചകൻ മുഖാന്തരം നിങ്ങളുടെ പിതാക്കന്മാരോടു പറഞ്ഞിരിക്കുന്നതു ശരി തന്നേ.” (പ്രവൃ, 28:26-27) >×< (യെശ, 6:9-10).
അപ്പൊസ്തലപ്രവൃത്തികളിൽ പേർ പറയപ്പെട്ടിരിക്കുന്നവർ
1. തെയോഫിലൊസ് (1:1)
2. യോഹന്നാൻ സ്നാപകൻ (1:5)
3. പത്രൊസ് (1:13)
4. യോഹന്നാൻ (1:13)
5. യാക്കോബ് (1:13)
6. അന്ത്രെയാസ് (1:13)
7. ഫിലിപ്പൊസ് (1:13)
8. തോമസ് (1:13)
9. ബർത്തൊലൊമായി (1:13)
10. മത്തായി (1:13)
11. അൽഫായുടെ മകനായ യക്കോബ് (1:13)
12. എരിവുകാരനായ ശിമോൻ (1:13)
13. യാക്കോബിന്റെ മകനായ യൂദാ (1:13)
14. യേശുവിൻ്റെ അമ്മ മറിയ (1:14)
15. ഈസ്കര്യോത്താ യൂദാ (1:16)
16. ദാവീദ് (1:16)
17. യുസ്തൊസ് (ബർശബാ എന്ന യോസേഫ്) (1:23)
18. മത്ഥിയാസ് (1:23)
19. യോവേൽ (2:16)
20. ശലോമോൻ (3:11)
21. മോശെ (3:23)
22. അബ്രാഹാം (3:25)
23. ഹന്നാവ് (4:6)
24. കയ്യഫാവ് (4:6)
25. യോഹന്നാൻ (4:6)
26. അലെക്സന്തർ (4:6)
27. ഹെരോദാ അന്തിപ്പാസ് (4:27)
28. പീലാത്തൊസ് (4:27)
29. ബർന്നബാസ് (4:36)
30. അനന്യാസ് (5:1)
31. സഫീര (5:1)
32. ഗമാലീയേൽ (5:34)
33. തദാസ് (ത്യൂദാസ്) (5:36)
34. ഗലീലക്കാരനായ യൂദാ (5:37)
35. സ്തെഫാനൊസ് (6:5)
36. ഫിലിപ്പൊസ് (6:5)
37. പ്രൊഖൊരൊസ് (6:5)
38. നിക്കാനോർ (6:5)
39. തിമോൻ (6:5)
40. പർമ്മെനാസ് (6:5)
41. നിക്കൊലാവൊസ് (6:5)
42. യിസ്ഹാക്ക് (7:8)
43. യാക്കോബ് (7:8)
44. യോസേഫ് (7:9)
45. ഫറവോൻ (7:10)
46. എമ്മോർ (7:16)
47. മൊലോക്ക് (ദേവൻ) (7:43)
48. രേഫാൻ (ദേവൻ) (7:43)
49. ശൗൽ (പൗലൊസ്) (7:58)
50. ശിമോൻ (ആഭിചാരകൻ) (8:9)
51. കന്ദക്ക (എത്യോപ്യാ രാജ്ഞി) (8:27)
52. ഷണ്ഡൻ (8:27)
53. യെശയ്യാ പ്രവാചകൻ (8:28)
54. അനന്യാസ് (9:10)
55. യൂദ (മേർവീഥിയിലെ) (9:11)
56. ഐനെയാസ് (9;33)
57. തബീഥാ (9:36)
58. ശിമോൻ (തോൽക്കൊല്ലൻ) (9:43)
59. കൊർന്നേല്യൊസ് (10:1)
60. അഗബൊസ് (11:28)
61. ക്ലൗദ്യൊസ് (11:28)
62. ഹെരോദാവ് (അഗ്രിപ്പാ l) 12:1
63. മർക്കൊസ് (യോഹന്നാൻ) (12:12)
64. മറിയ (മർക്കൊസിൻ്റെ അമ്മ) (12:12)
65. രോദാ (12:13)
66. യാക്കോബ് (യേശുവിൻ്റെ സഹോദരൻ) (12:17)
67. ബ്ലസ്തൊസ് (12:20)
68. നീഗർ (ശിമോൻ) (13:1)
69. ലൂക്യൊസ് (13:1)
70. മനായേൻ (13:1)
71. ബർയേശു (എലീമാസ്) (13:6)
72. സെർഗ്ഗ്യൊസ് പൗലൊസ് (13:7)
73. ശമൂവേൽ പ്രവാചകൻ (13:20)
74. കീശ് (13:21)
75. ശൗൽ (രാജാവ്) 13:21)
76. യൂദ (ബർശബാസ്) (15:22)
77. ശീലാസ് (15:22)
78. തിമൊഥെയൊസ് (16:1)
79. ലുദിയ (16:14)
80. യാസോൻ (17:5)
81. ദിയൊനുസ്യോസ് (17:34)
82. ദമരീസ് (17:34)
83. അക്വിലാസ് (18:2)
84. പ്രിസ്കില്ല (18:2)
85. തീത്തൊസ് യുസ്തൊസ് (18:7)
86. ക്രിസ്പൊസ് (18:8)
87. ഗല്ലിയോൻ (ദേശാധിപതി) (18:12)
88. സോസ്ഥനേസ് (18:17)
89. അപ്പല്ലോസ് (18:24)
90. തുറന്നൊസ് (19:9)
91. സ്കേവാ (19:14)
92. എരസ്തൊസ് (19:22)
93. അർത്തെമിസ് (ദേവി) 19:24)
94. ദെമേത്രിയൊസ് (19:24)
95. ഗായൊസ് (19:29)
96. അരിസ്തർഹൊസ് (19:29)
97. അലക്സന്തർ (19:33)
98. പുറൊസ് (20:4)
99. സോപത്രൊസ് (20:4)
100. സെക്കുന്തൊസ് (20:4)
101. തുഹിക്കൊസ് (20:4)
102. ത്രൊഫിമൊസ് (20:4)
103. യൂത്തിക്കൊസ് (20:8)
104. മ്നാസോൻ (21:16)
105. അനന്യാസ് (മഹാപുരോഹിതൻ) (23:2)
106. ഫേലിക്സ് (23:24)
107. ക്ലൗദ്യൊസ് ലുസിയാസ് (23:26)
108. തെർത്തുല്ലൊസ് (24:1)
109. ദ്രുസില്ല (24:24)
110. പൊർക്ക്യൊസ് ഫെസ്തൊസ് (24:27)
111. ഹെരോദാഅഗ്രിപ്പാ ll (25:13)
112. ബെർന്നീക്ക (25:13)
113. യൂലിയൊസ് (27:1)
114. പുബ്ലിയൊസ് (28:7)
അപ്പൊസ്തലപ്രവൃത്തികൾ PDF-നായി താഴെ ക്ലിക്ക് ചെയ്യുക;